കുട്ടനാട്
പാക്കേജിന്റെ ലക്ഷ്യം
3924.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
അടൂര്‍ പ്രകാശ്
,,
എ.പി. അനില്‍ കുമാര്‍
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുട്ടനാട്
പാക്കേജിന്റെ കാലാവധി
അവസാനിച്ചുവോ; എങ്കിൽ
നിര്‍ദ്ദേശിക്കപ്പെട്ട
105 പദ്ധതികളില്‍ എത്ര
എണ്ണം
കാലാവധിക്കുള്ളില്‍
പൂര്‍ത്തിയാക്കുവാന്‍
കഴിഞ്ഞു;
(ബി)
കുട്ടനാട്
പാക്കേജിന് വേണ്ടി
ഇതിനകം എത്ര കോടി രൂപ
ചെലവഴിച്ചു; പദ്ധതി
സംബന്ധിച്ച
വിലയിരുത്തല്‍ എന്താണ്;
(സി)
കുട്ടനാടിനെ
പ്രത്യേക കാര്‍ഷിക
മേഖലയായി
പ്രഖ്യാപിക്കണമെന്ന
നിര്‍ദ്ദേശം
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
(ഡി)
കേരളത്തിന്
ആവശ്യമായ നെല്ലിന്റെ 35
ശതമാനം
ഉല്‍പ്പാദിപ്പിക്കുന്ന
കുട്ടനാടിന്റെ സംഭാവന
50 ശതമാനമായി
ഉയര്‍ത്തണമെന്ന
കുട്ടനാട് പാക്കേജിലെ
ലക്ഷ്യം നേടുവാന്‍
കഴിഞ്ഞിട്ടുണ്ടോ ;
ഇല്ലെങ്കില്‍ അതിന്റെ
കാരണം എന്താണ്?
പാറശ്ശാല
മോഡല്‍ ആഗ്രോസര്‍വ്വീസ്
സെന്ററിലെ തൊഴിലാളികള്‍ക്ക്
ഓണറേറിയം
3925.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
നിയോജകമണ്ഡലത്തിലെ
ചെങ്കല്‍ പഞ്ചായത്തില്‍
സ്ഥിതി ചെയ്യുന്ന
പാറശ്ശാല, മോഡല്‍
ആഗ്രോസര്‍വ്വീസ്
സെന്ററിലെ 25
തൊഴിലാളികള്‍ക്ക്
ലഭിച്ചുകൊണ്ടിരുന്ന
ഓണറേറിയം 2016 ഏപ്രില്‍
മുതല്‍
ലഭിക്കാത്തതിന്റെ കാരണം
വിശദമാക്കാമോ;
(ബി)
അഗ്രോസര്‍വ്വീസ്
സെന്ററില്‍
പണിയെടുക്കുന്ന
തൊഴിലാളികള്‍ക്ക്
മേല്‍പ്പറഞ്ഞ ഓണറേറിയം
നല്കി
സംരക്ഷിക്കുവാന്‍ നടപടി
സ്വീകരിക്കാമോ;
(സി)
ഇവിടത്തെ
ഫെസിലിറ്റേറ്റര്‍മാര്‍ക്കും
തൊഴിലാളികള്‍ക്കും
നല്കി കൊണ്ടിരുന്ന
ഓണറേറിയം
നിര്‍ത്തലാക്കിയത്
പുന:സ്ഥാപിക്കാന്‍
കഴിയുമോയെന്ന്
വ്യക്തമാക്കുമോ?
നീര ഉല്പാദന യൂണിറ്റുകള്‍
സ്ഥാപിക്കുന്നതിന് ധനസഹായം
3926.
ശ്രീ.കെ.
ദാസന്
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.പി.
ഉണ്ണി
,,
മുരളി പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നീരയുടെ
ഉത്പാദനം
പ്രോത്സാഹിപ്പിക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ ;
(ബി)
കൃഷി
വകുപ്പ് മുഖേന നീര
പ്രോജക്ട്
നടപ്പിലാക്കുന്നതിനായി
നീര ഉല്പാദന
യൂണിറ്റുകള്‍
സ്ഥാപിക്കുന്നതിന്
ധനസഹായം
നല്കുന്നുണ്ടോ;
(സി)
നാളികേര
ഉല്പാദക സംഘങ്ങള്‍ക്കും
കര്‍ഷകകൂട്ടായ്മകള്‍ക്കും
നീര ഉല്പാദനത്തിനായി
എന്തെല്ലാം
ആനുകൂല്യങ്ങളാണ്
നല്‍കുന്നതെന്ന്
വ്യക്തമാക്കാമോ?
മുല്ലശ്ശേരി ഊരകത്തെ വിത്ത്
സംഭരണ കേന്ദ്രത്തിന്റെ
പ്രവര്‍ത്തനം
3927.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷിവകുപ്പിന്റെ
കീഴില്‍ തൃശ്ശൂര്‍
ജില്ലയിലെ മുല്ലശ്ശേരി
പഞ്ചായത്തിലെ 7-ാം
വാര്‍ഡില്‍ ഊരകത്ത്
വിത്ത് സംഭരണ കേന്ദ്രം
സ്ഥിതി ചെയ്യുന്ന
സ്ഥലത്തിന്റെ സര്‍വ്വേ
നമ്പരും
വിസ്തീര്‍ണ്ണവും
അറിയിക്കുമോ;
(ബി)
പ്രസ്തുത
സ്ഥാപനത്തിന്റെ
പ്രവര്‍ത്തനം
സംബന്ധിച്ച നിലവിലെ
സ്ഥിതി എന്താണെന്ന്
വ്യക്തമാക്കാമോ?
ആര്.കെ.വി.വൈ പദ്ധതി
ഉള്‍പ്പെടെ ലഭിച്ച കേന്ദ്ര
സഹായം
3928.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016-17
- ല്‍ കേരളത്തിന്
കേന്ദ്ര സഹായമായി
ആര്.കെ.വി.വൈ പദ്ധതി
ഉള്‍പ്പെടെ എത്ര കോടി
രൂപ കൃഷി വകുപ്പിന്
ലഭിച്ചിട്ടുണ്ട്; ചെലവ്
ഉള്‍പ്പെടെ പദ്ധതികളുടെ
വിശദാംശം നല്‍കുമോ;
(ബി)
2011-16
കാലയളവില്‍ കൃഷിക്ക്
കേന്ദ്ര സഹായ
പദ്ധതിയിനത്തില്‍
ലഭിച്ച തുകയും അതിന്റെ
ചെലവും സംബന്ധിച്ച
വിവരങ്ങള്‍
ലഭ്യമാക്കുമോ?
പ്രധാൻ മന്ത്രി ഫസൽ ബീമാ യോജന
3929.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രധാൻ
മന്ത്രി ഫസൽ ബീമാ യോജന
(പി.എം.എഫു്.ബി.വൈ )
പദ്ധതിയുടെ സംസ്ഥാനത്തെ
നാളിതുവരെയുളള
പ്രവർത്തനങ്ങൾ
എന്തൊക്കെയാണ്;ഇതിനായി
ലഭിച്ച തുക,വിനിയോഗിച്ച
തുക,എന്നിവ ജില്ലാ
അടിസ്ഥാനത്തിൽ
വിശദീകരിക്കാമോ;
(ബി)
ഈ
വർഷം സംസ്ഥാനത്ത്
നടപ്പിലാക്കാൻ പോകുന്ന
പദ്ധതികള്‍
എന്തൊക്കെയാണ്;ഈ
വർഷത്തെ കേന്ദ്ര
സംസ്ഥാന വിഹിതം
എത്രയാണ്?
മാരകമായ കീടനാശിനി കലർന്ന
ജൈവവളം
3930.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിഷരഹിതമെന്ന
പേരില്‍ വില്പന
നടത്തുന്ന ജൈവ
വളത്തില്‍ മാരകമായ
കീടനാശിനികള്‍
കലര്‍ത്തുന്നതായ വിവരം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ
;
(ബി)
വേപ്പെണ്ണയില്‍
മാരകമായ വിഷം കലര്‍ത്തി
ജൈവ വളമെന്നു പത്ര
പരസ്യം നല്കി കര്‍ഷകരെ
വഞ്ചിക്കുന്നത്
ശ്രദ്ധയിപ്പെട്ടിട്ടുണ്ടോ;
(സി)
ഇത്
തടയാന്‍ എന്തൊക്കെ
നിയമങ്ങള്‍ ആണ്
നിലവിലുള്ളതെന്നു
വിശദമാക്കാമോ?
ചേലക്കര മണ്ഡലത്തിലെ തരിശായി
കിടക്കുന്ന ഭൂമിയുടെ വിവരങ്ങൾ
3931.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചേലക്കര
നിയോജകമണ്ഡലത്തിലെ
പഴയന്നൂര്‍ കൃഷി
അസിസ്റ്റന്റ്
ഡയറക്ടറുടെയും
വടക്കാഞ്ചേരി കൃഷി
അസിസ്റ്റന്റ്
ഡയറക്ടറുടെയും
അധികാരപരിധിയില്‍
വരുന്ന കൃഷിഭവനുകളില്‍
എത്ര ഏക്കര്‍ ഭൂമി
തരിശായി
കിടക്കുന്നുണ്ട്;
കൃഷിഭവന് തലത്തില്‍
ഇവയുടെ കണക്ക്
വ്യക്തമാക്കാമോ;
(ബി)
തരിശു
നിലങ്ങളില്‍ കൃഷി
പ്രോത്സാഹിപ്പിക്കുന്നതിന്
എന്തു നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശം
വ്യക്തമാക്കുമോ?
പ്രാഥമിക സഹകരണസംഘങ്ങള്‍ വഴി
പച്ചത്തേങ്ങ സംഭരണം
3932.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പച്ചത്തേങ്ങ
സംഭരണം
പുനരാരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
സംഭരണ
രീതി മാറ്റുന്ന കാര്യം
പരിഗണനയില്‍ ഉണ്ടോ;
(സി)
പ്രാഥമിക
സഹകരണസംഘങ്ങള്‍ വഴി
പച്ചത്തേങ്ങ
സംഭരിക്കുന്ന നയം
പരിഗണനയില്‍ ഉണ്ടോ;
എങ്കിൽ വിശദാംശം
വ്യക്തമാക്കാമോ?
പച്ചക്കറി കൃഷിക്ക്
ഇന്‍ഷുറന്‍സ് പരിരക്ഷ
3933.
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പച്ചക്കറി
കൃഷി ചെയ്യുന്ന
കര്‍ഷകര്‍ വിത്ത്
വിതച്ച് 75
ദിവസത്തിനുളളില്‍ തന്നെ
വിളവെടുപ്പ്
പൂര്‍ത്തിയാകുന്നതിനാല്‍,
പ്രസ്തുത
കാലയളവിനുളളില്‍ കൃഷി
ഓഫീസില്‍ നിന്ന്
യഥാസമയം പരിശോധന
നടത്താറില്ലെന്ന
ആക്ഷേപം
പരിശോധിച്ചിട്ടുണ്ടോ;
(ബി)
പച്ചക്കറി കൃഷിക്ക്
ലഭിക്കുന്ന
ആനുകൂല്യങ്ങള്‍ ചീര
കൃഷിക്ക് നല്‍കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
ചീര
വിത്ത് വിതച്ചതിനുശേഷം
കൃഷിനാശം സംഭവിക്കുന്ന
വേളയില്‍ അതിന്
ഇന്‍ഷുറന്‍സ് പരിരക്ഷ
നല്കുന്നുണ്ടോ?
ദേവികുളത്ത് കാട്ടാന
ആക്രമണത്തില്‍ കൃഷി
നശിച്ചവര്‍ക്ക് ധനസഹായം
3934.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേവികുളം
നിയോജകമണ്ഡലത്തില്‍
കാട്ടാന ആക്രമണത്തില്‍
കൃഷി നശിച്ചവര്‍ക്ക്
കൃഷിവകുപ്പ്
എന്തെങ്കിലും ധനസഹായം
നല്‍കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഉണ്ടെങ്കില്‍
എത്രപേര്‍ക്ക് എത്ര തുക
വീതമാണ് നല്‍കിയതെന്ന്
വ്യക്തമാക്കുമോ;
(സി)
ഇല്ലെങ്കില്‍
ധനസഹായം
നല്കുന്നതിനാവശ്യമായ
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
സംസ്ഥാനത്തെ കൃഷിയോഗ്യമായ
ഭൂമിയുടെ കണക്ക്
3935.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കൃഷിയോഗ്യമായ എത്ര
ഏക്കര്‍
ഭൂമിയുണ്ടെന്നാണ് കൃഷി
വകുപ്പ്
കണക്കാക്കിയിട്ടുള്ളത്;
കാര്ഷികോല്പന്നങ്ങളുടെ
ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിച്ചു
നടപ്പിലാക്കിവരുന്നത്;
(ബി)
ഈ
ഗവണ്മെന്റ്
അധികാരത്തില്‍
വന്നതിനുശേഷം ഏതെല്ലാം
പുതിയ പദ്ധതികള്‍
ആവിഷ്ക്കരിച്ചു
നടപ്പിലാക്കിവരുന്നുണ്ട്;ഇതിന്റെ
വിശദാംശം
വ്യക്തമാക്കുമോ?
ഗുണനിലവാരമുളള തെങ്ങിൻ തൈകള്‍
നേഴ്സറികളില്‍
ഉല്പാദിപ്പിച്ച് വിതരണം
ചെയ്യുന്നതിന് നടപടി
3936.
ശ്രീ.കെ.കുഞ്ഞിരാമന്
,,
കെ. ആന്‍സലന്‍
,,
എ.എം. ആരിഫ്
,,
വി. അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തെങ്ങിന്റെ
ഉല്പാദനക്ഷമത വളരെയധികം
കുറയുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പരിപാലനത്തിലെ
അപര്യാപ്തത, പ്രായം
ചെന്നതും
ഉല്പാദനശേഷിയില്ലാത്തതുമായ
തെങ്ങുകള്‍,
കാറ്റുവീഴ്ച മുതലായവ
ഇതിന് പ്രധാന
കാരണങ്ങളാകുന്നു എന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(സി)
എങ്കില്‍
ഇത്
പരിഹരിക്കുന്നതിനായി
രോഗം ബാധിച്ചതും
പ്രായം ചെന്നതുമായ
തെങ്ങുകള്‍
വെട്ടിമാറ്റി പുതിയ
തൈകള്‍ നടുന്നതിനും
നേഴ്സറികളില്‍
ഗുണനിലവാരമുളള തൈകള്‍
ഉല്പാദിപ്പിച്ച് വിതരണം
ചെയ്യുന്നതിനും നടപടി
സ്വീകരിക്കുമോ;
(ഡി)
നാളികേര
ഉല്പാദന മേഖല
പുനരുജ്ജീവിപ്പിക്കുന്നതിന്റെ
ഭാഗമായി മൂല്യവര്‍ദ്ധിത
ഉല്പന്നങ്ങളായ ഉണക്കിയ
തേങ്ങ,പാനീയങ്ങള്‍,
ചിരട്ട ഉല്പന്നങ്ങള്,
കോക്കനട്ട് ക്രീം, നീര
മുതലായവ
ഉത്പാദിപ്പിക്കുന്ന
ചെറുകിട വ്യവസായ
സംരംഭങ്ങള്‍ക്ക്
വായ്പയും വിപണന
സൗകര്യങ്ങളും
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ചെമ്പുകടവിലുണ്ടായ
ചുഴലിക്കാറ്റില്‍ വിളനാശം
സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം
3937.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2013
ഒക്ടോബറില്‍ കോടഞ്ചേരി
പഞ്ചായത്തിലെ
ചെമ്പുകടവിലുണ്ടായ
ചുഴലിക്കാറ്റില്‍
വിളനാശം
സംഭവിച്ചവര്‍ക്ക്
ഇതുവരെയും നഷ്ടപരിഹാരം
ലഭിക്കാത്തത് എന്തു
കൊണ്ടാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
നഷ്ടപരിഹാരം
അനുവദിക്കുന്നതിന്
അടിയന്തര നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
നീര
വെന്‍ഡിംഗ് മെഷീന്
3938.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നീര ഫ്രീസറിലാക്കി
വില്‍ക്കുന്ന നീര
വെന്‍ഡിംഗ് മെഷീന്
എവിടെയെല്ലാം
സ്ഥാപിച്ചിട്ടുണ്ട്;അവയുടെഎണ്ണം
എത്ര ; ജില്ല
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ;
(ബി)
സെക്രട്ടേറിയറ്റ്
ഉള്‍പ്പെടെയുള്ള
ഗവണ്മെന്റ്
ഓഫീസുകളിലും
സ്കൂളുകളിലും റെയില്‍വേ
സ്റ്റേഷന്, ബസ്സ്
സ്റ്റേഷന്
എന്നിവിടങ്ങളിലുമെല്ലാം
വെന്‍ഡിംഗ് മെഷീനുകള്‍
വ്യാപകമായി സ്ഥാപിച്ച്
നീരയുടെ ഉപയോഗം
വര്‍ദ്ധിപ്പിക്കുന്നതിന്
പ്രോത്സാഹനം
നല്‍കുമോ?
കേരള
സംസ്ഥാന വിത്ത് വികസന
അതോറിറ്റി
3939.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ഇ.കെ.വിജയന്
ശ്രീമതി
സി.കെ. ആശ
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സംസ്ഥാന വിത്ത് വികസന
അതോറിറ്റി
സ്ഥാപിതമായതെന്നാണെന്നും
അതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തൊക്കെയാണെന്നും
അറിയിക്കുമോ;
(ബി)
കേരളത്തില്‍
ഒരു വര്‍ഷം ആവശ്യമായ
വിത്തിന്റെ എത്ര
ശതമാനമാണ് വിത്ത് വികസന
അതോറിറ്റി മുഖേന വിതരണം
ചെയ്യുന്നത്;
(സി)
എത്ര
ഹെക്ടറിലാണ്
രജിസ്റ്റേര്‍ഡ് വിത്ത്
ഉല്പാദനം
നടക്കുന്നതെന്ന്
അറിയിക്കുമോ?
കൃഷി
അസിസ്റ്റന്റ് തസ്തികയുടെ
അടിസ്ഥാന യോഗ്യത
3940.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷി
വകുപ്പില്‍ കൃഷി
അസിസ്റ്റന്റ്
തസ്തികയുടെ നിലവിലെ
കള്അടിസ്ഥാന യോഗ്യത
എന്താണ്;
(ബി)
1988
- 89 കാലഘട്ടത്തില്‍
അഗ്രിക്കള്‍ച്ചര്‍
ഡിപ്ലോമ കോഴ്സ്
നിര്‍ത്തലാക്കുകയും
1982 - 83
കാലഘട്ടത്തില്‍ പി.
എസ്. സി. അംഗീകാരമുള്ള
വി. എച്ച്. എസ്. ഇ.
അഗ്രിക്കള്‍ച്ചര്‍
കോഴ്സ് തുടങ്ങുകയും
ചെയ്ത സാഹചര്യത്തില്‍
കൃഷി അസിസ്റ്റന്റ്
തസ്തികയുടെ അടിസ്ഥാന
യോഗ്യത കൃഷി ഡിപ്ലോമ
അല്ലെങ്കില്‍ വി.
എച്ച്. എസ്. ഇ.
അഗ്രിക്കള്‍ച്ചര്‍
എന്ന് മാറ്റി
സ്പെഷ്യല്‍ റൂള്‍
ഭേദഗതി ചെയ്യാന്‍
നടപടികള്‍
സ്വീകരിക്കുമോ;
(സി)
വി.
എച്ച്. എസ്. ഇ.
അഗ്രിക്കള്‍ച്ചര്‍
അടിസ്ഥാന യോഗ്യതയായി
പരിഗണിക്കുന്ന ഏതെല്ലാം
തസ്തികകളാണ് കൃഷി
വകുപ്പില്‍ നിലവില്‍
ഉള്ളത്?
സുജലം
സുഫലം പദ്ധതി
3941.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാര്‍ഷിക
വ്യാപന പദ്ധതി
നടപ്പാക്കുന്നതിന്റെ
ഭാഗമായി സര്‍ക്കാര്‍
പ്രഖ്യാപിച്ച സുജലം
സുഫലം പദ്ധതി
നടത്തിപ്പിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവരുന്നുവെന്ന്
വ്യക്തമാക്കുമോ;
(ബി)
അയല്‍ക്കൂട്ടങ്ങളും
സ്വയംസഹായ സംഘങ്ങളും
പച്ചക്കറി കൃഷി
ഏറ്റെടുക്കുന്നത്
പ്രോത്സാഹിപ്പിക്കാനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവരുന്നു
എന്ന് വ്യക്തമാക്കുമോ;
(സി)
പച്ചക്കറി
സ്വയം പര്യാപ്ത തരിശു
രഹിത വയലുകള്‍,
സമഗ്രനാളികേര
പുരയിടകൃഷി,
കാർഷികമൂല്യവർദ്ധിത
ഉൽപ്പന്നങ്ങള്‍ എന്നീ
പദ്ധതികളുടെ
നടത്തിപ്പിനും അതിലൂടെ
കാര്‍ഷിക വ്യാപന പദ്ധതി
പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്നതിനുമായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു വരുന്നു
എന്നു വ്യക്തമാക്കുമോ?
ഇക്കോ
ഷോപ്പുകളുടെ പ്രവര്‍ത്തനം
3942.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷി
വകുപ്പിന്റെ കീഴിലുള്ള
ഇക്കോഷോപ്പുകളുടെ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കാമോ;
(ബി)
മണലൂര്‍
മണ്ഡലത്തില്‍ എത്ര
ഇക്കോഷോപ്പുകള്‍
നിലവിലുണ്ടെന്നും അവ
എവിടെയെല്ലാമാണെന്നും
അറിയിക്കാമോ;
(സി)
തൃശ്ശൂര്‍
ജില്ലയിലെ മുല്ലശ്ശേരി
ബ്ലോക്കില്‍
അനുവദിക്കപ്പെട്ട ഇക്കോ
ഷോപ്പിന്റെ
പ്രവര്‍ത്തനം ഇപ്പോള്‍
ഏത് ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ?
ആഘോഷ
സമയങ്ങളില്‍
പച്ചക്കറികള്‍ക്ക് വില
വര്‍ദ്ധിക്കുന്നത് തടയാന്‍
നടപടി
3943.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുറഞ്ഞ
വിലക്ക് പച്ചക്കറി
ലഭ്യമാക്കാന്‍
കൃഷിവകുപ്പ് എന്തെല്ലാം
നടപടികള്‍ സ്വീകരിച്ച്
വരുന്നുവെന്ന്
വ്യക്തമാക്കുമോ ;
(ബി)
പൊതു
മാര്‍ക്കറ്റുകളില്‍
ആവശ്യത്തിന് ലഭ്യത
ഉണ്ടായിട്ടും ആഘോഷ
സമയങ്ങളില്‍ ചില
പച്ചക്കറികള്‍ക്ക്
വന്‍തോതില്‍ വില
വര്‍ദ്ധിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ ഇത് തടയാന്‍
നടപടി സ്വീകരിക്കുമോ?
അഗ്രോ
പാര്‍ക്കുകള്‍ വഴി
കര്‍ഷകര്‍ക്ക് ലഭിക്കുന്ന
സേവനങ്ങള്‍
3944.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എവിടെയെല്ലാമാണ് കൃഷി
വകുപ്പിന്റെ അഗ്രോ
പാര്‍ക്കുകള്‍
പ്രവര്‍ത്തിച്ചുവരുന്നത്;
വിശദാംശം
വെളിപ്പെടുത്തുമോ ;
(ബി)
പ്രസ്തുത
പാര്‍ക്കുകള്‍ വഴി
കര്‍ഷകര്‍ക്ക്
എന്തെല്ലാം സേവനങ്ങളാണ്
ലഭ്യമാകുന്നതെന്ന്
വിശദമാക്കുമോ ;
(സി)
സംസ്ഥാനത്ത്
പുതുതായി
അഗ്രോപാര്‍ക്കുകള്‍
ആരംഭിക്കുന്നുണ്ടോ;
എങ്കില്‍ ആയത്
എവിടെയെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
ചേലക്കര
മണ്ഡലത്തില്‍ കൃഷിഭവനുകള്‍
മുഖേനയുള്ള പദ്ധതികള്‍
3945.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചേലക്കര
മണ്ഡലത്തില്‍
കാര്‍ഷികോത്പാദനം
വര്‍ദ്ധിപ്പിക്കാനായി
പഴയന്നൂര്‍ കൃഷി
അസിസ്റ്റന്റ്
ഡയറക്ടര്‍,
വടാക്കാഞ്ചേരി കൃഷി
അസി. ഡയറക്ടര്‍
എന്നിവരുടെ കീഴില്‍
വരുന്ന കൃഷിഭവനുകള്‍
മുഖേന എന്തെല്ലാം
പദ്ധതികള്‍ 2016-17
സാമ്പത്തികവര്‍ഷം
ആവിഷ്കരിച്ചുനടപ്പാക്കിയിട്ടുണ്ട്;
പദ്ധതിവിവരവും അവയ്ക്ക്
ചെലവായ തുകയും
കൃഷിഭവന് തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
2017-18
സാമ്പത്തിക വര്‍ഷം
ഏതെല്ലാം പദ്ധതികള്‍
ആവിഷ്കരിച്ച്
നടപ്പിലാക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശം
വ്യക്തമാക്കുമോ?
ചേലക്കര
നിയോജകമണ്ഡലത്തിലെ നെല്‍കൃഷി
3946.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചേലക്കര
നിയോജകമണ്ഡലത്തില്‍
പഴയന്നൂര്‍,
വടക്കാഞ്ചേരി കൃഷി
അസിസ്റ്റന്റ്
ഡയറക്ടര്‍മാരുടെ
പരിധിയില്‍ വരുന്ന
കൃഷിഭവനുകള്‍ക്ക്
കീഴില്‍ എത്ര ഏക്കര്‍
നെല്‍കൃഷി ഭൂമിയുണ്ട്;
കൃഷിഭവന് തലത്തില്‍
ഇതിന്റെ കണക്ക്
വ്യക്തമാക്കാമോ;
(ബി)
ഇത്രയും
കൃഷി ഭൂമിയില്‍നിന്നും
വര്‍ഷത്തില്‍ ശരാശരി
എത്ര ടണ്‍ നെല്ല്
ഉല്പാദിപ്പിയ്ക്കുന്നുണ്ട്
;
(സി)
ഉല്പാദിപ്പിയ്ക്കുന്ന
നെല്ല് കുത്തി
അരിയാക്കി
വില്‍ക്കുന്നതിന്
എന്തെങ്കിലും സംവിധാനം
ഇവിടെ നിലവിലുണ്ടോ;
ഇല്ലെങ്കില്‍ അതിനുളള
നടപടി സ്വീകരിയ്ക്കുമോ;
എങ്കില്‍ വിശദാംശം
വ്യക്തമാക്കുമോ?
കാര്‍ഷിക
കടാശ്വാസ കമ്മീഷൻ കാലവധി
നീട്ടാന്‍ നടപടി
3947.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാര്‍ഷിക
കടാശ്വാസ കമ്മീഷൻ ഏത്
വര്‍ഷം വരെയുള്ള
കടങ്ങൾക്കാണ് ആശ്വാസ
നടപടി നല്കി
വരുന്നതെന്ന്
വിശദമാക്കാമോ;
(ബി)
വായ്പയുടെ കാലവധി
നീട്ടാന്‍
ഉദ്ദേശിക്കുന്നുണ്ടോ ?
കാര്‍ഷിക
കടാശ്വാസ കമ്മീഷന്
ആനുകൂല്യങ്ങള്‍
3948.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സമയബന്ധിതമായി
ആനുകൂല്യങ്ങള്‍
നല്‍കുന്നതിന് കാര്‍ഷിക
കടാശ്വാസ കമ്മീഷന്
കഴിയുന്നുണ്ടോ; എങ്കിൽ
വ്യക്തമാക്കുമോ ?
കാര്‍ഷിക
മേഖലയിലെ കേന്ദ്രാവിഷ്കൃത
പദ്ധതികള്‍
3949.
ശ്രീ.ജെയിംസ്
മാത്യു
,,
കെ.വി.വിജയദാസ്
,,
കെ. ബാബു
,,
പി.ടി.എ. റഹീം
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കാര്‍ഷിക
മേഖലയില്‍ നടപ്പിലാക്കി
വരുന്ന കേന്ദ്രാവിഷ്കൃത
പദ്ധതികള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
കാര്‍ഷിക
തൊഴില്‍ദാന പദ്ധതി
3950.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍പ്
ആരംഭിച്ച കാര്‍ഷിക
തൊഴില്‍ദാന പദ്ധതി
പരാജയമായിരുന്നു എന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
പദ്ധതിയെക്കുറിച്ചുള്ള
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(സി)
ഇതിനായി
1995-ല്‍ സംസ്ഥാന
സര്‍ക്കാരിന്റെ
വിഹിതമായി 10 കോടി രൂപ
സംസ്ഥാന സഹകരണ
ബാങ്കില്‍
നിക്ഷേപിച്ചിരുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
വര്‍ക്കല
മണ്ഡലത്തിലെ കൃഷി ഓഫീസുകളിലെ
ഒഴിവുകള്‍
3951.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വര്‍ക്കല
നിയോജക മണ്ഡലത്തിന്റെ
പരിധിയിലുള്ള കൃഷി
ഓഫീസുകളില്‍ എത്ര
തസ്തികകളില്‍ ഒഴിവുകള്‍
നിലവിലുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
അവ ഏതെല്ലാം
ഓഫീസുകളില്‍ ഏതെല്ലാം
തസ്തികകളിലാണെന്ന്
വ്യക്തമാക്കാമോ?
നാദാപുരം
മണ്ഡലത്തില്‍ അഗ്രോ-ബസാര്‍
ആരംഭിയ്ക്കാന്‍ നടപടി
3952.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാദാപുരം
മണ്ഡലത്തിലെ എടച്ചേരി
പഞ്ചായത്തില്‍
അഗ്രോ-ബസാര്‍
തുടങ്ങുന്ന നടപടി
ആരംഭിച്ചിട്ടുണ്ടോ ;
(ബി)
സംസ്ഥാനത്ത്
എത്ര അഗ്രോ-ബസാറുകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;എങ്കിൽ
വിശദാംശം
വെളിപ്പെടുത്തുമോ ?
കേരഫെഡിലെ
അഴിമതി കേസുകള്‍
3953.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരഫെഡില്‍
മുന്‍സര്‍ക്കാരിന്റെ
കാലത്ത് നടന്ന
അഴിമതികളുടെ വിശദവിവരം
നല്‍കുമോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട് എത്ര
വിജിലന്‍സ് കേസുകള്‍
നിലവിലുണ്ട്; വിശദാംശം
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
കേസുകളുടെ
അടിസ്ഥാനത്തില്‍
ഏതെല്ലാം
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടി
സ്വീകരിച്ചിട്ടുണ്ട്;
വിശദവിവരം നല്‍കുമോ;
(ഡി)
ഇതില്‍
കോടതിയില്‍
സമര്‍പ്പിച്ചിട്ടുള്ള
എത്ര കേസ്സുകള്‍ ഉണ്ട്;
വിശദവിവരം നല്‍കുമോ;
(ഇ)
ഇതുമായി
ബന്ധപ്പെട്ട് ഏതെല്ലാം
ഉദ്യോഗസ്ഥര്‍ക്കെതിരെ
വകുപ്പ്തല നടപടി
സ്വീകരിച്ചിട്ടുണ്ട്;
വിശദവിവരം
ലഭ്യമാക്കുമോ?
ചാലക്കുടി
മണ്ഡലത്തിൽ കെ.എൽ.ഡി.സി മുഖേന
നടപ്പാക്കുന്ന പദ്ധതികള്‍
3954.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തില്‍, കേരള
ലാന്റ് ഡെവലപ്മെന്റ്
കോര്പ്പറേഷന് മുഖേന
നടപ്പാക്കുന്ന
പദ്ധതികള്‍
ഏതെല്ലാമാണെന്നും
അവയുടെ നിര്‍മ്മാണം
ഏതുഘട്ടത്തിലാണെന്നും
അറിയിക്കാമോ;
(ബി)
ചാലക്കുടി
മുനിസിപ്പാലിറ്റി 23-ാം
വാര്‍ഡിലെ പ്രധാന
ജലസ്രോതസ്സായ കണ്ണംകുളം
വൃത്തിയാക്കി,
കെട്ടിസംരക്ഷിക്കാനായി
കെ.എൽ.ഡി.സിക്ക്
സമര്‍പ്പിച്ചിട്ടുള്ള
അപേക്ഷകളില്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(സി)
ഇതിനുള്ള അടിയന്തിര
നടപടികള്‍ സർക്കാർ
സ്വീകരിക്കുമോ?
മുളവുകാട്,
കടമക്കുടി പഞ്ചായത്തുകളിലെ
തരിശു ഭൂമിയിൽ കൃഷി
3955.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എറണാകുളം
ജില്ലയിൽ തരിശായി
കിടന്ന എത്ര ഏക്കർ
സ്ഥലത്തു കൃഷി
പുനരാരംഭിച്ചു എന്ന്
വിശദമാക്കാമോ;
(ബി)
വൈപ്പിന്‍
നിയോജക മണ്ഡലത്തിലെ
മുളവുകാട്, കടമക്കുടി
പഞ്ചായത്തുകളില്‍
ഏക്കര്‍കണക്കിന് കൃഷി
ഭൂമി തരിശായി
കിടക്കുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;എങ്കില്‍
ഇത്തരം സ്ഥലങ്ങളില്‍
കൃഷി
പുനരാരംഭിക്കുന്നതിനു
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
കാസര്‍ഗോഡ്
ജില്ലയിലെ വാട്ടര്‍ഷെഡ്
പദ്ധതികള്‍
3956.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
സാമ്പത്തിക
വര്‍ഷത്തില്‍
നബാര്‍ഡിന്റെ
സാമ്പത്തിക സഹായത്തോടെ
നടപ്പിലാക്കുന്ന
വാട്ടര്‍ഷെഡ്
പദ്ധതിയില്‍ കാസര്‍ഗോഡ്
ജില്ലയില്‍ നിന്ന് എത്ര
പദ്ധതികള്‍
സമര്‍പ്പിച്ചിരുന്നു;
വിശദാംശംങ്ങള്‍
അറിയിക്കാമോ;
(ബി)
ഈ
പദ്ധതികളില്‍ എത്ര
എണ്ണത്തിന് അനുമതി
ലഭിച്ചിട്ടുണ്ടെന്നും
അവയുടെ
നിര്‍മ്മാണപുരോഗതി ഏത്
ഘട്ടത്തിലാണെന്നും
വിശദമാക്കാമോ?
കാസര്‍ഗോഡ്
ജില്ലയില്‍ പി.എം.കെ.എസ്.വൈ
യില്‍ ഉള്‍പ്പെടുത്തിയ
പ്രവൃത്തികള്‍
3957.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016-17
സാമ്പത്തികവര്‍ഷത്തില്‍
പ്രധാനമന്ത്രി കൃഷി
സിന്ചായീ യോജന
(പി.എം.കെ.എസ്.വൈ)
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
കാസര്‍ഗോഡ് ജില്ലയില്‍
എത്ര പ്രവൃത്തികള്‍ക്ക്
അനുമതി
ലഭിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
ജില്ലയില്‍
നിന്ന് എത്ര
പ്രോജക്ടുകള്‍
സമര്‍പ്പിച്ചിരുന്നു;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
അനുമതി
ലഭിച്ച പ്രവൃത്തികളുടെ
നിര്‍മ്മാണ പുരോഗതി
വിശദമാക്കാമോ;
(ഡി)
2017-18
വര്‍ഷത്തേക്കുള്ള
പ്രോജക്ടുകള്‍
തയ്യാറാക്കിയിട്ടുണ്ടോ;
എങ്കിൽ വിശദാംശങ്ങള്‍
അറിയിക്കാമോ?
കുറ്റ്യാടി
മണ്ഡലത്തിലെ കൃഷിവകുപ്പിന്റെ
പദ്ധതികൾ
3958.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
കുറ്റ്യാടി നിയോജക
മണ്ഡലത്തില്‍ കൃഷി
വകുപ്പിന്റെ ഏതെങ്കിലും
പുതിയ പദ്ധതിക്ക്
തുടക്കം
കുറിച്ചിട്ടുണ്ടോ;എങ്കില്‍
പദ്ധതിയുടെ പേരും
വിശദാംശങ്ങളും
ഉദ്ദേശലക്ഷ്യവും
വ്യക്തമാക്കുമോ;
(ബി)
മണ്ഡലത്തില്‍
നടപ്പാക്കുന്നതിനായി
കൃഷി വകുപ്പ്
ഏതെങ്കിലും പുതിയ
പദ്ധതിക്ക് രൂപം
നല്‍കിയിട്ടുണ്ടോ;എങ്കില്‍
പ്രസ്തുത പദ്ധതിയുടെ
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ?
കൊയിലാണ്ടി
മണ്ഡലത്തില്‍ കൃഷി
വകുപ്പിന്‍െറ ഭരണാനുമതി
ലഭിച്ച പ്രവൃത്തികള്‍
3959.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016-17 വര്‍ഷത്തില്‍
കൊയിലാണ്ടി
മണ്ഡലത്തില്‍ കൃഷി
വകുപ്പ് ഭരണാനുമതി
നല്കി നടപ്പിലാക്കുന്ന
പ്രവര്‍ത്തികള്‍
എന്തെല്ലാം; ഓരോ
പദ്ധതിയുടേയും തുക
എത്രയാണ്;
(ബി)
2017-2018
വര്‍ഷത്തേയ്ക്ക് കൃഷി
വകുപ്പ് കൊയിലാണ്ടി
മണ്ഡലത്തില്‍
നടപ്പിലാക്കുന്നതിനായി
തയ്യാറാക്കിയിട്ടുള്ള
പദ്ധതികള്‍ എന്തെല്ലാം;
വിശദാംശം ലഭ്യമാക്കാമോ;
(സി)
നിലവില്‍
കൊയിലാണ്ടി
മണ്ഡലത്തില്‍
നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന
പദ്ധതികള്‍ എന്തെല്ലാം;
ഓരോ പദ്ധതിയുടെയും
പുരോഗതി വിശദമാക്കാമോ;
(ഡി)
കൊയിലാണ്ടി
മണ്ഡലത്തിലെ കോള്‍
നിലങ്ങളിലും തരിശ്
നിലങ്ങളിലും കൃഷി
വികസിപ്പിക്കുന്നതിന്
ഭരണാനുമതി
ലഭിച്ചിട്ടുള്ള
പ്രവര്‍ത്തികള്‍
ഏതെല്ലാം; ഉത്തരവുകളുടെ
പകര്‍പ്പ് ലഭ്യമാക്കുമോ
?
മാവേലിക്കര
മണ്ഡലത്തില്‍ ആധുനിക
രീതിയിലുള്ള നഴ്സറി
3960.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
മാവേലിക്കര
മണ്ഡലത്തിലെ തഴക്കര
പഞ്ചായത്തില്‍ സ്ഥിതി
ചെയ്യുന്ന ജില്ലാ
കൃഷിതോട്ടത്തില്‍
ആധുനിക രീതിയിലുള്ള
നഴ്സറി
ആരംഭിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
റബ്ബറിന്റെ
വിലസ്ഥിരതാഫണ്ടിനത്തില്
കര്‍ഷകര്‍ക്ക് വിതരണം ചെയ്ത
തുക
3961.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റബ്ബറിന്റെ
വിലസ്ഥിരതാഫണ്ടിനായി
2016-17 ല്‍ എത്ര തുക
വകയിരുത്തിയെന്ന്
അറിയിക്കാമോ;
(ബി)
ഇക്കാലയളവില്‍
വിലസ്ഥിരതാ
ഫണ്ടിനത്തില്‍ റബ്ബര്‍
കര്‍ഷകര്‍ക്ക് എത്ര തുക
വിതരണം ചെയ്തു;
(സി)
എത്ര
റബ്ബര്‍
കര്ഷകര്ക്ക്പ്രസ്തുത
പദ്ധതിയുടെ പ്രയോജനം
ലഭിച്ചുവെന്ന്
വ്യക്തമാക്കുമോ?
കൊയിലാണ്ടി
മണ്ഡലത്തിലെ കൃഷി ഭവനുകളിലെ
ഡാറ്റാ ബാങ്കിലെ അപാകതകള്‍
3962.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊയിലാണ്ടി
മണ്ഡലത്തിലെ വിവിധ കൃഷി
ഭവനുകളില്‍ ഡാറ്റാ
ബാങ്കിലെ അപാകതകള്‍
പരിഹരിക്കുന്നതുമായി
ബന്ധപ്പെട്ട് എത്ര
അപേക്ഷകള്‍
ലഭിച്ചിട്ടുണ്ടെന്ന്
കൃഷി ഭവന് തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ഇതില്‍
തീര്‍പ്പാവാത്തതും
തീരുമാനമാകാത്തതുമായ
എത്ര അപേക്ഷകള്‍
ഉണ്ടെന്ന് കൃഷിഭവന്
തിരിച്ച് വിശദമാക്കാമോ
; പ്രസ്തുത അപേക്ഷകരുടെ
പേര്, വിലാസം,
പഞ്ചായത്ത് മുതലായവ
വിവരങ്ങള്‍ വിശദമാക്കി
പട്ടിക ലഭ്യമാക്കാമോ?
കൃഷിയോഗ്യമായ
സർക്കാർ ഭൂമി കര്‍ഷകര്‍ക്ക്
വിട്ടു കൊടുക്കുന്നതിന് നടപടി
3963.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷിയോഗ്യമായ
സര്‍ക്കാര്‍ ഭൂമി
കര്‍ഷകര്‍ക്ക്
പാട്ടത്തിന്
നല്‍കുന്നതിന്
വ്യവസ്ഥയുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
ഇത്തരത്തില്‍പ്പെട്ട
എത്രത്തോളം ഭൂമി
സര്‍ക്കാരിന്റെ പക്കല്‍
ഉണ്ട് എന്ന്
വെളിപ്പെടുത്തുമോ;
(സി)
ഇത്തരത്തില്‍പ്പെട്ട
ഭൂമി താല്പര്യമുള്ള
കര്‍ഷകര്‍ക്ക്
കൃഷിചെയ്യുന്നതിനായി
വിട്ടു കൊടുക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
തണ്ണീര്‍ത്തട
സംരക്ഷണ നിയമ പ്രകാരമുളള
പരാതി പരിശോധന
3964.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തണ്ണീര്‍ത്തട
സംരക്ഷണ നിയമ പരിധിയിലെ
ഭൂമി തരംമാറ്റല്‍
അന്വേഷണ സംസ്ഥാന സമിതി
എത്ര ഭൂമി /പരാതി
പരിശോധിച്ചിട്ടുണ്ട്;
(ബി)
സംസ്ഥാന
സമിതിയുടെ പരിശോധനാ
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
എത്രയെണ്ണത്തിന് അനുമതി
നല്കി എന്ന്
വ്യക്തമാക്കുമോ;
(സി)
ഇതില്‍
ഏറ്റവും കൂടുതല്‍
അനുമതി നല്‍കിയത് എത്
ജില്ലയിലാണ്;
(ഡി)
ഇപ്രകാരം
അനുമതി നല്‍കിയതില്‍
പൊതു
ആവശ്യത്തിനുള്ളതും
സ്വകാര്യ
ആവശ്യത്തിനുള്ളതും തരം
തിരിച്ച് അവയുടെ എണ്ണം
വ്യക്തമാക്കുമോ?
നെല്‍കൃഷിയും
തരിശുഭൂമിയും
3965.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്ത്
എത്ര ഹെക്ടര്‍ സ്ഥലത്ത്
നെല്‍കൃഷി
നടത്തുന്നുണ്ടെന്നും
എത്ര ഹെക്ടര്‍ സ്ഥലം
തരിശായി
കിടക്കുന്നുവെന്നും
ജില്ല തിരിച്ച്
വ്യക്തമാക്കാമോ?
നാളികേരത്തിന്
താങ്ങുവില
3966.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാളികേരത്തിന്
താങ്ങുവില നിശ്ചയിച്ച്
കേരഫെഡ് കര്‍ഷകരില്‍
നിന്നും നാളികേരം
നേരിട്ട് സംഭരിക്കുന്ന
പദ്ധതിയുണ്ടോ; എങ്കിൽ
വിശദവിവരം നല്‍കുമോ;
(ബി)
ഏതെല്ലാം
ഇനങ്ങളിലാണ് ഇപ്പോള്‍
നാളികേര കര്‍ഷകര്‍ക്ക്
സബ്സിഡി
നല്കിവരുന്നതെന്ന്
വ്യക്തമാക്കുമോ?
മില്ലുടമകളുടെ
കിഴുവുതള്ളല് എന്ന പ്രക്രിയ
നിമിത്തം നെൽ കര്‍ഷകരുടെ
നഷ്ടം
3967.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോട്ടയം
ജില്ലയുടെ പടിഞ്ഞാറന്‍
പ്രദേശങ്ങളില്‍
പുഞ്ചകൃഷി പാടങ്ങളില്‍
ഉപ്പുവെള്ളം
കയറിയതിന്റെ
അടിസ്ഥാനത്തിര്‍
കൃഷിനാശം സംഭവിച്ച
കര്‍ഷകര്‍ക്ക്
കൃഷിവകുപ്പ്
നഷ്ടപരിഹാരം നല്‍കുമോ;
(ബി)
നെല്ല്
സംഭരിക്കുന്ന
മില്ലുടമകളുടെ
കിഴുവുതള്ളല് എന്ന
പ്രക്രിയ നിമിത്തം
കര്‍ഷകരുടെ നഷ്ടം
ഇരട്ടിയാക്കുന്ന
പ്രശ്നം കൃഷിവകുപ്പ്
എങ്ങനെ പരിഹരിക്കും
എന്നറിയിക്കാമോ;
(സി)
നെല്‍കൃഷിയില്‍
ഏര്‍പ്പെട്ടിരിക്കുന്ന
കര്‍ഷകരെ
പ്രോത്സാഹിപ്പിക്കുന്നതിനും
കര്‍ഷരുടെ നഷ്ടം
കുറയ്ക്കുന്നതിനും
വളം,വിത്ത്,കൃഷിയിറക്കാനുള്ള
ചെലവ് എന്നിവ
വഹിക്കുന്ന കാര്യം
പരിഗണിക്കുമോ; എങ്കിൽ
വിശദാംശം
വെളിപ്പെടുത്തുമോ?
നെൽകൃഷിയോടുള്ള
താൽപ്പര്യം സംരക്ഷിക്കാൻ
നടപടി
3968.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷി
വകുപ്പിന്റെ ഏറ്റവും
പുതിയ സ്ഥിതി
വിവരക്കണക്കുപ്രകാരം
സംസ്ഥാനത്തെ നിലവിലെ
നെല്‍വയല്‍ വിസ്തൃതി
എത്രയാണ്;
(ബി)
ഈ
സ്ഥിതി വിവരക്കണക്കു
പ്രകാരം ഓരോ
ജില്ലയിലെയും
നെല്‍വയല്‍ വിസ്തൃതി
എത്രയാണ്;
(സി)
നെല്‍വയല്‍ വിസ്തൃതി
ഇനിയും
കുറയാതിരിക്കുവാന്‍
ഇപ്പോള്‍ നടപ്പിലാക്കി
വരുന്ന നെല്‍കര്‍ഷക
ക്ഷേമ പദ്ധതികളും
നെല്‍വയല്‍ സംരക്ഷണ
പദ്ധതികളും
എന്തെല്ലാമാണ്;
(ഡി)
നെല്ലുല്പാദനം കൂടുതൽ
വര്‍ദ്ധിപ്പിക്കുവാനും
കർഷകർക്ക്
നെല്‍കൃഷിയിലുള്ള
താൽപ്പര്യം
വർദ്ധിക്കുന്നതിന്
പരമാവധി സഹായങ്ങള്‍
ലഭ്യമാക്കുവാനും
നെല്‍കര്‍ഷകര്‍ക്കു
മാത്രമായി ഒരു ഏകജാലക
കര്‍ഷക സൗഹൃദ സംവിധാനം
രൂപപ്പെടുത്തുവാന്‍
നടപടി സ്വീകരിക്കുമോ?
തെങ്ങ്കൃഷിയില്
ഉണ്ടായിട്ടുള്ള നേട്ടങ്ങള്‍
3969.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തെങ്ങ്
കൃഷി
പ്രോത്സാഹിപ്പിക്കുന്നതിന്
നടപ്പിലാക്കിയ
പദ്ധതികള്‍ മൂലം
തെങ്ങ്കൃഷിയില്
ഉണ്ടായിട്ടുള്ള
നേട്ടങ്ങള്‍/ഉല്പാദന
വര്‍ദ്ധനവ്
എത്രയാണ്;വിശദാംശം
നല്‍കുമോ;
(ബി)
സംസ്ഥാനത്ത്
നീരയുല്‍പ്പാദനം
നടത്തിവരൂന്ന
ഏജന്‍സികള്‍
ഏതെല്ലാമാണ്;വ്യക്തമാക്കുമോ?
വിഷപച്ചക്കറികള്‍
വിതരണം ചെയ്യുന്നത്
തടയുവാനുളള നടപടി
3970.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അന്യ
സംസ്ഥാനങ്ങളില്‍
നിന്നും വരുന്ന
വിഷപച്ചക്കറികള്‍
വിതരണം ചെയ്യുന്നത്
തടയാനായി എന്തെല്ലാം
നടപടികളാണ്
ആവീഷ്ക്കരിച്ചിട്ടുള്ളത്;
(ബി)
അന്യ
സംസ്ഥാനങ്ങളില്‍
നിന്നും വരുന്ന
പച്ചക്കറികളില്‍ ഏത്
സംസ്ഥാനത്തുനിന്നും
വരുന്ന
പച്ചക്കറികളിലാണ്
അപകടകരമായ രീതിയില്‍
വിഷം കലര്‍ന്നതായി
ശ്രദ്ധയില്‍പ്പെട്ടത്;
(സി)
പച്ചക്കറികളില്‍
കണ്ടുവരുന്ന വിഷ
പദാര്‍ത്ഥങ്ങള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
അഗ്രികള്‍ച്ചറല്‍
ഓഫീസര്‍മാരുടെ ഒഴിവുകള്‍
3971.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കൃഷിവകുപ്പില്‍
അഗ്രികള്‍ച്ചറല്‍
ഓഫീസര്‍മാരുടെ എത്ര
ഒഴിവുകള്‍ നിലവിലുണ്ട്;
ഇത് നികത്തുന്നതിനായി
അടിയന്തര നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ?
കാരക്കുളത്തുനാട്,
കോട്ടാറ്റ് പാടശേഖരങ്ങളില്‍
നീലക്കോഴി ആക്രമണം
3972.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
മുനിസിപ്പാലിറ്റിയിലെ
കാരക്കുളത്തുനാട്,
കോട്ടാറ്റ് തുടങ്ങിയ
പാടശേഖരങ്ങളില്‍
നീലക്കോഴി
ഉൾപ്പെടെയുള്ള
പക്ഷിക്കൂട്ടങ്ങളുടെ
ആക്രമണം മൂലം
വ്യാപകമായി നെല്‍കൃഷി
നശിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരത്തില്‍
പക്ഷികളുടെ ആക്രമണം
മൂലം നെല്‍കൃഷി
നശിക്കുന്ന
കര്‍ഷകര്‍ക്ക്
നഷ്ടപരിഹാരം
നല്കുവാന് നിലവില്‍
വ്യവസ്ഥയുണ്ടോ;ഇല്ലെങ്കില്‍
ഇതിനാവശ്യമായ നടപടികള്‍
സ്വീകരിച്ച്
കര്‍ഷകര്‍ക്ക്
നഷ്ടപരിഹാരം
നല്കുവാന് നടപടി
സ്വീകരിക്കുമോ;
(സി)
പക്ഷിക്കൂട്ടങ്ങളുടെ
ആക്രമണം
ഒഴിവാക്കുന്നതിനായി
കര്‍ഷകര്‍ക്ക് ആവശ്യമായ
മാര്‍ഗ്ഗനിർദ്ദേശങ്ങൾ
നല്കുവാന്
തയ്യാറാകുമോ;
(ഡി)
വന്യജീവി
ആക്രമണ വിഭാഗത്തില്‍
നീലക്കോഴി ആക്രമണത്തെ
ഉള്‍പ്പെടുത്തി
നഷ്ടപരിഹാരം
നല്കുവാന് നടപടി
സ്വീകരിക്കുമോ ?
ഹോര്‍ട്ടികോര്‍പ്പ്
വിപണന കേന്ദ്രങ്ങള്‍
3973.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹോര്‍ട്ടികോര്‍പ്പിന്
എത്ര വിപണന
കേന്ദ്രങ്ങള്‍
നിലവിലുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഹോര്‍ട്ടികോര്‍പ്പ്
വില്‍ക്കുന്ന
ഉല്പന്നങ്ങളുടെ
പ്രതിദിന വിറ്റുവരവ്
എത്രയാണെന്ന്
വ്യക്തമാക്കുമോ ?
ഹോര്‍ട്ടികള്‍ച്ചര്‍
മിഷന് പദ്ധതികള്‍
3974.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
ഹോര്‍ട്ടികള്‍ച്ചര്‍
മിഷന്റെ ഈ വര്‍ഷത്തെ
നയപരമായ പദ്ധതികള്‍
എന്തെല്ലാമാണ്;
വിശദാംശം നല്‍കുമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍ക്കുളള
കേന്ദ്ര- സംസ്ഥാന
വിഹിതം എത്ര രൂപ
വീതമാണ് ;
(സി)
മിഷന്
മുഖേന കഴിഞ്ഞ
സാമ്പത്തിക വര്‍ഷം എത്ര
തുക കേന്ദ്ര വിഹിതമായി
ലഭിച്ചു; സംസ്ഥാന
വിഹിതം എത്രയായിരുന്നു;
(ഡി)
മിഷന്
മുഖേന നടപ്പിലാക്കിയ
കാര്‍ഷിക വികസന
പദ്ധതികള്‍ എന്തെല്ലാം;
വിശദാംശം ലഭ്യമാക്കുമോ?
2016-17 വര്‍ഷത്തിലെ
കൃഷിനാശത്തിന്റെ ജില്ല
തിരിച്ച കണക്ക്
3975.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വരള്‍ച്ച മൂലം 2016-17
വര്‍ഷത്തില്‍ എത്ര
തുകയുടെ കൃഷിനാശം
ഉണ്ടായിട്ടുണ്ടെന്ന്
എന്ന് ജില്ല തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
കൃഷിനാശം
സംഭവിച്ച കര്‍ഷകര്‍ക്ക്
എന്തെല്ലാം സഹായങ്ങളാണ്
സര്‍ക്കാര്‍
ലഭ്യമാക്കുന്നതെന്ന്
വ്യക്തമാക്കുമോ;
ഇതുസംബന്ധിച്ച വിശദാംശം
നല്‍കുമോ?
മണ്ണ്-
ജലസംരക്ഷണ പദ്ധതികൾ
3976.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
എ. കെ. ശശീന്ദ്രന്
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മണ്ണ്സംരക്ഷണ
വകുപ്പിന്റെ കീഴില്‍
നടത്തുന്ന മണ്ണ്
ജലസംരക്ഷണ പരിപാടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ; ഈ വർഷം
നടപ്പിലാക്കുന്ന
നീർത്തടാധിഷ്ഠിത
പദ്ധതികള്‍
ഏതെല്ലാമാണെന്നും
ഹരിതകേരള മിഷന്
പരിപാടിയുമായി
ചേര്‍ന്ന് ഏതെല്ലാം
പദ്ധതികളാണ് ഈ വർഷം
നടപ്പിലാക്കാന്‍
പോകുന്നതെന്നും
വ്യക്തമാക്കാമോ;
(ബി)
മണ്ണ്
പരിശോധന നടത്തുന്നതിന്
ഏതെല്ലാം ജില്ലകളിൽ
കര്‍ഷകര്‍ക്ക്
സഹായകരമായ രീതിയില്‍
എന്തെല്ലാം
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
മണ്ണ്
സംരക്ഷണ പര്യവേക്ഷണ
വകുപ്പ് ഏറ്റെടുത്ത്
നടപ്പിലാക്കുന്ന
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
സോയില്‍
ഹെല്‍ത്ത് മാനേജ്മെന്റ്
& പ്രൊഡക്റ്റിവിറ്റി
ഇംപ്രൂവ്മെന്റ് സ്കീം
3977.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നടപ്പിലാക്കിയിരിക്കുന്ന
'സോയില്‍ ഹെല്‍ത്ത്
മാനേജ്മെന്റ് &
പ്രൊഡക്റ്റിവിറ്റി
ഇംപ്രൂവ്മെന്റ്' എന്ന
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കാമോ;
(ബി)
സംസ്ഥാനത്ത്
ആവശ്യാനുസരണമുളള
കുമ്മായത്തിന്റെ
ഉല്പാദനവും വിതരണവും
നടത്തുന്നതിന്
ഏതെങ്കിലും ഏജന്‍സികളെ
കരാര്‍ വ്യവസ്ഥയില്‍
നിയമിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
കുമ്മായം
നല്‍കുന്നതിനുളള
സബ്സിഡി
വര്‍ദ്ധിപ്പിച്ചതിനുശേഷം
അതിന്റെ ഉപഭോഗത്തില്‍
ഉണ്ടായ വ്യതിയാനം
വിശദമാക്കാമോ?