നൂതന
മത്സ്യകൃഷി രീതികളുടെ
വിജയസാധ്യത
3509.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യ
കൂട്ടുകൃഷി,
അക്വാപോണിക്സ് എന്നിവ
സംസ്ഥാനത്ത്
നിലവിലുണ്ടോ? വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ഇത്തരം
നൂതന പദ്ധതികള്‍ക്ക്
സര്‍ക്കാര്‍ സഹായം
നല്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(സി)
ഇത്തരം
മത്സ്യകൃഷി രീതികളുടെ
വിജയസാധ്യത
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
സംസ്ഥാനത്തെ
ആഭ്യന്തര
മത്സ്യോത്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
വിദേശ
ട്രോളറുകളുടെ മത്സ്യബന്ധനം
3510.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദേശ
ട്രോളറുകള്‍ കേന്ദ്ര
സര്‍ക്കാരിന്റെ
അനുമതിയോടെ
കേരളത്തിന്റെ മത്സ്യ
ലഭ്യതയെ ബാധിക്കുന്ന
വിധത്തില്‍
മത്സ്യബന്ധനം
നടത്തുന്നുണ്ടോ;
(ബി)
വിദേശ
ട്രോളറുകളുടെ
പ്രവര്‍ത്തനം
നിയന്ത്രിക്കുന്നതിനും
എന്‍. ഒ.സി
റദ്ദാക്കുന്നതിനുമായി
കേന്ദ്ര സര്‍ക്കാരില്‍
സമ്മര്‍ദ്ദം
ചെലുത്തുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ;
(സി)
വിദേശ
ട്രോളറുകള്‍ക്ക്
അനുമതി നല്കുന്ന
ലെറ്റര്‍ ഓഫ്
പെര്‍മിറ്റ് സ്കീം(ലോപ്
സ്കീം) നിലിവിലുണ്ടോ;
വിശദാംശം
ലഭ്യമാക്കുമോ?
ഏകീകൃത
ഫിഷറീസ് നിയമം
3511.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഏകീകൃത
ഫിഷറീസ് നിയമം
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ;
ഇല്ലെങ്കില്‍ അതിനുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
ലക്ഷ്യം
നിറവേറ്റുന്നതിനായി
ഉള്‍നാടന്‍ മേഖലയെ
സംബന്ധിച്ച നിയമങ്ങള്‍
ക്രോഡീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
ഇത്തരത്തില്‍
ഒരു നിയമം
നടപ്പിലാക്കണമെന്ന്
കേന്ദ്രസർക്കാർ
ആവശ്യപ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ?
തീരദേശ
റോഡുകളുടെ നിര്‍മ്മാണം
3512.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
തീരദേശ
റോഡുകള്‍
നിര്‍മ്മിക്കുന്നതിന്
ഇൗ സര്‍ക്കാര്‍
എന്തെങ്കിലും
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
എങ്കില്‍ ഇതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
കടലിലെ
ആവാസവ്യവസ്ഥ സംരക്ഷിയ്ക്കാന്‍
നടപടി
3513.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ആര്. രാമചന്ദ്രന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യബന്ധന
ബോട്ടുകളും
ട്രോളറുകളും
മത്സ്യക്കുഞ്ഞുങ്ങളെ
പിടിച്ച്
ഇതരസംസ്ഥാനങ്ങളിലെ
തീറ്റ-വളം നിര്‍മ്മാണ
ഫാക്ടറികളിലേക്ക്
അയയ്ക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ബെെക്യാച്ച്
എന്ന പേരില്‍, കടലിന്റെ
അടിത്തട്ടിലുളള
നക്ഷത്രമത്സ്യങ്ങള്‍,
ശംഖുകള്‍,
കടല്ച്ചെളളുകള്
തുടങ്ങിയവയെ പിടിച്ച്
വില്ക്കുന്നതുമൂലം
കടലിന്റെ ആവാസവ്യവസ്ഥ
തകിടം മറിയുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
അനധികൃത
പ്രവര്‍ത്തനങ്ങള്‍
തടയുന്നതിന് എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചുവരുന്നുവെന്ന്
വിശദമാക്കുമോ;
(ഡി)
ഇത്
തടയുന്നതിന് കേരളത്തിലെ
എല്ലാ ഹാര്‍ബറുകളിലും
ഏകീകൃത നടപടികള്‍
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
മത്സ്യ
മാര്‍ക്കറ്റ് വിപുലീകരണത്തിന്
പദ്ധതികള്‍
3514.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യ
മാര്‍ക്കറ്റ്
വിപുലീകരണത്തിന്
എന്തെങ്കിലും
പദ്ധതികള്‍
നിലവിലുണ്ടോ;
(ബി)
പുതിയ
മത്സ്യ മാര്‍ക്കറ്റ്
ആരംഭിക്കുന്നതിന്
പദ്ധതികള്‍
നിലവിലുണ്ടോ;
(സി)
മത്സ്യ
മാര്‍ക്കറ്റ്
നവീകരണത്തിന്എത്ര തുക
അനുവദിക്കുന്നുണ്ട്;
തുക
അനുവദിക്കുന്നതിനുളള
മാനദണ്ഡം
വ്യക്തമാക്കുമോ;
(ഡി)
കോട്ടക്കല്‍
മണ്ഡലത്തില്‍ നിലവിലുളള
മത്സ്യമാര്‍ക്കറ്റുകള്‍
ഏതെല്ലാം; പുതിയതായി
ആംഭിക്കുവാന്‍
ഉദ്ദേശിക്കുന്ന
മാര്‍ക്കറ്റുകള്‍
ഏതെല്ലാം; ഇതിനായി
ഓരോന്നിനും തുക
മാറ്റിവെച്ചിട്ടുണ്ടോ;
(ഇ)
മത്സ്യ
മാര്‍ക്കറ്റുകള്‍
നവീകരിക്കുന്നതിന്
ഏതെങ്കിലും കേന്ദ്ര
പദ്ധതികള്‍
നിലവിലുണ്ടോ;
വ്യക്തമാക്കുമോ?
പഞ്ഞമാസ
സമാശ്വാസ പദ്ധതി
3515.
ശ്രീ.ഹൈബി
ഈഡന്
,,
വി.എസ്.ശിവകുമാര്‍
,,
വി.ഡി.സതീശന്
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യത്തൊഴിലാളികള്‍ക്ക്
പഞ്ഞമാസ സമാശ്വാസ
പദ്ധതി നടപ്പിലാക്കി
വരുന്നുണ്ടോ,
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയനുസരിച്ച്
എന്തെല്ലാം
ആനുകൂല്യങ്ങളാണ്
മത്സ്യത്തൊഴിലാളികള്‍ക്ക്
നല്‍കുന്നത്;
വിവരിക്കുമോ;
(സി)
പദ്ധതിയുടെ
ആനുകൂല്യം
നല്‍കുന്നതിന്
നിബന്ധനകള്‍
എന്തെങ്കിലുമുണ്ടോ;
എങ്കില്‍ എല്ലാ വിഭാഗം
മത്സ്യത്തൊഴിലാളികള്‍ക്കും
ആനുകൂല്യം
നല്‍കുന്നതിന് നടപടി
കൈക്കൊള്ളുമോ?
കടലില്‍
നിക്ഷേപിച്ചിട്ടുള്ള
മത്സ്യകുഞ്ഞുങ്ങള്‍
3516.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
ഏജന്‍സികളുടെ
സഹായത്തോടെ ഏതെല്ലാം
മത്സ്യയിനങ്ങളുടെ
കുഞ്ഞുങ്ങളെയാണ്
കടലില്‍
നിക്ഷേപിച്ചിട്ടുള്ളത്;
വിശദവിവരം നല്‍കുമോ;
(ബി)
മുന്‍കാലങ്ങളില്‍
മത്സ്യസമ്പത്ത്
വര്‍ദ്ധിപ്പിക്കുന്നതിനായി
ഇത്തരം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദവിവരം
നല്‍കുമോ;
(സി)
ഇതിന്റെ
ഫലമായി മത്സ്യസമ്പത്ത്
വര്ദ്ധിച്ചിട്ടുള്ളതായ
റിപ്പോര്‍ട്ടുകളുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ?
പ്രകൃതി
ക്ഷോഭത്തിനിരയാവുന്ന മല്‍സ്യ
തൊഴിലാളികള്‍ക്ക് അടിയന്തര
സഹായം
3517.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രകൃതി
ക്ഷോഭത്തിനിരയാവുന്ന
മല്‍സ്യ
തൊഴിലാളികള്‍ക്ക് ഈ
സര്ക്കാാര്
അധികാരത്തില്‍
വന്നശേഷം, എത്ര രൂപയാണ്
അടിയന്തര സഹായം നല്കി
വരുന്നതെന്ന്
വ്യക്തമാക്കാമോ; എത്ര
പേര്‍ക്ക് തുക
അനുവദിച്ചിട്ടുണ്ടെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നശേഷം, മല്‍സ്യ
തൊഴിലാളി കടാശ്വാസ
കമ്മീഷന് വഴി എത്ര
പേര്‍ക്ക് ആനൂകൂല്യം
ലഭിച്ചുവെന്ന്
ജില്ലതിരിച്ച്
വിശദമാക്കാമോ?
കായലില്‍
എക്കല്‍ അടിഞ്ഞതിനാല്‍
മത്സ്യത്തൊഴിലാളികള്‍
അനുഭവിക്കുന്ന ദുരിതം
3518.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എറണാകുളം
ജില്ലയിലെ കുമ്പളങ്ങി
കല്ലഞ്ചേരി കായലില്‍
എക്കല്‍ അടിഞ്ഞതിനാല്‍,
മാനാശ്ശേരി മുതല്‍
അന്ധകാരനഴി വരെയും കോണം
മുതല്‍ കുമ്പളങ്ങി
തെക്കേയറ്റം വരെയുമുള്ള
അയ്യായിരത്തോളം വരുന്ന
പരമ്പരാഗത
മത്സ്യത്തൊഴിലാളികള്‍
അനുഭവിക്കുന്ന
കഷ്ടപ്പാടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
കായലില്‍ ഡ്രഡ്ജിംഗ്
നടത്തി
മത്സ്യത്തൊഴിലാളികളുടെ
ദുരിതങ്ങള്‍
മാറ്റുവാന്‍ നടപടി
സ്വീകരിക്കുമോ?
തലശ്ശേരി
മഞ്ഞോടിയിലെ മത്സ്യ
മാര്‍ക്കറ്റ്
3519.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
തലശ്ശേരി
നഗരസഭ മഞ്ഞോടിയില്‍
നിര്‍മ്മിച്ച മത്സ്യ
മാര്‍ക്കറ്റ് ചില
എതിര്‍പ്പുകള്‍ മൂലം
ഉത്ഘാടനം ചെയ്യാന്‍
സാധിക്കാതെ
അടച്ചിട്ടിരിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഒരു
സമവായത്തിലൂടെ ആയത്
തുറക്കാനാവശ്യമായ നടപടി
സ്വീകരിക്കുമോ?
കായംകുളം
കരിപ്പുഴയില്‍ ഫിഷ്
മാര്‍ക്കറ്റ്
3520.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കായംകുളം
മണ്ഡലത്തിലെ
ചെട്ടികുളങ്ങര
ഗ്രാമപഞ്ചായത്തില്‍
കരിപ്പുഴയില്‍ ആധുനിക
സൗകര്യങ്ങളോടുകൂടിയ
ഫിഷ് മാര്‍ക്കറ്റ്
നിര്‍മ്മിക്കുന്നതിന്
എന്തെങ്കിലും
പദ്ധതികള്‍ ആസൂത്രണം
ചെയ്തിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ?
പഴയങ്ങാടി
മത്സ്യ മാര്‍ക്കറ്റിന്റെ
നവീകരണം
3521.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
മത്സ്യ
മാര്‍ക്കറ്റുകള്‍
നവീകരിക്കുന്നതിന്
നിലവിലുള്ള പദ്ധതികള്‍
ഏതൊക്കെയാണ്; കണ്ണൂര്‍
ജില്ലയിലെ
കല്ല്യാശ്ശേരി
മണ്ഡലത്തിലെ പഴയങ്ങാടി
മത്സ്യ മാര്‍ക്കറ്റ്
നവീകരിക്കുന്നതിന്
ഫണ്ട്
ലഭ്യമാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ?
പുത്തൂര്‍
മത്സ്യ മാര്‍ക്കറ്റിന്റെ
നവീകരണം
3522.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യ
മാര്‍ക്കറ്റുകളുടെ
നവീകരണത്തിനുള്ള
പദ്ധതികള്‍
എന്തെല്ലാമാണ്;
(ബി)
കൊല്ലം
ജില്ലയിലെ പുത്തൂര്‍
മത്സ്യ
മാര്‍ക്കറ്റിന്റെ
നവീകരണത്തിന് അനുമതി
ലഭ്യമാക്കിയോ;
വിശദാംശങ്ങള്‍
നല്‍കുമോ?
ഇടക്കൊച്ചി
ഫിഷ് ഫാം നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
3523.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇടക്കൊച്ചിയിലെ
ഫിഷ് ഫാം നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
പൂര്‍ത്തിയാക്കുന്നതില്‍
നേരിടുന്ന
കാലതാമസത്തിന് കാരണം
വിശദമാക്കാമോ;
(ബി)
കരാര്‍
പ്രകാരം ഇതിന്റെ
പ്രവര്‍ത്തന കാലാവധി
എന്നാണ്
പൂര്‍ത്തിയാകുന്നത്;
(സി)
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഇടക്കൊച്ചി
ഫിഷ് ഫാമിനെ അക്വാ
ടൂറിസം പദ്ധതിയില്‍
ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട്
സമര്‍പ്പിച്ച
നിവേദനത്തില്‍
സ്വീകരിച്ചിട്ടുള്ള
നടപടി എന്തെന്ന്
വ്യക്തമാക്കാമോ?
കാസര്‍കോട്
ജില്ലയിലെ ഫിഷറീസ്
സ്റ്റേഷനുകള്‍
3524.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍കോട്
ജില്ലയില്‍ നിലവില്‍
എത്ര ഫിഷറീസ്
സ്റ്റേഷനുകള്‍
ഉണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പുതിയതായി
ജില്ലയില്‍ ഫിഷറീസ്
സ്റ്റേഷനുകളോ സബ്
സ്റ്റേഷനുകളോ
നിര്‍മ്മിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
നിര്‍മ്മാണം
പൂര്‍ത്തിയായിട്ടും
ഉദ്ഘാടനം ചെയ്യാത്ത സബ്
സ്റ്റേഷന് ഏതാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഉദ്ഘാടനം
നടത്താനുളള തടസ്സങ്ങള്‍
എന്താണെന്ന്
വ്യക്തമാക്കാമോ?
ഉള്‍നാടന്‍
മത്സ്യകൃഷി
3525.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഉള്‍നാടന്‍
മത്സ്യ കൃഷി
പ്രോത്സാഹിപ്പിക്കുന്നതിന്റെ
ഭാഗമായി ഫിഷറീസ്
വകുപ്പ്
വ്യക്തികള്‍ക്കും
ഗ്രൂപ്പുകള്‍ക്കും
എന്തെല്ലാം സഹായങ്ങളും
ആനുകൂല്യങ്ങളുമാണ്
നല്കി വരുന്നതെന്ന്
വിശദമാക്കുമോ?
ഉള്‍നാടന്‍
മത്സ്യകൃഷി വ്യാപനവും മത്സ്യ
വിത്തുകളുടെ ഉല്പാദനവും
3526.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉള്‍നാടന്‍
മത്സ്യകൃഷി
വ്യാപകമാക്കാനും മത്സ്യ
ലഭ്യത
ഉറപ്പുവരുത്തുവാനും
മത്സ്യ വിത്തുകളുടെ
ഉല്പാദനത്തില് സ്വയം
പര്യാപ്തത
കൈവരിക്കുവാനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
വിശദാംശം
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്ത്
ഉള്‍നാടന്‍ മത്സ്യ കൃഷി
വഴി പ്രതിവര്‍ഷം ശരാശരി
എത്ര ടണ്‍ മത്സ്യം
ഉല്പാദിപ്പിക്കുന്നുണ്ട്
എന്നാണ്
കണക്കാക്കിയിട്ടുളളത്;
വിശദാംശം
വ്യക്തമാക്കുമോ?
ഉള്‍നാടന്‍
മത്സ്യത്തൊഴിലാളികള്‍ക്കുവേണ്ടിയുള്ള
പുതിയ പദ്ധതികള്‍
3527.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
ഉള്‍നാടന്‍
മത്സ്യത്തൊഴിലാളികള്‍ക്കുവേണ്ടി
നടപ്പിലാക്കുന്ന പുതിയ
പദ്ധതികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
ഗുണമേന്മയുള്ള
ചെമ്മീന്‍ വിത്ത്
3528.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
ഗുണമേന്മയുള്ള
ചെമ്മീന്‍ വിത്ത്
കിട്ടാനില്ലെന്ന പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
'അഡാക്ക്'
പരിശോധന നടത്തി
രോഗവിമുക്തമാണെന്ന്
സര്‍ട്ടിഫിക്കറ്റ്
നല്കിയ വിത്തുകള്‍,
മംഗലാപുരം ഫിഷറീസ്
കോളേജിലും പനങ്ങാട്
ഫിഷറീസ്
യൂണിവേഴ്സിറ്റിയിലും
പരിശോധന നടത്തിയപ്പോള്‍
രോഗബാധിതമാണെന്ന്
റിപ്പോര്‍ട്ട് വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ രോഗവിമുക്തമായ
വിത്ത് കര്‍ഷകര്‍ക്ക്
നല്കാന് എന്ത്
നടപടിയാണ്
സ്വീകരിച്ചത്;
(സി)
2013-ലെ
കേരള മത്സ്യ വിത്ത്
നിയമത്തിന്റെ
അടിസ്ഥാനത്തില്‍
സ്റ്റേറ്റ് സീഡ്
സെന്ററുകളും പ്രാദേശിക
സീഡ് സെന്ററുകളും
സ്ഥാപിക്കാന്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ഡി)
2010-ലെ
ഉള്‍നാടന്‍ ഫിഷറീസും
അക്വാകള്‍ച്ചറും
ആക്ടിന്റെ
അടിസ്ഥാനത്തില്‍
സംസ്ഥാന-ജില്ലാ ഫിഷറീസ്
മാനേജുമെന്റ് ഉപദേശക
സമിതികള്‍
രൂപീകരിക്കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കാമോ;
(ഇ)
കണ്ണൂരില്‍
'സിബ' (CIBA)യുമായി
ചേര്‍ന്ന് മത്സ്യഫെഡ്
ഒരു
ചെമ്മീന്‍/മത്സ്യത്തീറ്റ
നിര്‍മ്മാണശാല
ആരംഭിക്കുന്നതിന്
എം.ഒ.യു.
ഒപ്പിട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
പ്രാവര്‍ത്തികമാക്കാന്‍
എന്തെങ്കിലും
തടസ്സങ്ങള്‍ ഉണ്ടോ
എന്ന് അറിയിക്കാമോ?
മത്സ്യഫെഡിന്റെ
പ്രവര്‍ത്തനങ്ങള്‍
3529.
ശ്രീ.കെ.കുഞ്ഞിരാമന്
,,
വി. കെ. സി. മമ്മത് കോയ
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യഫെഡിന്റെ
പ്രവര്‍ത്തനങ്ങള്‍
അവലോകനം ചെയ്യാറുണ്ടോ;
(ബി)
മത്സ്യത്തൊഴിലാളികള്‍ക്ക്
മത്സ്യബന്ധനത്തിനാവശ്യമായ
ഉപാധികളും അറിവുകളും
എത്തിക്കുന്നതില്‍
മത്സ്യഫെഡ് എത്രമാത്രം
വിജയിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
മത്സ്യത്തൊഴിലാളി
സമൂഹത്തിനുള്ളില്‍
സ്വയം സഹായ സംഘങ്ങള്‍
രൂപീകരിക്കാനും അതുവഴി
അവരുടെ ഇടയില്‍
സമ്പാദ്യശീലം
വളര്‍ത്തുവാനും
മത്സ്യഫെഡ് എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ഡി)
മത്സ്യഫെഡിന്
മൈക്രോ ക്രെഡിറ്റ്
മേഖലയില്‍ കാര്യമായ
പ്രഭാവം ഉണ്ടാക്കാന്‍
സാധിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഇ)
മത്സ്യ
വിപണനത്തിനായി
മത്സ്യഫെഡിന്റെ കീഴില്‍
പ്രവര്‍ത്തിക്കുന്ന
ഫിഷ് സ്റ്റാളുകളുടെ
പ്രവര്‍ത്തനം
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
മത്സ്യത്തൊഴിലാളി
ക്ഷേമനിധി ബോര്‍ഡ്
3530.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യത്തൊഴിലാളി
ക്ഷേമനിധി ബോര്‍ഡില്‍
എത്ര പേര് അംഗങ്ങളായി
ചേര്‍ന്നിട്ടുണ്ട്;
(ബി)
ഇവര്‍ക്ക്
നല്കുന്ന
പ്രതിമാസപെന്‍ഷന്‍ തുക
എത്ര രൂപയാണ്;
പെന്ഷന്
ലഭിക്കുന്നതിനുള്ള
നിബന്ധനകള്‍
എന്തൊക്കെയാണ്;
വിശദാംശം
വ്യക്തമാക്കുമോ; മറ്റ്
എന്തെല്ലാം
ആനുകൂല്യങ്ങളാണ്
ക്ഷേമനിധി വഴി
മത്സ്യത്തൊഴിലാളികള്‍ക്ക്
ലഭ്യമാക്കുന്നത്;
വിശദാംശം
വ്യക്തമാക്കുമോ?
ഭൂതത്താന്‍കെട്ട്
റിസര്‍വോയറില്‍ മത്സ്യക്കൃഷി
3531.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തില്‍
ഭൂതത്താന്‍കെട്ട്
റിസര്‍വോയറുമായി
ബന്ധപ്പെട്ട് മത്സ്യം
വളര്‍ത്തുന്നതിനും
പിടിക്കുന്നതിനും
എന്തെങ്കിലും
പദ്ധതികള്‍
നിലവിലുണ്ടോ;
(ബി)
ഇല്ലെങ്കില്‍
ഭൂതത്താന്‍കെട്ട്
റിസര്‍വോയറുമായി
ബന്ധപ്പെട്ട് മത്സ്യം
വളര്‍ത്തുന്നതിനും
പിടിക്കുന്നതിനും വേണ്ട
പദ്ധതിക്ക് രൂപം
കൊടുക്കുമോ;
വിശദീകരിക്കാമോ?
മത്സ്യമേഖലയുടെയും
തീരദേശത്തിന്റെയും സമഗ്ര
വികസനം
3532.
ശ്രീ.എ.
എന്‍. ഷംസീര്‍
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
കെ.ജെ. മാക്സി
,,
എം. നൗഷാദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യമേഖലയുടെയും
തീരദേശത്തിന്റെയും
സമഗ്ര വികസനത്തിനായി
എന്തെല്ലാം നൂതന
പദ്ധതികളാണ്
ആവിഷ്കരിക്കാനുദ്ദേശിക്കുന്നത്;
(ബി)
കടല്‍ത്തീരത്തു
നിന്നും 50 മീറ്റര്‍
ദൂരത്തിനുളളില്‍ അതീവ
അപകട മേഖലയില്‍
താമസിക്കുന്ന
മത്സ്യത്തൊഴിലാളി
കുടുംബങ്ങളെ
പുനരധിവസിപ്പിക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(സി)
മത്സ്യത്താെഴിലാളികള്ക്കുളള
പഞ്ഞമാസ സമാശ്വാസ
പദ്ധതി പ്രകാരം
നിലവില്‍ എത്ര രൂപയാണ്
ഒരു കുടുംബത്തിന്
നല്‍കുന്നത്; പ്രസ്തുത
തുക അര്‍ഹരായ
എല്ലാവര്ക്കും യഥാസമയം
ലഭ്യമാക്കുന്നതിനുളള
നടപടി സ്വീകരിക്കുമോ;
(ഡി)
മത്സ്യത്തൊഴിലാളികള്‍ക്ക്
നല്കി വരുന്ന
ഇന്‍ഷ്വറന്‍സ് തുക
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;
മത്സ്യ അനുബന്ധ
തൊഴിലാളികള്‍ക്കും
മത്സ്യബന്ധനോപകരണങ്ങള്‍ക്കും
ഇന്‍ഷ്വറന്‍സ്
ഏര്‍പ്പെടുത്താന്‍
നടപടി സ്വീകരിക്കുമോ?
മുടങ്ങിക്കിടക്കുന്ന
മത്സ്യത്തൊഴിലാളി പെന്ഷന്
3533.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യത്തൊഴിലാളികള്‍ക്ക്
നല്കിവന്നിരുന്ന
പെന്ഷന് എത്ര മാസമായി
മുടങ്ങിക്കിടക്കുന്നു
എന്നറിയിക്കാമോ;
(ബി)
രോഗികളായ
മത്സ്യത്തൊഴിലാളികള്‍ക്ക്
മരുന്നു വാങ്ങുവാന്‍
പോലും
നിവൃത്തിയില്ലാത്ത
സാഹചര്യം
കണക്കിലെടുത്ത് ആയത്
എത്രയും വേഗം വിതരണം
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ?
കടലാക്രമണത്തിനിരയായ
മത്സ്യത്തൊഴിലാളികളുടെ
പുനരധിവാസം
3534.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
റോജി എം. ജോണ്‍
,,
പി.ടി. തോമസ്
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കടലാക്രമണം മൂലം
ഭൂമിയും വീടും
നഷ്ടപ്പെട്ട
മത്സ്യത്തൊഴിലാളികളെ
പുനരധിവസിപ്പിക്കുന്നതിന്
ഈ സര്‍ക്കാര്‍
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്കരിച്ച്
നടപ്പാക്കിയതെന്ന്
വിശദമാക്കുമോ;
(ബി)
ഈ
പദ്ധതി പ്രകാരം എത്ര
മത്സ്യത്തൊഴിലാളി
കുടുംബങ്ങളെ
പുനരധിവസിപ്പിച്ചിട്ടുണ്ട്;
വിവരിക്കുമോ;
(സി)
ഇപ്രകാരം
പുനരധിവാസം
നടപ്പാക്കാത്ത
സ്ഥലങ്ങളില്‍,
മത്സ്യത്തൊഴിലാളി
കുടുംബങ്ങള്‍ ഇപ്പോഴും
സ്കൂളുകളിലും മറ്റും
താമസിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
ഇവരെ
പുനരധിവസിപ്പിക്കുന്നതിന്
അടിയന്തര നടപടി
കൈക്കൊള്ളുമോ?
മത്സ്യത്തൊഴിലാളിക്ക്
കടാശ്വാസം
3535.
ശ്രീ.എം.
സ്വരാജ്
,,
എം. രാജഗോപാലന്‍
,,
എ. പ്രദീപ്കുമാര്‍
,,
കെ. ആന്‍സലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
മത്സ്യത്തൊഴിലാളി
കടാശ്വാസ കമ്മീഷന്റെ
പ്രവര്‍ത്തനങ്ങള്‍
അവലോകനം
ചെയ്തിട്ടുണ്ടോ;
(ബി)
മുൻ
സര്‍ക്കാരിന്റെ കാലത്ത്
കമ്മീഷന് കടാശ്വാസം
അനുവദിച്ചുവെങ്കിലും
സര്‍ക്കാര്‍ തുക
അനുവദിക്കാതെ കുടിശിക
ആക്കിയതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍,
ആവശ്യത്തിന് തുക
അനുവദിച്ച്
മത്സ്യത്തൊഴിലാളികളെ
കടക്കെണിയില്‍ നിന്ന്
മോചിപ്പിക്കുന്നതിനുള്ള
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
2008
ഡിസംബര്‍ മാസത്തിന്
ശേഷം വിവിധ
ആവശ്യങ്ങള്‍ക്ക് വായ്പ
എടുത്ത് കടക്കെണിയിലായ
മത്സ്യത്തൊഴിലാളികളുടെ
വായ്പ എഴുതിത്തള്ളാന്‍
സാധ്യമാകുമോ എന്ന
കാര്യം പരിശോധിക്കുമോ?
മത്സ്യത്തൊഴിലാളികളുടെ
ഭവന പുനര്‍നിര്‍മ്മാണം
3536.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാറ്റും
മഴയും മറ്റ്
പ്രകൃതിക്ഷോഭവും മൂലം
വീട് നഷ്ടപ്പെട്ട
ഒട്ടനവധി
മത്സ്യത്തൊഴിലാളികള്‍
വീട്
പുനര്‍നിര്‍മ്മിക്കാനാവാതെ
ക്ലേശിയ്ക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മത്സ്യത്തൊഴിലാളി
കുടുംബങ്ങള്‍ക്ക്
ഏതൊക്കെ തരത്തിലുള്ള
ഭവന പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുള്ളത്;
(സി)
മത്സ്യത്തൊഴിലാളികള്‍ക്കുള്ള
ഫ്ലാറ്റ്
നിര്‍മ്മാണത്തില്‍
എത്രയെണ്ണം
ആരംഭിക്കുവാന്‍
കഴിഞ്ഞിട്ടുണ്ട്;
(ഡി)
പുനരധിവസിപ്പിക്കപ്പെടേണ്ടതും
വീട് നിര്‍മ്മിച്ച്
നല്കേണ്ടതുമായ
മത്സ്യത്തൊഴിലാളി
കുടുംബങ്ങളുടെ എണ്ണം
കണക്കാക്കിയിട്ടുണ്ടോ;
എങ്കില്‍ അവ എത്രയെന്ന്
വ്യക്തമാക്കുമോ;
(ഇ)
മത്സ്യത്തൊഴിലാളി
ഭവനപദ്ധതി
നടപ്പിലാക്കുമ്പോള്‍
കാലതാമസം
നേരിടുന്നതിനുള്ള
കാരണങ്ങള്‍
എന്തെല്ലാമാണ്;
വ്യക്തമാക്കുമോ?
മത്സ്യത്തൊഴിലാളികളുടെ
ഉന്നമനത്തിനായുളള പദ്ധതികള്‍
3537.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
മത്സ്യതൊഴിലാളികളുടെ
ഉന്നമനത്തിനായി
എന്തൊക്കെ പദ്ധതികള്‍
നടപ്പിലാക്കിയിട്ടുണ്ട്;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
ഉള്‍ക്കടലില്‍
പോയി മീന്‍ പിടിക്കുന്ന
മത്സ്യത്തൊഴിലാളികളുടെ
യന്ത്ര വള്ളങ്ങള്‍,
ബോട്ടുകള്‍ മുതലായവ
സാമ്പത്തിക കുറവുമൂലം
വളരെ മോശമായ
സ്ഥിതിയില്‍
കടലിലേയ്ക്ക്
കൊണ്ടുപോകേണ്ടിവരുന്നത്
കണക്കിലെടുത്ത്, ഇവരുടെ
മത്സ്യബന്ധനം
സുഖകരമാക്കാന്‍ ഉചിതമായ
നടപടികള്‍
സ്വീകരിക്കുമോ?
(സി)
വിവിധ
കടലോരമേഖലകളില്‍
നിന്നും ആഴക്കടലില്‍
മത്സ്യബന്ധനത്തിനായി
പോകുന്ന
മത്സ്യത്തൊഴിലാളികള്‍
അപകടങ്ങളില്പ്പെട്ടിട്ടുണ്ടോയെന്ന്
കരയില്‍ നിന്ന്
നിരീക്ഷിക്കുവാനും ഇവരെ
സഹായിക്കുവാനും
ആവശ്യമായ ഒരു പ്രത്യേക
പദ്ധതി തയ്യാറാക്കി
ഇതിലേയ്ക്ക് വിവിധ
കടലോര മേഖലകളില്‍
ആളുകളെ നിയമിക്കുവാന്‍
നടപടികള്‍
സ്വീകരിക്കുമോ?
മത്സ്യതൊഴിലാളികള്‍ക്ക്
സമ്പാദ്യ സമാശ്വാസ പദ്ധതി
3538.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പഞ്ഞമാസങ്ങളില്‍
മത്സ്യതൊഴിലാളികള്‍ക്ക്
തൊഴില്‍ ഇല്ലാതെ
വരുന്നതുമൂലമുള്ള
ബുദ്ധിമുട്ടുകള്‍
പരിഹരിക്കുന്നതിന്
മത്സ്യതൊഴിലാളികള്‍ക്ക്
സമ്പാദ്യ സമാശ്വാസ
പദ്ധതി നടപ്പിലാക്കി
വരുന്നുണ്ടോ;
(ബി)
2017-18
ലെ ബഡ്ജറ്റില്‍ ഇതിനായി
എത്ര തുക
വകയിരുത്തിയിട്ടുണ്ട്;
(സി)
ഈ
പദ്ധതിമൂലം
മത്സ്യതൊഴിലാളികള്‍ക്ക്
എന്തെല്ലാം
ആനുകൂല്യങ്ങളാണ്
ലഭ്യമാക്കുന്നത്;
വിശദാംശം
വ്യക്തമാക്കുമോ?
മത്സ്യക്കച്ചവടക്കാര്‍ക്ക്
ലൈസന്‍സും രജിസ്ട്രേഷനും
3539.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യക്കച്ചവടക്കാര്‍ക്ക്
ലൈസന്‍സും
രജിസ്ട്രേഷനും
നിര്‍ബന്ധമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
രാസവസ്തുക്കള്‍
ചേര്‍ത്ത മീന്‍
വില്‍ക്കുന്നത് തടയാന്‍
നിയമ നിര്‍മ്മാണം
നടത്തുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ?
കായംകുളം
ഫിഷിംഗ് ഹാര്‍ബര്‍ നേരിടുന്ന
പ്രശ്നങ്ങള്‍
3540.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായംകുളം
ഫിഷിംഗ് ഹാര്‍ബറിലെ
സൗകര്യങ്ങളുടെ കുറവ്
പരിഹരിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വ്യക്തമാക്കുമോ;
(ബി)
മത്സ്യബന്ധന
വള്ളങ്ങള്‍ ഹാര്‍ബറില്‍
അടുക്കുമ്പോഴുണ്ടാകുന്ന
അപകടങ്ങള്‍
ഒഴിവാക്കുന്നതിനുവേണ്ടി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദീകരിക്കുമോ;
(സി)
ഹാര്‍ബറില്‍
രാത്രികാലത്തുള്ള
വെളിച്ചക്കുറവ്
പരിഹരിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദീകരിക്കുമോ;
(ഡി)
കായംകുളം
ഫിഷിംഗ് ഹാര്‍ബര്‍
നേരിടുന്ന പ്രശ്നങ്ങള്‍
അടിയന്തരമായി
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദീകരിക്കുമോ?
കായംകുളത്ത്
ഹാര്‍ബര്‍ എന്‍ജിനിയറിംഗ്
വകുപ്പിന്റെ പ്രവൃത്തികള്‍
3541.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കായംകുളം
മണ്ഡലത്തില്‍ 2011
മുതല്‍ നാളിതുവരെ
ഹാര്‍ബര്‍
എന്‍ജിനിയറിംഗ്
വകുപ്പിന്റെ
മേല്‍നോട്ടത്തില്‍
ഏറ്റെടുത്തിട്ടുള്ള
പ്രവൃത്തികള്‍
ഏതൊക്കെയെന്നും
ഇതിന്റെ നിലവിലുള്ള
പുരോഗതികള്‍
എന്തൊക്കെയെന്നും
വിശദമാക്കാമോ?
മത്സ്യബന്ധന
തുറമുഖങ്ങള്‍
3542.
ശ്രീ.എ.
എന്‍. ഷംസീര്‍
,,
ആര്. രാജേഷ്
,,
എന്‍. വിജയന് പിള്ള
,,
വി. അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നബാര്‍ഡിന്റെ
ധനസഹായത്തോടെ
നിര്‍മ്മിച്ചു
കൊണ്ടിരിക്കുന്ന
മത്സ്യബന്ധന
തുറമുഖങ്ങള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
മത്സ്യബന്ധന
മേഖലയില്‍ നബാര്‍ഡ്
അംഗീകാരം
നല്‍കിയിട്ടുള്ള പുതിയ
പദ്ധതികള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(സി)
നിര്‍മ്മാണം
നടന്നുകൊണ്ടിരിക്കുന്ന
എല്ലാ മത്സ്യബന്ധന
തുറമുഖങ്ങളും
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
(ഡി)
കേന്ദ്ര
സര്‍ക്കാര്‍,കേന്ദ്രാവിഷ്കൃത
പദ്ധതികളുടെ
ഫണ്ടിംഗില്‍ വരുത്തിയ
കുറവ് ഇവയുടെ
പൂര്‍ത്തീകരണത്തെ
ദോഷകരമായി
ബാധിച്ചിട്ടുണ്ടോ;
(ഇ)
എങ്കില്‍
ഇതു പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുവെന്ന്
വ്യക്തമാക്കാമോ?
കല്യാശ്ശേരിയിൽ
തീരദേശ വികസന കോര്പ്പറേഷന്
മുഖേനയുള്ള പദ്ധതികള്‍
3543.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കല്യാശ്ശേരി
മണ്ഡലത്തില്‍ തീരദേശ
വികസന കോര്പ്പറേഷന്
മുഖേന എന്തൊക്കെ
പദ്ധതികളാണ് ഇതുവരെ
നടപ്പിലാക്കിയിട്ടുള്ളത്;
പുതുതായി സമര്‍പ്പിച്ച
പ്രൊപ്പോസല്‍
ഏതൊക്കെയാണ്; വിശദാംശം
നല്‍കുമോ?
കാഷ്യു
കോര്പ്പറേഷന് നല്കുവാനുള്ള
ഗ്രാറ്റുവിറ്റി തുക
3544.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാഷ്യു
കോര്പ്പറേഷന്
തൊഴിലാളികള്‍ക്ക്
നല്കുവാനുള്ള
ഗ്രാറ്റുവിറ്റി തുക ഏതു
വര്‍ഷം
വരെയുള്ളവര്‍ക്ക്
നല്‍കിയെന്ന്
വ്യക്തമാക്കുമോ;
(ബി)
തുടര്‍ന്നുള്ള
വര്‍ഷങ്ങളിലെ
ഗ്രാറ്റുവിറ്റി തുക
വിതരണം ചെയ്യുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കുമോ;
(സി)
തൊഴിലാളികള്‍ക്ക്
ലഭിക്കുവാനുള്ള
ഗ്രാറ്റുവിറ്റി തുക
എത്രയും വേഗം വിതരണം
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദീകരിക്കുമോ?
ചെറുകിട
കര്‍ഷകരില്‍ നിന്നും
തോട്ടണ്ടി സംഭരണം
3545.
ശ്രീ.എം.
വിന്‍സെന്റ്
,,
പി.ടി. തോമസ്
,,
അന്‍വര്‍ സാദത്ത്
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ചെറുകിട കര്‍ഷകരില്‍
നിന്നും തോട്ടണ്ടി
സംഭരിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
സംഭരിക്കുന്ന
തോട്ടണ്ടിയുടെ വില
നിശ്ചയിക്കുന്നതിന്
വിലനിര്‍ണ്ണയ സമിതി
രൂപീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
തോട്ടണ്ടിയുടെ
വില എപ്രകാരമാണ്
നിശ്ചയിക്കപ്പെടുന്നതെന്ന്
വിവരിക്കുമോ;
(ഡി)
ഒരു
വര്‍ഷം ചെറുകിട
കര്‍ഷകരില്‍ നിന്നും
എത്രമാത്രം തോട്ടണ്ടി
ശേഖരിക്കാനാകും എന്നാണ്
കണക്കാക്കിയിട്ടുള്ളത്
എന്നറിയിക്കാമോ?
തുറന്ന്
പ്രവര്‍ത്തിപ്പിച്ച കശുവണ്ടി
ഫാക്ടറികള്‍
3546.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
അടഞ്ഞുകിടന്ന എത്ര
കശുവണ്ടി ഫാക്ടറികള്‍
തുറന്ന്
പ്രവര്‍ത്തിപ്പിച്ചിട്ടുണ്ട്;
ഫാക്ടറികളുടെ പേര്,
സ്ഥലം എന്നിവ സഹിതം
വിശദമാക്കുമോ;
(ബി)
ഇതുമൂലം
എത്ര ആളുകള്‍ക്ക് ജോലി
ലഭിക്കുവാന്‍
ഇടയായിട്ടുണ്ട്;
(സി)
ഇൗ
ഫാക്ടറികള്‍
തുറക്കുവാന്‍ സംസ്ഥാന
സര്‍ക്കാരിന് എത്ര
ലക്ഷം രൂപ
ചെലവായിട്ടുണ്ടെന്ന്
വിശദമാക്കുമോ?
കശുവണ്ടി
വികസന കോര്‍പ്പറേഷന്റെയും
കാപ്പെക്സിന്റെയും അധീനതയില്‍
ഉള്ള ഫാക്ടറികള്‍
3547.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കശുവണ്ടി
വികസന
കോര്‍പ്പറേഷന്റെയും
കാപ്പെക്സിന്റെയും
അധീനതയില്‍ എത്ര
ഫാക്ടറികള്‍ ഉണ്ട്;
(ബി)
പ്രസ്തുത
ഫാക്ടറികള്‍ തുറന്നു
പ്രവര്‍ത്തിപ്പിക്കാന്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(സി)
മുടക്കമില്ലാതെ
എത്ര ദിവസം തൊഴില്‍
നല്‍കുന്നതിനാണ്
കോര്പ്പറേഷന്
നിലവില്‍
തീരുമാനിച്ചിട്ടുള്ളത്;
(ഡി)
തൊഴില്‍
നല്‍കുന്നതിനായി
കശുവണ്ടി ലഭ്യത ഉറപ്പു
വരുത്താന്‍ സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ?
കശുവണ്ടി
സംഭരണം
3548.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കശുവണ്ടി
വികന കോര്പ്പറേഷന്,
കാസര്‍ഗോഡ് ജില്ലയിലെ
പ്ലാന്റേഷന്
കോര്‍പ്പറേഷനിലെ വിവിധ
ഡിവിഷനുകളില്‍ നിന്ന്,
ഈ സര്‍ക്കാരിന്റെ
കാലത്ത് എത്ര ടണ്‍
കശുവണ്ടി
സംഭരിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
കശുവണ്ടി
വികസന കോര്‍പ്പറേഷന്റെ
ഇടപെടല്‍ സംസ്ഥാനത്ത്
കശുവണ്ടി വില
എത്രത്തോളം
വര്ദ്ധിക്കാനിടയാക്കിയിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(സി)
കുറ്റമറ്റ
രീതിയില്‍ പരമാവധി
കശുവണ്ടി വരും
വര്‍ഷങ്ങളില്‍
സംഭരിക്കുന്നതിന് നടപടി
സ്വീകരിക്കുന്ന വിഷയം
പരിഗണനയിലുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
കശുവണ്ടി
വ്യവസായ സ്ഥാപനങ്ങളുടെ
പ്രവര്‍ത്തനം
3549.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കശുവണ്ടി
വികസന
കോര്പ്പേറഷന്റെയും
കാപക്സിന്റെയും
ചുമതലയിലുള്ള കശുവണ്ടി
ഫാക്ടറികളുടെ കഴിഞ്ഞ
അഞ്ചുവര്‍ഷക്കാലത്തെ
പ്രവര്‍ത്തനം അവലോകനം
ചെയ്തിട്ടുണ്ടോ; ഇവിടെ
പ്രതിവര്‍ഷം എത്ര
തൊഴില്‍ ദിനങ്ങള്‍
നല്‍കുന്നതിന്
കഴിഞ്ഞുവെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
സ്ഥാപനങ്ങളുടെ 2011
മുതല്‍ 2016 വരെയുള്ള
ബാലന്‍സ് ഷീറ്റ്
ലഭ്യമാക്കുമോ;
(സി)
2011-12
മുതല്‍ 2015-16
വരെയുള്ള വര്‍ഷങ്ങളില്‍
എത്ര രൂപ പ്രസ്തുത
സ്ഥാപനങ്ങള്‍ക്ക്
നഷ്ടമുണ്ടായിട്ടുണ്ടെന്നും
ഈ കാലഘട്ടത്തില്‍ എത്ര
രൂപയുടെ ധനസഹായം
സ്രക്കാര്‍ ഈ
സ്ഥാപനങ്ങള്‍ക്ക്
നല്‍കിയിട്ടുണ്ടെന്നും
വിശദീകരിക്കുമോ?
കിളിമാനൂരിലെ
കാപ്പെക്സ് കശുവണ്ടി ഫാക്ടറി
3550.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കിളിമാനൂരിലെ
കാപ്പെക്സ് കശുവണ്ടി
ഫാക്ടറിയില്‍
തൊഴിലാളികള്‍ക്കുള്ള
അടിസ്ഥാന സൗകര്യങ്ങള്‍
തൃപ്തികരമാണോ;
അല്ലെങ്കില്‍
സ്വീകരിച്ച നടപടി
വിശദമാക്കുമോ;
(ബി)
ഇവിടെ
സ്ത്രീ
തൊഴിലാളികളടക്കമുള്ളവര്‍ക്ക്
മതിയായ പ്രാഥമിക
സൗകര്യങ്ങള്‍
പോലുമില്ലെന്ന പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
സ്വീകരിച്ച നടപടി
വിശദമാക്കുമോ?