സി.ബി.എസ്.ഇ
, ഐ.സി.എസ്.ഇ സ്കൂളുകൾക്ക്
എൻ.ഒ.സി
2319.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം എൻ.ഒ.സി. നല്കിയ
സി.ബി.എസ്.ഇ ,
ഐ.സി.എസ്.ഇ സ്കൂളുകളുടെ
വിശദവിവരം നല്‍കുമോ;
(ബി)
എൻ.ഒ.സി
ലഭിക്കുന്നതിനായി
ഡി.പി.ഐ - യില്‍
നിന്നും പൊതു
വിദ്യാഭ്യാസ
വകുപ്പിലേക്ക് എത്ര
അപേക്ഷകള്‍
ലഭിച്ചിട്ടുണ്ട്;അവയുടെ
നിലവിലെ സ്ഥിതി
എന്താണെന്ന്
വ്യക്തമാക്കുമോ;
(സി)
ഇങ്ങനെ
ലഭിച്ച അപേക്ഷകള്‍
പരിശോധിച്ച് എൻ.ഒ.സി.
ലഭ്യമാക്കുവാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ?
എസ്.എസ്.എല്‍.സി പരീക്ഷാ
ചോദ്യം ചോര്‍ന്ന സംഭവം
2320.
ശ്രീ.അനില്‍
അക്കര
,,
അടൂര്‍ പ്രകാശ്
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എസ്.എസ്.എല്‍.സി.
കണക്ക് പരീക്ഷയുടെ
ചോദ്യം ചോര്‍ന്ന
സംഭവത്തില്‍ വിജിലന്‍സ്
അന്വേഷണത്തിന്
ഉത്തരവായിട്ടുണ്ടോ;
(ബി)
ഇതിനായി വിജിലന്‍സിനെ
ചുമതലപ്പെടുത്താനുളള
സാഹചര്യമെന്തായിരുന്നു;
(സി)
കേരള
വിദ്യാഭ്യാസ ചട്ടം 13
ലംഘിച്ച്
സര്‍വ്വീസിലുള്ള
അദ്ധ്യാപകര്‍ സ്വകാര്യ
ട്യൂഷന് എടുക്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം എത്ര
അദ്ധ്യാപകര്‍ക്കെതിരെ
നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
സ്കൂളുകളെ മികവിന്റെ
കേന്ദ്രങ്ങളാക്കുന്ന പദ്ധതി
2321.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്കൂളുകളെ മികവിന്റെ
കേന്ദ്രങ്ങളാക്കുന്ന
പദ്ധതിയനുസരിച്ച് എത്ര
നിയോജക മണ്ഡലങ്ങളിലെ
സ്കൂളുകളെ ഇൗ
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ട്
;
(ബി)
പദ്ധതിയിൽ
ഉൾപ്പെടുത്തിയ നിയോജക
മണ്ഡലങൾ ഏതെല്ലാം ;
പദ്ധതി നടത്തിപ്പിനുള്ള
അംഗീകാരം സര്‍ക്കാര്‍
നല്കി കഴിഞ്ഞോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
സ്പെഷ്യല്‍ സ്കൂൾ
അദ്ധ്യാപകരുടെ വേതനം
വര്‍ദ്ധിപ്പിക്കാന്‍ നടപടി
2322.
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാനസികവെല്ലുവിളി
നേരിടുന്ന കുട്ടികളെ
പഠിപ്പിക്കുന്ന
അദ്ധ്യാപകര്‍ക്കുള്ള
വേതനം
വര്‍ദ്ധിപ്പിക്കുന്ന
കാര്യം സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
സ്പെഷ്യല്‍
സ്കൂളുകളിലെ
അദ്ധ്യാപകര്‍
അഭിമുഖീകരിക്കുന്ന
പ്രശ്നങ്ങളെ
സംബന്ധിക്കുന്ന നിവേദനം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇവരുടെ പ്രശ്നങ്ങള്‍
പരിശോധിച്ച് ഫലപ്രദമായ
നടപടികള്‍
സ്വീകരിക്കുമോ?
ഹയര്‍സെക്കണ്ടറി
അധ്യാപകര്‍ക്ക് ദിവസവേതനവും
നിയമന അംഗീകാരവും
നൽകുന്നതിനുള്ള നടപടി
2323.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൂന്നുവര്‍ഷത്തിലധികമായി
ശമ്പളമോ,ദിവസവേതനമോ
ഇല്ലാതെ സംസ്ഥാനത്തെ
ഹയര്‍സെക്കണ്ടറി
സ്കൂളുകളില്‍ ജോലി
ചെയ്തു വരുന്ന എത്ര
അധ്യാപകര്‍
ഉണ്ട്;വ്യക്തമാക്കുമേോ;
(ബി)
പ്രസ്തുത
അധ്യാപകര്‍ക്ക്
ദിവസവേതനം നല്കുന്ന
കാര്യത്തില്‍
എന്തെങ്കിലും
തടസ്സങ്ങള്‍
ഉണ്ടോ;ഇല്ലെങ്കില്‍
എതെല്ലാം
ആർ.ഡി.ഡി.(റീജിയണൽ
ഡെപ്യുട്ടി
ഡയറക്ടര്‍)മാരുടെ
കീഴില്‍ ദിവസ വേതനം
നല്‍കിയിട്ടുണ്ട്;ആർ.ഡി.ഡി.,
സ്കൂള്‍ എന്നിവ
തിരിച്ച് വിശദാംശം
നല്‍കുമോ;
(സി)
എതെല്ലാം
ആർ.ഡി.ഡി.-കളിലാണ്
ദിവസവേതനം പോലും
നല്‍കുന്നതിനുളള നടപടി
ക്രമങ്ങള്‍ ഇനിയും
പൂർത്തീകരിക്കാത്തത്;കാരണം
വ്യക്തമാക്കാമോ;
(ഡി)
ദിവസവേതനം
അടിയന്തിരമായി
നല്‍കുന്നതിനും,നിയമന
അംഗീകാരം കാലതാമസം
കൂടാതെ നല്‍കുന്നതിനും
അടിയന്തര നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ;
ഓരോ
മണ്ഡലത്തിലെയും ഓരോ സ്കൂള്‍
വീതം അന്താരാഷ്ട
നിലവാരത്തിലേക്കുയര്‍ത്തുന്നതിന്
നടപടി
2324.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓരോ
മണ്ഡലത്തിലെയും ഓരോ
സ്കൂള്‍ വീതം
അന്താരാഷ്ട
നിലവാരത്തിലേക്കുയര്‍ത്തുമെന്ന്
സര്‍ക്കാര്‍
പ്രഖ്യാപിച്ചിരുന്നത്
പ്രകാരം എത്ര
സ്കൂളുകളുടെ മാസ്റ്റര്‍
പ്ലാന്‍ ഇത് വരെ
സര്‍ക്കാറിന്
ലഭിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ; ഇവ
ഏതാെക്കെ നിയോജക
മണ്ഡലങ്ങളിലേതാണ്;
(ബി)
ഇതില്‍
ഏതാെക്കെ സ്കൂളുകളുടെ
മാസ്റ്റര്‍ പ്ലാന്‍
കിഫ്ബി ഡയറക്ടര്‍
ബോര്‍ഡ്
അംഗീകരിച്ചിട്ടുണ്ട്;
പ്രസ്തുത
പ്രവര്‍ത്തികളുടെ
നിര്‍വ്വഹണ ഏജന്‍സികളെ
സര്‍ക്കാര്‍
നിശ്ചയിച്ചിട്ടുണ്ടോ;
(സി)
ബാലുശ്ശേരി
മണ്ഡലത്തിലെ
നടുവണ്ണൂര്‍ ഗവ. ഹയര്‍
സെക്കണ്ടറി സ്കൂള്‍
എത്ര കോടി രൂപയുടെ
മാസ്റ്റര്‍ പ്ലാന്‍ ആണ്
തയ്യാറാക്കി
സര്‍ക്കാറിന്
സമര്‍പ്പിച്ചിട്ടുളളതെന്ന്
അറിയിക്കാമോ?
എസ്.ഐ.ഇ.ടി.നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
2325.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
വകുപ്പിന്റെ ഭാഗമായി
പ്രവര്‍ത്തിക്കുന്ന
സ്റ്റേറ്റ്
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് എഡ്യൂക്കേഷണല്‍
ടെക്നോളജി (എസ്.ഐ.ഇ.ടി)
ഇപ്പോള്‍ നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണ് ;
(ബി)
എസ്.എെ.ഇ.ടി
യുടെ പ്രവര്‍ത്തനങ്ങള്‍
മെച്ചപ്പെടുത്തുന്നതിന്
ഈ സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത് ;
(സി)
സ്കൂളുകള്‍
ഹൈടെക് ആക്കുന്ന ഈ
കാലഘട്ടത്തില്‍
പാഠപുസ്തക പരിഷ്കരണം
നടക്കുമ്പോള്‍ ,
സമാന്തരമായി
എസ്.ഐ.ഇ.ടി. വഴി
ഡിജിറ്റല്‍
കണ്ടന്റുകള്‍
നിര്‍മ്മിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഡി)
എസ്.എെ.ഇ.ടി യെ
ശക്തിപ്പെടുത്തുന്നതിനായി
കൂടുതല്‍ ഫണ്ട്
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
എസ്.എസ്.എ
മുഖാന്തിരം സ്പെഷ്യലിസ്റ്റ്
അധ്യാപകര്‍
2326.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം എസ്.എസ്.എ.
മുഖാന്തിരം എത്ര
സ്പെഷ്യലിസ്റ്റ്
അധ്യാപകരെ
നിയമിച്ചിട്ടുണ്ട്;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
ഇത്തരത്തില്‍
പുതുതായി
സ്പഷ്യലിസ്റ്റ്
അധ്യാപകരെ നിയമിക്കാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
എസ്.എസ്.എ.യുടെ
കീഴില്‍ അദ്ധ്യാപക-അനദ്ധ്യാപക
നിയമനം
2327.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എസ്.എസ്.എ. യുടെ
കീഴില്‍ ബി.ആര്.സി.
ട്രയിനര്മാരെയും
റിസോഴ്സ്
അദ്ധ്യാപകരെയും
നിയമിച്ചിട്ടുണ്ടോ;
ഇവരുടെ നിയമനരീതി
എങ്ങനെയാണ്;
ഡെപ്യൂട്ടേഷന് വഴിയും
വര്‍ക്കിംഗ്
അറേഞ്ചുമെന്റിലും എത്ര
പേരെ വീതം നിയമിച്ചു;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
എസ്.എസ്.എ.യില്‍
നിയമിച്ച മുഴുവന്‍
അദ്ധ്യാപകരുടെയും
അനദ്ധ്യാപകരുടെയും
വിശദമായ വിവരം
ലഭ്യമാക്കുമോ;
(സി)
ഡെപ്യൂട്ടേഷനിലും
വര്‍ക്കിംഗ്
അറേഞ്ചുമെന്റിലും
അല്ലാത്ത നിയമനങ്ങളില്‍
സംവരണം പാലിച്ചാണോ
നിയമനം നടത്തിയത്;
റിസോഴ്സ് അദ്ധ്യാപക
നിയമനങ്ങളില്‍ സംവരണം
പാലിച്ചിട്ടാണോ നിയമനം
നടത്തിയത്; സംവരണം
പാലിക്കാതെ നടത്തിയ
നിയമനങ്ങള്‍ എത്ര;
എസ്.എസ്.എ. കേരളത്തില്‍
നിയമിച്ച മുഴുവന്‍
റിസോഴ്സ്
അദ്ധ്യാപകരുടെയും വിവരം
ലഭ്യമാക്കുമോ;
(ഡി)
എസ്.എസ്.എ.
യുടെ ഓരോ ജില്ലാ
ഓഫീസുകളിലും സംസ്ഥാന
ഓഫീസുകളിലും
ക്വട്ടേഷന്‍ വിളിക്കാതെ
എത്ര തുകയ്ക്കുള്ള
സാധനങ്ങള്‍ 2016 ജൂണ്‍
മുതല്‍ വാങ്ങി
എന്നതിന്റെ വിശദമായ
വിവരം ലഭ്യമാക്കുമോ;
(ഇ)
ക്വട്ടേഷന്‍
വിളിക്കാതെ നടത്തിയ
പ്രിന്റിംഗ് ജോലികള്‍
ഏതെല്ലാം; വ്യക്തമായ
വിവരം ലഭ്യമാക്കുമോ?
എസ്.എസ്.എൽ.സി
ബുക്കിലെ തെറ്റുകള്‍
തിരുത്തുന്നതിനുള്ള രേഖകള്‍
2328.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എസ്.എസ്.എൽ.സി
ബുക്കിൽ മാതാവിന്റെയും
പിതാവിന്റെയും പേരിലെ
തെറ്റ് തിരുത്തുന്നതിന്
മറ്റ് രേഖകള്‍ക്ക്
പുറമേ വില്ലേജോഫീസറുടെ
വൺ ആൻഡ് സെയിം
സര്‍ട്ടിഫിക്കറ്റ്
നിര്‍ബന്ധമായിട്ടുണ്ടോ;
എങ്കില്‍ ഇത്
സംബന്ധിച്ച
റൂള്‍/ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
അപേക്ഷകനെ
നന്നായി അറിയുന്ന ഒരു
ഗസറ്റഡ് ഓഫീസര്‍ ടി
ആവശ്യത്തിന്
സര്‍ട്ടിഫിക്കറ്റ്
നല്‍കുന്നതിലെ അപാകത
എന്താണ്; വില്ലേജാഫീസറെ
മാത്രം ഇതിനായി
ആശ്രയിക്കേണ്ടി
വരുന്നതുമൂലമുള്ള
ബുദ്ധിമുട്ട്
പരിഗണിച്ച്
ആവശ്യമെങ്കില്‍
നിയമത്തില്‍ മാറ്റം
വരുത്തി പ്രസ്തുത
അധികാരം ഗസറ്റഡ്
ഓഫീസര്‍ക്കും
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ ?
എസ്.എസ്.എല്‍.സി,പ്ലസ്
വൺ മോഡല്‍ പരീക്ഷകൾ
2329.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
അന്‍വര്‍ സാദത്ത്
,,
സണ്ണി ജോസഫ്
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എസ്.എസ്.എല്‍.സി.,
പ്ലസ് വൺ മോഡല്‍
പരീക്ഷകളുടെ ചോദ്യ
പേപ്പര്‍
തയ്യാറാക്കുന്നതിന്
ആരെയാണ്
ചുമതലപ്പെടുത്തിയിരുന്നത്;
(ബി)
ഈ
വര്‍ഷം ഏതെങ്കിലും
അദ്ധ്യാപക സംഘടനയ്ക്ക്
ഇതിനുള്ള ഉത്തരവാദിത്വം
ഉണ്ടായിരുന്നോ;
(സി)
പ്രസ്തുത
ചോദ്യ പേപ്പറുകള്‍
തയ്യാറാക്കുന്നതിന്
അദ്ധ്യാപക സംഘടനയ്ക്ക്
എത്ര തുകയാണ്
നല്‍കിയത്;
(ഡി)
എസ്.എസ്.എല്‍.സി.,
പ്ലസ് 1പരീക്ഷകളുടെ
നടത്തിപ്പിലുണ്ടായ
വീഴ്ചയുടെ കാരണം
അദ്ധ്യാപക സംഘടനയുടെ
ഭാഗത്തു നിന്നുണ്ടായ
ശ്രദ്ധക്കുറവായതിനാല്
അധ്യാപക സംഘടനകളെ മോഡൽ
പരീക്ഷയുടെ ചോദ്യപേപ്പർ
തയ്യാറാക്കുന്നതിൽ
നിന്നും തുടർ വർഷങ്ങളിൽ
ഒഴിവാക്കുമോ?
എസ്.എസ്.എല്‍.സി.
പരീക്ഷാ നടത്തിപ്പിലെ
ക്രമക്കേടുകള്‍
2330.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എസ്.എസ്.എല്‍.സി.
പരീക്ഷാ നടത്തിപ്പിലെ
പോരായ്മകളുമായി
ബന്ധപ്പെട്ട വിഷയങ്ങൾ
വിശദമായി
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
എങ്കില്‍ ഇനി
ഇത്തരത്തിലുളള
പോരായ്മകള്‍
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
(സി)
ചോദ്യപേപ്പര്‍
തയ്യാറാക്കുന്നതിൽ
കാലാനുസൃതമായ
മാറ്റങ്ങള്‍
വരുത്തുന്നതിനും പൊതു
പരീക്ഷകളുടെ വിശ്വാസ്യത
നേടിയെടുക്കുന്നതിനും
എന്തെല്ലാം നടപടികള്‍
സ്വീകരിക്കും എന്ന്
അറിയിക്കുമോ; വിശദാംശം
നല്‍കുമോ?
എസ്.എസ്.എല്‍.സി.
ബുക്കില്‍ ജനന തീയതി
തിരുത്തുന്നതിനുള്ള
നടപടിക്രമം
2331.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എസ്.എസ്.എല്‍.സി.
ബുക്കില്‍ ജനന തീയതി
തിരുത്തി നല്കുന്ന
അധികാരി ആരാണ്;
വ്യക്തമാക്കാമോ;
(ബി)
ജനന
തീയതി തിരുത്തി
കിട്ടുന്നതിനായി
എന്തെല്ലാം രേഖകളാണ്
സമര്‍പ്പിക്കേണ്ടതെന്ന്
വ്യക്തമാക്കാമോ;
(സി)
15
വര്‍ഷം കഴിഞ്ഞ ഒരു
വ്യക്തി തന്റെ ജനന
തീയതി തിരുത്തി
കിട്ടുവാന്‍ അപേക്ഷ
സര്‍ക്കാരില്‍
സമര്‍പ്പിക്കണം എന്ന്
വ്യവസ്ഥ
ചെയ്തിരിക്കുന്നതിന്റെ
ഉദ്ദേശലക്ഷ്യം
വ്യക്തമാക്കാമോ;
(ഡി)
ജനന
തീയതി തിരുത്തി
കിട്ടുന്നതിന് 15
വര്‍ഷത്തിലധികമോ
അതില്‍ കുറവോ
ആയിരുന്നാലും പരീക്ഷ
ഭവനില്‍
സമര്‍പ്പിക്കേണ്ട
രേഖകളില്‍ മാറ്റമില്ല
എന്നിരിക്കെ 15 വര്‍ഷം
കഴിഞ്ഞു എന്ന
ഒറ്റക്കാരണത്താല്‍
അവരുടെ ജനന തീയതി
തിരുത്തി
കിട്ടുന്നതിലുണ്ടാകുന്ന
കാലതാമസവും അധിക ചിലവും
ഒഴിവാക്കുന്നതിന്
അപേക്ഷ നേരിട്ട്
പരീക്ഷാഭവനില്‍ തന്നെ
നല്കി തീര്‍പ്പ്
കല്‍പ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഇ)
സംസ്ഥാനത്തെ
അങ്ങോളം ഇങ്ങോളമുളള
ലക്ഷക്കണക്കിന്
അപേക്ഷകര്‍ ജനന തീയതി
തിരുത്തി കിട്ടുന്നതിന്
15 വര്‍ഷം കഴിഞ്ഞു എന്ന
കാരണത്താല്‍
അനുഭവിക്കുന്ന
ബുദ്ധിമുട്ട്
മാറുന്നതിനായി ടി
നടപടിക്രമം
ലഘൂകരിക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കാമോ?
പണിയ-അടിയ
വിഭാഗത്തിലെ
വിദ്യാര്‍ത്ഥികള്‍ക്ക്
സ്കൂള്‍ യൂണിഫോം നല്കാന്
നടപടി
2332.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പണിയ-അടിയ വിഭാഗത്തിലെ
വിദ്യാര്‍ത്ഥികള്‍ക്ക്
സ്കൂള്‍ യൂണിഫോം
നല്‍കാത്ത
സര്‍ക്കാര്‍-എയ്ഡഡ്
സ്കൂളുകള്‍
ഉണ്ടോ;ഉണ്ടെങ്കില്‍ അവ
ഏതെല്ലാം എന്ന്
വ്യക്തമാക്കുമോ ;
(ബി)
2017-18
അദ്ധ്യയന വര്‍ഷത്തില്‍
സംസ്ഥാനത്തെ പണിയ-അടിയ
വിഭാഗത്തിലെ
വിദ്യാര്‍ത്ഥികള്‍ക്ക്
സ്കൂള്‍ യൂണിഫോം
നല്കാന് നടപടി
സ്വീകരിക്കുമോ?
ആര്.എം.എസ്.എ.
പദ്ധതി പ്രകാരം അപ്ഗ്രേഡ്
ചെയ്യപ്പെട്ട സ്കൂളുകള്‍
2333.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആര്.എം.എസ്.എ. പദ്ധതി
പ്രകാരം അപ്ഗ്രേഡ്
ചെയ്യപ്പെട്ട
സ്കൂളുകള്‍ ഏതെല്ലാം
എന്ന് അപ്ഗ്രേഡ്
ചെയ്യപ്പെട്ട വര്‍ഷം
സഹിതം ജില്ല
തിരിച്ചുള്ള പട്ടിക
ലഭ്യമാക്കുമോ;
(ബി)
ഇങ്ങനെ
അപ്ഗ്രേഡ് ചെയ്യപ്പെട്ട
ഹൈസ്കൂളുകളില്‍ പലതിലും
ഗസ്റ്റ് അദ്ധ്യാപകര്‍
മാത്രമാണ്
അദ്ധ്യാപനത്തിനായി
ഉണ്ടായിരുന്നത് എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
അടുത്ത അക്കാദമിക്
വര്‍ഷമെങ്കിലും ഇതിന്
മാറ്റം വരുത്താന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
ഹൈസ്കൂളുകളായി
ഉയര്‍ത്തപ്പെട്ട
സ്കൂളുകള്‍ക്ക്
കെട്ടിടം
നിര്‍മ്മിക്കാന്‍ എത്ര
രൂപ വീതമാണ്
ആര്.എം.എസ്.എ. യില്‍
നിന്നും
അനുവദിക്കുന്നത്;
ഇതനുസരിച്ച് എത്ര
സ്കൂളുകള്‍ക്ക് ഈ
ഫണ്ടനുവദിച്ചു; അവയുടെ
പേരും അനുവദിച്ച തുകയും
വ്യക്തമാക്കാമോ; ഓരോ
സ്കൂളിലെയും കെട്ടിട
നിര്‍മ്മാണത്തിന്റെ
പുരോഗതി വിശദമാക്കാമോ;
(ഡി)
ഫണ്ട്
ഇനിയും അനുവദിക്കാത്ത
സ്കൂളുകള്‍ സ്ഥലപരിമിതി
മൂലം ബുദ്ധിമുട്ടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇവിടങ്ങളില്‍
കെട്ടിടനിര്മ്മാണത്തില്
അടിയന്തരമായി എന്തു
ചെയ്യാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
എല്‍.എസ്.എസ്
, യു.എസ്.എസ് സ്കോളര്‍ഷിപ്പ്
തുക
2334.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എല്‍.എസ്.എസ്
, യു.എസ്.എസ്
എന്നിവയുടെ
സ്കോളര്‍ഷിപ്പ് തുക
നാമമാത്രമാണെന്ന കാര്യം
സര്‍ക്കാരിന്റെ
ശ്രദ്ധയിലുണ്ടോ;
എങ്കില്‍ ഇത്
വര്‍ദ്ധിപ്പിക്കുന്നകാര്യം
പരിഗണനയിലുണ്ടോ;
ആയതിനുള്ള നടപടികള്‍
സ്വീകരിക്കുമോ;
(ബി)
എല്‍.എസ്.എസ്
,യുഎസ്.എസ്
സ്കോളര്‍ഷിപ്പ്
പരീക്ഷാഫലം നേരത്തെ
പ്രസിദ്ധീകരിക്കുന്നതിനുളള
നടപടികള്‍
സ്വീകരിക്കുമോ?
പ്ലസ്
വണ്‍ ജ്യോഗ്രഫി പരീക്ഷ
2335.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2017
മാര്‍ച്ചില്‍ നടന്ന
പ്ലസ് വണ്‍ ജ്യോഗ്രഫി
പരീക്ഷയുടെ
ചോദ്യപേപ്പര്‍
ചോര്‍ന്നതായുളള ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
സംബന്ധിച്ച് ഹയര്‍
സെക്കണ്ടറി ഡയറക്ടര്‍
എന്തെങ്കിലും അന്വേഷണം
നടത്തിയിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
അന്വേഷണ റിപ്പോര്‍ട്ട്
സഭയുടെ മേശപ്പുറത്ത്
വയ്ക്കുമോ;
(സി)
പ്രമുഖ
അദ്ധ്യാപക സംഘടന
തയ്യാറാക്കിയ മാതൃകാ
ചോദ്യപേപ്പറിലെ
ചോദ്യങ്ങളാണ് പ്ലസ്
വണ്‍ ജ്യോഗ്രഫി
പരീക്ഷയില്‍
ആവര്‍ത്തിച്ചതെന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഇത്തരം
സംഭവങ്ങള്‍ സര്‍ക്കാര്‍
നടത്തുന്ന പരീക്ഷകളുടെ
വിശ്വാസ്യത
നഷ്ടപ്പെടുത്താതിരിക്കാനായി
എന്തൊക്കെ മുന്‍കരുതല്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ ?
പ്ലസ്
വണ്‍ ജ്യോഗ്രഫി പരീക്ഷ
2336.
ശ്രീ.എം.
വിന്‍സെന്റ്
,,
വി.ഡി.സതീശന്
,,
ഹൈബി ഈഡന്
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
വര്‍ഷത്തെ പ്ലസ് വണ്‍
ജ്യോഗ്രഫി
പരീക്ഷയെപ്പറ്റി
ഉയര്‍ന്നുവന്ന
ആക്ഷേപങ്ങള്‍
അന്വേഷിച്ചിട്ടുണ്ടോ;
(ബി)
എത്ര
മാര്‍ക്കിന്റെ
ചോദ്യങ്ങളാണ് മോഡല്‍
പരീക്ഷയിലെ
ചോദ്യങ്ങളില്‍ നിന്നും
ചോദിച്ചതായി
കണ്ടെത്തിയത് ;
(സി)
പൊതു
പരീക്ഷയിലെ
1,2,3,5,8,9,10,13,14,15,18,19,21
എന്നീ ചോദ്യങ്ങള്‍
തിരുവനന്തപുരം, കൊല്ലം
ജില്ലകളിലെ പ്ലസ് വണ്‍
പരീക്ഷയുടെ മോഡല്‍
പരീക്ഷയ്ക്ക് ചോദിച്ച
ചോദ്യങ്ങള്‍ തന്നെ
ആയിരുന്നോ എന്ന്
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത രണ്ട്
ജില്ലകളിലെയും മോഡല്‍
പരീക്ഷയുടെ
ചോദ്യപേപ്പര്‍
തയ്യാറാക്കുന്നതിനുള്ള
ചുമതല ഏത് അദ്ധ്യാപക
സംഘടനക്കായിരുന്നു;
ഇതിനായി ടി സംഘടനയ്ക്ക്
നല്കിയ തുക എത്രയാണ് ?
ദേശീയ
നൈപുണ്യ വികസന കോഴ്സുകള്‍
2337.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018-19
അദ്ധ്യയന വര്‍ഷം മുതല്‍
സംസ്ഥാന സിലബസിലുള്ള
എല്ലാ സ്കൂളുകളിലും
ദേശീയ നൈപുണ്യ വികസന
കോഴ്സുകള്‍
ആരംഭിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
സംസ്ഥാനത്ത്
ഏതൊക്കെ വിഭാഗത്തിലുള്ള
സ്ഥാപനങ്ങളിലാണ്
കോഴ്സുകള്‍
നടപ്പാക്കുക;
(സി)
കോഴ്സുകളെ
കുറിച്ച് പഠിച്ച്
റിപ്പോര്‍ട്ട്
സമര്‍പ്പിക്കാന്‍
വിദഗ്ധ സമിതി
രൂപീകരിച്ചിട്ടുണ്ടോ;
(ഡി)
ഈ
കേന്ദ്ര പദ്ധതി കൊണ്ട്
ലക്ഷ്യം വെക്കുന്ന
നേട്ടങ്ങളെന്തെല്ലാം;
വിശദാംശങ്ങള്‍
നല്‍കുമോ;
(ഇ)
നൈപുണ്യ
വികസന കോഴ്സുകള്‍
ഏര്‍പ്പെടുത്താതെ
സ്കൂള്‍ വികസനത്തിനും
പരിശീലനത്തിനുമുള്ള
കേന്ദ്ര ഫണ്ട്
നല്‍കില്ലെന്ന നിലപാട്
കേന്ദ്രം
സ്വീകരിക്കുകയുണ്ടായോ;
അതു കാരണമാണ്
പദ്ധതിയോട് മുഖം
തിരിഞ്ഞു നിന്ന കേരളം
അടക്കമുള്ള
സംസ്ഥാനങ്ങള്‍ ഇതു
നടപ്പാക്കാന്‍
മുന്നോട്ടു വന്നതെന്ന
റിപ്പോര്‍ട്ട്
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ?
കായിക
അദ്ധ്യാപക നിയമനം
2338.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്ക്കൂള്
തലങ്ങളില്‍
കായികതാരങ്ങളെ
വളര്‍ത്തിയെടുക്കുന്നതിന്
എന്തെങ്കിലും പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
കെ.ഇ.ആര്
പരിഷ്ക്കരിച്ച്
അദ്ധ്യാപക
വിദ്യാര്‍ത്ഥി
അനുപാതത്തില്‍ കുറവ്
വരുത്തി എല്ലാ
സ്ക്കൂളുകളിലും കായിക
അധ്യാപകരെ
നിയമിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
ഹയര്‍
സെക്കണ്ടറി സിലബസ്സില്‍
ആരോഗ്യ കായിക
വിദ്യാഭ്യാസം
ഉള്‍പ്പെടുത്തുന്നതിനും
കായിക അധ്യാപക തസ്തിക
സൃഷ്ടിക്കുന്നതിനും
എന്തെങ്കിലും നടപടി
സ്വീകരിക്കുന്നതിന്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;വിശദമാക്കാമോ?
ഹയര്‍
സെക്കണ്ടറി സ്കൂളുകളിലെ
നിയമനം
2339.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഹയര്‍
സെക്കണ്ടറി
സ്കൂളുകളില്‍
ക്ലാര്‍ക്ക്,
ലൈബ്രേറിയന്‍, ഓഫീസ്
അറ്റന്‍ഡന്റ്
തസ്തികകള്‍
സൃഷ്ടിക്കുന്നതിന്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
ഹയര്‍
സെക്കന്ററി സ്കൂളുകളില്‍
ലൈബ്രേറിയന്‍ തസ്തിക
2340.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹയര്‍
സെക്കന്ററി
സ്കൂളുകളില്‍
ലൈബ്രേറിയന്‍ തസ്തിക
സൃഷ്ടിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
ഇതുമായി ബന്ധപ്പെട്ട്
ഇറങ്ങിയ ഗവണ്മെന്റ്
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
ഇതിന്റെ
അടിസ്ഥാനത്തില്‍
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കാമോ;
(ഡി)
ഫോര്‍ത്ത്
ഗ്രേഡ് ലൈബ്രേറിയന്‍
തസ്തിക
സൃഷ്ടിക്കുന്നതിനാണോ
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നത്;
ഇതിന്റെ മാനദണ്ഡങ്ങള്‍
വ്യക്തമാക്കാമോ?
ഹയര്‍
സെക്കന്‍ഡറി വിദ്യാഭ്യാസ
മേഖലയെ പൊതുവിദ്യാഭ്യാസ
വകുപ്പിന് കീഴിലാക്കുവാന്‍
നടപടി
2341.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹയര്‍
സെക്കന്‍ഡറി
വിദ്യാഭ്യാസ മേഖലയെ
പൊതുവിദ്യാഭ്യാസ
വകുപ്പിന്
കീഴിലാക്കുവാന്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഇതുമൂലം
ഹയര്‍ സെക്കന്‍ഡറി
മേഖലയ്ക്ക് ഉണ്ടാകുന്ന
നേട്ടങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കുമോ;
(സി)
ഇതുസംബന്ധിച്ച്
ഹയര്‍ സെക്കന്‍ഡറി
മേഖലയിലുണ്ടായിട്ടുള്ള
ആശങ്കകള്‍
പരിഹരിക്കുവാന്‍
ജീവനക്കാരുമായി ചര്‍ച്ച
നടത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ?
കൊടകര
ഗവണ്മെന്റ് ഹയര്‍സെക്കന്ററി
സ്കൂളില്‍ കെട്ടിടം
നിര്‍മ്മിക്കുന്നതിനായി നടപടി
2342.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊടകര
ഗവണ്മെന്റ്
ഹയര്‍സെക്കന്ററി
സ്കൂളില്‍ ആവശ്യമായ
ക്ലാസ്സ് മുറികളും,
സൗകര്യങ്ങളും അടക്കം
പുതിയ കെട്ടിടം
നിര്‍മ്മിക്കുന്നത്
സംബന്ധിച്ച
പ്രിന്‍സിപ്പലിന്റെ
അപേക്ഷയില്‍
സര്‍ക്കാര്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
പ്രസ്തുത അപേക്ഷ
പരിഗണിച്ച് ആവശ്യമായ
അടിയന്തര നടപടികള്‍
സര്‍ക്കാര്‍
സ്വീകരിക്കുമോ?
ജില്ല/ഉപജില്ല
വിദ്യാഭ്യാസ ഓഫീസുകളില്‍
കെട്ടിക്കിടക്കുന്ന ഫയലുകള്‍
2343.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ജില്ലാ വിദ്യാഭ്യാസ
ഓഫീസുകളിലും ഉപജില്ലാ
വിദ്യാഭ്യാസ
ഓഫീസുകളിലും ലഭിക്കുന്ന
പരാതികള്‍
സമയബന്ധിതമായി
പരിശോധിച്ച് നടപടി
സ്വീകരിക്കുന്നതില്‍
എ.ഇ.ഒ./ഡി.ഇ.ഒ. മാര്‍
വീഴ്ചവരുത്തുന്നതായി
പരാതികള്‍
ലഭിച്ചിട്ടുണ്ടോ;
(ബി)
ഓരോ
ജില്ലാ ഓഫീസിലും
ഉപജില്ലാ ഓഫീസിലും
ഇത്തരത്തില്‍
കെട്ടിക്കിടക്കുന്ന
ഫയലുകളുടെ വിശദമായ
വിവരം ലഭ്യമാക്കുമോ;
(സി)
ലഭിക്കുന്ന
ഓരോ പരാതിക്കും
സമയബന്ധിതമായി
തീര്പ്പുകല്പ്പിക്കുവാന്
ആവശ്യമായ നിര്‍ദ്ദേശം
പൊതുവിദ്യാഭ്യാസ
സെക്രട്ടറി തലത്തില്‍
എ.ഇ.ഒ./ഡി.ഇ.ഒ.
മാര്‍ക്ക് നല്കുവാന്
നടപടി സ്വീകരിക്കുമോ;
(ഡി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം വിവിധ
ജില്ല/ഉപജില്ല
വിദ്യാഭ്യാസ
ഓഫീസുകളില്‍
കെട്ടിക്കിടക്കുന്ന
ഫയലുകളുടെ വിശദമായ
വിവരം ലഭ്യമാക്കുമോ?
എച്ച്.എസ്.എ.നാച്ചുറല്‍
സയന്‍സ് പരീക്ഷയുടെ റാങ്ക്
ലിസ്റ്റ്
2344.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ
എച്ച്.എസ്.എ.നാച്ചുറല്‍
സയന്‍സ് തസ്തികയിലേക്ക്
5 വര്‍ഷം മുമ്പ് അപേക്ഷ
ക്ഷണിച്ച് കഴിഞ്ഞ
വര്‍ഷം പരീക്ഷ
നടത്തിയിട്ടും
ഷോര്‍ട്ട് ലിസ്റ്റ്
പോലും നാളിതുവരെ
പ്രസിദ്ധീകരിക്കാത്തതും
ഇൗ വിഷയത്തില്‍
ഉണ്ടായിട്ടുള്ള ഒഴിവ്
നികത്താന്‍ നിലവില്‍
മൂന്ന്
വര്‍ഷത്തിലേറെയായി
റാങ്ക് ലിസ്റ്റ്
നിലവിലില്ല എന്നതും
വിദ്യാഭ്യാസ
വകുപ്പിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
2012
ല്‍ 659/2012 എന്ന
കാറ്റഗറി നമ്പരില്‍
വിളിച്ച അപേക്ഷ പ്രകാരം
2016 ഒക്ടോബര്‍ 21-ന്
നടത്തിയ
ഒ.എം.ആര്.പരീക്ഷയുടെ
റാങ്ക് ലിസ്റ്റ്
എപ്പോള്‍
പ്രസിദ്ധീകരിക്കും
എന്നാണ്
പ്രതീക്ഷിക്കുന്നത്;
(സി)
മലപ്പുറം
ജില്ലയില്‍
എച്ച്.എസ്.എ.നാച്ചുറല്‍
സയന്‍സില്‍ എത്ര
ഒഴിവുകളാണ്
നിലവിലുള്ളത്;
(ഡി)
പ്രസ്തുത
റാങ്ക് ലിസ്റ്റ് ഉടൻ
പ്രസിദ്ധീകരിക്കുന്നതിന്
വേണ്ട ഇടപെടല്‍
നടത്തുമോ?
ശ്രദ്ധ
പദ്ധതി
2345.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
പുരുഷന് കടലുണ്ടി
,,
എസ്.രാജേന്ദ്രന്
,,
ഡി.കെ. മുരളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിവിധ കാരണങ്ങളാല്‍
പഠനത്തില്‍ മികവു
പുലര്‍ത്താന്‍ കഴിയാത്ത
വിദ്യാര്‍ത്ഥികളുടെ
കഴിവുകള്‍
പ്രോത്സാഹിപ്പിക്കുന്നതിന്
ശ്രദ്ധ എന്ന പേരില്‍
പദ്ധതി
ആവിഷ്ക്കരിക്കാനുദ്ദേശിക്കുന്നുണ്ടോ;വിശദാംശം
നല്‍കുമോ;
(ബി)
ഏതെല്ലാം
വിഭാഗത്തിലുളള
കുട്ടികളെയാണ് ഈ
പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നത്
എന്നും ഇതിനായുളള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്നും
വ്യക്തമാക്കാമോ;
(സി)
പദ്ധതി
പ്രകാരം ക്ലാസ്സുകള്‍
നടത്തുന്ന
അധ്യാപകര്‍ക്ക്
പ്രത്യേക പരിശീലനം
നല്‍കുന്നതിനുളള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
ഈ
വിഭാഗത്തിലുളള കൂടുതല്‍
വിദ്യാര്‍ത്ഥികള്‍ക്ക്
പ്രയോജനം
ലഭിക്കത്തക്കവിധം
പദ്ധതി
വ്യാപിപ്പിക്കാന്‍
നടപടി സ്വീകരിയ്ക്കുമോ?
പത്താം
ക്ലാസ്സ് ,ഹയര്‍ സെക്കന്ററി
പരീക്ഷകള്‍
2346.
ശ്രീ.ഷാഫി
പറമ്പില്‍
,,
ഐ.സി.ബാലകൃഷ്ണന്
,,
റോജി എം. ജോണ്‍
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
വര്‍ഷത്തെ പത്താം
ക്ലാസ്സ് ,ഹയര്‍
സെക്കന്ററി
പരീക്ഷകളില്‍
സിലബസ്സില്‍
ഇല്ലാത്തതും,
ബുദ്ധിമുട്ടേറിയതുമായ
ചോദ്യങ്ങള്‍
ഉള്‍പ്പെടുത്തി എന്നുളള
പരാതി
ലഭിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഇതു സംബന്ധിച്ച്
പരിശോധന
നടത്തിയിട്ടുണ്ടോ:
വിദ്യാര്‍ത്ഥികളുടെ
ആശങ്ക
പരിഹരിക്കുന്നതിന്
എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുളളത്;
(സി)
ഇത്തരത്തില്‍
ചോദ്യകടലാസ്
തയ്യാറാക്കുന്ന
അദ്ധ്യാപകരെ
കരിംപട്ടികയില്‍
ഉള്‍പ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ?
ഭേദഗതി
വരുത്തിയ കെ.ഇ.ആര്.
2347.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതിയതായി
ഭേദഗതി വരുത്തിയ
കെ.ഇ.ആര്- ല്‍
അധ്യാപകര്‍ക്കും
ഇതുമായി
ബന്ധപ്പെട്ടവര്‍ക്കും
ഉള്ള ആശങ്കകള്‍
പരിഹരിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(ബി)
ഒരു
എയ്ഡഡ് സ്കൂളില്‍
നിന്ന് സംരക്ഷിതരായി
പുറത്തുപോയ
അധ്യാപകര്‍ക്ക് മറ്റൊരു
സ്കൂളില്‍ സംരക്ഷണം
കൊടുക്കുന്നതിനു പകരം
അവരെ അവിടെ സ്ഥിരമായി
നിയമിക്കുന്ന വ്യവസ്ഥ
പുതുതായി
ചേര്‍ത്തിട്ടുണ്ടോ;
എങ്കില്‍ അതു
നിലവിലുള്ള
ചട്ടങ്ങള്‍ക്ക്
വിരുദ്ധമാണെന്ന കാര്യം
ശ്രദ്ധിച്ചിട്ടുണ്ടോ;
(സി)
എയ്ഡഡ്
സ്കൂളുകളിലെ
ക്ലാര്‍ക്ക്, പ്യൂണ്‍,
ഫുള്‍ടൈം മീനിയല്‍
ഇവര്‍ക്ക്
അധ്യാപകരെപ്പോലെ
'ബാങ്ക്'
രൂപീകരിച്ചിട്ടുണ്ടോ;
എങ്കില്‍ ഇത്
നിലവിലുള്ള
വ്യവസ്ഥകള്‍ക്ക്
അനുയോജ്യമാണോ;
(ഡി)
പുതിയതായി
ആരംഭിച്ച സ്കൂളുകള്‍
എന്ന് പറയുന്നത് 1979
ന് ശേഷം ആരംഭിച്ച
സ്കൂളുകള്‍ ആണെന്ന
കാര്യം പരിശോധിച്ച്
വേണ്ട തിരുത്തലുകള്‍
വരുത്തുവാന്‍ നടപടി
സ്വീകരിക്കുമോ;
(ഇ)
ഈ
ഉത്തരവ് 2006 മുതല്‍
നടപ്പിലാക്കുമെന്ന്
ഭേദഗതിയില്‍
പറഞ്ഞിരിക്കുന്നത്
പരിഗണിച്ചാല്‍ ഈ
കാലയളവില്‍
നിയമനാംഗീകാരം ലഭിച്ച
അധ്യാപകരുടെ പ്രശ്നം
ഓഡിറ്റ് ഒബ്ജക്ഷനുകളായി
നിലനില്‍ക്കുമെന്ന
കാര്യം പരിശോധിച്ച്
പരിഹാരം കണ്ടെത്തുമോ;
ഇതിനാവശ്യമായ
ക്ലാരിഫിക്കേഷന്
ഇറക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(എഫ്)
കെ.ഇ.ആര്.
ചാപ്റ്റര്‍ XXIII
ഭേദഗതി ചെയ്തിരിക്കുന്ന
ഭാഗത്ത് അധ്യാപക -
വിദ്യാര്‍ത്ഥി
അനുപാതത്തെക്കുറിച്ച്
ഒന്നും പറയുന്നില്ലെന്ന
കാര്യം പരിശോധിക്കുമോ;
GO(P)29/2016/G.Edn.
dt. 29.1.16 പ്രകാരം 1
മുതല്‍ 5 വരെ
ക്ലാസുകളിലേയ്ക്ക് 1:30
ഉം 6 മുതല്‍ 8 വരെ
ക്ലാസുകളിലേയ്ക്ക് 1:35
ഉം 9 മുതല്‍ 10 വരെ
ക്ലാസുകളിലേയ്ക്ക് 1:45
ഉം ആണെന്നിരിക്കെ
കെ.ഇ.ആര്. ഭേദഗതിയില്‍
ഇത് ഒഴിവാക്കിയ
സാഹചര്യം
വ്യക്തമാക്കുമോ;
(ജി)
1മുതല്‍
5 വരെ യുള്ള എല്‍.പി.
സ്കൂളുകളിലെയും
വിദ്യാഭ്യാസ അവകാശ
നിയമം അനുസരിച്ചുള്ള 6
മുതല്‍ 8 വരെയുള്ള
സ്കൂളുകളിലെയും
ഹെഡ്മാസ്റ്റര് തസ്തിക
സംബന്ധിച്ച് വ്യക്തത
വരുത്തുവാന്‍ നടപടി
സ്വീകരിക്കുമോ?
സ്കൂള്‍
പാചക തൊഴിലാളികളുടെ വേതനം
2348.
ശ്രീ.വി.ടി.ബല്‍റാം
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്കൂള്‍ പാചക
തൊഴിലാളികള്‍ക്ക്
കഴിഞ്ഞ സർക്കാരിന്റെ
കാലത്ത് മിനിമം വേജസ്
കമ്മിറ്റി ശുപാര്‍ശ
ചെയ്തതു പ്രകാരമുള്ള
വേതനം എത്രയെന്നു
വ്യക്തമാക്കാമോ;
(ബി)
മിനിമം
വേജസ് കമ്മിറ്റി
ശുപാര്‍ശ ചെയ്ത വേതനം
അംഗീകരിച്ചു കൊണ്ട്
മുന്‍ സര്‍ക്കാര്‍
പുറപ്പെടുവിച്ച ഉത്തരവ്
നടപ്പിലാക്കിയിട്ടുണ്ടോ;ഇല്ലെങ്കില്‍
കാരണം വ്യക്തമാക്കുമോ;
(സി)
സ്കൂള്‍
പാചക തൊഴിലാളികളുടെ
വേതനം
നിശ്ചയിച്ചുകൊണ്ട് ഈ
സര്‍ക്കാര്‍ പുതിയ
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;എങ്കില്‍
മുന്‍ സര്‍ക്കാര്‍
പുറപ്പെടുവിച്ച
ഉത്തരവിന് പകരം പുതിയ
ഉത്തരവ്
പുറപ്പെടുവിക്കുവാനുണ്ടായ
സാഹചര്യം വിശദമാക്കാമോ?
നൈപുണ്യ
വികസന കോഴ്സുകള്‍
2349.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
സിലബസിലുള്ള എല്ലാ
സ്കൂളുകളിലും 2018-19
മുതല്‍ നൈപുണ്യ വികസന
കോഴ്സുകള്‍
ആരംഭിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
എങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
അധ്യാപക
തസ്തിക നിര്‍ണ്ണയം
വേഗത്തിലാക്കാൻ നടപടി
2350.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014-15
അധ്യയന വര്‍ഷം
അനുവദിച്ച ഹയര്‍
സെക്കണ്ടറി സ്കൂളുകളിലെ
അധ്യാപകര്‍ക്ക്
ഇതുവരെയും അംഗീകാരവും
ശമ്പളവും
ലഭിച്ചിട്ടില്ലെന്ന
കാര്യം സര്‍ക്കാര്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ബഹു.
ഹെെക്കോടതി ഡിവിഷന്
ബെഞ്ച്
ഉത്തരവുണ്ടായിട്ടും
അധ്യാപക -
വിദ്യാര്‍ത്ഥി അനുപാതം
ക്ലാസ്സടിസ്ഥാനത്തില്‍
നിര്‍ണ്ണയിച്ച്
ആവശ്യമായ തസ്തിക
തിട്ടപ്പെടുത്താത്തതിന്റെ
കാരണം വ്യക്തമാക്കാമോ;
(സി)
അധ്യാപക
തസ്തിക നിര്‍ണ്ണയം
എത്രയും വേഗം
നടത്തുവാനും
നിയമനങ്ങള്‍
അംഗീകരിക്കുവാനും
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കാമോ?
കേന്ദ്ര
സിലബസില്‍ പഠിച്ച
വിദ്യാര്‍ത്ഥികള്‍ കേരള
സിലബസിലേക്ക് വരുന്ന സാഹചര്യം
2351.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പത്താം
ക്ലാസ് വരെ
സി.ബി.എസ്.ഇ.
അടക്കമുള്ള കേന്ദ്ര
സിലബസില്‍ പഠിക്കുന്ന
വിദ്യാര്‍ത്ഥികള്‍
ഹയര്‍ സെക്കന്‍ഡറി
തലത്തില്‍ കേരള
സിലബസിലേക്ക് വരുന്ന
സാഹചര്യം
പരിശോധിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
നടപ്പ് അദ്ധ്യയന
വര്‍ഷത്തില്‍ 41,634
കുട്ടികള്‍ ഈ വിധം
കേന്ദ്ര സിലബസില്‍
നിന്നും സംസ്ഥാന ഹയര്‍
സെക്കന്‍ഡറിയിലേക്ക്
എത്തുക ഉണ്ടോയോ;
(സി)
എങ്കില്‍
ഇതിന്റെ കാരണം
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(ഡി)
സംസ്ഥാന
സിലബസില്‍ യഥേഷ്ടം
മാര്ക്ക്നല്കുന്നു
എന്ന
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
സ്കൂള്‍
ബാഗുകളുടെ അമിതഭാരം
കുറയ്ക്കുന്നതിന് നടപടി
2352.
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂള്‍
വിദ്യാര്‍ത്ഥികള്‍ക്ക്
ബാഗിന്റെ അമിതഭാരം മൂലം
നിരവധി ശാരീരിക
പ്രശ്നങ്ങളും
യാത്രചെയ്യാന്‍
ബുദ്ധിമുട്ടും
ഉണ്ടാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത്
ലഘൂകരിക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ; വലിയ
200 പേജ് നോട്ട്
ബുക്കിനു പകരം ചെറിയ 80
പേജ്, 40 പേജ് നോട്ട്
ബുക്കുകള്‍ വാങ്ങിയാല്‍
മതി എന്ന നിര്‍ദ്ദേശം
നല്‍കുമോ?
(ബി)
ബാഗുകളുടെ
ഭാരം
കുറയ്ക്കുന്നതിന്റെ
ഭാഗമായി ഓരോ
പാഠഭാഗങ്ങളും അതിന്റെ
നോട്ട്
എഴുതുന്നതിനാവശ്യമായ
ബ്ലാങ്ക് പേജുകളും
ചേര്‍ത്ത ലീഫ്
ലെറ്റുകളാക്കി
മാറ്റുന്ന കാര്യം
ആലോചിക്കുമോ?
അസാപ്പ്
ട്രെയിനിംഗ്
2353.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
'അസാപ്പ്' മുഖാന്തിരം
ഏതെല്ലാം മേഖലയില്‍
ട്രെയിനിംഗ്
നല്‍കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പൊതുജനങ്ങള്‍ക്കായി
പ്രസ്തുത പദ്ധതി
വിപുലീകരിക്കാന്‍
നടപടികള്‍ ഉണ്ടാകുമോ;
വ്യക്തമാക്കാമോ;
(സി)
അസാപ്പിലൂടെ
പരിശീലനം ലഭിച്ച
കുട്ടികള്‍ക്ക്
ലഭിക്കുന്ന
തൊഴിലവസരങ്ങളെക്കുറിച്ചു
വ്യക്തമാക്കാമോ?
ലൈബ്രറി
കൗണ്‍സിലിന് കീഴില്‍
രജിസ്റ്റര്‍ ചെയ്തിട്ടുള്ള
ഗ്രന്ഥശാലകള്‍
T 2354.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലൈബ്രറി
കൗണ്‍സിലിന് കീഴില്‍
രജിസ്റ്റര്‍
ചെയ്തിട്ടുള്ള
ഗ്രന്ഥശാലകള്‍ക്ക്
എന്തെല്ലാം തരം
സഹായങ്ങളാണ് ലൈബ്രറി
കൗണ്‍സില്‍ വഴിയും
സര്‍ക്കാര്‍ നേരിട്ടും
നല്‍കിവരുന്നത്;
(ബി)
ഇത്തരം
സഹായങ്ങള്‍ ഓരോന്നും
ലഭിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണ്;
(സി)
ഗ്രാമീണ
ഗ്രന്ഥശാലകളെ
നവീകരിക്കുന്നതിനും
പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്നതിനും
അടിസ്ഥാന സൗകര്യം
വിപുലീകരിക്കുന്നതിനുമായി
എന്തെങ്കിലും
പദ്ധതികള്‍
നിലവിലുണ്ടോ; എങ്കില്‍
വിശദാംശം ലഭ്യമാക്കുമോ?
സംയോജിത
വിദ്യാഭ്യാസ പദ്ധതിയിലെ
റിസോഴ്സ് അദ്ധ്യാപകർ
2355.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈകല്യങ്ങള്‍
അനുഭവിക്കുന്ന
കുട്ടികളുടെ പഠനവുമായി
ബന്ധപ്പെട്ട സംയോജിത
വിദ്യാഭ്യാസ പദ്ധതി
(ഐ.ഇ.ഡി.സി.) പ്രകാരം
പത്ത് മുതല്‍ പതിനേഴ്
വര്‍ഷത്തോളമായി ജോലി
ചെയ്തു വരുന്ന റിസോഴ്സ്
അദ്ധ്യാപകരെ റെഗുലറൈസ്
ചെയ്യുന്നതിന് ബഹു:
ഹൈക്കോടതിയില്‍ നിന്നും
അനുകൂല വിധി
ഉണ്ടായിട്ടും സ്ഥിര
നിയമന ഉത്തരവ്
വൈകുന്നതിന്റെ കാരണം
വ്യക്തമാക്കാമോ;
(ബി)
പ്രായപരിധി
കഴിഞ്ഞതിനാല്‍ മറ്റൊരു
ജോലിക്ക് ഇനി
അപേക്ഷിക്കാന്‍
കഴിയാത്തവരും മതിയായ
യോഗ്യതയുളളവരുമായ
ഇവര്‍ക്ക് സ്ഥിര നിയമനം
നല്കാന്
ഉത്തരവുണ്ടാകുമോ;
വ്യക്തമാക്കാമോ?
ഓട്ടിസം
സെന്ററുകളിലെ റിസോഴ്സ്
അദ്ധ്യാപകരുടെ കരാര്‍ കാലാവധി
പുതുക്കാന്‍ നടപടി
2356.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഓട്ടിസം സെന്ററുകളിലെ
റിസോഴ്സ് അദ്ധ്യാപകരുടെ
കരാര്‍ കാലാവധി
പുതുക്കി നല്കാന്
നടപടി സ്വീകരിക്കുമോ;
(ബി)
കരാര്‍
കാലാവധി പുതുക്കി
നല്‍കാത്ത പക്ഷം
ഓട്ടിസം സെന്ററുകളുടെ
പ്രവര്‍ത്തനം
അവതാളത്തിലാകും
എന്നുള്ള കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(സി)
സംസ്ഥാനത്തെ
എല്ലാ നിയോജക
മണ്ഡലങ്ങളിലും ഓട്ടിസം
സെന്ററുകള്‍ തുടങ്ങാന്‍
നടപടി സ്വീകരിക്കുമോ?
സ്കൂള്‍
കുട്ടികള്‍ക്ക്
ആവശ്യമായിട്ടുള്ള
പാഠപുസ്തകങ്ങള്‍
2357.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കേരളത്തില്‍
സ്കൂള്‍ കുട്ടികള്‍ക്ക്
ആവശ്യമായിട്ടുള്ള
പാഠപുസ്തകങ്ങള്‍
എത്രയെന്ന്
വ്യക്തമാക്കാമോ; ആയത്
യഥാസമയം
ലഭ്യമാക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണ്?
സ്കൂള്‍
വിദ്യാര്‍ത്ഥികളുടെ ക്ഷേമം
ഉറപ്പാക്കാൻ നടപടി
2358.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അദ്ധ്യയനവര്‍ഷം
ആരംഭിക്കുന്നതിനു
മുമ്പായി
വിദ്യാലയങ്ങളിലെ
കെട്ടിടങ്ങളുടെ
സുരക്ഷിതത്വം
ഉറപ്പുവരുത്തുന്നതിന്
ഗവണ്മെന്റ് സ്വീകരിച്ച
നടപടികള്‍
വിശദീകരിക്കുമോ;
(ബി)
സ്കൂള്‍
വാഹനങ്ങളുടെ
സുരക്ഷിതത്വം,ഫിറ്റ്നസ്സ്
തുടങ്ങിയവ
പരിശോധിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കുമോ;
(സി)
സ്കൂള്‍
വിദ്യാര്‍ത്ഥികള്‍ക്ക്
ശുദ്ധജല ലഭ്യത
ഉറപ്പുവരുത്തുന്നതിനു
വേണ്ടി ഗവണ്മെന്റ്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദീകരിക്കുമോ;
(ഡി)
അദ്ധ്യയന
വര്‍ഷത്തിലെ ആദ്യദിനം
മുതല്‍ കുട്ടികള്‍ക്ക്
ഉച്ചഭക്ഷണം
ലഭ്യമാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കുമോ?
സ്കൂള്‍
വിദ്യാര്‍ത്ഥികള്‍ക്ക് ആധാര്‍
രജിസ്ട്രേഷന്
2359.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്കൂള്‍
വിദ്യാര്‍ത്ഥികള്‍ക്ക്
ആധാര്‍ രജിസ്ട്രേഷന്
ഉറപ്പുവരുത്തുന്നത്
സംബന്ധിച്ച്
കേന്ദ്രസര്‍ക്കാര്‍
എന്തെങ്കിലും
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(ബി)
സൗജന്യ
സ്കൂള്‍
ഉച്ചഭക്ഷണപദ്ധതി
നടത്തിപ്പിന് ആധാര്‍
രജിസ്ട്രേഷന്
നിര്‍ബന്ധമാക്കുന്നത്
സംബന്ധിച്ച്
എന്തെങ്കിലും
നിര്‍ദ്ദേശം കേന്ദ്ര
സര്‍ക്കാര്‍
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(സി)
സംസ്ഥാനത്തെ
എല്ലാ സ്കൂള്‍
വിദ്യാര്‍ത്ഥികള്‍ക്കും
ആധാര്‍ രജിസ്ട്രേഷന്
ഉറപ്പുവരുത്തുന്നതിനായി
സംസ്ഥാന സര്‍ക്കാര്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ ഈ വിഷയത്തില്‍
സ്വീകരിച്ചിട്ടുള്ള
നടപടികളുടെ വിശദാംശം
ലഭ്യമാക്കുമോ?
സ്കൂള്‍
വിദ്യാര്‍ത്ഥികള്‍ക്ക്
കൈത്തറി യൂണിഫോം
2360.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഏതെല്ലാം
വിഭാഗങ്ങളില്‍പ്പെട്ട
സ്ക്കൂള്
വിദ്യാര്‍ത്ഥികള്‍ക്കാണ്
കൈത്തറി യൂണിഫോം വിതരണം
ചെയ്യുന്നതിന്
ഉദ്ദേശിക്കുന്നത് എന്ന്
വിശദീകരിക്കുമോ;
(ബി)
അദ്ധ്യയന
വര്‍ഷം
ആരംഭിക്കുമ്പോള്‍തന്നെ
വിദ്യാര്‍ത്ഥികള്‍ക്ക്
പ്രസ്തുത യൂണിഫോം
തുണികള്‍ വിതരണം
ചെയ്യുന്നത്തിന് നടപടി
സ്വീകരിക്കുമോ;
വിശദീകരിക്കാമോ;
(സി)
സ്കൂള്‍
യൂണിഫോമിനായി
മെച്ചപ്പെട്ട കൈത്തറി
തുണിത്തരങ്ങള്‍
ലഭ്യമാക്കുന്നതിന്
സ്വീകരിച്ച നടപടികളുടെ
പുരോഗതി
വ്യക്തമാക്കുമോ?
സ്കൂള്‍
വിദ്യാര്‍ത്ഥികള്‍ക്കിടയിലെ
പുകയില ഉപയോഗം
2361.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
സ്കൂള്‍
വിദ്യാര്‍ത്ഥികള്‍ക്കിടയില്‍
പുകയില ഉപയോഗം
വ്യാപകമാകുന്നതായി
കണ്ണൂര്‍ മെഡിക്കല്‍
കോളേജ്, റീജനല്‍
ക്യാന്‍സര്‍ സെന്റര്‍
എന്നിവയുടെ
നേതൃത്വത്തില്‍ നടത്തിയ
പഠനങ്ങളില്‍
കണ്ടെത്തിയതായ
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സ്കൂള്‍
വിദ്യാര്‍ത്ഥികള്‍ക്കിടയിലെ
ലഹരി ഉപയോഗം
തടയുന്നതിനായി
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കുമോ;
(സി)
പുകയില അടക്കമുളള ലഹരി
പദാര്‍ത്ഥങ്ങള്‍
ഉപയോഗിക്കുന്ന
കുട്ടികളെ കണ്ടെത്തി
അവരെ ഇത്തരം
ദുശ്ശീലങ്ങളില്‍
നിന്നും
പിന്തരിപ്പിക്കുന്നതിന്
നടപടി
സ്വീകരിക്കുമോ;വ്യക്തമാക്കുമോ;
(ഡി)
എല്ലാ
സ്കൂളുകളിലും ലഹരി
വിരുദ്ധ അവബോധം
നല്‍കുന്നതിനായി
ക്ലബുകള്‍
രൂപീകരിക്കുന്നതിന്
നിര്‍ദ്ദേശം നല്‍കുമോ?
സ്വാശ്രയ
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ
നടത്തിപ്പ്
2362.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വാശ്രയ
വിദ്യാഭ്യാസ
സ്ഥാപനങ്ങളുടെ
നടത്തിപ്പ് സംബന്ധിച്ച്
പഠനം നടത്തുവാന്‍
രൂപീകരിച്ച സമിതിയുടെ
പ്രവര്‍ത്തനം
തുടങ്ങിയോയെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
സമിതിയ്ക്ക്,
ശിപാര്‍ശകള്‍
സര്‍ക്കാരിന്
സമര്‍പ്പിക്കുന്നതിന്
സമയം നിഷ്കര്‍ഷിച്ച്
നല്‍കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
നിലവിലുള്ള
സ്ഥിതിയില്‍ മാറ്റം
വരുത്തുമ്പോള്‍ ഇത്തരം
കോളേജുകളില്‍
പഠിക്കുന്ന
വിദ്യാര്‍ത്ഥികളുടെ
ഭാവി സംബന്ധിച്ച
ആശങ്കകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
പുതിയ
അഡ്മിഷന് സംബന്ധിച്ച്
ഉടന്‍ തീരുമാനം
ഉണ്ടാകുമോ?
കൂടുതല്‍
കോളേജുകളില്‍ സോഷ്യോളജി
ഡിപ്പാര്‍ട്ട്മെന്റ്
2363.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൊഴില്‍
സാധ്യത ഏറെയുളള
സോഷ്യോളജി വിഷയം
ബിരുദതലത്തില്‍
പഠിക്കുന്നതിന്
സംസ്ഥാനത്ത്
നാമമാത്രമായി
കോളേജുകള്‍ ഉളള
സാഹചര്യത്തില്‍
കൂടുതല്‍ കോളേജുകളില്‍
സോഷ്യോളജി
ഡിപ്പാര്‍ട്ട്മെന്റ്
ആരംഭിക്കാനുളള പദ്ധതി
പരിഗണനയിലുണ്ടോ;
(ബി)
കണ്ണൂര്‍
ജില്ലയില്‍ ഒരു
കോളേജില്‍ പോലും
സോഷ്യോളജി വിഷയം
ബിരുദതലത്തില്‍
ഇല്ലാത്തതിനാല്‍
തലശ്ശേരി, ചൊക്ലി
ഗവണ്മെന്റ്
കോളേജുകളില്‍ സോഷ്യോളജി
ഡിപ്പാര്‍ട്ട്മെന്റ്
ആരംഭിക്കാന്‍ നടപടി
സ്വീകരിക്കുമോ?
ഫോര്‍ട്ട്
കൊച്ചി സെന്റ്ഫ്രാന്‍സീസ്
എയ്ഡഡ് എല്‍.പി. സ്കൂള്‍
2364.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഫോര്‍ട്ട്
കൊച്ചി
സെന്റ്ഫ്രാന്‍സീസ്
എയ്ഡഡ് എല്‍.പി.
സ്കൂള്‍ 200 വര്‍ഷം
പൂര്‍ത്തിയാക്കിയ വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
സ്കൂള്‍ പ്രത്യേക
പദ്ധതിയിന്‍കീഴില്‍
ഉള്‍പ്പെടുത്തി
സംരക്ഷിക്കുന്നതിനും
നവീകരിക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
പുതിയതായി
അനുവദിച്ച ഗവ: ഹയര്‍
സെക്കണ്ടറി സ്കൂളുകളുടെ
പോസ്റ്റ് ക്രിയേഷന്
2365.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
ഉത്തരവ് നം. 76/2016
പ്രകാരം പുതിയതായി
അനുവദിച്ച ഗവ: ഹയര്‍
സെക്കണ്ടറി സ്കൂളുകളുടെ
പോസ്റ്റ് ക്രിയേഷന്
നടപടികളുടെ നിലവിലെ
സ്ഥിതി വ്യക്തമാക്കുമോ?
(ബി)
ഹയര്‍സെക്കണ്ടറി
സ്കൂളുകളിലെ നിലവിലുള്ള
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ;വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
കോമേഴ്സ്
ജൂനിയറിലും സീനിയറിലും
എത്ര ഒഴിവുകള്‍
ഇപ്പോള്‍ നിലവിലുണ്ട്;
വേര്‍തിരിച്ച്
വ്യക്തമാക്കുമോ;
(ഡി)
ഇപ്പോഴുള്ള
എച്ച്.എസ്.എസ്.റ്റി
(കോമേഴ്സ്) ജൂനിയര്‍
ലിസ്റ്റില്‍ നിന്നും
നിലവില്‍ എത്രപേരെ
നിയമിച്ചുവെന്നും
പുതിയതായി എത്ര
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്നും
വിശദമാക്കുമോ?
രാഷ്ട്രീയ
മാധ്യമിക് ശിക്ഷാ അഭിയാന്
പദ്ധതി
2366.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
രാഷ്ട്രീയ
മാധ്യമിക് ശിക്ഷാ
അഭിയാന് പദ്ധതിക്ക്
2016 ജൂണ്‍ മുതല്‍
ലഭിച്ച കേന്ദ്ര സഹായം
എത്രയാണ്; പ്രസ്തുത
പദ്ധതിക്കുള്ള സംസ്ഥാന
വിഹിതം
എത്ര;വിശദമാക്കുമോ ;
(ബി)
ആര്.എം.എസ്.എ
പദ്ധതി പ്രകാരം
നടപ്പിലാക്കുന്ന
പരിപാടികള്‍ ശരിയായ
രീതിയില്‍
നടക്കുന്നില്ലെന്ന
പരാതി
പരിശോധിച്ചിട്ടുണ്ടോ;
(സി)
പ്രസ്തുത
പദ്ധതിയ്ക്കായി
സ്ഥിരമായി ഉദ്യോഗസ്ഥ
സംവിധാനം ഇല്ലെന്നുള്ള
പരാതിയിന്മേല് നടപടി
സ്വീകരിക്കുമോ;വിശദ
വിവരം ലഭ്യമാക്കുമോ?
സ്കൂളുകളെ
മികവിന്റെ കേന്ദ്രങ്ങളാക്കല്‍
2367.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സ്കൂളുകളെ
മികവിന്റെ
കേന്ദ്രങ്ങളാക്കുന്ന
പദ്ധതിയില്‍
ഉള്‍പ്പെടുത്തി ഹൈടെക്
ആക്കുന്നതുമായി
ബന്ധപ്പെട്ട് ആലത്തൂര്‍
മണ്ഡലത്തില്‍ നിന്നും
നിര്‍ദ്ദേശിച്ചിട്ടുള്ള
കിഴക്കഞ്ചേരി
ജി.എച്ച്.എസ്.എസ്
,എരിമയൂര്‍
ജി.എച്ച്.എസ്.എസ്
എന്നിവയുടെ
കാര്യത്തില്‍
സ്വീകരിച്ചിട്ടുള്ള
നടപടികളുടെ പുരോഗതി
വിശദമാക്കാമോ?
സീമാറ്റിലെ
നിയമനം
T 2368.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സീമാറ്റ്
എന്ന സര്‍ക്കാര്‍
സ്ഥാപനത്തില്‍ സ്റ്റാഫ്
അധികമാണ് എന്ന്
അറിയിച്ചുകൊണ്ട് 2017
മാര്‍ച്ച് 31-ന് എത്ര
പേരെയാണ്
പിരിച്ചുവിട്ടത്;
(ബി)
പിരിച്ചുവിട്ടതിന്
അടുത്ത ദിവസം തന്നെ
പ്രസ്തുത
തസ്തികകളിലേക്ക്
നിയമനത്തിനായി പരസ്യം
നല്കുകയുണ്ടായോ;
(സി)
ഈ
പരസ്യം എത്ര
പത്രങ്ങളിലാണ്
നല്‍കിയത്; എത്ര പേര്
അപേക്ഷിച്ചു;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഡി)
എത്ര
പേര്‍ക്കാണ് നിയമനം
നല്‍കിയത്; അവരുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഇ)
നിരവധി
തൊഴില്‍ രഹിതരുള്ള ഈ
നാട്ടില്‍ ഒരു
പത്രത്തിലും പരസ്യം
ചെയ്യാതെ സീമാറ്റിന്റെ
വെബ് സൈറ്റില്‍ മാത്രം
പരസ്യം നല്കി
ഇന്റര്‍വ്യൂ നടത്തിയത്
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
പരസ്യം മലയാളത്തിലെ
പ്രമുഖ പത്രങ്ങളില്‍
പ്രസിദ്ധീകരിച്ച്
ഇന്റര്‍വ്യൂ
നടത്തുന്നതിനുള്ള
തീരുമാനം കൈക്കൊള്ളുമോ;
വകുപ്പിന്റെ കീഴിലുളള
ഒരു സര്‍ക്കാര്‍
സ്ഥാപനത്തിലും
ഇത്തരത്തിലുള്ള അഴിമതി
നടക്കാതിരിക്കുന്നതിന്
വേണ്ട നടപടികള്‍
സ്വീകരിക്കുമോ?
ഒറ്റപ്പാലം
ബധിരമൂക വിദ്യാലയത്തിന്റെ
വികസനം
2369.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ഒറ്റപ്പാലം
ബധിരമൂക
വിദ്യാലയത്തിന്റെ
വികസനത്തിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു ;വിശദാംശം
നല്‍കാമോ;
(ബി)
ഒറ്റപ്പാലം
ബധിരമൂക
വിദ്യാലയത്തില്‍ ഹയര്‍
സെക്കന്ററിയിലോ
വൊക്കേഷണല്‍ ഹയര്‍
സെക്കന്ററിയിലോ
അധ്യാപക/അധ്യാപകേതര
ജീവനക്കാരുടെ ഒഴിവുകള്‍
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ അതു
നികത്തുന്നതിനായി
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ?
കാസര്‍കോട്
ജില്ലയില്‍ പ്ലസ്-വൺ സീറ്റുകൾ
വര്‍ദ്ധിപ്പിക്കാന്‍ നടപടി
2370.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2017-18 അദ്ധ്യയന
വര്‍ഷത്തില്‍
കാസര്‍കോട് ജില്ലയില്‍
എത്ര കുട്ടികള്‍
എസ്.എസ്.എല്‍.സി പരീക്ഷ
എഴുതിയിട്ടുണ്ട്;
(ബി)
കാസര്‍കോട്
ജില്ലയില്‍ പ്ലസ്
വണ്ണിന് എത്ര
സീറ്റുകള്‍
നിലവിലുണ്ട്;
(സി)
എസ്.എസ്.എല്‍.സി
വിജയശതമാനത്തിന്
തുല്യമായി കാസര്‍കോട്
ജില്ലയില്‍ പ്ലസ്-വൺ
സീറ്റുകൾ
വര്‍ദ്ധിപ്പിക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ;
സ്കൂളുകളിൽ
സ്റ്റുഡന്റ് പോലീസ് യൂണിറ്റ്
2371.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സ്കൂളുകളിൽ
സ്റ്റുഡന്റ് പോലീസ്
യൂണിറ്റ്
അനുവദിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണ്.പാലക്കാട്
ജില്ലയില്‍ എത്ര
സ്കൂളുകളില്‍
സ്റ്റുഡന്റ് പോലീസ്
യൂണിറ്
പ്രവർത്തിക്കുന്നുണ്ട്;
പ്രസ്തുത യൂണിറ്റിന്റെ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
കൊയിലാണ്ടി
മണ്ഡലത്തിലെ വിദ്യാലയങ്ങളില്‍
ഭൗതിക സൗകര്യങ്ങള്‍
T 2372.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഗവ.
ഗേള്‍സ് ഹയര്‍
സെക്കന്ററി സ്കൂള്‍
കൊയിലാണ്ടി, ഗവ.
വൊക്കേഷണല്‍ ഹയര്‍
സെക്കന്ററി സ്കൂള്‍
കൊയിലാണ്ടി, വന്മുഖം
ഗവ. ഹൈസ്കൂള്‍ എന്നീ
വിദ്യാലയങ്ങളില്‍ ഭൗതിക
സൗകര്യങ്ങള്‍
വികസിപ്പിക്കുന്നതിന്
പദ്ധതി
ആവിഷ്കരിക്കണമെന്നാവശ്യപ്പെട്ട്
സര്‍ക്കാരില്‍
സമര്‍പ്പിച്ച
നിവേദനത്തിലെ
തുടര്‍നടപടികള്‍
വിശദമാക്കാമോ?
പട്ടികജാതി/പട്ടികവര്‍ഗ്ഗ
മറ്റ് പിന്നാക്കവിഭാഗ
വിദ്യാര്‍ത്ഥികളുടെ
ഉന്നമനത്തിനായുള്ള സ്കൂളുകൾ
T 2373.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആറന്മുള
നിയോജകമണ്ഡലത്തിലെ
പട്ടികജാതി/പട്ടികവര്‍ഗ്ഗ
മറ്റ് പിന്നാക്കവിഭാഗ
വിദ്യാര്‍ത്ഥികളുടെ
ഉന്നമനത്തിനായി
ആരംഭിച്ച സ്വകാര്യ
സ്കൂളുകള്‍ക്ക് എയ്ഡഡ്
പദവി നല്കാൻ നടപടി
സ്വീകരിക്കുമോ;
(ബി)
സാമുദായികമായി
തുടങ്ങുന്ന ഇത്തരം
സ്കൂളുകള്‍ അടിസ്ഥാന
സൗകര്യങ്ങള്‍
വികസിപ്പിക്കുവാന്‍
ഫണ്ട് ഇല്ലാതെ
അടച്ചുപൂട്ടലിന്റെ
വക്കിലാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇത്തരം
സ്കൂളുകള്‍ക്ക്
അടിസ്ഥാന
സൗകര്യവികസനത്തിന്
പഞ്ചായത്തുകളുമായി
കൂടിയാലോചിച്ച് നടപടി
സ്വീകരിക്കുമോ?
നിറമരുതൂര്‍
ജി.എച്ച്.എസ്.സ്കൂള്‍
ബൈഫര്ക്കേഷനുളള നടപടി
2374.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ താനൂര്‍ സബ്
ജില്ലയില്‍പ്പെട്ട 95
വര്‍ഷം പഴക്കമുള്ളതും
3500 ഓളം കുട്ടികള്‍
പഠിക്കുന്നതുമായ
നിറമരുതൂര്‍
ജി.എച്ച്.എസ്.സ്കൂള്‍,
റോഡിന്റെ ഇരുവശത്തുമായി
പ്രവര്‍ത്തിക്കുന്നതു
കാരണമുള്ള
ബുദ്ധിമുട്ടുകള്‍
വിദ്യാഭ്യാസ
വകുപ്പിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
പരിഹരിക്കുന്നതിനായി
സ്കൂള്‍ ബൈഫര്‍ക്കേഷന്‍
നടത്തണമെന്നാവശ്യപ്പെട്ട്
പി.ടി.എ പ്രസിഡന്റ് പി.
മോഹനന് 2016
ഒക്ടോബറില്‍ ബഹു.
എം.എല്‍.എ മുഖാന്തിരം
നല്കിയ നിവേദനം
പരിശോധിച്ചിട്ടുണ്ടോ;
(സി)
ഇതു
സംബന്ധിച്ച ഫയല്‍
(2881/VIP/16/Edn.)
(NSI 74389/16 dtd.
26-10-2016/DP)
നിലവില്‍
എവിടെയാണുളളത്; ഇതില്‍
എന്ത് തീരുമാനമാണ്
വകുപ്പ്
കൈക്കൊണ്ടിട്ടുളളത്
എന്ന് അറിയിക്കാമോ;
(ഡി)
പുതിയ
അദ്ധ്യയന വര്‍ഷം
ആരംഭിക്കുന്നതിനു
മുന്‍പ് പ്രശ്ന
പരിഹാരത്തിന് അനുകൂല
തീരുമാനം ഉണ്ടാകുമോ?
വൊക്കേഷണല്‍
ഹയര്‍ സെക്കന്ററി കോഴ്സുകള്‍
2375.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
വൊക്കേഷണല്‍
ഹയര്‍ സെക്കന്ററി
വിദ്യാഭ്യാസ വകുപ്പിലെ
കോമേഴ്സ് വിഭാഗത്തില്‍
പെടുന്ന കോഴ്സുകളായ
ജനറല്‍ ഇന്‍ഷുറന്‍സ്,
അക്കൗണ്ടന്‍സി ആൻഡ്
ഓഡിറ്റിംഗ്, ബാങ്കിങ്
അസിസ്റ്റന്റ്സ്,
മാര്‍ക്കറ്റിംങ് ആൻഡ്
സെയില്‍സ്മാന്‍ഷിപ്പ്,
ട്രാവല്‍ ആൻഡ് ടൂറിസം,
റിസപ്ഷന്, ബുക്ക്
കീപ്പിംങ് ആൻഡ്
കമ്മ്യൂണിക്കേഷന്‍
എന്നീ കോഴ്സുകള്‍ക്ക്
കെ.ജി.റ്റി.ഇ ടൈപ്പ്
റൈറ്റിംഗ് ഇംഗ്ലീഷ്
(ഹയര്‍), കമ്പ്യൂട്ടര്‍
വേര്‍ഡ് പ്രോസസ്സിംഗ്
(ഹയര്‍) എന്നീ
കോഴ്സുകളുമായി തുല്യത
നല്‍കുന്നതിനുള്ള
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ ?
ഉണ്ടെങ്കില്‍
സ്വീകരിച്ച
നടപടിക്രമങ്ങള്‍
വിശദമാക്കുമോ?
നെടുമങ്ങാട്
ഗേള്‍സ് എച്ച്.എസ്.എസ്.നെ
അന്താരാഷ്ട്ര
നിലവാരത്തിലേക്ക്
ഉയര്‍ത്തുവാന്‍ നടപടി
2376.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെടുമങ്ങാട്
ഗേള്‍സ്
എച്ച്.എസ്.എസ്.നെ
അന്താരാഷ്ട്ര
നിലവാരത്തിലേക്ക്
ഉയര്‍ത്തുവാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിനായി
തയ്യാറാക്കിയ
ഡി.പി.ആര്
സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
വിദ്യാഭ്യാസ
വകുപ്പിന്റെ കീഴിലുള്ള
സ്പോര്‍ട്സ് സ്കൂളുകളുടെ
പ്രവര്‍ത്തനം
2377.
ശ്രീ.എ.
എന്‍. ഷംസീര്‍
,,
കെ. ആന്‍സലന്‍
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.എന്‍.
വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിദ്യാഭ്യാസ
വകുപ്പിന്റെ കീഴിലുള്ള
സ്പോര്‍ട്സ്
സ്കൂളുകളുടെ
പ്രവര്‍ത്തനം അവലോകനം
ചെയ്യാറുണ്ടോ;
(ബി)
സ്പോര്‍ട്സ്
സ്കൂളുകളിലെ
വിദ്യാര്‍ത്ഥികള്‍ക്ക്
ദേശീയ -അന്തര്‍ദേശീയ
മത്സരങ്ങളില്‍ മികച്ച
പ്രകടനം കാഴ്ച
വയ്ക്കാന്‍ കഴിയും വിധം
ലോകോത്തര
നിലവാരത്തിലുള്ള
പരിശീലനവും അടിസ്ഥാന
സൗകര്യങ്ങളും
നല്കുവാന് നടപടി
സ്വീകരിക്കുമോ;
(സി)
ശാസ്ത്രീയമായ
പരിശീലന
ഉപകരണങ്ങളുടെയും മികച്ച
പരിശീലകരുടെയും അഭാവം
കുട്ടികളുടെ പ്രകടനത്തെ
പ്രതികൂലമായി
ബാധിക്കാതിരിയ്ക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാന്‍
സാധിക്കും;
(ഡി)
ഇപ്രകാരമുള്ള
സ്കൂളുകളുടെ
കാര്യക്ഷമമായ
പ്രവര്‍ത്തനത്തിന്
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ സഹായ
സഹകരണങ്ങള്‍
ലഭ്യമാക്കാന്‍ നടപടി
സ്വീകരിക്കുമോ?
ലൈബ്രറികള്‍
ശക്തിപ്പെടുത്തുന്നതിനായി
നടപ്പാക്കുന്ന പദ്ധതികള്‍
T 2378.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ലൈബ്രറികളെ
ശക്തിപ്പെടുത്തുന്നതിനും
വികസിപ്പിക്കുന്നതിനുമായി
ആവിഷ്കരിച്ചു
നടപ്പാക്കുന്ന
പദ്ധതികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)
വൈ-ഫൈ
സംവിധാനവും മറ്റ്
ഡിജിറ്റല്‍
സംവിധാനങ്ങളും
ഏര്‍പ്പെടുത്തുന്നതിന്
സംസ്ഥാനത്ത് ആകെ എത്ര
ലൈബ്രറികളെ
തെരഞ്ഞെടുത്തിട്ടുണ്ട്;
കോഴിക്കോട് ജില്ലയില്‍
ഏതെല്ലാം
ലൈബ്രറികളെയാണ് ഇതിനായി
തെരഞ്ഞെടുത്തിട്ടുളളത്;
വിശദമാക്കുമോ?
സര്‍ക്കാര്‍,
എയ്ഡഡ് സ്ക്കൂളുകള്‍
അന്താരാഷ്ട്രനിലവാരത്തിലേക്ക്
ഉയര്‍ത്തുന്ന പദ്ധതി
2379.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
വി.ടി.ബല്‍റാം
,,
അനില്‍ അക്കര
,,
കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സര്‍ക്കാര്‍, എയ്ഡഡ്
സ്ക്കൂളുകള്‍
അന്താരാഷ്ട്രനിലവാരത്തിലേക്ക്
ഉയര്‍ത്തുന്ന പദ്ധതി
ഏത് ഘട്ടത്തിലാണ്;
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
വികസന
സമിതികള്‍
സ്വരൂപിക്കേണ്ട തുക
സ്വരൂപിക്കുന്നതിനായി
അവര്‍ക്ക്
കഴിയുന്നുണ്ടോ;
ഇക്കാര്യത്തിലുളള
ജനങ്ങളുടെ പ്രതികരണം
എന്താണെന്ന്
വെളിപ്പെടുത്തുമോ?
സ്കൂളുകളില്‍
മലയാള പഠനം നിര്‍ബന്ധമാക്കല്‍
2380.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
റോജി എം. ജോണ്‍
,,
വി.ഡി.സതീശന്
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അടുത്ത
അദ്ധ്യയന വര്‍ഷം മുതല്‍
സംസ്ഥാനത്തെ എല്ലാ
സ്കൂളുകളിലും മലയാളം
നിര്‍ബന്ധ
പാഠ്യവിഷയമാക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ ;
വിശദാംശം നല്‍കുമോ;
(ബി)
ഇതിനായി
മലയാളം അദ്ധ്യാപകരുടെ
തസ്തിക സൃഷ്ടിക്കേണ്ട
സാഹചര്യമുണ്ടാകുമോ?
(സി)
മലയാളം
പഠിപ്പിക്കാത്ത
സ്കൂളുകളുടെ അംഗീകാരം
റദ്ദാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
ഭാഷാ
ന്യൂനപക്ഷങ്ങളുള്ള
സംസ്ഥാന
അതിര്‍ത്തികളിലെ
സ്കൂളുകളിലും മലയാള
പഠനം
നിര്‍ബന്ധമാക്കിയിട്ടുണ്ടോ;
(ഇ)
സ്കൂളുകളില്‍
മലയാളം സംസാരിക്കുന്നത്
പ്രത്യക്ഷമായോ
പരോക്ഷമായോ വിലക്കുന്ന
സ്കൂളുകള്‍ക്കെതിരെ
എന്ത് നടപടി
കൈക്കൊള്ളുവാനാണ്
ഉദ്ദേശിക്കുന്നത്;
സീമാറ്റിന്റെ
കീഴിലുള്ള അക്കാദമിക് വിഭാഗം
നടത്തുന്ന പരിശീലനങ്ങള്‍
2381.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സീമാറ്റിന്റെ കീഴിലുള്ള
അക്കാദമിക് വിഭാഗം
നടത്തുന്ന
പരിശീലനങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ബി)
പരിശീലനങ്ങള്‍
പലപ്പോഴും ചടങ്ങായി
മാറാറുണ്ടെന്ന പരാതി
പരിഹരിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
വിദ്യാഭ്യാസ
വകുപ്പില്‍ നിന്നും
വിദഗ്ധരും അവതരണ
ശൈലിയിൽ പ്രത്യേക
കഴിവുള്ളവരുമായ
അദ്ധ്യാപകരെ ഇതിന്റെ
ഫാക്കല്‍റ്റിയില്‍
ഉള്‍പ്പെടുത്തുവാന്‍
നടപടി സ്വീകരിക്കുമോ;
(ഡി)
മാനേജ്മെന്റ്
പരിശീലനം ലഭിച്ചവര്‍
സ്കൂളുകളിലും
ഓഫീസുകളിലും ഈ കഴിവ്
ഉപയോഗിക്കുന്നില്ലെന്ന
പരാതിയും
പരിശീലനത്തിന്റെ
പോരായ്മയും
പരിഹരിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
സ്കൂളുകളില്‍
പ്ലാസ്റ്റിക് നിരോധനം
2382.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്കൂളുകളില്‍
പ്ലാസ്റ്റിക്
നിര്‍മ്മിത
ഉത്പന്നങ്ങള്‍
നിരോധിക്കുന്നതിനും
പ്ലാസ്റ്റിക്കിനെതിരെ
അവബോധം
സൃഷ്ടിക്കുന്നതിനും
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(ബി)
സംസ്ഥാനത്ത്
നിലവിൽ ഏതെങ്കിലും
സ്കൂളുകളില്‍ ക്ലീന്‍
പ്രോട്ടോക്കോള്‍
നടപ്പിലാക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍
എവിടെയെല്ലാമാണ് ഇത്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത്;
എന്തെല്ലാമാണ്
പദ്ധതിയുടെ ഭാഗമായി
നടപ്പിലാക്കാന്‍
തീരുമാനിച്ചിട്ടുള്ളത്;
(സി)
സംസ്ഥാനത്തെ
മുഴുവന്‍
വിദ്യാലയങ്ങളെയും
പ്ലാസിറ്റിക്
വിമുക്തമാക്കുന്നതിനും
വിദ്യാര്‍ത്ഥികളില്‍
പ്ലാസ്റ്റിക്കിനെതിരെ
അവബോധം
സൃഷ്ടിക്കുന്നതിനും
ആവശ്യമായ പദ്ധതി
നടപ്പിലാക്കുമോ?
ഹെെസ്കൂളുകളെ
ഹെെടെക്കാക്കുന്ന നടപടി
2383.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവിൽ എത്ര
ഹെെസ്കൂളുകളെയാണ്
ഹെെടെക്ക് ആക്കുന്നത്
എന്ന് വിശദമാക്കുമോ;
(ബി)
ഹെെടെക്ക്
ആക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍
തുടങ്ങിയോ; വിശദാംശം
നല്‍കുമോ?
അദ്ധ്യാപികയുടെ
ശമ്പള കുടിശ്ശിക
2384.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശ്ശൂര്‍
വെണ്മനാട്
എം.എ.എസ്സ്.എം.എച്ച്.എസ്സ്.എസ്സിലെ
അദ്ധ്യാപികയുടെ ശമ്പള
കുടിശ്ശികയുമായി
ബന്ധപ്പെട്ട് പൊതു
വിദ്യാഭ്യാസ
വകുപ്പിന്റെ
പരിഗണനയിലുള്ള
T2/33/2017/GEDN
നമ്പര്‍ ഫയലിന്മേല്
സ്വീകരിച്ച നടപടി
അറിയിക്കാമോ;
(ബി)
പ്രസ്തുത
ഫയല്‍
തീര്‍പ്പാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
അടിയന്തരമായി
തീര്‍പ്പാക്കാന്‍ നടപടി
സ്വീകരിക്കുമോ?
കോട്ടയ്ക്കല്‍
നിയോജക മണ്ഡലത്തിലെ
വളാഞ്ചേരി നഗരസഭ
ചെയര്‍പേഴ്സന്റെ ലീവിനുളള
അപേക്ഷ
2385.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എയ്ഡഡ്
സ്ക്കൂള്
അധ്യാപികയായിരുന്ന
കോട്ടയ്ക്കല്‍ നിയോജക
മണ്ഡലത്തിലെ വളാഞ്ചേരി
നഗരസഭ ചെയര്‍പേഴ്സണ്‍
ശ്രീമതി ഷാഫിനയുടെ
ലീവിനുളള അപേക്ഷ
എന്നാണ് സര്‍ക്കാരിന്
ലഭിച്ചത്; ഫയല്‍
നമ്പര്‍ എത്രയെന്ന്
വ്യക്തമാക്കുമോ;
ഫയലുകളുടെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
പൊതുവിദ്യാഭ്യാസ എസ്
വകുപ്പില്‍ നിന്നും ഈ
ഫയല്‍ എന്നാണ്
ധനകാര്യവകുപ്പിലേയ്ക്ക്
അയച്ചത്;
ധനകാര്യവകുപ്പില്‍
നിന്ന് തിരികെ S2
സെക്ഷനില്‍ എത്തിയത്
എന്നാണ്;
(സി)
ധനകാര്യവകുപ്പിന്റെ
റിമാര്‍ക്സ്
എന്താണെന്ന്
വിശദമാക്കുമോ;
(ഡി)
ടി
ഫയല്‍ പൊതുവിദ്യാഭ്യാസ
ജെ സെക്ഷനില്‍ അയച്ചത്
എന്തിനാണെന്ന്
വ്യക്തമാക്കുമോ;
(ഇ)
ജെ
സെക്ഷനില്‍ ടി ഫയല്‍
ലഭിച്ച തീയതി, അവിടെ
നിന്നും തിരികെ അയച്ച
തീയതി, ടി ഫയലില്‍ ജെ
സെക്ഷന്റെ റിമാര്‍ക്സ്
എന്നിവ സംബന്ധിച്ച
വിശദവിവരം
ലഭ്യമാക്കുമോ;
(എഫ്)
ഫയലുകള്‍
പൊതുവിദ്യാഭ്യാസ
വകുപ്പിലെ ഒരു
സെക്ഷനില്‍ നിന്നും
മറ്റൊരു
സെക്ഷനിലേയ്ക്ക്
അയക്കുന്നത്
എന്തിനാണെന്ന്
വ്യക്തമാക്കുമോ; ജെ
സെക്ഷനിലെ
ഉദ്യോഗസ്ഥര്‍ക്ക്
മറ്റു സെക്ഷനുകളിലെ
ഉദ്യോഗസ്ഥരെ
അപേക്ഷിച്ച് അധിക
യോഗ്യത എന്തെങ്കിലും
നിഷ്കര്‍ഷിച്ചിട്ടുണ്ടോ;
അധിക യോഗ്യതയും
പ്രത്യേക പരിശീലനവും
ഇല്ലെങ്കില്‍ എന്തിനാണ്
ഫയലുകള്‍ അവിടേയ്ക്ക്
അയക്കുന്നത്;
വ്യക്തമാക്കുമോ?
സ്കൂള്‍കെട്ടിട
നിര്‍മ്മാണം
2386.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കല്‍പ്പറ്റ
നിയോജകമണ്ഡലത്തില്‍
ജീര്‍ണാവസ്ഥയിലുള്ളതും
പുതിയ കെട്ടിടം
അടിയന്തരമായി
ആവശ്യമുള്ളതുമായ എത്ര
സ്കൂളുകള്‍ ഉണ്ട്;
പട്ടിക ലഭ്യമാക്കാമോ;
(ബി)
ഏതെല്ലാം
സ്കൂളുകളില്‍ നിന്നും
പുതിയ
കെട്ടിടനിര്‍മ്മാണത്തിനുള്ള
അപേക്ഷകള്‍
ലഭിച്ചിട്ടുണ്ട്;
(സി)
ഇങ്ങനെ
ലഭ്യമായ
അപേക്ഷകളിന്മേല്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ?
ഗ്രന്ഥശാലകളില്‍
വൈഫൈ
T 2387.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഗ്രന്ഥശാലകളില്‍ വൈഫൈ
പ്രസരണ കേന്ദ്രങ്ങള്‍
സ്ഥാപിക്കുന്നതിന്
സര്‍ക്കാര്‍
എന്തെങ്കിലും
പദ്ധതികള്‍
തയ്യാറാക്കിയിട്ടുണ്ടോ;
(ബി)
എങ്കില്‍
ലൈബ്രറി കൗൺസിലിന്
കീഴില്‍
പ്രവര്‍ത്തിക്കുന്ന
ഗ്രാമീണ ഗ്രന്ഥശാലകളെ
പ്രസ്തുത പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിന്
ഉദ്ദേശിച്ചിട്ടുണ്ടോ;
(സി)
കമ്പ്യൂട്ടര്‍
ഇല്ലാത്തതും എ ഗ്രേഡ്
വിഭാഗത്തില്‍
ഉള്‍പ്പെട്ടതുമായ
ഗ്രാമീണ
ഗ്രന്ഥശാലകളില്‍
കമ്പ്യൂട്ടര്‍
ലഭ്യമാക്കുന്നതിനും
വൈഫൈ
സംവിധാനമൊരുക്കുന്നതിനുമുള്ള
പദ്ധതി
നടപ്പിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞം
2388.
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം
നടപ്പിലാക്കുന്നതിനുള്ള
ശ്രമങ്ങള്‍
നടക്കുമ്പോള്‍
പൊതുവിദ്യാഭ്യാസ
സ്ഥാപനങ്ങളിലെ
അദ്ധ്യാപക-അദ്ധാപകേതര
ജീവനക്കാരുടെ
കുട്ടികള്‍ സ്വാശ്രയ
സ്ഥാപനങ്ങളില്‍
പഠിക്കുന്നുണ്ടോ എന്ന്
പരിശോധിച്ചിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
ഇത് സംബന്ധിച്ച് ഒരു
വിവരശേഖരണം നടത്താന്‍
കഴിയുമോ;
(സി)
ജീവനക്കാരുടെ
കുട്ടികളെ സ്വാശ്രയ
സ്ഥാപനങ്ങളില്‍
പഠിപ്പിക്കുകയും
പൊതുവിദ്യാഭ്യാസ
സംരക്ഷണ
പ്രവര്‍ത്തനങ്ങളില്‍ ഈ
അദ്ധ്യാപകര്‍
പ്രവര്‍ത്തിക്കുകയും
ചെയ്യുന്നത് ഉചിതമാണോ ;
ഈ പ്രവണത
നിരുത്സാഹപ്പെടുത്താന്‍
നടപടി സ്വീകരിക്കുമോ?
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞം പദ്ധതിയുടെ
ഭാഗമായി അദ്ധ്യാപകര്‍ക്ക്
പ്രത്യേക പരിശീലനം
2389.
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നടപ്പിലാക്കുന്ന
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞം
വിജയിപ്പിക്കുന്നിന്
അദ്ധ്യാപകര്‍ക്ക്
പ്രത്യേക പരിശീലന
പദ്ധതികള്‍
എന്തെങ്കിലും
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
ഉണ്ട്
എങ്കില്‍ പ്രസ്തുത
പരിശീലനത്തിന്റെ
ഇതുവരെയുള്ള പുരോഗതി
വിശദമാക്കാമോ?
പ്രിന്‍സിപ്പല്‍
തസ്തികയില്‍ സ്ഥിരനിയമനം
2390.
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഏലത്തൂര്‍
നിയോജകമണ്ഡലത്തിലെ
പയിമ്പ്ര ഗവണ്മെന്റ്
ഹയര്‍ സെക്കന്ററി
സ്കൂളില്‍
പ്രിന്‍സിപ്പല്‍
തസ്തികയില്‍
സ്ഥിരനിയമനം
നടത്തിയിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
പുതിയ അദ്ധ്യയന
വര്‍ഷാരംഭത്തില്‍ തന്നെ
പ്രിന്‍സിപ്പല്‍ നിയമനം
നടത്തുവാന്‍ നടപടി
സ്വീകരിക്കുമോ?
പൊതുവിദ്യാഭ്യാസ
വകുപ്പിന്‍െറ ഓഫീസ് ഘടന
2391.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
വകുപ്പിന്‍െറ ഓഫീസ് ഘടന
(സംസ്ഥാനം , ജില്ല,
വിദ്യാഭ്യാസജില്ല ) ഓരോ
ഓഫീസര്‍മാരുടെയും
അധികാരങ്ങള്‍ സഹിതം
വ്യക്തമാക്കാമോ;
(ബി)
പട്ടാമ്പി
മണ്ഡലത്തില്‍
പ്രവര്‍ത്തിക്കുന്ന
സര്‍ക്കാര്‍,
സര്‍ക്കാര്‍ ഇതര
വിദ്യാലയങ്ങളുടെ പട്ടിക
ലഭ്യമാക്കാമോ?
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞം
2392.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിന്റെ
ഭാഗമായിട്ടുള്ള
മികവിന്റെ
കേന്ദ്രങ്ങളായി
പരിഗണിക്കപ്പെട്ടിട്ടുള്ള
സ്കൂളുകളുടെ പ്രവർത്തന
ഭരണാനുമതി കിഫ്ബി മുഖേന
എന്നുമുതല്‍
ലഭിക്കുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
ഇതിന്റെ ഭാഗമായി കിഫ്ബി
ഒന്നാം ഘട്ടഭരണാനുമതി
നൽകുന്നതിനായി
കമ്മിറ്റി കൂടുന്ന
തീയതി
നിശ്ചയിച്ചിട്ടുണ്ടോ ;
എങ്കില്‍ വിശദവിവരം
നല്‍കുമോ;
(ബി)
ആദ്യ
ഘട്ടമെന്നനിലയില്‍ എത്ര
സ്കൂളുകളാണ് ടി
ലിസ്റ്റില്‍
ഉള്‍പ്പെട്ടിട്ടുള്ളത്;
കൂടുതല്‍ സ്കൂളുകളെ
ഇതിന്റെ ഭാഗമായി
ഉള്‍പ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
ആയിരത്തിലേറെ
കുട്ടികളുള്ള എല്ലാ
സ്കൂളുകളും മികവിന്റെ
കേന്ദ്രമായി
പ്രഖ്യാപിക്കുമോ;
ഇതിന്റെ
മാനദണ്ഡമെന്താണ്;
വിശദവിവരം നല്‍കുമോ?
പൊതുവിദ്യാലയങ്ങളെ
മികവിന്റെ
കേന്ദ്രങ്ങളാക്കുന്ന നടപടി
2393.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുവിദ്യാലയങ്ങളെ
മികവിന്റെ
കേന്ദ്രങ്ങളാക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്നും
ഇതിനായി എത്ര തുക
ചെലവഴിച്ചു എന്നും
വ്യക്തമാക്കാമോ;
(ബി)
പൊതുവിദ്യാലയങ്ങളെ
മികവിന്റെ
കേന്ദ്രങ്ങളാക്കുന്നതിനായി
ഈ അധ്യയന വര്‍ഷം
എന്തെല്ലാം
പ്രവര്‍ത്തനങ്ങള്‍
നടത്തുന്നതിനാണ്
സര്‍ക്കാര്‍
ലക്ഷ്യമിടുന്നതെന്ന്
വ്യക്തമാക്കാമോ?
പൊതുവിദ്യാലയങ്ങളിലെ
ഉപകരണങ്ങളുടെ സര്‍വ്വീസും
മെയിന്റനന്‍സും
2394.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുവിദ്യാലയങ്ങള്‍
ഹൈടെക്കാക്കുന്നതിന്റെ
ഭാഗമായി നല്‍കിവരുന്ന
കമ്പ്യൂട്ടര്‍,
ലാപ്ടോപ്പ്,
പ്രൊജക്ടര്‍ എന്നിവയുടെ
നിസ്സാര തകരാറുകള്‍
പോലും
പരിഹരിക്കുന്നതിന്
നിലവില്‍
സംവിധാനമില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
തന്മൂലം
ലക്ഷക്കണക്കിന് രൂപയുടെ
ഉപകരണങ്ങള്‍
പ്രയോജനരഹിതമായി
മാറുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
ഇത്
പരിഹരിക്കുന്നതിനായി
കെല്‍ട്രോണ്‍ പോലുള്ള
പൊതുമേഖലാ
സ്ഥാപനങ്ങളുടെ സേവനം
വിദ്യാഭ്യാസ
വകുപ്പുതലത്തില്‍
പൊതുവായി
ഏര്‍പ്പെടുത്തി
ഉപകരണങ്ങളുടെ
സര്‍വ്വീസും
മെയിന്റനന്‍സും
നടത്തുന്നതിന്
അവസരമൊരുക്കുമോ?
ഗ്രന്ഥശാലകള്ക്കുളള
പുതിയ നിയമവ്യവസ്ഥ
T 2395.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഗ്രന്ഥശാലകളെ
പരിഷ്കരിക്കാനുദ്ദേശിച്ച്
കൊണ്ടുവന്നിരിക്കുന്ന
പുതിയ
നിയമവ്യവസ്ഥകളില്‍
മാറ്റം വരുത്താന്‍
സര്‍ക്കാര്‍
തയ്യാറാകുമോ;
(ബി)
പ്രസ്തുത
വ്യവസ്ഥ മൂലം എ ഗ്രേഡ്
ഗ്രാന്റ്
കിട്ടിക്കൊണ്ടിരുന്ന പല
വായനശാലകളും
ഗ്രന്ഥശാലകളും സി
ഗ്രേഡിലേക്ക് പോകുന്ന
അവസ്ഥ നിലനില്‍ക്കുന്ന
സാഹചര്യം
പരിശോധിച്ചിട്ടുണ്ടോ;
ഗ്രന്ഥശാലകള്‍ക്ക്
നിലവിലുളള ഗ്രേഡിനെ
ഇല്ലാതാക്കാനുള്ള ശ്രമം
തടയുമോ?
വിദ്യാര്‍ത്ഥികളില്‍
സാമൂഹ്യ അവബോധവും സേവന
മനോഭാവവും
വളര്‍ത്തുന്നതിനുള്ള
നടപടികള്‍
2396.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഹെെസ്കൂള് ,ഹയര്‍
സെക്കണ്ടറി വിഭ്യാഭ്യാസ
മേഖലയിലെ
വിദ്യാര്‍ത്ഥികളില്‍
സാമൂഹ്യ അവബോധവും സേവന
മനോഭാവവും
വളര്‍ത്തുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
വിദ്യാര്‍ത്ഥികള്‍ക്ക്
പ്രകൃതി സംരക്ഷണം, ജല
സംരക്ഷണം, ശുചീകരണം,
മരം വച്ചു
പിടിപ്പിക്കല്‍
ഉള്‍പ്പെടെയുള്ള
കാര്യങ്ങളില്‍
വര്‍ഷത്തില്‍ അഞ്ചു
ദിവസമെങ്കിലും പൊതു
സേവനം
നിര്‍ബന്ധമാക്കുന്നതിന്
നടപടികള്‍
സ്വീകരിക്കാനാകുമോ?
സ്റ്റുഡന്റ്സ്
ഡോക്ടര്‍
കേഡര്‍(SDC)
2397.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂളുകളില്‍
എസ്.പി.സി
(സ്റ്റുഡന്റസ് പോലീസ്
കേഡററ്) പോലെ
കുട്ടിഡോക്ടര്‍മാരുടെ
സ്റ്റുഡന്റ്സ് ഡോക്ടര്‍
കേഡര്‍ (എസ്.ഡി.സി )
സേവനം ലഭ്യമാക്കാന്‍
എന്തെങ്കിലും പദ്ധതി
നടപ്പിലാക്കാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
എങ്കില്‍
ഇത്തരം ഒരു പദ്ധതി
നടപ്പിലാക്കുന്നതു വഴി
സര്‍ക്കാര്‍
ലക്ഷ്യമാക്കുന്നത്
എന്താണ് ;പദ്ധതി എങ്ങനെ
നടപ്പിലാക്കാനാണുദ്ദേശിക്കുന്നത്
;വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;ഈ പദ്ധതി
നടപ്പിലാക്കുന്നതുമായി
ബന്ധപ്പെട്ട് എത്ര രൂപ
ചെലവു വരുമെന്നാണ്
പ്രതീക്ഷിക്കുന്നത്
;ഇതിന് ഫണ്ട് എവിടെ
നിന്ന് ലഭ്യമാക്കാനാണ്
ഉദ്ദേശിക്കുന്നത് ;
(സി)
സംസ്ഥാനത്ത്
ഈ പദ്ധതി
നടപ്പിലാക്കുന്നതിന്
സ്ക്കൂളുകളെ
തെരഞ്ഞെടുത്തിട്ടുണ്ടോ;ഉണ്ടെങ്കില്‍
എത്ര സ്ക്കൂളുകള്‍;
സ്ക്കൂളുകളെ
തെരഞ്ഞെടുക്കുന്നതിനുളള
മാനദണ്ഡമെന്ത്
;എസ്.ഡി.സി യിലേക്ക്
കുട്ടികളെ
തെരഞ്ഞെടുക്കുന്നതിനുളള
മാനദണ്ഡമെന്ത്?
എസ്.എ.ആര്.ബി.റ്റി.എം
ഗവ കോളേജിലെ വിവിധ
പദ്ധതികള്‍
2398.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊയിലാണ്ടി
മണ്ഡലത്തിലെ ഏക
സര്‍ക്കാര്‍ കോളേജായ
എസ്.എ.ആര്.ബി.റ്റി.എം
കോളേജില്‍ നടന്ന്
വരുന്നതും ഭരണാനുമതി
ലഭിച്ചതുമായ വിവിധ
പദ്ധതികള്‍ ഏതെല്ലാം;
ഓരോ പദ്ധതിയുടെയും
വിശദാംശം, ഭരണാനുമതി
ലഭിച്ച തുക എന്നിവ
വിശദമായി
ലഭ്യമാക്കാമോ;
(ബി)
2006-2011
കാലയളവില്‍ നബാര്‍ഡ്
ആര്.എെ.ഡി.എഫ്-ല്‍
ഭരണാനുമതി ലഭിച്ചിരുന്ന
ഈ കോളേജിലെ സയന്‍സ്
ബ്ലോക്ക്
നിര്‍മ്മാണത്തിന്റെ
ഇപ്പോഴത്തെ അവസ്ഥ
വ്യക്തമാക്കാമോ;
പ്രസ്തുത ഭരണാനുമതി
ഉത്തരവ്
കാലാഹരണപ്പെട്ട്
പോയിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(സി)
ഈ
പദ്ധതി
യാഥാര്‍ത്ഥ്യമാക്കാന്‍
എന്തല്ലാം നടപടികളാണ്
സ്വീകരിക്കാനുള്ളത്;
സര്‍ക്കാരിന്റെ
എതെല്ലാം തലങ്ങളിലാണ്
ഇത്
നിര്‍വ്വഹിക്കാനുള്ളത്;
നടപടികള്‍
സമയബന്ധിതമായി
എപ്പോള്‍
പൂര്‍ത്തികരിക്കാനാകും;
വിശദമാക്കാമോ?
ബിരുദ
തലത്തിൽ ഭൂമിശാസ്തം
പഠിക്കുവാനുള്ള അവസരം
2399.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂമിശാസ്തം
ബിരുദതലത്തില്‍
പഠിക്കാന്‍ അവസരമുള്ളത്
വടക്കന്‍ കേരളത്തില്‍
ഒന്നും തെക്കന്‍
കേരളത്തില്‍ രണ്ടും
കോളേജുകളില്‍ മാത്രമാണ്
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ബിരുദ
വിഷയമായ ജോഗ്രഫി
മധ്യകേരളത്തില്‍
ഏതെങ്കിലും ഒരു
കോളേജിലെങ്കിലും
ആരംഭിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
(സി)
ഏറെ
തൊഴില്‍ സാധ്യതയും
പ്രാധാന്യവുമുള്ള
വിഷയമായ ഭൂമിശാസ്തം
കൂടുതല്‍ കോളേജുകളില്‍
ആരംഭിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
ഉന്നത
വിദ്യാഭ്യാസത്തിന്റെ
ഗുണനിലവാരം
മെച്ചപ്പെടുത്തുന്നതിന് നടപടി
2400.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
ഷാഫി പറമ്പില്‍
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
ഉന്നത
വിദ്യാഭ്യാസത്തിന്റെ
ഗുണനിലവാരം
മെച്ചപ്പെടുത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നത്;
വ്യക്തമാക്കുമോ;
(ബി)
കേരളത്തിലെ
യൂണിവേഴ്സിറ്റികളില്‍
പരീക്ഷ നടത്തുന്നതിനും
റിസള്‍ട്ട്
പ്രഖ്യാപനത്തിനും
വളരെയധികം
കാലതാമസമുണ്ടാകുന്നതായ
വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇവ
പരിഹരിച്ച് ഒരു ഏകീകൃത
പരീക്ഷ കലണ്ടര്‍
കേരളത്തിലെ
യൂണിവേഴ്സിറ്റികളില്‍
നടപ്പിലാക്കാന്‍
ശ്രമിക്കുമോ?
സ്വാശ്രയ
പ്രൊഫഷണല്‍ വിദ്യാഭ്യാസ
സ്ഥാപനങ്ങളിലെ പ്രവേശനം
2401.
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്വാശ്രയ പ്രൊഫഷണല്‍
വിദ്യാഭ്യാസ
സ്ഥാപനങ്ങളിലെ
പ്രവേശനത്തില്‍
നിലവിലുള്ള സംവരണ തത്വം
പാലിക്കുന്നുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
സംവരണ
തത്വം പാലിക്കുന്നുണ്ടോ
എന്ന്
പരിശോധിക്കുന്നതിന്
ഏതെങ്കിലും സമിതി
പ്രവര്‍ത്തിക്കുന്നുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
നടപടികള്‍
സ്വീകരിക്കാന്‍
കഴിയുമോ?
മലപ്പുറം
സര്‍ക്കാര്‍ വനിതാ കോളേജിലെ
തസ്തികകള്‍
2402.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
സര്‍ക്കാര്‍ വനിതാ
കോളേജില്‍
പ്രിന്‍സിപ്പല്‍
ഉള്‍പ്പെടെ 16
മണിക്കൂര്‍ വര്‍ക്ക്
ലോഡുള്ള 4 അദ്ധ്യാപക
തസ്തികകളും 13
അനദ്ധ്യാപക തസ്തികകളും
സൃഷ്ടിക്കുന്നതിനുള്ള
പ്രൊപ്പോസല്‍ ഇപ്പോള്‍
ഏത് ഘട്ടത്തിലാണ്;
വിശദാംശം നല്‍കുമോ;
(ബി)
ധനകാര്യ
വകുപ്പ് ഇതു
സംബന്ധിച്ച് അഭിപ്രായം
രേഖപ്പെടുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
കോളേജിന്റെ
സുഗമമായ
പ്രവര്‍ത്തനത്തിന്
തസ്തികകള്‍
സൃഷ്ടിക്കേണ്ടത്
അനിവാര്യമാകയാല്‍
എത്രയും വേഗം ഇതു
സംബന്ധിച്ച
തീരുമാനങ്ങള്‍
കൈക്കൊള്ളുമോ?
ചാലക്കുടി
പനമ്പിള്ളി മെമ്മോറിയല്‍
ഗവണ്മെന്റ് കോളേജ ്
2403.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
പനമ്പിള്ളി
മെമ്മോറിയല്‍
ഗവണ്മെന്റ് കോളേജിന്റെ
വികസനവും പുതിയ
കോഴ്സുകള്‍
അനുവദിക്കുന്നതും
സംബന്ധിച്ച് കോളേജ്
പ്രിന്‍സിപ്പാള്‍
സമര്‍പ്പിച്ച അപേക്ഷ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതിനാവശ്യമായ
നടപടികള്‍ അടിയന്തരമായി
സ്വീകരിക്കുമോ?
കുളത്തൂര്‍
ഗവണ്മെന്റ് കോളേജിന്റെ പുതിയ
കെട്ടിട നിർമ്മാണം
2404.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
നിയോജക മണ്ഡലത്തിലെ
കുളത്തൂര്‍ ഗവണ്മെന്റ്
കോളേജിന്റെ ഭൂമി
കൈമാറ്റം
ചെയ്യുന്നതുമായി
ബന്ധപ്പെട്ട് ഡിസംബര്‍
2016-ല്‍
പൊതുവിദ്യാഭ്യാസ
സെക്രട്ടറിക്ക് സ്ഥലം
എം എൽ എ നല്കിയ
കത്തിന്റെ
അടിസ്ഥാനത്തില്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചോയെന്ന്
വിശദമാക്കുമോ;
(ബി)
കുളത്തൂര്‍
ഗവണ്മെന്റ് കോളേജിന്
അനുവദിച്ച 8 കോടിയുടെ
പുതിയ മന്ദിരം
നിര്‍മ്മിക്കുന്നതിന്
നടപടി സ്വീകരിച്ചോ;
ഇതിന്റെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
എന്ന് നടത്താന്‍
സാധിക്കും;
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
കെട്ടിട
നിര്‍മ്മാണത്തിന്
മറ്റെന്തെങ്കിലും
തടസ്സങ്ങള്‍ നിലവില്‍
ഉണ്ടോയെന്ന്
വ്യക്തമാക്കുമോ?
നടുവില്‍
ഗവ. പോളി ടെക്നിക്കിന്റെ
പ്രവര്‍ത്തനം
2405.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിര്‍ദ്ദിഷ്ട
നടുവില്‍ ഗവ.
പോളിടെക്നിക്കിന്റെ
പ്രവര്‍ത്തനം 2017-18
അദ്ധ്യയനവര്‍ഷം മുതല്‍
ആരംഭിക്കുവാനുളള നടപടി
സ്വീകരിക്കുമോ;
(ബി)
ഇതിനായി,
എ.ഐ.സി.ററി.ഇ
സംഘംത്തിന്െറ
നിര്‍ദ്ദേശങ്ങള്‍
അടിയന്തരമായി
പൂര്‍ത്തിയാക്കുവാനുളള
നടപടി സ്വീകരിക്കുമോ?
കായംകുളം
വനിതാ പോളിടെക്നിക്
ഹോസ്റ്റല്‍, ക്വാര്‍ട്ടേഴ്സ്
കെട്ടിടങ്ങള്‍
2406.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കായംകുളം
വനിതാ പോളിടെക്നിക്
ഹോസ്റ്റല്‍,
ക്വാര്‍ട്ടേഴ്സ് എന്നിവ
അടക്കമുള്ള
കെട്ടിടങ്ങളുടെ
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട നിലവിലുള്ള
പുരോഗതി വിശദമാക്കാമോ?
വൊക്കേഷണല്‍
ഹയര്‍ സെക്കണ്ടറി മേഖലയിലെ
കോമേഴ്സ്
വിഭാഗത്തില്‍പ്പെടുന്ന
കോഴ്സുകള്‍ക്ക് തുല്യത
2407.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
വൊക്കേഷണല്‍
ഹയര്‍ സെക്കണ്ടറി
മേഖലയിലെ കോമേഴ്സ്
വിഭാഗത്തില്‍പ്പെടുന്ന
കോഴ്സുകളായ ജനറല്‍
ഇന്‍ഷുറന്‍സ്,
അക്കൗണ്ടന്‍സി &
ഓഡിറ്റിംഗ്, ബാങ്കിംഗ്
അസിസ്റ്റന്‍സ്,
മാര്‍ക്കറ്റിംഗ് &
സെയില്‍സ്മാന്‍ഷിപ്പ്,
ട്രാവല്‍ ആന്റ് ടൂറിസം,
റിസപ്ഷന്, ബുക്ക്
കീപ്പിംഗ് &
കമ്മ്യൂണിക്കേഷന്‍
എന്നീ കോഴ്സുകള്‍ക്ക്
കെ.ജി.റ്റി.ഇ.
ടൈപ്പ്റൈറ്റിംഗ്
ഇംഗ്ലീഷ് (ഹയര്‍),
കമ്പ്യൂട്ടര്‍ വേര്‍ഡ്
പ്രോസസ്സിംഗ് (ഹയര്‍)
എന്നീ കോഴ്സുകളുമായി
തുല്യത
നല്‍കുന്നതിനുള്ള
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
സ്വീകരിച്ച
നടപടിക്രമങ്ങള്‍
വിശദമാക്കുമോ?
ശ്രീകൃഷ്ണപുരം
സര്‍ക്കാര്‍ എഞ്ചിനീയറിംഗ്
കോളേജിന്റെ വികസനം
2408.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ശ്രീകൃഷ്ണപുരം
സര്‍ക്കാര്‍
എഞ്ചിനീയറിംഗ്
കോളേജിന്റെ
വികസനത്തിനായി ഈ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചു
എന്ന് വിശദീകരിക്കാമോ;
(ബി)
2016-17
വര്‍ഷത്തെ ബഡ്ജറ്റില്‍
ശ്രീകൃഷ്ണപുരം
സര്‍ക്കാര്‍
എഞ്ചിനീയറിംഗ്
കോളേജിനായി അനുവദിച്ച
പദ്ധതികളുടെ വിശദാംശം
നല്‍കാമോ;
ഓരോന്നിന്റെയും
പ്രവര്‍ത്തനങ്ങളെ
സംബന്ധിച്ച കാലികസ്ഥിതി
വിശദീകരിക്കാമോ?
ക്രമവിരുദ്ധമായി
പ്രമോഷന് നല്കിയ നടപടി
2409.
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സാങ്കേതിക
വിദ്യാഭ്യാസ വകുപ്പില്‍
മുന്‍സര്‍ക്കാരിന്റെ
കാലത്ത് ക്ലാര്‍ക്ക്
തസ്തികയില്‍
ക്രമവിരുദ്ധമായി
പ്രമോഷന് നല്‍കിയതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതു
സംബന്ധിച്ച് ധനകാര്യ
പരിശോധനാവിഭാഗം
സമര്‍പ്പിച്ച
റിപ്പോര്ട്ടിന്മേല്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
ജീവനക്കാർക്ക്
അനധികൃതമായി എത്ര തുക
നൽകിയെന്നും അതില്‍
എത്ര തുക തിരികെ
ഈടാക്കിയെന്നും
വ്യക്തമാക്കാമോ;
(ഡി)
തെറ്റായി
പ്രമോഷന് നല്‍കിയതിലൂടെ
സര്‍ക്കാരിന് സംഭവിച്ച
സാമ്പത്തിക നഷ്ടത്തിന്
ഉത്തരവാദികളായ
ജീവനക്കാര്‍ക്കെതിരെ
എന്ത് നടപടി
സ്വീകരിച്ചു;
വ്യക്തമാക്കാമോ;
(ഇ)
ഈ
നടപടിക്കു പിന്നില്‍
നടത്തിയ അഴിമതി
വിശദമായി
അന്വേഷിക്കാന്‍
തയ്യാറാകുമോയെന്ന്
വ്യക്തമാക്കുമോ?
സാങ്കേതിക
സര്‍വ്വകലാശാലയിലെ പരീക്ഷാ
ഫലം വെെകുന്നതുമൂലമുളള
പ്രശ്നങ്ങള്‍
2410.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സാങ്കേതിക
സര്‍വ്വകലാശാലയില്‍
പരീക്ഷാ ഫലം മാസങ്ങള്‍
വെെകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എല്ലാ
വിഷയങ്ങളിലും ജയിക്കാതെ
അടുത്ത
സെമസ്റ്ററിലേക്ക്
പ്രവേശനം നല്‍കാത്ത
ഇയര്‍ ഒൗട്ട് സംവിധാനം
നിലനില്‍ക്കുന്നതിനാല്‍,
പരീക്ഷാഫലം വെെകുന്നത്
വിദ്യാര്‍ത്ഥികള്‍ക്ക്
പഠനം തുടരാന്‍ കഴിയാത്ത
സ്ഥിതി വിശേഷം
സംജാതമാക്കുന്നു എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;എങ്കില്‍
ഇത് പരിഹരിക്കാന്‍
നടപടി സ്വീകരിക്കുമോ?
മഹാത്മാഗാന്ധി
സര്‍വ്വകലാശാല നേരിട്ട്
നടത്തുന്ന സ്വാശ്രയ
സ്ഥാപനങ്ങള്‍
2411.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മഹാത്മാഗാന്ധി
സര്‍വ്വകലാശാല നേരിട്ട്
നടത്തുന്ന സ്വാശ്രയ
സ്ഥാപനങ്ങളില്‍ 2017-18
അദ്ധ്യയന വര്‍ഷത്തില്‍
അഡ്മിഷന്
നടത്തരുതെന്നും
പ്രസ്തുത സ്ഥാപനങ്ങൾ
അടച്ചു പൂട്ടണമെന്നും
എന്തെങ്കിലും
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(ബി)
സര്‍വ്വകലാശാലയിലെ
പ്രസ്തുത സ്വാശ്രയ
സ്ഥാപനങ്ങള്‍ അടച്ച്
പൂട്ടുന്നതിന് നടപടി
സ്വീകരിച്ചുവരുന്നു
എന്ന പ്രചരണം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
2017-18
അദ്ധ്യയന വര്‍ഷത്തിൽ
പ്രസ്തുത
സര്‍വ്വകലാശാലയിലെ
സ്വാശ്രയ സ്ഥാപനങ്ങളിൽ
വിദ്യാര്‍ത്ഥി
പ്രവേശനത്തിന് നടപടി
സ്വീകരിക്കുമോ?
മഹാത്മാഗാന്ധി
സർവ്വകലാശാലയിലെ സ്വാശ്രയ
സ്ഥാപനങ്ങളിലെ സ്ഥിരം
ജീവനക്കാർ
2412.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മഹാത്മാഗാന്ധി
സര്‍വകലാശാല നേരിട്ട്
നടത്തുന്ന സ്വാശ്രയ
സ്ഥാപനങ്ങളിലുള്ള
സര്‍വകലാശാലയുടെ സ്ഥിരം
ജീവനക്കാരുടെ എണ്ണം
എത്രയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
സര്‍വകലാശാലയുടെ
സ്വാശ്രയ
സ്ഥാപനങ്ങളില്‍ ഫീസ്
ഇനത്തില്‍ ലഭിക്കുന്ന
പണത്തിന്റെ 80%
സര്‍വകലാശാല സ്ഥിരം
ജീവനക്കാരുടെ
ശമ്പളത്തിനായി
ചെലവഴിക്കുന്നു എന്ന
കാര്യം ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
സ്വാശ്രയ
സ്ഥാപനങ്ങളില്‍ നിന്നും
സര്‍വകലാശാല സ്ഥിരം
ജീവനക്കാരെ
പിന്‍വലിക്കുന്നതിന്
വേണ്ട നടപടികള്‍
സ്വീകരിക്കുമോ?
ഗൈഡ്ഷിപ്പില്‍നിന്നും
വിരമിച്ച അദ്ധ്യാപകരെ
ഒഴിവാക്കുന്ന നടപടി
2413.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍വ്വകലാശാലകളിലെ
ഗൈഡ്ഷിപ്പില്‍നിന്നും
വിരമിച്ച അദ്ധ്യാപകരെ
ഒഴിവാക്കുന്നത്
സംബന്ധിച്ച് യു.ജി.സി.
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ ഏതെല്ലാം
സര്‍വ്വകലാശാലകളില്‍
ഇത്
നടപ്പിലാക്കിയിട്ടുണ്ട്;
(ബി)
ഈ
നിര്‍ദ്ദേശം
നടപ്പിലാക്കുന്നത്
ഉന്നത വിദ്യാഭ്യാസ
രംഗത്തെ ഏതെങ്കിലും
തരത്തില്‍ പ്രതികൂലമായി
ബാധിക്കുമെന്ന്
കരുതുന്നുണ്ടോ;
എങ്കില്‍ ഏത് രീതിയില്‍
ബാധിക്കുമെന്നാണ്
വിലയിരുത്തിയിട്ടുള്ളത്;
(സി)
പ്രസ്തുത
യു.ജി.സി. നിര്‍ദ്ദേശം
നടപ്പിലാക്കുന്നതിന്റെ
എന്തെങ്കിലും
ബുദ്ധിമുട്ടുകള്‍
സര്‍വ്വകലാശാലകളോ
സര്‍ക്കാരോ യു.ജി.സി.യെ
അറിയിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
സാക്ഷരതാ
മിഷന്റെ 'പച്ച മലയാളം'
സര്‍ട്ടിഫിക്കറ്റ് കോഴ്സ്
2414.
ശ്രീ.എസ്.ശർമ്മ
,,
ജോണ്‍ ഫെര്‍ണാണ്ടസ്
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സമസ്ത
മേഖലയിലുള്ളവര്‍ക്കും
ഒരേ പോലെ
പ്രയോജനകരമാകുന്ന
വിധത്തില്‍ മാതൃഭാഷാ
പഠനം
വ്യാപിപ്പിക്കുന്നതിനായി
സാക്ഷരതാ മിഷന്
അതോറിറ്റി 'പച്ച
മലയാളം' എന്ന പേരില്‍
സര്‍ട്ടിഫിക്കറ്റ്
കോഴ്സ് നടത്തുന്നുണ്ടോ;
(ബി)
എങ്കില്‍
ഇതിന്റെ ലക്ഷ്യങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(സി)
ഇതിന്റെ
ഗുണഭോക്താക്കള്‍
ആരെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഭരണഭാഷ
മാതൃഭാഷയാക്കിയതിനുശേഷം
ഓഫീസ് നിര്‍വ്വഹണം
ബുദ്ധിമുട്ടായി
തോന്നുന്ന സര്‍ക്കാര്‍
ജീവനക്കാരെ പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിന്
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
സ്കില്‍
അക്വിസിഷന്‍ സെന്ററുകള്‍
സ്ഥാപിക്കുന്ന പദ്ധതി
2415.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എ.ഡി.ബി.
വായ്പാ സഹായത്തോടെ
സംസ്ഥാനത്ത് സ്കില്‍
അക്വിസിഷന്‍
സെന്ററുകള്‍
സ്ഥാപിക്കുന്ന പദ്ധതി
ഏതെല്ലാം സ്ഥലത്താണ്
ആരംഭിക്കുന്നത്;
(ബി)
എന്തെല്ലാം
കോഴ്സുകളാണ് ഇവിടെ
നടത്തുന്നത്; ഇനി എത്ര
സ്ഥലത്ത് കൂടി
ആരംഭിക്കാനാണ്
ലക്ഷ്യമിട്ടിരിക്കുന്നത്;
(സി)
140
അസംബ്ലി മണ്ഡലങ്ങളിലും
ഇവ സ്ഥാപിക്കുമെന്ന
മുന്‍ പ്രഖ്യാപനം
പ്രാബല്യത്തിലുണ്ടോ;
(ഡി)
വ്യവസായ
വികസന മേഖലയായ അരൂര്‍
മണ്ഡലത്തിലെ
ചേന്നംപള്ളിപ്പുറം
പഞ്ചായത്തിലുളള
കെ.എസ്.ഐ.ഡി.സി. യുടെ
സ്ഥലത്ത് ഒരു സ്കിൽ
ഡെവലപ്മെന്റ് സെന്റർ
തുടങ്ങുന്നതിനുള്ള
നടപടി ഉടനെ
സ്വീകരിക്കുമോ;
(ഇ)
അരൂര്‍
മണ്ഡലത്തിലെ
ചേന്നംപള്ളിപ്പുറം
പഞ്ചായത്തിലെ
ഇന്‍ഡസ്ട്രിയല്‍
ഗ്രോത്ത് സെന്ററും
പള്ളിപ്പുറം
ഇന്‍ഫോപാര്‍ക്കും
ഉള്‍പ്പെടെയുള്ള
വ്യവസായ
പ്രദേശങ്ങളിലേയ്ക്കും
ടൂറിസം ഉള്‍പ്പെടെയുള്ള
മേഖലയ്ക്കും
ഉപകാരപ്രദമാവുന്ന
തരത്തിലുളള
കോഴ്സുകള്‍ക്ക്
പ്രസ്തുത സ്കിൽ
ഡെവലപ്മെന്റ്
സെന്ററില്‍ മുന്‍ഗണന
നല്‍കുമോ?