|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA >1st Session>Unstarred Questions and
Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH
KLA - 1st SESSION
UNSTARRED
QUESTIONS AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the Questions)
|
Questions and Answers
|
470.
ശ്രീ വി
ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും
രജിസ്ട്രേഷനും വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ
സഹകരണ ബാങ്കുകളെ ബന്ധിപ്പിച്ചു
കോര്‍ ബാങ്കിംഗ് നെറ്റ്
വര്‍ക്ക്
ഏര്‍പ്പെടുത്തുന്നതിനുള്ള
നടപടികള്‍ വിശദമാക്കാമോ?
471.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും
രജിസ്ട്രേഷനും വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
സഹകരണ
ബാങ്കുകളില്‍ നിന്നും
വായ്പയെടുത്തതിനു ശേഷം
മരണപ്പെടുന്നവര്‍, മാരകരോഗം
ബാധിക്കുന്നവര്‍ എന്നിവര്‍ക്ക്
സഹായം നല്‍കുന്നതിനുളള റിസ്ക്
ഫണ്ട് പദ്ധതി സംബന്ധിച്ച
വിശദാംശം ലഭ്യമാക്കാമോ;
( ബി )
കോവിഡിന്റെ
പശ്ചാത്തലത്തില്‍ റിസ്ക് ഫണ്ട്
പദ്ധതിയുടെ നിയമാവലിയില്‍
കാലാനുസൃതമായ മാറ്റം
വരുത്തുന്നതിനുള്ള നടപടി
സ്വീകരിക്കുമോ?
472.
ശ്രീ വി
ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും
രജിസ്ട്രേഷനും വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
നെല്‍കൃഷി,
പച്ചക്കറി കൃഷി, ജൈവകൃഷി
എന്നിവയുടെ പ്രോത്സാഹനത്തിനായി
സഹകരണ വകുപ്പ് എന്തെല്ലാം
പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
473.
ശ്രീ.
കെ. ബാബു (നെന്മാറ)
ശ്രീ.
പി.വി.അൻവർ
ശ്രീ.
പി.വി. ശ്രീനിജിൻ
ശ്രീ.
കെ.എം.സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണവും
രജിസ്ട്രേഷനും വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
സഹകരണ
വകുപ്പ് മുഖേന നടപ്പാക്കിവരുന്ന
അട്ടപ്പാടി സമഗ്ര ആരോഗ്യ പദ്ധതി
പ്രകാരം എത്ര പേര്‍ക്ക് ചികിത്സ
ലഭ്യമാക്കാൻ സാധിച്ചിട്ടുണ്ട്;
കണക്ക് ലഭ്യമാക്കാമോ;
( ബി )
മാതൃ-ശിശു
പരിചരണത്തിനായി ഈ പദ്ധതിയില്‍
എന്തെല്ലാം കാര്യങ്ങളാണ്
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന്
അറിയിയ്ക്കാമോ;
( സി )
പ്രസ്തുത
പദ്ധതി പ്രകാരം ഏതെല്ലാം
ആശുപത്രികളിലെ
ചികിത്സാസൗകര്യങ്ങളാണ്
അട്ടപ്പാടിയിലെ ആദിവാസി
വിഭാഗങ്ങള്‍ക്ക്
ലഭ്യമാകുന്നതെന്ന്
അറിയിയ്ക്കാമോ?
474.
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും
രജിസ്ട്രേഷനും വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
സഹകരണവകുപ്പും
കുടുംബശ്രീയുമായി ചേര്‍ന്ന്
നിലവില്‍ എന്തെല്ലാം
പദ്ധതികളാണ്
നടപ്പിലാക്കിവരുന്നതെന്ന്
അറിയിക്കാമോ ;
( ബി )
'മുറ്റത്തെ
മുല്ല' പദ്ധതിയുടെ ആനുകൂല്യം
എത്ര പേർക്ക്
ലഭ്യമാക്കാനായിയെന്ന്
വെളിപ്പെടുത്താമോ ; പ്രസ്തുത
പദ്ധതിയുടെ ഉദ്ദേശ ലക്ഷ്യം
വ്യക്തമാക്കാമോ?
475.
ശ്രീ
തോമസ് കെ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും
രജിസ്ട്രേഷനും വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
സഹകരണ
മേഖലയുടെ ആഭിമുഖ്യത്തില്‍ ഒരു
പഞ്ചായത്തില്‍ ഒരു
വ്യവസായകേന്ദ്രം എന്ന നിലയില്‍
തൊഴില്‍ ലഭ്യത ഉറപ്പു
വരുത്തുന്ന പുതിയ പദ്ധതികള്‍
നടപ്പാക്കാന്‍ നടപടി ഉണ്ടാകുമോ;
( ബി )
സഹകരണ
സ്ഥാപനങ്ങളെ കൂടുതല്‍
ശക്തിപ്പെടുത്തുന്നതിന്
എന്തൊക്കെ പുതിയ പദ്ധതികളാണ്
നടപ്പാക്കുന്നതെന്നറിയിക്കാമോ?
476.
ശ്രീ എ.
സി. മൊയ്‌തീൻ
ശ്രീ.
പി. നന്ദകുമാര്‍
ശ്രീ വി
കെ പ്രശാന്ത്
ശ്രീമതി
ശാന്തകുമാരി കെ. : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും
രജിസ്ട്രേഷനും വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
പ്രകടനപത്രികയിൽ
വാഗ്ദാനം ചെയ്തിരുന്ന 'കേരള
ബാങ്ക്' രൂപീകരണം വിജയകരമായി
നടപ്പാക്കുന്നതിന് കഴിഞ്ഞ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍ പരിശോധിച്ചിട്ടുണ്ടോ;
( ബി )
നിലവില്‍
കേരള ബാങ്കിന്റെ
പ്രവര്‍ത്തനപുരോഗതി
വിലയിരുത്തിയിട്ടുണ്ടോ?
എങ്കില്‍ വിശദമാക്കുമോ;
( സി )
പ്രഫഷണല്‍
മാനേജ്മെന്റും ആധുനിക
ബാങ്കിങ്ങ് സാങ്കേതികവിദ്യയും
സന്നിവേശിപ്പിച്ചുകൊണ്ട്
രൂപംകൊടുത്ത കേരള ബാങ്കിനെ
സംസ്ഥാനത്തിന്റെ മുഴുവന്‍
ബാങ്കിങ്ങ് ആവശ്യങ്ങളും
നിറവേറ്റാന്‍
പര്യാപ്തമാക്കുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
ആസൂത്രണം ചെയ്തുവരുന്നതെന്ന്
വെളിപ്പെടുത്താമോ;
( ഡി )
കോവിഡ്
മൂലമുണ്ടായിട്ടുള്ള പ്രതിസന്ധി
മറികടക്കുന്നതിന് 'പ്രത്യേക
പാക്കേജ്'
ആവിഷ്ക്കരിക്കുന്നതിനെക്കുറിച്ച്
ആലോചിക്കുന്നുണ്ടോ?
477.
ശ്രീമതി
കെ.കെ.രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും
രജിസ്ട്രേഷനും വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
കേരള
ബാങ്കില്‍ 1850 ജീവനക്കാരുടെ
നിയമനം സ്ഥിരപ്പെടുത്താന്‍
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുകയുണ്ടായോ;
( ബി )
കേരള
ബാങ്കില്‍ താല്ക്കാലിക
ജീവനക്കാരെ
സ്ഥിരപ്പെടുത്താനുള്ള നടപടികള്‍
ഹൈക്കോടതി ഇടപെട്ട്
തടയുകയുണ്ടായോ;
( സി )
കേരള
കോ-ഓപ്പറേറ്റീവ് സൊസൈറ്റി
നിയമപ്രകാരം ജില്ലാ സഹകരണ
ബാങ്ക് നിയമനങ്ങള്‍ നടത്തേണ്ടത്
പി.എസ്.സി.മുഖേനയാണോയെന്ന്
അറിയിക്കുമോ;
( ഡി )
എങ്കില്‍
കേരള ബാങ്കിലെ മുഴുവന്‍
നിയമനങ്ങളും പി.എസ്.സി. മുഖേന
നടത്തുന്നതിന് സര്‍ക്കാര്‍
നടപടി സ്വീകരിക്കുമോ?
478.
ശ്രീ
.പി. കെ. ബഷീർ
ശ്രീ .
എൻ . ഷംസുദീൻ
ശ്രീ .
പി . ഉബൈദുള്ള
ശ്രീ.
അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
സഹകരണവും രജിസ്ട്രേഷനും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ
നയത്തിന് വിരുദ്ധമായി
കാര്‍ഷികേതര വായ്പകള്‍ക്ക് കേരള
ബാങ്ക് കൂട്ടുപലിശ
ഈടാക്കുന്നുണ്ടോ;
( ബി )
വാണിജ്യബാങ്കുകളുടെ
ചൂഷണത്തില്‍ നിന്നും
സാധാരണക്കാരെ
രക്ഷപ്പെടുത്തുന്നതിനായി
രൂപീകരിച്ച കേരള ബാങ്ക്, അമിത
പലിശ ഈടാക്കുന്നതില്‍ സ്വകാര്യ
ബാങ്കുകളെപ്പോലും
പിന്നിലാക്കുന്നത് ഗൗരവമായി
കണ്ട് സത്വര നടപടി
സ്വീകരിക്കുമോ; എങ്കില്‍
അതിന്റെ വിശദാംശങ്ങൾ
വ്യക്തമാക്കുമോ?
479.
ശ്രീമതി
കെ.കെ.രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും
രജിസ്ട്രേഷനും വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
വ്യക്തിഗത
വായ്പകള്‍ക്ക് കൂട്ടുപലിശ
ഈടാക്കാന്‍ കേരളാ ബാങ്ക്
ബോര്‍ഡ് ഓഫ് മാനേജ്മെന്റ്
അനുമതി നല്‍കുകയുണ്ടായോ;
( ബി )
ഇത്തരത്തില്‍
കൂട്ടുപലിശ ഈടാക്കുന്നത് സഹകരണ
നയത്തിന് വിരുദ്ധമാണെന്ന്
സര്‍ക്കാര്‍ കരുതുന്നുണ്ടോ;
( സി )
ഈ
നടപടി മൂലം കേരളത്തിന്റെ
സ്വന്തം ബാങ്ക് എന്ന നിലയില്‍
രൂപീകൃതമായ കേരള ബാങ്ക്,
വാണിജ്യ ബാങ്കുകളെക്കാള്‍ വലിയ
കൊള്ള നടത്തുന്ന അവസ്ഥയിലേക്ക്
പോകുമെന്നുള്ള
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
കോവിഡ്
മഹാമാരിയുടെ കാലഘട്ടത്തില്‍
ഇത്തരം നടപടി
സാധാരണക്കാര്‍ക്കും ഗുരുതരരോഗം
ബാധിച്ചും
അപകടങ്ങളില്‍പ്പെട്ടും
തിരിച്ചടവ് മുടങ്ങിയവര്‍ക്കും
കനത്ത ബാദ്ധ്യത ഉണ്ടാക്കുമെന്ന്
സര്‍ക്കാര്‍ കരുതുന്നുണ്ടോ;
( ഇ )
എങ്കില്‍
കൂട്ടുപലിശ പിന്‍വലിക്കുന്ന
കാര്യം സര്‍ക്കാര്‍
പരിഗണിക്കുമോ എന്ന്
വ്യക്തമാക്കാമോ ?
480.
ശ്രീ കെ
ആൻസലൻ
ശ്രീമതി
കാനത്തില്‍ ജമീല
ശ്രീ.
പി. മമ്മിക്കുട്ടി
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും
രജിസ്ട്രേഷനും വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
സഹകരണ
മേഖലയില്‍ നിക്ഷേപം
വര്‍ദ്ധിപ്പിക്കുന്നതിനും ഈ
മേഖലയിലേയ്ക്ക് യുവജനതയെ
ആകര്‍ഷിക്കുന്നതിനുമായി കഴിഞ്ഞ
സര്‍ക്കാര്‍ നടപ്പിലാക്കിയ
നിക്ഷേപ സമാഹരണ പരിപാടി
തുടര്‍ന്നുകൊണ്ടുപോകുന്നതിന് ഈ
സര്‍ക്കാര്‍ എന്തെല്ലാം
നിര്‍ദ്ദേശങ്ങളാണ്
നല്‍കാനുദ്ദേശിക്കുന്നത്;
( ബി )
പട്ടികജാതി
പട്ടികവര്‍ഗ്ഗ വിഭാഗക്കാരുടെ
സാമൂഹിക, സാമ്പത്തിക
വികസനത്തിനായി
രൂപീകരിച്ചിട്ടുള്ള സഹകരണ
സംഘങ്ങളുടെ പ്രവര്‍ത്തനം
കൂടുതല്‍
കാര്യക്ഷമമാക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
( സി )
വനിതാ
ശക്തീകരണത്തില്‍ നിര്‍ണായക
പങ്ക് വഹിക്കുന്ന വനിതാ സഹകരണ
സംഘങ്ങളെ പുനരുദ്ധരിക്കുന്നതിന്
സ്വീകരിയ്ക്കാനുദ്ദേശിക്കുന്ന
നടപടികള്‍ വിശദമാക്കാമോ?
481.
ശ്രീ.
റ്റി.പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണവും
രജിസ്ട്രേഷനും വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത്
സഹകരണ മേഖലയില്‍
പ്രവര്‍ത്തിക്കുന്ന
ആശുപത്രികള്‍ നേരിടുന്ന
സാമ്പത്തിക പ്രതിസന്ധി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
കോവിഡ്
വ്യാപനത്തെ തുടര്‍ന്ന് വരുമാനം
ഗണ്യമായി കുറഞ്ഞതിനാല്‍ സഹകരണ
സ്ഥാപനങ്ങളില്‍ നിന്നും വാങ്ങിയ
വായ്പകള്‍ യഥാസമയം
തിരിച്ചടയ്ക്കാന്‍ കഴിയുന്നില്ല
എന്ന വസ്തുത കണക്കിലെടുത്ത്
സഹകരണ ആശുപത്രികളെ
സഹായിക്കുന്നതിന് ആവശ്യമായ
നടപടികള്‍ സ്വീകരിക്കുമോ;
( സി )
സഹകരണ
ആശുപത്രികളുടെ പ്രവര്‍ത്തനം
വിലയിരുത്തി കൂടുതല്‍
കാര്യക്ഷമമാക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ?
482.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും
രജിസ്ട്രേഷനും വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
കോവിഡ്
മഹാമാരിക്കെതിരെയുള്ള
പോരാട്ടത്തിൽ സംസ്ഥാനത്തെ സഹകരണ
ആശുപത്രികള്‍ മാതൃകാപരമായ
പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന
സാഹചര്യത്തില്‍ അത്തരം
ആശുപത്രികളെ
ശക്തിപ്പെടുത്തുന്നതിന്
സാമ്പത്തിക സഹായം നല്‍കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
( ബി )
ഇല്ലെങ്കില്‍
അതിനാവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
483.
ശ്രീ
തോമസ് കെ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും
രജിസ്ട്രേഷനും വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
കോവിഡ്
19-ന്റെ പശ്ചാത്തലത്തില്‍ സഹകരണ
സ്ഥാപനങ്ങളില്‍ നിന്നും
എടുത്തിട്ടുള്ള വിവിധ
ലോണുകള്‍ക്ക് ആറു മാസത്തെ
മൊറട്ടോറിയം
പ്രഖ്യാപിക്കുന്നതിന് നടപടികള്‍
ഉണ്ടാകുമോ;
( ബി )
കോവിഡ്
വ്യാപനം മൂലം വരുമാനം
നഷ്ടപ്പെട്ട സാധാരണക്കാരന്
കുറഞ്ഞ പലിശ നിരക്കില്‍
കൂടുതല്‍ ലോണ്‍, കാലതാമസം
ഒഴിവാക്കി ലഭിക്കുന്നതിന്
നടപടികള്‍ ഉണ്ടാകുമോ;
വെളിപ്പെടുത്തുമോ;
( സി )
കോവിഡിന്റെ
പശ്ചാത്തലത്തില്‍ സാധാരണക്കാരന്
അതിജീവനത്തിനായി സഹകരണ
സ്ഥാപനങ്ങള്‍ വഴി ഒരു സമഗ്ര
പദ്ധതി നടപ്പാക്കുമോയെന്ന്
വ്യക്തമാക്കുമോ?
484.
ശ്രീ .
ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണവും
രജിസ്ട്രേഷനും വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
ഒന്നാം
കോവിഡ് വ്യാപന സമയത്ത് കേന്ദ്ര
സര്‍ക്കാര്‍ പൊതുമേഖല/വാണിജ്യ
ബാങ്കില്‍ നിന്നും വായ്പ
എടുത്തവര്‍ക്ക് പ്രഖ്യാപിച്ച
മൊറട്ടോറിയം സംസ്ഥാനത്തെ
പ്രാഥമിക കാര്‍ഷിക വായ്പാ
സംഘങ്ങള്‍ക്കും കാര്‍ഷിക
ഗ്രാമവികസന ബാങ്കുകള്‍ക്കും
നല്‍കിയിട്ടുണ്ടോ;
( ബി )
സംസ്ഥാനത്തെ
പ്രാഥമിക കാര്‍ഷിക വായ്പാ
സംഘങ്ങളില്‍ നിന്നും കാര്‍ഷിക
ഗ്രാമവികസന ബാങ്കുകളില്‍
നിന്നും വായ്പ എടുത്തവര്‍ക്ക്
പലിശ ഇളവു ചെയ്ത് കൊടുക്കുവാന്‍
സര്‍ക്കാര്‍
തീരുമാനമെടുത്തിട്ടുണ്ടോ;
( സി )
ഇത്തരത്തില്‍
പലിശ ഇളവു ചെയ്ത്
കൊടുക്കുമ്പോള്‍ സംഘങ്ങള്‍ക്ക്
ഉണ്ടാകുന്ന പലിശ നഷ്ടം എങ്ങനെ
നികത്താനാണ് സര്‍ക്കാര്‍
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കാമോ?
485.
ശ്രീ
.പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും
രജിസ്ട്രേഷനും വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
സര്‍വ്വീസ്
സഹകരണ ബാങ്കുകളില്‍ നിന്നും
വായ്പ എടുത്ത വ്യക്തികള്‍
മരിച്ചാല്‍ വായ്പ, പിഴപ്പലിശ,
പലിശ എന്നിവയില്‍ എന്തൊക്കെ
ഇളവുകളാണ് ഇപ്പോള്‍ നല്‍കി
വരുന്നതെന്നു വിശദമാക്കുമോ;
( ബി )
മാരക
രോഗങ്ങള്‍ ബാധിച്ചു
മരിക്കുന്നവരുടെ വായ്പകള്‍ക്ക്
റിസ്ക് ഫണ്ടിന്റെ
ആനുകൂല്യങ്ങള്‍ കൃത്യമായി
ലഭിക്കാറില്ല എന്ന പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കിൽ ആയത്
പരിഹരിക്കുന്നതിനും
അര്‍ഹതപ്പെട്ടവര്‍ക്ക് റിസ്ക്
ഫണ്ടിന്റെ ആനുകൂല്യങ്ങള്‍
കൃത്യമായി ലഭിക്കുന്നതിനും
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
486.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും
രജിസ്ട്രേഷനും വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
കോവിഡിന്റെ
ഒന്നാം തരംഗ ഘട്ടത്തില്‍
ജനങ്ങളുടെ സാമ്പത്തിക
പ്രശ്നങ്ങള്‍
ലഘൂകരിക്കുന്നതിനായി
നബാര്‍ഡിന്റെ സഹായത്തോടെ
സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍
ഒരു വര്‍ഷ കാലാവധിയില്‍ 6% പലിശ
നിരക്കില്‍ കാര്‍ഷിക വായ്പ
നല്‍കിയിരുന്നോ;
( ബി )
വായ്പ
തിരിച്ചടവ് ഘട്ടത്തില്‍ കോവിഡ്
രണ്ടാം തരംഗം രൂപം കൊളളുകയും
ലോക്ഡൗണ്‍ നിലനില്‍ക്കുകയും
ചെയ്യുന്ന സാഹചര്യത്തില്‍,
തിരിച്ചടവ് കാലാവധി നീട്ടി
നല്‍കാന്‍ ആവശ്യമായ ഇടപെടല്‍
നടത്തുന്നതിന് സര്‍ക്കാര്‍
തയ്യാറാകുമോയെന്ന്
വ്യക്തമാക്കുമോ?
487.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണവും
രജിസ്ട്രേഷനും വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
സഹകരണ
രംഗത്തെ അധികഫണ്ട് ഉപയോഗിച്ച്
പ്രളയാനന്തര
പുനര്‍നിര്‍മ്മാണം, ഉപജീവന
മാര്‍ഗ്ഗങ്ങള്‍
പുന:സൃഷ്ടിക്കല്‍ എന്നിവ
നടപ്പാക്കിയതു പോലെ
കോവിഡാനന്തരം തൊഴില്‍
നഷ്ടപ്പെട്ടവര്‍ക്കും
സംരംഭകര്‍ക്കും ലളിത
വ്യവസ്ഥയില്‍ വായ്പകള്‍
അനുവദിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
വ്യക്തമാക്കാമോ;
( ബി )
കോവിഡാനന്തരം
സംരംഭങ്ങളില്‍ നഷ്ടം
സംഭവിച്ചവര്‍ക്കും തൊഴില്‍
നഷ്ടപ്പെട്ടവര്‍ക്കും സഹകരണ
വായ്പകളില്‍ മൊറട്ടോറിയം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വ്യക്തമാക്കാമോ?
488.
ശ്രീ .
കെ .ഡി .പ്രസേനൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും
രജിസ്ട്രേഷനും വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
2016
മുതല്‍ 2020 വരെ റിസ്ക് ഫണ്ട്
പദ്ധതി പ്രകാരം ആലത്തൂര്‍
നിയോജക മണ്ഡലത്തിലെ എത്ര
പേര്‍ക്ക് എത്ര തുകയുടെ ആശ്വാസം
നല്‍കാനായി എന്ന് വിശദമാക്കാമോ;
( ബി )
ഗുണഭോക്താക്കളുടെ
പഞ്ചായത്ത് തിരിച്ചുള്ള
വിശദാംശം നല്‍കാമോ?
489.
പ്രൊഫ .
ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണവും
രജിസ്ട്രേഷനും വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
കോവിഡ്
19 വാക്സിനേഷൻ നല്‍കുന്നതിന്
സഹകരണ ബാങ്ക് ജീവനക്കാര്‍ക്ക്
മുന്‍ഗണന നല്‍കുന്ന കാര്യം
പരിഗണിക്കുമോ;
( ബി )
സഹകരണ
ബാങ്ക് ജീവനക്കാര്‍ക്ക് ഭവന
സന്ദര്‍ശനം അത്യാവശ്യമായതിനാല്‍
ഈ വിഭാഗം പ്രത്യേക പരിഗണന
അര്‍ഹിക്കുന്നതാണെന്ന കാര്യം
സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
( സി )
സഹകരണ
ബാങ്ക് ജീവനക്കാര്‍ക്കൊപ്പം
സഹകാരികള്‍ക്കും വാക്സിനേഷന്‍
നല്‍കുന്നതിന് മുന്‍ഗണന
നല്‍കുന്ന കാര്യം പരിഗണിക്കുമോ;
വ്യക്തമാക്കുമോ?
490.
ശ്രീ ഡി
കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും
രജിസ്ട്രേഷനും വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
ഇക്കഴിഞ്ഞ
സര്‍ക്കാരിന്റെ
അഞ്ചുവര്‍ഷക്കാലം സഹകരണ
മേഖലയില്‍ വന്നിട്ടുള്ള
വളര്‍ച്ചയുടെ വിശദാംശങ്ങള്‍
നല്‍കാമോ;
( ബി )
പ്രൊഫഷണല്‍
വിദ്യാഭ്യാസ രംഗത്ത് സഹകരണ
മേഖലയുടെ പ്രവര്‍ത്തനം
എത്രത്തോളമായിരുന്നുവെന്ന്
വിശദമാക്കുമോ;
( സി )
സഹകരണ
മേഖലയെ കൂടുതല്‍
ഊര്‍ജ്ജസ്വലമാക്കാന്‍ പുതിയ
എന്തെല്ലാം പരിപാടികളാണ്
സര്‍ക്കാര്‍ ആവിഷ്ക്കരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കാമോ?
491.
ശ്രീ.
അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും
രജിസ്ട്രേഷനും വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സഹകരണബാങ്കിന് 2020-21
സാമ്പത്തിക വർഷത്തിൽ നബാർഡിൽ
നിന്നും റീ ഫിനാൻസ് ഇനത്തിൽ
എത്ര തുക ലഭിച്ചുവെന്ന്
അറിയിക്കുമോ;
( ബി )
പ്രസ്തുത
തുകയിൽ എത്ര രൂപ കർഷകർക്ക്
വായ്പ നൽകിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
492.
ശ്രീ സി
കെ ഹരീന്ദ്രന്‍
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍
ശ്രീ.
പി. നന്ദകുമാര്‍
ശ്രീ. എ.
രാജ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും
രജിസ്ട്രേഷനും വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
രജിസ്ട്രേഷന്‍
വകുപ്പില്‍ മുന്‍
സര്‍ക്കാരിന്റെ കാലത്ത്
നടപ്പിലാക്കിയ നവീകരണ
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
( ബി )
രജിസ്ട്രേഷന്‍
വകുപ്പില്‍ വിവിധ ആധാരങ്ങള്‍
രജിസ്റ്റര്‍ ചെയ്യുന്നതിനായി
മാതൃകാ ഫോറങ്ങള്‍
അടിസ്ഥാനപ്പെടുത്തി
'സ്മാര്‍ട്ട് കോണ്‍ട്രാക്ട് '
എന്ന ആശയം നടപ്പാക്കുന്നതിന്റെ
പുരോഗതി വ്യക്തമാക്കുമോ;
( സി )
രജിസ്ട്രാര്‍
ഓഫീസുകളുടെ നവീകരണത്തിനായി
എന്തെല്ലാം പദ്ധതികളാണ്
പുതുതായി ആസൂത്രണം ചെയ്യാന്‍
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കുമോ?
493.
ശ്രീ. ഇ
കെ വിജയൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും
രജിസ്ട്രേഷനും വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
എടച്ചേരി
രജിസ്ട്രേഷന്‍ ഓഫീസ്
കെട്ടിടത്തിന്റെ വാടക
കൊടുക്കാന്‍ വൈകുന്നതിന്റെ
കാരണം വിശദമാക്കാമോ;
( ബി )
നിലവില്‍
നല്‍കേണ്ടതായ വാടക ഉടന്‍
കൊടുത്തു തീര്‍ക്കാന്‍ നടപടി
സ്വീകരിക്കുമോ?
494.
ശ്രീ
.പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും
രജിസ്ട്രേഷനും വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
1908-ലെ
രജിസ്ട്രേഷന്‍ നിയമം, കേരള
മുദ്രപത്ര നിയമം എന്നിവ പ്രകാരം
പൊതു ആവശ്യങ്ങള്‍ക്ക് ഭൂമി
ഏറ്റെടുക്കുമ്പോള്‍ സ്റ്റാമ്പ്
ഡ്യൂട്ടിയും രജിസ്ട്രേഷന്‍
ചാര്‍ജും ഒഴിവാക്കി
കൊടുക്കുവാന്‍ വ്യവസ്ഥയുണ്ടോ
എന്ന് അറിയിക്കുമോ;
( ബി )
എങ്കില്‍
കെ.എസ്.ഇ.ബി.എല്‍.- നു വേണ്ടി
ഭൂമി ഏറ്റെടുക്കുമ്പോള്‍ ഈ
വ്യവസ്ഥ ബാധകമാക്കാറുണ്ടോ;
ഇല്ലെങ്കില്‍ എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ;
( സി )
കേരളത്തിലെ
മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളായ
കിന്‍ഫ്ര, ഇന്‍കല്‍, സ്പെഷ്യല്‍
ഇക്കണോമിക് സോണുകള്‍
എന്നിവയ്ക്കായി ഭൂമി
ഏറ്റെടുക്കേണ്ടിവരുമ്പോള്‍
മേല്‍പ്പറഞ്ഞ ആനുകൂല്യം
ആനുവദിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
( ഡി )
സാമ്പത്തിക
പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന
കെ.എസ്.ഇ.ബി.എല്‍. പൂര്‍ണമായും
ഗവണ്‍മെന്റ് ഉടമസ്ഥതയിലുള്ള
സ്ഥാപനം ആയതിനാല്‍ അതിനു വേണ്ടി
ഏറ്റെടുക്കുന്ന ഭൂമിയുടെ
സ്റ്റാമ്പ് ഡ്യൂട്ടി,
രജിസ്ട്രേഷന്‍ ചാര്‍ജ് എന്നിവ
ഒഴിവാക്കുന്ന കാര്യം
അടിയന്തരമായി പരിഗണിക്കുമോ;
( ഇ )
ഏറനാട്
മണ്ഡലത്തിലെ വാളാംതോട്
ജലവൈദ്യുത പദ്ധതിക്കായി
ഏറ്റെടുത്ത സ്ഥലത്തിന്
രജിസ്ട്രേഷന്‍ ഫീസ്, സ്റ്റാമ്പ്
ഡ്യൂട്ടി എന്നിവ ഒഴിവാക്കി
കൊടുക്കുന്നതിന് അപേക്ഷ
ലഭിച്ചിരുന്നോ; എങ്കില്‍
ഇക്കാര്യത്തില്‍ സ്വീകരിച്ച
നടപടികള്‍ എന്തെല്ലാം ആണെന്ന്
വ്യക്തമാക്കുമോ;
( എഫ് )
ഇല്ലെങ്കില്‍
പ്രസ്തുത ജലവൈദ്യുത
പദ്ധതിക്കായി ഏറ്റെടുക്കുന്ന
ഭൂമിയുടെ രജിസ്ട്രേഷന്‍ ഫീസും
സ്റ്റാമ്പ് ഡ്യൂട്ടിയും
ഒഴിവാക്കുന്ന കാര്യം
പരിഗണിക്കുമോ?
495.
ശ്രീ എ
കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും
രജിസ്ട്രേഷനും വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
2020-2021 വര്‍ഷം കേരളത്തില്‍
നടന്ന വസ്തു രജിസ്ട്രേഷന്റെ
എണ്ണം എത്ര; ആയതിൽ നിന്നും
സര്‍ക്കാരിന് ലഭിച്ച വരുമാനം
എത്ര എന്നിവയുടെ ജില്ല
തിരിച്ചുള്ള കണക്ക്
വെളിപ്പെടുത്തുമോ?
496.
ശ്രീ ഒ .
ആർ. കേളു : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും
രജിസ്ട്രേഷനും വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
വയനാട്
ജില്ലയില്‍ ജില്ലാ രജിസ്ട്രാര്‍
ഓഫീസിന് സ്വന്തമായി കെട്ടിടം
ഇല്ലാത്ത കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
വയനാട്
ജില്ലാ രജിസ്ട്രാര്‍ ഓഫീസിന്
സ്വന്തമായി കെട്ടിടം
നിര്‍മിക്കുന്നതിന്
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
( സി )
ഉണ്ടെങ്കില്‍
അതിനായി സ്വീകരിച്ച നടപടികളുടെ
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
497.
ശ്രീ.
കെ. പി. എ. മജീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണവും
രജിസ്ട്രേഷനും വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി
നിയോജകമണ്ഡലത്തിലെ പരപ്പനങ്ങാടി
സബ് രജിസ്ട്രാര്‍ ഓഫീസ് കെട്ടിട
നിര്‍മ്മാണ പ്രവൃത്തി സത്വരം
പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ;
( ബി )
പ്രസ്തുത
പ്രവർത്തിയുടെ തൽസ്ഥിതി
വിശദമാക്കാമോ ?
498.
ശ്രീ .
കെ .ഡി .പ്രസേനൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും
രജിസ്ട്രേഷനും വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍
മണ്ഡലത്തിലെ കുഴല്‍മന്ദം
സബ്‍രജിസ്ട്രാര്‍ ഓഫീസിന്റെ
കെട്ടിട നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് നാളിതുവരെ
സ്വീകരിച്ചിട്ടുള്ള
നടപടികളെന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത
കെട്ടിടനിര്‍മ്മാണവുമായി
ബന്ധപ്പെട്ട് നിലനില്‍ക്കുന്ന
കേസിന്റെ ഇപ്പോഴത്തെ അവസ്ഥ
എന്താണെന്ന് വെളിപ്പെടുത്താമോ;
( സി )
പ്രസ്തുത
കെട്ടിട നിര്‍മ്മാണം ഉടന്‍
പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ
നടപടികള്‍ സ്വീകരിക്കുമോ?
499.
ശ്രീ. ഇ
കെ വിജയൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും
രജിസ്ട്രേഷനും വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
എടച്ചേരി
രജിസ്ട്രേഷന്‍ ഓഫീസ് കെട്ടിട
നിര്‍മ്മാണത്തിന് നാളിതുവരെ
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ ;
( ബി )
പ്രസ്തുത
കെട്ടിട നിര്‍മ്മാണത്തിന് ഭൂമി
ലഭ്യമാക്കാന്‍ തദ്ദേശസ്വയംഭരണ
വകുപ്പ് എന്തെങ്കിലും തടസ്സ
വാദങ്ങള്‍ ഉന്നയിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ?
500.
ശ്രീ സി
എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും
രജിസ്ട്രേഷനും വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ്
ജില്ലയില്‍ ഉദുമ സബ്
രജിസ്ട്രാര്‍ ഓഫീസിന്
സ്വന്തമായി കെട്ടിടം
പണിയുന്നതിന് തുക
അനുവദിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍ അറിയിക്കാമോ;
( ബി )
പണം
അനുവദിച്ച് വര്‍ഷങ്ങളായിട്ടും
ഇതിന്റെ പ്രവൃത്തി തുടങ്ങാനുള്ള
തടസ്സം എന്താണെന്ന്
വിശദമാക്കാമോ;
( സി )
തടസ്സങ്ങള്‍
നീക്കി ഈ പ്രവൃത്തി എന്ന്
തുടങ്ങാനാവും എന്ന്
അറിയിക്കാമോ?
501.
ശ്രീ എം
രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും
രജിസ്ട്രേഷനും വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
തൃക്കരിപ്പൂര്‍
മണ്ഡലത്തില്‍ തൃക്കരിപ്പൂര്‍
സബ് രജിസ്ട്രാര്‍ ഓഫീസ്
ആരംഭിക്കുന്നതിന്
വര്‍ഷങ്ങള്‍ക്ക് മുന്‍പേ
ശുപാര്‍ശ ഉണ്ടായിട്ടും ഈ ഓഫീസ്
അനുവദിക്കാന്‍ വൈകുന്നതിന്റെ
കാരണം വ്യക്തമാക്കാമോ;
( ബി )
ചെറുവത്തൂര്‍
സബ് രജിസ്ട്രാര്‍ ഓഫീസ്
എന്നാരംഭിക്കാന്‍ കഴിയുമെന്ന്
അറിയിക്കാമോ?
502.
ഡോ.കെ.ടി.ജലീൽ
ശ്രീ. എ.
പ്രഭാകരൻ
ശ്രീ.
കെ.കെ. രാമചന്ദ്രൻ
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും
രജിസ്ട്രേഷനും വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
രജിസ്ട്രേഷൻ
ഓഫീസുകളുടെ കാര്യക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിന്റെ
ഭാഗമായി വിവിധതരം ഫീസുകള്‍
ഒടുക്കുന്നതിന് 'ഇലക്ട്രോണിക്
പോയിന്റ് ഓഫ് സെയില്‍' (ഇ-പോസ്)
മെഷീനുകള്‍ സ്ഥാപിക്കുന്ന
നടപടിയുടെ പുരോഗതി
വെളിപ്പെടുത്താമോ;
( ബി )
ആധികാരിക
രേഖകളും മറ്റ് റിക്കാര്‍ഡുകളും
സൂക്ഷിക്കുന്നതിനായുള്ള 'ആധുനിക
റിക്കാര്‍ഡ് റൂമുകളുടെ'
നിര്‍മ്മാണ പുരോഗതി
അറിയിക്കാമോ;
( സി )
ഏതെല്ലാം
ഓഫീസുകളിലാണ് ഈ സംവിധാനം
ആരംഭിക്കാനുദ്ദേശിക്കുന്നത്; അവ
എന്ന് പൂര്‍ത്തീകരിക്കാൻ
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
( ഡി )
സംസ്ഥാനത്ത്
'ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ്'
സൗകര്യമേര്‍പ്പെടുത്തുന്നതിന്റെ
ഭാഗമായി രജിസ്ട്രാര്‍
ഓഫീസുകളില്‍ അവധി ദിവസങ്ങളിലും
ഡോക്യുമെന്റ് രജിസ്ട്രേഷന്‍
ഒരുക്കുന്നതിന്
ആലോചിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ?
503.
ശ്രീ.
അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും
രജിസ്ട്രേഷനും വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
കൂത്താട്ടുകുളത്തെ
രജിസ്ട്രേഷൻ ഓഫീസ് അവിടെനിന്നും
മാറ്റാൻ തീരുമാനമെടുത്തത്
എന്നാണെന്നും ഏതു
തലത്തിലാണെന്നും അറിയിക്കുമോ;
( ബി )
പ്രസ്തുത
ഓഫീസ് കൂത്താട്ടുകുളത്ത്
നിന്നും ഏത് സ്ഥലത്തേക്കാണ്
മാറ്റിയത്; മാറ്റിയ സ്ഥലത്ത്
പ്രസ്തുത ഓഫീസ്
പ്രവർത്തനക്ഷമമായോ എന്ന്
അറിയിക്കുമോ; ഇല്ലെങ്കിൽ കാരണം
എന്താണെന്ന് വ്യക്തമാക്കുമോ?
|
|
|
|
|
|
|
|