ബി.പി.എല്‍,
എ.പി.എല്‍. വിഭാഗങ്ങള്‍ക്ക്
വിതരണം ചെയ്യുന്ന
ഉല്പന്നങ്ങള്
4431.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
റേഷന്‍
കടകള്‍ വഴി വിതരണം
ചെയ്യുന്ന
ഉല്പന്നങ്ങള്
ബി.പി.എല്‍, എ.പി.എല്‍.
വിഭാഗങ്ങള്‍ക്ക്
ഒരുപോലെയാണോ
നല്‍കുന്നതെന്നും
ഓരോന്നിനും ബി.പി.എല്‍,
എ.പി.എല്‍.
വിഭാഗങ്ങളില്‍ നിന്നും
എത്ര രൂപ വീതമാണ്
ഈടാക്കുന്നത് എന്നും
ഇനം തിരിച്ച്
വ്യക്തമാക്കുമോ?
വില
നിരീക്ഷണ സെല്ലിന്റെ
പ്രവര്‍ത്തനം
വിപുലീകരിക്കാന്‍ നടപടി
4432.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യ
വകുപ്പിന്റെ കീഴില്‍
പ്രവര്‍ത്തിക്കുന്ന വില
നിരീക്ഷണ സെല്ലിന്റെ
പ്രവര്‍ത്തനം
വിപുലീകരിക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(ബി)
കേന്ദ്ര
സര്‍ക്കാരിന്റെ പ്രൈസ്
മോണിറ്ററിംഗ് സെല്ലിന്
നിത്യേന റിപ്പോര്‍ട്ട്
സമര്‍പ്പിക്കുന്നതിന്റെ
മാനദണ്ഡം
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(സി)
നിത്യോപയോഗ
സാധനങ്ങളുടെ
ലിസ്റ്റില്‍ 22 എണ്ണം
എന്നതിന്റെ മാനദണ്ഡം
എന്താണെന്നും
സാധനങ്ങള്‍
ഏതൊക്കെയാണെന്നും
വിശദമാക്കാമോ?
റേഷന്‍
കടകളെ കമ്പ്യൂട്ടര്‍ വഴി
ബന്ധിപ്പിക്കുന്ന എന്‍ഡ് ടു
എന്‍ഡ് പദ്ധതി
4433.
ശ്രീ.എസ്.ശർമ്മ
,,
എ. എന്‍. ഷംസീര്‍
,,
ഐ.ബി. സതീഷ്
,,
ആര്. രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
വിതരണം കൂടുതല്‍
കാര്യക്ഷമവും
സുതാര്യവും
അഴിമതിരഹിതവുമാക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കുമോ;
(ബി)
റേഷന്‍
കടകളെ കമ്പ്യൂട്ടര്‍
വഴി ബന്ധിപ്പിക്കുന്ന
എന്‍ഡ് ടു എന്‍ഡ്
പദ്ധതിയുടെ നിലവിലെ
സ്ഥിതി വ്യക്തമാക്കാമോ;
(സി)
റേഷന്‍
വിതരണം സംബന്ധിച്ച്
പൊതുജനങ്ങള്‍ക്കുണ്ടാകുന്ന
പരാതികള്‍
സ്വീകരിക്കുന്നതിനും അവ
സമയബന്ധിതമായി
പരിഹരിക്കുന്നതിനും
കാര്യക്ഷമമായ സംവിധാനം
നിലവിലുണ്ടോ; എങ്കില്‍
വിശദാംശം നല്‍കുമോ?
നെല്ല്
സംഭരണം
T 4434.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016
- 17 ല്‍ നെല്ല്
സംഭരണത്തിനായി എത്ര തുക
വകയിരുത്തുകയുണ്ടായി ;
എത്ര ടണ്‍ നെല്ല്
സംഭരിച്ചു;
(ബി)
ഇതിനായി
എത്ര തുക
ചെലവഴിച്ചുവെന്നും
വ്യക്തമാക്കുമോ?
നെല്ല്
സംഭരണം
T 4435.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍ വിഹിതം
വെട്ടിക്കുറച്ചതിലുടെ
നെല്ലിന്റെ സംഭരണ
വിലയില്‍ വന്ന കുറവ്
എത്ര രൂപയാണ്;
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
എത്ര
കിലോ നെല്ലാണ്
സപ്ലൈകോ ഇതിനകം
ശേഖരിച്ചിരിക്കുന്നത്;
(സി)
നെല്ലിന്റെ
വില ലഭ്യമാകാതെ
വന്നതോടെ അടുത്ത
കൃഷിയിറക്കാന്‍
കര്‍ഷകര്‍ വിമുഖത
കാണിക്കുന്ന കാര്യം
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
ഭക്ഷ്യ
ഭദ്രതാ നിയമ പ്രകാരം
അനുവദിച്ച ഭക്ഷ്യധാന്യം
4436.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യ
ഭദ്രതാ നിയമം
നടപ്പിലാക്കിയതു
പ്രകാരം
കേന്ദ്രസര്‍ക്കാര്‍
സംസ്ഥാനത്തിന് എത്ര
ടണ്‍ ഭക്ഷ്യധാന്യമാണ്
അനുവദിച്ചുനല്കിയിട്ടുള്ളതെന്ന്
വെളിപ്പെടുത്തുമോ;
(ബി)
2017
മാര്‍ച്ച്, ഏപ്രില്‍
മാസങ്ങളില്‍ എത്ര ടണ്‍
ഭക്ഷ്യധാന്യങ്ങള്‍
ഏറ്റെടുത്ത്
വിതരണത്തിനായി റേഷന്‍
കടകള്‍ക്ക്
നല്‍കിയിട്ടുണ്ട്;
അരിയുടെയും
ഗോതമ്പിന്റെയും അളവ്
പ്രത്യേകം
വ്യക്തമാക്കാമോ?
(സി)
അനുവദിച്ചതിന്റെ
എത്ര ശതമാനമാണ്
ഏറ്റെടുത്ത്
വിതരണത്തിനായി
നല്‍കിയിട്ടുള്ളത്;
വിശദാംശം
വ്യക്തമാക്കുമോ?
ഭക്ഷ്യ
ഭദ്രതാ നിയമം
4437.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
ഭക്ഷ്യ
ഭദ്രതാ നിയമം
പൂര്‍ണ്ണമായി
നടപ്പിലാക്കുന്നതിനുള്ള
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം
വ്യക്തമാക്കുമോ?
ഭക്ഷ്യ
ഭദ്രതാ നിയമം
4438.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭക്ഷ്യ ഭദ്രതാ നിയമം
നടപ്പാക്കുന്ന പദ്ധതി
പൂര്‍ണ്ണമായും
നടപ്പാക്കിയോ എന്നും
ഇല്ലെങ്കില്‍,
എപ്പോള്‍
പൂര്ത്തികരിയ്ക്കും
എന്നും നിലവിലെ
പ്രവൃത്തികള്‍ ഏതു
ഘട്ടം വരെയായി എന്നും
വ്യക്തമാക്കാമോ;
(ബി)
ഭക്ഷ്യ
ഭദ്രതാ നിയമത്തിന്റെ
നോഡല്‍ ജില്ലയായി
പ്രഖ്യാപിച്ച ജില്ല ഏത്
എന്നും ആ ജില്ലയിലെ
പ്രവൃത്തികള്‍ ഏത്
ഘട്ടം വരെയായി എന്നും
മറ്റു ജില്ലകളുടെ
പ്രവര്‍ത്തന പുരോഗതി
എന്ത് എന്നും
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
നിയമം നടപ്പാക്കുന്നത്
സംബന്ധിച്ച
കേന്ദ്രസര്‍ക്കാര്‍
നിര്‍ദ്ദേശങ്ങള്‍
എന്തെല്ലാം; അവയില്‍
നടപ്പാക്കിയ
നിര്‍ദ്ദേശങ്ങള്‍ എന്ത്
എന്നും നടപ്പാക്കാന്‍
കഴിയാത്തതായി
ഏതെങ്കിലും
ഉണ്ടെങ്കില്‍ അവ
എന്തെന്നും
വ്യക്തമാക്കുമോ;
(ഡി)
നാളിതുവരെ
പ്രസ്തുത പ്രവൃത്തി
പൂര്‍ത്തീകരിക്കാത്തതിനാല്‍
കേന്ദ്രസര്‍ക്കാര്‍
സംസ്ഥാനത്തിന് നല്കി
വരുന്ന
ഭക്ഷ്യോല്പന്നങ്ങള്
തുടങ്ങി ഏതിലെല്ലാം
കുറവുവരുത്തി; വിശദാംശം
ലഭ്യമാക്കുമോ?
റേഷന്‍
കടകളുടെ നവീകരണം
4439.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
കടകളുടെ നവീകരണത്തിന്
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കുമോ;
(ബി)
റേഷന്‍
കടകള്‍ വഴി അവശ്യ
വസ്തുക്കള്‍ വിതരണം
ചെയ്യുന്നതിനുള്ള
സാധ്യതകള്‍ പരിശോധിച്ച്
ആവശ്യമായ എന്തെല്ലാം
നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ ;
(സി)
റേഷന്‍
കടകള്‍ സാമാന്യ
ജനവിഭാഗത്തിന് കൂടുതല്‍
ആശ്രയിക്കാവുന്ന
സ്ഥാപനങ്ങളാക്കി
മാറ്റുവാന്‍
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കുമോ?
മാവേലി
സ്റ്റോര്‍ ഇല്ലാത്ത
പഞ്ചായത്തുകള്‍
4440.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലി
സ്റ്റോര്‍ ഇല്ലാത്ത
എത്ര പഞ്ചായത്തുകള്‍
സംസ്ഥാനത്തുണ്ട്;
(ബി)
മാവേലി
സ്റ്റോര്‍ ഇല്ലാത്ത
പഞ്ചായത്തുകളില്‍ ഇത്
ആരംഭിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
വിശദമാക്കുമോ?
നെല്ല്
സംഭരണത്തിൽ സപ്ലൈകോയും
മില്ലുടമകളും തമ്മിലുള്ള
തർക്കം
T 4441.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നൂറ്
കിലോ നെല്ലിന് 68 കിലോ
അരി സപ്ലൈകോയ്ക്ക്
നല്‍കണമെന്ന് സപ്ലൈകോയും
മില്ലുടമകളും തമ്മില്‍
ധാരണ ഉണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇപ്പോള്‍
സംഭരിക്കുന്ന നെല്ലില്‍
നിന്ന് ഇത്രയും അരി
കിട്ടുന്നില്ലെന്ന
മില്ലുടമകളുടെ പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
നഷ്ടം
പരിഹരിക്കുന്നതിന്
കൃഷിക്കാര്‍ അധികം
നെല്ല് നല്‍കണമെന്ന്
മില്ലുടമകള്‍
നിര്‍ബന്ധം
പിടിക്കുന്നുണ്ടോയെന്ന്
പരിശോധിക്കുമോ;
(ഡി)
ഇതിനെത്തുടര്‍ന്നുള്ള
തര്‍ക്കത്തില്‍ നെല്ലു
സംഭരണം മുടങ്ങുകയോ
വൈകുകയോ ചെയ്യുന്ന
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കുമോ?
നെല്ല്
സംഭരണത്തിന് മില്ലുകള്‍
തയ്യാറാകാത്ത സാഹചര്യം
T 4442.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെല്ല്
സംഭരിക്കാന്‍
ചുമതലപ്പെട്ട
മില്ലുകള്‍ യഥാസമയം
അതിന് തയ്യാറാകാത്ത
സാഹചര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
നിലവാരം
കുറഞ്ഞ നെല്ലില്‍
നിന്ന് നിശ്ചിത
തോതില്‍ അരി
ലഭിക്കാത്തതാണ്
മില്ലുടമകളെ ഇതിന്
പ്രേരിപ്പിക്കുന്നതെന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
നിലവാരം
കുറഞ്ഞ നെല്ലില്‍
നിന്നും ആധുനിക സംസ്കരണ
മാര്‍ഗ്ഗങ്ങളിലൂടെ അരി
അനുബന്ധ
ഉല്‍പ്പന്നങ്ങള്‍
നിര്‍മ്മിക്കുന്ന
കാര്യം പരിഗണിക്കുമോ;
(ഡി)
പ്രസ്തുത
കാര്യത്തില്‍
സര്‍ക്കാറും
മില്ലുടമകളും തമ്മില്‍
തീരുമാനമാകാത്തതുമൂലം
നെല്ല് പാടത്തുതന്നെ
കിടന്നു നശിക്കുന്ന
സാഹചര്യം
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ?
ഭക്ഷ്യ
ധാന്യങ്ങള്‍
ഏറ്റെടുക്കുന്നതിനുള്ള
ഏജന്‍സി
4443.
ശ്രീ.എല്‍ദോസ്
കുന്നപ്പിള്ളി
,,
അനൂപ് ജേക്കബ്
,,
എ.പി. അനില്‍ കുമാര്‍
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്രം
പൊതുവിതരണത്തിനായി
സംസ്ഥാനത്തിന്
അനുവദിക്കുന്ന ഭക്ഷ്യ
ധാന്യങ്ങള്‍
ഏറ്റെടുക്കുന്നതിനുള്ള
ഏജന്‍സിയായി ആരെയാണ്
നിയോഗിച്ചിട്ടുള്ളത്;
(ബി)
ഏജന്‍സികളെ
നിയോഗിക്കാന്‍
ഭക്ഷ്യഭദ്രതാ
നിയമപ്രകാരം
നിഷ്ക്കര്‍ഷിച്ചിട്ടുള്ള
വ്യവസ്ഥകള്‍
വിവരിക്കുമോ;
(സി)
ഏതെങ്കിലും
കരാറിനായി, സപ്ലൈകോ
ടെണ്ടര്‍ സ്വീകരിച്ച
നടപടിക്കെതിരെ കേസ്സ്
നിലവിലുണ്ടോ;എങ്കില്‍
കേസ്സിന്റെ ഇപ്പോഴത്തെ
അവസ്ഥ വിശദീകരിക്കുമോ?
സബ്സിഡി
നിരക്കില്‍ വിതരണം ചെയ്യുന്ന
സാധനങ്ങള്‍
4444.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലി
സ്റ്റോറുകള്‍, സപ്ലൈകോ
എന്നിവ വഴി ഏതെല്ലാം
സാധനങ്ങളാണ് സബ്സിഡി
നിരക്കില്‍ വിതരണം
ചെയ്യുന്നത്;
വ്യക്തമാക്കുമോ;
(ബി)
സബ്സിഡി
നിരക്കില്‍ വില്‍ക്കുന്ന
സാധനങ്ങളുടെ
പൊതുമാര്‍ക്കറ്റിലെ വില
വിവരം
വെളിപ്പെടുത്തുമോ;
(സി)
മാവേലി,
സപ്ലൈകോ എന്നിവ വഴി
സബ്സിഡി നിരക്കില്‍
സാധനങ്ങള്‍ വിതരണം
ചെയ്യുവാന്‍ ഈ
സർക്കാരിന്റെ കാലത്ത്
ചെലവഴിച്ച തുക
വ്യക്തമാക്കുമോ ;
(ഡി)
മാവേലി/സപ്ലൈകോ
സ്റ്റോറുകള്‍ വഴി
കുടുംബശ്രീ/മറ്റ്
പ്രാദേശിക
ഉല്പന്നങ്ങള് എന്നിവ
വില്‍ക്കുന്നതിന്
വിലക്ക് നിലവിലുണ്ടോ;
(ഇ)
ഉണ്ടെങ്കില്‍
പ്രസ്തുത വിലക്ക്
ഒഴിവാക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
മണലൂര്‍
മണ്ഡലത്തിലെ മാവേലി
സ്റ്റോര്‍, സൂപ്പര്‍
മാര്‍ക്കറ്റ് എന്നിവയുടെ
വിശദാംശങ്ങള്‍
4445.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മണലൂര്‍
മണ്ഡലത്തില്‍ സിവില്‍
സപ്ലൈസ്
കോര്‍പ്പറേഷന്റെ
കീഴില്‍
പ്രവര്‍ത്തിക്കുന്ന
മാവേലി സ്റ്റോര്‍,
സൂപ്പര്‍ മാര്‍ക്കറ്റ്
എന്നിവയുടെ
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
പ്രസ്തുത
സ്റ്റോറുകളില്‍ സബ്സിഡി
നിരക്കിലുള്ള
സാധനങ്ങളുടെ ലഭ്യത
ഉറപ്പുവരുത്താന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
പ്രസ്തുത
സ്റ്റോറുകളില്‍
അനുവദിക്കപ്പെട്ട
തസ്തികകളുടെയും
നിലവില്‍ ജോലിചെയ്യുന്ന
ജീവനക്കാരുടെയും
വിശദാംശങ്ങള്‍
അറിയിക്കുമോ;
(ഡി)
ഏതെങ്കിലും
സ്റ്റോറില്‍
ജീവനക്കാരുടെ ഒഴിവ്
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ അത്
നികത്താന്‍ സ്വീകരിച്ച
നടപടി എന്തെല്ലാമാണ്
എന്ന്
വെളിപ്പെടുത്താമോ?
സബ്സിഡി
നിരക്കിലുള്ള മണ്ണെണ്ണ വിഹിതം
4446.
ശ്രീ.മുല്ലക്കര
രത്നാകരന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.കെ.
രാജന്
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്രസര്‍ക്കാര്‍
സംസ്ഥാനത്തിനുള്ള
മണ്ണെണ്ണ വിഹിതം എത്ര
ശതമാനമാണ്
വെട്ടിക്കുറച്ചത്;
(ബി)
സംസ്ഥാനത്തിന്റെ
മണ്ണെണ്ണ വിഹിതം
വെട്ടിക്കുറക്കുന്നതിന്
കേന്ദ്രസര്‍ക്കാര്‍
നല്കുന്ന
ന്യായീകരണങ്ങള്‍
വ്യക്തമാക്കുമോ;
(സി)
മത്സ്യബന്ധന
മേഖലക്ക് മണ്ണെണ്ണ
സബ്സിഡി നിരക്കില്‍
നല്കേണ്ടതില്ലെന്നാണോ
കേന്ദ്രനയം എന്ന്
പരിശോധിച്ചിട്ടുണ്ടോ;എങ്കിൽ
വ്യക്തമാക്കുമോ?
ദേവികുളം
നിയോജക മണ്ഡലത്തില്‍
സഞ്ചരിക്കുന്ന മാവേലി
സ്റ്റോര്‍
4447.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേവികുളം
നിയോജക മണ്ഡലത്തില്‍
സഞ്ചരിക്കുന്ന മാവേലി
സ്റ്റോര്‍ ഏതെല്ലാം
ഭാഗങ്ങളിലാണ്
പ്രവര്‍ത്തിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
സഞ്ചരിക്കുന്ന
മാവേലി സ്റ്റോര്‍
സൗകര്യം കൂടുതല്‍
സ്ഥലങ്ങളില്‍
ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച്
പരിശോധിക്കുമോ?
പലവ്യഞ്ജന
സാധനങ്ങള്ക്ക്അഞ്ചു
വര്ഷത്തേയ്ക് സ്ഥിരവില
4448.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തെരഞ്ഞെടുപ്പ്
വാഗ്ദാന പ്രകാരം
ഏതെല്ലാം പലവ്യഞ്ജന
സാധനങ്ങള്‍ക്കാണ് അഞ്ചു
വര്‍ഷത്തേയ്ക്ക്
സര്‍ക്കാര്‍ സ്ഥിരവില
നിശ്ചയിച്ചിട്ടുള്ളത്;
(ബി)
ഓരോ
ഇനത്തിന്റെയും വില
വിവരം അറിയിക്കാമോ;
(സി)
പ്രസ്തുത
സാധനങ്ങള്‍ എവിടെ
നിന്നെല്ലാം
ലഭിക്കുമെന്നും
ലഭ്യമാകുന്ന അളവ്
എത്രയാണെന്നും
വിശദമാക്കുമോ?
ഒറ്റപ്പാലം
നിയോജകമണ്ഡലത്തില്‍ സിവില്‍
സപ്ലൈസ് വകുപ്പിന്റെ
സ്ഥാപനങ്ങള്‍
4449.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒറ്റപ്പാലം
നിയോജകമണ്ഡലത്തില്‍
സിവില്‍ സപ്ലൈസ്
വകുപ്പിന്റെ കീഴില്‍
എത്ര സ്ഥാപനങ്ങളുണ്ട്;
അവ ഏതെല്ലാം;
(ബി)
പുതുതായി
ഏതെങ്കിലും സ്ഥാപനം
തുടങ്ങണമെന്ന്
ആവശ്യപ്പെട്ടുകൊണ്ട്
നിവേദനം
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ അതിന്മേല്
എന്തു നടപടി
സ്വീകരിച്ചു എന്ന്
വിശദമാക്കാമോ?
കര്‍ഷകരില്‍
നിന്നും നെല്ല്
സംഭരിക്കുന്നതിന് സ്വീകരിച്ച
നടപടികള്‍
T 4450.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കര്‍ഷകരില്‍
നിന്നും നെല്ല്
സംഭരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
മില്ലുടമകളുടെ
ചൂഷണം തടയുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
കര്‍ഷകരില്‍
നിന്നും സംഭരിക്കുന്ന
നെല്ലിന് വില
T 4451.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സപ്ലൈകോയ്ക്കുവേണ്ടി
കര്‍ഷകരില്‍ നിന്നും
വിവിധ മില്ലുടമകള്‍
സംഭരിക്കുന്ന നെല്ലിന്
മില്ലുടമകള്‍ക്കും
കര്‍ഷകനും യഥാസമയം വില
ലഭ്യമാക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
കര്‍ഷകരില്‍
നിന്നും സംഭരിക്കുന്ന
നെല്ലിന്റെ തൂക്കം
കിഴിച്ച് മാത്രം
മില്ലുടമകള്‍
കര്‍ഷകര്‍ക്ക് വില
നല്‍കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഗുണമേന്മയുടെ
പേരില്‍ തൂക്കം
കുറക്കുന്നത്
ഒഴിവാക്കുന്നതിനായി
മില്ലുടമകള്‍ വഴി
സ്വീകരിക്കുന്ന
നെല്ലിന്റെ
പരിശോധനയ്ക്ക്
മില്ലുടമകളുടെ ഏജന്റിന്
പകരം കൃഷി വകുപ്പ്
ഉദ്യോഗസ്ഥരെ
ഉള്‍പ്പെടുത്തുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
സ്കൂളുകളില്‍
ഉച്ചഭക്ഷണത്തിന് ലഭിക്കുന്ന
അരിയുടെ ഗുണനിലവാരം
4452.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
സ്കൂളുകളില്‍
ഉച്ചഭക്ഷണത്തിന്
ലഭിക്കുന്നത്
ഗുണനിലവാരം കുറഞ്ഞ
അരിയാണെന്ന പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍,
ഇത്തരം അരി
ലഭിക്കുന്നത്
എവിടെയെല്ലാമാണെന്നും
ഇത്തരം പരാതി
ഒഴിവാക്കുന്നതിനായി
എന്ത് നടപടി
സ്വീകരിച്ചെന്നും
വ്യക്തമാക്കുമോ;
(സി)
സ്കൂളുകളില്‍
വിതരണം ചെയ്യുന്ന
അരിയുടെ ഗുണനിലവാരം
പരിശോധിക്കാന്‍
എന്തെല്ലാം
സംവിധാനങ്ങളാണ്
നിലവിലുളളതെന്ന്
വ്യക്തമാക്കുമോ?
വാതില്‍പ്പടി
റേഷന്‍ വിതരണം
4453.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാതില്‍പ്പടി
റേഷന്‍ വിതരണം എന്നു
മുതല്‍ ആരംഭിക്കും; ഏത്
ഏജന്‍സി മുഖേനയാണ്
വാതില്‍പ്പടി റേഷന്‍
വിതരണം നടത്തുകയെന്ന്
അറിയിക്കുമോ?
(ബി)
എപ്രകാരമാണ്
ഈ പദ്ധതിയുടെ വിതരണ
നടപടി
സ്വീകരിക്കുന്നത്;
നടപടിക്രമങ്ങളുടേയും
വിതരണത്തിന്റെയും
വിശദാംശം നല്‍കുമോ;
ഭക്ഷ്യധാന്യങ്ങള്‍
പൂഴ്ത്തിവെച്ചുണ്ടാക്കുന്ന
വിലക്കയറ്റത്തിനെതിരെ
നിയമനിര്‍മ്മാണം
4454.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിലക്കയറ്റത്തിന്
ആധാരമാകുന്ന
പൂഴ്ത്തിവെപ്പ് പോലുളള
സംഭവങ്ങള്‍
കണ്ടെത്തുമ്പോള്‍
ഇതിനെതിരെ എന്തെല്ലാം
നടപടികളാണ് സ്വീകരിച്ചു
വരുന്നത്;
വിശദമാക്കുമോ;
(ബി)
ഭക്ഷ്യധാന്യങ്ങള്‍
പൂഴ്ത്തിവെച്ചുണ്ടാക്കുന്ന
വിലക്കയറ്റം കണ്ടെത്തി,
കേസ് രജിസ്റ്റര്‍
ചെയ്യുമ്പോള്‍ ഇത്തരം
കച്ചവട മാഫിയകള്‍ക്ക്
കഠിന ശിക്ഷ ഉറപ്പു
വരുത്തുന്ന രീതിയില്‍
നിയമനിര്‍മ്മാണം
നടത്തുവാന്‍ നടപടികള്‍
സ്വീകരിക്കുമോ?
റേഷന്‍കടകളിലൂടെയുള്ള
ഭക്ഷ്യധാന്യ വിതരണം
4455.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റേഷന്‍കടകള്‍ക്ക്
ഭക്ഷ്യധാന്യങ്ങള്‍
വിതരണത്തിനായി
ലഭ്യമാക്കുന്നത് മാസം
തോറുമാണോ;
(ബി)
ഓരോ
റേഷന്കടക്കും
അനുവദിക്കുന്നതും,
വിതരണം ചെയ്യുന്നതും,
വിതരണം ചെയ്യാതെ ബാക്കി
വരുന്നതുമായ
ഭക്ഷ്യധാന്യങ്ങളെ
സംബന്ധിച്ച്
വിശദാംശങ്ങള്‍
ശേഖരിക്കാറുണ്ടോ;
(സി)
കൊച്ചി
താലൂക്കില്‍ എത്ര
റേഷന്‍കടകള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്നും
ഈ റേഷന്‍ കടകള്‍ക്ക്
2016-17കാലയളവില്‍
അനുവദിച്ച
ഭക്ഷ്യധാന്യങ്ങള്‍
എത്രയെന്നും മാസം
തിരിച്ച്
വ്യക്തമാക്കാമോ;
(ഡി)
ഈ
കാലയളവില്‍ എ.പി.എല്‍.,
ബി.പി.എല്‍.
വിഭാഗങ്ങള്‍ക്കായി
വിതരണം ചെയ്തതും വിതരണം
ചെയ്യാതെ
ബാക്കിവന്നതുമായ
ഭക്ഷ്യധാന്യങ്ങളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ഇ)
ഓരോ
മാസവും വിതരണം ചെയ്യാതെ
ബാക്കിവരുന്ന
ഭക്ഷ്യധാന്യങ്ങള്‍
അര്‍ഹരായവര്‍ക്ക്
ലഭ്യമാക്കാറുണ്ടോയെന്ന്
വ്യക്തമാക്കുമോ?
സൂപ്പര്‍മാര്‍ക്കറ്റുകളും
ആധുനീകരിച്ച മാവേലി
സ്റ്റോറുകളും ആരംഭിക്കല്‍
4456.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സൂപ്പര്‍മാര്‍ക്കറ്റുകളും
ആധുനീകരിച്ച മാവേലി
സ്റ്റോറുകളും
ആരംഭിക്കുന്നതിന്
പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
മാവേലിക്കര
മണ്ഡലത്തിലെ നൂറനാട്
ഇടപ്പോണ്‍ ജംഗ്ഷനില്‍
പുതിയ
സൂപ്പര്‍മാര്‍ക്കറ്റ്
അനുവദിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
ഹോട്ടലുകള്‍
ഭക്ഷണസാധനത്തിന്റെ വില
പ്രദര്‍ശിപ്പിക്കണമെന്ന നിയമം
4457.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
സ്റ്റാര്‍ ഹോട്ടലുകള്‍
ഒഴികെയുളള
ഹോട്ടലുകളില്‍
ഭക്ഷണസാധനത്തിന്റെ വില
നിശ്ചയിക്കുന്നതിനും
ഗുണമേന്മ
ഉറപ്പുവരുത്തുന്നതിനും
നിലവില്‍ നിയമം ഉണ്ടോ;
(ബി)
ഇല്ലെങ്കില്‍
ഇതുമായി ബന്ധപ്പെട്ട്
ഒരു നിയമനിര്‍മ്മാണം
പരിഗണനയില്‍ ഉണ്ടോ;
(സി)
ഹോട്ടലുകളിലും
ബേക്കറികളിലും
ഭക്ഷണസാധനങ്ങളുടെ വില
പ്രദര്‍ശിപ്പിക്കണമെന്ന്
നിലവില്‍ നിയമം മൂലം
നിഷ്കര്‍ഷിക്കുന്നുണ്ടോ;
(ഡി)
ഇല്ലെങ്കില്‍
ഈ മേഖലയില്‍
സര്‍ക്കാര്‍ ഇടപെടല്‍
പരിഗണനയില്‍ ഉണ്ടോ;
(ഇ)
ഉണ്ടെങ്കില്‍
നിയമം കര്‍ശനമായി
നടപ്പിലാക്കാന്‍
സര്‍ക്കാര്‍ ഏത്
വിധത്തില്‍ ഇടപെടുന്നു
എന്ന് വ്യക്തമാക്കാമോ?
പി.എം.യു.വെെ.
ഉൾപ്പെടെയുള്ള
കേന്ദ്രാവിഷ്ക്രത പദ്ധതികള്‍
4458.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
വർഷം സംസ്ഥാനത്ത്
നടപ്പിലാക്കുവാൻ
പോകുന്ന
ഭക്ഷ്യവകുപ്പുമായി
ബന്ധപ്പെട്ട
കേന്ദ്രാവിഷ്ക്രത
പദ്ധതികള്‍
എന്തൊക്കയാണ്;
ഇവയ്ക്കായുള്ള കേന്ദ്ര
സംസ്ഥാന വിഹിതം
എത്രയാണ്; മുന്‍
വര്‍ഷത്തില്‍ ഈ
പദ്ധതികള്‍ക്കായി എ്രത
രൂപ
വിനിയോഗിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ?
(ബി)
കേന്ദ്രാവിഷ്ക്രത
പദ്ധതിയായ "പ്രധാന്
മന്ത്രി ഉജ്ജ്വല്‍
യോജന"(പി.എം.യു.വെെ.)
എല്‍.പി. ജി. കണക്ഷന്
ടു ബി.പി.എല്‍.
ഫാമിലീസ് പദ്ധതിയുടെ
സംസ്ഥാനത്തെ
നാളിതുവരെയുളള
പ്രവർത്തനങ്ങൾ, ലഭിച്ച
തുക, വിനിയോഗിച്ച തുക
എന്നിവ
ജില്ലാടിസ്ഥാനത്തിൽ
വിശദീകരിക്കുമോ;
ലീഗല്‍
മെട്രോളജി വകുപ്പിന്റെ
അധികാരങ്ങള്‍
4459.
ശ്രീ.വി.ഡി.സതീശന്
,,
വി.ടി.ബല്‍റാം
,,
കെ.മുരളീധരന്
,,
കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുജനങ്ങള്‍ക്ക്
കൃത്യമായ അളവിലും
തൂക്കത്തിലും
സാധനങ്ങള്‍
ലഭ്യമാക്കുന്നു എന്ന്
പരിശോധിക്കാന്‍ ലീഗല്‍
മെട്രോളജി വകുപ്പില്‍
എന്തെല്ലാം
സംവിധാനങ്ങളാണ്
നിലവിലുള്ളതെന്ന്
വിശദീകരിക്കുമോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട്
പൊതുജനങ്ങളുടെ
പരാതികള്‍ക്ക്
മുന്‍തൂക്കം നല്കി,
സമയബന്ധിതമായി അവ
പരിശോധിക്കാനും
പരിഹരിക്കാനും ഉള്ള
സംവിധാനങ്ങള്‍
എന്തൊക്കെയാണെന്ന്
വിവരിക്കുമോ;
(സി)
പൊതുസ്ഥലങ്ങളില്‍
വില്‍ക്കുന്ന പാക്ക്
ചെയ്ത ഭക്ഷണ
പദാര്‍ത്ഥങ്ങള്‍ക്ക്
അമിത വില
ഈടാക്കാതിരിക്കാനും
നിയന്ത്രിക്കാനും
വകുപ്പിനുള്ള
അധികാരങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ?