നീല
വിപ്ലവ പദ്ധതി
4781.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്രപദ്ധതിയായ
നീല വിപ്ലവ (ബ്ലൂ
റവലൂഷന്) പദ്ധതിയില്‍
ഏതെല്ലാം
പ്രോജക്ടുകളാണ്
ഉള്‍പ്പെടുത്തപ്പെട്ടിരിക്കുന്നത്;
(ബി)
ഇതിന്റെ
ഭാഗമായി പാലക്കാട്
ജില്ലയില്‍
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന
പദ്ധതികളുടെ വിശദാംശം
ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതി ഏതൊക്കെ
ജില്ലകളില്‍
നടപ്പിലാക്കിയെന്ന്
വിശദമാക്കാമോ?
മത്സ്യ
മേഖലകളിലെ തൊഴിലാളികളുടെ
ക്ഷേമ പദ്ധതികള്‍
4782.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
മത്സ്യ
മേഖലകളില്‍
തൊഴിലെടുക്കുന്ന
തൊഴിലാളികളുടെ
ക്ഷേമത്തിനും
സുരക്ഷിതത്വത്തിനും ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം എന്തൊക്കെ
കാര്യങ്ങള്‍ ആണ്
ചെയ്തിട്ടുള്ളത് എന്ന്
വ്യക്തമാക്കാമോ?
തീരദേശ
വികസനത്തിനായി റോഡുകളും
സ്കൂളുകളും
4783.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തീരദേശത്തെ
റോഡുകള്‍
മെച്ചപ്പെടുത്തുന്നതിന്
വേണ്ടി ഈ സര്‍ക്കാര്‍
വന്ന ശേഷം ഫിഷറീസ്
വകുപ്പ് ഏതെങ്കിലും
തരത്തിലുള്ള സാമ്പത്തിക
സഹായങ്ങള്‍
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ ജില്ല
തിരിച്ചുള്ള കണക്കുകള്‍
ലഭ്യമാക്കുമോ;
(ബി)
തീരദേശത്തെ
സ്കൂളുകളുടെ
അഭിവൃദ്ധിക്കായി
വകുപ്പിന് ഏതെങ്കിലും
പദ്ധതികള്‍
നിലവിലുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ഭൂരഹിത
മത്സ്യത്തൊഴിലാളികള്‍ക്കുവേണ്ടി
ഭവനനിര്‍മ്മാണ പദ്ധതി
4784.
ശ്രീ.എം.
വിന്‍സെന്റ്
,,
വി.എസ്.ശിവകുമാര്‍
,,
കെ.മുരളീധരന്
,,
അനൂപ് ജേക്കബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂരഹിത
മത്സ്യത്തൊഴിലാളികള്‍ക്കുവേണ്ടി
ഭവനനിര്‍മ്മാണ പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പദ്ധതിയനുസരിച്ച്
ഗുണഭോക്താക്കള്‍ക്ക്
എന്തെല്ലാം സഹായങ്ങള്‍
ആണ് നല്‍കുന്നത്;
വിവരിക്കുമോ;
(സി)
പദ്ധതിയ്ക്കുള്ള
ഗുണഭോക്താക്കളെ
എങ്ങനെയാണ്
തെരഞ്ഞെടുക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(ഡി)
ഈ
പദ്ധതിയ്ക്ക് എത്ര തുക
ചെലവു വരുമെന്നാണ്
കണക്കാക്കിയിട്ടുള്ളത്;
വിശദമാക്കുമോ?
മത്സ്യം
ഹാര്‍ബറില്‍ നിന്ന്
മാര്‍ക്കറ്റുകളില്‍
എത്തിക്കുവാനുള്ള നടപടി
4785.
ശ്രീ.എം.
നൗഷാദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
ലഭിക്കുന്ന മത്സ്യം
മാരകവിഷം
കലര്‍ന്നതാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
തടയുന്നതിന് ഫിഷറീസ്
വകുപ്പ് സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ;
(ബി)
പരമ്പരാഗത
മത്സ്യത്തൊഴിലാളികള്‍
പിടിച്ചുകൊണ്ടു വരുന്ന
മത്സ്യം മത്സ്യഫെഡോ
മറ്റ് സര്‍ക്കാര്‍
ഏജന്‍സികളോ ഹാര്‍ബറില്‍
നിന്ന് നേരിട്ട്
ശേഖരിച്ച്
മാര്‍ക്കറ്റുകളില്‍
എത്തിക്കുവാനുള്ള നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ?
കടലില്‍
നിക്ഷേപിച്ച
മത്സ്യക്കുഞ്ഞുങ്ങള്‍
4786.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സി.എം.എഫ്.ആര്.ഐ.യുടെയും
മറ്റും സഹായത്തോടുകൂടി
വിവിധയിനം
മത്സ്യക്കുഞ്ഞുങ്ങളെ
കടലില്‍
നിക്ഷേപിച്ചതായിട്ടുള്ള
മാധ്യമവാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഏതെല്ലാം
മത്സ്യയിനങ്ങളാണ്
ഇപ്രകാരം
നിക്ഷേപിക്കപ്പെട്ടിട്ടുള്ളത്;
വിശദവിവരം നല്‍കുമോ;
എന്തെല്ലാം
നേട്ടങ്ങളാണ് ഇതിലൂടെ
കൈവരിക്കുവാന്‍
കഴിയുന്നത്;
(സി)
ഉള്‍നാടന്‍
മത്സ്യകൃഷിയ്ക്ക്
നേട്ടമുണ്ടാകുന്ന
തരത്തില്‍
ഇത്തരത്തിലുളള നടപടി
സ്വീകരിക്കുവാന്‍
കഴിയുമോ;
(ഡി)
മത്സ്യത്തൊഴിലാളി
വികസന ക്ഷേമ സഹകരണസംഘം
ഇത്തരം നടപടി
ഇതിനുമുന്‍പ്
സ്വീകരിച്ചിട്ടുണ്ടോയെന്ന്
പറയാമോ?
വലിയതുറ
മത്സ്യഗ്രാമം പദ്ധതി
4787.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
ആരംഭിച്ച വലിയതുറ
മത്സ്യഗ്രാമം പദ്ധതി
പൂര്‍ത്തീകരിക്കാന്‍
അടിയന്തര നടപടി
സ്വീകരിക്കുമോ;
വിശദമാക്കുമോ;
(ബി)
ഇൗ
പദ്ധതിയുടെ
പൂര്‍ത്തീകരണത്തിനായി
നാളിതുവരെ എത്ര തുകയാണ്
ചെലവഴിച്ചത്;
(സി)
പ്രസ്തുത
പദ്ധതിയുടെ ഗുണഫലങ്ങള്‍
വിശദമാക്കുമോ?
ലൈസന്‍സ്
ഉള്ള ഫിഷിങ് ബോട്ടുകള്‍
4788.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
രജിസ്റ്റര്‍
ചെയ്ത് ലൈസന്‍സ് ഉള്ള
എത്ര ഫിഷിങ് ബോട്ടുകള്‍
ആണ് കേരളത്തിലുള്ളത്;
(ബി)
നിലവില്‍
പുതിയ ഫിഷിങ്
ബോട്ടുകള്‍ക്ക്
ലൈസന്‍സ്
നല്കുന്നുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ?
കോതമംഗലം
താലൂക്കില്‍ മത്സ്യകൃഷി
T 4789.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗലം
താലൂക്കില്‍
മത്സ്യകൃഷിയുമായി
ബന്ധപ്പെട്ട് 2015-16,
2016-17 വര്‍ഷങ്ങളില്‍
ധനസഹായമായി എത്ര രൂപ
വീതം എത്ര പേര്‍ക്ക്
അനുവദിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ;
(ബി)
ധനസഹായം
നല്‍കിയിട്ടുള്ള
മത്സ്യക്കര്‍ഷകരുടെ
പേരുവിവരവും അവരുടെ
മത്സ്യ കൃഷിയിടവും
വ്യക്തമാക്കാമോ;
(സി)
മത്സ്യകൃഷിയുമായി
ബന്ധപ്പെട്ട ധനസഹായം
ലഭ്യമാക്കുന്നതിനുവേണ്ട
മാനദണ്ഡങ്ങള്‍
വ്യക്തമാക്കാമോ?
കായംകുളം
മണ്ഡലത്തിലെ
മത്സ്യത്തൊഴിലാളികളുടെ
പുനരധിവാസം
4790.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കായംകുളം
മണ്ഡലത്തില്‍ കടലിനോട്
ചേര്‍ന്ന് താമസിക്കുന്ന
മത്സ്യത്തൊഴിലാളികളെ
സുരക്ഷിതമായി
പുനരധിവസിപ്പിക്കുന്നതിന്
എന്തെങ്കിലും
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
കായംകുളം
മണ്ഡലത്തില്‍ ഫിഷറീസ് വകുപ്പ്
നിര്‍ദ്ദേശിച്ചിട്ടുള്ള
പദ്ധതികള്‍
4791.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഫിഷറീസ്
വകുപ്പ്, കായംകുളം
മണ്ഡലത്തില്‍
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി
നിര്‍ദ്ദേശിച്ചിട്ടുള്ള
പദ്ധതികള്‍
ഏതൊക്കെയെന്നും അതിന്റെ
നിലവിലുള്ള പുരോഗതി
എന്തെന്നും
വിശദമാക്കാമോ?
നെയ്യാര്‍
ഡാം മത്സ്യോല്പാദന
കേന്ദ്രത്തിന്റെയും
അക്വേറിയത്തിന്റെയും വികസനം
4792.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഫിഷറീസ്
വകുപ്പിന്റെ കീഴില്‍
നെയ്യാര്‍ ഡാം
കേന്ദ്രമാക്കി
പ്രവര്‍ത്തിക്കുന്ന
മത്സ്യോല്പാദന
കേന്ദ്രത്തിന്റെ
അടിസ്ഥാന സൗകര്യ
വികസനത്തിന് ആവശ്യമായ
ഫണ്ട്
അനുവദിക്കുന്നതിനുള്ള
നടപടികള്‍
കൈക്കൊള്ളുമോ;
(ബി)
നെയ്യാര്‍
ഡാം അക്വേറിയത്തിലെ
അടിസ്ഥാന സൗകര്യങ്ങള്‍
വികസിപ്പിച്ച് ഒരു
മാതൃകാ അക്വേറിയമായി
ഉയര്‍ത്തുന്നതിനുവേണ്ട
നടപടികള്‍
സ്വീകരിക്കാമോ?
ഉള്‍നാടന്‍
മത്സ്യകൃഷി മേഖലയിലെ
മത്സ്യകേരളം, മത്സ്യ സമൃദ്ധി
പദ്ധതികള്‍
4793.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉള്‍നാടന്‍
മത്സ്യകൃഷി
പ്രോത്സാഹിപ്പിക്കുന്നതിനായി
നടപ്പാക്കിവരുന്ന
മത്സ്യകേരളം, മത്സ്യ
സമൃദ്ധി തുടങ്ങിയ
പദ്ധതികള്‍ ഏതു വര്‍ഷം
മുതലാണ് ആരംഭിച്ചത്;
(ബി)
ഇതുവഴി
ഉള്‍നാടന്‍ മത്സ്യകൃഷി
മേഖലയ്ക്ക് മാറ്റം
ഉണ്ടായിട്ടുള്ളതായി
വിലയിരുത്തിയിട്ടുണ്ടോ;
(സി)
മത്സ്യ
കൃഷിക്ക് കൂടുതല്‍ പേരെ
കണ്ടെത്തുന്നതിനും
മത്സ്യകൃഷി
പ്രോത്സാഹിപ്പിക്കുന്നതിനും
ഏറെ ഗുണം ചെയ്യുന്ന
ഇത്തരം പദ്ധതികള്‍
ഗ്രാമപഞ്ചായത്തുകളുടെ
നിര്‍ബന്ധിത
പദ്ധതിയാക്കി
മാറ്റുന്നതിന്
എന്തെങ്കിലും നടപടികള്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
ഈ
പദ്ധതികള്‍
നിര്‍ത്തലാക്കാന്‍
പോകുന്നു എന്ന
തരത്തിലുള്ള മാധ്യമ
വാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;വ്യക്തമാക്കുമോ;
(ഇ)
മത്സ്യകൃഷി
പ്രോത്സാഹനത്തിന്
കിട്ടുന്ന സബ്സിഡികളും
മറ്റും
ലഭിക്കുന്നതിനായി
കര്‍ഷകര്‍ ജില്ലാ
ഫിഷറീസ് ഓഫീസുമായി
ബന്ധപ്പെടണമെന്ന
സാഹചര്യമുണ്ടായാല്‍, ഈ
ഉള്‍നാടന്‍ മത്സ്യകൃഷി
തന്നെ ഇല്ലാതാകുമെന്ന
കാര്യം സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(എഫ്)
എങ്കില്‍,
ഉള്‍നാടന്‍ മത്സ്യകൃഷി
മേഖലയെ
സംരക്ഷിക്കുന്നതിനും
കൂടുതല്‍
ആനുകൂല്യങ്ങള്‍
നല്‍കുന്നതിനും നടപടി
സ്വീകരിക്കുമോ?
ഉള്‍നാടന്‍
ജലാശയങ്ങള്‍ മത്സ്യകൃഷിക്ക്
പാട്ടത്തിന് നല്കുവാൻ
പറ്റാത്ത അവസ്ഥ
4794.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
ഉള്‍നാടന്‍ ജലാശയങ്ങള്‍
മത്സ്യകൃഷിക്കായി
പാട്ടത്തിന്
നല്‍കുന്നതിനെതിരെ,
തദ്ദേശസ്വയംഭരണ വകുപ്പ്
പ്രിന്‍സിപ്പല്‍
സെക്രട്ടറി ഇറക്കിയ
ഉത്തരവുമൂലം കൂടുകൃഷി,
വളപ്പ്കൃഷി (പെന്‍
കള്‍ച്ചര്‍) എന്നിവ
നടത്താന്‍ പറ്റാത്ത
അവസ്ഥ സംജാതമായതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
ഉള്‍നാടന്‍
മത്സ്യോല്‍പ്പാദനത്തെ
പ്രതികൂലമായി
ബാധിക്കുന്നതാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയത്
പരിഹരിക്കാന്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
ഇല്ലെങ്കില്‍
ഈ വിഷയത്തില്‍
ഇടപെടാന്‍ സർക്കാർ
ഉദ്ദേശിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കുമോ?
പുതിയങ്ങാടി
- പള്ളിക്കണ്ടി പ്രദേശത്ത്
കടലാക്രമണത്തിൽ നാശം
4795.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
പുതിയാപ്പ ഹാര്‍ബറിന്
തെക്ക് ഭാഗത്ത്
പുതിയങ്ങാടി -
പള്ളിക്കണ്ടി
പ്രദേശത്ത് കടല്‍കയറി
വീടുകളും മത്സ്യബന്ധന
ഉപകരണങ്ങളും
നശിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍,
ഈ പ്രശ്നത്തിന് പരിഹാരം
കാണുന്നതിനാവശ്യമായ
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചതെന്ന്
വിശദമാക്കുമോ?
സംസ്ഥാനത്ത്
മത്സ്യ സമ്പത്തില്‍ വന്ന
കുറവ്
4796.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ലഭ്യമായ മത്സ്യ
സമ്പത്തില്‍ കുറവ്
വന്നിട്ടുണ്ടോ;
എങ്കില്‍
എത്രത്തോളമാണ് കുറവ്
എന്ന്
കണ്ടെത്തിയിട്ടുണ്ടോ;
വിശദാംശം
ലഭ്യമാക്കുമോ;
(ബി)
മത്സ്യ
ലഭ്യതക്കുറവ് മുലം ഈ
മേഖലയില്‍
വരുമാനക്കുറവ്
ഉണ്ടായിട്ടുണ്ടോ എന്ന്
കണക്കാക്കിയിട്ടുണ്ടോ;
എങ്കില്‍ എത്ര
എന്നറിയിക്കാമോ;
(സി)
മത്സ്യ
ബന്ധനത്തെ മാത്രം
ആശ്രയിച്ച്
കഴിയുന്നവരുടെ
ജീവിതത്തെ മത്സ്യ
ലഭ്യതക്കുറവ്
ബാധിച്ചിട്ടുണ്ടോ;
എങ്കില്‍
ഇക്കാര്യത്തില്‍ എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഇക്കാര്യത്തില്‍
ശാസ്ത്രീയ പഠനം
നടത്തുന്നതിനും അനന്തര
നടപടികള്‍
സ്വീകരിക്കുന്നതിനും
തയ്യാറാകുമോ?
കാസര്‍ഗോഡ്
ജില്ലയിലെ മത്സ്യ ഗ്രാമങ്ങള്‍
4797.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ മത്സ്യ
ഗ്രാമങ്ങളായി
ഉള്‍പ്പെടുത്തിയിട്ടുള്ളവ
ഏതൊക്കെയെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ഗ്രാമങ്ങളുടെ
വികസനവുമായി
ബന്ധപ്പെട്ട്
തീരദേശവികസന
കോര്പ്പറേഷന് വഴി
എത്ര കോടി രൂപ
ചെലവാക്കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
വെങ്കിടങ്ങ്
ഉള്‍നാടന്‍ മത്സ്യത്തൊഴിലാളി
വികസന ക്ഷേമ സഹകരണ സംഘത്തിന്
കെട്ടിടം
4798.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശ്ശുര്‍
ജില്ലയിലെ വെങ്കിടങ്ങ്
പഞ്ചായത്തിലെ
കോയക്കാവില് ഫിഷറീസ്
വകുപ്പിനു കീഴില്‍
പ്രവര്‍ത്തിച്ചിരുന്ന
സ്കൂള്‍
കെട്ടിടത്തിന്റെ
നിലവിലെ അവസ്ഥ
എന്താണെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
കെട്ടിടം
ജീര്ണ്ണാവസ്ഥയിലാണെങ്കില്
പൊളിച്ച് മാറ്റി
ഫിഷറീസ് വകുപ്പിന്റെ
മറ്റ് ഏതെങ്കിലും
സ്ഥാപനം ആരംഭിക്കാന്‍
നടപടി എടുക്കുമോ;
(സി)
സ്വന്തമായി
കെട്ടിടം ഇല്ലാത്തതും
നല്ല നിലയില്‍
പ്രവര്‍ത്തിച്ച്
വരുന്നതുമായ 40/96/
സി.ഇസെഡ് നമ്പര്‍
വെങ്കിടങ്ങ് പഞ്ചായത്ത്
ഉള്‍നാടന്‍
മത്സ്യത്തൊഴിലാളി വികസന
ക്ഷേമ സഹകരണ സംഘത്തിന്
ഈ സ്ഥലത്ത് കെട്ടിടം
നിര്‍മ്മിച്ച്
പ്രവര്‍ത്തിക്കുന്നതിന്
ആവശ്യമായ നടപടി
എടുക്കുമോ;
വിശദാംശങ്ങള്‍
നല്‍കാമോ?
മത്സ്യത്തില്‍
രാസവസ്തുക്കള്‍
കലര്‍ത്തുന്നത് കണ്ടെത്താന്‍
പേപ്പര്‍ സ്ട്രിപ്പ്
4799.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ഇ.കെ.വിജയന്
ശ്രീമതി
സി.കെ. ആശ
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വില്‍ക്കുന്ന
മത്സ്യങ്ങളില്‍
വ്യാപകമായി വിഷാംശം
കണ്ടെത്തിയതായുള്ള
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മത്സ്യങ്ങള്‍
ശീതീകരിച്ച്
സൂക്ഷിക്കുന്നതിനുള്ള
കോള്‍ഡ് സ്റ്റോറേജുകള്‍
ആവശ്യത്തിനില്ല എന്ന
പരിമിതി
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
അറിയിക്കുമോ;
(സി)
മത്സ്യത്തില്‍
ഫോര്‍മാലിനും അമോണിയയും
പോലുള്ള രാസവസ്തുക്കള്‍
കലര്‍ത്തുന്നത്
കണ്ടെത്താന്‍ പേപ്പര്‍
സ്ട്രിപ്പ് സാങ്കേതിക
വിദ്യ
ഏര്‍പ്പെടുത്തുന്നതിന്
ഫിഷറീസ് വകുപ്പ് നടപടി
സ്വീകരിക്കുമോ;
വിശദമാക്കുമോ;
(ഡി)
ഈ
രംഗത്ത്
പ്രവര്‍ത്തിക്കുന്നവര്‍ക്ക്,
പേപ്പര്‍
സ്ട്രിപ്പുകള്‍
വ്യാപകമായി
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
തിരുവനന്തപുരം
നിയോജക മണ്ഡലത്തിൽ
തീരുദേശവാസികളെ
മാറ്റിപ്പാര്‍പ്പിക്കാൻ
ഷെല്‍റ്ററുകള്‍
4800.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
നിയോജക മണ്ഡലത്തിലെ
തീരപ്രദേശങ്ങളില്‍
കടലാക്രമണം
രൂക്ഷമാകുമ്പോള്‍
തീരുദേശവാസികളെ
താല്‍ക്കാലികമായി
മാറ്റിപ്പാര്‍പ്പിക്കുന്നതിന്,
ദുരന്ത നിവാരണ
പദ്ധതിയുടെ ഭാഗമായി
സ്ഥിരം ഷെല്‍റ്ററുകള്‍
നിര്‍മ്മിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ; ഇതിന്റെ
നിലവിലെ സ്ഥിതി
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തി
എപ്പോഴേയ്ക്ക്
പൂര്‍ത്തീകരിയ്ക്കാനാണ്
ഉദ്ദേശിക്കുന്നത്;
പദ്ധതി എത്രയും വേഗം
പൂര്‍ത്തീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
മത്സ്യസംസ്കരണ
മേഖലയിലെ തൊഴിലാളികള്‍ക്ക്
ആനുകൂല്യങ്ങള്‍
4801.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യസംസ്കരണ
മേഖലയില്‍
പണിയെടുക്കുന്ന
തൊഴിലാളികള്‍ക്ക്
ലഭിക്കുന്ന
ആനുകൂല്യങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
മത്സ്യത്തൊഴിലാളികള്‍ക്ക്
ലഭിക്കുന്ന എല്ലാ
ആനുകൂല്യങ്ങളും
മത്സ്യസംസ്കരണ
മേഖലയില്‍
പണിയെടുക്കുന്ന
തൊഴിലാളികള്‍ക്ക്
ലഭിക്കുന്നില്ല എന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍,
മത്സ്യ
തൊഴിലാളികള്‍ക്ക്
വകയിരുത്തുന്ന തുകയില്‍
കുറവ് വരുത്താതെ തന്നെ,
മത്സ്യത്തൊഴിലാളികള്‍ക്ക്
ലഭിച്ചുവരുന്ന എല്ലാ
ആനുകൂല്യങ്ങളും മത്സ്യ
സംസ്കരണ
തൊഴിലാളികള്‍ക്കും
ലഭിക്കുന്നതിന്
അധികമായി തുക
വകയിരുത്തുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
ഗുണനിലവാരമുള്ള
മത്സ്യം ലഭ്യമാക്കുന്നതിന്
നടപടി
4802.
ശ്രീ.എം.
വിന്‍സെന്റ്
,,
അനില്‍ അക്കര
,,
കെ.മുരളീധരന്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഗുണനിലവാരമുള്ള മത്സ്യം
ലഭ്യമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടിരിക്കുന്നതെന്ന്
വിശദമാക്കുമോ;
(ബി)
ഏതെല്ലാം
പദ്ധതികളാണ് നിലവില്‍
ഇതിനായി
നടത്തിവരുന്നത്;
വിശദമാക്കുമോ;
(സി)
ഏതെല്ലാം
സ്ഥാപനങ്ങളാണ് ഈ
പദ്ധതിയുടെ കീഴില്‍
പ്രവര്‍ത്തിച്ചുവരുന്നതെന്ന്
വിശദമാക്കുമോ?
മത്സ്യമേഖലയ്ക്ക്
പ്രത്യേക ഘടകപദ്ധതി
T 4803.
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പതിമൂന്നാം
പഞ്ചവത്സരപദ്ധതിയില്‍
മത്സ്യമേഖലയ്ക്ക്
പ്രത്യേക ഘടകപദ്ധതി
രൂപീകരിക്കുന്നത്
പരിഗണനയിലുണ്ടോ;
(ബി)
എങ്കില്‍,
മത്സ്യത്തൊഴിലാളികളുടെ
ക്ഷേമത്തിന്
സഹായകമാവുന്ന
രീതിയില്‍,
പട്ടികജാതി-പട്ടികവര്‍ഗ്ഗ
വിഭാഗങ്ങള്‍ക്കുള്ളതുപോലെ
പതിമൂന്നാം പഞ്ചവത്സര
പദ്ധതിയില്‍ പ്രത്യേക
ഘടകപദ്ധതി
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
മത്സ്യത്തൊഴിലാളി
ക്ഷേമനിധി ബോര്‍ഡില്‍
നിന്നുള്ള പെന്ഷന്
4804.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യത്തൊഴിലാളി
ക്ഷേമനിധി ബോര്‍ഡില്‍
നിന്നും
മത്സ്യത്തൊഴിലാളികള്‍ക്ക്
നല്കുന്ന പെന്ഷന്
കഴിഞ്ഞ നാലുമാസമായി
ലഭിക്കുന്നില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പെന്ഷന്
എത്രയും വേഗം
നല്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
കടലില്‍കൂടുമത്സ്യകൃഷി
4805.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കടലില്‍
കൂടുമത്സ്യകൃഷി
തുടങ്ങുന്നതിന്
എന്തെങ്കിലും പദ്ധതി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ ഇതിന്റെ
വിശദാംശം
വെളിപ്പെടുത്തുമോ;
(ബി)
കേന്ദ്ര
മത്സ്യ ഗവേഷണ സ്ഥാപനം
(സി.എം.എഫ്.ആര്.ഐ)
വഴിയാണോ ഈ പദ്ധതി
നടപ്പിലാക്കുന്നത്;
വിശദമാക്കുമോ;
(സി)
ഏതൊക്കെ
കടല്‍ മേഖലകളെയാണ്
ഇതിനായി
തെരഞ്ഞെടുത്തിട്ടുള്ളത്;
(ഡി)
എത്ര
മത്സ്യത്തൊഴിലാളികള്‍ക്ക്
ഇതുകൊണ്ട്
നേട്ടമുണ്ടാകുമെന്ന്
വിലയിരുത്തിയിട്ടുണ്ടോ?
മത്സ്യത്തൊഴിലാളികളുടെ
കണക്ക്
4806.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
മൊത്തം എത്ര
മത്സ്യത്തൊഴിലാളികള്‍
മത്സ്യബന്ധനത്തിന്
പോകുന്നുണ്ടെന്നുള്ള
കണക്ക് ലഭ്യമാണോ;
വിശദാംശം
വെളിപ്പെടുത്തുമോ;
(ബി)
ആധുനിക
രീതിയില്‍ മത്സ്യബന്ധനം
നടത്തുന്നതിനായി
മത്സ്യത്തൊഴിലാളികളെ
സഹായിക്കാന്‍ പദ്ധതി
തയ്യാറാക്കുമോ?
മത്സ്യത്തൊഴിലാളികളുടെ
സുരക്ഷ
4807.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
വി. കെ. സി. മമ്മത് കോയ
,,
എം. മുകേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യത്തൊഴിലാളികളുടെ
സുരക്ഷയ്ക്കായി
എന്തെല്ലാം
സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുളളത്;
(ബി)
പരമ്പരാഗത
മത്സ്യത്തൊഴിലാളികള്‍ക്ക്
ആഴക്കടല്‍ മത്സ്യബന്ധനം
നടത്തുന്നതിനായി ലെെഫ്
ജാക്കറ്റ്,
സാറ്റലെെറ്റ് അധിഷ്ഠിത
റേഡിയോ ബീക്കണ്‍,
ജി.പി.എസ്,
എക്കോസൗണ്ടര്‍ മുതലായ
സംരക്ഷണ ഉപകരണങ്ങള്‍
വാങ്ങുന്നതിന് സബ്സിഡി
ലഭ്യമാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
മത്സ്യബന്ധനത്തിലേര്പ്പെട്ടിരിക്കുമ്പോള്
അപകടത്തില്‍പ്പെടുന്ന
മത്സ്യത്തൊഴിലാളികളെ
രക്ഷിക്കുന്നതിനായി
മറെെന്‍ ആംബുലന്‍സ്
സൗകര്യം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
മത്സ്യത്തൊഴിലാളികള്‍ക്കുള്ള
മണ്ണെണ്ണ ക്വാട്ട
4808.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യത്തൊഴിലാളികള്‍
മത്സ്യബന്ധനത്തിനായി
പോകുന്ന വള്ളങ്ങളിലെ
എഞ്ചിനില്‍
ഉപയോഗിക്കുന്ന മണ്ണെണ്ണ
വിഴിഞ്ഞം മത്സ്യഫെഡ്
മണ്ണെണ്ണ ബങ്കില്‍
നിന്നും ആവശ്യത്തിന്
നല്കുന്നില്ലെന്നുള്ള
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതിനെതിരെ എന്തെല്ലാം
നടപടികള്‍
സ്വീകരിയ്ക്കുമെന്ന്
വിശദമാക്കുമോ;
(സി)
ഇവര്‍ക്ക്
അര്‍ഹതപ്പെട്ട മണ്ണെണ്ണ
സബ്സിഡി തുക, അതതുമാസം
ലഭിയ്ക്കുന്നില്ലെന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ യഥാസമയം
സബ്സിഡി തുക
ലഭിയ്ക്കുവാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിയ്ക്കുമെന്ന്
വിശദമാക്കുമോ;
(ഡി)
ഇവര്‍ക്ക്
നല്കുന്ന മണ്ണെണ്ണയുടെ
അളവ് കുറവായതിനാല്‍,
മണ്ണെണ്ണ ക്വാട്ട
വര്‍ദ്ധിപ്പിയ്ക്കുവാന്‍
അടിയന്തര നടപടി
സ്വീകരിക്കുമോ?
ഫിഷിംഗ്
ഹാര്‍ബറുകള്‍
T 4809.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
എത്ര ഫിഷിംഗ്
ഹാര്‍ബറുകള്‍
ഉണ്ടെന്നും
എവിടെയൊക്കെയാണ് ഇവ
സ്ഥിതി
ചെയ്യുന്നതെന്നും
അറിയിക്കുമോ;
(ബി)
നിലവില്‍
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
നടന്നുകൊണ്ടിരിയ്ക്കുന്ന
എത്ര ഫിഷിംഗ്
ഹാര്‍ബറുകള്‍ ഉണ്ട്;
(സി)
നിര്‍മ്മാണ
പ്രവര്‍ത്തനം
മുടങ്ങിക്കിടക്കുന്ന
ഫിഷിംഗ് ഹാര്‍ബറുകള്‍
എത്ര; മുടങ്ങാനുളള
കാരണമെന്താണ്;
(ഡി)
ഫിഷിംഗ്
ഹാര്‍ബറുകളുടെ
നിര്‍മ്മാണത്തിനായി
കേന്ദ്രഫണ്ട്
അനുവദിക്കാറുണ്ടോയെന്ന്
അറിയിയ്ക്കുമോ?
കണ്ണൂരിലെ
ഓലക്കീല് കടവ് പാലം
4810.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ
പയ്യന്നൂര്‍-കല്ല്യാശ്ശേരി
മണ്ഡലങ്ങളിലെ തീരദേശ
മേഖലകളെ തമ്മില്‍
ബന്ധപ്പെടുത്തുന്ന
ഒാലക്കീല്ക്കടവ് പാലം
നിര്‍മ്മിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
(ബി)
പ്രസ്തുത
പാലത്തിന്റെ
ഇന്‍വെസ്റ്റിഗേഷന്‍
നടപടികള്‍ക്ക് ഫണ്ട്
ലഭ്യമാക്കിയിട്ടുണ്ടോ;
എങ്കില്‍
വിശദമാക്കാമോ?
കൊച്ചിമണ്ഡലത്തില്
ഹാര്‍ബര്‍ എഞ്ചിനീയറിംഗ്
വകുപ്പിന്റെ പ്രവൃത്തികള്‍
4811.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊച്ചി
നിയോജകമണ്ഡലത്തില്‍
ഹാര്‍ബര്‍
എഞ്ചിനീയറിംഗ്
വകുപ്പിന് കീഴില്‍
നിലവില്‍ നടന്നുവരുന്ന
പ്രവൃത്തികള്‍
ഏതെല്ലാം;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ഭരണാനുമതി
ലഭിച്ച ശേഷം നിര്‍മ്മാണ
പ്രവൃത്തി
ആരംഭിക്കാത്തതും
പൂര്‍ത്തിയാകാത്തതുമായ
ഏതെങ്കിലും പ്രവൃത്തി ഈ
മണ്ഡലത്തില്‍ ഹാര്‍ബര്‍
എഞ്ചിനിയറിംഗ്
വകുപ്പിന് കീഴില്‍
നിലവിലുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
തനത്
കശുവണ്ടി ഉല്‍പ്പന്നങ്ങള്‍
ജനപ്രിയമാക്കുന്നതിന് നടപടി
4812.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കശുവണ്ടി
വികസന കോര്‍പ്പറേഷന്റെ
തനത് ഉല്‍പ്പന്നങ്ങള്‍
കൂടുതല്‍
ജനപ്രിയമാക്കുന്നതിനും
കയറ്റുമതി
വര്‍ദ്ധിപ്പിക്കുന്നതിനും
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണ്;
(ബി)
കശുവണ്ടി
തൊഴിലാളികളുടെ
ക്ഷേമത്തിനും
നിലനില്‍പ്പിനുമായി
പുതിയ എന്തെങ്കിലും
പദ്ധതികള്‍
പരിഗണനയിലുണ്ടോ;
കാഷ്യൂ
ബൂത്തുകള്‍
സ്ഥാപിക്കുന്നതിനുള്ള പദ്ധതി
4813.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ജി.എസ്.ജയലാല്‍
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മില്‍മാ
ബൂത്തുകളുടെ മാതൃകയില്‍
കാഷ്യൂ ബൂത്തുകള്‍
സ്ഥാപിക്കുന്നതിനുള്ള
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വ്യക്തമാക്കുമോ;
(ബി)
ഇതിനായി
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ?
കശുവണ്ടി
വ്യവസായ തൊഴിലാളികള്‍ക്ക്
കൂടുതല്‍ ദിവസം ജോലി
4814.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കശുവണ്ടി
ഫാക്ടറികളിലെ
തൊഴിലാളികള്‍ക്ക്
കൂടുതല്‍ ദിവസം ജോലി
ലഭ്യമാക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
കശുവണ്ടി
ഉത്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തെങ്കിലും പാക്കേജ്
നടപ്പിലാക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കുമോ?
കശുവണ്ടി
തൊഴിലാളികളുടെ മുടങ്ങി
കിടക്കുന്ന പി.എഫ്.വിഹിതം
4815.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കശുവണ്ടി
മേഖലക്കായി 2017-18
ബഡ്ജറ്റില്‍
നീക്കിവെച്ച തുക
എത്രയെന്ന്
വ്യക്തമാക്കുമോ;
(ബി)
അടഞ്ഞുകിടക്കുന്ന
കശുവണ്ടി ഫാക്ടറികളിലെ
തൊഴിലാളികളുടെ മുടങ്ങി
കിടക്കുന്ന പി.എഫ്.
വിഹിതം ഒടുക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വ്യക്തമാക്കുമോ?
കാഷ്യുബോര്‍ഡ്
രൂപീകരണം
4816.
ശ്രീ.അന്‍വര്‍
സാദത്ത്
,,
സണ്ണി ജോസഫ്
,,
ഷാഫി പറമ്പില്‍
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കാഷ്യുബോര്‍ഡ്
രൂപീകരിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ഇതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തൊക്കെയാണ്;
വിശദമാക്കുമോ;
(സി)
ബോര്‍ഡിന്റെ
രൂപീകരണത്തിന്
എന്തെല്ലാം നടപടികള്‍
കൈക്കൊണ്ടിട്ടുണ്ട്;
വിശദീകരിക്കുമോ?
തോട്ടണ്ടിയുടെ
ദൗര്‍ലഭ്യം മൂലം കശുവണ്ടി
മേഖല നേരിടുന്ന പ്രയാസങ്ങള്‍
4817.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഒട്ടേറെ സ്ത്രീകള്‍
ജോലി ചെയ്യുന്ന
കശുവണ്ടി മേഖല,
തോട്ടണ്ടിയുടെ
ദൗര്‍ലഭ്യം മൂലം
നേരിടുന്ന പ്രയാസങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
വിദേശത്ത് നിന്ന്
തോട്ടണ്ടി നേരിട്ട്
ഇറക്കുമതി ചെയ്യുന്ന
കാര്യം പരിഗണിക്കുമോ;
(സി)
ഈ
തോട്ടണ്ടി,
സര്‍ക്കാര്‍-സ്വകാര്യ
കമ്പനികള്‍ക്ക്
നേരിട്ട് വിതരണം
ചെയ്യുമോ;
(ഡി)
ഇതിനായി
പ്രത്യേക കമ്പനി
(സ്പെഷ്യല്‍ പര്‍പ്പസ്
വെഹിക്കിള്‍)
രൂപീകരിക്കുമോ;
എങ്കില്‍ വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
കശുമാങ്ങയില്‍നിന്ന്
മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍
T 4818.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
കശുവണ്ടി
വ്യവസായത്തിന്റെ
നിലവിലെ സ്ഥിതി
വിശദമാക്കുമോ;
(ബി)
കശുവണ്ടി
വ്യവസായം
ലാഭകരമാക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കുമോ;
(സി)
കശുമാങ്ങ
ഉപയോഗിച്ച്
മൂല്യവര്‍ദ്ധിത
ഉത്പന്നങ്ങള്‍
ഉണ്ടാക്കി വാണിജ്യ
സാധ്യതകള്‍
മുതലെടുക്കുന്നതിനുളള
നടപടി സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ?