എ.എ.വൈ.,
എ.പി.എല്‍, ബി.പി.എല്‍-
കാര്‍ക്ക് ഭക്ഷ്യധാന്യ വിതരണം
1726.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എ.എ.വൈ., എ.പി.എല്‍,
ബി.പി.എല്‍
വിഭാഗങ്ങള്‍ക്ക് റേഷന്‍
കടകള്‍ വഴി എന്താെക്കെ
ഭക്ഷ്യ ധാന്യങ്ങളാണ്
ലഭിച്ചുവരുന്നത്;
(ബി)
ഇൗ
ഭക്ഷ്യധാന്യങ്ങള്‍ എത്ര
അളവ് വീതമാണ് ഇവര്‍ക്ക്
ലഭ്യമാക്കിയിട്ടുളളതെന്ന്
വ്യക്തമാക്കാമോ?
റേഷന്‍ കാര്‍ഡ് വിതരണം
1727.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യ ഭദ്രതാ
നിയമത്തിന്റെ
പരിധിയില്‍, ആനുകൂല്യം
ലഭിക്കുന്നവരുടെ
മുന്‍ഗണനാ പട്ടികയില്‍
അനര്‍ഹര്‍
ഉള്‍പ്പെട്ടത്
പരിശോധിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
ഭക്ഷ്യ
സുരക്ഷാ പദ്ധതിക്ക്
അര്‍ഹരായവരുടെ പട്ടിക
തയ്യാറാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
മൂന്നാറില്‍ പെട്രോള്‍ പമ്പ്
1728.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൂന്നാറില്‍
സിവില്‍ സപ്ലൈസ്
വകുപ്പ് പെട്രോള്‍
പമ്പ് ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
എങ്കില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
ഇല്ലെങ്കില്‍
പെട്രോള്‍ പമ്പ്
ആരംഭിക്കുവാന്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
ഇതര
സംസ്ഥാന തൊഴിലാളികള്‍ക്ക്
റേഷന്‍
1729.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇതര
സംസ്ഥാന
തൊഴിലാളികള്‍ക്ക്
റേഷന്‍
ഏര്‍പ്പെടുത്തുന്നത്
പൊതു വിപണിയിലെ അരി വില
കുറക്കുന്നതിന്
സഹായകരമാകും എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇവര്‍ക്ക്
റേഷന്‍
ലഭ്യമാക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കുമോ;
(ബി)
റേഷന്‍
കാര്‍ഡിനായി ഇതുവരെ
അപേക്ഷിക്കാന്‍
സാധിക്കാത്തവര്‍ക്ക്
ഇപ്പോള്‍
അപേക്ഷിക്കാന്‍
സാധിക്കുമോ;
ഇല്ലെങ്കില്‍ അതിനുള്ള
അവസരം എന്നുമുതല്‍
ലഭിക്കുമെന്ന്
വ്യക്തമാക്കുമോ?
രണ്ട്
രൂപ നിരക്കിലുള്ള അരി
1730.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
ഐ.സി.ബാലകൃഷ്ണന്
,,
കെ.എസ്.ശബരീനാഥന്
,,
എല്‍ദോസ് കുന്നപ്പിള്ളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യഭദ്രതാനിയമം
നടപ്പിലാക്കുന്നതിന്
തയ്യാറാക്കിയ സോഫ്റ്റ്
വെയറിലെ അപാകത മൂലം
സംസ്ഥാനത്തെ പതിനേഴ്
ലക്ഷം പേര്‍ക്ക്
ലഭിച്ചുകൊണ്ടിരുന്ന
രണ്ട് രൂപ നിരക്കിലുള്ള
അരി നഷ്ടമാകുന്ന
സാഹചര്യമുണ്ടോ;
(ബി)
എങ്കില്‍,
ഇക്കാര്യത്തില്‍
സാധാരണക്കാരായ
ഉപഭോക്താക്കള്‍ക്ക്
ഉണ്ടായിട്ടുള്ള
ബുദ്ധിമുട്ട്
പരിഹരിക്കുവാന്‍ എന്ത്
നടപടിയാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വെളിപ്പെടുത്തുമോ?
പുതിയ
റേഷന്‍ കാര്‍ഡ്
1731.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതിയ
റേഷന്‍ കാര്‍ഡുകളില്‍
മുന്‍ഗണനാ പട്ടികയില്‍
ഉള്‍പ്പെട്ടവരെ
തരംതിരിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഇതിന് സ്വീകരിച്ച
മാനദണ്ഡങ്ങള്‍
വ്യക്തമാക്കാമോ;
(സി)
ഗ്രാമപഞ്ചായത്തുകള്‍
മുന്‍ഗണനാ പട്ടിക
പരിശോധിച്ച് കുറവുകള്‍
പരിഹരിച്ച് അംഗീകരിച്ച്
നല്‍കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ഡി)
മുന്‍ഗണനാ
പട്ടികയില്‍
ഉള്‍പ്പെടുത്താന്‍
വേണ്ടി ജില്ലാ
കളക്ടര്‍മാര്‍ക്ക്
നല്കിയ പരാതികളില്‍
തീര്‍പ്പു
കല്‍പ്പിച്ചുവോ;
വിശദീകരിക്കുമോ?
പട്ടിക
ജാതി-വര്‍ഗ്ഗ കോളനികളില്‍
പുതിയ റേഷന്‍ കാര്‍ഡിനു
വേണ്ടി അപേക്ഷ
1732.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടിക
ജാതി-വര്‍ഗ്ഗ
കോളനികളില്‍ എത്ര
ശതമാനം പേര് പുതിയ
റേഷന്‍ കാര്‍ഡിനു
വേണ്ടി അപേക്ഷ
നല്‍കിയിട്ടുണ്ട്;
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
കോളനികളില്‍ റേഷന്‍
കാര്‍ഡിനും റേഷനും
വേണ്ടി ഫോട്ടോ
എടുക്കുന്നതിനായി
പ്രത്യേക ക്യാമ്പ്
സംഘടിപ്പിക്കുമോ?
ഭക്ഷ്യ
ഭദ്രത മുന്‍ഗണനാ പട്ടിക
1733.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യ
ഭദ്രത മുന്‍ഗണനാ പട്ടിക
തയ്യാറാക്കിയപ്പോള്‍,
അതികഠിനമായ
രോഗങ്ങളാല്‍
പ്രയാസപ്പെടുന്നവരെപ്പോലും
പരിഗണിക്കാത്തതായി
ഉണ്ടായിട്ടുളള വ്യാപക
പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ക്യാന്‍സര്‍,ഡയാലിസിസ്
ചെയ്യേണ്ട
വൃക്കരോഗികള്‍
തുടങ്ങിയ
രോഗങ്ങള്‍ക്ക്
അടിമകളായ
സാധാരണക്കാരെയും
മുന്‍ഗണനാ പട്ടികയില്‍
ഉള്‍പ്പെടുത്തുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
ഭക്ഷ്യ
ഭദ്രത മുന്‍ഗണനാ ലിസ്റ്റ്
സംബന്ധിച്ച് പരാതികള്‍
1734.
ശ്രീ.അടൂര്‍
പ്രകാശ്
,,
എം. വിന്‍സെന്റ്
,,
അനില്‍ അക്കര
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യ
ഭദ്രത മുന്‍ഗണനാ
ലിസ്റ്റ് സംബന്ധിച്ച്
വ്യാപക പരാതികള്‍
ഉണ്ടായിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
പരാതികള്‍
ഉണ്ടാകാനിടയായ
സാഹചര്യങ്ങള്‍
എന്തായിരുന്നു എന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(സി)
എത്ര
പരാതികളാണ് ഇതിനകം
ലഭിച്ചതെന്നും അതില്‍
എത്ര പരാതികളില്‍ നടപടി
സ്വീകരിച്ചുവെന്നുമുളളതിന്റ
കണക്ക് ലഭ്യമാണോ;
എങ്കില്‍
വെളിപ്പെടുത്തുമോ;
(ഡി)
പട്ടികവിഭാഗത്തില്പെട്ടവരും
മത്സ്യത്തൊഴിലാളികളും
മുന്‍ഗണനാ പട്ടികയില്‍
നിന്നും
പുറത്തായപ്പോള്‍
വിദേശത്ത് ജോലിയുള്ള
വ്യക്തികളുടെ
കുടുംബങ്ങൾ മുന്‍ഗണനാ
പട്ടികയില്‍ കടന്ന്
കയറാനിടയായ സാഹചര്യം
പരിശോധിക്കുമോ?
ഭക്ഷ്യ
ഭദ്രതാ നിയമം
1735.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യ
ഭദ്രതാ നിയമം
പ്രാബല്യത്തില്‍
വരുന്നതോടെ റേഷന്‍
വിതരണ സമ്പ്രദായത്തില്‍
നിന്ന് മൊത്ത
വ്യാപാരികള്‍
ഒഴിവാക്കപ്പെടുന്ന
സാഹചര്യമുണ്ടോ?
(ബി)
എന്നാല്‍
ഉദ്യോഗസ്ഥ ലോബിയുടെ
സഹായത്തോടെ വിവിധ
ജില്ലകളില്‍ റേഷന്‍
മൊത്തവ്യാപാരികള്‍
അവരുടെ അടുത്ത
ബന്ധുക്കളുടെയും
വിശ്വസ്തരുടെയും
പേരില്‍ നിലവിലുള്ള
റേഷന്‍ കടകള്‍
വാങ്ങിക്കൂട്ടുന്നതായ
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
(സി)
വാതില്‍പ്പടി
വിതരണ
പ്രവര്‍ത്തനങ്ങള്‍
മുന്നേറുന്നതിനിടെ,
സ്വകാര്യ മൊത്ത വിതരണ
കേന്ദ്രങ്ങള്‍ക്ക്
അനുമതി നല്കാന്
ഉദ്ദേശിക്കുന്നുണ്ടോ?
(ഡി)
ഇല്ലെങ്കില്‍,
ഭക്ഷ്യ ഭദ്രതാ
നിയമത്തിന്റെ ഭാഗമായി
റേഷന്‍ വിതരണ മേഖലയില്‍
എന്തൊക്കെ പുതിയ
നിയമങ്ങള്‍
നടപ്പാക്കുമെന്ന്
വ്യക്തമാക്കുമോ?
റേഷന്‍
അരിയുടെ ചെലവും സബ്സിഡിയും
1736.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒരു
കിലോഗ്രാം റേഷന്‍ അരി
സംസ്ഥാനത്തിന്
ലഭ്യമാക്കുന്നതിന്
ട്രാന്‍സ്പോര്‍ട്ട്
ചാര്‍ജ് ഉള്‍പ്പെടെ
എത്ര രൂപയാണ് കേന്ദ്ര
സര്‍ക്കാര്‍
ചെലവഴിക്കുന്നത്;
ഇതില്‍ കേരള
സര്‍ക്കാരിന്റെ വിഹിതം
എത്രയാണ്;
(ബി)
ഈ
സര്‍ക്കാരിന്റെ
കാലത്ത്, കേന്ദ്ര
സര്‍ക്കാരില്‍ നിന്നും
ലഭിച്ച റേഷന്‍ അരി
എത്രയാണെന്ന് പറയാമോ;
എന്ത് വിലയ്ക്കാണ്
കേന്ദ്ര സര്‍ക്കാര്‍
സംസ്ഥാനത്തിന് അരി
ലഭ്യമാക്കുന്നത്;
(സി)
റേഷന്‍
അരിക്ക് സംസ്ഥാന
സര്‍ക്കാര്‍ എത്ര
രൂപയുടെ സബ്സിഡിയാണ്
നല്‍കുന്നത്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
പട്ടിക
വര്‍ഗ്ഗ മേഖലകളില്‍ മൊബെെല്‍
റേഷന്‍ വിതരണം
1737.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആദിവാസി
പട്ടിക വര്‍ഗ്ഗ
മേഖലകളില്‍,
പ്രത്യേകിച്ചും
കോളനികളില്‍
താമസിക്കുന്നവര്‍ക്ക്
അവരുടെ തൊഴിലിന്റെയും
മറ്റും രീതിയനുസരിച്ച്
കടകളില്‍ ചെന്ന് റേഷന്‍
സാധനങ്ങള്‍ വാങ്ങാന്‍
സാധിക്കുന്നില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇൗ
പ്രശ്നം
പരിഹരിക്കുന്നതിന്
റേഷന്‍ വിതരണവുമായി
ബന്ധപ്പെട്ട
ഉദ്യോഗസ്ഥരുടെ
നേതൃത്വത്തില്‍
കോളനികളില്‍ നേരിട്ട്
മൊബെെല്‍ റേഷന്‍
യൂണിറ്റ് വഴി റേഷന്‍
വിതരണം
ചെയ്യുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
റേഷന്‍
പഞ്ചസാര വിഹിതത്തിലെ കുറവ്
1738.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ജി.എസ്.ജയലാല്‍
,,
കെ. രാജന്
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിന്
ലഭിച്ചുകൊണ്ടിരിക്കുന്ന
റേഷന്‍ പഞ്ചസാര വിഹിതം
എത്രയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
വിഹിതത്തില്‍ ഇപ്പോള്‍
കേന്ദ്രസര്‍ക്കാര്‍
എന്തെങ്കിലും കുറവ്
വരുത്തിയിട്ടുണ്ടോ;
(സി)
എങ്കില്‍
പ്രസ്തുത കുറവ്
പരിഹരിക്കുന്നതിന്
കേന്ദ്രസര്‍ക്കാരില്‍
എന്ത് തരത്തിലുള്ള
സമ്മര്‍ദ്ദമാണ് സംസ്ഥാന
സര്‍ക്കാര്‍
ചെലുത്തിയിട്ടുള്ളത്
എന്ന് വ്യക്തമാക്കുമോ?
റേഷന്‍
കടകളില്‍ പി.ഒ.എസ്. മെഷീന്
1739.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബയോമെട്രിക്
സംവിധാനത്തിലൂടെ
ഉപഭോക്താവിന് റേഷന്‍
വിവരങ്ങള്‍ അറിയാന്‍
കഴിയുന്ന പി.ഒ.എസ്.
മെഷീന് റേഷന്‍
കടകളില്‍
സ്ഥാപിക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍ ഏതു
ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ;
(ബി)
റേഷന്‍
കടകളിലേക്കുള്ള
വാതില്‍പ്പടി വിതരണ
സംവിധാനം
നടപ്പിലാക്കുന്നതിന്
സ്വീകരിച്ച നടപടി
വിശദമാക്കുമോ?
നെല്ല്
സംഭരിച്ച വകയില്‍ സപ്ലൈകോ
നല്‍കാനുള്ള തുക
1740.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെല്ല്
സംഭരിച്ച വകയില്‍,
1-4-2016 മുതല്‍
31.03.2017വരെ
കര്‍ഷകര്‍ക്ക് സപ്ലൈകോ
എത്ര തുക
നല്‍കാനുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
1-4-2016 മുതല്‍
31.03.2017 വരെ എത്ര
തുക നല്‍കിയെന്നും
കുടിശ്ശിക വിതരണം
ചെയ്യാനുള്ള നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ
എന്നും വ്യക്തമാക്കാമോ?
ഭക്ഷ്യ
ഭദ്രതയും വാതില്‍പടി വിതരണവും
1741.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യ
ഭദ്രതയുടെ ഭാഗമായി
സിവില്‍ സപ്ലൈസ്
വകുപ്പ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന
''വാതില്‍പടി
സംവിധാനം'' എന്താണെന്ന്
വിശദീകരിക്കാമോ;
(ബി)
ഈ
സംവിധാനം ആദ്യം ഏതു
ജില്ലകളില്‍
നടപ്പിലാക്കാനാണ്
ഉദ്ദേശിക്കുന്നത്
എന്നറിയിക്കാമോ;
(സി)
വാതില്‍പടി
സംവിധാനം എല്ലാ
ജില്ലകളിലും
നടപ്പിലാക്കുമോ;എങ്കില്‍
അതിന്റെ നടപടി എന്ന്
പൂര്‍ത്തീകരിക്കാന്‍
കഴിയും
എന്നറിയിക്കാമോ?
റേഷന്‍
കാര്‍ഡിനു ഫോട്ടോ എടുക്കാന്‍
കഴിയാതെവന്നവര്‍ക്ക് റേഷന്‍
1742.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതിയ
റേഷന്‍ കാര്‍ഡിന്
അപേക്ഷിക്കുന്ന സമയത്ത്
ഫോട്ടോ എടുക്കുന്നതിന്
പങ്കെടുക്കാന്‍
കഴിയാതിരുന്നവര്‍ക്ക്
ഒരവസരം കൂടി നല്‍കുമോ;
(ബി)
പ്രത്യേക
കാരണങ്ങളാല്‍ ഫോട്ടോ
എടുക്കാന്‍
കഴിയാതെവന്നവര്‍ക്ക്
റേഷന്‍ കടകളില്‍
നിന്നും സാധനങ്ങള്‍
ലഭിക്കുന്നില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത്തരക്കാര്‍ക്ക് കൂടി
റേഷന്‍ സാധനങ്ങള്‍
ലഭിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുവാന്‍
അടിയന്തര നിര്‍ദ്ദേശം
നല്‍കുമോ?
കമ്പോള
ഇടപെടലിനായി അനുവദിച്ച തുക
1743.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിത്യോപയോഗ
സാധനങ്ങളുടെ വില
നിയന്ത്രിക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കുമോ;
(ബി)
1-4-2016മുതല്‍
31.03.2017 വരെ കമ്പോള
ഇടപെടലിനായി എത്ര തുക
അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
ഭക്ഷ്യ
ധാന്യങ്ങളുടെ വില നിയന്ത്രണം
1744.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
ഭക്ഷ്യ ധാന്യങ്ങളുടെ
വില നിയന്ത്രണത്തിന്
എന്താെക്കെ
സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുളളത്;
(ബി)
ഇക്കഴിഞ്ഞ
വിഷു - ഇൗസ്റ്റര്‍
സീസണില്‍ അരിവില
നിയന്ത്രിക്കുന്നതിന്
എടുത്ത നടപടികള്‍
എന്തൊക്കെയാണ്; ഇൗ
നടപടികള്‍ തുടരുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്നറിയിക്കാമോ?
റേഷന്‍
വ്യാപാരികളുടെ വേതനം
1745.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യ
സുരക്ഷാ നിയമം
നടപ്പാക്കി ആറു മാസം
പിന്നിട്ടിട്ടും റേഷന്‍
വ്യാപാരികളുടെ വേതന
കാര്യത്തില്‍
തീരുമാനമാകാത്തത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ;
(ബി)
വാതില്‍പ്പടി
വിതരണം കൊണ്ട്
ഉദ്ദേശിക്കുന്നത്
എന്താണ്;
(സി)
വാതില്‍പ്പടി
വിതരണം എല്ലാ
ജില്ലകളിലും
നടപ്പാക്കിയിട്ടുണ്ടോ;
(ഡി)
റേഷന്‍
വ്യാപാരികളുടെ വേതന
കാര്യത്തില്‍
തീരുമാനമെടുക്കാന്‍
ഏതെങ്കിലും കമ്മറ്റിയെ
നിയോഗിച്ചിരുന്നോ;എങ്കില്‍
ആ കമ്മറ്റിയിലെ
അംഗങ്ങള്‍;
ആരെല്ലാമാണ്;
(ഇ)
പ്രസ്തുത
കമ്മിറ്റി യോഗം
ചേര്‍ന്ന് തീരുമാനം
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍ തീരുമാനം
എന്തായിരുന്നുവെന്നും
അതനുസരിച്ച് നടപടികള്‍
എടുത്തിട്ടുണ്ടോയെന്നും
വ്യക്തമാക്കുമോ?
സബ്സിഡി
നിരക്കില്‍ ഭക്ഷ്യവസ്തുക്കള്‍
1746.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആദിവാസികള്‍ക്കും
അനാഥാലയങ്ങളിലെ
അന്തേവാസികള്‍ക്കും,
സബ്സിഡി നിരക്കിലും
സൗജന്യമായും, റേഷന്‍
ഭക്ഷ്യവസ്തുക്കളും,
മണ്ണെണ്ണയും
പാചകവാതകവുമുള്‍പ്പെടെ
വിതരണം ചെയ്യുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
നിലവിലുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിനു
വേണ്ട മാനദണ്ഡങ്ങള്‍
വിശദമാക്കുമോ?
സ്കൂള്‍
ഉച്ചഭക്ഷണത്തിനായി വിതരണം
ചെയ്യുന്ന അരി
1747.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂള്‍
ഉച്ചഭക്ഷണത്തിനായി
വിതരണം ചെയ്യുന്ന അരി
ഗ്രേഡ് എ ക്വാളിറ്റി
തന്നെയാണെന്ന് ഉറപ്പ്
വരുത്താന്‍ എന്ത്
സംവിധാനമാണ്
നിലവിലുളളത്;
(ബി)
ഗ്രേഡ്
എ ക്വാളിറ്റിക്ക് പകരം,
നിലവാരം കുറഞ്ഞ അരിയാണ്
സ്കൂളുകളില്‍
എത്തുന്നതെന്നുളള
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍,
ഇക്കാര്യത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കാമോ?
പാറശ്ശാല
നിയോജക മണ്ഡലത്തിലെ
റേഷന്‍കടകള്‍
1748.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാറശ്ശാല
നിയോജക മണ്ഡലത്തില്‍
നിലവില്‍ എത്ര റേഷന്‍
കടകളാണ്
പ്രവര്‍ത്തിക്കുന്നതെന്നും
അവയുടെ പ്രവര്‍ത്തനം
കൃത്യമായ രീതിയിലാണോ
നടക്കുന്നതെന്നും
വ്യക്തമാക്കുമോ;
(ബി)
ഈ
ഗവണ്മെന്റ്
അധികാരത്തില്‍ വന്ന
ശേഷം പാറശ്ശാല
മണ്ഡലത്തില്‍ പുതുതായി
എത്ര റേഷന്‍ കടകള്‍ക്ക്
അനുമതി
നല്‍കിയിട്ടുണ്ടെന്നും
അവ
ആര്ക്കൊക്കെയാണെന്നും
വ്യക്തമാക്കുമോ;
(സി)
റേഷന്‍
കടകളില്‍
അളവുതൂക്കത്തില്‍
വ്യാപകമായുള്ള
ക്രമക്കേടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് നിയന്ത്രിക്കുവാന്‍
എന്തു സംവിധാനമാണ്
നിലവിലുള്ളതെന്ന്
വിശദമാക്കുമോ?
മണ്ണെണ്ണ
വിഹിതത്തിലെ കുറവ്
1749.
ശ്രീ.അനൂപ്
ജേക്കബ്
,,
കെ.എസ്.ശബരീനാഥന്
,,
റോജി എം. ജോണ്‍
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിന്
ലഭിച്ചുകൊണ്ടിരുന്ന
മണ്ണെണ്ണ വിഹിതത്തില്‍
കേന്ദ്രം വീണ്ടും
വെട്ടിക്കുറവ്
വരുത്തിയിട്ടുണ്ടോ;
(ബി)
ഭക്ഷ്യ
സുരക്ഷാ നിയമപ്രകാരം
തയ്യാറാക്കിയ മുന്‍ഗണനാ
പട്ടികയുടെ
അടിസ്ഥാനത്തിലാണോ
കേന്ദ്രം മണ്ണെണ്ണ
വിഹിതത്തില്‍ കുറവ്
വരുത്തിയതെന്ന്
വ്യക്തമാക്കുമോ;
(സി)
മത്സ്യത്തൊഴിലാളികള്‍ക്കുള്ള
മണ്ണെണ്ണ വിഹിതത്തിലും
കുറവ്
വരുത്തിയിട്ടുണ്ടോ;
എങ്കില്‍ എത്ര കുറവ്
വരുത്തിയെന്നും അത്
പുന:സ്ഥാപിക്കുവാന്‍
എന്തു നടപടി
സ്വീകരിച്ചുവെന്നും
വെളിപ്പെടുത്തുമോ?
വടകരയിലെ
സഞ്ചരിക്കുന്ന മാവേലി
സ്റ്റോറുകൾ
1750.
ശ്രീ.സി.കെ.നാണു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വടകര
നിയോജകമണ്ഡലത്തില്‍
സഞ്ചരിക്കുന്ന മാവേലി
സ്റ്റോര്‍ ഏതെല്ലാം
ഭാഗങ്ങളിലാണ്
പ്രവര്‍ത്തിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
കൂടുതല്‍
സ്ഥലങ്ങളില്‍
സഞ്ചരിക്കുന്ന മാവേലി
സ്റ്റോറിന്റെ സൗകര്യം
ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച്
പരിശോധിക്കുമോ?
ബിപിഎല്‍
കുടുംബങ്ങള്‍ക്ക് ലഭിക്കുന്ന
ആനുകൂല്യങ്ങള്‍
1751.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അവസാനമായി റേഷന്‍
കാര്‍ഡ് എന്നാണ് വിതരണം
ചെയ്തത്;
(ബി)
എപിഎല്‍,
ബിപിഎല്‍ എന്ന
തരത്തില്‍ റേഷന്‍
മുന്‍ഗണനാ പട്ടിക
നിലവില്‍
നിശ്ചയിച്ചിട്ടുള്ളതില്‍
വ്യാപകമായ പരാതി ഉള്ള
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
യഥാര്‍ത്ഥ
BPL പട്ടികയില്‍
വരുന്നവരെ അതില്‍
ഉള്‍പ്പെടുത്തുന്നതിന്
ഉറപ്പുവരുത്തുവാന്‍
എന്താണ് ഇപ്പോഴുള്ള
നടപടിക്രമമെന്ന്
വ്യക്തമാക്കാമോ;
(ഡി)
റേഷന്‍
മുന്‍ഗണനാ പട്ടിക
പ്രകാരമുള്ള
അലോട്ട്മെന്റും
ബിപിഎല്‍ ഗുണഭോക്താവ്
എന്ന നിലയിലുള്ള
പരിഗണനയും ബിപിഎല്‍
കുടുംബങ്ങള്‍ക്ക് മറ്റ്
ആനുകൂല്യങ്ങള്‍
ലഭിക്കുന്നതിനെ
ബാധിക്കുമോ എന്ന്
വ്യക്തമാക്കാമോ?
ഭക്ഷ്യവില
നിയന്ത്രണ സെല്‍
1752.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യവില
നിയന്ത്രണ സെല്‍
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
വിലനിയന്ത്രണം
കൊണ്ടുവരാന്‍ എന്തൊക്കെ
കാര്യങ്ങള്‍ ആണ്
കൈകൊണ്ടിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
മുന്‍ഗണനാ
ലിസ്റ്റില്‍ നിന്നും
ഒഴിവാക്കപ്പെട്ടവര്‍ക്ക്
സബ്സിഡി അരി
1753.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
ബിപിഎല്‍
ലിസ്റ്റില്പ്പെടുന്നവരും
എന്നാല്‍ മുന്‍ഗണനാ
ലിസ്റ്റില്‍ നിന്നും
ഒഴിവാക്കപ്പെട്ടവരുമായിട്ടുള്ള
റേഷന്‍
കാര്‍ഡുടമകള്‍ക്ക്
സബ്സിഡി അരി
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
കേരളത്തിന്
ലഭിക്കേണ്ട റേഷന്‍ അരി
വിഹിതത്തിലെ കുറവ്
1754.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിന്
ലഭിക്കേണ്ട റേഷന്‍ അരി
വിഹിതത്തില്‍ കേന്ദ്ര
സര്‍ക്കാര്‍ കുറവ്
വരുത്തിയതിനാല്‍,
സംസ്ഥാനത്തെ പൊതു
വിതരണ ഷോപ്പുകളില്‍
റേഷന്‍ സാധനങ്ങള്‍
നല്‍കുന്നതിന് തടസ്സം
നേരിട്ടിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ബി)
തടസ്സം
നേരിട്ടുണ്ടെങ്കില്‍
ആയത്
പരിഹരിക്കുന്നതിലേക്ക്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ?
ഭക്ഷ്യഭദ്രത
നിയമം
1755.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യഭദ്രത
നിയമത്തിന്റെ ഭാഗമായി
ഭക്ഷ്യധാന്യങ്ങള്‍
സൂക്ഷിക്കുന്നതിന്
ഗോഡൗണ്‍ ലഭിക്കാത്ത
അവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ആവശ്യമായ
എല്ലായിടത്തും
ഗോഡൗണുകള്‍
സജ്ജീകരിക്കാന്‍
എന്തെങ്കിലും പ്രത്യേക
സൗകര്യം
ആലോചിക്കുന്നുണ്ടോ;
(സി)
എങ്കില്‍
എങ്ങനെയാണ് പുതിയ
ഗോഡൗണ്‍ സംവിധാനം
ഒരുക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
അസിസ്റ്റന്റ്
സെയില്‍സ് മാന്‍ തസ്തികയിലെ
ഒഴിവുകള്‍
1756.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സിവില്‍
സപ്ലൈസ് കോര്‍പറേഷനില്‍
പാലക്കാട് ജില്ലയില്‍
അസിസ്റ്റന്റ് സെയില്‍സ്
മാന്‍ തസ്തികയില്‍
നിലവില്‍ എത്ര പേര്
ജോലി ചെയ്യുന്നുണ്ട്;
(ബി)
അസിസ്റ്റന്റ്
സെയില്‍സ് മാൻമാരുടെ
എത്ര തസ്തിക
നിലവിലുണ്ട്;
(സി)
പാലക്കാട്
ജില്ലയില്‍ പ്രസ്തുത
തസ്തികയില്‍ എത്ര
ഒഴിവുകളുണ്ട്
എന്നറിയിക്കാമോ?
അനാഥശാലകളിലെ
അന്തേവാസികളെ മുന്‍ഗണനാ
ലിസ്റ്റില്‍
ഉള്‍പ്പെടുത്താന്‍ നടപടി
1757.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍കാര്‍ഡ്
നല്കുമ്പോള്
മുന്‍ഗണനാ ലിസ്റ്റില്‍
അനാഥശാലകളിലെ
അന്തേവാസികളെ
ഉള്‍പ്പെടുത്താന്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
അനാഥശാലകളുടെ
സുഗമമായ
പ്രവര്‍ത്തനങ്ങള്‍ക്ക്
ഇത് എത്ര കണ്ട്
സഹായകരമാകും എന്ന്
പരിശോധിച്ചിട്ടുണ്ടോ;
(സി)
ഇക്കാര്യത്തില്‍
മുന്‍സര്‍ക്കാരിന്റെ
നിലപാടില്‍ മാറ്റം
വരുത്തുന്ന കാര്യം
പരിഗണനയിലുണ്ടോ;
വിശദമാക്കാമോ?
സപ്ലെെകോയിലെ
ക്രമക്കേടുകള്‍
1758.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം, സപ്ലെെകോയില്‍
ക്രമക്കേടുകള്‍
നടത്തിയതിന്റെ പേരില്‍,
ഏതെല്ലാം
ഉദ്യോഗസ്ഥര്‍ക്കെതിരെയാണ്
നടപടിക്ക് ശിപാര്‍ശ
ചെയ്തിരുന്നത്;
വിശദാംശം
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
ഉദ്യോഗസ്ഥര്‍ക്കെതിരെ
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ്;
നടപടിക്രമങ്ങളുടെ
പകര്‍പ്പടക്കം വിശദാംശം
നല്‍കുമോ;
(സി)
ഈ
ഉദ്യോഗസ്ഥര്‍ നടത്തിയ
ക്രമക്കേടുകള്‍
എന്തെല്ലാമാണെന്നായിരുന്നു
കണ്ടെത്തിയത്;
വെളിപ്പെടുത്തുമോ;
(ഡി)
സപ്ലൈകോയില്‍
നിലവില്‍ സാധനങ്ങള്‍
വിതരണം ചെയ്യുന്നത് ഏത്
ഏജന്‍സിയാണ്; പ്രസ്തുത
സാധനങ്ങള്‍
സ്വകാര്യസ്ഥാപനങ്ങള്‍ക്ക്
മറിച്ച് നല്കി
ഗുണനിലവാരം കുറഞ്ഞ
സാധനങ്ങള്‍ സപ്ലെെകോ
ഔട്ട് ലെറ്റുകള്‍ വഴി
വിതരണം ചെയ്യുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഇ)
എങ്കില്‍
ആയതിന് കാരണക്കാരായ
ഉദ്യോഗസ്ഥര്‍
ആരെല്ലാമാണെന്നും
അവര്‍ക്കെതിരെ എന്ത്
നടപടി
സ്വീകരിച്ചുവെന്നും
വ്യക്തമാക്കുമോ?
ന്യായവിലയ്ക്ക്
അരി വിതരണം
1759.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
2017 വര്‍ഷത്തില്‍ എത്ര
അരി കടകള്‍
ആരംഭിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ബി)
മാവേലി
സ്റ്റോറുകള്‍, സൂപ്പര്‍
മാവേലികള്‍ തുടങ്ങിയ
സ്ഥാപനങ്ങളിലൂടെ
ജനങ്ങള്‍ക്ക്
ന്യായവിലയ്ക്ക് അരി
വിതരണം ചെയ്യുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(സി)
അരിക്കടകള്‍
വഴി പ്രതിമാസം ഒരു
കാര്‍ഡിന് എത്ര അളവ്
ഭക്ഷ്യധാന്യങ്ങള്‍ എത്ര
നിരക്കില്‍
വിതരണംചെയ്യുന്നുവെന്ന്
വ്യക്തമാക്കുമോ?
മാവേലിസ്റ്റോര്‍
ബില്ലുകളും സാധനങ്ങളുടെ അളവും
സംബന്ധിച്ച പരാതികള്‍
1760.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലി
സ്റ്റോറുകളില്‍ നിന്നും
നല്കുന്ന ബില്ലുകള്‍
മലയാളത്തിലാക്കി
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ;
(ബി)
ബില്ലുകള്‍
സംബന്ധിച്ച്
പൊതുജനങ്ങള്‍ക്ക്
ഉണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
മാവേലി
സ്റ്റോറുകളില്‍ പാക്ക്
ചെയ്യുന്ന സാധനങ്ങളുടെ
അളവില്‍ ഉണ്ടാകുന്ന
വ്യത്യാസം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഇതു
സംബന്ധിച്ച്
പൊതുജനങ്ങളുടെ
പരാതികള്‍
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ അതിന്മേല്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ?
സ്റ്റാറ്റ്യൂട്ടറി
റേഷന്‍ ആനുകൂല്യങ്ങളും
റേഷന്‍കാര്‍ഡും
1761.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതുക്കി
നല്കുന്നതിനു മുമ്പുള്ള
പഴയ റേഷന്‍ കാര്‍ഡുകള്‍
സംസ്ഥാനത്ത്
എത്രയുണ്ടായിരുന്നു;
എ.പി.എല്‍.,
ബി.പി.എല്‍. തുടങ്ങി
ഇനം തിരിച്ച് വിശദാംശം
ലഭ്യമാക്കുമോ;
(ബി)
റേഷന്‍കാര്‍ഡിനു
വേണ്ടിയുള്ള കരട്
മുന്‍ഗണനാ പട്ടിക
എന്നാണ്
പ്രസിദ്ധീകരിച്ചത്
എന്നും അതില്‍ തെറ്റു
തിരുത്തല്‍ തുടങ്ങി ബി.
പി. എല്‍.
ലഭിക്കുന്നതില്‍
അനര്‍ഹര്‍
കടന്നുകൂടിയതും
അര്‍ഹതയുള്ളവര്‍ക്ക്
ലഭിക്കാത്തതും
സംബന്ധിച്ച് ഓരോ
ജില്ലകളിലും എത്ര
പരാതികള്‍ വീതം ലഭിച്ചു
എന്നും ഇവയില്‍ പരിഹാരം
നാളിതുവരെ കണ്ടെത്തിയോ
എന്നും പ്രസ്തുത
പരാതികള്‍
പൂര്‍ണ്ണമായും എപ്പോള്‍
പരിശോധിച്ച്
തീര്‍പ്പാക്കും എന്നും
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്തെ
മുഴുവന്‍ ജനങ്ങള്‍ക്കും
സ്റ്റാറ്റ്യൂട്ടറി
റേഷന്‍ ആനുകൂല്യങ്ങളും
റേഷന്‍കാര്‍ഡും
(പുതുക്കിയത്) എപ്പോള്‍
നല്‍കും എന്നു
വ്യക്തമാക്കുമോ?
ഭക്ഷ്യവസ്തുക്കളുടെ
വിലനിലവാരം
1762.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിലക്കയറ്റം
തടയുന്നതിന് സപ്ലൈകോ
മുഖാന്തരം എന്തൊക്കെ
നടപടികള്‍ ആണ്
സ്വീകരിച്ചിട്ടുളളത്;
(ബി)
സര്‍ക്കാര്‍
നിശ്ചയിക്കുന്ന നിശ്ചിത
തുകയ്ക്ക്
ഉപഭോക്താക്കള്‍ക്ക്
ഭക്ഷ്യവസ്തുക്കള്‍
എത്തുന്നുണ്ടെന്ന്
ഉറപ്പ് വരുത്തുന്നതിന്
എന്തൊക്കെ കാര്യങ്ങളാണ്
കൈക്കൊണ്ടിട്ടുളളത്?
എല്‍.പി.ജി.
ഉപഭോക്താക്കള്‍ക്ക്
വ്യത്യസ്ത നിരക്കിലുളള
ഡെലിവറി ഫീസ്
1763.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിവിധ
കമ്പനികളിലെ
എല്‍.പി.ജി.
ഉപഭോക്താക്കള്‍ക്ക്
ഗ്യാസ് സിലിണ്ടര്‍
എത്തിച്ചു
നല്‍കുന്നതിന്
വ്യത്യസ്ത നിരക്കിലുളള
ഡെലിവറി ഫീസ് ഇൗടാക്കി
വരുന്നുണ്ടെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരത്തില്‍
ഏകീകൃതമല്ലാത്ത നിരക്ക്
ഇൗടാക്കുന്നത് ഇൗ
രംഗത്ത്
ചൂഷണത്തിനിടയാക്കുന്നുണ്ടെന്ന
കാര്യം
പരിശോധിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ആയതിന്
നടപടി സ്വീകരിക്കുമോ;
(സി)
ഗ്യാസ്
ഏജന്‍സികളുടെ ഡെലിവറി
ഫീസും സമാനമായ മറ്റ്
ഫീസുകളും
ഏകീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?