ഈ
അദ്ധ്യയനവര്‍ഷം പഠിക്കുന്ന
കുട്ടികളുടെ എണ്ണം
4426.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഈ അദ്ധ്യയനവര്‍ഷം ആറാം
പ്രവൃത്തി ദിവസം
കണക്കാക്കി ഒന്ന്
മുതല്‍ പത്ത് വരെ
ക്ലാസ്സുകളില്‍
പഠിക്കുന്ന കുട്ടികളുടെ
എണ്ണം ഗവണ്മെന്റ്
എയ്ഡഡ്, അണ് എയ്ഡഡ്
തിരിച്ച് അറിയിക്കാമോ;
(ബി)
ഗവണ്മെന്റ്
എയ്ഡഡ് മേഖലയിൽ ഈ
വര്‍ഷം അമ്പത്
കുട്ടികളില്‍ താഴെ
പഠിക്കുന്ന എത്ര
സ്കൂളുകള്‍ ഉണ്ട്;
ഇത്തരം സ്കൂളുകളുടെ
പട്ടിക ജില്ല തിരിച്ച്
അറിയിക്കാമോ;
(സി)
ഈ
വര്‍ഷം സംസ്ഥാനത്ത്
നൂറ് കുട്ടികളില്‍ താഴെ
പഠിക്കുന്ന
സര്‍ക്കാര്‍, എയ്ഡഡ്
സ്കൂളുകളുടെ പട്ടിക
ജില്ല തിരിച്ച്
അറിയിക്കാമോ;
(ഡി)
ഈ
അദ്ധ്യയനവര്‍ഷം
എന്റോള്‍മെന്റ്
റേഷ്യോയില്‍ ഉണ്ടായ
വ്യത്യാസം എത്രയെന്ന്
അറിയിക്കാമോ?
പൊതു
വിദ്യാഭ്യാസ സംരക്ഷണയജ്ഞം
4427.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
സംരക്ഷണയജ്ഞത്തിന്റെ
ഭാഗമായി അന്താരാഷ്ട്ര
നിലവാരത്തിലുള്ള പഠനം
ഉറപ്പുവരുത്തുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഉന്നത
നിലവാരത്തിലുള്ള
അദ്ധ്യാപനം
ഉറപ്പാക്കുന്ന
രീതിയില്‍
അധ്യാപകര്‍ക്ക്
പരിശീലനം നല്‍കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
വിശദാംശം നല്‍കുമോ?
സമഗ്ര
ശിക്ഷ പദ്ധതി
4428.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സമഗ്ര
ശിക്ഷ പദ്ധതി പ്രകാരം
2018-19 ല്‍ എന്ത്
തുകയാണ് കേന്ദ്രം
അനുവദിച്ചത്; ഇതില്‍
എന്ത് തുക ഇതിനകം
ലഭിച്ചു; ഈ തുക
എന്തൊക്കെ പദ്ധതികള്‍
നടപ്പിലാക്കുവാനാണ്
വിനിയോഗിച്ചത്;
(ബി)
2019-20ല്‍
സമഗ്ര ശിക്ഷ പദ്ധതി
പ്രകാരം എന്ത് തുകയാണ്
കേന്ദ്രം
വകയിരുത്തിയിട്ടുള്ളതെന്നും
എന്തൊക്കെ പുതിയ
പദ്ധതികളാണ് ഇതില്‍
ഉള്‍ക്കൊള്ളിച്ചിട്ടുള്ളതെന്നും
വ്യക്തമാക്കുമോ?
സ്കൂള്‍
തലത്തില്‍ പരിശീലനം നല്കുന്ന
പദ്ധതി
4429.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രൊഫഷണല്‍
കോഴ്സുകള്‍ക്കുള്ള
പരീക്ഷയില്‍
പങ്കെടുക്കുന്നതിന്
വിദ്യാര്‍ത്ഥികള്‍ക്ക്
സ്കൂള്‍ തലത്തില്‍
പരിശീലനം നല്കുന്ന
പദ്ധതി നിലവിലുണ്ടോ;
വിശദവിവരങ്ങള്‍
നല്‍കുമോ;
(ബി)
ഏതെല്ലാം
വിഭാഗത്തില്‍പ്പെടുന്ന
വിദ്യാര്‍ത്ഥികള്‍ക്കാണ്
ഇതിന്റെ പ്രയോജനം
ലഭിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ഏതെല്ലാം
ഏജന്‍സികള്‍ വഴിയാണ്
പരിശീലനം
നല്‍കുന്നതെന്ന്
വിശദമാക്കാമോ?
ആറന്മുള
മണ്ഡലത്തിലെ പൊതുവിദ്യാഭ്യാസ
സംരക്ഷണം
4430.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യത്തിന് പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ആറന്മുള
നിയോജകമണ്ഡലത്തില്‍
പൊതുവിദ്യാഭ്യാസ
സംരക്ഷണത്തിന്റെ
ഭാഗമായി എന്തൊക്കെ
പ്രവര്‍ത്തനങ്ങള്‍
നടത്തിയിട്ടുണ്ട്;
ഇതിനായി ചെലവഴിച്ച തുക
എത്രയെന്ന്
വ്യക്തമാക്കാമോ?
മാതൃഭാഷാ
പഠനം നിര്‍ബന്ധമാക്കുന്നതിന്
നടപടി
4431.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രെെമറി
തലം മുതല്‍ ഹയര്‍
സെക്കണ്ടറി തലം വരെ
മാതൃഭാഷാ പഠനം
നിര്‍ബന്ധമാക്കുമെന്ന
പ്രഖ്യാപനംപ്രാവര്ത്തികമാക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടാേ;
വിശദാംശം നല്കുമാേ;
(ബി)
ബന്ധഭാഷ
എന്ന നിലയില്‍ ഇംഗ്ലീഷ്
ഭാഷാ പഠനം കൂടുതല്‍
മെച്ചപ്പെടുത്തി
പാെതുവിദ്യാലയങ്ങള്
ആകര്‍ഷകമാക്കുവാനുള്ള
ശ്രമങ്ങള്‍
വിജയപ്രദമാണാേ;
വിശദമാക്കുമാേ;
(സി)
അക്കാദമിക
മാസ്റ്റര്‍ പ്ലാനിലൂടെ
ഭാഷാശേഷി
ഉറപ്പിക്കുന്നതിനുള്ള
പ്രവര്‍ത്തനം
നടത്തിയിട്ടുണ്ടാേ;
ഇതിനായി നടപ്പിലാക്കിയ
കാര്യങ്ങള്‍
എന്താക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
പല
സ്കൂളുകളിലും ഇംഗ്ലീഷ്
ഭാഷ പഠിപ്പിക്കുന്നതിന്
ഇംഗ്ലീഷ് ഭാഷാ
അദ്ധ്യാപകരെ
നിയമിച്ചിട്ടില്ലായെന്നത്
സ്ക്കൂളുകളിലെ ഇംഗ്ലീഷ്
പഠനത്തെ കാര്യമായി
ബാധിച്ചിട്ടുള്ള
സാഹചര്യത്തില്‍
ഇംഗ്ലീഷ് അദ്ധ്യാപകരുടെ
തസ്തിക സൃഷ്ടിച്ച്
ഇക്കാര്യത്തിലുള്ള
കുറവ് നികത്തുന്നതിന്
നടപടി സ്വീകരിക്കുമോ?
ഭാഷയ്ക്കും
ഗണിതത്തിനും ഉൗന്നല്‍
നൽകുന്നതിനുള്ള പദ്ധതികള്‍
4432.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഓരോ
ക്ലാസ്സിലും കുട്ടികള്‍
ആര്‍ജ്ജിക്കേണ്ട
ഭാഷാപരവും ഗണിതപരവുമായ
ശേഷി കുട്ടികള്‍
നേടിയെന്ന് ഉറപ്പ്
വരുത്തുന്നതിന്
നടപ്പിലാക്കിയ
പദ്ധതികള്‍
എന്തൊക്കെയാണ്;
വിശദമാക്കുമോ;
(ബി)
പഠന
പിന്തുണ ആവശ്യമുള്ള
കുട്ടികള്‍ക്ക്
ഏര്‍പ്പെടുത്തിയ
പ്രത്യേക പദ്ധതി
വിജയപ്രദമാണോ; ഇതിലൂടെ
പഠനത്തില്‍
പിന്നിലായിരുന്നവരെ
മുന്നോട്ട്
കൊണ്ടുവരുന്നതിന്
കഴിഞ്ഞിട്ടുണ്ടോ;
(സി)
നിരന്തര
വിലയിരുത്തലുകള്‍
കൂടുതല്‍
ഫലപ്രദമാക്കാന്‍
2019-20
അദ്ധ്യയനവര്‍ഷത്തില്‍
നടപ്പിലാക്കുന്ന
കാര്യങ്ങള്‍
എന്തൊക്കെയാണ്;
(ഡി)
ഈ
അദ്ധ്യയന വര്‍ഷം
പ്രൈമറി തലത്തില്‍
ഗണിതത്തിന് കൂടുതല്‍
ഉൗന്നല്‍ നല്കുവാന്
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ ഇതിനായി
നടപ്പിലാക്കുന്ന
കാര്യങ്ങള്‍
എന്തൊക്കെയാണ് എന്ന്
വെളിപ്പെടുത്തുമോ?
സ്പെഷ്യല്‍
സ്കൂളുകള്‍ക്ക്
ആനുകൂല്യങ്ങള്‍
4433.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര സ്പെഷ്യല്‍
സ്കൂളുകളാണ് ഉള്ളത്;
പ്രസ്തുത
സ്കൂളുകള്‍ക്ക്
സര്‍ക്കാര്‍
എന്തെങ്കിലും ഗ്രാന്റ്
നല്കുന്നുണ്ടോ ;
ഉണ്ടെങ്കില്‍ എത്ര രൂപ
വീതമാണ് ഓരോ സ്കൂളിനും
ഗ്രാന്റായി
ന്ലകിവരുന്നത്;
ഇവയില്‍ എയ്ഡഡ്
സ്കൂളുകള്‍ ഉണ്ടോ;
ഉണ്ടെങ്കില്‍ ഏതൊക്കെ;
ഇവിടങ്ങളില്‍
അനുവദിച്ചിട്ടുള്ള
തസ്തികകളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
സ്കൂളുകളെ എയ്ഡഡ്
ആക്കുവാന് ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ;
പ്രസ്തുത ഉത്തരവ്
നടപ്പാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടാണ്
നടപ്പാക്കാതിരുന്നത്;
(സി)
പ്രസ്തുത
സ്കൂളുകള്‍ക്ക് ഈ
വര്‍ഷം തന്നെ എയ്ഡഡ്
പദവി നല്കി എന്തൊക്കെ
ആനുകൂല്യങ്ങള്‍
നല്‍കാനാണ്
ഉദ്ദേശിക്കുന്നത്?
പൊതുവിദ്യാഭ്യാസ
സംരക്ഷണയജ്ഞം
4434.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
സംരക്ഷണയജ്ഞത്തിന്റെ
ഭാഗമായി ഏറനാട് നിയോജക
മണ്ഡലത്തിലെ ഏതെല്ലാം
സ്കൂളുകളില്‍ ജൈവ
വൈവിധ്യ ഉദ്യാനം
നിര്‍മ്മിക്കുന്നതിനായുള്ള
പദ്ധതി
അനുവദിച്ചിട്ടുണ്ടെന്നും
ഏതെല്ലാം സ്കൂളുകളില്‍
പ്രസ്തുത പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടെന്നും
വ്യക്തമാക്കാമോ;
(ബി)
പൊതുവിദ്യാഭ്യാസ
സംരക്ഷണയജ്ഞത്തിന്റെ
ഭാഗമായി ലാബ് നവീകരണ
പദ്ധതിയില്‍ ഏറനാട്
നിയോജകമണ്ഡലത്തിലെ
ഏതെല്ലാം സ്കൂളുകളെ
ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും
അതില്‍ ഏതെല്ലാം
സ്കൂളുകളില്‍ പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടെന്നും
വിശദമാക്കാമോ;
(സി)
പൊതുവിദ്യാഭ്യാസ
സംരക്ഷണയജ്ഞത്തിന്റെ
വിവിധ പദ്ധതികളുടെ
ഭാഗമായി ഏറനാട് നിയോജക
മണ്ഡലത്തിലെ ഏതെല്ലാം
സ്കൂളുകളെ
തിരഞ്ഞെടുത്തിട്ടുണ്ട്;
വ്യക്തമാക്കാമോ;
(ഡി)
അവയില്‍
ഏതെല്ലാം സ്കൂളുകളുടെ
നവീകരണ പ്രവൃത്തികള്‍
ആരംഭിച്ചിട്ടുണ്ട്;
ഭരണാനുമതി നല്കിയവ,
പ്രവൃത്തി ആരംഭിച്ചവ,
ഇനിയും നടപടിക്രമങ്ങള്‍
പൂര്‍ത്തിയാക്കാനുള്ളവ
എന്ന ക്രമത്തില്‍
വിശദാംശം നല്‍കുമോ?
പൊതുവിദ്യാഭ്യാസ
സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി
വിദ്യാര്‍ത്ഥികളുടെ
എണ്ണത്തിലുണ്ടായ വര്‍ദ്ധനവ്
4435.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
സംരക്ഷണയജ്ഞം
ആരംഭിച്ചശേഷം
സര്‍ക്കാര്‍
വിദ്യാലയങ്ങളിലെ
വിദ്യാര്‍ത്ഥികളുടെ
എണ്ണത്തില്‍ വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ടോ;2017-18,2018-19,2019-20
അദ്ധ്യയന വര്‍ഷങ്ങളില്‍
ഉണ്ടായ വര്‍ദ്ധനവ്
വ്യക്തമാക്കുമോ;
(ബി)
എയ്ഡഡ്
സ്കൂളുകളില്‍
വിദ്യാര്‍ത്ഥികളുടെ
എണ്ണത്തില്‍ മേല്പറഞ്ഞ
കാലയളവില്‍ എന്ത്
മാറ്റമാണ്
ഉണ്ടായിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതി ആരംഭിച്ചശേഷം
പൊതുവിദ്യാലയങ്ങളില്‍
നിന്നുള്ള
വിദ്യാര്‍ത്ഥികളുടെ
കൊഴിഞ്ഞുപോക്ക്
നിരക്കില്‍ കുറവ്
വന്നിട്ടുണ്ടോ;ഇത്
സംബന്ധിച്ച്
സര്‍ക്കാര്‍/ എയ്ഡഡ്
സ്കൂളുകളിലെ കഴിഞ്ഞ
മൂന്നു വര്‍ഷത്തെ
വിശദാംശംങ്ങള്‍
നല്‍കുമോ?
വിദ്യാര്‍ത്ഥികളുടെ
പഠന നിലവാരം ഉയര്‍ത്തുന്നതിന്
നടപടി
4436.
ശ്രീ.ആര്.
രാമചന്ദ്രന്
,,
ഇ.കെ.വിജയന്
ശ്രീമതി
സി.കെ. ആശ
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തകര്‍ന്ന
കുടുംബങ്ങളില്‍
നിന്നുള്ള കുട്ടികള്‍,
അനാഥരായ കുട്ടികള്‍,
മാതാപിതാക്കളാലും
ബന്ധുക്കളാലും
പീഡിപ്പിക്കപ്പെട്ട
കുട്ടികള്‍ തുടങ്ങി
പലകാരണങ്ങളാല്‍
പഠനത്തില്‍ മികവ്
പുലര്‍ത്താന്‍ കഴിയാത്ത
വിദ്യാര്‍ത്ഥികളുടെ പഠന
നിലവാരം
ഉയര്‍ത്തുന്നതിന്
പ്രത്യേക പദ്ധതി
നടപ്പാക്കുന്നുണ്ടോ;
(ബി)
ഇത്തരം
കുട്ടികളുടെ
തെരഞ്ഞെടുപ്പ്,
തെരഞ്ഞെടുപ്പില്‍
ക്ലാസ്സ് ടീച്ചര്‍
വഹിക്കുന്ന പങ്ക്,
ഇവര്‍ക്കാവശ്യമായ
വിദ്യാഭ്യാസം
നല്‍കുന്നതിനുള്ള
അദ്ധ്യാപകരുടെ പങ്ക്
എന്നിവ സംബന്ധിച്ച
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
കുട്ടികളുടെ
സാമൂഹ്യ സാമ്പത്തിക
വൈകാരിക പ്രശ്നങ്ങള്‍
മനസ്സിലാക്കാനുള്ള
കഴിവ് നേടാനുള്ള
പ്രത്യേക പരിശീലനം
അദ്ധ്യാപകര്‍ക്ക്
നല്‍കുമോ;
(ഡി)
ഇത്തരത്തിലുള്ള
കുട്ടികള്‍ക്ക്
ക്ലാസ്സുകള്‍ നടത്തുന്ന
സമയക്രമം സംബന്ധിച്ച
വിവരങ്ങള്‍
വ്യക്തമാക്കുമോ;
(ഇ)
ഈ
പദ്ധതിയുടെ പുരോഗതി
കാലാകാലങ്ങളില്‍
വിലയിരുത്തി
തിരുത്തലുകള്‍
ആവശ്യമെങ്കില്‍ വേണ്ട
നടപടി സ്വീകരിക്കുമോ?
വിദ്യാര്‍ത്ഥികളുടെ
കൊഴിഞ്ഞുപോക്ക്
4437.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
യജ്ഞം ആരംഭിച്ചതിന്
ശേഷം 2017-18, 2018-19,
2019-20 എന്നീ
വര്‍ഷങ്ങളില്‍ എല്‍.പി,
യു.പി,
ഹൈസ്ക്കൂളുകളില്‍
ഉണ്ടായ വര്‍ദ്ധനവ്
പ്രത്യേകമായി നല്‍കുമോ
;
(ബി)
സര്‍ക്കാര്‍
സ്ക്കൂളുകളില്‍ നിന്നും
വിദ്യാര്‍ത്ഥികളുടെ
കൊഴിഞ്ഞുപോക്ക്
ഉണ്ടായിട്ടുണ്ടോ ;
ഉണ്ടെങ്കില്‍ 2017-18,
2018-19, 2019-20
വര്‍ഷങ്ങളില്‍ ഇപ്രകാരം
യു.പി, എല്‍.പി,
ഹൈസ്കൂള്‍ തലത്തില്‍
കൊഴിഞ്ഞുപോയ
വിദ്യാര്‍ത്ഥികളുടെ
എണ്ണം വിശദമാക്കുമോ?
ദേശീയ
വിദ്യാഭ്യാസ നയം 2019
4438.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
പി.ടി. തോമസ്
,,
സണ്ണി ജോസഫ്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേശീയ
വിദ്യാഭ്യാസ നയം
2019ന്റെ കരട്
റിപ്പോര്ട്ടിന്മേല്
സംസ്ഥാന സര്‍ക്കാരിന്റെ
അഭിപ്രായങ്ങള്‍
രേഖപ്പെടുത്തിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
റിപ്പോര്‍ട്ടിലെ
ഏതെങ്കിലും
ശുപാര്‍ശകളോട് സംസ്ഥാന
സര്‍ക്കാര്‍ വിയോജിപ്പ്
രേഖപ്പെടുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
പ്രസ്തുത
കരട് റിപ്പോര്‍ട്ടില്‍
ന്യൂനപക്ഷങ്ങള്‍ക്ക്
ആശങ്ക ഉണ്ടാക്കുന്ന
എന്തെങ്കിലും
നിര്‍ദ്ദേശം ഉണ്ടോ;
ഉണ്ടെങ്കില്‍
അതിന്മേല് എന്ത്
നിലപാടാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ഡി)
കരട്
റിപ്പോര്‍ട്ടിലെ
നിര്‍ദ്ദേശങ്ങള്‍
2009ലെ വിദ്യാഭ്യാസ
അവകാശ നിയമവുമായി
ഒത്തുപോകുന്നതല്ല എന്ന
വിമര്‍ശനം
ശ്രദ്ധയില്‍പ്പട്ടിട്ടുണ്ടോ;
(ഇ)
2009
ലെ നിയമം
മാറ്റിയെഴുതാനുള്ള
അവസരമായി കേന്ദ്ര
സര്‍ക്കാര്‍ ഈ കരട്
നയത്തെ ഉപയോഗിക്കുമെന്ന
അഭിപ്രായം
സര്‍ക്കാരിനുണ്ടോ;
വിശദമാക്കുമോ ?
എസ്.എസ്.എല്‍.സി.
പരീക്ഷാഫലത്തിലെ
അശാസ്ത്രീയമായ ഗ്രേഡിങ് രീതി
4439.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എസ്.എസ്.എല്‍.സി
പരീക്ഷയിലെ ഗ്രേഡിങ്
സമ്പ്രദായം മൂലം ഒൻപത്
എ പ്ലസും ഒരു എ-യും
ലഭിക്കുന്ന കുട്ടി ഫുൾ
എ പ്ലസ് ലഭിച്ച
കുട്ടിയെക്കാള്‍
മാര്‍ക്ക്
കൂടുതലുണ്ടെങ്കിലും
ഗ്രേഡ് കുറഞ്ഞതിന്റെ
പേരില്‍ അനുഭവിക്കുന്ന
സങ്കടങ്ങളും മാനസിക
സംഘര്‍ഷങ്ങളും
സമൂഹത്തില്‍ നിന്നുള്ള
ദുരനുഭവങ്ങളും കുട്ടിയെ
മാനസികമായി തളര്‍ത്തും
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എസ്.എസ്.എല്‍.സി.പരീക്ഷയില്‍
എന്നുമുതലാണ് ഗ്രേഡിങ്
സംവിധാനം
നടപ്പിലാക്കിയതെന്നും
എന്തടിസ്ഥാനത്തിലാണ്
ഗ്രേഡിങ് സംവിധാനം
നടപ്പിലാക്കിയതെന്നും
വ്യക്തമാക്കുമോ;
ഇതുകൊണ്ടുള്ള
നേട്ടങ്ങള്‍
എന്തെല്ലാമാണ്;
വിശദമാക്കുമോ;
(സി)
എങ്കില്‍
ഗ്രേഡിങ് മൂലം
കുട്ടികളില്‍
ഉണ്ടാകുന്ന മാനസികമായ
സംഘര്‍ഷങ്ങളും
വിഷമങ്ങളും
ഇല്ലാതാക്കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്
വ്യക്തമാക്കുമോ;
(ഡി)
ഇല്ലെങ്കില്‍
ഇപ്പോഴത്തെ ഗ്രേഡിങ്
രീതിയുടെ അശാസ്ത്രീയത
പഠിക്കുന്നതിനും പഴയ
മാര്‍ക്ക് സംവിധാനം
കൂടി
ഗ്രേഡിങ്ങിനോടൊപ്പം
തിരിച്ചുകൊണ്ടുവരുന്നതിനും
നടപടി സ്വീകരിക്കുമോ
വ്യക്തമാക്കുമോ?
ഹയര്‍
സെക്കന്ററി തലത്തില്‍ തൊഴില്‍
നൈപുണ്യ വിദ്യാഭ്യാസം
4440.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹയര്‍
സെക്കന്ററി തലത്തില്‍
അക്കാദമിക്
വിഷയങ്ങള്‍ക്കൊപ്പം
തൊഴില്‍ നൈപുണ്യ
വിദ്യാഭ്യാസം
ശക്തിപ്പെടുത്തുന്നതിന്റെ
ഭാഗമായി കോതമംഗലം
മണ്ഡലത്തില്‍ ഏതെല്ലാം
സ്കൂളുകളില്‍ ഏതെല്ലാം
കോഴ്സുകള്‍
ആരംഭിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(ബി)
അക്കാഡമിക്
വിഷയങ്ങള്‍ക്കൊപ്പം
തൊഴില്‍ നൈപുണ്യ
വിദ്യാഭ്യാസവും
ശക്തിപ്പെടുത്തുന്നതിന്റെ
ഭാഗമായി മണ്ഡലത്തിലെ
സ്കൂളുകളില്‍ കുടുതല്‍
കോഴ്സ്
ആരംഭിക്കുന്നതിനുവേണ്ട
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
ദേശിയ
വിദ്യാഭ്യാസ നയം
4441.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേശിയ
വിദ്യാഭ്യാസ നയത്തില്‍
കേന്ദ്രം
വരുത്താനുദ്ദേശിക്കുന്ന
മാറ്റങ്ങള്‍ സംസ്ഥാന
സര്‍ക്കാര്‍
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ എന്തെല്ലാം
മാറ്റങ്ങളാണ് പ്രകടമായി
ഉണ്ടാക്കാന്‍
പോകുന്നതെന്നാണ്
വിലയിരുത്തിയിട്ടുള്ളത്;
(ബി)
ദേശീയ
വിദ്യാഭ്യാസ
നയത്തിലുണ്ടാകാന്
പോകുന്ന
മാറ്റത്തിനനുസരിച്ച്
സംസ്ഥാനത്തിന്റെ
വിദ്യാഭ്യാസ മേഖലയില്‍
എന്തെല്ലാം മാറ്റങ്ങള്‍
വരുത്തുന്നതിനാണ്
ആലോചിക്കുന്നത്?
പ്ലസ്
വണ്‍പ്രവേശനത്തിന് തലവരിപണം
4442.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്ലസ്
വണ്‍ പ്രവേശനത്തിന്
തലവരി വാങ്ങരുതെന്ന്
ഹയര്‍സെക്കന്ററി
ഡയറക്ടര്‍
ഉത്തരവായിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
ഉത്തരവ് മറികടന്ന്
സ്ക്കൂള്
മാനേജ്മെന്റുകള്‍ തലവരി
പണം വാങ്ങുന്നുവെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതു
സംബന്ധിച്ച്
മനുഷ്യാവകാശ കമ്മീഷൻ
എന്തെങ്കിലും ഉത്തരവ്
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;വ്യക്തമാക്കുമോ?
ദുരന്ത
സേവന പ്രവര്‍ത്തനങ്ങളില്‍
സജീവമായിരുന്ന
വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ്
മാര്‍ക്ക്
4443.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യത്തിന് പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
മഹാപ്രളയത്താേടനുബന്ധിച്ച്
ദുരന്ത സേവന
പ്രവര്‍ത്തനങ്ങളില്‍
സജീവമായിരുന്ന കാേളേജ്
തല
വിദ്യാര്‍ത്ഥികള്‍ക്ക്
ഗ്രേസ് മാര്‍ക്ക്
നല്‍കുന്നതിന് ഉത്തരവ്
പുറപ്പെടുവിച്ചിരുന്നതിന്െറ
അടിസ്ഥാനത്തില്‍
ഹയര്‍സെക്കന്ററി
വിദ്യാര്‍ത്ഥികള്‍ക്ക്
കൂടി ഗ്രേസ് മാര്‍ക്ക്
അനുവദിക്കണമെന്ന
നിവേദനം 26.04.2019-ല്‍
590/19/വി ഐ പി /എം /ഇ
ഡി എൻ നം.
കത്തിനാേടാെപ്പം
പാെതുവിദ്യാഭ്യാസ
സെക്രട്ടറിക്ക്
അയച്ചതിന്മേൽ
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമാേ?
എയ്ഡഡ്
മേഖലയിലെ പ്രീ-പ്രെെമറി
വിഭാഗം ജീവനക്കാര്‍
4444.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എയ്ഡഡ്
മേഖലയിലെ പ്രീ-പ്രെെമറി
വിഭാഗം ജീവനക്കാര്‍ക്ക്
വളരെ തുച്ഛമായ വേതനമാണ്
ലഭിക്കുന്നതെന്ന പരാതി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ജീവനക്കാര്‍ക്ക്
സര്‍ക്കാര്‍ മേഖലയിലെ
പ്രീപ്രെെമറി
ജീവനക്കാര്‍ക്ക്
ലഭിക്കുന്ന ആനുകൂല്യം
അനുവദിക്കുന്ന കാര്യം
പരിഗണിക്കുമോ?
കെെറ്റ്
പദ്ധതി
4445.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാെതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിന്റെ
ഭാഗമായി കെെറ്റ്
പൂജപ്പുര നടപ്പാക്കുന്ന
അക്കാദമികവും
ഭൗതികവുമായ പദ്ധതികള്‍
ഏതെല്ലാമാണെന്ന്
വിശദമാക്കുമാേ;
(ബി)
ചെങ്ങന്നൂര്‍
നിയാേജക മണ്ഡലത്തില്‍
ഉള്‍പ്പെടുന്ന ഏതെല്ലാം
സ്കൂളുകളിലാണ് പ്രസ്തുത
പദ്ധതികള്‍
നടപ്പിലാക്കുന്നതെന്ന്
വിശദമാക്കാമാേ?
ഗസ്റ്റ്
അദ്ധ്യാപികയുടെ നിയമനാംഗീകാരം
4446.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2013-14
അദ്ധ്യയനവര്‍ഷത്തില്‍
തിരൂര്‍
കെ.എച്ച്.എം.ഹയര്‍
സെക്കണ്ടറി സ്കൂളില്‍
ഗസ്റ്റ് അധ്യാപികയായി
സേവനം ചെയ്ത ശ്രീമതി
ഫാത്തിമ ജീന്‍സി
വി.കെ.എന്നയാളിന്
നിയമനാംഗീകാരം
നല്‍കിയിട്ടുണ്ടോ;ഇല്ലെങ്കില്‍
എന്താണ് തടസ്സമെന്ന്
വെളിപ്പെടുത്താമോ;
(ബി)
ഈ
കാലയളവില്‍
ബി.എഡ്.യോഗ്യത ഇല്ലാത്ത
പി. ജി. യോഗ്യത
മാത്രമുള്ള എത്ര
പേർക്ക് ഗസ്റ്റ്
അദ്ധ്യാപകരായി
നിയമനാംഗീകാരം
നല്‍കിയിട്ടുണ്ട്;വിശദാംശം
ലഭ്യമാക്കുമോ;ഇതിനായി
ഇറക്കിയ സര്‍ക്കാര്‍
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
ഏതെങ്കിലും
വിഷയത്തില്‍ സെറ്റ്
യോഗ്യതയുള്ളവർ
ലഭ്യമല്ലാത്ത
സാഹചര്യത്തില്‍
പി.ജി.യും ബി.എഡും.
യോഗ്യത ഉള്ളവരെ ഗസ്റ്റ്
അദ്ധ്യാപകരായി
നിയമിക്കുന്നതിന്
അനുമതി
നല്‍കിയിരുന്നോ;ഉണ്ടെങ്കിൽ
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഡി)
എങ്കില്‍
സെറ്റ് യോഗ്യതയുള്ളവരെ
ലഭിക്കാത്ത
സാഹചര്യത്തില്‍ ഗസ്റ്റ്
അദ്ധ്യാപികയായി
നിയമിക്കപ്പെട്ട
ശ്രീമതി ഫാത്തിമ
ജീന്‍സി വി. കെ.യ്ക്ക്
നിയമനാംഗീകാരം
നല്‍കുന്നതിന് വേണ്ട
നടപടി സ്വീകരിക്കുമോ?
സ്ക്കൂള്
വിദ്യാഭ്യാസം ഇടയ്ക്ക് വച്ച്
നിര്‍ത്തി പോകുന്ന
കുട്ടികള്‍ക്ക്
തുടര്‍പഠനത്തിന് നടപടി
4447.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്ക്കൂള് വിദ്യാഭ്യാസം
ഇടയ്ക്ക് വച്ച്
നിര്‍ത്തുന്ന
കുട്ടികള്‍ ഉള്ളതായി
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍ ആയത്
കണ്ടുപിടിക്കുന്നതിനുള്ള
സംവിധാനം
എന്താണ്;വ്യക്തമാക്കുമോ;
(ബി)
2018-19
അധ്യയന വര്‍ഷം എത്ര
വിദ്യാര്‍ത്ഥികള്‍
ഇടയ്ക്ക് വച്ച് പഠനം
നിര്‍ത്തിയതായി
കണ്ടെത്തിയിട്ടുണ്ട്;
ഇത്തരം കുട്ടികളുടെ
തുടര്‍ പഠനത്തിന്
സഹായകരമായ എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്;വ്യക്തമാക്കുമോ;?
കുട്ടികള്‍
ഇല്ലാത്തത് കാരണം പൂട്ടിയ
സ്കൂളുകള്‍
4448.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2019-20
അദ്ധ്യയന വര്‍ഷത്തില്‍
പത്തോ അതിന് താഴെയോ
കുട്ടികള്‍ പഠിക്കുന്ന
സര്‍ക്കാര്‍/എയ്ഡഡ്
സ്കൂളുകളുടെ എണ്ണം
എത്രയെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
സ്കൂളുകള്‍
ഏതൊക്കെയാണെന്നും
അവിടങ്ങളില്‍
പഠിക്കുന്ന കുട്ടികളുടെ
എണ്ണവും പഠിപ്പിക്കുന്ന
അദ്ധ്യാപകരുടെ എണ്ണവും
എത്ര വീതമാണെന്നും
സ്കൂളുകള്‍ തിരിച്ചും
ജില്ല തിരിച്ചും
വ്യക്തമാക്കാമോ;
(സി)
കഴിഞ്ഞ
സര്‍ക്കാര്‍ കാലയളവില്‍
സര്‍ക്കാര്‍/എയ്ഡഡ്
സ്കൂളുകള്‍
ഇത്തരത്തില്‍
കുട്ടികളില്ലാത്തത്
കാരണം
പൂട്ടുകയുണ്ടായിട്ടുണ്ടോ;
എങ്കില്‍ ഏതൊക്കെ
സ്കൂളുകള്‍; വിശദാംശം
വ്യക്തമാക്കുമോ;
(ഡി)
ഈ
സര്‍ക്കാര്‍ കാലയളവില്‍
ഇത്തരത്തില്‍
കുട്ടികള്‍
ഇല്ലാത്തതുകാരണം
സ്കൂളുകള്‍
പൂട്ടുകയുണ്ടായിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
സ്പെഷ്യല്‍
സ്കൂളുകള്‍ നേരിടുന്ന
പ്രയാസങ്ങള്‍
4449.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്പെഷ്യല്‍ സ്കൂളുകള്‍
നേരിടുന്ന പ്രയാസങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
ഉണ്ടെങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ;
(ബി)
2015-ല്‍
സ്പെഷ്യല്‍ സ്കൂള്‍
ഘട്ടം ഘട്ടമായി എയ്ഡഡ്
ആക്കാനുള്ള ഉത്തരവിലെ
നിലവിലെ സ്ഥിതി
എന്താണെന്ന്
വ്യക്തമാക്കുമോ; എത്ര
എണ്ണം എയ്ഡഡ് ആയെന്ന്
വ്യക്തമാക്കുമോ;
(സി)
അങ്കമാലി
നിയോജക മണ്ഡലത്തിലെ
സ്പെഷ്യല്‍ സ്കൂളുകളുടെ
(എയ്ഡഡ്/ അണ് എയ്ഡഡ്
സ്കൂളുകള്‍
ഉള്‍പ്പെടെയുള്ള)
ലിസ്റ്റ് ലഭ്യമാക്കാമോ;
(ഡി)
നിലവില്‍
എയ്ഡഡിലും സ്വകാര്യ
സ്കൂളുകളിലും മാനസികവും
ശാരീരികവുമായി
വെല്ലുവിളി നേരിടുന്ന
കുട്ടികളെ
പഠിപ്പിക്കുന്ന
സ്ഥാപനങ്ങള്‍ക്ക്
നല്കി വരുന്ന
സംവിധാനങ്ങള്‍
എന്തെല്ലാമെണെന്ന്
വിശദമാക്കാമോ;
(ഇ)
അങ്കമാലി
നിയോജക മണ്ഡലത്തില്‍
പരിശോധന
പൂര്‍ത്തീകരിച്ചതും
എന്നാല്‍ സഹായം
നല്‍കാത്തതുമായ ഇത്തരം
സ്ഥാപനങ്ങള്‍
നടത്തിക്കൊണ്ട്
പോകുന്നതിന് നിത്യ
ചെലവിന് മതിയായ
സഹായങ്ങള്‍
നല്‍കുന്നതിന് നടപടി
സ്വീകരിക്കാമോ;
വിശദാംശം ലഭ്യമാക്കുമോ;
(എഫ്)
നിലവില്‍
ഇത്തരം
സ്ഥാപനങ്ങള്‍ക്ക്
നല്കി വരുന്ന
ആനുകൂല്യങ്ങള്‍
വര്‍ദ്ധിപ്പിക്കാന്‍
നടപടി സ്വീകരിക്കാമോ?
അണ്‍എയ്ഡഡ്
സ്ക്കൂളുകളിലെ സേവന വേതന
വ്യവസ്ഥകള്‍
4450.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അണ്‍എയ്ഡഡ്
സ്ക്കൂളുകളിലെ
അദ്ധ്യാപകര്‍
ഉള്‍പ്പെടെയുള്ള
ജീവനക്കാരുടെ സേവന വേതന
വ്യവസ്ഥകള്‍
നിശ്ചയിക്കുന്നതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതിനായുള്ള
ബില്‍ മന്ത്രിസഭ
അംഗീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
ബില്ലിലെ പ്രധാന
വ്യവസ്ഥകള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
സര്‍ക്കാര്‍
എയ്ഡഡ് സ്ഥാപനങ്ങളിലെ
കുട്ടികള്‍ക്ക് സൗജന്യ
പുസ്തകവും യൂണിഫോമും
4451.
ശ്രീ.എന്‍.
വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്തെ
സര്‍ക്കാര്‍ എയ്ഡഡ്
സ്ഥാപനങ്ങളില്‍ ഏത്
ക്ലാസ്സ് വരെയുള്ള
കുട്ടികള്‍ക്കാണ്
പുസ്തകവും യൂണിഫോമും
സൗജന്യമായി
നല്‍കുന്നത്; ഈ
ആനുകൂല്യം പത്താം
ക്ലാസ്സ് വരെയുള്ള
കുട്ടികള്‍ക്ക് കൂടി
നല്കുന്ന കാര്യം
പരിഗണനയിലുണ്ടോ?
സംസ്ഥാനത്തെ
സ്കൂളുകളുടെ എണ്ണം
4452.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര ഗവണ്മെന്റ്
സ്കൂളുകള്‍ ഉണ്ട്;
ജില്ല തിരിച്ചുള്ള
കണക്കുകള്‍
ലഭ്യമാക്കുമോ;
(ബി)
എത്ര
മാനേജ്മെന്റ്
സ്കൂളുകള്‍ ഉണ്ട്;
ജില്ല തിരിച്ചുള്ള
കണക്കുകള്‍
ലഭ്യമാക്കുമോ;
(സി)
എത്ര
അണ് എയിഡഡ് സ്കൂളുകള്‍
ഉണ്ട്;
ജില്ലതിരിച്ചുള്ള
കണക്കുകള്‍
ലഭ്യമാക്കുമോ?
സര്‍ക്കാര്‍
വിദ്യാലയങ്ങളുടെ മാസ്റ്റര്‍
പ്ലാന്‍
4453.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വ്യത്യസ്ത
വിഭാഗങ്ങളിലായി ഒരു
കോടി രൂപയ്ക്കും മൂന്നൂ
കോടി രൂപയ്ക്കും
ഭരണാനുമതി ലഭിച്ച
സര്‍ക്കാര്‍
വിദ്യാലയങ്ങളുടെ
മാസ്റ്റര്‍ പ്ലാന്‍
തയ്യാറാക്കുന്നതിനും
സാങ്കേതികാനുമതി
ലഭിക്കുന്നതിനും
കാലതാമസം
നേരിടുന്നതിന്റെ കാരണം
വിശദമാക്കുമോ;
(ബി)
പ്രസ്തുത
വിദ്യാലയങ്ങളുടെ
മാസ്റ്റര്‍ പ്ലാന്‍
തയ്യാറാക്കുന്നതിന്
ഏജന്‍സിയെ
നിശ്ചയിച്ചിട്ടുണ്ടോ;
എങ്കില്‍ ഏതാണെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പ്രവൃത്തി എപ്പോള്‍
ആരംഭിക്കുവാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
പ്രവൃത്തി
ആരംഭിക്കുന്നതിന്
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
സ്കൂളുകളിലെ
പ്രവൃത്തി ദിവസങ്ങള്‍
4454.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്തെ
സ്കൂളുകളിലെ പ്രവൃത്തി
ദിവസങ്ങളുടെ എണ്ണം
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
പരീക്ഷാഭവന്
നടത്തുന്ന കെ.ജി.ടി.ഇ. പരീക്ഷ
4455.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പരീക്ഷാഭവന്
നടത്തുന്ന കെ.ജി.ടി.ഇ
പരീക്ഷക്ക് ഒരു ടൈപ്പ്
റൈറ്റിംഗ്
ഇന്‍സ്റ്റിറ്റ്യൂട്ടില്‍
നിന്ന് നിരവധി
കുട്ടികളെ പരീക്ഷയ്ക്ക്
അയയ്ക്കമ്പോള്‍ മൊത്തം
കുട്ടികള്‍ക്കും വേണ്ടി
ഒറ്റ ചെല്ലാന്‍
അടയ്ക്കാനുള്ള സംവിധാനം
ഏര്‍പ്പെടുത്തുകയോ
ഓണ്‍ലൈന്‍ വഴി
അടയ്ക്കുന്നതിന്
സംവിധാനം ഒരുക്കുകയോ
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ;
(ബി)
ഓണ്‍ലൈന്‍
അപേക്ഷ
സമര്‍പ്പിച്ചശേഷം
എന്തെങ്കിലും
തെറ്റ്കണ്ടെത്തിയാല്
പഴയ അപേക്ഷ
റദ്ദുചെയ്യുന്നതിനും
തെറ്റ്തിരുത്തി വീണ്ടും
അപേക്ഷ
സമര്‍പ്പിക്കുന്നതിനുമുള്ള
സംവിധാനം ഒരുക്കുമോ;
വ്യക്തമാക്കുമോ;
(സി)
ഓരോ
വര്‍ഷവും കൃത്യമായി
രണ്ടു പ്രാവശ്യം പരീക്ഷ
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോ;
(ഡി)
സ്കൂളുകളിലെ
താഴത്തെ നിലയില്‍ വച്ചു
മാത്രമേ കെ.ജി.ടി.ഇ.
ടൈപ്പ്റൈറ്റിംഗ് പരീക്ഷ
നടത്താവു എന്ന
നിര്‍ദ്ദേശം കര്‍ശനമായി
നടപ്പിലാക്കാന്‍ നടപടി
സ്വീകരിക്കുമോ?
വിദ്യാര്‍ത്ഥി
കേന്ദ്രീകൃത പദ്ധതികള്‍
4456.
ശ്രീ.പുരുഷന്
കടലുണ്ടി
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.റ്റി.വി.രാജേഷ്
,,
ഐ.ബി. സതീഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എല്ലാ
വിദ്യാര്‍ത്ഥികളിലും
സമൂഹവുമായി ചേര്‍ന്നു
നിന്നുകൊണ്ട് ആശയങ്ങളും
പൊതുധാരണകളും
രൂപപ്പെടുത്തുന്നതിനും
അഭിരുചിയും
സര്‍ഗ്ഗാത്മകതയും
നിരൂപണപാടവവും
വര്‍ദ്ധിപ്പിക്കുന്നതിനും
സഹായകമായ വിധത്തില്‍
എന്തെല്ലാം
വിദ്യാര്‍ത്ഥി
കേന്ദ്രീകൃത
പദ്ധതികളാണ് ഈ
സര്‍ക്കാര്‍
ആവിഷ്ക്കരിച്ചു
വരുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
വ്യത്യസ്ത
മേഖലകളില്‍
പ്രതിഭാശാലികളായ
വിദ്യാര്‍ത്ഥികളുടെ
കഴിവുകള്‍
പ്രോത്സാഹിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചു വരുന്നത്;
(സി)
കലയില്‍
വൈഭവമുള്ള നിർധനരായ
വിദ്യാര്‍ത്ഥികളെ
ജില്ലാ, സംസ്ഥാന
തലങ്ങളില്‍ നടക്കുന്ന
വിവിധ മത്സരങ്ങളില്‍
പങ്കെടുപ്പിക്കുന്നതിന്
ധനസഹായം
നല്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
സ്ത്രീകള്‍ക്കും
കുട്ടികള്‍ക്കും എതിരെ
നടക്കുന്ന
അതിക്രമങ്ങള്‍
സംബന്ധിച്ച്
വിദ്യാര്‍ത്ഥികളെ
ബോധവാന്മാരാക്കുന്നതിന്
ആണ്‍കുട്ടികള്‍
ഉള്‍പ്പെടെയുള്ള എല്ലാ
വിദ്യാര്‍ത്ഥികള്‍ക്കും
അവബോധ ക്ലാസ്സുകളും
അദ്ധ്യാപക്ര മുഖേന
ഫലപ്രദമായ
കൗണ്‍സിലിംഗും
ഏര്‍പ്പെടുത്താന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ?
വിദ്യാലയങ്ങളിൽ
യൂണിഫോം വിതരണം
4457.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സർക്കാർ
നേരിട്ട് യൂണിഫോം
വിതരണം ചെയ്യുന്നത്
ഏതെല്ലാം വിഭാഗം
വിദ്യാലയങ്ങള്ക്കാണെന്നും
ഇത് ലഭ്യമാക്കുന്ന
ഏജന്‍സികള്‍
ഏതെല്ലാമെന്നും
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
വിദ്യാലയങ്ങള്‍ക്ക്
2019-20 വര്‍ഷത്തേക്ക്
ആവശ്യമായ യൂണിഫോം
പൂര്‍ണ്ണമായും
എത്തിച്ചു
കഴിഞ്ഞിട്ടുണ്ടോ;
(സി)
ഏതെല്ലാം
വിഭാഗത്തില്‍പ്പെട്ട
വിദ്യാലയങ്ങള്‍ക്കാണ്
യൂണിഫോം വാങ്ങി വിതരണം
ചെയ്യുന്നതിന് തുക
നേരിട്ട്
സ്കൂളുകള്‍ക്ക്
നല്‍കുന്നതെന്ന്
വിശദമാക്കുമോ;
(ഡി)
ഇത്തരത്തില്‍
വാങ്ങുന്ന
യൂണിഫോമിന്റെ
ഗുണനിലവാരം
ഉറപ്പുവരുത്തുന്നതിനു്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്നു
വിശദീകരിക്കുമോ?
സര്‍ക്കാരിന്റെ
അംഗീകാരമില്ലാതെ
പ്രവര്‍ത്തിക്കുന്ന
സ്കൂളുകള്‍
4458.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാരിന്റെ
അംഗീകാരമില്ലാതെ
പ്രവര്‍ത്തിക്കുന്ന
സ്കൂളുകള്‍ സംബന്ധിച്ച്
സര്‍ക്കാര്‍ കണക്ക്
ശേഖരിച്ചിട്ടുണ്ടോ;
(ബി)
അംഗീകാരമില്ലാതെ
പ്രവർത്തിച്ചിരുന്ന
എത്ര സ്കൂളുകള്‍ക്കാണ്
മുന്‍ സര്‍ക്കാരിന്റെ
കാലത്ത് അംഗീകാരം
നല്‍കിയത്; വിശദാംശം
നല്‍കാമോ;
(സി)
ഒറ്റപ്പാലം
അസംബ്ലി മണ്ഡലത്തിന്റെ
പരിധിയില്‍ എത്ര
അംഗീകാരമില്ലാത്ത
സ്കൂളുകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
വിശദാംശങ്ങൾ
ലഭ്യമാക്കാമോ?
ഹയര്‍സെക്കന്ററി
സ്കൂളുകളിലെ ലാബുകള്‍
4459.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
ഹയര്‍സെക്കന്ററി
സ്കൂളുകളിലെ ലാബുകളുടെ
അടിസ്ഥാനസൗകര്യം
മെച്ചപ്പെടുത്തുന്നതിന്
എന്തൊക്കെ കാര്യങ്ങളാണ്
ചെയ്തിട്ടുള്ളതെന്നും
ഏതൊക്കെ
സ്കൂളുകള്‍ക്കാണ്
ഇതിനായി ഫണ്ടുകള്‍
അനുവദിച്ചിട്ടുള്ളതെന്നും
ജില്ലതിരിച്ച്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ഫണ്ടുകള്‍ അനുവദിച്ച
മുഴുവന്‍ ലാബുകളുടെയും
പ്രവൃത്തി
പൂര്‍ത്തിയായോ;
ഇല്ലെങ്കില്‍
പൂര്ത്തിയാകാത്തവ
ഏതൊക്കെയാണെന്നും
അതിന്റെ കാരണം
എന്താണെന്നും
വ്യക്തമാക്കാമോ?
വിദ്യാർത്ഥികളുടെ
ബാഗിന്റെ ഭാരം കുറയ്ക്കാൻ
നടപടി
4460.
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിദ്യാർത്ഥികൾക്ക്
താങ്ങാനാവാത്ത ഭാരമുള്ള
ബാഗുമായി വിദ്യാർത്ഥികൾ
സ്കൂളിൽ പോകുന്നതും
വാഹനങ്ങളില്‍ യാത്ര
ചെയ്യുന്നതിനും
ബുദ്ധിമുട്ടുകള്‍
അനുഭവിക്കുന്നതായും
ബാഗിന്റെ അമിതഭാരം
കുട്ടികളുടെ
ആരാേഗ്യത്തെ ഹാനികരമായി
ബാധിക്കുന്നതായും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
(ബി)
ഉണ്ടെങ്കിൽ
സംസ്ഥാനത്തെ സ്കൂൾ
കുട്ടികളുടെ ബാഗിന്റെ
ഭാരം
കുറയ്ക്കുന്നതിനായി
വിദ്യാത്ഥികളുടെ വലിയ
ടെക്സ്റ്റ് പുസ്തകങ്ങൾ
മൂന്നോ നാലോ
ഭാഗങ്ങളാക്കി
വിഭജിക്കുന്നതിനും,എൺപതോ
നൂറോ പേജുള്ള നോട്ട്
പുസ്തകങ്ങൾ വാങ്ങാൻ
നിർദ്ദേശിക്കുകയും
ചെയ്യുന്നതിനുവേണ്ട
നടപടി സ്വീകരിക്കുമോ?
പൊതുവിദ്യാഭ്യാസ
മേഖലയിലുണ്ടായ മുന്നേറ്റം
4461.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സംസ്ഥാനത്തെ
പൊതുവിദ്യാഭ്യാസ
മേഖലയിലുണ്ടായിട്ടുളള
അഭൂതപൂര്‍വ്വമായ
മുന്നേറ്റം
എന്തെല്ലാമെന്ന്
വിശദീകരിക്കാമോ;
(ബി)
01/04/2018
മുതല്‍ 31/03/2019
വരെയുളള കാലയളവില്‍
വിദ്യാഭ്യാസ
മേഖലയ്ക്കായി എത്ര തുക
ചെലവഴിച്ചു; വിശദാംശം
നല്‍കാമോ?
ഉച്ചഭക്ഷണത്തിന്റെ
ഗുണനിലവാരം
4462.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്കൂളുകളിലും
അംഗന്‍വാടികളിലും
വിതരണം ചെയ്യുന്ന
ഉച്ചഭക്ഷണത്തിന്റെ
ഗുണനിലവാരം ഉറപ്പ്
വരുത്തുന്നതിന്
നിലവിലുള്ള സംവിധാനം
എന്താണ്;
(ബി)
ഉച്ചഭക്ഷണത്തില്‍
ഇ.കോളി,സാൽമൊണല്ല
എന്നിവയുടെ
സാന്നിദ്ധ്യം
കണ്ടുപിടിക്കുന്നതിന്
അംഗീകൃത ലാബുകളില്‍
പരിശോധന നടത്താറുണ്ടോ;
ഉണ്ടെങ്കില്‍ അതിനായി
എന്ത് തുകയാണ്
നിശ്ചയിച്ചിട്ടുള്ളത്?
വാടകക്കെട്ടിടത്തിൽ
പ്രവര്‍ത്തിക്കുന്ന
സ്കൂളുകള്‍
4463.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര സ്കൂളുകളാണ്
വാടകക്കെട്ടിടത്തിൽ
പ്രവർത്തിക്കുന്നതെന്ന്
വിശദമാക്കുമാേ;
(ബി)
പ്രസ്തുത
സ്കൂളുകള്‍ക്ക്
സ്വന്തമായി സ്ഥലവും
കെട്ടിടവും
ഉണ്ടാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് വിശദമാക്കുമാേ?
സര്‍ട്ടിഫിക്കറ്റുകള്‍
ലഭ്യമാക്കുന്നതിനുള്ള
സമയപരിധി
4464.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പരീക്ഷാഭവനില്‍
നിന്ന്
സര്‍ട്ടിഫിക്കറ്റുകള്‍
ലഭ്യമാക്കുന്നതിന്
സമയപരിധി
നിശ്ചയിച്ചിട്ടുണ്ടോ;
എങ്കില്‍ തിരുത്തല്‍,
ഡ്യൂപ്ലിക്കേറ്റ്
തുടങ്ങിയ ഓരോ
സര്‍ട്ടിഫിക്കറ്റും
അപേക്ഷകര്‍ക്ക്
ലഭ്യമാക്കുന്നതിനുള്ള
സമയപരിധി
വ്യക്തമാക്കാമോ;
(ബി)
കുന്ദമംഗലം
ഹയര്‍ സെക്കന്ററി
സ്കൂള്‍ ഹെഡ്
മാസ്റ്റര്‍ മുഖേന
13.08.2018 നു
ഡ്യൂപ്ലിക്കേറ്റ്
എസ്.എസ്.എല്‍.സി.
സര്‍ട്ടിഫിക്കറ്റിന്
അപേക്ഷ സമര്‍പ്പിച്ച
സാജു.പി.കെ
(രജി.നമ്പര്‍:552932 of
മാര്‍ച്ച് 2000)
എന്നയാള്‍ക്ക്
ഇതുവരെയും
സര്‍ട്ടിഫിക്കറ്റ്
ലഭ്യമാക്കിയിട്ടില്ലെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
കാലതാമസത്തിനുള്ള കാരണം
വിശദമാക്കാമോ; എപ്പോള്‍
ലഭ്യമാക്കുമെന്ന്
വ്യക്തമാക്കാമോ?
വര്‍ക്കല
മണ്ഡലത്തിലെ സ്മാര്‍ട്ട്
ക്ലാസ്സ് മുറികള്‍
4465.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വര്‍ക്കല
നിയോജകമണ്ഡലത്തിലെ
ഏതെല്ലാം സ്കൂളുകളില്‍
സ്മാര്‍ട്ട് ക്ലാസ്സ്
മുറികള്‍
സ്ഥാപിച്ചുവെന്ന്
വ്യക്തമാക്കാമോ;
(ബി)
ഓരോ
സ്കൂളിലും എത്ര
ക്ലാസ്സ് മുറികള്‍
സ്മാര്‍ട്ട് ക്ലാസ്സായി
ഉയര്‍ത്തിയെന്ന്
വ്യക്തമാക്കാമോ; ആയതിന്
എത്ര രൂപ വീതം
ചെലവായെന്ന്
വ്യക്തമാക്കാമോ;
(സി)
ഇനിയെത്ര
സ്കൂളുകളില്‍, എത്ര
ക്ലാസ്സ് മുറികള്‍
സ്മാര്‍ട്ട് ക്ലാസ്സായി
ഉയര്‍ത്തുവാന്‍
നിശ്ചയിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
മാവേലിക്കര
മണ്ഡലത്തിലെ സ്മാര്‍ട്ട്
ക്ലാസ് റൂമുകള്‍
4466.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
നിയോജകമണ്ഡലത്തിലെ
വിവിധ സ്കൂളുകളില്‍
സ്മാര്‍ട്ട് ക്ലാസ്
റൂമുകള്‍
സജ്ജീകരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
ഏതെല്ലാം
സ്കൂളുകളില്‍, എത്ര
ക്ലാസ് റൂമുകള്‍
സ്മാര്‍ട്ട് ക്ലാസ്
റൂമുകള്‍ ആക്കി
ഉയര്‍ത്തിയെന്നും ഏത്
ഏജന്‍സിയാണ്
പ്രവൃത്തികള്‍
നടപ്പിലാക്കിയതെന്നും
വിശദമാക്കുമോ?
വട്ടെക്കാട്
യു.പി. സ്കൂളിനെ ഹൈടെക്
നിലവാരത്തിലേക്ക്
ഉയര്‍ത്തുന്ന പ്രവൃത്തി
4467.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെന്മാറ
നിയോജകമണ്ഡലത്തില്‍
ഒരുകോടി രൂപ അനുവദിച്ച്
ഹൈടെക്
നിലവാരത്തിലേക്ക്
ഉയര്‍ത്തുന്ന
വട്ടെക്കാട്
ഗവണ്മെന്റ് യു.പി.
സ്കൂളിലെ പ്രസ്തുത
പ്രവൃത്തികളുടെ പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
പ്രവൃത്തി എന്നുമുതലാണ്
തുടങ്ങിയതെന്നും
നിലവില്‍ എത്ര ശതമാനം
പ്രവൃത്തികളാണ്
പൂര്‍ത്തീകരിച്ചത്
എന്നും വിശദമാക്കുമോ;
(സി)
പ്രസ്തുത
പ്രവൃത്തിയുമായി
ബന്ധപ്പെട്ട് എത്ര
തുകയാണ് പ്രവൃത്തി
നടത്തുന്ന ഏജന്‍സിക്ക്
കൈമാറിയിട്ടുളളത് എന്ന്
വിശദമാക്കുമോ;
(ഡി)
ഫണ്ട്
കൈമാറി കിട്ടുന്നതിലുളള
കാലതാമസം ഒഴിവാക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളത്
എന്ന് വ്യക്തമാക്കാമോ?
സ്കൂളുകളുടെ
ഭൗതികസാഹചര്യം
മെച്ചപ്പെടുത്തുന്നതിന്
ലഭ്യമായ ഫണ്ട്
4468.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍/എയ്ഡഡ്
മേഖലകളിലെ സ്കൂളുകളുടെ
ഭൗതികസാഹചര്യം
മെച്ചപ്പെടുത്തുന്നതിന്
ലഭ്യമായ ഫണ്ട്
വിനിയോഗിക്കാത്തത് മൂലം
എത്ര കോടി രൂപയാണ്
ട്രഷറി അക്കൗണ്ടുകളില്‍
ഉപയോഗിക്കാതെ
കിടക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
വിദ്യാഭ്യാസ
വകുപ്പ് അനുമതി
നല്‍കിയിട്ടും
അക്കൗണ്ടിലുള്ള പണം
പിന്‍വലിക്കാനോ
വിനിയോഗിക്കാനോ
തയ്യാറാകാത്ത
പ്രഥമാധ്യാപകര്‍ക്കെതിരെ
എപ്രകാരമുള്ള നടപടിയാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(സി)
സ്കൂള്‍
കെട്ടിടങ്ങളുടെ
വാര്‍ഷിക
അറ്റകുറ്റപണികള്‍
നടത്തി സുസ്ഥിതി
സാക്ഷ്യപത്രം സ്കൂള്‍
തുറക്കുന്നതിന് മുമ്പ്
പ്രഥമാദ്ധ്യാപകർ
സമര്‍പ്പിക്കണമെന്ന
സര്‍ക്കാര്‍
നിര്‍ദ്ദേശം
പാലിക്കാത്ത എത്ര
പ്രഥമാദ്ധ്യാപകർക്കെതിരെ
നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ?
തൃക്കരിപ്പൂര്‍
മണ്ഡലത്തില്‍ അനുവദിച്ച
സ്മാര്‍ട്ട് ക്ളാസ് മുറികള്‍
4469.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പൊതുവിദ്യാഭ്യാസ
സംരക്ഷണയജ്ഞത്തിന്റെ
ഭാഗമായി തൃക്കരിപ്പൂര്‍
മണ്ഡലത്തിലെ ഏതൊക്കെ
വിദ്യാലയങ്ങള്‍ക്കാണ്
സ്മാര്‍ട്ട് ക്ളാസ്
മുറികളും
കമ്പ്യൂട്ടറുകളും
അനുവദിച്ചതെന്നും എത്ര
വീതമാണ് ഇവ
അനുവദിച്ചതെന്നും
വ്യക്തമാക്കാമോ?
മങ്കട
എ.ഇ.ഒ. ഓഫീസ് നിര്‍മ്മാണം
4470.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എം.എല്‍.എ.
ആസ്തി വികസന ഫണ്ട്
ഉപയോഗിച്ച്
നിര്‍മ്മിക്കുവാന്‍
തീരുമാനിച്ച മങ്കട
എ.ഇ.ഒ. ഓഫീസിന്റെ
നിര്‍മ്മാണം ഭരണാനുമതി
പുറപ്പെടുവിച്ച്
കാലമേറെയായിട്ടും
ആരംഭിക്കാന്‍
കഴിയാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ജനങ്ങള്‍ക്കും
വിദ്യാഭ്യാസ വകുപ്പിനും
ഉപയോഗപ്രദമാകുംവിധം
അനുവദിച്ച ആസ്തി വികസന
ഫണ്ട് ചെലവഴിക്കാൻ
സാധിക്കാതെ പോയതിന്
വിദ്യാഭ്യാസ
വകുപ്പിന്റെ വിശദീകരണം
ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
ഫണ്ട് ഉപയോഗിച്ച്
അനുയോജ്യമായ സ്ഥലത്ത്
കെട്ടിടനിര്‍മ്മാണം
ആരംഭിക്കുവാന്‍
നടപടികള്‍
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
പെരുവ
ബോയ്സ് ഹയര്‍ സെക്കണ്ടറി
സ്കൂളിലെ ഹൈടെക്ക് പദ്ധതി
4471.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹൈടെക്ക്
വിദ്യാലയപദ്ധതി പ്രകാരം
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
നടന്നുവരുന്ന
കടുത്തുരുത്തി
മണ്ഡലത്തിലെ പെരുവ
ബോയ്സ് ഹയര്‍
സെക്കണ്ടറി സ്കൂളിന് ,
എസ്റ്റിമേറ്റ് പ്രകാരം
അധിക തുക
അനുവദിക്കുന്നതിനുവേണ്ടി
പി.ടി.എ.യും സ്കൂൾ
അധികൃതരും
നല്‍കിയിരിക്കുന്ന
നിവേദനത്തില്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
സ്കൂള്‍
മാനേജിംഗ് കമ്മിറ്റി
13.05.2019 നു
ബഹു.വിദ്യാഭ്യാസവകുപ്പ്മന്ത്രിയ്ക്ക്
നല്കിയ നിവേദനത്തില്‍
സ്വീകരിച്ചുവരുന്ന
തുടര്‍നടപടികള്‍
വിശദീകരിക്കുമോ;
(സി)
പ്രസ്തുത
പദ്ധതി പാതിവഴിയില്‍
നിന്നുപോകാതെ
അടിയന്തരമായി
പൂർത്തീകരിക്കുന്നതിനുള്ള
നടപടികൾ സ്വീകരിക്കുമോ
എന്ന് അറിയിക്കുമോ?
പിറവം
നിയോജക മണ്ഡലത്തിലെ
പൊതുവിദ്യാഭ്യാസ പദ്ധതികള്‍
4472.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പിറവം
നിയോജക മണ്ഡലത്തില്‍
2018-19 സാമ്പത്തിക
വര്‍ഷത്തില്‍
പൊതുവിദ്യാഭ്യാസ
വകുപ്പിന്റെ പ്ലാന്‍
ഫണ്ടില്‍ നിന്ന്
പദ്ധതികള്‍
അനുവദിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദവിവരം
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതികളുടെ നിലവിലെ
അവസ്ഥ എന്താണെന്ന്
അറിയിക്കുമോ?
മങ്കട
നിയോജകമണ്ഡലത്തിലെ
വിദ്യാഭ്യാസ പദ്ധതികളുടെ
പുരോഗതി
4473.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിന്റെ
ഭാഗമായി മങ്കട
നിയോജകമണ്ഡലത്തിലെ
മക്കരപ്പറമ്പ്
എച്ച്.എസ്.എസ്-നെ
അന്താരാഷ്ട്ര
നിലവാരത്തില്‍
എത്തിക്കുന്ന
പ്രവര്‍ത്തനങ്ങളുടെ
പുരോഗതി
വ്യക്തമാക്കാമോ;
(ബി)
മികവിന്റെ
കേന്ദ്രമായി
ഉയര്‍ത്തുന്ന മങ്കടയിലെ
സ്കൂളുകളിൽ അതുമായി
ബന്ധപ്പെട്ട് നടത്തുന്ന
പ്രവര്‍ത്തനങ്ങളുടെ
നിലവിലെ പുരോഗതി
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പ്രവര്‍ത്തനങ്ങളുടെ
മോണിറ്ററിംഗ്
സംവിധാനത്തെക്കുറിച്ച്
വിശദമാക്കാമോ?
കോതമംഗലം
മണ്ഡലത്തില്‍ ചലഞ്ച് ഫണ്ട്
4474.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എയ്ഡഡ്
സ്കൂളുകള്‍ക്കു
വേണ്ടിയുള്ള ചലഞ്ച്
ഫണ്ടിനു വേണ്ടി
കോതമംഗലം മണ്ഡലത്തില്‍
നിന്നും അപേക്ഷകള്‍
ലഭിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
പ്രസ്തുത അപേക്ഷകളില്‍
സ്വീകരിച്ചിട്ടുള്ള
നടപടി വിശദമാക്കാമോ?
കാേതമംഗലം
മണ്ഡലത്തില്‍
പാെതുവിദ്യാഭ്യാസ
സംരക്ഷണയജ്ഞം
4475.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാെതുവിദ്യാഭ്യാസ
സംരക്ഷണയജ്ഞം
നടപ്പിലാക്കിയ ശേഷം
കാേതമംഗലം മണ്ഡലത്തിലെ
സര്‍ക്കാര്‍
സ്കൂളുകളില്‍
വിദ്യാര്‍ത്ഥികളുടെ
എണ്ണത്തില്‍ വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ടാേ;
വിശദമാക്കാമാേ;
(ബി)
ഓരാേ
വര്‍ഷവും
ഉണ്ടായിട്ടുള്ള
വര്‍ദ്ധനവ്
സ്കൂളുകള്തിരിച്ച്
വ്യക്തമാക്കാമാേ;
(സി)
പാെതുവിദ്യാഭ്യാസ
സംരക്ഷണയജ്ഞത്തിന്റെ
ഭാഗമായി പ്രസ്തുത
മണ്ഡലത്തിലെ ഓരാേ
സര്‍ക്കാര്‍ സ്കൂളിലും
നടപ്പിലാക്കിയിട്ടുള്ള
പദ്ധതികള്‍
വിശദമാക്കാമാേ;
(ഡി)
ഇതിന്റെ
ഭാഗമായി പുതിയ
പദ്ധതികള്‍
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടാേ;
വിശദമാക്കാമാേ?
സ്കൂളുകളുടെ
അടിസ്ഥാന
സൗകര്യ
വികസനം
4476.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒരു
കോടി, മൂന്നുകോടി,
അഞ്ചുകോടി എന്നിങ്ങനെ
തുക ചെലവഴിച്ച്
അടിസ്ഥാന സൗകര്യ വികസനം
നടത്തുന്ന സ്കൂളുകളിലെ
പ്രവൃത്തിയുടെ പുരോഗതി
അറിയിക്കാമോ;
(ബി)
അഞ്ച്
കോടി വീതം അനുവദിച്ച
എല്ലാ സ്കൂളുകളും
ടെന്‍ഡര്‍ നടപടി
പൂര്‍ത്തീകരിച്ച്
പ്രവൃത്തി
ആരംഭിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
മൂന്ന്
കോടി വീതം അനുവദിച്ച
വിഭാഗത്തിലെ ടെന്‍ഡര്‍
പുരോഗതി, പ്രവൃത്തി
പുരോഗതി എന്നിവ
അറിയിക്കാമോ; പ്രവൃത്തി
ആരംഭിക്കുന്നതിന്
തടസ്സങ്ങള്‍
നിലവിലുണ്ടോ;
അറിയിക്കാമോ;
(ഡി)
കൊണ്ടോട്ടി
മണ്ഡലത്തില്‍ ഒരു കോടി,
മൂന്നുകോടി, അഞ്ചുകോടി
വിഭാഗത്തില്‍
ഉള്‍പ്പെട്ട
സ്കൂളുകളുടെ പ്രവൃത്തി
പുരോഗതി അറിയിക്കാമോ;
ടെന്‍ഡര്‍ നടപടിയുടെ
വിശദാംശങ്ങള്‍,
പ്രവൃത്തി അനന്തമായി
നീണ്ടുപോകുന്നതിന്റെ
കാരണങ്ങള്‍ എന്നിവ
അറിയിക്കാമോ?
സമഗ്ര
ശിക്ഷ അഭിയാന് പ്രകാരം
സ്ക്കൂളുകളില്‍ സോളാര്‍
പദ്ധതി
4477.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സമഗ്ര
ശിക്ഷ അഭിയാന്
പദ്ധതിയുടെ ഭാഗമായി
സര്‍ക്കാര്‍ മേഖലയിലെ
എല്‍.പി , യു.പി.
സ്ക്കൂളുകളില്‍ സോളാര്‍
പദ്ധതി
നടപ്പിലാക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
എത്ര
സ്കൂളുകളില്‍ പ്രസ്തുത
പദ്ധതി
നടപ്പിലാക്കണമെന്നാണ്
സംസ്ഥാന സര്‍ക്കാര്‍
കേന്ദ്രസര്‍ക്കാരിനോട്
ആവശ്യപ്പെട്ടത്;
നിലവില്‍ എത്ര
സ്ക്കൂളുകളില്‍
നടപ്പിലാക്കുവാന്‍
അനുമതി
ലഭിച്ചിട്ടുണ്ട്;
(സി)
ഈ
പദ്ധതി
നടപ്പിലാക്കുന്നതിന്
സമഗ്ര ശിക്ഷ അഭിയാന്
പദ്ധതി പ്രകാരം ഒരു
സ്ക്കൂളിന് എന്ത്
തുകയാണ്
അനുവദിക്കുന്നതെന്ന്
വ്യകതമാക്കുമോ?
സമഗ്ര
ആരോഗ്യ പോഷകാഹാര പദ്ധതി
4478.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്കൂള്‍
കുട്ടികള്‍ക്ക്
വേണ്ടിയുള്ള സമഗ്ര
ആരോഗ്യ പോഷകാഹാര പദ്ധതി
കാലോചിതമായി
പരിഷ്കരിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;ഇതിനായി
ഇതിനകം കൈക്കൊണ്ട
നടപടികള്‍
എന്തൊക്കെയാണ്;
(ബി)
സ്കൂള്‍
ഉച്ചഭക്ഷണ പദ്ധതി
നിലവില്‍
പ്രഥമാദ്ധ്യാപകന്റെ
ചുമതല ആയതിനാല്‍
അവര്‍ക്ക് സ്കൂളിലെ
അക്കാഡമിക്
കാര്യങ്ങളില്‍ കൂടുതല്‍
ശ്രദ്ധ ചെലുത്തുവാന്‍
സാധിക്കാത്ത അവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇക്കാര്യം
പരിഗണിച്ച് സ്കൂള്‍
പ്രഥമാദ്ധ്യാപകരെ
ഇക്കാര്യത്തില്‍ നിന്ന്
ഒഴിവാക്കി
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളെ ഇതിന്റെ
ചുമതല ഏല്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഡി)
കുട്ടികള്‍ക്ക്
പാലും മുട്ടയും
നല്കുന്ന പദ്ധതി
വ്യാപകമാക്കിയിട്ടുണ്ടോ
ഇതിനായുള്ള മുട്ട
തദ്ദേശ തലത്തില്‍
കുടുംബശ്രീ
യൂണിറ്റുകളില്‍ നിന്നും
ശേഖരിക്കുവാന്‍
കഴിയുന്നുണ്ടോ;
(ഇ)
കുട്ടികള്‍ക്ക്
പഴവര്‍ഗ്ഗങ്ങള്‍ കൂടി
നല്കുന്ന പദ്ധതി
ആവിഷ്കരിക്കുവാന്‍
പദ്ധതിയുണ്ടോ?
ഹൈടെക്
സ്കൂള്‍ പദ്ധതി
4479.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഹൈടെക് സ്കൂള്‍
പദ്ധതിയുടെ പ്രവര്‍ത്തന
പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
ഹൈടെക് ഉപകരണങ്ങളുടെ
ഉപയോഗം
പരിശോധിക്കുവാന്‍
കൈറ്റ് നടത്തിയ
ഓഡിറ്റിന്റെ
പ്രവര്‍ത്തന പുരോഗതി
വിശദമാക്കാമോ;
(സി)
ഓഡിറ്റിന്റെ
അടിസ്ഥാനത്തിനുള്ള
അന്തിമ റിപ്പോര്‍ട്ട്
സര്‍ക്കാരിന്
സമര്‍പ്പിച്ചിട്ടുണ്ടോ;
അതില്‍ സര്‍ക്കാര്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
അങ്കമാലി
നിയോജക മണ്ഡലത്തിലെ
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ
കെട്ടിട നിര്‍മ്മാണം
4480.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
അങ്കമാലി നിയോജക
മണ്ഡലത്തിലെ
സര്‍ക്കാര്‍/എയ്ഡഡ്
മേഖലയിലെ വിദ്യാഭ്യാസ
സ്ഥാപനങ്ങളുടെ കെട്ടിട
നിര്‍മ്മാണം
ഉൾപ്പെടെയുള്ള അടിസ്ഥാന
വികസന
പ്രവത്തനങ്ങൾക്കായി
വകുപ്പിന്റെ
പ്ലാന്‍/നോണ്‍പ്ലാന്‍
ഇനത്തില്‍ എത്ര രൂപയുടെ
ഭരണാനുമതിയാണ്
നൽകിയതെന്ന്
വിശദമാക്കാമോ;
(ബി)
ഇതിൽ
ഏതെല്ലാം
സര്‍ക്കാര്‍/എയ്ഡഡ്
മേഖലയിലെ വിദ്യാഭ്യാസ
സ്ഥാപനങ്ങളുടെ അടിസ്ഥാന
വികസന
പ്രവർത്തനങ്ങൾക്കാണ്
തുക
അനുവദിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
പ്രസ്തുത
പ്രവൃത്തികളുടെ നിലവിലെ
പുരോഗതി സംബന്ധിച്ച
വിശദാംശങ്ങൾ
ലഭ്യമാക്കുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
അങ്കമാലി നിയോജക
മണ്ഡലത്തിൽ
എം.എല്‍.എ.ഫണ്ടില്‍
നിന്നും എം.എല്‍.എ.
ആസ്തി വികസന ഫണ്ടില്‍
നിന്നും ഭരണാനുമതി
നല്കിയ ഏതെല്ലാം
സ്കൂൾകെട്ടിടങ്ങള്ക്കാണ്
സാങ്കേതികാനുമതി നല്കി
പ്രവൃത്തി
ആരംഭിച്ചതെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഇനി
ഇത്തരം എത്ര
പ്രവൃത്തികള്‍ക്ക്
എസ്റ്റിമേറ്റ്
ലഭ്യമാക്കി
സാങ്കേതികാനുമതി
നല്‍കാനുണ്ടെന്ന്
വ്യക്തമാക്കാമോ;
(ഇ)
ഭരണാനുമതി
കിട്ടിയ
പ്രവൃത്തികള്‍ക്ക്
സാങ്കേതികാനുമതി
ലഭ്യമാക്കി പ്രവൃത്തി
ആരംഭിക്കുന്നതിനും
തുടര്‍നടപടി
വേഗത്തിലാക്കുന്നതിനുമായി
എറണാകുളം വിദ്യാഭ്യാസ
ഡെപ്യൂട്ടി ഡയറക്ടര്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
പാറശ്ശാല
മണ്ഡലത്തില്‍ പൊതുവിദ്യാഭ്യാസ
വകുപ്പ് നടപ്പിലാക്കിവരുന്ന
പദ്ധതികള്‍
4481.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തിയ ശേഷം
പാറശ്ശാല
നിയോജകമണ്ഡലത്തില്‍
പൊതുവിദ്യാഭ്യാസ
വകുപ്പ്
നടപ്പിലാക്കിവരുന്ന
പദ്ധതികള്‍
ഏതൊക്കെയാണെന്നും
അതിന്റെ നിലവിലെ സ്ഥിതി
എന്താണന്നുമുള്ള
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
എല്‍.പി.,യു.പി.സ്കൂളുകളുടെ
അടിസ്ഥാന
സൗകര്യവികസനത്തിനായി
എന്തൊക്കെ പദ്ധതികളാണ്
നിലവിലുള്ളത്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട
കുട്ടികളെ മുഖ്യധാരയില്‍
കൊണ്ടുവരുന്നതിനുള്ള
നടപടികള്‍
4482.
ശ്രീ.സി.
ദിവാകരന്
,,
ചിറ്റയം ഗോപകുമാര്‍
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആദിവാസി,
തീരദേശ, തോട്ടം മേഖല
പോലെയുള്ള
പാര്‍ശ്വവത്കൃത
സമൂഹങ്ങളില്‍ നിന്നും
പിന്നോക്ക മേഖലകളില്‍
നിന്നുമുള്ള
വിദ്യാര്‍ത്ഥികളുടെ
പഠനനിലവാരം
ഉയര്‍ത്തുന്നതിന്
പ്രത്യേക പദ്ധതി
നടപ്പാക്കുന്നുണ്ടോയെന്ന്
അറിയിക്കാമോ;
(ബി)
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട
കുട്ടികളുടെ സാംസ്കാരിക
പശ്ചാത്തലം
മനസ്സിലാക്കി
സ്കൂളുകളില്‍ അവരുടെ
നിലനിര്‍ത്തല്‍
ഉറപ്പാക്കുന്നതിനും
അവരെ മുഖ്യധാരയില്‍
കൊണ്ടുവരുന്നതിനും
സ്വീകരിക്കുന്ന
നടപടികള്‍
വ്യക്തമാക്കുമോ;
(സി)
ആദിവാസി
വിഭാഗങ്ങളില്‍
നിന്നുമുള്ള
കുട്ടികള്‍ക്ക് കഴിവതും
അവര്‍ക്കനുയോജ്യമായ
കേന്ദ്രങ്ങളില്‍ വച്ച്
വിദ്യാഭ്യാസം
നല്‍കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ;
(ഡി)
ഏതൊക്കെ
ഏജന്‍സികളെയും
വകുപ്പുകളെയും ഈ പദ്ധതി
നടത്തിപ്പില്‍
പങ്കാളിയാക്കുമെന്ന്
അറിയിക്കാമോ?
സ്കൂള്‍
പാഠപുസ്തകങ്ങളില്‍ പുതിയ
വിഷയങ്ങള്‍
4483.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍സര്‍ക്കാരിന്റെ
കാലത്ത് സംസ്ഥാനത്തെ
സ്കൂള്‍
പാഠപുസ്തകങ്ങളിലും
പഠനപ്രവര്‍ത്തനങ്ങളിലും
കൊണ്ടുവന്ന
പരിഷ്ക്കാരങ്ങള്‍
എസ്.സി.ഇ.ആര്.ടി.
പരിശോധനയ്ക്ക്
വിധേയമാക്കിയിട്ടുണ്ടോ;
(ബി)
എങ്കില്‍
അതിന്റെ
അടിസ്ഥാനത്തില്‍
പാഠപുസ്തകങ്ങളില്‍
മാറ്റംവരുത്തുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ ഏതൊക്കെ
ക്ലാസ്സുകളിലെ
പാഠപുസ്തകങ്ങളില്‍
മാറ്റം വരുത്തിയെന്ന്
അറിയിക്കാമോ;
(സി)
പുതിയ
പാഠപുസ്തകങ്ങളില്‍
ഏതൊക്കെ വിഷയങ്ങളാണ്
പുതുതായി
ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്;
(ഡി)
നവോത്ഥാനം,
പ്രളയം, പ്രളയാനന്തര
പ്രവര്‍ത്തനം
എന്നിവയ്ക്ക് കൂടുതല്‍
ഊന്നല്‍ നല്‍കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ ഏതൊക്കെ
ക്ലാസ്സുകളിലെ
പാഠപുസ്തകങ്ങളിലാണ്
പ്രസ്തുത വിഷയങ്ങള്‍
പുതുതായി
ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കുമോ?
വിദ്യാര്‍ത്ഥികള്‍ക്കും
അധ്യാപകര്‍ക്കും നിയമ അവബോധം
T 4484.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാലയങ്ങളില്‍
പന്ത്രണ്ടാം തരം വരെ
പഠിക്കുന്ന
വിദ്യാര്‍ത്ഥികള്‍ക്ക്
നിയമ അവബോധം
നല്‍കുന്നതിനായി
എന്തൊക്കെ പദ്ധതികളാണ്
നടപ്പിലാക്കിവരുന്നത്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ഹയര്‍സെക്കണ്ടറി
തലം വരെയുള്ള
അധ്യാപകര്‍ക്ക് നിയമ
അവബോധം
നല്‍കുന്നതിനുള്ള
പരിശീലന പരിപാടികള്‍
സംഘടിപ്പിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
പ്രീ
പ്രൈമറി വിദ്യാഭ്യാസമേഖലയുടെ
നിലവാരം
4485.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പ്രീ പ്രൈമറി
വിദ്യാഭ്യാസമേഖലയുടെ
നിലവാരം അവലോകനം
ചെയ്തിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
പ്രസ്തുത
വിദ്യാഭ്യാസ മേഖലയുടെ
നിലവാരം
ഉയര്‍ത്തുന്നതിനായി
സമഗ്ര ശിക്ഷാ പദ്ധതി
അനുസരിച്ച് കേന്ദ്ര
സര്‍ക്കാര്‍ പണം
അനുവദിച്ചിട്ടുണ്ടോ;
എങ്കില്‍ എന്ത് തുകയാണ്
അനുവദിച്ചത്;
(സി)
ഈ
പദ്ധതി പ്രകാരം പ്രീ
പ്രൈമറി വിദ്യാഭ്യാസ
മേഖലയില്‍ എന്തൊക്കെ
കാര്യങ്ങള്‍
നടപ്പിലാക്കുവാനാണ്ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
പ്രീ-സ്കൂള്‍
മേഖലയിലെ പ്രശ്നങ്ങള്‍
കണ്ടെത്താൻ എസ്.സി.ഇ.ആര്.ടി.
4486.
ശ്രീ.എം.ഉമ്മര്‍
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ഡോ.എം.
കെ. മുനീര്‍
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രീ-സ്കൂള്‍
മേഖലയിലെ പ്രശ്നങ്ങള്‍
കണ്ടെത്തി
നിര്‍ദ്ദേശങ്ങള്‍
സമര്‍പ്പിക്കാൻ സംസ്ഥാന
വിദ്യാഭ്യാസ ഗവേഷണ
പരിശീലന സമിതി
(എസ്.സി.ഇ.ആര്.ടി)യെ
ചുമതലപ്പെടുത്തിയിട്ടും
നാളിതുവരെ ആയതിന്റെ
റിപ്പോര്‍ട്ട്
ലഭ്യമാക്കാത്തതിന്റെ
കാരണങ്ങള്‍
വിശദമാക്കാമോ;
(ബി)
പ്രസ്തുത
ചുമതല
നിര്‍വ്വഹിക്കുന്നതിനായി
ഏതെല്ലാം
ഉദ്യോഗസ്ഥരെയാണ്
ചുമതലപ്പെടുത്തിയിരുന്നത്;
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
പഠനം നടത്തുന്നതിനായി
നാളിതുവരെ എത്ര തുക
എസ്.സി.ഇ.ആര്.ടി.ചെലവഴിച്ചിട്ടുണ്ട്
; ഇനം തിരിച്ച്
വ്യക്തമാക്കാമോ?
ഏരിയാ
ഇന്റന്‍സീവ് പ്രോഗ്രാം
അനുസരിച്ച് അനുവദിച്ചിരുന്ന
സ്കൂളുകള്‍
4487.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഏരിയാ
ഇന്റന്‍സീവ് പ്രോഗ്രാം
അനുസരിച്ച്
അനുവദിച്ചിരുന്ന എത്ര
സ്കൂളുകള്‍ ഇപ്പോള്‍
പ്രവര്‍ത്തിച്ചുവരുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
പ്രസ്തുത സ്കൂളുകള്‍
ഏതെല്ലാമാണെന്ന്
അറിയിക്കാമോ;
(ബി)
ഇവയില്‍
എത്ര എണ്ണത്തിന്
കെട്ടിട
നിര്‍മ്മാണത്തിന്
ധനസഹായം
നല്‍കിയിട്ടുണ്ട്;
(സി)
എത്ര
സ്കൂളുകള്‍ക്കാണ്
ഗ്രാന്റ് നല്‍കുന്നത്;
അവ ഏതെല്ലാമാണ്; ഇവ
എയ്ഡഡ്
സ്കൂളുകളാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
ഇപ്പോള്‍
ഗ്രാന്റ് നല്‍കാത്തതും
പ്രവര്‍ത്തിച്ചുവരുന്നതുമായ
കൊടുവള്ളി കെ.എം.ഒ.
എല്‍.പി. സ്കൂളിന്
ധനസഹായം
നല്‍കാത്തതിന്റെ കാരണം
വ്യക്തമാക്കാമോ?
കൊല്ലം
ജില്ലയില്‍ എല്‍.പി.എസ്.ടി
തസ്തികയിലെ ഒഴിവുകള്‍
4488.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊല്ലം
ജില്ലയിലെ ഗവണ്മെന്റ്
സ്കൂളുകളില്‍
എല്‍.പി.എസ്.ടി
തസ്തികയില്‍ നിലവില്‍
എത്ര ഒഴിവുകളുണ്ടെന്ന്
വ്യക്തമാക്കുമോ; സബ്
ജില്ല തിരിച്ചുള്ള
വിവരം ലഭ്യമാക്കുമോ;
(ബി)
2019
ഏപ്രില്‍ ഒന്നിനു ശേഷം
എത്ര ഒഴിവുകള്‍
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്തുവെന്ന്
വ്യക്തമാക്കുമോ;
(സി)
2019
ലെ അദ്ധ്യാപകരുടെ
വിരമിക്കല്‍
മൂലമുണ്ടായിട്ടുള്ള
ഒഴിവുകള്‍
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ;
(ഡി)
പ്രസ്തുത
വര്‍ഷത്തെ ഫിക്സേഷന്റെ
അടിസ്ഥാനത്തിലുണ്ടാകുന്ന
വേക്കന്സിയിലേക്ക് ഈ
അദ്ധ്യയന വര്‍ഷം തന്നെ
അദ്ധ്യാപക നിയമനം
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദീകരിക്കുമോ?
പട്ടാമ്പി
ജി.യു.പി.എസ് സ്കൂളിന് പുതിയ
കെട്ടിടം
4489.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടാമ്പി
ജി.യു.പി.എസ് സ്കൂളിന്
പൊതുവിദ്യാഭാസയജ്ഞത്തിന്റെ
ഭാഗമായി അനുവദിച്ച ഒരു
കോടിയുടെ കെട്ടിട
നിര്‍മ്മാണം ഇനിയും
ആരംഭിക്കാത്തത് എന്ത്
കൊണ്ടാണെന്ന്
അറിയിക്കാമോ;
(ബി)
നിലവിലുണ്ടായിരുന്ന
കെട്ടിടം പൊളിച്ച്
പുതിയ കെട്ടിടം
പണിയുന്നതിനാല്‍ ക്ലാസ്
മുറികളുടെ അഭാവം
സ്കൂളിന്റെ
പ്രവര്‍ത്തനങ്ങളെ
ബാധിക്കുമെന്നുള്ളതിനാല്‍
എത്രയും പെട്ടന്ന്
നിര്‍മ്മാണം
പൂര്‍ത്തിയാക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കുമോ?
സര്‍ക്കാര്‍/എയ്ഡഡ്
മേഖലയില്‍ മതിയായ
കുട്ടികളില്ലാത്ത സ്കൂളുകള്‍
4490.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2019-20
അദ്ധ്യായന വര്‍ഷം
സര്‍ക്കാര്‍/എയ്ഡഡ്
മേഖലയില്‍ മതിയായ
കുട്ടികളില്ലാത്ത
സ്കൂളുകളുടെ വിശദാംശം
ലഭ്യമാക്കുമോ; എല്‍.
പി., യു. പി.,
ഹൈസ്കൂള്‍ എന്നിവയുടെ
വിശദാംശം പ്രത്യേകമായി
നല്‍കുമോ;
(ബി)
2018-19
അദ്ധ്യായന വര്‍ഷത്തില്‍
ഇപ്രകാരമുള്ള
സ്കൂളുകളുടെ എണ്ണം
വിശദാമാക്കുമോ;
(സി)
പൊതുവിദ്യാഭ്യാസ
യജ്ഞം നടപ്പിലാക്കിയത്
മൂലം സര്‍ക്കാര്‍
മേഖലയില്‍ മതിയായ
കുട്ടികളില്ലാത്ത
സ്കൂളുകളുടെ
എണ്ണത്തില്‍ കുറവ്
ഉണ്ടാക്കുവാന്‍
സാധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
കൊടക്കാട്
ജി.എം.ആർ.എസിൽ പ്ലസ് ടൂ
കോഴ്സ്
T 4491.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതി
വകുപ്പിന്റെ കീഴില്‍
പ്രവര്‍ത്തിക്കുന്ന
കൊടക്കാട്
ജി.എം.ആർ.എസിൽ പ്ലസ് ടൂ
കോഴ്സ് അനുവദിക്കുവാൻ
വൈകുന്നതുമൂലം
ഇവിടുത്തെ നിര്‍ധനരായ
പട്ടികജാതി
വിദ്യാര്‍ത്ഥികള്‍
നേരിടുന്ന പ്രയാസങ്ങള്‍
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി)
ആയത്
പരിഹരിക്കുവാൻ ഈ വര്‍ഷം
തന്നെ നടപടികള്‍
സ്വീകരിക്കുമോ എന്ന്
അറിയിക്കുമോ?
ഹെെസ്കൂളുകളെ
ഹയര്‍ സെക്കന്ററി സ്കൂളുകളായി
ഉയര്‍ത്താന്‍ നടപടി
4492.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിലവില്‍
ഹെെസ്കൂളുകളായി
പ്രവര്‍ത്തിക്കുന്നവയെ
ഹയര്‍ സെക്കന്ററി
സ്കൂളുകളായി
ഉയര്‍ത്തുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ഇത്തരത്തില്‍
ഹെെസ്കൂളുകളെ ഹയര്‍
സെക്കന്ററി ആയി
ഉയര്‍ത്തുന്നതിന് മങ്കട
നിയോജക മണ്ഡലത്തിലെ
എത്ര സ്കൂളുകളെ
തെരഞ്ഞെടുത്തിട്ടുണ്ട്;
വിശദമാക്കാമോ;
(സി)
ഇത്തരത്തില്‍
സ്കൂളുകളെ
തെരഞ്ഞെടുക്കുന്ന
വേളയില്‍ മങ്കടയിലെ
മങ്കട ചേരിയം
ഹെെസ്കൂളിനെ
ഉള്‍പ്പെടുത്തുവാന്‍
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
പ്ലസ്
വണ്‍ പ്രവേശനത്തിന് തലവരി
4493.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.ടി.
വി. ഇബ്രാഹിം
,,
പാറക്കല്‍ അബ്ദുല്ല
,,
പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്കൂളുകളില്‍ പ്ലസ്
വണ്‍ പ്രവേശനത്തിന്
വന്‍ തുക കോഴ
വാങ്ങുന്നതായും പി.ടി.എ
ഫണ്ട്, സ്കൂള്‍
വികസനഫണ്ട്, കെട്ടിട
നിര്‍മ്മാണഫണ്ട് എന്നീ
പേരുകളില്‍ അനധികൃതമായ
പിരിവുകള്‍
നടത്തുന്നതായും
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
അനധികൃതമായി
തുക ഇടാക്കുന്ന
സ്ഥാപനങ്ങള്‍ക്കെതിരെ
എന്തെല്ലാം നടപടികള്‍
ഇതിനകം
സ്വീകരിച്ചിട്ടുണ്ട്;
(സി)
ഇത്തരം
സംഭവങ്ങള്‍
ആവര്‍ത്തിക്കാതിരിക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്
വിശദമാക്കുമോ?
ഒന്നാം
ക്ളാസ്സ് മുതല്‍ പന്ത്രണ്ടാം
ക്ളാസ്സ് വരെ ഒറ്റ
ഡയറക്ടറേറ്റ്
4494.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒന്നാം
ക്ളാസ്സ് മുതല്‍
പന്ത്രണ്ടാം ക്ളാസ്സ്
വരെയുള്ള വിദ്യാഭ്യാസം
ഒരു ഡയറക്ടറേറ്റിന്
കീഴിലാക്കുന്ന
നടപടിക്കെതിരെ ഹയര്‍
സെക്കന്ററി
അദ്ധ്യാപകര്‍ ആശങ്ക
അറിയിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അവരുടെ
ആശങ്കകള്‍
അകറ്റുന്നതിന് വിവിധ
അദ്ധ്യാപക സംഘടനകളുമായി
ചര്‍ച്ച
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
ചര്‍ച്ച
വിജയപ്രദമായിരുന്നോ;
(ബി)
എട്ടാം
ക്ളാസ്സ് മുതല്‍
പന്ത്രണ്ടാം ക്ളാസ്സ്
വരെയുള്ള
ക്ലാസ്സുകളില്‍
പഠിപ്പിക്കുന്ന
അദ്ധ്യാപകര്‍ക്ക്
ബിരുദാനന്തര ബിരുദം
നിര്ബന്ധമാക്കുവാന്
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ പുതിയ
നിയമനങ്ങളില്‍ അത്
ബാധകമാക്കുന്നതിന്
നിലവിലുള്ള ചട്ടം
ഭേദഗതി ചെയ്യുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ?
നിലമ്പൂര്‍
നിയോജകമണ്ഡലത്തില്‍
ഉപരിപഠനത്തിന് അര്‍ഹരായവര്‍
4495.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിലമ്പൂര്‍
നിയോജക മണ്ഡലത്തില്‍
2019-ല്‍
എസ്.എസ്.എല്‍.സി./പ്ലസ്
ടു /വി.എച്ച്.എസ്.ഇ.
പരീക്ഷയില്‍ എത്ര
വിദ്യാര്‍ത്ഥികള്‍
ഉപരിപഠനത്തിന്
അര്‍ഹരായിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ;
(ബി)
നിലമ്പൂര്‍
നിയോജക മണ്ഡലത്തില്‍
സര്‍ക്കാര്‍/എയ്ഡഡ്
മേഖലയില്‍ എത്ര
സീറ്റുകളാണ് പ്ലസ്
ടു/വി.എച്ച്.എസ്.ഇ.
കോഴ്സുകള്‍ക്ക്
ഉളളതെന്ന് അറിയിക്കുമോ;
(സി)
മലയോര
മേഖലയില്‍
ഉപരിപഠനത്തിനായി പ്ലസ്
ടു/ വി.എച്ച്.എസ്.ഇ.
അധിക ബാച്ചുകള്‍
അനുവദിക്കുന്നതിനു
ഉദ്ദേശിക്കുന്നുണ്ടോ;വിശദമാക്കാമോ?
പൊതുവിദ്യാഭ്യാസ
മേഖലയില്‍ ഹയര്‍സെക്കന്ററി
കോഴ്സുകള്‍
4496.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
മേഖലയില്‍
ഹയര്‍സെക്കന്ററി
കോഴ്സുകള്‍ കൂടുതലായി
അനുവദിക്കുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
കൂടുതല്‍
ബാച്ചുകള്‍
അനുവദിയ്ക്കുന്നതിനും
പ്ലസ് വണ്‍ സീറ്റുകള്‍
വര്‍ദ്ധിപ്പിക്കുന്നതിനും
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ
എന്നറിയിക്കുമോ;
(സി)
ചാലക്കുടി
മണ്ഡലത്തില്‍പ്പെട്ട
ഏതെങ്കിലും
വിദ്യാലയങ്ങളില്‍ പുതിയ
കോഴ്സുകളോ ബാച്ചുകളോ
കൂടുതലായി
അനുവദിയ്ക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ?
അദ്ധ്യയന
വര്‍ഷാരംഭത്തില്‍ പ്രവേശനം
നേടിയ വിദ്യാര്‍ത്ഥികളുടെ
എണ്ണം
4497.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
ഓരോ വര്‍ഷവും (2011-16)
പൊതു വിദ്യാഭ്യാസ
സ്ഥാപനങ്ങളില്‍ അധ്യായന
വര്‍ഷാരംഭത്തില്‍
പ്രവേശനം നേടിയ
വിദ്യാര്‍ത്ഥികളുടെ
എണ്ണം എത്രയാണെന്ന്
അറിയിക്കാമോ;
(ബി)
കഴിഞ്ഞ
3 വര്‍ഷങ്ങളിലായി
അദ്ധ്യയന
വര്‍ഷാരംഭത്തില്‍ എത്ര
കുട്ടികളാണ് പൊതു
വിദ്യാലയങ്ങളില്‍
അഡ്മിഷന്
നേടിയിട്ടുള്ളത് എന്ന്
അറിയിക്കാമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
അശാസ്ത്രീയമായി
പ്രവര്‍ത്തിക്കുന്ന
എത്ര അണ് എയ്ഡഡ്
സ്കൂളുകളാണ്
അടച്ചുപൂട്ടിയിട്ടുള്ളത്?
അദ്ധ്യയന
വർഷത്തിൽ പുതിയതായി ചേർന്ന
കുട്ടികളുടെ കണക്ക്
4498.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
2019-2020
അദ്ധ്യയന വർഷത്തിൽ
പൊതുവിദ്യാലയങ്ങളിൽ
പുതിയതായി ചേർന്ന
കുട്ടികളുടെ കണക്ക്
ലഭ്യമായിട്ടുണ്ടോ;ഉണ്ടെങ്കിൽ
ഇതിൽ ആൺകുട്ടികളുടേയും
പെൺകുട്ടികളുടേയും
കണക്കുകള്‍ തരംതിരിച്ച്
നല്‍കാമോ?
സര്‍ക്കാര്‍/എയ്ഡഡ്
സ്കൂളുകളില്‍ കൂടുതലായി
ചേര്‍ന്ന കുട്ടികളുടെ കണക്ക്
4499.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യത്തിന് പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
2019-20
അധ്യായന വര്‍ഷത്തില്‍
13.06.2019 -ലെ
കണക്കുകളുടെ
അടിസ്ഥാനത്തില്‍
സര്‍ക്കാര്‍/എയ്ഡഡ്
സ്കൂളുകളില്‍ 2018-19
അധ്യയന
വര്‍ഷത്തെക്കാള്‍ എത്ര
കുട്ടികള്‍ കൂടുതലായി
ചേര്‍ന്നുവെന്നാണ്
കണക്കാക്കുന്നത്; ആയത്
ഒന്ന് മുതൽ പത്താം
ക്ലാസ്സ് വരെ തരം
തിരിച്ച്
വ്യക്തമാക്കുമോ?
ലഹരി
ഉപഭോഗവും വ്യാപനവും തടയാന്‍
നടപടി
4500.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സ്കൂള്‍
തലത്തില്‍
മദ്യത്തിന്റെയും മറ്റ്
ലഹരിമരുന്നുകളുടെയും
ഉപഭോഗവും വ്യാപനവും
തടയുന്നതിന്
വിദ്യാഭ്യാസവകുപ്പ്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
കടപ്പൂർ ഗവഃഹയര്‍ സെക്കന്ററി
സ്കൂള്‍ ഓഡിറ്റോറിയം
നിർമ്മാണം
4501.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
1919-ല്‍
സ്ഥാപിതമായ കടപ്പൂർ
ഗവഃഹയര്‍ സെക്കന്ററി
സ്കൂള്‍ ഓഡിറ്റോറിയം
നിര്‍മ്മാണത്തിനു
വേണ്ടി സ്കൂള്‍
മാനേജിംഗ് കമ്മിറ്റി
30/04/2019-ല്‍ നല്കിയ
നിവേദനത്തിന്മേൽ
സ്വീകരിച്ചു വരുന്ന
നടപടികള്‍
വ്യക്തമാക്കാമാേ;
(ബി)
പ്രസ്തുത
പദ്ധതിക്കുവേണ്ടി
വിദ്യഭ്യാസ വകുപ്പ്
എന്തെങ്കിലും തുടര്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടാേ;
ഇതു സംബന്ധിച്ച്
വിദ്യാഭ്യാസ വകുപ്പിന്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടാേ
എന്നറിയിക്കാമാേ?
ആലത്തൂര്‍
മണ്ഡലത്തിലെ പൊതുവിദ്യാഭ്യാസ
സംരക്ഷണയജ്ഞം
4502.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
സംരക്ഷണയജ്ഞത്തിന്റെ
ഭാഗമായി സര്‍ക്കാര്‍
സ്കൂളുകള്‍
നവീകരിക്കുന്നതിന്
ആലത്തൂര്‍
നിയോജകമണ്ഡലത്തിലെ
ഏതെല്ലാം
സ്കൂളുകള്‍ക്ക് ഫണ്ട്
അനുവദിച്ചിട്ടുണ്ട്;
വിശദാംശം നല്‍കാമോ;
(ബി)
ഏതെല്ലാം
സ്കൂളുകളില്‍ പ്രവൃത്തി
ആരംഭിച്ചു എന്നും ഓരോ
സ്കൂളിലേയും
പ്രവൃത്തിയുടെ നിലവിലെ
സ്ഥിതി എന്തെന്നും
വ്യക്തമാക്കാമോ?
കുമ്പഡാജെ
പഞ്ചായത്തിലെ ഹൈസ്ക്കൂള്
4503.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ കുമ്പഡാജെ
പഞ്ചായത്തില്‍ മലയാളം
മീഡിയത്തില്‍
ഹൈസ്ക്കൂള്
നിലവിലുണ്ടോ;
(ബി)
ഇല്ലെങ്കില്‍
നിലവിലുള്ള എല്‍.പി.
സ്കൂൾ അപ്ഗ്രേഡ്
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ?
ബാലുശ്ശേരി
ജി.വി.എച്ച്.എസ്.എസ്-ല്‍
മിക്സഡ് പ്രവേശനം
4504.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യത്തിന് പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ജി.വി.എച്ച്.എസ്.എസ്
ബാലുശ്ശേരി (ബാലുശ്ശേരി
ബോയ്സ് സ്കൂള്‍)മിക്സഡ്
പ്രവേശനം
ആവശ്യപ്പെട്ട്സര്ക്കാറില്
നിവേദനം
സമര്‍പ്പിച്ചിട്ടുണ്ടോ;എങ്കില്‍
ഇതിന്മേല് സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമാണെന്നറിയിക്കാമോ
?
പള്ളിക്കല്‍
സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി
സ്കൂള്‍
4505.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജി.ഒ(ആര്.റ്റി)നം.4198/17/ഇ
ഡി എൻ . തീയതി 6.11.17
പ്രകാരം ഭരണാനുമതി
നല്‍കിയിട്ടുള്ള
പള്ളിക്കല്‍
സര്‍ക്കാര്‍ ഹയര്‍
സെക്കന്ററി സ്കൂളിലെ
ലബോറട്ടറി, ലൈബ്രറി
നിര്‍മ്മാണത്തിന്റെ
പുരോഗതി വിശദമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തി
ആരംഭിക്കുന്നതിനുള്ള
കാലതാമസം
വ്യക്തമാക്കാമോ?
പ്രൈമറി സ്കൂള്‍ അദ്ധ്യാപക
നിയമനം
4506.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിവിധ
ജില്ലകളില്‍ അധ്യാപക
നിയമനവുമായി
ബന്ധപ്പെട്ട്
പി.എസ്.സി.
പ്രസിദ്ധീകരിച്ച
നിലവിലുള്ള റാങ്ക്
ലിസ്റ്റുകള്‍ ഏതെല്ലാം;
(ബി)
വിവിധ
ജില്ലകളില്‍ അദ്ധ്യാപക
നിയമനവുമായി
ബന്ധപ്പെട്ട്
നിലനില്‍ക്കുന്ന
ഒഴിവുകള്‍ എത്ര; ജില്ല
തിരിച്ച് ലഭ്യമാക്കുമോ;
(സി)
തിരുവനന്തപുരം
ജില്ലയിലെ പ്രൈമറി
സ്കൂള്‍ അദ്ധ്യാപക
നിയമനം പുതിയ റാങ്ക്
ലിസ്റ്റില്‍ നിന്നും
ആരംഭിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ; എത്ര
ഒഴിവുകള്‍
പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട് ;
(ഡി)
പുതിയ
ലിസ്റ്റില്‍ നിന്നും
പ്രൈമറി അദ്ധ്യാപക
നിയമനം നടത്തുന്നതിന്
എന്തെങ്കിലും
നിയമതടസ്സം ഉണ്ടോ; ഇത്
സംബന്ധിച്ച സര്‍ക്കാര്‍
നിര്‍ദ്ദേശം എന്തെന്ന്
വ്യക്തമാക്കുമോ;
മുഴുവന്‍ ഫയലിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ?
ഭാഷാധ്യാപക തസ്തികകള്‍
4507.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം
വിദ്യാര്‍ത്ഥികളുടെ
കുറവ് കാരണം അറബിക്,
സംസ്കൃതം, ഉറുദു
തസ്തികകള്‍ പല
സ്ക്കൂളുകളിലും
പാര്‍ട്ട് ടെെം
ആകുന്നതിനാേ തസ്തിക
പൂര്‍ണ്ണമായി
ഇല്ലാതാകുന്നതിനാേ
ഇടയായിട്ടുണ്ടാേ;
(ബി)
ഭാഷാധ്യാപക
തസ്തികകള്‍
നഷ്ടപ്പെടുന്നത്
ഒഴിവാക്കാന്‍ ഓപ്ഷണല്‍
വിഷയങ്ങളായ ഭാഷാധ്യാപക
തസ്തികകളുടെ
വിഷയത്തില്‍ ഇളവ്
നല്കി അദ്ധ്യാപക
വിദ്യാര്‍ത്ഥി അനുപാതം
പുതുക്കി
നിശ്ചയിക്കാന്‍
തയ്യാറാവുമാേ;വെളിപ്പെടുത്തുമോ?
ഹയര്‍
സെക്കന്ററി അദ്ധ്യാപക
തസ്തികയിലെ പ്രമോഷന്
4508.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹയര്‍
സെക്കന്ററിയില്‍
ജൂനിയര്‍ അദ്ധ്യാപകന്
സീനിയര്‍ അദ്ധ്യാപകനായി
പ്രമോഷന് ലഭിക്കുവാന്‍
നിലവിലെ മാനദണ്ഡങ്ങള്‍
എന്തൊക്കെയാണ്;
വ്യക്തമാക്കുമോ;
(ബി)
വൊക്കേഷണല്‍
ഹയര്‍ സെക്കന്ററി
വിഭാഗത്തിലെ ജൂനിയര്‍
അദ്ധ്യാപകര്‍ക്ക്
സീനിയര്‍ അദ്ധ്യാപകരായി
പ്രമോഷന്
ലഭിക്കുവാനുള്ള
മാനദണ്ഡം
എന്താണ്;വിശദമാക്കാമോ;
(സി)
2016
ജൂണ്‍ മാസത്തിന് ശേഷം
ഹയര്‍ സെക്കന്ററി
അദ്ധ്യാപകരില്‍
ജൂനിയര്‍ (ഇംഗ്ലീഷ്)
തസ്തികയില്‍ നിന്നും
എത്ര പേര്‍ക്ക്
സീനിയര്‍
തസ്തികയിലേക്ക്
പ്രമോഷന് ലഭിച്ചു;
വ്യക്തമാക്കുമോ?
വയനാട്
ജില്ലയിലെ അധ്യാപക
നിയമനങ്ങള്‍
4509.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം വയനാട്
ജില്ലയില്‍ ഇതേവരെ
നടത്തിയ അധ്യാപക
നിയമനങ്ങളുടെ കണക്ക്
തസ്തിക തിരിച്ച് വര്‍ഷം
തിരിച്ച് ലഭ്യമാക്കാമോ;
(ബി)
കഴിഞ്ഞ
സ്രക്കാരിന്റെ കാലത്ത്
വയനാട് ജില്ലയില്‍
നടന്ന അധ്യാപക
നിയമനങ്ങള്‍ തസ്തിക
തിരിച്ച് വര്‍ഷം
തിരിച്ച് ലഭ്യമാക്കാമോ?
എയ്ഡഡ്
സ്കൂളുകളിലെ പ്രീ-പ്രൈമറി
അദ്ധ്യാപകരുടെ വേതനം
4510.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എയ്ഡഡ്
സ്കൂളുകളിലെ
പ്രീ-പ്രൈമറി
അദ്ധ്യാപകര്‍ക്ക്
അര്‍ഹമായ വേതനം
ലഭിക്കുന്നില്ലായെന്ന
പരാതി ലഭിച്ചിട്ടുണ്ടോ;
(ബി)
സര്‍ക്കാര്‍
സ്കൂളുകളിലെ
പ്രീപ്രൈമറി
വിഭാഗത്തില്‍ ജോലി
ചെയ്യുന്നവര്‍ക്ക്
നല്കുന്ന ശമ്പളം
എയ്ഡഡ് സ്കൂളുകളിലെ
പ്രീപ്രൈമറി
വിഭാഗത്തില്‍ ജോലി
ചെയ്യുന്നവര്‍ക്കും
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
കോട്ടയം
ജില്ലയിലെ എച്ച്. എസ്.എ.(
ഇംഗ്ലീഷ് )ഒഴിവുകളും നിയമനവും
4511.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
28.11.2017-ൽ
നിലവിൽവന്ന കാറ്റഗറി
നമ്പർ 664/2012
പ്രകാരമുള്ള കോട്ടയം
ജില്ലയിലെ എച്ച്.
എസ്.എ. ഇംഗ്ലീഷ് റാങ്ക്
ലിസ്റ്റില്‍ നിന്നും
നാളിതുവരെ നിയമനം
നടത്താത്തത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ ആയതിന്റെ കാരണം
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
റാങ്ക് ലിസ്റ്റ് നിലവിൽ
വന്ന തീയതിക്കുശേഷം
എത്ര പ്രൊട്ടക്റ്റഡ്
അധ്യാപകർക്ക് നിയമനം
നൽകിയിട്ടുണ്ട്;
വിശദമാക്കാമോ;
(സി)
2017ൽ
നിലവിൽ വന്ന ലിസ്റ്റിൽ
നിന്നും നിയമനം നടത്താൻ
കഴിയുമോയെന്ന്
അറിയിക്കുമോ;
(ഡി)
പ്രസ്തുത
ജില്ലയില്‍ എച്ച്.
എസ്.എ. ഇംഗ്ലീഷ്
തസ്തികയിൽ നിലവിൽ എത്ര
ഒഴിവുകൾ ഉണ്ടെന്നും
2021 ജൂൺ മാസം വരെയുള്ള
പ്രതീക്ഷിത ഒഴിവുകൾ
എത്രയെന്നും
വ്യക്തമാക്കുമോ?
പുതുതായി
സൃഷ്ടിച്ച ഹയര്‍സെക്കന്ററി
അദ്ധ്യാപക തസ്തികകള്‍
4512.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഹയര്‍സെക്കന്ററി,
വൊക്കേഷണല്‍ ഹയര്‍
സെക്കന്ററി
വിദ്യാലയങ്ങളില്‍ എത്ര
പുതിയ അദ്ധ്യാപക
തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ട്;
വിശദമാക്കാമോ?
കാസര്‍ഗോഡ്
ജില്ലയിലെ എല്‍.പി./യു.പി.
അദ്ധ്യാപകരുടെ ഒഴിവുകള്‍
4513.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍
എല്‍.പി./യു.പി.
അദ്ധ്യാപകരുടെ എത്ര
ഒഴിവുകള്‍
നിലവിലുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
ഒഴിവുകളില്‍ എത്ര
പേര്‍ക്കാണ് ഇപ്പോള്‍
അഡ്വൈസ്
നല്‍കിയിട്ടുളളതെന്നും
ഇനിയും പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്യാന്‍ എത്ര
ഒഴിവുകള്‍ ഉണ്ടെന്നും
വ്യക്തമാക്കാമോ?
കോഴിക്കോട്
ജില്ലയിലെ എല്‍.പി.എസ്.റ്റി.,
യു.പി.എസ്.റ്റി. ഒഴിവുകള്‍
4514.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയില്‍ നിലവിലുള്ള
എല്‍.പി.എസ്.റ്റി.,
യു.പി.എസ്.റ്റി. റാങ്ക്
ലിസ്ററുകളില് നിന്നും
ഓരോ വിഭാഗത്തിലും എത്ര
പേര്‍ക്ക് നിയമനം
നല്കിയെന്നു്
വിശദമാക്കാമോ;
(ബി)
നിയമനത്തിനു
ശേഷം ഇനി എത്ര
ഒഴിവുകള്‍ ഉണ്ടെന്നും
ഇവ റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ എന്നും
അറിയിക്കുമോ;
(സി)
എല്‍.പി.എസ്.റ്റി.,
യു.പി.എസ്.റ്റി.
തസ്തികകളിലെ
ഒഴിവുകളില്‍ നിയമനം
നടത്തുന്നതിന് അടിയന്തര
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
കാസര്‍ഗോഡ്
ജില്ലയിലെ സര്‍ക്കാര്‍,
എയ്ഡഡ്,അണ് എയ്ഡഡ്
സ്കൂളുകള്‍
4515.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍
സര്‍ക്കാര്‍,എയ്ഡഡ്,അണ്
എയ്ഡഡ് തലത്തില്‍
പ്രവര്‍ത്തിക്കുന്ന
എത്ര ഹയര്‍ സെക്കന്ററി,
ഹൈസ്കൂളുകള്‍ ഉണ്ടെന്ന്
മണ്ഡലം തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ഈ
സ്ഥാപനങ്ങളില്‍
പഠിക്കുന്ന
കുട്ടികളുടെയും
അദ്ധ്യാപകരുടെയും എണ്ണം
(നോണ്‍ ടീച്ചിംഗ്
സ്റ്റാഫടക്കം)
സ്കൂളുകള്‍ തിരിച്ചു
നല്‍കാമോ;
(സി)
എത്ര
കാലമായി ഈ സ്കൂളുകള്‍
പ്രവര്‍ത്തിച്ചുവരുന്നുണ്ടെന്ന്
സ്കൂളുകള്‍ തിരിച്ച്
വ്യക്തമാക്കാമോ;
(ഡി)
ഇക്കഴിഞ്ഞ
എസ്.എസ്.എല്‍.സി.,
പ്ലസ് ടു പരീക്ഷകളില്‍
മേല്‍പ്പറഞ്ഞ
സ്കൂളുകളില്‍ എല്ലാ
വിഷയങ്ങളിലും എ പ്ലസ്
നേടിയ കുട്ടികളുടെ
എണ്ണം സ്കൂള്‍ തിരിച്ച്
നല്‍കാമോ?
പ്രീപ്രെെമറി
ടീച്ചര്മാര്
4516.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര പ്രീപ്രെെമറി
ടീച്ചര്മാര്
ഉണ്ടെന്നും ഇവരില്‍
സ്ഥിരം ജീവനക്കാര്‍
എത്രയെന്നും
താല്‍ക്കാലിക
ജീവനക്കാര്‍
എത്രയെന്നുമുള്ള
വിശദവിവരം നല്‍കുമോ;
(ബി)
പ്രസ്തുത
ടീച്ചര്‍മാരെ
താല്ക്കാലികാടിസ്ഥാനത്തില്
നിയമിക്കുന്നതെങ്ങനെയെന്നും
അതിന്റെ മാനദണ്ഡങ്ങള്‍
എന്തെല്ലാമെന്നും
വിശദമാക്കുമോ;
(സി)
എറണാകുളം
ജില്ലയിലെ
കല്ലൂര്‍ക്കാട്
അസിസ്റ്റന്റ്
എഡ്യൂക്കേഷൻ ഓഫീസറുടെ
കീഴിലുള്ള മണിയൻതരം ഗവ.
എല്‍.പി. സ്കൂളില്‍
നിലവിൽ പ്രീപ്രെെമറി
ടീച്ചര്‍ ഉണ്ടോയെന്ന്
അറിയിക്കാമോ;
(ഡി)
എങ്കില്‍
ആരാണെന്നും
എന്നുമുതലാണ് നിയമനം
നല്‍കിയതെന്നും എങ്ങനെ
ഏതെല്ലാം മാനദണ്ഡങ്ങള്‍
അനുസരിച്ചാണ് നിയമനം
നല്‍കിയതെന്നും
വിശദമാക്കുമോ?
പൊതുവിദ്യാലയങ്ങളിലെ
കായിക അദ്ധ്യാപക നിയമനം
4517.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പൊതുവിദ്യാലയങ്ങളില്‍
5 മുതല്‍ 10 വരെ
ക്ലാസ്സുകളില്‍ കായിക
വിദ്യാഭ്യാസം
സംബന്ധിച്ച
പാഠപുസ്തകങ്ങളും,
തിയറിയും,
പ്രാക്ടിക്കല്‍
പരീക്ഷയും
നിലവിലുണ്ടെങ്കിലും
പ്രസ്തുത വിഷയം
പഠിപ്പിക്കുവാനാവശ്യമായ
അദ്ധ്യാപകരെ
നിയമിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ട്;
വ്യക്തമാക്കുമോ;
(ബി)
യു.പി.സ്ക്കൂളുകളിലും,
ഹെെസ്ക്കൂളുകളിലും
കായിക അദ്ധ്യാപക തസ്തിക
നിര്‍ണ്ണയിക്കുന്നതിനുള്ള
മാനദണ്ഡം കാലോചിതമായി
പരിഷ്ക്കരിച്ച്
പ്രസ്തുത അദ്ധ്യാപകരെ
പി.എസ്.സി. ലിസ്റ്റില്‍
നിന്നും
നിയമിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
എല്‍.പി.എസ്.എ.
(മലയാളം മീഡിയം) ഒഴിവുകളില്‍
നിയമനം
4518.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയില്‍
എല്‍.പി.എസ്.എ (മലയാളം
മീഡിയം) തസ്തികയില്‍
എത്ര ഒഴിവുകള്‍
നിലവില്‍ ഉണ്ടെന്ന്
അറിയിക്കാമോ;
(ബി)
പി.എസ്.സി.
പ്രസിദ്ധീകരിച്ച
കാറ്റഗറി നമ്പര്‍
387/2014,
എല്‍.പി.എസ്.എ. (മലയാളം
മീഡിയം) തിരുവനന്തപുരം
ജില്ലയിലെ റാങ്ക്
ലിസ്റ്റില്‍ നിന്നും
05.04.2019 ലെ അഡ്വൈസ്
പ്രകാരമുള്ള എല്ലാ
പേര്‍ക്കും നിയമന
ഉത്തരവ്
നല്‍കിയിട്ടുണ്ടോ;
(സി)
പ്രസ്തുത
ഉത്തരവ് പ്രകാരം എത്ര
പേര് ജോലിയില്‍
പ്രവേശിച്ചു; വിശദാംശം
ലഭ്യമാക്കാമോ;
(ഡി)
പ്രസ്തുത
ജില്ലയിലെ നിലവിലുള്ള
ഒഴിവുകള്‍
പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ എന്ന്
അറിയിക്കാമോ?
വാടക
കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്ന
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍
4519.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്വന്തമായി
കെട്ടിടമില്ലാത്തതും
വാടക കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്നതുമായ
വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍ മലപ്പുറം
നിയോജക മണ്ഡലത്തില്‍
നിലവിലുണ്ടോ;
(ബി)
എങ്കില്‍
അവയുടെ പേര് വിവരം
ഉപജില്ലാ/വിദ്യാഭ്യാസജില്ലാ
തലത്തില്‍
ലഭ്യമാക്കാമോ?
സി.ബി.എസ്.ഇ.
സ്കൂളുകള്‍ക്ക് അനുമതി
4520.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
നാളിതുവരെ സംസ്ഥാനത്ത്
സി.ബി.എസ്.ഇ.
സ്കൂളുകള്‍
ആരംഭിക്കുന്നതിന്
അനുമതി
നല്‍കിയിട്ടുണ്ടോ;
എങ്കില്‍
എത്രയെണ്ണമെന്നും
ഏതൊക്കെയെന്നും
വിശദമാക്കാമോ;
(ബി)
സി.ബി.എസ്.ഇ.
സ്കൂളൂകള്‍ക്ക് അനുമതി
നല്‍കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയെന്ന്
വിശദമാക്കാമോ?
സ്കൂളുകളുടെ ന്യൂനപക്ഷ
പദവിയിലെ അവ്യക്തത
4521.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഹൈസ്കൂളില്‍ നിന്നും
ഹയർസെക്കന്ററിയായി
ഉയര്‍ത്തിയ ന്യൂനപക്ഷ
പദവിയുള്ള
സ്കൂളുകള്‍ക്ക്
പ്രസ്തുത പദവി
തെളിയിയ്ക്കുന്ന
സര്‍ട്ടിഫിക്കറ്റുകള്‍
വേണമെന്ന് നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
ഹൈസ്കൂളായിരിക്കുമ്പോള്
ലഭിച്ച ന്യൂനപക്ഷ പദവി
പ്രസ്തുത സ്കൂളുകള്‍
ഹയർസെക്കന്ററിയായി
ഉയര്‍ത്തുമ്പോഴും
നിലനില്‍ക്കുമോ;
ഇല്ലെങ്കില്‍ ഇത്
സംബന്ധിച്ച് യഥാസമയം
വ്യക്തതവരുത്തി ഉത്തരവ്
നല്‍കിയിട്ടുണ്ടോ;
(സി)
ഹയർ
സെക്കന്ററി സ്കൂളുകളുടെ
ന്യൂനപക്ഷ പദവി
സംബന്ധിച്ച്
വ്യക്തതയില്ലാത്തത് ഈ
വര്‍ഷത്തെ
കമ്മ്യൂണിറ്റി ക്വാട്ട
പ്രവേശനത്തെ
പ്രതികൂലമായി
ബാധിച്ചിട്ടുണ്ടെന്ന
കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;എങ്കില്‍
പരാതികള്‍
പരിഹരിയ്ക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
സഹകരണ
സംഘം ഭരണസമിതി അംഗങ്ങളായ
എയ്ഡഡ് സ്കൂള്‍ അദ്ധ്യാപകര്‍
4522.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എയ്ഡഡ്
സ്കൂളുകളിലെ
അദ്ധ്യാപകര്‍ക്ക് സഹകരണ
സംഘങ്ങളുടെ
ഭരണസമിതിയില്‍
അംഗങ്ങളാകുന്നതിന്
വിലക്കുണ്ടോ;
(ബി)
സഹകരണ
സംഘങ്ങളിലെ
പ്രസിഡന്റായി
പ്രവര്‍ത്തിക്കുന്ന
എയ്ഡഡ് സ്കൂള്‍
അദ്ധ്യാപകര്‍ക്ക്
ഓണറേറിയം /പ്രസിഡന്റ്
അലവന്‍സ് വാങ്ങുന്നതിന്
തടസ്സമുണ്ടോ;
(സി)
എന്തെങ്കിലും
വിലക്ക്
ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍
ആയത് ഏത് ചട്ട പ്രകാരം
എന്ന് വിശദമാക്കുമോ?
സ്കൂള്‍
യൂണിഫോം വിതരണം
4523.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
അദ്ധ്യയന വര്‍ഷത്തെ
സ്കൂള്‍ യൂണിഫോം
വിതരണത്തിന്റെ പുരോഗതി
അറിയിക്കാമോ; ഏതെല്ലാം
ക്ലാസ്സില്‍ പഠിക്കുന്ന
കുട്ടികള്‍ക്കാണ്
യൂണിഫോം തുണി നേരിട്ട്
നല്‍കുന്നത്;
(ബി)
ഏതെല്ലാം
കുട്ടികള്‍ക്കാണ്
യൂണിഫോം വാങ്ങുന്നതിന്
പണം നല്‍കുന്നത് എന്ന
കാര്യം അറിയിക്കാമോ;
യൂണിഫോം തുണി നേരിട്ട്
നല്കുമ്പോള് ലോവര്‍
പ്രൈമറി, അപ്പര്‍
പ്രൈമറി ക്ലാസ്സുകളിലെ
ഒരു ആണ്‍കുട്ടിക്കും,
പെണ്‍കുട്ടിക്കും
നിശ്ചയിച്ചിട്ടുള്ള
തുണിയുടെ അളവ്
എത്രയെന്ന്
അറിയിക്കാമോ;
(സി)
എല്‍.പി.
വിഭാഗത്തില്‍ ഹാഫ്
ട്രൗസറിനുള്ള തുണി
മാത്രം (50 സെ.മീ. )
നല്‍കുന്നത് മൂലം
കുട്ടികള്‍ക്ക്
പ്രയാസമുണ്ടാകുന്നതായി
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പെടുത്തിയിട്ടും
ഇപ്രാവശ്യവും ആ രീതി
തുടരാന്‍
തീരുമാനിച്ചതിന്റെ
കാരണം അറിയിക്കാമോ;
(ഡി)
നേരിട്ട്
വിതരണം ചെയ്യുന്ന
യൂണിഫോം തുണി
കേരളത്തില്‍ എവിടെ
നിന്നെല്ലാം ആണ്
വാങ്ങിയത്; കേരളത്തിന്
പുറത്ത് നിന്ന്
വാങ്ങിയിട്ടുണ്ടോ;എങ്കിൽ
എവിടെ
നിന്നെല്ലാമാണെന്ന്
അറിയിക്കാമോ;
(ഇ)
സര്‍ക്കാര്‍
നേരിട്ടാണോ ഏതെങ്കിലും
ഏജന്‍സി വഴിയാണോ
തുണികള്‍ വാങ്ങിയത് ;
പര്‍ച്ചേസ് രീതി
അറിയിക്കാമോ;
(എഫ്)
നേരിട്ട്
വിതരണം ചെയ്യുന്ന
തുണികള്‍ക്ക് ഒരു
മീറ്ററിന് എത്ര രൂപ
നിരക്കിലാണ്
സര്‍ക്കാര്‍ വാങ്ങിയത്;
ഇതിന് ആകെ എത്ര രൂപ
ചെലവഴിച്ചു
എന്നറിയിക്കാമോ;
നേരിട്ട് തുണി
നല്‍കുന്നതിന് പകരം പണം
സ്കൂള്‍ വഴി
നല്കുമ്പോള് വിവിധ
ക്ലാസ്സുകളിലെ
കുട്ടികള്‍ക്ക്
നിശ്ചയിച്ചിട്ടുള്ള
നിരക്ക് അറിയിക്കാമോ;
(ജി)
എത്ര
കുട്ടികള്‍ക്കാണ്
ഇപ്രകാരം പണം
നല്‍കുന്നത്; യൂണിഫോം
നേരിട്ട് തുണിയായി എത്ര
കുട്ടികള്‍ക്കാണ് ഈ
വര്‍ഷം നല്‍കുന്നത്;
ഒരു കുട്ടിക്ക് ശരാശരി
എത്ര രൂപയാണ് തുണി
വാങ്ങാന്‍
ചെലവഴിക്കുന്നത്;
വിശദമാക്കാമോ?
പട്ടാമ്പി
നിയോജകമണ്ഡലത്തിലെ
സ്കൂളുകളില്‍ ജൈവവൈവിധ്യ
ഉദ്യാനം
4524.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
സംരക്ഷണയജ്ഞത്തിന്റെ
ഭാഗമായി പട്ടാമ്പി
നിയോജകമണ്ഡലത്തിലെ
ഏതെല്ലാം സ്കൂളുകളില്‍
ജൈവവൈവിധ്യ ഉദ്യാനം
നിര്‍മ്മിക്കുന്നതിനായുള്ള
സ്കീം
അനുവദിച്ചിട്ടുണ്ടെന്നും
ഏതെല്ലാം സ്കൂളുകളില്‍
പ്രസ്തുത സ്കീം
നടപ്പിലാക്കിയിട്ടുണ്ടെന്നും
വ്യക്തമാക്കാമോ;
(ബി)
പൊതുവിദ്യാഭ്യാസ
സംരക്ഷണയജ്ഞത്തിന്റെ
ഭാഗമായി ലാബ് നവീകരണ
പദ്ധതിയില്‍ പട്ടാമ്പി
നിയോജകമണ്ഡലത്തിലെ
ഏതെല്ലാം സ്കൂളുകളെ
ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും
അതില്‍ ഏതെല്ലാം
സ്കൂളുകളില്‍ പദ്ധതി
നടപ്പിലാക്കിയെന്നും
വിശദമാക്കാമോ?
സ്റ്റുഡന്റ്
പോലീസ് കേഡറ്റ്
4525.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോട്ടയ്ക്കല്‍
മണ്ഡലത്തിലെ രാജാസ്
ഗവണ്മെന്റ് ഹയര്‍
സെക്കണ്ടറി സ്കൂളിന്
മാനദണ്ഡങ്ങളില്‍ ഇളവ്
വരുത്തി സ്റ്റുഡന്റ്
പോലീസ്
കേഡറ്റ്(എസ്.പി.സി)
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
മാറാക്കര
എയ്ഡഡ് ഹയര്‍
സെക്കണ്ടറി സ്കൂളില്‍
എസ്.പി.സി.അനുവദിക്കണമെന്ന
പി.ടി.എ.യുടെ അപേക്ഷ
പരിഗണിക്കുമോ; ഇത്
പരിശോധിച്ചു ആവശ്യമായ
നടപടി
സ്വീകരിക്കുമോയെന്ന്
അറിയിക്കാമോ;
(സി)
രാജാസ്
ഗവണ്മെന്റ് ഹയര്‍
സെക്കണ്ടറി സ്കൂളിലും
മാറാക്കര എയ്ഡഡ് ഹയര്‍
സെക്കണ്ടറി സ്കൂളിലും
എസ്.പി.സി.അനുവദിക്കണമെന്ന
കാര്യം ആഭ്യന്തര
വകുപ്പുമായി
ബന്ധപ്പെട്ട്
അനുവദിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
പതിനഞ്ചിനും
ഇരുപത്തിയഞ്ചിനും ഇടയ്ക്കു
പ്രായമുള്ള വിദ്യാര്‍ത്ഥികള്‍
പഠിക്കുന്ന സ്കൂളുകൾ
4526.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിലവില്‍
സര്‍ക്കാര്‍/എയ്ഡഡ്
മേഖലയില്‍ പതിനഞ്ചിനും
ഇരുപത്തിയഞ്ചിനും ഇടയിൽ
പ്രായമുള്ള
വിദ്യാര്‍ത്ഥികള്‍
പഠിക്കുന്ന എല്‍.പി.,
യു.പി., ഹൈസ്ക്കൂളുകള്‍
എത്രയെണ്ണമുണ്ട്;
(ബി)
ഇത്തരത്തിലുള്ള
കൂടുതല്‍ സ്ക്കൂളുകള്‍
ഉള്ളത് ഏത്
ജില്ലയിലാണെന്ന്
അറിയിക്കാമോ?
അംഗീകാരമില്ലാത്ത
അണ്‍എയ്ഡഡ് സ്ക്കൂളുകള്‍
4527.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അംഗീകാരമില്ലാതെ
പ്രവര്‍ത്തിക്കുന്ന
എത്ര അണ് എയ്ഡഡ്
സ്ക്കൂളുകള്‍ ഉണ്ടെന്ന്
അറിയിക്കുമോ;
(ബി)
അവയുടെ
ജില്ല തിരിച്ചുള്ള
ലിസ്റ്റ് തയ്യാറാക്കി
വെബ് സെെറ്റില്‍
പ്രസിദ്ധീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
സ്പെഷ്യല്സ്കൂളുകള്ക്ക്എയ്ഡഡ്
പദവി
4528.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാനസിക
വെല്ലുവിളി നേരിടുന്ന
വിദ്യാര്‍ത്ഥികള്‍ക്കായി
പ്രവര്‍ത്തിക്കുന്ന
സ്പെഷ്യല്സ്കൂളുകള്
എയ്ഡഡ് സ്കൂളുകളാക്കി
മാറ്റുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇത്തരം
സ്കൂളുകള്‍ക്ക്
നിലവില്‍ സര്‍ക്കാര്‍
ഗ്രാന്റ്
നല്‍കിവരുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
സ്കൂളുകള്‍ക്കായി
പ്രത്യേക പാക്കേജ്
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ?
സാക്ഷരതാമിഷനിലെ
പ്രോജക്ട് കോര്‍ഡിനേറ്റര്‍
4529.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാക്ഷരതാമിഷനില്‍
ജില്ലാ പ്രേരക്
തസ്തികക്ക് പകരം ജില്ല
പ്രോജക്ട്
കോര്‍ഡിനേറ്റര്‍ എന്ന
സാങ്കല്‍പ്പിക തസ്തിക
സൃഷ്ടിച്ച് കോടികള്‍
ഖജനാവിന് നഷ്ടം
വരുത്തിയതായ
റിപ്പോര്‍ട്ടുകള്‍
പരിശോധിക്കുകയുണ്ടായോ;
(ബി)
സാക്ഷരതാമിഷനില്‍
അസിസ്റ്റന്റ് ഡയറക്ടര്‍
തസ്തികയില്‍
പ്രവര്‍ത്തിക്കുന്നത്
നിശ്ചിത
യോഗ്യതയില്ലാത്ത
വ്യക്തിയാണെന്ന പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
സാക്ഷരതാമിഷന്‍
പ്രവര്‍ത്തനങ്ങള്‍ക്കുള്ള
ഫണ്ട് 2017 വരെ
അനുവദിച്ചിരുന്നത്
ഇത്തരം സാങ്കല്‍പ്പിക
തസ്തികകള്‍ക്ക് വേണ്ടി
സൃഷ്ടിക്കപ്പെട്ട
ബാങ്ക്
അക്കൗണ്ടുകളിലൂടെ
ആയിരുന്നോ;
(ഡി)
ജില്ലകളില്‍
പ്രോജക്ടുകള്‍
ഉണ്ടാകാത്ത
സാഹചര്യത്തില്‍ ഇതിനായി
44 തസ്തികകള്‍ എങ്ങനെ
സൃഷ്ടിച്ചുവെന്നും
കരാര്‍ വ്യവസ്ഥയില്‍
പ്രവര്‍ത്തിക്കുന്നവര്‍ക്ക്
സ്ഥാനക്കയറ്റം
നല്‍കിയതെങ്ങനെയെന്നും
പരിശോധിക്കുമോ?