ജപ്തി
ഭീഷണി
400.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
റിസര്‍വ്
ബാങ്ക് നിയമപ്രകാരം
പ്രവര്‍ത്തിക്കുന്ന
ബാങ്കുകളുടെ ജപ്തി
ഭീഷണി അതിജീവിക്കാന്‍
വായ്പ
എടുത്തവര്ക്കുവേണ്ടി
ഏതെങ്കിലും പദ്ധതി
സര്‍ക്കാര്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
വിശദവിവരങ്ങള്‍
നല്‍കാമോ?
ദുരന്ത നിവാരണ സെസ്
401.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജി.എസ്.ടി.
കൗണ്‍സില്‍
സംസ്ഥാനത്തിന് പ്രളയ
സെസ് / ദുരന്ത നിവാരണ
സെസ് ഈടാക്കുന്നതിന്
അനുമതി
നല്‍കിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്ത്
ജി.എസ്.ടി. ക്ക്
അധികമായി സെസ് കൂടി
ഏര്‍പ്പെടുത്തുമ്പോള്‍
വിലക്കയറ്റം
ഉണ്ടാകാതിരിക്കാന്‍
എന്തെല്ലാം
മുന്‍കരുതലുകളാണ്
സ്വീകരിച്ചിട്ടുളളത്;
വിശദമാക്കുമോ;
(സി)
ജി.എസ്.ടി.
ക്ക് മേലുളള സെസിലൂടെ
എത്ര തുക
സമാഹരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്നും
എത്ര കാലത്തേക്കാണ്
സെസ് ഈടാക്കുന്നതെന്നും
വ്യക്തമാക്കുമോ?
വളാഞ്ചേരി
, കോട്ടയ്ക്കല്‍
സബ്ട്രഷറികള്‍ക്ക്
സ്വന്തമായി കെട്ടിടവും
സ്ഥലവും
402.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോട്ടയ്ക്കല്‍
നിയോജക മണ്ഡലത്തിലെ
വളാഞ്ചേരി സബ്ട്രഷറി,
കോട്ടയ്ക്കല്‍
സബ്ട്രഷറി എന്നിവയ്ക്ക്
പുതിയ കെട്ടിടവും
സ്ഥലവും
അനുവദിക്കുണമെന്നുള്ള
പ്രൊപ്പോസല്‍ ധനകാര്യ
വകുപ്പ്
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ട്രഷറികളില്‍ എത്തുന്ന
ഇടപാടുകാര്‍ വളരെയേറെ
പ്രയാസങ്ങള്‍
അനുഭവിക്കുന്ന കാര്യം
പരിഗണിച്ച് സ്വന്തമായി
സ്ഥലവും കെട്ടിടവും
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
ഇത്
സംബന്ധിച്ച ഫയലിന്റെ
മുഴുവന്‍ വിവരങ്ങളും
ലഭ്യമാക്കുമോ?
കാട്ടാക്കട
കോടതി സമുച്ചയത്തിന്റെ
രണ്ടാംഘട്ട
കെട്ടിടനിര്‍മ്മാണം
403.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കാട്ടാക്കട
കോടതി സമുച്ചയത്തിന്റെ
രണ്ടാംഘട്ട
കെട്ടിടനിര്‍മ്മാണത്തിനുള്ള
സാമ്പത്തിക അനുമതി
ലഭ്യമാക്കുന്നത്
സംബന്ധിച്ച നടപടികള്‍
ഏത് ഘട്ടത്തിലാണ്;
ആയതിന്റെ
തുടര്‍നടപടികള്‍
വിശദമാക്കാമോ?
പങ്കാളിത്ത
പെന്ഷന് പദ്ധതി
പുന:പരിശോധിക്കാന്‍ സമിതി
404.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍,
പൊതുമേഖല സ്ഥാപനങ്ങളിലെ
ജീവനക്കാര്‍ക്കായി
നടപ്പിലാക്കിയ
പങ്കാളിത്ത പെന്ഷന്
പദ്ധതി
പുന:പരിശോധിക്കാന്‍
സമിതിയെ
നിയോഗിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
സമിതിയുടെ ഘടന, കാലാവധി
എന്നിവ സംബന്ധിച്ച്
വിശദീകരിക്കാമോ;
(സി)
സമിതി
നാളിതുവരെ ചെയ്ത
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
വിശദമാക്കാമോ;
(ഡി)
പങ്കാളിത്ത
പെന്ഷന് പദ്ധതി
നടത്തിപ്പിലെ അപാകതകള്‍
സംബന്ധിച്ച്
ലഭിച്ചിരിക്കുന്ന
പരാതികള്‍
പരിഹരിക്കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
സംസ്ഥാനവിഹിതം
നല്കാത്തതിനാല്
നഷ്ടപ്പെട്ടിട്ടുള്ള
കേന്ദ്രാവിഷ്കൃത പദ്ധതികള്‍
405.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
യഥാസമയം സംസ്ഥാനവിഹിതം
നല്കാത്തതിനാല്
ഏതെല്ലാം
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍ക്കുള്ള
തുകയാണ്
നഷ്ടപ്പെട്ടിട്ടുള്ളത്;
ഓരോ
സാമ്പത്തികവര്‍ഷവും
ഇത്തരത്തില്‍ എത്ര തുക
നഷ്ടപ്പെട്ടിട്ടുണ്ട്;
പദ്ധതികള്‍ തിരിച്ചുള്ള
കണക്ക് ലഭ്യമാക്കുമോ;
(ബി)
പട്ടികവിഭാഗങ്ങള്‍ക്കുള്ള
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍ക്ക്
നല്‍കേണ്ട
സംസ്ഥാനവിഹിതം യഥാസമയം
നല്കുന്നതില്
ധനവകുപ്പ് എന്തെങ്കിലും
തരത്തിലുള്ള വീഴ്ചകള്‍
വരുത്തിയിട്ടുണ്ടോ;
വിശദാംശം
ലഭ്യമാക്കുമോ;
(സി)
സംസ്ഥാനവിഹിതം
നല്കുന്നതില്
ഉണ്ടായിട്ടുള്ള
അലംഭാവമോ കാലതാമസമോ
കാരണം ഏതെങ്കിലും
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍ക്ക് തുക
അനുവദിക്കാതിരിക്കുകയോ
വെട്ടിക്കുറയ്ക്കുകയോ
ചെയ്യുന്ന തരത്തിലുള്ള
എന്തെങ്കിലും നടപടികള്‍
കേന്ദ്രം
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം
ലഭ്യമാക്കുമോ?
ആരോഗ്യ
മെഡിക്കല്‍ ഇന്‍ഷ്വറന്‍സ്
പദ്ധതി
406.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാര്‍ക്കും,
പെന്‍ഷന്‍കാര്‍ക്കും
നടപ്പിലാക്കുവാന്‍
പോകുന്ന ആരോഗ്യ
മെഡിക്കല്‍
ഇന്‍ഷ്വറന്‍സ്
പദ്ധതിയുടെ
വിശദാംശങ്ങള്‍
എന്തെല്ലാമാണ്;
(ബി)
പദ്ധതിയുടെ
ഭാഗമായി എംപാനല്‍
ചെയ്യാന്‍
ഉദ്ദേശിക്കുന്ന
ആശുപത്രികളുടെ
പേരുവിവരങ്ങൾ
ലഭ്യമാക്കാമോ;
(സി)
പദ്ധതിയുടെ
ഗുണഭോക്താക്കള്‍ക്ക്
പോളിസി
സ്റ്റേറ്റ്മെന്റ്,തിരിച്ചറിയല്‍
കാര്‍ഡ് എന്നിവ വിതരണം
ചെയ്യുന്ന രീതി
വിശദീകരിക്കാമോ?
കാരുണ്യ
ചികിത്സാസഹായം
407.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിദഗ്ദ്ധ ചികിത്സാ
സൗകര്യങ്ങളില്ലാത്തതിനാല്‍
അന്യസംസ്ഥാനങ്ങളിലേക്ക്
റഫര്‍ ചെയ്യപ്പെടുന്ന
സംസ്ഥാനത്തെ
ആശുപത്രികളിലെ നിര്‍ധന
രോഗികള്‍ക്ക് കാരുണ്യ
ചികിത്സാസഹായം
ലഭ്യമല്ലാത്ത സാഹചര്യം
നിലവിലുണ്ടോ;
(ബി)
ഇത്തരം
രോഗികളുടെ ബുദ്ധിമുട്ട്
പരിഹരിക്കാന്‍
ഏര്‍പ്പെടുത്തിയിട്ടുളള
സേവനം വിശദമാക്കുമോ?
ആലത്തൂര്‍
മണ്ഡലത്തിലെ പദ്ധതികളുടെ
വിശദാംശങ്ങള്‍
408.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം 2016-17, 2017-18,
2018-19 വാര്‍ഷിക
ബജറ്റുകളില്‍ നിന്നും
ആലത്തൂര്‍ മണ്ഡലത്തില്‍
അനുവദിച്ച പദ്ധതികളുടെ
വിശദാംശങ്ങള്‍ ഓരോ
പദ്ധതിക്കും അനുവദിച്ച
തുകയുടെ വിവരങ്ങൾ സഹിതം
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതികളിൽ ഏതൊക്കെ
പൂര്‍ത്തിയായെന്നും
മറ്റ് പദ്ധതികളുടെ
നിലവിലെ സ്ഥിതി
എന്താണെന്നും
അറിയിക്കാമോ?
കേന്ദ്രാവിഷ്കൃത
പദ്ധതി വിഹിതം
409.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തുണ്ടായ
പ്രളയ ദുരന്തത്തിന്റെ
പശ്ചാത്തലത്തില്‍
കേന്ദ്രാവിഷ്കൃത
പദ്ധതികളുടെ തുക
വര്‍ദ്ധിപ്പിച്ച്
നല്‍കിയിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കിൽ
ഏതൊക്കെ കേന്ദ്ര
പദ്ധതികളിലായി എത്ര
തുകയാണ് കേന്ദ്രം
വര്‍ദ്ധിപ്പിച്ച്
നല്‍കിയിട്ടുളളത്;
വിശദാംശങ്ങള്‍
അറിയിക്കാമോ?
ഇ-ലെഡ്ജര്‍/ഇ-ലാംസ്
410.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഒരു
സാമ്പത്തിക
വര്‍ഷത്തേക്ക്
അനുവദിച്ച തുകകള്‍
ഇ-ലെഡ്ജര്‍/
ഇ-ലാംസിലേക്ക്
മാറ്റുന്നത് മൂലം വികസന
പ്രവര്‍ത്തനങ്ങളില്‍
കാലതാമസം ഉണ്ടാകുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
തുകകള്‍
ഇ-ലാംസിലേക്ക്
മാറ്റുന്നതിന്റെ കാരണം
വിശദമാക്കുമോ;
(സി)
2017-18,
2018-19 സാമ്പത്തിക
വര്‍ഷങ്ങളില്‍
ഇ-ലാംസിലേക്ക് മാറ്റിയ
ഫണ്ടുകളുടെ വിശദാംശം
ലഭ്യമാക്കുമോ;
(ഡി)
2017-18
സാമ്പത്തിക
വര്‍ഷത്തില്‍ ഇപ്രകാരം
മാറ്റിയ ഫണ്ടില്‍ എന്ത്
തുക 2018-19 സാമ്പത്തിക
വര്‍ഷത്തില്‍
ചെലവഴിച്ചുവെന്ന്
വ്യക്തമാക്കുമോ?
വിവിധ
വകുപ്പുകളുടെ പദ്ധതിച്ചെലവ്
411.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2018-19
വര്‍ഷത്തില്‍ വിവിധ
വകുപ്പുകളുടെ പദ്ധതി
വിഹിതം, പദ്ധതിച്ചെലവ്
എന്നിവ എത്ര ശതമാനമാണ്
എന്നത് സംബന്ധിച്ച്
വിശദമായ കണക്ക്
ലഭ്യമാക്കുമോ;
(ബി)
മുന്‍സര്‍ക്കാരിന്റെ
കാലത്തെ വിവിധ
വകുപ്പുകളുടെ
പദ്ധതിച്ചെലവും ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നത്തിനുശേഷമുള്ള
പദ്ധതിച്ചെലവും വര്‍ഷം
തിരിച്ച് താരതമ്യം
ചെയ്തുള്ള കണക്ക്
ലഭ്യമാക്കുമോ?
ലോട്ടറിയില്‍
നിന്നും മദ്യ വില്പനയില്
നിന്നുമുളള വരുമാനം
412.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2018-19
സാമ്പത്തിക വര്‍ഷം കേരള
സംസ്ഥാന ലോട്ടറിയില്‍
നിന്നും ആകെ ലഭിച്ച
വരുമാനവും ലാഭവും
എത്രയെന്ന്
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
സാമ്പത്തിക വര്‍ഷം
മദ്യവില്പനയിലൂടെ
ലഭിച്ച മൊത്തം വരുമാനം
എത്ര കോടി
രൂപയായിരുന്നുവെന്ന്
അറിയിക്കുമോ?
കരാറുകാര്‍ക്ക്
കൊടുത്ത് തീര്‍ക്കുവാനുള്ള
കുടിശ്ശിക
413.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇറിഗേഷന്‍,
പൊതുമരാമത്ത് തുടങ്ങിയ
വകുപ്പുകളിലെ
കരാറുകാര്‍ക്ക്, 2019
മാര്‍ച്ച് 31 ലെ
കണക്കനുസരിച്ച്
കൊടുത്ത്
തീര്‍ക്കുവാനുള്ള
കുടിശ്ശിക എത്ര കോടി
രൂപയാണ്;
(ബി)
പ്രസ്തുത
കുടിശ്ശിക കൊടുത്തു
തീര്‍ക്കുന്നതിന് എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്;വിശദമാക്കുമോ?
ത്രിതല
പഞ്ചായത്തുകളുടെ 2018-19
സാമ്പത്തിക വര്‍ഷത്തെ
ധനവിനിയോഗം
414.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2018-19 സാമ്പത്തിക
വര്‍ഷം ത്രിതല
പഞ്ചായത്തുകള്ക്ക്പദ്ധതി
വിഹിതമായി എത്ര കോടി
രൂപ അനുവദിച്ചുവെന്നും
2019 മാര്‍ച്ച് 31 വരെ
ത്രിതല പഞ്ചായത്തുകളും
നഗരസഭകളും എത്ര കോടി
രൂപ ചെലവഴിച്ചുവെന്നും
വെളിപ്പെടുത്തുമോ;
(ബി)
2019
ജനുവരി 1 നു ശേഷം
ഏതെല്ലാം രീതിയിലുള്ള
ട്രഷറി നിയന്ത്രണം
ഏര്‍പ്പെടുത്തിയിരുന്നുവെന്ന്
വ്യക്തമാക്കുമോ;
(സി)
2019
മാര്‍ച്ച് 31 വരെ
ത്രിതല പഞ്ചായത്തുകള്‍
സമര്‍പ്പിച്ച എത്ര കോടി
രൂപയുടെ ബില്ലുകള്‍
ക്യൂവില്‍
രേഖപ്പെടുത്തിയെന്നും ഈ
തുക പ്രസ്തുത
സാമ്പത്തിക വര്‍ഷംതന്നെ
കണക്കില്‍പ്പെടുത്തി
നല്കാന് നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്നും ഇല്ലെങ്കില്‍
ഇതിനായി എന്തുസംവിധാനം
ഏര്‍പ്പെടുത്താനാണ്
ഉദ്ദേശിക്കുന്നതെന്നും
വെളിപ്പെടുത്തുമോ?
2018-19
ലെ പദ്ധതി വിനിയോഗം
415.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2018-19
സാമ്പത്തികവര്‍ഷത്തെ
ഗ്രോസ്സ് പ്ലാന്‍
ഔട്ട്ലേ എത്ര കോടി
രൂപയായിരുന്നുവെന്ന്
അറിയിക്കുമോ;
(ബി)
ഇതില്‍
എത്ര ശതമാനമാണ് 2019
മാര്‍ച്ച് 31 വരെ
വിനിയോഗിച്ചതെന്ന്
വ്യക്തമാക്കുമോ;
(സി)
എത്ര
തുകയാണ്
ഇലാംസിലേക്ക്(ഇലക്ട്രോണിക്
ലെഡ്ജര്‍ അക്കൗണ്ട്
മോണിറ്ററിംഗ് സിസ്റ്റം)
ട്രാന്‍സ്ഫര്‍
ചെയ്തതെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
പദ്ധതിതുക
മുഴുവന്‍
വിനിയോഗിക്കാന്‍
കഴിയാതിരുന്നതിനുള്ള
കാരണങ്ങള്‍
വ്യക്തമാക്കുമോ?
2018-19
സാമ്പത്തിക
വര്ഷത്തെവരുമാനം
416.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2018-19
സാമ്പത്തിക വര്‍ഷം
പ്രതീക്ഷിച്ച വരുമാനം
എത്ര; ഏതൊക്കെ
സ്രോതസ്സുകളിലൂടെയാണ്
വരുമാനം
പ്രതീക്ഷിച്ചിരുന്നത്;
(ബി)
കേന്ദ്ര
സര്‍ക്കാര്‍ വഴിയുള്ള
വരുമാനം
എത്രയായിരുന്നു?
സംസ്ഥാനത്തിന്റെ പൊതുകടം
417.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
നിലവിലെ പൊതുകടം,
ആളോഹരി കടം എന്നിവ എത്ര
വീതമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഓവര്‍ ഡ്രാഫ്റ്റ്
എടുക്കേണ്ടി
വന്നിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
പ്രാവശ്യം എന്ന്
വ്യക്തമാക്കുമോ;
(സി)
2016
മേയ് മാസത്തിനുശേഷം
കടപ്പത്രങ്ങള്‍ വഴി
എത്ര കോടി രൂപ
കടമെടുത്തു എന്ന്
വ്യക്തമാക്കുമോ;
(ഡി)
മൊത്തം
വരുമാനത്തിന്റെ എത്ര
ശതമാനമാണ് നിലവില്‍
വികസന
പ്രവര്‍ത്തനങ്ങള്‍ക്കായി
ഉപയോഗിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
സംസ്ഥാന
സര്‍ക്കാര്‍ കടമെടുത്ത തുക
418.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാരിന് ഒരു
സാമ്പത്തിക വര്‍ഷം എത്ര
കോടി രൂപ വരെ
കടമെടുക്കുവാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
സാമ്പത്തിക വര്‍ഷം
ആരംഭിച്ച ശേഷം
കടപ്പത്രങ്ങളിലൂടെ എത്ര
കോടി രൂപ
കടമെടുത്തിട്ടുണ്ടെന്നും
ഇപ്രകാരം കടമെടുത്ത
തുകയില്‍ എത്ര തുക
ആസ്തിവികസനത്തിനായി
ഉപയോഗിച്ചുവെന്നും
വ്യക്തമാക്കുമോ;
(സി)
കടമെടുത്ത
തുക ക്ഷേമ പെന്ഷന്
കുടിശ്ശിക
നല്‍കുന്നതിനും
സര്‍ക്കാര്‍
ജീവനക്കാരുടെയും
പെന്‍ഷന്‍കാരുടെയും
ഡി.എ. കുടിശ്ശിക
നല്‍കുന്നതിനും
വിനിയോഗിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര കോടി
രൂപയാണെന്ന്
അറിയിക്കാമോ?
പൊതുമേഖല
ബാങ്കുകള്‍
419.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാരിന്റെ
കീഴിലുള്ള പൊതുമേഖല
ബാങ്കുകള്‍ക്ക് മേല്‍
സംസ്ഥാന സര്‍ക്കാരിന്
ഏതെങ്കിലും തരത്തിലുള്ള
നിയന്ത്രണങ്ങള്‍ ഉണ്ടോ;
(ബി)
പൊതുമേഖല
ബാങ്കുകളുടെ
പ്രവര്‍ത്തനങ്ങളില്‍
സംസ്ഥാന സര്‍ക്കാരിന്
നിര്‍ദ്ദേശം
നല്കുവാന്
അധികാരമുണ്ടോ;
(സി)
പൊതുമേഖല
ബാങ്കുകളില്‍ നിന്നും
വായ്പ എടുക്കുകയും
തിരിച്ചടക്കാന്‍
സാധിക്കാതെ വരുകയും
ചെയ്യുന്ന
സാഹചര്യത്തില്‍
പ്രസ്തുത കടം എഴുതി
തള്ളുവാന്‍ സംസ്ഥാന
സര്‍ക്കാരിന്
സാധിക്കുമോ;
വ്യക്തമാക്കാമോ?
വിദ്യാഭ്യാസ
വായ്പ തിരിച്ചടവ് ധനസഹായം
420.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിദ്യാഭ്യാസ
വായ്പ തിരിച്ചടവ്
പദ്ധതി മുഖേന ഈ
സര്‍ക്കാരിന്റെ കാലത്ത്
എത്രപേര്‍ക്ക് ധനസഹായം
അനുവദിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ;
(ബി)
ഈയിനത്തിൽ
ആകെ എത്ര കോടി രൂപ
ചെലവഴിച്ചിട്ടുണ്ടെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കാമോ?
അധികവിഭവസമാഹരണം
421.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016-17
സാമ്പത്തിക
വര്‍ഷാവസാനത്തില്‍
സംസ്ഥാനത്തിന്റെ ബാക്കി
നില്ക്കുന്ന കടം
എത്രയായിരുന്നുവെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
കഴിഞ്ഞ രണ്ട്
സാമ്പത്തിക
വര്‍ഷങ്ങളിലും
(2017-18, 2018-19) ഈ
കടത്തില്‍ എപ്രകാരം
വ്യത്യാസമുണ്ടായെന്ന്
അറിയിക്കുമോ;
(സി)
പ്രസ്തുത
കാലയളവില്‍
അധികവിഭവസമാഹരണം
നടത്താന്‍ സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ?
സംസ്ഥാനത്തിന്റെ
പൊതുകടം
422.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016-17,
2017-18, 2018-19
വര്‍ഷങ്ങളില്‍ ഓരോ
സാമ്പത്തിക
വര്‍ഷത്തിലും
സംസ്ഥാനത്തിന്റെ
പൊതുകടം എത്ര കോടി രൂപ
വീതമായിരുന്നു
എന്നതിന്റെ വിശദവിവരം
നല്‍കുമോ;
(ബി)
ഓരോ
വര്‍ഷങ്ങളിലും
സംസ്ഥാനത്തിന്റെ
പൊതുകടം
വര്‍ദ്ധിച്ചുവരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
ഇതിന്റെ
കാരണമെന്താണെന്ന്
വിശദീകരിക്കുമോ?
സംസ്ഥാനത്തിന്റെ
പൊതുകടം
423.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്തിന്റെ
പൊതുകടം 2019 മാര്‍ച്ച്
31 വരെ എത്ര
രൂപയാണെന്ന്
വ്യക്തമാക്കാമോ?
നികുതി ഇനത്തില്‍
പിരിച്ചെടുത്ത തുക
424.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2018-19
സാമ്പത്തിക
വര്‍ഷത്തില്‍ നികുതി
ഇനത്തില്‍
പിരിച്ചെടുത്ത തുക തരം
തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
സാമ്പത്തിക വര്‍ഷം എത്ര
കോടി രൂപ
പിരിച്ചെടുക്കുവാനാണ്
ലക്ഷ്യമിട്ടിരുന്നത് ;
(സി)
ലക്ഷ്യമിട്ടിരുന്ന
തുക
പിരിച്ചെടുക്കുവാന്‍
സാധിക്കാതെ വന്നത്
എന്തുകൊണ്ടാണ്;
(ഡി)
മറ്റ്
സംസ്ഥാനങ്ങളിലേക്ക്
സര്‍വ്വീസ് നടത്തുന്ന
സ്വകാര്യ ബസ്സുകള്‍
നികുതി വെട്ടിച്ച്
സാധനങ്ങള്‍
കൊണ്ടുവരുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
എങ്കിൽ അത് തടയുവാന്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ് ?
ജി.എസ്.ടി.
വരുമാനം
425.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജി.എസ്.ടി.
നടപ്പിലാക്കിയ 2017
ജൂലായ് മുതല്‍
നാളിതുവരെ
സംസ്ഥാനത്തിനുണ്ടായ
നികുതി ചോര്‍ച്ച
എത്രയെന്നാണ് ധനവകുപ്പ്
വിലയിരുത്തിയിട്ടുള്ളത്;
വ്യക്തമാക്കാമോ;
(ബി)
2018-19
സാമ്പത്തിക വര്‍ഷം
ജി.എസ്.ടി. വഴിയുണ്ടായ
വരുമാനവളര്‍ച്ച എത്ര
ശതമാനം എന്നും ആയത്
എത്ര കോടി രൂപ
വരുമെന്നും
വ്യക്തമാക്കുമോ ;
(സി)
2018-19
സാമ്പത്തിക വര്‍ഷം
സംസ്ഥാനത്ത്
ജി.എസ്.ടി.യിതര
നികുതികളില്‍ നിന്ന്
ആകെ കിട്ടിയ തുക
വകുപ്പ് തിരിച്ച്
വിശദാംശം ലഭ്യമാക്കുമോ;
(ഡി)
നടപ്പു
സാമ്പത്തിക വര്‍ഷം
ജി.എസ്.ടി.യിലൂടെയുള്ള
നികുതി വരുമാനം എത്ര
ശതമാനം
വര്‍ദ്ധിപ്പിക്കുവാനാണ്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നത്; ആയത്
ഏതൊക്കെ
മേഖലയിലൂടെയാണെന്ന്
വ്യക്തമാക്കാമോ?
നികുതി
വരുമാനത്തിലെ മാന്ദ്യം
426.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ആര്. രാമചന്ദ്രന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പ്രളയത്തിനുശേഷം
സംസ്ഥാനത്തെ
നികുതിവരുമാനത്തില്‍
മാന്ദ്യം
ഉണ്ടായിട്ടുണ്ടോ;വ്യക്തമാക്കുമോ;
(ബി)
ജി.എസ്.ടി.യുടെ
ബാലാരിഷ്ടതകള്‍
പരിഹരിക്കപ്പെട്ടിട്ടുണ്ടോ;
ഇ-വേ ബില്‍ സംവിധാനം
കാര്യക്ഷമമായി
നടപ്പാക്കുന്നതിന്
സാധിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ;
(സി)
സംസ്ഥാനത്തിന്റെ
വരവിനേക്കാള്‍ ചെലവ്
കൂടിനില്ക്കുന്ന
സാഹചര്യത്തില്‍ പൊതുകടം
ക്രമാതീതമായി കൂടുന്നു
എന്ന റിപ്പോര്‍ട്ടുകള്‍
ആശങ്കാജനകമാണോ;
വ്യക്തമാക്കുമോ?
ഗ്രാമീണ
റോഡ് നിര്‍മ്മാണ
പ്രവൃത്തികളുടെ ബില്ലുകള്‍
427.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഗ്രാമീണ
റോഡുകളുടെ
നിര്‍മ്മാണമടക്കമുള്ള
പഞ്ചായത്തുകളിലെ
പ്രവൃത്തികള്‍ക്ക്
ജി.എസ്.ടി.
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി)
മുന്‍വര്‍ഷങ്ങളില്‍
അനുമതി ലഭിച്ച്
നിര്‍മ്മാണം
പൂര്‍ത്തിയാക്കി
ട്രഷറിയില്‍
സമര്‍പ്പിച്ച
പ്രവൃത്തികളുടെ
ബില്ലുകള്‍
മാറ്റിനല്‍കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
മുന്‍വര്‍ഷങ്ങളില്‍
അനുമതി ലഭിച്ച്
നിര്‍മ്മാണം
പൂര്‍ത്തീകരിച്ച
പ്രവൃത്തികളുടെ തുകകള്‍
ട്രഷറികളില്‍ നിന്ന്
അനുവദിക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
ജി.എസ്.ടി.
നടപ്പിലാക്കിയതിനുശേഷമുള്ള
നികുതി ചോര്‍ച്ച
428.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചരക്ക്
സേവന നികുതി
സമ്പ്രദായത്തിൽ
കോംപോസിഷന്‍ രീതി
തെരഞ്ഞെടുത്ത
വ്യാപാരികള്‍
ഉപഭോക്താക്കളില്‍
നിന്ന് നികുതി
ഈടാക്കുന്നതായുള്ള
പരാതി
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
സംസ്ഥാനത്ത്
ജി.എസ്.ടി.
നടപ്പിലാക്കിയതിനുശേഷം
ഉപഭോക്താക്കളില്‍
നിന്നും ഈടാക്കുന്ന
നികുതി വ്യാപാരികളും
വ്യവസായികളും
സർക്കാരിലേക്ക്
കൃത്യമായി അടയ്ക്കുന്നു
എന്ന് ഉറപ്പുവരുത്താന്‍
ജി.എസ്.ടി. വകുപ്പില്‍
നിലവിലുള്ള
സംവിധാനങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(സി)
നികുതി
കൃത്യമായി അടയ്ക്കാത്ത
നികുതി ദായകർക്കെതിരെ
ഇതുവരെ എത്ര കേസുകള്‍
രജിസ്റ്റർ
ചെയ്തുവെന്നും
എത്രയെണ്ണത്തിന് പിഴ
ചുമത്തിയെന്നും
അറിയിക്കാമോ;
(ഡി)
ചെക്ക്
പോസ്റ്റുകളില്‍ വാഹന
പരിശോധനയില്‍ ഇ-വേ
ബില്‍ പരിശോധന
കര്ശനമാക്കുന്നുണ്ടോ;
ഇപ്പോള്‍ ചെക്ക്
പോസ്റ്റുകളുടെ
പ്രവര്‍ത്തനം
എങ്ങനെയാണ്
നടക്കുന്നതെന്ന്
വിശദീകരിക്കാമോ;
(ഇ)
ജി.എസ്.ടി.
നടപ്പിലാക്കിയതിനുശേഷം
അതിര്‍ത്തി ചെക്ക്
പോസ്റ്റുകളിലെ
കള്ളക്കടത്ത്
തടയുന്നതിന് എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചു;
ഇതുസംബന്ധിച്ച് എത്ര
കേസുകള്‍ രജിസ്റ്റര്‍
ചെയ്തു; എത്ര രൂപ പിഴ
ഈടാക്കി
എന്നറിയിക്കാമോ?
സാമ്പത്തിക
സ്ഥിതി
മെച്ചപ്പെടുത്തുന്നതിന്
സ്വീകരിച്ച നടപടികള്‍
429.
ശ്രീ.എസ്.ശർമ്മ
,,
കെ. ദാസന്
,,
ഡി.കെ. മുരളി
,,
കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നോട്ടുനിരോധനം,
ജി.എസ്.ടി. തുടങ്ങിയ
തിരിച്ചടികളും പ്രളയം,
ഓഖി തുടങ്ങിയ
ദുരന്തങ്ങളും
സമസ്തമേഖലകളെയും
പ്രതികൂലമായി ബാധിച്ച
സാഹചര്യത്തിലും
സംസ്ഥാനത്തിന്റെ
സാമ്പത്തികസ്ഥിതി
മെച്ചപ്പെടുത്തുന്നതിന്
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
കാലയളവില്‍
സംസ്ഥാനത്തിന്റെ തനത്
വരുമാനത്തില്‍ ഉണ്ടായ
കുറവ് നികത്തുന്നതിന്
നടത്തിയ കൃത്യവും
കണിശവുമായ ഇടപെടലുകളും
ആസൂത്രണവും
എന്തെല്ലാമാണ്;
(സി)
കേന്ദ്രസഹായത്തിന്റെ
അപര്യാപ്തതയും
വായ്പാപരിധി
ഉയര്‍ത്തുന്നതിന്
അംഗീകാരം ലഭിക്കാത്ത
സാഹചര്യവും
മറികടക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ?
സാമ്പത്തിക
പ്രതിസന്ധി
430.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനം
കടുത്ത സാമ്പത്തിക
പ്രതിസന്ധി
നേരിടുകയാണെന്നത്
വസ്തുതയാണോ;
(ബി)
വിവിധ
വകുപ്പുകളുടെ സേവന
നിരക്കുകള്‍
ഉയര്‍ത്തുന്നതിന്
സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ ഏതൊക്കെ
സേവനങ്ങളുടെ
നിരക്കുകളാണ്
ഉയര്‍ത്തുന്നതെന്നും
ഇതിലൂടെ എത്ര കോടി രൂപ
സമാഹരിക്കുവാനാണ്
ഉദ്ദേശിക്കുന്നതെന്നും
വ്യക്തമാക്കാമോ;
(സി)
ബഡ്ജറ്റില്‍
പ്രഖ്യാപിച്ച സേവന
നിരക്കുകളുടെ വര്‍ദ്ധന
പ്രാബല്യത്തില്‍
കൊണ്ടുവരുവാന്‍
കാലതാമസം ഉണ്ടായത് ഏത്
സാഹചര്യത്തിലാണ്?
സംസ്ഥാനത്തിന്റെ
പൊതുകടം
431.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
സാമ്പത്തിക സ്ഥിതി
മെച്ചപ്പെടുത്തുവാന്‍ ഈ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
മുന്‍
സര്‍ക്കാര്‍ അധികാരം
ഒഴിയുമ്പോള്‍ പൊതുകടം
എത്രയായിരുന്നുവെന്ന്
അറിയിക്കുമോ;
(സി)
നിലവിലെ
പൊതുകടം എത്ര കോടി
രൂപയാണെന്ന്
വെളിപ്പെടുത്തുമോ?
സംസ്ഥാനത്തിന്റെ
സാമ്പത്തിക സ്ഥിതി
432.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
സാമ്പത്തിക സ്ഥിതി
പരിതാപകരമാണെന്ന
റിപ്പോര്‍ട്ടുകള്‍
വസ്തുതാപരമാണോ;
(ബി)
2016
മാര്‍ച്ച് 31-ലെ
കണക്കനുസരിച്ച് സംസ്ഥാന
വരുമാനത്തിന്റെ എത്ര
ശതമാനമായിരുന്നു
കടബാധ്യത; നിലവില്‍
അതിന്റെ തോത് എത്ര
ശതമാനമാണെന്ന്
വെളിപ്പെടുത്തുമോ;
(സി)
ധന
ഉത്തരവാദിത്ത
നിയമപ്രകാരം
കടബാധ്യതകള്‍ സംസ്ഥാന
വരുമാനത്തിന്റെ എത്ര
ശതമാനം വരെ ആകാമെന്ന്
വ്യക്തമാക്കുമോ?
സംസ്ഥാനത്തിന്റെ
സാമ്പത്തിക പ്രതിസന്ധി
433.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2019
ഫെബ്രുവരി-മാര്‍ച്ച്
മാസങ്ങളില്‍ സംസ്ഥാനം
ഗുരുതരമായ സാമ്പത്തിക
പ്രതിസന്ധി
നേരിട്ടിരുന്നോ;
എങ്കില്‍ അതിനുള്ള
കാരണമെന്തായിരുന്നുവെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
സാമ്പത്തിക പ്രതിസന്ധി
പരിഹരിക്കുന്നതിന്
എംപ്ലോയീസ്
സഹകരണസംഘങ്ങള്‍,
ക്ഷേമനിധി ബോര്‍ഡുകള്‍
എന്നിവയില്‍ നിന്നും
പണം ട്രഷറിയില്‍
നിക്ഷേപിക്കണമെന്ന്
ആവശ്യപ്പെട്ടിരുന്നോ;
(സി)
അപ്രകാരം
എത്ര കോടി രൂപ
നിക്ഷേപമായി
ലഭിച്ചുവെന്ന്
അറിയിക്കുമോ;
(ഡി)
സംസ്ഥാനത്തിന്റെ
വായ്പ പരിധിയില്‍
കേന്ദ്ര സര്‍ക്കാര്‍
എന്തെങ്കിലും ക്രമീകരണം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ?
വ്യവസായ വകുപ്പിന്റെ കിഫ്ബി
പദ്ധതികൾ
434.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബി
മുഖേന നടപ്പിലാക്കുവാൻ
ഉദ്ദേശിക്കുന്ന വ്യവസായ
വകുപ്പിന്റെ പദ്ധതികൾ
ഏതെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
പ്രസ്തുത
പദ്ധതികള്‍ക്കായി
അനുവദിച്ച തുക, സ്ഥലം,
അവയുടെ പുരോഗതി
തുടങ്ങിയ വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
കിഫ്ബി
മുഖേന നടപ്പിലാക്കുവാൻ
ഉദ്ദേശിക്കുന്ന വ്യവസായ
വകുപ്പിന്റെ ഏതെങ്കിലും
പദ്ധതിയ്ക്ക്
ക്യാബിനറ്റ് അംഗീകാരം
നല്‍കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ?
കുടിവെള്ള പദ്ധതികള്‍ക്ക്
കിഫ്ബി ധനസഹായം
435.
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബിയില്‍
പ്രഖ്യാപിച്ചിട്ടും
സാങ്കേതികമായി
നടപ്പിലാക്കാന്‍
സാധിക്കാത്ത പദ്ധതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
അത്തരം പദ്ധതികൾക്ക്
അനുവദിച്ച തുക മറ്റ്
പദ്ധതികള്‍ക്ക്
വിനിയോഗിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
(സി)
കേന്ദ്രസഹായം
ലഭ്യമാകാതെ
പാതിവഴിയില്‍
മുടങ്ങിക്കിടക്കുന്ന
കുടിവെള്ളപദ്ധതികൾ
പൂർത്തിയാക്കുന്നതിന്
പ്രസ്തുത തുക
വിനിയോഗിക്കുന്നതിന്
അനുമതി നല്കാന് നടപടി
സ്വീകരിക്കുമോ ?
റിങ്
ദി ബെൽ ചടങ്ങ്
436.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബിയുടെ
മസാല ബോണ്ടുകളുടെ
വിറ്റഴിക്കലുമായി
ബന്ധപ്പെട്ട് റിങ് ദി
ബെല്‍ ചടങ്ങില്‍
പങ്കെടുക്കാന്‍
ലണ്ടനിലേക്ക്
ആരൊക്കെയാണ്
പോയിരുന്നത്;
(ബി)
ഇതിനായി
കിഫ്ബിയും സര്‍ക്കാരും
എത്ര കോടി രൂപ
ചെലവഴിച്ചു;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
മസാല
ബോണ്ട്
437.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബിയുടെ
ധനസമാഹരണത്തിനായിട്ടുള്ള
മസാല ബോണ്ടില്‍
ഇതിനോടകം എത്ര കോടി രൂപ
സമാഹരിക്കുവാന്‍
കഴിഞ്ഞു;
(ബി)
എത്ര
ശതമാനം പലിശയ്ക്കാണ്
ധനസമാഹരണം
ലക്ഷ്യമിടുന്നത് എന്നും
ഇതിന്റെ തിരിച്ചടവ്
വ്യവസ്ഥകള്‍
എന്തെല്ലാമെന്നും
വിശദീകരിക്കുമോ;
(സി)
ഏത്
ഏജന്‍സി മുഖേനയാണ്
ധനസമാഹരണം
നടത്തുന്നതെന്നും
സി.ഡി.പി.ക്യൂ. എന്ന
കനേഡിയന്‍ ഫണ്ടിംഗ്
ഏജന്‍സിക്ക്
ഇക്കാര്യത്തിലുള്ള
ബന്ധം എന്താണെന്നും
വെളിപ്പെടുത്തുമോ?
മസാല
ബോണ്ട് വഴി സമാഹരിച്ച തുക
438.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബിയിലേക്ക്
മസാല ബോണ്ട് വഴി
നാളിതുവരെയായി
സമാഹരിച്ച തുക
എത്രയെന്ന്
അറിയിക്കാമോ;
(ബി)
മസാല
ബോണ്ടിന്റെ കാലാവധി ,
നല്കുന്ന പലിശ എന്നിവ
എത്രയെന്ന്
നിജപ്പെടുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എത്രയെന്ന്
അറിയിക്കാമോ;
(സി)
കിഫ്ബിയിലേക്ക്
വിഭവ സമാഹരണത്തിന് മസാല
ബോണ്ട് രീതി
സ്വീകരിക്കാനിടയായ
സാഹചര്യം /കാരണം
വിശദമാക്കാമോ;
(ഡി)
മസാല
ബോണ്ട് രീതി
സ്വീകരിച്ചതുവഴി
സംസ്ഥാന സമ്പദ്
വ്യവസ്ഥയ്ക്കുണ്ടാകുന്ന
മേന്മകള്
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ?
മസാല
ബോണ്ട്
439.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍ മസാല
ബോണ്ട്
പുറപ്പെടുവിക്കാന്‍
തീരുമാനിക്കുന്നതിന്
മുന്‍പ്
മന്ത്രിസഭയുടെയോ
നിയമസഭയുടെയോ അനുമതി
നേടിയിരുന്നോ എന്ന്
വ്യക്തമാക്കുമോ;
(ബി)
മസാല
ബോണ്ടിന് നല്‍കേണ്ട
പലിശ സംബന്ധിച്ച്
ഏതൊക്കെ തലങ്ങളില്‍
എന്തൊക്കെ ചര്‍ച്ചകള്‍
ഏതെല്ലാം ദിവസങ്ങളില്‍
എവിടെയെല്ലാം വച്ച്
നടത്തിയിട്ടുണ്ടെന്ന്
അറിയിക്കുമോ;
(സി)
മസാല
ബോണ്ട്
പുറപ്പെടുവിച്ചത്
പ്രൈവറ്റ് ലിസ്റ്റിംഗ്
വഴിയാണോ പബ്ലിക്
ലിസ്റ്റിംഗ് വഴിയാണോ
എന്ന് വിശദമാക്കുമോ;
(ഡി)
മസാല
ബോണ്ട് ലിസ്റ്റിംഗ്
സംബന്ധിച്ച് പ്രാദേശിക
തലത്തിലോ ദേശീയ
തലത്തിലോ ആഗോള തലത്തിലോ
പരസ്യങ്ങളോ
അറിയിപ്പുകളോ
നല്‍കിയിരുന്നോ എന്ന്
വ്യക്തമാക്കുമോ;നല്കിയിരുന്നുവെങ്കില്
ഏതൊക്കെ മാദ്ധ്യമങ്ങള്‍
വഴിയാണ് നല്‍കിയത്
എന്ന് അറിയിക്കുമോ?
മസാല
ബോണ്ടിന് സമാനമായി
ബോണ്ടുകള്‍
440.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മസാല
ബോണ്ടിന് സമാനമായി
രാജ്യാന്തര കടപ്പത്ര
വിപണിയില്‍ നിന്നും
ബോണ്ടുകള്‍ വഴി പണം
സ്വരൂപിക്കുന്നതിനും,
രാജ്യാന്തര
നിക്ഷേപകരില്‍ നിന്നും
കൂടുതല്‍ നിക്ഷേപം
കിഫ്ബിയിലേക്ക്
ആകര്‍ഷിക്കുന്നതിനും
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഏതൊക്കെ
ബോണ്ടുകളിലൂടെയാണ്
ഇപ്രകാരം ധനസമാഹരണം
നടത്തുന്നതിന്
ഉദ്ദേശിക്കുന്നതെന്നും,
ആയതിന് റിസര്‍വ്
ബാങ്കിന്റെ അനുമതി
ലഭിച്ചിട്ടുണ്ടോ എന്നും
വ്യക്തമാക്കുമോ;
(സി)
ഇതിന്റെ
ഭാഗമായി കിഫ്ബിയിലെ
ഉദ്യോഗസ്ഥരെ ലണ്ടനില്‍
പരിശീലനത്തിന്
അയച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ആരെയൊക്കെ; എത്ര
ദിവസത്തെ
പരിശീലനത്തിനാണ്
അയച്ചത് എന്നറിയിക്കുമോ
;
(ഡി)
പ്രസ്തുത
ഉദ്യോഗസ്ഥരുടെ
പരിശീലനം, യാത്രാചെലവ്,
താമസം എന്നീ ഇനങ്ങളില്‍
എന്തു തുകയാണ്
കിഫ്ബിയുടെ അക്കൗണ്ടിൽ
നിന്നും ചെലവഴിച്ചത്;
വിശദാംശം നല്‍കുമോ?
മസാല
ബോ കോഴിക്കോട്
ജില്ലയിലെ കിഫ്ബി
പദ്ധതികള്‍ ണ്ടുകള്‍
വാങ്ങിയ കമ്പനികള്‍
441.
ശ്രീ.അടൂര്‍
പ്രകാശ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
വി.എസ്.ശിവകുമാര്‍
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബിയുടെ
മസാല ബോണ്ടുകള്‍
വാങ്ങുന്നതിന് ഏതൊക്കെ
കമ്പനികളാണ് താല്പര്യം
പ്രകടിപ്പിച്ചത്;അവയുടെ
വിശദാംശം നല്‍കുമോ;
(ബി)
പ്രസ്തുത
കമ്പനികള്‍ ഒരോന്നും
ആവശ്യപ്പെട്ട
പലിശനിരക്ക്
എത്രയായിരുന്നു;
(സി)
ചര്‍ച്ചകള്‍ക്ക്
ശേഷമാണോ സി.ഡി.പി.ക്യൂ.
എന്ന കമ്പനി മസാല
ബോണ്ട് വാങ്ങിയത് എന്ന്
അറിയിക്കുമോ;
(ഡി)
എങ്കില്‍
പ്രസ്തുത കമ്പനിയുടെ
ഏതൊക്കെ പ്രതിനിധികളാണ്
സംസ്ഥാന
സര്‍ക്കാര്‍/കിഫ്ബി
പ്രതിനിധികളുമായി
ചര്‍ച്ച നടത്തിയതെന്നും
എന്നാണ് ചര്‍ച്ച
നടത്തിയതെന്നും
വെളിപ്പെടുത്താമോ;
(ഇ)
മസാല
ബോണ്ടിന് സംസ്ഥാന
സര്‍ക്കാര്‍ നല്‍കേണ്ട
പലിശ 9.723 ശതമാനം
എന്ന് നിശ്ചയിച്ചത്
ആരാണ്; അങ്ങനെ
നിശ്ചയിക്കുന്നതിന്
കിഫ്ബി സര്‍ക്കാരിന്റെ
അനുമതി
തേടിയിട്ടുണ്ടോ;വെളിപ്പെടുത്താമോ?
മസാല
ബോണ്ടുകള്‍ ലിസ്റ്റ് ചെയ്യൽ
442.
ശ്രീ.കെ.മുരളീധരന്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
കെ.എസ്.ശബരീനാഥന്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ലണ്ടന്‍
സ്റ്റോക്ക്
എക്സ്ചേഞ്ചിലും
സിങ്കപ്പൂര്‍
സ്റ്റോക്ക്
എക്സ്ചേഞ്ചിലും
കിഫ്ബിയുടെ മസാല
ബോണ്ടുകള്‍ ഏതൊക്കെ
തീയതികളിലാണ് ലിസ്റ്റ്
ചെയ്തത്;
(ബി)
കിഫ്ബിയുടെ
മസാല ബോണ്ടുകള്‍
ലണ്ടന്‍ സ്റ്റോക്ക്
എക്സ്ചേഞ്ചിലും
സിങ്കപ്പൂര്‍
സ്റ്റോക്ക്
എക്സ്ചേഞ്ചിലും
ഡ്യൂവല്‍ ലിസ്റ്റ്
ചെയ്യാന്‍ സ്റ്റോക്ക്
എക്സ്ചേഞ്ചുകള്‍ ഫീസ്
ഈടാക്കിയിട്ടുണ്ടോ;
(സി)
ലണ്ടന്‍
സ്റ്റോക്ക്
എക്സ്ചേഞ്ചിലും
സിങ്കപ്പൂര്‍
സ്റ്റോക്ക്
എക്സ്ചേഞ്ചിലും
കിഫ്ബിയുടെ മസാല
ബോണ്ടുകള്‍ ഓപ്പണ്‍
ചെയ്തതും സെറ്റില്‍
ചെയ്തതും ഏതൊക്കെ
തീയതികളിലാണ് എന്ന്
വ്യക്തമാക്കാമോ;
(ഡി)
ലണ്ടന്‍
സ്റ്റോക്ക്
എക്സ്ചേഞ്ചിലെ ഏത്
ചടങ്ങിനാണ്
മുഖ്യമന്ത്രി
പങ്കെടുത്തിരുന്നത്;
ലണ്ടന്‍ സ്റ്റോക്ക്
എക്സ്ചേഞ്ചില്‍
ബോണ്ടുകള്‍ ലിസ്റ്റ്
ചെയ്യുന്ന റിങ് ദി
ബെല്‍ ചടങ്ങുകളിലേക്ക്
അതത് കമ്പനികളുടെ
മേധാവികളെ
വിളിക്കുന്നതിന്റെ
ഭാഗമായാണോ
മുഖ്യമന്ത്രിയെ ലണ്ടന്‍
സ്റ്റോക്ക് എക്സ്ചേഞ്ച്
ക്ഷണിച്ചത്;
വ്യക്തമാക്കുമോ ?
ആഗോള
വിപണിയില്‍ വിറ്റഴിച്ച
കിഫ്ബി മസാല ബോണ്ടുകള്‍
443.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബി
മസാല ബോണ്ടുകള്‍ വഴി
എത്ര കോടി രൂപയാണ്
ഇതിനകം
സ്വരൂപിച്ചിരിക്കുന്നത്;
(ബി)
കിഫ്ബി
സംബന്ധിച്ച പ്രതിപക്ഷ
ആരോപണത്തിനുള്ള
മറുപടിയായി ഇതിനെ
കാണാന്‍ കഴിയുമോ;
(സി)
അതിസങ്കീര്‍ണ്ണമായ
നടപടി ക്രമങ്ങള്‍
പൂര്‍ത്തിയാക്കി മസാല
ബോണ്ടുകള്‍ ആഗോള
വിപണിയില്‍
വിറ്റഴിക്കാന്‍
കഴിഞ്ഞത് കിഫ്ബിയുടെയും
കേരള സര്‍ക്കാരിന്റെയും
വിശ്വാസ്യതയും
അംഗീകാരവുമായി
കാണുന്നുണ്ടോ;
(ഡി)
ഡയസ്പോറ
ബോണ്ട് വഴി
ധനസമാഹരണത്തിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്നറിയിക്കാമോ?
നൂതന
സാമ്പത്തിക സ്രാേതസ്സുകള്
444.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നവലിബറല്‍
സാമ്പത്തിക നയത്തിന്റെ
പശ്ചാത്തലത്തില്‍
പരമ്പരാഗത സാമ്പത്തിക
സ്രാേതസ്സുകളില്
നിന്നുള്ള വരുമാനം
കുറയുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
ഉണ്ടെങ്കില്‍ നൂതന
സാമ്പത്തിക
സ്രാേതസ്സുകള് (Novel
Financial Instruments)
പ്രയോജനപ്പെടുത്താൻ
എന്തെല്ലാം നടപടികള്‍
കെെക്കാെണ്ടുവെന്ന്
വിശദമാക്കാമാേ;
(ബി)
കിഫ്ബി
സംവിധാനം
ഏര്‍പ്പെടുത്തിയത് നൂതന
സാമ്പത്തിക
സ്രാേതസ്സുകള്
പ്രയാേജനപ്പെടുത്തുന്നതിനുള്ള
ഉപാധിയാണാേയെന്ന്
വിശദമാക്കാമാേ;
(സി)
മസാല
ബാേണ്ട് ഇൗ ദിശയിലുള്ള
പ്രവര്ത്തനമാണാേ എന്ന്
വ്യക്തമാക്കാമാേ?
മസാല
ബോണ്ടുകള്‍ വിറ്റഴിക്കൽ
445.
ശ്രീ.അടൂര്‍
പ്രകാശ്
,,
അനില്‍ അക്കര
,,
വി.ടി.ബല്‍റാം
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബിയുടെ
മസാല ബോണ്ടുകള്‍
വിറ്റഴിക്കലുമായി
ബന്ധപ്പെട്ട് എത്ര
പാര്‍ട്ണര്‍മാരെയും
ഏജന്റുമാരെയും
നിയമിച്ചിട്ടുണ്ട് ;
ഇവരില്‍
ഓരോരുത്തര്‍ക്കും ഫീസ്
നല്‍കേണ്ടതുണ്ടോ ;
വിശദാംശങ്ങള്‍ നല്‍കാമോ
;
(ബി)
മസാല ബോണ്ടുകള്‍
വിറ്റഴിക്കലുമായി
ബന്ധപ്പെട്ട്
അറെയ്ഞ്ചേഴ്സ് ആന്‍ഡ്
ഡീലേഴ്സ്,
പ്രിന്‍സിപ്പല്‍
ഏജന്റ്, ട്രസ്റ്റീ,
രജിസ്ട്രാര്‍,
ലിസ്റ്റിംഗ് ഏജന്റ്,
ലീഗല്‍ അഡ്വൈസേഴ്സ്,
ഓഡിറ്റേഴ്സ്
എന്നിവയായി ഏതൊക്കെ
കമ്പനികളെയാണ്
തീരുമാനിച്ചിരിക്കുന്നത്
;
(സി)
മസാല
ബോണ്ടുകള്‍
വിറ്റഴിക്കലുമായി
ബന്ധപ്പെട്ട്
പാര്‍ട്ണര്‍മാരെയും
ഏജന്റ്മാരെയും
തിരഞ്ഞെടുക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
വിശദീകരിക്കാമോ?
മസാല
ബോണ്ടുകള്‍
446.
ശ്രീ.പാറക്കല്‍
അബ്ദുല്ല
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബിയിലേക്ക്
മസാല ബോണ്ടുകള്‍ വഴി
എത്ര കോടി രൂപയാണ്
ലഭിക്കുകയെന്നറിയിക്കുമോ;
(ബി)
എത്ര
ശതമാനം പലിശ
നിരക്കിലാണ് ഇൗ തുക
സമാഹരിച്ചത്, എത്ര
വര്‍ഷമാണ് തുകയുടെ
തിരിച്ചടവ് കാലാവധി
എന്നീ വിവരങ്ങള്‍
നല്‍കുമോ;
(സി)
നിശ്ചിത
സമയത്ത് തുക
തിരിച്ചടച്ചാല്‍ എത്ര
കാേടി രൂപ പലിശ
ഇനത്തില്‍ നല്‍കേണ്ടി
വരുമെന്നറിയിക്കുമോ;
(ഡി)
ബോണ്ടുകള്‍
വാങ്ങിയ സി.ഡി.പി.ക്യൂ.
കമ്പനിക്കാണ്
എസ്.എന്‍.സി. ലാവലിന്‍
കമ്പനിയില്‍ ഏറ്റവും
അധികം ഓഹരി
പങ്കാളിത്തമുളളതെന്ന
റിപ്പോര്‍ട്ടുകള്‍
പരിശോധിക്കുകയുണ്ടായോ;
(ഇ)
ബോണ്ടുകള്‍
വാങ്ങുന്നതിനു മുന്‍പ്
സി.ഡി.പി.ക്യൂ.വിന്റെ
പ്രതിനിധികള്‍
കേരളത്തിലെത്തി ഉന്നത
ഉദ്യോഗസ്ഥരുമായി
ചര്‍ച്ച
നടത്തുകയുണ്ടായോയെന്നറിയിക്കുമോ;
(എഫ്)
സര്‍ക്കാര്‍
ഈ ഇടപാടിലൂടെ ലാവലിനെ
സഹായിക്കാന്‍ വഴി
തേടുകയാണെന്ന ആക്ഷേപം
പരിശോധിക്കുകയുണ്ടായോ;
വിശദാംശങ്ങള്‍
നല്‍കുമോ?
മസാല
ബോണ്ടുമായി ബന്ധപ്പെട്ട്
സന്ദര്‍ശനം നടത്തിയ ഉദ്യോഗസ്ഥർ
447.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മസാല
ബോണ്ടുമായി
ബന്ധപ്പെട്ട് കാനഡയില്‍
നിന്നും ഏതൊക്കെ
ഉദ്യോഗസ്ഥരാണ്
സംസ്ഥാനത്ത് സന്ദര്‍ശനം
നടത്തിയിട്ടുള്ളതെന്ന്
സന്ദര്‍ശന തീയതി സഹിതം
വ്യക്തമാക്കുമോ;
(ബി)
ഈ
കാര്യത്തിനായി സി.
ഡി.പി.ക്യു. കമ്പനിയുടെ
ഏതൊക്കെ
ഉദ്യോഗസ്ഥരാണ്
സംസ്ഥാനത്ത് സന്ദര്‍ശനം
നടത്തിയിട്ടുള്ളതെന്ന്
സന്ദര്‍ശന തീയതി സഹിതം
അറിയിക്കുമോ;
(സി)
ഇതുമായി
ബന്ധപ്പെട്ട് ഏതൊക്കെ
രാജ്യങ്ങളില്‍ നിന്നും
ഏതൊക്കെ കമ്പനികളുടെ
ഉദ്യേഗസ്ഥരാണ്
സംസ്ഥാനത്ത് സന്ദര്‍ശനം
നടത്തിയിരുന്നത്;
വിശദാംശങ്ങള്‍
നല്‍കാമോ?
മസാല
ബോണ്ടുകളിലെ നിക്ഷേപം
448.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
ഹൈബി ഈഡന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബിയുടെ
മസാല ബോണ്ടുകള്‍
കനേഡിയന്‍ പ്രവിശ്യയായ
ക്യൂബക്കില്‍
പ്രൈവറ്റായി പ്ലേസ്
ചെയ്തിരുന്നോ;
(ബി)
കനേഡിയന്‍
പ്രവിശ്യയായ
ക്യൂബക്കില്‍
കിഫ്ബിയുടെ ബോണ്ടില്‍
ഇന്‍വെസ്റ്റ് ചെയ്യുന്ന
കമ്പനികളുടെ പേരുകള്‍
വെളിപ്പെടുത്താന്‍
പാടില്ല എന്ന കരാറില്‍
കിഫ്ബി
ഏര്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
കിഫ്ബിയുടെ
പത്രക്കുറിപ്പില്‍
സി.ഡി.പി.ക്യൂ എന്ന
സ്ഥാപനമാണ് മസാല
ബോണ്ടുകളില്‍
നിക്ഷേപിച്ചിരിക്കുന്നത്
എന്ന്
വെളിപ്പെടുത്തിയത്
എന്തടിസ്ഥാനത്തിലാണ്;
(ഡി)
സംസ്ഥാനം
ഗ്യാരണ്ടി നില്ക്കുന്ന
ബോണ്ടുകള്‍ വാങ്ങുന്ന
വ്യക്തികളുടെ/
കമ്പനികളുടെ വിവരങ്ങള്‍
പരസ്യപ്പെടുത്താന്‍
പാടില്ല എന്ന നോണ്‍
ഡിസ്ക്ലോഷർ കരാറില്‍
കിഫ്ബി ഏര്‍പ്പെടാനുളള
കാരണങ്ങള്‍
വ്യക്തമാക്കാമോ?
കിഫ്ബി
പദ്ധതികള്‍
449.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബി
പദ്ധതി മുഖേന എത്ര
പ്രോജക്ടുകള്‍ക്ക്
ഇതിനകം അംഗീകാരം
നല്‍കിയിട്ടുണ്ട്; ഈ
പ്രോജക്ടുകള്‍ക്കായി
ആകെ എത്ര കോടി രൂപ
അനുവദിക്കുന്നതിന്
അംഗീകാരം
നല്‍കിയിട്ടുണ്ടെന്ന്
അറിയിക്കുമോ ;
(ബി)
ഇതില്‍
എത്ര കോടി രൂപയുടെ
പദ്ധതികള്‍ നിര്‍മ്മാണം
ആരംഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
കിഫ്ബിയിലേയ്ക്കുുള്ള
വരുമാന സ്രോതസ്സുകള്‍
എന്തൊക്കെയാണ്;
കിഫ്ബിയിലൂടെ
പദ്ധതികള്‍
നടപ്പിലാക്കുന്നതുകൊണ്ട്
എന്തെല്ലാം
നേട്ടങ്ങളാണ്
പ്രതീക്ഷിക്കുന്നത്;
വിശദമാക്കുമോ?
കിഫ്ബി
വഴി നടപ്പിലാക്കുന്ന
പദ്ധതികള്‍
450.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കിഫ്ബി വഴി
നടപ്പിലാക്കുന്ന എത്ര
പദ്ധതികള്‍ക്ക് ഇതിനകം
ഭരണാനുമതി
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതില്‍
ഇതിനകം എത്ര കോടി
രൂപയുടെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്കുളള
കരാറില്‍ ഒപ്പ്
വച്ചിട്ടുണ്ട്;
(സി)
2019
മാര്‍ച്ച് 31 വരെ എത്ര
പദ്ധതികളുടെ പണി
പൂര്‍ത്തിയായെന്നും
അതിന്റെ ആകെ തുക
എത്രയാണെന്നും
വ്യക്തമാക്കുമോ;
(ഡി)
ബഡ്ജറ്റില്‍
കിഫ്ബി വഴി
നടപ്പിലാക്കുമെന്ന്
പ്രഖ്യാപിച്ചിട്ടുളള
വന്‍കിടപദ്ധതികളുടെ പഠന
റിപ്പോര്‍ട്ട്
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
കിഫ്ബി
മസാല ബോണ്ട്
451.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബി
മസാല ബോണ്ടിലൂടെ എത്ര
കോടി രൂപയാണ്
സമാഹരിച്ചിട്ടുളളത്;
ഇതിനുളള പലിശ
എത്രശതമാനമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ബോണ്ടിന്റെ കാലാവധി
എത്ര വര്‍ഷമാണ്;
കാലാവധി കഴിയുമ്പോള്‍
പലിശസഹിതം എത്ര തുകയാണ്
തിരിച്ചടയ്ക്കാനുളളത്;
(സി)
ഈ
ബോണ്ടുകള്‍
വാങ്ങിയത്ഏത് ധനകാര്യ
സ്ഥാപനമാണ്; ഈ
സ്ഥാപനത്തിലെ
നിക്ഷേപകരുടെ പൂര്‍ണ്ണ
വിവരം വിശദമാക്കാമോ;
(ഡി)
ആഭ്യന്തര/വിദേശ
ധനകാര്യ വിപണിയില്‍
കുറഞ്ഞ പലിശയ്ക്ക്
വായ്പ ലഭ്യമാകുമ്പോള്‍
ഉയര്‍ന്ന പലിശയ്ക്ക്
മസാല ബോണ്ട് ഇറക്കാനുളള
കാരണം വ്യക്തമാക്കുമോ?
കിഫ്ബി
മസാല ബോണ്ട്
452.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബി
മസാല ബോണ്ട് ലണ്ടന്‍
സ്റ്റോക്ക്
എക്സ്ചേഞ്ചില്‍ എന്നാണ്
ലിസ്റ്റ് ചെയ്തതെന്ന്
അറിയിക്കുമോ; മസാല
ബോണ്ട് ലിസ്റ്റ്
ചെയ്തത് പബ്ലിക് ഇഷ്യു
ആയിട്ടാണോ എന്ന്
വ്യക്തമാക്കുമോ;
(ബി)
ലണ്ടന്‍
സ്റ്റോക്ക്
എക്സ്ചേഞ്ചില്‍ ഇതു
സംബന്ധിച്ച ചടങ്ങില്‍
മുഖ്യമന്ത്രി
പങ്കെടുത്തിട്ടുണ്ടോ;
അദ്ദേഹത്തെ കൂടാതെ
ആരൊക്കയൊണ് പ്രസ്തുത
ചടങ്ങില്‍ സംസ്ഥാനത്തെ
പ്രതിനിധീകരിച്ച്
പങ്കെടുത്തതെന്ന്
അറിയിക്കുമോ;
(സി)
സി.ഡി.പി.ക്യു.
എന്ന കമ്പനി കിഫ്ബി
മസാല ബോണ്ട് വാങ്ങിയത്
ലണ്ടന്‍ സ്റ്റോക്ക്
എക്സ്ചേഞ്ചില്‍ നിന്നും
പബ്ലിക് ഇഷ്യു
ആയിട്ടാണോയെന്ന്
വെളിപ്പെടുത്തുമോ?
കിഫ്ബി
മസാല ബോണ്ടിന് അംഗീകാരം
453.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കിഫ്ബി
മസാല ബോണ്ട്
ഇറക്കുന്നതിനു
ആര്.ബി.എെ അംഗീകാരം
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ രേഖകള്‍
ലഭ്യമാക്കാമോ ?
കിഫ്ബി
മസാല ബോണ്ടിലെ നിക്ഷേപകർ
454.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബി
മസാല ബോണ്ടില്‍
നിക്ഷേപിച്ച
നിക്ഷേപകരുടെ
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(ബി)
ഓരോ
നിക്ഷേപകനും എത്ര
രൂപയുടെ എത്ര
ബോണ്ടുകളാണ് നല്‍കിയത്
എന്ന്
വെളിപ്പെടുത്താമോ?
കിഫ്ബി
മസാല ബോണ്ടുകള്‍
455.
ശ്രീ.പി.ടി.
തോമസ്
,,
അനൂപ് ജേക്കബ്
,,
അന്‍വര്‍ സാദത്ത്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബിയുടെ
മസാല ബോണ്ടുകള്‍
ലണ്ടന്‍ സ്റ്റോക്ക്
എക്സ്ചേഞ്ചില്‍
നിലനില്‍ക്കുന്ന
ഏറ്റവും ഉയര്‍ന്ന പലിശ
നിരക്കിലാണോ
വിറ്റഴിക്കാന്‍
തീരുമാനിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
കിഫ്ബിയുടെ
മസാല ബോണ്ടുകള്‍
എത്രവര്‍ഷത്തേക്കാണ്
ലണ്ടന്‍ സ്റ്റോക്ക്
എക്സ്ചേഞ്ചില്‍
ലിസ്റ്റ്
ചെയ്തിരിക്കുന്നത്;
മസാല ബോണ്ടുകളിലെ പലിശ
തിരിച്ചടവ് ഏതൊക്കെ
മാസങ്ങളിലാണെന്ന്
അറിയിക്കുമോ;
(സി)
കിഫ്ബിയുടെ
മസാല ബോണ്ടുകളിലെ
ഉയര്‍ന്ന പലിശ നിരക്ക്
സംസ്ഥാന
സമ്പദ്വ്യവസ്ഥയെ
ഏതുതരത്തിലാണ്
ബാധിക്കാന്‍
പോകുന്നതെന്ന്
അവലോകനം
നടത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ഡി)
മസാല
ബോണ്ടുകളിലെ
പലിശ/മുതല്‍
(പ്രിന്‍സിപ്പല്‍)
തിരിച്ചടവ് സംബന്ധിച്ച
രൂപരേഖ സര്‍ക്കാര്‍
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ;
(ഇ)
സംസ്ഥാനത്തെ
ഏതൊക്കെ പദ്ധതികളിലാണ്
മസാല ബോണ്ടുകളില്‍
നിന്നും ലഭിച്ച തുക
വകയിരുത്തിയിരിക്കുന്നത്;
അഞ്ചു വര്‍ഷം കാെണ്ട്
പൂര്‍ത്തിയാക്കാന്‍
സാധിക്കുന്ന
പദ്ധതികളില്‍
മാത്രമാണോ മസാല
ബോണ്ടുകളില്‍ നിന്നും
ലഭിച്ച തുക
വകയിരുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
കിഫ്ബി
മുഖേന നടത്തി വരുന്ന
പ്രവര്‍ത്തനങ്ങള്‍
456.
ശ്രീ.എം.
സ്വരാജ്
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.വി.
കെ. സി. മമ്മത് കോയ
,,
പി.കെ. ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
സുസ്ഥിരവും
ദ്രുതഗതിയിലുമുള്ള
വികസനവും
സാധ്യമാക്കുന്നതിനും
പശ്ചാത്തല സൗകര്യവും
വ്യവസായ അടിസ്ഥാന
സൗകര്യവും
സൃഷ്ടിക്കുന്നതിനുമായി
കിഫ്ബി മുഖേന നടത്തി
വരുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(ബി)
അന്‍പതിനായിരം
കോടി രൂപയുടെ വികസന
പ്രവര്‍ത്തനങ്ങള്‍ക്കുള്ള
തുക കണ്ടെത്തുന്നതിന്
കിഫ്ബി
സ്വീകരിച്ചുവരുന്ന
നിക്ഷേപ മാതൃകകള്‍
എന്തെല്ലാമാണ്;
(സി)
റിസര്‍വ്
ബാങ്കിന്റെ
മാനദണ്ഡങ്ങള്‍ക്കും
നിര്‍ദ്ദേശങ്ങള്‍ക്കും
അനുസൃതമായ നിക്ഷേപ
പദ്ധതികളില്‍ ഒന്നായ
മസാല ബോണ്ട് വന്‍ വിജയം
നേടിയതിനെ തുടര്‍ന്ന്
നിക്ഷേപ മാര്‍ഗ്ഗത്തിന്
വിഘ്നം
സൃഷ്ടിക്കുകയെന്ന
ഗൂഢോദ്ദേശ്യത്തോടെ ചില
കേന്ദ്രങ്ങള്‍ അനാവശ്യ
വിവാദം സൃഷ്ടിച്ചതിന്റെ
പശ്ചാത്തലത്തില്‍ മസാല
ബോണ്ട് വഴി നിക്ഷേപം
സ്വരൂപിക്കുന്ന
പ്രക്രിയയും അതില്‍
സര്‍ക്കാരിന്റെ
ഇടപെടല്‍
എങ്ങനെയാണെന്നും
വിശദമാക്കാമോ?
കിഫ്ബി
മുഖേന തൃപ്പൂണിത്തുറ
സംസ്കൃത കാേളേജിലെ
പ്രവൃത്തി
457.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബി
മുഖേന തൃപ്പൂണിത്തുറ
ഗവണ്മെന്റ് സംസ്കൃത
കാേളേജില്‍ എന്തൊക്കെ
പ്രവൃത്തികൾക്കാണ്
അനുമതി നല്‍കിയത്;
വിശദാംശം നല്കുമാേ
(ബി)
പ്രവൃത്തികൾ
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമാേ?
കിഫ്ബി
മുഖേന നടപ്പിലാക്കുന്ന
പദ്ധതികള്‍
458.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബി
മുഖേന നടപ്പിലാക്കുന്ന
പദ്ധതികള്‍ക്കായി
ഏതെല്ലാം
മാര്‍ഗ്ഗങ്ങളില്‍
നിന്നാണ് പണം
സമാഹരിച്ചിട്ടുളളത്;
വിശദവിവരങ്ങള്‍
നല്‍കുമോ;
(ബി)
എത്ര
കോടി രൂപ ഇപ്രകാരം
സമാഹരിച്ചിട്ടുണ്ടെന്ന്
വെളിപ്പെടുത്താമോ;
(സി)
എത്ര
പദ്ധതികള്‍ക്കാണ്
പ്രസ്തുത തുക
വിനിയോഗിച്ചിട്ടുളളത്;
എത്ര കോടി രൂപയ്ക്ക്
കിഫ്ബി മുഖേന ഭരണാനുമതി
നല്‍കിയിട്ടുണ്ട്;
ജില്ലതിരിച്ചുളള
വിശദവിവരം നല്‍കുമോ?
കിഫ്ബി
ലാന്‍ഡ് ബോണ്ടുകള്‍
459.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം നാളിതുവരെ എത്ര
കോടി രൂപയുടെ കിഫ്ബി
ലാന്‍ഡ് ബോണ്ടുകള്‍
ഇറക്കി എന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
ബോണ്ടുകള്‍ വഴി എത്ര
ഏക്കര്‍ സ്ഥലം സംസ്ഥാന
സര്‍ക്കാരിന്
ലഭ്യമാക്കാന്‍
സാധിച്ചിട്ടുണ്ട് എന്ന്
വിശദമാക്കാമോ?
കിഫ്ബി
മുഖാന്തരം മാവേലിക്കര
ജില്ലാ ആശുപത്രിയില്‍
നടപ്പിലാക്കുന്ന പദ്ധതി
460.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബി
മുഖാന്തരം മാവേലിക്കര
ജില്ലാ ആശുപത്രിയില്‍
നടപ്പിലാക്കുന്ന
പദ്ധതിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിക്ക് കിഫ്ബിയുടെ
അംഗീകാരത്തിനായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതി അടിയന്തരമായി
അനുവദിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
കിഫ്ബി
മുഖേനയുള്ള പദ്ധതികള്‍
461.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബിയിലുള്‍പ്പെടുത്തി
അനുമതി നല്കിയ
പദ്ധതികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ; ഇതില്‍
നിര്‍മ്മാണം
പൂര്‍ത്തിയാക്കിയ
പദ്ധതികള്‍, ചെലവഴിച്ച
തുക എന്നിവ
വ്യക്തമാക്കുമോ ;
(ബി)
കിഫ്ബിയിലുള്‍പ്പെടുത്തി
അനുമതി നല്‍കുകയും
പ്രവൃത്തി
ആരംഭിക്കാത്തതുമായ
പദ്ധതികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
നിലവില്‍
കിഫ്ബി ഫണ്ടില്‍ എത്ര
തുകയാണുള്ളത് ; ലഭിച്ച
തുകയുടെ സ്രോതസ്സ്
വിശദമാക്കുമോ; ഈ
സാമ്പത്തിക വര്‍ഷം എത്ര
തുകയാണ് കിഫ്ബി
സ്വരൂപിക്കാനുദ്ദശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
കിഫ്ബി
പദ്ധതിയില്‍ കണ്ണൂര്‍
ജില്ലയില്‍ അനുവദിച്ച
പദ്ധതികള്‍
462.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബി പദ്ധതിയില്‍
കണ്ണൂര്‍ ജില്ലയില്‍
2019 മാര്‍ച്ച് 31 വരെ
അനുവദിച്ച പദ്ധതികളും
അതിനു വേണ്ടി
നീക്കിവച്ച തുകയും എത്ര
വീതമാണെന്നും
വെളിപ്പെടുത്താമോ;
(ബി)
ഇതില്‍
ടെന്‍ഡര്‍ പാസായ
പദ്ധതികള്‍
ഏതെല്ലാമെന്നും മറ്റ്
പദ്ധതികള്‍ ഏതെല്ലാം
ഘട്ടത്തിലാണെന്നും
വ്യക്തമാക്കാമോ;
(സി)
പ്രഖ്യാപിച്ച
ഏതെങ്കിലും പദ്ധതികള്‍
വേണ്ടെന്നു വെയ്ക്കാന്‍
തീരുമാനിച്ചിട്ടുണ്ടോയെന്നും
അവ ഏതെല്ലാമാണെന്നും
വെളിപ്പെടുത്താമോ?
കിഫ്ബി
പദ്ധതികള്‍ക്കുള്ള കാലതാമസം
463.
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബി
പദ്ധതികള്‍ക്ക് പണം
അനുവദിച്ചിട്ടും സ്ഥലം
ഏറ്റെടുക്കുന്ന
നടപടിക്രമങ്ങളിലെ
കാലതാമസംമൂലം
പദ്ധതികള്‍ അനന്തമായി
നീളുന്ന സാഹചര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി)
കിഫ്ബി
പദ്ധതികള്‍ക്ക്
മാത്രമായി ഒരു
സ്ഥലമേറ്റെടുക്കല്‍ ടീം
ജില്ലാടിസ്ഥാനത്തില്‍
രൂപീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
പാലക്കാട്
ജില്ലയിലെ കിഫ്ബി പദ്ധതികള്‍
464.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പാലക്കാട് ജില്ലയില്‍
കിഫ്ബി മുഖാന്തിരം എത്ര
പദ്ധതികള്‍ക്ക്
അംഗീകാരം നല്‍കിയെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതികളുടെ തുകയും
നിലവിലെ സ്ഥിതിയും
വ്യക്തമാക്കുമോ;
(സി)
ആലത്തുര്
നിയോജക മണ്ഡലത്തില്‍
പ്രഖ്യാപിച്ച കിഫ്ബി
പദ്ധതികളുടെ നിലവിലെ
സ്ഥിതി വ്യക്തമാക്കുമോ?
കിഫ്ബിയുടെ
മസാല ബോണ്ട്
465.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
റോജി എം. ജോണ്‍
,,
വി.ടി.ബല്‍റാം
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബിയുടെ
ധനസമാഹരണത്തിനായി മസാല
ബോണ്ട്
ഇറക്കിയിട്ടുണ്ടോ;
എങ്കില്‍ എത്ര കോടി
രൂപയുടെ മസാല ബോണ്ടാണ്
ഇറക്കിയത്;
(ബി)
മസാല
ബോണ്ട് ഇറക്കുന്നതിന്
ആര്.ബി.ഐ.യുടെയും
സെക്യൂരിറ്റീസ് ആന്റ്
എക്സ്ചേഞ്ച് ബോര്‍ഡ്
ഓഫ് ഇന്ത്യയുടെയും
അനുമതി
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ എന്നാണ്
അനുമതി ലഭിച്ചത് എന്ന്
അറിയിക്കുമോ ;
(സി)
മസാല
ബോണ്ടുകള്‍ ആദ്യം
പബ്ലിക് ഇഷ്യു
ആയിട്ടാണോ പ്രൈവറ്റ്
ഇഷ്യു ആയിട്ടാണോ
പ്ലെയിസ് ചെയ്തത് ;
(ഡി)
എത്ര
ശതമാനം പലിശയാണ് മസാല
ബോണ്ടിന് നല്‍കേണ്ടത്;
ഏത് കമ്പനിയാണ്
പ്രസ്തുത ബോണ്ട്
വാങ്ങിയത്; എന്നാണ്
വാങ്ങിയത്; അതിന്റെ തുക
കിഫ്ബിയുടെ
അക്കൗണ്ടില്‍ എന്നാണ്
ലഭ്യമായത് എന്ന്
വ്യക്തമാക്കുമോ ?
കിഫ്ബിയുടെ
മസാല ബോണ്ട്
466.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കിഫ്ബിയുടെ
മസാല ബോണ്ടുകളില്‍
സി.ഡി.പി.ക്യു.കമ്പനി
എത്ര ശതമാനം പലിശ
നിരക്കാണ് ക്വാട്ട്
ചെയ്തതെന്ന്
അറിയിക്കാമോ?
കിഫ്ബിയുടെ
മസാല ബോണ്ട്-ഏജന്റ്മാര്‍ക്ക്
നൽകിയ ഫീസ്
467.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബിയുടെ
മസാല ബോണ്ടുകള്‍
വിറ്റഴിക്കലുമായി
ബന്ധപ്പെട്ട് നിയമിച്ച
ഓരോ
പാര്‍ട്ണര്‍മാര്‍ക്കും
ഏജന്റ്മാര്‍ക്കും എത്ര
രൂപയാണ് ഫീസായി
നല്‍കിയത് /നല്‍കേണ്ടത്
എന്ന് വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ബോണ്ടുകള്‍
വിറ്റഴിക്കലുമായി
ബന്ധപ്പെട്ട്
അറെയ്ഞ്ചേഴ്സ് ആന്‍ഡ്
ഡീലേഴ്സ്,
പ്രിന്‍സിപ്പല്‍
ഏജന്റ്, ട്രസ്റ്റി,
രജിസ്ട്രാർ,
ലിസ്റ്റിംഗ് ഏജന്റ്,
ലീഗല്‍ അഡ്വൈസേഴ്സ്,
ഓഡിറ്റേഴ്സ്
എന്നിവർക്ക് എത്ര
രൂപയാണ് ഫീസായി
നല്‍കിയത്/ നല്‍കേണ്ടത്
എന്ന് വ്യക്തമാക്കാമോ?
കിഫ്ബിയുടെ
മസാല ബോണ്ടുകള്‍
468.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കിഫ്ബിയുടെ
മസാല ബോണ്ടുകളുടെ
വിറ്റഴിക്കലുമായി
ബന്ധപ്പെട്ട് നാളിതുവരെ
എത്ര കോടി രൂപയാണ്
കിഫ്ബിയും സംസ്ഥാന
സര്‍ക്കാരും
ചെലവഴിച്ചിരിക്കുന്നത്;
വിശദാംശങ്ങള്‍
നല്‍കാമോ?
കിഫ്ബിയുടെ
മസാല ബോണ്ടുകള്‍
469.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബിയുടെ
മസാല ബോണ്ടുകള്‍
ലണ്ടന്‍ സ്റ്റോക്ക്
എക്സ്ചേഞ്ചിലും
സിംഗപ്പൂര്‍ സ്റ്റോക്ക്
എക്സ്ചേഞ്ചിലും
കാനഡയിലും വിപണനം
നടത്തിയ തീയതികള്‍
ലഭ്യമാക്കാമോ;
(ബി)
കിഫ്ബിയുടെ
മസാല ബോണ്ടുകളില്‍
നിക്ഷേപിക്കുന്ന
സ്ഥാപനങ്ങളുടെ പേരു
വിവരങ്ങള്‍ പുറത്തു
വിടരുതെന്ന് കിഫ്ബി
കരാര്‍ വ്യവസ്ഥയില്‍
ഉടമ്പടിയുണ്ടോ;
(സി)
പ്രസ്തുത
മസാല ബോണ്ടുകളില്‍
നിക്ഷേപിച്ചിരിക്കുന്ന
പ്രധാനപ്പെട്ട വിദേശ
സ്ഥാപനങ്ങള്‍
ഏതൊക്കെയാണ്; എത്ര
രൂപയുടെ നിക്ഷേപം ഓരോ
സ്ഥാപനവും
നടത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
കിഫ്ബിയുടെ
മസാല ബോണ്ടുമായി
ബന്ധപ്പെട്ട രേഖകള്‍
470.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കിഫ്ബിയുടെ
മസാല ബോണ്ടുമായി
ബന്ധപ്പെട്ട ട്രസ്റ്റ്
ഡീഡ്, ഏജന്‍സി
എഗ്രിമെന്റ്,
സെക്യൂരിറ്റി
ഡോക്യുമെന്റ്സ് എന്നിവ
ലഭ്യമാക്കാമോ?
കിഫ്ബിയുടെ
മസാലബോണ്ടുകള്‍
സംബന്ധിച്ചുണ്ടാകുന്ന
തര്‍ക്കങ്ങള്‍
471.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബിയുടെ
മസാലബോണ്ടുകള്‍
സംബന്ധിച്ചുണ്ടാകുന്ന
തര്‍ക്കങ്ങള്‍ ഏതു
കോടതിയിലാണ്
തീര്പ്പുകല്പിക്കപ്പെടുക;
വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
ഏതു നിയമ കമ്പനിയെയാണ്
മസാലബോണ്ടുകള്‍
സംബന്ധിച്ചുണ്ടാകുന്ന
തര്‍ക്കങ്ങള്‍
പരിഹരിക്കാന്‍
ചുമതലപ്പെടുത്തിയിരിക്കുന്നത്;
വിശദാംശങ്ങള്‍
നല്‍കാമോ?
കിഫ്ബിയുടെ
ധനസമാഹരണത്തിനായി മസാല ബോണ്ട്
472.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
വി.പി.സജീന്ദ്രന്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബിയുടെ
ധനസമാഹരണത്തിനായി മസാല
ബോണ്ട്
പുറത്തിറക്കിയിട്ടുണ്ടോ
;
(ബി)
ഇതിനായി
എത്ര കോടി രൂപയുടെ മസാല
ബോണ്ടാണ് വില്പന
നടത്തിയത്; ഏത്
കമ്പനിയാണ് പ്രസ്തുത
ബോണ്ട് വാങ്ങിയത്
എന്നിവ സംബന്ധിച്ച
വിവരം ലഭ്യമാക്കാമോ ;
(സി)
പ്രസ്തുത
ബോണ്ടിന് കേരള
സര്‍ക്കാര്‍ ഗ്യാരന്റി
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏത് തരം
ഗ്യാരന്റിയാണ്
നൽകിയിട്ടുള്ളത് ;
(ഡി)
ഭരണഘടനയുടെ
293(1)അനുച്ഛേദ പ്രകാരം
സംസ്ഥാന സര്‍ക്കാരിന്
രാജ്യത്തിന്റെ
പുറത്തുനിന്നും
ബോണ്ടുവഴി ധനസമാഹരണം
നടത്തുന്നതിന്
ഗ്യാരന്റി നല്കാൻ
കഴിയുമോയെന്ന്
വ്യക്തമാക്കുമോ?
കിഫ്ബിയുടെ
പ്രവര്‍ത്തനങ്ങള്‍
473.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബിയുടെ
ഓരോ പദ്ധതിയുടെയും
നടത്തിപ്പ് ഏതൊക്കെ
കമ്പനികള്‍ക്കാണ്
നല്‍കിയിരിക്കുന്നതെന്ന്
പദ്ധതി തരംതിരിച്ച്
വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
കിഫ്ബിയുടെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളുടെ
ചുമതല ഏതൊക്കെ
കമ്പനികള്‍ക്ക്
എത്രകോടി രൂപയ്ക്കാണ്
നല്‍കിയിരിക്കുന്നതെന്ന്
വിശദമാക്കാമോ?
കിഫ്ബിയുടെ
മസാലബോണ്ടുകള്‍ക്ക് അധിക പലിശ
474.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബിയുടെ
മസാല ബോണ്ടുകള്‍
വാങ്ങുന്ന
വ്യക്തികള്‍ക്ക് അവരുടെ
രാജ്യങ്ങള്‍ നല്കുന്ന
നികുതിയിളവുകള്‍ കിഫ്ബി
നികത്തണം എന്ന് ലണ്ടന്‍
സ്റ്റോക്ക്
എക്സ്ചേയ്ഞ്ചുമായി
കിഫ്ബി ഉണ്ടാക്കിയ
കരാറില്‍ വ്യവസ്ഥ
ചെയ്തിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
എത്ര ശതമാനം അധിക
പലിശയാണ് ഈ ഇനത്തില്‍
കിഫ്ബി കൂടുതലായി
നൽകേണ്ടതെന്ന്
വെളിപ്പെടുത്തുമോ?
കിഫ്ബിയില്‍
കരാര്‍ അടിസ്ഥാനത്തില്‍
എടുത്ത വാഹനങ്ങള്‍
475.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബിയില്‍
വാഹനങ്ങള്‍ കരാര്‍
അടിസ്ഥാനത്തില്‍ എടുത്ത
വകയില്‍ 2016-17,
2017-18, 2018-19 എന്നീ
സാമ്പത്തിക
വര്‍ഷങ്ങളില്‍ എത്ര തുക
ചെലവഴിച്ചു;
(ബി)
കിഫ്ബിയില്‍
കരാര്‍ അടിസ്ഥാനത്തില്‍
എടുത്തിട്ടുള്ള ഇന്നോവ
ക്രിസ്റ്റ വാഹനങ്ങള്‍
ഉപയോഗിക്കുന്നത്
ആരെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
വാഹനങ്ങൾക്കായി
നാളിതുവരെ എത്ര തുക
ചെലവഴിച്ചുവെന്ന്
വ്യക്തമാക്കുമോ?
തൃപ്പൂണിത്തുറ
സര്‍ക്കാര്‍ ആര്‍ട്സ്
കാേളേജ്
476.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
തൃപ്പൂണിത്തുറ
സര്‍ക്കാര്‍ ആര്‍ട്സ്
കാേളേജില്‍ കിഫ്ബി
ഫണ്ട് ഉപയാേഗിച്ച്
എന്തൊക്കെ
പ്രവൃത്തികള്‍ക്കാണ്
അനുമതി നല്‍കിയത്;
വിശദാംശം നല്കുമാേ?
മസാലബോണ്ടുകള്‍
മുഖേന സമാഹരിച്ച തുക
477.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫിബിയുടെ
മസാലബോണ്ടുകള്‍ മുഖേന
സംസ്ഥാനത്തിന്റെ
അടിസ്ഥാന സൗകര്യ
വികസനത്തിന് എത്ര കോടി
രൂപ സമാഹരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
തുക എത്ര ശതമാനം
പലിശനിരക്കിലാണ്
സമാഹരിച്ചത്; ആയതിന്റെ
തിരിച്ചടവ് കാലാവധിയുടെ
വിശദാംശം ലഭ്യമാക്കുമോ;
(സി)
മസാല ബോണ്ടുകള്‍
വാങ്ങിയ രാജ്യാന്തര
പൊതുമേഖലാ സ്ഥാപനം
ഏതാണ്; പ്രസ്തുത
സ്ഥാപനത്തിന് എത്ര
രാജ്യങ്ങളിലായി എത്ര
കോടി രൂപയുടെ
നിക്ഷേപമുണ്ടെന്നാണ്
സര്‍ക്കാര്‍
വിലയിരുത്തിയിട്ടുള്ളത്;
വിശദാംശം ലഭ്യമാക്കുമോ;
(ഡി)
വായ്പ,
മസാല ബോണ്ടുകള്‍
എന്നിവയുള്‍പ്പെടെ
കിഫ്ബി നാളിതുവരെ
സമാഹരിച്ച തുക
എത്രയെന്ന്
വ്യക്തമാക്കുമോ;
(ഇ)
നടപ്പ്
സാമ്പത്തികവര്‍ഷം എത്ര
കോടി രൂപയുടെ
പദ്ധതികളാണ്
കിഫ്ബിയിലൂടെ
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കുമോ?
മസാല ബോണ്ടുകള്‍ ലിസ്റ്റ്
ചെയ്യുവാന്‍ ചെലവായ തുക
478.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ലണ്ടന്‍
സ്റ്റോക്ക്
എക്സ്ചേഞ്ചിലും,
സിങ്കപ്പൂര്‍
സ്റ്റോക്ക്
എക്സ്ചേഞ്ചിലും
കിഫ്ബിയുടെ മസാല
ബോണ്ടുകള്‍ ലിസ്റ്റ്
ചെയ്യുവാന്‍ എത്ര
തുകയാണ് കിഫ്ബി /
സംസ്ഥാന സര്‍ക്കാര്‍
നൽകിയതെന്ന്
വെളിപ്പെടുത്തുമോ?
കിഫ്ബി
പദ്ധതിയിലുള്‍പ്പെട്ട
വൈപ്പിന്‍ നിയോജക
മണ്ഡലത്തിലെ പ്രവൃത്തികള്‍
479.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബി
പദ്ധതിയിലുള്‍പ്പെട്ട
വൈപ്പിന്‍ നിയോജക
മണ്ഡലത്തിലെ
വല്ലാര്‍പാടം-പനമ്പുകാട്
കായലോര റിംഗ് റോഡ്,
പിഴല-കടമക്കുടി പാലം
എന്നീ പ്രവൃത്തികളുടെ
ഡി.പി.ആര്.
സമര്‍പ്പിക്കുന്നതിനായി
ഉത്തരവാദിത്തപ്പെട്ട
ഉദ്യോഗസ്ഥര്‍
ആരൊക്കെയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഡി.പി.ആര്.
സമയബന്ധിതമായി
സമര്‍പ്പിച്ചിട്ടില്ലായെങ്കില്‍
ഇവര്‍ക്കെതിരെ
കൃത്യവിലോപത്തിന് നടപടി
സ്വീകരിക്കാമോ?
പിറവം
മണ്ഡലത്തിലെ കിഫ്ബി
പദ്ധതികള്‍
480.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പിറവം
മണ്ഡലത്തില്‍ ഏതെല്ലാം
കിഫ്ബി പദ്ധതികള്‍
നടപ്പിലാക്കിവരുന്നുണ്ടെന്നും
പ്രസ്തുത പദ്ധതികളുടെ
നിലവിലെ സ്ഥിതി
എന്താണെന്നും
അറിയിക്കുമോ ;
(ബി)
പ്രസ്തുത
പദ്ധതികള്‍
സമയബന്ധിതമായി
പൂര്‍ത്തിയാക്കാന്‍
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ ?
കിഫ്ബി
ഫണ്ട് ഉപയോഗിച്ച്
കുണ്ടന്നൂര്‍ മേല്‍പ്പാലം
നിര്‍മ്മാണം
481.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബി
ഫണ്ടില്‍ നിന്നും
തൃപ്പൂണിത്തുറ
നിയോജകമണ്ഡലത്തിലെ
കുണ്ടന്നൂരില്‍
മേല്‍പ്പാലത്തിന്റെ
നിര്‍മ്മാണത്തിനായി
എത്ര തുക അനുവദിച്ചു;
വിശദാംശം അറിയിക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തിയ്ക്ക്
എന്നാണ് ഭരണാനുമതി
നല്‍കിയതെന്ന്
വ്യക്തമാക്കുമോ;
പ്രസ്തുത ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ?
കിഫ്ബി
മുഖേന പൂര്‍ത്തീകരിച്ച
പ്രവൃത്തികള്‍
482.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കിഫ്ബി വഴി ഇതുവരെ എത്ര
പ്രാെജക്ടുകളുിലായി,
എത്ര കാേടി രൂപയുടെ
അംഗീകാരം
നല്‍കിയിട്ടുണ്ട്; എത്ര
കാേടി തൂപയുടെ ടെണ്ടര്‍
നടപടികള്‍
പൂര്‍ത്തിയായിട്ടുണ്ട്;
(ബി)
ഇതുവരെ
പൂര്‍ത്തീകരിച്ച
പ്രവൃത്തികളുടെ
വിശദാംശം
ലഭ്യമാക്കാമാേ?
അനുമതി
ലഭ്യമായ കിഫ്ബി പ്രവൃത്തികളുടെ
കാലതാമസം
483.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി അനുമതി
ലഭ്യമായ പ്രവൃത്തികളുടെ
തുടര്‍ന്നുള്ള
നടപടിക്രമങ്ങള്‍ക്ക്
ഉണ്ടാകുന്ന കാലതാമസം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയത് ലഘൂകരിച്ച്
വേഗത്തിലാക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
നെന്മാറ
നിയോജക മണ്ഡലത്തിലെ കിഫ്ബി
പദ്ധതികള്‍
484.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നെന്മാറ
നിയോജകമണ്ഡലത്തില്‍
കിഫ്ബി മുഖേന
നടപ്പിലാക്കുന്ന
പദ്ധതികള്‍ സംബന്ധിച്ച
പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
നിലവില്‍
ഏതെല്ലാം
പദ്ധതികള്‍ക്കാണ്
ഭരണാനുമതി
ലഭിച്ചിട്ടുള്ളത് എന്ന്
വിശദമാക്കുമോ;
(സി)
ഇനി
ഏതെല്ലാം
പദ്ധതികള്‍ക്കാണ്
ഭരണാനുമതി
ലഭിക്കാനുള്ളതെന്നും
ഓരോ പദ്ധതിയും എപ്പോൾ
തുടങ്ങാന്‍
കഴിയുമെന്നും
വിശദമാക്കുമോ?
ദേവികുളം
നിയോജക മണ്ഡലത്തിലെ കിഫ്ബി
പദ്ധതികള്‍
485.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി
ദേവികുളം നിയോജക
മണ്ഡലത്തില്‍
നടപ്പിലാക്കുന്ന
പദ്ധതികള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍ നിലവില്‍
ഏത് ഘട്ടത്തിലാണെന്നും
അവ എപ്പോള്‍
പൂര്ത്തിയാക്കുവാനാകുമെന്നും
അറിയിക്കാമോ?
തലശ്ശേരി
നിയോജകമണ്ഡലത്തിലെ കിഫ്ബി
പ്രവൃത്തികള്‍
486.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍ തലശ്ശേരി
നിയോജകമണ്ഡലത്തില്‍
കിഫ്ബി മുഖാന്തരം
നടപ്പിലാക്കുന്ന
പ്രവൃത്തികള്‍
ഏതെല്ലാമാണെന്നും ഓരോ
പ്രവൃത്തിയുടെയും
നിലവിലുള്ള അവസ്ഥ
എന്താണെന്നും
വ്യക്തമാക്കാമോ?
വൈപ്പിന്‍
മണ്ഡലത്തിലെ
കിഫ്ബിയിലുള്‍പ്പെട്ട
ഹൈസ്കൂളിന്‍െറ
നിര്‍മ്മാണപ്രവർത്തനങ്ങൾ
487.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബി
മുഖാന്തിരം വൈപ്പിന്‍
നിയോജകമണ്ഡലത്തിലെ
ഞാറക്കല്‍ സര്‍ക്കാര്‍
ഹൈസ്കൂളില്‍
നടന്നുവരുന്ന
നിര്‍മ്മാണപ്രവർത്തനങ്ങൾ
എന്നത്തേക്ക്
പൂർത്തിയാകുമെന്ന്
വിശദമാക്കാമോ;
(ബി)
കരാര്‍
പ്രകാരം പ്രസ്തുത
നിര്‍മ്മാണത്തിന്റെ
കാലാവധി എന്നത്തേക്ക്
അവസാനിക്കുമെന്ന്
വ്യക്തമാക്കാമോ?
കോഴിക്കോട്
ജില്ലയിലെ കിഫ്ബി പദ്ധതികള്‍
488.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയില്‍ ഏതൊക്കെ
പദ്ധതികളാണ്
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി ഫണ്ട്
അനുവദിച്ചിട്ടുള്ളത് ;
(ബി)
ജില്ലയിലെ
എത്ര പദ്ധതികള്‍ക്ക്
കിഫ്ബി അനുമതി
നല്‍കിയിട്ടുണ്ട്;
പട്ടിക ലഭ്യമാക്കാമോ;
(സി)
ജില്ലയില്‍
കിഫ്ബിയില്‍ പണം
വകയിരുത്തിയ എത്ര
പദ്ധതികള്‍ക്കാണ്
ഇനിയും ഡി.പി.ആര്.
സമര്‍പ്പിക്കേണ്ടത്
എന്നറിയിക്കാമോ?
ഒറ്റപ്പാലം
നിയോജകമണ്ഡലത്തിലെ കിഫ്ബി
പദ്ധതികള്‍
489.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ള
ഒറ്റപ്പാലം
നിയോജകമണ്ഡലത്തിലെ
പദ്ധതികള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഏതെല്ലാം
പദ്ധതികള്‍ക്കാണ്
ഭരണാനുമതി
നല്‍കിയത്;വിശദമാക്കാമോ;
(സി)
പ്രസ്തുത
പ്രവൃത്തികള്‍
ആരംഭിക്കുന്നതിനായി
എന്തെല്ലാം അടിയന്തിര
നടപടികളാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നത്;
(ഡി)
കിഫ്ബിയില്‍
ഉള്‍പ്പെട്ടിരുന്ന
ഏതെങ്കിലും പ്രവൃത്തി
പൂര്‍ത്തീകരിച്ച്
ഉദ്ഘാടനം
ചെയ്യപ്പെടുകയുണ്ടായോ;
വിശദാംശം ലഭ്യമാക്കാമോ?
നെടുമങ്ങാട്
നിയോജക മണ്ഡലത്തിലെ കിഫ്ബി
പദ്ധതികള്‍
490.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016-17, 2017-18 എന്നീ
സാമ്പത്തിക വര്‍ഷത്തെ
ബഡ്ജറ്റില്‍
ഉള്‍പ്പെടുത്തി
നെടുമങ്ങാട് നിയോജക
മണ്ഡലത്തില്‍ അനുവദിച്ച
വഴയില-പത്താംകല്ല്
നാലുവരിപ്പാതയും
പഴകുറ്റി-മംഗലപുരം റോഡ്
നവീകരണവും കിഫ്ബി
നടപടികളിലെ കാലതാമസം
കാരണം ആരംഭിക്കാന്‍
സാധിച്ചിട്ടില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
കാലതാമസം ഒഴിവാക്കി
അടിയന്തരമായി പദ്ധതി
ആരംഭിക്കുന്നതിന്
എന്തെല്ലാം
നിര്‍ദ്ദേശങ്ങളാണ്
നല്‍കിയിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
കിഫ്ബി
പദ്ധതികള്‍
ആരംഭിക്കുന്നതിനും
പൂര്‍ത്തിയാക്കുന്നതിനും
സര്‍ക്കാര്‍ കാലാവധി
നിശ്ചയിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തില്‍
അനുവദിക്കപ്പെട്ട കിഫ്ബി
പദ്ധതികള്‍
491.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016-17,
2017-18 വര്‍ഷങ്ങളിലെ
ബജറ്റില്‍ ഷൊര്‍ണ്ണൂര്‍
മണ്ഡലത്തില്‍
അനുവദിക്കപ്പെട്ട
കിഫ്ബി പദ്ധതികളില്‍
ഇനിയും സാങ്കേതികാനുമതി
ലഭിക്കാത്ത പദ്ധതികളുടെ
വിശദവിവരം
ലഭ്യമാക്കാമോ;
(ബി)
ഇതില്‍
ഓരോ പദ്ധതിയുടെയും
നിലവിലെ സ്ഥിതിയും
സാങ്കേതികാനുമതി
ലഭ്യമാകാത്തതിന്റെ
കാരണവും
വ്യക്തമാക്കാമോ?
തൃപ്പൂണിത്തുറ
നിയോജകമണ്ഡലത്തില്‍ കിഫ്ബി
ഫണ്ട്
492.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൃപ്പൂണിത്തുറ
നിയോജകമണ്ഡലത്തില്‍
കിഫ്ബി ഫണ്ട്
ഉപയോഗിച്ച്
അന്താരാഷ്ട്ര
നിലവാരത്തിലേക്കുയര്‍ത്തുന്ന
തൃപ്പൂണിത്തുറ
ഗവണ്മെന്റ് ഗേള്‍സ്
എച്ച്.എസ്.എസ്.ന്റെ
നിര്‍മ്മാണപ്രവർത്തനങ്ങളുടെ
വിശദാംശം
വ്യക്തമാക്കാമോ;
(ബി)
നിര്‍മ്മാണത്തിന്റെ
നിലവിലെ സ്ഥിതി
അറിയിക്കുമോ;ഈ
നിര്‍മ്മാണം
എന്നത്തേക്ക്
പൂര്‍ത്തീകരിക്കുമെന്ന്
വിശദമാക്കുമോ?
ആസ്തി വികസനഫണ്ടിലെ
ടെണ്ടര്‍ സേവിംഗ്സ്
493.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നോമിനേറ്റഡ്
എം.എല്‍.എയുടെ
നിയോജകമണ്ഡലം ആസ്തി
വികസനഫണ്ടില്‍ 2016-17,
2017-18, 2018-19 എന്നീ
സാമ്പത്തിക
വര്‍ഷങ്ങളില്‍ എത്ര തുക
ടെണ്ടര്‍ സേവിംഗ്സ്
ഉണ്ട് എന്ന്
വ്യക്തമാക്കാമോ;
(ബി)
ഇത്
സംബന്ധിച്ച
വിശദാംശങ്ങള്‍
സമയബന്ധിതമായി
അറിയിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് പരിഹരിക്കാന്‍
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
ആസ്തിവികസന ഫണ്ടിന്റെ
ടെണ്ടര്‍ സേവിംഗ്സ്
494.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വാമനപുരം
നിയോജകമണ്ഡലത്തിലെ
ആസ്തിവികസന ഫണ്ടില്‍
2016-17, 2017-18,
2018-19 സാമ്പത്തിക
വര്‍ഷങ്ങളില്‍ ടെണ്ടര്‍
സേവിംഗ്സ് ആയി എത്ര
തുകയുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
സേവിംഗ്സ്
വിനിയോഗിക്കുന്നതിനുളള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
എം.എല്‍.എ
ആസ്തി വികസന ഫണ്ട്
495.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എം.എല്‍.എ
ആസ്തി വികസന
ഫണ്ടുപയോഗിച്ച്
നിര്‍മ്മാണം
പൂര്‍ത്തിയാക്കിയ പല
പ്രവൃത്തികളുടേയും
ബില്ലുകള്‍ ഫണ്ടിന്റെ
അഭാവം മൂലം മാസങ്ങളായി
തദ്ദേശ സ്വയംഭരണ
വകുപ്പ് ചീഫ്
എഞ്ചിനീയര്‍ ഓഫീസിലും
മറ്റും
കെട്ടിക്കിടക്കുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;എങ്കില്‍
ഇതിന്റെ വിശദാംശം
നല്‍കുമോ;
(ബി)
ആസ്തിവികസന
ഫണ്ടുപയോഗിച്ച്
പൂര്‍ത്തിയാക്കിയ
പ്രവൃത്തികളുടെ കരാര്‍
തുക ലഭിക്കാത്തതിനാല്‍
പ്രസ്തുത
ഫണ്ടുപയോഗിച്ച്
എം.എല്‍.എ മാര്‍
നിര്‍ദ്ദേശം നല്കിയ
പുതിയ പ്രവൃത്തികള്‍
ആരംഭിക്കാത്തതു
മൂലമുണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതിന്റെ
വിശദാംശം നല്‍കുമോ;
(സി)
ആസ്തിവികസന
ഫണ്ടുപയോഗിച്ച്
നിര്‍മ്മാണം
പൂര്‍ത്തീകരിക്കുന്ന
പ്രവൃത്തികളുടെ തുക
കരാറുകാര്‍ക്ക്
ലഭ്യമാക്കുവാന്‍
എന്തെങ്കിലും
മാര്‍ഗ്ഗനിര്‍ദ്ദേശം
നല്‍കുമോ; വിശദവിവരം
ലഭ്യമാക്കുമോ?
ആസ്തി
വികസന ഫണ്ട്
അനുവദിക്കാത്തതിന് കാരണം
496.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2018-19
വര്‍ഷത്തില്‍
കുന്നത്തുനാട് നിയോജക
മണ്ഡല ആസ്തി വികസന
ഫണ്ട് ഉപയോഗിച്ച്
സൗത്ത് വാഴക്കുളം
സ്കൂളിന് ഒരു ബസ്
വാങ്ങുന്നതിന് നല്കിയ
അപേക്ഷ അംഗീകരിച്ച്
ഇതുവരെ ബസ്
അനുവദിക്കാത്തതിനുള്ള
കാരണം വ്യക്തമാക്കാമോ;
(ബി)
എപ്പോള്‍
ഫണ്ട് അനുവദിച്ച് ബസ്
ലഭ്യമാക്കാന്‍
സാധിക്കുമെന്ന്
അറിയിക്കുമോ?
ആസ്തി
വികസന പദ്ധതി പ്രകാരം
പുലിമുട്ടുകള്‍
497.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആസ്തി
വികസന പദ്ധതി പ്രകാരം
പുലിമുട്ടുകള്‍
സ്ഥാപിക്കുന്നതിന്
ഫണ്ട് വിനിയോഗിക്കാന്‍
കഴിയാത്ത സാഹചര്യം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
തീരപ്രദേശങ്ങളില്‍
ജീവിക്കുന്നവരുടെ
ജീവനും സ്വത്തിനും
ജീവനോപാധികള്‍ക്കും
സംരക്ഷണം
ഉറപ്പാക്കാനാകുന്ന
തരത്തിലുള്ളതും റോഡ്,
പാലം എന്നിവ പോലുള്ള
നിര്‍മ്മാണ
ഇനത്തില്പ്പെടുന്നതുമാണ്
പുലിമുട്ടുകള്‍ എന്നത്
കണക്കിലെടുത്ത്
എം.എല്‍.എ.
എ.ഡി.എസ്-ല്‍
ഉള്‍പ്പെടുത്തി
പുലിമുട്ടുകളുടെ
നിര്‍മ്മാണം
നടത്തുന്നതിന് അനുമതി
നല്കുവാന് നടപടി
സ്വീകരിക്കാമോ?
പാറശ്ശാല
നിയോജകമണ്ഡലം ആസ്തി വികസന
ഫണ്ട്
498.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പാറശ്ശാല
നിയോജകമണ്ഡലം ആസ്തി
വികസന ഫണ്ടില്‍
2016-17, 2017-18,
2018-19 എന്നീ
സാമ്പത്തിക
വര്‍ഷങ്ങളില്‍
ടെന്‍ഡര്‍ സേവിംഗ്സ്
ആയി എത്ര രൂപ ഉണ്ടെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
തുക വിനിയോഗിച്ച് പുതിയ
പ്രവൃത്തികള്‍
നിര്‍ദ്ദേശിക്കാനാകുമോ;
കഴിയുമെങ്കില്‍
ആയതിലേക്കായുള്ള
നടപടിക്രമങ്ങള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ;
(സി)
ടെന്‍ഡര്‍
സേവിംഗ്സ് തുക മറ്റ്
പ്രവൃത്തികള്‍ക്കായി
ഉപയോഗിക്കാന്‍
അനുവദിക്കുന്ന
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ?
തലശ്ശേരി
നിയോജകമണ്ഡലത്തിലെ ആസ്തി
വികസന ഫണ്ട്
499.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2017-18
വര്‍ഷത്തെ തലശ്ശേരി
നിയോജകമണ്ഡലത്തിലെ
എം.എല്‍.എ.യുടെ ആസ്തി
വികസന ഫണ്ട് ഉപയോഗിച്ച്
നടത്തുന്ന മുഴുവന്‍
പ്രവൃത്തികളുടെയും
നിലവിലുള്ള അവസ്ഥ
വ്യക്തമാക്കാമോ;
(ബി)
ഈ
പ്രവൃത്തികള്‍
പൂര്‍ത്തീകരിക്കുന്നതിന്
ഇനി എന്തെല്ലാം
നടപടിക്രമങ്ങളാണുള്ളത്;
എന്ന്
പൂര്‍ത്തീകരിക്കാനാകുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
വിശദമാക്കാമോ ?
ഒറ്റപ്പാലം
മണ്ഡലത്തിലെ ആസ്തിവികസന
ഫണ്ട്
500.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016-17,
2017-18, 2018-19 എന്നീ
കാലയളവില്‍ ഒറ്റപ്പാലം
മണ്ഡലത്തിലേക്കായി
ശിപാര്‍ശ ചെയ്യപ്പെട്ട
ആസ്തിവികസന ഫണ്ടിലെ
പ്രവൃത്തികള്‍
സംബന്ധിച്ച വിശദാംശം
വര്‍ഷാടിസ്ഥാനത്തില്‍
നല്‍കാമോ;
(ബി)
അതില്‍
ഏതെല്ലാം പ്രവൃത്തികള്‍
പൂര്‍ത്തീകരിച്ചു;
വകുപ്പ് തിരിച്ച്
വിശദാംശം ലഭ്യമാക്കാമോ?
നിയോജകമണ്ഡലം
ആസ്തി വികസന ഫണ്ട്
501.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിയോജകമണ്ഡലം
ആസ്തി വികസന ഫണ്ടില്‍
ഉള്‍പ്പെടുത്തി
ബില്‍ഡിംഗുകള്‍, വാഹനം
വാങ്ങല്‍ എന്നിവ ചീഫ്
എഞ്ചിനീയറെ
ചുമതലപ്പെടുത്തിക്കൊണ്ട്
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
ധനകാര്യ
വകുപ്പ് പുറപ്പെടുവിച്ച
165/2018 ഉത്തരവിലെ
മൂന്നാം ഖണ്ഡികയിലെ
പ്രായോഗിക ബുദ്ധിമുട്ട്
പരിഹരിക്കാത്തതിനാല്‍
ചീഫ് എഞ്ചിനീയര്‍ക്ക്
ഫണ്ട് നല്കാന്
കഴിയാത്ത സാഹചര്യം
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
പ്രസ്തുത
ഉത്തരവ്
പുന:പരിശോധിക്കുന്നതിനും
ചീഫ് എഞ്ചിനീയര്‍ക്ക്
ഫണ്ട്
നല്കുന്നതിനുമുള്ള
നടപടികള്‍
സ്വീകരിക്കുമോ?
എം.എല്‍.എ.
എസ്.ഡി.എഫ് ടെണ്ടര്‍
സേവിങ്ങ്സ്
502.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എം.എല്‍.എ.
എസ്.ഡി.എഫ് പ്രകാരം
കോതമംഗലം മണ്ഡലത്തില്‍
2016-17, 2017-18,
2018-19 വര്‍ഷങ്ങളിലായി
എത്ര തുകയുടെ ഭരണാനുമതി
ലഭ്യമായിട്ടുണ്ട് എന്ന്
വര്‍ഷം തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ഓരോ
വര്‍ഷവും എത്ര തുകയുടെ
ടെണ്ടര്‍ സേവിങ്ങ്സ്
വന്നിട്ടുണ്ടെന്നും ആ
തുക അടുത്ത
വര്‍ഷത്തേക്ക്
കാരീഫോര്വേഡ്
ചെയ്തിട്ടുണ്ടോ എന്നും
വ്യക്തമാക്കാമോ;
(സി)
ടെണ്ടര്‍
സേവിങ്ങ്സ് സംബന്ധിച്ച
വിവരങ്ങള്‍ യഥാസമയം
എം.എല്‍.എ. മാരെ
അറിയിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
ആസ്തി
വികസന ഫണ്ട് ഉപയോഗിച്ച്
ഗതാഗത സിഗ്നല്‍
503.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ട്രാഫിക്
ബ്ലോക്ക് രൂക്ഷമായ
ചെങ്ങന്നൂരില്‍ ഗതാഗത
നിയന്ത്രണത്തിന്
സിഗ്നല്‍ സംവിധാനം
നടപ്പാക്കണമെന്ന ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പ്രവൃത്തി ആസ്തി വികസന
ഫണ്ട് പ്രവൃത്തികളില്‍
ഉള്‍പ്പെടുത്തിയിട്ടില്ലാത്തതിനാല്‍
ധനകാര്യ (നോഡല്‍
സെന്റര്‍ ബി) വകുപ്പ്
അനുമതി നല്കുവാന്
നിര്‍വ്വാഹമില്ലായെന്ന്
അറിയിച്ചിട്ടുണ്ടോ;
(സി)
ട്രാഫിക്
സിഗ്നല്‍ സംവിധാനം
സ്ഥാപിക്കേണ്ടത്
അടിയന്തര
പ്രാധാന്യമുള്ള
പ്രവൃത്തിയായതിനാല്‍
എം.എല്‍.എ.യുടെ ആസ്തി
വികസന ഫണ്ട്
പ്രവൃത്തികളില്‍
ഉള്‍പ്പെടുത്തുന്ന
കാര്യം ഗൗരവമായി
പരിഗണിക്കുമോ;
ഇല്ലെങ്കില്‍ പകരം
മറ്റ് ഫണ്ട്
അനുവദിക്കുന്ന നടപടി
സ്വീകരിക്കുമോ?
ആസ്തി
വികസന പദ്ധതി
504.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016-17
വര്‍ഷത്തെ ആസ്തി വികസന
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയ
നെന്മാറ
നിയോജകമണ്ഡലത്തിലെ
ഏതെല്ലാം പദ്ധതികളാണ്
പൂര്‍ത്തീകരിച്ചിട്ടുള്ളത്
എന്ന് വിശദമാക്കുമോ;
(ബി)
ഭരണാനുമതി
ലഭിച്ചിട്ടും നാളിതുവരെ
പ്രവൃത്തി തുടങ്ങാന്‍
കഴിയാത്ത പദ്ധതികള്‍
ഏതെല്ലാമെന്ന്
വിശദമാക്കുമോ;
(സി)
ഈ
പ്രവൃത്തികൾ നാളിതുവരെ
തുടങ്ങാന്‍
കഴിയാത്തതിന്റെ കാരണം
വിശദമാക്കുമോ?
പെയിന്‍
ആന്റ് പാലിയേറ്റീവ് കെയര്‍
യൂണിറ്റുകള്‍ക്ക് ധനസഹായം
505.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എം.എല്‍.എ.മാരുടെ
പ്രദേശിക വികസന
ഫണ്ടില്‍ നിന്നും
പെയിന്‍ ആന്റ്
പാലിയേറ്റീവ് കെയര്‍
യൂണിറ്റുകള്‍ക്ക്
ധനസഹായം നല്‍കുന്നതിന്
എന്തെല്ലാം
മാനദണ്ഡങ്ങളാണ്
പാലിക്കേണ്ടതെന്നറിയിക്കാമോ;
(ബി)
എത്ര
വര്‍ഷം പ്രവര്‍ത്തനം
പൂര്‍ത്തീകരിച്ച
യൂണിറ്റുകള്‍ക്കാണ്
ഫണ്ട് അനുവദിക്കാന്‍
സാധിക്കുന്നതെന്ന്അറിയിക്കാമോ;
(സി)
നിലവില്‍
ഏതെല്ലാം മണ്ഡലങ്ങളിലെ
യൂണിറ്റുകള്‍ക്ക്
ഇത്തരത്തില്‍ ഫണ്ട്
അനുവദിക്കാന്‍ അനുമതി
നല്‍കിയിട്ടുണ്ട്;
വിശദവിവരം നല്‍കുമോ;
(ഡി)
മാനദണ്ഡ
പ്രകാരമുള്ള കാലാവധി
പൂര്‍ത്തീകരിക്കാത്ത
എത്ര പാലിയേറ്റീവ്
കെയര്‍
യൂണിറ്റുകള്‍ക്ക്
എം.എല്‍.എ.മാരുടെ
പ്രത്യേക വികസന
പദ്ധതിയില്‍ നിന്നും
ഫണ്ട് നല്കാന് അനുമതി
നല്‍കിയിട്ടുണ്ട്;
കണക്കുകള്‍
വ്യക്തമാക്കാമോ?
മഞ്ചേരി
മണ്ഡലത്തില്‍ മിനിമാസ്റ്റ്
ലൈറ്റ്
506.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മഞ്ചേരി
മണ്ഡലത്തില്‍
ആസ്തിവികസന പദ്ധതിയില്‍
ഉള്‍പ്പെടുത്തി
നിര്‍മ്മിച്ച
മിനിമാസ്റ്റ് ലൈറ്റ്
സംബന്ധിച്ച ഉത്തരവ്
പുനഃക്രമീകരിക്കുന്നതിനായി
നല്കിയ ഫയലിന്റെ
നിലവിലെ സ്ഥിതി
വിശദമാക്കാമോ;
(ബി)
പ്രസ്തുത
ഫയല്‍ (നമ്പര്‍ 379064)
തീര്‍പ്പാക്കുന്ന
കാര്യത്തില്‍ ഉണ്ടായ
കാലതാമസത്തിന്റെ കാരണം
വിശദമാക്കാമോ;
(സി)
ഭരണവകുപ്പില്‍
നിന്നും പ്രസ്തുത ഫയല്‍
എന്നാണ് സെക്ഷനില്‍
ലഭ്യമായത്;
ആയതിന്മേല്
സ്വീകരിച്ച ഫയല്‍
മൂവ്മെന്റിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(ഡി)
ഇത്തരം
ഫയലുകള്‍ പോര്‍ട്ടല്‍
1-ല്‍ ചെയ്യുമ്പോള്‍
എന്തെല്ലാം
ബുദ്ധിമുട്ടുകളാണ്
നേരിടുന്നത്;
വിശദമാക്കാമോ;
(ഇ)
ഈ
പ്രശ്നം പരിഹരിക്കാന്‍
എന്‍. ഐ. സി യോട്
ഉപദേശം തേടിയിരുന്നോ;
ഉണ്ടെങ്കില്‍
വിശദമാക്കാമോ;
(എഫ്)
നടപടിക്രമങ്ങള്‍
പൂര്‍ത്തീകരിച്ച്
പ്രസ്തുത ഫയല്‍
എന്നത്തേക്ക് ഭരണ
വകുപ്പിന് നല്കാന്
കഴിയുമെന്നറിയിക്കാമോ?
ലൈബ്രറി
കൗണ്‍സിലിന്റെ
അഫിലിയേഷനുള്ള
ലൈബ്രറികള്‍ക്ക്
കെട്ടിടനിര്‍മ്മാണത്തിന്
തുക
507.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എം.എല്‍.എ.
മാരുടെ പ്രാദേശിക വികസന
ഫണ്ടില്‍ നിന്ന് കേരള
സ്റ്റേറ്റ് ലൈബ്രറി
കൗണ്‍സിലില്‍
അംഗീകാരമുള്ള
ലൈബ്രറികള്‍ക്ക്
കെട്ടിട
നിര്‍മ്മാണത്തിന് തുക
അനുവദിക്കാനാവില്ലെന്ന
ധനകാര്യവകുപ്പിന്റെ
No.105/NCB1/2018/FIN
നിര്‍ദ്ദേശം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മുന്‍കാലങ്ങളില്‍
ഇത്തരത്തിലുള്ള
ലൈബ്രറികള്‍ക്ക്
കെട്ടിടം
നിര്‍മ്മാണത്തിന് തുക
നല്‍കുന്നതിന് അനുമതി
നല്‍കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
സംസ്ഥാനത്തെ
ഗ്രാമങ്ങളില്‍ ലൈബ്രറി
കൗണ്‍സിലിന്റെ
അഫിലിയേഷനുള്ള
ലൈബ്രറികള്‍ മാത്രം
നന്നായി
പ്രവർത്തിക്കുന്ന
സ്ഥിതിയില്‍ മേല്‍
നിര്‍ദ്ദേശം ഒരു
തരത്തിലും ഗുണപരമായ
നിര്ദ്ദേശമല്ലായെന്ന
വിഷയം പരിശോധനയ്ക്ക്
വിധേയമാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ഡി)
മേല്‍
നിര്‍ദ്ദേശം
റദ്ദുചെയ്ത് ഗ്രാമീണ
ലൈബ്രറികളെ
പ്രോത്സാഹിപ്പിക്കുന്നതിന്
എം.എല്‍.എ. എസ്.ഡി.എഫ്.
ഫണ്ടില്‍ നിന്ന്
ലൈബ്രറി കൗണ്‍സിലിന്റെ
അഫിലിയേഷനുള്ള
ലൈബ്രറികള്‍ക്ക്
കെട്ടിടനിര്‍മ്മാണത്തിന്
തുക നല്‍കുന്നതിന്
നിര്‍ദ്ദേശം നല്‍കുമോ?
കോതമംഗലം
മണ്ഡലത്തിലെ ടെണ്ടര്‍
സേവിങ്ങ്സ് വിവരങ്ങള്‍
508.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തിലെ എം.എല്‍.എ.
ആസ്തി വികസന ഫണ്ടില്‍
2016-17, 2017-18
വര്‍ഷങ്ങളിലായി എത്ര
തുകയുടെ ടെണ്ടര്‍
സേവിങ്ങ്സ് ഉണ്ട് എന്ന്
വ്യക്തമാക്കാമോ;
(ബി)
ടെണ്ടര്‍
സേവിങ്ങ്സുമായി
ബന്ധപ്പെട്ട
വിശദാംശങ്ങള്‍ സമയ
ബന്ധിതമായി എം.എല്‍.എ.
മാരെ
അറിയിക്കുന്നതിനുവേണ്ട
നടപടി സ്വീകരിക്കുമോ?
ദേശീയപാത
ജംഗ്ഷനുകളില്‍ സി.സി.ടി.വി
ക്യാമറകള്‍
509.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കായംകുളം
മണ്ഡലത്തില്‍
ദേശീയപാതയിലടക്കം പാെതു
നിരത്തുകളില്‍
ഉണ്ടാകുന്ന വാഹന
അപകടങ്ങള്‍
വര്‍ദ്ധിച്ചു വരുന്ന
സാഹചര്യത്തില്‍,
അപകടങ്ങള്‍ പരമാവധി
കുറയ്ക്കുന്നതിലേക്ക്
പ്രധാനപ്പെട്ട
ജംഗ്ഷനുകളില്‍
സി.സി.ടി.വി ക്യാമറകള്‍
സ്ഥാപിക്കുന്നതിനുവേണ്ടി
എം.എല്‍.എ. യുടെ
പ്രത്യേക
വികസനനിധിയില്‍ നിന്നും
തുക
അനുവദിക്കുന്നതിനായി
സര്‍ക്കാരിന്റെ
പ്രത്യേക അനുമതിക്കായി
നല്കിയ
അപേക്ഷയിന്മേല്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
എന്ന് വിശദമാക്കാമാേ ?
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തിലെ
പ്രവൃത്തികള്‍ക്ക്
ആസ്തിവികസന ഫണ്ട്
510.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016-17,
2017-18, 2018-19
വര്‍ഷങ്ങളിലെ
ആസ്തിവികസന ഫണ്ടില്‍
നിന്നും ഷൊര്‍ണ്ണൂര്‍
മണ്ഡലത്തിലെ ഏതെല്ലാം
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
നല്‍കിയെന്നും തുക
എത്രയെന്നും
അറിയിക്കാമോ;
(ബി)
അനുമതി
ലഭിച്ചതില്‍ എത്ര
പ്രവൃത്തികള്‍ കുറഞ്ഞ
തുകയ്ക്ക് കരാര്‍
എടുത്തിട്ടുണ്ട്;
വിശദാംശം ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
ഫണ്ടിലേക്ക്
അനുവദിച്ചതില്‍ എത്ര
തുക ബാക്കിയുണ്ടെന്ന്
വ്യക്തമാക്കാമോ?
പ്രളയാനന്തര
പുനര്‍നിര്‍മ്മാണത്തിനായി
ലോകബാങ്ക് വായ്പ
511.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പ്രളയാനന്തര
പുനര്‍നിര്‍മ്മാണത്തിനായി
സംസ്ഥാനത്തിന്
ലോകബാങ്കില്‍ നിന്നും
വായ്പ
ലഭ്യമായിട്ടുണ്ടോ;എങ്കില്‍
വിശദാംശം നല്‍കുമോ;
(ബി)
പ്രസ്തുത
വായ്പ ഏതെല്ലാം
മേഖലകളിലാണ്
ചെലവഴിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
വൈപ്പിന്‍
ഗവ. ആര്‍ട്സ് ആന്റ് സയന്‍സ്
കോളേജ്
512.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
വൈപ്പിന്‍
ഗവ. ആര്‍ട്സ് ആന്റ്
സയന്‍സ് കോളേജിലെ
പ്രിന്‍സിപ്പല്‍ തസ്തിക
അടക്കമുള്ള അധ്യാപക
തസ്തികകള്‍
സൃഷ്ടിക്കാത്തതുമൂലം
വിവിധതരത്തിലുള്ള
അക്രഡിറ്റേഷനുകൾ
ലഭിക്കുന്നതിൽ കാലതാമസം
നേരിടുമെന്നതിനാല്‍
പ്രസ്തുത തസ്തികകള്‍
സൃഷ്ടിക്കുന്നതിന്
ഉന്നത വിദ്യാഭ്യാസ
വകുപ്പ് സമര്‍പ്പിച്ച
പ്രൊപ്പോസലിന്മേല്
ധനകാര്യ വകുപ്പ് നടപടി
സ്വീകരിക്കുമോ?
കമ്പനി
ബോര്‍ഡ്
കോര്‍പ്പറേഷനുകളിലെ
ലാസ്റ്റ്ഗ്രേഡ് നിയമനങ്ങള്‍
513.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ധനകാര്യവകുപ്പിന്
കീഴിലുള്ള ഏതെല്ലാം
കമ്പനി ബോര്‍ഡ്
കോര്‍പ്പറേഷനുകളിലെ
ലാസ്റ്റ്ഗ്രേഡ്
തസ്തികയിലെ
നിയമനങ്ങളാണ്
പി.എസ്.സി. വഴി
നടത്തുന്നതിന് നടപടി
സ്വീകരിച്ചിട്ടുള്ളത്;
(ബി)
ലാസ്റ്റ്
ഗ്രേഡ് തസ്തികയിലെ
നിയമനം പി.എസ്.സി. വഴി
നടത്തുന്നതിന് നടപടി
സ്വീകരിക്കാത്ത
സ്ഥാപനങ്ങള്‍
ഏതൊക്കെയാണെന്ന്
അറിയിയ്ക്കുമോ;
(സി)
നാളിതുവരെയായിട്ടും
ഇത്തരം തസ്തികയിലെ
നിയമനം പി.എസ്.സി. വഴി
നടത്തുന്നതിന് നടപടി
സ്വീകരിയ്ക്കാത്തതിന്
കാരണമെന്തെന്ന്
വ്യക്തമാക്കുമോ;
(ഡി)
ധനകാര്യവകുപ്പിനു
കീഴിലുള്ള എല്ലാ കമ്പനി
ബോര്‍ഡ്
കോര്‍പ്പറേഷനുകളിലെയും
നിയമനങ്ങള്‍ പി.എസ്.സി.
വഴി നടത്തുന്നതിന്
നടപടി സ്വീകരിക്കുമോ?
മെഡിസെപ്
ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി
514.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാര്‍ക്കും
പെന്‍ഷന്‍കാര്‍ക്കുമായി
ഈ സര്‍ക്കാര്‍
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന ആരോഗ്യ
ഇൻഷ്വറൻസ് പദ്ധതിയായ
മെഡിസെപ് എന്ന് മുതല്‍
പ്രാബല്യത്തില്‍
വരുത്തുവാനാണ്
ഉദ്ദേശിക്കുന്നത്;
(ബി)
പ്രസ്തുത
പദ്ധതിയുടെ
നടത്തിപ്പിനായി ഏതൊക്കെ
ഇൻഷ്വറൻസ് കമ്പനികളില്‍
നിന്നും ടെന്‍ഡര്‍
സ്വീകരിച്ചു;
നടത്തിപ്പവകാശം ഏത്
കമ്പനിക്ക് നല്കി; ഓരോ
കമ്പനിയും ക്വാട്ട്
ചെയ്ത തുകയുടെ വിശദാംശം
എന്നിവ ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതി നിലവില്‍
വരുന്നതോടുകൂടി
ജീവനക്കാര്‍ക്കും
പെന്‍ഷന്‍കാര്‍ക്കും
പ്രതിവര്‍ഷം എത്ര
തുകയുടെ ഇൻഷ്വറൻസ്
പരിധി ലഭ്യമാകും;
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
പദ്ധതി പ്രകാരം
പെന്‍ഷന്‍കാരില്‍
നിന്നും പ്രതിമാസ
പ്രീമിയമായി
ഈടാക്കുവാന്‍
ഉദ്ദേശിക്കുന്ന തുക
എത്ര;
(ഇ)
പ്രസ്തുത
പദ്ധതി നിലവില്‍
വരുന്നതോടുകൂടി ശിപായി
മുതല്‍ അഡീഷണല്‍
സെക്രട്ടറി റാങ്ക്
വരെയുള്ള
ഉദ്യോഗസ്ഥരില്‍ നിന്നും
ഒരേ തലത്തിലുള്ള
പ്രതിമാസ പ്രീമിയമാണോ
ഈടാക്കുവാന്‍
ഉദ്ദേശിക്കുന്നത്;
പ്രതിമാസ പ്രീമിയമായി
ഈടാക്കുന്ന തുക എത്ര;
വിശദാംശം
വ്യക്തമാക്കുമോ;
(എഫ്)
സംസ്ഥാനത്തിനകത്തും
പുറത്തുമുള്ള ഏതെല്ലാം
സര്‍ക്കാര്‍/സ്വകാര്യ
ആശുപത്രികളെയാണ്
പ്രസ്തുത ഇൻഷ്വറൻസ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളത്;
വ്യക്തമാക്കുമോ;
(ജി)
ഔട്ട്
പേഷ്യന്റ് (ഒ.പി.)
ചികിത്സയ്ക്ക്
ഇൻഷ്വറൻസ് പരിരക്ഷ
ലഭ്യമാക്കുമോ;
വ്യക്തമാക്കുമോ?
പങ്കാളിത്ത
പെൻഷൻ പദ്ധതി
515.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പങ്കാളിത്ത
പെൻഷൻ പദ്ധതിയിൽ
ഉൾപ്പെട്ടിരുന്ന
സംസ്ഥാന സർക്കാർ
ജീവനക്കാർ ആരെങ്കിലും
ജോലിയിൽ നിന്നും
വിരമിച്ചിട്ടുണ്ടോ ;
ഉണ്ടെങ്കിൽ അവരുടെ പേര്
വിവരവും വകുപ്പും
വ്യക്തമാക്കുമോ;
(ബി)
ഈ ജീവനക്കാർക്ക്
പങ്കാളിത്തപെൻഷൻ പദ്ധതി
വഴി ലഭിക്കുമെന്ന്
അറിയിച്ചിരുന്ന
ആനുകൂല്യങ്ങൾ നൽകുവാൻ
കഴിഞ്ഞിട്ടുണ്ടോ;
ഉണ്ടെങ്കിൽ വിശദാംശങ്ങൾ
ലഭ്യമാക്കുമോ?
പങ്കാളിത്ത
പെന്ഷന്
516.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പങ്കാളിത്ത
പെന്ഷന് പദ്ധതി
പുന:പരിശോധിക്കുന്നതിനെക്കുറിച്ച്
പഠിക്കുന്നതിനായി
രൂപീകരിച്ച സമിതി
എന്നാണ് ചുമതലയേറ്റത്;
(ബി)
സമിതി
ഇതിനകം എത്ര യോഗങ്ങള്‍
ചേര്‍ന്നുവെന്നും
എന്തൊക്കെ
തീരുമാനങ്ങള്‍
കൈക്കൊണ്ടുവെന്നും
വിശദമാക്കാമോ;
(സി)
സമിതിയുടെ
കാലാവധി
ദീര്ഘിപ്പിക്കുകയുണ്ടായോ;
എങ്കില്‍ എത്ര
കാലത്തേക്കാണ്
ദീര്‍ഘിപ്പിച്ചിട്ടുള്ളത്;
(ഡി)
സര്‍ക്കാര്‍
മതിയായ സൗകര്യങ്ങള്‍
ഒരുക്കാത്തതിനാല്‍
സമിതിക്ക് ഇതിനകം
വേണ്ടവണ്ണം
പ്രവര്‍ത്തിക്കാനായില്ല
എന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
?
പങ്കാളിത്ത
പെന്ഷന്
517.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പങ്കാളിത്ത
പെന്ഷന്
പുനഃപരിശോധനാസമിതിയുടെ
ഓഫീസ് മേല്‍വിലാസം
പിന്‍കോഡും ഫോണ്‍
നമ്പറും ഉള്‍പ്പെടെ
നല്‍കാമോ;
(ബി)
പുനഃപരിശോധിനാസമിതി
2019 മെയ് 15 വരെ എത്ര
സിറ്റിംഗുകള്‍ നടത്തി;
ഏതൊക്ക രേഖകള്‍
പരിശോധിച്ചു; വിശദാംശം
നല്‍കാമോ;
(സി)
ജീവനക്കാരുടെ
സംഘടനകളുമായി ചര്‍ച്ച
നടത്തിയിരുന്നോ;
എങ്കില്‍ ഏതെല്ലാം
സംഘടനകളുമായിട്ടാണ്
ചര്‍ച്ച നടത്തിയത്;
വിശദാംശം അറിയിക്കുമോ;
(ഡി)
ആയതിന്റെ
അടിസ്ഥാനത്തില്‍
പങ്കാളിത്ത പെന്ഷന്
പുനഃപരിശോധിക്കുന്നത്
സംബന്ധിച്ച സര്‍ക്കാര്‍
നയം വ്യക്തമാക്കുമോ?
പങ്കാളിത്ത
പെന്ഷന് പദ്ധതി
518.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പങ്കാളിത്ത
പെന്ഷന് പദ്ധതി
പുന:പരിശോധിക്കുന്നതിന്
സര്‍ക്കാര്‍ നിയോഗിച്ച
കമ്മീഷന്റെ കാലാവധി
എന്നാണ്
അവസാനിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
കാലാവധി
ദീര്‍ഘിപ്പിച്ച്
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
കമ്മീഷന്
നാളിതുവരെയായി
എന്തെല്ലാം
പ്രവര്‍ത്തനങ്ങള്‍
നടത്തിയെന്ന്
വിശദീകരിക്കുമോ?
സര്‍ക്കാര്‍
ജീവനക്കാരുടെ പെർമനെന്റ്
എംപ്ലോയി നമ്പർ
519.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാര്‍ക്ക്
പെർമനെന്റ് എംപ്ലോയി
നമ്പര്‍
നിര്ബന്ധമാക്കുവാന്
തീരുമാനിച്ചിട്ടുണ്ടോ ;
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ ;
(ബി)
പെർമനെന്റ്
എംപ്ലോയി നമ്പര്‍
ഇതുവരെയും ലഭിക്കാത്ത
ഡിപ്പാര്‍ട്ടുമെന്റുകളുടെ
വിഷയം എങ്ങനെ
പരിഹരിക്കും
എന്നറിയിക്കാമോ;
(സി)
മുന്‍സിപ്പല്‍
കോമണ്‍ സര്‍വ്വീസില്‍
പെർമനെന്റ് എംപ്ലോയി
നമ്പര്‍
ലഭ്യമാക്കുവാന്‍ എന്തു
നടപടി സ്വീകരിച്ചു
എന്നറിയിക്കാമോ;
(ഡി)
പെർമനെന്റ്
എംപ്ലോയി നമ്പര്‍
നല്കിയാല്
ജീവനക്കാരുടെ വിവരം
അറിയുവാന്‍ കഴിയുന്ന
വെബ്സൈറ്റ്
നിലവിലുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ?
സര്‍ക്കാര്‍
ജീവനക്കാരുടെ
ശമ്പളപരിഷ്കരണനടപടി
520.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍ക്കാര്‍
ജീവനക്കാരുടെ
ശമ്പളപരിഷ്കരണനടപടികള്
സമയബന്ധിതമായി
നടപ്പിലാക്കുന്നതിനുള്ള
നടപടികള്‍
ആലോചിക്കുന്നുണ്ടോ;
(ബി)
എങ്കില്‍
ഇതിനായി എന്തൊക്കെ
നടപടികളാണ്
സ്വീകരിക്കുന്നതെന്നും
ശമ്പളപരിഷ്കരണം
എപ്പോള്‍
നടപ്പിലാക്കാന്‍
കഴിയുമെന്നും
അറിയിക്കാമോ?
സര്‍ക്കാര്‍
ജീവനക്കാര്‍ക്ക് കൊതുകുവല
വാങ്ങാന്‍ വായ്പ
521.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാര്‍ക്ക്
കൊതുകുവല വാങ്ങാന്‍
ഇപ്പോഴും സര്‍ക്കാര്‍
വായ്പ നല്കുന്നുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
പ്രസ്തുത
വായ്പാ സംവിധാനം
കാലഹരണപ്പെട്ടതാണെന്നുള്ള
കാര്യം സര്‍ക്കാര്‍
പരിശോധിക്കുമോ;
(സി)
2016-17,
2017-18, 2018-19
സാമ്പത്തിക
വര്‍ഷങ്ങളില്‍ എത്ര
പേര്‍ക്ക് ഈ വായ്പ
ലഭിച്ചിട്ടുണ്ടെന്നും
എത്ര തുക വിതരണം
ചെയ്തിട്ടുണ്ടെന്നും
അറിയിക്കാമോ?
പങ്കാളിത്തപെന്‍ഷന്‍
പദ്ധതി
പുന:പരിശോധിക്കുന്നതിനുള്ള
സമിതി
522.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാരുടെ
പങ്കാളിത്തപെന്‍ഷന്‍
പദ്ധതി
പുന:പരിശോധിക്കുന്നതിനുള്ള
സമിതിയുടെ പ്രവര്‍ത്തനം
ഏതുഘട്ടത്തിലാണെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
സമിതിയിലെ അംഗങ്ങള്‍
ആരൊക്കെയാണെന്നും
സമിതിക്ക് സര്‍ക്കാര്‍
ഏര്‍പ്പെടുത്തിയിട്ടുളള
സൗകര്യങ്ങള്‍
എന്തൊക്കെയാണെന്നും
വിശദമാക്കാമോ;
(സി)
സമിതിയുടെ
പരിഗണനാവിഷയങ്ങള്‍
എന്തൊക്കെയാണെന്നും
കാലാവധി
എന്നുവരെയാണെന്നും
വ്യക്തമാക്കാമോ?
ജില്ലാ
ധനകാര്യ ഇന്സ്പെക്ഷന്
വിഭാഗങ്ങള്‍ക്ക് പുതിയ
വാഹനങ്ങള്‍
523.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ധനകാര്യവകുപ്പിന്‍െറ
ജില്ലാ ഇന്സ്പെക്ഷന്
വിഭാഗങ്ങള്‍ക്കായി
പുതിയ വാഹനങ്ങള്‍
വാങ്ങിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിനുള്ള
സാഹചര്യമെന്താണ്;
(ബി)
പ്രസ്തുത
വാഹനങ്ങള്‍
വാങ്ങിയതിന്റെ
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
വിഭാഗത്തിന്റെ പഴയ
വാഹനങ്ങള്‍ എത്ര
കിലോമീറ്റര്‍
ഓടിയിട്ടുണ്ടെന്ന്
ജില്ല തിരിച്ച്
വിശദമാക്കുമോ;
(ഡി)
ഈ
വാഹനങ്ങള്‍ വേറെ
ഏതെങ്കിലും വകുപ്പിന്റെ
ഉപയോഗത്തിന്
നല്കുവാന് തീരുമാനം
ആയിട്ടുണ്ടോ;
(ഇ)
സാമ്പത്തിക
അച്ചടക്കം
പാലിക്കുന്നതിന്റെ
ഭാഗമായി വാഹനങ്ങള്‍
പുതുതായി വാങ്ങുന്നതും
വാടകയ്ക്ക്
എടുക്കുന്നതും
സംബന്ധിച്ച്
സര്‍ക്കാര്‍
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ ?
പ്രൊഫഷണല്‍
വിദ്യാര്‍ത്ഥികൾക്കുള്ള
വിദ്യാഭ്യാസ വായ്പാ ധനസഹായം
524.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിദ്യാഭ്യാസ
വായ്പ എടുത്തിട്ടുള്ള
പ്രൊഫഷണല്‍
വിദ്യാര്‍ത്ഥികളെ
സഹായിക്കുന്നതിനായി
സംസ്ഥാന ബജറ്റില്‍
വകയിരുത്തിയ തുക
വിനിയോഗിച്ച് ഏതെല്ലാം
ബാങ്കുകളാണ് 2018-19,
2019-20 എന്നീ
വർഷങ്ങളിൽ അത്തരം
വിദ്യാര്‍ത്ഥികള്‍ക്ക്
സഹായം
അനുവദിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം
ഏതെല്ലാം ബാങ്കുകള്‍
ഏതെല്ലാം
വിദ്യാര്‍ത്ഥികള്‍ക്ക്
എത്ര തുക വീതം വായ്പ
നൽകിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
ബജറ്റ്
വിഹിതം സംബന്ധിച്ച വിവരങ്ങൾ
525.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
01.04.2019-ലെ
സ്ഥിതിവച്ച് പ്ലാൻ ,
നോൺ -പ്ലാൻ ഇനങ്ങളിലെ
ബജറ്റ് വിഹിതവും
എക്സ്പെൻഡിച്ചർ
സ്റ്റേറ്റ്മെന്റും
വിവിധ വകുപ്പുകള്‍
തിരിച്ചുളള വിവരങ്ങള്‍
ലഭ്യമാക്കുമോ?
ഗ്രാമീണ
റോഡുകള്‍
526.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഗ്രാമീണ റോഡുകളുടെ
നിലവാരം
ഉയര്‍ത്തുന്നതിലേയ്ക്കായി
പദ്ധതികള്‍
ആവിഷ്കരിക്കുന്നതിന്
ഗ്രാമീണ റോഡുകള്‍
നവീകരിക്കുന്നതിനായുള്ള
ബജറ്റ് വിഹിതം
വര്‍ദ്ധിപ്പിക്കുമോ;
(ബി)
ഗ്രാമീണ
റോഡുകളുടെ നവീകരണത്തിന്
ഓരോ മണ്ഡലത്തിനും
പ്രത്യേക ഫണ്ട്
അനുവദിക്കുമോ?
വര്‍ക്കല
മണ്ഡലത്തില്‍ അനുവദിച്ച
പദ്ധതികളുടെ വിശദാംശങ്ങള്‍
527.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016-17, 2017-18,
2018-19 വാര്‍ഷിക
ബഡ്ജറ്റുകളില്
വര്‍ക്കല മണ്ഡലത്തില്‍
അനുവദിച്ച പദ്ധതികളുടെ
വിശദാംശങ്ങള്‍ ഓരോ
പദ്ധതിക്കും അനുവദിച്ച
തുകയുടെ വിവരങ്ങള്‍
സഹിതം വിശദമാക്കാമോ?
(ബി)
പ്രസ്തുത
പദ്ധതികളില്‍ ഏതെല്ലാം
പൂര്‍ത്തിയായെന്നും
മറ്റ് പദ്ധതികളുടെ
നിലവിലെ സ്ഥിതിയും
അറിയിക്കാമോ?
ഭരണാനുമതി
ഇല്ലാത്ത മരാമത്തു
പ്രവര്ത്തികള്ക്ക്ബഡ്ജറ്റില്
പുതിയതായി അനുവദിച്ച
ശീര്‍ഷകങ്ങള്‍
528.
ശ്രീമതി
ഗീതാ ഗോപി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2018-2019
മുതലുള്ള ബഡ്ജറ്റില്‍
ഭരണാനുമതി ഇല്ലാത്ത
മരാമത്തു
പ്രവൃത്തികൾക്ക്
അനുവദിച്ച
ശീര്‍ഷകങ്ങള്‍ (എം. എൽ.
എ.മാര്‍ നല്കുന്ന
ശിപാര്‍ശകള്‍) അനുബന്ധം
II, വാല്യം II എന്ന
പുസ്തകത്തില്‍
രേഖപ്പെടുത്താത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇക്കാരണങ്ങളാല്‍
ശിപാര്‍ശ പ്രകാരമുള്ള
പ്രവൃത്തികളിൽ തീരുമാനം
ഉണ്ടാകാതെ കിടക്കുന്ന
എത്ര ഫയലുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്;
ഈ വിഷയത്തില്‍
അടിയന്തിര നടപടി
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കാമോ?
സാമൂഹ്യക്ഷേമ
പെന്ഷന്
529.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സാമൂഹ്യക്ഷേമ
പെന്ഷന്
ലഭിക്കുന്നതിന്
സര്‍ക്കാര്‍
ഏര്‍പ്പെടുത്തിയിരിക്കുന്ന
നിബന്ധനകളില്‍ ഭേദഗതി
വരുത്തിയിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
എന്തൊക്കെ ഇളവുകളാണ്
ഇക്കാര്യത്തില്‍
കൊണ്ടുവന്നതെന്നും
അതിനുള്ള
സാഹചര്യമെന്തായിരുന്നുവെന്നും
വ്യക്തമാക്കുമോ;
(സി)
പുതുതായി
വരുത്തിയ ഇളവുകള്‍ മൂലം
സാമൂഹ്യക്ഷേമ പെന്ഷന്
ലഭിക്കുന്നതിന് അര്‍ഹത
നേടിയവര്‍ എത്രയാണെന്ന്
വെളിപ്പെടുത്തുമോ?
ക്ഷേമപെന്ഷന്
530.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
വിവിധ
ക്ഷേമപെന്ഷനുകളിലായി
നല്കിയ തുക ജില്ല
തിരിച്ച്
വിശദമാക്കാമോ;
(ബി)
വയനാട്
ജില്ലയില്‍ വിവിധ
ക്ഷേമപെന്‍ഷനുകള്‍
കെെപ്പറ്റുന്നവരുടെ
എണ്ണവും, തുകയും തരം
തിരിച്ച് നല്‍കുമോ?
സാമൂഹ്യസുരക്ഷാ
പെന്ഷന്
531.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സാമൂഹ്യസുരക്ഷാ
പെന്ഷന്
വാങ്ങുന്നവരുടെ എണ്ണം
കുറയ്ക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
എ.
പി. എല്‍. കാര്‍ഡ്
ഉള്ളവരെ പ്രസ്തുത
പെന്ഷന്
വാങ്ങുന്നവരില്‍
നിന്നും
ഒഴിവാക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
(സി)
പെന്ഷന്
അര്‍ഹരായവരെ
കണ്ടെത്തുന്നതിനായി
പുതിയ മാനദണ്ഡങ്ങള്‍
നിശ്ചയിച്ചിട്ടുണ്ടോ;
വിശദാംശം അറിയിക്കുമോ?
ക്ഷേമ
പെൻഷനുകൾ
532.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ക്ഷേമപെന്‍ഷനുകള്‍
മുന്‍കൂര്‍ നല്‍കിയതിന്
എത്ര തുക ചെലവായി എന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രതിവര്‍ഷം
ക്ഷേമപെന്ഷന്
വിതരണത്തിനായി എത്ര തുക
വേണ്ടിവെരുമെന്ന്
വ്യക്തമാക്കാമോ?
ക്ഷേമപെന്‍ഷനുകളുടെ
വിതരണം
533.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഏതു മാസം വരെയുള്ള
ക്ഷേമപെന്‍ഷനുകള്‍
വിതരണം ചെയ്തു കഴിഞ്ഞു
എന്ന് വ്യക്തമാക്കാമോ;
(ബി)
വിവിധ
ക്ഷേമപെന്‍ഷനുകളിലെ
കേന്ദ്ര-സംസ്ഥാന വിഹിതം
എത്ര വീതമാണെന്ന്
വിശദീകരിക്കാമോ;
(സി)
കേരളത്തില്‍
ആകെ എത്ര പേര്‍ക്ക്
ക്ഷേമപെന്‍ഷനുകള്‍
നല്‍കുന്നുണ്ട്; ഇതിന്
പ്രതിമാസം ആവശ്യമായ തുക
എത്രയാണെന്ന്
വ്യക്തമാക്കാമോ?
സാമൂഹ്യസുരക്ഷാപെന്‍ഷന്‍
അര്‍ഹത പുനഃപരിശോധിക്കല്‍
534.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നോണ്‍
പ്രയോറിറ്റി റേഷന്‍
കാര്‍ഡില്‍
ഉള്‍പ്പെട്ടിട്ടുള്ള
സാമൂഹ്യസുരക്ഷാപെന്‍ഷന്‍
ഗുണഭോക്താക്കളുടെ
അര്‍ഹത
പുനഃപരിശോധിക്കുന്നത്
സംബന്ധിച്ച് ധനകാര്യ
വകുപ്പ് പുതിയ
ഉത്തരവിറക്കിയിട്ടുണ്ടോ;
(ബി)
ഇതുമൂലം
അര്‍ഹതയുള്ളവര്‍ക്ക്
സാമൂഹ്യസുരക്ഷാപെന്‍ഷന്‍
നഷ്ടപ്പെടുന്ന സാഹചര്യം
ഉണ്ടായിട്ടുണ്ടോ;
എങ്കില്‍ അത്
ഒഴിവാക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
പുതിയ
റേഷന്‍ കാര്‍ഡില്‍
ഭൂരിഭാഗവും വെള്ള
കാര്ഡാണെന്നിരിക്കെ
പെന്ഷന്
ഉപഭോക്താക്കള്‍ക്ക്
ദോഷകരമാകുന്ന പ്രസ്തുത
സര്‍ക്കുലര്‍
മരവിപ്പിക്കുമോ?
ദേശീയ
ദുരന്ത നിവാരണ ഫണ്ട്
535.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ദേശീയ ദുരന്ത നിവാരണ
ഫണ്ടില്‍ നിന്നും എത്ര
തുക
ലഭ്യമാക്കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഓഖി,
പ്രളയം എന്നിവ
സംസ്ഥാനത്തെ ബാധിച്ച
വേളയില്‍ ദേശീയ ദുരന്ത
നിവാരണ ഫണ്ടില്‍
നിന്നും പ്രത്യേക
ധനസഹായം
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(സി)
സംസ്ഥാനത്തിന്റെ
എസ്.ഡി.ആര്. ഫണ്ടില്‍
നിന്നും ഈ കാലയളവില്‍
എത്ര തുക
ചെലവഴിച്ചുവെന്നും ഇനി
എത്ര തുക
മിച്ചമുണ്ടെന്നും
വിശദീകരിക്കുമോ?
സര്‍ക്കാര്‍
സേവനങ്ങള്‍ക്കുള്ള ഫീസ്
വര്‍ധന
536.
ശ്രീ.എം.ഉമ്മര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
പി.കെ.ബഷീര്‍
,,
പാറക്കല്‍ അബ്ദുല്ല
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
വിവിധ സര്‍ക്കാര്‍
സേവനങ്ങള്‍ക്കുള്ള ഫീസ്
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;
ഓരോ സാമ്പത്തിക
വര്‍ഷത്തെയും
കണക്കുകള്‍
വിശദമാക്കാമോ;
(ബി)
2019-20
സാമ്പത്തിക വര്‍ഷം
സേവനങ്ങള്‍ക്കുള്ള ഫീസ്
വര്‍ദ്ധിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(സി)
സര്‍ക്കാര്‍
സേവനങ്ങളുടെ ഫീസ്
വര്‍ദ്ധിപ്പിക്കാന്‍
ഏതെല്ലാം
മാനദണ്ഡങ്ങളാണ്
സ്വീകരിച്ചതെന്ന്
അറിയിക്കാമോ?
ജി.എസ്.ടി.
വരുമാനം
537.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
സാമ്പത്തിക വര്‍ഷം
ജി.എസ്.ടി.
വരുമാനത്തില്‍ എത്ര
ശതമാനം വളര്‍ച്ച
ഉണ്ടാകുമെന്നാണ്
പ്രതീക്ഷിച്ചിരുന്നത്;
(ബി)
എത്ര
ശതമാനം വളര്‍ച്ചയാണ്
ഉണ്ടായതെന്ന്
വെളിപ്പെടുത്തുമോ;
(സി)
പ്രതീക്ഷിച്ച
വളര്‍ച്ച
ഉണ്ടാകാത്തതിന്റെ കാരണം
എന്താണെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ?
ജി.എസ്.ടി.
റീഫണ്ട് അപേക്ഷകൾ
538.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജി.എസ്.ടി.
റീഫണ്ടിനായി
സ്ഥാപനങ്ങള്‍ അപേക്ഷ
സമര്‍പ്പിച്ചാല്‍
നാല്പത് ദിവസത്തിനകം
റീഫണ്ട് നല്‍കണമെന്ന
വ്യവസ്ഥയുണ്ടായിട്ടും
ആയത് നല്കാന്
സാധിക്കാത്ത കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ കാരണം
വ്യക്തമാക്കാമോ;
(ബി)
യഥാസമയം
റീഫണ്ട് ലഭിക്കാത്ത
സ്ഥാപനങ്ങള്‍ക്ക് പലിശ
നല്‍കണമെന്ന വ്യവസ്ഥ
പാലിക്കുന്നുണ്ടോ ;
ഉണ്ടെങ്കില്‍ ഏതെല്ലാം
സ്ഥാപനങ്ങള്‍ക്ക് ഈ
ഇനത്തിൽ എത്ര രൂപ പലിശ
നല്‍കിയെന്ന്
അറിയിക്കാമോ;
(സി)
യഥാസമയം
റീഫണ്ടിന് അപേക്ഷ
സമര്‍പ്പിച്ച എത്ര
സ്ഥാപനങ്ങള്‍ക്ക് എത്ര
രൂപ റീഫണ്ട്
നല്‍കാനുണ്ടെന്ന്
അറിയിക്കാമോ?
ജി.എസ്.ടി.
രജിസ്ട്രേഷന്
539.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
,,
മഞ്ഞളാംകുഴി അലി
,,
പാറക്കല്‍ അബ്ദുല്ല
,,
എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഒരു
വര്‍ഷം എത്ര ലക്ഷം
രൂപയില്‍ കൂടുതല്‍
വിറ്റുവരവുള്ള
ഹോട്ടലുകളാണ്
ജി.എസ്.ടി.
രജിസ്ട്രേഷന്
എടുക്കണമെന്ന് നിയമം
നിഷ്കര്‍ഷിച്ചിരിക്കുന്നത്;
(ബി)
അപ്രകാരം
വരുമാനത്തിന്റെ
അടിസ്ഥാനത്തിൽ
ഹോട്ടലുകളുടെ എണ്ണം
ശേഖരിച്ചിട്ടുണ്ടോ;
(സി)
ജി.എസ്.ടി.
രജിസ്ട്രേഷന്
എടുക്കേണ്ട
സ്ഥാപനങ്ങൾക്ക് അത്
നല്കുന്നതിലേക്കായി
സര്‍ക്കാര്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തെല്ലാമാണ്?
ജി.എസ്.ടി.
നടപ്പിലാക്കിയത് മൂലം
നികുതിവരുമാനത്തില്‍ കുറവ്
540.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജി.എസ്.ടി.
നടപ്പിലാക്കിയശേഷം
സംസ്ഥാനത്ത്
നികുതിവരുമാനത്തില്‍
കുറവുണ്ടായിട്ടുണ്ടെന്നു
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അത്
എത്രയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ജി.എസ്.ടി.
നടപ്പിലാക്കിയത് മൂലം
നികുതിവരുമാനത്തില്‍
കുറവുണ്ടായിട്ടുണ്ടെങ്കില്‍
അത് പരിഹരിക്കാന്‍
എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്;
ഇനി എന്ത് നടപടിയാണ്
സ്വീകരിക്കാന്‍
പോകുന്നത്;
വിശദമാക്കാമോ?
ബിനാമി
ജി.എസ്.ടി.
രജിസ്ട്രേഷനിലൂടെ നികുതി
വെട്ടിപ്പ്
541.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ബിനാമി
ജി.എസ്.ടി.
രജിസ്ട്രേഷനിലൂടെ
സംസ്ഥാനത്ത്
കോടിക്കണക്കിന് രൂപയുടെ
നികുതി വെട്ടിപ്പ്
നടക്കുന്നതായുള്ള
വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഏതൊക്കെ
മേഖലകളിലാണ് ഇത്തരം
വെട്ടിപ്പ്
നടക്കുന്നതായി
കണ്ടെത്തിയിട്ടുള്ളതെന്ന്
അറിയിക്കുമോ;
(സി)
ഇത്തരം
വെട്ടിപ്പ് നടത്തുന്ന
സ്ഥാപനങ്ങള്‍ക്കെതിരെ
എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശം നല്‍കുമോ?
ചരക്ക്
സേവന നികുതി ചോര്‍ച്ച
542.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചരക്ക്
സേവന നികുതി
നടപ്പിലാക്കിയ ശേഷം
സംസ്ഥാനത്തിന്റെ നികുതി
വരുമാനത്തില്‍ ഗണ്യമായ
കുറവ് വന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര കോടി
രൂപയുടെ വരുമാനനഷ്ടമാണ്
ഉണ്ടായിട്ടുള്ളത്;
(ബി)
ഏതെല്ലാം
കാരണത്താലാണ് നികുതി
ചോര്‍ച്ച
ഉണ്ടായിട്ടുള്ളതെന്ന്
വെളിപ്പെടുത്തുമോ ;
(സി)
നഷ്ടപ്പെട്ട
നികുതി വരുമാനം
തിരിച്ച് പിടിക്കുവാന്‍
കര്‍മ്മ പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
ഈ
സാമ്പത്തിക വര്‍ഷം
ചരക്കു സേവന
നികുതിയിനത്തില്‍ എത്ര
ശതമാനം
വളർച്ചാനിരക്കാണ്
ലക്ഷ്യമിടുന്നത്; ഇത്
കൈവരിക്കുന്നതിലൂടെ
പ്രസ്തുത നികുതിയില്‍
ഉണ്ടായ ഗണ്യമായ കുറവ്
പരിഹരിക്കാൻ
സാധിക്കുമോ?
അമരവിള
സിഡ്കോ ടെെല്‍ ഫാക്ടറിയുടെ
നികുതി കുടിശ്ശിക
543.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
നിയോജകമണ്ഡലത്തിലെ
അമരവിള സിഡ്കോ ടെെല്‍
ഫാക്ടറി നികുതി
കുടിശ്ശിക ഇനത്തില്‍
എത്ര തുക
അടയ്ക്കാനുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഏതുവര്‍ഷം
മുതലാണ് സിഡ്കോ നികുതി
കുടിശ്ശിക
വരുത്തിയതെന്ന്
വ്യക്തമാക്കാമോ;
(സി)
സിഡ്കോയ്ക്ക്
നികുതി കുടിശ്ശിക
ഉണ്ടെങ്കിൽ കുടിശ്ശിക
ഒഴിവാക്കുന്നതിന് നടപടി
സ്വീകരിക്കാന്‍
കഴിയുമോ;
(ഡി)
ചെറുകിട
വ്യവസായങ്ങള്‍
നഷ്ടത്തിലാകുമ്പോൾ
നികുതി കുടിശ്ശികയില്‍
നിന്നും ഒഴിവാക്കാന്‍
നടപടി സ്വീകരിക്കാന്‍
കഴിയുമോ; ഇതിന്
ഏതെങ്കിലും മാനദണ്ഡം
ഉണ്ടോ?
സെയില്‍സ്
ടാക്സ് കുടിശ്ശിക
544.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സെയില്‍സ്
ടാക്സ് ഇനത്തില്‍ എത്ര
രൂപ കുടിശ്ശികയായി
സര്‍ക്കാരിന്
ലഭിക്കാനുണ്ട്;
(ബി)
സെയില്‍
ടാക്സ് കുടിശ്ശിക
വരുത്തിയവര്‍ക്കെതിരെ
ജപ്തി നടപടികള്‍
സ്വീകരിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
(സി)
സര്‍ക്കാര്‍
പ്രഖ്യാപിച്ച കടാശ്വാസ
മൊറട്ടാേറിയം സെയില്‍സ്
ടാക്സ് കുടിശ്ശിക
വരുത്തിയവര്‍ക്കും
ബാധകമാണാേ;
(ഡി)
സെയില്‍സ്
ടാക്സ് കുടിശ്ശിക
വരുത്തിയവര്‍ക്ക് അത്
തിരിച്ചടക്കുന്നതിന്
സമാശ്വാസ പദ്ധതികള്‍
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടാേ;
വ്യക്തമാക്കുമോ?
ചരക്കുസേവന
നികുതി നടപ്പിലാക്കിയ
ശേഷമുള്ള നികുതി ചോര്‍ച്ച
545.
ശ്രീ.സി.മമ്മൂട്ടി
,,
അബ്ദുല്‍ ഹമീദ് പി.
ഡോ.എം.
കെ. മുനീര്‍
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചരക്കുസേവന
നികുതി നടപ്പിലാക്കിയ
ശേഷം സംസ്ഥാനത്തിന്
നികുതി ചോര്‍ച്ച
ഉണ്ടായതായി
കണ്ടെത്തിയിട്ടുണ്ടോ;
ഉണ്ടെങ്കിൽ വിശദാംശം
അറിയിക്കുമോ;
(ബി)
ഇത്തരത്തിലുണ്ടാകുന്ന
നഷ്ടം എപ്രകാരം
നികത്താമെന്നാണ്
കരുതുന്നത്;
വിശദീകരിക്കുമോ?
ചരക്കുസേവനനികുതി
546.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയറ്റുമതി
നടത്തുന്നവര്‍ക്കും
അതോടൊപ്പം തന്നെ
പ്രത്യേക
സാമ്പത്തികമേഖലയിലേക്ക്
ചരക്കുകളും സേവനങ്ങളും
നല്കുന്നവര്ക്കും
ഉറവിടത്തില്‍നിന്നും
അധികമായി പിടിച്ച
ചരക്കുസേവനനികുതി
തിരിച്ചു നല്‍കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
വിഷയത്തില്‍ നികുതി
വകുപ്പ് കൈപ്പറ്റിയ
നികുതിതുക നിശ്ചിത
സമയത്തിനുള്ളില്‍
തിരിച്ചു നല്കാന്
കഴിയുന്ന തരത്തില്‍
എന്തെങ്കിലും
മാറ്റങ്ങള്‍ വരുത്താന്‍
ഉദ്ദേശിച്ചിട്ടുണ്ടോ;വ്യക്തമാക്കുമോ;
(സി)
മേല്‍
സൂചിപ്പിച്ച പ്രശ്നം
പരിഹരിക്കുന്നതിന്
അടിയന്തരനടപടി
സ്വീകരിക്കുമോ;
വിശദമാക്കുമോ ?
വയനാട്
ജില്ലയിലെ ചരക്ക് സേവന നികുതി
വകുപ്പിലെ ഡ്രൈവര്‍ തസ്തിക
547.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വയനാട്
ജില്ലയിലെ ചരക്ക് സേവന
നികുതി വകുപ്പില്‍ എത്ര
ഡ്രൈവര്‍ തസ്തികകള്‍
ഉണ്ട്;
(ബി)
വയനാട്
ജില്ലയിലെ ചരക്ക് സേവന
നികുതി വകുപ്പില്‍ എത്ര
വാഹനങ്ങള്‍
അനുവദിച്ചിട്ടുണ്ട്;
(സി)
എത്ര
ഡ്രൈവര്‍മാരെ കരാര്‍
വ്യവസ്ഥയില്‍
നിയമിച്ചിട്ടുണ്ട്;
ഇവരെ കരാര്‍
വ്യവസ്ഥയില്‍
നിയമിക്കുന്നതിന് എന്ത്
മാനദണ്ഡമാണ്
പാലിച്ചിട്ടുള്ളത്;
(ഡി)
ദിവസവേതനാടിസ്ഥാനത്തില്‍
എത്ര ഡ്രൈവര്‍മാര്‍
ജോലി ചെയ്യുന്നുണ്ട്;
(ഇ)
വയനാട്
ജില്ലയിലെ ചരക്ക് സേവന
നികുതി വകുപ്പില്‍
എന്നാണ് അവസാനമായി
എംപ്ലോയ്മെന്റ്
എക്സേഞ്ച് മുഖേന
ഡ്രൈവര്‍മാരെ
നിയമിച്ചത്;ഇപ്പോള്‍
എംപ്ലോയ്മെന്റ്
എക്സേഞ്ച് വഴി
ഡ്രൈവര്‍മാരെ
നിയമിക്കാതിരിക്കുന്നതിനുള്ള
കാരണം വിശദമാക്കാമോ?
പ്രളയ
സെസ്സ്
548.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനം
നേരിടുന്ന പ്രളയ നഷ്ടം
നികത്തുവാന്‍ സെസ്സ്
പിരിക്കുന്നതിന്
ജി.എസ്.ടി. കൗണ്‍സില്‍
അനുമതി
നല്‍കിയിട്ടുണ്ടോ;
(ബി)
എത്ര
ശതമാനം സെസ്സ്
പിരിക്കുവാനാണ്
ജി.എസ്.ടി.
കൗണ്‍സിലിന്റെ അനുമതി
തേടിയതെന്നും എത്ര
ശതമാനം പിരിക്കുവാന്‍
അനുമതി ലഭിച്ചുവെന്നും
വ്യക്തമാക്കുമോ;
(സി)
ഇതിലൂടെ
എത്ര കോടി രൂപ അധികമായി
സമാഹരിക്കുവാന്‍
സാധിക്കുമെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
സെസ്സ്
സംബന്ധിച്ച തീരുമാനം
നടപ്പിലാക്കുന്നതിന്
കാലതാമസം ഉണ്ടായത് ഏത്
സാഹചര്യത്തിലാണെന്ന്
വ്യക്തമാക്കുമോ?
ട്രഷറികളില്‍
കോര്‍ബാങ്കിംഗ്
549.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എല്ലാ ട്രഷറികളെയും
കോര്‍ബാങ്കിംഗ്
ശൃംഖലയുമായി
ബന്ധിപ്പിച്ചിട്ടുണ്ടോ;
(ബി)
ട്രഷറി
സേവിംഗ്സ് അക്കൗണ്ട്
ഉള്ളവര്‍ക്ക് ട്രഷറി
ചെക്ക് മുഖേനയല്ലാതെ പേ
ഇന്‍ സ്ലിപ് സമ്പ്രദായം
വഴി പണം
പിന്‍വലിക്കാനുള്ള
സംവിധാനം
നടപ്പിലാക്കാന്‍ നടപടി
സ്വീകരിക്കുമോ ;
വിശദാംശം ലഭ്യമാക്കുമോ
;
(സി)
സംസ്ഥാനത്തെ
ട്രഷറികളില്‍ എ.ടി.എം.
സംവിധാനം
ഏര്‍പ്പെടുത്തുകയും
പ്രസ്തുത എ.ടി.എം
കാര്‍ഡ് ഉപയോഗിച്ച്
മറ്റ് ദേശസാല്‍കൃത
ബാങ്കുകളിലെ എ.ടി.എം
ശാഖകളില്‍ നിന്നും പണം
പിന്‍വലിക്കാനുള്ള
സംവിധാനം
ഏര്‍പ്പെടുത്തുന്ന
കാര്യം പരിഗണിക്കുമോ ;
വിശദാംശം ലഭ്യമാക്കുമോ
;
(ഡി)
ട്രഷറി
സേവിംഗ്സ് അക്കൗണ്ടില്‍
ഇടപാട് നടക്കുമ്പോള്‍
ഉപഭോക്താവിന്റെ മൊബൈല്‍
ഫോണില്‍ തല്‍സമയം വിവരം
എസ്.എം.എസ്. മുഖേന
നല്കാന് നടപടി
സ്വീകരിക്കുമോ ;
വിശദാംശം നല്‍കുമോ?
സബ്ട്രഷറി
കെട്ടിട നിര്‍മ്മാണം
550.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചാത്തന്നൂര്‍
സബ്ട്രഷറിക്ക്
സ്വന്തമായി കെട്ടിടം
നിര്‍മ്മിക്കുന്നതിനുള്ള
സാങ്കേതികാനുമതി ഇതിനകം
ലഭിച്ചിട്ടുണ്ടോ ;
ഉണ്ടെങ്കില്‍ പ്രസ്തുത
കെട്ടിട നിര്‍മ്മാണം
എപ്പോള്‍
ആരംഭിക്കുമെന്ന്
വ്യക്തമാക്കാമോ;
(ബി)
ചാത്തന്നൂര്‍
നിയോജകമണ്ഡലത്തിലുള്‍പ്പെട്ട
പരവൂര്‍ സബ്ട്രഷറിക്ക്
സ്വന്തമായി കെട്ടിടം
നിര്‍മ്മിക്കുന്നതിന്
ഭൂമി
വിട്ടുകിട്ടിയിട്ടുണ്ടോ
; ഉണ്ടെങ്കില്‍ ട്രഷറി
അടിസ്ഥാനസൗകര്യവികസനപദ്ധതിയില്
ഉള്‍പ്പെടുത്തി
പ്രസ്തുത ട്രഷറിക്ക്
കെട്ടിടം
നിര്‍മ്മിയ്ക്കുന്നതിന്
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കാമോ?
ചെറുപുഴ
സബ്ബ് ട്രഷറിക്ക് പുതിയ
കെട്ടിടം
551.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പയ്യന്നൂര്‍
മണ്ഡലത്തിലെ ചെറുപുഴ
സബ്ബ് ട്രഷറിക്ക് പുതിയ
കെട്ടിടം
നിര്‍മ്മിക്കാന്‍ ഫണ്ട്
അനുവദിക്കുന്നതിനുള്ള
നടപടികള്‍ ഏത്
വരെയായെന്ന്
വിശദമാക്കാമാേ?
പഴയങ്ങാടി
സബ്ട്രഷറി കെട്ടിടം
552.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
213
ലക്ഷം രൂപയുടെ
സാങ്കേതികാനുമതി ലഭിച്ച
കണ്ണൂര്‍ ജില്ലയിലെ
പഴയങ്ങാടി സബ്ട്രഷറി
കെട്ടിടനിർമ്മാണം
എപ്പോള്‍ ആരംഭിക്കാന്‍
കഴിയും; വിശദാംശം
നല്‍കാമോ?
കോട്ടയ്ക്കല്‍
സബ് ട്രഷറിയ്ക്ക് പുതിയ
കെട്ടിടവും സ്ഥലവും
553.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോട്ടയ്ക്കല്‍
സബ് ട്രഷറിയ്ക്ക് പുതിയ
കെട്ടിടവും സ്ഥലവും
അനുവദിക്കുന്നതുമായി
ബന്ധപ്പെട്ട് ധനകാര്യ
വകുപ്പും ട്രഷറി
ഡയറക്ടറും സ്വീകരിച്ച
നടപടികള്‍ അറിയിക്കുമോ;
(ബി)
രജിസ്ട്രേഷന്
വകുപ്പിന്‍െറ
അധീനതയിലായിരുന്ന
പ്രസ്തുത സ്ഥലത്തിന്‍െറ
കൈമാറ്റം സംബന്ധിച്ച്
പ്രസ്തുത
വകുപ്പുമേധാവിയില്‍
നിന്നും ട്രഷറി
വകുപ്പിന് എന്തെങ്കിലും
മറുപടി
ലഭിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
കോട്ടയ്ക്കല്‍
സബ് ട്രഷറിയുടെ
ശോചനീയാവസ്ഥ പരിഗണിച്ച്
പുതിയ കെട്ടിടത്തിനും
സ്ഥലത്തിനും വേണ്ട
അടിയന്തര നടപടി
സ്വീകരിക്കുമോ?
ചങ്ങരംകുളം,
പൊന്നാനി ട്രഷറികളിലെ
ക്രമക്കേടുകള്‍
554.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ ചങ്ങരംകുളം,
പൊന്നാനി ട്രഷറികളില്‍
2018 ഒക്ടോബര്‍
മാസത്തില്‍ ആകെ എത്ര
രൂപയുടെ ക്രമക്കേടുകള്‍
കണ്ടെത്തിയിട്ടുണ്ട്;
(ബി)
എത്ര
സ്ഥിരനിക്ഷേപ
സര്‍ട്ടിഫിക്കറ്റുകള്‍
വ്യാജ
സര്‍ട്ടിഫിക്കറ്റായി
വിതരണം ചെയ്തിട്ടുണ്ട്;
ഇങ്ങനെ വിതരണം ചെയ്ത
സര്‍ട്ടിഫിക്കറ്റുകളുടെ
മൂല്യം എത്രയാണ്;
(സി)
വ്യാജ
സ്ഥിരനിക്ഷേപ
സര്‍ട്ടിഫിക്കറ്റ്
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍
പണയപ്പെടുത്തുക വഴി
സര്‍ക്കാരിന് ഏത്
രീതിയിലാണ് നഷ്ടം
സംഭവിച്ചിട്ടുള്ളത്;
വിശദാംശം നല്‍കുമോ?
ലോട്ടറിയുടെ
സമ്മാനഘടനയില്‍
ചെറുസമ്മാനങ്ങൾ
കുറഞ്ഞതായുള്ള ആക്ഷേപം
555.
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ലോട്ടറിയുടെ
സമ്മാനഘടനയില്‍
ചെറുസമ്മാനങ്ങൾ
കുറഞ്ഞതായുള്ള ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ജനങ്ങളുമായി
നേരിട്ടിടപെടുന്ന
ലോട്ടറി ഏജന്റുമാരുടെ
അഭിപ്രായം
ഇക്കാര്യത്തില്‍
പരിഗണിക്കാന്‍ നടപടി
സ്വീകരിക്കുമോ ;
(സി)
ഏജന്റുമാരുടെ
അഭിപ്രായം ഓൺലൈനായി
സ്വീകരിച്ച് സമ്മാനഘടന
പരിഷ്കരിക്കാന്‍ നടപടി
സ്വീകരിക്കുമോ ?
ലോട്ടറി
ടിക്കറ്റ് വിതരണം
556.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇതരസംസ്ഥാന ലോട്ടറികളും
വ്യാജ നമ്പര്‍
ലോട്ടറികളും
സംസ്ഥാനത്തിനകത്ത്
അതിര്‍ത്തി ജില്ലകളില്‍
വിതരണം ചെയ്യുന്നുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ബി)
കാസര്‍ഗോഡ്
ജില്ലയില്‍
ജില്ലാലോട്ടറി ഓഫീസില്‍
നിന്നും പ്രതിവാരം
മൊത്തവിതരണക്കാരായ
അന്യജില്ലക്കാര്‍ക്ക്
ലോട്ടറി ടിക്കറ്റ്
നല്കുന്നുണ്ടോ;
(സി)
ഉണ്ടെങ്കില്‍
അതാതു ജില്ലകളില്‍
തന്നെ ഇവ നല്കാന്
നടപടികള്‍
സ്വീകരിക്കുന്നതിന്
തടസ്സങ്ങള്‍
ഉണ്ടോയെന്ന്
വ്യക്തമാക്കാമോ?
ലോട്ടറി
ടിക്കറ്റിലൂടെയുള്ള വരുമാനം
557.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ലോട്ടറി
ടിക്കറ്റ് വില്പന വഴി
പ്രതിവര്‍ഷം
സംസ്ഥാനത്തിന്
ലഭിക്കുന്ന വരുമാനം
എത്രയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
വ്യാജലോട്ടറി
തടയുന്നതിനും
ഭാഗ്യക്കുറി
വില്‍പ്പനയും
സമ്മാനവിതരണവും
കൂടുതല്‍
കാര്യക്ഷമമാക്കുന്നതിനും
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
അറിയിക്കുമോ?
കാരുണ്യ
പദ്ധതി
558.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിലവില്‍
കാരുണ്യ പദ്ധതി പ്രകാരം
ജില്ലാതല സമിതി
പരിശോധിച്ച് ധനസഹായം
നല്കുന്ന ഗുരുതരമായ
അസുഖങ്ങള്‍
ഏതൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
ഇതില്‍
പെടാത്തതും എന്നാല്‍
അതീവഗുരുതരമെന്ന്
ഡോക്ടര്‍മാര്‍
സര്‍ട്ടിഫൈ
ചെയ്യുന്നതുമായ
അസുഖങ്ങള്‍ക്കുകൂടി
ചികിത്സാ സഹായം
നല്കുന്ന കാര്യം
പരിഗണിക്കുവാന്‍
ജില്ലാതല സമിതികള്‍ക്ക്
അധികാരം നല്‍കുമോ
എന്നറിയിക്കുമോ ?
കാരുണ്യ
ആരോഗ്യ സുരക്ഷാ പദ്ധതി
559.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സമഗ്ര
ആരോഗ്യ ഇന്‍ഷ്വറന്‍സ്
പദ്ധതി പരിഷ്ക്കരിച്ച്
കാരുണ്യ ആരോഗ്യ സുരക്ഷാ
പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ
;
(ബി)
പുതിയ
പദ്ധതിപ്രകാരം
ജനങ്ങള്‍ക്ക്
ലഭിക്കുന്ന ചികിത്സാ
സഹായം വിശദമാക്കുമോ;
(സി)
പ്രധാന്‍മന്ത്രി
ജന്‍ ആരോഗ്യ യോജന
പദ്ധതിയുമായി
ബന്ധിപ്പിച്ചാണോ
കാരുണ്യ സുരക്ഷാ പദ്ധതി
നടപ്പിലാക്കിയിട്ടുള്ളത്
എന്ന് വ്യക്തമാക്കുമോ?
കാരുണ്യ
ചികിത്സ പദ്ധതി
560.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2018-19
സാമ്പത്തിക വര്‍ഷം
കാരുണ്യാ ലോട്ടറി,
കാരുണ്യാ പ്ലസ് ലോട്ടറി
എന്നിവയിലൂടെ ലഭിച്ച
വരുമാനം എത്ര കോടി
രൂപയായിരുന്നു;
(ബി)
പ്രസ്തുത
സാമ്പത്തിക വര്‍ഷം
കാരുണ്യാ ചികിത്സാ
പദ്ധതിയിലൂടെ എത്ര രൂപ
ധനസഹായമായി
നല്‍കിയെന്ന്
വ്യക്തമാക്കുമോ;
(സി)
കാരുണ്യ
ചികിത്സ പദ്ധതി
നിര്‍ത്തലാക്കി പുതിയ
പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
എങ്കിൽ വിശദാംശം
നല്‍കുമോ?
കാരുണ്യ
ചികിത്സാ സഹായം
561.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ നിലവില്‍
വന്ന ശേഷം വയനാട്
ജില്ലയില്‍ കാരുണ്യ
പദ്ധതിയിലൂടെ എത്ര തുക
വിതരണം ചെയ്തു; ഇതിന്റെ
പട്ടിക ലഭ്യമാക്കാമോ;
(ബി)
കാരുണ്യ
ചികിത്സാ സഹായം
ലഭ്യമാകുന്ന വയനാട്,
കണ്ണൂര്‍, കോഴിക്കോട്
ജില്ലകളിലെ
ആശുപത്രികളുടെ പേര്
വിവരം ലഭ്യമാക്കാമോ?
കാരുണ്യ
ഫണ്ടില്‍ നിന്നും
ശസ്ത്രക്രിയാ ധനസഹായം
562.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാരുണ്യ
ബെനവലന്റ് ഫണ്ടില്‍
നിന്നും
ശസ്ത്രക്രിയയ്ക്കാവശ്യമായ
ചികിത്സാധനസഹായം
ലഭിക്കുന്നതിന്
ശസ്ത്രക്രിയ
നടത്തുന്നതിന് മുമ്പായി
അപേക്ഷ സമര്‍പ്പിക്കണം
എന്ന നിബന്ധനയുണ്ടോ;
(ബി)
ഈ
നിബന്ധന കാരണം
ഹൃദയാഘാതം അടക്കമുള്ള
അടിയന്തര ഘട്ടങ്ങളില്‍
സര്‍ജറി
നടത്തേണ്ടിവരുന്ന
രോഗങ്ങള്‍ക്ക് കാരുണ്യ
പദ്ധതിയുടെ സഹായം
ലഭിക്കുന്നില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
അടിയന്തര
ശസ്ത്രക്രിയകള്‍
ചെയ്യേണ്ടിവരുന്ന
രോഗികള്‍ക്ക് കൂടി
കാരുണ്യ പദ്ധതിയുടെ
സഹായം ലഭിക്കുന്നതിനായി
നിബന്ധനയില്‍ ഇളവ്
വരുത്തുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
നല്‍കാമോ?
കെ.എസ്.എഫ്.ഇ.
ചിട്ടി ലേലം
563.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെ.എസ്.എഫ്.ഇ.
യുടെ
പ്രതിമാസചിട്ടികളുടെ
ലേലത്തില്‍ ഇടപാടുകാരെ
ചൂഷണം ചെയ്ത്
നിയമവിരുദ്ധമായി പണം
തട്ടിയെടുക്കുന്ന
സംഘങ്ങള്‍
പ്രവര്‍ത്തിച്ചു
വരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ആയതിന്റെ അന്വേഷണം ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ;
(സി)
മാഫിയ
സംഘങ്ങളുടെ
പ്രവര്‍ത്തനം കാരണം
കെ.എസ്.എഫ്.ഇ. ചിട്ടി
ലേലം സാധാരണക്കാരന്
അപ്രാപ്യമാകുന്ന
അവസ്ഥയ്ക്ക് അടിയന്തര
പരിഹാരം കണ്ടെത്തുമോ;
(ഡി)
ഇത്തരം
ഇടപാടുകളില്‍
ജീവനക്കാരുടെ
ഇടപെടലുകള്‍
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍
കുറ്റക്കാര്‍ക്കെതിരെ
കര്‍ശന നടപടി
സ്വീകരിക്കുമോ?
കെ.എസ്.എഫ്.ഇ.യുടെ
പ്രവാസി ചിട്ടി
564.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെ.എസ്.എഫ്
.ഇ.യുടെ പ്രവാസി
ചിട്ടിയിലൂടെ നാളിതുവരെ
എത്ര കാേടി രൂപയാണ്
സമാഹരിക്കാന്‍
കഴിഞ്ഞതെന്ന്
അറിയിക്കുമോ;
(ബി)
ഇതിന്റെ
പരസ്യത്തിനായി
നാളിതുവരെ എത്ര കാേടി
രൂപയാണ്
ചെലവഴിച്ചതെന്ന്
വ്യക്തമാക്കുമാേ;
(സി)
ഇതിന്റെ
നടത്തിപ്പിന്റെ ഭാഗമായ
വിദേശയാത്ര, താമസം,
ഡി.എ. എന്നീ ഇനങ്ങളില്‍
എത്ര തുകയാണ്
ചെലവഴിച്ചതെന്ന്
വ്യക്തമാക്കുമാേ?
പ്രവാസി
ചിട്ടി
565.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെ.എസ്.എഫ്.ഇ
പ്രവാസി ചിട്ടിയിലേക്ക്
എത്ര കോടി രൂപയുടെ
വിദേശ മലയാളി
പങ്കാളിത്തം 2019
മാര്‍ച്ച് 31 വരെ
ഉണ്ടായിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ചിട്ടി
വരുമാനത്തില്‍ നിന്നും
കിഫ്ബിക്ക് ഇതിനോടകം
എത്ര കോടി രൂപ സഹായമായി
നല്‍കിയെന്ന്
അറിയിക്കുമോ;
(സി)
ചിട്ടി
നടത്തിപ്പിനും
പ്രചാരണത്തിനുമായി
ഇതിനോടകം ഏതെല്ലാം
വിഭാഗത്തിലായി എത്ര
കോടിരൂപ
ചെലവഴിച്ചുവെന്നു
വെളിപ്പെടുത്തുമോ?
പ്രവാസി
ചിട്ടി വഴി സമാഹരിക്കുന്ന
തുക
566.
ശ്രീ.സി.
ദിവാകരന്
,,
ഇ.കെ.വിജയന്
,,
മുഹമ്മദ് മുഹസിന് പി.
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെ.എസ്.എഫ്.ഇ.
പ്രവാസി ചിട്ടി
ആരംഭിച്ചതിന് ശേഷമുള്ള
പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
പ്രവാസി
ചിട്ടി യൂറോപ്യന്‍
രാജ്യങ്ങളിലും
ആരംഭിക്കുന്നതിന്
പദ്ധതിയുണ്ടോ;
വ്യക്തമാക്കുമോ;
(സി)
പ്രവാസി
ചിട്ടിയുടെ
പ്രത്യേകതകളും ചിട്ടി
വഴി സമാഹരിക്കുന്ന തുക
കേരളത്തിന്റെ
വികസനത്തിന് ഏത്
തരത്തില്‍
ഉപയോഗപ്പെടുത്തുമെന്നും
അറിയിക്കുമോ?
കെ.എസ്.എഫ്.ഇ.
ശാഖകള്‍
567.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെ.എസ്.എഫ്.ഇ.യുടെ
പുതിയ ശാഖകള്‍
ആരംഭിക്കുന്നതിനുള്ള
നിര്‍ദ്ദേശങ്ങള്‍
അംഗീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
ശാഖകള്‍ ആരംഭിക്കുന്നത്
എന്തെല്ലാം
മാനദണ്ഡങ്ങളുടെ
അടിസ്ഥാനത്തിലാണെന്നു്
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്തെ
എല്ലാ നഗരസഭകളിലും
ഗ്രാമപഞ്ചായത്തുകളിലും
കെ.എസ്.എഫ്.ഇ.
ശാഖയുണ്ടോ;
അറിയിക്കുമോ;
(ഡി)
കുലശേഖരപുരം
ഗ്രാമപഞ്ചായത്തില്‍ ശാഖ
ആരംഭിക്കുന്നതിനുള്ള
നിര്‍ദ്ദേശമുണ്ടോ;
എങ്കില്‍ പരിഗണന
ലിസ്റ്റില്‍
ഉള്‍പ്പെട്ടിട്ടുണ്ടോ
എന്ന്
വെളിപ്പെടുത്തുമോ?
ആരോഗ്യ
ഇന്‍ഷുറന്‍സ് പദ്ധതി
T 568.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാര്‍ക്കും
പെന്‍ഷന്‍കാര്‍ക്കുമായി
പ്രഖ്യാപിച്ച ആരോഗ്യ
ഇന്‍ഷുറന്‍സ്
പദ്ധതിയുടെ നിര്‍വ്വഹണം
ഏത് സ്ഥാപനത്തിനാണ്
നല്‍കിയിരിക്കുന്നത്;
പ്രസ്തുത സ്ഥാപനം
ക്വാട്ട് ചെയ്ത തുക
എത്രയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇ-ടെണ്ടറില്‍
പങ്കെടുത്ത മറ്റ്
സ്ഥാപനങ്ങളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ; അവര്‍
ക്വോട്ട് ചെയ്ത
നിരക്കുകള്‍
വ്യക്തമാക്കുമോ;
(സി)
ഇപ്പോള്‍
കരാറില്‍
ഏര്‍പ്പെട്ടിട്ടുള്ള
കമ്പനി ആര്.എസ്.ബി.വൈ.
പദ്ധതിയിലൂടെ
സര്‍ക്കാര്‍
ആശുപത്രികള്‍ക്ക്
വന്‍തുക കുടിശ്ശിക
വരുത്തിയതായ വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
കരാറുകാരന്
നല്‍കേണ്ട സേവനം
നല്‍കാതെ വരുന്ന
സാഹചര്യത്തില്‍ എന്ത്
പീനല്‍ ക്ലോസാണ്
കരാറില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
ഇല്ലെങ്കില്‍ ആയത്
ഉള്‍പ്പെടുത്താന്‍
നടപടി സ്വീകരിക്കുമോ?
അപകടസാധ്യതയുളള
തൊഴില്‍ ചെയ്യുന്നവർക്ക്
മെഡിക്കല്‍ ഇന്‍ഷുറന്‍സ്
പദ്ധതി
T 569.
ശ്രീ.മഞ്ഞളാംകുഴി
അലി
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
പാറക്കല്‍ അബ്ദുല്ല
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അപകടസാധ്യതയുളള
തൊഴില്‍ ചെയ്യുന്ന
എല്ലാ വിഭാഗം
ജീവനക്കാരെയും
സര്‍ക്കാര്‍
ജീവനക്കാര്‍ക്ക്
ഏര്‍പ്പെടുത്തിയിട്ടുളള
മെഡിക്കല്‍
ഇന്‍ഷുറന്‍സ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി)
കെ.എസ്.ആര്.ടി.സി.യിലെ
മുഴുവന്‍ ജീവനക്കാരെയും
വ്യവസായ
വകുപ്പിനുകീഴിലുളള
വിവിധ ഫാക്ടറികളിലും
കമ്പനികളിലും ജോലി
ചെയ്യുന്നവരെയും
പദ്ധതിയ്ക്കു കീഴില്‍
ഉള്‍പ്പെടുത്തിയിട്ടില്ലെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
എന്തുകൊണ്ടാണ് ഇത്തരം
സ്ഥാപനങ്ങളിലെ
ജീവനക്കാരെ
ഉൾപ്പെടുത്താത്തതെന്ന്
അറിയിയ്ക്കുമോ;
(ഡി)
അപകടസാധ്യതയുളള
ജോലിചെയ്യുന്ന മുഴുവൻ
ഉദ്യോഗസ്ഥര്‍ക്കും
ഇന്‍ഷുറന്‍സ് പരിരക്ഷ
ഉറപ്പുവരുത്തുന്ന
തരത്തില്‍ പദ്ധതിയില്‍
മാറ്റം വരുത്തുന്ന
കാര്യം പരിഗണിയ്ക്കുമോ?
മുദ്രപ്പത്ര
ക്ഷാമം
570.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ചെറിയ തുകയ്ക്കുളള
മുദ്രപ്പത്രങ്ങള്‍ക്ക്
ക്ഷാമം നേരിടുന്നതിനുളള
കാരണം വിശദമാക്കുമോ;
(ബി)
ഇത്
പരിഹരിക്കുന്നതിന്
സ്വീകരിച്ചിട്ടുളള
നടപടികള്‍
എന്തെല്ലാമെന്ന്
അറിയിക്കുമോ;
(സി)
കുറഞ്ഞ
തുകയ്ക്കുളള
മുദ്രപ്പത്രങ്ങളില്‍
കൂടുതല്‍ മൂല്യം
സ്റ്റാമ്പ് ചെയ്ത്
നല്‍കിയതുവഴി കഴിഞ്ഞ
രണ്ട് സാമ്പത്തിക
വര്‍ഷങ്ങളില്‍ ലഭിച്ച
അധികവരുമാനമെത്രയെന്ന്
വിശദമാക്കുമോ?
കയര്‍
ഭൂവസ്ത്രപദ്ധതി
571.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയര്‍
ഭൂവസ്ത്രപദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കാമോ;
(ബി)
കുളങ്ങളുടെയും
തോടുകളുടെയും
നീർച്ചാലുകളുടെയും
സംരക്ഷണത്തിന് ഈ പദ്ധതി
പ്രയോജനപ്പെടുത്തുന്നത്
എങ്ങനെയെന്ന്
വിശദമാക്കാമോ?
കയര്‍
ഫെഡിന്റെ നൂതന പദ്ധതികള്‍
572.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
കയര്‍ വ്യവസായ
മേഖലയില്‍ കയര്‍ഫെഡ്
നടപ്പിലാക്കിയിട്ടുള്ള
നൂതന പദ്ധതികള്‍
വിശദമാക്കാമോ;
(ബി)
കയര്‍
ഫെഡിന്റെ പ്രവര്‍ത്തനം
ലാഭത്തിലാണോ
നഷ്ടത്തിലാണോയെന്ന്
വിശദീകരിക്കുമോ?
ചകിരിച്ചോറ്
പ്രോസസിംഗ്
573.
ശ്രീ.എന്‍.
വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
തമിഴ്നാട്ടില്‍
വലിയ തോതില്‍ നടക്കുന്ന
ചകിരിച്ചോറ്(കയര്‍പിത്ത്)
പ്രത്യേക പ്രോസസിംഗ്
നടത്തി കട്ടകളാക്കി
മാറ്റി ഉയര്‍ന്ന
വിലയ്ക്ക്
വിദേശത്തേയ്ക്ക്
കയറ്റുമതി ചെയ്യുന്ന
വ്യവസായം അതേ
മാതൃകയില്‍ കേരളത്തിലും
ആരംഭിയ്ക്കുന്നതിന്
നടപടി സ്വീകരിക്കുമോ?