ജന്‍
ഒൗഷധി കേന്ദ്രങ്ങള്‍
251.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
എത്ര ജന്‍ ഒൗഷധി
കേന്ദ്രങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
ജില്ല തിരിച്ച്
വിശദമാക്കുമാേ;
(ബി)
പ്രസ്തുത
കേന്ദ്രങ്ങളുടെ
പ്രവര്‍ത്തനത്തില്‍
സര്‍ക്കാരിന്
എന്തെല്ലാം
നിയന്ത്രണമാണുള്ളതെന്ന്
വിശദമാക്കാമാേ;
(സി)
ഈ
കേന്ദ്രങ്ങളുടെ
പ്രവര്‍ത്തനം
സംബന്ധിച്ച്
സര്‍ക്കാരിന്
എന്തെങ്കിലും പരാതികള്‍
ലഭിച്ചിട്ടുണ്ടാേ;
എങ്കില്‍ ആയതിന്റെ
വിശദവിവരവും സ്വീകരിച്ച
നടപടിയും
വെളിപ്പെടുത്തുമാേ;
(ഡി)
പ്രസ്തുത
കേന്ദ്രങ്ങളുടെ
മാതൃകയില്‍ ജനറിക്
ഒൗഷധങ്ങള്‍
വില്‍ക്കുന്നതിന്
കേന്ദ്രങ്ങള്‍
ആരംഭിക്കുവാൻ
ഉദ്ദേശിക്കുന്നുണ്ടാേ
എന്ന് വിശദമാക്കുമാേ ?
വൈറസ്
രോഗങ്ങള്‍
252.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പുതിയ
വൈറസുകള്‍
സൃഷ്ടിക്കുന്ന
മാരകരോഗങ്ങള്‍
പ്രതിരോധിക്കുന്നതിന്
സ്ഥിരം സംവിധാനം
ഒരുക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കിൽ വിശദാംശം
നല്‍കുമോ;
(ബി)
കഴിഞ്ഞ
വര്‍ഷം എച്ച്1എന്‍1,
എലിപ്പനി, ഡെങ്കിപ്പനി,
കുരങ്ങ്പനി, നിപ്പ
എന്നിവ ബാധിച്ച് എത്ര
പേര്
മരണപ്പെട്ടുവെന്ന്
വ്യക്തമാക്കുമോ;
(സി)
ആരോഗ്യരംഗത്ത്
ഇന്ത്യയിലെ മറ്റ്
സംസ്ഥാനങ്ങളെ
അപേക്ഷിച്ച് കേരളം വളരെ
മുന്നിലാണെങ്കിലും
പുതിയതരം വൈറസുകളും
നിര്‍മ്മാര്‍ജ്ജനം
ചെയ്ത രോഗങ്ങളും
ജനങ്ങളെ ബാധിക്കുന്നത്
എന്തുകൊണ്ടാണെന്ന് പഠനം
നടത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
കിരണ്‍
ആരോഗ്യ സര്‍വ്വേ
253.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആരോഗ്യവകുപ്പിന്റെ
നേതൃത്വത്തില്‍ കിരണ്‍
ആരോഗ്യ സര്‍വ്വേ
നടത്തിയിട്ടുണ്ടോ;
എങ്കില്‍ ഇതിന്റെ
വിശദാംശം നല്‍കുമോ?
(ബി)
ബഹുരാഷ്ട്ര
മരുന്നുകമ്പനികള്‍ക്ക്
വിവരങ്ങള്‍ കൈമാറുന്ന
കനേഡിയന്‍
കമ്പനിക്കുവേണ്ടിയാണ്
ആരോഗ്യവകുപ്പ് പ്രസ്തുത
സര്‍വ്വേ നടത്തിയതെന്ന
ആക്ഷേപം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതിന്റെ
വ്യക്തമായ വിവരം
നല്‍കുമോ?
കിഡ്നി
രോഗികള്‍ക്കുള്ള മരുന്നിന്റെ
ലഭ്യത
254.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഡ്നി
മാറ്റി വെച്ച
രോഗികള്‍ക്ക് ഡോക്ടര്‍
നിര്‍ദ്ദേശിക്കുന്ന
മരുന്നുകള്‍ ജില്ലാ
ആശുപത്രികളില്‍
ലഭ്യമാകുന്നില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മലപ്പുറം
ജില്ലയിലെ തിരൂര്‍,
പെരിന്തല്‍മണ്ണ
തുടങ്ങിയ
ആശുപത്രികളിലും ജില്ലാ
മെഡിക്കല്‍
സ്റ്റോറുകളിലും
ഡോക്ടര്‍
നിര്‍ദ്ദേശിക്കുന്ന
മരുന്നുകള്‍
ലഭ്യമല്ലെന്നും പകരം
മരുന്നുകളാണ്
നല്കുന്നതെന്നുമുള്ള
കാര്യം പരിശോധിക്കുമോ ;
(സി)
രോഗിയുടെ
ആരോഗ്യ നിലയും
രോഗാവസ്ഥയും
അടിസ്ഥാനമാക്കി
ഡോക്ടര്‍ എഴുതി
നല്കുന്ന മരുന്നുകള്‍
ജില്ലാ മെഡിക്കല്‍
സ്റ്റോറുകളില്‍
ലഭ്യമാക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(ഡി)
ജില്ലാആശുപത്രികളില്‍
കിഡ്നി
രോഗികള്‍ക്കുവേണ്ടി
ഡോക്ടര്‍
നിര്‍ദ്ദേശിക്കുന്ന
മരുന്നുകള്‍
വാങ്ങുവാന്‍ മെഡിക്കല്‍
സപ്ലൈസ് കോര്‍പ്പറേഷനും
ബന്ധപ്പെട്ട
അധികൃതര്‍ക്കും
നിര്‍ദ്ദേശം നല്‍കുമോ;
(ഇ)
കിഡ്നി
രോഗികള്‍ക്ക്
ജില്ലാആശുപത്രികളിലും
ജില്ലാമെഡിക്കല്‍
സ്റ്റോറുകളിലും
ഡോക്ടര്‍
നിര്‍ദ്ദേശിക്കുന്ന
മരുന്നുകള്‍
ലഭ്യമല്ലെന്നും
താലൂക്ക്
ആശുപത്രികളില്‍ കൂടി
മരുന്നു
ലഭ്യമാക്കണമെന്നും
ആവശ്യപ്പെട്ട് മലപ്പുറം
ഡി.എം.ഒ യ്ക്ക് ലഭിച്ച
പരാതികളിന്മേല്
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കുമോ?
രാമറാവു
മെമ്മാേറിയല്‍ ആശുപത്രിയില്‍
ഡയാലിസിസ് യൂണിറ്റ്
255.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചാത്തന്നൂര്‍
നിയാേജകമണ്ഡലത്തിലെ
രാമറാവു മെമ്മാേറിയല്‍
സര്‍ക്കാര്‍ താലൂക്ക്
ആശുപത്രിയിലെ ഡയാലിസിസ്
യൂണിറ്റിന്റെ
നിര്മ്മാണപുരാേഗതി
വ്യക്തമാക്കാമാേ;
(ബി)
ഡയാലിസിസ്
യൂണിറ്റിന്റെ
നിര്‍മ്മാണപ്രവര്‍ത്തികള്‍
പൂര്‍ത്തീകരിച്ച്
യന്ത്രാേപകരണങ്ങള്
സ്ഥാപിച്ച് ഡയാലിസിസ്
സെന്റര്‍ ജനങ്ങള്‍ക്ക്
എന്ന് സമര്‍പ്പിക്കാന്‍
കഴിയുമെന്ന്
അറിയിക്കാമാേ;
(സി)
താലൂക്ക്
ആശുപത്രി എന്ന നിലയില്‍
നെടുങ്ങാേലം രാമറാവു
മെമ്മാേറിയല്‍
സര്‍ക്കാര്‍ താലൂക്ക്
ആശുപത്രിയെ ആര്‍ദ്രം
പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിന്
അടിയന്തര പരിഗണന
നല്കുമാേ;
(ഡി)
ആയത്
സംബന്ധിച്ച്
ആരാേഗ്യവകുപ്പ്
ഡയറക്ടറുടെ
റിപ്പാേര്ട്ടിലെ
വിശദാംശങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമാേ?
മഴക്കാല
രോഗങ്ങൾക്കെതിരെയുള്ള
മുന്നൊരുക്കങ്ങൾ
256.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഡങ്കി
, നിപ വൈറസ്സുകൾ
മൂലമുണ്ടാവുന്ന രോഗങ്ങൾ
സംസ്ഥാനത്ത് ഈ വർഷം
റിപ്പോർട്ട്
ചെയ്യപ്പെട്ടിട്ടുണ്ടോ:
ഉണ്ടെങ്കിൽ
വിശദമാക്കാമോ;
(ബി)
കഴിഞ്ഞ
വർഷം സംസ്ഥാനത്തെ
ഭീതിയിലാഴ്ത്തിയ
മഴക്കാല
രോഗങ്ങള്‍ക്കെതിരെ
എന്തെല്ലാം പ്രതിരോധ
നടപടികളും
മുന്നൊരുക്കങ്ങളുമാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
സ്വകാര്യ
ആശുപത്രികളിലെ
കരള്‍-വൃക്ക-ഹൃദയമാറ്റ
ശസ്ത്രക്രിയാച്ചെലവ്
257.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്വകാര്യ
ആശുപത്രികളില്‍
നടത്തുന്ന
കരള്‍-വൃക്ക-ഹൃദയമാറ്റ
ശസ്ത്രക്രിയകള്‍ക്ക്
വന്‍തുക ഫീസായി
ഈടാക്കുന്നു എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ക്ലിനിക്കല്‍
എസ്റ്റാബ്ലിഷ്മെന്റ്
നിയമത്തിന്റെ
അടിസ്ഥാനത്തില്‍ ഇത്തരം
ശസ്ത്രക്രിയകള്‍ക്ക്
സര്‍ക്കാര്‍ ഫീസ്
നിശ്ചയിക്കുന്നതിന്
വ്യവസ്ഥയുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(സി)
സര്‍ക്കാരിന്
കീഴിലുള്ള മെഡിക്കല്‍
കോളേജുകളില്‍ കുറഞ്ഞ
ചെലവില്‍ ഇത്തരം
ശസ്ത്രക്രിയകള്‍
നടത്തുന്നതിന് സൗകര്യം
ഏര്‍പ്പെടുത്തുന്ന
കാര്യം പരിഗണിക്കുമോ?
ചെള്ള്പനി
258.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വയനാട്ടില്‍
ചെള്ള്പനി
വ്യാപിക്കുന്നതായുള്ള
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ജില്ലയിൽ
ഈ വര്‍ഷം ഇതുവരെ
എത്രപേര്‍ക്ക്
ചെള്ള്പനി
ബാധിച്ചുവെന്നും
എത്രപേര്‍
മരണപ്പെട്ടുവെന്നും
വ്യക്തമാക്കാമോ;
(സി)
ചെള്ള്പനി
ബാധിത പ്രദേശങ്ങളില്‍
പനി പടരാതിരിക്കുവാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ?
സൂര്യാഘാതം
തടയാന്‍ സ്വീകരിച്ച
മുന്‍കരുതലുകള്‍
259.
ശ്രീ.സി.
ദിവാകരന്
,,
ചിറ്റയം ഗോപകുമാര്‍
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
കെ. രാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പലയിടങ്ങളിലും
വ്യാപകമായി സൂര്യാഘാതം
ഏറ്റതായുള്ള
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കുമോ;
(ബി)
ഇൗ
വര്‍ഷം മാര്‍ച്ച്,
ഏപ്രില്‍ മാസങ്ങളില്‍
സൂര്യാഘാതം
ഏറ്റവര്‍ക്ക് എന്തൊക്കെ
ആരോഗ്യ പ്രശ്നങ്ങളാണ്
ഉണ്ടായതെന്ന്
വ്യക്തമാക്കുമോ;
(സി)
സൂര്യാഘാതം
ഏല്‍ക്കുന്നത് തടയാന്‍
ആരോഗ്യ വകുപ്പ്
എന്തൊക്കെ
മുന്‍കരുതലുകള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ഡി)
സൂര്യാഘാതം
ഏല്‍ക്കുന്നവര്‍ക്ക്
ഏതൊക്കെ തരത്തിലുളള
ആശ്വാസ നടപടികളും
ചികിത്സാ സഹായങ്ങളുമാണ്
ഏർപ്പെടുത്തിയിരുന്നതെന്ന്
അറിയിക്കുമോ?
മഴക്കാലരോഗ
പ്രതിരോധപ്രവര്‍ത്തങ്ങൾ
260.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മഴക്കാലരോഗ
പ്രതിരോധപ്രവര്‍ത്തനങ്ങളുടെ
ഭാഗമായി എന്തെല്ലാം
പ്രവൃത്തികളാണ്
സംസ്ഥാനത്ത്
നടപ്പാക്കിയിരിക്കുന്നത്;
(ബി)
ഏതൊക്കെ
വകുപ്പുകളെ
സംഘടിപ്പിച്ചാണ്
പ്രവര്‍ത്തനം
വിപുലപ്പെടുത്തിയിരിക്കുന്നത്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
കുട്ടികളുടെ
പരിരക്ഷയും സംരക്ഷണവും
261.
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.ജെയിംസ്
മാത്യു
,,
സി. കെ. ശശീന്ദ്രന്
,,
പി.വി. അന്‍വര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മാതൃ-ശിശു മരണ നിരക്ക്
ഗണ്യമായി
കുറയ്ക്കുന്നതിന് ഈ
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
അട്ടപ്പാടിയിലെ
ശിശുമരണനിരക്ക്
കുറയ്ക്കുന്നതിനായി
നടത്തിയ ഇടപെടലുകള്‍
എന്തൊക്കെയാണ്;
(സി)
കുട്ടികളുടെ
വളര്‍ച്ചയ്ക്കും
വികാസത്തിനുമായി
അട്ടപ്പാടിയില്‍
നടപ്പാക്കി വരുന്ന
"ആദ്യ 1000 ദിനങ്ങള്‍"
എന്ന പദ്ധതിയുടെ
വിശദാംശം നല്‍കുമോ;
(ഡി)
കുട്ടികളുടെ
പരിരക്ഷയും സംരക്ഷണവും
ഉത്തമമായ വളര്‍ച്ചയും
ഉറപ്പു വരുത്താന്‍
സംസ്ഥാനത്തെ
സ്കൂളുകളില്‍ "ഔവര്‍
റെസ്പോണ്സിബിലിറ്റി
റ്റു ചില്‍ഡ്രന്‍" എന്ന
പദ്ധതി നടപ്പാക്കി
വരുന്നുണ്ടോ; എങ്കില്‍
വിശദമാക്കാമോ?
ആശുപത്രികളുടെ
മികവ് ഉയര്‍ത്തുന്നതിന് നടപടി
262.
ശ്രീ.എ.
പ്രദീപ്കുമാര്‍
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
,,
ആര്. രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അന്താരാഷ്ട്രതലത്തില്‍ത്തന്നെ
മാതൃകയാകുംവിധം നിപ
പോലുള്ള മാരക
വ്യാധിയെപ്പോലും
നിയന്ത്രണ
വിധേയമാക്കാന്‍
കഴിയുന്ന തരത്തില്‍
സംസ്ഥാനത്തെ ആരോഗ്യ
മേഖലയെ
കിടയറ്റതാക്കുന്നതിന്
നടത്തിയ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(ബി)
ദരിദ്രരുള്പ്പെടെ
എല്ലാ രോഗികള്‍ക്കും
മികച്ച ചികിത്സ മിതമായ
നിരക്കില്‍
ലഭ്യമാകുന്നുവെന്ന്
ഉറപ്പു
വരുത്തുന്നതിനായി തൃതീയ
തലത്തിലുള്ള
ആശുപത്രികളെ ഉല്‍കൃഷ്ട
സ്ഥാപനങ്ങളാക്കുന്നതിനുള്ള
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
അറിയിക്കുമോ;
(സി)
തിരുവനന്തപുരം
മെഡിക്കല്‍ കോളേജ്
രാജ്യാന്തര
നിലവാരത്തിലേക്കുയര്‍ത്തുന്നതിനുള്ള
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ?
മഴക്കാലപൂര്‍വ്വ
ശുചീകരണ പ്രവര്‍ത്തനങ്ങള്‍
263.
ശ്രീ.സജി
ചെറിയാന്
,,
കെ. ബാബു
,,
ജോര്‍ജ് എം. തോമസ്
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രളയാനന്തരം
പകര്‍ച്ചവ്യാധികളുടെ
വ്യാപനം ഫലപ്രദമായി
തടയുന്നതിന്
സാധിച്ചതുപോലെ
,മഴക്കാലപൂര്‍വ്വ
ശുചീകരണ
പ്രവര്‍ത്തനങ്ങളും
മാലിന്യ
നിര്‍മ്മാര്‍ജ്ജനവും
കാര്യക്ഷമമാക്കുന്നതിന്
എന്തെല്ലാം
നിര്‍ദ്ദേശങ്ങളാണ്
നല്‍കിയിട്ടുള്ളതെന്ന്
അറിയിക്കുമോ;
(ബി)
അടിയന്തര
സാഹചര്യങ്ങളെ
നേരിടുന്നതിന് ആവശ്യമായ
ജീവനക്കാരെ
നിയോഗിക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
അവശ്യമരുന്നുകള്‍
വിതരണം ചെയ്യുന്നതിന്
എന്തെല്ലാം മുന്‍കൂര്‍
നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ഡി)
ശുചീകരണ,
മാലിന്യനിര്‍മ്മാര്‍ജ്ജന
പ്രവര്‍ത്തനങ്ങള്‍
കൂടുതല്‍
കാര്യക്ഷമമാക്കുന്നതിനായി
പൊതുജന പങ്കാളിത്തം
ഉറപ്പാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാന്‍
സാധിക്കുമെന്ന്
വിശദമാക്കാമോ?
പകര്‍ച്ചവ്യാധികളെ
പ്രതിരോധിക്കുന്നതിനുള്ള
മാര്‍ഗ്ഗങ്ങള്‍
264.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
മൂന്‍കൈ എടുത്ത് നല്ല
രീതിയില്‍
മഴക്കാലപൂര്‍വ്വ
ശുചീകരണ പ്രവര്‍ത്തനം
നടത്തിവരുന്നത് കൂടാതെ
പകര്ച്ചവ്യാധികളടക്കമുളള
മഴക്കാല രോഗങ്ങളെ
പ്രതിരോധിയ്ക്കുന്നതിന്
മറ്റ് മാര്‍ഗ്ഗങ്ങള്‍
എന്തെല്ലാമാണ്
സ്വീകരിച്ചുവരുന്നത്;
വിശദവിവരം നല്‍കുമോ;
(ബി)
ഇക്കാര്യത്തില്‍
സമയബന്ധിതമായി നടപടി
സ്വീകരിക്കുമോ?
പകര്‍ച്ചവ്യാധികള്‍
പ്രതിരോധിക്കാന്‍ നടപടി
265.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മഴക്കാലത്ത്
ജലജന്യരോഗങ്ങളും
കൊതുകുജന്യരോഗങ്ങളും
ഉണ്ടാകാനുള്ള സാദ്ധ്യത
മുന്‍നിര്‍ത്തി അവയെ
പ്രതിരോധിക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
മുന്‍വര്‍ഷങ്ങളില്‍
പകര്‍ച്ചവ്യാധികള്‍
പടര്‍ന്നുപിടിച്ച
പ്രദേശങ്ങള്‍ക്ക്
മുന്‍ഗണന നല്കി
പ്രതിരോധപ്രവര്‍ത്തനങ്ങള്‍
സംഘടിപ്പിക്കുമോയെന്ന്
വ്യക്തമാക്കാമോ ?
സ്വകാര്യ
ആശുപത്രികളിലെ ഫീസ്
ഏകീകരിക്കല്‍
266.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്വകാര്യ
ആശുപത്രികളില്‍
പരിശോധനകള്‍ക്ക് വിവിധ
രീതിയിലുള്ള ഉയര്‍ന്ന
ഫീസ് ഈടാക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉയര്‍ന്ന
ഫീസ് ഈടാക്കുന്നത്
ഒഴിവാക്കുന്ന കാര്യം
ആലോചിക്കുമോ;
(സി)
സ്വകാര്യ
ആശുപത്രികളിലെ
ചികിത്സാ,
പരിശോധനാഫീസുകള്
ഏകീകരിക്കുന്ന കാര്യം
പരിശോധിക്കുമോ?
രാസപദാര്‍ത്ഥങ്ങളടങ്ങിയ
സര്‍ബത്തുകളും ജ്യൂസുകളും
267.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
രാസപദാര്‍ത്ഥങ്ങളടങ്ങിയ
ചേരുവകള്‍ ചേര്‍ത്ത്
സര്‍ബത്തുകളും
ജ്യൂസുകളും ജ്യൂസ്
കടകളിലും ഐസ്ക്രീം
പാര്‍ലറുകളിലും
ബസ്സ്സ്റ്റാന്റുകള്‍,
റെയില്‍വേസ്റ്റഷനുകള്‍,
വിദ്യാഭ്യാസ
സ്ഥാപനങ്ങളുടെ
പരിസരങ്ങള്‍, വിവിധ
ആരാധനാകേന്ദ്രങ്ങളുടെ
പരിസരങ്ങള്‍
എന്നിവിടങ്ങളിലും
വ്യാപകമായി
വിൽക്കുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ
;
(ബി)
ശീതീകരിച്ച
ഇത്തരം ജ്യൂസുകളും
സര്‍ബത്തുകളും ഏറെ
ഉപയോഗിക്കുന്നത്
യുവാക്കളും
യുവതികളുമാണെന്ന വസ്തുത
ശ്രദ്ധിച്ചിട്ടുണ്ടോ;
(സി)
ഗുരുതര
ആരോഗ്യപ്രശ്നങ്ങൾക്കും
മാരകരോഗങ്ങള്‍ക്കും
വഴിവയ്ക്കാവുന്ന ഇതിലെ
ചേരുവകള്‍
പാക്കറ്റുകളിലും
ടിന്നുകളിലുമാക്കി
പായ്ക്ക് ചെയ്ത്
വില്‍പ്പന നടത്തുന്ന
സ്ഥാപനങ്ങളെ ഈ
സർക്കാരിന്റെ
കാലയളവില്‍
എപ്പോഴെങ്കിലും
പരിശോധനയ്ക്ക്
വിധേയമാക്കിയിട്ടുണ്ടോ;
(ഡി)
ഇതിന്റെ
നിർമ്മാതാക്കള്‍ വന്‍
സാമ്പത്തിക
അടിത്തറയുള്ളവരായതിനാല്
അന്വേഷിക്കാന്‍
ഉത്തരവാദിത്തപ്പെട്ട
ഉദ്യോഗസ്ഥര്‍ ജനങ്ങളുടെ
ആരോഗ്യം തിരസ്കരിച്ച്
ഇത്തരക്കാരെ
അന്വേഷണപരിധിയില്‍
നിന്ന് സ്ഥിരമായി
ഒഴിവാക്കുന്ന നിലപാട്
അതീവഗൗരവമായി കണ്ട്
കര്‍ശന പീരിയോഡിക്കല്‍
പരിശോധനയ്ക്ക്
വിധേയമാക്കുമോ?
മഴക്കാലപൂര്‍വ്വശുചീകരണ
പ്രവര്‍ത്തനങ്ങള്‍
268.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മഴക്കാലത്ത് ഉണ്ടാകാന്‍
സാധ്യതയുള്ള
പകര്‍ച്ചവ്യാധികളും
മറ്റുരോഗങ്ങളും
തടയുന്നതിനായി
സ്വീകരിച്ചിട്ടുള്ള
മുന്‍കരുതലുകള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍
നടപ്പിലാക്കേണ്ട
ശുചീകരണ
പ്രവര്‍ത്തനങ്ങള്‍
യഥാസമയം
പൂര്‍ത്തീകരിക്കാത്തത്
മുന്‍കാലങ്ങളില്‍
ഗുരുതരമായ
പ്രത്യാഘാതങ്ങള്‍ക്ക്
വഴിവച്ചിട്ടുള്ള
സാഹചര്യത്തില്‍
ബന്ധപ്പെട്ട
വകുപ്പുകളുമായി
കൂടിയാലോചിച്ച്
ആവശ്യമായ
മുന്‍കരുതലുകള്‍
ആരോഗ്യവകുപ്പ്
സ്വീകരിച്ചിട്ടുണ്ടോ;
(സി)
മഴക്കാലപൂര്‍വ്വശുചീകരണ
പ്രവര്‍ത്തനങ്ങളുടെ
പ്രാധാന്യം പൊതുജനങ്ങളെ
ബോധ്യപ്പെടുത്തുന്നതിനായി
കൂടുതല്‍
ബോധവല്‍ക്കരണപ്രവര്‍ത്തനങ്ങള്‍
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോ?
ദുരന്തസാധ്യതാപ്രദേശങ്ങളില്
പകര്‍ച്ചവ്യാധികള്‍ തടയാന്‍
നടപടി
269.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
പ്രളയാനന്തരം
പകര്‍ച്ചവ്യാധികള്‍
പടരാതെ
ദുരന്തനിവാരണത്തില്‍
ഫലപ്രദമായി ഇടപെടാന്‍
സാധിച്ചതിന്റെ
പശ്ചാത്തലത്തില്‍,
ദുരന്തസാധ്യതാപ്രദേശങ്ങളെ
തിരിച്ചറിഞ്ഞ്
പകര്‍ച്ചവ്യാധികള്‍
ഉണ്ടാകാതിരിക്കാന്‍
എന്തെങ്കിലും പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
108
ആംബുലന്‍സ്
270.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
മെഡിക്കല്‍ സര്‍വ്വീസസ്
കോര്പ്പറേഷന് ജീവന്
രക്ഷക്കായി അടുത്തിടെ
പുതുതായി എത്ര 108
ആംബുലന്‍സുകളാണ്
വാങ്ങിയതെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
ആംബുലന്‍സില്‍
പോര്‍ട്ടബിള്‍
ഓക്സിജന്‍ സിലിണ്ടര്‍
ഉള്‍പ്പെടെയുള്ളവ
ഘടിപ്പിക്കാത്തതിനാല്‍
ഈ ആംബുലന്‍സുകള്‍
നിരത്തിലിറക്കുവാന്‍
എന്തെങ്കിലും കാലതാമസം
ഉണ്ടായിട്ടുണ്ടോ ;
വ്യക്തമാക്കുമോ?
കരള്‍
രോഗികള്‍ നേരിടുന്ന
ബുദ്ധിമുട്ടുകള്‍
271.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കരള്‍
മാറ്റിവയ്ക്കല്‍
ശസ്ത്രക്രിയ
സര്‍ക്കാര്‍
ആശുപത്രികളില്‍
നടത്തുവാനുള്ള സൗകര്യം
സജ്ജീകരിക്കാത്തതുകൊണ്ടും
കാരുണ്യ
ഉള്‍പ്പെടെയുള്ള
ചികിത്സാസഹായപദ്ധതികളില്
കരള്‍ മാറ്റിവയ്ക്കല്‍
ശസ്ത്രക്രിയ നടത്തുന്ന
ആശുപത്രികള്‍
ഉള്പ്പെടാത്തതുകൊണ്ടും
കരള്‍ രോഗികള്‍
നേരിടുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഇതുപരിഹരിക്കാന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
ഹൃദ്യം
പദ്ധതി
272.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
നടപ്പിലാക്കിയ ഹൃദ്യം
പദ്ധതിയുടെ സവിശേഷതകള്‍
എന്തെല്ലാമാണെന്ന്
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം എത്ര
കുട്ടികള്‍ക്ക്
ശസ്ത്രക്രിയ
നടത്തിയിട്ടുണ്ട്;
ജില്ലതിരിച്ചുള്ള
കണക്കുകള്‍
ലഭ്യമാക്കുമോ?
ഹൃദ്യം
ചികിത്സാ പദ്ധതി
273.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
നടപ്പിലാക്കിയ ഹൃദ്യം
പദ്ധതിയിലൂടെ എത്ര
കുട്ടികള്‍ക്കാണ് ഹൃദയ
സംബന്ധമായ രോഗത്തിന്
ചികിത്സ
ലഭ്യമാക്കിയിട്ടുള്ളത്
എന്നറിയിക്കാമോ;
(ബി)
ഹൃദ്യം
പദ്ധതിയിലൂടെ ചികിത്സ
ലഭിക്കുന്നതിന് വരുമാന
പരിധിയുണ്ടോ; പ്രസ്തുത
പദ്ധതിയുമായി
ബന്ധപ്പെട്ട്
നടത്തിക്കൊണ്ടിരിക്കുന്ന
ഹൃദ്രോഗ ചികിത്സകളുടെ
വിശദവിവരങ്ങള്‍
നല്‍കുമോ;
(സി)
ഹൃദ്യം
പദ്ധതി പോലെ
കുട്ടികൾക്ക്
സൗജന്യമായി നല്കി
വരുന്ന
മറ്റുചികിത്സാപദ്ധതികള്
ഏതൊക്കെയാണെന്നറിയിക്കാമോ?
ചികിത്സാധനസഹായ
പദ്ധതി പ്രകാരമുള്ള സഹായം
274.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആരോഗ്യ
വകുപ്പിനുകീഴിലുള്ള
ചികിത്സാധനസഹായ പദ്ധതി
പ്രകാരം അപേക്ഷ
സമര്‍പ്പിച്ച
പെരിന്തല്‍മണ്ണ,
അറക്കപ്പറമ്പ,
പുത്തന്‍പീടിക
വീട്ടില്‍
ശ്രീ.അബ്ദുല്‍ ജലീലിന്
തിരുവനന്തപുരത്തെ
സൊസൈറ്റി ഫോര്‍ ദ
പുവര്‍-ല്‍ നിന്നും
ധനസഹായം
അനുവദിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
06.10.2017ലെ
1864242/2017/MIN(Health)
നമ്പര്‍ കത്തിന്മേല്
സെക്രട്ടറി, സൊസൈറ്റി
ഫോര്‍ ദ പുവര്‍
(ആരോഗ്യവകുപ്പ്
ഡയറക്ടറേറ്റ്),
തിരുവനന്തപുരം ഓഫീസില്‍
നിന്നും സ്വീകരിച്ച
നടപടി അറിയിക്കുമോ;
(സി)
നാളിതുവരെ
അപേക്ഷകന് ധനസഹായം
അനുവദിച്ചിട്ടില്ലെങ്കില്‍
ആയത്
അനുവദിക്കുന്നതിനുള്ള
അടിയന്തര നടപടി
സ്വീകരിക്കുമോ?
കോതമംഗലം
താലൂക്ക് ആശുപത്രി
രോഗീസൗഹൃദമാക്കുന്നതിന് നടപടി
275.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആര്‍ദ്രം
പദ്ധതിയുടെ ഭാഗമായി
കോതമംഗലം താലൂക്ക്
ആശുപത്രി
രോഗീസൗഹൃദമാക്കുന്നതിനുവേണ്ടി
2.18 കോടി രൂപയുടെ
ഭരണാനുമതി
നല്‍കിയിട്ടുള്ളത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ ;
(ബി)
പദ്ധതി
പ്രകാരം പ്രസ്തുത
ആശുപത്രിയില്‍
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്ന
കാര്യങ്ങളന്തെല്ലാമെന്ന്
വ്യക്തമാക്കാമോ ;
അവയുടെ നിലവിലെ സ്ഥിതി
വിശദമാക്കാമോ ;
(സി)
പ്രസ്തുത
പ്രവൃത്തിയുടെ
എസ്.പി.വി. ആയ ഹൗസിങ്ങ്
ബോര്‍ഡ് സാങ്കേതിക
അനുമതിയ്ക്കുവേണ്ടിയുള്ള
എസ്റ്റിമേറ്റ്
തയ്യാറാക്കി
സമര്‍പ്പിച്ചിട്ടുണ്ടോ
;
(ഡി)
കോതമംഗലം താലൂക്ക്
ആശുപത്രിയില്‍ പ്രസ്തുത
പദ്ധതിയുടെ സാങ്കേതിക
അനുമതി ലഭ്യമാക്കി
ടെണ്ടര്‍ നടപടി
പൂര്‍ത്തീകരിച്ച്
നിര്‍മ്മാണ
പ്രവൃത്തികള്‍
വേഗത്തില്‍
ആരംഭിക്കുന്നതിനുവേണ്ട
നടപടി സ്വീകരിക്കുമോ ;
വിശദമാക്കാമോ?
കൊട്ടാരക്കര
നിയോജകമണ്ഡലത്തിലെ ആര്‍ദ്രം
പദ്ധതി
276.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആര്‍ദ്രം
പദ്ധതിയുടെ ഭാഗമായി
കൊട്ടാരക്കര
നിയോജകമണ്ഡലത്തിലെ
ഏതെല്ലാം
പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ
കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി
മാറ്റുന്നതിന്
തീരുമാനിച്ചിരുന്നു
എന്നറിയിക്കാമോ;
(ബി)
നിലവില്‍
ഏതെല്ലാം
പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ
കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി
മാറ്റിയിട്ടുണ്ടെന്നും
അതിന്റെ ഭാഗമായി
പ്രസ്തുത
കേന്ദ്രങ്ങളില്‍
എന്തെല്ലാം പുതിയ
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തിയെന്നും
വിശദമാക്കുമോ;
(സി)
കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി
മാറ്റേണ്ട പി.എച്ച്.സി.
കളെ അപ്രകാരം മാറ്റാന്‍
എന്നത്തേയ്ക്കു
സാധിക്കുമെന്ന്
വ്യക്തമാക്കുമോ?
മെഡിക്കല്‍
കോളേജുകളെ മികവിന്റെ
കേന്ദ്രങ്ങളാക്കാന്‍ നടപടി
277.
ശ്രീ.ഐ.ബി.
സതീഷ്
,,
എ.എം. ആരിഫ്
,,
കാരാട്ട് റസാഖ്
,,
കെ.സുരേഷ് കുറുപ്പ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സംസ്ഥാനത്തെ
സര്‍ക്കാര്‍ മെഡിക്കല്‍
കോളേജുകളെ മികവിന്റെ
കേന്ദ്രങ്ങളാക്കി
മാറ്റുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
മെഡിക്കല്‍
കോളേജുകളുടെ മാസ്റ്റര്‍
പ്ലാന്‍ തയ്യാറാക്കുന്ന
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
അറിയിക്കാമോ;
(സി)
ഇത്
സംബന്ധിച്ച നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്ക്
കൂടുതല്‍ തുക
വകയിരുത്തിയിട്ടുണ്ടോ;
(ഡി)
മെഡിക്കല്‍
കോളേജുകളിലെ
പഠനനിലവാരവും ഗവേഷണ
സൗകര്യങ്ങളും
അന്താരാഷ്ട്ര
നിലവാരത്തിലേക്ക്
ഉയര്‍ത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
തിരുവനന്തപുരം
മെഡിക്കല്‍ കോളേജ്
ആശുപത്രിയിലെ കാര്‍ഡിയോളജി
വിഭാഗം
278.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
മെഡിക്കല്‍ കോളേജ്
ആശുപത്രിയില്‍
കാര്‍ഡിയോളജി
വിഭാഗത്തില്‍ എത്ര
യൂണിറ്റുകളാണ്
നിലവിലുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
എത്ര
രോഗികളാണ് പ്രതിദിനം
കാര്‍ഡിയോളജി ഒ.
പി.യില്‍ എത്തുന്നത്;
(സി)
ആശുപത്രിയിലെ
കാര്‍ഡിയോളജി
വിഭാഗത്തില്‍ പ്രതിദിനം
എത്ര രോഗികള്‍ക്ക്
ആന്‍ജിയോപ്ലാസ്റ്റി
ചികിത്സ
നല്‍കിവരുന്നുണ്ടെന്ന്
വ്യക്തമാക്കുമോ;
(ഡി)
ആന്‍ജിയോപ്ലാസ്റ്റി
ചെയ്യുന്നതിനായി
രോഗികള്‍ക്ക് ഏത് മാസം
വരെ തീയതി
നല്‍കിയിട്ടുണ്ടെന്നും
അവസാനം നൽകിയ തീയതി
ഏതാണെന്നും ഈയിനത്തില്‍
എത്ര കേസുകള്‍
പെന്ഡിംഗിലുണ്ടെന്നും
വിശദമാക്കുമോ;
(ഇ)
തിരുവനന്തപുരം
മെഡിക്കല്‍ കോളേജിലെ
കാര്‍ഡിയോളജി
വിഭാഗത്തില്‍ നിന്നും
ഒരു പ്രൊഫസര്‍ തസ്തിക
തൃശ്ശൂര്‍ മെഡിക്കല്‍
കോളേജിലേക്ക് മാറ്റുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ ഇത്
കാര്‍ഡിയോളജി
വിഭാഗത്തിന്റെ
പ്രവര്‍ത്തനങ്ങളെ
ബാധിക്കുമെന്ന കാര്യം
പരിശോധിച്ചിട്ടുണ്ടോ?
തിരുവനന്തപുരം
മെഡിക്കല്‍ കോളേജിലെ
മള്‍ട്ടിസ്പെഷ്യാലിറ്റി
ബ്ലോക്ക്
279.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
നിര്‍മ്മാണം
പൂര്‍ത്തിയാക്കുകയും ഈ
സര്‍ക്കാരിന്റെ കാലത്ത്
വീണ്ടും
പ്രവര്‍ത്തനോദ്ഘാടനം
നിര്‍വ്വഹിക്കുകയും
ചെയ്ത തിരുവനന്തപുരം
മെഡിക്കല്‍ കോളേജിലെ
മള്‍ട്ടിസ്പെഷ്യാലിറ്റി
ബ്ലോക്കിന്റെ
പ്രവര്‍ത്തനം
ആരംഭിക്കാത്തതിനുള്ള
കാരണം വിശദമാക്കുമോ;
(ബി)
ഹൃദ്രോഗവിഭാഗം
ഒഴികെ, മറ്റൊരു
വിഭാഗവും
മള്‍ട്ടിസ്പെഷ്യാലിറ്റി
ബ്ലോക്കില്‍
പ്രവര്‍ത്തിക്കുന്നില്ലായെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
രോഗികളുടെ
ബുദ്ധിമുട്ട്
പരിഹരിക്കുന്നതിനും
വിദഗ്ധ ചികിത്സ
നല്കുന്നതിനുമായി
നിര്‍മ്മിച്ച
മള്‍ട്ടിസ്പെഷ്യാലിറ്റി
ബ്ലോക്കില്‍
എത്രയുംവേഗം ചികിത്സാ
സൗകര്യം
ഏര്‍പ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ?
തിരുവനന്തപുരം
മെഡിക്കല്‍ കോളേജിന്റെ
മാസ്റ്റര്‍ പ്ലാന്‍
280.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
മെഡിക്കല്‍ കോളേജിന്റെ
മാസ്റ്റര്‍പ്ലാന്‍
അനുസരിച്ചുള്ള
നിര്‍മ്മാണോദ്ഘാടനം ഈ
സര്‍ക്കാര്‍ ആയിരം
ദിവസം
പൂര്‍ത്തിയാക്കിയതിന്റെ
ഭാഗമായി
നടത്തിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
മാസ്റ്റര്‍ പ്ലാനിന്റെ
ഭാഗമായി എന്തൊക്കെ
പദ്ധതികളാണ്
തിരുവനന്തപുരം
മെഡിക്കല്‍ കോളേജിൽ
നടപ്പിലാക്കുന്നതെന്ന്
അറിയിക്കുമോ;
(സി)
ഈ പദ്ധതിക്കായി എത്ര
തുകയാണ് സംസ്ഥാന
സര്‍ക്കാര്‍
ചെലവഴിക്കുന്നത് ;
ഇതിനായി കേന്ദ്ര
സര്‍ക്കാരിന്റെ
ഏതെങ്കിലും പദ്ധതിയില്‍
ഉള്‍പ്പെടുത്തി തുക
അനുവദിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
കോട്ടയം
ജില്ലയിലെ ഡോക്ടര്‍മാരുടെ
ഒഴിവുകള്‍
281.
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോട്ടയം
ജില്ലയില്‍ സിവില്‍
സര്ജന്, ഗൈനക്കോളജി
തസ്തികകളില്‍ ജോലി
ചെയ്യുന്ന
ഡോക്ടര്‍മാരുടെ
ആശുപത്രിയുള്‍പ്പെടെയുള്ള
വിശദവിവരം നല്‍കാമോ;
(ബി)
പ്രസ്തുത
ഡോക്ടര്‍മാര്‍ എത്ര
കാലമായി അതാതിടങ്ങളില്‍
ജോലി ചെയ്തുവരുന്നു
എന്ന് വ്യക്തമാക്കാമോ;
(സി)
ജില്ലയിലെ
ജനറല്‍ ആശുപത്രികളില്‍
എവിടെയൊക്കെ ഗൈനക്കോളജി
തസ്തിക
ഒഴിഞ്ഞുകിടക്കുന്നുവെന്നു
വ്യക്തമാക്കാമോ;
പ്രസ്തുത ഒഴിവുനികത്താൻ
നടപടി സ്വീകരിക്കുമോ?
ചെലവേറിയ
ചികിത്സകള്‍
282.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
താലൂക്കാശുപത്രികള്‍
കേന്ദ്രീകരിച്ച്
പാവപ്പെട്ട
രോഗികള്ക്ക്ചെലവേറിയ
ചികിത്സകള്‍
ഉറപ്പാക്കുവാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത് ;
(ബി)
ബൈപാസ്
ഉള്‍പ്പെടെയുള്ള
ശസ്ത്രക്രിയകള്‍ എല്ലാ
ജില്ലാആശുപത്രികളിലും
താലൂക്കാശുപത്രികളിലും
നടത്താന്‍ വേണ്ട
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ?
കായംകുളം
താലൂക്കാശുപത്രിയുടെ വരുമാനം
283.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കായംകുളം
താലൂക്കാശുപത്രിയില്‍
2016, 2017, 2018, 2019
(നാളിതുവരെ)
വര്‍ഷങ്ങളില്‍ ലഭിച്ച
വരുമാനത്തിന്റെ
വിശദാംശങ്ങള്‍ ഇനം
തിരിച്ച് ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
വരുമാനത്തില്‍ നിന്നും
എത്ര തുക ആശുപത്രിയുടെ
വികസനത്തിനായി
ചെലവഴിച്ചിട്ടുണ്ടെന്ന്
ഇനം തിരിച്ച്
വ്യക്തമാക്കാമോ?
ചാലക്കുടി
താലൂക്ക് ആശുപത്രി
284.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചാലക്കുടി
താലൂക്ക് ആശുപത്രിയില്‍
അനുവദിച്ച
ട്രോമാകെയര്‍,
സര്‍ജിക്കല്‍ വാര്‍ഡ്
എന്നിവയ്ക്കായി പുതിയ
കെട്ടിടം
നിര്‍മ്മിക്കുന്നതിനുള്ള
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
നടപടി ഏത്
ഘട്ടത്തിലാണെന്ന്
അറിയിക്കാമോ;
(സി)
പ്രസ്തുത
താലൂക്ക് ആശുപത്രിയില്‍
മാലിന്യ സംസ്കരണ
യൂണിറ്റ് (എസ്.ടി.പി.),
പവ്വര്‍ ലോണ്ട്രി,
സി.ടി. സ്കാന്‍
തുടങ്ങിയവ
ആരംഭിക്കുന്നതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ?
ഒറ്റപ്പാലം
താലൂക്കാശുപത്രിക്ക്
ജില്ലാആശുപത്രി പദവി
285.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഒറ്റപ്പാലം
താലൂക്കാശുപത്രിയെ
ജില്ലാ ആശുപത്രിയുടെ
നിലവാരത്തിലേക്ക്
ഉയര്‍ത്തി ജില്ലാ
ആശുപത്രി പദവി
നല്‍കണമെന്ന ആവശ്യം
പരിഗണനയിലുണ്ടോ;
(ബി)
പ്രസ്തുത
ആശുപത്രിയെ ജില്ലാ
ആശുപത്രിയായി
ഉയര്‍ത്തുന്നതിന് എത്ര
തസ്തികകള്‍
സൃഷ്ടിക്കേണ്ടതുണ്ട്;
അതിനായി തുക
വകയിരുത്തിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
ഇല്ലെങ്കില്‍ ന്യൂ
സര്‍വ്വീസ്
പ്രൊസീജ്വര്‍ പ്രകാരം
തുക അനുവദിക്കുന്ന
കാര്യം പരിഗണിക്കുമോ;
(സി)
ഈ
സാമ്പത്തിക വര്‍ഷം
തന്നെ ഒറ്റപ്പാലം
താലൂക്ക് ആശുപത്രിയെ
ജില്ലാ ആശുപത്രിയാക്കി
ഉയര്‍ത്തുന്നതിന് നടപടി
സ്വീകരിക്കുമോ?
മലയിന്‍കീഴ്
താലൂക്ക് ആശുപത്രിയില്‍
ഡയാലിസിസ് യൂണിറ്റ്
286.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മലയിന്‍കീഴ്
താലൂക്ക് ആശുപത്രിയില്‍
ഡയാലിസിസ് യൂണിറ്റ്
ആരംഭിക്കുന്നത്
സംബന്ധിച്ച നിര്‍ദ്ദേശം
പരിഗണനയിലുണ്ടോ;
ആയതിന്റെ
തുടര്‍നടപടികള്‍
വിശദമാക്കാമോ;
(ബി)
പ്രസ്തുത
ആശുപത്രിയില്‍ കാത്
ലാബും എെ.സി.യു. വും
സ്ഥാപിക്കുന്നത്
സംബന്ധിച്ച നിര്‍ദ്ദേശം
പരിഗണനയിലുണ്ടോ;
വിശദമാക്കാമോ ?
മുല്ലശ്ശേരി
സര്‍ക്കാര്‍ ആയുര്‍വേദ
ആശുപത്രി
287.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മണലൂര്‍
മണ്ഡലത്തിലെ
മുല്ലശ്ശേരി
സര്‍ക്കാര്‍ ആയുര്‍വേദ
ആശുപത്രിയുടെ വികസന
പ്രവര്‍ത്തനങ്ങള്‍ക്ക്
എത്ര തുക
അനുവദിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
ആശുപത്രിയില്‍ പുതിയ
കെട്ടിടനിര്‍മ്മാണത്തിനും
കിടത്തിചികിത്സയ്ക്കും
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദീകരിക്കാമോ?
കുറ്റിപ്പുറം
താലൂക്ക് ആശുപത്രി വികസനം
288.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോട്ടയ്ക്കല്‍
നിയോജകമണ്ഡലത്തിലെ
കുറ്റിപ്പുറം താലൂക്ക്
ആശുപത്രി വികസനവുമായി
ബന്ധപ്പെട്ട് കഴിഞ്ഞ
ബഡ്ജറ്റ്
പ്രഖ്യാപനത്തില്‍
ഉണ്ടായിരുന്ന
പദ്ധതിയുടെ
ഭരണാനുമതിയുമായി
ബന്ധപ്പെട്ട് മലപ്പുറം
ഡി.എം.ഒ. ,
ആരോഗ്യവകുപ്പ്
ഡയറക്ടര്‍ എന്നിവര്‍
സ്വീകരിച്ച നടപടികള്‍
അറിയിക്കുമോ;
(ബി)
ഭരണാനുമതിയുടെ
പ്രൊപ്പോസല്‍
സര്‍ക്കാരില്‍
എത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
ഇതുസംബന്ധിച്ച്
സ്വീകരിച്ച നടപടികള്‍
അറിയിക്കുമോ?
മഞ്ചേരിയില്‍
ജനറല്‍ ആശുപത്രി
ആരംഭിക്കണമെന്ന ആവശ്യം
289.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജനറല്‍
ആശുപത്രികള്‍
ആരംഭിക്കുന്ന
കാര്യത്തിലുള്ള
സര്‍ക്കാരിന്റെ നിലപാട്
വിശദമാക്കാമോ;
(ബി)
ജനറല്‍
ആശുപത്രികള്‍
ആരംഭിക്കുന്നതിനായി
നിലവില്‍ ഏതെല്ലാം
മാനദണ്ഡങ്ങളാണ്
പരിഗണിക്കുന്നത്;
വിശദമാക്കാമോ;
(സി)
മഞ്ചേരിയില്‍
ജനറല്‍ ആശുപത്രി
സ്ഥാപിക്കുന്ന
കാര്യത്തില്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന നടപടികൾ
വ്യക്തമാക്കാമോ;
(ഡി)
മഞ്ചേരിയില്‍
ജനറല്‍ ആശുപത്രി
സ്ഥാപിക്കുന്നതിനായി
ലഭിച്ചിട്ടുള്ള
നിവേദനങ്ങളുടെയും
കത്തുകളുടെയും
പകര്‍പ്പുകള്‍
ലഭ്യമാക്കാമോ?
ആശുപത്രികളിലെ
സ്റ്റാഫ് പാറ്റേണ്‍
290.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആശുപത്രികളിലെ
നിലവിലുള്ള സ്റ്റാഫ്
പാറ്റേണ്‍ ഏത്
വര്‍ഷത്തേതാണ്;
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
ജീവിതശൈലീരോഗങ്ങളുടെയും
രോഗികളുടെ
എണ്ണത്തിന്റെയും
രോഗത്തിന്റെ
തീവ്രതയുടെയും
വര്‍ദ്ധനവ്
കണക്കിലെടുത്ത്
ആശുപത്രികളിലെ സ്റ്റാഫ്
പാറ്റേണില്‍ കാലോചിതമായ
മാറ്റങ്ങള്‍
വരുത്തുവാന്‍ നടപടി
സ്വീകരിക്കുമോ ;
(സി)
കൊച്ചി
നിയോജകമണ്ഡലത്തിലെ
മഹാരാജാസ് താലൂക്ക്
ആശുപത്രിയിലെ
അനുവദിക്കപ്പെട്ടിട്ടുള്ള
സ്റ്റാഫ് പാറ്റേണ്‍
വ്യക്തമാക്കാമോ;
നിലവിലുള്ള ജീവനക്കാര്‍
എത്രയെന്ന്
വെളിപ്പെടുത്താമോ;
(ഡി)
പ്രസ്തുത
ആശുപത്രിയില്‍ കഴിഞ്ഞ
മൂന്ന് വര്‍ഷമായി
ഇന്‍പേഷ്യന്റ്,
ഔട്ട്പേഷ്യന്റ്
വിഭാഗങ്ങളില്‍
പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ള
രോഗികളുടെ എണ്ണം
വിശദമാക്കാമോ?
കരുനാഗപ്പള്ളി
താലൂക്കാശുപത്രിയുടെ
മാസ്റ്റര്‍പ്ലാന്‍
291.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
താലൂക്കാശുപത്രിയുടെ
വികസനപ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി
മാസ്റ്റര്‍പ്ലാന്‍
തയ്യാറാക്കിയിട്ടുണ്ടോ
; എങ്കില്‍ ഏത്
ഏജന്‍സിയാണ് പ്ലാന്‍
തയ്യാറാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
പ്ലാന്‍ കിഫ്ബി
അംഗീകരിച്ചിട്ടുണ്ടോ;
വിശദീകരിക്കുമോ ;
(സി)
മാസ്റ്റര്‍
പ്ലാന്‍ പ്രകാരമുള്ള
വികസനപ്രവര്‍ത്തനങ്ങള്‍
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ ?
നെയ്യാറ്റിന്‍കര
ജനറല്‍ ആശുപത്രി
292.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
ജനറല്‍ ആശുപത്രിയിലെ
സൗകര്യങ്ങള്‍
മെച്ചപ്പെടുത്തുന്നതിന്
07-11-2018-ല്‍ സ്ഥലം
എം. എൽ. എ നല്കിയ
നിവേദനം പരിഗണിച്ച്
ആരോഗ്യവകുപ്പ് അഡീഷണല്‍
ചീഫ് സെക്രട്ടറി,
ആരോഗ്യവകുപ്പ്
ഡയറക്ടര്‍ക്ക് നല്കിയ
A1/396/2018 നമ്പർ
കത്ത് പ്രകാരം
നെയ്യാറ്റിന്‍കര ജനറല്‍
ആശുപത്രിയെ രോഗീസൗഹൃദ
ആശുപത്രി
ആക്കുന്നതിനുള്ള
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
(ബി)
ഏതൊക്കെ
തരത്തിലുള്ള
നിര്‍ദ്ദേശങ്ങളാണ്
ഡി.എച്ച്.എസ്.
നല്‍കിയതെന്ന്
വ്യക്തമാക്കുമോ;
(സി)
ഡി.എച്ച്.എസ്.
ന്റെ റിപ്പോര്‍ട്ട്
അടിസ്ഥാനമാക്കിയുള്ള
നിര്‍ദ്ദേശങ്ങള്‍
എപ്പോള്‍
പരിഗണിക്കുമെന്ന്
വ്യക്തമാക്കാമോ?
ആശുപത്രികള്‍ക്കായി
പ്ലാന്‍ ഫണ്ടില്‍ നിന്നും
അനുവദിച്ച തുക
293.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
2018-19
സാമ്പത്തിക വര്‍ഷം
ആരാേഗ്യ വകുപ്പിന്റെ
പ്ലാന്‍ ഫണ്ടില്‍
നിന്നും സംസ്ഥാനത്തെ
ഏതെല്ലാം ആശുപത്രികളുടെ
അടിസ്ഥാനസൗകര്യവികസനത്തിന്
എത്ര തുക വീതം
അനുവദിച്ചിട്ടുണ്ടെന്ന്
ജില്ലതിരിച്ച്
വ്യക്തമാക്കാമാേ?
കുടുംബാരോഗ്യകേന്ദ്രങ്ങളായി
ഉയര്‍ത്തിയ ആശുപത്രികള്‍
294.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കുടുംബാരോഗ്യകേന്ദ്രങ്ങളായി
ഉയര്‍ത്തിയ
ആശുപത്രികളുടെ
പ്രവര്‍ത്തനം
സര്‍ക്കാര്‍
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
എത്ര
കുടുംബാരോഗ്യകേന്ദ്രങ്ങളാണ്
നിലവിലുള്ളത് എന്ന്
വിശദമാക്കുമോ;
(സി)
കുടുംബാരോഗ്യകേന്ദ്രങ്ങളുടെ
പ്രവര്‍ത്തനം തുടങ്ങിയ
ശേഷം ദിനംപ്രതി എത്ര
രോഗികളാണ് ഇത്തരം
കേന്ദ്രങ്ങളില്‍
എത്തുന്നത് എന്ന്
സര്‍ക്കാര്‍
വിലയിരുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
കുടുംബാരോഗ്യകേന്ദ്രം
തുടങ്ങുന്നതിന് മുമ്പും
ശേഷവുമുള്ള കണക്ക്
ലഭ്യമാക്കുമോ?
മുക്കം
സി.എച്ച്.സി.യുടെ നിലവാരം
ഉയര്‍ത്തല്‍
295.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മലയോര
മേഖലയുടെ ആസ്ഥാനമായ
മുക്കത്തെ
സാമൂഹികാരോഗ്യ
കേന്ദ്രത്തിന്റെ
അടിസ്ഥാന സൗകര്യങ്ങള്‍
വര്‍ദ്ധിപ്പിക്കുന്നതിനും
താലൂക്ക് ആശുപത്രിയുടെ
നിലവാരത്തിലേക്ക്
ഉയര്‍ത്തുന്നതിനുമുള്ള
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
താലൂക്ക്
ആശുപത്രി
നിലവാരത്തിലേക്ക്
സി.എച്ച്.സി.യെ
ഉയര്‍ത്തുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്താണെന്ന്
വ്യക്തമാക്കുമോ?
റാന്നി
താലൂക്ക് ആശുപത്രി
296.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
താലൂക്ക്
ആശുപത്രിക്ക് ആവശ്യമായ
തസ്തികകള്‍
ഏതൊക്കെയാണെന്നും
എത്രയെണ്ണമാണെന്നും ഇനം
തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
റാന്നി
താലൂക്ക് ആശുപത്രിയില്‍
നിലവിലുള്ള തസ്തികകള്‍
എത്രയെന്നും ഇപ്പോള്‍
ഏതൊക്കെ തസ്തികകളിൽ
ഒഴിവുകളുണ്ടെന്നും
അറിയിക്കുമോ ;
(സി)
താലൂക്ക്
ആശുപത്രി എന്ന
പരിഗണനയില്‍ പുതിയ
തസ്തികകള്‍ പ്രസ്തുത
ആശുപത്രിയ്ക്കായി
അനുവദിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ഡി)
ശബരിമല
ഉള്‍പ്പെടുന്ന താലുക്ക്
ആസ്ഥാനത്തെ ആശുപത്രി
എന്ന പരിഗണനയില്‍
പ്രത്യേകം തസ്തികകള്‍
അനുവദിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
വയനാട്
ജില്ലാആശുപത്രിയില്‍ കാത്
ലാബ്
297.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വയനാട്
ജില്ലാആശുപത്രിയില്‍
കാത് ലാബ്
സ്ഥാപിക്കുന്നതിനുള്ള
നടപടികളുടെ നിലവിലെ
സ്ഥിതി അറിയിക്കാമോ;
(ബി)
പ്രസ്തുത
ലാബില്‍ ഒരുക്കുന്ന
സൗകര്യങ്ങളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
റാന്നി
താലൂക്കാശുപത്രിക്ക് പുതിയ
കെട്ടിടം
298.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
റാന്നി
താലൂക്കാശുപത്രിക്ക്
പുതിയതായി കെട്ടിടം
നിര്‍മ്മിക്കുന്ന
നടപടികള്‍ ഏതു ഘട്ടം
വരെയായി; ഇതിന്റെ
പ്ലാന്‍
തയ്യാറാക്കിയിട്ടുണ്ടോ;
എത്ര നിലയുള്ള കെട്ടിടം
നിര്‍മ്മിക്കാനാണ്
ഉദ്ദേശിക്കുന്നത്;
എന്തൊക്കെ
സൗകര്യങ്ങളാണ്
കെട്ടിടത്തില്‍
ഉള്‍പ്പെടുത്തുക;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
പുതിയ
കെട്ടിടത്തിന്
എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ടോ;
എങ്കിൽ കെട്ടിടം
നിര്‍മ്മിക്കുന്നതിന്
എത്ര രൂപ
വകയിരുത്തിയിട്ടുണ്ട്;
വിശദമാക്കുമോ ;
(സി)
പുതിയ
കെട്ടിടനിര്‍മ്മാണവുമായി
ബന്ധപ്പെട്ട് ഇനി
എന്തൊക്കെ
പ്രവൃത്തികളാണ്
പൂര്‍ത്തിയാക്കാനുള്ളത്;
ഇത് പൂര്‍ത്തിയാക്കി
കെട്ടിടം നിര്‍മ്മാണം
എന്നാരംഭിക്കാനാകുമെന്ന്
വ്യക്തമാക്കുമോ ?
അടിമാലി
താലൂക്ക് ആശുപത്രിയുടെ
പ്രവര്‍ത്തനം വിപുലീകരിക്കല്‍
299.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ദേവികുളം
നിയോജകമണ്ഡലത്തിലെ
അടിമാലി താലൂക്ക്
ആശുപത്രിയുടെ
പ്രവര്‍ത്തനം
വിപുലീകരിക്കുന്നതിന്
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ആശുപത്രിയുടെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്നതിനായി
പുതിയ തസ്തികകള്‍
സൃഷ്ടിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
നാട്ടിക
മണ്ഡലത്തില്‍ ആരോഗ്യ വകുപ്പ്
മുഖാന്തിരം നടപ്പിലാക്കിയ
പ്രവര്‍ത്തനങ്ങള്‍
300.
ശ്രീമതി
ഗീതാ ഗോപി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
നാട്ടിക നിയോജക
മണ്ഡലത്തില്‍ ആരോഗ്യ
വകുപ്പ് മുഖാന്തിരം
നടപ്പിലാക്കിയ
പ്രവര്‍ത്തനങ്ങളുടെ
വിശദാംശം നല്‍കുമോ;
(ബി)
ആര്‍ദ്രം
പദ്ധതിയില്‍
ഉള്‍പ്പെടുത്തി നാട്ടിക
മണ്ഡലത്തില്‍ ഏതെല്ലാം
തസ്തികകള്‍ എത്ര വീതം
സൃഷ്ടിച്ചുവെന്നും അവ
എവിടെയെല്ലാമാണെന്നും
വ്യക്തമാക്കുമോ;
(സി)
അന്തിക്കാട്
സി.എച്ച്.സി. യെ
താലൂക്കാശുപത്രിയായി
ഉയര്‍ത്തുന്നതിനും
ആവശ്യമായ ജീവനക്കാരെ
നിയമിക്കുന്നതിനും
സ്വീകരിച്ച നടപടി
വ്യക്തമാക്കുമോ?
കോങ്ങാട്
സി.എച്ച്.സി. യില്‍ കിടത്തി
ചികിത്സ
301.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോങ്ങാട്
സി.എച്ച്.സി. യില്‍
കിടത്തി ചികിത്സ
ആരംഭിക്കുന്നതിനുള്ള
പശ്ചാത്തല
സൗകര്യവികസനത്തിന്
നടപടി സ്വീകരിക്കുമോ;
(ബി)
കോങ്ങാട്
സി.എച്ച്.സി.യില്‍
സ്റ്റാഫ് പാറ്റേണ്‍
അനുസരിച്ചുള്ള
ജീവനക്കാരെ
നിയമിക്കുന്നതിനുള്ള
നടപടി സ്വീകരിയ്ക്കുമോ;
(സി)
കോങ്ങാട്
സി.എച്ച്.സി.യില്‍
കിടത്തി ചികിത്സ
ഉണ്ടായിരുന്നുവെന്നും
ആയത് പിന്നീട്
നിര്‍ത്തലാക്കുകയാണ്
ഉണ്ടായതെന്നുള്ള വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
പ്രസ്തുത
സി.എച്ച്.സി. യില്‍
കിടത്തി ചികിത്സ
പുനഃരാരംഭിക്കന്നതിന്
നടപടി സ്വീകരിയ്ക്കുമോ?
കായംകുളം
താലൂക്കാശുപത്രിയുടെ വികസനം
302.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
കായംകുളം
താലൂക്കാശുപത്രിയുടെ
ഭൗതികസാഹചര്യങ്ങള്‍
മെച്ചപ്പെടുത്തുന്നതിനായി
എന്തെങ്കിലും പദ്ധതി
കിഫ്ബി വഴി
നടപ്പിലാക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
പാറശ്ശാല
നിയാേജകമണ്ഡലത്തില്‍
ആരാേഗ്യവകുപ്പിന്റെ പ്ലാന്‍
ഫണ്ട്
പ്രവൃത്തികള്‍
303.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തിലെത്തിയ ശേഷം
ആരാേഗ്യവകുപ്പിന്റെ
പ്ലാന്‍ ഫണ്ടില്‍
നിന്നും പാറശ്ശാല
നിയാേജകമണ്ഡലത്തില്‍
ഇതുവരെ ഏതെല്ലാം
പ്രവൃത്തികള്‍ക്ക് തുക
അനുവദിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമാേ;
(ബി)
പെരുങ്കടവിള
സി.എച്ച്.സി.യിലെ
അടിസ്ഥാന സൗകര്യക്കുറവ്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
ഇത്
പരിഹരിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമാേ?
താനൂരിലെ
കുടുംബാരോഗ്യകേന്ദ്രങ്ങള്‍
304.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയില്‍ ആകെ എത്ര
പി.എച്ച്.സി. കളെയാണ്
എഫ്.എച്ച്.സി. കളായി
ഉയര്‍ത്തിയത് എന്ന്
അറിയിക്കുമോ;
(ബി)
താനൂര്‍
നിയോജകമണ്ഡലത്തില്‍
നിലവില്‍ എത്ര
കുടുംബാരോഗ്യകേന്ദ്രങ്ങളാണ്
അനുവദിച്ചിട്ടുള്ളത്;
(സി)
താനൂരില്‍
അനുവദിച്ച
കുടുംബാരോഗ്യകേന്ദ്രങ്ങള്‍
എല്ലാം പൂര്‍ണ്ണമായി
പ്രവര്‍ത്തനം
തുടങ്ങാന്‍
കഴിഞ്ഞിട്ടുണ്ടോ;
നിലവില്‍ എന്തെങ്കിലും
തടസ്സങ്ങള്‍
നേരിടുന്നുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(ഡി)
മത്സ്യത്തൊഴിലാളികളും
മറ്റ്
പിന്നോക്കവിഭാഗങ്ങളും
തിങ്ങിപ്പാര്‍ക്കുന്ന
താനൂരിലെ ജനങ്ങളുടെ
സാമ്പത്തിക
പിന്നോക്കാവസ്ഥ കൂടി
പരിഗണിച്ച് കൂടുതല്‍
കുടുംബാരോഗ്യകേന്ദ്രങ്ങള്‍
ആരംഭിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
ഡയാലിസിസ്
സെന്ററും കാരുണ്യ
ഫാര്‍മസിയും ആരംഭിക്കാന്‍
നടപടി
305.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മലപ്പുറം
ഗവണ്മെന്റ് താലൂക്ക്
ആശുപത്രിയില്‍
ഡയാലിസിസ് സെന്ററും
കാരുണ്യ ഫാര്‍മസിയും
ആരംഭിക്കുന്നത്തിനുള്ള
നടപടികള്‍ ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ് ;
വിശദാംശം നല്‍കുമോ ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കുമോ ;
(സി)
പ്രസ്തുത
ആശുപത്രിയില്‍ കാരുണ്യ
ഫാര്‍മസിയും ഡയാലിസിസ്
കേന്ദ്രവും
ആരംഭിക്കുവാന്‍ സത്വര
നടപടി സ്വീകരിക്കുമോ ?
പട്ടാമ്പി
താലൂക്ക് ആശുപത്രിയുടെ വികസനം
306.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
പട്ടാമ്പി
താലൂക്ക് ആശുപത്രിയുടെ
വികസനത്തിനായി
ആശുപത്രിയോട്
ചേർന്നുള്ള സ്ഥലം
ഏറ്റെടുക്കുന്നതുമായി
ബന്ധപ്പെട്ട നടപടികൾ
ഏത് ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ?
കൊയിലാണ്ടി
താലൂക്ക് ആശുപത്രിയിൽ
ട്രോമാകെയര്‍ യൂണിറ്റ്
ട്രോമാകെയര്‍ യൂണിറ്റ്
307.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊയിലാണ്ടി
താലൂക്ക്
ആശുപത്രിക്കായി
അനുവദിച്ച ട്രോമാകെയര്‍
യൂണിറ്റിന്റെ
നിര്‍വ്വഹണ ഏജന്‍സിയായ
കെ.എം.സി.എസ്.എല്‍.എന്തെല്ലാം
പ്രവൃത്തികളാണ് ഇതുമായി
ബന്ധപ്പെട്ട്
ആശുപത്രിയില്‍
നടപ്പിലാക്കിയതെന്ന്
വിശദമാക്കാമോ;
(ബി)
എത്ര
കോടി രൂപയുടെ
മെഡിക്കല്‍
ഉപകരണങ്ങളാണ് ഇതിന്റെ
ഭാഗമായി
അനുവദിച്ചിട്ടുള്ളത്;
വിശദീകരിക്കുമോ;
(സി)
അനുവദിച്ച
ഉപകരണങ്ങളില്‍
ലഭ്യമാകാൻ ബാക്കിയുള്ള
ഉപകരണങ്ങള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഉപകരണങ്ങള്‍
ലഭ്യമാക്കാന്‍
ബാക്കിയുണ്ടെങ്കില്‍
ആയത് ലഭ്യമാക്കി
പ്രവൃത്തികള്‍ എന്ന്
പൂര്‍ത്തീകരിക്കുമെന്ന്
വ്യക്തമാക്കാമോ?
ഒറ്റപ്പാലം
നിയോജകമണ്ഡലത്തിലെ
കുടുംബാരോഗ്യകേന്ദ്രങ്ങള്‍
308.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഒറ്റപ്പാലം
നിയോജകമണ്ഡലത്തിലെ
സി.എച്ച്.സി,
പി.എച്ച്.സി എന്നിവ
ഏതെല്ലാമെന്ന്
വിശദമാക്കാമോ;
(ബി)
നിയോജകമണ്ഡലത്തിലെ
ഏതെല്ലാം പി.എച്ച്.സി.
കളെയാണ്
കുടുംബാരോഗ്യകേന്ദ്രമാക്കി
ഉയര്‍ത്തിയത്; വിശദാംശം
ലഭ്യമാക്കാമോ ;
(സി)
പി.എച്ച്.സി.കളെ
കുടുംബാരോഗ്യകേന്ദ്രമാക്കുമ്പോള്
, പ്രവര്‍ത്തനത്തില്‍
എന്തെല്ലാം ഗുണപരമായ
മാറ്റങ്ങളാണുണ്ടാവുക
എന്ന് വിശദമാക്കാമോ?
ഒറ്റപ്പാലം
താലൂക്കാശുപത്രിയുടെ
മാസ്റ്റര്‍പ്ലാന്‍
309.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഒറ്റപ്പാലം
താലൂക്കാശുപത്രിയുടെ
വികസനത്തിനായി
മാസ്റ്റര്‍പ്ലാന്‍
നടപ്പിലാക്കുന്നതിന്
തീരുമാനം
എടുത്തിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ;
(ബി)
എത്ര
തുകയാണ് ഇതിനായി
വകയിരുത്തിയിരിക്കുന്നത്;
(സി)
മാസ്റ്റര്‍
പ്ലാൻ പ്രകാരമുള്ള
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
എന്ന് ആരംഭിക്കുവാന്‍
കഴിയും എന്ന്
വ്യക്തമാക്കാമോ?
കൊട്ടാരക്കര
താലൂക്ക് ആശുപത്രിയിലെ പുതിയ
തസ്തികകള്‍
310.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആര്‍ദ്രം
പദ്ധതിയുടെ ഭാഗമായി
കൊട്ടാരക്കര താലൂക്ക്
ഹെഡ്ക്വാര്‍ട്ടേഴ്സ്
ആശുപത്രിയില്‍ ഏതെല്ലാം
തസ്തികകള്‍ പുതിയതായി
സൃഷ്ടിച്ചിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
തസ്തികകളില്‍
ജീവനക്കാരെ
നിയമിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍ നല്‍കുമോ
?
കൊട്ടാരക്കര
താലൂക്ക് ആശുപത്രിയിലെ
ട്രോമാകെയര്‍ സംവിധാനം
311.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊട്ടാരക്കര
താലൂക്ക് ആശുപത്രിയില്‍
ട്രോമാകെയര്‍ യൂണിറ്റ്
ആരംഭിച്ച് പ്രവര്‍ത്തനം
നടത്തുന്നതിനായി
നിലവില്‍
നടത്തിയിട്ടുള്ള
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ;
(ബി)
ട്രോമാകെയര്‍
സംവിധാനം
പ്രാവര്‍ത്തികമാക്കാന്‍
ഇനി എന്തെല്ലാം
സജ്ജീകരണങ്ങള്‍
ആവശ്യമുണ്ടെന്നും ആയത്
പൂര്‍ത്തീകരിക്കുന്നതിന്
സ്വീകരിച്ചുവരുന്ന
നടപടികളും
വിശദമാക്കുമോ;
(സി)
ട്രോമാകെയര്‍ സംവിധാനം
എന്നുമുതല്‍
പ്രവര്‍ത്തിപ്പിക്കാന്‍
സാധിക്കുമെന്ന്
അറിയിക്കാമോ?
ആറ്റിങ്ങല്‍
മണ്ഡലത്തിലെ ആര്‍ദ്രം പദ്ധതി
312.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
ആര്‍ദ്രം
പദ്ധതി പ്രകാരം
കുടുബാരോഗ്യകേന്ദ്രങ്ങളായി
ഉയര്‍ത്തിയ ആറ്റിങ്ങല്‍
നിയോജകമണ്ഡലത്തിലെ
പ്രാഥമിക
ആരോഗ്യകേന്ദ്രങ്ങളില്‍
നടപ്പിലാക്കുന്ന
അടിസ്ഥാന സൗകര്യവികസനം
ഏത് ഘട്ടത്തിലാണ്; അവ
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
തിരുവമ്പാടി
മണ്ഡലത്തിലെ
കുടുംബാരോഗ്യകേന്ദ്രങ്ങള്‍
313.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍
കുടുംബാരോഗ്യകേന്ദ്രങ്ങളാക്കുന്ന
പദ്ധതിയില്‍,
കുടുംബാരോഗ്യകേന്ദ്രങ്ങളായി
തെരഞ്ഞെടുക്കപ്പെട്ട
തിരുവമ്പാടി
മണ്ഡലത്തിലെ
പ്രാഥമികാരോഗ്യ
കേന്ദ്രങ്ങളുടെ നിലവിലെ
പ്രവർത്തനം സംബന്ധിച്ച
വിശദാംശം ലഭ്യമാക്കുമോ;
(ബി)
ഇവ
പൂര്‍ണ്ണതോതില്‍ എന്നു
മുതല്‍
പ്രവര്‍ത്തിപ്പിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ?
നെടുമങ്ങാട്
നിയോജകമണ്ഡലത്തിലെ
ആരോഗ്യവകുപ്പ് പ്രവൃത്തികള്‍
314.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം നെടുമങ്ങാട്
നിയോജകമണ്ഡലത്തില്‍
ആരോഗ്യവകുപ്പ്
നടപ്പിലാക്കിയ
പ്രവൃത്തികളുടെ
വിശദവിവരം നല്‍കുമോ;
(ബി)
ആര്‍ദ്രം
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
നെടുമങ്ങാട്
നിയോജകമണ്ഡലത്തില്‍
ഏതെല്ലാം തസ്തിക
സൃഷ്ടിച്ചുവെന്നും അവ
എവിടെയെല്ലാമാണെന്നും
വ്യക്തമാക്കുമോ?
കുഴല്‍മന്ദം
സാമൂഹ്യാരോഗ്യകേന്ദ്രത്തില്‍
ട്രോമാകെയര്‍ യൂണിറ്റ്
315.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആലത്തൂര്‍
നിയോജകമണ്ഡലത്തിലെ
കുഴല്‍മന്ദം
സാമൂഹ്യാരോഗ്യകേന്ദ്രത്തില്‍
നിര്മ്മിക്കാനുദ്ദേശിച്ചിരിക്കുന്ന
ട്രോമാകെയര്‍
യൂണിറ്റിന്റെ
ഇപ്പോഴത്തെ അവസ്ഥ
എന്തെന്ന് വിശദമാക്കാമോ
;
(ബി)
നിലവിലെ
അടിയന്തിര സാഹചര്യം
പരിഗണിച്ച്
ട്രോമാകെയര്‍ യൂണിറ്റ്
ഉടനെ
തുടങ്ങുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
കുറവിലങ്ങാട്
താലൂക്ക് ആശുപത്രിയുടെ
കെട്ടിടനിര്‍മ്മാണം
316.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കുറവിലങ്ങാട്
താലൂക്ക് ആശുപത്രിയുടെ
കെട്ടിടനിര്‍മ്മാണത്തിന്
കേരള സ്റ്റേറ്റ്
ഹൗസിംഗ് ബോർഡ് മുഖേന
സമർപ്പിച്ച ഡീറ്റൈൽഡ്
പ്രൊജക്റ്റ്
റിപ്പോർട്ട് കിഫ്ബി വഴി
നടപ്പാക്കുന്നതിന്
സ്വീകരിച്ചുവരുന്ന
നടപടി വ്യക്തമാക്കാമോ;
(ബി)
24/2/2018
-ലെ 627/2018/H നമ്പർ
സർക്കാർ ഉത്തരവിലൂടെ
ഹൗസിംഗ് ബോര്‍ഡിനെ
എസ്.പി.വി. ആയി
ചുമതലപ്പെടുത്തുകയും
ഹൗസിംഗ് ബോര്‍ഡ്
എസ്റ്റിമേറ്റും
ഡി.പി.ആറും തയ്യാറാക്കി
കോട്ടയം ഡി.എം.ഒ. വഴി
ഡി എച്ച്.എസ്. - ന്
സമര്‍പ്പിക്കുകയും
ചെയ്തുവെങ്കിലും
നാളിതുവരെ ആവശ്യമായ
പരിശോധന
വകുപ്പുതലത്തില്‍
നടത്തി കിഫ്ബിയുടെ
ബോര്‍ഡ് മീറ്റിംഗില്‍
സമര്‍പ്പിക്കാത്തതിന്റെ
കാരണം വ്യക്തമാക്കാമോ;
ആയത് എന്നത്തേയ്ക്ക്
സമര്‍പ്പിക്കും
എന്നറിയിക്കാമോ;
(സി)
ഇതുമായി
ബന്ധപ്പെട്ട ഫയലില്‍
നിലവിൽ സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കാമോ?
തൃക്കരിപ്പൂര്‍,
നിലേശ്വരം താലൂക്ക്
ആശുപത്രികളിലെ ഡയാലിസിസ്
യൂണിറ്റ്
317.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പ്രഖ്യാപിച്ച
തൃക്കരിപ്പൂര്‍,
നിലേശ്വരം എന്നീ
താലൂക്ക് ആശുപത്രികളിലെ
ഡയാലിസിസ് യൂണിറ്റ്
പ്രവര്‍ത്തനസജ്ജമാക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമാേ?
നെയ്യാറ്റിന്‍കര
ജനറല്‍ ആശുപത്രിയിലെ
ട്രോമാകെയര്‍ യൂണിറ്റ്
318.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
ജനറല്‍ ആശുപത്രിയില്‍
സ്ഥാപിക്കുന്ന
ട്രോമാകെയര്‍
യൂണിറ്റിന്
ആവശ്യമായ ഉപകരണങ്ങള്‍
വിതരണം ചെയ്യുന്നതിന്
കേരള മെഡിക്കല്‍
സര്‍വ്വീസസ്
കോര്പ്പറേഷന് എന്ത്
നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ;
(ബി)
ഏതെല്ലാം
ഉപകരണങ്ങളാണ് ഇതിനായി
മെഡിക്കല്‍ സര്‍വ്വീസസ്
കോര്പ്പറേഷന് വിതരണം
നടത്തിയത്; ഇനിയും
ഏതൊക്കെ ഉപകരണങ്ങള്‍
വിതരണം
നടത്തേണ്ടതുണ്ടെന്ന്
വിശദീകരിക്കാമോ;
(സി)
ട്രോമാകെയര്‍
യൂണിറ്റിന് ആവശ്യമായ
സര്ജന്, ഓര്‍ത്തോ,
അനസ്തേഷ്യ എന്നീ
വിഭാഗങ്ങളിലെ
ഡോക്ടര്‍മാരെ
നിയമിക്കുന്നതിന്
സ്വീകരിച്ച നടപടി
അറിയിക്കാമോ;
ക്ലിനിക്കല്‍
വിഭാഗത്തില്‍ അധികമായി
എത്ര പേരുടെ സേവനമാണ്
ലഭിക്കേണ്ടതെന്ന്
വ്യക്തമാക്കാമോ;
(ഡി)
ട്രോമാകെയര്‍
യൂണിറ്റിന്റെ
പ്രവര്‍ത്തനം 2019
ജൂണ്‍ മാസത്തില്‍
ആരംഭിക്കാന്‍ കഴിയുമോ?
പെരിന്തല്‍മണ്ണ
ജില്ലാ ആശുപത്രിയില്‍ അധിക
തസ്തികകള്‍ക്കായുള്ള
പ്രാെപ്പാേസൽ
319.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പെരിന്തല്‍മണ്ണ
ജില്ലാ ആശുപത്രിയില്‍
ജിവനക്കാരുടെ അധിക
തസ്തികകള്‍
അനുവദിയ്ക്കുന്നത്
സംബന്ധിച്ചുള്ള
പ്രാെപ്പാേസലിന്റെ
നിലവിലത്തെ സ്ഥിതി
അറിയിക്കാമാേ ;
(ബി)
ആവശ്യത്തിന്
ജീവനക്കാര്‍ ഇല്ലാത്തത്
ആശുപത്രിയുടെ സുഗമമായ
പ്രവര്‍ത്തനത്തെ
പ്രതികൂലമായി
ബാധിയ്ക്കുന്നുണ്ടെന്ന
കാര്യം ഗൗരവമായി
കാണുന്നുണ്ടാേ;
(സി)
അധികമായി
ഏതെല്ലാം തസ്തികയില്‍
എത്ര ജീവനക്കാരെ
അനുവദിയ്ക്കുന്നതിനാണ്
ആരാേഗ്യവകുപ്പ്
ഡയറക്ടര്‍
പ്രാെപ്പാേസല്
തയ്യാറാക്കിയിട്ടുള്ളത്;
വിശദാംശം
ലഭ്യമാക്കുമാേ;
(ഡി)
പ്രസ്തുത
പ്രപ്പാേസലിന്റേ
അടിസ്ഥാനത്തില്‍ അധിക
തസ്തികകള്‍
അടിയന്തരമായി
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമാേ ?
ജൂനിയര്‍
ഹെൽത്ത് ഇന്‍സ്പെക്ടര്‍
നിയമനം
320.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആരോഗ്യവകുപ്പില്‍
എത്ര ജൂനിയര്‍ ഹെൽത്ത്
ഇന്‍സ്പെക്ടര്‍
തസ്തികകൾ
നിലവിലുണ്ടെന്നും
ഇതില്‍ എത്ര തസ്തികകള്‍
ഒഴിഞ്ഞുകിടക്കുന്നുണ്ടെന്നും
ജില്ല തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനതല
പ്രമോഷന് തസ്തികയായ
ജെ.എച്ച്.ഐ. ഗ്രേഡ്-I
ന്റെ എത്ര ഒഴിവുകളാണ്
നിലവിലുള്ളതെന്നും അവ
എവിടെയെല്ലാമാണുള്ളതെന്നും
ജില്ല തിരിച്ച്
അറിയിക്കാമോ;
(സി)
ജെ.എച്ച്.ഐ.
ഗ്രേഡ്-2 ല്‍ നിന്ന്
ഗ്രേഡ്-1 ലേക്ക്
അവസാനമായി
സ്ഥാനക്കയറ്റം
നല്‍കിയത് എപ്പോഴാണ്;
(ഡി)
ജെ.എച്ച്.ഐ.
ഗ്രേഡ്-2ല്‍ നിന്ന്
ഗ്രേഡ്-1 ലേക്ക്
സ്ഥാനക്കയറ്റം
നടന്നാല്‍ എത്ര
ഗ്രേഡ്-2 ഒഴിവുകള്‍
സൃഷിടിക്കപ്പെടുമെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(ഇ)
ഇതില്‍
എത്ര ഒഴിവുകള്‍
പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്നും
ഇനി എത്ര ഒഴിവുകള്‍
പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്യാനുണ്ടെന്നും
ജില്ല തിരിച്ച്
അറിയിക്കുമോ;
(എഫ്)
ഇല്ലെങ്കില്‍
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്യാതിരിക്കാനുള്ള
കാരണം വ്യക്തമാക്കാമോ;
(ജി)
നിലവില്‍
ഏതെല്ലാം ജില്ലകളിലാണ്
ബൈട്രാന്‍സ്ഫര്‍
നിയമനങ്ങള്‍,
അനുവദിച്ചതിനേക്കാള്‍
കൂടുതലാണെന്ന്
കണ്ടെത്തിയത്; അതിന്റെ
അടിസ്ഥാനത്തില്‍
സര്‍ക്കാര്‍
എന്തെങ്കിലും
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ?
ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍ തസ്തിക
സൃഷ്ടിക്കല്‍
321.
ശ്രീ.എന്‍.
വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ലെപ്രസി-ജനറല്‍
ഹെല്‍ത്ത്
സംയോജനത്തിന്റെ ഭാഗമായി
സൃഷ്ടിക്കപ്പെട്ട
ഹെല്‍ത്ത്
ഇന്‍സ്പെക്ടറുടെ
സൂപ്പര്‍ ന്യൂമററി
തസ്തിക ലെപ്രസി വിഭാഗം
ജീവനക്കാരുടെ
റിട്ടയര്‍മെന്റിന് ശേഷം
ഒഴിഞ്ഞ് കിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഇപ്രകാരം ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍ തസ്തിക
ഇല്ലാതാകുന്ന
പഞ്ചായത്തുകളില്‍
പ്രസ്തുത തസ്തിക
സൃഷ്ടിയ്ക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ ?
ആരോഗ്യവകുപ്പില്‍
മലപ്പുറം ജില്ലയിലുള്ള
ഒഴിവുകള്‍
322.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആരോഗ്യവകുപ്പില്‍
മലപ്പുറം ജില്ലയില്‍
വിവിധ തസ്തികകളിലുള്ള
ഒഴിവുകളുടെ എണ്ണം
തസ്തിക തിരിച്ച്
വെളിപ്പെടുത്തുമോ ;
(ബി)
ജില്ലയിലെ
ഏതെല്ലാം ഓഫീസുകളില്‍
വിവിധ തസ്തികകളില്‍
താല്‍ക്കാലിക
ജീവനക്കാര്‍ ജോലി
ചെയ്യുന്നുണ്ടെന്ന്
അറിയിക്കുമോ ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
വിവിധ തസ്തികകളില്‍
പി.എസ്.സി. വഴി
മലപ്പുറം ജില്ലയില്‍
എത്ര നിയമനം നടത്തി;
ബാക്കിയുള്ള ഒഴിവുകള്‍
എത്രയെന്ന്
വ്യക്തമാക്കുമോ ;
(ഡി)
ബാക്കിയുള്ള
ഒഴിവുകളില്‍ നിയമനം
നടത്താന്‍ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ ;
വിശദാംശം നല്‍കുമോ ?
കെ.എച്ച്.ആര്.ഡബ്ല്യൂ.എസ്.
ന് കീഴില്‍
പ്രവര്‍ത്തിക്കുന്ന കാത്
ലാബുകള്‍
323.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെ.എച്ച്.ആര്.ഡബ്ല്യൂ.എസ്.
ന് കീഴില്‍
പ്രവര്‍ത്തിക്കുന്ന
കാത് ലാബുകള്‍ ഏതൊക്കെ
സര്‍ക്കാര്‍
ആശുപത്രികളിലും
മെഡിക്കല്‍
കോളേജുകളിലുമാണ്
പ്രവര്‍ത്തിക്കുന്നത്
എന്നതിന്റെ വിശദാംശം
നല്‍കുമോ;
(ബി)
പ്രസ്തുത
കാത്
ലാബുകള്‍ക്കാവശ്യമായ
ഉപകരണങ്ങള്‍
ലഭിക്കാത്തതുമൂലം പല
കാത് ലാബുകളും
അടച്ചിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇതിന്റെ
കാരണം എന്താണെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(സി)
സാധാരണക്കാരായ
രോഗികള്‍ക്ക്
ആശ്വാസമേകുന്ന
രീതിയില്‍ സര്‍ക്കാര്‍
ആശുപത്രികളിലും
മെഡിക്കല്‍
കേളേജുകളിലും
പ്രവര്‍ത്തിക്കുന്ന
കാത് ലാബുകള്‍
തടസ്സമില്ലാതെ
തുടര്‍ന്ന്
പ്രവര്‍ത്തിക്കുന്നതിനുവേണ്ട
അടിയന്തര നടപടി
സ്വീകരിക്കുമോ;
വിശദാംശം നല്‍കുമോ?
കാത്
ലാബ്
324.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം ഏതെല്ലാം
ആശുപത്രികളിലാണ് കാത്
ലാബ് അനുവദിച്ചതെന്ന്
വ്യക്തമാക്കാമോ;
വിശദാംശം നല്‍കുമോ;
(ബി)
തിരുവനന്തപുരം
ജില്ലയിലെ ഏതെല്ലാം
ആശുപത്രികളിലാണ്
ഡയാലിസിസ് യൂണിറ്റുകള്‍
അനുവദിച്ചിട്ടുളളതെന്ന്
വ്യക്തമാക്കുമോ;
വിശദാംശം അറിയിക്കുമോ?
സ്വകാര്യ
ക്ലിനിക്കല്‍ ലാബുകളുടെ
നിലവാരം ഉറപ്പാക്കൽ
325.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്വകാര്യ
ക്ലിനിക്കല്‍
ലാബുകള്‍ക്ക് കേരള
ക്ലിനിക്കല്‍
എസ്റ്റാബ്ലിഷ്മെന്റ്
നിയമത്തിലെ വ്യവസ്ഥ
പ്രകാരം നിലവാരവും
യോഗ്യതയുമുള്ള
ജീവനക്കാര്‍ ഉണ്ടെന്ന്
ഉറപ്പാക്കുുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
വിഷയം സംബന്ധിച്ച്
മനുഷ്യവകാശ കമ്മീഷന്റെ
ഉത്തരവ്
ലഭിച്ചിട്ടുണ്ടോ;
ഉത്തരവ് അനുസരിച്ച്
ജില്ലാ കളക്ടര്‍മാര്‍
അദ്ധ്യക്ഷനായ അതോറിറ്റി
ഇത്തരം ലാബുകളില്‍
പരിശോധന
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
പരിശോധനയില്‍
കണ്ടെത്തിയ കാര്യങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
ഭക്ഷ്യ
വസ്തുക്കളില്‍ മായം
ചേര്‍ക്കുന്നവര്‍ക്കെതിരെ
നടപടി
326.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭക്ഷ്യ വസ്തുക്കളില്‍
വ്യാപകമായ രീതിയില്‍
മായം ചേര്‍ക്കുന്നത്
മൂലം പാെതുജനങ്ങളുടെ
ആരാേഗ്യത്തിന് ഭീഷണി
വര്‍ദ്ധിക്കുന്നുവെന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇപ്രകാരം മായം
ചേര്‍ക്കുന്നവര്‍ക്കെതിരെ
എന്താക്കെ നടപടികളാണ്
ഭക്ഷ്യസുരക്ഷാവിഭാഗം
സ്വീകരിക്കുന്നത്;
(സി)
2017-18,2018-19
എന്നീ വര്‍ഷങ്ങളില്‍
ഭക്ഷ്യവസ്തുക്കളില്‍
മായം ചേര്‍ത്തതിന്റെ
പേരില്‍ എത്ര കേസുകള്‍
രജിസ്റ്റര്‍ ചെയ്തു;
എത്ര കേസുകളില്‍ ശിക്ഷാ
നടപടി ഉണ്ടായി;
വിശദാംശങ്ങള്‍
നല്കുമാേ?
വൈപ്പിന്‍
ഭക്ഷ്യസുരക്ഷാ ഓഫീസര്‍
നടത്തിയ പരിശോധനകള്‍
327.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വൈപ്പിന്‍
ഭക്ഷ്യസുരക്ഷാ ഓഫീസര്‍
2018 ഏപ്രില്‍ മുതല്‍
2019 മാര്‍ച്ച്
വരെയുള്ള കാലയളവില്‍
നടത്തിയ പരിശോധനകള്‍
എത്രയെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
കാലയളവില്‍ എത്ര
കേസുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്ന്അറിയിക്കാമോ;
(സി)
ഏതെങ്കിലും
കേസുകളില്‍ പിഴ
ഈടാക്കിയിട്ടുണ്ടെങ്കില്‍
ആയത് വിശദമാക്കാമോ?
തട്ടുകടകളിലെ
ഭക്ഷണത്തിന്റെ ഗുണനിലവാരം
328.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തട്ടുകടകളിലെ
ഭക്ഷണത്തിന്റെ
ഗുണനിലവാരം
മെച്ചപ്പെടുത്തുന്നതിനും
ഇവയുടെ പ്രവര്‍ത്തനം
ഉപഭോക്തൃ
സൗഹൃദമാക്കുന്നതിനും ഈ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചത്;
(ബി)
ഈ
വിഷയത്തില്‍ ഭക്ഷ്യ
സുരക്ഷ വകുപ്പ്
പരിശോധനയും ബോധവത്കരണ
പ്രവര്‍ത്തനങ്ങളും
സംഘടിപ്പിക്കുമോ എന്ന്
വ്യക്തമാക്കുമോ?
ഭക്ഷ്യവസ്തുക്കളിലെ
മായം
329.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഭക്ഷ്യവസ്തുക്കളില്‍
മായം ചേര്‍ക്കുന്നതും
അവ വില്പന നടത്തുന്നതും
തടയാന്‍ സ്വീകരിച്ചു
വരുന്ന നടപടികള്‍
എന്തെല്ലാമാണെന്നറിയിക്കാമോ;
(ബി)
മായം
ചേര്‍ന്നത്
ശ്രദ്ധയില്‍പ്പെട്ടതിനാല്‍
കോഴിക്കോട് ജില്ലയില്‍
ഏതെല്ലാം വെളിച്ചെണ്ണ
കമ്പനികളെയാണ്
നിരോധിച്ചിട്ടുള്ളത്;
(സി)
പലചരക്ക്
വ്യാപാര സ്ഥാപനങ്ങളില്‍
വില്‍ക്കപ്പെടുന്ന
വെളിച്ചെണ്ണയുടെ
ഗുണനിലവാരം
പരിശോധിക്കുന്നതിനായി
പരിശോധനാസ്ക്വാഡുകളെ
നിയമിക്കുമോ?
ഞാറക്കല്‍ സര്‍ക്കാര്‍
ആശുപത്രിയില്‍ പുതിയ കെട്ടിടം
330.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഞാറക്കല്‍
സര്‍ക്കാര്‍
ആശുപത്രിയില്‍ പുതിയ
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
സര്‍ക്കാര്‍ ഭരണാനുമതി
നല്‍കിയിട്ടുണ്ടോ;വ്യക്തമാക്കുമോ;
(ബി)
നിലവിലുള്ള
പഴയ കെട്ടിടം
പൊളിക്കുന്നതിനുള്ള
അനുമതിക്കായി
ഡി.എച്ച്.എസ്. ന്
നല്കിയ
അപേക്ഷയിന്മേല്
സ്വീകരിച്ച നടപടി
വിശദമാക്കാമോ?
മാവൂര്‍
തെങ്ങിലക്കടവില്‍ കാന്‍സര്‍
സെന്റര്‍
331.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
ശ്രീമതി
ടീച്ചർ ആരോഗ്യ വകുപ്പ്
മന്ത്രിയായിരുന്ന
കാലത്ത് മാവൂര്‍
തെങ്ങിലക്കടവില്‍
കാന്‍സര്‍ സെന്റര്‍
അരംഭിക്കുന്നതിന്
സൗജന്യമായി ലഭിച്ച ആറര
ഏക്കര്‍ ഭൂമിയും
കെട്ടിടങ്ങളും
ഉപയോഗപ്രദമാക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വിശദമാക്കാമോ?
മാവേലിക്കര
സര്‍ക്കാര്‍ ആയുര്‍വ്വേദ
ആശുപത്രിയുടെ വികസനം
332.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
സര്‍ക്കാര്‍
ആയുര്‍വ്വേദ
ആശുപത്രിയുടെ നിലവാരം
ഉയര്‍ത്തുന്നതിനും
പുതിയ കെട്ടിടം
നിര്‍മ്മിക്കുന്നതിനും
എം.എല്‍.എ. നല്കിയ
കത്തിന്റെയും
എസ്റ്റിമേറ്റിന്റെയും
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
പ്രസ്തുത
ആശുപത്രിയുടെ
വികസനത്തിന് ആയുഷ്
വകുപ്പ് സ്വീകരിച്ച
നടപടികളും അനുവദിച്ച
തുകയുടെയും
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
ആശുപത്രിയില്‍
നിലവിലുണ്ടായിരുന്ന
വിഷചികിത്സയുമായി
ബന്ധപ്പെട്ട ഡോക്ടർ
തസ്തിക
പുനഃസ്ഥാപിക്കുമോയെന്ന്
വ്യക്തമാക്കുമോ; ആയതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
നാച്ചുറോപതി
& യോഗ ക്ലിനിക്കുകള്‍
333.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജീവിതശെെലീരോഗങ്ങള്‍
വര്‍ദ്ധിച്ചുവരുന്ന
സാഹചര്യത്തില്‍ അവ
നിയന്ത്രിക്കുവാന്‍
നാച്ചുറോപ്പതിയും
യോഗയും ഫലപ്രദമാണെന്ന
കാര്യം
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
സര്‍ക്കാര്‍
മേഖലയില്‍
എവിടെയെല്ലാമാണ്
നാച്ചുറോപ്പതി &
യോഗ ക്ലിനിക്കുകള്‍
പ്രവര്‍ത്തിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
കോതമംഗലത്ത്
ഒരു നാച്ചുറോപ്പതി
& യോഗ ക്ലിനിക്ക്
ആരംഭിക്കുന്നതിനുവേണ്ട
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
നെന്മാറ
നിയോജകമണ്ഡലത്തിലെ
കുടുംബാരോഗ്യകേന്ദ്രങ്ങളുടെ
പ്രവര്‍ത്തനം
334.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നെന്മാറ
നിയോജകമണ്ഡലത്തില്‍
എത്ര
പി.എച്ച്.സി.കളെയാണ്
കുടുംബാരോഗ്യകേന്ദ്രങ്ങളായി
ഉയര്‍ത്തുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
നിലവില്‍
കൊല്ലങ്കോട്
കുടുംബാരോഗ്യകേന്ദ്രത്തില്‍
ഒരുക്കിയ സൗകര്യങ്ങള്‍
എന്തെല്ലാമാണ്;
(സി)
നെന്മാറ
നിയോജകമണ്ഡലത്തിലെ
മറ്റ്
കുടുംബാരോഗ്യകേന്ദ്രങ്ങളുടെ
പ്രവര്‍ത്തനം
എന്നുമുതല്‍ തുടങ്ങാന്‍
കഴിയുമെന്ന്
വിശദമാക്കുമോ?
ആര്‍ദ്രം
പദ്ധതിയിലുള്‍പ്പെടുത്തി
അധികതസ്തികകള്‍
335.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആര്‍ദ്രം
പദ്ധതിയിലുള്‍പ്പെടുത്തി
പാലക്കാട് ജില്ലയില്‍
എത്ര അധികതസ്തികകള്‍
സൃഷ്ടിച്ചുവെന്ന്
വ്യക്തമാക്കാമോ;
(ബി)
അധികമായി
സൃഷ്ടിച്ച തസ്തികകള്‍
ഏതെല്ലാമാണെന്നും
എവിടെയെല്ലാമാണെന്നും
വിശദമാക്കാമോ ?
മണമ്പൂര്‍
കമ്മ്യൂണിറ്റി ഹെല്‍ത്ത്
സെന്ററിന്റെ ആധുനീകരണം
336.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
മണമ്പൂര്‍
കമ്മ്യൂണിറ്റി
ഹെല്‍ത്ത് സെന്ററിന്‍െറ
ആധുനീകരണത്തിനായി
തയ്യാറാക്കിയ 5 കോടി
രൂപയുടെ പ്രൊപ്പോസല്‍
വകുപ്പില്‍
ലഭ്യമായിട്ടുണ്ടോ;
എങ്കിൽ അതിന്മേല്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
നെയ്യാറ്റിന്‍കര
കുടുബാരോഗ്യകേന്ദ്രത്തിന്റെ
പ്രവര്‍ത്തനം
337.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
നിയോജകമണ്ഡലത്തില്‍
അനുവദിച്ച
കുടുബാരോഗ്യകേന്ദ്രത്തിന്റെ
പ്രവര്‍ത്തനം
ആരംഭിക്കുന്നതിന്
സ്വീകരിച്ച നടപടി
വ്യക്തമാക്കാമോ ;
(ബി)
കുളത്തൂര്‍,
ചെങ്കല്‍, കാരോട്,
പൊഴിയൂര്‍
എന്നിവിടങ്ങളിലെ
പി.എച്ച്.സി.കള്‍
കുടുംബാരോഗ്യകേന്ദ്രമായി
ഉയര്‍ത്തുന്നതിന്റെ
ഭാഗമായി
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക്
അനുമതി
നല്‍കിയിട്ടുണ്ടോ ;
നിര്‍മ്മാണപ്രവൃത്തി
നടത്തുന്നതിന് ആരെയാണ്
ചുമതലപ്പെടുത്തിയത്;
(സി)
കുടുംബാരോഗ്യകേന്ദ്രങ്ങളുടെ
പ്രവര്‍ത്തനം എപ്പോള്‍
തുടങ്ങാന്‍ കഴിയുമെന്ന്
വ്യക്തമാക്കാമോ ?
സ്വാശ്രയ
മെഡിക്കല്‍ കോളേജുകളിലെ ഫീസ്
നിര്‍ണ്ണയം
338.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്വാശ്രയ
മെഡിക്കല്‍ കോളേജുകളിലെ
2018-19 വര്‍ഷത്തെ
എം.ബി.ബി.എസ്. ഫീസ്
നിശ്ചയിച്ചുകൊണ്ട് ഫീസ്
നിര്‍ണ്ണയ സമിതി എടുത്ത
തീരുമാനം കേരള
ഹൈക്കോടതി
റദ്ദാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിനുള്ള
കാരണമെന്താണെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
വിധിയില്‍ ഫീസ്
പുനര്‍നിര്‍ണ്ണയം രണ്ട്
മാസത്തിനകം
പൂര്‍ത്തിയാക്കണമെന്ന്
കോടതി
നിര്‍ദ്ദേശിച്ചിരുന്നോ;
ഫീസ് പുനര്‍നിര്‍ണ്ണയം
ഇപ്രകാരം
പൂര്‍ത്തിയാക്കിയോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
ഓരോ
കോളേജിലെയും ഫീസ്
പുനര്‍നിര്‍ണ്ണയിക്കുന്നതിന്
ഏതൊക്കെ ഘടകങ്ങളാണ്
പരിഗണിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ഡി)
പാവപ്പെട്ട
വിദ്യാര്‍ത്ഥികള്‍ക്ക്
സ്കോളര്‍ഷിപ്പ്
നല്‍കുമെന്ന വാഗ്ദാനം
പാലിച്ചിട്ടുണ്ടോ;
2017-18 ലും
2018-19-ലും എന്ത്
തുകയാണ് ഇതിനായി
സ്വരൂപിച്ചതെന്നും
അതില്‍ എന്ത് തുക
വിദ്യാര്‍ത്ഥികള്‍ക്ക്
നല്‍കിയെന്നും
വെളിപ്പെടുത്തുമോ?
സ്വാശ്രയ
മെഡിക്കല്‍ കോളേജുകളിലെ
ബി.പി.എല്‍.
വിദ്യാര്‍ത്ഥികളുടെ
സ്കോളര്‍ഷിപ്പ്
339.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്വാശ്രയ
മെഡിക്കല്‍
കോളേജുകളിലെ ബി.പി.എല്‍
വിഭാഗത്തിൽപ്പെട്ട
വിദ്യാര്‍ത്ഥികള്‍ക്ക്
സ്കോളര്‍ഷിപ്പ്
നല്‍കുന്നതിനുള്ള ഫണ്ട്
എവിടെ നിന്നാണ്
കണ്ടെത്തുന്നത്;
(ബി)
2018-19
വര്‍ഷത്തില്‍ എത്ര
തുകയാണ് ഇതിനായി
നീക്കിവച്ചിട്ടുള്ളതെന്നും
സ്കോളര്‍ഷിപ്പ്തുക
എത്രയാണെന്നും പ്രസ്തുത
വര്‍ഷം എത്ര പേര്
അര്‍ഹരായിട്ടുണ്ടെന്നും
അറിയിക്കുമോ;
(സി)
കൂലിവേല
ചെയ്യുന്നവരുടെ
വിദ്യാര്‍ത്ഥികള്‍ക്ക്
മാനദണ്ഡമനുസരിച്ച് 20
മാര്‍ക്ക്
ലഭിക്കുമ്പോള്‍
വഴിയോരക്കച്ചവടക്കാര്‍,
തട്ടുകടക്കാര്,
ഉന്തുവണ്ടി
കച്ചവടക്കാര്‍
എന്നിവരുടെ
വിദ്യാര്‍ത്ഥികള്‍ക്ക്
പ്രസ്തുത ആനുകൂല്യം
ലഭിക്കുന്നില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
മാനദണ്ഡങ്ങളില്‍ മാറ്റം
വരുത്തുമോ;
(ഡി)
വിദേശത്ത്
കൂലിപ്പണി വിസയില്‍
ജോലി ചെയ്യുന്നവരുടെ
വിദ്യാര്‍ത്ഥികള്‍ക്ക്
20 മാര്‍ക്ക്
ലഭിക്കുന്നതിന്
അര്‍ഹതയുണ്ടോ;
വ്യക്തമാക്കുമോ?
മഞ്ചേരിയില്‍
സര്‍ക്കാര്‍ നഴ്സിംഗ് കോളേജ്
340.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മഞ്ചേരിയില്‍
സര്‍ക്കാര്‍ നഴ്സിംഗ്
കോളേജ് ആരംഭിക്കുന്ന
കാര്യം പരിഗണനയിലുണ്ടോ;
വിശദമാക്കാമോ;
(ബി)
എങ്കില്‍
അതിനുവേണ്ട
അടിസ്ഥാനസൗകര്യങ്ങള്‍
ഒരുക്കുന്ന
കാര്യത്തില്‍
സ്വീകരിച്ച നടപടികള്‍
അറിയിക്കാമോ;
(സി)
പ്രസ്തുത
കോളേജില്‍ ആരംഭിക്കാന്‍
ഉദ്ദേശിക്കുന്ന
കോഴ്സുകള്‍ സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
ആയുര്‍വേദ
ഉല്പന്നങ്ങള്
341.
ശ്രീ.കെ.എന്‍.എ
ഖാദര്‍
,,
അബ്ദുല്‍ ഹമീദ് പി.
,,
കെ.എം.ഷാജി
,,
ടി.എ.അഹമ്മദ് കബീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആയുര്‍വേദ ഔഷധ
ഉല്പന്നങ്ങള്ക്കുമാത്രമായി
ഡ്രഗ്സ് കണ്‍ട്രോളറെ
നിയമിച്ചിട്ടുണ്ടോ;
പ്രസ്തുത തസ്തികയില്‍
നിയമനം നടത്താത്തത്
മൂലം ആയൂര്‍വേദ ഔഷധ
ഉല്പന്നങ്ങളുടെ
നിര്‍മ്മാണത്തിലും
കയറ്റുമതിയിലും
കാലതാമസവും തടസ്സവും
ഉണ്ടാകുന്നുണ്ടോ ;
വ്യക്തമാക്കുമോ;
(ബി)
പേറ്റന്റുള്ള
ആയുര്‍വേദ
ഉല്പന്നങ്ങളുടെ
നിര്‍മ്മാണത്തിനും
വിപണനത്തിനും മുന്‍പായി
ക്ലിനിക്കല്‍
സ്റ്റഡിക്ക് പകരം
പൈലറ്റ്സ്റ്റഡി
നടത്തിയാല്‍ മതിയെന്ന
കേന്ദ്ര സര്‍ക്കാര്‍
ഉത്തരവ് സംസ്ഥാനത്ത്
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
പൈലറ്റ്സ്റ്റഡി
നടത്താന്‍ സംസ്ഥാനത്ത്
വിദഗ്ദ്ധസമിതിയെ
നിയോഗിച്ചിട്ടുണ്ടോ;
എങ്കിൽ വിശദാംശങ്ങള്‍
നല്‍കാമോ?
സാമൂഹ്യ
നീതി വകുപ്പിനു കീഴിലുള്ള
കമ്പനി, ബോര്‍ഡ്, കോർപ്പറേഷൻ
എന്നിവയിലെ ലാസ്റ്റ് ഗ്രേഡ്
തസ്തിക
342.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സാമൂഹ്യ
നീതി വകുപ്പിനു
കീഴിലുള്ള കമ്പനി,
ബോര്‍ഡ്, കോർപ്പറേഷൻ
എന്നിവയിലെ ലാസ്റ്റ്
ഗ്രേഡ് തസ്തികയില്‍
നാളിതുവരെയുള്ള
ഒഴിവുകളുടെ എണ്ണം
എത്രയെന്നും അതില്‍
എത്ര ഒഴിവുകള്‍
പി.എസ്.സി ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്നും
എത്ര ഒഴിവുകള്‍
റിപ്പോര്‍ട്ട് ചെയ്യാതെ
അവശേഷിക്കുന്നുണ്ടെന്നും
സ്ഥാപനങ്ങള്‍
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ;
(ബി)
31.12.2019 വരെ
ലാസ്റ്റ്ഗ്രേഡ്
തസ്തികയില്‍
പ്രതീക്ഷിക്കുന്ന
ഒഴിവുകള്‍
എത്രയാണെന്നും
പ്രതീക്ഷിത ഒഴിവുകള്‍
പി.എസ്.സി ക്ക്
റിപ്പോര്‍ട്ട്
ചെയ്യുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്നും
സ്ഥാപനങ്ങള്‍
തിരിച്ചുള്ള വിശദാംശം
ലഭ്യമാക്കുമോ;
(സി)
ലാസ്റ്റ്ഗ്രേഡ്
തസ്തികയില്‍ എത്രപേര്‍
കരാര്‍ /ദിവസ വേതന
വ്യവസ്ഥയില്‍
ജോലിനോക്കുന്നുവെന്ന്
സ്ഥാപനങ്ങള്‍
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ;
(ഡി)
ലാസ്റ്റ്ഗ്രേഡ്
തസ്തികയിലെ ഒഴിവുകള്‍
പി.എസ്.സി. ക്ക്
റിപ്പോര്‍ട്ട്
ചെയ്യുന്നതിന് ആവശ്യമായ
നടപടി സ്വീകരിക്കുമോ;
ഇതിന് തയ്യാറാകാത്ത
സ്ഥാപനമേധാവികളുടെ
മേല്‍ കർശന നടപടി
സ്വീകരിക്കുമോയെന്നും
വ്യക്തമാക്കുമോ?
ഇന്റര്‍നെറ്റ്
ദുരുപയോഗം
343.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇന്റര്‍നെറ്റ്
സൗകര്യം ദുരുപയോഗം
ചെയ്ത് സോഷ്യല്‍
മീഡിയയിലൂടെ കുട്ടികളെ
ലൈംഗികമായി ഉള്‍പ്പെടെ
വിവിധ തരത്തില്‍
ഉപയോഗപ്പെടുത്തുന്നത്
സംബന്ധിച്ച് ജാഗ്രത
പാലിക്കാന്‍
രക്ഷിതാക്കളിലും
കുട്ടികളിലും
ബോധവല്‍ക്കരണം
നടത്തുന്നതിന്
സാമൂഹ്യനീതി വകുപ്പ്
സ്വന്തമായി പദ്ധതികള്‍
ആസൂത്രണം ചെയ്തു
നടപ്പിലാക്കുന്നുണ്ടോ
എന്നറിയിക്കാമോ;
(ബി)
ആഭ്യന്തരം,
പൊതു വിദ്യാഭ്യാസം
എന്നീ വകുപ്പുകളുമായി
ചേര്‍ന്ന്
രക്ഷിതാക്കളിലും
കുട്ടികളിലും
ബോധവല്‍ക്കരണപ്രവര്‍ത്തനങ്ങള്‍
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോ?
കുട്ടികള്‍ക്കു
നേരെയുളള അതിക്രമങ്ങള്‍
344.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കുട്ടികള്‍ക്കു
നേരെയുളള അക്രമങ്ങളും
ലെെംഗിക അതിക്രമങ്ങളും
വര്‍ദ്ധിച്ചു വരുന്ന
സാഹചര്യം സാമൂഹ്യനീതി
വകുപ്പ്
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ക്രെെം
റെക്കോർഡ്സ്
ബ്യൂറോയുടെ കണക്ക്
പ്രകാരം ഇത്തരത്തില്‍
2008-ല്‍ 549 കേസുകള്‍
റിപ്പോര്‍ട്ട്
ചെയ്തപ്പോള്‍ 2018-ല്‍
അത് 4008 ആയി ഉയര്‍ന്ന
സാഹചര്യം വകുപ്പിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
സാമൂഹ്യനീതി
വകുപ്പ് തന്നെ നടത്തിയ
സര്‍വ്വേയില്‍
സംസ്ഥാനത്ത് 12
ലക്ഷത്തോളം
കുടുംബങ്ങളിലെ കുട്ടികൾ
സുരക്ഷിതരല്ലെന്ന്
കണ്ടെത്തിയിട്ടുണ്ടോ;എങ്കില്‍
ഇതു സംബന്ധിച്ച്
നിയമിച്ച റഫീഖ്
കമ്മിറ്റി
റിപ്പോര്‍ട്ടിന്റെയും
സര്‍വ്വേയിലെ
കണ്ടെത്തലുകളുടെയും
അടിസ്ഥാനത്തില്‍
കുഞ്ഞുങ്ങള്‍ക്ക്
നേരെയുളള അതിക്രമങ്ങള്‍
തടയാന്‍ എന്തൊക്കെ
നടപടികള്‍
കെെെക്കൊളളുമെന്ന്
വിശദമാക്കാമോ?
'എന്റെ
കൂട് ' പദ്ധതിയുടെ
വിശദാംശങ്ങള്‍
345.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
നഗരങ്ങളില്‍,
സ്ത്രീകള്‍ക്കും
കുട്ടികള്‍ക്കും
സുരക്ഷിത താവളങ്ങള്‍
ഒരുക്കുക എന്ന
ലക്ഷ്യത്തോടെ ആരംഭിച്ച
'എന്റെ കൂട് '
പദ്ധതിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ?
ആശ്വാസ
കിരണം പദ്ധതി ആനുകൂല്യങ്ങള്‍
346.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആശ്വാസ
കിരണം പദ്ധതി
നിലവിലുണ്ടോ;
പദ്ധതിയുടെ അര്‍ഹതാ
മാനദണ്ഡങ്ങള്‍
വിശദമാക്കുമോ;
(ബി)
2014 മുതലുള്ള പദ്ധതി
ഗുണഭോക്താക്കളുടെ എണ്ണം
വർഷാടിസ്ഥാനത്തിൽ
ലഭ്യമാക്കാമോ;
(സി)
അര്‍ഹതപ്പെട്ടവര്‍ക്ക്
ആനുകൂല്യം
നല്‍കുന്നതിനായി നടപ്പു
വര്‍ഷം എത്ര രൂപയാണ്
ചെലവ്
പ്രതീക്ഷിക്കുന്നതെന്നും
പ്രസ്തുത ഇനത്തില്‍
ബജറ്റിൽ എത്ര രൂപയാണ്
വകയിരുത്തിയിട്ടുള്ളതെന്നും
വ്യക്തമാക്കുമോ ;
(ഡി)
ആനുകൂല്യങ്ങള്‍
വിതരണം ചെയ്യുന്നതില്‍
കുടിശ്ശിക ഉണ്ടോ;
എങ്കില്‍ വിശദാംശം
വ്യക്തമാക്കാമോ;
(ഇ)
എന്നുവരെയുള്ള
ആനുകൂല്യങ്ങളാണ് വിതരണം
ചെയ്തിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
ആശ്വാസകിരണം
പദ്ധതി
347.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സാമൂഹ്യസുരക്ഷാമിഷന്റെ
ആശ്വാസകിരണം പദ്ധതി
മുടങ്ങാനുണ്ടായ കാരണം
വ്യക്തമാക്കാമോ:
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
സഹായവിതരണം
മുടങ്ങുന്നതിന് പരിഹാരം
കാണുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ:
(സി)
മാനസികവെല്ലുവിളി
നേരിടുന്ന കുട്ടികളെ
പരിചരിക്കുന്ന
മാതാപിതാക്കള്‍ക്ക്
നല്‍കിവരുന്ന
സഹായപദ്ധതിയില്‍
ഇപ്പോള്‍
ആരെയൊക്കെയാണ്
അംഗങ്ങളായി
ചേര്‍ത്തിരിക്കുന്നത്
എന്ന് വ്യക്തമാക്കാമോ:
പ്രസ്തുത പദ്ധതി
അട്ടിമറിക്കുന്നതിനുള്ള
ശ്രമം
ഇതിനുപിന്നിലുണ്ടോ
എന്നറിയിക്കാമോ:
(ഡി)
അനര്‍ഹരെ
ഈ പദ്ധതിയിലേക്ക്
കടത്തി യഥാര്‍ത്ഥ
ഗുണഭോക്താക്കളുടെ
ധനസഹായം
നിഷേധിക്കുന്നതായി
പറയപ്പെടുന്ന നടപടി
അവസാനിപ്പിക്കുമോ?
ഗുഡ്
പേരന്റിംഗ് സെന്ററുകള്‍
348.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കുട്ടികള്‍ക്ക്
നേരെയുള്ള
അതിക്രമങ്ങള്‍
വര്‍ദ്ധിച്ചുവരുന്ന
സാഹചര്യത്തില്‍ പൊതു
സമൂഹത്തിന്റെ
ബോധവല്‍ക്കരണത്തിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്;
(ബി)
ഗുഡ്
പേരന്റിംഗ് സെന്ററുകള്‍
സ്ഥാപിക്കുന്നതിനെക്കുറിച്ച്
ആലോചിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
അറിയിക്കുമോ?
വായ്പകള്‍
അനുവദിക്കുന്നതിന്റെ
മാനദണ്ഡങ്ങള്‍
349.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
സംസ്ഥാന
വനിത വികസന
കോര്പ്പറേഷന്
വായ്പകള്‍
അനുവദിക്കുന്നതിന്റെ
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്നും
കഴിഞ്ഞ ഒരു
വര്‍ഷത്തിനിടയില്‍ ഈ
സ്ഥാപനം ഏതൊക്കെ
സംരംഭങ്ങള്‍ക്കാണ്
വായ്പകള്‍
അനുവദിച്ചിട്ടുള്ളതെന്നും
വ്യക്തമാക്കാമോ?
മാവേലിക്കര
മണ്ഡലത്തിലെ മാതൃകാ
അംഗന്‍വാടി
350.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തിൽ മാതൃകാ
അംഗന്‍വാടി
സ്ഥാപിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി അടിയന്തരമായി
ആരംഭിക്കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതി
ആരംഭിക്കുന്നതിന്
തടസ്സങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(ഡി)
തടസ്സങ്ങള്‍
ഒഴിവാക്കി പദ്ധതി
നടപ്പിലാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
ആശ്വാസകിരണം
പദ്ധതി പ്രകാരമുള്ള ധനസഹായം
351.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ശയ്യാവലംബരായ
രോഗികളെയും ശാരീരിക
മാനസിക വെല്ലുവിളി
നേരിടുന്നവരെയും
പരിചരിക്കുന്നവര്‍ക്ക്
ആശ്വാസം നല്കുന്ന
പദ്ധതിയായ ആശ്വാസകിരണം
പദ്ധതി
നിലവിലുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
എങ്കില്‍
പരിചരിക്കുന്നവര്‍ക്ക്
പ്രസ്തുത പദ്ധതി
പ്രകാരം പ്രതിമാസം
നല്കുന്ന
തുകയെത്രയെന്നും
നിലവില്‍ എത്ര മാസത്തെ
കുടിശ്ശികയുണ്ടെന്നും
അറിയിക്കുമോ;
(സി)
ബുദ്ധിമാന്ദ്യം,
ഓട്ടിസം, സെറിബ്രല്‍
പാള്‍സി എന്നീ
രോഗങ്ങള്‍ മൂലം
ബുദ്ധിമുട്ടുന്നവരെ
പരിചരിക്കുന്നവര്‍
ഉള്‍പ്പെടെയുള്ളവര്‍ക്ക്
നല്കുന്ന ധനസഹായം
കുടിശ്ശിക സഹിതം
നല്‍കുന്നതിന് അടിയന്തര
നടപടി സ്വീകരിക്കുമോ?
കുട്ടികളുടെ
സുരക്ഷ ഉറപ്പാക്കുന്നതിന്
പദ്ധതി
352.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കുട്ടികള്‍ക്ക്
എതിരെയുള്ള
അതിക്രമങ്ങള്‍
തടയുവാന്‍ വനിതാ ശിശു
വികസന
വകുപ്പ് എന്തെങ്കിലും
പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
(ബി)
കുട്ടികളുടെ
സുരക്ഷ
ഉറപ്പാക്കുന്നതിനായി
സ്കൂളുകള്‍
കേന്ദ്രീകരിച്ച്
രക്ഷകര്‍ത്താക്കള്‍ക്കായി
ക്യാമ്പയിനുകള്‍
സംഘടിപ്പിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(സി)
ഉണ്ടെങ്കില്‍
പ്രസ്തുത
ക്യാമ്പയിനുകള്‍
എന്നുമുതല്‍
ആരംഭിക്കുവാനാണ്
തീരുമാനിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ?
സാമൂഹ്യനീതി
വകുപ്പിന് കീഴിലുള്ള
സ്ഥാപനങ്ങളിലെ ലാസ്റ്റ്
ഗ്രേഡ് നിയമനം
353.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സാമൂഹ്യനീതി
വകുപ്പിന് കീഴിലുള്ള
ഏതെല്ലാം
കമ്പനി/ബോര്‍ഡ്/കോര്‍പ്പറേഷനുകളിലെ
ലാസ്റ്റ് ഗ്രേഡ്
തസ്തികയിലെ
നിയമനങ്ങളാണ്
പി.എസ്.സി. വഴി
നടത്തുന്നതിന് നടപടി
സ്വീകരിച്ചിട്ടുള്ളത്;
(ബി)
പ്രസ്തുത
തസ്തികയിലെ നിയമനം
പി.എസ്.സി.വഴി
നടത്തുന്നതിന് നടപടി
സ്വീകരിക്കാത്ത
ഏതെല്ലാം
സ്ഥാപനങ്ങളുണ്ടെന്നും
നാളിതുവരെയായിട്ടും
നിയമനം പി.എസ്.സി. വഴി
നടത്തുന്നതിന് നടപടി
സ്വീകരിക്കാത്തതിന്
കാരണമെന്താണെന്നും
അറിയിക്കുമോ;
(സി)
സാമൂഹ്യനീതി
വകുപ്പിന് കീഴിലുള്ള
എല്ലാ
കമ്പനി/ബോര്‍ഡ്/കോര്‍പ്പറേഷനുകളിലെയും
നിയമനങ്ങള്‍ പി.എസ്.സി.
വഴി നടത്തുന്നതിന്
നടപടി സ്വീകരിക്കുമോ?