ഐ.ടി.ഐ.കളുടെ
നിലവാരമുയര്‍ത്തല്‍ പദ്ധതി
4819.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഐ.ടി.ഐ.കളുടെ
നിലവാരമുയര്‍ത്തല്‍
പദ്ധതിയിന്‍ കീഴില്‍
ഏതെല്ലാം സര്‍ക്കാര്‍
ഐ.ടി.ഐ.കള്‍ക്കാണ്
ധനസഹായം
നല്‍കിയിട്ടുള്ളത്;വ്യക്തമാക്കുമോ;
(ബി)
നിലവാരമുയര്‍ത്തല്‍
പദ്ധതിക്ക് കേന്ദ്ര
സര്‍ക്കാര്‍
അനുവദിച്ചത് എത്ര
തുകയാണ്; അതില്‍ എത്ര
തുക പ്രസ്തുത
പദ്ധതിയിന്‍ കീഴില്‍
ചിലവഴിച്ചു; വിശദാംശം
നല്‍കുമോ;
(സി)
ടി
പദ്ധതിയിന്‍ കീഴില്‍
പുതുതായി ഏതെല്ലാം
ഐ.ടി.ഐ.കളെയാണ്
തിരഞ്ഞെടുത്തിട്ടുള്ളത്;ജില്ല
തിരിച്ച് വിശദമാക്കുമോ?
ബാംബുകോര്പ്പറേഷനിലെ
പരമ്പരാഗത തൊഴിലാളികളുടെ
പുതുക്കി നിശ്ചയിച്ച വേതനം
4820.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
6.8.16-ലെ
സര്‍ക്കാര്‍ ഉത്തരവ്
ജി.ഒ.(പി)നം.134/2016/എല്‍.ബി.ആര്
പ്രകാരം കേരള സംസ്ഥാന
ബാംബൂ കോര്‍പ്പറേഷനിലെ
പരമ്പരാഗത
ഈറ്റ,പനമ്പ്,നെയ്ത്ത്
തൊഴിലാളികളുടെ
പുതുക്കി നിശ്ചയിച്ച
വേതനത്തില്‍ 35 ശതമാനം
(70 രൂപയുടെ) കുറവ്
വന്നിട്ടുളളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
കുറവ് പരിഹരിച്ച്
കോര്‍പ്പറേഷനിലെ മറ്റ്
ദിവസവേതന
തൊഴിലാളികള്‍ക്ക്
നല്കിയ വര്‍ദ്ധനവിന്
തുല്ല്യമായ വേതന
വര്‍ദ്ധനവ്
ഈറ്റ,പനമ്പ്, നെയ്ത്ത്
തൊഴിലാളികള്‍ക്ക്
നല്‍കാനുളള നടപടി
സ്വീകരിയ്ക്കാമോ?
ഇ-എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകള്‍
4821.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകള്‍
ഇ-എക്സ്ചേഞ്ചുകള്‍
ആക്കി മാറ്റാന്‍
പദ്ധതിയുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഇതിന് വേണ്ടി ചെയ്ത
കാര്യങ്ങള്‍
വിശദമാക്കാമോ;
(സി)
ഇ-എക്സ്ചേഞ്ചിലേക്ക്
മാറുമ്പോള്‍ അതിന്
വേണ്ട എല്ലാ അടിസ്ഥാന
സൗകര്യങ്ങളും
ജില്ലാ/മേഖലാ
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകളില്‍
ഒരുക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ഡി)
ഇതിന്
വേണ്ടി സര്‍ക്കാര്‍
ചെലവാക്കിയ തുക
എത്രയെന്ന്
വ്യക്തമാക്കാമോ?
ഐ.ടി.ഐ
കളിലെ നിലവിലുള്ള കോഴ്സുകള്‍
4822.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഐ.ടി.ഐ.കളില്‍ നിലവില്‍
ഏതെല്ലാം
കോഴ്സുകളാണുള്ളത്;
(ബി)
പ്രസ്തുത
കോഴ്സുകളില്‍ പലതും
നിലവിലെ തൊഴില്‍
സാഹചര്യങ്ങള്‍ക്ക്
അനുസരണമായി
പ്രയോജനപ്രദമല്ലാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഐ.ടി.ഐ.കളിലെ
കോഴ്സുകള്‍
കാലാനുസൃതമായി
പരിഷ്കരിക്കുന്നതിനും
വര്‍ത്തമാനകാല തൊഴില്‍
സാധ്യതകള്‍ക്കനുസൃതമായ
കോഴ്സുകള്‍
ആരംഭിക്കുന്നതിനും
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
ഇതര
സംസ്ഥാന തൊഴിലാളികള്‍
4823.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇതര
സംസ്ഥാന തൊഴിലാളികളുടെ
ആധികാരിക രേഖകള്‍
പരിശോധിച്ച് തൊഴില്‍
വകുപ്പ് വിവര ശേഖരണം
നടത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
അതിനുവേണ്ട നടപടി
സ്വീകരിക്കുമോ;
(ബി)
ഇവരില്‍
ക്രിമിനലുകള്‍,
പകര്ച്ചരോഗബാധിതര്
തുടങ്ങിയവര്‍ ഉളളതായി
തൊഴില്‍ വകുപ്പിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇവരെ
കണ്ടെത്താന്‍ മറ്റു
വകുപ്പുകളുടെ സഹായം
തൊഴില്‍ വകുപ്പ്
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കുമോ;
(സി)
ഇതര
സംസ്ഥാന തൊഴിലാളികളുടെ
വാസസ്ഥലങ്ങള്‍
വൃത്തിഹീനമായ
സാഹചര്യങ്ങളിലാണ്
എന്നത് പകര്‍ച്ചവ്യാധി
പെരുകുന്നതിനും,
പൂര്‍ണമായും
നിര്‍മ്മാര്‍ജ്ജനം
ചെയ്ത പല രോഗങ്ങളും
തിരികെ വരുന്നതിനും
കാരണമാകുന്നു
എന്നതിനാല്‍ ആയത്
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
വ്യക്തമാക്കുമോ;
(ഡി)
കേരളത്തില്‍
കുറ്റകൃത്യങ്ങളില്‍
ഏര്‍പ്പെടുന്നതില്‍
കൂടുതലും കുടിയേറ്റ
തൊഴിലാളികളാണെന്ന്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ കഴിഞ്ഞ 5
വര്‍ഷത്തിനുളളില്‍
അവര്‍ ഉള്‍പ്പെട്ട
കുറ്റകൃത്യങ്ങള്‍
സംബന്ധിച്ച
വിശദാംശങ്ങള്‍
നല്‍കുമോ;
(ഇ)
25
ലക്ഷത്തിലേറെയുളള
അന്യസംസ്ഥാന
തൊഴിലാളികളില്‍
കൊടുംകുറ്റവാളികളും
മോഷണ വിദഗ്ദ്ധരും ഉളള
സാഹചര്യത്തില്‍
സംസ്ഥാനത്തെ ഇതര
സംസ്ഥാന
തൊഴിലാളികള്‍ക്ക്
രജിസ്ട്രേഷന്
നിര്ബന്ധമാക്കുവാന്
എന്തു നടപടി
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
ഇല്ലെങ്കില്‍ ആധാര്‍
അടിസ്ഥാനമാക്കി
രജിസ്ട്രേഷന്
നിര്‍ബന്ധമാക്കുമോ?
ഇതര
സംസ്ഥാന തൊഴിലാളികള്‍ക്ക്
ആരോഗ്യ ഇന്‍ഷ്വറന്‍സ്
4824.
ശ്രീ.അന്‍വര്‍
സാദത്ത്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
അനൂപ് ജേക്കബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇതര സംസ്ഥാന
തൊഴിലാളികള്‍ക്ക്
ആരോഗ്യ ഇന്‍ഷ്വറന്‍സ്
പദ്ധതി
ഏര്‍പ്പെടുത്താനുദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
പദ്ധതിയുടെ
വിശദാംശങ്ങള്‍
എന്തെല്ലാം;
വിവരിക്കുമോ;
(സി)
പദ്ധതി
നടത്തിപ്പിന്റെ
ഇപ്പോഴത്തെ അവസ്ഥ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
പദ്ധതി
നടത്തിപ്പിനുള്ള തുക
എങ്ങനെയാണ്
സമാഹരിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം?
ഇതര
സംസ്ഥാന തൊഴിലാളികള്‍ക്ക്
രജിസ്ട്രേഷന്
4825.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇതര
സംസ്ഥാനങ്ങളില്‍ നിന്ന്
ജോലിക്ക് കേരളത്തില്‍
എത്തുന്നവര്‍
എവിടെയെങ്കിലും അവരുടെ
തിരിച്ചറിയല്‍ രേഖ
ഉള്‍പ്പെടെ നല്കി
രജിസ്റ്റര്‍
ചെയ്യണമെന്ന്
നിഷ്കര്‍ഷിക്കുന്ന
നിയമം നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ അത്
ഫലപ്രദമായി
നടപ്പിലാക്കുന്നുണ്ടോ;
പ്രസ്തുത വിഷയം
പരിശോധിക്കാറുണ്ടോ;
(ബി)
ഇല്ലെങ്കില്‍
ഇതര സംസ്ഥാന
തൊഴിലാളികള്‍ ജോലിക്ക്
എത്തുമ്പോള്‍ തൊഴില്‍
ഉടമകള്‍ക്കുകൂടി
ഉത്തരവാദിത്വം വരുന്ന
രീതിയില്‍ രജിസ്റ്റര്‍
ചെയ്യാന്‍ ആവശ്യമായ
നിയമനിര്‍മ്മാണം
നടത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കുമോ?
ഇതര
സംസ്ഥാന
തൊഴിലാളികളെകുറിച്ചുള്ള
വിവരശേഖരണം
4826.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇതര സംസ്ഥാന
തൊഴിലാളികളെകുറിച്ചുള്ള
വിവരശേഖരണം ഇപ്പോള്‍
ഏതു ഘട്ടത്തിലാണ്;
(ബി)
വിവരശേഖരണത്തിന്റെ
അപര്യാപ്തമുലം
അപകടത്തില്‍പ്പെട്ട്
മരിക്കുന്ന
തൊഴിലാളികളുടെ മൃതദേഹം
മോര്‍ച്ചറിയില്‍
സൂക്ഷിച്ചശേഷം
പൊതുശ്മശാനത്തില്‍
മറവുചെയ്യുന്ന സാഹചര്യം
പരിശോധിച്ചിട്ടുണ്ടോ;
(സി)
ഇവരില്‍
കൊടും ക്രിമിനലുകളും
കുറ്റവാളികളും
ഉള്‍പ്പെടുന്നുണ്ടെന്ന
റിപ്പോര്‍ട്ട്
പരിശോധിച്ചിട്ടുണ്ടോ;
(ഡി)
വിവരശേഖരണം
സമയബന്ധിതമായി
പൂര്‍ത്തിയാക്കണമെന്ന്
ഹൈക്കോടതി
നിര്‍ദ്ദേശമുണ്ടോ;എങ്കില്‍
വിശദാംശങ്ങള്‍
നല്‍കുമോ;
(ഇ)
ഇക്കാര്യത്തില്‍
ഇതിനകം കൈകൊണ്ട
നടപടികള്‍
വ്യക്തമാക്കുമോ?
മിനിമം
കൂലി നിയമം
4827.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മിനിമം കൂലി നിയമം
നടപ്പിലുണ്ടോ;
വിശദാംശം
ലഭ്യമാക്കുമോ;
(ബി)
മിനിമം
കൂലി ലഭിക്കാത്ത
തൊഴിലാളികളുടെ
തൊഴില്‍ മേഖല
തിരിച്ചുളള കണക്ക്
സര്‍ക്കാരിന്റെ
പക്കലുണ്ടോ; വിശദാംശം
ലഭ്യമാക്കുമോ;
(സി)
സംസ്ഥാനത്ത്
മിനിമം കൂലി ഉറപ്പ്
വരുത്തുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കുമോ?
ലേബര്‍
ക്യാമ്പുകളില്‍ സാംക്രമിക
രോഗങ്ങള്‍
4828.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇതരസംസ്ഥാന
തൊഴിലാളികള്‍
താമസിക്കുന്ന ലേബര്‍
ക്യാമ്പുകളില്‍
ഡങ്കിപ്പനി ,
പന്നിപ്പനി, എലിപ്പനി
പോലുള്ള സാംക്രമിക
രോഗങ്ങള്‍ പടര്‍ന്നു
പിടിക്കുന്ന സാഹചര്യം
നിലനില്‍ക്കുന്നത്
പരിശോധിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(ബി)
ലേബര്‍
ക്യാമ്പുകളിലെ
ശുചിത്വം, ജീവിത
സാഹചര്യം എന്നിവ
പരിശോധിക്കാന്‍
എന്തെല്ലാം
സംവിധാനങ്ങളാണ്
നിലവിലുള്ളതെന്ന്
വ്യക്തമാക്കുമോ?
തൊഴില്‍
നിയമലംഘന കേസുകള്‍
4829.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം എത്ര തൊഴില്‍
നിയമലംഘന കേസുകള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
വിശദാംശം
വെളിപ്പെടുത്തുമോ;
(ബി)
വന്‍കിട
ടെക്സ്റ്റയില്‍ വ്യാപാര
മേഖലകളില്‍ മാനുഷിക
പരിഗണനപോലും ലഭിക്കാതെ
സ്ത്രീതൊഴിലാളികള്‍
ചൂഷണത്തിന്
വിധേയരാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
മേഖലയിലെ തൊഴില്‍ ചൂഷണം
ചെറുക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ ?
സ്കില്‍
ക്യാമ്പസ്
4830.
ശ്രീ.അടൂര്‍
പ്രകാശ്
,,
സണ്ണി ജോസഫ്
,,
പി.ടി. തോമസ്
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴില്‍
വകുപ്പിന്റെ കീഴില്‍
സ്കില്‍ ക്യാമ്പസ്
ആരംഭിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
സ്കില്‍
ക്യാമ്പസുകളില്‍
നടക്കുന്നത്;
വിവരിക്കുമോ;
(സി)
സ്കില്‍
ക്യാമ്പസുകളുടെ
പ്രവര്‍ത്തനത്തിന്
എതെല്ലാം തൊഴില്‍
മേഖലകളെയാണ്
തെരഞ്ഞെടുത്തിരിക്കുന്നതെന്ന്
വിശദീകരിക്കുമോ?
തോട്ടം
മേഖലയില്‍ തൊഴിലാളികളുടെ
മിനിമം കൂലി
4831.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തോട്ടം
മേഖലയില്‍
പണിയെടുക്കുന്ന
തൊഴിലാളികളുടെ മിനിമം
കൂലി 500 രൂപയാക്കാന്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഉണ്ടെങ്കില്‍
എന്ത് നടപടിയാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ഇല്ലെങ്കില്‍
ആവശ്യമായ നടപടി ഉടന്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
തൊഴില്‍
തര്‍ക്കങ്ങള്‍
4832.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
1969-ലെ
സംഹകരണസംഘങ്ങള്‍
ആക്റ്റിലെ 69(1)(സി)
വകുപ്പനുസരിച്ച്
പ്രവര്‍ത്തിക്കുന്ന
സഹകരണ സ്ഥാപനങ്ങളിലെയും
പൊതുമേഖലാ
വ്യവസായസ്ഥാപനങ്ങളിലെയും
തൊഴില്‍ തര്‍ക്കങ്ങള്‍
പരിഹരിക്കുന്നതിനുള്ള
അധികാരം ഇപ്പോള്‍
ആര്‍ക്കാണ്; ഇതു
സംബന്ധിച്ച പുതിയ
ഉത്തരവുകള്‍
ഇറക്കിയിട്ടുണ്ടോ;പകര്‍പ്പുകള്‍
ലഭ്യമാക്കുമോ;
(ബി)
തൊഴില്‍
വകുപ്പ് മധ്യസ്ഥത
വഹിച്ചിരുന്ന
തര്‍ക്കങ്ങള്‍,
ദീര്‍ഘകാലകരാറുകള്‍,
ആനുകൂല്യങ്ങള്‍
ഉറപ്പുവരുത്തല്‍ എന്നിവ
സംബന്ധിച്ച
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിനുള്ള
അധികാരം തൊഴില്‍
വകുപ്പിനുതന്നെ നല്കി
പുന:സ്ഥാപിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
എങ്കില്‍
തൊഴില്‍ സംബന്ധമായ
തര്‍ക്കങ്ങള്‍ തൊഴില്‍
വകുപ്പിനു
കീഴില്‍ത്തന്നെ
പരിഹരിക്കുന്നതിനും
തൊഴിലാളികളുടെ
അവകാശങ്ങള്‍
സംരക്ഷിക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
തയ്യല്‍
തൊഴിലാളികളുടെ ക്ഷേമനിധി
4833.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയില്‍ 2015 ല്‍
ഫെബ്രുവരി
മാസത്തിനുശേഷം ലൈഫ്
സര്‍ട്ടിഫിക്കറ്റ്
നല്‍കിയവര്‍ക്ക്
തയ്യല്‍ തൊഴിലാളി
ക്ഷേമനിധി ബോഡില്‍
നിന്നും പെന്ഷന്
ലഭിക്കുന്നത്
മുടങ്ങിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
(ബി)
പ്രസ്തുുത
തൊഴിലാളികള്‍ക്ക്
പെന്ഷന് നല്കാന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ ?
സ്വകാര്യ
സ്കൂളുകളിലും, ആശുപത്രികളിലും
മിനിമം വേതന നിയമം
4834.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പല
സ്വകാര്യ സ്കൂളുകളിലും,
ആശുപത്രികളിലും വളരെ
തുച്ഛമായ വേതനത്തിലാണ്
ജീവനക്കാര്‍ ജോലി
നോക്കുന്നത് എന്നുള്ള
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മിനിമം
വേതന നിയമം
നടപ്പിലാക്കുന്നുണ്ടോ
എന്നറിയുന്നതിന്
എന്തൊക്കെ നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
കേരളത്തില്‍
പ്രവര്‍ത്തിച്ചുവരുന്ന
സി.ബി.എസ്.ഇ. സ്കൂളിലെ
അധ്യാപകര്‍ക്കു
നല്‍കേണ്ട
വേതനത്തെക്കുറിച്ച്
സര്‍ക്കാര്‍ തലത്തില്‍
ഏതെങ്കിലും തരത്തിലുള്ള
നിയമാവലികള്‍
നിലവിലുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ?
മോട്ടോര്‍
തൊഴിലാളി ക്ഷേമനിധി
ബോര്‍ഡില്‍ അടച്ച തുക തിരികെ
ലഭിക്കാന്‍ നടപടി
4835.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മോട്ടോര്‍
തൊഴിലാളി ക്ഷേമനിധി
ബോര്‍ഡില്‍ നിന്നും
തൊഴിലാളികളുടെ പേരില്‍
അടച്ച തുക തിരികെ
ലഭിക്കുന്നതിനായി
സമര്‍പ്പിച്ചിട്ടുള്ള
അപേക്ഷകളില്‍
തിരുമാനമെടുക്കുന്നതില്‍
കാലതാമസം നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
പ്രസ്തുത
കാലതാമസം
പരിഹരിക്കുവാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
(സി)
സ്വീകരിച്ചിട്ടുള്ള
നടപടി എന്തെന്ന്
വിശദമാക്കുമോ ;
(ഡി)
പരിഗണനയിലുള്ള
അപേക്ഷകളുടെ എണ്ണവും
പ്രസ്തുത അപേക്ഷകളില്‍
എന്നത്തേക്ക്
തീരുമാനമെടുക്കാന്‍
സാധിക്കുമെന്നും
വ്യക്തമാക്കുമോ ?
ഇതരസംസ്ഥാന
തൊഴിലാളികള്‍ക്ക്
തിരിച്ചറിയല്‍ രേഖ
4836.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്ത്
എത്തുന്ന ഇതരസംസ്ഥാന
തൊഴിലാളികള്‍ക്ക്
തിരിച്ചറിയല്‍ രേഖ
നിര്‍ബന്ധമാക്കാന്‍
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
ഒഡെപെക്കിന്റെ
പ്രവര്‍ത്തനങ്ങള്‍
4837.
ശ്രീ.ഇ.പി.ജയരാജന്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
കാരാട്ട് റസാഖ്
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചില
അറബ് രാജ്യങ്ങളില്‍
സ്വദേശിവല്‍ക്കരണം
വ്യാപകമാക്കുന്നത്
വിദേശ തൊഴിലവസരങ്ങള്‍
ഗണ്യമായി കുറയാന്‍
ഇടയായത് കണക്കിലെടുത്ത്
'ഒഡെപെക്കി'ന്റെ
പ്രവര്‍ത്തനങ്ങള്‍
ശാക്തീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
നിലവില്‍
വിദഗ്ദ്ധ, അവിദഗ്ദ്ധ
തൊഴിലാളികള്‍ക്ക്
വിദേശ തൊഴിലവസരങ്ങള്‍
ലഭ്യമാക്കുന്നതിന്
ഒഡെപെക്കിന്റെ പങ്ക്
നാമമാത്രമായി
പരിമിതപ്പെട്ടിരിക്കുന്നത്
വിപുലീകരിക്കാന്‍ എന്തു
നടപടികള്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നു;
(സി)
കേന്ദ്രസര്‍ക്കാര്‍
നഴ്സിംഗ്
റിക്രൂട്ട്മെന്റ്
സര്‍ക്കാര്‍
ഏജന്‍സികള്‍ക്കായി
പരിമിതപ്പെടുത്തിയതിനാലും
ഒഡെപെക് വഴി നിലവിലുളള
റിക്രൂട്ട്മെന്റില്‍ 95
ശതമാനത്തോളം
നഴ്സുമാരാണ്
എന്നതിനാലും കൂടുതൽ
തൊഴിൽദായകരെ കണ്ടെത്താൻ
ഒഡെപെക്കിനെ
പ്രാപ്തരാക്കും
വിധത്തിൽ ഓൺ ലൈൻ ജോബ്
പോർട്ടൽ സൃഷ്ടിച്ചു
വിദേശത്തേക്കുള്ള തൊഴിൽ
എക്സ്ചേഞ്ച്
സ്ഥാപനമാക്കി മാറ്റാൻ
വേണ്ട പദ്ധതികള്‍
ആവിഷ്കരിച്ച്
നടപ്പാക്കുമോ?
സ്ത്രീകള്‍ക്ക്
രാത്രി ഷിഫ്റ്റ് ജോലി
4838.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്ത്രീകള്‍ക്ക്
രാത്രി ഷിഫ്റ്റ് ജോലി
സംസ്ഥാനത്തെ ഐ.ടി
കമ്പനികളില്‍
നിലവിലുണ്ടോ;
(ബി)
മറ്റേതൊക്കെ
മേഖലകളിലാണ്
സ്ത്രീകള്‍ക്ക് രാത്രി
ഷിഫ്റ്റ് ജോലി
നിലവിലുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
ടി
സമ്പ്രദായം
നിയമാനുസൃതമാണോയെന്ന്
പരിശോധിക്കാന്‍
സംവിധാനങ്ങളുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
ജോലി സംബന്ധിച്ച
സര്‍ക്കാര്‍ നയം
വ്യക്തമാക്കുമോ?
തൊഴില്‍രഹിതരായ
അഭ്യസ്തവിദ്യര്‍
4839.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാസര്‍കോട്
ജില്ലയില്‍
തൊഴില്‍രഹിതരായ എത്ര
അഭ്യസ്തവിദ്യര്‍
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചില്‍ പേര്
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
(ബി)
കാറ്റഗറി
തിരിച്ച്
വ്യക്തമാക്കുമോ;
(സി)
ഏത്
വര്‍ഷം രജിസ്റ്റര്‍
ചെയ്ത ആളുകള്‍ക്കാണ്
താല്‍ക്കാലിക
നിയമനങ്ങള്‍ക്ക്
നോട്ടീസ്
നല്‍കിയിട്ടുള്ളത്;
(ഡി)
കാറ്റഗറി
തിരിച്ച്
വ്യക്തമാക്കുമോ?
ചെറുപ്പക്കാര്‍ക്കായി
പുതിയ തൊഴില്‍ അവസരങ്ങള്‍
സൃഷ്ടിക്കുന്ന പദ്ധതി
4840.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം
ചെറുപ്പക്കാര്‍ക്കായി
പുതിയ തൊഴില്‍
അവസരങ്ങള്‍
സൃഷ്ടിക്കുന്നതിനു
വേണ്ടി എന്തെല്ലാം
പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുള്ളത്?
പ്രധാന് മന്ത്രി കൗശല്‍
വികാസ് യോജന
4841.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേന്ദ്രാവിഷ്കൃത
പദ്ധതിയായ പ്രധാന്
മന്ത്രി കൗശല്‍ വികാസ്
യോജനയുടെ സംസ്ഥാനത്തെ
നാളിതുവരെയുളള
പ്രവർത്തനങ്ങൾ, ലഭിച്ച
തുക, വിനിയോഗിച്ച തുക
എന്നിവ സഹിതം ജില്ലാ
അടിസ്ഥാനത്തിൽ
വിശദീകരിക്കുമോ;
(ബി)
പ്രധാന്
മന്ത്രി കൗശല്‍ വികാസ്
യോജനയുടെ കീഴിൽ ഈ വർഷം
സംസ്ഥാനത്ത്
നടപ്പിലാക്കാൻ പോകുന്ന
പദ്ധതികളും കേന്ദ്ര
സംസ്ഥാന വിഹിതവും
വ്യക്തമാക്കുമോ;
(സി)
ഈ
വർഷം വിനിയോഗിച്ച തുക
വെളിപ്പെടുത്തുമോ?
പാര്‍ടൈം
കണ്ടിജന്റ് ജീവനക്കാരുടെ
ഒഴിവുകള്‍
4842.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയില്‍ നിലവിലുള്ള
പാര്‍ടൈം കണ്ടിജന്റ്
ജീവനക്കാരുടെ ഒഴിവുകള്‍
സംബന്ധിച്ച വിശദാംശം
നല്‍കുമോ;
(ബി)
ഇവരുടെ
ഒഴിവുകള്‍
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചില്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
(സി)
എങ്കില്‍
ഇതുവരെ (30-4-2017),
എത്ര ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്തുവെന്നും നിയമനം
നല്‍കിയെന്നും
വ്യക്തമാക്കുമോ;
(ഡി)
ഇല്ലെങ്കില്‍
എത്രയും വേഗം ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്യുവാന്‍
നിര്‍ദ്ദേശം നല്‍കുമോ?
ദേവികുളം
മണ്ഡലത്തില്‍ പുതിയ ഐ.ടി.ഐ
4843.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ദേവികുളം
നിയോജകമണ്ഡലത്തില്‍
തമിഴ്ഭാഷാ ന്യൂനപക്ഷ
മേഖലയില്‍ ചിത്തിരപുരം
ഹൈസ്കൂളില്‍ പുതിയ
ഐ.ടി.ഐ
ആരംഭിക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍
വ്യക്തമാക്കുമോ;
(ബി)
നടപടിക്രമങ്ങള്‍
ആയില്ലെങ്കില്‍ ഐ. ടി.
ഐ. ആരംഭിക്കാന്‍ ഉടന്‍
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
പുതിയതായി
ആരംഭിച്ച എെ.റ്റി.എെ.കള്‍
4844.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര എെ.റ്റി.എെ കള്‍
പുതിയതായി
ആരംഭിച്ചിട്ടുണ്ട്;ഓരോ
എെ.റ്റി.എെ കളുടെയും
മണ്ഡലം തിരിച്ചുള്ള
വിശദവിവരം നല്‍കുമോ;
ഓരോന്നിനും എതെല്ലാം
കോഴ്സുകളാണ്
ലഭിച്ചിട്ടുള്ളത് എന്ന
വിശദ വിവരം നല്‍കുമോ;
(ബി)
ഒരു
എെ.റ്റി.എെ
അനുവദിക്കുന്നതിന്
നിലവില്‍ എന്തെല്ലാം
മാനദണ്ഡങ്ങളാണ്
സ്വീകരിച്ചു
വരുന്നത്;വിശദവിവരം
നല്‍കുമോ?
വ്യാവസായിക
പരിശീലന വകുപ്പിന്റെ
പ്രവര്‍ത്തനങ്ങള്‍
4845.
ശ്രീ.എം.
സ്വരാജ്
,,
എന്‍. വിജയന് പിള്ള
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.എം.
നൗഷാദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വ്യാവസായിക
പരിശീലന വകുപ്പിന്റെ
പ്രവര്‍ത്തനങ്ങള്‍
അവലോകനം
ചെയ്തിട്ടുണ്ടോ;
(ബി)
എെ.ടി.എെ.കളുടെ
നവീകരണത്തിനും
ആധുനികവത്ക്കരണത്തിനുമായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കുമോ;
(സി)
കാലഹരണപ്പെട്ടതും
തൊഴില്‍ സാധ്യത
ഇല്ലാത്തതുമായ
ട്രേഡുകള്‍
നിറുത്തലാക്കി,
തൊഴില്‍ സാധ്യത ഏറിയ
ട്രേഡുകള്‍
ആരംഭിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ഡി)
വ്യാവസായിക
പരിശീലന രംഗത്ത്
സ്ത്രീ-പുരുഷ അന്തരം
കുറയ്ക്കുന്നതിനായി,
വനിതാ എെ.ടി.എെ.കളുടെ
പ്രവര്‍ത്തനം
ശക്തിപ്പെടുത്തുന്നതിനും
മെച്ചപ്പെട്ട
സൗകര്യങ്ങള്‍
ഒരുക്കുന്നതിനും നടപടി
സ്വീകരിക്കുമോ?
ഇതരസംസ്ഥാന
തൊഴിലാളികള്‍ക്ക്
രജിസ്ട്രേഷന്
4846.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇതരസംസ്ഥാന
തൊഴിലാളികളുടെ
രജിസ്ട്രേഷനുമായി
ബന്ധപ്പെട്ട്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇവര്‍
മദ്യവും മയക്കുമരുന്നും
വ്യാപകമായി
ഉപയോഗിക്കുകയും ഇത്
സാമൂഹിക പ്രശ്നം
ഉണ്ടാക്കുകയും
ചെയ്യുന്ന കാര്യം
തൊഴില്‍ വകുപ്പ്
പരിശോധിക്കുമോ;
(സി)
ഇവരുടെ
ഐഡന്റിറ്റി
കാര്‍ഡുകളിലെ വിലാസം
പരിശോധിക്കുവാന്‍ നടപടി
സ്വീകരിക്കുമോ; ഇവര്‍
തെറ്റായ ഐഡന്റിറ്റി
കാര്‍ഡുകള്‍
ഉപയോഗിക്കുന്ന കാര്യം
പരിശോധിക്കുമോ;എങ്കില്‍
നടപടി സ്വീകരിക്കുമോ?
ചാത്തന്നൂര്‍
ഗവ.ഐ.ടി.ഐ
4847.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചാത്തന്നൂര്‍
ഗവ.ഐ.ടി.ഐ യില്‍
നിലവിലുള്ള അടിസ്ഥാന
സൗകര്യങ്ങള്‍
എന്തൊക്കെയാണ്;
(ബി)
പ്രസ്തുത
സ്ഥാപനത്തില്‍
നിലവിലുള്ള ട്രേഡുകള്‍
ഏതൊക്കെയാണെന്നും ഓരോ
ട്രേഡിലും എത്ര
കുട്ടികള്‍ക്ക്
അഡ്മിഷന് നല്കുവാന്
സൗകര്യമുണ്ടെന്നും
അറിയിക്കാമോ;
(സി)
ഈ
ട്രേഡുകള്‍ക്ക്
എന്‍.സി.വി.ടി. യുടെ
അംഗീകാരം ലഭിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(ഡി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പുതുതായി ഏതെങ്കിലും
ട്രേഡുകള്‍
ആരംഭിച്ചുവോ;എങ്കില്‍
ഏതൊക്കെയാണെന്ന വിവരം
അറിയിക്കാമോ;
(ഇ)
നിലവിലുള്ള
അടിസ്ഥാന സൗകര്യങ്ങള്‍
വര്‍ദ്ധിപ്പിക്കുന്നതിനും
ഒരേക്കര്‍ സര്‍ക്കാര്‍
ഭൂമികൂടി ഐ.ടി.ഐയ്ക്ക്
ലഭിക്കുന്നതിനും
ട്രേഡുകള്‍ക്ക്
എന്‍.സി.വി.ടി അംഗീകാരം
ലഭിക്കുന്നതിനും വേണ്ടി
ജനപ്രതിനിധി നല്കിയ
നിവേദനം
ശ്രദ്ധയില്‍പ്പെട്ടുവോ;അതിന്മേല്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ?
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍
ചെയ്തവര്‍
4848.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചില്‍
നിലവില്‍ തൊഴിലിനായി
എത്ര പേര് രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
(ബി)
പ്രസ്തുക
എക്സ്ചേഞ്ചില്ല്
തൊഴിലില്ലായ്മ വേതനം
ലഭിക്കുന്നവരുടെ എണ്ണം
വ്യക്തമാക്കുമോ ?
ഇ.എസ്.ഐ.
ആനുകൂല്യവും
കേന്ദ്രസര്‍ക്കാരിന്റെ പുതിയ
വ്യവസ്ഥകളും
4849.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇ.എസ്.ഐ.
പദ്ധതിയില്‍
അംഗമായിട്ടുള്ളവര്‍ക്ക്
ചികിത്സാ ആനുകൂല്യം
ലഭിക്കുന്നതിന് കേന്ദ്ര
സര്‍ക്കാര്‍ പുതുതായി
എന്തെങ്കിലും
വ്യവസ്ഥകള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
വ്യവസ്ഥകള്‍ പ്രകാരം,
അര്‍ഹരായവര്‍ക്ക്
ചികിത്സാ സഹായം
നഷ്ടമാവുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അത്
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
കണ്ണൂര്‍
ജില്ലയിലെ
തോട്ടടയിലുള്ള ഇ.എസ്.ഐ.
ആശുപത്രി സൂപ്പര്‍
സ്പെഷ്യാലിറ്റി ആക്കി
ഉയര്‍ത്തുന്നതിനായി
കേന്ദ്ര സര്‍ക്കാരിന്
പ്രൊപ്പോസല്‍
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ?
ഇ.എസ്.ഐ.
ആനുകൂല്യങ്ങള്‍
4850.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെട്ടിട
നിര്‍മ്മാണ
തൊഴിലാളികളുള്‍പ്പെടെ
വിവിധ വിഭാഗങ്ങളെകൂടി
ഇ.എസ്.ഐ.
ആനുകൂല്യങ്ങളുടെ
പരധിയില്‍
കൊണ്ടുവരുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
മലപ്പുറം
ജില്ലയില്‍ ഇ.എസ്.ഐ.
ആശുപത്രികളും
ഡിസ്പെന്‍സറികളും
എവിടെയെല്ലാമാണ്
പ്രവര്‍ത്തിക്കുന്നത്;
(സി)
മലപ്പുറം
മണ്ഡലത്തില്‍ പുതിയ
ഇ.എസ്.ഐ ഡിസ്പെന്‍സറി
ആരംഭിക്കുവാന്‍ സത്വര
നടപടി സ്വീകരിക്കുമോ?
ആം
ആദ്മി ബീമ യോജന
4851.
ശ്രീ.വി.
കെ. സി. മമ്മത് കോയ
,,
കെ.കുഞ്ഞിരാമന്
,,
കെ.സുരേഷ് കുറുപ്പ്
,,
വി. അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാത്തെ
ഗ്രാമീണ മേഖലയിലെ
ഭൂരഹിതര്‍ക്ക്
ഇന്‍ഷ്വറന്‍സ് പരിരക്ഷ
നല്‍കുന്നതിനായി ആം
ആദ്മി ബീമ യോജന (എ. എ.
ബി. വൈ)
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
ഈ
പദ്ധതി പ്രകാരം
ഇന്‍ഷ്വര്‍
ചെയ്യപ്പെടുന്ന
വ്യക്തിയ്ക്ക്
ലഭിക്കുന്ന
ആനുകൂല്യങ്ങള്‍
എന്തൊക്കെയാണ്;
(സി)
ഈ
പദ്ധതിയുടെ
കേന്ദ്ര-സംസ്ഥാന വിഹിതം
എത്ര വീതമാണെന്ന്
അറിയിക്കാമോ;
(ഡി)
പ്രസ്തുത
പദ്ധതിയുടെ
ഗുണഭോക്താക്കളായി എത്ര
പേരെ
ഉള്പ്പെടുത്താനാണുദ്ദേശിക്കുന്നതെന്നും
അര്‍ഹരായവരെ
കണ്ടെത്തുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കുമോ?
പള്ളുരുത്തി
ഇ. എസ്. ഐ ആശുപത്രി
4852.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പള്ളുരുത്തി
ഇ. എസ്. ഐ
ആശുപത്രിയില്‍
ഇന്‍ഷ്വര്‍ ചെയ്ത
വ്യക്തികളുടെ എണ്ണം
വ്യക്തമാക്കുമോ;
(ബി)
ഈ
ആശുപത്രിയില്‍ കിടത്തി
ചികിത്സ
ഏര്‍പ്പെടുത്തുന്നതിന്
നടപടി കൈക്കൊള്ളുമോ?
കൊട്ടാരക്കരയിലെ
ഇ.എസ്.എെ. ആശുപത്രികളും
ഡിസ്പെന്‍സറികളും
4853.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊട്ടാരക്കര
നിയോജകമണ്ഡലത്തിലെ
ഇ.എസ്.എെ. ആശുപത്രികളും
ഡിസ്പെന്‍സറികളും
ഏതെല്ലാമാണെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
ആരോഗ്യകേന്ദ്രങ്ങളിലെ
നിലവിലെ സ്റ്റാഫ്
പാറ്റേണ്‍
വിശദമാക്കുമോ;
(സി)
പ്രസ്തുത
കേന്ദ്രങ്ങളില്‍ ,
നിലവിൽ ഒഴിവുള്ള
തസ്തികകളുടെ
വിശദാംശങ്ങൾ
കേന്ദ്രങ്ങള്‍ തിരിച്ചു
വെളിപ്പെടുത്തുമോ?
കേരള
- കര്‍ണ്ണാടക അതിര്‍ത്തി
ഗ്രാമങ്ങളിലെ കഞ്ചാവ് മാഫിയ
4854.
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
- കര്‍ണ്ണാടക
അതിര്‍ത്തി
ഗ്രാമങ്ങളില്‍
വ്യാപകമായി കഞ്ചാവ്
മാഫിയകള്‍
ശക്തമാകുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇൗ
പ്രദേശങ്ങളിലെ കഞ്ചാവ്
മാഫിയകള്‍ക്കെതിരെ
എന്തൊക്കെ നടപടികള്‍
എടുത്തു എന്ന്
വ്യക്തമാക്കാമോ;
(സി)
ഇത്
സംബന്ധിച്ച് എത്ര
കേസുകള്‍
കണ്ടെത്തിയെന്നും
അതിന്റെ തുടർ നടപടികളും
വിശദമാക്കാമോ?
മദ്യ
വില്പനശാലകളും മദ്യ നയവും
4855.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ്
,,
പാറക്കല്‍ അബ്ദുല്ല
,,
എന്‍. ഷംസുദ്ദീന്
,,
പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തദ്ദേശസ്ഥാപനങ്ങള്‍
ലൈസന്‍സ് പുതുക്കി
നല്കാത്തതുമൂലം മദ്യ
വില്പനശാലകള്
പൂട്ടേണ്ട സാഹചര്യം
നിലനില്ക്കുന്നതായ
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടുണ്ടോ;
എങ്കില്‍ ഇത് തരണം
ചെയ്യാന്‍
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍
വ്യക്തമാക്കുമോ ;
(ബി)
ജനകീയ
പ്രക്ഷോഭങ്ങളും
ജനങ്ങള്‍
പ്രകടിപ്പിക്കുന്ന
എതിര്‍പ്പുമാണ്
ലൈസന്‍സ് നല്കുന്നതില്
തദ്ദേശസ്ഥാപനങ്ങള്‍ക്ക്
തടസ്സം
സൃഷ്ടിക്കുന്നതെന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
ഇപ്പോള്‍ തദ്ദേശ
സ്ഥാപനങ്ങള്‍ക്ക്
ബോദ്ധ്യമായിട്ടുള്ള
ജനഹിതം കൂടി മാനിച്ച്
മദ്യനയം രൂപീകരിക്കുമോ?
മദ്യനയം
4856.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിലവിലുള്ള
മദ്യനയത്തില്‍ മാറ്റം
വരുത്തുന്നതിനായി
കമ്മീഷനെ
നിയമിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;വ്യക്തമാക്കുമോ;
(ബി)
എങ്കില്‍
കമ്മീഷന്റെ ഘടന
നിശ്ചയിച്ചിട്ടുണ്ടോ;
കമ്മീഷന് എന്നത്തേക്ക്
നിലവില്‍ വരും
എന്നറിയിക്കാമോ?
എക്സൈസ്
റേഞ്ച് ഓഫീസില്‍
വാഹനങ്ങളുടെയും
ജീവനക്കാരുടെയും കുറവ്
4857.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
എക്സൈസ് റേഞ്ച്
ഓഫീസില്‍ ആകെ എത്ര
വാഹനങ്ങളുണ്ടെന്നും
എത്ര
ജീവനക്കാരുണ്ടെന്നും
വ്യക്തമാക്കുമോ;
(ബി)
കരുനാഗപ്പള്ളി
താലൂക്കിന്റെ
പൂര്‍ണ്ണമായ ചുമതലയുള്ള
ഈ ഓഫീസ്,
വാഹനങ്ങളുടെയും
ജീവനക്കാരുടെയും കുറവ്
മൂലം കാര്യക്ഷമമായി
പ്രവര്‍ത്തിക്കുന്നില്ലെന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;കൂടുതല്‍
വാഹനങ്ങളും
ജീവനക്കാരെയും
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
എന്‍.ടി.പി.എസ്.കേസുകള്‍
ഉള്‍പ്പെടെ എക്സൈസ്
കേസുകള്‍ വളരെ
കൂടുതലായി
റിപ്പോര്‍ട്ട്
ചെയ്യപ്പെടുന്ന
പ്രസ്തുത പ്രദേശത്ത്
സ്ഥിര പരിശോധനകള്‍
നടത്തുന്നതിന്
ഇരുചക്രവാഹനങ്ങള്‍
അനുവദിക്കുമോ;വിശദീകരിക്കുമോ?
മലപ്പുറം
മുണ്ടുപറമ്പ് ബൈപാസ് റോഡില്‍
പ്രവര്‍ത്തിക്കുന്ന പുതിയ
മദ്യവില്പനശാല
4858.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ദേശീയ,
സംസ്ഥാന പാതയോരങ്ങളില്‍
മദ്യശാലകള്‍ വേണ്ടെന്ന
ബഹുമാനപ്പെട്ട സുപ്രീം
കോടതി വിധി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വിധിയുടെ
അടിസ്ഥാനത്തില്‍
മലപ്പുറം മുണ്ടുപറമ്പ്
ബൈപാസ് റോഡില്‍
പ്രവര്‍ത്തിക്കുന്ന
പുതിയ മദ്യവില്പനശാല
നിയമ വിധേയമാണോ;
(സി)
നഗരസഭയുടെയും
എക്സൈസ് വകുപ്പിന്റെയും
ലൈസന്‍സ് പ്രസ്തുത
സ്ഥാപനത്തിന്
ലഭിച്ചിട്ടുണ്ടോ;
(ഡി)
എങ്കില്‍
അതിന്റെ പകര്‍പ്പുകള്‍
ലഭ്യമാക്കുമോ ?
ബിവറേജസ്
കോര്‍പ്പറേഷന്റെ
വിദേശമദ്യവില്‍പ്പനശാലകള്‍
4859.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2017
മാര്‍ച്ച് 31 വരെ
ബിവറേജസ്
കോര്‍പ്പറേഷന്റെ എത്ര
വിദേശമദ്യ
വില്‍പ്പനശാലകള്‍
പ്രവര്‍ത്തിച്ചിരുന്നു;
(ബി)
ഇവ
എവിടെയൊക്കെയാണെന്നും
കെട്ടിട ഉടമയുടെ പേര്
വിവരം, വിസ്തീര്‍ണ്ണം,
വാടക സഹിതം
വ്യക്തമാക്കുമോ;
(സി)
ഇവയില്‍
ദേശീയ-സംസ്ഥാന
പാതയോരത്ത്
പ്രവര്‍ത്തിച്ചിരുന്ന
വിദേശ മദ്യ
വില്‍പ്പനശാലകള്‍
ഏതൊക്കെ; ആയതിന്റെ
വിവരങ്ങള്‍, കെട്ടിട
ഉടമയുടെ പേര്,
വിസ്തീര്‍ണ്ണം, വാടക,
അഡ്വാന്‍സ് തുടങ്ങിയവ
വ്യക്തമാക്കുമോ;
(ഡി)
ബിവറേജസ്
കോര്‍പ്പറേഷന്റെ ഓരോ
വിദേശ മദ്യ വില്‍പ്പന
ശാലകളിലും
സൂക്ഷിക്കാവുന്ന
മദ്യത്തിന്റെ അളവ് എത്ര
വീതമെന്ന് വില്പന
ശാലകള്‍ തിരിച്ച്
വ്യക്തമാക്കുമോ;
(ഇ)
അനുവദനീയമായ
അളവിനേക്കാള്‍ കൂടുതല്‍
മദ്യം സ്റ്റോക്ക്
ചെയ്യുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
മാവേലിക്കര
എക്സൈസ് റേഞ്ച് ഓഫീസിലെ
ജീവനക്കാരുടെ കുറവ്
4860.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
എക്സൈസ് റേഞ്ച്
ഓഫീസില്‍ പ്രിവന്റീവ്
ഓഫീസര്‍മാര്‍, സിവില്‍
എക്സൈസ് ഓഫീസര്‍മാര്‍
എന്നിവരുടെ എണ്ണം വളരെ
പരിമിതമായതിനാല്‍
ഓഫീസിന്റെ സുഗമമായ
പ്രവര്‍ത്തനത്തെ
സാരമായി ബാധിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ജീവനക്കാരുടെ എണ്ണം
വര്‍ദ്ധിപ്പിക്കുന്നതിനും
നിയമനം
നടത്തുന്നതിനുമുള്ള
നടപടികള്‍
സ്വീകരിക്കുമോ;വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
കാസര്‍കോട്
ജില്ലയിലെ ബിവറേജ് ഔട്ട്
ലെറ്റുകള്‍
4861.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാസര്‍കോട്
ജില്ലയില്‍ എത്ര
ബിവറേജ് ഔട്ട്
ലെറ്റുകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
(ബി)
അവ
എവിടെയൊക്കെയാണെന്ന്
അറിയിക്കുമോ;
(സി)
ജില്ലയില്‍ പുതുതായി
ബിവറേജ് ഔട്ട്
ലെറ്റുകള്‍
ആരംഭിക്കാന്‍ അപേക്ഷ
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എവിടെയൊക്കെ
ആരംഭിക്കാനുള്ള
അപേക്ഷകളാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
അപേക്ഷകളിന്മേല്
കൈക്കൊണ്ട തീരുമാനം
വിശദീകരിക്കാമോ?
സമ്പൂര്‍ണ്ണ
മദ്യനിരോധനം
4862.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍
,,
മഞ്ഞളാംകുഴി അലി
,,
ടി. വി. ഇബ്രാഹിം
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സമ്പൂര്‍ണ്ണ
മദ്യനിരോധനം
ഏര്‍പ്പെടുത്തിയ
ബീഹാര്‍ സംസ്ഥാനത്ത്
അതിനുശേഷം ഉണ്ടായ
പരിവര്‍ത്തനത്തെക്കുറിച്ച്
സംസ്ഥാനം ഏതെങ്കിലും
തലത്തില്‍
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍
വിശദമാക്കുമോ;
മുല്ലശ്ശേരി
പഞ്ചായത്തിലെ ബീവറേജസ് ഔട്ട്
ലെറ്റ് മാറ്റി സ്ഥാപിക്കല്‍
4863.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മണലൂര്‍
മണ്ഡലത്തിലെ
മുല്ലശ്ശേരി
പഞ്ചായത്തിലെ 14-ാം
വാര്‍ഡില്‍
പ്രവര്‍ത്തിക്കുന്ന
ബീവറേജസ് ഔട്ട് ലെറ്റ്
മാറ്റി
സ്ഥാപിക്കണമെന്നുള്ള
നിവേദനം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ഔട്ട് ലെറ്റ് ജനവാസം
കുറഞ്ഞ
മറ്റൊരിടത്തേക്ക്
മാറ്റി സ്ഥാപിക്കുവാന്‍
നടപടി സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
നല്‍കുമോ?
അടച്ചുപൂട്ടിയ
മദ്യഷോപ്പുകള്‍
4864.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര ബിവറേജസ്,
കണ്‍സ്യൂമര്‍ഫെഡ്
മദ്യഷോപ്പുകള്‍
അടച്ചുപൂട്ടിയെന്ന്
വ്യക്തമാക്കുമോ;
(ബി)
ജനങ്ങളുടെ
എതിര്‍പ്പുമൂലം
ഷോപ്പുകള്‍ തുറക്കാന്‍
കഴിയാത്തതിന്
പരിഹാരമായി എന്തു
നടപടികള്‍
സ്വീകരിക്കാനാണ്
ആലോചിക്കുന്നത്
എന്നറിയിക്കാമോ?