കേരള
ലാന്‍ഡ് റെക്കോര്‍ഡ്സ്
മോഡേണൈസേഷന് മിഷന്
1143.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റവന്യൂ,
സര്‍വ്വേ,
രജിസ്ട്രേഷന് എന്നീ
വകുപ്പുകളുടെ
പ്രവര്‍ത്തനങ്ങള്‍
ഏകോപിപ്പിച്ചുകൊണ്ട്
ഭൂമി സംബന്ധമായ
ഇടപാടുകള്‍ ഓണ്‍ലൈന്‍
ആക്കുന്നതിന്
25.08.2018 ല്‍
രൂപീകരിച്ച കേരള
ലാന്‍ഡ് റെക്കോര്‍ഡ്സ്
മോഡേണൈസേഷന് മിഷന്റെ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ;
(ബി)
ഈ
പദ്ധതിയുടെ സംസ്ഥാന,
ജില്ലാതല ചുമതലകള്‍
വഹിക്കുന്ന
ഉദ്യോഗസ്ഥര്‍
ആരെല്ലാമാണെന്ന്
വിശദമാക്കുമോ;
(സി)
മേല്‍
വകുപ്പുകള്‍ തമ്മിലുള്ള
ഏകോപനമില്ലായ്മ മൂലം
ഇതിന്റെ പ്രവര്‍ത്തനം
കാര്യക്ഷമമായി
നടക്കുന്നില്ലായെന്ന
കാര്യം സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഈ
പദ്ധതിയുടെ
മേല്‍നോട്ടത്തിനായി
പ്രിന്‍സിപ്പല്‍
സെക്രട്ടറി റാങ്കിലുള്ള
ഒരു ഉദ്യോഗസ്ഥനെ
ചുമതലപ്പെടുത്തുന്നകാര്യം
സര്‍ക്കാര്‍
പരിഗണിക്കുമോ;
വിശദമാക്കുമോ?
വികസന
പ്രവര്‍ത്തനങ്ങള്‍ക്ക് ഭൂമി
ലഭ്യമാക്കുന്നതിനുള്ള നടപടി
1144.
ശ്രീ.ആര്.
രാജേഷ്
,,
വി.കെ.പ്രശാന്ത്
,,
കെ.ജെ. മാക്സി
,,
എം. രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിവിധ
വികസന
പ്രവര്‍ത്തനങ്ങള്‍ക്ക്
ഭൂമി
വിട്ടുകൊടുക്കുന്നവര്‍ക്ക്
തീര്‍ത്തും
അപര്യാപ്തമായ തുകയാണ്
നഷ്ടപരിഹാരമായി
ലഭിക്കുന്നതെന്നതാണ്
ഭൂമി
വിട്ടുകിട്ടുന്നതിനുള്ള
മുഖ്യതടസ്സമെന്നതിനാൽ
ഭൂമി കൈമാറേണ്ടി
വരുന്നവര്‍ക്ക്
ആകര്‍ഷകമായ പാക്കേജ്
ലഭ്യമാക്കുന്നതിന്
പുനരധിവാസ നയം
പ്രഖ്യാപിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
(ബി)
പൊതു
ആവശ്യത്തിനുള്ള വിവിധ
പദ്ധതികള്‍ക്ക്
വേഗത്തിൽ ഭൂമി
ലഭ്യമാക്കുകയെന്ന
ഉദ്ദേശ്യത്തോടെ
വകുപ്പുകള്‍ തമ്മിലുള്ള
ഭൂമി കൈമാറ്റം
ലളിതവൽക്കരിക്കുവാൻ
നടപടിയെടുത്തിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
ഉപയോഗിക്കാതെ
കിടക്കുന്ന സര്‍ക്കാര്‍
ഭൂമിയും പുറമ്പോക്ക്
ഭൂമിയും
കൈയ്യേറ്റത്തിന്
വിധേയമാകുന്നത്
അവസാനിപ്പിക്കുന്നതിനും
അവ സംരക്ഷിക്കുന്നതിനും
നടത്തുന്ന പ്രവര്‍ത്തനം
അറിയിക്കാമോ?
ആധാര്‍
അധിഷ്ഠിത തണ്ടപ്പേര്
1145.
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തണ്ടപ്പേരുമായി
ആധാറിനെ ബന്ധിപ്പിച്ച്
ആധാര്‍ അധിഷ്ഠിത
തണ്ടപ്പേര്
നടപ്പാക്കുന്നതിന്
സ്വീകരിച്ചിട്ടുളള
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി
നടപ്പിലാക്കുമ്പോഴുളള
നേട്ടങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കുമോ;
ഇതുമൂലം
പൊതുജനങ്ങള്‍ക്കുണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍
എന്തെല്ലാമാണെന്ന് കൂടി
വിശദീകരിക്കുമോ?
നദികളുടെ
മാപ്പിംഗും, മണല്‍
ആഡിറ്റിംഗും
1146.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റവന്യൂ
വകുപ്പ് സംസ്ഥാനത്തെ
നദികളുടെ മാപ്പിംഗും,
മണല്‍ ആഡിറ്റിംഗും
നടത്തിയിട്ടുണ്ടോ;
(ബി)
സംസ്ഥാനത്ത്
അനധികൃത മണല്‍വാരലും
വില്പനയും നടക്കുന്നു
എന്ന ആക്ഷേപത്തിൽ
വസ്തുതയുണ്ടോ ;
(സി)
മണല്‍
വില്പന സംസ്ഥാന
സര്‍ക്കാര്‍
ഏറ്റെടുക്കണമെന്ന്
നിര്‍ദ്ദേശിച്ച്
കേന്ദ്ര വനം പരിസ്ഥിതി
മന്ത്രാലയം
പുറപ്പെടുവിച്ച
മാര്‍ഗ്ഗരേഖ
ലഭിച്ചിട്ടുണ്ടോ;
(ഡി)
സര്‍ക്കാരില്‍
രജിസ്റ്റര്‍ ചെയ്ത
വാഹനങ്ങളിലേ മണല്‍
കൊണ്ടുപോകാവൂ എന്നും
ഇവയില്‍ ജി.പി.എസ്.
ഘടിപ്പിച്ച് യാത്ര
നിയന്ത്രിക്കണമെന്നുമുളള
നിര്‍ദ്ദേശം
നടപ്പിലാക്കിയിട്ടുണ്ടോ?
പാറശ്ശാല
മണ്ഡലത്തില്‍
അര്‍ഹരായവര്‍ക്ക്
കൈവശഭൂമിക്ക് പട്ടയം
1147.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാറശ്ശാല
മണ്ഡലത്തില്‍ നിന്നും
2016 ജൂണ്‍ മുതല്‍ 2020
ജനുവരി വരെയുള്ള
കാലയളവില്‍ പട്ടയം
അനുവദിച്ച്
കിട്ടുന്നതിലേക്കായി
എത്ര അപേക്ഷകള്‍
ലഭ്യമായിട്ടുണ്ടെന്നുള്ള
കണക്ക് വില്ലേജ്
അടിസ്ഥാനത്തില്‍
നല്‍കാമോ;
(ബി)
അപ്രകാരം
ലഭിച്ച
അപേക്ഷകളിന്മേല്
എത്രപേര്‍ക്ക് പട്ടയം
അനുവദിച്ചു എന്നതിന്റെ
കണക്ക് വില്ലേജ്
അടിസ്ഥാനത്തില്‍
ലഭ്യമാക്കാമോ;
(സി)
എത്ര
അപേക്ഷകളിന്മേല് ഇനി
പട്ടയം
അനുവദിക്കുവാനുണ്ടെന്നും,
പ്രസ്തുത നടപടി
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്നും
അറിയിക്കാമോ;
(ഡി)
പാറശ്ശാല
നിയോജകമണ്ഡലത്തില്‍
വിവിധ വില്ലേജുകളിലായി
പുറമ്പോക്കില്‍
കഴിയുന്നവരുള്പ്പെടെയുള്ളവരില്
അര്‍ഹരായവര്‍ക്ക്
കൈവശഭൂമിക്ക് പട്ടയം
നല്‍കുന്നതിന് നടത്തിയ
പ്രവര്‍ത്തനം
എന്തൊക്കെയാണെന്ന്
അറിയിക്കാമോ?
കായംകുളം
കേന്ദ്രമാക്കി താലൂക്ക്
രൂപീകരണം
1148.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായംകുളം
കേന്ദ്രമാക്കി ഒരു
താലൂക്ക്
രൂപീകരിക്കുന്നത്
പരിഗണനയിലുണ്ടോ;
(ബി)
എങ്കില്‍
ആയതിനുള്ള
നടപടിക്രമങ്ങളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ഭൂനികുതി
സ്വീകരിക്കാന്‍ നടപടി
1149.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലമ്പൂര്‍
താലൂക്ക് അമരമ്പലം
വില്ലേജ് റി.സര്‍വ്വേ
നമ്പര്‍ 311, 317, 415,
429/1A1, 434
എന്നിവയില്‍
ഉള്‍പ്പെട്ട മിച്ചഭൂമി
ഏറ്റെടുത്ത്
കൈവശക്കാര്‍ക്ക് പട്ടയം
നല്‍കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
റവന്യു
വകുപ്പ് മന്ത്രിയുടെ
അധ്യക്ഷതയില്‍ മലപ്പുറം
ജല്ലയിലെ കീഴുപറമ്പില്‍
2019, ഫെബ്രുവരി 20-ന്
ചേര്‍ന്ന യോഗത്തില്‍
ഇത് സംബന്ധിച്ച്
തീരുമാനങ്ങള്‍
എടുത്തിരുന്നോ;
എങ്കില്‍ പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
ശ്രീമതി
കാര്‍ത്ത്യാനി
തമ്പുരാട്ടിയില്‍
നിന്ന് അമരമ്പലം
വില്ലേജിലെ 70.705
ഏക്കര്‍ ഭൂമി
ഏറ്റെടുത്തത്
സര്‍ക്കാരിന്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ എന്ന്
അറിയിക്കാമോ ;
(ഡി)
മേല്‍
സര്‍വ്വേ നമ്പരുകളിലെ
ഇപ്പോഴത്തെ
കൈവശക്കാരില്‍ നിന്നും
ഭൂനികുതി
സ്വീകരിക്കുന്നതിന്
നടപടി സ്വീകരിക്കാമോ?
നദികളില്‍
നിന്നുള്ള മണല്‍ ഖനനം
1150.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
നദികളില്‍ നിന്നുള്ള
മണല്‍ ഖനനം നിരോധിച്ചത്
എന്നാണ്;ഏതൊക്കെ
നദികളിലാണ് ഈ നിരോധനം
നിലവില്‍ ഉള്ളത്;
(ബി)
പത്തനംതിട്ട
ജില്ലയില്‍ ഏതൊക്കെ
നദികളിലായിരുന്നു
നേരത്തെ മണല്‍ഖനനം
ഉണ്ടായിരുന്നത്;
(സി)
സംസ്ഥാനത്ത്
2018-ല്‍ ഉണ്ടായ
മഹാപ്രളയത്തില്‍
നദികളില്‍ മണല്‍
അടിഞ്ഞുകൂടി ഇവയുടെ ആഴം
കുറഞ്ഞത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത്തരത്തില്‍
അടിഞ്ഞുകൂടിയ മണല്‍
ഖനനം ചെയ്ത്
മാറ്റുന്നതിന്
എന്തെങ്കിലും നടപടി
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഡി)
സംസ്ഥാനത്തെ
ഏതെങ്കിലും നദികളില്‍
നിന്ന് ഇത്തരത്തില്‍
മണല്‍ ഖനനം
ആരംഭിച്ചിട്ടുണ്ടോ;ഉണ്ടെങ്കില്‍
ഏതൊക്കെ നദികളില്‍
നിന്നാണ്;എത്ര
അളവില്‍;വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ഇ)
പത്തനംതിട്ട
ജില്ലയിലെ ഏതൊക്കെ
നദികളില്‍ നിന്നാണ്
ഇങ്ങനെ മണല്‍ ഖനനം
ചെയ്യാന്‍
ഉദ്ദേശിക്കുന്നത്;എത്ര
അളവില്‍;വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ചെങ്ങന്നൂര്‍
മണ്ഡലത്തിലെ സര്‍ക്കാര്‍
പുറമ്പോക്ക് ഭൂമി
1151.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെങ്ങന്നൂര്‍
മണ്ഡലത്തില്‍ തരിശു
കിടക്കുന്ന സര്‍ക്കാര്‍
പുറമ്പോക്ക് ഭൂമി
എത്രയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
ഭൂമി
എവിടെയെല്ലാമാണെന്നും
എത്ര
അളവിലുള്ളതാണെന്നുമുള്ള
വിശദമായ വിവരങ്ങള്‍
ലഭ്യമാക്കാമോ?
റവന്യൂ
മിത്രം പദ്ധതി
1152.
ശ്രീ.മോന്‍സ്
ജോസഫ്
,,
പി.ജെ.ജോസഫ്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നടപ്പാക്കി വരുന്ന
റവന്യൂ മിത്രം
പദ്ധതിയുടെ
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
റവന്യൂ
വകുപ്പുമായി
ബന്ധപ്പെട്ട്
പൊതുജനങ്ങള്‍ക്കുളള
പരാതികള്‍ മന്ത്രിയെ
ഓണ്‍ലൈനായി
അറിയിക്കുന്നതോടൊപ്പം
പരാതി പരിഹാര
നിര്‍ദ്ദേശങ്ങളും
ഓണ്‍ലൈനായി
അറിയിക്കുമോ; മൊബൈൽ
ഫോണ്‍ വഴി മെസ്സേജ്
നല്‍കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ;
(സി)
റവന്യൂ
മിത്രം വഴി
എം.എല്‍.എ.-മാര്‍ക്കും
പരാതി നല്‍കുന്നതിന്
പ്രത്യേക ലിങ്ക്
തയ്യാറാക്കാമോ; ആയതിന്
സോഫ്റ്റ് വെയറില്‍
വേണ്ട മാറ്റം
വരുത്തുന്ന കാര്യം
പരിശോധിക്കുമോ?
ഹാരിസണ്‍സ്
മലയാളം കമ്പനി കൈവശം
വച്ചിരിക്കുന്ന സര്‍ക്കാര്‍
ഭൂമി
1153.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹാരിസണ്‍സ്
മലയാളം കമ്പനി
ഉള്‍പ്പെടെ വന്‍കിട
തോട്ടം ഉടമകള്‍ കൈവശം
വച്ചിരിക്കുന്ന
സര്‍ക്കാര്‍ ഭൂമി
തിരിച്ചു പിടിക്കുന്ന
നടപടിക്ക് ഒട്ടും
വേഗതയില്ലെന്ന
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഹാരിസണ്‍
ഭൂമി സംബന്ധിച്ച
ഹൈക്കോടതി വിധിക്കെതിരെ
സുപ്രീം കോടതിയില്‍
നല്കിയ അപ്പീലില്‍
തിരിച്ചടി നേരിട്ട് ഒരു
വര്‍ഷം കഴിഞ്ഞിട്ടും
ഇതു സംബന്ധമായി ഒരു
സിവില്‍ കേസു പോലും
ഫയല്‍ ചെയ്യാത്ത
സാഹചര്യമുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(സി)
സ്പെഷ്യല്‍
ഓഫീസര്‍ എം. ജി.
രാജമാണിക്യം,
ഗവണ്മെന്റ് പ്ലീഡര്‍
സുശീല.ആര്.ഭട്ട്
എന്നിവരെ
തല്‍സ്ഥാനങ്ങളില്‍
നിന്ന് മാറ്റിയത് കേസ്
നടത്തിപ്പിനെ
പ്രതികൂലമായി
ബാധിച്ചിട്ടുണ്ടോ;
(ഡി)
സര്‍ക്കാരിന്റെ
വാദം പോലും
കേള്‍ക്കാതെയാണോ
ഹൈക്കോടതി വിധിക്കെതിരെ
സര്‍ക്കാര്‍ നല്കിയ
അപ്പീല്‍ സുപ്രീം കോടതി
തള്ളിയത്;
(ഇ)
ഭൂമിയുടെ
ഉടമസ്ഥാവകാശം
സംബന്ധിച്ച
നിയമപോരാട്ടം
അവസാനിക്കണമെങ്കില്‍
നിയമനിര്‍മാണം വഴി ഭൂമി
ഏറ്റെടുക്കണമെന്ന
നിയമവിദഗ്ദ്ധരുടെ
ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അത്
പരിശോധിക്കുമോ; ഉചിതമായ
നടപടികള്‍
കൈക്കൊള്ളുമോയെന്നറിയ്ക്കുമോ?
കാസര്‍കോട്
താലൂക്കിലെ സര്‍ക്കാര്‍
പുറമ്പോക്ക്ഭൂമി
1154.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍കോട്
താലൂക്കില്‍ നിലവില്‍
സര്‍ക്കാര്‍
പുറമ്പോക്കായിട്ടുള്ള
ഭൂമി ഏതൊക്കെയാണെന്ന്
സര്‍വ്വേ നമ്പര്‍ സഹിതം
വില്ലേജ് ഓഫീസ്
തിരിച്ചു
വ്യക്തമാക്കാമോ;
(ബി)
ഈ
ഭൂമിയില്‍ അനധികൃത
കുടിയേറ്റമുണ്ടോ എന്നും
എങ്കില്‍ എത്രകാലമായി ഈ
അനധികൃത കുടിയേറ്റം
തുടരുന്നുവെന്നും
വ്യക്തമാക്കാമോ;
(സി)
സര്‍ക്കാര്‍
ഭൂമി കയ്യേറി
അനുഭവിച്ചുവരുന്നവരുടെ
ലിസ്റ്റ്
സര്‍ക്കാരിന്റെ
പക്കലുണ്ടോ എന്നും
ഏതെല്ലാം
ആവശ്യങ്ങള്‍ക്ക്
വേണ്ടിയാണ് ഇത്തരം
കയ്യേറ്റക്കാര്‍ ഈ ഭൂമി
ഉപയോഗപ്പെടുത്തിയിട്ടുള്ളതെന്നും
വ്യക്തമാക്കാമോ;
(ഡി)
വര്‍ഷങ്ങളായി
സര്‍ക്കാര്‍ ഭൂമി
അനുഭവിച്ചുവരുന്നവര്‍ക്ക്
അവ പതിച്ചു നല്‍കുമോ;
അതിനുള്ള മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
സംസ്ഥാനത്തിന്
വെളിയില്‍ കേരളത്തിനുളള
വസ്തുക്കള്‍
1155.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിന്
വെളിയില്‍ കേരളത്തിനുളള
വസ്തുവകകളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
ഇത്തരം
വസ്തുവകകളില്‍
എവിടെയെങ്കിലും
കയ്യേറ്റം മൂലം ഭൂമി
അന്യാധീനപ്പെടുന്ന
സ്ഥിതി
ഉണ്ടായിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
എവിടെയെന്നും എത്ര
സ്ഥലമാണെന്നും
എന്തൊക്കെ നടപടികളാണ്
ഇതിനെതിരെ
സ്വീകരിച്ചിട്ടുളളതെന്നുമുള്ള
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ഭാരതപ്പുഴയുടെ
തീരങ്ങളിലെ കൈയ്യേറ്റം
ഒഴിപ്പിക്കല്‍
T 1156.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കഴിഞ്ഞ
പ്രളയം പട്ടാമ്പി ടൗണിൽ
കാര്യമായ ആഘാതം
സൃഷ്ടിച്ചതിന്റെ ഒരു
കാരണം ഭാരതപ്പുഴയിലെ
കൈയ്യേറ്റങ്ങൾ
ആണെന്നതിനാല്‍ പ്രസ്തുത
കൈയ്യേറ്റങ്ങൾ
ഒഴിപ്പിച്ച് പുഴയുടെ
സ്വാഭാവിക ഒഴുക്ക്
നിലനിർത്തുന്നതിനുള്ള
നടപടികൾ സ്വീകരിക്കുമോ;
വിശദമാക്കാമോ?
ഭൂമികൈയ്യേറ്റം
ഒഴിപ്പിക്കാന്‍ നടപടി
1157.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം സ്വകാര്യ
വ്യക്തികളുടെ അനധികൃത
ഭൂമികൈയ്യേറ്റം
ഒഴിപ്പിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ബി)
വ്യാജരേഖകളും
മറ്റും ചമച്ച് സ്വകാര്യ
വ്യക്തികളും
സ്ഥാപനങ്ങളും
കൈയ്യടക്കിവച്ചിട്ടുള്ള
ഭൂമി പിടിച്ചെടുത്ത്
ലൈഫ് ഭവന പദ്ധതിക്കും
സര്‍ക്കാരിന്റെ
പൊതുവികസന
പ്രവര്‍ത്തനങ്ങള്‍ക്കുമായി
വിനിയോഗിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
പട്ടയ
വിതരണം
1158.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ കാലയളവില്‍
എത്രപേര്‍ക്ക് പട്ടയം
വിതരണം
ചെയ്തിട്ടുണ്ടെന്നും
അതിനായി എത്ര ഭൂമി
ആവശ്യമായി വന്നുവെന്നും
അറിയിക്കുമോ;
(ബി)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
എത്രപേര്‍ക്ക് പട്ടയം
നല്‍കിയെന്നും അതിനായി
എത്ര ഭൂമി
ആവശ്യമായിരുന്നുവെന്നും
അറിയിക്കുമോ;
(സി)
2016-ന്
ശേഷം വയനാട് ജില്ലയില്‍
മാത്രം എത്ര പേര്‍ക്ക്
പട്ടയം വിതരണം
ചെയ്തിട്ടുണ്ടെന്നും
അതിനായി എത്ര ഭൂമി
കണ്ടെത്തേണ്ടിവന്നുവെന്നും
വെളിപ്പെടുത്തുമോ?
പട്ടയ
ഭൂമിയില്‍ നട്ടുവളര്‍ത്തിയ
തേക്ക് മരങ്ങള്‍
മുറിച്ചുമാറ്റുന്നതിനുളള
അനുമതി
1159.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
1966ല്‍
ഡിസ്റിസര്വ്വ് ചെയ്ത്
സംരക്ഷിത
വനമേഖലയല്ലാതാക്കി
മാറ്റി എല്‍.എ.
പട്ടയങ്ങള്‍ നല്കിയ
കര്‍ഷകരുടെ കൈവശ
ഭൂമിയില്‍ അവര്‍
നട്ടുവളര്‍ത്തിയ തേക്ക്
മരങ്ങള്‍
മുറിച്ചുമാറ്റി
റീപ്ലാന്റ്
ചെയ്യുന്നതിന്
സര്‍ക്കാര്‍ അനുമതി
നല്‍കുമോ;
(ബി)
ഇതു
സംബന്ധിച്ച പട്ടയത്തിലെ
നിബന്ധനകള്‍ നീക്കി
ഉപാധിരഹിത പട്ടയം
നല്‍കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
കോവളം
മണ്ഡലത്തില്‍ തീരദേശ
പട്ടയങ്ങള്‍ക്കുള്ള
അപേക്ഷകള്‍
1160.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോവളം
നിയോജകമണ്ഡലത്തില്‍
തീരദേശ
പട്ടയങ്ങള്‍ക്കുള്ള
എത്ര അപേക്ഷകളാണ് എല്ലാ
നടപടികളും
പൂര്‍ത്തിയാക്കി
സര്‍ക്കാര്‍
തീരുമാനത്തിനായി
കാത്തിരിക്കുന്നത്;
പ്രസ്തുത പട്ടയങ്ങള്‍
എന്നത്തേക്ക്
നല്കുവാന് കഴിയും;
വിശദാംശം നല്‍കാമോ;
(ബി)
തീരദേശ
പട്ടയങ്ങള്‍ക്കുള്ള
എത്ര ഫയലുകള്‍ ജില്ലാ
കളക്ടറേറ്റില്‍
പെന്റിംഗ് ഉണ്ടെന്നും
കോവളം മണ്ഡലത്തില്‍ ഓരോ
തീരദേശ വില്ലേജിലും
തീര്‍പ്പാക്കാത്ത
തീരദേശ പട്ടയ
അപേക്ഷകള്‍ എത്ര
വീതമെന്നും താലൂക്കില്‍
എത്ര ഫയലുകള്‍
പെന്റിംഗ് ഉണ്ടെന്നും
വില്ലേജ് തിരിച്ച്
കണക്ക് ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
അപേക്ഷകര്‍ക്ക്
എന്നേക്ക് പട്ടയം
നല്‍കാനാകും എന്ന്
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
തീരദേശ പട്ടയ
അപേക്ഷകള്‍
നല്‍കിയിട്ട് നാല്
വര്‍ഷത്തോളമായി എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
കോവളം
നിയോജകമണ്ഡലത്തില്‍
അണ്സര്വ്വെയ്ഡ്
ലാന്റില്‍ താമസിക്കുന്ന
എത്ര പേരാണ്
പട്ടയത്തിന് അപേക്ഷ
നല്‍കിയിട്ടുള്ളത്;
പ്രസ്തുത ഭൂമി സര്‍വ്വേ
ചെയ്ത് അപേക്ഷകര്‍ക്ക്
പട്ടയം
നല്‍കുന്നതിനുള്ള
എന്തൊക്കെ നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദവിവരം നല്‍കാമോ?
വേങ്ങൂരിലെ
ഭൂമി കൈവശക്കാർക്ക് പട്ടയം
1161.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചടയമംഗലം
മണ്ഡലത്തിലെ വേങ്ങൂർ
ഭൂമി കൈവശക്കാർക്ക്
പട്ടയം നല്‍കാനായി
സർക്കാർ സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പട്ടയവിതരണം
സംബന്ധിച്ച് നിലവിലുള്ള
സ്ഥിതി
വ്യക്തമാക്കാമോ;വേങ്ങൂരിലെ
കൈവശക്കാർക്ക് എത്രയും
വേഗം പട്ടയം വിതരണം
ചെയ്യുമോ?
ഭൂരഹിതര്‍ക്ക്
ഭൂമി നല്കാന് നടപടി
1162.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റവന്യൂ
രേഖകള്‍ പ്രകാരം
നിലവില്‍
സര്‍ക്കാരിന്റെ
കൈവശമുളള ഭൂമിയുടെ
അളവെത്ര; ആയത് 2016-ല്‍
എത്രയായിരുന്നു;
(ബി)
റവന്യൂ
വകുപ്പിന്റെ കണക്കുകള്‍
പ്രകാരം നിലവില്‍
സംസ്ഥാനത്ത് എത്ര
ഭൂരഹിതകുടുംബങ്ങളാണുള്ളത്;ആയത്
2016-ല്‍
എത്രയായിരുന്നു;
(സി)
ഈ
സര്‍ക്കാര്‍ എത്ര
കുടുംബങ്ങള്‍ക്ക്
നാളിതുവരെ പട്ടയം
നല്‍കിയിട്ടുണ്ട് ;
2011-16 കാലഘട്ടത്തില്‍
എത്ര
കുടുംബങ്ങള്‍ക്കാണ്
പട്ടയം നല്‍കിയത്;
(ഡി)
സംസ്ഥാനത്തെ
ഭൂരഹിതരായ മുഴുവന്‍
കുടുബങ്ങള്‍ക്കും ഭൂമി
നല്കുവാന് എന്തൊക്കെ
സത്വരനടപടികള്‍
സ്വീകരിച്ചു വരുന്നു;
വിശദാംശം
വ്യക്തമാക്കാമോ?
പുറമ്പോക്കുകളില്‍
താമസിക്കുന്നവര്‍ക്ക്
പട്ടയം
1163.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശൂര്‍
ജില്ലയില്‍ വിവിധ
പുറമ്പോക്കുകളില്‍
വര്‍ഷങ്ങളായി
താമസിച്ചുവരുന്നവര്‍ക്ക്
പട്ടയം നല്‍കുന്നതിനുളള
നടപടികള്‍ ഏത്
ഘട്ടത്തിലാണ്
എന്നറിയിക്കാമോ;
(ബി)
ജില്ലയിലെ
അര്‍ഹരായ
മുഴുവന്‍പേര്‍ക്കും
പട്ടയം നല്‍കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇതിനായി
അടിയന്തര നടപടി
സ്വീകരിക്കുമോ;
(സി)
പുളിയിലപ്പാറ
നിവാസികള്‍ക്ക് പട്ടയം
നല്‍കുന്നതിനുളള
നടപടികള്‍
ഏതുഘട്ടത്തിലാണെന്നും
ഇവര്‍ക്ക് എന്നത്തേക്ക്
പട്ടയം നല്‍കുന്നതിന്
സാധിക്കുമെന്നും
അറിയിക്കാമോ?
ഓഖി
ഫണ്ടില്‍നിന്ന്
വീടുനിര്‍മ്മാണത്തിന് തുക
അനുവദിക്കാന്‍ നടപടി
T 1164.
ശ്രീ.എം.
സി. കമറുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍കോട്
ജില്ലയ്ക്ക് എത്ര
തുകയാണ് ഓഖി ഫണ്ട്
അനുവദിച്ചത് എന്ന്
വ്യക്തമാക്കാമോ;
(ബി)
മഞ്ചേശ്വരം
മണ്ഡലത്തില്‍ എത്ര
പേര്‍ക്ക് വീട്
നിര്‍മ്മിക്കുന്നതിന്
ഓഖി ഫണ്ടില്‍നിന്നും
തുക അനുവദിച്ചുവെന്നും
എത്ര തുക വീതം
അനുവദിച്ചുവെന്നും
ഇതില്‍ ഇനി എത്ര തുക
നല്‍കാനുണ്ടെന്നും
ബാക്കി തുക
നല്‍കാതിരിക്കാനുളള
കാരണമെന്താണെന്നും
വ്യക്തമാക്കാമോ;
(സി)
അനുവദിച്ച
മുഴുവന്‍ തുകയും
നല്കാത്തതുകാരണം
വീടുനിര്‍മ്മാണം
പൂര്‍ത്തിയാക്കാനാകാതെ
പ്രയാസപ്പെടുന്ന
സാഹചര്യത്തില്‍ ബാക്കി
തുക നല്‍കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
ജനകീയ
ദുരന്ത പ്രതിരോധ സേന
1165.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയം,ചുഴലിക്കാറ്റ്
എന്നിവ പോലുള്ള
പ്രകൃതിദുരന്തങ്ങള്‍
അടിക്കടി ഉണ്ടാകുന്ന
സാഹചര്യത്തില്‍ ജനകീയ
ദുരന്ത പ്രതിരോധ സേന
രൂപീകരിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
സേനയുടെ പ്രധാന
ചുമതലകള്‍
എന്തൊക്കെയെന്ന്
വിശദമാക്കാമോ;
(സി)
പ്രസ്തുത
സേനയില്‍ എത്രപേരെ
ഉള്‍ക്കൊള്ളിക്കുവാനാണ്
തീരുമാനിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(ഡി)
ദുരന്ത
പ്രതിരോധത്തിനായി
ഇവര്‍ക്ക് എപ്രകാരമുള്ള
പരിശീലനമാണ്
നല്‍കുന്നതെന്ന്
വ്യക്തമാക്കാമോ?
പ്രളയ
ധനസഹായം
1166.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലമ്പൂരിലെ
പ്രളയബാധിതരില്‍
എത്രപേര്‍ക്കാണ്
ധനസഹായത്തിന്
അര്‍ഹതയുള്ളതെന്നും
എത്ര പേര്‍ക്ക്
ലഭിച്ചുവെന്നും ഇനി
എത്രപേര്‍ക്ക്
ലഭിക്കുവാനുണ്ടെന്നും
അറിയിക്കാമോ; ഓരോ
വിഭാഗത്തിന്റെയും
വിവരങ്ങള്‍
വില്ലേജ്/പഞ്ചായത്ത്
അടിസ്ഥാനത്തിൽ
പ്രത്യേകം തരംതിരിച്ച്
നൽകാമോ;
(ബി)
അര്‍ഹതയുണ്ടായിട്ടും
ധനസഹായം
ലഭിക്കാത്തവര്‍ക്ക് അത്
ലഭിക്കുന്നതിന് എടുത്ത
നടപടികള്‍
എന്തൊക്കെയെന്ന്
വിശദമാക്കാമോ?
ദുരന്ത
നിവാരണ ഭാഗമായി റോഡ്
പുനരുദ്ധാരണം
1167.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
വെള്ളപ്പൊക്ക ദുരന്ത
നിവാരണ
പ്രവര്‍ത്തനങ്ങളുടെ
ഭാഗമായി ആലത്തൂര്‍
നിയോജകമണ്ഡലത്തിലെ
ഏതെല്ലാം റോഡുകളുടെ
പുനരുദ്ധാരണത്തിനാണ്
റവന്യു വകുപ്പ്
ഭരണാനുമതി
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതില്‍
എത്ര റോഡുകളുടെ
പ്രവൃത്തി
പൂര്‍ത്തിയായിട്ടുണ്ടെന്നും
പൂര്‍ത്തീകരിക്കാത്ത
റോഡുകളുടെ
പ്രവൃത്തികള്‍ ഇപ്പോള്‍
ഏതു ഘട്ടത്തിലാണെന്നും
വ്യക്തമാക്കാമോ?
സംസ്ഥാന
ദുരന്ത നിവാരണ അതോറിറ്റി
T 1168.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
ദുരന്ത നിവാരണ
അതോറിറ്റിയ്ക്ക്
പ്രകൃതി ദുരന്തങ്ങള്‍
നേരിടുന്നതിനാവശ്യമായ
ആധുനിക
സാങ്കേതികവിദ്യകളും
ഉപകരണങ്ങളും
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ അവ
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍ നിലവില്‍
വന്നശേഷം എന്തെല്ലാം
ആധുനിക ഉപകരണങ്ങളാണ്
ദുരന്ത നിവാരണ
അതോറിറ്റിയുടെ
പ്രവര്‍ത്തനങ്ങള്‍ക്കായി
വാങ്ങിയിട്ടുള്ളത്;
ഇതിനായി എത്ര തുക
ചെലവഴിച്ചിട്ടുണ്ട്;
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്തുണ്ടായ
പ്രളയത്തിനു സമാനമായ
ദുരന്തങ്ങള്‍ നേരിടുന്ന
തരത്തില്‍ ദുരന്ത
നിവാരണ അതോറിറ്റിയെ
സജ്ജമാക്കുന്നതിന് ഈ
സര്‍ക്കാരിന്
കഴിഞ്ഞിട്ടുണ്ടോ;
വ്യക്തമാക്കാമോ?
പ്രളയത്തിൽ
വീടുകൾ തകർന്നവർക്കുള്ള
രണ്ടാം ഘട്ട ധനസഹായം
1169.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പ്രളയത്തിൽ
വീടുകൾ പൂർണമായും
തകർന്നവർക്ക്
ലഭിക്കേണ്ട ധനസഹായം
വൈകുന്നത് ശ്രദ്ധയിൽ
പെട്ടിട്ടുണ്ടോ;
ഇവർക്ക് രണ്ടാം ഘട്ട
ധനസഹായം എത്രയും വേഗം
ലഭ്യമാക്കുന്നതിനുള്ള
നടപടികൾ സ്വീകരിക്കുമോ?
കൊയിലാണ്ടി
താലൂക്കില്‍ പ്രളയ
നഷ്ടപരിഹാരം
1170.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2019-ലെ
പ്രളയത്തില്‍
കോഴിക്കോട് ജില്ലയില്‍
നാശനഷ്ടം
സംഭവിച്ചവര്‍ക്ക്
നഷ്ടപരിഹാരം
പൂര്‍ണ്ണമായും വിതരണം
ചെയ്തിട്ടുണ്ടോ;
ജില്ലയില്‍ ഇതുവരെ എത്ര
കോടി രൂപയാണ്
നഷ്ടപരിഹാരമായി
നല്‍കിയിട്ടുള്ളത്;
(ബി)
2019-ലെ
പ്രളയത്തെതുടര്‍ന്ന്
നഷ്ടപരിഹാരത്തിനായി
കൊയിലാണ്ടി താലൂക്കിലെ
ബാലുശ്ശേരി, കോട്ടൂര്‍,
നടുവണ്ണൂര്‍,
അവിട്ടനല്ലൂർ എന്നീ
വില്ലേജുകളില്‍ നിന്നും
എത്ര പേരുടെ അപേക്ഷയാണ്
സര്‍ക്കാരിന്
ലഭിച്ചിട്ടുള്ളത്;
(സി)
പ്രസ്തുത
വില്ലേജുകളില്‍ അപേക്ഷ
സമര്‍പ്പിച്ചിട്ടുള്ള
എത്ര പേര്‍ക്കാണ്
നഷ്ടപരിഹാരം നല്കാന്
ബാക്കിയുള്ളതെന്ന്
അറിയിക്കാമോ?
സര്‍ക്കാര്‍
ആശുപത്രികളില്‍
ദുരന്തലഘൂകരണത്തിനായി
ആസൂത്രണ രേഖ
1171.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
ആശുപത്രികളില്‍
ദുരന്തലഘൂകരണത്തിനായി
ആസൂത്രണ രേഖ
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ഇതിന്റെ
ഭാഗമായി
ജീവനക്കാര്‍ക്ക്
പരിശീലന പരിപാടി
നടപ്പിലാക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ ഏത്
ഏജന്‍സിയാണ് പ്രസ്തുത
പരിശീലന പരിപാടി
സംഘടിപ്പിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
കേരളത്തില്‍
മണ്ണിടിച്ചില്‍,
ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള
സ്ഥലങ്ങള്‍
1172.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
പി.ടി. തോമസ്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തുണ്ടായ
പ്രളയക്കെടുതിയുടെ
പശ്ചാത്തലത്തില്‍
കേരളത്തില്‍
മണ്ണിടിച്ചില്‍,
ഉരുള്‍പൊട്ടല്‍
സാധ്യതയുള്ള സ്ഥലങ്ങള്‍
പരിശോധിച്ച്
ജിയോളജിക്കല്‍ സര്‍വ്വേ
ഓഫ് ഇന്ത്യ വിശദമായ
റിപ്പോര്‍ട്ട്
ലഭ്യമാക്കിയിട്ടുണ്ടോ;
(ബി)
ഇത്
പ്രകാരം കൂടുതല്‍ അപകട
സാധ്യതയുള്ള സ്ഥലങ്ങള്‍
ഏതൊക്കെയാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(സി)
ഉരുള്‍പൊട്ടല്‍
/ മണ്ണിടിച്ചില്‍
സാധ്യതയുള്ള
പ്രദേശങ്ങളെ ഹൈ
ഹസാര്‍ഡ് സോണായി പ്രദേശ
ഭൂപടങ്ങളില്‍
കാണിച്ചിട്ടുണ്ടോ;
പ്രസ്തുത
പ്രദേശങ്ങളില്‍
പാറപൊട്ടിക്കലും,
ക്വാറി പ്രവര്‍ത്തനവും
നടക്കുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
(ഡി)
പുറമ്പോക്കുകളില്‍
താമസിച്ചിരുന്ന
പൂര്‍ണ്ണമായും
വാസയോഗ്യമല്ലാത്ത
വീടുകള്‍
ഉണ്ടായിരുന്നവര്‍ക്ക്
ക്ലസ്റ്റര്‍ ഹൗസുകള്‍
നിര്‍മ്മിച്ച്
നല്‍കണമെന്ന് ജില്ലാ
കളക്ടര്‍മാര്‍ക്ക്
നിര്‍ദ്ദേശം
നല്‍കിയിരുന്നോ; ഇത്
പ്രകാരം എന്തെങ്കിലും
നടപടി സ്വീകരിച്ചോ;
(ഇ)
റീബില്‍ഡ്
കേരള
ഇന്‍ഷ്യേറ്റീവിന്റെ
ആഭിമുഖ്യത്തില്‍
ഉരുള്‍പൊട്ടല്‍
മേഖലയില്‍ നിന്നുള്ള
ജനങ്ങളെ
മാറ്റിപ്പാര്‍പ്പിക്കുമെന്ന
പ്രഖ്യാപനം
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
എങ്കില്‍ എത്ര
കുടുംബങ്ങളെ
മാറ്റിപ്പാര്‍പ്പിച്ചു;
വ്യക്തമാക്കുമോ?
പ്രളയാനന്തര
പുനര്‍നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
1173.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയാനന്തര
പുനര്‍നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളുടെ
ഭാഗമായി വീട്
വെയ്ക്കുവാന്‍
സര്‍ക്കാര്‍/പൊതുമേഖലാ
സ്ഥാപനങ്ങളുടെ
ഉടമസ്ഥതയില്‍ ഉള്ള
ഭൂമി, വിവിധ
പദ്ധതികള്‍ക്ക് നീക്കി
വച്ച് നിലവില്‍
ആവശ്യമില്ലാതെ
കിടക്കുന്ന ഭൂമി എന്നിവ
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
എങ്കില്‍
ഓരോ ജില്ലയിലും
ഇപ്രകാരമുള്ള എത്ര
ഏക്കര്‍ ഭൂമിയാണ്
കണ്ടെത്തിയതെന്നും
അവിടെ ഭവന നിര്‍മ്മാണ/
ഫ്ലാറ്റ് നിര്‍മ്മാണ
പ്രവര്‍ത്തനം
ആരംഭിച്ചോ എന്നും
വ്യക്തമാക്കുമോ?
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തിലെ
പ്രളയബാധിതര്‍ക്ക് ധനസഹായം
1174.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2019-ലെ
കനത്ത മഴയിലും
വെള്ളപ്പൊക്കത്തിലും
ദുരന്തം അനുഭവിച്ച
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തിലെ
എത്രയാളുകള്‍ക്ക്
ധനസഹായം അനുവദിച്ചു
എന്നും എത്ര തുകയാണ്
അനുവദിച്ചത് എന്നും
വില്ലേജ് തിരിച്ചുള്ള
കണക്ക് ലഭ്യമാക്കാമോ;
(ബി)
ഇനിയും
ആര്‍ക്കെങ്കിലും
ധനസഹായം അനുവദിക്കാന്‍
ബാക്കിയുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
അറിയിക്കാമോ; ഇവര്‍ക്ക്
എത്രയും പെട്ടെന്ന്
ധനസഹായം ലഭ്യമാക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ?
കവളപ്പാറയില്‍
ഉണ്ടായ ഉരുള്‍പൊട്ടല്‍
1175.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കവളപ്പാറയില്‍
ഉണ്ടായ
ഉരുള്‍പൊട്ടലില്‍ എത്ര
പേരാണ് മരണപ്പെട്ടത്;
എത്രപേരെയാണ്
കണ്ടെത്താന്‍
കഴിയാത്തത്;വിശദാംശം
ലഭ്യമാക്കുമോ;
(ബി)
മരണപ്പെട്ടവര്‍ക്കും
കണ്ടെത്താന്‍
കഴിയാത്തവര്‍ക്കും
എന്തെല്ലാം സഹായങ്ങളാണ്
സര്‍ക്കാര്‍
പ്രഖ്യാപിച്ചത്; ഇതില്‍
എന്തെല്ലാം സഹായങ്ങള്‍
നല്‍കിയിട്ടുണ്ടെന്നും
ഇനി എന്തെങ്കിലും സഹായം
നല്കാന് ബാക്കിയുണ്ടോ
എന്നും അറിയിക്കാമോ;
(സി)
അപകടത്തില്‍
നഷ്ടപ്പെട്ട രേഖകള്‍
ഹാജരാക്കാന്‍
സാധിക്കാത്തതുമൂലം
അപകടത്തില്‍പ്പെട്ടവര്‍ക്കോ
ബന്ധുക്കള്‍ക്കോ
ഏതെങ്കിലും തരത്തിലുളള
സഹായം
നല്കാതിരുന്നിട്ടുണ്ടോ;വിശദാംശം
ലഭ്യമാക്കുമോ?
കടുത്തുരുത്തി
മണ്ഡലത്തിലെ
തീപിടിത്തത്തില്‍ നഷ്ടം
സംഭവിച്ച
കുടുംബങ്ങള്‍ക്കുള്ള
നഷ്ടപരിഹാരം
1176.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കടുത്തുരുത്തി
നിയോജകമണ്ഡലത്തില്‍
നിന്നും
തീപിടിത്തത്തില്‍ നഷ്ടം
സംഭവിച്ച
കുടുംബങ്ങള്‍ക്കുള്ള
നഷ്ടപരിഹാരം
സംബന്ധിച്ച് വകുപ്പു
മന്ത്രിക്ക് നല്കിയ
അപേക്ഷകളില്‍ എത്ര
അപേക്ഷകള്‍ക്ക് തുക
അനുവദിച്ചു; തുക
അനുവദിച്ചിട്ടില്ലെങ്കില്‍
ഈ അപേക്ഷകളിന്മേല്
ഇതുവരെ സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
തീപിടിത്തത്തില്‍
നഷ്ടം സംഭവിച്ചതുമായി
ബന്ധപ്പെട്ട്
കടുത്തുരുത്തി
നിയോജകമണ്ഡലത്തില്‍
നിന്ന് എത്ര
അപേക്ഷകളുണ്ടെന്ന്
വ്യക്തമാക്കാമോ;
ഇവയില്‍ ഓരോന്നിലും
സ്വീകരിച്ച നടപടി
അറിയിക്കാമോ?
റിവര്‍ മാനേജ്മെന്റ് ഫണ്ട്
പ്രവൃത്തികള്‍
1177.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം തിരുവനന്തപുരം
ജില്ലയില്‍ റിവര്‍
മാനേജ്മെന്റ് ഫണ്ടില്‍
ഉള്‍പ്പെടുത്തി
ഏതെല്ലാം
പ്രവൃത്തികള്‍ക്കാണ്
ഭരണാനുമതി
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
ഉത്തരവുകളുടെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
നെടുമങ്ങാട്
നിയോജക മണ്ഡലത്തില്‍
ഏതെല്ലാം പ്രവൃത്തികള്‍
അനുവദിച്ചിട്ടുണ്ടെന്നും
ഓരോ പ്രവൃത്തിയുടേയും
നിലവിലെ സ്ഥിതിയും
വ്യക്തമാക്കുമോ?
മങ്കട
മണ്ഡലത്തിലെ റിവര്‍
മാനേജ്മെന്റ് ഫണ്ട്
പദ്ധതികള്‍
1178.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റിവര്‍
മാനേജ്മെന്റ് ഫണ്ട്
മുഖേന 2019-2020
സാമ്പത്തിക വര്‍ഷം
മങ്കട നിയോജക
മണ്ഡലത്തില്‍
നടപ്പിലാക്കി വരുന്ന
പദ്ധതികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍
നടപ്പിലാക്കുന്നതിന്റെ
ഭാഗമായി എത്ര
ശിപാര്‍ശകള്‍
സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
കേരള
നദീതീര സംരക്ഷണ മണല്‍വാരല്‍
നിയന്ത്രണ നിയമം
1179.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ആര്.
രാമചന്ദ്രന്
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
നദീതീര സംരക്ഷണ
മണല്‍വാരല്‍ നിയന്ത്രണ
നിയമം
ലംഘിക്കുന്നതിനുള്ള പിഴ
നിലവില്‍ എത്രയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പിഴ
വര്‍ദ്ധിപ്പിക്കുന്നതിന്
നിയമനിര്‍മ്മാണം
നടത്തുമോ;
വ്യക്തമാക്കുമോ;
(സി)
നിലവിലുള്ള
നിയമ പ്രകാരം
ഇത്തരത്തില്‍ കണ്ടു
കെട്ടുന്ന മണല്‍
എങ്ങനെയാണ്
ഉപയോഗിക്കുന്നതെന്നും
പുതിയ ഭേദഗതിയില്‍
ആയതിന് മാറ്റം
വരുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്നും
അറിയിക്കുമോ;
(ഡി)
ഏതൊക്കെ
നദികളും
നദീതീരങ്ങളുമാണ് പുതിയ
നിയമത്തിന്റെ
പരിധിയില്‍
വരുന്നതെന്ന്
വ്യക്തമാക്കുമോ?
ദേശീയ
പാതാ വികസനത്തിന് ഭൂമി
ഏറ്റെടുക്കല്‍
1180.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയ
പാതാ വികസനത്തിന്റെ
ഭാഗമായി നഷ്ടപരിഹാരം
വാങ്ങി ഭൂമി വിട്ടു
നല്കാന്
തയ്യാറായിട്ടുള്ളവരുടെ
ഭൂമി സര്‍ക്കാരിലേക്ക്
സറണ്ടര്‍ ചെയ്യുമ്പോള്‍
ഹാജരാക്കേണ്ട റവന്യു
രേഖകളില്‍ ചിലത്
ഇല്ലാത്തത് കാരണം ഭൂമി
ഏറ്റെടുക്കല്‍
നടപടികള്‍ വൈകുന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍
പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരത്തിലുള്ള
റവന്യൂ രേഖകള്‍
വേഗത്തില്‍
ഭൂഉടമകള്‍ക്ക്
ലഭ്യമാക്കാന്‍
ഏതെങ്കിലും തരത്തിലുള്ള
പ്രത്യേക ഫാസ്റ്റ്
ട്രാക്ക് സംവിധാനം
റവന്യു വകുപ്പ്
ഒരുക്കുമോ;
വിശദമാക്കാമോ;
(സി)
കോഴിക്കോട്
ജില്ലയില്‍ ദേശീയ പാതാ
വികസനവുമായി
ബന്ധപ്പെട്ട്
ഉയര്‍ന്നുവന്ന സമാനമായ
പ്രശ്നങ്ങള്‍
പരിഹരിക്കാന്‍ റവന്യു
വകുപ്പ് നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ?
വെള്ളായണി
കായലില്പ്പെട്ട സ്വകാര്യ
വ്യക്തികളുടെ ഭൂമി
ഏറ്റെടുക്കുന്ന നടപടി
1181.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വെള്ളായണി
കായലില്പ്പെട്ട
സ്വകാര്യ വ്യക്തികളുടെ
ഭൂമി സര്‍ക്കാര്‍
ഏറ്റെടുക്കുന്നതിനുള്ള
നടപടി ഏതുവരെയായി
എന്നറിയിക്കാമോ;
(ബി)
എത്ര
ഹെക്ടര്‍ ഭൂമിയാണ്
ഇത്തരത്തില്‍
കായലിനുള്ളില്പ്പെട്ടിരിയ്ക്കുന്നതായി
കണ്ടെത്തിയിട്ടുള്ളത്;
(സി)
കായലിനുള്ളില്പ്പെട്ട
ഭൂമിയുടെ ഉടമസ്ഥരായ
സ്വകാര്യ വ്യക്തികളുടെ
പേരും, മേല്‍വിലാസവും
ഭൂമിയുടെ
വിസ്തീര്‍ണ്ണവും
അടങ്ങുന്ന വിവരങ്ങള്‍
നല്‍കാമോ;
(ഡി)
ഇവർക്ക്
നഷ്ടപരിഹാരം
നല്‍കുന്നതിന്
സ്വീകരിച്ച നടപടികളുടെ
വിശദവിവരം നല്‍കാമോ?
പോങ്ങുംമൂട്
പുന്നാവൂര്‍ പാലത്തിന് ഭൂമി
ഏറ്റെടുക്കല്‍
1182.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാട്ടാക്കട
നിയോജകമണ്ഡലത്തിലെ
പോങ്ങുംമൂട്
പുന്നാവൂര്‍ പാലത്തിന്
വേണ്ടി എത്ര സെന്റ്
ഭൂമിയാണ്
ഏറ്റെടുക്കേണ്ടതായിട്ടുള്ളത്;
ആയതിന്റെ ഏറ്റെടുക്കല്‍
നടപടികള്‍ എന്ന്
മുതല്ക്കാണ്
ആരംഭിച്ചിട്ടുള്ളത്;
വിശദമാക്കാമോ;
(ബി)
ഏറ്റെടുക്കല്‍
നടപടികള്‍ക്ക് കാലതാമസം
നേരിട്ടിട്ടുണ്ടോ;
എങ്കില്‍ കാരണം
വിശദമാക്കാമോ;
ഏറ്റെടുക്കല്‍
നടപടികള്‍
പൂര്‍ത്തിയാക്കുന്നതിന്
ഇനി എത്ര ദിവസം കൂടി
വേണമെന്ന്
വ്യക്തമാക്കാമോ?
ചെങ്ങന്നൂര്‍
മണ്ഡലത്തിലെ പാലങ്ങളുടെ
സ്ഥലമെടുപ്പ്
1183.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെങ്ങന്നൂര്‍
മണ്ഡലത്തില്‍
നിര്‍മ്മാണം
നടന്നുകൊണ്ടിരിക്കുന്ന
കെെപ്പാലക്കടവ് പാലം,
വഴുവാടിക്കടവ് പാലം,
ശാര്ങകാവ് പാലം
എന്നിവയുടെ
നിര്‍മ്മാണത്തിനുള്ള
സ്ഥലം
ഏറ്റെടുക്കുന്നതിന്
സര്‍ക്കാര്‍ ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
(ബി)
സ്ഥലം
ഏറ്റെടുക്കുന്ന
നടപടികളുടെ ഭാഗമായി
ആലപ്പുഴ ലാന്റ്
അക്വസിഷന്‍ വകുപ്പ്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വ്യക്തമാക്കാമോ;
(സി)
ഉടമസ്ഥര്‍
സ്ഥലം വിട്ടുതരുവാന്‍
തയ്യാറായതിനാല്‍,
പ്രോജക്ട്
പൂര്‍ത്തീകരിക്കുന്നതിനുള്ള
കാലതാമസം
ഒഴിവാക്കുന്നതിനായി
നേരിട്ടുള്ള
പര്‍ച്ചേസ് അനുമതി
ലഭ്യമാക്കുന്നത്
സര്‍ക്കാര്‍
പരിഗണിക്കുമോ?
ഉടമസ്ഥരില്ലാത്ത
ഭൂമി ഉപയോഗപ്പെടുത്താന്‍
നടപടി
1184.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഉടമസ്ഥരില്ലാത്ത ഭൂമി
സംബന്ധിച്ച് കണക്കുകള്‍
ലഭ്യമാണോ ;
(ബി)
വര്‍ഷങ്ങളായി
നികുതി അടക്കാതെയും
കൈവശം ഇല്ലാതെയും
കിടക്കുന്ന
ഉടമസ്ഥരില്ലാത്ത ഭൂമി
ഏതൊക്കെ തരത്തില്‍
ഉപയോഗപ്പെടുത്താം എന്ന്
റവന്യൂ വകുപ്പ്
ആലോചിച്ചിട്ടുണ്ടോ ;
(സി)
കൃഷി
വകുപ്പിന്റെ
സഹകരണത്തോടെ ഇത്തരം
ഭൂമിയില്‍ കൃഷി
ഇറക്കുന്നതിന് നടപടി
സ്വീകരിക്കുവാന്‍
കഴിയുമോയെന്ന്
പരിശോധിക്കുമോ;
(ഡി)
എങ്കില്‍
അതിന്റെ വിശദാംശം
വ്യക്തമാക്കാമോ?
അയിരൂര്‍പ്പാറയില്‍
പുറമ്പോക്ക് ഭൂമി അളന്ന്
തിട്ടപ്പെടുത്തല്‍
1185.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
അയിരൂര്‍പ്പാറ
വില്ലേജില്‍ ബ്ലോക്ക്
12 ല്‍ റീസര്‍വ്വേ 520
ല്‍ സര്‍ക്കാര്‍ റോഡ്
പുറമ്പോക്ക് ഭൂമി
അളന്ന്
തിട്ടപ്പെടുത്തുന്നതിന്
ബഹു. ഹെെക്കോടതിയുടെ
18.09.2019-ലെ WPC
23884/19 ഉത്തരവ്
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ ആയത്
പ്രകാരം അളവ് നടപടികള്‍
നടത്താത്തതിനുള്ള കാരണം
വ്യക്തമാക്കാമോ?
2013-ലെ
കേന്ദ്ര ഭൂമി ഏറ്റെടുക്കല്‍
നിയമപ്രകാരമുള്ള സംസ്ഥാന
നയം
1186.
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2013-ലെ
കേന്ദ്ര ഭൂമി
ഏറ്റെടുക്കല്‍
നിയമത്തിലെ 108-ാം
വകുപ്പ് അനുസരിച്ച്
കേരള സര്‍ക്കാര്‍
സംസ്ഥാന നയം
പുറപ്പെടുവിച്ചിട്ടുണ്ടോ;
എങ്കില്‍ പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
നയം അനുസരിച്ച് 19(1)
വിജ്ഞാപനത്തിന് മുന്‍പ്
ബന്ധപ്പെട്ട ഭൂ
ഉടമകളുമായി നഷ്ടപരിഹാര
തുക സംബന്ധിച്ച്
ചര്‍ച്ച ചെയ്യുവാന്‍
വ്യവസ്ഥയുണ്ടോ;
(സി)
പ്രസ്തുത
വ്യവസ്ഥയനുസരിച്ച്
തിരുവനന്തപുരം
വലിയമലയിലെ
ഐ.എസ്.ആര്.ഒ.
എല്‍.പി.എസ്.സിയുടെ
വികസനത്തിന് വേണ്ടി
ഭൂമി
ഏറ്റെടുക്കുന്നതിന്റെ
ഭാഗമായി
കുടിയൊഴിപ്പിക്കപ്പെടുന്നവര്‍
ചര്‍ച്ച നടത്തണമെന്ന്
ആവശ്യപ്പെട്ട്
റവന്യൂവകുപ്പ്
മന്ത്രിക്ക് നിവേദനം
നല്‍കിയിരുന്നോ;
(ഡി)
പ്രസ്തത
നിവേദനമനുസരിച്ച്
സര്‍ക്കാര്‍ എന്തെല്ലാം
നടപടികള്‍
കൈക്കൊണ്ടിട്ടുണ്ട്;
വ്യക്തമാക്കുമോ?
വനഭൂമി
പതിച്ചു നല്കല്
1187.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
വിവിധ
ആവശ്യങ്ങള്‍ക്കായി
എന്തുമാത്രം വനഭൂമി
പതിച്ചു
നല്‍കിയിട്ടുണ്ടെന്ന്
അറിയിക്കാമോ;
(ബി)
വനഭൂമി
പതിച്ചു
നല്കിയിട്ടുണ്ടെങ്കില്
അത്
ആര്‍ക്കൊക്കെയെന്നും
എത്ര വീതമാണ്
നല്‍കിയിട്ടുളളതെന്നും
അറിയിക്കാമോ?
ഇറപ്പുഴ
ക്നാനായ പള്ളി
അധികൃതര്‍ക്ക് വസ്തു
വിട്ടുനല്‍കാന്‍ നടപടി
1188.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെങ്ങന്നൂര്‍
- ഏറ്റുമാനൂര്‍
കെ.എസ്.റ്റി.പി.
റോഡില്‍ ഇറപ്പുഴ
പാലത്തിന് സമീപം
സ്ഥാപിച്ചിരുന്ന
ക്നാനായ പള്ളിയുടെ
കുരിശടി മാറ്റിയതിന്
പകരം സ്ഥലം
നല്കുന്നതിലുള്ള
തീരുമാനം
താമസിക്കുന്നതിന്റെ
കാരണം വിശദമാക്കാമോ;
(ബി)
അഡീഷണല്‍
ചീഫ് സെക്രട്ടറിയുടെ
16-05-2018-ലെ
റവ.എ(4)57/18 നമ്പര്‍
കത്തില്‍ ഉപാധി
വച്ചിട്ടുള്ളത്
എന്തിനാണെന്ന്
വ്യക്തമാക്കാമോ;
(സി)
19-07-2017-ലെ
സ.ഉ(കൈ)234/2017/റവ.
ഉത്തരവിലെ 4,5
ഖണ്ഡികകള്‍ പ്രകാരം
ഉളളടക്കത്തില്‍
സൂചിപ്പിക്കുന്ന
ഉപാധികളില്ലാതെ വസ്തു
വിട്ടുനല്‍കുന്നു എന്ന്
പറഞ്ഞിട്ടും ക്നാനായ
പള്ളിക്ക് വസ്തു
നല്‍കാത്തതെന്താണെന്ന്
വിശദമാക്കുമോ;
(ഡി)
പള്ളി
അധികൃതര്‍ക്ക് വസ്തു
വിട്ടുനല്‍കുന്നതിന്
നടപടി എത്രയും വേഗം
സ്വീകരിക്കുമോ;
വിശദാംശം നല്‍കാമോ?
ഇടുക്കി
ജില്ലയിലെ ഭൂമിപ്രശ്നം
1189.
ശ്രീ.മോന്‍സ്
ജോസഫ്
,,
പി.ജെ.ജോസഫ്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇടുക്കിയിലെ
കര്‍ഷകര്‍
അടക്കമുള്ളവരുടെ ഭൂമി
പ്രശ്നം
പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
2019
ആഗസ്റ്റ് 22 ലെ വിവാദ
ഉത്തരവ് റദ്ദ്
ചെയ്യുന്നതിനും
അല്ലാത്ത പക്ഷം
കര്‍ഷകരെയും ചെറുകിട
വ്യാപാരികളെയും
പ്രതികൂലമായി
ബാധിക്കുന്ന പ്രസ്തുത
ഉത്തരവില്‍ നിയമപരമായ
പരിശോധന നടത്തി
ആവശ്യമായ ഭേദഗതി
വരുത്തുവാന്‍
നടപടിയെടുക്കുമോ എന്നും
വ്യക്തമാക്കാമോ;
(സി)
കൈവശമുള്ള
കൃഷിഭൂമിയുടെ ആകെ
വിസ്തൃതിയുടെ 25
ശതമാനത്തില്‍ കുറയാത്ത
ഭൂമി ടൂറിസം പോലുള്ള
കാര്‍ഷികേതര
ആവശ്യത്തിന് കൂടി
ഉപയോഗിക്കാന്‍
കഴിയത്തക്ക രീതിയില്‍
ഭൂപതിവ് ചട്ടങ്ങളില്‍
ഭേദഗതി വരുത്തുവാന്‍
തയ്യാറാകുമോ
എന്നറിയിക്കാമോ?
സാംസ്കാരിക
സ്ഥാപനങ്ങള്‍ക്ക് ഭൂമി
നല്‍കുന്നത് സംബന്ധിച്ച്
1190.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സാംസ്കാരിക
സ്ഥാപനങ്ങള്‍,
വായനശാല,സഹകരണ
സ്ഥാപനങ്ങള്‍
എന്നിവയ്ക്ക് ഭൂമി
നല്‍കുന്നതിന്
നിലവിലുള്ള സര്‍ക്കാര്‍
ഉത്തരവില്‍ ഭേദഗതി
വരുത്തിയിട്ടുണ്ടോ;
എങ്കില്‍
വ്യക്തമാക്കാമോ?
അമ്പലമുകള്‍
വൊക്കേഷണല്‍
ഹയര്‍സെക്കണ്ടറി സ്കൂളിന്റെ
സ്ഥലം കൈമാറുന്ന നടപടി
1191.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അമ്പലമുകള്‍
വൊക്കെഷണല്‍
ഹയര്‍സെക്കൻണ്ടറി
സ്കൂളിന്റെ സ്ഥലം
ബി.പി.സി.എല്‍.ന്
കൈമാറുന്ന നടപടി
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
കാലതാമസത്തിനുള്ള കാരണം
വ്യക്തമാക്കാമോ?
മൂന്നിയൂര്‍,
പളളിക്കല്‍ വില്ലേജുകളുടെ
വിഭജനം
1192.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വളളിക്കുന്ന്
മണ്ഡലത്തിലെ
മൂന്നിയൂര്‍,
പളളിക്കല്‍
വില്ലേജുകള്‍
വിഭജിക്കുന്നത്
സംബന്ധിച്ച് ലാന്‍ഡ്
റവന്യൂ കമ്മിഷണറുടെ
റിപ്പോര്‍ട്ട്
സെക്രട്ടേറിയറ്റിലെ
റവന്യൂ വകുപ്പില്‍
ലഭിച്ചത് എന്നാണ് എന്ന്
വ്യക്തമാക്കാമോ ;
(ബി)
ഇത്
സംബന്ധിച്ച നടപടികളുടെ
പുരോഗതി ഫയല്‍ നമ്പര്‍
സഹിതം
വെളിപ്പെടുത്താമോ ;
(സി)
2020-ല്‍
സംസ്ഥാനത്തെ ഏതൊക്കെ
വില്ലേജുകളെ വിഭജിച്ചു
പുതിയ വില്ലേജുകള്‍
രൂപീകരിച്ചിട്ടുണ്ട്
എന്ന്
വെളിപ്പെടുത്താമോ ;
(ഡി)
മെച്ചപ്പെട്ട
ഭരണനിർവഹണം
സാധ്യമാക്കുന്നതിനായി
മൂന്നിയൂര്‍,
പളളിക്കല്‍
വില്ലേജുകള്‍
വിഭജിക്കുന്ന നടപടി
ത്വരിതപ്പെടുത്തുമോ
എന്ന് അറിയിക്കാമോ?
പുഴക്കാട്ടിരി
ഐ.ടി.ഐ.യ്ക്ക് അനുവദിച്ച
ഭൂമി കൈമാറല്‍
1193.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മങ്കട
നിയോജകമണ്ഡലത്തിലെ
പുഴക്കാട്ടിരി
ഗ്രാമപഞ്ചായത്തില്‍
ഐ.ടി.ഐ.
സ്ഥാപിക്കുന്നതിന്
റവന്യു വകുപ്പ്
അനുവദിച്ച ഭൂമി കൈമാറി
നല്കുന്നതില്
കാലതാമസം നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സര്‍ക്കാര്‍
ഉത്തരവ് നല്കി
മാസങ്ങള്‍ കഴിഞ്ഞിട്ടും
ഭൂമി കൈമാറുന്ന
നടപടികളില്‍ കാലതാമസം
നേരിടുന്നത്
എന്തുകൊണ്ടാണെന്ന്
വിശദമാക്കാമോ;
(സി)
സ്ഥലം
കൈമാറ്റം ചെയ്യുന്ന
നടപടികള്‍
യുദ്ധകാലാടിസ്ഥാനത്തില്‍
പൂര്‍ത്തീകരിക്കുന്നതിന്
നിര്‍ദ്ദേശം നല്‍കുമോ
എന്നറിയിക്കാമോ?
സർക്കാർ
ഉടമസ്ഥതയിലുള്ള ഭൂമി
കണ്ടെത്താൻ നടപടി
T 1194.
ശ്രീ.റോഷി
അഗസ്റ്റിന്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിവിധ
സർക്കാർ വകുപ്പുകളുടെ
ഉടമസ്ഥതയിൽ
ഉപയോഗമില്ലാതെ
കിടക്കുന്ന ഭൂമി
കണ്ടെത്താൻ നടപടി
സ്വീകരിക്കുമോ;
(ബി)
സ്ഥലം
ലഭ്യമല്ലാത്തതിനാൽ
വിപുലീകരണത്തിന്
ബുദ്ധിമുട്ട് നേരിടുന്ന
വകുപ്പുകൾക്കായി
പ്രസ്തുത ഭൂമി
പുനർവിന്യസിച്ച്
നൽകുന്നതിന് നടപടി
സ്വീകരിക്കുമോ;
(സി)
പോലീസ്
വകുപ്പിലടക്കം ഏക്കർ
കണക്കിന് ഭൂമി
ഉപയോഗിക്കാതെ
കിടക്കുന്നത്
കണ്ടെത്താനുള്ള സർവ്വേ
നടത്തുന്നതിന് സമഗ്ര
പാക്കേജ് അനുവദിക്കുമോ?
സര്‍ക്കാര്‍
ഭൂമിയുടെ പാട്ടകുടിശ്ശിക
1195.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
ഭൂമിയില്‍ സ്ഥിതി
ചെയ്യുന്ന
ആരാധനാലയങ്ങള്‍,
സാംസ്ക്കാരിക
സ്ഥാപനങ്ങള്‍
എന്നിവയ്ക്ക് ആവശ്യമായ
ഏറ്റവും കുറഞ്ഞ
അളവിലുള്ള ഭൂമി
പ്രസ്തുത ഭൂമിയുടെ
കമ്പോളവില ഇൗടാക്കി
പതിച്ച് നല്കുന്ന
പദ്ധതി നിലവില്‍
വന്നിട്ടുണ്ടോ;
(ബി)
ഇൗ
പദ്ധതി പ്രകാരം ഇതിനകം
എത്ര ഏക്കര്‍ ഭൂമി
പതിച്ച് നല്‍കിയെന്നും
അതിലൂടെ എന്ത് തുക
ലഭിച്ചുവെന്നും
വ്യക്തമാക്കുമോ;
(സി)
പാട്ടവ്യവസ്ഥയില്‍
സര്‍ക്കാര്‍ ഭൂമി
ഉപയോഗിക്കുന്നവര്‍
വന്‍തുക പാട്ടകുടിശ്ശിക
വരുത്തിയിട്ടുണ്ടോ;
(ഡി)
എങ്കില്‍
കുടിശ്ശിക
എത്രയാണെന്നും, ഇത്
ഇൗടാക്കുന്നതിന് എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുളളതെന്നും
വ്യക്തമാക്കുമോ;
(ഇ)
പാട്ടകുടിശ്ശിക
അടയ്ക്കുവാന്‍
വിസമ്മതിക്കുന്ന
സ്ഥാപനങ്ങളുടെ കെെവശം
വച്ചിട്ടുളള ഭൂമി
പാട്ടം റദ്ദ് ചെയ്ത്
സര്‍ക്കാരിലേക്ക്
ഏറ്റെടുക്കുന്നുണ്ടോ;
ഇത്തരത്തില്‍ എത്ര
ഏക്കര്‍ ഭൂമി ഇതിനകം
ഏറ്റെടുത്തു;
(എഫ്)
ഇക്കാര്യത്തിനായി
ലാന്റ് റവന്യൂ
കമ്മീഷണര്‍ കണ്‍വീനറായി
സെക്രട്ടറി തല സമിതി
രൂപീകരിച്ചിട്ടുണ്ടോ;
പ്രസ്തുത സമിതി
നല്കിയിട്ടുളള
ശിപാര്‍ശ എന്താണ്;
വ്യക്തമാക്കുമോ?
പാട്ടവ്യവസ്ഥ
ലംഘിച്ച ഭുമി
തിരിച്ചെടുക്കല്‍
1196.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാട്ടവ്യവസ്ഥ
ലംഘിച്ച എത്ര ഏക്കര്‍
സ്ഥലമാണ് ഈ സര്‍ക്കാര്‍
തിരിച്ചെടുത്തിട്ടുള്ളത്;
വ്യവസ്ഥകള്‍ ലംഘിച്ച
എത്ര ഏക്കര്‍ സ്ഥലം ഇനി
തിരിച്ചെടുക്കാനുണ്ട്;
വിശദാംശം
ലഭ്യമാക്കുമോ;
(ബി)
നാളിതുവരെയായി
പാട്ടക്കുടിശ്ശിക
ഇനത്തില്‍ എത്ര രൂപയാണ്
പിരിഞ്ഞുകിട്ടാനുള്ളത്;
ഇതില്‍
പിരിച്ചെടുക്കാവുന്ന
തുക എത്രയാണ്; വിശദാംശം
ലഭ്യമാക്കുമോ;
(സി)
പാട്ടക്കുടിശ്ശിക
പിരിച്ചെടുക്കുന്നതില്‍
ഉണ്ടായിട്ടുള്ള
അലംഭാവത്തിന്
കാരണമെന്താണ്; ഇത്
പരിഹരിയ്ക്കുന്നതിന്
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ട്;
വ്യക്തമാക്കുമോ?
പാട്ടക്കാലാവധി
കഴിഞ്ഞ റവന്യു
ഭൂമിയിന്മേലുള്ള
പാട്ടക്കുടിശ്ശിക
1197.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പാട്ടക്കാലാവധി
കഴിഞ്ഞതും കോടികള്‍
വിലമതിക്കുന്നതുമായ
റവന്യു ഭൂമി സ്വകാര്യ
വ്യക്തികളും
സ്ഥാപനങ്ങളും
കൈവശപ്പെടുത്തിയിരിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഏതൊക്കെ ജില്ലകളില്‍
എത്ര ഹെക്ടര്‍വീതം
റവന്യു ഭൂമി ഈ വിധം
കൈവശപ്പെടുത്തിയിട്ടുണ്ടെന്നറിയിക്കുമോ;
(സി)
പാട്ടക്കുടിശ്ശിക
ഇനത്തില്‍ സര്‍ക്കാരിന്
എത്ര കോടി രൂപ ഇതിനകം
ലഭിക്കേണ്ടതായിട്ടുണ്ട്;
പാട്ടക്കുടിശ്ശിക
നല്‍കാനുള്ള
സ്ഥാപനങ്ങള്‍
വ്യക്തികള്‍ ഇവര്‍
ഏതെല്ലാമാണെന്നും
ഓരോരുത്തരുടെയും
പാട്ടക്കുടിശ്ശിക
എത്രയാണെന്നും എത്ര
വര്‍ഷത്തെ
കുടിശ്ശികയാണ്
ഓരോരുത്തരും
അടക്കുവാനുള്ളതെന്നും
ജില്ല തിരിച്ചു
വിശദാംശം
വെളിപ്പെടുത്തുമോ;
(ഡി)
അന്യാധീനപ്പെട്ട
റവന്യു ഭൂമി
തിരിച്ചുപിടിക്കുന്നതിനും
പാട്ടക്കുടിശ്ശിക
പിരിച്ചെടുക്കുന്നതിനും
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
അറിയിക്കുമോ?
പട്ടാമ്പി
താലൂക്കിൽ പ്രളയ ധനസഹായം
1198.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയത്തിൽ
പൂർണമായോ ഭാഗികമായോ
വീടുകൾക്ക് തകരാറ്
സംഭവിച്ചിട്ടുളളവർക്ക്
നല്കുന്ന ധനസഹായം
ലഭ്യമാക്കുന്നതിനുള്ള
എത്ര അപേക്ഷകൾ
പട്ടാമ്പി താലൂക്കിൽ
ലഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇവയിൽ
എത്ര പേർക്ക് ധനസഹായം
മുഴുവനായി
ലഭിച്ചുവെന്നും എത്ര
പേർക്ക് ഇനിയും ധനസഹായം
ലഭിക്കാനുണ്ടെന്നും
വ്യക്തമാക്കാമോ?
നിലമ്പൂര്‍
പ്രളയത്തിലെ നഷ്ടപരിഹാരം
1199.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലമ്പൂര്‍
പ്രളയത്തോടനുബന്ധിച്ച്
വഴിക്കടവ്, എടക്കര,
ചുങ്കത്തറ, അമരമ്പലം,
മൂത്തേടം, കരുളായി,
നിലമ്പൂര്‍ നഗരസഭ
എന്നിവിടങ്ങളില്‍
ഭാഗികമായോ പൂര്‍ണ്ണമായോ
തകര്‍ന്ന വീടുകളുടെ
എണ്ണം, ആയത്
കുടുംബങ്ങളുടെ പേരും
വിലാസവും
തകര്‍ന്നതിന്റെ ശതമാനം
എന്നിവ സഹിതം
വിശദമാക്കാമോ;
(ബി)
മേല്‍
സൂചിപ്പിച്ചവരില്‍
അടിയന്തര ധനസഹായമായ
പതിനായിരം രൂപ, വീട്
ഭാഗികമായി
തകര്‍ന്നവര്‍ക്കുള്ള
ധനസഹായം, വീട്
പൂര്‍ണ്ണമായും
തകര്‍ന്നവര്‍ക്കുള്ള
ആദ്യ ഗഡു എന്നിവ
ലഭിച്ചവരുടെ എണ്ണവും,
ലഭിക്കാത്തവരുടെ
എണ്ണവും എത്രയെന്ന്
അറിയിക്കാമോ;
ലഭിക്കാത്തവരുടെ പേര്
വിവരം അറിയിക്കാമോ;
(സി)
പ്രസ്തുത
വ്യക്തികള്‍ക്ക്
എന്നത്തേക്ക് ധനസഹായം
ലഭിക്കുമെന്ന്
അറിയിക്കാമോ?
പോത്തുകല്ല്
പഞ്ചായത്തിലെ പുനരധിവാസം
1200.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലമ്പൂര്‍
മണ്ഡലത്തിലെ
പോത്തുകല്ല്
പഞ്ചായത്തിലെ
കവളപ്പാറ-പാതാര്‍
പുനരധിവാസവുമായി
ബന്ധപ്പെട്ട് എത്ര
പേര്‍ക്കാണ് വീട്
പൂര്‍ണ്ണമായും
നഷ്ടപ്പെട്ടത്; ജിയോളജി
വകുപ്പിന്റെ സര്‍വ്വേ
പ്രകാരം എത്ര
വീടുകളില്‍
താമസിക്കാന്‍ പാടില്ല
എന്ന റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ട്;
വിശദമാക്കാമോ;
(ബി)
വീടുകള്‍
പൂര്‍ണ്ണമായും
തകര്‍ന്നതും
വാസയോഗ്യമല്ലാത്തതുമായ
ഏതൊക്കെ
കുടുംബങ്ങള്‍ക്കാണ്
പുനരധിവാസം
നടപ്പിലാക്കുന്നതെന്ന്
പേരും വിലാസവും
ഉള്‍പ്പെടെ
വെളിപ്പെടുത്താമോ;
(സി)
പോത്തുകല്ല്
പഞ്ചായത്തില്‍
ഭാഗികമായി വീട്
തകര്‍ന്നവരുടെ പേരും
വിലാസവും എത്ര ശതമാനം
വീതം തകര്‍ന്നു എന്നും
വിശദമാക്കാമോ?
പ്രളയവുമായി
ബന്ധപ്പെട്ട് നിലമ്പൂര്‍
താലൂക്കില്‍ അടിയന്തര
ധനസഹായ വിതരണം
1201.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2019-ലെ
പ്രളയവുമായി
ബന്ധപ്പെട്ട്
നിലമ്പൂര്‍ താലൂക്കില്‍
എത്ര
കുടുംബങ്ങള്‍ക്കാണ്
പതിനായിരം രൂപ അടിയന്തര
ധനസഹായമായി
ലഭിക്കുന്നതിന്
അര്‍ഹതയുള്ളത് എന്ന്
അറിയിക്കാമോ;
(ബി)
വീട്
ഭാഗികമായി തകര്‍ന്ന
കുടുംബങ്ങള്‍
എത്രയെന്നും
പൂര്‍ണ്ണമായി തകര്‍ന്ന
കുടുംബങ്ങള്‍
എത്രയെന്നും
അറിയിക്കാമോ;
(സി)
പതിനായിരം
രൂപ അടിയന്തര സഹായം
എത്ര പേര്‍ക്ക്
നല്‍കിയിട്ടുണ്ട്;
ഭാഗികമായും
പൂര്‍ണ്ണമായും വീട്
തകര്‍ന്ന എത്ര
പേര്‍ക്ക്
ധനസഹായത്തിന്റെ ആദ്യ
ഗഡു നല്‍കിയിട്ടുണ്ട്;
അടിയന്തര ധനസഹായവും
വീട് ഭാഗികമായോ
പൂർണമായോ
തകർന്നവർക്കുള്ള
ധനസഹായത്തിന്റെ ആദ്യ
ഗഡുവും
ലഭിക്കാനുള്ളവര്‍ ഇനി
എത്രപേരുണ്ട്;
വിശദമാക്കാമോ;
(ഡി)
ലാന്റ്
റവന്യൂ
കമ്മീഷണറേറ്റില്‍
നിന്നും
സര്‍ക്കാരിലേക്ക്
'ഡിസ്ബഴ്സ്ഡ് ടു
ഗവണ്മെന്റ്' എന്ന
സ്റ്റാറ്റസോടുകൂടി
അയച്ച കേസുകളില്‍ എത്ര
പേര്‍ക്ക് അടിയന്തര
ധനസഹായവും വീടിന്റെ
കേടുപാടുകള്‍ക്കും വീട്
പൂര്‍ണ്ണമായി
തകര്ന്നവര്ക്കുമുള്ള
ധനസഹായവും ഇനിയും
ലഭിക്കുവാനുണ്ട്;
വില്ലേജ് തിരിച്ച്
വ്യക്തമാക്കാമോ?
ദുരന്തബാധിത
വില്ലേജുകളുടെ പട്ടികയില്‍
ഉള്‍പ്പെടുത്തുവാന്‍ നടപടി
1202.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
2019-ല്‍
ഉണ്ടായ കനത്ത മഴയിലും
പ്രകൃതി ദുരന്തത്തിലും
വലിയ നാശനഷ്ടങ്ങള്‍
ഉണ്ടായിട്ടുള്ള
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തിലെ
വാണിയംകുളം-1,
വാണിയംകുളം-2, ചളവറ
എന്നീ വില്ലേജുകളെ
ദുരന്തബാധിത
വില്ലേജുകളുടെ
പട്ടികയില്‍
ഉള്‍പ്പെടുത്തുവാന്‍
പാലക്കാട് ജില്ലാ
കളക്ടര്‍ സമര്‍പ്പിച്ച
അപേക്ഷയില്‍ സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ?
പ്രളയത്തില്‍
തകര്‍ന്ന ഗ്രാമീണ
റോഡുകളുടെ പുനരുദ്ധാരണം
1203.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2019
ഓഗസ്റ്റിലെ പ്രളയത്തെ
തുടര്‍ന്ന് തകര്‍ന്ന്
പോയ ഗ്രാമീണ റോഡുകളുടെ
പുനരുദ്ധാരണത്തിനായി
കണ്ണൂര്‍ ജില്ലയിലെ ഓരോ
നിയോജകമണ്ഡലത്തിലും
എത്ര ലക്ഷം രൂപയുടെ
പ്രവൃത്തികള്‍
അനുവദിച്ചുവെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ഇവയില്‍
എത്ര ലക്ഷം രൂപയുടെ
പ്രവൃത്തികള്‍
ആരംഭിച്ചുവെന്ന്
അറിയിക്കുമോ?
പ്രളയത്തില്‍
നാശനഷ്ടം സംഭവിച്ച
കുടുംബങ്ങള്‍ക്ക് നല്കിയ
ധനസഹായം
1204.
ശ്രീ.പി.കെ.അബ്ദു
റബ്ബ്
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
2018, 2019 വർഷങ്ങളില്‍
ഉണ്ടായ പ്രളയത്തില്‍
എത്ര
കുടുംബങ്ങള്‍ക്കാണ്
നാശനഷ്ടം സംഭവിച്ചത്;
ഓരോ വർഷവും
ഓരോരുത്തർക്കും ഉണ്ടായ
നാശനഷ്ടങ്ങള്‍
തിട്ടപ്പെടുത്തിയതിന്റെ
പട്ടിക മണ്ഡലം തിരിച്ച്
പേരു വിവരസഹിതം
ലഭ്യമാക്കുമോ;
(ബി)
ഈ
കാലയളവില്‍ എത്ര
കുടുംബങ്ങള്‍ക്ക്
ഇക്കാര്യത്തില്‍
നഷ്ടപരിഹാരം നല്കി;
ഓരോരുത്തർക്കും നല്കിയ
നഷ്ടപരിഹാരത്തുകയുടെ
കണക്ക് പേര് വിവരം
സഹിതം മണ്ഡലം തിരിച്ച്
ലഭ്യമാക്കുമോ;
(സി)
ഈ
ആവശ്യത്തിന്മേലുള്ള
സഹായനിധിയിലേക്ക്
ലഭ്യമായ ആകെ തുകയുടെ
(പ്രളയം സംഭവിച്ച 2018
മുതല്‍ 2019 ഡിസംബർ 31
വരെ) വിവരം നല്‍കുമോ;
(ഡി)
പ്രസ്തുത
തുകയില്‍
ഭാഗഭാക്കായവര്‍
ആരെല്ലാം; എന്ത് തുക
വീതം; ഇവരുടെ പേര്
വിവരം, ലഭ്യമാക്കിയ
തുക, തീയതി അടക്കം
മണ്ഡലം തിരിച്ചുള്ള
കണക്ക് ലഭ്യമാക്കുമോ?
പ്രളയക്കെടുതിയിൽ
തകര്‍ന്ന വീടുകള്‍
1205.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒറ്റപ്പാലം
നിയോജകമണ്ഡലത്തില്‍
പ്രളയക്കെടുതിയിൽ
തകര്‍ന്ന വീടുകളുടെ
വിശദാംശം ലഭ്യമാക്കാമോ;
(ബി)
അതിൽ
എത്ര വീടുകള്‍
നിര്മ്മിച്ചുനൽകുന്നതിന്
ഫണ്ട് അനുവദിച്ചു എന്ന്
അറിയിക്കാമോ; വിശദാംശം
ലഭ്യമാക്കാമോ?
പ്രളയബാധിതര്‍ക്കുള്ള
നഷ്ട പരിഹാരതുക
1206.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
നിയോജകമണ്ഡലത്തില്‍
പ്രളയബാധിതര്‍ക്കുള്ള
നഷ്ടപരിഹാര തുക ഇനിയും
ലഭിച്ചിട്ടില്ലെന്ന
കാര്യം സര്‍ക്കാര്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
മലപ്പുറം,
ആനക്കയം, പന്തല്ലൂര്‍,
പുല്‍പ്പറ്റ, മൊറയൂര്‍,
പൂക്കോട്ടൂര്‍,
പാണക്കാട്, മേല്‍മുറി
കോഡൂര്‍ എന്നീ
വില്ലേജുകളില്‍ എത്ര
പേര് വിവിധ പ്രളയ
ദുരിതാശ്വാസ
ധനസഹായത്തിന് അപേക്ഷ
നൽകി എന്നും
എത്രപേര്‍ക്ക് ധനസഹായം
വിതരണം ചെയ്തു എന്നും
വ്യക്തമാക്കാമോ;
(സി)
മലപ്പുറം
വില്ലേജിലെ താമരക്കുഴി,
ചെമ്മങ്കടവ്,
മൈലപ്പുറം, കണ്ണത്തുപാറ
പ്രദേശങ്ങളില്‍ പ്രളയ
ദുരിതബാധിതര്‍ക്ക്
അടിയന്തര ധനസഹായമായ
പതിനായിരം രൂപ
ലഭിച്ചിട്ടില്ലെന്ന
കാര്യം സര്‍ക്കാര്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയത് വിതരണം
ചെയ്യുവാന്‍ സത്വര
നടപടി സ്വീകരിക്കുമോ?
റിസര്‍വ്വെ
റിക്കാര്‍ഡുകള്‍
തയ്യാറാക്കുന്നതിന്
ഉപയോഗിക്കുന്ന സോഫ്റ്റ്
വെയര്‍
1207.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റിസര്‍വ്വെ
റിക്കാര്‍ഡുകള്‍
തയ്യാറാക്കുന്നതിന്
നിലവില്‍ ഉപയോഗിക്കുന്ന
സോഫ്റ്റ് വെയര്‍
ഏതാണെന്നും ഇത്
എന്‍.എെ.സി അംഗീകാരം
ഉള്ളത് ആണോ എന്നും
അറിയിക്കാമോ;
(ബി)
എന്‍.എെ.സി
അംഗീകാരം ഇല്ലാത്ത
സോഫ്റ്റ്വെയര്
ഉപയോഗിച്ച്
റിക്കാര്‍ഡുകള്‍
തയ്യാറാക്കിയിട്ടുണ്ടോയെന്നും
ഉണ്ടെങ്കില്‍ അവ
ഏതൊക്കെയാണെന്നും
ഏതൊക്കെ വില്ലേജിന്റെ
റിക്കാര്‍ഡുകളാണ് അവ
ഉപയോഗിച്ച്
തയ്യാറാക്കിയിട്ടുള്ളതെന്നും
അറിയിക്കാമോ;
(സി)
എന്‍.എെ.സി
അംഗീകാരം ഇല്ലാത്ത
സോഫ്റ്റ്റ്വെയര്
ഉപയോഗിച്ച്
തയ്യാറാക്കിയ
വില്ലേജുകളില്‍
ഓണ്‍ലൈന്‍
സേവനങ്ങള്‍ക്ക് സൗകര്യം
ലഭിക്കുമോ എന്നും
ഇല്ലെങ്കില്‍ പകരം
ഏര്‍പ്പെടുത്തിയ
സംവിധാനം എന്താണെന്നും
അറിയിക്കാമോ?
കല്ലറ
കെ.എസ്.ഇ.ബി. സബ് സ്റ്റേഷന്
സ്ഥലം
1208.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാമനപുരം
നിയോജക മണ്ഡലത്തിലെ
കല്ലറയില്‍ കെ.എസ്.ഇ.ബി
സബ് സ്റ്റേഷന്
സ്ഥാപിക്കുന്നതിനായി
മൃഗസംരക്ഷണ വകുപ്പിന്റെ
കെെവശമുളള സ്ഥലം
കെ.എസ്.ഇ.ബി യ്ക്ക്
കെെമാറുന്നത്
സംബന്ധിച്ച് റവന്യൂ
വകുപ്പില്‍ നം.(യു.4)
20/2020 പ്രകാരമുളള
ഫയലില്‍ നടപടികള്‍
എന്തായി എന്ന്
അറിയിക്കാമോ;
(ബി)
നടപടിക്രമങ്ങള്‍
പൂര്‍ത്തീകരിച്ച് സ്ഥലം
എന്നത്തേയ്ക്ക്
കെെമാറാന്‍ കഴിയും
എന്നറിയിക്കാമോ?
മറ്റു
വില്ലേജുകളുടെ ഭരണ ചുമതല
നൽകിയിട്ടുള്ള വില്ലേജ്
ഓഫീസുകൾ
1209.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവിൽ ആകെ എത്ര
വില്ലേജുകളും വില്ലേജ്
ഓഫീസുകളും ഉണ്ടെന്ന്
അറിയിക്കുമോ; ഇതിൽ എത്ര
വില്ലേജ് ഓഫീസുകൾക്കാണ്
മറ്റു വില്ലേജുകളുടെ
ഭരണ ചുമതല കൂടി
നൽകിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
പിറവം
മണ്ഡലത്തിൽ ഒന്നിൽ
കൂടുതൽ വില്ലേജുകളുടെ
ഭരണ ചുമതലയും നിയന്ത്രണ
അധികാരവുമുള്ള എത്ര
വില്ലേജ് ഓഫീസുകൾ
ഉണ്ടെന്നും അവയുടെ
പരിധിയിൽ വരുന്ന
വില്ലേജുകൾ
ഏതെല്ലാമാണെന്നും
അറിയിക്കുമോ?
പാറശാല
മണ്ഡലത്തില്‍ സ്മാര്‍ട്ട്
വില്ലേജ് ഓഫീസ് പദ്ധതി
1210.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്മാര്‍ട്ട്
വില്ലേജ് ഓഫീസ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തി പാറശാല
നിയോജകമണ്ഡലത്തില്‍
ഏതൊക്കെ വില്ലേജ്
ഓഫീസുകളാണ്
നവീകരിക്കുന്നത്;
ആയതിലേക്കായി എത്ര തുക
വീതം
വകയിരുത്തിയിട്ടുണ്ട്
എന്നുള്ള വിവരം
അറിയിക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെട്ട
പരശുവയ്ക്കല്‍,
കുന്നത്തുകാല്‍ എന്നീ
വില്ലേജ് ഓഫീസുകളുടെ
നിര്‍മ്മാണം കരാറുകാര്‍
നിര്‍ത്തി
വച്ചിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയത്
പുനരാരംഭിക്കുന്നതിനുള്ള
അടിയന്തര നടപടികള്‍
സ്വീകരിക്കാമോ;
(സി)
സ്വന്തമായി
കെട്ടിടമില്ലാത്ത
വെള്ളറട വില്ലേജ്
ഓഫീസിന് കെട്ടിടം
നിര്‍മ്മിച്ചു
നല്‍കുന്നതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ ?
മലപ്പുറം
ജില്ലയിലെ വില്ലേജ്
ഓഫീസുകളുടെ നവീകരണം
1211.
ശ്രീ.പി.ഉബൈദുള്ള
,,
ടി. വി. ഇബ്രാഹിം
,,
മഞ്ഞളാംകുഴി അലി
,,
സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ വിവിധ
വില്ലേജ് ഓഫീസുകളുടെ
നവീകരണത്തിനായി
എന്തെല്ലാം നടപടികള്‍
ഇതിനകം
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇനിയും
നവീകരിക്കാനുള്ള
വില്ലേജ്ഓഫീസുകള്ക്കായി
ആവശ്യമായ തുക
വകയിരുത്തിയിട്ടുണ്ടോ;
(സി)
ജില്ലയിലെ
എല്ലാ
വില്ലേജ്ഓഫീസുകളിലും
ആധുനിക സജ്ജീകരണങ്ങള്‍
ഏര്‍പ്പെടുത്തുന്നതിനും
ഫ്രണ്ട് ഓഫീസ്
ഉള്‍പ്പെടെയുള്ള
സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തുന്നതിനും
അടിയന്തര നടപടി
സ്വീകരിക്കുമോ?
വില്ലേജ്
ഓഫീസുകളിലെ ഫ്രണ്ട് ഓഫീസ്
സംവിധാനം
1212.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അക്ഷയ
കേന്ദ്രങ്ങളില്‍ പോകാതെ
റവന്യൂ വകുപ്പ് വഴി
ലഭ്യമാകുന്ന വിവിധ
സര്‍ട്ടിഫിക്കറ്റുകള്‍
ലഭിക്കുവാന്‍ വില്ലേജ്
ഓഫീസുകളില്‍ ഫ്രണ്ട്
ഓഫീസ് സംവിധാനം
ഏര്‍പ്പെടുത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ആദ്യഘട്ടത്തില്‍
എത്ര
വില്ലേജാഫീസുകളിലാണ് ഈ
സംവിധാനം
നടപ്പിലാക്കുകയെന്ന്
അറിയിക്കാമോ;
(സി)
ഫ്രണ്ട്
ഓഫീസ് സംവിധാനം
നിലവില്‍
വരുന്നതോടുകൂടി
കൂടുതല്‍ ജീവനക്കാരെ
വില്ലേജ് ഓഫീസുകളില്‍
നിയമിക്കേണ്ട
സാഹചര്യമുണ്ടോ എന്ന്
വിശദമാക്കാമോ?
വില്ലേജ്
ആഫീസുകളിലെ അടിസ്ഥാന സൗകര്യ
വികസനം
1213.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വില്ലേജ് ആഫീസുകളിലെ
അടിസ്ഥാന സൗകര്യങ്ങള്‍
മെച്ചപ്പെടുത്തി
ആഫീസിന്റെ പ്രവര്‍ത്തനം
പൊതുജനങ്ങള്‍ക്ക്
കൂടുതല്‍
പ്രയോജനപ്രദമാക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചത്;
വിശദമാക്കാമോ;
(ബി)
എങ്കില്‍
എന്തെല്ലാം അടിസ്ഥാന
സൗകര്യങ്ങളിലാണ് മാറ്റം
വരുത്തിയതെന്നറിയിക്കാമോ;
(സി)
2019-20
സാമ്പത്തിവര്‍ഷം
ഇതിനായി എത്ര രൂപയാണ്
ബജറ്റില്‍
വകയിരുത്തിയിരുന്നത്;
അതില്‍ എത്ര രൂപ
ചെലവഴിക്കാന്‍
കഴിഞ്ഞിട്ടുണ്ട്;
വിശദമാക്കാമോ;
(ഡി)
ബജറ്റില്‍
അനുവദിച്ച തുക
പൂര്‍ണ്ണമായും
ചെലവഴിക്കാന്‍
കഴിയാത്തതിന്റെ
കാരണങ്ങള്‍
വിശദമാക്കാമോ?
മലപ്പുറം
ജില്ലയില്‍ വില്ലേജ്
ഓഫീസുകളുടെ നവീകരണം
1214.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം വില്ലേജ്
ഓഫീസ് നവീകരണത്തിനായി
മലപ്പുറം ജില്ലയില്‍
ഇതുവരെ എന്തു തുക
ചെലവഴിച്ചിട്ടുണ്ട്;
ഓരോ വില്ലേജിനും
സര്‍ക്കാര്‍ വിഹിതമായി
എത്രയാണ്
നല്‍കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
മലപ്പുറം
മണ്ഡലത്തിലെ എല്ലാ
വില്ലേജുകളും ഇതിനകം
നവീകരിച്ചിട്ടുണ്ടോ;
ഇതിനായി സര്‍ക്കാര്‍
തുക
വകയിരുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
ഇല്ലെങ്കില്‍
മണ്ഡലത്തിലെ
വില്ലേജുകളില്‍ ആധുനിക
സജ്ജീകരണങ്ങള്‍
ഏര്‍പ്പെടുത്തുന്നതിനും
ഫ്രണ്ട് ഓഫീസ്
ഉള്‍പ്പെടെയുള്ള
സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തുന്നതിനും
അടിയന്തര നടപടി
സ്വീകരിക്കുമോ?
കോങ്ങാട്
മണ്ഡലത്തിലെ
വില്ലേജാഫീസുകള്‍ക്ക്
അനുവദിച്ച തുക
1215.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കോങ്ങാട്
മണ്ഡലത്തിലെ വിവിധ
വില്ലേജാഫീസുകള്ക്കായി
അനുവദിച്ച തുകയില്‍
ആരംഭിച്ചിട്ടുള്ള
പ്രവൃത്തികളുടെ
വിശദവിവരം നല്‍കുമോ?
പയ്യന്നൂര്‍
താലൂക്ക് ഓഫീസ് കെട്ടിടം
നിര്‍മ്മാണം
1216.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2019-2020
വര്‍ഷത്തെ സംസ്ഥാന
ബഡ്ജറ്റില്‍
എസ്റ്റിമേറ്റ് തുകയുടെ
20% തുക
നീക്കിവെച്ചിരുന്ന
പയ്യന്നൂര്‍ താലൂക്ക്
ഓഫീസ് കെട്ടിടം
പണിയുന്ന പ്രവൃത്തിക്ക്
ഭരണാനുമതി
നല്‍കുന്നതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തിക്ക് എപ്പോള്‍
ഭരണാനുമതി നല്കാന്
സാധിക്കുമെന്നറിയിക്കാമോ?
വെട്ടിയാര്‍
വില്ലേജ് ഓഫീസിന് പുതിയ
കെട്ടിടം
1217.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
മാവേലിക്കര
താലൂക്കിലെ വെട്ടിയാര്‍
വില്ലേജ് ഓഫീസിന് പുതിയ
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
സ്മാര്‍ട്ട്
വില്ലേജ് ഓഫീസുകള്‍
1218.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വില്ലേജ്
ഓഫീസുകളെ സ്മാര്‍ട്ട്
ആക്കുന്നതിന് ഉള്ള
നടപടികള്‍ ഏത് ഘട്ടം
വരെയായി; സംസ്ഥാനത്തെ
എത്ര വില്ലേജ് ഓഫീസുകളെ
ഇതുവരെ സ്മാര്‍ട്ട്
ആക്കിയെന്ന്
അറിയിക്കാമോ;
(ബി)
വില്ലേജ്
ഓഫീസുകള്‍ സ്മാര്‍ട്ട്
ആക്കുന്നതിന്റെ
ലക്ഷ്യങ്ങള്‍
എന്തൊക്കെയാണ്;
ജനങ്ങള്‍ക്ക് ഏതൊക്കെ
തരത്തിലുള്ള
സേവനങ്ങളാണ് ഇതുമൂലം
അധികമായി
ലഭിക്കുന്നതെന്ന്
വിശദമാക്കാമോ;
(സി)
പത്തനംതിട്ട
ജില്ലയിലെ ഏതൊക്കെ
വില്ലേജ് ഓഫീസുകളെയാണ്
ഇപ്പോള്‍ സ്മാര്‍ട്ട്
വില്ലേജ് ഓഫീസുകള്‍
ആക്കി
മാറ്റിയിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
നെടുമങ്ങാട്
മണ്ഡലത്തില്‍ കരിപ്പൂര്‍
വില്ലേജ് ഓഫീസ് നിര്‍മ്മാണം
1219.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെടുമങ്ങാട്
മണ്ഡലത്തില്‍
സ്മാര്‍ട്ട് വില്ലേജ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
അനുവദിച്ച കരിപ്പൂര്‍
വില്ലേജ് ഓഫീസ്
നിര്‍മ്മാണം
നിര്‍ത്തിവച്ചിരിക്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
വില്ലേജ് ഓഫീസ്
നിര്‍മ്മാണം
അടിയന്തരമായി
ആരംഭിക്കുന്നതിന്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
വില്ലേജ് ഓഫീസ്
നിര്‍മ്മാണം
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാനാകുമെന്നാണ്
പ്രതീക്ഷിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തിലെ വില്ലേജ്
ഓഫീസുകളുടെ നവീകരണം
1220.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റതിന് ശേഷം
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തിലെ ഏതെല്ലാം
വില്ലേജ് ഓഫീസുകള്‍
നവീകരിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ;
(ബി)
കൂടുതല്‍
വില്ലേജ് ഓഫീസുകള്‍
നവീകരിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
റവന്യൂ
ജീവനക്കാരുടെ പണിമുടക്ക്
1221.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2020
ഫെബ്രുവരി 19 ന് റവന്യൂ
ജീവനക്കാര്‍ നടത്തിയ
പണിമുടക്ക് സമരത്തിന്
ഡയസ്നോണ്‍ ബാധകമാക്കിയ
കാര്യം ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
(ബി)
ഡയസ്നോണ്‍
ബാധകമാക്കുന്നതുമായി
ബന്ധപ്പെട്ട് പൊതുഭരണ
വകുപ്പ് റവന്യൂ
വകുപ്പിന്റെ അഭിപ്രായം
ആരാഞ്ഞിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വ്യക്തമാക്കാമോ;
(സി)
2020
ഫെബ്രുവരി 19 ല്‍
റവന്യൂ ജീവനക്കാര്‍
നടത്തിയ സമരവുമായി
ബന്ധപ്പെട്ട്
സംസ്ഥാനത്ത് എത്ര
ജീവനക്കാര്‍ക്ക്
ഡയസ്നോണ്‍
ബാധകമാക്കിയിട്ടുണ്ട്;
(ഡി)
ഡയസ്നോണ്‍
ബാധകമാക്കിയ റവന്യൂ
ജീവനക്കാരുടെ കണക്ക്
ജില്ലയും തസ്തികയും
തിരിച്ച്
വ്യക്തമാക്കാമോ?
സർവേയും
ഭൂരേഖയും വകുപ്പിലെ ഒഴിവുകൾ
1222.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സർവേയും
ഭൂരേഖയും വകുപ്പിൽ
നിലവിൽ റിപ്പോർട്ട്
ചെയ്തതിലധികം ഒഴിവുകൾ
ഉണ്ടെന്നുള്ള ആക്ഷേപം
സർക്കാരിന്റെ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
സർവേയിൽ പല
പോസ്റ്റുകൾക്കും 8 മാസം
തുട൪ച്ചാനുമതി ബാക്കി
നിൽക്കെ പുതിയ
തുടർച്ചാനുമതിയുടെ
പ്രപ്പോസൽ നടപടികൾ
ആരംഭിച്ചോ;ഇല്ലെങ്കിൽ
ആയതു ആരംഭിക്കാനുള്ള
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ;
(ബി)
സർവേയും
ഭൂരേഖയും വകുപ്പിൽ
രണ്ടാം തരം
സർവ്വേയർമാരുടെ
ഒഴിവുകളുടെ
എണ്ണമെത്ര;ഇവ പി.എസ്.സി
ക്കു റിപ്പോർട്ട്
ചെയ്തിട്ടുണ്ടോ;പ്രസ്തുത
ഫയൽ നമ്പർ ഉൾപ്പെടെ
വിശദവിവരം
ലഭ്യമാക്കാമോ;
(സി)
ഫസ്റ്റ്
ഗ്രേഡ് സർവ്വേയർമാരുടെ
ഒഴിവുകളുടെ
എണ്ണം,പ്രമോഷൻ നടപടികൾ
ഏതുവരെ ആയെന്നും,
പ്രമോഷൻ
നടക്കാത്തതിനുള്ള കാരണം
എന്നിവ വ്യക്തമാക്കാമോ;
(ഡി)
ഒഴിവുകൾ
പി.എസ്.സി ക്ക്
റിപ്പോർട്ട്
ചെയ്യണമെന്ന്
ഭരണപരിഷ്കാര
കമ്മീഷനില്‍ നിന്നും
2019 ഡിസംബറിൽ ഉത്തരവ്
വന്നതിനു ശേഷം
എല്‍.ഡബ്ശ്യു.എ ഒഴിവുകൾ
പി.എസ്.സി ക്ക്
റിപ്പോർട്ട്
ചെയ്തിട്ടുണ്ടോ;റിപ്പോർട്ട്
ചെയ്തിട്ടില്ലെങ്കിൽ
കാരണം എന്തെന്ന്
വ്യക്തമാക്കാമോ;റിപ്പോർട്ട്
ചെയ്തിട്ടുണ്ടെങ്കിൽ
ഫയൽ നമ്പർ
ഉൾപ്പെടെയുള്ള
വിശദവിവരം നൽകാമോ;
(ഇ)
സർവ്വേയും
ഭൂരേഖയും വകുപ്പിൽ
ഗ്രേഡ് 2 സർവ്വേയറുടെ
ആന്റിസിപ്പേറ്ററി
ഒഴിവുകൾ പി.എസ്.സി ക്കു
റിപ്പോർട്ട്
ചെയ്തിട്ടുണ്ടോ;ഇല്ലെങ്കില്‍
എന്തുകൊണ്ട്
റിപ്പോർട്ട്
ചെയ്തിട്ടില്ലെന്ന
കാരണം
വ്യക്തമാക്കാമോ;സർവ്വേയും
ഭൂരേഖയും വകുപ്പിൽ
രണ്ടാം തരം
സർവ്വേയർമാരുടെ
എണ്ണം,അവരുടെ
പേര്,എംപ്ലോയി ഐ.ഡി,
ഇപ്പോൾ എവിടെ ജോലി
ചെയ്യുന്നു തുടങ്ങിയ
വിവരങ്ങൾ നൽകാമോ ;
(എഫ്)
ഹെഡ്
സർവ്വേയർ തസ്തികയിൽ
ഒഴിവുകളുടെ എണ്ണവും,
പ്രമോഷൻ നടപടികൾ ഏതുവരെ
ആയെന്നും, പ്രമോഷൻ
നടക്കാത്തതിനുള്ള കാരണം
എന്നിവ വ്യക്തമാക്കാമോ;
(ജി)
സൂപ്രണ്ട്,അഡിഷണൽ
ഡയറക്ടർ,ഡെപ്യൂട്ടി
ഡയറക്ടർ എന്നിവരുടെ
ഒഴിവുകളുടെ
എണ്ണം,പ്രമോഷൻ നടപടികൾ
ഏതുവരെ ആയന്നും
എന്തുകൊണ്ട് പ്രമോഷൻ
നടക്കുന്നില്ലെന്നും
വ്യക്തമാക്കാമോ ?
വില്ലേജ്
ഫീല്‍ഡ് അസിസ്റ്റന്റ്
അപ്ഗ്രഡേഷന്
1223.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റവന്യൂ
വകുപ്പിലെ വില്ലേജ്
ഫീല്‍ഡ് അസിസ്റ്റന്റ്
തസ്തികയില്‍ അമ്പതു
ശതമാനം അപ്ഗ്രേഡ്
ചെയ്ത്
വില്ലേജാഫീസുകളില്‍
ഫ്രണ്ട് ആഫീസ് സംവിധാനം
ഏര്‍പ്പെടുത്തണമെന്ന
ആവശ്യത്തിന്മേല്
റവന്യൂ വകുപ്പ്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
വില്ലേജ്
ഫീല്‍ഡ് അസിസ്റ്റന്റ്
അപ്ഗ്രഡേഷന്
സംബന്ധിച്ച് റവന്യൂ
വകുപ്പ് മറ്റ് ഏതൊക്കെ
വകുപ്പുകള്‍ക്ക് ഫയല്‍
സര്‍ക്കുലേറ്റ്
ചെയ്തിരുന്നു;
(സി)
ഇക്കാര്യത്തില്‍
ഓരോ വകുപ്പും
സ്വീകരിച്ച
നടപടിക്രമങ്ങളും
അഭിപ്രായങ്ങളും
പ്രത്യേകം
വിശദമാക്കാമോ?
വില്ലേജ്
ഫീല്‍ഡ് അസിസ്റ്റന്റ്മാരെ
ക്ലറിക്കല്‍ തസ്തികയ്ക്ക്
തുല്യമാക്കാന്‍ നടപടി
1224.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വില്ലേജ് ഓഫീസുകളില്‍
ഏകദേശം എത്ര
ജീവനക്കാരാണ് ഉള്ളത്;
അവരുടെ ഓരോരുത്തരുടെയും
തസ്തികകളും ചുമതലകളും
വിശദമാക്കാമോ;
(ബി)
ഓരോ
വില്ലേജിലും വില്ലേജ്
ഫീല്‍ഡ് അസിസ്റ്റന്റ്
എന്നൊരു തസ്തിക ഉണ്ടോ;
ഇവരുടെ ചുമതലകള്‍
എന്തൊക്കെയാണ്;
(സി)
മുന്‍കാലങ്ങളുമായി
താരതമ്യം ചെയ്യുമ്പോള്‍
നോട്ടീസ് നടത്തിപ്പിന്
ഇപ്പോള്‍ അധികസമയം
ആവശ്യമില്ലാത്ത
സാഹചര്യത്തില്‍
വി.എഫ്.എ. മാരെ കൂടി
വില്ലേജ് ഓഫീസിലെ മറ്റു
ജോലികളില്‍
ഉള്‍പ്പെടുത്തുന്നതിന്
നിയമം ഭേദഗതി ചെയ്ത്
ക്ലറിക്കല്‍
തസ്തികയ്ക്ക്
തുല്യമാക്കാനും
അതിനനുസരിച്ചുള്ള
ജോലികള്‍ ചെയ്യുന്നതിന്
ചുമതലപ്പെടുത്തുന്നതിനും
നടപടി സ്വീകരിക്കുമോ?
പള്ളുരുത്തി
സബ് ട്രഷറി നിര്‍മ്മാണം
1225.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ട്രഷറി
ഡയറക്ടര്‍ ഭരണാനുമതി
നല്‍കിയിട്ടുള്ള
പള്ളുരുത്തി സബ് ട്രഷറി
നിര്‍മ്മാണത്തിന്
കൊച്ചി താലൂക്കിലെ
പള്ളുരുത്തി വില്ലേജ്
സര്‍വ്വെ 616/2, 616/10
എന്നിവയില്‍പ്പെട്ട
5.500 സെന്റ് സ്ഥലം
ലഭ്യമാക്കുന്നത്
സംബന്ധിച്ച് കൊച്ചി
തഹസീല്‍ദാര്‍
സമര്‍പ്പിച്ച
(S3-6211/2018 തീയതി
26.10.2019)
റിപ്പോര്‍ട്ടില്‍
എറണാകുളം ജില്ലാ
കളക്ടര്‍
സ്വീകരിച്ചിട്ടുള്ള
നടപടി എന്തെന്ന്
വ്യക്തമാക്കാമോ?
കുടുംബങ്ങളെ
പുനരധിവസിപ്പിക്കുന്നതിനുള്ള
നടപടി
1226.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊച്ചിന്
കോര്‍പ്പറേഷന്റെ 1-ാം
ഡിവിഷനില്‍പ്പെട്ട
രാമന് തുരുത്തില്
(വല്ലാര്‍പ്പാടം
കണ്ടെയിനര്‍
ടെര്‍മിനലിന് സമീപം)
150 വര്‍ഷത്തിലേറെയായി
താമസിക്കുന്ന 5
കുടുംബങ്ങളെ
പുതുവെെപ്പ് വില്ലേജ്
റീസര്‍വ്വെ
300/1-ല്‍പ്പെട്ട 50
സെന്റ് ഭൂമിയിലേക്ക്
പുനരധിവസിപ്പിക്കുന്നതിനുള്ള
നടപടിയുടെ ഇപ്പോഴത്തെ
സ്ഥിതി വിശദമാക്കാമോ;
(ബി)
പ്രസ്തുത
കുടുംബങ്ങള്‍ക്ക്
മാറിതാമസിക്കുന്നതിനുള്ള
ഭൂമി
നല്‍കുന്നതോടൊപ്പം ഭവന
നിര്‍മ്മാണത്തിനുള്ള
സഹായം കൂടി സര്‍ക്കാര്‍
നല്‍കുമോ?
റീ-ബില്‍ഡ്
കേരളയില്‍ വില്ലേജ്
ഓഫീസുകളുടെ
പുനര്‍നിര്‍മ്മാണം
1227.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റീ-ബില്‍ഡ്
കേരള പദ്ധതിയില്‍
ഉള്‍പ്പെടുത്തി
വില്ലേജ് ഓഫീസുകള്‍
പുനര്‍നിര്‍മ്മിക്കുന്നതിന്
പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
(ബി)
എങ്കില്‍
പാലക്കാട് ജില്ലയിലെ
ഏതെല്ലാം വില്ലേജ്
ഓഫീസുകളെയാണ് ഇതില്‍
ഉള്‍പ്പെടുത്തിയിട്ടുളളത്
എന്ന് വ്യക്തമാക്കാമോ?
വയനാട്
ജില്ലയിലെ കരിങ്കല്‍
ക്വാറികള്‍
1228.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2011-16
കാലഘട്ടത്തില്‍ വയനാട്
ജില്ലയില്‍ എത്ര
കരിങ്കല്‍ ക്വാറികള്‍
പ്രവര്‍ത്തിച്ചിരുന്നു;വര്‍ഷം
തിരിച്ച് കണക്ക്
ലഭ്യമാക്കാമോ;
(ബി)
2016-2019
വര്‍ഷങ്ങളില്‍ വയനാട്
ജില്ലയില്‍ എത്ര
കരിങ്കല്‍ ക്വാറികള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;എവിടെയെല്ലാമാണ്
ക്വാറികള്‍
പ്രവര്‍ത്തിക്കുന്നത്;വിശദമാക്കാമോ?
പത്തനംതിട്ട
മുനിസിപ്പാലിറ്റി പരിധിയിലെ
റവന്യൂ പുറമ്പോക്ക്
1229.
ശ്രീമതിവീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പത്തനംതിട്ട
മുനിസിപ്പാലിറ്റി
പരിധിയിലെ റവന്യൂ
പുറമ്പോക്ക് സംബന്ധിച്ച
വ്യക്തമായ കണക്ക്
റവന്യൂ വകുപ്പിന്റെ
കൈവശമുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
കരുനാഗപ്പള്ളി
വില്ലേജില്‍ ജലവിഭവ
വകുപ്പിന്റെ അധീനതയിലുള്ള
സ്ഥലം കൈമാറ്റം
1230.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
വില്ലേജില്‍ ജലവിഭവ
വകുപ്പിന്റെ
അധീനതയിലുള്ള സ്ഥലം
കോടതി സമുച്ചയം
നിര്‍മ്മിക്കുന്നതിനുവേണ്ടി
ആഭ്യന്തര വകുപ്പ്
ആവശ്യപ്പെട്ടിട്ടുണ്ടോ;
വിശദീകരിക്കുമോ;
(ബി)
ഈ
സ്ഥലം അളന്ന്
തിട്ടപ്പെടുത്തി കോടതി
സമുച്ചയം
നിര്‍മ്മിക്കുന്നതിന്
വേണ്ടി കെെമാറുന്നതിന്
എന്തെല്ലാം നടപടികളാണ്
നാളിതുവരെ സ്വീകരിച്ചത്
എന്ന് വിശദീകരിക്കുമോ?
റവന്യൂ
വകുപ്പിന്റെ ഡിജിറ്റല്‍
രേഖകളുടെ പരിഷ്കരണം
1231.
ശ്രീ.കെ.എന്‍.എ
ഖാദര്‍
,,
പാറക്കല്‍ അബ്ദുല്ല
,,
പി.കെ.ബഷീര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂമിയുടെ
രജിസ്ട്രേഷന്, റവന്യൂ
രേഖകളില്‍ ഭൂപടം
യോജിപ്പിക്കുന്ന
തരത്തില്‍ റവന്യൂ
വകുപ്പിന്റെ ഡിജിറ്റല്‍
രേഖകള്‍
പരിഷ്കരിക്കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ഇത്
നടപ്പിലാക്കുക വഴി
പൊതുജനങ്ങള്‍ക്കും
സര്‍ക്കാരിനും
എന്തെല്ലാം
നേട്ടങ്ങളാണ്
ലഭ്യമാകുകയെന്ന്
വിശദമാക്കുമോ?
സര്‍വ്വേ
വേഗത്തിലാക്കുന്നതിന് നടപടി
1232.
ശ്രീ.ആന്റണി
ജോണ്‍
,,
കെ.യു. ജനീഷ് കുമാര്‍
,,
കെ.കുഞ്ഞിരാമന്
,,
പി. ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സര്‍വ്വേ നടപടികള്‍
വേഗത്തിലാക്കുന്നതിനായി
കണ്ടിന്യൂസ്ലി
ഓപ്പറേറ്റിംഗ് റഫറന്‍സ്
സ്റ്റേഷന്‍സ്
സ്ഥാപിക്കുന്നതിന്
പദ്ധതിയുണ്ടോ; വിശദാംശം
നല്‍കുമോ;
(ബി)
റീ
സര്‍വ്വേ സമയബന്ധിതമായി
തീര്‍പ്പാക്കുന്നതിന്
എന്തെല്ലാം മേല്‍നോട്ട
സംവിധാനങ്ങളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ;
(സി)
റീ
സര്‍വ്വേയുമായി
ബന്ധപ്പെട്ട്
പൊതുജനങ്ങള്‍ക്കുണ്ടാകുന്ന
പരാതികള്‍ ദ്രുത
ഗതിയില്‍ തീര്‍പ്പ്
കല്‍പ്പിക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
റീ
സര്‍വ്വേ
പ്രവര്‍ത്തനങ്ങളില്‍
ജനപങ്കാളിത്തം
1233.
ശ്രീ.എസ്.രാജേന്ദ്രന്
,,
കെ.വി.വിജയദാസ്
ശ്രീമതിവീണാ
ജോര്‍ജ്ജ്
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റീ
സര്‍വ്വേ
പ്രവര്‍ത്തനങ്ങളില്‍
ജനപങ്കാളിത്തം
ഉറപ്പുവരുത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
നിലവില്‍
എത്ര വില്ലേജുകളിലെ റീ
സര്‍വ്വേ
പൂര്‍ത്തിയാക്കി
രേഖകള്‍
കൈമാറിയിട്ടുണ്ടെന്ന്
അറിയിക്കാമോ;
(സി)
ഡിജിറ്റല്‍
സര്‍വ്വേ
നടത്തിയിട്ടുള്ള
വില്ലേജുകളെ റവന്യൂ
രജിസ്ട്രേഷന്
വകുപ്പുകളുടെ
സേവനങ്ങളുമായി
സംയോജിപ്പിക്കുവാനും
അതുവഴി
പൊതുജനങ്ങള്‍ക്ക്
സര്‍വ്വേ മാപ്പ്
ഉള്‍പ്പെടെയുള്ള
ഓണ്‍ലൈന്‍ സേവനങ്ങള്‍
ലഭ്യമാക്കുന്നതിനും
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
പീരുമേട്
മണ്ഡലത്തിലെ റീസർവ്വേ
നടപടികൾ
1234.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പീരുമേട്
നിയോജകമണ്ഡലത്തിൽ
റീസർവ്വേ നടപടികൾ
ഏതൊക്കെ
വില്ലേജുകളിലാണ് നടന്നു
വരുന്നത്; ആയതിന്റെ
പുരോഗതി സംബന്ധിച്ച
വിശദാംശങ്ങൾ
ലഭ്യമാക്കുമോ?
വട്ടിയൂര്‍ക്കാവ്
നിയമസഭാ മണ്ഡലത്തിലെ
റീസര്‍വ്വേ നടപടികള്‍
1235.
ശ്രീ.വി.കെ.പ്രശാന്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വട്ടിയൂര്‍ക്കാവ്
നിയമസഭാ മണ്ഡലത്തിലെ
ഏതൊക്കെ
വില്ലേജുകളില്‍
റീസര്‍വ്വേ നടപടികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന്
അറിയിക്കുമോ;
(ബി)
വട്ടിയൂര്‍ക്കാവ്
വില്ലേജിലെ റീസര്‍വ്വേ
നടപടികള്‍
പൂര്‍ത്തിയാക്കി
രേഖകള്‍ വില്ലേജ്
ഓഫീസില്‍
ലഭ്യമാക്കുന്നതിനുള്ള
തടസങ്ങള്‍ എന്തെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
വില്ലേജിലെ റീസര്‍വ്വേ
നടപടികള്‍
പൂര്‍ത്തീകരിച്ച്
രേഖകള്‍ എന്ന്
വട്ടിയൂര്‍ക്കാവ്
വില്ലേജ് ഓഫീസില്‍
ലഭ്യമാക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
സര്‍ക്കാര്‍
തരിശ് ഭൂമി പോക്കുവരവ്
ചെയ്ത് പട്ടയം നല്‍കിയത്
സംബന്ധിച്ച്
1236.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇടുക്കി
പള്ളിവാസല്‍
വില്ലേജില്‍ ബ്ലോക്ക്
നം.15 -ല്‍ മൂന്ന്
റിസോര്‍ട്ടുകളുടെ ഭൂമി,
ലാന്‍ഡ് റജിസ്റ്ററില്‍
പാറക്കെട്ടുകള്‍ നിറഞ്ഞ
സര്‍ക്കാര്‍ തരിശ്
എന്ന്
രേഖപ്പെടുത്തിയിട്ടും
പോക്കുവരവ് ചെയ്തു
പട്ടയം നല്‍കിയത് ഏത്
വ്യവസ്ഥയുടെ
അടിസ്ഥാനത്തിലാണെന്ന്
വിശദമാക്കാമോ;
(ബി)
ഈ
ഭൂമിക്ക് പട്ടയം
നല്കാന്
കഴിയില്ലെന്നും
നിയമവിരുദ്ധമായ പട്ടയ
അദാലത്തിലാണ് ഈ
പട്ടയങ്ങള്‍ പോക്കുവരവ്
ചെയ്തതെന്നും മുന്‍
കളക്ടര്‍ റിപ്പോര്‍ട്ട്
ചെയ്തതിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
പള്ളിവാസല്‍
വില്ലേജിലെ ബ്ലോക്ക്
നം.15-ല്‍ തണ്ടപ്പേര്
റദ്ദാക്കിയ ഭൂമിയില്‍
സ്ഥിതിചെയ്യുന്ന
റിസോര്‍ട്ടുകള്‍
ഉടമകള്‍ക്ക് തന്നെ
പാട്ടത്തിന് നല്കാന്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
മൂന്നാര്‍,
പള്ളിവാസല്‍,
ചിന്നക്കനാല്‍,
കൊട്ടക്കമ്പുര്
മേഖലകളിലെ
വ്യാജപട്ടയങ്ങള്‍
കണ്ടെത്തി റദ്ദ്
ചെയ്യുന്നതിന് പകരം
പട്ടയവ്യവസ്ഥകള്‍
ലംഘിച്ചതിന്
തണ്ടപ്പേര് റദ്ദ്
ചെയ്യുന്നത് കൈയ്യേറ്റ
ലോബിക്ക്
സഹായകരമാകുമെന്നതിനാല്‍
ഇക്കാര്യത്തില്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ?
സര്‍ക്കാരിന്
കൈമാറിയ ഭൂമി
1237.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയത്തില്‍
വീടും ഭൂമിയും
നഷ്ടപ്പെട്ടവര്‍ക്ക്
വീടുവെച്ച് നല്കുവാന്
വ്യക്തികള്‍/സംഘടനകള്‍
സര്‍ക്കാരിലേക്ക്
സൗജന്യമായി എത്ര
ഏക്കര്‍ ഭൂമിയാണ്
കൈമാറിയതെന്ന്
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
ഭൂമിയില്‍ ഇതിനകം എത്ര
പേര്‍ക്ക് വീട്/ഫ്ലാററ്
നിര്‍മ്മിച്ച് നല്കി;
വിശദ വിവരം നല്‍കുമോ?
സര്‍ക്കാരിലേക്ക്
ഭൂമി കൈമാറുന്നതിനുള്ള
നടപടിക്രമം
1238.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയദുരന്തത്തില്‍
എല്ലാം നഷ്ടപ്പെട്ട
ജനങ്ങള്‍ക്ക് വീട്
വച്ചുനല്‍കുന്നതിന്
സൗജന്യമായി സ്ഥലം
വിട്ടു നല്‍കുന്നതിന്
സംഘടനകളും വ്യക്തികളും
മുന്നോട്ട്
വന്നിരുന്നോയെന്ന്
വെളിപ്പെടുത്താമോ;
(ബി)
ഇപ്രകാരം
സര്‍ക്കാരിലേക്ക് ഭൂമി
കൈമാറുന്നതിനുള്ള
നടപടിക്രമം
എന്തൊക്കെയാണ്;
വിശദമാക്കാമോ;
(സി)
2018
ആഗസ്റ്റിന് ശേഷം ഓരോ
ജില്ലയിലും
സംഘടനകള്‍/വ്യക്തികള്‍
കൈമാറിയ ഭൂമി
സംബന്ധിച്ച വിശദാംശം
നല്‍കുമോ?
കേരള
സംസ്ഥാന ഭവനനിര്‍മ്മാണ
ബോര്‍ഡിന്റെ
പ്രവര്‍ത്തനങ്ങള്‍
1239.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സംസ്ഥാന ഭവനനിര്‍മ്മാണ
ബോര്‍ഡിന്റെ
പ്രവര്‍ത്തനങ്ങള്‍ ഈ
സര്‍ക്കാര്‍
വന്നതിനുശേഷം
മുരടിക്കുന്നു എന്ന
പരാതി പരിശോധിക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ഏതെല്ലാം
പുതിയ പദ്ധതികളാണ്
ഭവനനിര്‍മ്മാണ ബോര്‍ഡ്
ആവിഷ്കരിച്ച്
നടപ്പാക്കിയത് എന്ന്
വ്യക്തമാക്കാമോ;
(സി)
മുന്‍
സര്‍ക്കാര്‍
നടപ്പിലാക്കി
വന്നിരുന്ന ഏതെല്ലാം
ഭവന പദ്ധതികള്‍
പൂര്‍ത്തീകരിച്ചു; ഇനി
പൂര്‍ത്തീകരിക്കാനുള്ളത്
ഏതെല്ലാം; ഇവയുടെ
ഇപ്പോഴത്തെ പുരോഗതി
അറിയിക്കാമോ;
(ഡി)
പ്രളയ
പുനര്‍നിര്‍മ്മാണ
പദ്ധതി, ലൈഫ് പദ്ധതി
എന്നിവയില്‍
ബോര്‍ഡിന്റെ
പങ്കാളിത്തം
എന്താണെന്ന്
വ്യക്തമാക്കാമോ;
(ഇ)
ഭവന
നിര്‍മ്മാണ ബോര്‍ഡ്
ആധുനിക സാങ്കേതിക വിദ്യ
ഈ മേഖലയില്‍
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്നറിയിക്കാമോ;
പ്രീഫാബ് രീതിയിലുള്ള
നിര്‍മ്മാണം ബോര്‍ഡിന്
ഏറ്റെടുക്കാനും
നടപ്പിലാക്കാനും
കഴിയുമോ
എന്നറിയിക്കാമോ;
(എഫ്)
പരീക്ഷണാര്‍ത്ഥം
പുതിയ നിര്‍മ്മാണ
രീതിയിലുള്ള
പ്രോജക്ടുകള്‍
ഏറ്റെടുക്കാന്‍ ബോര്‍ഡ്
തയ്യാറാകുമോ
എന്നറിയിക്കാമോ?
ലക്ഷം
വീടുകളിലെ ഇരട്ടവീടുകൾ ഒറ്റ
വീടാക്കുന്ന പദ്ധതി
1240.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാവപ്പെട്ടവര്‍ക്ക്
വീട് നിര്‍മ്മിച്ചു
നല്കുന്ന ഹൗസിങ്
ബോര്‍ഡിന്റെ പദ്ധതി
ഇപ്പോള്‍
നിലവിലുണ്ടോ;എങ്കില്‍ ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം എത്ര പേര്‍ക്ക്
ഇത്തരത്തില്‍ വീട്
നിര്‍മ്മിച്ച് നല്കി
എന്ന് അറിയിക്കാമോ;
(ബി)
ലക്ഷം
വീടുകളിലെ ഇരട്ട
വീടുകള്‍ ഒറ്റ വീടുകള്‍
ആക്കുന്ന പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം എത്ര ഇരട്ട
വീടുകളാണ് ഇത്തരത്തില്‍
ഒറ്റ വീടുകള്‍ ആക്കി
മാറ്റിയത്; ഇനിയും
ഇത്തരത്തില്‍ ഒറ്റ
വീടുകള്‍ ആക്കി
മാറ്റാന്‍ കഴിയാത്ത
എത്ര ഇരട്ട വീടുകള്‍
സംസ്ഥാനത്ത് ഉണ്ടെന്ന്
വിശദമാക്കാമോ; ഇവ ഒറ്റ
വീടുകള്‍ ആക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിരിക്കുന്നത്;
ഇവര്‍ക്ക് എന്ന് വീട്
വച്ച് നല്‍കാനാകും
എന്ന് വിശദീകരിക്കാമോ?
മങ്കട
മണ്ഡലത്തിലെ ഗൃഹശ്രീ പദ്ധതി
1241.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
ഭവന നിര്‍മ്മാണ ബോര്‍ഡ്
നടപ്പിലാക്കുന്ന
ഗൃഹശ്രീ പദ്ധതിയുടെ
ഭാഗമായി മങ്കട
നിയോജകമണ്ഡലത്തിൽ
നടന്നുവരുന്ന
പ്രവര്‍ത്തനങ്ങളുടെ
പുരോഗതി വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിക്കായി 2019-20 ൽ
സ്പെഷ്യൽ വര്‍ക്കിംഗ്
ഗ്രൂപ്പ് തീരുമാന
പ്രകാരം സര്‍ക്കാര്‍
വിഹിതം
അനുവദിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(സി)
2017-18
മുതൽ 2019-20 വരെയുള്ള
കാലയളവിൽ മങ്കടയിൽ
നിന്ന് ലഭിച്ച
അപേക്ഷകള്‍ക്ക്
സര്‍ക്കാര്‍ വിഹിതം
എന്നത്തേക്ക്
നൽകാനാകുമെന്ന്
വ്യക്തമാക്കാമോ?
ഭവനനിര്‍മ്മാണ
ബോര്‍ഡ് നടത്തിയ അദാലത്ത്
1242.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഭവനനിര്‍മ്മാണ ബോര്‍ഡ്
വയനാട് ജില്ലയില്‍
നടത്തിയ അദാലത്തില്‍
എത്ര കോടി രൂപയുടെ
ആനുകൂല്യം
അനുവദിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ?
കെട്ടിട
നിര്‍മ്മാണ ചെലവ് സൂചിക
1243.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
പി.കെ.അബ്ദു റബ്ബ്
,,
എന്‍. ഷംസുദ്ദീന്
,,
ടി.എ.അഹമ്മദ് കബീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കെട്ടിട നിര്‍മ്മാണ
ചെലവ് സൂചിക
തയ്യാറാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇതു
സംബന്ധിച്ച
കേന്ദ്രസര്‍ക്കാരിന്റെ
നിര്ദ്ദേശത്തിന്മേല്
സംസ്ഥാന സര്‍ക്കാര്‍
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ട്;
വ്യക്തമാക്കുമോ;
(ബി)
കെട്ടിട
നിര്‍മ്മാണരംഗത്ത്
ദീര്‍ഘകാലമായി
പ്രവര്‍ത്തിക്കുന്ന
സ്ഥാപനം എന്ന നിലയില്‍
നാളിതുവരെ
ഇത്തരത്തിലൊരു സൂചിക
തയ്യാറാക്കുന്നതിന്
ഭവനനിര്‍മ്മാണ
ബോര്‍ഡിന് കഴിയാത്തത്
ശരിയായ
ദിശാബോധത്തോടെയല്ല ഈ
സ്ഥാപനം
പ്രവര്‍ത്തിക്കുന്നത്
എന്നതുകൊണ്ടാണെന്ന്
കരുതുന്നുണ്ടോ;
(സി)
സര്‍ക്കാരിന്റെ
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക്
ഉള്‍പ്പെടെ മാര്‍ഗ്ഗ
നിര്‍ദ്ദേശങ്ങളും
മേല്‍നോട്ടവും
വഹിക്കുന്ന തരത്തിലുള്ള
കാര്യക്ഷമമായ
ഏജന്‍സിയായി ഭവന
നിര്‍മ്മാണ ബോര്‍ഡിനെ
മാറ്റുന്നതിനും
കാലോചിതമായി
പരിഷ്കരിക്കുന്നതിനും
ആവശ്യമായ നടപടി
സ്വീകരിക്കുമോ?