സിന്തറ്റിക്
ലോംഗ് ജമ്പ് റണ്‍വേ
T 2649.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തലശ്ശേരി
മുനിസിപ്പല്‍
സ്റ്റേഡിയത്തില്‍
സിന്തറ്റിക് ലോംഗ്
ജമ്പ് റണ്‍വേ
നിര്‍മ്മിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ ആയത് എപ്പോള്‍
തുടങ്ങുവാനാണ്
ഉദ്ദേശിക്കുന്നത്;
(ബി)
ഇതിനായി
എന്തെങ്കിലും
തയ്യാറെടുപ്പുകള്‍
നടത്തിയിട്ടുണ്ടോ;
എങ്കില്‍
വ്യക്തമാക്കുമോ?
നഗരസഭകളിലെ മാലിന്യ
നിർമ്മാർജനം
2650.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നഗരസഭകളുടെ
ബഡ്ജറ്റില്‍
മാലിന്യനിര്‍മ്മാര്‍ജ്ജനത്തിന്
കൂടുതല്‍ പ്രാധാന്യം
നല്കുവാന്
എന്തെങ്കിലും
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
സംസ്കരിക്കുവാന്‍
പ്രയാസമുള്ള
പ്ലാസ്റ്റിക്,
ഇ-വേസ്ററ് എന്നിവയുടെ
സംസ്കരണത്തിന് ഈ
സാമ്പത്തികവര്‍ഷം എല്ലാ
നഗരസഭകള്‍ക്കും
കൂടുതല്‍ തുക
വിനിയോഗിക്കുവാനുള്ള
അനുമതി നല്കുവാന്
നടപടി സ്വീകരിക്കുമോ?
ഒറ്റപ്പാലം നിയോജകമണ്ഡലത്തിലെ
ആസ്തി വികസന പദ്ധതി
2651.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒറ്റപ്പാലം
നിയോജക മണ്ഡലത്തിലെ
വിവിധ
ഗ്രാമപഞ്ചായത്തുകളിലെ
റോഡുകള്‍
നവീകരിക്കുന്നതിനായി
എം.എല്‍.എ. ആസ്തി വികസന
പദ്ധതിയില്‍ നിന്നും
തുക അനുവദിച്ച്
ഭരണാനുമതി
നല്‍കുന്നതിനായി
നിര്‍ദ്ദേശിക്കപ്പെട്ട
പ്രവൃത്തികളുടെ കാലിക
സ്ഥിതി വിശദമാക്കാമോ;
(ബി)
താഴെ
പറഞ്ഞിരിക്കുന്ന ഓരോ
പ്രവൃത്തിയുടെയും
നിലവിലെ സ്ഥിതി
എന്തെന്ന് പറയാമോ; (I)
കടമ്പഴിപുറം
ഗ്രാമപഞ്ചായത്തിലെ
കൊല്യാനി വാക്കടപ്പുറം
റോഡ് -
DA1/12/2017/LSGD (II)
ലെക്കിടി പേരൂര്‍
ഗ്രാമപഞ്ചായത്തിലെ
19-ാം വാര്‍ഡിലെ
നെല്ലിക്കുര്‍ശ്ശി
ഹൈസ്കൂള്‍ റോഡ് (
DA1-12/2017/LSGD)
(III) കരിമ്പുഴ
ഗ്രാമപഞ്ചായത്തിലെ
ചാഴിയോട് പാനാംകുന്ന്
റോഡ്
(DA1-12/2017/LSGD)
(IV) അമ്പലപ്പാറ
ഗ്രാമപഞ്ചായത്തിലെ
മനക്കല്‍പടി
ചാത്തന്കണ്ട കാവ് റോഡ്
(DA1-12/2017/LSGD) (V)
അമ്പലപ്പാറ
ഗ്രാമപഞ്ചായത്തിലെ
ആവക്കോട് അപ്പക്കാട്
റോഡ്
(DA1/12/2017/LSGD)
(VI) ലെക്കിടി
ഗ്രാമപഞ്ചായത്തിലെ
നിരീട്ടില് റോഡ്
(DA1/12/2017/LSGD)
സാങ്കേതിക വിഭാഗത്തിൽ
കൂടുതല്‍ ഉദ്യോഗസ്ഥരുടെ സേവനം
2652.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണവകുപ്പില്‍
എഞ്ചിനീയര്‍മാര്‍
അടക്കമുള്ള സാങ്കേതിക
വിഭാഗത്തിലെ കൂടുതല്‍
ഉദ്യോഗസ്ഥരുടെ സേവനം
ലഭ്യമാക്കുന്നതിനാശ്യമായ
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
ആസ്തി
വികസന ഫണ്ടുപയോഗിച്ച്
നടത്തുന്ന വികസന
പ്രവര്‍ത്തനങ്ങള്‍
ഉള്‍പ്പടെ നിരവധി
പദ്ധതികള്‍
ആവിഷ്കരിച്ച്
നടപ്പാക്കേണ്ട
തദ്ദേശസ്വയംഭരണ
വകുപ്പില്‍ യഥാസമയം
എസ്റ്റിമേറ്റ്
തയ്യാറാക്കുന്നതിനും
മേല്‍ നടപടികള്‍
സ്വീകരിച്ച്
ഗവണ്മെന്റിലേയ്ക്ക്
സമര്‍പ്പിക്കുന്നതിലും
വലിയ കാലതാമസം വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
കാലതാമസം
ഒഴിവാക്കുന്നതിനും
കാര്യക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിനും
ആവശ്യമായ
പരിഷ്കാരങ്ങള്‍
തദ്ദേശസ്വയംഭരണ
വകുപ്പില്‍
നടപ്പാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
പഞ്ചായത്ത് വകുപ്പിലെ
മാനദണ്ഡങ്ങൾക്ക്
വിരുദ്ധമായുള്ള സ്ഥലംമാറ്റം
2653.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജീവനക്കാരുടെ
പൊതു
സ്ഥലംമാറ്റത്തിനുള്ള
ഉത്തരവിറങ്ങിയിട്ടും
മാനദണ്ഡങ്ങള്‍ക്ക്
വിരുദ്ധമായി പഞ്ചായത്ത്
വകുപ്പില്‍ വ്യാപകമായി
സ്ഥലംമാറ്റം
നടക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
04.03.2017-ന്
ശേഷം മലപ്പുറം,
കോഴിക്കോട് ജില്ലകളില്‍
നടന്ന സ്ഥലം മാറ്റ
ഉത്തരവിന്റെ
പകര്‍പ്പുകള്‍
ലഭ്യമാക്കുമോ;
(സി)
25.02.2017-ലെ
ജി. ഒ. (പി) നം.
3/2017-ന്
വിരുദ്ധമായിട്ടാണോ
പ്രസ്തുത
സ്ഥലംമാറ്റങ്ങള്‍
നടത്തിയിട്ടുള്ളത്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
റസിഡന്‍ഷ്യല്‍
ബില്‍ഡിങ്ങുകള്‍
കോമേഴ്സ്യലായി
മാറ്റുന്നതിനുള്ള നടപടി
ക്രമങ്ങള്‍
2654.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നഗരസഭകളുടെ
അധികാര പരിധിയില്‍
വരുന്ന റസിഡന്‍ഷ്യല്‍
ബില്‍ഡിങ്ങുകള്‍
കോമേഴ്സ്യലായി ഇനം
മാറ്റുന്നതിനുള്ള
നിലവിലെ നടപടി
ക്രമങ്ങള്‍
എന്തൊക്കെയാണ്;
വ്യക്തമാക്കുമോ;
(ബി)
ചെറുകിട
തൊഴില്‍ സംരഭകര്‍ക്ക്
ഇക്കാര്യത്തില്‍
എന്തെങ്കിലും ഇളവുകള്‍
നല്‍കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
ചെറുകിട
തൊഴില്‍
സംരംഭങ്ങള്‍ക്ക്
കെട്ടിടക്കരത്തില്
ഇളവ് അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
തദ്ദേശസ്വയംഭരണ വകുപ്പിലെ
അഴിമതി
ഇല്ലാതാക്കുന്നതിന്നതിന്
നടപടി
2655.
ശ്രീ.സി.
ദിവാകരന്
,,
ജി.എസ്.ജയലാല്‍
,,
കെ. രാജന്
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
വകുപ്പിലെ അഴിമതി
ഇല്ലാതാക്കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചുവരുന്നുവെന്ന്
വിശദമാക്കുമോ?
(ബി)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലെ ഏറ്റവും
കൂടുതൽ അഴിമതി
ആക്ഷേപമുള്ള കെട്ടിട
നമ്പറും മറ്റ്
അനുമതികളും നല്കുന്ന
വിഭാഗത്തെ അഴിമതി
മുക്തമാക്കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
പുറംമ്പോക്കില്‍
താമസിക്കുന്നവരുടെ പുനരധിവാസം
2656.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊച്ചി
നഗരത്തിലെ ഓള്‍ഡ്
റെയില്‍വേ സ്റ്റേഷന്
പുറംമ്പോക്കില്‍
താമസിക്കുന്നവരെ
പുനരധിവസിപ്പിക്കാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
സ്വീകരിച്ചിട്ടുള്ള
നടപടി എന്തെന്ന്
വിശദമാക്കാമോ;
(സി)
ഇവരെ
പുനരധിവസിപ്പിക്കുന്നത്
സംബന്ധിച്ച് റെയില്‍വേ
നഗരസഭയ്ക്ക് അറിയിപ്പ്
നല്‍കിയിട്ടുണ്ടോ;
(ഡി)
ഉണ്ടെങ്കില്‍
പ്രസ്തുത
അറിയിപ്പിന്മേല് നടപടി
സ്വീകരിക്കാത്തതിന്
കാരണം വിശദമാക്കാമോ?
എം
.എൽ .എ. ആസ്തി വികസന സ്കീം
പ്രകാരം വൈപ്പിൻ മണ്ഡലത്തിലെ
നിർമ്മാണ പ്രവർത്തനങ്ങൾ
2657.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എം.എല്‍.എ.
ആസ്തി വികസന സ്കീം
പ്രകാരം ഭരണാനുമതി
ലഭിച്ചതും തദ്ദേശ
സ്വയംഭരണ എഞ്ചിനീയറിംഗ്
വകുപ്പു മുഖാന്തിരം
നടപ്പാക്കി വരുന്നതുമായ
വൈപ്പിന്‍ മണ്ഡലത്തിലെ
വിവിധ നിര്‍മ്മാണ
പ്രവൃത്തികള്‍
അനിശ്ചിതമായി
തടസ്സപ്പെട്ട്
കിടക്കുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എഗ്രിമെന്റ്
കാലാവധി
പൂര്‍ത്തിയാക്കിയതും
എന്നാല്‍ നിര്‍മ്മാണം
പൂര്‍ത്തിയാക്കാത്തതുമായ
പ്രവൃത്തികളുടെ
വിശദാംശം
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പ്രവൃത്തികള്‍
നടപ്പാക്കാന്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ഡി)
നടപ്പാക്കാന്‍
കഴിയാത്ത പ്രവൃത്തികള്‍
ഉണ്ടെങ്കില്‍
എന്തുകൊണ്ടെന്നും
ഏതൊക്കെ
പ്രവൃത്തികളാണെന്നും
വ്യക്തമാക്കാമോ?
ജൻ
ഔഷധി സ്റ്റോറുകളും ജനറിക്
മരുന്നുകളുടെ വിതരണവും
2658.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജനറിക്
മരുന്നുകള്‍ വിലകുറച്ചു
വിതരണം
ചെയ്യുവാനുദ്ദേശിച്ചു
കൊണ്ട് എല്ലാ
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലും ജന്‍
ഔഷധി സ്റ്റോറുകള്‍
ആരംഭിക്കുന്നതിനുളള
നടപടികള്‍ ഏതു
ഘട്ടത്തിലാണെന്നു
വ്യക്തമാക്കുമോ;
(ബി)
എല്ലാ
ഗ്രാമപഞ്ചായത്തു
കേന്ദ്രങ്ങളിലും ജന്‍
ഔഷധി സ്റ്റോറുകള്‍
നടപ്പു സാമ്പത്തിക
വര്‍ഷം തന്നെ
ആരംഭിക്കുന്നതിനുളള
നടപടികള്‍
സ്വീകരിക്കുമോ?
പി.
എം. ജി. എസ്. വെെ. പദ്ധതി
2659.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.
എം. ജി. എസ്. വെെ.
പദ്ധതി പ്രകാരം അരൂര്‍
മണ്ഡലത്തില്‍ ഏതെല്ലാം
പ്രവര്‍ത്തനങ്ങളാണ്
ടെണ്ടര്‍ നടപടി
വരെയായിട്ടും മുടങ്ങി
കിടക്കുന്നത്; ഏതെല്ലാം
റോഡുകൾ
പുനരുദ്ധാരണത്തിനായി
പരിഗണനയിലുണ്ട്;
(ബി)
ഇവയുടെ
നിര്‍മ്മാണം
പൂര്‍ത്തീകരിക്കുന്നതിന്
സത്വര നടപടി
സ്വീകരിക്കുമോ;
സംസ്ഥാനത്താകെ പി. എം.
ജി. എസ്. വെെ. പദ്ധതി
പ്രകാരമുള്ള
പ്രവർത്തനങ്ങളിലെ
ടെണ്ടര്‍ നടപടികളില്‍
കരാറുകാർ പൊതുവേ
വിമുഖത കാണിക്കുന്നത്
എന്ത് കൊണ്ടാണ് എന്ന്
പരിശോധിച്ചിട്ടുണ്ടോ;
(സി)
ഗ്രാവലിന്
മാര്‍ക്കറ്റ് റേറ്റ്
നല്‍കാത്തതും,
കണ്‍വേയന്‍സ് ടണ്ണിന്
പെര് കിലോമീറ്ററിന്
നേരത്തേ 4.65 കിട്ടിയത്
ഇപ്പോള്‍ 2.62 എന്ന
നിലയില്‍
പരിമിതപ്പെടുത്തിയതും
,ഗ്രാന്നുലെെസ്ഡ് സബ്
ബേസ്(GSB) യില്‍ 2500
രൂപ കിട്ടുന്നിടത്ത്
1600 രൂപ മാത്രമായി
പരിമിതപ്പെടുത്തിയതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഇവ
രണ്ടും പ്രായോഗികമായി
ക്രമീകരിച്ച് കേന്ദ്ര
വിഹിതം കഴിച്ചുള്ള തുക
സംസ്ഥാനം വഹിച്ചും പി.
എം. ജി. എസ്. വെെ.
റോഡുകള്‍
സമയബന്ധിതമായി
പുനരുദ്ധരിക്കാന്‍
നടപടി സ്വീകരിക്കുമോ?
ഡി.ഡി.പി.
(ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ്
പഞ്ചായത്ത്) മാരുടെ ഒഴിവുകള്‍
2660.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പഞ്ചായത്ത്
വകുപ്പില്‍ ഡി.ഡി.പി.
(ഡെപ്യൂട്ടി ഡയറക്ടര്‍
ഓഫ് പഞ്ചായത്ത്) മാരുടെ
എത്ര ഒഴിവുകളാണ് നിലവിൽ
ഉള്ളത്;
(ബി)
പ്രസ്തുത
ഒഴിവുകൾ അടിയന്തിരമായി
നികത്തുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
നഗര
പ്രദേശങ്ങളിലെ ഭവന രഹിതർ
2661.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നഗരപ്രദേശങ്ങളിലെ
ഭൂരഹിതരും,
ഭവനരഹിതരുമായ
കുടുംബങ്ങള്‍ക്ക് വീട്
വെച്ച് നല്‍കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു എന്ന്
വിശദീകരിക്കാമോ;
(ബി)
നഗര
പ്രദേശങ്ങളില്‍
ഭവനരഹിതരുടെ സ്വന്തം
ഭവനം എന്ന സ്വപ്നം
സാക്ഷാത്ക്കരിക്കുന്നതിനായി
2017-18 വര്‍ഷത്തില്‍
എത്ര വീടുകള്‍
നിര്‍മ്മിച്ചു
നല്കുവാന് കഴിയും
എന്ന് വ്യക്തമാക്കാമോ;
(സി)
കേന്ദ്ര
വിഹിതവും, സംസ്ഥാന
ഫണ്ടും സംയോജിപ്പിച്ച്
പ്രസ്തുത പദ്ധതി
നടപ്പിലാക്കുന്നതിനായി
ഏത് ഏജന്‍സിയെയാണ്
നിര്‍വ്വഹണ ചുമതല
ഏല്‍പ്പിച്ചിട്ടുള്ളത്;
വിശദാംശം ലഭ്യമാക്കാമോ?
ലൈഫ്
മിഷന് പദ്ധതി
2662.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇ.
എം. എസ്. ഭവന പദ്ധതി
പ്രകാരം വീട്
വയ്ക്കുന്നതിന് വായ്പ
അനുവദിച്ച് വീട്
പൂര്‍ത്തീകരിക്കുന്നതിന്
കഴിയാതെ ഭവനരഹിതരായി
തുടരുന്നവര്‍ക്ക് വീട്
വയ്ക്കുന്നതിനായി
നിലവിലുള്ള
മറ്റേതെങ്കിലും ഭവന
നിര്‍മ്മാണ
ആനുകൂല്യങ്ങള്‍
ലഭിക്കുന്നതിന്
എന്തെങ്കിലും
തടസ്സങ്ങള്‍
നിലവിലുണ്ടോ എന്നും
ലൈഫ് മിഷന്
ഉള്‍പ്പെടെയുള്ള പുതിയ
ഭവന നിര്‍മ്മാണ
പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിനുള്ള
നിബന്ധനകള്‍
എന്തെല്ലാമാണെന്നും
വിശദീകരിക്കുമോ;
(ബി)
ലൈഫ്
മിഷനില്‍
ഗുണഭോക്താവാകുന്നതിന്
അപേക്ഷ
സമര്പ്പിക്കുന്നതെവിടെയെന്ന്
വ്യക്തമാക്കുമോ; ഈ
പദ്ധതി
ആരംഭിച്ചിട്ടുണ്ടോ?
മരട്
നഗരസഭയിലെ തസ്തികകളിലെ കുറവ്
2663.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃപ്പൂണിത്തുറ
മണ്ഡലത്തിലെ മരട്
നഗരസഭയില്‍ ആവശ്യമുളള
തസ്തികകള്‍
അനുവദിക്കാത്തത് കാരണം
നഗരസഭയുടെ
പ്രവര്‍ത്തനങ്ങളില്‍
ഒട്ടേറെ പ്രയാസം
അനുഭവപ്പെടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
തസ്തികകള്‍
അനുവദിക്കുന്നതിനായുളള
നഗരസഭയുടെ അപേക്ഷയുമായി
ബന്ധപ്പെട്ട ഫയലിന്റെ
നിലവിലെ സ്ഥിതി
അറിയിക്കുമോ;
(സി)
പ്രസ്തുത
തസ്തികകള്‍
അനുവദിക്കുന്നതിന്
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
നേമം
മണ്ഡലത്തിലെ വികസന
പ്രവര്‍ത്തനങ്ങള്‍
2664.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ഈ
സ്രക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം നേമം
നിയോജകമണ്ഡലത്തില്‍
തിരുവനന്തപുരം
കോര്പ്പറേഷന് നടത്തിയ
വികസന
പ്രവര്‍ത്തനങ്ങള്‍
ഏതൊക്കെയാണെന്ന്
വാര്‍ഡ് തിരിച്ചുള്ള
വിശദമായ റിപ്പോര്‍ട്ട്
ലഭ്യമാക്കുമോ?
എല്‍.എസ്.ജി.ഡി
മുഖാന്തിരം നടപ്പിലാക്കുന്ന
മാവേലിക്കര മണ്ഡലത്തിലെ
എം.എല്‍.എ. ആസ്തി വികസന
പദ്ധതികള്‍
2665.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തില്‍
എം.എല്‍.എ. ആസ്തി വികസന
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയ
പ്രവൃത്തികളില്‍
എല്‍.എസ്.ജി.ഡി
മുഖാന്തിരം നാളിതുവരെ
ഏറ്റെടുത്ത
പ്രവൃത്തികള്‍
ഏതൊക്കെയെന്നും ഇവയില്‍
പൂര്‍ത്തീകരിച്ചതും
പൂര്‍ത്തീകരിക്കാനുള്ളവയും
ഏതൊക്കെയെന്നും
വിശദമാക്കുമോ;
(ബി)
പൂര്‍ത്തീകരിക്കാനുള്ള
പ്രവൃത്തികളുടെ
തടസ്സങ്ങള്‍ എന്തെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പ്രവൃത്തികള്‍
പൂര്‍ത്തീകരിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കുമോ?
ക്ഷേമ
പെൻഷൻ കുടിശ്ശിക
2666.
ശ്രീ.വി.ടി.ബല്‍റാം
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിതരണം ചെയ്തു വരുന്ന
ക്ഷേമ പെന്‍ഷനുകളില്‍
നിലവിലുള്ള കുടിശ്ശിക
തരംതിരിച്ചു
ലഭ്യമാക്കാമോ ;
(ബി)
ഏതു മാസം മുതലുള്ള
തുകയാണ്
കുടിശ്ശികയായുള്ളതു്;
കുടിശ്ശിക വരാനുള്ള
കാരണം
എന്താണ്;കുടിശ്ശിക
എത്രയും പെട്ടന്ന്
വിതരണം ചെയ്യുന്നതിന്
നടപടി സ്വീകരിക്കുമോ?
ക്ഷേമ
പെന്‍ഷനുകള്‍
2667.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിതരണം ചെയ്തു വരുന്ന
വിവിധ ക്ഷേമ
പെന്‍ഷനുകള്‍ ഏത് മാസം
വരെ വിതരണം
ചെയ്തിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(ബി)
കുടിശ്ശിക
ഉണ്ടെങ്കില്‍
എന്നത്തേയ്ക്ക് വിതരണം
ചെയ്യും
എന്നറിയിക്കുമോ?
കോടോം-
ബേളൂര്‍ പഞ്ചായത്ത്
2668.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ കോടോം-
ബേളൂര്‍ പഞ്ചായത്തില്‍
നിലവില്‍ എത്ര അക്ഷയ
കേന്ദ്രങ്ങളാണുള്ളത്;
(ബി)
ഇതില്‍
ഏതെങ്കിലും സ്ഥാപനം
മറ്റേതെങ്കിലും
സ്ഥലത്തേക്ക്
മാറ്റാനുള്ള നീക്കം
ബന്ധപ്പെട്ടവര്‍
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
ഈ
സ്ഥാപനം മാറ്റാനുള്ള
നീക്കം തടയണമെന്നും
മുമ്പ് ഉണ്ടായിരുന്ന
തായന്നൂരില്‍ തന്നെ
അക്ഷയ കേന്ദ്രം
വേണമെന്നുള്ള
പഞ്ചായത്ത്
ഭരണസമിതിയുടെ
തീരുമാനത്തില്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
അറിയിക്കാമോ?
തദ്ദേശ
സ്വയം ഭരണ സ്ഥാപനങ്ങള്‍
മുഖാന്തിരം നടപ്പിലാക്കുന്ന
പദ്ധതികൾ
2669.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാരിന്റെ
ഏതെല്ലാം പദ്ധതികളാണ്
തദ്ദേശ സ്വയം ഭരണ
സ്ഥാപനങ്ങള്‍
മുഖാന്തിരം കേരള
സര്‍ക്കാര്‍
നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്
;
(ബി)
ഈ
പദ്ധതികളില്‍ കേന്ദ്ര -
സംസ്ഥാന
സര്‍ക്കാരുകളുടെ വിഹിതം
എത്രയാണെന്ന്
വിശദമാക്കാമോ ;
(സി)
കേന്ദ്ര
പദ്ധതികള്‍
അട്ടിമറിക്കുന്നതിനുള്ള
ശ്രമങ്ങള്‍ തദ്ദേശ
സ്വയംഭരണ
സ്ഥാപനങ്ങളില്‍
നടക്കുന്നതായുള്ള പരാതി
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ ;
ഉണ്ടെങ്കില്‍ എന്തു
നടപടിയാണ്
ഇക്കാര്യത്തില്‍
സ്വീകരിച്ചിട്ടുള്ളത് ?
തദ്ദേശ
സ്വയംഭരണ വകുപ്പുകളുടെ
സംയോജനം
2670.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പഞ്ചായത്ത്,
നഗരസഭ, ഗ്രാമവികസനം
എന്നീ വകുപ്പുകളുടെ
സംയോജനം സംബന്ധിച്ച്
നിലവില്‍
സ്വീകരിച്ചുവരുന്ന
നടപടികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ജീവനക്കാരുടെ
സംഘടനകളുമായി ചര്‍ച്ച
ചെയ്തതിന്റെ
അടിസ്ഥാനത്തില്‍
നിലവിലെ ഘടനകളില്‍
ഏതെല്ലാം തരത്തിലുള്ള
മാറ്റങ്ങള്‍
ഉള്‍പ്പെടുത്തിയിട്ടുണ്ട്;
വിശദീകരിക്കാമോ;
(സി)
വകുപ്പ്
സംയോജനംമൂലം പഞ്ചായത്ത്
വകുപ്പില്‍ നിലവില്‍
ലഭ്യമായിക്കൊണ്ടിരിക്കുന്ന
പ്രൊമോഷന് സാധ്യതകള്‍
നഷ്ടപ്പെടുവാന്‍
സാഹചര്യമുണ്ടോ; ആയത്
പരിഹരിച്ച്
നിര്‍ദ്ദേശങ്ങള്‍
ഉള്‍പ്പെടുത്താന്‍
നടപടികള്‍
സ്വീകരിക്കുമോ;
(ഡി)
നിലവിലെ
സമാന തസ്തികകളിലെ
സീനിയോറിറ്റിയും അടുത്ത
തലത്തിലുള്ള പ്രൊമോഷനും
എങ്ങനെ
നടപ്പിലാക്കാനാണ്
ഉദ്ദേശിക്കുന്നത്;
വിശദീകരിക്കാമോ?
ത്രിതല
പഞ്ചായത്ത് സംവിധാനം വഴി
വരള്‍ച്ച നേരിടാനുള്ള
പദ്ധതികള്‍
2671.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ത്രിതല
പഞ്ചായത്തിന്റെ
നേതൃത്വത്തില്‍
വരള്‍ച്ച നേരിടാനായി
എന്തെല്ലാം പദ്ധതികള്‍
നടപ്പിലാക്കിവരുന്നുണ്ട്;
പട്ടാമ്പി
മണ്ഡലത്തില്‍
നടപ്പിലാക്കി വരുന്ന
പദ്ധതികള്‍
എന്തൊക്കെയാണ്;
(ബി)
ഭുഗര്‍ഭ
ജലം ഭീതിദമായ
വിധത്തില്‍
താഴ്ന്നുകൊണ്ടിരിക്കുന്ന
ഈ അവസ്ഥയില്‍ ഭൂഗര്‍ഭ
ജലവിതാനം
ഉയര്‍ത്തുന്നതിനായി
വെള്ളം റീചാര്‍ജ്
ചെയ്യുന്നതുള്‍പ്പെടെയുള്ള
എന്തെല്ലാം നടപടികളാണ്
ത്രിതല പഞ്ചായത്ത് സം
വിധാനം വഴി
നടപ്പിലാക്കാന്‍
സാധിക്കുന്നത്?
സിനിമാ
തിയേറ്ററുകളില്‍
ഇ-ടിക്കറ്റിംഗ് സമ്പ്രദായം
2672.
ശ്രീ.അനില്‍
അക്കര
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
അന്‍വര്‍ സാദത്ത്
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സിനിമാ തിയേറ്ററുകളില്‍
ഇ-ടിക്കറ്റിംഗ്
സമ്പ്രദായം
നടപ്പിലാക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ഏത്
ഏജന്‍സിയെയാണ് ഇത്
നടപ്പിലാക്കുവാനായി
ചുമതലപ്പെടുത്തിയിട്ടുള്ളത്?
കൊല്ലം
നിയോജകമണ്ഡലത്തില്‍
പി.എം.ജി.എസ്.വൈ. യില്‍
ഉള്‍പ്പെടുത്തിയ റോഡുകള്‍
2673.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.എം.ജി.എസ്.വൈ.
യില്‍ ഉള്‍പ്പെടുത്തി
2016-17ല്‍
നിര്‍മ്മിക്കാന്‍
അനുമതി ലഭിച്ച റോഡുകള്‍
ഏതൊക്കെയെന്നും 2017-18
ല്‍ നിര്‍മ്മിക്കാന്‍
ലക്ഷ്യമിട്ടിട്ടുള്ള
റോഡുകള്‍
എതൊക്കെയെന്നും
വ്യക്തമാക്കാമോ;
(ബി)
റോഡുകളുടെ
ദൂരം, അടങ്കല്‍ തുക
എന്നിവ അടക്കമുള്ള
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ശുചിത്വ
മിഷന് പദ്ധതികൾ
2674.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ശുചിത്വ മിഷന്
എതെല്ലാം പദ്ധതികളാണ്
നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്
;
(ബി)
ശുചിത്വ
മിഷന്റെ പുതിയ
പദ്ധതികളുടെ വിശദാംശം
നല്‍കാമോ ;
(സി)
പ്ലാസ്റ്റിക്
മാലിന്യ
മുക്തമാക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത് ;
അതിനു വേണ്ടി പുതിയ
പദ്ധതികള്‍ ആസൂത്രണം
ചെയ്ത് നടപ്പിലാക്കുമോ
?
മഴക്കാല
പൂര്‍വ്വ ശുചീകരണം
2675.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പകര്‍ച്ചവ്യാധികള്‍
പടര്‍ന്നുപിടിക്കാതിരിക്കാന്‍
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ മുഖേന
മഴക്കാല പൂര്‍വ്വ
ശുചീകരണം
നടപ്പിലാക്കാന്‍
ആലോചിക്കുന്നുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
അവയുടെ വിശദാംശം
അറിയിക്കുമോ?
ആസൂത്രണ
പ്രക്രിയ ഫലവത്താക്കാന്‍
നടപടി
2676.
ശ്രീ.എ.
പ്രദീപ്കുമാര്‍
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.കെ.
ആന്‍സലന്‍
,,
എം. രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പദ്ധതി
വിഹിതത്തിന്റെ 80
ശതമാനത്തിലധികം
വിനിയോഗിക്കുന്നത്
വര്‍ഷാവസാന
മാസത്തിലാണെന്ന നിലവിലെ
സ്ഥിതി ആസൂത്രണ
പ്രക്രിയ
ഫലവത്താകാത്തതുകൊണ്ടായതിനാല്
ഇതു പരിഹരിക്കാന്‍
എന്തു നടപടികള്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നെന്ന്
അറിയിക്കാമോ;
(ബി)
പ്രാദേശിക
തലത്തിലുള്ള
ആസൂത്രണത്തിനായി
നിര്‍ദ്ദേശിച്ചിട്ടുള്ള
സംവിധാനം എന്താണ്;
(സി)
പ്രാദേശികാസൂത്രിത
പദ്ധതികള്‍
നിര്‍ദ്ദിഷ്ട രീതിയില്‍
സമയബന്ധിതമായി
നടപ്പിലാക്കാന്‍
നിലവിലുള്ള നിര്‍വ്വഹണ
സംവിധാനമെന്തെന്നും
ഇവയുടെ മേല്‍ തദ്ദേശ
സ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക് ഉള്ള
നിയന്ത്രണാധികാരങ്ങളും
അറിയിക്കാമോ?
ഗ്രാമീണ
റോഡുകളുടെ
അറ്റകുറ്റപ്പണിക്കായുള്ള
കേന്ദ്ര ധനസഹായം
T 2677.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗ്രാമീണ
റോഡുകളുടെ
അറ്റകുറ്റപ്പണികള്‍ക്കായി
കേന്ദ്രത്തിന്റെ
പ്രത്യേക ധനസഹായം
നേടിയെടുക്കുന്നതില്‍
വീഴ്ച സംഭവിച്ചുവെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഗ്രാമീണറോഡുകളുടെ
പുനരുദ്ധാരണ
പ്രവൃത്തിക്ക്
കേന്ദ്രത്തില്‍ നിന്നും
ലഭ്യമായ ധനസഹായത്തിന്റെ
കണക്ക് വിശദമാക്കാമോ;
(സി)
പ്രസ്തുത
ഫണ്ട് നേടിയെടുക്കാന്‍
കഴിയാത്തതിന്റെ
കാരണങ്ങള്‍
വിശദമാക്കാമോ?
വിമുക്ത
ഭടന്മാരുടെ കെട്ടിട നികുതി
ഇളവ്
2678.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെട്ടിട
നികുതി അടക്കുന്നതില്‍
നിന്നും
വിമുക്തഭടന്മാരെ
ഒഴിവാക്കികൊണ്ട്
സര്‍ക്കാര്‍ ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
സര്‍ക്കാര്‍ ഉത്തരവ്
(എം.എസ്) നം.
242/2013/തസ്വഭവ
തീയ്യതി 2/7/13 എന്ന
ഉത്തരവ് പ്രകാരമാണോ
വിമുക്തഭടന്മാരെ
കെട്ടിട നികുതി
അടക്കുന്നതില്‍ നിന്നും
ഒഴിവാക്കിയിട്ടുളളത്;
(സി)
എങ്കില്‍
പ്രസ്തുത ഉത്തരവില്‍
നികുതി ഇളവിനുളള അപേക്ഷ
ഓരോ
സാമ്പത്തികവര്‍ഷവും
ഏപ്രില്‍ 10 ന് മുമ്പ്
ബന്ധപ്പെട്ട തദ്ദേശ
സ്വയംഭരണ
സ്ഥാപനങ്ങളില്‍
നല്‍കണമെന്ന വ്യവസ്ഥ
ഉണ്ടോ;
(ഡി)
എങ്കില്‍
പ്രസ്തുത വ്യവസ്ഥ
വിദൂരങ്ങളിലുളളവരും
രോഗികളും പ്രായാധിക്യം
ഉളളവരുമായ
വിമുക്തഭടന്മാര്ക്കുണ്ടാക്കുന്ന
പ്രയാസങ്ങള്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ഇ)
തുടര്‍ച്ചയായ
അവധി ദിവസങ്ങള്‍,
അപ്രതീക്ഷിതമായുണ്ടാകുന്ന
ബന്ദ് ഹർത്താൽ എന്നിവ,
ഏപ്രില്‍ 10 എന്ന
വ്യവസ്ഥ
പാലിക്കുന്നതില്‍
വിമുക്തഭടന്മാർക്കുണ്ടാകുന്ന
പ്രയാസങ്ങള്‍
പരിശോധിച്ചിട്ടുണ്ടോ;
(എഫ്)
എങ്കില്‍
ഏപ്രില്‍ 10 എന്ന
തീയ്യതി അല്‍പ്പം കൂടി
നീട്ടി നല്കുന്ന
കാര്യം പരിഗണിക്കുമോ;
ഇല്ലങ്കില്‍ 01.01.2005
ലെ സ.ഉ. (എം.എസ്.) നം
3/2005/LSGD
പുനഃസ്ഥാപിക്കുന്ന
കാര്യം
പരിശോധിക്കുമോ;
വിശദാംശങ്ങള്‍
നല്‍കുമോ?
വിമുക്ത
ഭടന്മാരുടെ വീടുകളുടെ കെട്ടിട
നികുതി
2679.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിമുക്ത
ഭടന്മാരുടെ വീടുകളെ
കെട്ടിട നികുതിയില്‍
നിന്നും
ഒഴിവാക്കിയിട്ടുണ്ടോ;
(ബി)
എങ്കില്‍
എത്ര ചതുരശ്ര അടിവരെ
വിസ്തൃതിയുള്ള
കെട്ടിടങ്ങളെയാണ്
കെട്ടിട നികുതിയില്‍
നിന്നും
ഒഴിവാക്കിയിട്ടുള്ളത്;
(സി)
കെട്ടിട
നികുതി ഒഴിവാക്കി
കിട്ടുന്നതിനായി
നിലവിലുള്ള
വീടുകള്‍ക്ക്
വിസ്തൃതിയില്‍
വ്യത്യാസമില്ലായെന്ന്
തെളിയിക്കുന്ന രേഖ
എല്ലാ വര്‍ഷവും
ഏപ്രില്‍ 1 മുതല്‍ 10
വരെയുള്ള ദിവസങ്ങളില്‍
വിമുക്തഭടന്മാര്
ബന്ധപ്പെട്ട
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍
ഹാജരാക്കേണ്ടതുണ്ടോ;
(ഡി)
വീടിന്റെ
വിസ്തൃതി
വ്യത്യാസമില്ലാതെ എല്ലാ
വിമുക്തഭടന്മാരുടെയും
ഒരു വീടിന് കെട്ടിട
നികുതി പൂര്‍ണ്ണമായും
ഒഴിവാക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
വെളിയിട
വിസര്‍ജനരഹിത സംസ്ഥാനം
2680.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തെ
വെളിയിട വിസര്‍ജനരഹിത
സംസ്ഥാനമാക്കുന്നതിനുള്ള
പ്രവര്‍ത്തനം ഇപ്പോള്‍
ഏത് ഘട്ടത്തിലാണ്;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
സംസ്ഥാനത്തെ
സിറ്റി
കോര്‍പ്പറേഷനുകള്‍,
മുനിസിപ്പാലിറ്റികള്‍,
പഞ്ചായത്തുകള്‍
എന്നിവകളിലായി കക്കൂസ്,
കുളിമുറി
എന്നിവയില്ലാത്ത എത്ര
വീടുകളുണ്ട്; എല്ലാ
വീടുകളിലും ഇവ
സ്ഥാപിക്കുന്നതിനുള്ള
പ്രവൃത്തി എപ്പോള്‍
പൂര്‍ത്തീകരിക്കും
എന്നു വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പ്രവര്‍ത്തനങ്ങള്‍ക്ക്
എത്ര രൂപയുടെ
കേന്ദ്രസഹായം ലഭിച്ചു;
സംസ്ഥാന സര്‍ക്കാര്‍
എത്ര തുക ചെലവാക്കി;
വ്യക്തമാക്കുമോ;
(ഡി)
സംസ്ഥാനത്ത്
ശുചിയായ ശൗചാലയങ്ങളുള്ള
എത്ര സ്കൂളുകളുണ്ട്;
ഓരോ തദ്ദേശസ്വയംഭരണ
പ്രദേശത്തും ഇവ
ഇല്ലാത്തവ എത്ര എന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(ഇ)
ബസ്
സ്റ്റേഷനുകള്‍,
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍
എന്നിവയുടെ കീഴില്‍
പ്രവര്‍ത്തിക്കുന്ന പല
ശൗചാലയങ്ങളും
വൃത്തിഹീനമാണെങ്കിലും
അവ ഉപയോഗിയ്ക്കുന്നതിന്
ഫീസ് ഈടാക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇവ
പരിശോധിച്ച് വൃത്തിയായി
സംരക്ഷിയ്ക്കുന്നതിനും
അങ്ങനെയല്ലാത്തവ
പൂട്ടുവാനും നടപടികള്‍
സ്വീകരിക്കുമോ?
നേമത്ത്
പ്രധാനമന്ത്രി ആവാസ്
യോജനപ്രകാരം അനുവദിച്ച
വീടുകള്‍
2681.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016-17
സാമ്പത്തിക വര്‍ഷം നേമം
മണ്ഡലത്തില്‍
പ്രധാനമന്ത്രി ആവാസ്
യോജന പ്രകാരം എത്ര
പേര്‍ക്ക് വീടുകള്‍
അനുവദിച്ചെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം
ഗുണഭോക്താക്കളെ
എങ്ങനെയാണ്
തെരഞ്ഞെടുക്കുന്നത്;
(സി)
ഈ
പദ്ധതി
നടപ്പിലാക്കുന്നതിനായി
എത്ര രൂപയാണ്
കേന്ദ്രസര്‍ക്കാര്‍
സംസ്ഥാന സര്‍ക്കാരിന്
ലഭ്യമാക്കിയിട്ടുള്ളത്?
വെളിയിട
വിസര്‍ജ്ജനമുക്ത സംസ്ഥാനം
2682.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തെ
വെളിയിട
വിസര്‍ജ്ജനമുക്ത
സംസ്ഥാനമാക്കുന്നതിനുള്ള
പദ്ധതി പ്രകാരം
പൊതുസ്ഥലങ്ങളില്‍
കക്കൂസുകള്‍
നിര്മ്മിച്ചുനല്കാത്തതു
കാരണം പദ്ധതി
പൂര്‍ണ്ണമായി
പ്രാവര്‍ത്തികമാക്കാന്‍
കഴിയില്ലെന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
പരിഹാരനടപടികള്‍
സ്വീകരിക്കുമോ?
വെളിയിട
വിസര്‍ജ്ജനമുക്ത സംസ്ഥാനം
2683.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തെ
വെളിയിട
വിസര്‍ജ്ജനമുക്ത
സംസ്ഥാനമായി
പ്രഖ്യാപിക്കുന്നതിന്റെ
ഭാഗമായി സർക്കാരിന്റെ
ധനസഹായത്തോടെ പുതുതായി
എത്ര ടോയ്ലെറ്റുകള്
നിര്‍മ്മിച്ചു നല്കി;
(ബി)
പ്രസ്തുത
പദ്ധതിയുടെ ഭാഗമായി ഓരോ
ജില്ലയിലും എത്ര
ടോയ്ലെറ്റുകള് വീതം
നിര്‍മ്മിച്ചു
നല്‍കിയെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതിയുടെ ഭാഗമായി
ടോയ്ലെറ്റ്
നിര്‍മ്മിച്ചു
നല്‍കിയതിന് ആകെ എത്ര
തുക ചെലവഴിച്ചു;
(ഡി)
സംസ്ഥാനത്താകെ
പ്രസ്തുത പദ്ധതി
നടപ്പിലാക്കുന്നതിന്
ഏത് ഏജന്‍സിയെയാണ്
ചുമതലപ്പെടുത്തിയതെന്ന്
വ്യക്തമാക്കുമോ;
(ഇ)
സംസ്ഥാനം
വെളിയിട
വിസര്‍ജ്ജനമുക്ത
മേഖലയായി
പ്രഖ്യാപിക്കപ്പെട്ടു
കഴിഞ്ഞിട്ടും നിരവധി
തീരദേശ മേഖലകളിലും
സമുദ്ര നിരപ്പില്‍
നിന്നും താഴ്ന്ന
പ്രദേശങ്ങളിലെ അധിവാസ
മേഖലകളിലും
ശാസ്ത്രീയമായ
ടോയ്ലെറ്റുകള്
ഇല്ലാത്തതിന്റെ
ബുദ്ധിമുട്ടുകള്‍
മാധ്യമങ്ങളില്‍
റിപ്പോര്‍ട്ട്
ചെയ്യപ്പെടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത്തരം
പ്രശ്നങ്ങള്‍ക്ക്
അടിയന്തിര പരിഹാരം
കാണുന്നതിനുള്ള
സംവിധാനങ്ങള്‍
ക്രമീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
കായംകുളം
നഗരസഭ മാസ്റ്റര്‍ പ്ലാന്‍
2684.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ഇപ്പോള്‍
തയ്യാറാക്കി
പ്രസിദ്ധീകരിച്ചിട്ടുള്ള
കായംകുളം നഗരസഭ
മാസ്റ്റര്‍ പ്ലാന്‍
മലയാളത്തില്‍
പ്രസിദ്ധീകരിക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
നാദാപുരം
ടൌണിലെ കെട്ടിട നമ്പരിടല്‍
2685.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നാദാപുരം
മണ്ഡലത്തിലെ നാദാപുരം
ടൌണിലെ റോഡ്
വികസനത്തില്‍
പുനര്‍നിര്‍മ്മിക്കപ്പെട്ട
കടകള്‍ക്ക് നമ്പര്‍
നല്കല് വൈകുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
നടപടി വൈകുന്നതിന്റെ
കാരണം വ്യക്തമാക്കാമോ;
(സി)
നമ്പര്‍
നല്‍കുന്നതിന്റെ
നടപടിക്രമങ്ങള്‍
ത്വരിതഗതിയിലാക്കാന്‍
നടപടി സ്വീകരിക്കുമോ?
കണ്ണൂര്‍
നഗരസഭക്ക് സൃഷ്ടിച്ചു നല്കിയ
തസ്തികകള്‍
2686.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2015-ല്‍
പുതുതായി
രൂപീകരിക്കപ്പെട്ട
കണ്ണൂര്‍ നഗരസഭയ്ക്കും
മുനിസിപ്പല്‍
കോര്‍പ്പറേഷനുകള്‍ക്കും
ഗ്രാമപഞ്ചായത്തുകള്‍ക്കും
സൃഷ്ടിച്ചു നല്കിയ
തസ്തികകളില്‍
ജീവനക്കാരെ
നിയമിച്ചിട്ടുണ്ടോ;
(ബി)
2015-ല്‍
പൂതുതായി
രൂപീകരിക്കപ്പെട്ട
തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക് ഈ
ഗവണ്മെന്റ്
അധികാരത്തില്‍ വന്നതിനു
ശേഷം സൃഷ്ടിച്ചു
നല്കിയ തസ്തികകള്‍
ഏതെല്ലാമെന്നും
പ്രസ്തുത തസ്തികകളില്‍
ഇപ്പോള്‍ എത്ര
ഒഴിവുകളുണ്ടെന്നും
വ്യക്തമാക്കുമോ ?
കോട്ടയം
ജില്ലയിലെ സമ്പൂര്‍ണ്ണ കിണര്‍
റീചാര്‍ജ് പദ്ധത ി
2687.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നടപ്പിലാക്കുന്ന
സമ്പൂര്‍ണ്ണ കിണര്‍
റീചാര്‍ജ് പദ്ധതി
പ്രകാരം
ആദ്യഘട്ടത്തില്‍
കോട്ടയം ജില്ലയിലെ
ഏതൊക്കെ പഞ്ചായത്തുകളെ
തെരെഞ്ഞടുത്തു; ഇവയില്‍
എത്ര പഞ്ചായത്തുകള്‍
പദ്ധതി വിജയകരമായി
പൂര്‍ത്തീകരിച്ചു
എന്നറിയിക്കാമോ;
(ബി)
രണ്ടാംഘട്ട
പദ്ധതി നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ എതൊക്കെ
പഞ്ചായത്തുകളെയാണ്
പദ്ധതിയിലേക്ക്
കോട്ടയം ജില്ലയില്‍
നിന്നും
തെരെഞ്ഞടുത്തിട്ടുള്ളത്
എന്നറിയിക്കാമോ?
മലപ്പുറം
ജില്ലയിലെ തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ
പ്രവര്‍ത്തനങ്ങള്‍
2688.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആവശ്യമായ
ജീവനക്കാരുടെ കുറവുമൂലം
മലപ്പുറം ജില്ലയിലെ
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ
പ്രവര്‍ത്തനങ്ങള്‍
അവതാളത്തിലായിട്ടുണ്ടെന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എട്ട്
മാസമായി ഒഴിഞ്ഞു
കിടക്കുന്ന
ജില്ലാപഞ്ചായത്ത്
സെക്രട്ടറി
തസ്തികയുള്‍പ്പെടെ
ജില്ലയിലുള്ള മറ്റ്
പഞ്ചായത്തുകളിലെ
സെക്രട്ടറി,
അസിസ്റ്റന്റ്
എഞ്ചിനീയര്‍
(എല്‍.എസ്.ജി.ഡി),
ബ്ലോക്ക് പഞ്ചായത്ത്
സെക്രട്ടറി എന്നിവരുടെ
ഒഴിവു വിവരങ്ങള്‍
വെളിപ്പെടുത്തുമോ;
(സി)
പ്രസ്തുത
ഒഴിവുകളിലേക്ക്
അടിയന്തരമായി
നിയമനങ്ങള്‍
നടത്തുവാനും ഭരണ
സ്തംഭനാവസ്ഥ
ഒഴിവാക്കുവാനും സത്വര
നടപടികള്‍
സ്വീകരിക്കുമോ?
തൊഴില്‍
സംരംഭങ്ങള്‍
2689.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം ത്രിതല
പഞ്ചായത്തുകളിലും
മുനിസിപ്പാലിറ്റികളിലും
എത്ര തൊഴില്‍
സംരഭങ്ങള്‍
തുടങ്ങിയിട്ടുണ്ട്; ഇത്
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
ജൂനിയര്‍
അസിസ്റ്റന്റ്/കാഷ്യര്‍
തസ്തികകള്‍
2690.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃശുര്
കോര്പ്പറേഷന്
ഇലക്ട്രിസിറ്റി
റിംഗില്‍ സര്‍ക്കാര്‍
അംഗീകരിച്ച ഉത്തരവ്
പ്രകാരം എത്ര ജൂനിയര്‍
അസിസ്റ്റന്റ്/കാഷ്യര്‍
തസ്തികകള്‍
അനുവദിച്ചിട്ടുണ്ട്;
(ബി)
ഇതു
പ്രകാരം ജൂനിയര്‍
അസിസ്റ്റന്റ്/കാഷ്യര്‍
തസ്തികയില്‍ എത്ര സ്ഥിര
ജീവനക്കാര്‍ ജോലി
നോക്കുന്നു എന്ന്
വ്യക്തമാക്കാമോ;
(സി)
തൃശുര്
കോര്പ്പറേഷന്
ഇലക്ട്രിസിറ്റി
റിംഗില്‍ ഏതെങ്കിലും
തസ്തികകള്‍
നിര്‍ത്തലാക്കുന്നതിന്
സര്‍ക്കാര്‍ അംഗീകാരം
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഡി)
തൃശുര്
നഗരസഭ ഇലക്ട്രിസിറ്റി
റിംഗില്‍ ജൂനിയര്‍
അസിസ്റ്റന്റ്/കാഷ്യര്‍
തസ്തികയിലേക്ക് ഇനി
എത്ര ഒഴിവുകൾ
പി.എസ്,സി. യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്യുവാനുണ്ട്;
(ഇ)
1.1.2012
ന് ശേഷം എത്ര ഒഴിവുകള്‍
പി.എസ്,സി. യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്?
നിലമ്പൂർ
നിയോജകമണ്ഡലത്തിലെ
സമ്പൂര്‍ണ്ണ
വൈദ്യുതീകരണത്തിനുളള
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ
വിഹിതം
2691.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സമ്പൂര്‍ണ്ണ
വൈദ്യുതീകരണത്തിനു
വേണ്ടി നിലമ്പൂര്‍
നിയോജകമണ്ഡലത്തിലെ
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ വിഹിതമായി
നല്കിയ തുക
പഞ്ചായത്ത്/നഗരസഭ
തിരിച്ച് ലഭ്യമാക്കാമോ;
(ബി)
ഏതെങ്കിലും
തദ്ദേശസ്വയംഭരണസ്ഥാപനം
ഇനിയും വിഹിതം
നല്കാന്
ബാക്കിയുണ്ടോ; എങ്കില്‍
ഏതെല്ലാമാണ് ആ
സ്ഥാപനങ്ങള്‍ എന്നും
വൈകുന്നതിന്
എന്തെങ്കിലും പ്രത്യേക
കാരണങ്ങളുണ്ടോ എന്നും
വ്യക്തമാക്കാമോ?
കുടിവെള്ള
ക്ഷാമം
2692.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അനുഭവപ്പെടുന്ന
കുടിവെള്ളക്ഷാമം
പരിഹരിക്കാന്‍
തയ്യാറാക്കിയ
പദ്ധതികൾക്കായി 2016
-2017 വർഷം എത്ര തുക
ചെലവഴിച്ചു എന്ന കണക്ക്
ജില്ലാ തിരിച്ച്
വ്യക്തമാക്കുമോ?
സാന്ത്വനം
പദ്ധതി
2693.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുടുംബശ്രീ
സാന്ത്വനം പദ്ധതിയിലെ
വോളണ്ടിയര്‍മാരുടെ
സേവന, വേതന
സൗകര്യങ്ങള്‍
വര്‍ദ്ധിപ്പിക്കുന്നതിനായി
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
അറിയിക്കാമോ;
(സി)
നടപടികള്‍
ത്വരിതപ്പെടുത്തി
സാന്ത്വനം
വോളണ്ടിയര്‍മാര്‍ക്ക്
വേതനം വര്‍ദ്ധിപ്പിച്ചു
നല്കുവാന് അടിയന്തര
നടപടികള്‍
സ്വീകരിക്കുമോ?
ഹരിതകേരളം
പദ്ധതി
2694.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
പി. ഉണ്ണി
,,
എന്‍. വിജയന് പിള്ള
,,
ജോര്‍ജ് എം. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹരിതകേരളം
പദ്ധതിയുടെ ഭാഗമായി
ഗ്രാമ നഗര തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങള്‍
ജൈവ മാലിന്യ
സംസ്കരണത്തിനായി
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
(ബി)
അജൈവ
മാലിന്യങ്ങളുടെ
ശേഖരണത്തിനും അവയുടെ
പുനര്ചംക്രമണത്തിനും
എന്തു മാര്‍ഗ്ഗമാണ്
ആവിഷ്കരിച്ചിരിക്കുന്നത്;
(സി)
പദ്ധതിയുടെ
ഭാഗമായി ഗ്രീന്‍
പ്രോട്ടോകോള്‍
പ്രചരിപ്പിക്കാനുദ്ദേശിക്കുന്നുണ്ടോ;
ഇത് വിവിധ മേഖലകളില്‍
പ്രാവര്‍ത്തികമാക്കുന്നതിനെയും
അതിനായി വേണ്ട പ്രചാരണ
പ്രവര്‍ത്തനങ്ങളോടൊപ്പം
നിയമനിര്‍മ്മാണം വഴി
നിര്‍ബന്ധമാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്നും
അറിയിക്കുമോ?
ഹരിതകേരളം
പദ്ധതി
2695.
ശ്രീ.ഇ.പി.ജയരാജന്
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.ആര്.
രാജേഷ്
,,
വി. ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹരിതകേരളം
പദ്ധതിയുടെ ഭാഗമായി
തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങളില്‍
ശുചിത്വം,
മാലിന്യസംസ്കരണം,
കൃഷിവികസനം, ജലസംരക്ഷണം
എന്നീ മേഖലകളുടെ ഏകോപിത
പ്രവര്‍ത്തനങ്ങള്‍
നടപ്പാക്കുന്നതിനായി
കര്‍മ്മസേനകളുടെ
പ്രവര്‍ത്തനങ്ങള്‍
കാര്യക്ഷമമാക്കുന്നതിന്
ഇതിനകം കൈക്കൊണ്ട
നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പ്രവര്‍ത്തനങ്ങള്‍
ഗൗരവമായി
ഏറ്റെടുക്കാത്ത തദ്ദേശ
സ്ഥാപനങ്ങളെ കണ്ടെത്തി
ഫലപ്രദമായി
ഇടപെടുന്നതിന് നടപടി
സ്വീകരിക്കുമോ;
(സി)
അതത്
പ്രദേശത്തിന്റെ
സാധ്യതയ്ക്കും
വിഭവശേഷിക്കും
അനുസൃതമായി
കര്‍മ്മമേഖലകള്‍
കണ്ടെത്തി
പ്രവര്‍ത്തനങ്ങള്‍
ത്വരിതപ്പെടുത്തുന്നതിനു
സത്വര നടപടികള്‍
സ്വീകരിക്കുമോ?
പെന്ഷന്
ലഭിക്കാതെ
ബുദ്ധിമുട്ടുന്നതിന് പരിഹാരം
2696.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിവിധ
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍ കിടപ്പ്
രോഗികളും,മറ്റ്
വിധത്തിലും
അവശതകളനുഭവിക്കുന്ന
ധാരാളം ആളുകള്‍ ആധാര്‍
ലിങ്കില്ലാതെ പെന്ഷന്
ലഭിക്കാതെ
ബുദ്ധിമുട്ടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
കാരണങ്ങളാല്‍ പെന്ഷന്
നിഷേധിക്കപ്പെട്ടതോ
പെന്ഷന്
ലഭിക്കാത്തതൊ ആയ എത്ര
പേര് നിലനില്ക്കുന്നു
എന്നത് ഡി.റ്റി.ബി
സെല്ലിലെ കണക്ക്
പ്രകാരം
വെളിപ്പെടുത്താമോ;
(സി)
ഈ
പ്രശ്നത്തില്‍
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ
സത്യവാങ്മൂലത്തിന്റെ
അടിസ്ഥാനത്തില്‍
പെന്ഷന് നല്‍കുമെന്ന്
സര്‍ക്കാര്‍
ഉത്തരവിറക്കിയിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ?
ഷോപ്പിംഗ്
മാളുകളില്‍ സൗജന്യ
പാര്‍ക്കിംഗ്
2697.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഷോപ്പിംഗ്
മാളുകളില്‍ സൗജന്യ
പാര്‍ക്കിംഗ് സൗകര്യം
ഏര്‍പ്പെടുത്തണമെന്ന
വ്യവസ്ഥ ബില്‍ഡിംഗ്
റൂള്സിലുണ്ടോ;
(ബി)
എങ്കില്‍
നിലവിലെ ഷോപ്പിംഗ്
മാളുകളില്‍ ആ സൗകര്യം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ
എന്ന കാര്യം
പരിശോധിച്ചിട്ടുണ്ടോ;
സൗജന്യമായി ഈ സൗകര്യം
കസ്റ്റമേഴ്സിന്
ലഭ്യമാക്കുന്നുണ്ടെന്ന
കാര്യം
ഉറപ്പുവരുത്തിയിട്ടുണ്ടോ;
(സി)
പെയ്ഡ്
പാര്‍ക്കിംഗ്
സൗകര്യമാണ് ചില
മാളുകളില്‍
ലഭ്യമാക്കിയിട്ടുള്ളതെന്ന
പരാതി ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
(ഡി)
ഇക്കാര്യം
പരിശോധിച്ച് ആവശ്യമായ
നടപടി സ്വീകരിക്കുമോ?
ബ്ലോക്ക്
ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍
2698.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എല്ലാ
ബ്ലോക്കുകളിലും
പൗരന്മാര്ക്കുായുള്ള
വിവരകേന്ദ്രങ്ങള്‍
സ്ഥാപിക്കുക എന്ന
ലക്ഷ്യത്തോടുകൂടി
ബ്ലോക്ക്
ഇന്‍ഫര്‍മേഷന്‍
സെന്ററുകള്‍
സ്ഥാപിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഇതുവഴി എന്തൊക്കെ
സേവനങ്ങള്‍
ജനങ്ങള്‍ക്ക്
നല്‍കുന്നതിനാണ്
ലക്ഷ്യമിടുന്നത്;
വിശദാംശം നല്‍കുമോ?
ആറ്റിങ്ങൽ
മുനിസിപ്പാലിറ്റിയിലെ
ഒഴിഞ്ഞുകിടക്കുന്നതും
തകര്‍ന്നു പോയതുമായ
കെട്ടിടങ്ങളുടെ നികുതി
ഒഴിവാക്കൽ
2699.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയിലെ ആറ്റിങ്ങല്‍
മുനിസിപ്പാലിറ്റിയിലെ
ഒഴിഞ്ഞുകിടക്കുന്നതും
തകര്‍ന്നു പോയതുമായ
കെട്ടിടങ്ങളുടെ നികുതി
ഒഴിവാക്കണം എന്ന്
കാണിച്ച് ശ്രീ. ആകാശ്
സാബു, പൊതുജനം റോഡ്,
കുമാരപുരം നല്കിയ
നിവേദനത്തിന്മേല്
(പെറ്റീഷന് നമ്പര്‍
1070494/2016) ഇതുവരെ
സ്വീകരിച്ചുവരുന്ന
നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
വിഷയം ഏതു സെക്ഷനാണ്
ഇപ്പോള്‍ കൈകാര്യം
ചെയ്യുന്നത്; ഇതു
സംബന്ധിച്ച് ഫയല്‍
ആയിട്ടുണ്ടെങ്കില്‍
ആയതിന്റെ നമ്പര്‍
ലഭ്യമാക്കാമോ?
സേവനനികുതി
2700.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
നഗരസഭ കഴിഞ്ഞ
ഭരണസമിതിയുടെ കാലത്ത്
സേവനനികുതി വകുപ്പിന്
സമര്‍പ്പിച്ച വാര്‍ഷിക
ധനകാര്യപദ്ധതിയില്
ഗുരുതരമായ തെറ്റുകള്‍
കടന്ന് കൂടിയതിന്റെ
അടിസ്ഥാനത്തില്‍
നാലുകോടി രൂപ
അടയ്ക്കുവാന്‍
നഗരസഭയോട് നികുതി
വകുപ്പ്
ആവശ്യപ്പെട്ടിട്ടുണ്ടോ;
(ബി)
ഇപ്രകാരം
ഒരു ഗുരുതരമായ തെറ്റ്
ഉണ്ടാകാനിടയായ സാഹചര്യം
വ്യക്തമാക്കുമോ;അതിനുത്തരവാദികളായവരാരെന്ന്
കണ്ടെത്തിയിട്ടുണ്ടോ?
ഓപ്പറേഷന്
അനന്ത പദ്ധതി
2701.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഓപ്പറേഷന്
അനന്ത പദ്ധതിയുടെ
രണ്ടാം ഘട്ട
പ്രവര്‍ത്തനത്തിന്
സര്‍ക്കാര്‍ ഇതിനകം
അനുമതി
നല്‍കിയിട്ടുണ്ടോ;
(ബി)
ഒന്നാംഘട്ടത്തില്‍
പൂര്‍ത്തിയാക്കിയ പല
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളുടെയും
ടെണ്ടര്‍ തുക ഇനിയും
കരാറുകാര്‍ക്ക്
കൊടുത്തു
തീര്‍ക്കാനുണ്ടോ;
എങ്കില്‍ പ്രസ്തുത
ഇനത്തിൽ എത്ര തുക
കൊടുത്തു
തീര്‍ക്കാനുണ്ട്;
(സി)
സര്‍ക്കാര്‍
അനുമതിക്കായി ഇപ്പോള്‍
സമര്‍പ്പിച്ചിട്ടുള്ള
പദ്ധതികള്‍ ഏതൊക്കെ; ഈ
പദ്ധതികളുടെ
എസ്റ്റിമേറ്റ് തുക
എത്ര;
(ഡി)
പുതിയ
പദ്ധതികള്‍ കിഫ്ബി വഴി
ഏറ്റെടുത്ത് നടത്തുന്ന
കാര്യം പരിഗണനയിലുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കുമോ ?
റോഡുകളിലെ
പരസ്യ ബോര്‍ഡുകള്‍
T 2702.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പരസ്യ
ബോര്‍ഡുകള്‍
റോഡുകളില്‍
സ്ഥാപിക്കുന്നത്
സംസ്ഥാനത്തുടനീളം
വ്യാപകമായിട്ടും നടപടി
സ്വീകരിക്കാത്ത
ഉദ്യോഗസ്ഥരുടെ നിലപാട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
സംബന്ധിച്ച് കര്‍ശന
നടപടികള്‍
സ്വീകരിക്കുവാന്‍
ഉദ്യോഗസ്ഥര്‍ക്ക്
ഉത്തരവ് നല്‍കുമോ?
കാസര്‍ഗോഡ്
തദ്ദേശ സ്വയംഭരണ വകുപ്പിന്
കീഴില്‍ ഒഴിവുകള്‍
2703.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ തദ്ദേശ
സ്വയംഭരണ വകുപ്പിന്
കീഴില്‍ നിലവില്‍ എത്ര
ഒഴിവുകള്‍ ഉണ്ടെന്ന്
സ്ഥാപനം തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ഈ
ഒഴിവുകള്‍ നികത്താന്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ ?
കണ്ടിജന്റ്
പെന്ഷന്
2704.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
മുനിസിപ്പല്‍/കോര്പ്പറേഷന്
കണ്ടിജന്റ്
പെന്‍ഷന്‍കാരുടെ
പെന്ഷന്
പരിഷ്ക്കരിക്കാനും,
ശമ്പള പരിഷ്ക്കരണത്തിലെ
അപാകതകള്‍
പരിഹരിക്കാനും
സര്‍ക്കാര്‍ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ?
കുളങ്ങളുടെ
സംരക്ഷണവും ജല ദൗർലഭ്യം
പരിഹരിക്കുന്നതിനുള്ള
നടപടിയും
2705.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നേമം
നിയോജക മണ്ഡലത്തിലെ
കുളങ്ങള്‍
സംരക്ഷിക്കുന്നതിന്
തദ്ദേശ സ്വയം ഭരണ
സ്ഥാപനങ്ങള്‍ ഏതെല്ലാം
പ്രോജക്ടുകളാണ്
നടപ്പിലാക്കിയിട്ടുള്ളത്
; വിശദമാക്കുമോ;
(ബി)
കുളങ്ങള്‍
സംരക്ഷിക്കുന്നതിന്ഇതുവരെ
ഒരു നടപടിയും
സ്വീകരിച്ചിട്ടില്ല
എങ്കില്‍ തദ്ദേശ സ്വയം
ഭരണ സ്ഥാപനങ്ങള്‍
ഇനിയെങ്കിലും കുളങ്ങള്‍
സംരക്ഷിക്കുന്നത്
ഉള്‍പ്പെടെ
ജലദൗര്‍ലഭ്യം
പരിഹരിക്കുന്നതിന്
വേണ്ട നടപടികള്‍
സ്വീകരിക്കുമോ ?
പഞ്ചായത്ത്
വകുപ്പില്‍ ടെസ്റ്റ്
എക്സംപ്ഷന്‍
2706.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പഞ്ചായത്ത്
വകുപ്പില്‍ 50 വയസ്സിനു
മുകളില്‍ ടെസ്റ്റ്
എക്സംപ്ഷന്‍ വാങ്ങി
സീനിയര്‍ ക്ലാര്‍ക്ക്
തസ്തികയില്‍ തുടരുന്ന
എത്ര പേര്
നിലവിലുണ്ട്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ഇത്തരത്തില്‍
ടെസ്റ്റ് എക്സംപ്ഷന്‍
വാങ്ങി യു.ഡി.
ക്ലാര്‍ക്കുമാരായി
തുടരുന്നവരുടെ
റിട്ടയര്‍മെന്റ്
കാലാവധി സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
നിലവില്‍
സീനിയര്‍ക്ലാര്‍ക്ക്-അക്കൗണ്ടന്റ്
തസ്തികയില്‍ ഓപ്ഷന്
കൊടുക്കാത്ത
ജീവനക്കാര്‍ക്ക് അവരുടെ
അടുത്ത പ്രൊമോഷന്
തസ്തികയായ ഹെഡ്
ക്ലര്‍ക്ക് തസ്തികയില്‍
എത്തുന്നതിനുളള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണ്;
വിശദീകരിക്കാമോ?
പഞ്ചായത്തു
വകുപ്പുകളിലെ എല്‍. ഡി.
ടൈപ്പിസ്റ്റ് തസ്തിക
2707.
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പഞ്ചായത്തുകളില്‍
എല്‍. ഡി. ടൈപ്പിസ്റ്റ്
തസ്തിക
സൃഷ്ടിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
പ്രസ്തുത
തസ്തികകളിലേയ്ക്ക്
നിയമനം
നടത്തുന്നതിനുള്ള
നടപടികള്‍ ഏത് ഘട്ടം
വരെ എത്തിയിട്ടുണ്ട്;
(സി)
ഇല്ലായെങ്കില്‍
എല്‍. ഡി. ടൈപ്പിസ്റ്റ്
തസ്തിക
സൃഷ്ടിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
അരിമ്പൂര്‍
പഞ്ചായത്തിലെ റോഡ്
നിര്‍മ്മാണം
2708.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മണലൂര്‍
എം.എല്‍.എ.യുടെ ആസ്തി
വികസന പദ്ധതിയില്‍
ഉള്‍പ്പെടുത്തി
2016-17-ല്‍ ശുപാര്‍ശ
ചെയ്തിട്ടുള്ള
അരിമ്പൂര്‍
ഗ്രാമപഞ്ചായത്തിലെ
പരമന്പാടം റോഡ്
നിര്‍മ്മാണം സംബന്ധിച്ച
പ്രവൃത്തിയുടെ
ഡി.പി.ആര്.
തദ്ദേശസ്വയംഭരണവകുപ്പ്
ചീഫ് എഞ്ചിനീയര്‍
ലഭ്യമാക്കിയിട്ടുണ്ടോ;
(ബി)
മഴക്കാലമായാല്‍
പ്രസ്തുത റോഡിന്റെ
നിര്‍മ്മാണം
തടസ്സപ്പെടുമെന്നതിനാല്‍
ഭരണാനുമതി
ലഭ്യമാക്കാന്‍
സത്വരനടപടി
സ്വീകരിക്കുമോ;
(സി)
പ്രസ്തുത
പ്രവൃത്തി സംബന്ധിച്ച
നിലവിലെ സ്ഥിതി
വ്യക്തമാക്കാമോ?
രണ്ടാംഘട്ട
ജനകീയാസൂത്രണ പദ്ധതി
2709.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
രണ്ടാംഘട്ട
ജനകീയാസൂത്രണ പദ്ധതി
നടപ്പിലാക്കുന്നതിന്റെ
ഭാഗമായ ഗ്രാമസഭകള്‍
എല്ലാ ഗ്രാമ
പഞ്ചായത്തുകളിലും
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
(ബി)
ഏതെല്ലാം
മേഖലകളിലാണ്
ജനകീയാസൂത്രണ പദ്ധതി
നടപ്പിലാക്കുന്നതിന്
തീരുമാനിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കുമോ;
(സി)
കാര്‍ഷിക
മേഖലയുടെ പുരോഗതിക്കു
വേണ്ടി ഏതെല്ലാം
പ്രവര്‍ത്തനങ്ങളാണ്
ജനകീയാസൂത്രണത്തിലൂടെ
നടപ്പിലാക്കുന്നതിന്
തീരുമാനിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
കോക്കേഴ്സ്
തീയറ്ററിന്റെ ലൈസന്‍സ്
2710.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊച്ചിയില്‍
പ്രവര്‍ത്തിക്കുന്ന
കോക്കേഴ്സ്
തീയറ്ററിന്റെ ലൈസന്‍സ്
കാലാവധി എന്നുവരെയാണ്;
(ബി)
നിലവില്‍
ഈ തീയറ്റര്‍ ലൈസന്‍സ്
ഇല്ലാതെയാണോ
പ്രവര്‍ത്തിക്കുന്നത്
എന്ന്
വ്യക്തമാക്കാമോ;എങ്കില്‍
നടപടി
സ്വീകരിക്കാത്തതിന്
കാരണം വിശദമാക്കാമോ;
(സി)
തിയറ്റര്‍
പ്രവര്‍ത്തിക്കുന്ന
സ്ഥലത്തിന്റെ
പാട്ടകാലാവധി എന്നാണ്
കഴിഞ്ഞത്;
(ഡി)
പാട്ടകാലാവധി
അവസാനിച്ചിട്ടുണ്ടെങ്കില്
തീയറ്ററും സ്ഥലവും
ഏറ്റെടുക്കാന്‍ നടപടി
സ്വീകരിക്കാത്തതിന്റെ
കാരണം വിശദമാക്കാമോ?
കുടുംബശ്രീ
ഉത്പന്നങ്ങള്‍
വിറ്റഴിക്കുന്നതിനായി
ഓണ്‍ലൈന്‍ വിപണിയുടെ
സാധ്യതകള്‍
2711.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കുടുംബശ്രീ
ഉത്പന്നങ്ങള്‍
വിറ്റഴിക്കുന്നതിനായി
ഓണ്‍ലൈന്‍ വിപണിയുടെ
സാധ്യതകള്‍ സംബന്ധിച്ച്
എന്തെങ്കിലും പഠനങ്ങളോ
തയ്യാറെടുപ്പുകളോ
നടത്തിയിട്ടുണ്ടോ;വിശദാംശം
ലഭ്യമാക്കുമോ?
സമ്പൂര്‍ണ്ണ
ഭവന നിര്‍മ്മാണ പദ്ധതി
2712.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സമ്പൂര്‍ണ്ണ
ഭവന നിര്‍മ്മാണ
പദ്ധതിയുമായി
ബന്ധപ്പെട്ട എന്തെല്ലാം
പദ്ധതികളാണ്
സര്‍ക്കാര്‍
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ദേവികുളം മണ്ഡലത്തില്‍
ഏതെല്ലാം പദ്ധതികളാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത്;
(സി)
അര്‍ഹരായ
പരമാവധി ആവശ്യക്കാർക്ക്
സമയബന്ധിതമായി ഭവന
നിര്‍മ്മാണം
പുര്‍ത്തീകരിച്ചു
നല്‍കുന്നതിന് അടിയന്തര
പ്രാധാന്യത്തോടെ നടപടി
സ്വീകരിക്കുമോ?
ബാസ്ക്കറ്റ്
ബാള്‍ ഗ്രൗണ്ടിന്റെ
മേല്‍ക്കൂര
2713.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എം.എല്‍.എ.
ഹോസ്റ്റലിന് സമീപം
ഫ്ലൈഓവറിനോട് ചേര്‍ന്ന്
കേരള പോലീസ് ഹൗസിംഗ്
കണ്‍സ്ട്രക്ഷന്‍
കോര്പ്പറേഷന്
നിര്‍മ്മിച്ചിട്ടുള്ള
ബാസ്ക്കറ്റ് ബാള്‍
ഗ്രൗണ്ടിന്റെ
മേല്‍ക്കൂര
അനുമതിപത്രപ്രകാരം
ഫ്ലൈഓവറില്‍ നിന്ന്
എത്ര അകലം
പാലിച്ചിരിക്കേണ്ടതായിട്ടുണ്ട്;
(ബി)
നിലവിലെ
മേല്‍ക്കൂര നിശ്ചിത
ദൂരം പാലിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ അത്
നിലനിര്‍ത്തിക്കൊണ്ട്
നികുതി നിശ്ചയിച്ച്
നല്‍കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ ഏത് വ്യവസ്ഥ
പ്രകാരം;
(സി)
അനധികൃതമായി
ഫ്ലൈ ഓവറിനോട്
ചേര്‍ന്നുനില്‍ക്കുന്ന
കൂര സത്വരം പൊളിച്ച്
നീക്കുന്നതിന് നടപടി
സ്വീകരിയ്ക്കുമോ?
തൊഴിലുറപ്പ്
പദ്ധതി പ്രകാരമുള്ള വേതനം
2714.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൊഴിലുറപ്പ്
പദ്ധതി പ്രകാരമുള്ള
വേതനം യഥാസമയം
ലഭ്യമാകുന്നില്ല എന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ എന്ത് നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ബി)
നിലവില്‍
പ്രസ്തുത പദ്ധതി
പ്രകാരമുള്ള വേതന
കുടിശ്ശിക ഏത് കാലയളവ്
വരെ ഉണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
കുടിശിക എന്നത്തേക്ക്
കൊടുത്തു
തീര്‍ക്കുമെന്ന്
വ്യക്തമാക്കുമോ;
(ഡി)
തൊഴിലുറപ്പ്
പദ്ധതി പ്രകാരമുള്ള
വേതനം കാലതാമസം കൂടാതെ
വിതരണം ചെയ്യുന്നതിന്
നടപടി സ്വീകരിക്കുമോ?
കാസര്‍ഗോഡ്
ജില്ലയില്‍
വകുപ്പുതല-വിജിലന്‍സ്
നടപടികള്‍
2715.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണവകുപ്പില്‍
കാസര്‍ഗോഡ് ജില്ലയിലെ
എത്ര
ജീവനക്കാര്‍ക്കെതിരെ
വകുപ്പുതല നടപടികളും
വിജിലന്‍സ് നടപടികളും
നടന്നുവരുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതില്‍
എത്ര ജീവനക്കുാരുടെ
നടപടിയിൽ തീര്‍പ്പ്
കല്പിച്ചിട്ടുണ്ടെന്നും
എത്ര ജീവനക്കാരുടെ
പേരില്‍ നടപടികള്‍
നിലവിലുണ്ടെന്നും
സ്ഥാപനം തിരിച്ച്
വ്യക്തമാക്കാമോ?
പള്ളിപ്പുറം,
എളങ്കുന്നപ്പുഴ
ഗ്രാമപഞ്ചായത്തുകളുടെ വിഭജനം
2716.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പള്ളിപ്പുറം,
എളങ്കുന്നപ്പുഴ എന്നീ
ഗ്രാമപഞ്ചായത്തുകളിലെ
ജനസംഖ്യ, വ്യാപ്തി
എന്നിവ വിശദമാക്കാമോ?
(ബി)
ജനസംഖ്യ,
വ്യാപ്തി എന്നിവയെ
അടിസ്ഥാനപ്പെടുത്തി
പ്രസ്തുത പഞ്ചായത്തുകളെ
വിഭജിക്കുന്നതിനും
പുതിയ
ഗ്രാമപഞ്ചായത്തുകള്‍
രൂപീകരിക്കുന്നതിനും
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ?
പ്ലാസ്റ്റിക്
നിരോധനം
2717.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്ലാസ്റ്റിക്
നിരോധനവുമായി
ബന്ധപ്പെട്ട്
സര്‍ക്കാര്‍ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചുവരുന്നത്
എന്ന് വ്യക്തമാക്കുമോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട് എല്ലാ
ഗ്രാമ പഞ്ചായത്തുകളിലും
ബ്ലോക്ക്
പഞ്ചായത്തുകളിലും
പ്ലാസ്റ്റിക്
സംസ്കരണശാലകള്‍
സ്ഥാപിക്കാന്‍
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
ഉണ്ടെങ്കില്‍
എവിടെയെല്ലാമെന്ന്
വ്യക്തമാക്കുമോ?
മുനിസിപ്പല്‍
കോമണ്‍ സര്‍വ്വീസിലെ വികലാംഗ
ജീവനക്കാരുടെ പ്രശ്നം
2718.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശ
സ്വയം ഭരണ വകുപ്പിലെ
എെ. എ. 4 -
720/2015/എല്‍. എസ്.
ജി. ഡി. എന്ന
ഫയലിന്മേല് എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചു;
(ബി)
നഗരകാര്യ
ഡയറക്ടറേറ്റിലെ ഇ
6/6476/2016 എന്ന
ഫയലിന്മേല് നഗരകാര്യ
ഡയറക്ടര്‍ എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചു;
(സി)
നഗരകാര്യ
ഡയറക്ടറേറ്റിലെ മേൽ
സൂചിപ്പിച്ച
ഫയലിന്മേല്
സര്‍ക്കാരിന്
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ?
മൂര്‍ക്കനാട്
കുടിവെള്ള പദ്ധതി
2719.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മങ്കട
നിയോജകമണ്ഡലത്തിലെ
മൂര്‍ക്കനാട് കുടിവെള്ള
പദ്ധതി
നടപ്പിലാക്കുന്നതിന്റെ
ഭാഗമായി
കൂട്ടിലങ്ങാടി-ചെലൂര്‍-പെരുന്താറ്റിരി
റോഡ് പൈപ്പ് ലൈൻ
ഇടുന്നതിനായി
കുഴിച്ചശേഷം നാളിതുവരെ
പ്രസ്തുത റോഡ്
നവീകരിക്കുന്നതിന്
നടപടി സ്വീകരിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതിനായി
മലപ്പുറം
ജില്ലാപഞ്ചായത്തിന്റെയോ
ബ്ലോക്ക്
പഞ്ചായത്തിന്റെയോ
വിഹിതം
വകയിരുത്തിയിട്ടുണ്ടോ;
(സി)
നടപ്പു
സാമ്പത്തിക വര്‍ഷം
പ്രസ്തുത റോഡ്
നവീകരിക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
പെന്‍ഷനുകള്‍
കൃത്യമായി നല്‍കാത്തത്
2720.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചെങ്ങന്നൂര്‍
നിയോജക മണ്ഡലത്തിലെ
വാര്‍ദ്ധക്യ-വികലാംഗ
പെന്‍ഷനുകള്‍ കൃത്യമായി
നല്‍കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ചെങ്ങന്നൂര്‍
മുനിസിപ്പാലിറ്റിയില്‍
വാഴാര്‍മംഗലത്ത്
കോയിക്കത്ത്
ബാബു.കെ.സി. (IDNo.
101810400049)യുടെ
വികലാംഗ പെന്ഷന് 2016
ജൂലൈ മാസത്തിനു ശേഷം
നല്‍കാത്തതിന്റെ കാരണം
വ്യക്തമാക്കുമോ;
(സി)
ടിയാന്
പെന്ഷന് കുടിശ്ശിക
സഹിതം എന്ന് വിതരണം
ചെയ്യുമെന്ന്
വിശദീകരിക്കുമോ?
അസിസ്റ്റന്റ്
എഞ്ചിനീയര്‍മാരുടെ
അധികച്ചുമതല
2721.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
രണ്ടു
ഗ്രാമപഞ്ചായത്തുകളുടെ
ചുമതല ഒരു അസിസ്റ്റന്റ്
എഞ്ചിനീയര്‍ക്ക്
നല്കുന്നതുമൂലം
ഉണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
ക്രമീകരണം മാറ്റുന്ന
കാര്യം പരിഗണനയിലുണ്ടോ;
(സി)
എങ്കില്‍
ആയതിന് നടപടികള്‍
സ്വീകരിക്കുമോ?
ജനകീയാസൂത്രണം
രണ്ടാം ഘട്ടത്തിൽ മണ്ണ്
ജലസംരക്ഷണത്തിനുള്ള
പദ്ധതികള്‍
2722.
ശ്രീ.വി.പി.സജീന്ദ്രന്
,,
വി.ടി.ബല്‍റാം
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നീര്‍ത്തട
അധിഷ്ഠിത രീതിയില്‍
മണ്ണ്
ജലസംരക്ഷണത്തിനുള്ള
പദ്ധതികള്‍
ജനകീയാസൂത്രണം രണ്ടാം
ഘട്ടത്തില്‍
ഉള്‍ക്കൊള്ളിച്ചിട്ടുണ്ടോ;
(ബി)
കേരളത്തിന്റെ
മുഴുവന്‍
പ്രദേശങ്ങളുടെയും
നീര്‍ത്തട മാപ്പുകള്‍
കേരള പ്ലാനിംഗ്
ബോര്‍ഡ്
തയ്യാറാക്കിയിട്ടുണ്ടോ;
(സി)
ഭൂഗര്‍ഭജലം
പരിപോഷിപ്പിച്ച്
അതിന്റെ ഗുണഫലം
വരുംതലമുറയ്ക്ക്
കിട്ടുന്നതിനുള്ള
പദ്ധതികള്‍
ജനകീയാസൂത്രണത്തില്‍
നടപ്പിലാക്കുമോ?
കല്ല്യാശ്ശേരി
ബ്ലോക്ക് പഞ്ചായത്തിന്
കെട്ടിടം പണിയാൻ നടപടി
2723.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കണ്ണൂര്‍
ജില്ലയിലെപുതുതായി
രൂപീകരിച്ച
കല്ല്യാശ്ശേരി ബ്ലോക്ക്
പഞ്ചായത്തിന്
സ്വന്തമായി കെട്ടിടം
പണിയുന്നതിന് എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശം നല്‍കുമോ?
ശുചിത്വമിഷനും
ഖരമാലിന്യ സംസ്ക്കരണവും
2724.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഖരമാലിന്യങ്ങള്‍
ശരിയായി
സംസ്ക്കരിക്കാന്‍
കഴിയാതെ പോകുന്നത് പല
സാമൂഹിക
പ്രശ്നങ്ങള്‍ക്കും
കാരണമാകുന്നതിനാല്‍
ആയത് ഭംഗിയായും
കുറ്റമറ്റതായും
നിര്‍വ്വഹിക്കാന്‍
എന്തെല്ലാം നടപടികളാണ്
കെെകൊണ്ടിട്ടുളളത്;
വിശദമാക്കുമോ;
(ബി)
നാളിതുവരെയായി
ശുചിത്വ മിഷന്
സംസ്ഥാനത്ത് എന്തെല്ലാം
പ്രവൃത്തികള്‍ മാലിന്യ
നിര്‍മ്മാര്‍ജ്ജനത്തിനായി
ചെയ്തിട്ടുണ്ട്; ഓരോ
പ്രവൃത്തിക്കും എത്ര
തുക വീതം അനുവദിച്ചു;
എത്ര ചെലവഴിച്ചു;
വ്യക്തമാക്കുമോ;
(സി)
ഖരമാലിന്യ
സംസ്ക്കരണത്തിനായി
എന്തെങ്കിലും പുതിയ
പദ്ധതികള്‍ ആസൂത്രണം
ചെയ്തിട്ടുണ്ടോ;
(ഡി)
ശുചിത്വ
മിഷന് എന്തെല്ലാം
പുതിയ പദ്ധതികളാണ്
നടപ്പുവര്‍ഷം ഇതിനായി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കുമോ?
എഞ്ചിനീയറിംഗ്
വിഭാഗത്തില്‍ നിരവധി
തസ്തികകളുടെ ഒഴുവുകൾ
2725.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശ
സ്വയംഭരണ
സ്ഥാപനങ്ങളില്‍
എഞ്ചിനീയറിംഗ്
വിഭാഗത്തില്‍ നിരവധി
തസ്തികകള്‍ ഒഴിഞ്ഞു
കിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
എങ്കില്‍
വിശദാംശം അറിയിക്കുമോ?
മഹാത്മാഗാന്ധി
ഗ്രാമീണതൊഴിലുറപ്പ് പദ്ധതി
2726.
ശ്രീ.കെ.സി.ജോസഫ്
,,
വി.ഡി.സതീശന്
,,
അന്‍വര്‍ സാദത്ത്
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മഹാത്മാഗാന്ധി
ഗ്രാമീണതൊഴിലുറപ്പ്
പദ്ധതി പ്രകാരം
2016-17സാമ്പത്തികവര്‍ഷം
എത്ര തുക സംസ്ഥാനം
ചെലവിട്ടു; 2015-16മായി
താരതമ്യപ്പെടുത്തുമ്പോള്‍
ഇതില്‍
വര്‍ദ്ധനവുണ്ടോ;വ്യക്തമാക്കുമോ;
(ബി)
2016-17ല്‍
മൊത്തം നല്കിയ
തൊഴില്‍ ദിനങ്ങള്‍,
കുടുംബത്തിന് കിട്ടിയ
ശരാശരി
തൊഴില്‍ദിനങ്ങള്‍
എന്നിവയില്‍ കുറവ്
വന്നിട്ടുണ്ടോ;
(സി)
നടപ്പ്
വര്‍ഷം കേരളത്തിലെ
തൊഴിലുറപ്പ് കൂലിയില്‍
കേന്ദ്രം വര്‍ദ്ധനവ്
വരുത്തിയിട്ടുണ്ടോ
;വിശദാംശം നല്‍കുമോ;
(ഡി)
തൊഴിലുറപ്പ്
പദ്ധതിയില്‍ ഈ വര്‍ഷം
പുതിയതായി ഏതെങ്കിലും
തൊഴില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ
;വിശദാംശം നല്‍കുമോ?
തദ്ദേശസ്വയംഭരണ
വകുപ്പ് വഴി നടപ്പാക്കിയ
ആലത്തൂര്‍ മണ്ഡലത്തിലെ
ആസ്തി-വികസന ഫണ്ട് പദ്ധതികള്‍
2727.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ആലത്തൂര്‍
നിയോജക മണ്ഡലത്തില്‍
2016-17 വര്‍ഷത്തില്‍
മണ്ഡല ആസ്തി-വികസന
ഫണ്ട് ഉപയോഗിച്ച്
തദ്ദേശസ്വയംഭരണ വകുപ്പ്
വഴി നടപ്പാക്കിയ
പദ്ധതികളുടെ
വിശദാംശങ്ങളും അവയുടെ
നിലവിലെ പുരോഗതിയും
വിശദമാക്കാമോ?
മാലിന്യത്തില്‍
നിന്നും വൈദ്യുതി
ഉല്പാദിപ്പിക്കുന്ന
പ്ലാന്റിന്റെ നിർമ്മാണം
2728.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശുചിത്വ
മിഷന്റെ നേതൃത്വത്തില്‍
പൊതു സ്വകാര്യ
പങ്കാളിത്തത്തോടെ
കൊച്ചി ബ്രഹ്മപുരത്ത്
മാലിന്യത്തില്‍ നിന്നും
വൈദ്യുതി
ഉല്പാദിപ്പിക്കുന്ന
പ്ലാന്റ്
നിര്‍മ്മിക്കുന്നതിന്
ടെന്‍ഡര്‍
നല്‍കിയിട്ടുണ്ടോ;
(ബി)
ഏത്
സ്ഥാപനത്തിനാണ്
പ്ലാന്റ്
നിര്‍മ്മിക്കുന്നതിന്
അനുമതി
നല്‍കിയിട്ടുള്ളത് ;
എത്ര മെഗാവാട്ട്
വൈദ്യുതി
ഉല്പാദിപ്പിക്കുന്നതിനാണ്
ലക്ഷ്യമിട്ടിട്ടുള്ളത്;
വിശദമാക്കാമോ;
(സി)
ഇന്ത്യയില്‍
മറ്റേതെങ്കിലും
സംസ്ഥാനത്ത്
മാലിന്യത്തില്‍ നിന്ന്
വൈദ്യുതി
ഉല്പാദിപ്പിക്കുന്നതിനുള്ള
പ്ലാന്റ് നിലവിലുണ്ടോ;
(ഡി)
ഈ
പദ്ധതിക്കെതിരെ
ശാസ്ത്രസാഹിത്യ പരിഷത്
വിമര്‍ശനം
ഉന്നയിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അവരുടെ
വിമര്‍ശനത്തിന്
അടിസ്ഥാനമായ വസ്തുത
എന്താണ്;
ഇക്കാര്യങ്ങള്‍
പരിശോധിച്ചിട്ടുണ്ടോ?വിശദമാക്കുമോ?
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളെ
അഴിമതിമുക്തമാക്കുന്നതിന്
നടപടി
2729.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍
അഴിമതിയില്‍ മുന്നില്‍
നില്ക്കുന്നു എന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളെ
അഴിമതിമുക്തമാക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
സേവനം
സംബന്ധിച്ച നടപടികളുടെ
ചട്ടങ്ങള്‍ ലഘൂകരിച്ച്
അഴിമതിക്ക് വളം
വെക്കുന്ന സാഹചര്യം
ഒഴിവാക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലെ കണക്കുപരിശോധന
2730.
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ
കണക്കുകളില്‍
പത്തുശതമാനം മാത്രം
വരവു ചെലവ് കണക്കു
പരിശോധനയ്ക്ക്
വിധേയമാക്കിയാല്‍
മതിയെന്ന്
നിഷ്ക്കര്‍ഷിക്കുന്ന
ഉത്തരവ് സംസ്ഥാന
ഓഡിറ്റ് വകുപ്പ്
ഡയറക്ടര്‍
പൂറത്തിറക്കിയതായുള്ള
വാര്‍ത്തകളുടെ
നിജസ്ഥിതി എന്താണ്;
പ്രസ്തുത ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ സംസ്ഥാന -
കേന്ദ്രാവിഷ്കൃത
പദ്ധതികളിലൂടെ
പ്രതിവര്‍ഷം ഏകദേശം
എത്ര തുകയാണ് കൈകാര്യം
ചെയ്യുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലെ
കണക്കുകളുടെ
പരിശോധനയുമായി
ബന്ധപ്പെട്ട
കാര്യത്തില്‍ ഇപ്രകാരം
ഒരു തീരുമാനം സംസ്ഥാന
ഓഡിറ്റ് വകുപ്പില്‍
നിന്നുണ്ടാകാന്‍
ഇടയാക്കിയ സാഹചര്യത്തെ
കുറിച്ച്
തദ്ദേശസ്വയംഭരണ വകുപ്പ്
ആരാഞ്ഞിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലെ എഞ്ചിനീയറിംഗ്
വിഭാഗത്തിലെ അഴിമതി
2731.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലെ
എഞ്ചിനീയറിംഗ്
വിഭാഗത്തില്‍
എന്തെല്ലാം
പുരോഗമനകരമായ
മാറ്റങ്ങള്‍ ഈ
സര്‍ക്കാര്‍
നടപ്പിലാക്കി എന്ന്
അറിയിക്കുമോ;
(ബി)
ഈ
വിഭാഗത്തിലെ അഴിമതി
അവസാനിപ്പിക്കുന്നതിലേക്ക്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവരുന്നു
എന്ന് അറിയിക്കുമോ?
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ പൊതുസര്‍വ്വീസ്
രൂപീകരണം
2732.
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
തദ്ദേശസ്വയംഭരണ
വകുപ്പില്‍
പൊതുസര്‍വ്വീസ്
എന്നുമുതല്‍
നടപ്പിലാക്കാനാണ്
ഉദ്ദേശിക്കുന്നത്?
ഗ്രാമപഞ്ചായത്ത്
സെക്രട്ടറി തസ്തിക ഒഴിവുകള്‍
2733.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗ്രാമപഞ്ചായത്ത്
സെക്രട്ടറിമാരുടെ
താല്‍ക്കാലിക ചുമതല
നല്‍കിയിട്ടുള്ള
ഗ്രാമപഞ്ചായത്തുകള്‍
ഏതൊക്കെയാണ്;
(ബി)
ഗ്രാമപഞ്ചായത്ത്
സെക്രട്ടറിമാരായി
ഉദ്യോഗക്കയറ്റം
നല്‍കേണ്ടവരുടെ
ഡി.പി.സി ലിസ്റ്റ്
നിലവിലുണ്ടായിരിക്കെ
ഒഴിവ് നികത്താത്തതിന്റെ
കാരണം വ്യക്തമാക്കുമോ;
(സി)
2017
മേയ് 31 വരെ
ഗ്രാമപഞ്ചായത്ത്
സെക്രട്ടറിമാരുടെ എത്ര
ഒഴിവുകളാണ് വിരമിക്കല്‍
മൂലം ഉണ്ടാകുന്നത്
എന്ന് വ്യക്തമാക്കുമോ;
(ഡി)
ഗ്രാമപഞ്ചായത്ത്
സെക്രട്ടറി
തസ്തികയിലേയ്ക്ക്
സ്ഥാനക്കയറ്റം നല്കി
നിയമനം നല്‍കുന്നതിന്
തടസ്സങ്ങളില്ലാതിരിക്കെ
നിലവിലുള്ള ഒഴിവുകളില്‍
നികത്താത്തതിന്റെ കാരണം
പരിശോധിക്കുമോ?
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
പഞ്ചായത്തുകളില്‍
സേവനങ്ങള്‍ക്ക് ഈടാക്കുന്ന
ഫീസ്
2734.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പഞ്ചായത്തുകളില്‍
നിന്നും നല്കുന്ന
സേവനങ്ങള്‍ക്ക്
ഈടാക്കുന്ന ഫീസ്
(ആപ്ലിക്കേഷന്‍ ഫീസ്
ഉള്‍പ്പെടെ) എത്രയെന്ന്
ഇനംതിരിച്ച്
വ്യക്തമാക്കുാമോ;
(ബി)
ധനകാര്യ
വകുപ്പിന്റെ
G.O.(P)No.409/14 Fin.
dt. 23.09.14 ല്‍
ഇറങ്ങിയ ഉത്തരവ്
പഞ്ചായത്തുകള്‍ക്ക്
ബാധകമാണോ എന്ന്
വ്യക്തമാക്കാമോ?
സിനിമയില്‍നിന്നുള്ള
വരുമാനം
2735.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
എ. കെ. ശശീന്ദ്രന്
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മുന്‍സിപ്പാലിറ്റികള്‍,
കോര്‍പ്പറേഷനുകള്‍,
പഞ്ചായത്തുകള്‍ ഇവയില്‍
സിനിമയില്‍ നിന്നുള്ള
വരുമാനം
മെച്ചപ്പെടുത്തുവാന്‍
എന്തൊക്കെ നടപടികള്‍
ഉദ്ദേശിക്കുന്നു;
ഓണ്‍ലൈന്‍ ടിക്കറ്റ്
ബുക്കിംഗ്, വെന്റിംഗ്
മെഷീന് ഇവമൂലം ടാക്സ്
വെട്ടിപ്പ്
നടത്തുന്നില്ല
എന്നുറപ്പ് വരുത്താന്‍
എന്തൊക്കെ
ചെയ്യാനുദ്ദേശിക്കുന്നു;
സിനിമയില്‍ നിന്ന്
സംസ്ഥാനത്തിന്
ലഭിക്കുന്ന മൊത്തം
വരുമാനം എത്രയെന്ന്
അറിയിക്കുമോ;
(ബി)
നിലവില്‍
മുന്‍സിപ്പാലിറ്റികള്‍,
കോര്‍പ്പറേഷനുകള്‍,
പഞ്ചായത്തുകള്‍ ഇവയില്‍
പ്രവര്‍ത്തിക്കുന്ന
തിയേറ്ററുകളില്‍
നിന്നുള്ള വരുമാനം
സ്ഥാപനങ്ങള്‍ തിരിച്ച്
വിശദമാക്കുമോ; അടുത്ത
വര്‍ഷം ഇതില്‍ എത്ര
ശതമാനം
വര്‍ദ്ധിപ്പിക്കാന്‍
ഉദ്ദേശിക്കുന്നു;
ഇതിനായി എന്തൊക്കെ
കര്‍മ
പദ്ധതികളാണുള്ളത്; ഇതു
കേന്ദ്രീകൃതമായി
മേൽനോട്ടം വഹിക്കാന്‍
സംവിധാനമുണ്ടോ;
ഇല്ലെങ്കില്‍ ഇതു
ഏര്‍പ്പെടുത്താന്‍
എന്ത് ചെയ്യാന്‍
ഉദ്ദേശിക്കുന്നു?
അധികാരവികേന്ദ്രീകരണം
ശക്തിപ്പെടുത്തുന്ന നടപടി
2736.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അധികാരവികേന്ദ്രീകരണം
ശക്തിപ്പെടുത്തുന്നതിലേക്ക്
ഈ സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു എന്ന്
അറിയിക്കുമോ;
(ബി)
ഭാവിയില്‍
എന്തെല്ലാം
കാര്യങ്ങളാണ്
ജനകീയാസൂത്രണ
പ്രവര്‍ത്തനങ്ങളെ
ശക്തിപ്പെടുത്തുവാന്വേണ്ടി
നടപ്പിലാക്കുവാന്‍
ആലോചിക്കുന്നതെന്ന്
അറിയിക്കുമോ?
ഗ്രാമപഞ്ചായത്തുകളില്‍
അയല്‍ സഭ സംവിധാനം
2737.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗ്രാമപഞ്ചായത്തുകളില്‍
'അയല്‍ സഭ' സംവിധാനം
ഇപ്പോള്‍ നിലവിലുണ്ടോ
എന്നറിയിക്കാമോ;
(ബി)
ഉണ്ടെങ്കില്‍
വാര്‍ഡിലെ വികസന
പ്രവര്‍ത്തനത്തില്‍
അയല്‍സഭയുടെ പങ്ക്
വ്യക്തമാക്കാമോ;
(സി)
അയല്‍സഭയുടെ
ഘടന വിശദീകരിക്കാമോ;
(ഡി)
വാര്‍ഡ്
വികസന സമിതിയുടെ
തെരഞ്ഞെടുപ്പ്, ഘടന,
കാലാവധി തുടങ്ങിയ
കാര്യങ്ങള്‍
വിശദീകരിക്കാമോ?
ഗ്രാമപഞ്ചായത്തുകളില്‍
ടൈപ്പിസ്റ്റ് തസ്തിക
2738.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗ്രാമപഞ്ചായത്തുകളില്‍
ടൈപ്പിസ്റ്റ് തസ്തിക
നിലവിലുണ്ടോ;
ഇല്ലെങ്കില്‍ ടൈപ്പിംഗ്
ജോലികള്‍
നിര്‍വ്വഹിക്കുന്നതിന്
നിയോഗിച്ചിട്ടുള്ളത്
ആരെയാണ്;
(ബി)
ടൈപ്പിംഗ്
ജോലികള്‍
നിര്‍വ്വഹിക്കുന്നതിന്
സ്ഥിരം
ജീവനക്കാരില്ലാത്തത്
ഗ്രാമപഞ്ചായത്തുകളുടെ
പ്രവര്‍ത്തനത്തെ
കാര്യമായി
ബാധിക്കുന്നുണ്ടെന്ന
കാര്യം ഗൗരവമായി
കാണുന്നുണ്ടോ;
(സി)
ഓരോ
ഗ്രാമപഞ്ചായത്തുകളിലും
ടൈപ്പിസ്റ്റ് തസ്തിക
സൃഷ്ടിക്കുന്നതിന്
നടപടി സ്വീകരിക്കുമോ ?
വാണിജ്യസമുച്ചയങ്ങളില്‍
പാര്‍ക്കിംഗ് ഫീസ്
2739.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വലിയ
വാണിജ്യസമുച്ചയങ്ങളില്‍
പാര്‍ക്കിംഗ് ഏരിയ
നിര്‍ബന്ധമാണോ;
കെട്ടിടനിര്‍മ്മാണ
ചട്ടങ്ങളില്‍
ഇക്കാര്യത്തില്‍
എന്താണ്
പറഞ്ഞിട്ടുള്ളത്;
വിശദമാക്കുമോ;
(ബി)
എങ്കില്‍
ഇത്തരം
വാണിജ്യസമുച്ചയങ്ങളില്‍
പാര്‍ക്കിംഗിനു ഫീസ്
പിരിക്കുന്നതിന്
ബന്ധപ്പെട്ട
വാണിജ്യസ്ഥാപനങ്ങള്‍ക്ക്
അനുമതി
നല്‍കിയിട്ടുണ്ടോ;
ഇത്തരത്തില്‍
ആര്‍ക്കെല്ലാമാണ്
പാര്‍ക്കിംഗ് ഫീസ്
ഈടാക്കുന്നതിന് അനുമതി
നല്‍കിയിട്ടുള്ളത്;
വിശദാംശം നല്‍കുമോ;
(സി)
അനുമതി
ഇല്ലെങ്കില്‍
പാര്‍ക്കിംഗ് ഫീസ്
ഈടാക്കുന്ന ഇത്തരം
സ്ഥാപനങ്ങള്‍ക്കെതിരെ
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ്;
സ്ഥാപനങ്ങള്‍
ഏതെല്ലാമാണെന്നതുള്പ്പെടെയുള്ള
വിശദാംശം ലഭ്യമാക്കുമോ?
കൊച്ചി
കോര്‍പ്പറേഷന്റെ
2016-17വര്‍ഷത്തെ ബഡ്ജറ്റില്‍
പ്രഖ്യാപിച്ച പദ്ധതികൾ
2740.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊച്ചി
കോര്‍പ്പറേഷന്റെ
2016-17വര്‍ഷത്തെ
ബഡ്ജറ്റില്‍
പ്രഖ്യാപിച്ച
പദ്ധതികളില്‍ ആരംഭം
കുറിച്ചതും
നടപ്പിലാക്കിയതുമായ
പദ്ധതികള്‍
ഏതെല്ലാമെന്ന്
വിശദമാക്കാമോ;
(ബി)
ഈ
പദ്ധതികള്‍ക്കായി
വകയിരുത്തിയ തുക
എത്രയെന്ന്
വ്യക്തമാക്കാമോ;
(സി)
ബഡ്ജറ്റില്‍
പ്രഖ്യാപിച്ചതും
നടപ്പിലാക്കാന്‍
സാധിക്കാതെ പോയതുമായ
പദ്ധതികള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ?
മുന്‍സിപ്പല്‍
കോമണ്‍ സര്‍വ്വീസിലെ ജൂനിയര്‍
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍
ഗ്രേഡ് II
2741.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍സിപ്പല്‍
കോമണ്‍ സര്‍വ്വീസിലെ
ജൂനിയര്‍ ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍ ഗ്രേഡ്
II എന്ന തസ്തികയിലേക്ക്
കാറ്റഗറി നമ്പര്‍
571/14, 137/15 പ്രകാരം
പി. എസ്. സി.
പുറപ്പെടുവിച്ച
വിജ്ഞാപനത്തിലെ
യോഗ്യതകളില്‍ കേരള
സര്‍ക്കാരിനു കീഴില്‍
ഡയറക്ടറേറ്റ് ഓഫ്
ഹെല്‍ത്ത് സര്‍വ്വീസ്
നടത്തുന്ന ഡി. എച്ച്.
ഐ. കോഴ്സ് (ഡിപ്ലോമ
ഇന്‍ ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍)
യോഗ്യതയായി
ചേര്‍ക്കാത്തത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ
?
(ബി)
കേവലം
ഒരു വര്‍ഷ കോഴ്സുകളെ
യോഗ്യതയായി
പരിഗണിക്കുമ്പോള്‍
ഡിപ്ലോമ ഇന്‍ ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍
കോഴ്സ് കഴിഞ്ഞവരെ ഈ
തസ്തികയിലേക്ക്
പരിഗണിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
(സി)
ഡിപ്ലോമ
ഇന്‍ ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍
കോഴ്സ് കഴിഞ്ഞവരെ ഈ
ലിസ്റ്റില്‍
ഉള്‍പ്പെടുത്താനുള്ള
നിര്‍ദ്ദേശം
നല്കുന്നതില് എന്താണ്
തടസ്സമെന്നറിയിക്കാമോ?
എഞ്ചിനീയറിംഗ്
വിഭാഗത്തില്‍ II ഗ്രേഡ്
ഓവര്‍സീയര്‍ ഒഴിവുകൾ
2742.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
എഞ്ചിനീയറിംഗ്
വിഭാഗത്തില്‍ II ഗ്രേഡ്
ഓവര്‍സീയര്‍
തസ്തികയില്‍ എത്ര
ഒഴിവുകള്‍ നിലവിലുണ്ട്;
(ബി)
ഇവയില്‍
എത്ര ഒഴിവുകള്‍
പി.എസ്.സി. ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്;
(സി)
എത്ര
ഒഴിവുകള്‍ ഈ വര്‍ഷം
ഉണ്ടാകും എന്നാണ്
പ്രതീക്ഷിക്കുന്നത്;
(ഡി)
ഒഴിവുകള്‍
പൂര്‍ണമായും പി.എസ്.സി.
ക്ക് റിപ്പോര്‍ട്ട്
ചെയ്യുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
ആര്
ഐ ഡി എഫ് ട്രഞ്ച് XXI
2743.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒറ്റപ്പാലം
നിയോജക മണ്ഡലത്തിലെ
ഏതെല്ലാം റോഡുകളാണ്
നബാര്‍ഡ് ആര് ഐ ഡി എഫ്
ട്രഞ്ച് XXI
ഉള്‍പ്പെട്ടിരിക്കുന്നത്;
വിശദാംശം ലഭ്യമാക്കാമോ;
(ബി)
എന്നാണ്
ഭരണാനുമതി നല്‍കിയത്;
എത്ര രൂപയുടെ
ഭരണാനുമതിയാണ്
നല്‍കിയത്;
(സി)
പ്രസ്തുത
റോഡിന് സാങ്കേതികാനുമതി
നല്‍കിയോ; വിശദാംശം
നല്‍കാമോ?
ഒ.എഫ്.സി
കേബിളുകള്‍
2744.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഗ്രാമീണ റോഡുകളില്‍
ഒ.എഫ്.സി കേബിളുകള്‍
സ്ഥാപിക്കുന്നതിന്
ഏതെല്ലാം വകുപ്പുകളില്‍
നിന്നും എന്തെല്ലാം
അനുമതികളാണ്
ആവശ്യമായിട്ടുള്ളത്;
വിശദമാക്കാമോ;
(ബി)
സംസ്ഥാനത്തെ
ഗ്രാമീണ റോഡുകളില്‍
ഒ.എഫ്.സി കേബിളുകള്‍
സ്ഥാപിക്കുന്നതിന്
തദ്ദേശ
സ്വയംഭരണസ്ഥാപനങ്ങള്‍
തറ വാടക ഈടാക്കാറുണ്ടോ;
എങ്കില്‍ വിശദമാക്കാമോ;
സ്ലാബ്
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(സി)
കേബിള്‍
സ്ഥാപിക്കാന്‍ വേണ്ടി
കുഴിയെടുക്കുന്ന
ഗ്രാമീണ റോഡുകള്‍
പൂര്‍വ്വ
സ്ഥിതിയിലാക്കാന്‍
മീറ്റര്‍ സ്ക്വയറിന്
എത്ര രൂപയാണ് തദ്ദേശ
സ്വയംഭരണ
സ്ഥാപനങ്ങളില്‍
അടവാക്കേണ്ടത്;
വിശദമാക്കാമോ?
നവകേരളം
മിഷന് ലൈഫ് ഭവന പദ്ധതി
T 2745.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നവകേരളം മിഷനു കീഴില്‍
എന്തെങ്കിലും ഭവന
നിര്‍മ്മാണ - പുനരധിവാസ
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ഭവന
നിര്‍മ്മാണ - പുനരധിവാസ
പദ്ധതിയിന്‍ കീഴില്‍
ഗുണഭോക്താക്കളെ
കണ്ടെത്തുന്നതിനും
മറ്റുമുള്ള
നടപടിക്രമങ്ങള്‍
എങ്ങനെയാണ്;
വ്യക്തമാക്കുമോ;
(സി)
ഇതിനായി
ആര്‍ക്കാണ് അപേക്ഷ
നല്‍കേണ്ടത്; അപേക്ഷ
സ്വീകരിച്ച്
തുടങ്ങിയിട്ടുണ്ടോ;
എത്ര തുകയാണ് ഓരോ
ഭവനത്തിനും
നല്‍കുന്നത്;
തെരഞ്ഞെടുപ്പിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണ്;
പൂര്‍ണ്ണ വിശദാംശം
വെളിപ്പെടുത്തുമോ;
(ഡി)
പ്രസ്തുത
പദ്ധതിയിന്‍ കീഴില്‍
ഏറനാട് മണ്ഡലത്തില്‍
നിന്നും
തെരഞ്ഞെടുക്കപ്പെട്ട
ഗുണഭോക്താക്കള്‍
ആരെല്ലാമാണ്;
വ്യക്തമാക്കുമോ ?
ദേവികുളം
ബ്ലോക്ക് പഞ്ചായത്തില്‍ ഭവന
നിര്‍മ്മാണ ധനസഹായം
2746.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേവികുളം
ബ്ലോക്ക് പഞ്ചായത്ത്
മുഖേന 2016-17-ലെ
ഐ.എ.വൈ. പദ്ധതിയില്‍
ഉള്‍പ്പെടുത്തി
ഭവനനിര്‍മ്മാണ ധനസഹായം
അനുവദിച്ചത്
എത്രപേര്‍ക്കാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഐ.എ.വൈ.
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
ഭവനനിര്‍മ്മാണ ധനസഹായം
അനുവദിച്ചവര്‍ക്ക്
,ഗഡുക്കളായി ലഭിക്കേണ്ട
തുക, ലഭ്യമാക്കുന്നതിൽ
കാലതാമസം
അനുഭവപ്പെടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
ഉണ്ടെങ്കില്‍
എന്ത് നടപടിയാണ്
സ്വീകരിച്ചിരിക്കുന്നത്
എന്ന് വ്യക്തമാക്കുമോ;
(ഡി)
ഇല്ലെങ്കില്‍
അവ പരിഹരിക്കാന്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കുമോ?
മുട്ടത്തറ
സ്വീവറേജ് ട്രീറ്റ്മെന്റ്
പ്ലാന്റ്
2747.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുട്ടത്തറ
സ്വീവറേജ്
ട്രീറ്റ്മെന്റ്
പ്ലാന്റില്‍ നിന്നും
പ്രതിദിനം എത്ര
ലിറ്റര്‍ ശുദ്ധജലമാണ്
ലഭ്യമാവുന്നത്;
(ബി)
പരിശോധനക്കുശേഷം
ഈ ജലം എതൊക്കെ
ആവശ്യങ്ങള്‍ക്ക്
ഉപയോഗപ്പെടുത്താനുള്ള
സര്‍ട്ടിഫിക്കേഷനാണ്
നല്‍കുന്നത് എന്ന്
വ്യക്തമാക്കുമോ;
(സി)
ട്രീറ്റ്മെന്റ്
പ്ലാന്റിന്റെ
പ്രവര്‍ത്തനം
ആരംഭിച്ചതു മുതല്‍ ഈ
വെള്ളത്തിന്റെ വിതരണ
വിവരങ്ങള്‍
ലഭ്യമാക്കുമോ;
(ഡി)
വെള്ളം
നല്‍കുന്നതിന്റെ റവന്യൂ
ഇനത്തില്‍ ,എത്ര തുക
ഇതേവരെ
ലഭിച്ചിട്ടുണ്ട്;
(ഇ)
കുടിവെള്ള
ദുരുപയോഗം
തടയുന്നതിന്റെ ഭാഗമായി
ഈ ജലം പരമാവധി
മറ്റാവശ്യങ്ങള്‍ക്ക്
ഉപയോഗപ്പെടുത്താന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചു എന്ന്
വ്യക്തമാക്കാമോ ?
കുടുംബശ്രീ
വസ്ത്ര നിര്‍മ്മാണ
യൂണിറ്റുകള്‍
2748.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.എല്‍ദോ
എബ്രഹാം
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുടുംബശ്രീ
വസ്ത്ര നിര്‍മ്മാണ
യൂണിറ്റുകള്‍ക്ക്
തയ്യല്‍ ജോലികള്‍
ടെണ്ടര്‍ ഇല്ലാതെ
ഏറ്റെടുക്കുന്നതിന്
അംഗീകാരം
നല്‍കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഏതൊക്കെ
യൂണിറ്റുകള്‍ക്കാണ്
പ്രസ്തുത അനുമതി
നല്‍കിയതെന്ന്
വ്യക്തമാക്കുമോ;
(സി)
കുടുംബശ്രീ
വസ്ത്ര നിര്‍മ്മാണ
യൂണിറ്റുകള്‍ക്ക്
സ്കൂള്‍
വിദ്യാര്‍ത്ഥികളുടെ
കൈത്തറി യൂണിഫോമിന്റെ
തയ്യല്‍
ജോലികള്‍ക്കുള്ള അനുമതി
നല്‍കുമോ?
മഹാത്മാഗാന്ധി
ദേശീയ ഗ്രാമീണ തൊഴിലുറപ്പ്
പദ്ധതി
2749.
ശ്രീ.കെ.കുഞ്ഞിരാമന്
,,
കെ. ദാസന്
,,
സി.കൃഷ്ണന്
,,
കെ. കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മഹാത്മാഗാന്ധി
ദേശീയ ഗ്രാമീണ
തൊഴിലുറപ്പ്
പദ്ധതിയില്‍ നിലവില്‍
ഏതൊക്കെ പ്രവൃത്തികളാണ്
ഉള്‍പ്പെടുത്തിയിട്ടുള്ളത്;
(ബി)
ഈ
പദ്ധതി പ്രകാരം
ഏറ്റെടുത്തു
നടത്താവുന്ന
പ്രവൃത്തികള്‍
സംബന്ധിച്ച് കേന്ദ്ര
സര്‍ക്കാര്‍ പുതിയ
നിബന്ധനകള്‍
കൊണ്ടുവരുന്നത് പദ്ധതി
നടത്തിപ്പിനെ ദോഷകരമായി
ബാധിച്ചിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(സി)
ഗ്രാമീണ
മേഖലയിലെ പ്രധാന വരുമാന
മാര്‍ഗ്ഗമെന്ന നിലയില്‍
പ്രസ്തുത പദ്ധതി
കാര്യക്ഷമമായും
ഫലപ്രദമായും
നടത്തുന്നതിന് കൂടുതല്‍
പ്രവൃത്തികള്‍
ഉള്‍പ്പെടുത്തുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിയ്ക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
പ്രധാനമന്ത്രി
ഗ്രാമീണ്‍ റോഡ് വികസന പദ്ധതി
2750.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
അടൂര്‍ പ്രകാശ്
,,
സണ്ണി ജോസഫ്
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗ്രാമീണ
റോഡുകളുടെ
അറ്റകുറ്റപണിക്ക്
കേന്ദ്രത്തില്‍ നിന്നും
2016-17 ല്‍
സംസ്ഥാനത്തിന് പ്രത്യേക
ധനസഹായം
ലഭിച്ചിട്ടുണ്ടോ;
(ബി)
പ്രധാനമന്ത്രി
ഗ്രാമീണ്‍ റോഡ് വികസന
പദ്ധതി പ്രകാരം
റോഡുകളുടെ വാര്‍ഷിക
അറ്റകുറ്റപണി
നടത്തുന്നതിനുള്ള
ഉത്തരവാദിത്വം
ആര്‍ക്കാണ്;
(സി)
ഗ്രാമീണ
റോഡുകളുടെ നിര്‍മ്മാണം
സമയബന്ധിതമായി
പൂര്‍ത്തീകരിക്കാത്തതും,
വിവരങ്ങള്‍ യഥാസമയം
കേന്ദ്രത്തെ
അറിയിക്കാത്തതും
കേന്ദ്രത്തിന്റെ
പ്രത്യേക ധനസഹായം
നഷ്ടമാകുന്നതിന്
കാരണമായിട്ടുണ്ടോ;
എങ്കില്‍ ഭാവിയില്‍
ഇത്തരം വീഴ്ച്ചകള്‍
ഒഴിവാക്കുന്നതിന്
ആവശ്യമായ നടപടി
കൈക്കൊള്ളുമോ?
ഇന്റഗ്രേറ്റഡ്
വാട്ടര്‍ഷെഡ് മാനേജ്മെന്റ്
പ്രോഗ്രാം
2751.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇന്റഗ്രേറ്റഡ്
വാട്ടര്‍ഷെഡ്
മാനേജ്മെന്റ് പ്രോഗ്രാം
പ്രകാരം കഴിഞ്ഞ
നാലുവര്‍ഷം എത്ര
രൂപയാണ് കേന്ദ്രസഹായം
അനുവദിച്ചത്; ഓരോ
വര്‍ഷത്തെയും കണക്ക്
ലഭ്യമാക്കാമോ; ഇതില്‍
എത്ര രൂപ ചെലവാക്കി;
എത്ര രൂപ ലാപ്സാക്കി
അല്ലെങ്കില്‍
തിരിച്ചടച്ചു എന്ന്
വ്യക്തമാക്കാമോ;
(ബി)
കേരളത്തില്‍
ഏതൊക്കെ നീര്‍ത്തട
പദ്ധതികളാണ് ഗ്രാമവികസന
വകുപ്പ്
നടപ്പിലാക്കുന്നത്;
ഇതിനുള്ള ഉദ്യോഗസ്ഥ
സംവിധാനം
വ്യക്തമാക്കാമോ;
(സി)
പദ്ധതികള്‍
തയ്യാറാക്കി
സമര്‍പ്പിക്കുന്നതിലുള്ള
കാലതാമസം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതെങ്ങനെ പരിഹരിക്കാന്‍
ഉദ്ദേശിക്കുന്നു;
വിശദമാക്കാമോ;
(ഡി)
ജലഗ്രാമം
പദ്ധതിയുടെ രൂപരേഖ
തയ്യാറാക്കുന്നതിലെ
കാലതാമസം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് എന്ന്
കേന്ദ്രത്തിലേക്ക്
സമര്പ്പിയ്ക്കാനുദ്ദേശിയ്ക്കുന്നു;
ഇത്തരം
പദ്ധതികളിലുണ്ടാകുന്ന
കാലതാമസം ഒഴിവാക്കാന്‍
എന്തൊക്കെ നടപടികൾ
സ്വീകരിക്കാനാണ്
ഗ്രാമവികസന വകുപ്പ്
ഉദ്ദേശിയ്ക്കുന്നത്;
(ഇ)
ഏതൊക്കെ
പ്രവൃത്തികളാണ്
സന്നദ്ധസംഘടനകള്‍ക്ക്
പ്രവര്‍ത്തനത്തിനായി
നല്‍കിയിട്ടുള്ളത്
;ഏതൊക്കെ
സന്നദ്ധസംഘടനകള്‍
ഗ്രാമവികസനവകുപ്പുമായി
ചേര്‍ന്ന്
പ്രവര്‍ത്തിക്കുന്നു;
ലിസ്റ്റ് നല്‍കാമോ
ഭവനരഹിതര്‍ക്ക്
വീട്
2752.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭൂരഹിതരും ഭവനരഹിതരുമായ
എത്ര ആളുകളുണ്ടെന്ന്
ജില്ല തിരിച്ചു
വ്യക്തമാക്കാമോ;
(ബി)
ഇവര്‍ക്കു
വീട് നല്കാന് പുതിയ
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
പ്രസ്തുത പദ്ധതിയുടെ
വിശദാംശം നല്‍കാമോ;
(ഡി)
ഭവനരഹിതരും
ഭൂരഹിതരുമായ
ആളുകള്‍ക്കു വീട്
നിര്‍മ്മിക്കാന്‍ എത്ര
തുകയാണു സഹായമായി
നല്‍കുന്നത്;
(ഇ)
ഈ
സഹായം
ലഭ്യമാകണമെങ്കില്‍
പാലിക്കേണ്ട
നിബന്ധനകള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
നഗരസഭകളിലെ
നിയമവിരുദ്ധ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
2753.
ശ്രീ.എസ്.ശർമ്മ
,,
എ.എം. ആരിഫ്
,,
കെ. ആന്‍സലന്‍
,,
പി.കെ. ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിവിധ നഗരസഭകളില്‍
നിലവിലുള്ള
കെട്ടിടനിര്‍മ്മാണ
ചട്ടങ്ങള്‍
ലംഘിച്ചുകൊണ്ട്
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
നടത്തുന്നതായ
വാര്‍ത്തകള്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
പ്രധാന
വീഥിയോരങ്ങളിലും
ജംഗ്ഷനുകളിലും
നടക്കുന്ന നിയമവിരുദ്ധ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
തടയാന്‍ ആവശ്യമായ
ജാഗ്രത പല
മുനിസിപ്പാലിറ്റികളിലും
ഉണ്ടാകുന്നില്ല എന്നത്
പരിശോധിക്കുമോ;
(സി)
നിയമലംഘകര്‍ക്ക്
ഒത്താശ
ചെയ്തുകൊടുക്കുന്നതായി
ആക്ഷേപമുള്ള
ജീവനക്കാര്‍ക്കെതിരെ
കര്‍ശന നടപടി
സ്വീകരിക്കുമോ?
ജീവനക്കാരുടെ നിയമനം
2754.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ന്യൂനപക്ഷ
ഡയറക്ടറേറ്റ്,
ന്യൂനപക്ഷ ധനകാര്യ
കോര്പ്പറേഷന്,
കോച്ചിംഗ് സെന്ററുകള്‍,
ന്യൂനപക്ഷ കമ്മീഷന്
എന്നിവിടങ്ങളില്‍
ജീവനക്കാരെ
നിയമിക്കുന്നത്
എപ്രകാരമാണ് ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ഈ സ്ഥാപനങ്ങളില്‍
ഓരോന്നിലും എത്രപേരെ
നിയമിച്ചുവെന്നും,
ഏതെല്ലാം തസ്തികകളില്‍
എന്നും
വെളിപ്പെടുത്തുമോ;
(സി)
എംപ്ലോയ്മെന്റ്
എക്സ്ചെയ്ഞ്ച്
മുഖാന്തിരമാണോ നിയമനം
നടത്തിയിട്ടുള്ളത്
;അല്ലെങ്കില്‍ അതിനുള്ള
നടപടി സ്വീകരിക്കുമോ?
ക്ഷേമപെന്ഷന്
T 2755.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കഴിഞ്ഞ സര്‍ക്കാരിന്റെ
കാലത്ത് വിവിധ
ക്ഷേമപെന്ഷന്
ഇനത്തില്‍ എത്ര രൂപ
കുടിശിഖ ഉണ്ടായിരുന്നു
എന്നും ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം വിവിധ ക്ഷേമ
പെന്ഷന് ഇനത്തില്‍
എത്ര രൂപ വിതരണം ചെയ്തു
എന്നും വിശദമാക്കാമോ?
ക്ഷേമ
പെന്‍ഷനുകള്‍
T 2756.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ക്ഷേമ
പെന്‍ഷനുകള്‍
നല്‍കുന്നതിന് എത്ര തുക
വിനിയോഗിച്ചു?
(ബി)
കേരളത്തില്‍
അര്‍ഹതപ്പെട്ട
എല്ലാവര്ക്കും ക്ഷേമ
പെന്ഷന്
നല്‍കിയിട്ടുണ്ടോ എന്ന്
ഉറപ്പുവരുത്തിയിട്ടുണ്ടോ;
എത്ര ശതമാനം പേര്‍ക്ക്
പെന്ഷന് നല്കാന്
സാധിച്ചു?
ക്ഷേമ
പെന്‍ഷനുകള്‍
T 2757.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിതരണം ചെയ്യുന്ന വിവിധ
ക്ഷേമ പെന്‍ഷനുകള്‍ ഓരോ
വിഭാഗത്തിനും എത്ര തുക
വീതമാണ് വിതരണം
ചെയ്യുന്നതെന്ന്
വിശദമാക്കുമോ;
(ബി)
ഇത്തവണ
വിതരണം ചെയ്ത പെന്ഷന്
തുകയില്‍ പലര്‍ക്കും
അറുന്നൂറ് രൂപ (3 X 600
= 1800) വീതമാണെന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇത്
എങ്ങനെ സംഭവിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ഡി)
പി.എഫ്.പെന്ഷന്
വാങ്ങുന്നവര്‍ക്ക്
പെന്ഷന് തുകയില്‍
കുറവു
വരുത്തിയിട്ടുണ്ടോ?
സാമൂഹ്യ
ക്ഷേമ പെന്ഷന്
T 2758.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സാമൂഹ്യ ക്ഷേമ
പെന്ഷന് എത്ര
പേര്‍ക്ക് വിതരണം
ചെയ്തു; ഏതൊക്കെ
മാസത്തെ തുകയാണ് വിതരണം
ചെയ്തത്;
(ബി)
സാമൂഹ്യ
ക്ഷേമ പെന്ഷന്
സംസ്ഥാനത്ത് എത്ര പേര്
അര്‍ഹരായിട്ടുണ്ട്;
(സി)
സാമൂഹ്യ
ക്ഷേമ പെന്ഷന്
നല്‍കുന്നതിന് എത്ര
കോടി രൂപ
അനുവദിച്ചിട്ടുണ്ട്;
(ഡി)
ഇതില്‍
സഹകരണ ബാങ്കുകള്‍ മുഖേന
എത്ര കോടി രൂപ
നേരിട്ട് വീടുകളില്‍
എത്തിച്ചിട്ടുണ്ട്;
(ഇ)
ബാങ്കുകള്‍
വഴി എത്ര കോടി രൂപ
നല്‍കിയിട്ടുണ്ട്;
വിശദാംശം
വ്യക്തമാക്കുമോ?
ന്യൂനപക്ഷ
ക്ഷേമ വകുപ്പിന്റെ പാസ്സ്
വേഡ് പദ്ധതി
2759.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ന്യൂനപക്ഷ
ക്ഷേമ വകുപ്പ്
കുട്ടികളുടെ വ്യക്തിത്വ
വികസനത്തിനു വേണ്ടി
നടത്തുന്ന പാസ്സ് വേഡ്
പദ്ധതി കഴിഞ്ഞ അധ്യയന
വര്‍ഷം എത്ര
സ്കൂളുകളില്‍
സംഘടിപ്പിച്ചു എന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി എറണാകുളം
ജില്ലയില്‍ എത്ര
മണ്ഡലങ്ങളിലെ
സ്കൂളുകളില്‍
സംഘടിപ്പിച്ചു;
(സി)
പ്രസ്തുത
സ്കൂളുകളുടെ പേര് വിവരം
ലഭ്യമാക്കാമോ?
ന്യൂനപക്ഷ
വിഭാഗങ്ങളുടെ
ക്ഷേമത്തിനായുള്ള പദ്ധതികള്‍
2760.
ശ്രീ.രാജു
എബ്രഹാം
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
പി.ടി.എ. റഹീം
,,
എം. രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ന്യൂനപക്ഷ വിഭാഗങ്ങളുടെ
ക്ഷേമത്തിനായി ഏതെല്ലാം
പദ്ധതികളാണ്
നടപ്പിലാക്കിവരുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്ത്
ന്യൂനപക്ഷ ക്ഷേമ
വകുപ്പും ഡയറക്ടറേറ്റും
പ്രവര്‍ത്തനമാരംഭിച്ചത്
ഏത് വര്‍ഷമാണ്;
(സി)
സംസ്ഥാനത്ത്
ന്യൂനപക്ഷ
വിഭാഗങ്ങളില്‍പ്പെട്ടവരുടെ
എണ്ണം എത്രയെന്ന്
കണക്കാക്കിയിട്ടുണ്ടോ;
എങ്കില്‍
വ്യക്തമാക്കുമോ;
(ഡി)
ന്യൂനപക്ഷക്ഷേമത്തിനായി
ന്യൂനപക്ഷ കമ്മീഷനോ
ന്യൂനപക്ഷക്ഷേമ
കോര്‍പ്പറേഷനോ
പ്രവര്‍ത്തിച്ചു
വരുന്നുണ്ടോ; എങ്കില്‍
ഇവയുടെ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ?
ന്യൂനപക്ഷ
വിഭാഗത്തില്‍പ്പെടുന്ന
കുടുംബങ്ങള്‍ക്കുള്ള
സഹായങ്ങള്‍
2761.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ന്യൂനപക്ഷ
വിഭാഗത്തില്‍പ്പെടുന്ന
കുടുംബങ്ങള്‍ക്കുള്ള
സര്‍ക്കാരിന്‍െറ
സഹായങ്ങള്‍
എന്തൊക്കെയാണ്; അത്
ലഭിക്കാനുള്ള നടപടികള്‍
എന്തൊക്കെയാണ്;
(ബി)
ന്യൂനപക്ഷ
വകുപ്പിന്‍െറ സംസ്ഥാന ,
ജില്ലാ തലങ്ങളിലെ
ഉദ്യോഗസ്ഥ സംവിധാനവും
അവയുടെ പ്രവര്‍ത്തനവും
വിശദമാക്കാമോ;
(സി)
ന്യൂനപക്ഷ
വകുപ്പിന്‍െറ ഭവന
പദ്ധതികള്‍
എന്തൊക്കെയാണ് ;ഈ സഹായം
ലഭിക്കാനുള്ള അര്‍ഹത
എന്താണ്?
ന്യൂനപക്ഷങ്ങള്‍ക്കായി
നടപ്പിലാക്കിയ പദ്ധതികള്‍
2762.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം
ന്യൂനപക്ഷങ്ങള്‍ക്കായി
നടപ്പിലാക്കിയ പുതിയ
പദ്ധതികള്‍
വിശദമാക്കുമോ;
(ബി)
എങ്കില്‍
പ്രസ്തുത പദ്ധതികളുടെ
നടത്തിപ്പിനായി
ബജറ്റില്‍ എത്ര തുക
വകയിരുത്തിയിട്ടുണ്ട്?