ആര്.സി.സി.
യില്‍ ഏഴാം ശമ്പള പരിഷ്കരണം
5107.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആര്.സി.സി.യിലെ
ജീവനക്കാർക്ക്
കേന്ദ്രനിരക്കിലുള്ള
ശമ്പളമാണോ നല്കി
വരുന്നത്; എങ്കിൽ ഏഴാം
ശമ്പള പരിഷ്കരണം
ആര്.സി.സി. യില്‍
ഇതുവരെ
നടപ്പിലാക്കാത്തതിന്റെ
കാരണമെന്താണ്;
വ്യക്തമാക്കാമോ;
(ബി)
ഏഴാം
ശമ്പള പരിഷ്കരണം
എന്നുമുതല്‍
നടപ്പിലാക്കുമെന്ന്
വ്യക്തമാക്കുമോ?
ദേശീയ
നിലവാരമുളള സ്ഥാപനങ്ങള്‍
ആരംഭിക്കാന്‍ നടപടി
5108.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആരോഗ്യ
മേഖലയില്‍ ദേശീയ
നിലവാരമുളള വിവിധ
സ്ഥാപനങ്ങള്‍
ആരംഭിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
ഇക്കാര്യത്തില്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(സി)
നാഷണല്‍
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ്
ഫാര്‍മസ്യൂട്ടിക്കല്‍
എഡ്യൂക്കേഷന്‍ ആന്റ്
റിസര്‍ച്ച് എന്ന
സ്ഥാപനം സംസ്ഥാനത്ത്
അനുവദിക്കുവാന്‍
കേന്ദ്രത്തിനോട്
ആവശ്യപ്പെടുമോ?
ജില്ല
ശിശുക്ഷേമസമിതി അംഗങ്ങളുടെ
യോഗ്യത
5109.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സാമൂഹ്യനീതി
വകുപ്പിന് കീഴിലുള്ള
ജില്ലാ ശിശുക്ഷേമ
സമിതിയിൽ
അംഗമാകുന്നതിനുവേണ്ട
ജുവനൈല്‍ ജസ്റ്റിസ്
ആക്ട് പ്രകാരമുള്ള
യോഗ്യതകൾ
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
കമ്മിറ്റിയിൽ ഇപ്പോള്‍
അംഗങ്ങളായി
തെരഞ്ഞെടുക്കപ്പെട്ടവര്‍
പ്രസ്തുത ആക്ടിൽ
നിഷ്ക്കർഷിച്ചിരിക്കുന്ന
യോഗ്യതകള്‍ ഉള്ളവരാണോ
എന്ന കാര്യം
പരിശോധിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ ആയതിന്റെ
വിശദവിവരം നല്‍കുമോ ?
ആരോഗ്യ
സംരക്ഷണത്തിന് സ്വീകരിച്ച
നടപടികള്‍
5110.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വീണ്ടും നിപ വൈറസ്
പ്രത്യക്ഷപ്പെട്ട
സാഹചര്യത്തില്‍ ആരോഗ്യ
സംരക്ഷണത്തിനായി
സ്വീകരിച്ച നടപടികള്‍
അറിയിക്കാമോ;
(ബി)
കോഴിക്കോട്
കേന്ദ്രീകരിച്ച്
വൈറോളജി ലാബ്
സ്ഥാപിക്കുന്നതിന്
വേണ്ടി സ്വീകരിച്ച
നടപടികള്‍ അറിയിക്കാമോ;
ഇതിന് കേന്ദ്ര ഫണ്ട്
ലഭിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
രോഗ
നിരീക്ഷണത്തിനും
ഗവേഷണത്തിനുമായി
യു.എസ്. ലെ സെന്റര്‍
ഫോര്‍ ഡിസീസ്
കണ്ട്രോള് മാതൃകയില്‍
രോഗ നിരീക്ഷണ-ഗവേഷണ
കേന്ദ്രം സംസ്ഥാനത്ത്
സ്ഥാപിക്കേണ്ടത്
അനിവാര്യമാണെന്ന്
കരുതുന്നുണ്ടോ;
ഉണ്ടെങ്കില്‍ അതിന്
വേണ്ടി സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കാമോ;
(ഡി)
കഴിഞ്ഞ
വര്‍ഷം കോഴിക്കോട്
മെഡിക്കല്‍ കോളേജില്‍
നിപ ഐസോലേഷന്
വാര്‍ഡില്‍ ജോലി ചെയ്ത്
പിരിച്ചുവിടപ്പെട്ട
ജീവനക്കാര്‍ക്ക്
സ്ഥിരനിയമനം
നല്‍കണമെന്ന ആവശ്യം
പരിഗണനയിലുണ്ടോ;
ഇതിനുവേണ്ടി ചെയ്ത
കാര്യങ്ങള്‍
അറിയിക്കാമോ?
ശാരീരിക
- മാനസിക
വെെകല്യമുളളവര്ക്കു്
ചികിത്സാസഹായം
5111.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
ശാരീരിക
വെെകല്യം മൂലം
ജീവിതാവസാനം വരെ
ചികില്‍സ തേടേണ്ടി
വന്നവര്‍ക്കും മാനസിക
വെെകല്യമുളളവര്ക്കും
ചികിത്സക്ക് വര്‍ഷം
തോറും സഹായം
അനുവദിക്കാന്‍ നടപടി
ഉണ്ടാകുമോ;
വ്യക്തമാക്കാമോ?
മഴക്കാല
രോഗപ്രതിരോധം
5112.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിവിധയിനം പനി ബാധിച്ച്
ധാരാളം പേര്
ആശുപത്രികളില്‍ ചികിത്സ
തേടി എത്തുന്ന സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മഴയുടെ
തുടക്കത്തില്‍ തന്നെ
ഡെങ്കിപ്പനി, എലിപ്പനി
എന്നിവ പല സ്ഥലങ്ങളിലും
റിപ്പോര്‍ട്ട് ചെയ്ത
സാഹചര്യം
പരിശോധിക്കുകയുണ്ടായോ;
(സി)
എങ്കില്‍
മഴയോടും
പ്രകൃതിക്ഷോഭത്തോടും
ഒപ്പം സാധാരണ കടന്നു
വരുന്ന രോഗങ്ങളായ
ഛര്‍ദി, അതിസാരം,
മലേറിയ, ചിക്കുന്‍
ഗുനിയ, ജപ്പാന് ജ്വരം,
വിവിധ വൈറല്‍ പനികള്‍
എന്നിവയെ
പ്രതിരോധിക്കാന്‍
എന്തൊക്കെ
മുന്‍കരുതലുകളാണ്
സര്‍ക്കാര്‍
കൈക്കൊണ്ടിട്ടുള്ളത്;
(ഡി)
വിവിധ
പകര്‍ച്ചവ്യാധികള്‍
പകരാതിരിക്കാനും
രോഗാണുക്കള്‍
പെരുകാതിരിക്കാനും
എന്തൊക്കെ പ്രതിരോധ
നടപടികള്‍
കൈക്കൊള്ളുമെന്ന്
വ്യക്തമാക്കുമോ?
ചികിത്സാ
ധനസഹായ പദ്ധതി
5113.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആരോഗ്യവകുപ്പിന്
കീഴിലുളള ചികിത്സാ
ധനസഹായ പദ്ധതി പ്രകാരം
ഏതൊക്കെ
അസുഖങ്ങള്‍ക്കാണ് സഹായം
അനുവദിക്കുന്നത്;
ആയതിലേക്കായി എവിടെയാണ്
അപേക്ഷ
സമര്‍പ്പിക്കേണ്ടത്;
അപേക്ഷയ്ക്ക് നിശ്ചിത
മാതൃകയുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
ചികിത്സാ ധനസഹായത്തിന്
അപേക്ഷിക്കുന്നതിന്
വരുമാന പരിധി
നിശ്ചയിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ചികിത്സാ
ധനസഹായ പദ്ധതികള്‍
5114.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആരോഗ്യവകുപ്പിന്റെ
കീഴില്‍ നടപ്പിലാക്കി
വരുന്ന വിവിധ ചികിത്സാ
ധനസഹായ പദ്ധതികള്‍
ഏതെല്ലാമാണ്;
വിശദമാക്കാമോ;
(ബി)
ഇൗ
സര്‍ക്കാര്‍
വന്നതിനുശേഷം ആരംഭിച്ച
വിവിധ ചികിത്സാ ധനസഹായ
പദ്ധതികള്‍ ഏതെല്ലാം;
വിശദമാക്കാമോ;
(സി)
താലോലം,
ഹൃദ്യം, കെയര്‍
പദ്ധതികളില്‍
ഉള്‍പ്പെടുത്തി എത്ര
ആളുകള്‍ക്ക്
ചികിത്സാസഹായം
ലഭ്യമാക്കിയിട്ടുണ്ട്;
വിശദമാക്കാമോ?
മലപ്പുറം
ജില്ലയില്‍ പ്രത്യേകതരം പനി
5115.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയുടെ പല ഭാഗത്തും
പ്രത്യേകതരം പനി
പടര്‍ന്ന് പിടിക്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പനി മൂലം 2019
മാര്‍ച്ച് മാസത്തിന്
ശേഷം എത്ര മരണങ്ങള്
സംഭവിച്ചുവെന്നും
പനിയുടെ കാരണം
എന്താണെന്നും
കണ്ടെത്തിയിട്ടുണ്ടോ;
(സി)
ഇല്ലെങ്കില്‍
ഇതിനായി വിദഗ്ധര്‍
അടങ്ങിയ പ്രത്യേക
മെഡിക്ക്ല സംഘത്തെ
നിയോഗിക്കുമോ?
മെഡിക്കല്‍ കാേളേജുകളില്
കാന്‍സര്‍ ചികിത്സ
ലഭ്യമാക്കാന്‍ നടപടി
5116.
ശ്രീ.ജി.എസ്.ജയലാല്‍
ശ്രീമതി
ഗീതാ ഗോപി
,,
സി.കെ. ആശ
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇന്ന് നിലവിലുള്ള
കാന്‍സര്‍
ചികിത്സാസൗകര്യങ്ങള്‍
എന്താെക്കെയാണെന്ന്
വിശദമാക്കുമാേ;
(ബി)
കാന്‍സര്‍
ചികിത്സാരംഗത്ത്
ആര്.സി.സി. യില്‍
ലഭ്യമാകുന്ന
സൗകര്യങ്ങള്‍
മെഡിക്കല്‍
കാേളേജുകളിലും
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമാേ;
വ്യക്തമാക്കുമാേ;
(സി)
സംസ്ഥാനത്ത്
കാന്‍സര്‍ രാേഗ
ചികിത്സയ്ക്കും
നിയന്ത്രണത്തിനുമുള്ള
കേരള കാന്‍സര്‍
കണ്‍ട്രാേള്‍
സ്ട്രാറ്റജി സംബന്ധിച്ച
വിവരങ്ങള്‍
ലഭ്യമാക്കുമാേ;
(ഡി)
നിലവില്‍
കാന്‍സര്‍
ചികിത്സാരംഗത്തുള്ള
പാെതുമേഖല,
സ്വകാര്യമേഖല
ആശുപത്രികളെ
ബന്ധിപ്പിച്ച് ഏകീകൃത
കാന്‍സര്‍ ചികിത്സാ
സംവിധാനങ്ങള്‍ എല്ലാ
പ്രദേശങ്ങളിലുളളവര്‍ക്കും
പ്രാപ്യമാക്കുന്ന കേരള
കാന്‍സര്‍ ഗ്രിഡ്
രൂപീകരിക്കുമാേ;
എങ്കില്‍ ആയത്
സംബന്ധിച്ച് സ്വീകരിച്ച
നടപടികള്‍
അറിയിക്കുമാേ;
(ഇ)
സംസ്ഥാനത്തെ
എല്ലാ കാന്‍സര്‍
രാേഗികളുടെയും
വിവരങ്ങള്‍
ഉള്‍ക്കാെള്ളിച്ച്
കൊണ്ടുള്ള കാന്‍സര്‍
രജിസ്ട്രി
തയ്യാറായിട്ടുണ്ടാേ;
വിശദാംശങ്ങള്‍
അറിയിക്കുമാേ?
ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍മാര്‍ക്ക്
യൂണിഫോം
5117.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഏകീകൃത
പൊതുജനാരോഗ്യനിയമത്തിന്റെ
ആവശ്യകത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയത്
നടപ്പിലാക്കുന്നതിനുളള
തടസ്സങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
പൊതുജനാരോഗ്യ
വിഭാഗത്തിലെ ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍മാര്‍ക്ക്
യൂണിഫോം അനുവദിച്ചു
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
ഉദ്യോഗസ്ഥര്‍ ജോലി
സമയങ്ങളില്‍ യൂണിഫോം
ധരിക്കുന്നതിനുള്ള
നിര്‍ദ്ദേശം
നടപ്പിലാക്കുമോ;
(സി)
പൊതുജനാരോഗ്യ
വിഭാഗം ജീവനക്കാരെ
ഗ്രാമപഞ്ചായത്തുകളിലെ
മറ്റ് ജോലികളില്‍
നിയമിക്കുന്നതുമൂലം
ആരോഗ്യ രംഗത്തെ
പ്രവര്‍ത്തനങ്ങള്‍
ഫലപ്രദമായി
നടപ്പാക്കാന്‍ കഴിയാത്ത
സാഹചര്യം
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ഡി)
ഗ്രാമപഞ്ചായത്തുകളില്‍
ആരോഗ്യ വിഭാഗം
ജീവനക്കാരെ
നിയമിക്കുന്നത് ഏത്
ചട്ടപ്രകാരമാണെന്ന്
അറിയിക്കുമോ?
സര്‍ക്കാര്‍
ആശുപത്രികളില്‍
നേത്രപരിശോധകരുടെ കുറവ്
5118.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ആശുപത്രികളില്‍
നേത്രപരിശോധകരുടെ കുറവ്
നിമിത്തം രോഗികള്‍
ബുദ്ധിമുട്ടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ദേശീയ-സംസ്ഥാന
മനുഷ്യാവകാശ
കമ്മീഷനുകള്‍
ഒപ്ടോമെട്രിസ്റ്റുകളുടെ
കുറവ്
പരിഹരിയ്ക്കുന്നതിന്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
അതിന്മേല് സ്വീകരിച്ച
നടപടികള്‍ അറിയിക്കാമോ;
(സി)
എല്ലാ
സാമൂഹ്യ ആരോഗ്യ
കേന്ദ്രങ്ങളിലും
താലൂക്ക്
ആശുപത്രികളിലും
ഒപ്ടോമെട്രിസ്റ്റുകളുടെ
തസ്തിക നിലവിലുണ്ടോ?
രക്തബാങ്കുകളുടെ
പ്രവര്‍ത്തനം
5119.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
,,
എ. പ്രദീപ്കുമാര്‍
,,
ഐ.ബി. സതീഷ്
,,
സജി ചെറിയാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വര്‍ദ്ധിച്ചുവരുന്ന
ആവശ്യത്തിനനുസരിച്ച്
രക്തം ലഭ്യമല്ലാത്ത
അവസ്ഥ ആരാേഗ്യ
ചികിത്സാമേഖലയിലെ
പ്രവര്‍ത്തനങ്ങളെ
ബാധിക്കുന്നതായ വസ്തുത
ഗൗരവമായി
കാണുന്നുണ്ടാേ;
(ബി)
രക്തബാങ്കുകളുടെ
പ്രവര്‍ത്തനങ്ങള്‍
കാലാനുസൃതമായി
നവീകരിക്കുന്നതിനും
വിപുലീകരിക്കുന്നതിനും
ഇൗ സര്‍ക്കാര്‍
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
വിവരിക്കാമാേ;
(സി)
രക്തം
ദാനം ചെയ്യുമ്പാേള്‍
ഒരാളുടെ ജീവന്
രക്ഷിക്കുകയും
രക്തദാതാവിന്
ആരാേഗ്യകരമായ ജീവിതം
നയിക്കുന്നതിനുള്ള
ശക്തിയാര്‍ജ്ജിക്കുകയും
ചെയ്യുന്നതിനാല്‍
സന്നദ്ധ രക്തദാന
പ്രവര്‍ത്തനത്തെ
സംബന്ധിച്ച് അവബാേധം
സൃഷിക്കുന്നതിനുതകുന്ന
ബാേധവല്ക്കരണ
പ്രവര്‍ത്തനങ്ങള്‍
ആസൂത്രണം ചെയ്തു
നടപ്പാക്കുമാേ;
(ഡി)
രക്തബാങ്കുകള്‍
നവീകരിക്കുന്നതിനും
രക്തശേഖരണം
വ്യപിപ്പിക്കുന്നതിനും
മാെബെെല്‍ രക്ത ശേഖരണ
യൂണിറ്റുകള്‍
ആരംഭിക്കുന്നതിനും
നടപടി സ്വീകരിക്കുമാേ?
ആർ.എസ്.ബി.വൈ.പദ്ധതി
5120.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2018-2019
സാമ്പത്തിക വര്‍ഷം
ആര്.എസ്.ബി.വൈ.
(ബി.പി.എല്‍. ആരോഗ്യ
കാര്‍ഡ്) പദ്ധതിയിൽ
ഇടപാടുകാരായ
ഇന്‍ഷുറന്‍സ്
കമ്പനിയുടെ പേര്
വെളിപ്പെടുത്തുമോ;
(ബി)
2018-2019
സാമ്പത്തിക വര്‍ഷം എത്ര
രൂപയാണ് പ്രസ്തുത
കമ്പനി മുഖേന
ബി.പി.എല്‍.
രോഗികള്‍ക്കുവേണ്ടി
ചെലവഴിച്ചത്;
(സി)
കേന്ദ്ര-സംസ്ഥാന
സര്‍ക്കാരുകള്‍
പ്രസ്തുത കമ്പനിക്ക്
നല്‍കിയിട്ടുള്ള തുക
എത്രയെന്നും അതില്‍
എത്ര തുക
ചെലവഴിച്ചുവെന്നും
വ്യക്തമാക്കുമോ;
(ഡി)
ആർ.എസ്.ബി.വൈ.പദ്ധതിയെ
പ്രസ്തുത കമ്പനി
ഏറ്റെടുക്കുന്നതിനു
മുൻപ് എത്ര രൂപയാണ് ഒരു
വർഷം ബി.പി.എൽ. കാർഡ്
ഉടമകൾക്ക് വിതരണം
ചെയ്തിരുന്നതെന്ന്
വ്യക്തമാക്കാമോ?
കാന്‍സര്‍
പ്രതിരാേധത്തിനായി ആയുര്‍
ദീപ്തം പദ്ധതി
5121.
ശ്രീ.പി.ടി.എ.
റഹീം
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.എം.
രാജഗോപാലന്‍
,,
ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാന്‍സര്‍
രാേഗബാധിതരുടെ എണ്ണം
വര്‍ദ്ധിച്ചുവരുന്ന
സാഹചര്യത്തില്‍
കാന്‍സറിനെതിരെ
പ്രതിരാേധം
തീര്‍ക്കുവാനും
കാന്‍സര്‍
ചികിത്സയ്ക്കുള്ള
സൗകര്യങ്ങള്‍
മെച്ചപ്പെടുത്തുന്നതിനും
ഇൗ സര്‍ക്കാര്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
കാന്‍സര്‍
രാേഗ നിര്‍ണ്ണയം
തുടക്കത്തില്‍ തന്നെ
ആരംഭിക്കുന്നതിനും
ചികിത്സ
ഉറപ്പാക്കുന്നതിനും
സമ്പൂര്‍ണ്ണ കാന്‍സര്‍
രജിസ്റ്റര്‍
തയ്യാറാക്കുന്നതിനുമായി
ആയുര്‍ ദീപ്തം പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടാേ;
(സി)
സംസ്ഥാനത്തെ
കാന്‍സര്‍ സെന്ററുകളുടെ
പ്രവര്‍ത്തനം കൂടുതല്‍
കാര്യക്ഷമമാക്കുന്നതിനും
എല്ലാ മെഡിക്കല്‍
കാേളേജുകളിലും
കാന്‍സര്‍ യൂണിറ്റുകള്‍
സ്ഥാപിക്കുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമാേ?
സുകൃതം
പദ്ധതി
5122.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ക്യാന്‍സര്‍
ചികിത്സയ്ക്കുള്ള
സുകൃതം പദ്ധതിയുടെ
വിശദവിവരങ്ങള്‍
അറിയിക്കുമോ;
(ബി)
സുകൃതം
പദ്ധതി മുഖേന ചികിത്സ
ലഭിക്കേണ്ടതിന്റെ
നടപടിക്രമങ്ങള്‍
വ്യക്തമാക്കാമോ;
(സി)
സുകൃതം
പദ്ധതിയിലൂടെ ചികിത്സ
ലഭിക്കുന്ന
ആശുപത്രികളുടെ വിവരം
നല്‍കാമോ?
ഹൃദ്യം
പദ്ധതി
5123.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഹൃദയ
വൈകല്യമുള്ള നവജാത
ശിശുക്കള്‍ക്ക് സൗജന്യ
ചികിത്സ ലഭ്യമാക്കുന്ന
ഹൃദ്യം പദ്ധതിയുടെ
വിശദാംശം ലഭ്യമാക്കുമോ;
(ബി)
ഹൃദ്യം
പദ്ധതിയിലൂടെ ചികിത്സ
ലഭിക്കുന്നതിന്
ശിശുവിന്റെ
രക്ഷിതാക്കളും ആശുപത്രി
അധികൃതരും
സ്വീകരിക്കേണ്ട
നടപടികള്‍
വ്യക്തമാക്കുമോ?
വയനാട്
ജില്ലയിലെ വയാേമിത്രം പദ്ധതി
5124.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വയനാട്
ജില്ലയില്‍ വയാേമിത്രം
പദ്ധതി പ്രകാരം
നടപ്പാക്കുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കാമാേ;
(ബി)
പ്രസ്തുത
പദ്ധതിയുമായി
ബന്ധപ്പെട്ട് എത്ര
ഉദ്യോഗസ്ഥരാണ് ജാേലി
ചെയ്തുവരുന്നത്;
(സി)
പദ്ധതിക്കായി
ജില്ലയില്‍ നാളിതുവരെ
എത്ര തുക
ചെലവഴിച്ചുവെന്നും അവ
ഏതെല്ലാം
ഇനത്തിലാണെന്നും
വ്യക്തമാക്കാമാേ?
സൗജന്യ
ചികിത്സാപദ്ധതികള്‍
5125.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
നിര്‍ധന
കുടുംബത്തില്‍പ്പെടുന്ന
രാേഗികള്ക്ക്
എന്തെല്ലാം സൗജന്യ
ചികിത്സാപദ്ധതികളാണ്
നിലവിലുള്ളതെന്ന്
വിശദമാക്കുമാേ?
രാഷ്ട്രീയ
സ്വാസ്ഥ്യ ബീമാ യോജന പദ്ധതി
5126.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍
നടപ്പിലാക്കി വരുന്ന
രാഷ്ട്രീയ സ്വാസ്ഥ്യ
ബീമാ യോജന പദ്ധതിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
പദ്ധതിയുടെ
ഭാഗമായി സംസ്ഥാനത്ത്
എത്ര ഗുണഭോക്താക്കള്‍
നിലവിലുണ്ട്;
(സി)
ഇതിന്റെ
ഭാഗമായുള്ള
തിരിച്ചറിയല്‍
കാര്‍ഡ് വിതരണം
സുഗമമായി നടത്തുവാന്‍
സാധിക്കാത്തതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഗുണഭോക്താക്കള്‍ക്ക്
ലഭിക്കുന്ന ചികിത്സ,
പരമാവധി
അനുവദിക്കാവുന്ന തുക,
ചികിത്സ ലഭിക്കുന്ന
ആശുപത്രികളുടെ വിവരം
എന്നിവ ലഭ്യമാക്കാമോ;
(ഇ)
പ്രസ്തുത
പദ്ധതിയിലൂടെ സ്വകാര്യ
ആശുപത്രികള്‍ക്കടക്കം
ചെലവായ തുക
നല്‍കുന്നതിന് തടസ്സം
നേരിട്ടിട്ടുണ്ടോ;
അറിയിക്കുമോ;
(എഫ്)
നാളിതുവരെ
ഈ ഇനത്തില്‍ എത്ര രൂപ
ചെലവഴിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കുമോ?
അമ്മയെയും
കുഞ്ഞിനെയും പ്രസവശേഷം
സൗജന്യമായി
വീട്ടിലെത്തിക്കുന്ന പദ്ധതി
5127.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പ്രസവശേഷം
അമ്മയെയും കുഞ്ഞിനെയും
സൗജന്യമായി
വീട്ടിലെത്തിക്കുന്ന
പദ്ധതി ഏതെല്ലാം
ആശുപത്രികളിലാണ്
ഇപ്പോള്‍
ആരംഭിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(ബി)
പദ്ധതിയുടെ
ഭാഗമായി കോഴിക്കോട്
മാതൃശിശുസംരക്ഷണ
കേന്ദ്രത്തില്‍ നിന്നും
എത്രപേര്‍ക്ക്
സൗജന്യയാത്രാസഹായം
നല്കി; ഇതിനായി ആകെ
എത്ര രൂപ
ചെലവഴിച്ചിട്ടുണ്ട്;
(സി)
കോഴിക്കോട്
മെഡിക്കല്‍ കോളേജില്‍
നിന്നും ഒരു ദിവസം
ശരാശരി എത്ര പേര്‍ക്ക്
ഇത്തരത്തിലുളള സഹായം
നല്‍കുന്നുണ്ട്; എത്ര
രൂപ ഇതിനായി
ചെലവഴിക്കുന്നുണ്ടെന്ന്
വ്യക്തമാക്കുമോ?
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍
5128.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016-17,
2017-18, 2018-19
വര്‍ഷങ്ങളില്‍
ആരോഗ്യവകുപ്പിന്
കേന്ദ്രാവിഷ്കൃത
പദ്ധതികളില്‍ ലഭിച്ച
തുക എത്രയെന്നും ഇതില്‍
സംസ്ഥാന വിഹിതം
എത്രയെന്നും ഈ
വര്‍ഷങ്ങളില്‍
ചെലവഴിക്കാത്ത തുക
നഷ്ടപ്പെട്ടിട്ടുണ്ടോയെന്നും
അറിയിക്കുമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍ കൃത്യമായി
നടപ്പിലാകാത്ത സാഹചര്യം
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
മേപ്പടി
വര്‍ഷങ്ങളില്‍
കൃത്യമായി
പ്രൊപ്പോസലുകള്‍
നല്‍കാത്ത സാഹചര്യം
ഉണ്ടായിട്ടുണ്ടോയെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
വളാഞ്ചേരി
നഗരസഭയ്ക്ക്
കേന്ദ്രാവിഷ്കൃത
പദ്ധതിയില്‍
ഉള്‍പ്പെടുത്തി ഒരു
ആരോഗ്യകേന്ദ്രം
അനുവദിക്കണമെന്നുളള
വിഷയത്തില്‍
എന്‍.യു.എച്ച്.എം.
സ്വീകരിച്ച നടപടികള്‍
അറിയിക്കുമോ;
(ഇ)
നാഷണല്‍
അര്‍ബന്‍ ഹെല്‍ത്ത്
മിഷന്, ഇൗ വര്‍ഷത്തെ
പദ്ധതിയില്‍ വളാഞ്ചേരി
നഗരസഭയില്‍ പുതിയ
ആരോഗ്യകേന്ദ്രം
അനുവദിക്കുന്ന കാര്യം
ഉള്‍പ്പെടുത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ; ഇത്
സംബന്ധിച്ച്
എന്‍.യു.എച്ച്.എം.
ഡയറക്ടറേറ്റിലെ
ഫയലിന്റെ വിവരം
ലഭ്യമാക്കുമോ?
ആര്‍ദ്രം
മിഷന്റെ ഭാഗമായി താലൂക്ക്
ആശുപത്രികളിലെ സൗകര്യങ്ങൾ
5129.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആര്‍ദ്രം മിഷന്റെ
ഭാഗമായി എത്ര താലൂക്ക്
ആശുപത്രികളെയാണ്
ഉള്‍പ്പെടുത്തിയത്;
(ബി)
പ്രസ്തുത
ആശുപത്രികളില്‍
എന്തൊക്കെ സേവനങ്ങളാണ്
പുതുതായി
ഉറപ്പുവരുത്തുന്നത്;
വിശദീകരിക്കാമോ;
(സി)
ആര്‍ദ്രം
മിഷന്റെ ഭാഗമായി എത്ര
തസ്തികകളാണ് പ്രസ്തുത
താലൂക്ക്
ആശുപത്രികളില്‍
പുതുതായി സൃഷ്ടിച്ചത്;
വിശദമാക്കാമോ;
(ഡി)
കൊയിലാണ്ടി
താലൂക്ക് ആശുപത്രിയില്‍
ഇതിന്റെ ഭാഗമായി എത്ര
പുതിയ തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ട്; അവ
ഏതൊക്കെയാണെന്ന്
അറിയിക്കുമോ?
ആര്‍ദ്രം
പദ്ധതിയുടെ മൂന്ന്
ഘട്ടങ്ങളുടെയും പൂര്‍ത്തീകരണം
5130.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
രണ്ടാംഘട്ട
ആര്‍ദ്രം പദ്ധതി
എപ്പോഴാണ്
ആരംഭിക്കുന്നതെന്നും
അതില്‍ എത്ര
ആശുപത്രികളെ
ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും
പ്രസ്തുത ഘട്ടം
എപ്പോഴാണ്
പൂര്‍ത്തീകരിക്കുന്നതെന്നും
അറിയിക്കാമോ;
(ബി)
രണ്ടാംഘട്ട
പദ്ധതിയില്‍ എത്ര
സ്ഥിരം തസ്തികകള്‍
ഉണ്ട്; ഇതില്‍ എത്ര
ഫാര്‍മസിസ്റ്റ്
തസ്തികകള്‍ ഉണ്ട്;
വ്യക്തമാക്കാമോ;
(സി)
പദ്ധതി
പ്രകാരം പുതുതായി
സൃഷ്ടിച്ച തസ്തികകളില്‍
നേഴ്സ്,
ഫാര്‍മസിസ്റ്റ്, ലാബ്
ടെക്നീഷ്യന്,
ഒപ്റ്റോമെട്രിസ്റ്റ്
എന്നിവ
ഉള്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എണ്ണം
ലഭ്യമാക്കുമോ;
(ഡി)
നവകേരള
മിഷന്റെ മുഖമുദ്രയായ
ആര്‍ദ്രം പദ്ധതിയുടെ
മൂന്ന് ഘട്ടങ്ങളും
പൂര്‍ത്തീകരിക്കുമോ;
വിശദമാക്കാമോ?
നിലമ്പൂര്‍
മണ്ഡലത്തിലെ ആര്‍ദ്രം പദ്ധതി
5131.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിലമ്പൂര്‍
നിയോജകമണ്ഡലത്തില്‍
ആര്‍ദ്രം പദ്ധതിയില്‍
ഉള്‍പ്പെടുത്തി
കുടുംബാരോഗ്യ
കേന്ദ്രങ്ങളായി
ഉയര്‍ത്തുന്ന
പി.എച്ച്.സി. കള്‍
ഏതെല്ലാമാണ്;
(ബി)
ഓരോ
പി.എച്ച്.സി. യിലും
ഇതിനായി
ആവിഷ്ക്കരിക്കുന്ന
പദ്ധതികളുടെ നിലവിലെ
സ്ഥിതി വിശദമാക്കാമോ;
(സി)
മലയോര
പ്രദേശമെന്ന നിലയില്‍
നിലമ്പൂര്‍
നിയോജകമണ്ഡലത്തിലെ
പി.എച്ച്.സി. കളിലേക്ക്
കൂടുതല്‍ ഡോക്ടര്‍മാര്‍
അടക്കമുളള ജീവനക്കാരെ
നിയമിക്കുന്നതിനുളള
നടപടി സ്വീകരിക്കുമോ?
ആര്.സി.സി.
ഡയറക്ടറുടെ സെക്രട്ടറി
തസ്തികയിലെ നിയമനം
5132.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആര്.സി.സി.
യില്‍ ഡയറക്ടറുടെ
സെക്രട്ടറി രാജിവെച്ച
സാഹചര്യത്തില്‍ ആ
തസ്തികയില്‍
പുനര്‍നിയമനം
നല്‍കിയിട്ടുണ്ടോ
എന്നറിയിക്കാമോ;
(ബി)
പ്രസ്തുത
തസ്തികയ്ക്ക് വേണ്ട
യോഗ്യതകള്‍
എന്തെല്ലാമാണ് ;
(സി)
ഈ
യോഗ്യതകളെല്ലാമുള്ള
ആരെങ്കിലും ആര്.സി.സി.
യില്‍ നിലവില്‍ ജോലി
ചെയ്യുന്നുണ്ടോ;
എങ്കില്‍ വിശദാംശം
വ്യക്തമാക്കുമോ;
(ഡി)
ഇപ്പോള്‍
ആര്.സി.സി.ഡയറക്ടറുടെ
സെക്രട്ടറിയുടെ ജോലി
ചെയ്യുന്നത് ആരാണ്;
പ്രസ്തുത വ്യക്തിയുടെ
യോഗ്യതയെന്താണെന്ന്
അറിയിക്കുമോ?
ആര്.സി.സി.യിലെ
മെഡിക്കല്‍ റിക്കാര്‍ഡ്സ്
ഓഫീസര്‍മാരുടെ വിവരങ്ങൾ
5133.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആര്.സി.സി.യില്‍
മെഡിക്കല്‍
റിക്കാര്‍ഡ്സ് ഓഫീസര്‍
തസ്തികയില്‍ ജോലി
ചെയ്യുന്നവരുടെ എണ്ണവും
അവരുടെ വിശദാംശങ്ങളും
ലഭ്യമാക്കുമോ;
ഓരോരുത്തരും
എന്നുമുതലാണ് ഈ
തസ്തികയില്‍ ജോലിയില്‍
പ്രവേശിച്ചതെന്ന്
വ്യക്തമാക്കുമോ ;
(ബി)
എത്ര
കിടക്കകള്‍ വരെയുള്ള
ആശുപത്രിയ്ക്കാണ് ഒരു
മെഡിക്കല്‍
റിക്കാര്‍ഡ്സ് ഓഫീസര്‍
ആവശ്യമായിട്ടുള്ളതെന്ന്
അറിയിക്കുമോ ;
(സി)
ആര്.സി.സി.
യില്‍ നിലവിലുള്ള
കിടക്കകളുടെ എണ്ണം
വ്യക്തമാക്കുമോ?
പുതിയ
മോര്‍ച്ചറി
പ്രവര്‍ത്തനക്ഷമമാക്കുന്നത്
സംബന്ധിച്ച്
5134.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
മെഡിക്കല്‍ കോളേജിലെ
മള്‍ട്ടി
സ്പെഷ്യാലിറ്റി
ബ്ലോക്കിലെ പുതിയ
മോര്‍ച്ചറിയുടെ
നിര്‍മ്മാണം
പൂര്‍ത്തിയായി എങ്കിലും
അത്
പ്രവര്‍ത്തനക്ഷമമാക്കുവാന്‍
സാധിച്ചിട്ടില്ലെന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പോരായ്മകള്‍
പരിഹരിച്ച് മോര്‍ച്ചറി
പ്രവര്‍ത്തനക്ഷമമാക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ?
ആരോഗ്യ
രംഗത്തെ പാളിച്ചകൾ
5135.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
വി.എസ്.ശിവകുമാര്‍
,,
ഷാഫി പറമ്പില്‍
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
കോട്ടയം
മെഡിക്കല്‍ കോളേജില്‍
കാൻസർ ഇല്ലാത്ത
യുവതിക്ക് കീമോതെറാപ്പി
നല്കിയതും മഞ്ചേരി
മെഡിക്കല്‍ കോളേജില്‍
ഏഴ് വയസ്സുകാരനെ
ആളുമാറി ഹെര്‍ണിയ
ശസ്ത്രക്രിയക്ക്
വിധേയനാക്കിയതും
ആരോഗ്യരംഗത്ത്
നിലനില്‍ക്കുന്ന
പാളിച്ചകളെയാണോ
സൂചിപ്പിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
ആരോഗ്യ
മേഖലയിലെ ഗവേഷണ കേന്ദ്രങ്ങൾ
5136.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ആരോഗ്യമേഖലയിൽ സർക്കാർ
നിയന്ത്രണത്തിലുള്ള
ഗവേഷണ കേന്ദ്രങ്ങൾ
നിലവിലുണ്ടോ; എങ്കിൽ
ഏതെല്ലാം വിഭാഗങ്ങളെ
അടിസ്ഥാനമാക്കിയുള്ള
ഗവേഷണങ്ങളാണ്
നടന്നുവരുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്തെ
മെഡിക്കൽ കോളേജുകളെ
മികവിന്റെ
കേന്ദ്രങ്ങളാക്കി
മാറ്റുന്നതോടൊപ്പം
മെഡിക്കൽ കോളേജുകളോട്
അനുബന്ധമായി ഗവേഷണ
കേന്ദ്രങ്ങൾ
ആരംഭിക്കുന്നതിനുള്ള
നടപടികൾ സർക്കാർ
സ്വീകരിക്കുമോ;
(സി)
സംസ്ഥാനത്ത്
രോഗികളിൽ മരുന്നുകളും
ചികിത്സാരീതികളും
പരീക്ഷിക്കുന്നതിന്
അനുമതിയുണ്ടോ;എങ്കിൽ
പ്രസ്തുത അനുമതി
നൽകുവാൻ
നിയോഗിക്കപ്പെട്ടിട്ടുള്ള
സമിതിയുടെ വിശദാംശങ്ങൾ
ലഭ്യമാക്കുമോ?
മോര്‍ട്ടല്‍
കോണ്‍ഫറന്‍സുകള്‍
5137.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം സര്‍ക്കാര്‍
മെഡിക്കല്‍
കോളേജുകളില്‍ ഉണ്ടായ
പനി മരണങ്ങളുടെ
മോര്‍ട്ടല്‍
കോണ്‍ഫറന്‍സുകള്‍
നടന്നിട്ടുണ്ടോ;
എങ്കില്‍
വിശദവിവരങ്ങള്‍
നല്‍കുമോ; ഇല്ലെങ്കില്‍
അതിനുള്ള കാരണം
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
വിഷയം ഗൗരവമായി
കണക്കിലെടുത്ത്
മോര്‍ട്ടല്‍
കോണ്‍ഫറന്‍സുകള്‍
നടത്തുന്നതിനുള്ള
നടപടികള്‍
സ്വീകരിയ്ക്കുമോ?
സി.എച്ച്.സി.യ്ക്ക്
ആവശ്യമായ അടിസ്ഥാന
സൗകര്യവികസനം
5138.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പല
പി.എച്ച്.സി.കളും
കമ്മ്യൂണിറ്റി
ഹെല്‍ത്ത് സെന്ററുകളായി
ഉയര്‍ത്തപ്പെട്ടിട്ടുണ്ടെങ്കിലും
ഇപ്പോഴും ഇവയ്ക്ക്
അടിസ്ഥാന സൗകര്യങ്ങളും
സ്റ്റാഫും
അപര്യാപ്തമാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ആര്‍ദ്രം
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയോ മറ്റോ
ഇത്തരം
സി.എച്ച്.സി.കളില്‍
ആവശ്യമായ അടിസ്ഥാന
സൗകര്യങ്ങള്‍
ഏര്‍പ്പെടുത്താന്‍
നടപടി സ്വീകരിക്കുമോ?
പരിയാരം
ആയുര്‍വേദ മെഡിക്കല്‍
കോളേജിലെ പ്രോജക്ടുകള്‍
5139.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
കണ്ണൂര്‍
ജില്ലയിലെ പരിയാരം
ആയുര്‍വേദ മെഡിക്കല്‍
കോളേജില്‍ ഈ
സാമ്പത്തികവര്‍ഷം
വര്‍ക്കിംഗ്
ഗ്രൂപ്പില്‍
ഉള്‍പ്പെടുത്തുന്നതിന്
ഏതൊക്കെ പ്രോജക്ടുകളാണ്
സമര്‍പ്പിച്ചിരിക്കുന്നത്;
പ്രസ്തുത
പ്രോജക്ടുകളില്‍
ഏതിനൊക്കെയാണ്
ഭരണാനുമതി
ലഭ്യമായിട്ടുള്ളത്;
വിശദമാക്കാമോ?
സ്റ്റാഫ്
പാറ്റേണ്‍
5140.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ജില്ലാ, താലൂക്ക്
ആശുപത്രികളിലും
പ്രാഥമിക
ആരോഗ്യകേന്ദ്രങ്ങളിലും
വരുത്തിയിട്ടുള്ള
മാറ്റങ്ങള്‍
എന്തെല്ലാമാണ്;
വിശദവിവരം നല്‍കുമോ;
(ബി)
മേപ്പടി
ആശുപത്രികളില്‍
സ്റ്റാഫ് പാറ്റേണ്‍
പുതുക്കി
നിശ്ചയിക്കുകയും
നടപ്പിലാക്കുകയും
ചെയ്തിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടാണെന്ന്
വിശദമാക്കുമോ?
ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍ നിയമനം
5141.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
പകര്‍ച്ച വ്യാധികള്‍
പടര്‍ന്ന് പിടിക്കാന്‍
സാധ്യതയുള്ള മൺസൂൺ
സമയത്ത് നിലവില്‍
ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍
തസ്തികയില്‍ എണ്‍പതോളം
ഒഴിവുണ്ടായിട്ടും
നിയമനം യഥാസമയത്ത്
നടക്കുന്നില്ല
എന്നതിന്റെ കാരണം
വ്യക്തമാക്കുമാേ;
(ബി)
ഇതുസംബന്ധിച്ച
റാങ്ക് ലിസ്റ്റ്
നിലവില്‍ ഉണ്ടായിട്ടും
നാളിതുവരെ റാങ്ക്
ലിസ്റ്റില്‍ നിന്നും
ഒഴിവുകള്‍ നികത്താന്‍
നടപടി
സ്വീകരിക്കാത്തതിന്റെ
കാരണം വ്യക്തമാക്കുമാേ;
(സി)
ഒരു
ജീവനക്കാരന്
കാലാനുസൃതമായി വരുന്ന
പ്രൊമാേഷന് അനുസൃതമായി
അവരുടെ വെയര്‍ എബൗട്ട്
ചാേദിച്ചു കാെണ്ട്
ഡി.എച്ച്.എസ്. ല്‍
നിന്നും ഉത്തരവ്
ഉണ്ടായിട്ടും അതിന്
എല്ലാ ജില്ലകളില്‍
നിന്നും മറുപടി
ലഭിച്ചിട്ടും കൂടി
അര്‍ഹതപ്പെട്ട
പ്രൊമാേഷന്
നല്‍കാത്തതിന്റെ കാരണം
വ്യക്തമാക്കാമാേ?
കേരളത്തിലെ
കമ്മ്യൂണിറ്റി ഹെല്‍ത്ത്
സെന്ററുകള്‍
5142.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
എത്ര കമ്മ്യൂണിറ്റി
ഹെല്‍ത്ത്
സെന്ററുകളുണ്ടെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
സെന്ററുകളിലുള്ള
സൗകര്യങ്ങളും
സംവിധാനങ്ങളും വിവിധ
വിഭാഗം ഡോക്ടര്‍മാര്‍
ഏതൊക്കെയാണെന്നും
വിശദാംശം നല്‍കാമോ;
(സി)
ഏതെല്ലാം
കമ്മ്യൂണിറ്റി
ഹെല്‍ത്ത്
സെന്ററുകളിലാണ്
ഡെന്റല്‍ ഡോക്ടര്‍മാര്‍
ഉള്ളതെന്ന്
വ്യക്തമാക്കാമോ;
(ഡി)
സംവിധാനങ്ങളും
ഡോക്ടര്‍മാരും
ഉണ്ടെങ്കിലും ഡെന്റല്‍
വിഭാഗം
പ്രവര്‍ത്തിക്കാത്ത
സി.എച്ച്.സി. കള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ഇ)
കാസര്‍കോട്
നിയോജകമണ്ഡലത്തില്‍
ബദിയഡുക്ക സി.എച്ച്.സി.
യില്‍ ഡെന്റല്‍
ടേബിളടക്കമുള്ള
ഉപകരണങ്ങള്‍
ഉണ്ടായിട്ടും
ഡോക്ടര്‍മാര്‍
ഇല്ലാത്തതുകൊണ്ട്
രോഗികള്‍ക്ക്
പ്രയോജനമില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എത്രകാലമായി ഈ ഡെന്റല്‍
ഉപകരണങ്ങള്‍ ഇവിടെ
ഉപയോഗമില്ലാതെ
കിടക്കുന്നുവെന്നും
എത്ര രൂപയാണ് ഇതിന്
മുടക്കിയതെന്നും
വ്യക്തമാക്കാമോ?
പത്തനംതിട്ടയിലെ
ആശുപത്രികളിലെ സ്റ്റാഫ്
പാറ്റേണ്‍
5143.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പത്തനംതിട്ട ജനറല്‍
ആശുപത്രിയില്‍ എത്ര
തസ്തികകള്‍
അനുവദിക്കപ്പെട്ടിട്ടുണ്ട്;
നിലവിലുള്ള സ്റ്റാഫ്
പാറ്റേണ്‍ എന്താണ്;
ഏതൊക്കെ തസ്തികകള്‍ ഇനി
ആവശ്യമുണ്ട്;
വിശദമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം കോഴഞ്ചേരി ജില്ലാ
ആശുപത്രിയില്‍ എത്ര
തസ്തികകള്‍
അനുവദിക്കപ്പെട്ടിട്ടുണ്ട്;
നിലവിലുള്ള സ്റ്റാഫ്
പാറ്റേണ്‍ എന്താണ്;
ഏതൊക്കെ തസ്തികകള്‍ ഇനി
ആവശ്യമുണ്ട്;
വിശദമാക്കുമോ?
മുക്കം
സി.എച്ച്.സി. യില്‍ ഒ.പി സമയം
ദീര്‍ഘിപ്പിക്കാന്‍ നടപടി
5144.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സി.എച്ച്.സി. കളിലെ
ഒ.പി. സമയം ആറ് മണി വരെ
ആക്കുന്നതിന് പൊതുവായ
തീരുമാനമെടുത്തിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
മുക്കം
സി.എച്ച്.സി യില്‍
ഒ.പി. സമയം ആറ് മണി
വരെയാക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
ഇത്
നടപ്പിലാവാത്തതിന്റെ
കാരണം വിശദമാക്കാമോ;
(ഡി)
ഒ.പി.
സമയം
ദീര്‍ഘിപ്പിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
വെെക്കം
മണ്ഡലത്തിലെ ആശുപത്രികള്‍
5145.
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആര്‍ദ്രം
പദ്ധതിയിലൂടെ വെെക്കം
നിയോജകമണ്ഡലത്തില്‍
അനുവദിച്ച വിവിധ
പദ്ധതികളുടെ വിശദാംശം
ലഭ്യമാക്കുമാേ;
(ബി)
വെെക്കം
താലൂക്ക് ആശുപത്രിയില്‍
ഡയാലിസിസ് യൂണിറ്റ്
സ്ഥാപിക്കുന്ന പദ്ധതി
ഇപ്പാേള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമാേ;
(സി)
ഡയാലിസിസ്
യൂണിറ്റ്
പ്രവര്‍ത്തിപ്പിക്കുവാന്‍
ഇനി എന്തൊക്കെ
നടപടിക്രമങ്ങള്‍
ബാക്കിയുണ്ടെന്ന്
വ്യക്തമാക്കുമോ;
(ഡി)
വെെക്കത്ത്
ആരംഭിക്കുന്ന അമ്മയും
കുഞ്ഞും ആശുപത്രിയുടെ
നിര്‍മ്മാണം ഇപ്പാേള്‍
ഏത് ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമാേ?
അയിലൂര്‍,
വടവന്നൂര്‍
ഗ്രാമപഞ്ചായത്തുകളില്‍
ഹോമിയോ ഡിസ്പെന്‍സറി
5146.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നെന്മാറ
നിയോജകമണ്ഡലത്തിലെ
അയിലൂര്‍, വടവന്നൂര്‍
എന്നീ
ഗ്രാമപഞ്ചായത്തുകളില്‍
ഹോമിയോ ഡിസ്പെന്‍സറി
ഇല്ലെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പഞ്ചായത്തുകളില്‍
ഹോമിയോ ഡിസ്പെന്‍സറി
അനുവദിക്കുവാൻ ആവശ്യമായ
നടപടികൾ
സ്വീകരിക്കുമോ?
ആലത്തൂര്‍
താലൂക്ക് ആശുപത്രിയിൽ
ഡയാലിസിസ് യൂണിറ്റ്
5147.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആലത്തൂര്‍
താലൂക്ക് ആശുപത്രിയിൽ
ഡയാലിസിസ് യൂണിറ്റ്
സ്ഥാപിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ആയത്
സ്ഥാപിക്കുന്നതിനുള്ള
നടപടികളുടെ പുരോഗതി
വിശദമാക്കാമോ?
കോഴിക്കോട്
മെഡിക്കല്‍ കോളേജിലെ
താല്‍ക്കാലിക ജീവനക്കാരുടെ
സ്ഥിരനിയമനം
5148.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
വര്‍ഷം നിപ ബാധിച്ച
സമയത്ത് കോഴിക്കോട്
മെഡിക്കല്‍ കോളേജില്‍
ജോലി ചെയ്തിരുന്ന എത്ര
താല്‍ക്കാലിക
ജീവനക്കാര്‍ക്ക് ആ
പരിഗണനയില്‍ സ്ഥിരം
ജോലി നല്കി
എന്നറിയിക്കാമോ;
(ബി)
ഇനിയും
പ്രസ്തുത പരിഗണന
ലഭിക്കേണ്ടവര്‍ ഉണ്ടോ;
ഉണ്ടെങ്കില്‍
വിശദവിവരങ്ങള്‍
നല്‍കാമോ?
പള്ളിക്കല്‍
പി.എച്ച്.സി. യെ സി.എച്ച്.സി.
ആയി ഉയര്‍ത്തുന്നതിന് നടപടി
5149.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊണ്ടോട്ടി
ബ്ലോക്ക് പഞ്ചായത്തില്‍
നിലവില്‍ സി.എച്ച്.സി.
ഇല്ലാത്ത കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കൊണ്ടോട്ടി
ബ്ലോക്ക്
പഞ്ചായത്തിന്റെ
പരിധിയിലുള്ള
പള്ളിക്കല്‍
പി.എച്ച്.സി. യെ
സി.എച്ച്.സി. ആയി
ഉയര്‍ത്തണമെന്നാവശ്യപ്പെട്ട്
ബ്ലോക്ക് പഞ്ചായത്ത്
ഭരണസമിതിയുടെ തീരുമാനം
ഉള്‍പ്പെടെ നിവേദനം
ലഭിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
പ്രസ്തുത
നിവേദനത്തിന്മേല്
എന്ത് നടപടി
സ്വീകരിച്ചു എന്ന്
വെളിപ്പെടുത്താമോ;
വിവിധതരം പനി
പടര്‍ന്നുപിടിക്കുന്നത്
തടയുന്നതിന് പ്രതിരോധ
പ്രവര്‍ത്തനങ്ങള്‍
ശക്തമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
എഴുമറ്റൂര്‍
സി.എച്ച്.സി.
കെട്ടിടനിർമ്മാണം
5150.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എഴുമറ്റൂര്‍
സി.എച്ച്.സി. യ്ക്ക്
പുതിയ കെട്ടിടം
നിര്‍മ്മിക്കുന്നതുമായി
ബന്ധപ്പെട്ട നടപടികളുടെ
നിലവിലെ സ്ഥിതി
വ്യക്തമാക്കുമോ; പുതിയ
കെട്ടിടത്തില്‍
ഉള്‍പ്പെടുത്തുവാൻ
ഉദ്ദേശിച്ചിരിക്കുന്ന
സൗകര്യങ്ങൾ
വിശദമാക്കുമോ;
(ബി)
നിർദിഷ്ട
കെട്ടിടത്തിന്റെ
പ്രതീക്ഷിത
നിര്‍മ്മാണച്ചെലവ്
എത്രയാണ്; ആര്‍ക്കാണ്
നിര്‍മ്മാണച്ചുമതല
നല്‍കിയിരിക്കുന്നതെന്നും
കെട്ടിടനിർമ്മാണം
എന്നത്തേയ്ക്ക്
ആരംഭിക്കുവാൻ
സാധിക്കുമെന്നും
വ്യക്തമാക്കുമോ?
മലപ്പുറത്തെ
ജില്ലാ ആശുപത്രികള്‍
5151.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മലപ്പുറത്ത്
നിലവിലുള്ള ജില്ലാ
ആശുപത്രികള്‍
ഏതെല്ലാമാണ്;
(ബി)
ഓരോ
ആശുപത്രിയിലും
നിലവിലുള്ള ചികിത്സാ
വിഭാഗങ്ങളും
സൗകര്യങ്ങളും
വിശദീകരിക്കാമോ;
(സി)
പുതിയ
ജില്ലാ, താലൂക്ക്
ആശുപത്രികള്‍
ആരംഭിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
എങ്കില്‍
മലപ്പുറം താലൂക്ക്
ഹെഡ്ക്വാര്‍ട്ടേഴ്സ്
ആശുപത്രി ജില്ലാ
ആശുപത്രിയായി
ഉയര്‍ത്തുന്നതിനുവേണ്ട
നടപടി സ്വീകരിക്കുമോ?
പള്ളുരുത്തി
സിമെറ്റ് കോളേജ് ഓഫ്
നേഴ്സിംഗിലെ
വിദ്യാര്‍ത്ഥികളുടെ
ക്ലിനിക്കല്‍ പരിശീലനം
5152.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആരോഗ്യവകുപ്പിന്റെ
പള്ളുരുത്തിയിലെ
സിമെറ്റ് കോളേജ് ഓഫ്
നേഴ്സിംഗിലെ
വിദ്യാര്‍ത്ഥികള്‍
ക്ലിനിക്കല്‍
പരിശീലനത്തിന് എറണാകുളം
ജനറല്‍ ആശുപത്രിയില്‍
നേരിടുന്ന
ബുദ്ധിമുട്ടുകള്‍
സംബന്ധിച്ച്
C3/207/2018 നമ്പര്‍
ഫയലില്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കാമോ;
(ബി)
പ്രസ്തുത
നടപടികളുമായി
ബന്ധപ്പെട്ട് നല്കിയ
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ?
പ്രാഥമികാരോഗ്യ
കേന്ദ്രങ്ങളെ
കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി
മാറ്റുന്ന നടപടി
5153.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആലത്തൂര്‍
നിയോജക മണ്ഡലത്തില്‍
ഇതേവരെ എത്ര
പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ
കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി
മാറ്റിയിട്ടുണ്ടെന്നറിയിക്കാമോ;
(ബി)
പ്രസ്തുത
മണ്ഡലത്തില്‍ ഇനി എത്ര
പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ
കുടുംബാരോഗ്യ
കേന്ദ്രങ്ങളാക്കി
മാറ്റാനുണ്ട് എന്ന്
വിശദമാക്കാമോ?
പത്തനംതിട്ടയിലെ
സ്ത്രീകളുടെയും
കുട്ടികളുടെയും ആശുപത്രിയുടെ
നിർമ്മാണം
5154.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പത്തനംതിട്ട
ജില്ലയിൽ അനുവദിച്ച
സ്ത്രീകളുടെയും
കുട്ടികളുടെയും
ആശുപത്രിയുടെ
നിര്‍മ്മാണം
ആരംഭിക്കുന്നതിനുള്ള
നടപടികള്‍
പൂര്ത്തിയായാേ എന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
നിര്‍മ്മാണത്തിനായുള്ള
സ്ഥലം കണ്ടെത്തിയാേ;
കണ്ടെത്തിയെങ്കില്‍
എവിടെയാണെന്ന്
വ്യക്തമാക്കുമോ;
നിര്‍മ്മാണം
എന്നത്തേയ്ക്ക്
ആരംഭിക്കാനാകുമെന്ന്
വ്യക്തമാക്കുമോ?
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍
തസ്തികകള്‍
5155.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഒരു പി.എച്ച്.സി.
യില്‍/പഞ്ചായത്തില്‍
ഹെല്‍ത്ത്
ഇന്‍സ്പെക്ടറുടെ എത്ര
തസ്തികകള്‍
നിലവിലുണ്ട്;
അറിയിക്കാമോ;
(ബി)
ഒരു
പി.എച്ച്.സി. യില്‍
/പഞ്ചായത്തില്‍
എവിടെയെങ്കിലും
ഒന്നില്‍ കൂടുതല്‍
ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍ തസ്തിക
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍
എവിടെയെല്ലാം;
ജില്ലതിരിച്ചുള്ള
പട്ടിക നല്‍കാമോ;
(സി)
ആരോഗ്യകേന്ദ്രത്തില്‍
ജെ.പി.എച്ച്.എന്‍.
മാര്‍ ശരാശരി എത്ര
ജനസംഖ്യക്ക് ഒരാള്‍
എന്നാണ്
കണക്കാക്കിയിട്ടുള്ളത്;
ഓരോ ജില്ലയിലും ഉള്ള
ജെ.പി.എച്ച്.എന്‍.
തസ്തികയുടെ എണ്ണം
അറിയിക്കാമോ;
(ഡി)
ഓരോ
ജില്ലയിലും അനുവദിച്ച
പി.എച്ച്.എന്‍.എസ്.
(പബ്ളിക് ഹെല്‍ത്ത്
നേഴ്സ്സൂപ്പര്വൈസര്),
എച്ച്.എസ്.
(ഹെല്ത്ത്സൂപ്പര്
വൈസര്‍)എന്നീ
തസ്തികകളുടെ എണ്ണം
വ്യക്തമാക്കാമോ?
നെന്മാറ
നിയോജകമണ്ഡലത്തിലെ വിവിധ
ആശുപത്രികളിലെ തസ്തികകള്‍
5156.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നെന്മാറ
നിയോജകമണ്ഡലത്തിലെ
വിവിധ ആശുപത്രികളില്‍
ഏതെല്ലാം തസ്തികകളാണ്
ഒഴിഞ്ഞുകിടക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
നിലവില്‍
ഓരോ ആശുപത്രിയിലും
എത്ര ഡോക്ടര്‍മാരുടെ
സേവനമാണുള്ളതെന്ന്
വിശദമാക്കുമോ?
ജൂനിയര്‍
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍
തസ്തികയിലെ ഒഴിവുകള്‍
5157.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയില്‍
അനുവദിക്കപ്പെട്ടിരിക്കുന്ന
ജൂനിയര്‍ ഹെല്‍ത്ത്
ഇന്‍സ്പെക്ടറുടെ എണ്ണം
ഗ്രേഡ് തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
ജില്ലയില്‍
ജോലി ചെയ്യുന്ന
ജൂനിയര്‍ ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍മാരുടെ
പേരും നിലവില്‍ ജോലി
ചെയ്യുന്ന സ്ഥാപനവും
ഗ്രേഡ് തിരിച്ച്
നല്‍കുമോ;
(സി)
തിരുവനന്തപുരം
ജില്ലയില്‍ ജൂനിയര്‍
ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍
തസ്തികയില്‍ നിലവിലുള്ള
ഒഴിവുകളുടെ എണ്ണം
എത്രയെന്നും ഏതൊക്കെ
സ്ഥാപനങ്ങളിലാണെന്നും
ഗ്രേഡ് തിരിച്ച്
വ്യക്തമാക്കുമോ;
(ഡി)
ആരോഗ്യവകുപ്പ്
ഡയറക്ടറുടെ 06.02.2019
ലെ ഇ.ജി 2/40/2016
ആ.കു.വ. നം.
പരിപത്രത്തിന്റെ
അടിസ്ഥാനത്തില്‍,
പ്രൊമോഷന്
നല്‍കുന്നതിന് എത്ര
പേരുടെ വിവരങ്ങളാണ്
തിരുവനന്തപുരം ജില്ലാ
മെഡിക്കല്‍ ഓഫീസില്‍
നിന്നും ആരോഗ്യവകുപ്പ്
ഡയറക്ടര്‍ക്ക്
സമര്‍പ്പിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ;
ആയതിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(ഇ)
അനുവദനീയമായ
ബൈട്രാന്‍സ്ഫര്‍
അനുപാതം
ക്രമപ്പെടുത്തുന്നതുവരെ
തിരുവനന്തപുരം
ജില്ലയില്‍ ജെ.എച്ച്.ഐ.
ഗ്രേഡ് II
(ബൈട്രാന്‍സ്ഫര്‍)
തസ്തികയില്‍ നിയമനം
നടത്താന്‍ പാടില്ല
എന്ന് ആരോഗ്യ വകുപ്പ്
അഡീഷണല്‍ ചിഫ്
സെക്രട്ടറി 14.2.2019
ന് സി 2/46/2019
ആ.കു.വ. നം. കത്തിലൂടെ
ആരോഗ്യവകുപ്പ്
ഡയറക്ടര്‍ക്ക് കര്‍ശന
നിര്‍ദ്ദേശം നല്കിയ
സാഹചര്യത്തില്‍
ബൈട്രാന്‍സ്ഫര്‍
തസ്തികയിലെ ഒഴിവുകള്‍
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എത്രയെന്നും
ഇല്ലെങ്കില്‍ കാരണവും
വ്യക്തമാക്കുമോ;
(എഫ്)
വിതുര
താലൂക്ക് ആശുപത്രിയിലെ
ജൂനിയര്‍ ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍ (ഗ്രേഡ്
II ബൈട്രാന്‍സ്ഫര്‍)
31.12.2018-ന്
വിരമിച്ചതുമൂലമുണ്ടായ
ഒഴിവ്
നികത്തിയിട്ടുണ്ടോ;
എങ്കില്‍ എപ്രകാരമാണ്
പ്രസ്തുത ഒഴിവ്
നികത്തിയതെന്ന്
വിശദമാക്കുമോ?
റെസ്പിറേറ്ററി
ടെക്നീഷ്യന്
5158.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മെഡിക്കല്‍
വിദ്യാഭ്യാസ വകുപ്പിലെ
റെസ്പിറേറ്ററി
ടെക്നീഷ്യന്
തസ്തികയുടെ വിശേഷാല്‍
ചട്ടങ്ങള്‍
തയ്യാറാക്കുന്നതുമായി
ബന്ധപ്പെട്ട്
സ്വീകരിച്ച നടപടികള്‍
അറിയിക്കാമാേ; ഇത്
സംബന്ധിച്ച് ആരാേഗ്യ
കുടുംബക്ഷേമ
വകുപ്പിലുള്ള ഫയലിന്റെ
നിലവിലെ സ്ഥിതി
അറിയിക്കാമാേ;
(ബി)
പ്രസ്തുത
ചട്ടങ്ങളില്‍,
മെഡിക്കല്‍ വിദ്യാഭ്യാസ
വകുപ്പ് നടത്തുന്ന
രണ്ട് വര്‍ഷത്തെ
ഡിപ്ലാേമ ഇന്‍
റെസ്പിറേറ്ററി
ടെക്നീഷ്യന് കാേഴ്സ്
അടിസ്ഥാന
യാേഗ്യതയാക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടാേ;
(സി)
മെഡിക്കല്‍
വിദ്യാഭ്യാസ വകുപ്പിലെ
റെസ്പിറേറ്ററി
ടെക്നീഷ്യന്
തസ്തികയ്ക്ക് കേരള
പാരാമെഡിക്കല്‍
കൗണ്‍സില്‍
രജിസ്ട്രേഷന്
നിര്‍ബന്ധമാക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ?
ഡോക്ടര്‍മാരുടെ
വിരമിക്കല്‍ പ്രായം
5159.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മെഡിക്കല്‍
വിദ്യാഭ്യാസ വകുപ്പില്‍
ഡോക്ടര്‍മാരുടെ
വിരമിക്കല്‍ പ്രായം
അവസാനം ഉയര്‍ത്തിയത്
എന്നാണ്; നിലവിൽ ഇവരുടെ
പെന്ഷന് പ്രായം
ഉയര്‍ത്തുന്ന കാര്യം
പരിഗണനയിലുണ്ടോ;
വിശദമാക്കാമോ;
(ബി)
സര്‍ക്കാര്‍
മെഡിക്കല്‍ കോളേജ്
അധ്യാപകര്‍ക്ക് അവരുടെ
സേവനകാലത്ത് ഒന്നിലേറെ
തവണ സൂപ്പര്‍ ആന്വേഷന്
ആനുകൂല്യത്തിന് അര്‍ഹത
നല്കി വരുന്നുണ്ടോ;
ഉണ്ടെങ്കില്‍ എന്ത്
മാനദണ്ഡമാണ് ഇതിന്
സ്വീകരിച്ചു വരുന്നത്;
വിശദമാക്കാമോ;
(സി)
സൂപ്പര്‍
ആന്വേഷന് ആനുകൂല്യം
ലഭിച്ച എത്ര മെഡിക്കല്‍
കോളേജ് അധ്യാപകര്‍
നിലവില്‍
സേവനമനുഷ്ഠിക്കുന്നുവെന്ന്
അറിയിക്കാമോ; വിശദാംശം
നല്‍കുമോ?
ജൂനിയർ
ഹെൽത്ത് ഇൻസ്പെക്ടർ തസ്തിക
സൃഷ്ടിക്കല്‍
5160.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആരോഗ്യവകുപ്പ്
ഡയറക്ടേററ്റില്‍
നിന്നുള്ള
പി.എന്‍.സി.2-28278/17/ആ.വ.ഡ.
നമ്പർ കത്ത് മുഖേന എത്ര
ജൂനിയർ ഹെൽത്ത്
ഇൻസ്പെക്ടർ തസ്തിക
സൃഷ്ടിക്കുന്നതിനുള്ള
പ്രൊപ്പോസലാണ് ആരോഗ്യ
കുടുംബക്ഷേമ വകുപ്പിന്
സമര്‍പ്പിച്ചതെന്ന്
വ്യക്തമാക്കാമോ;
(ബി)
ആരോഗ്യകുടുംബക്ഷേമ
വകുപ്പിലെ ഏത് ഫയലിലാണ്
ഈ പ്രൊപ്പോസല്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
പ്രസ്തുത
പ്രൊപ്പോസലിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
പ്രൊപ്പോസലിന്റെ
അടിസ്ഥാനത്തില്‍ ജൂനിയർ
ഹെൽത്ത് ഇൻസ്പെക്ടർ
തസ്തിക
സൃഷ്ടിച്ചിട്ടുണ്ടോ
എന്നും ഫയലിന്റെ
നിലവിലെ സ്ഥിതിയും
വ്യക്തമാക്കുമോ?
വയനാട്
ജില്ലയിലെ ജൂനിയർ പബ്ലിക്
ഹെൽത്ത് നേഴ്സ് ഒഴിവുകള്‍
5161.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വയനാട്
ജില്ലയില്‍ നിലവില്‍
എത്ര ജൂനിയർ പബ്ലിക്
ഹെൽത്ത് നേഴ്സ്
ഒഴിവുകള്‍ ഉണ്ടെന്ന്
അറിയിക്കുമോ ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
വയനാട് ജില്ലയില്‍
പ്രസ്തുത
തസ്തികയിലേക്ക് എത്ര
നിയമനം
നടത്തിയിട്ടുണ്ടെന്ന്
അറിയിക്കാമോ;
(സി)
ഒഴിഞ്ഞു
കിടക്കുന്ന തസ്തികകള്‍
നികത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കാമോ ?
ആരോഗ്യ
വകുപ്പിലെ ഹെൽത്ത്
ഇൻസ്പെക്ടർമാരുടെ ഒഴിവുകൾ
5162.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആരോഗ്യ
വകുപ്പിൽ എത്ര ഹെൽത്ത്
ഇൻസ്പെക്ടർ തസ്തികയിലെ
ഒഴിവുകൾ
നിലവിലുണ്ടെന്ന്
വ്യക്തമാക്കാമോ;
ആയതിന്റെ ജില്ല
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ;
(ബി)
ജൂനിയർ
ഹെൽത്ത് ഇൻസ്പെക്ടർ
തസ്തികയിലെ ഒഴിവുകൾ
റിപ്പോർട്ട്
ചെയ്തിട്ടും
എന്തുകൊണ്ടാണ് നിയമനം
നൽകാത്തതെന്ന്
വ്യക്തമാക്കാമോ;
(സി)
ഹെൽത്ത്
ഇൻസ്പെക്ടർ
തസ്തികയിലേക്ക്
പ്രെമോഷൻ
നിർത്തിവെച്ചിട്ടുണ്ടോ;
വിശദമാക്കാമോ; പ്രസ്തുത
തസ്തികയിലെ പ്രെമോഷൻ
സമയബന്ധിതമായി
നല്കുന്നതിനുവേണ്ട
അടിയന്തരനടപടി
സ്വീകരിക്കുമോ?
ജൂനിയര്‍
പബ്ലിക് ഹെല്‍ത്ത് നഴ്സ്
തസ്തികയിലെ നിയമനം
5163.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കണ്ണമംഗലം
പി.എച്ച്.സി. യുടെ
കീഴിലുളള ചെങ്ങാനി
ആരോഗ്യ
ഉപകേന്ദ്രത്തില്‍
ജൂനിയര്‍ പബ്ലിക്
ഹെല്‍ത്ത് നേഴ്സിന്റെ
തസ്തിക ഒഴിഞ്ഞു
കിടക്കുന്നതിനാല്‍
ജനങ്ങള്‍ക്ക് ഈ ആരോഗ്യ
ഉപകേന്ദ്രം
പ്രയോജനപ്പെടുന്നില്ല
എന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഈ കേന്ദ്രത്തില്‍
പ്രസ്തുത തസ്തിക
സൃഷ്ടിക്കുന്നതുമായി
ബന്ധപ്പെട്ട
ആരോഗ്യവകുപ്പ്
ഡയറക്ടറേറ്റിലെ
എഫ്.ഡബ്ള്യു .എ
1/37021/14,
എഫ്.ഡബ്ള്യു .എ
1//3084/14, മലപ്പുറം
ജില്ലാ മെഡിക്കല്‍
ഓഫീസിലെ സി 1/26090/13
എന്നീ ഫയലുകളുടെ
ഇപ്പോഴത്തെ സ്ഥിതി
അറിയിക്കുമോ;
(ബി)
കണ്ണമംഗലം
പി.എച്ച്.സി. യുടെ
കീഴില്‍ ഇപ്പോള്‍ എത്ര
ആരോഗ്യ ഉപകേന്ദ്രങ്ങള്‍
ഉണ്ട്; ഇവ
ജനസംഖ്യാനുപാതികമായാണോ
അനുവദിച്ചിട്ടുളളത്;
വിശദീകരിക്കുമോ?
മലപ്പുറം
താലൂക്ക് ആശുപത്രിയിലെ
ഒഴിവുള്ള തസ്തികകളില്‍ നിയമനം
5164.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മലപ്പുറം
താലൂക്ക് ആശുപത്രിയില്‍
ആവശ്യമുള്ള
ഡോക്ടര്‍മാര്‍മാരുടെയും
പാരാമെഡിക്ക്ല
സ്റ്റാഫിന്റെയും
എണ്ണമെത്രയാണ്;
പ്രസ്തുത തസ്തികകളില്‍
ഒഴിവുകള്‍ നിലവിലുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ആശുപത്രിയില്‍ സ്ഥിരം
അനസ്തേഷ്യ
കണ്‍സള്‍ട്ടന്റ് തസ്തിക
ഇല്ലാത്ത കാരണത്താല്‍
അത്യാസന്ന കേസുകളും
അപകട മരണങ്ങളും
അറ്റന്‍ഡ് ചെയ്യാന്‍
സാധിക്കാത്ത സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
മലപ്പുറം താലൂക്ക്
ഹെഡ്ക്വാര്‍ട്ടേഴ്സ്
ആശുപത്രിയില്‍ ഒഴിവുള്ള
തസ്തികകളില്‍ ഉടന്‍
നിയമനം നടത്തുന്നതിന്
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍, ഹെല്‍ത്ത്
സൂപ്പര്‍വെെസര്‍ തസ്തികകളിലെ
ഒഴിവുകള്‍
5165.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
ആരാേഗ്യ
വകുപ്പില്‍ 2019
ഡിസംബര്‍ 31 വരെ
ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍,
ഹെല്‍ത്ത്
സൂപ്പര്‍വെെസര്‍ എന്നീ
തസ്തികകളിൽ എത്ര വീതം
ഒഴിവുകള്‍
ഉണ്ടാകാനിടയുണ്ട്
എന്നതിന്റെ കണക്ക്
ജില്ല തിരിച്ച്
ലഭ്യമാക്കാമാേ?
സ്വകാര്യ
മേഖലയിലെ ലാബുകളുടെ
ഗുണനിലവാരം
5166.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്വകാര്യ മേഖലയിലെ
ലാബുകളുടെ ഗുണനിലവാരം
വര്‍ദ്ധിപ്പിക്കുന്നതിനും
പരിശോധിയ്ക്കുന്നതിനും
സര്‍ക്കാര്‍ തലത്തില്‍
എന്തെല്ലാം
സംവിധാനങ്ങളാണ്
നിലവിലുള്ളത്; ഇവയുടെ
പ്രവര്‍ത്തനപുരോഗതി
പരിശോധിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ഇതിനായി
എന്തെങ്കിലും
സംവിധാനങ്ങള്‍
സര്‍ക്കാര്‍ തലത്തില്‍
പ്രവര്‍ത്തിയ്ക്കുന്നുണ്ടോ;
ഇവയുടെ പ്രവര്‍ത്തനം
കാര്യക്ഷമമാണോ ;
വ്യക്തമാക്കുമോ;
(സി)
നിലവില്‍
സ്വകാര്യ ലാബുകളുടെ
അക്രഡിറ്റേഷന്
നല്‍കുന്നത് ഏത്
ഏജന്‍സികളാണ്;
സര്‍ക്കാര്‍
ഇത്തരത്തില്‍ സ്വകാര്യ
ലാബുകള്‍ക്ക്
ആക്രഡിറ്റേഷന്
നല്കുന്നുണ്ടോ;
വിശദവിവരം നല്‍കുമോ ?
വെെറോളജി
ലാബ് രൂപീകരിക്കുന്നതിന്
നടപടി
5167.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
വെെറോളജി ലാബ്
രൂപീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
ഇതിനാവശ്യമായ
മാര്‍ഗ്ഗരേഖകളും
നിര്‍ദ്ദേശങ്ങളും
വകുപ്പ് തലത്തില്‍
തയ്യാറാക്കിയിട്ടുണ്ടോ?
ഭക്ഷ്യ വസ്തുക്കള്‍ മായം
ചേര്‍ക്കാത്തതാണെന്ന്
ഉറപ്പാക്കുന്നതിന് നടപടി
5168.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
സംസ്ഥാനത്തെ
കമ്പോളങ്ങളില്‍
വില്‍ക്കപ്പെടുന്ന
ഭക്ഷ്യ വസ്തുക്കള്‍
മായം
ചേര്‍ക്കാത്തതാണെന്ന്
ഉറപ്പ് വരുത്തുന്നതിന്
വേണ്ടി എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
ഫുഡ്
സേഫ്റ്റി ഓഫീസറുടെ സേവനം
ലഭ്യമാക്കാൻ നടപടി
5169.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആകെ എത്ര ഫുഡ് സേഫ്റ്റി
ഓഫീസറുടെ അംഗീകൃത
തസ്തികകള്‍ ഉണ്ട്;
(ബി)
പ്രസ്തുത
തസ്തികയില്‍ നിലവില്‍
ഒഴിവുകളുണ്ടോ;
ഉണ്ടെങ്കില്‍ അത്
നികത്താന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
മണലൂര്‍
മണ്ഡലത്തിലെ ഫുഡ്
സേഫ്റ്റി ഓഫീസ്
ജീവനക്കാരുടെ
വിശദാംശങ്ങള്‍
നല്‍കാമോ;
(ഡി)
മുല്ലശ്ശേരി
പഞ്ചായത്തില്‍ ഫുഡ്
സേഫ്റ്റി ഓഫീസ്
പ്രവര്‍ത്തിക്കുന്നതിന്
ആവശ്യമായ അടിസ്ഥാന
സൗകര്യങ്ങള്‍
ലഭ്യമാക്കിയിട്ടും
പ്രസ്തുത ഓഫീസില്‍ ഫുഡ്
സേഫ്റ്റി ഓഫീസറുടെ
പൂര്‍ണ്ണമായ സേവനം
ലഭ്യമല്ല എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ മേപ്പടി
ഓഫീസറുടെ സേവനം
ലഭ്യമാക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ?
പച്ചക്കറികളിലെയും
പഴങ്ങളിലെയും വിഷാംശം
പരിശോധിക്കാനുള്ള
സംവിധാനങ്ങള്‍
5170.
ശ്രീ.കെ.കുഞ്ഞിരാമന്
,,
എസ്.രാജേന്ദ്രന്
,,
ഒ. ആര്. കേളു
,,
പി.കെ. ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വില്‍ക്കപ്പെടുന്ന
പച്ചക്കറികളിലെയും
പഴങ്ങളിലെയും വിഷാംശം,
വെളിച്ചെണ്ണ, പാല്
തുടങ്ങിയവയിലെ മായം,
വിവിധ കറിപൊടികള്‍,
മുളക്, മല്ലി,
മഞ്ഞള്‍,
ധാന്യപ്പൊടികള്‍
മുതലായവയിലെ കൃത്രിമ
നിറങ്ങള്‍
തുടങ്ങിയതെല്ലാം
ഫലപ്രദമായി
പരിശോധിക്കാന്‍
എന്തെല്ലാം അത്യാധുനിക
സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളത്;
(ബി)
ഇതിനായി
സജ്ജീകരിച്ചിട്ടുള്ള
മൊബൈല്‍ ലാബുകളുടെ
പ്രവര്‍ത്തനം കൂടുതല്‍
കാര്യക്ഷമമാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
ഇത്തരം
ലാബുകള്‍ അതിര്‍ത്തി
ചെക്ക് പോസ്റ്റുകളില്‍
സ്ഥാപിച്ച്
പച്ചക്കറികള്‍
ഉള്‍പ്പെടെയുള്ള
ഭക്ഷ്യവസ്തുക്കള്‍
അവിടെ വച്ച് തന്നെ
പരിശോധിക്കുകയും
വിഷാംശം കണ്ടെത്തിയാല്‍
ഇവ ശേഖരിച്ച
സ്ഥലത്തേക്ക് തന്നെ
തിരിച്ചയയ്ക്കുകയും
ചെയ്യുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാന്‍
സാധിക്കുമെന്ന്
പരിശോധിക്കുമോ;
(ഡി)
ഇത്തരം
ഉല്പന്നങ്ങള്
സംസ്ഥാനത്ത് വില്പന
നടത്തുന്നവര്‍ക്കെതിരെ
എന്തെല്ലാം നിയമ
നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
അറിയിക്കാമോ?
ഗുണനിലവാരമില്ലാത്ത
ആഹാര സാധനങ്ങള്‍ വില്‍ക്കുന്ന
സ്ഥാപനങ്ങള്‍ക്കെതിരെ നടപടി
5171.
ശ്രീ.കെ.
ദാസന്
,,
കെ.ജെ. മാക്സി
,,
എം. മുകേഷ്
,,
കെ. ആന്‍സലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഗുണനിലവാരമില്ലാത്തതോ
പഴകിയതോ മായം
കലര്‍ന്നതോ ആയ ആഹാര
സാധനങ്ങള്‍
വില്ക്കുന്നുവെന്ന്
ഭക്ഷ്യസുരക്ഷാവകുപ്പിന്റെ
പരിശോധനയില്‍
കണ്ടെത്തുന്ന
ഹോട്ടലുകള്‍ക്കെതിരെ
എന്തെല്ലാം
നിയമനടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
മേഖലയില്‍
പ്രവര്‍ത്തിക്കുന്ന
ഇത്തരം
സ്ഥാപനങ്ങള്‍ക്കെല്ലാം
രജിസ്ട്രേഷന്,
ലൈസന്‍സ് എന്നിവ
ഉണ്ടെന്ന് ഉറപ്പ്
വരുത്തുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
ലൈസന്‍സും
രജിസ്ട്രേഷനും
നല്‍കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ഡി)
പരിശോധനകളില്‍
ക്രമക്കേടുകള്‍
കണ്ടെത്തിയതിനെത്തുടര്‍ന്ന്
പ്രവര്‍ത്തനം നിര്‍ത്തി
വയ്പിക്കുന്ന
സ്ഥാപനങ്ങള്‍ വീണ്ടും
തുറന്ന്
പ്രവര്‍ത്തിക്കുന്നതിന്
അനുമതി
നല്‍കുന്നതിനുമുമ്പ്,
ഭക്ഷ്യസുരക്ഷാവകുപ്പിന്റെ
എല്ലാ നിര്‍ദ്ദേശങ്ങളും
ഗുണനിലവാര
മാനദണ്ഡങ്ങളും
പാലിക്കുന്നു എന്ന്
ഉറപ്പ് വരുത്താനും
അല്ലാത്ത പക്ഷം
ലൈസന്‍സ്,
രജിസ്ട്രേഷന് എന്നിവ
സ്ഥിരമായി റദ്ദ്
ചെയ്യുന്നതിനും നടപടി
സ്വീകരിക്കുമോ?
ബയോവേസ്റ്റ്
പരിപാലനം
5172.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരെളത്തിലെ
സ്വകാര്യ
ആശുപത്രികളിലെയും
ക്ലിനിക്കല്‍
സ്ഥാപനങ്ങളിലെയും
ബയോവേസ്റ്റ്
പരിപാലനത്തിന് ഇപ്പോള്‍
ഏതെങ്കിലും സ്ഥാപനത്തെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
(ബി)
എല്ലാ
സ്ഥാപനങ്ങളും
ഇത്തരത്തില്‍
ബയോവേസ്റ്റ് പരിപാലനം
നടത്തുന്നുണ്ട് എന്ന്
ഉറപ്പുവരുത്തുന്നുണ്ടോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം പരിസര
മലിനീകരണം നടത്തുന്ന
ആരോഗ്യ സ്ഥാപനങ്ങളുടെ
പേരില്‍ സ്വീകരിക്കുന്ന
നടപടികള്‍
കര്ശനമാക്കിയിട്ടുണ്ടോ?
ആരോഗ്യ
മേഖലയിലെ ജി.ഡി.പി. ശതമാനം
5173.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഗ്രോസ് ഡൊമസ്റ്റിക്
പ്രോഡക്റ്റ്(ജി.ഡി.പി.)
യുടെ എത്ര ശതമാനമാണ്
ആരോഗ്യ മേഖലയ്ക്ക്
വേണ്ടി
വകയിരുത്തിയിട്ടുള്ളത്
എന്നറിയിക്കാമോ;
(ബി)
സാംക്രമിക
രോഗങ്ങള്‍ കൂടിവരുന്ന
സാഹചര്യത്തില്‍ ഇത്
നിയന്ത്രിക്കുന്നതിന്
ആരോഗ്യ മേഖലയില്‍
ജി.ഡി.പി. ശതമാനം
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
അര്‍ബുദ
നിയന്ത്രണ പഠന കേന്ദ്രം
5174.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരത്ത്
മംഗലപുരത്ത്
പ്രവര്‍ത്തിക്കുന്ന
അര്‍ബുദ നിയന്ത്രണ പഠന
കേന്ദ്രത്തില്‍
പ്രതിമാസം എത്ര പേര്
രോഗ നിര്‍ണ്ണയത്തിനായി
എത്തുന്നുവെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
സ്ഥാപനത്തിന്റെ
പ്രവര്‍ത്തന പരിധിയിൽ
ജില്ലയിലെ ഏതെല്ലാം
പ്രദേശങ്ങൾ
ഉൾപ്പെടുന്നുവെന്ന്
വിശദമാക്കാമോ;
(സി)
സ്ഥാപനത്തിന്റെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ?
ഒക്കുപേഷണൽ
തെറാപ്പിസ്റ്റുകളും
ഫിസിയോതെറാപ്പിസ്റ്റുകളും
നേരിടുന്ന പ്രശ്നങ്ങള്‍
5175.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എന്‍.എെ.പി.എം.ആര്.,
നിഷ് തുടങ്ങിയ
സ്ഥാപനങ്ങളിൽ
ഒക്കുപേഷണൽ തെറാപ്പി
കോഴ്സ് ആരംഭിക്കുന്നത്
സംബന്ധിച്ച നടപടി ഏത്
ഘട്ടത്തിലാണ്;
വിദ്യാർത്ഥികൾ പ്രസ്തുത
കോഴ്സിനുവേണ്ടി മറ്റ്
സംസ്ഥാനങ്ങളെ
ആശ്രയിച്ചുതുടങ്ങിയ
സാഹചര്യത്തിൽ
ഇതുസംബന്ധിച്ച്
സ്വീകരിച്ച തുടർനടപടികൾ
എന്തെല്ലാമാണെന്ന്
അറിയിക്കാമോ;
(ബി)
ഒക്കുപേഷണൽ
തെറാപ്പിസ്റ്റുകൾക്കും
ഫിസിയോതെറാപ്പിസ്റ്റുകൾക്കും
ആർ.സി.ഐ. യുടെ കീഴിൽ
രജിസ്റ്റർ
ചെയ്യാനാവാത്ത
സാഹചര്യത്തിൽ
രജിസ്ട്രേഷനും
പ്രാക്ടീസിനും വേണ്ടി
മറ്റുസംസ്ഥാനങ്ങളിലെ
പോലെ കൗൺസിലുകൾ
സ്ഥാപിക്കുന്നതിനായി
എന്തെല്ലാം നടപടികൾ
സ്വീകരിച്ചു;
കൗണ്‍സിലിന്റെ
അഭാവംമൂലം പ്രസ്തുത
തെറാപ്പിസ്റ്റുകൾക്ക്
വിദേശ രാജ്യങ്ങളിൽ
സേവനം
അനുഷ്ഠിക്കുന്നതിന്
തടസ്സം നേരിടുന്നതിനാൽ
ആയത് പരിഹരിക്കുന്നതിന്
എന്ത് നടപടി
സ്വീകരിക്കും;
വ്യക്തമാക്കുമോ ;
(സി)
ക്ലിനിക്കൽ
എസ്റ്റാബ്ലിഷ്മെന്റ്
ആക്ടില്‍ ഒക്കുപേഷണൽ
തെറാപ്പിയെ
ഉൾപ്പെടുത്തുന്നതിനുള്ള
നടപടികൾ സ്വീകരിക്കുമോ;
ഡബ്ള്യു.എച്ച്.ഒ.
പോലുള്ള സംഘടനകൾ പോലും
ലോകവ്യാപകമായി
ഒക്കുപേഷണൽ, ഫിസിയോ
തെറാപ്പിസ്റ്റുകളുടെ
സ്വതന്ത്ര പ്രാക്ടീസ്
പിന്തുണക്കുകയും,
രാജ്യത്തെ ഇതര
സംസ്ഥാനങ്ങളിൽ ഇവർക്ക്
സ്വതന്ത്ര പ്രാക്ടീസ്
അനുവദിക്കുകയും
ചെയ്യുമ്പോഴും,
കേരളത്തിൽ മാത്രം ഇത്
ഒരു സപ്പോർട്ടീവ്
ചികിത്സാരീതിയായി
നിലനിൽക്കുന്നതിനുള്ള
കാരണം വ്യക്തമാക്കാമോ;
(ഡി)
ആര്.പി.ഡബ്ള്യു.ഡി.
ആക്ട് 2016 ന്റെ
സംസ്ഥാനതല ചട്ടങ്ങൾ
രൂപീകരിക്കുന്നതിന്
എന്തെല്ലാം നടപടികൾ
സ്വീകരിച്ചിട്ടുണ്ട്;
മെന്റൽ ഹെൽത്ത് കെയർ
ആക്ട് 2017 ന്റെ
സംസ്ഥാനതല ചട്ടങ്ങൾ
രൂപീകരിക്കുന്നതിന്
എന്തെല്ലാം നടപടികൾ
സ്വീകരിച്ചിട്ടുണ്ട്;
ഇതിൽ സർക്കാർ
മാനസികാരോഗ്യ
കേന്ദ്രങ്ങളിൽ
സേവനമനുഷ്ഠിക്കുന്ന
ഒക്കുപേഷണൽ
തെറാപ്പിസ്റ്റുകളുടെ
ചികിത്സാരീതികളെപ്പറ്റി
പ്രതിപാദിച്ചിട്ടില്ലാത്തതിനാൽ
ഇത്
ഉൾപ്പെടുത്തുന്നതിന്
എന്തെല്ലാം നടപടികൾ
സ്വീകരിക്കാനാവും;
അറിയിക്കുമോ ;
(ഇ)
സംസ്ഥാന
ഹെൽത്ത് സർവ്വീസിന്റെ
കീഴിലെ മൂന്ന്
മാനസികാരോഗ്യ
കേന്ദ്രങ്ങളിലെ
ഒക്കുപേഷണൽ
തെറാപ്പിസ്റ്റുകൾ
കുറഞ്ഞ വേതനം മൂലം
രാജിവെച്ചൊഴിഞ്ഞതിനാൽ
വേതനനിരക്ക്
ഉയർത്തുന്നതിനും
പ്രസ്തുത ഒഴിവുകൾ
നികത്തുന്നതിനും
എന്തെല്ലാം നടപടികൾ
കൈക്കൊള്ളും;
തിരുവനന്തപുരം
മനസികാരോഗ്യകേന്ദ്രത്തിൽ
ഒക്കുപേഷണൽ
തെറാപ്പിസ്റ്റിന്റെ
തസ്തികയിൽ ഫിസിക്കൽ
ഡിസേബിൾഡ് വിഭാഗത്തിൽ
റിപ്പോർട്ട്
ചെയ്യപ്പെട്ട ഒഴിവിൽ
നിയമനത്തിന് ഇതുവരെ
പി.എസ്.സി. വിജ്ഞാപനം
പുറപ്പെടുവിച്ചിട്ടില്ലാത്തതിനാല്‍
ഇക്കാര്യത്തില്‍ എന്ത്
നടപടി
സ്വീകരിക്കാനാകുമെന്ന്
വ്യക്തമാക്കുമോ ;
(എഫ്)
തൃശൂർ,
കോഴിക്കോട്,തിരുവനന്തപുരം
എന്നീ സർക്കാർ
മാനസികാരോഗ്യ
കേന്ദ്രങ്ങളിൽ
ഒക്കുപേഷണൽ
തെറാപ്പിസ്റ്റിന്റെ
അധിക തസ്തിക
ഒഴിവുള്ളതായി
അറിയിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ ഇത്
നികത്തുന്നതിന്
എന്തെല്ലാം നടപടികൾ
സ്വീകരിച്ചിട്ടുണ്ട്;
(ജി)
എറണാകുളം,കോട്ടയം,ആലപ്പുഴ
എന്നീ സർക്കാർ
ജില്ലാ/ജനറൽ
ആശുപത്രികളിൽ
ഒക്കുപേഷണൽ
തെറാപ്പിസ്റ്റിന്റെ
അധിക തസ്തികകൾ
സൃഷ്ടിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
സര്‍ക്കാര്‍
ആശുപത്രികളില്‍ സ്പീച്ച്
തെറാപ്പി, ലേണേഴ്സ് തെറാപ്പി
തുടങ്ങിയ ചികിത്സ
5176.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഓട്ടിസം,
എ.ഡി.എച്ച്.ഡി.,
ഹൈപ്പര്‍ ആക്റ്റിവിറ്റി
തുടങ്ങിയ
രോഗങ്ങള്‍ക്കുള്ള
സ്പീച്ച് തെറാപ്പി,
ലേണേഴ്സ് തെറാപ്പി
തുടങ്ങിയ
ചികിത്സാരീതികള്‍
ഏതെങ്കിലും സര്‍ക്കാര്‍
ആശുപത്രിയില്‍
ലഭ്യമാണോ; എങ്കില്‍
എവിടെയെല്ലാമെന്ന്
അറിയിക്കാമോ;
(ബി)
ഇത്തരം
ചികിത്സാ സൗകര്യങ്ങള്‍
ഒരുക്കാത്തതിനെതിരെ
സംസ്ഥാന മനുഷ്യാവകാശ
കമ്മീഷന് എന്തെങ്കിലും
ഉത്തരവ്
നല്‍കിയിട്ടുണ്ടോ;
(സി)
പ്രസ്തുത
ചികിത്സാസൗകര്യങ്ങള്‍ക്ക്
പല സ്വകാര്യ
ആശുപത്രികളും വലിയ തുക
ഈടാക്കിവരുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഇത്തരം
ചികിത്സാസൗകര്യങ്ങള്‍
സര്‍ക്കാര്‍
ആശുപത്രികളില്‍
ഒരുക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
കോഴിക്കോട്
ജില്ലയിലെ ജൂനിയര്‍ ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍ ഗ്രേഡ് II
നിയമനം
5177.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
(കോഴിക്കോട്
ജില്ല) കാറ്റഗറി
നമ്പര്‍ 665/2012 തീയതി
05-01-2017-ന് നിലവില്‍
വന്ന ജൂനിയര്‍
ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍ ഗ്രേഡ്
II റാങ്ക് ലിസ്റ്റ്
നിലവില്‍ വന്ന് രണ്ടര
വര്‍ഷം കഴിഞ്ഞിട്ടും
ഒരാള്‍ക്ക് പോലും
നിയമനം നല്‍കാത്തത്
എന്തുകൊണ്ട്;
(ബി)
പതിമൂന്ന്
ജില്ലകളിലും ശരാശരി
നിയമനം നടന്നു
എന്നിരിക്കെ,
കോഴിക്കോട് ജില്ലയില്‍
മാത്രം എന്തുകൊണ്ടാണ്
നിയമനം നടക്കാത്തതെന്ന്
അറിയിക്കുമോ;
(സി)
ജൂനിയര്‍
ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍ ഗ്രേഡ്
I,ഗ്രേഡ് II
തസ്തികകളില്‍
പ്രൊമോഷന് അകാരണമായി
വൈകിപ്പിക്കുന്നത്
എന്തുകൊണ്ട്;
വ്യക്തമാക്കുമോ;
(ഡി)
കോഴിക്കോട്
ജില്ല മെഡിക്കല്‍
ഓഫീസര്‍ P.S.C. യ്ക്ക്
റിപ്പോര്‍ട്ട് ചെയ്ത 7
ഒഴിവില്‍ ഏതിലെങ്കിലും
നിയമനം
നടത്തിയിട്ടുണ്ടോ;
ഇല്ലങ്കില്‍
എന്തുകൊണ്ട് ;
ഫിസിക്കല്‍
ഹാന്റികാപ്പ്ഡ് (P.H)ന്
ജൂനിയര്‍ ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍
തസ്തികയില്‍ P.S.C.
മുഖാന്തിരം ജോലി
കൊടുക്കാറുണ്ടോ; ഇവര്‍
ഈ തസ്തികയ്ക്ക്
അപേക്ഷിക്കാന്‍
യോഗ്യരാണോ?
മെഡിക്കല്‍
കോളേജ് ആശുപത്രികള്‍ക്ക്
ഇന്‍ഷുറന്‍സ് കമ്പനിയില്‍
നിന്നും ലഭിക്കാനുള്ള തുക
5178.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മെഡിക്കല്‍
വിദ്യാഭ്യാസ
വകുപ്പിന്റെ കീഴില്‍
വരുന്ന മെഡിക്കല്‍
കോളേജ് ആശുപത്രികളിലെ
വിവിധ ഇന്‍ഷുറന്‍സ്
പദ്ധതികള്‍ക്ക് 2017
മുതല്‍ റിലയന്‍സ്
ഇന്‍ഷുറന്‍സ്
കമ്പനിയില്‍ നിന്നും
കിട്ടാനുള്ള തുക
എത്രയാണ്; ഓരോ
മെഡിക്കല്‍ കോളേജ്
ആശുപത്രിയ്ക്കും
കിട്ടാനുള്ള തുക എത്ര
വീതമാണ്; വിശദാംശം
നല്‍കാമോ;
(ബി)
ഇന്‍ഷുറന്‍സ്
പദ്ധതിയുടെ ഭാഗമായി
മെഡിക്കല്‍ കോളേജ്
ആശുപത്രികള്‍, കാരുണ്യ
ഫാര്‍മസികള്‍,
എച്ച്.ഡി.എസ്.
ഫാര്‍മസികള്‍,
എച്ച്.എന്‍.എല്‍.
ഫാര്‍മസികള്‍
എന്നിവയ്ക്ക് കൊടുത്ത്
തീര്‍ക്കാനുള്ള
കുടിശ്ശിക എത്ര
വീതമാണ്; പ്രസ്തുത
കുടിശ്ശിക കൊടുത്ത്
തീര്‍ക്കാനുള്ള
നടപടികള്‍ ഉടന്‍
സ്വീകരിക്കുമോ?
ഇടുക്കി
മെഡിക്കല്‍ കോളേജിന്റെ
നിര്‍മ്മാണപുരോഗതി
5179.
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ഇടുക്കി
മെഡിക്കല്‍ കോളേജ്
നിര്‍മ്മാണത്തിനായി
എത്ര തുകയുടെ
ഭരണാനുമതിയാണ്
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുമായി
ബന്ധപ്പെട്ട ഓരോ
നിര്മ്മാണപ്രവൃത്തിയുടെയും
നിലവിലെ സ്ഥിതി
വ്യക്തമാക്കുമോ;
(സി)
പദ്ധതിയ്ക്കായി
നാളിതുവരെ എത്ര തുകയുടെ
ഭരണാനുമതിയാണ്
നൽകിയിട്ടുള്ളത്;
ആയതിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ?
തൃശ്ശൂര്‍
മെഡിക്കല്‍ കോളേജ് കാന്റീന്
5180.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൃശ്ശൂര്‍
മെഡിക്കല്‍ കോളേജിലെ
പുതിയ എച്ച്.ഡി.എസ്.
കാന്റീന് ടെണ്ടര്‍
ചെയ്ത നടപടികളിലെ
ക്രമക്കേടുകള്‍
സംബന്ധിച്ച് തൃശ്ശൂര്‍
ജില്ലാ കളക്ടര്‍
ഏതെങ്കിലും തരത്തിലുള്ള
അന്വേഷണം
നടത്തിയിട്ടുണ്ടോ എന്ന്
വെളിപ്പെടുത്തുമോ;
(ബി)
അന്വേഷണം
നടത്തിയിട്ടുണ്ടെങ്കില്‍
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
അന്വേക്ഷണ
റിപ്പോര്‍ട്ടിന്‍െറ
അടിസ്ഥാനത്തില്‍
സ്വീകരിച്ച
തുടര്‍നടപടികള്‍
വെളിപ്പെടുത്തുമോ?
കേരള
ജനറിക്സിന് ആവശ്യമായ
മരുന്നുപട്ടിക
5181.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
ജനറിക്സിന് ആവശ്യമായ
മരുന്നുപട്ടിക തയ്യാര്‍
ചെയ്യുന്നതിന്
സ്വീകരിച്ചുവരുന്ന
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണ്;
(ബി)
ഗുണനിലവാരമുള്ള
ജനറിക് മരുന്നുകള്‍
സംസ്ഥാനത്ത് കൂടുതല്‍
ലഭ്യമാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കും;
(സി)
സംസ്ഥാനത്ത്
നിലവില്‍ ജനറിക്
മരുന്നുകളുടെ വിപണന
കേന്ദ്രങ്ങള്‍
എവിടെയെല്ലാമാണുള്ളത്?
കേരള
മെഡിക്കല്‍ സര്‍വീസസ്
കോര്പ്പറേഷന് നടത്തി
വരുന്ന പ്രവര്‍ത്തനം
5182.
ശ്രീ.രാജു
എബ്രഹാം
,,
റ്റി.വി.രാജേഷ്
,,
കെ. ദാസന്
,,
മുരളി പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ആശുപത്രികളില്‍ അവശ്യ
മരുന്നുകളും
ജീവന്‍രക്ഷാ
മരുന്നുകളും
തടസ്സരഹിതമായി വിതരണം
ചെയ്യുന്നതിനും ജനറിക്
മരുന്നുകള്‍
ആവശ്യാനുസരണം
ലഭ്യമാക്കുന്നതിനും
കേരള മെഡിക്കല്‍
സര്‍വീസസ്
കോര്പ്പറേഷന് നടത്തി
വരുന്ന പ്രവര്‍ത്തനം
വിശദമാക്കാമോ;
(ബി)
വിദഗ്ദ്ധ
ചികിത്സയ്ക്കായി
മെഡിക്കല്‍ കോളേജുകളെ
ആശ്രയിക്കുന്ന
രോഗികള്‍ക്ക്
ചികിത്സക്ക്
അന്ത്യന്താപേക്ഷിതമായ
സ്പെഷ്യാലിറ്റി,
സൂപ്പര്‍
സ്പെഷ്യാലിറ്റി
മരുന്നുകള്‍ സൗജന്യമായി
നല്കാന്
തീരുമാനിച്ചതിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
അറിയിക്കാമോ;
(സി)
രാജ്യത്ത്
വിൽക്കപ്പെടുന്ന
മരുന്നുകളില്‍ വലിയൊരു
ഭാഗം
ഗുണനിലവാരമില്ലാത്തതാണെന്ന
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍ കേരള
മെഡിക്കല്‍ സര്‍വീസസ്
കോര്പ്പറേഷന്
വാങ്ങുന്ന മരുന്നുകളുടെ
ഗുണനിലവാരം
ഉറപ്പാക്കാന്‍
കെെക്കാെണ്ടുവരുന്ന
നടപടികള്‍
എന്തെല്ലാമാണ്;
(ഡി)
ആശുപത്രി
ഉപകരണങ്ങള്‍
വാങ്ങുന്നതിനും അവയുടെ
പരിപാലനത്തിലും എന്ത്
സംവിധാനമാണുള്ളതെന്ന്
അറിയിക്കാമോ?
പ്രകൃതി
ചികിത്സ സമ്പ്രദായം
5183.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പ്രകൃതി
ചികിത്സ സമ്പ്രദായം
വികസിപ്പിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കുമോ;
(ബി)
പ്രസ്തുത
ചികിത്സാപദ്ധതിയുമായി
ബന്ധപ്പെട്ട്
സംസ്ഥാനത്ത് നിലവിലുള്ള
ചികിത്സാകേന്ദ്രങ്ങളുടെ
വിശദാംശം നല്‍കാമോ?
വര്‍ക്കല
പ്രകൃതി ചികിത്സ ആശുപത്രിയുടെ
വികസനം
5184.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തദ്ദേശീയരും
വിദേശീയരുമായ അനവധിപേർ
ചികിത്സയ്ക്ക് എത്തുന്ന
വര്‍ക്കല പ്രകൃതി
ചികിത്സ ആശുപത്രിയിലെ
കിടക്കകളുടെ എണ്ണം
വര്‍ദ്ധിപ്പിക്കുന്നതിനും
നിലവിലുള്ളതിനെക്കാൾ
മെച്ചപ്പെട്ട ചികിത്സാ
സൗകര്യം
ലഭ്യമാക്കുന്നതിനുമായി
ഈ സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കാമോ;
(ബി)
പ്രസ്തുത
ആശുപത്രിയിലെ
കിടക്കകളുടെ എണ്ണം
ഉയര്‍ത്തിക്കൊണ്ട് അധിക
ജീവനക്കാരെ
നിയമിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
ഓച്ചിറ
ആയുര്‍വേദ ആശുപത്രിയുടെ
വികസനം
5185.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഓച്ചിറ
ആയുര്‍വേദ
ആശുപത്രിയില്‍ നിലവില്‍
എത്ര
ജീവനക്കാരുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇവിടെ
കിടത്തി ചികിത്സ
അനുവദിച്ചിട്ടുണ്ടോ;
വിശദീകരിക്കുമോ;
(സി)
കൂടുതല്‍
ജീവനക്കാരെ നിയമിച്ച്
കിടത്തി ചികിത്സ
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദീകരിക്കുമോ?
ആയുഷ്
പദ്ധതി
5186.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആയുഷ്
പദ്ധതിയുമായി
ബന്ധപ്പെട്ട് നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ ;
(ബി)
ചെങ്ങന്നൂര്‍
നിയോജക മണ്ഡലത്തില്‍
ആയുഷ് വകുപ്പ്
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
ഏതെല്ലാമാണെന്ന്
വിശദമാക്കാമോ ?
കായംകുളം
സര്‍ക്കാര്‍ ആയുര്‍വ്വേദ
ആശുപത്രി
5187.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കായംകുളം
സര്‍ക്കാര്‍
ആയുര്‍വ്വേദ
ആശുപത്രിയുടെ കീഴിലുള്ള
ചേരാവണി സബ് സെന്ററിനെ
ഡിസ്പെന്‍സറിയായി
ഉയര്‍ത്തുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ;
(ബി)
പ്രസ്തുത
ആശുപത്രിയില്‍
നിലവിലുള്ള കിടക്കകളുടെ
എണ്ണം അന്‍പതായി
വര്‍ദ്ധിപ്പിക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ;
(സി)
ആശുപത്രിയുടെ
സുഗമമായ നടത്തിപ്പിന്
ക്ലാര്‍ക്ക് അടക്കമുള്ള
തസ്തികകളുടെ എണ്ണം
വര്‍ദ്ധിപ്പിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
ആയൂര്‍വേദ
ചികിത്സാസമ്പ്രദായത്തിന്റെ
സ്വീകാര്യത
വര്‍ദ്ധിപ്പിക്കാന്‍ നടപടി
5188.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആയൂര്‍വേദ
ചികിത്സാസമ്പ്രദായത്തിന്റെ
സ്വീകാര്യത
വര്‍ദ്ധിപ്പിക്കുന്നതിന്
ഭാരതീയ ചികിത്സാ
വകുപ്പിന്റെ പദ്ധതികള്‍
കാര്യക്ഷമമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചു
വരുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്തെ
സര്‍ക്കാര്‍ ആയൂര്‍വേദ
ആശുപത്രികളുടെ ഭൗതിക
സാഹചര്യങ്ങള്‍
മെച്ചപ്പെടുത്തുന്നതിനായി
ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു എന്ന്
വ്യക്തമാക്കാമോ;
(സി)
ജീവിതശൈലീരോഗങ്ങള്‍
ചികിത്സിക്കുന്നതിനായി
ആയൂര്‍വേദ
ഡിസ്പെന്‍സറികളില്‍
നിലവിലുള്ള
ചികിത്സാസൗകര്യങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
തിരുവനന്തപുരത്തെ
ജന്‍ ഔഷധി കേന്ദ്രങ്ങള്‍
5189.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയില്‍
എവിടെയെല്ലാമാണ് ജന്‍
ഔഷധി കേന്ദ്രങ്ങള്‍
അനുവദിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ജന്‍
ഔഷധി കേന്ദ്രങ്ങള്‍
അനുവദിക്കുന്നതിന്റെ
മാനദണ്ഡവും
നടപടിക്രമവും
വ്യക്തമാക്കുമോ?
ആശ്വാസ
കിരണം
5190.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാരിന്റെ
മികച്ച സാമൂഹ്യ ക്ഷേമ
പദ്ധതികളിലാെന്നായ
ആശ്വാസ കിരണം
പദ്ധതിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമാേ;
(ബി)
ആശ്വാസ
കിരണം പദ്ധതിയുടെ
അപേക്ഷ
സ്വീകരിക്കുന്നതിലും
സാമ്പത്തിക സഹായം
വിതരണം ചെയ്യുന്നതിലും
കാലതാമസം നേരിടുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടില്ലേ
എന്ന് വെളിപ്പെടുത്തുമോ
;
(സി)
നിലവില്‍
അപേക്ഷ നല്കിയാല്
മിനിമം എത്ര മാസം
കാെണ്ടാണ് അര്‍ഹത
പരിശാേധിച്ച്
സാമ്പത്തിക സഹായം
അനുവദിക്കുന്നത്;
(ഡി)
ആശ്വാസ
കിരണം പദ്ധതിയുടെ
അപേക്ഷകള്‍ക്ക് ഓണ്‍
ലെെന്‍ സംവിധാനം
ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച്
ആലാേചിക്കുന്നുണ്ടാേ?
വയോജനങ്ങളുടെ
ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി
പ്രത്യേക വകുപ്പ്
5191.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആയുര്‍ദൈര്‍ഘ്യം
വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന
ഇക്കാലത്ത്
വയോജനങ്ങളുടെ ജനസംഖ്യ
കൂടിവരുന്നതിനാല്‍
അവരുടെ
ക്ഷേമപ്രവര്‍ത്തനങ്ങള്‍
കൂടുതല്‍
കാര്യക്ഷമമാക്കുന്നതിനായി
പുതിയ ഒരു വകുപ്പ്
സൃഷ്ടിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
ഇതിനായി സാമൂഹ്യനീതി
വകുപ്പില്‍
പ്രൊപ്പോസലുകള്‍
എന്തെങ്കിലും
തയ്യാറാക്കിയിട്ടുണ്ടോ;
(ബി)
വിവിധ
സര്‍ക്കാര്‍
ആശുപത്രികളില്‍
വയോജനങ്ങള്‍ക്കായി
പ്രത്യേക ക്യൂ സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന്
ഉറപ്പുവരുത്താന്‍
സാമൂഹ്യനീതി വകുപ്പ്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ?
മിശ്രവിവാഹിതര്‍ക്കുള്ള
ആനുകൂല്യങ്ങള്‍
5192.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മിശ്രവിവാഹിതര്‍ക്ക്
സാമൂഹ്യനീതി വകുപ്പ്
മുഖാന്തിരം എന്തെല്ലാം
ആനുകൂല്യങ്ങള്‍
അനുവദിക്കുന്നുണ്ട്
എന്ന് വിശദമാക്കാമോ;
(ബി)
പ്രസ്തുത
ആനുകൂല്യങ്ങള്‍
ലഭിക്കുവാന്‍
എന്തെല്ലാം
മാനദണ്ഡങ്ങള്‍
പാലിക്കേണ്ടതുണ്ടെന്നും
ആര്‍ക്കാണ് അപേക്ഷ
സമര്‍പ്പിക്കേണ്ടതെന്നും
വിശദമാക്കാമോ?
ഓട്ടിസം
ബാധിച്ച കുട്ടികള്‍ക്കുള്ള
ആനുകൂല്യങ്ങള്‍
5193.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഓട്ടിസം
ബാധിച്ച കുട്ടികള്‍ക്ക്
സര്‍ക്കാര്‍ എന്തെല്ലാം
ആനുകൂല്യങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന്
വിശദീകരിക്കാമോ;
(ബി)
ഓരോ
ആനുകൂല്യവും
ലഭിക്കുന്നതിന് ഏതൊക്കെ
ഓഫീസുകള്‍ മുഖാന്തരമാണ്
അപേക്ഷിക്കേണ്ടതെന്ന്
വ്യക്തമാക്കാമോ?
സമ്പുഷ്ടകേരളം
പദ്ധതി
5194.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സമ്പുഷ്ടകേരളം
പദ്ധതി ആദ്യഘട്ടത്തില്‍
ഏതെല്ലാം ജില്ലകളിലാണ്
ആരംഭിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വ്യക്തമാക്കുമോ;
(സി)
പദ്ധതിയുടെ
ലക്ഷ്യപ്രാപ്തിയ്ക്കായി
താഴെത്തട്ടില്‍
ചുമതലപ്പെടുത്തിയിട്ടുള്ള
ഉദ്യോഗസ്ഥരെ സംബന്ധിച്ച
വിശദാംശങ്ങൾ നൽകുമോ?
ഭിന്നശേഷിക്കാർക്കുള്ള
നിരാമയ ഇന്‍ഷുറന്‍സ് പദ്ധതി
5195.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഭിന്നശേഷിക്കാരായ
കുട്ടികളുടെ
ആരോഗ്യപരവും
വിദ്യാഭ്യാസപരവുമായ
പുരോഗതിക്ക് വേണ്ടി
നടപ്പിലാക്കിവരുന്ന
കാര്യങ്ങള്‍
എന്തെല്ലാമാണെന്ന്
അറിയിക്കാമോ;
(ബി)
നാഷണൽ
ട്രസ്റ്റിന്റെ
കീഴിലുള്ള നിരാമയ
(NIRAMAYA) ഇൻഷ്വറൻസ്
പദ്ധതി പ്രകാരം
ഭിന്നശേഷിക്കാര്‍ക്ക്
ലഭിക്കാവുന്ന പരമാവധി
സാമ്പത്തിക സഹായം
എത്രയാണെന്നും അവ
ഏതെല്ലാം
ആവശ്യങ്ങൾക്കാണ്
ലഭിക്കുന്നതെന്നും
വ്യക്തമാക്കാമോ;
(സി)
ഈ
പദ്ധതിയിലെ സംസ്ഥാന
വിഹിതം എത്ര ശതമാനമാണ്;
ഈ സ്കീം പ്രകാരമുള്ള
ആനുകൂല്യങ്ങള്‍
വര്‍ദ്ധിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ഡി)
കുടുംബവരുമാനം
അടിസ്ഥാനമാക്കിയാണോ
ഭിന്നശേഷിക്കാര്‍ക്ക്
പെന്ഷന് നൽകുന്നത്;
ആണെങ്കിൽ
ഭിന്നശേഷിക്കാരുടെ
വരുമാനം പരിഗണിക്കാതെ
ഇവർക്ക് പെന്ഷന്
നൽകുന്നതിനുവേണ്ട
നടപടികൾ സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
ആശ്രയ
ആജീവനാന്ത പുനരധിവാസ
കേന്ദ്രത്തിന്റെ ചട്ട ലംഘനം
5196.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം,
വെഞ്ഞാറമൂട്, ആലിയാട്,
എ.പി.ആര് നഗറില്‍
പ്രവര്‍ത്തിക്കുന്ന
മാനസിക വെല്ലുവിളികള്‍
നേരിടുന്നവര്‍ക്കായുളള
'ആശ്രയ' എന്ന ആജീവനാന്ത
പുനരധിവാസ കേന്ദ്രം
സര്‍ക്കാരിന്റെ
അനുമതിയോടും
അംഗീകാരത്തോടെയുമാണോ
പ്രവര്‍ത്തനം
നടത്തുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
സ്ഥാപനത്തില്‍
അനുവദനീയമായ സ്റ്റാഫ്
സ്ട്രെങ്ത് എത്രയാണ്;
തസ്തികകള്‍ ഇനം
തിരിച്ച് വിശദമാക്കുമോ;
(സി)
പ്രസ്തുത
സ്ഥാപനത്തിലെ ഏതെല്ലാം
തസ്തികകളില്‍ ഇപ്പോള്‍
ഒഴിവുകളുണ്ടെന്ന്
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
സ്ഥാപനത്തിന്റെ
വാര്ഡന്, നഴ്സിംഗ്
സ്റ്റാഫ് എന്നീ
തസ്തികകള്‍ ഒഴിഞ്ഞു
കിടക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ ഈ
തസ്തികകള്‍
നികത്തുവാന്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വെളിപ്പെടുത്തുമോ;
(ഇ)
പ്രസ്തുത
സ്ഥാപനത്തിലെ മാനസിക
വെല്ലുവിളികള്‍
നേരിടുന്ന കുട്ടികളുടെ
സംരക്ഷണചുമതല ഇപ്പോള്‍
നിര്‍വ്വഹിക്കുന്നത്
ആരാണ്; ഇവരുടെ
ഇക്കാര്യത്തിലുളള
യോഗ്യതകള്‍
എന്തെല്ലാമാണ്;
പ്രസ്തുത യോഗ്യതകള്‍
സർക്കാർ മാനദണ്ഡപ്രകാരം
അനുവദനീയമാണോ എന്ന്
വെളിപ്പെടുത്തുമോ;
(എഫ്)
നിലവിലുളള
ചട്ടങ്ങള്‍
ലംഘിച്ചുകൊണ്ട്
പ്രവര്‍ത്തിക്കുന്ന ഈ
സ്ഥാപനത്തിനെതിരെ
സര്‍ക്കാര്‍
എന്തെങ്കിലും അന്വേഷണം
നടത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
ചട്ടവിരുദ്ധമായി
പ്രവര്‍ത്തിക്കുന്ന ഈ
സ്ഥാപനത്തിനെതിരെ
അന്വേഷണം നടത്തി,
സ്ഥാപനത്തിലെ
അന്തേവാസികളായ മാനസിക
വെല്ലുവിളികള്‍
നേരിടുന്ന കുട്ടികളുടെ
ക്ഷേമം
ഉറപ്പാക്കുന്നതിനായി,
ക്രമക്കേട്
കാട്ടുന്നവര്‍ക്കെതിരെ
നടപടി സ്വീകരിക്കുമോ?
കോട്ടയം
ജില്ലാ ചൈൽഡ് പ്രൊട്ടക്ഷന്‍
ഓഫീസര്‍ ഇറക്കിയ സര്‍ക്കുലര്‍
5197.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
08.04.2019-ന്
ബി2/405/19 നമ്പരായി
കോട്ടയം ജില്ലാ ചൈൽഡ്
പ്രൊട്ടക്ഷന്‍ ഓഫീസര്‍
പുറപ്പെടുവിച്ച
സര്‍ക്കുലര്‍
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സര്‍ക്കാരിന്റെ
അംഗീകാരത്തോടെയാണോ ഇത്
ഇറക്കിയതെന്ന്
വ്യക്തമാക്കാമോ;
(സി)
ചാരിറ്റി
ഉദ്ദേശത്തോടെ
അനാഥാലയങ്ങള്‍
സന്ദര്‍ശിക്കുന്നതിന്
ചൈൽഡ് പ്രൊട്ടക്ഷന്‍
ഓഫീസറുടെ മുന്‍കൂര്‍
അനുമതി വേണമെന്ന
നിര്‍ദ്ദേശം സംഭാവനകള്‍
കൊണ്ട് മാത്രം
നടത്തുന്ന
സ്ഥാപനങ്ങള്‍ക്ക്
ദോഷകരമായി
ബാധിക്കുമെന്ന കാര്യം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
ശിശുസൗഹൃദ
അംഗൻവാടികൾ
5198.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര അംഗൻവാടികൾ ആണ്
ഉള്ളത്; ഇവയില്‍ എത്ര
അധ്യാപക തസ്തികകള്‍
ഉണ്ട്; എത്ര തസ്തികകള്‍
ഇതില്‍
ഒഴിഞ്ഞുകിടപ്പുണ്ട്;
വിശദമാക്കാമോ;
(ബി)
നിലവിലുള്ള
റാങ്ക് ലിസ്റ്റില്‍
നിന്നും ഒഴിഞ്ഞു
കിടക്കുന്ന
തസ്തികകളില്‍ അധ്യാപകരെ
നിയമിക്കാന്‍ അടിയന്തര
നടപടി സ്വീകരിക്കുമോ;
(സി)
പഞ്ചായത്തുകള്‍
തോറും ശിശുസൗഹൃദ
അംഗൻവാടികൾ
നിര്‍മ്മിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
സ്വന്തമായി
കെട്ടിടം ഇല്ലാത്ത
അംഗന്‍വാടികള്‍
5199.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്വന്തമായി
കെട്ടിടം ഇല്ലാത്ത
അംഗന്‍വാടികളുടെ
വിശദാംശം
ശേഖരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ജില്ലാടിസ്ഥാനത്തില്‍
വിശദാംശം ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
അംഗന്‍വാടികള്‍ക്ക്
സ്വന്തം കെട്ടിടങ്ങള്‍
നിര്‍മ്മിക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുവാനാണ്
ലക്ഷ്യമിടുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം എത്ര
അംഗന്‍വാടികള്‍ക്ക്
കെട്ടിടം
നിര്‍മ്മിക്കാന്‍ ഫണ്ട്
അനുവദിച്ചിട്ടുണ്ട്;
വിശദാംശം ലഭ്യമാക്കാമോ;
(ഡി)
സംസ്ഥാനത്തെ
അംഗന്‍വാടികളുടെ
നിലവാരം
വർദ്ധിപ്പിക്കുന്നതിനും
ശിശുസൗഹൃദമാക്കുന്നതിനുമായി
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കാമോ;
(ഇ)
ഒറ്റപ്പാലം
നിയോജകമണ്ഡലത്തില്‍
സ്വന്തമായി കെട്ടിടം
ഇല്ലാത്ത എത്ര
അംഗന്‍വാടികള്‍ ഉണ്ട്;
അവ ഏതെല്ലാം; പ്രസ്തുത
അംഗന്‍വാടികള്‍ക്ക്
കെട്ടിടം നിര്‍മ്മിച്ചു
നല്‍കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കും എന്ന്
വിശദീകരിക്കാമോ?
അംഗന്‍വാടി
സൂപ്പര്‍വൈസര്‍ തസ്തിക
5200.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അംഗന്‍വാടി
സൂപ്പര്‍വൈസര്‍
തസ്തികയിലേക്ക്
അംഗന്‍വാടി
വര്‍ക്കര്‍മാര്‍ക്ക്
സ്ഥാനക്കയറ്റം
ലഭിക്കാറുണ്ടോ; ഇതിനായി
എന്തെല്ലാം
മാനദണ്ഡങ്ങളാണ്
നിലവിലുള്ളത്;
(ബി)
പി.എസ്.സി.യില്‍
നിന്നുള്ളവരെയും
സ്ഥാനക്കയറ്റം
ലഭിക്കുന്നവരെയും ഏത്
അനുപാതത്തിലാണ്
നിയമിക്കുന്നതെന്ന്
വിശദീകരിക്കാമോ;
(സി)
നിലവില്‍
സംസ്ഥാനത്ത് എത്ര
സൂപ്പര്‍വൈസര്‍
തസ്തികകള്‍
ഒഴിഞ്ഞുകിടക്കുന്നുവെന്ന്
വ്യക്തമാക്കുമോ;
(ഡി)
പ്രൊമോഷന്
ക്വാട്ടയില്‍ നിയമനം
ലഭിക്കേണ്ടവർക്ക്
അതിനുള്ള നടപടി
സ്വീകരിക്കുമോ;
വിശദീകരിക്കുമോ?
അംഗന്‍വാടികള്‍
പ്രൈമറി സ്കൂളുകളില്‍
ലയിപ്പിക്കാന്‍ നടപടി
5201.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്ന
അംഗന്‍വാടികള്‍
പ്രീ-സ്കൂളിന്റെ
ഭാഗമായി പ്രൈമറി
സ്കൂളുകളില്‍
ലയിപ്പിക്കുന്നതിന്
ധാരണയായിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(ബി)
ആയതിന്റെ
വിശദാംശം ലഭ്യമാക്കുമോ?
നെടുമങ്ങാട്
മണ്ഡലത്തിലെ അംഗന്‍വാടികള്‍
5202.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നെടുമങ്ങാട്
നിയോജകമണ്ഡലത്തില്‍
എത്ര അംഗന്‍വാടികള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്നും
അവ
എവിടെയെല്ലാമാണെന്നും
വ്യക്തമാക്കുമോ;
വിശദാംശം നല്‍കുമോ;
(ബി)
പ്രസ്തുത
മണ്ഡലത്തില്‍ മാതൃക
അംഗന്‍വാടി
അനുവദിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
ചിറയിന്‍കീഴ്
അഡീഷണല്‍ ഐ.സി.ഡി.എസ്.-ല്‍
അംഗൻവാടി വര്‍ക്കര്‍മാരുടെ
ഒഴിവുകള്‍
5203.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചിറയിന്‍കീഴ്
അഡീഷണല്‍ ഐസിഡിഎസ്-ല്‍
എത്ര അംഗൻവാടി
വര്‍ക്കര്‍മാരുടെ
ഒഴിവുകള്‍ നിലവിലുണ്ട്;
റാങ്ക് ലിസ്റ്റ്
നിലവിലുണ്ടോ;
ഇല്ലെങ്കില്‍
ഇത്രനാളായിട്ടും റാങ്ക്
ലിസ്റ്റ്
തയ്യാറാക്കാത്തതിന്റെ
കാരണം വ്യക്തമാക്കാമോ;
റാങ്ക് ലിസ്റ്റ്
തയ്യാറാക്കുന്നത്
ആരൊക്കെ ചേര്‍ന്നാണ്;
(ബി)
2019
ജൂണ്‍ മാസത്തില്‍
ചിറയിന്‍കീഴ് അഡീഷണല്‍
ഐസിഡിഎസ്-ല്‍ അംഗൻവാടി
വര്‍ക്കറുടെ നിയമനം
നടക്കുകയുണ്ടായോ;
ഉണ്ടെങ്കില്‍ എത്ര
വര്‍ക്കര്‍മാരെ
നിയമിച്ചു; നിയമനം
ലഭിച്ച വര്‍ക്കര്‍മാര്‍
എല്ലാവരും
ഹെല്‍പ്പര്‍മാരില്‍
നിന്നും സ്ഥാനക്കയറ്റം
ലഭിച്ചവരാണോ; ഇവര്‍
എല്ലാവരും പത്ത് വര്‍ഷം
സര്‍വ്വീസ്
പൂര്ത്തിയാക്കിയിട്ടുളളവരാണോ;
(സി)
മേല്‍പ്പറഞ്ഞ
നിയമനം മൂലം
താല്ക്കാലികാടിസ്ഥാനത്തില്
വര്‍ഷങ്ങളായി
ജോലിചെയ്ത
വര്‍ക്കര്‍മാരുടെ അവസരം
നഷ്ടമാകുകയും
പ്രായാധിക്യം കാരണം
നിയമനം ലഭിക്കാതെ
വരികയും ചെയ്യുമെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയത്
പരിഹരിക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ;
(ഡി)
ചിറയിന്‍കീഴ്
അഡീഷണല്‍ ഐസിഡിഎസ്-ല്‍
താല്ക്കാലികാടിസ്ഥാനത്തില്
വര്‍ഷങ്ങളായി ജോലി
ചെയ്യുന്ന
വര്‍ക്കര്‍മാരുടെ
സീനിയോറിറ്റി ലിസ്റ്റ്
നിലവിലുണ്ടോ;
ഇല്ലെങ്കില്‍
സീനിയോറിറ്റി ലിസ്റ്റ്
പ്രസിദ്ധീകരിക്കുന്നതിനുളള
നടപടി സ്വീകരിക്കുമോ;
(ഇ)
സാമൂഹികനീതി
വകുപ്പിന്റെ
30-04-2018-ലെ
സ.ഉ.(സാധാ) നമ്പര്‍
254/2018/സാനീവ.
അനുസരിച്ച് ആകെയുളള
അംഗൻവാടി വര്‍ക്കര്‍
തസ്തികയുടെ 25 ശതമാനം
എന്ന കണക്കില്‍ ഓരോ
നാലാമത്തെ ഒഴിവും 10
വര്‍ഷം സ്ഥിരസേവനവും
എസ്.എസ്.എല്‍.സി/
പത്താംതരം തുല്യതയും
നേടിയിട്ടുളള
ഹെല്‍പ്പര്‍മാര്‍ക്ക്
നല്‍കണമെന്ന
വ്യവസ്ഥയുടെ
അടിസ്ഥാനത്തില്‍,
യോഗ്യതയുളള
ഹെല്പ്പര്മാരെയാണോ
വര്‍ക്കര്‍മാരായി
നിയമിച്ചത്;
(എഫ്)
2019
ജൂണ്‍ മാസത്തില്‍
ചിറയിന്‍കീഴ് അഡീഷണല്‍
ഐസിഡിഎസ്-ല്‍ അംഗൻവാടി
വര്‍ക്കറുടെ
നിയമനത്തില്‍ നിലവിലെ
സി.ഡി.പി.ഒ
ക്രമരഹിതമായി ഇടപെടൽ
നടത്തിയെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇക്കാര്യത്തിൽ അന്വേഷണം
നടത്തുമോ;
(ജി)
നിലവിലെ
സ്ഥാനക്കയറ്റം വഴിയുളള
നിയമനം റദ്ദ് ചെയ്ത്
റാങ്ക് ലിസ്റ്റ്
തയ്യാറാക്കി സാമൂഹിക
നീതി വകുപ്പിന്റെ
30-04-2018-ലെ
സ.ഉ.(സാധാ)
254/2018സാനീവ. നമ്പര്‍
ഉത്തരവ് അനുസരിച്ച്
നിയമനം നടത്തുന്നതിനുളള
നടപടി സ്വീകരിക്കുമോ?
കോട്ടയം
ജില്ലാ ആശുപത്രിയിലെ
ഒക്കുപേഷണൽ തെറാപിസ്ററ്
നിയമനം
5204.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പഠനവൈകല്യം
നിർണ്ണയിക്കുകയും,
അതിന്റെ
സർട്ടിഫിക്കറ്റ്
നൽകുകയും ചെയ്യുന്ന
മെഡിക്കൽ ബോർഡിലെ
അംഗങ്ങളുടെ വിശദാംശങ്ങൾ
നൽകുമോ;
(ബി)
കോട്ടയം
ജില്ലാ ആശുപത്രിയിൽ
ക്ലിനിക്കൽ
സൈക്കോളജിസ്റ്റിന്റെയും,
പീഡിയാട്രീഷ്യന്റെയും
സേവനം ലഭ്യമാണെങ്കിലും
ഒക്കുപേഷണൽ
തെറാപ്പിസ്റ്റിന്റെ
അഭാവം മൂലം പ്രസ്തുത
സര്‍ട്ടിഫിക്കറ്റ്
ലഭിക്കാത്ത സാഹചര്യം
നിലനിൽക്കുന്നുണ്ടോ;എങ്കിൽ
പ്രസ്തുത ആശുപത്രിയിൽ
ഒക്കുപേഷണൽ
തെറാപ്പിസ്റ്റിന്റെ
സേവനം ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
പ്രശ്നപരിഹാരത്തിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
സ്പെഷ്യല്‍
സ്കൂളുകള്‍ക്കുള്ള ഗ്രാന്റ്
വിതരണം
5205.
ശ്രീ.സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്പെഷ്യല്‍
സ്കൂളുകള്‍ക്കുള്ള
ഗ്രാന്റ് വിതരണവും
സ്കൂളുകളുമായി
ബന്ധപ്പെട്ട മറ്റു
വിഷയങ്ങളും സംബന്ധിച്ച്
തുടർ നടപടികൾ
സ്വീകരിക്കുന്നതിനായി
ചീഫ് സെക്രട്ടറിയുടെ
അദ്ധ്യക്ഷതയില്‍ യോഗം
ചേരുകയുണ്ടായോ;
(ബി)
ഈ
യോഗത്തിലുണ്ടായ
തീരുമാനങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(സി)
ഈ
സ്കൂളുകള്‍ക്ക്
നല്‍കിയിരുന്ന ഗ്രാന്റ്
തുടര്‍ച്ചയായി
മുടങ്ങിയിരിക്കുന്നതുമൂലം
ഉണ്ടായിരിക്കുന്ന
ബുദ്ധിമുട്ടുകൾ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഈ
സ്കൂളുകള്‍ക്കുള്ള
ഗ്രാന്റ് അടിയന്തരമായി
നല്കി ഇപ്പോഴത്തെ
പ്രതിസന്ധി
ഒഴിവാക്കാന്‍ നടപടി
സ്വീകരിക്കുമോ?
മാനസികവെല്ലുവിളി
നേരിടുന്ന കുട്ടികള്‍
പഠിക്കുന്ന സ്കൂളുകള്‍ക്കായി
സമഗ്ര പാക്കേജ്
5206.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
മാനസികവെല്ലുവിളി
നേരിടുന്ന കുട്ടികള്‍
പഠിക്കുന്ന സ്കൂളുകള്‍
മാനദണ്ഡങ്ങള്‍ക്ക്
വിധേയമായി ഘട്ടം
ഘട്ടമായി എയ്ഡഡ് ആക്കി
മാറ്റാന്‍ നടപടികള്‍
സ്വീകരിയ്ക്കാതിരിക്കുകയും
മുന്‍പ്
നല്കിക്കൊണ്ടിരുന്ന
ഗ്രാന്റ്
നിര്‍ത്തലാക്കുകയും
ചെയ്ത സാഹചര്യത്തില്‍
പ്രസ്തുത കുട്ടികള്‍
പഠിക്കുന്ന
സ്കൂളുകള്‍ക്കായി ഒരു
സമഗ്ര പാക്കേജ്
നടപ്പാക്കുമെന്ന
സര്‍ക്കാര്‍ ഉറപ്പ്
പാലിക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ?