റാന്നി
മേഖലയിലെ ടൗണ്‍ ടു ടൗണ്‍
സര്‍വ്വീസുകൾ
2777.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുനലൂര്‍-പൊന്‍കുന്നം,
പുനലൂര്‍-കാഞ്ഞിരപ്പള്ളി,
പുനലൂര്‍-മുണ്ടക്കയം
എന്നീ റൂട്ടുകളിലായി
ടൗണ്‍ ടു ടൗണ്‍
സര്‍വ്വീസ് (നേരത്തേ
ചെയിന്‍ സര്‍വ്വീസ്)
നടത്തുന്നതിനായി എത്ര
ബസ്സുകളാണ് ഉപയോഗിച്ചു
വന്നിരുന്നതെന്നും
ഇപ്പോള്‍ എത്ര
ബസ്സുകളാണ്
ഉപയോഗിക്കുന്നതെന്നും
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
സ്രവ്വീസുകള്ക്ക്
ഉപയോഗിക്കുന്ന ബസുകള്‍
പലപ്പോഴും
യാത്രയ്ക്കിടയില്‍
കേടായി വഴിയില്‍
കിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ചെയിന്‍
സര്‍വ്വീസുകളിലും ടൗണ്‍
ടു ടൗണ്‍
സര്‍വ്വീസുകളിലും
ഉപയോഗിക്കുന്നതിനായി
അധികം പഴക്കമില്ലാത്ത
ബസ്സുകള്‍
ഉപയോഗിക്കുവാന്‍
ബന്ധപ്പെട്ടവര്‍ക്ക്
നിര്‍ദ്ദേശം
നല്‍കുന്നതിനും
ആവശ്യമെങ്കില്‍
ബസ്സുകള്‍
നല്‍കുന്നതിനും നടപടി
സ്വീകരിക്കുമോ;
(ഡി)
സ്വകാര്യ
ബസുകള്‍ക്ക്
സഹായമാകുംവിധം
സര്‍വ്വീസുകള്‍
വൈകിപ്പിക്കുകയോ,
യഥാസമയം സര്‍വ്വീസ്
നടത്താതിരിക്കുകയോ
ചെയ്യുന്ന
ഉദ്യോഗസ്ഥര്‍ക്കെതിരെ
എന്ത് നടപടി
സ്വീകരിക്കുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ഇ)
സ്വകാര്യ
ബസ്സുകളുടെ കുത്തകയായ
റാന്നി -തിരുവല്ല,
റാന്നി-കോട്ടയം എന്നീ
സെക്ടറുകളില്‍ ടൗണ്‍ ടു
ടൗണ്‍ സര്‍വ്വീസ്
ആരംഭിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
സ്വകാര്യ ലിമിറ്റഡ്
സ്റ്റോപ്-ഓര്‍ഡിനറി
ബസ്സുകളുടെ ദൂരപരിധി
2778.
ശ്രീ.വി.പി.സജീന്ദ്രന്
,,
റോജി എം. ജോണ്‍
,,
സണ്ണി ജോസഫ്
,,
അടൂര്‍ പ്രകാശ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശസാല്‍കൃത
റൂട്ടുകളില്‍ സ്വകാര്യ
ലിമിറ്റഡ് സ്റ്റോപ്
ഓര്‍ഡിനറി ബസ്സുകളുടെ
ദൂരപരിധി 140
കി.മീറ്ററായി
നിജപ്പെടുത്തിയിട്ടുണ്ടോ;
(ബി)
ദൂരപരിധി
സംബന്ധിച്ച് ഗതാഗത
വകുപ്പ് ഇറക്കിയ
വിജ്ഞാപനം കേന്ദ്ര
മോട്ടോര്‍
വാഹനനിയമത്തിലെ
ചാപ്റ്റര്‍ 6 ന്റെ
അടിസ്ഥാനത്തിലായിരുന്നോ;
(സി)
കേരള
മോട്ടോര്‍
വെഹിക്കിള്‍സ്
റൂള്‍സിലെ പെര്‍മിറ്റ്
വ്യവസ്ഥകള്‍
നിശ്ചയിക്കുന്ന
വ്യവസ്ഥയുമായി
ബന്ധപ്പെടുത്തി
വിജ്ഞാപനം
ഇറക്കുവാനുണ്ടായ
സാഹചര്യം
വെളിപ്പെടുത്തുമോ;
(ഡി)
സര്‍ക്കാര്‍
തീരുമാനം കോടതിയില്‍
ചോദ്യം ചെയ്യുവാനുള്ള
പഴുത് ഇതുമൂലം
സ്വകാര്യബസ്
ഉടമകള്‍ക്ക്
ലഭ്യമാകുന്നതിനാല്‍
ഇക്കാര്യത്തില്‍
സ്വീകരിക്കുവാനുദ്ദേശിക്കുന്ന
നടപടികള്‍
വിശദമാക്കുമോ?
റിസര്‍വ് കണ്ടക്ടര്‍മാരുടെ
നിയമനം
2779.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി
യില്‍ റിസര്‍വ്
കണ്ടക്ടര്‍മാരുടെ 2000
ഒഴിവുകള്‍ 2016
ഡിസംബര്‍ 31 ന് മുന്‍പ്
പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്യണമെന്ന് കോടതി
നിര്‍ദ്ദേശം
ഉണ്ടായിരുന്നോ എന്നും
ആയത് പ്രകാരം ഒഴിവുകള്‍
പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോയെന്നും
വിശദമാക്കുമോ;
(ബി)
നിലവില്‍
കെ.എസ്.ആര്.ടി.സിയില്‍
റിസര്‍വ്
കണ്ടക്ടര്‍മാരുടെ എത്ര
ഒഴിവുകള്‍ ഉണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
5.09.2013,
01.09.2016,
15.12.2016, 31.12.2016
എന്നീ
തീയതികളിലായിട്ടുളള
റിസര്‍വ് കണ്ടക്ടര്‍
പി.എസ്.സി. അഡ്വൈസില്‍
ഓരോ തീയതി
പ്രകാരമുളളതിലും എത്ര
എന്‍.ജെ.ഡി. ഒഴിവുകള്‍
ഉണ്ടായിട്ടുണ്ടെന്നും
അതില്‍ എത്രയെണ്ണം വീതം
പി.എസ്.സി.യ്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്നും
വ്യക്തമാക്കുമോ;
(ഡി)
5.09.2013
ന് ശേഷം റിസര്‍വ്
കണ്ടക്ടര്‍മാരുടെ എത്ര
പുതിയ ഒഴിവുകള്‍
ഉണ്ടായിട്ടുണ്ടെന്നും
ഇതില്‍ എത്രയെണ്ണം
പി.എസ്.സി.യ്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്നും
വ്യക്തമാക്കുമോ?
സുശീല്‍ഖന്ന റിപ്പോര്‍ട്ട്
2780.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി
.സി യുടെ
പുനരുദ്ധാരണവുമായി
ബന്ധപ്പെട്ട്
സുശീല്‍ഖന്ന
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
റിപ്പോര്‍ട്ട്
പരിഗണിക്കുകയുണ്ടായോ;
വിശദമാക്കുമോ;
(സി)
അതിന്റെ
അടിസ്ഥാനത്തില്‍
എന്തെല്ലാം പുനരുദ്ധാരണ
പാക്കേജിനാണ്
സര്‍ക്കാര്‍ രൂപം
നല്‍കിയിരിക്കുന്നത്;
വിശദമാക്കുമോ?
നിര്‍ത്തലാക്കിയ
കെ.എസ്.ആര്.ടി .സി. ബസ്
സര്‍വ്വീസു കള്‍
2781.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം
മണ്ഡലത്തിലെ വിവിധ
ഭാഗങ്ങളിലൂടെ
സര്‍വ്വീസ്
നടത്തിയിരുന്ന
കെ.എസ്.ആര്.ടി .സി ബസ്
ഷെഡ്യൂളുകള്‍
ഏതെല്ലാമാണ്; വിശദാംശം
നല്‍കുമോ;
(ബി)
ഇതില്‍
നിര്‍ത്തലാക്കിയ
സര്‍വ്വീസുകള്‍
ഏതെല്ലാമാണ്; അവ
നിര്‍ത്തലാക്കിയത്
എന്നുമുതലാണ്;
(സി)
പ്രസ്തുത
സര്‍വ്വീസുകള്‍
നിര്‍ത്തലാക്കിയതിന്റെ
കാരണങ്ങള്‍
വ്യക്തമാക്കുമോ?
ജി.ഐ.സി.
വഴി ഇന്‍ഷ്വര്‍ ചെയ്ത
കെ.എസ്.ആര്.ടി.സി.
വാഹനങ്ങള്‍
2782.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
നിരത്തുകളില്‍ ആകെ
കെ.എസ്.ആര്.ടി.സി യുടെ
എത്ര വാഹനങ്ങള്‍
ഓടുന്നുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതില്‍
ജി.ഐ.സി. വഴി
ഇന്‍ഷ്വര്‍ ചെയ്തതും
കൃത്യമായി
ഇന്‍ഷ്വറന്‍സ്
നിലനിര്‍ത്തിപ്പോരുന്നതുമായ
എത്ര വാഹനങ്ങള്‍ ഉണ്ട്;
(സി)
ജി.ഐ.സി.
ഇന്‍ഷ്വറന്‍സ് ഇല്ലാത്ത
കെ.എസ്.ആര്.ടി.സി
വാഹനങ്ങള്‍ എത്രയെന്നും
ഇന്‍ഷ്വറന്‍സ് ഇല്ലാത്ത
എത്ര വാഹനങ്ങള്‍
നിരത്തിലോടുന്നുണ്ടെന്നും
അതില്‍ പൊതുജനങ്ങളെ
വഹിച്ചുകൊണ്ട്
സര്‍വ്വീസ് നടത്തുന്നത്
എത്രയെന്നുമുള്ള
വിശദാംശം ലഭ്യമാക്കുമോ?
കെ.എസ്.ആര്.ടി
.സി യുടെ വൈദ്യുതി കുടിശ്ശിക
2783.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി
.സി യുടെ
വര്ക്ക്ഷോപ്പുകളൊഴികെയുള്ള
ഓഫീസുകളില്‍ 1-4-2016
മുതല്‍ നാളിതുവരെ എത്ര
തുക വൈദ്യുതി
ചാര്ജ്ജിനത്തില്
അടച്ചു; ഈ കാലയളവില്‍
കുടിശ്ശികയായി
എന്തെങ്കിലും തുക
അടയ്ക്കാനുണ്ടോ;
(ബി)
1-4-2015
മുതല്‍ 31-3-2016
വരെയുള്ള വൈദ്യുതി
ഉപഭോഗത്തിന്റെ കണക്ക്
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
ഓഫീസുകളില്‍ വൈദ്യുതി
ഉപഭോഗം കുറച്ച് കൊണ്ട്
വരുന്നതിന് എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചു;
ഇല്ലെങ്കില്‍
എന്തുകൊണ്ട് എന്ന്
വിശദമാക്കുമോ?
കെ.എസ്.ആര്.ടി
.സി വോള്‍വോ ബസ്സുകള്‍
കേടാക്കിയ നടപടി
2784.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
ഗവണ്മെന്റിന്റെ അവസാന
കാലത്ത് സ്വകാര്യ
വോള്‍വോ ബസ്സുടമകളില്‍
നിന്ന് വന്‍
നേട്ടമുണ്ടാകും വിധം
KSRTC യിലെ വോള്‍വോ
ബസ്സുകള്‍ ഓടാത്ത
രീതിയില്‍
കേടാക്കിയിട്ടിരുന്നോ;
എങ്കില്‍ എത്ര
ബസ്സുകള്‍; ഏത്
റൂട്ടിലേക്കുള്ളവ;
ഓരോന്നും നന്നാക്കി
ഗതാഗത
യോഗ്യമാക്കുന്നതിന്
എത്ര തുക ബസ്സൊന്നിന്
ചിലവിട്ടു;
(ബി)
ഇത്തരത്തില്‍
കെ.എസ്.ആര്.ടി.സി.യുടെ
സര്‍വ്വീസ്
ബോധപൂര്‍വ്വം മുടക്കി
സ്വകാര്യ ലോബികള്‍ക്ക്
കോടികള്‍
സമ്പാദിക്കുന്നതിന്
അവസരമൊരുക്കിയവരാരൊക്കെയെന്ന്
കണ്ടെത്തിയിട്ടുണ്ടോ;ഇല്ലെങ്കില്‍
കണ്ടെത്തുന്നതിന്
അന്വേഷണം
നടത്തിയിട്ടുണ്ടോ
വിശദമാക്കുമോ; എങ്കില്‍
ഇതിന് സ്വീകരിച്ച
നടപടികള്‍ തീയതി സഹിതം
വിശദമാക്കുമോ?
കെ.എസ്.ആര്.ടി
.സി. ബസ്സുകള്‍ വാടകയ്ക്ക്
നല്കല്
2785.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി
.സി. ബസ്സുകള്‍
സ്വകാര്യ
ആവശ്യങ്ങള്‍ക്ക്
വാടകയ്ക്ക് നല്കുന്ന
സംരംഭം എല്ലാ
ജില്ലകളിലും ലഭ്യമാണോ;
(ബി)
ഇതിന്റെ
നിരക്കുകള്‍ ഏറ്റവും
ഒടുവിലായി
പരിഷ്കരിച്ചത് എന്നാണ്;
ഈ നിരക്കുകളില്‍
ഏതെങ്കിലും തരത്തിലുള്ള
പരിഷ്കരണത്തെക്കുറിച്ച്
ആലോചിക്കുന്നുണ്ടോ;
എങ്കില്‍ ഏത്
രീതിയിലുള്ള
പരിഷ്കരണമാണ്
ഉദ്ദേശിക്കുന്നത്;
(സി)
ഈ
സംരംഭം കൂടുതല്‍
ആകര്‍ഷകമാക്കുന്നതിനും
ജനകീയമാക്കുന്നതിനും
മറ്റെന്തെങ്കിലും
മാറ്റം
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ എന്തെല്ലാം;
(ഡി)
മലബാര്‍
മേഖലയില്‍ ഈ സംരംഭം
എത്രത്തോളം
വിജയകരമാണെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ ഈ മേഖലയില്‍
പദ്ധതിയുടെ
പ്രചാരത്തിനായി
എന്തെങ്കിലും പ്രത്യേക
നടപടി
സ്വീകരിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ?
കെ.എസ്.ആര്.ടി.സി
ക്ക് സ്വന്തമായുള്ള സ്ഥലവും
വ്യാപാര സമുച്ചയങ്ങളും
2786.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കെ.എസ്.ആര്.ടി.സി ക്ക്
എവിടെയെല്ലാമാണ്
സ്വന്തമായി
സ്ഥലമുള്ളത്;
ജില്ലതിരിച്ച്
സ്ഥലത്തിന്റെ അളവ്
ഉള്‍പ്പെടെ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
സ്ഥലങ്ങളില്‍
എവിടെയെല്ലാമാണ്
കെ.എസ്.ആര്.ടി.സി
പുതിയ വ്യാപാര
സമുച്ചയങ്ങള്‍/ബസ്
സ്റ്റാന്റുകള്‍
നിര്‍മ്മിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
ഇത്തരം
വ്യാപാര
സമുച്ചയങ്ങളില്‍ എത്ര
റൂമുകള്‍ വാടകയ്ക്ക്
നല്കപ്പെട്ടിട്ടുണ്ടെന്നും
വാടകയിനത്തില്‍ എത്ര
രൂപ കെ.എസ്.ആര്.ടി.സി
ക്ക്
ലഭിക്കുന്നുണ്ടെന്നും
ജില്ല തിരിച്ച്
വിശദാംശം ലഭ്യമാക്കുമോ;
(ഡി)
തിരുവനന്തപുരത്ത്
തമ്പാനൂര്‍
കെ.എസ്.ആര്.ടി.സി
വ്യാപാര സമുച്ചയത്തിലെ
എല്ലാ റൂമുകളും
വാടകയ്ക്ക്
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ എന്താണ്
കാരണമെന്ന്
വ്യക്തമാക്കുമോ?
(ഇ)
കെ.എസ്.ആര്.ടി.സി
പുതുതായി നിര്‍മ്മിച്ച
ഇത്തരം വ്യാപാര
സമുച്ചയങ്ങളുടെ
നിര്‍മ്മാണത്തിനായി
എത്ര രൂപയാണ് വായ്പ
എടുത്തത്; ഓരോ വ്യാപാര
സമുച്ചയത്തിന്റെയും
വായ്പാ തുക എത്രയാണ്;
ലഭിക്കുന്ന വാടക കൊണ്ട്
അവ തിരിച്ചടക്കാന്‍
കഴിയുന്നുണ്ടോ എന്ന്
വെളിപ്പെടുത്തുമോ?
കെ.എസ്.ആര്.ടി.സി
വാഹനങ്ങള്‍
2787.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിരത്തുകളിലോടുന്ന
കെ.എസ്.ആര്.ടി.സി
വാഹനങ്ങള്‍ ആകെ
എത്രയെന്നു
വ്യക്തമാക്കുമോ;
(ബി)
ഇതില്‍
കൃത്യമായി മോട്ടോര്‍
വെഹിക്കിള്‍
വകുപ്പിന്റെ ഫിറ്റ്നസ്
സര്‍ട്ടിഫിക്കറ്റ്
ഉള്ളവ എത്രയെന്നും
ഇല്ലാത്തവ എത്രയെന്നും
വ്യക്തമാക്കുമോ;
(സി)
പൊതുനിരത്തിലൂടെ
യാത്രക്കാരെയും
വഹിച്ച്കൊണ്ട്
പോകുമ്പോള്‍ ഫിറ്റ്നസ്
സര്‍ട്ടിഫിക്കറ്റുകള്‍
കൃത്യമായി
ഉണ്ടായിരിക്കണമെന്ന്
നിയമത്തില്‍ വ്യവസ്ഥ
ചെയ്തിട്ടുണ്ടോ;
(ഡി)
എങ്കില്‍
കെ.എസ്.ആര്.ടി.സി.
യ്ക്ക് മാത്രം ഇതില്‍
എന്തെങ്കിലും ഇളവ്
നല്‍കിയിട്ടുണ്ടോ
എന്നറിയിക്കാമോ?
കെ.എസ്.ആര്.ടി.സി
ഡിപ്പോകളിലെ മലിന ജല
നിര്‍മ്മാര്‍ജ്ജനം
2788.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി
വാഹനങ്ങള്‍ വാഷിംഗ്
സര്‍വ്വീസ് നടത്തുന്ന
ഡിപ്പോകളില്‍ മലിനജലം
നിര്‍മ്മാര്‍ജ്ജനം
ചെയ്യുന്ന നിലവിലെ രീതി
എന്താണെന്ന്
വ്യക്തമാക്കുമോ;
(ബി)
നിലവില്‍
തുടര്‍ന്ന് വരുന്ന രീതി
പാരിസ്ഥിതിക
പ്രശ്നങ്ങളുണ്ടാക്കുന്നു
എന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
സ്ഥിതി ഗുരുതരമാക്കാതെ
മലിനജല
നിര്‍മ്മാര്‍ജ്ജന
സംവിധാനം
കുറ്റമറ്റതാക്കുമോ?
കെ.എസ്.ആര്.ടി.സി
എടുത്തിട്ടുള്ള വായ്പ
2789.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി
വിവിധ സ്ഥാപനങ്ങളില്‍
നിന്നായി
എടുത്തിട്ടുള്ള വായ്പ
എത്രയൊക്കെയെന്ന്
വിശദമാക്കുമോ;
(ബി)
ഓരോ
വായ്പയുടെയും
പലിശനിരക്ക്
വിശദീകരിക്കുമോ;
(സി)
പലിശയിനത്തില്‍
ഓരോ മാസവും എത്ര
തുകയാണ്
കെ.എസ്.ആര്.ടി.സി
അടയ്ക്കേണ്ടി വരുന്നത്;
(ഡി)
കെ.എസ്.ആര്.ടി.സി.യെ
നിലവിലെ സ്ഥിതിയില്‍
നിന്നും രക്ഷിക്കാന്‍
എന്തൊക്കെ
പരിഷ്കാരങ്ങള്‍
വരുത്താന്‍
ഉദ്ദേശിക്കുന്നുവെന്ന്
വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സി
ട്രാവൽകാര്‍ഡുകള്‍
2790.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി
സ്ഥിരം
യാത്രക്കാര്‍ക്കായി
ഏര്‍പ്പെടുത്തിയ
ബ്രോണ്‍സ് കാര്‍ഡ്,
സില്‍വര്‍ കാര്‍ഡ്,
ഗോള്‍ഡ് കാര്‍ഡ്,
പ്രീമിയം കാര്‍ഡ്
എന്നീവയിലുടെയുള്ള
വരുമാനം ഓരോ മാസവും
വര്‍ദ്ധിച്ച്
വരുന്നുണ്ടോയെന്നും
ഇതു വഴി ലഭിച്ച
മാസവരുമാനം
എത്രയാണെന്നും
ജില്ലതിരിച്ച്
വ്യക്തമാക്കുമോ;
(ബി)
സ്ഥിരം
യാത്രക്കാര്‍ക്കായി
ഏര്‍പ്പെടുത്തിയ
കാര്‍ഡ് സമ്പ്രദായം
വിപുലപ്പെടുത്താന്‍
കെ.എസ്.ആര്.ടി.സി
ഉദ്ദേശിക്കുന്നുണ്ടോ
വിശദമാക്കുമോ?
കെ.എസ്.ആര്.ടി.സി.
ബസ് സമയ വിവര പട്ടിക
2791.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
മണ്ഡലത്തില്‍ എല്ലാ ബസ്
സ്റ്റോപ്പുകളിലും
കെ.എസ്.ആര്.ടി.സി. ബസ്
സമയ വിവര പട്ടിക
പ്രദര്‍ശിപ്പിക്കാന്‍
നടപടി സ്വീകരിക്കാമോ;
(ബി)
പ്രസ്തുത
സമയ വിവര പട്ടികകള്‍
പഞ്ചായത്ത്-സ്വകാര്യ
ഏജന്‍സികള്‍ വഴി
ചെയ്യുവാൻ നടപടി
എടുക്കുമോ;
(സി)
സമയ
വിവര പട്ടിക
രേഖപ്പെടുത്തിയ
ബോര്‍ഡുകള്‍
സ്ഥാപിച്ചാല്‍
കെ.എസ്.ആര്.ടി.സി.യ്ക്ക്
വരുമാനം
വര്‍ദ്ധിപ്പിക്കാന്‍
സാധിക്കുമോ എന്ന്
വ്യക്തമാക്കാമോ?
കെ.എസ്.ആര്.ടി.സി.
ക്ക് പ്രതി വർഷം കിട്ടുന്ന
തുക
2792.
ശ്രീ.വി.ടി.ബല്‍റാം
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
ക്ക് യാത്രാക്കൂലി
ഇനത്തിലല്ലാതെ ഉള്ള
വരുമാനമാര്‍ഗങ്ങള്‍
എന്തെല്ലാം; ഓരോ
ഇനത്തിലും പ്രതി വർഷം
കിട്ടുന്ന തുക എത്ര;
(ബി)
കെ.എസ്.ആര്.ടി.
സി. ബസ്സ്
സ്റ്റാന്റുകളില്‍
പണികഴിപ്പിച്ചിട്ടുള്ള
ഷോപ്പിംഗ്
കോംപ്ളക്സുകളില്‍
നിന്നും നിലവില്‍
പ്രതിവര്‍ഷം ലഭിക്കുന്ന
തുക സ്ഥലം തിരിച്ചു
വ്യക്തമാക്കാമോ; ഈ
ഷോപ്പിംഗ്
കോംപ്ളക്സുകളില്‍
ഇനിയും വാടകയ്ക്ക്
നല്‍കാത്തവ ഏതെല്ലാം;
(സി)
ഒഴിഞ്ഞു
കിടക്കുന്ന ഷോപ്പിംഗ്
കോംപ്ളക്സുകള്‍ എത്രയും
വേഗം വാടകയ്ക്ക് നല്കി
വരുമാനം
വര്‍ധിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
കെ.എസ്.ആര്.ടി.സി.
യുടെ ആധുനിക വല്‍ക്കരണം
2793.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
യുടെ ആധുനികവല്‍ക്കരണം
സംബന്ധിച്ച്
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ആധുനിക
വല്‍ക്കരണത്തിലൂടെ
കെ.എസ്.ആര്.ടി.സി.
യുടെ നഷ്ടം കുറച്ചു
കൊണ്ടുവരുവാന്‍
സാധ്യമാകുമൊയെന്ന
കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(സി)
പ്രസ്തുത
വിഷയം തൊഴിലാളി
സംഘടനകളുമായി ചര്‍ച്ച
നടത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ചര്‍ച്ച
നടത്തുവാന്‍ നടപടി
സ്വീകരിക്കുമോ?
കെ.എസ്.ആര്.ടി.സി.
നഷ്ടം സംബന്ധിച്ച് പഠനം
2794.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
നഷ്ടത്തിലാകാനുളള
കാരണങ്ങളെക്കുറിച്ച്
പഠനം
നടത്തിയിട്ടുണ്ടോ;
എന്നാണ് പഠനം
നടത്തിയത്; പ്രസ്തുത
സമിതിയുടെ വിശദാംശം
ലഭ്യമാക്കുമോ;
സമിതിയുടെ കണ്ടെത്തലും
അതിന്മേല് നാളിതുവരെ
സ്വീകരിച്ച നടപടികള്ലും
വിശദീകരിക്കുമോ;
(ബി)
1/7/2006
മുതല്‍ 31/3/2016
വരെയുളള നഷ്ടം
സംബന്ധിച്ച
സ്റ്റേറ്റ്മെന്റ്
വാര്‍ഷികാടിസ്ഥാനത്തില്‍
ലഭ്യമാക്കുമോ;
1/4/2017 ല്‍
കെ.എസ്.ആര്.ടി.സി.
യുടെ നഷ്ടം
വെളിപ്പെടുത്തുമോ;
(സി)
കെ.എസ്.ആര്.ടി.സി.
സര്‍ക്കാരിന് നല്‍കേണ്ട
കുടിശ്ശിക എത്ര
പ്രാവശ്യം
എഴുതിത്തളളിയിട്ടുണ്ടെന്ന്
വിശദമാക്കുമോ?
കെ.എസ്.ആര്.ടി.സി.
ബസില്‍ പിന്‍വാതിലിലൂടെ
കയറുന്ന യാത്രക്കാര്‍
2795.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
ബസില്‍ പിന്‍വാതിലിലൂടെ
കയറുന്ന യാത്രക്കാരെ
കാര്യമായി
ശ്രദ്ധിക്കാന്‍
കണ്ടക്ടര്‍ക്കും
ഡ്രൈവര്‍ക്കും
കഴിയാത്തതുമൂലം
സംഭവിക്കുന്ന
അപകടങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കെ.എസ്.ആര്.ടി.സി.
ബസിലെ പിന്‍വശത്തെ
വാതില്‍ ഒഴിവാക്കുന്നത്
സംബന്ധിച്ച് ആവശ്യമായ
തീരുമാനം കൈക്കൊള്ളുമോ?
കെ.എസ്.ആര്.ടി.സി.യുടെ
'മിന്നല്‍' സര്‍വ്വീസ്
2796.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
അടൂര്‍ പ്രകാശ്
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ട്രെയിന്‍
യാത്രക്കാരെ
ലക്ഷ്യമിട്ട് മിന്നല്‍
എന്ന പേരില്‍ പുതിയ
സര്‍വ്വീസുകള്‍
ആരംഭിക്കുവാന്‍
കെ.എസ്.ആര്.ടി.സി.
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ഏതൊക്കെ
റൂട്ടിലാണ് സര്‍വ്വീസ്
ആരംഭിക്കുകയെന്നും
ഇതിനായി എത്ര
ബസ്സുകളാണ് പുതുതായി
ഇറക്കുവാന്‍
ഉദ്ദേശിക്കുന്നതെന്നും
വെളിപ്പെടുത്തുമോ?
കെ.എസ്.ആര്.ടി.സി.യുടെ
പ്രതിദിന വരുമാനം
വര്‍ദ്ധിപ്പിക്കാന്‍ നടപടി
2797.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവില്‍
കെ.എസ്.ആര്.ടി.സി.യ്ക്ക്
ലഭിക്കുന്ന ശരാശരി
പ്രതിദിന വരുമാനം എത്ര
രൂപയാണ്; ഇത് ലാഭമാണോ
അതോ നഷ്ടമാണോയോന്ന്
വ്യക്തമാക്കുമോ;
(ബി)
കെ.എസ്.ആര്.ടി.സി.യുടെ
സഞ്ചിത നഷ്ടം എത്ര കോടി
രൂപയാണെന്ന്
വെളിപ്പെടുത്തുമോ;
(സി)
കെ.എസ്.ആര്.ടി.സി.യുടെ
പ്രതിദിന വരുമാനം
ഉയര്‍ത്താന്‍ എന്തൊക്കെ
നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്;
(ഡി)
പ്രതിദിന
വരുമാനം സംബന്ധിച്ച
നേരത്തെ തയ്യാറാക്കിയ
ഉത്തരവു പ്രകാരം എത്ര
രൂപ പ്രതിദിന വരുമാനം
ലഭിച്ചാലാണ് ആദായകരമായ
സര്‍വ്വീസായി
കണക്കാക്കുന്നത്;
(ഇ)
ഇതില്‍
കുറവു വരുമാനം
ലഭിച്ചിട്ടുളള
സര്‍വ്വീസുകള്‍
പുന:ക്രമീകരിച്ചതു വഴി
പ്രതിദിന വരുമാനത്തില്‍
വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ടോ;
(എഫ്)
വരുമാനം
കുറഞ്ഞ റൂട്ടുകള്‍
പുന:ക്രമീകരിച്ചപ്പോള്‍
പ്രദേശങ്ങളിലെ
ജനപ്രതിനിധികളുമായി
ആലോചിച്ചിട്ടില്ല എന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ജി)
പുന:ക്രമീകരിച്ചിട്ടും
വരുമാനക്കുറവുളള
റൂട്ടുകളില്‍
സര്‍വ്വീസ്
പുന:സ്ഥാപിക്കാനും
ഇത്തരം റൂട്ടുകളില്‍
വരുമാന പരിധിയില്‍
മാറ്റം വരുത്താനും
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കാമോ?
കെ.എസ്.ആര്.ടി.സി.യുടെ
ടിക്കറ്റ് ഇതര വരുമാനം
2798.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016-17
സാമ്പത്തിക
വര്‍ഷത്തില്‍
കെ.എസ്.ആര്.ടി.സി.ക്ക്
ലഭിച്ച ടിക്കറ്റ് ഇതര
വരുമാനം എത്രയെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
സാമ്പത്തിക
വര്‍ഷത്തില്‍
കെ.എസ്.ആര്.ടി.സി. ബസ്
സ്റ്റേഷനുകളിലെ
ഷോപ്പിംഗ്
കോംപ്ലക്സുകളില്‍
നിന്നുള്ള വരുമാനം
എത്രയെന്ന്
വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സി.യിലെ
ജീവനക്കാര്‍
2799.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സിയില്‍
ഇപ്പോള്‍ മൊത്തം എത്ര
ജീവനക്കാരുണ്ട്;ഇതില്‍
സ്ഥിരം ജീവനക്കാര്‍
എത്ര;താല്‍ക്കാലിക
ജീവനക്കാര്‍
എത്ര;വ്യക്തമാക്കുമോ;
(ബി)
കെ.എസ്.ആര്.ടി.സിയില്‍
അടുത്ത അഞ്ച്
വര്‍ഷത്തേയ്ക്ക് പുതിയ
നിയമനങ്ങളൊന്നും
നടത്തേണ്ടതില്ലെന്ന്
തീരുമാനമുണ്ടോ;എങ്കില്‍
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
സ്ഥിരമായി
ജോലിക്ക്
ഹാജരാകാത്തതും മറ്റു
ജോലികള്‍
ചെയ്യുന്നതുമായ
ജീവനക്കാര്‍
കോര്പ്പറേഷനിലുണ്ടോയെന്നും
പ്രസ്തുത ജീവനക്കാരുടെ
എണ്ണവും അവരുടെ
കാര്യത്തില്‍ എന്ത്
തീരുമാനം
കെെക്കൊളളാനാണ്
ഉദ്ദേശിക്കുന്നതെന്നും
വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സി.യുടെ
പുനരുദ്ധാരണം
2800.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യുടെ
പുനരുദ്ധാരണത്തിനായി
സ്വീകരിച്ച നടപടികളും
ഇതുമൂലം കൈവരിച്ച
നേട്ടങ്ങളും
വിശദമാക്കാമോ;
(ബി)
പ്രൊഫ.സുശീല്‍
ഖന്ന റിപ്പോര്‍ട്ട്
സര്‍ക്കാരിന്റെ
പരിഗണനയില്‍
വന്നിട്ടുണ്ടോ;
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍ എന്തെല്ലാം;
വിശദമാക്കാമോ?
കെ.എസ്.ആര്.ടി.സി.യില്‍
ജൂനിയര്‍ അസിസ്റ്റന്റ്
/ക്ലര്‍ക്ക് നിയമനം
2801.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യില്‍
ജൂനിയര്‍ അസിസ്റ്റന്റ്
/ക്ലര്‍ക്ക്
തസ്തികയില്‍ 5-1-2016,
30-8-2016 തീയതികളിലായി
പി.എസ്.സി. നല്കിയ
അഡ്വൈസ് പ്രകാരം എത്ര
പേര്‍ക്ക് നിയമന
ഉത്തരവ്
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
നിയമന ഉത്തരവുകളില്‍
ജോലിയ്ക്ക് ഹാജരാകാതെ
എത്ര എന്‍.ജെ.ഡി.
ഒഴിവുകള്‍ ഉണ്ടായെന്ന്
വ്യക്തമാക്കുമോ; ഇതില്‍
ഇനിയും എത്ര ഒഴിവുകള്‍
പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്യാനുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടില്ലാത്ത എത്ര
പുതിയ ഒഴിവുകള്‍
5-1-2016 മുതല്‍
31-3-2017 വരെ ജൂനിയര്‍
അസിസ്റ്റന്റ്
തസ്തികയില്‍
കെ.എസ്.ആര്.ടി.സി.യില്‍
ഉണ്ടായിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ഡി)
എന്‍.ജെ.ഡി.
ആയും പുതിയ ഒഴിവുകളായും
നിലവില്‍ എത്ര ജൂനിയര്‍
അസിസ്റ്റന്റുമാരുടെ
ഒഴിവുകള്‍
പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്യാനുണ്ടെന്ന്
വ്യക്തമാക്കുമോ; ആയത്
എന്നത്തേയ്ക്ക്
പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്യുമെന്ന്
വ്യക്തമാക്കുമോ?
കെ.എസ്.ആര്.റ്റി.സി
യുടെ നഷ്ടം സംബന്ധിച്ച് പഠനം
2802.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.റ്റി.സി
യുടെ നഷ്ടം സംബന്ധിച്ച്
പഠനം നടത്തുവാന്‍
വിദഗ്ദ്ധസമിതിയെ
നിയമിച്ചിട്ടുണ്ടോ;
വ്യക്തമായ വിവരം
ലഭ്യമാക്കുമോ;
(ബി)
വിദഗ്ദ്ധസമിതിയുടെ
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
എന്തെങ്കിലും
മാറ്റങ്ങള്‍
കെ.എസ്.ആര്.റ്റി.സി
യില്‍
വരുത്തിയിട്ടുണ്ടോ;
എന്തെല്ലാം
മാറ്റങ്ങളാണെന്ന്
വ്യക്തമാക്കുമോ;
(സി)
നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്ന
മേഖലകള്‍ ഏതെല്ലാം;
വിശദമായ വിവരം
ലഭ്യമാക്കുമോ;
(ഡി)
സ്ഥിരമായി
നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്ന
ഡിപ്പോകള്‍ ഏതെല്ലാം;
സ്ഥിരമായി നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്ന
റൂട്ടുകള്‍
ഏതെല്ലാമെന്നു
വ്യക്തമാക്കുമോ;
ബസ്സ്
റൂട്ടുകള്‍ പുനഃക്രമീകരിച്ചതു
മൂലം വരുമാന വര്‍ദ്ധനവ്
2803.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഷ്ടത്തിലോടുന്ന
ബസ്സുകള്‍
പുനഃക്രമീകരിച്ചതിന്റെ
ഫലമായി കെ. എസ്. ആര്.
ടി. സി. യുടെ
വരുമാനത്തില്‍ എന്ത്
വര്‍ദ്ധനവാണ്
ഉണ്ടായിട്ടുള്ളത്;
(ബി)
എത്ര
ബസ്സ് റൂട്ടുകള്‍
പുനഃക്രമീകരിച്ചുവെന്ന്
വ്യക്തമാക്കുമോ?
പിങ്ക്
ബസ് സര്‍വ്വീസ്
2804.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.റ്റി.സി
യുടെ പിങ്ക് ബസ്
സംസ്ഥാനത്ത് എത്ര
സര്‍വ്വീസ്
നടത്തുന്നുണ്ട്;
(ബി)
ഈ
കാലയളവില്‍ പ്രതിദിന
ശരാശരി കളക്ഷനായി എത്ര
തുക ലഭിച്ചു;
(സി)
പിങ്ക്
ബസ് സര്‍വ്വീസിന്റെ
എണ്ണത്തില്‍ വര്‍ദ്ധനവ്
വരുത്തുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദവിവരം
വ്യക്തമാക്കുമോ;
(ഡി)
ഈ
റൂട്ടിലോടുന്ന മറ്റ്
ബസ് സര്‍വ്വീസിന്റെ
ശരാശരി കളക്ഷന്‍
എത്ര;വിശദമാക്കുമോ?
സ്ഥിരം
ഡ്രെെവര്‍മാര്‍
2805.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാസഞ്ചറിതര
വാഹനമോടിക്കുന്ന കെ.
എസ്. ആര്. ടി. സി.
യിലെ സ്ഥിരം
ഡ്രെെവര്‍മാര്‍ക്ക്
പാസഞ്ചര്‍ വാഹനവും
ഓടിക്കേണ്ടതുണ്ടോ;
(ബി)
പാസഞ്ചറിതര
വാഹനമോടിക്കുന്നതിന്
ഡ്രെെവര്‍മാരെ
തെരഞ്ഞെടുക്കുന്നതിന്
മാനദണ്ഡമുണ്ടാക്കാതെ
വര്‍ഷങ്ങളായി
കുറച്ചുപേരെ പ്രസ്തുത
വാഹനങ്ങളോടിക്കുന്നതിന്
അനുവദിക്കുന്നതിനാല്‍
മറ്റ് ഡ്രെെവർമാര്‍ക്ക്
അവസരം
നഷ്ടപ്പെടുന്നകാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
പൊതുമേഖല സ്ഥാപനമായ
കെ. എസ്. ആര്; ടി. സി.
യില്‍ പാസഞ്ചര്‍ ഇതര
വാഹനങ്ങളോടിക്കുന്നതിന്
ഡ്രെെവര്‍മാരെ
നിയോഗിക്കുന്നതിന്
മാനദണ്ഡമുണ്ടാക്കുമോ?
വോള്‍വോ
എ.സി. ബസുകള്‍
2806.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
ക്ക് എത്ര വോള്‍വോ
എ.സി. ബസുകള്‍ ഉണ്ട്;
(ബി)
പ്രസ്തുത
ബസുകള്‍ ഏതെല്ലാം
ഡിപ്പോകളിലാണെന്നും
അവയുടെ പ്രതിമാസ
വരുമാനം എത്രയെന്നും
വിശദമാക്കുമോ;
(സി)
വോള്‍വോ
എ.സി. ബസുകളുടെ
അറ്റകുറ്റപണിക്കായി ഈ
സര്‍ക്കാര്‍ ചെലവഴിച്ച
തുക വെളിപ്പെടുത്തുമോ;
(ഡി)
നിലവില്‍
എത്ര വോള്‍വോ
എ.സി.ബസുകള്‍
കട്ടപ്പുറത്തുണ്ട്
എന്ന് വ്യക്തമാക്കുമോ?
പ്രകൃതി
സൗഹൃദ വാതകം ഇന്ധനമായി
ഉപയോഗിക്കല്‍
2807.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
യെ
ശാക്തീകരിക്കുന്നതിനായി
പ്രകൃതി സൗഹൃദവാതകം
ഇന്ധനമായി
ഉപയോഗിക്കുന്ന 1000
ബസ്സുകള്‍
നിരത്തിലിറക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
പ്രൊഫ.
സുശീല്‍ഖന്നയുടെ സമഗ്ര
പഠനറിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
സ്ഥാപനം
ലാഭത്തിലാക്കുന്നതിന്
എന്തെങ്കിലും തീരുമാനം
എടുത്തിട്ടുണ്ടോ;
വിശദമാക്കുമോ?
കാല്‍നട
യാത്രക്കാര്‍ക്കുണ്ടാകുന്ന
റോഡപകടങ്ങള്‍ ഒഴിവാക്കാന്‍
നടപടി
2808.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കാല്‍നട
യാത്രക്കാര്‍ക്ക്
ഉണ്ടാകുന്ന
റോഡപകടങ്ങള്‍
വര്‍ദ്ധിച്ചു വരുന്നത്
സംബന്ധിച്ച് വിശദമായ
പരിശോധന
നടത്തിയിട്ടുണ്ടോ;
(ബി)
ഇത്തരം
അപകടങ്ങള്‍
നിയന്ത്രിക്കുന്നതിനുള്ള
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കാമോ;
(സി)
അപകടങ്ങള്‍
ഒഴിവാക്കുന്നതിനായി
കാല്‍നട
യാത്രക്കാര്‍ക്കും
വാഹനമോടിക്കുന്നവര്‍ക്കും
ബോധവത്ക്കരണം
നടത്തുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
സൂപ്പര്‍
ക്ലാസ് റൂട്ടുകളിലെ സമാന്തര
സർവീസ്
2809.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സൂപ്പര്‍ ക്ലാസ്
റൂട്ടുകള്‍
ഏതൊക്കെയാണ്;ഈ
റൂട്ടുകളില്‍
സര്‍വ്വീസ്
നടത്തുന്നതിന്
പെര്‍മിറ്റ്
നല്‍കിയിട്ടുള്ള
സ്വകാര്യ ബസുകളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;ഏതൊക്കെ
റൂട്ടുകളിലാണ് സ്വകാര്യ
ബസുകള്‍ക്ക്
പെര്‍മിറ്റ്
നല്‍കിയിട്ടുള്ളത്;
(ബി)
ബഹു:ഹൈക്കോടതി
വിധിയനുസരിച്ച്
കെ.എസ്.ആര്.ടിസി.
സര്‍വ്വീസ്
ആരംഭിച്ചിട്ടുള്ളത്
ഏതൊക്കെ റൂട്ടുകളിലാണ്;
ഈ സര്‍വ്വീസുകളൊക്കെ
ഇപ്പോഴും
തുടരുന്നുണ്ടോ;
(സി)
ഇതേ
റൂട്ടുകളില്‍ പലതിലും
കോണ്‍ട്രാക്ട് കാര്യേജ്
പെര്‍മിറ്റ് എടുത്ത
ശേഷം സ്വകാര്യ ബസുകള്‍
ഓണ്‍ലൈന്‍
ബുക്കിംഗിലൂടെയും,
ടെലഫോണ്‍
കോളുകളിലൂടെയും
യാത്രക്കാരെ പല
സ്ഥലങ്ങളില്‍ നിന്നും
കയറ്റുകയും ഇടയ്ക്ക്
ഇറങ്ങാന്‍
അനുവദിക്കുകയും ചെയ്ത്
സമാന്തര സര്‍വ്വീസ്
നടത്തുന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഇതു
സംബന്ധിച്ച്
സംസ്ഥാനത്തെ വിവിധ
ആര്.ടി.ഒ.കളില്‍
ഏതെങ്കിലും പരാതി
ലഭിച്ചിട്ടുണ്ടോ; ഈ
പരാതിയെക്കുറിച്ച്
അന്വേഷിക്കുകയോ
വിശദാംശങ്ങള്‍
കണ്ടെത്തുകയോ
ചെയ്തിട്ടുണ്ടോയെന്ന്
വിശദമാക്കാമോ;
(ഇ)
ഇത്തരത്തില്‍
സമാന്തര സര്‍വ്വീസ്
നടത്തുന്ന ബസുകള്‍
പിടിച്ചെടുക്കുന്നതിനും
നിയമ നടപടികള്‍
സ്വീകരിക്കുന്നതിനും
മോട്ടോര്‍ വാഹന വകുപ്പ്
ഇതേവരെ നടപടി
സ്വീകരിക്കാത്തതിന്റെ
കാരണം വിശദമാക്കാമോ;
(എഫ്)
കെ.എസ്.ആര്.ടിസി.യുടെ
ഭാവി കൂടി
ഇല്ലാതാക്കുന്ന ഇത്തരം
പ്രവണതകളെ
കണ്ടെത്തുന്നതിനും
ശക്തമായ നടപടികള്‍
സ്വീകരിക്കുന്നതിനും
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത് എന്ന്
വിശദമാക്കാമോ?
റിസര്‍വ്
കണ്ടക്ടര്‍ നിയമനം
2810.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യില്‍
റിസര്‍വ് കണ്ടക്ടര്‍
തസ്തികയില്‍
പി.എസ്.സി.യുടെ
അഡ്വെെസ് മെമ്മോ
ലഭിച്ച് മാസങ്ങള്‍
പിന്നിട്ടിട്ടും നിയമന
ഉത്തരവ്
ലഭിക്കാത്തതുമൂലം
ഉദ്യോഗാര്ത്ഥികള്ക്കുണ്ടായിട്ടുളള
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
റാങ്ക് ലിസ്റ്റില്‍
നിന്നും നിയമനം
നല്‍കിയിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(സി)
പി.എസ്.സി.
റാങ്ക് ലിസ്റ്റ്
നിലനില്ക്കുമ്പോള്
എംപാനല്‍ നിയമനം നടത്തി
വരുന്നുണ്ടോയെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
പി.എസ്.സി.
അഡ്വെെസ് ലഭിച്ച
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
സ്ഥിര നിയമനം
നല്കുന്നതിനാവശ്യമായ
അടിയന്തര നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
റിസര്‍വ്
കണ്ടക്ടര്‍ തസ്തികയില്‍
നിയമനം
2811.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കെ.എസ്.ആര്.ടി.സി.യില്‍
റിസര്‍വ് കണ്ടക്ടര്‍
തസ്തികയില്‍ പി.എസ്.സി.
അഡ്വൈസ് ചെയ്തവര്‍ക്ക്
നിയമന ഉത്തരവ്
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ നിയമന
ഉത്തരവ്
നല്‍കുന്നതിനുളള
കാലതാമസം എന്തെന്ന്
വ്യക്തമാക്കുമോ;
നാദാപുരം
മണ്ഡലത്തിലെ
കെ.എസ്.ആര്.ടി.സി.
സര്‍വ്വീസുകള്‍
2812.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നശേഷം, നാദാപുരം
മണ്ഡലത്തില്‍
കെ.എസ്.ആര്.ടി.സി.
എത്ര പുതിയ
സര്‍വ്വീസുകള്‍
ആരംഭിച്ചിട്ടുണ്ട്;
(ബി)
പ്രസ്തുത
സര്‍വ്വീസുകള്‍
എവിടേയ്ക്കൊക്കെയാണ്
ആരംഭിച്ചതെന്ന്
അറിയിക്കാമോ;
(സി)
മണ്ഡലത്തില്‍
ഇനി പുതിയ
സര്‍വ്വീസുകള്‍
ആരംഭിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ?
കോതമംഗലം
ഡിപ്പോയില്‍ നിന്നുമുള്ള
ബസ്സ് സര്‍വ്വീസുകള്‍
2813.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗലം
ഡിപ്പോയില്‍ നിന്നും
സര്‍വ്വീസ്
നടത്തിയിരുന്ന
പത്തിലധികം ബസുകള്‍
പ്രവര്‍ത്തനരഹിതമായതിനെത്തുടര്‍ന്ന്
ഒറ്റപ്പെട്ട
പ്രദേശങ്ങളിലേക്കുള്ള
നിരവധി സര്‍വ്വീസുകള്‍
നിർത്തിവച്ചിട്ടുള്ള
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
നിർത്തലാക്കിയ
സര്‍വ്വീസുകള്‍
പുന:സ്ഥാപിക്കുന്നതിന്
അടിയന്തിര നടപടി
സ്വീകരിക്കുമോ;
(സി)
പ്രവര്‍ത്തനരഹിതമായ
ബസുകള്‍ പുന:സ്ഥാപിച്ച്
കോതമംഗലം ഡിപ്പോയുടെ
പരിധിയിലുള്ള അവികസിത
മേഖലകളിലേക്കുകൂടി
കെ.എസ്.ആര്.ടി.സി.യുടെ
സേവനം ലഭ്യമാക്കുവാന്‍
കൂടുതല്‍ ബസ്സുകള്‍
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഡി)
പ്രാദേശികപ്രാധാന്യം
കണക്കിലെടുത്ത്,
അവികസിത മേഖലകളിലേക്ക്
കൂടുതല്‍ സര്‍വ്വീസ്
നടത്തുന്നതിന് മറ്റു
ഡിപ്പോകളില്‍
കൂടുതലായുള്ള പഴയ
ബസ്സുകള്‍ കോതമംഗലം
ഡിപ്പോയിലേക്ക്
അനുവദിച്ച് തരുമോ?
റിസര്‍വ്
കണ്ടക്ടര്‍മാരുടെ
പി.എസ്.സി.റാങ്ക് ലിസ്റ്റ്
2814.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
റിസര്‍വ്
കണ്ടക്ടര്‍മാരുടെ
പി.എസ്.സി. റാങ്ക്
ലിസ്റ്റ് നിലവിലുണ്ടോ;
(ബി)
പ്രസ്തുത
റാങ്ക് ലിസ്റ്റില്‍
നിന്നും നിയമനങ്ങള്‍
നടത്തിയിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(സി)
നിയമനം
നടത്തുന്നതിന്
എന്തെങ്കിലും
തടസ്സങ്ങള്‍
നിലനില്‍ക്കുന്നുണ്ടോയെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
തടസ്സങ്ങള്‍
നീക്കി പ്രസ്തുത റാങ്ക്
ലിസ്റ്റില്‍ നിന്നും
നിയമനം നടത്തുന്നതിന്
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
എറണാകുളം-
ഗുരുവായൂര്‍-
ചമ്രവട്ടം-കോഴിക്കോട് ബസ്സ്
സര്‍വ്വീസ്
2815.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതിയതായി
തുടങ്ങിയ ദേശസാത്കൃത
റൂട്ടായ എറണാകുളം-
ഗുരുവായൂര്‍-
ചമ്രവട്ടം-കോഴിക്കോട്
പാതയില്‍
രാത്രികാലങ്ങളില്‍
ബസ്സ് സര്‍വ്വീസ്
പരിമിതമാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
റൂട്ടുകളില്‍ ഒരു
മണിക്കൂര്‍ ഇടവിട്ട്
ദീര്‍ഘദൂര ബസ്സുകള്‍
തിരിച്ചുവിടുവാന്‍
നടപടി സ്വീകരിക്കുമോ;
(സി)
വളരെ
ലാഭകരമെന്ന് പറയുന്ന
പ്രസ്തുത റൂട്ടില്‍
പത്തനംതിട്ട-
കാസര്‍ഗോഡ് സര്‍വ്വീസ്
ആരംഭിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
മൂന്നാര്‍
സബ് ഡിപ്പോയില്‍ നിന്നും
തമിഴ്നാട്, ബാംഗ്ലൂര്‍
സര്‍വ്വീസുകള്‍
2816.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൂന്നാര്‍
സബ് ഡിപ്പോയില്‍
നിന്നും നിലവില്‍
തമിഴ്നാട്, ബാംഗ്ലൂര്‍
സര്‍വ്വീസുകള്‍
എത്രയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
തമിഴ്നാട്ടിലേക്കും
ബാംഗ്ലൂരിലേക്കും പുതിയ
സര്‍വ്വീസുകള്‍
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
ഉണ്ടെങ്കില്‍
ഈ സര്‍വ്വീസുകള്‍ ഉടന്‍
ആരംഭിക്കുമോയെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഇല്ലെങ്കില്‍
പുതിയ സര്‍വ്വീസുകള്‍
ആരംഭിക്കുവാന്‍ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ ?
കോതമംഗലം
എറണാകുളം ചെയിന്‍ സര്‍വ്വീസ്
2817.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗലം
എറണാകുളം ചെയിന്‍
സര്‍വ്വീസായി ഓടുന്ന
ബസ്സുകള്‍ ആലുവാ
പ്രൈവറ്റ്
സ്റ്റാന്‍ഡില്‍
നിര്‍ബന്ധമായും
പ്രവേശിപ്പിച്ച്
പോരേണ്ടുന്ന പുതിയ
പരിഷ്കാരംമൂലം
യാത്രക്കാര്‍ക്ക്
സമയനഷ്ടവും
കെ.എസ്.ആര്.ടി.സിക്ക്
സാമ്പത്തിക നഷ്ടവും
ഉണ്ടായിട്ടുള്ള
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത
പരിഷ്ക്കാരത്തില്‍
നിന്നും
എറണാകുളം-കോതമംഗലം
സര്‍വ്വീസുകളെ
ഒഴിവാക്കി പഴയനില
പുനസ്ഥാപിക്കുമോ;
(സി)
പ്രാദേശിക
ഗതാഗത
പരിഷ്കരണസമിതിയുടെ
പരിഷ്കാരത്തില്‍
നിന്നും
എറണാകുളം-കോതമംഗലം
ചെയിന്‍ സര്‍വ്വീസ്
ബസ്സുകളെയെങ്കിലും
ഒഴിവാക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
വൈപ്പിനിൽ
നിന്നുള്ള കെ.എസ്.ആര്.ടി.സി.
സര്‍വ്വീസുകള്‍
2818.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈപ്പിന്‍
നിയോജക മണ്ഡലത്തില്‍
നിന്നും തിരുവനന്തപുരം,
പാലക്കാട്, മൂന്നാര്‍,
കോഴിക്കോട്
എന്നിവിടങ്ങളിലേക്ക്
പുതുതായി ആരംഭിച്ച
കെ.എസ്.ആര്.ടി.സി.
സര്‍വ്വീസുകള്‍
ലാഭകരമാണോ എന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
സര്‍വ്വീസുകളുടെ
റൂട്ടുകളില്‍
ഏതെങ്കിലും തരത്തിലുള്ള
മാറ്റം
വരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കാമോ?
കോങ്ങാട്
മണ്ഡലത്തില്‍ പുതിയ
കെ.എസ്.ആര്.ടി.സി സര്‍വ്വീസ്
2819.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോങ്ങാട്
മണ്ഡലത്തില്‍ പുതിയ
കെ.എസ്.ആര്.ടി.സി.
ബസ്സ് റൂട്ട്
ആരംഭിക്കുന്നതുമായി
ബന്ധപ്പെട്ട് നിലവില്‍
എത്ര പ്രൊപ്പോസലുകള്‍
പരിഗണനയിലുണ്ടെന്ന്
വിശദമാക്കുമോ;
(ബി)
ഒരു
മണ്ഡലത്തില്‍ ഒരു
സര്‍വ്വീസെങ്കിലും
പുതിയതായി
ആരംഭിക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ?
നിലമ്പൂര്‍
സബ് ഡിപ്പോയിലെ ജീവനക്കാർ
2820.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലമ്പൂര്‍
കെ.എസ്. ആര്.ടി.സി.
സബ് ഡിപ്പോയില്‍ എത്ര
താല്‍ക്കാലിക / കരാര്‍
ജീവനക്കാരാണ്
നിലവിലുള്ളത്; ഇവരുടെ
പേരുവിവരങ്ങളും
നിയമിച്ച വര്‍ഷവും
വിശദമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കെ.എസ്.ആര്.ടി.സി.
നിലമ്പൂര്‍ സബ്
ഡിപ്പോയില്‍
നടത്തിയിട്ടുള്ള
സ്ഥിര/താല്‍ക്കാലിക
നിയമനങ്ങള്‍
വ്യക്തമാക്കുമോ;
(സി)
ഭീമമായ
തുക ചെലവഴിച്ച്
നിര്‍മ്മിച്ച
നിലമ്പൂര്‍ സബ്
ഡിപ്പോയിലെ വ്യാപാര
സമുച്ചയം കോര്പ്പറേഷന്
വരുമാനം ലഭിക്കുന്ന
തരത്തില്‍
പ്രവര്‍ത്തനക്ഷമമാക്കുന്നതിന്
അടിയന്തിര നടപടി
സ്വീകരിക്കുമോ?
ഷോപ്പിംഗ്
കോംപ്ലക്സുകള്‍
2821.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.
എസ്. ആര്. ടി. സി.
യുടെ ഷോപ്പിംഗ്
കോംപ്ലക്സുകളുടെ
നിലവിലെ
സ്ഥിതിയെക്കുറിച്ച്
വ്യക്തമാക്കുമോ;
(ബി)
ഓരോ
ഷോപ്പിംഗ്
കോംപ്ലക്സിനും വായ്പ
എടുത്ത തുകയും
തിരിച്ചടച്ച തുകയും
വെളിപ്പെടുത്തുമോ;
(സി)
ഓരോ
സെന്ററിലും വാടകയ്ക്ക്
കൊടുത്തതും വാടകയ്ക്ക്
കൊടുക്കുവാനുള്ളതുമായ
മുറികളുടെ എണ്ണം
വ്യക്തമാക്കുമോ;
മുറികള്‍ വാടകയ്ക്ക്
കൊടുക്കുന്നതിനായി
ക്ഷണിച്ച ടെണ്ടറുകളുടെ
എണ്ണവും ഓരോ
ടെണ്ടറിലും ലഭിച്ച
അപേക്ഷകളുടെ എണ്ണവും
വ്യക്തമാക്കുമോ;
(ഡി)
തിരുവനന്തപുരം
പോലെയുള്ള
സെന്ററുകളില്‍ മുറികള്‍
ഒഴിഞ്ഞു കിടക്കുന്ന
കാര്യം പരിശോധിച്ച്
നടപടി സ്വീകരിക്കുമോ?
കാസര്‍കോട്-മുംബെെ
സര്‍വ്വീസ്
2822.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍കോട്
കെ.എസ്.ആര്.ടി.സി
ഡിപ്പോയില്‍
നിന്ന്എപ്പോഴെങ്കിലും
മുംബെെക്ക് സര്‍വ്വീസ്
നടത്തിയിട്ടുണ്ടോ?
(ബി)
എങ്കില്‍
സര്‍വ്വീസ് ആരംഭിച്ചതും
നിര്‍ത്തല്‍ ചെയ്തതും
എപ്പോഴാണെന്നും
നിര്‍ത്തല്‍
ചെയ്യാനുള്ള
കാരണമെന്തായിരുന്നുവെന്നും
വ്യക്തമാക്കുമോ?
(സി)
ഭാവിയില്‍
കാസര്‍കോട്ട് നിന്ന്
മുംബെെയിലേക്ക് ബസ്
സര്‍വ്വീസ്
ആരംഭിക്കാന്‍
കെ.എസ്.ആര്.ടി.സി
ഉദ്ദേശിക്കുന്നുണ്ടോ?
(ഡി)
ഇപ്പോള്‍
കാസര്‍കോട് ഡിപ്പോയില്‍
നിന്ന് ഏതെല്ലാം
സംസ്ഥാനങ്ങളിലേക്ക്
കെ.എസ്.ആര്.ടി.സി
സര്‍വ്വീസ്
നടത്തുന്നുണ്ടെന്നും
അതെല്ലാം ലാഭകരമാണോ
എന്നും വ്യക്തമാക്കുമോ?
തിരുവമ്പാടി
- തിരുവനന്തപുരം
കെ.എസ്.ആര്.ടി.സി.
സര്‍വ്വീസ്
2823.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
പുതിയതായി
നിരത്തിലിറക്കിയ
ബസ്സുകള്‍ ഏതെല്ലാം
ഡിപ്പോകള്‍ക്ക്
അനുവദിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ബി)
തിരുവമ്പാടി
- തിരുവനന്തപുരം
കെ.എസ്.ആര്.ടി.സി.
സര്‍വ്വീസ്
ആരംഭിക്കണമെന്ന ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
സര്‍വ്വീസ് എന്ന്
ആരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ?
കോട്ടക്കല്‍
കെ.എസ്.ആര്.ടി.സി. ഡിപ്പോ
2824.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോട്ടക്കല്‍
കേന്ദ്രീകരിച്ച്
കെ.എസ്.ആര്.ടി.സി.യുടെ
ഒരു ഡിപ്പോ
തുടങ്ങുവാന്‍ നടപടി
സ്വീകരിക്കുമോ;
(ബി)
കോട്ടക്കല്‍
ടൗണില്‍ മുനിസിപ്പല്‍
ബസ്റ്റാന്റില്‍
കെ.എസ്.ആര്.ടി.സി.
യുടെ ഒരു ഉദ്യോഗസ്ഥനെ
സ്ഥിരമായി
നിയമിക്കുവാന്‍ നടപടി
സ്വീകരിക്കുമോ ?
കരുനാഗപ്പള്ളി
കെ.എസ്.ആര്.ടി.സി. ബസ്
ഡിപ്പോയിലെ ബസുകളുടെ ക്ഷാമം
2825.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
കെ.എസ്.ആര്.ടി.സി. ബസ്
ഡിപ്പോയില്‍ ബസ്സുകളുടെ
ക്ഷാമം മൂലം പല പ്രധാന
സര്‍വ്വീസുകളും
നിര്‍ത്തി
വച്ചിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കരുനാഗപ്പള്ളി
ഡിപ്പോയില്‍ നിന്ന്
പ്രതിദിനം എത്ര
ഷെഡ്യൂളുകള്‍
ഓപ്പറേറ്റ്
ചെയ്യുന്നുവെന്നും 2017
ജനുവരി 1 നു ശേഷം എത്ര
ഷെഡ്യൂളുകള്‍
നിര്‍ത്തിവച്ചുവെന്നും
വ്യക്തമാക്കുമോ;
(സി)
ഈ
ഡിപ്പോയിലെ ഫാസ്റ്റ്
പാസഞ്ചര്‍ ബസ്സുകളുടെ
ക്ഷാമം
പരിഹരിക്കുന്നതിനായി
കൂടുതല്‍ ബസ്സുകള്‍
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
പട്ടാമ്പിയില്‍
കെ.എസ്.ആര്.ടി.സി. ബസ്
സ്റ്റാന്റ്
2826.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പട്ടാമ്പിയില്‍
നിലവില്‍
കെ.എസ്.ആര്.ടി.സി.
ബസ് സ്റ്റാന്റ് ഇല്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ബസ്
സ്റ്റാന്റ്
ആരംഭിക്കാനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
വാഹനാപകടങ്ങള്‍
കുറയ്ക്കുന്നതിന് നടപടി
2827.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വാഹനാപകടങ്ങള്‍
നാള്‍ക്കുനാള്‍
വര്‍ദ്ധിച്ചുവരുന്നു
എന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
വാഹനാപകടങ്ങള്‍ക്ക്
കാരണമാകുന്ന പ്രധാന
സംഗതികള്‍
എന്തെല്ലാമാണ്;
പഠനങ്ങള്‍
നടത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
കണ്ടെത്തലുകളുടെ
അടിസ്ഥാനത്തില്‍ ആയത്
പരിഹരിക്കുന്നതിനും
തദ്വാര വാഹനാപകടങ്ങള്‍
കുറയ്ക്കുന്നതിനും
ആവശ്യമായ സത്വര
നടപടികള്‍ ഗതാഗത
വകുപ്പ്
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
ബീക്കണ്‍ ലൈറ്റുകള്‍
2828.
ശ്രീ.സി.മമ്മൂട്ടി
ഡോ.എം.
കെ. മുനീര്‍
ശ്രീ.പി.കെ.ബഷീര്‍
,,
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാഹനങ്ങളില്‍
ചുവപ്പ് നിറത്തിലുള്ള
ബീക്കണ്‍ ലൈറ്റുകള്‍
ഉപയോഗിക്കുന്നത്
നിര്‍ത്തലാക്കാനുളള
കേന്ദ്ര സര്‍ക്കാര്‍
തീരുമാനം സംസ്ഥാനത്തെ
അറിയിച്ചിട്ടുണ്ടോ;
(ബി)
ഈ
തീരുമാനം
ഉണ്ടാക്കാവുന്ന
പ്രത്യാഘാതങ്ങള്‍
എന്തൊക്കെയാണെന്ന്
പരിശോധിച്ചിട്ടുണ്ടോ;വിശദമാക്കുമോ;
(സി)
ബീക്കണ്‍
ലൈറ്റ് ഉപയോഗിക്കാന്‍
അനുമതി തേടിക്കൊണ്ടുളള
എത്ര അപേക്ഷകള്‍
മോട്ടോര്‍ വാഹന
വകുപ്പില്‍ ഇപ്പോള്‍
കെട്ടിക്കിടപ്പുണ്ട്.
അവയുടെ വിശദവിവരം
നല്‍കാമോ?
ഹെവി
ഡ്യൂട്ടി വാഹനങ്ങള്‍
2829.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിര്‍മ്മാണ
പ്രവൃത്തികള്‍ക്ക്
ഉപയോഗിക്കുന്ന ഹെവി
ഡ്യൂട്ടി
വാഹനങ്ങള്‍ക്ക്
(ജെ.സി.ബി, റോഡ്
റോളര്‍,ക്രെയിന്‍
തുടങ്ങിയവ)
രജിസ്ട്രേഷന്
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി)
എങ്കില്‍
രജിസ്ട്രേഷനോ, നമ്പര്‍
പ്ലേറ്റോ ഇല്ലാതെ
ഇത്തരം വാഹനങ്ങള്‍
പ്രവര്‍ത്തിപ്പിക്കുന്നത്
ശ്രദ്ധയില്‍
വന്നിട്ടുണ്ടോ,
അത്തരത്തിലുള്ള എത്ര
വാഹന ഉടമകള്‍ക്കെതിരെ
എന്തൊക്കെ നടപടികള്‍
കഴിഞ്ഞ രണ്ട്
വര്‍ഷത്തിനിടെ
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
ഇത്തരത്തിലുള്ള
ഓരോ വാഹനത്തിനും
നിശ്ചയിച്ചിട്ടുള്ള
പ്രതിവര്‍ഷ ടാക്സ്
നിരക്ക് എത്രയാണ്;
(ഡി)
ഇത്തരം
വാഹനങ്ങള്‍ രജിസ്റ്റര്‍
ചെയ്ത് നികുതി
അടയ്ക്കാത്തതുമുലം എത്ര
തുകയാണ് സര്‍ക്കാരിന്
ലഭിക്കാനുള്ളതെന്ന്
കണക്കാക്കിയിട്ടുണ്ടോ;
(ഇ)
കമ്പ്യൂട്ടറൈസേഷന്
പൂര്‍ത്തിയായിട്ടുള്ള
മോട്ടോര്‍
വെഹിക്കിള്‍ വകുപ്പിന്
ടാക്സ് കുടിശ്ശിക
വരുത്തുന്ന വാഹന ഉടമകളെ
കണ്ടെത്താന്‍
എന്തെങ്കിലും
ബുദ്ധിമുട്ട്
അനുഭവപ്പെടുന്നുണ്ടോ
എന്നറിയിക്കാമോ?
തെറ്റിദ്ധരിപ്പിച്ച്
വില്‍പ്പന നടത്തിയ വാഹന
ഡീലര്‍മാര്‍
2830.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍
വര്‍ഷങ്ങളില്‍
നിര്‍മ്മിച്ചവയും
വിറ്റുപോകാത്തതുമായ
വാഹനങ്ങളുടെ
നിര്‍മ്മിച്ച മാസവും
വര്‍ഷവും മാറ്റി പുതിയ
വാഹനമെന്ന്
തെറ്റിദ്ധരിപ്പിച്ച്
വില്‍പ്പന നടത്തിയ വാഹന
ഡീലര്‍മാരുടെ പേര്
വിവരങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ഇത്തരത്തില്‍
എത്ര വാഹനങ്ങള്‍
കേരളത്തില്‍
വിറ്റഴിച്ചിട്ടുണ്ട്;വാഹനങ്ങള്‍/ഡീലര്‍മാര്‍
എന്ന രീതിയില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
അന്തര്‍
സംസ്ഥാന ബസുകളുടെ പരിശോധന
2831.
ശ്രീ.സി.
ദിവാകരന്
,,
ഇ.കെ.വിജയന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
യാത്രാ ബസുകളെ
സ്റ്റേറ്റ് ക്യാരിയേജ്,
കോണ്‍ട്രാക്ട്
ക്യാരിയേജ് എന്ന്
തരംതിരിക്കുന്നതിന്റെ
മാനദണ്ഡങ്ങള്‍
വിശദമാക്കുമോ;
(ബി)
കേരളത്തിലെത്തുന്ന
അന്തര്‍ സംസ്ഥാന
ബസ്സുകള്‍
കോണ്‍ട്രാക്ട്
കാരിയേജ്
പെര്മിറ്റുള്ളതായിട്ടും
അവ ടിക്കറ്റ് നല്കി
യാത്രക്കാരെ
കൊണ്ടുപോകുന്നത്
സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
ഇത്തരം
ബസ്സുകളുടെ ലഗേജ്
പരിശോധനയും മറ്റും
നടത്താത്തത് കാരണം
വാണിജ്യ നികുതി
ഇനത്തില്‍
സംസ്ഥാനത്തിന്
ലഭിക്കേണ്ട വരുമാനം
അന്തര്‍ സംസ്ഥാന ബസ്
ലോബി കൈക്കലാക്കുന്നത്
പരിശോധിച്ചിട്ടുണ്ടോ
എന്ന് അറിയിക്കുമോ?
നിരോധിത
ഹോണുകള്‍
2832.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിരോധിത
ഹോണുകള്‍ സര്‍ക്കാര്‍
വാഹനങ്ങളിലും മോട്ടോര്‍
വെഹിക്കിള്‍സ് ,
പോലീസ്, എക്സെെസ്,
ജയില്‍, ഫോറസ്റ്റ്
തുടങ്ങിയ വകുപ്പുകളുടെ
വാഹനങ്ങളിലും
ഉപയോഗിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ഹോണുകള്‍ മാറ്റുന്നതിന്
മോട്ടോര്‍ വാഹന
വകുപ്പില്‍ നിന്നും
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
നിര്‍ദ്ദേശങ്ങള്‍
പാലിക്കപ്പെട്ടിട്ടുണ്ടോ
എന്ന് ഉറപ്പ്
വരുത്തിയിട്ടുണ്ടോ;
(സി)
നിരോധിത
ഹോണുകള്‍ ഉപയോഗിച്ചതിന്
പൊതുജനങ്ങളില്‍ നിന്നും
പിഴ ഈടാക്കിയിട്ടുണ്ടോ;
ഏതെങ്കിലും സര്‍ക്കാര്‍
സ്ഥാപനത്തിന് പിഴ
ചുമത്തിയിട്ടുണ്ടോ;
വിശദമാക്കുമോ?
ട്രാഫിക്
നിയന്ത്രണ സംവിധാനങ്ങള്‍
2833.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
മാവേലിക്കര
ചാരുമ്മൂട് മുതല്‍
നൂറനാട് പാറ ജംഗ്ഷന്
വരെ ട്രാഫിക് നിയന്ത്രണ
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
ഇതിനായിട്ടുള്ള
ശുപാര്‍ശ
ലഭിച്ചിട്ടുണ്ടോ;വ്യക്തമാക്കുമോ?
ദീര്‍ഘദൂര
സ്വകാര്യബസ്സുകളുടെ അമിത
യാത്രാക്കൂലി
2834.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഉത്സവ സീസണുകളിലും
മറ്റ് ആഘോഷവേളകളിലും
ദീര്‍ഘദൂര
സ്വകാര്യബസ്സുകള്‍ അമിത
യാത്രാക്കൂലി
ഈടാക്കിയതുമായി
ബന്ധപ്പെട്ട് എത്ര
സ്വകാര്യ
ബസുകള്‍ക്കെതിരെ
റീജിയണല്‍
ട്രാന്‍സ്പോര്‍ട്ട്
ഓഫീസര്‍മാര്‍ നടപടി
സ്വീകരിച്ചിട്ടുണ്ട്;
എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
കെ.എസ്.ആര്.ടി.സി.
ദീര്‍ഘദൂര
സര്‍വ്വീസുകള്‍
നടത്താത്ത
കേന്ദ്രങ്ങളിലേക്ക്
സര്‍വ്വീസ് നടത്തുന്ന
സ്വകാര്യബസ്സുകള്‍
അമിതയാത്രാക്കൂലി
ഈടാക്കുന്ന സാഹചര്യം
ഒഴിവാക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ?
പുതിയതെന്ന
വ്യാജേന പഴയ വാഹനം
വില്‍ക്കുന്നതിനെതിരെ നടപടി
2835.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതിയതെന്ന
വ്യാജേന പഴയ വാഹനം
വില്‍ക്കുന്നത്
മോട്ടോര്‍ വാഹന
വകുപ്പിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത്തരത്തില്‍ പഴയ വാഹനം
വിറ്റഴിച്ചതിനെതിരെ
ഏതെങ്കിലും
ഡീലര്‍മാര്‍ക്കെതിരെ
കേസെടുത്തിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
വെഹിക്കിള്‍
ഇന്‍ഡിക്കേഷന്‍ നമ്പര്‍
(വിന്) കോഡ് ഡീകോഡ്
ചെയ്ത് വാഹനം
നിര്‍മ്മിച്ച വര്‍ഷം,
മാസം എന്നീ വിവരങ്ങള്‍
കണ്ടെത്താമെന്നിരിക്കെ
മോട്ടോര്‍ വാഹന
വകുപ്പിന്റെ
ഭാഗത്തുനിന്നുള്ള ഈ
വീഴ്ച പരിശോധിക്കുമോ;
(സി)
സംസ്ഥാനത്ത്
ഇത്തരത്തില്‍ കൃത്രിമം
കാണിച്ച് വിറ്റഴിച്ച
മുഴുവന്‍ വാഹനങ്ങളെയും
സംബന്ധിച്ച വിശദവിവരം
ശേഖരിച്ച്
വെളിപ്പെടുത്തുമോ?
വാഹനങ്ങളിലെ
ചുവന്ന ബീക്കണ്‍ ലൈറ്റ്
ഉപയോഗം
T 2836.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചുവന്ന
ബീക്കണ്‍ ലൈറ്റ്
ഇന്ത്യയൊട്ടാകെ
നിരോധിക്കാനുള്ള
തീരുമാനത്തെത്തുടര്‍ന്ന്
സംസ്ഥാനത്ത്
ആരുടെയൊക്കെ
വാഹനങ്ങളില്‍ നിന്നും
അവ നീക്കം
ചെയ്യേണ്ടിവരുമെന്ന്
വിശദമാക്കുമോ;
(ബി)
ചുവപ്പ്,
നീല, മഞ്ഞ എന്നീ
നിറങ്ങളിലെ
കണ്ണഞ്ചിപ്പിക്കുന്ന
പ്രകാശമുള്ള എല്‍.ഇ.ഡി.
ബീക്കണ്‍ ലൈറ്റ്
ഉപയോഗിക്കാന്‍
മോട്ടോര്‍ വാഹന വകുപ്പ്
ആര്‍ക്കൊക്കെ അനുമതി
നല്‍കിയിട്ടുണ്ട്;
രാത്രികാലങ്ങളിലെ
ഇതിന്റെ ഉപയോഗം മറ്റ്
വാഹന
ഡ്രൈവര്‍മാര്‍ക്കും
കാല്‍നടയാത്രക്കാര്‍ക്കും
കണ്ണിന്
ഹാനിയുണ്ടാക്കുന്നതും
അപകടങ്ങള്‍
വര്‍ദ്ധിക്കുന്നതിന്
ഇടയാക്കുന്നതുമാണെന്ന
കാര്യം
ശ്രദ്ധിച്ചിട്ടുണ്ടോ;
(സി)
ബീക്കണ്‍
ലൈറ്റിന്റെ ഉപയോഗം
റോഡുനിയമങ്ങള്‍
അവഗണിക്കാനും മറ്റു
വാഹന യാത്രക്കാരുടെ
മുമ്പില്‍
അനാവശ്യപ്രകടനം
നടത്താനും
ഇടയാക്കുന്നകാര്യം
ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
(ഡി)
പൊതു
റോഡുനിയമങ്ങളില്‍
അടിയന്തര ഘട്ടങ്ങളില്‍
ഏതൊക്കെ
വാഹനങ്ങള്‍ക്കാണ്
ബീക്കണ്‍ ലൈറ്റുകള്‍
ഉപയോഗിക്കുവാന്‍
നിയമപ്രകാരം ഇളവ്
അനുവദിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ഇ)
ഈ
വാഹനങ്ങള്‍ക്കൊഴികെ
മറ്റൊരു വാഹനത്തിനും
ബീക്കണ്‍ ലൈറ്റുകള്‍
അനുവദിക്കാതിരിക്കാനും
നിയമം എല്ലാവര്ക്കും
ഒരുപോലെ ബാധകമാക്കാനും
തയ്യാറാകുമോ?
സര്‍ക്കാര്‍
വാഹനങ്ങളില്‍ വകുപ്പിന്റെ
പേര് രേഖപ്പെടുത്തണമെന്ന
നിര്‍ദ്ദേശം
2837.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
വാഹനങ്ങളില്‍ ബോര്‍ഡ്
പ്രദര്‍ശിപ്പിക്കുമ്പോള്‍
വകുപ്പിന്റെ പേര്
രേഖപ്പെടുത്തണമെന്ന
നിര്‍ദ്ദേശം പാലി
ക്കപ്പെടുന്നുണ്ടോ;
(ബി)
പൊതുമേഖല,
ബോര്‍ഡ്,
കോര്‍പ്പറേഷനുകള്‍,
ഒട്ടോണമസ് ബോര്‍ഡുകള്‍
തുടങ്ങിയ ഓഫീസുകളിലെ
വാഹനങ്ങള്‍ നിലവിലെ
നിര്‍ദ്ദേശങ്ങള്‍
മറികടന്ന് ബോര്‍ഡുകള്‍
സ്ഥാപിച്ചിരിക്കുന്നതിനെതിരെ
നോട്ടീസുകള്‍
നല്‍കിയിട്ടുണ്ടോ;
(സി)
നിര്‍ദ്ദേശങ്ങള്‍
പാലിക്കാത്ത
സ്ഥാപനങ്ങള്‍ക്കെതിരെ
സ്വീകരിച്ച നടപടികളെ
സംബന്ധിച്ച്
വ്യക്തമാക്കാമോ?
സ്ഥിരമായി
അപകടമരണങ്ങള്‍ ഉണ്ടാകുന്ന
സ്ഥലങ്ങളില്‍ ജാഗ്രതാ
സമിതികള്‍
2838.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ദേശീയ പാതകളിലും
സംസ്ഥാന റോഡുകളിലും
നിരവധി അപകടമരണങ്ങള്‍
സംഭവിക്കുന്നത്
മോട്ടോര്‍ വാഹന വകുപ്പ്
പിരിശോധിച്ചിട്ടുണ്ടോ;
(ബി)
ഇതിന്
പരിഹാര മാര്‍ഗ്ഗങ്ങള്‍
എന്തൊക്കെയാണെന്ന്
പരിശോധിച്ചിട്ടുണ്ടോ;
അവ
നടപ്പിലാക്കിയിട്ടുണ്ടോ;
(സി)
അപകടമരണങ്ങള്‍
ഉണ്ടാകുമ്പോള്‍
സജീവമാകുന്ന മോട്ടോര്‍
വാഹന വകുപ്പിന്
സ്ഥിരമായി
സജീവമാകുവാന്‍
നിര്‍ദ്ദേശം നല്‍കുമോ;
(ഡി)
ജില്ലാ
ഭരണകൂടവുമായി യോജിച്ച്
പ്രവര്‍ത്തനങ്ങള്‍
നടത്തുവാന്‍ വകുപ്പ്
തയ്യാറാകുമോ
(ഇ)
സ്ഥിരമായി
അപകടമരണങ്ങള്‍
ഉണ്ടാകുന്ന
സ്ഥലങ്ങളില്‍
സ്റ്റുഡന്റ് പോലീസ്
കേഡറ്റ്, എന്‍.സി.സി.
തുടങ്ങിയ സംഘടനകളുടെ
സേവനവും 24 മണിക്കൂറും
പ്രവര്‍ത്തിക്കുന്ന
ഉദ്യോഗസ്ഥ സംവിധാനവും
ഉറപ്പാക്കുമോ;
(എഫ്)
ഈ
സ്ഥലങ്ങളില്‍ മോട്ടോര്‍
വാഹനവകുപ്പിന്റെ
നേതൃത്വത്തില്‍ ജാഗ്രതാ
സമിതികള്‍
രൂപീകരിക്കുമോ;
വിശദമാക്കുമോ;
(ജി)
മോട്ടോര്‍
വാഹന വകുപ്പിന്റെ
കീഴില്‍ പ്രസ്തുത വിഷയം
സംബന്ധിച്ച് പഠനം
നടത്തുന്ന ഏജന്‍സി
ഏതാണെന്നും
പ്രൊജക്ടുകള്‍
കേന്ദ്രത്തിന്
സമര്‍പ്പിക്കുന്നതിനും
ഫണ്ട്
ലഭ്യമാക്കുന്നതിനുമുള്ള
ഇവരുടെ
പ്രവര്ത്തനമെന്താണെന്നും
വ്യക്തമാക്കുമോ;
ഏജന്‍സിയുടെ കഴിഞ്ഞ
അഞ്ച് വര്‍ഷക്കാലത്തെ
പ്രവര്‍ത്തന
റിപ്പോര്‍ട്ട്
ലഭ്യമാക്കുമോ; പ്രസ്തുത
ഏജന്‍സി കൃത്യമായ
സമയത്ത് പദ്ധതി
കേന്ദ്രത്തിന്
സമര്‍പ്പിക്കാത്തത്
സംബന്ധിച്ച
പരാതിയിന്മേല്
സ്വീകരിച്ച നടപടി
വ്യക്തമാക്കുമോ?
റോഡപകടങ്ങളുടെ
എണ്ണത്തിലെ കുറവ്
2839.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയ
പാതയോരത്തെ
മദ്യവില്പനശാലകള്
അടച്ചുപൂട്ടിയതിന്റെ
പശ്ചാത്തലത്തില്‍,
റോഡപകടങ്ങളുടെ
എണ്ണത്തില്‍ കുറവ്
വന്നിട്ടുണ്ടോ?
(ബി)
എങ്കില്‍
എത്ര ശതമാനം
കുറവുണ്ടായിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
ബീക്കണ്ലൈറ്റുകളുടെ
ഉപയോഗം
2840.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഏതെല്ലാം
വിഭാഗത്തില്‍പ്പെടുന്നവര്‍
വിവിധതരത്തിലുള്ള
ബീക്കണ്‍ലൈറ്റുകള്‍
ഉപയോഗിച്ചുവരുന്നു;
(ബി)
കേന്ദ്ര
സര്‍ക്കാര്‍
തീരുമാനപ്രകാരംം ഇതിനകം
സംസ്ഥാനത്ത് ആരൊക്കെ
ബീക്കണ്‍ ലൈറ്റ്
ഒവിവാക്കിയിട്ടുണ്ട്;
(സി)
ബാക്കിയുള്ളവരുടെ
കാര്യത്തില്‍ എന്തു
നടപടിയാണ്
ഉദ്ദേശിക്കുന്നത്;
(ഡി)
ബീക്കണ്‍ലൈറ്റ്
സംബന്ധിച്ച് കേന്ദ്ര
സര്‍ക്കാര്‍
തീരുമാനത്തില്‍ സംസ്ഥാന
സര്‍ക്കാര്‍ കൈക്കൊണ്ട
നടപടികള്‍
വിശദീകരിക്കാമോ?
വ്യാജപെര്മിറ്റില്
സ്വകാര്യ ലക്ഷ്വറി ബസുകള്‍
2841.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മറ്റ്
സംസ്ഥാനങ്ങളില്‍
നിന്നും
കേരളത്തിലേക്കും
തിരിച്ചും
വ്യാജപെര്മിറ്റില്
സ്വകാര്യ ലക്ഷ്വറി
ബസ്സുകള്‍ സര്‍വ്വീസ്
നടത്തുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ഏതൊക്കെ
സ്ഥലങ്ങളില്‍ നിന്നാണ്
ഇത്തരം സര്‍വ്വീസുകള്‍
നടത്തുന്നതെന്നും,
ഇവയില്‍ എത്ര
ബസ്സുകള്‍ക്കെതിരെ
നിയമലംഘനത്തിന് നടപടി
സ്വീകരിച്ചുവെന്നും അവ
ഏതെല്ലാം
സര്‍വ്വീസുകള്‍
ആണെന്നുമുള്ള വിശദാംശം
ലഭ്യമാക്കുമോ;
(സി)
ഇത്തരം
സര്‍വ്വീസുകള്‍
നിര്‍ത്തലാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ?
ഇരുചക്രവാഹനങ്ങള്‍ക്ക്
പകല്‍ സമയത്ത് ഹെഡ് ലൈറ്റ്
2842.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഏപ്രില്‍
ഒന്ന് മുതല്‍
പുറത്തിറങ്ങുന്ന
ഇരുചക്രവാഹനങ്ങള്‍ക്ക്
പകല്‍ സമയത്തും ഹെഡ്
ലൈറ്റ് പ്രകാശിപ്പിച്ച്
വാഹനമോടിക്കുന്ന
സംവിധാനം
ഏര്‍പ്പെടുത്തിയതിന്
പിന്നിലെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
തീരുമാനം
നടപ്പിലാക്കിയതിന്‍െറ
അടിസ്ഥാനം
വിശദീകരിക്കുമോ;
(സി)
മുച്ചക്ര,
നാലുചക്ര
വാഹനങ്ങള്‍ക്ക് കൂടി
ഭാവിയില്‍ ഈ സംവിധാനം
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
പ്രസ്തുത
തീരുമാനമനുസരിച്ച് ഹെവി
വാഹനങ്ങളില്‍
മാറ്റങ്ങള്‍
വരുത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദവിവരം
ലഭ്യമാക്കുമോ?