നെല്ല്
സംഭരണം
321.
ശ്രീ.സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിളവെടുപ്പ് സമയത്ത്
നെല്ല് സംഭരിക്കാത്തത്
മൂലവും മുന്‍പ്
സംഭരിച്ച നെല്ലിന്റെ
വില നല്‍കാത്തത് മൂലവും
കൃഷിക്കാര്‍ക്ക്
ഉണ്ടായിട്ടുള്ള
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ബുദ്ധിമുട്ടുകള്‍
പരിഹരിക്കുവാന്‍
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
'വിശപ്പ്
രഹിത കേരളം' പദ്ധതി
322.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ജി.എസ്.ജയലാല്‍
,,
എല്‍ദോ എബ്രഹാം
,,
കെ. രാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗവര്‍ണറുടെ
കഴിഞ്ഞ നയപ്രഖ്യാപന
പ്രസംഗത്തില്‍
ഉള്‍പ്പെട്ടിരുന്ന
'വിശപ്പ് രഹിത കേരളം'
പദ്ധതി സംസ്ഥാനത്ത്
സിവില്‍ സപ്ളൈസ്
വകുപ്പ്
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
അതിന്റെ കാരണം
വ്യക്തമാക്കാമോ;
(സി)
ഈ
വര്‍ഷത്തെ സംസ്ഥാന
ബജറ്റില്‍ പ്രസ്തുത
പദ്ധതിക്ക് വേണ്ടി തുക
വകയിരുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
എന്ന് വ്യക്തമാക്കാമോ?
പുതിയ
റേഷൻ കാർഡുകളൂടെ വിതരണം
323.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥനത്ത്
പുതിയ റേഷൻ കാർഡുകളുടെ
അച്ചടി പൂർത്തീകരിച്ച്
എന്നത്തേയ്ക്ക് വിതരണം
ചെയ്യാനാണ്
ഉദ്ദേശിക്കുന്നത്;
(ബി)
റേഷൻ
സംവിധാനം
സുതാര്യമാക്കുന്നതിന്,
റേഷൻ കാർഡിലും വിതരണ
സംവിധാനത്തിലും
എന്തൊക്കെ
വ്യത്യാസങ്ങളാണ്
വരുത്തിയിട്ടുള്ളത്;
(സി)
റേഷൻ
കാർഡുകൾ സ്മാർട്ട്
കാർഡുകളാക്കാനും
ആധാറുമായും ബാങ്ക്
അക്കൗണ്ടുകളുമായും
ബന്ധപ്പെടുത്താനും
എന്തെങ്കിലും മാർഗ്ഗ
നിർദ്ദേശങ്ങളുണ്ടോ
എന്ന് വ്യക്തമാക്കുമോ?
പുതിയ
റേഷന്‍ കാര്‍ഡ് വിതരണം
324.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇപ്പോള്‍ ഉപയോഗിച്ചു
വരുന്ന റേഷന്‍ കാര്‍ഡ്
ഏതു വര്‍ഷത്തില്‍
അനുവദിച്ചതാണ്; നിലവിലെ
റേഷന്‍ കാര്‍ഡിന് ഒരു
പതിറ്റാണ്ടിലേറെ
പഴക്കമുണ്ടെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പുതിയ
റേഷന്‍ കാര്‍ഡ്
വിതരണത്തിനായി ഈ വര്‍ഷം
ഏതൊക്കെ
തീയതികളായിരുന്നു
നേരത്തെ
നിശ്ചിയിച്ചിരുന്നത്;
(സി)
പുതിയ
റേഷന്‍ കാര്‍ഡുകള്‍
എന്നത്തേയ്ക്ക് വിതരണം
ചെയ്യാനാകും എന്നാണ്
ഇപ്പോള്‍ കരുതുന്നത്;
(ഡി)
കാര്‍ഡ്
വിതരണവുമായി
ബന്ധപ്പെട്ട് ഇപ്പോള്‍
നേരിടുന്ന പ്രശ്നങ്ങള്‍
എന്തൊക്കെ;
വിശദമാക്കുമോ?
പുതിയ
റേഷന്‍ കാര്‍ഡിന്റെ വിതരണം
325.
ശ്രീ.എല്‍ദോസ്
കുന്നപ്പിള്ളി
,,
വി.ഡി.സതീശന്
,,
അനൂപ് ജേക്കബ്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതിയ
റേഷന്‍ കാര്‍ഡിന്റെ
വിതരണം ഏതു
ഘട്ടത്തിലാണ്;
(ബി)
പുതിയ
റേഷന്‍ കാര്‍ഡിന്റെ
വിതരണം ഏപ്രിലില്‍
പൂര്‍ത്തിയാക്കുമെന്ന
പ്രഖ്യാപനം
പ്രാവര്‍ത്തികമാക്കുന്നതില്‍
ഉണ്ടായ തടസ്സം എന്താണ്;
(സി)
റേഷന്‍
കാര്‍ഡിന്റെ വില
നിശ്ചയിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
റേഷന്‍
കാര്‍ഡുകളുടെ വിതരണം
ആരംഭിക്കാത്തതിനാലും,
പുതിയ റേഷന്‍ കാര്‍ഡ്
ലഭ്യമാക്കുവാന്‍
സാധിക്കാത്തതിനാലും
ജനങ്ങള്‍ നേരിടുന്ന
ബുദ്ധിമുട്ട്
പരിഗണിച്ച് റേഷന്‍
കാര്‍ഡുകളുടെ വിതരണം
അടിയന്തരമായി
ആരംഭിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
പുതിയ
റേഷന്‍കാര്‍ഡ്
ലഭ്യമാക്കുന്നതിനുളള
നടപടിക്രമങ്ങള്‍
326.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതിയ
റേഷന്‍കാര്‍ഡുകള്‍
ഉപഭോക്താക്കള്‍ക്ക്
ലഭ്യമാക്കുന്നതിനുളള
നടപടിക്രമങ്ങള്‍ ഏതു
ഘട്ടത്തിലാണ്;
(ബി)
പുതിയ
റേഷന്‍കാര്‍ഡുകള്‍
തയ്യാറാക്കുന്നതിന്റെ
ചുമതല ആര്‍ക്കാണ്
നല്‍കിയിരുന്നത്;
(സി)
പുതിയ
റേഷന്‍കാര്‍ഡ് വിതരണം
ചെയ്യുന്നതിന് സംഭവിച്ച
കാലതാമസത്തിന്റെ പ്രധാന
കാരണങ്ങള്‍
എന്തെല്ലാമാണ്;
(ഡി)
പുതിയ
റേഷന്‍കാര്‍ഡ്
സജ്ജമാക്കുന്നതിന്
ചെലവഴിച്ച തുകയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
നെല്ലു
സംഭരണ കുടിശ്ശിക
327.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കര്‍ഷകരില്‍
നിന്നും നെല്ലു
സംഭരിച്ച വകയില്‍
സപ്ലൈകോ നല്‍കാനുള്ള
തുകയുടെ വിശദാംശം
നല്‍കുമോ;
(ബി)
പ്രസ്തുത
തുക വിതരണം
ചെയ്യുന്നതിന്
സ്വീകരിച്ചു വരുന്ന
നടപടികള്‍
വിശദമാക്കുമോ?
റേഷന്‍
കടകള്‍ വഴി നല്കുന്ന
ഭക്ഷ്യധാന്യങ്ങള്‍
328.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
കടകള്‍ വഴി വിവിധ
വിഭാഗങ്ങള്‍ക്കായി
നല്കുന്ന
ഭക്ഷ്യധാന്യങ്ങള്‍
എന്തെല്ലാമെന്നും
ആയതിന്റെ തൂക്കവും
വിലയും എത്രയെന്നും
വിശദമാക്കുമോ;
(ബി)
പല
റേഷന്‍ കടകളിലും
അര്‍ഹതപ്പെട്ട
ഭക്ഷ്യധാന്യങ്ങളും
മണ്ണെണ്ണയും കാര്‍ഡ്
ഉടമകള്‍ക്ക്
സമയബന്ധിതമായി
ലഭിക്കുന്നില്ല എന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
പരാതിയില്‍
സ്വീകരിച്ചിട്ടുള്ള
നടപടി വ്യക്തമാക്കുമോ;
(സി)
ഇടക്കൊച്ചി
വില്ലേജില്‍
താമസിക്കുന്ന ശ്രീമതി
പ്രഭാവതി,
അര്‍ഹതപ്പെട്ട അരി
ലഭിക്കാത്തതുസംബന്ധിച്ച്
കൊച്ചി സിറ്റി റേഷനിംഗ്
ഓഫീസര്‍ക്ക് എം.എല്‍.എ.
വഴി കൊടുത്ത പരാതി
നിരസിച്ചതിനെതിരെ
എറണാകുളം ജില്ലാ സപ്ലൈ
ഓഫീസര്‍ക്ക്
സമര്‍പ്പിച്ച
പരാതിയില്‍ സ്വീകരിച്ച
നടപടി വിശദമാക്കുമോ?
ഭക്ഷ്യ
ഭദ്രതാ നിയമപ്രകാരമുള്ള
മുന്‍ഗണനാ പട്ടിക
329.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യ
ഭദ്രതാ നിയമം
സംസ്ഥാനത്ത്
നടപ്പാക്കുന്നതുമായി
ബന്ധപ്പെട്ട് 2016
ഒക്ടോബറില്‍
പ്രസിദ്ധീകരിച്ച കരട്
മുന്‍ഗണനാ
പട്ടികക്കെതിരെ പതിനാറര
ലക്ഷത്തോളം പരാതികള്‍
ഭക്ഷ്യ വകുപ്പിനു
ലഭിച്ചെന്നകാര്യം
ശരിയാണോ;
(ബി)
എങ്കില്‍
പരാതികള്‍ പരിഹരിച്ച്
എന്നത്തേക്ക് പുതിയ
മുന്‍ഗണനാ പട്ടിക
പ്രസിദ്ധീകരിക്കാനാകും
എന്നാണ് കരുതുന്നത്;
(സി)
പുതിയ
മുന്‍ഗണനാ പട്ടിക
തയ്യാറാക്കുന്ന ചുമതല
സര്‍ക്കാര്‍ ഏത്
ഏജന്‍സിയെയാണ്
ഏല്‍പ്പിച്ചിട്ടുള്ളതെന്നും
ഇവര്‍ എന്ന് പട്ടിക
സര്‍ക്കാരിന്
കൈമാറുമെന്നും
വ്യക്തമാക്കാമോ;
(ഡി)
പട്ടിക
സര്‍ക്കാരിന്
ലഭിച്ചാല്‍ പിന്നീട്
ഇതുമായി ബന്ധപ്പെട്ട്
ശേഷിക്കുന്ന
നടപടിക്രമങ്ങള്‍
എന്തൊക്കെ; വിശദാംശം
നല്‍കുമോ?
റേഷന്‍
കാര്‍ഡ് വിതരണം
330.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍കാര്‍ഡ്
പുതുക്കല്‍ നടപടികള്‍
പൂര്‍ത്തിയാക്കാത്തതുമൂലം
സാധാരണക്കാരായ
ജനങ്ങള്‍ക്ക്
സര്‍ക്കാരില്‍ നിന്നും
ലഭിക്കേണ്ടതായ വിവിധ
ധനസഹായങ്ങള്‍
ലഭിക്കുന്നതിന്
ബുദ്ധിമുട്ടനുഭവിക്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
റേഷന്‍
കാര്‍ഡ് വിതരണം
വേഗത്തിലാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
പുതുക്കിയ റേഷന്‍
കാര്‍ഡ് എപ്പോള്‍
വിതരണം ചെയ്യുമെന്ന്
വ്യക്തമാക്കുമോ?
റേഷന്‍
കാര്‍ഡ് പുതുക്കല്‍
331.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
കാര്‍ഡുകള്‍
പുതുക്കുന്നതിനായി
16.07.2014ല്‍ ആരംഭിച്ച
നടപടിയുടെ പുരോഗതി
എന്താണ്; വിശദമാക്കുമോ;
(ബി)
പുതുക്കിയ
റേഷന്‍ കാര്‍ഡുകള്‍
എന്നു മുതല്‍ വിതരണം
ചെയ്യാന്‍ കഴിയുമെന്ന്
അറിയിക്കുമോ?
റേഷന്‍
കാര്‍ഡ് പുതുക്കല്‍
332.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റേഷന്‍ കാര്‍ഡ്
പുതുക്കല്‍ നടപടികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്നത്തേക്ക്
പൂര്‍ത്തിയാക്കാനാകുമെന്നാണ്
പ്രതീക്ഷിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്ത്
എത്ര കുടുംബങ്ങളാണ്
ബി.പി.എല്‍.
പട്ടികയില്‍
ഉള്‍പ്പെട്ടിട്ടുളളതെന്ന്
ജില്ല തിരിച്ചുള്ള
വിവരം ലഭ്യമാക്കുമോ?
ഭക്ഷ്യ
ധാന്യങ്ങളുടെ വിലക്കയറ്റം
നിയന്ത്രിക്കുന്നതിനും
ഗുണനിലവാരം
പരിശോധിക്കുന്നതിനും നടപടി
333.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യ
ധാന്യങ്ങളുടെ
വിലക്കയറ്റം
നിയന്ത്രിക്കുന്നതിനായി
സ്വീകരിച്ചിട്ടുളള
നടപടികള്‍
അറിയിക്കാമോ;
(ബി)
സിവില്‍
സപ്ലെെസ് സ്റ്റോറുകള്‍
വഴി വിതരണം ചെയ്യുന്ന
ഭക്ഷ്യ ധാന്യങ്ങളുടെ
ഗുണനിലവാരം
പരിശോധിക്കാന്‍
എന്തെങ്കിലും പ്രത്യേക
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ?
മാവേലി
സ്റ്റോറുകളുടെ പ്രവര്‍ത്തനം
ശക്തിപ്പെടുത്താന്‍ നടപടി
334.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലി
സ്റ്റോറുകളുടെ
പ്രവര്‍ത്തനം
ശക്തിപ്പെടുത്തുന്നതിന്
എന്തെങ്കിലും നൂതന
സംരംഭങ്ങള്‍
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
എങ്കില്‍
അവ എന്തെല്ലാമാണെന്ന്
വിശദീകരിക്കാമോ?
റേഷന്‍
കാര്‍ഡുടമകളുടെ തരംതിരിവ്
335.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍ കാർഡുടമകളെ
പ്രയോറിറ്റി, നോണ്‍
പ്രയോറിറ്റി വിഭാഗമായി
തിരിച്ചതിനെ
തുടര്‍ന്നുള്ള നടപടി
ക്രമങ്ങള്‍ ഏതു
ഘട്ടത്തിലാണ്;
(ബി)
ഗ്രാമസഭകള്‍
ചേര്‍ന്ന് അനര്‍ഹരെ
കണ്ടെത്തി ഒഴിവാക്കുന്ന
നടപടി
പൂര്‍ത്തീകരിച്ചോ;
എത്രയാളുകളെ കണ്ടെത്തി;
പകരം അര്‍ഹതയുള്ളവരെ
ഉള്‍പ്പെടുത്തിയോ;
(സി)
അര്‍ഹതയുള്ള
മുഴുവന്‍ ആളുകള്‍ക്കും
ആനുകൂല്യം
ലഭ്യമാക്കുമോ?
സപ്ലൈകോ
വഴി വിതരണം ചെയ്യുന്ന അരിയുടെ
സബ്സിഡി
336.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആന്ധ്രയില്‍ നിന്നുള്ള
അരി ലഭ്യതയില്‍
കുറവുവന്ന
സാഹചര്യമെന്താണ്;
ഇതിന്റെ ലഭ്യത
ഉറപ്പുവരുത്തുന്നതിന്
എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്:
(ബി)
സപ്ലൈകോ വഴി വിതരണം
ചെയ്യുന്ന അരിക്ക്
സബ്സിഡി
ഒഴിവാക്കിയിട്ടുണ്ടോ;
എങ്കില്‍ ഇതിനുളള കാരണം
വ്യക്തമാക്കുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നശേഷം, സപ്ലൈകോ വഴി
ഗുണനിലവാരമുള്ള അരി
സബ്സിഡി നിരക്കില്‍
ലഭിക്കാത്ത
സ്ഥിതിവിശേഷമുണ്ടായതിന്
കാരണമെന്താണെന്ന്
അറിയിക്കാമോ?
സിവില്‍
സപ്ലൈസ് കോര്‍പ്പറേഷന്റെ
സംഭരണ കേന്ദ്രം
337.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
താലൂക്ക്
സപ്ലൈ ഓഫീസുകള്‍ക്ക്
കീഴില്‍ റേഷന്‍
മൊത്തവിതരണത്തിനായി
ഉള്ള സാധനങ്ങള്‍
സംഭരിക്കുന്നതിലേക്കായി,
ഓരോ താലൂക്കിലും
സിവില്‍ സപ്ലൈസ്
കോര്‍പ്പറേഷന്റെ ഒരു
സംഭരണ കേന്ദ്രം എന്ന
പ്രഖ്യാപനം
നടപ്പാക്കാന്‍
കഴിഞ്ഞിട്ടുണ്ടോ;
സംസ്ഥാനത്തെ എല്ലാ
താലൂക്ക് സപ്ലൈ
ഓഫീസുകള്‍ക്കും
ഇത്തരത്തിലുള്ള സംഭരണ
കേന്ദ്രങ്ങള്‍
കണ്ടെത്താന്‍
കഴിഞ്ഞിട്ടുണ്ടോ;
(ബി)
സംഭരണ
കേന്ദ്രങ്ങളുടെ
വാടകയിനത്തില്‍
പ്രതിമാസം എത്രലക്ഷം
രൂപയാണ് ചെലവ് വരിക;
ഓരോ താലൂക്കിലും റവന്യൂ
വക സ്ഥലം ഉണ്ടെങ്കില്‍
ഈ ആവശ്യത്തിലേക്ക്
വിട്ടുനല്‍കിയാല്‍
ഭീമമായ തുക വാടക
നല്‍കുന്നത്
ഒഴിവാക്കാനാവുമെന്നത്
പരിശോധിക്കുമോ;
(സി)
റാന്നി
താലൂക്ക് സപ്ലൈ
കേന്ദ്രത്തിനു വേണ്ടി,
ചെറുകോല്‍ വില്ലേജില്‍
പമ്പ ഇറിഗേഷന്‍
പ്രോജക്ടിന്റെ
ഉപയോഗിക്കാത്ത ഭുമി
ഏറ്റെടുക്കുന്നതിനുള്ള
നടപടി ഏതവസ്ഥയിലാണെന്ന്
വ്യക്തമാക്കുമോ; ഇത്
സംബന്ധിച്ച ഫയലിന്റെ
നിലവിലെ അവസ്ഥ
വ്യക്തമാക്കുമോ?
തൃശൂര്‍
ജില്ലയിലെ നെല്ല് സംഭരണം
338.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശൂര്‍
ജില്ലയില്‍ ഈ സീസണിലെ
നെല്ല് സംഭരണം എന്നാണ്
ആരംഭിച്ചത്; ആകെ എത്ര
ടണ്‍ നെല്ല്
സംഭരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
നെല്ല്
സംഭരിച്ച ഇനത്തില്‍
കുടിശ്ശികയുണ്ടോ;
ഉണ്ടെങ്കില്‍ എത്ര തുക
കുടിശ്ശികയുണ്ട്;
കുടിശ്ശിക കൊടുത്തു
തീര്‍ക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
സപ്ലൈകോ
ജീവനക്കാരുടെ പെന്ഷന്
വര്‍ദ്ധിപ്പിക്കാന്‍ നടപടി
339.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സപ്ലൈകോ
സ്ഥിരം ജീവനക്കാര്‍ക്ക്
ലഭിക്കുന്ന തുച്ഛമായ
പെന്ഷന്
വര്‍ദ്ധിപ്പിച്ചു
നല്കാന് നടപടി
സ്വീകരിക്കുമോ;
(ബി)
സംസ്ഥാന
സര്‍വീസ്
പെന്ഷന്കാരുടേതുപോലെ
ഇവര്‍ക്കും പെന്ഷന്
നല്കാന്
നടപടികളുണ്ടാകുമോ;
വ്യക്തമാക്കാമോ?
മലപ്പുറം
ജില്ലയിലെ സഞ്ചരിക്കുന്ന
മാവേലി സ്റ്റോറുകള്‍
340.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയില്‍
സഞ്ചരിക്കുന്ന എത്ര
മാവേലി സ്റ്റോറുകള്‍
നിലവിലുണ്ട്;
(ബി)
പ്രസ്തുത
ജില്ലയിലെ ജനസംഖ്യാ
ബാഹുല്യം
കണക്കിലെടുത്ത്
സഞ്ചരിക്കുന്ന മാവേലി
സ്റ്റോറുകള്‍ കൂടുതല്‍
ആരംഭിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
സബ്സിഡി
നല്കുന്ന ഭക്ഷ്യവസ്തുക്കള്‍
341.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലി
സ്റ്റോറുകളിലൂടെ വിതരണം
ചെയ്യുന്ന ഏതൊക്കെ
സാധനങ്ങള്‍ക്കാണ്
സബ്സിഡി
നല്‍കുന്നതെന്ന്
വിശദീകരിക്കാമോ;
(ബി)
സാധനങ്ങള്‍ക്ക്
പൊതുമാര്ക്കറ്റിനേക്കാളും
വിലകൂട്ടി
മാവേലിസ്റ്റോര്‍ വഴി
വില്പന നടത്തുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതു
പരിഹരിക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കാമോ?
കോതമംഗലം
താലൂക്കില്‍ പുതിയ റേഷന്‍
കാര്‍ഡുകളുടെ വിതരണം
342.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗലം
താലൂക്കില്‍ എത്ര
റേഷന്‍ കടകളാണ്
നിലവിലുള്ളത്;
(ബി)
പ്രസ്തുത
ഓരോ കടകളിലേക്കും
അനുവദിച്ചിട്ടുള്ള
പുതിയ റേഷന്‍
കാര്‍ഡുകളുടെ എണ്ണം
വ്യക്തമാക്കുമോ;
(സി)
പുതിയ
കാര്‍ഡുകളുടെ വിതരണം
എന്നത്തേയ്ക്ക്
പൂര്‍ത്തിയാക്കാന്‍
കഴിയുമെന്ന്
അറിയിക്കുമോ?
വാക്കനാട്
കേന്ദ്രമാക്കി മാവേലി
സ്റ്റോര്‍
343.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊട്ടാരക്കര
നിയോജക
മണ്ഡലത്തില്‍പ്പെടുന്ന
കരീപ്ര പഞ്ചായത്തിലെ
വാക്കനാട്
കേന്ദ്രമാക്കി മാവേലി
സ്റ്റോര്‍
ആരംഭിക്കുന്നതിന് സ്ഥലം
എം.എല്‍.എ. നല്കിയ
കത്തിന്മേല്
സ്വീകരിച്ച
തുടര്‍നടപടികള്‍
വിശദമാക്കുമോ;
(ബി)
പ്രസ്തുത
സ്റ്റോര്‍
പ്രവര്‍ത്തിപ്പിക്കുന്നതിനാവശ്യമായ
പശ്ചാത്തല സൗകര്യവും
സെക്യൂരിറ്റി തുകയും
ലഭ്യമാക്കാമെന്ന ഉറപ്പു
നല്‍കിയിട്ടും മാവേലി
സ്റ്റോര്‍
ആരംഭിക്കാത്തതിന്റെ
കാരണം എന്താണെന്ന്
വ്യക്തമാക്കുമോ;
(സി)
നടപടിക്രമങ്ങള്‍
പൂര്‍ത്തീകരിച്ച്
പ്രസ്തുത സ്ഥലത്ത്
മാവേലിസ്റ്റോര്‍
അനുവദിക്കാന്‍ നടപടി
സ്വീകരിക്കുമോ?
പുതുക്കിയ
റേഷന്‍കാര്‍ഡുകളുടെ വിതരണം
344.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റേഷന്‍കാര്‍ഡുകള്‍
പുതുക്കുന്നതിനുളള
നടപടികള്‍ എന്നാണ്
ആരംഭിച്ചത്;
(ബി)
ഇത്ര
നാളായിട്ടും പുതുക്കിയ
റേഷന്‍കാര്‍ഡുകള്‍
നല്‍കാതിരുന്നതിന്‍െറ
കാരണം വ്യക്തമാക്കാമോ;
(സി)
മുമ്പ്
ബി.പി.എല്‍ കാര്‍ഡ്
ഉണ്ടായിരുന്ന
ബഹുഭൂരിപക്ഷം
കുടുംബങ്ങളും കരട്
ലിസ്റ്റ് വന്നപ്പോള്‍
എ.പി.എല്‍ ആയി മാറി
എന്ന ആക്ഷേപം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ഇത്തരം പരാതികള്‍
പരിഹരിക്കുന്നതിന്
എന്തു സംവിധാനമാണ്
ഏര്‍പ്പെടുത്തിയിട്ടുളളത്;
(ഡി)
പ്രസ്തുത
സംവിധാനം
ഏര്‍പ്പെടുത്തിയത് വഴി
എത്ര പരാതികള്‍
പരിഹരിക്കാന്‍ കഴിഞ്ഞു;
(ഇ)
പുതിയ
റേഷന്‍ കാര്‍ഡ്
എന്നത്തേയ്ക്ക് വിതരണം
ചെയ്യാന്‍ കഴിയുമെന്ന്
പ്രഖ്യാപിക്കാമോ?
നിലമ്പൂര്‍
നിയോജകമണ്ഡലത്തില്‍ സിവില്‍
സപ്ലൈസ് സൂപ്പര്‍
മാര്‍ക്കറ്റുകള്‍
345.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
നിലമ്പൂര്‍
നിയോജകമണ്ഡലത്തില്‍
നിലവില്‍ സിവില്‍
സപ്ലൈസ് സൂപ്പര്‍
മാര്‍ക്കറ്റുകള്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
ഇല്ലെങ്കില്‍ പുതുതായി
സിവില്‍ സപ്ലൈസ്
സൂപ്പര്‍മാര്‍ക്കറ്റ്
തുറന്ന്
പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
വിലക്കയറ്റം
തടയാന്‍ നടപടി
346.
ശ്രീ.കെ.സി.ജോസഫ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
അനൂപ് ജേക്കബ്
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പച്ചക്കറിയുടെയും
പലവ്യഞ്ജനത്തിന്റെയും
വില ക്രമാതീതമായി
ഉയര്‍ന്ന സാഹചര്യം
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
വിലക്കയറ്റംമൂലം
ബുദ്ധിമുട്ട്
അനുഭവിക്കുന്ന
ജനങ്ങള്‍ക്ക് ആശ്വാസം
എത്തിക്കുവാന്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(സി)
പൊതുവിപണിയിലെ
അരി വില കുറയ്ക്കുവാന്‍
അരിക്കടകള്‍ എത്രമാത്രം
സഹായകമായി എന്ന്
വെളിപ്പെടുത്തുമോ;
പൊതുകമ്പോളത്തില്‍
നിലവില്‍ ജയ, മട്ട
എന്നീ
ഇനങ്ങളില്‍പ്പെട്ട
അരിയുടെ വില കിലോയ്ക്ക്
എത്രയാണ് എന്ന്
വ്യക്തമാക്കാമോ ;
(ഡി)
പൊതുവിപണിയില്‍
ഇടപെടുന്നതിൽ
സര്‍ക്കാരിനുണ്ടായ
പരാജയമാണ്
പച്ചക്കറിയ്ക്കും
അവശ്യസാധനങ്ങള്‍ക്കും
സംസ്ഥാന ചരിത്രത്തിലെ
റിക്കാര്‍ഡ്
വിലവര്‍ദ്ധനവിന്
കാരണമായതെന്ന ആക്ഷേപം
പരിഗണിച്ച്, സിവില്‍
സപ്ലൈസിനും
കണ്‍സ്യൂമര്‍ഫെഡിനും
കമ്പോള ഇടപെടലിന്
അധികതുക അനുവദിക്കുമോ
എന്നറിയിക്കാമോ?
ഭക്ഷ്യഭദ്രതാ
നിയമം
347.
ശ്രീ.വി.ഡി.സതീശന്
,,
ഐ.സി.ബാലകൃഷ്ണന്
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
അനൂപ് ജേക്കബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യഭദ്രതാ
നിയമം സംസ്ഥാനത്ത്
പൂര്‍ണ്ണതോതില്‍
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
ഭക്ഷ്യഭദ്രതാ
നിയമപ്രകാരം
നടപ്പിലാക്കേണ്ട
വാതില്‍പടി വിതരണം
ഏതൊക്കെ ജില്ലകളില്‍
ആരംഭിച്ചു എന്നും
വാതില്‍പടി വിതരണം
നടപ്പിലാക്കേണ്ട തീയതി
എന്നായിരുന്നു എന്നും
വ്യക്തമാക്കുമോ;
(സി)
വാതില്‍പടി
വിതരണത്തിനായി സപ്ലൈകോ
ഗോഡൗണുകള്‍
സജ്ജമാക്കിയിട്ടുണ്ടോ;
എങ്കില്‍ എത്ര
ഗോഡൗണുകള്‍
കണ്ടെത്തിയിട്ടുണ്ട്;
(ഡി)
റേഷന്‍
കടകളില്‍ ആധാര്‍
അധിഷ്ഠിതമായ
ബയോമെട്രിക്
സാങ്കേതികവിദ്യയുടെ
പിന്‍ബലത്തിലുള്ള
കമ്പ്യൂട്ടര്‍വത്കരണം
നടപ്പിലാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്നത്തേക്ക്
പ്രാവര്‍ത്തികമാക്കുവാനാണ്
ഉദ്ദേശിക്കുന്നത്
എന്നറിയിക്കാമോ?
ഭക്ഷ്യഭദ്രതാ
നിയമം നടപ്പിലാക്കുന്നതിനുള്ള
പ്രായോഗിക തടസ്സങ്ങള്‍
348.
ശ്രീ.സി.
ദിവാകരന്
,,
ഇ.കെ.വിജയന്
ശ്രീമതി
ഗീതാ ഗോപി
,,
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം
ജില്ലയില്‍
ഭക്ഷ്യഭദ്രതാ നിയമം
2013 പൈലറ്റ്
പ്രോജക്ടായി
നടപ്പിലാക്കിവരുന്നതില്
പ്രായോഗിക തടസ്സങ്ങള്‍
എന്തെങ്കിലും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മറ്റു
ജില്ലകളില്‍
ഭക്ഷ്യഭദ്രതാ നിയമം
എന്നത്തേക്ക്
നടപ്പാക്കാനാണ്
ഉദ്ദേശിക്കുന്നത്;
(സി)
ഭക്ഷ്യഭദ്രതാ
നിയമം
നടപ്പിലാക്കുമ്പോള്‍
എത്ര പുതിയ തസ്തികകള്‍
സൃഷ്ടിക്കാനാണ്
തീരുമാനിച്ചിട്ടുള്ളത്;
(ഡി)
ഭക്ഷ്യഭദ്രതാ
നിയമം
നടപ്പിലാക്കുന്നതിന്റെ
ഭാഗമായി വാതില്‍പ്പടി
വിതരണത്തിന്
ജീവനക്കാരുടെ അഭാവം
ഉണ്ടാകുമെന്ന്
കണക്കാക്കുന്നുണ്ടോ;
വാതില്‍പ്പടി
വിതരണത്തിനായി സിവില്‍
സപ്ലൈസ്
കോര്‍പ്പറേഷനിലും
സിവില്‍ സപ്ലൈസ്
വകുപ്പിലും എത്ര
തസ്തികകള്‍ ആണ് അധികം
വേണ്ടതെന്ന് പഠനം
നടത്തിയിട്ടുണ്ടോ
എന്നറിയിക്കാമോ?
ഹോട്ടലുകളില്‍
ഭക്ഷ്യവസ്തുക്കള്‍ക്ക്
ഏകികൃത നിരക്ക്
ഏർപ്പെടുത്താൻ നടപടി
349.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഹോട്ടലുകളില്‍
ഭക്ഷ്യവസ്തുക്കള്‍ക്ക്
ഏകികൃത നിരക്ക്
നിശ്ചയിച്ചിട്ടുണ്ടോ;
പല ഹോട്ടലുകളിലും ഒരേ
ഭക്ഷ്യവസ്തുവിന് പല വില
ഈടാക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഭക്ഷ്യവസ്തുക്കളുടെ
ഏകികൃത നിരക്ക്
ഹോട്ടലുകള്‍
ഉള്‍പ്പെടെയുള്ള
സ്ഥലങ്ങളില്‍
പ്രദര്‍ശിപ്പിക്കുന്നതിനും
അമിത നിരക്ക്
ഈടാക്കുന്നില്ല എന്ന്
ഉറപ്പുവരുത്തുന്നതിനും
എന്തൊക്കെ നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
സര്‍ക്കാര്‍
നിയന്ത്രണത്തില്‍
ന്യായവില ഹോട്ടലുകള്‍
ആരംഭിക്കുമെന്ന
പ്രഖ്യാപനം
നടപ്പാക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്നറിയിക്കാമോ?
വിലവര്‍ദ്ധനവ്
നിയന്ത്രിക്കുന്നതിനുളള
നടപടികള്‍
350.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
നിത്യോപയോഗ
സാധനങ്ങളുടെ
വിലവര്‍ദ്ധനവ്
നിയന്ത്രിക്കുന്നതിന്
ഭക്ഷ്യ സിവിൽ സപ്ലൈസ്
വകുപ്പ്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കുമോ?
ഉപഭോക്താക്കള്ക്ക്പമ്പുകളിൽ
ലഭ്യമാക്കേണ്ട സൗജന്യ
ആനുകൂല്യങ്ങള്‍
351.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
6.10.2016
ലെ 877595/D3/2016
ഭ.പൊ.വി.പി. നമ്പര്‍
കത്തിന്റെ
അടിസ്ഥാനത്തില്‍
ഉപഭോക്താക്കള്ക്ക്പമ്പുകളിൽ
ലഭ്യമാക്കേണ്ട സൗജന്യ
ആനുകൂല്യങ്ങള്‍
എന്തൊക്കെയാണെന്ന്
ബോര്‍ഡ്
പ്രദര്‍ശിപ്പിച്ചിട്ടുണ്ടെങ്കിലും
90% പമ്പുകളിലും ഇവ
ലഭ്യമാക്കുന്നില്ല എന്ന
കാര്യം
പരിശോധിച്ചിട്ടിട്ടുണ്ടോ;
ഇക്കാര്യത്തിനായി
പമ്പുകളിൽ ഇടയ്ക്കിടെ
പരിശോധന നടത്താറുണ്ടോ;
(ബി)
എങ്കില്‍
പരിശോധനയ്ക്ക്
ചുമതലപ്പെടുത്തിയ
ഉദ്യോഗസ്ഥരുടെ വിവരം
വെളിപ്പെടുത്തുമോ;
(സി)
പരിശോധന
കൃത്യമായി
നടക്കുന്നുണ്ടെന്നും
ഉപഭോക്താക്കള്‍ക്ക്
മുടക്കമില്ലാതെ ഇത്തരം
സൗജന്യസേവനങ്ങള്‍
ലഭിക്കുന്നുണ്ടെന്നും
ഉറപ്പാക്കുമോ?
കുറഞ്ഞ
നിരക്കില്‍ ഗുണനിലവാരമുള്ള
സാധനങ്ങള്‍
352.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
പൊതുജനങ്ങള്‍ക്ക്
ഏറ്റവും കുറഞ്ഞ
നിരക്കില്‍
ഗുണനിലവാരമുള്ള
സാധനങ്ങള്‍
ലഭിക്കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചുവരുന്നുണ്ടെന്ന്
വിശദമാക്കുമോ?