പച്ചക്കറികള്‍
വിഷരഹിതമെന്ന്
ഉറപ്പുവരുത്തുന്നതിന്
സംവിധാനം
1108.
ശ്രീ.മുല്ലക്കര
രത്നാകരന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
,,
കെ. രാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിഷരഹിത
പച്ചക്കറി
ലഭ്യമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ഈ
വര്‍ഷത്തെ വിഷു,
ഈസ്റ്റര്‍ ഉത്സവ
നാളുകളില്‍ വിഷരഹിത
പച്ചക്കറി
ലഭ്യമാക്കുന്നതിന്
എന്തെല്ലാം പദ്ധതികള്‍
ആവിഷ്കരിച്ച്
നടപ്പാക്കിയെന്ന്
അറിയിക്കുമോ;
(സി)
കേരളത്തില്‍
ഉല്പാദിപ്പിക്കുന്ന
പച്ചക്കറികള്‍
വിഷരഹിതമാണെന്ന്
ഉറപ്പുവരുത്തുന്നതിന്
എന്തെല്ലാം
സംവിധാനങ്ങളാണ്
നിലവിലുള്ളത്;
വിശദമാക്കുമോ?
കൃഷി ഒാഫീസ് മുഖേന മൊബൈല്‍
സന്ദേശങ്ങള്‍
1109.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷിവകുപ്പ്
നടപ്പിലാക്കിവരുന്ന
പദ്ധതികള്‍
കര്ഷകരിലേക്കെത്തിക്കുന്നതിനായി
കൃഷി ഒാഫീസ് മുഖേന
മൊബൈല്‍ സന്ദേശങ്ങള്‍
നല്കുന്ന പ്രവര്‍ത്തനം
നിലവിലുണ്ടോ;
(ബി)
എല്ലാ
കൃഷിഭവനുകളിലും
പ്രസ്തുത സൗകര്യം
നിലവിലുണ്ടോ;
(സി)
ഇല്ലെങ്കില്‍
മുഴുവന്‍
കൃഷിഭവനുകളിലും ഇത്തരം
മൊബൈല്‍ സന്ദേശങ്ങള്‍
നല്കുന്ന പ്രവര്‍ത്തനം
നടത്തുന്നതിനാശ്യമായ
നടപടി സ്വീകരിക്കുമോ?
നാഷണൽ അഗ്രിക്കൾച്ചറൽ സയൻസ്
ഫണ്ട് പ്രയോജനപ്പെടുത്തി
കാർഷിക ഗവേഷണം
1110.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാഷണൽ
അഗ്രിക്കൾച്ചറൽ സയൻസ്
ഫണ്ട്
പ്രയോജനപ്പെടുത്തി
എന്തെങ്കിലും
ഗവേഷണങ്ങളോ പദ്ധതികളോ
നടപ്പിലാക്കിയിട്ടുണ്ടോ;
ഈ ഫണ്ട് ഉപോയോഗിച്ച്
കാർഷികമേഖലയിൽ
എന്തെല്ലാം പ്രവൃത്തികൾ
ചെയ്യാൻ സാധിക്കും;
വ്യക്തികൾക്കോ
സ്ഥാപനങ്ങൾക്കോ ഈ
ഫണ്ടിന് അപേക്ഷിക്കാൻ
അർഹതയുണ്ടോ ;
(ബി)
കാർഷിക
ഗവേഷണരംഗം
ശാക്തീകരിക്കാൻ
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതു;
ഈ ആവശ്യത്തിലേക്കു
ഏതെല്ലാം സ്വദേശി
വിദേശി ധനാഗമ
മാർഗങ്ങളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
(സി)
ലോകത്തെ
വിവിധ കാർഷിക
സർവകലാശാലകളിൽ നിന്ന്
മികവുനേടി
ഗവേഷണങ്ങളിലേർപ്പെട്ടിരിക്കുന്ന
കാർഷിക ശാസ്ത്രജ്ഞരുടെ
ഹ്രസ്വകാല ദീർഘകാല
ഗവേഷണ പദ്ധതികൾ
കേരളത്തിന്
ഗുണകരമാക്കാൻ കേരളാ
സർവ്വകലാശാലയിലോ മറ്റു
സർവ്വകലാശാലകളിലോ
ചെയ്യുവാൻ
സൗകര്യമൊരുക്കുമോ;
ഇത്തരം ലോകോത്തര മലയാളി
കാർഷിക ഗവേഷകരുടെ സേവനം
സംസ്ഥാനത്തിനു
ഗുണകരമാക്കാൻ
മറ്റെന്തെല്ലാമാണ്
ചെയ്യാനുദ്ദേശിക്കുന്നതു;
(ഡി)
കൃഷിവകുപ്പ്
ശാക്തീകരിക്കുന്നതിന്റെ
ഭാഗമായി യു.എസ്.ഡി.എ
മാതൃകയിൽ
കൃഷിയിടത്തിലൂന്നിയ
ഗവേഷണ പദ്ധതികൾ
നടപ്പിലാക്കുവാനും
അതിനു ബിരുദാനന്തര
ബിരുദ, ഡോക്ടറൽ ബിരുദ
ധാരികളായ കാർഷിക
ഉദ്യോഗസ്ഥരുടെ സേവനം
പ്രയോജനപ്പെടുത്താനുമുദ്ദേശിക്കുന്നുണ്ടോ?
കാരോട് ആർ.കെ.വി. വൈ
പദ്ധതിയിലെ അഴിമതിയും കൃഷി
വകുപ്പിന്റെ അന്വേഷണവും
1111.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
നിയോജക മണ്ഡലത്തിലെ
കാരോട് പഞ്ചായത്തില്‍
സ്ഥിതി ചെയ്യുന്ന
വെണ്‍കുളം, ആർ.കെ. വി
.വൈ പദ്ധതി പ്രകാരം
നടത്തിയ നവീകരണ
പ്രവര്‍ത്തനങ്ങളിലെ
അഴിമതി സംബന്ധിച്ച്
കൃഷി വകുപ്പിന്റെ
വിജിലന്‍സ് അന്വേഷണം
പൂര്‍ത്തിയാ യിട്ടുണ്ടോ
;
(ബി)
വെണ്‍കുളത്തിന്റെ
നവീകരണ
പ്രവര്‍ത്തനങ്ങള്‍
നടത്തി കര്‍ഷകര്‍ക്ക്
ആവശ്യമായ ജലം
എത്തിക്കുന്നതിന്
എം.എൽ.എ യുടെ ആസ്തി
വികസന ഫണ്ട് (2016-17)
ഉപയോഗിക്കുന്നതിനു
എന്തെങ്കിലും തടസം
ഉണ്ടോ;
(സി)
വെണ്‍കുളത്തിന്റെ
പൂര്‍ണ്ണതോതിലുള്ള
നവീകരണ പ്രവര്‍ത്തനം
നടത്തുന്നതിനു ആർ.കെ വി
.വൈ ഫണ്ടിലെ ബാലന്‍സ്
തുക വിനിയോഗിക്കാന്‍
കഴിയുമോ?
കാര്‍ഷിക വികസനസമിതികള്‍
സംഘടിപ്പിക്കുന്നതിന് നടപടി
1112.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കൃഷി
ഓഫീസുകൾ
കേന്ദ്രീകരിച്ച്
കാര്‍ഷിക
പുനവികസനസമിതികള്
സംഘടിപ്പിക്കുന്നതിനും
പ്രവര്‍ത്തനം
കാര്യക്ഷമമാക്കുന്നതിനും
ആവശ്യമായ അടിയന്തര
നടപടികള്‍
സ്വീകരിക്കുമോ?
സങ്കരയിനം തെങ്ങിന്തെെകളുടെ
ഉത്പ്പാദനം
1113.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പീലിക്കോട്
പ്രാദേശിക കാര്‍ഷിക
ഗവേഷണ കേന്ദ്രത്തില്‍
നിന്നും
ഉല്പാദിപ്പിച്ച് വിതരണം
ചെയ്തു വരുന്ന
സങ്കരയിനം
തെങ്ങിന്തെെകള്ക്ക്
ആവശ്യക്കാര്‍
ഏറെയുണ്ടായിട്ടും
വര്‍ഷങ്ങളായി ഉല്പാദനം
വര്‍ദ്ധിപ്പിക്കാത്തതിന്റെ
കാരണം വ്യക്തമാക്കാമോ;
(ബി)
കര്‍ഷകര്‍ക്ക്
ഇവ സുലഭമായി ലഭിക്കാന്‍
വേണ്ട നടപടികള്‍
സ്വീകരിക്കുമോ?
പയ്യന്നൂര്‍ മണ്ഡലത്തിലെ
തരിശ്ശിടുന്ന നെല്‍വയലുകള്‍
1114.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പയ്യന്നൂര്‍
മണ്ഡലത്തില്‍ ജലസേചന
സൗകര്യത്തിന്റെ
അപര്യാപ്തതമൂലം എത്ര
ഹെക്ടര്‍ നെല്‍വയല്‍
തരിശ്ശിടുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്;
ഓരോ കൃഷിഭവന്റെയും
കീഴിലുള്ള വിവരങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ഏതൊക്കെ
ക്രോസ് ബാറുകള്‍
പുതുക്കിപണിതാൽ
തരിശ്ശിടുന്ന
നെല്‍വയലുകള്‍ കൃഷി
യോഗ്യമാക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
പച്ചക്കറികളിലേയും
പഴവര്ഗ്ഗങ്ങളിലെയും വിഷാംശം
പരിശോധിക്കാന്‍ സംവിധാനം
1115.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കീടനാശിനികള്‍
പ്രയോഗിച്ച
പച്ചക്കറികളും
പഴവര്‍ഗ്ഗങ്ങളും
സംസ്ഥാനത്ത് വ്യാപകമായി
വില്‍ക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;എങ്കില്‍
അവ നിയന്ത്രിക്കാന്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)
പച്ചക്കറികളിലേയും
പഴവര്ഗ്ഗങ്ങളിലെയും
വിഷാംശം
പരിശോധിക്കാന്‍
സംസ്ഥാനത്ത്
സംവിധാനമുണ്ടോ;ഉണ്ടെങ്കില്‍
എവിടെയെല്ലാമെന്ന്
വ്യക്തമാക്കുമോ?
നെല്‍കര്‍ഷകര്‍ക്ക്
നഷ്ടപരിഹാരം നല്കിയ തുക
1116.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശ്ശൂര്‍
ജില്ലയിലെ കോള്‍
നിലങ്ങളില്‍ വരള്‍ച്ച
മൂലം ഈ വര്‍ഷം എത്ര
ഹെക്ടര്‍ നെല്‍കൃഷി
നശിക്കുകയുണ്ടായി;
(ബി)
കൃഷി
നാശത്തിന്
നെല്‍കര്‍ഷകര്‍ക്ക് ആകെ
എത്ര തുക നഷ്ടപരിഹാരം
നല്കി എന്ന്
അറിയിക്കാമോ;
(സി)
വിള
ഇന്‍ഷുറന്‍സ്
പദ്ധതിയില്‍
ഉള്‍പ്പെട്ട നെല്‍
കര്‍ഷകര്‍ക്കുള്ള
ധനസഹായം വിതരണം ചെയ്തത്
സംബന്ധിച്ച
വിശദാംശങ്ങള്‍
നല്‍കാമോ?
കാര്‍ഷികാവശ്യത്തിന് ജലവിതരണം
ഉറപ്പുവരുത്താതിരുന്ന
സാഹചര്യം
1117.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വരള്‍ച്ച മൂലം ഏകദേശം
എത്ര ഹെക്ടര്‍
നെല്‍കൃഷി നശിച്ചതായാണ്
കണക്കാക്കിയിട്ടുള്ളത്;
(ബി)
ഇത്തരത്തില്‍
നെല്‍കൃഷി നശിക്കുന്ന
സാഹചര്യം
ഒഴിവാക്കുന്നതിൽ
സര്‍ക്കാര്‍
പരാജയപ്പെട്ടതായ
ആക്ഷേപം ഉന്നയിക്കാന്‍
ഇടയായ സാഹചര്യമെന്താണ്;
(സി)
കാര്‍ഷികാവശ്യത്തിന്
ആവശ്യമായ ജലവിതരണം
ഉറപ്പുവരുത്തുന്നതിന്
കഴിയാതിരുന്നതാണ് ഈ
സ്ഥിതിവിശേഷമുണ്ടാക്കിയതെന്ന
കാര്യം ഗൗരവമായി
കാണുന്നുണ്ടോ;
(ഡി)
സംസ്ഥാനത്ത്
കാര്‍ഷികാവശ്യത്തിനുള്ള
ജലവിതരണം
പരിമിതപ്പെടുത്തുന്നത്
സംബന്ധിച്ച്
എന്തെങ്കിലും തീരുമാനം
ജലവിഭവ വകുപ്പില്‍
നിന്നും കൃഷി വകുപ്പിന്
ലഭിച്ചിരുന്നോ;
എങ്കില്‍ കര്‍ഷകരെ ഈ
സാഹചര്യം മുന്‍കൂട്ടി
അറിയിക്കുന്നതില്‍
സര്‍ക്കാരിന്
ഏതെങ്കിലും തരത്തിലുള്ള
വിഴ്ചകള്‍
സംഭവിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ?
തരിശായിക്കിടക്കുന്ന
നെല്‍കൃഷി ഭൂമി
1118.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നെല്‍കൃഷി ഇടങ്ങള്‍
തരിശാക്കി ഇടുന്നത്
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ
;ഇതിനെതിരെ നിയമമുണ്ടോ;
ഇല്ലങ്കില്‍ നിയമ
നിര്‍മാണം
ഉദ്ദേശിക്കുന്നുണ്ടോ ?
(ബി)
എങ്കിൽ
നിയമ നിര്‍മാണം നടത്തി
ഇത്തരം ഭൂമികള്‍
സര്‍ക്കാര്‍ പാട്ടം
നിശ്ചയിച്ച് കൃഷിയില്‍
താല്പര്യമുള്ള
കർഷകർക്ക് നല്‍കുന്നതിന്
ആലോചിക്കുമോ;
(സി)
സംസ്ഥാനത്ത്
എത്ര ഹെക്ടര്‍
നെല്‍കൃഷി ഭൂമി
തരിശായിക്കിടക്കുന്നുണ്ട്;
വ്യക്തമാക്കുമോ ?
പി.എം.കെ.എസ്.വൈ
പദ്ധതി
1119.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016-17
സമ്പത്തിക വര്‍ഷം
പ്രധാനമന്ത്രി കൃഷി
സിന്‍ജി യോജന
(പി.എം.കെ.എസ്.വൈ.)പദ്ധതിയില്‍
ഉള്‍പ്പെടുത്തി
നടപ്പിലാക്കിയ
പ്രവൃത്തികളുടെ വിശദ
വിവരം നല്‍കുമോ;
(ബി)
പദ്ധതി
നടത്തിപ്പിനായി
കേന്ദ്രഗവണ്മെന്റ്
എത്ര തുക
അനുവദിച്ചെന്ന്
വ്യക്തമാക്കുമോ;
(സി)
പദ്ധതി
നടപ്പിലാക്കാന്‍
ഏല്പിച്ചിരിക്കുന്ന
ഏജന്‍സി ഏതാണെന്ന്
വ്യക്തമാക്കുമോ?
ജൈവ
പച്ചക്കറി കൃഷി
പ്രോത്സാഹിപ്പിക്കുന്നതിന്
വിദ്യാര്‍ത്ഥികള്‍ക്ക്
പരിശിലനം
1120.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജൈവ
പച്ചക്കറി കൃഷി
പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി
സ്കൂളുകളില്‍
വിദ്യാര്‍ത്ഥികള്‍ക്ക്
പ്രത്യേക ക്ലാസുകളും,
പരിശിലനവും
കൃഷിവകുപ്പിന്റെ
നേതൃത്വത്തില്‍
നല്‍കുമോ;
(ബി)
ഇതിനുവേണ്ട
ഫണ്ട് വകുപ്പുകള്‍ക്ക്
നല്കുവാന് നടപടി
സ്വീകരിക്കുമോ;
(സി)
എല്ലാ
പഞ്ചായത്തുകളിലും
മികച്ച കര്‍ഷകര്‍ക്ക്
പ്രോത്സാഹനമായി 1,2,3
എന്നിങ്ങനെ തരംതിരിച്ച്
അവാര്‍ഡുകളും
സാമ്പത്തിക സഹായവും
നല്കുവാന് നടപടി
സ്വീകരിക്കുമോ?
വിള
ഇന്‍ഷ്വറന്‍സ് പദ്ധതി
പുന:ക്രമീകരണം
1121.
ശ്രീ.ബി.ഡി.
ദേവസ്സി
,,
പി.വി. അന്‍വര്‍
,,
എം. മുകേഷ്
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവിലുള്ള വിള
ഇന്‍ഷ്വറന്‍സ്
പദ്ധതിയുടെ
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
ഏതെല്ലാം
വിളകള്‍ക്കാണ്
ഇന്‍ഷ്വറന്‍സ് പരിരക്ഷ
ലഭിക്കുന്നതെന്നും എത്ര
തുകയാണ് പരമാവധി
ലഭിക്കുന്നതെന്നും
വ്യക്തമാക്കാമോ;
(സി)
ഇതിനുള്ള
ഫണ്ട് സ്വരൂപിക്കുന്നത്
ഏതെല്ലാം
മാര്‍ഗ്ഗങ്ങളിലൂടെയാണ്;
(ഡി)
ചെറുകിട കര്‍ഷകര്‍ക്ക്
കൂടുതല്‍
ആനുകൂല്യങ്ങള്‍
ലഭിക്കത്തക്ക
വിധത്തില്‍ പ്രസ്തുത
ഇന്‍ഷ്വറന്‍സ് പദ്ധതി
പുന:ക്രമീകരിയ്ക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കിൽ വിശദാംശം
നല്‍കുമോ ?
വിള
ആരോഗ്യകേന്ദ്രങ്ങളുടെ
പ്രവർത്തനം
1122.
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കാർഷിക വിളകളുടെ ആരോഗ്യ
പരിരക്ഷ ഉറപ്പു
വരുത്തുന്നതിന് നിലവിൽ
കൃഷി വകുപ്പ് മുഖേന
എന്തെല്ലാം
കാര്യങ്ങളാണ് ചെയ്തു
വരുന്നതെന്ന്
വ്യക്തമാക്കാമോ ;
(ബി)
കൃഷിക്കാർക്ക്
സഹായകരമായ രീതിയിൽ വിള-
ആരോഗ്യ കേന്ദ്രങ്ങളുടെ
പ്രവർത്തനം സംസ്ഥാനത്ത്
എങ്ങനെയാണ്
ക്രമീകരിച്ചിരിക്കുന്നത്;
പ്രസ്തുത ആരോഗ്യ
കേന്ദ്രങ്ങളുടെ
പ്രവർത്തന രീതി
എപ്രകാരമാണെന്നു
വ്യക്തമാക്കുമോ;
(സി)
കാർഷിക
വിജ്ഞാന വ്യാപനം
ലക്ഷ്യമാക്കി ആരംഭിച്ച
വിള -ആരോഗ്യ
-കേന്ദ്രങ്ങളുടെ
പ്രവർത്തനം
കാര്യക്ഷമമാക്കുന്നതിനും
കൃഷിയിടങ്ങളിലെ
പ്രശ്നങ്ങളുമായി കൃഷി
ഭവനിൽ എത്തുന്ന
കർഷകർക്ക് അവ
പരിഹരിക്കുന്നതിനുള്ള
മാർഗ്ഗ നിർദ്ദേശങ്ങൾ
യഥാസമയം
ലഭിക്കുന്നുണ്ടെന്ന്
ഉറപ്പു വരുത്തുന്നതിനും
നടപടികൾ സ്വീകരിക്കുമോ?
പഴം,
പച്ചക്കറി ഉത്പാദനം
വര്‍ദ്ധിപ്പിക്കാൻ നടപടി
1123.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പഴം,
പച്ചക്കറി ഉത്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനും
വിപണന സൗകര്യങ്ങള്‍
മെച്ചപ്പെടുത്തുന്നതിനും
എന്തെല്ലാം
സൗകര്യങ്ങള്‍
ഒരുക്കിയിട്ടുണ്ട്;
ഇത്തരം സൗകര്യങ്ങള്‍
വിപുലപ്പെടുത്തുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(ബി)
കര്‍ഷകരെ
പ്രോത്സാഹിപ്പിക്കുന്നതിന്
പലിശ രഹിത വായ്പാ
പദ്ധതി നിലവിലുണ്ടോ;
ഇല്ലെങ്കില്‍
ഇത്തരത്തില്‍ ഒരു
പദ്ധതി
പരിഗണനയിലുണ്ടോ;
(സി)
വി.
എഫ്. പി. സി. കെ. യുടെ
പ്രവര്‍ത്തനം
വ്യാപിപ്പിക്കുന്നതിനും
സേവനങ്ങള്‍
വിപുലപ്പെടുത്തുന്നതിനും
നടപടി സ്വീകരിക്കുമോ?
ഈ
പഴം,
പച്ചക്കറി ഉല്പാദനത്തില്
സ്വയംപര്യാപ്തത നേടാൻ നടപടി
1124.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
കെ.മുരളീധരന്
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പഴം, പച്ചക്കറി
ഉല്പാദനത്തില്
സ്വയംപര്യാപ്തത
നേടുവാന്‍ എന്തെല്ലാം
നടപടികളാണ്
കൈകൊണ്ടിട്ടുള്ളത്,
വിശദമാക്കുമോ;
(ബി)
ഇതിനായി
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
പഴം,
പച്ചക്കറി എന്നിവയുടെ
വർദ്ധിച്ച
ഉത്പ്പാദനത്തിലും
വിപണനത്തിലും ഏതെല്ലാം
ഏജന്‍സികളാണ്
ഇടപെടുന്നത് ; വിശദാംശം
ലഭ്യമാക്കുകമോ ?
കൃഷി
പ്രോത്സാഹിപ്പിക്കുന്നതിന്
ഏര്‍പ്പെടുത്തിയ അവാര്‍ഡുകള്‍
1125.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷിയെ
പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി
സംസ്ഥാന സര്‍ക്കാര്‍
ഏര്‍പ്പെടുത്തിയ
അവാര്‍ഡുകള്‍
ഏതെല്ലാമെന്ന്
വിശദമാക്കാമോ;
(ബി)
ഓരോ
അവാര്‍ഡിന്റെയും മേഖല,
അവാര്‍ഡ് തുക,
തെരഞ്ഞെടുക്കപ്പെടാനുള്ള
മാനദണ്ഡങ്ങള്‍ എന്നിവ
വിശദമാക്കാമോ;
(സി)
ഈ
സര്‍ക്കാരിന്
കർഷകർക്കായുള്ള
ഏതെങ്കിലും
അവാര്‍ഡുകള്‍
കൊടുക്കാന്‍ സാധിക്കാതെ
വന്നിട്ടുണ്ടോ ;
വ്യക്തമാക്കാമോ;
(ഡി)
കാര്‍ഷിക
മേഖലയില്‍ പുതിയ
അവാര്‍ഡുകള്‍
ഏതെങ്കിലും
ഏര്‍പ്പെടുത്തിയിട്ടുണ്ടോയെന്നു
വിശദമാക്കാമോ?
കൃഷി
ഉന്നതി യോജന പദ്ധതി
1126.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016-2017
വര്‍ഷം നെല്‍കൃഷി
വികസനത്തിനും നാളികേര
വികസനത്തിനും ജൈവകൃഷി
വികസനത്തിനും വിള
പരിപാലനത്തിനും
കാര്‍ഷിക വിജ്ഞാന
വ്യാപനത്തിനും ഹൈടെക്
കൃഷിക്കും വിള
ഇന്‍ഷുറന്‍സിനും
വകയിരുത്തിയ തുകയും
ചെലവായ തുകയും
എത്രയെന്ന്
വ്യക്തമാക്കാമോ;
മണ്ണിന്റേയും
വേരിന്റേയും ആരോഗ്യ
പരിപാലനം
ഉറപ്പുവരുത്തുന്ന
പദ്ധതിക്ക് വകയിരുത്തിയ
തുകയും ചെലവായ തുകയും
എത്രയെന്ന്
വ്യക്തമാക്കാമോ;
(ബി)
കൃഷി
ഉന്നതി യോജന എന്ന
പദ്ധതിയുടെ കീഴില്‍
ഏതൊക്കെ
കേന്ദ്രാവിഷ്കൃത
പദ്ധതികളാണ്
ഉള്‍പ്പെടുത്തിയിട്ടുള്ളത്;
ഓരോ പദ്ധതികളിലും
വകയിരുത്തിയിട്ടുള്ള
സംസ്ഥാന വിഹിതം,
കേന്ദ്രവിഹിതം ഇവ
എത്രയെന്നും ചെലവാക്കിയ
തുക എത്രയെന്നും
പ്രത്യേകം പ്രത്യേകമായി
ക്രോഡീകരിച്ച്
നല്‍കാമോ;
(സി)
സർക്കാർ ഈ വര്‍ഷം
ധനകാര്യവകുപ്പിന്റെ
ഗ്രീൻ ബുക്കിൽ
ഉൾപ്പെടുത്തിയ പദ്ധതികൾ
ഏതൊക്കെയാണ്;
ഇല്ലെങ്കിൽ അതിനു കാരണം
എന്താണ്; മെയ് മാസം
മുതൽ പദ്ധതികൾ
നടപ്പാക്കിത്തുടങ്ങേണ്ടതിനാൽ
ഗ്രീൻ ബുക്കിൽ
ഉള്പ്പെടുത്തുന്നതിന്എന്ത്
നടപടിയാണ്
സ്വീകരിച്ചതെന്നും
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്നും
വ്യക്തമാക്കുമോ?
കർഷക
പെൻഷനിലെ കാലതാമസം
1127.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016-2017ല്‍
എത്ര രൂപ കർഷക പെൻഷൻ
നൽകാന് ബാക്കിയുണ്ട്;
ജില്ല തിരിച്ച്
ലിസ്റ്റ് നൽകാമോ;
(ബി)
കർഷക
പെൻഷൻ
നടപ്പാക്കുന്നതിന് 2016
മുതല്‍ 2017 മാർച്ച്
വരെ സർക്കാർ നൽകിയ
ഉത്തരുവുകളുടേയും
മാർഗ്ഗനിർദ്ദേശങ്ങളുടെയും
കോപ്പി നൽകാമോ; ഏറ്റവും
പുതിയ ഉത്തരവ് എന്നാണ്
നല്‍കിയത്; അതിന്
മുൻകാല പ്രാബല്യമുണ്ടോ;
(സി)
ഏറ്റവും
പുതിയ പെൻഷൻ ഉത്തരവിലെ
കർഷക, ജനവിരുദ്ധ
അനുബന്ധങ്ങൾ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ഗവൺമെന്റിന് ദോഷമാകുന്ന
ഇത്തരം ഉത്തരവ്
മാറ്റാന്‍ നിർദ്ദേശം
നൽകുമോ?
നിറവ്
പദ്ധതി
1128.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാര്‍ കൃഷി
വകുപ്പ് മുഖേന
നടപ്പാക്കാനുദ്ദേശിച്ചിരുന്ന
'നിറവ്' പദ്ധതി
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
പ്രസ്തുത പദ്ധതിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
സമഗ്ര
കാര്‍ഷിക നയം
1129.
ശ്രീ.സണ്ണി
ജോസഫ്
,,
റോജി എം. ജോണ്‍
,,
എ.പി. അനില്‍ കുമാര്‍
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സമഗ്ര കാര്‍ഷിക നയം
കൊണ്ടുവരാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
സംസ്ഥാനത്ത്
കാര്‍ഷിക മേഖലയുടെ
വികസനത്തിനും
അഭിവൃദ്ധിക്കും
എന്തെല്ലാം
കാര്യങ്ങളാണ് നയത്തില്‍
ഉള്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നതെന്ന്
വെളിപ്പെടുത്തുമോ;
(സി)
എന്നത്തേക്ക്
നയം പ്രഖ്യാപിക്കാനാകും
എന്നാണ് കരുതുന്നത്,
വിശദാംശങ്ങള്‍
എന്തെല്ലാം?
സമഗ്ര
കാര്‍ഷിക വിപണി
1130.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സമഗ്ര കാര്‍ഷിക വിപണി
എന്ന പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
സമഗ്ര
കാര്‍ഷിക വിപണി
എന്നതുകൊണ്ട്
ഉദ്ദേശിക്കുന്നത്
എന്താണെന്ന്
വിശദമാക്കാമോ;
(സി)
ഇടനിലക്കാരെ
ഒഴിവാക്കികൊണ്ട്,
കര്‍ഷകര്‍
ഉല്പാദിപ്പിക്കുന്ന
പച്ചക്കറി
ഉല്‍പ്പന്നങ്ങളുടെ
വിപണന സൗകര്യം
മെച്ചപ്പെടുത്തി
അവർക്ക് പരമാവധി ആദായം
ഉറപ്പുവരുത്തുന്നതിന്
സ്വീകരിച്ച നടപടി
വ്യക്തമാക്കുമോ?
പാട്ട
വ്യവസ്ഥയിൽ കൃഷി
ചെയ്യുന്നവർക്ക്
ആനുകൂല്യങ്ങള്‍
1131.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷി
പ്രോത്സാഹിപ്പിക്കുന്നതിനായി
കര്‍ഷകര്‍ക്ക്
എന്തെല്ലാം
സൗകര്യങ്ങളാണ്
കൃഷിവകുപ്പ്
ഒരുക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ; കൃഷി
വകുപ്പിന്റെ
ആനുകൂല്യങ്ങള്‍
യഥാര്‍ത്ഥ
കര്‍ഷകര്‍ക്ക്
തന്നെയാണ് ലഭിക്കുന്നത്
എന്ന് ഉറപ്പാക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
പാട്ട വ്യവസ്ഥ പ്രകാരം
കൃഷി ചെയ്യുന്ന
കര്‍ഷകര്‍ക്ക്
ആനുകൂല്യങ്ങള്‍
ലഭിക്കാതെ പോകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത്തരത്തിലുള്ള
കര്‍ഷകര്‍ക്ക്
മോട്ടോറും മറ്റ്
കാര്ഷികവൃത്തിയ്ക്കാവശ്യമായ
ഉപകരണങ്ങളും സബ്സിഡി
നിരക്കില്‍
വാങ്ങുന്നതിന് കഴിയുമോ;
സ്വന്തം പേരില്‍ വസ്തു
ഇല്ലാത്ത കര്‍ഷകര്‍ക്ക്
ഇവ നല്കാന്
കഴിയുമെങ്കില്‍
ഇതിനുള്ള വ്യവസ്ഥകള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ ;
(സി)
സ്ഥലം
പാട്ടത്തിനെടുത്ത് കൃഷി
ചെയ്യുന്ന കര്‍ഷകരെ
പ്രോത്സാഹിപ്പിക്കാനും
സബ്സിഡി ഉള്‍പ്പടെയുള്ള
ആനുകൂല്യങ്ങള്‍
അവര്‍ക്ക് നേരിട്ട്
ലഭിക്കാനും എന്തൊക്കെ
നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
തരിശു
കിടക്കുന്ന ഭൂമിയിൽ കൃഷി
1132.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം കേരളത്തില്‍ തരിശു
കിടന്ന കൃഷി ഭൂമിയില്‍
കൃഷി
പുനരാരംഭിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
തരിശു
കിടന്ന എത്ര ഏക്കര്‍
ഭൂമിയില്‍ പുതിയതായി
കൃഷി ചെയ്തു എന്നത്
സംബന്ധിച്ച കണക്കുകള്‍
ലഭ്യമാക്കാമോ?
നെല്‍
കൃഷിയ്ക്ക് ഉത്പാദന ബോണസ്
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി
1133.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെല്‍കൃഷി
വര്‍ദ്ധിപ്പിക്കുന്നതിന്റെ
ഭാഗമായി ഉത്പാദന ബോണസ്
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
നിലവില്‍
1000 രൂപ എന്നത് 3000
രൂപയാക്കി
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ?
ചെറിയ
അരിമില്ലുകള്‍
സ്ഥാപിക്കുന്നത്തിനുള്ള
നടപടികൾ
1134.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കര്‍ഷക൪ക്ക് അരിയുടെ
മില്ലിങ് വളരെ
പ്രയാസമുള്ളതിനാല്‍
സ്വന്തമായി
ഉല്പാദിപ്പിക്കുന്ന
നെല്ല് വില്‍പ്പന
നടത്തി പുറമേ നിന്നുള്ള
അരി വാങ്ങാന്‍ അവർ
നിര്‍ബന്ധിതരാകുന്ന
സാഹചര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
കുടുംബശ്രീ
പോലുള്ള സംഘങ്ങൾക്ക്
സര്‍ക്കാര്‍ സഹായം
നല്കി ചെറിയ
അരിമില്ലുകള്‍
സ്ഥാപിച്ച്
നെല്‍കൃഷിക്കാരെ
സഹായിക്കാന്‍
സാധിക്കുമോ;
(സി)
കര്‍ഷകരുടെ
ഉല്‍പ്പന്നങ്ങള്‍ക്ക്
ന്യായമായ വില
ലഭിക്കുന്നതിനായി ചെറിയ
സംരംഭങ്ങള്‍
സഹകരണാടിസ്ഥനത്തില്
സ്ഥാപിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ?
കാർഷിക
വായ്പകള്‍
എഴുതിതള്ളണമെന്നാവശ്യപ്പെട്ട്
ലഭിച്ച അപേക്ഷകള്‍
1135.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കാർഷിക വായ്പകള്‍
എഴുതിതള്ളണമെന്ന ആവശ്യം
പരിഗണനയിലുണ്ടോ;
(ബി)
കാര്‍ഷിക
വായ്പകള്‍
എഴുതിതള്ളണമെന്നാവശ്യപ്പെട്ട്
ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര അപേക്ഷകള്‍
ലഭിച്ചു ; അതിന്മേല്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു ;വിശദാംശം
ലഭ്യമാക്കാമോ;
(സി)
കൃഷി
ഉപജീവനമാര്ഗ്ഗമായിട്ടുള്ളവരെ
കാര്‍ഷിക രംഗത്ത്
ഉറപ്പിച്ചുനിറുത്തുന്നതിനായി
എന്തെല്ലാം നൂതന
പദ്ധതികളാണ്
ആവീഷ്കരിച്ച്
നടപ്പിലാക്കിയതെന്ന്
വിശദീകരിക്കാമോ?
അഗ്രോ
ബസാറുകളുടെ പ്രവര്‍ത്തനം
1136.
ശ്രീ.ആര്.
രാജേഷ്
,,
പി.കെ. ശശി
,,
ജോര്‍ജ് എം. തോമസ്
,,
എന്‍. വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എവിടെയെല്ലാമാണ് അഗ്രോ
ബസാറുകള്‍ പ്രവര്‍ത്തനം
ആരംഭിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(ബി)
അഗ്രോബസാറുകളുടെ
ഉദ്ദേശ ലക്ഷ്യങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(സി)
ഗുണമേന്മയുളള
നടീല്‍വസ്തുക്കളും
വിത്തുകളും വിവിധ
കാര്ഷികോല്പന്നങ്ങളുടെ
മൂല്യവര്‍ദ്ധിത
ഉല്പന്നങ്ങളും അഗ്രോ
ബസാറുകള്‍ വഴി ന്യായമായ
വിലയ്ക്ക്
വിറ്റഴിയ്ക്കാന്‍
അവസരമുണ്ടോ;
(ഡി)
അഗ്രോബസാറുകളുടെ
പ്രവര്‍ത്തനം
വ്യാപിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
എങ്കിൽ വിശദാംശം
വ്യക്തമാക്കുമോ?
ജൈവകൃഷി
1137.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ജൈവകൃഷി
പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി
നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന
പദ്ധതികള്‍
ഏതെല്ലാമാണെന്ന്
അറിയിക്കാമോ?
കുറച്ചു
സ്ഥലത്ത് ആദായകരമായി
ചെയ്യാവുന്ന കൃഷി രീതികള്‍
1138.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുറച്ചു
കൃഷി സ്ഥലത്ത് കൂടുതല്‍
ആദായകരമായി ചെയ്യാവുന്ന
കൃഷി രീതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ഇത്തരം
കൃഷിരീതികളുടെ
പ്രചാരണത്തിനായി
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
വ്യക്തമാക്കുമോ;
(സി)
ഇത്തരം
കൃഷിരീതികളെ
ശാസ്ത്രീയമായി
ചിട്ടപ്പെടുത്തി
സ്വയംതൊഴില്‍
പദ്ധതികളായി
പ്രയോജനപ്പെടുത്തുന്നതിനുളള
സാദ്ധ്യതകള്‍
പരിശോധിക്കുമോ?
കേരഫെഡ്
സംസ്ഥാനത്തെ കര്‍ഷകരില്‍
നിന്നും തേങ്ങയും കൊപ്രയും
സംഭരിക്കുവാൻ നിര്‍ദ്ദേശം
1139.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരഫെഡിന്
സംസ്ഥാനത്ത്
എവിടെയെല്ലാം
ഫാക്ടറികള്‍ ഉണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇവിടെ
നിന്നും പ്രതിദിനം എത്ര
ടണ്‍ വെളിച്ചെണ്ണ
ഉത്പാദിപ്പിക്കുന്നുണ്ട്;
(സി)
പ്രസ്തുത
ഫാക്ടറികളിലേക്ക്
ആവശ്യമായ തേങ്ങയും
കൊപ്രയും കേരളത്തില്‍
നിന്ന് മാത്രമാണോ
സംഭരിക്കുന്നത്;
അല്ലെങ്കില്‍
എവിടെനിന്നെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ഡി)
വെളിച്ചെണ്ണ
ഉത്പാദനം
വര്‍ദ്ധിപ്പിക്കുവാനും
അന്യ
സംസ്ഥാനത്തുനിന്നുളള
കൊപ്ര സംഭരണം കുറച്ച്
സംസ്ഥാനത്തെ
കേരകര്ഷകരില് നിന്നും
കൂടുതല്‍ തേങ്ങയും
കൊപ്രയും
സംഭരിക്കുവാനും
സര്‍ക്കാര്‍ കര്‍ശന
നിര്‍ദ്ദേശം
നല്‍കുമോയെന്ന്
വ്യക്തമാക്കുമോ?
കയ്പാട്
കൃഷി
1140.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കണ്ണൂര്‍
ജില്ലയിലെ കല്ല്യാശേരി
മണ്ഡലത്തിലെ ഏഴോം,
പട്ടുവം, ചെറുകുന്ന്,
കണ്ണപുരം
പഞ്ചായത്തുകളിലെ
കയ്പാട് കൃഷി
അഭിവൃദ്ധിപ്പെടുന്നതിനും
സംരക്ഷിക്കുന്നതിനും
നബാര്‍ഡിന്റെ
ആര്.ഐ.ഡി.എഫ്. XXI
സ്കീമില്‍
ഉള്‍പ്പെടുത്തി
ഭരണാനുമതി ലഭിച്ച
പ്രവൃത്തികളുടെ
പുരോഗതിയുടെ വിശദാംശം
നല്‍കുമോ?
കരിമ്പു
കൃഷി സംബന്ധിച്ച വിവരങ്ങള്‍
വെബ് സൈറ്റില്‍
ഉള്‍പ്പെടുത്താന്‍ നടപടി
1141.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കരിമ്പു കൃഷിക്കാരെയും
കരിമ്പു കൃഷിയും
സംബന്ധിച്ചുമുളള
വിവരങ്ങള്‍ കൃഷി
വകുപ്പിന്റെ വെബ്
സൈറ്റില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(ബി)
കരിമ്പു
കൃഷിയെ സംബന്ധിച്ചുമുളള
വിവരങ്ങള്‍ കൃഷി
വകുപ്പിന്റെ വെബ്
സൈറ്റില്‍
ഉൾപ്പെടുത്തുമെന്ന
ഉറപ്പു
നടപ്പാക്കാത്തതിന്റെ
കാരണം വ്യക്തമാക്കുമോ;
(സി)
കരിമ്പു
കൃഷിയെ സംബന്ധിച്ചുളള
വിവരം കൃഷി വകുപ്പിന്റെ
വെബ് സൈറ്റില്‍ എന്ന്
ഉള്‍പ്പെടുത്തുമെന്ന്
വ്യക്തമാക്കുമോ ?
തരിശായി
കിടന്ന സ്ഥലങ്ങളിൽ നെല്‍കൃഷി
1142.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
സംസ്ഥാനത്ത് നെല്‍കൃഷി
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
തരിശായി
കിടന്ന എത്ര ഏക്കര്‍
സ്ഥലത്ത് പുതുതായി
നെല്‍കൃഷിചെയ്യാന്‍
സാധിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
അറിയിക്കാമോ?
കർഷകരിൽ
നിന്നും സംഭരിച്ച കാർഷിക
ഉത്പന്നങ്ങളുടെ വില
1143.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016-2017-ൽ
ഏതെല്ലാം കാർഷിക
ഉത്പന്നങ്ങളാണ് സർക്കാർ
കർഷകരിൽ നിന്നും
സംഭരിച്ചത്;ഇതിനായി
ചെലവാക്കിയ തുക എത്ര ;
ഇനി കർഷകർക്ക്
നല്‍കാനുളള തുക
എത്രയാണ്;
(ബി)
സംഭരിച്ച
എല്ലാ കാർഷിക
ഉത്പന്നങ്ങളുടെയും
(നെല്ല്, പച്ചക്കറി,
തേങ്ങ
,മറ്റുൽപ്പന്നങ്ങൾ )
തൂക്കം, നല്‍കിയതുക,
നൽകുവാനുള്ള തുക എന്നിവ
ജില്ല തിരിച്ചു
ഇന്നുവരെയുള്ള കണക്കു
ലഭ്യമാക്കുമോ?
വിളനാശം
നേരിട്ട കർഷകർക്ക്
നഷ്ടപരിഹാരം
1144.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാര്‍ഷികവിളകളുടെ
നാശം സംബന്ധിച്ച്
നഷ്ടപരിഹാരത്തുക
ഉയര്‍ത്തിയതിന്റെ
വിശദാംശം ലഭ്യമാക്കുമോ;
(ബി)
ഇതിന്
ഏതു തീയ്യതിമുതല്‍
പ്രാബല്യം നല്‍കുമെന്ന്
വ്യക്തമാക്കുമോ?
വെറ്റില
കർഷകർക്ക് ആനുകൂല്യങ്ങള്‍
1145.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വെറ്റില കർഷകർക്ക്
എന്തെല്ലാം
ആനുകൂല്യങ്ങളാണ്
നിലവിലുള്ളതെന്ന്
വിശദീകരിക്കുമോ;
(ബി)
വെറ്റില
കർഷകർക്ക്
ഇന്‍ഷ്വറന്‍സ് പരിരക്ഷ
ഏര്‍പ്പെടുത്തിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(സി)
വെറ്റിലകൃഷിക്ക്
ഉണ്ടാകുന്ന
രോഗങ്ങള്‍ക്ക്
എന്തെല്ലാം
പ്രതിവിധികളുണ്ട് എന്ന്
മനസിലാക്കിയിട്ടുണ്ടോ
;വിശദീകരിക്കുമോ;വെറ്റില
കൃഷിക്ക് ഇന്‍ഷുറന്‍സ്
പരിരക്ഷയുണ്ടെങ്കില്‍
അതില്‍ ഈ
കൃഷിക്കുണ്ടാകുന്ന
രോഗങ്ങൾ കൂടി
ഉള്‍പ്പെടുത്തുമോ എന്ന്
വ്യക്തമാക്കുമോ?
വിഷരഹിത
പച്ചക്കറി ലഭ്യത ഉറപ്പാക്കാൻ
മുന്‍കരുതലുകള്‍
1146.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിഷരഹിതമായ
പച്ചക്കറികളാണ്
ഉപഭോക്താക്കള്‍ക്ക്
ലഭ്യമാകുന്നതെന്ന്
ഉറപ്പാക്കാനായി
എന്തെല്ലാം
മുന്‍കരുതലുകള്‍
എടുത്തിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(ബി)
വിഷമയമായ
പച്ചക്കറികള്‍
മാര്‍ക്കറ്റുകളില്‍
വിറ്റഴിക്കുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇപ്രകാരം
പച്ചക്കറികള്‍
വില്‍ക്കുന്നവര്‍ക്കെതിരെ
എന്തു നടപടിയാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കുമോ?
വിഷരഹിത
പച്ചക്കറി ഉത്പാദനം
പ്രോത്സാഹിപ്പിക്കാൻ നടപടി
1147.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിഷരഹിത പച്ചക്കറി
ഉത്പാദനം
പ്രോത്സാഹിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളത്;
ഇതിനായി എന്തൊക്കെ
പദ്ധതികളാണ്
നടപ്പിലാക്കിയിട്ടൂളളത്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
ഓരോ
നിയോജക മണ്ഡലത്തിലും
വിഷരഹിത പച്ചക്കറി
ഉല്‍പ്പാദിപ്പിക്കാന്‍
പ്രോത്സാഹനം
നല്‍കുന്നതിന് പുതിയ
പദ്ധതികള്‍
ആവിഷ്ക്കരിക്കുമോ;
എങ്കില്‍ ഇതിനായി
പ്രത്യേക ഫണ്ട്
വകയിരുത്തുമോ;
(സി)
2011
ജൂൺ മുതൽ 2017 മാർച്ച്
മാസം വരെ വിഷരഹിത
പച്ചക്കറി
ഉല്‍പ്പാദനവുമായി
ബന്ധപ്പെട്ട് എത്ര
തുകയാണ്
വകയിരുത്തിയിട്ടുള്ളത്;
എത്ര തുക
ചെലവഴിച്ചിട്ടുണ്ട് ?
കേരഫെഡ്
വെളിച്ചെണ്ണ വില്പന
വര്‍ദ്ധിപ്പിയ്ക്കാന്‍ നടപടി
1148.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരഫെഡ്
സംസ്ഥാനത്ത് ഒരു വര്‍ഷം
എത്ര കിലോ വെളിച്ചെണ്ണ
വില്‍പ്പന
നടത്തുന്നുണ്ട്;
(ബി)
ഇതിനായി
എത്ര ഏജന്‍സികളും,
ഡിസ്ട്രിബ്യൂട്ടര്‍മാരും
പ്രവര്‍ത്തിക്കുന്നുണ്ട്;
അവരുടെ പ്രവര്‍ത്തന
മേഖല വ്യക്തമാക്കാമോ;
(സി)
റീട്ടെയില്‍
വ്യാപാരികൾക്കും ഹോള്‍
സെയില്‍
വ്യാപാരികൾക്കും
കിലോയ്ക്ക് എത്ര രൂപ
കമ്മീഷന്
നല്‍കുന്നുണ്ട്;
(ഡി)
കേരഫെഡിന്റെ
ഡിസ്ട്രിബ്യൂട്ടര്‍
ഏജന്‍സി
ലഭിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണ്;
വിശദാംശം
വ്യക്തമാക്കുമോ:
(ഇ)
നിലവില്‍
സംസ്ഥാന
മാര്‍ക്കറ്റില്‍
കേരഫെഡിന്റെ
വെളിച്ചെണ്ണയ്ക്ക്
വില്പന വിഹിതം എത്ര
ശതമാനമാണ് ;
(എഫ്)
കേരഫെഡിന്റെ
വില്പന വിഹിതം
വര്‍ദ്ധിപ്പിയ്ക്കാന്‍
എന്തു നടപടി
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശം
വ്യക്തമാക്കുമോ?
നാളികേര
കര്‍ഷകര്‍ക്കായി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന പദ്ധതികള്‍
1149.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാളികേരകൃഷി
പ്രോത്സാഹിപ്പിക്കുന്നതിനായി
ഈ സര്‍ക്കാര്‍
പ്രഖ്യാപിച്ച നാളികേര
പാര്‍ക്കുകള്‍ (സംഭരണ
കേന്ദ്രം)
ആരംഭിക്കുവാന്‍
കഴിഞ്ഞിട്ടുണ്ടോ ;
(ബി)
ഈ
സര്‍ക്കാരിന്റെകാലത്ത്
നാളികേരകൃഷി
പ്രോത്സാഹിപ്പിക്കുന്നതിനും
കര്‍ഷകരെ
സഹായിക്കാനുമായി
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(സി)
നാശം
സംഭവിച്ച തെങ്ങ്
മുറിച്ചുമാറ്റുമ്പോള്‍
കര്ഷകന് കിട്ടുന്ന
ധനസഹായം നിലവില്‍
തെങ്ങൊന്നിന് എത്ര
രൂപയാണ്;
(ഡി)
സര്‍ക്കാര്‍
നാളികേര
കര്‍ഷകര്‍ക്കായി
പുതുതായി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന
പദ്ധതികള്‍
എന്തെല്ലാമാണ്;വിശദമാക്കുമോ?
ദേവികുളം
മണ്ഡലത്തില്‍ കൃഷിവകുപ്പ്
നടപ്പിലാക്കിയ പദ്ധതികള്‍
1150.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേവികുളം നിയോജക
മണ്ഡലത്തില്‍ കൃഷി
വകുപ്പ് നടപ്പിലാക്കിയ
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇവിടെ പുതിയ പദ്ധതികള്‍
നടപ്പിലാക്കാന്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോ ?
കാര്‍ഷിക
ഉല്പന്നങ്ങള്ക്ക് ന്യയമായ
വില ലഭിക്കുന്നതിന് വില
നിര്‍ണയ ഏജന്‍സി
1151.
ശ്രീ.ബി.ഡി.
ദേവസ്സി
,,
കെ. ബാബു
,,
ഒ. ആര്. കേളു
,,
കെ. കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാര്‍ഷിക
ഉല്പന്നങ്ങള്ക്ക്
ന്യയമായ വില
ലഭിക്കുൂന്നതിനായി
ദീര്‍ഘകാല, ഹ്രസ്വകാല
വിളകള്‍ക്ക് വില
നിര്‍ണയത്തിനായി
ഏജന്‍സി രൂപീകരിക്കാന്‍
തയ്യാറാകുമോ;
(ബി)
പരമ്പരാഗത
തൊഴില്‍ മേഖലയിലേതിനു
സമാനമായ രീതിയില്‍
ഇന്‍കം സപ്പോര്‍ട്ട്
സ്കീമോ മറ്റേതെങ്കിലും
പദ്ധതിയോ
കര്‍ഷകര്‍ക്കായി
ആവിഷ്കരിക്കുമോ;
(സി)
സംയോജിത
കൃഷി പ്രോത്സാഹനത്തിനും
വിളനാശമുണ്ടാകുന്ന
സാഹചര്യത്തില്‍
ന്യായമായ തോതിലുള്ള
നഷ്ടപരിഹാരം നല്‍കാനും
പദ്ധതികള്‍ നിലവില്‍
ഉണ്ടോ;
(ഡി)
മിതമായ
നിരക്കിലുള്ള വായ്പാ
ലഭ്യത ഉറപ്പുവരുത്താന്‍
നടപടിയെടുക്കുമോ?
കാര്‍ഷിക
വിളകളുടെ വിലയിടിവ്
1152.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാര്‍ഷിക
വിളകള്‍ക്ക്
വിലയില്ലാത്തതുമൂലം
കേരളത്തിലെ
സാധാരണക്കാരും
പാവപ്പെട്ടവരുമായ
കര്‍ഷകര്‍
ജീവിയ്ക്കാന്‍
മാര്‍ഗ്ഗമില്ലാതെ
കഷ്ടപ്പെടുന്നതും
കടക്കെണിയില്‍
ആയിരിയ്ക്കുന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതിനെതിരെ
എന്തെല്ലാം നടപടികള്‍
സ്വീകരിയ്ക്കാന്‍
കഴിയുമെന്ന്
വെളിപ്പെടുത്തുമോ?
കാര്‍ഷിക
കടാശ്വാസ കമ്മീഷന് മുമ്പാകെ
ലഭിച്ച പരാതികള്‍
1153.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാര്‍
അധികാരമൊഴിയുമ്പോള്‍
കാര്‍ഷിക കടാശ്വാസ
കമ്മീഷന് മുമ്പാകെ
ലഭിച്ച പരാതികളില്‍
ഇനിയും ആനുകൂല്യം
ലഭിക്കാനുള്ളവര്‍ എത്ര
എന്ന് വ്യക്തമാക്കുമോ;
(ബി)
അതിനുശേഷം
നാളിതുവരെ ലഭിച്ച
അപേക്ഷകളിൽ എത്ര
എണ്ണത്തില്‍ അപേക്ഷകള്‍
എത്ര; അവ സമയബന്ധിതമായി
തീര്‍പ്പാക്കാന്‍ എന്തു
സഹായം ലഭ്യമാക്കി;
മുന്‍ സര്‍ക്കാര്‍
നല്‍കാനുള്ള സഹായം എത്ര
പേര്‍ക്കു നല്കി;
വിശദാംശം ലഭ്യമാക്കുമോ;
(സി)
2017
മാര്‍ച്ച് 31 വരെ
കമ്മീഷന്റെ ഓഫീസില്‍
ലഭ്യമായ
തീര്‍പ്പാക്കാനുള്ള
അപേക്ഷകള്‍ എത്ര; അവ
സമയബന്ധിതമായി
തീര്‍പ്പാക്കാന്‍ എന്തു
നടപടികള്‍ സ്വീകരിക്കും
; വ്യക്തമാക്കുമോ?
കാര്‍ഷിക
കടാശ്വാസ കമ്മീഷന്
ആനുകൂല്യങ്ങള്‍
ലഭിക്കുന്നതിനുള്ള മാനദണ്ഡം
ടം
1154.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാര്‍ഷിക
കടാശ്വാസ കമ്മീഷന്
നല്കി വരുന്ന
ആനുകൂല്യങ്ങളെക്കുറിച്ച്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
ആനുകൂല്യങ്ങള്‍
ലഭിക്കുന്നതിനുള്ള
മാനണ്ഡങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
കാര്‍ഷിക
വിളകളുടെ ഉല്പാദനക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി
1155.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കേരളത്തിലെ
മണ്ണ് സമ്പത്തിലെ പോഷക
മൂലകങ്ങളുടെ കുറവ്
പരിഗണിച്ച്, കാര്‍ഷിക
വിളകളുടെ ഉല്പാദനക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിനായി
സ്വീകരിച്ചവെറ്റില
കർഷകർക്ക്
ആനുകൂല്യങ്ങള്‍
നടപടികള്‍
എന്തെല്ലാമാണെന്നും
ഇതിനായി എത്ര തുക
വകയിരുത്തിയിട്ടുണ്ടെന്നും
വ്യക്തമാക്കുമോ ?
കാര്‍ഷിക
കടങ്ങള്‍ എഴുതിത്തള്ളാന്‍
നടപടി
1156.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
രൂക്ഷമായ
വരള്‍ച്ചയുടെ
പശ്ചാത്തലത്തില്‍
കര്‍ഷകര്‍ വിവിധ
ധനകാര്യ സ്ഥാപനങ്ങളില്‍
നിന്നും എടുത്തിട്ടുള്ള
വായ്പകള്‍
എഴുതിത്തള്ളുന്നതിനോ
മോറട്ടൊറിയാം
പ്രഖ്യാപിക്കുന്നതിനോ
എന്തെങ്കിലും നടപടികള്‍
സ്വീകരിക്കുമോ;
(ബി)
വര്‍ദ്ധിപ്പിച്ച
വിള ഇന്‍ഷുറന്‍സ് തുക
പരമാവധി വേഗത്തില്‍
കര്‍ഷകര്‍ക്ക്
എത്തിക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്?
വിഷുവിന്
പച്ചക്കറി വില
പിടിച്ചുനിര്‍ത്തുന്നതിന്
സ്വീകരിച്ച നടപടികള്‍
1157.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇക്കഴിഞ്ഞ
വിഷുവിന് പച്ചക്കറി വില
പിടിച്ചു
നിര്‍ത്തുന്നതിന് കൃഷി
വകുപ്പ് സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയെന്ന്
വിശദമാക്കുമോ;
(ബി)
വിപണിയില്‍
ഇടപെട്ടതുമൂലം
പച്ചക്കറി വില പിടിച്ചു
നിര്‍ത്താന്‍
കഴിഞ്ഞുവോ;
(സി)
എങ്കിൽ ഇതിനായി എത്ര
തുക ചെലവായിയെന്നു
വെളിപ്പെടുത്തുമോ ?
കോങ്ങാട്
മണ്ഡലത്തിലെ സമഗ്രകാര്‍ഷിക
വികസന പദ്ധതി
1158.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോങ്ങാട്
മണ്ഡലത്തിലെ
സമഗ്രകാര്‍ഷിക വികസന
പദ്ധതിയായ കതിര് -ന്
അംഗീകാരം നല്കി തുക
വകയിരുത്തിയിട്ടുണ്ടോ;എങ്കില്‍
വിശദവിവരം നല്‍കുമോ;
(ബി)
ഇക്കാര്യത്തില്‍
കാലതാമസം
വന്നുചേര്‍ന്നിട്ടുണ്ടോ;
കതിര് പദ്ധതിക്ക്
ഭരണാനുമതി എപ്പോള്‍
ലഭ്യമാക്കാന്‍ കഴിയും;
വ്യക്തമാക്കാമോ?
നബാര്‍ഡ്
സഹായത്തോടെയുള്ള വാട്ടർഷെഡ്
പദ്ധതികള്‍
1159.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
സാമ്പത്തിക വര്‍ഷം
നബാര്‍ഡ് സഹായത്തോടെ
കോഴിക്കോട് ജില്ലയില്‍
അംഗീകാരം ലഭിച്ച
വാട്ടർഷെഡ്
പദ്ധതികളേതൊക്കെയെന്നു
വ്യക്തമാക്കാമോ;
(ബി)
കോഴഞ്ചേരി
ഗ്രാമപഞ്ചായത്തിലെ
മഞ്ഞുവയല് വാട്ടർഷെഡ്
പദ്ധതിക്ക് നിര്‍ദ്ദേശം
ലഭിച്ചിരുന്നോ;
(സി)
പദ്ധതിക്ക്
അനുമതി ലഭിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
കൃഷിനാശം
സംഭവിച്ചതിനുള്ള നഷ്ടപരിഹാരം
1160.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം കൃഷിനാശം
സംഭവിച്ച എത്ര
കര്‍ഷകര്‍ക്ക്
നഷ്ടപരിഹാരം
നല്‍കിയിട്ടുണ്ട്;
(ബി)
ഇതിന്റെ
ജില്ലതിരിച്ചുള്ള
വിശദാംശം
വെളിപ്പെടുത്തുമോ?
കൃഷിനാശം
സംഭവിച്ചവര്‍ക്ക് നല്കുന്ന
നഷ്ടപരിഹാര തുക
1161.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷിനാശം
സംഭവിച്ചവര്‍ക്ക്
നല്കുന്ന നഷ്ടപരിഹാര
തുക ഈ സര്‍ക്കാര്‍
വരുന്നതിനുമുമ്പ്
എത്രയായിരുന്നുവെന്ന്
വിശദമാക്കാമോ;ഈ തുക
എന്ന്
നിശ്ചയിച്ചതായിരുന്നു;
(ബി)
ഈ
തുക ഈ സര്‍ക്കാര്‍
വന്നതിനുശേഷം
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;
എങ്കില്‍ ഓരോ
വിളകള്‍ക്കും നല്കുന്ന
നഷ്ടപരിഹാര തുക എത്ര
വീതമാണ്
വര്‍ദ്ധിപ്പിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ?
നെല്‍കൃഷി
വികസനത്തിന് ആവിഷ്കരിച്ച
പദ്ധതി
1162.
ശ്രീ.അടൂര്‍
പ്രകാശ്
,,
അനില്‍ അക്കര
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
അനൂപ് ജേക്കബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നെല്‍കൃഷി വികസനത്തിന്
എന്തെല്ലാം പദ്ധതികളാണ്
ഈ സര്‍ക്കാര്‍
ആവിഷ്കരിച്ചു
നടപ്പാക്കി
വരുന്നതെന്നു
വ്യക്തമാക്കുമോ;
(ബി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
എത്ര ഹെക്ടര്‍
സ്ഥലത്താണ് പുതുതായി
നെല്‍കൃഷി
ആരംഭിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(സി)
എത്ര
ടണ്‍ നെല്ലാണ് ഈ
സര്‍ക്കാരിന്റെ കാലത്ത്
പുതുതായി
ഉല്പാദിപ്പിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
ജൈവപച്ചക്കറി
എന്ന പേരില്‍ വില്‍ക്കുന്ന
പച്ചക്കറികള്‍
1163.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജൈവപച്ചക്കറി
എന്ന പേരില്‍
വില്‍ക്കുന്ന
പച്ചക്കറികള്‍
പരിശോധിക്കുവാന്‍
എന്തെങ്കിലും സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
അവ എന്തെല്ലാമാണെന്ന്
വിശദീകരിക്കുമോ;
(ബി)
ഇപ്രകാരം
വില്‍ക്കപ്പെടുന്ന
പച്ചക്കറി സ്റ്റാളുകള്‍
പരിശോധനാവിധേയമാക്കിയിട്ടുണ്ടോ;
എങ്കില്‍ അത്
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കുമോ?
ഇന്റേണല്‍
ആഡിറ്റ് വിഭാഗം ഫലപ്രദമായി
പ്രവര്‍ത്തിക്കുവാൻ നടപടി
1164.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷിവകുപ്പില്‍
വകുപ്പുതല ഇന്റേണല്‍
ആഡിറ്റ് വിഭാഗം
നിലവിലുണ്ടോ;
ഇല്ലെങ്കില്‍
ഇക്കാര്യത്തിലെ നിലപാട്
വ്യക്തമാക്കുമോ;
(ബി)
ഇന്റേണല്‍
ആഡിറ്റ് വിഭാഗം
നിലവിലുണ്ടെങ്കില്‍ അത്
ഫലപ്രദമായി
പ്രവര്‍ത്തിക്കുന്നുണ്ടോ;
ഇക്കാര്യത്തിലെ നിലപാട്
വ്യക്തമാക്കുമോ;
(സി)
ഇന്റേണല്‍
ആഡിറ്റ് വിഭാഗം
കാര്യക്ഷമമായി
പ്രവര്‍ത്തിക്കുന്നുവെന്ന്
ഉറപ്പുവരുത്താന്‍ നടപടി
സ്വീകരിക്കുമോ?
ഹരിതകേരളം
മിഷന്റെ ഭാഗമായി നടപ്പിലാക്കി
വരുന്ന പദ്ധതികള്‍
1165.
ശ്രീ.സി.
ദിവാകരന്
,,
ജി.എസ്.ജയലാല്‍
,,
ആര്. രാമചന്ദ്രന്
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹരിതകേരളം
മിഷന്റെ ഭാഗമായി
എന്തെല്ലാം പദ്ധതികളാണ്
കൃഷിവകുപ്പ് ആസൂത്രണം
ചെയ്തു നടപ്പിലാക്കി
വരുന്നത്; ഇതിലൂടെ
എന്തെല്ലാം നേട്ടങ്ങള്‍
കൈവരിക്കാനാണ്
ലക്ഷ്യമിടുന്നത്;
(ബി)
കേരളത്തിന്
നഷ്ടപ്പെട്ട കാര്‍ഷിക
സംസ്കാരം
തിരിച്ചുപിടിക്കുന്നതിന്
ഹരിതകേരളം പദ്ധതി
ഏതെല്ലാം തരത്തില്‍
സഹായകരമാകുമെന്നാണ്
കരുതുന്നത്;
വിശദമാക്കുമോ?
കുട്ടനാട്
പാക്കേജ്
1166.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എം.എസ്.
സ്വാമിനാഥന്
റിസര്‍ച്ച് ഫൗണ്ടേഷന്റെ
നിര്‍ദ്ദേശപ്രകാരം
കുട്ടനാട്
പാടശേഖരങ്ങളുടെ
സംരക്ഷണത്തിനും
മറ്റുമായി 75% കേന്ദ്ര
സഹായത്തോടെ
നടപ്പിലാക്കിയ
കുട്ടനാട് പാക്കേജ്
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ്;
വ്യക്തമാക്കുമോ;പ്രസ്തുത
പദ്ധതിക്കായി കേന്ദ്ര ,
സംസ്ഥാന സർക്കാരുകൾ
അനുവദിച്ച തുക എത്രയാണ്
; വിശദമാക്കുമോ;
(ബി)
കുട്ടനാട്
പാക്കേജ് പ്രകാരം
ഏതെല്ലാം പദ്ധതികളാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിച്ചിരുന്നത്;
അവയില്‍ ഏതെല്ലാം
നടപ്പിലാക്കി;
ഓരോന്നിനും അനുവദിച്ച
തുകയും ചെലവായ തുകയും
എത്രയാണ്; വിശദാംശം
നല്‍കുമോ;
(സി)
ഈ
പദ്ധതിയുടെ നിര്‍വ്വഹണ
ഏജന്‍സി ആരായിരുന്നു;
പാക്കേജ്
നടപ്പിലാക്കിയതിനുശേഷം
കുട്ടനാട്ടില്‍
നെല്‍കൃഷി എത്രശതമാനം
വര്‍ദ്ധിച്ചിട്ടുണ്ട്;
വിശദാംശം
വ്യക്തമാക്കുമോ?
പച്ചക്കറി
കൃഷിയില്‍ സ്വയംപര്യാപ്തത
1167.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പച്ചക്കറി
കൃഷിയില്‍ സംസ്ഥാനത്തെ
സ്വയംപര്യാപ്തമാക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു എന്ന്
വിശദീകരിക്കാമോ;
(ബി)
ഈ
സര്‍ക്കാരിന് പച്ചക്കറി
കൃഷി എത്ര
വര്‍ദ്ധിപ്പിക്കുവാന്‍
കഴിഞ്ഞു;
മുന്‍വര്‍ഷങ്ങളുമായി
ഒരു താരതമ്യ പഠനം
നടത്തി വിശദാംശം
ലഭ്യമാക്കാമോ;
(സി)
ജൈവ
പച്ചക്കറി സംസ്ഥാനത്തെ
ജനങ്ങള്‍ക്ക്
ലഭ്യമാക്കുന്നതിനായി
കൃഷിഭവന്
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കാമോ?
പരമ്പരാഗത
നെല്‍കൃഷി സംരക്ഷണത്തിനായി
പദ്ധതി
1168.
ശ്രീ.ഷാഫി
പറമ്പില്‍
,,
വി.പി.സജീന്ദ്രന്
,,
ഐ.സി.ബാലകൃഷ്ണന്
,,
എല്‍ദോസ് കുന്നപ്പിള്ളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പരമ്പരാഗത നെല്‍കൃഷി
സംരക്ഷണത്തിനായി
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്കരിച്ച്
നടപ്പിലാക്കി
വരുന്നതെന്ന്
വിശദീകരിക്കുമോ;
(ബി)
ഇതിനായി
എന്തെല്ലാം
പ്രവര്‍ത്തനങ്ങള്‍
നടത്തുന്നുണ്ടെന്ന്
വിശദമാക്കുമോ ;
(സി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
പരമ്പരാഗത
നെല്‍കൃഷിയുടെ വിസ്തൃതി
എത്രത്തോളം
വര്‍ദ്ധിച്ചുവെന്ന്
വിശദമാക്കുമോ ?
പാലക്കാട്
ജില്ലയില്‍ അഗ്രോ ബസാറുകള്‍
1169.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയില്‍ അഗ്രോ
ബസാറുകള്‍
ആരംഭിക്കുന്നതിന്
തീരുമാനം
എടുത്തിട്ടുണ്ടോ;ഉണ്ടെങ്കില്‍
എവിടെയെല്ലാം
തുടങ്ങുന്നതിനാണ്
തീരുമാനിച്ചതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഒറ്റപ്പാലം
നിയോജകമണ്ഡലത്തിലെ
കടമ്പഴിപുറത്തും
ശ്രീകൃഷ്ണപുരത്തും
അമ്പലപ്പാറയിലും
അഗ്രോബസാറുകള്‍
ആരംഭിക്കുന്ന കാര്യം
പരിഗണിക്കുമോ; എങ്കിൽ
വിശദാംശം ലഭ്യമാക്കുമോ;
കർഷകർക്ക്
പ്രോവിഡന്റ് ഫണ്ട്
1170.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
സർക്കാർ ഫാമുകളിലെ
സ്ഥിരം തൊഴിലാളികൾക്ക്
പ്രോവിഡന്റ് ഫണ്ട്
ആനുകൂല്യം എങ്ങനെയാണു
നൽകുന്നത്; ആരാണ് ഈ
ഫണ്ടിന്റെ കസ്റ്റോഡിയൻ;
ഫണ്ട് എവിടെയാണ്
നിക്ഷേപിക്കുന്നത്;
മൊത്തം ഈ ഫണ്ടിൽ എത്ര
രൂപയുണ്ട്; എത്ര
തൊഴിലാളികൾ
അംഗങ്ങളായുണ്ട്; എത്ര
രൂപ പലിശ നൽകുന്നു;എത്ര
തൂക വരെ ലോൺ കിട്ടും;
എന്തൊക്കെയാണ്
മാറ്റാനുകൂല്യങ്ങൾ;തൊഴിലാളികൾക്ക്
പങ്കാളിത്ത പെൻഷൻ
നടപ്പാക്കിയിട്ടുണ്ടോ;
ഇല്ലങ്കിൽ അതിനു
കാണണമെന്താണ് ;
(ബി)
ഇതേ
മാതൃകയിൽ കർഷകർക്ക്
പ്രോവിഡന്റ് ഫണ്ട്
നടപ്പാക്കുമോ; ഇതിനായി
എന്തൊക്കെ
ചെയ്യേണ്ടതുണ്ട്;
കേന്ദ്ര സർക്കാറിന്റെ
അനുവാദം
വാങ്ങേണ്ടതുണ്ടോ;
ഇതിനെപ്പറ്റി
പഠിക്കാനുദ്ദേശിക്കുന്നുണ്ടോ
; ഇത് സർക്കാരിന്
വരുമാനം ആകും എന്ന്
പ്രതീഷിക്കുന്നുണ്ടോ?
നെല്‍കൃഷി
വികസനത്തിനായി പദ്ധതി
1171.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
എത്ര ഹെക്ടര്‍ സ്ഥലത്ത്
നെല്‍കൃഷി
ചെയ്തുവരുന്നുണ്ട്;
(ബി)
നെല്‍കൃഷി
വികസനത്തിനായി
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്കരിച്ചു
നടപ്പിലാക്കിയിട്ടുള്ളതെന്നറിയിക്കുമോ?
വാമനാപുരം
മണ്ഡലത്തിലുള്ള
കൃഷിവകുപ്പിന്റെ ഓഫീസുകള്‍
1172.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാമനാപുരം
നിയോജക മണ്ഡലത്തിന്റെ
പരിധിയില്‍
കൃഷിവകുപ്പിനു
കീഴിലുള്ള ഓഫീസുകളുടെ
വിവരം നല്‍കാമോ ;
(ബി)
നിലവിലുള്ള
തസ്തികകളില്‍ ഏതെല്ലാം
ഒഴിഞ്ഞു
കിടക്കുന്നുണ്ട്; വിശദ
വിവരങ്ങള്‍ നല്‍കാമോ?
നെല്‍കൃഷി
പ്രോത്സാഹിപ്പിക്കുന്നതിനും
വ്യാപിപ്പിക്കുന്നതിനും നടപടി
1173.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെല്‍കൃഷി
പ്രോത്സാഹിപ്പിക്കുന്നതിനും
വ്യാപിപ്പിക്കുന്നതിനുമായി
നിലവിലുള്ള
പദ്ധതികളിന്മേല്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍ എന്തെല്ലാം;
(ബി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
കൂടുതലായി എത്ര ഏക്കര്‍
സ്ഥലത്ത് നെല്‍കൃഷി
നടത്തി ; ഇതിന്റെ
ഫലമായി ഉല്‍പ്പാദനം
എത്ര വര്‍ദ്ധിച്ചു ;
വിശദവിവരം നല്‍കുമോ;
(സി)
അരിയുടെ
കാര്യത്തില്‍
സ്വയംപര്യപ്തത
കൈവരിയ്ക്കുന്നതിനായി
വ്യക്തമായ പദ്ധതി
നടപ്പിലാക്കുമോ;
എങ്കില്‍ വിശദവിവരം
ലഭ്യമാക്കുമോ?
കേരളത്തിലെ
നെല്ല് ഉത്പാദനം
1174.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റതിനു ശേഷം
നടത്തിയ
പ്രവര്‍ത്തനങ്ങളുടെ
ഭാഗമായി കേരളത്തില്‍
നെല്ല് ഉത്പാദനം
വര്‍ദ്ധിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
കണക്കുകള്‍
ലഭ്യമാക്കാമോ;
(ബി)
നെല്ല്
ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്
ആവശ്യമായ സഹായങ്ങള്‍
കര്‍ഷകര്‍ക്ക് നല്കി
വരുന്നുണ്ടോ;
എന്തെല്ലാം സഹായങ്ങളാണ്
നല്‍കുന്നത്;
(സി)
നെല്‍കര്‍ഷകരെ
പ്രോത്സാഹിപ്പിക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
പട്ടുനൂല്‍
കൃഷിയുടെ വ്യാപനത്തിനായി
നടപടി
1175.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടുനൂല്‍
കൃഷിയുടെ
വ്യാപനത്തിനായി
എന്തൊക്കെ നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(ബി)
പാറശ്ശാല
മണ്ഡലത്തിലെ ഏതൊക്കെ
ഭാഗങ്ങളിലാണ്
പട്ടുനൂല്‍ കൃഷി ചെയ്തു
വരുന്നതെന്നും ,ഈ
കര്‍ഷകര്‍ക്ക്
എന്തൊക്കെ
ആനുകൂല്യങ്ങളാണ്
ലഭ്യമാക്കിയിട്ടുള്ളതെന്നും
വിശദമാക്കാമോ?
കാസര്‍ഗോഡ്
ജില്ലയിലെ കൃഷിത്തോട്ടങ്ങള്‍
1176.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍
കൃഷിവകുപ്പിന് കീഴില്‍
എത്ര കൃഷിത്തോട്ടങ്ങള്‍
നിലവിലുണ്ട്;
(ബി)
ഈ
തോട്ടങ്ങളില്‍ കൃഷി
വൈവിധ്യവത്കരണത്തിന്റെ
ഭാഗമായി വിള
പരിവര്‍ത്തനം
നടത്തിയിട്ടുണ്ടോ;
(സി)
ഈ
തോട്ടങ്ങളിലൂടെ
കര്‍ഷകര്‍ക്ക്
എന്തെല്ലാം സഹായങ്ങളും
സേവനങ്ങളും
ലഭ്യമാക്കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
കര്‍ഷകസേവന
കേന്ദ്രങ്ങള്‍
1177.
ശ്രീ.സി.കൃഷ്ണന്
,,
കെ.ഡി. പ്രസേനന്‍
,,
പുരുഷന് കടലുണ്ടി
,,
സി. കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കാര്‍ഷിക മേഖല
അഭിമുഖീകരിക്കുന്ന
വിവിധ പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിനായി
കര്‍ഷക സേവന
കേന്ദ്രങ്ങള്‍
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ;
ഇത്തരം കേന്ദ്രങ്ങള്‍
വഴി കര്‍ഷകര്‍ക്ക്
ലഭ്യമാകുന്ന സേവനങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ബി)
കാര്‍ഷിക
സേവന കേന്ദ്രങ്ങളുടെ
പ്രവര്‍ത്തനം
വിലയിരുത്തി കൂടുതല്‍
ശക്തിപ്പെടുത്തുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിയ്ക്കാനുദ്ദേശിക്കുന്നുവെന്ന്
വ്യക്തമാക്കാമോ?
വിഷരഹിതമായ
പച്ചക്കറികള്‍
1178.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുവിപണിയില്‍
നിന്നും വിലകുറച്ച്
വിഷരഹിതമായ
പച്ചക്കറികള്‍
ജനങ്ങള്‍ക്ക്
ലഭ്യമാക്കുന്നതിനായി
ഹോര്‍ട്ടികോര്‍പ്പ്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവരുന്നു;
വിശദമാക്കാമോ;
(ബി)
1-4-2017-ലെ
കണക്ക് പ്രകാരം ഓരോ ഇനം
പച്ചക്കറികളുടെയും
പൊതുവിപണിയിലെയും
ഹോര്ട്ടികോര്പ്പിലെയും
വിലനിലവാരം
പ്രസിദ്ധീകരിക്കാമോ;
(സി)
വില
കുറച്ച് വിഷരഹിതമായി
പച്ചക്കറികള്‍
ലഭ്യമാക്കുന്നതിനായി
സംസ്ഥാന സര്‍ക്കാര്‍
ഹോര്‍ട്ടികോര്‍പ്പിന്
എന്തെല്ലാം രീതിയിലുളള
സഹായങ്ങളാണ്
നല്കിവരുന്നതെന്ന്
വിശദീകരിക്കാമോ?
മൂന്നാറില്‍
കാര്‍ഷിക മാര്‍ക്കറ്റ്
സ്ഥാപിക്കുന്നതിന് നടപടി
1179.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേവികുളം
നിയോജക മണ്ഡലത്തിലെ
മൂന്നാറില്‍ കാര്‍ഷിക
മാര്‍ക്കറ്റ്
സ്ഥാപിക്കുന്നതിനു
നടപടികള്‍ എന്തെങ്കിലും
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
എങ്കില്‍
എന്ത് നടപടിയാണ്
സ്വീകരിച്ചിരിക്കുന്നത്
എന്ന് വ്യക്തമാക്കുമോ;
ഇല്ലെങ്കില്‍
ആവശ്യമാനടപടിയ നടപടി
ഉടന്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
വരള്‍ച്ചയും
കൃഷിനാശവും
1180.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനമാകെ
കൊടും വേനലും
ജലദൗര്‍ലഭ്യവും
മൂലമുണ്ടായ വരള്‍ച്ചയും
കൃഷിനാശവും മൂലം
2016-17 വര്‍ഷം എത്ര
തുകയുടെ കൃഷി
നഷ്ടമുണ്ടായി എന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രധാന
കാര്‍ഷിക വിളകളായ
നെല്ല്, തെങ്ങ്,
അടയ്ക്ക, വാഴ,
കുരുമുളക്, പച്ചക്കറി,
കാപ്പി, റബ്ബര്‍, ഇഞ്ചി
തുടങ്ങി സുഗന്ധ
ദ്രവ്യങ്ങള്‍
ഉള്‍പ്പെടെ ഓരോ
മേഖലയിലേയും കര്‍ഷകരെ
വേനലും, മഴക്കുറവും,
ജലദൗര്‍ലഭ്യവും ഏത്
വിധത്തില്‍ ബാധിച്ചു
എന്നും ഓരോ മേഖലയിലും
സംഭവിച്ച കൃഷിനാശം എത്ര
എന്നും വ്യക്തമാക്കുമോ;
(സി)
വരള്‍ച്ച
നേരിടാനും കര്‍ഷകരെ
സഹായിക്കാനുമായി
കേന്ദ്ര സര്‍ക്കാരിനോട്
എത്ര തുക
ആവശ്യപ്പെട്ടുവെന്നും
എത്ര തുക
ലഭിച്ചുവെന്നും
വ്യക്തമാക്കുമോ?
നാളികേരകൃഷി
പ്രോത്സാഹിപ്പിക്കുന്നതിനുള്ള
നടപടികള്‍
1181.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
2016 ഏപ്രില്‍ മുതല്‍
നാളിതുവരെ എത്ര ടൺ
പച്ചത്തേങ്ങ കയറ്റുമതി
ചെയ്തു; ഏറ്റവും
കൂടുതല്‍ പച്ചത്തേങ്ങ
കയറ്റുമതി ചെയ്യുന്നത്
ഏത് രാജ്യത്തേക്കാണ്;
മറ്റ് ഏതെല്ലാം
കാര്‍ഷിക ഉൽപ്പന്നങ്ങൾ
കയറ്റുമതി ചെയ്യുന്നു;
(ബി)
സംസ്ഥാനത്ത്
നാളികേര ഉൽപ്പന്നങ്ങൾ
ഇറക്കുമതി
ചെയ്യുന്നുണ്ടോ;
ഏതെല്ലാം
ഉല്‍പ്പന്നങ്ങളാണ്
ഇറക്കുമതി ചെയ്യുന്നത്;
എത്ര തുകയ്ക്ക്
ഇറക്കുമതി ചെയ്തു;
മുന്‍ വര്‍ഷം ഇതേ
കാലയളവിലെ കണക്കുമായി
താരതമ്യം
ചെയ്തിട്ടുണ്ടോ;
വിശദമായ വിവരം
ലഭ്യമാക്കുമോ;
(സി)
സംസ്ഥാനത്ത്
നാളികേരകൃഷി
പ്രോത്സാഹിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുന്നുണ്ട്;വിശദമാക്കുമോ?
ചെട്ടിപ്പാടം
പാടശേഖരത്തില്‍ പൊക്കാളി കൃഷി
ചെയ്യുന്നതിന് നടപടി
1182.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊക്കാളി
നിലം വികസന ഏജന്‍സി
എറണാകുളം ജില്ലയില്‍
നെല്‍കൃഷി
വ്യാപിപ്പിക്കുന്നതിനായി
നടപടികള്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
എങ്കില്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(സി)
ഇത്
സംബന്ധിച്ച് യോഗം
വിളിച്ചു
ചേര്‍ത്തിരുന്നോ;എങ്കിൽ
പ്രസ്തുത യോഗത്തില്‍
എടുത്ത തീരുമാനങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഇടകൊച്ചി
വില്ലേജില്‍
വര്‍ഷങ്ങളോളം പൊക്കാളി
കൃഷിചെയ്തിരുന്ന 3
ഏക്കറോളം വരുന്ന
ചെട്ടിപ്പാടം
പാടശേഖരത്തില്‍ കൃഷി
ചെയ്യുന്നതിനായി നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഇ)
കര്‍ഷകര്‍ക്ക്
നല്കുന്ന സബ്സിഡി
എത്രയാണ്;
(എഫ്)
കര്‍ഷകതൊഴിലാളിക്ക്
നല്കുന്ന ബോണസ്
എത്രയാണ്?
പ്ലാന്റേഷന്
കോര്പ്പറേഷന്
തോട്ടങ്ങളില്‍നിന്നുള്ള
കശുവണ്ടി
1183.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്ലാന്റേഷന്
കോര്‍പ്പറേഷന്റെ
അധീനതയിലുളള കശുമാവ്
തോട്ടങ്ങളില്‍ നിന്ന്
ഇൗ വര്‍ഷം എത്ര
മെട്രിക് ടണ്‍ കശുവണ്ടി
ഉത്പാദിപ്പിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്ലാന്റേഷന്
കോര്പ്പറേഷന്
ഉത്പാദിപ്പിക്കുന്ന
കശുവണ്ടി,കശുവണ്ടി
കോര്പ്പറേഷന്,
കാപ്പക്സ് എന്നീ
പൊതുമേഖലാ
സ്ഥാപനങ്ങള്‍ക്ക്
നല്‍കുന്നതിന്
കരാറുണ്ടോ;
വ്യക്തമാക്കുമോ;
(സി)
പ്ലാന്റേഷന്
കോര്‍പ്പറേഷന്റെ
കാസര്‍ഗോഡ് ഫാമില്‍
നിന്ന് തോട്ടണ്ടി
കടത്തിയതായി
സർക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ
വിശദീകരിക്കുമോ?
വരള്‍ച്ചമൂലം
ദുരിതമനുഭവിക്കുന്ന കര്‍ഷകരെ
സഹായിക്കാനായുള്ള നടപടികള്‍
1184.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തുണ്ടായ
കൊടിയ വരള്‍ച്ചമൂലം
ദുരിതമനുഭവിക്കുന്ന
കര്‍ഷകരെ സഹായിക്കാനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു വരുന്നു
എന്ന് വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്ത്
വിള ഇന്‍ഷുറന്‍സ്
പദ്ധതിയില്‍ എത്ര പേര്
അംഗങ്ങളായിട്ടുണ്ട് ;
ഇത് മൊത്തം കര്‍ഷകരുടെ
എത്ര ശതമാനമാണ് ; ഇതിലെ
അംഗങ്ങള്‍ക്ക്
നടപ്പുവര്‍ഷം എന്ത്
സഹായം നല്കി എന്ന്
വ്യക്തമാക്കുമോ;
(സി)
വരള്‍ച്ചമൂലം
കൃഷി നാശം സംഭവിച്ച
കര്‍ഷകര്‍ക്ക്
പ്രകൃതിക്ഷോഭ
ദുരിതാശ്വാസത്തിനുള്ള
ദുരന്തനിവാരണ അതോറിറ്റി
വഴി എന്തെല്ലാം ആശ്വാസ
നടപടികള്‍
സ്വീകരിച്ചുവരുന്നു
എന്നും ഇതുവഴി എത്ര
തുകയുടെ സഹായം എത്ര
കര്‍ഷകര്‍ക്ക്
നാളിതുവരെ നല്കി
എന്നും വ്യക്തമാക്കുമോ;
(ഡി)
കാര്ഷികോല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനുള്ള
നൂതന ടെക്നോളജിയായ Pink
Pigmented Facultative
Methylotrophic
Bactiria (P.P.F.M.)
Vesicular Arbuscular
Mycorrtiga
(V.A.M.)എന്നിവ
വിളകളില്‍
പ്രയോഗിക്കാനുള്ള
പ്രവര്‍ത്തനങ്ങള്‍
സംസ്ഥാനത്തെവിടെയെല്ലാം
പരീക്ഷിച്ചു ; എത്ര തുക
ഇതിനായി ചെലവാക്കി ;
ഇതുമൂലമുണ്ടായ
നേട്ടങ്ങള്‍
എന്തെല്ലാമാണ് ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
നെല്‍കൃഷിയുടെ
വികസനത്തിന് പദ്ധതികള്‍
1185.
ശ്രീ.കെ.വി.വിജയദാസ്
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.മുരളി
പെരുനെല്ലി
,,
കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നെല്‍കൃഷിയുടെ
വികസനത്തിനായി
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കിയിട്ടുള്ളത്;
(ബി)
തരിശുഭൂമി
കൃഷിയോഗ്യമാക്കി
നെല്‍കൃഷി
ചെയ്യുന്നതിന്എന്തെല്ലാം
നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
(സി)
തെരഞ്ഞെടുത്ത
സഹകരണസംഘങ്ങളില്‍ റൈസ്
മില്ലുകള്‍
സ്ഥാപിക്കുന്നതിന്
പദ്ധതിയുണ്ടോ; വിശദാംശം
നല്‍കുമോ;
(ഡി)
നെല്‍കൃഷി
വികസനം സംബന്ധിച്ച്
പാടശേഖര സമിതികള്‍ക്ക്
കൂടുതല്‍
ഉത്തരവാദിത്വങ്ങള്‍
ഏല്‍പ്പിച്ചു
കൊടുക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
നെല്ലുല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി
1186.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെല്ലുല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ?
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം പുതുതായി
എത്ര ഹെക്ടര്‍ സ്ഥലത്ത്
നെല്‍കൃഷി
ചെയ്തിട്ടുണ്ട് എന്ന്
വിശദമാക്കാമോ?
കീടനാശിനികളുടെ
ഉപയോഗം പരിമിതപ്പെടുത്തുവാൻ
നാനോ ടെക്നോളജി
1187.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മനുഷ്യരില്‍
മരുന്നിന്റെ
പ്രവര്‍ത്തനം
നിയന്ത്രിക്കുന്നതിനുള്ള
നാനോ മെഡിസിന്
വന്നതുപോലെ
കീടനാശിനികളുടെ ഉപയോഗം
പരിമിതപ്പെടുത്തുന്ന
സംവിധാനം നിലവിലുണ്ടോ;
ഉണ്ടെങ്കില്‍
എന്താണെന്ന്
വ്യക്തമാക്കുമോ;
(ബി)
കാര്‍ഷിക
മേഖലയില്‍ നാനോ
ടെക്നോളജിയുടെ പ്രസക്തി
എന്തെന്ന്
വ്യക്തമാക്കുമോ; ഇത്
സംബന്ധിച്ച്
കൃഷിവകുപ്പ് നടത്തിയ
പഠനങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(സി)
കാര്‍ഷിക
മേഖലയിലെ ഏറ്റവും വലിയ
ഭീഷണിയായ വിഷ
കീടനാശിനികളുടെ ഉപയോഗം
പരിമിതപ്പെടുത്തുവാനുള്ള
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ?
ജൈവവളങ്ങളുടെയും
കീടനാശിനികളുടെയും ഗുണനിലവാരം
1188.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിറ്റഴിക്കുന്ന പല
ജൈവവളങ്ങളുടെയും
കീടനാശിനികളുടെയും
ഗുണനിലവാരം സംബന്ധിച്ച്
പരാതികളുള്ള വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇവയുടെ
ഗുണനിലവാരം
പരിശോധിക്കുന്നതിനും
ഉറപ്പുവരുത്തുന്നതിനും
നിലവിലുള്ള സംവിധാനം
എന്തെല്ലാമാണെന്ന്
അറിയിക്കാമോ;
(സി)
വ്യാജ
വളങ്ങളും കീടനാശിനികളും
വിതരണം ചെയ്യുന്ന
കമ്പനികള്‍ക്കെതിരെ
നിയമ നടപടികള്‍
സ്വീകരിക്കുമോ?
കൃഷിയോഗ്യമാക്കിയ
തരിശുനിലവും റെെസ്
ബയോപാർക്കും
1189.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം കേരളത്തില്‍ ആകെ
നടന്ന കൃഷിയുടെ വിശദമായ
കണക്ക് ലഭ്യമാക്കുമോ;
എത്ര ഹെക്ടര്‍ സ്ഥലത്ത്
കൃഷി നടക്കുന്നു;
പുതിയതായി എത്ര
ഹെക്ടര്‍ തരിശുനിലം
കൃഷിയോഗ്യമാക്കി;
(ബി)
ബജറ്റില്‍
പ്രഖ്യാപിച്ച ആലപ്പുഴ
ജില്ലയിലെ റെെസ് ബയോ
പാര്‍ക്ക് അടിയന്തരമായി
ആരംഭിക്കുന്നതിനുളള
നടപടി സ്വീകരിക്കുമോ?
ഹോര്‍ട്ടികള്‍ച്ചര്‍
മേഖലയുടെ വികസനം
1190.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹോര്‍ട്ടികള്‍ച്ചര്‍
മേഖലയുടെ വികസനം
ലക്ഷ്യമാക്കി, സംസ്ഥാന
ഹോര്‍ട്ടികള്‍ച്ചര്‍
മിഷന് മുഖാന്തരം
നടപ്പിലാക്കി വരുന്ന
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(ബി)
നടപ്പ്
സാമ്പത്തിക വര്‍ഷം
പ്രസ്തുത
പദ്ധതികള്‍ക്കായി
കേന്ദ്ര സര്‍ക്കാര്‍
വിഹിതമായി എത്ര തുക
ലഭിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ?
ഹോര്‍ട്ടികോര്‍പ്പിന്റെ
തിരുവനന്തപുരം ആനയറയിലെ
ജില്ലാ സംഭരണകേന്ദ്രം
1191.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹോര്‍ട്ടികോര്‍പ്പിന്റെ
തിരുവനന്തപുരം ആനയറയിലെ
ജില്ലാ
സംഭരണകേന്ദ്രത്തില്‍
പച്ചക്കറി
സംഭരിക്കുന്നത്
ഇപ്പോള്‍
എവിടെനിന്നെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
മുമ്പ്
ഇവിടെ പച്ചക്കറി വിതരണം
ചെയ്ത ഇടനിലക്കാര്‍
തന്നെയാണ് ഇപ്പോഴും
പച്ചക്കറി നല്‍കുന്നത്
എന്ന ആരോപണം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;അങ്ങനെയെങ്കില്‍
ഇതിന്
കൂട്ടുനില്‍ക്കുന്ന
ഉദ്യോഗസ്ഥര്‍ക്കെതിരെ
കര്‍ശന നടപടി
സ്വീകരിക്കുമോ?
കാര്ഷികവിളകള്ക്കുണ്ടായിട്ടുള്ള
നാശനഷ്ടം
1192.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വരള്‍ച്ചയുമായി
ബന്ധപ്പെട്ട്
കാര്ഷികവിളകള്ക്കുണ്ടായിട്ടുള്ള
നാശ നഷ്ടം ഏത്രയെന്ന്
കണക്കാക്കിയിട്ടുണ്ടോ;
(ബി)
കേന്ദ്രസര്‍ക്കാര്‍
സംസ്ഥാനത്തിനു പ്രത്യേക
സഹായങ്ങള്‍
അനുവദിച്ചിട്ടുണ്ടോ;
എങ്കിൽ വിശദാംശം
വെളിപ്പെടുത്താമോ?
വരൾച്ച മൂലം കടക്കെണിയിലായ
കർഷകർക്കുള്ള ആശ്വാസ നടപടികൾ
1193.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വരൾച്ചയും
വിലത്തകർച്ചയും മൂലം
കടക്കെണിയിലായ കർഷകരുടെ
സാമ്പത്തിക ബാദ്ധ്യതകൾ
എഴുതിത്തള്ളാനോ മറ്റു
ആശ്വാസ നടപടികൾ
പ്രഖ്യാപിക്കാനോ
ഉദ്ദേശിക്കുന്നുണ്ടോ;
വരൾച്ചയെ തുടർന്ന്
ദുരിതത്തിലായ മറ്റ്
സംസ്ഥാനങ്ങളിലെ
കർഷകർക്കായി കേന്ദ്ര
സർക്കാർ പല പദ്ധതികളും
ആസുത്രണം ചെയ്യുന്ന
സാഹചര്യത്തിൽ
കേരളത്തിലെ കർഷകരുടെ
പ്രശ്നങ്ങളും
ആവശ്യങ്ങളും കേന്ദ്ര
സർക്കാരിന്റെ ശ്രദ്ധയിൽ
കൊണ്ടുവരാൻ എന്തെല്ലാം
നടപടികൾ
സ്വീകരിച്ചിട്ടുണ്ട്;
(ബി)
വരൾച്ച
പ്രതിരോധത്തിനായി
എന്തെല്ലാം
പ്രവർത്തനങ്ങളാണ്
സംസ്ഥാന കൃഷി
വകുപ്പിന്റെ
ആഭിമുഖ്യത്തിൽ
നടപ്പിലാക്കിയത്;കൃഷിയിറക്കാൻ
സാമ്പത്തികമില്ലാതായ
കർഷകർക്ക് അടുത്ത
കൃഷിയിറക്കാൻ എന്തൊക്കെ
സഹായങ്ങളാണ്
ചെയ്യാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
വിള
നാശം നേരിട്ട
കർഷകർക്കുള്ള ധനസഹായം
48500 രൂപ
(നാല്പ്പത്തിയെണ്ണായിരത്തി
അഞ്ഞൂറ് രൂപ) ആയി
വര്‍ദ്ധിപ്പിക്കുവാന്‍
സർക്കാർ
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ അതിനായി
എന്തെല്ലാം നടപടികൾ
സ്വീകരിച്ചിട്ടുണ്ട്;വ്യക്തമാക്കുമോ?
വൈഗ
2016 ന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
1194.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷി
വകുപ്പിന്റെ
ആഭിമുഖ്യത്തില്‍
സംഘടിപ്പിച്ച 'വൈഗ-
2016' ന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തൊക്കയായിരുന്നു
എന്ന് വ്യക്തമാക്കാമോ;
(ബി)
ഇത്
സംഘടിപ്പിക്കാൻ ചെലവായ
തുക എത്രയാണെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
തുക ഏതെല്ലാം
ഇനങ്ങള്‍ക്കാണ്
ചെലവഴിച്ചത്;
(ഡി)
ഇതര
സംസ്ഥാനങ്ങളില്‍
നിന്നും
വിദേശരാഷ്ട്രങ്ങളില്‍
നിന്നും ഇതില്‍
പങ്കെടുത്ത
ശാസ്ത്രജ്ഞന്മാരും
സാങ്കേതിക വിദഗ്ധരും
ആരെല്ലാമായിരുന്നു
എന്ന് വ്യക്തമാക്കാമോ;
(ഇ)
വൈഗ-
2016 മൂലമുണ്ടായ
ഗുണങ്ങളും ഭാവിയില്‍
ഉണ്ടാകാന്‍ പോകുന്ന
ഫലങ്ങളും എന്താണെന്ന്
വിലയിരുത്തിയിട്ടുണ്ടോ;വിശദമാക്കുമോ?
കായംകുളത്തെ
സോയില്‍ കണ്‍സര്‍വേഷന്‍
പദ്ധതികള്‍
1195.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സോയില്‍
സര്‍വ്വേ &സോയില്‍
കണ്‍സര്‍വേഷന്‍ വകുപ്പ്
വഴി കായംകുളം
മണ്ഡലത്തില്‍
2011മുതല്‍ നാളിതുവരെ
നടപ്പാക്കിയിട്ടുള്ള
പദ്ധതികള്‍ വര്‍ഷം
തിരിച്ച് ലഭ്യമാക്കാമോ?
കരുനാഗപ്പള്ളി
മണ്ഡലത്തിലെ മണ്ണ്
സംരക്ഷണവുമായി ബന്ധപ്പെട്ട
പദ്ധതികള്‍
1196.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
നിയോജക മണ്ഡലത്തില്‍
മണ്ണ് സംരക്ഷണവുമായി
ബന്ധപ്പെട്ട്
നടപ്പിലാക്കി വരുന്ന
പദ്ധതികള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(ബി)
ഈ
പ്രദേശത്തെ
കൃഷിയിടങ്ങളിലെ
മണ്ണിന്റെ ഗുണനിലവാരം
പരിശോധിക്കുന്നതിനും,
മണ്ണിന്റെ ഫലപുഷ്ടത
നഷ്ടപ്പെടാതെ
സംരക്ഷിക്കുന്നതിനും
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
തരിശു
നിലങ്ങള്‍
കൃഷിയോഗ്യമാക്കി
മാറ്റുമ്പോള്‍ മണ്ണ്
പരിശോധന നടത്തി
അനുയോജ്യമായ വിളകളെ
സംബന്ധിച്ച്
നിര്‍ദ്ദേശങ്ങള്‍
നല്‍കുന്നതിന് കൃഷി
വകുപ്പ് നടപ്പിലാക്കി
വരുന്ന പദ്ധതികള്‍
വിശദീകരിക്കുമോ?
കാര്‍ഷിക
സര്‍വ്വകലാശാലയുടെ സാമ്പത്തിക
ബാധ്യത
1197.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവില്‍
കാര്‍ഷിക
സര്‍വ്വകലാശാലയുടെ
സാമ്പത്തിക ബാധ്യത
എത്രയാണ്;ഇതുപരിഹരിക്കാന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്നു
വ്യക്തമാക്കാമോ;
(ബി)
കാര്‍ഷിക
സര്‍വ്വകാലശാലയുടെ
ഫാമുകള്‍ ഹൈടെക്
ആക്കാനുള്ള നടപടികള്‍
സ്വീകരിക്കുമോ;
(സി)
കാര്‍ഷികസര്‍വ്വകലാശാലയുടെ
കേന്ദ്രങ്ങളില്‍
ഫാംടൂറിസത്തിന് അനന്ത
സാദ്ധ്യതകള്‍
ഉണ്ടെന്നൂളള കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ഡി)
പട്ടാമ്പി
നെല്ല് ഗവേഷണ
കേന്ദ്രത്തില്‍
കേരളത്തിനു
മാതൃകയാക്കാന്‍
സാധിക്കുന്ന
തരത്തിലുള്ള റെയിന്‍
വാട്ടര്‍
ഹാര്‍വസ്റ്റിംഗ്
റിസര്‍വോയര്‍
സ്ഥാപിക്കുന്നതിനുള്ള
സാദ്ധ്യതകള്‍
ഉണ്ടെന്നുള്ളത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ഇല്ലെങ്കില്‍ ആയത്
പരിശോധിക്കുമോ?