മറയൂരില്‍
സബ് സ്റ്റേഷന്
ആരംഭിക്കുന്നതിന് നടപടി
1912.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേവികുളം
നിയോജകമണ്ഡലത്തിലെ
മറയൂരില്‍ സബ്
സ്റ്റേഷന്
ആരംഭിക്കുന്നതിന്
തടസ്സങ്ങള്‍
എന്തെങ്കിലും
നിലനില്‍ക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഉണ്ടെങ്കില്‍
അവ പരിഹരിയ്ക്കാന്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ;
(സി)
ഇല്ലെങ്കില്‍
സബ് സ്റ്റേഷന്
ആരംഭിക്കുന്നതിന്റെ
നടപടിക്രമങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
ഇരിമ്പിളിയം
ഗ്രാമപഞ്ചായത്തില്‍
കസ്റ്റമര്‍ കെയര്‍ സെന്റര്‍
ആരംഭിക്കുവാന്‍ നടപടി
1913.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കസ്റ്റമര്‍
കെയര്‍ സെന്റര്‍ എന്ന
ആശയം വൈദ്യുതി
ബോര്‍ഡില്‍
നടപ്പിലാക്കുവാന്‍
നടപടി സ്വീകരിക്കുമോ;
(ബി)
കോട്ടക്കല്‍
നിയോജക മണ്ഡലത്തിലെ
ഇരിമ്പിളിയം
ഗ്രാമപഞ്ചായത്തില്‍
വൈദ്യുതി ബോര്‍ഡിന്റെ
സേവനങ്ങള്‍ക്കും
വൈദ്യുതി ബില്ല് തുക
അടയ്ക്കുന്നതിനും
ജനങ്ങള്‍ അനുഭവിക്കുന്ന
ബുദ്ധിമുട്ട്
പരിഹരിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
ഇതിനായി
ഒരു കസ്റ്റമര്‍ കെയര്‍
സംവിധാനം ഇരിമ്പിളിയം
പഞ്ചായത്തില്‍
ആരംഭിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
ഇതിനുള്ള നടപടികള്‍
എന്തെങ്കിലും
ആരംഭിച്ചിട്ടുണ്ടോ;
(ഡി)
ഇതു
സംബന്ധിച്ച
എക്സിക്യൂട്ടീവ്
എഞ്ചിനീയര്‍ മലപ്പുറം,
ഡെപ്യൂട്ടി ചീഫ്
എഞ്ചിനീയര്‍, മഞ്ചേരി
എന്നിവരുടെ
റിപ്പോര്‍ട്ട്
ലഭ്യമായിട്ടുണ്ടോ;
വ്യക്തമാക്കുമോ?
ലൈന്‍ വര്‍ക്കര്‍മാരെ
സ്ഥിരപ്പെടുത്തുവാന്‍
പാലക്കാട് ഇന്‍ഡസ്ട്രിയല്‍
ട്രൈബ്യൂണല്‍ ഉത്തരവ്
1914.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.
ലിമിറ്റഡില്‍ കരാര്‍
ലൈന്‍ വര്‍ക്കര്‍മാരെ
സ്ഥിരപ്പെടുത്തുവാന്‍
2004ല്‍ പാലക്കാട്
ഇന്‍ഡസ്ട്രിയല്‍
ട്രൈബ്യൂണല്‍ ഉത്തരവ്
നല്‍കിയിട്ടുണ്ടോ;
(ബി)
ഈ
ഉത്തരവ്
നടപ്പിലാക്കുന്നതുമായി
ബന്ധപ്പെട്ട്
കെ.എസ്.ഇ.ബി. ലിമിറ്റഡ്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കുമോ?
സോളാര്‍ എനര്‍ജിയുടെ ഉപയോഗം
വ്യാപിപ്പിക്കുന്നതിന് നടപടി
1915.
ശ്രീ.എ.എം.
ആരിഫ്
,,
ആന്റണി ജോണ്‍
,,
പി.വി. അന്‍വര്‍
,,
എം. മുകേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വൈദ്യുതി പ്രതിസന്ധി
രൂക്ഷമായിക്കൊണ്ടിരിക്കുന്ന
സാഹചര്യത്തില്‍
വീടുകളില്‍ സോളാര്‍
എനര്‍ജിയുടെ ഉപയോഗം
പ്രോത്സാഹിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നത്;
(ബി)
ഗാര്‍ഹിക
ആവശ്യങ്ങൾക്ക് സോളാര്‍
എനര്‍ജിയുടെ ഉപയോഗം
വ്യാപിപ്പിക്കുന്നതിന്റെ
ഭാഗമായി സൗരോര്‍ജ്ജം
ലഭ്യമാക്കുന്നതിന്
ഏതെല്ലാം സര്‍ക്കാര്‍
ഏജന്‍സികളും
സര്‍ക്കാര്‍ അംഗീകൃത
ഏജന്‍സികളുമാണ്
പ്രവര്‍ത്തിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
വീടുകളില്‍
സൗരോര്‍ജ്ജ
സംവിധാനങ്ങള്‍
സ്ഥാപിക്കുന്നതിന്
നിലവില്‍ ഏതെല്ലാം
ഇനത്തില്‍ എത്ര രൂപ വരെ
സബ്സിഡി
ലഭിക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(ഡി)
സോളാര്‍
യൂണിറ്റുകള്‍
സ്ഥാപിക്കുന്നതിന്
വായ്പ നല്‍കുന്നത്
സംബന്ധിച്ച് ബാങ്ക്
മേധാവികളുമായി ചര്‍ച്ച
നടത്തുമോ;
(ഇ)
സോളാര്‍
എനര്‍ജിയുടെ ഉപയോഗം
വ്യാപിപ്പിക്കുന്നതിന്റെ
ഭാഗമായി എം.പി.മാര്‍,
എം.എല്‍.എ.മാര്‍
അടക്കമുള്ള
ജനപ്രതിനിധികളുടെ
വീടുകളില്‍ ഇവ
സ്ഥാപിച്ച് മാതൃക
കാട്ടുന്നതിനുള്ള
നിര്‍ദ്ദേശം നല്‍കുമോ;
(എഫ്)
പ്രസ്തുത
പദ്ധതിയില്‍
സര്‍ക്കാര്‍
ജീവനക്കാര്‍ കൂടി
പങ്കാളികളാകണമെന്ന്
നിര്‍ദ്ദേശം നല്കാന്
നടപടി സ്വീകരിക്കുമോ ?
മണലൂര്‍ മുല്ലശ്ശേരിയില്
പുതിയ ട്രാന്‍സ്ഫോര്‍മര്‍
1916.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
മണലൂര്‍
മണ്ഡലത്തിലെ
മുല്ലശ്ശേരിയിലെ
വൈദ്യുതി സബ്
സ്റ്റേഷന്റെ ശേഷി
വര്‍ദ്ധിപ്പിക്കുന്നതിനായി
പുതിയ
ട്രാന്‍സ്ഫോര്‍മര്‍
സ്ഥാപിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ?
ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക്
വൈദ്യുതി നിരക്കില്‍ വരുത്തിയ
വര്‍ദ്ധനവ്
1917.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
ഷാഫി പറമ്പില്‍
,,
സണ്ണി ജോസഫ്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവില്‍
കേരളത്തില്‍ എത്ര
മെഗാവാട്ട്
വൈദ്യുതിയാണ്
ഉല്പാദിപ്പിക്കുന്നത്,
കേരളത്തിലെ നിലവിലെ
വൈദ്യുതി ഉപഭോഗം
എത്രയാണ്, കുറവു വരുന്ന
വൈദ്യുതി വാങ്ങുന്നതിന്
നിലവില്‍ ഒരു
യൂണിറ്റിന് എത്ര
രൂപയാണ് ചെലവ്
വരുന്നത്;
(ബി)
ഗാര്‍ഹിക
ഉപഭോക്താക്കള്‍ക്ക്
വൈദ്യുതി നിരക്കില്‍
വര്‍ദ്ധന
വരുത്തിയിട്ടുണ്ടോ,
എത്ര പൈസയുടെ
വര്‍ദ്ധനവാണ്
വരുത്തിയത്;
(സി)
2019
വരെ ഗാര്‍ഹിക
ഉപഭോക്താക്കള്‍ക്കുള്ള
വൈദ്യുതി നിരക്കില്‍
വര്‍ദ്ധനവ്
വരുത്തില്ലായെന്ന
രീതിയില്‍ കേന്ദ്ര
സര്‍ക്കാരുമായി
ഏതെങ്കിലും കരാറില്‍
ഒപ്പു വച്ചിട്ടുണ്ടോ;
എങ്കില്‍ ഇതുസംബന്ധിച്ച
വിശദാംശം ലഭ്യമാക്കുമോ
?
മസ്ദൂര്‍ തസ്തിക ഒഴിവു
നികത്താന്‍ നടപടി
1918.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കെ. എസ്. ഇ. ബി. യില്‍
മസ്ദൂര്‍ തസ്തിക എത്ര
എണ്ണം ഒഴിഞ്ഞ്
കിടക്കുന്നുണ്ട്;
(ബി)
ഈ
തസ്തികകള്‍
നികത്തുന്നതിന് ബോര്‍ഡ്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
അതിന്റെ വിശദാംശം
വ്യക്തമാക്കുമോ?
എലത്തൂര്‍ തലക്കുളത്തൂര്‍
സൗരോര്‍ജ്ജ പ്ലാന്റ്
1919.
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ എലത്തൂര്‍
മണ്ഡലത്തിലെ
തലക്കുളത്തൂരില്‍
സ്ഥിതി ചെയ്യുന്ന
കെ.എസ്.ഇ.ബി.
ലിമിറ്റഡിന്റെ
അധീനതയിലുള്ള 3 ഏക്കര്‍
വിസ്തൃതിയില്‍ 650
കിലോവാട്ട് ശേഷിയുള്ള
സൗരോര്‍ജ്ജ പ്ലാന്റ്
എന്ന് കമ്മീഷന്
ചെയ്യുമെന്ന്
വെളിപ്പെടുത്താമോ;
(ബി)
ബോര്‍ഡിന്റെ
അധീനതയിലുള്ള
ശേഷിക്കുന്ന സ്ഥലത്ത്
കെ.എസ്.ഇ. ബി
ലിമിറ്റഡിന്റെ
ട്രെയിനിംഗ് സെന്റര്‍
തുടങ്ങുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
ഉണ്ടെങ്കില്‍
വിശദവിവരം
വ്യക്തമാക്കാമോ?
അതിരപ്പിള്ളി
തേനരുവി-നര്‍മ്മദ, ചിക്ലായി
എന്നീ ജലനിധികള്ക്ക് നല്കിയ
അധികബില്‍
1920.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തിലെ
അതിരപ്പിള്ളി
ഗ്രാമപഞ്ചായത്തിലെ
തേനരുവി-നര്‍മ്മദ,
ചിക്ലായി എന്നീ
ജലനിധികള്ക്ക്
കെ.എസ്.ഇ.ബി. നല്കിയ
അധികബില്‍
ഒഴിവാക്കുന്നതിനായി
ജലനിധി സെക്രട്ടറി
സമര്‍പ്പിച്ച
അപേക്ഷയില്‍ എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് അറിയിക്കാമോ;
(ബി)
ഇല്ലെങ്കില്‍ ഇതിനായി
അടിയന്തര നടപടി
സ്വീകരിക്കുമോ?
കോഴിക്കോട് നല്ലളം
താപവൈദ്യുതനിലയം
1921.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ നല്ലളം
താപവൈദ്യുതനിലയത്തിന്റെ
ഉല്പാദനശേഷി എത്രയാണ്;
(ബി)
നിലവില്‍
എത്ര മെഗാവാട്ട്
വൈദ്യുതി പ്രതിദിനം
ഉല്പാദിപ്പിക്കുന്നുണ്ട്;
(സി)
ഇതിന്റെ
ഉല്പാദനശേഷി
കൂട്ടുന്നതിനുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ?
വെെദ്യുതോത്പാദന രംഗത്ത്
നടപ്പാക്കാനുദ്ദേശിക്കുന്ന
പദ്ധതികളും അവയുടെ
പുരോഗതിയും
1922.
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
,,
യു. ആര്. പ്രദീപ്
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗുണമേന്മയുള്ള
വെെദ്യുതി താങ്ങാവുന്ന
നിരക്കില്‍
എല്ലാവര്ക്കും എന്ന
സര്‍ക്കാര്‍ നയം
പ്രാവര്‍ത്തികമാക്കാനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമെന്ന്
അറിയിക്കാമോ;
(ബി)
വെെദ്യുതോത്പാദന
രംഗത്ത്
നടപ്പാക്കാനുദ്ദേശിക്കുന്ന
പദ്ധതികളും അവയുടെ
പുരോഗതിയും
അറിയിക്കാമോ;
(സി)
പ്രസരണ
രംഗം ശാക്തീകരിക്കാനായി
ആവിഷ്ക്കരിച്ചിട്ടുള്ള
പദ്ധതികളുടെ വിശദാംശം
നല്‍കുമോ?
കെ.
എസ്. ഇ. ബി. യില്‍ ജൂനിയര്‍
അസിസ്റ്റന്റ്/ക്യാഷ്യര്‍
നിയമനം
1923.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.
എസ്. ഇ. ബി. യില്‍
ജൂനിയര്‍
അസിസ്റ്റന്റ്/ക്യാഷ്യര്‍
തസ്തികയിലേക്കുള്ള പി.
എസ്. സി. റാങ്ക്
ലിസ്റ്റ് നിലവില്‍
വന്നതെപ്പോള്‍;
ലിസ്റ്റില്‍ നിന്നും
എത്ര
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
നിയമനം നല്കി;
ലിസ്റ്റിന്റെ കാലാവധി
എന്ന് അവസാനിക്കും;
(ബി)
പുതുതായി
ആരംഭിച്ച വൈദ്യുതി
സെക്ഷന്‍ ഓഫീസുകളിൾ
ഉള്‍പ്പെടെ എത്ര
ഒഴിവുകള്‍ നിലവിലുണ്ട്;
പ്രസ്തുത ഒഴിവുകള്‍
നികത്തുന്നതിന് നടപടി
സ്വീകരിക്കുമോ; എങ്കിൽ
വിശദാംശം നല്‍കുമോ?
കെ.എസ്.ഇ.ബി
കേരളത്തിന് വെളിയില്‍ നിന്നും
വാങ്ങുന്ന വൈദ്യുതി
1924.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി
ലിമിറ്റഡ് കേരളത്തിന്
വെളിയില്‍ നിന്നും ഒരു
മാസം ശരാശരി എത്ര
യൂണിറ്റ് വൈദ്യുതി
വാങ്ങുന്നുണ്ട്; ഇത്
ഏതൊക്കെ സ്ഥാപനത്തില്‍
നിന്നുമാണെന്നും
യൂണിറ്റിന് എത്ര
തുകയ്ക്കാണെന്നും
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
വൈദ്യുതി വാങ്ങുന്ന
ഇനത്തില്‍ ഒരു മാസം
കെ.എസ്.ഇ.ബി ലിമിറ്റഡ്
എത്ര കോടി രൂപ
ചെലവഴിക്കുന്നുണ്ട്;
(സി)
കേരളത്തിനു
വെളിയില്‍ നിന്നും
വൈദ്യുതി വാങ്ങി
കേരളത്തിലെ വിവിധ
താരിഫിലുള്ള
ഉപഭോക്താക്കള്‍ക്ക്
/വ്യവസായികള്‍ക്ക്
നല്‍കുന്നത് മൂലം
ഉണ്ടാകുന്നത് നഷ്ടമാണോ;
അതോ ലാഭമാണോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
കെ.എസ്.ഇ.ബി
ലിമിറ്റഡിലെ ഒഴിവുകള്‍
1925.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവില്‍
കെ.എസ്.ഇ.ബി
ലിമിറ്റഡില്‍ ഏതൊക്കെ
തസ്തികകളില്‍
ഒഴിവുണ്ടെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ തസ്തിക
തിരിച്ച് ഇതിന്റെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
ഏതൊക്കെ തസ്തികകളുടെ
ഒഴിവുകള്‍ പി.എസ്.സി
യ്ക്ക് റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(സി)
ഇതിൽ ഏതെങ്കിലും
തസ്തികയുടെ പി.എസ്.സി
റാങ്ക് ലിസ്റ്റ്
നിലിവില്‍ ഉണ്ടോ;
ഇതിന്റെ വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ഡി)
കെ.എസ്.ഇ.ബി
ലിമിറ്റഡില്‍ ഏതൊക്കെ
തസ്തികകളില്‍ കരാര്‍
ജീവനക്കാര്‍ ജോലി
ചെയ്യുന്നുണ്ട് ;
ഇവരുടെ എണ്ണവും
തസ്തികകളും
വിശദമാക്കുമോ;
(ഇ)
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് വഴി
കെ.എസ്.ഇ.ബി
ലിമിറ്റഡില്‍
ജീവനക്കാര്‍
ജോലിചെയ്യുന്നുണ്ടോ;
എങ്കിൽ ഇതിന്റെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(എഫ്)
കെ.എസ്.ഇ.ബി
യില്‍ ഒഴിഞ്ഞു
കിടക്കുന്ന
തസ്തികകളില്‍
ജീവനക്കാരെ
നിയമിക്കാന്‍ നടപടി
സ്വീകരിക്കുമോ; ഇതിന്
എന്തെങ്കിലും തടസ്സം
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
കെ.എസ്.ഇ.ബി.
ക്ക് വൈദ്യുതിചാര്‍ജ്
കുടിശ്ശിക
1926.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സഹകരണ സ്ഥാപനങ്ങളുടെ
വൈദ്യുതിചാര്‍ജ്
കുടിശ്ശിക എത്ര കോടി
രൂപയാണ്;
(ബി)
വൈദ്യുതിചാര്‍ജ്
കുടിശ്ശിക വരുത്തിയ
ഹൈടെന്‍ഷന്‍, എക്സ്ട്രാ
ഹൈടെന്‍ഷന്‍
ഉപഭോക്താക്കളുടെ എണ്ണം
എത്രയാണ്; ഈ
വിഭാഗങ്ങള്‍
കെ.എസ്.ഇ.ബി. ക്ക്
നല്‍കാനുള്ള തുക എത്ര?
(സി)
തുക
സമയബന്ധിതമായി
പിരിച്ചെടുക്കാന്‍
കെ.എസ്.ഇ.ബി. എന്തല്ലാം
നടപടികള്‍ കൈക്കൊള്ളും?
വിശദാംശങ്ങള്‍
നല്‍കുമോ?
കെ.എസ്.ഇ.ബി.യിലെ
കരാര്‍ തൊഴിലാളികള്‍
1927.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.ലിമിറ്റഡില്‍
വിവിധ വിഭാഗങ്ങളിലായി
കരാറടിസ്ഥാനത്തില്‍
എത്ര തൊഴിലാളികള്‍
ജോലി
ചെയ്യുന്നുണ്ട്;ഓരോ
വിഭാഗത്തിലെയും എണ്ണം
പ്രത്യേകമായി
നല്‍കുമോ;
(ബി)
കരാര്‍
തൊഴിലാളികളുടെ വേതനം
പരിഷ്ക്കരിച്ചു കൊണ്ട്
ഉത്തരവിറങ്ങിയിട്ടുണ്ടോ;
(സി)
ഇത്
പ്രകാരമുള്ള
പരിഷ്ക്കരിച്ച വേതനം
കരാര്‍
തൊഴിലാളികള്‍ക്ക്
നല്‍കിയിട്ടുണ്ടോ;
(ഡി)
നല്കിയിട്ടില്ലെങ്കില്
പരിഷ്ക്കരിച്ച വേതനം
കൊടുക്കാത്തതിന്റെ
കാരണം എന്താണെന്ന്
വിശദമാക്കുമോ?
കെ.എസ്.ഇ.ബിയിലെ
ജൂനിയര്‍
അസിസ്റ്റന്റ്/ക്യാഷ്യര്‍
തസ്തികയിലെ ഒഴിവുകൾ
1928.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബിയില്‍
ജൂനിയര്‍
അസിസ്റ്റന്റ്/ക്യാഷ്യര്‍
തസ്തികയില്‍ നിലവില്‍
എത്ര ഒഴിവുകളുണ്ട്;
(ബി)
പ്രസ്തുത
ഒഴിവുകള്‍
പി.എസ്.സിക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
ഇല്ലെങ്കില്‍
കാരണമെന്താണ്;
(സി)
അഡ്മിനിസ്ട്രേറ്റീവ്
വിജിലന്‍സ് വിഭാഗം
നടത്തിയ പരിശോധനയില്‍
പി.എസ്.സിക്ക്
റിപ്പോര്‍ട്ട്
ചെയ്യാത്ത എത്ര
ഒഴിവുകളാണ്
കണ്ടെത്തിയത് ;
(ഡി)
കെ.എസ്.ഇ.ബിയില്‍
നിലവില്‍
നിയമനനിരോധനമുണ്ടോ;
ഇല്ലെങ്കില്‍ പ്രസ്തുത
ഒഴിവുകള്‍
അടിയന്തിരമായി
പി.എസ്.സിക്ക്
റിപ്പോര്‍ട്ട്
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ?
കെ.എസ്.ഇ.ബിയുടെ
വരുമാനകമ്മി നികത്തുന്നതിന്
വൈദ്യുതി നിരക്ക് വർധനവ്
1929.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
പി.ടി. തോമസ്
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.ലിമിറ്റഡ്
നിലവില്‍
ലാഭകരമായിട്ടാണോ
പ്രവര്‍ത്തിക്കുന്നത്
എങ്കിൽ വിശദാംശം
നല്‍കുമോ;
(ബി)
കേരള
സ്റ്റേറ്റ്
ഇലക്ട്രിസിറ്റി
ബോര്‍ഡിന്റെ 2013
നവംബര്‍ ഒന്ന് വരെയുള്ള
ബാധ്യതകള്‍ സര്‍ക്കാര്‍
ഏറ്റെടുത്തിരുന്നോ;
(സി)
നിലവില്‍
കെ.എസ്.ഇ.ബി.ക്ക്
വരുമാനം
കമ്മിയുണ്ടോ;എങ്കില്‍
എത്രയാണ്;
(ഡി)
പ്രസ്തുത
കമ്മി
നികത്തുന്നതിനായിട്ടാണോ
വൈദ്യുതി നിരക്ക് 2017
ഏപ്രില്‍ 18 മുതല്‍
വര്‍ദ്ധിപ്പിച്ചത്?
സി.എഫ്.എല്‍.കള്‍ക്കും
ഫിലമെന്റ് ബള്‍ബുകള്‍ക്കും
പകരം എല്‍.ഇ.ഡി. ബള്‍ബുകളും
സ്മാര്‍ട്ട് മീറ്ററും
സ്ഥാപിയ്ക്കുന്നതിനു പദ്ധതി
1930.
ശ്രീ.ആര്.
രാജേഷ്
,,
എം. സ്വരാജ്
,,
കെ. ആന്‍സലന്‍
,,
വി. അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനം
നേരിടുന്ന അതിഗുരുതരമായ
വൈദ്യുതി ക്ഷാമത്തിന്റെ
പശ്ചാത്തലത്തില്‍
തെരുവ് വിളക്കുകളും
വീടുകളില്‍
ഉപയോഗിക്കുന്ന
സി.എഫ്.എല്‍.കളും
ഫിലമെന്റ് ബള്‍ബുകളും
മാറ്റി പകരം എല്‍.ഇ.ഡി.
ബള്‍ബുകള്‍
സ്ഥാപിക്കാനുള്ള പദ്ധതി
നടപ്പിലാക്കുന്നുണ്ടോ;
എങ്കില്‍ പുരോഗതി
അറിയിക്കാമോ;
(ബി)
പദ്ധതിക്കായി
എത്ര തുക നീക്കി
വച്ചിട്ടുണ്ടെന്നും ഈ
പദ്ധതിയിലൂടെ വൈദ്യുതി
ഉപഭോഗത്തില്‍ എത്ര
കുറവുണ്ടാകുമെന്നാണ്
പ്രതീക്ഷിക്കുന്നതെന്നും
അറിയിക്കാമോ;
(സി)
പ്രതിമാസ
വൈദ്യുതി ഉപഭോഗം 200
യൂണിറ്റിലധികമുള്ള
ഉപഭോക്താക്കള്‍ക്ക്
സ്മാര്‍ട്ട് മീറ്റര്‍
ഘടിപ്പിക്കാനുള്ള
പദ്ധതി വഴി
ലക്ഷ്യമാക്കുന്ന
നേട്ടമെന്തെന്ന്
അറിയിക്കാമോ?
ഓച്ചിറ
സബ്ഡിവിഷന് വിഭജിക്കുന്നതിന്
നടപടി
1931.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓച്ചിറ
ഇലക്ട്രിക്കല്‍
സബ്ഡിവിഷന് ഓഫീസിലെ
ജോലിഭാരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതുമൂലം
ജനങ്ങള്‍ക്കുണ്ടാകുന്ന
ബുദ്ധിമുട്ട്
പരിഹരിക്കുന്നതിനായി
ഓച്ചിറ ഇലക്ട്രിക്കല്‍
സബ്ഡിവിഷനെ
വിഭജിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(ബി)
പ്രസ്തുത
ഡിവിഷനെ വിഭജിച്ച്
വള്ളിക്കാവ്
കേന്ദ്രമാക്കി
സബ്ഡിവിഷന്
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
കേന്ദ്ര
പൂളില്‍ നിന്നും സംസ്ഥാനം
ആവശ്യപ്പെട്ട വൈദ്യുതി
1932.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
പൂളില്‍ നിന്നും
സംസ്ഥാനം ആവശ്യപ്പെട്ട
വൈദ്യുതി
ലഭ്യമാകുന്നുണ്ടോ;
ഇതിന് വേണ്ടി
എന്തെല്ലാം
കാര്യങ്ങളാണ്
സര്‍ക്കാര്‍
ചെയ്തിട്ടുള്ളത്;
(ബി)
സംസ്ഥാനത്ത്
ഇപ്പോഴുണ്ടായ വൈദ്യുത
ചാര്‍ജ്ജ്
വര്‍ദ്ധനവിന്റെ
കാരണമെന്തെന്ന്
വ്യക്തമാക്കാമോ?
ആറന്മുള
നിയോജക മണ്ഡലത്തില്‍
സമ്പൂര്‍ണ്ണ വെെദ്യുതീകരണം
1933.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആറന്മുള
നിയോജക മണ്ഡലത്തില്‍
സമ്പൂര്‍ണ്ണ
വെെദ്യുതീകരണം
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
നിലവില്‍ എത്ര വീടുകള്‍
വെെദ്യുതീകരിച്ചിട്ടുണ്ട്;
(ബി)
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
വെെദ്യുതീകരണം
ചെയ്യുവാന്‍ കഴിയാത്ത
വീടുകള്‍ ഇനി
എത്രയെണ്ണമുണ്ട്; ഇൗ
വീടുകള്‍ ഏത്
പഞ്ചായത്തില്‍; ഏത്
വാര്‍ഡില്‍ ;
ആരുടേതൊക്കെയാണ്;വിശദാംശം
ലഭ്യമാക്കുമോ;
(സി)
ലഭിച്ച
അപേക്ഷയില്‍ സ്വന്തമായി
വയറിംഗ് ചെയ്തത്
എത്രയെണ്ണം ;
ചെയ്യാത്തത്
എത്രയെണ്ണമെന്നും
വിശദമാക്കാമോ;
(ഡി)
ഇതുവരെയുള്ള
പ്രവൃത്തികള്‍ക്ക് എത്ര
രൂപ ചെലവായിട്ടുണ്ട്?
ചേലക്കര
മണ്ഡലത്തിലെ വോള്‍ട്ടേജ്
ക്ഷാമം പരിഹരിക്കുന്നതിന്
നടപടി
1934.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചേലക്കര
നിയോജക മണ്ഡലത്തില്‍
വോള്‍ട്ടേജ് ക്ഷാമം
പരിഹരിക്കുന്നതിന് ഈ
ഗവണ്മെന്റ്
അധികാരത്തില്‍
വന്നതിനുശേഷം
എന്തെല്ലാം നടപടികള്‍
കൈക്കൊണ്ടിട്ടുണ്ട്;വിശദാംശം
വ്യക്തമാക്കുമോ;
(ബി)
ചേലക്കര
മണ്ഡലത്തിലെ ഏതെല്ലാം
പ്രദേശങ്ങളില്‍
നിലവില്‍ വോള്‍ട്ടേജ്
ക്ഷാമം
അനുഭവപ്പെടുന്നതായിട്ടാണ്
കെ.എസ്.ഇ.ബി.
കണ്ടെത്തിയിട്ടുള്ളത്;
ഇവിടങ്ങളിലെ
വോള്‍ട്ടേജ് ക്ഷാമം
പരിഹരിക്കുന്നതിന്
ആവശ്യമായ നടപടികള്‍
വേഗത്തില്‍
സ്വീകരിക്കുമോ;
വിശനടപടിദാംശം
വ്യക്തമാക്കുമോ?
വൈദ്യുതി
വിതരണ ശൃംഖല ശക്തമാക്കുന്ന
പദ്ധതിക്ക് കിഫ്ബിയില്‍
നിന്ന് സഹായം
1935.
ശ്രീ.സി.
ദിവാകരന്
,,
ആര്. രാമചന്ദ്രന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
കെ. രാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിന്
പുറത്ത് നിന്ന്
വൈദ്യുതി കൊണ്ടുവരാന്‍
സാധിക്കത്തക്ക
തരത്തില്‍ പതിനായിരം
കോടി രൂപ ചെലവഴിച്ച്
വൈദ്യുതി വിതരണ ശൃംഖല
ശക്തമാക്കുന്നതിന്
നീക്കമുണ്ടോ;വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിക്ക് കിഫ്ബിയില്‍
നിന്ന് സഹായം
ലഭ്യമാകുന്നുണ്ടോ;വ്യക്തമാക്കുമോ;
(സി)
വൈദ്യുതി
മേഖലയിലെ പ്രസരണ നഷ്ടം
കുറക്കുന്നതിന്
പ്രസ്തുത പദ്ധതി
സഹായകരമാകുമോ;
(ഡി)
പദ്ധതി
പൂര്‍ത്തിയാക്കുന്നതോടെ
മറ്റെന്തൊക്കെ
നേട്ടങ്ങളാണ്
സംസ്ഥാനത്തിന്
ലഭ്യമാകുന്നത് എന്ന്
വിശദമാക്കുമോ?
വൈദ്യുതി
ഭവനിൽ അഞ്ചു വർഷത്തിലേറെയായി
സ്ഥലംമാറ്റമില്ലാത്ത
ജീവനക്കാ൪
1936.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
ഭവനിൽ അഞ്ചു
വർഷത്തിലേറെയായി
സ്ഥലംമാറ്റമില്ലാതെ
ജോലി ചെയ്യുന്ന
ജീവനക്കാരുടെ എണ്ണം
എത്രയാണ്;
(ബി)
ഇങ്ങനെ
സ്ഥലംമാറ്റമില്ലാതെ
തുടർച്ചയായി തുടരാൻ
അനുവദിക്കുന്നതിന്റെ
മാനദണ്ഡം
വിശദീകരിക്കാമോ;
(സി)
ഈ
ജീവനക്കാരെ
പൊതുമാനദണ്ഢത്തിന്റെ
അടിസ്ഥാനത്തിൽ
സ്ഥലംമാറ്റാൻ സർക്കാർ
ഉദ്ദേശിക്കുന്നുണ്ടോ?
വൈദ്യുതി
നിരക്ക് വ്രദ്ധനവില് നിന്ന്
ഒഴിവാക്കിയിട്ടുള്ള വിഭാഗങ്ങൾ
1937.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വൈദ്യുതി നിരക്ക്
വര്‍ദ്ധിപ്പിച്ച്
റെഗുലേറ്ററി കമ്മീഷന്
ഉത്തരവിറക്കിയിട്ടുണ്ടോ;
എങ്കില്‍ നിരക്ക്
വര്‍ദ്ധനയുടെ
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
ഈ
നിരക്ക് വര്‍ദ്ധനവിലൂടെ
വൈദ്യുതി ബോര്‍ഡിന്
പ്രതിവര്‍ഷം എത്ര കോടി
രൂപ അധിക വരുമാനം
ലഭിക്കും;
(സി)
നിരക്ക്
വ്രദ്ധനവില് നിന്ന്
ഏതെങ്കിലും വിഭാഗങ്ങളെ
വൈദ്യുതി ബോര്‍ഡ്
ഒഴിവാക്കിയിട്ടുണ്ടോ;
എങ്കില്‍ ഏതൊക്കെ
വിഭാഗങ്ങളെയാണ്
ഒഴിവാക്കിയിട്ടുള്ളത്;
വിശദാംശങ്ങള്‍
നല്‍കുമോ;
(ഡി)
ഇതിന്
മുമ്പ് ഏതു വര്‍ഷമാണ്
സംസ്ഥാനത്ത് വൈദ്യുതി
നിരക്ക്
വര്‍ദ്ധിപ്പിച്ച്
ഉത്തരവിറക്കിയത്?
വൈദ്യുതി
ചാര്‍ജ്ജ് കുടിശ്ശിക
പിരിച്ചെടുക്കുന്നതില്‍
ബോര്‍ഡ് വിവേചനം
കാട്ടുന്നുവെന്ന ആരോപണം
1938.
ശ്രീ.എം.
വിന്‍സെന്റ്
,,
വി.പി.സജീന്ദ്രന്
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതിചാര്‍ജ്ജ്
കുടിശ്ശിക
പിരിച്ചെടുക്കുന്നതില്‍
ബോര്‍ഡ് വിവേചനം
കാട്ടുന്നുവെന്ന ആരോപണം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
നാളിതുവരെ
വൈദ്യുതി
കുടിശ്ശികയിനത്തില്‍
എന്ത് തുക ബോര്‍ഡിന്
പിരിഞ്ഞ്
കിട്ടുവാനുണ്ട്;അതില്‍
10 ലക്ഷത്തിലധികം
കുടിശ്ശികയുള്ളവര്‍
ആരെല്ലാമാണ്;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം എന്ത് കുടിശ്ശിക
പിരിച്ചെടുത്തുവെന്നും
അതില്‍ റവന്യൂറിക്കവറി
നടപടികളിലൂടെ
പിരിച്ചെടുത്ത
തുകയെത്രയെന്നും
വെളിപ്പെടുത്തുമോ?
വൈദ്യുതി
ബോർഡ് കമ്പനിയാക്കി
മാറ്റിയ ശേഷമുണ്ടായ നേട്ടവും
കോട്ടവും
1939.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
ബോർഡ് കമ്പനിയാക്കി
മാറ്റിയ ശേഷമുണ്ടായ
സാമ്പത്തികവും
ഭൗതികവുമായ നേട്ടങ്ങളും
കോട്ടങ്ങളും
വിശദീകരിക്കാമോ;
വൈദ്യുതി ബോർഡിന്
സ്ഥിരമായി കമ്പനി
സെക്രട്ടറിയുണ്ടോ;
ഉണ്ടെങ്കിൽ നിയമനരീതികൾ
വിശദീകരിക്കാമോ;
(ബി)
വൈദ്യുതി
ബോർഡ് കമ്പനിയാക്കി
മാറ്റിയ ശേഷം അതിന്റെ
മാനേജുമെന്റ് ഘടനയില്‍
എന്തെല്ലാം
മാറ്റംവരുത്തി എന്ന്
വ്യക്തമാക്കാമോ; ഈ
മാറ്റം ഗുണകരമായി
വിലയിരുത്തപ്പെട്ടിട്ടുണ്ടോ;
(സി)
പരമ്പരാഗത
ഊര്‍ജ സ്രോതസുകളില്‍
നിന്ന് വൈദ്യൂതി
ഉത്പാദിപ്പിക്കാന്‍
എന്തെല്ലാം നടപടികളാണ്
വകുപ്പ് ഇന്നുവരെ
സ്വീകരിച്ചിട്ടുള്ള
തിന്നു
വെളിപ്പെടുത്തുമോ ?
വൈദ്യുതി
വകുപ്പുമായി ബന്ധപ്പെട്ട
ആലത്തൂര്‍ മണ്ഡലത്തിലെ
പ്രശ്നങ്ങള്‍
1940.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
വകുപ്പുമായി
ബന്ധപ്പെട്ട് അതത്
മണ്ഡലങ്ങളിലെ
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിനായി
വൈദ്യുതിമന്ത്രി
വിളിച്ചു ചേര്‍ത്ത
എം.എല്‍.എ. മാരുടെ
യോഗത്തില്‍ ആലത്തൂര്‍
നിയോജകമണ്ഡലത്തില്‍
നിന്നും
ഉന്നയിക്കപ്പെട്ട
വിഷയങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇക്കാര്യങ്ങളില്‍
തുടര്‍ നടപടികള്‍
സ്വീകരിച്ചു തുടങ്ങിയോ;
എങ്കിൽ വിശദമാക്കുമോ?
സംസ്ഥാനം
ഉത്പാദിപ്പിക്കുന്നതും
പുറത്തു നിന്നു
വാങ്ങുന്നതുമായ വൈദ്യുതി
1941.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനം
ഉത്പാദിപ്പിക്കുന്നതും
പുറത്തു നിന്നു
വാങ്ങുന്നതുമായ
വൈദ്യുതിയുടെ കഴിഞ്ഞ
അഞ്ചു വർഷങ്ങളിലെ
കണക്കുകൾ നല്‍കാമോ;
വൈദ്യുതി ഉപഭോഗം
ദിനംപ്രതി വർദ്ധിച്ചു
വരുന്ന സാഹചര്യത്തിൽ
ജലവൈദ്യുതിക്കു പുറമെ
മറ്റ് രീതിയിൽ വൈദ്യുതി
ഉത്പാദിപ്പിക്കുവാൻ
സർക്കാർ
ഉദ്ദേശിക്കുന്നുണ്ടോ;
ഇല്ലെങ്കിൽ വർദ്ധിച്ചു
കൊണ്ടിരിക്കുന്ന
വൈദ്യുതി ഉപഭോഗവും
മാറ്റമില്ലാതെ തുടരുന്ന
ഉത്പാദനവും തമ്മിലുളള
അന്തരം എങ്ങനെ
നികത്താനാണു
ഉദ്ദേശിക്കുന്നത്?
വൈപ്പിന്‍
സമ്പൂര്‍ണ്ണ വൈദ്യൂതീകൃത
മണ്ഡലമായി
പ്രഖ്യാപിക്കുന്നതിന്
ചെലവഴിച്ച തുക
1942.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈപ്പിന്‍
മണ്ഡലത്തെ സമ്പൂര്‍ണ്ണ
വൈദ്യൂതീകൃത മണ്ഡലമായി
പ്രഖ്യാപിക്കുന്നതിനായി
എത്ര വൈദ്യുതി
കണക്ഷനുകളാണ് പുതുതായി
നല്‍കിയതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതിലേയ്ക്ക്
ആകെ എത്ര തുകയാണ്
ചെലവിട്ടതെന്നും,
ഇതിനായി ഏതെല്ലാം
ഫണ്ടുകള്‍
വിനിയോഗിച്ചുവെന്നും
വിശദമാക്കാമോ;
(സി)
മൊത്തമായി
വയറിംഗ് ചെയ്യാന്‍
നിവൃത്തിയില്ലാത്ത എത്ര
ഗുണഭോക്താക്കള്‍ക്ക്
സ്പോണ്‍സര്‍ഷിപ്പ്
മുഖാന്തിരം വയറിംഗ്
ജോലികള്‍
പൂര്‍ത്തിയാക്കിയെന്ന്
വിശദമാക്കാമോ; ഇതിനായി
ഏതെല്ലാം ഏജന്‍സികളില്‍
നിന്നും എത്ര തുക
ലഭിച്ചുവെന്ന്
വ്യക്തമാക്കാമോ ?
കോതമംഗലം
മണ്ഡലത്തിലെ സമ്പൂര്‍ണ്ണ
വെെദ്യുതീകരണം
1943.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തിലെ
സമ്പൂര്‍ണ്ണ
വെെദ്യുതീകരണ
പ്രവര്‍ത്തനങ്ങളുടെ
നിലവിലെ അവസ്ഥ
എന്താണെന്ന്
വ്യക്തമാക്കാമോ;
(ബി)
മണ്ഡലത്തെ
സമ്പൂര്‍ണ്ണ
വെെദ്യുതീകരണ മണ്ഡലമായി
എന്നത്തേക്ക്
പ്രഖ്യാപിക്കുവാന്‍
കഴിയും എന്ന്
വ്യക്തമാക്കാമോ?
വൈപ്പിന്‍
മണ്ഡലത്തില്‍ പുതിയ സെക്ഷന്‍
ഓഫീസ്
1944.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ജനസാന്ദ്രതയേറിയ
വൈപ്പിന്‍ മണ്ഡലത്തില്‍
പുതുതായി സെക്ഷന്‍
ഓഫീസ്
ആരംഭിക്കുന്നതിനായി
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍
ഇക്കാര്യത്തില്‍ ഇതുവരെ
സ്വീകരിച്ച
നടപടിയെന്തെന്ന്
വിശദമാക്കാമോ ?
വെെദ്യുതി
ബോര്‍ഡിന്റെ നഷ്ടം
1945.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
വെെദ്യുതി ബോര്‍ഡിന്
വലിയ നഷ്ടം സംഭവിച്ചു
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ 2011-12,
2012-13 വര്‍ഷത്തെ
കണക്ക് ലഭ്യമാക്കാമോ;
(ബി)
സംസ്ഥാന
വെെദ്യുതി ബോര്‍ഡിന്റെ
നിലവിലെ ബാദ്ധ്യത
എത്രയെന്ന്
വ്യക്തമാക്കാമോ;
പ്രസ്തുത ബാദ്ധ്യത
പരിഹരിക്കുന്നതിനായി ഇൗ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചു
എന്ന് വ്യക്തമാക്കാമോ?
കോഴിക്കോട്
ഐ.ഐ.എം. സമര്‍പ്പിച്ച
റിപ്പോര്‍ട്ടിലെ
ശുപാര്ശകളിന്മേൽ സർക്കാർ
തീരുമാനം
1946.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.യുടെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്നത്
സംബന്ധിച്ച് കോഴിക്കോട്
ഐ.ഐ.എം. സമര്‍പ്പിച്ച
റിപ്പോര്‍ട്ടിലെ
ശുപാര്‍ശകള്‍
സര്‍ക്കാരിന്റെയോ
ബോര്‍ഡിന്റെയോ
പരിഗണനയിലുണ്ടോ;
(ബി)
കെ.എസ്.ഇ.ബി.യുടെ
ഏതെല്ലാം തസ്തികകളിലെ
എത്ര ഒഴിവുകളിലാണ്
നിയമനം നടത്തുന്നത്
നിര്‍ത്തി വയ്ക്കാന്‍ ഈ
റിപ്പോര്‍ട്ട് ശുപാര്‍ശ
ചെയ്തിട്ടുള്ളത്;
ഏതെല്ലാം തസ്തികകള്‍
വെട്ടിക്കുറയ്ക്കാനാണ്
ശുപാര്‍ശയുള്ളത്;
(സി)
ഈ
റിപ്പോര്‍ട്ടിലെ
ശുപാര്‍ശകള്‍
നടപ്പിലാക്കുന്നത്
സംബന്ധിച്ച്
കെ.എസ്.ഇ.ബി.
ഏതെങ്കിലും തരത്തിലുള്ള
കൂടിയോലോചനകള്‍
നടത്തിയിട്ടുണ്ടോ;
എങ്കില്‍ സര്‍ക്കാര്‍ ഈ
വിഷയത്തില്‍ എന്ത്
തീരുമാനമാണ്
കൈക്കൊണ്ടിട്ടുള്ളത്;
വിശദാംശം ലഭ്യമാക്കുമോ?
കാസര്‍ഗോഡ്
ജില്ലയിലെ വൈദ്യുതി സെക്ഷന്‍
ഓഫീസുകള്‍
1947.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ എത്ര
വൈദ്യുതി സെക്ഷന്‍
ഓഫീസുകളുണ്ടെന്നും അവ
ഏതൊക്കെയാണെന്നും
വ്യക്തമാക്കാമോ;
(ബി)
ഓരോ ഓഫീസിനും അനുവദിച്ച
തസ്തികകള്‍
എത്രയാണെന്ന്
വ്യക്തമാക്കാമോ;
(സി)
ഏതെങ്കിലും
ഓഫീസില്‍ തസ്തികകള്‍
ഒഴിഞ്ഞുകിടക്കുകയാണെങ്കില്‍
എത്ര കാലമായി ഒഴിവുകള്‍
തുടരുന്നു എന്നും
എപ്പോള്‍ നികത്തപ്പെടും
എന്നും വ്യക്തമാക്കാമോ;
(ഡി)
ഈ
ഓഫീസുകളില്‍
അനുവദിക്കപ്പെട്ട
വാഹനങ്ങളുടെ കണക്ക്
വ്യക്തമാക്കാമോ;
(ഇ)
ഏതെങ്കിലും
ഓഫീസില്‍ വാഹനത്തിന്റെ
കുറവ് കാരണം
പ്രവര്ത്തനതടസ്സമുണ്ടായിട്ടുണ്ടോ?
കാസര്‍ഗോഡ്
ജില്ലയ്ക്ക് ആവശ്യമായ
വൈദ്യുതി തൂണുകള്‍
1948.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയ്ക്ക് ആവശ്യമായ
വൈദ്യുതി തൂണുകള്‍
എവിടെനിന്നാണ്
കൊണ്ടുവരുന്നത്;
(ബി)
പ്രസ്തുത
തൂണുകള്‍ വൈദ്യുതി
വകുപ്പ് നേരിട്ട്
നിര്മ്മിക്കുന്നതാണോ
അതോ ഏതെങ്കിലും
കമ്പനികള്‍ക്ക് കരാര്‍
നല്കുകയാണോ;
വ്യക്തമാക്കുമോ ;
(സി)
ഒരു
വര്‍ഷം കാസര്‍ഗോഡ്
ജില്ലയില്‍ എത്ര
വൈദ്യുതി തൂണുകള്‍
ആവശ്യമുണ്ടെന്നും ഇതിന്
ആവശ്യമായ തുക
എത്രയെന്നും
വ്യക്തമാക്കുമോ ;
(ഡി)
ഇത്രയും
തൂണുകള്‍ സ്വന്തമായി
നിർമ്മിക്കുന്നതാണോ
കരാര്‍ നല്കുന്നതാണോ
ലാഭകരം ;
വ്യക്തമാക്കാമോ ?
കുറ്റ്യാടി
മണ്ഡലത്തിലെ സമ്പൂര്‍ണ്ണ
വൈദ്യുതീകരണ പദ്ധതി
1949.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുറ്റ്യാടി
നിയോജകമണ്ഡലത്തിലെ
സമ്പൂര്‍ണ്ണ
വൈദ്യുതീകരണ പദ്ധതി
ഇപ്പോള്‍ എതു
ഘട്ടത്തിലാണ്;
(ബി)
കുറ്റ്യാടി
മണ്ഡലത്തെ എന്നത്തേക്ക്
സമ്പൂര്‍ണ്ണ
വൈദ്യുതീകൃത മണ്ഡലമായി
പ്രഖ്യാപിക്കാന്‍
കഴിയും;
(സി)
പദ്ധതിക്കായി
ഇതിനോടകം എത്ര തുക
വിനിയോഗിച്ചു;
(ഡി)
ഈ
തുക ഏതൊക്കെ ഇനങ്ങളില്‍
നിന്ന് ലഭ്യമായതാണ്;
(ഇ)
മണ്ഡലത്തിലെ
എത്ര വീടുകള്‍ പുതുതായി
വൈദ്യുതീകരിച്ചു;പഞ്ചായത്ത്
തല കണക്ക്
ലഭ്യമാക്കുമോ;
(എഫ്)
ഈ
പദ്ധതിയുമായി
ബന്ധപ്പെട്ട്
മണ്ഡലത്തില്‍ നടന്ന
പ്രധാന പ്രവൃത്തികള്‍
എന്തൊക്കെ;വിശദാംശങ്ങള്‍
നല്‍കുമോ?
ഇറിമ്പിളിയം
ആശാരിക്കടവ് ഇറിഗേഷന്‍
പദ്ധതിയുടെ വൈദ്യുതി
കുടിശ്ശിക
1950.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
7.9.2016ല്‍
ഇറിമ്പിളിയം
ഗ്രാമപഞ്ചായത്തിലെ
ആശാരിക്കടവ് ഇറിഗേഷന്‍
പദ്ധതിയുടെ വൈദ്യുതി
കുടിശ്ശിക
ഒഴിവാക്കണമെന്ന്
കാണിച്ച് നല്കിയ
നിവേദനത്തില്‍
സ്വീകരിച്ച നടപടികൾ
സംബന്ധിച്ച വിവരം
ലഭ്യമാക്കുമോ;
(ബി)
ഇത്
സംബന്ധിച്ച്
കെ.എസ്.ഇ.ബി.
അധികൃതര്‍ സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ?
നെടുമങ്ങാട്
മണ്ഡലത്തിലെ വീടുകളുടെ
വെെദ്യുതീകരണം
1951.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സമ്പൂര്‍ണ്ണ
വെെദ്യുതീകരണത്തിന്റെ
ഭാഗമായി നെടുമങ്ങാട്
നിയോജക മണ്ഡലത്തിലെ
എത്ര വീടുകള്‍
വെെദ്യുതികരിച്ചെന്ന്
പഞ്ചായത്ത് തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
ഇതിനായി
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ എത്ര തുക
ചെലവാക്കിയെന്നും
കെ.എസ്.ഇ.ബി. എത്ര തുക
ചെലവാക്കിയെന്നും
വ്യക്തമാക്കുമോ;
(സി)
പദ്ധതി
നടത്തിപ്പിനായി
സന്നദ്ധസംഘടനകളുടെ
സഹായം
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
തുകയെന്ന്
വ്യക്തമാക്കുമോ;
കാസര്‍ഗോഡ്
ജില്ലയിലെ സമ്പൂര്‍ണ്ണ
വെെദ്യുതീകരണം
1952.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ സമ്പൂര്‍ണ്ണ
വെെദ്യുതീകരണവുമായി
ബന്ധപ്പെട്ട
പ്രവര്‍ത്തനങ്ങള്‍
ഏതുവരെയായെന്ന്
അറിയിക്കാമോ;
(ബി)
ഇനി
ഏതെല്ലാം മണ്ഡലങ്ങളിലെ
ഏതെല്ലാം പ്രദേശങ്ങള്‍
വെെദ്യുതീകരിക്കാനുണ്ട്;
വിശദാംശങ്ങള്‍
അറിയിക്കാമോ?
സമ്പൂര്‍ണ്ണ
വൈദ്യുതീകരണ
പ്രവര്‍ത്തനങ്ങള്‍
1953.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സമ്പൂര്‍ണ്ണ
വൈദ്യുതീകരണത്തിന്റെ
പ്രവര്‍ത്തനങ്ങള്‍
പൂര്‍ത്തിയായിട്ടുണ്ടോ;
(ബി)
മാര്‍ച്ച്
31 ന് മുന്‍പ് അപേക്ഷ
നല്കാന്
കഴിയാത്തവര്‍ക്ക് ഇനി
അപേക്ഷിക്കാന്‍ അവസരം
നല്‍കുമോ;
(സി)
ലൈന്‍
വലിക്കുന്നതുമായി
ബന്ധപ്പെട്ട് മറ്റ്
ഭൂഉടമകള്‍ അനുവാദം
നല്കാത്തതിനാല്
പൂര്‍ത്തീകരിക്കാനാകാത്ത
പ്രവൃത്തി
പൂര്‍ത്തീകരിക്കാന്‍
പ്രത്യേക നടപടി
സ്വീകരിക്കുമോ?
സമ്പൂര്‍ണ്ണ
വൈദ്യുതീകരണം
പൂര്‍ത്തീകരിക്കാനുളള നിയോജക
മണ്ഡലങ്ങള്‍
1954.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സമ്പൂര്‍ണ്ണ
വൈദ്യുതീകരണം
പൂര്‍ത്തിയായിട്ടുണ്ടോ;
എങ്കിൽ വിശദാംശം
വെളിപ്പെടുത്തുമോ ;
(ബി)
ഏതെങ്കിലും
നിയോജക മണ്ഡലങ്ങളില്‍
പൂര്‍ത്തീകരിക്കാന്‍
ബാക്കിയുണ്ടോ;
ഉണ്ടെങ്കില്‍ ഏതെല്ലാം
മണ്ഡലങ്ങളില്‍ ;
അതിന്റെ കാരണം
വ്യക്തമാക്കാമോ;
(സി)
ഇതിന്
വേണ്ടി സംസ്ഥാന
സര്‍ക്കാര്‍,
ഇലക്ട്രിസിറ്റി
ബോര്‍ഡ്,
എം.എല്‍.എ.മാര്‍,
തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങള്‍ എന്നിവര്‍
ചെലവിട്ട തുക
എത്രയെന്ന്
വിശദീകരിക്കാമോ ?
ആതിരപ്പിള്ളി
പദ്ധതി സംബന്ധിച്ച് പരിസ്ഥിതി
ആഘാതപഠനം
1955.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആതിരപ്പിള്ളിയില്‍
ഒരു ജലവൈദ്യുത പദ്ധതി
തുടങ്ങുന്നതിന്
സര്‍ക്കാര്‍
തീരുമാനമെടുത്തിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ഇത്
സംബന്ധിച്ച് പരിസ്ഥിതി
ആഘാതപഠനം
നടത്തിയിട്ടുണ്ടോ;
എങ്കില്‍
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
ആതിരപ്പിള്ളിയില്‍
ജലവൈദ്യുത പദ്ധതി
ആരംഭിക്കുകയാണെങ്കില്‍
എത്ര മെഗാവാട്ട്
വൈദ്യുതി
ഉല്പാദിപ്പിക്കാനാവും;
എങ്കില്‍ ആയത് ഇപ്പോള്‍
സംസ്ഥാനത്ത്
ഉല്പാദിപ്പിക്കുന്ന
വൈദ്യുതിയുടെ എത്ര
ശതമാനമാണ്; വിശദംശം
നല്‍കുമോ;
(ഡി)
പ്രസ്തുത
പദ്ധതി
നടപ്പിലാക്കിയാല്‍ എത്ര
ഏക്കര്‍ വനഭൂമി
വെള്ളത്തിനടിയിലാകുമെന്നും,
പാരിസ്ഥിതിക ആവാസ
വ്യവസ്ഥക്ക് എത്രമാതം
കോട്ടമുണ്ടാക്കുമെന്നും
മനസ്സിലാക്കിയിട്ടുണ്ടോ;എങ്കിൽ
വിശദാംശം
വ്യക്തമാക്കുമോ?
സൗരഗൃഹപദ്ധതി
പ്രകാരം വീടുകളിൽ സ്ഥാപിച്ച
പ്ലാന്റ്
1956.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സൗരഗൃഹപദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ
;
(ബി)
നാളിതുവരെയായി
എത്ര വീടുകളിലാണ്
പ്ലാന്റ്
സ്ഥാപിക്കുവാന്‍
കഴിഞ്ഞിട്ടുള്ളത്;
ഏതെല്ലാം
ഏജന്‍സികളെയാണ്
പ്ലാന്റ്
സ്ഥാപിക്കുവാന്‍
ഏല്‍പ്പിച്ചതെന്ന്
വിശദമാക്കാമോ;
(സി)
ഇതുവഴി
എത്ര മെഗാവാട്ടിന്റെ
വൈദ്യുതി
ഉല്പാദിപ്പിക്കുവാന്
കഴിഞ്ഞുവെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഇതിനായി
ഓരോ സാമ്പത്തിക
വര്‍ഷവും വകയിരുത്തിയ
തുകയും ചെലവഴിച്ച
തുകയും വിശദമാക്കാമോ?
ജോലിയ്ക്കിടെ
ഷോക്കേറ്റ് മരണം
1957.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജോലിയ്ക്കിടെ
ഷോക്കേറ്റ് നിരവധി
ജീവനക്കാര്‍
മരണപ്പെടുന്നുവെന്ന
കാര്യം പരിശോധിക്കുമോ;
(ബി)
ഇതില്‍
അധികവും കോണ്‍ട്രാക്ട്
തൊഴിലാളികളാണെന്ന
കാര്യം വൈദ്യുതി
ബോര്‍ഡ്
പരിശോധിച്ചിട്ടുണ്ടോ;
(സി)
കോണ്‍ട്രാക്ട്
തൊഴിലാളികള്‍
ജോലിയ്ക്കിടെ
മരണമടഞ്ഞാല്‍ അവരുടെ
ആശ്രിതര്‍ക്ക്
എന്തെങ്കിലും സഹായം
നല്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
2016
ജനുവരി മുതല്‍ ഇപ്രകാരം
ജോലിക്കിടെ മരണമടഞ്ഞ
ജീവനക്കാരുടെ
(കോണ്ട്രാക്ടും സ്ഥിരം
ജീവനക്കാരും) വിശദമായ
വിവരവും നല്കിയ
ആനുകൂല്യവും
വ്യക്തമാക്കുമോ?
മൈലാട്ടിയിലുള്ള
ഡീസല്‍ പവര്‍ പ്ലാന്റ്
1958.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ
മൈലാട്ടിയിലുള്ള ഡീസല്‍
പവര്‍ പ്ലാന്റ്
ഇപ്പോള്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
ഈ
പവര്‍ പ്ലാന്റ് എത്ര
ഏക്കര്‍ സ്ഥലത്താണ്
സ്ഥിതി ചെയ്യുന്നത്;
(സി)
എന്‍.എച്ച്
66 നോടു ചേര്‍ന്ന്
കിടക്കുന്ന ഈ സ്ഥലം
പ്രയോജനപ്പെടുത്തി
കെ.എസ്.ഇ.ബി.
എന്തെങ്കിലും ചെയ്യാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
വൈദ്യുതിക്കമ്മിക്ക്
പരിഹാരം
1959.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇനി
എത്ര ദിവസത്തെ
വൈദ്യുതോല്‍പ്പാദനത്തിനുള്ള
വെള്ളം കേരളത്തിലെ
വിവിധ ജലസംഭരണികളില്‍
ഉണ്ടെന്ന് ഇനം തിരിച്ച്
പറയാമോ;
(ബി)
കേരളത്തില്‍
ഒരു ദിവസം ആകെ എത്ര
മെഗാവാട്ട്
വൈദ്യുതിയുടെ ഉപഭോഗമാണ്
ഇപ്പോള്‍ (ഏപ്രില്‍ 1
മുതല്‍ ശരാശരി) ഉള്ളത്
; ഇതില്‍ ജലവൈദ്യുത
പദ്ധതിയില്‍ നിന്നും
ലഭിക്കുന്നതും മറ്റു
മാര്‍ഗ്ഗങ്ങള്‍
ഉപയോഗിച്ച്
ലഭിക്കുന്നതും എത്ര
മെഗാവാട്ട് വീതമാണെന്ന്
വ്യക്തമാക്കാമോ;
(സി)
കേരളത്തിന്
കേന്ദ്ര പൂളില്‍
നിന്നും ലഭിക്കേണ്ട
വൈദ്യുതിയുടെ അളവ് എത്ര
വീതമാണ്; ഇത് കൃത്യമായി
ലഭിക്കുന്നുണ്ടോ;
(ഡി)
വൈദ്യുതിക്കമ്മി
പരിഹരിക്കുന്നതില്‍
കെ.എസ്.ഇ.ബി.
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണ്; ഇതിനായി
ചെലവഴിക്കേണ്ടി
വരുന്നത് പ്രതിദിനം
എത്ര രൂപയാണെന്ന്
കണക്കാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ;
(ഇ)
വൈദ്യുതിക്കായി
ചെലവഴിക്കുന്ന അധികപണം
എങ്ങിനെ
തിരിച്ചുപിടിക്കാനാണ്
കെ.എസ്.ഇ.ബി.
ഉദ്ദേശിക്കുന്നത്;
ഇതിന്റെ വിശദാംശങ്ങള്‍
സഹിതം വ്യക്തമാക്കാമോ?