കടലിലെ
പ്ലാസ്റ്റിക് മാലിന്യങ്ങള്‍
നീക്കം ചെയ്യുന്നതിന് നടപടി
3130.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പരമ്പരാഗത
മത്സ്യത്തൊഴിലാളികളുടെ
സംരക്ഷണത്തിനായി ഈ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(ബി)
കടലില്‍
അടിഞ്ഞ്കൂടുന്ന
പ്ലാസ്റ്റിക്
മാലിന്യങ്ങള്‍
മത്സ്യസമ്പത്തിനും
മത്സ്യത്തൊഴിലാളികള്‍ക്കും
ഭീഷണിയായതിനാല്‍ അത്
നീക്കം ചെയ്യുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
ഈ പദ്ധതി നിലവില്‍
ഏതൊക്കെ
ഹാര്‍ബറുകളിലാണ്
നടപ്പിലാക്കുന്നതെന്ന്
വ്യക്തമാക്കുമോ?
ട്രോളിംഗ്
നിരോധനം
3131.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വര്‍ഷത്തില്‍
രണ്ട് ഘട്ടമായി
ട്രോളിംഗ് നിരോധനം
ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച്
ആലോചിക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ;
(ബി)
നിലവില്‍
ട്രോളിംഗ് നിരോധനം എത്ര
ദിവസമാണെന്നും ഏതൊക്കെ
മാസങ്ങളിലാണെന്നും
വ്യക്തമാക്കാമോ;
(സി)
എത്ര
ദിവസത്തെ ട്രോളിംഗ്
നിരോധനമാണ് കേന്ദ്രം
നിര്‍ദ്ദേശിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ;
(ഡി)
ട്രോളിംഗ്
നിരോധനം നിലവില്‍
വന്നതിനുശേഷം
മത്സ്യസമ്പത്തില്‍
ക്രമാനുഗതമായ
വര്‍ദ്ധനവ്
വന്നിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
വ്യക്തമാക്കുമോ?
മണ്‍സൂണ്‍
ട്രോളിംഗ് നിരോധനം
3132.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മണ്‍സൂണ്‍ ട്രോളിംഗ്
നിരോധനം എന്നുമുതലാണ്
ഏര്‍പ്പെടുത്തുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
നിരോധനസമയത്ത്
തൊഴില്‍ നഷ്ടപ്പെടുന്ന
മത്സ്യത്തൊഴിലാളികള്‍ക്കായി
എന്തൊക്കെ ആശ്വാസ
നടപടികളാണ്
സ്വീകരിക്കുന്നത്;
(സി)
കഴിഞ്ഞ
വര്‍ഷം നിരോധനം
ലംഘിച്ച് കടലില്‍
പോയവര്‍ക്കെതിരെ എന്ത്
നടപടിയാണ്
സ്വീകരിച്ചത്; അവരില്‍
നിന്നും എന്ത് പിഴ
ഈടാക്കി; വിശദാംശം
നല്‍കുമോ?
മണലെടുപ്പ്
മൂലം മത്സ്യനാശം
3133.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൻതോതിലുളള
മണലെടുപ്പ് മൂലം
കവ്വായി
കായലിലേതുൾപ്പെടെ
നിരവധി
മത്സ്യങ്ങള്‍ക്ക്
വ്യാപകമായ നാശം
സംഭവിക്കുന്നത് തടയാന്‍
വകുപ്പ് തലത്തില്‍
നടപടികള്‍ ഉണ്ടാകുമോ;
(ബി)
മത്സ്യസമ്പത്തിന്റെ
സംരക്ഷണം ഉറപ്പ്
വരുത്തി ഈ
പ്രദേശങ്ങളിലെ അനധികൃത
മണലൂറ്റ് തടയാന്‍
നടപടികള്‍ ഉണ്ടാകുമോ;
വിവരിക്കുമോ?
ഗില്‍നെറ്റ്
ബോട്ടുകളെ സംസ്ഥാനത്ത്
നിലനിര്‍ത്താന്‍ നടപടി
3134.
ശ്രീ.സി.
ദിവാകരന്
,,
ജി.എസ്.ജയലാല്‍
,,
എല്‍ദോ എബ്രഹാം
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗില്‍നെറ്റ്
ഉപയോഗിച്ചുള്ള
മത്സ്യബന്ധനം നടത്തുന്ന
ബോട്ടുകള്‍
തമിഴ്നാട്ടിലേക്ക്
ചേക്കേറുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കേരളത്തില്‍
നിന്നുള്ള
മത്സ്യബന്ധനമേഖലയിലെ
കയറ്റുമതിക്ക്
ഗില്‍നെറ്റ്
ബോട്ടുകളുടെ
തിരിച്ചുപോക്ക്
ഭീഷണിയാകുമോ;
വ്യക്തമാക്കുമോ;
(സി)
ഗില്‍നെറ്റ്
ബോട്ടുകള്‍
വഴിമാറുന്നത്, അവ
കൊണ്ടുവരുന്ന മീൻ
വാങ്ങുന്ന കേരളത്തിലെ
കമ്പനികളുടെ
ബിസിനസ്സിനെ
ബാധിക്കുമോ;
വ്യക്തമാക്കുമോ;
(ഡി)
ഗില്‍നെറ്റ്
ബോട്ടുകളെ സംസ്ഥാനത്ത്
നിലനിര്‍ത്തുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വ്യക്തമാക്കുമോ?
അടക്കംകൊല്ലി
വലകള്‍ നിരോധിക്കുന്നതിന്
നടപടി
3135.
ശ്രീ.അബ്ദുല്‍
ഹമീദ് പി.
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യബന്ധന
മേഖലയില്‍
മത്സ്യസമ്പത്ത്
നശിപ്പിക്കുന്ന
വിധത്തില്‍ ചെറുമീനുകളെ
പോലും കോരിയെടുക്കുന്ന
അടക്കംകൊല്ലി വലകള്‍
ഉപയോഗിക്കുന്നത്
ശ്രദ്ധയില്‍പ്പെ
ട്ടിട്ടുണ്ടോ ;
(ബി)
അടക്കം
കൊല്ലി വലകള്‍
ഉപയോഗിക്കുന്നതുമൂലം
ടണ്‍കണക്കിന്
ചെറുമത്സ്യങ്ങള്‍
നശിപ്പിക്കപ്പെട്ട്
ഉപയോഗശൂന്യമായി
കടലിലേക്ക്
തള്ളപ്പെടുന്ന സാഹചര്യം
നിലവിലുണ്ടോ;
(സി)
അടക്കം
കൊല്ലി വലകള്‍
പൂര്‍ണ്ണമായും
നിരോധിക്കുന്നതിനും
നിരോധനം പ്രായോഗികമായി
നടപ്പാക്കുന്നുണ്ട്
എന്ന് ഉറപ്പ്
വരുത്തുന്നതിനും
അടിയന്തരനടപടി
സ്വീകരിക്കുമോ?
കാലാവസ്ഥാവ്യതിയാനം
മത്സ്യസമ്പത്തിലുണ്ടാക്കിയ
കുറവ്
3136.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാലാവസ്ഥാവ്യതിയാനം
മത്സ്യസമ്പത്തിന് കുറവു
വരുത്തിയിട്ടുണ്ടോ;
(ബി)
ഇത്
സംബന്ധിച്ച്
എന്തെങ്കിലും പഠനം
വകുപ്പുതലത്തില്‍
നടത്തിയിട്ടുണ്ടോ;
വിശദാംശം
വെളിപ്പെടുത്താമോ?
മത്സ്യബന്ധനമേഖലയുടെ
സമഗ്രവികസനം
3137.
ശ്രീ.വി.
കെ. സി. മമ്മത് കോയ
,,
കെ. ദാസന്
,,
കെ.ജെ. മാക്സി
,,
എം. നൗഷാദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യബന്ധനമേഖലയുടെ
സമഗ്രവികസനത്തിനും
മത്സ്യത്തൊഴിലാളികളുടെ
ഉന്നമനത്തിനുമായി
ആവിഷ്ക്കരിച്ച്
നടപ്പാക്കിവരുന്ന
പദ്ധതികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
കടലാക്രമണഭീഷണി
നേരിടുന്ന മേഖലകളില്‍
താമസിക്കുന്ന
മത്സ്യത്തൊഴിലാളി
കുടുംബങ്ങളെ
സുരക്ഷിതമേഖലയിലേയ്ക്ക്
മാറ്റി
പാര്‍പ്പിക്കുന്നതിനുള്ള
പുനരധിവാസപദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
(സി)
കടലാക്രമണത്തില്‍
ഭൂമിയും വീടും
നഷ്ടപ്പെട്ട
മത്സ്യത്തൊഴിലാളി
കുടുംബങ്ങളെ
പുനരധിവസിപ്പിക്കുന്നതിനായി
നടപ്പ്
സാമ്പത്തികവര്‍ഷം എത്ര
കോടി രൂപയാണ്
വകയിരുത്തിയിട്ടുള്ളതെന്ന്
അറിയിക്കാമോ ?
മത്സ്യത്തൊഴിലാളികള്‍ക്ക്
സാറ്റലൈറ്റ് ഫോണ്‍
3138.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യത്തൊഴിലാളികള്‍ക്ക്
സാറ്റലൈറ്റ് ഫോണ്‍
വിതരണം ചെയ്യുന്നത്
സുരക്ഷാഭീഷണി
ഉണ്ടാക്കുമെന്ന്
കരുതുന്നുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത ഫോണുകളുടെ
വിതരണത്തിനുമുമ്പ്
സുരക്ഷാ
മുന്‍കരുതലുകള്‍
ഏര്‍പ്പെടുത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ ഇതുമായി
ബന്ധപ്പെട്ട് എന്തൊക്കെ
നടപടികളാണ്
കൈക്കൊള്ളുന്നത് ;
(സി)
ഫോണുകളുടെ
വിതരണത്തിനുമുന്‍പ്
ഗുണഭോക്താക്കളായ
മത്സ്യത്തൊഴിലാളികള്‍ക്ക്
പരിശീലനം നല്‍കുമോ;
(ഡി)
എങ്കില്‍
ഏത് ഏജന്‍സിയാണ്
പരിശീലനം നല്‍കുക;
എന്തൊക്കെ കാര്യങ്ങളാണ്
മുഖ്യമായും
പരിശീലനത്തിലുള്പ്പെടുത്തുക?
കല്ല്യാശ്ശേരി
മണ്ഡലത്തില്‍ കിഫ്ബിയില്‍
ഉള്‍പ്പെടുത്തിയ
പ്രവൃത്തികള്‍
3139.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കല്ല്യാശ്ശേരി
മണ്ഡലത്തില്‍
നടപ്പിലാക്കുന്നതിന്
തത്വത്തില്‍ അംഗീകാരം
ലഭിച്ച മാടായി
ജി.ജി.എച്ച്.എസ്.എസ്.,
പഴയങ്ങാടി ഫിഷ്
മാര്‍ക്കറ്റ്, കണ്ണപുരം
ഫിഷ് മാര്‍ക്കറ്റ്
എന്നിവയുടെ
നിർമ്മാണത്തിന്
കിഫ്ബിയുടെ അംഗീകാരം
ലഭ്യമാക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കാമോ ?
ഫിഷര്‍മെന്‍
സ്കോളര്‍ഷിപ്പ്
3140.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തീരദേശമേഖലയിലെ
സ്കൂളുകളിലെ
വിദ്യാര്‍ത്ഥികള്‍ക്ക്
സര്‍ക്കാര്‍
ഫിഷര്‍മെന്‍
സ്കോളര്‍ഷിപ്പ്
അനുവദിച്ച്
നല്കുന്നുണ്ടോ;
ഇതിന്റെ മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
ഓരോ
കുട്ടിക്കും
പ്രതിവര്‍ഷം
അനുവദിക്കുന്ന തുക
എത്രയാണ്; തുക
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
മത്സ്യത്തൊഴിലാളികൾക്ക്
നൂതന പദ്ധതികള്‍
3141.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയകാലത്ത്
രക്ഷാപ്രവര്‍ത്തനത്തിന്
മുന്‍കൈയെടുത്ത
മത്സ്യത്തൊഴിലാളികളുടെ
ഉന്നമനത്തിനായി
എന്തൊക്കെ പദ്ധതികളാണ്
നടപ്പിലാക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
മത്സ്യത്തൊഴിലാളികളുടെ
ക്ഷേമത്തിനും
ഉന്നമനത്തിനുമായി
നൂതനപദ്ധതികള്‍
ആവിഷ്കരിച്ചു
പ്രാവർത്തികമാക്കുന്നതിനു
സത്വരനടപടി
സ്വീകരിക്കുമോ?
മത്സ്യത്തൊഴിലാളികള്ക്ക്ഫ്ലാറ്റ്
3142.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊഴിയൂരിലെ
മത്സ്യത്തൊഴിലാളികള്‍ക്കായി
കാരോട് പഞ്ചായത്തില്‍
നിര്‍മ്മിക്കുന്ന
ഫ്ലാറ്റ്
നിര്‍മ്മാണപ്രവൃത്തിയുടെ
ടെണ്ടര്‍ നടപടി
പൂര്‍ത്തീകരിച്ചിട്ടുണ്ടോയെന്നും
എത്ര കോടിയാണ്
അടങ്കല്ത്തുകയെന്നും
നിര്‍മ്മാണപ്രവൃത്തി
ഏറ്റെടുത്തത് ഏത്
ഏജന്‍സിയാണെന്നും
അറിയിക്കാമോ;
(ബി)
ഫ്ലാറ്റ്
നിര്‍മ്മാണം എപ്പോള്‍
ആരംഭിക്കുമെന്നും
പൂര്‍ത്തീകരിക്കേണ്ട
കാലാവധി എത്ര
വര്‍ഷമാണെന്നും
വിശദമാക്കാമോ?
മത്സ്യത്തൊഴിലാളികളുടെ
ഭവനപുനരധിവാസ പദ്ധതി
3143.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം
കോര്‍പ്പറേഷനിലെ
പള്ളിത്തോട്ടം
ഡിവിഷനിലെ
ക്യു.എസ്.എസ്.എസ്.
കോളനിയിലെ
മത്സ്യത്തൊഴിലാളികളുടെ
ഭവനപുനരധിവാസ
പദ്ധതിക്കായി ഫിഷറീസ്
വകുപ്പില്‍ നിന്നും
എത്ര രൂപയാണ്
അനുവദിച്ചിട്ടുള്ളത്;
(ബി)
പ്രസ്തുത
പദ്ധതിയ്ക്ക്
സാങ്കേതികാനുമതി നല്കി
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍
ആരംഭിക്കുന്നതിനാവശ്യമായ
അടിയന്തരനടപടികള്‍
സ്വീകരിക്കുമോ;
വിശദാംശം ലഭ്യമാക്കുമോ?
ഫോര്‍ട്ട്കൊച്ചി
ബോട്ട് ദുരന്തത്തില്‍
മരണപ്പെട്ടവരുടെ
ആശ്രിതര്‍ക്ക് ധനസഹായം
3144.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഫോര്‍ട്ട്കൊച്ചി
ബോട്ട് ദുരന്തത്തില്‍
മരണപ്പെട്ടവരുടെ
ആശ്രിതര്‍ തേര്‍ഡ്
പാര്‍ട്ടി ഇൻഷ്വറൻസ്
ക്ലെയിമിനായി മോട്ടോര്‍
ആക്സിഡന്റ്സ് ക്ലെയിംസ്
ട്രിബ്യൂണലില്‍ ഫയല്‍
ചെയ്ത കേസുകള്‍
തള്ളിയതിനെത്തുടര്‍ന്ന്
അര്‍ഹമായ തുക
ലഭിക്കുന്നതിനായി
സമര്‍പ്പിച്ച
നിവേദനത്തില്‍ നടപടി
സ്വീകരിക്കുന്നതില്‍
നേരിടുന്ന
കാലതാമസത്തിന് കാരണം
വിശദമാക്കാമോ;
(ബി)
ഇത്
സംബന്ധിച്ച
260/E2/2018/മ.തു.വ.
നമ്പര്‍ ഫയലില്‍
സ്വീകരിച്ചിട്ടുള്ള
നടപടി വ്യക്തമാക്കാമോ;
(സി)
ഈ
വിഷയത്തില്‍
തുറമുഖവകുപ്പ്
ഡയറക്ടര്‍
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
(ഡി)
ഉണ്ടെങ്കില്‍
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ?
ഓഖിയുമായി
ബന്ധപ്പെട്ട ധനസഹായം
3145.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓഖിയുമായി
ബന്ധപ്പെട്ട് എറണാകുളം
ജില്ലയില്‍ ഫിഷറീസ്
വകുപ്പ് വിതരണം ചെയ്ത
ധനസഹായത്തുക എത്രയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഏതെല്ലാം
ആവശ്യങ്ങള്‍ക്കായി എത്ര
ഗുണഭോക്താക്കള്‍ക്കാണ്
തുക വിതരണം ചെയ്തതെന്ന്
വ്യക്തമാക്കാമോ;
(സി)
ഗുണഭോക്താക്കളുടെ
പേരുവിവരം, അനുവദിച്ച
തുക, ഏത് ആവശ്യത്തിനായി
തുക അനുവദിച്ചു എന്നിവ
വ്യക്തമാക്കുന്ന
ലിസ്റ്റ് നല്‍കാമോ?
ഡിസാസ്റ്റര്‍
റിലീഫ് ഫണ്ടില്‍ നിന്നും
ഫിഷറീസ് വകുപ്പിന് തുക
3146.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്റ്റേറ്റ്
ഡിസാസ്റ്റര്‍ റിലീഫ്
ഫണ്ടില്‍ നിന്നും
എറണാകുളം ജില്ലയിലെ
വിവിധ
പ്രവൃത്തികള്‍ക്കായി
ഫിഷറീസ് വകുപ്പ്
ആവശ്യപ്പെട്ട തുക
എത്രയെന്ന്
വ്യക്തമാക്കാമോ;
(ബി)
ലഭിച്ച
തുകയില്‍ നിന്നും എത്ര
രൂപ ചെലവഴിച്ചുവെന്ന്
വ്യക്തമാക്കാമോ;
അനുവദിച്ച തുക
ചെലവഴിക്കാതെ
തിരിച്ചടച്ചിട്ടുണ്ടെങ്കില്‍
തിരിച്ചടച്ച തുക
എത്രയെന്നും
എന്തുകൊണ്ടെന്നും
വ്യക്തമാക്കാമോ;
(സി)
അനുവദിച്ച
തുക ഏതെല്ലാം
കാര്യങ്ങള്‍ക്കായാണ്
വിനിയോഗിച്ചതെന്ന്
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
ഫണ്ട് വ്യക്തികള്‍ക്ക്
അനുവദിച്ചിട്ടുണ്ടെങ്കില്‍
പേരുവിവരവും തുകയും
എന്താവശ്യത്തിനായാണ്
നല്‍കിയതെന്നും
വ്യക്തമാക്കാമോ?
മത്സ്യത്തൊഴിലാളികള്‍ക്ക്
സമ്പൂര്‍ണ്ണ പാര്‍പ്പിട
പദ്ധതി
3147.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യത്തൊഴിലാളികള്‍ക്ക്
സമ്പൂര്‍ണ്ണ
പാര്‍പ്പിടം
ലക്ഷ്യമിട്ട്
നടപ്പിലാക്കുന്ന
പദ്ധതികള്‍
വിശദമാക്കുമോ;
(ബി)
കടലാക്രമണത്തില്‍
ഭൂമിയും വീടും
നഷ്ടപ്പെടുന്നവരെ
പുനരധിവസിപ്പിക്കുവാന്‍
പദ്ധതി
നടപ്പിലാക്കുന്നുണ്ടോ;
എങ്കില്‍ ഇൗ പദ്ധതി
പ്രകാരം കഴിഞ്ഞ വര്‍ഷം
എത്രപേര്‍ക്ക് വീട്
അനുവദിച്ചു;
(സി)
കടലാക്രമണം
രൂക്ഷമായ
തീരപ്രദേശങ്ങളില്‍ 52
മീറ്ററിനുളളില്‍
താമസിക്കുന്നവരെ
സുരക്ഷിതമായി
പുനരധിവസിപ്പിക്കുവാന്‍
ഇൗ സര്‍ക്കാര്‍
ആവിഷ്ക്കരിച്ച പദ്ധതി
വിജയപ്രദമാണോ;
വിശദാംശം നല്‍കുമോ;
(ഡി)
തിരുവനന്തപുരം
കാരോട് വില്ലേജില്‍
മത്സ്യത്തൊഴിലാളി
കുടുംബങ്ങള്‍ക്കായി
ഫ്ലാറ്റ്
നിര്‍മ്മിക്കുന്ന
പദ്ധതി ഏത്
ഘട്ടത്തിലാണ്; വേറെ
ഏതൊക്കെ സ്ഥലങ്ങളിലാണ്
ഇപ്രകാരം ഫ്ലാറ്റ്
നിര്‍മ്മിക്കുന്ന
പദ്ധതി
ആരംഭിച്ചിട്ടുളളത്;
വിശദാംശം നല്‍കുമോ?
ശീതീകരണ
സംവിധാനമുള്ള
മത്സ്യമാര്‍ക്കറ്റുകളുടെ
ശൃംഖല
3148.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യത്തൊഴിലാളികളെയും
ഉപഭോക്താക്കളെയും
ചൂക്ഷണം ചെയ്യുന്ന
ഇടനിലക്കാരുടെ ഇടപെടല്‍
നിയന്ത്രിക്കുവാന്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണ്;
(ബി)
മത്സ്യലേലവും
വിപണനവും
നിയന്ത്രിക്കുവാനുതകുന്ന
ഒരു നിയമനിര്‍മ്മാണം
കൊണ്ടുവരുമെന്ന
പ്രഖ്യാപനം
പ്രാവര്‍ത്തികമാക്കുവാന്‍
കഴിഞ്ഞിട്ടുണ്ടോ;
ഇല്ലെങ്കില്‍
കാരണമെന്താണെന്ന്
വ്യക്തമാക്കുമോ;
(സി)
മത്സ്യത്തിലെ
ഹാനികരമായ
രാസവസ്തുക്കളുടെ
സാന്നിദ്ധ്യം
അറിയുന്നതിന്
സി.എെ.എഫ്.റ്റി.
വികസിപ്പിച്ച ടെസ്റ്റ്
കിറ്റുകള്‍
പ്രയോജനപ്പെടുത്തി
മത്സ്യത്തിന്റെ
ഗുണനിലവാരം
ഉറപ്പുവരുത്തുന്ന നടപടി
നിലവില്‍ കാര്യക്ഷമമല്ല
എന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അതിനുള്ള
കാരണമെന്താണ്;
(ഡി)
ശുചിത്വവും
വൃത്തിയും ഉറപ്പും
ശീതീകരണ സംവിധാനവുമുള്ള
മത്സ്യമാര്‍ക്കറ്റുകളുടെ
ശൃംഖല സ്ഥാപിക്കുന്ന
നടപടി ഏത്
ഘട്ടത്തിലാണ്;ഇതിനായി
എന്തെങ്കിലും
കേന്ദ്രസഹായം
ലഭ്യമാണോ; വിശദാംശം
വ്യക്തമാക്കുമോ?
ചൂട്ടാട്
മഞ്ച ഫിഷ് ലാന്റിംഗ്
സെന്ററിന്റെ നവീകരണം
3149.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ചൂട്ടാട്
മഞ്ച ഫിഷ് ലാന്റിംഗ്
സെന്ററിന്റെ
നവീകരണപ്രവൃത്തിക്ക്
സമര്‍പ്പിച്ച
പ്രൊപ്പോസലിന്
ഭരണാനുമതി
ലഭ്യമാക്കുവാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
മാവേലിക്കര
മണ്ഡലത്തിലെ
മത്സ്യമാര്‍ക്കറ്റുകള്‍
3150.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തിലെ ഏതെല്ലാം
മത്സ്യമാര്‍ക്കറ്റുകളാണ്
കിഫ്ബി ഫണ്ട്
വിനിയാേഗിച്ച്
നവീകരിക്കുന്നതെന്ന്
വിശദമാക്കുമാേ;
(ബി)
പ്രസ്തുത
നവീകരണത്തിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമാേ; ഓരാേ
മാര്‍ക്കറ്റിനും
വിനിയാേഗിച്ച തുക
വ്യക്തമാക്കുമാേ?
നെയ്യാറ്റിന്‍കര
ടൗൺ പൊതുമാര്‍ക്കറ്റ്
3151.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
നഗരസഭയിലെ ടൗണ്‍
പൊതുമാര്‍ക്കറ്റ്
ആധുനികവല്‍ക്കരിക്കുന്നതിന്
ഡി.പി.ആര്. പ്രകാരം
ഭരണാനുമതി
ലഭിച്ചിട്ടുണ്ടോ; എത്ര
കോടി രൂപയ്ക്കാണ്
ഭരണാനുമതി ലഭിച്ചത്;
(ബി)
നെയ്യാറ്റിന്‍കര ടൗണ്‍
പൊതുമാര്‍ക്കറ്റിന്റെ
ഡി.പി.ആര്.
പൂര്ത്തീകരിച്ചത്ഏത്
വര്‍ഷത്തില്‍ എന്ന്
അറിയിക്കുമോ;
(സി)
ഡി.പി.ആര്.
പ്രകാരം ഏതെല്ലാം
പ്രവൃത്തികളാണ്
നെയ്യാറ്റിന്‍കര ടൗണ്‍
മാര്‍ക്കറ്റില്‍
മത്സ്യബന്ധനവകുപ്പ്
നടപ്പിലാക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
നിര്‍മ്മാണപ്രവൃത്തി
ആരംഭിക്കുന്നതിന്
പൂര്‍ത്തീകരിക്കേണ്ട
നടപടിക്രമങ്ങള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ?
മത്സ്യമാര്‍ക്കറ്റുകളുടെ
നവീകരണം
3152.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തീരദേശ
വികസന കോര്പ്പറേഷന്
മുഖേന കിഫ്ബിയില്‍
ഉള്‍പ്പെടുത്തി
മാര്‍ക്കറ്റുകള്‍
നവീകരിക്കുന്നതിന്റെ
നടപടികള്‍ സംബന്ധിച്ച
നിലവിലെ സ്ഥിതി
വിശദമാക്കാമോ;
(ബി)
കാട്ടാക്കട
മണ്ഡലത്തിലെ
പള്ളിച്ചല്‍ നടുക്കാട്
ചന്തയും വിളവൂര്‍ക്കല്‍
പഞ്ചായത്തിലെ മലയം
ചന്തയും
നവീകരിക്കുന്നത്
സംബന്ധിച്ച്
നിര്‍ദ്ദേശം
പരിഗണനയിലുണ്ടോ;
എങ്കില്‍ നിലവിലെ
സ്ഥിതി വിശദമാക്കാമോ?
വെെപ്പിന്‍
കാളമുക്ക് ഫിഷ് ലാന്റിങ്
സെന്റര്‍
3153.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വെെപ്പിന്‍
കാളമുക്ക് ഫിഷ്
ലാന്റിങ് സെന്റര്‍
പ്രവര്‍ത്തനക്ഷമമാക്കുന്നതിന്
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
ആവശ്യത്തിനായി
നെഗോഷ്യബിള്‍
പര്‍ച്ചേസ് ആക്റ്റ്
പ്രകാരം ഭൂമി
ഏറ്റെടുക്കുന്നതിന്
ഭരണാനുമതി
നല്‍കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
എങ്കില്‍ ഇതിനാവശ്യമായ
തുക ഏതു ശീര്‍ഷകത്തില്‍
നിന്നുമാണ്
അനുവദിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
ഭൂമിയേറ്റെടുക്കല്‍
നടപടിക്കായി നാളിതുവരെ
സ്വീകരിച്ച നടപടി
വിശദമാക്കാമോ;
(ഡി)
ഇക്കാര്യത്തില്‍
ഏതെങ്കിലും തരത്തിലുളള
തടസ്സങ്ങളുണ്ടെങ്കില്‍
വിശദീകരിക്കാമോ;
(ഇ)
ഭൂമിയേറ്റെടുക്കല്‍
പ്രവൃത്തി എന്നത്തേക്ക്
പൂര്‍ത്തീകരിക്കാനാകുമെന്ന്
വ്യക്തമാക്കാമോ?
ഉള്‍നാടന്‍
മത്സ്യകൃഷി
ഊര്‍ജ്ജിതമാക്കാന്‍ നടപടി
3154.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ജലസമൃദ്ധമായ പാറമടകള്‍,
റിസര്‍വോയറുകള്‍
തുടങ്ങിയവയിലെ
മത്സ്യകൃഷിയുടെ
സാധ്യതകള്‍
പ്രയോജനപ്പെടുത്താന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നു എന്ന്
വ്യക്തമാക്കാമോ;
(ബി)
ഉള്‍നാടന്‍
മത്സ്യകൃഷി
ഊര്‍ജ്ജിതമാക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കുമോ?
മത്സ്യഫെഡിന്
കീഴിലെ പ്രാഥമികസംഘങ്ങള്‍
3155.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒല്ലൂര്‍
നിയോജകമണ്ഡലത്തില്‍
മത്സ്യഫെഡിന് കീഴില്‍
പ്രവര്‍ത്തിക്കുന്ന
പ്രാഥമികസംഘങ്ങള്‍
ഉണ്ടോ; വ്യക്തമാക്കാമോ;
(ബി)
പ്രാഥമികസംഘങ്ങള്‍
ആരംഭിക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍
എന്തൊക്കെയാണ്;
ഉള്‍നാടന്‍
മത്സ്യകര്‍ഷകരെയും
പ്രസ്തുത സംഘത്തില്‍
ഉള്‍പ്പെടുത്താനാകുമോ;
വിശദാംശം അറിയിക്കുമോ?
കോസ്റ്റ്
ഗാര്‍ഡ്, ഫിഷറീസ് വകുപ്പ്
എന്നിവരുടെ അനാസ്ഥ
3156.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയദുരന്തത്തില്‍
ഒട്ടേറെ ജീവനുകള്‍ക്ക്
രക്ഷകനായ
മത്സ്യത്തൊഴിലാളി
പാട്രിക് ഫെർണാണ്ടസിന്
കടലില്‍ വച്ച് അസുഖം
ബാധിച്ചപ്പോള്‍
കോസ്റ്റ് ഗാര്‍ഡ്,
ഫിഷറീസ് വകുപ്പ്
എന്നിവരുടെ സഹായം
തേടിയിട്ടും അത്
ലഭിച്ചില്ലായെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇക്കാര്യത്തെക്കുറിച്ച്
അന്വേഷണം നടത്തിയോ;
എങ്കില്‍
അന്വേഷണത്തില്‍ വെളിവായ
കാര്യങ്ങള്‍
എന്താണെന്ന്
വ്യക്തമാക്കാമോ?
മത്സ്യത്തൊഴിലാളി
കുടുംബങ്ങളെക്കുറിച്ചുള്ള
സര്‍വ്വേ
3157.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കൊല്ലം
ജില്ലയിലെ തീരദേശ
മേഖലയില്‍ അമ്പത്
മീറ്റര്‍ പരിധിയില്‍
അധിവസിക്കുന്ന
മത്സ്യത്തൊഴിലാളി
കുടുംബങ്ങളെക്കുറിച്ചുള്ള
സര്‍വ്വേ
നടത്തിയിട്ടുണ്ടോ; എത്ര
കുടുംബങ്ങളാണ്
ഉള്ളതെന്ന്
കണക്കാക്കിയിട്ടുണ്ടോ;
ഇവരുടെ
പുനരധിവാസത്തിനായുള്ള
പദ്ധതി ഏത്
ഘട്ടത്തിലാണ്; വിശദാംശം
ലഭ്യമാക്കുമോ?
ഇരികുളം
ഭൂതത്താന്‍കെട്ട്
മൾട്ടിസ്പീഷീസ് ഇക്കോ
ഹാച്ചറി
3158.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തില്‍ ഇരികുളം
ഭൂതത്താന്‍കെട്ട്
മൾട്ടിസ്പീഷീസ് ഇക്കോ
ഹാച്ചറിയുടെ നിലിവിലെ
സ്ഥിതി വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ഹാച്ചറിയുടെ രണ്ടാംഘട്ട
പ്രവര്‍ത്തനങ്ങള്‍
പൂര്‍ത്തിയായിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
ഹാച്ചറിയുടെ
രണ്ടാംഘട്ട
പ്രവര്‍ത്തനങ്ങളില്‍
എന്തെല്ലാമാണ്
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും
ഇതില്‍ ഏതെല്ലാം
പ്രവൃത്തികള്‍
പൂര്‍ത്തീകരിക്കുവാനുണ്ടെന്നും
പൂര്‍ത്തീകരിക്കാത്ത
പ്രവൃത്തികള്‍
എന്നത്തേക്ക്
പൂര്‍ത്തീകരിക്കുവാന്‍
സാധിക്കുമെന്നും
വ്യക്തമാക്കാമോ;
(ഡി)
ഹാച്ചറിയുടെ
പൂര്‍ണ്ണതോതിലുള്ള
പ്രവര്‍ത്തനം
എന്നത്തേക്ക്
ആരംഭിക്കുവാന്‍ കഴിയും
എന്ന് വ്യക്തമാക്കാമോ?
കുളത്തൂര്‍-കാരോട്
പഞ്ചായത്തില്‍
മത്സ്യബന്ധനവകുപ്പിന്റെ
പ്രവൃത്തികള്‍
3159.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുളത്തൂര്‍-കാരോട്
പഞ്ചായത്തില്‍
മത്സ്യബന്ധനവകുപ്പ്
2018-19 വര്‍ഷത്തില്‍
ഭരണാനുമതി നല്കിയ
മരാമത്ത് പ്രവൃത്തികള്‍
ഏതെല്ലാമാണ് ; അതിന്റെ
പേരുവിവരം, അടങ്കല്‍
തുക എന്നിവ
വ്യക്തമാക്കാമോ ;
(ബി)
2019-20-ല്‍
കുളത്തൂര്‍-കാരോട്
തീരദേശമേഖലയില്‍
മത്സ്യബന്ധനവകുപ്പ്
നടപ്പില്‍ വരുത്താന്‍
ഉദ്ദേശിക്കുന്ന
പ്രവൃത്തികള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ ?
ചെങ്ങന്നൂരിലെ
ഹാര്‍ബര്‍ എഞ്ചിനീയറിംഗുമായി
ബന്ധപ്പെട്ട പ്രവൃത്തികൾ
3160.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹാര്‍ബര്‍
എഞ്ചിനീയറിംഗുമായി
ബന്ധപ്പെട്ട്
ചെങ്ങന്നൂരില്‍ എത്ര
പ്രവൃത്തികളാണ്
നിലവിലുള്ളത്;
വിവരിക്കാമോ;
(ബി)
പ്രവൃത്തികള്‍
ആരംഭിക്കുന്നതിനും
പൂര്‍ത്തീകരിക്കുന്നതിനുമുള്ള
കാലതാമസം ഓരോ
പ്രവൃത്തിയുടെയും
വിവരണങ്ങളോടെ
വിശദമാക്കാമോ?
തൃപ്പൂണിത്തുറ
മണ്ഡലത്തിലെ ഹാര്‍ബര്‍
എഞ്ചിനീയറിംഗ് വകുപ്പ്
പ്രവൃത്തികള്‍
3161.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃപ്പൂണിത്തുറ
നിയോജകമണ്ഡലത്തില്‍ ഈ
സര്‍ക്കാര്‍ ഹാര്‍ബര്‍
എഞ്ചിനീയറിംഗ് വകുപ്പ്
മുഖേന നടത്തിയ
പ്രവര്‍ത്തനങ്ങളുടെ
പട്ടിക നല്‍കാമോ;
(ബി)
ഇവയില്‍
പൂര്‍ത്തിയായത്, പണി
നടന്നുവരുന്നത്,
തുടങ്ങാനുള്ളത്,
ഭരണാനുമതി ലഭ്യമായത്
എന്നിങ്ങനെ തരംതിരിച്ച്
തുക സഹിതം അറിയിക്കുമോ?
ഹാര്‍ബര്‍
എഞ്ചിനീയറിംഗിന്റെ ഫണ്ട്
3162.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹാര്‍ബര്‍
എഞ്ചിനീയറിംഗിന്റെ
ഫണ്ടുപയാേഗിച്ച് തീരദേശ
റാേഡുകള്‍
നിര്‍മ്മിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്താണെന്ന്
വ്യക്തമാക്കാമാേ;
(ബി)
ഇൗ സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
കാസര്കാേഡ് ജില്ലയില്‍
മാനദണ്ഡങ്ങള്‍ പ്രകാരം
നിര്‍മ്മിച്ച
റാേഡുകള്ഏതാെക്കെയാണെന്ന്
മണ്ഡലം തിരിച്ച്
വ്യക്തമാക്കാമാേ;
(സി)
കാസര്കാേഡ്
ജില്ലയില്‍ ഹാര്‍ബര്‍
എഞ്ചിനീയറിംഗിന്റെ
കീഴില്‍ ഇപ്പാേള്‍
നിര്‍മ്മാണം
നടന്നുകാെണ്ടിരിക്കുന്ന
റാേഡുകള്‍ ഭരണാനുമതിയും
സാങ്കേതികാനുമതിയും
ലഭിച്ച റാേഡുകള്‍,
ടെണ്ടര്‍ ചെയ്ത
റാേഡുകള്‍, പ്രവൃത്തി
തുടങ്ങാനായി
എഗ്രിമെന്റ് വെച്ച
റാേഡുകള്‍,
എസ്റ്റിമേറ്റ് എടുത്ത
റാേഡുകള്‍,
എസ്റ്റിമേറ്റ്
എടുക്കാനിരിക്കുന്ന
റാേഡുകള്‍ സംബന്ധിച്ച
വിശദാംശം മണ്ഡലം
തിരിച്ചു നല്‍കാമാേ;
(ഡി)
ഹാര്‍ബര്‍
എഞ്ചിനീയറിംഗിന്റെ
ഫണ്ട് ഉപയാേഗിച്ച്
റാേഡ്
നിര്‍മ്മിക്കുന്നതിനുള്ള
നിലവിലുള്ള
മാനദണ്ഡങ്ങളില്‍ മാറ്റം
വരുത്തിയിട്ടുണ്ടാേ;
എങ്കില്‍ ഇത്
സംബന്ധിച്ച പുതിയ
സര്‍ക്കാര്‍
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കാമാേ?
കൊച്ചി
മണ്ഡലത്തിലെ തീരദേശ റോഡുകള്‍
3163.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം കൊച്ചി
മണ്ഡലത്തിലെ തീരദേശ
റോഡുകള്‍
അഭിവൃദ്ധിപ്പെടുത്തുന്നതിന്
ഹാര്‍ബര്‍
എഞ്ചിനീയറിംഗ് വകുപ്പ്
നാളിതുവരെ എത്ര തുക
അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
തീരദേശ റോഡുകള്‍
ഏതെല്ലാമെന്നും ഓരോ
റോഡിനും എത്ര തുക,
എപ്പോഴൊക്കെ
അനുവദിച്ചുവെന്നും
വ്യക്തമാക്കുമോ;
(സി)
ഭരണാനുമതി
നല്കിയ റോഡുകളുടെ
പ്രവൃത്തി
പൂര്‍ത്തിയായിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഏതെല്ലാം
റോഡുകളുടെ ടെണ്ടര്‍
നടപടി
പൂർത്തിയായിട്ടുണ്ടെന്നും
ഇനി ടെണ്ടര്‍
ചെയ്യാനുള്ള റോഡുകള്‍
ഏതൊക്കെയാണെന്നും
വ്യക്തമാക്കാമോ?
കായംകുളം
ഫിഷിംഗ് ഹാര്‍ബറിലെ
പുലിമുട്ടിന്റെ
അറ്റകുറ്റപ്പണികള്‍
3164.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായംകുളം
ഫിഷിംഗ് ഹാര്‍ബറിലെ
തകര്‍ന്ന
പുലിമുട്ടിന്റെ
അറ്റകുറ്റപ്പണികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
അഴിമുഖത്ത്
അടിഞ്ഞുകൂടുന്ന മണ്ണും
എക്കലും ഡ്രഡ്ജ് ചെയ്ത്
നീക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദീകരിക്കുമോ;
(ബി)
അഴിമുഖത്ത്
സിഗ്നല്‍ ലൈറ്റ്
സ്ഥാപിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ആയത്
സ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
മണ്‍സൂണ്‍
കാലത്ത്
മത്സ്യബന്ധനത്തിന്
പോകുന്ന ചെറുയാനങ്ങളുടെ
സുരക്ഷയ്ക്കായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദീകരിക്കുമോ?
കശുവണ്ടി
വ്യവസായ മേഖലയെ
ലാഭത്തിലാക്കുവാന്‍ നടപടി
3165.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം കശുവണ്ടി
വ്യവസായ മേഖലയില്‍
സ്വീകരിച്ചിട്ടുളള
നടപടികളും ആയതിന്റെ
ഫലമായി
വന്നുചേര്‍ന്നിട്ടുളള
മാറ്റങ്ങളും
വിശദമാക്കുമോ;
(ബി)
കശുവണ്ടി
വ്യവസായത്തെ
ലാഭത്തിലാക്കുവാന്‍
സ്വീകരിച്ചിട്ടുളള
പ്രത്യേക നടപടികളുടെ
വിശദാംശങ്ങള്‍
നല്‍കുമോ?
കശുവണ്ടി
മേഖലയിലെ പ്രവര്‍ത്തനങ്ങള്‍
3166.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അടഞ്ഞുകിടന്നിരുന്ന
എത്ര കശുവണ്ടി
സംസ്ക്കരണ ഫാക്ടറികള്‍
ഈ സര്‍ക്കാര്‍
അധികാരമേറ്റശേഷം
തുറന്ന്
പ്രവര്‍ത്തിപ്പിച്ചുവെന്നും
കശുവണ്ടി മേഖലയില്‍
എത്ര തൊഴില്‍ ദിനങ്ങള്‍
അധികമായി
സൃഷ്ടിച്ചുവെന്നും
വിശദമാക്കുമോ;
(ബി)
കശുവണ്ടി
കയറ്റുമതിയില്‍ ശരാശരി
എത്ര രൂപയുടെ
അധികവരുമാനം
പ്രതിവര്‍ഷം
നേടാനായെന്ന്
വിശദമാക്കുമോ?
വില
നിര്‍ണ്ണയ സമിതി നിശ്ചയിച്ച
തോട്ടണ്ടി വില
3167.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്ലാന്റേഷന്
കോര്പ്പറേഷന്, ആറളം
ഫാം എന്നിവിടങ്ങളില്‍
നിന്നും തോട്ടണ്ടി
വാങ്ങുന്നതിന്
സര്‍ക്കാര്‍ വില
നിശ്ചയിച്ചിരുന്നോ;
നിശ്ചയിച്ച പരമാവധി വില
കി.ഗ്രാമിന്
എത്രയായിരുന്നു;
(ബി)
കാര്‍ഷികാദായ
കമ്മീഷണര്‍,
പ്രിന്‍സിപ്പല്‍
സെക്രട്ടറി എന്നിവര്‍
അംഗങ്ങളായ വില
നിര്‍ണ്ണയ സമിതി
തോട്ടണ്ടിയുടെ വില 123
രൂപയില്‍ നിന്നും 110
രൂപയായി കുറയ്ക്കുവാന്‍
തീരുമാനിച്ചിരുന്നോ;
(സി)
ഈ
തീരുമാനത്തിന് ശേഷവും
അടുത്തിടെ കാപ്പക്സ്
ഇതിനെക്കാള്‍ ഉയര്‍ന്ന
നിരക്കില്‍ സ്വകാര്യ
വ്യക്തികളില്‍ നിന്നും
തോട്ടണ്ടി
വാങ്ങിയിട്ടുണ്ടോ;
(ഡി)
എങ്കില്‍
എത്ര രൂപ നിരക്കിലാണ്
വാങ്ങിയതെന്നും
അതിനുള്ള
കാരണമെന്തെന്നും
വ്യക്തമാക്കുമോ?
ഇറക്കുമതി
ചെയ്ത കശുവണ്ടിപ്പരിപ്പിന്റെ
ദുരുപയോഗം
3168.
ശ്രീ.പി.കെ.അബ്ദു
റബ്ബ്
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
പാറക്കല്‍ അബ്ദുല്ല
,,
പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദേശത്തുനിന്നും
വന്‍തോതില്‍
കശുവണ്ടിപ്പരിപ്പ്
ഇറക്കുമതി ചെയ്തതിനെ
തുടര്‍ന്ന് സംസ്ഥാനത്തെ
കശുവണ്ടി വ്യവസായം
തകര്‍ച്ചയെ
നേരിടുന്നുണ്ടോ;
(ബി)
ഇപ്രകാരം
ഇറക്കുമതി ചെയ്ത
കശുവണ്ടിപ്പരിപ്പ്
സംസ്ഥാനത്തെ
കശുവണ്ടിപ്പരിപ്പുമായി
മിക്സ് ചെയ്ത്
കയറ്റുമതി
നടത്തുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
(സി)
സംസ്ഥാനത്തെ
ദോഷകരമായി ബാധിക്കുന്ന
ഇത്തരം
പ്രവണതകള്‍ക്കെതിരെ
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ?
കശുവണ്ടി കമ്പനികളുടെ
പുനരുദ്ധാരണപദ്ധതികള്‍
3169.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കശുവണ്ടി
വ്യവസായ മേഖലയിലെ
നഷ്ടത്തിലായ കശുവണ്ടി
കമ്പനികളുടെ
പുനരുദ്ധാരണത്തിനായി
നടപ്പിലാക്കി വരുന്ന
പദ്ധതികള്‍
എന്തൊക്കെയാണ്;
വിശദമാക്കുമോ;
(ബി)
നഷ്ടത്തിലായ
പ്രസ്തുത കമ്പനികളുമായി
സര്‍ക്കാര്‍
എന്തെങ്കിലും ചര്‍ച്ച
നടത്തിയിരുന്നോ;
വിശദമാക്കുമോ;
(സി)
പ്രസ്തുത
കമ്പനികള്‍ക്ക് ധനസഹായം
നല്കുവാനായി
സ്റ്റേറ്റ് ലെവല്‍
ബാങ്കേഴ്സ്
കമ്മിറ്റിയുടെ
യോഗത്തില്‍ സര്‍ക്കാര്‍
തീരുമാനം
എടുത്തിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
യോഗനടപടിക്കുറിപ്പിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ?
കാഷ്യൂ
ഫാക്ടറികള്‍ ഹൈടെക്
ആക്കുന്നതിന് പദ്ധതി
3170.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
ഉടമസ്ഥതയിലുള്ള കാഷ്യൂ
ഫാക്ടറികള്‍ ഹൈടെക്
ആക്കുന്നതിന് പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
(ബി)
ഹൈടെക്
കാഷ്യൂ ഫാക്ടറികളില്‍
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്ന
സൗകര്യങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ?
കശുവണ്ടി
മേഖലയിലെ പ്രശ്നങ്ങള്‍
3171.
ശ്രീ.കെ.എന്‍.എ
ഖാദര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കശുവണ്ടി
വ്യവസായമേഖലയില്‍
ഇടനിലക്കാരെ ഒഴിവാക്കി
കൂടുതല്‍ നേട്ടം
കൈവരിക്കുമെന്ന
ലക്ഷ്യത്തില്‍ 2017-
ല്‍ ഈ സര്‍ക്കാര്‍
കശുവണ്ടി വ്യവസായ
കോര്‍പ്പറേഷനെ
ഒഴിവാക്കി കാഷ്യൂ
ബോര്‍ഡ് രൂപീകരിച്ച
ശേഷം കഴിഞ്ഞ രണ്ട്
വര്‍ഷങ്ങളിലെ
ബോര്‍ഡിന്റെ
പ്രവര്‍ത്തന ലാഭം/
നഷ്ടം എത്രയെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പ്രവര്‍ത്തിച്ചുവന്നിരുന്ന
എത്ര കശുവണ്ടി
ഫാക്ടറികള്‍ അടച്ചു
പൂട്ടിയെന്നുള്ള കണക്ക്
നല്‍കാമോ;
(സി)
ഈ
മേഖലയിലെ ചെറുകിട
സംരംഭകരുടെ
പ്രശ്നങ്ങള്‍
പരിഹരിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദീകരിക്കുമോ?
കശുവണ്ടി
ഫാക്ടറിയിലെ തൊഴിലാളികള്‍ക്ക്
ആശ്വാസ ധനസഹായം
T 3172.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അടഞ്ഞ്കിടന്ന
കശുവണ്ടി ഫാക്ടറിയിലെ
തൊഴിലാളികള്‍ക്ക്
ആശ്വാസ ധനസഹായം വിതരണം
ചെയ്യുന്നതിനായി
സംസ്ഥാന കശുവണ്ടി
തൊഴിലാളി ആശ്വാസ
ക്ഷേമനിധിയിലേക്ക് ലോക്
സഭാ തിരഞ്ഞെടുപ്പിന്
മുമ്പ് സര്‍ക്കാര്‍ തുക
അനുവദിച്ചിരുന്നോയെന്നറിയിക്കുമോ;
(ബി)
എത്ര
കോടി രൂപയാണ് ഇപ്രകാരം
അനുവദിച്ചത് ;ഒരു
തൊഴിലാളിക്ക് എന്ത്
തുകയാണ് നല്‍കിയത്;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(സി)
തൊഴിലാളികള്‍ക്ക്
അനുവദിച്ച തുക വ്യാജരേഖ
ചമച്ച്തട്ടിയെടുത്തവർക്കെതിരെ
ബോര്‍ഡ് പരാതി
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടാണെന്ന്
അറിയിക്കുമോ;
(ഡി)
തൊഴിലാളികളുടെ
ബാങ്ക് അക്കൗണ്ടിലേക്ക്
നേരിട്ട് പണം നല്‍കാതെ
സംസ്ഥാനത്തെ വിവിധ
കേന്ദ്രങ്ങളിലേക്ക്
ഉദ്യോഗസ്ഥര്‍ മുഖേന പണം
വിതരണം ചെയ്തതുകൊണ്ടാണ്
ഇത്തരത്തിലുളള
ആരോപണത്തിന്
സാഹചര്യമുണ്ടായതെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
ബാങ്ക്
അക്കൗണ്ടിലേക്ക്
നേരിട്ട് പണം നല്‍കേണ്ട
എന്ന തീരുമാനം ഏത്
സാഹചര്യത്തിലാണ്
ബോര്‍ഡ് എടുത്തത് എന്ന്
അറിയിക്കുമോ?
കശുവണ്ടി
തൊഴിലാളികളുടെ ജോലി
3173.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കശുവണ്ടി
വ്യവസായത്തിന്റെ
സംരക്ഷണത്തിനായി
സ്വീകരിച്ചു വരുന്ന
നടപടികള്‍
വിശദമാക്കുമോ;
(ബി)
നിലവില്‍
പ്രവര്‍ത്തിച്ചു വരുന്ന
കശുവണ്ടി ഫാക്ടറികളില്‍
തൊഴില്‍ചട്ട ലംഘനങ്ങള്‍
നടക്കുന്നില്ല എന്ന്
ഉറപ്പുവരുത്താന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(സി)
കശുവണ്ടി
തൊഴിലാളികളുടെ ജോലി
ആയാസരഹിതമാക്കുന്നതിന്
എന്തെല്ലാം പരിശീലന
പദ്ധതികള്‍
നടപ്പിലാക്കും;
വിശദീകരിക്കുമോ?
കശുവണ്ടി
തൊഴിലാളികള്ക്ക്ആശ്വാസ
ധനസഹായമായി അനുവദിച്ച തുക
3174.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അടഞ്ഞ് കിടക്കുന്ന
കശുവണ്ടി ഫാക്ടറികളിലെ
തൊഴിലാളികള്‍ക്ക്
ആശ്വാസ ധനസഹായം
നല്‍കുന്നതിനായി
ഇക്കഴിഞ്ഞ ലോക് സഭ
തെരഞ്ഞെടുപ്പിന് മുമ്പ്
സംസ്ഥാന കശുവണ്ടി
തൊഴിലാളി ആശ്വാസ
ക്ഷേമനിധിയിലേയ്ക്ക്
തുക അനുവദിച്ചിരുന്നോ;
(ബി)
എത്ര
കോടി രൂപയാണ് ഇപ്രകാരം
അനുവദിച്ചതെന്നും ഓരോ
തൊഴിലാളിക്കും എത്ര തുക
വീതമാണ് നല്‍കിയതെന്നും
വ്യക്തമാക്കുമോ;
(സി)
വ്യാജരേഖ
ചമച്ച് ഈ തുക
അപഹരിച്ചവർക്കെതിരെ
ബോര്‍ഡ് പരാതി
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
കാരണം വ്യക്തമാക്കാമോ;
(ഡി)
തൊഴിലാളികളുടെ
ബാങ്ക് അക്കൗണ്ട് മുഖേന
നേരിട്ട് പണം നല്‍കാതെ
വിവിധ
കേന്ദ്രങ്ങളിലേയ്ക്ക്
ഉദ്യോഗസ്ഥര്‍ മുഖേന പണം
വിതരണം
ചെയ്തതുകൊണ്ടല്ലേ
ഇത്തരത്തിലുള്ള
ക്രമക്കേടിന്
സാഹചര്യമുണ്ടായതെന്ന്
വ്യക്തമാക്കുമോ;
(ഇ)
ബാങ്ക്
അക്കൗണ്ട് മുഖേന പണം
നല്‍കേണ്ട എന്ന
തീരുമാനം ബോര്‍ഡ്
കൈക്കൊള്ളുവാനിടയായ
സാഹചര്യം
വ്യക്തമാക്കുമോ?
കാഷ്യൂബോര്ഡിന്റെ
പ്രവര്‍ത്തനം
3175.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ രൂപീകരിച്ച
കാഷ്യൂബോര്ഡിന്റെ
പ്രവര്‍ത്തനം
തൃപ്തികരമാണോയെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
ഇത് രൂപീകരിച്ചതിലൂടെ
ഉണ്ടായ നേട്ടം
വിശദമാക്കാമോ;
(ബി)
തോട്ടണ്ടിയുടെ
ഗുണമേന്മയെ
പ്രതിനിധീകരിക്കുന്ന
ഒൗട്ട്ടേണ് എന്ന
ഗ്രേഡ്
വിലയിരുത്തിയാണോ
ബോര്‍ഡ് മുഖേന
വിദേശരാജ്യങ്ങളില്‍
നിന്ന് തോട്ടണ്ടി
ഇറക്കുമതി
ചെയ്തുകൊണ്ടിരിക്കുന്നത്;
(സി)
ഗ്രേഡ്
കുറഞ്ഞ തോട്ടണ്ടിക്ക്
ആനുപാതികമായതിലും
കൂടുതല്‍ വില നല്കിയ
സാഹചര്യമുണ്ടായിട്ടുണ്ടോ;
വ്യക്തമാക്കുമോ?
കേരള
ഫിഷറീസ് സമുദ്രപഠന
സര്‍വ്വകലാശാല
3176.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യമേഖലയുടെ
ഉന്നമനത്തിനായി
പ്രവര്‍ത്തിക്കുന്ന
സ്ഥാപനമായ കേരള ഫിഷറീസ്
സമുദ്രപഠന
സര്‍വ്വകലാശാല നിലവില്‍
എന്തൊക്കെ കോഴ്സുകളും
പദ്ധതികളുമാണ്
നടത്തിവരുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്ത്
2008ന് ശേഷം ഇതുവരെ
ബി.എഫ്.എസ്.സി
പ്രൊഫഷണല്‍ കോഴ്സിന്
പഠിച്ചിട്ടുള്ള ഒരു
വിദ്യാര്‍ത്ഥിക്കുപോലും
കേരള ഫിഷറീസ്
ഡിപ്പാര്‍ട്ട്മെന്റില്‍
ജോലി നേടാന്‍
കഴിഞ്ഞിട്ടില്ല എന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം അറിയിക്കുമോ;
(സി)
പ്രസ്തുത
അവസ്ഥ
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദവിവരം
ലഭ്യമാക്കുമോ?