വയനാട്
ഇലക്ട്രിക് പോസ്റ്റ്
നിര്‍മ്മാണ യൂണിറ്റ്
5832.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വയനാട്
ജില്ലയില്‍ ആരംഭിച്ച
ഇലക്ട്രിക് പോസ്റ്റ്
നിര്‍മ്മാണ
യൂണിറ്റിന്റെ നിലവിലെ
സ്ഥിതി അറിയിക്കാമോ;
(ബി)
യൂണിറ്റ്
പ്രവര്‍ത്തന
ക്ഷമമാക്കാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
ഈ
യൂണിറ്റ് പ്രവര്‍ത്തന
ക്ഷമമായാല്‍ പ്രതിദിനം
എത്ര പോസ്റ്റുകള്‍
നിര്‍മ്മിക്കുവാന്‍
സാധിക്കും;
(ഡി)
എത്ര
തൊഴിലാളികള്‍ക്ക് ഈ
യൂണിറ്റില്‍ തൊഴില്‍
നല്കാന് കഴിയും?
എടച്ചേരി കെ.എസ്.ഇ.ബി .ഓഫീസും
ഹെല്‍പ്പ് ലൈന്‍ സംവിധാനവും
5833.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍വീസ് സംബന്ധമായ
പ്രശ്നം കൈകാര്യം
ചെയ്യാന്‍ കെ.എസ്.ഇ.ബി
ഹെല്‍പ്പ് ലൈന്‍
സംവിധാനം
ഏര്‍പ്പെടുത്തുമോ;
(ബി)
കസ്റ്റമര്‍
ഫീഡ്ബാക്ക് ലഭ്യമാക്കി
കെ.എസ്.ഇ.ബി യുടെ
പ്രവര്‍ത്തനം
മെച്ചപ്പെട്ടതാക്കാന്‍
നടപടി സ്വീകരിക്കുമോ;
(സി)
നാദാപുരം
മണ്ഡലത്തിലെ എടച്ചേരി
കെ.എസ്.ഇ.ബി .ഓഫീസ്
സ്ഥലം മാറ്റാന്‍
ആലോചനയിലുണ്ടോ ?
വൈദ്യുതി ഉല്പാദനം
5834.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതിയുടെ
പ്രസരണ നഷ്ടം
കുറയ്ക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ളത്;
(ബി)
കാറ്റില്‍
നിന്ന് വൈദ്യുതി
ഉണ്ടാക്കാന്‍ പദ്ധതി
ആവിഷ്കരിച്ചു
നടപ്പിലാക്കാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കിൽ വിശദാംശം
ലഭ്യമാക്കാമോ;
(സി)
കണ്ണൂര്‍
ജില്ലയിലെ ബാരാപോള്‍
വൈദ്യുതി ഉല്പാദന
പദ്ധതിയില്‍ നിന്നും
പ്രതിവര്‍ഷം എത്ര
മെഗാവാട്ട് വൈദ്യുതി
ഉല്പാദിപ്പിക്കാന്
കഴിയും;
(ഡി)
ഇവിടെനിന്നുള്ള
വൈദ്യുതി ഉല്പാദന ശേഷി
വര്‍ദ്ധിപ്പിക്കുന്നതിന്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കിൽ വിശദാംശം
ലഭ്യമാക്കാമോ ?
സംസ്ഥാനത്ത് വൈദ്യുതി
ഉപഭോഗത്തില്‍ ഉണ്ടായ
വര്‍ദ്ധനവ്
5835.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സമ്പൂര്‍ണ്ണ
വൈദ്യുതീകരണത്തിന്റെ
ഭാഗമായി കേരളത്തില്‍
ഗാര്‍ഹിക
ഉപഭോക്താക്കളുടെ
എണ്ണത്തില്‍ ഉണ്ടായ
വര്‍ദ്ധനവ് എത്രയെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
ഇത്
മൂലം സംസ്ഥാനത്ത്
വൈദ്യുതി ഉപഭോഗത്തില്‍
ഉണ്ടായ വര്‍ദ്ധനവ്
എത്രയെന്ന്
പരിശോധിച്ചിട്ടുണ്ടോ
എങ്കിൽ വിശദാംശം
വ്യക്തമാക്കുമോ ?
വഴിവിളക്കുകളുടെ വൈദ്യുതി
ബില്‍ കണക്കാക്കുന്നതിന്
വൈദ്യുതി മീറ്റര്‍
5836.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ
വഴിവിളക്കുകളുടെ
വൈദ്യുതി ബില്‍
കണക്കാക്കുന്നതിന്
എന്തു സംവിധാനമാണ്
ഇപ്പോള്‍ കെ. എസ്. ഇ.
ബി യില്‍ ഉള്ളത്; വഴി
വിളക്കുകളുടെ യഥാര്‍ത്ഥ
വൈദ്യുത ഉപഭോഗം
അളക്കുന്നതിന് മീറ്റര്‍
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്നു
മുതല്‍;
(ബി)
എത്ര
കോര്പ്പറേഷന്, നഗരസഭ,
ഗ്രാമപഞ്ചായത്തുകളില്‍
വൈദ്യുതി മീറ്റര്‍
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
വൈദ്യുതി മീറ്റര്‍
ഏര്‍പ്പെടുത്തിയതിനു
ശേഷം തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍
അടച്ചിരുന്ന തുകയില്‍
കുറവ്
രേഖപ്പെടുത്തുകയുണ്ടായോ;
(സി)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലെ എല്ലാ
പ്രദേശത്തും വൈദ്യുതി
മീറ്റര്‍
സ്ഥാപിക്കുന്നതിന്
എന്തെങ്കിലും
തടസ്സമുണ്ടോ;
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ; എല്ലാ
സ്ഥലങ്ങളിലും
സമയബന്ധിതമായി വൈദ്യുത
മീറ്റര്‍ സ്ഥാപിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്?
ഉൗര്ജ്ജവിതരണരംഗം
ശക്തിപ്പെടുത്തുവാന്‍
കര്‍മ്മപദ്ധതി
5837.
ശ്രീ.കെ.സി.ജോസഫ്
,,
വി.ടി.ബല്‍റാം
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഉൗര്ജ്ജവിതരണരംഗം
ശക്തിപ്പെടുത്തുവാന്‍
എന്തെല്ലാം
കര്‍മ്മപദ്ധതികളാണ്
തയ്യാറാക്കിയിട്ടുളളതെന്ന്
വിവരിക്കുമോ;
(ബി)
എത്ര
പുതിയ വൈദ്യുതി
കണക്ഷനുകളാണ് ഒരു
വര്‍ഷക്കാലയളവിനുളളില്‍
നല്കാനുദ്ദേശിക്കുന്നത്;
(സി)
ഉൗര്ജ്ജവിതരണരംഗം
ശക്തിപ്പെടുത്തുന്നതിനായി
എന്തെല്ലാം
വിതരണലൈനുകളാണ്
കമ്മീഷന്
ചെയ്യാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(ഡി)
ഈ
രംഗത്ത് കഴിഞ്ഞ
യു.ഡി.എഫ്. സർക്കാർ
എന്തെല്ലാം
കാര്യങ്ങളാണ്
ചെയ്തതെന്ന്
വിശദീകരിക്കുമോ?
കെ.എസ്.ഇ.ബി
യിലെ ടെക്നിക്കല്‍ തസ്തികളിലെ
ജീവനക്കാരുടെ പേരു വിവരം
5838.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി
ലിമിറ്റഡിന്
ഇലക്ട്രിക്കല്‍
വിഭാഗത്തില്‍
അസിസ്റ്റന്റ്
എഞ്ചിനീയര്‍ ,
അസിസ്റ്റന്റ്
എക്സിക്യൂട്ടൂീവ്
എഞ്ചിനീയര്‍ ,
എക്സിക്യൂട്ടൂീവ്
എഞ്ചിനീയര്‍ ,
ഡെപ്യൂട്ടി ചീഫ്
എഞ്ചിനീയര്‍ , ചീഫ്
എഞ്ചിനീയര്‍ തസ്തികകള്‍
ഉള്ള എത്ര ഓഫീസുകള്‍
നിലവില്‍ ഉണ്ട്;
(ബി)
ഈ
ഓഫീസുകളില്‍ പി.എസ്.സി
ക്വാട്ട (40%ഓപ്പണ്‍
ക്വാട്ട & 10% ഇന്‍
സര്‍വ്വീസ് ക്വാട്ട ),
30% ഡിപ്ലോമ
പ്രൊമോഷന് ക്വാട്ട
മുഖേന ഇലക്ട്രിക്കല്‍
വിഭാഗത്തില്‍
അസിസ്റ്റന്റ്
എഞ്ചിനീയര്‍ ആയി
നിയമിതരാകുകയും
തുടര്‍ന്ന്
സ്ഥാനക്കയറ്റം വഴി
അസിസ്റ്റന്റ്
എക്സിക്യൂട്ടൂീവ്
എഞ്ചിനീയര്‍ ,
എക്സിക്യൂട്ടൂീവ്
എഞ്ചിനീയര്‍,
ഡെപ്യൂട്ടി ചീഫ്
എഞ്ചിനീയര്‍, ചീഫ്
എഞ്ചിനീയര്‍
(ഇലക്ട്രിക്കല്‍)
വരെയുള്ള തസ്കികകളില്‍
നിലവില്‍ ജോലി
ചെയ്യുന്നതുമായ
ജീവനക്കാരുടെ പേര്, ജനന
തീയതി, നിയമന തീയതി
,എംപ്ലോയ് കോഡ് എന്നീ
വിവരങ്ങള്‍ നല്‍കാമോ;
(സി)
ഈ
ഓഫിസുകളില്‍
ആശ്രിത/സ്പെഷ്യല്‍
നിയമന ക്വാട്ടയില്‍
നിലവില്‍
ഇലക്ട്രിക്കല്‍
വിഭാഗത്തില്‍ ജോലി
ചെയ്യുന്ന അസിസ്റ്റന്റ്
എഞ്ചിനീയര്‍ മുതല്‍
ചീഫ് എഞ്ചിനീയര്‍
(ഇലക്ട്രിക്കല്‍)
വരെയുള്ളവരുടെ പേര്,
ജനന തീയതി ,നിയമന
തീയതി, എംപ്ലോയ് കോഡ്
എന്നീ വിവരങ്ങള്‍
നല്‍കാമോ?
കെ.എസ്.ഇ.ബി
ലിമിറ്റഡിന് കീഴിലുള്ള സബ്
സ്റ്റേഷനുകള്‍
5839.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി
ലിമിറ്റഡിന് കീഴില്‍
നിലവില്‍ കമ്മീഷന്
ചെയ്യാത്തതും പണി
നടന്നു
കൊണ്ടിരിക്കുന്നതുമായ
എത്ര 66 KV, 110 KV,
220 KV, 400 KV സബ്
സ്ടേഷനുകളാണ് ടി.സി സബ്
ഡിവിഷന്
(ട്രാന്സ്മിഷന്
കണ്‍സ്ട്രക്ഷന്‍ സബ്
ഡിവിഷന്) കീഴില്‍
നിലനിര്‍ത്തിയിരിക്കുന്നത്;
ഇവയുടെ എണ്ണം തരം
തിരിച്ച് നല്‍കുമോ;
(ബി)
കെ.എസ്.ഇ.ബി
ലിമിറ്റഡിനു കീഴില്‍
കഴിഞ്ഞ 5
വര്‍ഷത്തിനുള്ളില്‍
കമ്മീഷന് ചെയ്തതും
പൂര്‍ണ്ണക്ഷമതയില്‍
വൈദ്യുതി വിതരണം
ചെയ്യുന്നതുമായ എത്ര 66
KV, 110 KV, 220 KV,
400 KV സബ്
സ്റ്റേഷനുകള്‍ ആണ്
ഉള്ളത്; തരം തിരിച്ച്
ഉള്ള എണ്ണം നല്‍കുമോ;
(സി)
കെ.എസ്.ഇ.ബി
ലിമിറ്റഡിനു കീഴില്‍
നിലവില്‍ കമ്മീഷന്
ചെയ്തതും വെദ്യുതി
വിതരണത്തിനു ശേഷം 6
മാസത്തില്‍ കൂടുതല്‍
ട്രാന്സ്മിഷന്
കണ്‍സ്ട്രക്ഷനു കീഴില്‍
നിലനിര്ത്തിയിരിക്കുന്നതുമായ
എത്ര 66 KV, 110 KV,
220 KV, 400 KV സബ്
സ്റ്റേഷനുകള്‍ ആണ്
ഉള്ളത്; തരം തിരിച്ച്
എണ്ണം നല്‍കുമോ?
കെ.എസ്.ഇ.ബി
ലിമിറ്റഡിലെ ജീവനക്കാരുടെ
വിവരങ്ങള്‍
5840.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി
ലിമിറ്റഡില്‍
ഇലക്ട്രിക്കല്‍
വിഭാഗത്തില്‍
അസിസ്റ്റന്റ്
എഞ്ചിനിയര്‍,
അസിസ്റ്റന്റ്
എക്സിക്യൂട്ടീവ്
എഞ്ചിനിയര്‍ ,
എക്സിക്യൂട്ടീവ്
എഞ്ചിനിയര്‍,
ഡെപ്യൂട്ടി ചീഫ്
എഞ്ചിനിയര്‍ , ചീഫ്
എഞ്ചിനിയര്‍ എന്നീ
തസ്തികകളില്‍ എത്ര
എല്‍. ഡബ്ള്യൂ. എ
ഒഴിവുകളാണ്
നിലവിലുള്ളത്;
ജീവനക്കാരുടെ പേര്,
ജനനതീയതി, നിയമന തീയതി,
എംപ്ലോയ്മെന്റ് കോഡ്
എന്നീ വിവരങ്ങള്‍
നല്‍കാമോ;
(ബി)
അസിസ്റ്റന്റ്
എഞ്ചിനിയര്‍
(ഇലക്ട്രിക്കല്‍)
തസ്കികയില്‍ 20%
എെ.റ്റി.എെ
പ്രൊമോഷന്
ക്വാട്ടയില്‍ നിലവില്‍
ജോലി ചെയ്യുന്ന
ജീവനക്കാരുടെ പേര്,
ജനനതീയതി, നിയമന തീയതി,
എംപ്ലോയ്മെന്റ് കോഡ്
എന്നീ വിവരങ്ങള്‍
നല്‍കാമോ
(സി)
കെ.എസ്.ഇ.ബി
ലിമിറ്റഡിനു കീഴില്‍
നിലവില്‍ ഉള്ള 66 കെ.
വി, 110 കെ. വി, 220
കെ. വി, 400 കെ.വി സബ്
സ്റ്റേഷനുകളില്‍ ജോലി
ചെയ്യുന്ന അസിസ്റ്റന്റ്
എഞ്ചിനിയര്‍
(ഇലക്ട്രിക്കല്‍)
മാരുടെ എണ്ണം തരം
തിരിച്ച് നല്‍കുമോ?
കെ.എസ്.ഇ.ബി.
തസ്തികയിലേക്കുള്ള നിയമനരീതി
5841.
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.
മസ്ദൂര്‍മാരുടെ അംഗീകൃത
കേഡര്‍ സ്ട്രെങ്ത്
എത്രയെന്ന്
വെളിപ്പെടുത്തുമോ;
(ബി)
മസ്ദൂര്‍
തസ്തികയിലേക്കുള്ള
നിയമനരീതി ഏതെല്ലാം
വിധത്തിലാണെന്ന്
വിശദമാക്കാമോ;
(സി)
2011
ജനുവരി മുതല്‍ 2017
ഏപ്രില്‍ 30വരെ
പി.എസ്.സി. മുഖേന
മസ്ദൂര്‍ തസ്തികയില്‍
ജോലിയില്‍
പ്രവേശിച്ചവരുടെ എണ്ണം
ജില്ല തിരിച്ച്
ലഭ്യമാക്കാമോ;
(ഡി)
മസ്ദൂര്‍
തസ്തികയില്‍ നിന്ന്
ഏതെല്ലാം
തസ്തികകളിലേക്ക്
കാറ്റഗറി മാറ്റം
സാധ്യമാണെന്ന്
വിശദമാക്കാമോ; അനുപാതം
വെളിപ്പെടുത്തുമോ?
രാജീവ്
ഗാന്ധി ഗ്രാമീണ വെെദ്യുതീകരണ
യോജന
5842.
ശ്രീ.പി.ടി.
തോമസ്
,,
സണ്ണി ജോസഫ്
,,
ഷാഫി പറമ്പില്‍
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
രാജീവ് ഗാന്ധി ഗ്രാമീണ
വെെദ്യുതീകരണ യോജന
പ്രകാരം മുന്‍
സര്‍ക്കാര്‍ എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടത്തിയത്; വിശദാംശം
വെളിപ്പെടുത്തുമോ ;
(ബി)
സമ്പൂര്‍ണ്ണ
വെെദ്യുതീകരണം
ലക്ഷ്യമിടുന്ന ഇൗ
പദ്ധതിയനുസരിച്ച്
എന്തെല്ലാം
കര്‍മ്മപദ്ധതികളാണ് ഇൗ
സര്‍ക്കാര്‍
ആവിഷ്ക്കരിച്ചിട്ടുളളത്;
വിശദാംശം ലഭ്യമാക്കുമോ
;
(സി)
ഇതിനായി
ഭരണതലത്തില്‍
എടുത്തിട്ടുള്ള നടപടികൾ
എന്തെല്ലാമാണെന്ന്
വെളിപ്പെടുത്തുമോ ?
സൗരഗൃഹ
പദ്ധതിയിൽ എൻ.ജി.ഒ.കളെയും
തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങളെയും
ഉള്‍പ്പെടുത്താൻ നടപടി
5843.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സൗരഗൃഹ
പദ്ധതിക്കായി
ഉപഭോക്താക്കളെ
കണ്ടെത്തുന്നതിന്റെ
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണ്;
(ബി)
സംസ്ഥാനത്ത്
നിലവില്‍ എത്ര
പദ്ധതികള്‍
പൂര്‍ത്തിയാക്കിയിട്ടുണ്ട്;
അതുവഴി എത്ര മെഗാവാട്ട്
ഉല്പാദിപ്പിക്കാന്
കഴിഞ്ഞിട്ടുണ്ട്;
(സി)
എത്ര
മെഗാവാട്ട്
വൈദ്യുതിയാണ് സൗരഗൃഹ
പദ്ധതിയിലൂടെ ലക്ഷ്യം
വയ്ക്കുന്നത്;
(ഡി)
ഉപഭോക്താക്കള്‍ക്ക്
ഇതിനായുണ്ടാകുന്ന ചെലവ്
എത്രയാണ്; എത്ര ശതമാനം
സബ്സിഡി
നല്‍കുന്നുണ്ട്;
(ഇ)
ആരാണ്
പ്രസ്തുത പദ്ധതിയുടെ
നോഡല്‍ ഏജന്‍സിയെന്നും
ആരെയാണ് ഇതിനായി
സമീപിക്കേണ്ടതെന്നും
അറിയിക്കുമോ;
(എഫ്)
സൗരഗൃഹ
പദ്ധതി
വ്യാപിപ്പിക്കുന്നതിനായി
വിവിധ എൻ.ജി.ഒ.കളെയും
തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങളെയും
ഉള്‍പ്പെടുത്തി പദ്ധതി
ജനകീയമാക്കുവാന്‍
തയ്യാറാകുമോ?
സോളാര്‍
എനര്ജിവഴി വൈദ്യുതി ഉല്പാദനം
5844.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പുതിയതായി സോളാര്‍
എനര്ജിവഴി വൈദ്യുതി
ഉല്‍പാദിപ്പിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്രയാണ്
ഉല്പാദിപ്പിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിനായി
എത്ര തുക ചെലവഴിച്ചു;
വിശദവിവരങ്ങള്‍
നല്‍കുമോ?
ദേവികുളം
മണ്ഡലത്തിലെ സമ്പൂര്‍ണ്ണ
വൈദ്യുതീകരണം
5845.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സമ്പൂര്‍ണ്ണ
വൈദ്യുതീകരണത്തിന്റെ
ഭാഗമായി ദേവികുളം
നിയോജക മണ്ഡലത്തിലെ
എത്ര വീടുകള്‍
വൈദ്യുതീകരിച്ചെന്ന്
പഞ്ചായത്ത് തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
ഇതിനായി
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ എത്ര തുക
ചെലവാക്കിയെന്നും
കെ.എസ്.ഇ.ബി. എത്ര തുക
ചെലവാക്കിയെന്നും
വ്യക്തമാക്കുമോ;
(സി)
പദ്ധതി
നടത്തിപ്പിനായി സന്നദ്ധ
സംഘടനകളുടെ സഹായം
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
തുകയെന്ന്
വ്യക്തമാക്കുമോ?
ഡിഗ്രിയോ
ഡിപ്ലോമയോ ഇല്ലാത്തവര്‍ക്ക്
സബ് എഞ്ചിനീയര്‍
തസ്തികയിലേക്ക് പ്രൊമോഷന്
5846.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.
ലിമിറ്റഡില്‍
സെന്‍ട്രല്‍
ഇലക്ട്രിസിറ്റി
അതോറിറ്റി സേഫ്റ്റി
റെഗുലേഷന് 2010
നടപ്പിലാക്കാന്‍
സര്‍ക്കാര്‍ നീട്ടി
നല്കിയ സമയപരിധിക്ക്
മുമ്പായി അതോറിറ്റി
നിഷ്കര്‍ഷിക്കുന്ന
യോഗ്യതയായ ഡിഗ്രിയോ
ഡിപ്ലോമയോ ഇല്ലാത്ത
ജീവനക്കാരെ
ഉള്‍പ്പെടുത്തി സബ്
എഞ്ചിനീയര്‍
തസ്തികയിലേക്ക്
പ്രൊമോഷന് നല്‍കിയതായ
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടി
വിശദമാക്കാമോ;
(ബി)
സബ്
എഞ്ചിനീയര്‍
തസ്തികയിലേക്കു
അതോറിറ്റി
നിഷ്കര്‍ഷിക്കുന്ന
യോഗ്യതയായ ഡിഗ്രിയോ
ഡിപ്ലോമയോ
ഇല്ലാത്തവര്‍ക്ക്
പ്രസ്തുത
തസ്തികയിലേക്ക്
പ്രൊമോഷന്
നല്‍കുന്നതിനായി യോഗ്യത
എന്‍.സി.വി.റ്റി.
സര്‍ട്ടിഫിക്കറ്റ്
എന്ന് മാറ്റി
ഉത്തരവാക്കിയിട്ടുണ്ടോ;
ഐ.റ്റി.ഐ. യോഗ്യതയുള്ള
സബ്
എഞ്ചിനീയര്‍മാര്‍ക്ക്
ലാറ്ററല്‍ എന്‍ട്രി
ട്രെയിനിംഗ് കോഴ്സ്
നല്കി ഡിപ്ലോമ
നല്കുവാന്
തീരുമാനിച്ചിട്ടുണ്ടോ;
എങ്കിൽ വിശദാംശം
വ്യക്തമാക്കുമോ ;
(സി)
കെ.എസ്.ഇ.ബി.
ലിമിറ്റഡില്‍ സി.ഇ.എ.
സേഫ്റ്റി റെഗുലേഷന്
2010
നടപ്പിലാക്കുന്നതിനുള്ള
സമയപരിധി അവസാനിച്ച
സാഹചര്യത്തില്‍
ഇതുസംബന്ധിച്ച
റിപ്പോര്‍ട്ട്
ഇലക്ട്രിസിറ്റി
റെഗുലേറ്ററി കമ്മീഷന്
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കിൽ നടപടിക്രമങ്ങള്‍
വിശദമാക്കാമോ?
പതിനഞ്ച്
ദിവസത്തിനകം വൈദ്യുതി
കണക്ഷന് ലഭിക്കുന്നതിനുള്ള
കര്‍മ്മ പരിപാടി
5847.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
എ.പി. അനില്‍ കുമാര്‍
,,
അടൂര്‍ പ്രകാശ്
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അപേക്ഷ
നല്കി പതിനഞ്ച്
ദിവസത്തിനകം വൈദ്യുതി
കണക്ഷന്
ലഭിക്കുന്നതിനുള്ള
കര്‍മ്മപരിപാടികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
എങ്കിൽ വിശദാംശം
ലഭ്യമാക്കുമോ ;
(ബി)
ഇതിന്റെ
ഭാഗമായി വൈദ്യുതി
കണക്ഷന്
നല്‍കുന്നതിനുള്ള
നടപടിക്രമങ്ങള്‍
ലഘൂകരിക്കുന്നതിന്
കൈക്കൊണ്ടിട്ടുള്ള
നടപടികൾ
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ ;
(സി)
ഇതിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
കൈക്കൊണ്ടിട്ടുണ്ട്;
വിശദാംശങ്ങൾ
ലഭ്യമാക്കുമോ ?
കുടിവെള്ള
പദ്ധതികള്‍ക്ക് വൈദ്യുതി
നിരക്ക് ഏകീകരിക്കാന്‍ നടപടി
5848.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
വാട്ടര്‍ അതോറിറ്റിയുടെ
കുടിവെള്ള
പദ്ധതികള്‍ക്ക്
വ്യാവസായിക നിരക്കിലും
ലോക ബാങ്ക്
ധനസഹായത്തോടെയുമുള്ള
ജലനിധി കുടിവെള്ള
പദ്ധതികള്‍ക്ക്
ഗാര്‍ഹിക നിരക്കിലും
വൈദ്യുതി
നല്‍കുന്നതിന്റെ കാരണം
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്തെ
എല്ലാ കുടിവെള്ള
പദ്ധതികള്‍ക്കും
വൈദ്യുതി നിരക്ക്
ഏകീകരിക്കാനുള്ള നടപടി
സ്വീകരിക്കുമോ;
(സി)
വാട്ടര്‍
അതോറിറ്റി
കെ.എസ്.ഇ.ബി.യ്ക്ക്
എത്ര തുക കുടിശ്ശിക
നല്‍കാനുണ്ട്; ഗ്രാമീണ
പദ്ധതികളുടെയും
നഗരപദ്ധതികളുടെയും തുക
വേര്‍തിരിച്ച്
വ്യക്തമാക്കാമോ ?
മാവേലിക്കര
നിയോജക മണ്ഡലത്തിലെ
പ്രവൃത്തികള്‍
5849.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
വൈദ്യുതിവകുപ്പിനു
കീഴില്‍ മാവേലിക്കര
നിയോജക മണ്ഡലത്തില്‍
നടപ്പില്‍ വരുത്തിയതും
ഭരണാനുമതി
ലഭിച്ചിട്ടുള്ളതും
പൂര്‍ത്തീകരിച്ചിട്ടുള്ളതുമായ
പ്രവൃത്തികളുടെ വിശദ
വിവരം ലഭ്യമാക്കുമോ?
ആതിരപ്പളളി
വൈദ്യുതപദ്ധതി
നടപ്പാക്കുന്നതിലേക്ക്
കെ.എസ്.ഇ.ബോര്‍ഡ് ചെലവാക്കിയ
തുക
5850.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആതിരപ്പളളി
വൈദ്യുതപദ്ധതി
ഉപേക്ഷിയ്ക്കാന്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
എന്തുകൊണ്ടാണ് ഈ പദ്ധതി
ഉപേക്ഷിക്കാന്‍
പോകുന്നതെന്ന്
വിശദമാക്കുമോ;
(സി)
ഈ പദ്ധതി സംബന്ധിച്ച
പ്രവര്‍ത്തനം
കെ.എസ്.ഇ.ബോര്‍ഡ്
ലിമിറ്റഡ് ആരംഭിച്ചത്
എന്നാണ് ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
(ഡി)
ഈ
പദ്ധതി
നടപ്പാക്കുന്നതിലേക്ക്
കെ.എസ്.ഇ.ബോര്‍ഡ്
ലിമിറ്റഡ് എത്ര കോടി
രൂപാ
ചെലവാക്കിയിട്ടുണ്ട്;
ഓരോ സാമ്പത്തിക വര്‍ഷം
തിരിച്ച് തുക
വിശദമാക്കുമോ;
കാസര്‍ഗോഡ്
ജില്ലയില്‍ മസ്ദൂര്‍ നിയമനം
5851.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ മസ്ദൂര്‍
തസ്തികയില്‍
നിയമനത്തിനായി അഡ്വൈസ്
മെമ്മോ അയച്ച് മൂന്ന്
മാസം കഴിഞ്ഞിട്ടും
ഇതുവരെ നിയമന ഉത്തരവ്
നല്‍കാത്ത വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
എങ്കില്‍
എത്ര പേര്‍ക്ക് നിയമന
ഉത്തരവ് നല്‍കാനുണ്ട്;
(സി)
അഡ്വൈസ്
മെമ്മോ ലഭിച്ചവർക്ക്
നിയമന ഉത്തരവ്
നല്‍കുന്നതിനുളള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
എങ്കിൽ വിശദാംശങ്ങള്‍
അറിയിക്കാമോ?
കാസര്‍ഗോഡ്
വൈദ്യുതിഭവന് സ്വന്തമായി
കെട്ടിടം
5852.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
വൈദ്യുതിഭവന് വാടക
കെട്ടിടത്തിലാണോ
പ്രവര്‍ത്തിക്കുന്നത്;എങ്കിൽ
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
വൈദ്യുതി
ഭവന് സ്വന്തമായി
കെട്ടിടം
നിര്‍മ്മിക്കുന്നതിനുളള
നടപടിയായിട്ടുണ്ടോ;
എങ്കിൽ വിശദാംശങ്ങള്‍
അറിയിക്കുമോ;
(സി)
കെട്ടിടം
പണിക്കുളള
എസ്റ്റിമേറ്റ് തുക
എത്രയാണെന്നും ടെണ്ടര്‍
നടപടികള്‍
പൂര്‍ത്തിയാക്കിയിട്ടുണ്ടോ
എന്നും എത്ര പേര്
ടെണ്ടറില്‍
പങ്കെടുത്തിട്ടുണ്ടെന്നും
ടെണ്ടര്‍ ഉറപ്പിച്ച്
നല്‍കിയിട്ടുണ്ടോ
എന്നും വിശദമാക്കാമോ;
(ഡി)
ഇല്ലെങ്കില്‍
ടെണ്ടര്‍
ഉറപ്പിക്കുന്നതിനുളള
കാലതാമസത്തിന് കാരണം
എന്താണെന്ന്
വിശദമാക്കാമോ?
വൈദ്യുതിയുടെ
മിത ഉപയോഗത്തിന് ബോധവത്ക്കരണ
പരിപാടികള്‍
5853.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഊര്‍ജ്ജ
ഉപയോഗത്തിന് ആവശ്യമായ
കരുതല്‍
സ്വീകരിക്കേണ്ടതിന്
പൊതുജനങ്ങളിലെന്നപോലെ
വിദ്യാര്‍ത്ഥികളിലും
അവബോധം സൃഷ്ടിക്കാന്‍
വൈദ്യുതി വകുപ്പ്
എന്തെങ്കിലും നൂതന
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)
വൈദ്യുതിയുടെ
മിത ഉപയോഗത്തിന്
വകുപ്പ് നടത്തുന്ന
ബോധവത്ക്കരണ
പരിപാടികള്‍ വിജയം
കണ്ടതായി
വിലയിരുത്തിയിട്ടുണ്ടോ;
എങ്കിൽ വിശദാംശം
ലഭ്യമാക്കുമോ?
സ്കൂളുകളില്‍
നടപ്പിലാക്കി വരുന്ന
സ്മാര്‍ട്ട് എനര്‍ജി
പ്രോഗ്രാം
5854.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എന്രജി
മാനേജ്മെന്റ് സെന്റര്‍
നടപ്പിലാക്കി വരുന്ന
സ്മാര്‍ട്ട് എനര്‍ജി
പ്രോഗ്രാം സംസ്ഥാനത്ത്
എത്ര സ്കൂളുകളില്‍
നടപ്പിലാക്കി വരുന്നു
എന്ന് വിശദമാക്കാമോ;
(ബി)
ഈ
പദ്ധതിയുടെ
വിശദാംശങ്ങള്‍
നല്‍കാമോ; ഇതില്‍
അംഗമാകുന്നതിന്
എന്തെല്ലാം
മാനദണ്ഡങ്ങളാണ്
നിഷ്കര്‍ഷിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
പദ്ധതി പ്രകാരം
സ്കൂളുകള്‍ക്ക്
ലഭിക്കുന്ന സേവനങ്ങള്‍
എന്തെല്ലാമാണ്?
ഇന്റഗ്രേറ്റഡ്
പവര്‍ ഡവലപ്പ്മെന്റ് സ്കീം
പ്രകാരം വിനിയോഗിച്ച തുക
5855.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഇന്റഗ്രേറ്റഡ്
പവര്‍ ഡവലപ്പ്മെന്റ്
സ്കീം അനുസരിച്ച് 2016
ഏപ്രില്‍ മുതല്‍
2017മാര്‍ച്ച്31 വരെ
കേന്ദ്ര സര്‍ക്കാര്‍
സംസ്ഥാനത്തിന് എത്ര തുക
അനുവദിച്ചു; അതില്‍
എത്ര തുക
വിനിയോഗിച്ചു;
വിശദാംശം ലഭ്യമാക്കുമോ
?
കരുനാഗപ്പള്ളി
മണ്ഡലത്തിലെ വൈദ്യുതീകരിച്ച
വീടുകള്‍
5856.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സമ്പൂര്‍ണ്ണ
വൈദ്യുതീകരണവുമായി
ബന്ധപ്പെട്ട്
കരുനാഗപ്പള്ളി നിയോജക
മണ്ഡലത്തില്‍ എത്ര
വീടുകള്‍
വൈദ്യുതീകരിച്ചിട്ടുണ്ടെന്ന്
വിശദീകരിക്കുമോ;
(ബി)
പ്രസ്തുത
പ്രദേശത്തെ സമ്പൂര്‍ണ്ണ
വൈദ്യുതീകരണ
പ്രവൃത്തികളുടെ പുരോഗതി
വിശദീകരിക്കുമോ;
(സി)
സമ്പൂര്‍ണ്ണ
വൈദ്യുതീകരണവുമായി
ബന്ധപ്പെട്ട്
നിര്‍ദ്ധനരുടെ വീടുകള്‍
വൈദ്യുതീകരിക്കുന്നതിന്
സന്നദ്ധ സംഘടനകള്‍
പ്രവൃത്തിച്ചിട്ടുണ്ടോ;
എങ്കിൽ വിശദാംശം
ലഭ്യമാക്കുമോ ;
(ഡി)
കരുനാഗപ്പള്ളി
നിയോജക മണ്ഡലത്തില്‍ ഈ
പദ്ധതിയുമായി
ബന്ധപ്പെട്ട്
വിനിയോഗിക്കുന്ന
തുകയുടെ സ്രോതസ്, തുക
എന്നിവ വിശദീകരിക്കുമോ
?
ഉപഭോക്താക്കള്‍ക്ക്
എല്‍.ഇ.ഡി. ബള്‍ബുകള്‍
5857.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗാര്‍ഹിക
ഉപഭോക്താക്കള്‍ക്ക്
എല്‍.ഇ.ഡി. ബള്‍ബുകള്‍
നല്‍കുന്നതിന് പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
അതു സംബന്ധിച്ച വിശദ
വിവരങ്ങള്‍ നല്‍കാമോ?
നെയ്യാറ്റിന്‍കര
തൊഴുക്കലില്‍ 110 കെ.വി സബ്
സ്റ്റേഷന്
5858.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
നഗരസഭാ പ്രദേശമായ
തൊഴുക്കലില്‍
സ്ഥിതിചെയ്യുന്ന 66
കെ.വി സബ് സ്റ്റേഷന്
നവീകരിച്ച് 110 കെ. വി
സബ് സ്റ്റേഷന് ആയി
ഉയര്‍ത്തുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു;
(ബി)
വളരെ
പഴക്കം ചെന്ന ഈ സബ്
സ്റ്റേഷന് പരിധിയില്‍
വോള്‍ട്ടേജ്ക്ഷാമം
രൂക്ഷമായത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
110
കെ. വി സബ് സ്റ്റേഷന്
ആയി ഉയര്‍ത്തുന്നതിന്റെ
എസ്റ്റിമേറ്റ് തുക
അംഗീകരിച്ചിട്ടുണ്ടോ;
എങ്കില്‍ തുക
എത്രയാണെന്ന്
വിശദമാക്കാമോ;
(ഡി)
നെയ്യാറ്റിന്‍കര
പ്രദേശത്തിന്റെ
വോള്ട്ടേജ്ക്ഷാമത്തിന്
പരിഹാരം കാണുവാന്‍ ഈ
സബ് സ്റ്റേഷനെ 110
കെ.വി ആയി ഉയര്‍ത്താന്‍
വര്‍ഷങ്ങളായി നടത്തുന്ന
ശ്രമം വിഫലമാകുന്നതിന്
കാരണം വിശദമാക്കാമോ;
(ഇ)
ഈ
സബ് സ്റ്റേഷന് 110 കെ
വി ആയി
ഉയര്‍ത്തുന്നതിനുള്ള
പണികള്‍ ഈ
സര്‍ക്കാരിന്റെ ഒന്നാം
വാര്‍ഷികത്തില്‍
ആരംഭിക്കാന്‍ കഴിയുമോ
എന്ന് വിശദമാക്കാമോ?
മുട്ടത്തറയില്‍
110KV സബ് സ്റ്റേഷന്
നിര്‍മ്മാണം
5859.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
നിയോജകമണ്ഡലത്തിലെ
മുട്ടത്തറയില്‍
സ്ഥാപിക്കുന്ന 110KV
സബ് സ്റ്റേഷന്റെ
നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ
പുരോഗതി വിശദമാക്കുമോ;
(ബി)
ഇതിലേയ്ക്കായി
എത്ര കോടി രൂപയുടെ
ഭരണാനുമതിയാണ്
നല്‍കിയിരുന്നത്;
പദ്ധതിയ്ക്കായി ആകെ
എത്ര കോടി രൂപയാണ്
ചെലവ്
പ്രതീക്ഷിക്കുന്നത്;
(സി)
പ്രസ്തുത
പ്രവൃത്തി എപ്പോൾ
പൂര്‍ത്തീകരിക്കാനാകുമെന്നാണ്
ഉദ്ദേശിക്കുന്നത് ?
2006-2011 ലെ സമ്പൂര്‍ണ്ണ
വൈദ്യുതീകരണം
5860.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സമ്പൂര്‍ണ്ണ
വൈദ്യുതീകരണം
പ്രഖ്യാപിച്ചിട്ടുള്ള
മണ്ഡലങ്ങളില്‍ ചില
വീടുകളില്‍ ഇപ്പോഴും
വൈദ്യുതി
ലഭിച്ചിട്ടില്ലെന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ആയതിന്റെ കാരണം
വ്യക്തമാക്കുമോ;
(സി)
2006-2011
ലെ സര്‍ക്കാരിന്റെ
കാലത്ത് സമ്പൂര്‍ണ്ണ
വൈദ്യുതീകരണം
പ്രഖ്യാപിച്ചതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഉണ്ടെങ്കില്‍
ആയതിന്റെ വിശദാംശം
ലഭ്യമാക്കുമോ?