ദേവികുളം
മണ്ഡലത്തില്‍ നീതി മെഡിക്കല്‍
സ്റ്റോര്‍ ആരംഭിക്കുവാന്‍
നടപടി
3357.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ദേവികുളം
നിയോജക മണ്ഡലത്തില്‍
നിരവധി തോട്ടം
തൊഴിലാളികളും സാധാരണ
ജനങ്ങളും തിങ്ങി
പാര്‍ക്കുന്ന
മൂന്നാറില്‍ സഹകരണ
വകുപ്പിന്റെ കീഴില്‍
നീതി മെഡിക്കല്‍
സ്റ്റോര്‍
ആരംഭിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഉണ്ടെങ്കില്‍
ആയതിന്റെ നടപടികള്‍
എന്തെല്ലാമായെന്ന്
വ്യക്തമാക്കുമോ;
(സി)
ഇല്ലെങ്കില്‍
അവ ആരംഭിക്കാന്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
നോട്ട് നിരോധനത്തിനുശേഷം
സഹകരണബാങ്ക് നിക്ഷേപങ്ങളിൽ
കുറവ്
3358.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നോട്ട്
നിരോധനം സഹകരണ മേഖലകളെ
എത്രമാത്രം
ബാധിച്ചുവെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(ബി)
നോട്ട്
നിരോധനത്തിനുശേഷം സഹകരണ
ബാങ്കുകളില്‍
ലഭിക്കുന്ന
നിക്ഷേപങ്ങള്‍ക്ക്
കുറവുണ്ടായി എന്ന
കാര്യം സർക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇത്
പരിഹരിക്കുവാന്‍ സഹകരണ
മേഖലകള്‍ക്ക്
സര്‍ക്കാര്‍
എന്തെങ്കിലും
പരിഹാരനിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
എങ്കിൽ വിശദാംശം
വെളിപ്പെടുത്തുമോ ?
വർക്കലയിൽ സഹകരണ രജിസ്ട്രാര്‍
ഓഫീസുകള്‍
3359.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
എത്ര താലൂക്കുകളില്‍
സഹകരണ വകുപ്പിന്റെ
അസിസ്റ്റന്റ്
രജിസ്ട്രാര്‍ (ജനറല്‍)
/ അസിസ്റ്റന്റ്
രജിസ്ട്രാര്‍
(ആഡിറ്റര്‍) ഓഫീസുകള്‍
ഇല്ലാതെയുണ്ട് എന്ന്
വ്യക്തമാക്കാമോ;
(ബി)
പുതുതായി
രൂപീകരിച്ച വര്‍ക്കല
താലൂക്കില്‍ പ്രസ്തുത
ഓഫീസുകള്‍
ആരംഭിക്കുന്നതിനുളള
നടപടി സ്വീകരിക്കുമോ?
ഹോസ്ദുര്‍ഗ്ഗ് സര്‍വ്വീസ്
സഹകരണ ബാങ്ക് അധികൃതര്‍
സ്വീകരിച്ച കടുത്ത നടപടി
3360.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കാര്‍ഷിക
കടാശ്വാസ കമ്മീഷന്
മുഖേന കടാശ്വാസം
അനുവദിച്ചിട്ടും
ഹോസ്ദുര്‍ഗ്ഗ്
സര്‍വ്വീസ് സഹകരണ
ബാങ്കില്‍ നിന്നും
വായ്പ എടുത്ത
കരുണാകരന്, കനകദാസ്,
അമൃതരാജ് എന്നിവരുടെ
ഭൂമി വിട്ട്
നല്‍കാത്തത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ബാങ്ക്
അധികൃതര്‍
ഇവര്‍ക്കെതിരെ കടുത്ത
നടപടികള്‍
സ്വീകരിക്കാന്‍
കാരണമെന്ത്;
വ്യക്തമാക്കുമോ?
കേരള ബാങ്കിനെ റാബോ
ബാങ്കിന്റെ നിലവാരത്തിലേക്ക്
ഉയര്‍ത്താന്‍ ഉദ്ദേശ്യം
3361.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
എ. കെ. ശശീന്ദ്രന്
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
ബാങ്ക്
പ്രവര്‍ത്തനക്ഷമമാകുന്നതോടെ
കേരള സംസ്ഥാന സഹകരണ
ബാങ്കിന്റെ
പ്രവര്‍ത്തനം പ്രസ്തുത
ബാങ്കില്‍
ലയിപ്പിക്കുമോ; ജില്ലാ
സഹകരണ ബാങ്കുകള്‍ ഏതു
രീതിയിലാണ് കേരള
ബാങ്കുമായി
ബന്ധിപ്പിക്കാനുദ്ദേശിക്കുന്നത്;
നിലവില്‍ ബാങ്ക് എന്ന
നിലയില്‍
പ്രവര്‍ത്തിച്ചു വരുന്ന
സര്‍വീസ് സഹകരണ
ബാങ്കുകളുടെ ഷെയര്‍
ഹോള്‍ഡിംഗ്
എങ്ങനെയാണെന്ന്
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
അന്താരാഷ്ട്ര
തലത്തില്‍
പ്രവര്‍ത്തിക്കുന്ന
സഹകരണ ബാങ്കായ റാബോ
ബാങ്കിന്റെ
നിലവാരത്തിലേക്ക് കേരള
ബാങ്കിനെ ഉയര്‍ത്താന്‍
എന്തൊക്കെയാണ്
ചെയ്യാനുദ്ദേശിക്കുന്നത്;
(സി)
കേരള
ബാങ്കിന്റെ ബാങ്കിംഗ്
ലൈസന്‍സ് റിസര്‍വ്
ബാങ്കില്‍ നിന്ന്
ലഭ്യമാക്കാനുള്ള
പ്രവര്‍ത്തങ്ങള്‍ ഏതു
രീതിയില്‍
പുരോഗമിക്കുന്നുവെന്ന്
വ്യക്തമാക്കുമോ?
കോര്‍ ബാങ്കിംഗ് സംവിധാനം
3362.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
പ്രാഥമിക
സഹകരണ ബാങ്കുകളില്‍
കോര്‍ ബാങ്കിംഗ്
സംവിധാനം
നടപ്പിലാക്കാന്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കുമോ;
തിരുവനന്തപുരം ജില്ലാ സഹകരണ
ബാങ്കില്‍ ക്ലാര്‍ക്ക് /
കാഷ്യര്‍ നിയമനം
3363.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലാ സഹകരണ ബാങ്കില്‍
ക്ലാര്‍ക്ക് / കാഷ്യര്‍
തസ്തികയിലേക്ക്
പി.എസ്.സി മുഖേന 2017
മാര്‍ച്ച് മാസം
പ്രസിദ്ധീകരിച്ച റാങ്ക്
ലിസ്റ്റില്‍ നിന്നുള്ള
നിയമനത്തിന് നിലവില്‍
എന്തെങ്കിലും
തടസ്സമുണ്ടോ ;
(ബി)
തിരുവനന്തപുരം
ജില്ലാ സഹകരണ ബാങ്കില്‍
പുതിയ ശാഖകള്‍
ആരംഭിക്കുന്നതിനും
കൂടുതല്‍ ജീവനക്കാരെ
നിയമിക്കുന്നതിനും
സ്റ്റാഫ് പാറ്റേണ്‍
പരിഷ്ക്കരിക്കുന്നതിനും
നിയന്ത്രണം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ
; എങ്കിൽ വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ?
കേരള
സഹകരണ റിസ്ക് ഫണ്ട് സ്കീം
പ്രകാരം ആനുകൂല്യം
3364.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
സഹകരണ "റിസ്ക് ഫണ്ട്
സ്കീം" സംബന്ധിച്ച
പൂര്‍ണ്ണവിവരങ്ങള്‍
ലഭ്യമാക്കുമോ ;
(ബി)
2016-17
സാമ്പത്തിക
വര്‍ഷത്തില്‍ ഈ സ്കീം
പ്രകാരം എത്ര
ഗുണഭോക്താക്കള്‍ക്ക്
ആനുകൂല്യം
നല്‍കിയിട്ടുണ്ട്;വിശദമാക്കുമോ?
കേരള
ബാങ്ക്
3365.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
ഐ.സി.ബാലകൃഷ്ണന്
,,
റോജി എം. ജോണ്‍
,,
എല്‍ദോസ് കുന്നപ്പിള്ളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
- ജില്ലാ സഹകരണ
ബാങ്കുകളെ
സംയോജിപ്പിച്ച്
രൂപീകരിക്കുന്ന കേരള
ബാങ്കിലെ ജീവനക്കാരുടെ
സേവന-വേതനവ്യവസ്ഥകള്‍
ദേശസാല്‍കൃത
ബാങ്കുകള്‍ക്ക്
തുല്യമാക്കുമോ;
(ബി)
കേരള
ബാങ്കിലൂടെ എന്തെല്ലാം
മെച്ചപ്പെട്ട
സൗകര്യങ്ങളാണ്
ഇടപാടുകാര്‍ക്ക്
നല്കാന്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
കേരള
ബാങ്ക് രൂപീകരണം
3366.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
കേരള
ബാങ്ക് രൂപീകരണത്തിനു
മുന്നോടിയായി ജില്ലാ
സഹകരണ ബാങ്കുകള്‍ക്ക്
മിനിമം ഒരു
പഞ്ചായത്തില്‍ ഒരു
ശാഖയെങ്കിലും
ആരംഭിക്കുന്നതിനുളള
നടപടി സ്വീകരിക്കുമോ;
ജില്ലാ
സഹകരണ ബാങ്കുകളിലേക്ക് നിയമനം
കാത്തു നില്ക്കുന്നവരുടെ
ആശങ്ക
3367.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരളാ
ബാങ്ക് നിലവില്‍
വരുന്നതോടെ ജില്ലാ
സഹകരണ ബാങ്കുകളിലേക്കു
നിയമനം കാത്തു
നില്ക്കുന്നവരുടെ ഭാവി
ആശങ്കയിലാണെന്നത്
ശരിയാണോ;
(ബി)
ഇങ്ങനെ
നിയമനം കാത്തു
നില്ക്കുന്ന എത്ര
പേരുണ്ടെന്നും കേരള
ബാങ്കില്‍ ഇവരെ എങ്ങനെ
പുനര്‍
വിന്യസിക്കുമെന്നും
വ്യക്തമാക്കുമോ?
സഹകരണ
വകുപ്പ് ആരംഭിച്ച അരിക്കടകള്‍
3368.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
അരിവില
നിയന്ത്രിക്കാന്‍ സഹകരണ
വകുപ്പ്
എവിടെയെല്ലാമാണ്
അരിക്കടകള്‍
ആരംഭിച്ചതെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
അരിക്കടകളില്‍
നിന്നുള്ള വിറ്റുവരവ്
എത്രയെന്ന്
കണക്കാക്കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ?
സഹകരണ
അപെക്സ് സ്ഥാപനങ്ങളിലെ നിയമനം
പി.എസ്.സി.യ്ക്ക് വിടാന്‍
നടപടി
3369.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
എ. കെ. ശശീന്ദ്രന്
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര സഹകരണ അപെക്സ്
സ്ഥാപനങ്ങളുണ്ട്; ഇതിൽ
എത്ര സ്ഥാപനങ്ങളിലെ
നിയമനങ്ങളാണ്
പി.എസ്.സി.യ്ക്ക്
വിട്ടിട്ടുളളത്;
നിലവില്‍ നിയമനം
പി.എസ്.സി.യ്ക്ക് വിട്ട
സ്ഥാപനങ്ങളും വിടാത്ത
സ്ഥാപനങ്ങളും
ഏതൊക്കെയെന്ന്
വ്യക്തമാക്കാമോ;
നിയമനങ്ങൾ
പി.എസ്.സി.യ്ക്ക്
വിടാത്ത സ്ഥാപനങ്ങളിലെ
നിയമനങ്ങളുടെ മാനദണ്ഡം
എന്താണ്; ഇത്
ശ്രദ്ധയിൽപ്പെട്ട ശേഷം
സ്വീകരിച്ച നടപടികൾ
എന്തെല്ലാമാണെന്ന്
അറിയിക്കുമോ;
(ബി)
അപെക്സ്
സഹകരണ സ്ഥാപനങ്ങളിലെ
എല്ലാ തസ്തികകളിലെയും
നിയമനം
പി.എസ്.സി.യ്ക്ക്
വിടാന്‍ എന്ത്
നടപടിയാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നത്
എന്ന് വ്യക്തമാക്കുമോ ?
സഹകരണ
വകുപ്പിനു കീഴിലുള്ള
അരിക്കടകള്‍
3370.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സഹകരണ വകുപ്പിന്
കീഴില്‍ എത്ര
അരിക്കടകളാണ് ഈ
സര്‍ക്കാര്‍
ആരംഭിച്ചത്; ഇതില്‍
എത്രയെണ്ണം
പൂട്ടിയിട്ടുണ്ട്;
ശേഷിക്കുന്നവയുടെ എണ്ണം
എത്രയാണ്; പുതുതായി
എത്ര അരിക്കടകള്‍
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ട്;
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
കടകള്‍ വഴി വിതരണം
ചെയ്യുന്നതിന്
ബംഗാളില്‍ നിന്നും എത്ര
അളവിലുള്ള അരിയാണ്
ആവശ്യപ്പെട്ടിട്ടുള്ളത്;
ഇതില്‍ എത്ര അളവ് അരി
ഇതിനോടകം
ലഭിച്ചിട്ടുണ്ട്;
ലഭിച്ചതില്‍ എത്രയാണ്
വിതരണം
നടത്തിയിട്ടുള്ളത്;
വ്യക്തമാക്കുമോ;
(സി)
അരിവില
നിയന്ത്രിക്കുന്നതില്‍
ഇത്തരം അരിക്കടകള്‍ക്ക്
കഴിയാത്ത സാഹചര്യം
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ എന്താണ് ഇതിന്
കാരണമെന്ന്
അറിയിക്കാമോ?
സഹകരണ
ബാങ്കുകളില്‍ നിന്നുള്ള
വിദ്യാഭ്യാസ വായ്പയ്ക്
പലിശയിളവ്
3371.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സഹകരണ ബാങ്കുകളില്‍
നിന്നും വിദ്യാഭ്യാസ
വായ്പയെടുത്തു
തിരിച്ചടയ്ക്കാനാവാതെ
കടക്കെണിയില്‍
പെട്ടിട്ടുള്ളവര്‍ക്ക്
പലിശയിളവ് നല്കി വായ്പ
ഗഡുക്കളായി
തിരിച്ചടയ്ക്കുന്നതിനുള്ള
പദ്ധതി
ആവിഷ്ക്കരിക്കുമോ;
(ബി)
ഇത്തരത്തിലുള്ള
നിവേദനങ്ങള്‍
എന്തെങ്കിലും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കിൽ വിശദാംശം
വ്യക്തമാക്കുമോ?
സഹകരണ
സ്ഥാപനങ്ങളിലെ കുടിശ്ശിക
കുറയ്ക്കുന്നതിന് പദ്ധതി
3372.
ശ്രീ.എല്‍ദോസ്
കുന്നപ്പിള്ളി
,,
എ.പി. അനില്‍ കുമാര്‍
,,
അനൂപ് ജേക്കബ്
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
സഹകരണ സ്ഥാപനങ്ങളിലെ
കുടിശ്ശിക
കുറയ്ക്കുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്കരിച്ചു
നടപ്പാക്കിയതെന്ന്
വിശദീകരിക്കുമോ;
(ബി)
ഇതനുസരിച്ച്
2017 മാര്‍ച്ച് 31 വരെ
എത്ര കോടി രൂപയാണ്
കുടിശ്ശികയായി
തിരിച്ചടച്ചതെന്ന്
വ്യക്തമാക്കുമോ;
(സി)
കുടിശ്ശിക
തിരിച്ചടക്കുന്നവര്‍ക്ക്
എന്തെല്ലാം
ഇന്‍സെന്റീവുകളാണ്
ലഭ്യമാക്കിയിരുന്നതെന്ന്
വിവരിക്കുമോ;
(ഡി)
എന്നുവരെയാണ്
പദ്ധതിയുടെ ആനുകൂല്യം
ലഭിക്കുന്നതെന്ന്
വിശദമാക്കുമോ?
ജില്ലാ
സഹകരണ ബാങ്കുകളിലെ ബ്രാഞ്ച്
മാനേജര്‍ തസ്തികയിലെ
ഒഴിവുകള്‍
3373.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ജില്ലാ
സഹകരണ ബാങ്കുകളില്‍
ബ്രാഞ്ച് മാനേജര്‍
തസ്തികയിലേക്ക് എത്ര
ഒഴിവുകള്‍ നിലവിലുണ്ട്;
ഇതുവരെ എത്ര
നിയമനങ്ങള്‍
നടത്തിയിട്ടുണ്ട്;
ജില്ല തിരിച്ച്
വിശദാംശം നല്‍കുമോ;
(ബി)
പ്രസ്തുത
ലിസ്റ്റിന്റെ കാലാവധി
എന്ന്
അവസാനിക്കും;ഒഴിവുകള്‍
പി.എസ്.സി ക്ക്
റിപ്പോര്‍ട്ട്
ചെയ്യുന്നതിന് സത്വര
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കിൽ വിശദാംശം
വ്യക്തമാക്കുമോ?
ജില്ലാ
സഹകരണ ബാങ്കുകളില്‍ നിയമന
നിരോധനം
3374.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
സംഘം രജിസ്ട്രാറുടെ
7/9/16 ലെ നം. സി.
ബി.(1) 35314/18 കത്ത്
പ്രകാരം ജില്ലാ സഹകരണ
ബാങ്കുകളില്‍ നിയമന
നിരോധനം
ഏര്‍പ്പെടുത്തിയത്
സർക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
കത്ത് പിന്‍വലിച്ച്
നിയമന നിരോധനം റദ്ദ്
ചെയ്യുന്നതിനും, പുതിയ
ശാഖകള്‍
ആരംഭിക്കുന്നതിനും
സർക്കാർ തയ്യാറാകുമോ;
(സി)
കേരള
ബാങ്ക്
രൂപീകരിക്കുന്നതിനു
വേണ്ടിയാണ് നിയമന
നിരോധനം
ഏര്‍പ്പെടുത്തിയിരിക്കുന്നത്
എന്ന ആക്ഷേപം ശരിയാണോ;
എങ്കിൽ വിശദാംശം
വ്യക്തമാക്കുമോ?
നോട്ട്
നിരോധനം വന്നതിലൂടെ സഹകരണ
ബാങ്കുകള്‍ക്ക് ഉണ്ടായ
സാമ്പത്തിക ബാധ്യത
3375.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നോട്ട്
നിരോധനം വന്നതിലൂടെ
സഹകരണ ബാങ്കുകള്‍ക്ക്
എത്ര കോടി രൂപയുടെ
സാമ്പത്തിക ബാധ്യത
ഉണ്ടായിട്ടുണ്ട്;
(ബി)
പെട്ടെന്നുണ്ടായ
നോട്ട് നിരോധനം മൂലം
സഹകരണ ബാങ്കുകള്‍
ഇടപാട് നടത്തി
സൂക്ഷിച്ചിരുന്ന
നോട്ടുകളില്‍ എത്ര രൂപ
ഇനിയും
മാറിക്കിട്ടുവാനുണ്ട്:
വിശദാംശം
വെളിപ്പെടുത്തുമോ ?
സീനിയര്‍
/ ജൂനിയര്‍ കോ-ഓപ്പറേറ്റീവ്
ഇന്‍സ്പെക്ടര്‍ / ആഡിറ്റര്‍
തസ്തികയിലെ നിയമനം
3376.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
സഹകരണ
വകുപ്പില്‍ ജൂനിയര്‍ കോ
- ഓപ്പറേറ്റീവ്
ഇന്‍സ്പെക്ടര്‍ /
ആഡിറ്റര്‍ തസ്തികയിലും
സീനിയര്‍ കോ -
ഓപ്പറേറ്റീവ്
ഇന്‍സ്പെക്ടര്‍ /
ആഡിറ്റര്‍ തസ്തികയിലും
ഒഴിഞ്ഞു കിടക്കുന്ന
തസ്തികകള്‍ എത്ര; ജില്ല
തിരിച്ച് വിശദാംശം
നല്‍കുമോ; പ്രസ്തുത
ഒഴിവുകളിലേക്ക് നിയമനം
നല്‍കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ?
ജൂനിയര്‍
കോ-ഓപ്പറേറ്റീവ്
ഇന്‍സ്പെക്ടര്‍ / ആഡിറ്റര്‍
തസ്തിക
3377.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
സഹകരണ
വകുപ്പില്‍ ജൂനിയര്‍
കോ-ഓപ്പറേറ്റീവ്
ഇന്‍സ്പെക്ടര്‍ /
ആഡിറ്റര്‍ തസ്തികയുടെ
ഒഴിവുകള്‍
പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്യുന്നത്
സംബന്ധിച്ച്
അഡ്മിനിസ്ട്രേറ്റീവ്
ട്രൈബ്യൂണല്‍
എന്തെങ്കിലും വിധി
പ്രസ്താവിച്ചിട്ടുണ്ടോ;പ്രസ്തുത
വിധി
നടപ്പിലാക്കിയിട്ടുണ്ടോ;
എങ്കിൽ വിശദാംശം
നല്‍കുമോ ?
ത്രിവേണി
സ്റ്റോറുകളുടെയും നന്മ
സ്റ്റോറുകളുടെയും
പ്രവര്‍ത്തനം
3378.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ത്രിവേണി
സ്റ്റോറുകളുടെയും, നന്മ
സ്റ്റോറുകളുടെയും
പ്രവര്‍ത്തനത്തിന്
സര്‍ക്കാര്‍
നിര്‍ദ്ദേശിച്ചിരിക്കുന്ന
മാര്‍ഗ്ഗ
നിര്‍ദ്ദേശങ്ങള്‍
എന്തെല്ലാമാണെന്നറിയിക്കുമോ;
(ബി)
അവശ്യ
സാധനങ്ങള്‍
ന്യായവിലക്കും, സബ്സിഡി
നിരക്കിലും
ലഭ്യമാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
കണ്‍സ്യൂമര്‍
ഫെഡിനെ കൂടുതല്‍
ജനകീയമാക്കുന്നതിനും
സ്റ്റോറുകളിലെ വില്പന
മെച്ചപ്പെടുത്തുന്നതിനും
നടപടി സ്വീകരിക്കുമോ?
കണ്‍സ്യൂമര്‍
ഫെഡ് പുതുതായി
വാടകയ്ക്കെടുത്തിട്ടുള്ള
കെട്ടിടങ്ങളുടെ വാടക
3379.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ദേശീയ
- സംസ്ഥാന പാതയോരത്ത്
നിന്ന് മദ്യ വില്‍പ്പന
ശാലകള്‍ 500 മീറ്റര്‍
മാറ്റി സ്ഥാപിക്കണമെന്ന
സുപ്രീം കോടതി വിധിയുടെ
അടിസ്ഥാനത്തില്‍
പുതുതായി കണ്‍സ്യൂമര്‍
ഫെഡ്
വാടകയ്ക്കെടുത്തിട്ടുള്ള
കെട്ടിടങ്ങളുടെ വാടക,
വിസ്തീര്‍ണ്ണം,
ഉടമസ്ഥന്റെ പേരു വിവരം
തുടങ്ങിയവ
വ്യക്തമാക്കുമോ;
(ബി)
കണ്‍സ്യൂമര്‍
ഫെഡ് കടമുറികള്‍
വാടകയ്ക്കെടുക്കുന്നതിന്
നിലവിലുള്ള
നടപടിക്രമങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(സി)
കടകള്‍
വാടകയ്ക്കെടുക്കുന്നതിന്
നടപടിക്രമങ്ങള്‍
ഉണ്ടെങ്കില്‍ പ്രസ്തുത
നടപടിക്രമങ്ങള്‍
പാലിച്ചാണോ പുതിയ
കടകള്‍
വാടകയ്ക്കെടുത്തിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ഡി)
കണ്‍സ്യൂമര്‍
ഫെഡ്
വാടകയ്ക്കെടുത്തിട്ടുള്ള
കടകള്‍ക്ക് വാടക
നിശ്ചയിക്കുന്നത് ഏത്
മാനദണ്ഡത്തിന്റെ
അടിസ്ഥാനത്തിലാണെന്ന്
വിശദമാക്കുമോ;
(ഇ)
ഇപ്പോള്‍
കണ്‍സ്യൂമര്‍ ഫെഡ്
വാടകയ്ക്കെടുത്തിട്ടുള്ള
കടകളുടെ വാടക, കരാര്‍
തുടങ്ങിയവയ്ക്ക്
സര്‍ക്കാരിന്റെ
അംഗീകാരമുണ്ടോ; ഇത്
സംബന്ധിച്ച്
എന്തെങ്കിലും പരാതി
സർക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
?
കണ്‍സ്യൂമര്‍
ഫെഡിന്റെ ലാഭ നഷ്ടം
3380.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ അവസാന
കാലത്ത് കണ്‍സ്യൂമര്‍
ഫെഡ് എത്ര കോടി രൂപയുടെ
നഷ്ടത്തിലായിരുന്നുവെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം പ്രസ്തുത
സ്ഥാപനം
ലാഭത്തിലായിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കുമോ?
കണ്‍സ്യൂമര്‍
ഫെഡിന്റെ ആഭിമുഖ്യത്തിലുള്ള
അരിക്കടകള്‍
3381.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
അരി
വില
നിയന്ത്രിക്കുന്നതിനു
വേണ്ടി കണ്‍സ്യൂമര്‍
ഫെഡിന്റെ
ആഭിമുഖ്യത്തില്‍
അരിക്കടകള്‍ തുടങ്ങുന്ന
സംവിധാനം ഉത്സവ
സീസണില്‍ മാത്രം
നടപ്പിലാക്കുന്നതിനു
പകരം സ്ഥിരമായി
തുടരുമോ എന്ന്
വ്യക്തമാക്കാമോ?
സഹകരണ മേഖലയില്‍ നവകേരളീയം
കുടിശ്ശിക- 2017 പദ്ധതി
3382.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
ഹൈബി ഈഡന്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
മേഖലയില്‍ നവകേരളീയം
കുടിശ്ശിക 2017 എന്ന
പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;എങ്കിൽ
വിശദാംശം
വെളിപ്പെടുത്തുമോ ;
(ബി)
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ ;
(സി)
പദ്ധതിയനുസരിച്ച്
എന്തെല്ലാം
ആനുകൂല്യങ്ങളും
ഇന്‍സെന്റീവുകളുമാണ്
സഹകാരികള്‍ക്ക്
നല്‍കുന്നതെന്ന്
വിശദമാക്കുമോ;
(ഡി)
പദ്ധതി
ലക്ഷ്യത്തിലെത്താന്‍
കഴിഞ്ഞിട്ടുണ്ടോ;
എങ്കിൽ വിശദാംശങ്ങള്‍
എന്തെല്ലാം?
സീ
പ്ലെയിന്‍ പദ്ധതിയെ കുറിച്ച്
സി .എ .ജി റിപ്പോർട്ടിലെ
പരാമർശം
3383.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഏത്
വര്‍ഷത്തിലാണ് സീ
പ്ലെയിന്‍ പദ്ധതി
ഏറ്റെടുത്തതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
പദ്ധതിയെക്കുറിച്ച് സി.
എ. ജി. റിപ്പോര്‍ട്ട്
നല്‍കിയിട്ടുണ്ടോ;
(സി)
എങ്കില്‍
എപ്പോഴാണ്
റിപ്പോര്‍ട്ട്
നല്‍കിയതെന്നും
പ്രസ്തുത
റിപ്പോര്‍ട്ടില്‍
പരാമര്‍ശിച്ച
കാര്യങ്ങള്‍
എന്തായിരുന്നുവെന്നും
വ്യക്തമാക്കുമോ;
(ഡി)
സീ
പ്ലെയിന്‍ പദ്ധതി
ഉപേക്ഷിച്ചിട്ടുണ്ടെങ്കില്‍
അതിനുള്ള
കാരണമെന്താണെന്ന്
വ്യക്തമാക്കുമോ;
(ഇ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം ഉപേക്ഷിച്ച
പദ്ധതിയില്‍പ്പെട്ട
ഏതെങ്കിലും
കേന്ദ്രങ്ങള്‍
പ്രവര്‍ത്തന
സജ്ജമാക്കിയിട്ടുണ്ടോ;
(എഫ്)
എങ്കില്‍
പ്രസ്തുത കേന്ദ്രങ്ങള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കുമോ?
ഡി.റ്റി.പി.സി.കളില്‍
ജോലി ചെയ്യുന്നവരുടെ സേവന
വേതന വ്യവസ്ഥകള്‍
3384.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിവിധ
ഡി.റ്റി.പി.സി.കളില്‍
ജോലി ചെയ്യുന്നവരുടെ
സേവന വേതന വ്യവസ്ഥകള്‍
പരിഷ്കരിക്കണമെന്ന
അപേക്ഷ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതിന്മേൽ
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ?
വിനോദ
സഞ്ചാര മേഖല
വികസിപ്പിക്കുന്നതിന് പദ്ധതി
3385.
ശ്രീ.എ.
എന്‍. ഷംസീര്‍
,,
കെ.വി.അബ്ദുള്‍ ഖാദര്‍
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വിനോദ
സഞ്ചാര മേഖല
വികസിപ്പിക്കുന്നതിന്റെ
ഭാഗമായി
സംസ്ഥാനത്തിന്റെ
പൈതൃകം, പരിസ്ഥിതി,
സംസ്ക്കാരം എന്നിവ
പ്രോത്സാഹിപ്പിക്കുന്നതിനും
സംരക്ഷിക്കുന്നതിനുമായി
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)
പരമ്പരാഗത
ഉത്സവങ്ങള്‍, മേളകള്‍,
സാംസ്കാരിക പരിപാടികള്‍
എന്നിവ
പ്രോത്സാഹിപ്പിക്കുന്നതിനായി
ഈ പദ്ധതിയില്‍
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
(സി)
വിനോദ
സഞ്ചാര വികസനത്തിനായി
പരമ്പരാഗത കലാരൂപങ്ങള്‍
ആവിഷ്ക്കരിക്കപ്പെടുമ്പോള്‍
അവയ്ക്ക് കാതലായ മാറ്റം
വരുത്താതെ കേരളത്തനിമ
നിലനിര്‍ത്തി
അവതരിപ്പിക്കുന്നതിന്
നിര്‍ദ്ദേശം നല്‍കുമോ;
(ഡി)
വിനോദ
സഞ്ചാര മേഖലയുടെ
വ്യാപനത്തിന്റെ ഫലമായി
പ്രകൃതി വിഭവങ്ങളുടെ
അമിത ചൂഷണവും ആവാസ
വ്യവസ്ഥയ്ക്ക്
നാശനഷ്ടവും
ഉണ്ടാകാതിരിക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നത്;വ്യക്തമാക്കുമോ?
വിനോദ
സഞ്ചാര മേഖലയുടെ വികസനം
3386.
ശ്രീ.ബി.ഡി.
ദേവസ്സി
,,
പി.വി. അന്‍വര്‍
,,
സി.കെ. ഹരീന്ദ്രന്‍
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വിനോദ
സഞ്ചാര മേഖലയെ
ആഗോളതലത്തിലേയ്ക്ക്
ഉയര്‍ത്തുവാന്‍
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുള്ളത്;
(ബി)
വിനോദസഞ്ചാര
മേഖലയുടെ വികസനത്തിന്
സ്വകാര്യ പങ്കാളിത്തം
എത്രത്തോളമാണ്
പ്രയോജനപ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
സംസ്ഥാന
ടൂറിസത്തിന് ദേശീയ
അന്തര്‍ദേശീയ തലത്തില്‍
എന്തെല്ലാം
പുരസ്കാരങ്ങളാണ്
ലഭിച്ചിട്ടുളളതെന്ന്
വിശദമാക്കുമോ?
വിനോദ
സഞ്ചാര മേഖലയില്‍
ആവിഷ്ക്കരിച്ചിട്ടുള്ള
പദ്ധതികള്‍
3387.
ശ്രീ.ബി.ഡി.
ദേവസ്സി
,,
എം. രാജഗോപാലന്‍
,,
എസ്.രാജേന്ദ്രന്
,,
സി. കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വിനോദ
സഞ്ചാര മേഖലയില്‍ നാലു
ലക്ഷം പേര്‍ക്കുകൂടി
പ്രത്യക്ഷ തൊഴില്‍
ലഭ്യമാക്കുമെന്ന
ലക്ഷ്യം നിറവേറ്റാനായി
ആവിഷ്ക്കരിച്ചിട്ടുള്ള
പദ്ധതികളുടെ വിശദാംശം
അറിയിക്കുമോ;
(ബി)
പുതിയ
ടൂറിസം
ഡെസ്റ്റിനേഷനുകള്‍
വികസിപ്പിക്കുന്നതിന്
ജില്ലാ ടൂറിസം
പ്രൊമോഷന്
കൗണ്‍സിലുകള്‍ക്ക്
സാധ്യമായിട്ടുണ്ടോ;
(സി)
നിലവിലുള്ള
വിനോദ സഞ്ചാര
കേന്ദ്രങ്ങളിലെ ഗതാഗത
സൗകര്യമുള്‍പ്പെടെയുള്ള
അടിസ്ഥാന സൗകര്യ
വിപുലീകരണത്തിനായി
നടപ്പാക്കിയ
കാര്യങ്ങള്‍
വിശദമാക്കുമോ;
(ഡി)
പൈതൃക
ഗ്രാമങ്ങള്‍
വികസിപ്പിച്ച് വിനോദ
സഞ്ചാരികളെ
ആകര്‍ഷിക്കാനുള്ള
പദ്ധതി
ആരംഭിച്ചിട്ടുണ്ടോ;എങ്കില്‍
പുരോഗതി അറിയിക്കുമോ?
വിനോദ
സഞ്ചാരികളെ
ആകര്‍ഷിക്കുന്നതിനുള്ള
നടപടികള്‍
3388.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വിനോദ
സഞ്ചാരികളെ
ആകര്‍ഷിക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
ഭരണതലത്തില്‍
എടുത്തിട്ടുള്ളത്;
വിശദമാക്കുമോ;
(ബി)
വിനോദ
സഞ്ചാരികളുടെ
എണ്ണത്തിലുള്ള
വര്‍ദ്ധനവ്
സംസ്ഥാനത്തിന്റെ
വരുമാനം എത്രത്തോളം
വര്‍ദ്ധിപ്പിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
നല്‍കുമോ?
ടുറിസം
വികസനം
3389.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ടുറിസം
വികസനത്തിനുവേണ്ടി
രാജ്യത്തിന് പുറത്ത്
2016-17 വര്‍ഷത്തില്‍
ഏതെങ്കിലും മേളകളിലോ
മറ്റോ സംസ്ഥാനം
പങ്കെടുത്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
ആവശ്യത്തിനായി 2016-17
വര്‍ഷം
വിദേശരാജ്യങ്ങള്‍
സന്ദര്‍ശിച്ച
മന്ത്രിമാര്‍,
ഉദ്യോഗസ്ഥര്‍
എന്നിവരുടെ പേരു
വിവരങ്ങള്‍
ലഭ്യമാക്കുമോ;
(സി)
2016-17
വര്‍ഷത്തില്‍
കേരളത്തിലേക്ക് ഏറ്റവും
കൂടുതല്‍
ടൂറിസ്റ്റുകള്‍ വന്ന
രാജ്യങ്ങള്‍
ഏതെല്ലാമെന്ന്
കണക്കാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
ഇക്കോ
ടൂറിസം പദ്ധതികള്‍
3390.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
ടൂറിസം വകുപ്പിന്റെ
നിയന്ത്രണത്തിൽ എത്ര
ഇക്കോ ടൂറിസം
പദ്ധതികള്‍
നിലവിലുണ്ട്;
ഏതൊക്കെയെന്നറിയിക്കാമോ;
(ബി)
പുതിയ
ഇക്കോ ടൂറിസം
പദ്ധതികള്‍
ആരംഭിക്കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ ;
ഇല്ലെങ്കിൽ
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
കോവളം
ബീച്ചിലെ പോലീസുക്കാരുടെ
എണ്ണം
3391.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കോവളം
ബീച്ചിലെ ടൂറിസം
പോലീസുക്കാരുടെ എണ്ണം
തീരെ കുറവാണെന്ന വസ്തുത
മനസ്സിലാക്കിയിട്ടുണ്ടോ;
(ബി)
രാത്രികാലങ്ങളില്‍
പോലിസ് അസാന്നിധ്യം
മുതലെടുത്ത്
തട്ടിപ്പുകാരും
സാമുഹ്യവിരുദ്ധരും തീരം
കൈയടക്കുന്നുവെന്ന
ആക്ഷേപം പത്ര
വാര്‍ത്തകളില്‍ കൂടി
വെളിവായത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;ഉണ്ടെങ്കില്‍
ഇതിനെതിരെ
അഭ്യന്തരവകുപ്പുമായി
ചേര്‍ന്ന് എന്തൊക്ക
നടപടികള്‍
സ്വീകരിക്കുമെന്ന്
വിശദമാക്കുമോ;
(സി)
ആയിരക്കണക്കിന്
ടൂറിസ്റ്റുകള്‍ വന്ന്
മടങ്ങുന്ന ഹവ്വാ,
ഗ്രോ, ലൈറ്റ് ഹൗസ്,
സമുദ്ര എന്നീ
ബീച്ചുകളില്‍
ആവശ്യത്തിന് ടൂറിസ്റ്റ്
ലൈഫ് ഗാര്‍ഡുകള്‍
ഇല്ലെന്നള്ളത്
പരിഗണിച്ച് കൂടുതല്‍
ആളുകളെ നിയമിച്ച് ഇവിടെ
എത്തുന്ന
ടൂറിസ്റ്റുകള്‍ക്ക്
സുരക്ഷ ഉറപ്പാക്കാന്‍
നടപടി സ്വീകരിക്കുമോ?
ടൂറിസം
വര്‍ക്കിംഗ് ഗ്രൂപ്പിന്റെ
പരിഗണനക്കായി സമർപ്പിച്ച
കാസര്‍ഗോഡ് ജില്ലയിലെ
പ്രൊജക്ടുകൾ
3392.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ നിന്ന്
കഴിഞ്ഞ സാമ്പത്തിക
വര്‍ഷത്തെ പദ്ധതിയില്‍
ഉള്‍പ്പെടുത്തി ടൂറിസം
വര്‍ക്കിംഗ്
ഗ്രൂപ്പിന്റെ
പരിഗണനക്കായി എത്ര
പ്രൊജക്ടുകള്‍
സമര്‍പ്പിച്ചിരുന്നു;
വിശദാംശങ്ങൾ
അറിയിക്കുമോ;
(ബി)
ഡി.റ്റി.പി.സി.യും
ബി.ആര്.ഡി.സി.യും
സമര്‍പ്പിച്ചിട്ടുളള
പ്രോജക്ടുകള്‍
ഒാരോന്നും
വിശദമാക്കുമോ;
(സി)
ഏതൊക്കെ
പ്രോജക്ടുകള്‍ക്ക്
അനുമതി
ലഭിച്ചിട്ടുണ്ട്;
വിശദാംശം അറിയിക്കുമോ?
കായംകുളം
കായലോര ടൂറിസം
3393.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
ആലപ്പുഴ
മെഗാടൂറിസം പദ്ധതിയുടെ
ഭാഗമായി കായംകുളം
കായലോര ടൂറിസം
പദ്ധതികളുടെ
പൂര്‍ത്തീകരണം
അവസാനഘട്ടത്തിലായിരിക്കെ
ഇത് തുടര്‍ന്ന്
സംരക്ഷിക്കുന്നതിനും
മേല്‍നോട്ടത്തിനുമായി
ചുമതലപ്പെടുത്തുന്നത്
ആരെയാണെന്നും ,
സെക്യൂരിറ്റി,
ഗാര്‍ഡനര്‍ അടക്കം എത്ര
ജീവനക്കാരെയാണ്
നിയമിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്നും
വിശദമാക്കുമോ?
കായംകുളം
കായലോര ടൂറിസം പദ്ധതി
3394.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
കായംകുളം
കായലോര ടൂറിസം
പദ്ധതിയില്‍
ടൂറിസ്റ്റുകളെ
ആകര്‍ഷിക്കത്തക്ക
തരത്തില്‍ അഡ്വഞ്ചര്‍
ടൂറിസം, ഹൗസ്
ബോട്ടുകള്‍ എന്നിവ
അടക്കമുള്ള
സൗകര്യങ്ങള്‍
ഒരുക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ?
തലശ്ശേരി
നിയോജക മണ്ഡലത്തിലെ ടൂറിസം
വികസന പ്രവൃത്തികള്‍
3395.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം തലശ്ശേരി നിയോജക
മണ്ഡലത്തില്‍ ടൂറിസം
മേഖലയില്‍ എന്തെല്ലാം
വികസന പ്രവൃത്തികള്‍
ആണ്
കൊണ്ടുവന്നിട്ടുളളത്
എന്ന് വ്യക്തമാക്കുമോ;
(ബി)
ഈ
പ്രവൃത്തികള്‍
ഏതെല്ലാമാണെന്നും
ഇതിന്റെ ഇപ്പോഴുളള
അവസ്ഥ എന്താണെന്നും
വ്യക്തമാക്കുമോ;
(സി)
ഇതില്‍
ഏതെല്ലാം
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
ലഭ്യമായിട്ടുണ്ട്;
(ഡി)
ഈ
പ്രവൃത്തികള്‍
വേഗത്തില്‍
പൂര്‍ത്തീകരിക്കുന്നതിനുളള
നടപടികള്‍
സ്വീകരിക്കുമോ?
കായംകുളം
ജലോത്സവം
3396.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
കായംകുളം
കായലില്‍ കഴിഞ്ഞ അഞ്ചു
വര്‍ഷമായി ഡി. റ്റി.
പി. സി. യുടെ
നേതൃത്വത്തില്‍ നടന്നു
വന്നിരുന്ന കായംകുളം
ജലോത്സവം തുടര്‍ന്നും
ടൂറിസം വകുപ്പ്
ഏറ്റെടുത്ത്
നടത്തുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ?
കാപ്പാട്
ബീച്ചിന്റെ നവീകരണം
3397.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കാപ്പാട്
ബീച്ചിന്റെ നവീകരണവും
ടൂറിസം വികസനവുമായി
ബന്ധപ്പെട്ട് ഈ
സര്‍ക്കാര്‍ മുമ്പാകെ
ഇതിനകം എത്ര
പ്രൊപ്പോസലുകള്‍
സമര്‍പ്പിച്ചിട്ടുണ്ടായിരുന്നു;
പ്രൊജക്ടിന്റെ
വിശദാംശം
വ്യക്തമാക്കുമോ;
(ബി)
ഈ
പദ്ധതികളില്‍
പരിഗണിച്ചത് ഏതെല്ലാം
എന്നും അംഗീകരിച്ചത്
ഏതെല്ലാം എന്നും
വെളിപ്പെടുത്താമോ?
അഡ്വഞ്ചര്‍
ടൂറിസം പദ്ധതി
3398.
ശ്രീ.റോഷി
അഗസ്റ്റിന്
,,
സി.എഫ്.തോമസ്
,,
മോന്‍സ് ജോസഫ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
അഡ്വഞ്ചര്‍
ടൂറിസം പദ്ധതികള്‍
നടപ്പാക്കുന്നതിന്
2017-2018 സാമ്പത്തിക
വര്‍ഷം എത്ര രൂപ
ബജറ്റില്‍
വകയിരുത്തിയിട്ടുണ്ട്;
വ്യക്തമാക്കുമോ;
(ബി)
നടപ്പ്
സാമ്പത്തിക വര്‍ഷം
ടൂറിസം പ്ലാന്‍ ഫണ്ട്
എത്രയാണ്;
(സി)
ഇടുക്കി
ജില്ലയില്‍ ഗ്രാമീണ
മേഖലയില്‍ തൊഴില്‍
അവസരങ്ങള്‍
ഉണ്ടാക്കുന്ന രീതിയില്‍
വിവിധ അഡ്വഞ്ചര്‍
ടൂറിസം പദ്ധതികള്‍
നടപ്പാക്കാന്‍ വേണ്ട
നിര്‍ദ്ദേശം
ഡി.റ്റി.പി.സി -ക്ക്
നല്‍കുമോ;
വ്യക്തമാക്കുമോ;
അഡ്വഞ്ചര്‍
ടൂറിസം കേന്ദ്രങ്ങള്‍
3399.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
അഡ്വഞ്ചര്‍
ടൂറിസം കേന്ദ്രങ്ങള്‍
വികസിപ്പിക്കുന്ന
കാര്യത്തില്‍ ഇൗ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന
കാര്യം
വ്യക്തമാക്കുമോ;
(ബി)
ഇനിയും
വികസിപ്പിച്ചെടുക്കാവുന്ന
കേന്ദ്രങ്ങളെക്കുറിച്ച്
വിവരങ്ങള്‍
ശേഖരിച്ചിട്ടുണ്ടോ;
(സി)
മലബാര്‍
മേഖലയില്‍ ഇത്തരം
കേന്ദ്രങ്ങള്‍
എത്രയെണ്ണം
കണ്ടെത്തിയിട്ടുണ്ട്;
(ഡി)
മലപ്പുറം
കോട്ടക്കുന്നിനെ
അഡ്വഞ്ചര്‍ ടൂറിസം
കേന്ദ്രമാക്കി
വികസിപ്പിക്കുവാന്‍
നടപടി സ്വീകരിക്കുമോ?
മദ്യശാലകളും
ടൂറിസവും
3400.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
,,
പി.കെ.ബഷീര്‍
,,
പി.ബി. അബ്ദുല്‍ റസ്സാക്ക്
,,
എന്‍. ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മദ്യശാലകളുടെ
കുറവും മദ്യോപയോഗത്തിലെ
നിയന്ത്രണങ്ങളും,
ടൂറിസം വ്യവസായത്തെ
പ്രതികൂലമായി
ബാധിക്കുമെന്ന
അഭിപ്രായത്തെക്കുറിച്ച്
വ്യക്തമാക്കുമോ ;
(ബി)
എങ്കില്‍
അത്തരമൊരു
അഭിപ്രായരൂപീകരണത്തിലേക്ക്
നയിച്ച വസ്തുതകള്‍
വിശദമാക്കുമോ;
(സി)
സമ്പൂര്‍ണ്ണ
മദ്യനിരോധനമേര്‍പ്പെടുത്തിയ
ബീഹാറില്‍
വിനോദസഞ്ചാരികളുടെ
എണ്ണം കൂടിയെന്നും,
വരുമാനചോര്‍ച്ച
ഉണ്ടായില്ലെന്നുമുള്ള
ടി സംസ്ഥാനത്തെ
മുഖ്യമന്ത്രിയുടെ
പ്രസ്താവന ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
എങ്കില്‍
പൊതുജനതാല്പര്യാര്ത്ഥം
ബീഹാറില്‍ ഉണ്ടായ
മാറ്റങ്ങളെക്കുറിച്ച്
പഠിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
ദേശിയപാതയില്‍
ടൂറിസം കേന്ദ്രങ്ങൾക്കായി
ദിശാസൂചക ബോര്‍ഡുകള്‍
3401.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
കൃഷ്ണപുരം
സാംസ്കാരിക
വിനോദകേന്ദ്രം,
കൃഷ്ണപുരം കൊട്ടാരം,
കായംകുളം കായലോര ടൂറിസം
പദ്ധതികള്‍ എന്നിവ
സഞ്ചാരികള്‍ക്ക്
തിരിച്ചറിയുന്നതിനുവേണ്ടി
ദേശിയപാതയില്‍ ദിശാസൂചക
ബോര്‍ഡുകള്‍
സ്ഥാപിക്കുന്നതിനാവശ്യമായ
നടപടികള്‍ ടൂറിസം
വകുപ്പ് സ്വീകരിക്കുമോ?
നെല്ലിയാമ്പതി
ടൂറിസം പദ്ധതി
3402.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
2017-18
വര്‍ഷത്തെ സംസ്ഥാന
ബഡ്ജറ്റില്‍
പ്രഖ്യാപിച്ച നെന്മാറ
നിയോജകമണ്ഡലത്തിലെ
നെല്ലിയാമ്പതി ടൂറിസം
പദ്ധതിയുടെ
പ്രവര്‍ത്തനം ഏത് ഘട്ടം
വരെയായെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
ടൂറിസം പദ്ധതി
ആരംഭിക്കുന്നതിന്
സര്‍ക്കാര്‍ തലത്തില്‍
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
പൂര്‍ത്തിയാക്കേണ്ടത്
എന്ന് വിശദമാക്കുമോ?
ഭൂതത്താന്‍കെട്ട്
ഡെസ്റ്റിനേഷന്‍ മാനേജുമെന്റ്
കൗണ്‍സില്‍
3403.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
എറണാകുളം
ഡി.ററി.പി.സി യുടെ
ചുമതലയിലായിരുന്ന
ഭൂതത്താന്‍കെട്ട്
ടൂറിസം മേഖല, 2015
മുതല്‍
ഭൂതത്താന്‍കെട്ട്
ഡെസ്റ്റിനേഷന്‍
മാനേജുമെന്റ്
കൗണ്‍സില്‍ രൂപികരിച്ച്
പ്രവര്‍ത്തിച്ച്
വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ഡി.എം.സി യുടെ സുഗമമായ
പ്രവര്‍ത്തനത്തിന്
മതിയായ സാമ്പത്തിക
സഹായം നല്‍കുന്നതിനും ,
ആവശ്യമായ ജീവനക്കാരെ
നിയമിക്കുന്നതിനും
വേണ്ട നടപടികള്‍
സ്വീകരിക്കുമോ?
കേരളത്തിലെത്തുന്ന
വിനോദ സഞ്ചാരികള്‍
3404.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലേയ്ക്കുള്ള
വിനോദ സഞ്ചാരികളുടെ
എണ്ണത്തില്‍ കുറവ്
വന്നിട്ടുണ്ടോ;
ഇപ്രകാരം കുറവ്
വരുന്നതിന്
എന്തെങ്കിലും പ്രത്യേക
കാരണങ്ങള്‍
കണ്ടെത്താന്‍
കഴിഞ്ഞിട്ടുണ്ടോ;
എങ്കില്‍ വിശദ വിവരം
നല്‍കുമോ;
(ബി)
കൂടുതല്‍
വിനോദ സഞ്ചാരികളെ
കേരളത്തിലേക്ക്
ആകര്‍ഷിക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
വകുപ്പ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നത്; വിശദ
വിവരം നല്‍കുമോ?
വിനോദസഞ്ചാരമേഖലയിലെ
സഹകരണ സ്ഥാപനങ്ങളുടെ
പങ്കാളിത് തം
3405.
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
സ്ഥാപനങ്ങളെ
പങ്കാളികളാക്കിക്കൊണ്ട്
വിനോദസഞ്ചാരം
പ്രോത്സാഹിപ്പിക്കുന്നതിന്
പദ്ധതി വിഭാവനം
ചെയ്തിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
വിനോദസഞ്ചാര
രംഗത്ത് സഹകരണ
സ്ഥാപനങ്ങളുടെ സഹകരണം
എപ്രകാരം
ഉറപ്പാക്കാനാണ്
ഉദ്ദേശിക്കുന്നത്;
(സി)
നടപ്പുസാമ്പത്തികവര്‍ഷം
ഈ ഇനത്തില്‍
നീക്കിവെച്ചിട്ടുള്ള
തുകയെത്രയാണ്
എന്നറിയിക്കാമോ?
ശബരിമല
സന്നിധാനത്തേയ്ക്കുള്ള
ചരക്കുനീക്കം
3406.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ശബരിമല
സന്നിധാനത്തേയ്ക്ക്
സാധനങ്ങളും മറ്റും
പമ്പയില്‍ നിന്ന്
എത്തിക്കുന്നതിന് എന്ത്
സംവിധാനമാണ്
നിലവിലുള്ളത്;
വ്യക്തമാക്കാമോ;
(ബി)
ശബരിമല
സീസണില്‍
സന്നിധാനത്തേയ്ക്കുളള
റോഡിലൂടെ
ലക്ഷക്കണക്കിന്
അയ്യപ്പഭക്തര്ക്കിടയിലൂടെ
സാധനങ്ങള്‍ കയറ്റിയ
വാഹനങ്ങള്‍ കൊണ്ടു
പോകുന്നത് അപകടകരവും
ഭക്തര്‍ക്ക്
ബുദ്ധിമുട്ട്
സൃഷ്ടിക്കുന്നതുമാണെന്നുളളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ആധുനിക
യന്ത്രസംവിധാനങ്ങള്‍
ഉപയോഗിച്ച്
ചരക്കുനീക്കം
സാധ്യമാണോ;
വ്യക്തമാക്കാമോ;
(ഡി)
ഇതിനായി
എന്തെങ്കിലും പഠനം
സര്‍ക്കാരോ ദേവസ്വം
ബോര്‍ഡോ മുന്‍കൈ
എടുത്ത്
നടത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ?
പ്രസാദം
പദ്ധതി പ്രകാരമുള്ള
പ്രവൃത്തികള്‍
3407.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഗുരുവായൂര്‍
ദേവസ്വത്തിന് 'പ്രസാദം
പദ്ധതി' പ്രകാരം എത്ര
രൂപയാണ്
അനുവദിച്ചിട്ടുളളത്;
(ബി)
പ്രസ്തുത
പദ്ധതിയില്‍ ഏതൊക്കെ
പ്രവൃത്തികളാണ്
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
ഇതിന്റെ നിര്‍വ്വഹണ
ചുമതല
ആര്ക്കാണെന്നറിയിക്കുമോ
;
(സി)
ദേവസ്വത്തിന്റെ
അധീനതയിലുളള സ്ഥലത്ത്
ചെയ്യുന്ന
പ്രവൃത്തികളുടെ ചുമതല
ദേവസ്വത്തിന് കൈമാറാന്‍
നടപടി സ്വീകരിക്കുമോ?
ദേവസ്വം
ക്ഷേത്രങ്ങളോടനുബന്ധിച്ചുള്ള
കുളങ്ങള്‍, നീര്‍ത്തടങ്ങള്‍
തുടങ്ങിയവ സംരക്ഷിക്കുന്നതിന്
പദ്ധതി
3408.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ദേവസ്വം
ക്ഷേത്രങ്ങളോടനുബന്ധിച്ചുള്ള
കുളങ്ങള്‍,
നീര്‍ത്തടങ്ങള്‍
തുടങ്ങിയവ ശുചിയായി
സംരക്ഷിക്കുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
നിലവിലുള്ളത് എന്ന്
വിശദീകരിക്കുമോ;
(ബി)
ക്ഷേത്രക്കുളങ്ങള്‍
പരിസ്ഥിതി സൗഹൃദമായി
സംരക്ഷിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
ഇതിനായി പ്രത്യേകം
ഫണ്ട് നീക്കി
വയ്ക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(സി)
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡ്
ക്ഷേത്രങ്ങളുടെ
ചുമതലയില്‍ എത്ര
നീര്‍ത്തടങ്ങളും
കുളങ്ങളുമുണ്ടെന്നുള്ള
കണക്കെടുത്തിട്ടുണ്ടോ;
വിശദമാക്കുമോ?
ശബരിമലയിലെ
വരുമാനം
3409.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
2016-17
മണ്ഡല -മകരവിളക്ക്
സമയത്തെ ശബരിമലയിലെ
വരുമാനം ഇനം തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
2016-17
വര്‍ഷത്തെ മണ്ഡല
-മകരവിളക്ക് സമയത്തെ നട
വരുമാനം എത്രയാണെന്ന്
പ്രത്യേകം
വ്യക്തമാക്കാമോ?
അമ്പലപ്പുഴ
ശ്രീകൃഷ്ണസ്വാമി
ക്ഷേത്രത്തിലെ നവരത്നങ്ങള്‍
പതിച്ച പതക്കം
3410.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
അമ്പലപ്പുഴ
ശ്രീകൃഷ്ണസ്വാമി
ക്ഷേത്രത്തിലെ
വിഗ്രഹത്തില്‍
ചാര്‍ത്തുന്ന
നവരത്നങ്ങള്‍ പതിച്ച
പതക്കം നഷ്ടപ്പെട്ട
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതിന്മേല്
അന്വേഷണം
നടത്തിയിട്ടുണ്ടോ;
നഷ്ടപ്പെട്ട പതക്കം
കണ്ടുകിട്ടിയിട്ടുണ്ടോ;
(സി)
പതക്കം
നഷ്ടപ്പെടാന്‍
കാരണക്കാരായ
ഉദ്യോഗസ്ഥര്‍ക്കെതിരെ
എന്തു നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കാമോ?
ഗുരുവായൂര്‍
ദേവസ്വം എംപ്ലോയീസ്
റെഗുലേഷന് ഭേദഗതി
3411.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഗുരുവായൂര്‍
ദേവസ്വം എംപ്ലോയീസ്
റെഗുലേഷന് ഭേദഗതി 2015
സര്‍ക്കാര്‍
റദ്ദാക്കിയിട്ടുണ്ടോ;
എങ്കില്‍ എന്തെല്ലാം
കാരണങ്ങളാലാണ് പ്രസ്തുത
ഭേദഗതി
റദ്ദാക്കിയിട്ടുളളത്;
(ബി)
ഗുരുവായൂര്‍
ദേവസ്വം എംപ്ലോയീസ്
റെഗുലേഷന് ഭേദഗതിയില്‍
ഉള്‍ക്കൊളളിച്ചിട്ടുളള
തസ്തികകളിലെ യോഗ്യത,
സര്‍ക്കാര്‍
സ്ഥാപനങ്ങളിലെ സമാനമായ
തസ്തികയ്ക്ക്
ആനുപാതികമല്ലെന്നുളള
കാര്യം
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ നിലവില്‍
ഏതൊക്കെ
തസ്തികകള്‍ക്കുളള
യോഗ്യതകളാണ്
വ്യത്യാസപ്പെട്ടിരിക്കുന്നത്
എന്ന് വ്യക്തമാക്കാമോ?
കൊട്ടാരക്കര
ദേവസ്വം അസിസ്റ്റന്റ്
കമ്മീഷണറുടെ ചുമതലയിലുള്ള
ക്ഷേത്രങ്ങള്‍
3412.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡില്‍,
കൊട്ടാരക്കര
അസിസ്റ്റന്റ്
കമ്മീഷണറുടെ ചുമതലയില്‍
എത്ര ക്ഷേത്രങ്ങള്‍
ഉണ്ട്;
(ബി)
പ്രസ്തുത
ക്ഷേത്രങ്ങളില്‍
സ്വയംപര്യാപ്തമായ
ക്ഷേത്രങ്ങളുടെ പേരും
ഗ്രേഡും പ്രതിമാസ
ശരാശരി വരുമാനവും
അവിടുത്തെ ജീവനക്കാരുടെ
എണ്ണവും തസ്തികകളും
വെളിപ്പെടുത്തുമോ?
ഗുരുവായൂര്‍
ദേവസ്വത്തിലെ ക്യൂ
കോംപ്ലക്സ് നിര്‍മ്മാണം
3413.
ശ്രീ.കെ.മുരളീധരന്
,,
കെ.എസ്.ശബരീനാഥന്
,,
വി.ഡി.സതീശന്
,,
അടൂര്‍ പ്രകാശ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഗുരുവായൂര്‍
ദേവസ്വത്തിലെ ക്യൂ
കോംപ്ലക്സ്
നിര്‍മ്മാണത്തിന് ചീഫ്
ടൗണ്‍ പ്ലാനറുടെ അനുമതി
ലഭിച്ചിട്ടുണ്ടോ;
(ബി)
ക്യൂ
കോംപ്ലക്സ്
നിര്‍മ്മാണത്തിന്
ഗുരുവായൂര്‍ ദേവസ്വം
കമ്മീഷണര്‍ അനുമതി
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
ക്യൂ
കോംപ്ലക്സ്
നിര്‍മ്മാണത്തിന്
സര്‍ക്കാര്‍ ധനസഹായം
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഏത് ഫണ്ട്
ഉപയോഗപ്പെടുത്തിയാണ്
ക്യൂ കോംപ്ലക്സ്
നിര്‍മ്മിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
ദേവസ്വം
ഫണ്ട് ഉപയോഗിച്ച്
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
നടത്തുന്നതിന്
സര്‍ക്കാരിന്റെ അനുമതി
ആവശ്യമുണ്ടോ; എങ്കില്‍
ഏത് നിയമത്തിന്റെ
അടിസ്ഥാനത്തിലാണ്
അനുമതി നല്‍കുന്നതെന്ന്
അറിയിക്കാമോ?
ഗുരുവായൂര്‍
ദേവസ്വത്തിലെ ക്യൂ
കോംപ്ലക്സ് നിര്‍മ്മാണം
3414.
ശ്രീ.കെ.മുരളീധരന്
,,
വി.പി.സജീന്ദ്രന്
,,
എ.പി. അനില്‍ കുമാര്‍
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഗുരുവായൂര്‍
ദേവസ്വത്തില്‍
നിര്‍മ്മിക്കാന്‍
ഉദ്ദേശിക്കുന്ന ക്യൂ
കോംപ്ലക്സിന്
സര്‍ക്കാര്‍ തലത്തില്‍
അനുമതി
നല്‍കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് നാളിതുവരെ
സര്‍ക്കാര്‍ തലത്തില്‍
എത്ര യോഗങ്ങള്‍
നടത്തിയിട്ടുണ്ട്;
യോഗങ്ങളുടെ മിനിട്സ്
ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് ദേവസ്വം
സെക്രട്ടറി
ക്ഷേത്രത്തിന്റെ
പരിസരത്തുള്ള
കച്ചവടക്കാരുമായും
മര്‍ച്ചന്റ്സ്
അസോസിയേഷനുമായും
ചര്‍ച്ച
നടത്തിയിട്ടുണ്ടോ;
എങ്കില്‍ ഇത്
സംബന്ധിച്ച് ദേവസ്വം
സെക്രട്ടറി
സര്‍ക്കാരില്‍
സമര്‍പ്പിച്ച
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ?
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡിന്റെ
അധീനതയിലുള്ള സ്ട്രോംഗ്
റൂമുകളിലെ വസ്തുവകകള്‍
3415.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡിന്റെ
അധീനതയില്‍ ഉള്ള
സ്ട്രോംഗ് റൂമുകളിലെ
വസ്തു വകകളുടെ ശരിയായ
വിവരം ദേവസ്വം
ബോര്‍ഡിന്റെ
പക്കലുണ്ടോ;
(ബി)
പ്രസ്തുത
വസ്തുവകകളില്‍
അമൂല്യമായവ
പ്രത്യേകമായി
സംരക്ഷിച്ച്
സൂക്ഷിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
(സി)
ഈ
വസ്തുവകകള്‍ ശരിയായി
പരിപാലിക്കാത്തതിനാല്‍
നാശോന്മുഖമാകുന്ന
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയത് പരിഹരിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്നറിയിക്കുമോ?
ക്ഷേത്രങ്ങളിലെ
കുളങ്ങളും പ്രകൃതിദത്ത
ജലസംഭരണികളും
3416.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
വിവിധ ദേവസ്വം
ബോര്‍ഡുകള്‍ക്ക്
കീഴിലുളളതും
അല്ലാത്തതുമായ
അമ്പലങ്ങളിലും
കാവുകളിലുമുളള
കുളങ്ങളും പ്രകൃതിദത്ത
ജലസംഭരണികളും,
അറ്റകുറ്റപ്പണികള്‍
നടത്താത്തതുമൂലം
നശിച്ചുപോകുന്ന സ്ഥിതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
അറിയിക്കാമോ?
(ബി)
ജലക്ഷാമം
രൂക്ഷമായ ഈ കാലത്ത് ഇവ
പുനരുദ്ധരിച്ച്
സംരക്ഷിക്കാന്‍
ആവശ്യമായ എന്തെങ്കിലും
പദ്ധതികള്‍ ദേവസ്വം
വകുപ്പിന്റെ
പരിഗണനയില്‍ ഉണ്ടോ;
അറിയിക്കാമോ?
പതിയാര്‍കുളങ്ങര
ശ്രീ അയ്യപ്പന്‍കാവ്
ക്ഷേത്രക്കുളം നവീകരണം
3417.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
മണലൂര്‍
മണ്ഡലത്തിലെ,
പതിയാര്‍കുളങ്ങര ശ്രീ
അയ്യപ്പന്‍കാവ്
ക്ഷേത്രക്കുളം നവീകരണം
സംബന്ധിച്ച്, പ്രസ്തുത
ക്ഷേത്ര സമിതിയുടെ
പ്രസിഡന്റ്, സെക്രട്ടറി
എന്നിവര്‍ മണലൂര്‍
എം.എല്‍.എ. മുഖാന്തരം
നല്കിയ
നിവേദനത്തിന്മേല്
സ്വീകരിച്ച നടപടി
അറിയിക്കുമോ?
ക്ഷേത്രങ്ങളിലെയും
കാവുകളിലെയും ആചാര
സ്ഥാനികര്‍ക്കും
കോലധാരികള്‍ക്കും സാമ്പത്തിക
സഹായം
3418.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഉത്തര
മലബാറിലെ
ക്ഷേത്രങ്ങളിലെയും
കാവുകളിലെയും ആചാര
സ്ഥാനികര്‍ക്കും
കോലധാരികള്‍ക്കും
നിലവില്‍ എത്ര രൂപയാണ്
സാമ്പത്തിക സഹായം
നല്കി വരുന്നത്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം മറ്റ്
പെന്‍ഷനുകള്‍
വര്‍ദ്ധിപ്പിച്ചതു
പോലെ, പ്രസ്തുത
ആളുകളുടെ സാമ്പത്തിക
സഹായ തുക
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
ഇല്ലെങ്കില്‍
പ്രസ്തുത തുക
വര്‍ദ്ധിപ്പിക്കുന്ന
വിഷയം പരിഗണിക്കുമോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ഡി)
പ്രസ്തുത
സാമ്പത്തിക സഹായ
പദ്ധതിയില്‍ കൂടുതല്‍
പേരെ
ഉള്‍പ്പെടുത്തണമെന്ന
ആവശ്യം ഇതുവരെ
പരിഗണിക്കപ്പെട്ടിട്ടില്ലെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
എങ്കില്‍
കൂടുതല്‍ പേരെ പ്രസ്തുത
സാമ്പത്തിക സഹായ
പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്ന
വിഷയം പരിഗണിക്കുമോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?