കര്‍ഷകര്‍ക്ക്
ജൈവവളം
1516.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജൈവകൃഷി
പ്രോത്സാഹിപ്പിക്കുന്നതിന്റെ
ഭാഗമായി കര്‍ഷകര്‍ക്ക്
ജൈവവളം വിതരണം
ചെയ്യാന്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്ത്
ഏതെല്ലാം സ്ഥാപനങ്ങളാണ്
ജൈവവളം
ഉല്‍പ്പാദിപ്പിക്കുന്നതെന്ന്
വ്യക്തമാക്കുമോ ?
ഫാം
ടൂറിസം പദ്ധതി
1517.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തില്‍
നേര്യമംഗലം ജില്ലാ കൃഷി
തോട്ടത്തിന്റെ
വികസനത്തിനായി ഈ
സ്രക്കാര്‍ എന്തെല്ലാം
പദ്ധതികള്‍
ആവിഷ്ക്കരിച്ച്
നടപ്പിലാക്കി എന്ന്
വ്യക്തമാക്കാമോ;
(ബി)
ഫാമിന്റെ
വികസനത്തിന് പുതിയ
പദ്ധതികള്‍
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദീകരിക്കാമോ;
(സി)
ഇവിടെ
പ്രഖ്യാപിച്ചിട്ടുള്ള
ഫാം ടൂറിസം പദ്ധതി
ആരംഭിച്ചിട്ടുണ്ടോ;
നിലവിലെ സ്ഥിതി
വ്യക്തമാക്കാമോ;
(ഡി)
ഫാമിനോട്
അനുബന്ധിച്ച സ്ഥലത്ത്
മാലിന്യ പ്ലാന്റ്
തുടങ്ങുവാന്‍
സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കിൽ വ്യക്തമാക്കാമോ;
(ഇ)
ഇവിടെ
മാലിന്യ സംസ്ക്കരണ
പ്ലാന്റ് ആരംഭിച്ചാൽ
ജില്ലയിലെ കുടിവെള്ള
സ്രോതസ്സായ പെരിയാറില്‍
ഉണ്ടാകാവുന്ന മാലിന്യ
പ്രശ്നങ്ങളെക്കുറിച്ച്
സര്‍ക്കാര്‍ പഠനം
നടത്തിയിട്ടുണ്ടോ;
വിശദീകരിക്കുമോ?
ജൈവ
വൈപ്പിന്‍ പദ്ധതി
1518.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ജൈവ
വൈപ്പിന്‍ പദ്ധതി
നടത്തിപ്പു സംബന്ധിച്ച്
പാരിസ്ഥിതിക ആഘാത പഠന
റിപ്പോര്‍ട്ട്
സര്‍ക്കാരില്‍
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ പകര്‍പ്പ്
ലഭ്യമാക്കാമോ?
ഫാം
ഹൗസുകളുടെ പ്രവര്‍ത്തനം
1519.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ക്യഷി
വകുപ്പിന്റെ കീഴില്‍
സംസ്ഥാനത്ത് എത്ര ഫാം
ഹൗസുകള്‍ നിലവിലുണ്ട്;
(ബി)
ഈ സര്‍ക്കാര്‍ പ്രസ്തുത
ഫാം ഹൗസുകളുടെ
പ്രവര്‍ത്തനം
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
ഇത്തരം
ഫാം ഹൗസുകളില്‍ ജൈവ
ക്യഷി
നടപ്പിലാക്കുന്നതിന്
ആവശ്യമായ പദ്ധതികള്‍
ആവീഷ്ക്കരിക്കുമോ;
(ഡി)
ജൈവ
പച്ചക്കറി ക്യഷി
സംസ്ഥാന വ്യാപകമായി
നടപ്പിലാക്കുന്നതിന്
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടന്ന് വരുന്നതെന്ന്
വിശദീകരിക്കാമോ?
കൃഷി
വ്യാപിപ്പിക്കുന്നതിനുള്ള
പ്രവര്‍ത്തനങ്ങള്‍
1520.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കൊയിലാണ്ടി
- പേരാമ്പ്ര
മണ്ഡലങ്ങളിലായി
വ്യാപിച്ചു കിടക്കുന്ന
വെളിയന്നൂര്‍
ചല്ലിയില്‍ കൃഷി
വികസിപ്പിക്കുന്നതിന്
ഇത് വരെ
നടത്തിയിട്ടുള്ള
പ്രവര്‍ത്തനങ്ങൾ
വിശദമാക്കുമോ?
ഗ്രോസ്
സ്റ്റേറ്റ് ഡൊമസ്റ്റിക്
പ്രൊഡക്ടിന് കൃഷി അനുബന്ധ
മേഖലകള്‍ നല്കിയ സംഭാവന
1521.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2011-2012
മുതല്‍ 2016-17
വരെയുള്ള വര്‍ഷങ്ങളില്‍
സംസ്ഥാനത്തിന്റെ ഗ്രോസ്
സ്റ്റേറ്റ് ഡൊമസ്റ്റിക്
പ്രൊഡക്ടിന് കൃഷിയും
അനുബന്ധ മേഖലകളും
നല്കിയ സംഭാവന
ശതമാനക്കണക്കില്‍
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്തിന്റെ
ഗ്രോസ് സ്റ്റേറ്റ്
ഡൊമസ്റ്റിക്
പ്രൊഡക്ടിന് കൃഷിയും
അനുബന്ധ മേഖലകളും
നല്കുന്ന സംഭാവന
കുറയുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്തൊക്കെ
പരിഹാര നടപടികളാണ്
സര്‍ക്കാര്‍
കൈക്കൊണ്ടിട്ടുള്ളതെന്ന്
വിശദമാക്കുമോ?
കയ്പാട്
കൃഷി
1522.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കണ്ണൂര്‍
ജില്ലയിലെ
കല്ല്യാശ്ശേരി
മണ്ഡലത്തിലെ ഏഴോം,
പട്ടുവം, ചെറുകുന്ന്,
കണ്ണപുരം
പഞ്ചായത്തുകളിലെ
കയ്പാട് കൃഷി
അഭിവൃദ്ധിപ്പെടുത്തുന്നതിനും
സംരക്ഷിക്കുന്നതിനും
നബാര്‍ഡിന്റെ
ആര്.ഐ.ഡി.എഫ് XXI
സ്കീമില്‍
ഉള്‍പ്പെടുത്തി
ഭരണാനുമതി ലഭിച്ച 1023
ലക്ഷം രൂപയുടെ
പ്രവൃത്തികളുടെ
പുരോഗതിയും വിശദാംശവും
നല്‍കാമോ?
ജൈവകൃഷി
വ്യാപനം
1523.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്ത്
ജൈവകൃഷി
വ്യാപിപ്പിക്കുന്നതിന്
നല്കുന്ന സഹായങ്ങളുടെ
വിശദാംശം
വെളിപ്പെടുത്താമോ?
കാര്‍ഷിക
ഉല്പന്നങ്ങള്
ഇടനിലക്കാരില്ലാതെ
വില്ക്കാന് സംവിധാനം
1524.
ശ്രീ.കെ.എന്‍.എ
ഖാദര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വീട്ടുവളപ്പിലും
പുരയിടങ്ങളിലും ചെറുകിട
കൃഷിക്കാര്‍
ഉല്പാദിപ്പിക്കുന്ന
കാര്‍ഷിക ഉല്പന്നങ്ങള്
ഇടനിലക്കാരില്ലാതെ
വില്ക്കാന് സംവിധാനം
ഒരുക്കിയിട്ടുണ്ടോ;
(ബി)
ഇവര്‍ക്ക്
ന്യായമായ വില ഉറപ്പു
വരുത്തിയാല്‍ കൂടുതല്‍
പേര് ഈ രംഗത്തേക്ക്
കടന്നു വരികയും തന്മൂലം
കാര്‍ഷികോത്പന്നങ്ങളുടെ
ഇറക്കുമതിയില്‍ ഗണ്യമായ
കുറവ് വരികയും
ചെയ്യുമെന്ന കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
ഇപ്രകാരമുള്ള കൃഷി
പ്രോത്സാഹിപ്പിക്കുന്നതിനും
വിപണി ഒരുക്കുന്നതിനും
സര്‍ക്കാര്‍
മുന്‍കൈയെടുക്കുമോ;
വ്യക്തമാക്കുമോ?
ഓണാട്ടുകര
വികസന ഏജന്‍സിക്ക് പ്രത്യേക
ഫണ്ട്
1525.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓണാട്ടുകര
വികസന ഏജന്‍സിയുടെ
സഹായത്തോടെ ഏതെല്ലാം
പുതിയ പദ്ധതികളാണ്
ഹരിപ്പാട് മണ്ഡലത്തില്‍
നടത്താന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
പാടശേഖരങ്ങളുടെ
അടിസ്ഥാനസൗകര്യ
വികസനത്തിനും
ബണ്ടുകളുടെ
നിര്‍മ്മാണം,
ബലപ്പെടുത്തല്‍
തുടങ്ങിയ
കാര്യങ്ങള്‍ക്കുമായി
ഓണാട്ടുകര വികസന
ഏജന്‍സിക്ക് പ്രത്യേക
ഫണ്ട് ലഭ്യമാക്കുമോ?
എലത്തുര്‍
നിയോജക മണ്ഡലത്തില്‍
നടപ്പിലാക്കിയ പദ്ധതികൾ
1526.
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം എലത്തുര്‍ നിയോജക
മണ്ഡലത്തില്‍ ക്യഷി
വകുപ്പ് മുഖേന
നടപ്പിലാക്കിയ
പദ്ധതികളും അവയ്ക്ക്
അനുവദിച്ച തുകയും
വെളിപ്പെടുത്തുമോ;
(ബി)
ഇപ്രകാരം
അനുവദിക്കപ്പെട്ട
പദ്ധതികളുടെ
പ്രവര്‍ത്തന പുരോഗതി
വിശദമാക്കുമോ?
ജൈവകാര്‍ഷിക
നയം
1527.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
പി.ടി. തോമസ്
,,
അന്‍വര്‍ സാദത്ത്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാരിന്റെ പുതിയ
ജൈവകാര്‍ഷിക നയം
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
നയത്തില്‍ ജൈവ കൃഷി
പ്രോത്സാഹിപ്പിക്കുന്നതിന്
ഉതകുന്ന എന്തെല്ലാം
കാര്യങ്ങളാണ്
ഉള്‍പ്പെടുത്തിയിട്ടുള്ളത്;
(സി)
സംസ്ഥാനത്തെ
കാര്‍ഷിക
ഉല്‍പ്പന്നങ്ങള്‍ക്ക്
'മെയ്ഡ് ഇന്‍ കേരള
ബ്രാന്റ്' എന്ന നാമം
കൊണ്ടു
വന്നിട്ടുണ്ടോ;
അതിലൂടെ
കര്‍ഷകര്‍ക്കുണ്ടായിട്ടുള്ള
നേട്ടം എന്തൊക്കെയാണ്
എന്ന് അറിയിക്കുമോ?
ആരോഗ്യമുള്ള
വിത്തുകള്‍ നല്‍കുന്നതിന്
നടപടി
1528.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
നെല്‍കൃഷി
ഉള്‍പ്പെടെ എല്ലാത്തരം
കൃഷിക്കും 'നല്ല
വിളവുകള്‍'
ലഭിക്കുന്നതിനായി
ആരോഗ്യമുള്ള വിത്തുകള്‍
കൃഷി വകുപ്പു മുഖേന
നേരിട്ട് കർഷകർക്ക്
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ;
ഇല്ലെങ്കില്‍
എന്തുകൊണ്ട്; വിശദവിവരം
നല്‍കുമോ?
ചെട്ടിപ്പാടം
പാടശേഖരം കൃഷിയോഗ്യമാക്കാന്‍
നടപടി
1529.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എറണാകുളം
ജില്ലയിലെ ഇടക്കൊച്ചി
വില്ലേജില്‍
വര്‍ഷങ്ങളോളം
കൃഷിചെയ്തിരുന്ന
മൂന്ന്ഏക്കറോളം വരുന്ന
ചെട്ടിപ്പാടം
പാടശേഖരത്തില്‍
കൃഷിചെയ്യുവാനായി
പെട്ടിയും പറയും
സ്ഥാപിക്കാന്‍ കൊച്ചി
കോര്പ്പറേഷന്
അംഗീകാരം നല്കിയ
മൂന്ന് ലക്ഷം രൂപയുടെ
പദ്ധതി
നടപ്പിലാക്കുന്നതില്‍
നേരിടുന്ന
കാലതാമസത്തിന് കാരണം
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി നടപ്പിലാക്കാന്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(സി)
ചെട്ടിപ്പാടം
പാടശേഖരം സമിതിയുടെ
രജിസ്ട്രേഷന് പുതുക്കി
നല്‍കിയിട്ടുണ്ടോ;
(ഡി)
പ്രസ്തുത
പാടശേഖരത്തിലെ ഭൂമി
ആരുടെയെല്ലാം
കൈവശമാണെന്ന്
വ്യക്തമാക്കുന്ന
ഭൂവുടമകളുടെ ലിസ്റ്റ്
തയ്യാറാക്കിയിട്ടുണ്ടോ;
ആയതിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(ഇ)
പ്രസ്തുത
പാടശേഖരം എന്നത്തേക്ക്
കൃഷിയോഗ്യമാക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
ഇന്‍സ്റ്റന്റ്
കോഫി പ്ലാന്റ്
1530.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷിയുടെ
കമ്പനിവല്‍ക്കരണത്തിന്
ബദലായി സഹകരണ കൃഷിനയം
രൂപീകരിച്ച്
കര്‍ഷകര്‍ക്ക്
പ്രയോജനകരമാകുന്ന
നടപടികള്‍
സ്വീകരിക്കുന്ന കാര്യം
പരിഗണിക്കുമോ ;
(ബി)
വയനാട്
ജില്ലയില്‍
ഇന്‍സ്റ്റന്റ് കോഫി
പ്ലാന്റ് അനുവദിക്കുന്ന
കാര്യം പരിഗണനയിലുണ്ടോ?
നെല്‍കൃഷിയുടെ
വ്യാപനം
1531.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാട്ടാക്കട
മണ്ഡലത്തിലെ 6
പഞ്ചായത്തുകളിലായി 2016
വരെ എത്ര ഏക്കര്‍
സ്ഥലത്ത് നെല്‍കൃഷി
ഉണ്ടായിരുന്നുവെന്ന്
പഞ്ചായത്ത് തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ഇവിടെ
നെല്‍കൃഷിയുടെ
വ്യാപനത്തിനായി
എന്തെല്ലാം നടപടി
സ്വീകരിയ്ക്കാനായെന്ന്
വിശദമാക്കാമോ;
(സി)
2017-ല്‍
എത്ര ഏക്കര്‍ സ്ഥലത്ത്
പുതുതായി നെല്‍കൃഷി
ആരംഭിയ്ക്കാനായെന്ന്
പഞ്ചായത്ത് തിരിച്ച്
വിശദമാക്കാമോ?
ഭക്ഷ്യവിളകളിലെ
ആളോഹരി ഉല്പാദന വര്‍ദ്ധനവ്
1532.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2017-18
സാമ്പത്തിക
വര്‍ഷത്തില്‍
സംസ്ഥാനത്ത്
ഭക്ഷ്യവിളകളിലെ ആളോഹരി
ഉല്പാദനം
വര്‍ദ്ധിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ബി)
മുന്‍
വര്‍ഷങ്ങളെ അപേക്ഷിച്ച്
2017-18 സാമ്പത്തിക
വര്‍ഷത്തില്‍
ഭക്ഷ്യവിളകളിലെ ആളോഹരി
ഉല്പാദന വര്‍ദ്ധനവ്
ക്രമാതീതമായി
കുറഞ്ഞിട്ടുണ്ട്
എന്നുള്ള കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
(സി)
ഭക്ഷ്യവിളകളിലെ ആളോഹരി
ഉല്പാദന
വര്ദ്ധനവിലേയ്ക്കായി
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ?
തരിശുസ്ഥലങ്ങളിലെ
കൃഷി
1533.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തരിശുസ്ഥലങ്ങളിൽ
കൃഷി ഇറക്കുന്ന
കര്‍ഷകര്‍ക്കായി
എന്തെല്ലാം സഹായങ്ങളാണ്
നൽകി വരുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
വര്‍ഷങ്ങളായി
തരിശായി കിടക്കുന്ന
പാടങ്ങളിൽ
നെൽകൃഷിയിറക്കുന്ന
കര്‍ഷകര്‍ക്കും
സംഘങ്ങള്‍ക്കും
പ്രത്യേക സാമ്പത്തിക
സഹായങ്ങള്‍
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ഓഖി
ദുരന്തവും കൃഷിനാശവും
1534.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഓഖി ചുഴലിക്കാറ്റ് മൂലം
കാര്‍ഷികമേഖലയിലുണ്ടായ
ദുരന്തവും കൃഷിനാശവും
സംബന്ധിച്ച് കൃഷി
വകുപ്പിന്റെ
വിലയിരുത്തല്‍
വ്യക്തമാക്കുമോ;
(ബി)
ഇതുമൂലം
ഏതെല്ലാം കാര്‍ഷിക
വിളകളില്‍ നഷ്ടമുണ്ടായി
എന്നും എത്ര കര്‍ഷകരെ
ബാധിച്ചു എന്നും
വകുപ്പു കണക്കാക്കിയ
നഷ്ടം എത്ര എന്നും ഇത്
കാര്‍ഷികമേഖലയെ
ഏതെല്ലാം തരത്തില്‍
ബാധിച്ചു എന്നും ഉള്ള
വകുപ്പിന്റെ
നീരീക്ഷണങ്ങള്‍ എന്താണ്
എന്നും വ്യക്തമാക്കുമോ;
(സി)
ഇവരെ
സഹായിക്കാനായി എത്ര
തുകയുടെ എന്തെല്ലാം
കേന്ദ്ര സഹായം
അഭ്യര്‍ത്ഥിച്ചു എന്നും
എന്തു ലഭിച്ചു എന്നും
വിശദാംശം ലഭ്യമാക്കുമോ;
(ഡി)
കൃഷിവകുപ്പ്
ആവശ്യപ്പെട്ട കേന്ദ്ര
സഹായം
ലഭ്യമായില്ലെങ്കിലും
ദുരന്തത്തിന് വിധേയരായ
കര്‍ഷകരെ സഹായിക്കാനായി
വകുപ്പ് എന്തു
നടപടികള്‍
സ്വീകരിച്ചുവരുന്നു
എന്നും വ്യക്തമാക്കുമോ?
നാണ്യ
വിളകളുടെ വിലയിടിവ്
1535.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍
,,
മഞ്ഞളാംകുഴി അലി
,,
സി.മമ്മൂട്ടി
,,
എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുരുമുളക്
ഉള്‍പ്പെടെയുള്ള നാണ്യ
വിളകളുടെ വിലയിടിവുമൂലം
കാര്‍ഷിക മേഖല
പ്രതിസന്ധി നേരിടുന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതു തടയുന്നതിനും
ബുദ്ധിമുട്ടനുഭവിക്കുന്ന
കര്‍ഷകനെ
സഹായിക്കുന്നതിനും
എന്തെങ്കിലും പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശം
വ്യക്തമാക്കുമോ?
കാറ്റുവീഴ്ച
രോഗം വ്യാപകമാകുന്നത് തടയാൻ
നടപടി
1536.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
തെങ്ങുകളില്‍ കാറ്റ്
വീഴ്ച രോഗം
വ്യാപകമാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;എങ്കില്‍
ഇക്കാര്യത്തില്‍ എന്ത്
നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ബി)
കാറ്റ്
വീഴ്ച രോഗം
വ്യാപകമാകുന്നത്
സംബന്ധിച്ച്
എന്തെങ്കിലും പഠനങ്ങൾ
നടത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
വെളിപ്പെടുത്തുമോ;
(സി)
പ്രസ്തുത
രോഗം വ്യാപകമാകുന്നത്
തടയാന്‍ എന്തൊക്കെ
പ്രതിരോധ
പ്രവര്‍ത്തനങ്ങളാണ്
നടത്തുന്നതെന്ന്
വ്യക്തമാക്കാമോ?
നെല്ല്
ഉല്പാദനത്തിൽ ഉണ്ടായ കുറവ്
1537.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പിന്നിട്ട
അഞ്ചുവര്‍ഷത്തിനിടക്ക്
ഏറ്റവും കുറഞ്ഞ നെല്ല്
ഉല്‍പ്പാദനമാണ് കഴിഞ്ഞ
വര്ഷമുണ്ടായിട്ടുളളതെന്ന്
ഇതു സംബന്ധിച്ച
പഠനങ്ങള്‍
വ്യക്തമാക്കുന്നുണ്ടോ;
(ബി)
എങ്കില്‍
മുന്‍കാലങ്ങളെ
അപേക്ഷിച്ച് എത്ര
ശതമാനത്തിന്റെ കുറവാണ്
നെല്ലുല്‍പ്പാദനത്തില്‍
കഴിഞ്ഞ
വര്ഷമുണ്ടായിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
ഇതിന്റെ
കാരണമെന്താണെന്ന്
കണ്ടെത്തിയിട്ടുണ്ടോ ;
എങ്കില്‍ വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(ഡി)
കൂടാതെ
വരും വര്‍ഷങ്ങളില്‍
നെല്ലുല്‍പ്പാദനത്തില്‍
വര്‍ധനവുണ്ടാക്കാന്‍
എന്തൊക്കെ നടപടികള്‍
കൈക്കൊള്ളുമെന്ന്
വിശദമാക്കാമോ?
വൈറ്റിലയിലെ
നെല്ല് ഗവേഷണ കേന്ദ്രത്തിലെ
വിത്തുൽപ്പാദനം
1538.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എറണാകുളത്ത്
വൈറ്റിലയിൽ
പ്രവര്‍ത്തിക്കുന്ന
നെല്ല് ഗവേഷണ
കേന്ദ്രത്തില്‍ നിന്നും
കഴിഞ്ഞ
അഞ്ചുവര്‍ഷങ്ങളില്‍
ഉല്‍പ്പാദിപ്പിച്ച
നെല്‍വിത്തിന്റെ അളവ്
വ്യക്തമാക്കാമോ;
(ബി)
ഗവേഷണ
കേന്ദ്രത്തിന്റെ ഫാമിന്
നടുവിലൂടെ കടന്നു
പോകുന്ന കൊച്ചിന്
കോര്‍പ്പറേഷന്റെ കാനയിൽ
നിന്നുളള മലിനജലവും
മാലിന്യങ്ങളും
പ്ലാസ്റ്റിക്കും
കൃഷിയിടങ്ങളില്‍
കലര്‍ന്ന് ഇവിടത്തെ
നെല്‍കൃഷിയും
മത്സ്യകൃഷിയും
നിലച്ചിരിക്കുന്ന
സാഹചര്യം ഒഴിവാക്കി
ഇവിടെ കൃഷി
പുനരാരംഭിക്കുന്നതിന്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
വിശദമാക്കാമോ?
കാര്‍ഷിക
വിളകള്‍ നശിപ്പിക്കുന്ന
വന്യജീവികളെ അകറ്റാന്‍ നടപടി
1539.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാട്ടിന്‍പുറങ്ങളിലെ
കൃഷി സ്ഥലങ്ങളിൽ പോലും
കാട്ടുപന്നി, മുള്ളന്‍
പന്നി, മയില്‍,
കുരങ്ങ്, മല അണ്ണാന്
എന്നീ വന്യജീവികള്‍
കൂട്ടത്തോടെ ഇറങ്ങി
നെല്ല്, കിഴങ്ങുവര്‍ഗ്ഗ
കൃഷികള്‍ തുടങ്ങിയവ
വ്യാപകമായി
നശിപ്പിക്കുന്നത് മൂലം
കര്‍ഷകര്‍ക്ക് ഭീമമായ
നഷ്ടം ഉണ്ടാകുന്നത്
പരിഹരിക്കാന്‍
എന്തെല്ലാം നടപടി
സ്വീകരിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ;
(ബി)
കാര്‍ഷിക
സര്‍വ്വകലാശാലയിലെ
വിദഗ്ധരുടെ സഹായത്തോടെ
കാര്‍ഷിക വിളകള്‍
നശിപ്പിക്കുന്നതില്‍
നിന്നും വന്യ ജീവികളെ
അകറ്റുന്നതിന് ആവശ്യമായ
പ്രതിവിധികള്‍
കണ്ടെത്തുന്നതിന് നടപടി
സ്വീകരിക്കുമോ;
(സി)
പ്രസ്തുത
വിഷയത്തില്‍ എന്തെല്ലാം
നടപടി ഇതേവരെ
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശം
വ്യക്തമാക്കുമോ?
കൃഷിനാശം
സംഭവിച്ച കര്‍ഷകര്‍ക്ക്
നഷ്ടപരിഹാരം
1540.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വരള്‍ച്ചയിലും
പ്രകൃതിക്ഷോഭത്തിലുംപെട്ട്
കൃഷി നാശം സംഭവിച്ച
കര്ഷകര്ക്ക്ഏതു
വര്‍ഷം വരെയുള്ള
നഷ്ടപരിഹാരമാണ് ഇതുവരെ
വിതരണം
ചെയ്തിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
കഴിഞ്ഞ
രണ്ട് വര്‍ഷങ്ങളായി ഓരോ
ജില്ലകളിലും എത്ര രൂപ
വീതമാണ് കൃഷിനാശം
സംഭവിച്ച കര്‍ഷകര്‍ക്ക്
നഷ്ടപരിഹാരമായി
നല്‍കിയതെന്ന്
വ്യക്തമാക്കുമോ;
(സി)
നഷ്ടപരിഹാരം
യഥാസമയം നല്കുന്നതില്
വീഴ്ച
സംഭവിക്കുന്നതിന്റെ
കാരണം വ്യക്തമാക്കുമോ;
(ഡി)
ഇനിയും
നല്‍കാനുള്ള കുടിശ്ശിക
ഉടനെ വിതരണം
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ?
കൃഷിനാശം
സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം
1541.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓഖി
ചുഴലിക്കാറ്റു മൂലം
കൃഷിനാശം
സംഭവിച്ചവര്‍ക്ക്
അര്‍ഹമായ നഷ്ടപരിഹാരം
ലഭ്യമാക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
പാറശ്ശാല മണ്ഡലത്തിലെ
വിവിധ
പാഞ്ചായത്തുകളിലായി
ഈയിനത്തിൽ എത്ര രൂപയാണ്
വിതരണം ചെയ്തിട്ടുള്ളത്
എന്ന് അറിയിക്കാമോ;
(ബി)
2010
മുതൽ 2014 വരെയുള്ള
വര്‍ഷങ്ങളിൽ ഉണ്ടായ
പ്രകൃതിക്ഷോഭത്തിൽ
കൃഷിനാശം
സംഭവിച്ചവര്‍ക്കുള്ള
സഹായധനം ഇനിയും വിതരണം
ചെയ്തിട്ടില്ല എന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
അത് എന്നേയ്ക്ക് വിതരണം
ചെയ്തു തീര്‍ക്കാനാകും
എന്ന് അറിയിക്കാമോ?
കുട്ടനാട്
പാടശേഖരങ്ങളുടെ പുറംബണ്ട്
ബലപ്പെടുത്തുവാൻ നടപടി
1542.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുട്ടനാട്
മണ്ഡലത്തിലെ 13
പഞ്ചായത്തുകളിലെ 415
പാടശേഖരങ്ങളുടെ പുറം
ബണ്ട് ബലപ്പെടുത്തിയാലേ
കൃഷി സുഗമമായി
നടപ്പിലാക്കാന്‍
സാധ്യമാകുകയുള്ളു എന്ന
വസ്തുത ശ്രദ്ധയിൽ
പെട്ടിട്ടുണ്ടോ;
(ബി)
പുറം
ബണ്ട്
ബലപ്പെടുത്തുന്നതിനായി
മൈനര്‍ ഇറിഗേഷന്‍
ഡി.പി.ആര് തയ്യാറാക്കി
പ്രവൃത്തികള്‍ക്ക്
അംഗീകാരം കൊടുത്ത്
ആർ.കെ.വി.വൈ (രാഷ്ട്രീയ
കൃഷി വികാസ് യോജന)
പദ്ധതി പ്രകാരം
നടപ്പാക്കാന്‍ സ്ഥലം എം
എൽ എ വകുപ്പ്
മന്ത്രിക്ക് നൽകിയ
നിവേദനത്തിന്മേൽ എന്ത്
നടപടി സ്വീകരിച്ചു
എന്ന് വ്യക്തമാക്കാമോ ;
പദ്ധതി അടിയന്തരമായി
നടപ്പാക്കുവാൻ വേണ്ട
നടപടികൾ കൈക്കൊള്ളുമോ?
കീഴാറ്റൂര്‍
ബൈപാസ് നിര്‍മ്മാണം
1543.
ശ്രീ.ഷാഫി
പറമ്പില്‍
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയ
പാത നാല് വരിയായി
വികസിക്കുമ്പോള്‍
തളിപ്പറമ്പ് ടൗണില്‍
റോഡ് വീതി കൂട്ടുന്നത്
ഒഴിവാക്കാനായി
കീഴാറ്റൂര്‍ വയല്‍ വഴി
ബൈപാസ്
നിര്‍മ്മിക്കുന്നതിന്
തീരുമാനം എടുത്തതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കീഴാറ്റൂരില്‍
നെല്‍വയല്‍ നികത്തി
ബൈപാസ്
നിര്‍മ്മിക്കുന്നത്
നെല്‍വയല്‍
തണ്ണീര്‍ത്തട സംരക്ഷണ
നിയമത്തിന്റെ
ലംഘനമാകുമോ;
(സി)
നെല്‍വയല്‍
നികത്തുന്നതിനെതിരെ
സ്ഥലവാസികള്‍
വയല്‍ക്കിളികള്‍ എന്ന
പേരില്‍ സമരം
നടത്തുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇക്കാര്യത്തില്‍ കൃഷി
വകുപ്പ്
കൈക്കൊണ്ടിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
കാസര്‍ഗോഡ്
ജില്ലയിലെ കര്‍ഷകര്‍ക്ക്
പ്രകൃതിക്ഷോഭ ദുരിതാശ്വാസ
ധനസഹായം
1544.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍
പ്രകൃതിക്ഷോഭ
ദുരിതാശ്വാസ ധനസഹായമായി
കര്‍ഷകര്‍ക്ക് 2013-14
വര്‍ഷം മുതൽ
നല്‍കാനുള്ള തുക ഇതുവരെ
നല്കിയിട്ടില്ലാത്ത
വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ആയത് കര്‍ഷകര്‍ക്ക്
യഥാസമയം നല്‍കാതെ
കാലതാമസം
വരുത്തിയതിന്റെ കാരണം
വിശദമാക്കുമോ;
(സി)
കളക്ടറുടെ
കൈവശം തുക ഉണ്ടായിട്ടും
യഥാസമയം ബന്ധപ്പെട്ട
കൃഷിവകുപ്പ്
ഉദ്യോഗസ്ഥര്‍
കളക്ടര്‍ക്ക് ക്ലയിം
നല്‍കാത്തതാണ് കാലതാമസം
വരാനുണ്ടായ കാരണം എന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഇത്തരത്തില്‍ അനാസ്ഥ
കാണിക്കുന്ന
ഉദ്യോഗസ്ഥർക്കെതിരെ
നടപടി സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
ജലദൗര്‍ലഭ്യം
മൂലം കാര്‍ഷിക മേഖലയില്‍
ഉണ്ടായിട്ടുള്ള നഷ്ടം
1545.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചിറ്റൂര്‍
താലൂക്കില്‍
ജലസേചനത്തിന് ആവശ്യമായ
വെള്ളം ഇല്ലാത്തതിനാല്‍
കാര്‍ഷിക മേഖലയില്‍
ഉണ്ടായിട്ടുള്ള നഷ്ടം
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
ജലദൗര്‍ലഭ്യം
കാരണം എത്ര ഏക്കര്‍
സ്ഥലത്ത് കൃഷി
ചെയ്തിട്ടില്ലെന്നും
എത്ര ഏക്കര്‍ കൃഷി
ഉണങ്ങിപോയി എന്നും
വിശദമാക്കുമോ;
(സി)
ചിറ്റൂര്‍
താലൂക്കിലെ രണ്ടാം വിള
ഇറക്കാന്‍
കഴിയാത്തവര്‍ക്കും കൃഷി
നാശം സംഭവിച്ച
കര്‍ഷകര്‍ക്കും മതിയായ
നഷ്ടപരിഹാരം നല്കാന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ;
(ഡി)
നിലവില്‍
ഇത് സംബന്ധിച്ച്
എന്തെങ്കിലും
തീരുമാനങ്ങള്‍
ഉണ്ടായിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
പെരിന്തല്‍മണ്ണ
നിയോജകമണ്ഡലത്തിലെ കൃഷി നാശം
1546.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പെരിന്തല്‍മണ്ണ
നിയോജകമണ്ഡലത്തിലെ
മുതലപ്പാടം,
പുല്ലരിക്കോട്,
കാഞ്ഞിരത്തടം,
തെയ്യേറ്റ് ചിറ
പ്രദേശങ്ങളില്‍
കാലവര്‍ഷസമയത്ത്
വന്‍തോതിലുള്ള കൃഷിനാശം
ഉണ്ടാകുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പ്രദേശത്തെ കര്‍ഷകരുടെ
ദുരിതം
പരിഹരിക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;എങ്കില്‍
കുന്തിപ്പാറ തോട്
കരകവിഞ്ഞ്
ഒഴുകുന്നതുമൂലമുള്ള
നാശനഷ്ടങ്ങള്‍
ഒഴിവാക്കുന്നതിനും
മണ്ണൊലിപ്പ്
തടയുന്നതിനും സ്ഥിരം
സംവിധാനം
ഏര്‍പ്പെടുത്തുന്നതിന്
പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(സി)
പുല്ലരിക്കോട്
പ്രദേശത്ത് ഒരു
വാട്ടര്‍ഷെഡ്
നിര്‍മ്മിക്കുന്നതിനാവശ്യമായ
പദ്ധതി
തയ്യാറാക്കുമോ;വ്യക്തമാക്കാമോ
?
കര്‍ഷകര്‍ക്കുള്ള
നഷ്ടപരിഹാര വിതരണം
1547.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
പുഞ്ച കൃഷിക്ക്
അപ്പര്‍കുട്ടനാട്ടില്‍
ഉപ്പ് വെള്ളം കയറി കൃഷി
നശിച്ച കര്‍ഷകര്‍ക്ക്
നഷ്ടപരിഹാരം
അനുവദിച്ചിട്ടുണ്ടോ;
(ബി)
നഷ്ടപരിഹാരം
അനുവദിച്ചിട്ടുണ്ടെങ്കില്‍
അതിന്റെ വിതരണം ഉടന്‍
ആരംഭിക്കുമോ
എന്നറിയിക്കാമോ?
ഗുണനിലവാരം
കുറഞ്ഞ പഴം, പച്ചക്കറി
വില്പനക്കാർക്കെതിരെ നടപടി
1548.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഉല്പാദിപ്പിക്കുന്നതും
, മറ്റു സംസ്ഥാനങ്ങളിൽ
നിന്നും വരുന്നതുമായ
പച്ചക്കറി,
പഴവര്‍ഗ്ഗങ്ങള്‍
നിത്യോപയോഗ സാധനങ്ങൾ
എന്നിവ വിഷമയവും,
ഗുണനിലവാരം വളരെ
കുറഞ്ഞവയായതിനാലും
ഇതിനെതിരെ നടപടി
സ്വീകരിക്കാന്‍ നിലവിലെ
സര്‍ക്കാര്‍ സംവിധാനം
അപര്യാപ്തമായതിനാലും
കൂടുതല്‍ ശക്തമായ നടപടി
സ്വീകരിക്കാൻ
തയ്യാറാകുമോ ;
(ബി)
വിഷമയമായ
പച്ചക്കറി,
പഴവര്‍ഗ്ഗങ്ങള്‍ എന്നിവ
കേരള സമൂഹം നിത്യേന
ഉപയോഗിക്കുന്നതു മൂലം
,ജനങ്ങൾ പലവിധത്തിലുള്ള
മാറാരോഗങ്ങള്‍ക്ക്
അടിമയായി ദുരിതം
അനുഭിക്കുന്നതിനാൽ ടി
മായം ചേര്‍ത്ത
പച്ചക്കറി,
പഴവര്‍ഗ്ഗങ്ങള്‍ എന്നിവ
വില്‍ക്കുന്നവര്‍ക്കെതിരെ
കര്‍ശന നടപടി
സ്വീകരിക്കാന്‍
നിലവില്‍ എന്ത്
സംവിധാനമാണുള്ളത്;
വിശദമാക്കാമോ;
(സി)
കടുത്ത
നടപടി സ്വീകരിച്ച് ഇവരെ
ശിക്ഷിക്കാന്‍
പുതിയനിയമം
ഉണ്ടാക്കാന്‍ നടപടി
സ്വീകരിക്കുമോ ?
നീര
രാജ്യാന്തര വിപണിയില്‍
എത്തിക്കുന്നതിനുള്ള
നടപടികള്‍
1549.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നീര
ഉല്പന്നം രാജ്യാന്തര
വിപണിയില്‍ വിപണനം
നടത്തുന്നതിന്
പര്യാപ്തമായ രീതിയില്‍
വികസിപ്പിക്കുവാന്‍
കഴിഞ്ഞിട്ടുണ്ടോ;
(ബി)
രാജ്യാന്തര
വിപണിയില്‍ വിപണനം
നടത്തുന്നതിന് ഉതകുന്ന
തരത്തില്‍
ടെട്രാപായ്ക്കിങ്
സംവിധാനം ഇല്ലാത്തതാണ്
രാജ്യാന്തര
ബ്രാന്‍ഡുകളോട്
മത്സരിക്കുന്നതിന് നീര
ഉല്പന്നത്തെ
തടസ്സപ്പെടുത്തുന്നതെന്ന്
കരുതുന്നുണ്ടോ;
(സി)
നീരയെ
രാജ്യാന്തര
ബ്രാന്‍ഡുകളോട്
മത്സരിക്കുന്നതിന്
പ്രാപ്തമാക്കുന്ന
തരത്തില്‍ എന്തെല്ലാം
മാറ്റങ്ങളാണ്
ആലോചിക്കുന്നത്;
വ്യക്തമാക്കാമോ?
(ഡി)
ശരിയായ
മാര്‍ക്കറ്റിങും
രാജ്യാന്തര
ബ്രാന്‍ഡുകളുടെ
നിലവാരത്തിലുള്ള
പായ്ക്കിങ് സംവിധാനവും
ഉപയോഗിച്ച് നീരയ്ക്ക്
രാജ്യാന്തര വിപണിയില്‍
വിപണനം
സാധ്യമാക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
നീര
ഉല്പാദന കമ്പനികള്‍ നേരിടുന്ന
പ്രതിസന്ധി
1550.
ശ്രീ.കെ.മുരളീധരന്
,,
പി.ടി. തോമസ്
,,
ഐ.സി.ബാലകൃഷ്ണന്
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
നീര ഉല്പാദന കമ്പനികള്‍
കടുത്ത
പ്രതിസന്ധിയിലാണെന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയതിനുള്ള കാരണങ്ങള്‍
എന്താണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
മേഖലയിലെ പ്രതിസന്ധി
പരിഹരിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(സി)
കേര
കര്‍ഷകര്‍ക്ക്
വളരെയധികം ആശ്വാസം
നല്കിയ ഈ പദ്ധതി
തുടക്കത്തില്‍ തന്നെ
പരാജയപ്പെടാതിരിക്കാന്‍
നീര ഉല്പാദന
കമ്പനികള്‍ക്ക് സബ്സിഡി
നല്കുന്ന കാര്യം
പരിഗണിക്കുമോ?
കേരകേരളം
പദ്ധതി
1551.
ശ്രീ.ജെയിംസ്
മാത്യു
,,
കെ. ആന്‍സലന്‍
,,
കെ.കുഞ്ഞിരാമന്
,,
കാരാട്ട് റസാഖ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാളികേര
കര്‍ഷകരെ
പ്രോത്സാഹിപ്പിക്കുന്നതിനും
തെങ്ങിന്റെ
ഉല്പാദനക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിനുമായി
വിവിധ പദ്ധതികള്‍
നടപ്പിലാക്കി
വരുന്നുണ്ടോ;
(ബി)
നാളികേര
ഉല്പന്നങ്ങളുടെ
വൈവിധ്യവല്‍ക്കരണത്തിലൂടെ
കേരകര്‍ഷകര്‍ക്ക്
ഗണ്യമായ വരുമാന
വര്‍ദ്ധനവ്
നേടുന്നതിനുള്ള
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
പ്രസ്തുത പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
കേരകേരളം
പദ്ധതി പ്രകാരം
നാളികേരത്തിന്റെ മൂല്യ
വര്‍ദ്ധിത ഉത്പന്ന
നിര്‍മ്മാണം
വിപുലീകരിക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
നീരയുടെ
ഉത്പാദനം
വര്‍ദ്ധിപ്പിച്ച്
കൂടുതല്‍ വിപണിയില്‍
എത്തിയ്ക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദമാക്കാമോ?
കൃഷി
- അനുബന്ധ മേഖലകളിലെ സ്വയം
തൊഴിൽ സംരംഭങ്ങള്‍
1552.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷി
- അനുബന്ധ മേഖലകളിൽ
സ്വയം തൊഴിൽ
സംരംഭങ്ങളും ചെറുകിട
വ്യവസായ സംരംഭങ്ങളും
ആരംഭിക്കുന്നതിന്
സര്‍ക്കാരിൽ നിന്ന്
എന്തെല്ലാം സഹായങ്ങളാണ്
ലഭിക്കുന്നത്; ഇതിനായി
എന്തെല്ലാം
പദ്ധതികളുണ്ടെന്നും
വിശദമായി
മാര്‍ഗ്ഗരേഖകള്‍ സഹിതം
വ്യക്തമാക്കാമോ;
(ബി)
കൃഷിയെ
പ്രോത്സാഹിപ്പിക്കുന്ന
എന്തെല്ലാം പദ്ധതികളാണ്
ഈ സര്‍ക്കാര്‍
നടപ്പിലാക്കിയതെന്നു
വിശദമാക്കാമോ?
കൃഷി
യന്ത്രങ്ങള്‍
1553.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശ്ശൂര്‍
ജില്ലയിലെ കേരള അഗ്രോ
ഇന്‍ഡസ്ട്രീസ്
കോര്‍പ്പറേഷനില്‍ കൃഷി
യന്ത്രങ്ങള്‍
കെട്ടിക്കിടന്ന്
തുരുമ്പെടുത്ത്
നശിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
യന്ത്രങ്ങള്‍
കെട്ടിക്കിടന്ന്
നശിക്കാനിടയായ
സാഹചര്യമെന്തെന്ന്
അന്വേഷിക്കുമോ;
(സി)
എത്ര
രൂപയുടെ കൃഷി
യന്ത്രങ്ങളാണ്
കെട്ടിക്കിടന്ന്
നശിച്ചതെന്ന്
വെളിപ്പെടുത്തുമോ?
ആഗ്രോ
ഹൈപ്പർ മാര്‍ക്കറ്റ്
1554.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാര്‍ഷികമേഖലയില്‍
ആവശ്യമായതെല്ലാം ഒരു
കേന്ദ്രത്തില്‍
ലഭിക്കുന്ന ആഗ്രോ
ഹൈപ്പർ മാര്‍ക്കറ്റ്
സംസ്ഥാനത്ത് ഇപ്പോള്‍
എവിടെയൊക്കെ
പ്രവര്‍ത്തിക്കുന്നുണ്ട്;
വിശദമാക്കുമോ;
(ബി)
എന്തൊക്കെ
പ്രധാന കൃഷി
ഉപകരണങ്ങളും
ഉല്പന്നങ്ങളുമാണ്
ഇവിടെ ലഭ്യമാകുക
എന്നറിയിക്കുമോ:
(സി)
സംസ്ഥാനത്ത്
മറ്റിടങ്ങളില്‍ ഇത്തരം
ആഗ്രോ ഹൈപ്പർ
മാര്‍ക്കറ്റുകള്‍
ആരംഭിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
എങ്കില്‍
എവിടെയൊക്കെയാണ്
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
നല്‍കുമോ?
ഇക്കോ-ഷോപ്പുകള്‍
1555.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ഇതുവരെ എത്ര ഇക്കോ
ഷോപ്പുകള്‍
അനുവദിച്ചുവെന്ന്
വ്യക്തമാക്കാമോ;
(ബി)
പുതിയതായി
ഇക്കോ-ഷോപ്പുകള്‍,
പ്ലാന്റ്
ക്ലിനിക്കുകള്‍ എന്നിവ
ആരംഭിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
വിശദാംശം
വെളിപ്പെടുത്താമോ;
(സി)
മണലൂര്‍
മണ്ഡലത്തില്‍ പുതിയ
ഇക്കോ-ഷോപ്പുകള്‍,
പ്ലാന്റ്
ക്ലിനിക്കുകള്‍ എന്നിവ
അനുവദിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിന്
നടപടി സ്വീകരിക്കുമോ
എന്ന് അറിയിക്കാമോ?
പദ്ധതി
തുക വിനിയോഗം
1556.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2017-18
ല്‍ ഏതെല്ലാം കേന്ദ്ര
പദ്ധതികളിലൂടെ എത്ര
തുകയാണ് കേന്ദ്ര
സര്‍ക്കാരില്‍ നിന്നും
കൃഷി വകുപ്പിന്
ലഭിച്ചിട്ടുള്ളത്;
വിശദവിവരം നല്‍കുമോ;
(ബി)
സംസ്ഥാന
ബജറ്റിന്റെയും കേന്ദ്ര
ഫണ്ടിന്റെയും 2017
ഡിസംബർ 31 ന്
അവസാനിക്കുന്ന
പാദത്തില്‍ വന്ന്
ചേര്‍ന്നിട്ടുള്ള
എക്സ്പെൻഡിച്ചർ
എത്രയെന്നതിന്റെ
വിശദവിവരം നല്‍കുമോ;
ബജറ്റ് വിഹിതവും
എക്സ്പെൻഡിച്ചറും
അടങ്ങുന്ന
സ്റ്റേറ്റ്മെന്റ്
ലഭ്യമാക്കുമോ?
അടയ്ക്കയുടെ
വില
1557.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചരക്കു-സേവന
നികുതിയുടെ പേരില്‍
അടയ്ക്കക്ക്
അടിസ്ഥാനവില പോലും
കിട്ടാതെ കര്‍ഷകര്‍
ദുരിതത്തിലാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇറക്കുമതി
കുറയ്ക്കണമെന്ന
ശിപാർശയോടെ അടയ്ക്കയുടെ
അടിസ്ഥാനവില കേന്ദ്രം
കുറച്ചിട്ടുണ്ടോ;എങ്കില്‍
വിശദാംശം നല്‍കാമോ;
(സി)
അടയ്ക്കക്ക്
ജി.എസ്.ടി.
ഈടാക്കുന്നുണ്ടോ എന്നും
എങ്കില്‍ എത്ര
ശതമാനമാണെന്നും
വ്യക്തമാക്കാമോ;
(ഡി)
കര്‍ഷകരില്‍
നിന്ന് വാങ്ങുന്ന
ഉത്പന്നങ്ങള്‍ക്ക്
ജി.എസ്.ടി. ഈടാക്കാന്‍
പാടില്ലെന്ന നിയമമുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ഇ)
കേരളത്തിലെയും
കര്‍ണ്ണാടകത്തിലെയും
അടയ്ക്ക ശേഖരിക്കുന്ന
പ്രധാന സ്ഥാപനമായ
മംഗളൂരു ആസ്ഥാനമായി
പ്രവര്‍ത്തിക്കുന്ന
സെന്‍ട്രല്‍
അർക്കനെറ്റ് ആന്റ്
കൊക്കോ
മാര്‍ക്കറ്റിങ്ങ്
ആന്‍ഡ് പ്രൊസസിങ്ങ്
കോ-ഓപ്പറേറ്റീവ്
ലിമിറ്റഡ് (കാംകോ)
കേന്ദ്രം
നിശ്ചയിച്ചതിലും കുറഞ്ഞ
നിരക്കാണ്
ക്രഷകര്ക്ക്
നല്‍കുന്നതെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;വിശദമാക്കാമോ?
പെന്‍ഷനും ആനുകൂല്യങ്ങളും
അനുവദിച്ച് നല്‍കുന്നതിന്
നടപടി
1558.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം
ആദിച്ചനല്ലൂര്‍ കൃഷി
ഭവനില്‍ ക്ലാര്‍ക്കായി
സേവനം അനുഷ്ഠിച്ചു വരവെ
06.07.16-ല്‍ അന്തരിച്ച
ശ്രീ.അജിത്ത്
കുമാറിന്റെ
അവകാശികള്‍ക്ക്
പെന്‍ഷനും മറ്റ്
ആനുകൂല്യങ്ങളും
ഇന്നേവരെ
ലഭിച്ചിട്ടില്ലാത്ത
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇക്കാര്യത്തിൽ
ഉണ്ടായിട്ടുള്ള
കാലതാമസത്തിന്റെ കാരണം
വ്യക്തമാക്കുമോ?
(സി)
കാലതാമസം
ഒഴിവാക്കി
ആശ്രിതര്‍ക്ക്
പെന്‍ഷനും
ആനുകൂല്യങ്ങളും
അനുവദിച്ച്
നല്കുന്നതിനു
അടിയന്തിര നടപടി
സ്വീകരിക്കുമോ;
കൃഷി
ഓഫീസര്‍ തസ്തിക
1559.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈപ്പിന്‍
നിയോജക മണ്ഡലത്തിലെ
പള്ളിപ്പുറം കൃഷി
ഓഫീസര്‍ തസ്തിക എത്ര
നാളായി ഒഴിഞ്ഞു
കിടക്കുന്നുവെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
തസ്തികയിലേക്ക് കൃഷി
ഓഫീസറെ
നിയമിക്കുന്നതില്‍
ഏതെങ്കിലും തരത്തിലുള്ള
തടസ്സങ്ങളുണ്ടോ;
വ്യക്തമാക്കാമോ;
(സി)
നിലവില്‍
ഒഴിഞ്ഞു കിടക്കുന്ന ഈ
തസ്തികയിലേക്ക്
നിയമനത്തിനായി അപേക്ഷ
ലഭിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ?
കൃഷി
വകുപ്പില്‍ നിയമനം
1560.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം പി.എസ്.സി.യുടെ
നിയമന ശുപാര്‍ശ പ്രകാരം
എത്ര പേര്‍ക്ക് കൃഷി
വകുപ്പില്‍ നിയമനം
ലഭിച്ചിട്ടുണ്ട്; ആയത്
ജില്ല തിരിച്ച്
വ്യക്തമാക്കുമോ?
കൃഷി
അസിസ്റ്റന്റ് തസ്തിക
1561.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷി
അസിസ്റ്റന്റ്
തസ്തികയുടെ യോഗ്യത
ഭേദഗതി ചെയ്ത്
ഏകീകരിക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
കൃഷി
അസിസ്റ്റന്റ്
തസ്തികയിലേക്ക്
പി.എസ്.സി നടത്തിയ
പരീക്ഷയില്‍
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
ലഭിച്ച മാര്‍ക്കിന്റെ
അടിസ്ഥാനത്തില്‍ ഒറ്റ
റാങ്ക് ലിസ്റ്റ്
പ്രസിദ്ധീകരിക്കാന്‍
ആവശ്യമായ
നിര്‍ദ്ദേശങ്ങള്‍
പി.എസ്.സി ക്ക്
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
ഇല്ലെങ്കില്‍
പ്രസ്തുത വിഷയത്തില്‍
വിവേചനങ്ങള്‍
അവസാനിപ്പിച്ച് ഒറ്റ
റാങ്ക് ലിസ്റ്റ്
പ്രസിദ്ധീകരിക്കാന്‍
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
കാസര്‍ഗോഡ്
ജില്ലയില്‍ കൃഷി ഓഫീസര്‍
തസ്തികയിലെ ഒഴിവുകള്‍
1562.
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ കൃഷി
ഓഫീസര്‍മാരുടെ എത്ര
തസ്തികകള്‍ ഒഴിഞ്ഞു
കിടക്കുന്നു എന്ന്
വ്യക്തമാക്കാമോ;
(ബി)
മഞ്ചേശ്വരം
നിയോജകമണ്ഡലത്തില്‍
ഏതെല്ലാം കൃഷി
ഭവനുകളില്‍ കൃഷി
ഓഫീസര്‍മാരുടെ
തസ്തികകള്‍
ഒഴിഞ്ഞുകിടക്കുന്നു
എന്ന് വ്യക്തമാക്കാമോ;
(സി)
പുതുതായി
കൃഷി ഓഫീസര്‍മാരെ
നിയമിച്ചപ്പോള്‍
പ്രസ്തുത ഒഴിവുകളില്‍
നിയമനം നടത്താത്തതിന്റെ
കാരണം വ്യക്തമാക്കാമോ?
സ്റ്റേറ്റ്
ഫാമുകളുടെ നവീകരണം
1563.
ശ്രീ.ഷാഫി
പറമ്പില്‍
,,
വി.ടി.ബല്‍റാം
,,
എം. വിന്‍സെന്റ്
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷി
വകുപ്പിന്റെ കീഴിലുള്ള
സ്റ്റേറ്റ് ഫാമുകള്‍
ആധുനികവത്കരിക്കുന്നതിനുള്ള
പദ്ധതി ഏത്
ഘട്ടത്തിലാണെന്ന്
വെളിപ്പെടുത്താമോ;
(ബി)
നെല്ലിയാംപതി,
നേര്യമംഗലം ഫാമുകളുടെ
നവീകരണപ്രവര്‍ത്തനങ്ങള്‍
പൂര്‍ത്തിയായിട്ടുണ്ടോ;
ഇവിടെ നടപ്പിലാക്കുന്ന
വിവിധ പദ്ധതികള്‍
വിശദമാക്കാമോ;
(സി)
കൃഷി
ഫാമുകളില്‍ ഡയറി
യൂണിറ്റുകള്‍
സ്ഥാപിച്ച്, ജൈവകൃഷി
പ്രോത്സാഹിപ്പിക്കുന്നതിനുള്ള
പദ്ധതി
ആരംഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എവിടെയൊക്കെയാണ്
പ്രസ്തുത പദ്ധതി
ആരംഭിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ?
ജൈവ
വൈപ്പിന്‍ പദ്ധതി
1564.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജൈവ
വൈപ്പിന്‍
പദ്ധതിയിലുള്‍പ്പെട്ട
ഏതെല്ലാം
പ്രവത്തികളാണ്
കെ.എല്‍.ഡി.സി.
മുഖാന്തിരം
നടപ്പാക്കുന്നതിന്
നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതില്‍
ഏതെല്ലാം
പ്രവൃത്തികളാണ്
നിലവില്‍
പൂര്‍ത്തീകരിച്ചതെന്ന്
വ്യക്തമാക്കാമോ;
(സി)
ഏതെങ്കിലും
പ്രവൃത്തി
നടപ്പാക്കുന്നതിന്
തടസ്സം നിലവിലുണ്ടോ
എങ്കില്‍ ഏതെല്ലാം
പ്രവൃത്തികള്‍ക്കാണെന്നും
കാരണമെന്തെന്നും
വിശദമാക്കാമോ;
(ഡി)
തടസ്സങ്ങളുണ്ടെങ്കില്‍
പരിഹരിക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ഇ)
തടസ്സപ്പെട്ടു
കിടക്കുന്ന
പ്രവൃത്തികള്‍
എന്നത്തേക്ക്
പുനരാരംഭിക്കാനാകുമെന്ന്
വ്യക്തമാക്കാമോ?
കപ്പത്തോട്
സംരക്ഷണത്തിനായുള്ള നടപടികള്‍
1565.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ചാലക്കുടി
മണ്ഡലത്തിലെ കോടശ്ശേരി,
പരിയാരം, അതിരപ്പിള്ളി
പഞ്ചായത്തുകളിലൂടെ
ഒഴുകുന്ന 'കപ്പത്തോട്'
സംരക്ഷണത്തിനായുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
എങ്കിൽ നടപടികള്‍ ഏത്
ഘട്ടത്തിലാണ്;
വിശദമാക്കുമോ?
ചാത്തന്‍ചാല്‍
കാര്‍ഷിക പദ്ധതി
1566.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തില്‍പ്പെട്ട
കാടുകുറ്റി
പഞ്ചായത്തിലെ
ചാത്തന്‍ചാല്‍ കാര്‍ഷിക
പദ്ധതി
നടപ്പാക്കുന്നതിനായി
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
കെ.എല്‍.ഡി.സി.
വഴി
സമര്‍പ്പിച്ചിട്ടുള്ള
പ്രസ്തുത പദ്ധതിയ്ക്ക്
ഭരണാനുമതി
നല്കുന്നതിനാവശ്യമായ
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
ഹരിതം
ഹരിപ്പാട് പദ്ധതി
1567.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹരിതം
ഹരിപ്പാട് പദ്ധതിയുടെ
നിര്‍വ്വഹണ
പ്രവര്‍ത്തനങ്ങള്‍ ഏത്
ഘട്ടത്തിലാണ്; പ്രസ്തുത
പദ്ധതിക്ക് ഭരണാനുമതി
ലഭിച്ചിട്ടുണ്ടോ;
(ബി)
ഇതിന്റെ
നിര്‍വ്വഹണത്തിന്
പ്രത്യേക നോഡല്‍ ഓഫീസറെ
നിയമിച്ച് പദ്ധതി
നിര്‍വ്വഹണം
വേഗത്തിലാക്കുവാന്‍
നടപടി സ്വീകരിക്കുമോ?
കൃഷിപ്പണികള്‍ക്കുള്ള
കുറഞ്ഞ കൂലി
1568.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷിപ്പണികള്‍ക്കുള്ള
കുറഞ്ഞ കൂലി
സംബന്ധിച്ച് പുതുക്കിയ
വിജ്ഞാപനം
ഇറക്കിയിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
വിവിധ
കൃഷിപ്പണികള്‍ക്കുള്ള
കുറഞ്ഞ കൂലി
എത്രയായിട്ടാണ്
നിശ്ചയിച്ചിട്ടുള്ളത്;
എന്നു മുതലാണ് ഇതിന്
പ്രാബല്യം
നല്‍കിയിട്ടുള്ളത്?
ജൈവവളങ്ങളുടെ
ഗുണനിലവാരം
1569.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജൈവവളം കച്ചവടം
ചെയ്യുന്ന
കേന്ദ്രങ്ങള്‍ക്ക്
ലൈസന്‍സ് നല്‍കുന്നതിന്
പദ്ധതിയുണ്ടോ;
ഇതിനുള്ള നിബന്ധനകള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കുമോ;
(ബി)
ജൈവവളങ്ങളുടെ
ഗുണനിലവാരം
പരിശോധിക്കുന്നതിന്
സംസ്ഥാനത്ത്
സംവിധാനങ്ങളുണ്ടോ;
വിശദീകരിക്കുമോ;
(സി)
ജൈവവളങ്ങളുടെ
വിപണന കേന്ദ്രങ്ങളില്‍
ജീവനക്കാരാകുന്നതിന്
പ്രത്യേക യോഗ്യതകള്‍
നിശ്ചയിച്ചിട്ടുണ്ടോ;
വിശദീകരിക്കുമോ?
റബ്ബർ വിലസ്ഥിരതാ പദ്ധതി
1570.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റബ്ബര്‍
കര്‍ഷകര്‍ക്കുള്ള
വിലസ്ഥിരതാ
പദ്ധതിക്കായി 2016-17
ല്‍ എത്ര തുക
നീക്കിവെച്ചുവെന്നും
എത്ര തുക
ചെലവഴിച്ചുവെന്നും
വ്യക്തമാക്കാമോ;
(ബി)
പദ്ധതിക്കായി
2017-18 ല്‍ എത്ര തുക
നീക്കിവയ്ക്കുകയുണ്ടായിയെന്നും
എത്ര തുക
ചെലവാക്കുകയുണ്ടായിയെന്നും
അറിയിക്കുമോ;
(സി)
പദ്ധതിയുടെ
പ്രയോജനം എത്ര
കര്‍ഷകര്‍ക്ക്
ലഭിച്ചുവെന്ന്
വെളിപ്പെടുത്താമോ;
(ഡി)
പദ്ധതിക്ക്
കേന്ദ്ര വിഹിതം
ലഭിക്കുന്നുണ്ടോ;
എങ്കില്‍ 2016-17,
2017-18 സാമ്പത്തിക
വർഷങ്ങളിൽ എത്ര തുക
ലഭിച്ചുവെന്ന്
വ്യക്തമാക്കാമോ?
റബ്ബര്‍
ഇന്‍സന്റീവ്
1571.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2017
ജൂലൈ മുതല്‍ നാളിതുവരെ
ബില്ല് നല്കിയ റബ്ബര്‍
കര്‍ഷകര്‍ക്ക്
ആർക്കുംതന്നെ റബ്ബര്‍
ഇന്‍സന്റീവ്
ലഭിച്ചിട്ടില്ല എന്ന
വസ്തുത
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി)
നിലവിലെ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
റബ്ബര്‍ കര്‍ഷകര്‍ക്ക്
എത്ര കോടി രൂപാ
ഇന്‍സന്റീവ്
നല്‍കിയിട്ടുണ്ട്;
വിശദാംശങ്ങള്‍ ജില്ല
തിരിച്ച് വിശദമാക്കുമോ;
(സി)
റബ്ബര്‍
ലാറ്റക്സിന്റെ ശരാശരി
വിലയുടെ ഇന്‍സന്റീവ്
കൊടുക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ഡി)
റബ്ബര്‍
മേഖലകളിലെ പ്രശ്നങ്ങള്‍
ചര്‍ച്ച ചെയ്യാന്‍
പ്രസ്തുത മേഖലകളിലെ
ജനപ്രതിനിധികളെയും
ബന്ധപ്പെട്ട
ഉദ്യോഗസ്ഥരെയും മറ്റ്
ആള്‍ക്കാരെയും
ഉള്‍പ്പെടുത്തി
മന്ത്രിതലത്തില്‍
എത്രയുംവേഗം ഉന്നതയോഗം
കൂടി റബ്ബര്‍
കര്‍ഷകരുടെ
ഇന്‍സന്റീവിനും മറ്റു
കാര്യങ്ങള്‍ക്കും
പരിഹാരം ഉണ്ടാക്കുമോ;
വിശദമാക്കുമോ?
കര്‍ഷക പെന്ഷന്
1572.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കര്‍ഷക പെന്ഷന് തുക
വര്‍ദ്ധിപ്പിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
എത്ര വര്‍ദ്ധനവാണ്
പെന്‍ഷനില്‍
വരുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
2016-17
കാലഘട്ടത്തില്‍ കര്‍ഷക
പെന്ഷന് അര്‍ഹരായവര്‍
എത്ര
പേരായിരുന്നുവെന്ന്
വെളിപ്പെടുത്താമോ;
(സി)
പ്രസ്തുത
ലിസ്റ്റ്
പുതുക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിന്
സ്വീകരിച്ച മാനദണ്ഡം
എന്തായിരുന്നുവെന്ന്
വ്യക്തമാക്കാമോ;
പുതുക്കിയ ലിസ്റ്റ്
പ്രകാരം നിലവില്‍
പെന്ഷന്
അര്‍ഹതപ്പെട്ടവര്‍
എത്രയാണെന്ന്
വെളിപ്പെടുത്താമോ;
(ഡി)
എത്ര
മാസത്തെ കർഷക പെൻഷൻ
കുടിശ്ശികയായുണ്ടെന്നും
കുടിശ്ശിക അടിയന്തരമായി
നല്കുവാന് നടപടി
സ്വീകരിക്കുമോയെന്നും
വ്യക്തമാക്കാമോ?
കര്‍ഷക
പെന്ഷന് മുടക്കമില്ലാതെ
നല്‍കുന്നതിന് നടപടി
1573.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ജി.എസ്.ജയലാല്‍
ശ്രീമതി
സി.കെ. ആശ
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കര്‍ഷക
പെന്ഷന്
നല്‍കുന്നതിന്റെ
മാനദണ്ഡങ്ങള്‍
വിശദമാക്കുമോ;
(ബി)
അനധികൃതമായി
കര്‍ഷക പെന്ഷന്
വാങ്ങുന്ന ആളുകളെ
ഒഴിവാക്കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചു വരുന്നു
എന്നറിയിക്കുമോ;
(സി)
കര്ഷകപെന്ഷന്
മുടക്കമില്ലാതെ
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
കര്‍ഷക
പെന്ഷന് അനുവദിക്കുന്നതിന്
നടപടി
1574.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കര്‍ഷക
പെന്ഷന്
അനുവദിക്കുന്നതിന്
വരുമാന
സര്‍ട്ടിഫിക്കറ്റ്
നിര്‍ബന്ധമാക്കി
ഉത്തരവിറക്കിയിട്ടുണ്ടോ;
എങ്കില്‍ ഈ കാരണത്താല്‍
കര്‍ഷകര്‍ക്ക്
എന്തെങ്കിലും
ബുദ്ധിമുട്ടുകള്‍
നേരിടുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരം
ആവശ്യത്തിന് വരുമാന
സര്‍ട്ടിഫിക്കറ്റ്
കാലതാമസം കൂടാതെ
കര്‍ഷകര്‍ക്ക്
നല്‍കുന്നതിന് റവന്യു
വകുപ്പിന് എന്തെങ്കിലും
നിര്‍ദ്ദേശം കൃഷി
വകുപ്പ്
നല്‍കിയിട്ടുണ്ടോ;
(സി)
ഇല്ലെങ്കില്‍
ഇത്തരം ആവശ്യത്തിനുള്ള
അപേക്ഷകളില്‍
കര്‍ഷകര്‍ക്ക് വരുമാന
സര്‍ട്ടിഫിക്കറ്റ്
യഥാസമയം
ലഭ്യമാക്കുന്നതിനാവശ്യമായ
നടപടി
സ്വീകരിക്കുന്നതിന്
റവന്യൂ വകുപ്പിന്
പ്രത്യേക നിര്‍ദ്ദേശം
നല്‍കുമോ?
യുവജനങ്ങള്‍ക്കുള്ള
തൊഴില്‍ദാന പദ്ധതി
1575.
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒരു
ലക്ഷം
യുവജനങ്ങള്‍ക്കുള്ള
പ്രത്യേക തൊഴില്‍ദാന
പദ്ധതിയില്‍ നിലവില്‍
എത്ര പേര്
അംഗങ്ങളായിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എത്രമാത്രം
പൂര്‍ത്തിയായിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
പദ്ധതിയില്‍
അംഗങ്ങളായിട്ടുള്ള 60
വയസ്സ് പൂര്‍ത്തിയായ
എത്ര പേര്‍ക്ക് ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം പെന്‍ഷനും
ഗ്രാറ്റിവിറ്റിയും
നല്‍കിയിട്ടുണ്ടെന്ന്
വിശദാംശം അറിയിക്കുമോ;
(ഡി)
അര്‍ഹതപ്പെട്ട
മുഴുവന്‍
അംഗങ്ങള്‍ക്കും
പെന്ഷന്
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
കാര്‍ഷികമേഖലയുടെ
ഉന്നമനം
1576.
ശ്രീ.സണ്ണി
ജോസഫ്
,,
പി.ടി. തോമസ്
,,
വി.പി.സജീന്ദ്രന്
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കര്‍ഷക
ആത്മഹത്യ തടയുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ ;
(ബി)
കാര്‍ഷിക
മേഖല നേരിടുന്ന അതീവ
ഗുരുതരമായ പ്രതിസന്ധി
പരിഹരിക്കുന്നതിന് ഈ
നടപടികള്‍
പര്യാപ്തമാണോ;
(സി)
സംസ്ഥാനത്ത്
കര്‍ഷക ക്ഷേമ ബോര്‍ഡ്
രൂപീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
നടപടിക്രമങ്ങള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഓഖി
ചുഴലിക്കൊടുങ്കാറ്റ്
കാര്‍ഷിക മേഖലയില്‍
ഉണ്ടാക്കിയിട്ടുള്ള
നാശനഷ്ടം
വിലയിരുത്തിയിട്ടുണ്ടോ;
(ഇ)
നഷ്ടം
സംഭവിച്ച കര്‍ഷകര്‍ക്ക്
പ്രത്യേക പാക്കേജ്
നടപ്പിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ
എന്ന് വ്യക്തമാക്കാമോ?
അഗ്രോ പാര്‍ക്ക്
1577.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശ്ശൂര്‍
ജില്ലയിലെ കണ്ണാറയില്‍
സ്ഥാപിക്കുന്ന അഗ്രോ
പാര്‍ക്കിനായി ഇതുവരെ
നടത്തിയ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(ബി)
ഏത്
ഏജന്‍സിയെയാണ് പ്രസ്തുത
പാര്‍ക്ക്
സ്ഥാപിക്കുന്നതിന്
ചുമതലപ്പെടുത്തിയതെന്ന്
വ്യക്തമാക്കാമോ;
(സി)
ഇവിടെ
ഏതെല്ലാം
മൂല്യവര്‍ദ്ധിത
ഉല്പന്നങ്ങള്
ഉല്പാദിപ്പിക്കുന്നതിനും
വിപണനം
ചെയ്യുന്നതിനുമാണ്
തീരുമാനിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
അഗ്രോ
പാര്‍ക്കുകള്‍
1578.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കൃഷിവകുപ്പിന്റെ
നേതൃത്വത്തില്‍ അഗ്രോ
പാര്‍ക്കുകള്‍
സ്ഥാപിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍,
ഇവ സ്ഥാപിക്കുന്നതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണ് എന്ന്
വ്യക്തമാക്കുമോ;
(സി)
ആദ്യഘട്ടത്തില്‍
എവിടെയെല്ലാമാണ് ഇവ
സ്ഥാപിക്കുന്നത് എന്ന്
അറിയിക്കുമോ?
അഗ്രോ
പാര്‍ക്കുകളുടെ
നിര്‍മ്മാണപ്രവര്‍ത്തനം
1579.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കിഫ്ബിയുടെ
ധനസഹായത്തോടെ
ആരംഭിക്കുവാൻ
പദ്ധതിയിട്ട അഗ്രോ
പാര്‍ക്കുകളുടെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ ഏത്
ഘട്ടത്തിലാണ്;
(ബി)
കിഫ്ബിയിൽ
നിന്നും ഇതിനകം ഏതൊക്കെ
പാര്‍ക്കുകള്‍ക്ക്
ധനസഹായം ലഭിച്ചുവെന്നും
അതിൽ എത്ര തുക വീതം
ചെലവഴിച്ചുവെന്നും
വ്യക്തമാക്കുമോ;
(സി)
കേരള
അഗ്രി ബിസിനസ്സ് കമ്പനി
രൂപീകരിക്കുമെന്ന
പ്രഖ്യാപനം
നടപ്പിലാക്കിയിട്ടുണ്ടോ;
പ്രസ്തുത കമ്പനിയുടെ
ഉദ്ദേശലക്ഷ്യങ്ങള്‍
എന്തെല്ലാമാണെന്ന്
അറിയിക്കുമോ?
അഗ്രോ
പാര്‍ക്കുകള്‍
ആരംഭിക്കുന്നതിനുള്ള പദ്ധതി
1580.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
ഹൈബി ഈഡന്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അഗ്രോ പാര്‍ക്കുകള്‍
ആരംഭിക്കുന്നതിനുള്ള
പദ്ധതി ഏത്
ഘട്ടത്തിലാണ്; വിശദാംശം
നല്‍കുമോ;
(ബി)
പ്രസ്തുത
പദ്ധതിക്ക് ഭരണാനുമതി
നല്‍കിയിട്ടുണ്ടോ;
എങ്കിൽ ഏതൊക്കെ
വിഭാഗങ്ങള്‍
ഏകോപിപ്പിച്ചാണ്
അഗ്രോ പാര്‍ക്കുകള്‍
ആരംഭിക്കുന്നത്;
(സി)
അഗ്രോ
പാര്‍ക്കുകള്‍ക്ക്
കേന്ദ്ര സര്‍ക്കാരില്‍
നിന്നുള്ള പ്രവര്‍ത്തന
മൂലധന ഫണ്ട്, സംസ്ഥാന
സര്‍ക്കാരിന്റെ വിഹിതം,
സബ്സിഡി എന്നിവ
എത്രയാണ്;
വിശദമാക്കുമോ?
സ്റ്റേറ്റ്
ഹോര്‍ട്ടികള്‍ച്ചര്‍
മിഷനില്‍ നടന്ന അഴിമതി
1581.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
യു.ഡി.എഫ്
സര്‍ക്കാരിന്റെ കാലത്ത്
സ്റ്റേറ്റ്
ഹോര്‍ട്ടികള്‍ച്ചര്‍
മിഷനില്‍ നടന്ന
വ്യാപകമായ അഴിമതി
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
എന്തു നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ?
നാളികേര
കൃഷി നേരിടുന്ന പ്രതിസന്ധി
1582.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നാളികേര കൃഷി നേരിടുന്ന
പ്രതിസന്ധികള്‍
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി)
ഇവ
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടി
സ്വീകരിച്ചു വരുന്നു
എന്ന് വ്യക്തമാക്കുമോ;
(സി)
ശാസ്ത്രീയ
രീതിയിൽ ഈ മേഖലയിൽ കൃഷി
നടത്തുന്നത്
പ്രോത്സാഹിപ്പിക്കാൻ
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു വരുന്നു
എന്ന് വിശദമാക്കുമോ?
നാളികേര
കൃഷി
പ്രോത്സാഹിപ്പിക്കുന്നതിന്
പദ്ധതി
1583.
ശ്രീ.പി.ഉബൈദുള്ള
,,
പാറക്കല്‍ അബ്ദുല്ല
,,
എന്‍. ഷംസുദ്ദീന്
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിന്റെ
തനതു കാര്‍ഷിക വിളയായ
നാളികേര കൃഷി
വ്യാപകമാക്കുന്നതിനും
പ്രോത്സാഹിപ്പിക്കുന്നതിനും
എന്തെങ്കിലും പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
വിശദാംശം
വ്യക്തമാക്കുമോ;
(സി)
പൊക്കം
കുറഞ്ഞതും കൂടുതല്‍
കായ്ഫലം
ലഭിക്കുന്നതുമായ
ഇനങ്ങള്‍
പ്രോത്സാഹിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
നെല്ലിന്റെയും
നാളികേരത്തിന്റെയും സംഭരണം
1584.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെല്ലിന്റെയും
നാളികേരത്തിന്റെയും
സംഭരണത്തിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവരുന്നു
എന്ന് വ്യക്തമാക്കുമോ;
(ബി)
നെല്ലിന്റെയും
നാളികേരത്തിന്റെയും
താങ്ങുവില പുതുക്കി
നിശ്ചയിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ?
തെങ്ങുകൃഷിയുടെ
വിസ്തൃതി
1585.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഏകദേശം എത്ര തെങ്ങുകള്‍
അവശേഷിക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
തെങ്ങുകളില്‍ നിന്ന്
എത്ര നാളികേരം
ഉല്‍പ്പാദിപ്പിക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
45
വര്‍ഷം മുമ്പ്
ഇന്ത്യയില്‍ എത്ര
ഹെക്ടര്‍ തെങ്ങ് കൃഷി
ഉണ്ടായിരുന്നുവെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഇതില്‍
എത്ര ഹെക്ടര്‍
കേരളത്തിലായിരുന്നുവെന്ന്
വ്യക്തമാക്കാമോ;
(ഇ)
ഇപ്പോള്‍
ഇന്ത്യയിലേയും
കേരളത്തിലേയും
തെങ്ങുകൃഷിയുടെ
വിസ്തൃതി എത്രയാണെന്ന്
വ്യക്തമാക്കാമോ?
വെളിച്ചെണ്ണയുടെയും,
പച്ചക്കറികളുടെയും
വിലവര്‍ദ്ധന
1586.
ശ്രീ.അടൂര്‍
പ്രകാശ്
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കമ്പോളത്തില്‍
വെളിച്ചെണ്ണയുടെയും,
പച്ചക്കറികളുടെയും വില
സര്‍വ്വകാല
റിക്കാര്‍ഡില്‍
എത്തിയിട്ടുണ്ടോയെന്ന്
അറിയിക്കുമോ
(ബി)
കേരഫെഡിന്റെ
കേര വെളിച്ചെണ്ണയ്ക്ക്
2017 നവംബര്‍,
ഡിസംബര്‍, 2018 ജനുവരി
മാസങ്ങളില്‍ വില
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
സര്‍ക്കാര്‍
സ്ഥാപനം തന്നെ
വെളിച്ചെണ്ണയുടെ വില
അമിതമായി
വര്‍ദ്ധിപ്പിച്ചത് പൊതു
കമ്പോളത്തില്‍
വെളിച്ചെണ്ണയുടെ വില
കൂടാന്‍
ഇടയാക്കിയിട്ടില്ലേ
എന്നറിയിക്കാമോ ?
കാര്‍ഷിക
മേഖലയുടെ ഉന്നമനത്തിനായി
പദ്ധതി
1587.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
,,
കെ.ഡി. പ്രസേനന്‍
,,
പി.ടി.എ. റഹീം
,,
കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കാര്‍ഷിക മേഖലയുടെ
ഉന്നമനത്തിനായി
എന്തെല്ലാം നൂതന
പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതിന്റെ
ഭാഗമായി കൃഷി
വകുപ്പില്‍
എന്‍ഫോഴ്സ്മെന്റ്
വിഭാഗം
രൂപീകരിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
കൃഷി
ഓഫീസര്‍മാരുടെ
കുറിപ്പടിയുണ്ടെങ്കില്‍
മാത്രമേ കീടനാശിനികള്‍
വില്‍ക്കാവൂ എന്ന നിയമം
കര്‍ശനമായി
നടപ്പാക്കുന്നതിനും
അനധികൃതമായി ഇവ
വില്‍ക്കുന്നത്
തടയുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
ഇറിഗേഷന്‍
പദ്ധതിയുടെ വൈദ്യുതി
കുടിശ്ശിക
1588.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോട്ടക്കല്‍
നിയോജക മണ്ഡലത്തിലെ
ഇരിമ്പിളിയം
പഞ്ചായത്തിലെ
ആശാരിക്കടവ് ഇറിഗേഷന്‍
പദ്ധതിയുടെ വൈദ്യുതി
കുടിശ്ശിക
അടയ്ക്കുന്നത്
സംബന്ധിച്ച് വകുപ്പ്
എടുത്ത നടപടികളുടെ
വിശദമായ വിവരം
ലഭ്യമാക്കുമോ;
(ബി)
പ്രദേശത്തെ
കൃഷി സംരക്ഷിക്കുവാന്‍
വേണ്ടി പഞ്ചായത്ത്
ഫണ്ടില്‍ നിന്നും തുക
ചെലവഴിക്കുവാൻ
പഞ്ചായത്ത് ഭരണ സമിതി
അനുവാദം
ചോദിച്ചിരുന്നതുപ്രകാരം
അനുവാദം
നല്‍കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ?
ഓയില്‍
പാം ഇന്‍ഡ്യ മുഖേന നെല്ലു
സംഭരണം
T 1589.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
എല്‍ദോ എബ്രഹാം
,,
ഇ.കെ.വിജയന്
ശ്രീമതി
ഗീതാ ഗോപി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓയില്‍
പാം ഇന്‍ഡ്യ നടത്തുന്ന
മോഡേണ്‍ റൈസ് മിൽ
നെല്ല് സംഭരണത്തില്‍
ഉള്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഓയില്‍
പാം ഇന്‍ഡ്യക്ക് നെല്ല്
സംഭരണ പ്രക്രിയയില്‍
സബ്സിഡി ലഭിക്കാന്‍
അര്‍ഹതയുണ്ടോ;
(സി)
നെല്ല്
സംഭരണ പദ്ധതിയില്‍
ഓയില്‍ പാം ഇന്‍ഡ്യക്ക്
നഷ്ടം
സംഭവിച്ചിട്ടുണ്ടോ?
നെല്ല്
സംഭരണ വില
1590.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെല്ല്
സംഭരണ വില
കര്‍ഷകര്‍ക്ക്
ഒരാഴ്ചക്കകം
ലഭ്യമാക്കുമെന്ന
2016-17 ലെ ബജറ്റ്
നിര്‍ദ്ദേശം അനുസരിച്ച്
സംഭരണ വില
നല്‍കുന്നതിന്
കൈക്കൊണ്ട നടപടികള്‍
വിശദമാക്കുമോ;
(ബി)
2016-17
ലും 2017-18 ലും നെല്ല്
സംഭരണ വില വിതരണം
ചെയ്യുന്നതിന് എത്ര തുക
ചെലവഴിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
ഈ സര്‍ക്കാര്‍
അധികാരമേറ്റതിനു ശേഷം
മുന്‍ സര്‍ക്കാറിന്റെ
കാലത്ത് കുടിശ്ശികയായ
എത്ര തുകയ്ക്കുളള
നെല്ല് സംഭരണ വില
വിതരണം ചെയ്തുവെന്ന്
വ്യക്തമാക്കുമോ?
കര്‍ഷക
കടാശ്വാസ കമ്മീഷന് ശുപാര്‍ശ
പ്രകാരം തുക
1591.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കര്‍ഷക
കടാശ്വാസ കമ്മീഷന്റെ
പ്രവര്‍ത്തനം
സംബന്ധിച്ചുള്ള
വിവരങ്ങള്‍ നല്‍കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം കര്‍ഷക
കടാശ്വാസ കമ്മീഷന്
ശുപാര്‍ശ പ്രകാരം സഹകരണ
സംഘങ്ങള്‍ മുഖേന എത്ര
രൂപ കര്‍ഷകര്‍ക്ക്
നല്‍കിയിട്ടുണ്ട്;
(സി)
ശുപാര്‍ശ
നല്കിയ മുഴുവന്‍
തുകയും കര്‍ഷകര്‍ക്ക്
വിതരണം ചെയ്തിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
ഇതിന്റെ വിശദാംശം
നല്‍കുമോ?
കര്‍ഷക
വായ്പകളിന്മേല് മോറട്ടോറിയം
1592.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കര്‍ഷക
വായ്പകളിന്മേല്
സംസ്ഥാന സര്‍ക്കാര്‍
പ്രഖ്യാപിച്ച
മോറട്ടോറിയത്തിന്റെ
കാലാവധി അവസാനിച്ചത്
എപ്പോഴാണെന്ന്
വ്യക്തമാക്കാമോ;
മോറട്ടോറിയം
നീട്ടിയിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(ബി)
കര്‍ഷക
വായ്പ നല്‍കുന്നതിന്റെ
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്പരിശോധിച്ചിട്ടുണ്ടോ;വ്യക്തമാക്കാമോ;
കാര്‍ഷിക, സഹകരണ
ബാങ്കുകളില്‍
കര്‍ഷകര്‍ക്ക് എത്ര
രൂപയുടെ വായ്പാ
കുടിശ്ശികയുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
കാര്‍ഷിക
കടാശ്വാസ കമ്മീഷനില്‍
എത്ര അപേക്ഷകളാണ്
ലഭിച്ചതെന്നും ഈ
അപേക്ഷകളില്‍ എത്ര
എണ്ണത്തില്‍
തീര്‍പ്പുകല്‍പ്പിച്ചു
എന്നും വ്യക്തമാക്കാമോ;
(ഡി)
തീര്‍പ്പുകല്‍പ്പിക്കാത്ത
അപേക്ഷകളില്‍ എന്ത്
നടപടികള്‍
സ്വീകരിക്കാനാണുദ്ദേശിക്കുന്നത്;
കാര്‍ഷിക കടാശ്വാസ
കമ്മീഷന് അവസാനമായി
അപേക്ഷകള്‍
സ്വീകരിച്ചതെപ്പോഴാണെന്ന്
വ്യക്തമാക്കാമോ;
(ഇ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം എത്ര
കര്‍ഷകര്‍ക്ക് എത്ര
രൂപയുടെ കടാശ്വാസ
ശിപാര്‍ശ കമ്മീഷനില്‍
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(എഫ്)
കഴിഞ്ഞ
സാമ്പത്തിക
വര്‍ഷത്തില്‍
കടാശ്വാസത്തിന്
ബജറ്റില്‍ അനുവദിച്ച
തുക എത്രയാണെന്ന്
വ്യക്തമാക്കാമോ;
(ജി)
ഈ
തുക കടാശ്വാസമായി
നല്‍കിയോ എന്ന്
വ്യക്തമാക്കാമോ?
പുറംബണ്ടുകള്‍
ബലപ്പെടുത്തുകയും ഡിവൈഡിംഗ്
ബണ്ടുകള്‍ നിര്‍മ്മിക്കുകയും
ചെയ്യുന്നതിന് നടപടി
1593.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുട്ടനാട്
മണ്ഡലത്തില്‍
കാര്‍ഷികവൃത്തിയിൽ
തൊഴിലാളികളുടെ
ലഭ്യതകുറവ്
പരിഹരിക്കാന്‍
യന്ത്രവത്കരണം
സാധ്യമാകണമെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
യന്ത്രവത്കരണം
സാധ്യമാകുന്നവിധത്തില്
പുറംബണ്ടുകള്‍
ബലപ്പെടുത്തുകയും
ഡിവൈഡിംഗ് ബണ്ടുകള്‍
നിര്‍മ്മിക്കുകയും
ചെയ്യുന്നതിനായി
അടിയന്തര നടപടി
സ്വീകരിക്കാന്‍
കഴിയുമോ;
വ്യക്തമാക്കുമോ?
കുട്ടനാട്
ആര് ബ്ലോക്കിലെ കർഷകരുടെ
പ്രശ്നങ്ങൾ
1594.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുട്ടനാട്ടിലെ
ആര് ബ്ലോക്കിന് വേണ്ടി
ആര്.കെ.വി.വൈ പദ്ധതി
പ്രകാരം അനുവദിച്ച തുക
ചെലവഴിച്ചതിന്റെ
വിവരങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
50 എച്ച്.പി യുടെ 12
വെർട്ടിക്കൽ പമ്പ്
സെറ്റുകള്‍ പുതിയതായി
സ്ഥാപിക്കുന്നതിന്
ഫിനാന്‍സിലുള്ള ഫയലിലെ
നിര്‍ദ്ദേശത്തിന്
അംഗീകാരം നല്കാന്
കഴിയുമോ;
(സി)
നിലവിലുള്ള
21 പമ്പ് സെറ്റുകള്‍
റിപ്പൈയര് ചെയ്ത്
ആര്. ബ്ലോക്കിലെ കൃഷി
പുനസ്ഥാപിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ?
കുട്ടനാട്
ആര് ബ്ലോക്കില്‍ കൃഷി
പുന:സ്ഥാപിക്കുന്നതിന് നടപടി
1595.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുട്ടനാട്ടിലെ
ആര് ബ്ലോക്കിന് വേണ്ടി
ആര്.കെ.വി.വൈ പദ്ധതി
പ്രകാരം അനുവദിച്ച തുക
ചെലവഴിച്ചതിന്റെ
വിവരങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
ആര്.
ബ്ലോക്കില്‍
താമസിക്കുന്നവരുടെ
ദുരിതപൂര്‍ണ്ണമായ
ജീവിതത്തിന് പരിഹാരം
കാണുന്നതിനും ആര്
ബ്ലോക്കില്‍ കൃഷി
പുന:സ്ഥാപിക്കുന്നതിനും
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
കുട്ടനാട്
മണ്ഡലത്തിലെ തരിശ് നിലങ്ങള്‍
1596.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കുട്ടനാട്
മണ്ഡലത്തിലെ തരിശ്
നിലങ്ങൾ
കൃഷ്യയോഗ്യമാക്കുന്നതിന്
അടിയന്തര
പ്രാധാന്യത്തോടെ പദ്ധതി
നടപ്പാക്കുന്ന കാര്യം
പരിഗണിക്കുമോ?
കുട്ടനാട്
പാക്കേജില്‍ ഉള്‍പ്പെടുത്തി
ഓണാട്ടുകരയില്‍ പദ്ധതികള്‍
1597.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുട്ടനാട്
പാക്കേജില്‍
ഉള്‍പ്പെടുത്തി
ഓണാട്ടുകര പ്രദേശത്ത്
എത്ര പദ്ധതികള്‍ക്കാണ്
കേന്ദ്രാനുമതി
ലഭിച്ചിരുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
എത്ര
കോടി രൂപയാണ് ഇതിനായി
അനുവദിച്ചിരുന്നത്;
(സി)
ഇതില്‍
ഓരോ പ്രവൃത്തിയുടെയും
നിലവിലുള്ള അവസ്ഥ
വിശദമാക്കാമോ?
കുട്ടനാട്
നിയോജകമണ്ഡലത്തിലെ കർഷകരുടെ
പ്രശ്നങ്ങൾ
1598.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുട്ടനാട്
നിയോജകമണ്ഡലത്തിലെ
കൈനകരി, കാവാലം,
നെടുമുടി, ചമ്പക്കുളം
പഞ്ചായത്തുകളില്‍
മണ്‍സൂണ്‍ കാലത്ത്
വേലിയേറ്റം
ഉണ്ടാകുമ്പോൾ ഭൂപ്രദേശം
വെള്ളത്തിനടിയിലാകുന്നതിനാൽ
ഈ പ്രദേശങ്ങളിലെ
വീടുകളും ശൗചാലയങ്ങളും
തകര്‍ന്ന് പോകുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കിൽ
ഈ പഞ്ചായത്തുകളെ
പ്രത്യേക പ്രദേശമായി
പ്രഖ്യാപിച്ച് നിർധനരായ
കുടുംബങ്ങളുടെ
ശൗചാലയങ്ങളുടെ
അറ്റകുറ്റപ്പണികൾക്കായി
പ്രത്യേക ഫണ്ട്
മാറ്റിവെക്കാൻ വേണ്ട
നടപടികൾ സ്വീകരിക്കാന്‍
കഴിയുമോ?
മൂന്നാറില്‍
പച്ചക്കറി മാര്‍ക്കറ്റ്
1599.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൂന്നാറില്‍
കൃഷിവകുപ്പ് പുതുതായി
പച്ചക്കറി മാര്‍ക്കറ്റ്
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഉണ്ടെങ്കില്‍
ഇത് സംബന്ധിച്ചു
എന്തെങ്കിലും നടപടികൾ
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
ഇല്ലെങ്കില്‍
ആവശ്യമായ നടപടി ഉടന്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
സംസ്ഥാനത്തെ
പച്ചക്കറി
സ്വയംപര്യാപ്തതയിലേയ്ക്ക്
എത്തിക്കാന്‍ നടപടി
1600.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ദിനംപ്രതി ശരാശരി എത്ര
ടണ്‍ പച്ചക്കറി
ആവശ്യമുള്ളതായിട്ടാണ്
കൃഷി വകുപ്പ്
കണക്കാക്കിയിട്ടുള്ളത്;ഇതില്‍
ആഭ്യന്തര ഉല്പാദനം എത്ര
ടണ്‍ വരുമെന്ന്
വ്യക്തമാക്കാമോ?
(ബി)
പച്ചക്കറി
ഉല്പാദനം
വര്‍ദ്ധിപ്പിച്ച്
സംസ്ഥാനത്തെ
സ്വയംപര്യാപ്തതയിലേക്ക്
എത്തിയ്ക്കുന്നതിന്
എന്തെല്ലാം
സൗകര്യങ്ങളും,
സഹായങ്ങളും ആണ്
കര്‍ഷകര്‍ക്ക് കൃഷി
വകുപ്പ് മുഖേന
നല്കിവരുന്നതെന്ന്
വിശദാംശം
വ്യക്തമാക്കുമോ?
ഹോര്‍ട്ടികോര്‍പ്പ്
മുഖേന പച്ചക്കറി സംഭരണം
1601.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹോര്‍ട്ടികോര്‍പ്പിന്റെ
എത്ര ഔട്ട് ലറ്റുകള്‍
സംസ്ഥാനത്ത്
പ്രവവര്ത്തിക്കുന്നുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിലൂടെ
എത്ര കോടി രൂപയുടെ
വിറ്റുവരവ് ഓരോ
വര്‍ഷവും
ഉണ്ടാകുന്നുണ്ട്
എന്നറിയിക്കുമോ;
(സി)
ഹോര്‍ട്ടികോര്‍പ്പിന്
എവിടെയൊക്കെയാണ്
പച്ചക്കറി സംഭരണ
കേന്ദ്രങ്ങള്‍ ഉള്ളത്;
(ഡി)
കര്‍ഷകരില്‍
നിന്നും പച്ചക്കറികള്‍
സംഭരിയ്ക്കുമ്പോള് വില
നിശ്ചയിച്ചു
നല്‍കുന്നത് എന്തൊക്കെ
മാനദണ്ഡങ്ങള്‍
അടിസ്ഥാനമാക്കിയാണ്;
ഇതിന്റെ വിശദാംശം
വ്യക്തമാക്കുമോ;
(ഇ)
സംസ്ഥാനത്തെ പരമാവധി
സ്ഥലങ്ങളില്‍ നിന്നും
ഹോര്‍ട്ടികോര്‍പ്പ്
മുഖേന പച്ചക്കറികള്‍
സംഭരിച്ച്
കര്‍ഷകര്‍ക്ക് മാന്യമായ
വില ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
എങ്കില്‍ വിശദാംശം
വ്യക്തമാക്കുമോ?
തൊഴിലാളി
ക്ഷാമം പരിഹരിക്കുന്നതിന്
നടപടി
1602.
ശ്രീ.റോജി
എം. ജോണ്‍
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കര്‍ഷക
തൊഴിലാളി ക്ഷേമനിധി
ബോര്‍ഡില്‍ നിലവില്‍
എത്ര തൊഴിലാളികള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
(ബി)
ആലപ്പുഴ
ജില്ലയിലെ
കുട്ടനാട്ടിലടക്കം
വിവിധ കാര്‍ഷിക
മേഖലയില്‍ തൊഴിലാളി
ക്ഷാമം മൂലം പുഞ്ചകൃഷി
അവതാളത്തിലായ കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
തൊഴിലാളി
ക്ഷാമം മൂലം
കര്‍ഷകര്‍ക്ക്
ഉണ്ടാകുന്ന
ബുദ്ധിമുട്ട്
പരിഹരിക്കുന്നതിന്
അടിയന്തിര നടപടി
സ്വീകരിക്കുമോ?
തരിശുനിലങ്ങളിൽ
നെൽകൃഷി ചെയ്യുന്നതിന് പദ്ധതി
1603.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ആര്.
രാമചന്ദ്രന്
,,
മുഹമ്മദ് മുഹസിന് പി.
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെൽകൃഷിയുടെ
വിസ്തൃതി
വ്യാപിപ്പിക്കുന്നതിന്റെ
ഭാഗമായി എന്തൊക്കെ
പ്രവര്‍ത്തനങ്ങളാണ്
നടപ്പിലാക്കി
വരുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
വര്‍ഷങ്ങളായി
തരിശായി കിടക്കുന്ന
സ്ഥലങ്ങളിൽ നെൽകൃഷി
ചെയ്യുന്നതിന്
സാധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
തരിശുനില
കൃഷിക്കായി സബ്സിഡി
നൽകുന്നുണ്ടോ;
ഉണ്ടെങ്കിൽ പദ്ധതിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
നെൽകൃഷിയിലുണ്ടായ
കുറവ്
1604.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നെല്‍കൃഷിയില്‍
ഇക്കഴിഞ്ഞ വര്‍ഷം
കുറവുണ്ടായതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നെല്‍കൃഷിയില്‍
ഗണ്യമായ
കുറവുണ്ടാകാനുള്ള
കാരണമെന്തെന്ന്
പരിശോധിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
വെളിപ്പെടുത്തുമോ;
(സി)
നെല്‍കൃഷി
പ്രോത്സാഹിപ്പിക്കുന്നതിനായി
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വെളിപ്പെടുത്തുമോ?
കൃഷി
ആഫീസിലെ ഫയലിന് സ്വീകരിച്ച
നടപടി
1605.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
പ്രിൻസിപ്പൽ കൃഷി
ആഫീസിൽ TB(2) 1415/17
നമ്പര്‍ പ്രകാരം
നിലവിലുള്ള ഫയലിൽ എന്തു
നടപടി സ്വീകരിച്ചു;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
ഫയലിന് ആസ്പദമായ, ശ്രീ.
ജയരാജ്, താഴെ വിളയിൽ
വീട്, പേടികുളം,
പുളിമാത്ത് എന്ന
വ്യക്തിയുടെ അപേക്ഷ
വാമനപുരം കൃഷി ഭവനിൽ
എന്നാണ് ലഭിച്ചത്;
(സി)
അപേക്ഷ
ലഭിച്ചതിനു ശേഷം
അതിന്മേൽ വിവിധ
ആഫീസുകളിൽ നാളിതുവരെ
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
ഏത്തവാഴ
കര്‍ഷകരെ സഹായിക്കാന്‍ പദ്ധതി
1606.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മുന്‍ വര്‍ഷങ്ങളെ
അപേക്ഷിച്ച് ഏത്തവാഴ
കൃഷിയില്‍ അന്‍പത്
ശതമാനം വര്‍ദ്ധനവ്
ഉളളതായി
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
ആഭ്യന്തര
ഉല്പാദനം കൂടിയത് കണ്ട്
തമിഴ്നാട് ലോബികള്‍
ഇടപെട്ട് സംസ്ഥാനത്ത്
നേന്ത്രക്കായുടെ വില
അനിയന്ത്രിതമായി
കുറയ്ക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇപ്രകാരം
വില കുറയുന്നതു കൊണ്ട്
പ്രതിസന്ധിയിലായ
ഏത്തവാഴ കര്‍ഷകരെ
സഹായിക്കാന്‍ ഒരു
പദ്ധതി നടപ്പിലാക്കുമോ;
എങ്കില്‍
വ്യക്തമാക്കുമോ?
പുഞ്ചകൃഷിക്കുള്ള
പമ്പിംഗ് സബ്സിഡി
1607.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
2015-2016 വര്‍ഷത്തെ
പുഞ്ചകൃഷിക്കുള്ള
പമ്പിംഗ് സബ്സിഡി
കൊടുത്തുതീര്‍ത്തിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ;
(ബി)
കോട്ടയം
ജില്ലയില്‍ എത്ര
പാടശേഖരങ്ങള്‍ക്ക്
പമ്പിംഗ് സബ്സിഡി
കൊടുത്തു
തീര്‍ക്കുവാനുണ്ട്; ഇവ
എന്നത്തേക്ക് കൊടുത്തു
തീര്‍ക്കുവാന്‍ കഴിയും
എന്നറിയിക്കാമോ;
(സി)
2015-2016
വര്‍ഷത്തെ പമ്പിംഗ്
സബ്സിഡി നല്‍കണമെന്ന്
കാണിച്ച് നാമംകരി
പാടശേഖര ഗ്രൂപ്പ്
കണ്‍വീനര്‍ ശ്രീ. N.K
രാജന് ബഹു. റവന്യൂ
വകുപ്പ് മന്ത്രിക്ക്
നല്കിയ പരാതി
(Rev-P1421/2017) കൃഷി
വകുപ്പിലേക്ക്
കൈമാറിയതിന്റെ പുരോഗതി
വ്യക്തമാക്കാമോ?
കാര്‍ഷികനയം
സംബന്ധിച്ച റിപ്പോർട്ട്
1608.
ഡോ.എന്‍.
ജയരാജ്
ശ്രീ.റോഷി
അഗസ്റ്റിന്
,,
പി.ജെ.ജോസഫ്
,,
മോന്‍സ് ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2015 ലെ,
ശ്രീ.കെ.കൃഷ്ണന്‍കുട്ടി
എം.എല്‍.എ.
അദ്ധ്യക്ഷനായ സമിതിയുടെ
കാര്‍ഷികനയം സംബന്ധിച്ച
റിപ്പോര്ട്ടിന്മേല്
സ്വീകരിച്ച നടപടികള്‍
എന്തെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
കാര്‍ഷികനയം
സംസ്ഥാനത്ത്
പൂര്‍ണ്ണമായി
നടപ്പിലാക്കുന്നതിന്
നിലവിലുളള
തടസ്സമെന്താണെന്ന്
വ്യക്തമാക്കാമോ;
(സി)
കാര്‍ഷിക
ആവശ്യങ്ങള്‍ക്ക്
ഉപയോഗിക്കുന്ന ഭൂമി
പ്രത്യേക കാര്‍ഷിക
സോണായി
പ്രഖ്യാപിക്കുവാന്‍
നടപടി സ്വീകരിക്കുമോ;
(ഡി)
കാര്‍ഷിക
സോണിലുള്ള ഭൂമി
കാര്‍ഷികേതര
ആവശ്യങ്ങള്‍ക്ക്
ഉപയോഗിക്കുന്നത്
തടയാന്‍ നടപടി
സ്വീകരിക്കുമോ;
(ഇ)
കൃഷി
വകുപ്പിന്റെ കീഴില്‍
സംസ്ഥാനത്തുടനീളം
കാര്‍ഷിക വിപണന വിഭാഗം
രൂപീകരിക്കാന്‍ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ;
(എഫ്)
കൃഷി
വകുപ്പിന്റെ കീഴില്‍
മാര്‍ക്കറ്റിംഗ്
റിസര്‍ച്ച് ആന്റ്
ഇന്‍ഫര്‍മേഷന്‍ നെറ്റ്
വര്‍ക്ക്, തമിഴ്നനാട്
മാതൃകയിൽ സ്റ്റേറ്റ്
ഡൊമസ്റ്റിക് ആന്റ്
എക്സ്പോർട്ട്
മാർക്കറ്റ്
ഇന്റലിജന്‍സ് സെല്‍
എന്നിവ സ്ഥാപിക്കാന്‍
നടപടി
സ്വീകരിക്കുമോയെന്ന്
വെളിപ്പെടുത്താമോ?
കാര്‍ഷിക
സര്‍വ്വകലാശാലയിലെ ക്ലാസ്
ഫോര്‍ തസ്തികയിലെ ഒഴിവുകള്‍
1609.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
കാര്‍ഷിക
സര്‍വ്വകലാശാലയില്‍
ക്ലാസ് ഫോര്‍
തസ്തികയില്‍ എത്ര
ഒഴിവുകള്‍
നിലവിലുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
2018-ലെ
വിരമിക്കല്‍,
പ്രൊമോഷന് എന്നിവ മൂലം
ക്ലാസ് ഫോര്‍
തസ്തികയില്‍ എത്ര
ഒഴിവുകള്‍ നിലവില്‍
വരുമെന്ന് അറിയിക്കുമോ?
കാര്‍ഷിക
ഗവേഷണകേന്ദ്രം
1610.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേവികുളം
നിയോജകമണ്ഡലത്തിലെ
വട്ടവട
ഗ്രാമപഞ്ചായത്തിൽ
കാര്‍ഷിക ഗവേഷണകേന്ദ്രം
ആരംഭിക്കാൻ
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഉണ്ടെങ്കിൽ
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
ഇല്ലെങ്കിൽ
ആവശ്യമായ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
പാലക്കാട്
ജില്ലയിലെ അഗ്രോ സര്‍വ്വീസ്
സെന്ററുകള്‍
1611.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയില്‍ നിലവിൽ
എവിടെയൊക്കെയാണ് അഗ്രോ
സര്‍വ്വീസ് സെന്ററുകള്‍
പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്
എന്നറിയിക്കാമോ ;
(ബി)
ജില്ലയില്‍
പുതുതായി ആരംഭിക്കാന്‍
ഉദ്ദേശിക്കുന്ന അഗ്രോ
സര്‍വ്വീസ് സെന്ററുകള്‍
ഏതൊക്കെയെന്ന്
വ്യക്തമാക്കാമോ?
അഗ്രിക്ലിനിക്കുകളുടെ
പ്രവര്‍ത്തനം
1612.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എല്ലാ തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലും
അഗ്രിക്ലിനിക്
ആരംഭിക്കുന്നതിന്
ആലോചിക്കുന്നുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
അവയുടെ
പ്രവര്‍ത്തനത്തിന്റെ
നിലവിലെ സ്ഥിതി
അറിയിക്കുമോ;
(സി)
ഈ
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
അറിയിക്കുമോ?
കതിര്
പദ്ധതി
1613.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോങ്ങാട്
മണ്ഡലത്തിലെ സമഗ്ര
കാര്‍ഷികവികസന
പദ്ധതിയായ 'കതിര്'
-ന്റെ പദ്ധതി രൂപരേഖയും
ഭരണാനുമതിയും
ലഭ്യമാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കാമോ;
(ബി)
പ്രസ്തുത
പദ്ധതി എന്ന്
ആരംഭിക്കുവാനാണ്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നത്;
(സി)
ഏതെല്ലാം
സ്കീമുകളിൽ ഈ പദ്ധതി
ഉള്‍പ്പെടുന്നുണ്ട്;
വിശദവിവരം നല്‍കാമോ?
വയനാട്
ജില്ലയില്‍ നെല്‍കൃഷി
1614.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016-17
വര്‍ഷത്തില്‍
വയനാട്ടില്‍ എത്ര
ഹെക്ടര്‍ സ്ഥലത്താണ്
നെല്‍കൃഷി
ചെയ്തിരുന്നത്;
(ബി)
തരിശുഭൂമി
കൃഷിയോഗ്യമാക്കുന്ന
പദ്ധതി പ്രകാരം വയനാട്
ജില്ലയില്‍ എത്ര ഭൂമി
കൃഷി യോഗ്യമാക്കി;
(സി)
വയനാട്ടില്‍
സര്‍ക്കാര്‍
ഉടമസ്ഥതയില്‍ മില്ല്
സ്ഥാപിച്ച്
ജനങ്ങള്‍ക്ക് അരി
ലഭ്യമാക്കാനുള്ള പദ്ധതി
പരിഗണനയിലുണ്ടോ?
വാട്ടര്‍
ഷെഡിന്റെ എസ്റ്റിമേറ്റ് തുക
1615.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലമ്പൂര്‍
മണ്ഡലത്തിലെ
പോത്തുകല്ല്
പഞ്ചായത്തിലെ
ഭൂദാനത്തേക്ക്
നിര്‍ദ്ദേശിച്ച
വാട്ടര്‍ ഷെഡിന്റെ
എസ്റ്റിമേറ്റ് തുക എത്ര
രൂപയാണ്;
(ബി)
ഇതിന്
അംഗീകാരം
ലഭിക്കുന്നതിനുള്ള
നടപടിക്രമം
വിശദമാക്കാമോ; കാലതാമസം
കൂടാതെ അംഗീകാരം
ലഭ്യമാക്കുവാൻ എന്ത്
നടപടി
സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ?
പാറശ്ശാലയിലെ
കൊല്ലയില്‍ പഞ്ചായത്തിൽ
റെെസ് മില്‍
1616.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പാറശ്ശാല
നിയോജക മണ്ഡലത്തിലെ
കൊല്ലയില്‍ ഗ്രാമ
പഞ്ചായത്ത്
കേന്ദ്രീകരിച്ച് ഒരു
റെെസ് മില്‍
സ്ഥാപിക്കുന്നതിനായുള്ള
നടപടികള്‍ കൃഷി വകുപ്പ്
സ്വീകരിച്ചു
വരുന്നുണ്ടോ; എങ്കില്‍
പ്രസ്തുത പദ്ധതിയുടെ
നിലവിലെ സ്ഥിതി
എന്താണ്; ഇത്
ത്വരിതപ്പെടുത്താനുള്ള
നടപടികള്‍
സ്വീകരിക്കാമോ?
തരിശുരഹിത
സംസ്ഥാനം
1617.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷി
വകുപ്പിന്റെ കണക്ക്
പ്രകാരം സംസ്ഥാനത്ത്
എത്ര ഹെക്ടര്‍ സ്ഥലം
കൃഷിയോഗ്യമായിട്ടുണ്ടെന്ന്
വെളിപ്പെടുത്താമോ;
(ബി)
ഇതിൽ
എത്ര ഹെക്ടര്‍ സ്ഥലം
കര്‍ഷകര്‍ വിവിധ
കാരണങ്ങളാൽ തരിശായി
ഇട്ടിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
തരിശിട്ടിരിക്കുന്ന
സ്ഥലത്ത് കൂടി കൃഷി
ചെയ്യുന്നതിനുള്ള
സൗകര്യങ്ങള്‍
കര്‍ഷകര്‍ക്ക്
ലഭ്യമാക്കി കേരളത്തെ
തരിശുരഹിത
സംസ്ഥാനമാക്കി
മാറ്റുന്നതിന് നടപടി
സ്വീകരിച്ചു
വരുന്നുണ്ടോ;
(ഡി)
ഉണ്ടെങ്കിൽ
ആയതിന്റെ വിശദാംശം
വ്യക്തമാക്കുമോ?
ഹരിപ്പാട്
മണ്ഡലത്തില്‍ തരിശ് ക്യഷി
1618.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹരിപ്പാട്
മണ്ഡലത്തില്‍ എത്ര
ഏക്കര്‍ തരിശ്
നിലങ്ങളിലാണ്
ക്യഷിയിറക്കുവാന്
ഉദ്ദേശിക്കുന്നത്;
(ബി)
ഇതിനായി
പ്രത്യേക കര്‍മ്മപദ്ധതി
ആവിഷ്ക്കരിക്കുമോ?
നെല്‍കൃഷി
പ്രോത്സാഹിപ്പിക്കാന്‍ നടപടി
1619.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നെല്‍കൃഷിയില്‍
2017-ല്‍ വ്യാപകമായ
കുറവ് വന്നതായുള്ള
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
2016
നെ അപേക്ഷിച്ച്
2017-ല്‍
നെല്‍കൃഷിയില്‍ വന്ന
വ്യത്യാസം എത്രയെന്ന്
വ്യക്തമാക്കുമോ;
(സി)
നെല്‍കൃഷി
പ്രോത്സാഹിപ്പിക്കാന്‍
സര്‍ക്കാര്‍ എന്തൊക്കെ
നടപടികളാണ് നിലവില്‍
നടപ്പിലാക്കുന്നതെന്ന്
വ്യക്തമാക്കുമോ?
നെല്‍വയല്‍
സംരക്ഷണ നിയമ ഭേദഗതി
1620.
ശ്രീ.വി.ഡി.സതീശന്
,,
സണ്ണി ജോസഫ്
,,
ഐ.സി.ബാലകൃഷ്ണന്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെല്‍വയല്‍
സംരക്ഷണത്തിനായി
നിലവിലുള്ള നിയമത്തില്‍
ഭേദഗതി കൊണ്ടുവരുവാന്‍
സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
നെല്പാടങ്ങള്
നികത്തുന്നവര്‍ക്ക്
ജയില്‍ ശിക്ഷ
നല്കുവാന്
നിര്‍ദ്ദേശമുണ്ടോ;
(സി)
തരിശ്
കിടക്കുന്ന
കൃഷിഭൂമിയില്‍
ഉടമസ്ഥരുടെ
അനുമതിയില്ലെങ്കിലും
പഞ്ചായത്ത്
നിര്‍ദ്ദേശിക്കുന്ന
വ്യക്തിക്കോ,
ഏജന്‍സിക്കോ
കൃഷിചെയ്യാമെന്ന
നിബന്ധന
കൊണ്ടുവന്നിട്ടുണ്ടോ;
(ഡി)
ഉണ്ടെങ്കില്‍
പ്രസ്തുത നിബന്ധന
രാഷ്ട്രീയമായി
ദുരുപയോഗപ്പെടുത്തുവാനുള്ള
സാഹചര്യം സര്‍ക്കാര്‍
കണക്കിലെടുത്തിട്ടുണ്ടോ;
വ്യക്തമാക്കുമോ?
നെല്‍വയല്‍
ഡാറ്റാബാങ്ക്
1621.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെല്‍വയല്‍
ഡാറ്റാബാങ്കിലെ
അപാകതകള്‍
പരിഹരിക്കുന്നതിന്
ക്യഷിഭവന്‍ മുഖേന എത്ര
അപേക്ഷകളാണ് ലഭിച്ചത്;
ജില്ല തിരിച്ച് കണക്ക്
വിശദമാക്കാമോ;
(ബി)
ക്യഷിഭവനിലെ
സ്റ്റാഫ് സ്ട്രെങ്ത്
ഉപയോഗപ്പെടുത്തി
സമയബന്ധിതമായി ഫീല്‍ഡ്
പരിശോധന നടത്തി
പരാതികള്‍ക്ക്
തീര്‍പ്പ്
കല്പ്പിക്കാന്
കഴിയുമോ;
(സി)
കൂടുതല്‍
അപേക്ഷ ലഭിച്ച
പഞ്ചായത്തുകളില്‍
സാറ്റലൈറ്റ് സര്‍വ്വേ
ഉപയോഗപ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ?
നെല്‍വയലുകളുടെ
വിസ്തൃതി
1622.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2010-ല്‍
സംസ്ഥാനത്തെ നെൽവയൽ
വിസ്തൃതി
എത്രയായിരുന്നു
എന്നറിയിക്കാമോ;
(ബി)
2017-ല്‍
സംസ്ഥാനത്തെ നെൽവയൽ
വിസ്തൃതി എത്രയാണ്;
(സി)
2016-17
ല്‍ നെല്‍കൃഷി
പ്രോത്സാഹനത്തിന് എത്ര
തുക
ചെലവഴിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ഡി)
2017-18
ല്‍ നെല്‍കൃഷി
പ്രോത്സാഹനത്തിനായി
എത്ര തുക
നീക്കിവയ്ക്കുകയുണ്ടായെന്നും
എത്ര തുക
ചെലവഴിച്ചുവെന്നും
വിശദമാക്കുമോ?
തരിശുഭൂമിയില്‍
കൃഷി
1623.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തരിശായി
കിടക്കുന്ന
കൃഷിഭൂമിയില്‍ കൃഷി
നടത്തുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
ഇപ്പോള്‍
നെല്‍കൃഷിക്ക്
ഹെക്ടറിന് എത്ര രൂപ
നിരക്കിലാണ് ഉല്പാദന
ബോണസ് നല്കി
വരുന്നതെന്ന്
വ്യക്തമാക്കുമോ;
ഉല്പാദന ബോണസ്
കാലാനുസൃതമായി
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
തരിശുനിലങ്ങളും
തരിശുഭൂമിയും സജീവ
കൃഷിയിടങ്ങളാക്കി
മാറ്റുന്നതിന് നടപടി
1624.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കോഴിക്കോട്
നോര്‍ത്ത് മണ്ഡലത്തിലെ
കൃഷി യോഗ്യമായ
തരിശുനിലങ്ങളും
തരിശുഭൂമിയും സജീവ
കൃഷിയിടങ്ങളാക്കി
മാറ്റുന്നതിന്
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
എങ്കിൽ വിശദാംശങ്ങള്‍
വ്യക്തമാക്കുമോ?
മണ്ണ്
സംരക്ഷണ പ്രവൃത്തികള്‍
1625.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊട്ടാരക്കര
നിയോജകമണ്ഡലത്തില്‍
നിലവില്‍
പുരോഗമിക്കുന്ന മണ്ണ്
സംരക്ഷണ പ്രവൃത്തികളുടെ
വിശദാംശങ്ങള്‍
പഞ്ചായത്ത് തിരിച്ച്
ലഭ്യമാക്കുമോ;
(ബി)
നിയോജകമണ്ഡലത്തില്‍പ്പെടുന്ന
എത്ര പ്രവൃത്തികള്‍
അനുമതിക്കായി
സര്‍ക്കാരില്‍
സമര്‍പ്പിച്ചിട്ടുണ്ടെന്നും
അവയുടെ നിലവിലെ
സ്ഥിതിയും
വിശദമാക്കുമോ?
ഒറ്റപ്പാലം
നിയോജക മണ്ഡലത്തിലെ മണ്ണ്
സംരക്ഷണത്തിനായുള്ള
പ്രവര്‍ത്തനങ്ങള്‍
1626.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം മണ്ണ്
സംരക്ഷണത്തിന്റെ
ഭാഗമായി ഒറ്റപ്പാലം
നിയോജക മണ്ഡലത്തില്‍
എന്തെല്ലാം
പ്രവര്‍ത്തനങ്ങള്‍
നടത്തുകയുണ്ടായി എന്ന്
വെളിപ്പെടുത്തുമോ;
(ബി)
ജലസംരക്ഷണം
കാര്യക്ഷമമാക്കുന്നതിനായി
മണ്ണ് പര്യവേഷണ സംരക്ഷണ
വകുപ്പ് മുഖേന
ഒറ്റപ്പാലം മണ്ഡലത്തിലെ
ഏതെല്ലാം കുളങ്ങളുടെ
ആഴം
വര്‍ദ്ധിപ്പിക്കുന്നതിനാണ്
ഈ സര്‍ക്കാര്‍ ഫണ്ട്
അനുവദിച്ചതെന്ന്
വ്യക്തമാക്കുമോ;
വിശദാംശം ലഭ്യമാക്കാമോ?
നാദാപുരം
മണ്ഡലത്തില്‍ മണ്ണ്-ജല
സംരക്ഷണം
1627.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാദാപുരം
മണ്ഡലത്തില്‍ മണ്ണ്-ജല
സംരക്ഷണത്തിന് എത്ര
അപേക്ഷകള്‍
പരിഗണനയിലുണ്ടെന്ന്
അറിയിക്കുമോ;
(ബി)
കാവിലുംപാറയിലെ
കുറവന്തോടിനെയും
ഇല്ലിക്കല്‍ തോടിനെയും
മണ്ണ്-ജല സംരക്ഷണ
പദ്ധതിയില്പ്പെടുത്തുന്നതിനുള്ള
അപേക്ഷയിന്മേൽ
സ്വീകരിച്ച നടപടി
വിശദമാക്കാമോ;
(സി)
പ്രസ്തുത പദ്ധതി
നടപ്പിലാക്കാന്‍ ഉടന്‍
നടപടി സീകരിക്കുമോ?
പടന്നക്കാട് കാര്‍ഷിക
കോളേജിലെ ഒഴിവുകൾ
1628.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പടന്നക്കാട്
കാര്‍ഷിക കോളേജിലും
പിലീക്കോട് ആർ എ ആർ എസ്
കാമ്പസിലും
വര്‍ഷങ്ങളായി ഏതൊക്കെ
തസ്തികകളാണ് ഒഴിഞ്ഞ്
കിടക്കുന്നതെന്ന്
വ്യക്തമാക്കാമോ; ഈ
ഒഴിവുകള്‍ നികത്താന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
താല്‍ക്കാലിക/കരാര്‍
അടിസ്ഥാനത്തില്‍ എത്ര
ഒഴിവുകള്‍
നികത്തിയിട്ടുണ്ടെന്നും
ഏതൊക്കെ തസ്തികകളിലാണ്
നിയമനം നടത്തിയതെന്നും
വ്യക്തമാക്കാമോ?
റീജിയണല്‍
അഗ്രികള്‍ച്ചര്‍ റിസര്‍ച്ച്
സ്റ്റേഷന്
1629.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റീജിയണല്‍
അഗ്രികള്‍ച്ചര്‍
റിസര്‍ച്ച്
സ്റ്റേഷനില്‍ നിന്നും
ഉല്പാദിപ്പിച്ച് വിതരണം
ചെയ്യുന്ന നടീല്‍
വസ്തുക്കളും
ഭക്ഷ്യോല്പന്നങ്ങളും
വില്പന നടത്തുകവഴി
വര്‍ഷം തോറും എത്ര കോടി
രൂപയുടെ ആദായമാണ്
ഉണ്ടായിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്തെ
മറ്റ് ഫാമുകളിലും
മാതൃകയാക്കാവുന്ന
തരത്തില്‍ കൃഷിക്കാരെ
സഹായിക്കാനും ജൈവ
ഉല്പന്നങ്ങള് വിതരണം
ചെയ്യാനും നടപടികള്‍
സ്വീകരിക്കുമോ?
മഞ്ചേശ്വരം
കൃഷി വിജ്ഞാനകേന്ദ്രത്തിന്റെ
സമഗ്ര വികസനം
1630.
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
കാര്‍ഷിക
സര്‍വ്വകലാശാലയുടെ
മഞ്ചേശ്വരം കൃഷി
വിജ്ഞാനകേന്ദ്രം ബഹു.
കൃഷിവകുപ്പ് മന്ത്രി
സന്ദര്‍ശിച്ചപ്പോള്‍
പ്രസ്തുത
സ്ഥാപനത്തിന്റെ
സമഗ്രവികസനത്തിനുള്ള
വിശദമായ പദ്ധതി
തയ്യാറാക്കുന്നതിന്
കാര്‍ഷിക
സര്‍വ്വകലാശാലയോട്
ആവശ്യപ്പെടുമെന്ന്
പ്രഖ്യാപിച്ചത്
സംബന്ധിച്ച്
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍ അറിയിക്കാമോ;
(ബി)
ഭൂമിയുടെ
ഉടമസ്ഥാവകാശം സ്ഥിരമായി
കാര്‍ഷിക
സര്‍വ്വകലാശാലക്ക്
കൈമാറുന്ന നടപടി ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(സി)
വര്‍ഷങ്ങളായി
നിര്‍മ്മാണം നിലച്ച
ഹോസ്റ്റല്‍
കെട്ടിടത്തിന്റെ
നിര്‍മ്മാണം
ഉള്‍പ്പെടെയുള്ള
പ്രവര്‍ത്തനങ്ങള്‍
ആരംഭിക്കുന്നതിന് ഉടനെ
നടപടികള്‍
സ്വീകരിക്കുമോയെന്ന്
അറിയിക്കാമോ ?
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്ന കോഴി
ഫാമുകള്‍
1631.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആവശ്യമായ കോഴി ഇറച്ചി
(ബ്രോയിലര്‍
കോഴി/മുട്ടക്കോഴി/താറാവ്),
കോഴി മുട്ട എന്നിവയുടെ
ആവശ്യകത എത്ര എന്നും
സംസ്ഥാനത്ത് ഇവയുടെ
ഉല്പാദനം എത്ര എന്നും
മറ്റ് സംസ്ഥാനങ്ങളിൽ
നിന്നും എത്തുന്നവയുടെ
കണക്ക് എത്ര എന്നും
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്ന
കോഴി ഫാമുകള്‍ എത്ര;
ഇവര്‍ക്ക് എന്തെല്ലാം
സഹായങ്ങള്‍ നൽകി
വരുന്നു; ഇവര്‍
സംസ്ഥാനത്തിനാവശ്യമായ
എത്ര ശതമാനം കോഴി
ഇറച്ചി(ബ്രോയിലര്‍
കോഴി/മുട്ടക്കോഴി/താറാവ്),
കോഴി മുട്ട എന്നിവ
ഉല്പാദിപ്പിക്കുന്നുവെന്ന്
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്തെ
ഫാമുകള്‍ തകര്‍ക്കാനായി
ഇതര സംസ്ഥാന ലോബികള്‍
സംസ്ഥാനത്തിന്റെ
ആവശ്യകത മനസ്സിലാക്കി
കോഴി ഇറച്ചിയും
മുട്ടയും വില കൂട്ടി
വില്പന നടത്തുന്ന
കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ സംസ്ഥാനം ഇതിൽ
സ്വയം പര്യാപ്തത
നേടാനായി എന്തു നടപടി
സ്വീകരിക്കും എന്ന്
വ്യക്തമാക്കുമോ?
സര്‍ട്ടിഫിക്കറ്റുകളും
ഡെപ്പോസിറ്റ് തുകയും തിരികെ
ലഭ്യമാക്കുന്നതിന് നടപടി
1632.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
വെറ്ററിനറി ആന്റ്
ആനിമല്‍ സയന്‍സ്
യൂണിവേഴ്സിറ്റിക്കു
കീഴിലുള്ള പൂക്കോട്
വെറ്ററിനറി കോളേജില്‍
ബി.വി.എസ്.സി. & എ.
എച്ച് കോഴ്സിന്
അഡ്മിഷന് നേടുകയും
ആരോഗ്യപരമായ
കാരണത്താല്‍ പഠനം
നിര്‍ത്തേണ്ടി വരികയും
ചെയ്ത ഷാജഹാന് എന്‍.
പി. എന്നയാളുടെ
അഡ്മിഷന് സമയത്ത്
നല്കിയ
സര്‍ട്ടിഫിക്കറ്റുകളും
ഡെപ്പോസിറ്റ് തുകയും
ഇതുവരെ തിരികെ
ലഭ്യമാക്കിയിട്ടില്ലെന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയതിനുള്ള
കാരണം വിശദമാക്കാമോ;
(ബി)
ഇവ
എപ്പോള്‍ തിരികെ
നല്‍കുമെന്ന്
വ്യക്തമാക്കാമോ?