പോള-പായല്‍
ശല്യം
4960.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായലുകളിലെ
പോള-പായല്‍ ശല്യം
നിമിത്തം മത്സ്യബന്ധനം
അസാധ്യമായി
തീര്‍ക്കുന്ന
സാഹചര്യത്തിന് പരിഹാരം
കാണണമെന്ന്
ആവശ്യപ്പെട്ട് അരൂര്‍
എം.എല്‍.എ ഉന്നയിച്ച
സബ്മിഷന് മറുപടി
നല്കിയതു പ്രകാരം
എന്തെല്ലാം നടപടികള്‍
ഇതിനോടകം സ്വീകരിച്ചു
എന്ന് വ്യക്തമാക്കാമോ;
(ബി)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക് ഇത്
നിര്‍വ്വഹിക്കുന്നത്
നിമിത്തം ഉണ്ടാകുന്ന
അധിക ചെലവ്
പരിഹരിക്കുന്നതിന്
ഏതെങ്കിലും ഉത്തരവുകള്‍
തദ്ദേശസ്വയംഭരണ വകുപ്പ്
മുഖേന നല്‍കിയോ;
(സി)
പായല്‍
വാരുന്നതിവനാവശ്യമായ
മെഷീനുകള്‍ ഘടിപ്പിച്ച
വാഹനം
എടുക്കുന്നതിനുള്ള
ചെലവ് സംബന്ധിച്ച്
ക്രമീകരണങ്ങൾ
ഉണ്ടാക്കിയോ;
(ഡി)
പായല്‍ ഇപ്രകാരം
വാരുന്നതിന് കഴിഞ്ഞ
ഏതാനും വര്‍ഷങ്ങളില്‍
എത്ര രൂപ വീതമായെന്നും
,വാരിയ പായല്‍
നശിപ്പിക്കുന്നതിനുള്ള
വ്യക്തമായ
നിര്‍ദ്ദേശങ്ങള്‍
നൽകുമോയെന്നും
വ്യക്തമാക്കുമോ?
കേരള
മത്സ്യ സമുദ്ര പഠന
സര്‍വ്വകലാശാല
4961.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
,,
എം. സ്വരാജ്
,,
എ. എന്‍. ഷംസീര്‍
,,
കെ. ആന്‍സലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
മത്സ്യ സമുദ്ര പഠന
സര്‍വ്വകലാശാലയില്‍
മത്സ്യബന്ധനവുമായി
ബന്ധപ്പെട്ട
തൊഴിലുകളില്‍
ഏര്‍പ്പെടുന്നവര്‍ക്ക്
വേണ്ടി ഹ്രസ്വകാല
പരിശീലന പരിപാടി
സംഘടിപ്പിക്കുവാന്‍
ഉദ്ദേശിയ്ക്കുന്നുണ്ടോ;
(ബി)
മത്സ്യബന്ധന
രംഗത്തെ തദ്ദേശീയമായ
നാട്ടറിവുകള്‍
സംരക്ഷിക്കുന്നതിനും
ആയത് പ്രായോഗിക
തലത്തില്‍
എത്തിക്കുന്നതിനും
എന്തെല്ലാം നടപടികളാണ്
പ്രസ്തുത സര്‍വ്വകലാശാല
സ്വീകരിച്ചു വരുന്നത്;
(സി)
അന്യം
നിന്നു പോയ ഓരുജല -
ശുദ്ധമജല മത്സ്യ
ഇനങ്ങളെ
പുനര്സൃഷ്ടിക്കുന്നതിനും
അവയെ
പുനരുജ്ജീവിപ്പിക്കുന്നതിനും
പ്രസ്തുത സര്‍വ്വകലാശാല
എന്തെങ്കിലും
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ?
കടല്‍
രക്ഷാ
പ്രവര്‍ത്തനങ്ങള്‍ക്കായി
മറൈന്‍ ആംബുലന്‍സ്
4962.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്ത്
നിലവില്‍ ഫിഷറീസ്
സ്റ്റേഷനുകള്‍
കേന്ദ്രീകരിച്ച് കടല്‍
രക്ഷാ
പ്രവര്‍ത്തനങ്ങള്‍ക്കായി
മറൈന്‍ ആംബുലന്‍സ്
പ്രവര്‍ത്തിക്കുന്നുണ്ടോ;
ഇല്ലെങ്കില്‍ മറൈന്‍
ആംബുലന്‍സിന്റെ
പ്രവര്‍ത്തനം
വിപുലപ്പെടുത്താന്‍
നടപടി സ്വീകരിക്കുമോ?
വിവാഹ
ധനസഹായ അപേക്ഷകള്‍
4963.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യത്തൊഴിലാളികളുടെ
പെണ്മക്കള്ക്ക് വിവാഹ
ധനസഹായം
ലഭിക്കുന്നതിനുള്ള
അപേക്ഷകള്‍ സമയ
ബന്ധിതമായി
സമര്‍പ്പിക്കാന്‍
സാധിക്കാത്തതിനാല്‍
വലിയ തോതില്‍
അപേക്ഷകള്‍
നിരസ്സിക്കപ്പെടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
അപേക്ഷ
സമര്‍പ്പിക്കാന്‍
നിലവില്‍
നിഷ്കര്‍ഷിച്ചിട്ടുള്ള
സമയപരിധിയില്‍ മാറ്റം
വരുത്താന്‍ നടപടി
സ്വീകരിക്കുമോ?
ഇരട്ട
വീടുകള്‍ ഒറ്റ
വീടാക്കുന്ന പദ്ധതി
4964.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മണലൂര്‍
മണ്ഡലത്തിലെ
വാടാനപ്പള്ളി
പഞ്ചായത്തിലെ ഫിഷറീസ്
കോളനിയിലെ ഇരട്ട
വീടുകള്‍ ഒറ്റ
വീടാക്കുന്ന പദ്ധതിയുടെ
പ്രവര്‍ത്തനങ്ങള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ?
അക്വാ
റിഫോംസ് കമ്മിറ്റി
റിപ്പോര്‍ട്ട്
4965.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
1996-2001
കാലഘട്ടത്തെ
സര്‍ക്കാര്‍ ഫിഷറീസ്
വകുപ്പിന് കീഴില്‍
രൂപീകരിച്ച അക്വാ
റിഫോംസ് കമ്മിറ്റിയുടെ
റിപ്പോര്‍ട്ട്
സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച
നടപടികളെന്തെല്ലാമെന്ന്
വിശദമാക്കാമോ?
തീരദേശ
നിയന്ത്രണ
വിജ്ഞാപനത്തില്‍ ഇളവ്
4966.
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്
,,
എം.ഉമ്മര്‍
,,
എന്‍. ഷംസുദ്ദീന്
,,
അബ്ദുല്‍ ഹമീദ് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിന്‍െറ
തീരദേശ സംരക്ഷണത്തിനുളള
തീരദേശ പരിപാലന പദ്ധതി
പ്രകാരം എന്തൊക്കെ
നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിച്ചിട്ടുളളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതു
സംബന്ധിച്ച
റിപ്പോര്‍ട്ട്
തയ്യാറായിട്ടുണ്ടോ;
(സി)
തീരദേശ
നിയന്ത്രണ മേഖല
സംബന്ധിച്ച
വിജ്ഞാപനത്തിലെ
നിബന്ധനകളില്‍
സംസ്ഥാനത്തിന് ഇളവുകള്‍
ലഭിക്കാനുളള
സാദ്ധ്യതകള്‍
പരിശോധിച്ചിട്ടുണ്ടോ.
എങ്കില്‍ ഇതു
സംബന്ധിച്ച വിശദവിവരം
വെളിപ്പെടുത്തുമോ?
ധനസഹായ
അപേക്ഷകള്‍
4967.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യതൊഴിലാളികളുടെ
പെണ്മക്കളുടെ വിവാഹ
ധനസഹായ അപേക്ഷകള്‍
ഫണ്ടില്ലാത്തതിനാല്‍
സമയ ബന്ധിതമായി
തീര്‍പ്പാക്കാന്‍
സാധിക്കാത്ത സ്ഥിതി
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരത്തില്‍
മത്സ്യതൊഴിലാളി
ക്ഷേമനിധി
ബോര്‍ഡുകളില്‍
തീര്‍പ്പാവാതെ
കിടക്കുന്ന വിവാഹ
ധനസഹായ അപേക്ഷകള്‍
എത്രയുണ്ട്; കോഴിക്കോട്
ജില്ലയില്‍ എത്ര; ഇത്
സമയ ബന്ധിതമായി
തീര്‍പ്പാക്കാന്‍ എന്ത്
നടപടി
സ്വീകരിച്ചിട്ടുണ്ട്;
വിശദീകരിക്കാമോ?
മറൈന്‍
എന്‍ഫോഴ്സ്മെന്റിന്റെ
പ്രവര്‍ത്തനങ്ങള്‍
ഊര്‍ജ്ജിതപ്പെടുത്താന്‍
നടപടി
4968.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെറുമത്സ്യങ്ങളെ
പിടിച്ച് വിപണനം
നടത്തുന്നത്
തടയുന്നതിന്
കെ.എം.എഫ്.ആർ. ആക്ടിലെ
നിലവിലുളള ചട്ടങ്ങളും
നിയമങ്ങളും
പര്യാപ്തമല്ല എന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ചെറുമത്സ്യങ്ങളെ
മാര്‍ക്കറ്റില്‍ വിപണനം
നടത്തുന്നത് തടയുന്ന
തരത്തില്‍ മറൈന്‍
എന്‍ഫോഴ്സ്മെന്റ്
വിഭാഗത്തിന്റെ
പ്രവര്‍ത്തനങ്ങള്‍
ഊര്‍ജ്ജിതപ്പെടുത്താന്‍
നടപടി സ്വീകരിക്കുമോ?
ശുചിത്വ
മിഷന്റെ സഹായത്തോടെ
മത്സ്യബന്ധന
ഗ്രാമങ്ങളില്‍
നടപ്പാക്കുന്ന
സൗകര്യങ്ങള്‍
4969.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
എല്ലാ മത്സ്യബന്ധന
ഗ്രാമങ്ങളിലും,ശുചിത്വ
മിഷന്റെ സഹായത്തോടെ
ശുദ്ധജലം, ശുചിത്വമുള്ള
കക്കൂസ്, മാലിന്യ
സംസ്കരണ സംവിധാനം എന്നീ
പ്രാഥമിക സൗകര്യങ്ങള്‍
ഉറപ്പാക്കുന്നതിന്റെ
ഭാഗമായി, ഈ പദ്ധതി
നടപ്പാക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചു എന്ന്
വിശദമാക്കുമോ;
(ബി)
ഇല്ലെങ്കില്‍
എന്തൊക്കെ നടപടികള്‍
അടിയന്തരമായി
സ്വീകരിക്കുമെന്ന്
വിശദമാക്കുമോ?
അലങ്കാര
മത്സ്യകൃഷി
4970.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അലങ്കാര
മത്സ്യകൃഷിയില്‍
ചിറ്റൂരിന്റെ
സാദ്ധ്യതകളെപ്പറ്റി
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതു
സംബന്ധിച്ച് പഠനം
നടത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
അടുക്കള
മാലിന്യങ്ങളുടെ
നിര്‍മ്മാര്‍ജ്ജനത്തിനായി
വളര്‍ത്തു മത്സ്യങ്ങളെ
ഉപയോഗിക്കുന്ന
സാങ്കേതിക വിദ്യ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഈ
സാങ്കേതിക വിദ്യ
പരീക്ഷണാടിസ്ഥാനത്തില്‍
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ
സഹായത്തോടെ ചിറ്റൂരില്‍
നടപ്പിലാക്കാന്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
പ്രകൃതി
ക്ഷോഭത്തിന് ഇരയാകുന്ന
മത്സ്യത്തൊഴിലാളികള്‍
4971.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രകൃതി
ക്ഷോഭത്തിന് ഇരയാകുന്ന
മത്സ്യത്തൊഴിലാളികള്‍ക്ക്
നിലവില്‍ നല്‍കിയിരുന്ന
സഹായധനം
എത്രയായിരുന്നുവെന്നു
വ്യക്തമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
തുക വര്‍ദ്ധിപ്പിച്ച്
ഉത്തരവ്
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ തുക എത്രയായി
വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്ന്
അറിയിയ്ക്കുമോ;
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
വര്‍ദ്ധിപ്പിച്ച
നിരക്കില്‍ എത്ര
പേര്‍ക്ക് ധനസഹായം
നല്‍കിയിട്ടുണ്ട്;
ഇത്തരത്തില്‍ ആകെ എത്ര
തുക വിതരണം
ചെയ്തിട്ടുണ്ട്; കണക്ക്
ലഭ്യമാക്കുമോ?
ഫിഷറീസ്
സ്ക്കൂളുകള്‍
4972.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവില്‍
എത്ര ഫിഷറീസ്
സ്ക്കൂളുകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
(ബി)
പ്രസ്തുത
സ്ക്കൂളുകള്‍ പലതും
മറ്റ് പൊതു
വിദ്യാലയങ്ങളെക്കാള്‍
പഠന നിലവാരത്തില്‍
പിന്നോക്കാവസ്ഥയിലാണെന്ന
കാര്യം ശ്രദ്ധയില്‍
പ്പെട്ടിട്ടുണ്ടോ;
(സി)
കാലാനുസൃതമായ
സാങ്കേതിക വിദ്യാഭ്യാസം
നല്കുന്നതില്
പ്രസ്തുത സ്കൂളുകള്‍
പരാജയപ്പെടുകയാണെന്ന
കാര്യം
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ സാങ്കേതിക
വിദ്യാഭ്യാസത്തില്‍
ആവശ്യമായ പരിഷ്ക്കരണം
ഏര്‍പ്പെടുത്താത്തത്
ഇവയുടെ ഉദ്ദേശ്യ
ലക്ഷ്യത്തെ തന്നെ
തകര്‍ക്കുന്നതാണെന്ന
കാര്യം ഗൗരവമായി
കണക്കാക്കുമോ;
(ഡി)
ഫിഷറീസ്
സ്ക്കൂളുകളുടെ പഠന
നിലവാരം
ഉയര്‍ത്തുന്നതിനും
സാങ്കേതിക
വിദ്യാഭ്യാസത്തില്‍
ആവശ്യമായ പരിഷ്ക്കരണം
ഏര്‍പ്പെടുത്തുന്നതിനും
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ?
കടലാക്രമണ
ഭീഷണി നേരിടുന്ന
മത്സ്യത്തൊഴിലാളി
കുടുംബങ്ങളെ
പുനരധിവസിപ്പിക്കാന്‍
കര്‍മ്മ പദ്ധതി
4973.
ശ്രീ.എം.
വിന്‍സെന്റ്
,,
വി.ഡി.സതീശന്
,,
ഹൈബി ഈഡന്
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കടലാക്രമണ
ഭീഷണി നേരിടുന്ന
മത്സ്യത്തൊഴിലാളി
കുടുംബങ്ങളെ
പുനരധിവസിപ്പിക്കാന്‍
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ് ആസൂത്രണം
ചെയ്തിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(ബി)
കടല്‍
തീരത്തു നിന്നും എത്ര
മീറ്ററിനുള്ളില്‍
താമസിക്കുന്ന കടലാക്രമണ
ഭീഷണി നേരിടുന്ന
മത്സ്യത്തൊഴിലാളി
കുടുംബങ്ങളെയാണ്
പുനരധിവസിപ്പിക്കുവാന്‍
ലക്ഷ്യമിട്ടിട്ടുള്ളതെന്ന്
വിവരിക്കുമോ;
(സി)
മത്സ്യത്തൊഴിലാളി
കുടുംബങ്ങള്‍ക്ക്
പുനരധിവാസത്തിനുള്ള
സ്ഥലങ്ങള്‍ എവിടെ
കണ്ടെത്താനാണ്
തീരുമാനിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ?
ബേപ്പൂര്‍
ഫിഷറീസ് സ്കൂള്‍
4974.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബേപ്പൂര്‍
ഫിഷറീസ് സ്കൂളില്‍
താമസിച്ച് പഠനം
നടത്തുന്ന
വിദ്യാര്‍ത്ഥികളുടെ
എണ്ണം കുറഞ്ഞു വരുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഫിഷറീസ്
സ്കൂളില്‍ ഡേ സ്കോളര്‍
വിഭാഗത്തില്‍പ്പെടുന്ന
കുട്ടികളെയും
പ്രവേശിപ്പിക്കുന്നതിനുള്ള
നടപടികള്‍
പരിഗണനയിലുണ്ടോ;
ഇല്ലെങ്കില്‍
പരിഗണിക്കുമോ;
(സി)
ജനസാന്ദ്രത
കൂടുതലുള്ള ബേപ്പൂര്‍
മേഖലയിലെ ഫിഷറീസ്
സ്കൂളില്‍ എല്ലാ വിഭാഗം
കുട്ടികള്‍ക്കും
പ്രവേശനം നല്കുന്ന
കാര്യം പരിഗണിക്കുമോ?
ഉള്‍നാടന്‍
ജലാശയങ്ങളിലെ പരമ്പരാഗത
മത്സ്യകൃഷി
4975.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഉള്‍നാടന്‍
ജലാശയങ്ങളിലെ പരമ്പരാഗത
മത്സ്യകൃഷി
പ്രോത്സാഹിപ്പിക്കുന്നതിന്
എന്തെല്ലാം പദ്ധതികള്‍
സര്‍ക്കാര്‍
നടപ്പിലാക്കി വരുന്നു
എന്ന് അറിയിക്കുമോ;
(ബി)
ഈ
മത്സ്യതൊഴിലാളികള്‍ക്ക്
വരുമാനം
വര്‍ദ്ധിപ്പിക്കുന്നതിനും
മറ്റും സഹായകമാകുന്ന
തരത്തില്‍ മത്സ്യകൃഷി
പ്രോത്സാഹിപ്പിക്കുന്നതിന്
നൂതനമായ പദ്ധതികള്‍
നടപ്പിലാക്കുമോ;
(സി)
ഉണ്ടെങ്കില്‍
അവയുടെ വിശദാംശം
അറിയിക്കുമോ?
ശുചിത്വതീരം
പദ്ധതി
4976.
ശ്രീ.എം.
വിന്‍സെന്റ്
,,
അന്‍വര്‍ സാദത്ത്
,,
വി.ഡി.സതീശന്
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ശുചിത്വതീരം പദ്ധതി
വ്യാപിപ്പിക്കാനുദ്ദേശിക്കുന്നുണ്ടോ;
വിവരിക്കുമോ;
(ബി)
തീരദേശത്തെയും
ജലാശയങ്ങളെയും ആവാസ
കേന്ദ്രങ്ങളെയും
മാലിന്യമുക്തമാക്കുന്നതിന്
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടത്തുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
പദ്ധതി
നടത്തിപ്പിന്
എന്തെങ്കിലും കേന്ദ്ര
സഹായം
ലഭിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
ഗുണമേന്മയും
വൃത്തിയുമുള്ള ഉണക്ക
മത്സ്യം
4977.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
മത്സ്യഫെഡ്
മുഖാന്തിരം ഗുണമേന്മയും
വൃത്തിയുമുള്ള ഉണക്ക
മത്സ്യം പ്രത്യേക
ബ്രാന്‍ഡ് മുഖേന
കൂടുതല്‍ വിതരണം
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ?
മത്സ്യബന്ധന
തൊഴിലാളികളുടെ മക്കളായ
വിദ്യാര്‍ത്ഥികള്‍ക്ക്
സൈക്കിള്‍
4978.
ശ്രീ.സണ്ണി
ജോസഫ്
,,
റോജി എം. ജോണ്‍
,,
ഹൈബി ഈഡന്
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യബന്ധന
തൊഴിലാളികളുടെ മക്കളായ
ഹൈസ്കൂള്‍
വിദ്യാര്‍ത്ഥികള്‍ക്ക്
സൈക്കിള്‍
നല്‍കുന്നതിന് പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഇതിനുള്ള
ഗുണഭോക്താക്കളെ
എങ്ങനെയാണ്
കണ്ടെത്തുന്നത്
;വിവരിക്കുമോ;
(സി)
പദ്ധതി
നടത്തിപ്പിനുള്ള
ധനസമാഹരണം എങ്ങനെ
നടത്തുവാനാണ്
ഉദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ?
മത്സ്യമേഖലയിലെ
വിവിധ പദ്ധതികള്‍
4979.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
എസ്.ശർമ്മ
,,
സി.കെ. ഹരീന്ദ്രന്‍
,,
ബി.ഡി. ദേവസ്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മത്സ്യ മേഖലയുടെ
വികസനത്തിനായി ''മോഡല്‍
ഫിഷ് ഫാം'', പുല്ലുവിള
മാതൃകയില്‍
''മത്സ്യഗ്രാമം'',
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക്
മത്സ്യവിപണനശാല
തുടങ്ങുന്നതിന് ധനസഹായം
തുടങ്ങിയ മുന്‍
സര്‍ക്കാരിന്റെ
പ്രഖ്യാപനങ്ങള്‍
പ്രാവര്‍ത്തികമായിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(ബി)
ഈ
പദ്ധതികള്‍ക്കായി
ബഡ്ജറ്റില്‍ തുക
കൊള്ളിച്ചിരുന്നോ;
എങ്കില്‍ അതില്‍ ഓരോ
പദ്ധതിയ്ക്കും എത്ര തുക
വീതമായിരുന്നുവെന്ന്
വെളിപ്പെടുത്തുമോ;
(സി)
മത്സ്യ
മേഖലയില്‍ വിവിധ
പദ്ധതികള്‍
നടപ്പിലാക്കുന്നതിനായി
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ?
മത്സ്യത്തൊഴിലാളി
കടാശ്വാസ കമ്മീഷന്
4980.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യത്തൊഴിലാളി
കടാശ്വാസ കമ്മീഷന്റെ
പ്രവര്‍ത്തനം
സംസ്ഥാനത്ത്
കാര്യക്ഷമമല്ല എന്ന
കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(ബി)
സര്‍ക്കാര്‍
പ്രഖ്യാപിച്ച കടാശ്വാസം
നല്കാന് പല
ബാങ്കുകളും
വിസമ്മതിക്കുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
അദാലത്തുകളില്‍
ബാങ്ക് പ്രതിനിധി
പലപ്പോഴും
പങ്കെടുക്കാത്ത കാര്യം
പരിശോധിച്ചിട്ടുണ്ടോ;വിശദമാക്കുമോ;
(ഡി)
സ്റ്റേറ്റ്
ലെവല്‍ ബാങ്കിങ്
കമ്മിറ്റിയുമായി (SLBC)
ധാരണാപത്രം
ഒപ്പിട്ടിട്ടാണ് മുന്‍
സര്‍ക്കാര്‍ കടാശ്വാസം
നല്കാന്
ഉത്തരവിട്ടതെന്ന കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(ഇ)
എങ്കില്‍
കടാശ്വാസ കമ്മീഷന്റെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കും;
വിശദാംശങ്ങള്‍
നല്‍കുമോ;
(എഫ്)
അതുവഴി
മത്സ്യതൊഴിലാളികളെ
ഋണക്കെണിയില് നിന്ന്
രക്ഷിക്കാന്‍ എന്തൊക്കെ
നടപടികള്‍
കൈക്കൊള്ളും;വിശദമാക്കുമോ?
മത്സ്യത്തൊഴിലാളി
കുടുംബങ്ങള്‍ക്ക് വീട്
4981.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്ത്
സ്വന്തമായി വീടില്ലാത്ത
എത്ര മത്സ്യത്തൊഴിലാളി
കുടുംബങ്ങളുണ്ടെന്ന്അറിയിക്കുമോ?
മത്സ്യത്തൊഴിലാളികളുടെ
ഉന്നമനത്തിനായി പദ്ധതി
4982.
ശ്രീ.കെ.
ദാസന്
,,
വി. അബ്ദുറഹിമാന്
,,
എം. മുകേഷ്
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍സര്‍ക്കാരിന്റെ
കാലത്ത് മത്സ്യമേഖലയോട്
കാണിച്ച അവഗണന കാരണം
കടല്‍
മത്സ്യബന്ധനത്തിലും
ഉള്‍നാടന്‍
മത്സ്യബന്ധനത്തിലും
സംസ്ഥാനം പിന്നോട്ട്
പോയി എന്ന ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ ഇത്
പരിഹരിക്കാനായി
ആവിഷ്കരിക്കാന്‍
ഉദ്ദേശിക്കുന്ന
പദ്ധതികള്‍
എന്തൊക്കെയാണ്;
(ബി)
എട്ടുലക്ഷത്തോളം
വരുന്ന
മത്സ്യത്തൊഴിലാളികളുടെ
ഉന്നമനത്തിനായി
മത്സ്യബന്ധനോപകരണങ്ങളുടെയും
മത്സ്യവിഭവങ്ങളുടെയും
ഉടമസ്ഥാവകാശവും
കടലിലേക്കുള്ള
പ്രവേശനാധികാരവും
മത്സ്യത്തൊഴിലാളികള്‍ക്കായി
പരിമിതപ്പെടുത്താന്‍
നിയമ നടപടികള്‍
സ്വീകരിക്കുമോ;
(സി)
മത്സ്യത്തൊഴിലാളി
കുടുംബങ്ങളുടെ
സാമ്പത്തിക സാമൂഹിക
ഉന്നമനം
സാധ്യമാക്കുന്നതിന്
എന്തൊക്കെ പദ്ധതികള്‍
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നുവെന്ന്
അറിയിക്കാമോ?
മത്സ്യബന്ധനത്തിനിടയില്‍
അപകടത്തില്‍പ്പെടുന്നവര്‍ക്ക്
ഇന്‍ഷുറന്‍സ് പരിരക്ഷ
4983.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഒട്ടേറെ
മത്സ്യതൊഴിലാളികള്‍
മത്സ്യബന്ധനത്തിനിടയില്‍
അപകടത്തില്‍പ്പെട്ട്
മരണം സംഭവിക്കുകയോ
ഗുരുതരമായി
പരിക്കേല്‍ക്കുകയോ
ചെയ്യുന്ന കാര്യം
സര്‍ക്കാരിന്‍െറ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരം
തൊഴിലാളികളെ
സഹായിക്കുന്നതിനായി,
ഇവര്‍ക്ക് ഒരു
ഇന്‍ഷുറന്‍സ് പരിരക്ഷ
ഏര്‍പ്പെടുത്തുന്നതിന്
പദ്ധതി തയ്യാറാക്കുമോ;
(സി)
ഇവരുടെ
സുരക്ഷക്കായി നൂതനമായ
പദ്ധതികള്‍
നടപ്പാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഡി)
ഉണ്ടെങ്കില്‍
അവയുടെ വിശദാംശം
അറിയിക്കുമോ?
തീര
സംരക്ഷണത്തിനായി
നടപ്പിലാക്കുന്ന
പദ്ധതികള്‍
4984.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തീര
സംരക്ഷണത്തിനായി
നിലവില്‍
നടപ്പിലാക്കുന്ന
പദ്ധതികള്‍
ഏതെല്ലാമെന്ന്
വിശദമാക്കാമോ;
(ബി)
ഇവ
തീരസംരക്ഷണത്തിന്
പ്രായോഗികമായി
ഉതകുന്നതാണോ;
(സി)
ഇക്കാര്യത്തില്‍
മറ്റു രാജ്യങ്ങള്‍
നടപ്പിലാക്കി വരുന്ന
ആധുനിക പദ്ധതികള്‍
ഏതെല്ലാം;
വിശദമാക്കാമോ?
കാസര്‍ഗോഡ്
ഹാര്‍ബറുകളിലെ മണലെടുപ്പ്
4985.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കാസര്‍ഗോഡ്
ജില്ലയിലെ
ചെറുവത്തൂര്‍,
കാസര്‍ഗോഡ്
ഹാര്‍ബറുകളിലെ
മണലെടുപ്പ് സ്വകാര്യ/
സഹകരണ ഏജന്‍സികളെ
ഒഴിവാക്കി ഹാര്‍ബര്‍
വകുപ്പിന്റെ
നേരിട്ടുള്ള മേല്‍
നോട്ടത്തില്‍ നടത്തി
സര്‍ക്കാരിലേക്ക്
കൂടുതല്‍ വരുമാനം
മുതല്‍ കൂട്ടാന്‍
നടപടികള്‍
സ്വീകരിക്കുമോ;
മണലെടുപ്പ്
തൊഴിലാളികള്‍ക്ക്
തൊഴില്‍ ഉറപ്പ്
നല്കാന് കഴിയുന്ന
തരത്തില്‍
ഇടത്തരക്കാരെയും
ബിനാമികളെയും
ഒഴിവാക്കാന്‍ നടപടികള്‍
സ്വീകരിക്കുമോ?
ഓലക്കീല്ക്കടവ്
പാലം
4986.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ പയ്യന്നൂര്‍,
കല്ല്യാശ്ശേരി നിയോജക
മണ്ഡലങ്ങളെ തമ്മില്‍
ബന്ധിപ്പിക്കുന്നതും
തീരദേശ മേഖലയിലെ
ജനങ്ങള്‍ക്ക്
ഉപകാരപ്രദവുമായ
ഓലക്കീല്ക്കടവ് പാലം
നിര്‍മ്മിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
ഗ്രാമപഞ്ചായത്തുകളിലെ
തീരദേശ വികസനത്തിന്
അത്യാവശ്യമായ പ്രസ്തുത
പാലം
നിര്‍മ്മിക്കുന്നതിന്
ഭരണാനുമതി
ലഭ്യമാക്കാനാവശ്യമായ
നടപടി സ്വീകരിക്കുമോ?
കശുമാവ്
കൃഷി
വ്യാപിപ്പിക്കുന്നതിന്
പദ്ധതി
4987.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കശുവണ്ടി ക്ഷാമം
നിലവിലുളളതിന്െറ
പശ്ചാത്തലത്തില്‍
കാഷ്യു കോര്പ്പറേഷന്
നേതൃത്വത്തില്‍ കശുമാവ്
കൃഷി
വ്യാപിപ്പിക്കുന്നതിന്
എന്തെങ്കിലും പദ്ധതി
സര്‍ക്കാര്‍
ആവിഷ്കരിക്കുമോ;
(ബി)
കശുമാവു
കൃഷി
പ്രോത്സാഹിപ്പിക്കുന്നതിന്
സര്‍ക്കാരിന്
എന്തെങ്കിലും പദ്ധതി
നിലവിലുണ്ടോ; വിശദാംശം
വെളിപ്പെടുത്താമോ?
സ്വകാര്യ-കോര്പ്പറേഷന്
കശുവണ്ടി ഫാക്ടറികള്‍
4988.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്വകാര്യ-കോര്പ്പറേഷന്
കശുവണ്ടി
ഫാക്ടറികള്‍ക്ക്
പ്രവര്‍ത്തിക്കുന്നതിനാവശ്യമായ
തോട്ടണ്ടി വിദേശത്തു
നിന്ന് ഇറക്കുമതി
ചെയ്യുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
ഈ സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം എത്ര
മെട്രിക് ടണ്‍ കശുവണ്ടി
ഇറക്കുമതി ചെയ്തുവെന്ന്
വ്യക്തമാക്കുമോ;
(ബി)
കശുവണ്ടി
കോര്പ്പറേഷന്
നേരിട്ട് വിദേശ
തോട്ടണ്ടി ഇറക്കുമതി
ചെയ്യാറുണ്ടോ
വിശദീകരിക്കുമോ;
(സി)
കശുവണ്ടി
ആഭ്യന്തരമായി
ശേഖരിക്കുന്നതിന്
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വ്യക്തമാക്കുമോ;
(ഡി)
2016
ജൂണ്‍ 1 മുതല്‍
സെപ്തംബര്‍ 30 വരെയുള്ള
കാലത്ത് പ്രസ്തുത
കശുവണ്ടി ഫാക്ടറിയില്‍
എത്ര തൊഴില്‍ ദിനങ്ങള്‍
ലഭിച്ചുവെന്ന്
വ്യക്തമാക്കുമോ?
പൂട്ടിക്കിടക്കുന്ന
കശുവണ്ടി ഫാക്ടറികള്‍
4989.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൂട്ടിക്കിടന്ന
എത്ര കശുവണ്ടി
ഫാക്ടറികള്‍ ഈ
സ്രക്കാര്‍
അധികാരത്തില്‍ വന്നശേഷം
തുറന്നു
പ്രവര്‍ത്തിപ്പിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതുവഴി
എത്ര തൊഴിലാളികള്‍ക്ക്
തൊഴില്‍ നല്കാന്
സാധിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?