ഐ.സി.എ.ഡി.
പദ്ധതിയില്‍ കണ്ടല്ലൂരിലെ
കുടിവെളള വിതരണം
2141.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇന്റഗ്രേറ്റഡ്
കോസ്റ്റല്‍ ഏരിയ
ഡവലപ്പ്മെന്റ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
കായംകുളം കണ്ടല്ലൂര്‍
ഗ്രാമപഞ്ചായത്തില്‍
കുടിവെളള വിതരണത്തിനായി
തുക അനുവദിച്ചിട്ടും
നാളിതുവരെ പദ്ധതി
പ്രവര്‍ത്തനങ്ങള്‍
ആരംഭിക്കാന്‍
കഴിഞ്ഞിട്ടില്ല എന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
രൂക്ഷമായ കുടിവെളള
പ്രതിസന്ധി നേരിടുന്ന
പ്രസ്തുത പ്രദേശത്ത്
എത്രയും പെട്ടന്ന്
പദ്ധതി
യാഥാര്‍ത്ഥ്യമാക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ?
മത്സ്യ
മാര്‍ക്കറ്റുകളുടെ നവീകരണം
2142.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016-17
സാമ്പത്തിക
വര്‍ഷത്തില്‍ മത്സ്യ
മാര്‍ക്കറ്റുകളുടെ
നവീകരണത്തിനായി എത്ര
തുക വകയിരുത്തി; ഇതില്‍
എത്ര തുക ചെലവഴിച്ചു;
വ്യക്തമാക്കാമോ;
(ബി)
ഇത്തരത്തില്‍
ഫണ്ട് ലഭ്യമാക്കുവാന്‍
തീരുമാനിച്ച മത്സ്യ
മാര്‍ക്കറ്റുകളുടെ
നവീകരണ
പദ്ധതികള്‍ക്കെല്ലാം
ഭരണാനുമതി നല്‍കിയോ;
ഇവ ഏത് ഏജന്‍സി
മുഖേനയാണ്
നടപ്പിലാക്കിയത്;
വ്യക്തമാക്കുമോ;
(സി)
കൊല്ലം
നിയോജക മണ്ഡലത്തിലെ
അഞ്ചാലുംമൂട്, പനയം,
തങ്കശ്ശേരി മത്സ്യ
മാര്‍ക്കറ്റുകളുടെ
നവീകരണത്തിനായി
സമര്‍പ്പിക്കപ്പെട്ടിട്ടുളള
പ്രൊപ്പോസലിന്
അംഗീകാരം നല്കി
നടപ്പിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ഫിഷറീസ്
ടെക്നിക്കല്‍ ഹൈസ്കൂളുകള്‍
2143.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്ന
ഫിഷറീസ് ടെക്നിക്കല്‍
ഹൈസ്കൂളുകളില്‍
റസിഡന്‍ഷ്യല്‍
സംവിധാനമായതിനാല്‍
ഇന്നത്തെ
സാഹചര്യത്തില്‍
രക്ഷിതാക്കള്‍ക്ക്
കുട്ടികളെ
അയക്കുന്നതില്‍
താല്പ്പര്യക്കുറവുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഫിഷറീസ്
ടെക്നിക്കല്‍
ഹൈസ്കൂളുകളില്‍
അടിസ്ഥാന സൗകര്യ
വികസനത്തോടൊപ്പം,
നിലവില്‍ തുടരുന്ന
രീതിയോടൊപ്പം ഡേ
സ്കോളേഴ്സ് എന്ന
നിലയില്‍,
പൊതുവിദ്യാലയങ്ങളില്‍
നിലവിലെ രീതിപോലെ
വിദ്യാര്‍ത്ഥികള്‍ക്ക്
പ്രവേശനം നല്കുന്ന
കാര്യം പരിഗണിക്കുമോ;
നടപടി സ്വീകരിക്കുമോ?
കടലില്‍
കൃത്രിമപ്പാര് നിക്ഷേപം
2144.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തീരക്കടലില്‍
മത്സ്യസമ്പത്ത്
വര്‍ദ്ധിപ്പിക്കുന്നതിനായി
കടലില്‍
കൃത്രിമപ്പാരുകള്‍
നിക്ഷേപിക്കുന്ന
പദ്ധതിയ്ക്ക് തുടക്കം
കുറിച്ചിട്ടുണ്ടോ;
എങ്കില്‍ പദ്ധതിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
പദ്ധതിയുടെ
ഭാഗമായി എത്ര
കൃത്രിമപ്പാരുകള്‍
തീരക്കടലില്‍
നിക്ഷേപിക്കുമെന്ന്
അറിയിക്കാമോ; നേരത്തേ
ഇത്തരം
കൃത്രിമപ്പാരുകള്‍
കടലില്‍
നിക്ഷേപിക്കുകയുണ്ടായോ;
എങ്കില്‍ എവിടങ്ങളിലാണ്
അത്
നിക്ഷേപിച്ചിരുന്നത്;
(സി)
കടലില്‍
നിലവിലുള്ള
പ്രകൃതിദത്തപാരുകള്ക്ക്
സമീപമാണോ ഇത്തരം
കൃത്രിമപ്പാരുകള്‍
സ്ഥാപിക്കുക;
(ഡി)
എങ്കില്‍
ഇത്
മത്സ്യപ്രജനനത്തിനും
വളര്‍ച്ചക്കും
മത്സ്യസമ്പത്തിന്റെ
വര്‍ദ്ധനവിനും
സഹായകരമാകുമോ;
വിശദാംശങ്ങള്‍
നല്‍കുമോ?
ശാന്തീവനം-വലിയ
പെരുമ്പുഴ റോഡ് പണി
2145.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെങ്ങന്നൂര്‍
നിയോജക മണ്ഡലത്തില്‍
ചെന്നിത്തല
ഗ്രാമപഞ്ചായത്തിലുള്ള
ശാന്തീവനം-വലിയ
പെരുമ്പുഴ റോഡ്
ടെന്‍ഡര്‍ കഴിഞ്ഞ്
കരാര്‍
ഏറ്റെടുത്തിട്ടും പണി
ആരംഭിയ്ക്കാത്തതിന്റെ
കാരണം വ്യക്തമാക്കുമോ;
(ബി)
മഴക്കാലത്തിനു
മുന്‍പ് ഈ റോഡിന്റെ പണി
പൂര്‍ത്തീകരിക്കുവാന്‍
എന്തെല്ലാം നടപടികളാണ്
ഇനി ശേഷിക്കുന്നതെന്ന്
വിശദീകരിക്കുമോ;
(സി)
ഈ
റോഡിന്റെ പണി
പൂര്‍ത്തീകരിക്കുവാന്‍
വേഗത്തില്‍ നടപടികള്‍
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കുമോ?
കാസര്‍ഗോഡ്
ജില്ലയിലെ തീരദേശ
വികസനപദ്ധതികള്‍
2146.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തീരദേശ
വികസനവുമായി
ബന്ധപ്പെട്ട് ഈ
സര്‍ക്കാര്‍ എന്തൊക്കെ
പദ്ധതികളാണ് വിഭാവനം
ചെയ്തിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
തീരദേശ
വികസന
പദ്ധതിയില്‍പ്പെടുത്തി
കാസര്‍ഗോഡ് ജില്ലയില്‍
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന
പദ്ധതികള്‍
ഏതൊക്കെയാണെന്ന്
അറിയിക്കുമോ?
കൊച്ചിന്
യൂണിവേഴ്സിറ്റിയിലെ മത്സ്യ
തൊഴിലാളി
വിഭാഗത്തില്‍പ്പെട്ട
വിദ്യാര്‍ത്ഥികള്‍ക്ക് ലംപ്സം
ഗ്രാന്റ്
2147.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊച്ചിന്
യൂണിവേഴ്സിറ്റിയില്‍
എം.ടെക് കോഴ്സ്
പൂര്‍ത്തിയാക്കിയ
മത്സ്യ തൊഴിലാളി
വിഭാഗത്തില്‍പ്പെട്ട
വിദ്യാര്‍ത്ഥികള്‍ക്ക്
ലംപ്സം ഗ്രാന്റ്
ഇനത്തില്‍ ലഭിക്കേണ്ട
ആനുകൂല്യം ലഭിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇക്കാര്യത്തില്‍
അടിയന്തിര തുടര്‍നടപടി
സ്വീകരിക്കുമോ?
പയ്യന്നൂരിൽ
സ്കൂള്‍ കെട്ടിട
നിര്‍മ്മാണത്തിന്
കോസ്റ്റല്‍ ഏരിയ
ഡവലപ്മെന്റ് കോര്പറേഷന്
എസ്റ്റിമേറ്റ്
2148.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പയ്യന്നൂര്‍
മണ്ഡലത്തിലെ
ഗവണ്മെന്റ് മാപ്പിള
യു.പി.സ്കൂള്‍ കെട്ടിടം
നിര്‍മ്മിക്കുന്നതിന്
കോസ്റ്റല്‍ ഏരിയ
ഡവലപ്മെന്റ്
കോര്പറേഷന്
എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ടോ;ഉണ്ടെങ്കില്‍
എത്ര കോടി രൂപയുടെ
എസ്റ്റിമേറ്റാണ്
തയ്യാറാക്കിയത് എന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
പ്രവൃത്തിക്ക്
ഭരണാനുമതി,
സാങ്കേതികാനുമതി എന്നിവ
ലഭ്യമായോ;ഇല്ലെങ്കില്‍
എന്ന് ലഭ്യമാകുമെന്ന്
വിശദമാക്കാമോ;
(സി)
സ്കൂള്‍
കെട്ടിട നിര്‍മ്മാണം
എന്ന് ആരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
മത്സ്യബന്ധന
ബോട്ടുടമകള്‍ക്ക്
നഷ്ടപരിഹാരം
2149.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യബന്ധനത്തിലേര്പ്പെട്ടിരിക്കുന്നവരുടെ
ബോട്ടും വള്ളവും
മത്സ്യബന്ധനോപകരണങ്ങളും
നഷ്ടപ്പെട്ടാല്‍,
നഷ്ടപരിഹാരം
നല്‍കുന്നതിനുള്ള
പദ്ധതി നിലവിലുണ്ടോ;
അവരുടെ മുഴുവന്‍
നഷ്ടവും നല്‍കുന്നതിന്
നിലവിലുള്ള പദ്ധതി
പര്യാപ്തമാണോ;
വിശദാംശം നല്‍കുമോ;
(ബി)
പര്യാപ്തമല്ലെങ്കില്‍
ഇവര്‍ക്കുവേണ്ടി
ഇന്‍ഷൂറന്‍സ് പദ്ധതി
നടപ്പിലാക്കി
പ്രകൃതിക്ഷോഭത്തില്‍
ഇവര്‍ക്കുണ്ടാകുന്ന
നഷ്ടം
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ചെങ്ങന്നൂരിലെ
അലങ്കാര മത്സ്യഹാച്ചറി
2150.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2005-ല്‍
ചെങ്ങന്നൂരിന്
അനുവദിച്ച അലങ്കാര
മത്സ്യ ഹാച്ചറി
സ്ഥാപിക്കുന്നതില്‍
നേരിടുന്ന കാലതാമസം
വിശദീകരിക്കുമോ;
(ബി)
പ്രസ്തുത
മത്സ്യ ഹാച്ചറി എന്ന്
സ്ഥാപിക്കുമെന്ന്
വ്യക്തമാക്കുമോ?
വാടാനപ്പളളിയിൽ
സംയോജിത മത്സ്യ ഗ്രാമ വികസന
കുടിവെളള പദ്ധതി
2151.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
മണലൂര്‍
നിയോജകമണ്ഡലത്തില്‍,
വാടാനപ്പളളി
ഗ്രാമപഞ്ചായത്തിലെ
തീരദേശ മേഖലയിലെ
കുടിവെളളക്ഷാമം
പരിഹരിക്കുന്നതിനായി
സംയോജിത മത്സ്യ ഗ്രാമ
വികസന പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുളള
കുടിവെളള പദ്ധതിയുടെ
ഇപ്പോഴത്തെ സ്ഥിതി
സംബന്ധിച്ച
വിശദാംശങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
കൊയിലാണ്ടിയിലെ
ഫിഷറീസ് വകുപ്പ് ഭൂമി
2152.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കൊയിലാണ്ടി
മണ്ഡലത്തില്‍
എവിടെയെല്ലാം ഫിഷറീസ്
ഡിപ്പാര്‍ട്ട്മെന്റിന്റെ
അധീനതയില്‍ ഭൂമി
ലഭ്യമാണ്എന്നത്
ഭൂമിയുടെ
വിസ്തീര്‍ണ്ണം, ഭൂമി
എവിടെ
സ്ഥിതിചെയ്യുന്നു,
റീസര്‍വ്വെ നമ്പര്‍,
പഞ്ചായത്ത് മുതലായ
വിവരങ്ങള്‍ സഹിതം
വിശദമായി
വ്യക്തമാക്കാമോ?
തീരക്കടലുകളില്‍
മത്സ്യസമ്പത്ത്
വര്‍ദ്ധിപ്പിക്കുന്ന
പദ്ധതികള്‍
2153.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
തീരക്കടലുകളില്‍
മത്സ്യസമ്പത്ത്
വര്‍ദ്ധിപ്പിക്കുന്ന
എന്തെങ്കിലും
പദ്ധതികള്‍
പരിഗണനയിലുണ്ടോ;
ഉണ്ടെങ്കില്‍ അവ
വ്യക്തമാക്കാമോ ?
മത്സ്യോല്പാദനം
വര്‍ദ്ധിപ്പിക്കാന്‍ പദ്ധതി
2154.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യോല്പാദനം
വര്‍ദ്ധിപ്പിക്കാന്‍
ഏതെല്ലാം പദ്ധതികളാണ്
നിലവിലുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
മത്സ്യകൃഷി
പ്രോത്സാഹിപ്പിക്കുന്നതിനായി
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
മത്സ്യസമ്പത്തില്‍
വന്ന കുറവ്
2155.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
1970-2010
കാലയളവില്‍
രാജ്യമെമ്പാടുമുള്ള
മത്സ്യസമ്പത്തില്‍ അയല,
ചൂര, കോര,
തുടങ്ങിയവയില്‍ 74
ശതമാനത്തിന്റെ കുറവ്
വന്നതായ
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍,
കേരളത്തില്‍ ഈ
കാലയളവില്‍ ഈ വിഭാഗം
മത്സ്യങ്ങളുടെ
വര്‍ദ്ധനയില്‍ കാര്യമായ
കുറവുണ്ടായിട്ടുണ്ടോ;
(സി)
കാലാവസ്ഥ
വ്യതിയാനത്തിനും
കടലില്‍ അടിത്തട്ടുവരെ
അരിച്ചു പെറുക്കുന്ന
വിദേശ കപ്പലുകളുടെ
മീന്‍ കൊയ്യലിനും ഈ
കുറവില്‍ കാര്യമായ
പങ്കുണ്ടോ;
(ഡി)
വിദേശകപ്പലുകളുടെ
മീന്‍പിടുത്തം ഇപ്പോള്‍
കേന്ദ്രസര്‍ക്കാര്‍
വിലക്കിയിട്ടുണ്ടോ;
(ഇ)
പ്രസ്തുത
തീരുമാനം സംസ്ഥാനത്തെ
എങ്ങനെ ബാധിക്കും;
വിശദാംശങ്ങള്‍
നല്‍കുമോ?
വാടാനപ്പള്ളിയില്‍
മത്സ്യത്തൊഴിലാളികള്‍ക്ക്
ഫ്ലാറ്റ്
2156.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാടാനപ്പള്ളി
പഞ്ചായത്തിലെ വ്യാസ
നഗറില്‍
മത്സ്യത്തൊഴിലാളികള്‍ക്ക്
ഫ്ലാറ്റ്
പണിയുന്നതിനായി ഭൂമി
വാങ്ങിയിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
അവിടെ ഫ്ലാറ്റ്
പണിയുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
മത്സ്യത്തൊഴിലാളികളുടെ
മക്കള്ക്ക്പഠനസഹായങ്ങള്
2157.
ശ്രീ.എം.
വിന്‍സെന്റ്
,,
കെ.എസ്.ശബരീനാഥന്
,,
വി.ടി.ബല്‍റാം
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യത്തൊഴിലാളികളുടെ
മക്കള്‍ക്ക്
വിദ്യാഭ്യാസ
ആനുകൂല്യങ്ങളും
സ്കോളര്‍ഷിപ്പും
നല്‍കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
എന്തെല്ലാം
പഠനസഹായങ്ങളാണ് ഈ
വിദ്യാര്‍ത്ഥികള്‍ക്ക്
നല്‍കുന്നത്;
വിശദീകരിക്കുമോ;
(സി)
ഏതെല്ലാം
ഏജന്‍സി വഴിയാണ്
ആനുകൂല്യങ്ങള്‍ വിതരണം
ചെയ്യുന്നതെന്ന്
വ്യക്തമാക്കുമോ?
മത്സ്യബന്ധനത്തൊഴിലാളികള്‍ക്ക്
നല്കുന്ന സബ്സിഡി മണ്ണെണ്ണ
2158.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യബന്ധനത്തൊഴിലാളികള്‍ക്ക്
മാസംതോറും സബ്സിഡിയോടെ
നല്‍കിവരുന്ന
മണ്ണെണ്ണയുടെ അളവ്
എത്രയെന്ന്
അറിയിക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍ വന്നതിന്
ശേഷം ഈ അളവില്‍
മാറ്റങ്ങള്‍
വരുത്തിയിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
അതിനുള്ള കാരണങ്ങള്‍
വ്യക്തമാക്കാമോ?
മത്സ്യത്തൊഴിലാളികള്‍ക്കായുള്ള
പദ്ധതികള്‍
2159.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
വി.ഡി.സതീശന്
,,
ഹൈബി ഈഡന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മത്സ്യത്തൊഴിലാളികള്‍ക്കായി
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിച്ചു
നടപ്പിലാക്കി
വരുന്നതെന്ന്
വിശദീകരിക്കുമോ;
(ബി)
ഇവരുടെ
ഭവന നിര്‍മ്മാണത്തിനും
അടിസ്ഥാന
സൗകര്യവികസനത്തിനും
എന്തെല്ലാം സഹായങ്ങളാണ്
നല്കിവരുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
മത്സ്യത്തൊഴിലാളികളുടെ
ക്ഷേമവുമായി
ബന്ധപ്പെട്ട്
നടപ്പാക്കുന്ന
പദ്ധതികള്‍ ഏതെല്ലാം
ഏജന്‍സികള്‍ മുഖേനയാണ്
നടത്തുന്നതെന്ന്
വിശദീകരിക്കുമോ?
നബാര്‍ഡ്
ആര്.ഐ.ഡി.എഫ് 23-ാം
ട്രെഞ്ചില്‍ മത്സ്യബന്ധനവും
തുറമുഖവും വകുപ്പിന്
കീഴില്‍ വരുന്ന പദ്ധതികള്‍
2160.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നബാര്‍ഡ്
ആര്.ഐ.ഡി.എഫ് 23-ാം
ട്രെഞ്ചില്‍
ഉള്‍പ്പെടുത്തി
മത്സ്യബന്ധനവും
തുറമുഖവും വകുപ്പിന്
കീഴില്‍ വരുന്ന വിവിധ
വകുപ്പുകളില്‍
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കുന്നത്;
ഏതെല്ലാം പദ്ധതികളുടെ
ശുപാര്‍ശകള്‍ വിവിധ
വകുപ്പുകളില്‍ നിന്ന്
മത്സ്യബന്ധനവും
തുറമുഖവും വകുപ്പിന്
ലഭിച്ചിട്ടുണ്ട്; ഓരോ
പ്രോജക്റ്റിന്റെയും
വിശദാംശം ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
സ്കീമില്‍ ഹാര്‍ബര്‍
എഞ്ചിനീയറിംഗ് വകുപ്പ്,
തീരദേശ വികസന
കോര്പ്പറേഷന് എന്നിവ
സമര്‍പ്പിച്ചിട്ടുള്ള
പ്രൊപ്പോസലുകള്‍
ഏതെല്ലാമെന്ന് പറയാമോ?
ചാലിയം
ഫിഷ് ലാന്റിങ് സെന്റര്‍
2161.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാേഴിക്കോട്
ജില്ലയിലെ ചാലിയം ഫിഷ്
ലാന്റിങ്
സെന്ററിനുവേണ്ടി സ്ഥലം
ഏറ്റെടുക്കുന്നതിനുളള
നടപടികള്‍
എത്രത്തോളമായി എന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതിന്
പരിസ്ഥിതി വകുപ്പിന്റെ
അനുമതി
ലഭ്യമായിട്ടുണ്ടോ;
(സി)
ഈ
പദ്ധതി നടത്തിപ്പിലെ
കാലതാമസം
ഒഴിവാക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
ചെല്ലാനം
മിനി ഫിഷിംഗ് ഹാര്‍ബര്‍
നിര്‍മ്മാണം
2162.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊച്ചി
നിയോജക മണ്ഡലത്തിലെ
ചെല്ലാനം മിനി ഫിഷിംഗ്
ഹാര്‍ബറിലേക്കുളള
റോഡിന്റെയും
അനുബന്ധഘടകങ്ങളുടെയും
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ
സ്ഥലമെടുപ്പ്
നടപടികളുടെ പുരോഗതി
വിശദമാക്കാമോ;
(ബി)
ചെല്ലാനം
മിനി ഫിഷിംഗ് ഹാര്‍ബര്‍
എന്നത്തേക്ക്
പ്രവര്‍ത്തനക്ഷമമാക്കുവാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
ചെല്ലാനം
ഫിഷിംഗ് ഹാര്‍ബര്‍
2163.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെല്ലാനം
ഫിഷിംഗ് ഹാര്‍ബര്‍
നിര്‍മ്മാണത്തിന്റെ
ഇപ്പോഴത്തെ
അവസ്ഥയെന്താണ്;
(ബി)
ഹാര്‍ബര്‍
വികസനത്തിനായി
സ്ഥലമെടുപ്പ് ഏത് ഘട്ടം
വരെയായി;
(സി)
നിലവില്‍
സ്ഥലം
ലഭ്യമാക്കിയിട്ടുള്ളവര്ക്ക്
അതിന് ആവശ്യമായ
നഷ്ടപരിഹാരം
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ;
(ഡി)
ഹാര്‍ബര്‍
എന്നത്തേക്ക് കമ്മീഷന്
ചെയ്യുവാനാണ്
ഉദ്ദേശിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
രാമന്തളി-പാണ്ഡ്യാലക്കടവ്
ഹാര്‍ബര്‍
2164.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃക്കരിപ്പൂര്‍
മണ്ഡലത്തിലെ
രാമന്തളി-പാണ്ഡ്യാലക്കടവില്‍
ഹാര്‍ബര്‍ വകുപ്പ്
മുഖേന നബാര്‍ഡ്
സഹായത്തോടെയുളള പാലം
നിര്‍മ്മാണനടപടികള്‍
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
നേരത്തെ
ഭരണാനുമതി ലഭിച്ച ഈ
പ്രവൃത്തിയുടെ
പുതുക്കിയ
എസ്റ്റിമേറ്റിന്
എപ്പോള്‍ അംഗീകാരം
നല്കാന് കഴിയുമെന്ന്
പ്രഖ്യാപിക്കാമോ?
പളളുരുത്തി-കളത്തറ
പാലം നിര്‍മ്മാണം
2165.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എറണാകുളം
ജില്ലയിലെ പളളുരുത്തിയെ
തീരദേശമേഖലയുമായി
ബന്ധിപ്പിക്കുന്ന
കളത്തറ പാലത്തിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളുടെ
നിജസ്ഥിതി
വിശദമാക്കാമോ;
(ബി)
ഈ
പ്രവൃത്തി എന്നത്തേക്ക്
പൂര്‍ത്തികരിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
കാസര്‍ഗോഡ്-കോട്ടിക്കുളം-ബേക്കല്‍
മത്സ്യബന്ധന തുറമുഖം
2166.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്-കോട്ടിക്കുളം-ബേക്കല്‍
തീരദേശ മേഖലയില്‍
മത്സ്യബന്ധന തുറമുഖ
നിര്‍മ്മാണം
പരിഗണനയിലുണ്ടോ;
(ബി)
ഇതിന്റെ
ഭാഗമായി അന്വേഷണ ഗവേഷണ
പ്രവര്‍ത്തനങ്ങള്‍
നടത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
എലത്തൂരില്‍
തീരദേശഫണ്ടിൽ ഭരണാനുമതി
ലഭിച്ച റോഡുകൾ
2167.
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സർക്കാർ അധികാരത്തിൽ
വന്നശേഷം കോഴിക്കോട്
ജില്ലയിലെ എലത്തൂർ
നിയോജക മണ്ഡലത്തിൽ
തീരദേശഫണ്ടിലുൾപ്പെടുത്തി
എത്ര റോഡുകൾക്ക്
ഭരണാനുമതി
ലഭിച്ചിട്ടുണ്ടെന്നും
അവയുടെ പേര്, അനുവദിച്ച
തുക എന്നിവയും
വെളിപ്പെടുത്താമോ;
(ബി)
ഭരണാനുമതി
ലഭിച്ച റോഡുകളുടെ
പ്രവർത്തനപുരോഗതി
വിശദമാക്കാമോ?
നെയ്യാറ്റിന്‍കര
പരുത്തിയൂരില്‍ പാലം
നിര്‍മ്മാണം
2168.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
നിയോജകമണ്ഡലത്തിലെ
തീരപ്രദേശമായ
പൊഴിയൂര്‍
പരുത്തിയൂരില്‍
2013-14-ല്‍ അനുവദിച്ച
പുതിയ പാലത്തിന്റെ
പണികള്‍
ആരംഭിക്കുന്നതിന്
എന്താണ് തടസ്സം എന്ന്
വിശദീകരിക്കാമോ;
(ബി)
പ്രസ്തുത
പാലത്തിനു സൗജന്യമായി
സ്ഥലം നല്കാന്
പഞ്ചായത്ത്
തീരുമാനമെത്തിട്ടുപോലും
പണി തുടങ്ങുന്നതിന്
ഉദ്യോഗസ്ഥതലത്തില്‍
വീഴ്ചയുണ്ടായിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്ത്
നടപടി
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(സി)
പരുത്തിയൂര്‍
പാലത്തിന്റെ
നിര്‍മ്മാണപ്രവര്‍ത്തനം
2017 മേയ് 31-ന് മുമ്പ്
ആരംഭിക്കാന്‍ കഴിയുമോ?
കാഷ്യൂ
ബൂത്തുകള്‍
2169.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
"കാഷ്യൂ ബൂത്തുകള്‍"
ആരംഭിക്കുന്നതിന്
പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;എങ്കില്‍
ഇത് എവിടെയെല്ലാം
ആരംഭിക്കുന്നതിനാണ്
ഉദ്ദേശിച്ചിട്ടുളളത്;
(ബി)
കശുവണ്ടി
വികസന കോര്‍പ്പറേഷന്റെ
തനത് ഉത്പ്പന്നങ്ങള്‍
കൂടുതല്‍
ജനകീയമാക്കുന്നതിനും
കൂടുതല്‍ വിപണന
മേഖലകള്‍
കണ്ടെത്തുന്നതിനും
മറ്റെന്തെല്ലാം
പരിപാടികളാണ്
സംഘടിപ്പിച്ചിട്ടുളളത്;
(സി)
കശുവണ്ടി
വികസന കോര്‍പ്പറേഷന്റെ
ഏതെല്ലാം പുതിയ
ഉത്പന്നങ്ങളാണ്
വിപണിയിലിറക്കുന്നതിന്
തീരുമാനിച്ചിട്ടുളളത്;
(ഡി)
ഏതെല്ലാം
ഉത്പന്നങ്ങളുടെ
ഉത്പാദനം
അവസാനിപ്പിച്ചിട്ടുണ്ട്;
ഉത്പാദനം
അവസാനിപ്പിച്ചതിന്
കാരണം എന്താണ്;
വിശദാംശം
ലഭ്യമാക്കുമോ?
കശുവണ്ടി
വ്യവസായ സംരക്ഷണം
2170.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കശുവണ്ടി
വ്യവസായത്തില്‍
പണിയെടുക്കുന്ന
ലക്ഷക്കണക്കിന്
തൊഴിലാളികളുടെ
നിലനില്പിനും വ്യവസായം
സംരക്ഷിക്കുന്നതിനും
വേണ്ടി എന്തൊക്കെ
കാര്യങ്ങള്‍ ആണ് ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം ചെയ്തിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ?
കശുവണ്ടി
മേഖലയിലെ പ്രശ്നങ്ങള്‍
2171.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കശുവണ്ടി
മേഖലയിലെ പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിനായി
കൈക്കൊണ്ട നടപടികള്‍
വിശദമാക്കുമോ;
(ബി)
2017-18
വാര്‍ഷിക ബഡ്ജറ്റില്‍
സ്വകാര്യ കശുവണ്ടി
മേഖലയ്ക്കായി
നീക്കിവച്ച തുക
എത്രയാണ്;
(സി)
അടഞ്ഞുകിടക്കുന്ന
സ്വകാര്യ കശുവണ്ടി
ഫാക്ടറികളിലെ
തൊഴിലാളികളുടെ മുടങ്ങി
കിടക്കുന്ന പി.എഫ്.
വിഹിതം ഒടുക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ?
കായംകുളം
മണ്ഡലത്തില്‍ കാപ്പെക്സിന്റെ
കശുവണ്ടി ഫാക്ടറികള്‍
2172.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായംകുളം
മണ്ഡലത്തില്‍
കാപ്പെക്സിന്റെ
അധീനതയില്‍ എത്ര
കശുവണ്ടി ഫാക്ടറികള്‍
ഉണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ഫാക്ടറികളില്‍ ഓരോ
വിഭാഗത്തിലും ജോലി
ചെയ്യുന്ന ജീവനക്കാരുടെ
എണ്ണം എത്രയെന്നും
2011-2016
കാലഘട്ടത്തില്‍ ഓരോ
വര്‍ഷവും എത്ര വീതം
തൊഴില്‍ ദിനങ്ങള്‍
ഓരോ ഫാക്ടറികളിലും
ലഭിച്ചിട്ടുണ്ടെന്നും
വിശദമാക്കാമോ?
കശുവണ്ടി
ഫാക്ടറികള്‍ക്കായി നാടന്‍
തോട്ടണ്ടി
2173.
ശ്രീ.വി.ഡി.സതീശന്
,,
അനൂപ് ജേക്കബ്
,,
അടൂര്‍ പ്രകാശ്
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കശുവണ്ടി
ഫാക്ടറികളുടെ
പ്രവര്‍ത്തനത്തിനായി
നാടന്‍ തോട്ടണ്ടി
വാങ്ങാന്‍ പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
എന്തെല്ലാം
ലക്ഷ്യങ്ങളാണ്ഇതുവഴി
കൈവരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
പദ്ധതിയനുസരിച്ച്
എവിടെ നിന്നാണ് നാടന്‍
തോട്ടണ്ടി വാങ്ങുന്നത്;
തോട്ടണ്ടിയുടെ വില
നിശ്ചയിക്കുന്നതെങ്ങനെയാണ്;
വിശദമാക്കുമോ?