ഗവണ്മെന്റ്
സ്കൂളുകളില്‍ ജോലി ചെയ്യുന്ന
എയ്ഡഡ് അദ്ധ്യാപകര്‍
4960.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
താല്‍ക്കാലികമായി
ഗവണ്മെന്റ്
സ്കൂളുകളില്‍ ജോലി
ചെയ്ത് ശമ്പളം പറ്റുന്ന
എയ്ഡഡ് അദ്ധ്യാപകരെ
ഗവണ്മെന്റ്
അദ്ധ്യാപകരായാണോ,
എയ്ഡഡ് അദ്ധ്യാപകരായാണോ
സര്‍ക്കാര്‍
പരിഗണിക്കുന്നത്;
(ബി)
ഇങ്ങനെ
ജോലി ചെയ്തുവരുന്ന
അദ്ധ്യാപകരുടെ
നഷ്ടപ്പെട്ട സേവനകാലവും
സാമ്പത്തിക
ആനുകൂല്യങ്ങളും
പുന:സ്ഥാപിച്ചു
കിട്ടുവാനുള്ള നടപടി
സ്വീകരിക്കുമോ?
ഐ.
ടി. വിഷയത്തില്‍ ഗ്രേസ്
മാര്‍ക്ക്
4961.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗ്രേസ്
മാര്‍ക്ക് ഉണ്ടായിട്ടും
എസ്. എസ്. എല്‍. സി.
പരീക്ഷയില്‍ ഐ. ടി.
വിഷയത്തിനൊഴികെ
മറ്റെല്ലാ
വിഷയങ്ങള്‍ക്കും എ
പ്ളസ് നേടിയ
വിദ്യാര്‍ത്ഥികള്‍ക്ക്
ഐ. ടി. വിഷയത്തില്‍
ഗ്രേസ് മാര്‍ക്ക്
നല്കാത്തതിനാല് എ
പ്ളസ് ലഭിച്ചിട്ടില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഐ.
ടി. വിഷയത്തിന് ഗ്രേസ്
മാര്‍ക്ക്
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദാംശം നല്‍കുമോ?
വി.എച്ച്.എസ്.സി
ഫിസിക്സ് ജൂനിയര്‍-സീനിയര്‍
തസ്തികകള്‍ റിപ്പോര്‍ട്ട്
ചെയ്യുന്നതിന് നടപടി
4962.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര സ്കൂളുകളില്‍
വൊക്കേഷണല്‍ ഹയര്‍
സെക്കന്ററി വകുപ്പില്‍
ഫിസിക്സ് ജൂനിയര്‍
തസ്തികയില്‍ ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്യാനുണ്ടെന്ന്
വിശദമാക്കുമോ;
(ബി)
ഈ
ഒഴിവുകള്‍ എന്തുകൊണ്ട്
റിപ്പോര്‍ട്ട്
ചെയ്യുന്നില്ലെന്ന്
വ്യക്തമാക്കുമോ;-
(സി)
എന്‍.വി.റ്റി-
ഫിസിക്സ് സീനിയര്‍
തസ്തികയില്‍ എത്ര
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്യാനുണ്ടെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഈ
ഒഴിവുകള്‍ അടിയന്തരമായി
റിപ്പോര്‍ട്ട്
ചെയ്യുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
പഠന-ബോധന
പ്രവര്‍ത്തനങ്ങളില്‍ വിവര
സാങ്കേതിക വിദ്യയുടെ
സാധ്യതകള്‍
4963.
ശ്രീ.രാജു
എബ്രഹാം
,,
സി.കൃഷ്ണന്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പഠന-ബോധന
പ്രവര്‍ത്തനങ്ങളില്‍
വിവര സാങ്കേതിക
വിദ്യയുടെ സാധ്യതകള്‍
എങ്ങനെയെല്ലാമാണ്
പ്രയോജനപ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഒന്നാം
ക്ലാസ് മുതല്‍ പ്ലസ് ടു
വരെയുള്ള
വിദ്യാര്‍ത്ഥികള്‍ക്കായി
മള്‍ട്ടിമീഡിയ പഠന
സഹായങ്ങള്‍
ഉള്‍പ്പെടുന്ന ലേണിംഗ്
പോര്‍ട്ടല്‍ സംവിധാനം
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
എങ്കില്‍
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
കുട്ടികളുടെ
പഠനഭാരം, അദ്ധ്യാപകരുടെ
ബോധനഭാരം എന്നിവ
ലഘൂകരിക്കുന്നതിനും
കുട്ടികളുടെ സ്വയം
പഠനശേഷി
വളര്‍ത്തുന്നതിനും
സഹായിക്കുംവിധം ആധുനിക
സാങ്കേതിക വിദ്യ
ഉപയോഗപ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ?
എസ്.എസ്.എല്‍.സി.
പരീക്ഷയില്‍ നടന്ന
ക്രമക്കേടുകള്‍
4964.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കാസര്‍ഗോഡ്
ജില്ലയിലെ മാലോത്ത്
കര്‍ത്ത ഹയര്‍
സെക്കന്ററി സ്കൂളില്‍
എസ്.എസ്.എല്‍.സി.
പരീക്ഷയില്‍ നടന്ന
ക്രമക്കേടുകളെക്കുറിച്ച്
അന്വേഷണം
നടന്നിട്ടുണ്ടോ;
തല്‍സ്ഥിതി
വ്യക്തമാക്കാമോ?
എസ്.എസ്.എല്‍.സി.
സര്‍ട്ടിഫിക്കറ്റുകളിലെ
തെററുകള്‍
4965.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
വര്‍ഷത്തെ
എസ്.എസ്.എല്‍.സി.
പരീക്ഷാഫലം
പ്രസിദ്ധീകരിച്ച
സാഹചര്യത്തില്‍
എസ്.എസ്.എല്‍.സി
സര്‍ട്ടിഫിക്കറ്റുകളില്‍
തെററുകള്കടന്നുകൂടാതിരിക്കുന്നതിന്
എന്തെങ്കിലും
മുന്‍കരുതലുകള്‍
എടുത്തിട്ടുണ്ടോ;എങ്കില്‍
അറിയിക്കാമോ;
(ബി)
എസ്.എസ്.എല്‍.സി.
സര്‍ട്ടിഫിക്കറ്റുകളില്‍
തെറ്റ് തിരുത്തുവാനായി
2015ലും, 2016 ലും എത്ര
അപേക്ഷകള്‍ വീതം
ലഭിച്ചുവെന്നും അതില്‍
ഇനിയും തെറ്റുതിരുത്തി
നല്‍കുവാനുള്ളവ
എത്രയാണെന്നും
അറിയിക്കാമോ?
മിഡ്-ഡേ
മീല്‍ സ്കീം
4966.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്രാവിഷ്കൃത
പദ്ധതിയായ 'മിഡ്-ഡേ
മീല്‍' പദ്ധതിയുടെ
സംസ്ഥാനത്തെ
നാളിതുവരെയുളള
പ്രവർത്തനങ്ങൾ, ലഭിച്ച
തുക, വിനിയോഗിച്ച തുക
എന്നിവ സഹിതം
ജില്ലാടിസ്ഥാനത്തിൽ
വിശദീകരിക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയിന്‍കീഴില്‍ ഈ
വർഷം സംസ്ഥാനത്ത്
നടപ്പിലാക്കാൻ പോകുന്ന
പദ്ധതികള്‍
എന്തെല്ലാമാണ്;
(സി)
പ്രസ്തുത
പദ്ധതിക്ക് ഈ വർഷത്തെ
കേന്ദ്ര സംസ്ഥാന വിഹിതം
എത്രയാണ്; ഈ വർഷം
ഇതുവരെ എത്ര രൂപ
വിനിയോഗിച്ചിട്ടുണ്ട്;
വിശദമാക്കുമോ?
ശ്രീ.
ടോമി ജോസഫ് അനിത്താനത്തിന്
മിനിമം പെന്ഷന്
4967.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൊക്കേഷണല്‍
ഹയര്‍ സെക്കണ്ടറി
സ്കൂളില്‍ 10 വര്‍ഷം
സേവനം ചെയ്ത ശ്രീ.
ടോമി ജോസഫ്
അനിത്താനത്തിന് മിനിമം
പെന്ഷന്
നല്കണമെന്നുള്ള
ഹര്‍ജിയില്‍ ബഹു.
ഹെെക്കോടതി
പുറപ്പെടുവിച്ച അനുകൂല
ഉത്തരവ് സര്‍ക്കാര്‍
നടപ്പാക്കുന്നതിലെ
കാലതാമസത്തിന്
കാരണമെന്താണ്
;വ്യക്തമാക്കാമോ;
(ബി)
ശ്രീ.
ടോമി ജോസഫ് പൊതു
വിദ്യാഭ്യാസ
സെക്രട്ടറിക്ക് നല്കിയ
പരാതി പ്രകാരം ഫയല്‍
നമ്പര്‍ ജി. ഇ.
ഡി./എസ്. സി.
1/35/2017- ല്‍ ഇതുവരെ
സ്വീകരിച്ചിരിക്കുന്ന
നടപടികള്‍
അറിയിക്കാമോ;
(സി)
ഇതു
സംബന്ധിച്ച്
വൊക്കേഷണല്‍ ഹയര്‍
സെക്കണ്ടറി ഡയറക്ടര്‍
റിപ്പോര്‍ട്ട്
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
കോപ്പി ലഭ്യമാക്കാമോ;
റിപ്പോര്‍ട്ട്
നല്‍കുന്നതിന് കാലതാമസം
ഉണ്ടായിട്ടുണ്ടോ;
അല്ലെങ്കില്‍
റിപ്പോര്‍ട്ട്
വെെകുന്നതിന്റെ കാരണം
അറിയിക്കാമോ?
എല്‍.പി
,യു.പി ,ഹെെസ്കൂള് അധ്യാപക
നിയമനങ്ങള്‍ക്ക് കെ-ടെററ്
4968.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എല്‍.പി
,യു.പി ,ഹെെസ്കൂള്
അധ്യാപക
നിയമനങ്ങള്‍ക്ക്
(സര്‍ക്കാര്‍,
എയിഡഡ്)കെ-ടെററ്
നിര്‍ബന്ധമാക്കിയിട്ടുണ്ടോ;ഉണ്ടെങ്കില്‍
ഏത് തീയതി മുതലാണ്
ഇതിന്
പ്രാബല്യമുളളത്;അറിയിക്കാമോ;
(ബി)
നിലവിലുള്ള
പി.എസ്.സി
ലിസ്റ്റുകളേയോ,
നിയമനങ്ങളെയോ ഇത്
ബാധിക്കുമോ
വിശദമാക്കാമോ?
ആസ്തി
വികസന പദ്ധതിയില്‍
ഉള്‍പ്പെടുത്തിയ സ്കൂളുകള്‍
4969.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തില്‍ എം.എല്‍.എ
ആസ്തി വികസന
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയ 15
സ്കൂളുകളില്‍ ഗേള്‍സ്
ഫ്രണ്ട് ലി ടോയ് ലെറ്റ്
സ്ഥാപിക്കുന്ന
പ്രവൃത്തിയിന്മേല്‍
ഡി.പി.ഐ.യും ജനറല്‍
എഡ്യൂക്കേഷന്‍ (എം)
സെക്ഷനും സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തിയുടെ ഡി.പി.ഐ.
യിലെയും ജനറല്‍
എഡ്യൂക്കേഷന്‍ (എം)
സെക്ഷനിലെയും ഫയല്‍
നമ്പര്‍
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പ്രവൃത്തിയുടെ
റിപ്പോര്‍ട്ടും
ഭരണാനുമതിക്കാവശ്യമായി
സ്വീകരിച്ച
പ്രവര്‍ത്തനങ്ങളും
കാലതാമസം
നേരിടുന്നതിന്റെ
വിശദവിവരവും
ലഭ്യമാക്കുമോ;
(ഡി)
പ്രസ്തുത
പ്രവൃത്തിയുമായി
ബന്ധപ്പെട്ട് ഹയര്‍
സെക്കന്ററി
ഡയറക്ട്രേറ്റിന്റെ
റിപ്പോര്‍ട്ട്
ആവശ്യപ്പെടുകയോ/ലഭിക്കുകയോ
ചെയ്തിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഇ)
മെയ്
30നു മുമ്പായി
ഭരണാനുമതി
ലഭ്യമാക്കുമോ;
വ്യക്തമാക്കുമോ?
പുതിയ
ഹയര്‍ സെക്കന്ററിസ്കൂളുകള്
4970.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അടുത്ത അദ്ധ്യയന
വര്‍ഷത്തില്‍ പുതിയ
ഹയര്‍ സെക്കന്ററി
സ്കൂളുകള്‍
അനുവദിക്കുന്ന വിഷയം
പരിഗണനയിലുണ്ടോ;
(ബി)
എങ്കില്‍
ഉദുമ നിയോജകമണ്ഡലത്തിലെ
തച്ചങ്ങാട്
ഗവ.ഹൈസ്കൂളില്‍ പ്ലസ്
ടു അനുവദിക്കുന്ന വിഷയം
പരിഗണിക്കുമോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
ഹയര്‍
സെക്കന്ററി മേഖലയിലെ
അധ്യാപകര്‍ക്ക് നിയമന
അംഗീകാരം
4971.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം ഹയര്‍സെക്കന്ററി
മേഖലയില്‍ എത്ര
പേര്‍ക്ക് നിയമന
അംഗീകാരം
നല്‍കിയിട്ടുണ്ടെന്നും
എത്ര പുതിയ തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ടെന്നും
വിശദമാക്കുമോ;
(ബി)
നെന്മാറ
നിയോജകമണ്ഡലത്തിലെ
ഏതെല്ലാം എയ്ഡഡ്
സ്കൂളുകളിലെ
അധ്യാപകരാണ് നിലവില്‍
ഹയര്‍ സെക്കന്ററി
മേഖലയില്‍ ദിവസവേതനമോ,
ശമ്പളമോ ഇല്ലാതെ
ജോലിചെയ്യുന്നതെന്ന്
വിശദമാക്കാമോ;
(സി)
ഇത്തരത്തില്‍
ജോലിചെയ്യുന്ന
അധ്യാപകരുടെ ജോലി
സ്ഥിരത
ഉറപ്പുവരുത്തുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ;
എങ്കില്‍ ഇത്
സംബന്ധിച്ച വിശദാംശം
നല്‍കുമോ?
ഹയര്‍
സെക്കന്ററി മേഖലകളില്‍
അധ്യാപകരുടെ ഒഴിവ്
4972.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്തെ
ഹയര്‍ സെക്കന്ററി
മേഖലകളില്‍ എത്ര
അധ്യാപകരുടെ ഒഴിവുകളാണ്
നിലവിലുള്ളത്; തസ്തിക
തിരിച്ചുള്ള എണ്ണം
വ്യക്തമാക്കുമോ ?
കായിക
അധ്യാപകരുടെ ശമ്പളം
4973.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പി.
എസ്. സി. വഴി
ഹെെസ്കൂള് അധ്യാപകനായി
നിയമനം ലഭിക്കുന്ന
കായിക അധ്യാപകന് യു.
പി. സ്കൂള്‍
അധ്യാപകരുടെ ശമ്പളം
മാത്രമാണ്
നല്‍കുന്നതെന്ന്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതിന്റെ കാരണം എന്താണ്;
ഇത് പരിഹരിക്കുന്നതിന്
സര്‍ക്കാര്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
സൗജന്യ
യൂണിഫോം വിതരണം
4974.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എത്ര ലക്ഷം
വിദ്യാര്‍ത്ഥികള്‍ക്കാണ്
സൗജന്യമായി യൂണിഫോം
വിതരണം നടത്താന്‍
ഉദ്ദേശിക്കുന്നത് എന്ന്
വിശദമാക്കുമോ;
(ബി)
സ്കൂള്‍
വിദ്യാര്‍ത്ഥികളുടെ
യൂണിഫോം വിതരണവുമായി
ബന്ധപ്പെട്ട
തുണിത്തരങ്ങള്‍
ഏതെല്ലാം മേഖലകളില്‍
നിന്നുമാണ്
കണ്ടെത്തിയിട്ടുള്ളത്
എന്ന് വിശദമാക്കുമോ;
(സി)
യൂണിഫോം
വിതരണവുമായി
ബന്ധപ്പെട്ട് നാളിതുവരെ
എന്തെല്ലാം നടപടികളാണ്
പൂര്‍ത്തീകരിച്ചിട്ടുള്ളത്
എന്ന് വിശദമാക്കുമോ?
പ്ലസ്
വണ്‍ പ്രവേശനം
4975.
ശ്രീ.പി.ടി.
തോമസ്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
വര്‍ഷത്തെ പ്ലസ് വണ്‍
പ്രവേശനത്തിന്
നിശ്ചയിച്ചിരിക്കുന്ന
സമയക്രമം
വ്യക്തമാക്കാമോ?
(ബി)
സി.ബി.എസ്.ഇ.,
ഐ.സി.എസ്.ഇ. തുടങ്ങിയ
പത്താം ക്ലാസ്സ്
പരീക്ഷയുടെ റിസള്‍ട്ട്
വൈകുന്നത് കാരണം ഈ
വിദ്യാര്‍ത്ഥികള്‍ക്ക്
ഇപ്പോള്‍
നിശ്ചയിച്ചിരിക്കുന്ന
സമയക്രമത്തിനകം പ്ലസ്
വണ്‍ പ്രവേശനം നേടാന്‍
കഴിയുകയില്ല എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
(സി)
ഇക്കാര്യം
പരിഗണിച്ച് നിലവില്‍
നിശ്ചയച്ചിരിക്കുന്ന
സമയക്രമം
പുന:ക്രമീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദാംശം ലഭ്യമാക്കുമോ?
നീറ്റ്
പരീക്ഷ
4976.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നീറ്റ് പരീക്ഷ
എഴുതാനെത്തിയ
വിദ്യാര്‍ത്ഥിനികളുടെ
വസ്ത്രം അഴിച്ചു
പരിശോധന, വസ്ത്രം
മുറിച്ചു മാറ്റല്‍,
തുടങ്ങിയ നടപടികള്‍
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
പരീക്ഷാര്‍ത്ഥികള്‍ക്കു
നല്കിയ
നിര്‍ദ്ദേശങ്ങള്‍ക്കു
വിരുദ്ധമായി മറ്റ്
വിദ്യാര്‍ത്ഥിനികളുടെയും
പോലീസുകാരുടേയും
മുമ്പില്‍ വച്ച് സി.
ബി. എസ്. ഇ.
അധികാരികളുടെ ഭാഗത്ത്
നിന്നുമുണ്ടായ ഇത്തരം
പ്രവണതകള്‍ സംസ്ഥാനത്ത്
ഏതെല്ലാം സ്കൂളുകളില്‍
നടന്നുവെന്ന്
മനസിലാക്കിയിട്ടുണ്ടോ ;
വ്യക്തമാക്കുമോ ;
(സി)
ഇതു
സംബന്ധിച്ച് സംസ്ഥാന
മനുഷ്യാവകാശ കമ്മീഷന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്നും
ദേശീയ മനുഷ്യാവകാശ
കമ്മീഷന് എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചു
വരുന്നു എന്നും അറിയാമോ
;എങ്കില്‍
വ്യക്തമാക്കാമോ;
(ഡി)
ഇത്തരം
ഹീന പ്രവൃത്തികള്‍
ചെയ്ത സി. ബി. എസ്. ഇ.
ഉദ്യോഗസ്ഥര്‍ക്കെതിരെ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചു
വരുന്നു എന്ന്
വ്യക്തമാക്കുമോ?
മലയാളം
നിര്‍ബന്ധിത ഭാഷയാക്കാനുള്ള
നടപടി
4977.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
2017-18
അദ്ധ്യയന വര്‍ഷത്തില്‍
ഒന്നു മുതല്‍ പത്ത്
വരെയുള്ള ക്ലാസുകളില്‍
മലയാളം നിര്‍ബന്ധിത
ഭാഷയാക്കാനുള്ള
നടപടിയുടെ
പൂര്‍ത്തികരണം ഏതു
ഘട്ടത്തിലാണെന്ന്
വിവരിക്കുമോ?
അറബിക്
രണ്ടാംഭാഷയായി
അനുവദിക്കുന്നതിനുളള നടപടി
4978.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
ഗവണ്മെന്റ് മോയന്‍
മോഡല്‍ ഗേള്‍സ് ഹയര്‍
സെക്കണ്ടറി സ്കൂളിന്റെ
പ്ലസ്ടു വിഭാഗത്തില്‍
അറബിക് രണ്ടാംഭാഷയായി
അനുവദിക്കുന്നത്
പരിഗണനയിലുണ്ടോ;വ്യക്തമാക്കാമോ;
(ബി)
പത്താംക്ലാസ്
വരെ അറബിക് ഒന്നാം ഭാഷ
പഠിച്ച മോയന്‍സ്
സ്കൂളിലെ
വിദ്യാര്‍ത്ഥിനികള്‍ക്ക്
പ്ലസ്ടൂവില്‍ അറബിക്
രണ്ടാംഭാഷയായി
പഠിക്കുന്നതിനുളള
സൗകര്യമില്ലാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;എങ്കില്‍
അറിയിക്കാമോ?
ഹൈടെക്/സ്മാര്‍ട്ട്
ക്ലാസ്
4979.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഏറനാട്
നിയോജകമണ്ഡലത്തിലെ
ഏതെല്ലാം
സര്‍ക്കാര്‍/എയ്ഡഡ്
വിദ്യാലയങ്ങളാണ്
ഹൈടെക്/സ്മാര്‍ട്ട്
ക്ലാസ് ആക്കുന്നതിന്
തീരുമാനിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഹൈടെക്
ആക്കി മാറ്റുമ്പോള്‍
വിദ്യാര്‍ത്ഥികള്‍ക്ക്
ലഭിക്കുന്ന
സൗകര്യങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(സി)
ഹൈടെക്
വിദ്യാലയങ്ങളില്‍
കമ്പ്യൂട്ടര്‍,
വിവരസാങ്കേതിക വിദ്യ
പഠിപ്പിക്കുന്നതിന്
കൂടുതല്‍ അധ്യാപകരെ
നിയമിക്കുമോ;
വിശദീകരിക്കുമോ;
(ഡി)
നിലവിലെ
അധ്യാപകര്‍ക്കു
ഐ.ടി.പരിശീലനം
നല്‍കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
പ്രൊഫ.
ജോസഫ് മുണ്ടശ്ശേരി സ്മാരക
ഗവണ്മെന്റ് എച്ച്. എസ്സ്.
എസ്സിന് കെട്ടിടം
4980.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ടശ്ശാംകടവ് പ്രൊഫ.
ജോസഫ് മുണ്ടശ്ശേരി
സ്മാരക ഗവണ്മെന്റ്
എച്ച്. എസ്സ്. എസ്സിന്
കെട്ടിടം
നിര്‍മ്മിക്കുന്നതുമായി
ബന്ധപ്പെട്ട്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(ബി)
സ്കൂളിന്റെ കെട്ടിടം
നിര്‍മ്മിക്കുന്നതിന്
ഏത് ഏജന്‍സിയെയാണ്
ചുമതലപ്പെടുത്തിയിരിക്കുന്നത്;എത്ര
രൂപയുടെ
എസ്റ്റിമേറ്റാണ്
ലഭിച്ചിട്ടുള്ളത്;വിശദമാക്കാമോ;
(സി)
എസ്റ്റിമേറ്റ്
പ്രകാരമുള്ള മുഴുവന്‍
തുകയും അനുവദിക്കാന്‍
നടപടി സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
പ്ലാന്‍
ഫണ്ട് ഉപയോഗിച്ച് സ്കൂള്‍
കെട്ടിട നിര്‍മ്മാണം
4981.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതു
വിദ്യാഭ്യാസ
വകുപ്പിന്റെ പ്ലാന്‍
ഫണ്ട് ഉപയോഗിച്ച്
സ്കൂള്‍ കെട്ടിടങ്ങള്‍
നിര്‍മ്മിക്കുന്നതിന്,
സ്കൂളിന്റെ മാസ്റ്റര്‍
പ്ലാന്‍
തയ്യാറാക്കിയിട്ടില്ലായെന്ന
കാരണത്താല്‍ അനുമതി
നിഷേധിക്കുന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മാസ്റ്റര്‍
പ്ലാന്‍ ആരാണ്
തയ്യാറാക്കേണ്ടത്;
(സി)
മാസ്റ്റര്‍
പ്ലാന്‍
ആവശ്യപ്പെടുന്നതു മൂലം
സ്കൂള്‍ കെട്ടിടങ്ങള്‍
നിര്‍മ്മിക്കാന്‍
കാലതാമസം വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഉണ്ടെങ്കില്‍
ആയത് പരിഹരിക്കാന്‍
എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദീകരിക്കാമോ?
സര്‍വ്വ
ശിക്ഷാ അഭിയാന്
4982.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്രാവിഷ്കൃത
പദ്ധതിയായ സര്‍വ്വ
ശിക്ഷാ അഭിയാന്
(എസ്.എസ്.എ.)
പദ്ധതിയുടെ സംസ്ഥാനത്തെ
കഴിഞ്ഞ അഞ്ചു വർഷത്തെ
പ്രവർത്തനങ്ങൾ, ലഭിച്ച
തുക, വിനിയോഗിച്ച തൂക
എന്നിവ സഹിതം ജില്ലാ
അടിസ്ഥാനത്തിൽ
വിശദീകരിക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയിന്‍ കീഴില്‍ ഈ
വർഷം സംസ്ഥാനത്ത്
നടപ്പിലാക്കാൻ പോകുന്ന
പദ്ധതികള്‍
എന്തെല്ലാമാണ്; ഈ
വർഷത്തെ കേന്ദ്ര
സംസ്ഥാന വിഹിതം
എത്രയാണ്; ഈ വർഷം എത്ര
രൂപ
വിനിയോഗിച്ചിട്ടുണ്ട്;
വിശദമാക്കുമോ?
സംസ്ഥാന
വിദ്യാഭ്യാസ ഗവേഷണ പരിശീലന
സമിതി
4983.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
ശ്രീമതി
ഗീതാ ഗോപി
ശ്രീ.മുഹമ്മദ്
മുഹസിന് പി.
,,
കെ. രാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
വിദ്യാഭ്യാസ ഗവേഷണ
പരിശീലന സമിതി
(എസ്.സി.ഇ.ആര്.ടി.)
യുടെ ചുമതലകള്‍
വിശദമാക്കുമോ;
(ബി)
പഠനവുമായി
ബന്ധപ്പെട്ട വിവിധ
ഘടകങ്ങളെ സംബന്ധിച്ച നയ
സമീപനം വ്യക്തമാക്കുന്ന
രേഖയായ കേരള
പാഠ്യപദ്ധതി ചട്ടക്കൂട്
(കെ.സി.എഫ്. 2007),
അനുഭവങ്ങളുടെ
വെളിച്ചത്തില്‍
പുനരവലോകനം
ചെയ്യുന്നതിന്
തയ്യാറാകുമോ;
(സി)
വിദ്യാഭ്യാസ
മേഖലയിലെ പുത്തന്‍
പ്രവണതകള്‍
കണക്കിലെടുത്ത്
സംസ്ഥാനത്തെ
സ്കൂളുകള്‍ക്കാവശ്യമായ
ഡിജിറ്റല്‍ കണ്ടന്റ്
വികസിപ്പിക്കുന്നതില്‍
എസ്.സി.ഇ.ആര്.ടി യുടെ
പങ്ക് വ്യക്തമാക്കുമോ?
പരീക്ഷാ
ക്രമക്കേടുകള്‍ തടയുന്നതിനുളള
നടപടി
4984.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പരീക്ഷാ
ക്രമക്കേടുകള്‍
തടയുന്നതിന്റെ ഭാഗമായി
പ്രത്യേകിച്ചും
വിദ്യാര്‍ത്ഥിനികള്‍
ചില പ്രാകൃത രീതിയിലുളള
പരിശോധനയ്ക്ക്
വിധേയമാകുന്ന സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇന്റര്‍നെറ്റ്
ഉപയോഗപ്പെടുത്തിയുള്ള
കോപ്പിയടി ഏതെങ്കിലും
ഇലക്ട്രോണിക്
സംവിധാനത്തിലൂടെ
തടയാനുള്ള സംവിധാനം
സംസ്ഥാനത്ത്
നടപ്പിലാക്കുന്ന കാര്യം
പരിഗണിക്കുമോ;
(സി)
അല്ലെങ്കില്‍
പരീക്ഷാ ഹാളില്‍
മൊബൈല്‍ ഫോണ്‍ ജാമര്‍
ഘടിപ്പിക്കുന്ന കാര്യം
പരിശോധിക്കുമോ;
വ്യക്തമാക്കാമോ?
സ്കൂള്‍
കെട്ടിടങ്ങളുടെയും സ്കൂള്‍
ബസുകളുടെയും ഫിറ്റ്നസ്
പരിശോധന
4985.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
അധ്യയനവര്‍ഷം
ആരംഭിക്കുന്നതിന്
മുമ്പായി സംസ്ഥാനത്തെ
സ്കൂള്‍ കെട്ടിടങ്ങളുടെ
അറ്റകുറ്റപ്പണികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
എയ്ഡഡ് സ്കൂളുകള്‍
ഉള്‍പ്പെടെയുള്ള
സ്കൂള്‍ കെട്ടിടങ്ങളുടെ
ഫിറ്റ്നസ് പരിശോധന
പൂര്‍ത്തീകരിച്ച്
ബന്ധപ്പെട്ട
ഉദ്യോഗസ്ഥരുടെ
റിപ്പോര്‍ട്ട് വകുപ്പ്
ശേഖരിക്കാറുണ്ടോ;
വിശദീകരിക്കുമോ;
സ്കൂള്‍
പ്രിന്‍സിപ്പല്‍മാരുടെ അധിക
ചുമതല
4986.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹയര്‍സെക്കന്ററി
സ്കൂള്‍
പ്രിന്‍സിപ്പല്‍മാര്‍
സ്കൂള്‍
നടത്തിപ്പിനോടൊപ്പം
അധ്യാപനംകൂടി
ചെയ്യുന്നതു കൊണ്ട്
സ്കൂളുകള്‍
കാര്യക്ഷമമായി
പ്രവര്‍ത്തിക്കുന്നില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;എങ്കില്‍
അറിയിക്കാമോ;
(ബി)
ഹയര്‍സെക്കന്ററി
സ്കൂള്‍
പ്രിന്‍സിപ്പല്‍മാരെ
അധ്യാപനത്തില്‍
നിന്നൊഴിവാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;എങ്കില്‍
ഇതിനു വേണ്ടി
കൈക്കൊണ്ട നടപടികള്‍
വിശദീകരിക്കാമോ;
(സി)
150
ല്‍ അധികം കുട്ടികളുളള
എല്‍.പി.സ്കൂള്‍
ഹെഡ്മാസ്റ്റര്, 100
ലധികം കുട്ടികളുളള
യു.പി. സ്കൂള്‍
ഹെഡ്മാസ്റ്റര്
എന്നിവരെ
അധ്യാപനത്തില്‍ നിന്ന്
ഒഴിവാക്കിയ ഉത്തരവില്‍
ഹയര്‍സെക്കണ്ടറി
പ്രിന്‍സിപ്പല്‍മാരെ
കുറിച്ച് എന്തെങ്കിലും
പരാമര്‍ശം
ഉണ്ടായിരുന്നോ;എങ്കില്‍
വിശദവിവരം
ലഭ്യമാക്കുമോ?
സ്കൂള്‍
തുറക്കുമ്പോള്‍ത്തന്നെ
പാഠപുസ്തകവും യൂണിഫോമും
ലഭിക്കുന്നതിന് നടപടി
4987.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാഠപുസ്തകവും
യൂണിഫോമും സ്കൂള്‍
തുറക്കുമ്പോള്‍ത്തന്നെ
എല്ലാ കുട്ടികള്‍ക്കും
ലഭിക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ;
(ബി)
ഇതിനോടകം
എല്ലാ കുട്ടികള്‍ക്കും
പുസ്തകവും യൂണിഫോമും
വിതരണം നടത്തുവാന്‍
കഴിഞ്ഞിട്ടുള്ള എത്ര
സ്കൂളുകളുണ്ട്;
വിശദവിവരം നല്‍കുമോ?
സ്വകാര്യ
ട്യൂഷന് സെന്ററുകളില്‍
ക്ലാസ്സെടുക്കുന്ന
സര്‍ക്കാര്‍ അദ്ധ്യാപകര്‍
4988.
ശ്രീ.അടൂര്‍
പ്രകാശ്
,,
കെ.മുരളീധരന്
,,
എം. വിന്‍സെന്റ്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
സ്കൂളുകളിലെയും ഹയര്‍
സെക്കന്ററി
സ്കൂളുകളിലെയും പല
അദ്ധ്യാപകരും, സ്വകാര്യ
ട്യൂഷന് സെന്ററുകളില്‍
അദ്ധ്യാപകരായി ജോലി
ചെയ്യുന്നുവെന്നത്
വസ്തുതയാണോ;
(ബി)
പല
സര്‍ക്കാര്‍
അദ്ധ്യാപകരും
എന്‍ട്രന്‍സ് ക്രാഷ്
കോഴ്സിന്
ക്ലാസ്സുകളെടുക്കുന്നതായും,
കൊല്ലം ജില്ലയിലെ
കടയ്ക്കലുള്ള ചിങ്ങോലി,
ആറ്റിങ്ങല്‍ പ്രൈവറ്റ്
ബസ് സ്റ്റാന്റിന്
സമീപമുള്ള സ്വകാര്യ
ട്യൂഷന് സെന്റര്‍
എന്നിവിടങ്ങളില്‍
ക്ലാസ്സെടുക്കുന്നതായും
പരാതി ലഭിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
ഇക്കാര്യത്തില്‍
അന്വേഷണം നടത്തി
ശക്തമായ നടപടി
സ്വീകരിക്കുമോ?
മലപ്പുറം
ജില്ലയില്‍ എസ്.എസ്.എല്‍.സി.
പരീക്ഷ പാസ്സായവരുടെ
തുടര്‍പഠന സാധ്യത
4989.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയില്‍ ഇൗ വര്‍ഷം
എത്ര പേര്
എസ്.എസ്.എല്‍.സി.
പരീക്ഷ എഴുതി;
പാസ്സായവരുടെ എണ്ണവും എ
പ്ലസ് നേടിയവരുടെ
എണ്ണവും
വെളിപ്പെടുത്തുമോ;
(ബി)
ജില്ലയില്‍
സര്‍ക്കാര്‍ / എയ്ഡഡ്
മേഖലയിലുളള ഹയര്‍
സെക്കണ്ടറി
വിദ്യാലയങ്ങളുടെ
എണ്ണവും അവിടെ
നിലവിലുളള പ്ലസ് വണ്‍
സീറ്റുകള്‍ എത്രയെന്നും
വ്യക്തമാക്കാമോ;
(സി)
മറ്റു
കോഴ്സുകള്‍ക്ക്
(ഐ.ടി.ഐ.,
പോളിടെക്നിക്ക്,
കൊമേഴ്സ്യല്‍
ഇന്‍സ്റ്റിറ്റ്യൂട്ട്
തുടങ്ങിയവ) നിലവിലുളള
സ്ഥാപനങ്ങളും അവിടെയുളള
സീറ്റുകളുടെ എണ്ണവും
വ്യക്തമാക്കാമോ;
(ഡി)
എസ്.എസ്.എല്‍.സി.
പരീക്ഷ പാസ്സായ എല്ലാ
വിദ്യാര്‍ത്ഥികള്‍ക്കും
തുടര്‍പഠനത്തിനുളള
സാഹചര്യം
ജില്ലയിലുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ഇ)
ഇല്ലെങ്കില്‍
ആനുപാതികമായി ഓരോ
വിദ്യാലയത്തിലും
കോഴ്സുകളും സീറ്റുകളും
വര്‍ദ്ധിപ്പിക്കുമോ?
വാമനപുരം
മണ്ഡലത്തിലെ സ്കൂളുകളിലെ
നിക്ഷേപം
4990.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുട്ടികളില്‍
നിന്നും പ്രത്യേക ഫീസ്
ഇനത്തില്‍
മുന്‍കാലങ്ങളില്‍
പിരിച്ചെടുത്തിരുന്ന
തുക സ്കൂള്‍
ഹെഡ്മാസ്റ്റര്‍മാരുടെ
പേരില്‍ ട്രഷറികളില്‍
നിക്ഷേപിച്ചിരുന്നത്
പിന്‍വലിച്ച്
ചെലവഴിക്കുന്നതിന്
അനുമതി
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദവിവരങ്ങള്‍
നല്‍കാമോ;
(ബി)
വാമനപുരം
നിയോജകമണ്ഡലത്തിലെ ഓരോ
സ്കൂളിലും ഈയിനത്തില്‍
എത്ര രൂപ വീതം
നിക്ഷേപമുണ്ടെന്ന്
വ്യക്തമാക്കാമോ?
തലശ്ശേരി
നിയോജകമണ്ഡലത്തിലെ 'എല്ലാവരും
സ്കൂളിനൊപ്പം' എന്ന പദ്ധതി
4991.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എം.എല്‍.എയുടെ
ആസ്തി വികസന
ഫണ്ടില്‍നിന്നും
തലശ്ശേരി
നിയോജകമണ്ഡലത്തിലെ
'എല്ലാവരും
സ്കൂളിനൊപ്പം' - 'എ
കോമ്പ്രിഹെന്‍സീവ്
പ്രോഗ്രാം ടു പ്രൊവൈഡ്
ഡിജിറ്റല്‍
ഫെസിലിറ്റീസ് ടു
സ്കൂള്‍' എന്ന
പ്രവൃത്തിക്ക്
ഭരണാനുമതി ലഭ്യമായോ;
ഇല്ലെങ്കില്‍ അതിന്റെ
കാരണം എന്തെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
പ്രവൃത്തിയുടെ നിലവിലെ
സ്ഥിതി എന്തെന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
പ്രവൃത്തിയുടെ
ഡി.പി.ആര് ലഭ്യമായോ;
ഇല്ലെങ്കില്‍ ഇത്
ലഭ്യമാക്കുന്നതിന്
എന്തെങ്കിലും ഇടപെടല്‍
വിദ്യാഭ്യാസ
വകുപ്പിന്റെ
ഭാഗത്തുനിന്നു ഉണ്ടായോ;
എങ്കില്‍ എന്താണെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഈ
പ്രവൃത്തി
സമയബന്ധിതമായി
പൂര്‍ത്തിയാക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
പാഠപുസ്തക
വിതരണം
4992.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പുതിയ അക്കാദമിക
വര്‍ഷത്തേക്കുള്ള
പാഠപുസ്തക വിതരണം
പൂര്‍ത്തിയായോ;
(ബി)
സൗജന്യ
യൂണിഫോം വിതരണം ഏതു
ഘട്ടത്തിലാണ്;
വിശദമാക്കുമോ;
(സി)
മുന്‍
സര്‍ക്കാരിന്റെ കാലത്തെ
പാഠപുസ്തക അഴിമതി
സംബന്ധിച്ച കേസ്
നിലവിലുണ്ടോ; ഇതില്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കുമോ?
ഹൈസ്കൂള്‍
തലത്തില്‍ ഇംഗ്ലീഷ് ഭാഷ
4993.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയില്‍ 29
സര്‍ക്കാര്‍
ഹൈസ്കൂളുകളില്‍
ഇംഗ്ലീഷ് അധ്യാപകരുടെ
ഒരു തസ്തിക പോലും ഇല്ല
എന്നിരിക്കെ, ടി
സ്കൂളുകളില്‍ ഇംഗ്ലീഷ്
വിഷയംപഠിപ്പിക്കുന്നത്
ആരെന്ന്
വ്യക്തമാക്കാമോ;
(ബി)
മറ്റ്
വിഷയങ്ങളില്‍ ഡിഗ്രിയും
യും,ബി എഡും എടുത്തവര്‍
ആണ് ഹൈസ്കൂള്‍
തലത്തില്‍ ഇംഗ്ലീഷ്
പഠിപ്പിക്കുന്നതെങ്കില്‍
അതുമൂലം കുട്ടികളുടെ
ഇംഗ്ലീഷ് ഭാഷ
പരിജ്ഞാനത്തില്‍ കണ്ടു
വരുന്ന പോരായ്മകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പൊതു
വിദ്യാഭ്യാസ സംരക്ഷണ
യജ്ഞത്തിന്റെ ഭാഗമായി
ഇംഗ്ലീഷ് വിഷയത്തിന്
പ്രാധാന്യം നല്കുന്ന
അവസരത്തില്‍ ജില്ലയിലെ
ഹൈസ്കൂളുകളില്‍
ഇംഗ്ലീഷ് ഭാഷ
പഠിപ്പിക്കുവാന്‍ ഒരു
ഇംഗ്ലീഷ് അദ്ധ്യാപകന്
പോലും ഇല്ല എന്നത് ടി
ആശയത്തിന്റെ ശോഭ
കെടുത്തും എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
(ഡി)
ടി സ്കൂളുകളില്‍
ഹൈസ്കൂള്‍ തലത്തില്‍
ഇംഗ്ലീഷ് അദ്ധ്യാപക
തസ്തിക
സൃഷ്ടിക്കുന്നതിന്
സര്‍ക്കാര്‍
എന്തെങ്കിലും തീരുമാനം
എടുത്തിട്ടുണ്ടോ;വ്യക്തമാക്കാമോ
?
സ്കൂളുകളെ
മികവിന്റെ കേന്ദ്രങ്ങളാക്കി
മാറ്റുന്നതിനുള്ള പദ്ധതി
4994.
ശ്രീ.ഹൈബി
ഈഡന്
,,
റോജി എം. ജോണ്‍
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
അനൂപ് ജേക്കബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂളുകളെ
മികവിന്റെ
കേന്ദ്രങ്ങളാക്കി
മാറ്റുന്നതിനുള്ള
പദ്ധതിയുടെ വിശദമായ
റിപ്പോര്‍ട്ട്
തയ്യാറാക്കിയിട്ടുണ്ടോ;എങ്കില്‍
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
വിശദമായ
പ്രോജക്ട്
റിപ്പോര്‍ട്ട് ആരാണ്
തയ്യാറാക്കിയിട്ടുള്ളതെന്നും
ഈ പദ്ധതി എന്നത്തേക്ക്
പൂര്‍ത്തീകരിക്കാനാണ്
ലക്ഷ്യമിട്ടിട്ടുള്ളതെന്നും
വിശദമാക്കുമോ;
(സി)
ഈ
പദ്ധതി നടത്തിപ്പിനുള്ള
തുക എങ്ങനെയാണ്
കണ്ടെത്തുന്നതെന്ന്
വിശദമാക്കുമോ?
സ്ക്കൂള്
വാഹനങ്ങളില്‍ യാത്രചെയ്യുന്ന
കുട്ടികളുടെ സുരക്ഷ
4995.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാഭ്യാസ
സ്ഥാപനങ്ങളിലെ
വാഹനങ്ങളില്‍
യാത്രചെയ്യുന്ന
കുട്ടികളുടെ സുരക്ഷ
ഉറപ്പുവരുത്തുന്നതിന്
സ്വീകരിച്ചിരിക്കുന്ന
നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പോലീസും,
ഗതാഗത വകുപ്പും,
വിദ്യാഭ്യാസ വകുപ്പും
സംയുക്തമായി സ്കൂള്‍
വാഹനങ്ങളില്‍ പരിശോധന
നടത്തുവാന്‍
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
വിശദമാക്കുമോ; എങ്കില്‍
എത്ര പരിശോധനകള്‍
2016-17 വര്‍ഷത്തില്‍
നടത്തിയെന്നും എത്ര
നിയമലംഘനങ്ങള്‍
കണ്ടെത്തിയെന്നും
വ്യക്തമാക്കുമോ?
അദ്ധ്യാപക
വിദ്യാര്‍ത്ഥി അനുപാതം
4996.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അദ്ധ്യാപക
വിദ്യാര്‍ത്ഥി അനുപാതം
ക്ലാസ് അടിസ്ഥാനത്തില്‍
നിര്‍ണ്ണയിച്ചാല്‍
മതിയെന്ന തരത്തില്‍
സുപ്രീംകോടതിയില്‍
നിന്നും
വിധിയുണ്ടായിട്ടുണ്ടോ;ഉണ്ടെങ്കില്‍
വിധി പകര്‍പ്പ്
സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ ആയത് സഭയുടെ
മേശപ്പുറത്ത്
വയ്ക്കുമോ;
(ബി)
പ്രസ്തുത
ഉത്തരവ്
നടപ്പിലാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികളുടെ പേര്
4997.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പൊതുവിദ്യാലയങ്ങളിലെ
ക്ലാസ്സ്തല
ഹാജര്ബുക്കില്
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികളുടെ
പേരിന് നേരെ എസ്.സി
/എസ്.റ്റി എന്ന് ചുവന്ന
മഷിയില്‍
രേഖപ്പെടുത്തുന്ന നടപടി
ഒഴിവാക്കണമെന്ന്
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത
സര്‍ക്കുലറിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ?
സ്റ്റേറ്റ്
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
എഡ്യൂക്കേഷണല്‍ മാനേജമെന്റ്
ആന്റ് ട്രെയിനിംഗ്
4998.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
വി. ജോയി
,,
കെ.ഡി. പ്രസേനന്‍
,,
കെ.ജെ. മാക്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്റ്റേറ്റ്
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് എഡ്യൂക്കേഷണല്‍
മാനേജ് മെന്റ് ആന്റ്
ട്രെയിനിംഗ് കേരള
(സീമാറ്റ് - കേരള) യുടെ
പ്രവര്‍ത്തനങ്ങള്‍
അവലോകനം ചെയ്യാറുണ്ടോ;
(ബി)
ഈ
സ്ഥാപനത്തിന്റെ
ചുമതലകള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(സി)
വിദ്യാഭ്യാസ
മേഖലയില്‍
പ്രവര്‍ത്തിക്കുന്നവരുടെ
കാര്യ നിര്‍വ്വഹണ ശേഷി
വര്‍ദ്ധിപ്പിക്കുന്നതിനായി
സ്ഥാപിക്കപ്പെട്ട
പ്രസ്തുത സ്ഥാപനം
ഇതിന്റെ പ്രഖ്യാപിത
ലക്ഷ്യം
നിറവേറ്റുന്നതില്‍
വേണ്ടത്ര വിജയിച്ചില്ല
എന്ന റിപ്പോര്‍ട്ട്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ഡി)
വിദ്യാഭ്യാസ
മാനേജ് മെന്റ് രംഗത്ത്
നയപരമായ നൂതന
പദ്ധതികള്‍
ആവിഷ്കരിച്ച്
നടപ്പിലാക്കാന്‍
തക്കവിധം സീമാറ്റിനെ
പരിവര്‍ത്തനപ്പെടുത്താന്‍
നടപടി സ്വീകരിക്കുമോ?
സംസ്ഥാനത്തെ
സ്കൂളുകള്‍
4999.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2015-16-ല്‍
സംസ്ഥാനത്ത് എത്ര
സ്കൂളുകള്‍
ഉണ്ടായിരുന്നു;
(ബി)
ഇതില്‍
സര്‍ക്കാര്‍, എയ്ഡഡ്,
അണ് എയ്ഡഡ് സ്കൂളുകള്‍
എത്ര;
(സി)
സംസ്ഥാനത്ത്
ഏറ്റവും കൂടുതല്‍
സ്കൂളുകളുള്ള ജില്ല
ഏതാണ്;
(ഡി)
പ്രസ്തുത
ജില്ലയില്‍
സര്‍ക്കാര്‍, എയ്ഡഡ്,
അണ് എയ്ഡഡ് സ്കൂളുകള്‍
എത്ര വീതമുണ്ട്;
(ഇ)
പ്രസ്തുത
ജില്ലയില്‍ എത്ര
സി.ബി.എസ്. ഇ., ഐ. സി.
എസ്. ഇ. സിലബസുകളില്‍
പ്രവര്‍ത്തിക്കുന്ന
സ്കൂളുകളുണ്ട്;
(എഫ്)
അവിടെ
എത്ര നവോദയ
വിദ്യാലയങ്ങള്‍,
കേന്ദ്രീയ
വിദ്യാലയങ്ങള്‍, ജവഹര്‍
നവോദയ വിദ്യാലയം എന്നിവ
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
വ്യക്തമാക്കുമോ?
സ്കൂളുകളിലെ
ക്ലാസ് റൂമുകള്‍
ഡിജിറ്റലാക്കുന്നതിനുള്ള
പദ്ധതി
5000.
ശ്രീ.വി.ഡി.സതീശന്
,,
വി.ടി.ബല്‍റാം
,,
സണ്ണി ജോസഫ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്കൂളുകളിലെ ക്ലാസ്
റൂമുകള്‍
ഡിജിറ്റലാക്കുന്നതിനുള്ള
പദ്ധതിയുടെ വിശദമായ
റിപ്പോര്‍ട്ട്
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
പ്രോജക്ട്
റിപ്പോര്‍ട്ട് ആരാണ്
തയ്യാറാക്കിയിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(സി)
ഈ
പദ്ധതി എന്നത്തേക്ക്
പൂര്‍ത്തിയാക്കാനാണ്
ലക്ഷ്യമിട്ടിട്ടുള്ളതെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
ഈ
പദ്ധതി നടത്തിപ്പിനുള്ള
തുക എങ്ങനെയാണ്
കണ്ടെത്തുന്നതെന്ന്
വിശദമാക്കുമോ?
കൊയിലാണ്ടി
നിയോജക മണ്ഡലത്തില്‍
കമ്പ്യൂട്ടര്‍ ടീച്ചര്മാര്
5001.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊയിലാണ്ടി
നിയോജക മണ്ഡലത്തില്‍
എയ്ഡഡ് സ്കൂളുകളില്‍
പി.റ്റി.എ യുടെ
ചെലവില്‍
നിയമിച്ചിട്ടുള്ള
കമ്പ്യൂട്ടര്‍
അദ്ധ്യാപകരുടെ പേര് ,
ഇവര്‍ ഓരോരുത്തരും
നിലവില്‍
കൈപ്പറ്റിക്കൊണ്ടിരിക്കുന്ന
വേതനം , സ്കൂളിന്റെ
പേര്,
മാനേജ്മെന്റിന്റെ/മാനേജരുടെ
പേര്, വിലാസം ,ഇവര്‍
എന്ന് മുതല്‍ ഈ
സ്ക്കൂളില്‍
പ്രവര്‍ത്തിക്കുന്നു
തുടങ്ങിയ വിവരങ്ങള്‍
സഹിതം പട്ടിക
ലഭ്യമാക്കാമോ;
(ബി)
ഇത്തരം
അദ്ധ്യാപകര്‍ക്ക് വളരെ
തുച്ഛമായ വേതനം
മാത്രമാണ് ലഭിക്കുന്നത്
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇവര്‍ക്ക്
ന്യായമായ വേതനം
ഉറപ്പാക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
സംസ്ഥാനത്തെ
സ്കൂളുകൾ ഹൈടെക് ആക്കുവാനുള്ള
പദ്ധതി
5002.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
വി.ഡി.സതീശന്
,,
അനൂപ് ജേക്കബ്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്കൂളുകൾ ഹൈടെക്
ആക്കുവാനുള്ള
പദ്ധതിയുടെ വിശദമായ
റിപ്പോര്‍ട്ട്
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
പ്രോജക്ട്
റിപ്പോര്‍ട്ട് ആരാണ്
തയ്യാറാക്കിയിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(സി)
ഈ
പദ്ധതി എന്നത്തേയ്ക്ക്
പൂര്‍ത്തിയാക്കാനാണ്
ലക്ഷ്യമിട്ടിട്ടുള്ളതെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
ഈ
പദ്ധതി നടത്തിപ്പിനുള്ള
തുക എങ്ങനെയാണ്
കണ്ടെത്തുന്നത്;
വിശദമാക്കുമോ ?
വിദ്യാഭ്യാസ
വകുപ്പിലെ ഒഴിവുകള്‍
5003.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാഭ്യാസ
വകുപ്പില്‍ ഡി.ഇ.ഒ.,
എ.ഇ.ഒ., ഡി.ഡി.ഇ.,
എ.എ., എ.ഒ., പി.എ. റ്റു
ഡി.ഇ.ഒ തസ്തികകളില്‍
ഇപ്പോഴുള്ള ഒഴിവുകള്‍
എത്ര; വ്യക്തമാക്കുമോ;
(ബി)
ഓരോ
തസ്തികകള്‍ക്കുമുള്ള
ഡി.പി.സി
കൂടിയിട്ടുണ്ടോ;
ഒഴിവുകള്‍ മുന്‍കൂട്ടി
കണ്ടുകൊണ്ട്
ഡിപ്പാര്‍ട്ട്മെന്റല്‍
പ്രൊമോഷന് കമ്മിറ്റി
കൂടുവാന്‍ ആവശ്യമായ
നിര്‍ദ്ദേശം നല്‍കുമോ;
(സി)
ചില
ഡി.ഡി.ഇ. ഓഫീസുകളിലും
ജില്ലാ വിദ്യാഭ്യാസ
ഓഫീസുകളിലും
സൂപ്പര്‍വൈസറി
തസ്തികകളില്‍
ജീവനക്കാരെ
നിയമിച്ചിട്ടില്ലെന്ന
കാര്യം പരിശോധിക്കുമോ;
നടപടി സ്വീകരിക്കുമോ;
(ഡി)
2017
മാര്‍ച്ച് മാസം മുതല്‍
ഒഴിവുകള്‍ നിലവിലുള്ള
ഓഫീസുകള്‍ ഏതെല്ലാം;
വ്യക്തമാക്കുമോ;
(ഇ)
അദ്ധ്യയന വര്‍ഷം
ആരംഭിക്കുന്നതിന്
ഏതാനും ആഴ്ചകള്‍ മാത്രം
അവശേഷിക്കുന്ന
സാഹചര്യത്തില്‍ ടി
ഒഴിവുകള്‍ നികത്താന്‍
നടപടി സ്വീകരിക്കാത്ത
കാര്യം പരിശോധിക്കുമോ;
(എഫ്)
അദ്ധ്യയന
വര്‍ഷം
ആരംഭിക്കുന്നതിന്
മുന്‍പ് ജില്ലാ
വിദ്യാഭ്യാസ ഓഫീസര്‍,
ജില്ലാ വിദ്യാഭ്യാസ
ഓഫീസുകളിലെ പി.എ.
മാര്‍, ഡെപ്യൂട്ടി
ഡയറക്ടറേറ്റുകളിലെ
അഡ്മിനിസ്ട്രേറ്റീവ്
അസിസ്റ്റന്റുമാര്‍,
അക്കൗണ്ട്സ്
ഓഫീസര്‍മാര്‍,
അസിസ്റ്റന്റ്
പ്രൊവിഡന്റ് ഫണ്ട്
ഓഫീസര്‍ തുടങ്ങിയ
നിലവിലുള്ള എല്ലാ
ഒഴിവുകളും നികത്തുവാന്‍
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
വിദ്യാഭ്യാസ
വകുപ്പില്‍ ആശ്രിത നിയമന
വ്യവസ്ഥ
5004.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാഭ്യാസ
വകുപ്പില്‍ ആശ്രിത
നിയമന വ്യവസ്ഥ പ്രകാരം
നിയമിക്കുന്നതിന്
സര്‍ക്കാര്‍ ഉത്തരവ്
ലഭിച്ചിട്ടും നിയമനം
ലഭിക്കാത്ത എത്ര
അപേക്ഷകര്‍
കോഴിക്കോട്
ജില്ലയില്‍ ഉണ്ട് എന്ന്
വ്യക്തമാക്കാമോ;
അപേക്ഷകരുടെ വിശദാംശം
ലഭ്യമാക്കാമോ;
(ബി)
ആശ്രിത
നിയമനത്തിനുളള
അപേക്ഷകരുടെ
കാര്യത്തില്‍
സീനിയോറിറ്റി
മാനദണ്ഡമുണ്ടോ;
ഉണ്ടെങ്കില്‍
കോഴിക്കോട് ജില്ലയിലെ
അപേക്ഷകരുടെ
സീനിയോറിറ്റി
ലിസ്റ്റിന്‍െറ
പകര്‍പ്പ്
ലഭ്യമാക്കാമോ?
ഉച്ചക്കഞ്ഞി
വിതരണത്തിലെ ക്രമക്കേട്
5005.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
ഡി. പി. ഐ. ഓഫീസില്‍
കരാര്‍ അടിസ്ഥാനത്തില്‍
നിയമിതനായ വ്യക്തി
ഉച്ചക്കഞ്ഞി
വിതരണത്തില്‍
സര്‍ക്കാര്‍ നല്കിയ
തുക തട്ടിയെടുത്ത സംഭവം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഏതെല്ലാം ജില്ലകളിലെ
ഏതെല്ലാം സ്കൂളുകളിലെ
തുകയാണ്
തട്ടിയെടുത്തിട്ടുള്ളത്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
ഈ
ജീവനക്കാരനെ അറസ്റ്റ്
ചെയ്തിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ഡി)
തട്ടിയെടുത്ത
തുക തിരികെ
വാങ്ങുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
സര്‍ക്കാര്‍
ഉത്തരവുകള്‍ പാലിക്കാത്ത
എയ്ഡഡ്/അണ് എയ്ഡഡ്
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍
5006.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഗ്രാന്റ് കിട്ടുന്ന
എയ്ഡഡ്/അണ് എയ്ഡഡ്
വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍ എത്ര
എന്നും ഇവര്‍
കാലാകാലങ്ങളിലെ
സര്‍ക്കാര്‍
ഉത്തരവുകള്‍
പാലിക്കുന്നുണ്ടോ
എന്നും 2016-17 തുടങ്ങി
നാളിതുവരെ ഉത്തരവുകള്‍
പാലിക്കാതെ കണ്ടെത്തിയ
വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍ ഏതെല്ലാം
എന്നും വിശദമാക്കുമോ;
(ബി)
ഇത്തരത്തില്‍
സര്‍ക്കാര്‍
ഉത്തരവുകള്‍
പാലിക്കാത്ത
വിദ്യാഭ്യാസ
സ്ഥാപനങ്ങളുടെ
പ്രവര്‍ത്തനങ്ങള്‍ക്ക്
നല്കുന്ന എന്‍.ഒ.സി.
റദ്ദാക്കാനും
ഗ്രാന്റുകള്‍
തിരിച്ചുപിടിക്കാനും
കൂടാതെ എന്‍.ഒ.സി.
പുതുക്കി നല്കുന്നതു
തടയുവാനും ഇതിനു
കൂട്ടുനിന്ന സ്കൂള്‍
അധികൃതര്‍,
പ്രധാനാധ്യാപകര്‍,
അധ്യാപകര്‍
എന്നിവര്‍ക്കെതിരെ
കര്‍ശന നടപടികള്‍
സ്വീകരിക്കുന്നതിനും
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു എന്നും
വ്യക്തമാക്കുമോ;
(സി)
2017
ഏപ്രില്‍ 28 ന്
സര്‍ക്കാര്‍
പുറപ്പെടുവിച്ച,
മധ്യവേനലവധിക്കാലത്ത്
സ്കൂളുകളില്‍
ക്ലാസ്സെടുക്കരുതെന്നുള്ള
നിര്‍ദ്ദേശം
ലംഘിച്ചതായി കണ്ടെത്തിയ
സര്‍ക്കാര്‍/എയ്ഡഡ്/അണ്‍എയ്ഡഡ്
സ്കൂള്‍ അധികൃതര്‍/
പ്രധാന
അധ്യാപകര്‍/അധ്യാപകര്‍
എത്ര എന്നും അവരുടെ
പേരില്‍ എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചു
എന്നും വ്യക്തമാക്കുമോ;
(ഡി)
ഇപ്പോഴും
രഹസ്യമായി പല
എയ്ഡഡ്/അണ് എയ്ഡഡ്
വിദ്യാഭ്യാസ
സ്ഥാപനങ്ങളും
മധ്യവേനലവധിക്കാലത്ത്
ക്ലാസ്സുകള്‍
നടത്തുന്നത്
പരിശോധിക്കാന്‍
എന്തെല്ലാം കര്‍ശന
നടപടികള്‍ സ്വീകരിച്ചു
എന്നും വ്യക്തമാക്കുമോ?
സര്‍ക്കാര്‍
അദ്ധ്യാപകര്‍ മക്കളെ
സര്‍ക്കാര്‍, എയ്ഡഡ്
സ്കൂളുകളില്‍
പഠിപ്പിക്കണമെന്ന നിബന്ധന.
5007.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍,
എയ്ഡഡ് സ്കൂളുകളില്‍
ജോലി ചെയ്യുന്ന
അദ്ധ്യാപകരുടെ മക്കളെ
സര്‍ക്കാര്‍, എയ്ഡഡ്
സ്കൂളുകളില്‍ തന്നെയാണോ
പഠിപ്പിക്കുന്നതെന്ന്
വിദ്യാഭ്യാസ വകുപ്പ്
കണക്കെടുത്തിട്ടുണ്ടോ;
(ബി)
ഈ
കണക്കെടുപ്പിന്റെ
ഉദ്ദേശവും ഫലവും
എന്താണെന്ന്
വ്യക്തമാക്കാമോ;
(സി)
സര്‍ക്കാര്‍
ശമ്പളം പറ്റുന്ന
അദ്ധ്യാപകന് കുട്ടിയെ
സര്‍ക്കാര്‍, എയ്ഡഡ്
സ്കൂളില്‍ത്തന്നെ
പഠിപ്പിക്കണമെന്ന്
സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടോ;
(ഡി)
എങ്കില്‍
പ്രസ്തുത
തീരുമാനത്തിന്റെ
പകര്‍പ്പ് ലഭ്യമാക്കുമോ
?
സര്‍ക്കാര്‍
എഞ്ചിനീയറിംഗ് കോളേജുകള്‍
ആരംഭിക്കുവാനുളള നടപടി
5008.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
എഞ്ചിനീയറിംഗ്
കോളേജുകള്‍ ഇല്ലാത്ത
എല്ലാ ജില്ലകളിലും ആയത്
തുടങ്ങുവാന്‍ നടപടി
സ്വീകരിക്കുമോ;
(ബി)
എറണാകുളം
ജില്ലയിലും മലപ്പുറം
ജില്ലയിലും സര്‍ക്കാര്‍
മേഖലയില്‍
എഞ്ചിനീയറിംഗ്
കോളേജുകള്‍ ഇല്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
ഈ ജില്ലകളില്‍
സര്‍ക്കാര്‍ മേഖലയില്‍
എഞ്ചിനീയറിംഗ്
കോളേജുകള്‍
ആരംഭിക്കുന്നതിനുള്ള
നടപടികള്‍
പുരോഗമിക്കുന്നുണ്ടോ;
വിശദമാക്കാമോ?
സര്‍ക്കാര്‍,
എയിഡഡ് യു.പി സ്കൂളുകളില്‍
ഹിന്ദി അദ്ധ്യാപകര്‍
5009.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍,
എയിഡഡ് യു.പി
സ്കൂളുകളില്‍ ഹിന്ദി
അദ്ധ്യാപകര്‍
നിര്‍ബന്ധമാണോ എന്ന്
വ്യക്തമാക്കുമോ;
(ബി)
ശാസ്താംകോട്ട
എ.ഇ.ഒ യുടെ
പരിധിയില്‍പ്പെട്ട
കണത്താര്‍കുന്നം
സെന്റ് ആന്‍ഡ്രൂസ്
യു.പി.സ്കൂളില്‍ 2013
മുതല്‍ ജോലിചെയ്തു
വരുന്ന ഏക ഹിന്ദി
അദ്ധ്യാപിക ശ്രീമതി
ലീലാമ്മ ഫിലിപ്പിന്റെ
മാനേജ് മെന്റ് നിയമനം
സര്‍ക്കാര്‍
അംഗീകരിക്കാത്തതിന്റെ
പേരില്‍
പിരിച്ചുവിടാന്‍
ശ്രമിക്കുന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധിയല്പ്പെട്ടിട്ടുണ്ടോ;
(സി)
അണ്
ഇക്കണോമിക് ആയ സെന്റ്
ആന്‍ഡ്രൂസ് യു.പി.
സ്കൂളില്‍
ജോലിചെയ്യുന്ന ശ്രീമതി
ലീലാമ്മ ഫിലിപ്പിന്
ദിവസ വേതനത്തിന്
അര്‍ഹതയുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(ഡി)
ദിവസവേതനത്തിന്
പ്രായപരിധിയുണ്ടോ എന്നു
വിശദീകരിക്കുമോ?
കുട്ടികളില്‍
ശരിയായ സാമൂഹ്യ അവബോധം
വളര്‍ത്തല്‍
5010.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുട്ടികളില്‍
ശരിയായ സാമൂഹ്യ
അവബോധവും പൗരബോധവും
ഇല്ലാത്തതു കാരണം
ചെറുപ്രായത്തില്‍ തന്നെ
മദ്യത്തിനും മറ്റു ലഹരി
പദാര്‍ത്ഥങ്ങള്‍ക്കും
അടിമകളായി മാറുന്നു
എന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഒരു
ഉത്തമ പൗരന്
എങ്ങനെയായിരിക്കണം
എന്നത് കുട്ടികളെ
പഠിപ്പിക്കാനും
അത്തരത്തില്‍ അവബോധം
സൃഷ്ടിക്കാനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വ്യക്തമാക്കുമോ; ഇത്
പാഠ്യപദ്ധതിയില്‍
ഉള്‍പ്പെടുത്തുന്ന
കാര്യം പരിഗണനയിലുണ്ടോ;
വ്യക്തമാക്കുമോ;
(സി)
മൊബൈല്ഫോണിൻെറയും
നവമാദ്ധ്യമങ്ങളുടെയും
ദൂഷ്യഫലങ്ങളെപ്പറ്റി
കുട്ടികളില്‍ അവബോധം
സൃഷ്ടിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
വെള്ളറടയില്‍
ഗവണ്മെന്റ് ഹൈസ്കൂള്‍
5011.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാറശ്ശാല
മണ്ഡലത്തിലെ
വെള്ളറടയില്‍
ഗവണ്മെന്റ് ഹൈസ്കൂള്‍
ഇല്ല എന്നകാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
വെള്ളറട ഗവണ്മെന്റ്
യു.പി.സ്കൂളിനെ ഗേള്‍സ്
ഹൈസ്കൂളായി
ഉയര്‍ത്തുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഏതെങ്കിലും സര്‍ക്കാര്‍
സ്കൂളുകള്‍ അപ്ഗ്രേഡ്
ചെയ്തിട്ടുണ്ടോ;അറിയിക്കാമോ;
(ഡി)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
ഹൈസ്കൂളായി ഉയര്‍ത്തിയ
യു.പി. സ്കൂളുകള്‍
ഏതെല്ലാമാണെന്ന് ജില്ല
തിരിച്ച്
വ്യക്തമാക്കാമോ?
സ്കൂളുകളില്‍
ശുചിമുറിയുടെ അപര്യാപ്തത
5012.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്കൂളുകളില്‍
ശുചിമുറിയുടെ
അപര്യാപ്തതയും,
ശുചിത്വക്കുറവും,
കൂടാതെ
പെണ്‍കുട്ടികള്‍ക്ക്
ഉപയോഗിച്ച സാനിറ്ററി
നാപ്കിന്
നശിപ്പിക്കാനോ കളയാനോ
പറ്റാത്ത സാഹചര്യവും
നിലനില്‍ക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതുമൂലം
പെണ്‍കുട്ടികള്‍
വളരെയധികം
ആരോഗ്യപ്രശ്നങ്ങള്‍
നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
പ്രസ്തുത പ്രശ്നം
പരിഹരിക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കുമോ;
വിശദാംശം നല്‍കുമോ?
മൂര്‍ക്കനാട്
ഹയര്‍സെക്കന്ററി സ്കൂളിലെ
അദ്ധ്യാപകന്റെ നടപടി
5013.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ മൂര്‍ക്കനാട്
സുബുലുസലാം
ഹയര്‍സെക്കന്ററി
സ്കൂളിലെ അദ്ധ്യാപകന്
വിദ്യാര്‍ത്ഥികളെ
തെറ്റിദ്ധരിപ്പിച്ച്
സര്‍ക്കാരിനും
വിദ്യാഭ്യാസ
വകുപ്പിനുമെതിരെ
പ്രചരണം
നടത്തിയതിനെതിരെ പരാതി
ലഭിച്ചിട്ടുണ്ടോ;വിശദാംശം
ലഭ്യമാക്കുമോ;
(ബി)
എങ്കില്‍
പരാതിയില്‍ സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ;
(സി)
ഈ
അദ്ധ്യാപകനെതിരെ
നടപടികള്‍
സ്വീകരിക്കുമോ?വ്യക്തമാക്കുമോ?
ഗ്രന്ഥശാലകള്‍
5014.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
ഐ.സി.ബാലകൃഷ്ണന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര പൊതു
ഗ്രന്ഥശാലകള്‍
ഉണ്ടെന്ന് ഗ്രേഡ്
തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ഓരോ
ഗ്രന്ഥശാലകള്‍ക്കും
അനുവദിച്ചിരിക്കുന്ന
വാര്‍ഷിക ഗ്രാന്റ്
തുകയും ലെെബ്രേറിയന്‍
അലവന്‍സും എത്രയെന്ന്
വ്യക്തമാക്കാമോ;
(സി)
പൊതു
ഗ്രന്ഥശാലകളിലെ
ലെെബ്രേറിയന്മാരുടെ
യോഗ്യത എന്താണെന്ന്
നിശ്ചയിച്ചിട്ടുണ്ടോ;
ഇൗ
ലെെബ്രേറിയന്മാര്ക്ക്
സര്‍ക്കാര്‍ പരിശീലനം
നല്കുന്നുണ്ടോ;
വിശദാംശം
ലഭ്യമാക്കാമോ;
(ഡി)
എ
ഗ്രേഡ് ലെെബ്രറിയിലെ
നിശ്ചിത യോഗ്യതയുള്ള
ലെെബ്രേറിയന്മാരെ
പാര്‍ട്ട് ടെെം
ജീവനക്കാരായി
നിയമിക്കാന്‍ വേണ്ട
നടപടി സ്വീകരിക്കുമോ;
(ഇ)
ഗ്രന്ഥശാല
സംഘത്തില്‍ രജിസ്റ്റര്‍
ചെയ്തിട്ടുള്ള എത്ര
ഗ്രന്ഥശാലകളില്‍
സര്‍ക്കാര്‍
കമ്പ്യൂട്ടര്‍ സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(എഫ്)
രജിസ്റ്റര്‍
ചെയ്ത എല്ലാ എ ഗ്രേഡ്
ഗ്രന്ഥശാലയിലും ഒരു
വര്‍ഷം കൊണ്ട്
ഇന്റര്‍നെറ്റ് സംവിധാനം
സജ്ജീകരിക്കുമെന്ന്
സര്‍ക്കാര്‍
തീരുമാനമെടുത്തിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ജി)
പൊതു
ഗ്രന്ഥശാലകളില്‍
കമ്പ്യൂട്ടര്‍
ഉള്‍പ്പെടെയുള്ള
അടിസ്ഥാന സൗകര്യങ്ങള്‍
സജ്ജീകരിക്കുന്നതിന്
എം. എല്‍. എ. മാരുടെ
ആസ്തി വികസന ഫണ്ട്
ഉപയോഗപ്പെടുത്തുന്നതിന്
എന്തെങ്കിലും
തടസ്സങ്ങള്‍
നിലവിലുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
അടച്ചുപൂട്ടല്‍
ഭീഷണി നേരിടുന്ന
വിദ്യാലയങ്ങള്‍
5015.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അടച്ചുപൂട്ടല്‍ ഭീഷണി
നേരിടുന്ന എത്ര എയ്ഡഡ്
വിദ്യാലയങ്ങള്‍
ഉണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇത്തരം
വിദ്യാലയങ്ങള്‍
ഏറ്റെടുക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
ആയതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാം;
വ്യക്തമാക്കാമോ?
ഇന്റര്‍നാഷണല്‍
ലീഡേഴ്സ് ഇന്‍ എജ്യുക്കേഷണല്‍
പ്രോഗ്രാമില്‍ പങ്കെടുത്തതിന്
ഡ്യൂട്ടി ലീവ്
5016.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
യുണൈറ്റഡ്
സ്റ്റേറ്റ് ഇന്ത്യ
-എഡ്യൂക്കേഷന്‍
ഫൗണ്ടേഷനും അമേരിക്കന്‍
ഗവണ്മെന്റും
സംയുക്തമായി നടത്തുന്ന
ഐ.എല്‍.ഇ.പി.
(ഇന്റര്‍നാഷണല്‍
ലീഡേഴ്സ് ഇന്‍
എജ്യുക്കേഷണല്‍
പ്രോഗ്രാം)-ല്‍
പങ്കെടുക്കുന്നതിനുള്ള
ഫുള്‍ബ്രൈറ്റ്
ഫെലോഷിപ്പിന് 2014-ല്‍
കേരളത്തില്‍ നിന്നും 4
അധ്യാപകര്‍ അര്‍ഹത
നേടിയിരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതില്‍
ശ്രീമതി ബോബിജോസ്,
ജി.എച്ച്.എസ്.എസ്.
ഇരിങ്ങാലക്കുടയുടെ ലീവ്
മാത്രമാണ്
ജി.ഒ.(ആര്‍റ്റി)
നം.3460/14, തീയതി
28.8.14 പ്രകാരം
പൊതുവിദ്യാഭ്യാസ (യു)
സെക്ഷനില്‍ നിന്നും
ഡ്യൂട്ടി ലീവ് ആയി
പരിഗണിച്ചിട്ടുള്ളൂ
എന്നകാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇത്
സംബന്ധിച്ച്,
ഫുള്‍ബ്രൈറ്റ്
ഫെലോഷിപ്പിന് അര്‍ഹത
നേടിയ ശ്രീമതി എം.
ദേവി, എച്ച്.എസ്.എ.,
സെന്റ് ജോണ്‍സ്
എച്ച്.എസ്.എസ്.
കവളങ്ങാട് തന്റെ ലീവ്
ഡ്യൂട്ടി ലീവ് ആയി
പരിഗണിക്കുന്നതിനുവേണ്ടി
നല്കിയ അപേക്ഷ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
ഇപ്പോഴത്തെ സ്ഥിതി
വ്യക്തമാക്കാമോ;
(ഡി)
ശ്രീമതി
എം. ദേവി തന്റെ ലീവ്
ഡ്യൂട്ടി ലീവായി
പരിഗണിക്കണമെന്ന്
ആവശ്യപ്പെട്ട് നല്കിയ
അപേക്ഷ 905232 എന്ന
ഫയല്‍ നമ്പരില്‍
പൊതുവിദ്യാഭ്യാസ (എ)
സെക്ഷനില്‍ എന്നാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കാമോ;
(ഇ)
നാളിതുവരെ
എന്ത് നടപടിയാണ് ഈ
ഫയലില്‍
സ്വീകരിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(എഫ്)
ഇവരുടെ
ലീവ് ഡ്യൂട്ടി ലീവ് ആയി
പരിഗണിക്കുന്നതിന്
എന്തെങ്കിലും
തടസ്സമുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(ജി)
പ്രസ്തുത
ഫയല്‍ വേഗത്തില്‍
തീര്‍പ്പാക്കുന്നതിന്
വേണ്ട നടപടി
സ്വീകരിക്കുമോ?
കുട്ടികള്‍ക്ക്
പരിസ്ഥിതി അവബോധം
വളര്‍ത്തുന്നതിനുളള നടപടി
5017.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുട്ടികള്‍ക്ക്
പരിസ്ഥിതി അവബോധം
വളര്‍ത്തുന്നതിന്
സ്കൂള്‍
പാഠ്യപദ്ധതിയില്‍
ആഴ്ചയില്‍ ഒരു പീരിയഡ്
എങ്കിലും
ഉള്‍പ്പെടുത്തുവാന്‍
സംസ്ഥാനതല പാഠ്യപദ്ധതി
നിര്‍ണ്ണയ സമിതിക്ക്
നിര്‍ദ്ദേശം
നല്‍കുമോ;എങ്കില്‍
അറിയിക്കാമോ?
(ബി)
കുട്ടികള്‍ക്ക്
കൃഷിയോടുളള മനോഭാവം
വര്‍ദ്ധിപ്പിക്കുന്നതിന്
സ്കൂളുകളില്‍ എല്ലാ
ക്ലാസ്സുകാര്‍ക്കും
ആഴ്ചയില്‍ ഒരു പീരിയഡ്
കാര്‍ഷിക
പരിശീലനത്തിനും
കാര്‍ഷിക പഠനത്തിനുമായി
മാറ്റിവയ്ക്കുമോ;വ്യക്തമാക്കാമോ?
പ്രൊട്ടക്റ്റഡ്
അധ്യാപകര്‍
5018.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇതുവരെ
എയ്ഡഡ് സ്കൂളിലെ എത്ര
അധ്യാപകരെ
പ്രൊട്ടക്റ്റഡ്
അധ്യാപകരായി
സര്‍ക്കാര്‍
സ്കൂളിലേക്ക്
പുനര്‍വിന്യസിച്ചിട്ടുണ്ട്;
സ്കൂള്‍ തിരിച്ചുള്ള
കണക്ക് ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
സ്കൂളുകളില്‍,
പ്രൊട്ടക്റ്റ് ചെയ്ത
അധ്യാപകരെ
പുനര്വിന്യസിച്ചതിനുശേഷം
അധ്യാപക ഒഴിവ്
വന്നിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
അധ്യാപക
ഒഴിവ്
വന്നിട്ടുണ്ടെങ്കില്‍ ഈ
ഒഴിവ് എങ്ങനെയാണ്
നികത്തിയതെന്ന്
വ്യക്തമാക്കാമോ;
(ഡി)
പിന്നീട്
വന്ന ഒഴിവുകളിലേക്ക്
സര്‍ക്കാര്‍
സ്കൂളുകളിലേക്ക്
പ്രൊട്ടക്റ്റ് ചെയ്ത്
നിയമിച്ച അധ്യാപകരെ
തന്നെ തിരികെ നിയമനം
നല്‍കിയിട്ടുണ്ടോ;
വിശദമാക്കാമോ?
ഡിസ്ട്രിക്റ്റ്
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
എജ്യൂക്കേഷന്‍ ആന്റ്
ട്രെയിനിംഗ്
5019.
ശ്രീ.എ.എം.
ആരിഫ്
,,
സി.കെ. ഹരീന്ദ്രന്‍
,,
വി. അബ്ദുറഹിമാന്
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയ
വിദ്യാഭ്യാസ നയത്തിന്റെ
ഭാഗമായി
സ്ഥാപിക്കപ്പെട്ട
ഡിസ്ട്രിക്റ്റ്
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് എജ്യൂക്കേഷന്‍
ആന്റ് ട്രെയിനിംഗ്
(ഡയറ്റ്)-ന്റെ
പ്രവര്‍ത്തനങ്ങള്‍
അവലോകനം
ചെയ്യാറുണ്ടോ;
(ബി)
അതാതു
ജില്ലകളിലെ പ്രെെമറി
വിദ്യാഭ്യാസ രംഗത്തെ
അക്കാദമിക
പ്രവര്‍ത്തനങ്ങള്‍ക്ക്
എല്ലാവിധത്തിലുമുളള
നേതൃത്വം നല്കാന്
ബാധ്യതപ്പെട്ട ഈ
സ്ഥാപനം ഗുണമേന്മയുളള
പ്രെെമറി
വിദ്യാഭ്യാസത്തിനായി
അധ്യാപകരെയും മറ്റു
സംവിധാനങ്ങളെയും
സജ്ജമാക്കുന്നതില്‍
എത്ര മാത്രം വിജയിച്ചു
എന്ന്
പരിശോധിച്ചിട്ടുണ്ടോ;
(സി)
ജില്ലാ
ഭരണകൂടങ്ങള്‍ക്ക്
അക്കാദമിക
ആസൂത്രണത്തിനും
വിദ്യാഭ്യാസ
കാര്യങ്ങളില്‍
ജില്ലകളില്‍
രൂപീകരിക്കേണ്ട നയപരമായ
കാര്യങ്ങള്‍ക്ക് ഉപദേശം
നല്‍കുന്നതിനുമുളള
അംഗീകൃത സ്ഥാപനമായി
ഡയറ്റിനെ
ശക്തിപ്പെടുത്താന്‍
നടപടി സ്വീകരിക്കുമോ?
മാതൃകാവിദ്യാലയം
പദ്ധതി
5020.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാരിന്റെ
മാതൃകാവിദ്യാലയം
പദ്ധതിയുടെ ഭാഗമായി
ഹരിപ്പാട് മണ്ഡലത്തിലെ
ഏതെല്ലാം
വിദ്യാലയങ്ങളാണ്
അന്തര്‍ദേശീയ
നിലവാരത്തിലേക്ക്ഉയര്ത്തുവാന്
തീരുമാനിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണ്; ഇതുമായി
ബന്ധപ്പെട്ട നിര്‍വ്വഹണ
പ്രവര്‍ത്തനങ്ങള്‍
എന്ന് മുതല്‍
ആരംഭിക്കുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
പൊതുവിദ്യാഭ്യാസ
സംരക്ഷണം
5021.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
സ്കൂളുകളിലെ
അധ്യാപകരുടെ മക്കളെ
സി.ബി.എസ്.ഇ,
എെ.സി.എസ്.ഇ
സ്കൂളുകളില്‍
പഠിപ്പിക്കുന്നത്
നിരുല്സാഹപ്പെടുത്തി
അവരെ സംസ്ഥാന
സിലബസിലുള്ള
സ്കൂളുകളില്‍
പഠിപ്പിക്കുന്നതിന്
മാര്‍ഗ്ഗ നിര്‍ദേശം
കൊണ്ടുവരുമോ ?
(ബി)
എങ്കില്‍
നാദാപുരം ബി .ആർ .സി
യിലെ ട്രെയിനര്‍ മാരായ
അധ്യാപകരുടെയും
ജീവനക്കാരുടേയും
മക്കള്‍ സര്‍ക്കാര്‍
സ്കൂളുകളില്‍ ആണോ പഠനം
നടത്തുന്നത് എന്ന്
പരിശോധിക്കുമോ ;
വ്യക്തമാക്കാമോ ?
ഹയര്‍സെക്കന്ററി
അദ്ധ്യാപക റാങ്ക് ലിസ്റ്റ്
5022.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014-ല്‍
പി.എസ്.സി
പ്രസിദ്ധീകരിച്ച
ഹയര്‍സെക്കന്ററി
അദ്ധ്യാപക റാങ്ക്
ലിസ്റ്റ് 2017 ജൂണ്‍
30-ന്
അവസാനിക്കുമെന്നതിനാലും
പുതിയ വിജ്ഞാപനം
വന്നാലും വീണ്ടും
മൂന്ന് വര്‍ഷമെങ്കിലും
കഴിഞ്ഞുമാത്രമേ പുതിയ
ലിസ്റ്റ്
പ്രസിദ്ധികരിയ്ക്കുവാന്
സാധ്യതയുള്ളൂ
എന്നതിനാലും ടി
കാലയളവില്‍ ഒഴിവു
വരുന്ന അദ്ധ്യാപക
തസ്തികകളില്‍ നിയമനം
നടക്കാത്തത് മൂലം,
അദ്ധ്യാപകര്‍ ഇല്ലാത്ത
കാരണത്താല്‍
വിദ്യാര്‍ത്ഥികള്‍
സര്‍ക്കാര്‍
സ്കൂളുകളില്‍ നിന്നും
എയ്ഡഡ്
സ്കൂളുകളിലേയ്ക്ക്
പോകുമെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ടി
വിഷയം
പരിഹരിയ്ക്കുന്നതിനായി
മുന്‍ സര്‍ക്കാരുകള്‍
ചെയ്ത പോലെ പി.എസ്.സി
റാങ്ക് ലിസ്റ്റിന്റെ
കാലാവധി നീട്ടുവാന്‍
ശ്രമിക്കുമോ;
ഇല്ലെങ്കില്‍ എന്ത്
നടപടി
സ്വീകരിയ്ക്കുവാനാണ്
ഉദ്ദേശിക്കുന്നത്;
(സി)
നിലവിലുള്ള
ഒഴിവുകള്‍ ജൂണ്‍ 30-ന്
മുന്‍പായി പി.എസ്.സി
യില്‍ റിപ്പോര്‍ട്ട്
ചെയ്യുന്നതിന് മുന്‍കൈ
എടുക്കുമോ?
സ്പെഷ്യലിസ്റ്റ്
അദ്ധ്യാപകര്‍
5023.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സ്പെഷ്യലിസ്റ്റ്
അദ്ധ്യാപകരായി എത്ര
പേരെ
നിയമിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇവര്‍ക്ക്
പ്രതിമാസം എത്ര രൂപയാണ്
വേതനമായി
നല്‍കുന്നതെന്ന്
വ്യക്തമാക്കാമോ?
ഹയര്‍സെക്കന്ററി
സ്കൂളുകളില്‍ അധിക ബാച്ചുകള്‍
ആരംഭിക്കുന്നത്
5024.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്ലസ്
ടു വിദ്യാര്‍ത്ഥികളുടെ
പ്രവേശനം
സുഗമമാക്കുന്നതിന്
സംസ്ഥാനത്ത്
ഹയര്‍സെക്കന്ററി
സ്കൂളുകളില്‍ അധിക
ബാച്ചുകള്‍
ആരംഭിക്കുന്ന കാര്യം
പരിഗണനയില്‍ ഉണ്ടോ;
(ബി)
നിലവിലുള്ള
ഹൈസ്കൂളുകളില്‍
എവിടെയെങ്കിലും
പുതിയതായി
ഹയര്‍സെക്കന്ററി
അനുവദിക്കുന്ന കാര്യം
പരിഗണനയില്‍ ഉണ്ടോ;
ഹയര്‍സെക്കണ്ടറി
സ്കൂളുകളില്‍
കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്
തസ്തികയില്‍ അധ്യാപകര്‍
5025.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹയര്‍സെക്കണ്ടറി
സ്കൂളുകളില്‍
കമ്മ്യൂണിക്കേറ്റീവ്
ഇംഗ്ലീഷ് തസ്തികയിലെ
അധ്യാപക നിയമനത്തിനുള്ള
യോഗ്യത എന്താണെന്ന്
അറിയിക്കാമോ;
(ബി)
ഈ
യോഗ്യത നേടാന്‍
സാധിക്കുന്ന കോളേജുകള്‍
കേരളത്തിലുണ്ടോ ;
എങ്കില്‍ ഏതെല്ലാം
കോളേജുകളിലാണെന്ന്
അറിയിക്കാമോ;
(സി)
കൊച്ചിന്
യൂണിവേഴ്സിറ്റി/ഭാരതിയാര്‍
യൂണിവേഴ്സിറ്റി
കോയമ്പത്തൂര്‍
എന്നിവയുടെ
കമ്മ്യൂണിക്കേറ്റീവ്
ഇംഗ്ലീഷ് പി.ജി ഡിപ്ലോമ
കോഴ്സ് മേല്‍
തസ്തികയില്‍
നിയമനത്തിനുള്ള
യോഗ്യതയായി
അംഗീകരിച്ചിട്ടുണ്ടോ;
(ഡി)
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വിശദമാക്കാമോ?
ഹയര്‍സെക്കന്‍ഡറി
തലം വരെയുള്ള
പരീക്ഷകള്‍ക്കുള്ള
ചോദ്യപേപ്പറുകള്‍
5026.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഹയര്‍സെക്കന്‍ഡറി തലം
വരെയുള്ള
പരീക്ഷകള്‍ക്കുള്ള
ചോദ്യപേപ്പറുകള്‍
തയ്യാറാക്കുന്നതിന്
ആരെയാണ്
ചുമതലപ്പെടുത്താറുള്ളത്;
(ബി)
ഇത്തരത്തില്‍
ചോദ്യപേപ്പറുകള്‍
തയ്യാറാക്കുന്നതുമൂലം
ചോദ്യപേപ്പര്‍ ചോരുന്ന
സ്ഥിതിവിശേഷം
ഉണ്ടാകുന്ന സാഹചര്യം
ഗൗരവമായി കാണുന്നുണ്ടോ;
(സി)
ചോദ്യപേപ്പര്‍ ചോര്‍ച്ച
ഒഴിവാക്കുന്നതിനായി
നിലവിലെ രീതിക്ക്
ഏതെങ്കിലും തരത്തിലുള്ള
മാറ്റം
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ ചോദ്യപേപ്പര്‍
തയ്യാറാക്കുന്നതിലും
പരീക്ഷാ നടത്തിപ്പിലും
സമൂലമായ മാറ്റം
നടപ്പിലാക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;വിശദാംശം
ലഭ്യമാക്കുമോ ?
പൊതുവിദ്യാഭ്യാസ
സംരക്ഷണ യഞ്ജം
5027.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞം
വിജയിപ്പിക്കേണ്ടതിന്
സുപ്രധാന പങ്കാളിത്തം
പി.ടി.എ,എസ്.എം.സി,
പൂര്‍വ്വ വിദ്യാര്‍ത്ഥി
സംഘടനകള്‍
തുടങ്ങിയവക്കും
കൂടിയാണെന്നിരിക്കെ
ഇവരുടെ സഹകരണവും
പങ്കാളിത്തവും
ഉറപ്പുവരുത്തുന്നതിന്
വിദ്യാഭ്യാസ വകുപ്പ്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇത്തരത്തില്‍
ജനകീയ പങ്കാളിത്തം
ഉറപ്പാക്കുന്നതിന്
പുതുതായി എന്തെല്ലാം
പദ്ധതികളാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിന്റെ
പ്രവര്‍ത്തന പുരോഗതി
വിലയിരുത്തുന്നതിന്
പ്രത്യേക സംവിധാനം
ആവിഷ്കരിച്ചിട്ടുണ്ടോ;
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞം പദ്ധതി
5028.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ 2017
ജനുവരി 27 -ന്
സംസ്ഥാനതല ഉത്ഘാടനം
നടത്തിയ
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞം പദ്ധതി
ഇപ്പോള്‍ ഏതു ഘട്ടം
വരെയായി എന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി ഇപ്പോള്‍ പാതി
വഴിയിലായി
മുടങ്ങിക്കിടക്കുകയാണെന്ന
വസ്തുത
വിലയിരുത്തിയിട്ടുണ്ടോ;
(സി)
ഇതിനെ
പുനരുജ്ജീവിപ്പിയ്ക്കാന്‍
പദ്ധതിയുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
വിദ്യാര്‍ത്ഥികള്‍ക്ക്
മാനസിക സമ്മര്‍ദ്ദം
5029.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
വര്‍ഷത്തെ
എസ്.എസ്.എല്‍.സി
പരീക്ഷയില്‍ കണക്ക്
വിഷയത്തിന് മറ്റ്
വിഷയങ്ങളെ അപേക്ഷിച്ച്
വിജയശതമാനം കുറവാണെന്ന
സ്ഥിതിവിവര കണക്കുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കണക്ക്
പരീക്ഷ റദ്ദ് ചെയ്ത്
വീണ്ടും നടത്തിയ
സാഹചര്യം
വിദ്യാര്‍ത്ഥികള്‍ക്ക്
മാനസിക സമ്മര്‍ദ്ദം
ഉണ്ടാക്കിയിട്ടുള്ളത്
ഗൗരവമായി കാണുന്നുണ്ടോ;
(സി)
പുന:പരീക്ഷയാണ്
വിജയശതമാനം
കുറയുന്നതിനിടയാക്കിയതെന്ന്
കരുതുന്നുണ്ടോ;
അല്ലെങ്കില്‍ എന്താണ്
കാരണം എന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(ഡി)
ഇത്തരം സംഭവങ്ങള്‍
ആവര്‍ത്തിക്കാതിരിക്കുന്നതിന്
നടപടി
സ്വീകരിക്കുമോ;വ്യക്തമാക്കാമോ?
വിദ്യാര്‍ത്ഥികള്‍ക്ക്
യൂണിഫോം
5030.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
അദ്ധ്യായനവര്‍ഷം
വിദ്യാലയങ്ങളില്‍
വിദ്യാര്‍ത്ഥികള്‍ക്ക്
യൂണിഫോം വിതരണം
ചെയ്യുന്നതിന്
സര്‍ക്കാര്‍ എന്തെല്ലാം
മുന്നൊരുക്കങ്ങളാണ്
നടത്തിയിട്ടുള്ളത്;
(ബി)
കൈത്തറി
മേഖല
സംരക്ഷിക്കുന്നതിന്
കൈത്തറി സഹകരണ
സംഘങ്ങളില്‍ നിന്നും
വിദ്യാര്‍ത്ഥിക്ക്
യൂണിഫോം നല്‍കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
വെെസ്
ചാന്‍സലര്‍മാരുടെയും, പ്രോ
വെെസ് ചാന്‍സലര്‍മാരുടെയും
യോഗ്യത
5031.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വെെസ്
ചാന്‍സലര്‍മാരുടെയും,
പ്രോ വെെസ്
ചാന്‍സലര്‍മാരുടെയും
യോഗ്യത
യു.ജി.സി.പുതുക്കി
നിശ്ചയിച്ചിട്ടുണ്ടോ;
എങ്കില്‍ എന്തെല്ലാമാണ്
യോഗ്യതാ
മാനദണ്ഡങ്ങള്‍;
(ബി)
സര്‍വകലാശാലകള്‍,
യു.ജി.സി.യുടെ
പുതുക്കിയ മാനദണ്ഡ
പ്രകാരം ചട്ടങ്ങള്‍
ഭേദഗതി
ചെയ്യാത്തതിനാല്‍
നിയമനങ്ങള്‍
നടത്തുന്നതിന് തടസ്സം
നേരിടുന്നുണ്ടോ;
(സി)
ഇപ്പോഴത്തെ
എല്ലാ വെെസ്
ചാന്‍സലർമാരും പ്രോ
വെെസ് ചാന്‍സലര്‍മാരും
യു.ജി.സി.മാനദണ്ഡ
പ്രകാരമുളള യോഗ്യത
ഉളളവരാണോ?
അയിരൂര്‍
എെ.എച്ച്.ആര്.ഡി കോളേജ്
5032.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അയിരൂര്‍
എെ.എച്ച്.ആര്.ഡി.
കോളേജ് അനുവദിച്ചത്
എന്നാണെന്ന്
വ്യക്തമാക്കാമോ;
ഏതൊക്കെ കോഴ്സുകളാണ്
ഇവിടെ
അനുവദിച്ചിരിക്കുന്നത്;
കോളേജിന്റെ
പ്രവര്‍ത്തനം
ആരംഭിച്ചോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
കോളേജിന്റെ അഫിലിയേഷന്
മഹാത്മാഗാന്ധി
യൂണിവേഴ്സിറ്റി റദ്ദ്
ചെയ്യാനുണ്ടായ കാരണം
വിശദമാക്കാമോ;
പ്രശ്നങ്ങള്‍
പരിഹരിച്ച്അടുത്ത
അദ്ധ്യയന വര്‍ഷം
കോളേജിന്റെ
പ്രവര്‍ത്തനം
തുടങ്ങാന്‍ എന്തൊക്കെ
നടപടികള്‍ സ്വീകരിച്ചു
എന്ന് പറയാമോ;
(സി)
നിലവിലുള്ള
കോഴ്സുകള്‍ക്ക് പുറമേ
വിദ്യാര്‍ത്ഥികള്‍ക്ക്
ഏറെ താല്പര്യമുള്ള
ബി.കോം കമ്പ്യൂട്ടര്‍
ഉള്‍പ്പെടെയുള്ള
കോഴ്സുകള്‍ ഈ കോളേജിൽ
ആരംഭിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(ഡി)
നിലവില്‍
അനുവദിച്ചിരിക്കുന്ന
കോഴ്സുകള്‍ക്ക്
കുട്ടികളെ കിട്ടാത്ത
സാഹചര്യത്തില്‍
അവയ്ക്ക് പകരം പുതിയ
കോഴ്സുകള്‍ക്ക്
അഫിലിയേഷന്
ലഭിക്കുന്നതിനായി
എെ.എച്ച്.ആര്.ഡി
അപേക്ഷ
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്നാണ്
സര്‍വ്വകലാശാലയില്‍
അപേക്ഷ ലഭിച്ചത്;
ഇതിന്മേല് എന്തു
നടപടിയാണ്
സര്‍വ്വകലാശാല
സ്വീകരിച്ചത്;
(ഇ)
ഉന്നത
വിദ്യാഭ്യാസ
വകുപ്പിന്റെ
അനുമതിക്കായി
അപേക്ഷകള്‍
അയച്ചിട്ടുണ്ടോ;
എങ്കില്‍ ഫയല്‍ നമ്പര്‍
സഹിതം വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
സ്വാശ്രയ
കോളേജുകള്‍ക്ക് എന്‍.ഒ.സി
5033.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം പുതുതായി എത്ര
സ്വാശ്രയ
കോളേജുകള്ക്ക്എന്.ഒ.സി
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
പുതുതായി
സ്വാശ്രയ കോളേജുകള്‍
അനുവദിച്ചിട്ടുണ്ടെങ്കില്‍
അവയുടെ ഇനം തിരിച്ചുളള
പട്ടിക മേശപ്പുറത്ത്
വെക്കുമോ;
(സി)
പുതുതായി
സ്വാശ്രയ കോളേജുകള്‍
അനുവദിക്കുന്നത്
സംബന്ധിച്ച സര്‍ക്കാര്‍
നയമെന്തെന്ന്
വ്യക്തമാക്കുമോ?
തലശ്ശേരി
ഗവണ്മെന്റ്കോളേജ്
കെട്ടിടങ്ങളുടെ അനുബന്ധ
പ്രവൃത്തികൾ
5034.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എം.എല്‍.എയുടെ
ആസ്തി വികസന ഫണ്ടില്‍
ഉള്‍പ്പെടുത്തിയുള്ള
തലശ്ശേരി
നിയോജകമണ്ഡലത്തിലെ
തലശ്ശേരി -ചൊക്ലി
ഗവ.കോളേജിലെ താൽക്കാലിക
കെട്ടിടങ്ങൾക്കുള്ള
അനുബന്ധ പ്രവൃത്തികളുടെ
ഭരണാനുമതി ലഭ്യമായോ;
ഇല്ലെങ്കില്‍ കാരണം
എന്തെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
പ്രവൃത്തിയുടെ
ഡി.പി.ആര് ലഭ്യമായോ;
ഇല്ലെങ്കില്‍ അത്
ലഭ്യമാക്കുന്നതിനുള്ള
എന്തെങ്കിലും ഇടപെടല്‍
ഉണ്ടായിട്ടുണ്ടോ;
എങ്കില്‍ എന്താണെന്ന്
വ്യക്തമാക്കാമോ;
(സി)
എം.എല്‍.എ
യുടെ ആസ്തി വികസന
ഫണ്ടില്‍ നിന്നും
ഗവ.കോളേജ് തലശ്ശേരിക്ക്
അനുവദിച്ച 25 ലക്ഷം
രൂപയുടെ പ്രവൃത്തി
സമയബന്ധിതമായി
പൂര്‍ത്തിയാക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
സ്വാശ്രയ
മാനേജുമെന്റുകളുടെ നിയന്ത്രണം
5035.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്വാശ്രയ
മാനേജുമെന്റുകളെ
നിയന്ത്രിക്കുന്നതിന്
നിലവില്‍ എന്തെല്ലാം
നിയമങ്ങളാണ്
ഉള്ളതെന്നും പുതുതായി
എന്തെല്ലാം നിയമങ്ങളാണ്
കൊണ്ടുവരാന്‍
ഉദ്ദേശിക്കുന്നതെന്നും
വിശദമാക്കുമോ;
(ബി)
സംസ്ഥാനത്ത്
സ്വാശ്രയ മേഖലയില്‍
വിവിധ തരത്തിലുള്ള എത്ര
കോളേജുകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്
എന്ന് വിശദമാക്കുമോ?
സ്വാശ്രയ
മാനേജ്മെന്റുകള്‍ക്കായി
പുതിയ നിയമം
T 5036.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സ്വാശ്രയ
മാനേജ്മെന്റുകള്‍
സര്‍ക്കാര്‍
നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച്
നിയമപരമായി
പ്രവര്‍ത്തിക്കുന്നതിനാവശ്യമായ
പുതിയ നിയമം
കൊണ്ടുവരുന്ന കാര്യം
പരിഗണനയിലുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ?
ജസ്റ്റിസ്
കെ.കെ.ദിനേശന്റെ
നേതൃത്വത്തിലുള്ള സമിതിയുടെ
പ്രവര്‍ത്തനം
5037.
ശ്രീ.വി.ടി.ബല്‍റാം
,,
ഷാഫി പറമ്പില്‍
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വാശ്രയ
വിദ്യാഭ്യാസ രംഗത്ത്
നിലവിലുള്ള സ്ഥിതി
അവലോകനം ചെയ്യുന്നതിന്
നിയോഗിച്ച ജസ്റ്റിസ്
കെ.കെ.ദിനേശന്റെ
നേതൃത്വത്തിലുള്ള
സമിതിയുടെ പ്രവര്‍ത്തനം
ഏത് ഘട്ടത്തിലാണ്;
(ബി)
പ്രസ്തുത
സമിതി ഇതിനകം
ഏതെങ്കിലും
ശിപാര്‍ശകള്‍
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍ അതിന്മേല്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ്;
വിശദമാക്കാമോ;
(സി)
സ്വാശ്രയ
മേഖലയില്‍ നടമാടുന്ന
അരാജകത്വവും
വിദ്യാര്‍ത്ഥി
പീഢനങ്ങളും
അവസാനിപ്പിക്കുവാന്‍
പുതിയ അദ്ധ്യയന വര്‍ഷം
സ്വീകരിക്കാൻ
ഉദ്ദേശിക്കുന്ന നടപടികൾ
എന്തെല്ലാം;
വിശദീകരിക്കുമോ?
ഹരിപ്പാട്
എെ.എച്ച്.ആര്.ഡി.
കോളേജിന്റെ നിര്‍മ്മാണ
പ്രവർത്തനങ്ങൾ
5038.
ശ്രീ.എല്‍ദോസ്
കുന്നപ്പിള്ളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹരിപ്പാട്
എെ.എച്ച്.ആര്.ഡി
കോളേജിന്റെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ ഏത്
ഘട്ടത്തിലാണ്;
(ബി)
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളില്‍
സ്തംഭനാവസ്ഥ
ഉണ്ടായതിനുളള കാരണം
എന്താണ്;
(സി)
അടിയന്തരമായി
കോളേജിന്റെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
പൂര്‍ത്തീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ആര്‍ട്ട്സ്
ആന്റ് സയന്‍സ് കോളേജുകള്‍
5039.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര ആർട്ട്സ് ആന്റ്
സയന്‍സ് കോളേജുകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
(ബി)
ആര്‍ട്ട്സ്
ആന്റ് സയന്‍സ്
കോളേജുകള്‍ ഏറ്റവും
കൂടുതല്‍ ഉള്ള ജില്ല
ഏതാണ്;
(സി)
തിരുവനന്തപുരം,
കോട്ടയം, തൃശ്ശൂര്‍,
മലപ്പുറം ജില്ലകളില്‍
ഓരോന്നിലും എത്ര
ആര്‍ട്ട്സ് ആന്റ്
സയന്‍സ് കോളേജുകള്‍
വീതമുണ്ട്;
(ഡി)
ഈ
ജില്ലകളില്‍ ഓരോന്നിലും
എത്ര കുട്ടികള്‍വീതം
ആര്‍ട്ട്സ് ആന്റ്
സയന്‍സ് വിഭാഗത്തില്‍
വിവിധ കോളേജുകളില്‍
പഠിതാക്കളായുണ്ട്;
(ഇ)
ഈ
ജില്ലകളില്‍ ഓരോന്നിലും
അണ് എയ്ഡഡ്
വിഭാഗത്തില്‍ എത്ര
ആര്‍ട്ട്സ് ആന്റ്
സയന്‍സ് കോളേജുകള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്നും
അവിടങ്ങളില്‍ എത്ര
കുട്ടികള്‍ വീതം
പഠിക്കുന്നുണ്ടെന്നും
വ്യക്തമാക്കുമോ?
പനമ്പിള്ളി
മെമ്മോറിയല്‍ ഗവണ്മെന്റ്
കോളേജില്‍ ഇന്‍ഡോര്‍
സ്റ്റേഡിയം
T 5040.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തിലെ ഏക
സര്‍ക്കാര്‍ കോളേജായ
പനമ്പിള്ളി
മെമ്മോറിയല്‍
ഗവണ്മെന്റ് കോളേജില്‍
ട്രഷറി നിക്ഷേപ
ഫണ്ടില്‍ നിന്നും
മൂന്നരക്കോടിയോളം രൂപ
ചെലവഴിച്ച്
നിര്‍മ്മിച്ച ഗ്രൗണ്ടും
ഇന്‍ഡോര്‍ സ്റ്റേഡിയവും
നവീകരിക്കുന്നതിനും
സിന്തറ്റിക് ട്രാക്ക്
അടക്കമുള്ള
സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തുന്നതിനും
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഇതിനായി
സമര്‍പ്പിച്ചിട്ടുള്ള
അപേക്ഷകളിലെ നടപടികള്‍
ഏത് ഘട്ടത്തിലാണ്
എന്നറിയിക്കാമോ;
(സി)
പ്രസ്തുത
അപേക്ഷകളിൽ അടിയന്തര
നടപടികള്‍
സ്വീകരിക്കുമോ?
ഭാഷാന്യൂനപക്ഷ
മേഖലയിലെ സര്‍ക്കാര്‍
കോളേജുകളില്‍ പുതിയ
കോഴ്സുകള്‍
T 5041.
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ
കാലത്ത്, ഭാഷാ
ന്യൂനപക്ഷ പ്രദേശത്തെ
സര്‍ക്കാര്‍
കോളേജുകളില്‍ പുതിയ
കോഴ്സുകള്‍
ആരംഭിക്കുന്നതിനായി
സംസ്ഥാനതല
ഭാഷാന്യൂനപക്ഷ സമിതി
തീരുമാനമെടുത്തതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഭാഷാന്യൂനപക്ഷ
മേഖലയിലെ സര്‍ക്കാര്‍
കോളേജുകളില്‍ ആവശ്യമായ
പുതിയ കോഴ്സുകള്‍
ആരംഭിക്കുന്നത്
സംബന്ധിച്ച്
സര്‍ക്കാരിന്റെ നിലപാട്
വ്യക്തമാക്കുമോ?
എന്‍.സി.റ്റി.ഇ. 2014 ലെ
നിബന്ധന പ്രകാരമുള്ള നടപടി
5042.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാഷണല്‍
കൗണ്‍സില്‍ ഫോര്‍
ടീച്ചര്‍ എഡ്യൂക്കേഷന്‍
(എന്‍.സി.റ്റി.ഇ.) യുടെ
2014 ലെ നിബന്ധന
പ്രകാരമുള്ള
നിര്‍ദ്ദേശങ്ങള്‍
കേരളത്തിലെ
ഗവണ്മെന്റ്/എയ്ഡഡ്
അദ്ധ്യാപക പരിശീലന
കോളേജുകളില്‍
നടപ്പിലാക്കിക്കഴിഞ്ഞിട്ടുണ്ടോ;
ഇല്ലെങ്കില്‍
കാലതാമസത്തിനുള്ള
കാരണങ്ങള്‍
എന്താണെന്നും ഇവ
എന്നത്തേക്ക്
പൂര്‍ത്തിയാകുമെന്നും
വ്യക്തമാക്കുമോ;
(ബി)
എന്‍.സി.റ്റി.ഇ.
(2014)
നിബന്ധനയനുസരിച്ച്
വേണ്ടത്ര അദ്ധ്യാപക
തസ്തികകള്‍ സൃഷ്ടിച്ച്
നിയമനം
നടത്തിയിട്ടുണ്ടോ;
എങ്കില്‍ എത്ര;
ഇല്ലെങ്കില്‍ അത് എന്ന്
പൂര്‍ത്തിയാകുമെന്ന്
വ്യക്തമാക്കുമോ;
(സി)
നിലവില്‍
എല്ലാ ബി.എഡ്.
കോളേജുകളിലുമുള്ള ഒരു
ബാച്ച് (50
വിദ്യാര്‍ത്ഥികള്‍) 2
ബാച്ച് ആയി
ഉയര്‍ത്താത്തതിനാൽ
സാധാരണക്കാരായ
വിദ്യാര്‍ത്ഥികള്‍ക്ക്
കുറഞ്ഞ ഫീസില്‍
പഠനാവസരം
നിഷേധിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
അങ്ങനെയെങ്കില്‍
2017-18 വര്‍ഷം മുതല്‍
2 ബാച്ചുകള്‍
അനുവദിക്കുമോ;
വ്യക്തമാക്കാമോ;
(ഡി)
അദ്ധ്യാപക
പരിശീലന കലാലയങ്ങളില്‍
നിലവിലുള്ള
സൗകര്യങ്ങള്‍ പരമാവധി
ഉപയോഗിക്കത്തക്കവണ്ണം
കോമ്പസിറ്റ് കോളേജുകള്‍
ആക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എന്തെല്ലാം നടപടികൾ
സ്വീകരിച്ചു;
ഇല്ലെങ്കില്‍ അതിനുള്ള
കാരണങ്ങള്‍ എന്തെല്ലാം;
വ്യക്തമാക്കുമോ;
(ഇ)
എയ്ഡഡ്
കോളേജുകളില്‍
നിലവിലുള്ള സ്വാശ്രയ
എം.എഡ്. കോഴ്സുകള്‍
എയ്ഡഡാക്കി
മാറ്റുന്നതിന് നയപരമായ
തടസ്സങ്ങളുണ്ടോ;
ഇല്ലെങ്കില്‍
മേല്‍പ്പറഞ്ഞ
മാറ്റങ്ങള്‍
എപ്പോഴേക്ക്
പ്രാവര്‍ത്തികമാക്കുമെന്ന്
വെളിപ്പെടുത്തുമോ?
എെ.എച്ച്.ആര്.ഡി.യില്‍
അഡ്ഹോക്ക് വ്യവസ്ഥയില്‍
ഉള്‍പ്പെട്ട ജീവനക്കാരുടെ
വേതനം
5043.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹൈക്കോടതി
ഉത്തരവ് പ്രകാരം
എെ.എച്ച്.ആര്.ഡി.യില്‍
അഡ്ഹോക്ക് വ്യവസ്ഥ
പ്രകാരം ലാസ്റ്റ്
ഗ്രേഡ് തസ്തികയില്‍
പ്യൂണ്‍, സെക്യൂരിറ്റി,
സ്വീപ്പര്‍ എന്നീ
വിഭാഗങ്ങളില്‍
ജോലിനോക്കുന്ന 88
കോണ്‍ട്രാക്ട്
ജീവനക്കാര്‍ക്ക്
പ്രതിമാസം 9000/-രുപ
മാത്രമാണ്
നല്‍കുന്നതെന്ന്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതേ
ജോലിചെയ്യുന്ന
വിമുക്തഭടന്മാര്ക്കും
ദിവസ വേതനക്കാര്‍ക്കും
എത്ര രൂപ വീതമാണ്
പ്രതിമാസം/പ്രതിദിനം
വേതനം നല്‍കുന്നത്;
(സി)
ഈ
ശമ്പളങ്ങളിലെ
വേര്‍തിരിവ്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
പരിഹരിക്കുമോ;
(ഡി)
ധനകാര്യ
വകുപ്പിന്റെ ജി.ഒ (പി)
28/16/ധന. തീയതി
26.02.2016 പ്രകാരം
സംസ്ഥാനത്തെ
കോണ്‍ട്രാക്ട് അഥവാ
ദിവസ വേതന ജീവനക്കാരുടെ
മിനിമം ശമ്പളം
എത്രയാണ്; ഈ ശമ്പളം
എെ.എച്ച്.ആര്.ഡി.യിലെ
മേല്വിഭാഗം
ജിവനക്കാര്‍ക്ക്
നല്‍കുന്നതിന് നടപടി
സ്വികരിക്കുമോ?
എെ.എച്ച്.ആര്.ഡി.കോളേജുകളുടെ
നിലവാരം
5044.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എെ.എച്ച്.ആര്.ഡി
യുടെ കീഴിലുള്ള വിവിധ
എഞ്ചിനീയറിംഗ്
കോളേജുകളില്‍ ഏതൊക്കെ
കോഴ്സുകളാണ്
നിലവിലുള്ളത്;
(ബി)
പ്രസ്തുത
കോളേജുകളുടെ നിലവാരം
ഉയര്‍ത്തുവാനും നൂതന
കോഴ്സുകള്‍
ആരംഭിക്കുവാനും
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കുമോ;
(സി)
2013-നു
മുന്‍പ് മുതല്‍
എെ.എച്ച്.ആര്.ഡി
എഞ്ചിനീയറിംഗ്
കോളേജുകളില്‍ ജോലി
നോക്കിവരുന്ന
അദ്ധ്യാപക, അനദ്ധ്യാപക
ജീവനക്കാര്‍ക്ക്
സ്റ്റാറ്റ്യൂട്ടറി
പെന്ഷന് നല്കുവാന്
നടപടികള്‍
സ്വീകരിക്കുമോ;
(ഡി)
പ്രസ്തുത
കോളേജുകളുടെ ദൈനംദിന
പ്രവ്രത്തനങ്ങള്ക്കും
മറ്റിതര ചെലവുകള്‍ക്കും
ആവശ്യമായ ഫണ്ട്
വര്‍ഷാവര്‍ഷം
ബഡ്ജറ്റില്‍
ഉള്‍പ്പെടുത്തി
നല്കുവാന് നടപടികള്‍
സ്വീകരിക്കുമോ?
പോളി
ടെക്നിക്കുകളിലെ സ്പെഷ്യല്‍
എഡ്യുക്കേറ്റര്‍ നിയമനം
5045.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം,
കോഴിക്കോട്, കളമശ്ശേരി
ഗവ. പോളി
ടെക്നിക്കുകളില്‍
ബധിര-മൂക
വിദ്യാര്‍ത്ഥികള്‍ക്ക്
വേണ്ടി ആരംഭിച്ച
കമ്പ്യൂട്ടര്‍
എഞ്ചിനീയറിംഗ്
സ്പെഷ്യല്‍ ബാച്ചിലെ
കുട്ടികള്‍ക്കുവേണ്ടി
സ്പെഷ്യല്‍
എഡ്യുക്കേറ്റര്‍ തസ്തിക
നിലവിലുണ്ടോ; എങ്കില്‍
അറിയിക്കാമോ:
(ബി)
ബധിര-മുക
വിദ്യാർത്ഥികളെ
പഠിപ്പിക്കുന്നതിന്
ആവശ്യമായ യോഗ്യതയുള്ള,
ഈ സ്ഥാപനങ്ങളില്‍ ജോലി
ചെയ്യുന്ന
അദ്ധ്യാപകരുടെ വേതനം
നാമമാത്രമാണെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഹൈസ്കൂളുകളില്‍
ഭിന്നശേഷി വിഭാഗത്തിലെ
കുട്ടികളെ
പഠിപ്പിക്കുന്ന
റിസോഴ്സ് അധ്യാപകരെ
നിയമിക്കുന്നത് പോലെ
കോണ്‍ട്രാക്ട്
അടിസ്ഥാനത്തിൽ
സ്പെഷ്യല്‍
എഡ്യുക്കേറ്റര്‍മാരെ
നിയമിക്കാനുള്ള നടപടി
സ്വീകരിക്കുമോ;
(ഡി)
ഹൈസ്കൂള്‍
റിസോഴ്സ്
ടീച്ചര്‍മാര്‍ക്ക്
ലഭിക്കുന്ന മിനിമം
വേതനമെങ്കിലും
ഇവര്‍ക്ക്
ലഭിക്കാനാവശ്യമായ നടപടി
സ്വീകരിക്കുമോ?
നീറ്റ്
മെറിറ്റില്‍ പാലക്കാട് കരുണ
മെഡിക്കല്‍ കോളേജില്‍
സ്പോട്ട് അഡ്മിഷന്
ലഭിച്ചവരുടെ ഫീസ്
5046.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016-17
അധ്യയന വര്‍ഷം
പാലക്കാട് കരുണ
മെഡിക്കല്‍ കോളേജില്‍
സംസ്ഥാന എന്‍ട്രന്‍സ്
കമ്മീഷണര്‍ നീറ്റ്
മെറിറ്റ് പ്രകാരം
നടത്തിയ സ്പോട്ട്
അഡ്മിഷനിലൂടെ എത്ര
വിദ്യാര്‍ത്ഥികള്‍ക്കാണ്
പ്രവേശനം ലഭിച്ചത്;
അവരുടെ പേരുവിവരങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
ഈ
വിദ്യാര്‍ത്ഥികള്‍ക്ക്
ഫീസ്
നിര്‍ണ്ണയിച്ചിട്ടുണ്ടെങ്കില്‍
എത്രയെന്നും
ഇല്ലെങ്കില്‍ ആയതിന്റെ
കാരണവും
വ്യക്തമാക്കാമോ;
(സി)
ഫീസ്
നിര്ണ്ണയിക്കുവാനാവശ്യപ്പെട്ടുകൊണ്ടുളള
ബഹു. സുപ്രീം കോടതിയുടെ
വിധി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ എന്നത്തേക്ക്
വാര്‍ഷിക ഫീസ്
നിര്‍ണ്ണയിച്ച്
ഉത്തരവിറക്കുമെന്ന്
വെളിപ്പെടുത്തുമോ ?
സാങ്കേതിക
വിദ്യാഭ്യാസ വകുപ്പിലെ
വര്‍ക്ക്ഷോപ്പ്
ഇന്‍സ്ട്രക്ടര്‍ തസ്തിക
5047.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സാങ്കേതിക
വിദ്യാഭ്യാസ വകുപ്പിലെ
ട്രേഡ് ഇന്‍സ്ട്രക്ടര്‍
തസ്തികയില്‍ നിന്നും
വര്‍ക്ക്ഷോപ്പ്
ഇന്‍സ്ട്രക്ടര്‍
തസ്തികയിലേക്കുള്ള
പ്രമോഷന് തടഞ്ഞുവച്ചത്
പരിഹരിക്കുന്നതുമായി
ബന്ധപ്പെട്ട് സംഘടനകള്‍
സര്‍ക്കാരിനോ
ഡയറക്ടര്‍ക്കോ പരാതി
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ ഈ പരാതിയില്‍
സ്വീകരിച്ചിരിക്കുന്ന
നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
ട്രേഡ്
ഇന്‍സ്ട്രക്ടര്‍
തസ്തികയില്‍ നിന്നും
വര്‍ക്ക്ഷോപ്പ്
ഇന്‍സ്ട്രക്ടര്‍
തസ്തികയിലേക്ക്
പ്രമോഷന്
നടത്തുന്നതിന്
എന്തെങ്കിലും
തടസ്സങ്ങളുണ്ടോ;
എങ്കില്‍ ഇത്
പരിഹരിക്കാന്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ?
മട്ടന്നൂര്‍
ഗവണ്മെന്റ്
പോളിടെക്നിക്കില്‍ പുതിയ
കോഴ്സുകള്‍
5048.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മട്ടന്നൂര്‍
ഗവണ്മെന്റ്
പോളിടെക്നിക്കില്‍
സിവില്‍ എഞ്ചിനീയറിംഗ്,
ഇലക്ട്രിക്കല്‍ ആന്‍ഡ്
ഇലക്ട്രോണിക്സ്
എഞ്ചിനീയറിംഗ് എന്നീ
കോഴ്സുകള്‍ക്ക് അനുമതി
നല്‍കുന്നതിനുള്ള
നടപടികള്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
2017-18
അദ്ധ്യയന വര്‍ഷം തന്നെ
പ്രസ്തുത കോഴ്സുകള്‍
ആരംഭിച്ച്
വിദ്യാര്‍ത്ഥികള്‍ക്ക്
പ്രവേശനം
നല്‍കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
സര്‍ക്കാര്‍
പോളിടെക്നിക്കുകളുടെ നിലവാരം
മെച്ചപ്പെടുത്തുന്നതിന്
പദ്ധതി
5049.
ശ്രീ.റ്റി.വി.രാജേഷ്
,,
ആന്റണി ജോണ്‍
,,
ആര്. രാജേഷ്
,,
കെ. ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
പോളിടെക്നിക്കുകളുടെ
നിലവാരം
മെച്ചപ്പെടുത്തുന്നതിനായി
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
തെരഞ്ഞെടുത്ത
പോളിടെക്നിക്കുകളില്‍
ടെക്നോളജി ബിസിനസ്സ്
ഇന്‍ക്യുബേഷന്‍
സെന്ററുകളും ഉല്പാദന
പരിശീലന കേന്ദ്രങ്ങളും
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
സംസ്ഥാനത്തെ
പല പോളിടെക്നിക്കുകളും
അടിസ്ഥാന സൗകര്യങ്ങളുടെ
അപര്യാപ്തത മൂലം
ബുദ്ധിമുട്ടുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാനുദ്ദേശിക്കുന്നു
എന്ന് വ്യക്തമാക്കുമോ;
(ഡി)
വിദ്യാര്‍ത്ഥികള്‍ക്ക്
കൂടുതല്‍
തൊഴിലവസരങ്ങള്‍
ലഭ്യമാകുംവിധം
പോളിടെക്നിക്കുകളില്‍
കാലാനുസൃതമായ പുതിയ
കോഴ്സുകള്‍
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
എഞ്ചിനീയറിംഗ്
കോളേജുകളിലെ അടിസ്ഥാന സൗകര്യ
വികസനം
5050.
ശ്രീ.അനില്‍
അക്കര
,,
വി.ഡി.സതീശന്
,,
ഷാഫി പറമ്പില്‍
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എഞ്ചിനീയറിംഗ്
കോളേജുകളിലെ അടിസ്ഥാന
സൗകര്യ വികസനത്തിനായി
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളത്;
(ബി)
ഇതിനുള്ള
ധനം എവിടെ നിന്നും
കണ്ടെത്താനാണ്
തീരുമാനിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
ഏതെല്ലാം
പദ്ധതികളാണ് ഇതിനായി
പ്രയോജനപ്പെടുത്തുന്നതെന്ന്
വിശദമാക്കുമോ?
ശ്രീകൃഷ്ണപുരം
സര്‍ക്കാര്‍ എഞ്ചിനീയറിംഗ്
കോളേജിലെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
5051.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ശ്രീകൃഷ്ണപുരം
സര്‍ക്കാര്‍
എഞ്ചിനീയറിംഗ്
കോളേജില്‍ എന്തെല്ലാം
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
നടത്തുകയുണ്ടായി; ഓരോ
പ്രവൃത്തിയുടെയും
ഇപ്പോഴത്തെ സ്ഥിതിയും
ചെലവഴിച്ച തുകയും
പ്രത്യേകം പ്രത്യേകം
വ്യക്തമാക്കാമോ?
പോളിടെക്നിക്കുകളുടെ
പ്രവര്‍ത്തനം
5052.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പോളിടെക്നിക്കുകളുടെ
പ്രവര്‍ത്തനങ്ങള്‍ക്ക്
വകയിരുത്തിയ തുക തീരെ
അപര്യാപ്തമാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പോളിടെക്നിക്കുമായി
ബന്ധപ്പെട്ട,
കേന്ദ്രവിഷ്കൃത
പദ്ധതിയുടെ ഫണ്ട്
നേടിയെടുക്കുന്ന
കാര്യത്തില്‍
സര്‍ക്കാര്‍
പരാജയമാണെന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പോളിടെക്നിക്കുകളുടെ
സമഗ്ര വികസനത്തിന്
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കുമോ?
ഇന്ദിരാഗാന്ധി നാഷണല്‍
ഓപ്പണ്‍ യൂണിവേഴ്സിറ്റി
റീജിയണല്‍ സെന്റര്‍
5053.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
നിയോജക മണ്ഡലത്തിലെ
മുട്ടത്തറയില്‍
ഇന്ദിരാഗാന്ധി നാഷണല്‍
ഓപ്പണ്‍
യൂണിവേഴ്സിറ്റിയുടെ
റീജിയണല്‍ സെന്റര്‍
ആരംഭിക്കുന്നതിനുള്ള
നടപടിക്രമങ്ങളുടെ
നിലവിലെ സ്ഥിതി
വിശദമാക്കാമോ;
(ബി)
ഇതിലേയ്ക്കായി
എത്ര സ്ഥലമാണ്
അനുവദിച്ചിട്ടുള്ളത്;
വിശദമാക്കാമോ?
ഇ-ഗ്രാന്റ്
ആനുകൂല്യം
5054.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇ-ഗ്രാന്റ്
ആനുകൂല്യത്തിന്
അര്‍ഹരായ
വിദ്യാര്‍ത്ഥികളില്‍
നിന്നും
സര്‍വ്വകലാശാലകള്‍ ഫീസ്
ഈടാക്കുന്നത് ഏത്
രീതിയിലാണ്;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പ്രസ്തുത
ആനുകൂല്യവിതരണം
അര്‍ഹരായ എല്ലാ
വിദ്യാര്‍ത്ഥികള്‍ക്കും
യഥാസമയം നൽകിയിട്ടുണ്ടോ
;
(സി)
ഇ-
ഗ്രാന്റ്
മുടങ്ങിയതുമൂലം ഈ
ആനുകൂല്യം കൈപ്പറ്റുന്ന
വിദ്യാര്‍ത്ഥികളില്‍
നിന്നും പരീക്ഷാഫീസ്
ഉള്‍പ്പടെയുള്ള ഫീസ്
ഈടാക്കാന്‍ കഴിയാത്ത
സാഹചര്യം
ഉണ്ടായിട്ടുണ്ടോ;
(ഡി)
പ്രസ്തുത
ആനുകൂല്യം കൈപ്പറ്റുന്ന
വിദ്യാര്‍ത്ഥികളില്‍
നിന്നും വിവിധ ഫീസ്
ഈടാക്കാന്‍
കഴിയാത്തതുകൊണ്ട്
മാത്രം ഇവരുടെ
പരീക്ഷാഫലമുള്പ്പെടെയുള്ളവ
തടഞ്ഞുവച്ചിട്ടുണ്ടോ;
എങ്കില്‍ ഈ സ്ഥിതി
വിശേഷത്തിനിടയാക്കിയ
കാരണമെന്താണ്;
(ഇ)
യഥാസമയം
നല്‍കേണ്ട ആനുകൂല്യം
നല്‍കാതെ
പരീക്ഷാഫലമുള്പ്പെടെ
തടഞ്ഞുവയ്ക്കുക വഴി
വിദ്യാര്‍ത്ഥികൾക്ക്
നേരിടേണ്ടി
വന്നിട്ടുള്ള
ബുദ്ധിമുട്ടുകള്‍
പരിഹരിക്കുന്നതിനും
ഇത്തരം സംഭവങ്ങള്‍
ആവര്‍ത്തിക്കാതിരിക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
അലിഗഡ്
യൂണിവേഴ്സിറ്റിയുടെ മലപ്പുറം
സെന്ററിന്റെ വികസനം
5055.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അലിഗഡ്
യൂണിവേഴ്സിറ്റി
മലപ്പുറം സെന്ററിന്റെ
പുരോഗതിക്കായി
കേന്ദ്രസര്‍ക്കാരിലും
അലിഗഡ് യൂണിവേഴ്സിറ്റി
നേതൃത്വത്തിലും
സമ്മര്‍ദ്ദം
ചെലുത്തുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുവാന്‍
തയ്യാറാകുമോ;
(ബി)
പ്രസ്തുത
സെന്ററിനായി ഇതുവരെ
എത്ര തുക ചെലവിട്ടു
എന്നും എന്തൊക്കെ
അടിസ്ഥാന സൗകര്യങ്ങള്‍
ഒരുക്കിയിട്ടുണ്ടെന്നും
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
യൂണിവേഴ്സിറ്റിയ്ക്ക്
പുതിയ കോഴ്സുകള്‍
തുടങ്ങുന്നതിനോ
സ്വന്തമായി കെട്ടിടം
ഉണ്ടാക്കുന്നതിനോ
നാളിതുവരെ
കഴിഞ്ഞിട്ടില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ?
തൃശ്ശൂര്‍
ശ്രീ കേരള വര്‍മ്മ കോളേജിലെ
അധ്യാപകരുടെ നിയമന അംഗീകാരം
5056.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശ്ശൂര്‍
ശ്രീ കേരള വര്‍മ്മ
കോളേജില്‍ മാനേജ്മെന്റ്
നിയമനം നല്കിയ
ഏതെങ്കിലും
അധ്യാപകര്‍ക്ക്
യൂണിവേഴ്സിറ്റിയുടെ
നിയമന അംഗീകാരം
ലഭിക്കേണ്ടതുണ്ടോ;
അവരുടെ പേരു വിവരം
ലഭ്യമാക്കാമോ;
(ബി)
നാലു
വര്‍ഷത്തിലേറെയായി ഈ
കോളേജില്‍ ജോലി
ചെയ്തുവരുന്ന ഡോ. മായ
.എസ് എന്ന അധ്യാപികയുടെ
നിയമനകാര്യത്തില്‍ ബഹു.
ഹൈക്കാടതി
പുറപ്പെടുവിച്ചിട്ടുള്ള
ഉത്തരവ് എന്നാണ്
യൂണിവേഴ്സിറ്റി
കൈപ്പറ്റിയിട്ടുള്ളത്;
ഈ ഉത്തരവ് പ്രകാരം
ഇതിന്റെ
നടപടിക്രമങ്ങള്‍ ബഹു.
ഹൈക്കോടതി
നിശ്ചയിച്ചിട്ടുള്ള
കാലാവധിയ്ക്കുള്ളില്‍
പൂര്‍ത്തീകരിക്കുമോ;
(സി)
പ്രസ്തുത
കോടതി വിധിയുടെ
അടിസ്ഥാനത്തില്‍
എന്തെല്ലാം വിഷയങ്ങളാണ്
പരിശോധിക്കുന്നത്;
(ഡി)
കാലിക്കറ്റ്
സര്‍വ്വകലാശാലയുടെ മേയ്
6 ന് ചേര്‍ന്ന
സിന്‍ഡിക്കേറ്റ്
യോഗത്തില്‍ ഡോ.മായയുടെ
നിയമനകാര്യത്തില്‍
എടുത്ത തീരുമാനം
വ്യക്തമാക്കാമോ; ഇത്
സംബന്ധിച്ച് കൂടുതല്‍
പരിശോധനയ്ക്ക്
സ്റ്റാന്‍ഡിംഗ്
കമ്മിറ്റിയെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
സ്റ്റാന്‍ഡിംഗ്
കമ്മിറ്റി അംഗങ്ങളുടെ
പേരു വിവരം
വെളിപ്പെടുത്തുമോ?
യുണിവേഴ്സിറ്റ്
അസിസ്റ്റന്റ് സ്ഥലം മാറ്റം
5057.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കേരളത്തിലെ
വിവിധ
യൂണിവേഴ്സിറ്റികളില്‍
അസിസ്റ്റന്റായി
നിയമിക്കുന്നതിന്
തയ്യാറാക്കിയ പി.എസ്.സി
റാങ്ക്
ലിസ്റ്റില്‍പ്പെട്ട
ഉദ്ദ്യോഗാര്‍ത്ഥികള്‍ക്ക്
ഇന്റര്‍ യൂണിവേഴ്സിറ്റി
ട്രാന്‍സ്ഫര്‍
അനുവദിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
സര്‍വ്വകലാശാലകളിലെ
വിദൂര വിദ്യാഭ്യാസ രീതി
5058.
ശ്രീ.എം.ഉമ്മര്‍
,,
ടി.എ.അഹമ്മദ് കബീര്‍
,,
മഞ്ഞളാംകുഴി അലി
,,
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
സര്‍വ്വകലാശാലകള്‍ക്ക്
വിദൂര വിദ്യാഭ്യാസ രീതി
അവലംബിക്കാന്‍ അനുമതി
ഉണ്ടോ;
(ബി)
ഇല്ലെങ്കില്‍
വിവിധ സർവ്വകലാശാലകൾ
വിദൂര വിദ്യാഭ്യാസ രീതി
പ്രോത്സാഹിപ്പിക്കുന്ന
നടപടിയിലേക്ക്
നീങ്ങുന്ന കാര്യം
ശ്രദ്ധയില്‍വന്നിട്ടുണ്ടോ;
(സി)
എങ്കില്‍
ഇതു തടയാന്‍ ആവശ്യമായ
നിയന്ത്രണ നടപടികള്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ?
കേരള
സാക്ഷരതാ മിഷനിലെ ജീവനക്കാര്‍
5059.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കേരള സാക്ഷരതാ മിഷനില്‍
താല്ക്കാലികാടിസ്ഥാനത്തിലോ
കോണ്‍ട്രാക്ട്
അടിസ്ഥാനത്തിലോ
ജീവനക്കാരെ
നിയമിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
ജീവനക്കാരുടെ പേരും
തസ്തികയും
വെളിപ്പെടുത്തുമോ;
(സി)
പ്രസ്തുത
ജീവനക്കാരെ
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് മുഖേനയാണോ
നിയമിച്ചത്;
അല്ലെങ്കില്‍ കാരണം
വ്യക്തമാക്കുമോ?