പ്രളയത്തില്‍
ഭക്ഷ്യധാന്യം നശിച്ചതിന്റെ
നഷ്ടപരിഹാരം
354.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കഴിഞ്ഞ വര്‍ഷം ഉണ്ടായ
പ്രളയത്തില്‍ എത്ര
കാേടി രൂപയുടെ
ഭക്ഷ്യധാന്യമാണ്
കേടായതെന്ന്
വിശദമാക്കാമോ;
(ബി)
ഇത്
ഇന്‍ഷ്വര്‍
ചെയ്തിരുന്നാേ;
എങ്കില്‍ എത്ര
തുകയ്ക്കാണ് ഇന്‍ഷ്വര്‍
ചെയ്തതെന്നും ഏത്
ഇന്‍ഷ്വറന്‍സ്
കമ്പനിയിലാണ്
ഇന്‍ഷ്വര്‍
ചെയ്തിരുന്നതെന്നും
വ്യക്തമാക്കുമാേ;
(സി)
ധാന്യങ്ങള്‍
നശിച്ചതിന്റെ ക്ലെയിം
ആവശ്യപ്പെട്ട്
ഇന്‍ഷ്വറന്‍സ്
കമ്പനിക്ക് എന്നാണ്
ക്ലെയിം പെറ്റീഷന്
നല്‍കിയതെന്നും എത്ര
കാേടി രൂപയുടെ
നഷ്ടപരിഹാരമാണ്
ആവശ്യപ്പെട്ടതെന്നും
വിശദമാക്കുമോ;
(ഡി)
ഇന്‍ഷ്വറന്‍സ്
കമ്പനി ഇതിനകം എന്ത്
തുക നഷ്ടപരിഹാരമായി
നല്‍കിയെന്ന്
വ്യക്തമാക്കാമോ;
(ഇ)
ഇക്കാര്യത്തിൽ
സപ്ലെെകാേയ്ക്ക് ഉണ്ടായ
നഷ്ടം എത്രയാണെന്നും ഇൗ
നഷ്ടത്തിന്
ഉത്തരവാദികള്‍
ആരാണെന്നും
കണ്ടെത്തിയിട്ടുണ്ടാേ;
ഉണ്ടെങ്കില്‍
അവര്‍ക്കെതിരെ
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ ?
റേഷന്‍
വാങ്ങുന്നവരിലെ അനര്‍ഹര്‍
355.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
സംസ്ഥാനത്ത്
റേഷന്‍ വാങ്ങുന്നവരിലെ
അനര്‍ഹരെ
ഒഴിവാക്കുന്നതിന്എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചുവരുന്നു
എന്ന് വ്യക്തമാക്കാമോ?
സിവില്‍
സപ്ലൈസ് കോര്‍പ്പറേഷനിലെ
സര്‍വീസ് ചട്ടങ്ങള്‍
356.
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളാ
സ്റ്റേറ്റ് സിവില്‍
സപ്ലൈസ് കോര്പ്പറേഷന്
സര്‍വീസ് റൂള്‍സ് 1974
(മൂലരൂപം) പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
ചട്ടങ്ങളില്‍
വരുത്തിയിട്ടുള്ള
ഭേദഗതികള്‍
എന്തൊക്കെയാണ്,
പ്രസ്തുത ഉത്തരവുകളുടെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
കേരളാ
സ്റ്റേറ്റ് സിവില്‍
സപ്ലൈസ് കോര്പ്പറേഷന്
ഹെല്‍പ്പേഴ്സ് സര്‍വീസ്
റൂള്‍സ് 1978 (മൂലരൂപം)
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഡി)
പ്രസ്തുത
ചട്ടങ്ങളില്‍
വരുത്തിയിട്ടുള്ള
ഭേദഗതികള്‍
എന്തൊക്കെയാണ്,
പ്രസ്തുത ഉത്തരവുകളുടെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഇ)
കേരളാ
സ്റ്റേറ്റ് സിവില്‍
സപ്ലൈസ് കോര്പ്പറേഷന്
നിയമനവും
സ്ഥാനക്കയറ്റവും
സംബന്ധിച്ച ചട്ടങ്ങള്‍
1997 (മൂലരൂപം)
പകര്‍പ്പ്
ലഭ്യമാക്കുമോ;
(എഫ്)
പ്രസ്തുത
ചട്ടങ്ങളില്‍
വരുത്തിയിട്ടുള്ള
ഭേദഗതികള്‍
എന്തൊക്കെയാണ്,
പ്രസ്തുത ഉത്തരവുകളുടെ
പകര്‍പ്പ്
ലഭ്യമാക്കാമോ?
സിവില്‍
സപ്ലൈസ് കോര്‍പ്പറേഷന്റെ
സാമ്പത്തിക പ്രതിസന്ധി
357.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സിവില്‍
സപ്ലൈസ് കോര്പ്പറേഷന്
സാമ്പത്തിക പ്രതിസന്ധി
നേരിടുന്നുണ്ടോ;
എങ്കില്‍ അതിനുള്ള
കാരണം വ്യക്തമാക്കുമോ;
(ബി)
സിവില്‍
സപ്ലൈസ് കോര്പ്പറേഷന്
അതിന്റെ ലാഭം 6
ശതമാനത്തില്‍ നിന്നും
15 ശതമാനമായി
വര്‍ദ്ധിപ്പിക്കുവാന്‍
തീരുമാനമെടുത്തിട്ടുണ്ടോ;
(സി)
ഇതിന്റെ
ഭാഗമായി ബ്രാന്‍ഡഡ് അരി
ഉല്പന്നങ്ങളുടെ വില
കൂട്ടിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ?
കൊല്ലം
താലൂക്ക് സപ്ലെെ ആഫീസ് വിഭജനം
358.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം
താലൂക്ക് സപ്ലെെ ആഫീസ്
വിഭജിച്ച് കൊല്ലത്ത്
ഒരു സിറ്റി റേഷനിംഗ്
ആഫീസും ചാത്തന്നൂര്‍
ആസ്ഥാനമായി ഒരു
താലൂക്ക് സപ്ലെെ ആഫീസും
ആരംഭിക്കേണ്ടതിന്റെ
ആവശ്യകത സംബന്ധിച്ച്
ജനപ്രതിനിധി നല്കിയ
നിവേദനം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ആയതിന്മേല് സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
താലൂക്ക് സപ്ലെെ ആഫീസ്
വിഭജിക്കണമെന്ന
തീരുമാനം പൊതുവിതരണ
വകുപ്പിന്
ഉണ്ടോയെന്നും
ഉണ്ടെങ്കില്‍ ആയത്
സംബന്ധിച്ച് നാളിതുവരെ
കെെക്കൊണ്ടിട്ടുള്ള
നടപടികളുടെ
വിശദാംശങ്ങളെന്തെല്ലാമെന്നും
അറിയിക്കാമോ?
റംസാന്
കാലയളവിലെ പൊതുവിപണി
359.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റംസാന്
കാലയളവില്‍ അവശ്യ
സാധനങ്ങളുടെ വില
നിയന്ത്രിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
കേന്ദ്ര
സര്‍ക്കാരിന്റെ തെറ്റായ
നയങ്ങള്‍ മൂലം
പൊതുവിപണിയിലുണ്ടാകുന്ന
അമിതമായ വിലക്കയറ്റം
സംസ്ഥാനത്തെ ജനങ്ങളെ
ബാധിക്കാതിരിക്കാന്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(സി)
റംസാന്
നാളുകളില്‍ റേഷന്‍
കടകളിലും മറ്റ് സപ്ലൈകോ
സ്ഥാപനങ്ങളിലും
കൂടുതല്‍ ഭക്ഷ്യ
സാധനങ്ങളും മറ്റും
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
പ്രളയത്തെത്തുടര്‍ന്ന്
കേടായ ഭക്ഷ്യധാന്യങ്ങള്‍
360.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രളയത്തെത്തുടര്‍ന്ന്
എത്ര ടണ്‍
ഭക്ഷ്യധാന്യമാണ്
ഭക്ഷ്യയാേഗ്യമല്ലാതായതായി
കണക്കാക്കിയിട്ടുള്ളത്;
(ബി)
ഇപ്രകാരം
കേടായ
ഭക്ഷ്യധാന്യങ്ങള്‍
മുഴുവന്‍ ഗാേഡൗണുകളില്
നിന്നും നീക്കം
ചെയ്തിട്ടുണ്ടാേ;
എങ്കില്‍ എത്ര ടണ്‍
ഇപ്രകാരം നീക്കം
ചെയ്തു;
(സി)
ഭക്ഷ്യയാേഗ്യമല്ലാതായതായി
സര്‍ക്കാരിന് നല്കിയ
റിപ്പോര്‍ട്ടില്‍
കാണിച്ച അളവിനേക്കാള്‍
കുറഞ്ഞ അളവിലുള്ള
ധാന്യമാണ് നീക്കം
ചെയ്തത് എന്നത്
വസ്തുതയാണാേ; എങ്കില്‍
അതിനുള്ള
കാരണമെന്താണ്;വിശദാംശം
നല്‍കുമോ?
സിവില്‍ സപ്ലൈസ് വകുപ്പിലെ
അഴിമതി
361.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സിവില്‍
സപ്ലൈസ് വകുപ്പില്‍
2011-2016 സര്‍ക്കാര്‍
കാലത്തെ അഴിമതി
സംബന്ധിച്ച അന്വേഷണ
പുരോഗതിയുടെ വിശദാംശം
ഇനം തിരിച്ച്
നല്‍കുമോ;
(ബി)
ഇക്കാര്യത്തില്‍
എത്ര പേര്‍ക്കെതിരെ
കുറ്റപത്രം
സമര്‍പ്പിച്ചിട്ടുണ്ട്;
വിശദാംശം നല്‍കുമോ;
(സി)
പ്രസ്തുത
കാലയളവില്‍ ഏതെല്ലാം
മന്ത്രിമാരുടെ പേരിലാണ്
ഈ വിഷയവുമായി
ബന്ധപ്പെട്ട് കേസ്
രജിസ്റ്റര്‍
ചെയ്യപ്പെട്ടിട്ടുളളത്;
വിശദവിവരം നല്‍കുമോ?
പുതിയ
റേഷന്‍ കാര്‍ഡുകള്‍ക്ക്
മുന്‍ഗണന പട്ടിക
362.
ശ്രീ.എന്‍.
വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതിയ
റേഷന്‍ കാര്‍ഡിനായി
അപേക്ഷിക്കുന്നവരില്‍
വരുമാനം കുറഞ്ഞവരെയും
പൊതുവിഭാഗത്തില്പ്പെടുത്തിയാണ്
റേഷന്‍കാര്‍ഡ് വിതരണം
ചെയ്യുന്നത് എന്നത്
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
ഇതിന്റെ കാരണം
അറിയിക്കുമോ;
(ബി)
വരുമാനം കുറഞ്ഞവരെ
മുന്‍ഗണനാ
വിഭാഗത്തിലേക്ക്
മാറ്റുന്നതിനുള്ള നടപടി
സ്വീകരിക്കുമോ?
റേഷന്‍
മുന്‍ഗണനാ പട്ടിക
363.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അനര്‍ഹരാണെന്ന്
കണ്ടെത്തി മുന്‍ഗണനാ
പട്ടികയില്‍ നിന്നും
ഒഴിവാക്കപ്പെട്ടവര്‍ക്ക്
പകരമായി അര്‍ഹരായവരെ
പ്രസ്തുത പട്ടികയിൽ
ഉള്‍പ്പെടുത്തുന്നതിനുളള
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഈ നടപടികള്‍ ഏതു ഘട്ടം
വരെ ആയി എന്ന്
അറിയിക്കാമോ;
(സി)
പാറശ്ശാല
നിയോജകമണ്ഡലത്തില്‍
ഇപ്രകാരം എത്ര അനര്‍ഹരെ
ഒഴിവാക്കിയെന്നും
അര്‍ഹരായ എത്രപേരെ
ഉള്‍പ്പെടുത്തിയെന്നും
വ്യക്തമാക്കാമോ?
റേഷന്‍
വാങ്ങാത്ത മുന്‍ഗണന
വിഭാഗക്കാര്‍
364.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ആകെ റേഷന്‍ കാര്‍ഡ്
ഉടമകളുടെ എണ്ണം
എത്രയാണ്;
(ബി)
ഇതില്‍
സ്ത്രീകള്‍ (കുടുംബനാഥ)
ഉടമകളായ കാര്‍ഡുകള്‍
പുരുഷന്മാര്
(കുടുംബനാഥന്) ഉടമകളായ
കാര്‍ഡുകള്‍ എന്നിവ
തിരിച്ച് എണ്ണം
വ്യക്തമാക്കുമോ;
(സി)
ഭക്ഷ്യഭദ്രതാ
നിയമ പ്രകാരം റേഷന്‍
കാര്‍ഡ് ഉടമ
സ്ത്രീയാകണം
എന്നിരിക്കെ
പുരുഷന്മാര് ഉടമകളായി
തുടരുന്നതിനെകുറിച്ച്
സത്വര അന്വേഷണം നടത്തി
തെറ്റ് തിരുത്തുവാന്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോ;
വിശദാംശം
വ്യക്തമാക്കുമോ;
(ഡി)
ആകെ
റേഷന്‍ കാര്‍ഡുകളില്‍
എത്ര കാര്‍ഡുകളിലായി
എത്ര പേരാണ് നിലവില്‍
മുന്‍ഗണന
വിഭാഗത്തിലുള്ളത്;
(ഇ)
സ്ഥിരമായി
റേഷന്‍ വാങ്ങാത്ത
മുന്‍ഗണന
വിഭാഗത്തില്‍പ്പെട്ട
എത്ര കുടുംബങ്ങള്‍
ഉണ്ടെന്നാണ്
വിലയിരുത്തിയിട്ടുള്ളത്;
വ്യക്തമാക്കുമോ;
(എഫ്)
കുറഞ്ഞ
നിരക്കില്‍ നല്കുന്ന
റേഷന്‍ സാധനങ്ങള്‍
സ്ഥിരമായി വേണ്ടാത്ത
മുന്‍ഗണന
വിഭാഗത്തില്‍പ്പെട്ട
ഇത്തരക്കാരെ
അന്വേഷണവിധേയമായി
നീക്കം ചെയ്ത് ഒഴിവു
വരുന്ന സ്ഥാനത്തേക്ക്
മുന്‍ഗണന പട്ടികയ്ക്ക്
പുറത്തുള്ള അര്‍ഹരായവരെ
ഉള്‍പ്പെടുത്തുവാന്‍
സത്വര നടപടി
സ്വീകരിക്കുമോ;
വിശദാംശം ലഭ്യമാക്കുമോ?
റേഷന്‍
കാര്‍ഡിനുള്ള അപേക്ഷകള്‍
365.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതിയ
റേഷന്‍ കാര്‍ഡുകള്‍
അനുവദിക്കുന്നതിനുള്ള
അപേക്ഷകള്‍ ഏത്
വിധേനയാണ്
സ്വീകരിക്കുന്നത് എന്ന്
വ്യക്തമാക്കാമോ;
(ബി)
ഓണ്‍ലൈന്‍
മുഖേനയല്ലാതെ താലൂക്ക്
സപ്ലൈ ഓഫീസുകളില്‍
നേരിട്ട് അപേക്ഷ
സ്വീകരിക്കരുതെന്ന
ഉത്തരവുകള്‍ ഏതെങ്കിലും
നിലവിലുണ്ടോ;
(സി)
പുതിയ
റേഷന്‍ കാര്‍ഡിന്
അപേക്ഷ ലഭിച്ചാല്‍ എത്ര
ദിവസത്തിനുള്ളില്‍
കാര്‍ഡ് നല്കുവാനാണ്
നിര്‍ദ്ദേശിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ;
(ഡി)
ആയത്
പാലിക്കപ്പെടുന്നുണ്ടോയെന്നും
ഏതെങ്കിലും ഓഫീസില്‍
എന്തെങ്കിലും വീഴ്ച
സംഭവിച്ചിട്ടുണ്ടോയെന്നും
വ്യക്തമാക്കാമോ?
അനർഹമായ
ബി.പി.എൽ കാർഡുകൾ റദ്ദുചെയ്ത
നടപടി
366.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തുടനീളം
എത്ര അനർഹമായ ബി.പി.എൽ
കാർഡുകൾ റദ്ദുചെയ്തു
എന്ന്
ജില്ലാടിസ്ഥാനത്തിൽ
വ്യക്തമാക്കാമോ;
(ബി)
അനർഹമായി
കൈവശം വച്ചിരിക്കുന്ന
ബി.പി.എൽ കാർഡ്
റദ്ദുചെയ്യുന്ന നടപടികൾ
പരിസമാപ്തിയിലെത്തിയോ;
(സി)
സർക്കാർ
ഇതിനായി നടപടികൾ
സ്വീകരിച്ചിട്ടും
ഇനിയും അനർഹമായി
ബി.പി.എൽ കാർഡുകൾ കൈവശം
വച്ചിരിക്കുന്നവർക്കെതിരെ
എന്തെങ്കിലും ശിക്ഷാ
നടപടികൾ സ്വീകരിക്കുവാൻ
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ?
മുന്‍ഗണനാ
റേഷന്‍ കാര്‍ഡുകളിലെ
അനര്‍ഹര്‍
367.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍ഗണനാ
റേഷന്‍ കാര്‍ഡുകളിലെ
അനര്‍ഹരെ
കണ്ടെത്തുന്നതിന്
എന്താെക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമാേ;
(ബി)
ഇതിന്റെ
ഭാഗമായി കണ്ടെത്തിയ
അനർഹരുടെ പട്ടിക ജില്ല
തിരിച്ച്
വ്യക്തമാക്കുമാേ;
(സി)
റേഷന്‍
കാര്‍ഡ്
വിതരണത്തിനുശേഷം ഇതുവരെ
എത്ര കാര്‍ഡുകളെ
മുന്‍ഗണനാ വിഭാഗത്തിൽ
ഉള്‍പ്പെടുത്തിയെന്ന
വിശദാംശം ജില്ല
തിരിച്ച്
വ്യക്തമാക്കുമാേ?
മാറ്റപ്പെട്ട
മുന്‍ഗണനാവിഭാഗം
റേഷന്‍കാര്‍ഡുടമകള്‍
368.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍ഗണനാവിഭാഗം
റേഷന്‍ കാര്‍ഡ്
ലഭിച്ചവരില്‍ പലരും
അനര്‍ഹരാണെന്ന
പരാതിയുടെ
അടിസ്ഥാനത്തില്‍ ഇതിനകം
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ;
(ബി)
ഒരു
ഏക്കറിലധികം ഭൂമി,
വിദേശത്ത് ജോലി, നാലു
ചക്ര വാഹനം, ആയിരം
ചതുരശ്ര അടിയുള്ള വീട്
തുടങ്ങിയവയുള്ളവരില്‍
എത്ര പേരുടെ മുന്‍ഗണനാ
കാര്‍ഡ് പ്രസ്തുത
വിഭാഗത്തില്‍ നിന്നും ഈ
സര്‍ക്കാര്‍
പരിവര്‍ത്തനം
ചെയ്യുകയുണ്ടായി ;
വിശദാംശം ലഭ്യമാക്കുമോ
;
(സി)
ഈ
സര്‍ക്കാര്‍ കാലയളവില്‍
മുന്‍ഗണനാ കാര്‍ഡ്
അനര്‍ഹമായി കൈവശം
വച്ചിരുന്ന എത്ര
സര്‍ക്കാര്‍
ജീവനക്കാര്‍ ഇതിനകം
പ്രസ്തുത വിഭാഗത്തില്‍
നിന്നും സ്വമേധയാലോ
സര്‍ക്കാരിന്റെ കര്‍ശന
ഇടപെടല്‍ മൂലമോ
മാറ്റുകയുണ്ടായി ;
വ്യക്തമാക്കുമോ ;
(ഡി)
ഇനി
എത്ര പേര്
ഇത്തരത്തില്‍
ഉണ്ടെന്നാണ്
കരുതുന്നത്;
വിശദമാക്കുമോ;
(ഇ)
അനര്‍ഹമായി
മുന്‍ഗണനാവിഭാഗം
റേഷന്‍കാര്‍ഡ് കൈവശം
വച്ച് റേഷന്‍
ആനുകൂല്യങ്ങള്‍
ഉള്‍പ്പെടെ
മറ്റാനുകൂല്യങ്ങള്‍
കൈപ്പറ്റിയവര്‍ക്കെതിരെ
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ
?
രോഗികള്‍ക്കും
വികലാംഗര്‍ക്കും
വിധവകള്‍ക്കും ബി.പി.എല്‍
കാര്‍ഡുകള്‍
369.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എ.പി.എല്‍ കാര്‍ഡില്‍
ഉള്‍പ്പെട്ടിട്ടുള്ള
പാവപ്പെട്ടവരെ ആയതില്‍
നിന്നും ഒഴിവാക്കി
ബി.പി.എല്‍ -ല്‍
ഉള്‍പ്പെടുത്താന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കുമോ;
(ബി)
രോഗികള്‍,
വികലാംഗര്‍, വിധവകള്‍
എന്നിവരുടെ കാര്‍ഡുകള്‍
ബി.പി. എല്‍ ആക്കുന്ന
കാര്യം പരിഗണിക്കുമോ;
(സി)
ചെങ്ങന്നൂര്‍
നിയോജക മണ്ഡലത്തിലെ
എ.പി.എല്‍.
കാര്‍ഡിലുള്ള
പാവപ്പെട്ടവര്‍
ബി.പി.എല്‍ ആക്കാനായി
നല്‍കിയിട്ടുള്ള
അപേക്ഷകളിന്മേല്
തീരുമാനം എടുക്കുവാന്‍
കാലതാമസം നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
പ്രസ്തുത
അപേക്ഷകളിന്മേല് എന്ന്
തീരുമാനം എടുക്കുമെന്ന്
വ്യക്തമാക്കുമോ?
റേഷന്‍
സാധനങ്ങളുടെ വിതരണക്രമം
370.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിവിധ
വിഭാഗത്തിലുള്ള റേഷന്‍
കാര്‍ഡുടമകള്‍ക്ക്
പ്രതിമാസം
അനുവദിക്കപ്പെട്ടിട്ടുളള
റേഷന്‍ സാധനങ്ങള്‍
എന്തൊക്കെയാണ് ;
പ്രതിമാസ വിതരണക്രമം
വ്യക്തമാക്കുമോ;
(ബി)
ഇപ്രകാരം
വിതരണം ചെയ്യുന്ന
അരിയുടെ അളവ്
വര്‍ദ്ധിപ്പിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ
?
റേഷന്‍
കട ഉടമകള്‍ക്ക് കമ്മീഷന്
371.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റേഷന്‍ മൊത്ത വിതരണം
മുഴുവന്‍
ഇടനിലക്കാരില്‍ നിന്നും
ഒഴിവാക്കിയിട്ടുണ്ടോ;
എങ്കില്‍ ഇപ്പോള്‍
മൊത്തവിതരണം എങ്ങനെയാണ്
നടക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
റേഷന്‍
കട വഴി വിതരണം
ചെയ്യുന്ന ഭക്ഷ്യ
സാധനങ്ങള്‍ക്ക് കട
ഉടമകള്‍ക്ക് ഇപ്പോള്‍
ക്വിന്റല്‍ നിരക്കില്‍
എത്ര രൂപയാണ് കമ്മീഷന്
നല്‍കുന്നതെന്ന്
വ്യക്തമാക്കാമോ?
റേഷന്‍
സാധനങ്ങളുടെ വിതരണം
372.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
ഭക്ഷ്യസാധനങ്ങള്‍
റേഷന്‍
കടകളിലെത്തുവാന്‍
പലപ്പോഴും കാലതാമസം
നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എല്ലാ
മാസവും 15-ാം
തീയതിയ്ക്ക് മുമ്പായി
ഭക്ഷ്യസാധനങ്ങള്‍
റേഷന്‍കടകളില്‍
എത്തിച്ചാല്‍ അവ വിതരണം
ചെയ്യുവാന്‍ ആവശ്യമായ
സമയം
ലഭിക്കുമെന്നതിനാല്‍
ആയതിനുള്ള നടപടി
സ്വീകരിക്കുമോ;
(സി)
മാസാവസാനം
റേഷന്‍ സാധനങ്ങള്‍
കടകളിലെത്തുന്നത്
മൂലമുള്ള ബുദ്ധിമുട്ട്
കാരണം അവ വാങ്ങുവാൻ
കഴിയാതെ വരുന്നവര്‍ക്ക്
തൊട്ടടുത്തമാസം ആയത്
വാങ്ങുന്നതിനുവേണ്ട
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ?
റേഷന്‍
ഭക്ഷ്യധാന്യങ്ങളുടെ
ഗുണനിലവാരം
373.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
സംസ്ഥാനത്തെ
റേഷന്‍കടകള്‍ വഴി
വിതരണം ചെയ്യുന്ന
ഭക്ഷ്യധാന്യങ്ങളുടെ
ഗുണനിലവാരം
പരിശോധിക്കാന്‍
എന്തെല്ലാം
സംവിധാനങ്ങളാണ്
നിലവിലുള്ളതെന്ന്
വ്യക്തമാക്കുമോ?
അധികമായ
റേഷന്‍ ഭക്ഷ്യധാന്യങ്ങൾ
374.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
സംസ്ഥാനത്ത്
ബയോമെട്രിക്
സംവിധാനമുള്ള ഇ- പോസ്
മെഷീനുകള്‍
റേഷന്‍കടകളില്‍
സ്ഥാപിച്ചതിനുശേഷം
മുന്‍വര്‍ഷങ്ങളെ
അപേക്ഷിച്ച് എത്ര
ക്വിന്റല്‍
ഭക്ഷ്യധാന്യങ്ങളാണ്
റേഷന്‍ കടകളില്‍
അധികമായി
രേഖപ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
റേഷൻ
വിതരണ രംഗത്തെ നൂതന പദ്ധതികൾ
375.
ശ്രീ.സി.കൃഷ്ണന്
,,
പി. ഉണ്ണി
,,
എന്‍. വിജയന് പിള്ള
,,
കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭക്ഷ്യഭദ്രതാ നിയമം
ഫലപ്രദമായി
നടപ്പിലാക്കുന്നതിന്റെ
ഭാഗമായി
ആവിഷ്കരിച്ചിട്ടുള്ള
നൂതന പദ്ധതികള്‍
എന്തൊക്കെയാണ്;
(ബി)
ഇതിന്റെ
ഭാഗമായി റേഷന്‍കാര്‍ഡ്
ഉടമകളുടെ വിവരങ്ങള്‍
ഡിജിറ്റൈസ് ചെയ്യാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
റേഷന്‍കടകളുടെ
നവീകരണത്തിനായി
കൈക്കൊണ്ടിട്ടുള്ള
നടപടികള്‍
വിശദമാക്കാമോ;
(ഡി)
ഇ-പോസ്
മെഷീനുകളുടെ
പ്രവര്‍ത്തനം കൂടുതല്‍
കാര്യക്ഷമമാക്കുന്നതിനായി
വേയിംഗ് ബാലന്‍സുമായി
പ്രസ്തുത മെഷീന്
ബന്ധിപ്പിക്കുന്നതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ?
റേഷന്‍
തട്ടിപ്പ്
376.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇ-പോസിനെ
നോക്കുകുത്തിയാക്കി
സംസ്ഥാനത്ത് വീണ്ടും
റേഷന്‍ തട്ടിപ്പ്
നടത്തുന്നതായ
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സെര്‍വര്‍
തകരാര്‍, വിരലടയാളം
പതിയുന്നില്ല, മൊബൈല്‍
ഒ.ടി.പി. കിട്ടുന്നില്ല
തുടങ്ങിയ കാരണങ്ങള്‍
പറഞ്ഞ് ഇ-പോസിനെ
മറികടന്ന് ചില
വ്യാപാരികള്‍
ഭക്ഷ്യധാന്യങ്ങള്‍
വിതരണം
ചെയ്യുന്നതായുള്ള
ആക്ഷേപത്തിന്റെ
നിജസ്ഥിതി
പരിശോധിക്കുകയുണ്ടായോ;
(സി)
ഇത്തരത്തില്‍
2019 ഏപ്രില്‍
മാസത്തില്‍ മാത്രം 1.56
ലക്ഷം കാര്‍ഡ്
ഉടമകള്‍ക്ക് വിരലടയാളം
സ്വീകരിക്കാതെ നേരിട്ട്
റേഷന്‍ നല്‍കിയതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഇതില്‍ എത്ര കാര്‍ഡ്
ഉടമകളുടെ ഭക്ഷ്യധാന്യം
കരിഞ്ചന്തയിലേക്ക്
കടത്തിയിട്ടുണ്ടെന്നുള്ളത്
സംബന്ധിച്ച്
പരിശോധിക്കുമോ?
റേഷന്‍
വ്യാപാരികള്‍ക്ക് നല്‍കേണ്ട
തുക
377.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
റേഷന്‍
വ്യാപാരികള്‍ക്ക്
നല്‍കേണ്ട തുക ട്രഷറി
നിയന്ത്രണങ്ങള്‍ കാരണം
നല്കുവാന്
സാധിച്ചിട്ടുണ്ടോ;
(ബി)
പ്രളയകാലത്ത്
അടക്കം വിതരണം ചെയ്ത
ഭക്ഷ്യധാന്യങ്ങളുടെ
വിലയും പ്രതിഫലവും
ലഭ്യമാക്കിയിട്ടില്ല
എന്ന പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
വ്യാപാരികള്‍ക്ക്
അവരുടെ തുക
ലഭിക്കാത്തതിനാല്‍ വരും
മാസങ്ങളില്‍ വിതരണം
ചെയ്യേണ്ട
ഭക്ഷ്യധാന്യങ്ങള്‍ക്ക്
പണം അടയ്ക്കാനാകാത്ത
സാഹചര്യം
നിലവിലുണ്ടോയെന്ന്
പരിശോധിക്കുമോ;
വ്യക്തമാക്കാമോ?
സ്ഥിരമായി
റേഷന്‍ സാധനങ്ങള്‍
വാങ്ങാത്തവർ
378.
ശ്രീ.പി.ഉബൈദുള്ള
,,
സി.മമ്മൂട്ടി
,,
പി.കെ.അബ്ദു റബ്ബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്ഥിരമായി
റേഷന്‍ സാധനങ്ങള്‍
വാങ്ങാത്തവർ റേഷന്‍
കാര്‍ഡ് ഉടമകളിൽ എത്ര
ശതമാനമാണെന്ന്
കണക്കാക്കിയിട്ടുണ്ടോ;
(ബി)
ഇപ്രകാരം
റേഷന്‍ സാധനങ്ങള്‍
വാങ്ങാത്തവരുടെ
ഭക്ഷ്യവിഹിതം
സമൂഹത്തിലെ ദുര്‍ബല
വിഭാഗങ്ങള്‍ക്ക് വിതരണം
ചെയ്യുന്നതിനായി
വിട്ടുനല്‍കണമെന്ന്
ഭക്ഷ്യവകുപ്പ്
ആവശ്യപ്പെട്ടിരുന്നോ ;
(സി)
ഈ
പദ്ധതിയില്‍ എത്രപേര്‍
റേഷന്‍ വിഹിതം
വിട്ടുനല്‍കാന്‍
തയ്യാറായിട്ടുണ്ട്
എന്ന് വ്യക്തമാക്കുമോ?
മുന്‍ഗണനാ
വിഭാഗത്തില്‍പെട്ടവര്‍ റേഷന്‍
വാങ്ങാത്ത സ്ഥിതിവിശേഷം
379.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍ഗണനാ
വിഭാഗത്തില്‍പെട്ട പല
കുടുംബങ്ങളും സ്ഥിരമായി
റേഷന്‍ വാങ്ങാത്ത
സ്ഥിതിവിശേഷം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
കുറഞ്ഞ
നിരക്കില്‍ നല്കുന്ന
റേഷന്‍ സാധനങ്ങള്‍
ഇവര്‍ വാങ്ങാത്തത്
എന്തുകൊണ്ടാണെന്ന്
അന്വേഷിച്ചിട്ടുണ്ടോ;ഇല്ലെങ്കില്‍
അന്വേഷണം നടത്തുമോ ;
ഉണ്ടെങ്കില്‍
ഇത്തരത്തില്‍പെട്ട എത്ര
കുടുംബങ്ങള്‍ ഉണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
ഇത്തരത്തില്‍
സ്ഥിരമായി റേഷന്‍
വാങ്ങാത്തവരെ മുന്‍ഗണനാ
പട്ടികയില്‍ നിന്നും
നീക്കം ചെയ്യുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;എങ്കില്‍
അനര്‍ഹര്‍ തന്നെയാണ്
ഇപ്രകാരം
ഒഴിവാക്കപ്പെടുന്നത്
എന്ന്
ഉറപ്പാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
പയ്യന്നൂര്‍
താലൂക്കില്‍ താലൂക്ക് സപ്ലൈ
ഓഫീസ്
380.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
പയ്യന്നൂര്‍
താലൂക്കില്‍ പുതുതായി
അനുവദിച്ച താലൂക്ക്
സപ്ലൈ ഓഫീസ്
ആരംഭിക്കുന്നതിനുള്ള
നടപടികള്‍ ഏതു ഘട്ടം
വരെയായെന്ന്
വിശദമാക്കുമോ?
വിലക്കയറ്റ
നിയന്ത്രണത്തിന് നടപടി
381.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
വിലക്കയറ്റം
നിയന്ത്രിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
മാവേലി
സ്റ്റോറില്‍ നിന്നും
വിതരണം ചെയ്യുന്ന
വിലവര്‍ദ്ധനവ്
ഉണ്ടാവില്ലെന്ന്
പ്രഖ്യാപിച്ച
പതിമൂന്നിനം
സാധനങ്ങള്‍ക്ക്
വിലവര്ദ്ധനവുണ്ടായതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
മേല്പറഞ്ഞ
പതിമൂന്നിനം സാധനങ്ങളും
എല്ലാ മാവേലി
സ്റ്റോറുകളില്‍
നിന്നും
പൊതുജനങ്ങള്‍ക്ക്
ലഭ്യമാകുന്നുണ്ടോ
എന്ന്
പരിശോധിക്കാറുണ്ടോയെന്ന്
അറിയിക്കാമോ?
കുപ്പിവെള്ളത്തിന്റെ
വില
382.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിതരണം ചെയ്ത് വരുന്ന
കുപ്പിവെള്ളത്തിന്റെ
വില കുറയ്ക്കുന്നതുമായി
ബന്ധപ്പെട്ട്
കുപ്പിവെള്ള കമ്പനി
ഉടമകളുമായി ചര്‍ച്ച
നടത്തിയിരുന്നോ;
എങ്കില്‍ ആയതിന്റെ
അടിസ്ഥാനത്തില്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വെളിപ്പെടുത്തുമോ;
(ബി)
സംസ്ഥാനത്ത്
കുപ്പിവെള്ളം എത്ര
രൂപയ്ക്ക്
വില്‍ക്കുന്നതിനാണ്
കമ്പനി ഉടമകള്‍ സമ്മതം
അറിയിച്ചിട്ടുള്ളതെന്ന്
അറിയിക്കുമോ;
(സി)
വില
കുറയ്ക്കാന്‍ തീരുമാനം
എടുത്തതിനുശേഷവും
എന്തുകൊണ്ടാണ് ആയതിന്റെ
പ്രയോജനം
പൊതുജനങ്ങള്‍ക്ക്
ലഭ്യമാകാത്തത്;
ഇക്കാര്യത്തില്‍
കുപ്പിവെള്ള കമ്പനികള്‍
തീരുമാനത്തില്‍ നിന്നും
പിന്നാക്കം
പോയിട്ടുണ്ടോ;
വെളിപ്പെടുത്തുമോ;
(ഡി)
ഇല്ലെങ്കില്‍
കുപ്പിവെള്ളത്തിന്റെ
വില കുറച്ചതിന്റെ
പ്രയോജനം
പൊതുജനങ്ങള്‍ക്ക്
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
പ്രളയത്തില്‍
നശിച്ച അരിയും നെല്ലും
നീക്കിയതിലെ അപാകത
383.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018-ലെ
പ്രളയത്തില്‍ നശിച്ച
അരിയും നെല്ലും
നീക്കിയതിലെ അപാകതകളും
അത് സംബന്ധിച്ച
ടെന്‍ഡര്‍ നടപടികളും
പരിശോധിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
പരിശോധന
ആരംഭിച്ചിട്ടുണ്ടോ;
അന്വേഷണം ഏത്
ഘട്ടത്തിലാണെന്ന്
അറിയിക്കുമോ;
(ബി)
പ്രളയത്തില്‍
നശിച്ച എത്ര ടണ്‍
അരിയും നെല്ലുമാണ്
ഇതുവരെ
തമിഴ്നാട്ടിലേക്ക്
കടത്തിയതെന്നും
ഉപയോഗശൂന്യമായ അരി
തിരികെ സംസ്ഥാനത്ത്
വിതരണത്തിനായി
എത്തുന്നില്ലെന്ന്
ഉറപ്പുവരുത്താന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്നും അറിയിക്കുമോ;
(സി)
എറണാകുളം
ജില്ലയിലെ ഒരു റേഷന്‍
കടയില്‍ 2019 മെയ് മാസം
വിതരണത്തിനെത്തിയ
അരിയില്‍ പുഴുവും
കീടാണുക്കളും കാരണം
ഉപയോഗശൂന്യമായിരുന്നുവെന്ന
വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതിന്റെ
അടിസ്ഥാനത്തില്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ,
വ്യക്തമാക്കുമോ?
ചാലക്കുടിയില്‍
സിവില്‍ സപ്ലൈസ്
കോര്‍പ്പറേഷന്റെ
ഹൈപ്പര്‍മാര്‍ക്കറ്റ്
384.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടിയില്‍
സിവില്‍ സപ്ലൈസ്
കോര്‍പ്പറേഷന്റെ
ഹൈപ്പര്‍ മാര്‍ക്കറ്റ്
അനുവദിക്കുന്നതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണ്;
(ബി)
ഇതിനാവശ്യമായ
നടപടികള്‍ അടിയന്തരമായി
സ്വീകരിക്കുമോ?
സഞ്ചരിക്കുന്ന മാവേലി
സ്റ്റോറുകള്‍
385.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാനന്തവാടി
മണ്ഡലത്തില്‍ നിലവില്‍
എത്ര സഞ്ചരിക്കുന്ന
മാവേലി സ്റ്റോറുകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്
;
(ബി)
മാനന്തവാടി
മണ്ഡലത്തിലെ
സഞ്ചരിക്കുന്ന മാവേലി
സ്റ്റോറുകളുടെ
പ്രവര്‍ത്തന രീതി
വിശദമാക്കുമോ ;
(സി)
മാനന്തവാടി മണ്ഡലത്തിലെ
സഞ്ചരിക്കുന്ന മാവേലി
സ്റ്റോറുകളുടെ
സ്ഥലങ്ങളുടെ സമയ വിവര
പട്ടിക ലഭ്യമാക്കാമോ?
സപ്ലൈകോ
ചില്ലറ വില്പനശാല
386.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ
ഒതുക്കുങ്ങല്‍
ഗ്രാമപഞ്ചായത്തില്‍
സപ്ലൈകോ ചില്ലറ
വില്പനശാല
ആരംഭിക്കുന്നതിനായി
കെട്ടിടം
ലഭ്യമാകാത്തതിനാല്‍
മലപ്പുറം ബ്ലോക്ക്
പഞ്ചായത്തിന്റെ
അധീനതയിലുള്ള വനിതാ
വ്യവസായകേന്ദ്രത്തിലെ
രണ്ടു മുറികള്‍
താല്‍ക്കാലികമായി കൈമാറി
സപ്ലൈകോ ചില്ലറ
വില്പനശാല
പ്രവര്‍ത്തനമാരംഭിക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍
നിലവില്‍ ഏത്
ഘട്ടത്തിലാണ്;
വിശദമാക്കുമോ;
(ബി)
സപ്ലൈകോ
ചില്ലറ വില്പനശാല വനിതാ
വ്യവസായകേന്ദ്രത്തില്‍
പ്രവര്‍ത്തിക്കുന്ന
പക്ഷം ആയതിന്റെ
നടത്തിപ്പ് വനിതകളെ
ഏല്പിക്കുന്നതിന്
പഞ്ചായത്ത്
തയ്യാറാണെന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇപ്രകാരം
ചെയ്യുന്നതിന് അനുമതി
ലഭ്യമായിട്ടുണ്ടോ എന്ന്
അറിയിക്കുമോ?
മണലൂര്‍
മുല്ലശ്ശേരി സപ്ലൈകോ
സൂപ്പര്‍ മാര്‍ക്കറ്റ്
387.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മണലൂര്‍
മണ്ഡലത്തിലെ
മുല്ലശ്ശേരി സപ്ലൈകോ
സൂപ്പര്‍മാർക്കറ്റിലെ
റാക്കുകള്‍ക്ക്
കേടുപാട്
സംഭവിച്ചിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
അവ മാറ്റി പുതിയ
റാക്കുകള്‍
സ്ഥാപിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ?
റേഷന്‍ വ്യാപാരികളുടെ
പ്രതിഫലവും കമ്മീഷനും
388.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
റേഷന്‍
വ്യാപാരികള്‍ക്ക്
നല്‍കേണ്ട പ്രതിഫലവും
കമ്മീഷനും അടിക്കടി
കുടിശ്ശികയാകുന്ന
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
എങ്കില്‍ ഇത്
വ്യാപാരികള്‍ക്ക്
വളരെയധികം
ബുദ്ധിമുട്ടുകള്‍
സൃഷ്ടിക്കുന്നുവെന്ന
കാര്യം ഗൗരവമായി
കാണുന്നുണ്ടാേ;വ്യക്തമാക്കുമോ;
(ബി)
വ്യാപാരികള്‍ക്ക്
പ്രതിഫലവും കമ്മീഷനും
യഥാസമയം
ലഭ്യമാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശം
ലഭ്യമാക്കുമാേ?