ആറന്മുളയിലെ
പുഞ്ചകൃഷിയും റബ്ബര്‍ നാളികേര
കര്‍ഷകരുടെ ക്ഷേമവും
2558.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആറന്മുളയില്
പുഞ്ചകൃഷി
ഇറക്കിയതിലൂടെ
സര്‍ക്കാരിന് എത്ര
രൂപയുടെ സാമ്പത്തിക
ലാഭം ഉണ്ടായിട്ടുണ്ട്;
(ബി)
റബ്ബര്‍ കര്‍ഷകരുടെ
ക്ഷേമത്തിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നത്;
(സി)
നാളികേര കര്‍ഷകരുടെ
ക്ഷേമത്തിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വ്യക്തമാക്കുമോ?
തിരുവനന്തപുരം ജില്ലയിലെ
അഗ്രോ ബസാറുകള്‍
2559.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയില്‍
എവിടെയെല്ലാമാണ് അഗ്രോ
ബസാറുകള്‍
നിലവിലുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
പുതിയതായി
അഗ്രോ ബസാറുകള്‍
സ്ഥാപിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ ;
ഉണ്ടെങ്കില്‍ അവ
എവിടെയെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
കൃഷി വകുപ്പിന്റെ ഫാമുകളിലെ
ഉപയോഗശൂന്യമായ സ്ഥലത്തു
ജെെവപച്ചക്കറി കൃഷി നടത്താന്‍
നടപടി
2560.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷി വകുപ്പിന്റെ
കീഴിലുളള വിവിധ
ഫാമുകളുടെ പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
പ്രസ്തുത ഫാമുകള്‍
കേന്ദ്രീകരിച്ച്
നടപ്പിലാക്കാന്‍
പോകുന്ന പദ്ധതികള്‍
സംബന്ധിച്ച വിശദാംശം
നല്‍കുമോ;
(ബി)
ഇത്തരം
ഫാമുകളിലെ
ഉപയോഗശൂന്യമായ സ്ഥലം
പൂര്‍ണ്ണമായും
ഉപയോഗപ്പെടുത്തി
കുടുംബശ്രീ മുഖാന്തരം
ജെെവപച്ചക്കറി കൃഷി
നടത്താന്‍ ആവശ്യമായ
നടപടി സ്വീകരിക്കുമോ;
വിശദാംശം
ലഭ്യമാക്കുമോ?
ആത്മാ പദ്ധതിക്ക് കേന്ദ്ര
സര്‍ക്കാര്‍ അനുവദിച്ച തുക
2561.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷി
വകുപ്പിലെ ആത്മാ
പദ്ധതിക്കായി കേന്ദ്ര
സര്‍ക്കാര്‍ എത്ര
രൂപയാണ്
അനുവദിച്ചിരിക്കുന്നത്
;
(ബി)
പ്രസ്തുത
തുക ഏതെല്ലാം
കാര്യങ്ങള്‍ക്കാണ്
ഉപയോഗിക്കുന്നതെന്ന്
വെളിപ്പെടുത്തുമോ ?
യഥാസമയം നെല്ലു സംഭരിക്കാന്‍
കഴിയാത്തതുമൂലം നെല്ല്
നശിച്ചുപോയതായ പരാതികള്‍
2562.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
നെല്‍കൃഷി
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചത്;മുന്‍വര്‍ഷങ്ങളെ
അപേക്ഷിച്ച് എത്രമാത്രം
നെല്ലുല്പ്പാദനം
വര്‍ദ്ധിപ്പിക്കാന്‍
ഇതുമൂലം
കഴിഞ്ഞിട്ടുണ്ട്;
കഴിഞ്ഞ 4 വര്‍ഷത്തെ
നെല്ലുല്പാദനവും,
നെല്‍വയല്‍ വിസ്തൃതിയും
വ്യക്തമാക്കാമോ;
(ബി)
കര്‍ഷകരില്‍ നിന്നും
നെല്ല്
സംഭരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചതെന്ന്
അറിയാമോ; കിലോയ്ക്ക്
എത്ര രൂപയാണ്
സംഭരണവിലയായി
സര്‍ക്കാര്‍
നല്‍കുന്നത്;ഇങ്ങനെ
എത്ര ടണ്‍ നെല്ലാണ് ഇതു
വരെ സംഭരിക്കാന്‍
കഴിഞ്ഞിട്ടുളളതെന്ന്
അറിയാമോ;
(സി)
യഥാസമയം
നെല്ലു സംഭരിക്കാന്‍
കഴിയാത്തതുമൂലം,
മഴയെത്തുടര്‍ന്നും
മറ്റും നെല്ല്
നശിച്ചുപോയതായ
പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
സംസ്ഥാനത്തൊട്ടാകെ
എത്ര സ്ഥലങ്ങളിൽ
നിന്നും ഇത്തരം
കേസുകള്‍
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ടിട്ടുണ്ട്
;ഇത് പരിഹരിക്കാന്‍
എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുളളത്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
തൃശൂര്‍ ജില്ലയിലെ കോള്‍
നിലങ്ങളില്‍ കൃഷി
സുഗമമാക്കാന്‍ നടപടി
2563.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശൂര്‍
ജില്ലയിലെ കോള്‍
നിലങ്ങളിലേക്ക്
വെള്ളമെത്തിക്കുന്ന
കനാലുകളില്‍ എക്കല്‍
അടിഞ്ഞുകൂടി കനാലിന്റെ
ആഴം കുറഞ്ഞിട്ടുള്ളതും
തന്മൂലം
നെല്‍കൃഷിക്കാവശ്യമായ
വെള്ളമെത്തിക്കുന്നതിന്
പ്രയാസം നേരിടുന്നതുമായ
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വേനല്‍ക്കാലത്ത് കോള്‍
നിലങ്ങളില്‍
ഉപ്പുവെള്ളം കയറുന്നത്
തടയുന്നതിനും
കൃഷിക്കാവശ്യമായ
ശുദ്ധജലം
ലഭ്യമാക്കുന്നതിനും
കൃഷിവകുപ്പ് സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
മലപ്പുറം ജില്ലയിൽ അനുവദിച്ച
തുകയും കാർഷി
പദ്ധതികളെപ്പറ്റി അവബോധം
സൃഷ്ടിക്കുന്നതിന് നടപടിയും
2564.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദീര്‍ഘ
കാലമായി തരിശു
കിടക്കുന്ന സ്വന്തം
കൃഷിയിടങ്ങളില്‍
കൃഷിയിറക്കുന്നതിനു
നെല്‍ക്കൃഷി വികസന
പദ്ധതി പ്രകാരവും
പച്ചക്കറി കൃഷി വികസന
പദ്ധതി പ്രകാരവും 2016
- 17 വര്‍ഷത്തില്‍
മലപ്പുറം ജില്ലയില്‍
എത്ര അപേക്ഷകര്‍ക്ക്
തുക
അനുവദിച്ചിട്ടുണ്ട്; ഈ
അപേക്ഷകർക്കായി
അനുവദിച്ച ആകെ
തുകയെത്ര;
(ബി)
ഇൗ
പദ്ധതിയുടെ തുക
ചെലവഴിക്കാതെ
തിരിച്ചടച്ചിട്ടുണ്ടോ;
അപേക്ഷ
സമര്‍പ്പിച്ചിട്ടും തുക
ലഭിക്കാത്ത
കര്‍ഷകരുണ്ടോ;
(സി)
കൃഷി
വകുപ്പിന്റെ പല
പദ്ധതികളെ കുറിച്ചും
ശരിയായ പ്രചരണം
ലഭിക്കാത്തതു കൊണ്ട്
കര്‍ഷകര്‍ക്ക് വേണ്ടത്ര
അവബോധം ലഭിക്കാതെ
പോകുന്ന
സ്ഥിതിവിശേഷമുണ്ടെന്ന
കാര്യം ഗൗരവമായി
കാണുന്നുണ്ടോ;
(ഡി)
എങ്കില്‍
കൃഷി വകുപ്പിന്റെ
പദ്ധതികളെപ്പറ്റി പൊതു
ജനങ്ങള്‍ക്കും
കര്‍ഷകര്‍ക്കുമിടയില്‍
വേണ്ടത്ര അവബോധം
സൃഷ്ടിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
കാര്‍ഷിക കടാശ്വാസ നയം
2565.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാര്‍ഷിക
കടാശ്വാസം സംബന്ധിച്ച്
ഈ സര്‍ക്കാരിന്റെ നയം
വ്യക്തമാക്കാമോ;
(ബി)
കാര്‍ഷിക
കടാശ്വാസവുമായി
ബന്ധപ്പെട്ട അപേക്ഷകള്‍
സ്വീകരിക്കുന്നതിന്റെ
കാലപരിധി
വര്‍ദ്ധിപ്പിക്കുന്ന
കാര്യം പരിഗണനയിലുണ്ടോ;
(സി)
കാര്‍ഷിക
കടാശ്വാസത്തിന്റെ
പാക്കേജ് എല്ലാ
ജില്ലകളിലേക്കും
വ്യാപിപ്പിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
നാദാപുരം മണ്ഡലത്തിലെ
തെങ്ങിന്‍െറ കൂമ്പ് ചിയ്യല്
പ്രതിരോധിക്കാന്‍ നടപടി
2566.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തെങ്ങിന്‍െറ
കൂമ്പ് ചിയ്യല്
പ്രതിരോധിക്കുന്നതിനായി
നാദാപുരം മണ്ഡലത്തിലെ
മലയോര മേഖലയായ
കാവിലുംപാറ,മരുതോങ്കര ,
കായക്കൊടി ,തുടങ്ങിയ
പഞ്ചയാത്തുകളില്‍
സ്പെഷ്യല്‍ പാക്കേജ്
നടപടികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോ
;
(ബി)
എങ്കിൽ എത്ര ലക്ഷം രൂപ
വകയിരുത്തിയിട്ടുണ്ട്;
വിശദാംശം
വെളിപ്പെടുത്തുമോ ?
രാഷ്ട്രീയ
കൃഷി
വികാസ്
യോജന
-
പ്രവര്‍ത്തനങ്ങള്‍
-
ഫലപ്രാപ്തി
2567.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
എ. എന്‍. ഷംസീര്‍
,,
കെ.വി.വിജയദാസ്
,,
മുരളി പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കാര്‍ഷിക മേഖലയുടെ
വികസനത്തിനായി
കേന്ദ്രസര്‍ക്കാര്‍
ആവിഷ്ക്കരിച്ച്
നടപ്പിലാക്കി വരുന്ന
വിവിധ പദ്ധതികള്‍
ഏതെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
കാര്‍ഷിക
മേഖലയുടെയും അനുബന്ധ
മേഖലകളുടെയും സമഗ്ര
വളര്‍ച്ച
കൈവരിക്കുന്നതിനായി
രാഷ്ട്രീയ കൃഷി വികാസ്
യോജന സംസ്ഥാനത്ത്
നടപ്പിലാക്കിയിട്ടുണ്ടോ;
(സി)
എങ്കില്‍
പ്രസ്തുത പദ്ധതി
പ്രകാരം സംസ്ഥാനത്ത്
നടപ്പിലാക്കിയ വിവിധ
പ്രവര്‍ത്തനങ്ങള്‍,
അവയുടെ ഫലപ്രാപ്തി
എന്നിവ അവലോകനം
ചെയ്യാറുണ്ടോ; എങ്കിൽ
വിശദാംശം നല്‍കാമോ;
പാലക്കാട് ജില്ലയില്‍ കൃഷി
നിർത്തണമെന്ന നിര്‍ദേശം
പാലിച്ച കര്‍ഷകര്‍ക്കുള്ള
അധിക സഹായം
2568.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
വര്‍ഷത്തെ കൊടും
വരള്‍ച്ച
മുന്നില്‍കണ്ട്
പാലക്കാട് ജില്ലയില്‍
ജില്ലാ കൃഷി അധികാരിയും
ജില്ല കളക്ടറും
കര്‍ഷകരോട് കൃഷി
ചെയ്യുന്നത് തത്കാലം
നിർത്തിവെയ്ക്കാൻ
ആവശ്യപ്പെട്ടതനുസരിച്ച്
ഒട്ടനവധി കര്‍ഷകര്‍
കൃഷി വേണ്ടന്ന്
വെക്കുകയൂം അത്
അവര്‍ക്ക് അടുത്ത
വിളയിറക്കാൻ പറ്റാത്ത
അവസ്ഥയൂണ്ടാകൂകയൂം
ചെയ്ത കാര്യം
ശ്രദ്ധയില്പ്പെട്ടിട്ടൂണ്ടോ;
ഇത്തരം കർഷകർക്ക്
അടുത്ത വിളയിറക്കാന്‍
എന്തൊക്കെ അധിക
സഹായങ്ങളാണ്
ചെയ്യാനുദ്ദേശിക്കുന്നത്;
(ബി)
വരള്‍ച്ച
ബാധിച്ച നെല്‍
കർഷകർക്ക് ഏക്കറിന്
48500 രൂപ നല്‍കുമെന്ന
രീതിയില്‍ പ്രധാന
പത്രങ്ങളില്‍ വന്ന
വാര്‍ത്തകള്‍
സർക്കാരിന്റെ ശ്രദ്ധയിൽ
പെട്ടിട്ടുണ്ടോ ;
എങ്കിൽ ഇപ്രകാരമുള്ള
സഹായത്തെപ്പറ്റി
കൂടുതല്‍
വ്യക്തമാക്കാമോ;
(സി)
ഈ
സഹായം എപ്പോള്‍
നല്‍കുമെന്നും
വ്യക്തമാക്കാമോ?
തരിശുഭൂമി കൃഷിയോഗ്യമാക്കാന്‍
സ്വീകരിച്ച നടപടികൾ
2569.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2007-08
ല്‍ നെല്‍കൃഷിയുടെ
വിസ്തീര്‍ണ്ണം എത്ര
എന്നും ആയത് 2015-16
ല്‍ എത്ര എന്നും എത്ര
ഹെക്ടറിന്റെ
കുറവുണ്ടായി എന്നും ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര ഹെക്ടറിന്റെ
വര്‍ദ്ധനവുണ്ടായി
എന്നും വ്യക്തമാക്കുമോ;
(ബി)
മുൻ
സർക്കാരിന്റെ
ഭരണകാലത്ത്
തരിശായക്കിടന്ന
കൃഷിഭൂമി എത്ര എന്നും
ഇവയില്‍ എത്ര ഹെക്ടര്‍
മറ്റാവശ്യങ്ങള്ക്കുപയോഗിച്ചുവെന്നും
തരിശുഭൂമി
കൃഷിയോഗ്യമാക്കാന്‍
എന്തു നടപടി
കൈക്കൊണ്ടുവെന്നും
വിശദമാക്കുമോ;
(സി)
2007-08
ല്‍ നെല്ലുല്പാദനം
എത്രയായിരുന്നു; ഇത്
2015-16 ല്‍ എത്ര;
നിലവില്‍ എത്ര
(2016-17)എന്നും
വ്യക്തമാക്കുമോ;
(ഡി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
നാളിതുവരെ എത്ര ഏക്കര്‍
തരിശുനിലം, കരനിലം,
ഒരുപ്പൂനിലം,
ഇരുപ്പൂനിലം
എന്നിവകളില്‍ അധിക
നെല്‍കൃഷി നടന്നു;
ഇതുവഴി എത്ര അളവ്
ഉല്പാദനം ഉണ്ടാക്കാന്‍
കഴിഞ്ഞു എന്ന്
വ്യക്തമാക്കുമോ;
പഴയന്നൂര്‍ ദേശത്തെ കൃഷിഭവന്
പരിധിയിലെ കര്‍ഷകര്‍ക്ക്
പെന്ഷന്
2570.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചേലക്കര
മണ്ഡലത്തിലെ പഴയന്നൂര്‍
കൃഷി അസിസ്റ്റന്റ്
ഡയറക്ടറുടെ കീഴില്‍
വരുന്ന കൃഷിഭവന് പരിധി
പ്രദേശത്തും
വടക്കാഞ്ചേരി കൃഷി
അസിസ്റ്റന്റ്
ഡയറക്ടറുടെ പരിധിയില്‍
വരുന്ന മുള്ളൂര്‍ക്കര,
പരവൂര്‍, ദേശമംഗലം
എന്നീ കൃഷി ഭവന് പരിധി
പ്രദേശത്തും ആയി എത്ര
ചെറുകിട നാമമാത്ര
കര്‍ഷകര്‍ക്ക്
പെന്ഷന്
നല്‍കിവരുന്നുണ്ട്;
(ബി)
അവരുടെ
പേരും മേല്‍വിലാസവും
കൃഷി ഭവന്
അടിസ്ഥാനത്തില്‍
വ്യക്തമാക്കാമോ?
കാസര്‍ഗോഡ് ജില്ലയില്‍ കൃഷി
ഓഫീസര്‍മാരുടെ ഒഴിവുകള്‍
2571.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ കൃഷി
ഓഫീസര്‍മാരുടെ എത്ര
ഒഴിവുകളുണ്ട്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
പ്രസ്തുത
ഒഴിവുകള്‍
നികത്തുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കിൽ വിശദാംശങ്ങള്‍
അറിയിക്കാമോ?
കാസര്‍ഗോഡ് ജില്ലയില്‍
പ്ലാന്റേഷന് കോര്‍പ്പറേഷന്റെ
ഭൂമി
2572.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്ലാന്റേഷന്
കോര്‍പ്പറേഷന്റെ
അധീനതയില്‍ കാസര്‍ഗോഡ്
ജില്ലയില്‍ എത്ര
ഏക്കര്‍ ഭൂമിയുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ഭൂമിയില്‍ എത്ര ഏക്കര്‍
ഇപ്പോള്‍
കാര്‍ഷികാവശ്യങ്ങള്‍ക്ക്
ഉപയോഗിക്കുന്നുണ്ട്;
(സി)
പ്ലാന്റേഷന്
കോര്‍പ്പറേഷന്റെ
അധീനതയിലുള്ള ഭൂമിയില്‍
വിളപരിവര്‍ത്തനം നടത്തി
ആദായം
വര്‍ദ്ധിപ്പിക്കാന്‍
നടപടികള്‍ ഉണ്ടാകുമോ?
നെടുമങ്ങാട്
ഹോര്‍ട്ടികോര്‍പ്പ്
അധികൃതര്‍ക്കെതിരെ കര്‍ഷകര്‍
നടത്തിയ സമരം
2573.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെടുമങ്ങാട്
അന്താരാഷ്ട്ര
മാര്‍ക്കറ്റില്‍
കര്‍ഷകര്‍
ഹോര്‍ട്ടികോര്‍പ്പ്
അധികൃതര്‍ക്കെതിരെ
നടത്തിയ സമരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സമരത്തിനാധാരമായ
കാരണങ്ങളെക്കുറിച്നെടുമങ്ങാട്ച്
അന്വേഷിച്ചിട്ടുണ്ടോ;
എങ്കിൽ വിശദമാക്കുമോ;
(സി)
തിരുവനന്തപുരത്തുള്ള
മറ്റൊരു അന്താരാഷ്ട്ര
മാര്‍ക്കറ്റില്‍
ഹോര്‍ട്ടികോര്‍പ്പ്
അധികൃതരുടെ
ക്രമക്കേടുകള്‍ മന്ത്രി
നേരിട്ട് പരിശോധിച്ച്
ബോദ്ധ്യപ്പെട്ടിട്ടും
അവരുടെ കൃഷിക്കാരോടുള്ള
സമീപനത്തില്‍ മാറ്റം
വരാത്തതിന്റെ കാരണം
പരിശോധിക്കുമോ;
(ഡി)
വിലനിലവാരം
പിടിച്ചുനിര്‍ത്താനും
സംസ്ഥാനത്തെ കൃഷിക്കാരെ
പ്രോത്സാഹിപ്പിക്കാനും
പൊതുഖജനാവില്‍ നിന്നും
അനുവദിക്കുന്ന സബ്സിഡി
തുക, തമിഴ് നാട്ടിലെ
പച്ചക്കറി
ഏജന്റുമാരുമായി
ചേര്‍ന്ന്
തട്ടിയെടുക്കാന്‍
മത്സരിക്കുന്ന ഇത്തരം
ഉദ്യോഗസ്ഥര്‍, ഇവിടത്തെ
കര്‍ഷകര്‍
ഉല്പാദിപ്പിക്കുന്ന
വിഭവങ്ങളോടും
കര്‍ഷകരോടും കാട്ടുന്ന
ധിക്കാരം
അവസാനിപ്പിക്കാന്‍
കര്‍ശനമായ നടപടി
സ്വീകരിക്കുമോ?
വി
എഫ് പി സി കെ നേതൃത്വത്തില്‍
നടത്തി വരുന്ന ജെെവ കൃഷി
2574.
ശ്രീ.മുരളി
പെരുനെല്ലി
,,
പുരുഷന് കടലുണ്ടി
,,
എന്‍. വിജയന് പിള്ള
,,
ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
വെജിറ്റബിള്‍ ആന്റ്
ഫ്രൂട്ട് പ്രൊമോഷന്
കൗണ്‍സില്‍ കേരളയുടെ
നേതൃത്വത്തില്‍ നടത്തി
വരുന്ന ജെെവ കൃഷിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
വരും
വര്‍ഷങ്ങളില്‍ കൂടുതല്‍
സ്ഥലങ്ങളിലേക്ക് ജെെവ
കൃഷി
വ്യാപിപ്പിക്കുന്നതിനും
ഉത്പന്നങ്ങളുടെ
ഗുണമേന്മ ഉറപ്പു
വരുത്തുന്നതിനുമായി
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
ആസൂത്രണം ചെയ്ത്
വരുന്നത്;
(സി)
കൃഷിയിടങ്ങളില്‍ത്തന്നെ
ജെെവവളങ്ങളും
ജെെവകീടനാശിനികളും
ഉത്പാദിപ്പിക്കുന്നതിനാവശ്യമായ
സാങ്കേതികവും
സാമ്പത്തികവുമായ
സഹായങ്ങള്‍
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
ആർ.കെ.വി.വൈ
പദ്ധതിക്ക് ലഭിച്ച തുക,
ചെലവാക്കിയ തുക, ഭൗതിക
നേട്ടങ്ങൾ
2575.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
6.
ആർ.കെ.വി.വൈ (രാഷ്ട്രീയ
കൃഷി വികാസ് യോജന
)പദ്ധതി പ്രകാരം
കേന്ദ്രത്തിൽ നിന്നും
സംസ്ഥാനത്തിന് ഇതു വരെ
ലഭിച്ച തുകയുടെയും
ചെലവാക്കിയ തുകയുടെയും
വാർഷികാടിസ്ഥാനത്തിലുള്ള
വിശദ വിവരങ്ങൾ ജില്ലകൾ
തിരിച് നൽകുമോ ;
(ബി)
ഈ
പദ്ധതിയുടെ
നടത്തിപ്പിലൂടെ ഓരോ
ജില്ലകളും കൈവരിച്ച
ഭൗതിക നേട്ടങ്ങൾ
വ്യക്തമാക്കുമോ ;
(സി)
ഈ പദ്ധതി പ്രകാരം ഈ
വർഷം നടപ്പിലാക്കാൻ
പോകുന്ന പദ്ധതികളുടെ
വിവരങ്ങൾ നൽകുമോ ?
പി.എം.കെ.എസ്.വൈ
പദ്ധതി
2576.
ശ്രീ.അന്‍വര്‍
സാദത്ത്
,,
ഐ.സി.ബാലകൃഷ്ണന്
,,
കെ.എസ്.ശബരീനാഥന്
,,
കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രധാനമന്ത്രി
കൃഷി സിഞ്ചായീ യോജന
(പി.എം.കെ.എസ്.വൈ )
വഴിയുള്ള പദ്ധതികളില്‍
കേന്ദ്ര സഹായം
എത്രയാണ്;
(ബി)
ഈ
പദ്ധതിയിന്‍കീഴില്‍
ഉള്‍പ്പെടുത്തുവാന്‍
സംസ്ഥാന സര്‍ക്കാര്‍
ഏതെങ്കിലും പദ്ധതികള്‍
സമര്‍പ്പിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ;
(സി)
പദ്ധതികളൊന്നും
സമര്‍പ്പിച്ചിട്ടില്ലായെങ്കില്‍
ആയതിന്റെ കാരണം
വ്യക്തമാക്കുമോ?
പി.എം.കെ.എസ്.വൈ
പദ്ധതി
2577.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പി.എം.കെ.എസ്.വൈ
(പ്രധാന് മന്ത്രി കൃഷി
സിഞ്ചായീ യോജന ) പദ്ധതി
പ്രകാരം കേന്ദ്രത്തിൽ
നിന്നും സംസ്ഥാനത്തിന്
ഇതു വരെ ലഭിച്ച
തുകയുടെയും ചെലവാക്കിയ
തുകയുടെയും വിശദ
വിവരങ്ങൾ ലഭ്യമാക്കുമോ;
എത്രകോടി രൂപയുടെ
ഇറിഗേഷൻ പ്ലാനുകളാണ്
സംസ്ഥാനം കേന്ദ്രത്തിൽ
സമർപ്പിച്ചിട്ടുളളത്;
ജില്ലകൾ തിരിച്ച്
വിവരങ്ങൾ ലഭ്യമാക്കുമോ;
(ബി)
പി.എം.കെ.എസ്.വൈ
പദ്ധതി പ്രകാരം
എ.ഐ.ബി.പി യുടെ കീഴിൽ
ഓരോ ജില്ലകളിലെയും
ഏതെല്ലാം
പ്രവൃത്തികളാണ്ഉൾപ്പെടുത്തിയിട്ടുളളത്;
പി.എം.കെ.എസ്.വൈ
പദ്ധതിയിൽ ഈ വർഷത്തെ
സംസ്ഥാനത്തിന്റെ വിഹിതം
എത്രയാണ്; ഇത്
ലഭ്യമാക്കാൻ സ്വീകരിച്ച
നടപടികൾ
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതിയുടെ
നടത്തിപ്പിലൂടെ ഓരോ
ജില്ലകളും കൈവരിച്ച
ഭൗതിക നേട്ടങ്ങൾ
വ്യക്തമാക്കുമോ?
പി.പി.എഫ്.എം.,
വി.എ.എം. എന്നീ നൂതന
സാങ്കേതിക വിദ്യകള്‍
2578.
ശ്രീ.എം.ഉമ്മര്‍
,,
സി.മമ്മൂട്ടി
,,
കെ.എം.ഷാജി
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വരള്‍ച്ചയെ
പ്രതിരോധിക്കുന്നതിനും
ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനുമായി
പി.പി.എഫ്.എം.,
വി.എ.എം.എന്നീ നൂതന
സാങ്കേതിക വിദ്യകള്‍
പരീക്ഷണാടിസ്ഥാനത്തില്‍
നടപ്പിലാക്കിയിട്ടുണ്ടോ;
എങ്കിൽ വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിക്കായി ഭരണാനുമതി
പ്രകാരം നല്കിയ തുക
പൂര്‍ണ്ണമായും
വിനിയോഗിക്കാന്‍
കഴിഞ്ഞിട്ടുണ്ടോ;
(സി)
പ്രസ്തുത
സാങ്കേതിക വിദ്യ
കാര്‍ഷിക മേഖലയില്‍
ഉണ്ടാക്കുവാന്‍
സാധ്യതയുള്ള
നേട്ടങ്ങളെയും
കോട്ടങ്ങളെയും
സംബന്ധിച്ച്
പരിശോധിച്ചിട്ടുണ്ടോ;
എങ്കിൽ വിശദമാക്കാമോ?
ജൈവ
വൈപ്പിന്‍ പദ്ധതി
നടപ്പാക്കുന്നതിനുള്ള
തടസ്സങ്ങള്‍
2579.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജൈവ
വൈപ്പിന്‍ പദ്ധതി
നടപ്പാക്കുന്നതിന്
നിലവിലുള്ള തടസ്സങ്ങള്‍
ചര്‍ച്ച
ചെയ്യുന്നതിനായി
സര്‍ക്കാര്‍ ഇതുവരെ
എത്ര യോഗങ്ങള്‍
ചേര്‍ന്നെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
യോഗങ്ങളുടെ
മിനിട്സിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
ജൈവ
വൈപ്പിന്‍ പദ്ധതി
എന്നത്തേക്ക്
പുനരാരംഭിക്കാനാകുമെന്ന്
വിശദമാക്കാമോ?
നീര
ഉല്‍പ്പാദനം നേരിടുന്ന
പ്രതിസന്ധി മറികടക്കാന്‍
നടപടി
2580.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാളികേരകൃഷിക്ക്
വന്‍കുതിപ്പ് നല്കാന്
കഴിയുമായിരുന്ന നീര
ഉല്‍പ്പാദനം ഇപ്പോള്‍
നേരിടുന്ന പ്രതിസന്ധി
പരിശോധിച്ചിട്ടുണ്ടോ;
(ബി)
ഉല്‍പ്പന്നത്തിന്
വിപണി കണ്ടെത്താന്‍
കഴിയാത്തതും
കര്‍ഷകര്‍ക്ക് എതാണ്ട്
ഒരു വര്‍ഷമായി പണം
ലഭിക്കാത്തതുമായ
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
വിദഗ്ധരെ
കിട്ടാത്തതിനാൽ മിക്ക
കമ്പനികളും നീര
ഉല്‍പ്പാദനം
അവസാനിപ്പിക്കുന്ന
സാഹചര്യമുണ്ടോ ;
(ഡി)
ഇല്ലെങ്കില്‍
സംസ്ഥാനത്താരംഭിച്ച
ഇരുപത്തിയൊമ്പത് നീര
ഉല്‍പ്പാദന
കേന്ദ്രങ്ങളില്‍ എത്ര
എണ്ണം ഇപ്പോള്‍ ചെറിയ
തോതിലെങ്കിലും നീര
ഉല്‍പ്പാദിപ്പിക്കുന്നുണ്ട്;
വിശദാംശങ്ങള്‍
നല്‍കുമോ;
(ഇ)
പ്രസ്തുത
പ്രതിസന്ധി
മറികടക്കാന്‍
എന്തൊക്കെ നടപടികള്‍
കൈക്കൊളളുമെന്ന്
വിശദമാക്കുമോ?
ജൈവ
കൃഷിയിലേക്ക്തിരിയുമ്പോള്
കര്‍ഷകനുണ്ടാകുന്ന നഷ്ടം
പരിഹരിക്കാന്‍ നടപടി
2581.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജൈവ
കൃഷി
പ്രോത്സാഹിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
ജൈവ കൃഷിക്കാവശ്യമായത്ര
ജൈവവളങ്ങള്‍
സംസ്ഥാനത്ത് ലഭ്യമാണോ
എന്നു പരിശോധിക്കുമോ;
(ബി)
വിളകളെ
ബാധിക്കുന്ന
രോഗ-കീടങ്ങള്‍ക്ക്
മതിയായ ജൈവിക നിയന്ത്രണ
മാര്‍ഗ്ഗങ്ങള്‍ ഇന്ന്
നിലവിലുണ്ടോ; ജൈവ
കൃഷിയുമായി
ബന്ധപ്പെട്ടുള്ള
ഗവേഷണങ്ങള്‍ നടന്നു
വരുന്നുണ്ടോ;
(സി)
ജൈവ
കൃഷിയിലേക്ക്തിരിയുമ്പോള്
കര്‍ഷകനുണ്ടാകുന്ന
നഷ്ടം പരിഹരിക്കാന്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിക്കുമോ?
സഹസ്ര
സരോവര്‍ പദ്ധതി
2582.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
'വരും
തലമുറയ്ക്ക് ഒരു
കുമ്പിള് ശുദ്ധജലം'
എന്ന ലക്ഷ്യത്തോടെ
കൃഷി വകുപ്പ്
നടപ്പിലാക്കിയ സഹസ്ര
സരോവര്‍ പദ്ധതിയുടെ
നിലവിലെ സ്ഥിതി
വിശദമാക്കാമോ;
(ബി)
ശുദ്ധജലത്തിന്റെ
കാര്യത്തില്‍ സുസ്ഥിര
വികസനം
ഉറപ്പാക്കുന്നതിനായുളള
നടപടികള്‍
വിശദമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതിയുമായി
ബന്ധപ്പെട്ട് കെ. എല്‍.
ഡി. സി. തയ്യാറാക്കി
സമര്‍പ്പിച്ച
പദ്ധതികള്‍
ഏതെല്ലാമെന്ന്
വിശദമാക്കുമോ?
കേരളാ
ഓര്‍ഗാനിക് എന്ന ബ്രാന്റ്
നാമത്തില്‍ പച്ചക്കറിവിപണനം
2583.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷി
വകുപ്പിന്റെ
മേല്‍നോട്ടത്തില്‍
ഉല്പാദിപ്പിക്കുന്ന
പച്ചക്കറി
ഉല്പന്നങ്ങള് കേരളാ
ഓര്‍ഗാനിക് എന്ന
ബ്രാന്റ് നാമത്തില്‍
വിപണനം
ആരംഭിച്ചിട്ടുണ്ടോ;
എങ്കിൽ ഇക്കാര്യം
വിശദീകരിക്കുമോ;
(ബി)
ഉണ്ടെങ്കില്‍
പ്രസ്തുത ഉല്പന്നങ്ങള്
ഏതെല്ലാം ഒൗട്ട്
ലെറ്റുകളില്‍
ലഭ്യമാണെന്ന്
വിശദമാക്കുമോ?
തരിശ്
നിലങ്ങളില്‍
കൃഷിയിറക്കിയതിന്റെ ഭാഗമായി
കൈവരിച്ച പുരോഗതി
2584.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തരിശ്
നിലങ്ങളില്‍
കൃഷിയിറക്കുന്നതിന്
നടത്തിയ ഇടപെടലിന്റെ
ഭാഗമായി കൈവരിച്ച
പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
സംസ്ഥാനത്താകെ എത്ര
ഹെക്ടര്‍ സ്ഥലത്ത് കൃഷി
വികസിപ്പിക്കാന്‍
കഴിഞ്ഞെന്നു
വിശദമാക്കാമോ;
(ബി)
കോഴിക്കോട്
ജില്ലയില്‍ ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം കാര്‍ഷിക
മേഖലയില്‍
പ്രത്യേകിച്ച്
നെല്‍കൃഷി രംഗത്ത്
കൈവരിച്ച നേട്ടങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(സി)
കോഴിക്കോട്
ജില്ലയിലാകെ തരിശ്
നിലമായി കിടന്ന എത്ര
ഹെക്ടര്‍ സ്ഥലത്തു
നെല്‍കൃഷി ഇറക്കാന്‍
സാധിച്ചിട്ടുണ്ട്
എന്നത് പഞ്ചായത്ത്
അടിസ്ഥാനത്തില്‍
വിശദമാക്കാന്‍
സാധിക്കുമോ?
റബ്ബർ
ഉല്‍പ്പന്നങ്ങളുടെ വിലസ്ഥിരത
ഉറപ്പുവരുത്താന്‍ നടപടി
2585.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
റബ്ബര്‍ കര്‍ഷകരുടെ
ഉല്‍പ്പന്നങ്ങളുടെ
വിലസ്ഥിരത
ഉറപ്പുവരുത്താന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം എത്ര
റബ്ബര്‍ കര്‍ഷകര്‍ക്ക്
സബ്സിഡി ആനുകൂല്യം
ലഭിച്ചു ; ഇതുവഴി എത്ര
രൂപയാണ് സബ്സിഡിയായി
കര്‍ഷകര്‍ക്ക്
നല്‍കിയത്;
(സി)
റബ്ബര്‍
സംഭരണം ഇപ്പോള്‍
സര്‍ക്കാര്‍
നടത്തുന്നുണ്ടോ; എത്ര
ടണ്‍ ഇതു വരെ
സംഭരിച്ചു;
(ഡി)
നേരത്തേ
റബ്ബര്‍ സംഭരണം
നടത്തുന്നതിന്
നിശ്ചയിച്ച ഏജന്‍സികള്‍
കര്‍ഷകരില്‍ നിന്നും
റബ്ബര്‍ സ്വീകരിക്കാതെ
വന്‍കിടക്കാരില്‍
നിന്നും
കച്ചവടക്കാരില്‍
നിന്നും റബ്ബര്‍ വാങ്ങി
സംഭരണത്തിലെ ഉദ്ദേശ്യ
ലക്ഷ്യങ്ങള്‍ തന്നെ
അട്ടിമറിച്ചതായ സംഭവം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
റബ്ബര്‍
കര്‍ഷകര്‍ക്ക്
വിലസ്ഥിരത ലഭിക്കാന്‍
കഴിയുംവിധം, റബ്ബര്‍
ഉപയോഗിച്ച് ടാറിംഗ്
നടത്താൻ എന്തെങ്കിലും
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ?
ഉയർന്ന
വില ഈടാക്കിയുള്ള ഹോര്‍ട്ടി
കോർപിന്റെ പച്ചക്കറിവിൽപ്പന
2586.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹോര്‍ട്ടികോര്‍പ്പ്
മിഷന്റെ സ്റ്റാളുകളില്‍
വിതരണം ചെയ്യുന്ന
പച്ചക്കറികൾക്ക്
വിപണിവിലയെക്കാള്‍
ഉയർന്ന വിലയാണ്
ഈടാക്കുന്നതെന്ന
ആക്ഷേപം
പരിഹരിക്കുവാന്‍
സ്വീകരിച്ചു വരുന്ന
നടപടികള്‍
വ്യക്തമാക്കാമോ.
(ബി)
വിപണി
വിലയെക്കാള്‍ എത്ര
ശതമാനം താഴ്തത്തിയാണ്
ഹോര്‍ട്ടി കോര്‍പ്പ്
മിഷൻ പച്ചക്കറി വിതരണം
ചെയ്യുന്നത്
എന്നറിയിക്കാമോ;
(സി)
ജനപ്രിയ ഇനങ്ങളായ
ഉള്ളി, സവാള,
ഉരുളക്കിഴങ്ങ്, തക്കാളി
എന്നിവയ്ക്ക്
മാര്‍ക്കറ്റ്
വിലയെക്കാള്‍ ഉയര്‍ന്ന
വില ഈടാക്കുന്ന പ്രശ്നം
പരിഹരിക്കുവാന്‍ എന്ത്
നടപടിയാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്നറിയിക്കാമോ?
തെങ്ങ്
കൃഷി ക്രമാനുഗതമായി കുറഞ്ഞു
വരുന്ന സ്ഥിതി
2587.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തെങ്ങ് കൃഷി
ക്രമാനുഗതമായി കുറഞ്ഞു
വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ വിശദാംശം
വ്യക്തമാക്കുമോ ;
(ബി)
കേരളത്തിലെ
തെങ്ങിന്റെ
ഉല്പാദനക്ഷമത ദേശീയ
ശരാശരിയേക്കാള്‍
കുറവായത്
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നത്;
(സി)
തെങ്ങ്
കൃഷിയുടെ പുരോഗതിക്കായി
ശാസ്ത്രീയമായ പരിചരണവും
വളപ്രയോഗവും
സംസ്ഥാനതലത്തില്‍ ഒരു
പുതിയ പദ്ധതിയായി
ആവിഷ്ക്കരിച്ച്
നടപ്പിലാക്കുവാന്‍
നടപടികള്കാസര്ഗോഡ്
ജില്ലയില്‍
സ്വീകരിക്കുമോ?
മിനിമം
കൂലി വര്‍ദ്ധിപ്പിക്കുവാന്‍
നടപടി
2588.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
ഫാമുകളിലെ
തൊഴിലാളികളുടെ മിനിമം
കൂലി
വര്‍ദ്ധിപ്പിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
ഇതിനുമുമ്പ്
ഫാമുകളിലെ
തൊഴിലാളികളുടെ മിനിമം
കൂലി വര്‍ദ്ധിപ്പിച്ചത്
എന്നാണെന്ന്
വ്യക്തമാക്കുമോ?
വേനല്‍
മഴയില്‍ കാസര്‍ഗോഡ് ജില്ലയിലെ
കൃഷി നാശം
2589.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
വേനല്‍
മഴയില്‍ കാസര്‍ഗോഡ്
ജില്ലയില്‍ എത്ര ലക്ഷം
രൂപയുടെ കൃഷിനാശം
സംഭവിച്ചിട്ടുണ്ട്;
പഞ്ചായത്ത്
അടിസ്ഥാനത്തിലുള്ള
കണക്ക് വിശദമാക്കാമോ?
കര്‍ഷക
കടാശ്വാസ കമ്മീഷനിലെ അപേക്ഷകൾ
2590.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കര്‍ഷക കടാശ്വാസ
കമ്മീഷന് നിലവിലുണ്ടോ;
എങ്കിൽ വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം കമ്മീഷന്
കര്‍ഷകരില്‍ നിന്ന്
അപേക്ഷകൾ വാങ്ങി
തുടങ്ങിയിട്ടുണ്ടോ;എങ്കിൽ
വിശദാംശങ്ങള്‍
അറിയിക്കാമോ?
കര്‍ഷക
പെന്ഷന് വേഗത്തില്‍
നല്‍കുന്നതിന് നടപടി
2591.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ചെറുകിട നാമമാത്ര
കര്‍ഷക പെന്ഷന്
എത്രപേര്‍ക്ക് നല്കി
വരുന്നുണ്ട് ; ഇതിന്
വര്‍ഷത്തില്‍ എത്ര കോടി
രൂപ വേണം ;
(ബി)
2017-
18 സാമ്പത്തിക വര്‍ഷം
മുതല്‍ പെന്ഷന് തുക
വര്‍ദ്ധിപ്പിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രതിമാസ
പെന്ഷന് എത്ര രൂപ
വീതമാണ്;
(സി)
കര്‍ഷക
പെന്ഷന് നിലവില്‍
കുടിശ്ശികയുണ്ടോ;ഉണ്ടെങ്കില്‍
എത്ര മാസത്തെ
കുടിശ്ശികയാണുള്ളത്;
(ഡി)
കുടിശ്ശിക
പെന്ഷന് കഴിവതും
വേഗത്തില്‍
കര്‍ഷകര്‍ക്ക്
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദാംശം
വ്യക്തമാക്കുമോ?
കര്‍ഷക
പെന്ഷന് കുടിശ്ശിക വിതരണം
2592.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിതരണം ചെയ്തുവരുന്ന
കര്‍ഷക പെന്ഷന്
ഇപ്പോള്‍ എത്ര രൂപയാണ്
കുടിശ്ശികയുളളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
തുക എന്ന് നല്കാന്
കഴിയുമെന്ന്
വ്യക്തമാക്കാമോ?
കൃഷിയെ
മുഖ്യതൊഴിലായി
സ്വീകരിപ്പിക്കുന്നതിനുള്ള
കര്‍മ്മ പദ്ധതി
2593.
ശ്രീ.വി.
കെ. സി. മമ്മത് കോയ
,,
ആന്റണി ജോണ്‍
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതുതലമുറയെ
കാര്‍ഷിക രംഗത്തേയ്ക്ക്
ആകര്‍ഷിക്കുന്നതിനായി
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതിനായി
വിദ്യാര്‍ത്ഥികളുടെ
സഹകരണത്തോടെ
വിദ്യാലയങ്ങളില്‍
ജൈവകൃഷി നടത്തുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(സി)
തൊഴില്‍രഹിതരായ
യുവജനങ്ങള്‍ക്ക് കൃഷി
സംബന്ധിച്ച് സാങ്കേതിക
പരിശീലനങ്ങളും
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും
നല്കി കൃഷിയെ
മുഖ്യതൊഴിലായി
സ്വീകരിപ്പിക്കുന്നതിനുള്ള
കര്‍മ്മപദ്ധതികള്‍
ആവിഷ്കരിക്കുമോ?
കാർഷിക
ഉല്പ്പന്നങ്ങളിൽനിന്നും
ലഭിക്കുന്ന വാർഷിക വരുമാനം
2594.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കർഷകർ
ഉല്‍പ്പാദിപ്പിക്കുന്ന
കാർഷിക
ഉല്‍പ്പന്നങ്ങളായ
തെങ്ങ്,വാഴ,പച്ചക്കറികള്‍,
നെല്ല്,കുരുമുളക്,ഏലം,
റബ്ബര്‍,തേയില,കാപ്പി,കപ്പ
എന്നിവയിൽനിന്ന്
ലഭിക്കുന്ന വാർഷിക
വരുമാനം എത്രയാണ്;
സംസ്ഥാനതലത്തിലും ജില്ല
തിരിച്ചും
ഒാരോന്നിന്റേയും
വിവരങ്ങൾ നല്‍കാമോ;
(ബി)
കർഷകർക്ക്
നിശ്ചിത മാസവരുമാനം
ലഭ്യമാക്കുന്നതിന്
സമഗ്ര പദ്ധതി ആസൂത്രണം
ചെയ്യുവാൻ
ഉദ്ദേശിക്കുന്നുണ്ടോ;
ഇതിനായി എന്തെങ്കിലും
കേന്ദ്ര
നിര്‍ദ്ദേശമുണ്ടോ;
(സി)
കര്‍ഷകരുടെ
വരുമാനം
ഇരട്ടിയാക്കുന്നതുമായി
ബന്ധപ്പെട്ട്
കേന്ദ്രസര്‍ക്കാരില്‍നിന്നു
ലഭിച്ച എല്ലാ
കത്തുകളുടേയും
കോപ്പികള്‍
ലഭ്യമാക്കാമോ; ഇത്തരം
നിര്‍ദ്ദേശങ്ങള്‍
നടപ്പിലാക്കാനായി കൃഷി
വകുപ്പും
കൃഷിവകുപ്പുമായി
ബന്ധപ്പെട്ട
സ്ഥാപനങ്ങളും
വിളിച്ചുചേര്‍ത്ത
മീറ്റിങ്ങുകളുടെ
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ?
ഹോർട്ടി
കോർപ്പ് പച്ചക്കറികൾക്ക്
ഇടനിലക്കാരെ ഒഴിവാക്കാൻ നടപടി
2595.
ശ്രീ.ഹൈബി
ഈഡന്
,,
റോജി എം. ജോണ്‍
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹോർട്ടി
കോര്‍പ്പിന്റെ
സ്റ്റാളുകളില്‍ വിതരണം
ചെയ്യുന്ന
പച്ചക്കറികളെല്ലാം
സംസ്ഥാനത്ത്
ഉല്പാദിപ്പിച്ചതാണോ;
(ബി)
കേരളത്തില്‍
ലഭിക്കാത്ത
പച്ചക്കറികള്‍ ഇതര
സംസ്ഥാനങ്ങളില്‍
നിന്നും വാങ്ങുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
(സി)
എങ്കിൽ എപ്രകാരമാണ് അത്
വാങ്ങുന്നതെന്നും
ഇതില്‍ ഇടനിലക്കാരെ
ഒഴിവാക്കുന്നതിന് എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്നും
വെളിപ്പെടുത്തുമോ?
നെന്മാറ
മണ്ഡലത്തില്‍ മാംഗോ ഹബ്ബ്
തുടങ്ങുന്നതിനുള്ള നടപടി
2596.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
ബജറ്റില്‍ പ്രഖ്യാപിച്ച
ഹബ്ബുകളുടെ
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ;
എങ്കിൽ വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
നെന്മാറ
നിയോജക മണ്ഡലത്തില്‍
മാംഗോ ഹബ്ബ്
തുടങ്ങുന്നതിനുള്ള
നടപടി
ആരംഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ ?
നാളീകേര
കൃഷി
പ്രോത്സാഹിപ്പിക്കുന്നതിനുള്ള
നടപടികൾ
2597.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാളീകേര
കര്‍ഷകര്‍ക്ക്
ഏതെങ്കിലും തരത്തിലുളള
നഷ്ടപരിഹാര/ഇന്‍ഷുറന്‍സ്
പദ്ധതികള്‍
നടപ്പിലാക്കുന്നുണ്ടോ;ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
നാളികേര
കൃഷിയെ അടിസ്ഥാനമാക്കി
ഏതെങ്കിലും
അവാര്‍ഡുകള്‍
നല്കുന്നുണ്ടോ;ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
റബ്ബര്‍
വിലസ്ഥിരതാ പദ്ധതി
2598.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
കെ.സി.ജോസഫ്
,,
അനൂപ് ജേക്കബ്
,,
എല്‍ദോസ് കുന്നപ്പിള്ളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റബ്ബര്‍
വിലസ്ഥിരതാപദ്ധതിയനുസരിച്ച്
മുന്‍സര്‍ക്കാരിന്റെ
കാലത്ത് സബ്സിഡിയായി
എത്ര തുക കര്‍ഷകര്‍ക്ക്
വിതരണം ചെയ്തു;
(ബി)
ഈ
സര്‍ക്കാര്‍ പ്രസ്തുത
പദ്ധതിയനുസരിച്ച്
സബ്സിഡിയായി എത്ര തുക
വിതരണം ചെയ്തു;
(സി)
റബ്ബര്‍
വിലസ്ഥിരതാപദ്ധതിയനുസരിച്ച്
സബ്സിഡി
ലഭിക്കുന്നതിനുള്ള
അര്‍ഹത കിലോക്ക്
ഇരുന്നൂറ് രൂപയായി
നിജപ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ?
കശുമാവ്
കൃഷിയിലേക്ക്
ആകര്‍ഷിക്കുന്നതിന് നടപടി
2599.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റബ്ബര്‍
കൃഷി ഉപേക്ഷിക്കുന്നവരെ
കശുമാവ് കൃഷിയിലേക്ക്
ആകര്‍ഷിക്കുന്നതിനായി
കൃഷി വകുപ്പ്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(ബി)
കശുമാവ്
കൃഷിയുടെ വ്യാപനത്തിനും
കശുവണ്ടി ഉല്‍പ്പാദന
വര്‍ദ്ധനവിനുമായി
സ്വീകരിച്ചു വരുന്ന
നടപടികള്‍
വിശദമാക്കുമോ?
നാളികേര
പാര്‍ക്കുകള്‍ സ്ഥാപിക്കാനുളള
പദ്ധതി
2600.
ശ്രീ.ബി.ഡി.
ദേവസ്സി
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.കെ.ഡി.
പ്രസേനന്‍
,,
ആന്റണി ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഏകദേശം
35 ലക്ഷം ജനങ്ങള്‍
ഉപജീവനത്തിനായി
ആശ്രയിക്കുന്ന നാളികേര
കൃഷി മേഖലയിലെ ഉല്പാദന
ക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിനായി
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)
കേര
കര്‍ഷകരുടെ
പ്രതീക്ഷയായിരുന്ന
നീരയുടെ പ്രചാരവും
വിപണനവും
പരാജയപ്പെട്ടതിനാല്‍
സര്‍ക്കാര്‍ ഇടപെട്ട്
ഉല്പന്നത്തിന് പ്രചാരം
നല്‍കുമോ;
(സി)
മൂല്യവര്ദ്ധിതോല്പന്നങ്ങളുടെ
നിര്‍മ്മാണത്തിനായി
നാളികേര പാര്‍ക്കുകള്‍
സ്ഥാപിക്കാനുളള
പദ്ധതിയുടെ നിലവിലെ
സ്ഥിതി വിശദമാക്കാമോ;
നാളികേര
സംഭരണത്തിനായി
സ്വീകരിച്ചിട്ടുള്ള
സംവിധാനങ്ങള്‍
2601.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷി
വകുപ്പിന് കീഴില്‍
നാളികേര സംഭരണത്തിനായി
സ്വീകരിച്ചിട്ടുള്ള
സംവിധാനങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(ബി)
നാളികേര
സംഭരണം
കാര്യക്ഷമമാക്കുന്നതിനും
സംഭരണത്തിന്റെ ശരിയായ
പ്രയോജനം കര്‍ഷകര്‍ക്ക്
ലഭ്യമാക്കുന്നതിനും
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
മലപ്പുറം
മണ്ഡലത്തിന് കാര്‍ഷിക മേഖലയിൽ
അനുവദിച്ച ഫണ്ടുകളുടെ വിവരം
2602.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാര്‍ഷിക
മേഖലയിലെ വിവിധ
പ്രവര്‍ത്തനങ്ങള്‍ക്ക്
മലപ്പുറം നിയോജക
മണ്ഡലത്തില്‍ കഴിഞ്ഞ
സാമ്പത്തിക വര്‍ഷം
അനുവദിച്ച ഫണ്ടുകളുടെ
വിശദാംശം തരം തിരിച്ച്
നല്‍കുമോ;
(ബി)
ഈ
മണ്ഡലത്തില്‍ കാര്‍ഷിക
മേഖലയില്‍ പുതിയ
സംരംഭങ്ങള്‍
ആരംഭിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ അതിന്റെ
വിശദാംശം നല്‍കുമോ?
വരള്‍ച്ച
മൂലം സംഭവിച്ച കൃഷിനാശം
സംബന്ധിച്ച കണക്കുകള്‍
2603.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇപ്പോഴുണ്ടായ വരള്‍ച്ച
മൂലം സംഭവിച്ച കൃഷിനാശം
സംബന്ധിച്ച കണക്കുകള്‍
ജില്ല തിരിച്ച്
തിട്ടപ്പെടുത്തിയിട്ടുണ്ടോ;
എങ്കിൽ വിശദമാക്കുമോ;
(ബി)
പ്രസ്തുത
കണക്ക്
തിട്ടപ്പെടുത്തുവാനുള്ള
മാനദണ്ഡം എന്താണെന്ന്
വ്യക്തമാക്കുമോ?
കാര്‍ഷിക
വികസന പദ്ധതികൾക്ക്
അനുവദിച്ചിട്ടുള്ള ഫണ്ടുകള്‍
2604.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര - സംസ്ഥാന
സർക്കാരുകളുടെ
സഹായത്താൽ നടത്തിവരുന്ന
വിവിധ കാര്‍ഷിക വികസന
പദ്ധതികള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഓരോ
പദ്ധതിക്കും കേന്ദ്ര
സര്‍ക്കാരും, സംസ്ഥാന
സര്‍ക്കാരും
അനുവദിച്ചിട്ടുള്ള
ഫണ്ടുകള്‍ എത്രയാണ്;
വിശദമാക്കുമോ;
(സി)
ഓരോ
പദ്ധതിയുടെയും
ഉദ്ദേശലക്ഷ്യങ്ങൾ
നടപ്പിലാക്കുന്നതിനുള്ള
മാനദണ്ഡങ്ങളും
ഗുണഭോക്തൃ
തിരഞ്ഞെടുപ്പ് രീതിയും
എങ്ങനെയാണെന്ന്
വ്യക്തമാക്കുമോ?
കൃഷിനാശം
നേരിട്ട കർഷകർക്കുള്ള
നഷ്ടപരിഹാരം
2605.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അതിരൂക്ഷമായ
വരള്‍ച്ച മൂലം കൃഷി
നാശം സംഭവിച്ച
കര്‍ഷകര്‍ക്ക്
നഷ്ടപരിഹാരം
നല്‍കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്നു
വിശദമാക്കുമോ?
വരള്‍ച്ച
മൂലമുളള കൃഷിനാശത്തിന്റെ
ജില്ലതിരിച്ചുള്ള കണക്ക്
2606.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അനുഭവപ്പെടുന്ന
രൂക്ഷമായ വരള്‍ച്ച മൂലം
എത്ര ഏക്കര്‍ കൃഷി
നശിച്ചു
എന്നറിയിക്കാമോ?
(ബി)
പ്രസ്തുത
കൃഷി നാശം
പരിശോധിക്കാന്‍ കേന്ദ്ര
സംഘം എത്തിയിട്ടുണ്ടോ;
എത്ര കോടി രൂപയുടെ നഷ്ട
പരിഹാരമാണ് സംസ്ഥാനം
ആവശ്യപ്പെട്ടത്; ജില്ല
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ?
കാര്‍ഷിക
കടാശ്വാസ കമ്മീഷന് തീര്‍പ്പ്
കല്പിച്ച അപേക്ഷകള്‍
2607.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാര്‍ഷിക
കടാശ്വാസ കമ്മീഷന്
മുമ്പാകെ 2016-17
വര്‍ഷത്തില്‍ എത്ര
അപേക്ഷകളാണ്
ലഭിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
അപേക്ഷകളില്‍
എത്രയെണ്ണത്തിന്
തീര്‍പ്പ്
കല്പിച്ചിട്ടുണ്ടെന്നും
അപേക്ഷകളിന്മേല്
എന്തെല്ലാം ഇളവുകളാണ്
പ്രഖ്യാപിച്ചിട്ടുള്ളതെന്നും
വ്യക്തമാക്കാമോ?
കാര്‍ഷിക
കടാശ്വാസ കമ്മീഷന്റെ
പ്രവര്‍ത്തനങ്ങള്‍
2608.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാര്‍ഷിക കടാശ്വാസ
കമ്മീഷന് എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടപ്പിലാക്കുന്നതെന്ന്
വിവരിക്കാമോ;
(ബി)
കടക്കെണിയിലായ
കര്‍ഷകര്‍ക്ക് ആശ്വാസം
നല്‍കുന്നതിന് അടിയന്തര
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
കാര്‍ഷിക
മേഖലയില്‍ ഉണ്ടായ വളര്‍ച്ച
2609.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
കാര്‍ഷിക മേഖലയില്‍
ഉണ്ടായ വളര്‍ച്ചയുടെ
വിശദവിവരം
ലഭ്യമാക്കുമോ;
(ബി)
പാടശേഖരങ്ങളില്‍
കെട്ടിക്കിടക്കുന്ന
നെല്ല്
സംഭരിക്കുന്നതിനും
കര്‍ഷകര്‍ക്ക് അര്‍ഹമായ
വില നല്‍കുന്നതിനും
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കുമോ?
ദേവികുളം
മണ്ഡലത്തിലെ പുതിയ കാര്‍ഷിക
പദ്ധതികള്‍
2610.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ദേവികുളം
നിയോജകമണ്ഡലത്തില്‍
കാര്‍ഷിക മേഖലയില്‍
പുതിയ പദ്ധതികള്‍
രൂപീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏത്
പദ്ധതിയാണെന്ന്
വ്യക്തമാക്കുമോ?
കോങ്ങാട്
മണ്ഡലത്തിലെ കൃഷി വകുപ്പിന്റെ
പദ്ധതികൾ
2611.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷിവകുപ്പ്
2017-18
കാലയളവിലേയ്ക്ക്
കോങ്ങാട് മണ്ഡലത്തിനായി
തയ്യാറാക്കിയിട്ടുള്ള
പദ്ധതികളുടെ വിശദാംശം
നല്‍കുമോ;
(ബി)
നിലവില്‍
മണ്ഡലത്തില്‍
നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന
പദ്ധതികള്‍
എന്തെല്ലാമാണ്;
വിശദവിവരം നല്‍കുമോ;
(സി)
കഴിഞ്ഞ
5 വർഷക്കാലയളവില്‍
കോങ്ങാട് മണ്ഡലത്തിൽ
കൃഷിവകുപ്പില്‍ നിന്നും
ഏതെല്ലാം പദ്ധതികൾക്ക്
എത്ര തുക വീതം
ചെലവഴിച്ചു ; ഇനം
തിരിച്ചുള്ള വിശദവിവരം
നല്‍കുമോ?
കോങ്ങാട്
മണ്ഡലത്തിലെ കൂര്‍ക്ക
കര്‍ഷകര്‍ക്കായി പ്രത്യേക
പാക്കേജ്
2612.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോങ്ങാട്
മണ്ഡലത്തിലെ 'കൂര്‍ക്ക'
കര്‍ഷകര്‍ക്കായി
എന്തെങ്കിലും പ്രത്യേക
പാക്കേജ്
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ;
(ബി)
പ്രസ്തുത
കര്‍ഷകര്‍ക്കായി
എന്തെങ്കിലും
പദ്ധതികള്‍ കഴിഞ്ഞ 5
വര്‍ഷത്തിനിടയില്‍
നടപ്പിലാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ട്;
വിശദവിവരം
ലഭ്യമാക്കുമോ?
വാമനപുരം
മണ്ഡലത്തില്‍ കൃഷി വകുപ്പ്
നടപ്പിലാക്കിയ പദ്ധതികൾ
2613.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
2016-17
സാമ്പത്തിക
വര്‍ഷത്തില്‍ വാമനപുരം
നിയോജകമണ്ഡലത്തില്‍
കൃഷി വകുപ്പ്
മുഖാന്തിരം
നടപ്പിലാക്കിയ
പദ്ധതികള്‍ ഏതൊക്കെ;
വിശദവിവരങ്ങള്‍
നല്‍കാമോ?
മലപ്പുറം
മണ്ഡലത്തില്‍ നടപ്പിലാക്കിയ
പദ്ധതികള്‍
2614.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ മലപ്പുറം
മണ്ഡലത്തില്‍ കാര്‍ഷിക
മേഖലയില്‍
നടപ്പിലാക്കിയ
പദ്ധതികള്‍
വിശദീകരിക്കാമോ;
(ബി)
ഓരോ
പദ്ധതിക്കും നീക്കി
വച്ച തുക, ചെലവഴിച്ച
തുക, പ്രവൃത്തികളുടെ
പുരോഗതി എന്നിവ
വെളിപ്പെടുത്തുമോ;
(സി)
മണ്ഡലം
തലത്തില്‍ സര്‍ക്കാര്‍
നടപ്പിലാക്കുന്ന
കാര്‍ഷിക മേഖലയിലെ
വിവിധ പദ്ധതികളുടെ
പൂര്‍ണ്ണവിവരങ്ങളും
പുരോഗതികളും യഥാസമയം
മണ്ഡലം
എം.എല്‍.എ.യുമായി
കൂടിയാലോചിക്കാറുണ്ടോ;
ഇല്ലെങ്കില്‍ അതിന്റെ
കാരണം വ്യക്തമാക്കുമോ;
(ഡി)
ഈ
സര്‍ക്കാര്‍ കാര്‍ഷിക
മേഖലയില്‍
നടപ്പിലാക്കിയ
പദ്ധതികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
ആലത്തൂര്‍
മണ്ഡലത്തിലെ കൃഷിഭൂമിയുടെ
വിസ്തൃതിയും കൃഷിഭവനുകളിലെ
ഒഴിവുകളും
2615.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലത്തൂര്‍
നിയോജക മണ്ഡലത്തിലെ
കൃഷി ഭൂമിയുടെ വിസ്തൃതി
തരം തിരിച്ച്
ലഭ്യമാക്കാമോ;
(ബി)
ആലത്തൂര്‍
നിയോജക മണ്ഡലത്തിലെ
കൃഷിഭവനുകളിലെ ഒഴിവുള്ള
തസ്തികകളില്‍ നിയമനം
നടത്തുന്നതിനായി
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ?
പച്ചക്കറി
കൃഷി പ്രോത്സാഹന നടപടികൾ
2616.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പച്ചക്കറി
കൃഷി
പ്രോത്സാഹിപ്പിക്കുന്നതിന്
സ്വീകരിച്ചിട്ടുളള
നടപടികള്‍
വിശദമാക്കാമോ?
കുളങ്ങളും
തോടുകളും
സംരക്ഷിക്കുന്നതിനും
നവീകരിക്കുന്നതിനുമുളള
പദ്ധതികള്‍
2617.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷി,
സോയില്‍ കണ്‍സര്‍വേഷന്‍
എന്നീ വകുപ്പുകള്‍
മുഖേന കുളങ്ങളും
തോടുകളും
സംരക്ഷിക്കുന്നതിനും
നവീകരിക്കുന്നതിനുമായി
നടപ്പിലാക്കുന്ന
പദ്ധതികള്‍ എന്തെല്ലാം;
പദ്ധതികളുടെ
മാര്‍ഗ്ഗരേഖ സഹിതം
വിശദമാക്കാമോ;
(ബി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
കൃഷി വകുപ്പ് ,
സോയില്‍
കണ്‍സര്‍വേഷന്‍ വകുപ്പ്
, കെ.എല്‍.ഡി.സി എന്നിവ
മുഖേന കുളങ്ങളും
തോടുകളും
നവീകരിക്കുന്ന പദ്ധതി
എവിടെയെല്ലാം
നടപ്പിലാക്കി; ഏതെല്ലാം
നിയോജക മണ്ഡലങ്ങളില്‍;
വിശദാംശം
ലഭ്യമാക്കാമോ?
ആലത്തൂര്‍
മണ്ഡലത്തില്‍ തരിശായി
കിടക്കുന്ന നെല്‍കൃഷിഭൂമി
2618.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലത്തൂര്‍
നിയോജകമണ്ഡലത്തില്‍
സ്ഥിരമായി എത്ര ഏക്കര്‍
കൃഷിഭൂമി നെല്‍ കൃഷി
ചെയ്യാതെ തരിശായി
കിടക്കുന്നുണ്ട് എന്ന
കണക്ക് പഞ്ചായത്ത്
തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
ഈ
നിലങ്ങളില്‍ കൃഷി
ഇറക്കുന്നതിന് കര്‍ഷകരെ
പ്രോത്സാഹിപ്പിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കുമോ?
നെല്‍കൃഷി
കര്‍ഷകര്‍ക്ക് ഉല്പാദന
ബോണസ്സ്
2619.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തു എത്ര
ഹെക്ടറിൽ നെൽകൃഷി
ചെയ്തുവരുന്നുണ്ട് ;
നെല്‍കൃഷി
കര്‍ഷകര്‍ക്ക്
ഹെക്ടറിന് എത്ര രൂപയാണ്
നിലവില്‍ ഉല്പാദന
ബോണസ്സ്
നല്‍കിവരുന്നത്;
(ബി)
ഇത്
കാലോചിതമായി ഉയര്‍ത്തി
നല്‍കുന്നതിന് നടപടി
സ്വീകരിക്കാന്‍
ഉദ്ദേശമുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
വിശദാംശം
വ്യക്തമാക്കുമോ?
നെല്‍കൃഷി
ആദായകരമാക്കുന്നതിനും
ഉല്പാദനക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിനും
നടപടി
2620.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
ജെയിംസ് മാത്യു
,,
പുരുഷന് കടലുണ്ടി
,,
എം. സ്വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
നെല്‍കൃഷിയുടെ
വിസ്തീര്‍ണ്ണം 3 ലക്ഷം
ഹെക്ടര്‍ ആക്കി
ഉയര്‍ത്തുമെന്ന
പ്രഖ്യാപനത്തിന്റെ
അടിസ്ഥാനത്തില്‍
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
അറിയിക്കാമോ;
(ബി)
നെല്‍കൃഷി
ആദായകരമാക്കുന്നതിനും
ഉല്പാദനക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിനും
എന്തെല്ലാം പദ്ധതികള്‍
ഉണ്ട്;
(സി)
ഭക്ഷ്യ
ധാന്യങ്ങൾക്കായി മറ്റ്
സംസ്ഥാനങ്ങളെ അമിതമായി
ആശ്രയിക്കുന്നത്
കൃത്രിമ
വിലക്കയറ്റത്തിനിടയാക്കുമെന്ന
അനുഭവത്തിന്റെയടിസ്ഥാനത്തില്‍
നെല്‍കൃഷി
പ്രോത്സാഹിപ്പിക്കാന്‍
അടിയന്തര നടപടി
സ്വീകരിക്കുമോ ?
തൃശ്ശൂരിലെ
സംയോജിത കാര്‍ഷിക കോപ്ലക്സ്
നിര്‍മ്മാണം
2621.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശ്ശൂരിലെ
സംയോജിത കാര്‍ഷിക
കോംപ്ലക്സ്
നിര്‍മ്മാണം ഏതു
ഘട്ടത്തിലാണ്;
(ബി)
ആകെ
എത്ര കോടി രൂപയുടെ
പ്രവൃത്തിക്കാണ്
ഭരണാനുമതി
നല്‍കിയിട്ടുള്ളത്;
വിശദാംശം
ലഭ്യമാക്കുമോ;
(സി)
സംയോജിത
കാര്‍ഷിക കോംപ്ലക്സ്
നിര്‍മ്മാണ പ്രവൃത്തി
പൂര്‍ത്തീകരിച്ചാല്‍
എന്തെല്ലാം
സൗകര്യങ്ങള്‍ ആണ്
ലഭ്യമാകുന്നത്;
വിശദാംശം നല്‍കുമോ;
(ഡി)
എത്രയും
വേഗത്തില്‍ പ്രവൃത്തി
പൂര്‍ത്തികരിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശം
ലഭ്യമാക്കുമോ?
കാസര്‍കോട്
ജില്ലയിലെ അടയ്ക്കാ കര്‍ഷകരെ
സഹായിക്കുന്ന പദ്ധതി
2622.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍കോട്
ജില്ലയിലെ അടയ്ക്കാ
കര്‍ഷകരെ
സഹായിക്കുന്നതിനായി
സംസ്ഥാനത്തു്
എന്തെങ്കിലും പദ്ധതി
പ്രഖ്യാപിച്ചിരുന്നോ
എന്ന് വ്യക്തമാക്കാമോ?
(ബി)
എങ്കില്‍
പ്രസ്തുത പദ്ധതി
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
(സി)
ഇല്ലെങ്കില്‍
അതിനുള്ള
കാരണമെന്താണ്;ഭരണകാലത്ത്
(ഡി)
പ്രസ്തുത
പദ്ധതിയില്‍ പറഞ്ഞ
കാര്യങ്ങള്‍
നടപ്പാക്കാന്‍ ഈ
സര്‍ക്കാരിന്
ഉദ്ദേശമുണ്ടോയെന്ന്
വ്യക്തമാക്കുമോ?
നിലമ്പൂര്‍
മണ്ഡലത്തിലെ തരിശുഭൂമിയില്‍
കൃഷി ആരംഭിക്കാനുള്ള
പദ്ധതികള്‍
2623.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലമ്പൂര്‍
നിയോജകമണ്ഡലത്തില്‍
കൃഷിയോഗ്യമായ എന്നാല്‍
കൃഷി ചെയ്യാതെ
കിടക്കുന്ന ഭൂമി
എത്രയെന്ന് കൃഷി
ഭവനുകളും
പ്രദേശവുമുള്‍പ്പെടെ
വിശദമാക്കാമോ;
(ബി)
വനമേഖല
ഉള്‍പ്പെടെ വിവിധ
സര്‍ക്കാര്‍വകുപ്പുകളുടെ
ഉടമസ്ഥതയിലുള്ള തരിശായി
കിടക്കുന്ന സ്ഥലങ്ങള്‍
കൃഷിക്കായി
പ്രയോജനപ്പെടുത്താന്‍
കഴിയുമോ; ആയതിനുള്ള
നടപടിക്രമങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(സി)
ഇത്തരം
തരിശു പ്രദേശങ്ങളില്‍
വനിതാ സ്വയംസഹായ
സംഘങ്ങള്‍ വഴി കൃഷി
ആരംഭിക്കാനുള്ള
പദ്ധതികള്‍
ആവിഷ്കരിച്ചാല്‍ ആയതിന്
അനുമതി ലഭ്യമാക്കുമോ;
ഇതിനായി സാമ്പത്തിക
സഹായം
അനുവദിക്കുമോയെന്ന്
വ്യക്തമാക്കുമോ?
കുറ്റ്യാടി
മണ്ഡലത്തിലെ പാടശേഖരങ്ങളുടെ
അടിസ്ഥാന സൗകര്യ വികസന പദ്ധതി
2624.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുറ്റ്യാടി
നിയോജകമണ്ഡലത്തിലെ
വേളം, കുറ്റ്യാടി
പഞ്ചായത്തുകളിലെ
പാടശേഖരങ്ങളുടെ
അടിസ്ഥാന സൗകര്യ വികസന
പദ്ധതിയില്‍
ചെറിയാണ്ടി,
കുന്നുമ്മല്‍, കാക്കുനി
പാടശേഖര വികസന
പ്രവൃത്തികള്‍ക്ക് എത്ര
ലക്ഷം രൂപയാണ്
വകയിരുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇവിടെ
പമ്പ് ഹൗസ്, ടില്ലര്‍
ബണ്ട് എന്നിവ
നിര്‍മ്മിക്കുന്നതിനാവശ്യമായ
സ്ഥലം
വിട്ടുകിട്ടിയിട്ടുണ്ടോ;
(സി)
ഇല്ലെങ്കില്‍
ഇതു സംബന്ധിച്ച
നടപടികള്‍ ഏതു
ഘട്ടത്തിലാണ്;
വിശദാംശങ്ങള്‍
നല്‍കുമോ;
(ഡി)
പ്രസ്തുത
പദ്ധതിയുടെ ഭാഗമായുള്ള
കുറിച്ചകം,
പാവുള്ളാട്ടു വയല്‍,
കുഴിവയല്‍ പാടശേഖരവികസന
പ്രവൃത്തികള്‍ക്ക് എത്ര
രൂപയാണ്
വകയിരുത്തിയിട്ടുള്ളത്;
പ്രസ്തുത പ്രവൃത്തി
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ്;
(ഇ)
പദ്ധതിയുടെ
ഭാഗമായുള്ള
നാരായണിനട,വാച്ചാല്
നട,തിക്കുനി
പാടശേഖരവികസന
പ്രവൃത്തികള്‍ക്ക് എത്ര
രൂപയാണ്
വകയിരുത്തിയിട്ടുള്ളത്;
പ്രസ്തുത പ്രവൃത്തി
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ്;
വിശദാംശങ്ങള്‍
നല്‍കുമോ;
(എഫ്)
പദ്ധതിയില്‍
ഉള്‍പ്പെട്ട പെരുവയല്‍
പാടശേഖരവികസന
പദ്ധതിക്ക് എത്ര രൂപ
വകയിരുത്തിയിട്ടുണ്ട്;
പ്രസ്തുത പദ്ധതി
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ്;
വിശദാംശങ്ങള്‍
നല്‍കുമോ;
(ജി)
പദ്ധതിയില്‍
ഉള്‍പ്പെട്ട തെയ്യാട്ടു
താഴെ, ശാന്തിനഗര്‍,
ചെറുകുന്ന് പാടശേഖര
വികസന
പ്രവൃത്തികള്‍ക്ക്
വകയിരുത്തിയ തുക എത്ര;
പദ്ധതി ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ്;
പദ്ധതിയുടെ ഭാഗമായുള്ള
ഊരാത്ത് വടയം പാടശേഖരം
(കുറ്റ്യാടി
പഞ്ചായത്ത്) വികസന
പ്രവൃത്തിക്ക്
അനുവദിച്ച തുക
എത്ര;പദ്ധതി ഏതു
ഘട്ടത്തിലാണ്; വിശദാംശം
ലഭ്യമാക്കുമോ?
പച്ചത്തേങ്ങ
സംഭരണം നടത്തുന്ന ഏജന്‍സികൾ
2625.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പച്ചത്തേങ്ങ
സംഭരിക്കുന്നുണ്ടോ;എങ്കില്‍
പ്രസ്തുത പദ്ധതി
നടപ്പിലാക്കുന്നത് ഏത്
ഏജന്‍സി മുഖേനയാണെന്ന്
വിശദീകരിക്കുമോ;
(ബി)
കൃഷി
വകുപ്പ് നേരിട്ട്
പച്ചത്തേങ്ങ
സംഭരിക്കുന്നുണ്ടോ;
പ്രസ്തുത ഇനത്തില്‍
എത്ര തുക കര്‍ഷകര്‍ക്ക്
വിതരണം
ചെയ്യാനുണ്ടെന്ന്
വിശദീകരിക്കുമോ;
(സി)
കേരഫെഡ്
നേരിട്ട് പച്ചത്തേങ്ങ
സംഭരിക്കുന്നുണ്ടോ ;
എങ്കിൽ വിശദാംശം
ലഭ്യമാക്കുമോ ?
കൃഷിഭൂമിയുടെ
അളവും പച്ചക്കറികളുടെ ദൈനംദിന
ഉപയോഗവും
2626.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
2007-08 ലെ
തരിശുഭൂമിയുടെയും
കൃഷിയ്ക്കുപയോഗിക്കാതെ
മറ്റാവശ്യങ്ങള്ക്കുപയോഗിച്ച
കൃഷിഭൂമിയുടെയും
വെറുതെയിട്ടിട്ടുള്ള
കൃഷിഭൂമിയുടെയും അളവ്
എത്രയെന്നും ആയത്
2015-16 ല്‍
എത്രയെന്നും
വ്യക്തമാക്കുമോ;
(ബി)
സംസഥാനത്ത്
2007-08ല്‍
പച്ചക്കറികള്‍
കൃഷിചെയ്തിരുന്ന
കൃഷിഭൂമിയുടെ അളവും
ഉല്പാദിപ്പിച്ച
ഉല്പന്നങ്ങളുടെ അളവും
എത്രയെന്നും ആയത്
2015-16-ല്‍
എത്രയെന്നും
2016-17-ല്‍ ഈ
സര്‍ക്കാര്‍ കാലയളവില്‍
എത്രയെന്നും
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്തിനാവശ്യമായ
പച്ചക്കറികളുടെ ദൈനംദിന
ഉപയോഗം എത്രയെന്നും
എത്ര അളവ് സംസ്ഥാനത്ത്
ഉല്പാദിപ്പിക്കുന്നു
എന്നും എത്ര അളവ് മറ്റു
സംസ്ഥാനങ്ങളെ
ആശ്രയിക്കുന്നു എന്നും
വ്യക്തമാക്കുമോ?
വെജിറ്റബിള്‍
ആന്റ് ഫ്രൂട്ട് പ്രൊമോഷന്
കൗണ്‍സിലിന്റെ
പ്രവര്‍ത്തനങ്ങള്‍
2627.
ശ്രീ.റ്റി.വി.രാജേഷ്
,,
ഒ. ആര്. കേളു
,,
പി. ഉണ്ണി
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പഴവര്‍ഗ്ഗങ്ങളുടെയും
പച്ചക്കറികളുടെയും
ഉല്പാദനം
പ്രോത്സാഹിപ്പിക്കുന്നതിനായി
വെജിറ്റബിള്‍ ആന്റ്
ഫ്രൂട്ട് പ്രൊമോഷന്
കൗണ്‍സില്‍
നടപ്പിലാക്കി വരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
വീട്ടുവളപ്പിലെ
കൃഷി,ജൈവകൃഷി എന്നിവ
പ്രോത്സാഹിപ്പിക്കുന്നതിനായി
എന്തെല്ലാം സഹായങ്ങളാണ്
വി.എഫ്.പി.സി.കെ നല്കി
വരുന്നതെന്ന്
വിശദമാക്കുമോ;
(സി)
പങ്കാളിത്ത
ഗ്യാരന്റി
സമ്പ്രദായത്തോടെയുള്ള
പച്ചക്കറി കൃഷി
വ്യാപിപ്പിക്കുന്നതിനും
പ്രചരിപ്പിക്കുന്നതിനുമായി
എന്തെല്ലാം നടപടികളാണ്
കൗണ്‍സില്‍ മുഖേന
നടപ്പിലാക്കി
വരുന്നതെന്ന്
വ്യക്തമാക്കുമോ;
(ഡി)
വി.എഫ്.പി.സി.കെ
യുടെ കീഴില്‍ മണ്ണ്
പരിശോധന ലാബുകള്‍
ആരംഭിച്ചിട്ടുണ്ടോ ;
എങ്കിൽ വിശദാംശം
ലഭ്യമാക്കുമോ?
കര്‍ഷകര്‍ക്ക്
നല്കുന്ന വൈദ്യുതി ആനുകൂല്യം
2628.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സൗജന്യ വൈദ്യുതി
ആനുകൂല്യം എത്ര
കര്‍ഷകര്‍ക്ക്
നല്‍കിവരുന്നുണ്ട്;
(ബി)
ഇതില്‍
നെല്‍കര്‍ഷകര്‍
എത്രപേരുണ്ട്;
(സി)
കരകൃഷി
ചെയ്യുന്നവര്‍
എത്രപേരുണ്ട്;
(ഡി)
പോളിഹൗസ്
കൃഷിചെയ്യുന്ന
കര്‍ഷകര്‍ എത്ര ;
(ഇ)
വൈദ്യുതി
ആനുകൂല്യം
കര്‍ഷകര്‍ക്ക്
നല്‍കുന്നതിന്
ഒരുവര്‍ഷം ശരാശരി
എത്രകോടി രൂപ
ആവശ്യമായിവരുന്നുണ്ട്;
വിശദാംശം
വ്യക്തമാക്കുമോ?
പുഷ്പകൃഷിക്ക്
നല്കുന്ന പ്രോത്സാഹനം
2629.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കൃഷിവകുപ്പ്
പുഷ്പകൃഷിക്ക്
നല്കുന്ന സഹായങ്ങളും
ആനുകൂല്യങ്ങളും
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ?
പച്ചക്കറിയുടെ
വിലവര്‍ദ്ധനവ്
2630.
ശ്രീ.വി.ടി.ബല്‍റാം
,,
കെ.എസ്.ശബരീനാഥന്
,,
സണ്ണി ജോസഫ്
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തു
പച്ചക്കറി വിലയില്‍ 20
മുതല്‍ 50 ശതമാനം വരെ
വിലവര്‍ദ്ധനവ് ഉണ്ടായ
സാഹചര്യം എന്താണെന്ന്
വെളിപ്പെടുത്തുമോ ;
(ബി)
സംസ്ഥാനത്ത്
പച്ചക്കറി കൃഷി
വ്യാപകമാക്കിയെന്ന്
കണക്കുകളിലൂടെ
കാണിക്കുമ്പോഴും
പച്ചക്കറിയുടെ
അഭൂതപൂര്‍വ്വമായ
വിലവര്‍ദ്ധനവിന്റെ
കാരണമെന്താണ്;
(സി)
വിലവര്‍ദ്ധനവ്
പിടിച്ചുനിര്‍ത്തി
സാധാരണക്കാര്‍ക്ക്
ആശ്വാസം നല്‍കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്?
തിരുനെല്ലുര്‍
പാടശേഖരത്തിലെ നെല്‍കൃഷി
2631.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മണലൂര്‍
നിയോജകമണ്ഡലത്തിലെ
മുല്ലശ്ശേരി
പഞ്ചായത്തിലെ
തിരുനെല്ലുര്‍
പാടശേഖരത്തില്‍ വരുന്ന
സീസണില്‍
പൂര്‍ണ്ണതോതില്‍
നെല്‍കൃഷിയിറക്കുന്നതിന്
എന്തെങ്കിലും പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോയെന്ന്
വിശദമാക്കുമോ;
(ബി)
ഇവിടെ
കര്‍ഷകര്‍ക്ക്
എന്തെല്ലാം സഹായങ്ങളും
സൗകര്യങ്ങളും
ലഭ്യമാക്കുമെന്ന്
അറിയിക്കാമോ?
വിളനാശത്തിന്റെ
നഷ്ടപരിഹാരം
നിശ്ചയിക്കുന്നതിനുള്ള
മാനദണ്ഡം
2632.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കര്‍ഷകര്‍ക്ക്
വിളനാശത്തിനുള്ള
നഷ്ടപരിഹാരം
വര്‍ദ്ധിപ്പിക്കാന്‍
തീരുമാനിച്ചോ;
ഉണ്ടെങ്കില്‍ അത്
എത്രയാണെന്ന്
വെളിപ്പെടുത്തുമോ ;
(ബി)
ഇത്
നിശ്ചയിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണ്. ?
ഡാറ്റാബാങ്കിലെ
അപാകതകള്‍ പരിഹരിച്ച്
പുനര്‍വിജ്ഞാപനം
2633.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഡാറ്റാബാങ്കിലെ
അപാകതകള്‍
പരിഹരിക്കുന്നതിനുള്ള
അപേക്ഷകള്‍ കൃഷി ഭവന്
സ്വീകരിച്ചിരുന്നോ;
(ബി)
എങ്കില്‍
അതിന്മേല് എന്ത്
തുടര്‍ നടപടിയാണ്
സ്വീകരിച്ചിരുന്നത്;
(സി)
അപാകതകള്‍
പരിഹരിച്ച് ഡാറ്റാ
ബാങ്ക് പുനര്‍
വിജ്ഞാപനം ചെയ്യാന്‍
സർക്കാർ
ഉദ്ദേശിക്കുന്നുണ്ടോ ?
പെരിന്തല്‍മണ്ണ
നിയോജകമണ്ഡലത്തില്‍ വിള
ഇന്‍ഷുറന്‍സ് പദ്ധതി
2634.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിള
ഇന്‍ഷുറന്‍സ്
പദ്ധതിയില്‍
ചേരുന്നതിനുള്ള
വ്യവസ്ഥകള്‍
എന്തെല്ലാമാണ്;
(ബി)
പെരിന്തല്‍മണ്ണ
നിയോജകമണ്ഡലത്തിലെ ഓരോ
കൃഷി ഭവന്റെയും കീഴില്‍
പ്രസ്തുത പദ്ധതിയില്‍
ഉള്‍പ്പെട്ട കര്‍ഷകരുടെ
വിശദമായ ലിസ്റ്റ്
ലഭ്യമാക്കുമോ;
(സി)
മണ്ഡലത്തിലെ
കൂടുതല്‍ കര്‍ഷകരെ
പ്രസ്തുതപദ്ധതിയില്‍
ചേര്‍ക്കുന്നതിനായി
നടപടി
സ്വീകരിക്കുമോയെന്ന്
വിശദമാക്കുമോ?
കൃഷിനാശത്തിന്റെ
ജില്ലാതിരിച്ചുള്ള കണക്ക്
2635.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കടുത്ത വരള്‍ച്ചയില്‍
എത്ര കോടി രൂപയുടെ
കൃഷിനാശം
സംഭവിച്ചിട്ടുണ്ട്;ജില്ല
അടിസ്ഥാനത്തിലുളള
കണക്ക് ലഭ്യമാക്കുമോ;
(ബി)
ഇതു
സംബന്ധിച്ച്
പരിശോധിക്കാന്‍ കേന്ദ്ര
സര്‍ക്കാര്‍ പ്രതിനിധി
സംസ്ഥാനം
സന്ദര്‍ശിച്ചിട്ടുണ്ടോ;വിശദാംശങ്ങള്‍
അറിയിക്കാമോ?
പെസ്റ്റിസെെഡ്സ്
റെസിഡ്യൂ ടെസ്റ്റിംഗ് ലാബുകൾ
അനലറ്റിക്കല്‍ ലാബുകൾ
എന്നിവയുടെ പ്രവര്‍ത്തന
ഏകോപനം
2636.
ശ്രീ.കെ.വി.വിജയദാസ്
,,
ജെയിംസ് മാത്യു
,,
എം. നൗഷാദ്
,,
ഐ.ബി. സതീഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പഴം,
പച്ചക്കറി എന്നിവയിലെ
കീടനാശിനികളുടെ അളവ്
പരിശോധിക്കുന്നതിനായി
സംസ്ഥാനത്ത്
എവിടെയെല്ലാം
പെസ്റ്റിസെെഡ്സ്
റെസിഡ്യൂ ടെസ്റ്റിംഗ്
ലാബുകള്‍
സജ്ജമാക്കിയിട്ടുണ്ടെന്ന്
വിശദമാക്കുമോ ;
(ബി)
പ്രസ്തുത
ലാബുകളുടെ ശേഷി
സംസ്ഥാനത്തിന്റെ
ആവശ്യത്തിനനുസൃതമായി
വര്‍ദ്ധിപ്പിക്കുന്നതിനായി
എന്തെങ്കിലും
പദ്ധതികള്‍ ആസൂത്രണം
ചെയ്യുന്നുണ്ടോയെന്ന്
വിശദമാക്കുമോ;
(സി)
കാര്‍ഷികസര്‍വ്വകലാശാലയുടെയും
ഭക്ഷ്യസുരക്ഷാ
വകുപ്പിന്റെയും
അനലറ്റിക്കല്‍
ലാബുകളുടെയും
പ്രവര്‍ത്തനങ്ങള്‍
ഏകോപിപ്പിക്കുന്നതു
മുഖേന ഇത്തരം
പരിശോധനകള്‍ കൂടുതല്‍
ഫലപ്രദമാകുമെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അത്തരത്തിലുളള
സംയുക്ത സംരംഭത്തിനായി
നടപടി സ്വീകരിക്കുമോ?
പച്ചക്കറികൃഷിയില്‍
സ്വയംപര്യാപ്തത
2637.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ജി.എസ്.ജയലാല്‍
,,
ഇ.കെ.വിജയന്
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പച്ചക്കറി
കൃഷി
പ്രോത്സാഹിപ്പിക്കുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിച്ചിരിക്കുന്നതെന്ന്
വിശദമാക്കുമോ;
(ബി)
പച്ചക്കറി
കര്‍ഷകര്‍ക്ക്
ഇന്‍സന്റീവ് നല്കുന്ന
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
പച്ചക്കറികൃഷിയില്‍
സ്വയംപര്യാപ്തത
കെെവരിക്കുന്നതിന്
സംസ്ഥാനത്തിന്
സാധിക്കുമോ;എങ്കിൽ
വിശദാംശം
വ്യക്തമാക്കുമോ;
(ഡി)
സ്കൂള്‍
വിദ്യാര്‍ത്ഥികള്‍ക്കിടയില്‍
, പച്ചക്കറികൃഷി
ചെയ്യേണ്ടതിന്റെ
ആവശ്യകത സംബന്ധിച്ച്
ബോധവൽക്കരണം നടത്തി,
സംസ്ഥാനത്തെ
ഭക്ഷ്യസ്വയംപര്യാപ്തതയിലേക്ക്
നയിക്കുന്നതിന്
പുതുതലമുറയെ പ്രാപ്തമാ
ക്കുമോ?
വിദ്യാര്‍ത്ഥികളില്‍
കാര്‍ഷിക അവബോധം
വര്‍ധിപ്പിക്കുന്നതിന് പദ്ധതി
2638.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
വിദ്യാര്‍ത്ഥികളില്‍
കാര്‍ഷിക അവബോധം
വര്‍ധിപ്പിക്കുന്നതിനും
കൃഷി
പ്രോത്സാഹിപ്പിക്കുന്നതിനുമായി
എന്തെല്ലാം പദ്ധതികള്‍
ആവിഷ്കരിച്ച്
നടപ്പിലാക്കിവരുന്നുണ്ട്
എന്ന് വ്യക്തമാക്കാമോ?
കാര്ഷികോല്പന്നങ്ങളുടെ
വിപണന സംവിധാനം
ശക്തിപ്പെടുത്തി വിലസ്ഥിരത
ഉറപ്പാക്കാന്‍ നടപടി
2639.
ശ്രീ.ബി.ഡി.
ദേവസ്സി
,,
ഒ. ആര്. കേളു
,,
പി.ടി.എ. റഹീം
,,
എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാര്ഷികോല്പന്നങ്ങളുടെ
വിപണന സംവിധാനം
ശക്തിപ്പെടുത്തി
വിലസ്ഥിരത
ഉറപ്പാക്കാന്‍
എന്തെങ്കിലും
പദ്ധതികളുണ്ടോ;വ്യക്തമാക്കുമോ;
(ബി)
എളുപ്പം
കേടാവുന്ന
പച്ചക്കറികളും
മറ്റുല്പന്നങ്ങളും
ശേഖരിച്ചുവയ്ക്കാനായി
ശീതീകരണ
സൗകര്യത്തോടുകൂടിയ
സംഭരണ സംവിധാനങ്ങള്‍
ഏര്‍പ്പെടുത്താനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(സി)
ജൈവ
കാര്ഷികോല്പന്നങ്ങള്ക്ക്
ബ്രാന്‍ഡിംഗ് നല്കി
ഇക്കോ ഷോപ്പുകളിലൂടെ
വില്‍ക്കാനുള്ള പദ്ധതി
സംസ്ഥാനത്താകെ വിപുലമായ
തോതില്‍
നടപ്പിലാക്കാനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കാമോ;
പദ്ധതിയുടെ വിശദാംശം
നല്‍കുമോ ?
ഹോര്‍ട്ടികോര്‍പ്പിലെ
നിയമനം എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് മുഖേന നടത്തുവാൻ
നടപടി
2640.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹോര്‍ട്ടികോര്‍പ്പിലെ
നിയമനം എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് മുഖേന
നടത്തുവാൻ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
നിലവിലുളള
താല്‍ക്കാലിക ജീവനക്കാരെ
പിരിച്ചുവിടുവാനും
കരാര്‍ ജീവനക്കാരുടെ
കരാര്‍ റദ്ദാക്കാനും
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
സ്ഥിരപ്പെടുത്തിയ
ദീര്‍ഘകാല സേവനമുളള
ജീവനക്കാരുടെ
സ്ഥിരപ്പെടുത്തല്‍
ഉത്തരവ് റദ്ദ്
ചെയ്യുവാനുണ്ടായ
സാഹചര്യം
വെളിപ്പെടുത്തുമോ?
കാര്‍ഷികോത്പന്നങ്ങള്‍
കേടുകൂടാതെ സൂക്ഷിക്കുന്നതിന്
ശീതീകരണികള്‍
2641.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഉത്പാദിപ്പിക്കപ്പെടുന്ന
കാര്‍ഷികോത്പന്നങ്ങള്‍
കേടുകൂടാതെ
സൂക്ഷിക്കുന്നതിന്
കര്‍ഷകരെ
സഹായിക്കുന്നതിനായി
ശീതീകരണികള്‍
ഒരുക്കുന്നതിനെക്കുറിച്ച്
തീരുമാനമെടുത്തിട്ടുണ്ടോ;
(ബി)
ഇത്തരത്തില്‍
ഒരു സംവിധാനം
ഏര്‍പ്പെടുത്തി
നല്‍കുന്നത്
കര്‍ഷകര്‍ക്ക് വളരെ
പ്രയാേജനപ്രദമാകുമെന്ന
കാര്യം
വിലയിരുത്തിയിട്ടുണ്ടോ;
(സി)
ഉത്പാദിപ്പിക്കപ്പെടുന്ന
കാര്‍ഷികോത്പന്നങ്ങള്‍
യഥാസമയം വിറ്റഴിക്കാന്‍
കഴിയാത്ത കര്‍ഷകരെ
സഹായിക്കാന്‍ കഴിയുന്ന
തരത്തില്‍ എന്തെല്ലാം
പദ്ധതികളാണ് കൃഷി
വകുപ്പ് നടപ്പിലാക്കി
വരുന്നത്; വിശദാംശം
ലഭ്യമാക്കുമോ?
കാര്‍ഷികോല്‍പ്പന്നങ്ങള്‍
സംഭരിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള നടപടികള്‍
2642.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കര്‍ഷകരില്‍
നിന്നും
കാര്‍ഷികോല്‍പ്പന്നങ്ങള്‍
കൃഷിവകുപ്പും
ബന്ധപ്പെട്ട
ഏജന്‍സികളും
സ്ഥാപനങ്ങളും നേരിട്ട്
സംഭരിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കാമോ?
2006-11
കാലയളവിലെ വിവിധ കാര്‍ഷിക
വികസനപദ്ധതികള്‍
2643.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2006-11
കാലയളവില്‍ നെല്‍കൃഷി
വികസനം, നാളികേര
വികസനം, ഹൈടെക് കൃഷി,
കുട്ടനാട്-ഇടുക്കി
പാക്കേജുകള്‍, വിള
ഇന്‍ഷ്വറന്‍സ് ,
കാര്‍ഷികാവശ്യത്തിന്
സൗജന്യ വൈദ്യുതി ,
കര്‍ഷക പെന്ഷന് ,
നിറവ്-വയനാട് പാക്കേജ്,
വിള ആരോഗ്യപരിപാലനം,
കൂടുതല്‍ പേരെ കര്‍ഷക
പെന്ഷന്
പദ്ധതിയിലുള്പ്പെടുത്തല്
എന്നീ പദ്ധതികള്‍ക്കായി
എത്ര തുക ചെലവാക്കി;
പ്രസ്തുത കാലയളവില്‍
ഓരോ പദ്ധതിയുടെയും
നടത്തിപ്പിലെ
നേട്ടങ്ങളും
കോട്ടങ്ങളും എന്തെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതികളില്‍ 2011-12
മുതല്‍ 2015-16
വരെയുള്ള വിശദാംശം
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതികളില്‍ 2016-17
കാലയളവിലെ നേട്ടങ്ങളും
തുടര്‍നടപടികളും
എന്തെല്ലാം ; മറ്റു
പുതിയ പദ്ധതികള്‍
എന്തെങ്കിലും
ആവിഷ്കരിച്ചു
നടപ്പാക്കിയിട്ടുണ്ടോ;
എങ്കില്‍ അവ എന്തെന്ന്
വ്യക്തമാക്കുമോ?
2011-12 മുതല്‍ 2016-17 വരെ
കാര്‍ഷികവിളകളുടെ ഉല്പാദനവും
ഇറക്കുമതിയും
2644.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2011-12
മുതല്‍ 2015-16 വരെയുളള
കാലഘട്ടങ്ങളില്‍ ഓരോ
വര്‍ഷവും
സംസ്ഥാനത്തിന്റെ
ആവശ്യത്തിനായുളള
പച്ചക്കറി
ഉള്‍പ്പെടെയുളള
കാര്‍ഷികവിളകള്‍ എത്ര;
ഇവ ഓരോന്നിന്റേയും
ആഭ്യന്തര ഉല്പാദനം
എത്ര; മറ്റു
സംസ്ഥാനങ്ങളില്‍
നിന്നുള്ള ഇറക്കുമതി
എത്ര; ഏതെല്ലാം
സംസ്ഥാനങ്ങളെ
ആശ്രയിച്ചാണ് ഇവയുടെ
ഇറക്കുമതി ;എന്നിവ
വ്യക്തമാക്കുമോ;
(ബി)
ഇത്
2016-17 കാലഘട്ടത്തില്‍
എത്ര എന്നും കാര്‍ഷിക
വിളകളുടെ
ഇറക്കുമതിക്കായി
ഏതെല്ലാം സംസ്ഥാനങ്ങളെ
ആശ്രയിച്ചിരുന്നു
എന്നും മറ്റു
സംസ്ഥാനങ്ങളെ
ആശ്രയിക്കുമ്പോള്‍
കച്ചവടലോബിയുടെ
കടന്നുകയറ്റം മൂലം വില
വര്‍ദ്ധനവുണ്ടാകുന്നതും
വിഷലിപ്തമായ
പച്ചക്കറികള്‍
ഇറക്കുമതി
ചെയ്യേണ്ടുന്ന
അവസ്ഥയുണ്ടാകുന്നതും
സംബന്ധിച്ച വിശദാംശവും
ലഭ്യമാക്കുമോ;
(സി)
സംസ്ഥാനത്തിനാവശ്യമായ
പഴവര്‍ഗ്ഗങ്ങളുടെ
ദെെനംദിന അളവ് എത്ര;
ആഭ്യന്തര ഉല്പാദനം എത്ര
; മറ്റു സംസ്ഥാനങ്ങളെ
ആശ്രയിക്കുന്നതിന്റെ
തോത് എത്ര ;ഇനം
തിരിച്ച് വിശദാംശം
ലഭ്യമാക്കുമോ?
നേമം മണ്ഡലത്തില്‍ പൊതു
കുളങ്ങളുടെ ആഴം
വര്‍ദ്ധിപ്പിക്കല്‍ നടപടി
2645.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പൊതുകുളങ്ങളുടെ
ആഴം വര്‍ദ്ധിപ്പിച്ച്
ജല സംരക്ഷണം
കാര്യക്ഷമമാക്കുന്നതിന്
വേണ്ടി നേമം നിയോജക
മണ്ഡലത്തില്‍ മണ്ണ്
സംരക്ഷണ വകുപ്പ്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ?
മണ്ണ്
പര്യവേക്ഷണ പ്രവര്‍ത്തനങ്ങളും
സോയില്‍ ഹെല്‍ത്ത് കാര്‍ഡ്
വിതരണവും
2646.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
ശ്രീമതി
ഗീതാ ഗോപി
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മണ്ണ്
പര്യവേക്ഷണവും
സംരക്ഷണവും വകുപ്പിന്റെ
പ്രധാന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(ബി)
സംസ്ഥാനത്തെ
എല്ലാ കര്‍ഷകര്‍ക്കും
സോയില്‍ ഹെല്‍ത്ത്
കാര്‍ഡ് വിതരണം
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ;
(സി)
സോയില്‍
മ്യൂസിയം അന്താരാഷ്ട്ര
നിലവാരത്തിലേക്ക്
ഉയര്‍ത്തുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവരുന്നു
എന്ന് വ്യക്തമാക്കുമോ?
കേളപ്പജി
കോളേജ് ഓഫ്
അഗ്രിക്കള്‍ച്ചറല്‍
എഞ്ചിനീയറിംഗ് ആന്റ്
ടെക്നോളജി
2647.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
ഏക കാര്‍ഷിക
എഞ്ചിനീയറിംഗ് കോളേജായ
തവനൂര്‍ കേളപ്പജി
കോളേജ് ഓഫ്
അഗ്രിക്കള്‍ച്ചറല്‍
എഞ്ചിനീയറിംഗ് ആന്റ്
ടെക്നോളജിയില്‍
നിലവിലുള്ള കോഴ്സുകള്‍
ഏതൊക്കെയെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
കോളേജിലെ ബിടെക് ഫുഡ്
എഞ്ചിനീയറിംഗ് കോഴ്സിന്
പി.എസ്.സി. അംഗീകാരം
ലഭിച്ചിട്ടില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പി.എസ്.സി.
അംഗീകാരം
ലഭിക്കാത്തതിനാല്‍
പഠിച്ചിറങ്ങിയ
വിദ്യാര്‍ത്ഥികള്‍ക്ക്
നിയമന സാധ്യത ഇല്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് പരിഹരിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കുമോ;
പി.എസ്.സി.
അംഗീകാരത്തിനുവേണ്ടി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വ്യക്തമാക്കുമോ;
(ഡി)
ഈ
കോഴ്സിന്റെ പേര് ഫുഡ്
എഞ്ചിനീയറിംഗ് &
ടെക്നോളജി എന്ന്
മാറ്റുന്നതിലൂടെ ബിടെക്
ഫുഡ് എഞ്ചിനീയറിംഗ്
കോഴ്സ് പാസ്സായവര്‍ക്ക്
അവസരങ്ങള്‍ നഷ്ടമാകുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഇ)
ഈ
കോഴ്സിന്റെ ഫീസ്
ഏകീകരിക്കുന്നത്തിനായി
സ്വീകരിച്ചിട്ടുള്ള
നടപടികൾ വിശദമാക്കുമോ?
കാര്‍ഷിക
സര്‍വകലാശാലയിലെ സാങ്കേതിക
വിഭാഗം ജീവനക്കാരുടെ നിയമനം
2648.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാര്‍ഷിക
സര്‍വകലാശാലയിലെ
സാങ്കേതിക വിഭാഗം
ജീവനക്കാരുടെ നിയമന
നടപടികള്‍ ഏതു
ഘട്ടത്തിലാണ്;
നിയമനങ്ങള്‍
നടക്കാത്തത്
സര്‍വകലാശാലയുടെ
പ്രവര്‍ത്തനങ്ങളെ
പ്രതികൂലമായി
ബാധിച്ചിട്ടുണ്ട്
എന്നുള്ളത്
സര്‍കാരിന്റെ
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
(ബി)
നിയമന
നടപടികള്‍
വേഗത്തിലാക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ ?