കെ.പി.പി
നമ്പ്യാര്‍ സ്മാരക മ്യൂുസിയം
5791.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെല്‍ട്രോണ്‍
സ്ഥാപക ചെയര്‍മാനും
മാനേജിംഗ്
ഡയറക്ടറുമായിരുന്ന
കെ.പി.പി.നമ്പ്യാരുടെ
സ്മാരകമായി കെ.പി.പി
നമ്പ്യാര്‍ സ്മാരക
മ്യൂസിയം നിര്‍മ്മാണം
എപ്പോള്‍
പൂര്‍ത്തീകരിക്കുവാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ?
പി.എം.ഇ.ജി
.പി പദ്ധതി
5792.
ശ്രീ.എന്‍.
വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പി.എം.ഇ.ജി.
പി പദ്ധതിയില്‍
സംരംഭകനെ
തെരഞ്ഞെടുക്കുകയും
പരിശീലനം നല്കി ബാങ്ക്
വായ്പ തരപ്പെടുത്തി
കൊടുക്കുന്നതു
വരെയുമുള്ള
പ്രവര്‍ത്തനങ്ങള്‍
വ്യവസായ വകുപ്പ്
ഏറ്റെടുക്കുമോ; 2006-11
കാലത്തുണ്ടായിരുന്ന
ഹാൻഡ് ഹോള്‍ഡിംഗ്
പദ്ധതി നിലവില്‍
തുടര്ന്നുവരുന്നുണ്ടോ;
(ബി)
പരിശീലനം
കഴിഞ്ഞ് സംരംഭകന്
വായ്പക്കായി ബാങ്കിനെ
സമീപിയ്ക്കുമ്പോള്‍
വായ്പ നിഷേധിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
കൊല്ലം
ജില്ലയില്‍
ഇത്തരത്തിലുള്ള
കേസുകള്‍ നടന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
എന്നറിയിക്കാമോ?
എം.ആര്.ഹാച്ചറി
എന്ന സ്ഥാപനത്തിനെതിരെയുള്ള
ജപ്തി നടപടികള്‍
5793.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
23-6-1999
ല്‍ കോഴിക്കോട്
ജില്ലയിലെ നാദാപുരം
മുളമ്പത്ത്
പ്രവര്‍ത്തനമാരംഭിച്ച
എം.ആര്.ഹാച്ചറി എന്ന
ചെറുകിട വ്യവസായ
സ്ഥാപനം ആ വര്‍ഷം തന്നെ
സബ്സിഡിക്കപേക്ഷിച്ചെങ്കിലും
അതു ലഭിച്ചത് 2002
ലാണെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
6
1/2 വര്‍ഷം
പ്രവര്‍ത്തിച്ച ശേഷം
നഷ്ടം നേരിട്ടതിനാല്‍
പ്രസ്തുത സ്ഥാപനം
6-12-2005 ല്‍ അടച്ചു
പൂട്ടുക ഉണ്ടായോ;
(സി)
സബ്സിഡി
ലഭിച്ച ശേഷം അഞ്ച്
വര്‍ഷം
പ്രവര്‍ത്തിച്ചില്ലെന്ന
കാരണത്താല്‍ സബ്സിഡി
തുക പലിശ സഹിതം
തിരിച്ചടക്കണമെന്ന്
കോഴിക്കോട് ജില്ലാ
വ്യവസായ കേന്ദ്രം
P1-6013/2005/dtd.
2-5-2006 നമ്പര്‍
കത്തിലൂടെ പ്രസ്തുത
സ്ഥാപനത്തോടാവശ്യപ്പെടുകയുണ്ടായോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(ഡി)
എങ്കില്‍
ഇതില്‍ ജപ്തി നടപടികള്‍
സ്വീകരിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ഇ)
സബ്സിഡിയുമായി
ബന്ധപ്പെട്ട് 2004 ല്‍
ഉണ്ടായ നിയമ ഭേദഗതി
പ്രകാരം സ്ഥാപനം
ആരംഭിച്ച ശേഷം അഞ്ച്
വര്‍ഷം
പ്രവര്‍ത്തിച്ചവരില്‍
നിന്ന് സബ്സിഡി
തിരിച്ചുപിടിക്കരുതെന്ന്
നിര്‍ദ്ദേശമുണ്ടോ;
(എഫ്)
എങ്കില്‍
സബ്സിഡി അനുവദിച്ചതിലെ
കാലതാമസം സംരംഭകരെ
ദോഷകരമായി ബാധിച്ചത്
പരിഹരിക്കാന്‍ 2004 ലെ
നിയമ ഭേദഗതിക്ക്
മുന്‍കാല പ്രാബല്യം
നല്കുന്ന കാര്യം
പരിഗണിക്കുമോ;
(ജി)
എങ്കില്‍
അതുവരെ എം.ആര്.ഹാച്ചറി
എന്ന
സ്ഥാപനത്തിനെതിരെയുള്ള
ജപ്തി നടപടികള്‍
നിര്‍ത്തിവെക്കുമോ;
വിശദാംശങ്ങള്‍
നല്‍കുമോ?
കേരള
ആട്ടോമൊബൈല്‍സ്
ലിമിറ്റഡിന്റെ പുനരുദ്ധാരണം
5794.
ശ്രീ.എം.
വിന്‍സെന്റ്
,,
വി.എസ്.ശിവകുമാര്‍
,,
കെ.എസ്.ശബരീനാഥന്
,,
കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
ആട്ടോമൊബൈല്‍സ്
ലിമിറ്റഡിന്റെ
പുനരുദ്ധാരണത്തിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
പ്രതിമാസം
എത്ര ആട്ടോറിക്ഷകള്‍
വീതം
പുറത്തിറക്കുവാനാണ്
തീരുമാനിച്ചിട്ടുള്ളത്;
(സി)
നിലവില്‍
കേരള
ആട്ടോമൊബൈല്സിന്
എന്തെങ്കിലും
ഓര്‍ഡറുകള്‍
ലഭിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
പുതിയ
മോഡലുകള്‍
പുറത്തിറക്കിയും
കമ്പോളത്തില്‍
മത്സരിച്ചും, കേരള
ആട്ടോമൊബൈല്സിനെ
അതിന്റെ പ്രതാപ
കാലത്തേക്ക്
മടക്കികൊണ്ടുവരുന്നതിനുള്ള
നടപടികള്‍
കൈക്കൊള്ളുമോ?
കാഡ്കോ
വഴി പരിശീലനം
5795.
ശ്രീ.വി.ഡി.സതീശന്
,,
കെ.മുരളീധരന്
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാഡ്
കോ വഴി എല്ലാവിധ
വസ്ത്രങ്ങള്‍
തയ്ക്കുവാനും
എബ്രോയിഡറി ചെയ്യുവാനും
ഉള്‍പ്പെടെ പരിശീലനം
നല്കുന്ന പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്;
വിവരിക്കുമോ;
(സി)
പദ്ധതി
നടത്തിപ്പിനുള്ള ധനാഗമ
മാര്‍ഗ്ഗം
കണ്ടെത്തിയിട്ടുണ്ടോ;
വിശദമാക്കുമോ?
രണ്ടാം
മാന്ദ്യ വിരുദ്ധ പാക്കേജില്‍
ഉൾപ്പെടുത്തിയ വ്യവസായ വികസന
പദ്ധതികൾ
5796.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
രണ്ടാം
മാന്ദ്യ വിരുദ്ധ
പാക്കേജില്‍
ഉൾപ്പെടുത്തിയതായി ബഹു.
ധനകാര്യ വകുപ്പ്
മന്ത്രി പ്രഖ്യാപിച്ച
20,000 കോടിയുടെ വികസന
പദ്ധതികളിൽ വ്യവസായ
വികസന
പദ്ധതികളെക്കുറിച്ചുള്ള
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
പദ്ധതികളുടെ
നേട്ടങ്ങള്‍
എന്തൊക്കെയെന്ന്
വിശദമാക്കുമോ?
ഏകജാലക
ക്ലിയറന്‍സ് ബോര്‍ഡ്
5797.
ശ്രീ.ഹൈബി
ഈഡന്
,,
ഷാഫി പറമ്പില്‍
,,
വി.എസ്.ശിവകുമാര്‍
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്തെ
വ്യവസായ പാര്‍ക്കുകളിലെ
ഏകജാലക ക്ലിയറന്‍സ്
ബോര്‍ഡിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്;
വിവരിക്കുമോ;
വ്യവസായ
നയം
5798.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നടപ്പിലാക്കിയിട്ടുള്ള
വ്യവസായ നയത്തിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്താണെന്ന്
വിശദമാക്കുമോ;
(ബി)
പുതിയ
വ്യവസായങ്ങള്‍
തുടങ്ങാനുളള
നടപടിക്രമങ്ങള്‍
ഇപ്പോള്‍ എങ്ങനെയാണ്;
ആയത് ലഘൂകരിച്ച്
നടപടിക്രമങ്ങള്‍
വേഗത്തിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
സിമന്റ്
ക്ഷാമം
5799.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
സിമന്റ്ക്ഷാമം
നേരിടുന്നതായുള്ള
മാധ്യമവാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ;
(ബി)
ഈ
സ്ഥിതിവിശേഷം
പരിഹരിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണ്;
ചെറുകിട
സംരംഭകരെ
പ്രയോജനപ്പെടുത്തുന്ന
വ്യവസായനയം
5800.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെറുകിട
സംരംഭകരെ
പ്രയോജനപ്പെടുത്തുന്ന
രീതിയിൽ
ആവിഷ്ക്കരിക്കുമെന്ന്
പ്രസ്താവിച്ച
പ്രകാരമുള്ള വ്യവസായ
നയത്തെ സംബന്ധിച്ച്
വിവരിക്കുമോ;
(ബി)
പ്രായഭേദമില്ലാതെ
സ്ത്രീ സംരഭകര്‍ക്ക്
പ്രത്യേക പരിഗണന
നല്കി, ഇവര്‍
മുന്നോട്ടു വയ്ക്കുന്ന
ചെറുകിട
സംരംഭങ്ങള്‍ക്ക്
പ്രത്യേക ഊന്നല്‍ നൽകി
ഇതിൽ ഉള്‍പ്പെടുത്താന്‍
നടപടി സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
വ്യവസായ
നിക്ഷേപം
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി
5801.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വ്യവസായ നിക്ഷേപം
വര്‍ദ്ധിപ്പിക്കുന്നതിന്
ഈ സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കുമോ;
(ബി)
മുന്‍
സര്‍ക്കാര്‍ നിക്ഷേപക
സംഗമം നടത്തുന്നതിനു
വേണ്ടി എത്ര തുക
ചെലവഴിച്ചിട്ടുണ്ടെന്ന്
കണക്കാക്കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ?
കൊച്ചി-ബെംഗളൂരു
വ്യവസായ ഇടനാഴി
5802.
ശ്രീ.സണ്ണി
ജോസഫ്
,,
പി.ടി. തോമസ്
,,
ഐ.സി.ബാലകൃഷ്ണന്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊച്ചി-ബെംഗളൂരു
വ്യവസായ ഇടനാഴി
രൂപീകരണം ഏത്
ഘട്ടത്തിലാണ്; ഇതു
സംബന്ധിച്ച് കേന്ദ്ര
സര്‍ക്കാരിന് അപേക്ഷ
സമര്‍പ്പിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ഏതൊക്കെ
വ്യവസായങ്ങളാണ്
പ്രസ്തുത ഹൈടെക്
ഇടനാഴിയില്‍
ഉള്‍പ്പെടുത്തിയിട്ടുളളത്;
(സി)
പ്രസ്തുത
ഹൈടെക് ഇടനാഴി
സ്ഥാപിക്കുവാന്‍ എത്ര
ഏക്കര്‍ സ്ഥലം
ആവശ്യമായി വരുമെന്നും
എത്ര ഏക്കര്‍ ഭൂമി
ഏറ്റെടുക്കേണ്ടതായിട്ടുണ്ടെന്നും
അതിന് എത്ര കോടി രൂപ
ചെലവാകുമെന്നും
അറിയിക്കുമോ;
(ഡി)
പ്രസ്തുത
വ്യവസായ ഇടനാഴി
സംസ്ഥാനത്തെ
വ്യവസായരംഗത്തെ
എപ്രകാരം
പോഷിപ്പിക്കുവാന്‍
ഉതകുമെന്ന്
വെളിപ്പെടുത്തുമോ?
കൊച്ചി-ബെംഗളൂരു
വ്യവസായ ഇടനാഴി
5803.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
'കൊച്ചി-ബെംഗളൂരു
വ്യവസായ ഇടനാഴി' എന്ന
സമഗ്ര പദ്ധതി
ആരംഭിയ്ക്കുവാന്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍ നൽകുമോ ;
(ബി)
പ്രസ്തുത
പദ്ധതി കൊണ്ടുളള
നേട്ടങ്ങളും
കോട്ടങ്ങളും
എന്തൊക്കെയെന്ന്
വിശദമാക്കുമോ?
വാമനപുരം
നിയോജക മണ്ഡലത്തിലെ വ്യവസായ
വികസന പ്രവര്‍ത്തനങ്ങള്‍
5804.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം വാമനപുരം നിയോജക
മണ്ഡലത്തില്‍ വ്യവസായ
വകുപ്പ് നടത്തിയ
വികസനപ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
ഓരോ
പദ്ധതിക്കും വേണ്ടി
ചെലവഴിച്ച തുകയുടെ
കണക്ക് ലഭ്യമാക്കാമോ;
(സി)
വാമനപുരം
നിയോജകമണ്ഡലത്തില്‍
വ്യവസായവകുപ്പിന്
കീഴില്‍
പ്രവര്‍ത്തിക്കുന്ന
പൊതുമേഖലാസ്ഥാപനങ്ങള്‍
ഉണ്ടോ; എങ്കില്‍
വിശദവിവരങ്ങള്‍
നല്‍കാമോ?
പൊതുമേഖലാ
വ്യവസായ സ്ഥാപങ്ങളിലെ കെടു
കാര്യസ്ഥത
5805.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പൊതുമേഖലാ
വ്യവസായ സ്ഥാപങ്ങളിലെ
കെടുകാര്യസ്ഥത
ഇല്ലാതാക്കാന്‍
എന്തൊക്കെ നടപടികള്‍
ആണ് സ്വീകരിച്ചത്എന്ന്
വിശദമാക്കാമോ ?
പൊതുമേഖലാ
സ്ഥാപനങ്ങള്‍
നഷ്ടത്തിലായതിന്റെ കാരണങ്ങള്‍
5806.
ശ്രീ.ആര്.
രാജേഷ്
,,
എം. രാജഗോപാലന്‍
,,
പി.ടി.എ. റഹീം
,,
എ. എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുൻ
സര്‍ക്കാരിന്റെ കാലത്ത്
സംസ്ഥാനത്ത് പൊതുമേഖലാ
സ്ഥാപനങ്ങള്‍
നഷ്ടത്തിലായതിന്റെ
കാരണങ്ങള്‍
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ;
(ബി)
ഇക്കാലയളവില്‍
വ്യവസായ വകുപ്പിനു
കീഴിലുള്ള പൊതുമേഖലാ
സ്ഥാപനങ്ങളുടെ നഷ്ടം
എത്ര കോടി
രൂപയായിരുന്നുവെന്ന്
വ്യക്തമാക്കാമോ;
(സി)
പൊതുമേഖലാ
സ്ഥാപനങ്ങളെ സംബന്ധിച്ച
കേന്ദ്രഗവണ്മെന്റിന്റെ
തെറ്റായ നയങ്ങള്‍
തിരുത്തി അവയെ
ലാഭകരമാക്കുന്നതിനും
ഉല്പാദനക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിനും
പൊതുമേഖലയില്‍ കൂടുതല്‍
തൊഴിലവസരങ്ങള്‍
സൃഷ്ടിക്കുന്നതിനും
നടപടികള്‍
സ്വീകരിക്കുമോ ;
വിശദാംശം നല്‍കുമോ?
ലാഭത്തിലായ
പൊതുമേഖലാ സ്ഥാപനങ്ങള്‍
5807.
ശ്രീ.അന്‍വര്‍
സാദത്ത്
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
അനില്‍ അക്കര
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ലാഭത്തിലായ പൊതുമേഖല
സ്ഥാപനങ്ങളെ
കണ്ടെത്തുന്നതിന്
ആധാരമാക്കിയ പഠനം
ഏതാണ്;ആ പഠനത്തിന്റെ
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(ബി)
പൊതുമേഖലാ
സ്ഥാപനങ്ങളുടെ
ലാഭനഷ്ടങ്ങള്‍
കണക്കാക്കുന്നതിനായുള്ള
സ്റ്റാറ്റ്യൂട്ടറി
ഓഡിറ്റിംഗ് ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
നടത്തിയിരുന്നുവോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
ഇല്ലെങ്കില്‍
എന്തടിസ്ഥാനത്തിലാണ്
പൊതുമേഖല സ്ഥാപനങ്ങള്‍
ലാഭത്തിലായതായി
സര്‍ക്കാര്‍
വെളിപ്പെടുത്തിയത്
എന്നറിയിക്കാമോ?
മാവേലിക്കര
നിയോജകമണ്ഡലത്തില്‍ പുതിയ
വ്യവസായ സംരംഭങ്ങള്‍
5808.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
നിയോജകമണ്ഡലത്തില്‍
പുതിയ വ്യവസായ
സംരംഭങ്ങള്‍
ആരംഭിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
ഉണ്ടെങ്കില്‍ ആയതിന്റെ
നടപടിക്രമങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇല്ലെങ്കില്‍
വ്യവസായ സംരംഭങ്ങള്‍
ആരംഭിക്കുവാന്‍ നടപടി
സ്വീകരിക്കുമോയെന്ന്
വിശദമാക്കുമോ?
മൈലാടിയില്‍
കെ.എസ്.റ്റി.സി ക്ക് സ്ഥലം
5809.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ മൈലാടിയില്‍
കെ.എസ്.റ്റി.സി ക്ക്
എത്ര ഏക്കര്‍ സ്ഥലം
ഉണ്ട് ; വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
ഇതില്‍
ഉദുമ സ്പിന്നിങ്
മില്‍സിനായി എത്ര
ഏക്കര്‍ സ്ഥലമാണ്
ഉപയോഗിക്കുന്നത്;
(സി)
ബാക്കി
എത്ര ഏക്കര്‍ സ്ഥലം
ഉപയോഗിക്കാതെ
കിടപ്പുണ്ട്;
വിശദാംശങ്ങള്‍
അറിയിക്കുമോ;
(ഡി)
ഈ
കോമ്പൗണ്ടിലുള്ള
സെറിഫെഡിന്റേതായുള്ള
കെട്ടിടങ്ങളും
സ്ഥലങ്ങളും
പ്രയോജനപ്പെടുത്തി ഈ
സ്ഥലത്ത് ഒരു പുതിയ
വ്യവസായസ്ഥാപനം
തുടങ്ങുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
നഷ്ടത്തിലായ
പൊതുമേഖലാ വ്യവസായ
സ്ഥാപനങ്ങളുടെ പുനരുദ്ധാരണം
5810.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
എ.എം. ആരിഫ്
,,
ഡി.കെ. മുരളി
,,
എം. സ്വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുൻ
സര്‍ക്കാരിന്റെ
ഭരണകാലത്ത് നഷ്ടത്തിലായ
പൊതുമേഖലാ വ്യവസായ
സ്ഥാപനങ്ങള്‍
പുനരുദ്ധരിക്കുന്നതിനായി
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളത്;
(ബി)
ഓരോ
പൊതുമേഖലാ
സ്ഥാപനത്തിനും കൃത്യമായ
കര്‍മ്മപദ്ധതികള്‍
തയ്യാറാക്കി
ത്രികക്ഷിക്കരാര്‍
ഉണ്ടാക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
ഓരോ
പൊതുമേഖലാ സ്ഥാപനവും
ലാഭകരമാക്കുന്നതിന്
സമയബന്ധിതമായ
പാക്കേജുകള്‍
തയ്യാറാക്കുന്നതിന്
പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കാമോ?
ക്വാറികളുടെ
പ്രവര്‍ത്തനം
T 5811.
ശ്രീ.കോവൂര്‍
കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ക്വാറികളുടെ
പ്രവര്‍ത്തനം
നിലച്ചതിനാല്‍
നിര്‍മ്മാണ രംഗത്ത്
മാന്ദ്യം
അനുഭവപ്പെടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ക്വാറികള്‍ക്ക്
പരിസ്ഥിതി ക്ലിയറന്‍സ്
നല്‍കും മുമ്പ്
പരിസ്ഥിതി ആഘാത പഠനം
കാര്യക്ഷമമായി
നടക്കുന്നുണ്ട്
എന്നുറപ്പാക്കാന്‍
എന്ത് നടപടികളാണ്
കൈകൊണ്ടിട്ടുള്ളത്എന്നറിയിക്കാമോ?
ചാലക്കുടിയില്‍
താലൂക്ക് വ്യവസായ കേന്ദ്രം
5812.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ചാലക്കുടിയില്‍
താലൂക്ക് അനുവദിച്ച്
പ്രവര്‍ത്തനം ആരംഭിച്ച്
വര്‍ഷങ്ങള്‍ പിന്നിട്ട
സാഹചര്യത്തില്‍
,ചാലക്കുടിയില്‍
താലൂക്ക്
അടിസ്ഥാനത്തിലുള്ള
വ്യവസായ കേന്ദ്രം
സ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
സ്റ്റേഡിയങ്ങള്‍ക്ക്
ഭരണാനുമതി
5813.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2017-18
വര്‍ഷത്തെ ബജറ്റിലും
ബജറ്റ് പ്രസംഗത്തിലും
പ്രഖ്യാപിച്ചിട്ടുള്ള
ചെറുതും വലുതുമായ എത്ര
സ്റ്റേഡിയങ്ങളാണ്
ഉള്ളത്; ഓരോന്നിന്റെയും
തുക ഉള്‍പ്പെടെ വിശദ
വിവരം നല്‍കുമോ;
(ബി)
പ്രസ്തുത
സ്റ്റേഡിയങ്ങള്‍ക്ക്
ഭരണാനുമതി
ലഭ്യമാക്കുന്നതിന്
വകുപ്പ് തലത്തില്‍
സ്വീകരിച്ചുവരുന്ന
നടപടിക്രമങ്ങളുടെ
വിശദവിവരം നല്‍കുമോ;
(സി)
പ്രസ്തുത
പദ്ധതികള്‍
സമയബന്ധിതമായി
പൂര്‍ത്തീകരിയ്ക്കുന്നതിന്
നടപടി സ്വീകരിയ്ക്കുമോ?
അന്യസംസ്ഥാനത്തുനിന്നും
മണല്‍ കൊണ്ടുവരുന്നതിന് രേഖകൾ
5814.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭവന
നിര്‍മ്മാണത്തിനായി
അന്യസംസ്ഥാനത്തുനിന്നും
മണല്‍ കൊണ്ടുവരുന്നതിന്
എന്തൊക്കെ രേഖകളാണ്
ആവശ്യമായിട്ടുള്ളത്;
(ബി)
ഇതു
സംബന്ധിച്ച പൂര്‍ണ്ണ
വിവരം ബന്ധപ്പെട്ട നിയമ
വ്യവസ്ഥകളുടെ പകര്‍പ്പു
സഹിതം ലഭ്യമാക്കുമോ ?
കൈത്തറി
മേഖലയുടെ നവീകരണത്തിനുള്ള
നടപടികള്‍
5815.
ശ്രീ.റ്റി.വി.രാജേഷ്
,,
കെ. ആന്‍സലന്‍
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൈത്തറി
മേഖലയുടെ നവീകരണത്തിനും
ഉല്പന്നങ്ങളുടെ
വൈവിധ്യവല്‍ക്കരണത്തിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
(ബി)
കൈത്തറി
നെയ്ത്തുകാര്‍ക്ക്
പരമ്പരാഗതമായി
ലഭിച്ചുവരുന്ന വിവിധതരം
ഇന്‍സെന്റീവുകളും
ക്ഷേമപദ്ധതികളും വരുമാന
ഉറപ്പു പദ്ധതിയും
തുടരുന്നതിനു എത്ര
രൂപയാണ്
വകയിരുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
കൈത്തറി
ഉല്പന്നങ്ങള്ക്ക്
റിബേറ്റ് നല്കിയ
വകയിലുളള കുടിശ്ശിക
കൊടുത്തു
തീര്‍ക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
കൈത്തറി
സംഘങ്ങളുടെ ഉല്പാദനശേഷി
5816.
ശ്രീ.സി.കൃഷ്ണന്
,,
സി.കെ. ഹരീന്ദ്രന്‍
,,
പി. ഉണ്ണി
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പ്രാഥമിക
കൈത്തറി സഹകരണ
സംഘങ്ങള്‍ക്ക്
നെയ്ത്തിലുള്ള നൈപുണ്യം
മെച്ചപ്പെടുത്തുന്നതിനും
ഉല്പാദനശേഷി
വര്‍ദ്ധിപ്പിക്കുന്നതിനും
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
ചുടുകല്‍
വ്യവസായ സഹകരണ സംഘത്തില്‍
നടന്ന അഴിമതി
5817.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര,
അമരവിളയില്‍
ഖാദിബോര്‍ഡിന്റെ കീഴിൽ
പ്രവര്‍ത്തിക്കുന്ന
കെ.വി.ഐ.എൻ.ഡി (റ്റി )3
എന്ന ചുടുകല്‍ വ്യവസായ
സഹകരണ സംഘത്തില്‍ നടന്ന
അഴിമതിയെക്കുറിച്ച്
ലഭിച്ച പരാതിയില്‍
നടപടി സ്വീകരിച്ചോ;
(ബി)
പ്രസ്തുത
ക്രമക്കേടിനെ
സംബന്ധിച്ച് ആഡിറ്റ്
റിപ്പോര്‍ട്ടില്‍
പരാമർശിച്ചിട്ടുണ്ടോ ;
അതിന്മേല് സംഘം
ഭാരവാഹികളോട് വിശദീകരണം
ആവശ്യപ്പെട്ടോ;
(സി)
പ്രസ്തുത
ക്രമക്കേടുകള്‍
സംബന്ധിച്ച് ജില്ലാ,
സംസ്ഥാന ഖാദിബോര്‍ഡ്
സെക്രട്ടറിമാര്‍ക്ക്
പലപ്രാവശ്യം പരാതി
നല്‍കിയിട്ടും അന്വേഷണം
നടത്താന്‍ തയ്യാറാകാത്ത
സാഹചര്യത്തില്‍
ഏതെങ്കിലും സര്‍ക്കാര്‍
ഏജന്‍സിയെ കൊണ്ട്
പ്രസ്തുത അന്വേഷണം
നടത്താന്‍ നടപടി
സ്വീകരിക്കുമോ?
കായിക
നയം
5818.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സർക്കാർ
കായിക നയം
പ്രഖ്യാപിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
ഇല്ലെങ്കില്‍ അതിനുള്ള
കാരണങ്ങൾ
വ്യക്തമാക്കാമോ;
(ബി)
കായിക
സമ്പന്നമായിരുന്ന
കേരളത്തിന്റെ
ഇന്നലെകള്‍ ഇപ്പോള്‍
പിന്നോട്ടടിക്കുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
കായികമേഖലയെ
പ്രോത്സാഹിപ്പിക്കാന്‍
സര്‍ക്കാര്‍ മുന്‍കൈ
എടുക്കാത്തതുമുലം
സ്കൂള്‍ മേളയില്‍
പോലും കേരളം
പിന്നിലാവുകയും
കായികതാരങ്ങള്‍ മറ്റ്
സംസ്ഥാനങ്ങളിലേക്ക്
ചേക്കേറുകയും
ചെയ്യുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ഇവരെ സംസ്ഥാനത്തുതന്നെ
പിടിച്ചു നിര്‍ത്താന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുന്നത്;
വിശദമാക്കാമോ?
മലയാള
മനോരമ സംഘടിപ്പിച്ച
ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്
നൽകിയ ധനസഹായം
5819.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുൻ
സർക്കാരിന്റെ
ഭരണകാലത്ത്, മലയാള
മനോരമ സംഘടിപ്പിച്ച
ബാഡ്മിന്റണ്‍
ടൂര്‍ണമെന്റിന് ഓരോ
സാമ്പത്തിക വര്‍ഷവും
എത്ര രൂപ വീതം
സര്‍ക്കാര്‍ നല്കി ;
(ബി)
ആയതിന്റെ
വരവ് ചെലവ്
സ്റ്റേറ്റ്മെന്റ്
ബന്ധപ്പെട്ട സ്ഥാപനം
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ തുക
തിരിച്ച്
പിടിക്കുന്നതിന് നടപടി
സ്വീകരിക്കുമോ ;
(സി)
സമാനമായ
രീതിയില്‍ മറ്റ്
മാധ്യമങ്ങള്‍
സംഘടിപ്പിക്കുന്ന
ടൂര്‍ണമെന്റുകള്‍ക്ക്
ധനസഹായം അനുവദിക്കുമോ
എന്ന് വ്യക്തമാക്കാമോ?
കായിക
പരിശീലനം
മെച്ചപ്പെടുത്തുന്നതിനുളള
പദ്ധതികള്‍
5820.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാര്‍ത്ഥികളില്‍
കായിക നേട്ടം
ഉറപ്പാക്കുന്നതിനായി
പുതിയ പദ്ധതികള്‍
നടപ്പിലാക്കുവാന്‍
കായിക വകുപ്പ്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
സ്കൂളുകളില്‍
കായികപരിശീലനം
മെച്ചപ്പെടുത്തുന്നതിനായി
നിലവില്‍ കായിക
വകുപ്പിന്റെ കൂടി
ആഭിമുഖ്യത്തില്‍ നടന്നു
വരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണ്;
(സി)
പല
സ്കൂളുകളിലും
കുട്ടികള്‍ക്ക്
കളിസ്ഥലങ്ങള്‍
ലഭ്യമല്ലെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
വിദ്യാലയങ്ങളില്‍
കളിസ്ഥലങ്ങളും
ഇന്‍ഡോര്‍ സ്റ്റേഡിയവും
ഉള്‍പ്പെടെയുള്ളവ
നിര്‍മ്മിക്കുന്നതിനും
മെച്ചപ്പെടുത്തുന്നതിനും
നടപടികള്‍
സ്വീകരിക്കുമോ;
(ഇ)
വിശാലമായ
മൈതാനങ്ങള്‍ ലഭ്യമായ
സ്കൂളുകളില്‍ അവ
അത്യാധുനികവത്കരിക്കാനും
വ്യത്യസ്ഥങ്ങളായ കായിക
പരിശീലനങ്ങള്‍ക്ക്
സൗകര്യമേര്പ്പെടുത്തുവാനും
കായിക വകുപ്പ് നടപടി
സ്വീകരിക്കുമോ?
കായിക
സര്‍വ്വകലാശാലയും ഹൈ
ആൾട്ടിറ്റ്യൂഡ്
പരിശീലനകേന്ദ്രങ്ങളും
ആരംഭിക്കാന്‍ നടപടി
5821.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായികരംഗത്ത്
ഒട്ടേറെ നേട്ടങ്ങള്‍
കൈവരിച്ചിട്ടും ഒട്ടേറെ
ഒളിമ്പ്യന്മാരെ
സൃഷ്ടിച്ചിട്ടും
കേരളത്തിനുമാത്രം ഒരു
കായിക സര്‍വ്വകലാശാല
ഇല്ലെന്നുളളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ലോകോത്തര
നിലവാരത്തിലുളള ഒരു
കായിക സര്‍വ്വകലാശാല
കേരളത്തില്‍
ആരംഭിക്കാന്‍ നടപടി
സ്വീകരിയ്ക്കുമോ;
(സി)
ഹൈ
ആൾട്ടിറ്റ്യൂഡ്
മേഖലയില്‍ സ്ഥിതി
ചെയ്യുന്ന
ലാേകരാഷ്ട്രങ്ങളിലെ പല
സ്റ്റേഡിയങ്ങളിലും
മല്‍സരിക്കുമ്പോള്‍
കേരള കായികതാരങ്ങള്‍
പിന്തളളപ്പെടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഇന്ത്യയില്‍
ഹൈ ആൾട്ടിറ്റ്യൂഡ്
മേഖലയില്‍
പരിശീലനകേന്ദ്രങ്ങള്‍
കുറവാണ് എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
കേരളത്തില്‍
മൂന്നാറിലടക്കം ഇത്തരം
ഹൈ ആൾട്ടിറ്റ്യൂഡ്
പരിശീലനകേന്ദ്രങ്ങള്‍
ആരംഭിക്കാന്‍
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ?
ഒളിമ്പിക്
ദിനാചരണം
5822.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒളിമ്പിക്
ദിനാചരണം
സംഘടിപ്പിക്കുവാന്‍
സ്പോര്‍ട്സ്
കൗണ്‍സിലിനെ
ചുമതലപ്പെടുത്തി
ഉത്തരവ് നിലനില്‍ക്കെ
തിരുവനന്തപുരം
ഒളിമ്പിക് അസോസിയേഷന്
ഒളിമ്പിക് ദിനാചരണം
സംഘടിപ്പിക്കുന്നതിന്
കഴിഞ്ഞ വര്‍ഷം ധനസഹായം
നല്‍കിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
പരിപാടി നടത്തിയതിന്റെ
വരവ് ചെലവ് കണക്കുകള്‍
പരിശോധിക്കാന്‍
തയ്യാറാകുമോ?
പൊഴിയൂര്‍-പരുത്തിയൂര്‍
സ്റ്റേഡിയം, നെയ്യാറ്റിന്‍കര
നഗരസഭാ സ്റ്റേഡിയം എന്നിവ
മെച്ചപ്പെടുത്തുന്നതിനുളള
നടപടി
5823.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
എം.എല്‍.എ. 2017
ഫെബ്രുവരി മാസം നല്കിയ
നിവേദനപ്രകാരം
(No.139/VIP/M (ind
SBYA)/16 dtd.
22.02.2017 )
കായിക-യുവജനകാര്യ
വകുപ്പ് സെക്രട്ടറിക്ക്
നല്കിയ നിര്‍ദ്ദേശം
അനുസരിച്ച് എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ബി)
നിവേദനത്തില്‍
ആവശ്യപ്പെട്ടിട്ടിരുന്ന
പ്രകാരം
പൊഴിയൂര്‍-പരുത്തിയൂര്‍
സ്റ്റേഡിയം,
നെയ്യാറ്റിന്‍കര നഗരസഭാ
സ്റ്റേഡിയം എന്നിവ
മെച്ചപ്പെടുത്തുന്നതിന്
വേണ്ട ഫണ്ട്
അനുവദിക്കുന്നതിനായി
ഡി.പി.ആര്.
തയ്യാറാക്കുവാന്‍
സ്പോര്‍ട്സ് യുവജനകാര്യ
വകുപ്പ് ഏതെങ്കിലും
ഏജന്‍സിയെ
ഏല്പിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
നിവേദനത്തിന്മേല്
എന്തു നടപടി
സ്വീകരിക്കുമെന്ന്
അറിയിക്കുമോ;
(സി)
സ്മയില്‍
പദ്ധതി പ്രകാരം അപേക്ഷ
നല്കിയാല് സ്കൂള്‍,
പൊതുസ്ഥലങ്ങള്‍
എന്നിവിടങ്ങളില്‍
നീന്തല്‍ക്കുളങ്ങള്‍
നിര്‍മ്മിക്കുവാന്‍
ഫണ്ട് അനുവദിക്കാന്‍
സാധിക്കുമോ
എന്നറിയിക്കാമോ?
കായികക്ഷമതാ
മിഷന്
5824.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കായികക്ഷമതാ മിഷന്
രൂപം നല്കുവാന്
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
എങ്കില്‍
ഇതിലൂടെ എന്തെല്ലാം
പദ്ധതികളാണ് ലക്ഷ്യം
വയ്ക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
ഇതിന്
വേണ്ടി എന്തെങ്കിലും
പ്രവര്‍ത്തനങ്ങള്‍
ആരംഭിച്ചിട്ടുണ്ടോ;
(ഡി)
ഇത്
എന്ന് മുതല്‍
നടപ്പിലാക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
സ്പോര്‍ട്സ്
കിറ്റ് വിതരണം
5825.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂളുകള്‍ക്ക്
പുതിയതായി സ്പോര്‍ട്സ്
കിറ്റ് വിതരണം
ചെയ്യുവാന്‍ കായിക
വകുപ്പ് പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
കിററില്‍
എന്തൊക്കെ കായിക
ഉപകരണങ്ങളാണ്
ലഭ്യമാക്കുകയെന്ന്
വ്യക്തമാക്കാമോ;
(സി)
സ്പോര്‍ട്സ്
കിറ്റ്
ലഭിക്കുന്നതിനായി
വിദ്യാലയങ്ങള്‍ക്ക്
മാനദണ്ഡം
നിശ്ചയിച്ചിട്ടുണ്ടോ;
എങ്കില്‍ അവ
എന്തൊക്കെയെന്ന്
വിശദമാക്കുമോ;
(ഡി)
വലിയ
തുക ചെലവഴിച്ച്
സ്പോര്‍ട്സ് കിറ്റ്
വിതരണം ചെയ്യുമ്പോള്‍
അവ മികച്ച രീതിയില്‍
ഉപയോഗിക്കുന്നുണ്ടെന്നും
സ്കൂളുകള്‍ അവ
സസൂക്ഷ്മം കെെകാര്യം
ചെയ്യുന്നുണ്ടെന്നും
പരിശോധിക്കുവാന്‍
സംവിധാനം
ഉറപ്പാക്കുമോ?
ചാലക്കുടിയിൽ
ഇന്‍ഡോര്‍ സ്റ്റേഡിയം
നിര്‍മ്മാണം
5826.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍
ബഡ്ജറ്റില്‍
പ്രഖ്യാപിച്ചിട്ടുള്ള
ഇന്‍ഡോര്‍
സ്റ്റേഡിയങ്ങളുടെ
നിര്‍മ്മാണത്തിനായി
സര്‍ക്കാര്‍ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ചാലക്കുടി
മുനിസിപ്പാലിറ്റിയില്‍
ഇന്‍ഡോര്‍ സ്റ്റേഡിയം
നിര്‍മ്മാണം
ആരംഭിക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
ആസ്ട്രേലിയന്‍
സര്‍ക്കാരുമായി ചേര്‍ന്ന്
കായിക രംഗത്ത് നടത്തിയ
പ്രവര്‍ത്തനങ്ങള്‍
5827.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായിക
വകുപ്പ് ഡയറക്ടറേറ്റ്
ആസ്ട്രേലിയന്‍
സര്‍ക്കാരുമായി
ചേര്‍ന്ന് കായിക
രംഗത്തെ ഉന്നമനത്തിനായി
2013-14, 2014-15,
2015-16 കാലഘട്ടത്തില്‍
എന്തൊക്കെ പരിപാടികള്‍
നടത്തി; ഇതിനായി ഏത്ര
രൂപയുടെ ഭരണാനുമതി
നല്കി; മേല്‍
കാലഘട്ടത്തില്‍ എത്ര
രൂപ ചെലവഴിച്ചു;
(ബി)
ഭരണാനുമതിയേക്കാള്
കൂടുതല്‍ തുക
ചെലവഴിച്ചുവെങ്കില്
നടപടി സ്വീകരിക്കുമോ;
(സി)
ഏതൊക്കെ
ഇനങ്ങളില്‍ എത്ര രൂപ
വീതമാണ്
ചെലവഴിച്ചതെന്ന്
വ്യക്തമാക്കുമോ?
പഞ്ചായത്തുകള്‍
തോറും സ്പോര്‍ട്സ്
കോംപ്ലക്സുകള്‍
ആരംഭിക്കുന്നതിനുള്ള
പദ്ധതികള്‍
5828.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പഞ്ചായത്തുകള്‍
തോറും സ്പോര്‍ട്സ്
കോംപ്ലക്സുകള്‍
ആരംഭിക്കുന്നതിനുള്ള
പദ്ധതികള്‍
പരിഗണനയിലുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(ബി)
എങ്കില്‍
ആയതിന്റെ വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(സി)
സ്പോര്‍ട്സിന്റെ
വികസനത്തിനു വേണ്ടി
പഞ്ചായത്തുകളില്‍
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
സ്റ്റേഡിയങ്ങളുടെ
പ്രോജക്റ്റ് റിപ്പോര്‍ട്ട്
5829.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016-17
ലെ പുതുക്കിയ ബജറ്റില്‍
വിവിധ നിയോജക
മണ്ഡലങ്ങളില്‍
സ്ഥാപിക്കുമെന്ന്
പ്രഖ്യാപിച്ചതില്‍ എത്ര
സ്റ്റേഡിയങ്ങളുടെ
പ്രോജക്റ്റ്
റിപ്പോര്‍ട്ട്
തയ്യാറാക്കി
ഭരണാനുമതിക്കായി
സമര്പ്പിച്ചുകഴിഞ്ഞുവെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതില്‍
എത്ര
പ്രോജക്റ്റുകള്‍ക്ക്
ഇതിനോടകം ഭരണാനുമതി
നല്‍കിയെന്ന്
വ്യക്തമാക്കുമോ;
(സി)
ഏതെല്ലാം
പ്രോജക്റ്റുകള്‍ക്കാണ്
ഭരണാനുമതി നല്കി
കഴിഞ്ഞതെന്ന്
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
ഭരണാനുമതിയുടെ
പകര്‍പ്പ്
ലഭ്യമാക്കുമോ?
യുവശക്തി
പദ്ധതി
5830.
ശ്രീ.റ്റി.വി.രാജേഷ്
,,
കെ. ബാബു
,,
എ. പ്രദീപ്കുമാര്‍
,,
എം. മുകേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
യുവജനക്ഷേമ ബോര്‍ഡിന്റെ
പ്രവര്‍ത്തനങ്ങള്‍
അവലോകനം
ചെയ്തിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
യുവജനങ്ങള്‍ക്കായി
'യുവശക്തി' എന്ന പദ്ധതി
ബോര്‍ഡ്
ആവിഷ്കരിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
പ്രസ്തുത പദ്ധതിയുടെ
ലക്ഷ്യങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഈ
പദ്ധതി എല്ലാ
ജില്ലകളിലും
നടപ്പാക്കുന്നതിനായി
ആക്ഷന്‍ പ്ലാന്‍
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഇ)
വിവിധ
തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങളില്‍ യുവജന
പ്രവര്‍ത്തനങ്ങള്‍
ശാക്തീകരിക്കുന്നതിന് ഈ
പ്രോജക്ട് എപ്രകാരമാണ്
സഹായിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
യുവജനക്ഷേമ
വകുപ്പിന്റെ ചുമതലയില്‍
പ്രവര്‍ത്തനങ്ങള്‍
5831.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുട്ടികളിലും
യുവാക്കളിലുമുള്ള
കായികാഭിരുചിയും
സര്‍ഗ്ഗവാസനയും
പരിപോഷിപ്പിക്കുന്നതിനായി
യുവജനക്ഷേമ വകുപ്പിന്റെ
ചുമതലയില്‍ എന്തെല്ലാം
പ്രവര്‍ത്തനങ്ങള്‍
നടത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഉല്ലാസയാത്രയോടനുബന്ധിച്ചും
മറ്റും
വെള്ളക്കെട്ടുകളില്‍
വീണ് യുവജനങ്ങളും
കുട്ടികളും മരിക്കുന്ന
സഹചര്യത്തില്‍
കുട്ടികളെ നീന്തല്‍
പഠിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദീകരിക്കുമോ?