അക്കേഷ്യ
പോലുളള മരങ്ങള്‍ക്കുപകരം
മറ്റ് മരങ്ങള്‍
നട്ടുവളര്‍ത്തുന്നതിന് പദ്ധതി
4733.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വനവത്കരണത്തിന്റെ
ഭാഗമായി
നട്ടുപിടിപ്പിച്ചിട്ടുളള
അക്കേഷ്യ പോലുളള
മരങ്ങളെ വെട്ടിമാറ്റി
വേറെ മരങ്ങള്‍
നട്ടുവളര്‍ത്തുന്നതിന്
സര്‍ക്കാര്‍
ആലോചിക്കുന്നുണ്ടോ;
വിശദാംശം അറിയിക്കുമോ;
(ബി)
സ്വകാര്യ
വ്യക്തികളുടെ
സ്ഥലങ്ങളിലും
ഇത്തരത്തിലുളള മരങ്ങള്‍
വെട്ടിമാറ്റി വേറെ ഇനം
മരങ്ങള്‍
നട്ടുവളര്‍ത്തുന്നതിന്
പദ്ധതി
തയ്യാറാക്കുമോ;വിശദാംശം
അറിയിക്കുമോ;
വനമേഖലകളില്‍ കാട്ടുതീ
നിയന്ത്രിക്കുന്നതിന്
പദ്ധതികൾ
4734.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016
ഡിസംബര്‍ 1നു ശേഷം
കേരളത്തിലെ ഏതെല്ലാം
വനമേഖലകളില്‍ കാട്ടുതീ
റിപ്പോര്‍ട്ടു
ചെയ്യപ്പെട്ടിട്ടുണ്ടെന്ന്
വിശദികരിക്കുമോ;
(ബി)
കാട്ടുതീ
സ്ഥിരമായുണ്ടാകുന്ന
പ്രദേശങ്ങള്‍
ഏതെല്ലാമെന്ന്
വനംവകുപ്പ്
പ്രത്യേകമായി
കണക്കെടുത്തിട്ടുണ്ടോ ;
(സി)
കാട്ടുതീ
സ്ഥിരമായി
പ്രത്യക്ഷപ്പെടുന്ന
പ്രദേശങ്ങളില്‍ സ്ഥിരം
ജലസംഭരണികള്‍
സ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദീകരിക്കുമോ?
വനം
ദീപ്തി പദ്ധതി
4735.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
വി.ടി.ബല്‍റാം
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വനം ദീപ്തി പദ്ധതി
നടപ്പിലാക്കിവരുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്;
വിവരിക്കുമോ;
(സി)
ഈ
പദ്ധതി പ്രകാരം കഴിഞ്ഞ
സാമ്പത്തിക വര്‍ഷം
ഏതെല്ലാം ഡിവിഷനുകളില്‍
എത്ര ഫലവൃക്ഷങ്ങള്‍
വച്ച്
പിടിപ്പിക്കുവാന്‍
കഴിഞ്ഞു എന്നും ഇതിനായി
എത്ര രൂപ ചെലവായെന്നും
വെളിപ്പെടുത്തുമോ?
വനം
വകുപ്പിന് ലോക ബാങ്കില്‍
നിന്ന് വായ്പ
4736.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനം വകുപ്പ് ലോക
ബാങ്കില്‍ നിന്ന് വായ്പ
എടുത്തതിന്റെ വിശദാംശം
ലഭ്യമാക്കാമോ;
(ബി)
ഏതെല്ലാം പദ്ധതികള്‍
നടപ്പിലാക്കുന്നതിനാണ്
വായ്പ
എടുത്തത്തിട്ടുളളത്
(സി)
വനവിസ്തൃതി
വര്‍ദ്ധിപ്പിക്കുന്നതിനായി
ഈ സര്‍ക്കാര്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു എന്ന്
വിശദമാക്കാമോ?
കേരള
വനവികസന നിധി
4737.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
വനവികസന നിധി ഏതെല്ലാം
കാര്യങ്ങള്‍ക്ക്
വേണ്ടിയാണ് ഉപയോഗിച്ചു
വരുന്നത്;വ്യക്തമാക്കുമോ;
(ബി)
തോട്ടങ്ങളുടെ
വിസ്തീര്‍ണ്ണവും
പള്‍പ്പ് വുഡിന്റെ
ഉത്പാദനവും
വര്‍ദ്ധിപ്പിക്കുന്നതിനായി
ഈ നിധി ഫലപ്രദമായി
വിനിയോഗിക്കുന്നില്ലെന്ന
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
വ്യാവസായിക
ആവശ്യങ്ങള്‍
ഉണ്ടായിട്ടും പള്‍പ്പ്
വുഡിന്റെ ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്
ഉതകുന്ന തരത്തില്‍ വന
വികസന നിധി ഫലപ്രദമായി
ഉപയോഗിക്കാത്തത്
എന്തുകൊണ്ടാണ്; ഈ
ഫണ്ടിന്റെ ശരിയായ
ഉപയോഗം ഉറപ്പു
വരുത്തുന്നതിന്
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമാണെന്ന്
അറിയിക്കുമോ ?
ഇക്കോ
ടൂറിസത്തിന് പ്രോത്സാഹനം
നല്‍കുന്നതിനായി
നടപ്പിലാക്കിയ പദ്ധതികള്‍
4738.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എവിടെയെല്ലാമാണ് ഇക്കോ
ടൂറിസം നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ഏറനാട്
മണ്ഡലത്തിലെ ആഡ്യന്‍പാറ
മേഖലയെ ഇക്കൊ ടൂറിസം
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
ഉള്‍പ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ?
ഇക്കോ
ടൂറിസം സാധ്യതകള്‍
4739.
ശ്രീ.റ്റി.വി.രാജേഷ്
,,
എം. മുകേഷ്
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പരിസ്ഥിതി
വിനോദസഞ്ചാരത്തിന്റെ
(ഇക്കോ ടൂറിസം)
സാധ്യതകള്‍
എന്തെല്ലാമാണെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(ബി)
വനസംരക്ഷണ
സമിതി പോലുള്ള വിവിധ
ഗ്രൂപ്പികളിലും
തദ്ദേശവാസികളിലും
ഇക്കോ
ടൂറിസത്തെക്കുറിച്ച്
അവബോധം വളര്‍ത്തി
പരിസ്ഥിതി സംരക്ഷണത്തെ
സഹായിക്കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(സി)
സന്ദര്‍ശകരുടെ
സ്വാധീനം പരിസ്ഥിതിയെ
പ്രതികൂലമായി
ബാധിക്കാന്‍
സാധ്യതയുള്ള
സ്ഥലങ്ങളില്‍
പരിസ്ഥിതിക്ക്
അനുയോജ്യമായ രീതിയില്‍
ടൂറിസം
പരിപാലിക്കുന്നതിന് വനം
വകുപ്പ് എന്തെല്ലാം
പരിപാടികളാണ് ആസൂത്രണം
ചെയ്തിട്ടുള്ളത്;
(ഡി)
വിവിധ ടൂറിസം
പദ്ധതികള്‍ പരിസ്ഥിതി
സംരക്ഷണത്തെ
പ്രതികുലമായി
ബാധിക്കുന്നില്ല എന്ന്
ഉറപ്പു വരുത്തുന്നതിന്
അവലോകന സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തുമോ?
സാമൂഹ്യ
വനവത്ക്കരണ പദ്ധതി
4740.
ശ്രീ.വി.ഡി.സതീശന്
,,
അന്‍വര്‍ സാദത്ത്
,,
പി.ടി. തോമസ്
,,
അടൂര്‍ പ്രകാശ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
ഇതിനകം നടപ്പാക്കിയ
സാമൂഹ്യ വനവത്ക്കരണ
പദ്ധതികളെ കുറിച്ച്
അവലോകനം
നടത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഈ
പദ്ധതി നടത്തിപ്പിനെ
കുറിച്ച് സോഷ്യല്‍
ആഡിറ്റിന്
വിധേയമാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിന്
നടപടി സ്വീകരിക്കുമോ;
(സി)
സാമൂഹ്യ
വനവത്ക്കരണ മേഖലയില്‍
എന്തെല്ലാം പുതിയ
പദ്ധതികളാണ്
ആവിഷ്ക്കരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശം നല്‍കുമോ?
സാമൂഹ്യ
വനവല്‍ക്കരണ വിഭാഗം
4741.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ഇ.കെ.വിജയന്
,,
ആര്. രാമചന്ദ്രന്
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ കാവുകളുടെ
സംരക്ഷണത്തിനായി
സാമൂഹ്യവനവല്‍ക്കരണ
വിഭാഗം
സ്വീകരിച്ചുവരുന്ന
നടപടികള്‍
വിശദമാക്കാമോ;
(ബി)
സാമൂഹ്യ വനവല്‍ക്കരണ
വിഭാഗം വിതരണം
ചെയ്യുന്ന
വൃക്ഷത്തൈകള്‍
ഏതെല്ലാമാണെന്ന്
അറിയിക്കുമോ;
(സി)
അക്കേഷ്യ,
യൂക്കാലി തുടങ്ങിയ
വിദേശവൃക്ഷത്തൈകള്
ഇപ്പോള്‍ ഈ
വിഭാഗത്തില്‍ നിന്ന്
വിതരണം നടത്തുന്നുണ്ടോ;
(ഡി)
സാമൂഹ്യ
വനവല്‍ക്കരണ വിഭാഗം
വിതരണം ചെയ്യുന്ന
വൃക്ഷത്തൈകളുടെ
നിരക്കുകള്‍
വ്യക്തമാക്കുമോ?
അമിതമായി
ജലം വലിച്ചെടുക്കുന്ന
ചെടികളും വൃക്ഷങ്ങളും
4742.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂമിയില്‍
നിന്നും അമിതമായി ജലം
വലിച്ചെടുക്കുന്ന
ചെടികളുടെയും
വൃക്ഷങ്ങളുടെയും പേരും,
ഇനവും വിശദമാക്കാമോ;
(ബി)
അമിതമായി
ജലം വലിച്ചെടുക്കുന്നു
എന്ന കാരണത്താല്‍
സര്‍ക്കാര്‍
അധീനതയിലുളള
സ്ഥലങ്ങളില്‍ നിന്നും
ഏതെങ്കിലും മരങ്ങള്‍
മുറിച്ചുമാറ്റാന്‍
തീരുമാനം
കെെകൊണ്ടിട്ടുണ്ടോ;എങ്കില്‍
ഏതെല്ലാം മരങ്ങള്‍;
(സി)
ഇത്തരത്തില്‍
എത്ര ഹെക്ടര്‍
പ്രദേശത്തെ മരങ്ങളാണ്
വെട്ടിമാറ്റപ്പെടുന്നത്;
(ഡി)
ഇതുവഴി
സര്‍ക്കാറിന് എന്ത്
വരുമാനം
ലഭ്യമാകുമെന്നാണ്
പ്രതീക്ഷിക്കുന്നത്?
വനങ്ങളിൽ
ക്യാമറ സഹായത്തോടെയുള്ള
നീരിക്ഷണ സംവിധാനം
4743.
ശ്രീ.ജെയിംസ്
മാത്യു
,,
കെ. ബാബു
,,
ജോര്‍ജ് എം. തോമസ്
,,
പി.വി. അന്‍വര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വന്യമൃഗങ്ങള്‍
കൃഷിയിടങ്ങളിലേക്കിറങ്ങി
നാശം വരുത്തുന്നതു
തടയാനും മനുഷ്യര്‍
വനങ്ങളിലേക്ക്
അനധികൃതമായി
പ്രവേശിച്ച് മൃഗങ്ങളെ
വേട്ടയാടുന്നത് തടയാനും
ക്യാമറ സഹായത്തോടെയുള്ള
നീരീക്ഷണ സംവിധാനം
വനാതിര്‍ത്തികളില്‍
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
വന്യമൃഗങ്ങളുടെ
എണ്ണത്തിലുള്ള
വര്‍ദ്ധനവ് മൂലം
കുടിവെള്ളവും
ഭക്ഷണലഭ്യതയും
കുറയുന്നത് പരിഹരിച്ച്
വന്യമൃഗങ്ങള്‍
മനുഷ്യവാസ
മേഖലകളിലേക്ക്
ഇറങ്ങുന്നതു തടയാന്‍
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടെങ്കില്‍
വിശദാംശം അറിയിക്കാമോ;
(സി)
ഇക്കാര്യത്തില്‍
ജനജാഗ്രതാ സമിതികളുടെ
പ്രവര്‍ത്തനം
അറിയിക്കുമോ?
സംയോജിത
വനസംരക്ഷണ പദ്ധതി
4744.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
സി.കെ. ഹരീന്ദ്രന്‍
,,
കെ.വി.വിജയദാസ്
,,
എം. രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സംയോജിത വനസംരക്ഷണ
പദ്ധതി നടപ്പിലാക്കി
വരുന്നുണ്ടോ;
(ബി)
എങ്കില്‍
പദ്ധതിയുടെ
ലക്ഷ്യങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രകൃതി
വിഭവങ്ങളുടെയും ആവാസ
വ്യവസ്ഥയുടെയും
സംരക്ഷണത്തിനായി
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
ഇതില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
(ഡി)
മുളംകാടുകളുടെ
സംരക്ഷണത്തിനും
പരിപാലനത്തിനുമായുളള
നടപടികള്‍ ഈ
പദ്ധതിയില്‍ പുതുതായി
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
(ഇ)
അപൂര്‍വ്വവും
നാശോന്മുഖവുമായ
സസ്യങ്ങളുടെയും അവ
വളരുന്ന
പ്രദേശങ്ങളുടെയും
സംരക്ഷണത്തിനും
പുനരുദ്ധാരണത്തിനുമായി
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ് ഈ
പദ്ധതി പ്രകാരം നടത്തി
വരുന്നതെന്ന്
വ്യക്തമാക്കാമോ?
പാറശ്ശാല
മണ്ഡലത്തിലെ വനം വകുപ്പിന്റെ
ഭൂമി
4745.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാറശ്ശാല
മണ്ഡലത്തിലെ വിവിധ
പഞ്ചായത്തുകളിലായി വനം
വകുപ്പിന് എത്ര വീതം
ഭൂമിയുണ്ടെന്നും അത്
നിലവില്‍ എന്ത്
ആവശ്യത്തിനായാണ്
ഉപയോഗിക്കുന്നത് എന്നും
പഞ്ചായത്ത് തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
വനം
വകുപ്പിന്റെ
ഉടമസ്ഥതയില്‍ തരിശായും,
ഉപയോഗമില്ലാതെയും
കിടക്കുന്ന ഭൂമി
ഏതെങ്കിലും തരത്തില്‍
ഉപയോഗിക്കുന്നതിന് വനം
വകുപ്പിന്റെ ഫണ്ട്
ലഭ്യമാണോ; എങ്കില്‍
ഏതെല്ലാം
തരത്തിലാണെന്ന് ഇനം
തിരിച്ച്
വ്യക്തമാക്കാമോ?
ദേവികുളം
മണ്ഡലത്തിലെ ട്രാഫിക്
ബ്ലോക്ക്
4746.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേവികുളം
നിയോജക മണ്ഡലത്തിലെ
ഇരവികുളം നാഷണല്‍
പാര്‍ക്ക്
സന്ദ്രശിക്കാന്
എത്തുന്നവരുടെ
തിരക്കുമൂലം
അനുഭവപ്പെടുന്ന
ട്രാഫിക് ബ്ലോക്ക്
സംബന്ധിച്ച വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതിന്േമല് വനം
വകുപ്പിന് എന്തു നടപടി
സ്വീകരിക്കാന്കഴിയും ;
വ്യക്തമാക്കുമോ;
(സി)
ഇതിന് പരിഹാരം
കാണുന്നതിനായി വൈല്‍ഡ്
ലൈഫ് വാര്ഡന്
നിര്‍ദ്ദേശം നല്‍കുമോ;
വ്യക്തമാക്കുമോ ?
കാവുകള്‍
സംരക്ഷിക്കുന്നതിന് നടപടി
4747.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കേരളത്തിലെ
കാവുകള്‍
സംരക്ഷിക്കുന്നതിന് വനം
വകുപ്പ്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കാമോ?
കാട്ടുതീ
നിയന്ത്രിക്കുന്നതിനുള്ള
സംവിധാനങ്ങള്‍
4748.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രതിവര്‍ഷം കാട്ടുതീ
മൂലം ശരാശരി എത്ര
ഏക്കര്‍ വനഭൂമി
നശിക്കുന്നു എന്നത്
സംബന്ധിച്ച്
എന്തെങ്കിലും
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
2016-17
വര്‍ഷത്തില്‍ കാട്ടുതീ
മൂലം നശിച്ച വനവിസ്തൃതി
എത്രയാണ്; നഷ്ടം
കണക്കാക്കിയിട്ടുളളതിന്റെ
വിവരം
വെളിപ്പെടുത്തുമോ?
ഷാേളയാര്
വനമേഖലയുടെ സംരക്ഷണം
4749.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഷാേളയാര്
വനമേഖല സൈലന്റ് വാലി
നാഷണല്‍ പാര്‍ക്കിന്റെ
കരുതല്‍ മേഖലയാണെന്ന
കാര്യം സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
നീലഗിരി
ജൈവ കരുതല്‍ മേഖലയുടെ
ഭാഗമായ ഇവിടെ പ്രത്യേക
സംരക്ഷണം
ഉറപ്പാക്കണമെന്ന്
യുനെസ്കോയുടെ
നിര്‍ദ്ദേശമുണ്ടോ;
(സി)
ഇൗ
പ്രദേശത്ത് നിന്നും
മരങ്ങള്‍
മുറിക്കരുതെന്ന്
ഹൈക്കോടതി ഉത്തരവ്
ഉണ്ടോ;
(ഡി)
എന്നാല്‍
സര്‍ക്കാര്‍- സ്വകാര്യ
വനഭൂമി ഇടകലര്‍ന്ന
ഇവിടെ നിന്നും കഴിഞ്ഞ
ഏതാനും ദിവസങ്ങളായി
അമ്പതിലേറെ ലോഡ്
മരങ്ങള്‍ മുറിച്ചു
കടത്തിയതായ
റിപ്പോര്‍ട്ടുകള്‍
പരിശോധിച്ചിട്ടുണ്ടോ;
(ഇ)
ഈട്ടി,തേക്ക്,മഹാഗണി
തുടങ്ങിയ
നൂറ്റാണ്ടിലേറെ
പഴക്കമുളള ,കോടികള്‍
വിലമതിക്കുന്ന
മരങ്ങളാണ് മുറിച്ചു
മാറ്റിയതെന്ന കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(എഫ്)
മരം
മുറിയെ തുടര്‍ന്ന് ഈ
വനമേഖല ഒരു
മൊട്ടക്കുന്നായി മാറിയ
കാര്യം
പരിശോധിക്കുമോ;
(ജി)
ഇതുമൂലം
അട്ടപ്പാടിയിലെ
ജലക്ഷാമം രൂക്ഷമാവുകയും
മേല്‍മണ്ണ് ഇളകി ഇവിടെ
മണ്ണൊലിപ്പിനും ഉരുള്‍
പൊട്ടലിനും സാധ്യത
വര്ദ്ധിച്ചതായുമുളള
റിപ്പോര്‍ട്ടുകള്‍
പരിശോധിക്കുമോ;എങ്കില്‍
ഇക്കാര്യത്തില്‍ വനം
വകുപ്പുദ്യോഗസ്ഥരുടെ
പങ്കിനെക്കുറിച്ച്അന്വേഷിക്കുമോ;നിഷ്
പക്ഷമായ ഒരന്വേഷണത്തിന്
സര്‍ക്കാര്‍
ഉത്തരവിടുമോ?
വനത്തിലൂടെ
ഒഴുകുന്ന നദിയിൽനിന്ന് മണല്‍
ഊറ്റി വില്ക്കാന് നടപടി
4750.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനത്തിലൂടെ
ഒഴുകുന്ന നദിയുടെ
ഭാഗങ്ങളില്‍ നിന്ന്
മണല്‍ ഊറ്റി
വില്ക്കാന് വനം
വകുപ്പ്
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ഈ
നടപടി നദികളുടെ
നിലനില്‍പ്പുതന്നെ
അപകടത്തിലാക്കുമെന്നും
വന്യജീവികള്‍ക്കും
പരിസ്ഥിതിക്കും
വന്‍തോതില്‍
കോട്ടമുണ്ടാക്കുമെന്നുമുള്ള
റിപ്പോര്‍ട്ടുകള്‍
പരിശോധിച്ചിട്ടുണ്ടോ;
(സി)
സംസ്ഥാനത്ത്
ഏതെല്ലാം വനം
റേഞ്ചുകളില്‍ നിന്നാണ്
ഇപ്പോള്‍ മണല്‍
ശേഖരിക്കാന്‍
ഉദ്ദേശിക്കുന്നത്;
(ഡി)
സംരക്ഷിത
വനത്തില്‍ ബാഹ്യ
ഇടപെടലുകള്‍ക്കും വനം
കൊള്ളയ്ക്കും തന്നെ ഈ
മണലൂറ്റ്
വഴിവെക്കുമെന്ന ആശങ്ക
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ?
വിനാശകരമായ
മരങ്ങള്‍
മുറിച്ചുമാറ്റുന്നതിന് നടപടി
4751.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
ഓഫീസുകളുടെ
കോമ്പൗണ്ടില്‍
അക്കേഷ്യ, മാഞ്ചിയം
തുടങ്ങിയ വിനാശകരമായ
മരങ്ങള്‍
നട്ടുപിടിപ്പിച്ചിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
അവ മുറിച്ചു മാറ്റി
പകരം ഫലവൃക്ഷങ്ങള്‍
നട്ടുപിടിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
കേരളത്തിലെ
വനവിസ്തൃതി
4752.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
വനവിസ്തൃതി അവസാനമായി
കണക്കാക്കിയതെന്നാണെന്ന്
വ്യക്തമാക്കാമോ;
(ബി)
അതിന്
പ്രകാരം
സംസ്ഥാനത്തിന്‍െറ ആകെ
വനവിസ്തൃതി എത്രയെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കാമോ?
നഷ്ടപ്പെട്ട
വനഭൂമിക്ക് പകരം മരം വെച്ച്
പിടിപ്പിക്കുന്നതിന് പദ്ധതി
4753.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വനവിസ്തൃതി നിരന്തരമായി
കുറഞ്ഞു വരുന്നതായി
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
നഷ്ടപ്പെട്ട
വനഭൂമിക്ക് പകരം വനം
വെച്ച്
പിടിപ്പിക്കുന്നതിന്
ഏതെല്ലാം പദ്ധതികളാണ്
നിലവിലുളളതെന്ന്
വ്യക്തമാക്കുമോ;
(സി)
പദ്ധതി
പ്രകാരം 31.03.2017 വരെ
എത്ര മരങ്ങള്‍ വെച്ച്
പിടിപ്പിച്ചിട്ടുണ്ട്
എന്ന് ജില്ല തിരിച്ച്
വ്യക്തമാക്കുമോ?
കരുനാഗപ്പളളി
മണ്ഡലത്തിലെ കണ്ടല്‍ കാടുകള്‍
4754.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കരുനാഗപ്പളളി
നിയോജകമണ്ഡലത്തിലെ
ടിഎസ് കനാലിനോട്
ചേര്‍ന്ന ഭാഗങ്ങളിലെ
കണ്ടല്‍ കാടുകള്‍
സംരക്ഷിക്കുന്നതിന്
നിലവില്‍ എന്തെല്ലാം
പദ്ധതികളാണുളളത് എന്ന്
വിശദീകരിക്കുമോ;
(ബി)
പ്രസ്തുത
പ്രദേശത്തുളള ചതുപ്പ്
പ്രദേശങ്ങളിലേക്ക്
കണ്ടല്‍കാടുകള്‍
വ്യാപിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
കാട്ടുതീയില്‍
നഷ്ടമായ വനഭൂമി
4755.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
ഏതാനും മാസത്തിനിടെ
ഉണ്ടായ കാട്ടുതീയില്‍
സംസ്ഥാനത്തിന്
നഷ്ടമായത് മൊത്തം
വനഭൂമിയുടെ എത്ര
ശതമാനമാണ്;
(ബി)
ഈ
കാട്ടുതീ കാരണം
മറ്റെന്തെല്ലാം
നഷ്ടങ്ങളാണ്
വനസമ്പത്തിനുണ്ടായത്;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
തീ
അണയ്ക്കുുന്നതിന് വനം
വകുപ്പിന് സ്വന്തമായി
എന്തെങ്കിലും
സംവിധാനമുണ്ടോ;
ഇല്ലെങ്കില്‍
കാട്ടുതീയെ
പ്രതിരോധിക്കാന്‍
എന്തെല്ലാം നടപടികള്‍
കൈക്കൊള്ളും ?
കൃഷിനാശത്തിനും
മറ്റു നാശനഷ്ടങ്ങൾക്കും
നഷ്ടപരിഹാരം
4756.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
വനങ്ങളോട്
ചേര്‍ന്നുള്ള
മനുഷ്യന്റെ ആവാസ
സ്ഥലങ്ങളിലും
കൃഷിസ്ഥലങ്ങളിലും
വന്യമൃഗങ്ങളുടെ
ആക്രമണത്തിന്റെ
ഫലമായിട്ടുണ്ടാകുന്ന
കൃഷിനാശത്തിനും മറ്റു
നാശനഷ്ടങ്ങൾക്കും
നിലവില്‍ എന്തെല്ലാം
ആനുകൂല്യങ്ങള്‍
നല്‍കുന്നുവെന്നും
പ്രസ്തുത
ആനുകൂല്യങ്ങളുടെ
ധനസഹായതുക ഏറ്റവും
ഒടുവില്‍
വര്‍ദ്ധിപ്പച്ചത് ഏത്
ഉത്തരവുപ്രകാരമാണെന്നും
വ്യക്തമാക്കുമോ?
വനംവകുപ്പിന്റെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കാന്‍ നടപടി
4757.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വനംവകുപ്പിന്റെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കാനും
അഴിമതി തടയുവാനും
വനഭൂമി സംരക്ഷിക്കാനും
വന്യമൃഗങ്ങള്ക്കെതിരെയുള്ള
അതിക്രമവും വേട്ടയാടലും
തടയുവാനും എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചുവരുന്നത്
എന്ന് വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്ത്
സാമൂഹ്യവനവല്ക്കരണമുള്പ്പെടെ
വനവത്ക്കരണം
പ്രോത്സാഹിപ്പിക്കാനും,
വന്യജീവി
സംരക്ഷണത്തിനും ആയി
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കിവരുന്നത് ;
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്ത്
കഴിഞ്ഞ 5
വര്‍ഷകാലയളവില്‍
അഴിമതി,
കൃത്യനിര്‍വ്വഹണത്തില്‍
വീഴ്ച വരുത്തൽ തുടങ്ങി
വിവിധയിനം
കുറ്റകൃത്യങ്ങളിൽ
ഏർപ്പെട്ടവരായി
കണ്ടെത്തിയ
വനംവകുപ്പുദ്യോഗസ്ഥര്‍
(ഉയര്‍ന്ന
ഉദ്യോഗസ്ഥരടക്കം) എത്ര;
ഇവര്‍ക്കെതിരെ
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവരുന്നു;
വിശദാംശം ലഭ്യമാക്കുമോ?
എന്റര്ടെയ്ന്മെന്റ്
ടാക്സ്
4758.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അതിരപ്പിള്ളി
ഗ്രാമപഞ്ചായത്തിലെ
ടൂറിസം മേഖലയില്‍
നിന്നും വനംവകുപ്പ് വന
സംരക്ഷണ സമിതി വഴി
പിരിച്ചെടുക്കുന്ന
സംഖ്യയുടെ ഒരു നിശ്ചിത
ശതമാനം
ഗ്രാമപഞ്ചായത്തിന്എന്റര്ടെയ്ന്മെന്റ്
ടാക്സ് ആയി
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ;
(ബി)
ഇതു
സംബന്ധിച്ച്
അതിരപ്പിള്ളി
ഗ്രാമഞ്ചായത്ത്
സമര്‍പ്പിച്ചിട്ടുള്ള
അപേക്ഷ പരിഗണിച്ച്
സന്ദര്‍ശകരില്‍ നിന്നും
പിരിച്ചെടുക്കുന്ന
പ്രവേശന ഫീസില്‍
നിന്നും ഒരു വിഹിതം
നല്കുവാന് വനം
വകുപ്പില്‍ നിന്നും
അനുമതി നല്‍കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
വംശനാശഭീഷിണി
നേരിടുന്ന വന്യജീവികള്‍
4759.
ശ്രീ.ജെയിംസ്
മാത്യു
,,
ജോര്‍ജ് എം. തോമസ്
,,
പി.വി. അന്‍വര്‍
,,
ബി.ഡി. ദേവസ്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വംശനാശഭീഷിണി നേരിടുന്ന
വന്യജീവികള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
വന്യജീവി
സംരക്ഷണം
ഉറപ്പുവരുത്തുന്നതിനായി
വനാതിര്‍ത്തിയോടു
ചേര്‍ന്നു താമസിക്കുന്ന
ജനങ്ങളുടെ സജീവ
പങ്കാളിത്തം
ഉറപ്പുവരുത്താമോ;
(സി)
വന്യജീവി
സംരക്ഷണത്തിനായി
വനത്തിനുള്ളില്‍
സ്വാഭാവിക
ജലസ്രോതസ്സുകള്‍
സംരക്ഷിച്ചും തടയണകള്‍
നിര്‍മ്മിച്ചും
ജലലഭ്യതയും
ഫലവൃക്ഷങ്ങള്‍, മുള
മുതലായവ വെച്ചു
പിടിപ്പിച്ച് ആഹാര
ലഭ്യതയും
ഉറപ്പുവരുത്താന്‍ നടപടി
സ്വീകരിക്കുമോ;
(ഡി)
കാട്ടുമൃഗങ്ങളെ
വേട്ടയാടുന്നത്
തടയുന്നതിന് എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
കെപ്കോയുടെ പ്രവര്‍ത്തനം
4760.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം കെപ്കായുടെ
പ്രവര്‍ത്തനം
വിപുലീകരിക്കുന്നതിലേക്കായി
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
അറിയിക്കുമോ?
ക്ഷീര
കര്‍ഷക ക്ഷേമ പദ്ധതികള്‍
4761.
ശ്രീ.ഇ.പി.ജയരാജന്
,,
കാരാട്ട് റസാഖ്
,,
കെ. കെ. രാമചന്ദ്രന് നായര്‍
,,
കെ. ആന്‍സലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പതിമൂന്നാം
പഞ്ചവത്സര പദ്ധതിയുടെ
ഭാഗമായി സംസ്ഥാനത്ത്
പാല്, മുട്ട ,മാംസം
എന്നിവയുടെ
ഉല്‍പ്പാദനത്തില്‍
സ്വയംപര്യാപ്തത
കൈവരിക്കുന്നതിനായി
എന്തെല്ലാം പദ്ധതികളാണ്
ആസൂത്രണം
ചെയ്തിരിക്കുന്നത്
എന്ന് അറിയിക്കുമോ;
(ബി)
ക്ഷീരകര്‍ഷകരെ
സഹായിക്കുന്നതിനായി
കന്നുകാലി
ഇന്‍ഷ്വറന്‍സ്, ബാങ്ക്
വായ്പയുടെ പലിശയ്ക്ക്
സബ് സിഡി,
തീറ്റപുല്‍കൃഷി
തുടങ്ങിയവയ്ക്കായി
എന്തെല്ലാം പദ്ധതികളാണ്
ഉള്ളതെന്ന്
വെളിപ്പെടുത്തുമോ;
(സി)
മൃഗസംരക്ഷണ
വകുപ്പിന്റെ
നേതൃത്യത്തില്‍
നടപ്പിലാക്കുന്ന
കന്നുകുട്ടി പരിപാലന
പദ്ധതിയുടെ പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;എങ്കില്‍
വിശദാംശം നല്‍കുമോ?
വിവിധ
ഫാമുകളില്‍ ജോലിചെയ്യുന്ന
ജീവനക്കാര്‍
4762.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൃഗസംരക്ഷണ
ക്ഷീരവികസന
വകുപ്പുകളുടെ കീഴിലുള്ള
വിവിധ ഫാമുകളില്‍
ജോലിചെയ്യുന്ന
ജീവനക്കാരുടെ ശമ്പളം
പരിഷ്കരിച്ച്
ഉത്തരവായിട്ടുണ്ടോ;
എങ്കില്‍ ഇതിന്റെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
ടി
മേഖലകളില്‍ എത്ര കരാര്‍
തൊഴിലാളികള്‍ ജോലി
ചെയ്യുന്നു എന്ന കണക്ക്
സര്‍ക്കാരിന്റെ പക്കല്‍
ഉണ്ടോ; എങ്കില്‍
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(സി)
കരാര്‍
തൊഴിലാളികളെ
നിയമിക്കുന്നതിനുള്ള
മാനദണ്ഡം എന്താണെന്ന്
വിശദമാക്കാമോ;
(ഡി)
ഇവരുടെ
കാലാവധി എത്ര
വര്‍ഷമാണ്?
കെപ്കോ
വിപണനകേന്ദ്രങ്ങള്‍
4763.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്എവിടെയെല്ലാം
കെപ്കോയുടെ കീഴില്‍
വിപണനകേന്ദ്രങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
കെപ്കോ
വിപണനം ചെയ്യുന്ന
കോഴിയിറച്ചിയുടെ വില
മാര്‍ക്കറ്റ്
വിലയേക്കാള്‍
കൂടുതലാണെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
അത് പരിഹരിക്കുവാന്‍
നടപടി സ്വീകരിക്കുമോ?
താറാവ്
കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം
4764.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലപ്പുഴ
ജില്ലയില്‍ രോഗം
ബാധിച്ച താറാവുകളുള്ള
താറാവ് കര്‍ഷകര്‍ക്ക്
നഷ്ടപരിഹാരം
നല്‍കുന്നത് വൈകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ചെന്നിത്തല
തൃപ്പെരുന്തറയിലെ
താറാവ് കര്‍ഷകര്‍ക്ക്
നഷ്ടപരിഹാരം വിതരണം
ചെയ്യുന്നത്
വൈകുന്നതിന്റെ കാരണം
വ്യക്തമാക്കാമോ;
(സി)
ചെന്നിത്തല
ചാങ്ങേത്ത് വീട്ടില്‍
കെ.വൈ. വര്‍ഗ്ഗീസിന്റെ
അപേക്ഷയില്‍
നഷ്ടപരിഹാരം
വൈകുന്നതിന്റെ കാരണം
വിശദീകരിക്കുമോ?
കെപ്കോ
വഴി നടപ്പിലാക്കിവരുന്ന
പദ്ധതികള്‍
4765.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെപ്കോ വഴി
നടപ്പിലാക്കിവരുന്ന
പദ്ധതികള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)
ഓരോ
പദ്ധതിയുടെയും ഉദ്ദേശ
ലക്ഷ്യങ്ങളും
പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിനുളള
മാനദണ്ഡങ്ങളും
വ്യക്തമാക്കുമോ?
സ്കൂള്‍
വിദ്യാര്‍ത്ഥികള്‍ക്ക്
കോഴിക്കുഞ്ഞ് വിതരണം
ചെയ്യുന്ന പദ്ധതി
4766.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൃഗസംരക്ഷണ
വകുപ്പിന്റെ കോഴി
വളര്‍ത്തല്‍ പദ്ധതി
ആലപ്പുഴ ജില്ലയില്‍
ഏതെല്ലാം പഞ്ചായത്തില്‍
ആരംഭിച്ചെന്ന്
വ്യക്തമാക്കുമോ;
(ബി)
കെപ്കോയുമായി
സഹകരിച്ച് സ്കൂള്‍
വിദ്യാര്‍ത്ഥികള്‍ക്ക്
കോഴിക്കുഞ്ഞ് വിതരണം
ചെയ്യുന്ന പദ്ധതി
ആലപ്പുഴ ജില്ലയില്‍
നടപ്പിലാക്കിയോ;
ഉണ്ടെങ്കില്‍
എവിടെയെല്ലാമെന്ന്
വ്യക്തമാക്കുമോ?
എടച്ചേരി
മൃഗാശുപത്രി കെട്ടിട
നിര്‍മാണം
4767.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാദാപുരം
മണ്ഡലത്തിലെ എടച്ചേരി
മൃഗാശുപത്രി നിര്‍മാണം
വൈകുന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി)
ടി
നിര്‍മാണം വൈകാനുള്ള
കാരണം വിശദമാക്കാമോ;
(സി)
ടി
നിര്‍മാണം എന്ന്
ആരംഭിക്കാനാണ്
ഉദ്ദേശിക്കുന്നത് ;
വ്യക്തമാക്കാമോ ?
ദേവികുളം
മണ്ഡലത്തിലെ മൃഗഡോക്ടര്‍
തസ്തികകളിലെ ഒഴിവുകള്‍
4768.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേവികുളം
നിയോജകമണ്ഡലത്തിലെ
പഞ്ചായത്തുകളില്‍
മൃഗഡോക്ടര്‍
തസ്തികകളില്‍ ഒഴിവുകള്‍
എന്തെങ്കിലും
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഏതെല്ലാം
പഞ്ചായത്തുകളിലാണ്
എന്നുള്ള വിവരം
ലഭ്യമാക്കുമോ;
(ബി)
റിപ്പോര്‍ട്ട് ചെയ്ത
ഒഴിവുകളില്‍
ഡോക്ടര്‍മാരെ
നിയമിക്കാന്‍ നടപടി
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കാമോ?
വെറ്ററിനറി
ആശുപത്രികളെ ഹൈടെക്
നിലവാരത്തിലേക്ക്
ഉയര്‍ത്തുവാന്‍ പദ്ധതികള്‍
4769.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
വെറ്ററിനറി
ഡോക്ടര്‍മാരുടെ എണ്ണം
ആവശ്യത്തിന്
ഇല്ലെന്നുള്ള കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കേരളത്തില്‍
ആകെ എത്ര വെറ്ററിനറി
ആശുപത്രികള്‍ ഉണ്ടെന്ന്
ജില്ല തിരിച്ച്
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(സി)
ടി
ആശുപത്രികളെ ഹൈടെക്
നിലവാരത്തിലേക്ക്
ഉയര്‍ത്തുന്നതിലേയ്ക്കായി
എന്തെങ്കിലും
പദ്ധതികള്‍
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
മൃഗശാലകൾക്ക്
അന്താരാഷ്ട്ര നിലവാരം
4770.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
മൃഗശാലകളിൽ
അന്താരാഷ്ട്ര
നിലവാരത്തിലുളളത്
ഏതെങ്കിലുമുണ്ടോ;
(ബി)
എല്ലാ
മൃഗശാലകളേയും
അന്താരാഷ്ട്ര
നിലവാരത്തിലേയ്ക്ക്
ഉയര്‍ത്തിക്കൊണ്ടു
വരുന്നതിന് നടപടി
സ്വീകരിയ്ക്കുമോ;
(സി)
കൂടുതല്‍
വിനോദ സഞ്ചാരികളെ
ആകര്‍ഷിയ്ക്കുന്ന
തരത്തില്‍ മൃഗശാലകളെ
മാറ്റുന്നതിന് നടപടി
സ്വീകരിയ്ക്കുമോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ?
24 മണിക്കൂറും
പ്രവര്‍ത്തിക്കുന്ന
വെറ്ററിനറി ഡിസ്പെന്‍സറി
4771.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൃഗസംരക്ഷണ
വകുപ്പിന് കീഴില്‍ 24
മണിക്കൂറും
പ്രവര്‍ത്തിക്കുന്ന
വെറ്റിറിനറി
ഡിസ്പെന്‍സറികള്‍
എത്രയെണ്ണമുണ്ട്;
(ബി)
24
മണിക്കൂറും
പ്രവര്‍ത്തിക്കുന്ന
ഡിസ്പെന്‍സറികള്‍
തുടങ്ങുന്നതിന്
മാനദണ്ഡങ്ങള്‍
നിശ്ചയിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
വാമനപുരം
നിയോജകമണ്ഡലത്തിലെ
കളമച്ചല്‍ വെറ്റിറിനറി
ഡിസ്പെന്‍സറി 24
മണിക്കൂറും
പ്രവര്‍ത്തിപ്പിക്കണമെന്ന
ആവശ്യം സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;എങ്കില്‍
അതിന് നടപടി
സ്വീകരിക്കുമോ?
ഡയറി
സോണുകള്‍
4772.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
എവിടെയെല്ലാം ഡയറി
സോണുകള്‍
നിലവിലുണ്ടെന്ന്
വിശദമാക്കുമോ;
(ബി)
പുതിയ
ഡയറി സോണുകള്‍
അനുവദിക്കുന്നതിനുള്ള
മാദണ്ഡങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
ചേലക്കര
മണ്ഡലത്തിലെ ക്ഷീരവികസന
പദ്ധതികള്‍
4773.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശ്ശുര്‍
ജില്ലയിലെ ചേലക്കര
നിയോജകമണ്ഡലം
പഴയന്നൂര്‍ ബ്ലോക്ക്
പഞ്ചായത്ത് പരിധി
പ്രദേശത്ത്
പാലുല്‍പ്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
ക്ഷിര വികസന വകുപ്പ്
നടപ്പിലാക്കിവരുന്നത്;വിശദാംശം
വ്യക്തമാക്കുമോ;
(ബി)
എത്ര
ക്ഷീര
കര്ഷകര്ക്ക്ഇതുകൊണ്ടുള്ള
ഗുണം ലഭ്യമാകും;
വിശദാംശം
വ്യക്തമാക്കുമോ?
പാലിന്റെ
അളവ് അനുസരിച്ച്
ഇന്‍സെന്റ്റീവ്
4774.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സഹകരണ
സംഘങ്ങള്‍ വഴി
ശേഖരിക്കുന്ന പാലിന്
അളവ് അനുസരിച്ച്
ഇന്‍സെന്റ്റീവ്
നല്‍കാറുണ്ടോ;വ്യക്തമാക്കാമോ?
മില്‍ക്ക്
ഷെഡ് വികസനപദ്ധതി
4775.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
മില്‍ക്ക്
ഷെഡ് വികസനപദ്ധതിയുടെ
പ്രവര്‍ത്തനങ്ങള്‍ക്കായി
2017-18
സാമ്പത്തികവര്‍ഷത്തെ
ബഡ്ജറ്റില്‍ എത്ര കോടി
രൂപ
വകയിരുത്തിയിട്ടുണ്ട്;
വിശദാംശം
വ്യക്തമാക്കുമോ?
ക്ഷീരഗ്രാമം
പദ്ധതി
4776.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ക്ഷീരഗ്രാമം
പദ്ധതിയിലേക്ക് എത്ര
പഞ്ചായത്തുകളെ
ഉള്‍പ്പെടുത്തുകയുണ്ടായി;
ഏതെല്ലാം;
(ബി)
നടപ്പ്
സാമ്പത്തിക
വര്‍ഷത്തില്‍ എത്ര
പഞ്ചായത്തുകളെ
പദ്ധതിയില്‍
ഉള്‍പ്പെടുത്തുവാന്‍
കഴിയുമെന്നാണ്
കരുതുന്നത്;ടി
ഗ്രാമപഞ്ചായത്തുകളുടെ
മുന്‍ഗണനാ പട്ടിക
തയ്യാറാക്കിയിട്ടുണ്ടോ;
(സി)
എങ്കില്‍
പ്രസ്തുത മുന്‍ഗണനാ
പട്ടികയില്‍
ഉള്‍പ്പെട്ടിട്ടുള്ള
ഗ്രാമപഞ്ചായത്തുകള്‍
ഏതെല്ലാമെന്നു
വ്യക്തമാക്കുമോ?
കരുനാഗപ്പള്ളി
മണ്ഡലത്തിൽ മില്‍ക്ക് ഷെഡ്
പദ്ധതി
4777.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മില്‍ക്ക്
ഷെഡ് പദ്ധതി പ്രകാരം
ഏതെല്ലാം
വിഭാഗത്തിലുള്ള എത്ര
പ്രോജക്ടുകള്‍
കരുനാഗപ്പള്ളി
നിയോജകമണ്ഡലത്തിന്
അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
2016-17
സാമ്പത്തിക
വര്‍ഷത്തില്‍ എത്ര കറവ
യന്ത്രങ്ങള്‍
കരുനാഗപ്പള്ളി
നിയോജകമണ്ഡലത്തില്‍
വിതരണം ചെയ്തുവെന്ന്
വിശദീകരിക്കുമോ;
(സി)
പുല്‍കൃഷി
വ്യാപിപ്പിക്കുന്നതിന്
പ്രസ്തുത പ്രദേശത്തിന്
എത്ര ധനസഹായം നല്കി
എന്ന് വ്യക്തമാക്കുമോ;
(ഡി)
ഇതു സംബന്ധിച്ച്
കൂടുതല്‍ പദ്ധതികള്‍ ഈ
പ്രദേശത്ത്
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
തീറ്റപ്പുല്‍കൃഷി
വിപുലീകരിക്കാന്‍ നടപടികള്‍
4778.
ശ്രീ.പി.ടി.
തോമസ്
,,
കെ.സി.ജോസഫ്
,,
കെ.മുരളീധരന്
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
സംസ്ഥാനത്ത്
തീറ്റപ്പുല്‍കൃഷി
വിപുലീകരിക്കാന്‍
എന്തെല്ലാം നടപടികള്‍
കെെക്കൊണ്ടിട്ടുണ്ട്;
വിശദീകരിക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയനുസരിച്ച്
സംസ്ഥാനത്തെ ക്ഷീര
കര്‍ഷകര്‍ക്ക്
എന്തെല്ലാം
ധനസഹായങ്ങളാണ്
നല്‍കിയത്;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
എന്തെല്ലാം
കേന്ദ്ര സഹായമാണ് ടി
പദ്ധതിക്ക്
ലഭിക്കുന്നതെന്ന്
വിവരിക്കുമോ?
മൃഗശാലകളുടെ നവീകരണം
4779.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
മൃഗശാലകളുടെ
നവീകരണത്തിനും അടിസ്ഥാന
സൗകര്യങ്ങളുടെ
വികസനത്തിനുമായി
എന്തെങ്കിലും
പദ്ധതികള്‍ നടത്തി
വരുന്നുണ്ടോ;ഉണ്ടെങ്കില്‍
വിശദാംശം അറിയിക്കുമോ?
മൃഗശാലകളില്‍
ജലലഭ്യതയ്ക്കും ചൂട്
ക്രമീകരിക്കുന്നതിനും
പദ്ധതികള്‍
4780.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മൃഗശാലകളില്‍ ഈ
വര്‍ഷത്തെ വേനലില്‍
ജലലഭ്യതയ്ക്കും ചൂട്
ക്രമീകരിക്കുന്നതിനും
വേണ്ടി ചെയ്ത
കാര്യങ്ങള്‍
വിശദീകരിക്കാമോ;
(ബി)
വേനല്‍ക്കാലത്ത്
സംസ്ഥാനത്തെ
മൃഗശാലകളില്‍
ഏതെങ്കിലും തരത്തിലുള്ള
സന്ദര്‍ശന
നിയന്ത്രണങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
ജലലഭ്യത
ഉറപ്പുവരുത്താന്‍
വേണ്ടി ഏതെങ്കിലും
പദ്ധതികള്‍/പരിപാടികള്‍
2016-17 വര്‍ഷത്തില്‍
ആരംഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
അറിയിക്കാമോ?