ഓപ്പറേഷന്
സാഗര്‍ റാണി പദ്ധതി
T 3028.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഓപ്പറേഷന്
സാഗര്‍ റാണി പദ്ധതി
പ്രകാരം എത്ര
പരിശോധനകള്‍
എവിടെയെല്ലാം നടന്നു
എന്നും അതില്‍
എന്തെല്ലാം
ക്രമക്കേടുകള്‍
കണ്ടെത്തി എന്നും
വ്യക്തമാക്കാമോ;
(ബി)
അതിന്റെ
അടിസ്ഥാനത്തില്‍
എന്തെങ്കിലും കേസ്
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടോ;
എങ്കില്‍ എത്രയെണ്ണം;
കേസുകളുടെ ഇപ്പോഴത്തെ
അവസ്ഥ
വെളിപ്പെടുത്തുമോ?
ഇ
സി ജി ടെക്നീഷ്യന്മാരുടെ
തസ്തികകള്‍
3029.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആരോഗ്യ
വകുപ്പിനു കീഴില്‍
ഏതൊക്കെ
ആശുപത്രികളില്‍
ഇ.സി.ജി.
പരിശോധനയ്ക്കുളള
സൗകര്യവും ഉപകരണവും
ലഭ്യമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
സൗകര്യമുളള മൊത്തം
എത്ര ആശുപത്രികള്‍
സംസ്ഥാനത്ത്
ഒട്ടാകെയുണ്ട്;
(സി)
എത്ര
ഇ.സി.ജി.
ടെക്നീഷ്യന്മാരുടെ
തസ്തികകളാണ് ഇപ്പോള്‍
ആരോഗ്യവകുപ്പിനു
കീഴിലുളളത്;
(ഡി)
ഈ
ടെക്നീഷ്യന്മാരെക്കൊണ്ട്
എല്ലാ ഉപകരണവും
കെെകാര്യം ചെയ്യാന്‍
സാധിക്കുന്നുണ്ടോ;
(ഇ)
നിലിവിലെ
ഉപകരണങ്ങള്‍ കൈകാര്യം
ചെയ്യുന്നതിന് എത്ര
തസ്തികകള്‍ വേണ്ടി
വരുമെന്ന്
വ്യക്തമാക്കുമോ;
(എഫ്)
ഘട്ടം
ഘട്ടമായെങ്കിലും
ആവശ്യമായ തസ്തിക
സൃഷ്ടിച്ച് നിയമനം
നടത്താന്‍
തയ്യാറാവുമോ?
ഇ
സി ജി ടെക്നീഷ്യന്മാരുടെ
ഒഴിവുകള്‍
3030.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആരോഗ്യ വകുപ്പിനു
കീഴില്‍ ആവശ്യത്തിന്
ഇ.സി.ജി.
ടെക്നീഷ്യന്മാര്
ഇല്ലാത്തത് പലപ്പോഴും
ആശുപത്രിയുടെ
പ്രവര്‍ത്തനത്തെ
പ്രതികൂലമായി
ബാധിക്കുന്ന
സ്ഥിതിവിശേഷം
ഉണ്ടായിട്ടുണ്ടോ;
(ബി)
ആരോഗ്യവകുപ്പിനു
കീഴിലുള്ള
ആശുപത്രികളില്‍
ഒഴിഞ്ഞുകിടക്കുന്ന
ഇ.സി.ജി.
ടെക്നീഷ്യന്മാരുടെ
ഒഴിവ് അടിയന്തരമായി
നികത്തുന്നതിനും
തസ്തികകള്‍
ആനുപാതികമായി
സൃഷ്ടിക്കുന്നതിനും
നടപടി സ്വീകരിക്കുമോ ?
ഇ
ഹെല്‍ത്ത് പദ്ധതി
3031.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇ - ഹെല്‍ത്ത് പദ്ധതി
ആരംഭിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
പദ്ധതിയുമായി
ബന്ധപ്പെട്ട് ജനങ്ങളുടെ
വിവരങ്ങള്‍
ശേഖരിക്കുന്നതെങ്ങനെയെന്ന്
വ്യക്തമാക്കുമോ;
(സി)
ഇതിന്
ആരെയെങ്കിലും
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ ഏത്
ഏജൻസിയെയാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
പദ്ധതിയനുസരിച്ച്
ശേഖരിച്ച വിവരങ്ങളുടെ
അടിസ്ഥാനത്തില്‍
വകുപ്പ് കൈക്കൊണ്ട
നടപടികള്‍ എന്തെല്ലാം;
വ്യക്തമാക്കുമോ;
(ഇ)
ഇത്
അനുസരിച്ച്
രോഗികള്‍ക്കും ചികിത്സ
ആവശ്യമുള്ളവര്‍ക്കും
ലഭ്യമാകുന്ന ഗുണങ്ങള്‍
എന്തെല്ലാം;
വ്യക്തമാക്കുമോ?
ഇ-ഹെല്‍ത്ത്
പദ്ധതി
3032.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ആരോഗ്യ
മേഖലയില്‍
വിവരസാങ്കേതികവിദ്യ
പ്രയോജനപ്പെടുത്തിക്കൊണ്ട്
ആരംഭിച്ച ഇ-ഹെല്‍ത്ത്
പദ്ധതിയുടെ വിശദാംശം
നല്‍കുമോ?
ഇ.സി.ജി.
ടെക്നീഷ്യന്മാരുടെ നിയമനം
3033.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആരോഗ്യവകുപ്പിലെ
ഇ.സി.ജി.
ടെക്നീഷ്യന്മാരുടെ
നിയമനത്തിനു
നിശ്ചയിച്ചിട്ടുളള
യോഗ്യതകള്‍
എന്തെല്ലാമാണ്;
(ബി)
ഈ
യോഗ്യതകളും
നിയമനരീതിയും
നിശ്ചയിച്ചുകൊണ്ട്
സ്പെഷ്യല്‍ റൂള്‍
പുറപ്പെടുവിച്ചിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
ഇല്ലെങ്കില്‍
സ്പെഷ്യല്‍ റൂള്‍
പുറപ്പെടുവിക്കുവാന്‍
നടപടി സ്വീകരിക്കുമോ;
(ഡി)
നിലവില്‍
നിയമനം നടത്തുന്നത് ഏതു
വിധത്തിലാണ്;
(ഇ)
ഇ.സി.ജി
ഉപകരണം
പ്രവര്‍ത്തിപ്പിക്കാനുളള
അംഗീകൃത
സാങ്കേതികയോഗ്യത
എന്താണെന്ന്
വ്യക്തമാക്കുമോ;
യോഗ്യതയുളളവരുടെ അഭാവം
നിലവിലുണ്ടോ എന്ന്
വ്യക്തമാക്കുമോ?
സി-മെറ്റ്
ജീവനക്കാര്ക്ക്പുതിയ ശമ്പള
പരിഷ്ക്കരണം
3034.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സി-മെറ്റ്
ജീവനക്കാര്‍ക്ക് 8-ാം
ശമ്പള പരിഷ്ക്കരണ
ആനുകൂല്യം മാത്രം
ഇപ്പോഴും ലഭിക്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പുതിയ
ശമ്പള പരിഷ്ക്കരണം
എല്ലാവര്ക്കും
ലഭ്യമായിട്ടും
സി-മെറ്റില്
സര്‍ക്കാര്‍
സഹായമില്ലാതെ തന്നെ
ഓണ്‍ഫണ്ടില്‍ നിന്നും
ഇതു നല്കുന്
കഴിയുമെന്നിരിക്കെ ഈ
പരിഷ്ക്കരണ ആനുകൂല്യം
എന്ന് നല്കാന്
കഴിയുമെന്ന്
വ്യക്തമാക്കാമോ;
(സി)
സ്പെഷ്യല്‍
റൂള്‍സ് അംഗീകരിച്ച്
നല്കാത്തതിനാല്
സി-മെറ്റ് ജീവനക്കാരുടെ
ആനുകൂല്യങ്ങള്‍
നഷ്ടപ്പെട്ടുവരുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഉണ്ടെങ്കില്‍
സ്പെഷ്യല്‍ റൂള്‍സ്
എന്ന് അംഗീകരിച്ച്
നല്കാന് കഴിയുമെന്ന്
വ്യക്തമാക്കാമോ?
പി.എസ്.സി.
(തൂശുര് ജില്ലാ) റാങ്ക്
ലിസ്റ്റ്
3035.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജൂനിയര്‍
ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍
തസ്തികയില്‍ പി.എസ്.സി.
(തൂശുര് ജില്ലാ)
റാങ്ക് ലിസ്റ്റ്
പ്രസിദ്ധീകരിച്ചിട്ടുണ്ടോ;
(ബി)
റാങ്ക്
ലിസ്റ്റില്‍ നിന്നും
ആര്‍ക്കെങ്കിലും നിയമന
ഉത്തരവു
നല്‍കിയിട്ടുണ്ടോ;
(സി)
പ്രസ്തുത
റാങ്ക് ലിസ്റ്റില്‍
നിന്നും നിയമനം
നടത്തുന്നതിന്
എന്തെങ്കിലും
തടസ്സങ്ങള്‍
നിലനില്‍ക്കുന്നുണ്ടോ;
(ഡി)
തടസ്സങ്ങള്‍
നീക്കി റിപ്പോര്‍ട്ട്
ചെയ്ത ഒഴിവുകളില്‍
നിയമനം നടത്തുവാന്‍
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
പി.എച്ച്.സി
നവീകരണം
3036.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ആശുപത്രികളുടെയും
പി.എച്ച്.സി - കളുടേയും
നവീകരണത്തിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
പോകുന്നത് എന്ന്
വ്യക്തമാക്കാമോ;
(ബി)
പി.എച്ച്.സി
കളുടേയും, താലൂക്ക്
ഹെഡ്ക്വാര്‍ട്ടേഴ്സ്
ആശുപത്രികളിലും
കൂടുതല്‍ സൗകര്യങ്ങള്‍
ഒരുക്കുന്നതിനും,
ചികിത്സാ സൗകര്യങ്ങള്‍
വര്‍ദ്ധിപ്പിക്കുന്നതിനും
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ;
(സി)
ചാലക്കുടി
താലൂക്ക്
ഹെഡ്ക്വാര്‍ട്ടേഴ്സ്
ഹോസ്പിറ്റലിന്റെ
നവീകരണത്തിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്നറിയിക്കാമോ?
പി.എച്ച്.സി.യെ
മാതൃകാ കുടുംബാരോഗ്യ
കേന്ദ്രമാക്കിയ ഉത്തരവ്
3037.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ചേലക്കര
നിയോജക മണ്ഡലത്തിലെ
ദേശമംഗലം
പി.എച്ച്.സി.യെയും
എളനാട്
പി.എച്ച്.സി.യെയും
മാതൃകാ കുടുംബാരോഗ്യ
കേന്ദ്രമാക്കി
ഉയര്‍ത്തി
ഉത്തരവായിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ ?
സി.മെറ്റിലെ
ജീവനക്കാരുടെ ശമ്പളപരിഷ്കരണം
3038.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആരോഗ്യവകുപ്പിന്റെ
സ്വയംഭരണസ്ഥാപനമായ
സി.മെറ്റിലെ
ജീവനക്കാരുടെ
ശമ്പളപരിഷ്കരണം
സംബന്ധിച്ച ഫയലില്‍
(C3/37/2016)
സ്വീകരിച്ചിട്ടുള്ള
നടപടിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
ഈ
ഫയലില്‍ സമയബന്ധിതമായി
നടപടികള്‍
സ്വീകരിക്കുന്നതിന്
നിര്‍ദ്ദേശം നല്‍കുമോ?
കേരള
മെഡിക്കല്‍ സര്‍വ്വീസ്
പ്രോജക്ടിന്റെ ഭാഗമായുള്ള
ആംബുലന്‍സുകള്‍
3039.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
മെഡിക്കല്‍ സര്‍വ്വീസ്
പ്രോജക്ടിന്റെ
ഭാഗമായുള്ള
ആംബുലന്‍സുകള്‍
ഇപ്പോള്‍ ഏതൊക്കെ
ജില്ലകളിലാണ്
പ്രവര്‍ത്തിച്ച്
വരുന്നത്;
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
സേവനത്തിന്റെ
നടത്തിപ്പ് ഇപ്പോള്‍
എങ്ങനെയമാണ്;
വിശദമാക്കുമോ;
(സി)
കെ.ഇ.എം.പി
സര്‍വ്വീസിനു വേണ്ടി
2015 മുതല്‍
നാളിതുവരെയായി ഓരോ
ജില്ലക്കുമായി
അനുവദിച്ച തുക
എത്രയാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
ടി
ആംബുലന്‍സ്
സര്‍വ്വീസുകള്‍ മറ്റ്
ജില്ലകളിലേക്ക് കൂടി
അടിയന്തരമായി
വ്യാപിപ്പിക്കുന്നതിന്
പദ്ധതിയുണ്ടോ;
വിശദമാക്കുമോ;
(ഇ)
ഇല്ലെങ്കില്‍
മറ്റ് ജില്ലകളിലേക്ക്
കൂടി പ്രവര്‍ത്തനം
വ്യാപിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
എന്‍.
ആര്.എച്ച്.എം
3040.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എന്‍.
ആര്.എച്ച്.എം.ന്റെ
ഭാഗമായി എത്ര
ഡോക്ടര്‍മാര്‍ സേവനം
അനുഷ്ഠിക്കുന്നുണ്ട്
എന്ന് വ്യക്തമാക്കാമോ;
(ബി)
ഇതിന്റെ
ജില്ല തിരിച്ചുള്ള
കണക്ക്
വ്യക്തമാക്കാമോ?
വ്യാജ
ഫിസിയോ തെറാപ്പി കോഴ്സുകള്‍
3041.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
വ്യാപകമായി യാതൊരു
യോഗ്യതയും ഇല്ലാതെ
വ്യാജ ഫിസിയോ തെറാപ്പി
കോഴ്സുകള്‍
നടത്തുന്നതായി
ശ്രദ്ധയില്‍
വന്നിട്ടുണ്ടോ ;
(ബി)
ഇത്തരം
കോഴ്സുകള്‍ നടത്തുന്ന
സ്ഥാപനങ്ങള്‍
നിയന്ത്രിക്കുവാന്‍
നിയമ നിര്‍മ്മാണം
നടത്താന്‍ നടപടി
സ്വീകരിക്കുമോ ;
(സി)
ഇത്തരം
വ്യാജ
സര്‍ട്ടിഫിക്കറ്റ്
കരസ്ഥമാക്കിയുള്ള
പ്രാക്ടീസ് മൂലം എത്ര
അപകടങ്ങള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
(ഡി)
കേരള
സംസ്ഥാനത്ത്
നടപ്പിലാക്കാന്‍
പോകുന്ന ക്ലിനിക്കല്‍
എസ്റ്റാബ്ലിഷ് മെന്റ്
ബില്ലില്‍ ഫിസിയോ
തെറാപ്പി പ്രാക്ടീസും,
ക്ലിനിക്കുകള്‍
നടത്തുന്നതിന് അംഗീകൃത
യുണിവേഴ്സിറ്റി
ബിരുധവും അനിവാര്യമാണ്
എന്നത്
ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള
നിയമ നിര്‍മ്മാണം
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;വിശദമാക്കുമോ?
എച്ച്.വണ്‍
.എന്‍.വണ്‍ പനി
3042.
ശ്രീ.സി.
ദിവാകരന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
എച്ച്.വണ്‍
.എന്‍.വണ്‍ പനിയെ
സംബന്ധിച്ച്
പൊതുജനങ്ങളെ
ബോധവല്‍ക്കരിക്കുന്നതിനും
അവരെ
ജാഗരൂകരാക്കുന്നതിനും
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്ന്
അറിയിക്കുമോ?
എച്ച്.വണ്‍.എന്‍.വണ്‍
പനി
3043.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
നാല് മാസത്തിനിടയില്‍
സംസ്ഥാനത്ത്
എച്ച്.വണ്‍.എന്‍.വണ്‍
പനിബാധിച്ച് എത്രപേര്‍
മരണപ്പെട്ടു; എത്രപേര്‍
വിവിധ ആശുപത്രികളിലായി
ചികിത്സയിലുണ്ട്;
(ബി)
രോഗത്തിന്റെ
പ്രധാനലക്ഷണങ്ങലും
കൈകൊള്ളേണ്ട
മുന്‍കരുതലുകളും
എന്തൊക്കെ;
(സി)
രോഗം
കടന്നുവരാനുണ്ടായ
സാഹചര്യത്തെക്കുറിച്ച്
ആരോഗ്യവകുപ്പ് പഠനം
നടത്തുകയുണ്ടായോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കുമോ;
(ഡി)
സംസ്ഥാനത്ത്
ഏതൊക്കെ ജില്ലകളിലാണ്
ഇപ്പോള്‍
എച്ച.വണ്‍.എന്‍.വണ്‍
പനിബാധിതര്‍
കണ്ടുവരുന്നത്;
വ്യക്തമാക്കുമോ?
പാലോട്
സി.എച്ച്.സി.
3044.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാതൃകാപരമായി
പ്രവര്‍ത്തിച്ചുവരുന്ന
പാലോട് സി.എച്ച്.സി.
യില്‍ നിലവില്‍
ഉപയോഗിച്ചുവരുന്ന 22
വര്‍ഷം പഴക്കമുള്ള
ആംബുലന്‍സിനു പകരം
പുതിയ ആംബുലന്‍സ്
വേണമെന്ന ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
സി.എച്ച്.സി. യ്ക്ക്
പുതിയ ആംബുലന്‍സ്
വാങ്ങി നല്കുന്ന
കാര്യം പരിഗണിക്കുമോ?
ശ്രുതി
തരംഗം പദ്ധതി
3045.
ശ്രീ.ബി.സത്യന്
,,
പി. ഉണ്ണി
,,
മുരളി പെരുനെല്ലി
,,
പുരുഷന് കടലുണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ശ്രവണ വൈകല്യമുള്ള
കുട്ടികള്‍ക്കായി
ശ്രുതി തരംഗം പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത പദ്ധതിയുടെ
ലക്ഷ്യങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(സി)
ഇത്തരം
കുട്ടികള്‍ക്ക് കോക്ലിയ
ഇംപ്ലാന്റ് ശസ്ത്രക്രിയ
നടത്തുന്നത് എതെല്ലാം
ആശുപത്രകളിലാണെന്നും
ഇവരെ
തെരഞ്ഞെടുക്കുന്നത്
എപ്രകാരമാണെന്നും
വ്യക്തമാക്കാമോ;
(ഡി)
എല്ലാ
സര്‍ക്കാര്‍ മെഡിക്കല്‍
കോളേജുകളിലും ഇത്തരം
ശസ്ത്രക്രിയ
ചെയ്യുന്നതിനാവശ്യമായ
പശ്ചാത്തല സൗകര്യങ്ങള്‍
ഒരുക്കുന്നതിനും
അത്യാവശ്യ ഉപകരണങ്ങള്‍
വാങ്ങുന്നതിനും നടപടി
സ്വീകരിക്കുമോ?
ജീവന്
രക്ഷാ ഉപകരണങ്ങളുടെ പരിപാലനം
3046.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മെഡിക്കല്‍
കോളേജുകളിലും ജനറല്‍
ആശുപത്രികളിലും മറ്റ്
ആശുപത്രികളിലും
സ്ഥാപിച്ചിട്ടുള്ള
കോടിക്കണക്കിന് രൂപ
വിലവരുന്ന ജീവന് രക്ഷാ
ഉപകരണങ്ങള്‍
പരിപാലിക്കുന്നതിന്
ആവശ്യമായ ബയോ
മെഡിക്കല്‍
എന്‍ജിനീയര്‍മാര്‍
ഇല്ലെന്നുള്ള കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ബയോ മെഡിക്കല്‍
എന്‍ജിനീയര്‍മാരെ
പി.എസ്.സി. വഴി
നിയമിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
സൗജന്യ
ആരോഗ്യ ക്ഷേമ പദ്ധതികള്‍
3047.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
സംസ്ഥാനത്ത്
നടപ്പാക്കിയ സൗജന്യ
ആരോഗ്യ ക്ഷേമ
പദ്ധതികള്‍
ഏതൊക്കെയാണെന്നും ഈ
പദ്ധതികളെക്കുറിച്ചുള്ള
വിശദാംശങ്ങളും
ലഭ്യമാക്കാമോ?
യൂനാനി
ചികിത്സ
3048.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വൈദ്യശാസ്ത്രരംഗത്തെ
സാമ്പ്രദായിക ചികിത്സാ
രീതിയായ യൂനാനി ചികിത്സ
പ്രോല്‍സാഹിപ്പിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
സംസ്ഥാനത്ത്
ഇപ്പോള്‍ എത്ര യൂനാനി
ഡിസ്പെന്‍സറികള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
(സി)
ജനങ്ങളുടെ
ആവശ്യത്തിനനുസൃതമായ
യൂനാനി ചികിത്സ
ലഭിക്കുന്ന
ഡിസ്പെന്‍സറികളും
ആശുപത്രികളും
കേരളത്തില്‍
ആരംഭിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ?
ആരോഗ്യ
കേന്ദ്രം
3049.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം
ബ്ലോക്ക് പഞ്ചായത്തിനു
കീഴില്‍
പൂക്കോട്ടൂരില്‍
പ്രവര്‍ത്തിക്കുന്ന
പ്രാഥമിക ആരോഗ്യ
കേന്ദ്രത്തിലെ
നിലവിലുള്ള സ്റ്റാഫ്
പാറ്റേണ്‍
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ആശുപത്രി ഏതു
കാറ്റഗറിയിലാണ്
ഉള്‍പ്പെടുന്നത്; അതു
സംബന്ധിച്ച
ഉത്തരവുകളുടെ
പകര്‍പ്പുകള്‍
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
ആരോഗ്യ കേന്ദ്രം
അപ്ഗ്രേഡ്
ചെയ്യുന്നതിനും
കൂടുതല്‍ മെച്ചപ്പട്ട
ചികിത്സാ സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തുന്നതിനും
നടപടികള്‍
സ്വീകരിക്കുമോ?
ജലജന്യ
രോഗങ്ങള്‍
3050.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജലജന്യ
രോഗങ്ങള്‍
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഈ രോഗത്തിന്റെ
ലക്ഷണങ്ങള്‍
എന്തൊക്കെയാണെന്നും
ഏതെല്ലാം ജില്ലകളിലാണ്
ഈ രോഗം ഉള്ളതെന്നും
വ്യക്തമാക്കാമോ;
(സി)
ജലജന്യ
രോഗങ്ങള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഈ
രോഗങ്ങള്‍ തടയുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തതമാക്കുമോ?
കൊല്ലം
ജില്ലയിലെ ആരോഗ്യവകുപ്പിലെ
പുതിയ തസ്തികകള്‍
3051.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം ആരോഗ്യവകുപ്പില്‍
എത്ര പുതിയ തസ്തികകളാണ്
സൃഷ്ടിച്ചത്; അവ
ഏതൊക്കെയെന്ന്
വ്യക്തമാക്കാമോ;
(ബി)
കൊല്ലം
ജില്ലയില്‍ ഇ. സി. ജി.
ടെക്നിഷ്യന്‍
തസ്തികകള്‍
സൃഷ്ടിക്കപ്പെട്ടിട്ടുണ്ടോ;
പ്രസ്തുത തസ്തികകള്‍
സൃഷ്ടിക്കുന്നതിനുള്ള
പ്രൊപ്പോസല്‍
പരിഗണനയിലുണ്ടോ; തസ്തിത
സൃഷ്ടിക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്?
ജനറിക്
മരുന്നുകള്‍
3052.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിലക്കുറവുള്ള
അനുയോജ്യ ജനറിക്
മരുന്നുകള്‍
കുറിക്കാന്‍
ഡോക്ടര്‍മാര്‍
നിര്‍ബന്ധിതരാക്കുന്ന
തരത്തില്‍
നിയമനിര്‍മ്മാണം
നടത്തുവാന്‍
എന്തെങ്കിലും
നിര്‍ദ്ദേശങ്ങള്‍
ഉണ്ടോ; ഇത് സംബന്ധിച്ച്
കേന്ദ്ര സര്‍ക്കാര്‍
എന്തെങ്കിലും
സര്‍ക്കുലറുകള്‍ ആരോഗ്യ
വകുപ്പിന്
അയച്ചിട്ടുണ്ടോ;
(ബി)
സംസ്ഥാന
ആരോഗ്യ വകുപ്പ് ജനറിക്
മരുന്നുകള്‍
പ്രോത്സാഹിപ്പിക്കുവാന്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം; ഏതെല്ലാം
മരുന്നുകളെ ജനറിക് ആയി
ഉള്‍പ്പെടുത്തിയിട്ടുണ്ട്;
(സി)
ജനറിക്
മരുന്നുകളുടെ
ഗുണനിലവാരം
പരിശോധിക്കുന്നത്
ആരാണ്; പരിശോധന രീതി
വ്യക്തമാക്കുമോ;
കൃത്യമായ പരിശോധന
നടക്കുന്നുവെന്ന്
ഉറപ്പു വരുത്തുമോ;
(ഡി)
മെഡിക്കല്‍
സര്‍വ്വീസ്
കോര്പ്പറേഷന്
ശേഖരിക്കുന്ന ജനറിക്
മരുന്നുകള്‍ ഗുണനിലവാരം
കുറഞ്ഞതാണെന്ന പരാതി
നിലവിലുണ്ടോ; വ്യക്തമായ
വിവരം ലഭ്യമാക്കുമോ?
ഭക്ഷ്യ
വസ്തുക്കളുടെ ശുചിത്വ നിലവാരം
ഉറപ്പ് വരുത്താന്‍ നടപടി
3053.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കുടിവെള്ള
ക്ഷാമം രൂക്ഷമായ
സാഹചര്യത്തില്‍, ഭക്ഷ്യ
വസ്തുക്കളുടെ ശുചിത്വ
നിലവാരം ഉറപ്പ്
വരുത്താന്‍ ഭക്ഷ്യ
സുരക്ഷാ വകുപ്പ്
എന്തൊക്കെ കാര്യങ്ങള്‍
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
ഓച്ചിറ
കമ്മ്യൂണിറ്റി ഹെല്‍ത്ത്
സെന്റര്‍
3054.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഓച്ചിറ
പ്രൈമറി ഹെല്‍ത്ത്
സെന്ററിനെ
കമ്മ്യൂണിറ്റി
ഹെല്‍ത്ത് സെന്ററായി
പ്രഖ്യാപിച്ചതെന്നാണ്;
ഇവിടെ കിടത്തിചികിത്സ
നടത്തിയിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(ബി)
ഇപ്പോള്‍
കിടത്തിചികിത്സ
നടക്കുന്നുണ്ടോ എന്ന്
വിശദീകരിക്കുമോ;
(സി)
ഇവിടെ
നിലവില്‍ വിവിധ
വിഭാഗത്തിലുളള
ജീവനക്കാരുടെയും
സൗകര്യങ്ങളുടെയും
വിശദാശം ലഭ്യമാക്കുമോ;
(ഡി)
ഈ
ആശുപത്രിയില്‍
കിടത്തിചികിത്സ
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
കിഡ്നി/ക്യാന്‍സര്‍
രോഗ നിര്‍ണ്ണയത്തിന് പ്രത്യേക
കേന്ദ്രം
3055.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കിഡ്നി/ക്യാന്‍സര്‍
രോഗ നിര്‍ണ്ണയത്തിന്
വേണ്ടി മലപ്പുറം
ജില്ലയില്‍ പ്രത്യേക
കേന്ദ്രങ്ങള്‍ ഉണ്ടോ
എന്നറിയിക്കാമോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
ഇല്ലെങ്കില്‍
ഇത്തരത്തില്‍ ഒരു
കേന്ദ്രം
ആരംഭിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
എന്തെങ്കിലും നടപടികള്‍
സര്‍ക്കാരിന്റെ ഭാഗത്ത്
നിന്ന് ഉണ്ടായിട്ടുണ്ടോ
എന്നറിയിക്കാമോ;
(സി)
മലബാര്‍
മേഖലയില്‍ ഈ
സംവിധാനങ്ങള്‍
(കിഡ്നി/ക്യാന്‍സര്‍
രോഗ നിര്‍ണ്ണയം)
നിലവില്‍ ഉള്ള
കേന്ദ്രങ്ങള്‍
ഏതൊക്കെയെന്ന്
അറിയിക്കാമോ?
ആരോഗ്യം
3056.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
മെഡിക്കല്‍
കോളേജുകളില്‍
ഗുരുതരാവസ്ഥയില്‍
എത്തിപ്പെടുന്ന
രോഗികള്‍ക്ക് അടിയന്തര
ചികിത്സ
ലഭിക്കാന്‍വേണ്ടി
നിലവിലുള്ള
ടെസ്റ്റുകള്‍ നടത്തുന്ന
സ്ഥലങ്ങള്‍ എല്ലാം
കാഷ്വാലിറ്റി വാര്‍ഡിന്
തൊട്ടടുത്തായി
സ്ഥിതിചെയ്യുന്ന
രീതിയില്‍ മാറ്റി,
ജനോപകാരപ്രദമാക്കാന്‍
നടപടി സ്വീകരിക്കുമോ;
(ബി)
നിലവിലുള്ള
സംവിധാനത്തില്‍
ജനങ്ങളുടെ പരാതികള്‍
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
കാഷ്വാലിറ്റിയില്‍
ജീവനക്കാരുടെ കുറവ്
പരിഹരിക്കുവാന്‍
(അറ്റന്റര്‍
മുതലായവരുടെ)
സന്നദ്ധസംഘടനകളുമായി
ആലോചിച്ച്
നിലവാരംപുലര്ത്തി
പോരുന്ന സന്നദ്ധ
സംഘടനകളുടെ സേവനം
പ്രയോജനപ്പെടുത്തുവാന്‍
നടപടി സ്വീകരിക്കുമോ?
താനൂര്‍
സി.എച്ച്.സി- യെ
താലൂക്കാശുപത്രിയായി
ഉയര്‍ത്തുന്ന നടപടി
3057.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരൂര്‍
താലൂക്കില്‍ നിലവില്‍
താലൂക്ക് ആശുപത്രി
ഇല്ലാത്തതിനാല്‍
താനൂര്‍ സി.എച്ച്.സി-
യെ താലൂക്കാശുപത്രിയായി
ഉയര്‍ത്തിയ നടപടികള്‍
ഇപ്പോള്‍ ഏതുവരെയായി;
(ബി)
ഇതു
സംബന്ധിച്ച സര്‍ക്കാര്‍
ഉത്തരവ്
ഇറങ്ങിയിട്ടുണ്ടോ;
(സി)
ഇല്ലെങ്കില്‍
എപ്പോള്‍ ഉത്തരവ്
ഉണ്ടാകുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
(ഡി)
അനന്തര
നടപടികള്‍
വേഗത്തിലാക്കാന്‍ നടപടി
സ്വീകരിക്കുമോ?
താലോലം
പദ്ധതി
3058.
ശ്രീ.ജെയിംസ്
മാത്യു
,,
ഡി.കെ. മുരളി
,,
എം. നൗഷാദ്
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
രോഗബാധിതരായ
കുട്ടികള്‍ക്കായി
താലോലം പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
എങ്കില്‍
പദ്ധതിയുടെ
ലക്ഷ്യങ്ങള്‍
എന്താെക്കെയാണെന്നും
ഇതില്‍ നിലവില്‍
ഉള്‍പ്പെടുത്തിയിട്ടുളള
പ്രവര്‍ത്തനങ്ങള്‍
എന്താെക്കെയാണെന്നും
വ്യക്തമാക്കാമോ;
(സി)
ഇൗ
പദ്ധതിയുടെ നിര്‍വ്വഹണ
ഏജന്‍സി ഏതാണെന്നും
2017-18 -ല്‍ ഇൗ
പദ്ധതിയ്ക്കായി
വകയിരുത്തിയിട്ടുളള തുക
എത്രയാണെന്നും
അറിയിയ്ക്കാമോ?
ആരോഗ്യ
വകുപ്പ്
3059.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാരിന്റെ
സഹായത്തോടെ
സംസ്ഥാനത്ത് ആയൂര്‍വേദ
ഗവേഷണകേന്ദ്രം
സ്ഥാപിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഏവിടെയാണ്
അതിനുള്ള സ്ഥലം
കണ്ടെത്തിയിട്ടുള്ളത്;
ആയൂഷ് വകുപ്പിന്റെ
എതെങ്കിലും ഒരു പദ്ധതി
അരൂര്‍
നിയോജകമണ്ഡലത്തിലെ
ചേന്നംപള്ളിപ്പുറം
പഞ്ചായത്ത്
കെ.ഐ.എസ്.ഡി.സി യുടെ
വകയായ മണലിഷ്ടിക
ഫാക്ടറി(കേരള
സ്റ്റേറ്റ്
കണ്‍സ്ട്രക്ഷന്‍
കോര്പറേഷന്)
നിലനിന്നിരുന്ന സ്ഥലം
(പതിനേഴര ഏക്കര്‍)
വ്യവസായ വകുപ്പില്‍
നിന്നും അനുമതി തേടി
അവിടെ
തുടങ്ങുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
നൂറനാട്
ലെപ്രസി സാനറ്റോറിയത്തിന്
പുതിയ കെട്ടിടം
3060.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
നിയോജക മണ്ഡലത്തില്‍
നൂറനാട് ലെപ്രസി
സാനറ്റോറിയത്തിന് പുതിയ
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
നബാര്‍ഡ് ഫണ്ടില്‍
ഉള്‍പ്പെടുത്തി തുക
അനുവദിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പ്രവൃത്തി
ആരംഭിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(സി)
അനുമതി
ലഭിച്ച തുകയുടെ
വിശദാംശങ്ങള്‍, ഈ
പ്രവൃത്തി
ആരംഭിക്കുന്നതിന്
സ്വീകരിച്ച
തുടര്‍നടപടികള്‍ എന്നിവ
വ്യക്തമാക്കുമോ ?
പ്രൈമറി
ഹെല്‍ത്ത് സെന്ററുകളുടെയും.
കമ്മ്യൂണിറ്റി ഹെല്‍ത്ത്
സെന്ററുകളുടെയും പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്നതിനായി
പദ്ധതികള്‍
3061.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പ്രൈമറി ഹെല്‍ത്ത്
സെന്ററുകളുടെയും.
കമ്മ്യൂണിറ്റി
ഹെല്‍ത്ത്
സെന്ററുകളുടെയും
പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്നതിനായി
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കാന്‍
പോകുന്നത് എന്ന്
വിശദമാക്കുമോ;
(ബി)
ഈ
പദ്ധതിക്കായി നെന്മാറ
നിയോജകമണ്ഡലത്തിലെ
ഏതെല്ലാം
ആശുപത്രികളെയാണ്
തെരഞ്ഞെടുത്തിട്ടുള്ളത്
എന്ന് വിശദമാക്കുമോ?
കോട്ടയം
മെഡിക്കല്‍ കോളേജ്
ആശുപത്രിവികസനം
3062.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോട്ടയം
മെഡിക്കല്‍ കോളേജില്‍
ആശുപത്രിവികസനവുമായി
ബന്ധപ്പെട്ട് പുതിയ
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍
പരിഗണനയിലുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
അവ ഏതെല്ലാം;പ്രസ്തുത
പദ്ധതികളുടെ നിലവിലെ
അവസ്ഥ എന്താണ്?
ആരോഗ്യ
വകുപ്പില്‍
കോണ്‍ഫിഡന്‍ഷ്യല്‍
അസിസ്റ്റന്റുമാരുടെ ഒഴിവുകള്‍
3063.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആരോഗ്യ
വകുപ്പില്‍
തിരുവനന്തപുരം
ജില്ലയിലും ഹെഡ്
ക്വാര്‍ട്ടേഴ്സ്
ഒഴിവുകളുമായി
കോണ്‍ഫിഡന്‍ഷ്യല്‍
അസിസ്റ്റന്റുമാരുടെ
ഏത്ര ഒഴിവുകള്‍
നിലവിലുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
നിലവില്‍
എത്ര ഒഴിവുകള്‍
പി.എസ്.സിയ്ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്ന്
പറയാമോ;
(സി)
ഇനിയും
റിപ്പോര്‍ട്ട്
ചെയ്യാത്ത ഒഴിവുകള്‍
എന്നത്തേയ്ക്ക്
പി.എസ്.സിയ്ക്ക്
റിപ്പോര്‍ട്ട്
ചെയ്യാന്‍ കഴിയുമെന്ന്
വ്യക്തമാക്കുമോ?
അവയവദാനം
3064.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
അവയവദാനം
പ്രോത്സാഹിപ്പിക്കുന്നതിന്
കൈക്കൊണ്ട നടപടികള്‍
വിശദമാക്കാമോ?
ആലപ്പാട്
പി എച്ച് സി
3065.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ആര്‍ദ്രം
പദ്ധതി
നടപ്പിലാക്കുമ്പോള്‍
ആലപ്പാട് പി.എച്ച്.സി.
യെ സി.എച്ച്.സി ആയി
ഉയര്‍ത്തി സി.എച്ച്.സി
യുടെ പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
വിശദീകരിക്കുമോ?
നാദാപുരം
പി.എച്ച്.സി.യിലെ
കിടത്തിച്ചികിത്സ
3066.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നാദാപുരം
മണ്ഡലത്തിലെ കായക്കൊടി
പഞ്ചയാത്തിലെ
പി.എച്ച്.സി.യില്‍
കിടത്തിച്ചികിത്സ
നല്കാന് പദ്ധതി ഉണ്ടോ;
(ബി)
ഉണ്ടെങ്കില്‍
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
കിടത്തിച്ചികിത്സയ്ക്ക്
ഇനി എന്തെല്ലാം
സൗകര്യങ്ങള്‍
ഒരുക്കേണ്ടതുണ്ടെന്ന്
വിശദമാക്കാമോ?
ആര്‍ദ്രം
മിഷന്
3067.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
G.O.(Rt)N.845/2017/H&FWD
Tvpm Dt. 28.3.2017
പ്രകാരം ആര്‍ദ്രം
മിഷന്റെ ഭാഗമായുള്ള 170
കേന്ദ്രങ്ങളെ ഫാമിലി
ഹെല്‍ത്ത് സെന്റര്‍ ആയി
ഉയര്‍ത്തി
ഉത്തരവായിട്ടുണ്ട്.
പ്രസ്തുത
സാഹചര്യത്തില്‍ ടി
ഫാമിലി ഹെല്‍ത്ത്
സെന്ററുകളുടെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
എന്നാണ്
പൂര്‍ത്തീകരിക്കുവാന്‍
കഴിയുക;
(ബി)
ഇതിനായി
ഏത് ഏജന്‍സിയെയാണ്
ചുമതലപ്പെടുത്തിയിട്ടുള്ളത്;
വിശദ വിവരം നല്‍കുമോ?
ചികിത്സാ
ധനസഹായ പദ്ധതി
3068.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിവിധ
ചികിത്സതേടുന്ന
പാവപ്പെട്ടവര്‍ക്കായി
എന്തൊക്കെ ചികിത്സാ
ധനസഹായ പദ്ധതികളാണ്
ആരോഗ്യവകുപ്പു മുഖേന
നടപ്പാക്കി വരുന്നത്;
വിശദ
വിവരങ്ങളും,അപേക്ഷയുടെ
മാതൃകയും സഹിതം ഓരോ
പദ്ധതികളുടെയും
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം ഓരോ
പദ്ധതിയിലും
എത്രപേര്‍ക്ക് എത്ര രൂപ
ചികിത്സാ ധനസഹായമായി
അനുവദിച്ചു
നല്‍കിയിട്ടുണ്ട് എന്ന്
വിശദമാക്കാമോ;
(സി)
അര്‍ബുദ
ബാധിതരുടെ എണ്ണം
ക്രമാതീതമായി
വര്‍ദ്ധിക്കുന്നതിനാല്‍,
ക്യാന്‍സര്‍ രോഗ
ബാധിതര്‍ക്ക്
ചികിത്സാധനസഹായം
ലഭ്യമാക്കുന്നതിലേക്കായി
ഒരു പ്രത്യേക
ക്യാന്‍സര്‍ കെയര്‍
പദ്ധതി നടപ്പാക്കാന്‍
നടപടി സ്വീകരിക്കുമോ?
പാലമേല്‍
പ്രാഥമിക ആരോഗ്യ കേന്ദ്രം
3069.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാലമേല്‍
പ്രാഥമിക ആരോഗ്യ
കേന്ദ്രത്തെ ഉന്നത
നിലവാരത്തില്‍
എത്തിക്കുന്നതിന്
സ്വീകരിച്ചിട്ടുളള
നടപടികള്‍
വിശദമാക്കുമോ;
(ബി)
പ്രസ്തുത
കേന്ദ്രത്തില്‍
ആവശ്യമായ സ്റ്റാഫിനെ
നിയമിക്കുന്നതിന്
സ്വീകരിച്ചിട്ടുളള
നടപടികള്‍
വ്യക്തമാക്കുമോ?
ജൂനിയര്‍
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍
തസ്തിക
3070.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ആരോഗ്യ വകുപ്പില്‍ എത്ര
ജൂനിയര്‍ ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍ തസ്തിക
നിലവിലുണ്ട്;
ഗ്രേഡ്/ജില്ല തിരിച്ച്
വിശദാംശം നല്‍കുമോ;
(ബി)
നിലവില്‍
ഗ്രേഡ് II തസ്തികയില്‍
പ്രവര്‍ത്തിക്കുന്ന ജെ.
എച്ച്.ഐ.മാര്‍ എത്ര
പേര് ജില്ലാതല നിയമന
ചട്ടങ്ങള്‍ മറികടന്ന്
വിവിധ നിയമനങ്ങള്‍
വാങ്ങിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
വിശദാംശം നല്‍കുമോ;
(സി)
ജില്ലാതല
നിയമന ചട്ടങ്ങള്‍
മറികടന്ന്
പ്രവര്‍ത്തിക്കുന്ന
മുഴുവന്‍ ജെ. എച്ച്.
ഐ.മാരുടെയും
സീനിയോറിറ്റി പുനര്‍
ക്രമീകരിച്ച് മാത്രം
സ്ഥാനക്കയറ്റം
നല്കാന് നടപടി
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കുമോ;
(ഡി)
മെഡിക്കല്‍
വിദ്യഭ്യാസ വകുപ്പില്‍
അനര്‍ഹമായി നിയമനം
തരപ്പെടുത്തിയവരെ
തിരിച്ചയക്കാന്‍ ഈ
സര്‍ക്കാര്‍
പുറപ്പെടുവിച്ച ഉത്തരവ്
ജെ. എച്ച്. ഐ. മാരുടെ
കാര്യത്തില്‍ നടപ്പില്‍
വരുത്തിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ?
എറണാകുളം
മെഡിക്കല്‍ കോളേജിലെ
യൂറോളജി ഡിപ്പാര്‍ട്ട്മെന്റ്
3071.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ഏറ്റെടുത്ത എറണാകുളം
മെഡിക്കല്‍ കോളേജിലെ
യൂറോളജി
ഡിപ്പാര്‍ട്ട്മെന്റിലേക്കായി
വാങ്ങിയ അഞ്ച് കോടി
രൂപയുടെ ഉപകരണങ്ങള്‍
നിലവില്‍
ഉപയോഗപ്പെടുത്താത്തതുമൂലം
നശിച്ചുപോകുന്നതായ
വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍,
ആയത്
സംരക്ഷിക്കുന്നതിനും
ഉപയോഗപ്പെടുത്തുന്നതിനുമായി
പ്രവര്‍ത്തിച്ചു
വന്നിരുന്ന യൂറോളജി
വിഭാഗത്തിന്റെ സേവനം
തുടര്‍ന്നും
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
പ്രതിദിനം
നൂറോളം രോഗികള്‍
എത്തിയിരുന്ന എറണാകുളം
മെഡിക്കല്‍ കോളേജിലെ
യൂറോളജി വിഭാഗം
പുനരുജ്ജീവിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നത്?
പകര്‍ച്ച
വ്യാധികള്‍ തടയുന്നതിന് നടപടി
3072.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം പകര്‍ച്ച
വ്യാധികള്‍ തടയുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
സംസ്ഥാനത്തു
ഏതെങ്കിലും പ്രദേശത്ത്
പകര്‍ച്ച വ്യാധികള്‍
പൊട്ടിപുറപ്പെട്ടത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്ത്
നടപടികള്‍ സ്വീകരിച്ചു?
ജന്‍ഔഷധി
മെഡിക്കല്‍ സ്റ്റോറുകളുടെ
നിയന്ത്രണം
3073.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജന്‍ഔഷധി
മെഡിക്കല്‍
സ്റ്റോറുകളുടെ
നിയന്ത്രണം കേന്ദ്ര
സര്‍ക്കാരിനാണോ അതോ
സ്വകാര്യ
വ്യക്തികള്‍ക്കാണോ
വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ഇവര്‍
സംസ്ഥാനത്തു വിപണനം
നടത്തുന്ന മരുന്നുകള്‍
ഏതെല്ലാം എന്നും
സംസ്ഥാനത്തു
ലഭ്യമാക്കുന്ന ഇതേ
കോമ്പിനേഷനുകളിലുള്ള
മരുന്നുകള്‍ക്കും
ജന്‍ഔഷധി
മരുന്നുകള്‍ക്കും ഉള്ള
വിലയിലെ അന്തരം എത്ര
എന്നും
വ്യക്തമാക്കുമോ;
(സി)
ഇതര
സംസ്ഥാന സര്‍ക്കാര്‍
മരുന്നു കമ്പനികളായ
രാജസ്ഥാന് ഡ്രഗ്സ്
ഫാര്‍മസ്യൂട്ടിക്കല്‍സ്
, കര്‍ണ്ണാടക
ആന്റിബയോട്ടിക്
എന്നിവരുടെ ജനറിക്
മരുന്നുകളില്‍
സംസ്ഥാനത്തു വിപണനം
നടത്തുന്ന മരുന്നുകള്‍
ഏതെല്ലാം; വിശദാംശം
വ്യക്തമാക്കുമോ;
(ഡി)
ഇത്തരത്തില്‍
ഇതരസംസ്ഥാനമരുന്നു
കമ്പനികള്‍ വിപണനം
നടത്തുന്ന
മരുന്നുകളില്‍ നിന്നും
ഏതെല്ലാം മരുന്നുകള്‍
കെ.എം.എസ്.സി.എന്‍ വഴി
സര്‍ക്കാര്‍ വാങ്ങി
വിതരണം നടത്തുന്നു
;വിശദാംശം
ലഭ്യമാക്കുമോ;
(ഇ)
ഇല്ല
ഏങ്കില്‍ ഇവരുടെ
ഉല്‍പ്പന്നങ്ങള്‍
വാങ്ങാത്തതിനുള്ള കാരണം
വ്യക്തമാക്കുമോ?
സ്വകാര്യ
ആശുപത്രികളിലെ അമിത
നിരക്കുകള്‍
3074.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
സ്വകാര്യ
ആശുപത്രികളില്‍
ചികിത്സയ്ക്ക് എത്തുന്ന
രോഗികള്‍ക്ക്
കിടത്തിച്ചികിത്സയ്ക്കായി
മുറികള്‍ക്ക് ഒരു
ദിവസത്തെ വാടക
ഇനത്തില്‍ മാത്രം
7000/- മുതല്‍ 12500/-
രൂപ വരെ
ഈടാക്കുന്നതായും
മുറികളുടെ
നിലവാരമനുസരിച്ച് ഒരേ
അസുഖത്തിന് വിവിധ
നിലകളിലുള്ള മുറികളില്‍
കിടക്കുന്ന
രോഗികള്‍ക്ക്
കൊടുക്കുന്ന
മരുന്നുകള്‍ക്കും
ഓപ്പറേഷനും
ലാബ്ടെസ്റ്റിനും
കുടിവെള്ളത്തിനും
ആഹാരത്തിനും എല്ലാം
യഥാര്‍ത്ഥ വിലയുടെ 60%
വരെ അധികം ഈടാക്കുകയും
ചെയ്യുന്നതായുള്ള
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
രണ്ടാം
നിലയിലെ രോഗിക്ക്
ഓപ്പറേഷന് ഒരു ലക്ഷം
രൂപയാണെങ്കില്‍ ഒമ്പതാം
നിലയില്‍ ഇതേ
ഓപ്പറേഷനുവിധേയനായ
രോഗിയില്‍നിന്നും
1,60,000/- രൂപ
ഈടാക്കുന്നതായും
ആക്ഷേപമുള്ളതിനാല്‍
ഇപ്രകാരം ചെയ്യുന്ന
ആശുപത്രികള്‍ക്കെതിരെ
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാന്‍
കഴിയുമെന്ന്
വിശദമാക്കുമോ;
(സി)
ഇതിനെക്കുറിച്ച്
വിശദമായി
പഠിയ്ക്കുവാനും
അന്വേഷിയ്ക്കുവാനും
കമ്മിറ്റിയെ
നിയമിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
സ്വകാര്യ
ആശുപത്രികളിലെ മാലിന്യം
3075.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്വകാര്യ
ആശുപത്രികളില്‍
നിന്നുള്ള മാലിന്യം
അപകട രഹിതമായി
സംസ്കരിക്കപ്പെടുന്നുണ്ടോ
എന്ന് പരിശോധിക്കാന്‍
നിലവില്‍ എന്തു
സംവിധാനമാണ് ഉള്ളത്;
(ബി)
ഇത്തരം
മാലിന്യങ്ങള്‍
അപകടരഹിതമായി
സംസ്കരിക്കപ്പെടുന്നുണ്ട്
എന്ന് ഉറപ്പാക്കാന്‍
നടപടി സ്വീകരിക്കുമോ?
ആശുപത്രി
മാലിന്യങ്ങള്‍ ശാസ്ത്രീയമായി
സംസ്കരിക്കുന്നതിനു സംവിധാനം
3076.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കായംകുളം
താലൂക്കാശുപത്രിയിലെ
മാലിന്യങ്ങള്‍
ശാസ്ത്രീയമായി
സംസ്കരിക്കുന്നതിനു
ആവശ്യമായ സംവിധാനങ്ങള്‍
ഇല്ല എന്നുള്ള വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇവിടെ ശാസ്ത്രീയമായ
രീതിയില്‍
മാലിന്യങ്ങള്‍
സംസ്കരിക്കുന്നതിന്
ആവശ്യമായ സംവിധാനങ്ങള്‍
ഒരുക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
സൂപ്പര്‍
സ്പെഷ്യാലിറ്റി വിഭാഗങ്ങളില്‍
ഡോക്ടര്‍മാരുടെ കുറവ്
3077.
ശ്രീ.സണ്ണി
ജോസഫ്
,,
എ.പി. അനില്‍ കുമാര്‍
,,
പി.ടി. തോമസ്
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മെഡിക്കല്‍
കോളേജുകളില്‍ സൂപ്പര്‍
സ്പെഷ്യാലിറ്റി
വിഭാഗങ്ങളില്‍
ഡോക്ടര്‍മാരുടെ കുറവ്
നിലനില്‍ക്കുന്നത് മൂലം
മെഡിക്കല്‍
കോളേജുകളില്‍ വിദഗ്ധ
ചികിത്സ നല്കുന്നതില്
നിലനില്‍ക്കുന്ന
ബുദ്ധിമുട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സര്‍ക്കാര്‍
മെഡിക്കല്‍
കോളേജുകളില്‍ എത്ര
സൂപ്പര്‍സ്പെഷ്യാലിറ്റി
തസ്തികയാണ് നിലവില്‍
അനുവദിച്ചിട്ടുള്ളെന്നും,
അതില്‍ എത്ര തസ്തികകള്‍
ഒഴിഞ്ഞുകിടക്കുന്നുവന്നും
അറിയിക്കുമോ;
(സി)
വിവിധ
സൂപ്പര്‍
സ്പെഷ്യാലിറ്റി
ഡോക്ടര്‍മാരുടെ റാങ്ക്
ലിസ്റ്റ് നിലവിലുണ്ടോ;
ഇല്ലെങ്കില്‍
അടിയന്തരമായി അപേക്ഷ
ക്ഷണിച്ച് ഒഴിവുള്ള
തസ്തികകള്‍
നികത്തുവാന്‍ നടപടി
സ്വീകരിക്കുമോ;
കുഷ്ഠരോഗ
നിര്‍മ്മാര്‍ജ്ജനം
3078.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കുഷ്ഠരോഗ
നിര്‍മ്മാര്‍ജ്ജനത്തിനായി
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ;
(ബി)
സംസ്ഥാനത്ത്
നിലവില്‍ എത്ര
കുഷ്ഠരോഗികള്‍
ഉണ്ടെന്നും 2017 ല്‍
എത്ര കേസുകള്‍ പുതുതായി
റിപ്പോര്‍ട്ടു
ചെയ്തിട്ടുണ്ടെന്നും
അറിയിക്കാമോ;
(സി)
കുഷ്ഠരോഗ
നിര്‍മ്മാര്‍ജ്ജന
രംഗത്ത് നിലവില്‍ എത്ര
ജീവനക്കാര്‍
ജോലിചെയ്യുന്നുണ്ടെന്നും
എത്ര തസ്തികകള്‍
നിലവിലുണ്ടെന്നും
തസ്തിക തിരിച്ച്
അറിയിക്കാമോ;
(ഡി)
പ്രസ്തുത
ജീവനക്കാരില്‍ സ്ഥിരം
ജീവനക്കാര്‍
എത്രയെന്നും,
എംപ്ലോയ്മെന്റ്,
താത്കാലിക ജീവനക്കാര്‍
എത്രയെന്നും
വ്യക്തമാക്കാമോ;
(ഇ)
എന്‍
എല്‍ ഇ പി പദ്ധതി
എന്നുവരെ
നിലനില്‍ക്കുമെന്നും
അതിനുശേഷം ഈ
വിഭാഗത്തില്‍പ്പെട്ട
ജീവനക്കാരെ ഏതു
വിഭാഗത്തില്‍
വിന്യസിപ്പിക്കുമെന്നും
അവരുടെ ജോലി
എന്തായിരിക്കുമെന്നും
വിശദമാക്കാമോ;
(എഫ്)
താത്കാലിക
ജീവനക്കാരെ
സ്ഥിരപ്പെടുത്തുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ കഴിഞ്ഞ
അഞ്ചുവര്‍ഷത്തിനുള്ളില്‍
സ്ഥിരപ്പെടുത്തിയവരുടെ
വിവരം, സീനിയോറിറ്റി
എന്നിവ ലഭ്യമാക്കാമോ?
ആമച്ചല്‍,
പള്ളിച്ചല്‍ പി.എച്ച്.സി.കള്‍
കുടുംബാരോഗ്യ കേന്ദ്രങ്ങളായി
വികസിപ്പിക്കാൻ നടപടി
3079.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആര്‍ദ്രം
പദ്ധതിയുടെ ഭാഗമായി
ആമച്ചല്‍, പള്ളിച്ചല്‍
എന്നീ പി.എച്ച്.സി.കള്‍
കുടുംബാരോഗ്യ
കേന്ദ്രമായി
വികസിപ്പിക്കുവാന്‍
തീരുമാനിച്ചതിന്റെ
തുടര്‍ നടപടികള്‍
എന്തായെന്ന്
വിശദമാക്കാമോ;
(ബി)
ഇതിന്റെ
ഭാഗമായി ആശുപത്രികളില്‍
എന്തൊക്കെ പുതിയ
സംവിധാനങ്ങളാണ്
ഉണ്ടാക്കുന്നതെന്ന്
വിശദമാക്കാമോ?
ഒഴിവുകള്‍
കെ.പി.എസ്സ്.സി.ക്ക്
റിപ്പോര്‍ട്ട് ചെയ്യല്‍
3080.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയിലുള്ള
സര്‍ക്കാര്‍
ആയൂര്വ്വേദാശുപത്രികള്/ഡിസ്പെന്‍സറികള്‍
എന്നിവയില്‍
ആയൂര്‍വ്വേദ
ഫാര്‍മസിസ്റ്റിന്റെ
എത്ര ഒഴിവുകള്‍
നിലവിലുണ്ട്;
നിലവിലുള്ള ഒഴിവുകള്‍
കെ.പി.എസ്സ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
(ബി)
ആയൂര്‍വ്വേദ
ഫാര്‍മസിസ്റ്റ്
നിയമത്തിനായി
തിരുവനന്തപുരം
ജില്ലയില്‍
കെ.പി.എസ്സ്.സി.
തയ്യാറാക്കിയിട്ടുള്ള
(13-7-2015) റാങ്ക്
പട്ടികയില്‍ നിന്നും
എത്ര പേര്‍ക്ക് നിയമനം
നടത്തിയിട്ടുണ്ട്;
(സി)
തിരുവനന്തപുരം
ജില്ലയില്‍ ആയൂര്‍വ്വേദ
ഫാര്‍മസിസ്റ്റിന്റെ
അനുവദിക്കപ്പെട്ട
തസ്തികകള്‍ എത്രയാണ്;
(ഡി)
തിരുവനന്തപുരം
ജില്ലയില്‍
അനുവദിക്കപ്പെട്ടിട്ടുള്ള
ആയൂര്‍വ്വേദ
ഫാര്‍മസിസ്റ്റ്
തസ്തികയില്‍
താല്‍ക്കാലിക/ദിവസവേതന
നിയമനം
നടത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
ഹീമോഫീലിയ
രോഗ ചികിത്സക്കുള്ള
സൗകര്യങ്ങള്‍
3081.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹീമോഫീലിയ
രോഗ ചികിത്സക്കുള്ള
സൗകര്യങ്ങള്‍
സംസ്ഥാനത്തെ
മെഡിക്കല്കോളേജുകളില്പ്പോലും
ലഭ്യമല്ലെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇക്കാര്യത്തില്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം;
ഇല്ലെങ്കില്‍ ഹീമോഫീലിയ
രോഗികളുടെ
ചികിത്സയ്ക്കു
മാത്രമായി എല്ലാ
മെഡിക്കല്‍
കോളേജുകളിലും ഒരു
ഹീമോഫീലിയ വകുപ്പ്
ഉണ്ടാക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദമാക്കുമോ;
(സി)
സംസ്ഥാനത്ത്
പ്രസ്തുത രോഗ ബാധിതര്‍
എത്രപേരുണ്ടെന്നതിന്റെ
വിവരം
ശേഖരിച്ചിട്ടുണ്ടോ;
എങ്കില്‍
വെളിപ്പെടുത്തുമോ;
ഇവര്‍ക്ക് ആവശ്യമായ
മരുന്നുകള്‍ എല്ലാ
സര്‍ക്കാര്‍
ആശുപത്രികളിലും
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
കൊല്ലത്ത്
ആയൂര്‍വേദ-ഹോമിയോ
ഡിസ്പെന്‍സറി
3082.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊല്ലം
നിയോജക മണ്ഡലത്തില്‍
എത്ര ആയൂര്‍വേദ-ഹോമിയോ
ഡിസ്പെന്‍സറികളാണ്
പ്രവര്‍ത്തിക്കുന്നതെന്ന്
വിശദമാക്കാമോ;
(ബി)
ഇവയില്‍
ഓരോന്നിനും ഫണ്ട്
നല്‍കുന്നത് ഏതെല്ലാം
ഏജന്‍സികളാണെന്ന്
വ്യക്തമാക്കുമോ;
(സി)
ഓരോയിടത്തും
ശരാശരി എത്ര പേര്
നിത്യേന പരിശോധനക്കായി
എത്തുന്നുണ്ട്;
(ഡി)
ഇവയില്‍
എത്ര
ഡിസ്പെന്‍സറികള്‍ക്ക്
സ്വന്തമായി
കെട്ടിടസൗകര്യം
ഉണ്ടെന്ന്
വ്യക്തമാക്കാമോ?
ഇരിക്കൂര്‍
സി.എച്ച്.സി യെ താലൂക്ക്
ആശുപത്രിയാക്കാനുള്ള
മന്ത്രിസഭാ തീരുമാനം
3083.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇരിക്കൂര്‍
സി.എച്ച്.സി യെ
അപ്ഗ്രേഡ് ചെയ്ത്
താലൂക്ക്
ആശുപത്രിയാക്കാനുള്ള
മന്ത്രിസഭാ തീരുമാനം
അനുസരിച്ചുള്ള ഉത്തരവ്
പുറപ്പെടുവിച്ചോ;
(ബി)
താലൂക്ക്
ആശുപത്രിയ്ക്കാവശ്യമായ
തസ്തികകള്‍
സൃഷ്ടിക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ?
ഓപ്പറേഷന്
സാഗര്‍ റാണി പദ്ധതി
T 3084.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഓപ്പറേഷന്
സാഗര്‍ റാണി എന്ന
പേരില്‍ ഒരു പദ്ധതി
ആവിഷ്കരിച്ച്
നടപ്പിലാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
ഇതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്;
വ്യക്തമാക്കുമോ; പദ്ധതി
പ്രകാരം സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമാണ്;
വിശദമാക്കുമോ;
(സി)
ഈ
പദ്ധതി പ്രകാരം നടത്തിയ
പഠനത്തിന്റെ /
പരിശോധനയിലെ
കണ്ടെത്തല്‍
എന്തായിരുന്നു;
ആയതിന്റെ
അടിസ്ഥാനത്തില്‍ എന്ത്
തുടര്‍നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കുമോ?
കൊയിലാണ്ടി
നിയോജക മണ്ഡലത്തിലെ ആരോഗ്യ
വകുപ്പിലെ ഒഴിവുകള്‍
3085.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊയിലാണ്ടി
നിയോജക മണ്ഡലത്തില്‍
ആരോഗ്യ വകുപ്പില്‍
ഒഴിഞ്ഞ് കിടക്കുന്ന
ഡോക്ടര്‍മാരുടെയും
നഴ്സുമാരുടെയും
തസ്തികകളുടെ വിശദാംശം
ലഭ്യമാക്കാമോ; ഏതെല്ലാം
സ്ഥാപനങ്ങളിലാണ്
ഒഴിവുള്ളത് എന്നതും
എന്ന് മുതല്‍ ഒഴിവായി
കിടക്കുന്നു എന്നും
വിശദമായി
വ്യക്തമാക്കാമോ;
(ബി)
ഒഴിഞ്ഞ്
കിടക്കുന്ന ഈ
തസ്തികകളില്‍ നിയമനം
നടത്തുവാന്‍ അടിയന്തര
നടപടികള്‍
സ്വീകരിക്കുമോ?
മാനന്തവാടി
ജില്ലാ ആശുപത്രിയില്‍ നിന്നും
വിരമിച്ച ഡോക്ടര്‍
കെ.എം.തോമസ്സിന്റെ പെന്‍ഷനും
മറ്റ് ആനുകൂല്യങ്ങളും
3086.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആരോഗ്യ
വകുപ്പില്‍ നിന്നും
വിരമിച്ച
ഡോക്ടര്‍മാരുടെ സേവന
ആനുകൂല്യങ്ങള്‍
നല്‍കുന്നത് വൈകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
31.03.2015
-ല്‍ മാനന്തവാടി ജില്ലാ
ആശുപത്രിയില്‍ നിന്നും
വിരമിച്ച ഡോക്ടര്‍
കെ.എം.തോമസ്സിന്റെ
പെന്‍ഷനും മറ്റ്
ആനുകൂല്യങ്ങളും
വൈകുന്നതിന്റെ കാരണം
വ്യക്തമാക്കുമോ;
(സി)
ആരോഗ്യ
വകുപ്പില്‍ നിന്നും
ആവശ്യപ്പെട്ട
സര്‍വ്വീസുമായി
ബന്ധപ്പെട്ട രേഖകള്‍
എല്ലാം ടിയാന്
സമര്‍പ്പിച്ചിട്ടും
പെന്ഷന്
ആനുകൂല്യങ്ങള്‍
നല്‍കാത്തതിന്റെ കാരണം
വിശദീകരിക്കുമോ;
(ഡി)
ടിയാന്
പെന്ഷന്
ആനുകൂല്യങ്ങള്‍ എന്ന്
നല്‍കുമെന്ന്
വ്യക്തമാക്കുമോ?
മെഡിക്കല്‍
കോളേജുകളില്‍ കൂടുതല്‍
സ്കാന്‍ ലാബ് സെന്ററുകള്‍
3087.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍ക്കാര്‍ മെഡിക്കല്‍
കോളേജുകളിലും മറ്റും
ഡോക്ടര്‍മാര്‍, രോഗികളെ
വന്‍കിട സ്കാന്‍ ,ലാബ്
സെന്ററുകളിലേക്ക്
പരിശോധനക്കായി കുറിപ്പ്
നല്കിവിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരത്തിലുളള
ചൂഷണം ഒഴിവാക്കുവാന്‍
മെഡിക്കല്‍
കോളേജുകളില്‍ കൂടുതല്‍
സ്കാന്‍, ലാബ്
സെന്ററുകള്‍
സ്ഥാപിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;വിശദമാക്കുമോ?
പാവപ്പെട്ട
രോഗികള്‍ക്കുള്ള ധനസഹായം
3088.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
പാവപ്പെട്ടവര്‍ക്ക്
വൈദ്യസഹായം
നല്‍കുന്നതിന്
രൂപീകരിച്ച
ആരോഗ്യവകുപ്പിനു
കീഴിലുള്ള
സൊസൈറ്റിയില്‍ നിന്നും
ഏതൊക്കെ
രോഗങ്ങള്‍ക്കാണ്
ധനസഹായം നല്‍കുന്നത്;
ഏതൊക്കെ ആശുപത്രികളില്‍
ചികിത്സിച്ചവര്‍ക്കാണ്
സഹായം നല്‍കുന്നത്;
വിശദാംശം നല്‍കുമോ?
ഡെങ്കിപ്പനി
3089.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയില്‍ ഡെങ്കിപ്പനി
പടര്‍ന്നു
പിടിക്കുന്നകാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഡെങ്കിപ്പനി
ജില്ലയില്‍ നിയന്ത്രണ
വിധേയമല്ലാത്ത കാര്യം
ശ്രദ്ധയിലുണ്ടോ;
ജില്ലയിലെ ഏതെല്ലാം
മേഖലകളിലാണ്
ഡെങ്കിപ്പനി പടര്‍ന്നു
പിടിക്കുന്നത്;
(സി)
പടര്‍ന്നു
പിടിക്കുന്നതിന്
കാരണമെന്താണെന്നാണ്
കണ്ടെത്തിയിട്ടുള്ളത് ;
(ഡി)
പ്രതിരോധ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാം നടത്തി
എന്ന് വിശദീകരിക്കാമോ?
ഡെങ്കിപ്പനി
3090.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കഴിഞ്ഞ നാല്
മാസത്തിനുള്ളില്‍
എത്രപേര്‍ക്ക്
ഡെങ്കിപ്പനി
ബാധിച്ചിട്ടുണ്ട്;
(ബി)
രോഗപ്രതിരോധത്തിനായി
ആരോഗ്യവകുപ്പ് ഇതിനകം
കൈക്കൊണ്ട നടപടികള്‍
എന്തൊക്കെ;
(സി)
രോഗം
കടന്നുവരാനുണ്ടായ
സാഹചര്യത്തെക്കുറിച്ച്
ആരോഗ്യ വകുപ്പ്
പരിശോധിക്കുകയുണ്ടായോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കുമോ;
(ഡി)
രോഗനിര്‍ണ്ണയത്തിനും
പ്രതിരോധ
പ്രവര്‍ത്തനത്തിനുമായി
എന്തൊക്കെ നടപടികള്‍
കൈക്കൊള്ളും;
(ഇ)
സംസ്ഥാനത്ത്
ഏതൊക്കെ ജില്ലകളിലാണ്
ഡെങ്കിപ്പനി ബാധിതര്‍
കണ്ടുവരുന്നത് ?
ക്യാന്‍സര്‍
കെയര്‍ പദ്ധതി
3091.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഏതെല്ലാം
ജില്ലകളില്‍
ക്യാന്‍സര്‍ കെയര്‍
പദ്ധതി നിലവിലുണ്ട്;
വിശദീകരിക്കുമോ;
(ബി)
പാലക്കാട്
ജില്ലയിലെ ക്യാന്‍സര്‍
കെയര്‍ പദ്ധതി
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കാമോ?
ക്യാന്‍സര്‍
ബാധിതരായ കുട്ടികള്‍ക്ക്
വേണ്ടിയുള്ള സുരക്ഷാ പദ്ധതി
3092.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
കെ.വി.വിജയദാസ്
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ക്യാന്‍സര്‍ ബാധിതരായ
കുട്ടികള്‍ക്ക്
വേണ്ടിയുള്ള സുരക്ഷാ
പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ് ഈ
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
ഈ
പദ്ധതി പ്രകാരം എത്ര
രൂപയാണ് ധനസഹായമായി
ലഭിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
2017-18
- ല്‍ ഈ പദ്ധതിക്കായി
എത്ര രൂപ
വകയിരുത്തിയിട്ടുണ്ടെന്നും
ഈ പദ്ധതി കൂടുതല്‍
വ്യാപിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്നും വ്യക്തമാക്കാമോ?
സര്‍ക്കാര്‍
ആശുപത്രികളില്‍ ചികിത്സ
3093.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍ക്കാര്‍
ആശുപത്രികളില്‍
ചികിത്സക്കെത്തിയ ഒ.പി,
ഐ.പി. വിഭാഗം രോഗികളുടെ
എണ്ണം 2011 മുതല്‍ 2016
വരെ വര്‍ഷം തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്തെ
സര്‍ക്കാര്‍
ആശുപത്രികളില്‍ പ്രസവ
ചികിത്സക്കായി എത്തിയ
സ്ത്രീകളുടെ എണ്ണം 2011
മുതല്‍ 2016 വരെ വര്‍ഷം
തിരിച്ച് വിശദമാക്കാമോ?
ക്യാന്‍സര്‍,
കിഡ്നി രോഗികള്‍ക്ക് പ്രതിമാസ
പെന്ഷന്
3094.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ക്യാന്‍സര്‍,കിഡ്നി
തുടങ്ങിയ
ഗുരുതരരോഗങ്ങള്‍
ഉള്ളവര്‍ക്ക് നല്കുന്ന
പ്രതിമാസ പെന്ഷന്
പദ്ധതി പ്രകാരം എത്ര
പേര്‍ക്ക് ഈ ആനുകൂല്യം
ലഭിക്കുന്നുണ്ടെന്ന്
ജില്ല തിരിച്ചുള്ള
കണക്ക് വ്യക്തമാക്കാമോ;
(ബി)
അപേക്ഷ
നല്‍കിയിട്ടും
നാളിതുവരെയായി
പെന്ഷന് ലഭിക്കാത്ത
എത്രപേര്‍ ഉണ്ടെന്നും
വ്യക്തമാക്കാമോ?
ക്ലാര്‍ക്ക്/സീനിയര്‍
ക്ലാര്‍ക്കുമാരുടെ ഒഴിവുകള്‍
3095.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആരോഗ്യവകുപ്പ്
ഡയറക്ടറേറ്റില്‍ കഴിഞ്ഞ
5 വര്‍ഷത്തിലേറെ ആയി
ജോലിയില്‍ തുടരുന്ന
ക്ലറിക്കല്‍
ജീവനക്കാരുടെ തസ്തിക
തിരിച്ചുളള പേരു വിവരം
ലഭ്യമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം ആരോഗ്യവകുപ്പ്
ഡയറക്ടറേറ്റിലും ജില്ലാ
തലത്തിലും ഒഴിവു വന്ന
ക്ലാര്‍ക്ക്/സീനിയര്‍
ക്ലാര്‍ക്കുമാരുടെ
ഒഴിവിന്റെ
വിശദവിവരങ്ങള്‍
ലഭ്യമാക്കാമോ;
(സി)
ക്ലാര്‍ക്ക്/സീനിയര്‍
ക്ലാര്‍ക്കുമാരുടെ
തസ്തികകളിലേക്ക് എത്ര
അന്തര്‍ ജില്ലാ സ്ഥലം
മാറ്റങ്ങള്‍
നല്‍കിയിട്ടുണ്ട്;
(ഡി)
പി
& എ.ആര്.ഡി യുടെ
ഉത്തരവ് പ്രകാരം
നിശ്ചയിച്ചിട്ടുളള 10:1
എന്ന അനുപാതം
ക്ലാര്‍ക്ക്/സീനിയര്‍
ക്ലാര്‍ക്കുമാരുടെ
അന്തര്‍ജില്ലാ സ്ഥലം
മാറ്റത്തില്‍
പാലിച്ചിട്ടുണ്ടോ;ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വ്യക്തമാക്കുമോ?
ചങ്ങനാശ്ശേരി
ജനറല്‍ ആശുപത്രിയില്‍
ഡയാലിസിസ് യൂണിറ്റ്
സ്ഥാപിക്കുന്നതിന് നടപടി
3096.
ശ്രീ.സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ചങ്ങനാശ്ശേരി
ജനറല്‍ ആശുപത്രിയില്‍
ഡയാലിസിസ് യൂണിറ്റ്
സ്ഥാപിക്കുന്നത്
സംബന്ധിച്ച നടപടികള്‍
ഏത് ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ?
ട്രോമാകെയര്‍
സംവിധാനം
3097.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ട്രോമാകെയര്‍
സംവിധാനം കേരളത്തില്‍
നടപ്പിലാക്കിയിട്ടുണ്ടോ;
ഇതിന്റെ വിശദാംശങ്ങള്‍
വെളപ്പെടുത്തുമോ;
(ബി)
കേരളത്തിലെ
ഏതൊക്കെ മെഡിക്കല്‍
കോളേജുകളിലാണ് ഈ പദ്ധതി
നടപ്പിലാക്കാന്‍
പോകുന്നതെന്ന്
വിശദമാക്കുമോ?
പാലിയേറ്റീവ്
പരിചരണമേഖല
3098.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പാലിയേറ്റീവ് പരിചരണം
ലഭ്യമാക്കുന്നതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
പാലിയേറ്റീവ്
മേഖലയില്‍ രോഗികളുടെ
പരിചരണത്തിനായി
പാലിയേറ്റീവ്
നേഴ്സുമാരെ നിയമിച്ചത്
എന്നാണ്; ആകെ എത്ര പേരെ
ഇങ്ങനെ നിയമിച്ചു;
അന്നിവര്‍ക്ക് എന്ത്
യോഗ്യതയാണ്
നിശ്ചയിച്ചിരുന്നത്;
ഇവര്‍ക്ക് അന്ന്
നിശ്ചയിച്ചു നല്കിയ
ഓണറേറിയം
എത്രയായിരുന്നു;
ഇപ്പോള്‍ എത്രപേര്‍ ഈ
മേഖലയില്‍
പ്രവര്‍ത്തിക്കുന്നു;
ഇപ്പോള്‍ ഓണറേറിയം
എത്ര രൂപയാണ്;
(സി)
സാന്ത്വന
പരിചരണ മേഖലയില്‍
പ്രവര്‍ത്തിക്കുന്നവരുടെ
യോഗ്യതയില്‍
എന്തെങ്കിലും മാറ്റം
കൊണ്ടുവരാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
എന്നുമുതല്‍;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ഡി)
ഇത്
നിലവില്‍ ജോലി
ചെയ്യുന്നവര്‍ക്ക്
ബാധകമാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം
ലഭ്യമാക്കുമോ;
(ഇ)
നിലവില്‍
ജോലി ചെയ്യുന്നവരുടെ
ജോലിസ്ഥിരത ഉറപ്പു
വരുത്തുന്നതിനും
ഓണറേറിയം തുക
വര്‍ദ്ധിപ്പിച്ചു
നല്‍കുന്നതിനും
ഇ.പി.എഫ് ഇന്‍ഷുറന്‍സ്
അടക്കമുള്ള പരിരക്ഷ
നല്‍കുന്നതിനും
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്?
ക്ലിനിക്കല്‍
എസ്റ്റാബ്ലിഷ് മെന്റ് ആക്ട്
3099.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാര്‍
പാസ്സാക്കിയ
ക്ലിനിക്കല്‍
എസ്റ്റാബ്ലിഷ് മെന്റ്
ആക്ട് എത്രയും
പെട്ടെന്ന്
നടപ്പാക്കാന്‍ നടപടി
സ്വീകരിയ്ക്കുമോ;
(ബി)
ഇൗ
ആക്ടിന്റെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(സി)
ഇൗ
ആക്ട് എന്നുമുതല്‍
നിലവില്‍ വരും;
(ഡി)
ഇൗ
ആക്ടിന്റെ പരിധിയില്‍
ഏതാെക്കെ
വിഭാഗത്തില്‍പെടുന്ന
ആശുപത്രികള്‍ വരുമെന്ന്
വിശദമാക്കുമോ?
നെടുമണ്‍കാവ്,
പൂവറ്റൂര്‍ ആരോഗ്യ
കേന്ദ്രങ്ങള്‍ കമ്മ്യൂണിറ്റി
ഹെല്‍ത്ത് സെന്റുകള്‍ അയി
ഉയര്‍ത്തല്‍
3100.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊട്ടാരക്കര
നിയോജക
മണ്ഡലത്തില്‍പ്പെട്ട
നെടുമണ്‍കാവ്,
പൂവറ്റൂര്‍ എന്നീ
ആരോഗ്യ കേന്ദ്രങ്ങള്‍
കമ്മ്യൂണിറ്റി
ഹെല്‍ത്ത് സെന്ററുകള്‍
ആയി ഉയര്‍ത്തിയത്
എന്നാണ്;
(ബി)
കമ്മ്യൂണിറ്റി
ഹെല്‍ത്ത്
സെന്ററുകള്‍ക്കു വേണ്ട
സ്റ്റാഫ് പാറ്റേണ്‍
പ്രസ്തുത
കേന്ദ്രങ്ങള്‍ക്ക്
അനുവദിച്ചിട്ടുണ്ടോ;
(സി)
ഇല്ലെങ്കില്‍
ആയതിനു വേണ്ടി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കും?
ഭക്ഷ്യസുരക്ഷാ
വകുപ്പിന്റെ പരിശോധന
3101.
ശ്രീ.എല്‍ദോസ്
കുന്നപ്പിള്ളി
,,
ഐ.സി.ബാലകൃഷ്ണന്
,,
സണ്ണി ജോസഫ്
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഭക്ഷ്യസുരക്ഷാ സംവിധാനം
നിര്‍ജ്ജീവമാണെന്നും പല
ഹോട്ടലുകളിലും
ശുചിയില്ലാത്തതും
പഴകിയതും മായം
കലര്‍ന്നതുമായ
ഭക്ഷണപദാര്‍ത്ഥങ്ങളാണ്
ലഭിക്കുന്നതെന്നുമുളള
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
വ്യാപകമായ പരിശോധനകളോ
ശക്തമായ തുടര്‍നടപടികളോ
ഉണ്ടാകാത്തതിന്റെ കാരണം
വെളിപ്പെടുത്തുമോ;
(സി)
ഈ
വര്‍ഷം ജനുവരി
ഒന്നിനുശേഷം എത്ര
ഹോട്ടലുകളില്‍
ഭക്ഷ്യസുരക്ഷാവിഭാഗം
പരിശോധന നടത്തിയെന്നും
എത്രപേര്‍ക്കെതിരെ
നടപടി
സ്വീകരിച്ചുവെന്നും
വെളിപ്പെടുത്തുമോ;
(ഡി)
ഭക്ഷ്യവിഷബാധമൂലം
ആളുകള്‍ ആശുപത്രിയില്‍
പ്രവേശിക്കപ്പെടുന്ന
സംഭവങ്ങള്‍
വര്‍ദ്ധിച്ചുവരുന്ന
സാഹചര്യത്തില്‍
ഭക്ഷ്യസുരക്ഷാ
വകുപ്പിന്റെ പരിശോധന
ഊര്‍ജ്ജിതമാക്കുവാന്‍
നിര്‍ദ്ദേശം നല്‍കുമോ?
നെയ്യാറ്റിന്‍കര
ജനറല്‍ ആശുപത്രി
3102.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
ജനറല്‍ ആശുപത്രിയില്‍
എന്‍.ആര്.എച്ച്.എം
പണിത 5 നില
കെട്ടിടത്തിന്റെ
ഇലക്ട്രിക്കല്‍
കണക്ഷന്
ലഭിക്കുന്നതിനു
തിരുവനന്തപുരം ഡി.എം.ഒ
വഴി ഡി.എച്ച്.എസ്സിനു
നല്കിയ
ട്രാന്‍സ്ഫോമര്‍ മാറ്റി
വയ്ക്കുന്നതിനു
ഇലക്ട്രിക്കല്‍
ഇന്‍സ്പെക്ടര്‍ നല്കിയ
എസ്റ്റിമേറ്റ് തുക ആയ
38 ലക്ഷം രൂപ
അനുവദിക്കാന്‍
എന്തെല്ലാം നടപടി
സ്വീകരിച്ചു;
(ബി)
ട്രാന്‍സ്ഫോര്‍മര്‍
മാറ്റി വയ്ക്കുന്നതിന്
ആവശ്യമായ എസ്റ്റിമേറ്റ്
തുക മേയ് 30ന് മുന്‍പ്
നല്കാന് കഴിയുമോ;
(സി)
നെയ്യാറ്റിന്‍കര
ജനറല്‍ ആശുപത്രിയിലെ
ട്രോമോ കെയര്‍
യൂണിറ്റിന്റെ
ഇലക്ട്രിക്കല്‍
വര്‍ക്കിനു തുക
അനുവദിച്ചിട്ടുണ്ടോ;
(ഡി)
ഈ
ആശുപത്രിയില്‍ രാത്രി
കാലങ്ങളില്‍
കാഷ്വാലിറ്റിയില്‍ 3
ഡോക്ടര്‍മാരുടെ സേവനം
നല്‍കുന്നതിന്
എന്തെല്ലാം നടപടി
സ്വീകരിച്ചു;
(ഇ)
ഈ
ആശുപത്രിയിലെ ബ്ലെഡ്
ബാങ്കിനു വേണ്ടി
ഡോക്ടറെ
നിയമിക്കുന്നതിനു
എന്തെല്ലാം നടപടി
സ്വീകരിച്ചു?
മഴക്കാലപൂര്‍വ്വ
ശുചീകരണയജ്ഞം
3103.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
മഴക്കാല-മഴക്കാലപൂര്‍വ്വ
രോഗപ്രതിരോധത്തിന്
എന്തൊക്കെ
പ്രവര്‍ത്തനങ്ങളാണ്
നടത്തിയിട്ടുള്ളത്;
(ബി)
വാര്‍ഡു
തലത്തില്‍ ഒരു ദിവസം
മഴക്കാലപൂര്‍വ്വ
ശുചീകരണയജ്ഞം
നിശ്ചയിച്ച്
പ്രവര്‍ത്തനം നടത്തുമോ?
കുട്ടികള്‍ക്കുള്ള
പ്രതിരോധ കുത്തിവയ്പ്
3104.
ശ്രീ.വി.ഡി.സതീശന്
,,
കെ.സി.ജോസഫ്
,,
വി.എസ്.ശിവകുമാര്‍
,,
എല്‍ദോസ് കുന്നപ്പിള്ളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കുട്ടികള്‍ക്ക്
പ്രതിരോധ
കുത്തിവയ്പുകള്‍ പോലും
കൃത്യമായി
ലഭിക്കുന്നില്ലായെന്നത്
ശിശുസൗഹൃദ സംസ്ഥാനമെന്ന
നമ്മുടെ സത്പേരിന്
കളങ്കമാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എത്ര
ശതമാനം കുട്ടികളാണ്
പ്രതിരോധ കുത്തിവയ്പ്
എടുക്കുന്നില്ലയെന്ന്
കണ്ടെത്തിയിട്ടുള്ളത്;
(സി)
ഇക്കാര്യത്തില്‍
ഗൗരവപൂര്‍ണ്ണമായ
നിലപാട് സ്വീകരിച്ച്
ആദ്യപിറന്നാളിന് മുമ്പ്
കുട്ടികള്‍ക്ക്
നല്‍കേണ്ട അഞ്ച്
വാക്സിനേഷനുകള്‍
നലകുവാന്‍ ഊര്‍ജ്ജിത
പ്രചരണ പരിപാടികള്‍
ആവിഷ്കരിക്കുമോ?
പകര്‍ച്ചവ്യാധികള്‍
3105.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പകര്‍ച്ചവ്യാധികള്‍
പിടിപെടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഏതെല്ലാംതരം
പകര്‍ച്ചവ്യാധികളാണ്
ഇപ്പോള്‍
പടര്‍ന്നുപിടിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ഇതിനെതിരെ
എന്തെല്ലാം പ്രതിരോധ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(ഡി)
പകര്‍ച്ചവ്യാധിയുമായി
ബന്ധപ്പെട്ട്
രോഗനിര്‍ണ്ണയം
നടത്തുന്നതിനുള്ള
സൗകര്യം എല്ലാ
സര്‍ക്കാര്‍
ആശുപത്രികളിലും
ലഭ്യമാണോ;
(ഇ)
ഇല്ലെങ്കില്‍
ഏതെല്ലാം സര്‍ക്കാര്‍
ആശുപത്രികളിലാണ്
രോഗനിര്‍ണ്ണയത്തിനുള്ള
സൗകര്യം
ലഭ്യമാക്കിയിട്ടുള്ളത്?
അവയവമാറ്റിവയ്ക്കല്‍
ശസ്ത്രക്രിയ
3106.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍ സര്‍ക്കാരിന്റെ
കാലത്ത്, സര്‍ക്കാര്‍
സ്വകാര്യ
ആശുപത്രികളില്‍
നടന്നിട്ടുള്ള
അവയവമാറ്റിവയ്ക്കല്‍
ശസ്ത്രക്രിയകളുടെ ജില്ല
തിരിച്ചുള്ള കണക്കുകള്‍
ലഭ്യമാക്കാമോ;
(ബി)
ഇതില്‍
എത്ര രോഗികള്‍ക്ക്
ചികിത്സാ ധനസഹായം
അനുവദിച്ചിട്ടുണ്ട്
എന്നുള്ള ജില്ല
തിരിച്ചുള്ള കണക്കുകള്‍
ലഭ്യമാക്കാമോ?
ഭക്ഷ്യസുരക്ഷാവകുപ്പ്
3107.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭക്ഷ്യസുരക്ഷാവകുപ്പ്
നടത്തിവരുന്ന
പ്രവര്‍ത്തനം എന്തെന്ന്
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്ത്
ഹോട്ടലുകളിലും
ബേക്കറികളിലും പഴകിയതും
സുരക്ഷിതമായി സ്റ്റോര്‍
ചെയ്യാത്തതുമായ
ഭക്ഷണസാധനങ്ങള്‍ വിതരണം
ചെയ്യുന്ന
സ്ഥാപനങ്ങള്‍ക്കെതിരെ
വകുപ്പ് സ്വീകരിക്കുന്ന
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(സി)
വിവിധ
വകുപ്പുകളുടെ കൂട്ടായ്മ
ഉണ്ടാക്കി ജനങ്ങള്‍ക്ക്
നല്ല ഭക്ഷണവും മായം
കലരാത്ത
ഭക്ഷ്യവസ്തുക്കളും
ലഭ്യമാക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(ഡി)
2016
ജനുവരി മുത്ല
ഭക്ഷ്യവകുപ്പ്
ഇന്‍സ്പെക്ട് ചെയ്ത
ഹോട്ടലുകള്‍,
ബേക്കറികള്‍ എത്ര;
ജില്ല തിരിച്ചുള്ള
വിവരം ലഭ്യമാക്കുമോ;
സ്വീകരിച്ച നടപടികളുടെ
വ്യക്തമായ വിവരം
ലഭ്യമാക്കുമോ?
108
ആംബുലന്‍സ്
ഡ്രെെവര്‍മാര്‍ക്കും,
നേഴ്സുമാര്‍ക്കും സര്‍ക്കാര്‍
നിശ്ചയിച്ചിട്ടുളള തുക
3108.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
,,
വി. ജോയി
,,
എന്‍. വിജയന് പിള്ള
,,
ഐ.ബി. സതീഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം,
ആലപ്പുഴ ജില്ലകളില്‍
പ്രവര്‍ത്തിക്കുന്ന 108
ആംബുലന്‍സ്
ഡ്രെെവര്‍മാര്‍ക്കും,
നഴ്സുമാര്‍ക്കും
സര്‍ക്കാര്‍
നിശ്ചയിച്ചിട്ടുളള തുക
നല്കുന്നുണ്ടോ;
(ബി)
ഇൗ
ജീവനക്കാര്‍ക്ക്
ഡ്യൂട്ടി സമയം
നിശ്ചയിച്ചിട്ടുളളത്
എത്ര മണിക്കൂറാണ് എന്ന്
വ്യക്തമാക്കാമോ;
(സി)
24
മണിക്കൂറും സര്‍വീസ്
നടത്തുന്ന ആംബുലന്‍സ്
തകരാര്‍ സംഭവിച്ച്
വര്‍ക്ക് ഷോപ്പില്‍
ആകുമ്പോള്‍
ജീവനക്കാര്‍ക്ക് ശമ്പളം
നല്കാത്തതിനാല്
മാസങ്ങളോളം
ശമ്പളമില്ലാതെ കഷ്ടത
അനുഭവിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ആംബുലന്‍സിലെ
ജീവനക്കാര്‍ക്ക് കേരള
മെഡിക്കല്‍ സര്‍വീസസ്
കോര്പ്പറേഷന്
ലിമിറ്റഡിലെ
(കെ.എം.എസ്.സി.എല്‍)
ജീവനക്കാര്‍ക്ക്
ഉളളതുപോലെ ഇ.പി.എഫ്.
ആനുകൂല്യങ്ങള്‍
നടപ്പിലാക്കിയിട്ടുണ്ടോ
ഇല്ലെങ്കില്‍
നടപ്പിലാക്കുമോ;
ഇവര്‍ക്ക് റിസ്ക്
അലവന്‍സ് അനുവദിക്കുന്ന
കാര്യം
പരിശോധിക്കുമോ; ഇവരെ
കെ.എം.എസ്.സി.എല്‍
ജീവനക്കാരായി
പരിഗണിക്കാന്‍ വേണ്ട
ഉത്തരവ് നല്‍കുമോ?
ജീവനം
2015
3109.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേവികുളം
നിയോജകമണ്ഡലത്തില്‍
എം.എല്‍.എ ഫണ്ട്
ഉപയോഗപ്പെടുത്തി സമഗ്ര
ആരോഗ്യപദ്ധതിയായ ജീവനം
2015
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വ്യക്തമാക്കാമോ;
(ബി)
ഈ
പദ്ധതിക്ക്
എന്തെങ്കിലും ഫണ്ട്
നല്കുവാന്
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
ഉണ്ടെങ്കില്‍
അത് ഉടനെ നല്കാന്
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
24
മണിക്കൂര്‍
പ്രവര്‍ത്തിക്കുന്ന
ശസ്ത്രക്രിയാ വിഭാഗം
3110.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോട്ടയം
ഐ.സി.എച്ച്
ആശുപത്രിയില്‍ 24
മണിക്കൂര്‍
പ്രവര്‍ത്തിക്കുന്ന
ശസ്ത്രക്രിയാ വിഭാഗം
ഇല്ലാത്തത് മൂലം
രോഗികള്‍ക്ക് ആവശ്യമായ
ചികിത്സാ സൗകര്യം
ലഭ്യമാകാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ആശുപത്രിയില്‍ 24
മണിക്കൂര്‍
പ്രവര്‍ത്തിക്കുന്ന
ശസ്ത്രക്രിയാ വിഭാഗം
ആരംഭിക്കാന്‍ നടപടി
സ്വീകരിക്കുമോ?
മലപ്പുറം
ജില്ലയിലെ ലബോറട്ടറി
ടെക്നീഷ്യന് ഗ്രേഡ് -II
തസ്തികകകള്‍
3111.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ലബോറട്ടറി
ടെക്നീഷ്യന് ഗ്രേഡ്
-II വിഭാഗത്തില്‍ എത്ര
പുതിയ തസ്തികകകള്‍
സൃഷ്ടിച്ചു; ഏതെല്ലാം
ആരോഗ്യ
കേന്ദ്രങ്ങളിലാണ്
പ്രസ്തുത തസ്തികകള്‍
അനുവദിച്ചത്;
(ബി)
മലപ്പുറം
ജില്ലയില്‍ ലബോറട്ടറി
ടെക്നീഷ്യന് ഗ്രേഡ്-II
തസ്തികയില്‍ എത്ര
ഒഴിവുകള്‍ ഉണ്ടെന്നും
അവ ഏതെല്ലാം
ആരോഗ്യകേന്ദ്രങ്ങളില്‍
ആണെന്നും വിശദമാക്കുമോ;
(സി)
പ്രസ്തുത
ഒഴിവുകള്‍ എല്ലാം
പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ടു
ചെയ്തിട്ടുണ്ടോ;
വിവരങ്ങള്‍ നല്‍കുമോ?
നഴ്സിംഗ്
പഠനം പൂര്‍ത്തിയാക്കിയവരുടെ
ജോലി സാധ്യതകള്‍
3112.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്ലസ്ടുവിന്
സയന്‍സ് ഗ്രൂപ്പ്
എടുക്കാതെ കേരളത്തിന്
പുറത്തു നിന്ന്
നഴ്സിംഗ് പഠനം
പൂര്‍ത്തിയാക്കിയവരും
ഇന്ത്യന്‍ നഴ്സിംഗ്
കൗണ്‍സിലിന്റെയും അതാത്
സംസ്ഥാനങ്ങളിലെ
നഴ്സിംഗ്
കൗണ്‍സിലുകളുടെയും
അംഗീകാരമുള്ള
സ്ഥാപനങ്ങളില്‍ അംഗീകൃത
കോഴ്സ് പഠിച്ച്
പുറത്തിറങ്ങിയതിനു ശേഷം
കേരള നഴ്സിംഗ്
കൗണ്‍സിലിന്റെ
പരീക്ഷയും പാസ്സായ
സര്‍ട്ടിഫിക്കറ്റ്
ലഭിച്ച
വിദ്യാര്‍ത്ഥികള്‍ക്ക്
പി.എസ്.സി. വഴിയുള്ള
നിയമനങ്ങള്‍ക്ക്
അപേക്ഷിക്കാന്‍
കഴിയുന്നില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഇതു സംബന്ധിച്ച്
എന്തെങ്കിലും നടപടി
സ്വീകരിക്കാന്‍
ഉദ്ദേശിക്കുണ്ടോ;
വിശദാംശം നല്‍കുമോ?
കോട്ടയം
മെഡിക്കല്‍ കോളേജിലെ റേഡിയോ
തെറാപ്പി ഡിപ്പാര്‍ട്ട്മെന്റ്
3113.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോട്ടയം
മെഡിക്കല്‍ കോളേജിലെ
റേഡിയോ തെറാപ്പി
ഡിപ്പാര്‍ട്ട്മെന്റില്‍
റേഡിയോഗ്രാഫര്‍മാരുടെ
എണ്ണത്തിലുള്ള കുറവ്
മൂലം റേഡിയേഷന്
ചികിത്സ രാത്രിയോളം
വെെകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ഡിപ്പാര്‍ട്ട്മെന്റിന്റെ
സുഗമമായ
പ്രവര്‍ത്തനത്തിന്
ആവശ്യമായ
റേഡിയോഗ്രാഫര്‍മാരുടെ
അധിക തസ്തിക
സൃഷ്ടിക്കുന്ന കാര്യം
പരിഗണിക്കുമോ?
മെഡിക്കല്‍
വിദ്യാഭ്യാസ വകുപ്പില്‍
പുതുതായി സൃഷ്ടിച്ച
തസ്തികകള്‍
3114.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2011
- 16 കാലയളവില്‍
മെഡിക്കല്‍ വിദ്യാഭ്യാസ
വകുപ്പില്‍ എത്ര
തസ്തികകളാണ് പുതുതായി
സൃഷ്ടിച്ചിട്ടുള്ളത്;
ആയത് തസ്തിക തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
2006
- 2011 കാലയളവില്‍
മെഡിക്കല്‍ വിദ്യാഭ്യാസ
വകുപ്പില്‍ എത്ര
തസ്തികകളാണ്
സൃഷ്ടിച്ചിരുന്നതെന്ന്
തസ്തിക തിരിച്ച്
വിശദമാക്കാമോ?
അസിസ്റ്റന്റ്
പ്രൊഫസര്‍, റേഡിയോ തെറാപ്പി
തസ്തികകള്‍
3115.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മെഡിക്കല്‍
വിദ്യാഭ്യാസ വകുപ്പില്‍
നിലവില്‍ എത്ര
അസിസ്റ്റന്റ്
പ്രൊഫസര്‍, റേഡിയോ
തെറാപ്പി തസ്തികകള്‍
ഒഴിവുണ്ട്;
വ്യക്തമാക്കാമോ;
(ബി)
ഇതില്‍
തിരുവനന്തപുരം
മെഡിക്കല്‍ കോളേജില്‍
എത്ര തസ്തികകള്‍
ഒഴിവുണ്ട്; ഈ ഒഴിവുകള്‍
പി.എസ്.സി. ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
എങ്കില്‍ എത്ര
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്ന്
വിശദമാക്കാമോ?
ഗുണ
നിലവാരം കുറഞ്ഞ മരുന്നുകള്‍
3116.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പല
സ്വകാര്യ
അശുപത്രികളിലും
ക്ലിനിക്കുകളിലും
കടലാസുകമ്പനികളുടെ
പേരിലുള്ള ഗുണ നിലവാരം
കുറഞ്ഞ മരുന്നുകള്‍
സൂക്ഷിക്കുകയും
രോഗികള്‍ക്ക് വിതരണം
ചെയ്യുകയും ചെയ്യുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരത്തിലുള്ള
എത്ര കേസ്സുകളാണ്
കഴിഞ്ഞ വര്‍ഷം
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ടത്;
(സി)
ഈ
കാര്യത്തില്‍ എന്തു
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്?
ഗോഡൗണുകളില്‍
കെട്ടിക്കിടന്ന് നശിക്കുന്ന
മരുന്നുകള്‍
3117.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
മെഡിക്കല്‍ സര്‍വ്വീസസ്
കോര്‍പ്പറേഷന്റെ
ഗോഡൗണുകളില്‍
മരുന്നുകള്‍
കെട്ടിക്കിടന്ന്
നശിക്കുന്ന സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കഴിഞ്ഞ
അഞ്ചുവര്‍ഷക്കാലയളവില്‍
എത്ര തുകയുടെ മരുന്നാണ്
കെട്ടിക്കിടന്ന്
നശിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
ഇത്തരത്തില്‍
മരുന്നുകള്‍
കെട്ടിക്കിടന്ന്
നശിക്കുന്നത്
ഒഴിവാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കും?
കോതമംഗലത്ത്
നാച്ചുറോപതി മെഡിക്കല്‍
കോളേജ്
3118.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കോതമംഗലം
മണ്ഡലത്തിലെ മലയോര
പ്രദേശമായ കുട്ടമ്പുഴ
പഞ്ചായത്ത്
കേന്ദ്രീകരിച്ച് ഒരു
നാച്ചുറോപതി മെഡിക്കല്‍
കോളേജ്
ആരംഭിക്കുന്നതിനുള്ള
നടപടി കൈക്കൊള്ളുമോ?
എെ.സി.ഡി.എസ്
പ്രവര്‍ത്തനങ്ങള്‍
3119.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എെ.സി.ഡി.എസ്
പ്രവര്‍ത്തനങ്ങള്‍
കാര്യക്ഷമമായി
നടപ്പിലാക്കുന്നതിനായി
ഈ സര്‍ക്കാര്‍
എന്തെല്ലാം നടപടികള്‍
സ്വികരിച്ചു എന്ന്
വിശദീകരിക്കാമോ;
(ബി)
പാലക്കാട്
ജില്ലയിലെ സ്വന്തമായി
കെട്ടിടം ഇല്ലാത്ത
അംഗന്‍വാടികളുടെ
ലിസ്റ്റ്
നിയോജകമണ്ഡലടിസ്ഥാനത്തില്‍
പ്രസിദ്ധീകരിക്കാമോ?
ശ്രീ.
ഗോവിന്ദന് നമ്പൂതിരി പഠന
റിപ്പോര്‍ട്ട്
3120.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
സാമൂഹ്യനീതി വകുപ്പില്‍
സ്ത്രികളുടെയും
കുട്ടികളുടെയും
വിഷയങ്ങള്‍ കൈകാര്യം
ചെയ്യുന്നതിനായി ഒരു
പുതിയ വകുപ്പ്
സൃഷ്ടിക്കുന്നത്
സംബന്ധിച്ച് മുന്‍
അഡീഷണല്‍ സെക്രട്ടറി
ശ്രീ. ഗോവിന്ദന്
നമ്പൂതിരി, സാമൂഹ്യനീതി
വകുപ്പില്‍ പഠന
റിപ്പോര്‍ട്ട്
നല്‍കിയിട്ടുണ്ടോ;
എങ്കില്‍
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
വനിതകള്‍ക്കും
കുട്ടികള്‍ക്കും വേണ്ടി
വകുപ്പ്
രൂപീകരിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(സി)
ഈ
സര്‍ക്കാര്‍
വനിത-ശിശുക്ഷേമ വകുപ്പ്
രൂപീകരിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു;
(ഡി)
15-3-2017
ല്‍ വനിത-ശിശുക്ഷേമ
വകുപ്പ്
രൂപീകരിക്കുന്നത്
സംബന്ധിച്ച് ഏതെങ്കിലും
യോഗം നടന്നിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
യോഗത്തിന്റെ
മിനുട്സിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ?
മിശ്ര
വിവാഹ ധനസഹായ പദ്ധതി
3121.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാമൂഹ്യനീതി
വകുപ്പു മുഖേന മിശ്ര
വിവാഹ ധനസഹായ പദ്ധതി
നടപ്പിലാക്കി
വരുന്നുണ്ടോ;
(ബി)
എങ്കില്‍
എത്ര രൂപയാണ് ധനസഹായം
നല്കി വരുന്നത്;
(സി)
മിശ്ര
വിവാഹ ധനസഹായം
ലഭിക്കുന്നതിനുളള
മാനദണ്ഡങ്ങളും
നിബന്ധനകളും
എന്താെക്കെയാണ്;
വിശദാംശം
വ്യക്തമാക്കുമോ;
(ഡി)
ധനസഹായം
ലഭിക്കുന്നതിനുളള
വാര്‍ഷിക വരുമാനപരിധി
22000/- രൂപയായി
നിജപ്പെടുത്തിയിട്ടുണ്ടോ;
(ഇ)
ഉണ്ടെങ്കില്‍
ഇത് കാലോചിതമായി
ഉയര്‍ത്തി
നിശ്ചയിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
എങ്കില്‍ വിശദാംശം
വ്യക്തമാക്കുമോ?
സാമൂഹിക
നീതി വകുപ്പിന്റെ കീഴില്‍
ക്രഷുകള്‍
3122.
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.വി.
അബ്ദുറഹിമാന്
,,
കെ. ആന്‍സലന്‍
,,
വി. കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സാമൂഹിക നീതി
വകുപ്പിന്റെ കീഴില്‍
ക്രഷുകള്‍ ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
ജോലിക്കു
പോകുന്ന അമ്മമാര്‍ക്ക്
ആശ്വാസം നല്കുന്ന ഈ
പദ്ധതി പ്രകാരം എത്ര
ക്രഷുകള്‍ തുടങ്ങാനാണ്
ഉദ്ദേശിക്കുന്നത്;
(സി)
ക്രഷുകള്‍
ആരംഭിക്കുന്നതുമായി
ബന്ധപ്പെട്ട് വിവിധ
ജില്ലകളില്‍ നിന്ന്
നിര്‍ദ്ദേശങ്ങള്‍
ലഭിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
കൂടുതല്‍
സ്ക്രീകള്‍ ജോലിയ്ക്ക്
പോകുന്ന സ്ഥലങ്ങള്‍
കണ്ടെത്തി അവിടെ
ആദ്യഘട്ടത്തില്‍
ക്രഷുകള്‍ ആരംഭിക്കാന്‍
നടപടി സ്വീകരിക്കുമോ?
സാമൂഹിക
സുരക്ഷാ മിഷന് വഴി
നടപ്പാക്കുന്ന ചികിത്സാ
പദ്ധതികള്‍
3123.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
സാമൂഹിക
സുരക്ഷാമിഷന് വഴി
നിലവില്‍ നടപ്പാക്കുന്ന
സൗജന്യ
ചികിത്സാപദ്ധതികള്‍
എന്തൊക്കയാണെന്നും
ഇതിനാവശ്യമായ അര്‍ഹതാ
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്നും
വിശദമാക്കാമോ?
തൃശൂര്‍
ജില്ലയിലെ വൃദ്ധസദനം
3124.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാമൂഹ്യനീതി
വകുപ്പിനു കിഴില്‍
തൃശൂര്‍ ജില്ലയില്‍
എവിടെയൊക്കെയാണ്
സര്‍ക്കാര്‍ വൃദ്ധസദനം
പ്രവര്‍ത്തിക്കുന്നത്;
അതിന്റെ മേല്‍വിലാസം
വ്യക്തമാക്കാമോ;
(ബി)
വൃദ്ധസദനത്തില്‍
പ്രവേശനം
ലഭിക്കുന്നതിനുളള
മാനദണ്ഡങ്ങളും
നിബന്ധനകളും
എന്തൊക്കെയാണ്;
വിശദാംശം
വ്യക്തമാക്കുമോ?
അമ്മയുടെ
നീതി തേടിയുള്ള സമരത്തില്‍
സാമൂഹ്യ നീതി വകുപ്പ്
സ്വീകരിച്ച നടപടികള്‍
3125.
ശ്രീ.പി.ഉബൈദുള്ള
,,
പി.കെ.ബഷീര്‍
,,
എന്‍. ഷംസുദ്ദീന്
,,
അബ്ദുല്‍ ഹമീദ് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജിഷ്ണു
പ്രണോയിയുടെ
അമ്മയുടെയും
കുടുംബത്തിന്റെയും നീതി
തേടിയുള്ള സമരത്തില്‍
ഇടപെട്ട് സാമൂഹ്യ നീതി
വകുപ്പ് എന്തെങ്കിലും
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദ വിവരം
വെളിപ്പെടുത്തുമോ;
(ബി)
സമരം
അവസാനിപ്പിക്കാന്‍
സര്‍ക്കാര്‍ എന്തൊക്കെ
ഉറപ്പുകള്‍
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
ഉറപ്പുകള്‍
നടപ്പാക്കിക്കിട്ടാനും
ജിഷ്ണു പ്രണോയിയുടെ
അമ്മക്ക് നീതി
ലഭിക്കാനും സാമൂഹ്യ
നീതി വകുപ്പ്
തുടര്‍ന്നും സഹായം
നല്‍കുമോ?
അംഗന്‍വാടി
വര്‍ക്കര്‍
3126.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വര്‍ഷങ്ങളായി
താല്‍ക്കാലിക അംഗന്‍വാടി
വര്‍ക്കര്‍മാരായി ജോലി
ചെയ്തു വരുന്നവരെ
സ്ഥിരപ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ നടപടികള്‍ ഏത്
ഘട്ടത്തിലാണെന്നറിയിക്കാമോ;
(ബി)
നിലവില്‍
അംഗന്‍വാടി
വര്‍ക്കര്‍മാരുടെ
നിയമനം, സ്ഥലം മാറ്റം
എന്നിവ സംബന്ധിച്ച്
പാലിക്കേണ്ട
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണന്ന്
അറിയിക്കാമോ; ഇത്
സംബന്ധിച്ച്
എന്തെങ്കിലും കോടതി
ഉത്തരവ് നിലവിലുണ്ടോ?
അംഗന്‍വാടി
വര്‍ക്കറുടെ ആശ്രിത നിയമനം
3127.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചെല്ലാനം
ഗ്രാമപഞ്ചായത്തിലെ
കണ്ടക്കടവ് 56-ാം
നമ്പര്‍
അംഗന്‍വാടിയില്‍
വര്‍ക്കറായി ജോലി
ചെയ്തിരുന്നതും
ബോട്ടപകടത്തില്‍
മരണമടഞ്ഞതുമായ
ആപത്തശേരി വീട്ടില്‍
സിന്ധു കുഞ്ഞുമോന്റെ
ആശ്രിതന് ജോലി
ലഭിക്കുന്നത്
സംബന്ധിച്ച ഫയലില്‍
(1006607/A/2017/SJ)
സ്വീകരിച്ചിട്ടുള്ള
നടപടി വിശദമാക്കാമോ;
(ബി)
ആശ്രിതന്
എന്നത്തേക്ക് ജോലി
ലഭ്യമാക്കുവാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
അങ്കന്‍വാടി
ഓണ്‍ ഡിമാന്റ്
3128.
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കേന്ദ്ര
സര്‍ക്കാര്‍ എത്ര
അങ്കന്വാടികളാണ്
അങ്കന്‍വാടി ഓണ്‍
ഡിമാന്റില്‍
അനുവദിച്ചിട്ടുള്ളത്;
ഇവയുടെ പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ?
സാമൂഹ്യനീതി
വകുപ്പില്‍ ആശ്രിത നിയമനം
3129.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാമൂഹ്യനീതി
വകുപ്പില്‍ ആശ്രിത
നിയമനം
നടത്തുന്നതിനുള്ള എത്ര
അപേക്ഷകള്‍ ഇപ്പോള്‍
നിലവിലുണ്ട് എന്ന്
വ്യക്തമാക്കുമോ;
(ബി)
ഏത്
തീയതി വരെ
അപേക്ഷിച്ചവര്‍ക്ക്
നിയമനം
നല്‍കിയിട്ടുണ്ടെന്ന്
അറിയിക്കാമോ;
(സി)
വകുപ്പില്‍
ആശ്രിത നിയമനത്തിനുള്ള
മാനദണ്ഡം എന്താണെന്ന്
വ്യക്തമാക്കുമോ?
അംഗപരിമിതരുടെ
പെണ്‍മക്കള്‍ക്കുളള
വിവാഹധനസഹായത്തുക
3130.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അംഗപരിമിതരായ
സ്ത്രീകളുടെ വിവാഹ
ധനസഹായത്തുകയും
അംഗപരിമിതരുടെ
പെണ്‍മക്കള്‍ക്കുളള
വിവാഹ ധനസഹായത്തുകയും
വളരെ കുറവാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇവ
രണ്ടും മറ്റു വിവാഹ
ധനസഹായത്തുകകള്ക്ക്
സമാനമായി
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ആഡിയോളജിസ്റ്റ്
ആന്‍ഡ് സ്പീച്ച് ലാംഗ്വേജ്
പാതോളജിസ്റ്റിന്റെ വേതനം
ഉയര്‍ത്തി നല്കാൻ നടപടി
3131.
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
26.02.2016-ലെ
G.O.(P)
No.28/2016/fin.നമ്പര്‍
ഉത്തരവ് പ്രകാരം
സംസ്ഥാനത്തെ വിവിധ
സ്ഥാപനങ്ങളില്‍
താത്കാലിക,
കോണ്‍ട്രാക്ട്
വ്യവസ്ഥകളില്‍
ജോലിചെയ്യുന്ന
ജീവനക്കാരുടെ വേതനഘടന
നിര്‍ണ്ണയിച്ചിട്ടുണ്ടെങ്കിലും
ഇതില്‍ ചില
അപാകതകളുളളതായി
ശ്രദ്ധയില്‍
വന്നിട്ടുണ്ടോ ;
(ബി)
പ്രസ്തുത
ഉത്തരവില്‍
പരാമര്‍ശിച്ചിട്ടില്ല
എന്ന കാരണത്താല്‍
തൃശൂര്‍
കല്ലേറ്റുംകരയില്‍
പ്രവര്‍ത്തിക്കുന്ന
നാഷണല്‍
ഇന്‍സ്റ്റിട്യൂട്ട് ഓഫ്
ഫിസിക്കല്‍ മെഡിസിന്
ആന്‍ഡ്
റിഹാബിലിറ്റേഷനില്‍
ദിവസ
വേതനാടിസ്ഥാനത്തില്‍
ജോലിചെയ്യുന്ന
ആഡിയോളജിസ്റ്റ് ആന്‍ഡ്
സ്പീച്ച് ലാംഗ്വേജ്
പാതോളജിസ്റ്റിന്റെ
വേതനഘടന ഉയര്‍ത്തി
നല്‍കിയിട്ടില്ല എന്ന
പരാതി ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
(സി)
എങ്കില്‍
ഇത് പരിഹരിക്കുന്നതിന്
വേണ്ട നടപടികള്‍
സ്വീകരിക്കുമോ?
ഇന്റെഗ്രേറ്റഡ്
ചൈല്‍ഡ് ഡെവലപ്മെന്റ് സ്കീം
3132.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍
ഇന്റെഗ്രേറ്റഡ് ചൈല്‍ഡ്
ഡെവലപ്മെന്റ് സ്കീം
സൂപ്പര്‍വൈസര്‍മാരുടെ
എത്ര ഒഴിവുകള്‍
നലിവിലുണ്ടെന്നും ഈ
ഒഴിവുകള്‍ എപ്പോള്‍
നികത്താന്‍
കഴിയുമെന്നും
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ഒഴിവുകള്‍ മൂലം പല
പദ്ധതികളും
കാര്യക്ഷമമായി
ചെയ്യാന്‍ കഴിയാതെ
വരുന്ന കാര്യം വകുപ്പ്
അധികാരികള്‍ക്ക്
ബോധ്യപ്പെട്ടിട്ടും ഇവ
നികത്താന്‍
നടപടികളുണ്ടാകാത്തതെന്ത്കൊണ്ടെന്ന്
വ്യക്തമാക്കാമോ?
അംഗനവാടികളില്‍
കുട്ടികള്‍ക്ക് നല്കുന്ന
സൌകര്യങ്ങള്‍
3133.
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
സംസ്ഥാനത്ത്
അംഗനവാടികളില്‍
കുട്ടികള്‍ക്ക്
നല്കുന്ന
സൌകര്യങ്ങളും,
ഭക്ഷണമുള്‍പ്പടെയുള്ള
സംവിധാനങ്ങളും മറ്റ്
ആനുകൂല്യങ്ങളും
വിശദമാക്കുമോ?
കുട്ടികള്‍ക്കും
സ്ത്രീകള്‍ക്കും
വൃദ്ധന്മാര്ക്കും വേണ്ടിയുളള
ക്ഷേമ പ്രവർത്തനങ്ങൾ
3134.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം സാമൂഹ്യ നീതി
വകുപ്പ് എന്തൊക്കെ
കാര്യങ്ങള്‍ ആണ്
കുട്ടികള്‍ക്കും
സ്ത്രീകള്‍ക്കും
വൃദ്ധന്മാര്ക്കും ആയി
ചെയ്തിട്ടുള്ളത് എന്ന്
വ്യക്തമാക്കുമോ?
ഭിന്നശേഷിക്കാരെ
സ്ഥിരപ്പെടുത്തല്‍
3135.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എംപ്ലോയ്മെന്റ്
എക്സേഞ്ച് വഴി
താല്‍ക്കാലികമായി ഏത്
കാലയളവ് വരെ ജോലി ചെയ്ത
ഭിന്നശേഷിക്കാരെയാണ്
ജോലിയില്‍
സ്ഥിരപ്പെടുത്തിയിട്ടുള്ളത്;
(ബി)
അതിനുശേഷം
ജോലി ചെയ്ത ഭിന്ന
ശേഷിക്കാരായ ജീവനക്കാരെ
സ്ഥിരപ്പെടുത്തുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കാമോ?
സ്ത്രീകള്‍ക്കും
കുട്ടികള്‍ക്കുമായി പ്രത്യേക
വകുപ്പ്
3136.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ജി.എസ്.ജയലാല്‍
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാമൂഹ്യനീതി
വകുപ്പ് വിഭജിച്ച്
സ്ത്രീകള്‍ക്കും
കുട്ടികള്‍ക്കുമായി
പ്രത്യേക വകുപ്പ്
രൂപീകരിക്കുന്നതിന്
തീരുമാനമെടുത്തിട്ടുണ്ടോ;
(ബി)
സാമൂഹ്യനീതി
വകുപ്പിന്റെ
വിഭജനവുമായി
ബന്ധപ്പെട്ട് നിയമിച്ച
ഏകാംഗ കമ്മീഷന്റെ
പ്രധാന കണ്ടെത്തലുകള്‍
എന്തൊക്കെയാണെന്ന്
അറിയിക്കുമോ;
(സി)
പുതിയ
വകുപ്പിന്റെ
രൂപീകരണശേഷവും
പ്രോജക്ട് (ബ്ലോക്ക്)
തലങ്ങളില്‍
സൂപ്പര്‍വൈസര്‍മാരും
സി.ഡി.പി.ഒ.മാരും രണ്ടു
വകുപ്പുകളിലെയും
ചുമതലകള്‍
നിര്‍വഹിക്കേണ്ടി
വരുമോയെന്ന്
വ്യക്തമാക്കുമോ?
അംഗന്‍വാടികൾക്ക്
കെട്ടിട നിർമാണത്തിന് ധനസഹായം
3137.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെടുമങ്ങാട്
നിയോജകമണ്ഡലത്തില്‍
സ്വന്തമായി കെട്ടിടം
ഇല്ലാത്ത എത്ര
അംഗന്വാടികളുണ്ടെന്നും
ഏതെല്ലാമാണെന്നും
വ്യക്തമാക്കുമോ;
(ബി)
അംഗന്‍വാടികളുടെ
കെട്ടിട
നിര്‍മ്മാണത്തിന്
ധനസഹായം
ലഭ്യമാക്കുന്നതിന്
ഏതെല്ലാം പദ്ധതികളാണ്
നിലവിലുളളതെന്ന്
വ്യക്തമാക്കുമോ?
അംഗന്‍വാടികള്‍ക്ക്
കെട്ടിടം
3138.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്വന്തമായി
കെട്ടിടമില്ലാത്ത
അംഗന്‍വാടികള്‍ക്ക്
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
സാമ്പത്തിക സഹായം
നല്‍കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
സഹായം നല്‍കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?