സ്വയം
പര്യാപ്തഗ്രാമം
പദ്ധതിയിൽപ്പെട്ട കൊല്ലം
ജില്ലയിലെ കോളനികൾ
624.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വയംപര്യാപ്തഗ്രാമം
പദ്ധതിയിലുള്‍പ്പെടുത്തി
നവീകരിക്കുവാനായി
2016-17 സാമ്പത്തിക
വര്‍ഷത്തില്‍ കൊല്ലം
ജില്ലയില്‍ നിന്നും
തെരെഞ്ഞെടുത്ത
കോളനികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
നടത്തിപ്പിനായി
പ്രത്യേക ഏജന്‍സിയെ
നിശ്ചയിച്ചിട്ടുണ്ടോ;വിശദാംശങ്ങള്‍
നൽകുമോ ;
(സി)
പ്രസ്തുത
പദ്ധതി സമയബന്ധിതമായും
കാര്യക്ഷമമായും
നടത്താന്‍
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കുമോ?
അംബേദ്കര്‍ സ്വാശ്രയ ഗ്രാമം
പദ്ധതിയിൽപ്പെട്ട കണ്ണൂര്‍
ജില്ലയിലെസങ്കേതങ്ങൾ
625.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അംബേദ്കര്‍
സ്വാശ്രയ ഗ്രാമം
പദ്ധതിയില്‍ പട്ടികജാതി
സങ്കേതങ്ങളെ
ഉള്‍പ്പെടുത്തുന്നതിനു
നിശ്ചയിച്ചിട്ടുളള
മാനദണ്ഡങ്ങള്‍
വ്യക്തമാക്കുമോ;
(ബി)
കണ്ണൂര്‍
ജില്ലയിലെ ഏതെല്ലാം
പട്ടികജാതി
സങ്കേതങ്ങളാണ് പ്രസ്തുത
പദ്ധതിയിലേക്ക്
തെരഞ്ഞെടുക്കപ്പെട്ടിട്ടുളളത്;
(സി)
പ്രസ്തുത
പദ്ധതി പ്രകാരം ഓരോ
പട്ടികജാതി
സങ്കേതത്തിലും പൊതുവെ
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്ന വികസന
പദ്ധതികള്‍
എന്തെല്ലാമായിരിക്കുമെന്നു
വ്യക്തമാക്കുമോ?
പട്ടികജാതി പട്ടികവര്‍ഗ്ഗ
വിഭാഗങ്ങള്‍ക്ക് ഭൂമി
626.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങള്‍ക്ക് ഭൂമി
വാങ്ങി
നല്കുന്നതിലേക്കായി
2016-17 വര്‍ഷം
നീക്കിവച്ച തുക
പൂര്‍ണ്ണമായും
വിനിയോഗിക്കുവാന്‍
കഴിഞ്ഞിട്ടുണ്ടോ;
എങ്കില്‍ ജില്ല
തിരിച്ചുളള വിശദാംശം
നല്‍കുമോ;
(ബി)
ഏതെല്ലാം
ജില്ലകളിലാണ് പ്രസ്തുത
പദ്ധതി
നടപ്പിലാക്കുന്നതില്‍
കുറവ് വന്നിട്ടുളളത്;
ഇക്കാര്യം വിശദമായി
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ;
(സി)
ഇക്കാര്യത്തില്‍
വീഴ്ച
വന്നിട്ടുണ്ടെങ്കില്‍
നടപടി സ്വീകരിക്കുമോ?
വിവാഹ
ധനസഹായ അപേക്ഷയില്‍
സ്വീകരിച്ച നടപടി
627.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതിക്ഷേമ
വകുപ്പില്‍ നിന്നും
വിവാഹ ധനസഹായത്തിന്
അപേക്ഷ നല്കിയ ശ്രീമതി
അജിതകുമാരി, തൊടുകയില്‍
വീട്, കുന്നം പി.ഒ.,
മാവേലിക്കര എന്ന
വ്യക്തിയുടെ
അപേക്ഷയിന്മേല്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
പ്രസ്തുത
വ്യക്തിക്ക് ധനസഹായം
അനുവദിക്കുന്നതിന്
തടസ്സങ്ങളുണ്ടോയെന്ന്
വ്യക്തമാക്കുമോ?
സ്വയം
പര്യാപ്ത പട്ടികജാതി ഗ്രാമം
പദ്ധതിയിൽപ്പെട്ട പാറശ്ശാല
മണ്ഡലത്തിലെ കോളനികള്‍
628.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വയം
പര്യാപ്ത പട്ടികജാതി
ഗ്രാമം പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ള
പാറശ്ശാല മണ്ഡലത്തിലെ
കോളനികള്‍
ഏതെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിപ്രകാരം
എന്തെല്ലാം
പ്രവൃത്തികള്‍ ഈ
കോളനികളില്‍
നടപ്പിലാക്കുന്നുണ്ടെന്ന്
വിശദമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതിയില്‍ ഇനിയും
ഉള്‍പ്പെടാത്ത കോളനികളെ
ഉള്‍പ്പെടുത്തുന്നതിനു
വേണ്ട നടപടികള്‍
സ്വീകരിക്കാമോ?
പട്ടിക
ജാതി -വര്‍ഗ്ഗ
വിഭാഗങ്ങള്‍ക്ക്
വിദേശപഠനത്തിന് സഹായം
629.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടിക
ജാതി/വര്‍ഗ്ഗ
വിഭാഗങ്ങള്‍ക്ക്
വിദേശപഠനത്തിന് സഹായം
നല്‍കുന്നതിനായി
എന്തെങ്കിലും പദ്ധതി
നിലവിലുണ്ടോ;വ്യക്തമാക്കുമോ;
(ബി)
എങ്കില്‍
സഹായം നല്കുന്ന
ഏജന്‍സിയും
അനുവദിക്കുന്ന വായ്പയും
സംബന്ധിച്ച് വിശദാംശം
വെളിപ്പെടുത്തുമോ ?
പട്ടിക
ജാതി /പട്ടിക വര്‍ഗ്ഗ
വിഭാഗക്കാരുടെ ചികിത്സാ
ധനസഹായ അപേക്ഷകൾ
630.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാര്‍
അധികാരമൊഴിയുമ്പോള്‍
പട്ടിക ജാതി /പട്ടിക
വര്‍ഗ്ഗ
വിഭാഗങ്ങള്‍ക്കുള്ള
ചികിത്സാ ധനസഹായ
അപേക്ഷകളില്‍ എത്ര
എണ്ണത്തിൽ
തീരുമാനമെടുക്കാനും ,
തീരുമാനമെടുത്തതില്‍
എത്രഅപേക്ഷകളില്
ധനസഹായം നല്കുവാനും
ഉണ്ടായിരുന്നു ; ഇതിൽ
ഇൗ സര്‍ക്കാര്‍ എത്ര
നല്കി ; എത്ര തുക
ഇതിനായി വിനിയോഗിച്ചു
;
(ബി)
ഇതുമായി
ബന്ധപ്പെട്ട് ഇൗ
സര്‍ക്കാരിന്റെ
കാലയളവില്‍ എത്ര അപേക്ഷ
ലഭിച്ചു; എത്ര
പേര്‍ക്ക് സഹായം
ലഭ്യമാക്കി; എത്ര തുക
അനുവദിചു; ഇനി എത്ര
പേര്‍ക്ക് സഹായം
നല്കുവാനുണ്ട്;
വിശദാംശം
ലഭ്യമാക്കുമോ?
ഏറനാട്
മണ്ഡലത്തിൽ ഭരണാനുമതി നല്കിയ
കുടിവെളളപദ്ധതിയ്ക്ക് തുക
നല്കാൻ നടപടി
631.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കോര്‍പ്പസ് ഫണ്ടില്‍
നിന്നും 2014-17
കാലയളവില്‍ തുക
അനുവദിച്ച
പ്രവൃത്തികള്‍
ഏതെല്ലാമാണ്;വിശദമാക്കുമോ;
(ബി)
ഏറനാട്
മണ്ഡലത്തിലെ കുഴിമണ്ണ
പഞ്ചായത്തിലെ പുതിയത്ത്
പട്ടികജാതി കോളനിയില്‍
കുടിവെളളപദ്ധതിക്കായി
2014-15 വര്‍ഷത്തെ
കോര്‍പ്പസ് ഫണ്ടില്‍
നിന്നും ഏഴ് ലക്ഷത്തി
ഇരുപതിനായിരം രൂപയ്ക്ക്
ഭരണാനുമതി
നല്‍കിയിരുന്നോ;
(സി)
എങ്കില്‍
പ്രസ്തുത പദ്ധതിക്കുളള
തുക നാളിതുവരെയായി
നല്‍കിയിട്ടില്ല എന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ആയത്
അടിയന്തിരമായി
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
കോർപ്പസ്
ഫണ്ടില്‍ നിന്നുള്ള
പാലക്കാട് ജില്ലയിലെ
പ്രവൃത്തികൾ
632.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോര്‍പ്പസ്
ഫണ്ടില്‍ നിന്നും
എസ്.സി വിഭാഗത്തിലും
എസ്.റ്റി വിഭാഗത്തിലും
1.7.2016 മുതല്‍
31.3.2017വരെ അനുമതി
ലഭ്യമായ പാലക്കാട്
ജില്ലയിലെ
പ്രവൃത്തികളുടെ
വിശദാംശം
ലഭ്യമാക്കാമോ;
(ബി)
ജില്ലാവര്‍ക്കിങ്ങ്
ഗ്രൂപ്പ് അംഗീകരിച്ച്
സംസ്ഥാന വര്‍ക്കിങ്ങ്
ഗ്രൂപ്പിനയച്ച
പാലക്കാട് ജില്ലയിലെ
പ്രവൃത്തികളുടെ
വിശദാംശം
ലഭ്യമാക്കാമോ;
ഏതെല്ലാം
പദ്ധതികള്‍ക്കാണ്
ഭരണാനുമതി ലഭിച്ചത്;
വിശദാംശം നല്‍കാമോ?
സ്വാശ്രയ
കോഴ്സുകളിലെ
കുട്ടികള്‍ക്ക് ഇ-
ഗ്രാന്‍ഡ്
633.
ശ്രീ.വി.ടി.ബല്‍റാം
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
യൂണിവേഴ്സിറ്റി
നേരിട്ട് നടത്തുന്ന
സ്വാശ്രയ കോഴ്സുകളില്‍
പഠിക്കുന്ന പിന്നാക്ക
സമുദായത്തില്‍പ്പെട്ട
ബി. പി. എല്‍.
വിഭാഗത്തിലുള്ള
കുട്ടികള്‍ക്ക് ഇ-
ഗ്രാന്റ് അനുവദിക്കാത്ത
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മെരിറ്റ്
അടിസ്ഥാനത്തില്‍
പ്രവേശനം ലഭിക്കുന്ന
ഇത്തരം
വിദ്യാര്‍ത്ഥികള്‍ക്ക്
ഇ- ഗ്രാന്‍ഡ്
അനുവദിക്കുന്ന കാര്യം
പരിഗണിക്കുമോ?
വര്‍ക്കല
ഐ. ടി. ഐ. യില്‍
ഡ്രാഫ്റ്റ്സ്മാന്‍
സിവില്‍ ട്രേഡ്
634.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
വികസന വകുപ്പിന്
കീഴിലുള്ള വര്‍ക്കല ഐ.
ടി. ഐ. യില്‍
ഡ്രാഫ്ട്സ്മാൻ സിവിൽ
ട്രേഡ്
ആരംഭിക്കുന്നതിനുള്ള
തടസ്സമെന്താണെന്ന്
വ്യക്തമാക്കാമോ;
(ബി)
വരുന്ന
വിദ്യാഭ്യാസ
വര്‍ഷത്തില്‍ ഈ ട്രേഡ്
ആരംഭിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ
എന്ന് വ്യക്തമാക്കുമോ?
വാമനപുരം
മണ്ഡലത്തിൽ അനുവദിച്ച
വിവാഹധനസഹായം
635.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
2016-17
വര്‍ഷത്തില്‍
പട്ടികജാതി
പെണ്‍കുട്ടികളുടെ
വിവാഹത്തിനായുള്ള
ധനസഹായം വാമനപുരം
നിയോജകമണ്ഡലത്തില്‍
എത്രപേര്‍ക്ക്
അനുവദിച്ചു;
വിശദവിവരങ്ങള്‍
ന്ലകാമോ?
വര്‍ക്കല
മണ്ഡലത്തിലെ പട്ടികജാതി
കോളനികളില്‍ കുടിവെള്ള പദ്ധതി
636.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ വര്‍ക്കല
മണ്ഡലത്തിലെ എത്ര
പട്ടികജാതി കോളനികളില്‍
കോര്‍പ്പസ് ഫണ്ട്
ഉപയോഗിച്ച് കുടിവെള്ള
പദ്ധതികള്‍
നടപ്പിലാക്കുന്നതിന്
ഭരണാനുമതി
നല്‍കിയെന്നും അവ
ഏതെല്ലാം കോളനികളില്‍
ആണെന്നും
വ്യക്തമാക്കുമോ;
(ബി)
കോര്‍പ്പസ്
ഫണ്ട് ഉപയോഗിച്ച്
കുടിവെള്ള പദ്ധതികള്‍
നടപ്പിലാക്കുന്നതിന്
ഭരണാനുമതി
നല്കിയിട്ടുള്ളവയെല്ലാം
ടെന്‍ഡര്‍ നടപടികള്‍
പൂര്‍ത്തിയാക്കിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതികള്‍
യാഥാര്‍ത്ഥ്യമാക്കുന്നതിന്
കാലപരിധി
നിശ്ചയിച്ചിട്ടുണ്ടോ?
വര്‍ക്കല
മണ്ഡലത്തില്‍ അംബേദ്കര്‍
സ്വാശ്രയ ഗ്രാമം പദ്ധതി
637.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അംബേദ്കര്‍
സ്വാശ്രയ ഗ്രാമം
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
വര്‍ക്കല മണ്ഡലത്തില്‍
നിന്നും തെരഞ്ഞെടുത്ത
പട്ടികജാതി കോളനികള്‍
ഏതെല്ലാം എന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത കോളനികളില്‍
പ്രവൃത്തി
നിര്‍വ്വഹണത്തിനായി
ഭരണാനുമതി
നല്‍കിയിട്ടുണ്ടോ;
(സി)
ഇല്ലെങ്കിൽ ഭരണാനുമതി
നല്കാന് അടിയന്തര
നടപടി സ്വീകരിക്കുമോ?
പട്ടാമ്പി
പ്രീമെട്രിക് ഹോസ്റ്റല്‍
638.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടാമ്പിയിൽ
പട്ടികജാതി വകുപ്പിന്
കീഴിലുള്ള പ്രീമെട്രിക്
ഹോസ്റ്റല്‍
ഉപയോഗശൂന്യമായി
കിടക്കുന്നത്
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ; അത്
പട്ടികജാതി
വിഭാഗത്തില്‍ പെടുന്ന
വര്‍ക്ക് ഉപയോഗയോഗ്യമായ
വിധത്തില്‍ ഐ ടി ഐ
പോലുള്ള സാങ്കേതിക
സ്ഥാപനമായി
ഉയര്‍ത്താനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
പട്ടാമ്പി
മണ്ഡലത്തില്‍ പട്ടിക
ജാതി വകുപ്പിന് കീഴില്‍
എന്തെല്ലാം
സ്ഥാപനങ്ങളാണ്
നിലവിലുള്ളത്;
വിശദമാക്കാമോ ;
(സി)
പട്ടികജാതി
വകുപ്പിന്റെ സംസ്ഥാന,
ജില്ലാ, പ്രാദേശിക തല,
ഓഫീസ് ഘടന
വ്യക്തമാക്കാമോ?
കൊടക്കാട്
എം.ആർ.എസ്
അധ്യാപകര്‍ക്കെതിരെയുള്ള
ശിക്ഷാ നടപടികള്‍
639.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കാസര്‍ഗോഡ്
ജില്ലയിലെ കൊടക്കാട്
മോഡല്‍ റസിഡന്‍ഷ്യല്‍
സ്കൂളിലെ
അധ്യാപകര്‍ക്കെതിരെ
എന്തെങ്കിലും ശിക്ഷാ
നടപടികള്‍
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ ഇതു
സംബന്ധിച്ച് സ്വീകരിച്ച
നടപടി എന്തെന്ന്
വ്യക്തമാക്കാമാേ?
പട്ടികജാതി
വിഭാഗത്തിന്റെ സ്ഥിതിഗതി
640.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
വിഭാഗത്തില്‍ പെടുന്ന
ഓരോ വിഭാഗത്തിന്റെയും
ജനസംഖ്യ സെന്‍സസ്
എന്നാണ് അവസാനമായി
ശേഖരിച്ചിട്ടുള്ളത്;
(ബി)
ഇതു
പ്രകാരം ഈ വിഭാഗങ്ങളുടെ
സാമൂഹിക - സാമ്പത്തിക -
വിദ്യാഭ്യാസ
സ്ഥിതിഗതികള്‍
സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ടോ;
(സി)
ഓരോ
വിഭാഗത്തിന്റെയും
സ്ഥിതിഗതി
വിശദമാക്കാമോ?
പട്ടികജാതി
കുടുംബങ്ങള്‍ക്ക് ഭവന
നിര്‍മ്മാണത്തിന്
അനുവദിക്കുന്ന തുക
641.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
കുടുംബങ്ങള്‍ക്ക് ഭവന
നിര്‍മ്മാണത്തിന് എത്ര
തുകയാണ്
അനുവദിക്കുന്നത്:
അനുവദിക്കുന്ന തുക
തികച്ചും
അപര്യാപ്തമാണെന്നു
സര്‍ക്കാര്‍
മനസ്സിലാക്കിയിട്ടുണ്ടോ?കൂടുതല്‍
തുക അനുവദിക്കാനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
(ബി)
കുടുംബങ്ങളെ
പ്രസ്തുത
പദ്ധതിയില്പ്പെടുത്തുന്നതിനുള്ള
മാനദണ്ഡങ്ങൾ
എന്തൊക്കെയാണ്?
(സി)
ഗുണഭോക്താക്കളുടെ
എണ്ണം കൂടാനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
പട്ടികജാതി
- പട്ടികവര്‍ഗ്ഗ
ജനസംഖ്യക്ക് ആനുപാതികമായി
പദ്ധതി വിഹിതം
642.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പട്ടികജാതി -
പട്ടികവര്‍ഗ്ഗ
ജനസംഖ്യക്ക്
ആനുപാതികമായി പദ്ധതി
വിഹിതം
വകയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
തുകയുടെ വിനിയോഗം
സംബന്ധിച്ച് വിശദമായ
പദ്ധതികള്‍
തയ്യാറാക്കിയിട്ടുണ്ടോ;
എങ്കിൽ വിശദാംശം
ലഭ്യമാക്കുമോ ;
(സി)
കാലങ്ങളായി
പ്രസ്തുത വിഭാഗത്തിനുളള
ഫണ്ട് പൂര്‍ണമായും
വിനിയോഗിക്കാന്‍
കഴിയുന്നില്ല എന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഉണ്ടെങ്കില്‍
പട്ടികജാതി - വര്‍ഗ്ഗ
വിഭാഗങ്ങള്‍ക്ക് തന്നെ
ആനുകൂല്യങ്ങള്‍
ലഭിക്കുന്നുവെന്ന്
ഉറപ്പാക്കാന്‍
എന്തെല്ലാം
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ട്;
വിശദമാക്കാമോ?
പട്ടികജാതി
-പട്ടികവര്‍ഗ്ഗ
വികസനത്തിനുള്ള കേന്ദ്ര ഫണ്ട്
643.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
1.07.2011
മുതല്‍ 31.03.2016വരെ
പട്ടികജാതി /
പട്ടികവര്‍ഗ്ഗ
വികസനത്തിനായി കേന്ദ്ര
സര്‍ക്കാര്‍ എത്ര തുക
അനുവദിച്ചു; അതില്‍
എത്ര തുക ചെലവഴിച്ചു;
വിശദാംശം ലഭ്യമാക്കാമോ;
(ബി)
1.07.2016
മുതല്‍ 31.03.2017 വരെ
പട്ടികജാതി/പട്ടികവര്‍ഗ്ഗ
വികസനത്തിനായി എത്ര
കേന്ദ്ര ഫണ്ട്
ലഭ്യമായി; അത്
ചെലവഴിച്ചതിന്റെ
വിശദാംശം ലഭ്യമാക്കാമോ;
(സി)
1.07.2016
മുതല്‍ 31.03.2017 വരെ
പട്ടികജാതി/പട്ടികവര്‍ഗ്ഗ
വികസനത്തിനായി
ഒറ്റപ്പാലം അസംബ്ളി
നിയോജക മണ്ഡലത്തില്‍
എത്ര തുക ചെലവഴിച്ചു;
ഇതിന്റെ വിശദാംശം
ലഭ്യമാക്കാമോ?
പട്ടികജാതി
-പട്ടികവര്‍ഗ്ഗ കോളനികളുടെ
വികസനം
644.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016-2017
വര്‍ഷം നിലമ്പൂര്‍
നിയോജകമണ്ഡലത്തില്‍
പട്ടികജാതി
പട്ടികവര്‍ഗ്ഗ
കോളനികളുടെ
വികസനത്തിനായി
കോര്‍പ്പസ് ഫണ്ടില്‍
നിന്നും എത്ര രൂപ
അനുവദിച്ചു എന്നു
വ്യക്തമാക്കാമോ;
(ബി)
ഏതെല്ലാം
പദ്ധതികള്‍ക്കാണ് തുക
അനുവദിച്ചിട്ടുളളതെന്നും
വ്യക്തമാക്കാമോ?
പട്ടികജാതി
/ വര്‍ഗ്ഗ
വിഭാഗങ്ങള്‍ക്കെതിരെയുളള
അതിക്രമങ്ങളും പീഡനങ്ങളും
645.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
പട്ടികജാതി /വര്‍ഗ്ഗ
വിഭാഗത്തില്പ്പെട്ടവര്ക്കെതിരെയുണ്ടായ
അതിക്രമങ്ങള്‍,
പീഡനങ്ങള്‍,
കൊലപാതകങ്ങള്‍,
കുട്ടികള്‍ക്കെതിരെയുള്ള
പീഡനങ്ങള്‍ എന്നിവ
എത്രയെണ്ണമാണെന്നു
വ്യക്തമാക്കുമോ;
(ബി)
ഇവ
തടയുവാനും ഇവരെ
സംരക്ഷിക്കാനുമായി ഈ
സര്‍ക്കാര്‍ എന്തു
നടപടികള്‍
സ്വീകരിച്ചുവരുന്നു
എന്നും ഈ
സര്‍ക്കാരിന്റെ കാലത്ത്
ആയതു സംബന്ധിച്ച
കണക്കുകള്‍ എത്ര എന്നും
വ്യക്തമാക്കുമോ?
പട്ടികജാതി
/പട്ടികവര്‍ഗ്ഗക്കാരുടെ
എഴുതിത്തള്ളുന്ന വായ്പതുക
646.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാര്‍
കോ-ഓപ്പറേറ്റീവ്
സൊസൈറ്റികളില്‍ നിന്നും
മറ്റ് ധനകാര്യ
സ്ഥാപനങ്ങളില്‍ നിന്നും
എടുത്തിട്ടുള്ള
വായ്പകള്‍
എഴുതിത്തള്ളുന്നതിന്റെ
വിശദാംശം ലഭ്യമാക്കാമോ;
(ബി)
എത്ര
തുക വരെയുള്ളതും, എത്ര
കാലമായിട്ടുള്ളതുമായ
വായ്പകളാണ്
എഴുതിത്തള്ളുന്നത്;
വിശദാംശം ലഭ്യമാക്കാമോ?
അംബേദ്കര്‍
ഗ്രാമ വികസന പദ്ധതി
647.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അംബേദ്കര്‍
ഗ്രാമം വികസന
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ള
മണലൂര്‍ മണ്ഡലത്തിലെ
മധുക്കര, പെരുമല പട്ടിക
ജാതി കോളനികളില്‍
നടപ്പാക്കാനുദ്ദേശിക്കുന്ന
പദ്ധതികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
പദ്ധതിയുടെ
നിര്‍വ്വഹണവുമായി
ബന്ധപ്പെട്ട് ഇതുവരെ
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന വിവരം
അറിയിക്കാമോ;
(സി)
പദ്ധതി
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാനാകും
എന്നാണ്
പ്രതീക്ഷിക്കുന്നത്;
വിശദാംശങ്ങള്‍
എന്തൊക്കെയാണ്?
പട്ടികജാതി
ക്ഷേമ വകുപ്പിന് കീഴിലുള്ള
ബാലവാടിയിലെ ആയമാരുടെ സേവന
വേതന വ്യവസ്ഥകള്‍
648.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോട്ടയം
ജില്ലയിലെ മുളക്കുളം
പഞ്ചായത്തില്‍
സര്‍ക്കാര്‍
നഴ്സറിയില്‍
പ്രവര്‍ത്തിക്കുന്ന
പി.സി ലീലയുടെയും കെ.
സുശീലയുടെയും സേവന
വേതനത്തില്‍ മാറ്റം
വരുത്തുന്നതിന്
സര്‍ക്കാര്‍
സ്വീകരിച്ചിരിക്കുന്ന
നടപടികള്‍
വ്യക്തമാക്കാമോ.
(ബി)
ശ്രീമതി.
ലീലയ്ക്കും
സുശീലയ്ക്കും മറ്റ്
ജീവനക്കാര്‍ക്ക്
നല്കുന്ന
ആനുകൂല്യങ്ങള്‍
ലഭ്യമാക്കിയിട്ടുണ്ടോ;
ഇതു സംബന്ധിച്ച് ഇവരുടെ
അപേക്ഷ നിലവിലുണ്ടോ;
ഇവർക്ക് സര്‍ക്കാര്‍
ആനുകൂല്യങ്ങള്‍
ലഭ്യമാക്കാത്തതിന്റെ
കാരണം വ്യക്തമാക്കാമോ ?
പട്ടികജാതി
വികസന വകുപ്പിന്റെ പദ്ധതികള്‍
649.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പട്ടികജാതി
വികസന വകുപ്പ് 2017-18
നടപ്പിലാക്കുന്നതിനായി
ബഡ്ജറ്റില്‍
പ്രഖ്യാപിച്ച
പദ്ധതികള്‍
(പ്ലാന്‍/നോണ്‍
പ്ലാന്‍)
എന്തെല്ലാമെന്ന്
വിശദമാക്കാമോ?
അംബേദ്കര്‍
സ്വാശ്രയ ഗ്രാമം പദ്ധതി
650.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പെരിന്തല്‍മണ്ണ
നിയോജക മണ്ഡലത്തില്‍
നിന്നും അംബേദ്കര്‍
സ്വാശ്രയഗ്രാമം
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ള
കോളനികള്‍
ഏതൊക്കെയാണെന്ന് വര്‍ഷം
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ;
(ബി)
അവയില്‍
ഓരോ കോളനിയിലും ഇതുവരെ
നടപ്പിലാക്കിയ വികസന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ;
(സി)
അവയില്‍
ഏതെല്ലാം കോളനികളിലാണ്
പദ്ധതി
പൂര്‍ത്തിയാക്കിയിട്ടുള്ളത്;
ഏതെല്ലാം കോളനികളിലാണ്
പദ്ധതി
പൂര്‍ത്തീകരിക്കാനുള്ളത്;
ഏതെല്ലാം കോളനികളില്‍
പദ്ധതി ഇനിയും
ആരംഭിച്ചിട്ടില്ല എന്നീ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഡി)
പദ്ധതി
പൂര്‍ത്തീകരിക്കാനുള്ള
മണ്ഡലത്തിലെ എല്ലാ
കോളനികളിലും പദ്ധതി
അടിയന്തരമായി
പൂര്‍ത്തീകരിക്കുമോ?
ഭവനരഹിതരായ
പട്ടികജാതി/പട്ടികവര്‍ഗ്ഗ
കുടുംബങ്ങള്‍
651.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭവനരഹിതരായ പട്ടികജാതി
/പട്ടികവര്‍ഗ്ഗ
കുടുംബങ്ങള്‍ എത്ര
എന്ന് ജില്ല തിരിച്ച്
വിശദാംശം ലഭ്യമാക്കുമോ;
(ബി)
ഇവരില്‍
വീടുവയ്ക്കുവാനുള്ള
ഭൂമിയില്ലാത്തവര്‍ എത്ര
എന്ന് വ്യക്തമാക്കുമോ;
(സി)
ഇവരില്‍
ഭവനരഹിതര്‍ക്ക് വീടും,
ഭൂമി ഇല്ലാത്തവര്‍ക്ക്
ഭൂമിയുള്‍പ്പെടെ വീടും
വച്ച് നല്കുവാന് ഈ
സര്‍ക്കാര്‍ എന്ത്
നടപടികള്‍ സ്വീകരിച്ചു
വരുന്നു എന്ന്
വ്യക്തമാക്കുമോ?
പട്ടികജാതി
വിഭാഗങ്ങളുടെ ഉന്നമനത്തിന്
ആസൂത്രണം ചെയ്തത പദ്ധതികൾ
652.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
വി.പി.സജീന്ദ്രന്
,,
ഐ.സി.ബാലകൃഷ്ണന്
,,
എല്‍ദോസ് കുന്നപ്പിള്ളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
സംസ്ഥാനത്തെ പട്ടികജാതി
വിഭാഗങ്ങളുടെ
ഉന്നമനത്തിനായി
എന്തെല്ലാം
കാര്യങ്ങളാണ് ആസൂത്രണം
ചെയ്തതെന്നു
വ്യക്തമാക്കുമോ;
(ബി)
ഏതൊക്കെ
പദ്ധതികളാണ് ഇവരുടെ
ഉന്നമനത്തിനായി
നടപ്പാക്കിയിട്ടുളളത്;
(സി)
ഇവര്‍ക്ക്
സ്വന്തമായി ഭൂമിയും
വീടും
ഉറപ്പാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
ആവിഷ്ക്കരിച്ചു
നടപ്പാക്കിയിട്ടുണ്ട്;വിശദമാക്കുമോ;
(ഡി)
പട്ടികജാതി
സങ്കേതങ്ങളില്‍ എല്ലാ
വിധത്തിലുമുളള
അടിസ്ഥാനസൗകര്യങ്ങള്‍
ലഭ്യമാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
കൈക്കൊണ്ടിട്ടുണ്ടെന്നു
വെളിപ്പെടുത്തുമോ ?
പട്ടികജാതി-
പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ
ക്ഷേമത്തിനായി നടപ്പിലാക്കിയ
പദ്ധതികള്‍
653.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങളുടെ
ക്ഷേമത്തിനായി
നടപ്പിലാക്കിയ
പദ്ധതികള്‍
ഏതൊക്കെയാണ്;
(ബി)
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗക്കാരുടെ അടിസ്ഥാന
സൗകര്യങ്ങള്‍
വര്‍ദ്ധിപ്പിക്കുന്നതിന്
ഈ സര്‍ക്കാര്‍
അനുവദിച്ച തുക
എത്രയാണെന്ന് മണ്ഡലം
തിരിച്ച്
വ്യക്തമാക്കാമോ;
(സി)
ഏതെല്ലാം
ആവശ്യങ്ങള്‍ക്കുവേണ്ടിയാണ്
ഈ തുക ചെലവഴിച്ചതെന്ന്
മണ്ഡലം തിരിച്ചുള്ള
കണക്ക് നല്‍കാമോ;
(ഡി)
കാസര്‍ഗോഡ്
അസംബ്ലി മണ്ഡലത്തില്‍
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങളുടെ
ക്ഷേമത്തിനായി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന
പദ്ധതികള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
പട്ടികജാതി-
പട്ടികവര്‍ഗ്ഗ കുടുംബങ്ങളുടെ
ജീവിതനിലവാരം
മെച്ചപ്പെടുത്താൻ സ്വീകരിച്ച
നടപടി
654.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കേരളത്തിലെ
പട്ടികജാതി -
പട്ടികവര്‍ഗ്ഗ
കുടുംബങ്ങളുടെ
ജീവിതനിലവാരം
മെച്ചപ്പെടുത്തുവാന്‍ ഈ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കാമോ?
പട്ടികജാതി-
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങള്‍ക്കുള്ള ചികിത്സാ
സഹായം
655.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016-17
സാമ്പത്തിക
വര്‍ഷത്തില്‍
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങള്‍ക്ക് എത്ര
തുക ചികിത്സാ സഹായമായി
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
അപകടമരണം
സംഭവിച്ചവരുടെ
ആശ്രിതര്‍ക്ക്
എന്തെല്ലാം സഹായങ്ങളാണ്
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വകുപ്പില്‍ നിന്ന്
ലഭിക്കുന്നതെന്ന്
വിശദമാക്കുമോ;
(സി)
പരമ്പരാഗത
തൊഴിലിലേര്പ്പെട്ടിരിക്കെ
അപകടം സംഭവിക്കുന്ന ഈ
വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
എന്തെല്ലാം സഹായങ്ങളാണ്
സർക്കാർ
നല്കിവരുന്നതെന്ന്
വിശദമാക്കുമോ?
നെടുമങ്ങാട്
മണ്ഡലത്തില്‍ കോര്‍പ്പസ്
ഫണ്ട് ഉപയോഗിച്ച്
നടപ്പിലാക്കുന്ന പ്രവൃത്തികൾ
656.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
നെടുമങ്ങാട്
മണ്ഡലത്തില്‍
കോര്‍പ്പസ് ഫണ്ട്
ഉപയോഗിച്ച്
നടപ്പിലാക്കുന്ന
പ്രവൃത്തികളുടെ
വിശദാംശം നല്‍കുമോ;
(ബി)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
നെടുമങ്ങാട്
മണ്ഡലത്തില്‍
കോര്‍പ്പസ് ഫണ്ട്
ഉപയോഗിച്ച്
നടപ്പിലാക്കിയ
പ്രവൃത്തികളുടെ
വിശദാംശം നല്‍കുമോ;
(സി)
ഏതെല്ലാം
പ്രവര്‍ത്തികള്‍
പൂര്‍ത്തീകരിച്ചുവെന്നും
എതെല്ലാം
പൂര്‍ത്തീകരിക്കാനുണ്ടെന്നും
വ്യക്തമാക്കുമോ?
കോതമംഗലത്തെ
അംബേദ്കര്‍ സ്വാശ്രയ ഗ്രാമം
പദ്ധതി
657.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അംബേദ്കര്‍
സ്വാശ്രയ ഗ്രാമം
പദ്ധതിയില്‍ കോതമംഗലം
മണ്ഡലത്തില്‍ നിന്നും
ഏതെല്ലാം കോളനികളെയാണ്
തെരഞ്ഞടുത്തിരിക്കുന്നത്;
(ബി)
ഇൗ
കോളനികളില്‍
എന്തെല്ലാം നവീകരണ
പ്രവര്‍ത്തനങ്ങള്‍
നടത്തുവാനാണ്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നത്;
(സി)
ഏത്
നിര്‍വ്വഹണ ഏജന്‍സിയാണ്
നവീകരണ പ്രവര്‍ത്തനം
ഏറ്റെടുത്തിരിക്കുന്നത്
എന്ന് വ്യക്തമാക്കാമോ;
(ഡി)
ഇതിന്റെ നിലവിലെ അവസ്ഥ
വിശദീകരിക്കാമോ?
മാന്‍ഹോളില്‍
വീണ്
മരണമടഞ്ഞവര്ക്കു്ധനസഹായം
658.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കടുത്തുരുത്തി
നിയോജക മണ്ഡലത്തിലെ
കാണക്കാരി
പഞ്ചായത്തില്‍,
മാന്‍ഹോളില്‍ വീണ്
മരണമടഞ്ഞ ശ്രീ. ദേവസ്യാ
ചാക്കോ, ബിനോയ് ജോസഫ്
എന്നിവര്‍ക്കു്
സര്‍ക്കാര്‍ പ്രത്യേക
ധനസഹായം
നല്‍കിയിട്ടുണ്ടോ;ഇതു
സംബന്ധിച്ച ഫയല്‍
നിലവിലുണ്ടോ; ഈ
ഫയലിന്റെ പുരോഗതി
വ്യക്തമാക്കാമോ;
(ബി)
ഇപ്പോള്‍
സര്‍ക്കാരിന്റെ
പക്കലുള്ള 1171896/2017
ഫയലില്‍ ഇതുവരെ
സ്വീകരിച്ചിരിക്കുന്ന
നടപടികള്‍
വ്യക്തമാക്കാമോ ;ഈ
ഫയല്‍
തീര്‍പ്പാക്കാത്തതിന്റെ
കാരണം
വ്യക്തമാക്കാമോ;28/1/2017
ല്‍ ഈ ഫയല്‍
ഒറിജിനേറ്റ് ചെയ്തതിനു
ശേഷം ഇതുവരെയുണ്ടായ
കാലതാമസത്തിനുള്ള കാരണം
വ്യക്തമാക്കാമോ;
(സി)
പട്ടികജാതി
വികസന ഡയറക്ടറേറ്റില്‍
ഇതു സംബന്ധിച്ച് ഫയല്‍
നിലവിലുണ്ടോ ;പ്രസ്തുത
ഫയല്‍ സര്‍ക്കാരിന്റെ
പരിഗണനയ്ക്ക്
അയച്ചിട്ടുണ്ടോ
;ഇക്കാര്യത്തില്‍
കാലതാമസം
നേരിട്ടിട്ടുണ്ടോ
;ഉണ്ടെങ്കില്‍ കാരണം
വ്യക്തമാക്കാമോ?
പെരിന്തല്‍മണ്ണ
പട്ടികജാതി കോളനി
659.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
പെരിന്തല്‍മണ്ണ
നിയോജകമണ്ഡലത്തിലെ
ഏതെങ്കിലും പട്ടികജാതി
കോളനിയില്‍ കുടിവെള്ള
പദ്ധതി
അനുവദിച്ചിട്ടുണ്ടോ;
എങ്കില്‍ അവ
എവിടെയെല്ലാമെന്ന്
അറിയിക്കുമോ;
(ബി)
ഓരോ
പദ്ധതിക്കും അനുവദിച്ച
തുകയുടെയും പദ്ധതി
നടപ്പിലാക്കാന്‍
ചുമതലപ്പെടുത്തിയ
ഏജന്‍സിയുടെയും
വിശദാംശം ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതികള്‍
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിന്
എന്തെങ്കിലും
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
പദ്ധതികളുടെ പുരോഗതി
വിലയിരുത്തുമോ?
തൃക്കരിപ്പൂര്‍
മണ്ഡലത്തിലെ പട്ടികജാതി /
പട്ടിക വർഗ്ഗ സങ്കേതം
660.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ
തൃക്കരിപ്പൂര്‍
മണ്ഡലത്തില്‍ നിലവില്‍
എത്ര പട്ടികജാതി
/വര്‍ഗ്ഗ സങ്കേതങ്ങള്‍
ഉണ്ടെന്ന്
വ്യക്തമാക്കാമോ; ഈ
മണ്ഡലത്തില്‍ ആദിവാസി
വിഭാഗത്തില്‍പ്പെട്ടവര്‍
താമസിച്ചുവരുന്നുണ്ടോ;
(ബി)
ഏതൊക്കെ
സങ്കേതങ്ങളാണ് ഇപ്പോള്‍
സ്വയംപര്യാപ്ത മാതൃകാ
കേന്ദ്രങ്ങളാക്കി
മാറ്റിയതെന്ന്
വ്യക്തമാക്കാമോ; ഇവിടെ
ഏര്‍പ്പെടുത്തിയ വികസന
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയെന്നും
വ്യക്തമാക്കാമോ ?
ദിശ
-2017 പദ്ധതി
661.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ബി.സി.ഡി.സി.
വഴി നടപ്പിലാക്കുന്ന
ദിശ 2017 പദ്ധതിയുടെ
വിശദാംശം നല്കുമേോ;
(ബി)
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യവും,
പദ്ധതിയില്‍
ഉള്‍പ്പെടുന്നതിനുളള
മാനദണ്ഡവും
വ്യക്തമാക്കുമോ;
(സി)
പദ്ധതിയിലേക്ക്
അപേക്ഷ
സമര്‍പ്പിക്കുന്നതിനുളള
നടപടിക്രമങ്ങള്‍
വ്യക്തമാക്കുമോ?
ഭൂമിയില്ലാത്ത ഗോത്രവര്‍ഗ്ഗ
കുടുംബങ്ങള്‍ക്ക് ഭൂമി
662.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭൂമിയില്ലാത്ത എത്ര
ഗോത്രവര്ഗ്ഗകുടുംബങ്ങള്
അധിവസിക്കുന്നുണ്ടെന്നറിയാമോ;
(ബി)
ജില്ല
തിരിച്ചുള്ള കണക്ക്
വിശദീകരിക്കാമോ;
(സി)
ഭൂമിയില്ലാത്ത
ഗോത്രവര്‍ഗ്ഗ
കുടുംബങ്ങള്‍ക്ക് ഭൂമി
നല്‍കുന്നതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദീകരിക്കാമോ?
ആദിവാസികളുടെ ആരോഗ്യ
സംരക്ഷണത്തിന് പദ്ധതികൾ
663.
ശ്രീ.വി.പി.സജീന്ദ്രന്
,,
അനൂപ് ജേക്കബ്
,,
ഐ.സി.ബാലകൃഷ്ണന്
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
ഗവണ്മെന്റ്
സംസ്ഥാനത്തെ
ആദിവാസികളുടെ ആരോഗ്യ
സംരക്ഷണത്തിന്
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(ബി)
ഇവരുടെ
സമ്പൂര്‍ണ്ണ ആരോഗ്യ
സംരക്ഷണത്തിനും
സുരക്ഷയ്ക്കും ഏതെല്ലാം
പദ്ധതികളാണ്
ആവിഷ്കരിച്ചു
നടപ്പാക്കിയതെന്ന്
വിവരിക്കുമോ;
(സി)
ആദിവാസികള്‍ക്കിടയില്‍
ശിശുമരണവും പട്ടിണി
മരണവും
ഇല്ലാതാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
പട്ടികവര്‍ഗ്ഗക്കാര്‍ക്ക്
സര്‍ക്കാര്‍ സര്‍വ്വീസില്‍
സംവരണം
664.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.കെ.
രാജന്
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
പട്ടികവര്‍ഗ്ഗക്കാര്‍ക്ക്
സംസ്ഥാന സര്‍ക്കാര്‍
സര്‍വ്വീസില്‍ എത്ര
ശതമാനം സംവരണമാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളത്;
(ബി)
പട്ടികവിഭാഗക്കാര്‍ക്കിടയില്‍
സാമൂഹിക സാമ്പത്തിക
വിദ്യാഭ്യാസരംഗങ്ങളില്‍
മുന്‍പന്തിയില്‍
നില്ക്കുന്നവര്
മലയരയന്‍, കാണി,
കുറിച്ച്യ, കുറുമ
തുടങ്ങിയ ചുരുക്കം
വിഭാഗങ്ങളില്‍
നിന്നുള്ളവരാണെന്നത്
പരിശോധിച്ചിട്ടുണ്ടോ;
എങ്കിൽ വിശദാംശം
ലഭ്യമാക്കുമോ;
(സി)
പണിയ,
അടിയ, ഇരുള,
കാടുനായ്ക്കര്‍ എന്നീ
വിഭാഗങ്ങള്‍
വിദ്യാഭ്യാസത്തിലും
സര്‍ക്കാര്‍ ജോലി
ലഭിക്കുന്ന
കാര്യത്തിലും വളരെ
പിന്നോക്കമാണെന്നതു
കണക്കിലെടുത്ത് അവരെ
ഉദ്ധരിക്കുന്നതിന്
എന്തൊക്കെ നടപടികൾ
സ്വീകരിക്കുമെന്ന്
അറിയിക്കുമോ;
(ഡി)
കേരളത്തിലെ
പട്ടികവിഭാഗക്കാരില്‍
60% ലധികം പേര്
വസിക്കുന്ന വയനാട്,
ഇടുക്കി, പാലക്കാട്
ജില്ലകളിലെ സംവരണം
ഉപയോഗപ്പെടുത്തി
ജോലിനേടുന്നത് മറ്റു
ജില്ലകളിലെ
ആള്ക്കാരാണെന്നതു
വിലയിരുത്തിയിട്ടുണ്ടോ?
മാതൃകാ
റസിഡന്‍ഷ്യല്‍ സ്കൂളുകള്‍
665.
ശ്രീ.ആര്.
രാജേഷ്
,,
പി. ഉണ്ണി
,,
യു. ആര്. പ്രദീപ്
,,
ജോര്‍ജ് എം. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗ
വികസന വകുപ്പിന്
കീഴിലുള്ള മാതൃകാ
റസിഡന്‍ഷ്യല്‍
സ്കൂളുകളില്‍
വിദ്യാര്‍ത്ഥികളുടെ
സമഗ്ര വികസനത്തിനായി
ഏര്‍പ്പെടുത്തിയിട്ടുള്ള
സൗകര്യങ്ങള്‍
എന്തെല്ലാമാണ്;
(ബി)
ഇവിടെ
നൈപുണ്യ വികസനത്തിനും
പഠനത്തില്‍ പിന്നോക്കം
നില്ക്കുന്ന
കുട്ടികള്‍ക്കുള്ള
പ്രത്യേക
പരിശീലനത്തിനും സൗകര്യം
ലഭ്യമാണോ ;
(സി)
മുന്‍
ബജറ്റില്‍ ഇത്തരം
സ്കൂളുകളുടെ
നവീകരണത്തിനായി
പ്രഖ്യാപിച്ച
പദ്ധതികളുടെ പുരോഗതി
അറിയിക്കാമോ?
ആദിവാസി
- പട്ടികജാതി
കുടുംബങ്ങള്‍ക്കുള്ള
ഭവനപദ്ധതി
666.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വന്തമായി
സ്ഥലമോ വീടോ ഇല്ലാത്ത
ആദിവാസി
കുടുംബങ്ങള്‍ക്കായി
എന്തെല്ലാം ഭവന
പദ്ധതികളാണ്
നിലവിലുള്ളത്;
(ബി)
സ്വന്തമായി
വീടില്ലാത്തവരോ
ഷെഡ്ഡുകളിൽ
താമസിക്കുന്നവരോ ആയ
ഇത്തരം
കുടുംബങ്ങള്‍ക്ക്
റേഷന്‍ കാര്‍ഡ്
ലഭിക്കുന്നതിനായി
സര്‍ക്കാര്‍ നടപടികള്‍
സ്വീകരിക്കുമോ;
(സി)
പട്ടാമ്പി
മണ്ഡലത്തില്‍ എത്ര
ആദിവാസി കുടുംബങ്ങള്‍
താമസിക്കുന്നുണ്ട്:
ഇവരില്‍ സ്വന്തമായി
വീടുള്ളവര്‍, റേഷന്‍
കാര്‍ഡുള്ളവര്‍,
ഇല്ലാത്തവര്‍, ഇവരുടെ
പട്ടിക തരംതിരിച്ച്
ലഭ്യമാക്കാമോ;
(ഡി)
പട്ടികജാതി
വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക്
എന്തെല്ലാം ഭവന
പദ്ധതികളാണ്
നിലവിലുള്ളത്; ഇതിന്റെ
നടപടിക്രമങ്ങള്‍
വിശദമാക്കാമോ?
ചിറ്റൂര്‍
താലൂക്കില്‍ ഭൂരഹിത
പട്ടികവര്‍ഗ്ഗക്കാര്‍ക്ക്
ഹൈക്കോടതി വിധിയുടെ
അടിസ്ഥാനത്തില്‍ ഭൂമി
667.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചിറ്റൂര്‍
താലൂക്കിലെ ചിറ്റൂര്‍
ബ്ലോക്ക് പ്രദേശത്തെ
ഭൂരഹിത
പട്ടികവര്‍ഗ്ഗക്കാര്‍ക്ക്
ഭൂമി നല്‍കുന്നത്
സംബന്ധിച്ച് ബഹു കേരള
ഹൈക്കോടതിയുടെ 8-9-2016
തീയതിയിലെ ഡബ്ലു യു പി
(സി) 25215/2010
നമ്പറിലുള്ള വിധിന്യായം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
വിധിന്യായപ്രകാരമുള്ള
ഭൂമി വിതരണം
ത്വരിതപ്പെടുത്തുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ;
(സി)
ചിറ്റൂര്‍
നിയോജക മണ്ഡലത്തിലുളള
ഭൂരഹിതരായ പട്ടിക
വര്‍ഗ്ഗക്കാരുടെയും
ഒരേക്കറില്‍ താഴെ
ഭൂമിയുള്ള
പട്ടികവര്‍ഗ്ഗക്കാരുടെയും
വിശദവിവരങ്ങള്‍
നല്‍കാമോ?
ഭൂരഹിതരായ
പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക്
ഭൂമി വിതരണം ചെയ്യുന്നതിന്
നടപടി
668.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഭൂരഹിതരായ പട്ടികവര്‍ഗ
കുടുംബങ്ങള്‍ക്ക് ഭൂമി
വാങ്ങി നല്‍കുന്നതിനായി
2016-2017 സാമ്പത്തിക
വര്‍ഷം എത്ര തുക
വകയിരുത്തുകയുണ്ടായി;
(ബി)
ഇൗ
തുക ചെലവഴിച്ച് എത്ര
ഭൂമി
വാങ്ങുകയുണ്ടായിയെന്നും
ഏതെല്ലാം ജില്ലകളില്‍
ഏതു വില്ലേജുകളിലാണ്
ഭൂമി വാങ്ങിയതെന്നും
വ്യക്തമാക്കുമോ;
(സി)
ഇങ്ങനെ
വാങ്ങിയ ഭൂമി
ഗുണഭോക്താക്കള്‍ക്ക്
വിതരണം ചെയ്യുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ;
(ഡി)
ഓരോ
ജില്ലയിലും എത്ര
ഗുണഭോക്താക്കള്‍ക്ക്
ഇൗ ഭൂമി വിതരണം
ചെയ്യുവാന്‍
കഴിയുമെന്നും
വ്യക്തമാക്കുമോ?
ഭൂരഹിതരായ
പട്ടികവര്‍ഗ്ഗ
കുടുംബങ്ങള്‍ക്ക് ഭൂമി
നല്‍കുന്നതിന് നടപടി
669.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവില്‍ ഭൂരഹിതരായ
എത്ര പട്ടികവര്‍ഗ്ഗ
കുടുംബങ്ങള്‍
ഉണ്ടെന്നാണ്
കണക്കാക്കിയിട്ടുളളത്;
ജില്ല തിരിച്ചുളള
കണക്കുകള്‍
ലഭ്യമാക്കുമോ;
(ബി)
സംസ്ഥാനത്തെ
ഭൂരഹിതരായ
പട്ടികവര്‍ഗ്ഗ
കുടുംബങ്ങള്‍ക്ക് ഭൂമി
നല്‍കുന്നതിന് ഈ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിയ്ക്കുകയുണ്ടായി;
(സി)
ഈ
സര്‍ക്കാര്‍ ഭൂരഹിതരായ
എത്ര പട്ടികവര്‍ഗ്ഗ
കുടുംബങ്ങള്‍ക്ക് ഭൂമി
അനുവദിച്ചു
നല്‍കിയിട്ടുണ്ട്;
(ഡി)
ഓരോ
ജില്ലയിലും എത്ര
പട്ടികവര്‍ഗ്ഗ
കുടുംബങ്ങള്‍ക്ക് ഭൂമി
നല്‍കിയിട്ടുണ്ടെന്നും
ഓരോ പട്ടികവര്‍ഗ്ഗ
കുടുംബത്തിനും എത്ര
ഭൂമി വീതം
നല്‍കിയെന്നും
വ്യക്തമാക്കുമോ?
ഗോത്രബന്ധു
പദ്ധതിയുടെ പ്രവര്‍ത്തനങ്ങൾ
670.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആദിവാസി
വിദ്യാര്‍ത്ഥികളുടെ പഠന
പിന്നോക്കാവസ്ഥ
പരിഹരിക്കാനും
സ്കൂളുകളിലെ
കൊഴിഞ്ഞുപോക്ക് തടയാനും
ലക്ഷ്യമിട്ട സംസ്ഥാന
സര്‍ക്കാരിന്റെ
'ഗോത്രബന്ധു
പദ്ധതി'യുടെ
പ്രവര്‍ത്തനങ്ങളില്‍
എന്തെല്ലാം
കാര്യങ്ങളാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത്;
(ബി)
മേല്‍പ്പറഞ്ഞ
പദ്ധതിയുടെ ഭാഗമായി
ആദിവാസി
വിഭാഗങ്ങളില്‍പ്പെടുന്ന
എത്ര പേര്‍ക്ക്
തൊഴിലവസരങ്ങള്‍
ലഭ്യമാകും എന്നാണ്
കണക്കാക്കുന്നത്?
പട്ടികവര്‍ഗ്ഗ
വിഭാഗക്കാർക്കുള്ള പഠന മുറി
സഹായപദ്ധതി
671.
ശ്രീ.പി.ടി.എ.
റഹീം
,,
ഒ. ആര്. കേളു
,,
പി.വി. അന്‍വര്‍
,,
പി.കെ. ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗ
വിഭാഗക്കാരുടെ
വിദ്യാഭ്യാസ
സൗകര്യങ്ങള്‍
മെച്ചപ്പെടുത്തുന്നതിന്റെ
ഭാഗമായി
വിദ്യാര്‍ത്ഥികള്‍ക്ക്
'പഠനമുറി' സഹായ പദ്ധതി
നടപ്പിലാക്കി
വരുന്നുണ്ടോ;
(ബി)
മെച്ചപ്പെട്ട
പഠനാന്തരീക്ഷം
ഒരുക്കുന്നതിനായി
എന്തെല്ലാം
സൗകര്യങ്ങളാണ് ഈ പദ്ധതി
പ്രകാരം
ഏര്‍പ്പെടുത്തുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
ഇതിനായി
ഗുണഭോക്താക്കളെ
കണ്ടെത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്നും
ഇതിന്റെ മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്നും
വ്യക്തമാക്കാമോ?
അട്ടപ്പാടിയിൽ
ഷൈനിംഗ് സ്റ്റാര്‍സ്
നല്കുന്ന പരിശീലനം
672.
ശ്രീ.വി.ടി.ബല്‍റാം
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അട്ടപ്പാടിയിലെ
വിവിധ ഊരുകളില്‍ സൈനിക
വിദ്യാലയത്തിലെ
പൂര്‍വ്വ
വിദ്യാര്‍ത്ഥികളുടെ
സംരംഭമായ 'ഷൈനിംഗ്
സ്റ്റാര്‍സ്' പട്ടിക
വര്‍ഗ്ഗ
വിദ്യാര്‍ത്ഥികള്‍ക്ക്
സൈനിക വിദ്യാലയം
ഉള്‍പ്പടെയുള്ള ഉന്നത
വിദ്യാലയങ്ങളില്‍
പ്രവേശനം
ലഭിക്കുന്നതിന്
പരിശീലനം നല്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
പദ്ധതിക്കായി കഴിഞ്ഞ
സാമ്പത്തിക വര്‍ഷം
പട്ടികവര്‍ഗ്ഗ വികസന
വകുപ്പില്‍ നിന്നും
സാമ്പത്തിക സഹായം
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ; ഈ വര്‍ഷം
കൂടുതല്‍ സാമ്പത്തിക
സഹായം നല്കുന്ന കാര്യം
പരിഗണിക്കുമോ;
(സി)
ഈ
പദ്ധതി വകുപ്പിന്റെ
കീഴിലുള്ള എം .ആർ .എസ്
കള്‍ വഴി
വ്യാപകമാക്കുന്ന കാര്യം
പരിഗണിക്കുമോ?
പട്ടികവര്‍ഗ്ഗ
സങ്കേതങ്ങളിലെ ആധുനിക
സൗകര്യങ്ങള്‍
673.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
സണ്ണി ജോസഫ്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പട്ടികവര്‍ഗ്ഗ
സങ്കേതങ്ങളില്‍ ആധുനിക
സൗകര്യങ്ങള്‍
ഏര്‍പ്പെടുത്താന്‍
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
എന്തെല്ലാം
പദ്ധതികളാണ് ഇതിനായി
നടപ്പിലാക്കിവരുന്നതെന്നു
വ്യക്തമാക്കുമോ;
വിശദീകരിക്കുമോ;
(സി)
സങ്കേതങ്ങളില്‍
എന്തെല്ലാം അടിസ്ഥാന
സൗകര്യങ്ങളാണ്
ലഭിക്കുന്നത്,
വിവരിക്കുമോ;
(ഡി)
ഇതിനായി
എത്ര കോടി രൂപ
വകയിരുത്തിയിട്ടുണ്ട്?
പെരിന്തല്‍മണ്ണ
മണ്ഡലത്തില്‍ പട്ടിക
വര്‍ഗ്ഗ വികസനത്തിനുള്ള
പ്രൊപ്പോസല്‍
674.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം മലപ്പുറം
ജില്ലയില്‍
പെരിന്തല്‍മണ്ണ നിയോജക
മണ്ഡലത്തിലെ പട്ടിക
വര്‍ഗ്ഗ വികസനവുമായി
ബന്ധപ്പെട്ട ഏതെങ്കിലും
പ്രൊപ്പോസല്‍ ജില്ലാ
തല വര്‍ക്കിംഗ്
ഗ്രൂപ്പ് സംസ്ഥാന തല
വര്‍ക്കിംഗ്
ഗ്രൂപ്പിന്റെ
അനുമതിക്കായി
സമര്‍പ്പിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതില്‍ ഏതെങ്കിലും
പ്രൊപ്പോസലുകള്‍ക്ക്
സംസ്ഥാനതല വര്‍ക്കിംഗ്
ഗ്രൂപ്പിന്റെ അനുമതി
ലഭിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
പട്ടികഗോത്രവര്‍ഗ്ഗ
വിദ്യാര്‍ത്ഥികളുടെ
വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍
675.
ശ്രീ.രാജു
എബ്രഹാം
,,
ഒ. ആര്. കേളു
,,
പി.വി. അന്‍വര്‍
,,
കെ. ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികഗോത്രവര്ഗ്ഗത്തില്പ്പെട്ട
കുട്ടികളുടെ
വിദ്യാഭ്യാസത്തിനായി
എന്തെല്ലാം പുതിയ
പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുള്ളത്;
(ബി)
പ്രസ്തുത
വിഭാഗത്തില്‍പ്പെട്ട
വിദ്യാര്‍ത്ഥികളുടെ
വിദ്യാഭ്യാസ
ആനുകൂല്യങ്ങള്‍
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(സി)
മോഡല്‍
റസിഡന്‍ഷ്യല്‍
സ്കൂളുകളുടെ
നവീകരണത്തിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ഡി)
വിദ്യാലയങ്ങളില്‍
നിന്നും കൊഴിഞ്ഞുപോയ
ആദിവാസി
കുട്ടികള്‍ക്കുവേണ്ടി
സാക്ഷരതാമിഷന്റെ
ആഭിമുഖ്യത്തില്‍
തുല്യതാ പരീക്ഷയുടെ
പ്രത്യേക സ്കീം
ആരംഭിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
അനാഥാലയങ്ങളില്‍ വളരുന്ന
കുട്ടികള്‍ക്ക് ജാതി
സംവരണത്തിന്റെ
ആനുകൂല്യങ്ങൾ ലഭിക്കാന്‍
നടപടി
676.
ശ്രീ.എം.ഉമ്മര്‍
,,
പി.കെ.ബഷീര്‍
,,
എന്‍. ഷംസുദ്ദീന്
,,
ടി.എ.അഹമ്മദ് കബീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അനാഥാലയങ്ങളില്‍
വളരുന്ന കുട്ടികള്‍ക്ക്
ജാതി സംവരണത്തിന്റെ
അടിസ്ഥാനത്തില്‍
ലഭിക്കേണ്ട
ആനുകൂല്യങ്ങളും
മുന്‍ഗണനയും
നിഷേധിക്കപ്പെടുന്ന
സാഹചര്യം ഒഴിവാക്കാന്‍
എന്തെല്ലാം
മുന്‍കരുതലുകള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇത്
സംബന്ധിച്ച് പഠനം
നടത്തുന്നതിനായി
സംസ്ഥാന
പിന്നോക്കവിഭാഗകമ്മീഷനു
മുമ്പില്‍
നിര്‍ദ്ദേശങ്ങളെന്തെങ്കിലും
സമര്‍പ്പിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
അനാഥാലയങ്ങളില്‍
വളരുന്ന കുട്ടികള്‍ക്ക്
ഇക്കാര്യത്തില്‍
അര്‍ഹമായ മുന്‍ഗണന
ലഭിക്കാന്‍ ആവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
മുഖാരി-മൂവാരി
സമുദായത്തിനു സംവരണം
677.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
മുഖാരി-മൂവാരി
സമുദായങ്ങളെ
കേന്ദ്രസര്‍ക്കാര്‍
ഒ.ബി.സി. ലിസ്റ്റില്‍
ഉള്‍പ്പെടുത്തിയിട്ടുളളതിനാല്‍
അര്‍ഹമായ സംവരണം
അവര്‍ക്ക് സംസ്ഥാന
സര്‍ക്കാരില്‍ നിന്നും
ലഭ്യമാക്കുന്നതിന്
എന്തൊക്കെഗ്രാമ
നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;വിശദാംശം
നല്‍കുമോ?
പിന്നോക്ക
വിഭാഗ വികസന കോർപറേഷന്റെ
പ്രവര്‍ത്തനം
678.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പിന്നോക്ക
വിഭാഗ വികസന
കോർപറേഷന്റെ
പ്രവര്‍ത്തനം
വിശദമാക്കാമോ ;
(ബി)
പിന്നോക്ക
വിഭാഗ വികസന
കോര്‍പറേഷന്റെ
ഗുണഭോക്താക്കള്‍
ആരൊക്കെയാണെന്ന്
വിശദമാക്കാമോ ;
(സി)
കോർപറേഷനിൽ നിലവിലുള്ള
പദ്ധതികൾ
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ ?
തൃശ്ശൂര്‍
ചൊവ്വന്നൂര്‍ ബ്ലോക്കിലെ
സുബ്രഹ്മണ്യന് സമര്‍പ്പിച്ച
പരാതി
679.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭവന
പുനരുദ്ധരണത്തിനു
ധനസഹായം
അനുവദിച്ചുവെങ്കിലും
തുക ലഭിക്കാത്തത്
സംബന്ധിച്ച് ശ്രീ
സുബ്രഹ്മണ്യന്
ചൊവ്വന്നൂര്‍
ബ്ലോക്ക്, തൃശ്ശൂര്‍
എന്നയാള്‍ സമര്‍പ്പിച്ച
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പരാതിയിന്മേല്
സ്വികരിച്ച തുടര്‍
നടപടി സംബന്ധിച്ച
വിശദാംശം നല്‍കാമോ?
ചികിത്സാസഹായം
680.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോട്ടയ്ക്കല്‍
നിയോജക മണ്ഡലത്തില്‍
നിന്ന് ചികിത്സ
ധനസഹായത്തിനുവേണ്ടി
ശ്രീമതി കണക്കറായി
കൈദീന് മറിന്, ശ്രീ.
തെയ്യുണ്ണി ,വാരിയത്ത്
പറമ്പില്‍ വീട് ശ്രീ.
വേലായൂധന് ,പള്ളത്ത്
വീട് എന്നിവര്‍
സമര്‍പ്പിച്ച
അപേക്ഷയിന്മേല്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
ശ്രീ.
ദിനില്‍ നെല്ലാനി
(ഇരിമ്പിളിയം)യുടെ
അപേക്ഷയിന്മേല് സഹായം
അനുവദിച്ചിട്ടുണ്ടോ
;വ്യക്തമാക്കുമോ ?
നിയമ
സെക്രട്ടേറിയറ്റിലെ
ടൈപ്പിസ്റ്റുമാര്‍ക്കും
കോണ്‍ഫിഡന്‍ഷ്യല്‍
അസിസ്റ്റന്റുമാര്‍ക്കും
ലീഗല്‍
അസിസ്റ്റന്റുമാരായി
ബൈട്രാന്‍സ്ഫര്‍ നിയമനം
681.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിയമ
സെക്രട്ടേറിയറ്റിലെ
ടൈപ്പിസ്റ്റുമാര്‍ക്കും
കോണ്‍ഫിഡന്‍ഷ്യല്‍
അസിസ്റ്റന്റുമാര്‍ക്കും
ലീഗല്‍
അസിസ്റ്റന്റുമാരായി
ബൈട്രാന്‍സ്ഫര്‍ നിയമനം
നല്കുന്നതിനു ബാധകമായ
സ്പെഷ്യല്‍ റൂള്‍സ്
നിലവിലുണ്ടോ;
(ബി)
ടൈപ്പിസ്റ്റുമാര്‍ക്കും
കോണ്‍ഫിഡന്‍ഷ്യല്‍
അസിസ്റ്റന്റുമാര്‍ക്കും
നിയമബിരുദം ലഭിച്ച്
എത്രവര്‍ഷം കഴിഞ്ഞാണ്
നിയമവകുപ്പില്‍
അസിസ്റ്റന്റുമാരായി
നിയമനം നല്‍കുന്നത്;
(സി)
ടൈപ്പിസ്റ്റ്/കോണ്‍ഫിഡന്‍ഷ്യല്‍
അസിസ്റ്റന്റുമാരെ
നിലവിലെ നിയമം
മറികടന്ന് ലീഗൽ
അസിസ്റ്റന്റ്മാരായി
നിയമിച്ചിട്ടുണ്ടോ; ഇത്
നിലവിലെ സര്‍ക്കാര്‍
ഉത്തരവിന് വിരുദ്ധമായ
നടപടിയല്ലേ; പ്രസ്തുത
ഉത്തരവ്
റദ്ദാക്കിയിട്ടുണ്ടോ ;
(ഡി)
തെറ്റായ
രീതിയില്‍
ടൈപ്പിസ്റ്റ്/കോണ്‍ഫിഡന്‍ഷ്യല്‍
അസിസ്റ്റന്റുമാരെ
ലീഗല്‍
അസിസ്റ്റന്റുമാരായി
നിയമനം നല്‍കിയത്
സംബന്ധിച്ച വിവരങ്ങള്‍
വ്യക്തമാക്കുമോ?
നോട്ടറി
നിയമനം പുതുക്കുന്നതിന്
ലഭിച്ച അപേക്ഷകള്‍
682.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നോട്ടറി
നിയമനം യഥാസമയം
പുതുക്കുന്നതിന് അപേക്ഷ
നല്കാന് കഴിയാതെ
പോയവരിൽ നിന്നും , ആയത്
പുതുക്കി
നല്‍കുന്നതിനായി എത്ര
അപേക്ഷകള്‍ ലഭിച്ചു
എന്ന് വ്യക്തമാക്കുമോ;
(ബി)
അപേക്ഷകളുടെ
നിലവിലുള്ള സ്ഥിതി
വിശദമാക്കുമോ;
(സി)
കോഴിക്കോട്
ജില്ലയില്‍ നിന്നും
ലഭിച്ച അപേക്ഷകളുടെ
നിജസ്ഥിതി
വ്യക്തമാക്കുമോ?
സംസ്ഥാന
മനുഷ്യാവകാശ കമ്മീഷനിലെ
അംഗങ്ങൾക്ക് പെൻഷൻ
683.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
മനുഷ്യാവകാശ കമ്മീഷനിലെ
നോണ്‍-ജുഡീഷ്യല്‍
അംഗങ്ങളായി
നിയമിക്കപ്പെട്ടവര്ക്ക്ഏതെങ്കിലും
പെൻഷൻ രീതിയിലുള്ള
സംവിധാനം
നിലവിലുണ്ടോ;എങ്കില്‍
എത്രപേര്‍ക്ക് ഇതുവരെ
പെന്ഷന്
നല്‍കിയിട്ടുണ്ട്;
(ബി)
ഇല്ലെങ്കില്‍ പെന്ഷന്
നല്കാതിരിക്കാനുള്ള
കാരണം വ്യക്തമാക്കാമോ?
നിയമങ്ങളുടെ
പട്ടിക, ബുക്ക് ഫോമില്‍
അച്ചടിച്ച്
പ്രസിദ്ധീകരിക്കുന്ന
നടപടി
684.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
പ്രാബല്യത്തിലുളള
നിയമങ്ങളുടെ പട്ടിക,
ബുക്ക് ഫോമില്‍
അച്ചടിച്ച്
പ്രസിദ്ധീകരിക്കുന്നതിനായി
ഗവണ്മെന്റ് പ്രസ്സില്‍
നല്കിയിരുന്നതിന്റെ
പുരോഗതി അറിയിക്കുമോ;
(ബി)
പ്രസ്തുത
പട്ടിക എന്നത്തേയ്ക്ക്
ലഭ്യമാക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ?
ഒറ്റപ്പാലം നിയോജക
മണ്ഡലത്തിലെ സ്വയം പര്യാപ്ത
ഗ്രാമം പദ്ധതി
685.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വയം
പര്യാപ്ത ഗ്രാമം
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
ഒറ്റപ്പാലം നിയോജക
മണ്ഡലത്തിലെ ഏതെല്ലാം
ഗ്രാമപഞ്ചായത്തുകളില്‍
എന്തെല്ലാം
പ്രവൃത്തികള്‍
നടപ്പിലാക്കിയിട്ടുണ്ട്;
വിശദാംശം
ലഭ്യമാക്കുമോ;കള്‍
(ബി)
ഏത്
ഏജന്‍സി വഴിയാണ്
പ്രസ്തുത പ്രവൃത്തികള്‍
നടത്തുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ഇതില്‍
ഏതെങ്കിലും
പ്രവൃത്തികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
വിശദാംശം
ലഭ്യമാക്കുമോ;കള്‍
(ഡി)
ഇതില്‍
പൂര്‍ത്തീകരിക്കാത്ത
പ്രവൃത്തികള്‍ ഉണ്ടോ;
എങ്കില്‍ ആയത് എന്ന്
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്നും
വ്യക്തമാക്കുമോ?
സിനിമാ
മേഖലയിലെ തര്‍ക്കം
686.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സിനിമാ
മേഖലയില്‍ വിതരണക്കാരും
നിര്‍മ്മാതാക്കളും
തമ്മിലുള്ള തര്‍ക്കം
പരിഹരിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(ബി)
ഇത്
സംബന്ധിച്ച
തര്‍ക്കത്തിന്റെ
ഭാഗമായി തീയേറ്ററുകള്‍
ഇപ്പോഴും
അടച്ചിട്ടിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
സിനിമ
തീയേറ്ററുകളില്‍
അമിതമായ ടിക്കറ്റ്
നിരക്കും റിസര്‍വേഷന്‍
ചാര്‍ജ്ജും ഈടാക്കുന്ന
കാര്യം
പരിശോധിക്കുമോ?
നൂറനാട്
നന്ദികേശ ശില്പ പൈതൃക
ഗ്രാമം പദ്ധതി
687.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നൂറനാട്
നന്ദികേശ ശില്പ പൈതൃക
ഗ്രാമം പദ്ധതിക്ക്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി 2017 ആഗസ്റ്റിനു
മുന്‍പായി
ആരംഭിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ?
ഒടുവില്‍
ഉണ്ണികൃഷ്ണന്
സ്മാരകമന്ദിരം
688.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം പാലക്കാട്
കേരളശ്ശേരിയിലുളള
'ഒടുവില്‍
ഉണ്ണികൃഷ്ണന്
സ്മാരകമന്ദിര'ത്തിന്
അനുവദിച്ച 25 ലക്ഷം
രൂപയ്ക്കു പുറമെ
ആയതിന്റെ പണി
പൂര്‍ത്തീകരിക്കുന്നതിനായി
25 ലക്ഷം രൂപ കൂടി
അധികമായി
അനുവദിക്കണമെന്നാവശ്യപ്പെട്ട്
സ്ഥലം എം.എൽ.എ നൽകിയ
കത്തിൽ സ്വീകരിച്ച
നടപടിക്രമങ്ങളുടെ
വിശദവിവരം നല്‍കുമോ?
മൂന്നാമത്
ബിനാലെ
689.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൂന്നാമത്
ബിനാലെ നടത്തിപ്പിന്
സാംസ്കാരിക വകുപ്പിന്റെ
പങ്കാളിത്തം
എന്തായിരുന്നെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട്
എന്തെങ്കിലും
തരത്തിലുള്ള
കമ്മിറ്റികള്‍
സാംസ്കാരിക വകുപ്പ്
രൂപീകരിച്ചിരുന്നോ
എന്നറിയിക്കാമോ?
സംസ്ഥാനത്തെ
ഭാഷകള്‍
690.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
ഒന്നില്‍ കൂടുതല്‍
ഭാഷകള്‍ സംസാരിക്കുന്ന
എത്ര പ്രദേശങ്ങളുണ്ട്;ആ
പ്രദേശങ്ങളുടെ പേരും
അവിടെ സംസാരിക്കുന്ന
ഭാഷകളും
വ്യക്തമാക്കാമോ;
(ബി)
കാസര്‍കോട്
, മഞ്ചേശ്വരം
താലൂക്കുകളില്‍ എത്ര
ഭാഷകള്‍
സംസാരിക്കപ്പെടുന്നു
എന്ന കണക്ക്
സര്‍ക്കാറിന്റെ
കൈവശമുണ്ടോ എന്നു
വ്യക്തമാക്കാമോ ;
(സി)
ഭാഷാ
സംഗമ ഭൂമി എന്ന
നിലയില്‍
കാസര്‍കോടിന്റെ
സാംസ്കാരിക
വളര്‍ച്ചയ്ക്ക്
സര്‍ക്കാര്‍ ഇതുവരെ
എന്തെല്ലാം
നടപടികളെടുത്തിട്ടുണ്ടെന്നും
ഇനി എന്തെല്ലാം
നടപടികള്‍
സ്വീകരിക്കാനുദ്ദേശിക്കുന്നുവെന്നും
വിശദമാക്കാമോ;
(ഡി)
സപ്തസ്വരകേന്ദ്രം
കാസര്‍കോട്
സ്ഥാപിക്കാന്‍ കഴിഞ്ഞ
സർക്കാരിന്റെ കാലത്ത്
ടോക്കണ്‍ തുക
നീക്കിവച്ചിരുന്നതിൻമേൽ
എന്തൊക്കെ
തുടര്‍നടപടികള്‍
സ്വീകരിച്ചു എന്ന്
വ്യക്തമാക്കുമോ?
കലാഭവന്‍മണിയുടെ
ഓര്‍മ്മയ്ക്കായി സ്മാരകം
691.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അന്തരിച്ച
പ്രമുഖ സിനിമാനടന്
കലാഭവന്‍മണിയുടെ
ഓര്‍മ്മയ്ക്കായി
ചാലക്കുടിയില്‍ സ്മാരകം
നിര്‍മ്മിക്കുന്നതിനായുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഇതിനായുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(സി)
ഫോക്
ലോര്‍ അക്കാദമിയുടെ
ഉപകേന്ദ്രമായി പ്രസ്തുത
സ്മാരകം
രൂപപ്പെടുത്തുന്നതിനായുള്ള
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
പാര്‍ലമെന്ററി
ജനാധിപത്യം
692.
ശ്രീ.രാജു
എബ്രഹാം
,,
റ്റി.വി.രാജേഷ്
,,
കെ.ഡി. പ്രസേനന്‍
,,
ആര്. രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പാര്‍ലമെന്ററി
ജനാധിപത്യം
ശക്തിപ്പെടുത്തുന്നതിനും
ജനാധിപത്യത്തിലധിഷ്ഠിതമായ
സഹവര്‍ത്തിത്വവും
സാമൂഹിക രാഷ്ട്രീയ
അവബോധവും ജനങ്ങളില്‍
ഊട്ടിയുറപ്പിക്കുന്നതിനും
പാര്‍ലമെന്ററികാര്യ
വകുപ്പ് എന്തെല്ലാം
പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുളളത്;
(ബി)
ഈ
മേഖലയില്‍
പാര്‍ലമെന്ററികാര്യ
ഇന്‍സ്റ്റിറ്റ്യൂട്ട്
നടപ്പിലാക്കി വരുന്ന
പ്രധാന
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(സി)
പാര്‍ലമെന്ററി
പ്രക്രിയയെക്കുറിച്ചും
ജനാധിപത്യത്തില്‍
മതേതരമൂല്യങ്ങളുടെ
പ്രാധാന്യം
കേന്ദ്രീകരിച്ചുകൊണ്ടും
സ്കൂളുകളിലും
കോളേജുകളിലും
സെമിനാറുകള്‍
സംഘടിപ്പിക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ?
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് പാര്‍ലമെന്ററി
അഫയേഴ്സ്
693.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് പാര്‍ലമെന്ററി
അഫയേഴ്സ്
"പാര്‍ലമെന്ററി
ജനാധിപത്യം" എന്ന
വിഷയത്തെ ആസ്പദമാക്കി
സ്കൂളുകളില്‍ സെമിനാര്‍
നടത്താന്‍
ഉദ്ദേശിച്ചിരുന്നോ;
എങ്കില്‍ വിശദവിവരം
വ്യക്തമാക്കാമോ ;
(ബി)
എന്നാല്‍
പ്രസ്തുത പരിപാടി
വേണ്ടത്ര വിജയം നേടാന്‍
കഴിഞ്ഞില്ല എന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇല്ലെങ്കില്‍
നൂറ്റിനാല്പത്
മണ്ഡലങ്ങളിലെ സ്കൂളില്‍
നടത്തേണ്ട പരിപാടി
മുപ്പത്തിയാറ്
സ്കൂളുകളില്‍ മാത്രമായി
ഒതുങ്ങിയതിന്റെ കാരണം
വിശദമാക്കാമോ;
(ഡി)
പ്രസ്തുത
പദ്ധതിക്കായി
നീക്കിവച്ച തുകയില്‍
എത്ര ശതമാനം ചെലവാക്കി
എന്നറിയിക്കാമോ;
(ഇ)
ഭാവിയില്‍
ഇത്തരം പദ്ധതികള്‍
ഫലപ്രദമായി
നടത്തുന്നതിനുവേണ്ട
മുന്‍കരുതലുകള്‍
സ്വീകരിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;വിശദമാക്കാമോ?
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് പാര്‍ലമെന്ററി
അഫയേഴ്സ് വകുപ്പിന്റെ
പ്രവര്‍ത്തനങ്ങള്‍
694.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് പാര്‍ലമെന്ററി
അഫയേഴ്സ് വകുപ്പിന്റെ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ;
(ബി)
ഓരോ
നിയമസഭാ മണ്ഡലത്തിലും
നടപ്പിലാക്കിയ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാം;
ഇതിനാവശ്യമായ ഫണ്ട്
സ്കൂളുകള്‍ക്ക്
നല്‍കിയിട്ടുണ്ടോ;
(സി)
സര്‍ക്കാരില്‍
നിന്നും ലഭിച്ച ഫണ്ട്
എത്രയെന്ന്
വ്യക്തമാക്കുമോ ;
വിശദമായ വിവരം
ലഭ്യമാക്കുമോ?
സിനിമാ
തിയേറ്ററുകളിലെ ടിക്കറ്റ്
നിരക്ക്
695.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
സിനിമാ തിയേറ്ററുകളിലെ
ടിക്കറ്റ് നിരക്ക്
അയല്‍സംസ്ഥാനമായ
തമിഴ്നാടിനെ
അപേക്ഷിച്ച് വളരെ
കൂടുതലാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
അമിതമായ
ടിക്കറ്റ് നിരക്ക്
കാരണം കേരളത്തിലെ
സിനിമാ തിയേറ്ററുകളില്‍
പ്രേക്ഷകര്‍ കുറയുന്ന
സാഹചര്യം ഒഴിവാക്കാന്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കാമോ?