കെ
സ്വിഫ്റ്റ് പോർട്ടൽ
574.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
സംരംഭകര്‍ക്ക്
ഓണ്‍ലൈനിലൂടെ അനുമതി
നല്‍കുന്നതിനുള്ള കെ
സ്വിഫ്റ്റ് പോര്‍ട്ടല്‍
നിലവില്‍
വന്നിട്ടുണ്ടോ;
(ബി)
പ്രസ്തുത
പോര്‍ട്ടലില്‍ ഇതുവരെ
രജിസ്റ്റര്‍ ചെയ്ത
അപേക്ഷകള്‍
എത്രയാണെന്നും അതില്‍
സംസ്ഥാന തലത്തില്‍
അനുമതി ആവശ്യമുള്ളവ
എത്രയാണെന്നും
വ്യക്തമാക്കുമോ;
(സി)
അതില്‍
നിബന്ധന പാലിച്ച്
ലഭിച്ച അപേക്ഷകളില്‍
എത്രയെണ്ണത്തിന് ഇതിനകം
അനുമതി നല്‍കിയെന്ന്
വ്യക്തമാക്കുമോ;
(ഡി)
മുപ്പതു
ദിവസത്തിനുള്ളില്‍
അനുമതി
ലഭിച്ചില്ലെങ്കില്‍
കിട്ടുന്ന ഡീംഡ്
ലൈസന്‍സ് വഴി ഇതിനകം
എത്ര അപേക്ഷകര്‍ക്ക്
അനുമതി
ലഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
കെ-സ്വിഫ്റ്റ്
പോര്‍ട്ടല്‍
575.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
സംരംഭകര്‍ക്ക്
ഓണ്‍ലൈനിലൂടെ അനുമതി
നല്‍കുന്നതിനുള്ള
കെ-സ്വിഫ്റ്റ്
പോര്‍ട്ടല്‍ ഏത്
ഏജന്‍സിയാണ്
വികസിപ്പിച്ച്
നല്‍കിയതെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
ഏജന്‍സിക്ക് ഇതിനായി
നാളിതുവരെ എത്ര തുക
നല്‍കിയെന്ന്
വെളിപ്പെടുത്തുമോ;
(സി)
പ്രസ്തുത
പോര്‍ട്ടലിന്
എന്തെങ്കിലും സാങ്കേതിക
തകരാര്‍
സംഭവിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ തകരാർ
പരിഹരിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടി വ്യക്തമാക്കുമോ?
കേരള
വാണിജ്യ മിഷന്
576.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായം
പ്രാേത്സാഹിപ്പിക്കുന്നതിന്റെ
ഭാഗമായി കേരള വാണിജ്യ
മിഷന്
രൂപീകരിച്ചിട്ടുണ്ടാേ;
(ബി)
ഇതിലൂടെ
വ്യവസായ സംരംഭകര്‍ക്ക്
നല്കുന്ന സഹായങ്ങള്‍
എന്താെക്കെയാണ്;
(സി)
കേരള
വാണിജ്യ മിഷന്റെ
രൂപീകരണത്തിലൂടെ
വ്യവസായ രംഗത്ത്
വന്നിട്ടുള്ള
മാറ്റങ്ങള്‍
വ്യക്തമാക്കുമാേ?
സിമന്റ്
വില കുറയ്ക്കുന്നതിന് സിമന്റ്
നിര്‍മ്മാതാക്കളുമായി ചര്‍ച്ച
577.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സിമന്റ് വിലയില്‍
കഴിഞ്ഞ
ആറുമാസത്തിനുളളില്‍
എഴുപത് രൂപയോളം കൂടിയത്
നിര്‍മ്മാണ മേഖലയില്‍
കടുത്ത പ്രതിസന്ധി
സൃഷ്ടിച്ചിട്ടുണ്ടെന്ന
റിപ്പോര്‍ട്ടുകള്‍
വസ്തുതാപരമാണോ;
വ്യക്തമാക്കുമോ ;
(ബി)
സിമന്റ്
വില കുറയ്ക്കുന്നതിന്
സിമന്റ്
നിര്‍മ്മാതാക്കളുമായി
ചര്‍ച്ച
നടത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ അക്കാര്യം
പരിഗണിക്കുമോ;
വ്യക്തമാക്കുമോ?
വ്യവസായം
ആരംഭിക്കുന്നതിനുള്ള
നടപടിക്രമം ലഘൂകരിക്കൽ
578.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വ്യവസായം
ആരംഭിക്കുന്നതിനുള്ള
നടപടിക്രമം
ലഘൂകരിക്കുന്നതിന്റെ
ഭാഗമായി ഇതിനകം
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(ബി)
ഇതിലൂടെ
പുതിയ
വ്യവസായസംരംഭകരുടെ
എണ്ണത്തില്‍ കാര്യമായ
വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ടോ;
(സി)
വ്യവസായങ്ങള്‍ക്ക്
30 ദിവസത്തിനുള്ളില്‍
അനുമതി നല്‍കുന്നതിന്
കെ സ്വിഫ്റ്റ്
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ
എന്നറിയിക്കാമോ?
നിര്‍മ്മാണ
മേഖലയിൽ അസംസ്കൃത
വസ്തുക്കളുടെ ദൗര്‍ലഭ്യം
579.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അസംസ്കൃത
വസ്തുക്കളുടെ
ദൗര്‍ലഭ്യം നിര്‍മ്മാണ
രംഗത്ത് ഉണ്ടാക്കിയ
സ്തംഭനാവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ കരിങ്കല്ലും
മെറ്റലും അടക്കമുള്ള
അസംസ്കൃത വസ്തുക്കളുടെ
ലഭ്യതക്കുറവും
വിലക്കയറ്റവും
സിമന്റിന്റെ
അനിയന്ത്രിത
വിലക്കയറ്റവും
നിര്‍മ്മാണ മേഖലയെ
എപ്രകാരമാണ്
പ്രതികൂലമായി
ബാധിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(ബി)
നിര്‍മ്മാണ
മേഖലയിലെ പ്രതിസന്ധി
പരിഹരിക്കുന്നതിനായും
കരിങ്കല്ലിന്റെയും
മെറ്റലിന്റയും ലഭ്യത
വര്‍ദ്ധിപ്പിച്ച്
വിലവര്‍ദ്ധനവ്
തടയുന്നതിനും
സിമന്റിന്റെ അമിത വില
നിയന്ത്രിക്കുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കാമോ;
(സി)
നിലവിലുള്ള
മണല്‍ ക്ഷാമം
പരിഹരിക്കുന്നതിനായി
സംസ്ഥാനത്തെ വിവിധ
ഡാമുകളില്‍ നിന്ന്
മണല്‍ ശേഖരിച്ച്
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്ക്
ഉപയോഗിക്കുന്നതിനായി
നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കാമോ?
നിര്‍മ്മാണ
സാമഗ്രികളുടെ വിലക്കയറ്റം
580.
ശ്രീ.അബ്ദുല്‍
ഹമീദ് പി.
,,
പി.ഉബൈദുള്ള
,,
സി.മമ്മൂട്ടി
,,
എന്‍. ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സിമന്റ്,
മണല്‍, മെറ്റല്‍, കമ്പി
എന്നിവയുടെ വിലക്കയറ്റം
മൂലം നിര്‍മ്മാണ മേഖല
കടുത്ത
പ്രതിസന്ധിയിലാണെന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടാേ;
(ബി)
വിലക്കയറ്റത്തെ
തുടര്‍ന്ന് കെട്ടിട
നിര്‍മ്മാണച്ചെലവ്
ചതുരശ്രയടിക്ക് 250
രൂപയാേളം വര്‍ദ്ധിച്ചത്
സാധാരണക്കാരായ ആളുകളുടെ
ഗൃഹനിര്‍മ്മാണത്തെ
പ്രതികൂലമായി
ബാധിച്ചതായി
കണ്ടെത്തിയിട്ടുണ്ടാേ;
(സി)
നിര്‍മ്മാണ
സാമഗ്രികളുടെ
വിലക്കയറ്റം
തടയുന്നതിനും
സാധാരണക്കാര്‍ക്ക്
കുറഞ്ഞ ചെലവില്‍
നിര്‍മ്മാണ സാമഗ്രികള്‍
ലഭ്യമാക്കുന്നതിനും
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമാേ?
സംസ്ഥാനത്തെ
വ്യവസായ സൗഹൃദമാക്കുന്നതിന്
നടപടി
581.
ശ്രീ.അനൂപ്
ജേക്കബ്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സംരംഭങ്ങള്‍
ആരംഭിക്കുന്നതിന്
ആവശ്യമായ അനുമതികളും
സൗകര്യങ്ങളും അതിവേഗം
ലഭ്യമാക്കുക എന്ന
ഉദ്ദേശത്തോടെ
കൊണ്ടുവന്ന കേരള
ഇന്‍വെസ്റ്റ്മെന്റ്
പ്രൊമോഷന് ആന്റ്
ഫെസിലിറ്റേഷന്‍ ആക്ട്
2018 നടപ്പിലാക്കിയ
ശേഷം വ്യവസായ രംഗത്ത്
എന്ത് മാറ്റമാണ്
വന്നിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(ബി)
വ്യവസായങ്ങള്‍
ആരംഭിക്കുന്നതിന് വിവിധ
വകുപ്പുകളില്‍ നിന്നും
അനുമതി ലഭിക്കുന്നതിന്
ഏര്‍പ്പെടുത്തിയ ഏകജാലക
ഓണ്‍ലൈന്‍ സംവിധാനം
വിജയപ്രദമാണോ;
(സി)
പ്രസ്തുത
സംവിധാനത്തില്‍
വ്യാപകമായ പാളിച്ചകള്‍
ഉള്ളതായ പരാതി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അത്
പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
വ്യവസായ
യൂണിറ്റുകള്‍ക്കായി
ബഹുനില വ്യവസായ
സമുച്ചയങ്ങള്‍
ആരംഭിക്കുമെന്ന
പ്രഖ്യാപനം
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
എങ്കില്‍
എവിടെയൊക്കെയാണ് അവ
ആരംഭിക്കുന്നതെന്ന്
അറിയിക്കുമോ ;
(ഇ)
മുഖ്യമന്ത്രിയുടെ
വിദേശസന്ദര്ശനത്തിലൂടെ
പുതിയ വ്യവസായ നിക്ഷേപം
സംസ്ഥാനത്തേക്ക്
കൊണ്ടുവരുവാന്‍
കഴിയുമെന്ന്
വിലയിരുത്തുന്നുണ്ടോ;
വിശദമാക്കുമോ?
കെ.എസ്.ഡി.പി.യെ
സംരക്ഷിക്കുന്നതിനുളള
പദ്ധതികള്‍
T 582.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഡി.പി.യെ
തകര്‍ച്ചയില്‍ നിന്നും
രക്ഷിക്കുന്നതിന് ഇൗ
സര്‍ക്കാര്‍ പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ബി)
കമ്പനിയിലെ
നോണ്ബീറ്റാലാക്റ്റം
പ്ലാന്റ്
പൂര്‍ണ്ണതോതില്‍
പ്രവര്‍ത്തനസജ്ജമായിട്ടുണ്ടോ;
ഒരു വര്‍ഷം എത്ര കോടി
രൂപയുടെ മരുന്ന്
ഉല്പാദിപ്പിക്കുവാനാണ്
ലക്ഷ്യമിടുന്നത്;
(സി)
പ്രസ്തുത
കമ്പനിയിൽ
ഉൽപ്പാദിപ്പിക്കുന്ന
മരുന്നിന്റെ
വിപണനത്തിന്
ആവിഷ്ക്കരിച്ച
പദ്ധതികള്‍
എന്തൊക്കെയാണ്
എന്നറിയിക്കാമോ?
പൊതുമേഖല
സ്ഥാപനങ്ങളില്‍ പി.എസ്.സി.വഴി
നിയമനം നടത്തുന്നതിന് നടപടി
583.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
വകുപ്പിന് കീഴിലുള്ള
ഏതെല്ലാം പൊതുമേഖല
സ്ഥാപനങ്ങളിലെ
ലാസ്റ്റ്ഗ്രേഡ്
തസ്തികയിലെ
നിയമനങ്ങളാണ്
പി.എസ്.സി. വഴി
നടത്തുന്നതിന് നടപടി
സ്വീകരിച്ചിട്ടുള്ളത്;
(ബി)
ലാസ്റ്റ്ഗ്രേഡ്
തസ്തികയിലെ നിയമനം
പി.എസ്.സി. വഴി
നടത്തുന്നതിന് നടപടി
സ്വീകരിക്കാത്ത എത്ര
സ്ഥാപനങ്ങളുണ്ട്; അവ
ഏതെല്ലാമെന്ന്
വ്യക്തമാക്കുമോ;
(സി)
പി.എസ്.സി.
വഴി ഇത്തരം
സ്ഥാപനങ്ങളില്‍ നിയമനം
നടത്തുന്നതിനുള്ള
തടസ്സമെന്താണെന്ന്
അറിയിക്കുമോ;
(ഡി)
വ്യവസായ
വകുപ്പിന് കീഴിലുള്ള
എല്ലാ പൊതുമേഖല
സ്ഥാപനങ്ങളിലെയും
നിയമനങ്ങള്‍ പി.എസ്.സി.
വഴി നടത്തുന്നതിന്
നടപടി സ്വീകരിയ്ക്കുമോ?
പൊതുമേഖല
സ്ഥാപനങ്ങളെ
ലാഭത്തിലാക്കുന്നതിനുളള
പദ്ധതികള്‍
584.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ പൊതുമേഖല
സ്ഥാപനങ്ങളെ
ലാഭകരമാക്കുന്നതിന്
എന്തെങ്കിലും പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
എങ്കിൽ
പ്രസ്തുത പദ്ധതിയിലൂടെ
2016-17 , 2017-18 ,
2018-19 എന്നീ
സാമ്പത്തിക
വര്‍ഷങ്ങളില്‍ ഓരോ
വര്‍ഷവും എത്ര
പൊതുമേഖല സ്ഥാപനങ്ങളെ
ലാഭത്തിലാക്കാൻ
സാധിച്ചിട്ടുണ്ട്;വിശദമാക്കുമോ;
(സി)
മേല്പറഞ്ഞ
കാലയളവില്‍ എത്ര
പൊതുമേഖല സ്ഥാപനങ്ങള്‍
ഓരോ വര്‍ഷവും
നഷ്ടത്തിലായി
എന്നതിന്റെ വിശദാംശം
നല്‍കുമോ;
(ഡി)
ലാഭത്തിലായ
പൊതുമേഖല
സ്ഥാപനങ്ങളെല്ലാം കൂടി
2016-17, 2017-18,
2018-19 സാമ്പത്തിക
വര്‍ഷങ്ങളില്‍ ഓരോ
വര്‍ഷവും കെെവരിച്ച
ലാഭം എത്രയായിരുന്നു;
(ഇ)
നഷ്ടത്തിലായ
സ്ഥാപനങ്ങളെല്ലാം കൂടി
2016-17, 2017-18,
2018-19 എന്നീ
സാമ്പത്തിക
വര്‍ഷങ്ങളില്‍ ഓരോ
വര്‍ഷവും വരുത്തിവച്ച
നഷ്ടം എത്ര കോടി
രൂപയായിരുന്നു;വെളിപ്പെടുത്താമോ?
പൊതുമേഖലാ
സ്ഥാപനങ്ങള്‍
585.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
വകുപ്പിന്റെ കീഴില്‍
ഇപ്പോള്‍ എത്ര
പൊതുമേഖലാ
സ്ഥാപനങ്ങളാണുള്ളത്;
അവയില്‍ എത്ര
സ്ഥാപനങ്ങള്‍ നിലവിൽ
ലാഭത്തില്‍
പ്രവര്‍ത്തിക്കുന്നുണ്ട്
എന്നും അവ ഏതൊക്കെ
എന്നും വിശദമാക്കാമോ;
(ബി)
പൊതുമേഖലാ
സ്ഥാപനങ്ങളുടെ
ഉന്നമനത്തിനായി
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കാമോ ?
ലാഭത്തില്‍
പ്രവര്‍ത്തിക്കുന്ന പൊതുമേഖല
സ്ഥാപനങ്ങള്‍
586.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രവര്ത്തിക്കുന്നപൊതുമേഖല
സ്ഥാപനങ്ങള്‍
ഏതൊക്കെയാണെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
സ്ഥാപനങ്ങളില്‍
ലാഭത്തില്‍
പ്രവര്‍ത്തിക്കുന്നവ
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(സി)
പൊതുമേഖല
സ്ഥാപനങ്ങളിലെ
നിയമനങ്ങള്‍ പി.എസ്.സി.
മുഖേന ആക്കുന്നതിന് ഈ
സര്‍ക്കാര്‍ കൈക്കൊണ്ട
നടപടികള്‍
വിശദമാക്കാമോ;
(ഡി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം ലാഭത്തിലായ
പൊതുമേഖല സ്ഥാപനങ്ങള്‍
ഏതൊക്കെയാണെന്ന്
അറിയിക്കാമോ?
ലാഭത്തില്‍
പ്രവര്‍ത്തിക്കുന്ന
പൊതുമേഖലാസ്ഥാപനങ്ങള്‍
587.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വരുമ്പോള്‍ എത്ര
പൊതുമേഖലാസ്ഥാപനങ്ങള്‍
ലാഭത്തില്‍
പ്രവര്‍ത്തിച്ചിരുന്നുവെന്ന്
വ്യക്തമാക്കുമോ;
(ബി)
നിലവില്‍
എത്ര
പൊതുമേഖലാസ്ഥാപനങ്ങള്‍
ലാഭത്തില്‍
പ്രവര്‍ത്തിപ്പിക്കുവാന്‍
കഴിഞ്ഞിട്ടുണ്ട്;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
2016
മാര്‍ച്ച് 31ന്
സംസ്ഥാനത്തെ
പൊതുമേഖലാസ്ഥാപനങ്ങളുടെ
ആകെ വിറ്റുവരവ് എത്ര
കോടി രൂപയായിരുന്നു;
(ഡി)
2019
മാര്‍ച്ച് 31ന് ആകെ
വിറ്റുവരവ് എത്ര കോടി
രൂപയാണെന്ന്
അറിയിക്കാമോ;
(ഇ)
പൊതുമേഖലാ
സ്ഥാപനങ്ങളെ
നഷ്ടത്തില്‍ നിന്നും
കരകയറ്റി ലാഭത്തില്‍
പ്രവര്‍ത്തിപ്പിക്കുന്നതിന്
എന്തെല്ലാം ഇടപെടലുകളും
നടപടികളുമാണ്
നടത്തിക്കൊണ്ടിരിക്കുന്നത്;
വിശദാംശം
വ്യക്തമാക്കുമോ?
നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്ന പൊതുമേഖല
സ്ഥാപനങ്ങള്‍
588.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം വ്യവസായ വകുപ്പിന്
കീഴിലുള്ള എത്ര
പൊതുമേഖലസ്ഥാപനങ്ങളെ
നഷ്ടത്തില്‍ നിന്നും
ലാഭത്തിലെത്തിക്കുവാന്
കഴിഞ്ഞിട്ടുണ്ട്;
വ്യക്തമാക്കാമോ;
(ബി)
നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്ന
പൊതുമേഖല സ്ഥാപനങ്ങള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ; ആയവ
ലാഭത്തിലെത്തിക്കുന്നതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കാമോ?
പൊതുമേഖലാസ്ഥാപനങ്ങളുടെ
പുനരുദ്ധാരണം
589.
ശ്രീ.ആര്.
രാജേഷ്
,,
എം. നൗഷാദ്
,,
രാജു എബ്രഹാം
,,
വി. ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലാഭത്തില്‍
പ്രവര്‍ത്തിക്കുന്ന
പൊതുമേഖലാവ്യവസായസ്ഥാപനങ്ങള്
കേന്ദ്ര സര്‍ക്കാര്‍
തുച്ഛ വിലയ്ക്ക്
സ്വകാര്യമേഖലയ്ക്ക്
കൈമാറുന്നതിനു
വിപരീതമായി സംസ്ഥാനത്തെ
പൊതുമേഖലാവ്യവസായസ്ഥാപനങ്ങളെ
പുനരുദ്ധരിച്ച്
ലാഭത്തിലാക്കുന്നതിന്
കൈക്കൊണ്ടുവരുന്ന
നടപടികളുടെ ഫലപ്രാപ്തി
വിശദമാക്കാമോ;
(ബി)
തകര്‍ച്ചയിലായിരുന്ന
കെല്‍ട്രോണിനെ
ആധുനീകരിച്ച്
വിപുലീകരിച്ചതിലൂടെ
വിറ്റുവരവില്‍
സൃഷ്ടിക്കാന്‍ കഴിഞ്ഞ
നേട്ടം എത്രയെന്ന്
അറിയിക്കാമോ;
(സി)
ട്രാവന്‍കൂര്‍
കൊച്ചിന് കെമിക്കല്‍സ്
ലിമിറ്റഡ്,
ട്രാവന്‍കൂര്‍
ടൈറ്റാനിയം പ്രോഡക്ട്സ്
തുടങ്ങി വര്‍ഷങ്ങളായി
നഷ്ടത്തിലായിരുന്ന
സ്ഥാപനങ്ങളെ
കരകയറ്റാനായി നടത്തിയ
പ്രവര്‍ത്തനം
വിശദീകരിക്കാമോ?
ചവറ
കെ.എം.എം.എല്‍. ലെ വേസ്റ്റ്
നീക്കാന്‍ പദ്ധതി
590.
ശ്രീ.എന്‍.
വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചവറ
കെ.എം.എം.എല്‍. ലെ
ടൈറ്റാനിയം
ഡയോക്സൈഡിന്റെ
ഉല്പാദനത്തിന് ശേഷമുള്ള
റെഡ് ഓക്സൈഡ് കലര്‍ന്ന
വേസ്റ്റ്, വലിയ
കുളങ്ങളില്‍
സൂക്ഷിക്കുന്നതിനാല്‍
വന്‍തോതിലുള്ള
പരിസരമലിനീകരണത്തിന്
കാരണമാകുന്ന കാര്യം
ശ്രദ്ധയീല്പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ദ്രാവകം പൗഡര്‍
രൂപത്തിലാക്കി
മാറ്റുന്നതിനുള്ള
പദ്ധതി നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്നറിയിക്കാമോ?
നവകേരളത്തിനായി
സ്വകാര്യ നിക്ഷേപം
591.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നവകേരളത്തിനായി
സ്വകാര്യ നിക്ഷേപം
എത്തിക്കുക എന്ന
ലക്ഷ്യത്തോടെ ആഗോള
നിക്ഷേപക സംഗമം (ജിം)
സംഘടിപ്പിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഏതൊക്കെ
മേഖലകളില്‍ സംരംഭക
സാധ്യതകള്‍
നിലവിലുണ്ടെന്നാണ്
വിലയിരുത്തിയിട്ടുളളത്?
വ്യവസായലോണുകള്
592.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സംസ്ഥാനത്ത് വന്‍കിട,
ചെറുകിട വ്യവസായങ്ങള്‍
തുടങ്ങുവാനായി
നല്‍കിവരുന്ന ലോണുകള്‍
/സാമ്പത്തിക സഹായങ്ങള്‍
എന്തെല്ലാമാണെന്ന് ഇനം
തിരിച്ച് വിശദമാക്കാമോ;
(ബി)
ഇക്കാലയളവില്‍
സംസ്ഥാനത്ത്
വന്‍കിട/ചെറുകിട
വ്യവസായങ്ങള്‍
തുടങ്ങുവാനായി
യുവാക്കള്‍ക്കും
വനിതകള്‍ക്കും
നല്‍കിവരുന്ന ലോണുകള്‍
/സാമ്പത്തിക സഹായങ്ങള്‍
എന്തെല്ലാമാണെന്ന്
പ്രത്യേകം പ്രത്യേകം
അറിയിക്കുമോ?
സ്റ്റാര്‍ട്ടപ്പുകള്‍
593.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇന്‍ഡസ്ട്രിയല്‍ പോളിസി
ആന്റ് പ്രൊമോഷന്
വകുപ്പിന് കീഴില്‍
രജിസ്റ്റര്‍
ചെയ്തിട്ടുള്ള
സ്റ്റാര്‍ട്ടപ്പുകള്‍
നിലവിൽ എത്രയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
സ്റ്റാര്‍ട്ടപ്പുകള്‍ക്ക്
സര്‍ക്കാര്‍ നല്കുന്ന
ആനുകൂല്യങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്തെ
സ്റ്റാര്‍ട്ടപ്പുകള്‍ക്ക്
പ്രത്യേക തിരിച്ചറിയല്‍
നമ്പര്‍
നടപ്പിലാക്കുവാൻ
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ ?
പ്രളയം
ബാധിച്ച ചെറുകിടവ്യവസായങ്ങള്‍
594.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയത്തിനുശേഷം
സംസ്ഥാനത്ത് ചെറുകിട,
വന്‍കിട, ഇടത്തരം
വ്യവസായങ്ങളെല്ലാം
മന്ദഗതിയിലാണെന്നകാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ചെറുകിട
വ്യവസായങ്ങള്‍ പാടേ
തകര്ന്നകാര്യം
പരിശോധിച്ചിട്ടുണ്ടോ;
ഏതൊക്കെ ജില്ലകളിലാണ്
തകര്‍ച്ച രൂക്ഷമായത്;
ഇത് സംബന്ധിച്ച്
വ്യവസായകേന്ദ്രം ജനറല്‍
മാനേജരുടെ
റിപ്പോര്‍ട്ടുകളുടെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
ചെറുകിട
വ്യവസായങ്ങളായ തയ്യല്‍,
ബ്യൂട്ടിപാര്‍ലറുകള്‍,
വര്‍ക്ക്ഷോപ്പുകള്‍,
അരിപൊടിക്കുന്ന
മില്ലുകള്‍ തുടങ്ങി
ഹോട്ടലുകള്‍,കച്ചവട
സ്ഥാപനങ്ങള്‍
എന്നിവയ്ക്ക് ഉണ്ടായ
നഷ്ടം
കണക്കാക്കിയിട്ടുണ്ടോ;
എങ്കില്‍
വ്യക്തമാക്കുമോ;
(ഡി)
ഇവരുടെ
പുനരധിവാസത്തിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്നും
എത്ര പേര് പഴയ
തൊഴിലിലേയ്ക്ക്
മടങ്ങിയിട്ടുണ്ടെന്നും
വ്യക്തമാക്കുമോ?
ഇടത്തരം
ചെറുകിട സൂക്ഷ്മ വ്യവസായ
സംരംഭങ്ങളുടെ പുനരുദ്ധാരണം
595.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ നിലവില്‍
വന്നശേഷം ഇടത്തരം
ചെറുകിട സൂക്ഷ്മ
വ്യവസായ സംരംഭങ്ങളുടെ
ഉന്നമനത്തിനായി
നടപ്പിലാക്കിയ
പദ്ധതികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതിലൂടെ
ഈ രംഗത്ത് എത്ര
കോടിരൂപയുടെ നിക്ഷേപവും
പുതിയ തൊഴിലവസരങ്ങളും
സൃഷ്ടിക്കുവാന്‍
കഴിഞ്ഞുവെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രളയത്തില്‍
നശിച്ച ഇത്തരം
യൂണിറ്റുകളുടെ
പുനരുദ്ധാരണത്തിന്
പ്രത്യേക പാക്കേജ്
നടപ്പിലാക്കിയിട്ടുണ്ടോ;
എത്ര കോടിരൂപയാണ് ഈ
പാക്കേജ് പ്രകാരം
അനുവദിച്ചത്;
(ഡി)
ഈ
മേഖലയില്‍ കേന്ദ്ര
സര്‍ക്കാര്‍
നടപ്പിലാക്കുന്ന
പദ്ധതികള്‍ക്ക്
പുറമെയാണോ സംസ്ഥാന
സര്‍ക്കാര്‍ പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുള്ളത്;
വ്യക്തമാക്കുമോ?
പ്രളയാനന്തരം
വ്യവസായ മേഖലയിൽ ഉണ്ടായ നഷ്ടം
596.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയത്തിനുശേഷം
സംസ്ഥാനത്ത് ചെറുകിട
വ്യവസായങ്ങളും വന്‍കിട
വ്യവസായങ്ങളും ഇടത്തരം
വ്യവസായങ്ങളും
മന്ദഗതിയാണെന്ന കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(ബി)
ചെറുകിടവ്യവസായങ്ങള്‍
പാടെ തകര്‍ന്ന കാര്യം
പരിശോധിച്ചിട്ടുണ്ടോ;
ഏതൊക്കെ ജില്ലയിലാണ്
തകര്‍ച്ച രൂക്ഷമായത്;
ഇത് സംബന്ധിച്ച്
വ്യവസായ കേന്ദ്രം
ജനറല്‍ മാനേജരുടെ
റിപ്പോര്‍ട്ടുകളുടെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
ചെറുകിട
വ്യവസായങ്ങളായ തയ്യല്‍,
ബ്യൂട്ടിപാര്‍ലറുകള്‍,
വര്‍ക്ക്ഷോപ്പുകള്‍,
അരിപൊടിക്കുന്ന
മില്ലുകള്‍, തുടങ്ങി
ഹോട്ടലുകള്‍
കച്ചവടസ്ഥാപനങ്ങള്‍
എന്നിവയ്ക്ക് ഉണ്ടായ
നഷ്ടം
കണക്കാക്കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ?
കൈത്തറി
മേഖലയുടെ വികസനം
597.
ശ്രീ.സി.കൃഷ്ണന്
,,
പി. ഉണ്ണി
,,
മുരളി പെരുനെല്ലി
,,
വി. കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കൈത്തറി മേഖലയുടെ സമഗ്ര
വികസനത്തിനായി ഈ
സര്‍ക്കാര്‍
നടപ്പിലാക്കിയിട്ടുള്ള
പദ്ധതികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
ഈ
മേഖലയുടെ
പരിപോഷണത്തിനായി
നടപ്പിലാക്കുന്ന ഒരു
വീട്ടില്‍ ഒരു തറി
പദ്ധതി പ്രകാരം ഒരു
ഗൂണഭോക്താവിന്
നല്‍കിവരുന്ന
തുകയെത്രയെന്ന്
അറിയിക്കാമോ ;
(സി)
യുവാക്കള്‍ക്ക്
നെയ്ത്തില്‍ പരിശീലനം
നല്കുന്ന യുവ വീവ്
പദ്ധതി ഏതെല്ലാം
ജില്ലകളിലാണ്
നടപ്പാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ ;
(ഡി)
തൊഴില്‍
രഹിതരായ
അഭ്യസ്തവിദ്യര്‍ക്ക്
കൈത്തറി മേഖലയില്‍
ഉല്പാദന യൂണിറ്റുകള്‍
ആരംഭിക്കുന്നതിനായി
സ്വയം തൊഴില്‍ പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ
; എങ്കിൽ വിശദാംശം
നല്‍കുമോ?
സ്ത്രീകള്‍ക്ക്
കരകൗശല നിര്‍മ്മാണ പരിശീലനം
598.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബാംബു
കോര്‍പ്പറേഷന്റെ
സഹകരണത്തോടെ
കുടുംബശ്രീയുമായി
ചേര്‍ന്ന്
സ്ത്രീകള്‍ക്ക് കരകൗശല
- നിര്‍മ്മാണ പരിശീലന
പരിപാടികൾ
സംഘടിപ്പിക്കുന്നതിനുള്ള
പദ്ധതി നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;വ്യക്തമാക്കുമോ
;
(ബി)
വള്ളിയൂര്‍ക്കാവ്
ബാംബു ഫീഡർ
ഫര്‍ണിച്ചര്‍ യൂണിറ്റ്
വിപുലീകരിക്കുന്നതിനുള്ള
പദ്ധതികള്‍
ആവിഷ്ക്കരിക്കുന്നുണ്ടോ;
(സി)
എങ്കിൽ
അവ എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
വ്യവസായ
എസ്റ്റേറ്റുകള്‍
599.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയില്‍ വ്യവസായ
വകുപ്പിന് കീഴില്‍ എത്ര
വ്യവസായ
എസ്റ്റേറ്റുകള്‍
പ്രവർത്തിക്കുന്നുണ്ടെന്നും
അവ എവിടെയെല്ലാമെന്നും
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
എസ്റ്റേറ്റുകളില്‍
പ്രവര്‍ത്തിക്കുന്ന
സ്ഥാപനങ്ങളുടെ വിശദാംശം
ലഭ്യമാക്കുമോ;
(സി)
സംസ്ഥാനത്ത്
പുതിയ വ്യവസായ
എസ്റ്റേറ്റുകള്‍
സ്ഥാപിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ പുതിയ വ്യവസായ
എസ്റ്റേറ്റുകള്‍
ആരംഭിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ?
പുതിയ
വ്യവസായപാര്‍ക്കുകള്‍
600.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതിയ
വ്യവസായപാര്‍ക്കുകള്‍
സ്ഥാപിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
അറിയിക്കുമോ;
(ബി)
ഇതിനായി
എത്ര ഏക്കര്‍ സ്ഥലം
ഏറ്റെടുക്കുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
വ്യവസായപാര്‍ക്കുകള്‍
ഏതൊക്കെ ജില്ലകളിലാണ്
സ്ഥാപിക്കുന്നതെന്ന്
അറിയിക്കുമോ?
സ്വകാര്യ
വ്യവസായപാര്‍ക്കുകള്‍
601.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്വകാര്യ
വ്യവസായപാര്‍ക്കുകള്‍ക്ക്
അനുമതി നല്‍കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
വ്യവസായപാര്‍ക്കിന്
അപേക്ഷിക്കുന്നതിന് നഗര
പ്രദേശങ്ങളിലും
ഗ്രാമപ്രദേശങ്ങളിലും
എത്ര ഏക്കര്‍ ഭൂമിയാണ്
ആവശ്യമായിട്ടുള്ളത്;
(സി)
ആയത്
പ്രകാരം ഇതിനകം എത്ര
അപേക്ഷകള്‍
ലഭിച്ചുവെന്നും ഏതൊക്കെ
വ്യവസായങ്ങള്‍
ആരംഭിക്കുന്നതിനാണ്
അപേക്ഷ ലഭിച്ചതെന്നും
വ്യക്തമാക്കുമോ;
(ഡി)
ഇതില്‍
ഏതെങ്കിലും
വ്യവസായപാര്‍ക്കുകള്‍ക്ക്
അനുമതി
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ ആര്‍ക്കാണ്
അനുമതി നല്‍കിയതെന്ന്
അറിയിക്കുമോ?
ആശ്രിത
നിയമനങ്ങള്‍
602.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സർക്കാർ അധികാരത്തില്‍
വന്നതിന് ശേഷം വ്യവസായ
വകുപ്പില്‍ എത്ര ആശ്രിത
നിയമനങ്ങളാണ്
നടന്നത്;അറിയിക്കുമോ ;
(ബി)
മുൻ
സർക്കാരിന്റെ
ഭരണകാലത്ത്
ഇത്തരത്തിലുള്ള എത്ര
നിയമനങ്ങളാണ് വ്യവസായ
വകുപ്പില്‍ നടന്നതെന്ന്
അറിയിക്കാമോ?
ലാസ്റ്റ്
ഗ്രേഡ് തസ്തികയിലെ ഒഴിവുകള്‍
603.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായവകുപ്പിനു
കീഴിലുള്ള ഓരോ
കമ്പനി/ബോര്‍ഡ്/കോര്‍പ്പറേഷനിലെയും
ലാസ്റ്റ് ഗ്രേഡ്
തസ്തികയില്‍
നാളിതുവരെയുള്ള
ഒഴിവുകളുടെ എണ്ണം എത്ര;
അതില്‍ എത്ര ഒഴിവുകള്‍
പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്; ഇനി
എത്ര ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്യാനുണ്ട്;
സ്ഥാപനങ്ങള്‍
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ;
(ബി)
ഓരോ
സ്ഥാപനത്തിലും
31.12.2019 വരെ
ലാസ്റ്റ് ഗ്രേഡ്
തസ്തികയില്‍
പ്രതീക്ഷിയ്ക്കുന്ന
ഒഴിവുകള്‍ എത്രയാണ്;
പ്രതീക്ഷിത ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്യുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
സ്ഥാപനങ്ങള്‍
തിരിച്ചുള്ള വിശദാംശം
ലഭ്യമാക്കുമോ;
(സി)
ഓരോ
സ്ഥാപനത്തിലും ലാസ്റ്റ്
ഗ്രേഡ് തസ്തികയില്‍
എത്രപേര്‍
കരാര്‍/ദിവസവേതന
വ്യവസ്ഥയില്‍ ജോലി
നോക്കുന്നുണ്ട്;
സ്ഥാപനങ്ങള്‍
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ;
(ഡി)
വ്യവസായവകുപ്പിനുകീഴിലുള്ള
എല്ലാ
കമ്പനി/ബോര്‍ഡ്/കോര്‍പ്പറേഷനിലെയും
ലാസ്റ്റ് ഗ്രേഡ്
തസ്തികയിലെ ഒഴിവുകള്‍
പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്യുന്നതിന് നടപടി
സ്വീകരിയ്ക്കുമോ; നടപടി
സ്വീകരിയ്ക്കാത്ത
സ്ഥാപന മേധാവികളുടെ
മേല്‍ കര്‍ശന നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
കെല്‍ട്രോണിലെ
കാഷ്വല്‍ വര്‍ക്കര്‍ നിയമനം
604.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെല്‍ട്രോണില്‍
കാഷ്വല്‍ വര്‍ക്കറായി
ജോലിയിലിരിക്കേ
മരണപ്പെടുന്നവരുടെ
ആശ്രിതര്‍ക്ക് നിയമനം
നല്‍കുന്നതിന്
വ്യവസ്ഥയുണ്ടോ; ഇതിനായി
എന്തെങ്കിലും പ്രത്യേക
ഉത്തരവ് കെല്‍ട്രോണിന്
നല്‍കിയിട്ടുണ്ടോ;
(ബി)
ദിവസവേതന
അടിസ്ഥാനത്തില്‍ കരകുളം
KECയില്‍ പതിനേഴു
വര്‍ഷമായി ജോലി ചെയ്ത്
വരുന്ന സുരേന്ദ്രൻ എന്ന
വ്യക്തിക്ക്,
ടിയാനെക്കാള് ജൂനിയറായ
പലര്‍ക്കും കാഷ്വല്‍
വര്‍ക്കറായി നിയമനം
നല്കിയതിനാല്,
കാഷ്വല്‍ വര്‍ക്കറായി
നിയമനം നല്‍കണമെന്ന്
നിര്‍ദ്ദേശിച്ച്
4.3.2016 ലെ
20542/D3/15/ID കത്ത്
മുഖേന നിര്‍ദ്ദേശം
നല്‍കിയിരുന്നോ;
എങ്കില്‍ ഇതിന്മേൽ
എന്ത് നടപടി
സ്വീകരിച്ചു എന്ന്
വ്യക്തമാക്കുമോ?
(സി)
പ്രസ്തുത
നിര്‍ദ്ദേശം
നിലനില്‍ക്കേ ടിയാന്
നിയമനം നല്‍കാതെ
മറ്റാര്‍ക്കെല്ലാം
കാഷ്വല്‍ വര്‍ക്കറായി
നിയമനം നല്കി; നിയമന
ഉത്തരവിന്റെ പകര്‍പ്പ്
അടക്കമുള്ള വിശദാംശം
നല്‍കുമോ;
(ഡി)
സുരേന്ദ്രനേക്കാള്‍
ജൂനിയറായ എത്ര
പേര്‍ക്കാണ് കാഷ്വല്‍
വര്‍ക്കര്‍മാരായി
നിയമനം നല്‍കിയത്;
ഇവര്‍ക്ക് നിയമനം
നൽകിയതിന്റെ
മാനദണ്ഡമെന്താണ് ;
ഇവരുടെ സീനിയോറിറ്റി,
നിയമന ഉത്തരവിന്റെ
പകര്‍പ്പ് എന്നിവ
ലഭ്യമാക്കാമോ;
(ഇ)
ടിയാനേക്കാള്‍
ജൂനിയറായവരെ കാഷ്വല്‍
വര്‍ക്കര്‍മാരായി
നിയമിക്കുകയും
മേല്പറഞ്ഞ സര്‍ക്കാര്‍
നിര്‍ദ്ദേശം
നടപ്പിലാക്കാതെ വീഴ്ച്
വരുത്തുകയും ചെയ്ത
ഉദ്യോഗസ്ഥര്‍
ആരെല്ലാമാണെന്നും
അവര്‍ക്കെതിരെ എന്ത്
അച്ചടക്ക നടപടിയാണ്
സ്വീകരിച്ചതെന്നും
വെളിപ്പെടുത്തുമോ;
(എഫ്)
സുരേന്ദ്രനേക്കാള്‍
ജൂനിയറായ ആളുകള്‍ക്ക്
നിയമനം നല്‍കിയതിന്
സര്‍ക്കാരിന്റെ അനുമതി
ലഭിച്ചിരുന്നോ;
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
സുരേന്ദ്രനെ കാഷ്വല്‍
വര്‍ക്കറായി
സര്‍ക്കാര്‍
നിര്‍ദ്ദേശിച്ച
കത്തിന്റെ തീയതി മുതല്‍
പ്രാബല്യത്തില്‍
അടിയന്തിരമായി
നിയമിക്കുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
പാലക്കാട്
കിന്‍ഫ്ര പാര്‍ക്കില്‍
സ്വകാര്യ
വിമാനനിര്മ്മാണകമ്പനി
605.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
കിന്‍ഫ്ര പാര്‍ക്കില്‍
സ്വകാര്യമേഖലയിൽ
വിമാനനിര്മ്മാണകമ്പനി
ആരംഭിക്കുന്ന കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഏതെങ്കിലും
വിദേശകമ്പനിയുടെ
സഹകരണത്തോടെയാണോ
പ്രസ്തുത കമ്പനി
ആരംഭിക്കുന്നതെന്ന്
അറിയിക്കാമോ;
(സി)
പ്രസ്തുത
കമ്പനി തുടങ്ങുവാന്‍
സര്‍ക്കാര്‍ അനുമതി
നല്‍കിയിട്ടുണ്ടോ;
വിശദാംശം
വെളിപ്പെടുത്താമോ?
സെന്റര്‍
ഫോര്‍ മാനേജ്മെന്റ്
ഡവലപ്മെന്റ്
T 606.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കിഫ്ബി
പ്രോജക്ടുകള്‍ സെന്റര്‍
ഫോര്‍ മാനേജ്മെന്റ്
ഡവലപ്മെന്റിന്റെ
പരിശോധനയ്ക്ക്
വിധേയമാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏതെല്ലാം
പ്രോജക്ടുകളാണ്
പരിശോധിച്ചതെന്നതിന്റെ
വിശദാംശം ലഭ്യമാക്കുമോ;
(ബി)
സെന്റര്‍
ഫോര്‍ മാനേജ്മെന്റ്
ഡവലപ്മെന്റ്
സ്വന്തമായിട്ടാണോ അതോ
ഔട്ട് സോഴ്സ് ചെയ്താണോ
ഇങ്ങനെയുള്ള
പ്രോജക്ടുകള്‍
പരിശോധിച്ചത്;
(സി)
ഔട്ട്
സോഴ്സ് ചെയ്താണ്
പരിശോധിച്ചതെങ്കില്‍
ഏത് സ്ഥാപനത്തിനാണ്
ഔട്ട്സോഴ്സ്
ചെയ്തതെന്നും ഏതെല്ലാം
പ്രോജക്ടുകളാണ്
ഇപ്രകാരം ഔട്ട്സോഴ്സ്
ചെയ്തതെന്നും അതിനായി
എന്ത് തുക
ചെലവഴിച്ചുവെന്നും
വ്യക്തമാക്കുമോ?
കുട്ടമ്പുഴ പ്രദേശത്ത്
നിന്നും ഈറ്റശേഖരണം
607.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലയാറ്റൂര്‍
ഡിവിഷന്റെ അംഗീകൃത
വര്‍ക്കിങ്ങ് പ്ലാന്‍
പ്രകാരം 2019-20
വര്‍ഷത്തില്‍
കുട്ടമ്പുഴ പ്രദേശത്ത്
നിന്നും ഈറ്റ
ശേഖരിക്കുന്നതിന്
അംഗീകാരം
ലഭിച്ചിട്ടുണ്ടെങ്കിലും
ഈറ്റശേഖരണത്തിന് അനുമതി
ലഭ്യമാകുന്നതിനുവേണ്ട
നടപടി ഇതുവരെ
സ്വീകരിച്ചിട്ടില്ല
എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈറ്റശേഖരണം
നടക്കാത്തതിനാല്‍ നൂറ്
കണക്കിന് പരമ്പരാഗത
തൊഴിലാളികളെ
പ്രതികൂലമായി
ബാധിക്കുന്നുണ്ടെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇത്തരത്തില്‍
തൊഴിലാളികള്‍ക്കുണ്ടായിട്ടുള്ള
തൊഴില്‍ നഷ്ടം
പരിഹരിക്കുന്നതിന്റെ
ഭാഗമായി ഈറ്റവെട്ട്
പുനരാരംഭിക്കുന്നതിനുവേണ്ട
നടപടി സ്വീകരിക്കുമോ
എന്ന് വ്യക്തമാക്കുമോ?
'മാന്നാര്‍
പൈതൃക' പദ്ധതി
608.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെങ്ങന്നൂരിലെ
മാന്നാറിൽ കുടില്‍
വ്യവസായവും തൊഴിലും
സംരക്ഷിച്ച്
ചൂഷണത്തില്‍ നിന്ന്
തൊഴിലാളികളെ
സംരക്ഷിക്കുന്നതിന്
വിഭാവനം ചെയ്ത
'മാന്നാര്‍ പൈതൃക'
പദ്ധതി
നടപ്പിലാക്കുന്നതിന്
കരകൗശല കോര്പ്പറേഷന്
പ്രോജക്ട് തയ്യാറാക്കി
2019 ഫെബ്രുവരിയിൽ
സമർപ്പിക്കുകയും
തുടർന്ന് മാന്നാര്‍
അലുമിനിയം
ഇന്‍ഡസ്ട്രീസ്
ലിമിറ്റഡ് (അലിന്‍ഡ്)
എന്ന സ്ഥാപനത്തില്‍
ഉപയോഗിക്കാതെ
കിടക്കുന്ന അഞ്ചേക്കർ
സ്ഥലം പ്രസ്തുത പദ്ധതി
നടപ്പിലാക്കുന്നതിന്
കരകൗശല കോര്പ്പറേഷന്
കൈമാറുന്നതിനുള്ള
അപേക്ഷ സമർപ്പിക്കുകയും
ചെയ്തിട്ടുള്ളത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ
;
(ബി)
എങ്കിൽ
പ്രസ്തുത പദ്ധതി
നടത്തിപ്പിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ?
വയനാട്
ജില്ലയില്‍ ചെറുകിട വ്യവസായം
609.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വയനാട്
ജില്ലയില്‍
ചെറുകിടവ്യവസായം
പ്രോത്സാഹിപ്പിക്കുന്നതിന്
ഏതെങ്കിലും പദ്ധതികള്‍
പരിഗണനയില്‍
ഉണ്ടോ;വ്യക്തമാക്കുമോ ;
(ബി)
കൂടുതല്‍
ചെറുകിടവ്യവസായ
യൂണിറ്റുകള്‍
കുടുംബശ്രീ മുഖേന
തുടങ്ങുന്നതിന് സഹായം
നല്കുന്ന കാര്യം
പരിഗണനയിലുണ്ടോ;വിശദമാക്കാമോ?
തൃശൂര്‍
റൈസ് പാര്‍ക്ക്
610.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചേലക്കര
നിയോജകമണ്ഡലത്തിലെ
പരക്കാട് പ്രദേശത്ത്
ആരംഭിക്കുന്ന തൃശൂര്‍
റൈസ് പാര്‍ക്ക്
നിര്‍മ്മാണ
നടപടിക്രമങ്ങളുടെ
പുരോഗതി അറിയിക്കാമോ ;
(ബി)
കൃഷി
വകുപ്പില്‍ നിന്നും
ഭൂമി
വിട്ടുകിട്ടുന്നതിനുള്ള
നടപടിക്രമങ്ങള്‍ ഏതു
ഘട്ടത്തിലാണ്; വിശദാംശം
നല്‍കുമോ;
(സി)
റൈസ്
പാര്‍ക്കിനായി എത്ര
ഏക്കര്‍ ഭൂമി
വിട്ടുകിട്ടുന്നതിനാണ്
നടപടി
സ്വീകരിച്ചുവരുന്നത്;
(ഡി)
പാർക്കിന്റെ
പ്ലാനും ഡിസൈനും
തയ്യാറാക്കുന്നതിന് ഏത്
ഏജന്‍സിയെയാണ്
ചുമതലപ്പെടുത്തിയിട്ടുള്ളത്
എന്നറിയിക്കാമോ?
മണിയാര്‍
വ്യവസായ പാര്ക്കിനായിസ്ഥലം
ഏറ്റെടുക്കല്‍
611.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വടശ്ശേരിക്കര
മണിയാറില്‍ വ്യവസായ
പാര്‍ക്കിനായി സ്ഥലം
ഏറ്റെടുക്കല്‍
നടപടികള്‍ ഏതു
ഘട്ടംവരെയായി; എത്ര
ഏക്കര്‍ സ്ഥലമാണ്
ഏറ്റെടുക്കുന്നത്;
സ്ഥലത്തെ
സംബന്ധിച്ചുള്ള
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ ;
(ബി)
സ്ഥലം
ഏറ്റെടുക്കലിന്
എന്തെങ്കിലും തടസ്സം
നേരിടുന്നുണ്ടോയെന്നും
സ്ഥലം ഏറ്റെടുക്കല്‍
എന്നത്തേയ്ക്ക്
പൂർത്തിയാക്കാനാവുമെന്നും
അറിയിക്കാമോ ;
(സി)
എന്തൊക്കെ
വ്യവസായ പദ്ധതികളാണ്
ഇവിടെ വിഭാവനം
ചെയ്തിരിക്കുന്നത്;വിശദമാക്കുമോ
?
വയനാട്ടിൽ
കേരള ബ്രാന്റ് കാപ്പിപ്പൊടി
നിര്‍മ്മാണ കേന്ദ്രം
612.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വയനാട്
ജില്ലയില്‍ കേരള
ബ്രാന്റ് കാപ്പിപ്പൊടി
നിര്‍മ്മാണ കേന്ദ്രം
സ്ഥാപിക്കുന്നതിനുള്ള
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
ഇതിനായി
ഗുണമേന്മയുള്ള കാപ്പി
തൈ
വച്ചുപിടിപ്പിക്കുന്ന
പദ്ധതിയുമായി
ബന്ധപ്പെട്ട് എന്തൊക്കെ
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്;വിശദമാക്കുമോ;
(സി)
ആരുടെ
ആഭിമുഖ്യത്തിലാണ് ഈ
പദ്ധതി
ആവിഷ്കരിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
മാവൂരില്‍
പരിസ്ഥിതി സാമൂഹ്യ വ്യവസായം
613.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
മാവൂരില്‍ പരിസ്ഥിതി
സാമൂഹ്യ വ്യവസായം
ആരംഭിക്കുന്നത്
സംബന്ധിച്ച്
സര്‍ക്കാര്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍
വിശദമാക്കുമോ;
(ബി)
ഗ്വാളിയര്‍
റയോൺസ് കമ്പനിയുടെ
കൈവശത്തിലുള്ള ഭൂമി
ഏറ്റെടുക്കുന്നതിന്
സര്‍ക്കാര്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചുവരുന്നത്;
(സി)
ഇതുസംബന്ധിച്ച്
കോടതിയില്‍ കേസ്
നിലവിലുണ്ടോയെന്നും
എങ്കിൽ ഇക്കാര്യത്തിൽ
കോടതി എന്തെങ്കിലും
വിധി
പുറപ്പെടുവിച്ചിട്ടുണ്ടോയെന്നും
വിശദമാക്കാമോ?
കാസര്‍കോട്
ഭെല്‍-ഇ.എം.എല്‍. കമ്പനി
ഏറ്റെടുക്കാന്‍ നടപടി
614.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍കോട്
ഭെല്‍-ഇ.എം.എല്‍.
കമ്പനിയില്‍ എത്ര
ജീവനക്കാരുണ്ടെന്നും
ഇവര്‍ക്ക് ശമ്പളം
കിട്ടാത്ത അവസ്ഥ
നിലവിലുണ്ടോയെന്നും
വ്യക്തമാക്കാമോ;
(ബി)
എങ്കില്‍
എത്ര മാസത്തെ ശമ്പളമാണ്
കിട്ടാനുളളതെന്നും
ശമ്പളകുടിശ്ശികയ്ക്ക്
കാരണമെന്താണെന്നും
വ്യക്തമാക്കാമോ;
(സി)
ഭെല്‍-ഇ.എം.എല്‍.
കമ്പനിഏറ്റെടുക്കാന്
തീരുമാനിച്ചിട്ടുണ്ടോ
എന്നും എങ്കില്‍
എപ്പോഴാണ്
തീരുമാനിച്ചതെന്നും
പ്രസ്തുത തീരുമാനം
നടപ്പിലാക്കാൻ
കഴിയാത്തതെന്തുകൊണ്ടാണെന്നും
വ്യക്തമാക്കാമോ;
തീരുമാനമെടുത്തതിന്റെ
പകർപ്പ് ലഭ്യമാക്കാമോ;
(ഡി)
കേരള
ഇലക്ട്രിക്കല്‍ ആന്റ്
അലൈഡ് എഞ്ചിനിയറിംഗ്
കമ്പനി
ലിമിറ്റഡ്(കെല്)- നെ
എപ്പോഴാണ് ഭെല്‍
ഏറ്റെടുത്തതെന്നും
അതിനുശേഷം എത്ര തവണ
ജീവനക്കാര്‍ക്ക് ശമ്പള
വര്‍ദ്ധനവ് ലഭിച്ചു
എന്നും വ്യക്തമാക്കാമോ;
(ഇ)
ഭെല്‍-ഇ.എം.എല്‍-
ന്റെ മൂലധനം
എത്രയാണെന്നും ഇതില്‍
സംസ്ഥാന സര്‍ക്കാര്‍
ഓഹരി എത്രയാണെന്നും
വ്യക്തമാക്കാമോ;
(എഫ്)
ഭെല്‍-ഇ.എം.എല്‍.-
ലെ ഉല്‍പ്പന്നങ്ങള്‍
എന്തൊക്കെയാണെന്നും
കമ്പനി ഇപ്പോഴത്തെ
ശോചനീയാവസ്ഥയിലെത്താന്
കാരണമെന്താണെന്നും
ഇതില്‍ നിന്ന്
കരകയറാന്‍ കാണുന്ന
മാര്‍ഗ്ഗങ്ങള്‍
എന്താണെന്നും
വ്യക്തമാക്കാമോ?
ഒറ്റപ്പാലം
കിന്‍ഫ്ര പാർക്കിൽ ബഹുനില
വ്യവസായ സമുച്ചയം
615.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒറ്റപ്പാലം
കിന്‍ഫ്ര പാര്‍ക്ക്
കേന്ദ്രീകരിച്ച് ഒരു
ബഹുനില വ്യവസായ
സമുച്ചയം സ്ഥാപിക്കുന്ന
കാര്യം സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;വ്യക്തമാക്കുമോ
;
(ബി)
ഒറ്റപ്പാലം
കിന്‍ഫ്ര പാര്‍ക്കില്‍
നിലവില്‍ എത്ര വ്യവസായ
സ്ഥാപനങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
ഏതെല്ലാം;വെളിപ്പെടുത്താമോ
;
(സി)
പ്രസ്തുത
പാര്‍ക്കിന്റെ വികസന
സാദ്ധ്യത സംബന്ധിച്ച്
സര്‍ക്കാര്‍
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ?
കൊയിലാണ്ടി
മണ്ഡലത്തിലെ കെല്‍ട്രോണ്‍
നന്തി യൂണിറ്റിന്റെ വികസനം
616.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊയിലാണ്ടി
നിയോജകമണ്ഡലത്തിലെ
കെല്‍ട്രോണ്‍ നന്തി
യൂണിറ്റിന്റെ
വികസനത്തിനായി ഈ
സര്‍ക്കാര്‍ നിലവില്‍
വന്നതിനുശേഷം
നടപ്പിലാക്കിയ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(ബി)
പ്രസ്തുത
യൂണിറ്റ് കേന്ദ്രമാക്കി
കൂടുതല്‍
വികസനപ്രവര്‍ത്തനങ്ങള്‍
നടത്തുന്നതിനായി
കെല്‍ട്രോണ്‍
എന്തെങ്കിലും രൂപരേഖ
തയ്യാറാക്കിയിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
ആയതിന്റെ സംക്ഷിപ്തരൂപം
ലഭ്യമാക്കുമോ?
മാവേലിക്കര
മണ്ഡലത്തില്‍ വ്യവസായ
പാര്‍ക്ക്
617.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തില്‍ വ്യവസായ
പാര്‍ക്ക്
ആരംഭിക്കുന്നതിനുവേണ്ട
നടപടി സ്വീകരിക്കുമോ;
(ബി)
കൊച്ചാലുംമൂട്
ഇന്‍ഡസ്ട്രിയല്‍
എസ്റ്റേറ്റില്‍
ഇതിനാവശ്യമായ സ്ഥലം
ഏറ്റെടുത്ത് പാര്‍ക്ക്
ആരംഭിക്കുവാന്വേണ്ട
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ?
ആമ്പല്ലൂര്‍
ഇലക്ട്രോണിക് പാര്‍ക്ക്
618.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഏറണാകുളം
ജില്ലയിലെ ആമ്പല്ലൂര്‍
ഇലക്ട്രോണിക്
പാര്‍ക്കിനുവേണ്ടിയുള്ള
സ്ഥലമെടുപ്പ്
ഏതുഘട്ടത്തിലാണെന്ന്
അറിയിക്കുമോ;
(ബി)
സ്ഥലമെടുപ്പ്
നടപടികള്‍
വേഗത്തിലാക്കി
പാര്‍ക്ക് നിര്‍മ്മാണം
ആരംഭിക്കുന്നതിനുള്ള
അടിയന്തര നടപടി
സ്വീകരിക്കുമോ?
ആറ്റിങ്ങള്‍
മൂന്നുമുക്കിലെ സ്റ്റീല്‍
കോംപ്ലക്സ്
619.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
ആറ്റിങ്ങള്‍
മൂന്നുമുക്കിലെ
സ്റ്റീല്‍
കോംപ്ലക്സിന്റെ
പ്രവർത്തനം
പുനരാരംഭിക്കുന്നതിന്
വകുപ്പ് തലത്തില്‍
പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ?
തിരുവമ്പാടി
ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ്
620.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവമ്പാടി
ഇന്‍ഡസ്ട്രിയല്‍
എസ്റ്റേറ്റിന്
ഭൂമിയേറ്റെടുക്കുന്ന
നടപടി ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
വ്യവസായ
എസ്റ്റേറ്റ് എപ്പോള്‍
പ്രവര്‍ത്തനം
ആരംഭിക്കാന്‍
കഴിയുമെന്ന്
അറിയിക്കുമോ?
കരുനാഗപ്പളളി
ഇന്‍ഡസ്ട്രിയല്‍
എസ്റ്റേറ്റിന്റെ വികസനം
621.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കരുനാഗപ്പളളി
ഇന്‍ഡസ്ട്രിയല്‍
എസ്റ്റേറ്റിന്റെ
വികസനത്തിനുവേണ്ടി
നടപ്പിലാക്കുന്ന
പദ്ധതികളെന്തെല്ലാമെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
ഇന്‍ഡസ്ട്രിയല്‍
എസ്റ്റേറ്റിലെ
ലാഭകരമല്ലാത്ത
സ്ഥാപനങ്ങളുടെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്നതിനുവേണ്ടി
എന്തെല്ലാം സഹായങ്ങളാണ്
നല്കിവരുന്നതെന്ന്
വെളിപ്പെടുത്താമോ;
(സി)
2016
നു ശേഷം ഇവിടെ
ഏതെങ്കിലും
സ്ഥാപനത്തിന്റെ
പ്രവര്‍ത്തനം നിര്‍ത്തി
വച്ചിട്ടുണ്ടോ;വ്യക്തമാക്കുമോ
;
(ഡി)
പ്രവര്‍ത്തിക്കാത്ത
യൂണിറ്റുകളുടെ
അധീനതയിലുളള സ്ഥലം
പുതിയ സംരഭകര്‍ക്ക്
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദീകരിക്കുമോ?
ചാലക്കുടിയില്‍
വ്യവസായ വികസന ഓഫീസ്
622.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
താലൂക്ക് പ്രവര്‍ത്തനം
ആരംഭിച്ച് വര്‍ഷങ്ങള്‍
കഴിഞ്ഞിട്ടും
ചാലക്കുടിയില്‍
താലൂക്കുതല വ്യവസായ
വികസന ഓഫീസ്
അനുവദിച്ചിട്ടില്ല
എന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ചാലക്കുടിയില്‍
വ്യവസായ വികസന ഓഫീസ്
ആരംഭിയ്ക്കുന്നതിന്
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
കൊടുവായൂരിലുള്ള
മിനി ഇന്‍ഡസ്ട്രീസ്
ഏറ്റെടുക്കാന്‍ നടപടി
623.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെന്മാറ
നിയോജകമണ്ഡലത്തിലെ
കൊടുവായൂരിലുള്ള മിനി
ഇന്‍ഡസ്ട്രീസ്
ഏറ്റെടുക്കുന്ന നടപടി
ഏത് ഘട്ടത്തിലാണെന്ന്
അറിയിക്കുമോ;
(ബി)
സര്‍ക്കാര്‍
ഉടമസ്ഥതയിലുള്ള
പ്രസ്തുത സ്ഥാപനം
സ്വകാര്യവ്യക്തിക്ക്
പാട്ടത്തിന്
നല്‍കിയിട്ട് എത്ര
വര്‍ഷമായി;
(സി)
ഈ
സ്ഥാപനം
ഏറ്റെടുക്കുന്നതിന് ഇനി
എന്തെല്ലാം
നടപടിക്രമങ്ങളാണ്
പൂർത്തീകരിക്കാനുള്ളതെന്ന്
വിശദമാക്കുമോ?
ആലപ്പാട്
ഗ്രാമപഞ്ചായത്തിലെ
ഖനനപ്രവര്‍ത്തനങ്ങള്‍
624.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലപ്പാട്
ഗ്രാമപഞ്ചായത്തില്‍
ഐ.ആര്.ഇ. നടത്തുന്ന
ഖനനപ്രവര്‍ത്തനങ്ങള്‍
സര്‍ക്കാരിന്റെ
നിരീക്ഷണങ്ങള്ക്കുും
നിബന്ധനകള്‍ക്കും
വിധേയമായാണോ;
വിശദീകരിക്കുമോ;
(ബി)
ഇവിടെ
സീ വാഷിംഗ്
നടക്കുന്നുണ്ടോ;
വിശദമാക്കുമോ;
(സി)
ഖനനം
പൂര്‍ത്തീകരിച്ച
സ്ഥലങ്ങള്‍
പൂര്‍വ്വസ്ഥിതിയിലാക്കുന്ന
പ്രവര്‍ത്തനങ്ങളുടെ
പുരോഗതി
പരിശോധിച്ചിട്ടുണ്ടോ;
വിശദീകരിക്കുമോ;
(ഡി)
ഖനനശേഷം
പൂര്‍വ്വ
സ്ഥിതിയിലാക്കിയ ഭൂമി
ഭൂവുടമകള്‍ക്ക്
തിരിച്ച് നല്കുന്ന
പദ്ധതി ഇവിടെ
നടപ്പിലാക്കുമോ;
വിശദീകരിക്കുമോ?
ആലംകോട്
വീക്ഷണം കൈത്തറി നെയ്ത്ത്
സഹകരണസംഘം
625.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
ആറ്റിങ്ങല്‍,
ആലംകോട് വീക്ഷണം
കൈത്തറി നെയ്ത്ത്
സഹകരണസംഘത്തിനായി
തയ്യാറാക്കിയ
പുനരുദ്ധാരണ പാക്കേജ്
എന്നുമുതല്‍
നടപ്പില്വരുത്താനാകുമെന്ന്
വിശദമാക്കുമോ?
കൈത്തറി
മേഖലയുടെ സമഗ്രമായ വികസനം
626.
ശ്രീ.കെ.എന്‍.എ
ഖാദര്‍
,,
കെ.എം.ഷാജി
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അരലക്ഷത്തോളം
തൊഴിലാളികള്‍ സേവനം
ചെയ്യുന്ന കൈത്തറി
മേഖലയുടെ സമഗ്രമായ
വികസനത്തിന് നാളിതുവരെ
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
കൈത്തറി
മേഖലയില്‍
പണിയെടുക്കുന്നവര്‍ക്ക്
ദേശീയ ശരാശരിയെക്കാള്‍
കുറഞ്ഞ വേതനമാണ്
ലഭിക്കുന്നതെന്ന്
വിലയിരുത്തപ്പെട്ടിട്ടുണ്ടോ;
ഇവരുടെ വേതനം
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
ഈ
വിഭാഗം
തൊഴിലാളികള്‍ക്ക്
ആരോഗ്യ ഇന്‍ഷുറന്‍സ്
ഉള്‍പ്പെടെയുള്ള
സാമൂഹ്യസുരക്ഷാസംവിധാനങ്ങള്‍
ലഭിക്കുന്നുണ്ടെന്ന്
ഉറപ്പുവരുത്താന്‍ എന്ത്
സംവിധാനമാണ്
നിലവിലുള്ളതെന്ന്
വിശദമാക്കുമോ ?
കണ്ണൂര്‍
ജില്ലയില്‍ കൈത്തറി മേഖലയിലെ
കുടിശ്ശിക
627.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയില്‍ കൈത്തറി
സഹകരണ സംഘങ്ങള്‍ക്കും
തൊഴിലാളികള്‍ക്കും
കൂലിയിനത്തില്‍ എത്ര
രൂപ കുടിശ്ശിക
നല്‍കാനുണ്ട്
എന്നറിയിക്കാമോ;
(ബി)
പ്രസ്തുത
തുക വിതരണം
ചെയ്യുന്നതിനും
തൊഴിലാളികള്‍ക്ക്
കൂടുതല്‍ ജോലി
ലഭ്യമാക്കുന്നതിനും
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കാമോ?
കെെത്തറി
മേഖലയ്ക്ക് പുതുജീവന്‍
628.
ശ്രീ.ജി.എസ്.ജയലാല്‍
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
വി.ആര്. സുനില്‍ കുമാര്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെെത്തറി
മേഖലയ്ക്ക് പുതുജീവന്‍
നല്‍കുന്നതിനായി
നടത്തുന്ന ശ്രമങ്ങള്‍
എന്തൊക്കെയെന്ന്
വിശദമാക്കുമോ;
(ബി)
സര്‍ക്കാര്‍
സ്കൂളുകളിലെ
കുട്ടികള്‍ക്ക്
കെെത്തറി യൂണിഫോം
വിതരണം ചെയ്യുന്ന
പദ്ധതിയുടെ പുരോഗതി
വ്യക്തമാക്കുമോ;
(സി)
സൗജന്യ
കെെത്തറി യൂണിഫോം
പദ്ധതിയിലേക്ക്
ആവശ്യമായ മുഴുവന്‍
നൂലും സര്‍ക്കാര്‍
സഹകരണമില്ലുകളില്
നിന്ന് ലഭ്യമാക്കുമോ;
(ഡി)
സര്‍ക്കാര്‍
മേഖലയിലെയും സഹകരണ
മേഖലയിലെയും
അടഞ്ഞുകിടന്ന
മില്ലുകള്‍ തുറന്ന്
പ്രവര്‍ത്തിപ്പിക്കുന്നതിന്
സാധിച്ചിട്ടുണ്ടോ;
(ഇ)
സഹകരണ
മേഖലയിലെ ടെക്സ്ഫെഡിനു
കീഴിലുള്ള സ്പിന്നിംഗ്,
വീവിംഗ് മില്ലുകളുടെ
നവീകരണ പ്രവൃത്തിയുടെ
പുരോഗതി അറിയിക്കുമോ;
(എഫ്)
യുവതലമുറയെ
നെയ്ത്തിലേക്ക്
ആകര്‍ഷിക്കുന്നതിനുള്ള
യുവ വീവ് പദ്ധതിയുടെ
വിശദാംശങ്ങള്‍
അറിയിക്കുമോ;
(ജി)
ഒരു
വീട്ടില്‍ ഒരു തറി
പദ്ധതിയുടെ വിശദാംശം
ലഭ്യമാക്കുമോ?
ഉദുമ
ടെക്സ്റ്റൈൽ മില്ലില്‍
629.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉദുമ
ടെക്സ്റ്റൈൽ മിൽ
പ്രവര്‍ത്തനമാരംഭിച്ച്
മാസങ്ങൾക്കുള്ളിൽ ഒരു
ലക്ഷത്തിലധികം കിലോ
നൂല്
ഉല്പാദിപ്പിച്ചിട്ടും
ഇവ വില്പന നടത്താതെ
കെട്ടിക്കിടക്കുന്ന
അവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
സ്ഥാപനത്തില്‍
ഒന്നാംഘട്ട നൂല്
ഉല്‍പ്പാദിപ്പിക്കാനുള്ള
മിഷ്യന് സംവിധാനം
എപ്പോള്‍
ഏര്‍പ്പെടുത്താന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
വൈദ്യുതി
വിച്ഛേദിക്കപ്പെട്ട
ടെക്സ്റ്റൈൽ മില്ലുകള്‍
630.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
കുടിശ്ശിക മൂലം കണക്ഷൻ
വിച്ഛേദിച്ചതിനെത്തുടര്‍ന്ന്
കേരള ടെക്സ്റ്റയില്‍സ്
കോര്‍പ്പറേഷനു കീഴിലെ
ഏഴ് മില്ലുകളും ആറ്
മാസത്തിലേറെക്കാലം
അടച്ചിടേണ്ട
സാഹചര്യമുണ്ടായോയെന്ന്
വ്യക്തമാക്കുമോ ;
(ബി)
വൈദ്യുതി
കണക്ഷൻ
വിച്ഛേദിച്ചതിനെത്തുടര്‍ന്ന്
സംസ്ഥാനത്ത് ഇപ്പോള്‍
ഏതൊക്കെ മില്ലുകളാണ്
പ്രവര്ത്തനരഹിതമായിട്ടുള്ളതെന്ന്
വിശദമാക്കാമോ ;
(സി)
പ്രസ്തുത
മില്ലുകള്‍ തുടര്‍ന്ന്
പ്രവര്‍ത്തിക്കുന്നതിന്
സര്‍ക്കാര്‍ ഇടപെട്ട്
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്ന്
വിശദീകരിക്കുമോ?
കണ്ണൂര്‍
നാടുകാണി ടെക്സ്റ്റൈല്‍
പാര്‍ക്കിന്‍െറ പ്രവര്‍ത്തനം
631.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ
നാടുകാണിയില്‍
നിര്‍മ്മാണം
പൂര്‍ത്തിയാക്കിയ
ടെക്സ്റ്റൈല്‍
പാര്‍ക്കില്‍
എന്തെല്ലാം
സൗകര്യങ്ങളാണ്
ലഭ്യമാക്കിയിട്ടുളളത്;
(ബി)
എത്ര
കമ്പനികള്‍ക്ക് എത്ര
സ്ക്വയര്‍ ഫീറ്റ് സ്ഥലം
ഇവിടെ
ക്രമീകരിച്ചിട്ടുണ്ടെന്നും
എത്ര കമ്പനികള്‍
പ്രവര്‍ത്തനം
ആരംഭിച്ചുവെന്നും
വെളിപ്പെടുത്താമോ;
(സി)
ടെക്സ്റ്റൈല്‍
പാര്‍ക്ക്
പ്രവര്‍ത്തനക്ഷമമാക്കുവാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുവെന്ന്
വെളിപ്പെടുത്തുമോ?
ഖാദി
മേഖലയില്‍ കൂടുതല്‍
തൊഴിലവസരങ്ങള്‍
632.
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.പുരുഷന്
കടലുണ്ടി
,,
എം. രാജഗോപാലന്‍
,,
പി.കെ. ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഖാദിഗ്രാമവ്യവസായ
മേഖലയുടെ
പുനരുദ്ധാരണത്തിനായി
അവിഷ്കരിച്ച പദ്ധതികള്‍
എന്തൊക്കെയാണ്;
(ബി)
പ്രസ്തുത
മേഖലയില്‍ കൂടുതല്‍
തൊഴിലവസരങ്ങള്‍
സൃഷ്ടിക്കുന്നതിനായി
ഖാദി ഗ്രാമം എന്ന
പേരില്‍ നൂതന പദ്ധതി
ആരംഭിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
പ്രസ്തുത പദ്ധതി
പ്രകാരം എത്ര
തൊഴിലവസരങ്ങള്‍
സൃഷ്ടിക്കാനാണുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഖാദി
ഉല്പന്നങ്ങളുടെ
ഗുണമേന്മ
വര്‍ദ്ധിപ്പിക്കുന്നതിനായി
പ്രത്യേക വാണിജ്യമുദ്ര
ഏര്‍പ്പെടുത്താന്‍
ആലോചിക്കുന്നുണ്ടോ;
(ഇ)
ഖാദി
മേഖലയെ
പ്രോത്സാഹിപ്പിക്കുന്നതിനായി
തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുമായി
സഹകരിച്ച് പദ്ധതികള്‍
ആവിഷ്കരിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
കായിക
ക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിനുള്ള
പദ്ധതികള്‍
633.
ശ്രീ.ജോര്‍ജ്
എം. തോമസ്
,,
എ.എം. ആരിഫ്
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാര്‍ത്ഥികളിലും
യുവജനങ്ങളിലും
കായികാഭിരുചി
വളര്‍ത്തുന്നതിനും
അവരുടെ കായിക ക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിനും
നടപ്പാക്കി വരുന്ന
വിവിധ പദ്ധതികള്‍
എന്തൊക്കെയാണ്;
(ബി)
സ്കൂളുകളില്‍
പ്രൈമറിതലം മുതല്‍
കായിക
പ്രവര്‍ത്തനങ്ങള്‍
പ്രോത്സാഹിപ്പിക്കുന്നതിനായി
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;എങ്കില്‍
വിശദാംശം നല്‍കുമോ;
(സി)
അഞ്ച്
മുതല്‍ പന്ത്രണ്ടു
വയസ്സു വരെ പ്രായമുളള
കുട്ടികള്‍ക്ക്
സ്വയരക്ഷയ്ക്കായി
നീന്തല്‍ പരിശീലനം
നല്‍കുന്നതിനുളള പദ്ധതി
നടപ്പാക്കാനുദ്ദേശിക്കുന്നുണ്ടോ;
(ഡി)
തനത്
കായിക വിനോദങ്ങള്‍
നിലനിര്‍ത്തുന്നതിനും
പ്രചരിപ്പിക്കുന്നതിനുമായി
കായിക യുവജനകാര്യാലയവും
യുവജനക്ഷേമ ബോര്‍ഡും
സഹകരിച്ച്
നടപ്പാക്കുന്ന
കളിത്തട്ട്പദ്ധതിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
നീന്തല്‍
പഠന പദ്ധതി
634.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂള്‍
വിദ്യാര്‍ത്ഥികള്‍ക്ക്
നീന്തല്‍ പഠനം
സാധ്യമാക്കുന്നതിന്
എന്തെങ്കിലും പദ്ധതി
സര്‍ക്കാര്‍
നടപ്പിലാക്കുന്നുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
അവ ഏതെല്ലാമാണെന്ന്
വിശദീകരിക്കുമോ?
ഓപ്പറേഷന്
ഒളിമ്പ്യ
635.
ശ്രീ.കെ.
ബാബു
,,
എ. എന്‍. ഷംസീര്‍
,,
കാരാട്ട് റസാഖ്
,,
വി. ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കായികതാരങ്ങള്‍ക്ക്
2020 ,2024
ഒളിമ്പിക്സുകളില്‍
മികച്ച മെഡലുകള്‍
ലക്ഷ്യമിട്ട്
ഓപ്പറേഷന് ഒളിമ്പ്യ
പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എങ്കില്‍
ഏതെല്ലാം കായിക
ഇനങ്ങളെയാണ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
തെരഞ്ഞെടുത്ത
കായിക താരങ്ങള്‍ക്ക്
വിദേശ പരിശീലകരുടെയും
അന്താരാഷ്ട്ര
കോച്ചുകളുടെയും
പരിശീലനം
ലഭ്യമാക്കുന്നതിന്
എന്തെല്ലാം
കാര്യങ്ങളാണ് പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വിശദമാക്കാമോ?
കുട്ടികളുടെ
കായികക്ഷമത
636.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുവിദ്യാലയങ്ങളിലെ
കുട്ടികളുടെ കായികക്ഷമത
കുറഞ്ഞുവരുന്നു എന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
സംബന്ധിച്ച്
സര്‍ക്കാര്‍
ഏജന്‍സികള്‍ ഏതെങ്കിലും
തരത്തിലുള്ള പഠനം
നടത്തിയിട്ടുണ്ടോ;
വിശദാംശങ്ങളും
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പും
ലഭ്യമാക്കാമോ;
(സി)
സ്കൂള്‍
പ്രായഘട്ടത്തിലെ
കുട്ടികളുടെ കായികക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിന്
പ്രത്യേക പദ്ധതികളോ
പരിപാടികളോ ആസൂത്രണം
ചെയ്യുമോ;
(ഡി)
ഇതിനായി
കായികക്ഷമത മിഷന്
രൂപീകരിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
പഞ്ചായത്ത്തല
സ്പോര്‍ട്സ് കൗണ്‍സിലുകള്‍
637.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പഞ്ചായത്ത് തലത്തില്‍
സ്പോര്‍ട്സ്
കൗണ്‍സിലുകള്‍
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
ഘടന അറിയിക്കാമോ;
(ബി)
ഒന്നാം
വര്‍ഷ ഹയര്‍സെക്കണ്ടറി
പ്രവേശനവുമായി
ബന്ധപ്പെട്ട് നീന്തല്‍
അറിയാമെന്ന്
തെളിയിക്കാനുള്ള
സര്‍ട്ടിഫിക്കറ്റ്
നല്‍കാനുള്ള
അധികാരം/ചുമതല
പഞ്ചായത്ത് തല
സ്പോര്‍ട്സ്
കൗണ്സിലുകള്ക്കാണോ;
വിശദമാക്കാമോ;
(സി)
ഇങ്ങനെ
പഞ്ചായത്ത് സ്പോര്‍ട്സ്
കൗണ്‍സില്‍ നല്കുന്ന
നീന്തല്‍
സര്‍ട്ടിഫിക്കറ്റില്‍
ഒപ്പ് വയ്ക്കാനുള്ള
ചുമതല ആര്‍ക്കാണെന്ന്
അറിയിക്കാമോ;
(ഡി)
മതിയായ
പരിശോധനകള്‍ക്ക്
ശേഷമാണ് ഇത്തരം
സര്‍ട്ടിഫിക്കറ്റുകള്‍
നല്‍കുന്നതെന്ന കാര്യം
സര്‍ക്കാര്‍
ഉറപ്പുവരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ?
സ്പോര്‍ട്സ്
സ്ക്കൂളുകള്‍ അന്താരാഷ്ട്ര
നിലവാരത്തിലേക്ക്
ഉയര്‍ത്താന്‍ നടപടി
638.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജി.വി.
രാജ സ്പോര്‍ട്സ്
സ്ക്കൂള്, കണ്ണൂര്‍
സ്പോര്‍ട്സ് ഡിവിഷന്
സ്ക്കൂള് എന്നിവ
സര്‍ക്കാര്‍
ഏറ്റെടുത്തിട്ടുണ്ടോ;
(ബി)
പ്രസ്തുത
സ്ഥാപനങ്ങള്‍
അന്താരാഷ്ട്ര
നിലവാരത്തിലാക്കുമെന്ന
പ്രഖ്യാപനത്തിന്റെ
അടിസ്ഥാനത്തില്‍ ഇതിനകം
സ്വീകരിച്ച നടപടികള്‍
എന്താെക്കെയാണെന്ന്
അറിയിക്കുമോ;
(സി)
ഇതിനായി
നാളിതുവരെ എത്ര കോടി
രൂപ
അനുവദിച്ചിട്ടുണ്ട്;
കിഫ്ബിയില്‍ നിന്ന്
ഇക്കാര്യത്തിനായി തുക
അനുവദിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
സ്പോര്‍ട്സ്
ഹോസ്റ്റലുകള്‍
639.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
സ്പോര്‍ട്സ്
ഹോസ്റ്റലുകള്‍
ഏതൊക്കെയാണ്; ഇവയില്‍
ആകെ എത്ര
വിദ്യാര്‍ത്ഥികളുണ്ട്;
(ബി)
എല്ലാ
ജില്ലകളിലും അതത്
ജില്ലാ സ്പോര്‍ട്സ്
കൗണ്‍സിലിന്റെ
സഹായത്തോടെ സ്പോര്‍ട്സ്
ഹോസ്റ്റലുകള്‍
സ്ഥാപിക്കാന്‍ കഴിയുമോ
എന്ന കാര്യം
പരിശോധിക്കുമോ;
(സി)
ഇതിനായി
വ്യക്തികളുടെയും
സ്ഥാപനങ്ങളുടെയും
സഹകരണം ലഭ്യമാക്കുന്ന
കാര്യം പരിശോധിക്കുമോ
എന്നറിയിക്കാമോ?
സ്പോര്‍ട്സ്
ലൈഫ് ഫിറ്റ്നസ് സെന്റര്‍
640.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്പോര്‍ട്സ് ലൈഫ്
ഫിറ്റ്നസ് സെന്ററുകള്‍
ആരംഭിക്കുമെന്ന
പ്രഖ്യാപനം
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഏതൊക്കെ സ്ഥലങ്ങളില്‍
ഇത് ഇതിനകം
പ്രവര്‍ത്തനം ആരംഭിച്ചു
എന്ന് വ്യക്തമാക്കുമോ?
കിഫ്ബി
സഹായത്താേടെ നിര്‍മ്മിക്കുന്ന
സ്റ്റേഡിയങ്ങള്‍
641.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍ കിഫ്ബി
ധനസഹായത്താേടെ
സ്ഥാപിക്കാനുദ്ദേശിക്കുന്ന
സ്റ്റേഡിയങ്ങളുടെ
വിശദാംശം
ലഭ്യമാക്കുമാേ;
(ബി)
ഓരാേ
പദ്ധതിയുടെയും
നിലവിലുള്ള അവസ്ഥ
വിശദമാക്കുമാേ?
മാവേലിക്കര
താമരക്കുളം സ്റ്റേഡിയം
നിര്‍മ്മാണം
642.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തിലെ
താമരക്കുളത്ത്
സ്റ്റേഡിയം
നിര്‍മ്മിക്കുന്നതിന്
ബജറ്റില്‍ തുക
വകയിരുത്തിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
സ്റ്റേഡിയത്തിന്റെ
ഡി.പി.ആര്.
തയ്യാറാക്കുന്നതടക്കമുള്ള
പ്രവൃത്തികള്‍
സ്പോര്‍ട്സ്
എഞ്ചിനീയറിംഗ്
വകുപ്പിനെ
ഏല്പിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
പ്രസ്തുത
ആവശ്യത്തിന്മേല്
എം.എല്‍.എ. നല്കിയ
കത്തിന്മേല്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(സി)
പ്രസ്തുത
പ്രവൃത്തി അടിയന്തരമായി
ആരംഭിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കുമോ?
പത്തിയൂര്‍,
കണ്ടല്ലൂര്‍
ഗ്രാമപഞ്ചായത്തുകളില്‍
സ്റ്റേഡിയങ്ങള്‍
643.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
കായംകുളം
നിയോജക മണ്ഡലത്തിലെ
പത്തിയൂര്‍,
കണ്ടല്ലൂര്‍ എന്നീ
ഗ്രാമപഞ്ചായത്തുകളില്‍,
സ്പോര്‍ട്സ്
കൗണ്‍സില്‍ മുഖേന
സ്റ്റേഡിയങ്ങള്‍
നിര്‍മ്മിക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ എന്ന്
വിശദമാക്കുമോ?
സ്റ്റേഡിയങ്ങളും
കായിക സമുച്ചയങ്ങളും
644.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
കായിക വകുപ്പ് 2017-18,
2018-19 വര്‍ഷങ്ങളില്‍
സ്റ്റേഡിയങ്ങള്‍, കായിക
സമുച്ചയങ്ങള്‍ എന്നിവ
നിര്‍മ്മിക്കുന്നതിന്
ഒാരാേ വര്‍ഷവും എത്ര
തുക വീതം അനുവദിച്ചു
എന്ന് വ്യക്തമാക്കാമാേ;
(ബി)
ഇപ്രകാരം
മേല്‍പ്പറഞ്ഞ
കാലയളവില്‍ തുക
അനുവദിച്ച
സ്ഥാപനങ്ങള്‍/സ്ഥലം
എന്നിവയുടെ പട്ടിക,
യഥാക്രമം അനുവദിച്ച
തുക, പ്രവൃത്തിയുടെ
പേര്, അനുവദിച്ച
വര്‍ഷം, ജില്ല എന്നീ
വിവരങ്ങളുൾപ്പെടെ
ലഭ്യമാക്കുമാേ;
(സി)
ഇതനുസരിച്ച്
മേല്‍പ്പറഞ്ഞ ഒാരാേ
വര്‍ഷങ്ങളിലും ആകെ എത്ര
തുക
വിനിയാേഗിക്കപ്പെട്ടുവെന്ന്
വ്യക്തമാക്കുമാേ;
(ഡി)
ഇപ്രകാരം
തുക അനുവദിക്കപ്പെട്ട
ഓരാേ
സ്ഥാപനങ്ങളിലെയും/സ്ഥലങ്ങളിലെയും
ഏതാെക്കെ പ്രവൃത്തികള്‍
പൂർത്തിയായെന്നും
പൂര്‍ത്തിയാകാത്ത
പ്രവൃത്തികളുടെ
ഓരാേന്നിന്റെയും
ഇപ്പാേഴത്തെ സ്ഥിതി
എന്താണെന്നും
വ്യക്തമാക്കുമാേ?
ജില്ലാതലത്തില്‍
സ്റ്റേഡിയം നിര്‍മ്മാണം
645.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജില്ലാതലത്തില്‍
സ്റ്റേഡിയങ്ങള്‍
നിര്‍മ്മിക്കുന്ന
പദ്ധതി പ്രകാരം എത്ര
സ്റ്റേഡിയങ്ങളാണ്
നിര്‍മ്മിക്കുവാന്‍
പദ്ധതിയിട്ടിട്ടുള്ളത്;
ഇതില്‍ എത്ര
സ്റ്റേഡിയങ്ങളുടെ
നിര്‍മ്മാണം ഇതിനകം
പൂര്‍ത്തിയാക്കിയെന്ന്
അറിയിക്കുമോ;
(ബി)
കിഫ്ബിയില്‍
നിന്നും ഈ പദ്ധതിക്കായി
ഇതിനകം എന്ത് തുക
അനുവദിച്ചു എന്നും
അതില്‍ എന്ത് തുക
റിലീസ് ചെയ്ത്
നല്‍കിയെന്നും
വ്യക്തമാക്കുമോ?
നെയ്യാറ്റിന്‍കര
നിയോജകമണ്ഡലത്തിൽ സ്റ്റേഡിയം
646.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
നിയോജകമണ്ഡലത്തില്‍
സ്റ്റേഡിയം
നിർമ്മിക്കുന്നതിന്
2018-19-ല്‍
ബഡ്ജറ്റില്‍ തുക
അനുവദിക്കുന്നതിന്
നല്കിയ നിവേദനത്തിന്റെ
അടിസ്ഥാനത്തില്‍
E-1975702/2017/MIN/IND
Date: 17/11/2017
പ്രകാരം കായികവകുപ്പ്
സെക്രട്ടറി എന്ത് നടപടി
സ്വീകരിച്ചു എന്ന്
വിശദീകരിക്കുമോ;
(ബി)
നിവേദനത്തിന്മേല്
സ്ഥലം
സന്ദര്‍ശിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
ഇല്ലെങ്കിൽ കാരണം
വിശദീകരിക്കാമോ;
(സി)
നെയ്യാറ്റിന്‍കര
നിയോജകമണ്ഡലത്തിലെ
പൊഴിയൂരില്‍ ഫുട്ബോളിൽ
മികച്ച സംസ്ഥാന കായിക
താരങ്ങള്‍ ഉള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഈ പ്രദേശത്ത് ഫുട്ബോള്‍
കളി
മെച്ചപ്പെടുത്തുന്നതിന്
കായിക വകുപ്പ്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം എന്ന്
വ്യക്തമാക്കാമോ;
(ഡി)
പൊഴിയൂരില്‍
ഫുട്ബോള്‍ കളി
മെച്ചപ്പെടുത്തുന്നതിന്
പൊഴിയൂര്‍ പരുത്തിയൂര്‍
സ്റ്റേഡിയം
നവീകരിക്കുന്നതിന്
നടപടി
സ്വീകരിക്കുമോയെന്ന്
അറിയിക്കാമോ?
സിവിൽ
സർവീസ് സ്പോർട്സ് ബോർഡ്
647.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായികപ്രതിഭകളെ
സർക്കാർ ജോലിയിൽ
പ്രവേശിപ്പിക്കുന്നതിനു
നിലവിൽ
സ്വീകരിച്ചുവരുന്ന
നടപടിക്രമങ്ങൾ
എന്തൊക്കെയാണ്;
വിശദമാക്കാമോ;
(ബി)
കായിക
പ്രതിഭകളുടെ അവസരം
നഷ്ടപ്പെടാതിരിക്കാൻ
റെയിൽവേ സ്പോർട്സ്
ബോർഡ് പോലെ കേരളാ
സ്റ്റേറ്റ് സിവിൽ
സർവീസ് സ്പോർട്സ് ബോർഡ്
രൂപീകരിക്കുവാൻ
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കിൽ വിശദമാക്കുമോ?
കായിക
താരങ്ങള്‍ക്ക് സര്‍ക്കാര്‍
ജാേലി
648.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയ
കായിക മത്സരങ്ങളില്‍
മെഡലുകള്‍ ലഭിച്ച കായിക
താരങ്ങള്‍ക്ക്
സര്‍ക്കാര്‍ ജാേലി
ഉറപ്പാക്കും എന്നുള്ള
സംസ്ഥാന സര്‍ക്കാറിന്റെ
പ്രഖ്യാപനത്തിന്റെ
ഭാഗമായി ഇതുവരെ
എന്തെല്ലാം
നടപടിക്രമങ്ങള്‍ ആണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമാേ;
(ബി)
ഇതിന്റെ
ഭാഗമായി ഇതുവരെ എത്ര
കായിക താരങ്ങള്‍ക്ക്
സര്‍ക്കാര്‍ ജാേലി
ലഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമാേ;
(സി)
കായിക
താരങ്ങള്‍ക്ക്
സര്‍ക്കാര്‍ ജാേലി
ലഭിക്കുന്നതിനുളള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമാേ;
ഇതിന്റെ മുന്‍ഗണന ക്രമം
എങ്ങനെയാണ്
നിഷ്കര്‍ഷിച്ചിട്ടുള്ളതെന്നും
വ്യക്തമാക്കാമാേ?
സ്പാേട്സ്
ക്വാട്ടയില്‍ നിയമനം
649.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍ നിലവില്‍
വന്ന ശേഷം കായിക
താരങ്ങള്‍ക്ക്
സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍/പാെതുമേഖലാ
സ്ഥാപനങ്ങള്‍
എന്നിവിടങ്ങളില്‍
സ്പാേട്സ് ക്വാട്ടയില്‍
നിയമനം
നല്‍കിയിട്ടുണ്ടാേ;
(ബി)
കായിക
താരങ്ങളെ
നിയമിക്കുന്നതിന്
ഏതെങ്കിലും
വകുപ്പില്‍/സ്ഥാപനങ്ങളില്‍
പുതിയ തസ്തിക
സൃഷ്ടിച്ചിട്ടുണ്ടാേ;
വിശദാംശം നല്‍കുമോ;
(സി)
2015-18
കാലയളവിലെ കായിക
താരങ്ങളുടെ നിയമനത്തിന്
അപേക്ഷ
ക്ഷണിച്ചിട്ടുണ്ടാേ;
ഇല്ലെങ്കില്‍ ഇതിനുള്ള
നടപടിക്രമങ്ങള്‍ ഏത്
ഘട്ടത്തിലാണ് എന്ന്
അറിയിക്കുമോ?
സ്പോര്‍ട്ട്സ്
ക്വാട്ട നിയമനങ്ങള്‍
650.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
സ്പോര്‍ട്ട്സ്
ക്വാട്ടയില്‍ എത്ര
നിയമനങ്ങളാണ്
നടത്തിയിട്ടുള്ളത്;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
കായികതാരങ്ങള്‍ക്ക്
സ്പോര്‍ട്ട്സ് ക്വാട്ട
നിയമനത്തിന് നിലവില്‍
ലിസ്റ്റുകള്‍
എന്തെങ്കിലും
നിലവിലുണ്ടോ;
(സി)
പ്രസ്തു
താരങ്ങള്‍ക്ക്
സ്പോര്‍ട്ട്സ്
ക്വാട്ടയില്‍ ജോലി
ലഭിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണ്;
വിശദാംശം ലഭ്യമാക്കുമോ;
(ഡി)
കായിക
മേഖലയില്‍ മികവു
തെളിയിച്ചവരെ
സംരക്ഷിക്കാന്‍ കായിക
വകുപ്പ് നിലവില്‍
എന്തൊക്കെ
സംവിധാനങ്ങളാണ്
ഒരുക്കിയിട്ടുള്ളത്;
വിശദാംശം നല്‍കുമോ?
നാട്ടിക
ഫീഷറീസ് സ്കൂള്‍ ഗ്രൗണ്ട്
651.
ശ്രീമതി
ഗീതാ ഗോപി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാട്ടിക
ഫീഷറീസ് സ്കൂള്‍
ഗ്രൗണ്ടിന് സിന്തറ്റിക്
ട്രാക്ക്, വിശ്രമ
സൗകര്യം, ടോയ്ലറ്റ്
എന്നിവ
അനുവദിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഇവയ്ക്ക്
ആവശ്യമായ രൂപ രേഖ
തയ്യാറാക്കിയിട്ടുണ്ടോ
; വ്യക്തമാക്കാമോ;
(സി)
നടപ്പു
സാമ്പത്തിക
വര്‍ഷത്തില്‍ തന്നെ
ഇവയ്ക്കാവശ്യമായ തുക
അനുവദിക്കുമോ എന്ന്
വ്യക്തമാക്കാമോ ?
കോതമംഗലം
എം.എ. കോളേജിൽ ഖേലോ ഇന്ത്യ
പദ്ധതി
652.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായികരംഗത്ത്
നിരവധി ദേശീയ
അന്തര്‍ദേശീയ
ഒളിമ്പ്യന്‍ താരങ്ങളെ
വളര്‍ത്തിയെടുത്തിട്ടുള്ള
കോതമംഗലം എം.എ.
കോളേജിനെ ഖേലോ ഇന്ത്യ
പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിനുവേണ്ടി
നല്‍കിയിട്ടുള്ള അപേക്ഷ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
അപേക്ഷയില്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
അപേക്ഷ കേന്ദ്ര കായിക
മന്ത്രാലയത്തിലേക്ക്
അയക്കുന്നതില്‍
കാലതാമസം
നേരിടുന്നതിന്റെ കാരണം
വ്യക്തമാക്കാമോ;
(ഡി)
കോതമംഗലം
എം.എ. കോളേജിനെ ഖേലോ
ഇന്ത്യ പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിന്
വേണ്ടിയുള്ള നടപടി
വേഗത്തിലാക്കുവാന്‍
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
മഞ്ചേരി
സ്പോര്‍ട്സ് കോംപ്ലക്സ് ആന്റ്
ഫുട്ബോള്‍ അക്കാഡമി
653.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മഞ്ചേരി
സ്പോര്‍ട്സ് കോംപ്ലക്സ്
ആന്റ് ഫുട്ബോള്‍
അക്കാഡമിയുടെ തുടര്‍
പ്രവര്‍ത്തനങ്ങള്‍ക്കായി
ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം എത്ര തുക
അനുവദിച്ചിട്ടുണ്ട്;
ഉത്തരവിന്റെ
പകര്‍പ്പുകള്‍
ലഭ്യമാക്കാമോ;
(ബി)
നിലവില്‍
സ്റ്റേഡിയം
നവീകരണത്തിനായി
ഏതെല്ലാം
പ്രൊപ്പോസലുകളാണ്
പരിഗണനയിലുള്ളത്;
വിശദമാക്കാമോ;
(സി)
ഇതു
സംബന്ധിച്ച്
വ്യക്തികളും
ജനപ്രതിനിധികളും
സംഘടനകളും സമര്‍പ്പിച്ച
നിവേദനങ്ങള്‍/കത്തുകള്‍
എന്നിവയുടെ
പകര്‍പ്പുകള്‍
ലഭ്യമാക്കാമോ?
മേലാറ്റൂര്‍
ഗ്രാമപഞ്ചായത്തിലെ സ്റ്റേഡിയം
നവീകരണം
654.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ മേലാറ്റൂര്‍
ഗ്രാമപഞ്ചായത്തിലെ
നിലവിലുള്ള സ്റ്റേഡിയം
നവീകരിച്ച്
ഗ്യാലറിയോട് കൂടിയ
ഫുട്ബോള്‍ മെെതാനവും
ഇന്‍ഡോര്‍
ബാഡ്മിന്റണ്‍
കോര്‍ട്ടും
നിര്‍മ്മിക്കുന്നതിന്
എന്തെങ്കിലും
തരത്തിലുള്ള പ്രവൃത്തി
പരിഗണനയിലുണ്ടോ:
(ബി)
പ്രസ്തുത
പ്രവൃത്തിയ്ക്ക് തുക
അനുവദിയ്ക്കുന്നതിനുള്ള
എസ്റ്റിമേറ്റ്
തയ്യാറാക്കുന്നതിന്
പൊതുമരാമത്ത്
വകുപ്പിന് നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ആയതിന്
നടപടി
സ്വീകരിയ്ക്കുമോ;
വിശദാംശം
ലഭ്യമാക്കുമോ?
കേരള
വോളന്ററി യൂത്ത് ആക്ഷന്‍
ഫോഴ്സ്
655.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
യുവജനക്ഷേമ
ബോർഡിന് കീഴിൽ കേരള
വോളന്ററി യൂത്ത്
ആക്ഷന്‍ ഫോഴ്സ്
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
ആക്ഷന്‍ ഫോഴ്സിന്റെ
സേവനം ഏതൊക്കെ
മേഖലകളില്‍
ഉപയോഗിക്കുന്നതിനാണ്
തീരുമാനിച്ചിട്ടുള്ളത്;
(സി)
അടിയന്തര
സാഹചര്യം നേരിടുന്നതിന്
ഈ സേനയ്ക്ക് പ്രത്യേക
പരിശീലനം
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
അതിനായുള്ള നടപടി
സ്വീകരിക്കുമോ;
(ഡി)
യൂത്ത്
ആക്ഷന്‍ ഫോഴ്സിലെ
അംഗങ്ങള്‍ക്ക്
ഏതെങ്കിലും തരത്തിലുള്ള
സാമ്പത്തിക ആനുകൂല്യം
നല്കുന്നുണ്ടോ,
വിശദമാക്കുമോ?
യുവജനക്ഷേമബോര്‍ഡിന്റെ
ബോധവല്‍ക്കരണ പദ്ധതി
656.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മദ്യം,
മയക്കുമരുന്ന്, സൈബര്‍
കുറ്റങ്ങള്‍
എന്നിവയ്ക്കെതിരെ
ബോധവല്‍ക്കരണം
നടത്തുന്നതിന്
യുവജനക്ഷേമബോര്‍ഡ്
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
യുവജനക്ഷേമ
ബോര്‍ഡ് ഇതിനായി
സന്നദ്ധ പ്രവര്‍ത്തകരെ
തെരഞ്ഞെടുത്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
പേരെയെന്നും ഇവരെ
തെരഞ്ഞെടുത്തത്
എപ്രകാരമാണെന്നും
വെളിപ്പെടുത്താമോ?
യുവജനകാര്യ
വകുപ്പില്‍ നിന്നും
ലഭ്യമാകുന്ന സേവനങ്ങള്‍
657.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
യുവജനകാര്യ
വകുപ്പിന്
ജില്ലാതലത്തില്‍
ഓഫീസുകളും ഓഫീസര്‍മാരും
ഉണ്ടോ എന്ന്
വ്യക്തമാക്കാമോ;
(ബി)
ജില്ലാതലത്തില്‍
നോഡല്‍ ഓഫീസര്‍മാരെ
നിയോഗിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
നിയോഗിക്കുമോ;
(സി)
യുവജനകാര്യ
വകുപ്പില്‍ നിന്നും
ലഭ്യമാകുന്ന സേവനങ്ങള്‍
സംബന്ധിച്ച് ജില്ലാ
തലത്തില്‍ ബോധവല്‍ക്കരണ
പരിപാടികള്‍
സംഘടിപ്പിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
സംഘടിപ്പിക്കുമോ
എന്നറിയിക്കാമോ?