കൊല്ലം
തുറമുഖത്തുനിന്നും
ലക്ഷദ്വീപിലേക്ക്
യാത്രാക്കപ്പല്‍ സര്‍വ്വീസ്
4076.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊല്ലം
തുറമുഖത്തുനിന്നും
ലക്ഷദ്വീപിലേക്കും
മറ്റും യാത്രാക്കപ്പല്‍
സര്‍വ്വീസ്
ആരംഭിക്കുന്നതിനുള്ള
പദ്ധതിക്കായി
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
വിശദമാക്കാമോ;
(ബി)
യാത്രാക്കപ്പല്‍
സര്‍വ്വീസ്
ആരംഭിക്കുന്നതിനായി
തുറമുഖത്ത് എന്തെല്ലാം
ക്രമീകരണങ്ങളാണ്
ഏര്‍പ്പെടുത്തേണ്ടത്;
ആയതിനുള്ള നടപടികള്‍
സ്വീകരിച്ചുവരുന്നുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(സി)
നടപടികള്‍
ത്വരിതപ്പെടുത്തി
യാത്രാക്കപ്പല്‍
സര്‍വ്വീസ് എത്രയും
വേഗം
ആരംഭിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
മാരിടൈം
ഡവലപ്മെന്റ് കോര്‍പ്പറേഷന്റെ
പ്രവര്‍ത്തനങ്ങള്‍
4077.
ശ്രീ.വി.ഡി.സതീശന്
,,
വി.എസ്.ശിവകുമാര്‍
,,
ഹൈബി ഈഡന്
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
സംസ്ഥാന മാരിടൈം
ഡവലപ്മെന്റ്
കോര്പ്പറേഷന്
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടത്തിവരുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
കോര്പ്പറേഷന്
വഴി നടത്തിവരുന്ന
പദ്ധതികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
സംസ്ഥാനത്തെ
തുറമുഖങ്ങളില്‍
കോര്പ്പറേഷന്
എന്തെല്ലാം
പ്രവൃത്തികളാണ്
നടത്തിയിട്ടുള്ളതെന്ന്
വിവരിക്കാമോ?
വിഴിഞ്ഞം
തുറമുഖ നിര്‍മ്മാണ പുരോഗതി
4078.
ശ്രീ.റോഷി
അഗസ്റ്റിന്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ്
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിഴിഞ്ഞം
തുറമുഖ നിര്‍മ്മാണം
ആരംഭിച്ചപ്പോള്‍
ലക്ഷ്യമിട്ടിരുന്ന
രീതിയില്‍ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
നടക്കുന്നുണ്ടോ;
(ബി)
തുറമുഖ
പ്രവര്‍ത്തനത്തിന്
അനുബന്ധ സൗകര്യങ്ങള്‍
എന്തെങ്കിലും സംസ്ഥാന
സര്‍ക്കാര്‍
ചെയ്യേണ്ടതായി കരാറില്‍
വ്യവസ്ഥയുണ്ടോ;
(സി)
എങ്കില്‍
ആയതിന്റെ
പ്രവര്‍ത്തനങ്ങള്‍
ഏതുഘട്ടത്തിലാണ്;
വിശദാംശം നല്‍കുമോ?
വിഴിഞ്ഞം
തുറമുഖ നിര്‍മ്മാണം
4079.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിഴിഞ്ഞം
തുറമുഖ
നിര്‍മ്മാണത്തിന്
വേണ്ടി പുതുതായി
സര്‍ക്കാര്‍ സ്ഥലം
ഏറ്റെടുത്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
വിഴിഞ്ഞം
തുറമുഖം ഏത്
വര്‍ഷത്തില്‍ കമ്മീഷന്
ചെയ്യാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
(സി)
വിഴിഞ്ഞം
തുറമുഖ
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് നിലവില്‍
പ്രതിസന്ധികളെന്തെങ്കിലും
ഉണ്ടോ; ഉണ്ടെങ്കില്‍
അവ വിശദീകരിക്കാമോ?
മാന്വല്‍
ഡ്രഡ്ജിംഗ് സംബന്ധിച്ച പുതിയ
നയം
4080.
ശ്രീ.എം.
വിന്‍സെന്റ്
,,
കെ.എസ്.ശബരീനാഥന്
,,
വി.ഡി.സതീശന്
,,
കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മാന്വല്‍ ഡ്രഡ്ജിംഗ്
സംബന്ധിച്ച പുതിയ നയം
പ്രഖ്യാപിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
മാന്വല്‍
ഡ്രഡ്ജിംഗ് സംബന്ധിച്ച
നിലവിലെ രീതിക്ക്
വ്യത്യസ്ഥമായി
എന്തെല്ലാം
കാര്യങ്ങളാണ് പുതിയ
നയത്തില്‍
ഉള്‍ക്കൊള്ളിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
പുതിയ
നയം എന്നു മുതല്‍
നടപ്പാക്കാനാണ്
തീരുമാനിച്ചിട്ടുള്ളത്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
അഴീക്കല്‍
തുറമുഖത്തിന്റെ വികസന
പ്രവര്‍ത്തനങ്ങള്‍
4081.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
അഴീക്കല്‍
തുറമുഖത്തിന്റെ തുടര്‍
വികസന
പ്രവര്‍ത്തനങ്ങള്‍
കേന്ദ്ര സര്‍ക്കാരിന്റെ
സാഗര്‍മാല പദ്ധതിയില്‍
ഉള്‍പ്പെടുത്തി
ഏറ്റെടുക്കുന്നതിനുള്ള
വിശദമായ പ്രൊജക്ട്
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
വിശദാംശം നല്‍കുമോ?
ബേപ്പൂര്‍
തുറമുഖത്തിന്റെ വികസനം
4082.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ബേപ്പൂര്‍
തുറമുഖത്തിന്റെ
വികസനത്തിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കാമോ;
(ബി)
തുറമുഖത്തിന്റെ
വികസനത്തിനായി
ബേപ്പൂര്‍
കോവിലകത്തിന്റെ
കൈവശമുള്ള ഭൂമി
ഏറ്റെടുക്കുന്നതിനുള്ള
നടപടികള്‍ ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ്; ഇത്
ഉടന്‍
പൂര്‍ത്തീകരിക്കുമോ;
വിശദമാക്കാമോ?
യാത്രാകപ്പല്‍
സര്‍വ്വീസ്
4083.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
ആഭ്യന്തര
ടൂറിസത്തിന്റെ ഭാഗമായി
കൊച്ചിയിൽ നിന്ന്
തുത്തുക്കുടി
തുറമുഖത്തെയും
മംഗലാപുരത്തേയും
ബന്ധപ്പെടുത്തി
യാത്രാകപ്പല്‍
സര്‍വ്വീസുകൾ
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദീകരിക്കുമോ?
മ്യൂസിയങ്ങള്‍
ഭിന്നശേഷി
സൗഹൃദമാക്കുന്നതിനുളള
പദ്ധതികള്‍
4084.
ശ്രീ.വി.ഡി.സതീശന്
,,
എം. വിന്‍സെന്റ്
,,
ഷാഫി പറമ്പില്‍
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മ്യൂസിയങ്ങള്‍
ഭിന്നശേഷി
സൗഹൃദമാക്കുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
നടപ്പാക്കാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ;
(ബി)
മ്യൂസിയങ്ങളില്‍
ഇതിനായി എന്തെല്ലാം
സൗകര്യങ്ങളാണ്
ഒരുക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതികള്‍
എന്നത്തേക്ക്
പൂര്‍ത്തീകരിക്കുവാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കുമോ?
ചരിത്ര
പെെതൃക അവബോധം
വളര്‍ത്തുന്നതിനായി പരിപാടി
4085.
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മലബാര്‍
മേഖലകളില്‍ ചരിത്ര
പെെതൃക അവബോധം
വളര്‍ത്തുന്നതിനായി
സംഘടിപ്പിക്കുന്ന
പരിപാടികള്‍
എന്തൊക്കെയാണെന്ന്
വിശദീകരിക്കാമോ;
(ബി)
സാംസ്കാരിക
പെെതൃകോല്സവവുമായി
ബന്ധപ്പെട്ട്
കാസര്‍ഗോഡ് ജില്ലയില്‍
സംഘടിപ്പിക്കുന്ന
പരിപാടികള്‍
എന്തൊക്കെയാണെന്ന്
വിശദീകരിക്കാമോ;
(സി)
കാസര്‍ഗോഡ്
ജില്ലയിലെ പുരാരേഖകള്‍,
പുരാവസ്തുക്കള്‍,
കലാരൂപങ്ങള്‍ എന്നിവ
സംരക്ഷിക്കുന്നതിനും
പ്രദര്‍ശിപ്പിക്കുന്നതിനും
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ?
സെന്റര്‍
ഫോര്‍ ഹെറിറ്റേജ് സ്റ്റഡീസ്
4086.
ശ്രീ.എ.
എന്‍. ഷംസീര്‍
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.കാരാട്ട്
റസാഖ്
,,
സി. കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പുരാവസ്തു
ശാസ്ത്രം, പുരാരേഖാ
പഠനങ്ങള്‍ പുരാവസ്തു
സംരക്ഷണം തുടങ്ങിയ
വിഷയങ്ങളില്‍ ഉപരിപഠനം
സാധ്യമാക്കുന്നതിന്
സെന്റര്‍ ഫോര്‍
ഹെറിറ്റേജ് സ്റ്റഡീസ്
സ്ഥാപിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഏതെല്ലാം അക്കാദമിക
കോഴ്സുകളാണ് ഇവിടെ
ആരംഭിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
സംസ്ഥാനത്തിന്റെ
പുരാവസ്തു പൈതൃകത്തെ
സംരക്ഷിക്കുന്നതിനും
മ്യൂസിയങ്ങളുടെ
പ്രവര്‍ത്തനങ്ങളെ
കാര്യക്ഷമമാക്കുന്നതിനും
ആര്‍ക്കിയോളജിക്കല്‍
സര്‍വ്വേ ഓഫ് ഇന്‍ഡ്യ,
നാഷണല്‍ മ്യൂസിയം
എന്നിവ എന്തെല്ലാം
പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
പുരാവസ്തു
സംരക്ഷണ വകുപ്പിന്റെ കീഴില്‍
സംരക്ഷിക്കപ്പെടുന്ന
സ്ഥാപനങ്ങള്‍
4087.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പുരാവസ്തു
സംരക്ഷണ വകുപ്പിന്റെ
കീഴില്‍ ഒരു സ്മാരകം
ഏറ്റെടുത്ത്
സംരക്ഷിക്കപ്പെടണമെങ്കില്‍
അതിന്റെ നിബന്ധനകള്‍
എന്തെല്ലാം;
വിശദീകരിക്കാമോ;
(ബി)
നൂറ്റാണ്ടുകളുടെ
കഥ പറയുന്ന കൊണ്ടോട്ടി
ഖുബ്ബയും,
തക്കിയേക്കലും
പുരാവസ്തു വകുപ്പ്
മുഖേന
സംരക്ഷിക്കപ്പെടുന്ന
സ്മാരകങ്ങളുടെ
കൂട്ടത്തില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
(സി)
ഇല്ലെങ്കില്‍,
ഇവയെ ഇതില്‍
ഉള്‍പ്പെടുത്താനായി
എന്തെല്ലാം
കാര്യങ്ങളാണ്
ചെയ്യേണ്ടതെന്ന്
അറിയിക്കാമോ?
പാലക്കാട്
ജില്ലയിലെ ചരിത്ര
സ്മാരകങ്ങളുടെ സംരക്ഷണം
4088.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയില്‍ പുരാവസ്തു
വകുപ്പിന് കീഴില്‍
ഏതെല്ലാം ചരിത്ര
സ്മാരകങ്ങളാണ് ഉള്ളത്
എന്ന് വിശദമാക്കുമോ;
(ബി)
പ്രസ്തുത
ചരിത്ര സ്മാരകങ്ങളുടെ
സംരക്ഷണ
പ്രവര്‍ത്തനങ്ങള്‍ക്ക്
ഫണ്ട്
അനുവദിക്കുന്നുണ്ടോ;
എങ്കില്‍ ഇതു
സംബന്ധിച്ച വിശദാംശം
നല്‍കുമോ?
പുരാവസ്തു
വകുപ്പില്‍ നടപ്പിലാക്കിയ
മാറ്റങ്ങള്‍
4089.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം പുരാവസ്തു
വകുപ്പില്‍
നടപ്പിലാക്കിയ
മാറ്റങ്ങള്‍
വിശദമാക്കുമോ;
(ബി)
വകുപ്പിനെ
നയിക്കുന്നത് പുരാവസ്തു
ശാസ്ത്രജ്ഞരല്ല എന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
അതു മൂലം
വകുപ്പിനുണ്ടാകുന്ന
പോരായ്മകള്‍
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ഡി)
രാഷ്ട്രീയ
മാനദണ്ഡങ്ങള്‍ക്ക്
അതീതമായി പ്രഗത്ഭരായ
ശാസ്ത്രജ്ഞരെ വകുപ്പ്
തലവന്മാരായി
നിയമിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
തൃപ്പൂണിത്തുറ
ഹില്‍ പാലസിന്റെ
സംരക്ഷണത്തിന് നടപടി
4090.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൃപ്പൂണിത്തുറ
ഹില്‍ പാലസിന്റെ
സംരക്ഷണത്തിനും
അടിസ്ഥാന സൗകര്യങ്ങളുടെ
മെച്ചപ്പെടുത്തലിനുമായി
എന്തെങ്കിലും പദ്ധതി
പരിഗണനയിലുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
അറിയിക്കുമോ;
(ബി)
ഇല്ലെങ്കില്‍
ഇതിലേക്കായി ഒരു പദ്ധതി
തയ്യാറാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
അറിയിക്കാമോ?
കമ്യൂണിറ്റി
ആര്‍ക്കൈവ്സ് പദ്ധതി
4091.
ശ്രീ.എം.
രാജഗോപാലന്‍
,,
ഒ. ആര്. കേളു
,,
കെ.ജെ. മാക്സി
,,
ഡി.കെ. മുരളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തിന്റെ
പൈതൃക സമ്പത്തായ അമൂല്യ
രേഖാശേഖരങ്ങള്‍
ശാസ്ത്രീയമായി
സംരക്ഷിക്കുന്നതിന്
ഏര്‍പ്പെടുത്തിയിട്ടുള്ള
സജ്ജീകരണങ്ങള്‍
എന്തെല്ലാമാണ്;
(ബി)
കമ്യൂണിറ്റി
ആര്‍ക്കൈവ്സ് പദ്ധതി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്നും ഉണ്ടെങ്കില്‍
ഇതുകൊണ്ട്
ലക്ഷ്യമാക്കുന്ന
നേട്ടങ്ങൾ
എന്തെല്ലാമെന്നും
അറിയിക്കാമോ;
(സി)
താളിയോലകളുടെയും
മറ്റ് അമൂല്യ
രേഖകളുടെയും
ഡിജിറ്റൈസേഷന്
നടത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ ഇതിനാവശ്യമായ
അടിസ്ഥാന സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടോയെന്ന്
അറിയിക്കുമോ?