വിഴിഞ്ഞം
തുറമുഖ നിര്‍മ്മാണ സമയപരിധി
3749.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിഴിഞ്ഞം
തുറമുഖ
നിര്‍മ്മാണത്തിന്റെ
നിലവിലെ സ്ഥിതി
അറിയിക്കുമോ;
(ബി)
നിർമ്മാണവുമായി
ബന്ധപ്പെട്ട് എത്ര
ശതമാനം പ്രവൃത്തികളാണ്
ഇതുവരെ
പൂര്‍ത്തിയാക്കിയിട്ടുള്ളത്;
വിശദാംശം അറിയിക്കുമോ;
(സി)
തുറമുഖ
നിര്‍മ്മാണം
സര്‍ക്കാര്‍ നേരത്തെ
തീരുമാനിച്ച
സമയപരിധിക്കുള്ളില്‍
പൂർത്തീകരിക്കുവാൻ
കഴിയുമോ; നിലവില്‍
എന്തെങ്കിലും
തടസ്സങ്ങള്‍
നിര്‍മ്മാണത്തെ
ബാധിക്കുന്നുണ്ടോ;
(ഡി)
ഈ
സര്‍ക്കാരിന്റെ
കാലത്തുതന്നെ
നിര്‍മ്മാണം
പൂര്‍ത്തിയാക്കി
വിഴിഞ്ഞം തുറമുഖം
നാടിന്
സമര്‍പ്പിക്കുന്നതിനുള്ള
അടിയന്തര നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
വിഴിഞ്ഞം
തുറമുഖ നിര്‍മ്മാണത്തിനുള്ള
കരിങ്കല്ലിന്റെ ലഭ്യത
3750.
ശ്രീ.എം.
വിന്‍സെന്റ്
,,
ഷാഫി പറമ്പില്‍
,,
വി.പി.സജീന്ദ്രന്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിഴിഞ്ഞം
തുറമുഖ നിര്‍മ്മാണ
പ്രവര്‍ത്തനത്തിന്റെ
ഭാഗമായുള്ള
പുലിമുട്ടിന്റെ
നിര്‍മ്മാണത്തിന്
ആവശ്യമായ
കരിങ്കല്ലിന്റെ ലഭ്യത
ഉറപ്പുവരുത്തുക്കുവാന്
സാധിച്ചിട്ടുണ്ടോ;
(ബി)
ഇതിനായി
ഏതൊക്കെ സ്ഥലങ്ങളിലുള്ള
ക്വാറികളാണ്
തെരഞ്ഞെടുത്തത്;
(സി)
അവിടെ
നിന്നും കരിങ്കല്ല്
പൊട്ടിക്കുവാനുള്ള
അനുമതിയും പരിസ്ഥിതി
ക്ലിയറന്‍സും
നല്കുന്നതിൽ കാലതാമസം
വന്നിട്ടുള്ള കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
അത് വേഗത്തിലാക്കി
പദ്ധതിയുടെ നിര്‍മ്മാണ
പ്രവര്‍ത്തനം
ത്വരിതപ്പടുത്തുവാന്
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
യാത്രാക്കപ്പലുകളുടെയും
അതിവേഗ യാത്രാബോട്ടുകളുടെയും
സര്‍വ്വീസ്
3751.
ശ്രീ.എം.ഉമ്മര്‍
,,
സി.മമ്മൂട്ടി
,,
പി.കെ.അബ്ദു റബ്ബ്
,,
കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
തുറമുഖങ്ങളെ തമ്മില്‍
ബന്ധിപ്പിച്ചുകൊണ്ട്
യാത്രാക്കപ്പലുകളും
അതിവേഗ
യാത്രാബോട്ടുകളും
സര്‍വ്വീസ്
ആരംഭിക്കുന്നതിനുള്ള
പ്രവര്‍ത്തനങ്ങള്‍ ഏത്
ഘട്ടത്തിലാണെന്ന്
അറിയിക്കാമോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട് മെസേഴ്സ്
സേഫ് ബോട്ട് ട്രിപ്
പ്രൈവറ്റ്
ലിമിറ്റഡുമായി കരാറില്‍
ഏര്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ ആയതിന്
മന്ത്രിസഭയുടെ അംഗീകാരം
ലഭ്യമാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
സര്‍വ്വീസ്
ആരംഭിക്കുന്നതുമായി
ബന്ധപ്പെട്ട് എം.എം.ഡി
യുടെ അംഗീകാരം
ലഭ്യമാക്കാന്‍
നാളിതുവരെ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ?
ചെറുവത്തൂരിൽ
തുറമുഖം
3752.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
കാസര്‍ഗോഡ്
ജില്ലയിലെ ഏറ്റവും വലിയ
മത്സ്യബന്ധന തുറമുഖമായ
ചെറുവത്തൂര്‍
മത്സ്യബന്ധന
തുറമുഖത്തിലെ
സൗകര്യങ്ങള്‍
ഉപയോഗിച്ച്
പൊതുആവശ്യത്തിനുളള
പോര്‍ട്ടായി മാറ്റാന്‍
നടപടികളുണ്ടാകുമോ
എന്നറിയിക്കാമോ?
മ്യൂസിയങ്ങൾക്കായി
കേന്ദ്ര ധനസഹായം
3753.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എല്ലാ
ജില്ലകളിലും പൈതൃക
മ്യൂസിയം
സജ്ജീകരിക്കുമെന്ന
പ്രഖ്യാപനത്തിന്റെ
അടിസ്ഥാനത്തില്‍
ഏതൊക്കെ ജില്ലകളില്‍
ഇതിന്റെ പ്രവര്‍ത്തനം
ആരംഭിച്ചുവെന്നും
ശേഷിക്കുന്ന
ജില്ലകളില്‍
എന്നത്തേക്ക് ഇത്
സ്ഥാപിക്കുവാന്‍
കഴിയുമെന്നും
അറിയിക്കാമോ;
(ബി)
മ്യൂസിയങ്ങളെ
അന്തര്‍ദേശീയ
നിലവാരത്തിലേക്ക്
ഉയര്‍ത്തുന്നതിനും
എല്ലാ ജില്ലകളിലും
പൈതൃക മ്യൂസിയം
സജ്ജീകരിക്കുന്നതിനുമുള്ള
പദ്ധതികൾക്കായി കേന്ദ്ര
സര്‍ക്കാരില്‍ നിന്നും
എന്തെങ്കിലും ധനസഹായം
ലഭിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
ചാലക്കുടിയില്‍
ട്രാംവേ റെയില്‍ പെെതൃക
മ്യൂസിയം
3754.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചാലക്കുടിയില്‍
ട്രാംവേ റെയില്‍ പെെതൃക
മ്യൂസിയം
സ്ഥാപിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടാേ;
(ബി)
ഉണ്ടെങ്കില്‍
നടപടികള്‍ ഏതു
ഘട്ടത്തിലാണ്
എന്നറിയിക്കാമാേ?
കൊല്ലം
ജില്ലയിലെ തേവള്ളി കാെട്ടാരം
3755.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
ജില്ലകളിൽ
പെെതൃക മ്യൂസിയങ്ങള്‍
സ്ഥാപിക്കുന്ന
പദ്ധതിയുടെ ഭാഗമായി
കാെല്ലം ജില്ലയിലെ
തേവള്ളി കാെട്ടാരം
ഏറ്റെടുത്ത് പെെതൃക
മ്യൂസിയമാക്കുന്നതിനുള്ള
പ്രാെപ്പാേസല്
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടാേ;ഇല്ലെങ്കില്‍
ഇതിനായുള്ള നടപടി
സ്വീകരിക്കുമാേ
എന്നറിയിക്കാമോ?
കാട്ടാക്കട
മണ്ഡലത്തിലെ ക്ഷേത്രങ്ങളുടെ
സംരക്ഷണം
3756.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാട്ടാക്കട
മണ്ഡലത്തിലെ അരുവിക്കര
ക്ഷേത്രത്തിന്റെ
സംരക്ഷണ
പ്രവര്‍ത്തനങ്ങളുടെ
നിലവിലെ സ്ഥിതി
വിശദമാക്കാമോ;
(ബി)
കാട്ടാക്കട
മണ്ഡലത്തിലെ കുവളശേരി
ക്ഷേത്രം, വകുപ്പിന്
കീഴില്‍
സംരക്ഷിക്കപ്പെടേണ്ടതു
സംബന്ധിച്ച നിവേദനം
പരിഗണനയിലുണ്ടോ;
ഉണ്ടെങ്കില്‍ തുടര്‍
നടപടി വിശദമാക്കാമോ?
മലപ്പുറത്ത്
ചരിത്ര മ്യൂസിയം
3757.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പുരാവസ്തു
വകുപ്പിന് കീഴില്‍
മലപ്പുറം ജില്ലയില്‍
എവിടെയെല്ലാമാണ്
മ്യൂസിയങ്ങള്‍
പ്രവര്‍ത്തിച്ചുവരുന്നത്;
(ബി)
മലപ്പുറത്തിന്റെ
ചരിത്ര സാംസ്കാരിക
പൈതൃകം കണക്കിലെടുത്ത്
ജില്ലാ ആസ്ഥാനത്ത് ഒരു
ചരിത്ര മ്യൂസിയം
സ്ഥാപിക്കുന്ന കാര്യം
പരിഗണിക്കുമോ;
വ്യക്തമാക്കാമോ?
മാവേലിക്കര
മണ്ഡലത്തില്‍
പുരാവസ്തുവകുപ്പിന്റെ
ഉടമസ്ഥതയിലുള്ള ഭൂമി
3758.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തില്‍
മ്യൂസിയവും
പുരാവസ്തുസംരക്ഷണവും
വകുപ്പിന്റെ
ഉടമസ്ഥതയില്‍ എത്ര
ഭൂമിയാണ്
കൈവശമുള്ളതെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
ഭൂമിയും കെട്ടിടങ്ങളും
സ്മാരകങ്ങളും
സംരക്ഷിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(സി)
പ്രസ്തുത
സ്മാരകങ്ങളുടെ
സംരക്ഷണച്ചുമതല ഏത്
ഉദ്യോഗസ്ഥനില്‍
നിക്ഷിപ്തമാണെന്ന്
വിശദമാക്കുമോ?