ശുദ്ധജലക്ഷാമം
602.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊച്ചി
കോര്‍പ്പറേഷനിലെ
ഇടക്കൊച്ചി 13, 14, 15,
16 വാര്‍ഡുകളിലെ
ശുദ്ധജലക്ഷാമം
പരിഹരിക്കുന്നതിനായി
അരൂര്‍ പൂജപ്പുര
ജംഗ്ഷന് മുതല്‍
ഇടക്കൊച്ചി പാലം തെക്കേ
അറ്റം വരെ പെെപ്പ്
സ്ഥാപിക്കുന്ന 300
ലക്ഷം രൂപയുടെ
പ്രവൃത്തി എന്ന്
ആരംഭിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കുമോ;
(ബി)
പദ്ധതി
പ്രദേശത്തെ റോഡുകളുടെ
പുനരുദ്ധാരണ
പ്രവര്‍ത്തികള്‍ ഉടന്‍
ആരംഭിക്കാന്‍ സാധ്യത
ഉള്ളതിനാല്‍, ടെണ്ടര്‍
നടപടികള്‍ നേരത്തെ
പൂര്‍ത്തീകരിച്ചിട്ടുള്ള
പ്രസ്തുത
പ്രവര്‍ത്തിക്കാവശ്യമായ
പെെപ്പുകള്‍ ലഭ്യമാക്കി
അടിയന്തരമായി പണികള്‍
ആരംഭിക്കുവാന്‍ നടപടി
സ്വീകരിക്കുമോ ;
വ്യക്തമാക്കുമോ?
കെ.ഐ.പി.
വക സ്ഥലവും കെട്ടിടവും
603.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊട്ടാരക്കരയിലെ
ജില്ലാ ട്രഷറിയും
സബ്ട്രഷറിയും
പ്രവര്‍ത്തിപ്പിക്കുന്നതിന്
കെ.ഐ.പി.വക സ്ഥലവും
കെട്ടിടവും ട്രഷറി
വകുപ്പിന് അനുവദിച്ച്
ഉത്തരവായത് എന്നാണ്;
ഉത്തരവിന്റെ പകര്‍പ്പ്
നല്‍കുമോ;
(ബി)
പ്രസ്തുത
സ്ഥലവും കെട്ടിടവും
ട്രഷറി വകുപ്പില്‍
നിന്നും തിരികെ
കെ.ഐ.പി. ക്ക് കൈമാറി
ഉത്തരവായിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്
കാരണമായ സാഹചര്യങ്ങള്‍
വെളിപ്പെടുത്തുമോ?
ജൈക്ക
പദ്ധതി
604.
ശ്രീ.വി.ഡി.സതീശന്
,,
കെ.മുരളീധരന്
,,
ഹൈബി ഈഡന്
,,
എല്‍ദോസ് കുന്നപ്പിള്ളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജൈക്ക പദ്ധതി
നടപ്പാക്കുന്നതിന്
എന്തെല്ലാം
കര്‍മ്മപദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ട്
, വിശദമാക്കുമോ ;
(ബി)
എന്തല്ലാം
ലക്ഷ്യങ്ങളാണ് ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നത്
;
(സി)
ഇത്
നടപ്പാക്കുന്നതിന് ഭരണ
തലത്തില്‍ എന്തെല്ലാം
നടപടികള്‍
കൈക്കൊണ്ടിട്ടുണ്ട്എന്ന്
വ്യക്തമാക്കുമോ?
ദേശീയ
ഗ്രാമീണ കുടിവെള്ള പദ്ധതി
605.
ശ്രീ.അടൂര്‍
പ്രകാശ്
,,
കെ.എസ്.ശബരീനാഥന്
,,
വി.പി.സജീന്ദ്രന്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ദേശീയ ഗ്രാമീണ
കുടിവെള്ള പദ്ധതി
നടപ്പാക്കുന്നതിന്
എന്തെല്ലാം കര്‍മ്മ
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
പ്രസ്തുത
പദ്ധതി
നടപ്പാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
കൈക്കൊണ്ടിട്ടുണ്ടെന്ന്
വിശദമാക്കുമോ?
ചെക്ക്
ഡാമുകള്‍
606.
ശ്രീ.കെ.സി.ജോസഫ്
,,
സണ്ണി ജോസഫ്
,,
അന്‍വര്‍ സാദത്ത്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെക്ക്
ഡാമുകളുടെ
നിര്‍മ്മാണത്തിന്
കര്‍മ്മ പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ
;വിശദമാക്കുമോ;
(ബി)
ചെക്ക്
ഡാമുകളുടെ നിര്‍മ്മാണം
സംസ്ഥാനത്തിന്റെ
ജലസംരക്ഷണത്തിന്
എത്രമാത്രം
ഉപകരിക്കുമെന്നാണ്
കണക്കാക്കിയിരുന്നത് ;
വിശദമാക്കുമോ ;
(സി)
നാളിതുവരെ എത്ര ചെക്ക്
ഡാമുകള്‍
പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന്
വിശദമാക്കുമോ?
മൈനര്‍
ഇറിഗേഷന്‍
607.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൈനര്‍
ഇറിഗേഷനു കീഴില്‍
കൊല്ലം മണ്ഡലത്തില്‍
നടന്നുവരുന്നതും
ഭരണാനുമതി ലഭിച്ചതുമായ
പ്രവര്‍ത്തികള്‍
ഏതൊക്കെയാണെന്നും
അവയുടെ ഇപ്പോഴത്തെ
സ്ഥിതി എന്താണെന്നും
വ്യക്തമാക്കുമോ?
മൈനര്‍
ഇറിഗേഷന്‍ സ്കീം
608.
ശ്രീ.പി.
ഉണ്ണി
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
കെ. ആന്‍സലന്‍
,,
കാരാട്ട് റസാഖ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൈനര്‍ ഇറിഗേഷന്‍
സ്കീമിന് കീഴില്‍
ഏതെല്ലാം ലിഫ്റ്റ്
ഇറിഗേഷന്‍ പദ്ധതികളാണ്
പ്രവര്‍ത്തിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഓരോ
ലിഫ്റ്റ് ഇറിഗേഷന്‍
പദ്ധതിയുടെയും
പ്രവര്‍ത്തനം
മുടങ്ങാതിരിയ്ക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ച് വരുന്നത്;
(സി)
'മിര്പ'
പദ്ധതി പ്രകാരം
ഏതെല്ലാം
പ്രോജക്ടുകളാണ്
പ്രവര്‍ത്തനക്ഷമമായിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
ജലനിധി
രണ്ടാംഘട്ട പ്രവര്‍ത്തനം
609.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
അന്‍വര്‍ സാദത്ത്
,,
സണ്ണി ജോസഫ്
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജലനിധി രണ്ടാംഘട്ട
പ്രവര്‍ത്തനത്തിന്
എന്തെല്ലാം കര്‍മ്മ
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ട്,
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കുന്നതിന്
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
കൈക്കൊണ്ടിട്ടുണ്ട്?
ജലവിഭവ
മാനേജ്മെന്റ്
610.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംയോജിത ജലവിഭവ
മാനേജ്മെന്റ് എന്ന
ലക്ഷ്യം നേടുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(ബി)
ഉദ്ദ്യേശ്യലക്ഷ്യം
നേടുന്നതിനായി നദികളുടെ
സര്‍വ്വെ നടപടികള്‍
പൂര്‍ത്തിയാക്കിയിട്ടുണ്ടോ;
(സി)
നദികളുടെ
സുസ്ഥിര വികസനത്തിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചതെന്ന്
വിശദീകരിക്കുമോ?
ശുദ്ധജല
സ്രോതസുകള്‍
611.
ശ്രീ.എസ്.ശർമ്മ
,,
ബി.സത്യന്
,,
ആര്. രാജേഷ്
,,
ഒ. ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ശുദ്ധജല സ്രോതസുകള്‍
സംരക്ഷിക്കുന്നതിന്
സമഗ്രമായ ഒരു പദ്ധതി
ആവിഷ്കരിച്ച്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഇതിനായി
നിലവില്‍ എന്തെല്ലാം
പദ്ധതികള്‍
നടപ്പിലാക്കി
വരുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
കുളങ്ങളും
ജലാശയങ്ങളും
മാലിന്യമുക്തമായി
സംരക്ഷിക്കുന്നതിന്
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെയും
പൊതുജനങ്ങളുടെയും
പങ്കാളിത്തത്തോടെയുള്ള
പദ്ധതികള്‍
ആവിഷ്ക്കരിക്കുമോ;
(ഡി)
എങ്കില്‍
പ്രസ്തുത പദ്ധതികളുടെ
വിശദാംശങ്ങള്‍
നല്‍കാമോ?
തടയണകള്‍
സ്ഥാപിക്കുന്നതിന് നടപടി
612.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തില്‍പ്പെട്ട
തട്ടുപാറ, പൂതിരുത്തി
എന്നിവിടങ്ങളില്‍
തടയണകള്‍
സ്ഥാപിക്കുന്നതിനുള്ള
നടപടികള്‍
ഏതുഘട്ടത്തിലാണ്;
(ബി)
തടയണകളുടെ നിര്‍മ്മാണം
ഉടന്‍
ആരംഭിക്കുന്നതിനാവശ്യമായ
അടിയന്തിര നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
വാമനപുരം
നിയോജകമണ്ഡലത്തിലെ പദ്ധതികള്‍
613.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാമനപുരം
നിയോജകമണ്ഡലത്തില്‍
2015-16 കാലഘട്ടത്തില്‍
മേജര്‍/മൈനര്‍
ഇറിഗേഷന്‍ വകുപ്പുകള്‍
വഴി ഭരണാനുമതി ലഭിച്ച
പ്രവൃത്തികള്‍
ഏതൊക്കെയെന്നും
പദ്ധതികള്‍, അനുവദിച്ച
തുക, നിലവിലെ
പ്രവര്‍ത്തന പുരോഗതി
എന്നിവയും
വിശദമാക്കാമോ?
നീര്‍ത്തട
സംരക്ഷണം
614.
ശ്രീ.എം.എം.
മണി
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.എ.എം.
ആരിഫ്
,,
ജോണ്‍ ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നീര്‍ത്തട
സംരക്ഷണത്തിനായി
എന്തെല്ലാം പദ്ധതികള്‍
നടപ്പിലാക്കി
വരുന്നുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
മഴക്കുഴികളുടെ
നിര്‍മ്മാണം, മഴവെള്ള
സംഭരണത്തിനുള്ള വിവിധ
മാര്‍ഗ്ഗങ്ങള്‍ എന്നിവ
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ
സഹകരണത്തോടെ
നടപ്പിലാക്കുമോയെന്ന്
വ്യക്തമാക്കുമോ;
(സി)
എങ്കില്‍
ഇതിനായി എന്തെല്ലാം
നടപടികള്‍
സ്വീകരിയ്ക്കാനുദ്ദേശിയ്ക്കുന്നുവെന്ന്
വ്യക്തമാക്കുമോ?
നീര്‍ത്തട
സംരക്ഷണം
615.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നീര്‍ത്തട
സംരക്ഷണത്തിനായി
എന്തെല്ലാം പദ്ധതികള്‍
നടപ്പിലാക്കി വരുന്നു
എന്ന് അറിയിക്കുമോ ;
(ബി)
മഴക്കുഴികളുടെ
നിര്‍മ്മാണം,
ജലസംരക്ഷണം, മഴവെള്ള
സംഭരണത്തിനുള്ള വിവധ
മാര്‍ഗ്ഗങ്ങള്‍ എന്നിവ
പഞ്ചായത്തുകള്‍/നഗരസഭകള്‍
മുഖേന എല്ലായിടങ്ങളിലും
നടപ്പിലാക്കുമോ;
(സി)
ഇതിനായി
എന്തെല്ലാം പദ്ധതികള്‍
നടപ്പിലാക്കാന്‍
ആലോചിക്കുന്നു എന്ന്
അറിയിക്കുമോ ?
മഴക്കുറവ്
മൂലമുള്ള ജലദൗര്‍ലഭ്യം
616.
ശ്രീ.പി.കെ.കുഞ്ഞാലിക്കുട്ടി
,,
മഞ്ഞളാംകുഴി അലി
,,
കെ.എം.ഷാജി
,,
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മണ്‍സൂണ്‍
മഴയുടെ ലഭ്യതയില്‍
ഉണ്ടായിട്ടുളള
ഏറ്റക്കുറച്ചിലുകള്‍
സംസ്ഥാനത്തിന്‍െറ ജല
ലഭ്യതയെ എങ്ങിനെ
ബാധിച്ചിട്ടുണ്ടെന്ന്
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍
വിശദമാക്കുമോ;
(ബി)
ഏതൊക്കെ
ജില്ലകളെ മഴക്കുറവ്
സാരമായി
ബാധിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
മഴക്കുറവ്
കൊണ്ട് കുടിവെളള
ദൗര്‍ലഭ്യ ഭീഷണിയുളള
ജില്ലകള്‍
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍ ആവശ്യമായ
പരിഹാര നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
പാലക്കാട്
ജില്ലയില്‍ ലിഫ്റ്റ്
ഇറിഗേഷന്‍ സ്കീമുകള്‍
617.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയില്‍ മെെനര്‍
ഇറിഗേഷന്‍ കീഴില്‍ എത്ര
ലിഫ്റ്റ് ഇറിഗേഷന്‍
സ്കീമുകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
(ബി)
ഓരോ
ലിഫ്റ്റ് ഇറിഗേഷന്‍
പദ്ധതിയുടേയും
പ്രവര്‍ത്തനം മുടങ്ങാതെ
നടത്തുന്നതിനായി
എന്തെല്ലാം
സംവിധാനങ്ങള്‍ ആണ്
സ്വീകരിച്ചു
വരുന്നതെന്ന്
വിശദമാക്കുമോ;
(സി)
മലബാര്‍
ഇറിഗേഷന്‍ പാക്കേജ്
(മിര്പ)പദ്ധതിപ്രകാരം
എത്ര പാടശേഖര
സമിതികളില്‍
മോട്ടോറും, അനുബന്ധ
സൗകര്യങ്ങളും
ഏര്‍പ്പെടുത്തുകയുണ്ടായി
എന്നും അതില്‍ ഏതെല്ലാം
പ്രവര്‍ത്തനക്ഷമമായിട്ടുണ്ടെന്നും
വിശദമാക്കുമോ?
ബലിക്കടവ്
നിര്‍മ്മാണം
618.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കിളിമാനൂര്‍
മഹാദേവേശ്വരം
തേവരുകടവില്‍ ബലിക്കടവ്
നിര്‍മ്മാണത്തിന്
ഇറിഗേഷന്‍ വകുപ്പ്
തയ്യാറാക്കിയ
എസ്റ്റിമേറ്റിന്മേല്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
പ്രസ്തുത
വിഷയവുമായി ബന്ധപ്പെട്ട
ഫയല്‍ കൈകാര്യം
ചെയ്യുന്നത്എവിടെയാണെന്ന്
ഫയല്‍ നമ്പര്‍ സഹിതം
വിശദമാക്കുമോ?
കടമക്കുടി
ഗ്രാമപഞ്ചായത്തിലെ ജലവിതരണം
619.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കടമക്കുടി
ഗ്രാമപഞ്ചായത്തിലെ
ജലവിതരണ ശൃംഖലയിലെ
പഴക്കമുള്ള ദ്രവിച്ച
പൈപ്പുകള്‍ മാറ്റി
സ്ഥാപിക്കുന്നതിന് ജല
അതോറിറ്റിയുടെ പ്ലാന്‍
ഫണ്ടില്‍ നിന്നും തുക
വകയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ തുക
എത്രയെന്നും
പ്രവൃത്തികള്‍
എന്നത്തേക്ക്
ആരംഭിക്കുവാന്‍
കഴിയുമെന്നും
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തി
നടപ്പിലാക്കുന്നതിനായി
ചുമതലപ്പെടുത്തിയിട്ടുളള
ഉദ്യോഗസ്ഥര്‍
ആരൊക്കെയാണെന്ന്
വ്യക്തമാക്കുമോ?
കവണക്കല്ല്
റഗുലേറ്റര്‍ കം ബ്രിഡ്ജ്
620.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കവണക്കല്ല്
റഗുലേറ്റര്‍ കം
ബ്രിഡ്ജിന്റെ
ഷട്ടറുകള്‍ കേടുവന്നത്
മൂലം വെള്ളം
സംഭരിക്കാന്‍
സാധിക്കാതായ വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കേടുപാടുകള്‍
തീര്‍ക്കാനായി
തയ്യാറാക്കി
സമര്‍പ്പിച്ച 30ലക്ഷം
രൂപയുടെ പ്രവൃത്തി
തുടങ്ങുന്നതിനുള്ള
തടസ്സം എന്താണെന്ന്
വ്യക്തമാക്കാമോ;
(സി)
ഈ
പാലത്തില്‍ ടോള്‍
പിരിക്കുന്നതിനുള്ള
അവകാശം ലേലം
ചെയ്തുകൊടുത്തിട്ടുണ്ടോ;
(ഡി)
എങ്കില്‍
കഴിഞ്ഞ 5 വര്‍ഷത്തെ
വരുമാനം എത്രയാണെന്ന്
വ്യക്തമാക്കാമോ?
ജലമലിനീകരണം
621.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായലുകളും
ശുദ്ധജലതടാകങ്ങളും ജല
സ്രോതസ്സുകളും
വ്യാപകമായ തോതില്‍
മലിനപ്പെടുന്ന സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ജലമലിനീകരണം
മൂലം പല
ജലസസ്യങ്ങളുടെയും,
മത്സ്യങ്ങളുടെയും,
കക്കയുടെയും മറ്റും
എണ്ണത്തിൽ ഗണ്യമായ
കുറവ്
സംഭവിച്ചിട്ടുണ്ടെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
കായല്‍
ടൂറിസത്തിന്റെ ഭാഗമായി
ഹൗസ് ബോട്ടുകളും മറ്റും
സര്‍വ്വീസ്
നടത്തുമ്പോള്‍ അവയില്‍
നിന്നും പുറം തള്ളുന്ന
മാലിന്യങ്ങള്‍, ജല
സ്രോതസ്സുകളോട്
ചേര്‍ന്ന്
പ്രവര്‍ത്തിക്കുന്ന
ഫാക്ടറികള്‍ പുറം
തള്ളുന്ന വിഷലിപ്ത ജലം
എന്നിവ
ജലമലിനീകരണത്തിന്
കാരണമാകുന്നു എന്ന
വസ്തുത ഗൗരവമായി
വിലയിരുത്തിയിട്ടുണ്ടോ;
(ഡി)
ജലമലിനീകരണത്തിന്
ഹേതുവായ ജലയാനങ്ങളെ
നിയന്ത്രിക്കുന്നതിനും
ജലാശയങ്ങളെ മാലിന്യ
മുക്തമാക്കുന്നതിനും
ജലസസ്യങ്ങളുടെയും,
നീര്‍പക്ഷികളുടെയും,
മത്സ്യങ്ങളുടെയും
മറ്റും സംരക്ഷണത്തിനും
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
തീരസംരക്ഷണം
622.
ശ്രീ.പി.കെ.കുഞ്ഞാലിക്കുട്ടി
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
മഞ്ഞളാംകുഴി അലി
,,
കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തീരസംരക്ഷണത്തിന്
കടലില്‍ കല്ലിടുന്ന
പദ്ധതി
അവസാനിപ്പിക്കാന്‍
ഉദ്ദേശമുണ്ടോ; എങ്കില്‍
അതിനുള്ള കാരണങ്ങള്‍
വിശദമാക്കുമോ;
(ബി)
തീരസംരക്ഷണത്തിനായി
മുന്‍കാലത്ത്
നടപ്പാക്കിയ തീരവനം
പദ്ധതി വിജയമായിരുന്നോ;
എങ്കില്‍ എവിടെയൊക്കെ
വിജയപ്രദമായി എന്നു
വിശദമാക്കുമോ;
(സി)
തീരസംരക്ഷണത്തിന്
കണ്ടല്‍ വച്ചു
പിടിപ്പിക്കുന്നതു
സംബന്ധിച്ച് നിയമസഭാ
പരിസ്ഥിതി സമിതി
സര്‍ക്കാരിന് ശിപാ൪ശ
നല്‍കിയിരുന്നോ; അതു
സംബന്ധമായി
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
നെടുമങ്ങാട്
മണ്ഡലത്തിലെ മൈനര്‍ ഇറിഗേഷന്‍
623.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍സര്‍ക്കാരിന്റെ
കാലത്ത് നെടുമങ്ങാട്
മണ്ഡലത്തില്‍ മൈനര്‍
ഇറിഗേഷന്‍ വകുപ്പ്
നടപ്പിലാക്കിയ
പ്രവര്‍ത്തികളുടെ
വിശദാംശം നല്‍കുമോ;
(ബി)
പൂര്‍ത്തിയായവയുടെയും
പൂര്ത്തിയാകാത്തവയുടെയും
വിശദാംശം നല്‍കുമോ?
റഗുലേറ്റര്‍-കം-ബ്രിഡ്ജുകളുടെ
പ്രൊപ്പോസലുകള്‍
624.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇരുമ്പിളിയം-കൈതക്കടവ്,
കുറ്റിപ്പുറം-കാങ്കക്കടവ്
എന്നീ
റഗുലേറ്റര്‍-കം-ബ്രിഡ്ജുകളുടെ
പ്രൊപ്പോസലുകള്‍
ഇറിഗേഷന്‍ വകുപ്പ് ചീഫ്
എഞ്ചിനീയറുടെ ഓഫീസില്‍
നിലവിലുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പ്രൊപ്പോസലുകളുടെ
ഇന്‍വെസ്റ്റിഗേഷനു
വേണ്ട
എസ്റ്റിമേറ്റുകള്‍ക്ക്
അനുമതി
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
കണ്ണാടിപ്പുഴ
പദ്ധതി
625.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലത്തൂര്‍
നിയോജക മണ്ഡലത്തിലെ
കുഴല്‍മന്ദം,
തേങ്കുറുശ്ശി, കണ്ണാടി
പഞ്ചായത്തുകള്‍ക്ക്
ജലവിതരണത്തിനു വേണ്ടി
നടപ്പിലാക്കി വരുന്ന
കണ്ണാടിപ്പുഴ
പദ്ധതിയുടെ
പ്രവര്‍ത്തനം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതി എന്ന്
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ;
(സി)
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ് ഇനി
പൂര്ത്തീകരിക്കാനുളളതെന്നും
അതിനുളള നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ
എന്നും വ്യക്തമാക്കുമോ;
ജലാശയങ്ങളുടെ
കൈയേറ്റം
626.
ശ്രീ.പാറക്കല്‍
അബ്ദുുല്ല
,,
പി.ബി. അബ്ദുല്‍ റസ്സാക്ക്
,,
പി.കെ.ബഷീര്‍
,,
പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായലുകള്‍, തടാകങ്ങള്‍,
കനാലുകള്‍
എന്നിവയിലുണ്ടാകുന്ന
കൈയേറ്റങ്ങള്‍ തടയാന്‍
എന്തൊക്കെ
മുന്‍കരുതലുകള്‍
സ്വീകരിക്കുന്നുണ്ടെന്ന്
വ്യക്തമാക്കുമോ ;
(ബി)
സ്വാതന്ത്ര്യ
പ്രാപ്തിക്കുശേഷം
ഇവയുടെ
വിസ്തീര്ണ്ണത്തിലുണ്ടായിട്ടുള്ള
വ്യതിയാനം സംബന്ധിച്ച്
പഠനമെന്തെങ്കിലും
നടന്നിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(സി)
ജലവിഭവ
വകുപ്പ് ഇതേവരെ
ഇക്കാര്യത്തില്‍ പഠനം
നടത്തിയിട്ടുണ്ടോ;
ഇല്ലങ്കില്‍
ഇക്കാര്യത്തില്‍ നടപടി
സ്വീകരിക്കുമോ?
ശുദ്ധജലവിതരണ
പദ്ധതികള്‍
627.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലനിധി
പദ്ധതി ഉള്‍പ്പെടെ
വിവിധ പദ്ധതികളിലായി
ആരംഭിച്ച ശുദ്ധജലവിതരണ
പദ്ധതികള്‍ പലതും
ജലസ്രോതസുകളുടെ പരാജയം
കാരണം
ഉപയോഗശൂന്യമായിക്കിടക്കുകയാണെന്ന
കാര്യം
ശ്രദ്ധിച്ചിട്ടുണ്ടോ;
(ബി)
ജലസ്രോതസ്സ്
അല്ലാത്ത
മറ്റുഭാഗങ്ങള്‍
ഉപയോഗയോഗ്യമാണെന്ന്
കാണുന്ന പദ്ധതികള്‍ക്ക്
മീറ്റര്‍വെച്ച് വെള്ളം
ലഭ്യമാക്കാന്‍ വാട്ടര്‍
അതോറിറ്റിക്ക് പദ്ധതി
തയ്യാറാക്കാന്‍
സാധിക്കുമോ;
(സി)
ഈ കാര്യത്തില്‍ നയപരമായ
തീരുമാനം
എടുക്കുന്നതിന്
തടസമുണ്ടോ;
വിശദമാക്കുമോ?
തിരുവനന്തപുരം
- ഷൊര്‍ണൂര്‍ കനാല്‍
628.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
എം.ഉമ്മര്‍
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
- ഷൊര്‍ണൂര്‍ കനാലിന്റെ
( ററി. എസ്. കനാല്‍)
ആദ്യഭാഗത്തിന്റെ
പുനരുദ്ധാരണ നടപടികള്‍
ഏതു ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പുനരുദ്ധാരണ
നടപടികള്‍
മുടങ്ങിക്കിടക്കുന്നതുമൂലം
സംസ്ഥാനത്തിനുണ്ടാകുന്ന
സാമ്പത്തിക നഷ്ടവും,
പരിസരവാസികള്‍
നേരിടുന്ന
ആരോഗ്യപ്രശ്നങ്ങളും
ശ്രദ്ധയില്‍
വന്നിട്ടുണ്ടോ ;
എങ്കില്‍
ഇക്കാര്യത്തില്‍
അടിയന്തര ശ്രദ്ധ
പതിപ്പിക്കുമോ;
(സി)
തിരുവനന്തപുരം
മുതല്‍ കൊല്ലം വരെയുള്ള
പണികള്‍ക്കായി ഇതുവരെ
ചെലവഴിച്ചിട്ടുള്ള
തുകയുടെ വര്‍ഷം
തിരിച്ചുള്ള കണക്ക്
വെളിപ്പെടുത്തുമോ?
പത്മനാഭസ്വാമി
ക്ഷേത്രത്തോടനുബന്ധിച്ചുള്ള
കുളങ്ങള്‍
629.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തലസ്ഥാന
നഗരിയിലെ പത്മനാഭസ്വാമി
ക്ഷേത്രത്തോടനുബന്ധിച്ച്
എത്ര
കുളങ്ങളാണുണ്ടായിരുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇവയില്‍
എത്രയെണ്ണം
നികത്തിയിട്ടുണ്ട്;
എത്രയെണ്ണം
ശേഷിക്കുന്നുണ്ട്;
വിശദമാക്കുമോ;
(സി)
ക്ഷേത്ര
പരിസരത്തിനടുത്തായി
തീപിടിത്തമുണ്ടായപ്പോള്‍
അതു കെടുത്താന്‍
സമീപത്തെ
പത്മതീര്‍ത്ഥക്കുളത്തിലെ
വെളളമാണ്
ഉപയുക്തമായതെന്ന
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ഡി)
എങ്കിൽ ഇത്തരം
ജലസ്രോതസ്സുകള്‍
അനിവാര്യമായ
സാഹചര്യത്തില്‍,
നികത്തിയ കുളങ്ങള്‍
പൂര്‍വ്വസ്ഥിതിയിലാക്കാന്‍
അടിയന്തിര നടപടി
സ്വീകരിക്കുമോ?
അന്തര്‍സംസ്ഥാന
നദീജല കരാറുകള്‍
630.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അന്തര്‍സംസ്ഥാന
നദീജല കരാറുകള്‍
നടപ്പാക്കാനായി അയല്‍
സംസ്ഥാനങ്ങളുമായി
ചര്‍ച്ച നടത്തുമെന്ന്
മുഖ്യമന്ത്രി
16.08.2016-ല്‍
പ്രസ്താവിച്ച പ്രകാരം
എന്തൊക്കെ നടപടികള്‍
ഇതുവരെ
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കുമോ;
(ബി)
ഏതൊക്കെ
അയല്സംസ്ഥാനങ്ങളുമായിട്ടാണ്
നദീജലകരാറുകള്‍
നിലവിലുള്ളത്;
വിശദമാക്കുമോ?
മുല്ലപ്പെരിയാര്‍
ഡാം
631.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുംബൈയ്ക്കടുത്തുള്ള
"മഹാഡ് പാലം" പോലെ
സുര്‍ക്കി മിശ്രിതം
ഉപയോഗിച്ചാണ്
മുല്ലപ്പെരിയാര്‍ ഡാമും
നിര്‍മ്മിച്ചിട്ടുള്ളതെന്ന്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
88
വര്‍ഷം മാത്രം
പഴക്കമുള്ള സുര്‍ക്കി
മിശ്രിതത്താല്‍
നിര്‍മ്മിതമായ മഹാഡ്
പാലം കനത്ത മഴയത്ത്
ഒലിച്ചുപോയ
സ്ഥിതിയ്ക്ക് 152 അടി
വെള്ളം സംഭരിച്ചു
നിര്‍ത്താമെന്ന് വിദഗ്ധ
സമിതി കണ്ടെത്തിയ
മുല്ലപ്പെരിയാര്‍ ഡാം
എങ്ങനെ
സുരക്ഷിതമായിരിക്കുമെന്നാണ്
വിലയിരുത്തുന്നത്;
വ്യക്തമാക്കുമോ;
(സി)
ഈ
സാഹചര്യത്തില്‍
ജനങ്ങളുടെ ആശങ്ക
അകറ്റുന്നതിനായി
എന്തെല്ലാം അടിയന്തര
നടപടികള്‍
സ്വീകരിക്കുവാനാണ്
ഉദ്ദേശിയ്ക്കുന്നത്;
വിശദമാക്കുമോ?
കുടിവെള്ളസ്രോതസുകളുടെ
സംരക്ഷണം
632.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുകുളങ്ങള്‍
,ആരാധനാലയങ്ങളോട്
അനുബന്ധമായ കുളങ്ങള്‍,
സ്വകാര്യ വ്യക്തികളുടെ
കൈവശമുള്ള കുളങ്ങള്‍
എന്നിവ
നാശോന്മുഖമായിത്തീരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കുടിവെള്ള
സംരക്ഷണത്തിന്
അത്യന്താപേക്ഷിതമായ ഈ
കുളങ്ങള്‍
പൂര്‍ണ്ണമായും
സംരക്ഷിക്കപ്പെടുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ;
(സി)
മാലിന്യം
തള്ളിയും മണ്ണിട്ടു
നികത്തിയും
നശിപ്പിക്കപ്പെടുന്ന
അരുവികളും തോടുകളും
വീണ്ടെടുക്കുന്നതിനും
സംരക്ഷിക്കുന്നതിനും
ആവശ്യമായ
നിയമനിര്‍മ്മാണം
ഉള്‍പ്പെടെയുള്ള
നടപടികള്‍
സ്വീകരിക്കുമോ?
കടല്‍ഭിത്തി
നിര്‍മ്മാണം
633.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കടലാക്രമണം
രൂക്ഷമായ കണ്ണൂര്‍
ജില്ലയിലെ
കല്ല്യാശ്ശേരി
മണ്ഡലത്തിലെ മാടായി,
മാട്ടൂല്‍
പഞ്ചായത്തുകളിലെ
പ്രദേശങ്ങളില്‍ സംരക്ഷണ
ഭിത്തികള്‍ പുനര്‍
നിര്‍മ്മിക്കുന്നതിനും,പുതിയ
ഭിത്തികള്‍
പണിയുന്നതിനും
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(ബി)
ഭരണാനുമതി
ലഭിച്ച പ്രവര്‍ത്തികള്‍
ആരംഭിക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
കടലാക്രമണം
തടയുന്നതിനുള്ള തീര
സംരക്ഷണ
പ്രവര്‍ത്തികള്‍
സംബന്ധിച്ച
സി.ഡബ്ലൂ.പി.ആര്.എസ്സി
ന്റെ റിപ്പോര്‍ട്ട്
ലഭ്യമായിട്ടുണ്ടോ;
വിശദമാക്കുമോ?
കുടിവെള്ള സ്രോതസ്സുകളുടെ
മലിനീകരണം
634.
ശ്രീ.വി.ടി.ബല്‍റാം
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുടിവെള്ള
സ്രോതസ്സുകള്‍
വന്‍തോതില്‍
മലിനപ്പെടുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കുടിവെള്ള
മലിനീകരണം സംബന്ധിച്ച്
ഏതെങ്കിലും തരത്തിലുള്ള
പരിശോധനകളോ പഠനങ്ങളോ
നടത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(സി)
കുടിവെള്ള
സ്രോതസ്സുകളുടെ
ഗുണനിലവാരം ഉറപ്പ്
വരുത്തുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വ്യക്തമാക്കാമോ;
(ഡി)
ഇക്കാര്യത്തില്‍
ഏതെങ്കിലും തരത്തിലുള്ള
മാനദണ്ഡങ്ങള്‍
പുറപ്പെടുവിച്ചിട്ടുണ്ടോ;
എങ്കിൽ വിശദാംശം
വ്യക്തമാക്കാമോ?
മാമലക്കണ്ടത്തെ കുടിവെള്ള
ക്ഷാമം
635.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗലം
മാമലക്കണ്ടത്ത്
കുടിവെള്ളക്ഷാമം
നിലനില്‍ക്കുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഇത്
പരിഹരിക്കുന്നതിനായി
എന്ത് പദ്ധതിയാണ്
നടപ്പാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പ്രദേശത്തെ കുടിവെള്ള
ക്ഷാമം പരിഹരിക്കുവാന്‍
അടിയന്തര നടപടി
സ്വീകരിക്കുമോ?
മൈലം
തലവൂര്‍ കുടിവെളള പദ്ധതി
636.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൈലം
- തലവൂര്‍ കുടിവെളള
പദ്ധതിയില്‍
അവശേഷിക്കുന്ന
പ്രവൃത്തികള്‍
എന്തെല്ലാമാണ് ;
വിശദമാക്കുമോ ;
(ബി)
പദ്ധതി
എന്നത്തേക്ക് കമ്മീഷന്
ചെയ്യാന്‍
ഉദ്ദേശിക്കുന്നു എന്ന്
വ്യക്തമാക്കുമോ;
(സി)
കുളക്കട
- പവിത്രേശ്വരം
പദ്ധതിയില്‍ ജലവിതരണം
എന്നത്തേക്ക്
പൂര്‍ണ്ണമായും
സാധ്യമാക്കാന്‍ കഴിയും;
പ്രസ്തുത പദ്ധതിയില്‍
അവശേഷിക്കുന്ന
പ്രവൃത്തികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ ?
കുടി
വെള്ള കണക്ഷനുകള്‍
637.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അംഗന്‍വാടികള്‍,
വായനശാലകള്‍
എന്നിവയ്ക്ക് വാട്ടര്‍
അതോറിറ്റിയില്‍നിന്നും
ലഭിയ്ക്കുന്ന കുടിവെള്ള
കണക്ഷനുകള്‍
ഗാര്‍ഹികേതര
വിഭാഗത്തില്‍ നിന്നും
ഗാര്‍ഹിക
വിഭാഗത്തിലേയ്ക്ക്
മാറ്റുന്നതിന് നടപടി
സ്വീകരിക്കുമോ;
(ബി)
കാതിക്കുടം
പനമ്പിള്ളി
മെമ്മോറിയല്‍ ഗ്രാമീണ
വായനശാല ഇൗ
ആവശ്യത്തിനായി
സമര്‍പ്പിച്ച
അപേക്ഷയില്‍ സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കുമോ?
കേരളാ
വാട്ടര്‍
അതോറിറ്റിയിലേക്കുള്ള
മീറ്റര്‍ റീഡര്‍ റാങ്ക്
പട്ടിക
638.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളാ
വാട്ടര്‍ അതോറിറ്റിയുടെ
മീറ്റര്‍ റീഡര്‍
റാങ്ക് പട്ടികയില്‍
നിന്നും എത്ര പേരെ
നിയമിച്ചു എന്നും
ഇതില്‍ ജോലിയില്‍
പ്രവേശിച്ചര് എത്ര
എന്നും വ്യക്തമാക്കുമോ;
(ബി)
പ്രവേശിക്കാതിരുന്ന
ഒഴിവുകള്‍
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്നത്തേക്ക്
റിപ്പോര്‍ട്ട് ചെയ്യും
എന്ന് വ്യക്തമാക്കുമോ;
(സി)
2016
ആഗസ്റ്റ് 31 വരെ കേരളാ
വാട്ടർ അതോറിറ്റിയില്‍
മീറ്റര്‍ റീഡര്‍
തസ്തികകളുടെ എത്ര
ഒഴിവുകള്‍ ഉണ്ടെന്നും
ഏതെല്ലാം
ഡിവിഷനുകളിലാണ്
ഒഴിവുകള്‍ ഉള്ളതെന്നും
അറിയിക്കുമോ; ഈ
ഒഴിവുകള്‍ എത്രയും വേഗം
പി.എസ്.സി ക്ക്
റിപ്പോര്‍ട്ട്
ചെയ്യുവാന്‍ നടപടി
സ്വീകരിക്കുമോ?
സമഗ്ര
കുടിവെള്ള പദ്ധതി
639.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കിളിമാനൂര്‍,
പഴയകുന്നുമ്മേല്‍,
മടവൂര്‍
ഗ്രാമപഞ്ചായത്തുകള്‍ക്കായുള്ള
സമഗ്ര കുടിവെള്ള
പദ്ധതിയുടെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ ഏത്
ഘട്ടത്തിലാണെന്നും ഇനി
എന്തെല്ലാം പണികള്‍
അവശേഷിക്കുന്നുണ്ടെന്നും
എന്നത്തേക്ക് കമ്മീഷന്
ചെയ്യുവാനാണ്
തീരുമാനിച്ചിട്ടുള്ളതെന്നും
വ്യക്തമാക്കാമോ;
(ബി)
ഈ
പദ്ധതിക്കായി എന്തു
തുകയാണ്
അനുവദിച്ചിട്ടുള്ളതെന്നും
ഇതുവരെ എന്തുതുക
ചെലവഴിച്ചുവെന്നും
കരാറുകാര്‍
ആരെല്ലാമെന്നുമുള്ള
വിശദവിവരം
ലഭ്യമാക്കാമോ;
(സി)
നിര്‍മ്മാണ
പ്രവര്‍ത്തനം അനന്തമായി
നീണ്ടുപോകാതെ പദ്ധതി
കമ്മീഷന്
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ?
കനോലി
കനാലിലേക്ക് മലിനജലം
640.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ കനോലി
കനാലിലേക്ക് മലിനജലം
ഒഴുകിവരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇത് തടയുന്നതിനായി
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ?
റാന്നി
മേജര്‍ കുടിവെളള പദ്ധതി
641.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റാന്നി
മേജര്‍ കുടിവെളള
പദ്ധതിയുടെ നിര്‍മ്മാണം
ഏതുഘട്ടംവരെയായി;
എന്തൊക്കെ
പ്രവര്‍ത്തികളാണ്
പൂര്‍ത്തിയാക്കാനുളളത്;വ്യക്തമാക്കുമോ;
(ബി)
നിര്‍മ്മാണ
പ്രവര്‍ത്തികള്‍
പൂര്‍ത്തിയാക്കി പദ്ധതി
എന്നു കമ്മീഷന്
ചെയ്യാനാകുമെന്നും,
പ്രസ്തുത പദ്ധതിയിലൂടെ
കുടിവെളളം എത്തുന്ന
പ്രദേശങ്ങള്‍
ഏതൊക്കെയാണെന്നും
വ്യക്തമാക്കുമോ ;
(സി)
പദ്ധതി
നിര്‍മ്മാണം ആരംഭിച്ചത്
എന്നാണ് ;
പ്രവര്‍ത്തികള്‍
വൈകാനുണ്ടായ കാരണം
വ്യക്തമാക്കാമോ;
(ഡി)
റാന്നി
മേജര്‍ കുടിവെളള
പദ്ധതിക്കായി
വകയിരുത്തിയിരിക്കുന്നത്
എത്ര രൂപയാണെന്നും,
ഇതിന്റെ സംഭരണ ശേഷി
എത്രയാണെന്നും
വ്യക്തമാക്കുമോ? ;
മാടായി
കുടിവെള്ള പദ്ധതി
642.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭരണാനുമതി
ലഭിച്ച കല്ല്യാശ്ശേരി
മണ്ഡലത്തിലെ മാടായി
കുടിവെള്ള പദ്ധതിയില്‍
എന്തൊക്കെ തുടര്‍
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
പദ്ധതിപ്രവര്ത്തി
എപ്പോള്‍ തുടങ്ങുവാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ ?
പട്ടുവം
ജപ്പാന് കുടിവെള്ളപദ്ധതി
643.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കല്ല്യാശ്ശേരി
മണ്ഡലത്തിലെ പട്ടുവം
ജപ്പാന് കുടിവെള്ള
പദ്ധതിയില്‍
ഉള്‍പ്പെട്ട
പ്രദേശങ്ങളിലെ രൂക്ഷമായ
കുടിവെള്ളക്ഷാമം
നേരിടുന്ന സ്ഥലങ്ങളില്‍
രണ്ടാംഘട്ട പദ്ധതിയില്‍
ഉള്‍പ്പെടുത്തി
കുടിവെള്ളമെത്തിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത് ;
വിശദാംശം നല്‍കുമോ?
ശുദ്ധജല
സംഭരണികള്‍
644.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ശുദ്ധജല
സംഭരണികള്‍
സംരക്ഷിക്കുന്നതിന്
സമഗ്രമായ ഒരു പദ്ധതി
ആവിഷ്ക്കരിക്കുമോ:
(ബി)
ഇതിലേക്കായി
നിലവില്‍ എന്തെല്ലാം
പദ്ധതികള്‍
നടപ്പിലാക്കി
വരുന്നുവെന്ന്
അറിയിക്കുമോ;
(സി)
എല്ലാ
കുളങ്ങളും
ജലാശയങ്ങള്ളും
മാലിന്യമുക്തമാക്കി
സംരക്ഷിക്കുന്നതിന്
തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങള്‍ മുഖേന
ജനങ്ങളുടെ പങ്കാളിത്തം
കൂടി ഉറപ്പുവരുത്തുന്ന
തരത്തില്‍ പദ്ധതികള്‍
ആവിഷ്ക്കരിച്ചു
നടപ്പിലാക്കുമോ;വിശദാംശങ്ങള്‍
അറിയിക്കുമോ?
ജലവിതരണ
പൈപ്പുലൈനുകളില്‍
അടിക്കടിയുണ്ടാകുന്ന
തകരാറുകള്‍
645.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലവിതരണ
പൈപ്പുലൈനുകളില്‍
അടിക്കടിയുണ്ടാകുന്ന
തകരാറുകള്‍ പൊതുജനങ്ങളെ
വളരെയേറെ
ബുദ്ധിമുട്ടിക്കുന്നതാണെന്നത്
ഗൗരവമായി കാണുന്നുണ്ടോ
;
(ബി)
ഇത്തരം
തകരാറുകള്‍
അടിയന്തരമായി
പരിഹരിക്കുന്നതിന് ജല
അതോറിറ്റി യഥാസമയം
നടപടി
സ്വീകരിക്കാറില്ലെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
കേരള
വാട്ടര്‍ അതോറിറ്റിയുടെ
'ബ്ലൂ ബ്രിഗേഡ്
സിസ്റ്റം' ഏത്
രീതിയിലാണ്
പ്രവര്‍ത്തിക്കുന്നത്;
ഇതിന്റെ പ്രവര്‍ത്തനം
കാര്യക്ഷമമാണെന്ന്
കരുതുന്നുണ്ടോ; ഇതിന്റെ
പ്രവര്‍ത്തനം
ശക്തിപ്പെടുത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
പോകുന്നതെന്ന്
വ്യക്തമാക്കാമോ?
വാട്ടര്‍
സപ്ലെെ സ്കീം
646.
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാട്ടര്‍
സപ്ലെെ സ്കീമുകള്‍ക്കു
വേണ്ടി വാങ്ങിയ വിവിധ
വലിപ്പത്തിലുള്ള
പെെപ്പുകളില് ബാക്കി
വന്നവ ഏതെങ്കിലും
യാര്‍ഡുകളില്‍
ശേഖരിക്കുന്നതിനുപകരം
റോഡുകളില്‍
ഉപേക്ഷിക്കുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ജപ്പാന്
കുടിവെള്ള പദ്ധതിയുമായി
ബന്ധപ്പെട്ടു വാങ്ങിയ
പെെപ്പുകളില് ബാക്കി
വന്നവ അതതു റോഡുകളില്‍
ഉപേക്ഷിച്ചതുമൂലം ഗതാഗത
പ്രശ്നങ്ങള്‍
ഉണ്ടാകുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പെെപ്പ്
ലേയിംഗ് കഴിഞ്ഞ
റോഡുകളില്‍
അവശേഷിച്ചിട്ടുള്ള
പെെപ്പുകള്‍
അടിയന്തരമായി നീക്കം
ചെയ്യാന്‍ നിര്‍ദ്ദേശം
നല്‍കുമോ?
അയിരൂര്‍
കാഞ്ഞമടകര കുടിവെള്ള പദ്ധതി
647.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അയിരൂര്‍
കാഞ്ഞമടകര കുടിവെള്ള
പദ്ധതിക്ക് എത്ര
രൂപയാണ് ഒന്നാം
ഘട്ടത്തില്‍
അനുവദിച്ചത്;
എന്തൊക്കെ
പ്രവൃത്തികള്‍ക്കാണ്
തുക അനുവദിച്ചത് എന്ന്
ഇനം തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
ഒന്നാം ഘട്ടത്തില്‍ ഇനി
ഏതൊക്കെ
പ്രവൃത്തികളാണ്
പൂര്‍ത്തീകരിക്കാനുള്ളത്;
(സി)
കാലതാമസം
നേരിട്ടതിന്റെ കാരണം
വ്യക്തമാക്കാമോ; ഒന്നാം
ഘട്ടം എന്ന്
പൂര്‍ത്തിയാക്കാനാകും
എന്ന് വ്യക്തമാക്കുമോ;
(ഡി)
പദ്ധതിയുടെ
രണ്ടാം ഘട്ടത്തില്‍
എന്തൊക്കെ
പ്രവൃത്തികളാണ് വിഭാവനം
ചെയ്തിരിക്കുന്നത്;
ഇതിന് ഫണ്ട്
അനുവദിച്ചോ;
അനുവദിച്ചെങ്കില്‍ എത്ര
രൂപ; വിശദമാക്കാമോ;
(ഇ)
എത്ര
വര്‍ഷം കൊണ്ട് പദ്ധതി
പൂര്‍ത്തിയാക്കാനാകും
എന്ന് വ്യക്തമാക്കുമോ?
കുടിവെള്ള
വിതരണ പദ്ധതി
648.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
നിയോജകമണ്ഡലത്തിലെ
കരുനാഗപ്പള്ളി
മുന്‍സിപ്പാലിറ്റി,
കുലശേഖരപുരം,
ആലപ്പാട്ട്, തഴവ എന്നീ
പഞ്ചായത്തുകളിലെ
കുടിവെള്ള
വിതരണത്തിനായി
നിലവിലുള്ള
പദ്ധതികളേതെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
പ്രദേശത്ത് കുടിവെള്ള
വിതരണം മുടങ്ങുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ജപ്പാന്‍കുടിവെള്ള
പദ്ധതിയില്‍
കരുനാഗപ്പള്ളി
നിയോജകമണ്ഡലത്തിലെ
ഏതെല്ലാം പ്രദേശങ്ങളെ
ഉള്‍പ്പെടുത്തിയിട്ടുണ്ട്;
(ഡി)
ഈ
പ്രദേശത്ത് കുടിവെള്ള
ദൗര്‍ലഭ്യം
പരിഹരിക്കുന്നതിന്
സമഗ്ര പദ്ധതി
നടപ്പിലാക്കുമോ;
(ഇ)
കുടിവെള്ളപദ്ധതികള്‍
നിലവിലില്ലാത്ത തഴവ,
തൊടിയൂര്‍, കുലശേഖരപുരം
എന്നീ പഞ്ചായത്തുകള്‍
ഉള്‍പ്പെടുത്തി സമഗ്ര
കുടിവെള്ള പദ്ധതി
തയ്യാറാക്കുകയും
നടപ്പിലാക്കുകയും
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ?
കുടിവെള്ള
പൈപ്പ് കണക്ഷനുകളുമായി
ബന്ധപ്പെട്ട പരാതികള്‍
649.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
വാട്ടര്‍ അതോറിറ്റിയുടെ
കുടിവെള്ള പൈപ്പ്
കണക്ഷനുകളുമായി
ബന്ധപ്പെട്ട
പരാതികളില്‍
എന്തെങ്കിലും നടപടികള്‍
എടുത്തിട്ടുണ്ടോ;
പൊതുമരാമത്ത്
റോഡുകളിലും
പഞ്ചായത്ത്-നഗരസഭാ
റോഡുകളിലും പൈപ്പ്
പൊട്ടുന്നത് സമയാസമയം
ശരിയാക്കത്തതിനാല്
ധാരാളം ശുദ്ധജലം
നഷ്ടപ്പെടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പൈപ്പ്
പൊട്ടുമ്പോള്‍
ഉപഭോക്താക്കളെ
ബുദ്ധിമുട്ടിക്കുന്ന
തരത്തില്‍ വാട്ടര്‍
അതോറിറ്റി നടപടികള്‍
സ്വീകരിക്കുന്നത്
അവസാനിപ്പിക്കുവാന്‍
ആവശ്യമായ നിര്‍ദ്ദേശം
നല്‍കുമോ;
(സി)
റോഡുകളുടെ
റീ-ടാറിംഗിന് മുന്‍പ്
വാട്ടര്‍ അതോറിറ്റിയുടെ
ഉദ്യോഗസ്ഥന്മാരെക്കൊണ്ട്
പരിശോധിപ്പിച്ച ശേഷം
ടാറിംഗ് നടപടികള്‍
ആരംഭിക്കുവാന്‍
ആവശ്യമായ നിര്‍ദ്ദേശം
പൊതുമരാമത്ത് വകുപ്പിന്
നല്‍കുമോ;
(ഡി)
റോഡുകളിലെ
പൈപ്പ് പൊട്ടുമ്പോള്‍
വാട്ടര്‍ അതോറിറ്റിയുടെ
നേതൃത്വത്തില്‍ ഉടന്‍
തന്നെ പൈപ്പ്
മാറ്റുന്നതിനും
കേടുപാടുകള്‍
തീര്‍ക്കുന്നതിനും
നടപടി സ്വീകരിക്കുമോ;
ഇത്തരം വിഷയങ്ങളില്‍
തിരുവനന്തപുരം
പോങ്ങുംമൂട്
അസിസ്റ്റന്റ്
എഞ്ചിനീയറുടെ കീഴില്‍
ഉള്ള
സ്ഥലങ്ങളില്‍നിന്നും
പരാതികള്‍
ലഭിച്ചിട്ടുണ്ടോ;
(ഇ)
റണ്ണിംഗ്
കോണ്ട്രാക്ടര് എന്ന
വിഭാഗത്തിന്റെ
പ്രവര്‍ത്തനം
എന്തൊക്കെയാണ്;
ആയതുസംബന്ധിച്ച
വിശദവിവരം
ലഭ്യമാക്കുമോ?
പുത്തൂര്‍
കുടിവെള്ള പദ്ധതി
650.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിയോജക
മണ്ഡലം ആസ്തി വികസന
പദ്ധതി പ്രകാരം
കരിവെള്ളൂര്‍ - പെരളം
പഞ്ചായത്തില്‍
നടപ്പിലാക്കുന്ന
പുത്തൂര്‍ കുടിവെള്ള
പദ്ധതിയുടെ നിര്‍മ്മാണ
പ്രവര്‍ത്തനം എപ്പോള്‍
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്ന്
അറിയിക്കുമോ;
(ബി)
പദ്ധതി
പൂര്‍ത്തീകരിച്ച്
കുടിവെള്ളം എപ്പോള്‍
വിതരണം ചെയ്യാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കുമോ?
ബെെപ്പാസ്
നിർമ്മാണത്തിന് പെെപ്പ്
ലെെനുകള്‍ മാറ്റി സ്ഥാപിക്കൽ
651.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോട്ടക്കല്‍
മണ്ഡലത്തിലെ
കഞ്ഞിപ്പുര-മൂടാല്‍
ബെെപ്പാസ്
നിർമ്മാണവുമായി
ബന്ധപ്പെട്ട് കേരള ജല
അതോറിറ്റിയുടെ പെെപ്പ്
ലെെനുകള്‍ മാറ്റി
സ്ഥാപിക്കുന്ന
നടപടികള്‍ എന്തായെന്ന്
വ്യക്തമാക്കുമോ;
(ബി)
പെെപ്പ്
ലെെനുകള്‍ അടിയന്തരമായി
മാറ്റുവാന്‍ നടപടി
സ്വീകരിക്കുമോ?
പറപ്പൂര്-കല്ലുകയം
കുടിവെള്ള പദ്ധതി
652.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പറപ്പൂര്-കല്ലുകയം
കുടിവെള്ള പദ്ധതി
പുനരുജ്ജീവിപ്പിക്കുവാന്‍
വേണ്ട നടപടി
സ്വീകരിക്കണമെന്നാവശ്യപ്പെട്ട്
കോട്ടക്കല്‍ നഗരസഭ
ചെയര്മാന് നല്കിയ
നിവേദനത്തിന്മേല്
കൈകൊണ്ട നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(ബി)
ഇത്
സംബന്ധിച്ച് കഴിഞ്ഞ
നിയമസഭ സമ്മേളനത്തിലെ
നക്ഷത്ര
ചിഹ്നമിടാത്ത626-ാം
നമ്പര്‍ ചോദ്യത്തിന്
നല്കിയ മറുപടിയ്ക്ക്
കൂടുതല്‍ വ്യക്തത
ലഭ്യമാക്കുമോ?
വെള്ളക്കരം
653.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അഞ്ച്
വര്‍ഷത്തിനുള്ളില്‍
വെള്ളക്കരം
വര്‍ദ്ധിപ്പിക്കില്ല
എന്ന പ്രഖ്യാപിത
ലക്ഷ്യം നിറവേറ്റാന്‍
എന്തെല്ലം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
കര്‍മ്മ പരിപാടിയുടെ
പ്രാരംഭ ഘട്ടമെന്ന
നിലയില്‍ വാട്ടര്‍
അതോറിറ്റിക്കു
നല്‍കുമെന്ന്
പ്രഖ്യാപിച്ച സഹായം
നല്കാന് നടപടി
ആരംഭിച്ചിട്ടുണ്ടോ;
(സി)
മേല്‍
സൂചിപ്പിച്ച കര്‍മ്മ
പദ്ധതി
നടപ്പിലാക്കുന്നതിനുള്ള
ചെലവ് ഏത് രീതിയില്‍
കണ്ടെത്തുമെന്ന്
വിശദമാക്കാമോ?
ചാലിശ്ശേരി
- പാവറട്ടി കുഉണ്ടെടിവെള്ള
പദ്ധതി
654.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശ്ശൂര്‍
ജില്ലയിലെ പാവറട്ടി,
മുല്ലശ്ശേരി
പഞ്ചായത്തുകളിലെ
കുടിവെള്ളപ്രശ്ന
പരിഹാരത്തിനായി
,നിലവിലുള്ള
'ചാലിശ്ശേരി - പാവറട്ടി
പദ്ധതി' മേല്‍പ്പറഞ്ഞ
രണ്ട്
പഞ്ചായത്തുകളിലേക്ക്
കൂടി
വ്യാപിപ്പിക്കുവാന്‍
നടപടി സ്വികരിക്കുമോ;
(ബി)
ചാലിശ്ശേരി
- പാവറട്ടി കുടിവെള്ള
പദ്ധതിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
പളളിപ്പുറം
വാട്ടര്‍ ടാങ്ക് നിര്‍മ്മാണം
655.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
960
ലക്ഷം രൂപയുടെ
എസ്റ്റിമേറ്റ് തുക
വരുന്ന പളളിപ്പുറം
വാട്ടര്‍ ടാങ്ക്
നിര്‍മ്മാണത്തിന് ജല
അതോറിറ്റി സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തി
നടപ്പിലാക്കുന്നതിന്
ചുമതലപ്പെടുത്തിയ
ഉദ്യോഗസ്ഥര്‍ ആരെന്നും
പ്രവര്‍ത്തി
എന്നത്തേക്ക്
ആരംഭിക്കുവാനാകുമെന്നും
വിശദമാക്കാമോ?
കാസര്‍കോട്
ബാവിക്കര റെഗുലേറ്റര്‍ കം
ബ്രിഡ്ജ്
656.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍കോട്
ബാവിക്കര റെഗുലേറ്റര്‍
കം ബ്രിഡ്ജിന്റെ റീ
ടെൻഡർ നടപടികള്‍
പൂര്‍ത്തിയായിട്ടുണ്ടോ
;
(ബി)
വര്‍ഷങ്ങളായി
പണി പൂര്‍ത്തിയാക്കാന്‍
കഴിയാത്ത ഈ പദ്ധതിയുടെ
പ്രവൃത്തി
പുനരാരംഭിക്കുന്നതിന്
മുമ്പ് ആവശ്യമായ
വിദഗ്ദ്ധ പഠനം
അനിവാര്യമാണെന്ന്
സര്‍ക്കാരിന്
ബോദ്ധ്യപ്പെട്ടിട്ടുണ്ടോ
;എങ്കില്‍ ആരാണ് വിദഗ്ധ
പഠനം നടത്തുക എന്നും
ഇതിന് ആവശ്യമായ
ഒരുക്കങ്ങള്‍
നടത്തിയിട്ടുണ്ടോ
എന്നും വ്യക്തമാക്കാമോ
;
(സി)
ഈ
പദ്ധതി
പൂര്‍ത്തിയാക്കാത്തതുകൊണ്ട്
കാസര്‍കോട്
നഗരത്തിലെയും പ്രാന്ത
പ്രദേശങ്ങളിലെയും
കുടിവെള്ളക്ഷാമം
രൂക്ഷമാണെന്നതു
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ:എങ്കിൽ
ഇത് പരിഹരിക്കുന്നതിന്
ബദല്‍ സംവിധാനം
ഒരുക്കാത്തത്
എന്തുകൊണ്ടാണെന്നു
വ്യക്തമാക്കാമോ;
(ഡി)
കാസര്‍കോട്
നഗരത്തിലെ ജനങ്ങള്‍ക്ക്
ശുദ്ധജലം
എത്തിക്കുന്നതിന്
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ ?
തിരുവമ്പാടി
- മേജര്‍ കുടിവെള്ള പദ്ധതി
657.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവമ്പാടി മേജര്‍
കുടിവെള്ള പദ്ധതിയിടെ
പ്രവൃത്തി
ആരംഭിക്കുന്നതിന്
എന്തെല്ലാം
നടപടിക്രമങ്ങളാണ്
നടത്താനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
നടപടിക്രമങ്ങള്‍
വേഗത്തില്‍
പൂര്‍ത്തിയാക്കി പദ്ധതി
പ്രവര്‍ത്തനം
അടിയന്തിരമായി
ആരംഭിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
വല്ലാര്‍പാടം
റെയിലിന് സമീപത്തെ പെെപ്പ്
മാറ്റി സ്ഥാപിക്കുന്ന നടപടി
658.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വല്ലാര്‍പാടം
റെയിലിന് സമീപത്തെ 40
എം.എം. വ്യാസമുള്ള
പി.വി.സി. പെെപ്പ്
മാറ്റി
സ്ഥാപിക്കുന്നതിനായി
സ്വീകരിച്ച നടപടി
വിശദമാക്കുമോ;
(ബി)
പ്രസ്തുത പ്രവൃത്തി
നടപ്പാക്കുന്നതിന്
മുന്നോടിയായുള്ള
സെെറ്റ് ഇന്സ്പെക്ഷന്
നടത്തുന്നതിന്
ചുമതലപ്പെടുത്തിയിരിക്കുന്ന
ഉദ്യോഗസ്ഥന് ആരെന്നും
എന്നാണ്
ചുമതലപ്പെടുത്തിയതെന്നും
വ്യക്തമാക്കുമോ;
(സി)
സെെറ്റ്
ഇന്സ്പെക്ഷന്
പൂര്‍ത്തിയാക്കുന്നതിനായി
നിശ്ചയിച്ചിരിക്കുന്ന
സമയ പരിധി എത്രയെന്ന്
വിശദമാക്കുമോ;
(ഡി)
സെെറ്റ്
ഇന്സ്പെക്ഷന്
പൂര്‍ത്തിയാക്കി ഇൗ
പ്രവൃത്തി എന്നത്തേക്ക്
ആരംഭിക്കാനാകുമെന്ന്
വ്യക്തമാക്കുമോ?
കുട്ടനാട്ടിലെ
സമഗ്ര കുടിവെളള പദ്ധതി
659.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുട്ടനാട്ടിലെ
സമഗ്ര കുടിവെളള
പദ്ധതിയുടെ നിര്‍മ്മാണ
പ്രവൃത്തികള്‍
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം
കുടിവെളള വിതരണത്തിനായി
ഡിസ്ട്രിബ്യൂഷന്‍ ലൈന്‍
സ്ഥാപിക്കുന്നതിനുളള
നടപടികള്‍
ആരംഭിക്കുമോയെന്ന്
വ്യക്തമാക്കുമോ;
(സി)
കുട്ടനാട്ടിലെ
ഒറ്റപ്പെട്ട
തുരുത്തുകളിലും കായല്‍
തീരങ്ങളിലും
താമസിക്കുന്ന
കുടുംബങ്ങള്‍ക്ക്
ശുദ്ധജലം
ലഭ്യമാക്കുന്നതിന്
മഴവെളള സംഭരണി
സ്ഥാപിച്ചു
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
പൊതുകുളങ്ങളുടെ
സംരക്ഷണം
660.
ശ്രീ.വി.
കെ. സി. മമ്മത് കോയ
,,
റ്റി.വി.രാജേഷ്
,,
കെ.ജെ. മാക്സി
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുകുളങ്ങള്‍
നാശോന്മുഖമായി
തീരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കുടിവെള്ള
സംരക്ഷണത്തിന്
അത്യന്താപേക്ഷിതമായ
പൊതുകുളങ്ങള്‍
പൂര്‍ണ്ണമായും
സംരക്ഷിക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ;
(സി)
മാലിന്യങ്ങള്‍
നിക്ഷേപിച്ചും
മണ്ണിട്ട്നികത്തിയും
നശിപ്പിക്കപ്പെടുന്ന
കുളങ്ങളും തോടുകളും
അരുവികളും
സംരക്ഷിക്കുന്നതിനാവശ്യമായ
നിയമനിര്‍മ്മാണം
നടത്തുന്നതുള്‍പ്പെടെയുള്ള
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?