പൊതുമേഖലാ
സ്ഥാപനങ്ങളുടെ പേരില്‍ അന്യ
സംസ്ഥാനങ്ങളില്‍ ഭൂമി
480.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പൊതുമേഖലാ
സ്ഥാപനങ്ങളുടെ പേരില്‍
അന്യ സംസ്ഥാനങ്ങളില്‍
ഭൂമി കൈവശമുണ്ടോയെന്നു
വ്യക്തമാക്കുമോ ;എങ്കിൽ
ഇത് ഏതെല്ലാം
പൊതുമേഖലാ
സ്ഥാപനങ്ങളുടെ
പേരിലാണെന്നും,
എവിടെയെല്ലാമാണെന്നും
എത്ര ഭൂമി
വീതമുണ്ടെന്നും
വ്യക്തമാക്കുമോ;
(ബി)
ഇവ
ഓരോന്നിന്റെയും
നിലവിലെ
അവസ്ഥയെക്കുറിച്ചു
വിശദീകരിക്കുമോ?
ഉദുമ
സ്പിന്നിങ് മില്‍
481.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായപരമായി
പിന്നോക്കം നിൽക്കുന്ന
കാസര്‍ഗോഡ് ജില്ലയിലെ
ഉദുമയില്‍ കഴിഞ്ഞ എല്‍
ഡി എഫ് സര്‍ക്കാര്‍
നിര്‍മ്മാണം
പൂര്‍ത്തീകരിച്ച പൊതു
മേഖലാ വ്യവസായ
സ്ഥാപനമായ ഉദുമ
സ്പിന്നിങ് മില്ലിന്റെ
പ്രവര്‍ത്തനം എന്ന്
ആരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
സ്ഥാപനത്തിലേയ്ക്കായി
കഴിഞ്ഞ എല്‍ ഡി എഫ്
സര്‍ക്കാര്‍
തയ്യാറാക്കിയ റാങ്ക്
ലിസ്റ്റില്‍ നിന്നും
ഉദ്യോഗാര്‍ത്ഥികളെ
നിയമിക്കാന്‍ നടപടികള്‍
ഉണ്ടാകുമോ?
മങ്കട
നിയോജക മണ്ഡലത്തിൽ വ്യവസായ
സോണ്‍
482.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മങ്കട
നിയോജകമണ്ഡലത്തിൽ
വ്യവസായ സോൺ
സ്ഥാപിക്കുന്നതിനായി
സർക്കാർ ഭൂമി
ഏറ്റെടുക്കുമെന്ന്
2016-17-ലെ ബഡ്ജറ്റ്
പ്രസംഗത്തില്‍
പരാമര്ശിച്ചിട്ടുള്ളപ്രകാരം
മങ്കട നിയോജക
മണ്ഡലത്തിലെ മങ്കട
വില്ലേജില്‍പ്പെട്ട 690
ഏക്കര്‍ സ്ഥലം റവന്യൂ
വകുപ്പില്‍ നിന്നും
ലഭ്യമാക്കുന്നതിനായി
കിന്‍ഫ്രയും വ്യവസായ
വകുപ്പും
സ്വീകരിച്ചുവരുന്ന
നടപടികള്‍
വിശദമാക്കുമോ;
(ബി)
ഭൂമി
കൈമാറി ലഭിച്ചാല്‍ ഏത്
തലത്തിലുളള വികസന
പ്രവര്‍ത്തനങ്ങള്‍
ആരംഭിക്കുവാനാണ്
കിന്‍ഫ്ര
ഉദ്ദേശിക്കുന്നത്;
വിശദീകരിക്കുമോ;
(സി)
വ്യവസായ
സോണ്‍ ആരംഭിക്കുന്നത്
സംബന്ധിച്ച് കിന്‍ഫ്ര
പഠന റിപ്പോര്‍ട്ട്
തയ്യാറാക്കിയിട്ടുണ്ടോ;
എങ്കില്‍ വിവരം
ലഭ്യമാക്കുമോ?
വ്യവസായ
നയം
483.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
ഐ.സി.ബാലകൃഷ്ണന്
,,
ഹൈബി ഈഡന്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതിയൊരു വ്യവസായ
നയത്തിന് രൂപം
നല്‍കാനുദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
സംസ്ഥാനത്തെ
വ്യവസായ വളർച്ചയ്ക്കു്
അനുകൂലമായ
സാഹചര്യമൊരുക്കാന്‍
എന്തൊക്കെ കാര്യങ്ങളാണ്
പ്രസ്തുത നയത്തില്‍
ഉള്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
നയം എന്നത്തേക്ക്
പ്രഖ്യാപിക്കാനാണ്
ലക്ഷ്യമിട്ടിട്ടുളളതെന്ന്
വ്യക്തമാക്കുമോ ?
വ്യവസായ
മേഖലയെ
അഭിവൃദ്ധിപ്പെടുത്തുന്നതിന്
പുതിയ പദ്ധതികള്‍
484.
ശ്രീ.കെ.സി.ജോസഫ്
,,
എ.പി. അനില്‍ കുമാര്‍
,,
ഷാഫി പറമ്പില്‍
,,
കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വ്യവസായ മേഖലയെ
അഭിവൃദ്ധിപ്പെടുത്തുന്നതിന്
എന്തെല്ലാം പുതിയ
പദ്ധതികളാണ്
ആവിഷ്ക്കരിച്ചു
നടപ്പാക്കുന്നതെന്നു
വ്യക്തമാക്കുമോ;
(ബി)
ഏതെല്ലാം
വ്യവസായ മേഖലകളാണ്
ഇതിനായി
തെരഞ്ഞെടുത്തിട്ടുള്ളതെന്ന്
വിശദീകരിക്കുമോ;
(സി)
പദ്ധതി
നടത്തിപ്പിനുള്ള ധനം
എങ്ങനെ
സമാഹരിക്കുവാനാണ്
ലക്ഷ്യമിട്ടിട്ടുള്ളതെന്ന്
വിശദീകരിക്കുമോ?
കൊരട്ടി
കിന്‍ഫ്രയുടെ വികസനം
485.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊരട്ടി
കിന്‍ഫ്രയുടെ
വികസനത്തിനായി
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
നടപടികള്‍
ഏതുഘട്ടത്തിലാണ് എന്ന്
വ്യക്തമാക്കാമോ;
(ബി)
കൊരട്ടിയിലെ
ഗവണ്മെന്റ് ഓഫ് ഇന്ത്യ
പ്രസ്സിന്റെ
ഉപയോഗശൂന്യമായ സ്ഥലം
കിന്‍ഫ്രയുടെ
വികസനത്തിനായി
വിട്ടുകിട്ടുന്നതിന്
നടപടി സ്വീകരിക്കുമോ?
പൊതുമേഖലാ
വ്യവസായ പുന:സംഘടനാ ബോര്‍ഡ്
(റിയാബ്)
486.
ശ്രീ.റ്റി.വി.രാജേഷ്
,,
പുരുഷന് കടലുണ്ടി
,,
എം. നൗഷാദ്
,,
പി.ടി.എ. റഹീം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വ്യവസായ മേഖലയുടെ
പ്രവര്‍ത്തനങ്ങള്‍
കാര്യക്ഷമമാക്കുന്നതിന്റെ
ഭാഗമായി പൊതുമേഖലാ
വ്യവസായ പുന:സംഘടനാ
ബോര്‍ഡ് (റിയാബ്)
പുന:സംഘടിപ്പിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
വ്യക്തമാക്കുമോ;
(ബി)
റിയാബിന്റെ
പുന:സംഘടനയ്ക്കു ശേഷം
വ്യവസായ മേഖലയിലെ
ഏതെല്ലാം
പ്രവൃത്തികളാണ്
ത്വരിതപ്പെടുത്തുന്നതിനുവേണ്ടി
തെരഞ്ഞെടുത്തിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
ബോര്‍ഡിന്റെ
പ്രവര്‍ത്തനങ്ങള്‍
കൂടുതല്‍
ശക്തിപ്പെടുത്തുന്നതിന്
ആലോചിക്കുന്നുണ്ടോ;
എങ്കില്‍ വിശദവിവരം
വ്യക്തമാക്കുമോ?
പരമ്പരാഗത
വ്യവസായങ്ങളുടെ പ്രോത്സാഹനം
487.
ശ്രീ.എ.എം.
ആരിഫ്
,,
സി. കെ. ശശീന്ദ്രന്
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൊഴില്ശക്തികേന്ദ്രീകൃതമായ
പരമ്പരാഗത
വ്യവസായങ്ങളുടെ
പ്രോത്സാഹനത്തിനായി
നടപ്പിലാക്കിയിട്ടള്ള
പദ്ധതികളടെ വിശദാംശം
നല്‍കുമോ;
(ബി)
കഠിനമായ
തൊഴില്‍ സാഹചര്യവും
പരിതാപകരമായ വേതന
ഘടനയുമെന്ന നിലവിലെ
സ്ഥിതി
മെച്ചപ്പെടുത്താനായി
എന്തെല്ലാം
പരിഹാരമാര്ഗ്ഗങ്ങളാണു്നിലവിലുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
തൊഴിലാളികളെ
പുറന്തള്ളാത്ത
വിധത്തിലുള്ള
ആധുനികവത്കരണവും
യന്ത്രവത്കരണവും വഴി
അധ്വാനം
ലഘൂകരിക്കുന്നതിനോടൊപ്പം
ഉല്പാദനക്ഷമത
വര്‍ദ്ധനവും സാമ്പത്തിക
നേട്ടവും
പ്രാപ്യമാക്കാന്‍
പദ്ധതി
ആവിഷ്കരിക്കാനുദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ?
കുന്നത്തറ
ടെക്സ്റ്റൈയില്‍സിന്റെ
ഇപ്പോഴത്തെ ബാധ്യത
488.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ ബാലുശ്ശേരി
മണ്ഡലത്തില്‍
ഉള്‍പ്പെടുന്ന
കുന്നത്തറ
ടെക്സ്റ്റൈയില്‍സിന്റെ
ഇപ്പോഴത്തെ ബാധ്യത
എത്രയാണെന്ന്
ക്ലിപ്തപ്പെടുത്തിയിട്ടുണ്ടോ;
(ബി)
കുന്നത്തറ
ടെക്സ്റ്റൈയില്സിന്
ബാധ്യതയുള്ള പല
സ്ഥാപനങ്ങളും ഇന്ന്
നിലവിലില്ലാത്തതും
അവരുടെ ബാധ്യത
പെരുപ്പിച്ച്
കാണിച്ചതാണെന്നുമുള്ള
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
കുന്നത്തറ
ടെക്സ്റ്റൈയില്‍സിന്റെ
കോടിക്കണക്കിന് രൂപ
വിലമതിക്കുന്ന ഭൂമിയും
അനുബന്ധവസ്തുക്കളും
സ്വകാര്യ വ്യക്തികള്‍
കയ്യടക്കാനുള്ള ശ്രമം
തടയുന്നതിനുള്ള നടപടി
സ്വീകരിക്കുമോ;
(ഡി)
പ്രസ്തുത
ഭൂമി സര്‍ക്കാര്‍
ഏറ്റെടുത്ത് പുതിയ
വ്യവസായങ്ങള്‍
ആരംഭിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
വ്യാവസായിക
രംഗത്ത് സ്വകാര്യ നിക്ഷേപം
489.
ശ്രീ.പി.ടി.
തോമസ്
,,
അന്‍വര്‍ സാദത്ത്
,,
ഷാഫി പറമ്പില്‍
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വ്യാവസായിക രംഗത്ത്
സ്വകാര്യ നിക്ഷേപം
പ്രോത്സാഹിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളതെന്നു
വിശദമാക്കുമോ;
(ബി)
സംസ്ഥാനത്തെ
വ്യവസായം, തൊഴില്‍
എന്നീ രംഗത്തുള്ള
അനാരോഗ്യപരമായ
കാര്യങ്ങള്‍ ചര്‍ച്ച
ചെയ്തു
പരിഹരിക്കുന്നതിനും
കര്‍ശന നടപടികള്‍
സ്വീകരിക്കുന്നതിനും
തയ്യാറാകുമോ;
(സി)
ഈ
രംഗത്തെ സ്വകാര്യ
നിക്ഷേപം
പ്രോത്സാഹിപ്പിക്കുവാന്‍
അടിസ്ഥാന സൗകര്യങ്ങള്‍
വികസിപ്പിക്കുന്ന
കാര്യത്തില്‍
എന്തെല്ലാം നടപടികള്‍ ഈ
സര്‍ക്കാര്‍
കൈക്കൊണ്ടിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
റാന്നിക്ക്
അനുവദിച്ച കിന്‍ഫ്ര അപ്പാരല്‍
പാര്‍ക്ക്
490.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റാന്നിക്ക്
അനുവദിച്ച കിന്‍ഫ്ര
അപ്പാരല്‍ പാര്‍ക്ക്
യാഥാര്‍ത്ഥ്യമാക്കാന്‍
കഴിയാതെ പോയതിന്റെ
കാരണം വ്യക്തമാക്കുമോ;
(ബി)
അപ്പാരല്‍
പാര്‍ക്കിനായി റാന്നി
ഉതിമൂട്ടില്‍ എത്ര
സ്ഥലമാണ് സര്‍ക്കാര്‍
ഏറ്റെടുത്തിരിക്കുന്നത്;
സ്ഥലം
ഏറ്റെടുക്കുമ്പോള്‍
റവന്യൂ വകുപ്പുമായി
ഉണ്ടാക്കിയ കരാറിലെ
വ്യവസ്ഥകള്‍
എന്തൊക്കെയാണ്;
വിശദമാക്കുമോ;
(സി)
എത്ര
രൂപയാണ് ഇതിന്
പാട്ടത്തുകയായി
പ്രതിവര്‍ഷം
അടയ്ക്കേണ്ടത്; എന്നാണ്
ഭൂമി ഏറ്റെടുത്തത്;
നാളിതുവരെയുള്ള
പാട്ടത്തുക
അടയ്ക്കുന്നതില്‍
എന്തെങ്കിലും വീഴ്ച
വന്നിട്ടുണ്ടോ; ഓരോ
വര്‍ഷവും പാട്ടത്തുക
റവന്യൂവില്‍ അടച്ച
തീയതി ലഭ്യമാക്കുമോ;
(ഡി)
ഈ
ഭൂമിയില്‍ അപ്പാരല്‍
പാര്‍ക്ക് അല്ലാതെ
മറ്റെന്തെങ്കിലും
ആരംഭിക്കാന്‍
പാട്ടക്കരാര്‍
തടസ്സമാകുമോ;
ഇല്ലായെങ്കില്‍ എന്ത്
വ്യവസായമാണ് ഇവിടെ
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(ഇ)
മറ്റെന്തെങ്കിലും
ആരംഭിക്കാന്‍
കരാറനുസരിച്ച് തടസ്സം
ഉണ്ടെങ്കില്‍ കരാര്‍
പ്രകാരമുള്ള വസ്ത്ര
വ്യവസായ യൂണിറ്റ് തന്നെ
സ്ഥാപിക്കാനോ
അല്ലെങ്കില്‍ കരാര്‍
വ്യവസ്ഥയില്‍ മാറ്റം
വരുത്താനോ ആയി എന്ത്
നടപടി സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കുമോ?
കോഴിക്കോട്
നല്ലളത്തുള്ള ബാംബു ഫ്ലോറിങ്
ടൈല്‍ കമ്പനി
491.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോര്പ്പറേഷന്
അടയ്ക്കുവാനുള്ള
നികുതി/ലീസ് കുടിശ്ശിക
കാരണം കോഴിക്കോട്
നല്ലളത്തുള്ള ബാംബു
ഫ്ലോറിങ് ടൈല്‍ കമ്പനി
അടച്ചുപൂട്ടുന്നതിന്
കോര്പ്പറേഷന്
നടപടികള്‍
സ്വീകരിക്കുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കിൽ
ഈ വിഷയത്തില്‍ വ്യവസായ
വകുപ്പ് എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ ?
നിലമ്പൂര്‍
നിയോജകമണ്ഡലത്തില്‍ എെ.ടി.
ഇലക്ട്രോണിക് പാര്‍ക്ക്
492.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബഡ്ജറ്റ് പ്രസംഗത്തില്‍
സൂചിപ്പിച്ച , വ്യവസായ
വകുപ്പിന് കീഴിലുള്ള
എെ.ടി. ഇലക്ട്രോണിക്
പാര്ക്ക്നിലമ്പൂര്
നിയോജകമണ്ഡലത്തില്‍
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കാമോ;
(ബി)
എത്ര
സ്ഥലമാണ് ഇലക്ട്രോണിക്
പാര്‍ക്കിനായി
ആവശ്യമായി വരുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
ഇതിനാവശ്യമായ
സ്ഥലം വിലയ്ക്ക്
ലഭ്യമാക്കിയാല്‍
നിലമ്പൂര്‍
നിയോജകമണ്ഡലത്തില്‍
ഇലക്ട്രോണിക് ഹാര്‍ഡ്
വെയര്‍ പാര്‍ക്ക്
സ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ആറ്റിങ്ങല്‍
മാമത്തെ സ്റ്റീല്‍ പ്ലാന്റ്
നവീകരണം
493.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആറ്റിങ്ങല്‍
മാമത്ത്
ദേശീയപാതയോരത്ത് സ്ഥിതി
ചെയ്യുന്ന സ്റ്റീല്‍
പ്ലാന്റ്
നവീകരിക്കണമെന്ന
നിവേദനം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
സ്റ്റീല്‍ പ്ലാന്റ്
നവീകരിക്കുന്നതിനായി
കേന്ദ്ര
ഗവണ്മെന്റിന്റെ
നിയന്ത്രണത്തിലുളള
എം.എസ്.എം.ഇ-യുമായി
ബന്ധപ്പെട്ട്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ?
ധാതുമണലില്‍
നിന്നുളള മൂല്യവര്‍ദ്ധിത
ഉല്പന്നങ്ങള്ക്ക് വ്യവസായ
കോംപ്ലക്സ്
494.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ധാതുമണലില്‍ നിന്നുളള
മൂല്യവര്‍ദ്ധിത
ഉല്പന്നങ്ങള്ക്ക്
വ്യവസായ കോംപ്ലക്സ്
സ്ഥാപിക്കുന്നതു
സംബന്ധിച്ച് പഠനം
നടത്തുന്നതിനായി ഒരു
വിദഗ്ദ്ധ കമ്മിറ്റിയെ
നിയമിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
കമ്മിറ്റിയുടെ പഠന
റിപ്പോര്‍ട്ട്
സര്‍ക്കാരിന്
സമര്‍പ്പിച്ചിട്ടുണ്ടോ;എങ്കില്‍
വിശദാംശം
വെളിപ്പെടുത്തുമോ;
(സി)
പ്രസ്തുത സമിതിയുടെ
ഘടനയും പഠന വിഷയങ്ങളും
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ ?
നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്ന
വ്യവസായസ്ഥാപനങ്ങള്‍
495.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സർക്കാർ വന്നതിനുശേഷം
നഷ്ടത്തില്‍
പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന
ഏതെങ്കിലും വ്യവസായ
സ്ഥാപനങ്ങള്‍
ലാഭത്തിലാക്കുവാന്‍
കഴിഞ്ഞിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഏതെല്ലാം
വ്യവസായസ്ഥാപനങ്ങള്‍
എന്ന് വ്യക്തമാക്കാമോ;
(സി)
നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്ന
വ്യവസായസ്ഥാപനങ്ങള്‍
ലാഭത്തിലാക്കുവാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ച്
വരുന്നതെന്ന്
വ്യക്തമാക്കാമോ?
തിരുവനന്തപുരം
ജില്ലയില്‍ വ്യവസായ
പാര്‍ക്കുകള്‍
496.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയില്‍
എവിടെയെല്ലാമാണ്
വ്യവസായ പാര്‍ക്കുകള്‍
പ്രവര്‍ത്തിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
പുതിയതായി
വ്യവസായ പാര്‍ക്കുകള്‍
ആരംഭിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(സി)
വ്യവസായ
പാര്‍ക്കുകള്‍
ആരംഭിക്കുന്നതിനുള്ള
മാനദണ്ഡങ്ങളും
നടപടിക്രമങ്ങളും
വ്യക്തമാക്കുമോ?
കല്ല്യാശ്ശേരി
കെല്‍ട്രോണില്‍
കെ.പി.പി.നമ്പ്യാര്‍ സ്മാരക
മ്യൂസിയം
497.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
2016-17-ലെ
പുതുക്കിയ ബഡ്ജറ്റില്‍
1 കോടി രൂപ
വകയിരുത്തിയ
കെല്‍ട്രോണ്‍ സ്ഥാപക
ചെയര്‍മാനും മാനേജിംഗ്
ഡയറക്ടറുമായിരുന്ന
കെ.പി.പി.നമ്പ്യാരുടെ
സ്മാരക മ്യൂസിയം
കല്ല്യാശ്ശേരി
കെല്‍ട്രോണില്‍
ആരംഭിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
വിശദാംശം നല്‍കുമോ?
യുവസംരംഭകര്ക്ക്
വ്യവസായങ്ങള്‍
ആരംഭിക്കുന്നതിനുള്ള
പദ്ധതികള്‍
498.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
യുവസംരംഭകര്ക്ക്
വ്യവസായങ്ങൾ
ആരംഭിക്കുന്നതിന്
നടപ്പിലാക്കുന്ന
പദ്ധതികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
സമയത്തെ സംസ്ഥാനത്തെ
പൊതുമേഖലാ
സ്ഥാപനങ്ങളിലെ ലാഭ
നഷ്ടക്കണക്കുകള്‍
ലഭ്യമാക്കുമോ;
(സി)
നിലവില്‍
ഓരോ പൊതുമേഖലാ
സ്ഥാപനത്തിന്റെയും ലാഭം
എത്രയെന്നു
വ്യക്തമാക്കുമോ?
പൊതുമേഖലാസ്ഥാപനങ്ങളുടെ
ലാഭനഷ്ടക്കണക്ക്
499.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തു
നിലവിലുളള
പൊതുമേഖലാസ്ഥാപനങ്ങള്‍
ഏതെല്ലാം എന്നും
അവയില്‍ ലാഭത്തില്‍
പ്രവര്‍ത്തിക്കുന്നവ
,നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്നവ
എന്നിവ ഏതെല്ലാം
എന്നും, ലാഭം എത്ര,
നഷ്ടം എത്ര എന്നും
വ്യക്തമാക്കുമോ;
(ബി)
മുൻ
സര്‍ക്കാര്‍
അധികാരമൊഴിയുമ്പോഴുളള
പ്രസ്തുത സ്ഥാപനങ്ങളുടെ
അവസ്ഥ
എന്തായിരുന്നെന്നും ,
അക്കാലയളവില്‍
അടച്ചുപൂട്ടിയ
പൊതുമേഖലാസ്ഥാപനങ്ങള്‍
ഏതെല്ലാമായിരുന്നെന്നും
വ്യക്തമാക്കുമോ;
(സി)
നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്ന
സ്ഥാപനങ്ങളെ
ലാഭകരമാക്കാനുളള
എന്തെല്ലാം നടപടികളാണ്
നിലവിൽ സ്വീകരിച്ചു
വരുന്നത് എന്നും,
ഇതുമൂലമുണ്ടായ
പ്രവര്‍ത്തനപുരോഗതി
എന്തെന്നും
വ്യക്തമാക്കുമോ?
2011-16
കാലയളവില്‍ സംസ്ഥാനത്ത്
അടച്ചുപൂട്ടിയ വ്യവസായങ്ങള്‍
500.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2011-16
കാലയളവില്‍ സംസ്ഥാനത്ത്
അടച്ചുപൂട്ടിയ
വ്യവസായങ്ങള്‍
ഏതെല്ലാമെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
കാലയളവില്‍ പുതിയതായി
ആരംഭിച്ച വ്യവസായ
സംരംഭങ്ങള്‍
ഏതെല്ലാമെന്ന്അറിയിക്കുമോ?
2016-17
സാമ്പത്തിക വര്‍ഷം ലാഭത്തില്‍
പ്രവര്‍ത്തിച്ച പൊതുമേഖലാ
വ്യവസായ സ്ഥാപനങ്ങള്‍
501.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുൻ
സർക്കാരിന്റെ
കാലത്ത്2015-16
സാമ്പത്തിക വര്‍ഷം
നഷ്ടത്തില്‍
പ്രവര്‍ത്തിച്ച
പൊതുമേഖലാ സ്ഥാപനങ്ങള്‍
ഏതൊക്കെയാണ്; വിശദാംശം
വ്യക്തമാക്കുമോ;
(ബി)
ഈ
സർക്കാർ വ്യവസായ
മേഖലയില്‍
ക്രിയാത്മകമായ
നടപടികള്‍
സ്വീകരിച്ചതിന്റെ
അടിസ്ഥാനത്തില്‍ എത്ര
പൊതുമേഖലാ വ്യവസായ
സ്ഥാപനങ്ങളാണ്
ലാഭത്തില്‍
പ്രവര്‍ത്തിച്ചതെന്നും
അവയുടെ പേരു വിവരവും
2016-17 ലെ ലാഭവിഹിതം
എത്രയാണെന്നും
വ്യക്തമാക്കുമോ?
കാസര്‍ഗോഡ്
BHELയൂണിറ്റ്
അഭിമുഖീകരിക്കുന്ന പ്രതിസന്ധി
502.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
BHELയൂണിറ്റ്
അഭിമുഖീകരിച്ചു
കൊണ്ടിരിക്കുന്ന
പ്രതിസന്ധികള്‍
എന്താണെന്ന്
വിശദീകരിക്കാമോ;
(ബി)
പ്രസ്തുത
പ്രതിസന്ധി
പരിഹരിക്കുവാന്‍
സര്‍ക്കാര്‍
സ്വീകരിക്കുന്ന
നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം കാസര്‍ഗോഡ്
BHELയൂണിറ്റ്
നേരിട്ടുകൊണ്ടിരിക്കുന്ന
പ്രതിസന്ധികള്‍ ചര്‍ച്ച
ചെയ്യാന്‍
ബന്ധപ്പെട്ടവരുടെ യോഗം
വിളിച്ചുചേര്ത്തിട്ടുണ്ടോ;
(ഡി)
ഇല്ലെങ്കില്‍
എപ്പോഴാണ് ഇത്തരത്തില്‍
യോഗം
വിളിച്ചുചേര്‍ക്കാന്‍
ഉദ്ദേശിക്കുന്നത്;പ്രസ്തുത
യോഗത്തില്‍
ആരെയെല്ലാമാണ്
ക്ഷണിക്കാന്‍
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കാമോ?
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ
മണലിന്റെ ദൗര്‍ലഭ്യം
503.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിവിധ
വ്യവസായങ്ങള്‍ക്കും,
വീട്
നിര്‍മ്മിക്കുന്നതിനും
ആവശ്യമായ മണൽ
സംസ്ഥാനത്ത് നിലവിൽ
ലഭ്യമല്ലെന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ആവശ്യങ്ങള്‍ക്കായുള്ള
മണൽ വാരുന്നതിന്
സംസ്ഥാനത്തു നിരോധനവും
നിയമ നടപടികളും
നിലവിലുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;എങ്കില്‍
വീട് വയ്ക്കുന്നതിനു്
ആവശ്യമായ മണൽ പോലും
അന്യ സംസ്ഥാനത്ത്
നിന്ന് കൊണ്ടുവരുന്നത്
തടസ്സപ്പെടുത്തുന്നതിന്റെ
കാരണം വിശദമാക്കുമോ;
(സി)
സാധാരണക്കാര്‍ക്കുപോലും
വീട്
നിര്‍മ്മിയ്ക്കുന്നതിന്
ആവശ്യത്തിന് മണൽ
ലഭ്യമല്ലാത്ത
സാഹചര്യത്തില്‍ ഇത്
അന്യ സംസ്ഥാനങ്ങളില്‍
നിന്ന് അതിര്‍ത്തി
ചെക്പോസ്റ്റുകളിലൂടെ
കൊണ്ടുവരുന്നതിന്
നിലവിലുള്ള തടസ്സം
ഒഴിവാക്കുന്നതിനെക്കുറിച്ച്
ഗൗരവമായി ആലോചിക്കുമോ?
സംസ്ഥാനത്ത്
മണ്ണ് ഖനനം
നിയന്ത്രിക്കുന്നതിന് നടപടി
504.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മണ്ണ് ഖനനം
നിയന്ത്രിക്കുന്നതിന്
മാര്‍ഗ്ഗനിര്‍ദ്ദേശം
ഉണ്ടാക്കണമെന്ന്
കാണിച്ച് ഹൈക്കോടതി
എന്തെങ്കിലും
നിര്‍ദ്ദേശം സർക്കാരിന്
നല്‍കിയിരുന്നോ;
എങ്കില്‍ എന്നാണ്
നിര്‍ദ്ദേശം
നല്‍കിയതെന്നു
വ്യക്തമാക്കാമോ;
(ബി)
ഏത്
കേസിലാണ് ഹൈക്കോടതി
ഇത്തരമൊരു നിര്‍ദ്ദേശം
സർക്കാരിന്
നല്‍കാനിടയായത്;
(സി)
ഇതുസംബന്ധിച്ച്
എന്തെല്ലാം നടപടികള്‍
നാളിതുവരെ സ്വീകരിച്ചു;
വിശദവിവരം
ലഭ്യമാക്കാമോ?
കൈത്തറി
സഹകരണ സംഘങ്ങളിലെ
ജീവനക്കാരുടെ പെന്ഷന് ഫണ്ട്
505.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൈത്തറി
സഹകരണ സംഘങ്ങളിലെ
ജീവനക്കാരുടെ പെന്ഷന്
ഫണ്ടിലേക്ക്
സര്‍ക്കാര്‍ തുക
ഒടുക്കിവരുന്നുണ്ടോയെന്ന്
വിശദമാക്കാമോ;
(ബി)
അതത്
കാലങ്ങളില്‍ കേന്ദ്ര
സംസ്ഥാന സര്‍ക്കാരുകള്‍
കൈത്തറി മേഖലയ്ക്കും
തൊഴിലാളികള്‍ക്കും
അനുവദിക്കുന്ന
ആനുകൂല്യങ്ങളില്‍ ഒരു
വിഹിതം കൈത്തറി സഹകരണ
സംഘങ്ങളിലെ
ജീവനക്കാരുടെ പെന്ഷന്
ഫണ്ടിലേക്ക്
നിക്ഷേപിക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ?
സ്കൂള്‍
യുണിഫോം കൈത്തറിവല്കരണം
506.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സബ്സിഡി
നല്കി സ്കൂള്‍ യുണിഫോം
കൈത്തറിവല്കരിക്കാനള്ള
പദ്ധതി ആരംഭിക്കുവാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ?
മെത്തപ്പായ
നിര്‍മ്മാണ സഹകരണ സംഘങ്ങളുടെ
പ്രവര്‍ത്തനം
507.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
നിയോജകമണ്ഡലത്തിലെ തഴവ,
കുലശേഖരപുരം
ഗ്രമപഞ്ചായത്തുകളില്‍
പ്രവര്‍ത്തിച്ചിരുന്ന
മെത്തപ്പായ നിര്‍മ്മാണ
സഹകരണ സംഘങ്ങളുടെ
പ്രവര്‍ത്തനം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വളരെ അധികം
പ്രതിസന്ധികള്‍
നേരിടുന്ന പ്രസ്തുത
മേഖലയുടെ
പുനരുജ്ജീവനത്തിനുവേണ്ടി
നടപടി സ്വീകരിക്കുമോ;
(ബി)
തഴപ്പായ
നെയ്ത്ത് വ്യവസായം
നിലനിര്‍ത്തുന്നതിനും
പ്രസ്തുത സംഘങ്ങളുടെ
ഉത്പന്നങ്ങള്‍ക്ക്
വിപണി
ലഭിക്കുന്നതിനുമായി
അടിയന്തര നടപടി
സ്വീകരിക്കാമോ;
വിശദവിവരം
വ്യക്തമാക്കാമോ?
പി.പി.
എസ്തോസ് സ്മാരക മുനിസിപ്പല്‍
സ്റ്റേഡിയം
508.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൂവാറ്റുപുഴ
പി.പി. എസ്തോസ് സ്മാരക
മുനിസിപ്പല്‍
സ്റ്റേഡിയം
നവീകരിക്കുന്ന വിഷയം
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
(ബി)
എങ്കില്‍
ഇതിനായി എന്തൊക്കെ
നടപടികളാണ്
സ്വീകരിക്കുന്നതെന്നും
ആയതിന്റെ നിലവിലെ
സ്ഥിതിയും അറിയിക്കാമോ?
പുതിയ
സ്റ്റേഡിയങ്ങള്‍
അനുവദിയ്ക്കുന്നതിനുളള
നടപടിക്രമങ്ങള്‍
509.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതിയ
സ്റ്റേഡിയങ്ങള്‍
അനുവദിയ്ക്കുന്നതിനുളള
നടപടിക്രമങ്ങളും
മാനദണ്ഡങ്ങളും
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
മണലൂര്‍
നിയോജകമണ്ഡലത്തില്‍
പുതിയ സ്റ്റേഡിയം
നിര്‍മ്മിക്കുന്നതിന്
എന്തെങ്കിലും പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ?
മഞ്ചേരി
ഫുട്ബോള്‍ സ്റ്റേഡിയത്തില്‍
ഫ്ലഡ് ലൈറ്റ്
510.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മഞ്ചേരി
ഫുട്ബോള്‍
സ്റ്റേഡിയത്തില്‍ ഫ്ലഡ്
ലൈറ്റ്
സ്ഥാപിക്കുന്നതിനായി
ജി.ഒ.(ആര്.റ്റി.)നം.
68/16/എസ്.& വൈ. എ
ഉത്തരവ് പ്രകാരം
അനുവദിച്ച തുക
നാളിതുവരെയും
ചെലവഴിക്കാത്തതിന്റെ
കാരണം വിശദമാക്കുമോ;
(ബി)
പ്രസ്തുത
തുക
ലഭ്യമാക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിരുന്നത്;
വ്യക്തമാക്കുമോ;
(സി)
നടപടിക്രമങ്ങള്‍
പൂര്‍ത്തീകരിച്ച്
പ്രസ്തുത ഫ്ലഡ് ലൈറ്റ്
എന്നത്തേക്ക്
സ്ഥാപിക്കാനാകും
എന്നതിന്റെ വിശദാംശം
ലഭ്യമാക്കാമോ?
കുളങ്ങള്‍
നവീകരിച്ച് നീന്തല്‍
കുളങ്ങള്‍ ആക്കുന്ന പദ്ധതി
511.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാറശ്ശാല
മണ്ഡലത്തിലെ വിവിധ
പഞ്ചായത്തുകളിലുളള
രണ്ട് ഏക്കറോളം
വിസ്തൃതിയുള്ള അഞ്ചോളം
കുളങ്ങള്‍ നവീകരിച്ച്
സ്കൂള്‍
വിദ്യാര്‍ത്ഥികള്‍ക്ക്
നീന്തല്‍
പരിശീലനത്തിനായി
ഉപയോഗിക്കുന്നതിന്
വേണ്ടിയുള്ള നടപടികള്‍
സ്വീകരിക്കുമോ;
(ബി)
ഇത്തരത്തില്‍
കുളങ്ങള്‍ നവീകരിച്ച്
നീന്തല്‍ കുളങ്ങള്‍
ആക്കുന്നതിനുവേണ്ടി
ഗവണ്മെന്റ് തലത്തില്‍
ഏതെങ്കിലും പദ്ധതികള്‍
നിലവിലുണ്ടോയെന്ന്
വ്യക്തമാക്കുമോ?
ഒളിംപിക്സ്
മെഡല്‍ നേടുന്നതിനായുളള
പദ്ധതികള്‍
512.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഒളിംപിക്സ്
മെഡല്‍ നേടുക എന്ന
ലക്ഷ്യത്തോടെ സംസ്ഥാന
സര്‍ക്കാര്‍
ആവിഷ്കരിക്കുന്ന
പദ്ധതികളുണ്ടോ;
ഇതിനാവശ്യമായ
പരിപാടികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
കാലിക്കട്ട്
യൂണിവേഴ്സിറ്റി സ്റ്റേഡിയത്തെ
അന്താരാഷ്ട്ര
നിലവാരത്തിലേക്ക് ഉയര്‍ത്തല്‍
513.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാലിക്കട്ട്
യൂണിവേഴ്സിറ്റി
സ്റ്റേഡിയം
അന്താരാഷ്ട്ര
നിലവാരത്തിലേക്ക്
ഉയര്‍ത്തുന്നത്
സംബന്ധിച്ച്
എന്തെങ്കിലും
പ്രപ്പോസലുകള്‍
സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
പ്രപ്പോസലിന്മേല്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
സ്റ്റേഡിയത്തില്‍ ഫ്ളഡ്
ലൈറ്റും സ്പോര്‍ട്സ്
പവലിയനും നിര്‍മ്മിച്ച്
അന്താരാഷ്ട്ര
നിലവാരത്തിലേക്ക്
ഉയര്‍ത്തുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
കേരളാത്സവത്തിന്
യുവജന ക്ഷേമ ബോര്‍ഡില്‍
നിന്നും ധനസഹായം
514.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളാത്സവത്തിന്
വേണ്ടി കേരള സംസ്ഥാന
യുവജന ക്ഷേമ ബോര്‍ഡില്‍
നിന്നും ധനസഹായം
നല്‍കാറുണ്ടോ;
(ബി)
എങ്കില്‍
അവ എന്തെല്ലാമാണെന്ന്
വിശദീകരിക്കുമോ;
(സി)
നടപ്പ്
സാമ്പത്തിക
വര്‍ഷത്തില്‍
നല്കാനുദ്ദേശിച്ചിട്ടുള്ള
ധനസഹായത്തെക്കുറിച്ച്
വിശദീകരിക്കുമോ?