വ്യാപാര
-വ്യവസായ സ്ഥാപനങ്ങള്‍ക്ക്
ഗ്രേഡിംഗ്
2788.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വ്യാപാര-വ്യവസായ
സ്ഥാപനങ്ങള്‍ക്ക്
മികവിന്റെ
അടിസ്ഥാനത്തിലുള്ള
ഗ്രേഡിംഗ്
ഏര്‍പ്പെടുത്തുന്ന
കാര്യം പരിഗണനയിലുണ്ടോ;
(ബി)
എങ്കില്‍
ഏതെല്ലാം
മാനദണ്ഡങ്ങളുടെ
അടിസ്ഥാനത്തിലായിരിക്കും
ഗ്രേഡിംഗ്
നല്‍കുകയെന്ന്
വെളിപ്പെടുത്താമോ;
(സി)
സംസ്ഥാനത്ത്
ഏതൊക്കെ
സ്ഥാപനങ്ങള്‍ക്കാണ്
നിലവില്‍ ഗ്രേഡിംഗ്
സംവിധാനമുള്ളതെന്ന്
അറിയിക്കാമോ;
(ഡി)
ഗ്രേഡിംഗ്
ഏര്‍പ്പെടുത്തുന്നതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ?
കാട്ടാക്കട
കേന്ദ്രമായി അസിസ്റ്റന്റ്
ലേബര്‍ ഓഫീസ് ആരംഭിക്കുവാന്‍
നടപടി
2789.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാട്ടാക്കട
കേന്ദ്രമായി
അസിസ്റ്റന്റ് ലേബര്‍
ഓഫീസ് ആരംഭിക്കുന്നത്
സംബന്ധിച്ച നിര്‍ദ്ദേശം
പരിഗണനയിലുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ഒാഫീസ് ആരംഭിക്കുന്നത്
സംബന്ധിച്ച
അപേക്ഷയിന്മേല്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
മെച്ചപ്പെട്ട
തൊഴില്‍ സാഹചര്യവും തൊഴില്‍
സംസ്ക്കാരവും ഉറപ്പ്
വരുത്തുവാന്‍ നടപടി
2790.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥനത്ത്
കൂടുതല്‍ മെച്ചപ്പെട്ട
തൊഴില്‍ സാഹചര്യവും
തൊഴില്‍ സംസ്ക്കാരവും
ഉറപ്പ് വരുത്തുവാന്‍
വ്യാവസായിക വാണിജ്യ
സ്ഥാപനങ്ങള്‍ക്ക്
ഗ്രേഡിംഗ്
ഏര്‍പ്പെടുത്തിയിട്ടുണ്ടോ
എന്നറിയിക്കാമോ;
(ബി)
എങ്കില്‍
ഇതിന് നിശ്ചയിച്ച
മാനദണ്ഡം എന്താണെന്ന്
വ്യക്തമാക്കുമോ;
(സി)
ഗ്രേഡിംഗിനോടുളള
വ്യവസായ വാണിജ്യ
മേഖലയുടെ പ്രതികരണം
എന്താണ്;ഇത് കൂടുതല്‍
മേഖലകളിലേക്ക്
വ്യാപിപ്പിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(ഡി)
ഗ്രേഡിംഗ്
ഏര്‍പ്പെടുത്തിയതോടുകൂടി
പ്രസ്തുത സ്ഥാപനങ്ങളിലെ
തൊഴില്‍ സാഹചര്യം
മെച്ചപ്പെടുത്തുവാന്‍
സാധിച്ചതായി
വിലയിരുത്തുന്നുണ്ടോ
എന്നറിയിക്കാമോ?
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് മുഖേന നിയമനം
2791.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിലവില്‍
സംസ്ഥാനത്തെ
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകളില്‍ പേര്
രജിസ്റ്റര്‍
ചെയ്തിട്ടുള്ളവരുടെ
എണ്ണം എത്രയെന്ന്
സ്ത്രീ /പുരുഷന്
എന്നിങ്ങനെ തരം
തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
നിലവില്‍
സംസ്ഥാനത്തെ പ്രൊഫഷണല്‍
& എക്സിക്യൂട്ടീവ്
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകളില്‍ പേര്
രജിസ്റ്റര്‍
ചെയ്തിട്ടുള്ളവരുടെ
എണ്ണം എത്ര; തരം
തിരിച്ച്
വ്യക്തമാക്കുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റതിനുശേഷം
നാളിതുവരെ എത്ര
പേര്‍ക്ക് പ്രസ്തുത
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകള്‍ മുഖേന
നിയമനം നൽകിയെന്ന്
വ്യക്തമാക്കുമോ?
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകളുടെ പ്രവര്‍ത്തനം
2792.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
എം. നൗഷാദ്
,,
ഐ.ബി. സതീഷ്
,,
വി. അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകളുടെ
പ്രവര്‍ത്തനം കൂടുതല്‍
കാര്യക്ഷമമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകള്‍ മുഖേന
തൊഴില്‍ ലഭ്യമായവരുടെ
എണ്ണത്തില്‍ വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ടോ;
(സി)
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകള്‍
വഴിയുള്ള ഏതെല്ലാം
സേവനങ്ങളാണ്
ഓണ്‍ലൈനിലൂടെ
ലഭ്യമാകുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകളെ
എംപ്ലോയബിലിറ്റി
സെന്ററുകളാക്കി
മാറ്റുന്നതിനായി ഈ
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
കൈവല്യ
പദ്ധതി
2793.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്പെഷ്യല്‍
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് വഴി
നടപ്പിലാക്കുന്ന കൈവല്യ
പദ്ധതിയുടെ വിശദാംശം
നല്‍കുമോ;
(ബി)
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാം എന്ന്
വ്യക്തമാക്കുമോ?
നവജീവന്‍
പദ്ധതി
2794.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴില്‍
വകുപ്പ്
നടപ്പിലാക്കുന്ന
നവജീവന്‍ പദ്ധതിയുടെ
വിശദവിവരം
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം
മാവേലിക്കര
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചിലൂടെ എത്ര
പേര്‍ക്ക് തൊഴില്‍
ലഭ്യമാക്കുവാന്‍
കഴിഞ്ഞിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കുമോ?
എംപ്ലോയബിലിറ്റി
സെന്ററുകള്‍
2795.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
,,
എം. സ്വരാജ്
,,
സജി ചെറിയാന്
,,
കാരാട്ട് റസാഖ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകളെ
തൊഴില്‍-നെെപുണ്യ
വികസനത്തിനായുളള
കേന്ദ്രങ്ങള്‍ ആയി
രൂപപ്പെടുത്തുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(ബി)
എംപ്ലോയബിലിറ്റി
സെന്ററുകളില്‍
രജിസ്റ്റര്‍
ചെയ്തിരിക്കുന്ന
അഭ്യസ്തവിദ്യരായ
യുവജനങ്ങളെ താെഴിലിന്
പ്രാപ്തരാക്കുന്നതിനായി
എന്തെല്ലാം
പരിശീലനങ്ങളാണ് നല്കി
വരുന്നത്;
(സി)
ഇതു
സംബന്ധിച്ച് കേരള
അക്കാദമി ഫോര്‍
സ്കില്‍സ് എക്സലന്‍സ്
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടത്തിവരുന്നതെന്ന്
വിശദമാക്കാമോ?
സാമൂഹ്യ
സുരക്ഷാ പദ്ധതികള്‍
2796.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എല്ലാ സാമൂഹ്യസുരക്ഷാ
പദ്ധതികളും ലയിപ്പിച്ച്
ഏകീകൃത ബോര്‍ഡിന്റെ
പരിധിയില്‍
കൊണ്ടുവരാന്‍
ഉദ്ദേശിക്കുന്ന കേന്ദ്ര
പദ്ധതിയുടെ
പ്രത്യാഘാതങ്ങള്‍
സംബന്ധിച്ച്
വിലയിരുത്തല്‍
നടത്തിയിട്ടുണ്ടോ
;വിശദമാക്കാമോ;
(ബി)
ഈ
വിഷയം സംബന്ധിച്ച
ആശങ്കകള്‍ കേന്ദ്രത്തെ
അറിയിച്ച
സാഹചര്യത്തില്‍ ലഭ്യമായ
മറുപടിയുടെ വിശദാംശം
നല്‍കുമോ;
(സി)
നിലവിലുള്ള
16 ബോര്‍ഡുകളും
ഏകീകരിക്കുമ്പോള്‍
ഉണ്ടാകുന്ന സാങ്കേതിക
സാമ്പത്തിക
പ്രത്യാഘാതങ്ങള്‍
പഠനവിധേയമാക്കിയിട്ടുണ്ടോ
എന്ന് അറിയിക്കുമോ?
കെട്ടിട
നിര്‍മ്മാണത്തൊഴിലാളി ക്ഷേമനിധി
ബോര്‍ഡിലെ ക്രമക്കേടുകള്‍
2797.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
കെട്ടിട
നിര്‍മ്മാണത്തൊഴിലാളി
ക്ഷേമനിധി ബോര്‍ഡിന്റെ
മലപ്പുറം ഓഫീസില്‍
ക്ഷേമനിധിതുക
തട്ടിയെടുക്കുന്നത്
സംബന്ധിച്ച പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
സംബന്ധിച്ച് അന്വേഷണം
നടത്തിയിട്ടുണ്ടോ;
അന്വേഷണത്തില്‍
എന്തെല്ലാം
ക്രമക്കേടുകള്‍
കണ്ടെത്തിയിട്ടുണ്ട്;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
ക്ഷേമനിധിയില്‍
അംഗത്വം
നഷ്ടപ്പെട്ടവര്‍ക്ക്
അനധികൃതമായി അംഗത്വം
പുന:സ്ഥാപിച്ച്
നല്‍കുന്നതായുളള
പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്തരം
പരാതികളിന്മേല്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
അറിയിക്കുമോ;
(സി)
ക്ഷേമനിധി
ബോര്‍ഡിന്റെ
നിലനില്‍പ്പിനെത്തന്നെ
പ്രതികൂലമായി
ബാധിക്കുന്ന ഇത്തരം
ക്രമക്കേടുകള്‍
തടയുന്നതിന് ആവശ്യമായ
കര്‍ശനനടപടികള്‍
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കാമോ?
സ്വകാര്യ
ആശുപത്രികളിലെ നഴ്സുമാരുടെ
വേതനം
2798.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്വകാര്യ
ആശുപത്രികളില്‍ 1
മുതല്‍ 50 വരെ
കിടക്കകളുള്ള
ആശുപത്രികളിലെ
നഴ്സുമാര്‍ക്ക് ഏറ്റവും
കുറഞ്ഞ വേതനം
ഇരുപതിനായിരം രൂപ
ആയിരിക്കണമെന്നും, 51
മുതല്‍ 100 വരെ
കിടക്കകളുള്ള
ആശുപത്രികളിലെ
നഴ്സുമാരുടെ ശമ്പളം
സര്‍ക്കാര്‍
നഴ്സുമാരുടെ
വേതനത്തിന്റെ 25 ശതമാനം
കുറഞ്ഞ തുക
ആയിരിക്കണമെന്നുമുള്ള
സുപ്രീംകോടതി വിധിയുടെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(ബി)
പ്രസ്തുത
വിധി സംസ്ഥാനത്ത്
പൂര്‍ണ്ണതോതില്‍
നടപ്പിലാക്കുവാന്‍
സാധിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
കാരണമെന്താണെന്ന്
വ്യക്തമാക്കാമോ?
തോട്ടം
തൊഴിലാളികളുടെ വേതനവര്‍ദ്ധനവ്
2799.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തോട്ടം
തൊഴിലാളികളുടെ
വേതനവര്‍ദ്ധനവ്
എപ്പോള്‍
നടപ്പിലാക്കുവാനാകുമെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്ലാന്റേഷന്
ലേബര്‍ കമ്മിറ്റി
യോഗങ്ങളിൽ
നിയസഭാസാമാജികര്
പങ്കെടുക്കുന്നത്
സംബന്ധിച്ച് നിലവില്‍
ഏന്തെങ്കിലും
ഉത്തരവുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ?
അസംഘടിത
മേഖലയില്‍ പണിയെടുക്കുന്ന
സ്ത്രീകളുടെ പ്രശ്നങ്ങള്‍
2800.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അസംഘടിത
മേഖലയില്‍
പണിയെടുക്കുന്ന
സ്ത്രീകളുടെ
പ്രശ്നങ്ങളെക്കുറിച്ച്
വിശദവും ശാസ്ത്രീയവുമായ
പഠനം നടത്തിയിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
പ്രസ്തുത പഠനത്തിലൂടെ
കണ്ടെത്തിയ വസ്തുതകള്‍
വിശദമാക്കാമോ;
(സി)
ഇല്ലെങ്കില്‍
പ്രസ്തുത
പ്രശ്നത്തെക്കുറിച്ച്
വിശദവും ശാസ്ത്രീയവുമായ
പഠനം നടത്തുന്ന കാര്യം
പരിഗണിക്കുമോ?
പെട്രോള്‍
ബങ്കിലെ ജീവനക്കാരുടെ
സുരക്ഷിതത്വം
2801.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അപകടകരമായ
നിലയില്‍ ജോലിചെയ്യുന്ന
പെട്രോള്‍ ബങ്കിലെ
ജീവനക്കാരുടെ
സുരക്ഷിതത്വത്തിന്
എന്തെല്ലാം സുരക്ഷാ
ക്രമീകരണങ്ങളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിവരിക്കാമോ;
(ബി)
തൊഴിലാളികളുടെ
തൊഴില്‍-വേതന-അവധി
സംരക്ഷണത്തിന്
വകുപ്പുതല
നിരീക്ഷണങ്ങള്‍
ഉറപ്പുവരുത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
ഫോട്ടോഗ്രാഫി
-വീഡിയോഗ്രാഫി അനുബന്ധ
തൊഴിലാളികളുടെ ക്ഷേമം
2802.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഫോട്ടോഗ്രാഫി-വീഡിയോഗ്രാഫി
അനുബന്ധമേഖലയില്‍ ജോലി
ചെയ്യുന്നവരുടെ പരിരക്ഷ
ഉറപ്പുവരുത്തുന്നതിന്
നടപടികൾ സ്വീകരിക്കുമോ;
(ബി)
സാസ്കാരിക
ക്ഷേമനിധിയില്‍
ഫോട്ടോഗ്രാഫര്‍മാരുടെ
അംഗത്വം
പുനഃസ്ഥാപിക്കാൻ നടപടി
സ്വീകരിക്കുമോ;
(സി)
ഈ
മേഖലയിലെ
തൊഴിലാളികൾക്കായി
ഇ.എസ്.ഐ. മാതൃകയിലുള്ള
സമ്പൂര്‍ണ്ണ
ആരോഗ്യപരിരക്ഷ പദ്ധതി
നടപ്പിലാക്കുവാന്‍
നടപടി സ്വീകരിക്കുമോ?
പൂട്ടിക്കിടക്കുന്ന
തോട്ടങ്ങളുടെ പ്രശ്നങ്ങൾ
2803.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പീരുമേട്
മണ്ഡലത്തിൽ
പൂട്ടിക്കിടക്കുന്ന
തോട്ടങ്ങൾ തുറന്ന്
പ്രവർത്തിപ്പിക്കുന്നതിനുവേണ്ട
നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ സ്വീകരിച്ച
നടപടികൾ
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(ബി)
പീരുമേട്
മണ്ഡലത്തിലെ തോട്ടം
തൊഴിലാളികൾക്ക്
ഭവനപദ്ധതി
ആരംഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ
ഇക്കാര്യത്തിൽ വകുപ്പ്
സ്വീകരിച്ചിട്ടുള്ള
നടപടിയുടെ വിശദാംശങ്ങൾ
ലഭ്യമാക്കുമോ?
ഇതര
സംസ്ഥാന തൊഴിലാളികളുടെ
രജിസ്ട്രേഷന്
2804.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇതര
സംസ്ഥാന തൊഴിലാളികളുടെ
രജിസ്ട്രേഷന്
പൂര്‍ത്തിയാക്കിയിട്ടുണ്ടോ
;
(ബി)
എങ്കില്‍
ഇതിന്‍പ്രകാരം
തൊഴിലാളികളുടെ സംസ്ഥാനം
തിരിച്ചുള്ള കണക്കുകള്‍
വ്യക്തമാക്കാമോ?
ഇതരസംസ്ഥാന
തൊഴിലാളികള്‍
2805.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2019
മേയ് 31 ലെ കണക്ക്
പ്രകാരം സംസ്ഥാനത്ത്
എത്ര ഇതരസംസ്ഥാന
തൊഴിലാളികള്‍ തൊഴില്‍
വകുപ്പിന് കീഴില്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
ഏറ്റവും കൂടുതല്‍ പേര്
രജിസ്റ്റര്‍
ചെയ്തിട്ടുളളത് ഏത്
ജില്ലയിലാണ്;
(ബി)
അനൗദ്യോഗിക
കണക്ക് പ്രകാരം മുപ്പത്
ലക്ഷത്തിലധികം
ഇതരസംസ്ഥാന
തൊഴിലാളികള്‍
സംസ്ഥാനത്ത് ജോലി
ചെയ്യുന്നുവെങ്കിലും
തൊഴില്‍ വകുപ്പിന്
കീഴില്‍ രജിസ്റ്റര്‍
ചെയ്യുവാന്‍ അവര്‍
വിമുഖത കാണിക്കുന്നത്
എന്തുകൊണ്ടാണ്;
വിവരിക്കുമോ;
(സി)
ഇതരസംസ്ഥാന
തൊഴിലാളികള്‍ക്കായി
സംസ്ഥാന സര്‍ക്കാര്‍
നടപ്പിലാക്കുന്ന
പദ്ധതികള്‍
എന്തൊക്കെയാണ്;
(ഡി)
ഈ
പദ്ധതികള്‍ സംബന്ധിച്ച്
അവരെ
ബോധവല്‍ക്കരിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
(ഇ)
ഇവര്‍ക്കായി
ആരംഭിച്ച
ഫെസിലിറ്റേഷന്‍
സെന്റര്‍ വഴി
ലഭ്യമാക്കുന്ന
സേവനങ്ങള്‍
എന്തൊക്കെയാണ്;
പ്രസ്തുത
ഫെസിലിറ്റേഷന്‍
സെന്റര്‍ എല്ലാ
ജില്ലകളിലും
ആരംഭിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ?
ഇതരസംസ്ഥാന
തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണം
2806.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇതരസംസ്ഥാന
തൊഴിലാളികളുടെ ആരോഗ്യ
സംരക്ഷണം
ഉറപ്പുവരുത്തുന്നതിനായി
ടാസ്ക് ഫോഴ്സ്
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
ടാസ്ക് ഫോഴ്സ്
രൂപീകരിച്ചശേഷം
ഇതരസംസ്ഥാന
തൊഴിലാളികള്‍ക്കിടയില്‍
നടത്തിയ
പ്രവര്‍ത്തനങ്ങള്‍
സംബന്ധിച്ചുള്ള
വിശദവിവരം നല്‍കുമോ?
വെഞ്ഞാറമൂട്
കേന്ദ്രമാക്കി ഇ.എസ്.ഐ.
ഡിസ്പെന്‍സറി
2807.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വെഞ്ഞാറമൂട്
കേന്ദ്രമാക്കി ഇ.എസ്.ഐ.
ഡിസ്പെന്‍സറി
ആരംഭിക്കുന്നതിനായുള്ള
പദ്ധതിയുടെ നിലവിലെ
സ്ഥിതി വിശദമാക്കാമോ;
(ബി)
ഡിസ്പെന്‍സറി
ആരംഭിക്കുന്നതിന്
തടസ്സങ്ങള്‍
ഉണ്ടെങ്കില്‍
എന്താണെന്ന്
വിശദമാക്കാമോ?
തൊഴില്‍
നിയമങ്ങളില്‍ മാറ്റം
2808.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ നിലവിവല്‍
വന്നശേഷം തൊഴില്‍
നിയമങ്ങളില്‍
എന്തെങ്കിലും മാറ്റം
വരുത്തിയിട്ടുണ്ടോ ;
വിശദമാക്കുമോ ;
(ബി)
മിനിമം
വേതനം
നിശ്ചയിച്ചിട്ടുള്ള
തൊഴില്‍ മേഖലകളില്‍ അത്
ഉറപ്പ് വരുത്തുവാന്‍
കേവല വേതന അവകാശ ബില്‍
കൊണ്ടുവരുമെന്ന
പ്രഖ്യാപനത്തിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ് ;
(സി)
അണ്
എയ്ഡഡ് വിദ്യാഭ്യാസ
സ്ഥാപനങ്ങളിലെ
ടീച്ചര്‍മാര്‍ക്ക്
മിനിമം വേതനം ഉറപ്പ്
വരുത്തുന്നതിന്
നിയമനിര്‍മ്മാണം
കൊണ്ടുവരുവാന്‍
കഴിഞ്ഞിട്ടുണ്ടോ ;
ഇല്ലെങ്കില്‍ അതിനുള്ള
കാരണമെന്താണ് ;
(ഡി)
പെന്ഷന്
പദ്ധതികള്‍
നിലവിലില്ലാത്ത തൊഴില്‍
മേഖലകളിൽ
കോണ്‍ട്രിബ്യൂട്ടറി
പെന്ഷന് പദ്ധതി
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
വിശദാംശം നല്‍കുമോ ?
കേരള
ഷോപ്പ്സ് ആന്റ് കോമേഴ്സ്യല്‍
എസ്റ്റാബ്ലിഷ്മെന്റ് നിയമം
2809.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കച്ചവട
സ്ഥാപനങ്ങളിലെ
ജീവനക്കാര്‍ക്ക്
ഇരിക്കുവാനും
വിശ്രമിക്കുവാനും
സൗകര്യം ഒരുക്കണമെന്ന
കേരള ഷോപ്പ്സ് ആന്റ്
കോമേഴ്സ്യല്‍
എസ്റ്റാബ്ലിഷ്മെന്റ്
നിയമത്തിലെ ഭേദഗതി
അനുസരിച്ച് ലേബര്‍
വകുപ്പ് ഉദ്യോഗസ്ഥര്‍
ഏതെങ്കിലും
ഷോപ്പുകളില്‍ പരിശോധന
നടത്തിയിട്ടണ്ടോ;
(ബി)
പരിശോധനയില്‍
ജീവനക്കാര്‍ക്ക് മതിയായ
സൗകര്യങ്ങള്‍
ഒരുക്കുന്നില്ലെന്ന
കാര്യം
ബോധ്യപ്പെട്ടിട്ടുണ്ടോ;
വീഴ്ചവരുത്തിയവര്‍ക്കെതിരെ
നടപടി സ്വീകരിക്കുമോ;
(സി)
ഓരോ
ജില്ലയിലും ലേബര്‍
ഓഫീസര്‍മാര്‍ പരിശോധന
നടത്തിയ സ്ഥാപനങ്ങള്‍
ഏതെല്ലാം;
ഇക്കാര്യത്തിൽ
നിയമാനുസരണം നടപടി
എടുത്തിട്ടുണ്ടോ;
വ്യക്തമാക്കുമോ?
ബാലവേല
നിര്‍ത്തലാക്കുന്നതിന് നടപടി
2810.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ബാലവേല പൂര്‍ണ്ണമായും
നിര്‍ത്തലാക്കുന്നതിന്
സാധിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
കാരണങ്ങള്‍
എന്തൊക്കെയാണ്;
(ബി)
14
വയസ്സിന് താഴെയുള്ള
കുട്ടികള്‍ പലഹാര
നിര്മ്മാണസ്ഥാപനങ്ങളിലും
മിഠായി നിര്‍മ്മാണ
ഫാക്ടറികളിലും
തൊഴിലെടുക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
2019
ല്‍ ഇത്തരം കേസുകളില്‍
എത്ര പേര്‍ക്കെതിരെ
പ്രോസിക്യുഷന് നടപടി
സ്വീകരിച്ചു;
(ഡി)
ഈ
സര്‍ക്കാര്‍ നിലവില്‍
വന്നശേഷം
പ്രോസിക്യൂഷന് നടപടി
സ്വീകരിച്ച ഏതെങ്കിലും
വ്യക്തികളെ 1986 ലെ
ബാലവേല (നിരോധനവും,
നിയന്ത്രണവും)
നിയമപ്രകാരം
ശിക്ഷിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
തൃപ്പൂണിത്തുറ
മണ്ഡലത്തിലെ കരിയർ ഡെവലപ്മെൻറ്
സെന്റർ
2811.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൃപ്പൂണിത്തുറ
നിയാേജകമണ്ഡലത്തില്‍
ശിലാസ്ഥാപനം കഴിഞ്ഞ
കരിയര്‍ ഡെവലപ്മെന്റ്
സെന്ററിന്റെ വിശദാംശം
അറിയിക്കുമാേ;
(ബി)
ഇൗ
സെന്ററിന്റെ നിര്‍മ്മാണ
പുരാേഗതി അറിയിക്കുമാേ;
(സി)
എന്നത്തേക്ക്
ഇൗ നിര്‍മ്മാണം
പൂര്‍ത്തീകരിക്കാനാകുമെന്ന്
അറിയിക്കുമാേ;
വിശദമാക്കുമോ?
മരട്
ഐ.ടി.ഐ. കെട്ടിട നിർമ്മാണം
2812.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൃപ്പൂണിത്തുറ
നിയാേജകമണ്ഡലത്തിലെ
മരട് ഐ.ടി.ഐ. യ്ക്കായി
പുതുതായി
നിര്‍മ്മിക്കുവാൻ
ഉദ്ദേശിക്കുന്ന
കെട്ടിടത്തിന്റെ
വിശദാംശം അറിയിക്കുമാേ;
(ബി)
ഇതിനായി
എത്ര തുകയുടെ ഭരണാനുമതി
ലഭ്യമാക്കിയിട്ടുണ്ടെന്ന്
അറിയിക്കുമാേ;
ഭരണാനുമതിയുടെ
പകര്‍പ്പുകള്‍
ലഭ്യമാക്കുമാേ;
(സി)
പ്രസ്തുത
നിര്‍മ്മാണം എപ്പോൾ
ആരംഭിക്കുമെന്ന്
അറിയിക്കുമാേ?
വളയം
ഐ.ടി.ഐ. കെട്ടിടനിര്‍മ്മാണം
2813.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വളയം
തൊഴില്‍
പരിശീലനകേന്ദ്രത്തിനായുള്ള
കെട്ടിടനിര്‍മ്മാണത്തിന്റെ
പ്രവര്‍ത്തനപുരോഗതി
വിശദമാക്കാമോ;
(ബി)
കെട്ടിട
നിര്‍മ്മാണം എന്ന്
ആരംഭിക്കാന്‍
കഴിയുമെന്ന്
അറിയിക്കാമോ?
പാറശാല
വനിതാ ഐ.ടി.ഐ. യില്‍ കൂടുതല്‍
ട്രേഡുകള്‍
2814.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പാറശാല
വനിതാ ഐ.ടി.ഐ. യില്‍
കൂടുതല്‍ ട്രേഡുകള്‍
അനുവദിക്കുന്നതിനുള്ള
തുടര്‍നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ആയതിലേക്കായി
സ്വീകരിച്ച നടപടികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
വ്യാവസായിക
പരിശീലനവകുപ്പിലെ
പൊതുസ്ഥലംമാറ്റം
2815.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വ്യാവസായിക
പരിശീലന വകുപ്പിലെ പൊതു
സ്ഥലംമാറ്റനടപടിക്രമങ്ങൾ
ഓൺലൈൻ വഴിയാണോ
നടപ്പിലാക്കുന്നത്;പൊതു
സ്ഥലംമാറ്റത്തിനുള്ള
യോഗ്യതാമാനദണ്ഡങ്ങൾ
വകുപ്പിന്റെ
വെബ്സൈറ്റിൽ
പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടോ;
(ബി)
എങ്കില്‍
യോഗ്യതാമാനദണ്ഡങ്ങളുടെ
അടിസ്ഥാനത്തിൽ
തയ്യാറാക്കപ്പെട്ട കരട്
സ്ഥലംമാറ്റ പട്ടിക
പരിശോധിക്കുവാനും
പരാതികളുണ്ടെങ്കിൽ
അപ്പീൽ നൽകുവാനുള്ള
അവസരവും സാവകാശവും
ലഭിക്കത്തക്ക രീതിയിൽ
വെബ്സൈറ്റിൽ
പ്രസിദ്ധപ്പെടുത്തുന്നതിനുള്ള
നടപടി സ്വീകരിക്കുമോ ?
നവജീവന്‍
പദ്ധതി
2816.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എംപ്ലോയ്മെന്റ്
എക്സ്ചെയിഞ്ചുകളില്
പേര് രജിസ്റ്റര്‍
ചെയ്ത് തൊഴില്‍
ലഭിക്കാത്ത 50-65
പ്രായപരിധിയിലുള്ള
മുതിര്‍ന്ന
പൗരന്മാര്ക്ക്
ജീവനോപാധി പ്രദാനം
ചെയ്യുന്ന നവജീവന്‍
പദ്ധതി തൊഴില്‍ വകുപ്പ്
ആരംഭിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
മാര്‍ഗ്ഗരേഖകള്‍
എന്തൊക്കെയാണെന്നും
ഇതിലൂടെ
ലക്ഷ്യമിടുന്നത്
എന്താണെന്നും
വിശദമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതി പ്രകാരം ഇതിനകം
എത്ര പേര്‍ക്ക്
ജീവനോപാധി പ്രദാനം
ചെയ്തുവെന്ന്
അറിയിക്കുമോ ;
(ഡി)
വിവിധ
മേഖലകളില്‍ പരിചയവും
വൈദഗ്ദ്യവും
ആര്‍ജ്ജിച്ച മുതിര്‍ന്ന
പൗരന്മാരുടെ ഡേറ്റാ
ബാങ്ക്
തയ്യാറാക്കുമെന്ന
പ്രഖ്യാപനത്തിന്റെ
അടിസ്ഥാനത്തില്‍ ഇതിനകം
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
വര്‍ക്കല
മണ്ഡലത്തില്‍ എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച്
2817.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വര്‍ക്കല
നിയോജകമണ്ഡലത്തില്‍
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച്
ആരംഭിക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
ആയതിനുള്ള നടപടി
സ്വീകരിക്കുമോ?
വൊക്കേഷണല്‍
ഗൈഡന്‍സ് യൂണിറ്റുകളുടെ
പ്രവര്‍ത്തനം
2818.
ശ്രീ.എ.
എന്‍. ഷംസീര്‍
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
എം. മുകേഷ്
,,
ആന്റണി ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അഭ്യസ്തവിദ്യരായ
തൊഴില്‍രഹിതരെ അവരുടെ
അഭിരുചിക്കനുസരിച്ച്
വൈദഗ്ധ്യം നൽകി
തൊഴിലിനു
പ്രാപ്തരാക്കാനായി
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകളെ
എംപ്ലോയബിലിറ്റി
സെന്റര്‍ ആക്കുന്ന
പ്രവര്‍ത്തനങ്ങളുടെ
പുരോഗതി അറിയിക്കാമോ;
പരിശീലനത്തിനായി
രജിസ്റ്റര്‍ ചെയ്ത
എല്ലാവര്ക്കും
പരിശീലനം
ലഭ്യമാക്കാനായിട്ടുണ്ടോ;
(ബി)
ഗ്രാമ
പ്രദേശങ്ങളിലെ
യുവജനങ്ങള്‍ക്ക്
വിദ്യാഭ്യാസ
മേഖലയിലെയും തൊഴില്‍
മേഖലയിലെയും പുതിയ
പ്രവണതകള്‍
മനസിലാക്കിക്കൊടുക്കുന്നതിനും
ആവശ്യാനുസരണമുള്ള
പരിശീലനം വഴി തൊഴിലിനു
പ്രാപ്തരാക്കുന്നതിനും
ചെയ്തു വരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
(സി)
വൊക്കേഷണല്‍
ഗൈഡന്‍സ് യൂണിറ്റുകളുടെ
പ്രവര്‍ത്തന
വിപുലീകരണത്തിനായി
എന്തെല്ലാം കാര്യങ്ങള്‍
നടപ്പിലാക്കുന്നുവെന്ന്
അറിയിക്കാമോ;
(ഡി)
സ്വകാര്യ
മേഖലയിലെ തൊഴില്‍
അവസരങ്ങള്‍ കണ്ടെത്തി
തൊഴിലന്വേഷകര്‍ക്ക് അവ
ലഭ്യമാക്കുന്നതിന്
പദ്ധതിയുണ്ടോ?
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് വഴിയുള്ള നിയമനം
2819.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകളില്‍ എത്ര
ഉദ്യോഗാര്‍ത്ഥികള്‍
പേര് രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്; ഇതില്‍
പുരുഷന്മാര്,
വനിതകള്‍ എന്നിവരുടെ
എണ്ണം ജില്ലതിരിച്ച്
ലഭ്യമാക്കാമോ;
(ബി)
കഴിഞ്ഞ
വര്‍ഷം എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകള്‍ വഴി
എത്രപേര്‍ക്ക് തൊഴില്‍
ലഭ്യമാക്കാന്‍
കഴിഞ്ഞിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്തെ
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകള്‍ ഹൈടെക്
ആക്കുന്നതിനും നൂതന
പരിപാടികള്‍
ആവിഷ്കരിക്കുന്നതിനും
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
തൊഴിലില്ലായ്മ
വേതനം
2820.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തൊഴിലില്ലായ്മ വേതനം
ലഭിക്കുവാന്‍
എന്തെല്ലാം
നടപടിക്രമങ്ങളാണ്
പാലിക്കേണ്ടതെന്ന്
വിശദമാക്കാമോ;
(ബി)
തൊഴിലില്ലായ്മ
വേതനം ആയി എത്ര രൂപയാണ്
നിലവില്‍
നല്കിക്കൊണ്ടിരുന്നത്;
പ്രസ്തുത തുക
ഉയര്‍ത്തുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(സി)
സംസ്ഥാനത്തെ
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകളില്‍
നിന്ന് എത്ര പേര്
തൊഴിലില്ലായ്മ വേതനം
വാങ്ങുന്നുണ്ട്; ജില്ല
തിരിച്ചുള്ള കണക്കുകള്‍
ലഭ്യമാക്കുമോ?
കരിയര്‍
ഡെവലപ്മെന്റ് സെന്ററുകള്‍
2821.
ശ്രീ.എ.
എന്‍. ഷംസീര്‍
,,
കെ. ദാസന്
,,
എം. മുകേഷ്
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഗ്രാമീണ മേഖലയിലെ
യുവജനങ്ങള്‍ക്ക്
അനുയോജ്യമായ തൊഴില്‍
മേഖലകള്‍, ഈ മേഖലയിലെ
നൂതന പ്രവണതകള്‍,
അനുയോജ്യമായ തൊഴില്‍
പരിശീലനങ്ങള്‍
തുടങ്ങിയവ സംബന്ധിച്ച്
വ്യക്തമായ വിവരങ്ങള്‍
നല്‍കുന്നതിനും
ആവശ്യമായ സഹായങ്ങള്‍
നല്കുന്നതിനുമായി
കരിയര്‍ ഡെവലപ്മെന്റ്
സെന്ററുകള്‍
ആരംഭിച്ചിട്ടുണ്ടോ;
(ബി)
ഗ്രാമപ്രദേശങ്ങളിലെ
വിദ്യാര്‍ത്ഥികള്‍ക്ക്
വിദ്യാഭ്യാസ, തൊഴില്‍
മേഖലകളിലുണ്ടാകുന്ന
നൂതന
പ്രവണതകളെക്കുറിച്ചുള്ള
വിവരങ്ങള്‍
നല്‍കുന്നതിനും ഇതു
സംബന്ധിച്ച
പരിശീലനത്തിനു
സഹായിക്കുന്നതിനും
എന്തെല്ലാം
സംവിധാനങ്ങളാണ്
ഒരുക്കിയിട്ടുള്ളത്;
(സി)
തൊഴില്‍
ലഭ്യത
ഉറപ്പുവരുത്തുന്നതിനായി
ഏതെല്ലാം നവീന
സാങ്കേതിക വിദ്യകളും
ഉപാധികളുമാണ് ഇത്തരം
സി.ഡി.സി.കളില്‍
ഉപയോഗപ്പെടുത്തുന്നതെന്ന്
വ്യക്തമാക്കാമോ?
വ്യാവസായിക
പരിശീലന വകുപ്പിലെ
ഇൻസ്ട്രക്ടർമാരുടെ നിയമനം
2822.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഡി.ജി.ടി.മാനദണ്ഡമനുസരിച്ച്
വ്യാവസായിക പരിശീലന
വകുപ്പിലെ ഇൻസ്ട്രക്ടർ
തസ്തികയില്‍ നിയമനം
ലഭിക്കുന്നതിനുള്ള
യോഗ്യതകൾ
എന്തൊക്കെയാണ്;വ്യക്തമാക്കുമോ;
(ബി)
ഈ
മാനദണ്ഡങ്ങൾ
അനുസരിച്ചാണോ കേരള
പബ്ലിക് സർവീസ് കമ്മീഷൻ
വ്യാവസായിക പരിശീലന
വകുപ്പിലെ
ഇൻസ്ട്രക്ടർമാരുടെ
നിയമനത്തിനുള്ള
വിജ്ഞാപനമിറക്കുന്നത്
എന്ന്
ശ്രദ്ധിച്ചിട്ടുണ്ടോ;
അല്ലെങ്കിൽ പ്രസ്തുത
വിജ്ഞാപനം ഡി.ജി.ടി.
മാനദണ്ഡമനുസരിച്ചാണ്
എന്ന് ഉറപ്പുവരുത്താൻ
നടപടികൾ സ്വീകരിക്കുമോ;
(സി)
പ്രസ്തുത
നിയമനവുമായി
ബന്ധപ്പെട്ട
മാനദണ്ഡങ്ങൾ വകുപ്പിലെ
സ്പെഷ്യൽ റൂളിൽ
വ്യത്യസ്തമാണോ; എങ്കിൽ
സ്പെഷ്യൽ റൂൾ
ഭേദഗതിയുമായി
ബന്ധപ്പെട്ട് പ്രസ്തുത
മാനദണ്ഡങ്ങൾ
പരിഷ്കരിക്കുന്നതിന്
വകുപ്പ് നടപടി
സ്വീകരിക്കുമോ?
ലഹരി
വിരുദ്ധ പദ്ധതികളില്‍
വിദ്യാര്‍ത്ഥികളെ
ഉള്‍പ്പെടുത്താന്‍ നടപടി
2823.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
വിദ്യാലയങ്ങള്‍,
കോളേജ് പരിസരങ്ങള്‍
എന്നിവിടങ്ങള്‍
കേന്ദ്രീകരിച്ചുള്ള
ലഹരിവ്യാപനം തടയാനുള്ള
പദ്ധതികൾ
വിദ്യാര്‍ത്ഥികളെക്കൂടി
ഉള്‍പ്പെടുത്തി
കൂടുതല്‍
ഫലപ്രദമാക്കാനുള്ള
നടപടി എക്സൈസ് വകുപ്പ്
കൈക്കൊള്ളുമോ; എങ്കില്‍
വിശദമാക്കാമോ?
നിരോധിത
പുകയില ഉത്പന്നങ്ങളുടെ വിപണനം
2824.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കാമ്പസുകള്‍ ലഹരി
മുക്തമാക്കുന്നതിനുവേണ്ടി
എക്സൈസ് വകുപ്പ്
നടപ്പിലാക്കുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്ന്
വിശദീകരിക്കുമോ;
(ബി)
നിരോധിത
പുകയില ഉത്പന്നങ്ങള്‍
വ്യാപകമായി വിപണനം
ചെയ്യുന്നത്
നിയന്ത്രിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദീകരിക്കുമോ;
(സി)
സ്കൂള്‍
വിദ്യാര്‍ത്ഥികള്‍
വ്യാപകമായി പുകയില
ഉത്പന്നങ്ങള്‍
ഉപയോഗിക്കുന്നത്
നിയന്ത്രിക്കുന്നതിനുവേണ്ടി
സംസ്ഥാനതലത്തില്‍
പദ്ധതിയുണ്ടോ;
വിശദീകരിക്കുമോ?
സ്കൂള്‍
പരിസരങ്ങളിലെ മയക്കുമരുന്ന്
വില്‍പ്പന
2825.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്കൂള്‍
പരിസരങ്ങളില്‍
മയക്കുമരുന്ന്
വില്ക്കുന്നതായിട്ടുളള
മാധ്യമവാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ;
(ബി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഇത്തരത്തിലുളള എത്ര
കേസ്സുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്;
അതിന്മേല്
സ്വീകരിച്ചിട്ടുളള
നടപടികളുടെ വിശദാംശം
നല്‍കുമോ;
(സി)
പുതിയൊരു
അദ്ധ്യയന വര്‍ഷം കൂടി
ആരംഭിക്കുന്ന
സാഹചര്യത്തില്‍
ഇക്കാര്യത്തില്‍
കൂടുതല്‍ ജാഗ്രത
പുലര്‍ത്തുന്നതിനും
ശക്തമായ പ്രതിരോധ
നടപടികള്‍
സ്വീകരിക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
സ്കൂള്‍,കോളേജ്
തല മയക്കുമരുന്ന് വ്യാപനം
തടയുന്നതിന് രഹസ്യ സ്ക്വാഡുകള്‍
2826.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സ്കൂള്‍,
കോളേജ് തലത്തിലുള്ള
മയക്കുമരുന്ന് വ്യാപനം
തടയുന്നതിനായി
തദ്ദേശാടിസ്ഥാനത്തില്‍
രഹസ്യ സ്ക്വാഡുകള്‍
രൂപീകരിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ
എന്നറിയിക്കാമോ?
സ്റ്റുഡന്റ്
എക്സെെസ് കേഡറ്റ്
രൂപീകരിക്കുന്നതിന് നടപടി
2827.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്കൂള്‍-കോളേജ്
വിദ്യാര്‍ത്ഥികളില്‍
മയക്കുമരുന്ന് പോലുള്ള
ലഹരി വസ്തുക്കളുടെ
ഉപയോഗം കൂടി വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ലഹരി
വസ്തുക്കളുടെ ഉപയോഗം
തടയുന്നതിനായി
സ്കൂളുകളില്‍ വകുപ്പ്
നടപ്പിലാക്കിവരുന്ന
വിവിധ പദ്ധതികളും
പരിപാടികളും
എന്തെല്ലാമാണെന്നറിയിക്കാമോ;
(സി)
ലഹരി
വസ്തുക്കളുടെ ഉപയോഗം
നിയന്ത്രിക്കുന്നതിനായി
സ്റ്റുഡന്റ് പോലീസ്
മാതൃകയില്‍ സ്റ്റുഡന്റ്
എക്സെെസ് കേഡറ്റ്
രൂപീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
സ്കൂളുകളില്‍
ലഹരി വിരുദ്ധ ക്യാംപെയ്ന്
2828.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്കൂളുകളില്‍ ലഹരി
വിരുദ്ധ ക്യാംപെയ്ന്
സംഘടിപ്പിക്കുന്ന
കാര്യത്തില്‍
സര്‍ക്കാരിന്റെ
പ്രവര്‍ത്തന പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
സ്കൂള്‍
പരിസരങ്ങളില്‍ ലഹരി
പദാര്‍ത്ഥങ്ങള്‍
വ്യാപകമാകുന്ന
സാഹചര്യത്തില്‍ അവ
നിയന്ത്രിക്കുന്നതിനായി
കഴിഞ്ഞ വര്‍ഷത്തെ
ബജറ്റില്‍ എത്ര തുകയാണ്
വകയിരുത്തിയത്; അതില്‍
എത്ര രൂപ
ചെലവഴിച്ചിട്ടുണ്ട്;
വിശദമാക്കാമോ;
(സി)
2039-001-87
എന്ന അക്കൗണ്ട്
ശീര്‍ഷകത്തില്‍ നിന്നും
ലഹരി വിരുദ്ധ
പ്രവര്‍ത്തനങ്ങള്‍ക്കായി
എത്ര രൂപ ചെലവഴിക്കാന്‍
സാധിച്ചിട്ടുണ്ട് ;
വിശദമാക്കാമോ ;
(ഡി)
പ്രസ്തുത
ശീര്‍ഷകത്തില്‍ തുക
പര്യാപ്തമാണെന്ന്
സര്‍ക്കാര്‍
കരുതുന്നുണ്ടോ;
ഇല്ലെങ്കില്‍ പ്രസ്തുത
ശീര്‍ഷകത്തിലെ തുക
സംബന്ധിച്ച നിര്‍ദ്ദേശം
നല്കുന്നതില്
വകുപ്പിന്
വീഴ്ചപറ്റിയതായി
കരുതുന്നുണ്ടോ;
വിശദമാക്കാമോ?
കേരളത്തിലേക്കുള്ള
ലഹരി വസ്തുക്കളുടെ വരവ്
2829.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ബാറുകള്‍
തുറന്നിട്ടും
സംസ്ഥാനത്ത്
മയക്കുമരുന്ന് ഉപയോഗം
പതിന്മടങ്ങ്
വര്‍ദ്ധിച്ച സാഹചര്യം
സര്‍ക്കാര്‍
പരിശോധിക്കുകയുണ്ടായോ;
(ബി)
എങ്കില്‍
2017-ല്‍ 304 കോടി
രൂപയുടെയും 2018-ല്‍
800- കോടി രൂപയുടെയും
മയക്കുമരുന്ന്
സംസ്ഥാനത്ത് എക്സെെസ്
പിടികൂടുകയുണ്ടായോ
എന്നറിയിക്കുമോ;
(സി)
മറുനാടന്‍
തൊഴിലാളികളുടെ വരവ്
സംസ്ഥാനത്ത് ലഹരി
ഒഴുക്കിന്
കാരണമാകുന്നുണ്ടോ;
വിശദമാക്കുമോ
(ഡി)
സിന്തറ്റിക്
ലഹരിയുടെ ഉറവിടമായ
ഗോവയിലെ
രഹസ്യകേന്ദ്രങ്ങളില്‍
ഒട്ടേറെ മലയാളികള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ഇ)
ഇത്
കേരളത്തിലേക്കുള്ള ലഹരി
ഒഴുക്കിന് ഒരു
കാരണമാകുന്നുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ?
ബീവറേജസ്
കോര്‍പ്പറേഷനിലെ സുരക്ഷാ
ജീവനക്കാര്‍
2830.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ബീവറേജസ്
കോര്‍പ്പറേഷന്റെ ചില്ലറ
വില്പന കേന്ദ്രങ്ങളില്‍
സുരക്ഷാ ചുമതലയ്ക്കായി
സ്വകാര്യ കമ്പനികളെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
(ബി)
പുറം
ജോലിക്കായി
നിയമിച്ചിട്ടുള്ള
സുരക്ഷാ ജീവനക്കാരെ
കടയ്ക്കുള്ളിലെ
ജോലികള്‍ക്കായി
നിയോഗിക്കാറുണ്ടോ;
(സി)
ഇങ്ങനെ
സുരക്ഷാ ജീവനക്കാരെ
കടയ്ക്കുള്ളിലെ
ജോലികള്‍ക്കായി
നിയമിക്കുന്നത്
വിജിലന്‍സ്
പരിശോധനയില്‍
കണ്ടെത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്ത്
നടപടി
സ്വീകരിച്ചുവെന്ന്
അറിയിക്കുമോ;
(ഡി)
സുരക്ഷാ
ജീവനക്കാരെ ഇത്തരം
ജോലികള്‍ക്ക്
നിയമിക്കുമ്പോള്‍
ഉണ്ടാകുന്ന ബാധ്യതകളുടെ
ഉത്തരവാദിത്തം
ആര്‍ക്കാണെന്ന്
വെളിപ്പെടുത്തുമോ?
ബിവറേജസ്
കാേര്പ്പറേഷനിലെ
ഡെപ്യൂട്ടേഷന് ജീവനക്കാര്‍
2831.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ബിവറേജസ്
കാേര്പ്പറേഷനില്
ഡെപ്യൂട്ടേഷന്
വ്യവസ്ഥയില്‍ എത്ര
ജീവനക്കാര്‍ ജാേലി
ചെയ്യുന്നുണ്ട്;
(ബി)
ഡെപ്യൂട്ടേഷന്
കാലാവധി കഴിഞ്ഞ ശേഷവും
ജീവനക്കാര്‍ ഈ
തസ്തികയില്‍ ജാേലി
ചെയ്യുന്നുണ്ടാേ;
ഉണ്ടെങ്കില്‍ എത്ര
പേരെന്ന് അറിയിക്കാമോ;
(സി)
എന്ത്
കാരണത്താലാണ്
ഡെപ്യൂട്ടേഷന് കാലാവധി
കഴിഞ്ഞ ശേഷവും ഇൗ
ജീവനക്കാരെ
കാേര്പ്പറേഷനില്
തുടരാന്‍
അനുവദിച്ചതെന്ന്
വ്യക്തമാക്കുമാേ?
ലഹരി
പദാർത്ഥങ്ങളുടെ കള്ളക്കടത്ത്
തടയാന്‍ പദ്ധതി
2832.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തിലേക്ക്
കള്ളക്കടത്തായി പല
വഴികളിലൂടെയും ലഹരി /
മയക്കുമരുന്ന്
പദാർത്ഥങ്ങള്‍
എത്തിച്ചേരുന്നതായി
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരം
പദാർത്ഥങ്ങളുടെ
കള്ളക്കടത്ത്
തടയുന്നതിനായി സംസ്ഥാന
എക്സൈസ് വകുപ്പ്
ഏതെങ്കിലും പ്രത്യേക
പദ്ധതിക്ക് രൂപം
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കാമോ;
(സി)
കൊയിലാണ്ടി
എക്സൈസ് സ്റ്റേഷന്
പരിധിക്കുള്ളില്‍
കഴിഞ്ഞ മൂന്ന്
വര്‍ഷങ്ങള്‍ക്കുള്ളില്‍
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ട
ലഹരി/മയക്കുമരുന്ന്
കേസുകള്‍ എത്രയാണെന്ന്
വ്യക്തമാക്കാമോ?
എന്‍.
ഡി. പി. എസ്. ആക്ട്
2833.
ശ്രീ.അന്‍വര്‍
സാദത്ത്
,,
ഷാഫി പറമ്പില്‍
,,
വി.ടി.ബല്‍റാം
,,
കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റെടുത്തതിനുശേഷം
എന്‍.ഡി.പി.എസ്.ആക്ട്
ഉപയോഗിച്ച് രജിസ്റ്റര്‍
ചെയ്ത കേസുകളുടെ
എണ്ണത്തില്‍
ക്രമാതീതമായ വര്‍ദ്ധനവ്
സംഭവിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
വര്‍ദ്ധനവ് ഈ
സര്‍ക്കാരിന്റെ
ഏതെങ്കിലും നയത്തിന്റെ
പ്രതിഫലനമാണോ എന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ?
അബ്കാരി
കേസ്സുകള്‍
2834.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അബ്കാരി
കോടതികളില്‍ എത്ര
കേസ്സുകള്‍ വിചാരണ
ചെയ്യപ്പെടാന്‍
ബാക്കിയുണ്ട് എന്ന്
വ്യക്തമാക്കാമോ;
(ബി)
2018
ജനുവരി മുതല്‍ ഡിസംബര്‍
വരെ എത്ര അബ്കാരി
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ട് എന്ന്
വ്യക്തമാക്കാമോ;
(സി)
ഇതിന്റെ
ജില്ല തിരിച്ചുള്ള
കണക്ക് ലഭ്യമാക്കാമോ?
വിദ്യാലയ
പരിസരങ്ങളിലെ ലഹരി വില്പന
2835.
ശ്രീ.ഒ.
രാജഗോപാല്‍
,,
പി.സി. ജോര്‍ജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്കൂളുകള്‍,
കോളേജുകള്‍ എന്നിവയുടെ
സമീപത്ത് കഞ്ചാവ്,
മറ്റ് ലഹരി
പദാര്‍ത്ഥങ്ങള്‍ എന്നിവ
കച്ചവടം ചെയ്യുന്നത്
തടയുവാന്‍ വേണ്ടി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വ്യക്താമക്കാമോ;
(ബി)
മുന്‍
അദ്ധ്യയന വര്‍ഷം
(2018-19) ഈ വിധത്തില്‍
കഞ്ചാവ്, മറ്റ് ലഹരി
പദാര്‍ത്ഥങ്ങള്‍
തുടങ്ങിയവ
കോളേജുകളുടേയും,
സ്ക്കൂളുകളുടേയും
സമീപത്ത് കച്ചവടം
നടത്തിയതിന് എത്ര പേരെ
എക്സൈസ് അറസ്റ്റ്
ചെയ്തിട്ടുണ്ട്; അതില്‍
എത്ര പേരെ
ശിക്ഷിച്ചിട്ടുണ്ട്;
വിശദമാക്കാമോ;
(സി)
പ്രസ്തുത
കച്ചവടം തടയുന്നതിന്റെ
ഭാഗമായി ജില്ലാ
കളക്ടറുടെ
അദ്ധ്യക്ഷതയില്‍
സ്കൂളുകള്‍
തുറക്കുന്നതിന് മുമ്പ്
യോഗം
നടത്തിയിട്ടുണ്ടോ;
എങ്കിൽ ഏതൊക്കെ
ജില്ലകളിൽ;
വിശദമാക്കാമോ?
ഓണ്‍ലൈന്‍
ഭക്ഷണ വിതരണ
ജീവനക്കാരുള്‍പ്പെട്ട
ലഹരിമരുന്ന് വ്യാപാരം
2836.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഓണ്‍ലൈന്‍ ഭക്ഷണ വിതരണ
ശൃംഖലയിലെ ജീവനക്കാര്‍
ലഹരിമരുന്ന്കടത്തുന്ന
സംഭവങ്ങല്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതുമായി ബന്ധപ്പെട്ട്
നാളിതുവരെ എക്സൈസ്
വകുപ്പ് എത്ര പേരെ
പിടികൂടി;
(സി)
ഇവരില്‍
നിന്നും എത്ര തുകയുടെ
ഏതൊക്കെ
ലഹരിവസ്തുക്കള്‍
പിടികൂടി; വിശദാംശം
ലഭ്യമാക്കാമോ;
(ഡി)
ഫുഡ്
ഡെലിവറി ഏജന്റുമാര്‍
ഇത്തരത്തില്‍
ലഹരിമരുന്ന് കടത്തുന്ന
സംഭവങ്ങള്‍
ആവര്‍ത്തിക്കാതിരിക്കാന്‍
എക്സൈസ് വകുപ്പ്
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
ഇതരസംസ്ഥാന
തൊഴിലാളികളിലെ മയക്കുമരുന്ന്
ഉപയോഗം
2837.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഭൂരിപക്ഷം
ഇതരസംസ്ഥാന
തൊഴിലാളികളും
മയക്കുമരുന്നുകള്‍ക്ക്
അടിമയാണെന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;വിശദമാക്കാമോ;
(ബി)
ഇവരുടെ
ഇടയിലെ മയക്കുമരുന്ന്
ഉപയോഗം തടയുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ?
മയക്കുമരുന്ന്
മാഫിയക്കെതിരെയുള്ള
പ്രവര്‍ത്തനം
2838.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
മയക്കുമരുന്ന്
മാഫിയക്കെതിരെയുള്ള
പ്രവര്‍ത്തനം
സര്‍ക്കാര്‍
ശക്തമാക്കിയതുവഴി
കഴിഞ്ഞവര്‍ഷം എത്ര
രൂപയുടെ
ലഹരിവസ്തുക്കള്‍
പിടിച്ചെടുക്കാനും
കുറ്റവാളികളെ
ശിക്ഷിക്കുവാനും
കഴിഞ്ഞിട്ടുണ്ട്;
വിശദമാക്കാമോ?
കൂടുതല്‍
എക്സൈസ് റെയിഞ്ച് ഓഫീസുകള്‍
2839.
ശ്രീ.വി.പി.സജീന്ദ്രന്
,,
എം. വിന്‍സെന്റ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ലഹരിയുടെ
ഉപയോഗം ദിനം പ്രതി
വർദ്ധിച്ചു വരുന്ന
സാഹചര്യത്തില്‍
മദ്യവര്‍ജ്ജന
പ്രവര്‍ത്തനങ്ങളിലൂടെ
ലഹരിമുക്ത കേരളം
സൃഷ്ടിക്കുന്നതിനുള്ള
പ്രവര്‍ത്തനങ്ങള്‍
പരാജയമാണെന്ന ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
കോഴിക്കോട്
ജില്ലയില്‍ കിനാലൂരില്‍
നിംഹാന്‍സ് മാതൃകയില്‍
അന്താരാഷ്ട്ര
നിലവാരമുള്ള ഡി-
അഡിക്ഷന് സെന്റര്‍
ആരംഭിക്കുന്നതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ;
(സി)
വിമുക്തി
മിഷന്റെ ലഹരിവര്‍ജ്ജന
ബോധവല്‍ക്കരണ
പരിപാടികള്‍
സമൂഹത്തില്‍
ലഹരിക്കെതിരെയുള്ള
അവബോധം
സൃഷ്ടിക്കുന്നതിന്
സാധിക്കുന്നില്ലെന്ന്ആക്ഷേപമുള്ള
സാഹചര്യത്തില്‍ ഇതിനായി
മുടക്കുന്ന തുക
കൂടുതല്‍ എക്സൈസ്
റെയിഞ്ച് ഓഫീസുകള്‍
തുറക്കുന്നതിനും
സിവില്‍ എക്സൈസ്
ഓഫീസര്‍മാരെ
നിയമിക്കുന്നതിനും
വിനിയോഗിക്കുന്ന കാര്യം
പരിഗണിക്കുമോ;
(ഡി)
കഴിഞ്ഞ
കുറെ മാസങ്ങളായി
പിടിച്ചെടുക്കുന്ന
കഞ്ചാവിന്റെയും ലഹരി
വസ്തുക്കളുടെയും അളവ്
സംസ്ഥാനത്ത് ഇത്തരം
ലഹരി പദാര്‍ത്ഥങ്ങള്‍
ഉപയോഗിക്കുന്നവരുടെ
എണ്ണത്തിലുണ്ടായിട്ടുള്ള
ഭീതിജനകമായ
വര്‍ദ്ധനവിനെയാണ്
കാണിക്കുന്നത് എന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ?
വിമുക്തി
പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍
2840.
ശ്രീ.വി.ടി.ബല്‍റാം
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിമുക്തി
പദ്ധതി ആരംഭിച്ചത്
എന്നാണെന്നും ഈ
പദ്ധതിയില്‍ നാളിതുവരെ
നടത്തിയ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്നും
വിശദമാക്കാമോ;
(ബി)
ഈ
പദ്ധതിക്കായി നാളിതുവരെ
എത്ര തുക
ചെലവഴിച്ചെന്നും
എന്തിനെല്ലാമാണ് ഈ തുക
വിനിയോഗിച്ചതെന്നും
വിശദമാക്കാമോ;
(സി)
ഈ
പദ്ധതി നടപ്പില്‍
വന്നതിനുശേഷം
സംസ്ഥാനത്തെ
മദ്യ,മയക്കുമരുന്ന്
ഉപഭോഗം സംബന്ധിച്ച്
ഏതെങ്കിലും തരത്തിലുള്ള
പഠനങ്ങള്‍
നടത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കാമോ;
(ഡി)
ഈ
പദ്ധതി നിലവില്‍
വന്നതിന് ശേഷം
സംസ്ഥാനത്ത്
മദ്യ,മയക്കുമരുന്ന്
ഉപഭോഗം കുറഞ്ഞതായി
സ്ഥിതിവിവര കണക്കുകളുടെ
അടിസ്ഥാനത്തില്‍
സര്‍ക്കാര്‍
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ എത്ര ശതമാനം
കുറവുണ്ടായിട്ടുള്ളതായിട്ടാണ്
കണക്കാക്കിയിട്ടുള്ളത്
എന്ന് വിശദമാക്കുമോ?
എക്സൈസ്
വകുപ്പിലെ പുതിയ തസ്തികകള്‍
2841.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എക്സൈസ് വകുപ്പില്‍
പുതിയ തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
അറിയിക്കുമോ;
(ബി)
എക്സൈസ്
വകുപ്പില്‍ ഈ
സര്‍ക്കാരിന്റെ കാലത്ത്
പുതുതായി എത്ര
നിയമനങ്ങളാണ്
നടത്തിയിട്ടുളളത്;
തസ്തിക തിരിച്ചുളള
കണക്ക് ലഭ്യമാക്കാമോ;
(സി)
എക്സൈസ്
വകുപ്പില്‍ വനിതകളുടെ
എണ്ണം
വര്‍ദ്ധിപ്പിക്കുന്നതിനായി
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
(ഡി)
എക്സൈസ്
വകുപ്പിന്റെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കുന്നതിനായി
ഈ സര്‍ക്കാര്‍ പുതുതായി
ആവിഷ്ക്കരിച്ച്
നടപ്പിലാക്കി വരുന്ന
പദ്ധതികള്‍
എന്തൊക്കെയാണ്;
വിശദവിവരം
ലഭ്യമാക്കുമോ?
എക്സൈസ്
വകുപ്പിലെ 1968 ലെ സ്റ്റാഫ്
പാറ്റേണ്‍
2842.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
എക്സൈസ്
വകുപ്പ് കൈകാര്യം
ചെയ്യുന്ന കേസ്സുകളുടെ
എണ്ണം വര്‍ദ്ധിച്ചു
വരുന്ന സാഹചര്യത്തില്‍
അതിനനുസരിച്ച്
ജീവനക്കാരുടെ എണ്ണം
വര്‍ദ്ധിപ്പിക്കുന്നതിനുവേണ്ടി
എക്സൈസ് വകുപ്പിലെ 1968
ലെ സ്റ്റാഫ് പാറ്റേണ്‍
പരിഷ്കരിക്കുന്ന വിഷയം
പരിഗണനയിലുണ്ടോ;
വിശദമാക്കാമോ?
വയനാട്
ജില്ലയിലെ
മയക്കുമരുന്ന്-കഞ്ചാവ് കേസുകള്‍
2843.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ കാലയളവില്‍
വയനാട് ജില്ലയില്‍
രജിസ്റ്റര്‍ ചെയ്ത
മയക്കുമരുന്ന്-കഞ്ചാവ്
കേസുകള്‍ എത്രയെന്ന്
വിശദമാക്കാമോ;
(ബി)
യുവാക്കളിലെ
മയക്കുമരുന്ന് ഉപയോഗം
കുറയ്ക്കാന്‍
നടപ്പിലാക്കുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ?
മാവേലിക്കര
ജില്ലാ ആശുപത്രിയില്‍
ലഹരിവിമുക്ത കേന്ദ്രം
2844.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
ജില്ലാ ആശുപത്രിയില്‍
ലഹരിവിമുക്ത കേന്ദ്രം
ആരംഭിക്കുന്നതിന്
ഭരണാനുമതി നല്കുന്ന
നടപടികള്‍ ഏതുവരെ
ആയെന്ന് വിശദമാക്കുമോ;
(ബി)
ലഹരി
വിമുക്ത
കേന്ദ്രത്തിന്റെ
ഭാഗമായി എന്തെല്ലാം
പദ്ധതികളാണ്
നടപ്പിലാക്കുന്നതെന്ന്
വിശദമാക്കുമോ?