സ്ഥിരപ്പെടുത്തിയ
കെ.എസ്.ഇ.ബി. കരാര്‍
തൊഴിലാളികൾ
4573.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാറശ്ശാല
മണ്ഡലത്തിലെ വിവിധ
കെ.എസ്.ഇ.ബി.സെക്ഷനുകളുടെ
കീഴില്‍ എത്ര കരാര്‍
തൊഴിലാളികള്‍ ജോലി
ചെയ്യുന്നുണ്ടെന്നും
അവര്‍ എത്രകാലമായി ജോലി
ചെയ്തുവരികയാണെന്നും
സെക്ഷന്‍ തിരിച്ച്
വിവരങ്ങള്‍ നല്‍കാമോ;
(ബി)
അഞ്ച്
വര്‍ഷം സര്‍വ്വീസ്
പൂര്‍ത്തിയാക്കിയ
കരാര്‍ തൊഴിലാളികളെ
സ്ഥിരപ്പെടുത്തുന്ന
കാര്യം പരിഗണനയിലുണ്ടോ;
എങ്കില്‍ വിശദാംശം
വ്യക്തമാക്കാമോ;
(സി)
ഈ
സര്‍ക്കാര്‍അധികാരത്തില്‍
വന്ന ശേഷം
കെ.എസ്.ഇ.ബി.യില്‍ എത്ര
കരാര്‍ തൊഴിലാളികളെ
സ്ഥിരപ്പെടുത്തി
എന്നതിന്റെ വിവരം
ജില്ലതിരിച്ച്
വ്യക്തമാക്കാമോ?
ഹൈഡല്‍ ടൂറിസം പദ്ധതി ഉടമ്പടി
4574.
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
ബോര്‍ഡിന്റെ ഹൈഡല്‍
ടൂറിസം പദ്ധതിയുമായി
ബന്ധപ്പെട്ട് ഉടമ്പടി
പ്രകാരം അമ്യൂസ്മെന്റ്
പാര്‍ക്കുകള്‍ക്ക്
സ്ഥലം
കൈമാറിയിട്ടുണ്ടോ;
എങ്കില്‍
എവിടെയെല്ലാമാണെന്ന്
അറിയിക്കാമോ;
(ബി)
എത്ര
വര്‍ഷത്തേക്കാണ്
പ്രസ്തുത
ഉടമ്പടിയെന്നും അതിന്റെ
ലാഭം ഏത്
അനുപാതത്തിലാണ്
വീതിക്കുന്നതെന്നും
അറിയിക്കാമോ;
(സി)
ഈ
തീരുമാനത്തിന് ഹൈഡല്‍
ടൂറിസത്തിന്റെ
എക്സിക്യൂട്ടീവ്/ഗവേണിംഗ്
കമ്മിറ്റികളുടെ
അംഗീകാരമുണ്ടോ;
(ഡി)
ഇതുമായി
ബന്ധപ്പെട്ട
സര്‍ക്കാര്‍
ഉത്തരവുകളുടെ
പകര്‍പ്പുകള്‍
ലഭ്യമാക്കുമോ;
(ഇ)
വൈദ്യുതി
ബോര്‍ഡ് സ്വന്തം
ചിലവില്‍, ഹൈഡല്‍
ടൂറിസം മേഖലയില്‍
കെട്ടിടങ്ങള്‍
പുതുക്കിപണിത്
നടത്തിപ്പിനായി
കൈമാറിയിട്ടുണ്ടോ;
എങ്കില്‍ എത്ര
വര്‍ഷത്തേക്കെന്നും
ലാഭം വീതിക്കുന്ന
അനുപാതം എത്രയെന്നും
അറിയിക്കുമോ;
(എഫ്)
അതീവ
സുരക്ഷാ മേഖലയില്‍
ഇത്തരത്തില്‍ സ്വകാര്യ
വ്യക്തികള്‍ക്ക്
കൈമാറുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ജി)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
ടെന്‍ഡര്‍ നടപടികളും
എസ്റ്റിമേറ്റും ഇല്ലാതെ
ഹൈഡല്‍ ടൂറിസത്തില്‍
നടപ്പിലാക്കിയ
പ്രവൃത്തികളെക്കുറിച്ച്
അന്വേഷണം നടത്തുമോ?
കോട്ടയ്ക്കല്‍ മണ്ഡലത്തിൽ
വൈദ്യുതി കണക്ഷന്
ലഭിക്കാത്തവര്‍
4575.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗാര്‍ഹിക
വൈദ്യതി കണക്ഷന്
അപേക്ഷിച് പലകാരണങ്ങള്‍
കൊണ്ട് കിട്ടാത്തവരുടെ
പ്രശ്നങ്ങള്‍ ഇപ്പോഴും
വകുപ്പിന്റെ
പരിഗണനയിലാണോയെന്ന
കാര്യം പരിശോധിച്ച്
വ്യക്തമാക്കുമോ;
(ബി)
ജനങ്ങളുടെ
അടിസ്ഥാന പ്രശ്നമായ
വൈദ്യുതിയ്ക്കുവേണ്ടി
അപേക്ഷിച്ചിട്ടു
ലഭിക്കാത്തവരുടെ
പ്രശ്നം വകുപ്പ്
അടിയന്തിര
പ്രാധാന്യത്തോടെ
പരിഗണിക്കുമോ;
(സി)
കോട്ടയ്ക്കല്‍
മണ്ഡലത്തിലെ വിവിധ
കെ.എസ്.ഇ.ബി
ഓഫീസുകളില്‍
കണക്ഷനുവേണ്ടി
അപേക്ഷിച്ചിട്ട്
ലഭിക്കാത്തവരുടെ കണക്ക്
എത്രയാണെന്ന്
വ്യക്തമാക്കുമോ?
ഉദയ് പദ്ധതി
പ്രവർത്തനങ്ങൾക്കു ലഭിച്ച തുക
4576.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്രാവിഷ്കൃത
പദ്ധതിയായ ഉജ്ജ്വല്‍
ഡിസ്ക്കോം അഷ്വറന്‍സ്
യോജന (ഉദയ്) യുടെ
നാളിതുവരെയുളള
പ്രവർത്തനങ്ങൾ, ലഭിച്ച
തുക, വിനിയോഗിച്ച തുക
എന്നിവ യുടെ വിശദാംശം
ജില്ലാ അടിസ്ഥാനത്തിൽ
ലഭ്യമാക്കുമോ ;
(ബി)
ഇതു പ്രകാരം ഈ വർഷം
സംസ്ഥാനത്ത്
നടപ്പിലാക്കാൻ പോകുന്ന
പദ്ധതികള്‍
എന്തെല്ലാമാണ്; ഈ
വർഷത്തെ കേന്ദ്ര
-സംസ്ഥാന വിഹിതം
എത്രയാണ്?
ബില്‍ഡ് ഓണ്‍ ഓപ്പറേറ്റ്
ട്രാന്‍സ്ഫര്‍
അടിസ്ഥാനത്തില്‍ ചെറുകിട
ജലവൈദ്യുത പദ്ധതികള്‍
4577.
ശ്രീ.സണ്ണി
ജോസഫ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മുന്‍ ഗവണ്മെന്റ് BOOT
(ബില്‍ഡ് ഓണ്‍
ഓപ്പറേറ്റ്
ട്രാന്‍സ്ഫര്‍)അടിസ്ഥാനത്തില്‍
സ്വതന്ത്ര കാപ്പറ്റീവ്
സംരംഭകര്‍ക്ക് ചെറുകിട
ജലവൈദ്യുത പദ്ധതികള്‍
അനുവദിച്ചിട്ടുണ്ടോ;
എങ്കിൽ വിശദാംശം
വെളിപ്പെടുത്തുമോ ;
(ബി)
ഏതെല്ലാം
പദ്ധതികളാണ്
ഇതനുസരിച്ച് കമ്മീഷന്
ചെയ്തത്; വിശദാംശം
ലഭ്യമാക്കുമോ ;
(സി)
എത്ര
മെഗാവാട്ട്
വൈദ്യുതിയാണ് ഈ
പദ്ധതികളിലൂടെ
ഉത്പാദിപ്പിക്കുന്നതെന്ന്
വെളിപ്പെടുത്തുമോ ;
(ഡി)
ഇക്കാര്യത്തില്‍
ഈ സര്‍ക്കാരിന്‍െറ
നയമെന്താണ്; എന്തെല്ലാം
കാര്യങ്ങളാണ്
ചെയ്യാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ ?
ഊര്‍ജ്ജ കിരണ്‍ പദ്ധതി
4578.
ശ്രീ.സി.
ദിവാകരന്
,,
ഇ.കെ.വിജയന്
,,
എല്‍ദോ എബ്രഹാം
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഊര്‍ജ്ജ
സംരക്ഷണത്തെക്കുറിച്ച്
പൊതുജനങ്ങളെ
ബോധവല്‍ക്കരിക്കുന്നതിനായി
ഊര്‍ജ്ജ കിരണ്‍ എന്ന
പേരില്‍ പദ്ധതി
നടപ്പിലാക്കുന്നുണ്ടോ?
എങ്കിൽ വിശദാംശം
വ്യക്തമാക്കുമോ ?
വൈദ്യുത ബോര്‍ഡിന്റെ
പ്രവര്‍ത്തന കാര്യക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടികള്‍
4579.
ശ്രീ.സി.കൃഷ്ണന്
,,
പി.ടി.എ. റഹീം
,,
കെ.വി.വിജയദാസ്
,,
പി.വി. അന്‍വര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സംസ്ഥാന വൈദ്യുത
ബോര്‍ഡിന്റെ
പ്രവര്‍ത്തന കാര്യക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇന്ത്യയിലെ
മറ്റു സംസ്ഥാനങ്ങളുമായി
താരതമ്യം ചെയ്യുമ്പോള്‍
വൈദ്യുതി ബോര്‍ഡിന്റെ
കാര്യക്ഷമതയുടെ സ്ഥിതി
എന്താണെന്ന്
വ്യക്തമാക്കാമോ;
(സി)
വൈദ്യുതി
മേഖലയെ വിഭജിക്കാനും
സ്വകാര്യവത്കരിക്കാനുമുള്ള
കേന്ദ്ര സര്‍ക്കാര്‍
നടപടികള്‍ ഈ രംഗത്ത്
കടുത്ത പ്രതിസന്ധി
സൃഷ്ടിച്ചതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ലാഭേച്ഛ
എന്നതിലുപരി സാമൂഹ്യ
വികസനത്തിനുള്ള
പശ്ചാത്തല സൗകര്യമായി
കണക്കാക്കി വൈദ്യുതി
ബോര്‍ഡിനെ കൂടുതല്‍
കാര്യക്ഷമമായി
പ്രവര്‍ത്തിപ്പിക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
വൈദ്യുതി -ഉത്പാദനവും
ഉപഭോഗവും തമ്മിലുള്ള അന്തരം
4580.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വൈദ്യുതി ഉത്പാദനവും
ഉപഭോഗവും തമ്മിലുള്ള
അന്തരം എത്ര;
(ബി)
ഉത്പാദനവും
ഉപഭോഗവും തമ്മിലുള്ള
അന്തരം
കുറയ്ക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവരുന്നു;
വിശദാംശം ലഭ്യമാക്കാമോ?
താമരശ്ശേരി ചുരത്തിലെ
ഇലക്ട്രിഫിക്കേഷന്
4581.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വയനാട്
താമരശ്ശേരി ചുരത്തില്‍
ഇലക്ട്രിഫിക്കേഷന്
പൂര്‍ത്തിയാകാത്തതിനാല്‍
അപകടങ്ങൾ ഉണ്ടാകുന്ന
സാഹചര്യങ്ങളില്‍
രക്ഷാപ്രവര്‍ത്തകര്‍ക്കും
പോലീസിനുമുണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഏത്
വളവുവരെയാണ് നിലവിൽ
ഇലക്ട്രിഫിക്കേഷന്
നടത്തിയിട്ടുള്ളത്;
(സി)
ചുരം
പൂര്‍ണ്ണമായും
വൈദ്യുതീകരിക്കുവാന്‍
നടപടി സ്വീകരിക്കുമോ?
സമ്പൂര്‍ണ്ണ
വൈദ്യുതീകരണത്തിന്റെ
പ്രഖ്യാപനം
4582.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സമ്പൂര്‍ണ്ണ
വൈദ്യുതീകരണത്തിന്റെ
ഭാഗമായി എത്ര
നിയോജകമണ്ഡലങ്ങള്‍
സമ്പൂര്‍ണ്ണ
വൈദ്യുതീകരണമണ്ഡങ്ങളായി
പ്രഖ്യാപിച്ചിട്ടുണ്ട്;
സമ്പൂര്‍ണ്ണ
വൈദ്യുതീകരണത്തിന്റെ
പ്രഖ്യാപനം എപ്പോള്‍
നടത്താനാണ്
ഉദ്ദേശിക്കുന്നത്?
മാനന്തവാടിയിൽ ഷോക്കേറ്റ്
മരിച്ച വിദ്യാര്‍ത്ഥിയ്ക്ക്
നഷ്ടപരിഹാരം നല്കാന് നടപടി
4583.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാനന്തവാടി
മണ്ഡലത്തിലെ ശിവന് S/O
നാരായണന്, ചേക്കോട്
കോളനി, തിരുനെടി അമ്പലം
എന്ന വിദ്യാര്‍ത്ഥി
പൊട്ടി വീണ വൈദ്യുതി
കമ്പിയില്‍ നിന്നും
ഷോക്കേറ്റ് മരിച്ച
സംഭവത്തില്‍ വൈദ്യുതി
ബോര്‍ഡ് നഷ്ടപരിഹാര തുക
കൊടുക്കാത്തത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
നഷ്ടപരിഹാര തുക
ലഭ്യമാക്കുന്നതിനുള്ള
കാലതാമസത്തിന്റെ കാരണം
എന്താണ്?
ഡിപ്ലോമക്കാർക്ക്
അസിസ്റ്റന്റ്
എന്‍ജിനീയര്‍മാരായി
പ്രൊമോഷന് നല്കാന് നടപടി
4584.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി
ലിമിറ്റഡില്‍ സബ്
എന്‍ജിനീയര്‍
തസ്തികയില്‍ നിന്നും
അസിസ്റ്റന്റ്
എന്‍ജിനീയര്‍
തസ്തികയിലേക്കുള്ള
സ്ഥാനക്കയറ്റത്തിന്
നിലവിലുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണ്;
(ബി)
പ്രസ്തുത
സ്ഥാനക്കയറ്റം
നടത്തുന്നതിന്
തടസ്സങ്ങള്‍
എന്തെങ്കിലുമുണ്ടോ;
എങ്കിൽ വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
അസിസ്റ്റന്റ്
എന്‍ജിനീയര്‍
തസ്തികയില്‍ പ്രൊമോഷന്
വഴി നികത്തപ്പെടേണ്ട
എത്ര ഒഴിവുകള്‍ ഉണ്ട്;
(ഡി)
പ്രമോഷന്
ലഭിക്കാതെ 16
വര്‍ഷത്തോളമായി
സബ്എന്‍ജിനീയര്‍
തസ്തികയില്‍ ജോലി
ചെയ്തു വരുന്ന ഡിപ്ലോമ
യോഗ്യതയുള്ളവര്‍ക്ക്
അസിസ്റ്റന്റ്
എന്‍ജിനീയര്‍മാരായി
പ്രൊമോഷന് നല്കാന്
നടപടി സ്വീകരിക്കുമോ?
നിര്‍മ്മാണത്തിലിരിക്കുന്ന
പ്രധാന ജലവൈദ്യുത പദ്ധതികള്‍
4585.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
ഇപ്പോള്‍
നിര്‍മ്മാണത്തിലിരിക്കുന്ന
പ്രധാന ജലവൈദ്യുത
പദ്ധതികള്‍
എതെല്ലാമാണ്;
(ബി)
ഇവയുടെ
പ്രതീക്ഷിക്കുന്ന
പൂര്‍ത്തീകരണ തീയതി
എന്നാണ് ;
(സി)
2017-ല്‍
പൂര്‍ത്തീകരിക്കുമെന്ന്
പ്രതീക്ഷിക്കുന്ന
ജലവൈദ്യുത പദ്ധതി
ഏതാണ്;
(ഡി)
പദ്ധതിയുടെ
പേര്, സ്ഥാപിതശഷി,
പൂര്‍ത്തീകരിക്കുമെന്ന്
പ്രതീക്ഷിക്കുന്ന മാസം
എന്നിവ വ്യക്തമാക്കുമോ?
(ഇ)
സംസ്ഥാനത്തിന്റെ
മൊത്തം വൈദ്യുതി
ഉപയോഗത്തിന്റെ എത്ര
ശതമാനമാണ് ജലവൈദ്യുത
പദ്ധതികളില്‍ നിന്ന്
ഉല്‍പ്പാദിപ്പിക്കുന്നത്?
കെ
എസ് ഇ ബി യില്‍ നിലവിലുള്ള
ഒഴിവുകള്‍
4586.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പി.എസ്.സി.
യുടെ റാങ്ക് ലിസ്റ്റ്
നിലവിലുളള എല്ലാ
തസ്തികകളുടെയും
ഒഴിവുകള്‍ 10
ദിവസത്തിനകം
റിപ്പോര്‍ട്ട്
ചെയ്യണമെന്ന ഉദ്യോഗസ്ഥ
ഭരണ വകുപ്പിന്റെ
നിര്‍ദ്ദേശം
കെ.എസ്.ഇ.ബി. ക്ക്
ബാധകമല്ലേ;
(ബി)
18.10.2016
ലെ നക്ഷത്രചിഹ്നമിടാത്ത
ചോദ്യം നമ്പര്‍ 3134
ന് നല്കിയ മറുപടിയില്‍
കെ.എസ്.ഇ.ബി. യില്‍
ജൂനിയര്‍ അസിസ്റ്റന്റ്/
കാഷ്യര്‍ തസ്തികയില്‍
428 ഒഴിവുകളുണ്ടെന്ന്
അറിയിച് ആറുമാസം
കഴിഞ്ഞിട്ടും ഇൗ
ഒഴിവുകള്‍ പി.എസ്.സി.
ക്ക് റിപ്പോര്‍ട്ട്
ചെയ്യാത്തത്
എന്തുകൊണ്ടാണെന്ന്
വെളിപ്പെടുത്തുമോ ?
കെ
എസ് ഇ ബി യ്ക്ക് കൂടുതല്‍ തുക
അടയ്ക്കാനുളള ആദ്യത്തെ
പത്തുപേരുടെ വിവരം
4587.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ
എസ് ഇ ബി യ്ക്ക്
സ്വകാര്യ മേഖലയില്‍
നിന്നും വൈദ്യുതി
ചാര്‍ജ്ജ് ഇനത്തില്‍
എത്ര തുക കിട്ടാനുണ്ട്;
(ബി)
ഏറ്റവും
കൂടുതല്‍ തുക
അടയ്ക്കാനുളള ആദ്യത്തെ
പത്തുപേരുടെ വിവരങ്ങള്‍
വിശദമാക്കാമോ;
(സി)
ഈ
ആള്‍ക്കാരുടെ കുടിശ്ശിക
ഏതു വര്‍ഷം മുതലെന്നും
വ്യക്തമാക്കുമോ?
ദീന്
ദയാല്‍ ഉപാദ്യായ ഗ്രാമ ജ്യോതി
വൈദ്യുതി പദ്ധതിയ്ക്ക്
ചെലവഴിച്ച തുക
4588.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ദീന്
ദയാല്‍ ഉപാദ്യായ ഗ്രാമ
ജ്യോതി വൈദ്യുതി പദ്ധതി
പ്രകാരം 2017 മാര്‍ച്ച്
31 വരെ
കേന്ദ്രസര്‍ക്കാര്‍
എത്ര തുക അനുവദിച്ചു;
അതില്‍ എത്ര തുക
വിനിയോഗിച്ചുവെന്ന്
വെളിപ്പെടുത്തുമോ ?
പുതിയ
വൈദ്യുതി കണക്ഷന് ചെലവഴിച്ച
തുക
4589.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം പുതിയ വൈദ്യുതി
കണക്ഷനുകള്‍ നല്കിയ
ഇനത്തില്‍ എത്ര കോടി
രൂപ ചെലവാക്കി;
പുതിയ
വൈദ്യുതി കണക്ഷന്
നൽകിയതിന്റെ കണക്ക്
4590.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം എത്ര വീടുകളില്‍
വൈദ്യുതി കണക്ഷന്
നല്‍കിയിട്ടുണ്ടെന്ന
വിവരം ജില്ല തിരിച്ച്
ലഭ്യമാക്കുമോ ?
ആലപ്പുഴ
ജില്ലാ കെ.എസ്സ്.ഇ.ബി
മസ്ദൂര്‍ റാങ്ക് ലിസ്റ്റ്
4591.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലപ്പുഴ
ജില്ലയില്‍
നിലവിലുണ്ടായിരുന്ന
കെ.എസ്സ്.ഇ.ബി മസ്ദൂര്‍
റാങ്ക് ലിസ്റ്റില്‍
നിന്നും അഡ്വൈസ് ചെയ്തു
മൂന്ന് മാസം
കഴിഞ്ഞിട്ടും നിയമനം
നടത്തിയിട്ടില്ല എന്ന
വിവരം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
അഡ്വൈസ്
ലഭിച്ച എല്ലാവരെയും
നിയമിക്കുന്നതിനുളള
നടപടികള്‍ അടിയന്തരമായി
സ്വീകരിക്കുമോ?
തെന്മല
ഡാമില്‍ നിന്നും വൈദ്യുതി
4592.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
തെന്മല
ഡാമില്‍ നിന്നും
വൈദ്യുതി
ഉല്പാദിപ്പിക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കാമോ?
ഇടുക്കി
അണക്കെട്ടിലെ ജലനിരപ്പും
മൂലമറ്റം പവ്വര്‍ഹൗസിലെ
വൈദ്യുതി ഉല്‍പ്പാദനവും
4593.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇടുക്കി
അണക്കെട്ടിലെ ജലനിരപ്പ്
കഴിഞ്ഞ ഇരുപത്
വര്‍ഷത്തിനിടയില്‍
ഏറ്റവും താഴ്ന്ന
നിലയിലാണോ
ഇപ്പോഴുള്ളത്; എങ്കില്‍
ഇപ്പോഴത്തെ ജലനിരപ്പ്
എത്ര അടിയാണ്;
(ബി)
മുമ്പ് ജലനിരപ്പ്
ഇതിലും
താഴ്ന്നിട്ടുണ്ടോ;
എങ്കില്‍ ഏത്
വര്‍ഷത്തില്‍; അന്നത്തെ
ജലനിരപ്പ് എത്ര
അടിയായിരുന്നു;
(സി)
ജലനിരപ്പ്
ക്രമാതീതമായി
കുറഞ്ഞാല്‍ മൂലമറ്റം
പവ്വര്‍ഹൗസിലെ വൈദ്യുതി
ഉല്‍പ്പാദനം
നിര്‍ത്തിവെക്കേണ്ടി
വരുമോ; എങ്കില്‍
ജലനിരപ്പ് എത്ര അടികൂടി
താഴ്ന്നാലാണ്
ഉല്‍പ്പാദനം
നിര്‍ത്തേണ്ടിവരിക ;
(ഡി)
ഇതിനെ മറികടക്കാന്‍
ബദല്‍ സംവിധാനം
കെ.എസ്.ഇ.ബി.യുടെ
മുന്നിലുണ്ടോ; എങ്കില്‍
വിശദാംശങ്ങള്‍
നല്‍കുമോ?
വൈദ്യുതി
കുടിശ്ശിക
4594.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സഹകരണ
സ്ഥാപനങ്ങളുടെയും
സര്‍ക്കാര്‍ പൊതുമേഖലാ
സ്ഥാപനങ്ങളുടെയും കൂടി
വൈദ്യുതി ചാര്‍ജ്ജ്
കുടിശ്ശിക 225 കോടി
രൂപയെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
എങ്കില്‍
ഈ കുടിശ്ശിക
പിരിച്ചെടുക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വിശദമാക്കുമോ;
(സി)
സഹകരണ
സ്ഥാപനങ്ങളുടെ ആകെ
കുടിശ്ശിക എത്ര; ഇവ
ഏതെല്ലാം
സ്ഥാപനങ്ങളെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
സര്‍ക്കാര്‍
പൊതുമേഖലാ
സ്ഥാപനങ്ങളുടെ
കുടിശ്ശിക തുക എത്ര; ഇവ
ഏതെല്ലാം പൊതുമേഖലാ
സ്ഥാപനങ്ങളെന്ന് തുക
സഹിതം വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
വൈദ്യുതി
നിയന്ത്രണം
4595.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്ത്
നിലവില്‍ ഏതെങ്കിലും
വിധത്തിലുളള വൈദ്യുതി
നിയന്ത്രണം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;എങ്കിൽ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
കായംകുളം
താപവൈദ്യുത നിലയം
കെ.എസ്.ഇ.ബി.
എറ്റെടുക്കുന്നത് സംബന്ധിച്ച
നിര്‍ദ്ദേശം
4596.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായംകുളം
താപവൈദ്യുത നിലയത്തിന്
കെ.എസ്.ഇ.ബി. നല്കി
വരുന്ന ഫിക്സഡ്
ചാര്‍ജ്ജ് എത്ര
രൂപയാണ്; ഇത്
വര്‍ദ്ധിപ്പിച്ച്
നല്‍കുന്നതിനായി
എന്തെങ്കിലും ആവശ്യം
ബോര്‍ഡിന്
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ എത്ര രൂപയായി
വര്‍ദ്ധിപ്പിച്ച്
നല്‍കുന്നതിനാണ് അപേക്ഷ
ലഭിച്ചിട്ടുള്ളത്;
(ബി)
ഈ
വൈദ്യുതി നിലയം
കെ.എസ്.ഇ.ബി.
എറ്റെടുക്കുന്നത്
സംബന്ധിച്ച്
എന്തെങ്കിലും
നിര്‍ദ്ദേശം റഗുലേറ്ററി
കമ്മീഷന് ബോര്‍ഡിന്
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ ഇതിന്റെ
സാധ്യതകള്‍ ബോര്‍ഡ്
പരിശോധിച്ചിട്ടുണ്ടോ;
(സി)
ഈ
വൈദ്യുതനിലയത്തില്‍
നിന്നും ലാഭകരമായി
വൈദ്യുതി ലഭിക്കുന്ന
തരത്തില്‍ ഈ
വിഷയത്തില്‍ എന്ത്
മാറ്റമാണ് ബോര്‍ഡും
സര്‍ക്കാരും
പരിഗണിക്കുന്നത്;
വിശദാംശം ലഭ്യമാക്കുമോ?
വൈദ്യുതി
റഗുലേറ്ററി കമ്മീഷന്
ചെയര്മാന്
4597.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവിലുണ്ടായിരുന്ന
വൈദ്യുതി റഗുലേറ്ററി
കമ്മീഷന് ചെയര്മാന്
വിരമിച്ചിട്ടുണ്ടോ;
(ബി)
പുതിയ
കമ്മീഷന് ചെയര്‍മാനെ
ഉടനെ നിയമിക്കാന്‍
പദ്ധതിയുണ്ടോ;
(സി)
വൈദ്യുതി
റഗുലേറ്ററി കമ്മീഷന്
ചെയര്‍മാനെ
നിയമിക്കുമ്പോള്‍
വൈദ്യുതി വകുപ്പുമായി
ബന്ധപ്പെട്ട
കെ.എസ്.ഇ.ബി.യിലെ
ആളുകളില്‍ നിന്നും
ചെയര്‍മാനെ
തെരഞ്ഞെടുക്കാന്‍ നടപടി
സ്വീകരിക്കുമോ?
വൈദ്യുതി
ബോര്‍ഡിന്റെ നിലവിലുള്ള കടം
4598.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
ബോര്‍ഡിന്റെ നിലവിലുള്ള
കടം എത്രയെന്ന്
വ്യക്തമാക്കാമോ;
(ബി)
2011-12
സാമ്പത്തിക വര്‍ഷം
മുതലുള്ള ഓരോ
വര്‍ഷത്തേയും
ബോര്‍ഡിന്റെ വായ്പകള്‍
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കാമോ;
(സി)
കടം
കുറച്ചുകൊണ്ടുവരുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുന്നതിനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
മലപ്പുറം
മണ്ഡലത്തിലെ വോള്‍ട്ടേജ്
ക്ഷാമം
4599.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
മണ്ഡലത്തിലെ
വോള്‍ട്ടേജ് ക്ഷാമം
പരിഹരിക്കുന്നതിനായി
എത്ര പുതിയ
ട്രാന്‍സ്ഫോര്‍മറുകളും
ലൈന്‍ കണ്വേര്ഷനുമാണ്
സ്ഥാപിച്ചിട്ടുള്ളത്;
വിശദമാക്കുമോ;
(ബി)
ഓരോന്നും
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ്;
(സി)
ട്രാന്‍സ്ഫോര്‍മറുകള്‍
സ്ഥാപിക്കുന്നതിന്
മെറ്റീരിയല്‍സിന്റെ
ക്ഷാമം
അനുഭവപ്പെടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അവ
പരിഹരിക്കുവാന്‍ സത്വര
നടപടി സ്വീകരിക്കുമോ?
ഗാര്‍ഹിക
ഉപഭോക്താക്കളുടെ
എണ്ണത്തിലുണ്ടായ വര്‍ദ്ധനവ്
4600.
ശ്രീ.സി.കൃഷ്ണന്
,,
വി. അബ്ദുറഹിമാന്
,,
കെ. ബാബു
,,
കെ.ജെ. മാക്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സമ്പൂര്‍ണ്ണ
വൈദ്യുതീകരണത്തിന്റെ
ഫലമായി ഗാര്‍ഹിക
ഉപഭോക്താക്കളുടെ
എണ്ണത്തിലുണ്ടായ
വര്‍ദ്ധനവ് മൂലം
വൈദ്യുതി ഉപഭോഗം
എത്രത്തോളം
വര്‍ദ്ധിക്കുമെന്നാണ്
കണക്കാക്കിയിട്ടുളളത്;
(ബി)
ഗാര്‍ഹിക
ഉപഭോക്താക്കളില്‍
നിന്നുളള വരുമാനം
വൈദ്യുതിയില്‍
നിന്നുമുള്ള മൊത്തം
വരുമാനത്തിന്റെ എത്ര
ശതമാനമാണെന്ന്
വ്യക്തമാക്കാമോ;
(സി)
ഊര്‍ജ്ജ പ്രതിസന്ധി
നേരിടുന്നതിനായി
ഗാര്‍ഹിക
ഉപഭോക്താക്കള്‍ക്ക്
കാര്യക്ഷമതയുളള
എല്‍.ഇ.ഡി. ബള്‍ബുകള്‍
നല്കുന്ന ലാഭ പ്രഭ
പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;എങ്കിൽ
വിശദാംശം നല്‍കുമോ?
പെന്‍ഷനായ
കെ.എസ്.ഇ.ബി. ജീവനക്കാരുടെ
ആശങ്കകള്‍
4601.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.
കമ്പനിയായി
മാറിയപ്പോള്‍ ഇവിടെ
നിന്നും പെന്ഷന്
പറ്റിയ ജീവനക്കാരുടെ
ആശങ്കകള്‍
ദൂരീകരിക്കുവാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
വ്യക്തമാക്കുമോ;
(ബി)
ജീവനക്കാരുടെ
പെന്ഷന് വിതരണം
സുഗമമാക്കുവാന്‍
പെന്ഷന് ഫണ്ട്
രൂപീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ ;
(സി)
നിലവിലെ
ജീവനക്കാരുടെ സേവന വേതന
വ്യവസ്ഥകള്‍
അംഗീകരിച്ചിട്ടുണ്ടോ;
ഇതുസംബന്ധിച്ച വിശദാംശം
വെളിപ്പെടുത്തുമോ ?
വീടുകളിലെ
മീറ്റര്‍ റീഡിംഗ്
എടുക്കാത്തതുമൂലം
സ്ലാബുകളില്‍ വ്യത്യാസം
4602.
ശ്രീ.ഷാഫി
പറമ്പില്‍
,,
എം. വിന്‍സെന്റ്
,,
റോജി എം. ജോണ്‍
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇലക്ട്രിസിറ്റി
ബോര്‍ഡ് എല്ലാ മാസവും
വീടുകളിലെ മീറ്റര്‍
റീഡിംഗ് എടുക്കുന്നില്ല
എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ കാരണം
വ്യക്തമാക്കാമോ;
(ബി)
മാസംതോറും
മീറ്റര്‍ റീഡിംഗ്
എടുക്കാത്തതുമൂലം
ഉപഭോക്താക്കള്‍ക്ക്
നിശ്ചയിച്ചിട്ടുള്ള
സ്ലാബുകളില്‍ വ്യത്യാസം
വരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രതിമാസ
ഉപഭോഗം കണക്കാക്കിയാണോ
വൈദ്യുതി നിരക്കിന്റെ
സ്ലാബുകള്‍
നിശ്ചയിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
രണ്ട്
മാസത്തിലൊരിക്കല്‍
മീറ്റര്‍ റീഡിംഗ്
എടുക്കുന്നതുമൂലം
ഉയര്‍ന്ന
സ്ലാബനുസരിച്ച്
ഉപഭോക്താക്കള്‍
കൂടുതല്‍ തുക
നല്‍കേണ്ടിവരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ കാരണം
വ്യക്തമാക്കാമോ;
(ഇ)
ഇതൊഴിവാക്കാന്‍
അടിയന്തര നടപടി
സ്വീകരിക്കുമോ?
വൈപ്പിന്‍
നിയോജകമണ്ഡലത്തില്‍ ഭൂഗര്‍ഭ
കേബിള്‍ സംവിധാനം
4603.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യൂതി
പ്രസരണ നഷ്ടം പരമാവധി
ഒഴിവാക്കുന്നതിന്
ഉതകുന്ന ഭൂഗര്‍ഭ
കേബിള്‍ സംവിധാനം
നടപ്പിലാക്കുന്നതിനുള്ള
സര്‍ക്കാര്‍ നടപടികള്‍
വിശദമാക്കാമോ;
(ബി)
വൈപ്പിന്‍
നിയോജകമണ്ഡലത്തില്‍
ഏതെല്ലാം
പ്രദേശങ്ങളില്‍
ഇത്തരത്തില്‍ സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(സി)
നാളിതുവരെ
എത്ര തുക ഇതിനായി
ചെലവഴിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ഡി)
വൈപ്പിന്‍
നിയോജകമണ്ഡലത്തിലെ
ഏതെല്ലാം
പ്രദേശങ്ങളെയാണ്
അടുത്തതായി ഭൂഗര്‍ഭ
കേബില്‍
സംവിധാനത്തിലാക്കുന്നതിന്
നിശ്ചയിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ഇ)
വൈപ്പിന്‍
നിയോജകമണ്ഡലത്തില്‍
കൂടുതല്‍ പ്രദേശങ്ങളെ
ഭൂഗര്‍ഭ കേബിള്‍
സംവിധാനത്തിലാക്കുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ?
സൗരോര്‍ജ്ജ
വൈദ്യുതി നിലയങ്ങള്‍
4604.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എവിടെയെല്ലാമാണ്
സൗരോര്‍ജ്ജ വൈദ്യുതി
നിലയങ്ങള്‍
പ്രവര്‍ത്തിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
കൂടുതല്‍
സ്ഥലങ്ങളില്‍
സൗരോര്‍ജ്ജ വൈദ്യുതി
നിലയങ്ങള്‍
സ്ഥാപിക്കുന്ന കാര്യം
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
തിരുവമ്പാടി
മണ്ഡലത്തിലെ മിനി ഹൈഡല്‍
പ്രോജക്ടുകള്‍
4605.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവമ്പാടി
മണ്ഡലത്തില്‍
നിര്‍മ്മാണത്തിലിരിക്കുന്നതും
അനുമതി ലഭിച്ചതുമായ
മിനി ഹൈഡല്‍
പ്രോജക്ടുകളുടെ
നിലവിലുളള അവസ്ഥയുടെ
വിശദാംശം ലഭ്യമാക്കാമോ;
(ബി)
പദ്ധതികള്‍
കാലവിളംബമില്ലാതെ
നടപ്പാക്കുന്നതിന്
എന്തു നടപടികളാണ്
സ്വീകരിച്ചതെന്നു
വ്യക്തമാക്കുമോ;
(സി)
വകുപ്പുമന്ത്രിയുടെ
സാന്നിധ്യത്തിൽ
മണ്ഡലത്തിലെ
പ്രവൃത്തികളുടെ വിശദമായ
അവലോകനം നടത്തുന്നതിനും
കര്‍മ്മ പരിപാടികള്‍
തയ്യാറാക്കുന്നതിനും
യോഗം ചേരുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
കോഴിക്കോട്
എെ.എെ.എം. സമര്‍പ്പിച്ച
റിപ്പോർട്ട്
4606.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി
യുടെ പ്രവര്‍ത്തന
മികവിനായി ചില
നിര്‍ദ്ദേശങ്ങള്‍
അടങ്ങുന്ന ഒരു
റിപ്പോര്‍ട്ട്
കോഴിക്കോട് എെ.എെ.എം.
ബോര്‍ഡിന്
സമര്‍പ്പിച്ചിട്ടുണ്ടോ;
(ബി)
ബോര്‍ഡില്‍
നിലവിലുളള 876 മീറ്റര്‍
റീഡര്‍ തസ്തികയില്‍
നിയമനം നടത്തരുതെന്ന്
റിപ്പോര്‍ട്ടില്‍
നിര്‍ദ്ദേശമുണ്ടോ;
(സി)
റിപ്പോര്‍ട്ട്
കെ.എസ്.ഇ.ബി
പരിശോധിച്ചിട്ടുണ്ടോ;എങ്കില്‍
പരിശോധനയ്ക്ക് ശേഷം
മറ്റൊരു
റിപ്പോര്‍ട്ട്
എെ.എെ.എം ല്‍ നിന്ന്
ആവശ്യപ്പെട്ടിട്ടുണ്ടോ;
(ഡി)
പ്രസ്തുത
റിപ്പോര്ട്ട്ആരെല്ലാമായി
ചര്‍ച്ച ചെയ്യും;
വിശദാംശങ്ങള്‍
നല്‍കുമോ?
പാരമ്പര്യേതര
ഊര്‍ജ്ജ മാര്‍ഗ്ഗങ്ങളില്‍
നിന്നും വൈദ്യുതി
4607.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാരമ്പര്യേതര
ഊര്‍ജ്ജ മാര്‍ഗ്ഗങ്ങളായ
കാറ്റ്, സൗരോര്‍ജ്ജം,
തിരമാല എന്നിവയില്‍
നിന്നും വൈദ്യുതി
ഉത്പാദിപ്പിക്കുവാന്‍
പുതുതായി ഏതെങ്കിലും
പദ്ധതികള്‍ ഈ
സ്രക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം
ആരംഭിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
പാരമ്പര്യേതര
സ്രോതസ്സില്‍ നിന്നും
2015-16, 2016-17
വര്‍ഷങ്ങളില്‍ ലഭിച്ച
വൈദ്യുതി എത്രയാണെന്ന്
വ്യക്തമാക്കുമോ?
മുതുവല്ലൂര്‍
ആസ്ഥാനമായി പുതിയ സെക്ഷന്‍
ഓഫീസ്
4608.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊണ്ടോട്ടി
നിയോജകമണ്ഡലത്തില്‍
മുതുവല്ലൂര്‍
ആസ്ഥാനമായി പുതിയ
കെ.എസ്.ഇ.ബി സെക്ഷന്‍
ഓഫീസ് ആരംഭിക്കുന്ന
കാര്യം സർക്കാരിന്റെ
പരിഗണനയിലുണ്ടോ;
(ബി)
എങ്കില്‍
ഇതുമായി ബന്ധപ്പെട്ട്
ചെയ്ത കാര്യങ്ങള്‍
വിശദമാക്കാമോ;
(സി)
കഴിഞ്ഞ
സര്‍ക്കാര്‍ ഇതുമായി
ബന്ധപ്പെട്ട്
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിരുന്നോ;
എങ്കില്‍ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
(ഡി)
ഈ
സര്‍ക്കാര്‍ വന്നതിന്
ശേഷം എവിടെയെങ്കിലും
പുതിയ സെക്ഷന്‍
ഓഫീസുകള്‍
ആരംഭിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
പാരമ്പര്യേതര
ഊര്ജ്ജോല്പാദന രംഗത്ത്
അനര്‍ട്ടിന്റെ നേട്ടങ്ങള്‍
4609.
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.എസ്.രാജേന്ദ്രന്
,,
പി. ഉണ്ണി
,,
ഒ. ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാരമ്പര്യേതര
ഊര്ജ്ജോല്പാദന രംഗത്ത്
അനര്‍ട്ടിന്റെ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പാരമ്പര്യേതര
ഊര്‍ജ്ജസാധ്യതകള്‍
പ്രചരിപ്പിക്കുന്നതിനും
ബോധവത്ക്കരണ
പരിപാടികള്‍
സംഘടിപ്പിക്കുന്നതിനും
അനര്‍ട്ട് എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
അനര്‍ട്ടിന്റെ
2016-17വര്‍ഷത്തെ
മികച്ച നേട്ടങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
സംസ്ഥാനം
കനത്ത വൈദ്യുതി
പ്രതിസന്ധി നേരിടുന്ന
സാഹചര്യത്തില്‍
അനര്‍ട്ടിന്റെ
സൗരോര്‍ജ്ജ
വൈദ്യുതോപകരണങ്ങള്‍
കൂടുതല്‍
വ്യാപകമാക്കുവാന്‍
നിര്‍ദ്ദേശം നല്‍കുമോ?
ഇലക്ട്രിക്കല്‍
ഇന്‍സ്പെക്ടറേറ്റിന്റെ
പ്രവര്‍ത്തനങ്ങള്‍
4610.
ശ്രീ.ഇ.പി.ജയരാജന്
,,
രാജു എബ്രഹാം
,,
ഐ.ബി. സതീഷ്
,,
പി.കെ. ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഊര്‍ജ്ജമേഖലയില്‍
പ്രവര്‍ത്തിച്ചുവരുന്ന
ഏജന്‍സികള്‍
ഏതെല്ലാമാണ്;
(ബി)
ഊര്‍ജ്ജോത്പാദന
മേഖലയില്‍
ഇലക്ട്രിക്കല്‍
ഇന്‍സ്പെക്ടറേറ്റിന്റെ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(സി)
2016-17
വര്‍ഷത്തില്‍
ഇലക്ട്രിക്കല്‍
ഇന്‍സ്പക്ടറേറ്റ്
കൈവരിച്ച പ്രധാന
നേട്ടങ്ങള്‍
എന്തെല്ലാമാണ്;
(ഡി)
സംസ്ഥാനത്ത്
ഗുണനിലവാരമില്ലാത്ത
ഇലക്ട്രിക്കല്‍
ഉപകരണങ്ങളുടെ
ഉദ്പാദനവും സംഭരണവും
വിതരണവും
നിയന്ത്രിക്കുന്നതിനായി
പ്രസ്തുത സ്ഥാപനം
എന്തെല്ലാം
ഇടപെടലുകളാണ്
നടത്തിവരുന്നത്;
(ഇ)
സംസ്ഥാനത്ത്
വൈദ്യുതിയുമായി
ബന്ധപ്പെട്ട അപകടങ്ങള്‍
അന്വേഷിച്ച്
സര്‍ക്കാരിന്
റിപ്പോര്‍ട്ട്
സമര്‍പ്പിക്കുന്നതിനും
അപകടങ്ങള്‍ക്ക്
ഉത്തരവാദിയായവര്‍ക്കെതിരെ
നടപടികള്‍
സ്വീകരിക്കുന്നതിനും
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
വകുപ്പ്
നടത്തുന്നതെന്ന്
വ്യക്തമാക്കാമോ?
ഇടക്കൊച്ചിയില്‍
അനുവദിച്ച സെക്ഷന്‍ ഓഫീസ്
4611.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
10സെന്റ്
സ്ഥലമോ വാടകരഹിത
കെട്ടിടമോ
ലഭ്യമല്ലാത്തതിനാല്‍
കെ.എസ്. ഇ. ബി.
അനുവദിച്ച സെക്ഷന്‍
ഓഫീസുകള്‍ ആരംഭിക്കാന്‍
സാധിക്കാത്ത
സാഹചര്യമുണ്ടോ;
എങ്കില്‍ എവിടെയെല്ലാം
; വിശദാംശം
ലഭ്യമാക്കുമോ ;
(ബി)
ഇത്
പരിഹരിക്കുന്നതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ?
(സി)
ഇടക്കൊച്ചിയില്‍
അനുവദിച്ച സെക്ഷന്‍
ഓഫീസ്
ആരംഭിക്കുന്നതിനായി
പ്രസ്തുത ഉത്തരവിലെ
മാനദണ്ഡങ്ങളില്‍ ഭേദഗതി
വരുത്തുന്ന കാര്യം
പരിഗണിക്കുമോ?
പെരിങ്ങല്‍കുത്ത്
ഹൈഡല്‍ ടൂറിസം ബോട്ടിങ്ങ്
4612.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അതിരപ്പിള്ളി
പഞ്ചായത്തിലെ
പെരിങ്ങല്‍കുത്ത്
ഡാമിനോട് ചേര്‍ന്ന്
ഹൈഡല്‍ ടൂറിസത്തിന്റെ
ഭാഗമായി
നടത്തിവന്നിരുന്ന
ബോട്ടിംഗ്
നിര്‍ത്തിവച്ചിരിക്കുന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വിജയകരമായി
സര്‍വ്വീസ്
നടത്തിയിരുന്നതും നൂറ്
കണക്കിനു
ടൂറിസ്റ്റുകള്‍
പ്രതിദിനം
സന്ദര്‍ശിക്കുകയും
ചെയ്തിരുന്ന
പെരിങ്ങല്‍കുത്തിലെ
ബോട്ടിംഗ്
പുനരാരംഭിക്കുവാന്‍
ആവശ്യമായ അടിയന്തര
നടപടികള്‍ സര്‍ക്കാര്‍
സ്വീകരിക്കുമോ?
കാലവര്‍ഷക്കുറവുമൂലം
ഉണ്ടായ വൈദ്യുതി ക്ഷാമം
4613.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കാലവര്‍ഷക്കുറവുമൂലം
2011 മുതല്‍ ഏതെല്ലാം
വര്‍ഷങ്ങളില്‍ വൈദ്യുത
ക്ഷാമം നേരിടേണ്ടി
വന്നു എന്നും
അക്കാലങ്ങളില്‍
നടപ്പാക്കിയ
ലോഡ്ഷെഡിംഗ്
,പവര്‍കട്ട് എന്നിവയുടെ
തോത് എത്ര എന്നും
വ്യക്തമാക്കുമോ;
(ബി)
കാലവര്‍ഷക്കുറവുമൂലം
ഉണ്ടായ വൈദ്യുതി ക്ഷാമം
ഓരോ വര്‍ഷത്തിലും
എത്രയായിരുന്നു എന്നും
റിസര്‍വോയറുകളില്‍
അപ്പോള്‍ ലഭ്യമായ ജലം
എത്ര എന്നും ഏതെല്ലാം
ദ്രവ ഇന്ധന
നിലയങ്ങളെയും മറ്റു
സ്രോതസ്സുകളേയും
അക്കാലങ്ങളില്‍
ആശ്രയിച്ചു എന്നും
വ്യക്തമാക്കാമോ;
(സി)
2012-13
കാലയളവില്‍ വൈദ്യുതി
പ്രതിസന്ധി
പരിഹരിക്കാനായി
റഗുലേറ്ററി കമ്മീഷന്
നിശ്ചയിച്ചിരുന്ന തുക
എത്ര; കൂടുതല്‍
ചിലവാക്കിയ തുക എത്ര ;
വിശദാംശം
വ്യക്തമാക്കുമോ;
(ഡി)
നിലവിലെ
വൈദ്യുതി ക്ഷാമം
പരിഹരിക്കാനും
പവര്‍കട്ടും
ലോഡ്ഷെഡിംഗും
ഉണ്ടാകാതിരിക്കാനും
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു വരുന്നു
എന്ന് വ്യക്തമാക്കുമോ?