വനം
വകുപ്പ് വക എസ്റ്റേറ്റുകള്‍
4128.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പാട്ടക്കരാറിലൂടെ
പ്രവര്‍ത്തിക്കുന്ന വനം
വകുപ്പ് വക
എസ്റ്റേറ്റുകള്‍
എത്രയെണ്ണമുണ്ടെന്നും
അവ ഏതൊക്കെയാണെന്നും
വിശദമാക്കാമോ;
(ബി)
ഈ
എസ്റ്റേറ്റുകളില്‍
പാട്ടക്കരാര്‍ ലംഘനം
നടത്തിയ എത്ര
എസ്റ്റേറ്റുകള്‍
ഉണ്ടെന്നും അവ
ഏതൊക്കെയെന്നും
വ്യക്തമാക്കുമോ;
(സി)
പാട്ടക്കരാര്‍
ലംഘനം നടത്തിയ
എസ്റ്റേറ്റുകള്‍ക്കെതിരെ
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചതെന്ന്
വിശദമാക്കാമോ;
(ഡി)
പ്രസ്തുത
എസ്റ്റേറ്റുകള്‍
തിരിച്ചെടുത്തിട്ടുണ്ടെങ്കില്‍
ആയതിന്റെ വിശദാംശം
നല്‍കുമോ?
മലയോര
ഹൈവേയുമായി ബന്ധപ്പെട്ട വനം
വകുപ്പ് സര്‍വ്വെ
4129.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
മലയോര
ഹൈവേയുമായി ബന്ധപ്പെട്ട
വനം വകുപ്പ് സര്‍വ്വെ
നടപടിക്രമം ഏത്
വരെയായെന്ന്
വിശദമാക്കാമോ; സര്‍വ്വെ
നടപടികള്‍
വേഗത്തിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
വനവിഭവങ്ങളുടെ
ശേഖരണവും സംസ്കരണവും
4130.
ശ്രീ.റ്റി.വി.രാജേഷ്
,,
എം. രാജഗോപാലന്‍
,,
രാജു എബ്രഹാം
,,
ഐ.ബി. സതീഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഔഷധ
സസ്യങ്ങളുടെയും മറ്റ്
തടി ഇതര വന
ഉല്പന്നങ്ങളുടെയും
സംരക്ഷണത്തിനും
പരിപാലനത്തിനുമായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
തടി
ഇതര ഉല്പന്നങ്ങള്
ശാസ്ത്രീയമായി
പരിപാലിക്കുന്നതിനും
അവയുടെ വിപണന ശൃംഖല
മെച്ചപ്പെടുത്തുന്നതിനുമായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വ്യക്തമാക്കാമോ;
(സി)
വനാശ്രിത
സമൂഹത്തിന്റെ
ഉപജീവനമാര്‍ഗ്ഗം
മെച്ചപ്പെടുത്തുന്നതിനായി
വനസംരക്ഷണ സമിതിയുടെയും
ഇക്കോ ഡെവലപ്മെന്റ്
കമ്മിറ്റികളുടെയും
സഹകരണത്തോടെ
വനവിഭവങ്ങളുടെ ശേഖരണവും
സംസ്കരണവും
ശാസ്ത്രീയമായി
നടത്തുന്നത്
സംബന്ധിച്ച് എന്തെല്ലാം
പരിശീലനങ്ങളാണ് അവർക്ക്
നല്കി വരുന്നതെന്ന്
വ്യക്തമാക്കാമോ?
പ്രളയത്തോടനുബന്ധിച്ച്
വനഭൂമിയുടെ വിസ്തൃതിയില്‍
ഉണ്ടായ കുറവ്
4131.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇക്കഴിഞ്ഞ
പ്രളയത്തോടനുബന്ധിച്ച്
സംസ്ഥാനത്ത് വനഭൂമിയുടെ
വിസ്തൃതിയില്‍ കുറവ്
വന്നിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
ചതുരശ്ര കിലോമീറ്റര്‍
കുറവാണ് ഉണ്ടായതെന്ന്
അറിയിക്കുമോ;
(ബി)
പ്രളയം
മൂലം ജീവഹാനി സംഭവിച്ച
ജീവജാലങ്ങളുടെ കണക്ക്
ലഭ്യമാക്കുമോ;
(സി)
പ്രളയം
മൂലം നഷ്ടമായ ആകെ
മരങ്ങളുടെ എണ്ണം
എത്രയാണ്; എത്ര രൂപയുടെ
നഷ്ടമാണ് ഇതുമൂലം
സംഭവിച്ചത്; വിശദാംശം
വ്യക്തമാക്കുമോ?
കേരളത്തിലെ
വനവിസ്തൃതി
4132.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
വനത്തിന്റെ ആകെ
വിസ്തൃതി എത്രയാണ്;
ജില്ല തിരിച്ചുള്ള
കണക്ക് വ്യക്തമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സംരക്ഷിത വനമേഖലയുടെ
വിസ്തൃതി
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;
വിശദവിവരം നല്‍കുമോ?
വനവിസ്തൃതി
വര്‍ദ്ധിപ്പിക്കുന്നതിനായി
പദ്ധതികള്‍
4133.
ശ്രീ.സി.മമ്മൂട്ടി
,,
കെ.എന്‍.എ ഖാദര്‍
,,
എം.ഉമ്മര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വനവിസ്തൃതിയില്‍
ക്രമാനുഗതമായ കുറവ്
വന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
വനവിസ്തൃതിയുടെ
അനുപാതം
വ്രദ്ധിപ്പിക്കുന്നതിനായി
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന
പദ്ധതികള്‍
വിശദമാക്കാമോ;
(സി)
വനവത്കരണ
പ്രവര്‍ത്തനങ്ങള്‍ക്കായി
കൂടുതല്‍ കേന്ദ്രസഹായം
ലഭ്യമാക്കുന്നതിനായി
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ഡി)
സംസ്ഥാനത്ത്
കൂടുതല്‍ കൃത്രിമ
വനങ്ങള്‍
സൃഷ്ടിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കാമോ?
വനഭൂമി
കൈയേറ്റം
ഒഴിപ്പിക്കുന്നതിനായി
നടപടികള്‍
4134.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനഭൂമി
കൈയേറ്റം
ഒഴിപ്പിക്കുന്നതിനായി ഈ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചു
എന്ന് വിശദമാക്കാമോ;
(ബി)
വനഭൂമി
കൈയേറി അനധികൃതമായി
താമസിക്കുന്ന
കുടുംബങ്ങളുടെ കണക്ക്
ശേഖരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ജില്ലാടിസ്ഥാനത്തില്‍
വിശദാംശം നല്‍കാമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
വനഭൂമി കൈയേറിയതിന്
ആര്‍ക്കെതിരെയെല്ലാം
കേസെടുത്തിട്ടുണ്ട്;
വിശദാംശം നല്‍കാമോ?
സാമൂഹ്യ
വനവല്‍ക്കരണ പദ്ധതികള്‍
4135.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സാമൂഹ്യ
വനവല്ക്കരണത്തിന്റെ
ഭാഗമായി നടപ്പിലാക്കി
വരുന്ന പദ്ധതികള്‍
എന്തെല്ലാമാണ്;
വിശദാംശം
വെളിപ്പെടുത്തുമോ;
(ബി)
2016-19
കാലയളവിൽ പ്രസ്തുത
പദ്ധതികള്‍ക്കായി
നീക്കിവച്ച ബജറ്റ്
വിഹിതം, ഓരോ വര്‍ഷവും
ചെലവഴിച്ച തുക
എന്നിവയുടെ വിശദാംശം
നല്‍കുമോ;
(സി)
പ്രസ്തുത
പദ്ധതികളുടെ
നാളിതുവരെയുള്ള
പ്രവര്‍ത്തനപുരോഗതിയുടെ
വിശദാംശം ലഭ്യമാക്കുമോ;
(ഡി)
പദ്ധതികളുടെ
പ്രവര്ത്തനപുരോഗതിയെക്കുറിച്ച്
കൃത്യമായ ഇടവേളകളില്‍
അവലോകനം
നടത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
വെളിപ്പെടുത്തുമോ?
വനസംരക്ഷണ
പദ്ധതികള്‍
4136.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വന്യജീവി
സങ്കേതങ്ങള്‍,
ദേശീയോദ്യാനങ്ങള്‍
എന്നിവയുള്‍പ്പെടെയുള്ള
വനമേഖലകളെ
സംരക്ഷിക്കുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
നിലവിലുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
കേന്ദ്രസഹായത്തോടെ
നടപ്പിലാക്കുന്ന
പദ്ധതികള്‍
ഏതെല്ലാമാണെന്ന്
വിശദമാക്കുമോ?
പരിസ്ഥിതി
ദിനാചരണത്തിന്റെ ഭാഗമായി
നടപ്പിലാക്കിയ പദ്ധതികള്‍
4137.
ശ്രീ.എം.ഉമ്മര്‍
ഡോ.എം.
കെ. മുനീര്‍
ശ്രീ.പി.കെ.ബഷീര്‍
,,
അബ്ദുല്‍ ഹമീദ് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ലാേക പരിസ്ഥിതി
ദിനാചരണത്തിന്റെ
ഭാഗമായി നടപ്പിലാക്കിയ
പദ്ധതികള്‍
വിശദമാക്കാമാേ;
(ബി)
വൃക്ഷത്തെെകള്‍
ആവശ്യമായ താേതില്‍
ഉല്പ്പാദിപ്പിക്കുന്നതിനാേ
വിതരണം ചെയ്യുന്നതിനാേ
കഴിഞ്ഞിട്ടില്ല എന്ന്
കരുതുന്നുണ്ടാേ;
വിശദമാക്കാമാേ;
(സി)
മൂന്ന്
കാേടി വൃക്ഷത്തൈകള്‍
ഉല്പ്പാദിപ്പിക്കുവാൻ
അമ്പത് കാേടി രൂപ
വകയിരുത്തേണ്ട
സ്ഥാനത്ത് പതിനാല്
കാേടി രൂപ മാത്രമേ
വകുപ്പിന്
ലഭ്യമാക്കുവാൻ
സാധിച്ചിട്ടുള്ളൂ
എന്നതിന്റെ സാഹചര്യം
വിലയിരുത്തിയിട്ടുണ്ടാേ;
വിശദമാക്കാമാേ?
കണ്ടല്‍ക്കാട്
സംരക്ഷണം
4138.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ടല്‍ക്കാട്
സംരക്ഷണത്തിന്
നിലവിലുളള പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
തൃശ്ശൂര്‍
സോഷ്യല്‍ ഫോറസ്ട്രി
ഡിവിഷനില്‍
കണ്ടല്‍ക്കാട്
സംരക്ഷിക്കുന്നതിന്റെ
ഭാഗമായി മണലൂര്‍
മണ്ഡലത്തിലെ പാവറട്ടി,
മുല്ലശ്ശേരി
പഞ്ചായത്തുകളില്‍ പുതിയ
കണ്ടല്‍ തൈകള്‍
വച്ചുപിടിപ്പിച്ചിട്ടുണ്ടോ
എന്ന് അറിയിക്കാമോ;
(സി)
പാവറട്ടി,
മുല്ലശ്ശേരി
പഞ്ചായത്തുകളിലെ
നിലവിലെ
കണ്ടല്‍ക്കാടിന്റെ
വിസ്തൃതി എത്രയാണ്
എന്നറിയിക്കാമോ?
സാമൂഹ്യവനവല്‍ക്കരണ
പദ്ധതി സംബന്ധിച്ച പഠനം
4139.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
അന്‍വര്‍ സാദത്ത്
,,
അനില്‍ അക്കര
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആഗോളതാപനം
മനുഷ്യരാശിക്ക്
ഭീഷണിയായ
സാഹചര്യത്തില്‍ ഇതിനെ
ചെറുക്കുന്നതിന് വനം
വകുപ്പിന്റെ
നേതൃത്വത്തില്‍
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ;
(ബി)
സാമൂഹ്യവനവല്‍ക്കരണ
പദ്ധതികളിലൂടെ
കോടിക്കണക്കിന്
വൃക്ഷത്തെെകള്‍ വര്‍ഷം
തോറും വിതരണം
ചെയ്യുന്നുവെങ്കിലും
അതിന്റെ പ്രയോജനം
എത്രമാത്രം ഉണ്ടെന്ന
കാര്യത്തില്‍
എന്തെങ്കിലും
വിലയിരുത്തലുകള്‍
നടത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
സാമൂഹ്യ
വനവല്ക്കരണരംഗത്ത്
ശരിയായ പഠനം
നടത്തുന്നതിനും
തദനുസൃതമായ മാറ്റങ്ങള്‍
വരുത്തുന്നതിനും നടപടി
സ്വീകരിക്കുമോ;
(ഡി)
നടീല്‍
വസ്തുക്കള്‍
ഉല്പാദിപ്പിക്കുന്നതിനും
നട്ട തെെകളുടെ
പരിപാലത്തിനും
തൊഴിലുറപ്പ് പദ്ധതി
പ്രകാരമുള്ള
തൊഴിലാളികളുടെ സേവനം
ഉപയോഗിക്കുന്ന കാര്യം
പരിഗണിക്കുമോ;
(ഇ)
അന്തരീക്ഷത്തിലുണ്ടാകുന്ന
കാര്‍ബണ്‍ അതിപ്രസരം
കുറയ്ക്കുന്നതിനായുള്ള
അവബോധം
സൃഷ്ടിക്കുന്നതില്‍
വകുപ്പ് നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ?
സാമൂഹ്യവനവല്ക്കരണത്തെക്കുറിച്ച്
ബോധവല്‍ക്കരണം
4140.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സ്കൂളുകള്‍,
കുടുംബശ്രീ
യൂണിറ്റുകള്‍ എന്നിവ
കേന്ദ്രീകരിച്ച്
സാമൂഹ്യവനവല്ക്കരണത്തെക്കുറിച്ചും
അതിന്റെ
പ്രാധാന്യത്തെക്കുറിച്ചും
ബോധവല്‍ക്കരണം
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
വനവിഭവങ്ങളിൽ
നിന്നുള്ള വരുമാനം
4141.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
,,
ജെയിംസ് മാത്യു
,,
എം. സ്വരാജ്
,,
കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നികുതിയേതര
വരുമാനമാര്‍ഗ്ഗങ്ങളില്‍
ഒരു പ്രധാന സ്രോതസ്സായി
വനങ്ങള്‍
എപ്രകാരമെല്ലാമാണ്
ഉപയോഗപ്പെടുന്നതെന്ന്
വിശദമാക്കാമോ;
(ബി)
തടിയില്‍
നിന്നും വര്‍ഷം തോറും
ലഭിക്കുന്ന വരുമാനം
എത്രയെന്ന്
കണക്കാക്കിയിട്ടുണ്ടോ;
(സി)
വനവിഭവങ്ങളെ
അടിസ്ഥാനമാക്കി
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്ന
ചെറുകിട വ്യവസായങ്ങള്‍
ഏതെല്ലാമാണ്;
(ഡി)
വനസംരക്ഷണ,വികസന,പരിപാലന
പ്രവര്‍ത്തനങ്ങളിലൂടെ
സംസ്ഥാനത്ത് കൂടുതല്‍
തൊഴില്‍ ദിനങ്ങള്‍
സൃഷ്ടിക്കാന്‍
സാധിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
വനം
വകുപ്പിന്റെ തടസ്സവാദം മൂലം
ഇടുക്കിയിൽ ആദിവാസികൾക്കുള്ള
ബുദ്ധിമുട്ട്
4142.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇടുക്കി
ജില്ലയിലെ ഉപ്പുതറ
ഗ്രാമപഞ്ചായത്തിന്
കീഴിലുള്ള കണ്ണംപടി,
കിഴുകാനം, മേമാരി
പ്രദേശങ്ങളിലും
വള്ളക്കടവ്
ഗ്രാമപഞ്ചായത്തിലുള്ള
വഞ്ചിവയല്‍
പട്ടികവര്‍ഗ്ഗ
സെറ്റില്‍മെന്റ്,
അറക്കുളം
ഗ്രാമപഞ്ചായത്തിലെ
മേമുട്ടം പട്ടികവര്‍ഗ്ഗ
സെറ്റില്‍മെന്റ്
എന്നിവിടങ്ങളിലും
വനാവകാശ രേഖ
ലഭ്യമായിട്ടുള്ള
ആദിവാസികളുടെ കൈവശ
ഭൂമിയില്‍ വികസന
പ്രവര്‍ത്തനങ്ങള്‍
നടത്തുന്നതിന് വനം
വകുപ്പ് തടസ്സം
സൃഷ്ടിക്കുന്നുവെന്നത്
വസ്തുതയാണോ;
(ബി)
ഇതുമൂലം
പ്രസ്തുത
സ്ഥലങ്ങളിലേക്കുള്ള
റോഡ് നിര്‍മ്മാണത്തിന്
വളരെയധികം ബുദ്ധിമുട്ട്
നേരിടുന്ന
സാഹചര്യത്തില്‍,
സ്കൂള്‍
കുട്ടികള്‍ക്കും,
രോഗികള്‍ക്കും
കാല്‍നടയായി
കിലോമീറ്ററോളം
സഞ്ചരിക്കേണ്ട അവസ്ഥ
സംജാതമായിട്ടുണ്ടോ
എന്നറിയിക്കുമോ;
(സി)
പട്ടികവര്‍ഗ്ഗ
വിഭാഗക്കാരുടെ
ഇതുമൂലമുളള
ബുദ്ധിമുട്ട്
പരിഹരിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ?
റോഡ്
വികസനത്തിന് മരം മുറിക്കാൻ
വനം വകുപ്പിന്റെ അനുമതി
T 4143.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൂന്നാര്‍
ഉള്‍പ്പെട്ടുവരുന്ന
കൊച്ചി-ധനുഷ്കോടി
ദേശീയപാതയുടെ വീതി
വര്‍ദ്ധിപ്പിക്കുന്നതുമായി
ബന്ധപ്പെട്ട് ദേവികുളം
ഡിവിഷന് കീഴില്‍ വരുന്ന
ഭാഗങ്ങളിലെ മരങ്ങള്‍
മുറിക്കുന്നതിന് വനം
വകുപ്പ് അനുവാദം
നൽകിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
പ്രവൃത്തി നിലവില്‍ ഏത്
ഘട്ടത്തിലാണെന്ന്
പരിശോധിച്ചിട്ടുണ്ടോ;വ്യക്തമാക്കാമോ;
(ബി)
മരം
മുറിക്കൽ സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിന്
വകുപ്പിന്റെ
ഭാഗത്തുനിന്നും
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
ശബരി
കുപ്പിവെള്ള പദ്ധതിക്കായി
നൽകിയ സ്ഥലം
4144.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പത്തനാപുരം
പുന്നലയില്‍ ശബരി
കുപ്പിവെള്ള
പദ്ധതിക്കായി വനം
വകുപ്പ് എത്ര സ്ഥലമാണ്
വനം വികസന
കോര്പ്പറേഷന്
പാട്ടത്തിന്
നല്‍കിയതെന്ന്
അറിയിക്കാമോ;
(ബി)
വനം
വികസന കോര്പ്പറേഷന്
പ്രസ്തുത പദ്ധതിക്കായി
ഇതിനകം എന്ത് തുക
ചെലവഴിച്ചുവെന്ന്
വെളിപ്പെടുത്താമോ;
(സി)
പദ്ധതി
ഫോറസ്റ്റ്
കണ്‍സര്‍വേഷന്‍
ആക്ടിന്റെ ലംഘനമാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതുസംബന്ധിച്ച് കേന്ദ്ര
വനം പരിസ്ഥിതി
മന്ത്രാലയം നല്കിയ
നിര്‍ദ്ദേശം
എന്താണെന്ന്
വ്യക്തമാക്കാമോ?
വൈക്കം
നിയോജകമണ്ഡലത്തിലെ കാവും
കുളവും സംരക്ഷിക്കല്‍ പദ്ധതി
4145.
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം വൈക്കം
നിയോജകമണ്ഡലത്തില്‍
കാവും കുളവും
സംരക്ഷിക്കല്‍ പദ്ധതി
പ്രകാരം എത്ര
കാവുകള്‍ക്കും
കുളങ്ങള്‍ക്കും ധനസഹായം
നല്കി എന്നും അവ
ഏതൊക്കെയാണെന്നും
വിശദമാക്കുമോ;
(ബി)
ഈ
പദ്ധതിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
നിലമ്പൂര്‍
ഫോറസ്റ്റ് ഡിവിഷന്
കോംപ്ലക്സ് സ്ഥിതി ചെയ്യുന്ന
ഭൂമി
4146.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലമ്പൂര്‍
ഫോറസ്റ്റ് ഡിവിഷന്
കോംപ്ലക്സ് സ്ഥിതി
ചെയ്യുന്ന ഭൂമി
റിസര്‍വ് വനമായി
വിജ്ഞാപനം
ചെയ്തിട്ടുണ്ടോ;
(ബി)
പ്രസ്തുത
ഭൂമി റിസര്‍വ് വനമായി
പ്രഖ്യാപിക്കുന്നതിന്
16.09.2014 തീയതിയില്‍
നല്കിയ പ്രൊപ്പോസലില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
പ്രൊപ്പോസലില്‍ 0.0660
ഹെക്ടര്‍ ഭൂമി
ഒഴിവാക്കിയാണോ
വിജ്ഞാപനത്തിന്
സമര്‍പ്പിച്ചതെന്ന്
വ്യക്തമാക്കാമോ;
(സി)
സി.എന്‍.ജി
റോഡിനോട് ചേര്‍ന്ന്
ഫോറസ്റ്റ്
കോംപ്ലക്സിന്റെ
മുന്‍വശത്ത് രണ്ട്
മീറ്റര്‍ വീതിയില്‍
ഭൂമി ഒഴിവാക്കിയാണോ
പ്രൊപ്പോസല്‍
സമര്‍പ്പിച്ചിട്ടുള്ളത്;
വിശദമാക്കാമോ?
പഴയന്നൂര്‍
ഗ്രാമപഞ്ചായത്തിലെ
റോഡുകള്‍ക്ക് വനംവകുപ്പിന്റെ
അനുമതി
4147.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പഴയന്നൂര്‍
ഗ്രാമപഞ്ചായത്തില്‍
വാര്‍ഡ് 17ലെ
കുമ്പളക്കോട്-മൊട്ടച്ചിക്കുന്ന്
റോഡ് 120 മീറ്റര്‍
കോണ്‍ക്രീറ്റിംഗ്,
വാര്‍ഡ് 16ലെ
നീലിക്കുളം റോഡ് 410
മീറ്റര്‍
കോണ്‍ക്രീറ്റിംഗ് എന്നീ
പ്രവൃത്തികള്ക്ക്തൃശൂര്
ഡി.എഫ്.ഒ. യില്‍
നിന്നും അനുമതി
കിട്ടുന്നതിനായി
പഴയന്നൂര്‍
ഗ്രാമപഞ്ചായത്ത്
സെക്രട്ടറി
സമര്‍പ്പിച്ച
അപേക്ഷയില്‍ തീര്‍പ്പ്
കല്പിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
അപേക്ഷകളില്‍ തീര്‍പ്പ്
കല്പിക്കുന്നതിന്
കാലതാമസം
നേരിടുന്നതിന്റെ കാരണം
എന്താണ്; വിശദാംശം
വ്യക്തമാക്കുമോ;
(സി)
അപേക്ഷകളില്‍
ഉടനെ തീര്‍പ്പ്
കല്പിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദാംശം
വ്യക്തമാക്കുമോ?
വയനാട്
കേന്ദ്രമായി കടുവ
സംരക്ഷണകേന്ദ്രം
4148.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വയനാട്
കേന്ദ്രമായി കടുവ
സംരക്ഷണകേന്ദ്രം
സ്ഥാപിക്കണമെന്ന്
സംസ്ഥാന സര്‍ക്കാര്‍
ദേശീയ കടുവ സംരക്ഷണ
അതോറിറ്റിയോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
(ബി)
എത്ര
ചതുരശ്ര കിലോമീറ്റര്‍
ഭൂമി കടുവ സങ്കേതമായി
പ്രഖ്യാപിക്കുവാനാണ്
നിര്‍ദ്ദേശിച്ചിട്ടുള്ളത്;
വിശദാംശം നല്‍കുമോ?
വന്യമൃഗാക്രമണം
കാരണം കര്‍ഷകജനത
അനുഭവിക്കുന്ന
ബുദ്ധിമുട്ടുകള്‍
4149.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വന്യമൃഗാക്രമണം
കാരണം കര്‍ഷക ജനത
അനുഭവിക്കുന്ന
ബുദ്ധിമുട്ടുകള്‍
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇവ ലഘൂകരിക്കാന്‍
സര്‍ക്കാര്‍ നടത്തിയ
ശ്രമങ്ങള്‍
വിശദമാക്കുമോ;
(ബി)
ഈ
വിഷയത്തെക്കുറിച്ച്
പഠിച്ച്
പരിഹാരമാര്‍ഗ്ഗങ്ങള്‍
നിര്‍ദ്ദേശിക്കുന്നതിനായി
സര്‍ക്കാര്‍ വിദഗ്ദ്ധ
സമിതിയെ
നിയോഗിച്ചിട്ടുണ്ടോ;
ഇതിനുള്ള ശ്രമങ്ങള്‍
നടക്കുന്നുണ്ടോ;
വിശദീകരിക്കുമോ;
(സി)
വന്യമൃഗങ്ങളുടെ
ആക്രമണത്തില്‍ കര്‍ഷകരെ
രക്ഷിക്കുന്നതിനും
കൃഷിനാശം തടയുന്നതിനും
ആയതിനു വേണ്ടത്ര
നഷ്ടപരിഹാരം
നല്‍കുന്നതിനും
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
വന്യമൃഗങ്ങളുടെ
ആക്രമണം
4150.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം 2019 മാര്‍ച്ച് 31
വരെ വന്യമൃഗങ്ങളുടെ
ആക്രമണത്തില്‍പ്പെട്ട്
എത്രപേര്‍ക്ക് ജീവഹാനി
സംഭവിച്ചിട്ടുണ്ട്;വിശദവിവരം
നല്‍കുമോ;
(ബി)
കോങ്ങാട്
മണ്ഡലത്തില്‍
ഇത്തരത്തില്‍
ആക്രമണത്തില്‍പ്പെട്ട്
എത്രപേര്‍ക്ക് ജീവഹാനി
സംഭവിച്ചിട്ടുണ്ട്;
ഇവരുടെ
കുടുംബങ്ങള്‍ക്ക്
സര്‍ക്കാര്‍
നല്‍കിയിട്ടുള്ള
സഹായങ്ങള്‍
ഉള്‍പ്പെടെയുള്ള
വിശദവിവരം നല്‍കുമോ;
(സി)
വനമേഖലയോടുകൂടിയ
പ്രദേശങ്ങളിലെ മനുഷ്യരെ
വന്യമൃഗങ്ങളുടെ
ആക്രമണത്തില്‍ നിന്ന്
രക്ഷിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികളുടെ വിശദവിവരം
നല്‍കുമോ?
വന്യമൃഗങ്ങളുടെ
ആക്രമണത്തിനുള്ള നഷ്ടപരിഹാരം
4151.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
വന്യമൃഗങ്ങളുടെ
ആക്രമണത്തില്‍
പരിക്കേല്‍ക്കുന്നവര്‍ക്കും
മരണപ്പെടുന്നവരുടെ
ആശ്രിതര്‍ക്കും
എന്തെല്ലാം
ആനുകൂല്യങ്ങളാണ്
പുതിയതായി
ഏര്‍പ്പെടുത്തിയിട്ടുള്ളത്?
വന്യമൃഗാക്രമണം
മൂലമുള്ള ദുരിതത്തെക്കുറിച്ച്
പഠിക്കാന്‍ കമ്മീഷന്
4152.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വന്യമൃഗാക്രമണം
മൂലം കര്‍ഷകര്‍
അനുഭവിക്കുന്ന
ദുരിതങ്ങളെക്കുറിച്ച്
പഠിക്കുന്നതിനും
പരിഹാരം
നിര്‍ദ്ദേശിക്കുന്നതിനും
വിദഗ്ദ്ധ കമ്മീഷനെ
നിയമിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(ബി)
ഇത്തരത്തില്‍
രൂപീകരിക്കുന്ന
കമ്മീഷനില്‍
ജനപ്രതിനിധികളെയും
കര്‍ഷക നേതാക്കളെയും
ഉള്‍പ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ?
വന്യമൃഗാക്രമണത്തില്‍
നിന്നും ജനങ്ങൾക്കും
കര്‍ഷകർക്കും സംരക്ഷണം
4153.
ശ്രീ.മോന്‍സ്
ജോസഫ്
,,
പി.ജെ.ജോസഫ്
,,
റോഷി അഗസ്റ്റിന്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സർക്കാർ അധികാരത്തിൽ
വന്നതിനുശേഷം
വന്യമൃഗാക്രമണത്തില്‍
കര്‍ഷകര്‍ക്കും
പൊതുജനങ്ങൾക്കും
ഉണ്ടായിട്ടുള്ള നഷ്ടം
സംബന്ധിച്ച വിവരം
ലഭ്യമാക്കാമോ;
(ബി)
വന്യമൃഗശല്യം
മൂലം ഉണ്ടാകുന്ന
കൃഷിനാശത്തിന്
കർഷകർക്ക് ഏതു
വിധേനയാണ് നഷ്ടപരിഹാരം
നൽകുന്നതെന്ന്
വിശദമാക്കാമോ;
(സി)
കർഷകർക്ക്
തൃപ്തികരമായ
രീതിയിലുള്ള
നഷ്ടപരിഹാരം
നല്കുന്നതിനുവേണ്ട
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
വന്യമൃഗാക്രമണത്തില്‍
നിന്നുള്ള സംരക്ഷണം
4154.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വന്യമൃഗാക്രമണത്തില്‍
നിന്നും ജനങ്ങളേയും
കര്‍ഷകരേയും കൃഷിയേയും
സംരക്ഷിക്കാന്‍
എന്തെല്ലാം നിയമങ്ങളാണ്
നിലവിലുളളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ സർക്കാരിന്റെ കാലത്ത്
വന്യമൃഗാക്രമണങ്ങളിൽ
കൃഷിനാശം
സംഭവിച്ചതിന്റെ
വിശദാംശങ്ങളും ആയതിന്റെ
ഭാഗമായി ഉണ്ടായ
നാശനഷ്ടങ്ങള്‍ക്ക്
ധനസഹായം നല്‍കിയതിന്റെ
വിശദാംശങ്ങളും
ലഭ്യമാക്കാമോ?
വന്യമൃഗാക്രമണങ്ങളില്പ്പെടുന്നവര്ക്ക്
സഹായം
4155.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വന്യമൃഗാക്രമണങ്ങളില്‍
മരണപ്പെടുന്നവരുടെ
ആശ്രിതര്‍ക്കായി
സഹായപദ്ധതികള്‍
എന്തെങ്കിലും
നിലവിലുണ്ടോ;
(ബി)
വന്യമൃഗങ്ങളുടെ
ആക്രമണത്തില്‍
ഗുരുതരമായി പരിക്കേറ്റ്
അവശരായി
മാറുന്നവര്‍ക്ക്
എന്തെങ്കിലും
സഹായപദ്ധതികള്‍
നിലവിലുണ്ടോ;
ഇല്ലെങ്കില്‍ ആയത്
നടപ്പിലാക്കുന്നതിനുള്ള
നടപടി സ്വീകരിക്കാമോ;
(സി)
വന്യമൃഗങ്ങളുടെ
ആക്രമണത്തില്‍ കൃഷി
നശിക്കുന്ന
കര്‍ഷകര്‍ക്ക്
ആശ്വാസമായി സര്‍ക്കാര്‍
സഹായങ്ങള്‍
എന്തെങ്കിലും
നല്കുന്നുണ്ടോ;
വിശദമാക്കാമോ?
മാംസത്തിന്റെ
ഗുണനിലവാരം ഉറപ്പാക്കാന്‍
സംവിധാനം
4156.
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാംസത്തിന്റെ
ഗുണനിലവാരം
ഉറപ്പാക്കാന്‍ ലെഗ്
ബാന്‍ഡിങ് സംവിധാനം
സംസ്ഥാനത്ത്
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(ബി)
ഈ
സംവിധാനം ഏതൊക്കെ
ജില്ലകളിലാണ്
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നത്
എന്നറിയിക്കാമോ;
(സി)
ഏതെല്ലാം
സ്ഥാപനങ്ങളുടെ
പിന്തുണയോടെയാണ് ഈ
പദ്ധതി
നടപ്പാക്കുന്നത്;
(ഡി)
ഇറച്ചിക്കോഴികളുടെ
തീറ്റയും രക്തവും
മാംസവും പരിശോധനയ്ക്ക്
വിധേയമാക്കുമോ;
ഇതിനുവേണ്ടി കോഡ്
ഘടിപ്പിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കാമോ?
കന്നുകാലി
വര്ഗോദ്ധാരണത്തിന്
നടത്തിവരുന്ന പദ്ധതികള്‍
4157.
ശ്രീ.അബ്ദുല്‍
ഹമീദ് പി.
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
പാറക്കല്‍ അബ്ദുല്ല
,,
പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കന്നുകാലി
വര്ഗോദ്ധാരണത്തിന്
മൃഗസംരക്ഷണ വകുപ്പ്
നടത്തിവരുന്ന
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
സംസ്ഥാനത്തെ
മൊത്തം
കാലിസമ്പത്തിന്റെ എത്ര
ശതമാനമാണ് സങ്കരയിനം
ഉള്ളത് എന്ന്
വ്യക്തമാക്കാമോ;
(സി)
2018-19
കാലയളവില്‍ പാലിന്റെ
പ്രതിശീര്‍ഷ ലഭ്യത
എത്രയാണ്;
(ഡി)
ഇറച്ചി-പാല്
ഉല്‍പ്പാദനത്തില്‍
സ്വയംപര്യാപ്തത
കൈവരിക്കാന്‍ നടപടികള്‍
ത്വരിതപ്പെടുത്തുമോ
എന്നറിയിക്കാമോ?
കന്നുകാലികളുടെ
കുറവ് പരിഹരിക്കാന്‍ പദ്ധതി
4158.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കന്നുകാലി
പ്രജനനത്തിന്
വന്‍പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടും
ഇവയുടെ എണ്ണത്തില്‍
പ്രതിവര്‍ഷം വലിയ കുറവ്
ഉണ്ടാകുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അതിന്റെ കാരണം
പരിശോധിച്ചിട്ടുണ്ടോ;
(ബി)
പശുക്കളുടെ
എണ്ണം ക്രമാതീതമായി
കുറയുന്നത്
പാലുല്പാദനത്തില്
സ്വയംപര്യാപ്തത
കൈവരിക്കുന്നതിന്
തടസ്സമാകുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
(സി)
കന്നുകാലികളുടെ
കുറവ് പരിഹരിക്കുവാന്‍
എന്തെങ്കിലും പുതിയ
പദ്ധതികള്‍ക്ക് രൂപം
നല്‍കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
കന്നുകാലികള്‍ക്ക്
ഇന്‍ഷുറന്‍സ്
4159.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൃഗസംരക്ഷണവകുപ്പ്
കന്നുകാലികള്‍ക്കായി
നടപ്പിലാക്കുന്ന
ഇന്‍ഷുറന്‍സ്
പദ്ധതികളുടെ വിശദാംശം
നല്‍കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
നാളിതുവരെ എത്ര
കന്നുകാലികളെ വിവിധ
ഇന്‍ഷുറന്‍സ്
പദ്ധതികളില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
പശുക്കുട്ടികള്‍ക്ക്
ശാസ്ത്രീയ പരിചരണം
4160.
ശ്രീ.ഇ.കെ.വിജയന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജനിക്കുന്ന മുഴുവന്‍
പശുക്കുട്ടികള്ക്കും
ശാസ്ത്രീയ പരിചരണം
ലഭ്യമാക്കുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വ്യക്തമാക്കുമോ;
(ബി)
കന്നുകുട്ടികളുടെ
വളര്‍ച്ച ലക്ഷ്യമിട്ട്
തീറ്റയുടെ ആവശ്യകത
ശാസ്ത്രീയമായി
കണക്കാക്കി സബ്സിഡി
നിരക്കില്‍ കാലിത്തീറ്റ
നല്‍കുന്നതിന് നടപടി
സ്വീകരിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(സി)
കന്നുകുട്ടി
പരിപാലനം, ഗോവര്‍ദ്ധിനി
പദ്ധതികളിലൂടെ
പശുക്കുട്ടികള്ക്കും
ക്ഷീരകര്‍ഷകര്‍ക്കും
ലഭ്യമാകുന്ന
സൗകര്യങ്ങളും
ആനുകൂല്യങ്ങളും
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
പശുക്കുട്ടികള്‍ക്ക്
ഇന്‍ഷ്വറന്‍സ് പരിരക്ഷ
ലഭ്യമാക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ
വിശദവിവരങ്ങള്‍
ലഭ്യമാക്കുമോ?
കാലിത്തീറ്റയ്ക്കായി
കൃഷിചെയ്യപ്പെടുന്ന
തീറ്റപ്പുല്ല് ഇനങ്ങള്‍
4161.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാലിത്തീറ്റയ്ക്കായി
ഉപയോഗിക്കുന്ന
തീറ്റപ്പുല്ല് ഇനങ്ങള്‍
മൃഗസംരക്ഷണ വകുപ്പിന്
കീഴില്‍ കൃഷി
ചെയ്യുന്നതിന് പദ്ധതി
ആവിഷ്ക്കരിക്കുമോ
എന്നറിയിക്കാമോ;
(ബി)
തീറ്റപ്പുല്ല്
കൃഷി ചെയ്യുന്നതിന്
കര്‍ഷകര്‍ക്ക് ആവശ്യമായ
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
നല്കാന് നടപടി
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കാമോ?
നാടന്‍
കോഴികളുടെ ഉല്‍പ്പാദനം
പ്രോത്സാഹിപ്പിക്കുന്നതിന്
നടപടി
4162.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹോര്‍മോണ്‍
കുത്തിവച്ച്
വളര്‍ത്തുന്ന
ബ്രോയിലര്‍ കോഴികള്‍
ആരോഗ്യത്തിന്
ഹാനികരമാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
നല്ലയിനം
നാടന്‍ കോഴികളുടെ
ഉല്‍പ്പാദനം
കര്‍ഷകര്‍ക്കിടയില്‍
പ്രോത്സാഹിപ്പിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
(സി)
ഗ്രാമപ്രിയ,
ഗ്രാമലക്ഷ്മി
ഇനങ്ങളില്‍പ്പെട്ട
കോഴികളെ മൃഗസംരക്ഷണ
വകുപ്പിന്റെ ഏതെല്ലാം
ഫാമുകള്‍ വഴി വിതരണം
ചെയ്യുന്നുണ്ട് എന്ന്
വ്യക്തമാക്കാമോ;
(ഡി)
കൂടുതല്‍
ഇടങ്ങളില്‍ ഇത്തരം
കോഴികളുടെ വില്‍പ്പന
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
മലപ്പുറം
ജില്ലയിലെ കോഴിവളര്‍ത്തല്‍
കേന്ദ്രങ്ങള്‍
4163.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൃഗസംരക്ഷണ
വകുപ്പിന് കീഴില്‍
മലപ്പുറം ജില്ലയില്‍
എത്ര പ്രാദേശിക
കോഴിവളര്‍ത്തല്‍
കേന്ദ്രങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ജില്ലയില്‍
കൂടുതല്‍
കോഴിവളര്‍ത്തല്‍
കേന്ദ്രങ്ങള്‍
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(സി)
സങ്കരയിനം
കോഴികളെ
വളര്‍ത്തുന്നതിന്
കര്‍ഷകര്‍ക്ക്
പ്രോത്സാഹനവും
മാര്‍ഗ്ഗനിര്‍ദ്ദേശവും
നല്കാന് നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
സംസ്ഥാനത്തെ
കാേഴി ഇറച്ചി ഉല്പാദനം
4164.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാേഴികര്ഷകരെയും
ഉപഭാേക്താക്കളെയും
ഇതരസംസ്ഥാന ലാേബികള്
ചൂഷണം ചെയ്യുന്നതും
കാേഴി ഇറച്ചി വില
ക്രമാതീതമായി
വര്‍ദ്ധിക്കുന്ന
സാഹചര്യം
ഉണ്ടാക്കുന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
(ബി)
എങ്കില്‍
ഇത് തടയുവാന്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍ എന്തെന്ന്
വ്യക്തമാക്കുമാേ;
(സി)
സംസ്ഥാനത്ത്
ദെെനംദിനം അവശ്യം
വരുന്ന കാേഴി ഇറച്ചി
എത്രയാണ്; ഇതില്‍
സംസ്ഥാന ഉത്പാദനം എത്ര;
മറ്റ് സംസ്ഥാനങ്ങളെ
ആശ്രയിക്കേണ്ടി വരുന്ന
അളവ് എത്ര;
വിശദമാക്കാമോ;
(ഡി)
സംസ്ഥാനത്ത്
നിലവിലുള്ള കാേഴി
കര്‍ഷകരുടെ എണ്ണം
എത്രയെന്ന്
അറിയിക്കാമോ?
കോഴിവളര്‍ത്തല്‍
യൂണിറ്റുകള്‍
4165.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കോഴിവളര്‍ത്തല്‍
യൂണിറ്റുകള്‍
പ്രവര്‍ത്തിച്ചുവരുന്നത്
കാര്‍ഷിക യൂണിറ്റ്
ആയാണോ വ്യാവസായിക
യൂണിറ്റ് ആയാണോ എന്ന്
വ്യക്തമാക്കുമോ;
(ബി)
എത്ര
ചെറുകിട
കോഴിവളര്‍ത്തല്‍
കേന്ദ്രങ്ങള്‍ നിലവില്‍
പ്രവര്‍ത്തിച്ചുവരുന്നുവെന്നും
പ്രസ്തുത
യൂണിറ്റുകളില്‍ എത്ര
പേര്‍ക്ക് തൊഴില്‍
ലഭിയ്ക്കുന്നുവെന്നും
അറിയിക്കുമോ?
മീറ്റ്
പ്രോഡക്ട്സ് ഓഫ് ഇന്ത്യയുടെ
പ്രവര്‍ത്തനങ്ങള്‍
4166.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിന്
ആവശ്യമായ ഇറച്ചിയുടെ
ലഭ്യത
ഉറപ്പുവരുത്തുന്നതിന്
മീറ്റ് പ്രോഡക്ട്സ് ഓഫ്
ഇന്ത്യ നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ;
(ബി)
മൂല്യവര്‍ദ്ധിത
ഉല്പന്നങ്ങള്
സംസ്ക്കരിക്കുവാനുള്ള
പുതിയ പ്ലാന്റ്
തുടങ്ങുവാന്‍ മീറ്റ്
പ്രോഡക്ട്സ് ഓഫ് ഇന്ത്യ
തീരുമാനിച്ചിട്ടുണ്ടോ;
അതിനായുള്ള
നടപടിക്രമങ്ങള്‍ ഏത്
ഘട്ടത്തിലാണ്;
(സി)
കശാപ്പിനായുള്ള
മൃഗങ്ങളെ
സ്വന്തമായിത്തന്നെ
വളര്‍ത്തിയെടുക്കുന്നതിന്
കമ്പനി പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
വൈവിധ്യവല്‍ക്കരണം,
പ്രവര്‍ത്തന
വികേന്ദ്രീകരണം
എന്നിവയിലൂടെ കമ്പനി
ഇതിനകം നേട്ടങ്ങള്‍
കൈവരിച്ചിട്ടുണ്ടോ;
എങ്കില്‍ കമ്പനിയുടെ
പ്രവർത്തനം കൂടുതല്‍
മേഖലയിലേക്ക്
വ്യാപിപ്പിക്കുവാനായി
ശ്രമങ്ങള്‍
നടത്തുമോയെന്ന്
വ്യക്തമാക്കുമോ?
കോഴിക്കോട്
ലൈവ് സ്റ്റോക്ക്
ഇന്‍സ്പെക്ടര്‍ തസ്തികയിലെ
ഒഴിവുകള്‍
4167.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയില്‍ നിലവിലുള്ള
ലൈവ് സ്റ്റോക്ക്
ഇന്‍സ്പെക്ടര്‍ റാങ്ക്
ലിസ്റ്റില്‍ നിന്ന്
നാളിതുവരെ എത്ര
നിയമനങ്ങള്‍
നടത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
കഴിഞ്ഞ
ഒരു വര്‍ഷത്തിനിടയില്‍
എത്ര പുതിയ ഒഴിവുകള്‍
പി.എസ്.സി. ക്ക്
റിപ്പോര്‍ട്ടുചെയ്തു;
ഇനി എത്ര ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്യാനുണ്ട് എന്ന്
അറിയിക്കുമോ;
(സി)
വിമുക്ത
ഭടന്മാര്ക്ക് വേണ്ടി
നീക്കിവച്ചതില്‍ ഇനിയും
നിയമനം നടത്താനുള്ള
എത്ര ഒഴിവുകള്‍
ഉണ്ടെന്ന് പറയാമോ;
(ഡി)
വിമുക്ത
ഭടന്മാരുടെ
അഭാവത്തില്‍ പൊതു
റാങ്ക് ലിസ്റ്റിൽ
നിന്ന് പ്രസ്തുത
ഒഴിവുകള്‍ നികത്തുമോ
എന്ന് വ്യക്തമാക്കുമോ?
നാദാപുരം
മണ്ഡലത്തിലെ വെറ്ററിനറി
ഡോക്ടര്‍മാരുടെ ഒഴിവുകള്‍
4168.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാദാപുരം
മണ്ഡലത്തില്‍
വെറ്ററിനറി
ഡോക്ടര്‍മാരുടെ
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏതൊക്കെ
പഞ്ചായത്തുകളില്‍
എന്ന് അറിയിക്കുമോ;
(ബി)
ഒഴിവുകള്‍
നികത്താന്‍ എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കാമോ?
പാറശ്ശാല
മണ്ഡലത്തിലെ മൃഗാശുപത്രികളുടെ
അടിസ്ഥാനസൗകര്യവികസനം
4169.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാറശ്ശാല
മണ്ഡലത്തില്‍
സ്വന്തമായി
കെട്ടിടമില്ലാത്ത എത്ര
മൃഗാശുപത്രികള്‍ ഉണ്ട്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
മണ്ഡലത്തില്‍
ആകെ എത്ര
മൃഗാശുപത്രികള്‍ ഉണ്ട്;
ഏതൊക്കെ ആശുപത്രികളില്‍
രാത്രികാല ചികിത്സാ
സൗകര്യം
ഏര്‍പ്പെടുത്തിയിട്ടുണ്ട്;
വിശദമാക്കാമോ;
(സി)
പ്രസ്തുത
മണ്ഡലത്തിലെ
മൃഗാശുപത്രികളിലെ
അടിസ്ഥാനസൗകര്യ
വികസനത്തിന്റെ ഭാഗമായി
ഈ സര്‍ക്കാരിന്‍െറ
കാലയളവില്‍ എന്തൊക്കെ
പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുള്ളത്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
വയനാട്ടിൽ
പ്രളയത്തില്‍
വളര്‍ത്തുമൃഗങ്ങള്‍
നഷ്ടപ്പെട്ടവര്‍
4170.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയത്തില്‍
വളര്‍ത്തുമൃഗങ്ങള്‍
നഷ്ടപ്പെട്ട വയനാട്
ജില്ലയിലെ എത്ര
പേര്‍ക്ക് നാളിതുവരെ
ധനസഹായം
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
മാനന്തവാടി
മണ്ഡലത്തില്‍
വളര്‍ത്തുമൃഗങ്ങള്‍
നഷ്ടപ്പെട്ടതിന്
നഷ്ടപരിഹാരമായി ധനസഹായം
ലഭിച്ച വ്യക്തികളുടെ
വിശദാംശങ്ങള്‍
പഞ്ചായത്ത്/മുനിസിപ്പാലിറ്റി
തിരിച്ച്
ലഭ്യമാക്കാമോ;
(സി)
നഷ്ടപരിഹാരത്തുക
വിതരണം ചെയ്യുന്നത്
പൂര്‍ത്തിയായിട്ടുണ്ടോ;
വിശദമാക്കാമോ?
ചാലക്കുടി,
കൊരട്ടി എന്നിവിടങ്ങളിലെ
മൃഗാശുപത്രികള്‍
4171.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
വെറ്ററിനറി
ഹോസ്പിറ്റല്‍
പോളിക്ലിനിക് ആയി
ഉയര്‍ത്തി കൂടുതല്‍
അടിസ്ഥാന സൗകര്യങ്ങള്‍
ഒരുക്കുന്നതിനും
സ്റ്റാഫിനെ
നിയമിക്കുന്നതിനും
ആവശ്യമായ നടപടി
സ്വീകരിക്കുമോ;
(ബി)
കാലപ്പഴക്കം
മൂലം ജീര്‍ണ്ണിച്ച
കെട്ടിടങ്ങളില്‍
പ്രവര്‍ത്തിച്ചുവരുന്ന
ചാലക്കുടി, കൊരട്ടി
എന്നിവിടങ്ങളിലെ
മൃഗാശുപത്രികള്‍ക്ക്
പുതിയ കെട്ടിടം
നിര്‍മ്മിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
ചാലക്കുടി
മൃഗാശുപത്രിക്ക് പുതിയ
കെട്ടിടം
നിര്‍മ്മിക്കുന്നതിനായി
സമര്‍പ്പിച്ചിട്ടുള്ള
എസ്റ്റിമേറ്റിന്
അംഗീകാരം നല്കി അനുമതി
ലഭ്യമാക്കുന്നതിനും തുക
അനുവദിക്കുന്നതിനും
സത്വര നടപടികള്‍
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
പെരിന്തല്‍മണ്ണ
മണ്ഡലത്തില്‍ മൃഗസംരക്ഷണ
വകുപ്പിന്റെ പദ്ധതികള്‍
4172.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം പെരിന്തല്‍മണ്ണ
നിയോജകമണ്ഡലത്തില്‍
മൃഗസംരക്ഷണ വകുപ്പു
മുഖേന എന്തെല്ലാം
പദ്ധതികള്‍
നടപ്പിലാക്കിയിട്ടുണ്ട്;
(ബി)
ഓരോ
പദ്ധതിയ്ക്കുമായി ആകെ
എത്ര തുക
ചെലവഴിച്ചിട്ടുണ്ട്;
വിശദമാക്കുമോ;
(സി)
2019-20
വര്‍ഷത്തില്‍
എന്തെല്ലാം പദ്ധതികള്‍,
ഏതെല്ലാം
പഞ്ചായത്തുകളില്‍/
മുനിസിപാലിറ്റികളില്‍
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ട്;
വിശദമാക്കുമോ?
ക്ഷീരവികസന
വകുപ്പിലെ തസ്തിക
പുനര്‍വിന്യാസം
4173.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയില്‍ നിന്നും
ക്ഷീരവികസന
വകുപ്പിന്‍െറ
ഏതെങ്കിലും തസ്തികകള്‍
ജില്ലയ്ക്ക് പുറത്ത്
വിന്യസിക്കുന്നത്
പരിഗണനയിലുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഏതൊക്കെ യൂണിറ്റുകളില്‍
നിന്ന് ഏതൊക്കെ
തസ്തികകളാണ് ഇങ്ങനെ
വിന്യസിക്കുന്നത്; ആയത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ?
ക്ഷീരവികസന
പദ്ധതികള്‍
4174.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ക്ഷീരവികസനത്തിന്
എന്തൊക്കെ പദ്ധതികള്‍
സര്‍ക്കാര്‍
നടത്തിവരുന്നുണ്ടെന്ന്
വിശദമാക്കാമോ;
(ബി)
ക്ഷീരകര്‍ഷകര്‍ക്കായി
പുതുതായി ആരംഭിക്കാന്‍
ഉദേശിക്കുന്ന
പദ്ധതികള്‍ എന്തൊക്കെ
എന്ന് വ്യക്തമാക്കാമോ;
(സി)
നാദാപുരം
മണ്ഡലത്തില്‍
നടപ്പിലാക്കിവരുന്ന
ക്ഷീരവികസന പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ഡി)
മുൻപ്
മണ്ഡലത്തില്‍
നടപ്പിലാക്കിയിരുന്നതും
എന്നാല്‍ കഴിഞ്ഞ വര്‍ഷം
നിര്‍ത്തലാക്കിയതുമായ
ഡയറി സോണ്‍ പദ്ധതി ഈ
വര്‍ഷം
പുനഃസ്ഥാപിക്കുന്നതിനുവേണ്ട
നടപടി സ്വീകരിക്കുമോ;
(ഇ)
ഏതൊക്കെ
ബ്ലോക്കുകളില്‍ ഡയറി
സോണ്‍ പദ്ധതി
നിലവിലുണ്ടെന്ന്
വ്യക്തമാക്കാമോ?
ക്ഷീരവികസന
വകുപ്പിന്റെ പുന:സംഘടന
4175.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ക്ഷീരവികസന
വകുപ്പിന്റെ പുന:സംഘടന
ആലാേചനയിലുണ്ടാേ
എന്നറിയിക്കാമോ;
(ബി)
മലബാര്‍
മേഖലയിലെ ക്ഷീരവികസന
യൂണിറ്റുകളില്‍
ഉദ്യാേഗസ്ഥരുടെ കുറവ്
നേരിടുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
ഉണ്ടെങ്കില്‍
ഉദ്യാേഗസ്ഥക്ഷാമം
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
ആണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
പാലുല്പ്പാദനത്തിനനുസരിച്ച്
ക്ഷീരവികസന
യൂണിറ്റുകളിലെ
ഉദ്യാേഗസ്ഥ സംവിധാനം
പുന:സംഘടിപ്പിച്ച്
പാലുല്‍പ്പാദനം കുറഞ്ഞ
യൂണിറ്റുകളില്‍ നിന്ന്
ഉദ്യാേഗസ്ഥരെ
പുനര്‍വിന്യസിക്കാനുള്ള
നടപടികള്‍
സ്വീകരിക്കുമോ എന്ന്
വെളിപ്പെടുത്താമോ?
പാല്
ഗുണനിലവാര പരിശാേധനാ
ചെക്ക്പാേസ്റ്റുകളും
ലബാേറട്ടറികളും
4176.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പാല് ഗുണനിലവാര
പരിശാേധനയ്ക്കായി എത്ര
ചെക്ക്പാേസ്റ്റുകള്
പ്രവര്‍ത്തിക്കുന്നുണ്ട്;
(ബി)
പ്രസ്തുത
ചെക്ക്പാേസ്റ്റുകളുടെ
പ്രവര്‍ത്തനത്തില്‍
പാേരായ്മയുള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
ഉണ്ടെങ്കില്‍ അവയുടെ
പ്രവര്‍ത്തനം
ക്രിയാത്മകമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
പാല്
പരിശാേധനാ
ലബാേറട്ടറികളിലെ
ടെക്നിക്കല്‍
ഉദ്യാേഗസ്ഥരുടെ കുറവ്
സൃഷ്ടിക്കുന്ന
പ്രതിസന്ധി സംബന്ധിച്ച്
വിലയിരുത്തല്‍
നടത്തിയിട്ടുണ്ടാേ;
ഉണ്ടെങ്കില്‍ അത്
പരിഹരിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമാേ;
(ഡി)
പാല്
പരിശാേധനാ
ലബാേറട്ടറികളുടെ
മേല്നാേട്ടത്തിനും
കൃത്യമായ
നടത്തിപ്പിനുമായി
ക്വാളിറ്റി
കണ്‍ട്രാേള്‍
ഓഫീസര്‍മാരുടെ തസ്തിക
സൃഷ്ടിക്കുന്നത്
പരിഗണനയില്‍ ഉണ്ടാേ
എന്നറിയിക്കാമോ?
മില്‍മയുടെ
പാല് സംഭരണം
4177.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മില്‍മയുടെ
കേരളത്തിലെ ശരാശരി
പാല് സംഭരണം
എത്രയാണെന്നും ഓരോ
മേഖലയുടെയും
സംഭരണമെത്രയാണെന്നും
വിശദമാക്കുമോ;
(ബി)
മില്‍മ
അന്യസംസ്ഥാനങ്ങളില്‍
നിന്ന് പാലും പാല്
ഉല്‍പ്പന്നങ്ങളും
ഇറക്കുമതി
ചെയ്യുന്നുണ്ടോ
എന്നറിയിക്കാമോ ;
(സി)
പാലിന്റെ
സംഭരണ വിലയില്‍
കാലാനുസൃതമായി മാറ്റം
വരുത്തുന്നതിനും
കൂടുതല്‍ കര്‍ഷകരെ
ക്ഷീരോത്പാദന
മേഖലയിലേക്ക്
ആകര്‍ഷിക്കുന്നതിനും
ആവശ്യമായ നടപടി
സ്വീകരിക്കുമോ;
വിശദമാക്കുമോ?
മില്‍മയുടെ
പുതിയ പദ്ധതികൾ
4178.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വെെറ്റമിന്‍
എ, ബി എന്നിവ ചേര്‍ന്ന
പാല്
പുറത്തിറക്കുവാന്‍
മില്‍മ
തീരുമാനിച്ചിട്ടുണ്ടോ;
ഇപ്രകാരം വെെറ്റമിന്‍
ചേര്‍ന്ന പാലിന്
അധികവില ഇൗടാക്കുവാന്
നിര്‍ദ്ദേശിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ;
(ബി)
മില്‍മയുടെ
പാലും മറ്റ്
ഉല്‍പ്പന്നങ്ങളും
ഓണ്‍ലെെന്‍ വഴി
ഉപഭോക്താക്കളില്‍
എത്തിക്കുന്നതിന്
എന്തെങ്കിലും പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(സി)
ദിവസങ്ങളോളം
കേടാകാതിരിക്കുന്ന
ലോംഗ് ലെെഫ് പാല്
പുറത്തിറക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ അതിനായുളള
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ?
പ്രളയ
ദുരിതാശ്വാസ നിധിയില്‍
നിന്നും ക്ഷീരകര്‍ഷകര്‍ക്ക്
ചെലവഴിച്ച തുക
4179.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018
ഓഗസ്റ്റ് മാസത്തില്‍
ഉണ്ടായ പ്രളയത്തില്‍
എത്ര
കന്നുകാലികള്‍ക്കാണ്
ജീവന് നഷ്ടപ്പെട്ടത്
എന്ന്
വെളിപ്പെടുത്താമോ;
(ബി)
സംസ്ഥാനത്തെ
പ്രളയ ദുരിതാശ്വാസ
നിധിയില്‍ നിന്നും എത്ര
ക്ഷീരകര്‍ഷകര്‍ക്ക്
എത്ര കോടി രൂപ
ചെലവഴിച്ചു എന്ന്
വ്യക്തമാക്കാമോ?
മലപ്പുറം
ജില്ലയിലെ
ക്ഷീരവികസനസൊസൈറ്റികള്
4180.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയില്‍ നിലവില്‍
എത്ര ക്ഷീരവികസന
സൊസൈറ്റികള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
അവ ഏതെല്ലാം എന്ന്
അറിയിക്കാമോ;
(ബി)
ജില്ലയില്‍
ക്ഷീരവികസന
സൊസൈറ്റികള്‍ അംഗീകാരം
ലഭിക്കുന്നതിന് വേണ്ടി
അപേക്ഷ നല്കി
കാത്തിരിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
ഇത്തരം
ക്ഷീരവികസന
സൊസൈറ്റികളുടെ അപേക്ഷ
അംഗീകരിക്കാതിരിക്കുന്നതിന്റെ
കാരണം വ്യക്തമാക്കാമോ;
(ഡി)
പുതുതായി
ക്ഷീരവികസന
സൊസൈറ്റിക്ക് അംഗീകാരം
നല്‍കുന്നതിനുളള
മാനദണ്ഡം
വ്യക്തമാക്കാമോ?
വര്‍ക്കല
മണ്ഡലത്തില്‍ ക്ഷീര ഗ്രാമം
പദ്ധതി
4181.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വര്‍ക്കല
മണ്ഡലത്തിലെ ഏതെങ്കിലും
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍ ക്ഷീര
ഗ്രാമം പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
വര്‍ക്കല മണ്ഡലത്തിലെ
ഗ്രാമ
പഞ്ചായത്തുകളില്‍
പ്രസ്തുത പദ്ധതി
നടപ്പിലാക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
പാലക്കാട്
ജില്ലയിലെ ക്ഷീരഗ്രാമം പദ്ധതി
4182.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പാലക്കാട്
ജില്ലയില്‍ ഏതെല്ലാം
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍
ക്ഷീരഗ്രാമം പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടെന്നും
അതുവഴി കെെവരിക്കാന്‍
സാധിച്ച നേട്ടങ്ങള്‍
എന്തെല്ലാമാണെന്നും
വിശദമാക്കുമോ?
കാസര്‍ഗോഡ്
നഗരസഭയിലെ ക്ഷീരകര്‍ഷകരുടെ
പ്രശ്നങ്ങള്‍
4183.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
നഗരസഭയുടെ പരിധിയില്‍
എത്ര
ക്ഷീരകര്ഷകരുണ്ടെന്ന്
അറിയിക്കുമോ;
(ബി)
നഗരത്തിലെ
ക്ഷീരകര്‍ഷകര്‍
അഭിമുഖീകരിക്കുന്ന
പ്രശ്നങ്ങള്‍
എന്തൊക്കെയാണെന്ന്
മനസ്സിലാക്കിയിട്ടുണ്ടോ;
എങ്കില്‍ ഇത്
പരിഹരിക്കാന്‍ എന്ത്
നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
പാല്
സംരക്ഷിക്കുന്നതിനും
വിതരണം ചെയ്യുന്നതിനും
നഗരത്തില്‍ ക്ഷീരസഹകരണ
സംഘം നിലവിലുണ്ടോ;
ഇല്ലെങ്കില്‍ ആയത്
സ്ഥാപിക്കാന്‍ നടപടി
സ്വീകരിക്കുമോ;
(ഡി)
ചാണകവളം
സംഭരിക്കാനുള്ള
സംവിധാനം കാസര്‍ഗോഡ്
നഗരത്തിലുണ്ടോ;
ഇല്ലെങ്കില്‍ പ്രസ്തുത
സംവിധാനം എപ്പോള്‍
നിലവില്‍ വരുമെന്ന്
വ്യക്തമാക്കാമോ?
മൃഗശാലകളിലെ
മൃഗങ്ങളുടെ പരിപാലനം
4184.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൃഗശാലകളില്‍
കൂട്ടിലടച്ച്
പാര്‍പ്പിച്ചിരിക്കുന്ന
മൃഗങ്ങളുടെ
പരിപാലനത്തിലുള്ള
കുറവുകള്‍
പരിഹരിക്കണമെന്ന
കംപ്ട്രോളര്‍ ആന്റ്
ഓഡിറ്റര്‍ ജനറലിന്റെ
കണ്ടെത്തലുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അവ
പരിഹരിക്കുവാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ജനിതകമായി
ആരോഗ്യമുള്ള മൃഗങ്ങളെ
വാര്‍ത്തെടുക്കുവാന്‍
സ്വീകരിച്ച നടപടികള്‍
അറിയിക്കുമോ;
(സി)
കേന്ദ്ര
മൃഗശാല അധികാരികള്‍
നിര്‍ദ്ദേശിച്ചിരിക്കുന്ന
നിബന്ധനകള്‍
സംസ്ഥാനത്തെ മൃഗശാലകള്‍
പാലിക്കുന്നില്ലെന്ന
കാര്യം പരിശോധിക്കുമോ;
വ്യക്തമാക്കുമോ?
മൃഗശാലകളുടെ
നവീകരണം
4185.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൃഗശാലകളുടെ
നവീകരണത്തിനും കൂടുതല്‍
സന്ദര്‍ശകരെ
ആകര്‍ഷിക്കുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ;
(ബി)
അന്താരാഷ്ട്ര
മാതൃകകള്‍
അടിസ്ഥാനമാക്കി
മൃഗശാലകള്‍
ആധുനികവത്കരിക്കുന്നതിന്
മാസ്റ്റര്‍ പ്ലാന്‍
തയ്യാറാക്കുമോ;
വിശദാംശം നല്‍കാമോ?
തിരുവനന്തപുരം
മൃഗശാല മാറ്റി സ്ഥാപിക്കുന്ന
നടപടി
4186.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
തിരുവനന്തപുരം
മൃഗശാല നഗരത്തിന്
പുറത്ത് കൂടുതല്‍
സൗകര്യത്തോടെ മാറ്റി
സ്ഥാപിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?