മദ്യ
ഉല്പാദക യൂണിറ്റുകള്‍ക്ക്
ലെെസന്‍സ്
*61.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
അനില്‍ അക്കര
,,
അന്‍വര്‍ സാദത്ത്
,,
അനൂപ് ജേക്കബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വീര്യം
കുറഞ്ഞ മദ്യം
ഉല്പാദിപ്പിക്കുന്ന
യൂണിറ്റുകള്‍ക്ക്
ലെെസന്‍സ്
നല്‍കുന്നതിന് എക്സെെസ്
വകുപ്പ്
ആലോചിക്കുന്നുണ്ടോ;
(ബി)
കശുമാങ്ങയില്‍
നിന്നും മദ്യമുണ്ടാക്കി
വിപണനം ചെയ്യുന്ന
പദ്ധതിക്ക്
പ്ലാന്റേഷന്
കോര്പ്പറേഷന്
എക്സെെസ് വകുപ്പിന്റെ
അനുമതി തേടിയിട്ടുണ്ടോ;
അതിന്മേല് എക്സെെസ്
വകുപ്പിന്റെ തീരുമാനം
വ്യക്തമാക്കാമോ;
(സി)
ഇതിനായി
നിലവിലുള്ള ഏതൊക്കെ
ചട്ടങ്ങളില്‍ ഭേദഗതി
കൊണ്ടുവരുവാനാണ്
ഉദ്ദേശിക്കുന്നത്;
വിശദമാക്കുമോ?
ക്ഷേമനിധി
ബോര്‍ഡുകളെ
ശക്തിപ്പെടുത്തുന്നതിന് നടപടി
*62.
ശ്രീ.എം.
രാജഗോപാലന്‍
,,
കെ.സുരേഷ് കുറുപ്പ്
,,
ഡി.കെ. മുരളി
,,
പി.ടി.എ. റഹീം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാരിന്റെ
പ്രതിലോമ നയങ്ങള്‍
ഏറ്റവും പ്രതികൂലമായി
ബാധിച്ചിട്ടുള്ളത്
തൊഴിലാളികളെയാണെന്നതിനാല്
അവരുടെ താല്പര്യം
സംരക്ഷിക്കുന്നതിന്
തൊഴില്‍ വകുപ്പിനു
കീഴിലുള്ള വിവിധ
ക്ഷേമനിധി ബോര്‍ഡുകളെ
ശക്തിപ്പെടുത്തുന്നതിനും
കാര്യക്ഷമമാക്കുന്നതിനും
ഈ സര്‍ക്കാര്‍
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കാമോ;
(ബി)
ചെലവു
കുറയ്ക്കുന്നതിനും
സാമ്പത്തിക അടിത്തറ
ശക്തിപ്പെടുത്തുന്നതിനുമായി
സമാന സ്വഭാവമുള്ള
ക്ഷേമനിധി ബോര്‍ഡുകളെ
ഏകീകരിക്കാനും അംശദായം
പുതുക്കാനും
ഉദ്ദേശിക്കുന്നുണ്ടോ;
ഇതിനായി നടത്തുന്ന
പ്രവര്‍ത്തനത്തിന്റെ
പുരോഗതി അറിയിക്കാമോ;
(സി)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
കുടിശ്ശികയാക്കിയ
ആനുകൂല്യങ്ങള്‍
കര്‍ഷകത്തൊഴിലാളി
ക്ഷേമനിധി ബോര്‍ഡ്
പൂര്‍ണ്ണമായും
നല്കിക്കഴിഞ്ഞുവോ;
ബോര്‍ഡിനെ
ശക്തിപ്പെടുത്താന്‍ ഈ
സര്‍ക്കാര്‍ കൈക്കൊണ്ട
നടപടി വിശദമാക്കാമോ?
വനാതിര്‍ത്തിയിലുള്ള
ഭൂമിയുടെ ക്രയവിക്രയ
നിയന്ത്രണം
*63.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
,,
സി. ദിവാകരന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനഭൂമിയുമായി
ചേര്‍ന്ന് കിടക്കുന്ന
സ്വകാര്യഭൂമി
കെെമാറുന്നതിന്
നിയന്ത്രണം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ ഏതൊക്കെ
തരത്തിലുള്ള
നിയന്ത്രണങ്ങളാണ്
ഏര്‍പ്പെടുത്തിയതെന്ന്
അറിയിക്കുമോ;
(ബി)
ഇത്തരം
സ്വകാര്യഭൂമി
കെെമാറ്റത്തിനായുള്ള
ഭൂമി രജിസ്ട്രേഷന് വനം
വകുപ്പില്‍ നിന്നും
എന്‍.ഒ.സി. വേണമെന്ന
നിബന്ധന ഉണ്ടോ;
എന്‍.ഒ.സി.
നല്‍കുന്നതുമായി
ബന്ധപ്പെട്ട ചട്ടങ്ങള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കാമോ;
(സി)
സ്വകാര്യഭൂമിയുമായി
വനാതിര്‍ത്തി
പങ്കിടുന്ന
വനമേഖലകളില്‍
എന്‍.ഒ.സി.
നല്‍കുന്നതുമായി
ബന്ധപ്പെട്ട്
എന്തൊക്കെ
ബുദ്ധിമുട്ടുകളാണ് വനം
വകുപ്പ്
നേരിടുന്നതെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഭൂമി
രജിസ്ട്രേഷന്
വനംവകുപ്പിന്റെ
എന്‍.ഒ.സി.
വേണമെന്നതിനാല്‍ വിവിധ
ജില്ലകളിലെ
പതിനായിരക്കണക്കിന്
കര്‍ഷകരുടെ ഭൂമി
ക്രയവിക്രയം
അസാധ്യമാകുന്ന സ്ഥിതി
പരിഹരിക്കുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വ്യക്തമാക്കാമോ?
ക്ഷീരകര്‍ഷക
ക്ഷേമം
*64.
ശ്രീ.വി.
അബ്ദുറഹിമാന്
,,
എ. പ്രദീപ്കുമാര്‍
,,
കെ.കുഞ്ഞിരാമന്
,,
സി. കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാരിന്റെ
ലക്ഷ്യബോധത്തോടെയുള്ള
ഇടപെടലിന്റെ ഫലമായി
ക്ഷീരോത്പാദനത്തില്‍
സ്വയംപര്യാപ്തതയെന്ന
ലക്ഷ്യം
പ്രാപ്യമായിക്കൊണ്ടിരിക്കുന്ന
വേളയില്‍ മൂന്ന്
ലക്ഷത്തോളം വരുന്ന
ക്ഷീരകര്‍ഷകരുടെ
സാമ്പത്തികസ്ഥിതി
സുരക്ഷിതമാക്കുന്നതിനുള്ള
പദ്ധതികളെക്കുറിച്ച്
വിശദമാക്കാമോ;
(ബി)
മില്‍മ
സംഭരിക്കുന്ന പാലിന്റെ
വില വര്‍ദ്ധിപ്പിച്ചത്
കര്‍ഷകര്‍ക്ക് ഏറെ
ആശ്വാസം
പകര്‍ന്നെങ്കിലും
അതോടാെപ്പംതന്നെ
കാലിത്തീറ്റയുടെ വില
വര്‍ദ്ധിപ്പിച്ചതും
സബ്സിഡിയില്‍
കുറവുവരുത്തിയതും
കര്ഷകതാത്പര്യത്തിന്
ഹാനികരമായിട്ടുള്ളതിനാല്
ഇക്കാര്യത്തില്‍
ഇടപെടാൻ
സാധിക്കുമോയെന്ന്
വ്യക്തമാക്കാമോ;
(സി)
പല
കാരണങ്ങള്‍ പറഞ്ഞ്
കര്‍ഷകര്‍ക്ക് പാലിന്
അര്‍ഹമായ വില
നല്‍കുന്നില്ലെന്ന
പരാതികള്‍
പഠനവിധേയമാക്കാമോ;
(ഡി)
ക്ഷീരസഹകരണസംഘങ്ങളെ
ശക്തിപ്പെടുത്തുന്നതിനായി
ചെയ്തുവരുന്ന
കാര്യങ്ങള്‍
എന്താെക്കെയെന്ന്
അറിയിക്കാമോ?
മദ്യവര്‍ജ്ജന
നയം
*65.
ശ്രീ.കെ.എം.ഷാജി
,,
പി.കെ.അബ്ദു റബ്ബ്
,,
പി.ഉബൈദുള്ള
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാരിന്റെ
മദ്യവര്‍ജ്ജന നയം
സംസ്ഥാനത്തെ മദ്യ
ഉപയോഗത്തില്‍
എത്രമാത്രം കുറവ്
വരുത്തിയിട്ടുണ്ടെന്ന
കാര്യം
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
നയം വിജയിപ്പിക്കാന്‍
പുതുതായി എന്തെങ്കിലും
നടപടികള്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍
വ്യക്തമാക്കുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പുതുതായി അനുവദിച്ച
ബിവറേജസ്
ഔട്ട്ലെറ്റുകളുടെയും
ബാറുകളുടെയും എണ്ണം
എത്ര വീതമാണെന്ന്
വെളിപ്പെടുത്തുമോ?
ഗ്രാമ-നഗര
ജലവിതരണ പദ്ധതികള്‍
*66.
ശ്രീമതി
യു. പ്രതിഭ
ശ്രീ.എ.
എന്‍. ഷംസീര്‍
,,
കെ.ജെ. മാക്സി
,,
വി. ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
വാട്ടര്‍ അതോറിറ്റിയുടെ
കീഴിലുള്ള ഗ്രാമ-നഗര
ജലവിതരണ പദ്ധതികളുടെ
വിപുലീകരണത്തിന്
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
പ്രധാന
നഗരങ്ങളില്‍ സദാസമയം
കുടിവെള്ളം
ലഭ്യമാക്കാന്‍ പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദാംശം അറിയിക്കാമോ;
തലസ്ഥാന നഗരിയിലെ
കുടിവെള്ള പ്രശ്നം
പരിഹരിക്കുന്നതിനുള്ള
പുതിയ
ജലശുദ്ധീകരണശാലയുടെ പണി
പൂര്‍ത്തിയായിട്ടുണ്ടോ;
(സി)
പ്രതിവര്‍ഷം
രണ്ടുലക്ഷം കണക്ഷനുകള്‍
അധികമായി നല്‍കുകയെന്ന
പ്രഖ്യാപിത ലക്ഷ്യം
നിറവേറ്റുന്നതിന്
നടന്നുവരുന്ന
പ്രവര്‍ത്തനത്തെക്കുറിച്ച്
വിശദമാക്കാമോ;
(ഡി)
റിസര്‍വോയറുകളുടെ
ശേഷി
നിലനിര്‍ത്തുന്നതിന്
മണ്ണും ചെളിയും നീക്കം
ചെയ്യാന്‍
നടപടിയെടുത്തിട്ടുണ്ടോ;
(ഇ)
ജല
അതോറിറ്റി വിതരണം
ചെയ്യുന്ന
കുടിവെള്ളത്തിന്റെ
ഗുണനിലവാരം
ഉറപ്പാക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
മാര്‍ഗങ്ങള്‍
എന്തൊക്കെയെന്ന്
അറിയിക്കുമോ?
പട്ടികവര്‍ഗ്ഗക്കാര്‍ക്കുള്ള
ആനുകൂല്യങ്ങള്‍ അക്കൗണ്ടിലൂടെ
നല്കുവാന് നടപടി
*67.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
ഐ.സി.ബാലകൃഷ്ണന്
,,
ടി.ജെ. വിനോദ്
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
പദ്ധതികള്‍
പട്ടികവര്‍ഗ്ഗക്കാരില്‍
എത്തുന്നില്ലായെന്നും
അവര്‍ക്കായി
അനുവദിക്കുന്ന
ആനുകൂല്യങ്ങള്‍
ഇടനിലക്കാര്‍
തട്ടിയെടുക്കുന്നുവെന്നുമുള്ള
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ആദിവാസികളുടെ
ജീവിതനിലവാരം
മെച്ചപ്പെടുത്തുന്നതിന്
നേരിട്ട് ഇടപെടല്‍
വേണമെന്ന് കേന്ദ്ര
സ്ഥാപനങ്ങള്‍ക്കും
ഏജന്‍സികള്‍ക്കും
കേന്ദ്ര സര്‍ക്കാര്‍
നിര്‍ദ്ദേശം
നല്കിയിട്ടുള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
ധനസഹായം
പട്ടികവര്‍ഗ്ഗക്കാരുടെ
അക്കൗണ്ടില്‍
ലഭിക്കുന്ന വിധത്തില്‍
ക്രമീകരണം നടത്തുവാന്‍
ഉള്ള നിര്‍ദ്ദേശം
പട്ടികവര്‍ഗ്ഗക്കാര്‍ക്ക്
ഗുണകരമാണെന്ന്
കരുതുന്നുണ്ടോ;
(ഡി)
സംസ്ഥാന
സര്‍ക്കാര്‍
നടപ്പിലാക്കുന്ന
പദ്ധതികളുടെയും
ആനുകൂല്യം നേരിട്ട്
പട്ടികവര്‍ഗ്ഗക്കാരുടെ
ബാങ്ക് അക്കൗണ്ടില്‍
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
വാട്ടർ
അതോറിറ്റിയുടെ സാമ്പത്തിക
സുസ്ഥിരത
*68.
ശ്രീ.എന്‍.
വിജയന് പിള്ള
,,
എം. സ്വരാജ്
,,
പി. ഉണ്ണി
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കുടിവെള്ള
ചാർജില്‍ നിന്നുള്ള
വരുമാനം ആകെ നടത്തിപ്പു
ചെലവിന്റെ 47
ശതമാനത്തിനടുത്തു
മാത്രമാണെന്നത് വാട്ടർ
അതോറിറ്റിയുടെ
സാമ്പത്തിക
സുസ്ഥിരതയെയും പദ്ധതി
നിർവ്വഹണത്തെയും
ബാധിക്കുമെന്നതിനാല്‍
പ്രതിസന്ധി
മറികടക്കുന്നതിന്
ഉദ്ദേശിക്കുന്ന മാർഗം
അറിയിക്കാമോ;
(ബി)
ജലചോർച്ച
ഒഴിവാക്കിയാല്‍
നിലവിലുള്ള
വരുമാനത്തിന്റെയത്രതന്നെ
അധിക വരുമാനം
നേടാനാകുമെന്നതിനാല്‍
അതിനായി പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(സി)
കുടിവെള്ള
ചാർജിനത്തില്‍
കുടിശ്ശികയായി
ലഭിക്കാനുള്ള 1111
കോടിയിലധികം വരുന്ന
തുകയില്‍ ഗാർഹികേതര
ഉപഭോക്താക്കളില്‍
നിന്നുള്ള 870 കോടിയോളം
വരുന്ന
കുടിശ്ശികയെങ്കിലും
വസൂലാക്കുന്നത്
ത്വരിതപ്പെടുത്താൻ
നടപടിയെടുത്തിട്ടുണ്ടോ?
തോട്ടം
മേഖലയില്‍ നടപ്പിലാക്കുന്ന
പദ്ധതികള്‍
*69.
ശ്രീ.അനൂപ്
ജേക്കബ്
,,
കെ.സി.ജോസഫ്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പ്ലാന്റേഷന്
നയം
പരിഷ്ക്കരിക്കുന്നതിന്
സർക്കാർ
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങൾ നല്‍കാമോ;
(ബി)
ഗ്ലോബല്‍
ഇന്‍വെസ്റ്റ്മെന്റ്
മീറ്റായ അസെന്‍ഡ് 2020
ല്‍ തോട്ടം മേഖലയ്ക്ക്
കൂടുതല്‍ സ്വാതന്ത്ര്യം
അനുവദിക്കുമെന്ന
പ്രഖ്യാപനം
നടത്തിയിട്ടുണ്ടോ;
അതിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കുമോ;
(സി)
അസെന്‍ഡ്
2020 ല്‍ അവതരിപ്പിച്ച
പദ്ധതികളിൽ തോട്ടം
മേഖലയില്‍
നടപ്പിലാക്കുവാന്‍
ലക്ഷ്യമിടുന്ന
പദ്ധതികള്‍
എന്തൊക്കെയാണ്;
വിശദാംശങ്ങൾ നല്‍കാമോ;
(ഡി)
ഈ
മേഖലയില്‍
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്ന
പദ്ധതികള്‍ക്ക്
പരിസ്ഥിതി പ്രശ്നങ്ങള്‍
ഉള്‍പ്പെടെയുള്ള
കടമ്പകള്‍ ഉണ്ടാകുന്ന
സാഹചര്യം
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ അവ തരണം
ചെയ്യുന്നതിന്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
എന്തൊക്കെയാണ്
എന്നറിയിക്കാമോ?
വാത്സല്യനിധി
പദ്ധതി
*70.
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.മുരളി
പെരുനെല്ലി
,,
പി. ഉണ്ണി
,,
പുരുഷന് കടലുണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പട്ടികജാതിയില്‍പ്പെട്ട
പെണ്‍കുട്ടികള്‍ക്കായി
വാത്സല്യനിധി എന്ന
പേരില്‍ സാമൂഹ്യ
സുരക്ഷാ ഇന്‍ഷുറന്‍സ്
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോയെന്ന്
വെളിപ്പെടുത്തുമോ;
(ബി)
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ട
പെണ്‍കുട്ടികളുടെ
വിദ്യാഭ്യാസം,
ആരോഗ്യപരിരക്ഷ
തുടങ്ങിയവ
ഉറപ്പാക്കുന്നതിനായി
എന്തെല്ലാം
കാര്യങ്ങളാണ് പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതിയില്‍
അംഗമാകുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്നും ഈ
പദ്ധതിപ്രകാരം ഓരോ
പെണ്‍കുട്ടിയ്ക്കും
എത്ര തുകയാണ്
ലഭിക്കുന്നതെന്നും
അറിയിക്കാമോ?
വനമേഖലയിലെ
ആദിവാസികളെ
കുടിയൊഴിപ്പിക്കുന്ന നടപടി
*71.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനമേഖലയില്‍
വസിക്കുന്ന ആദിവാസികളെ
കുടിയൊഴിപ്പിക്കുന്നതിന്
തീരുമാനം
കൈക്കൊണ്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏതെല്ലാം
വനമേഖലയില്പ്പെട്ടവരെയാണ്
ഇത്തരത്തില്‍
കുടിയൊഴിപ്പിക്കുന്നതെന്ന്
വിശദമാക്കുമോ;
(ബി)
വനഭൂമിയില്‍
കൈവശാവകാശ രേഖ ലഭിച്ച
ഇവരെ വനത്തില്‍ നിന്നും
ഇറക്കിവിടാന്‍
നിയമമില്ലാത്ത
സാഹചര്യത്തില്‍
ഇവര്‍ക്കുള്ള
വൈദ്യുതിയും ഗതാഗത
സംവിധാനവും തടയുന്ന
നടപടി
അവസാനിപ്പിക്കുമോ;
വിശദമാക്കുമോ;
(സി)
വനവിഭവങ്ങള്‍
ശേഖരിച്ചും പ്രത്യേക
ആചാരങ്ങളിലും
സംസ്കാരത്തിലും
ജീവിക്കുകയും ചെയ്യുന്ന
ആദിവാസികളെ വനഭൂമിയില്‍
നിന്നും പുറത്താക്കുന്ന
നടപടി
പുനഃപരിശോധിക്കുന്നതിന്
തയ്യാറാകുമോ;
വിശദമാക്കുമോ?
സ്കൂള്‍
പരിസരങ്ങളിലെ ലഹരി വില്പന
*72.
ശ്രീ.പി.കെ.അബ്ദു
റബ്ബ്
,,
ടി.എ.അഹമ്മദ് കബീര്‍
,,
കെ.എന്‍.എ ഖാദര്‍
,,
സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്കൂള്‍
പരിസരങ്ങളിലെ ലഹരി
വസ്തുക്കളുടെ വില്പന
സര്‍ക്കാര്‍
ഗൗരവപൂര്‍വ്വം
കാണുന്നുണ്ടോ; എങ്കില്‍
അതിനെതിരെ
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കുമോ;
(ബി)
ഇപ്രകാരമുള്ള
വില്പനക്കാര്ക്കെതിരെ
ജുവനൈല്‍ ജസ്റ്റിസ്
ആക്ടിലെ വ്യവസ്ഥകള്‍
കൂടി ഉള്‍പ്പെടുത്തി
കേസെടുക്കാനുള്ള അനുമതി
സംബന്ധിച്ച സര്‍ക്കാര്‍
നിലപാടെന്തെന്ന്
വ്യക്തമാക്കുമോ;
(സി)
എക്സൈസ്
വകുപ്പ് ഇതുസംബന്ധിച്ച
കത്ത്
സര്ക്കാരിലേക്ക്സമര്പ്പിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ എന്ന്
സമര്‍പ്പിച്ചുവെന്നും
ആയതില്‍ സർക്കാർ
തീരുമാനമെടുത്തിട്ടുണ്ടോയെന്നും
വെളിപ്പെടുത്താമോ?
ക്ഷീരകര്‍ഷക
ക്ഷേമനിധി ബോര്‍ഡിന്റെ
പ്രവര്‍ത്തനം
*73.
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
,,
ചിറ്റയം ഗോപകുമാര്‍
,,
ഇ.കെ.വിജയന്
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ക്ഷീരകര്‍ഷക
ക്ഷേമനിധി ബോര്‍ഡിന്റെ
പ്രവര്‍ത്തനം
സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
ബോര്‍ഡ്
നല്കുന്ന
ആനുകൂല്യങ്ങള്‍
എന്തൊക്കെയാണെന്നും അവ
ക്ഷീരകര്‍ഷകര്‍ക്ക്
ആശ്വാസദായകമാണോയെന്നും
അറിയിക്കുമോ;
(സി)
ക്ഷീരകര്‍ഷക
ക്ഷേമനിധി ബോര്‍ഡിന്റെ
പുനഃസംഘടനാ നടപടികള്‍
പൂര്‍ത്തിയായിട്ടുണ്ടോ;
(ഡി)
ക്ഷീരകര്‍ഷക
ക്ഷേമനിധി ബോര്‍ഡിലെ
അംഗത്വ നടപടികള്‍,
പെന്ഷന് നടപടികള്‍
എന്നിവ ഓണ്‍ലെെന്‍
ആക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
വന്യമൃഗശല്യം
തടയാന്‍
പ്രതിരോധമാര്‍ഗ്ഗങ്ങള്‍
*74.
ശ്രീ.ജോര്‍ജ്
എം. തോമസ്
,,
ജെയിംസ് മാത്യു
,,
സി. കെ. ശശീന്ദ്രന്
,,
കെ. ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനനശീകരണം
ഫലപ്രദമായി
തടഞ്ഞതിനെത്തുടര്‍ന്ന്
വനവിസ്തൃതി
വര്‍ദ്ധിച്ചുവരുന്ന
സാഹചര്യത്തിലും
വന്യജീവികള്‍
മനുഷ്യവാസപ്രദേശങ്ങളിലേക്കിറങ്ങുന്നത്
വര്‍ദ്ധിച്ചുവരുന്നത്
പഠനവിധേയമാക്കിയിരുന്നോ;
വിശദമാക്കാമോ;
(ബി)
മലയോരപ്രദേശങ്ങളില്‍
ആന, കാട്ടുപന്നി,
കുരങ്ങ് എന്നിവയുടെ
ശല്യം
വര്‍ദ്ധിച്ചുവരുന്നതോടൊപ്പം
കാട്ടുപോത്തുകള്‍ കൂടി
നാട്ടിലേക്കിറങ്ങുന്ന
ആശങ്കാജനകമായ സ്ഥിതി
കണക്കിലെടുത്ത്
വന്യജീവി
സങ്കേതങ്ങളില്‍
കുടിവെള്ളത്തിന്റെയും
തീറ്റയുടെയും ലഭ്യത
വര്‍ദ്ധിപ്പിച്ച്
വന്യമൃഗങ്ങള്‍
നാട്ടിലേക്കിറങ്ങേണ്ട
സാഹചര്യം
കുറയ്ക്കുന്നതിന്
ആവിഷ്ക്കരിച്ച പദ്ധതി
ഫലവത്തായ രീതിയില്‍
നടപ്പിലായിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(സി)
വന്യമൃഗശല്യം
കൂടുതലുള്ള
പ്രദേശങ്ങളില്‍
പ്രതിരോധമാര്‍ഗ്ഗങ്ങള്‍
ഫലപ്രദമായ രീതിയില്‍
നടപ്പിലാക്കാന്‍
നടപടിയെടുത്തിട്ടുണ്ടോ;
വ്യക്തമാക്കാമോ?
മദ്യ
വില്പനശാലകള് ഒന്നാംതീയതി
തുറക്കുവാനുള്ള തീരുമാനം
*75.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
എം.ഉമ്മര്‍
,,
അബ്ദുല്‍ ഹമീദ് പി.
,,
പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എല്ലാ
മാസവും
ഒന്നാംതീയതിയിലും
ബാറുകളും സര്‍ക്കാര്‍
അംഗീകൃത മദ്യ
വില്പനശാലകളും തുറന്നു
പ്രവര്‍ത്തിപ്പിക്കുന്നതിന്
അനുമതി നല്കുന്ന
കാര്യം സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ;
(ബി)
ഇൗ
തീരുമാനം എന്നത്തേക്ക്
നടപ്പിലാക്കാനാണ്
ഉദ്ദേശിക്കുന്നത്;
(സി)
ഇൗ
നടപടിയിലൂടെ എത്ര
വരുമാനമാണ്
പ്രതീക്ഷിക്കുന്നത്;
പുതിയ തീരുമാനത്തിലൂടെ
എത്ര അധിക അളവ്
മദ്യമാണ് ലഭ്യമാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
സർക്കാർ വിലയിരുത്തല്‍
നടത്തിയിട്ടുണ്ടോ?
ലഹരി
പദാര്‍ത്ഥങ്ങളുടെ ഉപയോഗം
തടയുന്നതിന് നടപടി
*76.
ശ്രീ.പി.ഉബൈദുള്ള
,,
കെ.എം.ഷാജി
,,
ടി. വി. ഇബ്രാഹിം
,,
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അനുദിനം
വർദ്ധിച്ചുവരുന്ന ലഹരി
പദാർത്ഥങ്ങളുടെ ഉപയോഗം
കണ്ടെത്തുന്നതിനും
തടയുന്നതിനും
ആന്റി-നാര്‍കോർട്ടിക്സ്
സ്പെഷ്യല്‍ ആക്ഷൻ
ഫോഴ്സ് നടത്തിവരുന്ന
പ്രവർത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇവരുടെ
പ്രവർത്തനം മൂലം ലഹരി
പദാർത്ഥങ്ങളുടെ ഉപയോഗം
എത്രത്തോളം കുറയ്ക്കാൻ
കഴിഞ്ഞുവെന്ന്
വിശദമാക്കുമോ?
വാട്ടര്‍
അതോറിറ്റിയിലെ സാമ്പത്തിക
പ്രതിസന്ധി
*77.
ശ്രീ.എം.
വിന്‍സെന്റ്
,,
പി.ടി. തോമസ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
വാട്ടര്‍ അതോറിറ്റി
കനത്ത സാമ്പത്തിക
പ്രതിസന്ധിയിലാണ്
എന്നത് വസ്തുതയാണോ;
ഇതിനുള്ള പ്രധാന
കാരണങ്ങള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ;
(ബി)
വാട്ടര്‍
അതോറിറ്റി ചെലവ്
ചുരുക്കല്‍
നടപ്പിലാക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
ഇതിന്റെ ഭാഗമായി
നിലവിലുള്ള ഏതെങ്കിലും
തസ്തിക
നിര്‍ത്തലാക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(സി)
തസ്തിക
നിര്‍ത്തലാക്കുന്നതിനോടൊപ്പം
വാട്ടര്‍ അതോറിറ്റിയുടെ
ഏതെങ്കിലും ഓഫീസുകള്‍
അടച്ചുപൂട്ടുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഏതൊക്കെയെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
നിലവിലുള്ള
സാമ്പത്തിക പ്രതിസന്ധി
തരണം ചെയ്യുന്നതിന്
എന്തൊക്കെ നടപടികളാണ്
അടിയന്തിരമായി
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
തൊഴിലാളി
താല്പര്യം സംരക്ഷിക്കുന്നതിന്
നടത്തുന്ന പ്രവര്‍ത്തനങ്ങള്‍
*78.
ശ്രീ.കെ.
ദാസന്
,,
സി.കൃഷ്ണന്
,,
സി.കെ. ഹരീന്ദ്രന്‍
,,
എം. നൗഷാദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വേജ്
കോഡ് ഉള്‍പ്പെടെയുള്ള
വിവിധ നിയമങ്ങളിലൂടെ
കേന്ദ്ര സര്‍ക്കാര്‍
തൊഴിൽ നിയമങ്ങൾ
പരിഷ്കരിക്കുന്ന
സാഹചര്യത്തില്‍
സംസ്ഥാനത്ത്
തൊഴിലാളികള്‍ക്ക്
മാന്യമായ തൊഴില്‍
സാഹചര്യം
സൃഷ്ടിച്ചുകൊണ്ടും
വിവിധ തൊഴില്‍
മേഖലകളില്‍ മിനിമം
വേതനം
നിശ്ചയിച്ചുകൊണ്ടും
യഥാസമയം പുതുക്കി
നിശ്ചയിക്കുകയും അവ
പ്രാവര്ത്തികമാകുന്നെന്ന്
ഉറപ്പു വരുത്തുകയും
ചെയ്തുകൊണ്ടും തൊഴിലാളി
താല്പര്യം
സംരക്ഷിക്കുന്നതിന്
നടത്തുന്ന പ്രവര്‍ത്തനം
വിശദമാക്കാമോ;
(ബി)
മുത്തൂറ്റ്
ഫിനാന്‍സ്
നിക്ഷേപകരെന്ന ലേബലില്‍
തൊഴിലാളികളെയും മറ്റു
ഭരണ സംവിധാനങ്ങളെയും
പരസ്യമായി
വെല്ലുവിളിക്കുന്ന
സാഹചര്യത്തില്‍
പ്രശ്നപരിഹാരത്തിന്
നടത്തുന്ന ശ്രമം
അറിയിക്കാമോ;
(സി)
സ്വകാര്യ
ധനകാര്യ സ്ഥാപനങ്ങളും
ഐ.ടി
മേഖലയിലുള്‍പ്പെടെയുള്ള
നിരവധി സ്ഥാപനങ്ങളും
തൊഴിലാളികളുടെ
മൗലികാവകാശമായ സംഘടനാ
സ്വാതന്ത്ര്യം
അനുവദിക്കാത്ത
സാഹചര്യത്തില്‍ വ്യാപാര
സ്ഥാപനങ്ങളെപ്പോലെ
ഇവയ്ക്കും ഗ്രേഡിംഗ്
ഏര്‍പ്പെടുത്തുന്ന
കാര്യം പരിഗണിക്കുമോ;
വ്യക്തമാക്കുമോ?
സ്കൂള്‍
പരിസരങ്ങളില്‍ ലഹരി
പദാര്‍ത്ഥങ്ങളുടെ വിതരണം
*79.
ശ്രീ.പാറക്കല്‍
അബ്ദുല്ല
,,
എം. സി. കമറുദ്ദീന്
ഡോ.എം.
കെ. മുനീര്‍
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്കൂള്‍
പരിസരങ്ങളില്‍ ലഹരി
പദാര്‍ത്ഥങ്ങള്‍ വിതരണം
ചെയ്യുന്നവര്‍ക്കെതിരെ
നിലവില്‍ നര്‍കോട്ടിക്
ആക്ട് പ്രകാരം കേസ്സ്
രജിസ്റ്റര്‍
ചെയ്യുമ്പോള്‍
പ്രതികള്‍ ചെറിയ പിഴ
നല്കി ഒഴിവായ ശേഷം
വീണ്ടും ലഹരി കച്ചവടം
നടത്തുന്നതായ കാര്യം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരം
സന്ദര്‍ഭങ്ങളില്‍
ജൂവനൈല്‍ ജസ്റ്റിസ്
ആക്റ്റ് പ്രകാരം
കേസ്സെടുക്കുവാന്‍
അനുവദിക്കണമെന്ന്
എക്സൈസ് വകുപ്പ്
ആവശ്യപ്പെട്ടിരുന്നോ;
(സി)
എങ്കിൽ
ലഹരി വ്യാപാരം
കര്‍ശനമായി തടയുന്നതിന്
ജുവനൈല്‍ ജസ്റ്റിസ്
ആക്ട് പ്രകാരം
കേസ്സെടുക്കുന്നതിന്
അനുമതി ലഭ്യമാക്കുവാൻ
അടിയന്തര നടപടി
സ്വീകരിക്കുമോ?
പട്ടിക
ഗോത്രവര്‍ഗക്കാരുടെ സമഗ്ര
ആരോഗ്യ പരിരക്ഷ
*80.
ശ്രീ.കെ.വി.വിജയദാസ്
,,
പുരുഷന് കടലുണ്ടി
,,
പി.വി. അന്‍വര്‍
,,
കെ. ആന്‍സലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടിക
ഗോത്രവര്‍ഗക്കാര്‍ക്കിടയിലെ
മാതൃ-ശിശു മരണ നിരക്ക്
കുറച്ചുകൊണ്ടുവരുന്നതിനായി
സ്വീകരിച്ചുവരുന്ന
നടപടികളെക്കുറിച്ച്
വിശദമാക്കുമോ;
(ബി)
ചികിത്സാ
സൗകര്യങ്ങളുടെ
അപര്യാപ്തതയും
പോഷകാഹാരക്കുറവും
പരിഹരിക്കുന്നതിനുള്ള
പദ്ധതികള്‍
നടപ്പാക്കിവരുന്നുണ്ടോ;
വിശദമാക്കുമോ;
(സി)
പട്ടിക
ഗോത്രവര്‍ഗക്കാരുടെ,
വിശേഷിച്ച്
വനത്തിനുള്ളില്‍
വസിക്കുന്ന പ്രാക്തന
ഗോത്രവര്‍ഗക്കാരുടെ
സമഗ്ര ആരോഗ്യ
പരിരക്ഷക്കായി
ആവിഷ്കരിച്ചു
നടപ്പാക്കി വരുന്ന
പദ്ധതികളെക്കുറിച്ച്
വിശദമാക്കാമോ ?
അണക്കെട്ടുകളിലെയും
പുഴകളിലെയും മണല്‍ വാരല്‍
*81.
ശ്രീ.ടി.ജെ.
വിനോദ്
,,
വി.ഡി.സതീശന്
,,
കെ.സി.ജോസഫ്
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
2018ലും
2019 -ലുമുണ്ടായ
പ്രളയംമൂലം സംസ്ഥാനത്തെ
അണക്കെട്ടുകളിലും
പുഴകളിലും വന്‍തോതില്‍
മണല്‍ അടിഞ്ഞതായി
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
മണല്‍ വാരി
വില്ക്കുന്നതുവഴിയുള്ള
വരുമാനം നികുതിയേതര
വരുമാനമായി മാറ്റണമെന്ന
നിര്‍ദ്ദേശം
സര്‍ക്കാര്‍
പരിഗണിക്കുന്നുണ്ടോ;
(സി)
മണല്‍
വാരുന്നതിനുള്ള
പ്രായോഗിക
നിര്‍ദ്ദേശങ്ങള്‍
ലഭിച്ചിട്ടുണ്ടോ;
ആയതിന് സര്‍ക്കാര്‍
അംഗീകാരം
നല്‍കിയിട്ടുണ്ടോ;
(ഡി)
മുന്‍
എല്‍.ഡി.എഫ്.സര്‍ക്കാരിന്റെ
കാലത്ത് ഡാമുകളില്‍
നിന്നും മണല്‍
വാരുന്നതിനുള്ള
നിര്‍ദ്ദേശം
നടപ്പിലാക്കിയിരുന്നോ;
(ഇ)
ഏതൊക്കെ
ഡാമുകളില്‍ നിന്നുമാണ്
മണല്‍ വാരിയതെന്നും
അതിലൂടെ എന്ത് തുക
ലഭിച്ചുവെന്നുമുള്ള
കണക്ക് ലഭ്യമാണോ; ഈ
മണല്‍ വാരല്‍
ലാഭകരമായിരുന്നോ;
വിശദമാക്കാമോ?
പട്ടികജാതി-പട്ടിക
ഗോത്രങ്ങളില്‍പ്പെട്ട
ഭവനരഹിതര്‍
*82.
ശ്രീ.ബി.സത്യന്
,,
ബി.ഡി. ദേവസ്സി
,,
ആര്. രാജേഷ്
,,
മുരളി പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി-പട്ടിക
ഗോത്രങ്ങളില്‍പ്പെട്ട
എത്ര കുടുംബങ്ങള്‍
ഭവനരഹിതരും
വാസയോഗ്യമല്ലാത്ത
വീടുകളില്‍
താമസിക്കുന്നവരും ആയി
ഉണ്ടെന്നതിന്റെ കണക്ക്
ലഭ്യമാണോ; ഈ
സര്‍ക്കാരിന്റെ
കാലത്തുതന്നെ
ഭവനരഹിതര്‍ക്കെല്ലാം
വീടു
നല്കുന്നതിനായുള്ള
പ്രവൃത്തിയുടെ പുരോഗതി
അറിയിക്കാമോ;
(ബി)
ലൈഫ്
മിഷന്
പദ്ധതിയില്പ്പെട്ടിട്ടില്ലാത്തതും
എന്നാല്‍
ജീര്‍ണ്ണിച്ചതുമായ
വീടുകള്‍
വാസയോഗ്യമാക്കുന്നതിനും
പണി പൂര്‍ത്തിയാകാതെ
കിടക്കുന്ന വീടുകളുടെ
നിര്‍മ്മാണം
പൂര്‍ത്തിയാക്കുന്നതിനും
ചെയ്തു വരുന്ന
കാര്യങ്ങള്‍
എന്തൊക്കെയാണ്;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തിയ ശേഷം
മുന്‍ സര്‍ക്കാരിന്റെ
കാലത്ത്
പൂര്‍ത്തിയാകാതെ കിടന്ന
വീടുകള്‍ ഉള്‍പ്പെടെ
എത്ര വീടുകള്‍
പൂര്‍ത്തീകരിച്ചുവെന്നതിന്റെ
കണക്ക് ലഭ്യമാണോ;
വിശദമാക്കാമോ?
മയക്കുമരുന്ന്
മാഫിയക്കെതിരെ നടപടി
*83.
ശ്രീ.വി.കെ.പ്രശാന്ത്
,,
റ്റി.വി.രാജേഷ്
,,
രാജു എബ്രഹാം
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മയക്കുമരുന്ന്
മാഫിയക്കെതിരെ എക്സൈസ്
വകുപ്പ് നടപടി
ശക്തമാക്കിയതിന്റെ
ഫലമായി കേസുകളുടെ
എണ്ണത്തില്‍
വര്‍ദ്ധനയുണ്ടായിട്ടുണ്ടോ;
(ബി)
ലഹരി
പദാര്‍ത്ഥങ്ങളായി വിവിധ
രാസവസ്തുക്കള്‍
ഉപയോഗിക്കുന്നത്
വര്‍ദ്ധിച്ച്
വരുന്നതിന്റെയും ഇവ
സിനിമാ ലൊക്കേഷനുകളില്‍
വ്യാപകമാണെന്നും ലഹരി
വ്യാപാരം ഹൈടെക്
ആണെന്നുമുള്ള
വാര്‍ത്തയുടെയും
അടിസ്ഥാനത്തില്‍
എക്സൈസ് വകുപ്പില്‍
ഫീല്‍ഡ് ടെസ്റ്റിനുള്ള
സൗകര്യം
ഏര്‍പ്പെടുത്തുന്നതിനും
സൈബര്‍ സെല്‍
രൂപീകരിക്കുന്നതിനും
നടപടിയെടുക്കുമോ;
(സി)
സ്കൂള്‍,
കോളേജ്
വിദ്യാര്‍ത്ഥികളെ
ലഹരിക്കെണിയില്പ്പെടുത്തുന്നത്
വ്യാപകമാണെന്നുള്ള
ആശങ്ക ഉയര്‍ന്നിട്ടുള്ള
സാഹചര്യത്തിൽ
സ്കൂളുകളിലും
കോളേജുകളിലും ലഹരി
വിരുദ്ധ പ്രചരണവും
നിരീക്ഷണവും
ശക്തിപ്പെടുത്താന്‍
പരിപാടിയുണ്ടോ;
(ഡി)
മയക്കുമരുന്നിനടിമപ്പെട്ടവരെ
അതില്‍ നിന്നും
മോചിപ്പിക്കുന്നതിനുള്ള
ചികിത്സാ സൗകര്യങ്ങള്‍
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോയെന്ന്
അറിയിക്കാമോ?
തോട്ടം
തൊഴിലാളികളുടെ പ്രശ്നങ്ങള്‍
*84.
ശ്രീ.കെ.ഡി.
പ്രസേനന്‍
,,
എസ്.രാജേന്ദ്രന്
,,
ആന്റണി ജോണ്‍
,,
കാരാട്ട് റസാഖ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തോട്ടം
മേഖലയിലെ കാലാവധി
കഴിഞ്ഞ വേതന കരാര്‍
പുതുക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
അറിയിക്കാമോ;
പൂട്ടിക്കിടക്കുന്ന
തോട്ടങ്ങളിലെ
തൊഴിലാളികളുടെ
പ്രശ്നങ്ങള്‍
പരിഹരിക്കാന്‍
ചെയ്തുവരുന്ന
കാര്യങ്ങള്‍
അറിയിക്കാമോ;
(ബി)
കേന്ദ്ര
സര്‍ക്കാരിന്റെ
ആഗോളവല്‍ക്കരണ നയവും
കേന്ദ്രസര്‍ക്കാര്‍
സൃഷ്ടിച്ച സാമ്പത്തിക
മാന്ദ്യവും
പ്രതികൂലമായി ബാധിച്ച
തോട്ടം വ്യവസായത്തിന്റെ
സംരക്ഷണത്തിന്
പ്ലാന്റേഷന് നയം
രൂപീകരിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(സി)
പ്രതിസന്ധിയിലായ
ഈ വ്യവസായത്തെ
സംരക്ഷിക്കാന്‍ കേന്ദ്ര
സര്‍ക്കാരിനോട്
പാക്കേജ്
ആവശ്യപ്പെട്ടിരുന്നോ;
ഇല്ലെങ്കില്‍ ഇക്കാര്യം
പരിഗണിക്കുമോ;
(ഡി)
കൃഷ്ണന്
നായര്‍ കമ്മിറ്റി
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
ജലചോര്‍ച്ച
പരിഹരിക്കുന്നതിന് നടപടി
*85.
ശ്രീ.കെ.
ആന്‍സലന്‍
,,
എസ്.ശർമ്മ
,,
എന്‍. വിജയന് പിള്ള
,,
കെ.ജെ. മാക്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജലവിതരണ പൈപ്പുകള്‍
പൊട്ടുന്നതുമൂലം ധാരാളം
ജലം
പാഴായിപ്പോകുന്നതിനാല്
കേടായ പൈപ്പുകള്‍
അറ്റകുറ്റപ്പണി
നടത്തുന്നതിനും
ആവശ്യമായവ മാറ്റി
സ്ഥാപിക്കുന്നതിനും
എന്തെല്ലാം അടിയന്തര
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
പൈപ്പ്
ചോര്‍ച്ചയിലൂടെ ഒരു
വര്‍ഷം എത്ര കോടി
രൂപയുടെ കുടിവെള്ളം
നഷ്ടമാകുന്നുവെന്നാണ്
വാട്ടര്‍ അതോറിറ്റി
കണക്കാക്കിയിരിക്കുന്നതെന്ന്
വെളിപ്പെടുത്തുമോ;
(സി)
ഇപ്രകാരമുള്ള
ജല ചോർച്ച യഥാസമയം
കണ്ടെത്തി
പരിഹരിക്കുന്നതിന്
കര്‍ശന നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(ഡി)
ജലവിതരണ
പൈപ്പുകള്‍
സ്ഥാപിച്ചിരിക്കുന്ന
റോഡുകളില്‍ മറ്റു
വകുപ്പുകളും കമ്പനികളും
നടത്തുന്ന നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ജലചോര്ച്ചയ്ക്ക്
ഇടയാക്കുന്നതിനാല്‍ ഇത്
പരിഹരിക്കുന്നതിന്
കൃത്യമായ ഒരു
മേല്‍നോട്ട സംവിധാനം
ഏര്‍പ്പെടുത്താന്‍
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
സാംസ്കാരിക മേഖല
ശക്തിപ്പെടുത്തുന്നതിന് നടപടി
*86.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.എം.
മുകേഷ്
,,
പി.കെ. ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
രാജ്യത്ത്
അധികാരമുറപ്പിക്കാനായി
വിഭാഗീയത
സൃഷ്ടിക്കപ്പെടുന്ന
അപായകരമായ
സാഹചര്യത്തില്‍
ഭരണഘടനയുടെ പരമ
പ്രാധാന്യം
ഉയര്‍ത്തിപ്പിടിക്കുന്ന
വിധം സാംസ്കാരിക മേഖലയെ
ശക്തിമത്താക്കാന്‍ ഈ
സര്‍ക്കാര്‍ രൂപം
നല്കിയ പരിപാടികള്‍
എന്തൊക്കെയാണ്;
(ബി)
സംസ്ഥാനത്തെ
സാംസ്കാരികരംഗത്ത്
ഉണര്‍വ് സൃഷ്ടിക്കുന്ന
തരത്തില്‍ സാംസ്കാരിക
നയം
തയ്യാറാക്കുന്നതിനും
സാംസ്കാരിക
സ്ഥാപനങ്ങളുടെ ഏകോപനവും
സമന്വയവും
സാധ്യമാക്കുന്നതിനും
രൂപീകരിച്ചിട്ടുള്ള
ഉന്നതതല സമിതിയുടെ
പ്രവര്‍ത്തനത്തെക്കുറിച്ച്
അറിയിക്കാമോ;
(സി)
സാംസ്കാരിക
രംഗത്ത് ഗുണപരമായ
ഇടപെടല്‍ നടത്തുകയെന്ന
ലക്ഷ്യത്തോടെ നവോത്ഥാന
സാംസ്കാരിക
സമുച്ചയങ്ങള്‍
സ്ഥാപിക്കുന്ന
പരിപാടിയുടെ പുരോഗതി
അറിയിക്കാമോ?
അസംഘടിത
തൊഴിലാളികളുടെ തൊഴില്‍
സാഹചര്യവും വേതനവും
*87.
ശ്രീ.ഷാഫി
പറമ്പില്‍
,,
വി.ഡി.സതീശന്
,,
വി.എസ്.ശിവകുമാര്‍
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കടകളിലും
വാണിജ്യസ്ഥാപനങ്ങളിലും
ജോലി ചെയ്യുന്ന
അസംഘടിത തൊഴിലാളികളുടെ
തൊഴില്‍ സാഹചര്യവും
വേതനവും
മെച്ചപ്പെടുത്തുവാന്‍ ഈ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കുമോ;
(ബി)
ഇക്കാര്യത്തില്‍
തൊഴില്‍ വകുപ്പിന്റെ
എന്‍ഫോഴ്സ്മെന്റ്
വിഭാഗം നടത്തുന്ന
ഇടപെടലുകള്‍
വ്യക്തമാക്കാമോ;
(സി)
തൊഴിലിടങ്ങളില്‍
ലിംഗസമത്വം
നടപ്പിലാക്കുന്നതിനും
സ്ത്രീ സൗഹൃദാന്തരീക്ഷം
സൃഷ്ടിക്കുന്നതിനും
ഉതകുന്ന നടപടി
സ്വീകരിക്കുമെന്ന
തൊഴില്‍ നയത്തിലെ
പ്രഖ്യാപനത്തിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(ഡി)
സംസ്ഥാനത്ത്
തൊഴില്‍ സാഹചര്യം
മാറിയിട്ടുണ്ടോ;
എങ്കില്‍ അതിന്
അനുസൃതമായി നിലവിലെ
തൊഴില്‍ നിയമങ്ങളിലും
ചട്ടങ്ങളിലും ഭേദഗതി
കൊണ്ടുവന്നിട്ടുണ്ടോ;
വിശദാംശം നല്‍കാമോ?
പാലിന്റെ
ഗുണനിലവാരം
*88.
ശ്രീമതിഷാനിമോള്
ഉസ്മാന്
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
,,
അനൂപ് ജേക്കബ്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇതര
സംസ്ഥാനങ്ങളില്‍
നിന്നും കാെണ്ടുവരുന്ന
പാല് മായം ചേര്‍ന്നതും
ആരോഗ്യത്തിന്
ഹാനികരവുമാണെന്ന
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സംസ്ഥാനത്തിന്
പുറത്തുനിന്ന്
കൊണ്ടുവരുന്ന പാലിന്റെ
ഗുണനിലവാരം
പരിശോധിക്കുന്നതിന്
നിലവിലുള്ള സംവിധാനം
എന്താണ്;
(സി)
ഏതെങ്കിലും
ബ്രാന്റുകള്‍ക്ക്
2019ല്‍ നിരോധനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദാംശങ്ങൾ നല്‍കുമോ;
(ഡി)
കാലിത്തീറ്റക്ക്
അടിക്കടിയുണ്ടാകുന്ന
വിലവര്‍ദ്ധനവ്
പാലുല്പാദനത്തില്
സ്വയംപര്യാപ്തത
നേടുന്നതിന്
പ്രതിബന്ധമായിട്ടുള്ളതായി
കണ്ടെത്തിയിട്ടുണ്ടോ;
(ഇ)
എങ്കിൽ
ക്ഷീരകര്‍ഷകര്‍ക്ക്
കൂടുതല്‍ സബ്സിഡിയോടെ
കാലിത്തീറ്റ വിതരണം
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
വിദ്യാർത്ഥികളുടെയും
യുവാക്കളുടെയും ലഹരി ഉപയോഗം
*89.
ശ്രീ.പി.ടി.
തോമസ്
,,
വി.ഡി.സതീശന്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്ക്കൂള് കുട്ടികളും
യുവാക്കളും ലഹരി
മാഫിയയുടെ പിടിയില്‍
അമരുന്നുവെന്ന വസ്തുത
ഗൗരവമായി
പരിഗണിച്ചിട്ടുണ്ടോ;
(ബി)
സംസ്ഥാനത്തെ
പല സ്ക്കൂളുകള്‍ക്ക്
സമീപവും ലഹരി കച്ചവടം
നടക്കുന്നുവെന്നും
മറ്റ് വ്യാപാരങ്ങളുടെ
മറവില്‍ കഞ്ചാവ്
ഉള്‍പ്പെടെയുള്ള ലഹരി
വസ്തുക്കളുടെ വില്പന
വർദ്ധിച്ചുവരുന്നുവെന്നതും
പരിശോധനാ
വിധേയമാക്കിയിട്ടുണ്ടോ;
(സി)
ലഹരി
വസ്തുക്കളുടെ പിടിയില്‍
നിന്നും
വിദ്യാർത്ഥികളെയും
യുവാക്കളെയും
രക്ഷിക്കുന്നതിന്
എക്സൈസ് വകുപ്പ്
നടപ്പാക്കുന്ന
കാര്യങ്ങള്‍
എന്തൊക്കെയാണ്;
(ഡി)
യുവാക്കളും
കുട്ടികളും ലഹരി
ഉപയോഗിക്കുന്നത്
തിരിച്ചറിയുകയെന്ന
ലക്ഷ്യത്തോടെ
ഇതിനായുള്ള കിറ്റ്
വകുപ്പ്
തയ്യാറാക്കിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ഇ)
ലഹരി
മാഫിയക്ക് എതിരെ കർശന
നടപടി
സ്വീകരിക്കുന്നതിന്
നിലവിലുള്ള നിയമങ്ങളിലെ
ചില വകുപ്പുകള്‍
പ്രതിബന്ധമായിട്ടുണ്ടോ;
എങ്കില്‍ അത് ഭേദഗതി
ചെയ്യുന്നതിന് കേന്ദ്ര
സർക്കാരിനോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
പട്ടികവര്‍ഗ്ഗക്കാരുടെ
സമഗ്രവികസനം
*90.
ശ്രീ.ജി.എസ്.ജയലാല്‍
,,
സി. ദിവാകരന്
ശ്രീമതി
സി.കെ. ആശ
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗക്കാരുടെ
സമഗ്രവികസനത്തിനായി
2008-ലെ സാമൂഹ്യ
സാമ്പത്തിക
റിപ്പോര്‍ട്ട്
പുതുക്കുന്ന നടപടികളുടെ
പുരോഗതി അറിയിക്കുമോ;
(ബി)
ഇതുസംബന്ധിച്ച്
നടത്തിയ സര്‍വ്വേയുടെ
ഡാറ്റാ വാലിഡേഷന്‍
പൂര്‍ത്തിയായിട്ടുണ്ടോയെന്നും
ഇല്ലെങ്കില്‍ എന്ന്
പൂര്‍ത്തീകരിക്കുമെന്നും
വ്യക്തമാക്കുമോ;
(സി)
ഊരുകൂട്ടയോഗങ്ങളില്
എല്ലാ
പട്ടികവര്ഗ്ഗകുടുംബങ്ങളില്
നിന്നുമുള്ള
പങ്കാളിത്തം
ഉറപ്പുവരുത്തുന്നുണ്ടോയെന്ന്
അറിയിക്കാമോ;
(ഡി)
പദ്ധതികളുടെ
ഗുണഭോക്താക്കളെ
തെരഞ്ഞെടുക്കുന്നത്
ഊരുകൂട്ട യോഗങ്ങളില്‍
ചര്ച്ചചെയ്താണോ
എന്നറിയിക്കുമോ;
(ഇ)
സോഷ്യല്‍
മാപ്പ് ഊരുകൂട്ട
യോഗങ്ങളില്‍ ചര്‍ച്ച
ചെയ്ത്
അംഗീകരിക്കുന്നുണ്ടോയെന്നും
സോഷ്യല്‍ മാപ്പില്‍
എല്ലാ
പട്ടികവര്ഗ്ഗകുടുംബങ്ങളുടെയും
വിവരം വ്യക്തമായി
സൂചിപ്പിക്കുമോയെന്നും
അറിയിക്കുമോ?