അരി
വിലയില്‍ വര്‍ദ്ധനവ്
3139.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പൊതു വിപണിയില്‍ അരി
വിലയില്‍ വര്‍ദ്ധനവ്
വന്നിട്ടുളള കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതര
സംസ്ഥാനങ്ങളിലെ
വിതരണക്കാരുമായി
യഥാസമയം ചര്‍ച്ചകള്‍
നടത്തുന്നതിനും
ഫലപ്രദമായി
ഇടപെടുന്നതിനും
കഴിയാത്തതാണ് ഇൗ
സ്ഥിതിവിശേഷത്തിന്
ഇടയാക്കുന്നതെന്ന
കാര്യം ഗൗരവമായി
കാണുന്നുണ്ടോ;
(സി)
പൊതുവിപണിയിലെ
നിത്യോപയോഗ
സാധനങ്ങളുടെ വില
നിയന്ത്രിക്കുന്നതിന്
സർക്കാർ കാര്യക്ഷമമായി
ഇടപെടുന്നുണ്ടെന്ന
കാര്യം ഉറപ്പു
വരുത്തുമോ?
ഇതര
സംസ്ഥാനങ്ങളില്‍ നിന്നും
സംഭരിച്ച അരി
3140.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
സംസ്ഥാനത്ത്
അരിവില
നിയന്ത്രിക്കുന്നതിനും
അരിയുടെ ലഭ്യത
ഉറപ്പുവരുത്തുന്നതിനും
വേണ്ടി ഇതര
സംസ്ഥാനങ്ങളില്‍
നിന്നും അരി
സംഭരിച്ചതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
എഫ്.സി.എെ.
യില്‍ നിന്ന് ലഭിക്കുന്ന
റേഷന്‍ സാധനങ്ങള്‍
3141.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാര്‍ അനുവദിച്ച്
നല്‍കിയിട്ടുള്ള
മുഴുവന്‍ റേഷനും ഈ
സര്‍ക്കാര്‍
എഫ്.സി.എെ.യില്‍
നിന്നും
എടുക്കുന്നുണ്ടോ എന്ന്
വ്യക്തമാക്കുമോ; കഴിഞ്ഞ
4 മാസത്തെ കണക്ക്
വെളിപ്പെടുത്തുമോ;
(ബി)
റേഷന്‍
സാധനങ്ങള്‍ എഫ്.സി.എെ.
യില്‍
കെട്ടികിടക്കുന്നതായുള്ള
വിവരം ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ ഇവ
ഏറ്റെടുക്കുവാന്‍ എന്ത്
നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ;
(സി)
പാവപ്പെട്ടവർക്കുള്ള
അരി വിതരണം ചെയ്യുവാന്‍
എന്ത് നടപടി
സ്വീകരിച്ചുവെന്ന്
അറിയിക്കുമോ?
രണ്ട്
രൂപ നിരക്കില്‍ അരി
3142.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എ.പി.എല്‍, ബി.പി.എല്‍
വിഭാഗത്തില്‍പ്പെട്ട
മുഴുവന്‍ പേരുടെയും
സ്ഥിതി വിവര
കണക്കുകള്‍, 2014-ല്‍
സര്‍ക്കാര്‍
തയ്യാറാക്കിയ കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
രണ്ട്
രൂപ നിരക്കില്‍ അരി
നല്‍കാനുള്ള
പട്ടികയില്‍ നിന്ന്
ദരിദ്രര്‍
പുറത്തായപ്പോള്‍
പത്തേക്കര്‍
ഭൂമിയുള്ളവര്‍ വരെ
ഉള്‍പ്പെട്ട സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇക്കാര്യത്തില്‍
വീഴ്ച വന്ന
സാഹചര്യത്തില്‍ രണ്ട്
രൂപ നിരക്കില്‍ അരി
നല്‍കാനുള്ള പട്ടിക
മരവിപ്പിക്കുമോ;
(ഡി)
നാഷണല്‍
ഇന്‍ഫോമാറ്റിക്
സെന്ററും ഭക്ഷ്യ
വകുപ്പും ആവശ്യത്തിന്
മുന്‍കരുതലെടുക്കാതിരുന്നതാണ്
പ്രസ്തുത വീഴ്ച
സംഭവിക്കാന്‍
കാരണമായതെന്നത്
പരിശോധിക്കുമോ;
(ഇ)
അപാകതകള്‍
പരിഹരിച്ച് പ്രസ്തുത
പട്ടിക എന്നത്തേക്ക്
പുനഃപ്രസിദ്ധീകരിക്കും;
വിശദാംശം നല്‍കുമോ?
റേഷന്‍
വിതരണത്തിന് സോഫ്റ്റ് വെയര്‍
3143.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതിയ
റേഷന്‍ കാര്‍ഡ്
വിതരണത്തിനും രണ്ട് രൂപ
അരി വിതരണത്തിനുമായി
ഏത് ഏജന്‍സിയുടെ
സോഫ്റ്റ് വെയര്‍ ആണ്
സിവില്‍ സപ്ലെെസ്
വകുപ്പ്
സ്വീകരിച്ചിരിക്കുന്നത്
എന്നറിയിക്കാമോ;
(ബി)
എത്ര
ലക്ഷം രൂപയാണ് പ്രസ്തുത
ഇനത്തില്‍
ചെലവാക്കിയിരിക്കുന്നത്
എന്നറിയിക്കാമോ?
ഭക്ഷ്യ
ധാന്യ വിഹിതം നഷ്ടമാകുമെന്ന
എഫ്.സി.ഐയുടെ മുന്നറിയിപ്പ്
3144.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
എ. കെ. ശശീന്ദ്രന്
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അർഹതപ്പെട്ട
ധാന്യ വിഹിതം കൃത്യമായി
ഏറ്റെടുക്കാത്തതിനാൽ
സംസ്ഥാനത്തിന്റെ ഭക്ഷ്യ
ധാന്യ വിഹിതം
നഷ്ടമാകുമെന്ന
എഫ്.സി.ഐയുടെ
മുന്നറിയിപ്പ്
ശ്രദ്ധയിൽ
വന്നിട്ടുണ്ടോ; എങ്കിൽ
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടികൾ
വ്യക്തമാക്കുമോ;
(ബി)
കോട്ടയം
എഫ്.സി.ഐ യിൽ നിന്നും
സമയത്ത് അരി
എടുക്കാതിരുന്നതിനാൽ
എത്ര ടൺ അരിയാണ്
നഷ്ടമായത്;
ഇത്തരത്തില്‍ കൂടുതൽ
കേന്ദ്ര അരിവിഹിതം
നഷ്ടപ്പെടാതിരിക്കാൻ
സ്വീകരിച്ച നടപടികൾ
വിശദീകരിക്കുമോ?
റേഷന്‍
വിതരണ രംഗത്തെ മാറ്റങ്ങൾ
3145.
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
സാധനങ്ങളുടെ
മറിച്ചുവില്പനയും
കരിഞ്ചന്തയും
തടയുന്നതിന്
നടപ്പിലാക്കാനുദ്ദേശിക്കുന്ന
വെഹിക്കിള്‍
ട്രാക്കിങ്ങ്
സിസ്റ്റത്തിന്റെ
പ്രവര്‍ത്തനരീതി
വിശദീകരിക്കുമോ;
(ബി)
ഇ-റേഷനിംഗ്
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വെളിപ്പെടുത്തുമോ;
(സി)
റേഷന്‍
വ്യാപാരികള്‍ക്ക്
സാധനങ്ങള്‍
എത്തിക്കുന്ന വിവരം
മുന്‍കൂട്ടി
എസ്.എം.എസ്. മുഖേന
ഉപഭോക്താക്കളെയും
വ്യാപാരികളെയും
അറിയിക്കുന്ന സംവിധാനം
ഏര്‍പ്പെടുത്തുമോ;
(ഡി)
റേഷന്‍
മൊത്ത വിതരണം
സര്‍ക്കാര്‍
ഏറ്റെടുക്കുന്നതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദീകരിക്കുമോ?
ഭക്ഷ്യ
ഭദ്രതാ നിയമം
പാലിക്കപ്പെടുന്നുണ്ടോയെന്ന്
പരിശാധിക്കാനുളള സംവിധാനം
3146.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
എ. കെ. ശശീന്ദ്രന്
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യ
ഭദ്രതാ നിയമം
പാലിക്കപ്പെടുന്നുണ്ടോയെന്ന്
പരിശാധിക്കാനുളള
നിലവിലെ സംവിധാനങ്ങൾ
വിശദമാക്കുമോ; ഇതുവഴി
സ്വീകരിച്ച നടപടികൾ
വിശദമാക്കുമോ; ഇത്തരം
സംവിധാനത്തില്‍ ഓരോ
ജില്ലയുടെയും ചുമതല
ആർക്കാണ്;
(ബി)
ഇതുമായി
ബന്ധപ്പെട്ട്
എന്തെല്ലാം കേന്ദ്ര
നിര്‍ദേശങ്ങളാണുള്ളത്;
സംസ്ഥാന സര്‍ക്കാര്‍
മാര്‍ഗനിര്‍ദേശങ്ങള്‍
തയാറാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
കേന്ദ്ര-സംസ്ഥാന
സര്‍ക്കാരുകളുടെ
ഇതുമായി ബന്ധപ്പെട്ട
മാര്‍ഗനിര്‍ദേശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
ഇതുമായി
ബന്ധപ്പെട്ട് ഉദ്യോഗസ്ഥ
സംവിധാനത്തില്‍
എന്തൊക്കെ മാറ്റങ്ങള്‍
വരുത്തുന്നതിനുദ്ദേശിക്കുന്നു
എന്ന് വ്യക്തമാക്കാമോ?
ഭക്ഷ്യ
ഭദ്രതാ നിയമത്തിന്റെ
അടിസ്ഥാനത്തിലുള്ള മുന്‍ഗണനാ
പട്ടിക
3147.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
ഐ.സി.ബാലകൃഷ്ണന്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യ
ഭദ്രതാ നിയമത്തിന്റെ
അടിസ്ഥാനത്തിലുള്ള
മുന്‍ഗണനാ പട്ടികയില്‍
നിന്നും അര്‍ഹരായ എത്ര
പേര്
ഒഴിവാക്കപ്പെട്ടുവെന്നും
അവര്‍ക്ക് മുന്‍ഗണനാ
പട്ടിക പ്രകാരമുള്ള
റേഷന്‍ കാര്‍ഡ്
ലഭ്യമാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്നും
വിശദമാക്കുമോ;
(ബി)
ഭക്ഷ്യ
ഭദ്രതാ നിയമപ്രകാരം
മുന്‍ഗണനാ വിഭാഗങ്ങളുടെ
അന്തിമ പട്ടിക എന്ന്
പ്രസിദ്ധീകരിക്കാനാകും
എന്നാണ്
ലക്ഷ്യമിട്ടിട്ടുള്ളത്;
വിശദമാക്കുമോ?
റേഷന്‍
വ്യാപാര രംഗത്തെ അഴിമതി
കുറയ്ക്കാന്‍ നടപടി
3148.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
വ്യാപാര രംഗത്തെ അഴിമതി
കുറയ്ക്കുവാന്‍
സ്വീകരിച്ചിരിക്കുന്ന
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കുമോ;
(ബി)
റേഷന്‍
വ്യാപാരികള്‍ക്ക്
കമ്മീഷന് കൂട്ടി
നല്‍കാത്തതും സിവില്‍
സപ്ലൈസ് വകുപ്പ്
ഉദ്യോഗസ്ഥരുടെ
അഴിമതിയും മൂലമാണ് ഈ
രംഗത്തെ അഴിമതി
വര്‍ദ്ധിക്കുന്നത് എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇത്
പരിഹരിക്കുവാന്‍
അടിയന്തര നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
മാവേലി
ഹോട്ടലുകള്‍
3149.
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലി
ഹോട്ടലുകള്‍ തുടങ്ങാന്‍
പ്രേരിപ്പിച്ച
ഘടകങ്ങള്‍
വ്യക്തമാക്കുമോ;
(ബി)
ഇതിലേക്ക്
വേണ്ടിവരുന്ന
തൊഴിലാളികളെ ഏതു
തരത്തില്‍
കണ്ടെത്തുന്നതിനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ബസ്
സ്റ്റാന്റുകള്‍,
റെയില്‍വേ
സ്റ്റേഷനുകള്‍,
സര്‍ക്കാര്‍ മെഡിക്കല്‍
കോളേജുകള്‍,
കാര്യാലയങ്ങള്‍
എന്നിവിടങ്ങളിലെ
ക്യാന്റീനുകള്‍
ഏറ്റെടുത്ത്
നടത്തുവാന്‍ സിവില്‍
സപ്ലൈസ് കോര്പ്പറേഷന്
തയ്യാറാകുമോ
എന്നറിയിക്കുമോ?
തുടര്‍
ചികിത്സയിലായ അംഗങ്ങളുള്ള
കുടുംബങ്ങളെ ബി.പി.എല്‍.
വിഭാഗത്തില്‍
ഉള്‍പ്പെടുത്താന്‍ നടപടി
3150.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
എ.പി.എല്‍.
വിഭാഗത്തില്‍പ്പെട്ടതും
എന്നാല്‍ ഗുരുതരമായ
രോഗങ്ങളാല്‍ തുടര്‍
ചികിത്സയിലുമായ
അംഗങ്ങളുള്ള
കുടുംബങ്ങളെ
ബി.പി.എല്‍.
വിഭാഗത്തില്‍
ഉള്‍പ്പെടുത്തി
ഭക്ഷ്യധാന്യങ്ങള്‍
ഉള്‍പ്പെടെ നല്കാന്
നടപടി സ്വീകരിക്കുമോ?
മാവേലി
സ്റ്റോറുകളില്‍ അവശ്യ
സാധനങ്ങള്‍ സ്റ്റോക്ക്
ചെയ്യുന്നതിന് നടപടി
3151.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിസ്റ്റോറുകളില്‍
കൂടുതല്‍ അവശ്യ
സാധനങ്ങള്‍ സ്റ്റോക്ക്
ചെയ്ത് വിതരണം
ചെയ്യുന്നതിനായി
എന്തെല്ലാം നടപടികളാണ്
ഈ സര്‍ക്കാര്‍
സ്വീകരിച്ചതെന്ന്
വിശദീകരിക്കാമോ;
(ബി)
ഒറ്റപ്പാലം
അസംബ്ലിമണ്ഡലത്തിലെ
എല്ലാ പഞ്ചായത്തുകളിലും
മാവേലി സ്റ്റോറുകള്‍
പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
മാവേലി
സ്റ്റോറുകളുടെ
പ്രവര്‍ത്തനം ഇല്ലാത്ത
ഗ്രാമപഞ്ചായത്തുകളില്‍
അവയുടെ പ്രവര്‍ത്തനം
ആരംഭിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശം ലഭ്യമാക്കാമോ?
റേഷന്‍
ഉറപ്പാക്കുവാന്‍ പദ്ധതി
3152.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിന്
അര്‍ഹതപ്പെട്ട റേഷന്‍
വിഹിതം കേന്ദ്രത്തില്‍
നിന്ന്
നേടിയെടുക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോഃ
(ബി)
ഇക്കാര്യത്തില്‍
കേന്ദ്ര സര്‍ക്കാരിന്റെ
നിലപാട്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
നിലപാട്
മറികടക്കുന്നതിനായി
കേരളം സ്വീകരിച്ച നടപടി
വ്യക്തമാക്കുമോ;
(ഡി)
നിലവില്‍
റേഷന്‍
കിട്ടിയിരുന്നവര്‍ക്ക്
തുടര്‍ന്നും റേഷന്‍
ഉറപ്പാക്കുവാനുളള
കര്‍മ്മപദ്ധതികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ?
കേന്ദ്ര
വിഹിത ഭക്ഷ്യധാന്യം
3153.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുവിതരണ
ശൃംഖല വഴി വിതരണം
ചെയ്യുന്നതിന് ആവശ്യമായ
ഭക്ഷ്യ ധാന്യം കേന്ദ്ര
സര്‍ക്കാരില്‍ നിന്ന്
ലഭിക്കുന്നുണ്ടോ;
(ബി)
പ്രതിമാസം
വിതരണത്തിന് ആവശ്യമുള്ള
അരിയുടെയും കേന്ദ്ര
വിഹിതമായി ലഭിക്കുന്ന
അരിയുടെയും അളവ്
വ്യക്തമാക്കുമോ;
(സി)
യു.പി.എ.
സര്‍ക്കാരിന്റെ കാലത്ത്
കേന്ദ്രം അനുവദിച്ച
അരിയുടെ അളവ്
എത്രയായിരുന്നുവെന്നും
ആയത് കൃത്യമായി
ലഭിച്ചിരുന്നോയെന്നും
വ്യക്തമാക്കുമോ;
(ഡി)
ഇപ്ഫോഴത്തെ
കേന്ദ്ര സര്‍ക്കാര്‍
ഇതില്‍ എന്തെങ്കിലും
പ്രത്യേക കുറവ്
വരുത്തിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ?
ചേലക്കര
പഴയന്നൂര്‍ പഞ്ചായത്തില്‍
മാവേലിസ്റ്റോര്‍
3154.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശ്ശൂര്‍
ജില്ലയില്‍ ചേലക്കര
നിയോജകമണ്ഡലത്തിലെ
പഴയന്നൂര്‍
പഞ്ചായത്തില്‍ എളനാട്
ആസ്ഥാനമായി
മാവേലിസ്റ്റോര്‍
ആരംഭിക്കുന്നതിനുള്ള
നടപടി ക്രമങ്ങള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പഴയന്നൂര്‍
ഗ്രാമപഞ്ചായത്ത് വാടക
രഹിതമായി കെട്ടിടവും
മതിയായ ഡെപ്പോസിറ്റ്
തുകയും നല്‍കാം എന്ന്
തീരുമാനമെടുത്ത്
അറിയിച്ചിട്ടും
കാലതാമസം നേരിടുന്നത്
എന്തുകൊണ്ടാണെന്ന്
അറിയിക്കുമോ;
(സി)
നടപടിക്രമങ്ങള്‍
പൂര്‍ത്തീകരിച്ച്
മാവേലിസ്റ്റോര്‍
എന്നത്തേയ്ക്ക്
ആരംഭിക്കുവാന്‍
കഴിയുമെന്നാണ് സിവില്‍
സപ്ലൈസ് കോര്പ്പറേഷന്
പ്രതീക്ഷിക്കുന്നത്;
വിശദാംശം ലഭ്യമാക്കുമോ?
രണ്ടുരൂപ
നിരക്കില്‍ അരി
3155.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
രണ്ടു
രൂപ നിരക്കിൽ അരി
നൽകാനുളളവരുടെ
പട്ടികയിൽ നിന്ന്
ദരിദ്രർ പുറത്താവുകയും
പത്തേക്കർവരെ ഭൂമിയും
മറ്റ് സാമ്പത്തിക
സൗകര്യങ്ങളും ഉളളവർ
പട്ടികയിൽ ഇടം നേടിയതും
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി)
മുൻഗണനാ
വിഭാഗത്തിൽപ്പെട്ട എത്ര
പേർക്ക് സൗജന്യ ധാന്യം
നല്‍കുന്നുണ്ടെന്നും
ഗ്രാമപ്രദേശങ്ങളിൽ
ഒരേക്കറിൽ കൂടുതൽ ഭൂമി
ഉളളവരെ ഉൾപ്പെടുത്താൻ
തീരുമാനിച്ച
സാഹചര്യത്തിൽ പരമാവധി
എത്ര ഏക്കർ ഭൂമി ഉളളവർ
പട്ടികയിൽ
ഉൾപ്പെട്ടിട്ടുണ്ടെന്നും
വ്യക്തമാക്കുമോ;
(സി)
രണ്ടു
രൂപ നിരക്കിൽ
അരിനൽകുന്നതിനുളള
മാനദണ്ഡങ്ങൾ
എന്തെല്ലാമാണ്;
ഇതുസംബന്ധിച്ച
ഉത്തരവുകളുടെ പകർപ്പുകൾ
നല്കുുമോ;
(ഡി)
അര്‍ഹതാപട്ടിക
തയ്യാറാക്കുവാൻ
ചുമതലപ്പെടുത്തിയ
സ്ഥാപനങ്ങൾ
ഏതെല്ലാമാണെന്നും
അവസാനമായി തയ്യാറാക്കിയ
പട്ടികയുടെ വിവരങ്ങളും
നല്‍കുമോ;
(ഇ)
പുതിയ
റേഷൻ കാർഡുകളുടെ അച്ചടി
കരാർ ഏത് ഏജൻസിക്കാണ്
നല്കിയിട്ടുളളതെന്ന്
വ്യക്തമാക്കുമോ?
കോതമംഗലം
മണ്ഡലത്തില്‍ പുതിയ മാവേലി
സ്റ്റോറുകള്‍
3156.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സപ്ലൈകോ
വില്‍പ്പന
ശാലകളില്ലാത്ത ഗ്രാമ
പഞ്ചായത്തുകളില്‍
മാവേലി സ്റ്റോറുകള്‍
ആരംഭിക്കുവാന്‍ നടപടി
സ്വീകരിക്കുന്നുണ്ടോ;
(ബി)
കോതമംഗലം
മണ്ഡലത്തില്‍ പൈമറ്റം,
നെല്ലിമറ്റം എന്നീ
സ്ഥലങ്ങളില്‍ പുതിയ
മാവേലി സ്റ്റോറുകള്‍
ആരംഭിക്കുന്നതിന്
പ്രപ്പോസലുകള്‍
ലഭിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
എന്ത് നടപടിയാണ്
സ്വീകരിച്ചിരിക്കുന്നത്
എന്ന് വ്യക്തമാക്കാമോ?
ദേവികുളം
നിയോജകമണ്ഡലത്തില്‍ മാവേലി
സ്റ്റോറുകള്‍
3157.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേവികുളം
നിയോജകമണ്ഡലത്തില്‍
മാവേലി സ്റ്റോറുകള്‍
ഇല്ലാത്ത
പഞ്ചായത്തുകളില്‍
മാവേലിസ്റ്റോര്‍
ആരംഭിക്കാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഉണ്ടെങ്കില്‍
ആയതിന്റെ
നടപടിക്രമങ്ങള്‍
ഏതെല്ലാമായെന്ന്
വ്യക്തമാക്കുമോ;
(സി)
ഇല്ലെങ്കില്‍
ആരംഭിക്കാന്‍ ആവശ്യമായ
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
ബംഗാളില്‍
നിന്നുള്ള അരി ഇറക്കുമതി
3158.
ശ്രീ.അടൂര്‍
പ്രകാശ്
,,
അനൂപ് ജേക്കബ്
,,
റോജി എം. ജോണ്‍
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അരിവില
നിയന്ത്രിക്കുവാന്‍
ബംഗാളില്‍ നിന്നും
സര്‍ക്കാര്‍ നേരിട്ട്
അരി ഇറക്കും എന്ന
പ്രഖ്യാപനം
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
(ബി)
നേരിട്ടല്ല
അരി ഇറക്കുമതി
ചെയ്തതെങ്കില്‍, ഏത്
ഏജന്‍സി വഴിയാണെന്ന്
വെളിപ്പെടുത്തുമോ;
(സി)
സിവില്‍
സപ്ലൈസ് കോര്പ്പറേഷന്
കരിമ്പട്ടികയില്‍
ഉള്‍പ്പെടുത്തിയ
ഹഫ്സാര് ട്രേഡിംഗ്
എന്ന കമ്പനിയില്‍നിന്ന്
'സുവര്‍ണ്ണ'അരി
വാങ്ങിയിട്ടുണ്ടോ;
എങ്കില്‍ എത്ര
ക്വിന്റല്‍ അരി
പ്രസ്തുത സ്ഥാപനത്തില്‍
നിന്നും വാങ്ങി എന്ന്
അറിയിക്കുമോ?
ആലത്തൂര്‍
താലൂക്കിലെ റേഷന്‍
കാര്‍ഡുകള്‍
3159.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലത്തൂര്‍
താലൂക്കില്‍ എത്ര
റേഷന്‍ കടകളാണ്
നിലവിലുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഓരോ
റേഷന്‍ കടയിലേക്കും
അനുവദിച്ചിട്ടുള്ള
പുതിയ റേഷന്‍
കാര്‍ഡുകളുടെ എണ്ണം
വ്യക്തമാക്കാമോ;
(സി)
ആലത്തൂര്‍
താലൂക്കില്‍ പുതിയ
റേഷന്‍ കാര്‍ഡുകളുടെ
വിതരണം എന്ന്
പൂര്‍ത്തിയാക്കാന്‍
കഴിയുമെന്ന്
അറിയിക്കാമോ?
പൊതുവിതരണ
വകുപ്പില്‍ കൂടുതല്‍
തസ്തികകള്‍
3160.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുവിതരണ
വകുപ്പില്‍ കൂടുതല്‍
തസ്തികകള്‍
അനുവദിക്കാതെ,
വാതില്‍പ്പടി വിതരണം
വര്ക്കിംഗ്അറേഞ്ച്മെന്റ്
വ്യവസ്ഥയില്‍
നടത്തുമ്പോൾ
ജീവനക്കാര്‍ക്ക്
ഉണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇപ്രകാരം
വര്‍ക്കിംഗ്
അറേഞ്ച്മെന്റ്
വ്യവസ്ഥയില്‍
ജീവനക്കാരെ
നിയമിക്കുമ്പോള്‍
ജീവനക്കാരുടെ ക്ഷാമം
മൂലം താലൂക്ക് സപ്ലൈ
ഓഫീസുകളുടെ
പ്രവര്‍ത്തനം
തടസ്സപ്പെടുന്ന
സാഹചര്യം
പരിശോധിച്ചിട്ടുണ്ടോ;
(സി)
ഇത്
പരിഹരിക്കുവാന്‍
കൂടുതല്‍ തസ്തികകള്‍
പൊതുവിതരണ വകുപ്പില്‍
അനുവദിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ?
കൗണ്‍സില്‍
ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ്
ഡവലപ്പ്മെന്റ്
3161.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ഇ.കെ.വിജയന്
,,
കെ. രാജന്
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യ
വകുപ്പിന്റെ കീഴിലുള്ള
കൗണ്‍സില്‍ ഫോര്‍ ഫുഡ്
റിസര്‍ച്ച് ആന്റ്
ഡവലപ്പ്മെന്റ് എന്ന
സ്ഥാപനത്തില്‍ ആകെ എത്ര
ജീവനക്കാര്‍ ജോലി
ചെയ്യുന്നുണ്ടെന്നും
സ്ഥിരം, താല്‍ക്കാലിക
ജീവനക്കാര്‍ എന്നിവരുടെ
എണ്ണം എത്രയെന്നും
വ്യക്തമാക്കുമോ;
(ബി)
ഈ സ്ഥാപനത്തിന്റെ
ഗവേണിംഗ് ബോഡിയും
എക്സിക്യൂട്ടീവ്
കമ്മിറ്റിയും
പുന:സംഘടിപ്പിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിന്
കാലതാമസം
ഉണ്ടാകുന്നതിനുള്ള
കാരണം വ്യക്തമാക്കുമോ?
സപ്ലൈകോയുടെ
മാര്‍ക്കറ്റ് ഇടപെടൽ
പ്രവര്‍ത്തനങ്ങള്‍
3162.
ശ്രീ.എം.
സ്വരാജ്
,,
കെ. ദാസന്
,,
ഒ. ആര്. കേളു
,,
പി.കെ. ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അവശ്യസാധനങ്ങളുടെ
വിലനിലവാരം
പിടിച്ചുനിര്‍ത്തുന്നതിന്
സംസ്ഥാന സിവില്‍
സപ്ലൈസ് കോര്പ്പറേഷന്
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടത്തുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
കഴിഞ്ഞ
വിഷു-ഈസ്റ്റര്‍ ഉത്സവ
സീസണില്‍ ഇതിനായി
സപ്ലൈകോ പ്രത്യേക
വില്പനശാലകള്
ആരംഭിച്ചിരുന്നോ;
വിശദാംശം നല്‍കുമോ;
(സി)
സപ്ലൈകോയുടെ
മെഡിക്കല്‍
സ്റ്റോറുകള്‍ വഴി
ജീവന് രക്ഷാ
മരുന്നുകള്‍
ന്യായവിലയ്ക്ക്
ലഭ്യമാക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
സപ്ലൈകോ
നടപ്പിലാക്കിവരുന്ന
മാര്‍ക്കറ്റ്
ഇന്റര്‍വെന്‍ഷന്‍
പ്രവര്‍ത്തനങ്ങള്‍
കൂടുതല്‍
കാര്യക്ഷമമാക്കാന്‍
നടപടി സ്വീകരിക്കുമോ?
വാതില്‍പ്പടി
അരി വിതരണം പദ്ധതി
3163.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വാതില്‍പ്പടി അരി
വിതരണം പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
എങ്കില്‍
എവിടെയെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇല്ലെങ്കില്‍
പദ്ധതി എന്നത്തേക്ക്
നടപ്പിലാക്കാനാകുമെന്നാണ്
പ്രതീക്ഷിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
പദ്ധതിയുടെ
വിശദാംശങ്ങളും
പദ്ധതിയിലുള്പ്പെടുന്നതിനുള്ള
മാനദണ്ഡങ്ങളും
വ്യക്തമാക്കുമോ?
വാതില്‍പ്പടി
റേഷന്‍വിതരണം
3164.
ശ്രീ.കെ.മുരളീധരന്
,,
എ.പി. അനില്‍ കുമാര്‍
,,
അനൂപ് ജേക്കബ്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യഭദ്രത
നിയമപ്രകാരം കൊല്ലം
ജില്ലയില്‍ ആരംഭിച്ച
വാതില്‍പ്പടി
റേഷന്‍വിതരണം
വിജയകരമാണോ;
(ബി)
റേഷന്‍
ട്രാന്സ്പോര്ട്ടേഷന്
ടെന്‍ഡറുകളില്‍ ബിനാമി
പേരില്‍ ക്രിമിനലുകളും
കരിഞ്ചന്തക്കാരും
കടന്ന് കൂടി എന്ന
ആരോപണത്തിന്മേല്
അന്വേഷണം നടത്തിയോ;
എങ്കില്‍
കണ്ടെത്തലുകള്‍
വെളിപ്പെടുത്തുമോ;
(സി)
വാതില്‍പ്പടി
വിതരണത്തിനുള്ള
വാഹനങ്ങളില്‍
ജി.പി.എസ്.
ഘടിപ്പിക്കുന്ന പദ്ധതി
ഏത് ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
മറ്റ്
ജില്ലകളില്‍ കൂടി
പദ്ധതി
വ്യാപിപ്പിക്കുന്നത്
എന്നത്തേക്ക്
നടപ്പാക്കാനാകും എന്ന്
വെളിപ്പെടുത്തുമോ?
ഹോട്ടലുകളില്‍
ഏകീകൃത ഭക്ഷണനിരക്ക്
3165.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
ഹോട്ടലുകളില്‍
വില്പന നടത്തുന്ന ഭക്ഷണ
പദാര്‍ത്ഥങ്ങളുടെ വില
ഏകീകരിക്കുന്നതിന്
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ഹോട്ടലുകളിലെ
ഭക്ഷണ വില
3166.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹോട്ടലുകളിലെ
ഭക്ഷണ വില
ഏകീകരിക്കുന്നതിനും
നിയന്ത്രിക്കുന്നതിനും
എന്തെല്ലാം
സംവിധാനങ്ങളാണ്
നിലവിലുള്ളത് എന്ന്
വിശദമാക്കമോ;
(ബി)
1977ലെ
കേരള ഫുഡ് സ്റ്റഫ്
(ഡിസ് പ്ലേ ഓഫ്
പ്രെെസസ് ബെെ
കാറ്ററിംഗ്
എസ്റ്റാബ്ലിഷ്മെന്റ്)ഓര്‍ഡര്‍,
കേരള എസ്സെന്‍ഷ്യല്‍
കമ്മോഡിറ്റീസ്
(മെയ്ന്റനന്‍സ് ഓഫ്
അക്കൗണ്ട് ആന്റ് ഡിസ്
പ്ലേ ഓഫ് പ്രെെസ്
ആന്റ് സ്റ്റോക്ക്)
ഓര്‍ഡര്‍ എന്നിവ
പ്രകാരം സ്റ്റാര്‍
വിഭാഗത്തില്‍പ്പെട്ട
ഹോട്ടലുകളെ
ഒഴിവാക്കിയിരിക്കുന്നതിന്റെ
കാരണം വിശദമാക്കുമോ;
(സി)
നിയമത്തിലെ
പോരായ്മയാണെങ്കില്‍
പ്രസ്തുത നിയമങ്ങള്‍
പുനഃപരിശോധിച്ച്
ആവശ്യമായ
ഭേദഗതികൊണ്ടുവരുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഡി)
വില
ഏകീകരിക്കുന്നതിനും
നിയന്ത്രിക്കുന്നതിനും
2015 ലെ കേരള
ഹോട്ടലുകള്‍ (ഭക്ഷണ
വില ക്രമീകരണം )ബില്ല്
പാസ്സാക്കുന്നതിന്
നയപരമായി തീരുമാനം
കൈക്കൊള്ളുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കുമോ?
സപ്ലൈകോയില്‍
കരാറുകാരുടെ ഇടപെടല്‍
3167.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സപ്ലൈകോയില്‍
സാധനങ്ങള്‍ സപ്ലൈ
ചെയ്യുന്നതിനായി
കരാറുകാരെ
ഏര്‍പ്പെടുത്തിയിട്ടുളളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ആയതിന്റെ വിവരങ്ങള്‍
ലഭ്യമാക്കുമോ;
(സി)
ഇത്തരം
കരാറുകാരുടെ
ഇടപെടല്‍മൂലം
സപ്ലൈകോയ്ക്ക് നഷ്ടം
സംഭവിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ഡി)
എങ്കില്‍
എത്ര ശതമാനമാണ്
നഷ്ടമെന്ന്
വിശദമാക്കുമോ;
(ഇ)
ഇപ്രകാരം
കരാറുകാരെ
ഉള്‍പ്പെടുത്താനുളള
സാഹചര്യം
വ്യക്തമാക്കുമോ?
റേഷന്‍കടകളിലൂടെ
വിതരണം ചെയ്യുന്ന സി.എം.ആര്
അരിയുടെ ഗുണമേന്മ
3168.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയില്‍ റേഷന്‍
കടകളിലൂടെ വിതരണം
ചെയ്യുന്ന എഫ്.സി.ഐ.
അരിയ്ക്ക് പകരം
സി.എം.ആര്. അരി 75%
വിതരണം ചെയ്യണമെന്ന
നിബന്ധന നിലവിലുണ്ടോ;
(ബി)
ഇത്തരത്തില്‍
സി.എം.ആര്. അരി വിതരണം
ചെയ്യുമ്പോള്‍
കര്‍ഷകരില്‍ നിന്ന്
ശേഖരിക്കുന്ന നല്ലയിനം
അരി തന്നെയാണ് റേഷന്‍
കടകളിലൂടെ വിതരണം
ചെയ്യുന്നത് എന്ന്
ഉറപ്പുവരുത്തു
ന്നതിനുള്ള സംവിധാനം
നിലവിലുണ്ടോ എന്ന്
വിശദമാക്കുമോ;
(സി)
റേഷന്‍
കടകളിലൂടെ വിതരണം
ചെയ്യുന്ന ഇത്തരം
അരിയുടെ ഗുണമേന്മ
ഉറപ്പുവരുത്തുവാന്‍
സ്വീകരിച്ചിട്ടുള്ള
മാര്‍ഗ്ഗങ്ങള്‍
വിശദമാക്കുമോ?
നെയ്യാറ്റിന്‍കരയില്‍
മാവേലി സ്റ്റോര്‍
3169.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
നിയോജക മണ്ഡലത്തിലെ
ചെങ്കല്‍ പഞ്ചായത്തിലെ
പ്ലാമുട്ടുകടയില്‍
മാവേലി സ്റ്റോര്‍
ആരംഭിക്കുന്നതിന്
എം.എല്‍.എ നല്കിയ
നിവേദനത്തില്‍ എന്തു
നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്ലാമുട്ടുകടയില്‍
2017 ആഗസ്റ്റില്‍
മാവേലി സ്റ്റോര്‍
പ്രവര്‍ത്തിപ്പിക്കാന്‍
സാധിക്കുമോയെന്ന്
പറയാമോ;
കുടുംബ
റേഷന്‍ കാര്‍ഡില്‍ നിന്നും
ഒഴിവാക്കപ്പെട്ടവര്‍ക്ക്
പുതിയ റേഷന്‍ കാര്‍ഡ്
3170.
ശ്രീ.റോഷി
അഗസ്റ്റിന്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ്
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്ഥിരതാമസം
മാറിയതിനെ തുടര്‍ന്ന്,
കുടുംബ റേഷന്‍
കാര്‍ഡില്‍ നിന്നും
പേര് ഒഴിവാക്കപ്പെട്ട
വ്യക്തികള്‍ക്കും
കുടുംബാംഗങ്ങള്‍ക്കും
പുതിയ റേഷന്‍ കാര്‍ഡ്
ലഭിക്കുന്നതിന്
നിലവില്‍ എന്തെല്ലാം
നടപടിക്രമങ്ങള്‍
പാലിയ്ക്കണമെന്ന്
വ്യക്തമാക്കുമോ;
(ബി)
നിലവില്‍,
പുതിയ റേഷന്‍ കാര്‍ഡ്
ലഭിക്കുന്നതിനുള്ള
അപേക്ഷ സ്വീകരിച്ച്
തുടങ്ങിയോ;
വ്യക്തമാക്കുമോ;
(സി)
പുതിയ
റേഷന്‍ കാര്‍ഡിന്
അപേക്ഷിച്ചാല്‍
എത്രദിവസത്തിനുള്ളില്‍
ലഭ്യമാകുമെന്ന്
അറിയിക്കുമോ?
സപ്ലൈകോയിലെ
ജീവനക്കാരും ഒഴിവുകളും
3171.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവില്‍
സപ്ലൈകോയില്‍ തനത്
ജീവനക്കാരുടെ
വിഭാഗത്തില്‍ ജൂനിയര്‍
അസിസ്റ്റന്റ്,
സീനിയര്‍
അസിസ്റ്റന്റ്-2,
സീനിയര്‍ അസിസ്റ്റന്റ്
എന്നീ തസ്തികകളിലെ
ഒഴിവുകളുടെ എണ്ണം
വ്യക്തമാക്കുമോ;
(ബി)
നിലവിലുള്ള
ജൂനിയര്‍ അസിസ്റ്റന്റ്
പ്രൊമോഷന് ലിസ്റ്റില്‍
നിന്നും ഇതുവരെ
എത്രപേര്‍ക്ക്
പ്രൊമോഷന്
നല്‍കിയെന്നും ഇനി
എത്രപേര്‍ ലിസ്റ്റില്‍
ഉണ്ടെന്നും പറയുമോ;
(സി)
ഭക്ഷ്യ
ഭദ്രതയുമായി
ബന്ധപ്പെട്ട് നോഡല്‍
ഏജന്‍സിയായി
തെരഞ്ഞെടുത്തിരിക്കുന്ന
സപ്ലൈകോയില്‍ ഇതുമായി
ബന്ധപ്പെട്ട്
ഉണ്ടാകുന്ന പുതിയ
തസ്തികകളുടെ എണ്ണം
എത്ര; അതില്‍
സപ്ലൈകോയിലെ സ്ഥിരം
ജീവനക്കാര്‍ക്ക്
നല്കുന്ന തസ്തികകളുടെ
എണ്ണം വ്യക്തമാക്കുമോ
;
(ഡി)
24.04.2017-ലെ
സപ്ലൈകോ ജീവനക്കാരുടെ
അനിശ്ചിതകാല സമരം
ഒത്തുതീര്പ്പാക്കുന്നതിന്െറ
ഭാഗമായുളള
തീരുമാനമനുസരിച്ച്
30/2010 എന്ന
സര്‍ക്കാര്‍ ഉത്തരവ്
എപ്പോള്‍
നടപ്പിലാക്കുമെന്ന്
വ്യക്തമാക്കുമോ;
(ഇ)
കോമണ്‍
സര്‍വ്വീസ് റൂള്‍
സപ്ലൈകോയില്‍
എന്നത്തേയ്ക്ക്
നടപ്പിലാക്കുമെന്നും
പ്രൊഡക്റ്റിവിറ്റി
കൗണ്‍സില്‍
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോയെന്നും
വ്യക്തമാക്കുമോ?
സിവില്സ്റ്റേഷന്
ക്യാന്റീനുകളിലെ വിലനിലവാരം
T 3172.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിവിധ ജില്ലകളിലെ
സിവില്‍ സ്റ്റേഷന്
കേന്ദ്രീകരിച്ചുളള
ക്യാന്റീനുകളിലെ
വിലനിലവാരം
സംബന്ധിച്ച്എന്തെങ്കിലും
വ്യവസ്ഥകള്‍
നിലവിലുണ്ടോ;
(ബി)
ഓരോ
ജില്ലയിലേയും സിവില്‍
സ്റ്റേഷന്
ക്യാന്റീനുകളിലെ
വിലവിവരപ്പട്ടിക
ലഭ്യമാക്കുമോ;
(സി)
ഇത്തരം
ക്യാന്റീനുകള്‍
നടത്തുന്നതിന്
സര്‍ക്കാര്‍
ജീവനക്കാരുടെ സഹകരണ
സ്ഥാപനങ്ങള്‍ക്ക്
മുന്‍ഗണന
നല്‍കിയിട്ടുണ്ടോ;
(ഡി)
ക്യാന്റീന്
നടത്തിപ്പിനായി
സര്‍ക്കാരിന്റെ
ഭാഗത്തുനിന്നും
നല്കുന്ന
ആനുകൂല്യങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
ഉപഭോക്താക്കള്‍ക്കായി
ഹെല്‍പ്പ് ലൈന്‍ കോള്‍
സെന്ററുകളുടെ പ്രവര്‍ത്തനം
3173.
ശ്രീ.പി.ടി.എ.
റഹീം
,,
ബി.ഡി. ദേവസ്സി
,,
പി.കെ. ശശി
,,
ജോണ്‍ ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉപഭോക്താക്കളുടെ
പരാതികള്‍
രേഖപ്പെടുത്തുന്നതിനും
അവ
പരിഹരിക്കുന്നതിനുമായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
ഇതിനായി
സ്റ്റേറ്റ്
കണ്‍സ്യൂമര്‍ ഹെല്‍പ്പ്
ലൈന്‍ പ്രവര്‍ത്തിച്ചു
വരുന്നുണ്ടോ;
(സി)
ഉപഭോക്താക്കള്‍ക്ക്
പരാതി
അറിയിക്കുന്നതിനുള്ള
ടോള്‍ ഫ്രീ നമ്പര്‍
അറിയിക്കുമോ;
(ഡി)
പരാതികള്‍
യഥാസമയം
പരിഹരിക്കുന്നതിനായി
ഹെല്‍പ്പ് ലൈന്‍ കോള്‍
സെന്ററുകളുടെ
പ്രവര്‍ത്തനം കൂടുതല്‍
കാര്യക്ഷമമാക്കുമോ?
മുന്‍ഗണനാവിഭാഗത്തില്‍
നിന്നും പുറത്തായവര്‍ക്ക്
സബ്സിഡി അരി
3174.
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
രണ്ട് രൂപ നിരക്കില്‍
അരി നല്കുന്ന
പദ്ധതിയില്‍ അനര്‍ഹര്‍
കടന്നുകൂടുകയും
ദരിദ്രരായവര്‍
പുറത്താവുകയും ചെയ്ത
പ്രശ്നം
പരിശോധിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്ത്
മുന്‍ഗണനാവിഭാഗത്തില്‍
നിന്നും
പുറത്തായവര്‍ക്ക്
സബ്സിഡി നിരക്കില്‍ അരി
നല്കുന്നുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
2014-ല്‍
തയ്യാറാക്കിയ സ്ഥിതി
വിവരകണക്കിന്
വിരുദ്ധമായി
സംസ്ഥാനത്ത് മുന്‍ഗണനാ
പട്ടിക
നിശ്ചയിച്ചിട്ടുണ്ടോ;
പ്രസ്തുത പട്ടിക
മരവിപ്പിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ
എന്ന് അറിയിക്കുമോ?
പെട്രോള്‍
പമ്പുകളില്‍ മിന്നല്‍ പരിശോധന
നടത്തുന്നതിന് നടപടി
3175.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പെട്രോള്‍
പമ്പുകളിലെ
ഇലക്ട്രോണിക്
മെഷീനുകളില്‍ പ്രത്യേക
ചിപ്പ് ഘടിപ്പിച്ച്
അളവില്‍ കൃത്രിമം
നടത്തുന്നതായുള്ള
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ലീഗല്‍
മെട്രോളജി വകുപ്പ്
ഇക്കാര്യത്തില്‍ എന്ത്
നടപടിയാണ് സ്വീകരിച്ചത്
എന്ന് വിശദമാക്കുമോ;
(സി)
ലീഗല്‍
മെട്രോളജി വിഭാഗം
ഉദ്യോഗസ്ഥര്‍
മുദ്രവെച്ചു നല്കുന്ന
ഡിസ്പെന്‍സറുകള്‍ക്ക്
പുറത്താണ് ഐ.ടി.
വിദഗ്ധരുടെ സഹായത്തോടെ
ക്രമക്കേടുകള്‍
നടത്തുന്നത് എന്നത്
കണക്കിലെടുത്ത്
പെട്രോള്‍ പമ്പുകളില്‍
മിന്നല്‍ പരിശോധന
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോ?