വ്യവസായ
മേഖലയിലെ സാമ്പത്തിക മാന്ദ്യം
551.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നോട്ട്
നിരോധനവും ചരക്ക് സേവന
നികുതിയും വഴി ഉണ്ടായ
സാമ്പത്തിക മാന്ദ്യം
വ്യവസായ മേഖലയെ
ബാധിച്ചതായി
കരുതുന്നുണ്ടോ;
(ബി)
കഴിഞ്ഞ
രണ്ടു
വര്‍ഷത്തിനിടയില്‍
ഏതാനും സ്റ്റീല്‍
കമ്പനികള്‍
അടച്ചുപൂട്ടുകയും 45
ഓളം സ്റ്റീല്‍
കമ്പനികളിലെ
ഉല്‍പ്പാദനം പകുതിയായി
കുറയുകയും ചെയ്ത
സാഹചര്യമുണ്ടായിട്ടുണ്ടോ;
(സി)
ചെറുകിട-സ്വകാര്യ-ഇടത്തരം
വ്യവസായ സംരംഭങ്ങളെയും
പൊതുമേഖലാ
സ്ഥാപനങ്ങളെയും
സംരക്ഷിക്കുന്നതിനും
സംസ്ഥാനത്ത് വ്യവസായ
സൗഹൃദ അന്തരീക്ഷം
സൃഷ്ടിക്കുന്നതിനും
എന്തൊക്കെ നടപടികള്‍
കൈക്കൊള്ളുമെന്ന്
വ്യക്തമാക്കുമോ?
കെ.
എം.എം.എല്‍.
ഫാക്ടറിയിലേക്കുള്ള റെയില്‍വേ
ലൈന്‍
552.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
റെയില്‍വേ സ്റ്റേഷനെയും
കെ. എം.എം.എല്‍.
ഫാക്ടറിയെയും
ബന്ധിപ്പിക്കുന്ന
റെയില്‍വേ ലൈന്‍
ഉപയോഗശൂന്യമായി
സ്വകാര്യ വ്യക്തികള്‍
കയ്യേറി
നശിപ്പിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
വിശദമാക്കുമോ;
(ബി)
പ്രസ്തുത
സ്ഥലം
പ്രയോജനപ്പെടുത്തി
റോഡ്
നിര്‍മ്മിക്കുന്നതിന്
വിട്ടു നൽകുന്നത്
സംബന്ധിച്ച്
തീരുമാനമെടുത്തിട്ടുണ്ടോ;
എങ്കില്‍
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
ആവശ്യം കാണിച്ച്
കരുനാഗപ്പള്ളി
എം.എല്‍.എ.
സമര്‍പ്പിച്ച
നിവേദനത്തിന്മേല്
എന്ത് നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ?
വ്യവസായ
മേഖലയിൽ കേന്ദ്രനിക്ഷേപം
553.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുൻ
സര്‍ക്കാരിന്റെ കാലത്ത്
വ്യവസായ മേഖലയിൽ
കേന്ദ്രനിക്ഷേപതോത് ഏത്
വിധത്തിലായിരുന്നു;
ഏതൊക്കെ
പദ്ധതികള്‍ക്കാണ്
ധനസഹായം
ലഭിച്ചിട്ടുളളത്;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തിൽ വന്നശേഷം
മേല്പറഞ്ഞ മേഖലയിൽ
ഏതൊക്കെ പുതിയ
പദ്ധതികള്‍ക്കാണ്
ധനസഹായം ലഭിച്ചതെന്ന്
വിശദമാക്കുമോ?
വ്യവസായ
നിക്ഷേപത്തിന് ഏകജാലക
ക്ലിയറന്‍സ് ബോര്‍ഡ്
554.
ശ്രീ.ഹൈബി
ഈഡന്
,,
വി.എസ്.ശിവകുമാര്‍
,,
റോജി എം. ജോണ്‍
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂമിശാസ്ത്രപരമായ
അനുകൂലഘടകങ്ങളും
ഉയര്‍ന്ന സാക്ഷരതയും
മിതമായ കാലാവസ്ഥയും
ഉണ്ടായിട്ടും കേരളം
വ്യവസായ നിക്ഷേപത്തില്‍
പിന്നോക്കം ആണെന്നുള്ള
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതിനുള്ള
കാരണങ്ങള്‍
എന്തൊക്കെയാണ്;
(ബി)
ലോക
ബാങ്കും, ഡി.ഐ.പി.പിയും
ചേര്‍ന്ന്
ആവിഷ്ക്കരിച്ച നിക്ഷേപക
സൗഹൃദ മാനദണ്ഡങ്ങള്‍
പ്രകാരം
നിക്ഷേപക-അനുകൂല
സാഹചര്യത്തില്‍
കേരളത്തിന് ഇന്ത്യയില്‍
എത്രാമത്തെ
സ്ഥാനമാണുള്ളത്;
(സി)
പുതിയ
സംരംഭങ്ങള്‍ക്കുള്ള
അപേക്ഷകള്‍ പരിശോധിച്ച്
അനുമതി നല്കുവാന്
സംസ്ഥാനത്ത് ഏകജാലക
ക്ലിയറന്‍സ് ബോര്‍ഡ്
സ്ഥാപിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ഡി)
നിക്ഷേപകര്‍ക്ക്
തടസ്സം നില്ക്കുന്ന
നിയമവ്യവസ്ഥകളില്‍
കാലോചിതമായ മാറ്റം
വരുത്തി
സംസ്ഥാനത്തേക്ക്
വ്യവസായ നിക്ഷേപകരെ
ആകര്‍ഷിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ ?
പട്ടാമ്പി
കമ്പനിപറമ്പ് വിവിധ പൊതു
ആവശ്യങ്ങള്‍ക്കായി വിട്ടു
കൊടുക്കുന്നതിന് നടപടി
555.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടാമ്പി
മണ്ഡലത്തിലെ വികസന
പ്രവര്‍ത്തനങ്ങള്‍ക്കായി
സര്‍ക്കാര്‍ വക സ്ഥലം
ഇല്ലാത്തത് ഏറെ
ബുദ്ധിമുട്ട്
ഉണ്ടാക്കുന്ന
സാഹചര്യത്തില്‍
വര്‍ഷങ്ങളായി
ഉപയോഗിക്കാതെ
കിടക്കുന്ന കമ്പനി
പറമ്പ് പൊതു
വ്യവസായങ്ങള്‍ക്കായി
വിട്ടു കൊടുക്കുന്നത്
ആയിരിക്കും സ്വകാര്യ
സംരഭകര്‍ക്ക്
നല്കുന്നതിനേക്കാള്
നല്ലത് എന്നുള്ള കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിനായി
നടപടികള്‍
സ്വീകരിക്കുമോ എന്നു
വ്യക്തമാക്കാമോ;
(ബി)
പട്ടാമ്പി
മണ്ഡലത്തില്‍ ഏറെ
കാലമായുള്ള ആവശ്യമായ
ഒരു ഫയര്‍ സ്റ്റേഷന്
ആരംഭിക്കുന്നതിനു
അനുയോജ്യമായ സ്ഥലം
ലഭിക്കാത്തത് ഒരു
പ്രശ്നമായ
സാഹചര്യത്തില്‍ ഫയര്‍
സ്റ്റേഷന്
ആരംഭിക്കുന്നതിനു സ്ഥലം
വിട്ടു നല്കാന്
ആവശ്യപ്പെട്ടു
എം.എല്‍.എ. നല്കിയ
നിവേദനത്തില്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വ്യവസായ സ്ഥാപനങ്ങളോട്
ചേര്‍ന്നു ഫയര്‍
സ്റ്റേഷന്
ആരംഭിക്കുന്നത്
എന്തുകൊണ്ടും
നല്ലതാണെന്നിരിക്കെ
അതിനുള്ള നടപടികള്‍
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കാമോ?
പി
എം ഇ ജി പി വായ്പ
556.
ശ്രീ.എന്‍.
വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എസ്
ബി ടി - എസ് ബി ഐ
ലയനത്തിന് ശേഷം പി എം ഇ
ജി പി വായ്പ
അനുവദിക്കുന്നതിന് എസ്
ബി ഐ വരുത്തുന്ന
കാലതാമസം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
കാര്യത്തില്‍
അപേക്ഷകര്‍ക്കുണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍ക്ക്
പരിഹാരം കാണുന്നതിന്
നടപടി സ്വീകരിക്കുമോ?
വയനാട്
ജില്ലയില്‍ നടപ്പാക്കിയ
പ്രവര്‍ത്തനങ്ങള്‍
557.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
2017-18
സാമ്പത്തിക
വര്‍ഷത്തില്‍ വ്യവസായ
വകുപ്പിന് കീഴില്‍
വയനാട് ജില്ലയില്‍
നടപ്പാക്കിയ പ്രധാന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
അറിയിക്കാമോ?
അരൂര്‍
ഇന്‍ഡസ്ട്രിയല്‍
എസ്റ്റേറ്റിലെ റോഡുകൾ
558.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അരൂര്‍
ഇന്‍ഡസ്ട്രിയല്‍
എസ്റ്റേറ്റിലെ
റോഡുകളുടെ
ശോചനീയാവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നമ്മുടെ
രാജ്യത്തിനും
സംസ്ഥാനത്തിനും
കോടികളുടെ നികുതി
നല്‍കുന്നതും അനേകായിരം
പേര്‍ക്ക് തൊഴില്‍
നല്‍കുന്നതുമായ ഇൗ
മേഖലയുടെ വികസനത്തിന്
എന്തെല്ലാം സഹായമാണ്
ചെയ്യുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
അരൂര്‍
ഇന്‍ഡസ്ട്രിയല്‍
എസ്റ്റേറ്റിലെ
റോഡുകള്‍ എല്ലാം
കണ്ടയിനറുകളുടെ ഭാരം
താങ്ങാന്‍ പറ്റുന്ന
നിലയിലുള്ള ഹെവി
ടെെലുകള്‍ പാകി
സംരക്ഷിക്കുവാനുള്ള
നടപടി സ്വീകരിക്കുമോ;
(ഡി)
കേന്ദ്ര
സര്‍ക്കാരിന്റെ
സഹായത്തോടെ 10 കോടി
രൂപയുടെ പദ്ധതി
നടപ്പാക്കുന്നതിനായി
സമര്‍പ്പിച്ചിട്ടുള്ള
പ്രോജക്ടിന് അനുമതി
എത്രയും വേഗം
നേടിയെടുത്ത്
നടപ്പിലാക്കാമോ?
വ്യവസായ
സ്ഥാപനങ്ങളിലെ സുരക്ഷാ
സംവിധാനം
559.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ട്രാവന്‍കൂര്‍
ടൈറ്റാനിയത്തില്‍
നിരന്തരം അപകടങ്ങള്‍
ഉണ്ടാകുന്നതായുള്ള
വാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വ്യവസായ
സ്ഥാപനങ്ങളിലെ സുരക്ഷാ
സംവിധാനങ്ങളുടെ
കാര്യക്ഷമത സംബന്ധിച്ച്
സുരക്ഷാ ആഡിറ്റ്
നടത്താറുണ്ടോ; വിശദാംശം
വെളിപ്പെടുത്തുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം വ്യവസായ ശാലകളില്‍
ജോലി സമയത്ത് എത്ര
അപകടങ്ങളും ജീവഹാനികളും
ഉണ്ടായിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ?
കാസര്‍ഗോഡ്
ജില്ലയില്‍ ഭക്ഷ്യ സംസ്ക്കരണ
കശുവണ്ടി സംസ്ക്കരണ
വ്യവസായങ്ങള്‍
560.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ ഭക്ഷ്യ
സംസ്ക്കരണ, കശുവണ്ടി
സംസ്ക്കരണ
വ്യവസായങ്ങള്‍
ആരംഭിക്കാന്‍ നടപടികള്‍
സ്വീകരിക്കുമോ;
(ബി)
സംസ്ഥാനത്തുതന്നെ
ഏറ്റവും അധികം നല്ല
കശുവണ്ടി
ഉല്പാദിപ്പിക്കുന്ന ഈ
ജില്ലയില്‍
പൊതുമേഖലയില്‍ ഒരു
സംസ്ക്കരണ വ്യവസായം
തുടങ്ങാന്‍ ആവശ്യമായ
സൗകര്യങ്ങള്‍
ഉണ്ടായിട്ടും ഇതുവരെയും
കഴിയാതെ
വന്നതെന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ?
വ്യാവസായിക
വളര്‍ച്ചയ്ക്ക് ഓര്‍ഡിനന്‍സ്
561.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
,,
ഐ.സി.ബാലകൃഷ്ണന്
,,
റോജി എം. ജോണ്‍
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വ്യാവസായിക
വളര്‍ച്ചയ്ക്ക്
അനുകൂലമായ സാഹചര്യം
സൃഷ്ടിക്കുന്നതിനുള്ള
എന്തൊക്കെ നടപടികളാണ് ഈ
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ളത്;
(ബി)
വ്യാവസായിക
വളര്‍ച്ചയ്ക്ക്
അനുകൂലമായ സാഹചര്യം
സൃഷ്ടിക്കുന്നതിന്
നിലവിലുള്ള പദ്ധതികള്‍
മാത്രം പോര
എന്നതിനാലാണോ
ഓര്‍ഡിനന്‍സ് മുഖേന ഏഴ്
നിയമങ്ങളില്‍ ഭേദഗതി
വരുത്തി വ്യാവസായം
തുടങ്ങുന്നതിനുള്ള
അന്തരീക്ഷം
മെച്ചപ്പെടുത്തുന്നതിന്
തീരുമാനിച്ചത്;
(സി)
ഓര്‍ഡിനന്‍സിലെ
ഏതെങ്കിലും
ഭേദഗതിക്കെതിരെ
തൊഴിലാളി സംഘടനകള്‍
രംഗത്ത് വന്നിട്ടുണ്ടോ;
എങ്കില്‍
എന്തുകൊണ്ടെന്ന്
വിശദമാക്കുമോ;
(ഡി)
തൊഴിലാളി
സംഘടനകളുടെ
എതിര്‍പ്പിനെത്തുടര്‍ന്ന്
പ്രസ്തുത ഭേദഗതി
നിര്‍ദ്ദേശം
ഉപേക്ഷിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ?
കാട്ടാക്കട താലൂക്ക്
കേന്ദ്രമായി താലൂക്ക് വ്യവസായ
ഓഫീസ്
562.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാട്ടാക്കട
താലൂക്ക് കേന്ദ്രമായി
താലൂക്ക് വ്യവസായ ഓഫീസ്
ആരംഭിക്കുന്നതിനുള്ള
നിര്‍ദ്ദേശം
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
(ബി)
ഇല്ലെങ്കില്‍
ഇതിനായുള്ള നടപടി
സ്വീകരിക്കാമോ?
സ്റ്റീല്‍ കമ്പനികളെ
സംരക്ഷിക്കുന്നതിന് നടപടി
563.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്റ്റീല്‍ കമ്പനികള്‍
പലതും പൂട്ടിയതായ
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഇക്കാര്യത്തില്‍
സ്വീകരിച്ച
നടപടിയെന്തെന്ന്
വ്യക്തമാക്കുമോ;
(ബി)
സ്റ്റീല്‍
കമ്പനികള്‍ പൂട്ടിയത്
മൂലം എത്ര പേര്‍ക്ക്
തൊഴില്‍ നഷ്ടം
ഉണ്ടായെന്ന്
കണക്കാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
വെളിപ്പെടുത്തുമോ;
(സി)
സംസ്ഥാനത്തെ
സ്റ്റീല്‍ കമ്പനികളെ
സംരക്ഷിക്കുന്നതിന്
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
മിനി
ഇന്‍ഡസ്ട്രി
ഏറ്റെടുക്കുന്നത്തിനുള്ള
നടപടികള്‍
564.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെന്മാറ
നിയോജകമണ്ഡലത്തിലെ
കൊടുവായൂര്‍
ഗ്രാമപഞ്ചായത്തിലുള്ള
മിനി ഇന്‍ഡസ്ട്രി
സ്വകാര്യ വ്യക്തിയുടെ
കൈയില്‍ നിന്നും
ഏറ്റെടുക്കുന്ന
നടപടികള്‍ ഏത്
ഘട്ടംവരെയായി എന്ന്
വിശദമാക്കുമോ;
(ബി)
വ്യവസായ
വകുപ്പിന് കീഴിലുള്ള ഈ
സ്ഥാപനം
ഏറ്റെടുക്കുന്നതിന്
നാളിതുവരെ നടത്തിയ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാം എന്ന്
വിശദമാക്കുമോ?
മിനി
ഇന്‍ഡസ്ട്രിയല്‍
എസ്റ്റേറ്റുകളില്‍ ചെറുകിട
വ്യവസായ യൂണിറ്റുകള്‍
565.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ
അധീനതയിലുള്ള മിനി
ഇന്‍ഡസ്ട്രിയല്‍
എസ്റ്റേറ്റുകളില്‍
ചെറുകിട വ്യവസായ
യൂണിറ്റുകള്‍
ആരംഭിക്കാന്‍ വ്യവസായ
വകുപ്പ് എന്തെങ്കിലും
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
എന്തെല്ലാം?
ചെറുകിട
വ്യവസായ മേഖല
566.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ചെറുകിട വ്യവസായ മേഖലയെ
സംരക്ഷിക്കുന്നതിന് ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു എന്ന്
വെളിപ്പെടുത്താമോ;
(ബി)
ഈ
മേഖലയില്‍ കൂടുതല്‍
സംരംഭങ്ങള്‍
തുടങ്ങുന്നതിനായി
യുവാക്കള്‍ക്ക്
പരിശീലനം നല്‍കുമോ;
(സി)
എങ്കില്‍
അവയുടെ വിശദാംശം
വ്യക്തമാക്കുമോ?
ചെറുകിട
വ്യവസായ സ്ഥാപനങ്ങള്‍
567.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവിലെ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര ചെറുകിട വ്യവസായ
സ്ഥാപനങ്ങള്‍
രജിസ്റ്റര്‍
ചെയ്യപ്പെട്ടിട്ടുണ്ട്;
ഇവയ്ക്ക് എന്തെല്ലാം
സഹായങ്ങളാണ് സംസ്ഥാന
സര്‍ക്കാര്‍
നല്‍കിവരുന്നത്;
(ബി)
കൂടുതല്‍
ചെറുകിട വ്യവസായ
പദ്ധതികള്‍
വ്യാപിപ്പിക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നത്;
വിശദവിവരം നല്‍കുമോ?
ചെറുകിട
വ്യവസായ സംരംഭങ്ങളുടെ
പ്രോത്സാഹനം
568.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെറുകിട
വ്യവസായങ്ങളുടെ
പ്രോത്സാഹനത്തിന്
സ്വീകരിച്ച നടപടികൾ
വിശദീകരിക്കുമോ;
(ബി)
ചെറുകിട
സംഭരങ്ങള്‍ക്ക് വേണ്ടി
ബാങ്കുകള്‍ ഇൗടില്ലാതെ
വായ്പ
അനുവദിക്കുന്നുണ്ടോ;
എങ്കിൽ എത്ര
രൂപയാണ്അപ്രകാരം
ദേശസാല്‍കൃത
ബാങ്കുകള്‍/വാണിജ്യ
ബാങ്കുകള്‍/സഹകരണ
ബാങ്കുകള്‍
അനുവദിക്കുന്നത്;
(സി)
ഇത്തരം
ഇൗടില്ലാ വായ്പ
ലഭിക്കാനുള്ള
നടപടിക്രമങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(ഡി)
2017
വര്‍ഷത്തില്‍ ഇപ്രകാരം
ബാങ്കുകള്‍ നല്കിയ
വായ്പയുടെ കണക്ക്
ലഭ്യമാക്കുമോ?
പൊതുമേഖലാ
പ്ലാന്റേഷനുകളിലെ തോട്ടണ്ടി
വില്‍പ്പന
569.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
പൊതുമേഖലയിലുള്ള
പ്ലാന്റേഷനുകളിലെ
തോട്ടണ്ടി പൊതുമേഖലാ
സ്ഥാപനങ്ങള്‍ക്ക്
നല്കാന് വ്യവസായ
വകുപ്പിന്റെ
ഉത്തരവുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
പ്രസ്തുത
ഉത്തരവ് പാലിക്കാതെ
പൊതുമേഖലാ
പ്ലാന്റേഷനുകളിലെ
തോട്ടണ്ടി ലേലം ചെയ്തു
വില്‍പ്പന നടത്താന്‍
നീക്കം നടക്കുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
നാടന്‍
തോട്ടണ്ടി സ്വകാര്യ
കരാറുകാര്‍ വാങ്ങുന്ന
സ്ഥിതി ഒഴിവാക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ?
കേരളത്തിലെ
പൊതു മേഖലാ സ്ഥാപനങ്ങള്‍
570.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
നിലവില്‍ എത്ര പൊതു
മേഖലാ സ്ഥാപനങ്ങളാണ്
പ്രവര്‍ത്തിച്ചു
വരുന്നത്; അവയുടെ
വ്യവസായ മേഖല
ഉള്‍പ്പെടെ വിശദ വിവരം
നല്‍കുമോ;
(ബി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ലാഭത്തിലായ പൊതു
മേഖലാ സ്ഥാപനങ്ങള്‍
ഏതെല്ലാം;
(സി)
നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്ന
പൊതു മേഖലാ
സ്ഥാപനങ്ങളെ
ലാഭത്തിലാക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദ വിവരം
നല്‍കുമോ?
ആറ്റിങ്ങല്‍
സ്റ്റീല്‍ പ്ലാന്റ്
571.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആറ്റിങ്ങല്‍
സ്റ്റീല്‍ പ്ലാന്റ്
പ്രവര്‍ത്തനം
പുനരാരംഭിക്കാന്‍
പദ്ധതി തയ്യാറായോ;
(ബി)
പ്രവര്‍ത്തനം
പുനരാരംഭിക്കുന്നതിന്
നിലവില്‍ എന്തെല്ലാം
തടസ്സങ്ങളാണുള്ളത്; ഇത്
മറികടക്കാന്‍ പദ്ധതി
തയ്യാറായോ;
വിശദമാക്കുമോ?
ഉപയോഗശൂന്യമായി
കിടക്കുന്ന സ്ഥലം
പഞ്ചായത്തിന് കൈമാറി
കൊടുക്കുന്നതിന് നടപടി
572.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെന്മാറ
നിയോജകമണ്ഡലത്തിലെ
പല്ലശ്ശന
ഗ്രാമപഞ്ചായത്തിലുളള
പനംചക്കര സൊസൈറ്റിയുടെ
സ്ഥലം വര്‍ഷങ്ങളായി
ഉപയോഗശൂന്യമായി
കിടക്കുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉപയോഗശൂന്യമായി
കിടക്കുന്ന പ്രസ്തുത
സ്ഥലം പഞ്ചായത്തിലേക്ക്
കൈമാറി കൊടുക്കുന്നത്
സംബന്ധിച്ച അപേക്ഷ
ലഭിച്ചിട്ടുണ്ടോ;
എങ്കിൽ അതുമായി
ബന്ധപ്പെട്ട്
എന്തെല്ലാം നടപടികളാണ്
പൂര്‍ത്തീകരിച്ചത്;
വിശദമാക്കുമോ?
റബ്ബര്‍
മൂല്യ വര്‍ദ്ധിത
ഉല്‍പ്പന്നങ്ങള്‍
573.
ശ്രീ.പി.കെ.ബഷീര്‍
,,
പാറക്കല്‍ അബ്ദുല്ല
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്ത്
ഉല്പാദിപ്പിക്കുന്ന
റബ്ബര്‍ ഉപയോഗിച്ച്
മൂല്യ വര്‍ദ്ധിത
ഉല്‍പ്പന്നങ്ങള്‍
ഉണ്ടാക്കാനുള്ള വ്യവസായ
സ്ഥാപനങ്ങള്‍
സ്ഥാപിക്കാനുള്ള
നിര്‍ദ്ദേശങ്ങള്‍
പരിഗണനയിലുണ്ടോ;
എങ്കില്‍ വിശദാംശം
വ്യക്തമാക്കുമോ?
പ്രവാസി
തൊഴില്‍ സംരംഭങ്ങള്‍
574.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദേശത്തു
നിന്നും
മടങ്ങിയെത്തുന്ന വിവിധ
നൈപുണ്യമുളള
പ്രവാസികള്‍ക്ക്
നാട്ടില്‍ വ്യവസായ
സംരംഭങ്ങള്‍
ഉറപ്പിക്കാന്‍ നിലവില്‍
എന്തൊക്കെ പദ്ധതികളാണ്
ഉളളതെന്ന്
വ്യക്തമാക്കാമോ;
(ബി)
വളരെക്കാലം
വിദേശ കമ്പനികളില്‍
ജോലിചെയ്ത് നൈപുണ്യം
നേടി
തിരിച്ചെത്തുന്നവരുടെ
കഴിവുകള്‍
പ്രയോജനപ്പെടുത്തുന്ന
തരത്തില്‍ എന്തെങ്കിലും
പ്രത്യേക പരിഗണന നല്കി
വ്യവസായ സംരംഭങ്ങള്‍
തുടങ്ങുവാൻ
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
പ്രവാസി
സംരംഭങ്ങള്‍
പ്രോത്സാഹിപ്പിക്കുന്നതിനും
നിക്ഷേപ താല്പര്യം
വര്‍ദ്ധിപ്പിക്കുന്നതിനുമായി
വ്യവസായ വകുപ്പ്
ആവിഷ്ക്കരിച്ച്
നടപ്പിലാക്കി വരുന്ന
പദ്ധതികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ?
വ്യവസായ
സൗഹൃദമാക്കാന്‍ നടപടികള്‍
575.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
സൗഹൃദ അന്തരീക്ഷം
സൃഷ്ടിച്ച് സംസ്ഥാനത്തെ
മറ്റ് മുന്‍നിര
സംസ്ഥാനങ്ങളോടൊപ്പമെത്തിക്കാന്
സ്വീകരിച്ചു വരുന്ന
നടപടികള്‍
എന്തൊക്കെയാണ്;
(ബി)
ഇക്കാര്യത്തില്‍
സംസ്ഥാനം നിലവില്‍
രാജ്യത്ത് എത്രാം
സ്ഥാനത്താണ്; മുന്‍
നിരയിലെത്തുന്നതിന്
തടസ്സമാവുന്ന പ്രധാന
ഘടകങ്ങള്‍
എന്തൊക്കെയാണ്;
(സി)
ഇതിനായി
സ്വീകരിച്ചു വരുന്ന
നടപടികള്‍ നില
മെച്ചപ്പെടുത്തുന്നതിന്
സഹായകമായിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ?
കിന്‍ഫ്ര
മുഖേന ആവിഷ്ക്കരിച്ച്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന പദ്ധതികള്‍
576.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
കെ.സി.ജോസഫ്
,,
എ.പി. അനില്‍ കുമാര്‍
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
വ്യാവസായിക
വളര്‍ച്ചക്ക് കിന്‍ഫ്ര
നല്കിയ സംഭാവനകള്‍
എന്തൊക്കെയാണ്എന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
കിന്‍ഫ്ര മുഖേന
ആവിഷ്ക്കരിച്ച്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന
പദ്ധതികള്‍ ഏതൊക്കെയാണ്
എന്ന് വ്യക്തമാക്കുമോ;
(സി)
ഇതില്‍
കേന്ദ്രസര്‍ക്കാരിന്റെ
ധനസഹായത്തോടുകൂടി
നടപ്പിലാക്കുന്ന
പദ്ധതികള്‍
ഏതൊക്കെയാണ്എന്ന്
വ്യക്തമാക്കുമോ;
ഏതൊക്കെ പദ്ധതികള്‍ക്ക്
കേന്ദ്രസര്‍ക്കാരിന്റെ
അനുമതി ലഭിച്ചുവെന്ന്
വിശദമാക്കാമോ?
മാവൂരില്‍
പുതിയ വ്യവസായ സ്ഥാപനം
577.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവൂരില്‍
പുതിയ വ്യവസായ സ്ഥാപനം
ആരംഭിക്കുന്നത്
സംബന്ധിച്ച്
സര്‍ക്കാര്‍
പരിഗണിച്ചുവരുന്ന
നിര്‍ദ്ദേശങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
ഗ്വാളിയര്‍
റയണ്‍സിന്റെ
കൈവശത്തിലുള്ള ഭൂമി
ഏറ്റെടുക്കുന്നത്
സംബന്ധിച്ച വിഷയത്തില്‍
എന്തെങ്കിലും കേസ്
നിലവിലുണ്ടോ; എങ്കില്‍
ആയത് സംബന്ധിച്ച്
സ്വീകരിച്ചുവരുന്ന
നടപടികള്‍
വ്യക്തമാക്കാമോ;
(സി)
വ്യവസായ
വകുപ്പിന്റെ ഭൂമിയില്‍
നിന്നും സര്‍ക്കാരിന്റെ
ഇതര ആവശ്യങ്ങള്‍ക്കായി
സ്ഥലം അനുവദിക്കുന്ന
കാര്യം
പരിഗണിക്കുമോയെന്ന്
വ്യക്തമാക്കാമോ?
പരിസ്ഥിതി
സൗഹൃദ വ്യവസായങ്ങള്‍
578.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പരിസ്ഥിതി
സൗഹൃദമായ വ്യവസായങ്ങള്‍
പ്രോത്സാഹിപ്പിക്കുന്നതിന്
പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
അറിയിക്കുമോ;
(ബി)
ഇല്ലെങ്കില്‍
അത്തരം പദ്ധതി
രൂപീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ഇടക്കൊച്ചിയെ
സുസ്ഥിര വികസന
മേഖലയാക്കുന്നതിന് പദ്ധതി
579.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എറണാകുളം
ജില്ലയിലെ ഇടക്കൊച്ചിയെ
സുസ്ഥിര വികസന
മേഖലയാക്കുന്നതിനായി
2010 ല്‍ തയ്യാറാക്കിയ
പദ്ധതി
നടപ്പിലാക്കുന്നതിന്‍െറ
ഭാഗമായി സാങ്കേതിക
പരിശോധനക്കായി
കെ.എസ്.ഐ.ഡി.സി.യും
കിന്‍ഫ്രയും
സംയുക്തമായി
വിദഗ്ദ്ധസമിതിയെക്കൊണ്ട്
പഠനം നടത്തി
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
റിപ്പോര്‍ട്ടില്‍
സ്വീകരിച്ചിട്ടുള്ള
നടപടി എന്തെന്ന്
വിശദമാക്കാമോ?
കമ്പനിപറമ്പ്
വ്യവസായസംരംഭകര്‍ക്കായി
വിട്ടുകൊടുക്കുന്ന നടപടി
580.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടാമ്പി
മണ്ഡലത്തിലെ ,വ്യവസായ
വകുപ്പിന്റ
അധീനതയിലുള്ള
കമ്പനിപറമ്പ്
വ്യവസായസംരംഭകര്‍ക്കായി
വിട്ടുകൊടുക്കുന്നത്
ഏതു മാനദണ്ഡത്തിന്റ
അടിസ്ഥാനത്തിലാണ്; എത്ര
സംരംഭകര്‍ക്ക് സ്ഥലം
വിട്ടു
കൊടുത്തിട്ടുണ്ട് എന്ന്
വ്യക്തമാക്കാമോ;
(ബി)
നിലവില്‍
വര്‍ഷങ്ങളായി
താമസിക്കുന്നവര്‍ക്ക് ആ
സ്ഥലം നിയമവിധേയമാക്കി
നല്കുവാനുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
ഗവണ്മെന്റ്
ഓഫ് ഇന്ത്യാ സെക്യൂരിറ്റി
പ്രസ്സ്
581.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തില്‍പ്പെട്ട
കൊരട്ടിയിലെ
ഗവണ്മെന്റ് ഓഫ്
ഇന്ത്യാ സെക്യൂരിറ്റി
പ്രസ്സ് വക സ്ഥലം
കൊരട്ടി കിന്‍ഫ്രയുടെ
വികസനത്തിന്
ലഭ്യമാക്കുന്നതിനായി
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കിൽ
നടപടികള്‍ ഏത്
ഘട്ടത്തിലാണ് എന്ന്
അറിയിക്കുമോ?
തോന്നയ്ക്കൽ
ലൈഫ് സയന്‍സ് പാര്‍ക്ക്
582.
ശ്രീ.സി.മമ്മൂട്ടി
,,
പി.കെ.അബ്ദു റബ്ബ്
,,
എന്‍. ഷംസുദ്ദീന്
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തോന്നയ്ക്കലിലെ
ലൈഫ് സയന്‍സ്
പാര്‍ക്കിന്റെ
പ്രവര്‍ത്തനം ഇപ്പോള്‍
ഏതു ഘട്ടത്തിലാണ്;
(ബി)
ഇതിനായി
സ്ഥലം
വിട്ടുനല്‍കിയവര്‍ക്ക്
നല്‍കാനുള്ള തുക
നല്‍കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
പ്രസ്തുത
സ്ഥാപനം നിലവില്‍
വരുന്നതോടെ എത്ര
പേര്‍ക്ക് തൊഴില്‍
ലഭിക്കുമെന്നാണ്
പ്രതീക്ഷിക്കുന്നത്;വ്യക്തമാക്കുമോ
?
മരണപ്പെട്ട ജീവനക്കാരന്റെ
കുടുംബത്തിന് സര്‍ക്കാര്‍
സഹായം
583.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2017
ജൂലൈ മാസം 21ന്
ട്രാവന്‍കൂര്‍
റ്റൈറ്റാനിയം
പ്രോഡക്ട്സില്‍ നടന്ന
അപകടത്തില്‍ ദാരുണമായി
മരണപ്പെട്ട
ജീവനക്കാരനായ എം.പി.
ഹരീന്ദ്രനാഥിന്റെ
കുടുംബത്തിന്
സര്‍ക്കാര്‍ സഹായം
അനുവദിച്ചിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
അനാഥരായ രണ്ടു
പെണ്മക്കള്
മാത്രമടങ്ങിയ
തൊഴിലാളിയുടെ
കുടുംബത്തിന് എത്രയും
വേഗം സഹായം
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
ഈ
ആവശ്യത്തിനായി വിവിധ
ട്രേഡ് യൂണിയനുകള്‍
10.08.2017-ല്‍
സംയുക്തമായി നല്കിയ
നിവേദനത്തില്‍
സര്‍ക്കാര്‍ എന്തു
നടപടിയാണ്
സ്വീകരിച്ചത്?
ടി.ടി.പി
യുടെ സുസ്ഥിരമായ
നിലനിൽപ്പിനായി പദ്ധതികള്‍
584.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ടി.ടി.പി
യുടെ സുസ്ഥിരമായ
നിലനിൽപ്പിന് വേണ്ടി
പാരിസ്ഥിതിക മലിനീകരണ
നിയന്ത്രണ പദ്ധതികള്‍
സമയബന്ധിതമായി
നടപ്പാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(ബി)
കൊപ്പറാസ്
റിമൂവൽ പ്ലാന്റ്
എന്നത്തേക്ക് കമ്മീഷൻ
ചെയ്യാൻ സാധിക്കുമെന്ന്
വെളിപ്പെടുത്തുമോ;
പ്രസ്തുത പദ്ധതിയുടെ
മുതൽമുടക്ക് എത്ര കോടി
രൂപയാണ്എന്ന്
വ്യക്തമാക്കുമോ;
(സി)
കൊപ്പറാസ്
റിക്കവറി പ്ലാന്റ്
നടപ്പിലാവുന്നതോടെ
ടി.ടി.പി.യുമായി
ബന്ധപ്പെട്ട
പാരിസ്ഥിതിക
പ്രശ്നങ്ങള്‍
പൂര്‍ണ്ണമായും
പരിഹരിക്കപ്പെടുമോ;
ഇല്ലെങ്കിൽ
മറ്റെന്തെല്ലാം
പദ്ധതികളാണ് ഇതിനായി
നടപ്പിൽ വരുത്തേണ്ടത്
എന്ന് വിശദമാക്കാമോ;
(ഡി)
ആസിഡ്
റിക്കവറി പ്ലാന്റ്
ഇല്ലാതെ തന്നെ ടി.ടി.പി
യുടെ മലിനീകരണ
പ്രശ്നങ്ങള്‍
പൂര്‍ണ്ണമായും
പരിഹരിക്കുവാൻ
സാധിക്കുമോ; വിശദാംശം
നൽകുമോ?
കേന്ദ്ര
പൊതു മേഖലാ സ്ഥാപനങ്ങളുടെ
ഓഹരി വിറ്റഴിക്കല്‍
585.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തുള്ള
കേന്ദ്ര പൊതു മേഖല
സ്ഥാപനങ്ങളുടെ ഓഹരി
വിറ്റഴിച്ച് അവയെ
സ്വകാര്യ
വത്ക്കരിക്കുവാനുള്ള
നീക്കം ഉണ്ടോ; എങ്കിൽ
പ്രസ്തുത നീക്കം
സംസ്ഥാനത്തെ
തൊഴിലാളികളുടെ
താത്പര്യങ്ങള്‍ക്ക്
എതിരായി ഭവിക്കുമെന്ന്
കരുതുന്നുണ്ടോ; എങ്കിൽ
ഇക്കാര്യത്തില്‍
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണ്;
(ബി)
കൊച്ചിന്
കപ്പല്‍ നിര്‍മ്മാണ
ശാലയുടെ ഓഹരി
വിറ്റഴിക്കുവാനുള്ള
കേന്ദ്ര തീരുമാനം
പുനഃപരിശോധിക്കണമെന്ന
പ്രമേയം 27.10.2016 ല്‍
കേരള നിയമസഭ ഏകകണ്ഠമായി
പാസ്സാക്കി
കേന്ദ്രത്തിന് അയച്ചു
കൊടുത്തുവെങ്കിലും
കേന്ദ്ര സര്‍ക്കാര്‍
മുന്‍ തീരുമാന പ്രകാരം
കപ്പല്‍ നിര്‍മ്മാണ
ശാലയുടെ 25 ശതമാനം
ഓഹരികള്‍ വിറ്റത്
സംസ്ഥാന
താത്പര്യങ്ങള്‍ക്ക്
എതിരായതിനാല്‍
ഇക്കാര്യത്തില്‍
സര്‍ക്കാരിനുള്ള
എതിര്‍പ്പ് കേന്ദ്രത്തെ
അറിയിച്ചിട്ടുണ്ടോ;
(സി)
എച്ച്എന്‍.എല്‍
ന്റെ ഓഹരികള്‍
വില്ക്കുന്നതില്
നിന്നും
പിന്മാറണമെന്നും
കമ്പനിയുടെ കടബാധ്യത
തീര്‍ക്കുവാന്‍ 100
കോടി രൂപ റവന്യൂ
ഗ്രാന്റായി/ലോണായി
അനുവദിക്കണമെന്നും
സര്‍ക്കാര്‍ കേന്ദ്ര
സര്‍ക്കാരിനോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഇതിന്മേലുള്ള പ്രതികരണം
എന്തായിരുന്നു;
വ്യക്തമാക്കാമോ ?
വ്യവസായ
വകുപ്പിന് കീഴിലെ പൊതുമേഖലാ
സ്ഥാപനങ്ങള്‍
586.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
വകുപ്പിന് കീഴിലെ എത്ര
പൊതുമേഖലാ
സ്ഥാപനങ്ങളാണ്
ലാഭത്തില്‍
പ്രവര്‍ത്തിക്കുന്നതെന്ന്
വിശദമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര പൊതുമേഖലാ
സ്ഥാപനങ്ങളാണ്
ലാഭത്തിലായതെന്ന്
വിശദമാക്കുമോ;
(സി)
നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്ന
മുഴുവന്‍ പൊതുമേഖലാ
സ്ഥാപനങ്ങളേയും
ലാഭത്തിലാക്കാന്‍
എന്തെങ്കിലും കര്‍മ്മ
പദ്ധതി
ആലോചിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
പൊതുമേഖല
സ്ഥാപനങ്ങള്‍ക്ക് പെട്രോള്‍
പമ്പ് സ്ഥാപിക്കുന്നതിനുള്ള
അനുമതി
587.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പൊതുമേഖല സ്ഥാപനങ്ങളുടെ
ഉടമസ്ഥതയിലുള്ള
സ്ഥലങ്ങളില്‍ പെട്രോള്‍
പമ്പുകള്‍
സ്ഥാപിക്കുന്നതിന്
അനുമതി നല്കാന്
സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(ബി)
ഏതൊക്കെ
പൊതുമേഖലാ
സ്ഥാപനങ്ങളാണ്
പെട്രോള്‍ പമ്പുകള്‍
സ്ഥാപിക്കുന്നതിന്
അനുമതി
ആവശ്യപ്പെട്ടതെന്നും
ഏതൊക്കെ
സ്ഥാപനങ്ങള്‍ക്കാണ്
അനുമതി നല്‍കിയതെന്നും
വ്യക്തമാക്കുമോ?
ലാഭത്തിലായ
പൊതുമേഖലാ സ്ഥാപനങ്ങള്‍
588.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം എത്ര
പൊതുമേഖലാ സ്ഥാപനങ്ങള്‍
ലാഭത്തിലായിട്ടുണ്ട്;
(ബി)
ഇവയുടെ
വിശദാംശം ലഭ്യമാക്കുമോ?
പൊതുമേഖലയില്‍
പ്രവര്‍ത്തിക്കുന്ന വ്യവസായ
സ്ഥാപനങ്ങള്‍
589.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എത്ര വ്യവസായ
സ്ഥാപനങ്ങള്‍
പോതുമേഖലയില്
പ്രവര്‍ത്തിക്കുന്നു;
ലാഭകരമായി
പ്രവര്‍ത്തിക്കുന്ന
വ്യവസായ സ്ഥാപനങ്ങള്‍
എത്രയെണ്ണം; വിശദമായ
കണക്ക് ലഭ്യമാക്കാമോ;
(ബി)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
എത്ര വ്യവസായ
സ്ഥാപനങ്ങള്‍ ലാഭകരമായി
പ്രവര്‍ത്തിച്ചിരുന്നു;
വിശദാംശങ്ങള്‍
നല്‍കാമോ;
(സി)
വ്യവസായ
സ്ഥാപനങ്ങള്‍ക്കായി
കിഫ്ബി വഴി നല്കിയ തുക
എത്രയെന്ന്
വ്യക്തമാക്കാമോ?
കിന്‍ഫ്ര
പാര്‍ക്കിന്റെ വികസനം
590.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒറ്റപ്പാലം
അസംബ്ളി മണ്ഡലത്തിലെ ഏക
വ്യവസായ പാര്‍ക്കായ
കിന്‍ഫ്ര പാര്‍ക്കിന്റെ
വികസനത്തിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു; വിശദാംശം
ലഭ്യമാക്കാമോ;
(ബി)
ഒറ്റപ്പാലം
കിന്‍ഫ്ര പാര്‍ക്കില്‍
നിലവില്‍ എത്ര വ്യവസായ
സ്ഥാപനങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്നും
അവ ഏതെല്ലാമാണെന്നും
വിശദമാക്കുമോ;
(സി)
കൂടുതല്‍
വ്യവസായങ്ങള്‍
ആരംഭിക്കുന്നതിനും
സംരംഭകരെ
ആകര്‍ഷിക്കുന്നതിനുമായി
എന്തെല്ലാം പദ്ധതികള്‍
ആവിഷ്ക്കരിച്ച്
നടപ്പിലാക്കിവരുന്നുവെന്ന്
അറിയിക്കുമോ?
ഫാക്ടിന്റെ
അമ്പലമേട് ഡിവിഷനിലെ
പെട്രോകെമിക്കല്‍ പാര്‍ക്ക്
591.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഫാക്ടിന്റെ
അമ്പലമേട് ഡിവിഷനില്‍
പെട്രോകെമിക്കല്‍
പാര്‍ക്ക്
സ്ഥാപിക്കുവാന്‍
കിന്‍ഫ്ര ധാരണാപത്രം
ഒപ്പുവച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
എങ്കില്‍
എത്ര ഏക്കര്‍ സ്ഥലമാണ്
കിന്‍ഫ്ര ഇതിനായി
ഏറ്റെടുക്കുന്നത്;
(സി)
പ്രസ്തുത
പാര്‍ക്കിന്റെ പദ്ധതി
ചെലവ് എത്ര കോടി
രൂപയായിരുന്നു; എവിടെ
നിന്നാണ് ഈ തുക
സമാഹരിക്കുക എന്ന്
വെളിപ്പെടുത്തുമോ ?
പാറ
ഉല്‍പ്പന്നങ്ങള്‍ അതിര്‍ത്തി
കടത്തിക്കോണ്ടുപോകുന്നതു
തടയാന്‍ നടപടി
592.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പാറ ഉല്‍പ്പന്നങ്ങള്‍
അതിര്‍ത്തി കടത്തി
കൊണ്ടു പോകുന്നതു
തടയാന്‍ മൈനിങ് &
ജിയോളജി വകുപ്പ്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചു വരുന്നത്;
വ്യക്തമാക്കുമോ;
(ബി)
ജി.എസ്.റ്റി.
നടപ്പാക്കിയതോടെ
സംസ്ഥാനത്തെ ക്വാറി
ഉല്‍പ്പന്നങ്ങളുടെ വില
വര്‍ദ്ധനവ് തടയുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്എന്നറിയിക്കുമോ;
(സി)
ജി.എസ്.റ്റി.
നടപ്പാക്കിയതിലൂടെ
നിര്‍മ്മാണ മേഖലയില്‍
ഉണ്ടായ പ്രതിസന്ധി
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു;
വിശദമാക്കുമോ?
റോഡ്
നിര്‍മ്മാണ സാമഗ്രികളുടെ
ക്ഷാമം
593.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റോഡ്
നിര്‍മ്മാണ
സാമഗ്രികള്‍ക്ക്
വിശിഷ്യാ കരിങ്കല്ലിന്
ക്ഷാമം നേരിടുന്നത്
ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
എങ്കിൽ ക്ഷാമം
പരിഹരിക്കാൻ ആവശ്യമായ
നടപടികൾ സ്വീകരിക്കുമോ;
ഇതിനായി ഇത് വരെ
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
ചെറൂകിട
ക്വാറികള്‍ക്ക്
പ്രവര്‍ത്തനാനുമതി
നല്‍കുന്നതിന്
നിയമപരമായതടസ്സങ്ങള്
നിലവിലുണ്ടോ;ഉണ്ടെങ്കില്‍
അവ പരിഹരിക്കാന്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ?
കരിമണല്‍
ഖനന നയം
594.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കരിമണല്‍
ഖനനം സംബന്ധിച്ച
സര്‍ക്കാരിന്റെ നയം
വ്യക്തമാക്കുമോ;
(ബി)
കരിമണല്‍
ഖനനവും വ്യവസായവും
സ്വകാര്യ
പങ്കാളിത്തത്തോടെയോ,
പൂര്‍ണ്ണമായും സ്വകാര്യ
മേഖലയിലോ
നടപ്പാക്കുവാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ?
കരിമണല്‍
ദീര്‍ഘകാലാടിസ്ഥാനത്തില്‍
ലഭ്യമാക്കുന്നതിന് നടപടി
595.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ടി.
ടി. പി. യുടെ
പ്രവര്‍ത്തനത്തിന്
ആവശ്യമായ കരിമണല്‍
ലഭ്യമാക്കുന്നതിന്
പ്രതിബന്ധങ്ങള്‍
അഭിമുഖീകരിക്കുന്നുണ്ടോ;
(ബി)
കരിമണല്‍
ദീര്‍ഘകാലാടിസ്ഥാനത്തില്‍
ലഭ്യമാക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
വിശദമാക്കാമോ?
ഡാമുകളില്‍
നിന്നുള്ള മണല്‍ സംഭരണം
596.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2006-11 കാലഘട്ടത്തിൽ
വരുമാനം
വര്‍ദ്ധിപ്പിക്കുന്നതിന്റെ
ഭാഗമായി ഡാമുകളില്‍
നിന്ന് മണല്‍ സംഭരിച്ച്
വില്ക്കുവാന് എടുത്ത
തീരുമാനമനുസരിച്ച് എത്ര
കോടി രൂപയുടെ മണല്‍
സംഭരിച്ച് വില്‍പ്പന
നടത്തിയിട്ടുണ്ട്എന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം എത്ര
കോടി രൂപയുടെ
വരുമാനമാണ്
ലക്ഷ്യമിട്ടത്എന്ന്
വ്യക്തമാക്കുമോ;ലക്ഷ്യമിട്ട
വരുമാനം
ലഭിച്ചിട്ടുണ്ടോ എന്ന്
പരിശോധിച്ചിട്ടുണ്ടോ;വിശദമാക്കുമോ?
കളിമണ്ണിന്റെ
ലഭ്യതക്കുറവുമൂലമുള്ള തൊഴില്‍
പ്രതിസന്ധി
597.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കേരളത്തിലെ
കളിമണ്ണ്, ഓട് വ്യവസായ
മേഖലയിലെ അസംസ്കൃത
വസ്തുവായ കളിമണ്ണിന്റെ
ലഭ്യതക്കുറവുമൂലം ഈ
മേഖലയില്‍
ഉണ്ടായിട്ടുള്ള തൊഴില്‍
പ്രതിസന്ധി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതു
പരിഹരിക്കുന്നതിന്
എന്ത് നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
ഉദുമ
സ്പിന്നിംഗ് മില്ലിന്റെ
പ്രവർത്തനം
598.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ കഴിഞ്ഞ
എൽ.ഡി.എഫ് സര്‍ക്കാര്‍
മുന്‍കൈ എടുത്ത്
നിര്‍മ്മാണം
പൂര്‍ത്തീകരിച്ച ഉദുമ
സ്പിന്നിംഗ് മില്‍ ഏഴ്
വര്‍ഷത്തിലധികമായി
തുറന്ന്
പ്രവര്‍ത്തിപ്പിക്കാന്‍
കഴിയാതെ വന്ന കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
കാസര്‍ഗോഡ്
വികസന പാക്കേജില്‍
ഉള്‍പ്പെടുത്തി പത്തു
കോടി രൂപ
അനുവദിച്ചിട്ടും
പ്രസ്തുത സ്ഥാപനം
തുറന്നു
പ്രവർത്തിപ്പിക്കാൻ
കഴിയാത്തത്
എന്തുകൊണ്ടാണെന്നു
വ്യക്തമാക്കാമോ ;
മില്ലിന്റെ
പ്രവര്‍ത്തനം എന്നു
തുടങ്ങാന്‍ കഴിയുമെന്ന്
അറിയിക്കുമോ?
കൈത്തറി
മേഖലയെ സംരക്ഷിക്കാന്‍
സ്വീകരിച്ച നടപടികള്‍
599.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൈത്തറി
മേഖലയെ സംരക്ഷിക്കാന്‍
എന്തൊക്കെ നടപടികളാണ്
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ളത്;
കൈത്തറി
തൊഴിലാളികള്‍ക്ക്
വര്‍ഷം മുഴുവന്‍ ജോലി
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
കൈത്തറി
മേഖലയില്‍ ജോലി
ചെയ്യുന്നവര്‍ക്ക്
യഥാസമയം ശമ്പളം
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ;
ഇപ്പോള്‍ എത്ര മാസത്തെ
ശമ്പളം
കുടിശ്ശികയായിട്ടുണ്ട്;
വിശദമാക്കാമോ;
(സി)
പ്രൊഡക്ഷന്‍
ഇന്‍സെന്റീവ് ആനുകൂല്യം
കൈത്തറി മേഖലയില്‍
ജോലിചെയ്യുന്ന മുഴുവന്‍
തൊഴിലാളികള്‍ക്കും
ലഭ്യമാക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
വിശദാംശം നല്‍കാമോ?
കൈത്തറി
രംഗത്തെ
പുനരുജ്ജീവിപ്പിക്കുന്നതിനുളള
നടപടികള്‍
600.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
ശ്രീമതി
ഗീതാ ഗോപി
,,
സി.കെ. ആശ
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൈത്തറി
രംഗത്തെ
പുനരുജ്ജീവിപ്പിക്കുന്നതിന്
സ്വീകരിച്ച് വരുന്ന
നടപടികള്‍
വിശദമാക്കാമോ;
(ബി)
പ്രവര്‍ത്തിക്കാത്ത
കൈത്തറി സഹകരണ
സംഘങ്ങളില്‍ കാഡ്കോ
മുഖേന ആറായിരത്തോളം
തറികള്‍
അറ്റുകുറ്റപ്പണി ചെയ്ത്
പ്രവര്‍ത്തന
ക്ഷമമാക്കുന്നതിന്
നീക്കമുണ്ടോ;
(സി)
പദ്ധതിക്കാവശ്യമായ
തുണി ലഭ്യമാക്കലും
മറ്റ്
തയ്യാറെടുപ്പുകളും
വിശദമാക്കുമോ?
വീക്ഷണം
കെെത്തറി നെയ്ത്ത് സഹകരണ സംഘം
601.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആറ്റിങ്ങല്‍
നഗരസഭയിലെ വീക്ഷണം
കെെത്തറി നെയ്ത്ത്
സഹകരണ സംഘത്തിന്റെ
പ്രവര്‍ത്തനം
ആലംകോട്ട്
പുനരാരംഭിക്കുന്നതിനുള്ള
നടപടി ഏതു
ഘട്ടത്തിലാണ്;
(ബി)
അടുത്ത
അക്കാദമിക വര്‍ഷത്തെ
യൂണിഫോം നെയ്യുന്നതിന്
സ്ഥാപനത്തെ
സജ്ജമാക്കാന്‍
കഴിയുമോ;
(സി)
ഇത്
സംബന്ധിച്ച് വ്യവസായ
കേന്ദ്രം പദ്ധതിരേഖ
തയ്യാറാക്കിയിട്ടുണ്ടോ?
കെെത്തറി
പ്രദര്‍ശന വിപണന മേളകളില്‍
റിബേറ്റ്
602.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാര്‍ നിര്‍ദ്ദേശ
പ്രകാരം സംസ്ഥാനത്തെ
കെെത്തറി പ്രദര്‍ശന
വിപണന മേളകളില്‍ നല്കി
വരുന്ന റിബേറ്റ്
നിര്‍ത്തലാക്കിയിട്ടുണ്ടോ;
(ബി)
ഇക്കാര്യത്തില്‍
കേന്ദ്രം
പുറപ്പെടുവിച്ച
നിര്‍ദ്ദേശം എന്തെന്ന്
വ്യക്തമാക്കാമോ;
(സി)
ഇതു
നടപ്പിലാക്കിയതു വഴി
കെെത്തറി
ഉല്പന്നങ്ങളുടെ വില്പന
കുറഞ്ഞിട്ടുണ്ടോ;
എങ്കിൽ വിശദാംശം
വ്യക്തമാക്കുമോ ?
കോഴിക്കോട്
കോമണ്‍വെല്‍ത്ത് നെയ്ത്ത്
ഫാക്ടറി
തൊഴിലാളികള്ക്ക്സമാശ്വാസ
വേതനം
603.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
കോമണ്‍വെല്‍ത്ത് നെയ്ത്
ഫാക്ടറിയിലെ
(കോംട്രസ്റ്റ്)
തൊഴിലാളികള്‍ക്ക് മുന്‍
സര്‍ക്കാരിന്റെ കാലത്ത്
സമാശ്വാസവേതനമായി 5000
രൂപ വീതം
നല്‍കിയിരുന്നോ;
(ബി)
പ്രസ്തുത
തുക ഇപ്പോള്‍
നല്കുന്നുണ്ടോ;
സമാശ്വാസവേതനം
നിര്‍ത്തിവയ്ക്കുവാനുള്ള
കാരണമെന്താണ്;
(സി)
തൊഴിലാളികളുടെ
ദയനീയാവസ്ഥ പരിഗണിച്ച്
നിര്‍ത്തിവച്ച
സമാശ്വാസവേതനം
അടിയന്തരമായി നല്‍കുമോ?
കൊല്ലം
പാര്‍വ്വതി മില്ലിന്റെ
പ്രവര്‍ത്തനം
604.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാഷണല്‍
ടെക്സ്റ്റൈല്‍
കോര്‍പ്പറേഷന്റെ
കീഴിലുള്ള കൊല്ലം
പാര്‍വ്വതി മില്ലിന്റെ
പ്രവര്‍ത്തനം
പുനരാരംഭിക്കുന്നതിന്
തടസ്സമായി നില്ക്കുന്ന
കാര്യങ്ങള്‍
എന്തൊക്കെയാണെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
പാര്‍വ്വതി
മില്‍
ആധുനികവല്‍കരിച്ച്
പ്രവര്‍ത്തനം
ആരംഭിക്കുന്നതിന്
കേന്ദ്രസര്‍ക്കാരില്‍
സമ്മര്‍ദ്ദം
ചെലുത്തുന്നതിനോ
അല്ലെങ്കില്‍ ഭൂമി
സര്‍ക്കാര്‍ തിരികെ
ലഭ്യമാക്കി വ്യവസായ
ആവശ്യത്തിന്
വിനിയോഗിക്കുന്നതിനോ
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
മില്ലിന്റെ
പ്രവര്‍ത്തനവുമായി
ബന്ധപ്പെട്ട്
കോടതിയില്‍ നിലവിലുള്ള
കേസിന്റെ ഇപ്പോഴത്തെ
സ്ഥിതി എന്താണ് ;
വിശദാംശം ലഭ്യമാക്കുമോ?
പരമ്പരാഗത
നെയ്ത്തുശാലകള്‍
പുനരുജ്ജീവിപ്പിക്കാൻ പദ്ധതി
605.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പരമ്പരാഗത
നെയ്ത്തുശാലകള്‍
അധികവും പൂട്ടിയ
അവസ്ഥയിലാണുള്ളതെന്ന്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
സ്കൂള്‍ യൂണിഫോം
കൈത്തറി ആക്കാന്‍
തീരുമാനിച്ച
സാഹചര്യത്തില്‍
പൂട്ടിക്കിടക്കുന്ന
നെയ്ത്തുശാലകള്‍
തുറക്കുന്നതിനുവേണ്ട
പ്രത്യേക പദ്ധതി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
നെയ്ത്തുശാലകൾ
ഒരു മണ്ഡലത്തിൽ
ഒന്നെങ്കിലും എന്ന
തോതിൽ തുടങ്ങുന്നതിനു
നടപടി സ്വീകരിക്കുമോ;
(സി)
നിരവധി
ചെറു നെയ്ത്തുശാലകള്‍
ഉണ്ടായിരുന്ന താനൂര്‍
ഉള്‍പ്പെടെയുള്ള
സ്ഥലങ്ങളില്‍
നെയ്ത്തുശാലകള്‍
പുനരുജ്ജീവിപ്പിക്കാന്‍
എന്തൊക്കെ പദ്ധതികള്‍
നടപ്പിലാക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
കുന്നത്തറ
ടെക്സ്റ്റയില്‍സ്
ഏറ്റെടുക്കല്‍
606.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുന്നത്തറ
ടെക്സ്റ്റയില്‍സിന്റെ
നിലവിലുള്ള ബാധ്യത
തിട്ടപ്പെടുത്താന്‍
തീരുമാനിച്ചിട്ടുണ്ടോ;
ആയത്
കണക്കാക്കിയിട്ടുണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
സ്ഥാപനത്തിന്റെ
കോടിക്കണക്കിന് രൂപ
വിലവരുന്ന ഭൂമിയും
അനുബന്ധ വസ്തുക്കളും
അന്യാധീനപ്പെടുന്നത്
തടയാന്‍ സ്വീകരിച്ച
നടപടി വിശദമാക്കുമോ ;
(സി)
കുന്നത്തറ
ടെക്സ്റ്റയില്‍സ്
ഏറ്റെടുക്കാനുള്ള നടപടി
സ്വീകരിക്കുമോ?
ടെക്സ്റ്റൈൽ
മേഖല
607.
ശ്രീ.ഷാഫി
പറമ്പില്‍
,,
അടൂര്‍ പ്രകാശ്
,,
അനൂപ് ജേക്കബ്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ടെക്സ്റ്റൈൽ മേഖല
നിലവില്‍ ഗുരുതരമായ
സ്ഥിതിവിശേഷം
നേരിടുന്നുണ്ടോ;
ഉണ്ടെങ്കില്‍ അതിനുളള
കാരണങ്ങള്‍
എന്തെല്ലാമാണ്;
(ബി)
ടെക്സ്
ഫെഡിന്റെ കീഴില്‍
പ്രവര്‍ത്തിക്കുന്ന ഏഴ്
സഹകരണമില്ലുകളും രണ്ട്
ടെക്സ്റ്റൈൽ മില്ലുകളും
ആധുനികവല്‍ക്കരിക്കുന്നതിനും
പുനരുദ്ധീകരിക്കുന്നതിനും
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
ടെക്സ്റ്റൈൽ
കോര്‍പ്പറേഷന്റെ
അധീനതയിലുളള കോമളപുരം
സ്പിന്നിംഗ് മില്ല്,
പ്രഭുറാം മില്‍ എന്നിവ
നിലവില്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;ഇല്ലെങ്കില്‍
അവ തുറന്ന്
പ്രവര്‍ത്തിപ്പിക്കുവാന്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോ;
(ഡി)
സൗജന്യ
സ്ക്കൂള് യൂണിഫോമിന്
ആവശ്യമുളള നൂല് ഈ
മില്ലുകളില്‍
ഉല്പാദിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ഖാദി
മേഖലയിലെ പ്രശ്നങ്ങള്‍
608.
ശ്രീ.അടൂര്‍
പ്രകാശ്
,,
എ.പി. അനില്‍ കുമാര്‍
,,
വി.ടി.ബല്‍റാം
,,
അനൂപ് ജേക്കബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഖാദി
മേഖലയില്‍ ഗുണനിലവാരം
വര്‍ദ്ധിപ്പിക്കുന്നതിനും
മൂല്യവര്‍ദ്ധിത
ഉല്പന്നങ്ങൾ
നിര്‍മ്മിക്കുന്നതിനും
അസംസ്കൃത വസ്തുക്കളുടെ
ലഭ്യത
ഉറപ്പുവരുത്തുന്നതിനും
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ഈ
മേഖലയിലേക്ക് കൂടുതല്‍
തൊഴിലാളികളെ
ആകര്‍ഷിക്കുന്നതിന് ഈ
സര്‍ക്കാര്‍
നടപ്പിലാക്കിയ
പദ്ധതികള്‍
എന്തൊക്കെയാണ്;
(സി)
ഖാദി
ഗ്രാമം പദ്ധതിയിലൂടെ
കഴിഞ്ഞവര്‍ഷം എത്ര
തൊഴിലവസരങ്ങള്‍
സൃഷ്ടിക്കാന്‍
കഴിഞ്ഞുവെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
വ്യാജ
ഖാദിയുടെ വിപണനം
വ്യാപകമാണെന്നതിനാല്‍
അത് തടയുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ്;
(ഇ)
ഒന്നുമുതല്‍ എട്ടുവരെ
ക്ലാസ്സുകളിലെ
വിദ്യാര്‍ത്ഥികള്‍ക്ക്
സൗജന്യ കൈത്തറി യൂണിഫോം
നല്‍കുന്നതിനുള്ള
പദ്ധതി കഴിഞ്ഞവര്‍ഷം
പ്രഖ്യാപിച്ചുവെങ്കിലും
ഒന്നുമുതല്‍ അഞ്ചു
വരെയുള്ള സര്‍ക്കാര്‍
സ്ക്കുളുകളിലെ
വിദ്യാര്‍ത്ഥികള്‍ക്ക്
മാത്രമായി ഇത്
നിജപ്പെടുത്തുകയുണ്ടായോ;
ഈ പദ്ധതി ഖാദി മേഖലയിലെ
തൊഴിലവസരങ്ങളില്‍
ഉണ്ടാക്കിയിട്ടുള്ള
മാറ്റം വിശദമാക്കുമോ;
(എഫ്)
ഖാദി
മേഖലയിലെ വേതനം
പരിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
മൈലാട്ടി
പട്ടുനൂല്‍ ഉല്പാദന കേന്ദ്രം
609.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൈലാട്ടി
പട്ടുനൂല്‍ ഉല്പാദന
കേന്ദ്രം പ്രവര്‍ത്തനം
തുടങ്ങിയത് ഏത്
വര്‍ഷത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
കേന്ദ്രത്തില്‍ എത്ര
തൊഴിലാളികള്‍ ജോലി
ചെയ്യുന്നുണ്ടെന്നും
ഇവര്‍ക്ക് ലഭിക്കുന്ന
വേതനം എത്രയാണെന്നും
വ്യക്തമാക്കാമോ;
(സി)
ഇവര്‍ക്ക്
മുടങ്ങാതെ വേതനം
ലഭിക്കുന്നുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
കാരണമെന്താണെന്നും
കുടിശ്ശിക
എത്രയാണെന്നും
വ്യക്തമാക്കാമോ;
(ഡി)
സിൽക്ക്
റീലിങ് യൂണിറ്റ്
സെറിഫെഡിലേക്ക്
കൊണ്ടുവന്നിരുന്നോ;
എങ്കിൽ എപ്പോഴാണതെന്നും
അതിനുള്ള കാരണം
എന്താണെന്നും
വ്യക്തമാക്കാമോ;
(ഇ)
സെറിഫെഡ്
പിരിച്ചു
വിട്ടിട്ടുണ്ടോ; എങ്കിൽ
എപ്പോഴാണ് പിരിച്ചു
വിട്ടതെന്നും അതിനുള്ള
കാരണം എന്താന്നെന്നും
വ്യക്തമാക്കാമോ;
പിരിച്ചുവിട്ടിട്ടുണ്ടെങ്കിൽ
തൊഴിലാളികളുടെ
ഇപ്പോഴത്തെ അവസ്ഥയും
ഭാവിയും എന്താണെന്ന്
വ്യക്തമാക്കാമോ?
കായിക
ക്ഷമതാ മിഷന്
610.
ശ്രീ.എം.
സ്വരാജ്
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.ആര്.
രാജേഷ്
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജനങ്ങളുടെ ആരോഗ്യ
ക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിനായി
കായിക ക്ഷമതാ മിഷന്
രൂപീകരിക്കാനുദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
സ്കൂള്‍
തലം മുതല്‍
കുട്ടികളില്‍
കായികാഭിരുചി
വളര്‍ത്തുന്നതിനും
കൂടുതല്‍
വിദ്യാലയങ്ങളില്‍ കായിക
പരിശീലന സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
കായിക
താരങ്ങളെ
പ്രോത്സാഹിപ്പിക്കുന്നതിന്റെ
ഭാഗമായി ദേശീയ അന്തര്‍
ദേശീയ തലത്തില്‍ മികച്ച
വിജയം
കെെവരിക്കുന്നവര്ക്ക്
സര്‍ക്കാര്‍ ജോലി
നല്കുന്ന പദ്ധതി
പ്രകാരം
മുടങ്ങിക്കിടക്കുന്ന
അപേക്ഷകളില്‍
തീരുമാനമെടുത്ത്
കൂടുതല്‍ താരങ്ങള്‍ക്ക്
ജോലി നല്‍കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
തലശ്ശേരി നിയോജകമണ്ഡലത്തിലെ
വികസന പദ്ധതികള്‍
611.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം കായിക വകുപ്പ്
എന്തെല്ലാം വികസന
പദ്ധതികള്‍ ആണ്
തലശ്ശേരി
നിയോജകമണ്ഡലത്തില്‍
ചെയ്തിട്ടുള്ളത് ;
ആയതിൽ പൂര്‍ത്തിയാവാത്ത
പ്രവൃത്തിയുടെ
നിലവിലുള്ള അവസ്ഥ
എന്താണെന്ന്
വ്യക്തമാക്കുമോ;
(ബി)
പുതുതായി
എന്തെങ്കിലും പദ്ധതി
തലശ്ശേരി
നിയോജകമണ്ഡലത്തില്‍
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ അത്
എന്താണെന്ന്
വ്യക്തമാക്കുമോ?
സ്കൂൾ
വിദ്യാര്‍ത്ഥികളുടെ കായിക
വികസനം
612.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
എല്‍.പി/യു.പി/ഹെെസ്കൂള്/ഹയര്‍
സെക്കണ്ടറി
വിദ്യാര്‍ത്ഥികളുടെ
കായിക വികസനത്തിനായി
കായികവകുപ്പ് ചെയ്ത
കാര്യങ്ങള്‍
വിശദമാക്കുമോ;
(ബി)
ഇതിനായി
ഓപ്പറേഷന് ഒളിംപ്യ
എന്ന പേരിൽ പദ്ധതി
ആരംഭിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
പ്രെെമറി
സ്കൂള്‍ വിഭാഗത്തിലെ
കായിക വികസനത്തിനായി
നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന
പദ്ധതികള്‍ സംബന്ധിച്ച്
വിശദമാക്കാമോ;
(ഡി)
പ്രെെമറി
സ്കൂളുകള്‍ക്കായി
പഞ്ചായത്ത് തലത്തില്‍
കായിക മത്സരങ്ങള്‍
നടത്താന്‍ നിലവില്‍
സംവിധാനങ്ങളുണ്ടോ;
വിശദീകരിക്കാമോ?
സ്പോര്‍ട്സ്
കൗണ്‍സിലിന്റെ പ്രവര്‍ത്തനം
613.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
സ്പോര്‍ട്സ്
കൗണ്‍സിലിന്റെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
സ്കൂള്‍
തലം മുതല്‍ കുട്ടികളുടെ
കായികക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിന്
കേരള കായികക്ഷമതാ
മിഷന്
രൂപീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
ഒളിമ്പിക്സില്‍
കായികതാരങ്ങള്‍ മെഡല്‍
നേടുന്നതിനുള്ള സാധ്യത
വര്‍ദ്ധിപ്പിക്കുന്നതിന്
ആവിഷ്ക്കരിച്ച
ഓപ്പറേഷന് ഒളിമ്പിയ
ആരംഭിച്ചിട്ടുണ്ടോ;
ഏതെല്ലാം ഇനങ്ങളിലാണ്
പ്രത്യേക പരിശീലനം
ഉറപ്പ്
വരുത്തിയിട്ടുള്ളത്;
(ഡി)
സ്പോര്‍ട്സുമായി
ബന്ധപ്പെട്ടവരെ
സ്പോര്‍ട്സ്
കൗണ്‍സിലില്‍
ഉത്തരവാദിത്വമുള്ള
സ്ഥാനങ്ങളില്‍
നിയമിക്കുകയെന്ന
മുന്‍സര്‍ക്കാരിന്റെ
നയം സ്പോര്‍ട്സിന്റെ
വികസനത്തിന്
സഹായകരമായിരുന്നു എന്ന്
കരുതുന്നുണ്ടോ;എങ്കില്‍
അത്തരത്തിലുളള
നിയമനങ്ങള്‍
സ്പോര്‍ട്സ്
കൗണ്‍സിലിന്റെ
നേതൃസ്ഥാനത്ത്
നടത്തുന്നകാര്യം
പരിഗണിക്കുമോ?
'പ്ലേ
ഫോര്‍ ഹെല്‍ത്ത്' പദ്ധതി
614.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുട്ടികളിലെ
കായിക വളര്‍ച്ചയെ
പ്രോത്സാഹിപ്പിക്കുന്നതിനായി
'പ്ലേ ഫോര്‍
ഹെല്‍ത്ത്' എന്ന പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
സംസ്ഥാനത്ത്
ഏതൊക്കെ സ്കൂളുകളിലാണ്
പ്രസ്തുത പദ്ധതി
ആരംഭിക്കുന്നതെന്ന്
വെളിപ്പെടുത്താമോ;
(സി)
പ്രസ്തുത
പദ്ധതിയുടെ
പ്രവര്‍ത്തനങ്ങള്‍
എങ്ങനെയെന്നും ഇതിന്റെ
നടത്തിപ്പിനായി എത്ര
രൂപ ചെലവു വരുമെന്നും
വിശദമാക്കുമോ?
വയനാട്
ജില്ലയിലെ പദ്ധതികള്‍
615.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
കായിക വകുപ്പിന്
കീഴില്‍ വയനാട്
ജില്ലയില്‍ എന്തെല്ലാം
പദ്ധതികളാണ്
നടപ്പാക്കിയിട്ടുള്ളത്;
(ബി)
കല്‍പ്പറ്റ
നിയോജക മണ്ഡലത്തില്‍
കിഫ്ബി മുഖേന
നിര്‍മ്മാണം നടത്താന്‍
ഉദ്ദേശിക്കുന്ന ജില്ലാ
സ്റ്റേഡിയത്തിന്റെ
പ്രവര്‍ത്തനങ്ങള്‍
ഇപ്പോല്‍ ഏതു
ഘട്ടത്തിലാണ്;
(സി)
വയനാട്
ജില്ലയില്‍ വകുപ്പ്
എത്ര ഇന്‍ഡോര്‍
സ്റ്റേഡിയങ്ങള്‍
നിര്‍മ്മിക്കാനാണ്
ഉദ്ദേശിച്ചിട്ടുള്ളത്;
ഇവയുടെ പ്രവര്‍ത്തനം
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ?
കായികക്ഷമതാ
മിഷന്
616.
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കായികക്ഷമതാ മിഷന്
ആരംഭിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍ നല്‍കുമോ;
(ബി)
കായികക്ഷമതാ
മിഷന്‍െറ ഘടന
വെളിപ്പെടുത്താമോ; ഇത്
നടപ്പാക്കുന്നത്
ഏതൊക്കെ വകുപ്പുകളുടെ
കീഴിലാണ്;
(സി)
പദ്ധതി
നടപ്പാക്കുന്നതും
വ്യാപിപ്പിക്കുന്നതും
ഏതൊക്കെ ഏജന്‍സി
മുഖേനയാണെന്ന്
അറിയിക്കുമോ?
ചേലാട്
അന്താരാഷ്ട്ര സ്പോര്‍ട്സ്
കോംപ്ലക്സിന്റെ
പ്രവര്‍ത്തനങ്ങള്‍
617.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തില്‍ ചേലാട്
അന്താരാഷ്ട്ര
സ്പോര്‍ട്സ്
കോംപ്ലക്സിന്റെ
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
സ്റ്റേഡിയം
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട നിലവിലെ
അവസ്ഥ വിശദീകരിക്കാമോ;
(സി)
പഴയ
കരാറുകാരനെ റിസ്ക്
ആന്റ് കോസ്റ്റ്
ഒഴിവാക്കി
ടെര്‍മിനേറ്റ്
ചെയ്യുന്നതിനു വേണ്ട
ഫയല്‍ നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ;
(ഡി)
സ്റ്റേഡിയം
നിര്‍മ്മാണം കിഫ്ബിക്ക്
എന്നത്തേക്ക്
ഏറ്റെടുക്കാന്‍ കഴിയും
എന്ന് വ്യക്തമാക്കാമോ;
(ഇ)
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
വേഗത്തിലാക്കാന്‍ നടപടി
സ്വീകരിക്കുമോ?
മലപ്പുറത്തെ
സ്പോര്‍ട്സ് കോംപ്ലക്സ്
നിര്‍മ്മാണം
618.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എല്ലാ
ജില്ലാ ആസ്ഥാനങ്ങളിലും
കായിക സമുച്ചയം എന്ന
പദ്ധതിയുടെ ഭാഗമായി
മലപ്പുറത്ത്
സ്ഥാപിക്കുന്ന
രാജ്യാന്തര നിലവാരമുള്ള
സ്പോര്‍ട്സ്
കോംപ്ലക്സിന്റെ
നിര്‍മ്മാണം ഇപ്പോള്‍
ഏതു ഘട്ടത്തിലാണ്;
വിശദാംശം നല്‍കുമോ;
(ബി)
പ്രസ്തുത
പദ്ധതിക്ക് ഭരണാനുമതി
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
കിഫ്ബിയില്‍
ഉള്‍പ്പെടുത്തിയാണോ
പദ്ധതിക്ക് തുക
അനുവദിച്ചിട്ടുള്ളത്;
എങ്കില്‍ അനുവദിച്ച തുക
എത്രയെന്ന്
വെളിപ്പെടുത്താമോ;
(ഡി)
കായിക
സമുച്ചയത്തില്‍
എന്തെല്ലാം
സൗകര്യങ്ങളാണുണ്ടാവുകയെന്ന്
വിശദമാക്കുമോ;
(ഇ)
സ്പോര്‍ട്സ്
കോംപ്ലക്സ്
എന്നത്തേക്ക്
യാഥാര്‍ത്ഥ്യമാകുമെന്ന്
വെളിപ്പെടുത്താമോ?
ചാലക്കുടി ഗവണ്മെന്റ്
കോളേജിലെ ഇന്‍ഡോര്‍
സ്റ്റേഡിയം നവീകരണം
619.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തിലെ ഏക
സര്‍ക്കാര്‍ കോളേജായ
പനമ്പിള്ളി
മെമ്മോറിയല്‍
ഗവണ്മെന്റ് കോളേജിലെ
ഇന്‍ഡോര്‍
സ്റ്റേഡിയവും ഗ്രൗണ്ടും
നവീകരിക്കുന്നതിനും
സിന്തറ്റിക് ട്രാക്ക്
അടക്കമുള്ള
സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തുന്നതിനും
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതിനായി നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
ഇടവ
സ്റ്റേഡിയം നവീകരണം
620.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വര്‍ക്കല
മണ്ഡലത്തിലെ ജില്ലാ
സ്റ്റേഡിയമായി
ഉയര്‍ത്തിയ ഇടവ
സ്റ്റേഡിയം
നവീകരിക്കുന്നതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമെന്നും
നവീകരണ
പ്രവര്‍ത്തനങ്ങള്‍
എന്നു മുതല്‍
ആരംഭിക്കാന്‍
കഴിയുമെന്നും
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
സ്റ്റേഡിയം
നവീകരിക്കുന്നതിന് എത്ര
തുകയാണ്
ചെലവഴിക്കുന്നത് എന്ന്
വ്യക്തമാക്കാമോ?
പട്ടാമ്പി
മള്‍ട്ടിപ്ലെക്സ് ഇന്‍ഡോര്‍
സ്റ്റേഡിയം
621.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടാമ്പി
മണ്ഡലത്തില്‍
അനുവദിച്ചിട്ടുള്ള
മള്‍ട്ടിപ്ലെക്സ്
ഇന്‍ഡോര്‍
സ്റ്റേഡിയത്തിന്റെ
പ്രവര്‍ത്തനങ്ങള്‍ ഏതു
ഘട്ടം വരെയായി എന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതിന്റെ
ടെണ്ടര്‍ നടപടികള്‍
പൂര്‍ത്തിയായിട്ടുണ്ടോ;
ഇല്ലെങ്കില്‍ ആയത്
എപ്പോള്‍
പൂര്‍ത്തിയാക്കുവാന്‍
സാധിക്കും എന്ന്
വ്യക്തമാക്കാമോ?
പയ്യന്നൂര്‍
മള്‍ട്ടി പര്‍പ്പസ്
സ്റ്റേഡിയം
622.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2017-18
വര്‍ഷത്തെ ബഡ്ജറ്റില്‍
പ്രഖ്യാപിച്ച
പയ്യന്നൂര്‍
മണ്ഡലത്തിലെ
പയ്യന്നൂര്‍ മള്‍ട്ടി
പര്‍പ്പസ്
സ്റ്റേഡിയത്തിന്
ഭരണാനുമതി നല്കുന്ന
നടപടികള്‍
ഏതുവരെയായെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
സ്റ്റേഡിയത്തിന്റെ
മാസ്റ്റര്‍ പ്ലാന്‍
തയ്യാറാക്കാന്‍ ഏത്
ഏജന്‍സിയെയാണ്
ചുമതലപ്പെടുത്തിയതെന്ന്
വെളിപ്പെടുത്തുമോ?
ചെട്ടികുളങ്ങര
ഗ്രാമപഞ്ചായത്തില്‍
ഇന്‍ഡോര്‍ സ്റ്റേഡിയം
623.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കായംകുളം
അസംബ്ലി മണ്ഡലത്തില്‍
ഉള്‍പ്പെട്ട
ചെട്ടികുളങ്ങര
ഗ്രാമപഞ്ചായത്തില്‍
ഭഗവതിപ്പടിയില്‍
പഞ്ചായത്ത് വക സ്ഥലത്ത്
ഒരു ഇന്‍ഡോര്‍
സ്റ്റേഡിയം
നിര്‍മ്മിക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
കായിക
താരങ്ങള്‍ക്ക് ജോലി
624.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍
സര്‍വ്വീസില്‍ 2011
മുതല്‍ നാളിതുവരെ വിവിധ
സ്പോർട്സ് ഇനങ്ങളിൽ
എത്ര പുരുഷ ,വനിതാ
കായിക താരങ്ങള്‍ക്ക്
ജോലി നല്‍കിയിട്ടുണ്ട്;
വിശദമാക്കുമോ;
(ബി)
ഓരോ
വര്‍ഷവും വിവിധ
സ്പോര്‍ട്സ് ഇനങ്ങളിൽ
എത്ര പേരെയാണ്
നിയമിക്കുന്നത്;
വിശദമാക്കുമോ;
(സി)
ഇങ്ങനെ
തെരെഞ്ഞെടുക്കപ്പെട്ട
കായിക താരങ്ങളെ
നാളിതുവരെ
നിയമിയ്ക്കാതെ
ഇരിയ്ക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ഡി)
ഏതെങ്കിലും
വര്‍ഷങ്ങളിൽ
സ്പോര്‍ട്സ് ക്വാട്ടാ
നിയമനം
നടത്താതിരുന്നിട്ടുണ്ടോ
; വിശദമാക്കുമോ;
(ഇ)
ഏതു
കാലഘട്ടത്തിലെ
/വര്‍ഷത്തെ മാനദണ്ഡം
വച്ചാണ് കായിക താരങ്ങളെ
നിലവില്‍
തെരെഞ്ഞെടുക്കുന്നതെന്നു
വിശദമാക്കുമോ;
(എഫ്)
ഓരോ
വര്‍ഷവും സർക്കാർ
സർവീസിലേക്ക് എടുത്ത
കായികതാരങ്ങളുടെ എണ്ണം
കുറവാണെന്നത്
പരിഗണിച്ച്, ഓരോ
ഗെയിമിലും,
അത്ലറ്റിക്സിലും
നിന്നും കായിക
താരങ്ങളുടെ എണ്ണം
സർക്കാർ സർവീസിൽ
കൂട്ടി, നല്ല കായിക
തലമുറയെ
വാര്‍ത്തെടുക്കാന്‍
നടപടി സ്വീകരിക്കുമോ?
നാഷണല്‍
ഗെയിംസിലെ മെഡല്‍
ജേതാക്കള്‍ക്ക് സര്‍ക്കാര്‍
ജോലി
625.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2015-ല്‍
നടത്തിയ നാഷണല്‍
ഗെയിംസിലെ മെഡല്‍
ജേതാക്കള്‍ക്ക്
സര്‍ക്കാര്‍ ജോലി
വാഗ്ദാനം
ചെയ്തിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
അതുപ്രകാരം എത്ര
പേര്‍ക്ക് ജോലി
ലഭിച്ചിട്ടുണ്ട്;
(സി)
ഇനി
എത്ര പേര്‍ക്ക് ജോലി
ലഭിക്കാനുണ്ട്;
(ഡി)
ജോലി
നല്‍കുന്നതിന് കാലതാമസം
വന്നിട്ടുണ്ടെങ്കില്‍
അതിന്റെ കാരണം
വിശദമാക്കാമോ?
സ്പോര്‍ട്സ്
ക്വാട്ട നിയമനം
626.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്പോര്‍ട്സ്
ക്വാട്ട നിയമനം ഏതു
വര്‍ഷം വരെയാണ്
നടത്തിയിട്ടുള്ളതെന്നും
ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം ഏതെല്ലാം
വര്‍ഷത്തെ നിയമനങ്ങളാണ്
നടത്തിയതെന്നും
വെളിപ്പെടുത്തുമോ;
(ബി)
തുടര്‍ന്ന്
നടത്താനുദ്ദേശിക്കുന്നത്
ഏതു വര്‍ഷത്തെ
നിയമനങ്ങളാണെന്ന്
വ്യക്തമാക്കുമോ;
(സി)
കായികതാരങ്ങള്‍ക്ക്
സര്‍ക്കാര്‍
പ്രഖ്യാപിച്ചിട്ടുള്ള
ജോലി സമയബന്ധിതമായി
നല്‍കുന്നതിന് അടിയന്തര
നിര്‍ദ്ദേശം നല്‍കുമോ?
സ്പോര്‍ട്സ്
ക്വാട്ട നിയമനം
627.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2010-2014
കാലയളവിലെ സ്പോര്‍ട്സ്
ക്വാട്ട നിയമന
നടപടികള്‍
പൂര്‍ത്തിയായിട്ടുണ്ടോ;വിശദമാക്കുമോ;
(ബി)
പ്രസ്തുത
കാലയളവില്‍ എത്ര
സ്പോര്‍ട്സ്
താരങ്ങള്‍ക്ക് നിയമനം
നൽകിയിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ
;കായിക താരങ്ങൾക്ക്
നിയമനം നല്‍കുന്നത്
ത്വരിതപ്പെടുത്താന്‍
നടപടി സ്വീകരിക്കുമോ;
വിശദാംശം നല്‍കുമോ?