'
റൂം ഫോര്‍ റിവര്‍ 'പദ്ധതി
2689.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വെളളപ്പൊക്ക
നിയന്ത്രണത്തിന് 'റൂം
ഫോര്‍ റിവര്‍' എന്ന
ഡച്ച് പദ്ധതി
സംസ്ഥാനത്ത്
നടപ്പാക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
(ബി)
മുഖ്യമന്ത്രിയുടെ
നെതര്‍ലാന്റ്സ്
പര്യടനത്തിനിടയില്‍
പ്രസ്തുത പദ്ധതിയുമായി
ബന്ധപ്പെട്ട
കാര്യങ്ങള്‍ അദ്ദേഹം
ബന്ധപ്പെട്ടവരുമായി
ചര്‍ച്ച
ചെയ്യുകയുണ്ടായോ;
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതിയുടെ തുടര്‍നടപടി
എന്ന നിലയില്‍
എന്തൊക്കെ കാര്യങ്ങള്‍
ജലവിഭവ വകുപ്പ്
കൈക്കൊളളും?
ലിഫ്റ്റ്
ഇറിഗേഷന്‍ മോട്ടോറുകളുടെ
അറ്റകുറ്റപ്പണി
2690.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഒന്നാംവിളയ്ക്കു
മുമ്പായി ലിഫ്റ്റ്
ഇറിഗേഷന്‍ മോട്ടോറുകള്‍
അറ്റകുറ്റപ്പണികള്‍
നടത്തി
പ്രവര്‍ത്തനക്ഷമമാക്കുന്നതിന്
വാര്‍ഷിക
അറ്റകുറ്റപ്പണികള്‍ക്കായി
സ്ഥിരമായ ഫണ്ട്
അനുവദിക്കുന്നതിനായുള്ള
നിര്‍ദേശം
പരിഗണിക്കുവാന്‍
സാധിക്കുമോ;
(ബി)
ഇല്ലെങ്കിൽ
ഒന്നാംവിളയ്ക്കു
മുമ്പായി ലിഫ്റ്റ്
ഇറിഗേഷന്‍ മോട്ടോറുകള്‍
അറ്റകുറ്റപ്പണികള്‍
നടത്തി
പ്രവര്‍ത്തനക്ഷമമാക്കുന്നതിനുള്ള
നിര്‍ദേശം ബന്ധപ്പെട്ട
ഉദ്യോഗസ്ഥര്‍ക്ക്
നല്‍കുമോ?
സ്മാര്‍ട്ട്
മീറ്റര്‍ സംവിധാനം
2691.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വെള്ളക്കരം
പിരിക്കുന്നതിന്
സ്മാര്‍ട്ട് മീറ്റര്‍
സംവിധാനം
നടപ്പിലാക്കുന്നതിന്റെ
സാധ്യത ജല അതോറിറ്റി
പരിശോധിച്ചിട്ടുണ്ടോ;
(ബി)
ഇതിന്റെ
അനുയോജ്യതയും
പ്രായോഗികതയും
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
ഈ
പദ്ധതിക്കായി എത്ര
തുകയാണ്
വകയിരുത്തിയിട്ടുള്ളതെന്നും
ഇതിൽ എത്ര തുക ഇതിനകം
ചെലവഴിച്ചുവെന്നും
വ്യക്തമാക്കുമോ?
ജലാശയങ്ങള്‍
മലിനപ്പെടുത്തുന്നവർക്കെതിരെ
നിയമനടപടി.
2692.
ശ്രീ.കെ.എന്‍.എ
ഖാദര്‍
ഡോ.എം.
കെ. മുനീര്‍
ശ്രീ.അബ്ദുല്‍
ഹമീദ് പി.
,,
പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ജലാശയങ്ങള്‍
മലിനപ്പെടുത്തുന്നവർക്കെതിരെ
കര്‍ശന നിയമനടപടികള്‍
ശിപാര്‍ശ ചെയ്യുന്ന
തരത്തില്‍ നിയമഭേദഗതി
കൊണ്ടുവന്നതിനുശേഷം
ഇത്തരത്തിലുള്ള
പ്രവണതകള്‍ കുറഞ്ഞതായി
കണ്ടെത്തിയിട്ടുണ്ടോ
വിശദമാക്കുമോ;
(ബി)
പരിസ്ഥിതിനാശം
വരുത്തുന്ന തരത്തില്‍
കായല്‍ത്തീരങ്ങള്‍
ബോധപൂര്‍വ്വം
കയ്യേറുന്ന
പ്രവര്‍ത്തനങ്ങള്‍
സംസ്ഥാനത്ത്
കണ്ടെത്തിയിട്ടുണ്ടോ;
ഇത് പരിശോധിക്കുന്നതിന്
നിലവിലുള്ള സംവിധാനം
വിശദമാക്കുമോ;
ഇത്തരത്തില്‍
നിയമനടപടികള്‍ വല്ലതും
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
കൊച്ചി
ഇളംകുളം മെട്രോ
സ്റ്റേഷനു പിന്‍വശത്ത്
കൊച്ചി മെട്രോ റെയില്‍
കോര്പറേഷന് മെട്രോ
നിർമ്മാണത്തെത്തുടർന്നുണ്ടായ
കോണ്‍ക്രീറ്റ്
വേസ്റ്റുകള്‍ കായലിന്റെ
തീരത്ത് നിക്ഷേപിച്ച്
കായൽ മലിനമാക്കിയതായി
കണ്ടെത്തിയിട്ടുണ്ടോ;
ഇതിനെ തുടര്‍ന്ന്
സ്വീകരിച്ച നിയമ
നടപടികള്‍
വിശദമാക്കുമോ?
കേന്ദ്രവിഹിതം പാഴാക്കുന്ന
നടപടി
2693.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ജലവിനിയോഗം
സംബന്ധിച്ച
കേന്ദ്രവിഹിതം
ചെലവഴിക്കാതെ
പാഴാക്കുകയാണെന്ന
ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ
;വ്യക്തമാക്കുമോ;
(ബി)
പ്രധാനപ്പെട്ട
എത്ര പദ്ധതികളുടെ
തുകയാണ്
ചെലവഴിക്കാതിരുന്നതെന്നും
എത്ര ശതമാനം തുകയാണ്
ചെലവഴിക്കാതിരുന്നതെന്നും
അറിയിക്കാമോ;
(സി)
പദ്ധതിനിര്‍ദ്ദേശങ്ങള്‍
യഥാസമയം
സമര്പ്പിക്കുന്നതിലുണ്ടായിരിക്കുന്ന
കാലതാമസം
വ്യക്തമാക്കാമോ;
(ഡി)
കേന്ദ്ര
പദ്ധതികള്‍ക്കനുസരിച്ച്
നിര്‍ദ്ദേശങ്ങള്‍
തയ്യാറാക്കി നല്കാന്
സംസ്ഥാനത്തിന് കഴിയാത്ത
സാഹചര്യം എന്താണെന്ന്
വ്യക്തമാക്കാമോ?
ജല
സമൃദ്ധി പദ്ധതി
2694.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഹരിത മിഷന്റെ ഭാഗമായി
ജല സമൃദ്ധി എന്ന
പേരില്‍ ഒരു പദ്ധതി
നടപ്പിലാക്കി
വരുന്നുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത പദ്ധതിയുടെ
ഉദ്ദേശ്യ ലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്
വിശദമാക്കാമോ; 2018-19
സാമ്പത്തിക
വര്‍ഷത്തില്‍ പ്രസ്തുത
പദ്ധതിക്കായി നീക്കി
വെച്ച ബഡ്ജറ്റ് വിഹിതം,
ചിലവഴിച്ച തുക ഇവയുടെ
വിശദാംശം നല്‍കുമോ;
(സി)
പ്രസ്തുത
പദ്ധതികളുടെ
നാളിതുവരെയുള്ള
പ്രവര്‍ത്തന
പുരോഗതിയുടെ വിശദാംശം
ലഭ്യമാക്കുമോ;
(ഡി)
പ്രസ്തുത
പദ്ധതികളുടെ
പ്രവര്‍ത്തന
പുരോഗതിയെക്കുറിച്ച്
കൃത്യമായ ഇടവേളകളില്‍
അവലോകനം
നടത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
വെളിപ്പെടുത്തുമോ?
ജലവിഭവ
വകുപ്പ്
നടപ്പാക്കാനുദ്ദേശിക്കുന്ന
പദ്ധതികള്‍
2695.
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ജലവിഭവ
വകുപ്പ്
നടപ്പുസാമ്പത്തിക
വര്‍ഷം
നടപ്പാക്കാനുദ്ദേശിക്കുന്ന
പദ്ധതികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍ക്കുള്ള
വിശദമായ റിപ്പോര്‍ട്ട്
തയ്യാറായിട്ടുണ്ടോ; ഏത്
ഏജന്‍സിക്കാണ് ഇതിന്റെ
ചുമതലയെന്ന്
വ്യക്തമാക്കുമോ;
വിശദാംശങ്ങള്‍
നല്‍കുമോ?
കേന്ദ്ര
പദ്ധതികള്‍ക്കായി ജില്ലകൾ
കേന്ദ്രീകരിച്ച് ഡിവിഷന്
2696.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
കേന്ദ്രസഹായം
ലഭിച്ചുവരുന്ന
പദ്ധതികള്‍ക്ക് വിശദമായ
പ്രോജെക്ട്
റിപ്പോര്ട്ട്സമര്പ്പിക്കുന്നതിനും
പ്രസ്തുത പദ്ധതികൾ
നടപ്പിൽ
വരുത്തുന്നതിനുവേണ്ട
നടപടികൾ
ഏകോപിപ്പിക്കുന്നതിനുമായി
ജില്ലകൾ
കേന്ദ്രീകരിച്ച്
ഡിവിഷന് രൂപീകരിക്കാൻ
സാധിക്കുമോയെന്ന്
വ്യക്തമാക്കാമോ?
പാറശ്ശാല
നിയോജകമണ്ഡലത്തിലെ കുടിവെളള
പദ്ധതികളുടെ അവസ്ഥ
2697.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കിഴക്കന്‍മല
,കൊല്ലയില്‍,
കുന്നത്തുകാല്‍ എന്നീ
കുടിവെളള പദ്ധതികളുടെ
നിലവിലെ അവസ്ഥ എന്താണ്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
കാഴിപ്പാറ കുടിവെളള
പദ്ധതിയുടെ പൈപ്പ്
ലൈനുകള്‍ പാറശ്ശാല
നിയോജകമണ്ഡലത്തിലെ
ഏതൊക്കെ
ഗ്രാമപഞ്ചായത്തുകളിലാണ്
കുടിവെളള വിതരണം
നടത്തുന്നത് എന്നുളള
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ഹരിതകേരളം മിഷന്റെ
ആഭിമുഖ്യത്തിലുള്ള പച്ചത്തുരുത്ത്
പദ്ധതി
2698.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഹരിതകേരളം
മിഷന്റെ
ആഭിമുഖ്യത്തിലുള്ള
പച്ചത്തുരുത്ത്
പദ്ധതിയിലൂടെ
ലക്ഷ്യമിടുന്നതെന്താണെന്ന്
വ്യക്താമക്കാമോ;
(ബി)
ഈ
പദ്ധതിയുടെ ഭാഗമായി
ഏതെല്ലാം
കേന്ദ്രങ്ങളെയാണ്
കാസര്‍ഗോഡ് ജില്ലയില്‍
തിരഞ്ഞെടുത്തിട്ടുള്ളതെന്ന്
പഞ്ചായത്ത് തിരിച്ചു
വ്യക്തമാക്കാമോ;
(സി)
ഈ
കേന്ദ്രങ്ങളില്‍
ചെയ്യാനുദ്ദേശിക്കുന്ന
പ്രവൃത്തികള്‍
എന്തൊക്കെയാണെന്നും
ആവശ്യമായ ഫണ്ട്
എത്രയാണെന്നും അത്
എങ്ങനെ
കണ്ടെത്തുമെന്നും
വ്യക്തമാക്കാമോ;
(ഡി)
ഹരിതകേരളം
മിഷന് സംസ്ഥാനത്ത്
നടത്തിയ പുഴ
പുനരുജ്ജീവന ജലസംരക്ഷണ
പ്രവര്‍ത്തനങ്ങളെ
ആധാരമാക്കിയാണോ
ജലസംഗമം
സംഘടിപ്പിച്ചതെന്ന്
വ്യക്തമാക്കാമോ;
(ഇ)
എങ്കില്‍
പുഴപുനരുജ്ജീവന-ജലസംരക്ഷണ
പ്രവര്ത്തങ്ങള്ക്കാണോ,
ജലസംഗമത്തിനാണോ
കൂടുതല്‍ തുക
ചെലവായതെന്നു
വ്യക്തമാക്കാമോ?
ജലസംരക്ഷണ
പദ്ധതികള്‍
2699.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കാലാവസ്ഥ
വ്യതിയാനത്തിന്റെ
ഭാഗമായി ഉണ്ടാകുന്ന
വരള്‍ച്ച നേരിടുന്നതിന്
ഹരിതമിഷന്റെ ഭാഗമായുള്ള
ജലസംരക്ഷണ പദ്ധതികള്‍
മുഖേന നടപ്പിലാക്കിയ
പദ്ധതികളിലൂടെ
കഴിഞ്ഞിട്ടുണ്ടോ
എന്നറിയിക്കാമോ;
(ബി)
ജലവിഭവ
വകുപ്പ് മുഖാന്തരം
2018-19 ല്‍
ഇത്തരത്തില്‍
നടപ്പിലാക്കിയ പ്രധാന
പദ്ധതികള്‍
എന്തൊക്കെയാണ്; ഇതില്‍
ഏതൊക്കെ പദ്ധതികള്‍
ഇതിനകം
പൂര്‍ത്തിയായിട്ടുണ്ട്;
(സി)
മീനച്ചിലാര്‍,
പള്ളിക്കലാര്‍,
കിള്ളിയാര്‍ എന്നിവയുടെ
ശൂചീകരണം തുടങ്ങി
ഒന്നാം ഘട്ടത്തില്‍
ഉള്‍ക്കൊള്ളിച്ചിരുന്ന
പദ്ധതികള്‍
വിജയപ്രദമാണോ;
(ഡി)
മേല്പറഞ്ഞ
ജലസ്രോതസ്സുകള്‍
സുസ്ഥിരമായി
നിലനില്‍ക്കുന്നതിന്
ആവശ്യമായ
പ്രവര്‍ത്തനങ്ങള്‍
രണ്ടാം ഘട്ടത്തില്‍
നടപ്പിലാക്കുവാന്‍
ആലോചിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
ബഡ്ജറ്റില്‍
പ്രഖ്യാപിച്ച വന്‍കിട
പദ്ധതികള്‍
2700.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
2017-18 വര്‍ഷത്തെ
ബഡ്ജറ്റില്‍
പ്രഖ്യാപിച്ച
ജലവിഭവവകുപ്പിന്റെ
വന്‍കിട പദ്ധതികള്‍
ഏതൊക്കെയാണ്;വ്യക്തമാക്കാമോ
;
(ബി)
ഇതില്‍
പണി ആരംഭിച്ചതും,
പൂര്‍ത്തിയാക്കിയതുമായ
പദ്ധതികള്‍
ഏതൊക്കെയാണ്;
വിശദമാക്കുമോ?
കരുമ്പന്‍മൂഴി
അരയാഞ്ഞിലിമണ്‍
ശുദ്ധജലവിതരണ പദ്ധതി
2701.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പ്രളയത്തില്‍
ഒലിച്ചുപോയ
കരുമ്പന്‍മൂഴി-
അരയാഞ്ഞിലിമണ്‍
ശുദ്ധജലവിതരണ
പദ്ധതികള്‍ക്ക് പകരം
പുതിയ പദ്ധതി
ആരംഭിക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
എത്ര
കുടുംബങ്ങളാണ് ഈ
പദ്ധതികളുടെ കീഴില്‍
ഉണ്ടായിരുന്നത് എന്നും
ഓരോ പദ്ധതിയിലും
ഏതൊക്കെ പ്രദേശങ്ങള്‍
ഉള്‍പ്പെട്ടിരുന്നു
എന്നും വിശദമാക്കാമോ;
(സി)
ആദിവാസി
കോളനികള്‍ ഉള്‍പ്പെടെ
നിരവധി ആളുകള്‍
ഉള്‍പ്പെടുന്ന
പ്രദേശങ്ങളിലെ പദ്ധതി
എന്ന നിലയില്‍ പുതിയ
പദ്ധതി ഉടന്‍
ആരംഭിക്കാന്‍ നടപടി
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
പുഴകളിലും നദികളിലും
തോടുകളിലും വെള്ളം
കെട്ടിനില്‍ക്കാത്ത അവസ്ഥ
2702.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പ്രളയത്തിനുശേഷം
പുഴകളിലും നദികളിലും
തോടുകളിലും വെള്ളം
കെട്ടിനില്‍ക്കാത്ത
അവസ്ഥ ആണെന്ന കാര്യം
പരിശോധിക്കുമോ;
(ബി)
ഇത്
സംബന്ധിച്ച്
ജലവിഭവവകുപ്പ്
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(സി)
ഇക്കാര്യത്തില്‍
വിശദമായ പഠനം നടത്തി
പരിഹാരമാര്‍ഗ്ഗങ്ങള്‍
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
പുഴകള്‍
കനാലുകള്‍, തോടുകള്‍ എന്നിവയുടെ
തീരങ്ങളില്‍ കയ്യേറ്റം
2703.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുഴകള്‍ കനാലുകള്‍
തോടുകള്‍ എന്നിവയുടെ
തീരങ്ങളില്‍ വ്യാപകമായ
കയ്യേറ്റവും
ജലസ്രോതസുകളില്‍
മാലിന്യം
വലിച്ചെറിയുന്നതുമൂലം
ജലമലിനീകരണവും
നടക്കുന്നുവെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
പുഴകളുടെയും
കനാലുകളുടെയും
തോടുകളുടെയും
അതിര്‍ത്തി
സംരക്ഷിക്കുന്നതിനും
കയ്യേറ്റം തടയുന്നതിനും
മലിനീകരണം തടയുന്നതിനും
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
എവിടെയെല്ലാമാണ്
ഇത്തരത്തിലുള്ള
കയ്യേറ്റങ്ങള്‍
കണ്ടെത്തിയിട്ടുള്ളത്;
അവ ഒഴിപ്പിക്കുന്നതിനും
ജലാശയങ്ങള്‍
സംരക്ഷിക്കുന്നതിനുമായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചു വരുന്നത്;
വെളിപ്പെടുത്തുമോ?
പാര്‍വ്വതീപുത്തനാറിനെ
പുനരുജ്ജീവിപ്പിക്കുന്ന
പദ്ധതി
2704.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പാര്‍വ്വതീപുത്തനാറിനെ
പുനരുജ്ജീവിപ്പിക്കുന്ന
പദ്ധതിയുടെ നിലവിലെ
സ്ഥിതി
വ്യക്തമാക്കുമോ;
(ബി)
ഏതു
ഏജന്‍സിയുടെ
നേതൃത്വത്തിലാണ്
പാര്‍വ്വതീപുത്തനാറിന്റെ
ശുചീകരണംനടക്കുന്നതെന്ന്
വ്യക്തമാക്കുമോ ;
(സി)
ശുചീകരണത്തില്‍
നിന്നും മാക് പ്രോപ്പ്
എന്ന കമ്പനി
പിന്മാറിയിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
കാരണമെന്താണ്; പകരം
ആരെയാണ്
ഇക്കാര്യത്തിനായി
നിയോഗിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ഡി)
ശുചീകരണ
പദ്ധതിയ്ക്കായി ഇതിനകം
എത്ര കോടി രൂപ
ചെലവഴിച്ചുവെന്ന്
വ്യക്തമാക്കുമോ ;
(ഇ)
പാർവ്വതി
പുത്തനാറിന്റെ
കരകളിലുള്ള വീടുകളിലെ
കക്കൂസ് മാലിന്യങ്ങള്‍
ഈ ആറില്‍ എത്തുന്നത്
തടയുന്നതിന് ഇതിനകം
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ്; ഇതിനായി
ഇതിനകം എത്ര തുക
ചെലവഴിച്ചുവെന്ന്
വ്യക്തമാക്കുമോ?
തലസ്ഥാന
നഗരിയിലെ തോടുകളും ആറുകളും
ശുചീകരിക്കുവാന്‍ പദ്ധതി
2705.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തലസ്ഥാന
നഗരിയിലെ മിക്ക
തോടുകളും ആറുകളും
ആപത്കരമാംവിധം
മലീമസമാണെന്ന കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ
;
(ബി)
ആമയിഴഞ്ചാന്‍
തോട്, പഴവങ്ങാടി തോട്,
ഉളളൂര്‍ തോട്, പട്ടം
തോട് എന്നിവിടങ്ങളില്‍
വര്‍ഷങ്ങളായി
അടിഞ്ഞുകിടക്കുന്ന
മണ്ണും എക്കലും നീക്കം
ചെയ്യുന്നതിന്
സ്വീകരിച്ചിട്ടുളള
നടപടികള്‍
എന്തൊക്കെയാണ്;
(സി)
ഇതു
സംബന്ധിച്ച് ജില്ലാ
കളക്ടര്‍ക്ക്
സമര്‍പ്പിച്ച
എസ്റ്റിമേറ്റിന്
അംഗീകാരം
ലഭിച്ചിട്ടുണ്ടോ;
അംഗീകാരം
ലഭിച്ചിട്ടില്ലെങ്കില്‍
ഏതെങ്കിലും പ്രത്യേക
സ്കീമുകളില്‍
ഉള്‍പ്പെടുത്തി ഈ
തോടുകള്‍ എല്ലാ
വര്‍ഷവും
ശുചീകരിക്കുവാന്‍
പദ്ധതി
ആവിഷ്ക്കരിക്കുമോ?
ഡാമുകളിലും റിസര്‍വ്വോയറുകളിലും
അടിഞ്ഞുകിടക്കുന്ന ചെളിയും
മണലും നീക്കം ചെയ്യുന്നതിനുള്ള
നടപടി
2706.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഡാമുകളിലും
റിസര്‍വ്വോയറുകളിലും
അടിഞ്ഞുകിടക്കുന്ന
ചെളിയും എക്കലും മണലും
നീക്കം ചെയ്യുന്നതിന്
2017 ല്‍ അംഗീകരിച്ച
എസ്.ഒ.പി പ്രകാരം നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഏതൊക്കെ
ഡാമുകളിലെ എക്കലും
ചെളിയും മണലുമാണ്
ഇപ്രകാരം നീക്കം
ചെയ്യുന്നത്;
(സി)
കഴിഞ്ഞ
വര്‍ഷത്തെ പ്രളയത്തില്‍
ഡാമുകള്‍ നിറയുന്നതിന്
കാരണം ഇപ്രകാരം
അടിഞ്ഞുകൂടിയ എക്കലും
മണലും ചെളിയുമാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;വിശദമാക്കുമോ?
ഡാമുകളുടെ
സംഭരണശേഷി
2707.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
ഡാമുകളുടെ സംഭരണശേഷി
ഉയര്‍ത്തുന്നതിനായി
അടിഞ്ഞുകൂടിയ ചെളിയും
മറ്റും നീക്കാന്‍
ഇറിഗേഷന്‍ വകുപ്പ്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദീകരിക്കാമോ;
(ബി)
ജല
കമ്മീഷന്
നിര്‍ദ്ദേശിച്ച പ്രകാരം
കേരളത്തിലെ പ്രളയ,
ഉരുള്‍പൊട്ടല്‍
സാധ്യതാഭൂപടം
പ്രസിദ്ധപ്പെടുത്തി
അടിയന്തര കര്‍മ്മപദ്ധതി
തയ്യാറാക്കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;എങ്കില്‍
ഇതിന്റെ പുരോഗതി
വിശദമാക്കുമോ?
ഡാമുകളിലെ
സില്‍ട്ട് നീക്കം
ചെയ്യുന്നതിനുളള നടപടികള്‍
2708.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഡാമുകളിലെ
സില്‍ട്ട് നീക്കം
ചെയ്യുന്നതിനുളള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(ബി)
കാലവര്‍ഷം
ശക്തി
പ്രാപിക്കുന്നതിനു
മുന്‍പ്
ഇക്കാര്യത്തില്‍ നടപടി
സ്വീകരിയ്ക്കുന്നതിന്
ഉദ്യോഗസ്ഥര്‍ക്ക്
നിര്‍ദ്ദേശം നല്‍കുമോ?
പറമ്പിക്കുളം
ആളിയാര്‍ കരാര്‍
2709.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പറമ്പിക്കുളം
ആളിയാര്‍ കരാര്‍
പ്രകാരം കേരളത്തിന്
ലഭിക്കേണ്ട വെള്ളം
തമിഴ് നാട്ടില്‍
നിന്നും
ലഭിയ്ക്കുന്നുണ്ടെന്ന്
ഉറപ്പ് വരുത്താന്‍
ആവശ്യമായ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഈ
വര്‍ഷം കരാര്‍
പ്രകാരമുള്ള മുഴുവന്‍
വെള്ളവും
ലഭിച്ചിട്ടുണ്ടോ എന്ന്
അറിയിക്കുമോ?
അണക്കെട്ടുകളുടെ
പ്രവര്‍ത്തനത്തിന് വേണ്ട
മാനദണ്ഡങ്ങള്‍
2710.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പ്രളയകാരണങ്ങളും
നാശനഷ്ടത്തിന്റെ ആക്കം
കൂട്ടിയ ഘടകങ്ങളും
സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ;
(ബി)
ജലസംഭരണികളും
വെള്ളം സംഭരിച്ചുവച്ചത്
കനത്തമഴയില്‍ ഒന്നിച്ചു
തുറന്നുവിട്ടതും സ്ഥിതി
രൂക്ഷമായതുമായ കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(സി)
ജലസംഭരണികള്‍
നിറയുന്നതുവരെ
കാത്തിരുന്നതും
അപ്രതീക്ഷിതമായി
തുറന്നുവിട്ടതും പ്രളയം
ഗുരുതരമാക്കിയെന്ന
കാര്യം പരിശോധിക്കുമോ;
(ഡി)
ജനങ്ങള്‍ക്ക്
വേണ്ട
മുന്നറിയിപ്പുകള്‍
നല്‍കിയില്ലെന്ന കാര്യം
പരിശോധിക്കുമോ;
(ഇ)
ഡാമുകളില്‍
ചെളിയും മണ്ണും
അടിഞ്ഞത് പ്രളയത്തിന്റെ
ആക്കം കൂട്ടിയതായുള്ള
കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(എഫ്)
പ്രളയ
വേളകളില്‍
അണക്കെട്ടുകള്‍
പ്രവര്‍ത്തിക്കേണ്ട
മാനദണ്ഡങ്ങള്‍
പാലിച്ചിട്ടില്ലെന്ന
കാര്യം പരിശോധിക്കുമോ;
(ജി)
ദേശീയ
ജലനയത്തിനും മറ്റു
മാര്‍ഗ്ഗരേഖകള്‍ക്കും
അനുസൃതമായാണോ ഓരോ
ഡാമിന്റെയും പ്രളയ
നിയന്ത്രണ മേഖല
പരിപാലിക്കുന്നതെന്ന
കാര്യം പരിശോധിക്കുമോ;
വ്യക്തമാക്കുമോ?
എറണാകുളം
രാമമംഗലത്ത് തടയണ
2711.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
എറണാകുളം
ജില്ലയില്‍ രാമമംഗലത്ത്
പണിയുന്ന തടയണ
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാന്‍
സാധിക്കുമെന്ന്
വിശദമാക്കാമോ ;
(ബി)
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിന്
നിലവില്‍
തടസമുണ്ടോ;വിശദമാക്കുമോ?
പൊറ്റമ്മല്‍
കടവില്‍ ചെക്ക് ഡാം
2712.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മങ്കടയിലെ
കുട്ടിലങ്ങാടി
പഞ്ചായത്തിലെ
കടലുണ്ടിപ്പുഴക്ക്
കുറുകെ ആനപ്പാറ
പൊറ്റമ്മല്‍ കടവില്‍
നിര്‍മ്മിക്കുന്ന
ചെക്ക് ഡാമിന്റെ
പുരോഗതി
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ചെക്ക് ഡാമിന്റെ
നിര്‍മ്മാണം
സമയബന്ധിതമായി
പൂര്‍ത്തിയാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കും;
(സി)
ചെക്ക്
ഡാമിന്റെ നിര്‍മ്മാണം
പൂര്‍ത്തിയാകുന്ന
മുറയ്ക്ക് ജനങ്ങള്‍ക്ക്
ലഭിക്കുന്ന സേവനങ്ങള്‍
എന്തെല്ലാമാണ്
വ്യക്തമാക്കാമോ?
കര
കെട്ടി സംരക്ഷിക്കുന്ന
പ്രവൃത്തി
2713.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വ്യാപകമായി
കരയിടിച്ചില്‍
നേരിടുന്ന വലിയപറമ്പ്,
ചെറുവത്തൂര്‍,
നീലേശ്വരം
മുന്‍സിപ്പാലിറ്റികളില്‍
പുഴ,കായല്‍ എന്നിവയുടെ
കര കെട്ടി
സംരക്ഷിക്കുന്ന
പ്രവൃത്തി
കാര്യക്ഷമമായി
നടപ്പിലാക്കാന്‍
വൈകുന്നതിന്റെ കാരണം
വ്യക്തമാക്കാമോ;
(ബി)
കരയിടിച്ചില്‍
മൂലം ജലസേചനവുമായി
ബന്ധപ്പെട്ടു് കാര്‍ഷിക
മേഖലയ്ക്കടക്കം നഷ്ടം
ഉണ്ടാകുന്നത്
പരിഹരിക്കാന്‍
നടപടികള്‍ ഉണ്ടാകുമോ?
കാലവര്‍ഷത്തില്‍
പുഴയിടിച്ചിൽ തടയാന്‍ പദ്ധതി
2714.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കാലവര്‍ഷത്തില്‍
പുഴയുടെ തീരങ്ങള്‍
ഇടിഞ്ഞ് സ്വകാര്യ
ഭൂമികളും കൃഷിയും
നശിക്കുന്നത്
തടയുവാനായി
എന്തെങ്കിലും
പദ്ധതികള്‍
നിലവിലുണ്ടോ;എങ്കില്‍
ഇതിന്റെ വിശദാംശം
നല്‍കുമോ;
(ബി)
പാലക്കാട്
ജില്ലയില്‍ ഇതനുസരിച്ച്
എത്രകോടി രൂപയുടെ
പ്രവൃത്തികള്‍
നടപ്പിലാക്കിയിട്ടുണ്ട്
എന്നതിന്റെ വിശദവിവരം
നല്‍കുമോ?
കടലുണ്ടിപ്പുഴയുടെ
കരയിടിച്ചില്‍
2715.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കാലവര്‍ഷക്കെടുതിയില്‍
പാണ്ടിക്കാട് ഭാഗത്ത്
കടലുണ്ടിപ്പുഴയുടെ
വലതുകര നൂറ് മീറ്ററോളം
നീളത്തില്‍ ഇടിഞ്ഞു
പോയതുകൊണ്ട്
സമീപത്തുള്ള
വീട്ടുകാര്‍ക്ക് ഭീഷണി
നേരിടുന്ന
സാഹചര്യത്തില്‍ ആയതില്‍
സംരക്ഷണ ഭിത്തി
കെട്ടുന്ന
നടപടിക്രമങ്ങള്‍
നിലവില്‍
ഏതുഘട്ടത്തിലാണ്
വെളിപ്പെടുത്തുമോ;
(ബി)
ഇതിനായി
ഫണ്ട്
വകയിരുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എത്രയെന്നും ഇതിന്റെ
നിര്‍മ്മാണ പ്രവൃത്തി
എന്നത്തേക്ക്
പൂര്‍ത്തീകരിക്കുമെന്നും
അറിയിക്കുമോ?
തീരസംരക്ഷണത്തിനായി
സ്വീകരിച്ചു വരുന്ന നടപടികള്‍
2716.
ശ്രീ.കെ.എം.ഷാജി
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
പി.കെ.അബ്ദു റബ്ബ്
,,
സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
രൂക്ഷമായ
കടല്‍ക്ഷോഭത്തെ
തുടര്‍ന്ന് തീരശോഷണം
സംഭവിക്കുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
കടലാക്രമണം
നേരിടുന്നതിനായി
സ്വീകരിച്ചു വരുന്ന
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കുമോ;
(സി)
തീരസംരക്ഷണത്തിന്
ജിയോ സിന്തറ്റിക്
ട്യൂബ് സാങ്കേതിക വിദ്യ
ഉപയോഗപ്പെടുത്തുന്നുണ്ടോ;
വിശദാംശം
വെളിപ്പെടുത്തുമോ?
ജിയോ
സിന്തറ്റിക് ട്യൂബ്
സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള
കടല്‍ഭിത്തി നിര്‍മ്മാണം
2717.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തീരസംരക്ഷണത്തിനായി
ജിയോ സിന്തറ്റിക്
ട്യൂബ് സാങ്കേതികവിദ്യ
ഉപയോഗിച്ചുള്ള
കടല്‍ഭിത്തി
നിര്‍മ്മാണത്തിനായി
വകുപ്പ് നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;വിശദമാക്കുമോ;
(ബി)
പദ്ധതി
ചെലവ് എത്രയാണെന്നും ,
ഇത്തരത്തില്‍
കടല്‍ഭിത്തി
നിര്‍മ്മിക്കുന്നതിന്
ഏത് കമ്പനിയെയാണ്
ചുമതലപ്പെടുത്തിയതെന്നും
വ്യക്തമാക്കുമോ;
(സി)
എവിടെയെല്ലാമാണ്
ഈ രീതിയില്‍
കടല്‍ഭിത്തി
നിര്‍മ്മിക്കുന്നതിന്
ഉദ്ദേശിക്കുന്നതെന്ന്
വെളിപ്പെടുത്തുമോ?
കല്ല്യാശ്ശേരി
മണ്ഡലത്തിലെ കടല്‍ഭിത്തി
നിര്‍മ്മാണം
2718.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ
കല്ല്യാശ്ശേരി
മണ്ഡലത്തില്‍
കടലാക്രമണം രൂക്ഷമായ
മാടായി, മാട്ടൂല്‍
ഗ്രാമപഞ്ചായത്തുകളിലെ
കടല്‍ഭിത്തി
പുനര്‍നിര്‍മ്മിക്കുന്നതിനും
പുതുതായി കടല്‍ഭിത്തി
നിര്‍മ്മിക്കുന്നതിനും
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
(ബി)
കേടുപാടുകള്‍
സംഭവിച്ച കടല്‍ഭിത്തി
പുനര്‍നിര്‍മ്മിക്കുന്നതിന്
സമര്‍പ്പിച്ച 9.46
കോടി രൂപയുടെ നാല്
എസ്റ്റിമേറ്റുകള്‍ക്ക്
ഭരണാനുമതി
ലഭിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
2019-20
ബഡ്ജറ്റില്‍
പ്രഖ്യാപിച്ച 16 കോടി
രൂപയുടെ കടല്‍ഭിത്തിയും
പുലിമുട്ടും
നിര്‍മ്മിക്കുന്നതിന്
വിശദമായ എസ്റ്റിമേറ്റ്
സമര്‍പ്പിച്ച്
ഭരണാനുമതി
ലഭ്യമാക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
കോവില്‍തോട്ടം
പ്രദേശം നേരിടുന്ന കടലാക്രമണ
ഭീഷണി
2719.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കൊല്ലം
ജില്ലയിലെ ചവറ
പഞ്ചായത്തിലെ
കടലോരഗ്രാമമായ
കോവില്‍തോട്ടം
പ്രദേശം നേരിടുന്ന
കടലാക്രമണ ഭീഷണി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പ്രദേശത്ത് കടല്‍ഭിത്തി
കെട്ടി
സംരക്ഷിക്കണമെന്ന
ആവശ്യത്തിന്മേല് എന്ത്
നടപടിയാണ്
സ്വീകരിച്ചതെന്ന്
വിശദമാക്കുമോ?
തീരദേശമേഖലയില്‍
ഉണ്ടാകുന്ന രൂക്ഷമായ
കടല്‍ക്ഷോഭം
2720.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തീരദേശമേഖലയില്‍
ഉണ്ടാകുന്ന രൂക്ഷമായ
കടല്‍ക്ഷോഭം പ്രസ്തുത
പ്രദേശത്തെ ജനങ്ങളുടെ
ജീവനും സ്വത്തിനും
ഭീഷണിയാണെന്നത്
വസ്തുതയല്ലേ;
(ബി)
ആറാട്ടുപുഴ
, ചെല്ലാനം, വലിയതുറ
പോലുള്ള മേഖലകളില്‍
എല്ലാ വര്‍ഷവും കടല്‍
ക്ഷോഭം മൂലം വീടുകള്‍
തകരുന്ന സ്ഥിതിവിശേഷം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
സംസ്ഥാന
തീരത്തുണ്ടാകുന്ന
കടല്‍ക്ഷോഭത്തെ
സംബന്ധിച്ച് പഠനം
നടത്തുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ ഏത്
ഏജന്‍സിയെയാണ് പ്രസ്തുത
പഠനത്തിന്
നിയോഗിച്ചിട്ടുള്ളത്;
അവരുടെ റിപ്പോര്‍ട്ട്
ലഭ്യമായിട്ടുണ്ടോ;
(ഡി)
കടല്‍ഭിത്തിയില്ലാത്ത
സ്ഥലങ്ങളില്‍ അത്
നിര്‍മ്മിക്കുന്നതിന്
കരിങ്കല്‍ ക്ഷാമം
തടസ്സമായിട്ടുണ്ടോ;
എങ്കില്‍ ഇതിന് മറ്റ്
മാര്‍ഗ്ഗങ്ങള്‍
ആലോചിക്കുമോ?
വെളളാരംപാറ-പനമണ്ണ
വെന്റ്റഡ് ക്രോസ്സ് ബ്രിഡ്ജ്
2721.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തിലെ അനങ്ങനടി
പഞ്ചായത്തിലെ
വെളളാരംപാറ-പനമണ്ണ
തോടില്‍ വെന്റഡ്
ക്രോസ്സ്
ബ്രിഡ്ജ്(VCB)
നിര്‍മ്മിക്കുന്ന
പ്രവൃത്തിയുടെ നിലവിലെ
അവസ്ഥ വിശദമാക്കാമോ;
(ബി)
ഇൗ
പ്രവൃത്തിക്ക്
സാമ്പത്തികാനുമതി,
സാങ്കേതികാനുമതി എന്നിവ
ലഭ്യമായിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
പുളിങ്ങോം
വളവനാട് കടവ് തടയണ, കോഴിച്ചാല്‍
വിയര് കം ബ്രിഡ്ജ്
2722.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പയ്യന്നൂര്‍
മണ്ഡലത്തിലെ ചെറുപുഴ
ഗ്രാമപഞ്ചായത്തില്‍
ഉള്‍പ്പെടുന്ന
തേജസ്വിനി പുഴയില്‍
പുളിങ്ങോം -വളവനാട്
കടവ് തടയണ, കോഴിച്ചാല്‍
വിയര് കം ബ്രിഡ്ജ്
എന്നിവയ്ക്കായി മേജർ
ഇറിഗേഷന്‍ വകുപ്പ്
മുഖാന്തിരം
എസ്റ്റിമേറ്റ്
തയ്യാറാക്കി
സമര്‍പ്പിച്ച
പദ്ധതികള്‍ക്ക്
ഭരണാനുമതി നല്കുന്ന
നടപടികള്‍ എതു വരെ
ആയെന്ന് വിശദമാക്കാമോ;
(ബി)
2019-20
സാമ്പത്തിക വര്‍ഷം
തന്നെ പ്രസ്തുത
പ്രൊപ്പോസലുകള്‍ക്ക്
ഭരണാനുമതി നല്കാന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
മോദിക്കയം
കടലുണ്ടിപ്പുഴയില്‍ റഗുലേറ്റർ
കം ബ്രിഡ്ജ്
2723.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
2017-18
ല്‍ ബജറ്റില്‍
പ്രഖ്യാപിച്ച മങ്കട
നിയോജക മണ്ഡലത്തില്‍
ഉള്‍പ്പെട്ട മോദിക്കയം
കടലുണ്ടിപ്പുഴയില്‍
ആര്.സി.ബി. നിര്‍മ്മാണ
പുരോഗതി
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ആര്.സി.ബി
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട്
തത്വത്തിലുളള ഭരണാനുമതി
നല്കിയതല്ലാതെ മറ്റു
നടപടികളാകാതെ പോയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
പദ്ധതിയുടെ സാങ്കേതിക
മൂല്യനിര്‍ണ്ണയ
റിപ്പോര്‍ട്ട്
കിഫ്ബിയില്‍
സമയബന്ധിതമായി
സമര്‍പ്പിച്ചിട്ടുണ്ടോ;
(ഡി)
പദ്ധതി
നടപ്പിലാക്കുന്നതിലേയ്ക്കായുള്ള
കിഫ്ബിയുടെ അംഗീകാരം
വേഗത്തില്‍
അനുവദിക്കുന്നതിനുളള
നടപടികള്‍
സ്വീകരിക്കുമോ?
ജലവിഭവ
വകുപ്പില്‍ അസിസ്റ്റന്റ്
എഞ്ചിനീയര്‍ തസ്തികയിലെ
ഒഴിവുകള്‍
2724.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ജലവിഭവ
വകുപ്പില്‍
അസിസ്റ്റന്റ്
എഞ്ചിനീയര്‍ തസ്തികയിലെ
2019ലെ പ്രതീക്ഷിത
ഒഴിവുകള്‍
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്യുന്നതിനുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇതുവരെ
എത്ര ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
ഇല്ലെങ്കില്‍ ആയതിന്റെ
കാരണം എന്താണെന്ന്
വ്യക്തമാക്കാമോ;
(ബി)
ജലവിഭവ
വകുപ്പില്‍
അസിസ്റ്റന്റ്
എഞ്ചിനീയറുടെ പോസ്റ്റ്
ക്രിയേഷന്
നടപ്പിലാക്കുന്നത്
പരിഗണനയില്‍ ഉണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്
എന്തെല്ലാം നടപടികള്‍
ആണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
കേരളവാട്ടര്‍
അതോറിറ്റിയില്‍
എക്സിക്യൂട്ടീവ്എഞ്ചിനീയര്‍,
അസിസ്റ്റന്റ് എഞ്ചിനീയര്‍
തസ്തിക
2725.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരളവാട്ടര്‍
അതോറിറ്റിയില്‍
എക്സിക്യൂട്ടീവ്എഞ്ചിനീയര്‍,
അസിസ്റ്റന്റ്
എഞ്ചിനീയര്‍
തസ്തികകളില്‍ ഡിഗ്രി ,
ഡിപ്ലോമ
സര്‍ട്ടിഫിക്കറ്റ്
യോഗ്യതയുളളവരുടെ
നിഷ്കര്‍ഷിച്ചിട്ടുളള
അനുപാതം എത്രയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
മേല്‍പ്പറഞ്ഞ
തസ്തികകളില്‍ ഡിഗ്രി
,ഡിപ്ലോമ
സര്‍ട്ടിഫിക്കറ്റ്
യോഗ്യതയുളള എത്രപേര്‍
വീതം ഇപ്പോള്‍ ജോലി
ചെയ്യുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
മേല്‍പ്പറഞ്ഞ
തസ്തികകളില്‍ ഡിഗ്രി,
ഡിപ്ലോമ
സര്‍ട്ടിഫിക്കറ്റ്
യോഗ്യതയുളളവരുടെ
അനുപാതം
പാലിച്ചിട്ടുണ്ടോയെന്നും
ഇല്ലായെങ്കില്‍ അതിന്റെ
കാരണം എന്താണെന്നും
വ്യക്തമാക്കാമോ?
പട്ടാമ്പി നിയോജകമണ്ഡലത്തിലെ
പദ്ധതികള്‍
2726.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
മൈനര്‍
ഇറിഗേഷന്‍ വകുപ്പിന്
കീഴില്‍ പട്ടാമ്പി
നിയോജക മണ്ഡലത്തില്‍
നടപ്പിലാക്കിവരുന്നതും
നടപ്പിലാക്കാൻ
ഉദ്ദേശിക്കുന്നതുമായ
വിവിധപദ്ധതികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ;അവയുടെ
നിലവിലത്തെ സ്ഥിതി
എന്താണെന്ന്
വ്യക്തമാക്കാമോ?
മങ്കട
നിയോജക മണ്ഡലത്തില്‍
ഇറിഗേഷന്‍ വകുപ്പു്
ഏറ്റെടുത്ത് നടപ്പിലാക്കി
വരുന്ന പദ്ധതികള്‍
2727.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
2018-19
സാമ്പത്തിക വര്‍ഷം
മങ്കട നിയോജക
മണ്ഡലത്തില്‍
മേജര്‍/മെെനര്‍
ഇറിഗേഷന്‍ വകുപ്പുകള്‍
ഏറ്റെടുത്ത്
നടപ്പിലാക്കി വരുന്ന
പദ്ധതികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
മേജര്‍/മെെനര്‍
ഇറിഗേഷന്‍ വകുപ്പുകളിലെ
പ്ളാന്‍, നോണ്‍-പ്ളാന്‍
ഫണ്ടുകളില്‍ നിന്നും
ഭരണാനുമതി നല്കിയ
പദ്ധതികള്‍
ഏതെല്ലാമാണെന്ന്
അറിയിക്കുമോ;
(സി)
പ്രസ്തുത
വകുപ്പുകളില്‍ നിന്നും
ടി കാലയളവില്‍ നബാര്‍ഡ്
പദ്ധതികളില്‍
ഉള്‍പ്പെടുത്തി
ഏതെങ്കിലും
പദ്ധതികള്‍ക്ക്
ഭരണാനുമതി
നല്‍കിയിട്ടുണ്ടോ;
വ്യക്തമാക്കാമോ?
തൂണേരി-വേറ്റുമ്മല്‍
ടെയിൽ എൻഡ് പദ്ധതി
2728.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കുറ്റ്യാടി
ജലസേചന പദ്ധതിയുടെ
ഭാഗമായുള്ള
തൂണേരി-വേറ്റുമ്മല്‍
ടെയിൽ എൻഡ് പദ്ധതിയുടെ
നിലവിലെ സ്ഥിതി
വിശദമാക്കാമോ ;
(ബി)
ഈ
പദ്ധതി
പുനരുദ്ധരിക്കുവാൻ
ആലോചിക്കുന്നുണ്ടോ;
(സി)
പദ്ധതി
പുനരുദ്ധാരണത്തിനായി
എം.എൽ.എ. മുഖാന്തിരം
നാട്ടുകാര്‍ നൽകിയ
അപേക്ഷയിന്മേൽ
സ്വീകരിച്ച നടപടികള്‍
എന്താണെന്ന്
വിശദമാക്കാമോ ?
മെെനര്‍
ഇറിഗേഷന്‍ വകുപ്പ് മുഖാന്തിരം
ഷൊര്‍ണ്ണൂര്‍ മണ്ഡലത്തില്‍
നടത്തിയ പ്രവൃത്തികള്‍
2729.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം മെെനര്‍
ഇറിഗേഷന്‍ വകുപ്പ്
മുഖാന്തിരം
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തില്‍
എന്തെല്ലാം
പ്രവൃത്തികള്‍
നടത്തിയിട്ടുണ്ട്;
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ഓരോ പ്രവൃത്തിയുടെയും
എസ്റ്റിമേറ്റ് തുകയും
പ്രവൃത്തിയുടെ നിലവിലെ
സ്ഥിതിയും
വിശദമാക്കാമോ?
അങ്കമാലി
നിയോജകമണ്ഡലത്തിലെ ജലവിഭവ
പദ്ധതികൾ
2730.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
അങ്കമാലി
നിയോജകമണ്ഡലത്തില്‍
ജലവിഭവം മൈനര്‍/മേജര്‍
വിഭാഗത്തിലെ വിവിധ
പ്രവര്‍ത്തനങ്ങള്‍ക്കായി
2006-07 മുതല്‍ 2015-16
വരെ
പ്ലാന്‍/നോണ്‍പ്ലാന്‍
ഇനത്തില്‍ എത്ര രൂപയുടെ
ഭരണാനുമതി
നല്‍കിയതെന്നതിന്റെ
സാമ്പത്തികവര്‍ഷം
തിരിച്ചുളള വിവരം
ലഭ്യമാക്കാമോ?
കളമശ്ശേരി
മണ്ഡലത്തില്‍ ഹരിതകേരളം പദ്ധതി
2731.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഹരിതകേരളം
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
കളമശ്ശേരി
നിയോജകമണ്ഡലത്തിലെ
ഏതെല്ലാം കുളങ്ങളാണ്
പുനരുദ്ധാരണം/ശുചീകരണം
നടത്തിയിട്ടുള്ളത്; ഓരോ
പ്രവൃത്തിയുടെയും
വിശദവിവരം
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയിലുള്‍പ്പെട്ടതും
ഭരണാനുമതി
ലഭ്യമാക്കിയിട്ടില്ലാത്തതും
ആരംഭിച്ചിട്ടില്ലാത്തതുമായ
പ്രവൃത്തികൾ
ഏതൊക്കെയെന്ന്
അറിയിക്കുമോ; പ്രസ്തുത
പ്രവൃത്തികളുടെ
കാലതാമസത്തിന്റെ കാരണം
വിശദീകരിക്കുമോ?
പരമ്പരാഗത
ജലസ്രോതസ്സുകള്‍
2732.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പരമ്പരാഗത
ജല സ്രോതസ്സുകള്‍
നിലനിര്‍ത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചു
വരുന്നതെന്ന്
വിശദമാക്കാമോ;
(ബി)
ചെങ്ങന്നൂരിലൂടെ
കടന്നുപോകുന്ന
വരട്ടാര്‍ നദി
പുനരുജ്ജീവിപ്പിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
തൊടിയൂര്‍-തഴവ
വട്ടക്കായല്‍ പ്രദേശത്തെ
കാർഷികാവശ്യത്തിനു ജലം
2733.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തൊടിയൂര്‍-തഴവ
വട്ടക്കായല്‍
പ്രദേശത്ത്
കൃഷിക്കാവശ്യമായ ജലം
എത്തിക്കുന്നത് എത്
കനാലിലൂടെയാണെന്ന്
വ്യക്തമാക്കുമോ;
ആയതിലേക്കുള്ള ഷട്ടര്‍
തുറന്നിട്ടുണ്ടോ;
വിശദീകരിക്കുമോ;
(ബി)
കെ.ഐ.പി
കനാല്‍ തുറക്കുന്നതിന്
മുമ്പായി കനാലുകളിലെ
മാലിന്യങ്ങളും
തടസ്സങ്ങളും നീക്കുന്ന
പ്രവൃത്തി
നടപ്പിലാക്കുന്നത് ഏത്
വകുപ്പാണ്; ആയത്
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
വിശദീകരിക്കുമോ;
(സി)
തൊടിയൂര്‍-തഴവ
വട്ടക്കായലിലെ
നെല്‍കൃഷിക്കും
സമീപപ്രദേശത്തെ മറ്റ്
കൃഷിക്കും ആവശ്യമായ ജലം
എത്തിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദീകരിക്കുമോ?
ഇടിയഞ്ചിറ,
ഏനാമാക്കല്‍ റിംഗ് ബണ്ടുകള്‍
2734.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
അടുത്ത
കൃഷിക്കുള്ള
ജലസേചനത്തിനും
ഉപ്പുവെള്ളം കയറി കൃഷി
നശിക്കുന്ന സാഹചര്യം
ഒഴിവാക്കുന്നതിനും
ഇടിയഞ്ചിറ, ഏനാമാക്കല്‍
റിംഗ് ബണ്ടുകള്‍
യഥാസമയം
നിര്‍മ്മിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
ഇതുവരെ സ്വീകരിച്ചു
എന്ന് അറിയിക്കാമോ;
(ബി)
ഉപ്പുവെള്ള
ഭീഷണിയ്ക്ക് ശാശ്വത
പരിഹാരം കാണുന്നതിനായി
താല്കാലിക
ബണ്ടുകള്‍ക്ക് പകരം
സ്ഥിരം ബണ്ടുകള്‍
സ്ഥാപിക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ?
നെടുമങ്ങാട്
മണ്ഡലത്തില്‍ നടപ്പിലാക്കിയ
പ്രവൃത്തികൾ
2735.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം നെടുമങ്ങാട്
നിയോജകമണ്ഡലത്തില്‍
മൈനര്‍ ഇറിഗേഷന്‍
വകുപ്പ് മുഖാന്തിരം
നടപ്പിലാക്കിയ
പ്രവൃത്തികളുടെ
വിശദാംശം നല്‍കുമോ?
കൊട്ടാരക്കര
രവിനഗറില്‍ കെ.ഐ.പി.യുടെ
അധീനതയില്‍ ഉള്ള ഭൂമി
2736.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കൊട്ടാരക്കര
രവിനഗറില്‍
കെ.ഐ.പി.യുടെ
അധീനതയില്‍ ആകെ എത്ര
ഏക്കര്‍ ഭൂമിയുണ്ട്;
(ബി)
പ്രസ്തുത
ഭൂമിയില്‍ നിലവില്‍
കെ.ഐ.പി.
ഉപയോഗിക്കാത്ത മൂന്ന്
ഏക്കര്‍ ഭൂമി
കൊട്ടാരക്കര
മുനിസിപ്പാലിറ്റിക്ക്
വിട്ടുകിട്ടുന്നതിന്
കൊട്ടാരക്കര
നിയമസഭാംഗം നല്കിയ
കത്തില്‍ സ്വീകരിച്ച
തുടര്‍നടപടികള്‍
വിശദമാക്കുമോ?
മൂവാറ്റുപ്പുഴ
മണ്ഡലത്തിലെ ഇറിഗേഷന്‍
പ്രവര്‍ത്തനങ്ങള്‍
2737.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മൂവാറ്റുപ്പുഴ
നിയാേജക മണ്ഡലത്തില്‍
2016, 2017, 2018, 2019
എന്നീ വര്‍ഷങ്ങളില്‍
അനുവദിച്ചതും
നിര്‍മ്മാണം
നടന്നുവരുന്നതുമായ
മെെനര്‍ ഇറിഗേഷന്‍ ,
മേജര്‍ ഇറിഗേഷന്‍
പ്രവര്‍ത്തനങ്ങള്‍
ഏതാെക്കെയാണെന്ന്
വര്‍ഷം തിരിച്ച്
ലഭ്യമാക്കാമാേ;
(ബി)
പ്രസ്തുത
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതി എന്താണെന്ന്
വ്യക്തമാക്കാമാേ?
ജലസംഗമം
2738.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
2019
മെയ് 29 മുതല്‍ 31 വരെ
തിരുവനന്തപുരത്തെ
വഴുതക്കാട് ടാഗോര്‍
തീയേറ്ററില്‍ നടന്ന
ജലസംഗമത്തിന്റെ
ഉദ്ദേശലക്ഷ്യങ്ങള്‍
എന്തായിരുന്നുവെന്ന്
വ്യക്തമാക്കാമോ ;
(ബി)
മൂന്ന്
ദിവസങ്ങളിലായി
എന്തെല്ലാം
പരിപാടികളാണുണ്ടായിരുന്നതെന്നും
പങ്കെടുത്തവര്‍
ആരൊക്കെയായിരുന്നുവെന്നും
വ്യക്തമാക്കാമോ;
(സി)
ജലസംഗമം
പരിപാടി
സംഘടിപ്പിക്കാന്‍ എത്ര
തുക ചെലവായെന്നു ഇനം
തിരിച്ച്
വ്യക്തമാക്കാമോ?
വാട്ടര്‍
അതോറിറ്റിയില്‍ വിപുലമായ
ഐ.ടി. വിഭാഗം
2739.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
വാട്ടര്‍
അതോറിറ്റിയില്‍
ഏതെല്ലാം സോഫ്റ്റ്
വെയറുകളാണ് ഇപ്പോള്‍
ഉപയോഗിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
കെ.എസ്.ഇ.ബി.യുടെ
മാതൃകയില്‍ വാട്ടര്‍
അതോറിറ്റിയില്‍
വിപുലമായ ഐ.ടി. വിഭാഗം
രൂപീകരിക്കുവാന്‍
തയ്യാറാകുമോ;
(സി)
വാട്ടര്‍
അതോറിറ്റിയിലെ ഐ.ടി.
വിഭാഗത്തിന്റെ തലവനായി
ഏതെങ്കിലും പൊതുമേഖലാ
സ്ഥാപനത്തില്‍
നിന്നുള്ള ഐ.ടി.
വിദഗ്ദ്ധനെ
നിയമിക്കാന്‍
തയ്യാറാകുമോ;
വിശദമാക്കാമോ?
പാടിപുഴയില്
ജലവിഭവ വകുപ്പ് വഴി
നിര്‍മ്മിക്കുന്ന പാലം
2740.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തൃക്കരിപ്പൂര്‍
, പയ്യന്നൂര്‍
മണ്ഡലങ്ങളെ തമ്മില്‍
ബന്ധിപ്പിച്ചിരിക്കുന്ന
പാടിപുഴയില് ജലവിഭവ
വകുപ്പ് വഴി
നിര്‍മ്മിക്കുന്ന
പാലത്തിന്റെ ഡിസെെന്‍
തയ്യാറാക്കാന്‍
ഐ.ഡി.ആർ.ബി യില്‍
ആവശ്യമായ വിവരങ്ങൾ
നല്‍കിയിട്ടും
വെെകുന്നതിന്റെ കാരണം
വ്യക്തമാക്കാമോ;
(ബി)
ഇതിന്റെ
ഡിസെെന്‍ എന്ന്
പൂര്‍ത്തീകരിക്കുവാൻ
കഴിയുമെന്ന്
വ്യക്തമാക്കാമോ?
ഭൂഗർഭ
ജലസംരക്ഷണവും കൃത്രിമ ഭൂഗർഭ
ജലസംപോഷണവും
2741.
ശ്രീ.എം.ഉമ്മര്‍
,,
കെ.എം.ഷാജി
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
രൂക്ഷമായ ജലക്ഷാമം
നേരിടുന്ന
സാഹചര്യത്തില്‍ മഴവെള്ള
സംഭരണത്തിനായി
എന്തെല്ലാം പുതിയ
പദ്ധതികളാണ്
ആവിഷ്ക്കരിച്ച്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കാമോ;
(ബി)
ഭൂഗർഭ
ജലസംരക്ഷണവും കൃത്രിമ
ഭൂഗർഭ ജലസംപോഷണവും
പദ്ധതിയില്‍
ഉള്‍പ്പെടുത്തി,
മഴവെള്ളം ഭൂമിയിൽ
സംഭരിച്ചു നിർത്തുന്ന
പദ്ധതിയുടെ പ്രവര്‍ത്തന
പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
സമീപഭാവിയില്‍
മഴവെള്ള സംഭരണം
കൂടുതല്‍
വ്യാപിപ്പിക്കുന്നതിന്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന
വകുപ്പുതല നടപടികള്‍
എന്തെല്ലാമെന്ന്
അറിയിക്കാമോ?
കേരള
വാട്ടര്‍ സപ്ലെെ ആന്റ്
സ്വിവറേജ് ആക്ടിന്റെ ഭേദഗതി
2742.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
വാട്ടര്‍ സപ്ലെെ ആന്റ്
സ്വിവറേജ് ആക്ട് ഭേദഗതി
ചെയ്യുന്നത്
പരിഗണനയിലുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഇതിനായി എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
ഇതുമായി
ബന്ധപ്പെട്ട്
വിദഗ്ദ്ധരുടെയും
പൊതുജനങ്ങളുടെയും ഈ
രംഗത്ത്
പ്രവര്‍ത്തിക്കുന്ന
സംഘടനകളുടെയും
അഭിപ്രായങ്ങള്‍
ആരായുവാൻ തയ്യാറാകുമോ?
ജലവിതരണ
സംവിധാനം
കാര്യക്ഷമമാക്കുന്നതിനുള്ള
നടപടികള്‍
2743.
ശ്രീ.സി.
ദിവാകരന്
,,
ആര്. രാമചന്ദ്രന്
,,
ഇ.കെ.വിജയന്
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ജലവിതരണ സംവിധാനം
കാര്യക്ഷമമാക്കുന്നതിന്
ഈ സര്‍ക്കാര്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
പൈപ്പുകളുടെ
അറ്റകുറ്റപ്പണികള്‍
നടത്തുന്നതിന്
ആവിഷ്കരിച്ച ബ്ലൂ
ബ്രിഗേഡ് സംവിധാനം
സംബന്ധിച്ച
വിശദാംശങ്ങള്‍
അറിയിക്കുമോ;
(സി)
ജലവിതരണവും
ബില്വിവരങ്ങളും,
പൈപ്പ് പൊട്ടല്‍
ഉള്‍പ്പെടെയുള്ള
പരാതികളും സംബന്ധിച്ച
ഉപഭോക്താക്കളുടെയും
പരാതികള്‍ കൈകാര്യം
ചെയ്യുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ഡി)
വെസ്റ്റ്
കൊച്ചി ജലവിതരണ പദ്ധതി
പൂര്‍ത്തിയാക്കിയിട്ടുണ്ടോ;
പശ്ചിമ കൊച്ചിയുടെ
ദീര്‍ഘകാല
ആവശ്യമായിരുന്ന
പ്രസ്തുത പദ്ധതി
സംബന്ധിച്ച
വിശദാംശങ്ങള്‍
അറിയിക്കുമോ?
ജലസംരക്ഷണ
നടപടികള്‍
2744.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജലനയം വിഭാവനം
ചെയ്തിട്ടുണ്ടെങ്കില്‍
ആയതിന്റെ വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ;
(ബി)
ജലവിനിയോഗത്തിന്റെ
കാര്യത്തിൽ
സമൂഹത്തിന്റെ നിലവിലെ
ഉദാസീന സമീപനം
തിരുത്തുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
അറിയിക്കാമോ;
(സി)
ജലസംരക്ഷണത്തിനും
ജലമലിനീകരണം
തടയുന്നതിനുമുള്ള
സന്ദേശം സമൂഹത്തില്‍
കൂടുതല്‍
വ്യാപിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ?
ജലവിതരണ പദ്ധതികളുടെ നവീകരണവും
വിപുലീകരണവും
2745.
ശ്രീ.എസ്.ശർമ്മ
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
സി.കൃഷ്ണന്
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
വാട്ടര്‍
അതോറിറ്റിയുടെ
കീഴിലുള്ള ഗ്രാമീണ
ജലവിതരണ പദ്ധതികളും
നഗരജലവിതരണ പദ്ധതികളും
നവീകരിക്കുന്നതിനും
വിപുലീകരിക്കുന്നതിനുമായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
കുടിവെള്ള
വിതരണം മുടങ്ങാതെ
നടത്തുന്നതിന് പഴയ
പെെപ്പുകള്‍ മാറ്റി
ജലചോര്‍ച്ച
ഒഴിവാക്കുന്നതിനും
കാലഹരണപ്പെട്ട
പമ്പുകളും
മോട്ടോറുകളും മാറ്റി
സ്ഥാപിക്കുന്നതിനും
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
കുടിവെള്ള
വിതരണം
കാര്യക്ഷമമാക്കുന്നതിനായി
ജലശുദ്ധീകരണശാലകളുടെ
സ്ഥാപിതശേഷി
പൂര്‍ണ്ണതോതില്‍
ഉപയോഗപ്പെടുത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
ശുദ്ധജലം
സംരക്ഷിക്കുന്നതിന് പദ്ധതി
2746.
ശ്രീ.പി.ടി.
തോമസ്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കുടിവെള്ളം
പാഴാക്കുന്നതും
ദുരുപയോഗം
ചെയ്യുന്നതും
മലിനമാക്കുന്നതും
സംബന്ധിച്ച്
പൊതുജനങ്ങളെ
ബോധവല്‍ക്കരിക്കുന്നതിന്
ഏതെങ്കിലും പദ്ധതികള്‍
നടത്തി വരുന്നുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
ഇല്ലെങ്കില്‍
ഇക്കാര്യത്തില്‍
പൊതുജനങ്ങളെ
ബോധവല്‍ക്കരിക്കുന്നതിനും
ശുദ്ധജലം
സംരക്ഷിക്കുന്നതിനും
പദ്ധതി തയ്യാറാക്കുമോ;
വിശദമാക്കുമോ?
ജലസമൃദ്ധി
പദ്ധതി
2747.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍
,,
ടി. വി. ഇബ്രാഹിം
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഹരിത
കേരള മിഷന്
പ്രവര്‍ത്തനത്തിന്റെ
ഭാഗമായി ജലസമൃദ്ധി എന്ന
പേരില്‍ പദ്ധതി
നടപ്പിലാക്കി
വരുന്നുണ്ടോ;
(ബി)
ഈ
പദ്ധതിയുടെ
ലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്;
(സി)
ഈ
പദ്ധതിയുടെ ലക്ഷ്യം
എത്രത്തോളം
കൈവരിക്കാന്‍
കഴിഞ്ഞിട്ടുണ്ടെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(ഡി)
ഈ
പദ്ധതി സംസ്ഥാനത്തിന്റെ
വിവിധ ഭാഗങ്ങളിലേക്ക്
വ്യാപിപ്പിക്കുവാന്‍
നടപടി സ്വീകരിക്കുമോ?
മരുതോങ്കര
ഗ്രാമപഞ്ചായത്തിലെ വേട്ടോറ
കുടിവെള്ളപദ്ധതി
2748.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നാദാപുരം
മണ്ഡലത്തിലെ മരുതോങ്കര
ഗ്രാമപഞ്ചായത്തിലെ
വേട്ടോറ
കുടിവെള്ളപദ്ധതിയുടെ
പ്രവര്‍ത്തനപുരോഗതി
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തിയുടെ
എസ്റ്റിമേറ്റ് തുക
എത്രയെന്നും എത്ര രൂപ
ടോക്കന്‍ എമൗണ്ട്
നല്‍കിയിട്ടുണ്ടെന്നും
ബാക്കി തുക എന്ന്
നല്കാന് കഴിയുമെന്നും
അറിയിക്കാമോ;
(സി)
മരുതോങ്കര
പഞ്ചായത്തില്‍
ഇതിനോടനുബന്ധിച്ച്
എന്തൊക്കെ പദ്ധതികളാണ്
നിലവിലുള്ളതെന്നും
അതിന്റെ
പ്രവര്‍ത്തനപുരോഗതി
എന്താണെന്നും
വിശദമാക്കാമോ?
കുപ്പിവെള്ള
വിലനിയന്ത്രണം
2749.
ശ്രീ.എം.
വിന്‍സെന്റ്
,,
കെ.എസ്.ശബരീനാഥന്
,,
സണ്ണി ജോസഫ്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കുപ്പിവെള്ള
വില നിയന്ത്രിക്കുവാന്‍
സംസ്ഥാനത്ത്
കുപ്പിവെള്ളത്തെ
അവശ്യവസ്തുവായി
പ്രഖ്യാപിച്ച്
വിജ്ഞാപനം ഇറക്കുമെന്ന
പ്രഖ്യാപനം
പ്രാവര്ത്തികമാക്കിയിട്ടുണ്ടാേ;
ഇല്ലെങ്കില്‍ അതിന്
തടസ്സമായി നില്ക്കുന്ന
കാര്യങ്ങള്‍
എന്തൊക്കെയാണെന്ന്
അറിയിക്കുമോ;
(ബി)
കുപ്പിവെള്ള
നിർമാണക്കമ്പനികളുടെ
സംഘടന ഒരു ലിറ്റര്‍
കുപ്പിവെള്ളം 12 രൂപ
വിലയ്ക്ക്
വില്ക്കുവാന്
തയ്യാറാണെന്ന്
അറിയിച്ചിട്ടും അത്
പ്രാവര്‍ത്തികമാക്കുവാന്‍
സാധിക്കാതെ വന്നത് ഏത്
സാഹചര്യത്തിലാണെന്ന്
വെളിപ്പെടുത്തുമോ;
(സി)
വാട്ടര്‍
അതാേറിറ്റിയുടെ
നേതൃത്വത്തില്‍
അരുവിക്കര പ്ലാന്റില്‍
നിന്നും കുുപ്പിവെള്ളം
നിര്‍മ്മിക്കുന്ന
പദ്ധതി അടിയന്തരമായി
കമ്മീഷന് ചെയ്യുവാന്‍
നടപടി
സ്വീകരിക്കുമാേയെന്ന്
വ്യക്തമാക്കുമോ?
അരുവിക്കരയിലെ
കുപ്പിവെള്ള ഉല്പാദന യൂണിറ്റ്
2750.
ശ്രീ.ഡി.കെ.
മുരളി
,,
എന്‍. വിജയന് പിള്ള
,,
ഐ.ബി. സതീഷ്
,,
വി. ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
അരുവിക്കരയിലെ
കുപ്പിവെള്ള ഉല്പാദന
യൂണിറ്റിന്റെ
പ്രവൃത്തികള്‍
ഏതുഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ പുതുക്കിയ
എസ്റ്റിമേറ്റിന്
ഭരണാനുമതി
ലഭ്യമായിട്ടുണ്ടോ;
(സി)
പദ്ധതി
എന്നത്തേയ്ക്ക്
പൂര്‍ത്തീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
പദ്ധതി
പൂര്‍ണ്ണമായി
പ്രവര്‍ത്തനക്ഷമമായി
കഴിയുമ്പോള്‍ വിപണനം
കാര്യക്ഷമമാക്കുന്നതിനായി
എന്തെല്ലാം പ്രാരംഭ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിയ്ക്കാമോ?
ഹരിത
കേരളം മിഷന്റെ ഭാഗമായി മങ്കട
നിയോജക മണ്ഡലത്തില്‍
നടപ്പിലാക്കുന്ന പദ്ധതികള്‍
2751.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഹരിത
കേരളം മിഷന്റെ ഭാഗമായി
മങ്കട നിയോജക
മണ്ഡലത്തില്‍ 2018-19
ല്‍ നടപ്പിലാക്കുന്ന
പദ്ധതികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ഹരിത
കേരളം പദ്ധതിയുടെ
ഭാഗമായി കുളങ്ങള്‍,
തോടുകള്‍, കനാലുകള്‍
എന്നിവ
പുനരുജ്ജീവിപ്പിക്കുന്നതിന്
മങ്കട നിയോജക
മണ്ഡലത്തിലെ
പ്രവൃത്തികള്‍
ഉള്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ?
സംസ്ഥാനത്തെ
തോടുകളുടെയും
നീർച്ചാലുകളുടെയും സംരക്ഷണം
2752.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
തോടുകളും നീർച്ചാലുകളും
മാലിന്യ വാഹികളാണെന്ന
കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;വ്യക്തമാക്കുമോ;
(ബി)
ജലമലിനീകരണവുമായി
ബന്ധപ്പെട്ടു
നിലവിലുള്ള നിയമങ്ങളുടെ
അടിസ്ഥാനത്തില്‍
തോടുകളും നീർച്ചാലുകളും
മലിനപ്പെടുത്തുന്നവര്‍ക്കെതിരെ
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുവാന്‍
സാധിക്കുന്നത്;വ്യക്തമാക്കുമോ;
(സി)
ജലമലിനീകരണത്തിനെതിരെ
വ്യാപക പ്രചരണം
നടത്തുന്നതിനും ഭാവി
തലമുറയ്ക്കായി ഇവയെ
സംരക്ഷിക്കുന്നതിനും
വകുപ്പ് തലത്തില്‍
നടപടി സ്വീകരിക്കുമോ?
വാട്ടര്‍ അതോറിറ്റി കരാറുകാരുടെ
കുടിശ്ശിക
2753.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
പി.ടി. തോമസ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
എല്ലാവര്ക്കും
ശുദ്ധമായ കുടിവെള്ളം
ലഭ്യമാക്കുന്നതിന്
കിഫ്ബി, അമൃത്,
നബാര്‍ഡ്, എ.ഡി.ബി.
എന്നിവയുടെ സഹായത്തോടെ
നടപ്പിലാക്കുന്ന
പദ്ധതികളുടെ നിലവിലെ
അവസ്ഥ വ്യക്തമാക്കുമോ;
(ബി)
കരാറുകാരുടെ
അലംഭാവം കാരണം വാട്ടര്‍
അതോറിറ്റിയുടെ ചില
പദ്ധതികള്‍
മുടങ്ങുന്നുവെന്ന
റിപ്പോര്‍ട്ടുകള്‍
വസ്തുതാപരമാണോ;
എങ്കില്‍ അവ
പരിഹരിക്കുന്നതിന്
എന്ത് നടപടിയാണ്
സ്വീകരിക്കുന്നത്;
(സി)
ജല
അതോറിറ്റി നേരിടുന്ന
കടുത്ത സാമ്പത്തിക
പ്രതിസന്ധിമൂലം
കരാറുകാര്‍ക്ക്
കോടികള്‍ കുടിശ്ശിക ആയ
സാഹചര്യത്തില്‍ അവര്‍
വാട്ടര്‍ അതോറിറ്റിയുടെ
പ്രവര്‍ത്തനങ്ങളില്‍
നിന്ന് വിട്ട്
നില്ക്കുന്ന
സ്ഥിതിവിശേഷമുണ്ടോ;വിശദമാക്കുമോ;
(ഡി)
കരാറുകാരുടെ
കുടിശ്ശിക
നിലവിലെത്രയാണ്; അത്
നല്‍കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
(ഇ)
റോഡ്
മുറിക്കുന്നതിന് അനുമതി
ലഭിക്കുന്നതിനുള്ള
കാലതാമസം വാട്ടര്‍
അതോറിറ്റിയുടെ
കീഴിലുള്ള കിഫ്ബി,
അമൃത് പദ്ധതികളില്‍
എന്തെങ്കിലും കാലതാമസം
ഉണ്ടാക്കുന്നുണ്ടോ;
അടിയന്തരമായി ഇടപെട്ട്
അനുമതി സമയബന്ധിതമായി
ലഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദമാക്കുമോ?
കേരള
വാട്ടര്‍ അതോറിറ്റിയുടെ
പുന.സംഘടന
2754.
ശ്രീ.എം.
സ്വരാജ്
,,
വി. കെ. സി. മമ്മത് കോയ
,,
എന്‍. വിജയന് പിള്ള
,,
ഐ.ബി. സതീഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
വാട്ടര്‍ അതോറിറ്റി
സാമ്പത്തിക
ഞെരുക്കത്തിലായതിനാല്‍
സ്ഥാപനത്തിന്റെ
പ്രവർത്തനത്തിലെ
കാര്യക്ഷമത
നിലനിര്‍ത്താന്‍ വരുമാന
വര്‍ദ്ധനവിനായി നടത്തി
വരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
കുടിശ്ശികയായിട്ടുള്ള
വെള്ളക്കരം
പിരിച്ചെടുക്കാന്‍
ഊര്‍ജ്ജിത ശ്രമം
നടത്തുന്നുണ്ടോ;
(ബി)
കേരള
വാട്ടര്‍ അതോറിറ്റിയുടെ
പുന.സംഘടനാ സാധ്യത
സംബന്ധിച്ച് ഐ.ഐ.എം.
ബംഗളുരു നടത്തിയ പഠന
റിപ്പോര്‍ട്ടിലെ
ശിപാര്‍ശകള്‍
എന്തെല്ലാമാണ്;
(സി)
ശിപാര്‍ശയുടെ
അടിസ്ഥാനത്തില്‍
എന്തെല്ലാം
തുടര്‍നടപടികളാണ്
ആലോചിക്കുന്നത്;
(ഡി)
കിഫ്ബി
പദ്ധതികള്‍ വഴി
നിലവിലുള്ള കുടിവെള്ള
വിതരണ ശൃംഖല
പുനരുദ്ധരിച്ച്
ചോര്‍ച്ച ഒഴിവാക്കി
വരുമാന വര്‍ദ്ധനവിന്
ചെയ്തുവരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
വാട്ടര്‍
അതോറിറ്റിയുടെ കുപ്പിവെള്ള
വിതരണ പദ്ധതി
2755.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
വാട്ടര്‍ അതോറിറ്റിയുടെ
കുപ്പിവെള്ള വിതരണ
പദ്ധതിയുടെ ഉദ്ഘാടനം
വൈകുന്നത്
എന്തുകൊണ്ടാണെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ പ്ലാന്റ്
നിര്‍മ്മാണത്തിനായി
ഇതിനകം എന്ത് തുക
ചെലവഴിച്ചു;
(സി)
ദിനംപ്രതി
എത്ര ലിറ്റര്‍
കുടിവെള്ളം
ഉല്പാദിപ്പിക്കുവാനാണ്
ലക്ഷ്യമിടുന്നത്; ഒരു
ലിറ്റര്‍ കുപ്പിവെള്ളം
എത്ര രൂപയ്ക്കു
വില്‍ക്കുവാനാണ്
പദ്ധതിയിടുന്നതെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
വേനല്‍ക്കാലത്താണ്
കുപ്പിവെള്ളത്തിന്
ഏറ്റവും കൂടുതല്‍
ആവശ്യമെന്നിരിക്കെ
സംസ്ഥാനത്ത് ഈ വര്‍ഷം
വേനല്‍
അവസാനിക്കാറായിട്ടും
വാട്ടര്‍ അതോറിറ്റിയുടെ
കുപ്പിവെള്ള പ്ലാന്റ്
കമ്മീഷന് ചെയ്യാത്തത്
സ്വകാര്യ കുപ്പിവെള്ള
ലോബിയുടെ സമ്മര്‍ദ്ദം
മൂലമാണെന്ന ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ
; വ്യക്തമാക്കുമോ?
വാട്ടര്‍
അതോറിറ്റിയില്‍
വിവരശേഖരണത്തിന് സോഫ്റ്റ്
വെയര്‍
2756.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വാട്ടര്‍
അതോറിറ്റിയുടെ കേന്ദ്ര
കാര്യാലയവുമായി
ബന്ധപ്പെട്ട്
പ്ലാനിംഗ്,
മോണിറ്ററിംഗ്,
ഓപ്പറേഷന്‍സ്
വിഭാഗങ്ങള്‍ നടത്തുന്ന
വിവരശേഖരണത്തിന്
ഉചിതമായ സോഫ്റ്റ്
വെയര്‍
നിര്‍മ്മിക്കുവാന്‍
തയ്യാറാകുമോ എന്ന്
വിശദമാക്കുമോ;
(ബി)
ഇതുവഴി
ആവര്‍ത്തിച്ചുള്ള
വിവരശേഖരണം
ഒഴിവാക്കാന്‍
കഴിയുമെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ?
പിറവം
നിയോജകമണ്ഡലത്തിലെ കേരള
വാട്ടര്‍ അതോറിറ്റിയുടെ
പദ്ധതികള്‍
2757.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പിറവം
നിയോജകമണ്ഡലത്തില്‍
കേരള വാട്ടര്‍
അതോറിറ്റിയുടെ
ആഭിമുഖ്യത്തില്‍
ഇപ്പോള്‍
നടപ്പാക്കിവരുന്ന
പദ്ധതികള്‍
ഏതൊക്കെയാണെന്നും
ഏതൊക്കെ
പ്രദേശങ്ങളിലാണെന്നും
അറിയിക്കുമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍
സമയബന്ധിതമായി
പൂര്‍ത്തിയാക്കാന്‍
സ്വീകരിച്ച നടപടികള്‍
സംബന്ധിച്ച വിശദവിവരം
ലഭ്യമാക്കുമോ?
പീരുമേട്
മണ്ഡലത്തിലെ ജലവിഭവവകുപ്പിന്റെ
ഓഫീസും പദ്ധതികളും
2758.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പീരുമേട്
നിയോജകമണ്ഡലത്തിലെ കേരള
വാട്ടർ അതോറിറ്റി
ഓഫീസിന്റെ
അധികാരമേഖലയുടെ
വ്യാപ്തി, ഇതിൽ
ഉൾപ്പെടുന്ന
പമ്പുഹൗസുകളുടെ എണ്ണം,
ഇതിന്റെ മേൽനോട്ട
ചുമതലയുള്ള ഫീൽഡ്
ഉദ്യോഗസ്ഥരുടെ എണ്ണം,
സ്ഥാനപ്പേര് എന്നിവ
വ്യക്തമാക്കുമോ;
(ബി)
ദൈനംദിന
അറ്റകുറ്റപ്പണികൾ
നടത്തുന്നതിന് ഈ ഓഫീസിൽ
എന്ത് സ്ഥിരം
സംവിധാനമാണ്
നിലവിലുള്ളത്;ഓഫീസിന്
കീഴിൽ ബ്ലൂ ബ്രിഗേഡ്
എന്ന എമർജൻസി വിഭാഗം
തുടങ്ങുവാൻ
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കിൽ എന്നുമുതൽ
പ്രവർത്തനം ആരംഭിക്കും;
(സി)
2016-17
വർഷം മുതൽ 2019 മേയ്
വരെ നൽകിയ വാട്ടർ
കണക്ഷനുകൾ എത്ര; എത്ര
കണക്ഷനുകളാണ് കൂടുതലായി
നൽകാൻ
ഉദ്ദേശിക്കുന്നത്;
ഇതിലേക്കായി പ്രത്യേക
പദ്ധതികൾ എന്തെങ്കിലും
ആസൂത്രണം
ചെയ്യുന്നുണ്ടോ;എങ്കിൽ
വിശദാംശങ്ങൾ നൽകുമോ;
(ഡി)
ഈ
ഓഫീസിന്റെ പരിധിയിലുള്ള
ഹെലിബറിയ പദ്ധതിയുടെ
നിലവിലെ ശോച്യാവസ്ഥ
പരിഹരിച്ച് പൂർണതോതിൽ
പ്രവർത്തനക്ഷമമാക്കുന്നതിന്
എന്തെങ്കിലും പദ്ധതികൾ
ആവിഷ്കരിക്കുന്നുണ്ടോ;
ഉണ്ടെങ്കിൽ അവയുടെ
വിശദാംശങ്ങൾ
ലഭ്യമാക്കുമോ?
വാട്ടര്‍
അതോറിട്ടിയുടെ കുറ്ററ പമ്പ്ഹൗസ്
2759.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വാമനപുരം
നിയോജകമണ്ഡലത്തിലെ
കുറ്ററയിലെ
വാട്ടര്‍അതോറിട്ടിയുടെ
പമ്പ് ഹൗസ് വോള്‍ട്ടേജ്
ക്ഷാമം മൂലം യഥാസമയം
പ്രവര്‍ത്തിക്കാത്തതിനാല്‍
ഗുണഭോക്താക്കള്‍ക്ക്
കുടിവെളളം
ലഭ്യമാകുന്നില്ലായെന്നുളള
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കിൽ
അത്
പരിഹരിക്കുന്നതിനായി
എന്തു നടപടിയാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വിശദമാക്കുമോ?
വാട്ടര്‍
അതോറിറ്റിയുടെ അങ്കമാലി
നിയോജകമണ്ഡലത്തിലെ പ്രവൃത്തികൾ
2760.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
അങ്കമാലി
നിയോജകമണ്ഡലത്തില്‍
വാട്ടര്‍ അതോറിറ്റിയുടെ
പ്ലാന്‍/നോണ്‍പ്ലാന്‍
ഇനങ്ങളിലെ വിവിധ
പ്രവൃത്തികൾക്കായി,
2006-07 മുതല്‍ 2015-16
വരെയും എത്ര രൂപയുടെ
ഭരണാനുമതി
നല്‍കിയെന്നതിന്റെ വിവിധ
സർക്കാരുകളുടെ കാലഘട്ടം
തിരിച്ചുള്ള വിവരം
ലഭ്യമാക്കാമോ?
വാട്ടര്‍
അതോറിറ്റിക്ക്
കാട്ടാക്കടയില്‍ സബ്
ഡിവിഷന് ഓഫീസ്
2761.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വാട്ടര്‍
അതോറിറ്റിയുടെ പുതിയ
സബ് ഡിവിഷന് /
ഡിവിഷന് ഓഫീസുകള്‍
ആരംഭിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
കാട്ടാക്കട
കേന്ദ്രമായി സബ്
ഡിവിഷന് ഓഫീസ്
ആരംഭിക്കണമെന്ന
അപേക്ഷയുടെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
വൈപ്പിന്‍
മണ്ഡലത്തിലെ പൈപ്പ് ശൃംഖലയുടെ
മാപ്പ്
2762.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വൈപ്പിന്‍
നിയോജക മണ്ഡലത്തിലെ
ശുദ്ധജലവിതരണ പൈപ്പ്
ശൃംഖലയുടെ മാപ്പ്
നിലവിലുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
പുതുതായി
പൈപ്പ് ലൈന്‍
സ്ഥാപിച്ചപ്പോള്‍
കാലപ്പഴക്കം ചെന്നതും
ഉപയോഗശൂന്യവുമായ പൈപ്പ്
ലൈനുകള്‍ മണ്ണിനടിയില്‍
നിന്നും നീക്കം
ചെയ്തിട്ടുണ്ടോയെന്നും
അത്തരം പൈപ്പുകളിലൂടെ
ഏതെങ്കിലും ഇടങ്ങളില്‍
പമ്പിംഗ്
നടത്തുന്നുണ്ടോയെന്നും
വ്യക്തമാക്കാമോ?
ബാലുശ്ശേരി
അങ്ങാടി - ജപ്പാന് കുടിവെളള
നവീകരണ പ്രവൃത്തി
2763.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ബാലുശ്ശേരി
അങ്ങാടിയിലൂടെ കടന്നു
പോവുന്ന ജപ്പാന്
കുടിവെളള വിതരണ പൈപ്പ്
ലൈന്‍ ഇടയ്ക്കിടെ
പൊട്ടി ശുദ്ധജലം
റോഡിലൂടെ
പാഴായിപോകുന്നതും
റോഡുകള്‍ ഇതുമൂലം
തകരുന്നതും
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഈ
പൈപ്പ് ലൈന്‍
പ്രവൃത്തിയിലെ അപാകത
പരിഹരിച്ച് റോഡിന്റെ
ഇരുവശത്തേക്കും
ചേര്‍ത്തു കൊണ്ടു പുതിയ
പൈപ്പ് ലൈന്‍
ഇടുന്നതിനുളള നടപടി
സ്വീകരിക്കാമോ;
(സി)
ബാലുശ്ശേരി
അങ്ങാടി നവീകരണ
പ്രവൃത്തി
പൂര്‍ത്തിയാവുന്നതിനു
മുന്നോടിയായി പഴകിയതും
പൊട്ടിയതുമായ പൈപ്പ്
ലൈന്‍ മാറ്റുന്നതിന്
തടസ്സമെന്താണെന്നറിയിക്കാമോ?
തലവടി വില്ലേജില്‍ കുടിവെള്ള
വിതരണം
2764.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ആലപ്പുഴ
ജില്ലയില്‍, കുട്ടനാട്
താലൂക്കില്‍ തലവടി
വില്ലേജില്‍ കേരള
വാട്ടര്‍ അതോറിറ്റിയുടെ
ഒരു വാട്ടര്‍
ട്രീറ്റ്മെന്റ്
പ്ലാന്റ്
പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും
തലവടി വില്ലേജിലെ 8, 9,
10, 11, 12, 13
വാര്‍ഡുകളില്‍
കുടിവെള്ളം വിതരണം
ചെയ്യാന്‍
കഴിയാത്തതിന്റെ
സാഹചര്യം
വ്യക്തമാക്കാമോ;
(ബി)
വര്‍ഷങ്ങള്‍ക്കു
മുമ്പ് ഇവിടെ ഓവര്‍ഹെഡ്
ടാങ്ക് പണിതിട്ടും
അതില്‍ കുടിവെള്ളം
സംഭരിച്ച് വിതരണം
ചെയ്യാന്‍
കഴിഞ്ഞിട്ടില്ല എന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
ഇത്
പ്രവര്‍ത്തനസജ്ജമാകുന്നതിനും,
തലവടിയിലെ പ്രസ്തുത
വാര്‍ഡുകളില്‍
കുടിവെള്ളം വിതരണം
ചെയ്യുന്നതിനും
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
ചവറ-പൊന്മന
കുടിവെളള പദ്ധതി
2765.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
വാട്ടര്‍
അതോറിറ്റിയുടെ ജലനിധി
പദ്ധതിയിലൂടെ
നടപ്പിലാക്കിയ
ചവറ-പൊന്മന കുടിവെളള
പദ്ധതി എന്നാണ്
കമ്മീഷന് ചെയ്തത് ;
(ബി)
പ്രസ്തുത
കുടിവെളള പദ്ധതി
ലാഭകരമാണോ
എന്നറിയിക്കാമോ;
(സി)
1000
ലിറ്റര്‍ കുടിവെളളം
ശുദ്ധീകരിച്ച്
വിതരണത്തിന്
എത്തിക്കുന്നതിന് കേരള
വാട്ടര്‍ അതോറിറ്റി
എത്ര തുകയാണ്
ചെലവഴിക്കുന്നതെന്നും
പ്രസ്തുത അളവ്
കുടിവെള്ളത്തിൽനിന്നും
ലഭിക്കുന്ന വരുമാനം
എത്രയാണെന്നും
വ്യക്തമാക്കാമോ?
മരട്
നഗരസഭയിലെ കുടിവെള്ള പദ്ധതി
2766.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തൃപ്പൂണിത്തുറ
നിയാേജക മണ്ഡലത്തിലെ
മരട് നഗരസഭയിലെ
കുടിവെള്ള വിതരണ ശൃഖല
ശക്തിപ്പെടുത്തുന്നതിനുള്ള
പദ്ധതിയുടെ വിശദാംശം
അറിയിക്കുമാേ;
(ബി)
ഇൗ
പദ്ധതിയുടെ നിലവിലെ
പുരാേഗതി അറിയിക്കുമാേ;
(സി)
ഇൗ
പദ്ധതി എന്നത്തേക്ക്
പൂര്‍ത്തീകരിക്കാന്‍
സാധിക്കുമെന്ന്
അറിയിക്കുമാേ;വിശദമാക്കുമോ?
മങ്കട
മണ്ഡലത്തിലെ കുടിവെള്ള
പദ്ധതികള്‍
2767.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
2018-19
സാമ്പത്തിക വര്‍ഷം
കേരളാ വാട്ടര്‍
അതോറിറ്റി മുഖേന മങ്കട
മണ്ഡലത്തില്‍
നടപ്പിലാക്കി വരുന്ന
പദ്ധതികളുടെ പുരോഗതി
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികളെ പ്ലാന്‍
സ്കീം, നോണ്‍പ്ലാന്‍
സ്കീം, എം.എല്‍.എ
ഫണ്ട്, അദര്‍ സ്കീം
എന്നിങ്ങനെ തിരിച്ച്
വിവരങ്ങള്‍ നല്‍കാമോ;
(സി)
മൂര്‍ക്കനാട്
കുടിവെള്ള പദ്ധതിയുടെ
ഭാഗമായി നിലവില്‍
ചെയ്തുവരുന്ന
പ്രവൃത്തികള്‍
എന്തെല്ലാമാണ്;
വിശദമാക്കാമോ?
ഓച്ചിറ
കുടിവെള്ള പദ്ധതി
2768.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഓച്ചിറ
കുടിവെള്ള പദ്ധതിയില്‍
നിന്ന് കരുനാഗപ്പള്ളി
നിയോജകമണ്ഡലത്തിലെ
ഏതെല്ലാം
പ്രദേശങ്ങളില്‍
കുടിവെള്ളം
ലഭിക്കുന്നുവെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
പദ്ധതി പ്രകാരം
കുടിവെള്ളം ലഭിക്കുന്ന
പ്രദേശങ്ങളില്‍
പലസ്ഥലത്തും
വാട്ടർഫോഴ്സ്
കുറവായതിനാൽ ആവശ്യമായ
കുടിവെള്ളം
ലഭിക്കുന്നില്ലായെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ആലപ്പാട്ട്
ഗ്രാമപഞ്ചായത്തിന്റെ
വടക്കന്മേഖലയില്
ആവശ്യത്തിന് കുടിവെള്ളം
ലഭിക്കുന്നില്ലായെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദീകരിക്കുമോ?
ഏറനാട്-പാറ്റൂര്‍
കുടിവെളള പദ്ധതി
2769.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തിലെ
ഏറനാട്-പാറ്റൂര്‍
കുടിവെളള പദ്ധതിയുടെ
പൈപ്പ് ലൈനുകള്‍
വളരെയേറെ
കാലപ്പഴക്കംചെന്നവയാണെന്നുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പൈപ്പ് ലൈനുകള്‍ മാറ്റി
പുതിയ പൈപ്പ് ലൈനുകള്‍
സ്ഥാപിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(സി)
പ്രധാന
പൈപ്പ് ലൈനുകള്‍
മാറ്റുന്നതിനുളള
എസ്റ്റിമേറ്റ്
തയ്യാറാക്കി
നല്‍കിയിട്ടുണ്ടോയെന്നും
ആവശ്യമായ തുക
അനുവദിക്കുമോയെന്നും
വിശദമാക്കുമോ?
താനൂര്‍
സമ്പൂര്‍ണ്ണ കുടിവെളളപദ്ധതി
2770.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
താനൂരില്‍
കിഫ്ബി ഫണ്ട് മുഖേന
നടപ്പിലാക്കുന്ന
സമ്പൂര്‍ണ്ണ
കുടിവെളളപദ്ധതിക്ക്
ഒന്നാം ഘട്ടത്തില്‍
അനുവദിച്ചിട്ടുളള നൂറ്
കോടി രൂപയ്ക്ക് പുറമെ
പദ്ധതി
പൂര്‍ത്തിയാക്കുന്നതിന്
എത്ര തുകയാണ് ചെലവ്
പ്രതീക്ഷിക്കുന്നത്
;വിശദാംശം
ലഭ്യമാക്കുമോ;
(ബി)
താനൂര്‍
സമ്പൂര്‍ണ്ണ കുടിവെളള
പദ്ധതിയുടെ പ്രവൃത്തി
ഘട്ടത്തിലെ പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;വിശദാംശം
അറിയിക്കുമോ;
(സി)
താനൂര്‍
സമ്പൂര്‍ണ്ണ
കുടിവെളളപദ്ധതി
എപ്പോള്‍
പൂര്‍ത്തീകരിച്ച്
നാടിന്
സമര്‍പ്പിക്കാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
(ഡി)
പദ്ധതിയുടെ
പൂര്‍ത്തീകരണം
വേഗത്തിലാക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
മുരിയാട്
-വേളൂക്കര കുടിവെള്ള പദ്ധതി
2771.
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ബഡ്ജറ്റിൽ
പ്രഖ്യാപിച്ച
ഇരിഞ്ഞാലക്കുട
മണ്ഡലത്തിലെ മുരിയാട്
-വേളൂക്കര കുടിവെള്ള
പദ്ധതിയുടെ പുരാേഗതി
അറിയിക്കുമാേ;
(ബി)
ഇൗ
പദ്ധതി ഏത് ഏജന്‍സി
മുഖേനയാണ്
നടപ്പിലാക്കുന്നതെന്ന്
വ്യക്തമാക്കുമോ?
ഞാങ്കടവ്
കുടിവെള്ള പദ്ധതി
2772.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
കിഫ്ബി
ഫണ്ട് വിനിയോഗിച്ച്
നടപ്പിലാക്കി വരുന്ന
ഞാങ്കടവ് കുടിവെള്ള
പദ്ധതിയുമായി
ബന്ധപ്പെട്ട ഏതെല്ലാം
പ്രവൃത്തികളാണ്
പൂര്‍ത്തീകരിച്ചിട്ടുള്ളത്
; വിശദാംശം
ലഭ്യമാക്കുമോ?
അയിരൂര്‍
കുടിവെള്ള പദ്ധതിയ്ക്കായുള്ള
ബഡ്ജറ്റ് വിഹിതം വകമാറ്റിയ
നടപടി
2773.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
അയിരൂര്‍
കുടിവെള്ള പദ്ധതിയ്ക്ക്
ഗ്രീന്‍ ബുക്കില്‍ ഇടം
ലഭിച്ചതിനാല്‍ ഈ
പദ്ധതിയ്ക്കായി സംസ്ഥാന
ബഡ്ജറ്റിൽ പ്രഖ്യാപിച്ച
തുക അങ്ങാടി-കൊറ്റനാട്
പദ്ധതിയ്ക്കായി
വകമാറ്റി കൊണ്ടുള്ള
ഉത്തരവ്
പുറത്തിറക്കിയിട്ടുണ്ടോ;
(ബി)
ഈ
ഉത്തരവ്
തിരുത്തുന്നതുമായി
ബന്ധപ്പെട്ട്
ബഹു.മന്ത്രിയുടെ
സാന്നിധ്യത്തില്‍ കൂടിയ
യോഗ തീരുമാനപ്രകാരം
മുന്‍ ഉത്തരവ് ഭേദഗതി
ചെയ്തുകൊണ്ട് പുതിയ
ഉത്തരവ്
പുറത്തിറക്കിയിട്ടുണ്ടോ;ഉണ്ടെങ്കില്‍
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
ഉത്തരവ്
പുറത്തിറക്കിയില്ലെങ്കില്‍
അതിന്റെ കാരണം
വ്യക്തമാക്കാമോ;
പ്രസ്തുത ഉത്തരവ് എന്ന്
പുറത്തിറക്കുവാനാണ്
ഉദ്ദേശിക്കുന്നത്;വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
പാവറട്ടി-മുല്ലശ്ശേരി
ശുദ്ധജല വിതരണ പദ്ധതി
2774.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മണലൂര്‍
നിയോജകമണ്ഡലത്തിലെ
പാവറട്ടി-മുല്ലശ്ശേരി
ശുദ്ധജല വിതരണ
പദ്ധതിയുടെ
എസ്റ്റിമേറ്റ്
അടക്കമുള്ള
വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ ഭാഗമായി
ടാങ്കുകളുടെ
നിര്‍മ്മാണവും പൈപ്പ്
ലൈന്‍ സ്ഥാപിക്കുന്ന
പ്രവൃത്തിയും ഇപ്പോള്‍
ഏത് ഘട്ടത്തിലാണ്;
(സി)
പ്രസ്തുത
പദ്ധതിയുമായി
ബന്ധപ്പെട്ട്
പൂര്‍ത്തീകരിക്കുവാൻ
ശേഷിക്കുന്ന
പ്രവൃത്തികള്‍
ഏതെല്ലാമാണ്; അവ
എന്നത്തേയ്ക്ക്
പൂര്ത്തീകരിക്കുവാനാകുമെന്നാണ്
പ്രതീക്ഷിക്കുന്നതെന്ന്
അറിയിക്കാമോ?
ചെറുതാഴം-കുഞ്ഞിമംഗലം
കുടിവെളള പദ്ധതി
2775.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
കല്ല്യാശ്ശേരി
നിയോജകമണ്ഡലത്തിലെ
ചെറുതാഴം,കുഞ്ഞിമംഗലം
എന്നീ പഞ്ചായത്തുകളില്‍
കുടിവെളളം
ലഭ്യമാക്കുന്നതിന്
കിഫ്ബി മുഖേന ഭരണാനുമതി
ലഭിച്ച പദ്ധതിയുമായി
ബന്ധപ്പെട്ട പ്രവൃത്തി
എപ്പോള്‍ ആരംഭിക്കുവാൻ
കഴിയുമെന്ന്
വ്യക്തമാക്കുമോ;വിശദാംശങ്ങൾ
നൽകുമോ?
കടമക്കുടി
ഗ്രാമപഞ്ചായത്തിലെ ശുദ്ധജലവിതരണ
പദ്ധതി
2776.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി
കടമക്കുടി
ഗ്രാമപഞ്ചായത്തില്‍
നടന്നുവരുന്ന
ശുദ്ധജലവിതരണ
പദ്ധതിയുടെ പുരോഗതി
വിശദമാക്കാമോ;
(ബി)
പ്രവൃത്തികള്‍
നടപ്പാക്കുന്നതില്‍
ഏതെങ്കിലും തരത്തിലുള്ള
തടസ്സങ്ങള്‍
നിലവിലുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(സി)
പദ്ധതി
എന്നത്തേക്ക് കമ്മീഷന്
ചെയ്യുമെന്ന്
വ്യക്തമാക്കാമോ?
വൈപ്പിനിലെ
ശുദ്ധജലവിതരണ പദ്ധതി
2777.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വെെപ്പിന്‍
നിയോജകമണ്ഡലത്തില്‍
ജിഡ ഫണ്ട്
വിനിയോഗിച്ച്
നടപ്പാക്കിവരുന്ന
ശുദ്ധജല വിതരണ പദ്ധതി
പൂര്‍ത്തീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇല്ലെങ്കില്‍
ഇനിയും
പൂര്‍ത്തീകരിക്കുവാനുള്ള
പ്രവൃത്തികള്‍
ഏതെല്ലാമാണെന്ന്
വിശദമാക്കാമോ;
(സി)
പ്രസ്തുത
പ്രവൃത്തികള്‍
എന്നത്തേയ്ക്ക്
പൂര്‍ത്തീകരിക്കുമെന്ന്
വ്യക്തമാക്കാമോ?
ഇടക്കൊച്ചി
കുടിവെള്ള പദ്ധതി
2778.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തൃപ്പൂണിത്തുറ
നിയോജക മണ്ഡലത്തിലെ
ഇടക്കൊച്ചി കുടിവെള്ള
പദ്ധതിയുടെ
വിശദാംശങ്ങള്‍
അറിയിക്കുമോ;
(ബി)
ഈ
പദ്ധതിയുടെ നിലവിലെ
പുരോഗതി അറിയിക്കുമോ;
(സി)
പദ്ധതി
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കുമോ?
ഗുളികപ്പുഴ
കുടിവെള്ള പദ്ധതി
2779.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നിലവില്‍
ഗുളികപ്പുഴ പദ്ധതിയില്‍
നിന്നും എത്ര ഹൗസ്
കണക്ഷനുകള്‍
നല്‍കിയിട്ടുണ്ടെന്ന്
അറിയിക്കാമോ;
(ബി)
ഗുളികപ്പുഴ
പദ്ധതിയില്‍ നിന്നും
പുതുതായി ഹൗസ് കണക്ഷന്
നല്കാന്
കഴിയുമോയെന്ന്
വ്യക്തമാക്കാമോ;
(സി)
കഴിയുമെങ്കില്‍
അപേക്ഷ
സ്വീകരിക്കുന്നതിന്റെ
നടപടി ക്രമങ്ങള്‍
വിശദമാക്കാമോ;
(ഡി)
മേല്‍
പദ്ധതി പ്രകാരം എത്ര
പഞ്ചയാത്തുകളില്‍
കുടിവെള്ളസൗകര്യം
ലഭിച്ചുവരുന്നുവെന്ന്
അറിയിക്കാമോ?
മൈനോറിറ്റി
കുടിവെള്ള പദ്ധതി
2780.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
വാട്ടര്‍ അതോറിറ്റി
നടപ്പിലാക്കുന്ന
മൈനോറിറ്റി കുടിവെള്ള
പദ്ധതിയില്‍
ഉള്‍പ്പെട്ട
പെരിന്തല്‍മണ്ണ
നിയോജകമണ്ഡലത്തിലെ
വെട്ടത്തൂര്‍
സര്‍വ്വീസ് ബാങ്ക് ഏരിയ
കുടിവെള്ള പദ്ധതിയിലും,
പെരിന്തല്‍മണ്ണ
മുന്‍സിപ്പാലിറ്റിയിലെ
മൗലാന ജംഗ്ഷന് മുതല്‍
ഊട്ടി റോഡ് ബൈപാസ്
ജംഗ്ഷന് വരെ
എ.സി.പൈപ്പ് മാറ്റി
വയ്ക്കല്‍ പദ്ധതിയിലും
നാളിതു വരെ എത്ര തുക
ചെലവഴിച്ചിട്ടുണ്ട്;
(ബി)
പ്രസ്തുത
പദ്ധതികള്‍
അടിയന്തരമായി
പൂര്‍ത്തീകരിയ്ക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിയ്ക്കുമോ?
മൂവാറ്റുപുഴ
മണ്ഡലത്തിലെ കുടിവെെള്ള
പദ്ധതികള്‍
2781.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മൂവാറ്റുപുഴ
മണ്ഡലത്തില്‍
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
നടന്നുവരുന്ന
കുടിവെെള്ള പദ്ധതികള്‍
ഏതാെക്കെയാണെന്ന്
അറിയിക്കാമാേ;
(ബി)
പ്രസ്തുത
പദ്ധതികള്‍
ഓരാേന്നിന്റെയും
അടങ്കല്‍ തുക
എത്രയാണെന്നും
എപ്പാേള്‍
പൂര്‍ത്തിയാക്കാന്‍
കഴിയുമെന്നും
അറിയിക്കാമാേ;
(സി)
പ്രസ്തുത
മണ്ഡലത്തില്‍ കഴിഞ്ഞ
മൂന്ന്
വര്‍ഷത്തിനുള്ളില്‍
പൂര്‍ത്തിയാക്കിയ
ജലവിതരണ പദ്ധതികള്‍
ഏതാെക്കെയാണെന്ന്
അറിയിക്കാമാേ?
തൃപ്പൂണിത്തുറ
നിയോജക മണ്ഡലത്തിലെ
ഉദയംപേരൂരില്‍ കുടിവെള്ള പദ്ധതി
2782.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തൃപ്പൂണിത്തുറ
നിയോജക മണ്ഡലത്തിലെ
ഉദയംപേരൂരിലെ രൂക്ഷമായ
കുടിവെള്ളക്ഷാമം
പരിഹരിക്കുന്നതിലേയ്ക്കായി
തയ്യാറാക്കിയ കുടിവെള്ള
പദ്ധതിയുടെ വിശദാംശം
അറിയിക്കുമോ;
(ബി)
ഈ
പദ്ധതിയുടെ നിലവിലെ
സ്ഥിതി എന്താണെന്നു
വ്യക്തമാക്കുമോ?
പെരുന്തേനരുവി
ശുദ്ധജലവിതരണ പദ്ധതി
2783.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വേനല്‍ക്കാലത്ത്
ജലക്ഷാമം മൂലം വെള്ളം
എത്താത്തതിനാല്‍
പെരുന്തേനരുവി
ശുദ്ധജലവിതരണ
പദ്ധതിയുടെ പരിധിയിൽ
വരുന്ന പ്രദേശങ്ങളിൽ
ജലവിതരണം മുടങ്ങുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വേനല്‍ക്കാലത്ത്
ഇവിടെനിന്നും ആഴ്ചയില്‍
എത്ര ഷിഫ്റ്റ്
പമ്പിങ്ങ് ആണ്
നടക്കുന്നത്;
വിശദാംശങ്ങൾ
ലഭ്യമാക്കാമോ;
(ബി)
പെരുന്തേനരുവി
കുടിവെള്ളപദ്ധതിക്ക്
മുകളില്‍
സ്ഥിതിചെയ്യുന്ന
പെരുന്തേനരുവി
ജലവൈദ്യുതപദ്ധതിയുടെ
ഡാമില്‍ നിന്നും വെള്ളം
എത്തിച്ച് ജലവിതരണം
സാധ്യമാക്കുവാൻ
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
ഇത്തരത്തില്‍ വെള്ളം
എത്തിച്ച്
മലയോരമേഖലയിലെ ജലക്ഷാമം
പരിഹരിക്കുവാൻ നടപടി
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
പിറവം
മണ്ഡലത്തിലെ ജലവിതരണ പൈപ്പ്
ലൈന്‍
2784.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
നാളിതുവരെ പിറവം
നിയോജകമണ്ഡലത്തില്‍
എത്ര കിലോമീറ്റര്‍
ജലവിതരണ പൈപ്പ് ലൈന്‍
പുതുതായി
സ്ഥാപിച്ചുവെന്ന്
അറിയിക്കുമോ;
(ബി)
ഇപ്രകാരം
പൈപ്പ് ലൈന്‍
സ്ഥാപിച്ചതുവഴി എത്ര
പേര്‍ക്ക് കുടിവെള്ളം
ലഭ്യമാക്കാന്‍
കഴിഞ്ഞിട്ടുണ്ട് ;
വിശദവിവരം
ലഭ്യമാക്കുമോ?
ദേവസ്വം
ബാേര്‍ഡ്, കനക നഗര്‍
പ്രദേശങ്ങളില്‍ കുടിവെള്ള
വിതരണം മുടങ്ങാതിരിക്കാന്‍
നടപടി
2785.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയില്‍ ദേവസ്വം
ബാേര്‍ഡ്, കനക നഗര്‍
എന്നീ പ്രദേശങ്ങളില്‍
കുടിവെള്ളം
ദിവസങ്ങളാേളം
മുടങ്ങുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പ്രദേശങ്ങളില്‍
ദിവസങ്ങളാേളം കുടിവെള്ള
വിതരണം
മുടങ്ങുന്നതിന്റെ
കാരണങ്ങള്‍
വ്യക്തമാക്കാമാേ;
(സി)
ഇൗ
പ്രദേശങ്ങളില്‍ യഥാസമയം
കുടിവെള്ളം വിതരണം
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമാേ;
വിശദമാക്കുമോ?
പട്ടാമ്പി
മണ്ഡലത്തിലെ വിവിധ പദ്ധതികള്‍
2786.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം പട്ടാമ്പി
മണ്ഡലത്തില്‍
അനുവദിച്ചിട്ടുള്ളതും
എം.എല്‍.എ.യുടെ
പ്രാദേശികവികസന
ഫണ്ടില്‍ നിന്നും
ആസ്തിവികസന ഫണ്ടില്‍
നിന്നും
അനുവദിച്ചിട്ടുള്ളതുമായ
പദ്ധതികളുടെ
വിശദവിവരങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ഇതില്‍
ഭരണാനുമതി
ലഭിച്ചിട്ടുള്ളതും
പ്രവൃത്തി
ആരംഭിക്കാത്തതുമായ
പദ്ധതികള്‍
ഉണ്ടെങ്കില്‍ ആയതിന്റെ
കാരണങ്ങള്‍
വ്യക്തമാക്കാമോ?
പട്ടിമറ്റം-
മനക്കടവ് റോഡില്‍ പൈപ്പുകള്‍
മാറ്റി സ്ഥാപിക്കല്‍
2787.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കുന്നത്തുനാട്
മണ്ഡലത്തിലെ
കിഴക്കമ്പലം-
പട്ടിമറ്റം- മനക്കടവ്
റോഡില്‍ കിഫ്ബി വഴി
നടത്തിവരുന്ന
പ്രവൃത്തിയില്‍ 5.5
കോടി രൂപ
അനുവദിച്ചിരുന്ന
പൈപ്പുകള്‍
മാറ്റിസ്ഥാപിക്കുന്ന
പ്രവൃത്തി
ആരംഭിക്കുന്നതിനുള്ള
കാലതാമസം
വ്യക്തമാക്കാമോ;
(ബി)
ടി
പ്രവൃത്തിയുടെ
സാങ്കേതികാനുമതി,
ടെണ്ടര്‍ നടപടികള്‍
എന്നിവയുടെ പുരോഗതി
വിശദമാക്കാമോ?