വിഴിഞ്ഞം
പദ്ധതി
1805.
ശ്രീ.എം.
വിന്‍സെന്റ്
,,
കെ.എസ്.ശബരീനാഥന്
,,
റോജി എം. ജോണ്‍
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിഴിഞ്ഞം
രാജ്യാന്തര തുറമുഖ
പദ്ധതി പാക്കേജുമായി
ബന്ധപ്പെട്ട് വിഴിഞ്ഞം
ഇടവകയുടെ
നേതൃത്വത്തില്‍ നടത്തിയ
സമരം
ഒത്തുതീര്‍പ്പാക്കുവാന്‍
ഉണ്ടാക്കിയ വ്യവസ്ഥകള്‍
എന്തെല്ലാമായിരുന്നുവെന്ന്
വ്യക്തമാക്കുമോ;
(ബി)
നേരത്തെ
നടന്ന ചര്‍ച്ചകളില്‍
ധാരണ ഉണ്ടായതനുസരിച്ച്
നഷ്ട പരിഹാരത്തുക
വിതരണം ചെയ്യാമെന്ന്
അദാനി ഗ്രൂപ്പ്
സമ്മതിച്ചിരിന്നോ;
(സി)
പ്രസ്തുത
പാക്കേജിലെ ഏതൊക്കെ
വ്യവസ്ഥകളാണ് ഇതിനകം
നടപ്പിലാക്കിയത്;
ശേഷിക്കുന്നവ
എന്തൊക്കെയാണ്;
(ഡി)
വിഴിഞ്ഞം
പദ്ധതി പ്രദേശത്ത്
ഉണ്ടാകുന്ന സമരങ്ങള്‍,
പദ്ധതി സമയബന്ധിതമായി
പൂര്‍ത്തിയാക്കുന്നതിന്
തടസ്സം
സൃഷ്ടിക്കുമെന്നതിനാല്‍
തര്‍ക്കങ്ങള്‍
ചര്‍ച്ചയിലൂടെ
പരിഹരിക്കുന്നതിന്
സര്‍ക്കാര്‍ തലത്തില്‍
നടപടി സ്വീകരിക്കുമോ?
വിഴിഞ്ഞം
തുറമുഖ പദ്ധതി
1806.
ശ്രീ.കെ.സി.ജോസഫ്
,,
വി.എസ്.ശിവകുമാര്‍
,,
എം. വിന്‍സെന്റ്
,,
അനൂപ് ജേക്കബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിഴിഞ്ഞം
തുറമുഖ പദ്ധതിയുമായി
ബന്ധപ്പെട്ട
പ്രവര്‍ത്തനങ്ങള്‍ ചില
പ്രാദേശിക
തര്‍ക്കങ്ങളിൽപ്പെട്ട്
പലപ്പോഴും മുടങ്ങുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി)
കേവലം
നിയമസമാധാന പ്രശ്നമായി
വിഴിഞ്ഞത്തെ
തര്‍ക്കങ്ങള്‍ കൈകാര്യം
ചെയ്യാതെ അവിടുത്തെ
പ്രശ്നങ്ങള്‍ രമ്യമായി
പരിഹരിക്കുന്നതിന്
സര്‍ക്കാര്‍ തലത്തിൽ
പ്രത്യേക സംവിധാനം
ആലോചിക്കുമോ;
(സി)
നിര്‍മ്മാണം
ആരംഭിച്ച് 1000 ദിവസം
കഴിയുമ്പോള്‍ വിഴിഞ്ഞം
തുറമുഖത്ത് ചരക്കുകപ്പൽ
അടുക്കുമെന്ന
പ്രഖ്യാപനം
പ്രാവര്‍ത്തികമാക്കുന്നതിന്
സര്‍ക്കാര്‍ തലത്തിൽ
എന്തൊക്കെ
സംവിധാനങ്ങളാണ്
ഒരുക്കിയിട്ടുള്ളത്
എന്ന് വ്യക്തമാക്കുമോ?
വിഴിഞ്ഞം
തുറമുഖ പദ്ധതി
1807.
ശ്രീ.എം.
വിന്‍സെന്റ്
,,
വി.എസ്.ശിവകുമാര്‍
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കന്യാകുമാരി
ജില്ലയിലെ ഇനയത്ത്
നടപ്പിലാക്കുവാനിരുന്ന
തുറമുഖ പദ്ധതി
കന്യാകുമാരിക്ക്
സമീപമുള്ള കീഴ്മണക്കുടി
ദേശത്തേക്ക് മാറ്റി
സ്ഥാപിക്കുവാന്‍
തീരുമാനിച്ച കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതി വിഴിഞ്ഞം തുറമുഖ
പദ്ധതിയെ എപ്രകാരം
ബാധിക്കുമെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍,
ഇക്കാര്യത്തില്‍
സംസ്ഥാന സര്‍ക്കാരിന്റെ
ഉത്കണ്ഠ
കേന്ദ്രസര്‍ക്കാരിനെ
രേഖാമൂലം
അറിയിച്ചിട്ടുണ്ടോ;
അതിന്മേലുള്ള
കേന്ദ്രസര്‍ക്കാരിന്റെ
പ്രതികരണം
എന്തായിരുന്നുവെന്ന്
അറിയിക്കുമോ?
വിഴിഞ്ഞം
തുറമുഖം
1808.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിഴിഞ്ഞം
തുറമുഖത്തിന്റെ പണികള്‍
സര്‍ക്കാര്‍ ദൈനംദിനം
വിലയിരുത്താറുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
ഇപ്പോഴത്തെ
സ്ഥിതിഗതികള്‍
എന്തൊക്കെയെന്ന്
വിശദമാക്കാമോ;
(ബി)
തുറമുഖ
നിര്‍മ്മാണത്തിനായി
ഇതുവരെ എത്ര കോടി രൂപ
ചെലവഴിച്ചിട്ടുണ്ട്;
(സി)
വിഴിഞ്ഞം
തുറമുഖത്തിനായി മാറ്റി
പാര്‍പ്പിച്ച
ജനങ്ങള്‍ക്ക് എത്ര കോടി
രൂപ നാളിതുവരെ
കൊടുത്തിട്ടുണ്ട്;വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ഡി)
ബാക്കി തുക കൊടുത്ത്
തീര്‍ക്കാനുണ്ടോ; എത്ര
കോടി കൊടുത്ത്
തീര്‍ക്കാനുണ്ട്;
വ്യക്തമാക്കാമോ;
(ഇ)
പ്രസ്തുത
ആവശ്യത്തിലേയ്ക്ക്
വിഴിഞ്ഞത്ത് എത്ര തരം
തുറമുഖ ഓഫീസുകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
ഏതൊക്കെ; എത്ര
ഉദ്യോഗസ്ഥര്‍ ഇവിടെ
പണിയെടുക്കുന്നു; എന്ന്
മുതലാണ് ഓഫീസുകള്‍
പ്രവര്‍ത്തിച്ചു
വരുന്നത്;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
വിഴിഞ്ഞം
അന്താരാഷ്ട്ര തുറമുഖ
നിര്‍മ്മാണവുമായി ബന്ധപ്പെട്ട
സ്ഥലമെടുപ്പ് നടപടികള്‍
1809.
ശ്രീ.കെ.മുരളീധരന്
,,
വി.പി.സജീന്ദ്രന്
,,
അടൂര്‍ പ്രകാശ്
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിഴിഞ്ഞം
അന്താരാഷ്ട്ര തുറമുഖ
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട
സ്ഥലമെടുപ്പ് നടപടികള്‍
ഏത് ഘട്ടത്തിലാണ്;
(ബി)
മാസ്റ്റര്‍
പ്ലാനില്‍ വരുന്ന
ആദ്യഘട്ട
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കുള്ള
സ്ഥലം പൂര്‍ണ്ണമായും
ഏറ്റെടുത്ത്
കൈമാറിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
പരാതികൾ
പരിഹരിക്കുന്നതിന്
ജനപ്രതിനിധികളുമായി
ചര്‍ച്ചചെയ്യുന്നതിന്
കളക്ടറുടെ
നേതൃത്വത്തില്‍
രൂപീകരിച്ച
മോണിറ്ററിംഗ് കമ്മിറ്റി
കൃത്യമായി യോഗം
ചേരാറുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ട്
എന്നറിയിക്കുമോ;
(ഡി)
കോട്ടുകാല്‍
ഗ്രാമപഞ്ചായത്തില്‍
വെയര്‍ഹൗസ്
സ്ഥാപിക്കുന്നതിന്
സ്ഥലം ഏറ്റെടുക്കുന്ന
നടപടി ഏത്
ഘട്ടത്തിലാണ്;
(ഇ)
സര്‍ക്കാരിന്റെ
മെല്ലെപ്പോക്ക്
നടപടികളില്‍ അദാനി
ഗ്രൂപ്പിനുള്ള അതൃപ്തി
തുറമുഖ വകുപ്പിനെ
അറിയിച്ചിട്ടുണ്ടോ;
വിശദമാക്കുമോ ?
തലശ്ശേരി
മാരിടൈം മ്യൂസിയം
1810.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തലശ്ശേരിയിൽ
മാരിടൈം മ്യൂസിയം
സ്ഥാപിക്കുന്നതിനു
05.11.2013 ലെ ജി.ഒ.
(ആര് ടി)
നം.928/2013/എഫ്&പിഡി
പ്രകാരം ഭരണാനുമതി
ലഭിച്ചുവെങ്കിലും
മാരിടൈം മ്യൂസിയം
സ്ഥാപിക്കുന്ന
പ്രവൃത്തി നാളിതുവരെ
തുടങ്ങിയിട്ടില്ലായെന്ന
കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ
;
(ബി)
തലശ്ശേരിയില്‍
മാരിടൈം മ്യൂസിയം
സ്ഥാപിക്കുന്നതിനുള്ള
അടിയന്തര നടപടി
സ്വീകരിക്കുമോ;
എങ്കില്‍ ഇത് എന്ന്
ആരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ?
തുറമുഖങ്ങളിലെ
മണൽ കെട്ടിട നിര്‍മ്മാണത്തിന്
ഉപയോഗിക്കാനുള്ള നിര്‍ദ്ദേശം
1811.
ശ്രീ.പി.കെ.ബഷീര്‍
,,
അബ്ദുല്‍ ഹമീദ് പി.
,,
എന്‍ .എ.നെല്ലിക്കുന്ന്
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തുറമുഖങ്ങളുടെ
ആഴം കൂട്ടുന്നതിനായി
ഡ്രഡ്ജ് ചെയ്യുമ്പോള്‍
ലഭിക്കുന്ന മണൽ
ശുദ്ധീകരിച്ച് കെട്ടിട
നിര്‍മ്മാണത്തിന്
ഉപയോഗിക്കാനുള്ള
നിര്‍ദ്ദേശം
സര്‍ക്കാര്‍
അംഗീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കിൽ
എതെല്ലാം തുറമുഖങ്ങളിൽ
നിന്നും ലഭിക്കുന്ന
മണലാണ് ഇപ്രകാരം
ഉപയോഗപ്പെടുത്താൻ
ഉദ്ദേശിക്കുന്നത്;
(സി)
ഈ
പദ്ധതി ആരെയാണ്
ഏൽപ്പിക്കുവാൻ
ഉദ്ദേശിക്കുന്നത്;
(ഡി)
ഇതു
മൂലം പ്രതീക്ഷിക്കുന്ന
വരുമാനം എത്രയാണെന്ന്
കണക്കാക്കിയിട്ടുണ്ടോ;
വിശദാംശം നൽകുമോ?
കുണ്ടമണ്‍കടവ്
പാലം സംരക്ഷിത സ്മാരകമാക്കാൻ
നടപടി
1812.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യത്തിന് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
കാട്ടാക്കട
മണ്ഡലത്തിലെ
കുണ്ടമണ്‍കടവ് പാലം
സംരക്ഷിത സ്മാരകമായി
കണ്ട്
പരിപാലിക്കുന്നതിനുള്ള
എന്തെങ്കിലും
നിര്‍ദ്ദേശം
പരിഗണനയിലുണ്ടോ;
വിശദീകരിക്കാമോ;
ഇല്ലെങ്കില്‍
ഇതിനായുള്ള നടപടി
സ്വീകരിക്കുമോ?
മൃഗശാല-മ്യൂസിയം
വകുപ്പിൽ വനിതാ ഗാര്ഡന്
സൂപ്പര്വെെസറെ
നിയമിക്കുന്നതിനു നടപടി
1813.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മ്യൂസിയം-മൃഗശാല
വകുപ്പില്‍
ഗാര്ഡനര്മാരുടെ
തസ്തികകളില്‍ നിയമനം
നടത്തുന്നതിന്
സ്പെഷ്യല്‍ റൂള്‍
നിലവിലുണ്ടോ;
(ബി)
സ്പെഷ്യല്‍
റൂളില്‍
തടസമൊന്നുമില്ലാതിരുന്നിട്ടും
ഗാര്ഡനര്മാരായി
നിയമനം നടത്തുന്നതിന്
വനിതകളെ 2012 വരെ
പരിഗണിക്കാതിരുന്നത്
എന്തുകൊണ്ട്;
വ്യക്തമാക്കാമോ;
(സി)
2012
മുതല്‍ വനിതകളെ
ഗാര്ഡനര്മാരായി
നിയമിച്ചുവരുന്നതിനാല്
പുരുഷന്മാരും വനിതകളും
തമ്മില്‍ ഇൗ
തസ്തികയില്‍ ഒരു
അനുപാതം നിശ്ചിയിച്ച്
തീരുമാനിക്കുന്ന കാര്യം
പരിഗണിക്കുമോ;
(ഡി)
ഹെെദരാബാദ്
നെഹൃ സുവോളജിക്കല്‍
പാര്‍ക്കില്‍ വനിതാ
ഗാര്‍ഡനര്‍മാരെ
സൂപ്പര്വെെസര്മാരായി
നിയമിച്ചുവരുന്നതുപോലെ
കേരളത്തിലെ
മൃഗശാല-മ്യൂസിയം
വകുപ്പിലും വനിതാ
സൂപ്പര്വെെസറെ
നിയമിക്കുന്നകാര്യം
പരിഗണിക്കുമോ;
(ഇ)
ഗാര്ഡന്
സൂപ്പര്‍വെെസര്‍മാരുടെ
നിലവിലുള്ള തസ്തികയില്‍
ഒരെണ്ണം വനിതാ
സൂപ്പര്വെെസറുടെ
തസ്തികയാക്കിമാറ്റുന്നകാര്യം
പരിഗണിക്കുമോ;
വ്യക്തമാക്കാമോ?
മൂസിയം
- പുരാവസ്തു സംരക്ഷണ വകുപ്പിൽ
ഗ്യാലറി അറ്റെന്ഡര്മാരുടെ
ഒഴിവുകള്‍
1814.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മൂസിയം
- പുരാവസ്തു സംരക്ഷണ
വകുപ്പില്‍ നിലവില്‍
ഗ്യാലറി
അറ്റെന്ഡര്മാരുടെ
എത്ര ഒഴിവുകള്‍
ഉണ്ടെന്നു വിശദമാക്കാമോ
?
(ബി)
ഗ്യാലറി
അറ്റെന്ഡര്മാരുടെ
നിയമനം നടത്തുന്നതിനു
സ്പെഷ്യല്‍ റൂള്‍
ഉണ്ടോ;
(സി)
പ്രസ്തുത
തസ്തികയില്‍ നിലവില്‍
ഒഴിവുകളുണ്ടങ്കില്
എംപ്ലോയ്മെന്റ്റ്
എക്സ്ചേഞ്ച് മുഖേനെ
നിയമനം നടത്തുന്നതിനു
നടപടി സ്വീകരിക്കുമോ?
വെള്ളാരപ്പിള്ളി തെക്കേ
കോവിലകത്തിന്റെ പൗരാണികത
1815.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ഏറ്റെടുക്കുവാന്‍
തീരുമാനിച്ചിട്ടുള്ള
ആലുവ മണ്ഡലത്തിലെ
വെള്ളാരപ്പിള്ളി തെക്കേ
കോവിലകത്തിന്റെ
പൗരാണികത
നഷ്ടപ്പെടുത്തുന്ന
പ്രവര്‍ത്തനങ്ങള്‍
നടത്തുന്നതും അനധികൃത
നിര്‍മ്മാണം
നടത്തുന്നതുമായി പരാതി
ലഭിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത പരാതിയില്‍
പോലീസ് നടപടികള്‍ക്കായി
ആര്‍ക്കിയോളജി വകുപ്പ്
ഡയറക്ടര്‍ക്ക്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(സി)
പരാതിയില്‍
എന്തെല്ലാം നടപടികളാണ്
വകുപ്പ് ഡയറക്ടര്‍
സ്വീകരിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
ഓഖി
ചുഴലിക്കാറ്റില്‍ പത്മനാഭപുരം
കൊട്ടാരത്തിന് നാശനഷ്ടം
1816.
ശ്രീ.പി.കെ.അബ്ദു
റബ്ബ്
,,
കെ.എം.ഷാജി
,,
ടി. വി. ഇബ്രാഹിം
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഓഖി
ചുഴലിക്കാറ്റില്‍
പത്മനാഭപുരം
കൊട്ടാരത്തിന്
നാശനഷ്ടം
സംഭവിച്ചിട്ടുണ്ടോ;
വിശദാംശം
വ്യക്തമാക്കുമോ;
(ബി)
പഴമ
നഷ്ടപ്പെടാതെ, ഈ ചരിത്ര
സ്മാരകത്തിന് സംഭവിച്ച
കേടുപാടുകള്‍
പരിഹരിച്ച്
നവീകരിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
ആംഗ്ലോ
ഇന്ത്യന്‍ പൈതൃക സംരക്ഷണം
1817.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആംഗ്ലോ
ഇന്ത്യന്‍ സമൂഹം
നേരിടുന്ന പ്രശ്നങ്ങള്‍
ചര്‍ച്ച
ചെയ്യുന്നതിനായി
സാംസ്കാരിക വകുപ്പ്
24.01.2017ല്‍ വിളിച്ചു
ചേര്‍ത്ത
യോഗതീരുമാനപ്രകാരം
കൊല്ലം ജില്ലയിലെ
തങ്കശ്ശേരി പ്രദേശത്തെ
പോര്‍ച്ചുഗീസ്
സെമിത്തേരി, കാടുകുറ്റി
സെന്റ് ഫ്രാന്‍സിസ്
ചർച്ച് എന്നിവയുടെ
അവശിഷ്ട സംരക്ഷണം,
പൈതൃക സംരക്ഷണം
എന്നിവയ്ക്കായി
ആവശ്യപ്പെട്ടിരുന്നതുപ്രകാരമുള്ള
വിശദമായ റിപ്പോര്‍ട്ട്
സമര്പ്പിയ്ക്കപ്പെട്ടിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
റിപ്പോര്‍ട്ട്
സമര്‍പ്പിക്കുന്നതിലെ
കാലതാമസത്തിന് കാരണം
വിശദമാക്കാമോ;
(സി)
പ്രസ്തുത
റിപ്പോര്ട്ട്എന്നത്തേയ്ക്ക്
സമര്‍പ്പിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
ട്രാംവെ
റെയില്‍ പെെതൃക മ്യൂസിയം
1818.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ട്രാംവെ
റെയില്‍ പെെതൃക
മ്യൂസിയം
ചാലക്കുടിയില്‍
അനുവദിക്കുന്നതിനായുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ നടപടികള്‍
ഏത് ഘട്ടത്തിലാണ്;
(ബി)
ഇതിനായുള്ള
നടപടികള്‍ അടിയന്തരമായി
സ്വീകരിക്കുമോ?
പുരാവസ്തു
വകുപ്പിന്റെ
പ്രവര്‍ത്തനങ്ങള്‍
1819.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
പുരാവസ്തു വകുപ്പ്,
തിരുവനന്തപുരം
ജില്ലയിലെ ഏതൊക്കെ
സ്ഥാപനങ്ങളെയാണ്
സംരക്ഷിച്ച്
പരിപാലിച്ച്
വരുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
വന്നതിനുശേഷം ഇതിനായി
നാളിതുവരെയായി എത്ര രൂപ
ചെലവഴിച്ചു എന്ന്
വ്യക്തമാക്കുമോ?