മാവേലിസ്റ്റോര്‍
വഴി വിതരണം ചെയ്യുന്ന
ഭക്ഷ്യസാധനങ്ങള്‍
3723.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മാവേലിസ്റ്റോര്‍ വഴി
വിതരണം ചെയ്യുന്ന
ഭക്ഷ്യസാധനങ്ങളില്‍
ഏതൊക്കെ
സാധനങ്ങള്‍ക്കാണ് വില
കുറച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(ബി)
മാവേലിസ്റ്റോര്‍
വഴി വീട്ടുപകരണങ്ങള്‍
ഉള്‍പ്പെടെയുളളവ വിതരണം
ചെയ്യാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ?
ഗീവ്
അപ് പദ്ധതി പ്രകാരം റേഷന്‍
ഉപേക്ഷിച്ചവര്‍
3724.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
ഉപേക്ഷിക്കുവാനുള്ള
ഗീവ് അപ് പദ്ധതി
സംസ്ഥാനത്ത്
ആരംഭിച്ചിട്ടുണ്ടോ;
(ബി)
ഇതുപ്രകാരം
ഇതിനകം എത്ര
കുടുംബങ്ങള്‍ റേഷന്‍
വേണ്ട എന്ന്
തീരുമാനിച്ചിട്ടുണ്ട്;
(സി)
ഈ
വര്‍ഷം ജനുവരി മുതല്‍
മൂന്നു മാസം റേഷന്‍
വാങ്ങാത്തതായി
എഴുപതിനായിരം
കുടുംബങ്ങള്‍ ഉണ്ടെന്ന
വാര്‍ത്തയുടെ
അടിസ്ഥാനത്തില്‍ ഇത്തരം
കാര്‍ഡ് ഉടമകളെ
കുറിച്ച് വകുപ്പ്
തലത്തില്‍ അന്വേഷണം
നടത്തി അവരെ
ഒഴിവാക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
വിശദമാക്കുമോ?
പോഷക
ആഹാരം ഉറപ്പുവരുത്തുന്നതിന്
പദ്ധതി
3725.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിശപ്പുരഹിത സാഹചര്യം
സൃഷ്ടിക്കുന്നതിന്
ഭക്ഷ്യവകുപ്പ്
എന്തങ്കിലും പദ്ധതി
ആവിഷ്ക്കരിച്ച്
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദവിവരം
ലഭ്യമാക്കുമോ;
(ബി)
ഇപ്പോഴും
അര്‍ദ്ധപട്ടിണിക്കാരായി
കഴിയേണ്ടിവരുന്ന
മത്സ്യതൊഴിലാളികള്‍ക്കും
ആദിവാസി മേഖലയിലെ
കുടുംബങ്ങള്‍ക്കുമായി
ഭക്ഷണം
ഉറപ്പുവരുത്തുന്നതിന്
എന്തെങ്കിലും പദ്ധതി
നിലവിലുണ്ടോ; വിശദാംശം
അറിയിക്കുമോ;
(സി)
ക്ഷേമരാഷ്ട്ര
സങ്കല്പം നിലനിര്‍ത്തി
പോഷക ആഹാരം
ഉറപ്പുവരുത്തുന്നതിനായി
സമഗ്രമായ പദ്ധതി
ആവിഷ്ക്കരിച്ച്
ആവശ്യമായ
ഇടങ്ങളിലെല്ലാം
നടപ്പിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ഭക്ഷ്യ
ഗവേഷണ വികസന കൗണ്‍സിലിന്റെ
പ്രവര്‍ത്തനങ്ങള്‍
3726.
ശ്രീ.സജി
ചെറിയാന്
,,
പി.കെ. ശശി
,,
ഡി.കെ. മുരളി
,,
എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
തനത് ഭക്ഷ്യ ഇനങ്ങളെ
പ്രോത്സാഹിപ്പിക്കുന്നതിനും
അവയ്ക്ക് അന്താരാഷ്ട്ര
വിപണിയില്‍
മത്സരിക്കാന്‍ തക്ക
ഗുണനിലവാരം
ഉറപ്പാക്കുന്നതിനുമായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതിനായി
ഭക്ഷ്യ ഗവേഷണ വികസന
കൗണ്‍സില്‍ എന്തെല്ലാം
പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(സി)
ഭക്ഷ്യ
ഗവേഷണ വികസന
കൗണ്‍സിലിന്റെ സേവനം
വിപുലീകരിക്കുന്നതിനായി
ഭക്ഷ്യപാര്ക്ക്, മിനി
ഫുഡ് ബിസിനസ്
ഇന്‍ക്യുബേഷന്‍
സെന്റര്‍ എന്നിവ
ആരംഭിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
ഭക്ഷ്യ
സുരക്ഷ സംബന്ധിച്ച
പരിശീലന പരിപാടി,
മൂല്യവര്‍ദ്ധിത
ഭക്ഷ്യവസ്തുക്കളുടെ
ഉല്പാദനം തുടങ്ങിയവ
സംബന്ധിച്ച് എന്തെല്ലാം
നടപടികളാണ് ഭക്ഷ്യ
ഗവേഷണ വികസന കൗണ്‍സില്‍
സ്വീകരിച്ചു
വരുന്നതെന്ന്
വ്യക്തമാക്കാമോ?
നിത്യോപയോഗ
സാധനങ്ങളുടെ വിലവര്‍ദ്ധനവ്
3727.
ശ്രീ.എം.ഉമ്മര്‍
,,
ടി. വി. ഇബ്രാഹിം
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
അബ്ദുല്‍ ഹമീദ് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
നിത്യോപയോഗ സാധനങ്ങളുടെ
വില വർദ്ധിച്ചതായി
കണ്ടെത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
ഭക്ഷ്യസാധനങ്ങളുടെ
പൂഴ്ത്തിവെയ്പും
കൃത്രിമക്ഷാമം
സൃഷ്ടിക്കുന്നതും
കൊണ്ടാണ് ഇത്തരം അവശ്യ
സാധനങ്ങളുടെ വില
വർദ്ധിക്കാൻ
കാരണമാകുന്നതെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
വിശദമാക്കാമോ?
കേരളത്തിന്
അര്‍ഹതപ്പെട്ട റേഷന്‍
നേടിയെടുക്കുന്നതിന് സ്വീകരിച്ച
നടപടി
3728.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം വിവിധ ഇനങ്ങളിലായി
കേരളം ആവശ്യപ്പെട്ട
ഭക്ഷ്യധാന്യം
നല്‍കുന്നതിന് കേന്ദ്ര
സര്‍ക്കാര്‍
തയ്യാറായിട്ടുണ്ടോ;
ഇതില്‍ എന്തെങ്കിലും
വെട്ടിക്കുറവ്
വരുത്തിയതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കേരളത്തിന്
അര്‍ഹതപ്പെട്ട റേഷന്‍
നേടിയെടുക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
വകുപ്പ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
നിലവില്‍
കേന്ദ്ര സര്‍ക്കാരില്‍
നിന്നും എത്രമാത്രം
ഭക്ഷ്യവസ്തുക്കളാണ്
കേരളത്തിന്
ലഭിച്ചുവരുന്നത്;
വിശദവിവരം നല്‍കുമോ?
നെടുമങ്ങാട്
സപ്ലൈ ഓഫീസ് പരിധിയിലെ റേഷന്‍
കടകൾ
3729.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാമനപുരം
നിയോജകമണ്ഡലത്തിൽ
നെടുമങ്ങാട് താലൂക്ക്
സപ്ലൈ ഓഫീസറുടെ
അധികാരപരിധിയില്‍ എത്ര
റേഷന്‍ കടകള്‍
ഉണ്ടെന്നും ഓരോ കടയിലും
എത്ര വീതം റേഷന്‍
കാര്‍ഡുകള്‍ ഉണ്ടെന്നും
ഏതെല്ലാം വിഭാഗം
കാര്‍ഡുകളാണ് ഓരോ
റേഷന്‍
കടകളിലുമുള്ളതെന്നും
വ്യക്തമാക്കുമോ;
(ബി)
ഓരോ
വിഭാഗം
കാര്‍ഡുടമകള്‍ക്കും
നല്‍കുന്നതിനായി ഓരോ
കടയ്ക്കും 2019
ഏപ്രില്‍ മാസത്തില്‍
അനുവദിച്ച
ഭക്ഷ്യസാധനങ്ങളുടേയും
മണ്ണെണ്ണയുടേയും അളവ്
വ്യക്തമാക്കുമോ;
(സി)
ഈ
കാലയളവില്‍ ഏതെങ്കിലും
കടയുടമകള്‍ മുഴുവൻ
അലോട്ട്മെന്റും
വാങ്ങാതിരുന്നിട്ടുണ്ടോ;
വിശദവിവരങ്ങള്‍
നല്‍കുമോ?
ദുരിതാശ്വാസ
ക്യാംപുകളിലേക്ക് സാധനങ്ങള്‍
വാങ്ങിയതിലെ ക്രമക്കേട്
3730.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലപ്പുഴ
ജില്ലയിലെ വിവിധ
ക്യാമ്പുകളില്‍
പ്രളയകാലത്ത് വിതരണം
ചെയ്ത അരിയുടെ
തൂക്കത്തിലും
വെളിച്ചെണ്ണയുടെ
പര്‍ച്ചേസിലും വന്‍
ക്രമക്കേട് നടന്നതായ
ആക്ഷേപം
അന്വേഷിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
സിവില്‍ സപ്ലെെസ്
കോര്പ്പറേഷന് എത്ര
ലക്ഷം രൂപയുടെ
നഷ്ടമുണ്ടായി എന്നാണ്
കണ്ടെത്തിയിട്ടുള്ളത്;
(സി)
ഈ
നഷ്ടം ബന്ധപ്പെട്ട
ഉദ്യോഗസ്ഥരില്‍
നിന്നും
ഈടാക്കിയിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(ഡി)
സപ്ലെെകോയുടെ
ശബരി വെളിച്ചെണ്ണ,
കേരഫെഡിന്റെ കേര
വെളിച്ചെണ്ണ എന്നിവ
ഉള്ളപ്പോള്‍ അവ
വാങ്ങാതെ കുത്തക
കമ്പനിയുടെ വെളിച്ചെണ്ണ
വാങ്ങി ക്യാമ്പുകളില്‍
വിതരണം ചെയ്തത് ഏത്
സാഹചര്യത്തിലാണ്;
വിശദമാക്കുമോ?
ബി.പി.എല്‍.
വിഭാഗത്തില്‍
ഉള്‍പ്പെടുത്തുന്നതിന് നടപടി
3731.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തില്‍ എത്ര
കുടുംബങ്ങള്‍ വീതം
മുന്‍ഗണന- മുന്‍ഗണനേതര
വിഭാഗത്തില്‍
ഉള്‍പ്പെട്ടിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
സ്വന്തമായി
ഭൂമിയും വീടും
ഇല്ലാത്തവര്‍,
രോഗികള്‍, വിധവകള്‍,
വികലാംഗര്‍
എന്നിവരുള്‍പ്പെട്ട
റേഷന്‍കാര്‍ഡുകള്‍
ബി.പി.എല്‍
വിഭാഗത്തില്‍
ഉള്‍പ്പെടുത്തുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ആവശ്യമായ
നടപടികള്‍ സ്വീകരിച്ച്
പ്രസ്തുത വിഭാഗത്തില്‍
പെട്ടവരെ ബി.പി.എല്‍
വിഭാഗത്തില്‍
ഉള്‍പ്പെടുത്തുമോയെന്ന്
വിശദമാക്കുമോ;
(സി)
മാവേലിക്കര
മണ്ഡലത്തില്‍
എ.പി.എല്‍.
വിഭാഗത്തില്‍ നിന്നും
ബി.പി.എല്‍.
വിഭാഗത്തിലേക്ക്
മാറ്റുന്നതിനായി
2016-17 മുതല്‍
നാളിതുവരെ നല്കിയ
അപേക്ഷകളിന്മേല്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
മലപ്പുറം
ജില്ലയിലെ മുന്‍ഗണനാകാര്‍ഡുകള്‍
3732.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയില്‍ നിലവിലുള്ള
മുന്‍ഗണനാ കാര്‍ഡുകളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
മലപ്പുറം
ജില്ലയില്‍ മുന്‍ഗണനാ
കാര്‍ഡിനായി അപേക്ഷ
നല്‍കിയവരുടെ പട്ടിക
സിവില്‍ സപ്ലൈസ്
ഡയറക്ടര്‍
അംഗീകരിച്ചിട്ടുണ്ടോ;
(സി)
ഇതിനകം
എത്ര അപേക്ഷകള്‍
ലഭിച്ചുവെന്നും
വെയിറ്റിംഗ്
ലിസ്റ്റില്‍ നിന്നും
എത്ര പേര്‍ക്ക്
മുന്‍ഗണനാ കാര്‍ഡുകള്‍
നൽകിയെന്നും
വ്യക്തമാക്കാമോ?
കോതമംഗലം
താലൂക്കിലെ അനര്‍ഹരായ മുന്‍ഗണനാ
റേഷന്‍ കാര്‍ഡുകാര്‍
3733.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍ഗണനാ
വിഭാഗം റേഷന്‍
കാര്‍ഡുകള്‍ ലഭിച്ചവര്‍
പലരും അനര്ഹരാണെന്നത്
സംബന്ധിച്ച് എത്ര
പരാതികള്‍ കോതമംഗലം
താലൂക്ക് സപ്ലൈ
ഓഫീസില്‍
ലഭിച്ചിട്ടുണ്ട് എന്ന്
വ്യക്തമാക്കാമോ;
(ബി)
ഇത്തരത്തില്‍
മുന്‍ഗണനാ വിഭാഗം
റേഷന്‍ കാര്‍ഡുകള്‍
അനര്‍ഹമായി കൈവശം വച്ച
എത്ര പേരെ കോതമംഗലം
താലൂക്കില്‍
കണ്ടെത്തിയിട്ടുണ്ട്;
ഇവര്‍ക്കെതിരെ എന്ത്
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
നിലവില്‍
മുന്‍ഗണനാ വിഭാഗത്തില്‍
ഉള്‍പ്പെടുത്തുന്നതിനുവേണ്ടി
എത്ര അപേക്ഷകളാണ്
കോതമംഗലം താലൂക്കില്‍
ഉള്ളതെന്നും ഇതില്‍
എത്രപേരെ മുന്‍ഗണനാ
ലിസ്റ്റില്‍
ഉള്‍പ്പെടുത്തിയെന്നും
വ്യക്തമാക്കാമോ;
(ഡി)
മുന്‍ഗണനാ
വിഭാഗത്തില്‍
ഉള്‍പ്പെടുത്തുവാന്‍
അര്‍ഹരായ അപേക്ഷകരെ
പ്രസ്തുത ലിസ്റ്റില്‍
ഉള്‍പ്പെടുത്തുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ?
ദേവികുളം
നിയാേജകമണ്ഡലത്തില്‍ പുതുതായി
വിതരണം ചെയ്ത റേഷന്‍
കാര്‍ഡുകള്‍
3734.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേവികുളം
നിയാേജകമണ്ഡലത്തില്‍
പുതിയതായി വിതരണം ചെയ്ത
റേഷന്‍ കാര്‍ഡുകളുടെ
എണ്ണം വ്യക്തമാക്കാമാേ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമാേ;
(ബി)
മുന്‍ഗണനാപട്ടികയില്‍
ഉള്‍പ്പെട്ട റേഷന്‍
കാര്‍ഡുകളുടെ
വിവരങ്ങള്‍ നല്കുമാേ?
പുതുക്കിയ
കാര്‍ഡിലെ ബി. പി.
എല്‍-എ.പി.എല്‍ നിര്‍ണ്ണയത്തിലെ
അപാകത
3735.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റേഷന്‍ കാര്‍ഡ്
പുതുക്കുന്ന വേളയില്‍
ബി. പി. എല്‍
വിഭാഗത്തില്‍പ്പെട്ടിരുന്ന
പലരും പുതുക്കിയ
കാര്‍ഡ് ലഭിച്ചപ്പോള്‍
എ.പി. എല്‍ ആയി
മാറിയതുസംബന്ധിച്ച്പരാതി
ലഭിച്ചിട്ടുണ്ടോ;
(ബി)
കൊയിലാണ്ടി
താലൂക്കില്‍ നിന്നും
ഇത്തരത്തിലുള്ള എത്ര
പരാതികളാണ്
ലഭിച്ചതെന്ന്
വ്യക്തമാക്കാമോ;
(സി)
ഇത്തരം
പരാതികള്‍
പരിഹരിക്കുന്നതിനായി
എന്തൊക്കെ നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(ഡി)
ഇത്തരത്തിലുള്ള
പുനഃപരിശോധന പരാതികള്‍
ഇനിയും സ്വീകരിക്കുമോ;
ഉണ്ടെങ്കില്‍ ആയത്
എവിടെയാണ്
സമര്‍പ്പിക്കേണ്ടത്
എന്ന് വ്യക്തമാക്കാമോ?
റേഷന്‍
കടകളിലൂടെ നല്കുന്ന
ഭക്ഷ്യധാന്യങ്ങളുടെ ഗുണനിലവാരം
3736.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
കെ.എം.ഷാജി
,,
പി.കെ.ബഷീര്‍
,,
പാറക്കല്‍ അബ്ദുല്ല
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷൻ
കടകളിൽ
ഭക്ഷ്യയോഗ്യമല്ലാത്ത
അരി വിതരണത്തിനായി
എത്തിച്ചതായുള്ള
പരാതിയിൽ സര്‍ക്കാര്‍
അന്വേഷണം
നടത്തിയിട്ടുണ്ടോ;
വിശദാംശം
വെളിപ്പെടുത്തുമോ;
(ബി)
റേഷന്‍
കടകളിലൂടെ വിതരണം
ചെയ്യുന്ന
ഭക്ഷ്യധാന്യങ്ങളുടെ
ഗുണനിലവാരം
ഉറപ്പാക്കുന്നതിന് ഈ
സര്‍ക്കാര്‍ ഫലവത്തായ
യാതൊരു നടപടിയും
സ്വീകരിക്കുന്നില്ലായെന്ന
ആക്ഷേപം ഗൗരവകരമായി
കണ്ട് സർക്കാർ നടപടി
സ്വീകരിക്കുമോ?
പുതിയ
മാവേലി സ്റ്റോറുകളും
സൂപ്പര്‍ മാര്‍ക്കറ്റുകളും
3737.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
സംസ്ഥാനത്ത്
2018-19 സാമ്പത്തിക
വര്‍ഷം എത്ര പുതിയ
മാവേലി സ്റ്റോറുകളും
സൂപ്പര്‍
മാര്‍ക്കറ്റുകളും
അനുവദിച്ചിട്ടുണ്ടെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കാമോ?
അവശ്യ
സാധനങ്ങളുടെ ലഭ്യതയില്‍ കുറവ്
3738.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
റേഷന്‍കടകളില്‍
പഞ്ചസാരയുള്പ്പെടെയുള്ള
അവശ്യ സാധനങ്ങളുടെ
ലഭ്യതയില്‍
കുറവുണ്ടായിട്ടുണ്ടോ;
(ബി)
സപ്ലൈകോ
അവശ്യസാധനങ്ങളുടെ
സപ്ലയര്‍മാര്‍ക്ക് വില
നല്കുന്നതില് വലിയ
കുടിശ്ശിക
വരുത്തിയിട്ടുണ്ടോ;
(സി)
പഞ്ചസാരയുള്പ്പെടെയുള്ള
അവശ്യസാധനങ്ങള്‍
പൂര്‍ണ്ണമായ അളവില്‍
ലഭ്യമാക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
കസ്റ്റം
മില്‍ റൈസ് തോത്
T 3739.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നെല്ല് സംഭരണം
നടത്തുന്ന മില്‍
ഉടമകള്‍ നല്‍കേണ്ട
അരിയുടെ കസ്റ്റം മില്‍
റൈസ് (സി.എം.ആര്.)
തോത് എന്താണെന്ന്
വ്യക്തമാക്കാമോ;
(ബി)
സി.എം.ആര്.
തോത് ഈ അടുത്ത കാലത്ത്
താഴ്ത്തിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(സി)
എങ്കില്‍
ഇത് സപ്ലൈകോയ്ക്ക്
നഷ്ടമാണോ ലാഭമാണോ
ഉണ്ടാക്കിയിട്ടുള്ളത്;
വിശദാംശം നല്‍കാമോ;
(ഡി)
മില്ലുടമകളുടെ
സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ്
സി.എം.ആര്. നിരക്ക്
കുറച്ചത് എന്നത്
ശരിയാണോ;സി.എം.ആര്.
നിരക്ക് എത്ര
ശതമാനമാക്കി
കുറച്ചുവെന്ന്
വ്യക്തമാക്കാമോ?
കർഷകർക്ക്
നെല്ലിന്റെ തുക
നല്കുന്നതിലുള്ള കാലതാമസം
T 3740.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കര്‍ഷകരില്‍
നിന്നും സപ്ലൈകോ
സംഭരിച്ച നെല്ലിന്റെ
പി.ആര്.എസ്.(പാഡി
രജിസ്ട്രേഷൻ
ഷീറ്റ്)ഹാജരാക്കുന്നതിന്റെ
അടിസ്ഥാനത്തില്‍
ബാങ്കുകള്‍ നെല്‍വില
നല്‍കണമെന്ന്
സര്‍ക്കാര്‍
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;വിശദമാക്കാമോ;
(ബി)
ഉണ്ടെങ്കില്‍
ഇപ്രകാരം
പി.ആര്.എസ്.ഹാജരാക്കുന്ന
കര്‍ഷകര്‍ക്ക്
ബാങ്കുകള്‍ യഥാസമയം തുക
നൽകാതിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
കര്‍ഷകര്‍ക്ക്
സപ്ലൈകോ വാങ്ങുന്ന
നെല്ലിന്റെ വില
ബാങ്കുകള്‍ മുഖേന
നല്കുന്നതിലുള്ള
കാലതാമസം ഒഴിവാക്കി തുക
യഥാസമയം
ലഭ്യമാക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
ചേലേമ്പ്ര
പഞ്ചായത്തിലെ
മാവേലിസ്റ്റോറുകള്‍
3741.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചേലേമ്പ്ര
പഞ്ചായത്തില്‍
ഇടിമുഴിക്കലില്‍
നിലവിലുണ്ടായിരുന്ന
മാവേലിസ്റ്റോര്‍
പുല്ലിപ്പറമ്പിലേക്ക്
മാറ്റിയത് ആരുടെ
തീരുമാനപ്രകാരമാണ്
എന്ന് വ്യക്തമാക്കാമോ;
(ബി)
ഗ്രാമപഞ്ചായത്ത്
ഭരണസമിതി തീരുമാനിച്ച്
ഇത്തരം ഒരു മാറ്റം
ആവശ്യപ്പെട്ടിരുന്നുവോ;
എങ്കില്‍
തീരുമാനത്തിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
മാവേലിസ്റ്റോറുകള്‍
മാറ്റി
സ്ഥാപിക്കുന്നതിന്
പ്രത്യേക മാനദണ്ഡങ്ങള്‍
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
സപ്ലൈകോയുടെ
സാമ്പത്തിക പ്രതിസന്ധി
3742.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സപ്ലൈകോയെ
സാമ്പത്തിക
പ്രതിസന്ധിയിലേക്ക്
തള്ളിവിടുന്നതില്‍
ജീവനക്കാര്‍ക്ക്
പങ്കുണ്ടെന്ന
റിപ്പോര്‍ട്ടുകള്‍
പരിശോധിക്കുകയുണ്ടായോ;
(ബി)
കഴിഞ്ഞ
മാര്‍ച്ചില്‍
ഭക്ഷ്യവകുപ്പിന്റെ
സംസ്ഥാനതല പരിശോധനയില്‍
കഴിഞ്ഞ ഡിസംബര്‍ മാസം
വരെ ഉദ്യോഗസ്ഥതലത്തില്‍
എണ്‍പത്തിരണ്ട് കോടി
രൂപയുടെ വെട്ടിപ്പ്
നടന്നതായി
കണ്ടെത്തുകയുണ്ടായോ;
(സി)
ക്രമക്കേട്
നടത്തിയ എത്ര പേരെ
ഇതിനകം സര്‍വീസില്‍
നിന്നും
പിരിച്ചുവിട്ടിട്ടുണ്ട്;
എത്ര
ജീവനക്കാര്‍ക്കെതിരെ
വിജിലന്‍സ് കേസുണ്ട്;
(ഡി)
സപ്ലൈകോ
ജീവനക്കാരില്‍ നിന്നും
ഡെപ്യൂട്ടേഷനില്‍ വന്ന
ജീവനക്കാരില്‍
നിന്നുമായി യഥാക്രമം
എത്ര കോടി രൂപ വീതം
സപ്പ്ലൈകോയ്ക്ക്
ലഭിക്കാനുണ്ട്;
(ഇ)
മറ്റെന്തൊക്കെ
സാമ്പത്തിക
വെട്ടിപ്പുകളാണ്
പരിശോധനയില്‍
കണ്ടെത്തിയത്;
വിശദാംശങ്ങള്‍
നല്‍കുമോ?
സപ്പ്ലൈകോയിൽ
വിജിലന്‍സ് കണ്ടെത്തിയ
ക്രമക്കേടുകള്‍
3743.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യവകുപ്പിന്റെ
സംസ്ഥാനതല സ്ക്വാഡ്
നടത്തിയ പരിശോധനയില്‍
സപ്ലൈകോയില്‍ എത്ര
രൂപയുടെ സാമ്പത്തിക
ക്രമക്കേടാണ് സപ്ലൈകോ
ജീവനക്കാരും ഇതിലെ
ഡെപ്യൂട്ടേഷൻ
ജീവനക്കാരും
നടത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
സപ്ലൈകോ
പെട്രോള്‍ പമ്പുകളിലെ
പണമിടപാടുകളില്‍
സപ്ലൈകോ വിജിലന്‍സ്
വിഭാഗം കണ്ടെത്തിയ
ഗുരുതര സാമ്പത്തിക
ക്രമക്കേടുകള്‍
എന്തൊക്കെയാണ്;
(സി)
എത്ര
തുകയുടെ സാമ്പത്തിക
ക്രമക്കേടാണ്
കണ്ടെത്തിയത്; ഇതുമായി
ബന്ധപ്പെട്ട്
എത്രപേര്‍ക്കെതിരെ
സര്‍ക്കാര്‍ നടപടി
സ്വീകരിച്ചു; വിശദവിവരം
ലഭ്യമാക്കുമോ?
കരുനാഗപ്പളളി
മണ്ഡലത്തില്‍ പുതിയ മാവേലി
സ്റ്റോര്‍
3744.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കരുനാഗപ്പളളി
മണ്ഡലത്തില്‍ തഴവ
ഗ്രാമപഞ്ചായത്തിലെ
കുറ്റിപ്പുറം,
കുലശേഖരപുരം
പഞ്ചായത്തിലെ
വവ്വാക്കാവ്
എന്നിവിടങ്ങളില്‍
മാവേലി സ്റ്റോര്‍
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദമാക്കുമോ;
(ബി)
കരുനാഗപ്പളളി
സൂപ്പര്‍ മാവേലിയിലെ
ഗൃഹോപകരണങ്ങളുടെ
വ്യാപാര
കേന്ദ്രത്തിന്റെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്നതിനും
കൂടുതല്‍ വ്യത്യസ്ത
ഉത്പന്നങ്ങള്‍ വിപണനം
ചെയ്യുന്നതിനുമുളള
സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തുമോ;
വിശദീകരിക്കുമോ?
സിവില്‍
സപ്ലൈസ് കോര്‍പ്പേറേഷനിലെ
അസിസ്റ്റന്റ് സെയില്സ്മാന്
തസ്തിക
3745.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയില്‍ സിവില്‍
സപ്ലൈസ്
കോര്‍പ്പേറേഷനില്‍
അസിസ്റ്റന്റ്
സെയില്സ്മാന്
തസ്തികയില്‍ എത്ര
ഒഴിവുകള്‍
നിലവിലുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതില്‍
എത്ര ഒഴിവുകള്‍
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്യാനുണ്ട്;
റിപ്പോര്‍ട്ട്
ചെയ്യുന്നതിനുള്ള
കാലതാമസത്തിന്റെ കാരണം
വ്യക്തമാക്കുമോ;
(സി)
ഈ
തസ്തികയില്‍ ജില്ലയില്‍
ദിവസവേതന
അടിസ്ഥാനത്തില്‍
എത്രപേരെ
നിയമിച്ചിട്ടുണ്ട്;
ഇതില്‍ എത്ര തസ്തികകള്‍
പി.എസ്.സി.
നിയമനത്തിനുള്ളതാണെന്ന്
വെളിപ്പെടുത്താമോ;
(ഡി)
പ്രസ്തുത
തസ്തികയില്‍ പി.എസ്.സി.
നിയമനം നടത്തുന്നതിന്
കാലതാമസമുണ്ടാകുന്നതിന്
കാരണം വ്യക്തമാക്കുമോ?
കൗണ്‍സില്‍
ഫോര്‍ ഫുഡ് റിസര്‍ച്ച് ആൻഡ്
ഡെവലപ്മെന്റ്
3746.
ശ്രീ.സി.
ദിവാകരന്
,,
ചിറ്റയം ഗോപകുമാര്‍
,,
കെ. രാജന്
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യ
വകുപ്പിന് കീഴില്‍
കൗണ്‍സില്‍ ഫോര്‍ ഫുഡ്
റിസര്‍ച്ച് ആൻഡ്
ഡെവലപ്മെന്റ്എന്ന
സ്ഥാപനം
പ്രവര്‍ത്തിക്കുന്നുണ്ടോ;
(ബി)
ഇതിന്റെ
സ്ഥാപിത ലക്ഷ്യങ്ങള്‍
സംബന്ധിച്ച വിവരങ്ങള്‍
അറിയിക്കുമോ;
(സി)
ഭക്ഷ്യസംസ്കരണ
രംഗത്ത്
പ്രവര്‍ത്തിക്കുന്നവര്‍ക്കും
ഭക്ഷ്യ സംസ്കരണ
രംഗത്തേക്ക്
കടന്നുവരാന്‍
ആഗ്രഹിക്കുന്നവര്‍ക്കും
പ്രസ്തുതസ്ഥാപനം
ഏതൊക്കെ തരത്തില്‍
ഉപയോഗപ്രദമാകുമെന്ന്
അറിയിക്കുമോ;
(ഡി)
പ്രസ്തുത
സ്ഥാപനത്തിന് കീഴില്‍
അന്തര്‍ദേശീയ
നിലവാരമുള്ള ലബോറട്ടറി
പ്രവര്‍ത്തിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(ഇ)
പഴം-പച്ചക്കറി
സംസ്കരണത്തിനായി വലിയ
ശീതീകരണ പ്ലാന്റ് ഈ
സ്ഥാപനത്തിനുകീഴില്‍
സ്ഥാപിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
ഉപഭോക്തൃ
സംരക്ഷണ സമിതിയുടെ പ്രവർത്തനനം
3747.
ശ്രീ.എം.ഉമ്മര്‍
ഡോ.എം.
കെ. മുനീര്‍
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഉപഭോക്തൃ സംരക്ഷണ
സമിതിയുടെ പ്രവര്‍ത്തനം
കാര്യക്ഷമമല്ലെന്ന
ആക്ഷേപം
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
ഇക്കാര്യത്തില്‍
കൂടുതല്‍ ശ്രദ്ധ
പതിപ്പിക്കുന്നതിനായി
ഉപഭോക്തൃ
ഇന്‍ഫര്‍മേഷന്‍
ഡെസ്കുകൾ സ്ഥാപിക്കുന്ന
കാര്യത്തില്‍ സർക്കാർ
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(സി)
ഉപഭോക്തൃ
പരാതികള്‍
രേഖപ്പെടുത്തുന്നതിനുള്ള
ടോള്‍ ഫ്രീ നമ്പരും
മറ്റ് സംവിധാനങ്ങളും
കൂടുതല്‍ ജനങ്ങളിലേക്ക്
എത്തിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ?
ഇ-
പോസ് മെഷീനും ഓണ്‍ലൈന്‍
ബില്ലിംഗും
3748.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തില്‍പ്പെട്ട
അതിരപ്പിള്ളി
പഞ്ചായത്തിലെ ആദിവാസി
കോളനികളടക്കമുള്ള
വനമേഖലയില്‍
ഇന്റര്‍നെറ്റ് സൗകര്യം
ലഭ്യമല്ലാത്തതിനാല്‍
സഞ്ചരിക്കുന്ന മാവേലി
സ്റ്റോര്‍, ഇ -പോസ്
മെഷീന് തുടങ്ങിയവയില്‍
ഓണ്‍ലൈന്‍ ബില്ലിംഗ്
സാദ്ധ്യമാകാത്തതിനാലുണ്ടാകുന്ന
പ്രശ്നങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
മലയോരമേഖലയില്‍
ഇന്റര്‍നെറ്റ്സൗകര്യം
സുഗമമാകുന്നതുവരെ ഓഫ്
ലെെന്‍ ബില്ലിംഗ്
സൗകര്യം
അനുവദിയ്ക്കുന്നതിന്
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?