അനധികൃത
കെട്ടിട നിര്‍മ്മാണം
*571.
ശ്രീ.കെ.ജെ.
മാക്സി
,,
എ.എം. ആരിഫ്
,,
കെ. ദാസന്
,,
എം. മുകേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
അനധികൃത കെട്ടിട
നിര്‍മ്മാണങ്ങള്‍
വ്യാപകമായിരുന്നു എന്ന
ആക്ഷേപം
പരിശോധിച്ചിട്ടുണ്ടോ; ഈ
നിര്‍മ്മാണങ്ങള്‍ക്ക്
എതിരെ എന്തു നടപടി
സ്വീകരിക്കാന്‍
കഴിയുമെന്ന്
അറിയിക്കാമോ;
കോടതിയുടെയും
സര്‍ക്കാരിന്റെയും
നിര്‍മ്മാണ നിരോധന
ഉത്തരവ് ചെറുകിടക്കാരും
തിരുവനന്തപുരത്തെ ആവൃതി
മാള്‍ പോലുള്ള
വന്‍കിടക്കാരുമായ
കെട്ടിട
നിര്‍മ്മാതാക്കള്‍
ലംഘിക്കുന്നത് തടയാന്‍
എന്തു മാര്‍ഗ്ഗമാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ;
(ബി)
ഇവയില്‍
പലതും തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലെയും
നഗരാസൂത്രണ
വകുപ്പിലേയും
ഉദ്യോഗസ്ഥരുടെ
ഒത്താശയോടു
കൂടിയായിരുന്നതിനാല്‍
ഇത്തരം
ഉദ്യോഗസ്ഥര്‍ക്കെതിരെ
കൂടി നടപടിയെടുക്കാന്‍
തയ്യാറാകുമോ;
(സി)
കെട്ടിട
നിര്‍മ്മാണ ചട്ടങ്ങള്‍
പരിഷ്കരിക്കുമെന്ന്
പ്രഖ്യാപിച്ചിട്ടുണ്ടോ;
എങ്കില്‍ എന്തൊക്കെ
പരിഷ്കാരങ്ങളാണ്
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കാമോ?
തീരദേശ
തുറമുഖങ്ങളെ ബന്ധിപ്പിച്ച്
യാത്രാ ബോട്ടുകള്‍
T *572.
ശ്രീ.പി.കെ.ബഷീര്‍
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തീരദേശ
തുറമുഖങ്ങളെ
ബന്ധിപ്പിച്ച് യാത്രാ
ബോട്ടുകള്‍
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ ഏതൊക്കെ
തുറമുഖങ്ങളെ തമ്മില്‍
ബന്ധിപ്പിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഏത്
ഏജന്‍സിയെയാണ് ഇതിനായി
ഏര്‍പ്പെടുത്തുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്തിന്റെ
തെക്കും വടക്കുമുള്ള
ചെറുകിട തുറമുഖങ്ങള്‍
കൂട്ടിയിണക്കി പ്രസ്തുത
പദ്ധതി വിനോദ സഞ്ചാര
മേഖലയ്ക്കു കൂടി
പ്രയോജനപ്രദമാക്കാന്‍
നടപടി സ്വീകരിക്കുമോ?
കാര്‍ഷിക
മേഖലയില്‍
പ്രഖ്യാപിക്കപ്പെട്ട
പദ്ധതികള്‍
*573.
ശ്രീ.എസ്.രാജേന്ദ്രന്
,,
ജെയിംസ് മാത്യു
,,
ഡി.കെ. മുരളി
,,
സി. കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍സര്‍ക്കാര്‍
കാര്‍ഷികമേഖലയെ
തീര്‍ത്തും
അവഗണിച്ചതായും അതുമൂലം
കാര്‍ഷിക മേഖലയില്‍
നെഗറ്റീവ്
വളര്‍ച്ചാനിരക്ക്
ഉണ്ടായതായും
കരുതുന്നുണ്ടോ;
എങ്കില്‍ അതിന്റെ
ഫലമായുണ്ടായ കര്‍ഷക
ആത്മഹത്യകള്‍
ഇല്ലാതാക്കാന്‍ വേണ്ടി
ആവിഷ്കരിച്ചിട്ടുളള
പദ്ധതികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
മുന്‍സര്‍ക്കാര്‍
പ്രഖ്യാപിച്ചിരുന്ന
റൈസ് ബയോ പാര്‍ക്ക്,
നാളികേര ബയോപാര്‍ക്ക്,
അഗ്രി സൂപ്പര്‍
മാളുകള്‍
തുടങ്ങിയവയില്‍
ഏതെങ്കിലും നടപ്പിലായോ
എന്ന് വ്യക്തമാക്കാമോ;
കര്‍ഷകര്‍ക്ക് ഏറെ
പ്രതീക്ഷ നല്കിയ
ഹൈടെക് ഫാമിംഗ്
എത്രമാത്രം
വ്യാപിപ്പിക്കാന്‍
മുന്‍സര്‍ക്കാരിന്
കഴിഞ്ഞു എന്ന്
വ്യക്തമാക്കാമോ ;
(സി)
പലിശ
സബ്സിഡിയോടെ കുറഞ്ഞ
പലിശനിരക്കില്‍
കര്‍ഷകര്‍ക്ക്
ഹ്രസ്വകാല, ദീര്‍ഘകാല
വായ്പകള്‍ നല്‍കുമെന്ന്
പ്രഖ്യാപിച്ച അഗ്രി
കാര്‍ഡിന്റെ പ്രയോജനം
എത്രപേര്‍ക്ക്
ലഭിച്ചുവെന്ന്
വിശദമാക്കാമോ?
എയര്‍പോര്‍ട്ടുകള്‍ക്കു
സമീപം മാലിന്യം
നിക്ഷേപിക്കുന്നതു മുലമുള്ള
ഭീഷണി
*574.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍
,,
പി.കെ.കുഞ്ഞാലിക്കുട്ടി
,,
മഞ്ഞളാംകുഴി അലി
,,
ടി. വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എയര്‍പോര്‍ട്ടുകള്‍ക്കു
സമീപം മാലിന്യ നിക്ഷേപം
വര്‍ദ്ധിക്കുന്നതുമൂലം
പെരുകുന്ന പക്ഷികളില്‍
നിന്നും
വിമാനങ്ങള്‍ക്ക് ഗുരുതര
ഭീഷണിയുണ്ടാകുന്നതായ
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
(ബി)
പ്രസ്തുത
വിഷയത്തില്‍
എയര്‍പോര്‍ട്ടുകള്‍
സ്ഥിതി ചെയ്യുന്ന
പ്രദേശത്തെ തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങള്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍
വിശദമാക്കുമോ;
(സി)
പ്രശ്നത്തിന്‍െറ
ഗൗരവം കണക്കിലെടുത്ത്
സര്‍ക്കാരും തദ്ദേശ
സ്ഥാപനങ്ങളും
സംയുക്തമായി
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍
വ്യക്തമാക്കുമോ?
തരിശു
കിടക്കുന്ന നിലങ്ങളില്‍
മുഴുവന്‍ കൃഷിയിറക്കാന്‍
നടപടി
*575.
ശ്രീ.കെ.കുഞ്ഞിരാമന്
,,
ആര്. രാജേഷ്
,,
മുരളി പെരുനെല്ലി
,,
പി. ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തരിശു കിടക്കുന്ന
നിലങ്ങളില്‍ മുഴുവനും
കൃഷിയിറക്കുമെന്ന്
പ്രഖ്യാപനം
നടത്തിയിട്ടുണ്ടോ;
എങ്കില്‍ ഇതിനായി
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(ബി)
കൃഷി
ഭൂമി തരിശിടാനായി
കര്‍ഷകര്‍
നിര്‍ബന്ധിതരായ
സാഹചര്യം
ഇല്ലാതാക്കാനായി എന്തു
നടപടികള്‍
സ്വീകരിച്ചെന്ന്
അറിയിക്കാമോ;
കാര്‍ഷികവൃത്തിയില്‍
ന്യായമായ വരുമാനവും
വിദഗ്ദ്ധ, അവിദഗ്ദ്ധ
തൊഴിലാളികളുടെ
യഥാസമയമുള്ള ലഭ്യതയും
ഉറപ്പാക്കാന്‍ എന്തു
മാര്‍ഗ്ഗമാണ്
അവലംബിച്ചിരിക്കുന്നതെന്നും
യന്ത്രവല്‍ക്കരണം
ഏതൊക്കെ തലങ്ങളില്‍
ഉദ്ദേശിക്കുന്നുവെന്നും
അവ മിതമായ വാടകയ്ക്ക്
കര്ഷകന്
ലഭ്യമാക്കാനായി എന്തു
സംവിധാനം
ഏര്‍പ്പെടുത്തുമെന്നും
അറിയിക്കാമോ;
(സി)
കൃഷിക്ക്
ഉപയുക്തമായ ഭൂമി
കണ്ടെത്തി
രേഖപ്പെടുത്തുന്നതിന്
ഉദ്ദേശിക്കുന്നുണ്ടെങ്കില്‍
അതിനായി ഏത്
മാര്‍ഗ്ഗമാണ്
സ്വീകരിക്കുന്നതെന്ന്
അറിയിക്കാമോ;
(ഡി)
കൃഷി
ഭൂമിയുടെ ഉടമസ്ഥന്
കൃഷിയിറക്കാന്‍
സാധിക്കാത്തതോ
തയ്യാറില്ലാത്തതോ ആയ
സാഹചര്യത്തില്‍ എന്തു
പരിഹാര മാര്‍ഗ്ഗമാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
പുരാവസ്തു
വകുപ്പിന്റെ
പ്രവര്‍ത്തനങ്ങള്‍
*576.
ശ്രീ.സി.
കെ. ശശീന്ദ്രന്
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുരാവസ്തു വകുപ്പിന്റെ
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്താറുണ്ടോ;
എങ്കിൽ വിശദാംശം
നൽകുമോ;
(ബി)
നിലവിലുള്ള
ചരിത്ര സ്മാരകങ്ങളും
പൈതൃക സമ്പത്തും ഭാവി
തലമുറയ്ക്കായി
സംരക്ഷിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
നശിച്ചുകഴിഞ്ഞാല്‍
ഒരിക്കലും
വീണ്ടെടുക്കാന്‍
സാധിക്കാത്ത പൈതൃക
ശേഷിപ്പുകളും
സാംസ്ക്കാരിക
അടയാളങ്ങളും
നശിച്ചുകൊണ്ടിരിക്കുന്നുവെന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഇത്
പരിഹരിക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
നഗരങ്ങളിലെ
പഴക്കം ചെന്ന ബഹുനില
മന്ദിരങ്ങള്‍
*577.
ശ്രീ.എന്‍.
ഷംസുദ്ദീന്
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.കെ.എം.ഷാജി
,,
പി.ബി. അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നഗരങ്ങളിലെ
പഴക്കം ചെന്ന
ബഹുനിലമന്ദിരങ്ങളുടെ
വിവരം
ശേഖരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
അവയുടെ സുരക്ഷ
സംബന്ധിച്ച് പഠനം
നടത്തിയിട്ടുണ്ടോ;
വിശദവിവരം
വെളിപ്പെടുത്തുമോ;
(സി)
വന്‍
നഗരങ്ങളില്‍ ബഹുനില
മന്ദിരങ്ങള്‍
തകര്‍ന്നുള്ള
അപകടങ്ങള്‍
വര്‍ദ്ധിച്ചു വരുന്ന
സാഹചര്യത്തില്‍ കര്‍ശന
പരിശോധന നടത്താനും,
നിശ്ചിത കാലം
കഴിഞ്ഞവയ്ക്ക്
ഫിറ്റ്നസ്
സര്‍ട്ടിഫിക്കറ്റ്
നിര്‍ബന്ധിതമാക്കാനും
നടപടി സ്വീകരിക്കുമോ?
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലെ സ്പില്‍ ഓവര്‍
വര്‍ക്കുകള്‍
*578.
ശ്രീ.ആര്.
രാജേഷ്
,,
ജെയിംസ് മാത്യു
,,
ബി.ഡി. ദേവസ്സി
,,
പി.വി. അന്‍വര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍ സ്പില്‍
ഓവര്‍ വര്‍ക്കുകളുടെ
അനുമതി സംബന്ധിച്ച്
എന്തെങ്കിലും അവ്യക്തത
നിലനില്‍ക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(ബി)
ലോക
ബാങ്കിന്റെ സഹായത്തോടെ
നടപ്പാക്കേണ്ട
പദ്ധതികളുടെ ധനവിനിയോഗം
സംബന്ധിച്ച് കൃത്യമായ
നിര്‍ദ്ദേശം നല്കാന്
നടപടി സ്വീകരിക്കുമോ;
(സി)
പഞ്ചായത്തുകളുടെ
വിസ്തൃതി, ജനസംഖ്യ,
നടപ്പിലാക്കേണ്ട
പ്രവൃത്തികളുടെ
ബാഹുല്യം എന്നിവ
കണക്കിലെടുത്ത്
നിലവിലുള്ള സ്റ്റാഫ്
പാറ്റേണ്‍
പരിഷ്ക്കരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
വാഹനങ്ങള്‍
കൊണ്ടുളള പരിസ്ഥിതി
മലിനീകരണം
*579.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
ബി.സത്യന്
,,
രാജു എബ്രഹാം
,,
ജോര്‍ജ് എം. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാഹനങ്ങള്‍
കൊണ്ടുളള പരിസ്ഥിതി
മലിനീകരണം
നിയന്ത്രിക്കുന്നതിന്
ഗതാഗത വകുപ്പ് എന്തു
മാര്‍ഗ്ഗമാണ്
ഉദ്ദേശിക്കുന്നത്;
(ബി)
മര്‍ദ്ദിത
പ്രകൃതി വാതകവും
ദ്രവീകൃത പ്രകൃതി
വാതകവും വാഹന ഇന്ധനമായി
ഉപയോഗിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഇതു സ്വകാര്യ
വാഹനങ്ങള്‍ക്കും
ബാധകമാക്കാന്‍
സാധിക്കുമോ;
അതിനുവേണ്ട പശ്ചാത്തല
സൗകര്യമൊരുക്കാന്‍
നടപടിയെടുക്കുമോ;
(സി)
വാഹനങ്ങള്‍ക്ക്
ഗ്രീന്‍ ടാക്സ്
ഏര്‍പ്പെടുത്തുന്നതിന്‍െറ
ഉദ്ദേശ്യം
വിശദമാക്കുമോ; ഇതു പുക
മലിനീകരണം
നിയന്ത്രിക്കാന്‍
എങ്ങനെ ഉപകരിക്കുമെന്ന്
അറിയിക്കുമോ?
ചെറുകിട
നാമമാത്ര നെല്‍കർഷകർക്ക്
സൗജന്യ വെെദ്യുതി
*580.
ശ്രീ.മുരളി
പെരുനെല്ലി
,,
റ്റി.വി.രാജേഷ്
,,
എ.എം. ആരിഫ്
,,
പി. ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ചെറുകിട നാമമാത്ര
നെല്‍കര്‍ഷകര്‍ക്ക്
വെെദ്യുതി സൗജന്യമായി
നല്കുന്ന പദ്ധതി
നിലവിലുണ്ടോ;
(ബി)
ഇപ്രകാരം
വെെദ്യുതി സൗജന്യമായി
നല്‍കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(സി)
ചെറുകിട
നാമമാത്ര
നെല്‍കര്‍ഷകര്‍ക്ക്
പ്രതിമാസ പെന്ഷന്
നല്കി വരുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
സാമൂഹ്യ
സുരക്ഷാ പെന്ഷന്
അനുവദിക്കുന്നതിലെ അവ്യക്തത
T *581.
ഡോ.എം.
കെ. മുനീര്‍
ശ്രീ.മഞ്ഞളാംകുഴി
അലി
,,
സി.മമ്മൂട്ടി
,,
എന്‍. ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സാമൂഹ്യ സുരക്ഷാ
പെന്ഷന്
അനുവദിക്കുന്നതിനുള്ള
നടപടിക്രമങ്ങളില്‍
അവ്യക്തതയുള്ളതായി കംപ്
ട്രോളര്‍ ആന്റ്
ആഡിറ്റര്‍ ജനറല്‍
കണ്ടെത്തിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഏതൊക്കെ കാര്യങ്ങളിലാണ്
അവ്യക്തതയുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
ഈസര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പെന്ഷന്
വിതരണത്തിനുമുമ്പ്
ഇത്തരം അവ്യക്തതകള്‍
നീക്കം ചെയ്തിരുന്നോ
എന്ന് വിശദമാക്കുമോ;
ഇല്ലെങ്കില്‍ അതിനുള്ള
കാരണം വ്യക്തമാക്കുമോ?
സമ്പൂര്‍ണ്ണ
പാര്‍പ്പിട പദ്ധതി
*582.
ശ്രീ.റോജി
എം. ജോണ്‍
,,
കെ.സി.ജോസഫ്
,,
ഐ.സി.ബാലകൃഷ്ണന്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഭൂരഹിതരേയും
ഭവനരഹിതരേയും കണ്ടെത്തി
സമ്പൂര്‍ണ്ണ പാര്‍പ്പിട
പദ്ധതിക്ക് തദ്ദേശ
സ്വയംഭരണവകുപ്പ് രൂപം
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിക്ക് രൂപരേഖ
തയ്യാറാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
ഇതിനുള്ള
ധനസമാഹരണം എങ്ങനെ
നടത്തുവാനാണ്
ലക്ഷ്യമിട്ടിട്ടുള്ളതെന്ന്
വിവരിക്കുമോ?
ഹൈടെക്
കൃഷിരീതി
*583.
ശ്രീ.കെ.
രാജന്
,,
സി. ദിവാകരന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
ആര്. രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹൈടെക്
കൃഷിരീതികള്‍
പ്രോത്സാഹിപ്പിക്കുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിച്ച്
നടപ്പിലാക്കുന്നതെന്ന്
അറിയിക്കുമോ;
(ബി)
സംസ്ഥാനത്ത്
പോളിഹൗസ്
സാങ്കേതികവിദ്യ
നടപ്പിലാക്കിയിട്ടുണ്ടോ;
ആയതിന്റെ
ഗുണവിശേഷങ്ങള്‍
വ്യക്തമാക്കുമോ?
മഹാത്മാഗാന്ധി
ദേശീയ ഗ്രാമീണ തൊഴിലുറപ്പ്
പദ്ധതി
*584.
ശ്രീ.സി.കെ.നാണു
,,
കെ. കൃഷ്ണന്‍കുട്ടി
,,
തോമസ് ചാണ്ടി
,,
കോവൂര്‍ കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്രാവിഷ്കൃത
പദ്ധതിയായ
മഹാത്മാഗാന്ധി ദേശീയ
ഗ്രാമീണ തൊഴിലുറപ്പ്
പദ്ധതിയില്‍ ഇപ്പോള്‍
ശരാശരി അന്‍പത്
തൊഴില്‍ ദിനങ്ങള്‍
മാത്രമാണ്
തൊഴിലാളികള്‍ക്ക്
ലഭ്യമാകുന്നത് എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇപ്പോള്‍ വിവിധ
ജില്ലകളില്‍ നിന്നും
സമര്‍പ്പിക്കപ്പെട്ട
കര്‍മ്മ പദ്ധതികളില്‍
അന്‍പത് ദിവസങ്ങളില്‍
കുറവ് മാത്രമാണ് ഇൗ
വര്‍ഷം വിഭാവനം
ചെയ്തിരിക്കുന്നത്
എന്ന്
പരിശോധിച്ചിട്ടുണ്ടോ;
(ബി)
കേന്ദ്ര
സര്‍ക്കാരിന്റെ
പുതുക്കിയ മാര്‍ഗ്ഗരേഖ
തൊഴില്‍ ദിനങ്ങള്‍
കുറയാന്‍
കാരണമായിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
ഇൗ മാര്‍ഗ്ഗ രേഖകളിലെ
അപാകതകള്‍
പരിഹരിക്കാനും കൂടുതല്‍
തൊഴില്‍ ദിനങ്ങള്‍
സൃഷ്ടിക്കാനും
എന്തൊക്കെ ചെയ്യാനാണ്
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കാമോ;
(സി)
തൊഴിലുറപ്പ്
തൊഴിലാളികളെ
ഉപയോഗിച്ച് ഓരോ
പഞ്ചായത്തിലും തൊഴില്‍
സേനകള്‍
രൂപീകരിക്കുമെന്നും
കമ്പ്യൂട്ടര്‍ അധിഷ്ഠിത
സംവിധാന സഹായത്തോടെ
തൊഴിലാളി കെെമാറ്റം
നടപ്പാക്കുമെന്നുമുള്ള
വാഗ്ദാനം
പ്രാവര്‍ത്തികമാക്കാനുള്ള
കര്‍മ്മ പദ്ധതി
എന്താണെന്ന്
വ്യക്തമാക്കാമോ?
നാളികേര
കര്‍ഷകര്‍ക്ക് ന്യായവില
നല്കല്
*585.
ശ്രീ.എം.
സ്വരാജ്
,,
കെ. കെ. രാമചന്ദ്രന് നായര്‍
,,
പി.ടി.എ. റഹീം
,,
എം. രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉപഭോക്താക്കള്‍
വെളിച്ചെണ്ണക്ക്
ഉയര്‍ന്ന വില
നല്‍കേണ്ടി വരുന്ന
സാഹചര്യത്തില്‍ തന്നെ
നാളികേര കര്‍ഷകര്‍ക്ക്
ന്യായവില ലഭിക്കാതെ
പോകുന്നതിന്റെ
കാരണങ്ങള്‍
വിലയിരുത്തിയിട്ടുണ്ടെങ്കില്‍
അവ എന്തൊക്കെയാണെന്ന്
അറിയിക്കുമോ;
(ബി)
നാളികേര
കര്ഷകന് ആശ്വാസം
നല്‍കുന്നതിനായി
കേരഫെഡിന്റെ
പ്രവര്‍ത്തനം എത്ര
മാത്രം
ഫലപ്രദമായിട്ടുണ്ട്;
സംഭരിക്കുന്ന
നാളികേരത്തിന്റെ വില
വളരെക്കാലമായി
കുടിശ്ശികയാക്കിയിരിക്കുന്നത്
കര്‍ഷകരെ
ബുദ്ധിമുട്ടിലാക്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
സംസ്ഥാനത്തെ
വെളിച്ചെണ്ണ വിപണിയില്‍
കേരഫെഡിന്റെ
സാന്നിദ്ധ്യം
പരിമിതപ്പെട്ടുപോകാനുള്ള
കാരണമെന്താണെന്ന്
വിശകലനം
ചെയ്തിട്ടുണ്ടോ; ഈ
സ്ഥാപനത്തെ
കര്‍ഷകര്‍ക്കും
ഉപഭോക്താക്കള്‍ക്കും
ഒരുപോലെ
പ്രയോജനപ്രദമാക്കുന്ന
രീതിയില്‍ ഉടച്ചു
വാര്‍ക്കാന്‍
നടപടിയെടുക്കുമോ?
ഗ്രാമീണ്‍
കൗശല്യ യോജന
*586.
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.എം.എം.
മണി
,,
ഒ. ആര്. കേളു
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേശീയ
ഗ്രാമീണ ഉപജീവന മിഷന്റെ
ഭാഗമായുള്ള 'ഗ്രാമീണ്‍
കൗശല്യ യോജന' വഴി
നടപ്പിലാക്കുന്ന
കാര്യങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പദ്ധതിയുടെ
ഭാഗമായി
ഗ്രാമവാസികള്‍ക്ക്
തൊഴില്‍ നൈപുണ്യ
പരിശീലനം നല്കാന്
പദ്ധതിയുണ്ടോ; ഏതെല്ലാം
തൊഴില്‍ മേഖലകളിലാണ്
നൈപുണ്യം
വികസിപ്പിക്കാനാവശ്യമായ
പരിശീലനം നല്‍കുന്നത്;
ഇതിനുള്ള
ഗുണഭോക്താക്കളെ
തെരഞ്ഞെടുക്കുന്നതിനുള്ള
മാനദണ്ഡം എന്താണെന്ന്
വ്യക്തമാക്കുമോ;
(സി)
ഇതിന്റെ
ഭാഗമായി എത്ര പേര്‍ക്ക്
തൊഴില്‍ ലഭിച്ചെന്ന്
കണക്കുണ്ടോ;
വിശദമാക്കുമോ?
കെ.എസ്.ആര്.ടി.സി.
വാഹനങ്ങളുടെ റണ്ണിംഗ് ടൈം
*587.
ശ്രീ.ടി.
വി. ഇബ്രാഹിം
,,
ടി.എ.അഹമ്മദ് കബീര്‍
,,
മഞ്ഞളാംകുഴി അലി
,,
പി.കെ.കുഞ്ഞാലിക്കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
വാഹനങ്ങളുടെ റണ്ണിംഗ്
ടൈം ഓരോ വിഭാഗം
വാഹനത്തിനും
വേര്‍തിരിച്ചു
നിശ്ചയിച്ചിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
വിശദവിവരം
വെളിപ്പെടുത്തുമോ;
(ബി)
ഡ്രൈവര്‍മാരുടെ
ഒരു ഡ്യൂട്ടി
കണക്കാക്കുന്നതിന്
നിശ്ചയിച്ചിട്ടുള്ള
മാനദണ്ഡവും അതിനുള്ള
പരമാവധി സമയവും ദൂരവും
സംബന്ധിച്ച വിശദവിവരം
നല്‍കാമോ;
(സി)
തുടര്‍ച്ചയായി
ഒന്നിലേറെ ഡ്യൂട്ടി
നല്‍കാറുണ്ടോ; എങ്കില്‍
പരമാവധി എത്ര ഡ്യൂട്ടി
വരെ തുടര്‍ച്ചയായി
നല്കിയിട്ടുണ്ടെന്നതിന്റെ
വിശദവിവരം
വ്യക്തമാക്കുമോ?
ജനന
സര്‍ട്ടിഫിക്കറ്റ്
*588.
ശ്രീ.പി.ഉബൈദുള്ള
,,
സി.മമ്മൂട്ടി
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആശുപത്രികളിലും
വീട്ടിലും നടക്കുന്ന
ജനനങ്ങള്‍ക്ക് ജനന
സര്‍ട്ടിഫിക്കറ്റ്
ലഭിക്കുന്ന
കാര്യത്തിലും
സര്‍ട്ടിഫിക്കറ്റുകളില്‍
കടന്നു കൂടുന്ന നിസ്സാര
പിശകുകള്‍
തിരുത്തിക്കിട്ടുന്ന
കാര്യത്തിലും
സാധാരണക്കാര്‍
നേരിടുന്ന പ്രയാസങ്ങള്‍
ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
(ബി)
ഇതു
സംബന്ധിച്ച്
സര്‍ക്കാര്‍ തലത്തില്‍
നിരവധി സര്‍ക്കുലറുകള്‍
പുറപ്പെടുവിച്ചിട്ടും,
രജിസ്ട്രേഷന്
ഉദ്യോഗസ്ഥരുടെ
നിഷേധാത്മക നിലപാടുകള്‍
മൂലം പൊതു
ജനങ്ങള്‍ക്കുണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍
പരിഹരിക്കാന്‍
ജില്ലാതലത്തില്‍
അദാലത്തു നടത്തുന്ന
കാര്യം പരിശോധിക്കുമോ?
ഹോര്‍ട്ടികള്‍ച്ചര്‍
മിഷന്റെ പ്രവര്‍ത്തനങ്ങള്‍
*589.
ശ്രീ.കെ.
ബാബു
,,
രാജു എബ്രഹാം
,,
യു. ആര്. പ്രദീപ്
,,
പുരുഷന് കടലുണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയ
ഹോര്‍ട്ടികള്‍ച്ചര്‍
മിഷന്റെ ഭാഗമായി
രൂപീകരിച്ച സംസ്ഥാന
ഹോര്‍ട്ടികള്‍ച്ചര്‍
മിഷന്റെ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ;
(ബി)
ഏതെല്ലാം
വിളകളുടെ സമഗ്ര
വികസനത്തിനാണ് പ്രസ്തുത
മിഷന് പ്രാധാന്യം
നല്‍കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതിക്കുള്ള
കേന്ദ്രവിഹിതം
എത്രയെന്ന്
വ്യക്തമാക്കാമോ?
കേരള
സുസ്ഥിര നഗര വികസന പദ്ധതി
*590.
ശ്രീമതി
ഗീതാ ഗോപി
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ഇ.കെ.വിജയന്
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
സുസ്ഥിര നഗര വികസന
പദ്ധതിയുടെ
(കെ.എസ്.യു.ഡി.പി.)
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വ്യക്തമാക്കുമോ;
(ബി)
ഏതൊക്കെ
കോര്‍പ്പറേഷനുകളിലാണ്
പദ്ധതി
നടപ്പാക്കുന്നതെന്നും
ഇതിനായി എത്ര രൂപയുടെ
വായ്പയാണ് എ.ഡി.ബി.
അനുവദിച്ചതെന്നും
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതിയുടെ ഭൗതീക
നേട്ടങ്ങള്‍ വിശകലനം
ചെയ്തിട്ടുണ്ടോ;
വ്യക്തമാക്കുമോ?
തെരുവുനായ
പ്രശ്നങ്ങള്‍ പഠിക്കുന്ന
ജസ്റ്റിസ് സിരിജഗന്
കമ്മിറ്റി
*591.
ശ്രീ.എ.
എന്‍. ഷംസീര്‍
,,
ഐ.ബി. സതീഷ്
,,
ആന്റണി ജോണ്‍
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തെരുവുനായയുമായി
ബന്ധപ്പെട്ട
പ്രശ്നങ്ങള്‍
പഠിക്കുന്ന ജസ്റ്റിസ്
സിരിജഗന്
കമ്മിറ്റിയുടെ
നിര്‍ദ്ദേശങ്ങള്‍
എന്തൊക്കെയാണ്;
(ബി)
ശാസ്ത്രീയമായ
മാലിന്യസംസ്കരണത്തിന്റെ
അഭാവമാണ് തെരുവ് നായ
ശല്യം
വര്‍ദ്ധിക്കുന്നതിന്
കാരണമെന്നതിനാല്‍ ആയത്
പരിഹരിക്കാനായി എന്തു
പദ്ധതിയാണ്
ആവിഷ്കരിക്കാന്‍
ഉദ്ദേശിക്കുന്നത്?
കുടുംബശ്രീ
യൂണിറ്റുകള്‍
*592.
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.ഇ.പി.ജയരാജന്
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്ത്രീശാക്തീകരണവും
സാമൂഹികപുരോഗതിയും
ലക്ഷ്യമിട്ട്
എല്‍.ഡി.എഫ്.
സര്‍ക്കാര്‍ രൂപം
നല്കിയ കുടുംബശ്രീ
മുന്‍സര്‍ക്കാരിന്റെ
കാലത്ത്
പ്രതിസന്ധിയിലായതായ
പരാതി പരിഹരിച്ച് ഈ
പ്രസ്ഥാനത്തെ
ശാക്തീകരിക്കാന്‍
നടപടിയെടുക്കുമോ;
(ബി)
നിലവില്‍
ഏറ്റെടുത്തുവരുന്ന
തൊഴില്‍ മേഖലയില്‍
നിന്ന് വിഭിന്നമായി
സേവനമേഖലയിലെ വിവിധ
സംരംഭങ്ങളും സ്വന്തമായി
മൈക്രോ സംരംഭങ്ങളും
ഏറ്റെടുക്കാന്‍
കുടുംബശ്രീ യൂണിറ്റുകളെ
പ്രാപ്തമാക്കാന്‍
പദ്ധതിയുണ്ടെങ്കില്‍
അതിന്റെ വിശദാംശം
അറിയിക്കാമോ;
(സി)
മൃഗസംരക്ഷണ
മേഖലയില്‍ കുടുംബശ്രീ
യൂണിറ്റുകള്‍ മുഖേന
ഏറ്റെടുത്ത്
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്ന
പരിപാടികളുടെ വിശദാംശം
നല്‍കുമോ?
ജനകീയാസൂത്രണം
രണ്ടാം ഘട്ടം
*593.
ശ്രീ.എം.ഉമ്മര്‍
,,
പി.കെ.ബഷീര്‍
,,
എന്‍ .എ.നെല്ലിക്കുന്ന്
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
രണ്ടാം
ഘട്ടം
ജനകീയാസൂത്രണവുമായി
ബന്ധപ്പെട്ട് പഠനങ്ങള്‍
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കുമോ;
(ബി)
പ്രസ്തുത
രണ്ടാം ഘട്ട
ജനകീയാസൂത്രണത്തിന്റെ
സമീപനരീതിയും
നയരൂപരേഖയും
വ്യക്തമാക്കുമോ?
റബ്ബര്‍
വില വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി
*594.
ശ്രീ.മോന്‍സ്
ജോസഫ്
,,
റോഷി അഗസ്റ്റിന്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം റബ്ബര്‍
വില
വര്‍ദ്ധിപ്പിക്കുന്നതിന്
കൈക്കൊണ്ട നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(ബി)
റബ്ബര്‍
ഇറക്കുമതി തീരുവ
വര്‍ദ്ധിപ്പിക്കുന്നതിന്
കേന്ദ്ര സര്‍ക്കാരിനോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ?
കര്‍ഷക
ക്ഷേമ ബോര്‍ഡ് രൂപീകരണം
*595.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍
,,
കെ. കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
തോമസ് ചാണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2015-2016
ല്‍ അംഗീകരിച്ചതും
കേരളത്തിന്റെ കാര്‍ഷിക
വികസന നയത്തില്‍
ശിപാര്‍ശ ചെയ്തതുമായ
കര്‍ഷക ക്ഷേമ
ബോര്‍ഡിന്റെ
രൂപീകരണത്തിനായി 2013
നും 2017നും ഇടയ്ക്കുളള
കാലയളവില്‍ ഏതെങ്കിലും
സാമ്പത്തിക
വര്‍ഷങ്ങളില്‍
ബഡ്ജറ്റില്‍ പണം
വകയിരുത്തിയിരുന്നോയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇത്
സംബന്ധിച്ച്
എന്തെങ്കിലും
ഗവണ്മെന്റ്
ഉത്തരവുകള്‍
പുറപ്പെടുവിച്ചിട്ടുണ്ടോ;
ഇതിന്റെ കരട് രൂപരേഖ,
കരട് ബില്‍ എന്നിവ
തയ്യാറാക്കിയിട്ടുണ്ടോ;
ഇത് സംബന്ധിച്ച
വിശദാംശം ലഭ്യമാക്കാമോ;
(സി)
ലേബര്‍
പ്രോവിഡന്റ് ഫണ്ട്
മാതൃകയില്‍
കര്‍ഷകര്‍ക്ക് വേണ്ടി
കൃഷി വകുപ്പിന്റെ
ആഭിമുഖ്യത്തില്‍ ഒരു
ഫാര്‍മര്‍ പ്രോവിഡന്റ്
ഫണ്ട് രൂപീകരിക്കണമെന്ന
നിര്‍ദ്ദേശം
നടപ്പിലാക്കാനായി കൃഷി
വകുപ്പ് ഡയറക്ടറുടെ
അദ്ധ്യക്ഷതയില്‍ കൂടിയ
മീറ്റിംഗിന്റെ വിശദ
വിവരങ്ങള്‍
ലഭ്യമാക്കാമോ;
(ഡി)
കാര്‍ഷിക
വികസന നയം
നടപ്പാക്കുന്നതിനായി
കൃഷി വകുപ്പില്‍
രൂപീകൃതമായ സബ്
കമ്മിറ്റി
ഗവണ്മെന്റിലേക്ക്
സമര്‍പ്പിക്കുന്നതിനു
വേണ്ടി കൃഷി വകുപ്പ്
ഡയറക്ടര്‍ക്ക് നല്കിയ
നിര്‍ദ്ദേശങ്ങളും
അവയിലെ തീരുമാനങ്ങളും
വിശദമാക്കുമോ?
ആത്മ
പദ്ധതി
*596.
ശ്രീ.കെ.എം.ഷാജി
,,
എന്‍. ഷംസുദ്ദീന്
,,
പി.ബി. അബ്ദുല്‍ റസ്സാക്ക്
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
'ആത്മ'
പദ്ധതി നടപ്പാക്കിയ
ശേഷം വിവിധ
വകുപ്പുകളുടെ ഏകോപനം
മൂലം കൃഷി അനുബന്ധ
മേഖലയില്‍ ഉണ്ടായ
മാറ്റത്തെക്കുറിച്ച്
വിലയിരുത്തല്‍
നടത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(ബി)
ജില്ലാ
'ആത്മ' സൊസൈറ്റികള്‍
ഇക്കാര്യത്തില്‍
എന്തൊക്കെ
പ്രവര്‍ത്തനങ്ങള്‍
നടത്തിയിട്ടുണ്ട്;
വിവരിക്കുമോ;
(സി)
നൂതന
സാങ്കേതിക വിദ്യകളുടെ
തള്ളിക്കയറ്റത്തില്‍
പരമ്പരാഗത കൃഷി
രീതികള്‍ അന്യം നിന്നു
പോകാതിരിക്കാനുള്ള
മുന്‍കരുതല്‍ നടപടികള്‍
സ്വീകരിക്കാന്‍
ശ്രദ്ധിക്കുമോ;
വിശദമാക്കുമോ?
അജെെവ
മാലിന്യ സംസ്കരണ സംവിധാനം
*597.
ശ്രീ.എല്‍ദോസ്
കുന്നപ്പിള്ളി
,,
അടൂര്‍ പ്രകാശ്
,,
കെ.സി.ജോസഫ്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എല്ലാ ഗ്രാമ
പഞ്ചായത്തുകളിലും
നഗരസഭകളിലും ചിട്ടയായ
അജെെവ മാലിന്യസംസ്കരണ
സംവിധാനം ഉറപ്പാക്കാന്‍
എന്തെല്ലാം നടപടികളാണ്
കെെക്കൊളളാനുദ്ദേശിക്കുന്നതെന്നു
വ്യക്തമാക്കുമോ;
(ബി)
അജെെവ
മാലിന്യങ്ങള്‍
ശേഖരിക്കുന്നതിനും
സംസ്കരിക്കുന്നതിനും
എന്തെല്ലാം
സംവിധാനങ്ങളാണ്
നിലവില്‍ ഉളളതെന്ന്
വെളിപ്പെടുത്തുമോ,
വിശദീകരിക്കുമോ;
(സി)
ഇൗ
സംവിധാനങ്ങള്‍
കൃത്യമായി
പ്രവര്‍ത്തിക്കുന്നുണ്ടോ
എന്നറിയാന്‍ എന്തെല്ലാം
തരത്തിലുളള
മോണിറ്ററിംഗ്
സംവിധാനമാണ്
ഒരുക്കാനുദ്ദേശിക്കുന്നത്;
വിവരിക്കുമോ?
ജനകീയാസൂത്രണ
ബഡ്ജറ്റ് മാനദണ്ഡങ്ങള്‍
*598.
ശ്രീ.ഒ.
ആര്. കേളു
ശ്രീമതി.പി.
അയിഷാ പോറ്റി
,,
യു. പ്രതിഭ ഹരി
ശ്രീ.എം.
നൗഷാദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക്
നല്‍കിയിട്ടുള്ള
ജനകീയാസൂത്രണ ബഡ്ജറ്റ്
മാനദണ്ഡത്തില്‍,
വനിതകളുടെ
ഉന്നമനത്തിനായി എത്ര
ശതമാനം തുക
വകയിരുത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
തുക അപര്യാപ്തമാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി
സ്വീകരിക്കുമോയെന്നും
എത്ര ശതമാനം
വര്‍ദ്ധിപ്പിക്കാന്‍
സാധിക്കുമെന്നും
വ്യക്തമാക്കാമോ;
(സി)
2016-17
മുതല്‍ തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍
തയ്യാറാക്കുന്ന വനിതാ
ഘടക പ്രോജക്റ്റുകളില്‍
വ്യക്തിഗത സ്വയം
തൊഴില്‍
പരിശീലനത്തിനുള്ള
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
ഉള്‍പ്പെടുത്തുവാനുളള
നടപടി സ്വീകരിക്കുമോ?
കരനെല്‍കൃഷി
പ്രോത്സാഹിപ്പിക്കുന്ന
പദ്ധതികള്‍
*599.
ശ്രീ.അനില്‍
അക്കര
,,
അന്‍വര്‍ സാദത്ത്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കരനെല്‍കൃഷി
പ്രോത്സാഹിപ്പിക്കുന്നതിന്
എന്തെല്ലാം കര്‍മ്മ
പദ്ധതികള്‍
ആവിഷ്ക്കരിച്ചു
നടപ്പാക്കിയിട്ടുണ്ട്;
വിശദമാക്കാമോ;
(ബി)
എത്ര
ഹെക്ടറിലാണ്
കരനെല്‍കൃഷി
നടത്തുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
ആയതിന്റെ
നടത്തിപ്പിനായി
എന്തെല്ലാം സഹായങ്ങളാണ്
കര്‍ഷകര്‍ക്ക്
നല്‍കിയത്;
വിവരിക്കുമോ?
അമിതവേഗതയിലും
അശ്രദ്ധമായും വാഹനങ്ങള്‍
ഓടിക്കുന്ന പ്രവണത
*600.
ശ്രീ.ബി.സത്യന്
,,
യു. ആര്. പ്രദീപ്
,,
എം. മുകേഷ്
,,
വി. കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മോട്ടോര്‍ വാഹന നിയമം
ലംഘിച്ച് അമിതവേഗതയിലും
അശ്രദ്ധമായും
വാഹനങ്ങള്‍ ഓടിക്കുന്ന
പ്രവണത
വര്‍ദ്ധിച്ചുവരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മറ്റു
സംസ്ഥാനങ്ങളെ
അപേക്ഷിച്ച് മോശം
ഡ്രൈവിംഗിന്റെ
കാര്യത്തില്‍ കേരളം ആണ്
മുന്നിലെന്ന്
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ടിട്ടുളളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇവയുടെ
അടിസ്ഥാനത്തില്‍
അപകടകരമാകുംവിധം
അമിതവേഗതയിലും
അശ്രദ്ധമായും
വാഹനങ്ങള്‍
ഓടിക്കുന്നവര്‍ക്കെതിരെ
കര്‍ശന ശിക്ഷാനടപടികള്‍
സ്വീകരിക്കുമോ;
വിശദാംശം നല്‍കുമോ?