കൃഷി
ചെയ്യുന്നതും കൃഷി
പഠിപ്പിക്കുന്നതും
3177.
ശ്രീ.പാറക്കല്‍
അബ്ദുല്ല
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷി
ചെയ്യുന്നതും കൃഷി
പഠിപ്പിക്കുന്നതും
സ്കൂള്‍/കോളേജ്
വിദ്യാഭ്യാസത്തിന്റെ
ഭാഗമാക്കാന്‍ നടപടി
സ്വീകരിക്കുമോ;
(ബി)
കാര്‍ഷിക
സര്‍വ്വകലാശാലയും
കാര്‍ഷിക
പഠനകേന്ദ്രങ്ങളും
ഉണ്ടെങ്കിലും കാര്‍ഷിക
സര്‍വ്വകലാശാലയില്‍
പ്രവേശനം കിട്ടാനായി
ഒരു പ്രവേശന
പരിശീലനകേന്ദ്രം
സംസ്ഥാനത്ത് ഇല്ലെന്ന
കാര്യം പരിശോധിക്കുക
ഉണ്ടായോ;
(സി)
നാം
എന്ത്
ഭക്ഷിയ്ക്കണമെന്ന്
തീരുമാനിക്കുന്നവരെ
വാര്‍ത്തെടുക്കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിക്കും;
വിശദമാക്കുമോ?
കര്‍ഷക
ആത്മഹത്യ
3178.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
നടന്ന കര്‍ഷക
ആത്മഹത്യയുടെ ജില്ലാ
അടിസ്ഥാനത്തിലുള്ള
കണക്ക് ലഭ്യമാക്കാമോ ;
(ബി)
ഇതുമായി
ബന്ധപ്പെട്ട് എത്ര
പേര്‍ക്ക് ധനസഹായം
നല്‍കിയിട്ടുണ്ട്;
വ്യക്തമാക്കുമോ?
ആലത്തൂരിൽ
കൃഷിവകുപ്പ് മുഖാന്തരം
നടത്തിയിട്ടുള്ള പദ്ധതികള്‍
3179.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ ആലത്തൂര്‍
മണ്ഡലത്തിലെ ഏഴ്
ഗ്രാമപഞ്ചായത്തുകളുടെ
പരിധിക്കുള്ളില്‍
കൃഷിവകുപ്പ് മുഖാന്തിരം
നടത്തിയിട്ടുള്ള
പദ്ധതികള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
വിശദാംശങ്ങള്‍
നല്‍കാമോ?
പച്ചക്കറി
ഉത്പാദനത്തില്‍ സ്വയംപര്യാപ്തത
3180.
ശ്രീ.സജി
ചെറിയാന്
,,
സി.കെ. ഹരീന്ദ്രന്‍
,,
ജോര്‍ജ് എം. തോമസ്
,,
പി.കെ. ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പച്ചക്കറി
ഉത്പാദനത്തില്‍
സ്വയംപര്യാപ്തത
കെെവരിക്കുന്നതിന്റെ
ഭാഗമായി
വീട്ടുവളപ്പിലുള്ള
പച്ചക്കറി കൃഷി,
മട്ടുപ്പാവിലെ കൃഷി,
ഗ്രോബാഗുകളിലും റെയിന്‍
ഷെല്ട്ടറുകളിലുമുള്ള
പച്ചക്കറി കൃഷി എന്നിവ
പ്രോത്സാഹിപ്പിക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ;
(ബി)
വിഷരഹിത
പച്ചക്കറി
ഉത്പാദനത്തിന്റെ
പ്രാധാന്യത്തെക്കുറിച്ച്
പൊതുജനങ്ങള്‍ക്ക്
ബോധവത്ക്കരണം
നടത്തുന്നതിനും
ശാസ്ത്രീയ കൃഷിരീതികള്‍
സംബന്ധിച്ച് പരിശീലനവും
പ്രചാരണവും
നടത്തുന്നതിനും
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വ്യക്തമാക്കാമോ?
ഡിജിറ്റല്‍
ഫാം കമ്മ്യൂണിറ്റി
3181.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കാര്‍ഷിക മേഖലയുടെ
വികസനത്തിനായി
നവമാധ്യമങ്ങളുടെ സേവനം
വിനിയോഗിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
പ്രവര്‍ത്തന പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട്
രൂപീകരിച്ച ഡിജിറ്റല്‍
ഫാം
കമ്മ്യൂണിറ്റിയിലേക്ക്
കൂടുതല്‍ പേരെ
ഉള്‍പ്പെടുത്താന്‍
കഴിഞ്ഞിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിലൂടെ
കാര്‍ഷികമേഖലയെ
കൂടുതല്‍
മെച്ചപ്പെടുത്താന്‍
കഴിഞ്ഞിട്ടുണ്ട് എന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
എങ്കില്‍
പ്രസ്തുത ഡിജിറ്റല്‍
ഫാം കമ്മ്യൂണിറ്റി
രൂപീകരിച്ച ശേഷം
കാര്‍ഷികമേഖലയിലുണ്ടായ
മാറ്റങ്ങള്‍
എന്തെല്ലാമെന്ന്
അറിയിക്കാമോ?
അക്വാപോണിക്സ്
കൃഷിരീതി
3182.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യകൃഷിയും
പച്ചക്കറി കൃഷിയും
സംയോജിപ്പിച്ച്
നടപ്പാക്കുന്ന കൃഷി
രീതിയായ അക്വാപോണിക്സ്
രീതി സംസ്ഥാനത്ത്
നടപ്പിലാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
ഇത്തരം
കൃഷി രീതികള്‍
സാധാരണക്കാരായ
കര്‍ഷകര്‍ക്ക്
പരിചയപ്പെടുത്തുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു?
താഴേക്കോട്
പഞ്ചായത്തിനെ കേരഗ്രാമം
പദ്ധതിയില്‍
ഉള്‍പ്പെടുത്തുവാന്‍ നടപടി
3183.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷിവകുപ്പ്
നടപ്പിലാക്കിവരുന്ന
കേരഗ്രാമം പദ്ധതിയില്‍
പെരിന്തല്‍മണ്ണ
മണ്ഡലത്തിലെ താഴേക്കോട്
ഗ്രാമപഞ്ചായത്തിനെ
ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട്
ലഭിച്ച
ശിപാര്ശയിന്മേല്
വകുപ്പ് സ്വീകരിച്ച
നടപടിയുടെ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
ഗ്രാമപഞ്ചായത്തിനെ
പദ്ധതിയില്‍
ഉള്‍പ്പെടുത്തി ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ?
കോതമംഗലം മണ്ഡലത്തിലെ ഹരിതകേരളം
പദ്ധതി
3184.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹരിതകേരളം
പദ്ധതിയുടെ ഭാഗമായി
കോതമംഗലം മണ്ഡലത്തില്‍
നടപ്പിലാക്കിയിട്ടുള്ള
പദ്ധതിയുടെ
വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
ഈ
പദ്ധതിയുടെ ഭാഗമായി
കോതമംഗലം മണ്ഡലത്തില്‍
ഇനി നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്ന
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
വെജിറ്റബിള്‍ പാര്‍ക്കുകള്‍
സ്ഥാപിക്കാന്‍ നടപടി
3185.
ശ്രീ.മോന്‍സ്
ജോസഫ്
,,
പി.ജെ.ജോസഫ്
,,
റോഷി അഗസ്റ്റിന്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷി
വകുപ്പിന്റെ
നേതൃത്വത്തില്‍ തേങ്ങ,
വാഴപ്പഴം,തേൻ, മാമ്പഴം
ഉൾപ്പെടെയുള്ള
വെജിറ്റബിള്‍
പാര്‍ക്കുകള്‍
സ്ഥാപിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കിൽ പ്രസ്തുത
പദ്ധതി എവിടെയൊക്കെ
നടപ്പിലാക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
പാര്‍ക്കുകളുടെ
മേല്‍നോട്ടം ഏത്
ഏജന്‍സിക്കാണ്
നൽകിയിരിക്കുന്നത്;
ആയതിന്റെ വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(സി)
മൂല്യവര്‍ദ്ധിത
ഉത്പന്നങ്ങളുടെ
ഉൽപ്പാദനം,വിപണനം,കൃഷിരീതികൾ
എന്നിവ സാധ്യമാക്കാന്‍
സര്‍ക്കാര്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
കാര്‍ഷിക
ഉപകരണങ്ങള്‍
സംസ്ഥാനത്തിന്റെ പല
ഭാഗത്തും
തകരാറിലായിക്കിടക്കുന്ന
അവസ്ഥയ്ക്ക് പരിഹാരം
കാണുവാന്‍ കൃഷിവകുപ്പ്
സ്വീകരിച്ചുവരുന്ന
നടപടികൾ
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
സഹസ്ര
സരോവരം പദ്ധതി
3186.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സഹസ്ര
സരോവരം പദ്ധതിയില്‍
ഉള്‍പ്പെടുത്തി
തിരുവനന്തപുരം
ജില്ലയില്‍
നടപ്പിലാക്കിയിട്ടുള്ള
പ്രവര്‍ത്തനങ്ങളുടെ
വിശദാംശം നല്‍കുമോ?
ടെറസ്
പച്ചക്കറികൃഷി
പ്രോത്സാഹിപ്പിക്കുന്നതിന്
നടപടി
3187.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ടെറസ്
പച്ചക്കറികൃഷി
പ്രോത്സാഹിപ്പിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
നഗരപ്രദേശങ്ങളില്‍
ടെറസ് പച്ചക്കറികൃഷി
പ്രോത്സാഹിപ്പിക്കുന്നതിനും
നഗരവാസികള്‍ക്ക്
ഇക്കാര്യത്തില്‍
ആവശ്യമായ
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
നല്‍കുന്നതിനും നടപടി
സ്വീകരിക്കുമോ;
(സി)
ടെറസ്
പച്ചക്കറികൃഷി
പ്രോത്സാഹിപ്പിക്കുന്നതിന്
കൃഷിഭവനുകള്‍
കേന്ദ്രീകരിച്ച്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
പ്ലാന്റ്
ക്ലിനിക്കുകളും ഇക്കോ -
ഷോപ്പുകളും ആരംഭിക്കുന്ന പദ്ധതി
3188.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിയോജകമണ്ഡലങ്ങളില്‍
പ്ലാന്റ്
ക്ലിനിക്കുകളും ഇക്കോ
ഷോപ്പുകളും
ആരംഭിക്കുന്ന പദ്ധതി
പ്രകാരം എല്ലാ
നിയോജകമണ്ഡലങ്ങളിലും
അതിനുള്ള ഉത്തരവ്
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
പദ്ധതിയുടെ നിലവിലത്തെ
അവസ്ഥ എന്താണെന്ന്
അറിയിക്കുമോ;
(ബി)
പെരിന്തല്‍മണ്ണ
നിയോജകമണ്ഡലത്തിലെ
താഴേക്കോട് കൃഷി
ഓഫീസുമായി ബന്ധപ്പെട്ട്
ഒരു പ്ലാന്റ്
ക്ലിനിക്കും
പെരിന്തല്‍മണ്ണ
മുനിസിപ്പാലിറ്റിയിലും
വെട്ടത്തൂര്‍,
ആലിപറമ്പ്
ഗ്രാമപഞ്ചായത്തുകളിലും
ഓരോ ഇക്കോ- ഷോപ്പും
ആരംഭിയ്ക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിയ്ക്കുമോ?
യുവാക്കളെ
കാര്‍ഷികരംഗത്തേക്ക്
ആകര്‍ഷിക്കുന്നതിനായി നടപടി
3189.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
യുവാക്കളെ
കാര്‍ഷികരംഗത്തേക്ക്
ആകര്‍ഷിക്കുന്നതിനായി
കൃഷി വകുപ്പിന്റെ
കീഴില്‍
പരിശീലനകേന്ദ്രങ്ങള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
പരിശീലനകേന്ദ്രങ്ങളിലായി
എത്ര യുവാക്കള്‍ക്ക്
പരിശീലനം
നല്‍കിയിട്ടുണ്ട്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ഒാണാട്ടുകര
വികസന ഏജന്‍സി മുഖേന
അനുവദിച്ചതും
നടപ്പിലാക്കിയതുമായ പദ്ധതികള്‍
3190.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
മാവേലിക്കര
മണ്ഡലത്തില്‍,
ഒാണാട്ടുകര വികസന
ഏജന്‍സി മുഖേന
അനുവദിച്ച പദ്ധതികളും
നടപ്പിലാക്കിയ
പദ്ധതികളും സംബന്ധിച്ച
വിശദാംശം ലഭ്യമാക്കുമോ;
(ബി)
ഓരോ
പദ്ധതിക്കും
അനുവദിച്ചതും
ചെലവഴിച്ചതുമായ തുകയുടെ
വിശദവിവരം
ലഭ്യമാക്കുമോ?
അട്ടപ്പാടി
മില്ലറ്റ് വില്ലേജ് പദ്ധതി
3191.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
,,
ഗീതാ ഗോപി
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അട്ടപ്പാടി
മില്ലറ്റ് വില്ലേജ്
പദ്ധതി സംബന്ധിച്ച
വിശദവിവരങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
കേരളത്തിന്റെ
തനത് കാര്‍ഷികവിളകളായ
ചെറുധാന്യങ്ങളുടെ കൃഷി
പഴയ പ്രതാപത്തില്‍
എത്തിക്കുന്നതിന് ഈ
പദ്ധതി സഹായകരമാകുമോ;
(സി)
അട്ടപ്പാടിയില്‍
നിന്നുള്ള ഏതെങ്കിലും
പ്രാദേശികവിഭവങ്ങള്ക്ക്
അന്താരാഷ്ട്ര
ഭൗമസൂചികാപദവി
ലഭ്യമായിട്ടുണ്ടോ;
ഇല്ലെങ്കില്‍ ആയത്
നേടുന്നതിന്
പരിശ്രമങ്ങള്‍
നടത്തുന്നുണ്ടോ;
(ഡി)
മില്ലെറ്റ്
വില്ലേജ് പദ്ധതിയില്‍
മറ്റ് വകുപ്പുകളുടെ
പങ്കാളിത്തം ഉണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കുമോ;
(ഇ)
കേരളത്തിലെ
മറ്റ്
സ്ഥലങ്ങളിലേയ്ക്ക് കൂടി
ഇത്തരത്തില്‍
ചെറുധാന്യങ്ങളുടെ കൃഷി
വ്യാപിപ്പിക്കുന്നതിന്
നീക്കമുണ്ടോ; വിശദാംശം
ലഭ്യമാക്കുമോ?
ഓണത്തിനൊരുമുറം
പച്ചക്കറി പദ്ധതി
3192.
ശ്രീ.ബി.സത്യന്
,,
കെ.സുരേഷ് കുറുപ്പ്
,,
ജോണ്‍ ഫെര്‍ണാണ്ടസ്
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഉത്സവ സീസണുകളില്‍
പച്ചക്കറിയ്ക്കായി
അന്യസംസ്ഥാനങ്ങളെ
ആശ്രയിക്കേണ്ടി വരുന്ന
സാഹചര്യം
ഒഴിവാക്കുന്നതിനായി
ഓണത്തിനൊരുമുറം
പച്ചക്കറി പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
എങ്കില്‍ ഈ പദ്ധതിയില്‍
മികച്ച
പൊതുജനപങ്കാളിത്തം
ഉറപ്പുവരുത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
ഇതില്‍
എത്ര കുടുംബങ്ങളെയാണ്
ഉള്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നതെന്നും
പദ്ധതിയ്ക്കായി
ഗുണമേന്മയുള്ള
വിത്തുകളും
പച്ചക്കറിതൈകളും
സൗജന്യമായി
ലഭ്യമാക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
പദ്ധതിയില്‍
വിദ്യാര്‍ത്ഥികളേയും
താത്പര്യമുള്ള സന്നദ്ധ
സംഘടനകളേയും
ഉള്‍പ്പെടുത്തുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
പെരിന്തല്‍മണ്ണ
മണ്ഡലത്തിലെ പ്രധാന പദ്ധതികള്‍
3193.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പെരിന്തല്‍മണ്ണ
മണ്ഡലത്തില്‍
കൃഷിവകുപ്പ് മുഖേന
നടപ്പിലാക്കിയ
പ്രധാനപദ്ധതികള്‍
ഏതൊക്കെയാണ്;
(ബി)
2019-20
വര്‍ഷത്തില്‍ ഈ
മണ്ഡലത്തില്‍
നടപ്പിലാക്കുന്ന
പ്രധാനപദ്ധതികള്‍
ഏതൊക്കെയാണ്; വിശദാംശം
ലഭ്യമാക്കുമോ?
കൊരട്ടിച്ചാലിന്റെ
സംരക്ഷണ നവീകരണപ്രവൃത്തികള്‍
3194.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആര്.കെ.വി.വൈ
പദ്ധതിയിലുള്‍പ്പെടുത്തി
അനുമതി ലഭിച്ച
കൊരട്ടി-കാടുകുറ്റി
പഞ്ചായത്തുകളിലായി
കിടക്കുന്ന
കൊരട്ടിച്ചാലിന്റെ
സംരക്ഷണ
നവീകരണപ്രവൃത്തികള്‍
ഏതു ഘട്ടത്തിലാണ്
എന്നറിയിക്കാമോ;
(ബി)
ഏതെല്ലാം
പ്രവൃത്തികളാണ് ഇതിന്റെ
ഭാഗമായി
പൂര്‍ത്തിയാക്കിയത്
എന്നും, ഇനി ഏതെല്ലാം
പ്രവൃത്തികള്‍ ഇതിന്റെ
ഭാഗമായി
പൂര്‍ത്തിയാക്കാനുണ്ട്
എന്നും അറിയിക്കാമോ;
(സി)
പ്രസ്തുത
പ്രവൃത്തികള്‍
പൂര്‍ത്തീകരിക്കുന്നതിന്
എന്തെങ്കിലും
തടസ്സങ്ങള്‍
നിലനില്‍ക്കുന്നുണ്ടോ;
(ഡി)
അനുവദിച്ച
പ്രവൃത്തികള്‍
പൂര്‍ത്തീകരിക്കുന്നതിനും
കൊരട്ടിച്ചാലിന്റെ
രണ്ടാംഘട്ട
നവീകരണപ്രവൃത്തികള്‍ക്ക്
അനുമതി ലഭ്യമാക്കി
നടപ്പാക്കുന്നതിനും
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
സംസ്ഥാനത്തെ
കുളങ്ങളുടെ നവീകരണം
3195.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കുളങ്ങളുടെ
നവീകരണത്തിനായി
2016-17, 2017-2018,
2018-19 വര്‍ഷങ്ങളില്‍
കൃഷിവകുപ്പ് മുഖേന
ഫണ്ട്
അനുവദിച്ചിട്ടുണ്ടോ ;
വിശദാംശം ലഭ്യമാക്കാമോ;
(ബി)
നബാര്‍ഡിന്റെ
സഹകരണത്തോടെ
സംസ്ഥാനത്തെ കുളങ്ങള്‍
നവീകരിക്കുന്നതിന് കൃഷി
വകുപ്പ് പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ
; വിശദാംശങ്ങള്‍
ലഭ്യമാക്കാമോ ?
ജൈവകൃഷി
വ്യാപിപ്പിക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
3196.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജൈവകൃഷി
വ്യാപിപ്പിക്കുന്നതിനായി
ഈ സര്‍ക്കാര്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു എന്ന്
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്ത്
ജൈവകൃഷി
വ്യാപിപ്പിക്കുന്നതിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
കൈക്കൊണ്ടിട്ടുണ്ട്
എന്ന് വിശദീകരിക്കാമോ;
അതിനായി എത്ര തുക
നീക്കിവച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ?
ഗാര്‍ഹിക
പച്ചക്കറി കൃഷി പ്രോത്സാഹനം
3197.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ഗാര്‍ഹിക
പച്ചക്കറി കൃഷിക്ക്
പ്രോത്സാഹനം നല്കാന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഗാര്‍ഹിക/മട്ടുപ്പാവ്
പച്ചക്കറി കൃഷിയില്‍
സര്‍ക്കാര്‍ ഉദ്ദേശിച്ച
ലക്ഷ്യം കൈവരിക്കാന്‍
കഴിഞ്ഞിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണവും
നേരിടുന്ന പ്രശ്നങ്ങളും
എന്തൊക്കെയെന്ന്
അറിയിക്കുമോ;
(സി)
ഗാര്‍ഹിക
പച്ചക്കറി കൃഷി
വ്യാപിപ്പിക്കുന്നതിന്
മറ്റേതെങ്കിലും
സംസ്ഥാനത്തെയോ വിദേശ
രാജ്യങ്ങളിലെയോ
മാതൃകകള്‍
അവലംഭിച്ചിട്ടുണ്ടോ;
വിശദാശം ലഭ്യമാക്കുമോ;
(ഡി)
വിഷരഹിത
ഗാര്‍ഹിക പച്ചക്കറി
ഉല്പാദിപ്പിക്കുന്നതിന്റെ
ഭാഗമായി ഗാര്‍ഹിക
പച്ചക്കറി കൃഷി
പ്രോത്സാഹിപ്പിക്കുന്നതിന്
കൂടുതല്‍ സമഗ്രമായ
പദ്ധതികള്‍
നടപ്പിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ജെെവപച്ചക്കറി
കൃഷി
3198.
ശ്രീ.കെ.
ബാബു :
താഗാര്ഹിക
പച്ചക്കറി കൃഷി പ്രോത്സാഹനം ഴെ
കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജെെവപച്ചക്കറി കൃഷി
വ്യാപിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(ബി)
സംസ്ഥാനത്ത്
എത്തുന്ന പഴം,
പച്ചക്കറി എന്നിവയിലെ
കീടനാശിനി പ്രയോഗം
മൂലമുള്ള വിഷാംശം
കണ്ടെത്താന്‍
എന്തെല്ലാം
സംവിധാനങ്ങളാണ് ഉള്ളത്
എന്ന് വിശദമാക്കുമോ?
പച്ചക്കറികളുടെ
ഗുണമേന്മ പരിശോധിക്കുവാന്‍
സംവിധാനം
3199.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജൈവപച്ചക്കറി
എന്ന പേരില്‍
സംസ്ഥാനത്തുടനീളം
വില്‍പ്പന നടത്തുന്ന
പച്ചക്കറികളുടെ
ഗുണമേന്മ
പരിശോധിക്കുവാന്‍
എന്തെങ്കിലും സംവിധാനം
നിലവിലുണ്ടോ; എങ്കില്‍
വിശദാംശം നല്‍കുമോ ;
(ബി)
സര്‍ക്കാര്‍
ആഭിമുഖ്യത്തില്‍
കൂടുതല്‍ ജൈവപച്ചക്കറി
വില്‍പ്പനശാലകള്‍
സംസ്ഥാനത്തുടനീളം
ആരംഭിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
ഹോര്‍ട്ടികോര്‍പ്പിന്റെ
മാവേലിക്കര മണ്ഡലത്തിലെ തേന്‍
പാര്‍ക്ക്
3200.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തില്‍
ഹോര്‍ട്ടികോര്‍പ്പിന്റെ
ഉടമസ്ഥതയിലുള്ള തേന്‍
പാര്‍ക്കിന്റെ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ;
(ബി)
പ്രസ്തുത
സ്ഥാപനത്തിന്റെ
വികസനത്തിനും
പ്രവര്‍ത്തനം
വിപുലപ്പെടുത്തുന്നതിനും
സ്വീകരിച്ച നടപടികളും
അനുവദിച്ച തുകയും
വിശദമാക്കുമോ?
നെല്‍ കൃഷിഭൂമിയുടെ വിസ്തൃതി
3201.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയത്തില്‍
നിന്ന് കരകയറിയ
കേരളത്തില്‍ നെല്‍കൃഷി
ചെയ്യുന്ന ഭൂമിയുടെ
വിസ്തീര്‍ണ്ണം
വർദ്ധിച്ചുവോ;
വ്യക്തമാക്കുമോ;
(ബി)
2016-17,
2017-18 എന്നീ
വര്‍ഷങ്ങളില്‍ എത്ര
ഹെക്ടര്‍ കൃഷി
ഭൂമിയില്‍ നെല്‍കൃഷി
ചെയ്തു;
(സി)
പ്രളയ
ശേഷം 2018-19 ല്‍
ഇതില്‍ എത്ര കണ്ട്
വർദ്ധനവ് വന്നു എന്ന്
വ്യക്തമാക്കുമോ;
(ഡി)
2021-ഓടെ
സംസ്ഥാനത്ത് എത്ര
ഹെക്ടര്‍ കൃഷിഭൂമിയില്‍
നെല്‍കൃഷി
വർദ്ധിപ്പിക്കാനാണ്
കൃഷി വകുപ്പ്
ലക്ഷ്യമിടുന്നത്;
വിശദാംശം
വ്യക്തമാക്കുമോ;
(ഇ)
നിലവില്‍
നെല്‍കൃഷി കർഷകർക്ക്
ഹെക്ടറിന് എത്ര രൂപവരെ
സർക്കാർ സഹായം
നല്കുന്നു;
(എഫ്)
നെല്ലിന്റെ
വിലകിട്ടാതെ കർഷകർ
പ്രതിസന്ധിയിലാണ് എന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ജി)
എങ്കില്‍
കുടിശികയിനത്തില്‍
നെല്‍കർഷകർക്ക്
നല്‍കാനുള്ള തുക എത്ര;
വിശദാംശം ലഭ്യമാക്കുമോ?
പ്രളയം
മൂലം ചെളിയടിഞ്ഞ പാടശേഖരങ്ങള്‍
3202.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018
ല്‍ കേരളത്തിലുണ്ടായ
പ്രളയം മൂലം ചെളിയടിഞ്ഞ
പാടശേഖരങ്ങളിലെ ചെളി
നീക്കം ചെയ്യുന്നതിന്
കര്‍ഷകര്‍ക്ക് ധനസഹായം
അനുവദിച്ചിട്ടുണ്ടോ;
വിശദീകരിക്കുമോ;
(ബി)
ഇപ്രകാരം
ഹെക്ടറിന് എത്ര രൂപയാണ്
അനുവദിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ; ഈ
ആവശ്യത്തിലേക്കായി
സംസ്ഥാനത്ത് ആകെ എത്ര
രൂപ അനുവദിച്ചു എന്ന്
വ്യക്തമാക്കുമോ;
(സി)
പ്രളയത്തിന്റെ
ഫലമായി മണ്ണിന്റെ
രാസഘടനയിലുണ്ടായ മാറ്റം
പരിശോധിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
നെല്‍കൃഷി
പ്രോത്സാഹിപ്പിക്കാന്‍ നടപടി
3203.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നെല്‍കൃഷി
പ്രോത്സാഹിപ്പിക്കുന്നതിന്
ഈ സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണ്;
വിശദാംശം അറിയിക്കുമോ;
(ബി)
കരനെല്‍
കൃഷിയില്‍
വര്‍ദ്ധനവുണ്ടാക്കാന്‍
കഴിഞ്ഞിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
അറിയിക്കാമോ;
(സി)
വിവിധ
പദ്ധതികളിലൂടെ
സംസ്ഥാനത്ത്
നെല്‍കൃഷിയിലുണ്ടായ
വര്‍ദ്ധനവ് അഥവാ മാറ്റം
എത്രയെന്ന് ജില്ല
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ;
(ഡി)
തരിശുനിലങ്ങളില്‍
കൃഷി
വ്യാപിപ്പിക്കുന്നതിന്
കഴിഞ്ഞിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
അറിയിക്കുമോ?
നെല്ലുത്പാദനം
വര്‍ദ്ധിപ്പിക്കാന്‍ നടപടി
3204.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
നെല്ലുത്പാദനം
വര്‍ദ്ധിപ്പിക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(ബി)
നെല്ലുത്പാദനത്തില്‍
ഉണ്ടായ വര്‍ദ്ധനവ്
സംബന്ധിച്ച വിശദാംശം
നല്‍കുമോ; ജില്ല
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ?
കൊപ്ര സംഭരണം
3205.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്രം
പ്രഖ്യാപിച്ച താങ്ങുവില
പ്രകാരമുള്ള കൊപ്ര
സംഭരണത്തിന് സംസ്ഥാനം
തീരുമാനമെടുത്തിട്ടുണ്ടോ;
(ബി)
എങ്കില്‍
സംഭരണത്തിന്
തയ്യാറാണെന്ന്
കാണിച്ചും അതിന്റെ
മറ്റ് വിശദാംശങ്ങള്‍
അറിയിച്ചുകൊണ്ടും
കേന്ദ്രകൃഷി
മന്ത്രാലയത്തിന്
കത്തയച്ചത് എന്നാണ്;
(സി)
നടപടികള്‍
നീണ്ടു പോകുന്നത് കൊപ്ര
സംഭരണത്തിനും അതുവഴി
കര്‍ഷകര്‍ക്കും
സൃഷ്ടിച്ചേക്കാവുന്ന
പ്രതിസന്ധികള്‍
വിലയിരുത്തിയിട്ടുണ്ടോ;
(ഡി)
130
രൂപ വരെ കിലോയ്ക്ക്
വിലയുണ്ടായിരുന്ന
കൊപ്രക്ക് ഇപ്പോള്‍ 91
രൂപയാണ് വിപണി വിലയെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
ജൂണ്‍
മാസത്തില്‍
തമിഴ്നാട്ടില്‍
നാളികേര വിളവെടുപ്പ്
തുടങ്ങിയാല്‍ വീണ്ടും
വിലകുറയുന്ന
സാഹചര്യമുണ്ടാകുമോ;
(എഫ്)
സംഭരണ
രംഗത്ത് രണ്ട് വര്‍ഷം
മുമ്പുണ്ടായിരുന്ന
സ്ഥിതി
തിരിച്ചുകൊണ്ടുവരാന്‍
നടപടി സ്വീകരിക്കുമോ?
പാലക്കാട്
ജില്ലയിലെ കേരഗ്രാമം പദ്ധതി
3206.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പാലക്കാട്
ജില്ലയിലെ എത്ര
പഞ്ചായത്തുകളെ
കേരഗ്രാമം പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
നാളികേരത്തിന്റെ
ഉത്പ്പാദനക്ഷമത
വര്‍ദ്ധിപ്പിക്കുവാന്‍ നടപടി
3207.
ശ്രീ.അനില്‍
അക്കര
,,
വി.ഡി.സതീശന്
,,
ഷാഫി പറമ്പില്‍
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാളികേര
ഉല്പാദനത്തില്
ഇന്ത്യന്‍
സംസ്ഥാനങ്ങളില്‍ കേരളം
ഒന്നാം
സ്ഥാനത്താണെങ്കിലും
ദക്ഷിണേന്ത്യയിലെ മറ്റ്
സംസ്ഥാനങ്ങളുമായി
താരതമ്യപ്പെടുത്തുമ്പോള്‍
സംസ്ഥാനത്തെ നാളികേര
ഉത്പ്പാദനക്ഷമത തുലോം
കുറവാണെന്നത്
വസ്തുതയല്ലേ;
(ബി)
നാളികേരത്തിന്റെ
ഉത്പ്പാദനക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
വിശദാംശം ലഭ്യമാക്കുമോ:
(സി)
സമഗ്ര
നാളികേരകൃഷി
വികസനത്തിനായി
നടപ്പിലാക്കിയ
കേരഗ്രാമം പദ്ധതി
വിജയപ്രദമാണോ;
വിശദമാക്കുമോ;
(ഡി)
സംസഥാനത്ത്
നാളികേര ഉല്പാദനം
കുറയുന്നതിന്
പ്രധാനകാരണം തെങ്ങുകളെ
ബാധിക്കുന്ന കീടങ്ങള്‍
ആണെന്ന വസ്തുത
പരിഗണിച്ച് അത്
പ്രതിരോധിക്കുന്നതിന്
സ്വീകരിച്ച നടപടി
എന്തൊക്കെയാണ്?
കടക്കെണി
മൂലം ആത്മഹത്യ ചെയ്ത കര്‍ഷകര്‍
3208.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കടക്കെണി മൂലം ആത്മഹത്യ
ചെയ്ത കര്‍ഷകരുടെ
കുടുംബങ്ങള്‍ക്ക്
സര്‍ക്കാര്‍ എന്തൊക്കെ
നഷ്ടപരിഹാരം
നൽകിയിട്ടുണ്ട്;
വ്യക്തമാക്കാമോ;
(ബി)
സര്‍ക്കാര്‍
കാര്‍ഷിക വായ്പകൾക്ക്
മൊറട്ടോറിയം
ഏര്‍പ്പെടുത്തിയിട്ടും
സംസ്ഥാനത്തെ ചില
ബാങ്കുകള്‍ ജപ്തി
നടപടികളുമായി
മുന്നോട്ട് പോകുന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കിൽ ആയതിനെതിരെ
സർക്കാർ എന്ത് നടപടി
സ്വീകരിച്ചുവെന്ന്
വിശദമാക്കാമോ?
പ്രളയാനന്തരം
നെല്‍കൃഷി ചെയ്ത കര്‍ഷകര്‍ക്ക്
ലഭ്യമാക്കേണ്ട ധനസഹായം
3209.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പിറവം
നിയാേജകമണ്ഡലത്തിലെ
ആമ്പല്ലൂര്‍
പഞ്ചായത്തില്‍ താേട്ടറ
കുന്നംകുളം
പുഞ്ചപ്പാടശേഖര
നെല്ലുത്പാദക സമിതിയുടെ
ആഭിമുഖ്യത്തില്‍
പ്രളയാനന്തരം നെല്‍കൃഷി
ചെയ്ത കര്‍ഷകര്‍ക്ക്
ലഭ്യമാക്കേണ്ട
ധനസഹായവും
ആനുകൂല്യങ്ങളും
നല്കാന് നടപടികള്‍
സ്വീകരിച്ചിട്ടുണ്ടാേയെന്ന്
അറിയിക്കുമാേ;
(ബി)
ഇൗ
വിഷയത്തില്‍
കാലതാമസമുണ്ടായതായുള്ള
പാടശേഖര സമിതിയുടെ
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ
എന്ന് വ്യക്തമാക്കുമാേ;
ഉണ്ടെങ്കില്‍ കാലതാമസം
വരാനിടയായ സാഹചര്യം
എന്താണെന്ന്
അറിയിക്കുമാേ?
വെളിയന്നൂര്‍
ചല്ലിയില്‍ കര്‍ഷകര്‍ക്കുണ്ടായ
നഷ്ടം
3210.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊയിലാണ്ടി
മണ്ഡലത്തിലെ
വെളിയന്നൂര്‍
ചല്ലിയില്‍
കൃഷിയിറക്കിയതുമായി
ബന്ധപ്പെട്ട്
കര്‍ഷകര്‍ക്കുണ്ടായ
നഷ്ടം വകുപ്പ്
കണക്കാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
രൂപയുടെ നഷ്ടമാണ്
കണക്കാക്കിയിട്ടുള്ളത്;
വിശദമാക്കാമോ ;
(ബി)
സാങ്കേതികതടസ്സങ്ങള്‍
തീര്‍പ്പാക്കി പ്രസ്തുത
തുക കർഷകർക്ക്
അനുവദിച്ച്
നല്‍കുന്നതിനുള്ള
എന്തെല്ലാം നടപടികളാണ്
വകുപ്പ്
കെെക്കൊണ്ടിട്ടുളളത്;
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
വിഷയവുമായി
ബന്ധപ്പെട്ട്
ബഹു.മന്ത്രി നല്കിയ
ഉറപ്പനുസരിച്ച് ധനസഹായം
നല്‍കുന്നതിനുള്ള നടപടി
തടസ്സപ്പെടുവാന്‍
എന്തെങ്കിലും
കാരണങ്ങള്‍ ഉണ്ടോ;
വിശദമാക്കാമോ?
കെ.എല്‍.യു.
അനുമതിയ്ക്കായുള്ള അപേക്ഷകള്‍
3211.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എല്‍.യു.
അനുമതി
ലഭിക്കുന്നതിനായി
ആലത്തൂര്‍ മണ്ഡലത്തില്‍
നിന്നും 2017 മാര്‍ച്ച്
മുതല്‍ എത്ര അപേക്ഷകള്‍
ലഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
അപേക്ഷകളുടെ
വിശദവിവരങ്ങളും
സ്വീകരിച്ചിട്ടുള്ള
നടപടികളും
പഞ്ചായത്തടിസ്ഥാനത്തില്‍
വ്യക്തമാക്കാമോ?
നാളികേര
വികസന കൗണ്‍സില്‍
3212.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
സണ്ണി ജോസഫ്
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാളികേര
കര്‍ഷകര്‍ക്ക് മികച്ച
വരുമാനവും
വരുമാനസ്ഥിരതയും
ഉറപ്പുവരുത്തുവാന്‍
കൃഷിവകുപ്പിന്
സാധിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ;
(ബി)
2018-ല്‍
പ്രഖ്യാപിച്ച നാളികേര
വികസന കൗണ്‍സിലിന്റെ
ലക്ഷ്യം എന്താണ്;
ഇതിലൂടെ എന്തൊക്കെ
പദ്ധതികളാണ്
നടപ്പിലാക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
നാളികേര
അഗ്രോ പാര്‍ക്കുകള്‍
സ്ഥാപിക്കുമെന്ന
പ്രഖ്യാപനം
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എവിടെയെല്ലാം; ഇതിനായി
കിഫ്ബിയില്‍ നിന്നും
എന്ത് സഹായമാണ്
ലഭിച്ചത്;
(ഡി)
നാളികേര
വികസന ബോര്‍ഡിന്റെ
കീഴില്‍ രജിസ്റ്റര്‍
ചെയ്തിട്ടുള്ള നാളികേര
ഉല്പാദകസമിതിയുടെ
ആഭിമുഖ്യത്തില്‍
നടത്തുന്ന നീര ഉല്പാദനം
വന്‍പ്രതിസന്ധി
നേരിടുന്നു എന്നത്
വസ്തുതയാണോ; എങ്കില്‍
ഇതിനുളള കാരണങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ?
കോട്ടയം
ജില്ലയിലെ വെങ്ങായിവാക പുതിയകരി
പാടശേഖരത്തിന്റെ അടിസ്ഥാനസൗകര്യ
വികസനം
3213.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോട്ടയം
ജില്ലയില്‍ മാഞ്ഞൂര്‍
കൃഷിഭവന്റെ കീഴിലുള്ള
വെങ്ങായിവാക പുതിയകരി
പാടശേഖരത്തിന്റെ
അടിസ്ഥാന സൗകര്യ വികസനം
സംബന്ധിച്ച് 8/12/2018
ല്‍ കൃഷി
വകുപ്പുമന്ത്രിക്ക്
നല്കിയ നിവേദനത്തിന്റെ
അടിസ്ഥാനത്തില്‍ കേരള
ഭൂവികസന കോര്പ്പറേഷന്
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
ആയതിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ;
ഇല്ലെങ്കിൽ കാരണം
വ്യക്തമാക്കാമോ;
(ബി)
ഈ
പ്രോജക്ട് സംബന്ധിച്ച
തുടര്‍നടപടികള്‍ക്ക്
കാര്‍ഷികോത്പാദന
കമ്മീഷണര്‍ എന്ത് നടപടി
സ്വീകരിച്ചു എന്ന്
വ്യക്തമാക്കാമോ?
നേര്യമംഗലത്ത്
ഫാം ടൂറിസം
3214.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൂന്നാറിന്റെ
കവാടമായ നേര്യമംഗലത്ത്
ഏക്കറുകളോളം വ്യാപിച്ച്
കിടക്കുന്ന ജില്ലാ
കൃഷിത്തോട്ടത്തില്‍ ഫാം
ടൂറിസം
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
പ്രസ്തുത
കൃഷിത്തോട്ടത്തില്‍ ഫാം
ടൂറിസം
നടപ്പിലാക്കുന്നതുമായി
ബന്ധപ്പെട്ട്
എന്തെങ്കിലും
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
ഇവിടെ
ഫാം ടൂറിസം
ആരംഭിക്കുന്നതുമായി
ബന്ധപ്പെട്ട്
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
ടൂറിസ്റ്റുകള്‍
ധാരാളം എത്തിച്ചേരുന്ന
പ്രസ്തുത കൃഷി ഫാമില്‍
ഏറെ സാധ്യതയുള്ള ഫാം
ടൂറിസം വേഗത്തില്‍
നടപ്പിലാക്കുവാന്‍
നടപടി സ്വീകരിക്കുമോ?
തരിശുരഹിത
പഞ്ചായത്ത്
3215.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തരിശുരഹിത
പഞ്ചായത്ത് എന്ന
ലക്ഷ്യം സംസ്ഥാനത്തെ
ബ്ലോക്കുകളില്‍
കാര്യക്ഷമമായി
നടന്നുവരുന്നുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ബി)
തരിശുരഹിത
പഞ്ചായത്ത് പദ്ധതി
നടപ്പിലാക്കുകവഴി എത്ര
ശതമാനം തരിശുനിലങ്ങള്‍
കൃഷിക്ക്
അനുയോജ്യമാക്കിയിട്ടുണ്ടെന്ന
വിവരം ലഭ്യമാക്കാമോ?
തരിശുഭൂമിയില്‍
കൃഷി
3216.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
തരിശുഭൂമിയില്‍
കൃഷിയിറക്കിയതിനെത്തുടര്ന്ന്
ഉല്പാദിപ്പിക്കപ്പെട്ടിട്ടുള്ള
കാര്ഷികോല്പന്നങ്ങളുടെ
കണക്ക് വിശദമാക്കാമോ;
(ബി)
തരിശുഭൂമിയില്‍
കൃഷിയിറക്കുന്നതിന്
കര്‍ഷകര്‍ക്ക്
എന്തെല്ലാം സഹായങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വിശദമാക്കാമോ?
കുട്ടനാട്ടിലെ
ആവാസവ്യവസ്ഥ
3217.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുട്ടനാട്ടിലെ
ആവാസവ്യവസ്ഥയെ പ്രളയം
എപ്രകാരമാണ്
ബാധിച്ചതെന്ന്
പഠിക്കുന്നതിനായി
ഏതെങ്കിലും
അന്തര്‍ദേശീയ ഗവേഷണ
പഠനകേന്ദ്രത്തിന്
അനുമതി
നല്‍കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
കുട്ടനാട്ടിലെ
കാര്‍ഷികമേഖലയ്ക്ക്
പ്രളയം ഗുണപ്രദമായി
എന്ന് കൃഷി വകുപ്പ്
വിലയിരുത്തിയിട്ടുണ്ടോ;
പ്രസ്തുത സ്ഥലത്ത്
നെല്ലുത്പാദനം
ഇക്കഴിഞ്ഞ സീസണില്‍
ഉയര്‍ന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
വിള
ഇന്‍ഷുറന്‍സ് പദ്ധതി
3218.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
വിള ഇന്‍ഷുറന്‍സ്
നഷ്ടപരിഹാര തുക
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;
ഓരോ വിളയ്ക്കും എത്ര
രൂപ വീതമാണ് നഷ്ടപരിഹാര
തുക
വര്‍ദ്ധിപ്പിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
വിള
ഇന്‍ഷുറന്‍സ് പദ്ധതി
പ്രകാരം നഷ്ടപരിഹാരം
ആവശ്യപ്പെട്ട് കോതമംഗലം
മണ്ഡലത്തില്‍ വിവിധ
കൃഷിഭവനുകളില്‍ നിന്ന്
എത്ര അപേക്ഷകള്‍
ലഭിച്ചിട്ടുണ്ടെന്നും
ഇതില്‍ എത്രപേര്‍ക്ക്
നഷ്ടപരിഹാര തുക വിതരണം
ചെയ്തിട്ടുണ്ടെന്നും
കൃഷിഭവന് തിരിച്ച്
വ്യക്തമാക്കാമോ;
(സി)
വിള
ഇന്‍ഷുറന്‍സ് പദ്ധതി
പ്രകാരം
നഷ്ടപരിഹാരത്തിനുവേണ്ടി
അപേക്ഷിച്ചിട്ടുള്ള
കോതമംഗലം മണ്ഡലത്തിലെ
അര്‍ഹരായ മുഴുവന്‍
പേര്‍ക്കും വേഗത്തില്‍
ഇന്‍ഷുറന്‍സ് ആനുകൂല്യം
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
വിള
ഇന്‍ഷുറന്‍സ്
3219.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിള
ഇന്‍ഷുറന്‍സ് പദ്ധതി
എത്ര ജില്ലകളില്‍
നടപ്പിലാക്കിയെന്നറിയിക്കുമോ;
ചെറുകിട നാമമാത്ര
കർഷകരെയും ഈ
പാക്കേജില്‍
ഉള്‍പ്പെടുത്തുവാന്‍
കൃഷി ഭവനിലൂടെ എന്ത്
സംവിധാനമാണ്
ഏര്‍പ്പെടുത്തിയിരിക്കുന്നത്
എന്ന് വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്തെ
കൃഷി ഭവനുകളില്‍
ഇന്‍ഷുറന്‍സ്
അപേക്ഷകള്‍
കെട്ടിക്കിടക്കുന്നതായും
അപേക്ഷകളില്‍
തീരുമാനമാകാതെ
കിടക്കുന്നതായുമുള്ള
പരാതിക്ക് സർക്കാർ
എന്തു പരിഹാരമാണ്
നിര്‍ദ്ദേശിച്ചിരിക്കുന്നത്
എന്നറിയിക്കാമോ?
കാര്‍ഷിക
വിള ഇന്‍ഷ്വറന്‍സ് പദ്ധതി
3220.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ജി.എസ്.ജയലാല്‍
,,
മുഹമ്മദ് മുഹസിന് പി.
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവിലുള്ള കാര്‍ഷിക
വിള ഇന്‍ഷ്വറന്‍സ്
പദ്ധതിയുടെ
വിശദവിവരങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
എന്തൊക്കെ
കാരണങ്ങളാല്‍
സംഭവിക്കുന്ന
നാശനഷ്ടങ്ങള്‍ക്കാണ്
വിള ഇന്‍ഷ്വറന്‍സ്
പദ്ധതിയുടെ ആനുകൂല്യം
ലഭ്യമാകുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
വിള
ഇന്‍ഷ്വറന്‍സില്‍
അംഗമാകുന്നതിന് ഒരു
കര്ഷകന്
സ്വീകരിക്കേണ്ട
നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
വിളകള്‍ക്ക്
ഉണ്ടാകുന്ന ഭാഗീകമായ
നാശനഷ്ടങ്ങള്‍ക്ക്
ഇന്‍ഷ്വറന്‍സ് പരിരക്ഷ
ലഭ്യമാകുമോ;
(ഇ)
ഗ്രൂപ്പ്
ഫാമിംഗ് നിലവിലുള്ള
പാടങ്ങൾ വിള
ഇന്‍ഷ്വറന്‍സില്‍
ചേരുന്നതിനുള്ള
നിബന്ധനകള്‍
അറിയിക്കുമോ?
അനധികൃതമായി കീടനാശിനി വിപണനം
3221.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തെ
കീടനാശിനി
വിമുക്തമേഖലയാക്കി
മാറ്റുക എന്ന
ലക്ഷ്യപ്രാപ്തിക്കായി ഈ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്നറിയിക്കുമോ;
(ബി)
2018,2019
എന്നീ വര്‍ഷങ്ങളില്‍
അനധികൃതമായി കീടനാശിനി
വിപണനം നടത്തിയ എത്ര
പേര്‍ക്കെതിരെ നടപടി
സ്വീകരിച്ചു;
വ്യക്തമാക്കുമോ?
വയനാട്ടിലെ കര്‍ഷക ആത്മഹത്യ
3222.
ശ്രീ.വി.ടി.ബല്‍റാം
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
ഐ.സി.ബാലകൃഷ്ണന്
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വയനാട്ടിലെ
പനമരം പഞ്ചായത്തില്‍
വി.ഡി. ദിനേശ്കുമാര്‍
എന്ന കര്ഷകന്
ആത്മഹത്യ ചെയ്തതിന്
കാരണം കാര്‍ഷിക ലോണ്‍
തിരിച്ചടയ്ക്കുവാന്‍
സാധിക്കാത്തതുമൂലമുള്ള
മാനസികബുദ്ധിമുട്ടാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
ഇത്
സംബന്ധിച്ച് അന്വേഷണം
ആവശ്യപ്പെട്ടുകൊണ്ട്
വയനാട് എം.പി കത്ത്
നല്‍കിയിട്ടുണ്ടോ;
(സി)
ഇതിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
പ്രസ്തുത കര്‍ഷകന്റെ
കുടുംബത്തിന് ധനസഹായം
നല്കുവാന് നടപടി
സ്വീകരിക്കുമോ?
കാര്‍ഷിക
കടാശ്വാസ കമ്മീഷന്
3223.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയില്‍ കാര്‍ഷിക
കടാശ്വാസ കമ്മീഷന്റെ
എത്ര സിറ്റിംഗാണ് ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
നടത്തിയിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(ബി)
ഇത്തരത്തില്‍
നടത്തിയ
സിറ്റിംഗുകളിലൂടെ
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് വിശദമാക്കുമോ?
കാര്‍ഷിക
വായ്പകള്‍ക്ക് മോറട്ടോറിയം
3224.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
വി.ടി.ബല്‍റാം
,,
റോജി എം. ജോണ്‍
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാര്‍ഷിക
വായ്പകള്‍ക്ക് 2019
ഡിസംബര്‍ 31വരെ
സര്‍ക്കാര്‍
മോറട്ടോറിയം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി)
ഇത്
പരിഗണിക്കാതെ പല
ബാങ്കുകളും
കര്‍ഷകര്‍ക്ക് ജപ്തി
നോട്ടീസ് അയയ്ക്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
തിരുവനന്തപുരം
ജില്ലയില്‍ മാറനല്ലൂര്‍
പഞ്ചായത്തിലെ
കുവളശ്ശേരി സ്വദേശി
എം.ബി.പത്മകുമാറിന്
20000 രൂപ കാര്‍ഷിക
വായ്പയുടെ പേരില്‍
ഊരൂട്ടമ്പലം എസ്.ബി.ഐ.
ശാഖയില്‍ നിന്നും ജപ്തി
നോട്ടീസ് ലഭിച്ചുവെന്ന
പരാതി ലഭിച്ചിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഇക്കാര്യത്തില്‍ എന്ത്
നടപടിയാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
കൃഷി
സമ്മാൻ പദ്ധതി
3225.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാര്‍
പ്രഖ്യാപിച്ച
കൃഷിസമ്മാൻ പദ്ധതിയുടെ
ആനുകൂല്യം സംസ്ഥാനത്തെ
കര്‍ഷകര്‍ക്ക്
പൂര്‍ണ്ണതോതില്‍
ലഭ്യമായിട്ടുണ്ടോ;
(ബി)
ഈ
പദ്ധതി പ്രകാരം
ആനുകൂല്യം
ലഭിക്കുന്നതിന്
നിശ്ചയിച്ചിരുന്ന
ഭൂപരിധി നിയന്ത്രണം
കേന്ദ്രസര്‍ക്കാര്‍
എടുത്ത് കളഞ്ഞത്
സംസ്ഥാനത്തെ എത്ര
കര്‍ഷകരെ കൂടി ഈ
ആനുകൂല്യത്തിന്
അര്‍ഹരാക്കി;
(സി)
ഈ
പദ്ധതി പ്രകാരമുള്ള
ആനുകൂല്യത്തിന് അര്‍ഹത
ഏതൊക്കെ വിഭാഗത്തിനാണ്;
(ഡി)
കേന്ദ്ര
സര്‍ക്കാര്‍ മുന്നോട്ട്
വച്ചിട്ടുള്ള
നിബന്ധനകള്‍
സംസ്ഥാനത്തെ ചെറുകിട
നാമമാത്ര കര്‍ഷകരെ ഈ
പദ്ധതിയുടെ പുറത്ത്
നിര്‍ത്തുന്ന
സാഹചര്യമുണ്ടായിട്ടുണ്ടോ;
വിശദമാക്കുമോ?
ഇക്കാേ
ഷാേപ്പുകള്‍
3226.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
തൃശൂര്‍
ജില്ലയില്‍ കൃഷി
വകുപ്പിന്റെ
നേതൃത്വത്തില്‍ എത്ര
ഇക്കാേ ഷാേപ്പുകള്‍
ആരംഭിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമാേ;
അഗ്രോ
ഇന്‍ഡസ്ട്രീസ് കോര്പ്പറേഷന്
ഏറ്റെടുത്ത നിര്‍മ്മാണപ്രവൃത്തി
3227.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
അഗ്രോ ഇന്‍ഡസ്ട്രീസ്
കോര്പ്പറേഷന് എത്ര
നിര്മ്മാണപ്രവൃത്തികളിലാണ്
സംസ്ഥാനത്തുടനീളം
കരാറില്‍
ഏര്‍പ്പെട്ടതെന്നും
ഇതില്‍ എത്ര എണ്ണം
നാളിതുവരെയായി
പൂര്‍ണ്ണമായും പണി
തീര്‍ത്ത് ബില്‍
സെറ്റില്‍
ചെയ്തിട്ടുണ്ടെന്നും
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
സ്ഥാപനം അങ്കമാലി
മണ്ഡലത്തിലെ ടൂറിസം
വകുപ്പിന്റെ ഏതെങ്കിലും
പദ്ധതി
ഏറ്റെടുത്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
പ്രവൃത്തിയുടെ
നിര്‍മ്മാണം
പൂര്‍ത്തീകരിക്കേണ്ട
കാലാവധി എന്നാണെന്നും
നാളിതുവരെയായി എത്ര
ശതമാനം പണി
പൂര്‍ത്തീകരിച്ചുവെന്നും
ഇനി
പൂര്‍ത്തീകരിക്കേണ്ടത്
എന്തെല്ലാമാണെന്നും
വിശദമാക്കാമോ;
(സി)
നിര്‍ദ്ദിഷ്ട
പ്രവൃത്തിക്കായി ടൂറിസം
വകുപ്പ് എത്ര രൂപയുടെ
അലോട്ട്മെന്റ്
അനുവദിച്ചെന്നും അതില്‍
എത്ര രൂപ
കോര്പ്പറേഷന്
ചെലവഴിച്ചുവെന്നും
വ്യക്തമാക്കാമോ;
(ഡി)
ഈ
പ്രവൃത്തിയുടെ
മേല്‍നോട്ടം വഹിക്കുന്ന
ഉദ്യോഗസ്ഥന്റെ
പേരുവിവരം
ലഭ്യമാക്കാമോ;
പ്രവൃത്തി എന്നേക്ക്
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
കരുനാഗപ്പള്ളി
മണ്ഡലത്തില്‍ അഗ്രോ സര്‍വ്വീസ്
സെന്റര്‍
3228.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
മണ്ഡലത്തില്‍ അഗ്രോ
സര്‍വ്വീസ് സെന്റര്‍
ആരംഭിച്ചിട്ടുണ്ടോ;
വിശദീകരിക്കുമോ;
(ബി)
ഇവിടെ
നിന്നും ഏതെല്ലാം
സേവനങ്ങളാണ്
കര്‍ഷകര്‍ക്ക്
ലഭിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ട്രാക്ടര്‍,
ട്രില്ലര്‍,
മെതിയന്ത്രം തുടങ്ങിയവ
കര്‍ഷകര്‍ക്ക്
വാടകയ്ക്ക്
ലഭിക്കുന്നതിന്
സൗകര്യമുണ്ടോയെന്നും
ആയതിന്റെ നിരക്കുകള്‍
നിശ്ചയിച്ചിട്ടുണ്ടോയെന്നും
വിശദമാക്കാമോ ;
(ഡി)
വിത്തുകള്‍,
വളങ്ങള്‍ മുതലായവ
ലഭിക്കുന്നതിനും
പ്രസ്തുത സെന്ററില്‍
സൗകര്യമുണ്ടാകുമോ;
വ്യക്തമാക്കുമോ?
ഹരിത
കേരള മിഷന്റെ
എസ്റ്റാബ്ലിഷ്മെന്റ് ചെലവ്
3229.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹരിത
കേരള മിഷനില്‍ നിലവില്‍
എത്ര ജീവനക്കാരുണ്ട്;
തരം തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
മിഷനില്‍ കരാര്‍ /
താല്‍ക്കാലിക
ജീവനക്കാരായി എത്ര
പേര് ജോലി
നോക്കുന്നുണ്ട്; അവരുടെ
വിശദാംശം നല്‍കുമോ;
(സി)
ഹരിത
കേരള മിഷന്റെ
ജീവനക്കാരുടെ ശമ്പളം
ഉള്‍പ്പെടെ
നാളിതുവരെയുള്ള
എസ്റ്റാബ്ലിഷ്മെന്റ്
ചെലവ് എത്രയാണെന്ന്
വ്യക്തമാക്കുമോ?
ആത്മയിലെ
ജീവനക്കാരുടെ ശമ്പളക്കുടിശ്ശിക
3230.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷി
വകുപ്പിന്റെ കീഴിലുള്ള
ആത്മയിലെ
ജീവനക്കാര്‍ക്ക്
നിലവില്‍
ശമ്പളക്കുടിശ്ശികയുണ്ടാേ;
ഉണ്ടെങ്കില്‍
എത്രമാസത്തെ
കുടിശ്ശികയുണ്ടെന്ന്
വ്യക്തമാക്കുമോ ;
(ബി)
ശമ്പളം
മുടങ്ങുവാനുള്ള കാരണം
വ്യക്തമാക്കുമോ;
ശമ്പളക്കുടിശ്ശിക
അടിയന്തരമായി
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമാേ?
കൃഷി
ഓഫീസര്‍ തസ്തികയില്‍ ഒഴിവ്
3231.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവില്‍ കൃഷി ഓഫീസര്‍
തസ്തികയില്‍ എത്ര
ഒഴിവുകളുണ്ട്; ജില്ല
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം എത്ര കൃഷി
ഓഫീസര്‍മാരെ പി.എസ്.സി.
മുഖാന്തരം നിയമിച്ചു
എന്ന് വ്യക്തമാക്കാമോ?
എളവള്ളി
കൃഷിഭവനിലെ ഒഴിവുകൾ
നികത്തുന്നതിനുള്ള നടപടി
3232.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
മണലൂര്‍
മണ്ഡലത്തിലെ എളവള്ളി
കൃഷിഭവനില്‍ കൃഷി
ഓഫീസര്‍, കൃഷി
അസിസ്റ്റന്റ് എന്നീ
തസ്തികകളിൽ ഒഴിവുകൾ
നിലവിലുണ്ടാേ എന്നും ,
ഉണ്ടെങ്കില്‍ പ്രസ്തുത
ഒഴിവുകൾ നികത്തുവാൻ
നടപടി
സ്വീകരിച്ചിട്ടുണ്ടാേ
എന്നും അറിയിക്കാമാേ?
ആത്മയിലെ
ജീവനക്കാരുടെ ശമ്പളം
3233.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷി
വകുപ്പിലെ
വിജ്ഞാനവ്യാപന
വിഭാഗമായ ആത്മയില്‍
ജീവനക്കാര്‍ക്ക്
മാസങ്ങളായി ശമ്പളം
ലഭിക്കുന്നില്ല എന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കേന്ദ്രസര്‍ക്കാര്‍,
ഈ വിഭാഗം
ജീവനക്കാര്‍ക്ക്
വര്‍ദ്ധിപ്പിച്ച ശമ്പളം
സംസ്ഥാനത്ത്
അനുവദിച്ചിട്ടുണ്ടോ;
(സി)
ജീവനക്കാര്‍ക്ക്
ലഭിക്കാനുള്ള ശമ്പളം
എന്നത്തേക്ക്
നല്‍കുമെന്ന്
അറിയിക്കുമോ?
കൃഷിവകുപ്പിന്റെ
കീഴിലുള്ള
പൊതുമേഖലാസ്ഥാപനങ്ങള്‍
3234.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷിവകുപ്പിന്റെ
കീഴില്‍
പ്രവര്‍ത്തിക്കുന്ന
പൊതുമേഖലാസ്ഥാപനങ്ങള്‍
ഏതെല്ലാം; ഓരോ
സ്ഥാപനത്തിന്റെയും
കഴിഞ്ഞ അഞ്ച് വർഷത്തെ
ലാഭം/നഷ്ടം എത്രയെന്ന്
വര്‍ഷംതിരിച്ച്
വിശദമാക്കുമോ;
(ബി)
ഇവയില്‍
ഒരോ സ്ഥാപനത്തിന്റെയും
നിലവിലെ എം.ഡി.
ആരാണെന്നും അവര്‍
എന്നുമുതലാണ് പ്രസ്തുത
സ്ഥാപനത്തില്‍ എം.ഡി.
ആയി
നിയമിക്കപ്പെട്ടതെന്നും
ഓരോരുത്തരുടെയും
മാതൃവകുപ്പും തസ്തികയും
ഏതൊക്കെയാണെന്നും
വിശദമാക്കുമോ;
(സി)
ഇവരില്‍
ആരുടെയെല്ലാം പേരിലാണ്
വിജിലന്‍സ് കേസ്
ഉള്ളതെന്നും
ഓരോരുത്തരുടെയും
പേരിലുള്ള കേസ്സുകളുടെ
വിശദാംശവും
വ്യക്തമാക്കുമോ;
(ഡി)
വിജിലന്‍സ്
കേസ് നേരിടുന്ന ഇവരില്‍
ആര്‍ക്കെങ്കിലും
കാലാവധി നീട്ടി
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ആയതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
അഗ്രികള്‍ച്ചറല്‍
അസിസ്റ്റന്റ് തസ്തികയിലെ
ഒഴിവുകള്‍
3235.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവില്‍
അഗ്രികള്‍ച്ചറല്‍
അസിസ്റ്റന്റ്
തസ്തികയില്‍ എത്ര
ഒഴിവുകളുണ്ട്; ജില്ല
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം എത്ര പേരെ
അഗ്രികള്‍ച്ചറല്‍
അസിസ്റ്റന്റ്
തസ്തികയില്‍ പി.എസ്.സി.
മുഖാന്തരം
നിയമിച്ചിട്ടുണ്ട്
എന്ന് അറിയിക്കാമോ;
(സി)
ഈ
തസ്തികയില്‍ നിലവില്‍
എത്ര ഒഴിവുകള്‍
നിയമനത്തിനായി
പി.എസ്.സി. യിലേക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട് എന്ന്
വ്യക്തമാക്കാമോ?
എടവക ഗ്രാമപഞ്ചായത്തിലെ പഴം
പച്ചക്കറി സംസ്കരണ കേന്ദ്രം
3236.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാനന്തവാടി
മണ്ഡലത്തിലെ എടവക
ഗ്രാമപഞ്ചായത്തില്‍
സ്ഥിതി ചെയ്യുന്ന പഴം
പച്ചക്കറി
സംസ്കരണകേന്ദ്രത്തിന്റെ
പ്രവര്‍ത്തനം
സംബന്ധിച്ച നിലവിലെ
സ്ഥിതി
വ്യക്തമാക്കാമോ;
(ബി)
ഇൗ
കേന്ദ്രത്തിന്റെ
പ്രവര്‍ത്തനത്തിന്
നിലവില്‍ എന്തെങ്കിലും
തടസങ്ങള്‍ ഉണ്ടോ;
(സി)
ഇൗ
സ്ഥാപനത്തിന്റെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്നതിന്
എന്തെങ്കിലും
പദ്ധതികള്‍ ആസൂത്രണം
ചെയ്യുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ?
കെ.എല്‍.യു
അനുവദിക്കുന്നതിനുളള
മാനദണ്ഡങ്ങള്‍
3237.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
ആവശ്യങ്ങള്‍ക്കും പൊതു
ആവശ്യങ്ങള്‍ക്കും
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
സ്ഥലത്തിന്റെ
കെ.എല്‍.യു
അനുവദിക്കുന്നതിനുളള
നടപടിക്രമങ്ങൾ
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(ബി)
നിലവില്‍
മറ്റ് ആവശ്യങ്ങള്‍ക്കും
കെ.എല്‍.യു
അനുവദിക്കുന്നതിന്റെ
മാനദണ്ഡങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ?
ഹരിത
കേരള മിഷന്റെ എക്സിക്യൂട്ടിവ്
വൈസ് ചെയര്‍പേഴ്സണിന്‍െറ സേവന
വേതന വ്യവസ്ഥകള്‍
3238.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹരിത
കേരള മിഷന്റെ
എക്സിക്യൂട്ടിവ് വൈസ്
ചെയര്‍പേഴ്സണ്‍
നിലവില്‍ ആരാണ്; അവരുടെ
സേവന വേതന വ്യവസ്ഥകള്‍
എന്തൊക്കെയാണ്;
(ബി)
നാളിതുവരെയായി
ശമ്പളം, ബത്ത, യാത്രാ
ചെലവ്, ചികിത്സാ ചെലവ്
തുടങ്ങിയ ഇനങ്ങളില്‍
എന്ത് തുക
എക്സിക്യൂട്ടിവ് വൈസ്
ചെയര്‍പേഴ്സണ്‍
കൈപ്പറ്റിയിട്ടുണ്ടെന്ന്
അറിയിക്കാമോ?
ചക്കയ്ക്ക്
ഓര്‍ഗാനിക് സര്ട്ടിഫിക്കേഷന്
3239.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനഫലമായ
ചക്കയ്ക്ക് ഓര്‍ഗാനിക്
സര്ട്ടിഫിക്കേഷന്
ലഭ്യമാക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍ ഏത്
ഘട്ടത്തിലാണ് ;
(ബി)
ചക്ക
വിളയിക്കുന്നതിനായി
പ്ലാന്റേഷന്
മാതൃകയില്‍ പ്ലാവ്
വളര്‍ത്തുന്നതിന്
ആലോചനയുണ്ടോ;
(സി)
2018
ല്‍ ചക്കയെ സംസ്ഥാന
ഫലമായി
പ്രഖ്യാപിച്ചതിന്റെ
അടിസ്ഥാനത്തില്‍ ചക്ക
കര്‍ഷകര്‍ക്ക്
എന്തെങ്കിലും ആനുകൂല്യം
നല്കുന്നുണ്ടോ ;
(ഡി)
ചക്കയില്‍
നിന്നും മൂല്യവര്‍ദ്ധിത
ഉല്പന്നങ്ങള്
നിര്‍മ്മിക്കുന്ന
പദ്ധതി സര്‍ക്കാര്‍
തലത്തില്‍
ആലോചിക്കുന്നുണ്ടോ;
വിശദമാക്കുമോ ?