കടലുണ്ടിപ്പുഴയിലെ
നമ്രാണി ചെക്ക് ഡാമിന്റെ
ചോര്‍ച്ച പരിഹരിക്കുന്നതിന്
നടപടി
3865.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കടലുണ്ടിപ്പുഴയിലെ
നമ്രാണി ചെക്ക് ഡാമിലെ
ചോര്‍ച്ച
പരിഹരിക്കുന്നതിന്
തയ്യാറാക്കിയ 160 ലക്ഷം
രൂപയുടെ
എസ്റ്റിമേറ്റിന്
ഭരണാനുമതി
നല്‍കിയിട്ടുണ്ടോ;ഇല്ലെങ്കില്‍
കാലതാമസത്തിന്റെ കാരണം
വ്യക്തമാക്കാമോ;
(ബി)
മലപ്പുറം
നഗരസഭയിലെയും പരിസര
പ്രദേശങ്ങളിലെയും
രൂക്ഷമായ കുടിവെള്ള
ക്ഷാമം പരിഗണിച്ച്
ചെക്ക് ഡാമിലെ ചോര്‍ച്ച
പരിഹരിക്കുവാന്‍ സത്വര
നടപടികള്‍
സ്വീകരിക്കുമോ?
സര്‍ക്കാര്‍ ആഫീസുകളിലും
പൊതുവിദ്യാലയങ്ങളിലും നീരുറവ്
പദ്ധതി
3866.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലവിഭവ
വകുപ്പിനുകീഴില്‍
നടപ്പിലാക്കുന്ന
നീരുറവ് പദ്ധതി
എവിടെയെല്ലാമാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത്;
എന്തെല്ലാമാണ്
പദ്ധതിയുടെ ഭാഗമായി
വിഭാവനം
ചെയ്തിട്ടുള്ളത്;
(ബി)
സംസ്ഥാനത്തെ
എല്ലാ സര്‍ക്കാര്‍
ആഫീസുകളിലും
പൊതുവിദ്യാലയങ്ങളിലും
മഴവെള്ള
സംഭരണത്തിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
നെയ്യാറ്റിന്‍കര മണ്ഡലത്തിലെ
കുമിളി പദ്ധതി
3867.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
നിയോജക മണ്ഡലത്തിലെ
തിരുപ്പുറം
പഞ്ചായത്തിലെ കുമിളി
പദ്ധതി എന്ന്
പുര്‍ത്തീകരിക്കാന്‍
കഴിയുമെന്ന്
വിശദീകരിക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി
പുര്‍ത്തീകരിക്കുന്നതിന്
നിലവില്‍ തടസ്സം
എന്തെങ്കിലും ഉണ്ടോ;
എങ്കിൽ വിശദാംശം
വെളിപ്പെടുത്തുമോ ;
(സി)
പ്രസ്തുത
പദ്ധതിയുമായി
ബന്ധപ്പെട്ട്
പൈപ്പുലൈന്‍
സ്ഥാപിക്കുന്ന പണികള്‍
എന്ന്
പൂര്‍ത്തീകരിക്കാന്‍
കഴിയും?
ജലദൗര്‍ലഭ്യത്തിന്റെ
അടിസ്ഥാനത്തില്‍
ജലാശയങ്ങളെക്കുറിച്ച് പഠനം
3868.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ഇ.കെ.വിജയന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിവിധ ജലാശയങ്ങളുടെ
എണ്ണം, വിസ്തീര്‍ണ്ണം,
പരപ്പ്, ആഴം എന്നിവ
സംബന്ധിച്ച്
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ;
എങ്കിൽ വിശദാംശം
ലഭ്യമാക്കുമോ ;
(ബി)
സംസ്ഥാനത്തെ
കായലുകള്‍, തടാകങ്ങള്‍,
കുളങ്ങള്‍, കനാലുകള്‍
എന്നിവയുടെ എണ്ണം,
വിസ്തീര്‍ണ്ണം, പരപ്പ്,
ആഴം എന്നീ
മാനദണ്ഡങ്ങളില്‍ കുറവ്
വന്നിട്ടുള്ളതായി
വിലയിരുത്തിയിട്ടുണ്ടോ;
(സി)
നിലവിലെ
ജലദൗര്‍ലഭ്യത്തിന്റെ
അടിസ്ഥാനത്തില്‍
ഇതുസംബന്ധിച്ചു
സര്‍ക്കാര്‍ തലത്തില്‍
ഒരു പുനരവലോകനം
നടത്തേണ്ടതിന്റെ
ആവശ്യകത
ബോധ്യമായിട്ടുണ്ടോ;
എങ്കിൽ വിശദാംശം
വെളിപ്പെടുത്തുമോ?
എം.എല്‍.എ.മാരുടെ
നിര്‍ദ്ദേശാനുസരണം
മണ്ഡലങ്ങളിൽ ടാങ്കുകൾ
സ്ഥാപിച്ച് ശുദ്ധജലം
എത്തിച്ച് കൊടുക്കാന്‍ നടപടി
3869.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എം.എല്‍.എ.മാരുടെ
നിര്‍ദ്ദേശാനുസരണം
നിയോജക മണ്ഡലങ്ങളിലെ
കുടിവെള്ള ക്ഷാമം
നേരിടുന്ന കോളനികളിലും
റസിഡന്റ്
അസോസിയേഷനുകളിലും മറ്റ്
ഉള്‍പ്രദേശങ്ങളിലും
10000 , 5000 ലിറ്റര്‍
ടാങ്കുകൾ സ്ഥാപിച്ച്
ശുദ്ധജലം എത്തിച്ച്
കൊടുക്കാന്‍ നടപടി
സ്വീകരിക്കുമോ; എങ്കിൽ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
വാട്ടര്‍
അതോറിറ്റി
ഉദ്യോഗസ്ഥന്മാര് ചില
പ്രദേശങ്ങളില്‍ വാൽവ്
തുറന്നു കൂടുതല്‍ സമയം
കൂടുതല്‍ വെള്ളം
കൊടുക്കുകയും മറ്റ്
പ്രദേശങ്ങളില്‍
മനപൂര്‍വ്വം വെള്ളം
കൊടുക്കാതിരിക്കുകയും
ചെയ്യുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
തിരുവനന്തപുരം,
പേരൂര്‍ക്കട, മണ്ണാംമൂല
ഭാഗത്ത് ഇങ്ങനെയുള്ള
സംഭവം നടക്കുന്നതായി
പരാതി വല്ലതും
ലഭിച്ചിട്ടുണ്ടോ?
കോട്ടയം
ജില്ലയിലെ മൈനര്‍ ഇറിഗേഷന്‍
പദ്ധതികള്‍
3870.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
കോട്ടയം ജില്ലയിലെ
ഒന്‍പത് നിയമസഭാ
മണ്ഡലങ്ങളിലായി എത്ര
മൈനര്‍ ഇറിഗേഷന്‍
പദ്ധതികള്‍
അനുവദിച്ചുവെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍ക്ക്
അനുവദിച്ച തുകയുടെ
മണ്ഡലം തിരിച്ചുള്ള
കണക്കുകള്‍
ലഭ്യമാക്കുമോ?
വാട്ടര്‍
അതോറിറ്റി പണം അനുവദിക്കാതെ
മുടങ്ങികിടക്കുന്ന
പ്രവൃത്തികള്‍
3871.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാട്ടര്‍
അതോറിറ്റി പണം
അനുവദിക്കാത്തതുകൊണ്ട്
ചെറുതും വലുതുമായ
ഏതെല്ലാം പ്രവൃത്തികള്‍
മുടങ്ങിക്കിടക്കുന്നുവെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
നാഷനല്‍
ഹൈവേ അതോറിറ്റിക്കോ
പൊതുമരാമത്ത് വകുപ്പ്
അധികൃതര്‍ക്കോ പണം
നല്‍കാത്തതിന്റെ
പേരില്‍ ഏതെങ്കിലും
ജില്ലയില്‍ പുതുതായി
പൈപ്പുകള്‍
സ്ഥാപിക്കുന്ന
പ്രവൃത്തി
മുടങ്ങികിടക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(സി)
എങ്കില്‍
എവിടെയെല്ലാമാണ്
ഇത്തരത്തില്‍
പ്രവൃത്തികള്‍
മുടങ്ങികിടക്കുന്നതെന്നും
, പ്രവൃത്തി
ആരംഭിക്കാന്‍ എപ്പോള്‍
ഫലപ്രദമായ നടപടികള്‍
സ്വീകരിക്കുമെന്നും
വ്യക്തമാക്കാമോ?
കോട്ടയം
ജില്ലയിലെ മേജര്‍ ഇറിഗേഷന്‍
പദ്ധതികള്‍
3872.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
കോട്ടയം ജില്ലയിലെ
ഒന്‍പത് നിയമസഭാ
മണ്ഡലങ്ങളിലായി എത്ര
മേജര്‍ ഇറിഗേഷന്‍
പദ്ധതികള്‍
അനുവദിച്ചുവെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍ക്ക്
അനുവദിച്ച തുകയുടെ
മണ്ഡലം തിരിച്ചുളള
കണക്കുകള്‍
ലഭ്യമാക്കുമോ?
ചിത്താരി
റഗുലേറ്റര്‍ കം ബ്രിഡ്ജ്
പുതുക്കി പണിയുന്നതിന് നടപടി
3873.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ ചിത്താരി
റഗുലേറ്റര്‍ കം
ബ്രിഡ്ജ് പുതുക്കി
പണിയുന്നത് സംബന്ധിച്ച
വിഷയം
പരിഗണനയിലുണ്ടോ;വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
പുതുക്കിയ
നിരക്കില്‍ പ്രൈസ്
സോഫ്റ്റ് വെയര്‍ മുഖേന
എസ്റ്റിമേറ്റ്
ഭരണാനുമതിക്കായി
സമര്‍പ്പിച്ചിട്ടുണ്ടോ;വിശദാംശങ്ങള്‍
അറിയിക്കാമോ?
കോതമംഗലം
മണ്ഡലത്തിലെ ലിഫ്റ്റ്
ഇറിഗേഷന്‍ പദ്ധതി
3874.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തിലെ കവളങ്ങാട്,
ചല്ലാരിമംഗലം,
വാരപ്പെട്ടി, കീരംപാറ
ഗ്രാമപഞ്ചായത്തുകള്‍ക്കും,
കോതമംഗലം മുനിസിപ്പല്‍
പ്രദേശത്തിനും,
കൃഷി,കുടിവെള്ള ലഭ്യത
എന്നിവയ്ക്ക് ഏറെ
പ്രയോജനകരമായിരുന്ന
നൂവോലിച്ചാല് ലിഫ്റ്റ്
ഇറിഗേഷന്‍ പദ്ധതി
കാലങ്ങളായി
പ്രവര്‍ത്തനരഹിതമായി
കിടക്കുന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
പദ്ധതി
പുനരാരംഭിക്കുവാന്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
നിലവിലുള്ള സ്ഥിതി
വ്യക്തമാക്കാമോ?
കായംകുളം
മണ്ഡലത്തിലെ വാട്ടര്‍
കിയോസ്ക്കുകള്‍
3875.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വരള്‍ച്ചാ
ദുരിതാശ്വാസ
പ്രവര്‍ത്തനങ്ങളുടെ
ഭാഗമായി കായംകുളം
മണ്ഡലത്തില്‍
ബന്ധപ്പെട്ട
വകുപ്പുകള്‍
സ്വീകരിച്ചിട്ടുള്ള
മുന്നൊരുക്കങ്ങളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
കായംകുളം
മണ്ഡലത്തില്‍ നിലവില്‍
ഏതൊക്കെ
പ്രദേശങ്ങളിലാണ്
വാട്ടര്‍
കിയോസ്ക്കുകള്‍
സ്ഥാപിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ?
കാര്‍ഷിക
പുരോഗതിക്കായി രൂപം നല്കിയ
ജലസേചന പദ്ധതികള്‍
3876.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കാര്‍ഷിക പുരോഗതിക്കായി
രൂപം നല്കി,
നിര്‍മ്മാണം തുടങ്ങിയ
ജലസേചന പദ്ധതികള്‍
ഏതെല്ലാമെന്നും ഇവയില്‍
നിര്‍മ്മാണം
പൂര്‍ത്തീകരിച്ചവ
ഏതെല്ലാമെന്നും ഇനിയും
പൂര്‍ത്തീകരിക്കേണ്ടവ
ഏതെല്ലാമെന്നും
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍ ഓരോന്നും
തുടങ്ങിയ വര്‍ഷം,
പ്രാരംഭ പദ്ധതിത്തുക,
പുതുക്കിയ പദ്ധതിത്തുക,
ഇതുവരെ ചെലവാക്കിയ തുക,
പദ്ധതികൊണ്ട് ലഭ്യമായ
ജനോപയോഗം എന്നിവ
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതികളുടെ
നടത്തിപ്പില്‍
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ട
അഴിമതി ഉള്‍പ്പെടെയുള്ള
കെടുകാര്യസ്ഥതകള്‍
ഏതെല്ലാമെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
പൂര്‍ത്തീകരിക്കാനുള്ള
പദ്ധതികള്‍
പൂര്‍ത്തീകരിക്കുന്നതിന്
വേണ്ടി വരുന്ന തുക
എത്രയെന്നും പദ്ധതി
പൂര്‍ത്തീകരിച്ചാല്‍
ജനങ്ങള്‍ക്ക്
ലഭ്യമാകുന്ന ഉപയോഗം
എന്തെല്ലാമെന്നും
അറിയിക്കുമോ;
ഉപയോഗപ്രദമായവയുടെ
പണികള്‍
പൂര്‍ത്തീകരിക്കാനും
അല്ലാത്തവയുടെ തുടര്‍
പ്രവൃത്തികള്‍ നിറുത്തി
വയ്ക്കാനും നടപടികള്‍
സ്വീകരിക്കുമോ?
വാമനപുരം
നിയോജകമണ്ഡലത്തില്‍ ഭരണാനുമതി
ലഭിച്ച പ്രവൃത്തികള്‍
3877.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
2016-17
വര്‍ഷത്തില്‍ വാമനപുരം
നിയോജകമണ്ഡലത്തില്‍
മേജര്‍, മൈനര്‍
ഇറിഗേഷന്‍ വകുപ്പുകള്‍
വഴി ഭരണാനുമതി ലഭിച്ച
പ്രവൃത്തികള്‍
ഏതൊക്കെയെന്നും
പദ്ധതികള്‍, അനുവദിച്ച
തുക, നിലവിലെ
പ്രവര്‍ത്തന പുരോഗതി
എന്നിവയും
വിശദമാക്കുമോ?
സംഭരണശേഷി
വർധിപ്പിച്ച ഡാമുകള്‍
3878.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
5 വര്‍ഷക്കാലയളവില്‍
മണ്ണും ചെളിയും നീക്കി
ആഴം കൂട്ടുന്ന
പ്രവൃത്തി
പൂര്‍ത്തീകരിച്ച
ഡാമുകളുടെയും
പൂര്‍ത്തീകരിക്കുവാനുള്ള
ഡാമുകളുടെയും വിശദവിവരം
ലഭ്യമാക്കുമോ;
(ബി)
അടുത്ത
4 വര്‍ഷം ഏതൊക്കെ
ഡാമുകളാണ് ആഴം കൂട്ടി
സംഭരണശേഷി
വർധിപ്പിക്കാൻ
ഉദ്ദേശിക്കുന്നത്;
(സി)
ഇതുമൂലം
ഓരോ ഡാമിലും എത്ര ടി എം
സി ജലം അധികമായി
ശേഖരിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ?
നദികളില്‍
റെഗുലേറ്ററുകള്‍
സ്ഥാപിക്കുന്ന നടപടി
3879.
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2017-18
ലെ ബജറ്റില്‍
വേനല്‍ക്കാലത്ത്
വരള്‍ച്ചയുടെ കാഠിന്യം
കുറക്കുന്നതിനായി
മഞ്ചേശ്വരം നിയോജക
മണ്ഡലത്തിലെ ഷിറിയ
ഉള്‍പ്പെടെ ഇരുപതോളം
നദികളില്‍ മുപ്പതോളം
റെഗുലേറ്ററുകള്‍
നിര്‍മ്മിക്കുന്നതിനായി
കിഫ്ബിയില്‍ നിന്ന് 600
കോടി രൂപ
നിക്ഷേപിക്കുമെന്ന്
പ്രഖ്യാപിച്ചശേഷം ഇതു
സംബന്ധിച്ച് ഏതൊക്കെ
നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ;
(ബി)
ഷിറിയ
പുഴയില്‍ റെഗുലേറ്റര്‍
നിര്‍മ്മിക്കുന്നതു
സംബന്ധിച്ച് സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കാമോ?
ചിറ്റൂര്‍
മണ്ഡലത്തിലെ കിഫ്ബി പദ്ധതി
3880.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചിറ്റൂര്‍
നിയോജകമണ്ഡലത്തില്‍
ജലവിഭവ വകുപ്പും ജല
അതോറിട്ടിയും വിവിധ
പദ്ധതികള്മൂലവും
കിഫ്ബി വഴിയും
നടപ്പിലാക്കാനുദ്ദേശിക്കുന്ന
പദ്ധതികള്‍
ഏതൊക്കെയാണ്;
(ബി)
ഓരോന്നിനും
വകയിരുത്തിയിട്ടുള്ള
തുക എത്ര വീതമാണെന്നും
വ്യക്തമാക്കുമോ?
അരുവിക്കര
കുപ്പിവെള്ള നിര്‍മ്മാണ
പദ്ധതി
3881.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
വാട്ടര്‍ അതോറിറ്റിയുടെ
കീഴില്‍ 14.01.2016ല്‍
അരുവിക്കരയില്‍
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ആരംഭിച്ച കുപ്പിവെള്ള
നിര്‍മ്മാണ പദ്ധതിയുടെ
പുരോഗതി ഏതുവരെയായി;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം
കുപ്പിവെള്ളം എന്ന്
മുതല്‍ വിതരണം
ചെയ്യാന്‍ കഴിയുമെന്ന്
വ്യക്തമാക്കുമോ?
കോടശ്ശേരി
പഞ്ചായത്തിലെ പീലാര്‍
ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി
3882.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തിലെ കോടശ്ശേരി
പഞ്ചായത്തിലെ പീലാര്‍
ലിഫ്റ്റ് ഇറിഗേഷന്‍
പദ്ധതിയുടെ
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍
ഏത് ഘട്ടത്തിലാണ്
എന്നറിയിക്കാമോ;
(ബി)
പ്രവൃത്തികള്‍
പൂര്ത്തീകരണത്തോടടുത്ത
സാഹചര്യത്തിലും
ഡിസ്ട്രിബ്യൂഷന്‍
സംവിധാനം
സ്ഥാപിക്കുന്നതിനാവശ്യമായ
നടപടികള്‍ ഇനിയും
സ്വീകരിക്കാത്തതുമൂലം
കര്‍ഷകര്‍ക്ക് പ്രസ്തുത
പദ്ധതിയുടെ പ്രയോജനം
ലഭിക്കാത്ത സാഹചര്യം
ഒഴിവാക്കുന്നതിനായി,
അടിയന്തരമായി
ഡിസ്ട്രിബ്യൂഷന്‍
പൈപ്പുകള്‍
സ്ഥാപിക്കുന്നതിനായി
സമര്‍പ്പിച്ചിട്ടുള്ള
വിശദമായ
എസ്റ്റിമേറ്റിന് അനുമതി
നല്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
കുട്ടനാട്
പാക്കേജുകളുമായി ബന്ധപ്പെട്ട
പദ്ധതികള്‍
3883.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുട്ടനാട്
പാക്കേജുകളുമായി
ബന്ധപ്പെട്ട് ജലവിഭവ
വകുപ്പ് ആകെ എത്ര
പദ്ധതികള്‍ക്ക്
ഭരണാനുമതി
നല്‍കിയെന്നും ഓരോ
പദ്ധതിക്കും എത്ര
തുകയുടെ ഭരണാനുമതിയാണ്
നല്‍കിയതെന്നും
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍ക്ക് നല്കിയ
ഭരണാനുമതി ഉത്തരവുകളുടെ
പകര്‍പ്പുകള്‍
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതികളുടെ
പ്രവര്‍ത്തനം ഇപ്പോള്‍
ഏതു ഘട്ടത്തിലാണ്;
പുരോഗതി റിപ്പോര്‍ട്ട്
ലഭ്യമാക്കുമോ?
കുറ്റ്യാടി
ജലസേചന പദ്ധതിയുടെ കനാല്‍
നവീകരണവും അറ്റകുറ്റപ്പണികളും
3884.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ മിക്ക
മണ്ഡലങ്ങളിലൂടെയും
കടന്നു പോവുന്ന
കുറ്റ്യാടി ഇറിഗേഷന്‍
പ്രോജക്ടിന്റെ കനാല്‍
നവീകരണത്തിനും
അറ്റകുറ്റപ്പണികള്‍ക്കുമായി
കഴിഞ്ഞ 5 വര്‍ഷ
കാലയളവില്‍ എത്ര തുക
അനുവദിച്ചുവെന്നും
അനുവദിച്ച തുക
ഉപയോഗിച്ച് എന്തെല്ലാം
പ്രവൃത്തികള്‍
നടന്നുവെന്നും
വ്യക്തമാക്കാമോ;
(ബി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം കുറ്റ്യാടി
ഇറിഗേഷന്‍ പ്രോജക്ട്
കനാല്‍ നവീകരണത്തിനായി
അനുവദിച്ച തുകയും
നടന്ന് വരുന്ന
പ്രവൃത്തികള്‍
എന്തെല്ലാമെന്നും
വ്യക്തമാക്കാമോ;
(സി)
ഇൗ
വര്‍ഷം കടുത്ത വരള്‍ച്ച
അനുഭവപ്പെടുന്ന
സാഹചര്യത്തില്‍
കുറ്റ്യാടി ഇറിഗേഷന്‍
കനാലുകളുടെ
ബലപ്പെടുത്തലിനും
അറ്റകുറ്റപ്പണികള്‍ക്കുമായി
കൂടുതല്‍ തുക
അനുവദിക്കുന്നതിനും
പ്രവൃത്തികള്‍
നടപ്പിലാക്കാനും
നടപടികള്‍
സ്വീകരിക്കുമോ;
(ഡി)
ഈയിടെ
ഇരിങ്ങല്‍ ബ്രാഞ്ച്
കനാലിന്റെ കൊല്ലം
ഭാഗത്ത് കനാല്‍
തകര്‍ന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;പൊട്ടിത്തകര്‍ന്ന
കനാല്‍ അടിയന്തരമായി
പുനര്‍
നിര്‍മ്മിക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ?
ആസ്തിവികസന
ഫണ്ടുപയോഗിച്ച് കുഴല്‍കിണര്‍
നിര്‍മ്മാണം
3885.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
നിയോജകമണ്ഡലത്തിലെ
ആസ്തിവികസന ഫണ്ട്
(2016-17) ല്‍
നിന്നുള്ള തുക
ചെലവഴിച്ച് കുലശേഖരപുരം
ഗ്രാമപഞ്ചായത്തിലും
തൊടിയൂര്‍
ഗ്രാമപഞ്ചായത്തിലും
കുഴല്‍ക്കിണര്‍
നിര്‍മ്മിക്കുന്നതിനുള്ള
നിര്‍ദ്ദേശത്തിനുമേല്‍
സ്വീകരിച്ച നടപടിയുടെ
വിശദാംശം നല്‍കുമോ;
(ബി)
കുഴല്‍ക്കിണര്‍
സ്ഥാപിക്കുന്നതിന്
അടിയന്തരമായി ഭരണാനുമതി
നല്‍കുന്നത്
സംബന്ധിച്ച്
വിശദീകരിക്കുമോ?
നഗരങ്ങളില്‍
കുടിവെള്ള വിതരണത്തിന്
ഏകസ്രോതസ്സിനെ ആശ്രയിക്കുന്ന
രീതിക്ക് മാറ്റം
3886.
ശ്രീ.ഇ.പി.ജയരാജന്
,,
സി.കെ. ഹരീന്ദ്രന്‍
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
ഐ.ബി. സതീഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തലസ്ഥാന
നഗരവാസികളുടെ കുടിവെള്ള
സ്രോതസ്സ് വറ്റി വരണ്ട
സാഹചര്യത്തില്‍
ജനങ്ങള്‍ക്ക്
കുടിവെള്ളമെത്തിക്കുന്നതിന്
എന്തു സ്ഥിരം ബദല്‍
മാര്‍ഗ്ഗമാണ്
നടപ്പിലാക്കുവാനുദ്ദേശിക്കുന്നത്
;
(ബി)
നെയ്യാര്‍
ഡാമില്‍ നിന്ന്
ജലമെത്തിക്കാന്‍
സ്വീകരിച്ച
നടപടിയോടൊപ്പം
കുടിവെള്ളം പൈപ്പ്
പൊട്ടി പാഴാകുന്നതും,
ഉപഭോക്താക്കള്‍
ദുരുപയോഗം ചെയ്യുന്നതും
തടയാന്‍ ജാഗ്രതാ
നിര്‍ദ്ദേശം നല്‍കുമോ;
(സി)
ഈ
അനുഭവത്തിന്റെ
അടിസ്ഥാനത്തില്‍
എറണാകുളം,
തിരുവനന്തപുരം പോലുള്ള
നഗരങ്ങളില്‍ കുടിവെള്ള
വിതരണത്തിനായി
ഏകസ്രോതസ്സിനെ
ആശ്രയിക്കുന്ന രീതിക്ക്
മാറ്റം വരുത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ?
പോത്തുണ്ടി
ജലസംഭരണിയെ ഉപയോഗപ്പെടുത്തി
ജലവിതരണ പദ്ധതി
3887.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പോത്തുണ്ടി
ജലസംഭരണിയെ
ഉപയോഗപ്പെടുത്തി
ആലത്തൂര്‍, എരിമയൂര്‍
പഞ്ചായത്തുകളിലേക്ക്
സമഗ്ര ജലവിതരണ പദ്ധതി
നടപ്പിലാക്കാന്‍
ഉദ്ദേശമുണ്ടോ;
(ബി)
എങ്കില്‍
ഇതിനുള്ള നടപടി ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ ;
(സി)
എത്ര
കാലം കൊണ്ടാണ് പദ്ധതി
പൂര്‍ത്തിയാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കാമോ?
കോണോത്തുപുഴ
മാലിന്യമുക്തമാക്കി
സംരക്ഷിക്കുന്നതിന് നടപടി
3888.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃപ്പൂണിത്തുറ
നിയോജകമണ്ഡലത്തിലെ
കോണോത്തുപുഴ
മാലിന്യമുക്തമാക്കി
സംരക്ഷിക്കുന്നതിന്
ഏതെങ്കിലും പദ്ധതി
നടപ്പിലാക്കുവാന്‍
ആലോചിക്കുന്നുണ്ടോ;
(ബി)
ഇല്ലെങ്കില്‍
ഇതിലേക്കായി ആവശ്യമായ
നടപടി സ്വീകരിക്കുമോ;
(സി)
കോണോത്തുപുഴ
മാലിന്യമുക്തമാക്കി
സ്ഥിരമായി
സംരക്ഷിക്കുന്നതിന്
പൊതുജനപങ്കാളിത്തത്തോടു
കൂടി ഒരു പദ്ധതി
നടപ്പിലാക്കുമോ;
(ഡി)
എങ്കില്‍
വിശദാംശം അറിയിക്കുമോ?
പനത്തുറയില്‍
കടല്‍ഭിത്തി
ബലപ്പെടുത്തുവാന്‍ സ്വീകരിച്ച
നടപടികള്‍
3889.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയില്‍
പനത്തുറയില്‍ 2011-2016
കാലയളവില്‍
സി.ഇ.എസ്.സി.പി.-5930
പനത്തുറ-വേലിത്തറ 50
മീറ്റര്‍ ദൂരം
കടലാക്രമണത്താല്‍
പൊളിഞ്ഞുപോയ
കടല്‍ഭിത്തി
ബലപ്പെടുത്തുവാന്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ;
(ബി)
തിരുവനന്തപുരം
ജില്ലയില്‍
പനത്തുറയില്‍ രണ്ട്
പുലിമുട്ടുകള്ക്ക്മദ്ധ്യേ
എത്ര ദൂരം കടല്‍ഭിത്തി
ബലപ്പെടുത്തിയിട്ടുണ്ട്;
അടങ്കല്‍ തുക
എത്രയായിരുന്നു;
(സി)
പനത്തുറ
വേ-ബ്രിഡ്ജ്
നിര്‍മ്മിക്കുവാന്‍
ക്ഷേത്രംവക വസ്തുവില്‍
നിന്നും എത്ര സെന്റ്
ഭൂമി വിലകൊടുത്ത്
വാങ്ങിയിട്ടുണ്ട്;
സെന്റ് ഒന്നിന് എത്ര
തുകയെന്ന്
വിശദമാക്കുമോ;
(ഡി)
പനത്തുറ
ക്ഷേത്രത്തിന് സമീപം
എത്രദൂരം കടല്‍ഭിത്തി
ബലപ്പെടുത്തിയെന്നും
അടങ്വ്യക്തമാക്കുമോ;കല്
തുക എത്രയാണെന്നും
വ്യക്തമാക്കുമോ ?
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തില്‍ ജല അതോറിറ്റി
നടത്തിവരുന്ന പ്രവൃത്തികള്‍
3890.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തില്‍
തദ്ദേശഭരണസ്ഥാപനങ്ങളുടെ
ഡെപ്പോസിറ്റ്
ഉപയോഗിച്ച് ജല
അതോറിറ്റി നടത്തിവരുന്ന
പ്രവൃത്തികള്‍
ഏതെല്ലാം; വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ഷൊര്‍ണ്ണൂര്‍
നഗരസഭാ പദ്ധതികളായ
മേച്ചിലാത്ത്കുന്ന്,
പന്തലാട്ടുപറമ്പ്
പി.വി.ജെ.ബി കോളനി,
പൈപ്പുലൈന്‍
ദീര്‍ഘിപ്പിക്കല്‍,
എസ്.സി.
കുടുംബങ്ങള്ക്കുള്ളവ,
പഴനിപറമ്പ്,
മുല്ലയ്ക്കല് കോളനി
കുടിവെള്ള പദ്ധതി
എന്നിവയുടെ
പ്രവൃത്തികള്‍ക്കായി
എത്ര തുക
അനുവദിച്ചിട്ടുണ്ട്;
പ്രവൃത്തികള്‍ ഇപ്പോള്‍
ഏതു ഘട്ടത്തിലാണ്
എപ്പോള്‍ പണികള്‍
പൂര്‍ത്തീകരിക്കും
എന്നും വ്യക്തമാക്കുമോ;
(സി)
മണ്ഡലത്തിലെ
ജില്ലാപഞ്ചായത്ത്
ഡെപ്പോസിറ്റ്
പദ്ധതികള്‍ ഏതെല്ലാം;
എത്ര തുക അനുവദിച്ചു;
പ്രവൃത്തികള്‍
ഏതുഘട്ടത്തിലാണ്;
പണികള്‍ എപ്പോള്‍
പൂര്‍ത്തീകരിക്കും
എന്നും വ്യക്തമാക്കാമോ;
(ഡി)
മണ്ഡലത്തിലെ
പഞ്ചായത്തുകളിലെ
ഡെപ്പോസിറ്റ്
പ്രവൃത്തികള്‍
ഏതെല്ലാം; എത്ര തുക
അനുവദിച്ചിട്ടുണ്ട്;
പണികള്‍ ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ്; എപ്പോള്‍
പൂര്‍ത്തീകരിക്കും
എന്നും വ്യക്തമാക്കുമോ;
(ഇ)
കാറല്‍മണ്ണ
ലിഫ്റ്റ് ഇറിഗേഷന്റെ
നവീകരണ പ്രക്രിയ ഏതു
ഘട്ടത്തിലാണെന്നും
എപ്പോള്‍
പൂര്‍ത്തീകരിക്കുമെന്നും
വ്യക്തമാക്കുമോ?
പൂരക്കടവില്‍
ഏര്യംപുഴക്ക് കുറുകെ
റഗുലേറ്റര്‍-കം-ബ്രിഡ്ജ്
3891.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
നബാര്‍ഡിന്റെ
ആര്.ഐ.ഡി.എഫ് 22
സ്കീമില്‍
ഉള്‍പ്പെടുത്തുന്നതിന്
സമര്‍പ്പിച്ച
കല്ല്യാശ്ശേരി
മണ്ഡലത്തിലെ
കടന്നപ്പള്ളി-പാണപ്പുഴ
ഗ്രാമപഞ്ചായത്തിലെ
പൂരക്കടവില്‍
ഏര്യംപുഴക്ക് കുറുകെ
റഗുലേറ്റര്‍-കം-ബ്രിഡ്ജ്
സ്ഥാപിക്കുന്നതിന്
ഫണ്ട്
ലഭ്യമാക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ;
വിശദാംശം നല്‍കുമോ?
ജലദൗര്‍ലഭ്യം
പരിഹരിക്കാന്‍ നടപടി
3892.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലദൗര്‍ലഭ്യം
പരിഹരിക്കാന്‍ വിവിധ
വകുപ്പുകളുടെ
പ്രവര്‍ത്തനങ്ങളെ
ഏകോപിപ്പിക്കാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ജലവിനിയോഗം
പരമാവധി കുറയ്ക്കുവാന്‍
ബോധവല്‍ക്കരണം
ഉള്‍പ്പെടെയുള്ള
പ്രവര്‍ത്തനങ്ങള്‍
നടത്തിയിട്ടുണ്ടോ
;വിശദാംശം നല്‍കുമോ?
തൃക്കരിപ്പൂര്‍
മണ്ഡലത്തിലെ ക്രോസ്
ബാര്‍-കം-ബ്രിഡ്ജ്
3893.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃക്കരിപ്പൂര്‍
മണ്ഡലത്തിലെ പാടിയ
പുഴക്ക് കുറുകെ
(തൃക്കരിപ്പൂര്‍-പയ്യന്നൂര്‍
മണ്ഡലങ്ങളെ തമ്മില്‍
ബന്ധിപ്പിച്ച്)
നിര്‍മ്മിക്കാന്‍
തീരുമാനിച്ച ക്രോസ്
ബാര്‍-കം-ബ്രിഡ്ജിന്റെ
ഡിസൈന്‍ പണി
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
പ്രവൃത്തി
എന്നാരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ?
ജലസ്രോതസ്സുകളുടെ
കണക്കുകളും മഴവെള്ള സംഭരണവും
3894.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പ്രധാന നദികള്‍/മറ്റു
ചെറു
നദികള്‍/കായലുകള്‍/കുളങ്ങള്‍
ഉള്‍പ്പെടെ സംസ്ഥാന
സര്‍ക്കാരിന്റെ
കൈവശമുള്ള കണക്കുകള്‍
പ്രകാരം എത്ര എണ്ണം
ഉണ്ട് എന്നും അവയുടെ
നിലവിലെ അവസ്ഥ എന്ത്
എന്നും വ്യക്തമാക്കുമോ;
(ബി)
ഇവയെ
സംരക്ഷിക്കാനായി
സ്റ്റേറ്റ് ഫണ്ട്,
ആര്.എം.എഫ്. (റിവര്‍
മാനേജ്മെന്റ് ഫണ്ട്)
എന്നിവ ഉപയോഗിച്ച്
മുന്‍ സര്‍ക്കാര്‍
എന്തു നടപടികള്‍
സ്വീകരിച്ചുവെന്നും ഈ
സര്‍ക്കാര്‍ എന്തു
നടപടി സ്വീകരിച്ചു
വരുന്നു എന്നും
വ്യക്തമാക്കുമോ;
(സി)
സംസ്ഥാന
ഫണ്ടില്‍ നിന്നും ഫ്ളഡ്
കണ്ട്രോള്, ഫ്ളഡ്
ഡാമേജ് എന്നീ
പ്രവൃത്തികള്‍ക്കായി
കഴിഞ്ഞ മൂന്ന്
വര്‍ഷങ്ങളിലായി
ചിലവാക്കിയത് എത്ര
തുകയെന്നും പ്രസ്തുത
തുക എന്തു
നടപടികള്‍ക്കായി
ഉപയോഗിച്ചു എന്നുമുള്ള
വിശദാംശം ലഭ്യമാക്കുമോ;
(ഡി)
സംസ്ഥാനത്ത്
മണ്‍സൂണ്‍ മഴമൂലവും
അല്ലാതെയും ലഭിക്കുന്ന
മഴവെള്ളം കടലിലേക്ക്
ഒഴുകി
നഷ്ടമാകുന്നതൊഴിവാക്കാനും,
ഇവ സംരക്ഷിക്കാനും അതു
മൂലം വേനല്‍കാലത്ത്
ജലലഭ്യത ഉറപ്പു
വരുത്താനുമായി
ജലവകുപ്പ് മറ്റു
വകുപ്പുകളെ
ഏകോപിപ്പിച്ച് എന്തു
നടപടി സ്വീകരിക്കും
എന്നും വ്യക്തമാക്കുമോ?
ചെര്‍പ്പുളശേരിയിൽ വീടുകളിലെ
കിണര്‍ വെള്ളത്തില്‍
പെട്രോള്‍ ഇന്ധനം
3895.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെര്‍പ്പുളശേരി
അയ്യപ്പന് കാവിനു
സമീപമുള്ള വീടുകളിലെ
കിണര്‍ വെള്ളത്തില്‍
പെട്രോള്‍ ഇന്ധനം
കലര്‍ന്ന്
ഉപയോഗശൂന്യമാകുന്നതു
സംബന്ധിച്ച പരാതി
ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
(ബി)
എങ്കില്‍
അതു സംബന്ധിച്ച്
അന്വേഷിച്ചിട്ടുണ്ടോ;
ഇതിന്റെ കാരണം
കണ്ടെത്തിയിട്ടുണ്ടോ;
(സി)
കടുത്ത
കുടിവെള്ളക്ഷാമമുള്ള ഈ
കാലത്ത് സ്രോതസ്സുകളിലെ
ജലം ഉപയോഗിക്കാനാവാത്ത
സ്ഥിതി വിശേഷം
ഗുരുതരമായിക്കണ്ട്
ഇക്കാര്യത്തിൽ അടിയന്തര
നടപടി സ്വീകരിക്കുമോ?
മങ്കട
മണ്ഡലത്തിലെ ഹരിത കേരളം
പദ്ധതി
3896.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹരിത
കേരളം പദ്ധതിയില്‍
മങ്കട
നിയോജകമണ്ഡലത്തിലെ
കുളങ്ങള്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
എങ്കിൽ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ഇത്
സംബന്ധിച്ച് ജില്ലാ
ഭരണകൂടത്തിന് നല്കിയ
ഡി.പി.ആറില്‍ ഈ
മണ്ഡലത്തിലെ എത്ര
കുളങ്ങളെ
ഉള്‍പ്പെടുത്തിയിട്ടുണ്ട്;
(സി)
പ്രസ്തുത
മണ്ഡലത്തിലെ
മക്കരപ്പറമ്പ്
ഗ്രാമപഞ്ചായത്തിലെ
കുഴല്‍
കിണര്‍-കൈപ്പമ്പുകള്‍
റിപ്പയര്‍
ചെയ്യുന്നതിനുള്ള
നടപടികളുടെ പുരോഗതി
വിശദീകരിക്കാമോ?
ഭൂഗര്‍ഭ
ജലനിരപ്പ് ഉയര്‍ത്തുന്നതിന്
നടപടി
3897.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഭൂഗര്‍ഭ ജലനിരപ്പ്
ഗുരുതരമായ നിലയില്‍
താഴുന്ന സാഹചര്യത്തില്‍
ജലനിരപ്പ്
ഉയര്‍ത്തുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവരുന്നു
എന്ന് അറിയിക്കുമോ;
(ബി)
സമയബന്ധിതമായി
പ്രസ്തുത നടപടികള്‍
പൂര്‍ത്തീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
തൃപ്പൂണിത്തുറ
മണ്ഡലത്തിലെ കിണറുകളുടെ
റീചാര്‍ജ്ജിങ്ങ്
3898.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃപ്പൂണിത്തുറ
മണ്ഡലത്തിലെ
ഉദയംപേരൂര്‍
ഗ്രാമപഞ്ചായത്തിലെ
കിണറുകളുടെ
റീചാര്‍ജ്ജിങ്ങ്
നടത്തുന്ന പദ്ധതിയുടെ
നിലവിലെ അവസ്ഥ
അറിയിക്കുമോ;
(ബി)
ഈ
പഞ്ചായത്തിലെ എത്ര
കിണറുകളാണ് ഈ
പദ്ധതിയുടെ കീഴില്‍
വരുന്നത്
എന്നറിയിക്കുമോ;
(സി)
സമയബന്ധിതമായി
ഈ നടപടികള്‍
പൂര്‍ത്തീകരിക്കുന്നതിന്
തയ്യാറാകുമോ;
(ഡി)
നിരന്തരമായി
ഈ പ്രവര്‍ത്തനം
നടത്തുന്നതിനും
കൂടുതല്‍ മേഖലകളിലേക്ക്
ഈ പദ്ധതി
വ്യാപിപ്പിക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
കുടിവെള്ളക്ഷാമവും ജലചൂഷണവും
3899.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
കെ. ബാബു
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂഗര്‍ഭ
ജലവിതാനത്തിലുണ്ടായിട്ടുള്ള
കുറവും വേനല്‍മഴയുടെ
ലഭ്യതക്കുറവും
കുടിവെള്ളക്ഷാമത്തിനിടയാക്കുകയും
ജലസേചനത്തെ കാര്യമായി
ബാധിക്കുകയും ചെയ്തത്
പ്രത്യേകം അവലോകനം
നടത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
വെളിപ്പെടുത്തുമോ ;
(ബി)
പാലക്കാട്
ജില്ലയിലും പരിസര
പ്രദേശങ്ങളിലുമുള്ള
സ്വകാര്യ കുടിവെള്ള
കമ്പനികളും സോഫ്റ്റ്
ഡ്രിങ്കിസ് കമ്പനികളും
അമിത ജലചൂഷണം
നടത്തുന്നതായ വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ ജലചൂഷണത്തിന്റെ
തോത്
പരിശോധിച്ചിട്ടുണ്ടോ;
(സി)
ഭൂജലവിതാനം
സംരക്ഷിക്കുന്നതിന്
ജലവിഭവ വകുപ്പ്
എന്തെല്ലാം ജാഗ്രതാ
പൂര്‍ണ്ണമായ നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വ്യക്തമാക്കുമോ?
പൂർത്തിയാക്കിയ പുതിയ
കുടിവെള്ള - ജലവിതരണ
പദ്ധതികള്‍
3900.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
പി.ടി. തോമസ്
,,
ഐ.സി.ബാലകൃഷ്ണന്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
പുതിയ എത്ര കുടിവെള്ള-
ജലവിതരണ പദ്ധതികള്‍
പൂര്‍ത്തിയാക്കിയിട്ടുണ്ട്;
വിശദാംശം ലഭ്യമാക്കുമോ
;
(ബി)
പ്രസ്തുത
പദ്ധതികള്‍ വഴി എത്ര
ലിറ്റര്‍ കുടിവെള്ളമാണ്
ലഭ്യമാക്കുന്നതെന്നു
വെളിപ്പെടുത്തുമോ;
(സി)
ഈ
പദ്ധതികളുടെ ഫലപ്രദമായ
നിർവഹണത്തിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
നെയ്യാറില്‍ നിന്നും
വെള്ളമെത്തിക്കുന്നതിനുള്ള
പദ്ധതി
3901.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
കെ.മുരളീധരന്
,,
കെ.എസ്.ശബരീനാഥന്
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
നഗരത്തിലെ കുടിവെള്ള
ക്ഷാമം
പരിഹരിക്കുന്നതിന്
നെയ്യാറില്‍ നിന്നും
വെള്ളമെത്തിക്കുന്നതിനുള്ള
പദ്ധതി
വിജയപ്രദമായിരുന്നോ
എന്ന്
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
സംവിധാനം
ഒരുക്കുന്നതിന് സംസ്ഥാന
ഖജനാവില്‍ നിന്നും
എന്ത് തുക ചെലവായെന്ന്
അറിയിക്കുമോ;
(സി)
പ്രസ്തുത
പദ്ധതി വിജയകരമായി
നടപ്പിലാക്കുന്നതിന്
അഹോരാത്രം
പ്രവര്‍ത്തിച്ച
ഉദ്യോഗസ്ഥര്‍ക്ക്
പ്രോത്സാഹനം
നല്‍കുന്നതിനായി ക്യാഷ്
അവാര്‍ഡ് നല്‍കുമോ?
ഉദയംപേരൂര്‍ പഞ്ചായത്തിലെ
രൂക്ഷമായ കുടിവെളളക്ഷാമം
3902.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃപ്പുണിത്തുറ
മണ്ഡലത്തില്‍
ഉദയംപേരൂര്‍
പഞ്ചായത്തിലെ
അതിരൂക്ഷമായ
കുടിവെളളക്ഷാമം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
പരിഹരിക്കുന്നതിലേക്കായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാന്‍
ആലോചിക്കുന്നു എന്ന്
അറിയിക്കുമോ;
(സി)
അടിയന്തര
പ്രാധാന്യത്തോടെ ഇൗ
പ്രദേശത്തെ കുടിവെളള
ക്ഷാമം
പരിഹരിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
കുടിവെള്ളക്ഷാമം
പരിഹരിക്കാന്‍ സ്വീകരിച്ച
മുന്‍കരുതലുകള്‍
3903.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വരള്‍ച്ച ബാധിത
പ്രദേശമായി നാലുമാസം
മുന്‍പ് സര്‍ക്കാര്‍
നിയമസഭയില്‍
പ്രഖ്യാപിച്ച പ്രകാരം
കുടിവെള്ളക്ഷാമം
ഉണ്ടാകുമെന്ന്
കണക്കാക്കി ജലവിഭവ
വകുപ്പ് എന്തെങ്കിലും
കരുതല്‍ നടപടികള്‍ ഈ
നാലുമാസത്തിനുള്ളില്‍
സ്വീകരിച്ചിട്ടുണ്ടോ;എങ്കിൽ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
സംസ്ഥാനത്ത്
ഉടനീളം തണ്ണീര്‍
പന്തലുകള്‍
ആരംഭിയ്ക്കുമെന്ന്
പ്രഖ്യാപിച്ച പ്രകാരം
ഏതൊക്ക സ്ഥലങ്ങളില്‍
തണ്ണീര്‍ പന്തലുകള്‍
സ്ഥാപിച്ചിട്ടുണ്ട്;വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(സി)
ടാങ്കര്‍
ലോറികളില്‍ വിതരണം
ചെയ്യുന്ന കുടിവെള്ളം
പാറമടകളിലും മറ്റും
കാലങ്ങളായി
കെട്ടികിടക്കുന്ന
മലിനജലമാണ് എന്ന വസ്തുത
മനസ്സിലാക്കി ഇതിനെ
ചെറുക്കാന്‍ ഉദ്യോഗസ്ഥ
ജനപങ്കാളിത്ത സ്ക്വാഡ്
അടിയന്തരമായി സെക്ഷന്‍
ആഫീസുകള്‍ തോറും
ഉണ്ടാക്കി ശുദ്ധ ജലം
എത്തിക്കാന്‍ നടപടികള്‍
സ്വീകരിക്കുമോ?
കുടിവെളളത്തിന്റെ ദുരുപയോഗം
നിയന്ത്രിക്കാന്‍ നടപടി
3904.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുടിവെളളമായുപയോഗിക്കേണ്ട
ശുദ്ധജലം ഇപ്പോഴും
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്കും
ചെടി നനയ്ക്കാനും
വാഹനങ്ങള്‍ കഴുകാനും
ദുരുപയോഗം
ചെയ്യുന്നുണ്ടെന്ന
വസ്തുത അറിവുണ്ടോ;
(ബി)
ഇതു
നിയന്ത്രിക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
അറിയിക്കുമോ;
(സി)
ടാങ്കറില്‍
നിറച്ചുകൊടുക്കുന്ന
വെളളം കുടിവെളള
ആവശ്യത്തിനു മാത്രമേ
ഉപയോഗിക്കുന്നുളളു
എന്ന് ഉറപ്പു
വരുത്താന്‍ എന്തൊക്കെ
പരിശോധനാ
സംവിധാനങ്ങളുണ്ട്;
പ്രസ്തുത സംവിധാനങ്ങള്‍
വഴി കഴിഞ്ഞ
രണ്ടുമാസത്തിനിടെ എത്ര
ദുരുപയോഗങ്ങള്‍
കണ്ടെത്തി നടപടി
സ്വീകരിച്ചുവെന്ന്
വെളിപ്പെടുത്തുമോ?
മുടങ്ങിക്കിടക്കുന്ന ശുദ്ധജല
പദ്ധതികള്‍
3905.
ശ്രീ.കെ.സി.ജോസഫ്
,,
അടൂര്‍ പ്രകാശ്
,,
അനില്‍ അക്കര
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഡിസ്ട്രിബ്യൂഷന്‍
ലൈനുകള്‍
ഇല്ലാത്തതുമൂലം
മുടങ്ങിക്കിടക്കുന്ന
എത്ര ശുദ്ധജല
പദ്ധതികള്‍
സംസ്ഥാനത്തുണ്ട്;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍
ഏറ്റെടുക്കാന്‍ കര്‍മ്മ
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
എങ്കിൽ വിശദമാക്കുമോ;
(സി)
ഇതിനുവേണ്ടി
പ്രത്യേക നിക്ഷേപ
നിധിയില്‍ നിന്ന് എത്ര
കോടി രൂപ
നീക്കിവച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ ?
അടുത്ത
വേനല്‍ക്കാലത്തെ നേരിടാന്‍
കര്‍മ്മപരിപാടി
3906.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അടുത്ത
വേനല്‍ക്കാലത്ത്
അതിരുക്ഷമായ വരള്‍ച്ച
പോലുള്ള അവസ്ഥ
ഉണ്ടാകാതിരിക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിയ്ക്കാനുദ്ദേശിക്കുന്നത്;വിശദവിവരം
നല്‍കുമോ;
(ബി)
ജില്ല
തിരിച്ചുള്ള
കര്‍മ്മപരിപാടിയ്ക്ക്
രൂപം
നല്‍കിയിട്ടുണ്ടോ;എങ്കില്‍
വിശദവിവരം നല്‍കുമോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വെളിപ്പെടുത്തുമോ ?
കൊല്ലം
നഗരത്തിലെ കുടിവെള്ള വിതരണ
പദ്ധതികള്‍
3907.
ശ്രീ.എന്‍.
വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കല്ലടയാറ്റിലെ
കടപ്പുഴയില് തടയണ
നിര്‍മ്മിച്ച് വെള്ളം
പമ്പ് ചെയ്ത്
ശാസ്താംകോട്ടയില്‍
എത്തിച്ച്
ശുദ്ധീകരിച്ച് കൊല്ലം
നഗരത്തില്‍ കുടിവെള്ളം
വിതരണം ചെയ്യുന്ന
പദ്ധതി ഉപേക്ഷിച്ചുവോ
എന്നറിയിക്കുമോ;
(ബി)
കൊല്ലം
നഗരത്തില്‍ വിതരണം
ചെയ്യുന്നതിനായി,
പുത്തുര്‍ ഞാങ്കടവില്‍
സ്ഥാപിയ്ക്കുന്ന
പദ്ധതിയില്‍ നിന്നും
വെള്ളം
ശാസ്താംകോട്ടയില്‍
എത്തിച്ച്, കുടിവെളളം
വിതരണം ചെയ്യുന്ന
ചവറ-പന്മന പദ്ധതി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്ന്
വെളിപ്പെടുത്താമോ?
മലിനജലം
ശുദ്ധീകരിച്ച് ഉപയോഗ
യോഗ്യമാക്കുന്ന പദ്ധതി
സംബന്ധിച്ച നയം
3908.
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലിന
ജലം ശുദ്ധീകരിച്ച്
ഉപയോഗ യോഗ്യമാക്കുന്ന
പദ്ധതിയെ സംബന്ധിച്ച
സർക്കാർ നയം
വ്യക്തമാക്കുമോ;
(ബി)
കേരള
സർവ്വകലാശാലയിലെ
പരിസ്ഥിതി പഠന വിഭാഗമോ
ഇതര സർക്കാർ ഏജൻസികളോ
ഇത്തരത്തിൽ
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ;
എങ്കിൽ വിശദാംശങ്ങൾ
ലഭ്യമാക്കുമോ;
(സി)
സംസ്ഥാനം
കടുത്ത
ജലദൗർലഭ്യത്തിലേക്കു
കടക്കുന്നതായ സൂചന
ലഭ്യമായിത്തുടങ്ങിയ
സാഹചര്യത്തിൽ മലിനജലം
ശുദ്ധീകരിച്ച്
കൃഷിയ്ക്കും ഇതര
ആവശ്യങ്ങൾക്കും
ഉപയോഗിക്കാൻ നടപടി
സ്വീകരിക്കുമോ?
കുടിവെളള
ഗുണനിലവാരം പരിശിധിക്കുന്ന
നിയന്ത്രണ അധികാരമുളള ഏജന്‍സി
T 3909.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വേനല്‍ ശക്തി
പ്രാപിക്കുന്നതോടെ
വിതരണം ചെയ്യുന്ന
കുപ്പിവെളളത്തില്‍
വ്യാജന്മാര്
പെരുകുന്നതായ
റിപ്പോര്‍ട്ട്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
സംസ്ഥാനത്ത്
കുടിവെളളത്തിന്റെ
ഗുണനിലവാര
പരിശോധനക്കും
നിയന്ത്രണ
സംവിധാനങ്ങള്‍ക്കും
അധികാരമുളള ഏജന്‍സി
ഏതാണ്;
(സി)
കിണറുകള്‍
റീചാര്‍ജ്
ചെയ്യുന്നതിന്
ടാങ്കറുകളില്‍ കുടിവെളള
വിതരണക്കാര്‍ വെളളം
എത്തിച്ചുകൊടുക്കുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഇത്തരത്തിൽ
എത്തിക്കുന്ന ജലം
പ്രധാനമായും കുളം, പുഴ
എന്നിവിടങ്ങളില്‍
നിന്നാണ്
ശേഖരിക്കുന്നതെന്ന
റിപ്പോര്‍ട്ട്
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കുമോ?
കൃഷിക്ക്
ജലം ഉപയോഗിക്കുന്നതിന്
വിലക്ക്
T 3910.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വരള്‍ച്ച
കാരണം
നെല്‍കൃഷിയിടങ്ങള്‍
വരണ്ടുണങ്ങി
കൃഷിക്കുപയുക്തമല്ലാതാകുന്ന
വാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നെല്‍ക്കൃഷിക്ക്
ആവശ്യമായ വെള്ളം
ലഭ്യമാക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കിൽ വിശദാംശം
വ്യക്തമാക്കുമോ;
(സി)
കൃഷിക്ക്
ജലം ഉപയോഗിക്കുന്നതിന്
നിലവില്‍ വിലക്ക്
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
എങ്കിൽ വിശദാംശം
ലഭ്യമാക്കുമോ;
(ഡി)
നെല്‍ക്കൃഷിക്കാവശ്യമായ
ജലം ലഭ്യമാക്കുന്നതിന്
സർക്കാർ നടപടി
സ്വീകരിക്കുമോ?
ജലമാഫിയാ
സംഘത്തിന്റെ ജലമൂറ്റലും
കച്ചവടവും
3911.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭൂജല ഉപയോഗ
നിയന്ത്രണത്തിന്
2002-ലെ നിയമം
നിലനിൽക്കേ ജലമാഫിയാ
സംഘം ജലമൂറ്റലും
കച്ചവടവും നടത്തുന്നതു
സംബന്ധിച്ച
അന്വേഷണത്തില്‍ കഴിഞ്ഞ
ഒരു വര്‍ഷമായി എത്ര
പേരെ കണ്ടെത്തിയെന്നും
എത്ര കേസുകള്‍
ചാര്‍ജ്ജു
ചെയ്തുവെന്നും
വ്യക്തമാക്കുമോ;
(ബി)
ഭൂഗര്‍ഭ
ജലസ്രോതസ്സുകള്‍
ഒന്നിലധികം
സംസ്ഥാനങ്ങളില്‍
വ്യാപിക്കാനുള്ള
സാധ്യതയുള്ളതിനാല്‍
സംസ്ഥാനം അതിര്‍ത്തി
പങ്കിടുന്ന മറ്റു
സംസ്ഥാന അതിര്‍ത്തി
പ്രദേശത്ത് നിന്നും
ജലചൂഷണം നടത്തി നമ്മുടെ
സംസ്ഥാനത്ത് അധിക വില
ഈടാക്കി ജലം കച്ചവടം
നടത്തുന്നതും, ഇതിനു
ഗുണ്ടാസംഘങ്ങള്‍
തന്നെയുള്ളതും
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ എപ്പോള്‍
പരിശോധന നടത്തിയെന്നും
ഇല്ലെങ്കിൽ ഇതിനായി
എന്തു നടപടി
സ്വീകരിക്കുമെന്നും
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്തെ
കുളങ്ങള്‍, തോടുകള്‍,
നീര്‍ച്ചാലുകള്‍ ഇവയെ
സംരക്ഷിക്കാനുള്ള
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
കഴിഞ്ഞ ഒരു വര്‍ഷം
ജലവകുപ്പ് കണ്ടെത്തിയ
ജലമാഫിയ സംഘത്തിന്റെ
ജലചൂഷണവും
കുറ്റക്കാരായി
കണ്ടെത്തിയവരെയും
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കുമോ?
കുടിവെളള
ക്ഷാമത്തിന് കുറ്റമറ്റ പരിഹാര
നടപടി
3912.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
1978
-ല്‍ പേപ്പാറ ഡാം
നിര്‍മ്മിച്ച് ജലശേഖരണം
നടത്തിയിട്ടും വേനല്‍
കടുത്തപ്പോള്‍
തിരുവനന്തപുരം
നഗരത്തില്‍
കുടിനീരില്ലാത്ത
അവസ്ഥയുണ്ടായെങ്കില്‍
ശുദ്ധജല ഉപയോഗത്തിലെ
അശാസ്ത്രീയത,
കുടിക്കാനല്ലാത്ത
ആവശ്യങ്ങള്‍ക്കുളള അമിത
ജലഉപയോഗം,
ശാസ്ത്രീയമായ ജല മാനേജ്
മെന്റിന്റെ അഭാവം,
സ്രോതസ്സുകളുടെ
സംരക്ഷണം, വര്‍ഷം
തോറും വര്‍ദ്ധിച്ചു
വരുന്ന ജലആവശ്യകത,
കുറഞ്ഞു വരുന്ന
ജലലഭ്യത,
എന്നിവയെക്കുറിച്ച്
സമഗ്ര പഠനം നടത്തി
കുറ്റമറ്റ പരിഹാര
നടപടികള്‍
സ്വീകരിക്കേണ്ടതിന്റെ
ആവശ്യകത
ബോദ്ധ്യപ്പെട്ട് നടപടി
സ്വീകരിക്കുമോ?
നാദാപുരം
മണ്ഡലത്തിലെ കുടിവെള്ള
പദ്ധതികള്‍
3913.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
നാദാപുരം
മണ്ഡലത്തിലെ
അതിരൂക്ഷമായ
കുടിവെള്ളക്ഷാമം
പരിഹരിക്കാനായി
മണ്ഡലത്തില്‍ നിലവില്‍
എന്തൊക്കെ പദ്ധതികള്‍
നടന്നു വരുന്നുണ്ടെന്നു
വ്യക്തമാക്കാമോ?
നെയ്യാര്‍
ഡാം റിസര്‍വോയറില്‍ നിന്ന്
വെള്ളം അരുവിക്കരയിൽ
3914.
ശ്രീ.സി.
ദിവാകരന്
,,
ഇ.കെ.വിജയന്
,,
കെ. രാജന്
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
നഗരത്തിലെ രൂക്ഷമായ
കുടിവെള്ളക്ഷാമം
വിലയിരുത്തിയിട്ടുണ്ടോ;
എങ്കിൽ വിശദാംശം
വ്യക്തമാക്കുമോ;
(ബി)
പേപ്പാറ
ഡാമില്‍ നിന്നുള്ള
വെള്ളം നഗരത്തിലെയും
പരിസരപ്രദേശങ്ങളിലെയും
ആവശ്യങ്ങള്‍ക്ക്
തികയാതെ വരുന്ന
സാഹചര്യത്തില്‍
എന്തൊക്കെ നടപടികളാണ്
സര്‍ക്കാര്‍
ആലോചിക്കുന്നത്;
(സി)
നെയ്യാര്‍
ഡാമിന്റെ
റിസര്‍വോയറില്‍ നിന്ന്
വെള്ളം
ശുദ്ധീകരിക്കുന്ന
അരുവിക്കരയിലെ
റിസര്‍വോയര്‍ വരെ
പ്രത്യേക ചാലുകള്‍
നിര്മ്മിച്ചായിരിക്കുമോ
വെള്ളം
എത്തിക്കുന്നതെന്ന്;
വിശദാംശം
വ്യക്തമാക്കുമോ?
പരാതികള്‍
അധികൃതരെ അറിയിച്ചാൽ യഥാസമയം
പരിഹാരം കാണാത്ത അവസ്ഥ
3915.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വരള്‍ച്ചാ
പ്രതിരോധ
പ്രവര്‍ത്തനങ്ങള്‍ക്കായി
ഭൂജലവകുപ്പും കേരള
വാട്ടര്‍ അതോറിറ്റിയും
സംയുക്തമായി
സംസ്ഥാനത്ത് തുടങ്ങിയ
കണ്ട്രോള് റൂമുകളുടെ
കഴിഞ്ഞ ഒരു വര്‍ഷത്തെ
പ്രവര്‍ത്തനം
പരിശോധിച്ചിട്ടുണ്ടോ;
എങ്കിൽ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
പെെപ്പു പൊട്ടി
കുടിവെളളം
പാഴാക്കുന്നതുള്പ്പെടെയുള്ള
പരാതികള്‍ അധികൃതരെ
അറിയിച്ചാലും യഥാസമയം
പരിഹാരം കാണാത്ത അവസ്ഥ
പരിശോധിക്കുന്നതോടൊപ്പം
പെെപ്പ് പൊട്ടല്‍
തുടങ്ങിയവ
അറിയിക്കുന്നതിനായി
കണ്ട്രോള് റൂമില്‍
ഒരു ടോള്‍ ഫ്രീ
നമ്പര്‍ സിസ്റ്റം
നടപ്പാക്കുന്നകാര്യം
പരിഗണിയ്ക്കുമോ;
(സി)
കണ്ട്രോള്
റൂമുകളുടെ
പ്രവര്‍ത്തനത്തിലൂടെ
കണ്ടെത്തിയ കുറ്റകരമായ
പ്രവൃത്തികള്‍
എന്തെല്ലാമാണെന്നും
എത്ര പേരുടെ പേരില്‍
ശിക്ഷാ നടപടികള്‍
സ്വീകരിച്ചു എന്നും
വ്യക്തമാക്കുമോ?
കുടിവെള്ള
കമ്പനികളുടെ ജലഉപഭോഗം -
സഭാസമിതി റിപ്പോർട്ടിന്മേൽ
നടപടി
3916.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്ന
കുടിവെള്ള കമ്പനികളും
കോള കമ്പനികളും
കിണറുകളും
കുഴല്‍കിണറുകളും
നിര്‍മ്മിച്ചും മറ്റ്
ജലസ്രോതസ്സുകളില്‍
നിന്നും ഉപയോഗിക്കുന്ന
ജലത്തിന്റെ അളവ്
തിട്ടപ്പെടുത്തുന്നതിനുള്ള
സംവിധാനം നിലവിലുണ്ടോ;
(ബി)
ഇത്തരം
പല കമ്പനികൾ
അനിയന്ത്രിതമായ തോതില്‍
ജലമൂറ്റുന്നതായുള്ള
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇത്തരം
കമ്പനികളുടെ ജല ഉപഭോഗം
നിയന്ത്രിക്കുന്നതിനും
കുറയ്ക്കുന്നതിനും
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദാക്കുമോ;
(ഡി)
ഇത്തരം
കമ്പനികളുടെ ജലഉപഭോഗം
നിയന്ത്രിക്കുന്നതിന്
ടെലിമെട്രി
സംവിധാനമേര്‍പ്പെടുത്തണമെന്ന
നിയമസഭാ സമിതി
റിപ്പോര്‍ട്ട്
നിലവിലുണ്ടോ; എങ്കില്‍
ഇത്
നടപ്പിലാക്കുന്നതിന്
സ്വീകരിച്ച നടപടി
അറിയിക്കുമോ?
ജലവര്‍ഷിണി,
മഴപ്പൊലിമ പദ്ധതികള്‍
ജില്ലകളിലേക്ക്
വ്യാപിപ്പിക്കുന്നതിന് നടപടി
3917.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ദുരന്തനിവാരണ
അതോറിട്ടിയുടെ
നേതൃത്വത്തില്‍
ജലവര്‍ഷിണി, മഴപ്പൊലിമ
എന്നീ ജലസംരക്ഷണ
പദ്ധതികള്‍
നടപ്പിലാക്കിവരുന്നുണ്ടോ;
എങ്കില്‍ സംസ്ഥാനത്ത്
എവിടെയെല്ലാമാണ്
പ്രസ്തുത പദ്ധതികള്‍
നടപ്പിലാക്കിയിട്ടുള്ളത്;
വിശദാംശം
വെളിപ്പെടുത്തുമോ ;
(ബി)
പ്രസ്തുത
പദ്ധതികള്‍
വിജയകരമാണെങ്കില്‍
മറ്റ് ജില്ലകളിലേക്ക്
വ്യാപിപ്പിക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
കുപ്പിവെള്ള
വിതരണം നടത്തുന്ന കമ്പനികളും
ലൈസന്‍സും
3918.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ്
,,
കെ.എം.ഷാജി
,,
സി.മമ്മൂട്ടി
,,
പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുപ്പിവെള്ള
വിതരണം നടത്തുന്ന
കമ്പനികള്‍ക്ക്
ജലവിഭവവകുപ്പില്
നിന്നും ലൈസന്‍സോ
അനുമതിയോ ആവശ്യമുണ്ടോ;
(ബി)
എങ്കില്‍
ആയത് നല്‍കുന്നതിന്റെ
ചുമതല ഏതു
ഉദ്യോഗസ്ഥനിലാണ്
നിക്ഷിപ്തമാക്കിയിട്ടുള്ളത്;
(സി)
സംസ്ഥാനത്ത്
എത്ര കുടിവെള്ള
ബോട്ടിലിംഗ്
പ്ലാന്റുകള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്നതിന്റെ
വിശദവിവരം ലഭ്യമാക്കുമോ
?
നഗരങ്ങളില്‍
കുടിവെള്ളമെത്തിക്കുന്നതിന്
എ.ഡി.ബി പദ്ധതി
3919.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
വി.ഡി.സതീശന്
,,
ഐ.സി.ബാലകൃഷ്ണന്
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗരങ്ങളില്‍
കുടിവെള്ളമെത്തിക്കുന്നതിന്
ഏഷ്യന്‍ ഡവലപ്മെന്റ്
ബാങ്കിന്റെ
സഹായത്തോടെയുള്ള
പദ്ധതികള്‍
പരിഗണനയിലുണ്ടോ; എങ്കിൽ
വിശദാംശം
വ്യക്തമാക്കുമോ;
(ബി)
എങ്കില്‍
എന്നത്തേക്ക് പദ്ധതി
പ്രാവര്‍ത്തികമാക്കുവാനാണ്
തീരുമാനിച്ചിട്ടുള്ളത്;
(സി)
എന്ത്
തുകയാണ് പ്രസ്തുത
പദ്ധതിക്ക് എ.ഡി.ബി.
സഹായമായി
ലഭ്യമാക്കുന്നത് ;
വിശദാംശം ലഭ്യമാക്കുമോ
?
കൊടുംവരള്‍ച്ച
നേരിടുന്നതിന് പദ്ധതി.
3920.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊടുംവരള്‍ച്ച
കാരണം കേരളം നേരിടുന്ന
കുടിവള്ള ദൗര്‍ലഭ്യം
പരിഹരിക്കുന്നതിന്
ശാസ്ത്രീയവും
ദീര്‍ഘവീക്ഷണത്തോടും
ജലവിഭവ വകുപ്പ്
ആവിഷ്കരിച്ച്
നടപ്പിലാക്കിയ
പദ്ധതികള്‍
ഏതൊക്കെയാണ്;
(ബി)
കുടിവള്ള
ദൗര്‍ലഭ്യം
പരിഹരിക്കുന്നതിന്
സ്വീകരിച്ച
മുന്‍കരുതല്‍ നടപടികള്‍
യഥാസമയം
വിലയിരുത്തിയിട്ടുണ്ടോയെന്നും
പ്രസ്തുത വിഷയത്തില്‍
സ്വീകരിച്ച നടപടികള്‍
തൃപ്തികരമാണെന്ന്
ബോധ്യപ്പെട്ടിട്ടുണ്ടോയെന്നും
വ്യക്തമാക്കുമോ;
(സി)
ജനകീയ
പങ്കാളിത്തത്തോടെ ഈ
വിഷയത്തില്‍ നടത്തിയ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
(ഡി)
ശുദ്ധജല
സംരക്ഷണത്തിന്
സ്കൂള്‍തലം മുതല്‍
അവബോധം
സൃഷ്ടിക്കുന്നതിന് നൂതന
പദ്ധതികള്‍
ആവിഷ്ക്കരിച്ച്
നടപ്പിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
പൊതുകുളങ്ങള്‍
സംരക്ഷിക്കുന്നതിന് നടപടി
3921.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുടിവെള്ളക്ഷാമം
രൂക്ഷമായ ഈ
കാലഘട്ടത്തില്‍
കുടിവെള്ള
സംരക്ഷണത്തിന്
പൊതുകുളങ്ങള്‍
സംരക്ഷിക്കുന്നതിനായി
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
സര്‍ക്കാരില്‍
നിന്നും എന്തൊക്കെ
സാമ്പത്തികസഹായമാണ്
ഇതിനു നല്‍കുന്നത്;
വിശദാംശം ലഭ്യമാക്കുമോ
?
ജലസ്രോതസ്സുകള്‍
കണ്ടെത്താന്‍ പ്രത്യേക
ഉദ്യോഗസ്ഥതല അന്വേഷണ വിഭാഗം
3922.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
പല സ്ഥലങ്ങളിലും
കുടിവെള്ള ക്ഷാമം
രൂക്ഷമായത്
ഉദ്യോഗസ്ഥരുടെ
ദീര്‍ഘവീക്ഷണക്കുറവും
മുന്‍കരുതലില്ലായ്മയും
കൊണ്ടാണെന്ന്
വിലയിരുത്തപ്പെട്ടിട്ടുണ്ടോ;
(ബി)
കുടിവെള്ള
വിതരണത്തിന് ചില
സ്ഥലങ്ങളിൽ നില
നിൽക്കുന്ന
പ്രശ്നങ്ങള്‍
പരിഗണിക്കാത്തതും ബദല്‍
നടപടികള്‍
സ്വീകരിക്കാത്തതുമാണ്
ഇന്നത്തെ സ്ഥിതിക്ക്
കാരണമായതെന്ന്
മനസ്സിലാക്കിയിട്ടുണ്ടോ;
എങ്കിൽ വിശദാംശം നൽകാമോ
;
(സി)
ജല
അതോറിറ്റി വേനല്‍ക്കാല
പൂര്‍വ്വ നടപടികള്‍
സ്വീകരിച്ചിരുന്നെങ്കില്‍
കുടിവെള്ള ക്ഷാമം ഒരു
പരിധിവരെ
ഇല്ലാതാക്കാമെന്ന
വസ്തുത
വിലയിരുത്തിയിട്ടുണ്ടോ;
(ഡി)
കേരളത്തില്‍
നിലവിലുള്ള കുടിവെള്ള
സ്രോതസ്സുകള്‍ക്കു
പുറമെ, വരും കാലങ്ങളിലെ
ജലക്ഷാമം കണക്കാക്കി
ശക്തമായ
ജലസ്രോതസ്സുകള്‍
കണ്ടെത്താന്‍ പ്രത്യേക
ഉദ്യോഗസ്ഥതല അന്വേഷണ
വിഭാഗത്തെ
ചുമതലപ്പെടുത്താൻ
അടിയന്തര നടപടികള്‍
സ്വീകരിയ്ക്കുമോ?
കൃത്യനിര്‍വ്വഹണത്തിനിടെ
മരണമടഞ്ഞ
ശ്രീ.ടി.വി.ശിവഷാജന്റെ
കുടുംബത്തിന് ലഭിക്കേണ്ട
ആനുകൂല്യങ്ങൾ
3923.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
വാട്ടര്‍ അതോറിറ്റി
ചാലക്കുടി സെക്ഷന്‍
ഓഫീസിനുകീഴില്‍
ഫിറ്റര്‍ തസ്തികയില്‍
ജോലിയിലിരിക്കെ
കൃത്യനിര്‍വ്വഹണത്തിനിടെ
വാഹനാപകടത്തില്‍
20.11.15 ല്‍ മരണമടഞ്ഞ
ശ്രീ.ടി.വി.ശിവഷാജന്റെ
കുടുംബത്തിന്
ലഭിക്കേണ്ട
ഇന്‍ഷ്വറന്‍സ്
ആനുകൂല്യം
അതോറിറ്റിയിലെ
ഉദ്യോഗസ്ഥരുടെ വീഴ്ച
മൂലം ഇനിയും
ലഭ്യമാകാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇന്‍ഷ്വറന്‍സ്
ആനുകൂല്യം ഉടന്‍
നല്കുന്നതിനാവശ്യമായ
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ;
(സി)
മരിച്ച
ശിവഷാജന്റെ ഭാര്യ
ശ്രീമതി. രേഖാമോള്ക്ക്
ആശ്രിത നിയമനം
നല്‍കുന്നതിനായി
സമര്‍പ്പിച്ചിട്ടുള്ള
അപേക്ഷയില്‍ നടപടികള്‍
ഏത് ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ?