ദേശീയനൈപുണ്യ വികസന പദ്ധതി
3693.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാരിന്റെ
സഹായത്തോടു കൂടിയുള്ള
ദേശീയനൈപുണ്യ വികസന
പദ്ധതിക്കായി
എന്തെല്ലാം
ക്രമീകരണങ്ങളാണ്
നാളിതുവരെ
നടപ്പിലാക്കിയിട്ടുള്ളത്;
വിശദമാക്കാമോ;
(ബി)
കേരളത്തിലെ
എത്ര സ്കൂളുകളിലാണ് ഈ
പദ്ധതി
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(സി)
പദ്ധതി
കേന്ദ്രം അംഗീകരിച്ച്
നാലു വര്‍ഷക്കാലം
പിന്നിട്ടിട്ടും പദ്ധതി
നടപ്പിലാക്കുന്നതിനെക്കുറിച്ച്
വിദ്യാഭ്യാസ വകുപ്പിലോ,
സര്‍ക്കാര്‍ തലത്തിലോ
ആലോചന
നടന്നിട്ടില്ലായെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;വ്യക്തമാക്കുമോ;
(ഡി)
ടി
നൈപുണ്യ പദ്ധതി
നടപ്പിലാക്കിയില്ലെങ്കില്‍
വിദ്യാഭ്യാസ
രംഗത്തേയ്ക്ക് കേന്ദ്രം
നല്‍കിവരുന്ന മുഴുവന്‍
വിഹിതവും
റദ്ദാക്കുമെന്ന്
കേന്ദ്രസര്‍ക്കാര്‍
പ്രഖ്യാപിച്ച കാര്യം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടില്ലേ;
ഇതിന്റെ വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
എയ്ഡഡ് സ്കൂൾ അദ്ധ്യാപകർക്ക്
കെ-ടെറ്റ് യോഗ്യത
3694.
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
എയ്ഡഡ് സ്കൂളില്‍
നിന്നും 2016-17
അദ്ധ്യയനവര്‍ഷം
വിരമിച്ച
അദ്ധ്യാപകർക്ക് പകരം
2017-18 അദ്ധ്യയന
വര്‍ഷാരംഭത്തില്‍ പുതിയ
അദ്ധ്യാപകരെ
നിയമിക്കുവാന്‍
ബന്ധപ്പെട്ട സ്കൂള്‍
മാനേജര്‍മാര്‍ക്ക്
സാധിക്കുമോ;
(ബി)
ഇങ്ങനെ
നിയമിതരാകുന്ന
അധ്യാപകര്‍ക്ക്
കെ-ടെറ്റ് യോഗ്യത
നിര്‍ബന്ധമാണോ;
ഇവര്‍ക്ക് കെ-ടെറ്റ്
നേടാന്‍ ഒരു വര്‍ഷത്തെ
സമയം അനുവദിക്കുമോ;
(സി)
2017-18
വര്‍ഷം നിയമിതരാവുന്ന
അദ്ധ്യാപകർക്ക്
കെ-ടെറ്റ് യോഗ്യത
ഇല്ലെങ്കില്‍
നിയമനാംഗീകാരം
ലഭിക്കുമോ;
(ഡി)
പി.എസ്.സി
ലിസ്റ്റിലുള്ള
അധ്യാപകര്‍ക്ക്
കെ-ടെറ്റ് ഇല്ലാതെ
സര്‍ക്കാര്‍
സ്കൂളുകളില്‍ നിയമനം
ലഭിക്കുമോ?
ഗ്രീന്‍ പ്രോട്ടോകോള്‍
3695.
ശ്രീ.കെ.മുരളീധരന്
,,
പി.ടി. തോമസ്
,,
അടൂര്‍ പ്രകാശ്
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അടുത്ത
അദ്ധ്യയനവര്‍ഷം മുതല്‍
സ്കൂളുകളില്‍ ഗ്രീന്‍
പ്രോട്ടോകോള്‍
നടപ്പിലാക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഇക്കാര്യത്തിനായി
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്തെ
എല്ലാ സ്ക്കൂളുകളിലും
ഗ്രീന്‍ പ്രോട്ടോകോള്‍
നടപ്പിലാക്കുന്ന കാര്യം
പരിഗണിക്കുമോ?
അദ്ധ്യാപക തസ്തിക നിര്‍ണ്ണയം
3696.
ശ്രീ.പി.ടി.
തോമസ്
,,
വി.ഡി.സതീശന്
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എയ്ഡഡ് സ്കൂളുകളില്‍
കുട്ടികളുടെ
എണ്ണത്തിന്റെ
അടിസ്ഥാനത്തില്‍
യു.ഡി.എെ.
സമ്പ്രദായപ്രകാരം
2016-17 വര്‍ഷത്തെ
അദ്ധ്യാപക തസ്തിക
നിര്‍ണ്ണയം
നടത്തിയിട്ടുണ്ടോ;
(ബി)
എത്ര
അദ്ധ്യാപകരുടെ തസ്തിക
നഷ്ടപ്പെടുമെന്നാണ്
കണ്ടെത്തിയിട്ടുള്ളത്;
ജില്ല തിരിച്ചുള്ള
വിവരം ലഭ്യമാക്കുമോ;
(സി)
ഈ
അദ്ധ്യാപകരെ
സംരക്ഷിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ്?
വിദ്യാഭ്യാസ അവകാശനിയമം
3697.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
ഷാഫി പറമ്പില്‍
,,
എ.പി. അനില്‍ കുമാര്‍
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2009-ല്‍
വിദ്യാഭ്യാസ അവകാശനിയമം
നടപ്പിലാക്കിയിട്ടും
ഒറ്റപ്പെട്ട ദ്വീപുകളിൽ
താമസിക്കുന്ന
കുട്ടികള്‍ക്ക് ഈ
അവകാശം
നിഷേധിക്കപ്പെടുന്നു
എന്ന കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
സ്കൂളുകളോ
, പ്രീ
പ്രൈമറിസ്കൂളുകളോ
ഇല്ലാത്ത ഇത്തരം
ദ്വീപിലെ
കുട്ടികള്‍ക്ക്
സുരക്ഷിത യാത്രാ
സൗകര്യം ഒരുക്കി അവരുടെ
പഠനം തുടരുവാനുള്ള
സൗകര്യം ഒരുക്കുമോ?
ഐ.ഇ.ഡി.
റിസോഴ്സ് ടീച്ചര്മാാര്ക്ക്
ആനുകൂല്യങ്ങള്‍
3698.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാഭ്യാസ
മേഖലയില്‍ 10 വര്‍ഷം
മുതല്‍ 18 വർഷം വരെ
ജോലി ചെയ്തു വരുന്ന
ഐ.ഇ.ഡി റിസോഴ്സ്
ടീച്ചര്‍മാര്‍ക്ക്
ജോലി സ്ഥിരത
ഉള്‍പ്പെടെയുളള
ആനുകൂല്യങ്ങള്‍
നല്കാന് നടപടികള്‍
ഉണ്ടാകുമോ;
(ബി)
10 വര്‍ഷം മുതല്‍ 18
വർഷം വരെ
സര്‍വ്വീസുള്ള,
സര്‍ക്കാര്‍ ജോലി
ലഭിക്കുന്നതിനുള്ള
പ്രായപരിധി കഴിഞ്ഞ 150
ഓളം വരുന്ന റിസോഴ്സ്
ടീച്ചര്‍മാരെ
സര്‍വ്വീസ്
ആനുകൂല്യങ്ങള്‍ നല്കി
സ്ഥിരപ്പെടുത്താന്‍
നടപടികള്‍ ഉണ്ടാകുമോ?
കെ-ടെറ്റ്
പരീക്ഷ
3699.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ-ടെറ്റ്
പരീക്ഷ (കേരള
ടീച്ചേഴ്സ്
എലിജിബിലിറ്റി
ടെസ്റ്റ്) അദ്ധ്യാപക
നിയമനത്തിന്
നിര്‍ബന്ധിതമാക്കിയത്
എന്നു മുതലാണ്;
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
വര്‍ഷത്തില്‍
രണ്ടു തവണ നടത്തേണ്ട
പരീക്ഷ അതനുസരിച്ച്
നടത്തുന്നുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
നടപടി സ്വീകരിക്കുമോ;
(സി)
2016-17
വര്‍ഷത്തില്‍ നടത്തിയ
കെ-ടെറ്റ് പരീക്ഷയില്‍
എത്ര ശതമാനം പേരാണ്
തോറ്റത്;
(ഡി)
ഈ
പരീക്ഷയ്ക്ക്
ക്വസ്റ്റ്യന്‍ ബാങ്ക്
സംവിധാനം എന്ന്
നിലവില്‍ വരുമെന്ന്
വ്യക്തമാക്കുമോ;
(ഇ)
പി.എസ്.സി.
വിജ്ഞാപനത്തിലോ നിയമന
ഉത്തരവിലോ
ആവശ്യപ്പെടാത്ത
കെ-ടെറ്റ് പരീക്ഷ
ജയിക്കണമെന്ന
നിബന്ധനയില്‍ നിന്ന്
സര്‍വ്വീസിലുള്ള
ആരെയെങ്കിലും
ഒഴിവാക്കിയിട്ടുണ്ടോ
;എങ്കില്‍ 2013-2014
അദ്ധ്യയന വര്‍ഷത്തില്‍
സര്‍വ്വീസില്‍
പ്രവേശിച്ചവരെ കൂടി
ഒഴിവാക്കുമോ?
സി.ബി.എസ്.ഇ.,
എെ.സി.എസ്.ഇ. സ്കൂളുകള്‍
ആരംഭിക്കുന്നതിന് എന്‍.ഒ.സി.
3700.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
ശ്രീമതി
ഗീതാ ഗോപി
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സസ്ഥാനത്ത്
സി.ബി.എസ്.ഇ.,
എെ.സി.എസ്.ഇ.
സ്കൂളുകള്‍
ആരംഭിക്കുന്നതിന്
സംസ്ഥാന സര്‍ക്കാര്‍
എന്‍.ഒ.സി.
നല്കുമ്പോള്
എന്തെല്ലാം
കാര്യങ്ങളാണ്
പരിശോധിക്കുന്നത്;
(ബി)
സംസ്ഥാനത്തെ
സി.ബി.എസ്.ഇ.,
എെ.സി.എസ്.ഇ.
സിലബസുകള്‍
പിന്തുടരുന്ന
സ്കൂളുകളില്‍ അഡ്മിഷന്
ഫീസ് ഇനത്തിലും,
അക്കാഡമിക് ഫീസ്
ഇനത്തിലും, ടെക്സ്റ്റ്
ബുക്ക്, യൂണിഫോം,
മറ്റ് പഠനോപകരണങ്ങള്‍
എന്നിവയുടെ
വിലയിനത്തിലും, വന്‍തുക
വിദ്യാര്‍ത്ഥികളില്‍
നിന്ന് ഇൗടാക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത്തരം അനഭിലഷണീയമായ
പ്രവണതകള്‍
നിയന്ത്രിക്കുന്നതിന്
തയ്യാറാകുമോ;
(സി)
സി.ബി.എസ്.ഇ.,
എെ.സി.എസ്.ഇ.
ബോർഡുകളുമായി
ആലോചിച്ച്
മേല്‍പ്പറഞ്ഞ
വിഷയങ്ങളിലെല്ലാം ഒരു
ഏകീകൃത സമ്പ്രദായം
നടപ്പിലാക്കുന്നതിന്
മുന്‍കയ്യെടുക്കുമോ;
(ഡി)
പ്രസ്തുത
സ്കൂളുകളെ
നിയന്ത്രിക്കുന്നതിന്
എന്തെങ്കിലും
സംവിധാനമുണ്ടോ;
വ്യക്തമാക്കുമോ?
ബി.ആര്.സി
കളിലെ ക്ലസ്റ്റര്‍
കോര്‍ഡിനേറ്റര്‍മായ സംരക്ഷിത
അദ്ധ്യാപകര്‍ക്ക്
ആനുകൂല്യങ്ങള്‍
3701.
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാര്‍ത്ഥികളുടെ
കുറവ്മൂലം 2016-ല്‍
ജോലി നഷ്ടപ്പെട്ട്
ഗവണ്മെന്റ്
സ്കൂളുകളിലേക്ക് പുനര്‍
നിയമനം നല്കപ്പെട്ട
സംരക്ഷിത
അദ്ധ്യാപകര്‍ക്ക്
നല്കുന്ന
ആനുകൂല്യങ്ങള്‍ 2012-ലെ
അദ്ധ്യാപക ബാങ്കില്‍
ഉള്‍പ്പെട്ട്
ബി.ആര്.സി കളില്‍
ക്ലസ്റ്റര്‍
കോര്‍ഡിനേറ്റര്‍മാരായി
നിയമിക്കപ്പെട്ട
സംരക്ഷിത
അദ്ധ്യാപകര്‍ക്ക്
ലഭിക്കുന്നില്ല എന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
സ്കൂളുകളില്‍
പുനര്‍നിയമനം നല്കിയ
സംരക്ഷിത
അദ്ധ്യാപകര്‍ക്ക്
ലഭിക്കുന്ന എല്ലാ
ആനുകൂല്യങ്ങളും
(ഇന്‍ക്രിമെന്റ്, ലീവ്
സറണ്ടര്‍ തുടങ്ങിയവ
ഉള്‍പ്പെടെ)
ക്ലസ്റ്റര്‍
കോര്‍ഡിനേറ്റര്‍മാരായി
ബി.ആര്.സി കളില്‍
നിയമിതരാായ സംരക്ഷിത
അദ്ധ്യാപകര്‍ക്ക് കൂടി
ലഭിക്കുന്നതിനുവേണ്ട
നടപടി സ്വീകരിക്കുമോ;
(സി)
നിലവില്‍
സംരക്ഷിത അദ്ധ്യാപക
ലിസ്റ്റില്‍പ്പെട്ട
അദ്ധ്യാപകരെ
സീനിയോറിറ്റിയുടെ
അടിസ്ഥാനത്തില്‍
സ്കൂളുകളില്‍
നിയമിക്കാനുള്ള നടപടി
സ്വീകരിക്കുമോ;
വിശദാംശം അറിയിക്കുമോ?
എസ്.എസ്.എല്‍.സി
പരീക്ഷക്ക് പുന:പരീക്ഷ
നടത്തേണ്ട സാഹചര്യം
3702.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എസ്.എസ്.എല്‍.സി
പരീക്ഷക്ക് പുന:പരീക്ഷ
നടത്തേണ്ട സാഹചര്യത്തെ
സംബന്ധിച്ച്
സര്‍ക്കാര്‍ തലത്തില്‍
വിലയിരുത്തല്‍
നടത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
ഭാവിയില്‍
ഇത്തരം പ്രധാനപ്പെട്ട
പരീക്ഷകള്‍ കുറ്റമറ്റ
രീതിയില്‍
നടത്തുന്നതിന്
എന്തെല്ലാം
മുന്‍കരുതലുകളാണ്
സ്വീകരിച്ചിരിക്കുന്നത്;
വിശദമാക്കാമോ?
എസ്.എസ്.എല്‍.സി.
പരീക്ഷ
3703.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എസ്.എസ്.എല്‍.സി.
പരീക്ഷ
ചോദ്യകര്‍ത്താക്കളുടെ
പേരുവിവരങ്ങള്‍
ചോര്‍ത്തിയെടുത്ത്
അവരെകൊണ്ട് മാതൃകാ
ചോദ്യപേപ്പറുകള്‍
തയ്യാറാക്കി കച്ചവടം
ചെയ്യുന്നതായ
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പ്രശ്നം സംബന്ധിച്ച്
എന്തെങ്കിലും അന്വേഷണം
നടത്തിയിട്ടുണ്ടോ;
വിശദാംശം
ലഭ്യമാക്കുമോ;
(സി)
ചോദ്യപേപ്പറുകള്‍
തയ്യാറാക്കുന്നതിന്റെ
രഹസ്യ സ്വഭാവം
നിലനിര്‍ത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വികരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
ലബ്ബ
കമ്മിറ്റി റിപ്പോര്‍ട്ട്
3704.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹയര്‍സെക്കന്ററി
അധ്യാപകര്‍ക്കു
സേവനവേതന തുല്യത ഉറപ്പു
വരുത്താന്‍ ശിപാര്‍ശ
ചെയ്ത ലബ്ബ കമ്മിറ്റി
റിപ്പോര്‍ട്ട്
നടപ്പിലാക്കുന്നതിന്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഒരേ
ജോലിയെടുക്കുന്ന
അധ്യാപകരെ ജൂനിയര്‍
എന്നും സീനിയര്‍ എന്നും
തരം തിരിക്കുന്ന നടപടി
നിര്‍ത്തലാക്കണമെന്ന
ലബ്ബ കമ്മിറ്റിയുടെ
ശിപാർശ യിന്മേല്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
(സി)
ലബ്ബ
കമ്മിറ്റി
റിപ്പോര്‍ട്ടിലെ
ശിപാര്‍ശകള്‍
നടപ്പിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
കേരള
ടെക്നോളോജിക്കൽ
യൂണിവേഴ്സിറ്റിയുടെ പുന:സംഘടന
3705.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കേരള
ടെക്നോളോജിക്കൽ
യൂണിവേഴ്സിറ്റിയുടെ
സമഗ്രമായ ഒരു പുന:സംഘടന
സര്‍ക്കാരിന്റെ
മുന്നിലുണ്ടോ; എങ്കില്‍
സമയബന്ധിതമായി
ഇക്കാര്യത്തില്‍ നടപടി
സ്വീകരിക്കുമോ?
എല്‍.പി.
സ്കൂളുകള്‍ അപ്ഗ്രേഡ്
ചെയ്യാന്‍ നടപടി
3706.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എല്‍.പി. സ്കൂളുകള്‍
അപ്ഗ്രേഡ് ചെയ്യാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
പാലക്കാട്
ജില്ലയിലെ ഏതെങ്കിലും
എല്‍.പി.സ്കൂളിനെ
അപ്ഗ്രേഡ് ചെയ്യാന്‍
തീരുമാനിച്ചിട്ടുണ്ടോ;എങ്കില്‍
വിശദാംശം നല്‍കുമോ;
(സി)
എല്‍.പി.
സ്കൂളുകളെ അപ്ഗ്രേഡ്
ചെയ്യുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ?
എല്‍.പി./യു.പി.
സ്കൂളുകളെ ഹൈടെക്
ആക്കുന്നതിനുള്ള
പ്രവര്‍ത്തനങ്ങള്‍
3707.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര എല്‍.പി./യു.പി
സ്കൂളുകളെയാണ് ഹൈടെക്
സ്കൂളുകളായി
ഉയര്‍ത്താന്‍
സര്‍ക്കാര്‍
തീരുമാനിച്ചിട്ടുള്ളത്;
വിശദമാക്കുമോ;
(ബി)
ഇതിനായി
നാളിതുവരെ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് അറിയിക്കുമോ;
(സി)
എല്‍.പി./യു.പി.
സ്കൂളുകളെ ഹൈടെക്
ആക്കുന്നതിനുള്ള
പ്രവര്‍ത്തനങ്ങള്‍
എന്ന് മുതല്‍
തുടങ്ങുമെന്ന്
സര്‍ക്കാര്‍
വിശദമാക്കുമോ?
പ്ലസ്
ടു അധ്യാപക നിയമനം
3708.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014
- 15, 2015 - 16
അദ്ധ്യയന വര്‍ഷങ്ങളില്‍
അനുവദിച്ച
സര്‍ക്കാര്‍/എയ്ഡഡ്
സ്കൂളുുകളില് ആവശ്യമായ
അധ്യാപക/അനധ്യാപക
തസ്തികകള്‍
സൃഷ്ടിക്കുന്നതിനു
തത്വത്തില്‍
തീരുമാനിക്കുകയും 2016
അദ്ധ്യയന വര്‍ഷം
പ്രാബല്യത്തില്‍
തസ്തികകളുടെ എണ്ണം
രേഖപ്പെടുത്തിക്കൊണ്ടുള്ള
വിശദമായ ഉത്തരവ്
ഇറക്കണമെന്നും
വ്യക്തമാക്കികൊണ്ട്
മുന്‍ സര്‍ക്കാരിന്‍െറ
കാലത്ത് ഉത്തരവ്
പുറപ്പെടുവിക്കുകയും
ചെയ്തിരുന്നതായി
അറിയാമോ; ഇതു
സംബന്ധിച്ച വിശദമായ
ഉത്തരവ്
ഇറങ്ങിയിട്ടുണ്ടോ ;
വ്യക്തമാക്കാമോ ;
ഇതിന്റെ തുടര്‍ നടപടി
വിശദമാക്കാമോ;
(ബി)
പുതുതായി
അനുവദിച്ച
സര്‍ക്കാര്‍/എയ്ഡഡ്
സ്കൂളുകളിലേക്കും, അധിക
ബാച്ചുകളിലേക്കും
തസ്തികകള്‍
സൃഷ്ടിക്കുന്നതിന് ധന
വകുപ്പ് ഏതെങ്കിലും
തരത്തിലുള്ള എതിര്‍പ്പ്
പ്രകടിപ്പിച്ചിട്ടുണ്ടോ;
അതില്‍ വിദ്യാഭ്യാസ
വകുപ്പിന്റെ നിലപാട്
വിശദീകരിക്കുമോ;
(സി)
ടി
സ്കൂളുകളില്‍ ജോലി
ചെയ്തു വരുന്ന
അധ്യാപകര്‍ക്ക്
വിദ്യാഭ്യാസ
വകുപ്പിന്റെ ഉത്തരവ്
പ്രകാരം
അനുവദിച്ചിരുന്ന ദിവസ
വേതനം പലര്‍ക്കും
ലഭിക്കാത്തതു
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇൗ ഉത്തരവ് പ്രകാരം
എത്ര അധ്യാപകര്‍ക്ക്
വേതനം ലഭിച്ചു;
ഏതെല്ലാം വര്‍ഷങ്ങളിലെ
വേതനമാണ് ലഭിച്ചത്;
എത്ര പേര്‍ക്ക് വേതനം
ഇനിയും ലഭിക്കാനുണ്ട്;
ആര്. ഡി. ഡി.
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ?
ഹയര്‍
സെക്കന്ററി കോമേഴ്സ്
അദ്ധ്യാപകരുടെ ഒഴിവുകള്‍
3709.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹയര്‍
സെക്കന്ററി കോമേഴ്സ്
(സീനിയര്‍/ജൂനിയര്‍/നോണ്‍
വോക്കേഷണല്‍)
അദ്ധ്യാപകരുടെ എത്ര
ഒഴിവുകള്‍ പി.എസ്.സി
ക്ക് റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ; എത്ര
പേരെ പി.എസ്.സി അഡ്വൈസ്
ചെയ്തിട്ടുണ്ട്;
(ബി)
കഴിഞ്ഞ
സര്‍ക്കാര്‍ അനുവദിച്ച
ഹയര്‍ സെക്കന്ററി അധിക
ബാച്ചുകളുടെ അദ്ധ്യാപക
തസ്തികകളുടെ പോസ്റ്റ്
ക്രിയേഷന് നടത്തി
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ നടപടികള്‍
ഏതുവരെയായി എന്ന്
വെളിപ്പെടുത്തുമോ;
(സി)
എച്ച്.എസ്.എ
യില്‍ നിന്ന് എത്ര
പേര്‍ക്ക്
എച്ച.എസ്.എസ്.റ്റി
(കോമേഴ്സ്) ആയി
പ്രൊമോഷന്
അര്‍ഹതയുണ്ടെന്നും എത്ര
ഒഴിവുകള്‍ ഇതിനായി
മാറ്റിവച്ചിട്ടുണ്ടെന്നും
വിശദമാക്കുമോ;
(ഡി)
അവരുടെ
അഭാവത്തില്‍ പ്രസ്തുത
ഒഴിവുകളിലേക്ക്
നിലവിലുള്ള റാങ്ക്
ലിസ്റ്റില്‍ നിന്നും
നിയമനം നടത്തുമോ എന്ന്
വെളിപ്പെടുത്തുമോ?
ഹയര്‍
സെക്കണ്ടറി അദ്ധ്യാപക
തസ്തികകളുടെ പി.എസ്.സി.
വിജ്ഞാപനം
3710.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പി.എസ്.സി. റാങ്ക്
ലിസ്റ്റ്
നിലവിലില്ലാത്ത ഹയര്‍
സെക്കണ്ടറി അദ്ധ്യാപക
തസ്തികകള്‍
ഏതെല്ലാമാണെന്ന്
അറിയുമോ; എങ്കില്‍
വ്യക്തമാക്കാമോ ;
(ബി)
അടിയന്തരമായി
വിജ്ഞാപനം
പുറപ്പെടുവിക്കുന്നതിനായി
പ്രസ്തുത അദ്ധ്യാപക
തസ്തികകളിലേക്കുള്ള
ഒഴിവുകള്‍
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്യുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ ?
ഹയര്‍
സെക്കന്ററി അധ്യാപകരുടെ പൊതു
സ്ഥലം മാറ്റം
3711.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹയര്‍
സെക്കന്ററി അധ്യാപകരുടെ
2017-18 അദ്ധ്യയന
വര്‍ഷത്തിലേക്കുളള
പൊതു
സ്ഥലംമാറ്റത്തിനുളള
നടപടിക്രമങ്ങള്‍
സംബന്ധിച്ച പുരോഗതി
വ്യക്തമാക്കുമോ;
(ബി)
അടുത്ത
അധ്യയന വര്‍ഷം
ആരംഭിക്കുന്നതിന്
മുന്‍പ് തന്നെ
സ്ഥലംമാറ്റം നടപ്പില്‍
വരുത്തുന്നതിനുളള
നടപടികള്‍
സ്വീകരിക്കുമോ;
(സി)
ഹയര്‍
സെക്കന്ററി അധ്യാപക
സ്ഥലംമാറ്റ
മാനദണ്ഡങ്ങള്‍ കോളേജ്
അധ്യാപകരുടേത് പോലെ
ഏകീകരിക്കുമോ;വ്യക്തമാക്കുമോ?
ഹയര്‍
സെക്കന്ററി സ്കൂളുകളിലെ
അദ്ധ്യാപക തസ്തിക
3712.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാഭ്യാസ
വകുപ്പില്‍ 2014-15,
2015-16 അദ്ധ്യയന
വര്‍ഷം അനുവദിച്ച ഹയര്‍
സെക്കന്ററി സ്കൂളില്‍
അദ്ധ്യാപക തസ്തിക
സൃഷ്ടിക്കുന്നതിന്
2017-ലെ ബഡ്ജറ്റില്‍
എത്ര രൂപയാണ്
അനുവദിച്ചത്; ഇതു
പ്രകാരം പുതിയതായി
അനുവദിച്ച സര്‍ക്കാര്‍
സ്കൂള്‍/എയ്ഡഡ്
സ്കൂള്‍/അഡീഷണല്‍
ബാച്ച് എന്നിവയില്‍
എത്ര തസ്തികയാണ്
സൃഷ്ടിക്കുക;
തരംതിരിച്ച് കണക്ക്
നല്‍കാമോ;
(ബി)
പ്രസ്തുത
സ്കൂളുകളില്‍ തസ്തിക
സൃഷ്ടിക്കുന്നതിന്
സര്‍ക്കാര്‍ നിലപാട്
എന്താണ്; ഈ
അദ്ധ്യാപകര്‍ക്ക്
മുന്‍കാല പ്രാബല്യം
നല്‍കുമോ;
(സി)
തസ്തിക
സൃഷ്ടിക്കുന്നതിന്
ധനകാര്യ വകുപ്പ്
അംഗീകാരം
നല്‍കിയിട്ടുണ്ടോ; ഇതു
സംബന്ധിച്ച ഫയലില്‍
ധനകാര്യവകുപ്പിന്റെ
ശിപാര്‍ശ
എന്തായിരുന്നു;
വ്യക്തമാക്കാമോ;
(ഡി)
ടി
സ്കൂളുകളില്‍ ഏതു
വര്‍ഷം മുതല്‍ തസ്തിക
സൃഷ്ടിക്കാനാണ്
തീരുമാനിച്ചിരിക്കുന്നത്;
(ഇ)
ടി
സ്കൂളുകളില്‍ ജോലി
ചെയ്യുന്ന
അദ്ധ്യാപകര്‍ക്ക്
മൂന്നു വര്‍ഷമായി
ശമ്പളം ലഭിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇവര്‍ക്ക് ഏതെല്ലാം
വര്‍ഷത്തെ ഗസ്റ്റ്
വേതനം നല്‍കാനാണ്
ധനകാര്യവകുപ്പ്
അംഗീകാരം നല്‍കിയത്;
ഇതിന്റെ വിശദാംശങ്ങള്‍
നല്‍കുമോ?
ഹയര്‍
സെക്കന്ററി അദ്ധ്യാപകരുടെ
ജോലിഭാരം
3713.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹയര്‍
സെക്കന്ററി
അദ്ധ്യാപകര്‍ ആഴ്ചയില്‍
എട്ട് പീരിയഡ് അധികം
പഠിപ്പിക്കണമെന്ന
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(ബി)
ഇത്തരം
നിര്‍ദ്ദേശം
നടപ്പിലാക്കിയാല്‍
അദ്ധ്യാപകരുടെ ജോലിഭാരം
കൂടുമെന്നതും
നിയമനാംഗീകാരം
കിട്ടാത്ത
ഹയര്‍സെക്കന്ററി
അദ്ധ്യാപകരുടെ
നിയമനാംഗീകാരത്തിന്
ഭീഷണിയാകുമെന്നുമുള്ള
വസ്തുത പരിഗണിച്ച് ഈ
നിര്‍ദ്ദേശം
പുനപരിശോധിക്കുമോ?
ഹയര്‍
സെക്കന്ററി സൗകര്യമില്ലാത്ത
ഗവണ്മെന്റ് ഹൈസ്കൂളുകള്‍
3714.
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഹയര്‍ സെക്കന്ററി
സൗകര്യമില്ലാത്ത എത്ര
ഗവണ്മെന്റ്
ഹൈസ്കൂളുകളാണ്
നിലവിലുള്ളത്; ജില്ല
തിരിച്ച് കണക്ക്
വ്യക്തമാക്കുമോ;
(ബി)
പിന്നോക്ക
മേഖലകളില്‍
പ്രവര്‍ത്തിക്കുന്ന
ആര്, എം. എസ്. എ.
ഹൈസ്കൂളുകളില്‍
ഹയര്‍സെക്കന്ററി
ആരംഭിക്കാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
എയ്ഡഡ്
മേഖലയില്‍
പ്രവര്‍ത്തിക്കുന്ന
ഹൈസ്കൂളുകളില്‍ ഹയര്‍
സെക്കന്ററി തുടങ്ങാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ?
പള്ളം
ഗവണ്മെന്റ് എല്‍.പി.
സ്കൂളില്‍ ടീച്ചര്‍മാരുടെ
തസ്തിക
3715.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചേലക്കര
നിയോജക മണ്ഡലത്തില്‍
വടക്കാഞ്ചേരി
എ.ഇ.ഒ.യുടെ പരിധിയില്‍
വരുന്ന പള്ളം
ഗവണ്മെന്റ് എല്‍.പി.
സ്കൂളില്‍
അദ്ധ്യാപകരുടെ എത്ര
തസ്തികകള്‍ അനുവദിച്ചു
നല്‍കിയിട്ടുണ്ട്;
(ബി)
അതില്‍
എത്ര തസ്തികകള്‍
ഒഴിഞ്ഞുകിടക്കുന്നുണ്ട്;അറിയിക്കാമോ;
(സി)
സ്കൂള്‍
തുറക്കുന്നതിനു മുമ്പ്
ഒഴിഞ്ഞു കിടക്കുന്ന
തസ്തികകള്‍
നികത്തുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ;
എങ്കില്‍ വിശദമാക്കാമോ?
പൊതു
വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
3716.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതു
വിദ്യാഭ്യാസ സംരക്ഷണ
യജ്ഞത്തിന്റെ ഭാഗമായി
ഓരോ നിയോജക
മണ്ഡലത്തിലും
സര്‍ക്കാര്‍ ഇതുവരെ
ചെയ്തതും ഇനി ചെയ്യാന്‍
ഉദ്ദേശിക്കുന്നതുമായ
കാര്യങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
അടിസ്ഥാന
സൗകര്യങ്ങള്‍
വര്‍ദ്ധിപ്പിക്കുന്നതിന്
കാസര്‍ഗോഡ് ജില്ലയില്‍
നിന്നും
തെരെഞ്ഞടുക്കപ്പെട്ട
വിദ്യാലയങ്ങളുടെ പേരു
വിവരം മണ്ഡലം തിരിച്ചു
വ്യക്തമാക്കാമോ;
(സി)
എയ്ഡഡ്
സ്കൂളുകള്‍ക്ക് പൊതു
വിദ്യാഭ്യാസ സംരക്ഷണ
യജ്ഞത്തിന്റെ ഭാഗമായി
എന്തെല്ലാം
ആനുകൂല്യങ്ങളാണ്
ലഭിക്കുക; ഇത്തരത്തില്‍
ആനുകൂല്യങ്ങള്‍
ലഭിക്കുന്ന കാസര്‍ഗോഡ്
ജില്ലയിലെ
വിദ്യാലയങ്ങളുടെ പേരു
വിവരം മണ്ഡലം തിരിച്ചു
നല്‍കാമോ?
പൊതു
വിദ്യാലയങ്ങളില്‍
മധ്യവേനലവധിക്കാല
ക്യാമ്പുകള്‍
3717.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതു വിദ്യാലയങ്ങളില്‍
മധ്യവേനലവധിക്കാലത്ത്
കുട്ടികളുടെ കലാകായിക,
സര്ഗ്ഗശേഷികള്
പ്രോത്സാഹിപ്പിക്കുന്നതിനായി
ക്യാമ്പുകള്‍
നടത്തുന്നതിന്
പദ്ധതിയുണ്ടോ;വിശദീകരിക്കുമോ;
(ബി)
എങ്കില്‍
ഏതെല്ലാം മേഖലകളിലാണ്
കുട്ടികളെ
പരിചയിപ്പിക്കുന്നതിന്
നിശ്ചയിച്ചിട്ടുളളത്;
അറിയിക്കാമോ?
(സി)
ഇത്തരത്തിലുളള
പരിപാടികള്‍ എല്ലാ
പൊതുവിദ്യാഭ്യാസ
സ്ഥാപനങ്ങളിലും
നിര്‍ബന്ധമായും
നടപ്പിലാക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദീകരിക്കുമോ?
നോണ്‍
- വൊക്കേഷണല്‍ അധ്യാപകരുടെ
ജോലി ഭാരം
3718.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വോക്കേഷണല്‍ ഹയര്‍
സെക്കണ്ടറി
സ്കൂളുകളില്‍ ജോലി
ചെയ്തു വരുന്ന നോണ്‍ -
വൊക്കേഷണല്‍
(ജൂനിയര്‍) അധ്യാപകരുടെ
ജോലി ഭാരം, ഹയര്‍
സെക്കണ്ടറി (സീനിയര്‍)
അധ്യാപകരുടേതിന്
തുല്യമാണോ ;
വിശദീകരിക്കാമോ;
(ബി)
നോണ്‍
- വൊക്കേഷണല്‍
(ജൂനിയര്‍)
അധ്യാപകര്‍ക്ക് ഹയര്‍
സെക്കണ്ടറി (സീനിയര്‍)
അധ്യാപകരുടെ ശമ്പളം
നല്‍കണമെന്നത്
സംബന്ധിച്ച് ഏതെങ്കിലും
കോടതി വിധികള്‍
നിലവിലുണ്ടോ ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കാമോ;
(സി)
ഇൗ
വിഷയത്തില്‍ 2016
വര്‍ഷത്തിലെ ഏതെങ്കിലും
മന്ത്രിസഭായോഗം
എന്തെങ്കിലും
തീരുമാനമെടുത്തിട്ടുണ്ടായിരുന്നോ;
(ഡി)
എങ്കില്‍
പ്രസ്തുത മന്ത്രിസഭാ
യോഗ തീരുമാനം
നടപ്പിലാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിന്റെ
കാരണം അറിയിക്കാമോ?
എടക്കര
എ.എസ്.എല്‍.വി. സ്കൂള്‍
3719.
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഏലത്തൂര്‍
നിയോജക
മണ്ഡലത്തില്‍പ്പെട്ട
എടക്കര എ.എസ്.എല്‍.വി.
സ്കൂള്‍ ഇപ്പോള്‍
സര്‍ക്കാര്‍
നിയന്ത്രണത്തിലാണോ
എന്ന്
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
വിദ്യാലയം
പൂര്‍ണ്ണമായും
സര്‍ക്കാര്‍
ഏറ്റെടുക്കുവാനുള്ള
നടപടി സ്വീകരിക്കുമോ ?
എയ്ഡഡ്
സ്കൂൾ ജീവനക്കാരുടെ
ഡെപ്യൂട്ടേഷന് നിയമനം
3720.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എയ്ഡഡ്
സ്ക്കൂളുകളില്‍ നിന്നും
അദ്ധ്യാപക -
അദ്ധ്യാപകേതര
ജീവനക്കാരെ
ഡെപ്യൂട്ടേഷന്
വ്യവസ്ഥയില്‍ മറ്റു
സ്ഥാപനങ്ങളിലേക്ക്
മാറ്റി നിയമിക്കുന്നത്
സംബന്ധിച്ച്
സര്‍ക്കാര്‍ നയം
എന്താണ്;
(ബി)
ഈ
സര്‍ക്കാരിന്‍െറ
കാലയളവില്‍ എത്ര
ജീവനക്കാരെ
ഇത്തരത്തില്‍
ഡെപ്യൂട്ടേഷനില്‍
നിയമിച്ചിട്ടുണ്ട്;വിശദമാക്കുമോ;
(സി)
ഇങ്ങനെ
ഡെപ്യൂട്ടേഷനില്‍
നിയമിക്കുമ്പോള്‍
സ്ക്കൂളുകളില്‍
ഉണ്ടാകുന്ന ഒഴിവുകള്‍
നികത്താന്‍ പകരം എന്ത്
സംവിധാനമാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളത്?
ആശ്രിത
നിയമന വ്യവസ്ഥ പ്രകാരം നിയമനം
3721.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാഭ്യാസ
വകുപ്പില്‍ ആശ്രിത
നിയമന വ്യവസ്ഥ പ്രകാരം
നിയമിക്കുന്നതിന്
സര്‍ക്കാര്‍ ഉത്തരവ്
ലഭിച്ചിട്ടും നാളിതുവരെ
നിയമനം ലഭിക്കാത്ത
കൊല്ലം ജില്ലയിലെ
അപേക്ഷകരുടെ വിശദാംശം
നല്‍കുമോ;
(ബി)
പ്രസ്തുത
ഉദ്യോഗാർത്ഥികളുടെ
നിയമനത്തിന്
സീനിയോറിറ്റി
മാനദണ്ഡങ്ങള്‍
ഉണ്ടെങ്കില്‍ അത്
സംബന്ധിച്ച വിവരങ്ങള്‍
നല്‍കുമോ;
(സി)
നിയമന
ഉത്തരവ് ലഭിച്ചവര്‍ക്ക്
നിയമനം നല്കാന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കും?
ഫാമിലി
പെന്ഷന്
അനുവദിക്കുന്നതിനായുളള അപേക്ഷ
3722.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മട്ടന്നൂര്‍,
ശിവപുരം, കോളാരി
എല്‍.പി. സ്കൂള്‍
അദ്ധ്യാപകനായിരുന്ന
കെ.നാരായണന് നായര്‍
2015 നവംബര്‍ 5നു
മരണമടഞ്ഞതിനെത്തുടര്‍ന്ന്
അദ്ദേഹത്തിന്റെ വിധവ
പാപ്പിനിശ്ശേരി,
അയിക്കല്‍,
ഐശ്വര്യയില്‍
എ.വി.നാരായണി ഫാമിലി
പെന്‍ഷനുവേണ്ടി
ക്രമപ്രകാരം അപേക്ഷ
നല്‍കിയെങ്കിലും
നാളിതുവരെ യാതൊരു
നടപടിയും
ഉണ്ടായിട്ടില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ടി
അപേക്ഷയിന്മേല്
കൈക്കൊണ്ട നടപടികള്‍
വിശദമാക്കുമോ;
(ബി)
അവര്‍ക്ക്
ഫാമിലി പെന്ഷന്
എപ്പോള്‍
ലഭ്യമാക്കുമെന്ന്
വ്യക്തമാക്കുമോ ?
ഏറനാട്
മണ്ഡലത്തിലെ പൊതുവിദ്യാഭ്യാസ
സംരക്ഷണയജ്ഞം പദ്ധതികള്‍
3723.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പൊതുവിദ്യാഭ്യാസ
സംരക്ഷണയജ്ഞം
നടപ്പിലാക്കുന്നതിന്റെ
ഭാഗമായി പ്രഖ്യാപിച്ച
പദ്ധതികള്‍ ഇപ്പോള്‍
ഏത് ഘട്ടത്തിലാണ്;
വിശദമാക്കുമോ;
ഒന്നാംഘട്ടത്തില്‍
മികവിന്റെ
കേന്ദ്രങ്ങളാക്കുന്ന
സ്കൂളുകളുടെ പട്ടിക
തയ്യാറാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
ജൈവവൈവിധ്യ
ഉദ്യാനം, ലാബ് നവീകരണം,
മികവിന്റെ കേന്ദ്രം,
യു.പി. സ്കൂള്‍
നവീകരണം, രണ്ട്
എല്‍.പി. സ്കൂള്‍
നവീകരണം, അടിസ്ഥാന
സൗകര്യവികസനം ഇവയില്‍
ഏറനാട് മണ്ഡലത്തില്‍
നിന്നും
ഉള്‍പ്പെടുത്തിയ
സ്കൂളുകള്‍
ഏതെല്ലാമാണ്; പ്രസ്തുത
സ്ക്കൂളുകളില്‍
നടപ്പിലാക്കുന്ന
പദ്ധതികളുടെ ഇപ്പോഴത്തെ
അവസ്ഥ എന്താണ്;
വ്യക്തമാക്കുമോ;
(സി)
ഓരോന്നിനും
ഭരണാനുമതി
നല്‍കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ?
സ്കൂള്‍
പാചക തൊഴിലാളികള്‍
3724.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂളുകളില്‍
എഴുപതു മുതൽ എൺപതു
വയസ്സുവരെ പ്രായമുള്ള
പാചക തൊഴിലാളികള്‍
ഉള്ളതായും ഇവര്‍ക്ക്
സ്വന്തമായി ജോലി
നിര്‍വ്വഹിക്കാന്‍
കഴിയാത്തതിനാല്‍
ബന്ധുക്കളെ ഉപയോഗിച്ച്
ജോലി
നിര്വ്വഹിക്കുന്നതായുമുള്ള
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇവരുടെ
പ്രായപരിധി നിശ്ചയിച്ച്
കോമ്പന്‍സേഷന്‍ നല്കി
റിട്ടയര്‍മെന്റ്
നല്കാന് നടപടി
സ്വീകരിക്കുമോ;
(സി)
സ്കൂള്‍
പാചക തൊഴിലാളികള്‍ക്ക്
യാതൊരു ആനുകൂല്യവും
ലഭിക്കാത്ത വെക്കേഷന്
കാലത്ത് ജീവനോപാധിയായി
സാമ്പത്തികാനുകൂല്യങ്ങള്‍
നല്കാന് നടപടി
സ്വീകരിക്കുമോ;
(ഡി)
ഇത്തരം
തൊഴിലാളികള്‍ക്ക്
പ്രത്യേക
ക്ഷേമപെന്ഷന്
ഏര്‍പ്പെടുത്തുന്നതിനു
വേണ്ടിയുള്ള നടപടികള്‍
സ്വീകരിക്കുമോ ?
(ഇ)
പാചകത്തൊഴിലാളികളുടെ
എണ്ണം
നിശ്ചയിക്കുന്നതില്‍
കുട്ടികളുടെ
എണ്ണത്തിനനുസരിച്ച്
കൂടുതല്‍ ശാസ്ത്രീയമായ
അനുപാതം പരിഗണിക്കുമോ ?
ചേലക്കര
നിയോജക മണ്ഡലത്തിലെ
സി.ബി.എസ്.ഇ സ്കൂളുകള്‍
3725.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ചേലക്കര
നിയോജക മണ്ഡലത്തില്‍
എത്ര സി.ബി.എസ്.ഇ
സ്കൂളുകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;അവയുടെ
പേരുവിവരവും,
ഡിവിഷനുകളുടെ എണ്ണവും,
കുട്ടികളുടെ എണ്ണവും
തരംതിരിച്ച്
വ്യക്തമാക്കാമോ?
ചേലക്കര
നിയോജക മണ്ഡലത്തിലെ
ഗവണ്മെന്റ് യു.പി /എല്‍.പി.
സ്കൂളുകള്‍
3726.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചേലക്കര
നിയോജക മണ്ഡലത്തില്‍
എത്ര ഗവണ്മെന്റ് യു.പി
/എല്‍.പി. സ്കൂളുകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
അവയുടെ ഒരോന്നിന്റെയും
പേരുവിവരവും
കുട്ടികളുടെ എണ്ണവും
ഡിവിഷനുകളുടെ എണ്ണവും
പ്രത്യേകം
വ്യക്തമാക്കുമോ;
(ബി)
എത്ര
എയിഡഡ് യു.പി /എല്‍.പി
സ്കൂള്‍ ഉണ്ട്; അവയുടെ
പേരുവിവരവും
കുട്ടികളുടെ എണ്ണവും
ഡിവിഷനുകളും പ്രത്യേകം
വ്യക്തമാക്കുമോ?
സ്കൂള്‍
പാഠപുസ്തകം
അച്ചടിക്കുന്നതിനുളള ഏജന്‍സി
3727.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
അധ്യയന വര്‍ഷം സ്കൂള്‍
പാഠ പുസ്തകങ്ങള്‍
അച്ചടിക്കുന്നതിന് ഏത്
ഏജന്‍സിയെയാണ്
സര്‍ക്കാര്‍
ഏല്പിച്ചിട്ടുളളത്;
വിശദാംശം നല്‍കാമോ?
ലൈബ്രറി
കൗണ്‍സിലില്‍ അഫിലിയേറ്റ്
ചെയ്ത ലൈബ്രറികള്‍
3728.
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സ്റ്റേറ്റ് ലൈബ്രറി
കൗണ്‍സിലിന്റെ പ്രധാന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(ബി)
ലൈബ്രറി
കൗണ്‍സിലില്‍
അഫിലിയേറ്റ്
ചെയ്യപ്പെട്ട എത്ര
ലൈബ്രറികളാണ്
കേരളത്തില്‍
പ്രവര്‍ത്തിച്ച്
വരുന്നത്; ജില്ല
തിരിച്ച് കണക്ക്
വ്യക്തമാക്കാമോ;
(സി)
ലൈബ്രറികള്‍ക്ക്
എന്തെല്ലാം സഹായങ്ങളാണ്
സര്‍ക്കാര്‍
നല്‍കിവരുന്നത്;
(ഡി)
പ്രസ്തുത
ലൈബ്രറികളിലെ
ലൈബ്രേറിയന്മാരുടെ
പ്രതിഫലം എത്രയാണ്;
ഇവരുടെ ശമ്പളം
വര്‍ദ്ധിപ്പിക്കാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ വിശദ
വിവരങ്ങള്‍
ലഭ്യമാക്കുമോ?
സ്കൂള്‍
കെട്ടിടങ്ങളുടെ സുരക്ഷ
3729.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അദ്ധ്യയന
വര്ഷാരംഭത്തിനു
മുന്‍പ് സ്കൂള്‍
കെട്ടിടങ്ങളുടെ സുരക്ഷ
ഉറപ്പു വരുത്തുന്നതിന്
സ്വീകരിച്ചു വരുന്ന
നടപടിക്രമങ്ങള്‍
വിശദമാക്കുമോ;
(ബി)
സ്കൂള്‍
വാഹനങ്ങളുടെ സുരക്ഷ
ഉറപ്പുവരുത്തുന്നതിനും
വാഹനങ്ങളില്‍
അനുവദനീയമായി
എണ്ണത്തില്‍ കൂടുതല്‍
കുട്ടികള്‍
സഞ്ചരിക്കുന്നില്ല എന്ന
കാര്യം കര്‍ശനമായി
നടപ്പിലാക്കുന്നതിനും
എന്തെല്ലാം നടപടികള്‍
സ്വീകരിക്കും;വിശദമാക്കാമോ?
ചേലക്കര
നിയോജകമണ്ഡലത്തിലെ അണ്
എയിഡഡ് സ്കൂളുകള്‍
3730.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചേലക്കര
നിയോജകമണ്ഡലത്തില്‍
പ്രവര്‍ത്തിക്കുന്ന
അണ് എയിഡഡ് സ്കൂളുകള്‍
എത്രയെന്നും അവയില്‍
ഹയര്‍ സെക്കന്ററി
,ഹൈസ്കൂള്‍, യു.പി.
എല്‍.പി. സ്കൂളുകള്‍
എന്നിവയുടെ പേരുവിവരവും
കുട്ടികളുടെ എണ്ണവും
ഡിവിഷനുകളുടെ എണ്ണവും
തരംതിരിച്ച്
വ്യക്തമാക്കുമോ;
(ബി)
ഇവയില്‍
സ്റ്റേറ്റ് സിലബസ്
പ്രകാരം
പ്രവര്‍ത്തിക്കുന്ന
സ്കൂളുകളുടേയും
അല്ലാത്തവയുടേയും
വിവരങ്ങള്‍ പ്രത്യേകം
വ്യക്തമാക്കാമോ ?
സ്കൂള്‍
വിദ്യാര്‍ത്ഥികള്‍ക്കായി
സൗജന്യ അപകട ഇന്‍ഷ്വറന്‍സ്
പദ്ധതി
3731.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്കൂള്‍
വിദ്യാര്‍ത്ഥികള്‍ക്കായി
ഏതെങ്കിലും തരത്തിലുള്ള
സൗജന്യ അപകട
ഇന്‍ഷ്വറന്‍സ് പദ്ധതി
നിലവിലുണ്ടോ; എങ്കില്‍
വിശദാംശം നല്‍കുമോ;
(ബി)
പ്രസ്തുത
പദ്ധതിക്കായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിരിക്കുന്നത്;
ഇതുമായി ബന്ധപ്പെട്ട്
ഏതെങ്കിലും
ഇന്‍ഷ്വറന്‍സ്
കമ്പനികളുമായി കരാറില്‍
ഏര്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
എങ്കില്‍
പ്രസ്തുത പദ്ധതി
അണ്-എയ്ഡഡ് മേഖലയിലും
നടപ്പിലാക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ ?
മയ്യനാട്
എച്ച്.എസ്.എസ് സ്ക്കൂളിലെ
അദ്ധ്യാപകന്റെ സസ്പെന്ഷന്
3732.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മയ്യനാട്
എച്ച്.എസ്.എസ്
സ്ക്കൂളിലെ കണക്ക്
അദ്ധ്യാപകനായിരുന്ന
എസ്.സുനില്‍ദത്തിനെ
2.8.2011 മുതല്‍
മാനേജ്മെന്റ്
സര്‍വ്വീസില്‍ നിന്ന്
സസ്പെന്റ്
ചെയ്തിരുന്നോ;
വ്യക്തമാക്കാമോ;
(ബി)
അദ്ധ്യാപകന്
എതിരെയുളള
ആരോപണങ്ങളെക്കുറിച്ച്
അന്വേഷണം നടത്തി
വിദ്യാഭ്യാസവകുപ്പും
സര്‍ക്കാരും ടിയാനെ
സര്‍വ്വീസില്‍ വീണ്ടും
പ്രവേശിപ്പിക്കണമെന്ന്
മാനേജ്മെന്റിനോട്
ആവശ്യപ്പെട്ടിരുന്നോ;
(സി)
മാനേജ്മെന്റ്
പ്രസ്തുത നിര്‍ദ്ദേശം
അനുസരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
സര്‍ക്കാര്‍ ഉത്തരവ്
ലംഘിച്ച
മാനേജര്‍ക്കെതിരെ കേരള
വിദ്യാഭ്യാസ
ചട്ടമനുസരിച്ച് നടപടി
സ്വീകരിക്കാത്തത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ?
സ്കൂളിലെ
നിയമനം
സ്ഥിരപ്പെടുത്തുന്നതിനായി
നല്കിയ അപ്പീല്‍
3733.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍,ആര്.കെ.യു.പി.എസ്.
പാലോട് വയല്‍ സ്കൂളിലെ
നിയമനം സ്ഥിരപ്പെടുത്തി
ലഭിക്കുന്നതിനായി
ശ്രീമതി ഷെറീഫ
ബീബി.വി.വൈ
പൊതുവിദ്യാഭ്യാസ
ഡയറക്ടര്‍ക്ക് നല്കിയ
അപ്പീല്‍ അപേക്ഷയില്‍
(ഫയല്‍ നമ്പര്‍
G/18743/2017/DPI)
നാളിതുവരെ എന്ത്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്നും
ആയതിന്മേല് അന്തിമ
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ
എന്നും വ്യക്തമാക്കുമോ;
എങ്കില്‍ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
നിലവിലുള്ള
മാര്‍ഗ്ഗനിര്‍ദ്ദേശപ്രകാരം
നിയമനം സ്ഥിരപ്പെടുത്തി
നല്‍കാമായിരുന്നിട്ടും
ബന്ധപ്പെട്ടവര്‍
ആയതില്‍ വീഴ്ച
വരുത്തിയിട്ടുണ്ടോ
എന്ന് പരിശോധിക്കുമോ;
(സി)
അപ്പീല്‍
അപേക്ഷയില്‍
തീര്പ്പ്കല്പ്പിക്കുന്നതില്
കാലതാമസം നേരിടുന്നത്
പരിശോധിച്ച് എത്രയും
വേഗം അന്തിമ ഉത്തരവ്
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
മലപ്പുറം
പാറക്കല്‍ എ. എം. യു. പി.
സ്കൂള്‍ അധ്യാപകന്റെ അവധി
3734.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ പാറക്കല്‍ എ.
എം. യു. പി. സ്കൂളിലെ
ഷംസുദീന്‍ എന്ന
അധ്യാപകന്റെ ലീവ്
സംബന്ധമായ ഫയല്‍
ഇപ്പോള്‍ പൊതു
വിദ്യാഭ്യാസ 'ബി 1'
സെക്ഷനില്‍
നിലവിലുണ്ടോ; (ബി
1/832548/2016/പൊതു
വിദ്യാഭ്യാസ വകുപ്പ്).
ഇൗ ഫയല്‍ എന്നാണ്
സര്‍ക്കാരിന് ലഭിച്ചത്;
ഇതില്‍ 'ബി 1' സെക്ഷന്‍
എടുത്ത നടപടികളുടെ
വിശദമായ വിവരം
ലഭ്യമാക്കുമോ;
(ബി)
ഇൗ
ഫയല്‍ ധനകാര്യ
വകുപ്പിന്
അയച്ചിട്ടുണ്ടോ;
എന്നാണ് അയച്ചത്;
ധനകാര്യ വകുപ്പില്‍
നിന്ന് തിരികെ 'ബി'
സെക്ഷനിലേക്ക്
ലഭിച്ചിട്ടുണ്ടോ;എങ്കില്‍
ധനകാര്യ വകുപ്പിന്റെ
റിമാര്‍ക്സ്
എന്താണെന്ന്
അറിയിക്കുമോ; ലീവ്
അനുവദിച്ചിട്ടുണ്ടോ;
വ്യക്തമായ വിവരം
ലഭ്യമാക്കുമോ?
ചെറുവാടി
ഗവണ്മെന്റ് ഹൈസ്കൂളിലെ
അധ്യാപക തസ്തികകള്‍
3735.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ
തിരുവമ്പാടിയില്‍
2011-ല്‍ ആരംഭിച്ച
ചെറുവാടി ഗവണ്മെന്റ്
ഹൈസ്കൂളില്‍ മതിയായ
അധ്യാപക തസ്തികകള്‍
സൃഷ്ടിക്കാത്തതുകാരണം
പഠനം
പ്രതിസന്ധിയിലാണെന്ന
കാര്യം ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ആവശ്യമായ തസ്തികകള്‍
സൃഷ്ടിച്ച് പി.എസ്.സി
വഴി ഒഴിവുകള്‍
നികത്തുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
(സി)
ഇതു
സംബന്ധിച്ചുളള
പൊതുവിദ്യാഭ്യാസവകുപ്പിന്റെ
52521/R3/15/ നമ്പര്‍
ഫയലിലെ നിലവിലെ അവസ്ഥ
വ്യക്തമാക്കുമോ?
മലപ്പുറം
മണ്ഡലത്തിലെ
വിദ്യാലയങ്ങള്‍ക്ക് അനുവദിച്ച
സ്കൂള്‍ ബസുകള്‍
3736.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
മണ്ഡലത്തിലെ അഞ്ച്
വിദ്യാലയങ്ങള്‍ക്ക്
മണ്ഡലം ആസ്തി വികസന
ഫണ്ടില്‍ നിന്നും
2015-16-ല്‍ 45 ലക്ഷം
രൂപ ചെലവില്‍ അനുവദിച്ച
സ്കൂള്‍ ബസ്
പ്രൊപ്പോസലില്‍
28.06.2016-ലെ ജി. ഒ.
(ആര്. ടി.) നം.
2047/2016/പൊ. വി. വ.
ഉത്തരവ് പ്രകാരം
ഭരണാനുമതി
നല്‍കിയിട്ടും
നാളിതുവരെ
വിദ്യാലയങ്ങള്‍ക്ക്
വാഹനങ്ങള്‍
ലഭിച്ചിട്ടില്ലെന്നകാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വാഹനങ്ങള്‍
ലഭിക്കാത്തതിന്റെ കാരണം
വ്യക്തമാക്കാമോ;
(സി)
എംലി
സോഫ്റ്റ് വെയറില്‍
നല്കിയ ലെറ്റര്‍ ഓഫ്
ക്രെഡിറ്റ്
പ്രൊപ്പോസലുകള്‍ക്ക്
പൊതുമരാമത്ത് വകുപ്പ്
ചീഫ് എന്‍ജിനീയറും
ധനകാര്യ വകുപ്പും
അംഗീകാരം
നല്കിയിട്ടുള്ളതായി
അറിയാമോ;
വ്യക്തമാക്കുമോ;
(ഡി)
എങ്കില്‍
ഇതു സംബന്ധിച്ച
നിര്‍ദ്ദേശം മലപ്പുറം
വിദ്യാഭ്യാസ ഉപ
ഡയറക്ടര്‍ക്ക്
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കുമോ;
(ഇ)
നടപടിക്രമങ്ങള്‍
എത്രയും വേഗം
പൂര്‍ത്തീകരിച്ച് 2017
ജൂണ്‍ 1-നു മുമ്പായി
വിദ്യാലയങ്ങള്‍ക്ക്
വാഹനങ്ങള്‍ നല്കുവാന്
സത്വര നടപടികള്‍
സ്വീകരിക്കുമോ?
സ്വാശ്രയ,
അണ് എയിഡഡ് വിദ്യാഭ്യാസ
സ്ഥാപനങ്ങളില്‍ രക്ഷകര്‍തൃ
സമിതികള്‍
3737.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വാശ്രയ,
അണ് എയിഡഡ്
വിദ്യാഭ്യാസ
സ്ഥാപനങ്ങളില്‍
രക്ഷകര്‍തൃ സമിതികള്‍
ശക്തമായി
പ്രവര്‍ത്തിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിരുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇത്തരം
വിദ്യാഭ്യാസ
സ്ഥാപനങ്ങളിലെ
രക്ഷകര്‍തൃ
സമിതികള്‍ക്ക് ശക്തമായ
നിയമസംരക്ഷണം
നല്‍കുന്നകാര്യം
ആലോചിക്കുമോ?
ചാലക്കുടി
ഐ.ആര്.എം. എല്‍.പി.സ്കൂള്‍
സര്‍ക്കാര്‍
ഏറ്റെടുക്കുന്നതിനുള്ള
നടപടികള്‍
3738.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
മുനിസിപ്പാലിറ്റിയിലുള്ള
ഐ.ആര്.എം.
എല്‍.പി.സ്കൂള്‍
ചാലക്കുടി
മുനിസിപ്പാലിറ്റിയ്ക്ക്
നല്‍കുന്നതിനായി
മാനേജ്മെന്റ്
സമർപ്പിച്ച സറണ്ടര്‍
സംബന്ധിച്ച അപേക്ഷ
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
(ബി)
പത്തൊൻപത്
വര്‍ഷക്കാലമായി
മാനേജരില്ലാത്ത
പ്രസ്തുത സ്കൂള്‍ പൊതു
വിദ്യാഭ്യാസ
സംരക്ഷണത്തിന്റെ
ഭാഗമായി
ഏറ്റെടുക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
പാലക്കാട്
ജില്ലയില്‍ വാടക
കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്ന
സര്‍ക്കാര്‍ സ്കൂളുകള്‍
3739.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയില്‍ എത്ര
സര്‍ക്കാര്‍ സ്കൂളുകള്‍
വാടക കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്നുണ്ട്
എന്ന് വിശദമാക്കുമോ;
(ബി)
പ്രസ്തുത
കെട്ടിടങ്ങള്‍ക്കുള്ള
വാടക കാലോചിതമായി
പരിഷ്കരിക്കാറുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ;
(സി)
ഇത്തരത്തിലുള്ള
വാടക കെട്ടിടങ്ങള്‍
സര്‍ക്കാരിലേക്ക്
നല്കുവാന്
സമ്മതമാണെങ്കില്‍
ആവശ്യമായ തുക നല്കി
ഏറ്റെടുക്കുവാന്‍
സന്നദ്ധമാകുമോ;
വിശദമാക്കാമോ?
പുതിയതായി
തുടങ്ങുന്ന സ്കൂളുകളും
അപ്ഗ്രഡേഷനും
3740.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സര്‍ക്കാര്‍ എയ്ഡഡ്
മേഖലയില്‍ പുതിയ
സ്കൂളുകള്‍ തുടങ്ങുന്ന
കാര്യം സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
(ബി)
ഇത്
സംബന്ധിച്ച്
കോഴിക്കോട്
ജില്ലയില്‍ എവിടെ
നിന്നെല്ലാം അപേക്ഷകള്‍
ലഭിച്ചുവെന്നും
അപേക്ഷകളില്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്നും
വിശദമാക്കുമോ;
(സി)
മുക്കം
ഉപജില്ലയിലെ
പൂവാറന്‍തോട്
ഗവണ്മെന്റ് എല്‍. പി.
സ്കൂള്‍ അപ്ഗ്രേഡ്
ചെയ്യുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
കൊയിലാണ്ടി
ഗവണ്മെന്റ് വൊക്കേഷണല്‍
ഹയര്‍ സെക്കണ്ടറി സ്കൂള്‍-
മികവിന്റെ കേന്ദ്രം
3741.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊയിലാണ്ടി
നിയോജക മണ്ഡലത്തില്‍
മികവിന്റെ കേന്ദ്രമായി
തെരഞ്ഞെടുക്കപ്പെട്ട
ഗവണ്മെന്റ്
വൊക്കേഷണല്‍ ഹയര്‍
സെക്കണ്ടറി സ്കൂളിന്റെ
മാസ്റ്റര്‍ പ്ലാന്‍
തയ്യാറായിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
മാസ്റ്റര്‍ പ്ലാന്‍
സര്‍ക്കാരില്‍
സമര്‍പ്പിച്ചിട്ടുണ്ടോ;
(ബി)
സമര്‍പ്പിച്ചിട്ടില്ലെങ്കില്‍
കാരണം വിശദമാക്കാമോ;
(സി)
മാസ്റ്റര്‍
പ്ലാന്‍ അംഗീകരിച്ച്
നടപ്പിലാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
പൂര്‍ത്തീകരിക്കാനുള്ളത്;
വിശദമാക്കാമോ; ഈ
നടപടികള്‍ എന്നത്തേക്ക്
പൂര്‍ത്തിയാകുമെന്ന്
അറിയിക്കാമോ?
പുതുപ്പാടി
ഗവ: ഹൈസ്കൂളിന്റെ അടിസ്ഥാന
സൗകര്യവികസനം
3742.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
400
കുട്ടികളില്‍ കൂടുതല്‍
പഠിക്കുന്ന സര്‍ക്കാര്‍
ഹൈസ്കൂളുകള്‍ക്ക്
അടിസ്ഥാന
സൗകര്യവികസനത്തിനായി
ബജറ്റില്‍ തുക
ഉള്‍പ്പെടുത്തിയപ്പോള്‍
തിരുവമ്പാടി
മണ്ഡലത്തിലെ പുതുപ്പാടി
ഗവ: ഹൈസ്കൂള്‍
ഉള്‍പ്പെടാതിരുന്നത്
എന്തുകൊണ്ടാണെന്ന്
അന്വേഷിച്ചിട്ടുണ്ടോ
;വ്യക്തമാക്കുമോ;
(ബി)
പട്ടിക
സമര്‍പ്പിക്കുന്നതില്‍
ഉദ്യോഗസ്ഥര്‍ വീഴ്ച
വരുത്തിയിട്ടുണ്ടോ;എങ്കില്‍
ഇത് പരിഹരിക്കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(സി)
പുതുപ്പാടി
ഗവ: ഹൈസ്കൂളിനെ
പട്ടികയില്‍
ഉള്‍പ്പെടുത്തുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;വ്യക്തമാക്കാമോ?
അധ്യാപകനായ
ശ്രീ. ജോസഫ്
ആന്‍ഡ്രൂസ്.സിയുടെ
ഉദ്യോഗക്കയറ്റം
3743.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ പൊന്നാനി
എം.ഐ.എച്ച്
എസ്സ്.എസ്സിലെ
അധ്യാപകനായ ശ്രീ. ജോസഫ്
ആന്‍ഡ്രൂസ് സിയുടെ
ഉദ്യോഗക്കയറ്റവുമായി
ബന്ധപ്പെട്ട്
ഹയര്‍സെക്കന്ററി
ഡയറക്ടറുടെ
കാര്യാലയത്തില്‍
എ.സി.ഡി
എ4/40077/16/എച്ച്.എസ്.ഇ
നമ്പരായി ഫയല്‍
നിലവിലുണ്ടോ;എങ്കില്‍
പ്രസ്തുത ഫയല്‍
ആരംഭിച്ചത് എന്നാണെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
ഫയലിന്മേല് ഇതുവരെ
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(സി)
ഇതിന്മേല്
അന്തിമ തീരുമാനം
കൈക്കൊണ്ടിട്ടുണ്ടോ;
ഇല്ലെങ്കില്‍ തീരുമാനം
വൈകുന്നതിന്റെ കാരണം
പരിശോധിച്ച്
അറിയിക്കുമോ?
ഡിജിറ്റല്‍
പാഠപുസ്തകം
3744.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
വിദ്യാര്‍ത്ഥികള്‍
ഭാരമേറിയ
പാഠപുസ്തകങ്ങള്‍
സ്കൂളില്‍
കൊണ്ടുപോകുന്നത്
ഒഴിവാക്കുന്നതിനായി
ഡിജിറ്റല്‍ പാഠപുസ്തകം
എന്ന സംവിധാനം പൈലറ്റ്
പ്രോജക്ട് ആയി
ഏതെങ്കിലും
വിദ്യാലയത്തില്‍
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ?
മാവേലിക്കര
മണ്ഡലത്തിലെ പൊതുവിദ്യാഭ്യാസ
സംരക്ഷണയജ്ഞം പദ്ധതി
3745.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
സംരക്ഷണയജ്ഞം
പദ്ധതിയുടെ ഭാഗമായി
മാവേലിക്കര
നിയോജകമണ്ഡലത്തില്‍
വിദ്യാഭ്യാസവകുപ്പ്
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളതെന്നും
പ്രസ്തുത
പ്രവൃത്തികള്‍ക്ക് ഓരോ
സ്കൂളിനും എത്ര തുക
വീതമാണ്
വകയിരുത്തിയിട്ടുള്ളതെന്നും
വിശദമാക്കുമോ;
(ബി)
ഇവയുടെ
നിലവിലെ സ്ഥിതി
എന്താണെന്ന്
വ്യക്തമാക്കുമോ?
മെഡിക്കല്‍
റീഇംബേഴ്സ്മെന്റ്
3746.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ശ്രീമതി
രമണി, എല്‍.പി.എസ്.എ.,
ഗവ.യു.പി.എസ്.,
കല്ലാച്ചി എന്നവര്‍
എന്നാണ് എ.ഇ.ഒ.
നാദാപുരം ഓഫീസില്‍
മെഡിക്കല്‍
റീഇംബേഴ്സ്മെന്റിനുള്ള
അപേക്ഷ
സമര്‍പ്പിച്ചതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ അപേക്ഷയില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(സി)
എന്ത്
കാരണത്താലാണ് നാല്
വര്‍ഷമായിട്ടും
മെഡിക്കല്‍
റീഇംബേഴ്സ്മെന്റ്
അനുവദിക്കാത്തതെന്ന്
വിശദമാക്കുമോ;
(ഡി)
മറ്റ്
തടസ്സങ്ങള്‍ ഒന്നും
ഇല്ലെങ്കില്‍ പ്രസ്തുത
അപേക്ഷയില്‍
റീഇംബേഴ്സ്മെന്റ്
അനുവദിക്കാന്‍ അടിയന്തര
നടപടി സ്വീകരിക്കുമോ?
അണ്‍എയ്ഡഡ്,
സ്വാശ്രയ മാനേജ് മെന്റ്
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ
അദ്ധ്യാപകര്‍
3747.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അണ്‍എയ്ഡഡ്,
സ്വാശ്രയ മാനേജ് മെന്റ്
വിദ്യാഭ്യാസ
സ്ഥാപനങ്ങളിലെ
അദ്ധ്യാപകര്‍ക്ക്
അര്‍ഹമായ ശമ്പളം
നല്‍കുന്നില്ല എന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ടി സ്ഥാപനങ്ങളില്‍
അയോഗ്യരായിട്ടുള്ളവര്
കുട്ടികളെ
പഠിപ്പിക്കുന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
അണ്‍എയ്ഡഡ്,
സ്വാശ്രയ മാനേജു മെന്റ്
വിദ്യാഭ്യാസ
സ്ഥാപനങ്ങളിലെ യോഗ്യരായ
അദ്ധ്യാപകര്‍ക്ക്
അര്‍ഹമായ ശമ്പളം
നല്കുന്നു എന്ന്
ഉറപ്പുവരുത്തുമോ;
(സി)
അയോഗ്യരായിട്ടുള്ള
അദ്ധ്യാപകര്‍
പഠിപ്പിക്കുന്ന
സ്ഥാപനങ്ങള്‍ക്ക് എതിരെ
എന്തെല്ലാം നടപടികളാണ്
സര്‍ക്കാര്‍
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
സ്കൂളുകളിലെ
യൂണിഫോം ഉപയോഗം
3748.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്കൂളുകളില്‍
ഒന്നിലധികം യൂണിഫോം
ഉപയോഗിക്കുന്നത്
നിരോധിച്ചുകൊണ്ട്
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
എങ്കില്‍ ഇത്
കര്‍ശനമായി
പാലിക്കുന്നുണ്ടെന്ന്
ഉറപ്പുവരുത്തുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഇപ്പോഴും
സംസ്ഥാനത്തെ പല
സ്കൂളുകളും ഒന്നിലേറെ
യൂണിഫോം
ഉപയോഗിക്കുന്നതിന്
നിഷ്കര്ഷിക്കുന്നതായുള്ള
പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത് തടയുവാന്‍
എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
2017-18
അദ്ധ്യയന വര്‍ഷം
മുതലെങ്കിലും ഈ പ്രവണത
അവസാനിപ്പിക്കുന്നതിന്
സര്‍ക്കാര്‍ കര്‍ശന
നടപടി സ്വീകരിക്കുമോ?
വൊക്കേഷണല്‍
ജി.എഫ്.സി. അദ്ധ്യാപികയെ
സ്ഥിരപ്പെടുത്തുന്നതിന് നടപടി
3749.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാഭ്യാസ
വകുപ്പില്‍ 2007-നു
മുന്‍പ് എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് മുഖേന 179
ദിവസം സേവന
കാലാവധിയുള്ള വികലാംഗരെ
ഇനിയും
സ്ഥിരപ്പെടുത്തുവാനുണ്ടോ;
(ബി)
2007-ന്
മുന്‍പ് 179 ദിവസം
സേവനകാലാവധി
പൂര്‍ത്തിയാക്കിയതും
ഇപ്പോള്‍ താല്‍ക്കാലിക
അടിസ്ഥാനത്തില്‍
ചെങ്ങന്നൂര്‍
ഗവ.ഗേള്‍സ് വൊക്കേഷണല്‍
ഹയര്‍ സെക്കന്ററി
സ്കൂളില്‍ നോണ്‍
വൊക്കേഷണല്‍ ജി.എഫ്.സി.
അദ്ധ്യാപികയായി ജോലി
ചെയ്യുന്നതുമായ
വികലാംഗയായ
സി.ജെ.സിജിമോളെ
നാളിതുവരെ
സ്ഥിരപ്പെടുത്താത്തതിന്റെ
കാരണം വിശദീകരിക്കുമോ;
(സി)
വികലാംഗയായ
ശ്രീമതി സി.ജെ.സിജിമോളെ
എന്ന് സര്‍വ്വീസില്‍
സ്ഥിരപ്പെടുത്തുമെന്ന്
വ്യക്തമാക്കുമോ?
കുട്ടികളുടെ
കായിക അഭിരുചി
വളര്‍ത്തുന്നതിനുളള
പദ്ധതികള്‍
3750.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂള്‍
തലത്തില്‍ കുട്ടികളുടെ
കായിക അഭിരുചി
വളര്‍ത്തുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
തയ്യാറാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്തെ
ഏതെല്ലാം സ്കൂളുകളിലാണ്
കായിക അദ്ധ്യാപകര്‍
ഉള്ളതെന്ന്
അറിയിക്കാമോ;
(സി)
സംസ്ഥാനത്തെ
എല്ലാ സര്‍ക്കാര്‍
സ്കൂളുകളിലും കായിക
അദ്ധ്യാപകരെ
നിയമിക്കുന്ന കാര്യം
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
വ്യക്തമാക്കുമോ ?
സ്റ്റുഡന്റ്
പോലീസ് കേഡറ്റ്
3751.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2015-16,
2016-17 വര്‍ഷങ്ങളില്‍
സ്റ്റുഡന്റ് പോലീസ്
കേഡറ്റ് പദ്ധതിയിലേക്ക്
എത്ര തുകയാണ്
വകയിരുത്തിയിട്ടുള്ളത്,
ആയതില്‍ എത്ര തുക
ചെലവഴിച്ചിട്ടുണ്ട്;
(ബി)
ഈ
പദ്ധതിയനുസരിച്ച്
2015-16, 2016-17
വര്‍ഷങ്ങളില്‍ ഓരോ
സ്കൂളിനും എത്ര തുക
വീതമാണ്
അനുവദിച്ചിട്ടുള്ളത്?
താത്ക്കാലിക
അധ്യാപകരുടെ ശമ്പളം
3752.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ലീവ്
വേക്കന്‍സിയില്‍ ജോലി
ചെയ്യുന്ന താത്ക്കാലിക
അധ്യാപകരുടെ ശമ്പളം
നേരിട്ട് നല്‍കണമെന്ന
അപേക്ഷയില്‍
കെെക്കൊണ്ട നടപടികള്‍
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ?
ചാലിയപ്പുറം
ഗവണ്മെന്റ് ഹൈസ്കൂളിലെ വിവിധ
തസ്തികകളിലെ നിയമനം
3753.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
ആര്.എം.എസ്.എ.
(രാഷ്ട്രീയ മധ്യമ
ശിക്ഷാ അഭിയാന്)
പദ്ധതിയില്‍പ്പെടുത്തി
ഹൈസ്ക്കൂളാക്കി
ഉയര്‍ത്തിയ കൊണ്ടോട്ടി
നിയോജക മണ്ഡലത്തിലെ
ചാലിയപ്പുറം
ഗവണ്മെന്റ്
ഹൈസ്കൂളില്‍
ഹെഡ്മാസ്റ്റര്, ഓഫീസ്
സ്റ്റാഫ് തസ്തികകളിലെ
നിയമനം നാളിതുവരെയും
നടപ്പിലാകാത്ത വിവരം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിടുണ്ടോ;എങ്കില്‍
അറിയിക്കാമോ;
(ബി)
പ്രസ്തുത സ്കൂളില്‍
ഹെഡ്മാസ്റ്റര്, ഓഫീസ്
സ്റ്റാഫ് തസ്തികകളില്‍
നിയമനം നടത്തുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കാമോ;
(സി)
ടി
നിയമനങ്ങള്‍
നടത്തുന്നതിന് നിലവില്‍
എന്തെങ്കിലും
തടസ്സങ്ങള്‍ ഉണ്ടോ;
എങ്കില്‍
എന്തെല്ലാമാണെന്ന്
അറിയിക്കാമോ;
(ഡി)
2013-ല്‍
അപ്ഗ്രേഡ് ചെയ്യപ്പെട്ട
മറ്റ് സ്കൂളുകളില്‍
ഹെഡ്മാസ്റ്റര്, ഓഫീസ്
സ്റ്റാഫ് നിയമനങ്ങള്‍
നടത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
മക്കരപറമ്പ്
ഹയര്‍സെക്കണ്ടറി സ്കൂളിനെ
അന്തര്‍ദേശീയ
നിലവാരത്തിലേക്ക്
ഉയര്‍ത്തുന്ന നടപടി
3754.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016-17,
2017-18 സാമ്പത്തിക
വർഷങ്ങളിലെ ബജറ്റ്
പ്രസംഗങ്ങളിൽ
സൂചിപ്പിച്ചിരുന്നതും
മങ്കട
നിയോജകമണ്ഡലത്തില്‍
നിന്നും
തെരെഞ്ഞടുത്തതുമായ
മക്കരപറമ്പ്
ഹയര്‍സെക്കണ്ടറി
സ്കൂളിനെ അന്തര്‍ദേശീയ
നിലവാരത്തിലേക്ക്
ഉയര്‍ത്തുന്നതിന്
എന്തെല്ലാം നടപടികള്‍
വകുപ്പ് തലത്തില്‍
സ്വീകരിച്ചുവരുന്നുവെന്ന്
അറിയിക്കാമോ;
(ബി)
ഇതിലേക്കായി
മക്കരപ്പറമ്പ്
ജി.എച്.എസ്.എസ്
ഡി.പി.ആര് തയ്യാറാക്കി
നല്‍കിയിട്ടുണ്ടോ;
(സി)
ആദ്യ
ഘട്ടത്തില്‍ എന്തെല്ലാം
പ്രവൃത്തികളാണ്
ആവിഷ്കരിച്ച്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
സംസ്ഥാനത്ത്
പൊതുവിദ്യാഭ്യാസ
ഡയറക്ടറേറ്റിന്റെ കീഴിലെ
ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള
അച്ചടക്ക നടപടി
3755.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പൊതുവിദ്യാഭ്യാസ
ഡയറക്ടറേറ്റിന്റെ
കീഴിലെ
ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള
വകുപ്പ്തല അച്ചടക്ക
നടപടി
സ്വീകരിക്കുന്നതിനുള്ള
നടപടിക്രമം
വിശദമാക്കുമോ; ഇതിന്റെ
ചാര്‍ജ്ജുള്ള
ഉദ്യോഗസ്ഥന് ആരാണ്;
(ബി)
2016
ജനുവരി മുതല്‍ വിവിധ
വിഷയങ്ങളില്‍ അച്ചടക്ക
നടപടിയ്ക്ക്
വിധേയരായവരുടെ പേരു
വിവരം ലഭ്യമാക്കുമോേ;
ഇതില്‍
കുറ്റവിമുക്തരായവരുടെ
പേര് വിവരം
ലഭ്യമാക്കുമോ;
കുറ്റവിമുക്തരായവര്‍
വീണ്ടും ആ
സ്ഥാനങ്ങളില്‍ ജോലി
നോക്കുന്നുണ്ടോ;
(സി)
വകുപ്പ്തല
അച്ചടക്ക നടപടി
സ്വീകരിക്കുന്നതും
പിന്നീട് ഇത്
സംബന്ധിച്ച് തുടര്‍
നടപടികള്‍
ഉണ്ടാകാത്തതും
വിദ്യാഭ്യാസ
വകുപ്പിന്റെ
കാര്യക്ഷമതയെ
ബാധിക്കുമെന്ന കാര്യം
പരിശോധിക്കുമോ;
വ്യക്തമാക്കുമോ;
(ഡി)
സ്കോളര്‍ഷിപ്പ്,
ഉച്ചക്കഞ്ഞി, ഫീസ്
തുടങ്ങിയ വിഷയങ്ങളില്‍
നടപടിയ്ക്ക്
വിധേയരായവര്‍ വീണ്ടും ആ
സ്ഥാനങ്ങളില്‍
ജോലിനോക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(ഇ)
നടപടികള്‍
എടുക്കുമ്പോള്‍
കുറ്റകൃത്യങ്ങളില്‍
ഉത്തരവാദിത്തമുള്ള,
ഉന്നത ഉദ്യോഗസ്ഥരെ
ഒഴിവാക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(എഫ്)
ഉച്ചക്കഞ്ഞിയുമായി
ബന്ധപ്പെട്ട
വിഷയങ്ങളില്‍ ഡി.പി.ഐ
യിലെ ഫയല്‍
പ്രോസസ്സിംഗ് സംവിധാനം
എങ്ങനെയെന്ന്
വ്യക്തമാക്കുമോ;
(ജി)
അഡ്മിനിസ്ട്രേറ്റീവ്
അസിസ്റ്റന്റ്
തലത്തിലുള്ള
ഉദ്യോഗസ്ഥര്‍
ഇതുസംബന്ധിച്ച ഫയല്‍
കാണുന്നുണ്ടോ;
ഉച്ചക്കഞ്ഞി ഫണ്ട്
തിരിമറി കേസുകളില്‍
സൂപ്രണ്ട്, എ.എ.
തുടങ്ങിയ
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടികള്‍
എടുത്തിട്ടുണ്ടോ;
വ്യക്തമായ വിവരം
ലഭ്യമാക്കുമോ?
അധികജോലിക്ക്
പകരം സറണ്ടര്‍
3756.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹയര്‍
സെക്കന്ററി
സ്കൂളുകളില്‍
പ്രിന്‍സിപ്പ്ല ഇന്‍
ചാര്‍ജ് ചുമതല
വഹിക്കുന്ന
അദ്ധ്യാപകര്‍ക്ക്
ഏപ്രില്‍, മേയ്
മാസങ്ങളിലെ പ്രവര്‍ത്തി
ദിവസങ്ങളിലെ
അധികജോലിക്ക് പകരം
സറണ്ടര്‍
അനുവദിക്കുന്നതിനുള്ള
പ്രപ്പോസല്‍
നിലവിലുണ്ടോ; പ്രസ്തുത
ഫയലില്‍ സര്‍ക്കാര്‍
സ്വീകരിച്ച നടപടികളുടെ
വിശദമായ വിവരം
ലഭ്യമാക്കുമോ;
(ബി)
ആര്.ഡി.ഡി.യുടെ
(RDD) ഉത്തരവ്
അനുസരിച്ച് ജോലി
നോക്കുന്ന പ്രസ്തുത
പ്രിന്‍സിപ്പല്‍മാര്‍
പ്രമോട്ട്
ചെയ്തുവരുന്നവരെപ്പോലെ
എല്ലാ ജോലികളും
നോക്കിയിട്ടും അവരെ
ആനുകൂല്യത്തിന്റെ
കാര്യത്തില്‍
അവഗണിക്കുന്ന നടപടി
തിരുത്തി അവര്‍ക്ക്
ആവശ്യമായ സഹായം
ലഭ്യമാക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
സ്റ്റുഡന്റ്സ്
പോലീസ് കേഡറ്റ്
3757.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
വാടാനപ്പള്ളി
എച്ച്.എസ്സ്.എസ്സില്‍
സ്റ്റുഡന്റ്സ് പോലീസ്
കേഡറ്റ്
അനുവദിക്കുന്നതുമായി
ബന്ധപ്പെട്ട് പൊതു
വിദ്യാഭ്യാസ
സെക്രട്ടറിക്ക്
നല്‍കിയിട്ടുള്ള
19.12.2016-ലെ
3776/16/വി.എെ.പി/എം.(
ഇ.ഡി.എന്‍) പ്രകാരമുള്ള
നിര്ദ്ദേശത്തിന്മേല്
സ്വീകരിച്ച തുടര്‍നടപടി
അറിയിക്കാമോ?
അദ്ധ്യാപകരുടെ
പ്രൊമോഷന്
3758.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
വകുപ്പിന്റെ 10.6.2015
ലെ 157/2015 നമ്പരായി
ഇറക്കിയ സര്‍ക്കാര്‍
ഉത്തരവില്‍
ഡിപ്പാര്‍ട്ട്മെന്റ്
ടെസ്റ്റ് പാസ്സായ
സീനിയറായ അദ്ധ്യാപകരുടെ
അഭാവത്തില്‍ ടെസ്റ്റ്
പാസ്സായ ജൂനിയറായ
H.S.A.യ്ക്ക് മുന്‍ഗണന
നല്കി പ്രൊമോഷന്
നല്‍കണമെന്ന് വ്യവസ്ഥ
ചെയ്യുന്നുണ്ടോ;
(ബി)
ഇതിനായി
KER പ്രത്യേകമായി
ഭേദഗതി ചെയ്തിട്ടുണ്ടോ;
(സി)
ഇല്ലെങ്കില്‍
KER ചട്ടം 44(A)
മുന്‍കാല
പ്രാബല്യത്തില്‍ ഭേദഗതി
ചെയ്യുന്നതിനുള്ള സത്വര
നടപടികള്‍
സ്വീകരിക്കുമോ?
പെരുമ്പഴുതൂര്‍,
കുളത്തൂര്‍ ഹയര്‍ സെക്കണ്ടറി
സ്കൂളുകളില്‍ കൂടുതല്‍
അധ്യാപകരെ നിയമിക്കല്‍
3759.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മികവിന്റെ
കേന്ദമാക്കുന്ന
നെയ്യാറ്റിന്‍കര
നിയോജക മണ്ഡലത്തിലെ
പെരുമ്പഴുതൂര്‍,
കുളത്തൂര്‍ എന്നീ ഹയര്‍
സെക്കണ്ടറി
സ്കൂളുകളില്‍ കൂടുതല്‍
അധ്യാപകരെ
നിയമിക്കുവാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇൗ വിദ്യാലയങ്ങളിലെ
അദ്ധ്യാപകര്‍ക്കു
പ്രത്യേക പരിശീലനം
നല്കാന് നടപടി
സ്വീകരിക്കുമോ;വ്യക്തമാക്കുമോ;
(ബി)
അന്താരാഷ്ട്ര
നിലവാരത്തിലേക്ക്
ഉയര്‍ത്തുന്ന
നെയ്യാറ്റിന്‍കര
ഗവണ്മെന്റ് ബോയ്സ്
ഹയര്‍ സെക്കണ്ടറി
സ്കൂളില്‍ പുതിയ
അദ്ധ്യാപകരെ
നിയമിക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
ടി
സ്കൂളില്‍ ക്ലീനിംഗ്
നടത്തുന്നതിന് പുതിയ
ജീവനക്കാരെ
നിയമിക്കാന്‍ കഴിയുമോ?
പാഠപുസ്തകങ്ങള്‍
പരിഷ്ക്കരിക്കാന്‍ നടപടി
3760.
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂള്‍
പാഠപുസ്തകങ്ങള്‍
പരിഷ്ക്കരിക്കാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
എങ്കില്‍
പുതിയ അധ്യയനവര്‍ഷം
പാഠപുസ്തകങ്ങളില്‍
എന്തെങ്കിലും
പരിഷ്ക്കാരങ്ങള്‍
വരുത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
ഭാരത്തിന്റെ
മതേതര മുല്യങ്ങള്‍ക്ക്
കളങ്കം ചാര്‍ത്തുന്ന
സാമൂഹിക പ്രവണതകള്‍
ഉയര്‍ന്നുവരുന്നത്
കണക്കിലെടുത്ത് ഈ
വെല്ലുവിളികളെ
അതിജീവിക്കാന്‍
ഉതകുന്നവിധത്തില്‍
പാഠ്യവിഷയങ്ങള്‍
പരിഷ്ക്കരിക്കാന്‍
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
ഹയര്‍സെക്കന്‍ഡറി
വിഭാഗം അധ്യാപകരുടെ തസ്തിക
3761.
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സര്‍ക്കാരിന്റെ
സാമ്പത്തിക ബാദ്ധ്യത
കണക്കിലെടുത്ത്
ഹയര്‍സെക്കന്‍ഡറി
വിഭാഗത്തില്‍ അധ്യാപക
തസ്തിക
വെട്ടികുറയ്ക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതു സംബന്ധിച്ച
വിശദാംശങ്ങള്‍ നല്‍കാമോ
?
വിദ്യാലയങ്ങളില്‍
കൗണ്‍സിലര്‍മാര്‍ക്ക്
നല്കുന്ന വേതനം
3762.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാലയങ്ങളില്‍
എട്ട്
വര്‍ഷത്തിലധികമായി
തുച്ഛമായ വേതനത്തിന്
ജോലി ചെയ്തുവരുന്ന
കൗണ്‍സിലര്‍മാരുടെ
ഭാരിച്ച
ഉത്തരവാദിത്വങ്ങള്‍
കണക്കിലെടുത്ത് IED
റിസോഴ്സ്
ടീച്ചര്‍മാര്‍ക്ക്
ഇപ്പോള്‍ നല്കുന്ന
വേതനമെങ്കിലും ഇൗ
വിഭാഗക്കാര്‍ക്ക്
നല്കാന് നടപടികള്‍
ഉണ്ടാകുമോ;
(ബി)
ഉയര്‍ന്ന
വിദ്യാഭ്യാസമുളള
ഇക്കൂട്ടര്‍ക്ക് സ്ഥിര
നിയമനം ഉള്‍പ്പെടെ
നല്കാന് നടപടികള്‍
ഉണ്ടാകുമോ?
പൊതുവിദ്യാലയങ്ങളുടെ
പ്രവര്‍ത്തനം
3763.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പൊതുവിദ്യാലയങ്ങളുടെ
പ്രവര്‍ത്തനം
പരിശോധിച്ച് ഗ്രേഡ്
നല്‍കുന്നതിന്
ഗവണ്മെന്റ്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദീകരിക്കുമോ;
(ബി)
വിദ്യാലയങ്ങളുടെ
പ്രവര്‍ത്തനം
പരിശോധിക്കുന്നതിന്
ഏതെല്ലാം
മാനദണ്ഡങ്ങളാണ്
നിര്‍ദ്ദേശിച്ചിട്ടുള്ളത്;
ഏതു വര്‍ഷം മുതല്‍
പ്രസ്തുത പരിശോധന
നടപ്പിലാക്കുമെന്ന്
വിശദീകരിക്കുമോ;
(സി)
പാഠ്യ,
പാഠ്യേതര
പ്രവര്‍ത്തനങ്ങളിലുള്ള
ഇടപെടലിന്റെ
അടിസ്ഥാനത്തില്‍
അദ്ധ്യാപകരെ വിവിധ
ഗ്രേഡിലേക്ക്
തിരിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദീകരിക്കുമോ ?
ചേലക്കരനിയോജകമണ്ഡലത്തിലെ
സ്കൂളുകള്‍
3764.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചേലക്കരനിയോജകമണ്ഡലത്തില്
എത്ര ഗവണ്മെന്റ്
ഹയര്‍സെക്കന്ററി
സ്കൂളുകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;അവയിലെ
ഹൈസ്കൂള്‍/ഹയര്‍സെക്കന്ററി
തലംവരെയുള്ള
ഡിവിഷനുകളുടെയും,
കുട്ടികളുടെയും എണ്ണം
പ്രത്യേകം
വ്യക്തമാക്കുമോ;
(ബി)
എത്ര
ഗവണ്മെന്റ്
വി.എച്ച്..എസ്.ഇ.
സ്ക്കൂളുകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
അവയുടെ പേരുവിവരവും
കുട്ടികളുടെ എണ്ണവും
വ്യക്തമാക്കുമോ;
(സി)
എത്ര
എയിഡഡ്
ഹൈസ്കൂള്‍/ഹയര്‍സെക്കന്ററി
സ്കൂള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
അവയുടെ പേരുവിവരവും,
കുട്ടികളുടെ എണ്ണവും
ഡിവഷനുകളുടെ എണ്ണവും
വ്യക്തമാക്കാമോ?
യു.ജി.സി
അദ്ധ്യാപകര്‍ക്കുള്ള ശമ്പള
കുടിശ്ശിക
3765.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
യു.ജി.സി
അദ്ധ്യാപകര്‍ക്കുള്ള
ശമ്പള കുടിശ്ശികയുടെ
മുന്നും നാലും
ഗഡുക്കള്‍ എല്ലാ
അദ്ധ്യാപകര്‍ക്കും
നല്കിക്കഴിഞ്ഞിട്ടുണ്ടോ;
എങ്കില്‍ ആകെ എത്ര തുക
നല്തി എന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ശമ്പള കുടിശ്ശിക
നല്‍കുന്നതിന് കേന്ദ്രം
എന്തു തുക കൈമാറി
എന്നും ആയത് എന്ന്
ലഭിച്ചു എന്നും
വെളിപ്പെടുത്തുമോ;
(സി)
സര്‍ക്കാര്‍/എയ്ഡഡ്
മേഖലയിലെ കുറച്ച്
അദ്ധ്യാപകര്‍ക്ക്
മാത്രമേ തുക
നല്കിയിട്ടുള്ളു എന്ന
ആവലാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
വിവേചനരഹിതമായി
അര്‍ഹരായ എല്ലാ
അദ്ധ്യാപകര്‍ക്കും
ശമ്പളക്കുടിശ്ശിക
വിതരണം ചെയ്യുവാന്‍
നിര്‍ദ്ദേശം നല്‍കുമോ?
എല്‍.പി
സ്കൂളിന്റെ അപ്ഗ്രഡേഷനും
ഗവണ്മെന്റ് കോളേജുകളില്‍
പുതിയ കോഴ്സുകളും
3766.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആവശ്യത്തിന്
കുട്ടികള്‍ ലഭ്യമായ
എല്‍.പി സ്കൂളുകള്‍
ഉളളതും
പരിസരപ്രദേശങ്ങളില്‍
യു.പി സ്കൂള്‍
ഇല്ലാത്തതുമായ
പ്രദേശങ്ങളിലെ എല്‍.പി
സ്കൂള്‍ അപ്ഗ്രേഡ്
ചെയ്ത്. യു.പി സ്കൂള്‍
ആക്കുന്ന നയപരമായ
തീരുമാനം പരിഗണനയില്‍
ഉണ്ടോ എന്ന്
വ്യക്തമാക്കുമോ;
(ബി)
പുതുതായി
അനുവദിച്ച ഗവണ്മെന്റ്
കോളേജുകളില്‍ പുതിയ
കോഴ്സുകള്‍
അനുവദിക്കുന്ന കാര്യം
പരിഗണനയില്‍ ഉണ്ടോ
എന്ന് വ്യക്തമാക്കുമോ?
ഉന്നത
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍
സമയബന്ധിതമായി
ആരംഭിക്കുന്നതിന് നടപടികള്‍
3767.
ശ്രീ.എം.ഉമ്മര്‍
,,
ടി.എ.അഹമ്മദ് കബീര്‍
ഡോ.എം.
കെ. മുനീര്‍
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്രം
സംസ്ഥാനത്ത്
അനുവദിക്കുന്ന ഉന്നത
വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍
സമയബന്ധിതമായി
ആരംഭിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
വിശദമാക്കാമോ;
(ബി)
കേന്ദ്രം
അനുവദിച്ച പല ഉന്നത
വിദ്യാഭ്യാസ
സ്ഥാപനങ്ങളും
സംസ്ഥാനത്തിന്
നഷ്ടപ്പെട്ടതിന്റെ
കാരണങ്ങള്‍
വിലയിരുത്തല്‍
നടത്തിയിട്ടുണ്ടോ;
(സി)
ഭാവിയില്‍
ഇത്തരം പ്രതിസന്ധികള്‍
ഉണ്ടാകാതിരിക്കാന്‍
എന്തെല്ലാം
മുന്‍കരുതലുകളാണ്
സ്വീകരിക്കുകയെന്ന്
വിശദമാക്കാമോ?
ഉന്നത
വിദ്യാഭ്യാസരംഗത്തെ
പരിഷ്ക്കാരങ്ങള്‍
3768.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉന്നത
വിദ്യാഭ്യാസ രംഗത്ത്
കൊണ്ടുവരാന്‍
ഉദ്ദേശിക്കുന്ന
പരിഷ്ക്കാരങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(ബി)
നിലവിലെ
പാഠ്യ പദ്ധതി
ഭാഷയ്ക്കും
സാഹിത്യത്തിനും
വേണ്ടത്ര പ്രാധാന്യം
നല്‍കുന്നില്ല എന്ന
പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ആയത്
പരിഹരിക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കാമോ?
(ഡി)
പുതിയ
പരിഷ്ക്കാരങ്ങള്‍
നടത്തുന്നതിനായി
വേണ്ടത്ര പഠനങ്ങള്‍
നടത്തിയിട്ടുണ്ടോ;
വിശദമാക്കാമോ?
എയിഡഡ്
കോളേജുകളിലെ നിയമനങ്ങളില്‍
എസ്.സി /എസ്.ടി സംവരണം
3769.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സർവകലാശാല
ചട്ടം ഭേദഗതി ചെയ്ത്
എയിഡഡ് കോളേജുകളിലെ
നിയമനങ്ങളില്‍ എസ്.സി
/എസ്.ടി സംവരണം
കര്‍ശനമായി
പാലിക്കണമെന്ന്
28.6.2006-ലെ F1/5/2006
നമ്പര്‍ കത്ത് മുഖേന
യു.ജി.സി നിർദ്ദേശം
നല്‍കിയിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(സി)
സര്‍വ്വകലാശാല
ചട്ടങ്ങള്‍ ഭേദഗതി
വരുത്തിക്കൊണ്ട് എയ്ഡഡ്
കോളേജുകളിലെ
നിയമനങ്ങളില്‍
പട്ടികവിഭാഗത്തിന്
ഭരണഘടന
ഉറപ്പുനല്കിയിട്ടുള്ള
സംവരണം നല്‍കണമെന്ന്
25.5.2015-ല്‍ കേരള
ഹൈക്കോടതി
ഉത്തരവായിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഈ വിധിയുടെ
അടിസ്ഥാനത്തില്‍
സര്‍വ്വകലാശാല
ചട്ടങ്ങള്‍ ഭേദഗതി
ചെയ്യുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ?
കോളേജ്
പ്രിന്‍സിപ്പല്‍ തസ്തികയില്‍
പ്രൊബേഷന്‍ ഡിക്ലയര്‍
ചെയ്യുന്നതില്‍ കാലതാമസം
3770.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
കോളേജ് പ്രിന്‍സിപ്പല്‍
തസ്തികയില്‍
നിയമിതരായവരുടെ
പ്രൊബേഷന്‍ ഡിക്ലയര്‍
ചെയ്യുന്നതില്‍
കാലതാമസമുണ്ടായിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതുമൂലം, റിട്ടയര്‍
ചെയ്ത
പ്രിന്സിപ്പല്മാര്ക്കുള്പ്പെടെ
അര്‍ഹതപ്പെട്ട വാര്‍ഷിക
ഇന്‍ക്രിമെന്റ്
ലഭിച്ചിട്ടില്ലെന്ന
ആവലാതി
ശ്രദ്ധയില്‍വന്നിട്ടുണ്ടോ;
(സി)
എങ്കില്‍
ഇവരുടെ പ്രൊബേഷന്‍
ഡിക്ലയര്‍ ചെയ്ത്
അര്‍ഹതപ്പെട്ട
ഇന്‍ക്രിമെന്റ്
അനുവദിച്ച് പെന്ഷന്
പുനര്‍
നിര്‍ണ്ണയിക്കാന്‍
നടപടി സ്വീകരിക്കുമോ?
കോളേജ്
പ്രിന്‍സിപ്പല്‍ നിയമനം
3771.
ശ്രീ.അന്‍വര്‍
സാദത്ത്
,,
അനില്‍ അക്കര
,,
ഹൈബി ഈഡന്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കോളേജ്
പ്രിന്‍സിപ്പല്‍
നിയമനത്തിന് യു.ജി.സി.
നിഷ്ക്കര്‍ഷിച്ച
യോഗ്യത
നിര്‍ബന്ധമാക്കി
സര്‍ക്കാര്‍ ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
(ബി)
ഇത്
സംബന്ധിച്ച ഹൈക്കാടതി
വിധിയുടെ
അടിസ്ഥാനത്തിലാണോ
ഉത്തരവ്
പുറപ്പെടുവിച്ചത്;
(സി)
കോളേജ്
പ്രിന്‍സിപ്പല്‍
നിയമനത്തിന് സ്പെഷ്യല്‍
റൂള്‍സ് ഭേദഗതി
ചെയ്തിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനായി
അടിയന്തര നടപടി
സ്വീകരിക്കുമോ;
(ഡി)
മതിയായ
യോഗ്യത ഇല്ലാതെ ഇതിനകം
പ്രിന്‍സിപ്പല്‍ നിയമനം
നേടിയവരെ പുതിയ
ഉത്തരവിന്റെ
അടിസ്ഥാനത്തില്‍
തരംതാഴ്ത്തുമോ;
വ്യക്തമാക്കുമോ?
തലശ്ശേരി
ബ്രണ്ണന്‍ കോളേജില്‍ പുതിയ
കോഴ്സ്
3772.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
തലശ്ശേരി
ബ്രണ്ണന്‍ കോളേജില്‍
ഇസ്ലാമിക് ഹിസ്റ്ററി
ബിരുദാനന്തര ബിരുദ
തലത്തില്‍
ആരംഭിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
മലപ്പുറം
ഗവണ്മെന്റ് കോളേജില്‍ പുതിയ
ഡിഗ്രി/പി.ജി കോഴ്സുകള്‍
3773.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ഗവണ്മെന്റ് കോളേജില്‍
പുതിയ ഡിഗ്രി
കോഴ്സുകളും പി.ജി.
കോഴ്സുകളും
ആരംഭിക്കണമെന്ന ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പുതിയ
കോഴ്സുകള്‍
അനുവദിക്കുന്ന കാര്യം
ഇപ്പോള്‍
പരിഗണയിലുണ്ടോ;
(സി)
എങ്കില്‍
ബി.എ.(ഇംഗ്ളീഷ്),
ബി.എസ്.സി.(ഫുഡ്
ടെക്നോളജി) എന്നീ
ഡിഗ്രി കോഴ്സുകളും
എം.എ.(ഹിസ്റ്ററി),
എം.എ.(അറബിക്) എന്നീ
പി.ജി. കോഴ്സുകളും
അനുവദിക്കുവാന്‍ സത്വര
നടപടികള്‍
സ്വീകരിക്കുമോ?
സ്വാശ്രയ
കോളേജുകളില്‍ പുതിയ കോഴ്സ്
3774.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വാശ്രയ
കോളേജുകളില്‍ പുതിയ
കോഴ്സ്
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
ഇത്തരത്തില്‍
പുതിയ കോഴ്സ്
അനുവദിക്കുന്നതുമായി
ബന്ധപ്പെട്ട് ഹയര്‍
എഡ്യുക്കേഷന്‍
ഡിപ്പാര്‍ട്ട്മെന്റിലോ
കോളേജ് എഡ്യുക്കേഷന്‍
ഡയറക്ടറേറ്റിലോ ഫയൽ
പരിശോധന
നടക്കുന്നുണ്ടോ;
(സി)
എങ്കില്‍
പ്രസ്തുത ഫയലുകളുടെ
നിലവിലെ സ്ഥിതി
വ്യക്തമാക്കുമോ?
സ്വാശ്രയ
കോളേജുകളിലെ ജീവനക്കാര്‍ക്ക്
തൊഴില്‍ സുരക്ഷ
3775.
ശ്രീ.അടൂര്‍
പ്രകാശ്
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
അന്‍വര്‍ സാദത്ത്
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്വാശ്രയ കോളേജുകളിലെ
ജീവനക്കാര്‍ക്ക്
തൊഴില്‍ സുരക്ഷയോ
മിനിമം വേതനമോ
ലഭിക്കുന്നില്ലായെന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ജീവനക്കാര്‍ക്ക്
തൊഴില്‍ സുരക്ഷിതത്വം
ഉറപ്പാക്കുവാനും
മാനേജുമെന്റിന്റെ
അന്യായമായ ഇടപെടല്‍
ഒഴിവാക്കുവാനും
നിയമനിര്‍മ്മാണം
നടത്തുന്ന കാര്യം
പരിഗണനയിലുണ്ടോ;
(സി)
എന്നത്തേക്ക്
ഇതിനുളള നടപടികള്‍
ആരംഭിക്കുമെന്നറിയിക്കുമോ?
സ്വാശ്രയ
കോളേജുകളില്‍ നടക്കുന്ന
വിദ്യാര്‍ത്ഥി പീഡനങ്ങള്‍
3776.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്വാശ്രയ കോളേജുകളില്‍
നടക്കുന്ന
വിദ്യാര്‍ത്ഥി
പീഡനങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
അശാസ്ത്രീയ
പഠനരീതികളും കാടന്‍
ശിക്ഷാരീതികളും
പിന്തുടരുന്ന സ്വാശ്രയ
കോളേജുകളെ കണ്ടെത്തി
അഫിലിയേഷന് റദ്ദ്
ചെയ്യുന്നതടക്കമുളള
നടപടികള്‍
സ്വീകരിക്കുന്നതിന്
തയ്യാറാകുമോ;
വ്യക്തമാക്കുമോ?
സോഷ്യോളജി
വിഷയം ബിരുദ തലത്തില്‍
പഠിക്കുവാന്‍ കോളേജുകള്‍
3777.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സോഷ്യോളജി
വിഷയം ബിരുദ തലത്തില്‍
പഠിക്കുവാന്‍
സംസ്ഥാനത്ത്
നാമമാത്രമായ കോളേജുകളെ
ഉള്ളുവെന്നത്
വസ്തുതയാണോ;
(ബി)
ഹയര്‍
സെക്കന്ററി തലത്തില്‍
സോഷ്യോളജി
ഉള്‍പ്പെടുന്ന അഞ്ച്
കോമ്പിനേഷനുകളിലായി
75000 കുട്ടികള്‍
പ്രതിവര്‍ഷം
പാസ്സാകുന്നുണ്ടോ;
എങ്കില്‍ ഇവര്‍ക്ക്
ഉപരിപഠനത്തിനായി
കൂടുതല്‍ കോളേജുകളില്‍
സോഷ്യോളജിക്ക്
ബിരുദകോഴ്സുകള്‍
ആരംഭിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
കോടഞ്ചേരി
ഗവണ്മെന്റ് കോളേജിന്
ലെെബ്രറി ഫണ്ട്
3778.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റൂസ
പദ്ധതിയിലെ സെന്റര്‍
ഓഫ് എക്സലന്‍സിന്റെ
ഭാഗമായി കോടഞ്ചേരി
ഗവണ്മെന്റ് കോളേജില്‍
ലെെബ്രറി
നവീകരണത്തിനായി ഫണ്ട്
അനുവദിച്ചിരുന്നോ;
(ബി)
കഴിഞ്ഞ
സാമ്പത്തിക വര്‍ഷം
ഫണ്ട് ലഭിക്കാത്തതിന്റെ
കാരണം വ്യക്തമാക്കുമോ;
ഫണ്ട്
ലഭ്യമാക്കുന്നതിനുളള
നടപടികള്‍
സ്വീകരിക്കുമോ?
സര്‍ക്കാര്‍
മേഖലയില്‍ കോളേജുകള്‍
3779.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
ഏതെല്ലാം
നിയോജകമണ്ഡലങ്ങളില്‍
സര്‍ക്കാര്‍ മേഖലയില്‍
കോളേജുകള്‍ അനുവദിച്ചു
എന്ന് വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
കോളേജുകളില്‍ അനുവദിച്ച
കോഴ്സുകള്‍ ഏതൊക്കെ;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
കോളേജുകളില്‍ ഈ
കോഴ്സുകള്‍ക്കു വേണ്ടി
അനുവദിച്ച തസ്തികകള്‍
ഏതൊക്കെ എന്നു
വ്യക്തമാക്കുമോ;
(ഡി)
ഇവിടങ്ങളില്‍
ഇതുമായി ബന്ധപ്പെട്ട്
സൃഷ്ടിച്ച
അദ്ധ്യാപക-അനദ്ധ്യാപക
തസ്തികകള്‍ ഏതൊക്കെ
എന്ന് വ്യക്തമാക്കുമോ;
(ഇ)
ഈ
പുതിയ തസ്തികകള്‍
സൃഷ്ടിച്ചത് കാരണം
സര്‍ക്കാരിന്
പ്രതിവര്‍ഷം എത്ര
രൂപയുടെ സാമ്പത്തിക
ബാധ്യത
ഉണ്ടായിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
സര്‍ക്കാര്‍
കോളേജുകളിലും കോളേജു്
വിദ്യാഭ്യാസ വകുപ്പിലും
ഒഴിഞ്ഞ് കിടക്കുന്ന
തസ്തികകള്‍
3780.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
കോളേജുകളില്‍
1-7-2016-ല്‍ എത്ര
പ്രിന്‍സിപ്പല്‍(സ്പെഷ്യല്‍
ഗ്രേഡ്)/പ്രിന്‍സിപ്പല്‍
തസ്തികകള്‍ ഒഴിഞ്ഞു
കിടപ്പുണ്ടായിരുന്നു;
(ബി)
ഇതേ
തീയതിയില്‍ അഡീഷണല്‍
ഡയറക്ടര്‍, ഡെപ്യൂട്ടി
ഡയറക്ടര്‍ എന്നീ
തസ്തികകളില്‍ എത്ര
ഒഴിവുകളുണ്ടായിരുന്നു;
(സി)
ഇവയില്‍
ഏതൊക്കെ തീയതികളില്‍
എത്ര ഒഴിവുകൾ വീതം
നികത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ
(ഡി)
ഒഴിവുകൾ
നികത്തുന്നതില്‍
കാലതാമസം ഉണ്ടായതിന്റെ
കാരണങ്ങള്‍
എന്തെല്ലാമായിരുന്നു;
(ഇ)
യു.ജി.സി.
നിഷ്ക്കര്‍ഷിച്ച
യോഗ്യതയില്ലാത്തവര്‍
പ്രിന്‍സിപ്പല്‍
തസ്തികയില്‍
നിയമിക്കപ്പെട്ട് സേവനം
അനുഷ്ഠിച്ചു
വരുന്നുണ്ടോ; എങ്കില്‍
അതിനിടയാക്കിയ കാരണവും
അവരുടെ പേരു വിവരവും
നിയമനത്തീയതിയും
വെളിപ്പെടുത്തുമോ;
(എഫ്)
ഇതു
സംബന്ധിച്ച് കോടതി
വിധിയുണ്ടായിട്ടുണ്ടോ;
എങ്കില്‍
വിധിയെന്തായിരുന്നെന്നും
അതിന്റെ
അടിസ്ഥാനത്തില്‍ എന്ത്
നടപടി സ്വീകരിച്ചു
എന്നും വ്യക്തമാക്കുമോ;
(ജി)
കോടതി
വിധി വരുന്നതുവരെ
യോഗ്യരായവരെ
നിയമിക്കാത്തതിന്റെ
കാരണം വ്യക്തമാക്കുമോ?
സര്‍വ്വകലാശാലകളെ
രാജ്യാന്തര
നിലവാരത്തിലേയ്ക്ക്
ഉയര്‍ത്തുന്നതിന് നടപടി
3781.
ശ്രീ.എം.
സ്വരാജ്
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.ബി.സത്യന്
,,
എം. രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍വ്വകലാശാലകളുടെ
അടിസ്ഥാന സൗകര്യങ്ങള്‍
വികസിപ്പിച്ച് അവയെ
രാജ്യാന്തര
നിലവാരത്തിലേയ്ക്ക്
ഉയര്‍ത്തുന്നതിനുള്ള
പദ്ധതി
ആവിഷ്ക്കരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
ആര്‍ട്സ്
ആന്റ് സയന്‍സ്
കോളേജുകളെ മികവിന്റെ
കേന്ദ്രങ്ങളാക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്തരം
കോളേജുകളിലെ ഗവേഷണ
സൗകര്യങ്ങള്‍
വര്‍ദ്ധിപ്പിക്കുന്നതിനും
ആധുനിക
സൗകര്യങ്ങളോടെയുള്ള
ലാബുകള്‍
സ്ഥാപിക്കുന്നതിനും
ലൈബ്രറികള്‍
വിപുലീകരിക്കുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നത്;
(ഡി)
ഇത്തരം
സര്‍ക്കാര്‍
കോളേജുകളില്‍ കൂടുതല്‍
തൊഴിലധിഷ്ഠിത
കോഴ്സുകള്‍
ആരംഭിക്കാന്‍
പദ്ധതിയുണ്ടോ;
(ഇ)
പ്രസ്തുത
പദ്ധതിയ്ക്ക്
കേന്ദ്രാവിഷ്കൃത
പദ്ധതിയായ റൂസയില്‍
നിന്നും ഫണ്ട്
ലഭ്യമാക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
തൃക്കാഞ്ഞിരപുരത്ത്
ദേവസ്വം ബോര്‍ഡിന്റെ പുതിയ
കോളേജ്
3782.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കാട്ടാക്കട
ഗ്രാമ പഞ്ചായത്തില്‍
തൃക്കാഞ്ഞിരപുരത്ത്
ദേവസ്വം ബോര്‍ഡിന്റെ
കോളേജ് ആരംഭിക്കുന്നത്
സംബന്ധിച്ച്
നിര്‍ദ്ദേശം
എന്തെങ്കിലും
സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ ഇതിന്റെ നടപടി
ക്രമങ്ങള്‍
എതുവരെയായെന്ന്
വിശദമാക്കാമോ?
സ്വകാര്യ
കോളേജുകളില്‍ 2013-ല്‍
അനുവദിച്ച പുതിയ കോഴ്സുകള്‍
3783.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2013-ല്‍
ഏതെല്ലാം സ്വകാര്യ
കോളേജുകളില്‍ ഏതെല്ലാം
പുതിയ കോഴ്സുകളാണ്
അനുവദിച്ചതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇൗ
കോഴ്സുകള്‍
അനുവദിക്കുന്നതിന്
ബന്ധപ്പെട്ട
സർവ്വകലാശാലകൾ ശിപാർശ
ചെയ്തിരുന്നോ;
എങ്കില്‍ വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(സി)
ഇൗ
കോഴ്സുകള്‍ക്ക്
ആവശ്യമായ അദ്ധ്യാപക
തസ്തിക
സൃഷ്ടിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
തസ്തികകള്‍
സൃഷ്ടിക്കാത്തതിന്റെ
കാരണം വ്യക്തമാക്കുമോ;
(ഡി)
ഈ
കോളേജുകളിലെ ആദ്യ
ബാച്ച്
വിദ്യാര്‍ത്ഥികള്‍ പഠനം
പൂര്‍ത്തിയാക്കി
പുറത്തിറങ്ങിയ കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ഇ)
അദ്ധ്യാപക
നിയമനം നടത്താത്തതിന്റെ
പേരില്‍ അത്തരം
കോളേജുകൾ അനുഭവിക്കുന്ന
പ്രയാസം
പരിശോധിച്ചിട്ടുണ്ടോ;
(എഫ്)
എങ്കില്‍
ഇത് പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(ജി)
2013
ലെ സ.ഉ. നമ്പര്‍
615/2013/HEDN തീയ്യതി
12.9.13 പ്രകാരം
പുതുതായി കോഴ്സുകള്‍
അനുവദിച്ച ഏതെല്ലാം
കോളേജുകള്‍ക്ക് ഇതിനകം
പുതിയ തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
ബന്ധപ്പെട്ട
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ?
കേരള ടെക്ന്നോളജിക്കല്
യൂണിവേഴ്സിറ്റി
3784.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ടെക്ന്നോളജിക്കല്
യൂണിവേഴ്സിറ്റിയുടെ
കീഴിലുള്ള
എന്‍ജിനീയറിംഗ്
വിദ്യാര്‍ത്ഥികളുടെ
പരീക്ഷാ ഫലം
പ്രസിദ്ധീകരിക്കുന്നതിലും
പുതിയ സെമസ്റ്ററുകള്‍
ആരംഭിക്കുന്നതിലും
കാലതാമസം
വരുന്നുണ്ടെന്ന വിവരം
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
പരിഹരിക്കുന്നതിനു
വേണ്ട നടപടികള്‍
സ്വീകരിക്കുമോ?
എറണാകുളം ജില്ലയിലെ
ടെക്നിക്കല്‍ ഹൈസ്ക്കൂളുകള്‍
3785.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എറണാകുളം
ജില്ലയില്‍ നിലവില്‍
എത്ര ടെക്നിക്കല്‍
ഹൈസ്ക്കൂളുകള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
സ്ക്കൂളുകളില്‍
പ്രവേശനം തേടിയെത്തുന്ന
മുഴുവന്‍
വിദ്യാര്‍ത്ഥികള്‍ക്കും
പ്രവേശനം നല്‍കുന്നതിന്
സാധിക്കാറുണ്ടോയെന്ന്
വിശദമാക്കാമോ;
(സി)
വൈപ്പിന്‍
നിയോജക മണ്ഡലത്തിലെ
ഞാറക്കലില്‍
പ്രവര്‍ത്തിക്കുന്ന
സാങ്കേതിക വിദ്യാഭ്യാസ
വകുപ്പിന് കീഴിലുള്ള
ഫാഷന്‍
ഇൻസ്റ്റിറ്റ്യൂട്ടിന്
അനുബന്ധമായി
ടെക്നിക്കല്‍
ഹൈസ്ക്കൂള്
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
സാങ്കേതിക വിദ്യാഭ്യാസ
രംഗത്ത് പുതിയ കോഴ്സുകള്‍
3786.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
എ. കെ. ശശീന്ദ്രന്
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വരുന്ന
പത്ത്
വര്‍ഷക്കാലയളവില്‍
തൊഴില്‍മേഖലയില്‍
വമ്പിച്ച മാറ്റങ്ങള്‍
വരുത്തുന്ന രീതിയിലുള്ള
സാങ്കേതിക വിദ്യാ
വികാസം, നിലവിലുള്ള
എഴുപതു ശതമാനം
തൊഴിലുകളും
ഇല്ലാതാക്കുമെന്ന
അന്താരാഷ്ട്ര തൊഴില്‍
സംഘടന, ആഗോള സാമ്പത്തിക
ഫോറം എന്നിവയുടെ
പഠനങ്ങള്‍ ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
അതിനനുസൃതമായി
സാങ്കേതിക വിദ്യാഭ്യാസ
രംഗത്ത് പുതിയ
കോഴ്സുകള്‍
ആരംഭിക്കുന്നതിനും
നിലവിലുള്ള കോഴ്സുകള്‍
നവീകരിക്കുന്നതിനും
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കാനുദേശിക്കുന്നത്;
(സി)
ഇതിനായി
സാങ്കേതിക വിദ്യാഭ്യാസ
രംഗത്തെ പുത്തന്‍
പ്രവണതകളെക്കുറിച്ച്
പഠിക്കുകയും
മനസ്സിലാക്കുകയും
ചെയ്യുന്ന സാങ്കേതിക
വിദഗ്ധരടങ്ങുന്ന ഒരു
കമ്മിറ്റി രൂപീകരിച്ച്
വേണ്ട മാറ്റങ്ങള്‍
വരുത്താന്‍ നടപടി
സ്വീകരിക്കുമോ;
(ഡി)
ഇത്തരം
സാങ്കേതിക മാറ്റങ്ങള്‍
ഉള്‍കൊള്ളുന്ന
രീതിയില്‍
ആധ്യാപകര്ക്കും മറ്റു
സാങ്കേതിക
സഹായികള്‍ക്കും പരിശീലന
പരിപാടികള്‍ ആസൂത്രണം
ചെയ്യ്തു നടപ്പാക്കുമോ;
വിശദികരിക്കാമോ?
മഞ്ചേശ്വരം
മണ്ഡലത്തില്‍ പോളിടെക്നിക്
കോളേജ്
3787.
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര പോളിടെക്നിക്
കോളേജുകളാണ് നിലവില്‍
പ്രവര്‍ത്തിച്ചുവരുന്നത്;
ഇതില്‍ സര്‍ക്കാര്‍
കോളേജ്, എയ്ഡഡ് കോളേജ്
എന്നിങ്ങനെ
വേര്‍തിരിച്ച്
ജില്ലതിരിച്ചുള്ള
കണക്കുകള്‍
ലഭ്യമാക്കുമോ;
(ബി)
പുതിയ
പോളിടെക്നിക് കോളേജ്
തുടങ്ങാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഇതിന് കേന്ദ്ര
സര്‍ക്കാരിന്റെ
സാമ്പത്തിക സഹായം
ലഭ്യമാണോ;
(സി)
പിന്നോക്ക
പ്രദേശമായ മഞ്ചേശ്വരം
നിയോജകമണ്ഡലത്തില്‍
പോളിടെക്നിക് കോളേജ്
അനുവദിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
മലയാളം
സര്‍വ്വകലാശാലക്കു വേണ്ടി
ഭൂമി
3788.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലയാളം
സര്‍വ്വകലാശാലക്കു
വേണ്ടി ഭൂമി
ഏറ്റെടുക്കുന്ന
കാര്യത്തില്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചു എന്ന്
വ്യക്തമാക്കുമോ;
(ബി)
ഏറ്റെടുക്കാന്‍
അനുയോജ്യമായ സ്ഥലങ്ങളെ
സംബന്ധിച്ച വിവരങ്ങള്‍
ജില്ലാ ഭരണകൂടം
യൂണിവേഴ്സിറ്റിയെ
അറിയിച്ചിരുന്നോ;
എങ്കില്‍ അതു
സംബന്ധിച്ചുള്ള
കത്തിടപാടുകളുടെയെല്ലാം
പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
ജില്ലാ
ഭരണകൂടം നിര്‍ദ്ദേശിച്ച
സ്ഥലങ്ങള്‍
യൂണിവേഴ്സിറ്റി
അധികൃതര്‍
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ ആരൊക്കെ
പരിശോധിച്ചു; ഒാരോ
ഭൂമിയെയും സംബന്ധിച്ച
അഭിപ്രായം
രേഖപ്പെടുത്തിയിട്ടുണ്ടോ;
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഡി)
ജില്ലാ
ഭരണകൂടം പ്രത്യേകമായി
ഏതെങ്കിലും ഭൂമി
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
എങ്കില്‍ അതില്‍
വെള്ളക്കെട്ടുകളോ
കണ്ടല്‍ ചെടികള്‍
വളരുന്ന പ്രദേശങ്ങളോ
ഉൾപ്പെട്ടിട്ടുണ്ടോ
എന്ന കാര്യം
വിശദമാക്കുമോ?
തുഞ്ചത്തെഴുത്തച്ഛന്‍
മലയാള സര്‍വ്വകലാശാലക്കായി
സ്ഥലം
3789.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരൂരില്‍
തുഞ്ചത്തെഴുത്തച്ഛന്‍
മലയാള
സര്‍വ്വകലാശാലയ്ക്കുവേണ്ടി
സ്ഥലം
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍ സ്ഥലം
അനുയോജ്യമാണോ എന്ന്
സര്‍വ്വകലാശാല
പരിശോധിച്ചിട്ടുണ്ടോ;
പരിശോധിച്ച
ഉദ്യോഗസ്ഥര്‍
ആരൊക്കെയാണ്;
വെളിപ്പെടുത്താമോ;
(ബി)
തുഞ്ചന്‍
പറമ്പിന് സമീപത്തു
നിന്നും സര്‍വ്വകലാശാല
മാറ്റിക്കൊണ്ടു
പോകുവാന്‍ ശ്രമം
നടക്കുന്നതായുളള ആക്ഷപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
തുഞ്ചന്‍
സ്മാരകത്തിന് സമീപം
തന്നെ അനുയോജ്യമായ
സ്ഥലം കണ്ടെത്തി
സര്‍വ്വകലാശാല ആസ്ഥാനം
സ്ഥാപിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
സംസ്ഥാന
സാക്ഷരതാമിഷന്‍
അതോറിറ്റിയുടെ
പ്രവര്‍ത്തനങ്ങള്‍
3790.
ശ്രീ.റ്റി.വി.രാജേഷ്
,,
വി. അബ്ദുറഹിമാന്
,,
പുരുഷന് കടലുണ്ടി
,,
ഒ. ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
സാക്ഷരതാമിഷന്‍
അതോറിറ്റിയുടെ
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
സാക്ഷരത
നേടിയെടുക്കുന്ന
വ്യക്തികളുടെ
തുടര്‍വിദ്യാഭ്യാസത്തിന്റെ
കാര്യത്തില്‍
സാക്ഷരതാമിഷന്റെ
പ്രവര്‍ത്തനങ്ങള്‍
വേണ്ടത്ര ഫലപ്രദമാകാതെ
പോകുന്നതായ
റിപ്പോര്‍ട്ട്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
ദേശീയ
സാക്ഷരതാമിഷനില്നിന്നും
ആവശ്യമായ ഗ്രാന്റുകള്‍
ലഭിക്കാത്തത് പ്രസ്തുത
മിഷന്റെ
പ്രവര്‍ത്തനങ്ങളെ
പ്രതികൂലമായി
ബാധിച്ചിട്ടുണ്ടോ;
(ഡി)
മിഷന്റെ
കീഴില്‍
പ്രവര്‍ത്തിക്കുന്ന
സാക്ഷരതാ പ്രേരക്
മാരുടെ
പ്രവര്‍ത്തനങ്ങള്‍
കാര്യക്ഷമമാക്കുവാന്‍
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
അക്ഷരസാഗരം
സാക്ഷരതാ പരിപാടി
3791.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അക്ഷരസാഗരം
സാക്ഷരതാ പരിപാടിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
സാക്ഷരതാ
പരിപാടികള്‍
കാര്യക്ഷമമായി
നടത്താന്‍
കൈക്കൊണ്ടുവരുന്ന നടപടി
ക്രമങ്ങള്‍
വിശദമാക്കുമോ;
(സി)
നിലവിലെ
കണക്ക് പ്രകാരം
കേരളത്തിലെ നിരക്ഷരരും
നവസാക്ഷരരും എത്ര എന്ന്
വ്യക്തമാക്കുമോ?
വിദ്യാഭ്യാസ
മേഖലയിലെ കേന്ദ്രാവിഷ്കൃത
പദ്ധതികള്‍
3792.
ശ്രീ.എ.എം.
ആരിഫ്
,,
എന്‍. വിജയന് പിള്ള
,,
യു. ആര്. പ്രദീപ്
,,
ഐ.ബി. സതീഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിദ്യാഭ്യാസ മേഖലയില്‍
നടപ്പിലാക്കി വരുന്ന
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍
ഏതാെക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
തൊഴില്‍
വിദ്യാഭ്യാസത്തിനായി
സംസ്ഥാനത്ത്
നടപ്പാക്കുന്ന അഡീഷണല്‍
സ്കില്‍ അക്വിസിഷന്‍
പ്രോഗ്രാം(അസാപ്)
പ്രകാരം ഏതെല്ലാം
തൊഴില്‍
പരിശീലനങ്ങളാണ്
വിദ്യാര്‍ത്ഥികള്‍ക്ക്
നല്കി വരുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
സംസ്ഥാനത്തിന്റെ
ആവശ്യത്തിന് അനുസൃതമായി
വിദ്യാര്‍ത്ഥികളില്‍
തൊഴില്‍ അഭിരുചി
വളര്‍ത്താനും തൊഴില്‍
ആഭിമുഖ്യം
സൃഷ്ടിക്കാനും
ഉതകുംവിധം അസാപ് -ന്റെ
തൊഴില്‍ പരിശീലന
പരിപാടികള്‍
പുന:സംഘടിപ്പിക്കാന്‍
നടപടി സ്വീകരിക്കുമോ?