വ്യവസായ
സൗഹൃദസംസ്ഥാനമാക്കുന്നതിനുള്ള
നിയമം
2345.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തെ
വ്യവസായ സൗഹൃദ
സംസ്ഥാനമാക്കുന്നതിനുള്ള
പ്രത്യേക നിയമം നിലവിൽ
വന്നിട്ടെത്ര
വർഷമായെന്നറിയിക്കുമോ;
(ബി)
ഇതിനുശേഷം
ഏതെങ്കിലും പുതിയ
വ്യവസായ സംരംഭത്തിന്
സംസ്ഥാനത്ത് തുടക്കം
കുറിക്കാനായിട്ടുണ്ടോ;എങ്കില്‍
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
വ്യവസായ
സംരംഭകര്‍ക്ക്
ഓണ്‍ലൈനിലൂടെ അനുമതി
നല്‍കാനായി
കെ.എസ്.ഐ.ഡി.സി.
ആരംഭിച്ച കെ-സ്വിഫ്റ്റ്
എന്ന പോര്‍ട്ടലിലൂടെ
ഇതിനകം എത്ര
അപേക്ഷകര്‍ക്ക് അനുമതി
നല്‍കിയെന്ന്
വ്യക്തമാക്കുമോ;
(ഡി)
നിക്ഷേപാനുകൂലസാഹചര്യത്തിന്റെ
കാര്യത്തില്‍
സംസ്ഥാനത്തിന്റെ
പിന്നോക്കാവസ്ഥ മാറാന്‍
എന്തൊക്കെ നടപടികള്‍
ഭാവിയില്‍ കൈകൊളളും
എന്ന് വ്യക്തമാക്കാമോ?
കെ-സ്വിഫ്റ്റ്
2346.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്ത്
സംരംഭകര്‍ക്ക് വ്യവസായം
ആരംഭിക്കുന്നതിന്
ഏര്‍പ്പെടുത്തിയിട്ടുള്ള
ഏകജാലക സംവിധാനമായ
കെ-സ്വിഫ്റ്റ് വഴി
ഏതെല്ലാം വകുപ്പുകളുടെ
സേവനമാണ്
ലഭ്യമാക്കുന്നതെന്ന്
വ്യക്തമാക്കുമോ?
സ്റ്റാര്‍ട്ട്
അപ് സംരംഭങ്ങളുടെ വളര്‍ച്ച
2347.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
സ്റ്റാര്‍ട്ട്
അപ് സംരംഭങ്ങളുടെ
വളര്‍ച്ചയ്ക്കായി
എന്തെല്ലാം സഹായങ്ങളാണ്
വ്യവസായ വകുപ്പ് നല്കി
വരുന്നത് എന്ന്
വിശദമാക്കാമാേ?
കമ്മ്യൂണിറ്റി
സ്കില്‍ പാര്‍ക്കുകള്‍
2348.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
ലോകത്ത് വന്‍
സാദ്ധ്യതകളുള്ള
തൊഴിലുകളില്‍ പരിശീലനം
നല്കുന്ന പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ഇക്കാര്യത്തിനായി
കമ്മ്യൂണിറ്റി സ്കില്‍
പാര്‍ക്കുകള്‍
സ്ഥാപിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എവിടെയൊക്കെ;
(സി)
പ്രസ്തുത
സ്കില്‍
പാര്‍ക്കുകളില്‍ പ്രമുഖ
വ്യവസായ സ്ഥാപനങ്ങള്‍
നേരിട്ട് പരിശീലനം
നല്കുന്നുണ്ടോ;
(ഡി)
സ്കില്‍
പാര്‍ക്കുകളില്‍
പരിശീലനം നേടുന്ന
വിദ്യാര്‍ത്ഥികള്‍ക്ക്
ഫീസ് ഇളവ്
അനുവദിക്കുന്നുണ്ടോ
;വ്യക്തമാക്കുമോ?
വാണിജ്യ
വ്യവസായ വികസനം
2349.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
കേന്ദ്ര
സര്‍ക്കാരിന്റെ
ഡിപ്പാർട്മെന്റ് ഓഫ്
ഇൻഡസ്ട്രിയൽ പോളിസി
ആൻഡ് പ്രൊമോഷന്റെ
റാങ്കിംഗിന് അനുസൃതമായി
സംസ്ഥാനത്ത് വാണിജ്യ
വ്യവസായ അന്തരീക്ഷം
കൂടുതല്‍
മെച്ചപ്പെടുത്തുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കുമോ?
കെ.എസ്.ഡി.പി.യെ
ലാഭകരമാക്കുന്നതിനുള്ള
പദ്ധതികള്‍
2350.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
കെ.എസ്.ഡി.പി.യെ
സംരക്ഷിക്കുന്നതിനും
ലാഭകരമാക്കുന്നതിനും
ആവിഷ്കരിച്ച
പദ്ധതികളുടെയും
സ്വീകരിച്ച
നടപടികളുടെയും
വിശദവിവരം
ലഭ്യമാക്കുമോ?
ചവറ
കെ.എം.എം.എല്‍.-ലേക്ക്ചരക്ക്
കാെണ്ടുവരുന്നതിന് ജലപാത
2351.
ശ്രീ.എന്‍.
വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചവറ
കെ.എം.എം.എല്‍.-ലേക്ക്
ചരക്ക് കാെണ്ടു
വരുന്നതിനും കയറ്റി
അയയ്ക്കുന്നതിനും ദേശീയ
ജലപാത
പ്രയാേജനപ്പെടുത്തുന്നതിന്
തീരുമാനിച്ചിട്ടുണ്ടാേ;
(ബി)
ഇതിനെക്കുറിച്ച്
പഠനം നടത്താന്‍
ഏതെങ്കിലും ഏജന്‍സിയെ
ചുമതലപ്പെടുത്തിയിട്ടുണ്ടാേ;
(സി)
റാേഡ്
മാര്‍ഗ്ഗത്തില്‍
നിന്നും ജലപാതയിലേക്ക്
മാറുമ്പാേള് കൂലി
കുറയുമാേ
എന്നറിയിക്കാമോ?
പൊതുമേഖലാ
സ്ഥാപനങ്ങളെ
സംരക്ഷിക്കുന്നതിന് നടപടി
2352.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
വ്യവസായ
വകുപ്പിന്റെ കീഴില്‍
പ്രവര്‍ത്തിക്കുന്ന
പൊതുമേഖലാ സ്ഥാപനങ്ങളെ
സംരക്ഷിക്കുന്നതിന്
സ്വീകരിച്ച നടപടികളും
ആവിഷ്കരിച്ച പദ്ധതികളും
എന്തൊക്കെയെന്ന്
വിശദമാക്കുമോ?
പൊതുമേഖലാ
സ്ഥാപനങ്ങളുടെ ലാഭം
2353.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018-19
സാമ്പത്തിക വര്‍ഷം
വ്യവസായവകുപ്പിന്
കീഴിലുള്ള പൊതുമേഖല
സ്ഥാപനങ്ങളില്‍ എത്ര
സ്ഥാപനങ്ങള്‍
ലാഭത്തിലാണ്;
വ്യക്തമാക്കാമോ?
(ബി)
ജി.ഒ.
(എം എസ് )നം.505/18/ഫിൻ
തീയതി 24/12/18 പ്രകാരം
2018-19 സാമ്പത്തിക
വര്‍ഷത്തെ ഓഡിറ്റഡ്
ആനുവല്‍
സ്റ്റേറ്റുമെന്റില്‍
ധനകാര്യ വകുപ്പിന്റെ
കമന്റ്സ് കൂടാതെയാണോ
പ്രസ്തുത സ്ഥാപനങ്ങള്‍
ലാഭത്തിലാണ് എന്ന്
പറയുന്നത്;
വിശദമാക്കാമോ?
പൊതുമേഖലാ
സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം
2354.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവില്‍
പ്രവർത്തിച്ചുവരുന്ന
പൊതുമേഖലാ സ്ഥാപനങ്ങളിൽ
കഴിഞ്ഞ മൂന്ന്
വര്‍ഷമായി ലാഭത്തില്‍
പ്രവര്‍ത്തിക്കുന്നവ
എത്രയെന്നും
നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്നവ
എത്രയെന്നും
അറിയിക്കുമോ;
(ബി)
സംസ്ഥാനത്തെ
വിവിധ പൊതുമേഖലാ
സ്ഥാപനങ്ങളെ
സംയോജിപ്പിച്ച്
പ്രവര്‍ത്തനക്ഷമത
ഉയർത്തി ലാഭം
വര്‍ദ്ധിപ്പിക്കുന്നതിനും
നഷ്ടം
കുറയ്ക്കുന്നതിനും
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
ഇതിലേക്കായി സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കുമോ?
ടെല്‍ക്കിലെ
ഓഡിറ്റിംഗ്
പൂര്‍ത്തിയാക്കുന്നതിന് നടപടി
2355.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ടെല്‍ക്കിലെ
ഓഡിറ്റിംഗ്
സമയബന്ധിതമായി
പൂര്‍ത്തിയാക്കാത്തതുമൂലം
തൊഴിലാളികള്‍ക്ക്
അര്‍ഹമായ ആനുകൂല്യം
യഥാസമയം ലഭിക്കുന്നില്ല
എന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ
;
(ബി)
ഏത്
വര്‍ഷം വരെയുള്ള
ഓഡിറ്റിംഗാണ് ഇതിനകം
പൂര്‍ത്തിയായത്;
ഓഡിറ്റിംഗ്
സമയബന്ധിതമായി
പൂര്‍ത്തിയാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ടെല്‍ക്കിലെ
തൊഴിലാളികളുടെ ശമ്പളം
2356.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ടെല്‍ക്കിലെ
തൊഴിലാളികളുടെ സേവന
വേതനം സംബന്ധിച്ച
ദീര്‍ഘകാല കരാര്‍
08.02.2018 ല്‍
ആര്.ജെ.എല്‍.സി. ക്ക്
മുമ്പാകെ ഒപ്പ്
വച്ചിട്ടുണ്ടോ;
(ബി)
ഇതുപ്രകാരമുള്ള
പുതുക്കിയ ശമ്പളം
തൊഴിലാളികള്‍ക്ക്
നല്കി
തുടങ്ങിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
കാരണമെന്താണെന്ന്
അറിയിക്കുമോ;
(സി)
സര്‍ക്കാര്‍
അംഗീകാരം നേടാതെ
പുതുക്കിയ ശമ്പളം
നല്കുവാന്
സാധിക്കില്ലായെന്ന
മാനേജുമെന്റിന്റെ
നിലപാടിനെ തുടര്‍ന്ന്
കഴിഞ്ഞ എട്ടുവര്‍ഷമായി
തൊഴിലാളികള്‍ക്ക്
2011-ല്‍ പുതുക്കി
നല്കിയ ശമ്പളമാണ്
ലഭിക്കുന്നതെന്നത്
വസ്തുതയല്ലേയെന്ന്
വ്യക്തമാക്കുമോ;
(ഡി)
തൊഴിലാളികളുടെ
ശമ്പളം
പുതുക്കുന്നതിനുള്ള
തൃകക്ഷി കരാറിന്
അടിയന്തരമായി അംഗീകാരം
നല്കി പുതുക്കിയ
ശമ്പളം അവര്‍ക്ക്
ലഭ്യമാക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
ട്രാവന്‍കൂര്‍
ടൈറ്റാനിയം ലിമിറ്റഡിന്
കോപ്പെറാസ് റിമൂവല്‍ പ്ലാന്റ്
2357.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ട്രാവന്‍കൂര്‍
ടൈറ്റാനിയം ലിമിറ്റഡിന്
കോപ്പെറാസ് റിമൂവല്‍
പ്ലാന്റ്
സ്ഥാപിക്കുവാന്‍
സർക്കാർ ധനസഹായം
നല്‍കിയിട്ടുണ്ടോ;
എങ്കിൽ എന്നാണ്
നൽകിയതെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
പ്ലാന്റ് സ്ഥാപിക്കുന്ന
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
(സി)
ഇതുസംബന്ധിച്ച്
വ്യവസായ വകുപ്പ്
എന്തെങ്കിലും കത്തുകള്‍
ട്രാവന്‍കൂര്‍
ടൈറ്റാനിയം
ലിമിറ്റഡിന്
അയച്ചിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ; എങ്കിൽ
കത്തുകളുടെ കോപ്പി
ലഭ്യമാക്കുമോ;
(ഡി)
പ്ലാന്റ്
സ്ഥാപിക്കുന്ന വിഷയം
പരിശോധിക്കുമോ;വ്യക്തമാക്കാമോ
?
ടെല്‍ക്കിന്റെ
അടിസ്ഥാനസൗകര്യ വികസനം
2358.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2007
ല്‍ കേരള സര്‍ക്കാരും
എന്‍.റ്റി.പി.സി.
യുമായി ഒപ്പുവച്ച
സംയുക്ത കരാര്‍
അനുസരിച്ച് ടെല്‍ക്കിന്
ലഭ്യമാക്കേണ്ട
ടെക്നോളജി പാര്‍ട്ണര്‍,
പ്ലാന്റ് നവീകരണം,
അടിസ്ഥാന സൗകര്യ വികസനം
മുതലായ കാര്യങ്ങളില്‍
ഇതുവരെ സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണ് എന്ന്
വ്യക്തമാക്കാമോ;
(ബി)
ഇക്കാര്യത്തില്‍
കാലതാമസം ഉണ്ടായതിന്റെ
കാരണമെന്താണ്;
(സി)
ടെല്‍ക്കിന്
ഈ സര്‍ക്കാര്‍ കാലയളവിൽ
ബജറ്റില്‍ എന്ത്
വിഹിതമാണ്
നീക്കിവച്ചിട്ടുള്ളത്;
അത് പ്രകാരമുള്ള വികസന
പ്രവര്‍ത്തനങ്ങള്‍
നടത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ട്
എന്നറിയിക്കാമോ;
(ഡി)
ടെല്‍ക്കില്‍
സാങ്കേതിക യോഗ്യതയുള്ള
ജനറല്‍ മാനേജരുടെ
തസ്തിക രണ്ട് വര്‍ഷമായി
ഒഴിഞ്ഞ്
കിടക്കുന്നുണ്ടോ;
എങ്കില്‍ അതിനുള്ള
കാരണമെന്താണ് എന്ന്
വെളിപ്പെടുത്താമോ;
(ഇ)
ടെല്‍ക്കില്‍
2017-18 ലും 2018-19
ലും നിശ്ചയിച്ചിരുന്ന
ഉത്പാദനത്തിന്റെ എത്ര
ശതമാനം കൈവരിക്കുവാന്‍
കഴിഞ്ഞുവെന്ന്
വിശദമാക്കുമോ?
ചെറുകിട
വ്യവസായ സംരംഭകര്‍ക്ക്
സാമ്പത്തിക സഹായം
2359.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെറുകിട
വ്യവസായ സംരംഭകര്‍ക്ക്
സാമ്പത്തിക സഹായം
നല്‍കുന്നതിനായി
എന്തെല്ലാം പദ്ധതികളാണ്
നിലവിലുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതികളില്‍
ഉള്‍പ്പെടുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാം എന്ന്
വ്യക്തമാക്കുമോ;
വിശദാംശം നല്‍കുമോ?
ചെറുകിട
വ്യവസായം
2360.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്ത്
ചെറുകിട
വ്യവസായസംരംഭകര്‍ക്ക്
വ്യവസായം
തുടങ്ങുന്നതിന്
സര്‍ക്കാര്‍ എന്തൊക്കെ
സഹായങ്ങളാണ്
ചെയ്തുകൊടുക്കുന്നത്;
വിശദമാക്കാമോ?
അനധികൃത
കുപ്പിവെള്ള കമ്പനികള്‍
2361.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുപ്പിവെള്ളം
നിര്‍മ്മിക്കുന്ന എത്ര
കമ്പനികള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
അനധികൃതമായി
പ്രവര്‍ത്തിക്കുന്ന
എത്ര കുപ്പിവെള്ള വിതരണ
കമ്പനികള്‍ ഉണ്ടെന്നാണ്
കണ്ടെത്തിയിട്ടുള്ളത്;
(ബി)
വേണ്ടത്ര
ശുദ്ധീകരിക്കാതെ വെള്ളം
വില്‍ക്കുന്ന അനധികൃത
കമ്പനികള്‍ക്കെതിരെ
കാര്യമായ നടപടികള്‍
സ്വീകരിക്കാത്തതായുള്ള
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത്തരത്തില്‍
അനധികൃതമായി
പ്രവര്‍ത്തിച്ച എത്ര
കമ്പനികള്‍ക്കെതിരെ ഈ
സര്‍ക്കാര്‍ നടപടി
സ്വീകരിച്ചിട്ടുണ്ട്;
(സി)
ഗുണമേന്മയില്ലാത്ത
കുപ്പിവെള്ളം
നിര്‍മ്മിക്കുന്ന
കമ്പനികള്‍ക്കെതിരെ
കര്‍ശന നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
പേപ്പര്‍കപ്പ്
നിര്‍മ്മാണ യൂണിറ്റുകള്‍
2362.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പേപ്പര്‍
കപ്പുകള്‍
നിരോധിക്കുന്നതിനോ
നിയന്ത്രിക്കുന്നതിനോ
ഉള്ള
നടപടികളെത്തുടർന്ന് ഇവ
നിർമ്മിക്കുന്ന വ്യവസായ
യൂണിറ്റുകള്‍
പ്രതിസന്ധിയിലായിട്ടുണ്ടെന്ന
കാര്യം ഗൗരവമായി
കാണുന്നുണ്ടോ;
(ബി)
എങ്കില്‍
ഈ പ്രതിസന്ധി തരണം
ചെയ്യുന്നതിന് എന്ത്
സഹായമാണ് പ്രസ്തുത
യൂണിറ്റുകള്‍ക്ക്
നല്‍കിയിട്ടുള്ളത്;
വ്യക്തമാക്കുമോ?
മിനി
ഇന്‍ഡസ്ട്രിയല്‍
എസ്റ്റേറ്റുകള്‍
2363.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മണലൂര്‍
മണ്ഡലത്തിലെ വിവിധ
തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങളുടെ
അധീനതയില്‍ എത്ര മിനി
ഇന്‍ഡസ്ട്രിയല്‍
എസ്റ്റേറ്റുകള്‍
ഉണ്ടെന്നും അവയില്‍
എത്ര വ്യവസായ
സ്ഥാപനങ്ങള്‍
പ്രവര്‍ത്തിക്കുന്നുവെന്നും
അറിയിക്കാമോ;
(ബി)
പ്രസ്തുത
മിനി ഇന്‍ഡസ്ട്രിയല്‍
എസ്റ്റേറ്റുകളില്‍
ഒഴിഞ്ഞ് കിടക്കുന്ന
സ്ഥലം
പ്രയോജനപ്പെടുത്തി
കൂടുതല്‍ ചെറുകിട
വ്യവസായ യൂണിറ്റുകള്‍
ആരംഭിക്കുന്നതിന്
എന്തെങ്കിലും പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ;
(സി)
വ്യവസായ
യൂണിറ്റുകള്‍
തുടങ്ങാന്‍
താല്‍പ്പര്യമുള്ള
സംരംഭകര്‍ക്ക് വകുപ്പ്
നല്കുന്ന
ആനുകൂല്യങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ?
പാലക്കാട്
ജില്ലയിലെ വ്യവസായ
എസ്റ്റേറ്റുകള്‍
2364.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയില്‍ വ്യവസായ
വകുപ്പിന് കീഴില്‍ എത്ര
വ്യവസായ
എസ്റ്റേറ്റുകള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്നും
അവ
എവിടെയെല്ലാമാണെന്നും
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
എസ്റ്റേറ്റുകളില്‍
പ്രവര്‍ത്തിക്കുന്ന
സ്ഥാപനങ്ങള്‍
ഏതെല്ലാമാണെന്ന്
വിശദമാക്കാമോ?
ഫുഡ്
പാര്‍ക്കുകളുടെ നിര്‍മ്മാണം
2365.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവില്‍ എത്ര ഫുഡ്
പാര്‍ക്കുകളുടെ
നിര്‍മ്മാണം
പുരോഗമിക്കുന്നുവെന്നും
അവ
എവിടെയെല്ലാമാണെന്നും
വെളിപ്പെടുത്തുമോ;
(ബി)
ഫുഡ്
പാര്‍ക്കുകള്‍ വഴി
ലക്ഷ്യമിടുന്ന
പ്രയോജനങ്ങളുടെ
വിശദാംശം നല്‍കുമോ;
(സി)
വ്യവസായ
സംരംഭകരുടെ
പ്രോല്സാഹനത്തിന് ഈ
സര്‍ക്കാര്‍
സ്വീകരിച്ചു വരുന്ന
നടപടികള്‍
വിശദമാക്കുമോ?
വ്യവസായ
വകുപ്പിന്റെ കീഴിലേയും
പൊതുമേഖലാസ്ഥാപനങ്ങളിലേയും
ജീവനക്കാർ
2366.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വരുമ്പോള്‍ വ്യവസായ
വകുപ്പിന്റെ കീഴിലും
പൊതുമേഖലാസ്ഥാപനങ്ങളിലും
ജോലി ചെയ്തിരുന്ന
ജീവനക്കാരുടെ എണ്ണം
എത്രയായിരുന്നുവെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
നിലവില്‍
ജീവനക്കാരുടെ എണ്ണം
കൂടിയിട്ടുണ്ടെങ്കില്‍
ആയതിനുകാരണം പുതിയ
വ്യവസായ സ്ഥാപനങ്ങള്‍
തുടങ്ങിയതാണോയെന്ന്
വെളിപ്പെടുത്തുമോ;
(സി)
എങ്കില്‍
പുതുതായി തുടങ്ങിയ
വ്യവസായ സംരംഭങ്ങള്‍
ഏതൊക്കെയാണെന്ന് ജില്ല
തിരിച്ച്
വ്യക്തമാക്കാമോ;
(ഡി)
നിലവില്‍
ജീവനക്കാരുടെ എണ്ണം
കുറഞ്ഞിട്ടുണ്ടെങ്കില്‍
എത്ര കുറവാണ്
ഉണ്ടായിട്ടുള്ളതെന്നതിന്റെ
ജില്ല തിരിച്ചുള്ള
കണക്കും അതിനുള്ള
കാരണവും അറിയിക്കുമോ?
ഒറ്റപ്പാലം
കിന്‍ഫ്ര പാര്‍ക്കില്‍
ഐ.ടി.പാര്‍ക്ക്
2367.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒറ്റപ്പാലം
കിന്‍ഫ്ര പാര്‍ക്കില്‍
വ്യവസായ വകുപ്പിന്
കീഴില്‍ ഐ.ടി.പാര്‍ക്ക്
സ്ഥാപിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
(ബി)
എങ്കിൽ
എന്നാണ് പ്രൊപ്പോസല്‍
ലഭിച്ചത് എന്ന്
വ്യക്തമാക്കാമോ;
അതിന്മേല് സ്വീകരിച്ച
നടപടികള്‍
വിശദീകരിക്കാമോ?
കെ.പി.പി.
നമ്പ്യാര്‍ സ്മാരക മ്യൂസിയം
സ്ഥാപിക്കുന്നതിനുള്ള നടപടി
2368.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
കെല്‍ട്രോണ്‍
സ്ഥാപക ചെയര്‍മാനും
മാനേജിംഗ്
ഡയറക്ടറുമായിരുന്ന
കെ.പി.പി.നമ്പ്യാര്‍
സ്മാരക മ്യൂസിയം
സ്ഥാപിക്കുന്നതിന്
എന്തൊക്കെ
തുടര്‍നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്നറിയിക്കുമോ?
കെ.ഇ.എല്‍.
നെ നിര്‍മ്മാണ ചുമതല
ഏല്‍പ്പിച്ച കംഫര്‍ട്ട്
സ്റ്റേഷന്
2369.
ശ്രീ.മാത്യു
റ്റി.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മല്ലപ്പള്ളി
ടൗണില്‍ എം.എല്‍.എ യുടെ
ആസ്തി വികസന ഫണ്ട്
ഉപയാേഗിച്ച് കംഫര്‍ട്ട്
സ്റ്റേഷന്
പണിയുന്നതിന്
കെ.ഇ.എല്‍. നെ
ചുമതലപ്പെടുത്തിയതിന്
ശേഷം തുടര്‍നടപടികള്‍
സ്വീകരിക്കാത്തതിന്റെ
കാരണം വിശദമാക്കാമാേ;
(ബി)
പ്രസ്തുത
നിര്‍മ്മാണ പ്രവൃത്തി
കെ.ഇ.എല്‍. ഏറ്റെടുത്ത്
നടത്തുന്നതിന്
ഉദ്ദേശിക്കുന്നുണ്ടാേ
എന്ന് വ്യക്തമാക്കാമാേ?
കൊച്ചി
റിഫൈനറിയോട് അനുബന്ധിച്ചള്ള
പെട്രോകെമിക്കല്‍ പാർക്ക്
T 2370.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊച്ചി
റിഫൈനറിയോട്
അനുബന്ധിച്ച് സംസ്ഥാന
സര്‍ക്കാര്‍
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്ന
പെട്രോകെമിക്കല്‍
പാര്‍ക്കിന്റെ
നിര്‍മ്മാണ
പ്രവൃത്തികള്‍ ഏത്
ഘട്ടത്തിലാണെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിക്കായുള്ള സ്ഥലം
ഏറ്റെടുക്കല്‍ നടപടി
പൂര്‍ത്തിയായിട്ടുണ്ടോയെന്നും
എന്നത്തേയ്ക്ക്
നിര്‍മ്മാണ പ്രവൃത്തികൾ
ആരംഭിക്കാന്‍
കഴിയുമെന്നും
വ്യക്തമാക്കാമോ?
ചീമേനിയിൽ
കിന്‍ഫ്രയുടെ വ്യവസായ
പാര്‍ക്ക്
2371.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
2018-19
സാമ്പത്തിക വര്‍ഷത്തെ
ബജറ്റിൽ പ്രഖ്യാപിച്ച
ചീമേനിയിലെ
നിര്‍ദ്ദിഷ്ട ഐ.ടി.
പാര്‍ക്ക് ഭൂമിയില്‍
കിന്‍ഫ്രയുടെ
നേതൃത്വത്തിൽ വ്യവസായ
പാര്‍ക്ക്
യാഥാര്‍ത്ഥ്യമാക്കാന്‍
സ്വീകരിച്ച നടപടികൾ
വ്യക്തമാക്കാമോ?
ചാലക്കുടി
മണ്ഡലത്തിലെ വൈഗൈ ത്രഡ്സ്
കമ്പനി
2372.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തില്‍പ്പെട്ട
കൊരട്ടിയില്‍ മധുര
കോട്സ് കമ്പനിയ്ക്ക്
സര്‍ക്കാര്‍
പാട്ടത്തിന് നല്കിയ
സ്ഥലത്ത്
പ്രവര്‍ത്തിച്ചിരുന്ന
വൈഗൈ ത്രഡ്സ് കമ്പനി
പ്രവര്‍ത്തനം
പൂര്‍ണ്ണമായും
അവസാനിപ്പിച്ച്
വര്‍ഷങ്ങള്‍ പിന്നിട്ട
സാഹചര്യത്തില്‍,
പ്രസ്തുത ഭൂമി
തിരിച്ചെടുക്കുന്നതിനും
പുതിയ വ്യവസായ
സംരംഭങ്ങള്‍ക്കും വിവിധ
വികസനാവശ്യങ്ങള്‍ക്കും
പ്രയോജനപ്പെടുന്നതിനും
ആവശ്യമായ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
നടപടികള്‍ ഏതു
ഘട്ടത്തിലാണ് എന്ന്
അറിയിക്കാമോ;
(സി)
വൈഗൈ
ത്രഡ്സ് കമ്പനിയിലെ
തൊഴില്‍
നഷ്ടപ്പെട്ടവര്‍ക്ക്
അര്‍ഹമായ സഹായം
ലഭ്യമാക്കുന്നതിനും
അവരുടെ പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിനും
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കാമോ?
പട്ടാമ്പിയിൽ
താലൂക്ക് വ്യവസായ ഓഫീസ്
2373.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടാമ്പി
താലൂക്കിന്റെ വിവിധ
ഭാഗങ്ങളിലുള്ള
വ്യവസായികള്‍ക്ക്
വ്യാവസായിക
സേവനങ്ങള്‍ക്കായി
അമ്പത് കിലോമീറ്റര്‍
യാത്ര ചെയ്ത്
ഒറ്റപ്പാലം വരെ
പോകേണ്ടി വരുന്നതിലുള്ള
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പട്ടാമ്പിയില്‍
ഒരു വ്യവസായ ഓഫീസ്
ആരംഭിക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കാമോ;
(സി)
ഇല്ലെങ്കിൽ
പട്ടാമ്പിയില്‍ ഒരു
വ്യവസായ ഓഫീസ്
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തില്‍ വ്യവസായ
സമുച്ചയം
2374.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തില്‍
നടപ്പിലാക്കുന്ന
വ്യവസായ
സമുച്ചയത്തിന്റെ
പ്രവൃത്തിക്കായി
നിര്‍വ്വഹണ ഏജന്‍സി
സമര്‍പ്പിച്ച 30.17
കോടി രൂപയുടെ
പരിഷ്ക്കരിച്ച
എസ്റ്റിമേറ്റിന്
ഭരണാനുമതി
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഭരണാനുമതി
നല്കുവാന് സത്വര
നടപടി സ്വീകരിക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ നിര്‍മ്മാണ
പ്രവൃത്തി എപ്പോള്‍
ആരംഭിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ;
നിര്‍മ്മാണം
ആരംഭിക്കുവാന്‍ ഇനി
എന്തെല്ലാം
നടപടിക്രമങ്ങള്‍
പൂര്‍ത്തീകരിക്കേണ്ടതുണ്ടെന്ന്
വിശദമാക്കാമോ ?
പെരിന്തൽമണ്ണ
നിയോജകമണ്ഡരത്തിലെ ചെറുകിട
വ്യവസായ സംരംഭങ്ങള്‍
2375.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പെരിന്തൽമണ്ണ
നിയോജകമണ്ഡരത്തില്
പുതുതായി എത്ര ചെറുകിട
വ്യവസായ സംരംഭങ്ങള്‍
ആരംഭിച്ചിട്ടുണ്ടെന്നും
ഏതെല്ലാം മേഖലയിലാണ് അവ
ആരംഭിച്ചിട്ടുള്ളതെന്നും
അറിയിക്കുമോ;
(ബി)
പ്രസ്തുത
നിയോജകമണ്ഡലത്തില്‍
പുതിയ വ്യവസായ
സംരംഭങ്ങള്‍
ആരംഭിക്കുന്നതിന്
വ്യവസായ വകുപ്പ്
എന്തെല്ലാം സഹായങ്ങള്‍
നല്‍കിയിട്ടുണ്ട്;
വിശദമാക്കുമോ?
കല്‍പ്പറ്റയിലെ
കാര്‍ബണ്‍ ന്യൂട്രല്‍ കോഫി
പാര്‍ക്ക്
2376.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
കല്‍പ്പറ്റ
നിയോജകമണ്ഡലത്തില്‍
ഉദ്ഘാടനം ചെയ്ത
കാര്‍ബണ്‍ ന്യൂട്രല്‍
കോഫി പാര്‍ക്കിന്റെ
പ്രവര്‍ത്തന പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ?
വ്യവസായവകുപ്പിന്റെ
സ്ഥലത്ത് പട്ടാമ്പി ഫയര്‍
സ്റ്റേഷന്
2377.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
പട്ടാമ്പി
മണ്ഡലത്തില്‍ ഒരു ഫയര്‍
സ്റ്റേഷന്
ആരംഭിക്കുന്നതിനായി
വ്യവസായ വകുപ്പിന്റെ
കീഴിലുള്ള സ്ഥലം വിട്ടു
നല്‍കുന്നതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ?
വാണിജ്യ
മേളകള്‍
2378.
ശ്രീ.ഇ.കെ.വിജയന്
,,
ചിറ്റയം ഗോപകുമാര്‍
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയത്തെ
തുടര്‍ന്ന് മാറ്റിവെച്ച
നാളികേര എക്സ്പോ,
റബ്ബര്‍ എക്സ്പോ എന്നിവ
എന്നത്തേക്ക്
നടത്തുന്നതിനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇത്തരം
പ്രദര്‍ശനങ്ങളും
ചര്‍ച്ചകളും വഴി
റബ്ബര്‍, നാളികേരം
എന്നിവയുടെ
വ്യാപാരമേഖലയിലെ
സ്വാധീനം
വര്‍ദ്ധിപ്പിക്കാന്‍
കഴിയുമെന്ന്
കരുതുന്നുണ്ടോ;
വ്യക്തമാക്കുമോ;
(സി)
റബ്ബര്‍,
നാളികേരം എന്നിവയുടെ
വ്യാപാരമേഖലയിലെ
സ്വാധീനം
വര്‍ദ്ധിപ്പിക്കാന്‍
ഏതൊക്കെ രൂപത്തിലുള്ള
പ്രദര്‍ശനങ്ങളും
ചര്‍ച്ചകളും വഴി
സാധിക്കുമെന്ന്
വെളിപ്പെടുത്താമോ;
(ഡി)
നാളികേരത്തിനും
റബ്ബറിനും അന്തര്‍ദേശീയ
ബ്രാന്റിംഗും കൂടുതല്‍
ദൃശ്യതയും
കൈവരിക്കുന്നതിന്
പ്രസ്തുത സംരംഭം
സഹായിക്കുമോ;
വ്യക്തമാക്കുമോ?
വിഴിഞ്ഞം
പദ്ധതിക്ക് ആവശ്യമായ
കരിങ്കല്ല്
2379.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിഴിഞ്ഞം
പദ്ധതി സമയബന്ധിതമായി
പൂര്ത്തീകരിക്കുന്നതിലേയ്ക്കായി
നിലവിലുള്ള കരിങ്കല്ല്
ക്ഷാമം
പരിഹരിക്കുന്നതിന്
വിഴിഞ്ഞം
പദ്ധതിക്കുവേണ്ടി
കരിങ്കല്ലുകള്‍
നല്കുന്ന ക്വാറികളുടെ
പ്രവര്‍ത്തന സമയം
ദീര്‍ഘിപ്പിച്ച്
നല്‍കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ക്വാറികളില്‍
നിന്ന് കരിങ്കല്ല്
കൊണ്ടുപോകുന്ന
ലോറികള്‍ക്ക്
നിലവിലുള്ള
നിയന്ത്രണങ്ങള്‍
എന്തൊക്കെയാണ്;
ഇവയിലേതെങ്കിലും
നിയന്ത്രണങ്ങള്‍ക്ക്
വിഴിഞ്ഞം പദ്ധതിക്ക്
മാത്രമായി ഇളവുകള്‍
നല്‍കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ?
കൈത്തറി
സ്കൂള്‍ യൂണിഫോം
2380.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂള്‍
വിദ്യാര്‍ഥികള്‍ക്ക്
യൂണിഫോം
നല്‍കുന്നതിനായി
എന്തെങ്കിലും പ്രത്യേക
പദ്ധതി വ്യവസായ
വകുപ്പിനുകീഴില്‍
ആസൂത്രണം
ചെയ്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
കഴിഞ്ഞ
വര്‍ഷം എത്ര അളവ്
യൂണിഫോം വ്യവസായ
വകുപ്പ് വഴി നല്കി;
ഇതുവഴി എത്ര രൂപയാണ്
കൈത്തറി മേഖലയ്ക്ക്
ലഭ്യമാക്കാന്‍
കഴിഞ്ഞത്;
(സി)
ഈ
വര്‍ഷം ഇതിനോടകം എത്ര
മീറ്റര്‍ തുണി സ്കൂള്‍
യൂണിഫോം ഇനത്തില്‍
നല്‍കിക്കഴിഞ്ഞു;
ഇതുവഴി എത്ര രൂപയാണ്
കൈത്തറി മേഖലയ്ക്ക്
ലഭിച്ചത്;
(ഡി)
കൈത്തറി
മേഖലയിലെ പ്രതിസന്ധി
പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെ എന്ന്
വിശദമാക്കാമോ; ഇതിന്റെ
പൂര്‍ണമായ പ്രയോജനം
പ്രസ്തുത മേഖലയ്ക്ക്
ലഭിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ഇ)
കൈത്തറി
വസ്ത്ര ഉപയോഗം
സര്‍ക്കാര്‍
ജീവനക്കാരുടെ
ഇടയിലേക്ക്
എത്തിക്കുന്നതിന്
എന്തൊക്കെ
മാര്‍ഗ്ഗങ്ങളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
പാലക്കാട്ടെ
കൈത്തറി നെയ്ത്തുതൊഴിലാളി
സംഘങ്ങള്‍
2381.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയില്‍
നാമാവശേഷമായിക്കൊണ്ടിക്കുന്ന
കൈത്തറി നെയ്ത്ത്
വ്യവസായത്തെ
പുനരുദ്ധരിക്കുന്നതിനായി
എന്തെല്ലാം പദ്ധതികളാണ്
ഈ സര്‍ക്കാര്‍
ആവിഷ്കരിച്ച്
നടപ്പിലാക്കി വരുന്നത്;
വിശദാംശം നല്‍കാമോ;
(ബി)
അടച്ചുപൂട്ടിക്കിടന്ന്
നാമാവശേഷമാവുന്ന
കൈത്തറി
നെയ്ത്തുതൊഴിലാളി സഹകരണ
സംഘങ്ങളെ
പുനരുജ്ജീവിപ്പിക്കുന്നതിന്
ആവശ്യമായ അടിയന്തര
നടപടികള്‍
സ്വീകരിക്കുമോ;
(സി)
ആലത്തൂര്‍,
ഒറ്റപ്പാലം
താലൂക്കുകളില്‍ എത്ര
നെയ്ത്തുതൊഴിലാളി
സംഘങ്ങള്‍ പൂട്ടി
കിടക്കുന്നുണ്ട്;
വിശദാംശം നല്‍കാമോ;
(ഡി)
പ്രസ്തുത
സംഘങ്ങളെ
പുനരുജ്ജീവിപ്പിക്കുന്നതിന്
പ്രത്യേക പാക്കേജ്
നടപ്പിലാക്കുമോ
എന്നറിയിക്കാമോ;
കൊല്ലം
പാര്‍വ്വതി മില്‍
2382.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
നാഷണല്‍
ടെക്സ്റ്റൈല്‍
കോര്പ്പറേഷന് കീഴില്‍
പ്രവര്‍ത്തിച്ചു
വന്നിരുന്നതും ഒരു
ദശാബ്ദക്കാലത്തോളമായി
പൂട്ടിക്കിടക്കുന്നതുമായ
കൊല്ലം പാര്‍വ്വതി
മില്‍ തിരികെ
ഏറ്റെടുത്ത്
മറ്റേതെങ്കിലും വ്യവസായ
സംരഭങ്ങള്‍ക്കായി
വിനിയോഗിക്കുന്നതിന്
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
ചേന്ദമംഗലം
കൈത്തറി
2383.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയത്തില്‍
തകര്‍ന്ന ചേന്ദമംഗലം
കൈത്തറിയെ
പുനരുജ്ജീവിപ്പിക്കുവാന്‍
എന്തൊക്കെ നടപടികളാണ്
വ്യവസായ വകുപ്പ്
കൈക്കൊണ്ടതെന്ന്
അറിയിക്കാമോ;
(ബി)
പ്രളയത്തില്‍
ചേന്ദമംഗലം കൈത്തറി
മേഖലയില്‍ ഉണ്ടായ നഷ്ടം
എത്രയാണ്;
വിശദമാക്കാമോ;
(സി)
പ്രസ്തുത
നഷ്ടം നികത്തുന്നതിന്
എന്തൊക്കെ സഹായങ്ങളാണ്
നല്‍കിയതെന്ന്
അറിയിക്കാമോ;
(ഡി)
സ്ക്കൂള്
വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ
കൈത്തറി
തുണിത്തരങ്ങള്‍ക്കുള്ള
ഓര്‍ഡര്‍ ചേന്ദമംഗലം
കൈത്തറി സഹകരണ
സംഘത്തിന്
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ?
പല്ലാരിമംഗലം
ഖാദിസൗഭാഗ്യക്ക് പുതിയ
കെട്ടിടം
2384.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തില്‍
പല്ലാരിമംഗലം ഖാദി
സൗഭാഗ്യക്ക് പുതിയ
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
എം.എല്‍.എ. ആസ്തിവികസന
പദ്ധതിയിലുള്‍പ്പെടുത്തി
തുക അനുവദിച്ച്
വ്യവസായ(കെ)വകുപ്പ്
മുഖാന്തരം ഭരണാനുമതി
നല്‍കിയിരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പ്രവൃത്തിയുടെ തുക,
വ്യവസായ വകുപ്പ് ഹെഡ്
ഓഫ് അക്കൗണ്ട് മാറി
നല്‍കിയതിനെത്തുടര്‍ന്ന്
നിര്‍മ്മാണം
ആരംഭിക്കാന്‍
കഴിഞ്ഞിട്ടില്ല എന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
പ്രവൃത്തിക്ക്
ഭരണാനുമതി നല്കിയ തുക
പ്രകാരം പുതിയ
എസ്റ്റിമേറ്റ്
തയ്യാറാക്കി
നല്കിയാല് തുകയും
ഭരണസാങ്കേതികാനുമതിയും
നല്‍കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ;
വിശദമാക്കുമോ?
അമ്പലത്തിന്‍കാല
ഖാദികേന്ദ്രത്തില്‍ സില്‍ക്ക്
നെയ്ത്ത് പദ്ധതി
2385.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
കാട്ടാക്കട
മണ്ഡലത്തിലെ
അമ്പലത്തിന്‍കാല
ഖാദികേന്ദ്രത്തില്‍
സില്‍ക്ക് നെയ്ത്ത്
പദ്ധതി
ആരംഭിക്കുന്നതിനും
പുതിയ കെട്ടിടം
നിര്‍മ്മിക്കുന്നതിനുമുളള
നിര്‍ദ്ദേശം
പരിഗണനയിലുണ്ടോ;
ഉണ്ടെങ്കിൽ
ആയതിന്മേല്
സ്വീകരിച്ച നടപടികൾ
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
കേരള
ഒളിമ്പിക് അസോസിയേഷന്
2386.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
ഒളിമ്പിക് അസോസിയേഷന്റെ
പുതിയ ഭാരവാഹികള്‍/
മെമ്പര്‍മാര്‍
ആരൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
കേരള
ഒളിമ്പിക് അസോസിയേഷന്
സംസ്ഥാന സര്‍ക്കാര്‍
എന്തെങ്കിലും
സാമ്പത്തിക സഹായം
നല്കുന്നുണ്ടോ;എങ്കില്‍
വിശദമാക്കുമോ;
(സി)
കേരള
ഒളിമ്പിക് അസോസിയേഷന്റെ
നിലവിലെ ഭാരവാഹികള്‍
ചുമതലയേല്‍ക്കുന്നതിനു
തൊട്ടുമുൻപുള്ള
ഭാരവാഹികള്‍/
മെമ്പര്‍മാര്‍
ആരൊക്കെയായിരുന്നുവെന്ന്
വിശദമാക്കാമോ?
ഓപ്പറേഷന്
ഒളിമ്പ്യ പദ്ധതി
2387.
ശ്രീ.എം.
നൗഷാദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓപ്പറേഷന്
ഒളിമ്പ്യ പദ്ധതിപ്രകാരം
പരിശീലനം നല്‍കിവരുന്ന
കായിക താരങ്ങളുടെ
പ്രകടനം
വിലയിരുത്തുന്നതിന്
സമിതി
രൂപീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം പ്രകടനം
മെച്ചപ്പെടാത്ത
കായികതാരങ്ങള്‍ക്ക്
പകരം മികവ്
പ്രകടിപ്പിക്കുന്ന
മറ്റ് കായിക താരങ്ങളെ
ഉള്‍പ്പെടുത്തുന്നതിന്
എന്തെങ്കിലും
തടസ്സമുണ്ടോ;
വ്യക്തമാക്കാമോ?
ഫുട്ബോളിനെ
പ്രോത്സാഹിപ്പിക്കുവാന്‍
പദ്ധതി
2388.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഫുട്ബോളിനെ
പ്രോത്സാഹിപ്പിക്കുവാന്‍
ഈ സര്‍ക്കാര്‍
ആവിഷ്കരിച്ച പദ്ധതികള്‍
എന്തൊക്കെയാണ്
എന്നറിയിക്കാമോ;
(ബി)
തെരഞ്ഞെടുക്കപ്പെട്ട
സ്കൂളുകളിലെ 7 മുതര്‍
12 വയസ്സുവരെ
പ്രായമുള്ള കുട്ടികളെ
തെരഞ്ഞെടുത്ത്
പരിശീലിപ്പിക്കുന്ന
പദ്ധതി
പ്രവര്ത്തികമാക്കിയിട്ടുണ്ടോ;
ഇതിനായി എത്ര
കുട്ടികളെയാണ്
തെരഞ്ഞെടുക്കുന്നത്;
(സി)
സംസ്ഥാനത്തെ
പ്രധാന പൊതുമേഖലാ
സ്ഥാപനങ്ങളില്‍
ഫുട്ബോള്‍ ടീമുകള്‍
രൂപീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ ഏതൊക്കെ
സ്ഥാപനങ്ങളെന്ന്
വെളിപ്പെടുത്തുമോ?
ജി.
വി. രാജ സ്പോര്‍ട്സ് സ്കൂള്‍
വികസനം
2389.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജി.
വി. രാജ സ്പോര്‍ട്സ്
സ്കൂള്‍ അന്താരാഷ്ട്ര
നിലവാരത്തിലേക്ക്
വികസിപ്പിക്കുവാന്‍
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്തൊക്കെ
പദ്ധതികളാണ്
നടപ്പിലാക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
പദ്ധതികള്‍
പ്രാവര്‍ത്തികമാക്കുന്നതിന്
എന്ത് ചെലവ്
പ്രതീക്ഷിക്കുന്നുവെന്ന്
അറിയിക്കുമോ;
(സി)
കിഫ്ബിയില്‍
നിന്നും ഇതിനായി തുക
അനുവദിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ തുക
എത്രയെന്ന്
അറിയിക്കുമോ?
എല്ലാ
ഗ്രാമപഞ്ചായത്തുകളിലും
മിനിസ്റ്റേഡിയം
2390.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എല്ലാ
ഗ്രാമപഞ്ചായത്തുകളിലും
ഒരു മിനിസ്റ്റേഡിയം
എന്ന പദ്ധതി ആസൂത്രണം
ചെയ്തിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
പദ്ധതിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ; എത്ര
കോടി രൂപയാണ് പ്രസ്തുത
പദ്ധതിക്കായി
മാറ്റിവച്ചത് എന്ന്
വ്യക്തമാക്കാമോ;
(സി)
പദ്ധതിയുടെ
ഇപ്പോഴത്തെ പ്രവര്‍ത്തന
ഘട്ടം വിശദമാക്കാമോ?
തിരുവമ്പാടി
സ്റ്റേഡിയം
2391.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കിഫ്ബി
ധനസഹായത്തോടെ
തിരുവമ്പാടിയില്‍
നിര്‍മ്മിക്കാന്‍
ഉദ്ദേശിക്കുന്ന
സ്റ്റേഡിയം
പ്രവൃത്തിയുടെ നിലവിലെ
അവസ്ഥ എന്താണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
സ്റ്റേഡിയം പ്രവൃത്തി
എന്ന് ആരംഭിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
തൊടുപുഴയിലെ
സ്റ്റേഡിയം നിര്‍മ്മാണം
2392.
ശ്രീ.പി.ജെ.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൊടുപുഴയില്‍
സ്റ്റേഡിയം
നിര്‍മ്മിക്കുന്നതിന്
30.03.13-ല്‍
പൂറപ്പെടുവിച്ച 10.20
കോടി രൂപയുടെ
ഭരണാനുമതിയെത്തുടര്ന്ന്
എന്തെല്ലാം നടപടികള്‍
കൈക്കൊണ്ടുവെന്ന്
വ്യക്തമാക്കാമോ;
(ബി)
സ്റ്റേഡിയം
നിര്‍മ്മാണം
കിഫ്ബിയില്‍
ഉള്‍ക്കൊള്ളിച്ച്
നടപ്പാക്കുവാന്‍
എന്തെങ്കിലും നടപടികള്‍
കൈക്കൊണ്ടിട്ടുണ്ടോ;
(സി)
ഇല്ലെങ്കില്‍
കിഫ്ബിയില്‍
ഉള്‍ക്കൊള്ളിച്ച്
തൊടുപുഴ സ്റ്റേഡിയം
നിര്‍മ്മിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
മൂവാറ്റുപുഴ
മുനിസിപ്പല്‍ സ്റ്റേഡിയം
2393.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൂവാറ്റുപുഴ
മുനിസിപ്പല്‍
സ്റ്റേഡിയം ജില്ലാ
സ്റ്റേഡിയം ആയി
ഉയര്‍ത്തി
നവീകരിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
(ബി)
എങ്കില്‍
ആയതിന്റെ നിലവിലെ
സ്ഥിതി എന്താണെന്നും
എന്തൊക്കെ
സൗകര്യങ്ങളാണ്
സ്റ്റേഡിയത്തില്‍
ഒരുക്കുന്നതെന്നും
പ്രവൃത്തി എപ്പോള്‍
ആരംഭിക്കുമെന്നും
അറിയിക്കാമോ?
പല്ലാരിമംഗലം
പഞ്ചായത്തിലെ സ്റ്റേഡിയം
2394.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്മെെല്‍
പദ്ധതി പ്രകാരം
കോതമംഗലം മണ്ഡലത്തിലെ
പല്ലാരിമംഗലം
പഞ്ചായത്തില്‍ ഒരു
കോടി രൂപ ചെലവില്‍
സ്റ്റേഡിയം
നിര്‍മ്മിക്കുന്ന
പ്രവൃത്തിയുടെ നിലവിലെ
സ്ഥിതി
വ്യക്തമാക്കാമോ;
(ബി)
എന്തെല്ലാം
പദ്ധതികളാണ് ഇതിന്റെ
ഭാഗമായി ആവിഷ്കരിച്ച്
നടപ്പിലാക്കുന്നത്
എന്ന് വിശദമാക്കാമോ;
(സി)
സ്റ്റേഡിയനിര്മ്മാണ
പ്രവര്‍ത്തനങ്ങളുമായി
ബന്ധപ്പെട്ട
ഡി.പി.ആര്.
തയ്യാറാക്കുന്നതിനുവേണ്ടി
നിശ്ചയിച്ചിട്ടുളളത്
ആരെയാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
പ്രവൃത്തിയുടെ
ഡി.പി.ആര്.
തയ്യാറാക്കി
കഴിഞ്ഞിട്ടുണ്ടോ;
നിലവിലെ സ്ഥിതി
വ്യക്തമാക്കാമോ;
(ഇ)
സ്റ്റേഡിയത്തിന്റെ
നിര്‍മ്മാണ
പ്രവൃത്തികള്‍
എന്നത്തേക്ക്
ആരംഭിക്കുവാന്‍ കഴിയും
എന്ന് വ്യക്തമാക്കാമോ;
(എഫ്)
പ്രസ്തുത
സ്റ്റേഡിയത്തിന്റെ
നിര്‍മ്മാണം
വേഗത്തിലാക്കുന്നതിന്
തുടര്‍നടപടികള്‍
സ്വീകരിക്കുമോ?
ഇടക്കാെച്ചിയിൽ
ക്രിക്കറ്റ് സ്റ്റേഡിയം
2395.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
ക്രിക്കറ്റ്
അസാേസിയേഷന്‍
ക്രിക്കറ്റ് സ്റ്റേഡിയം
നിര്‍മ്മിക്കുന്നതിനായി
ഇടക്കാെച്ചിയിൽ വാങ്ങിയ
24 ഏക്കര്‍ ഭൂമിയില്‍
ആധുനിക രീതിയിലുള്ള
സ്റ്റേഡിയം
നിര്‍മ്മിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടാേ;
(ബി)
അതുമായി
ബന്ധപ്പെട്ട
തടസ്സങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമാേ;
(സി)
ചക്കനാട്
പാടശേഖരം
എന്നറിയപ്പെട്ടിരുന്നതും
കൃഷിചെയ്യാതെ
കാടുപിടിച്ച്
മാരകരാേഗങ്ങള്
പടര്‍ത്തുന്ന
കാെതുകളുടെയും ക്ഷുദ്ര
ജീവികളുടെയും
പാമ്പുകളുടെയുമെല്ലാം
വാസസ്ഥലമായി മാറി
നിലവിൽ പ്രദേശവാസികളുടെ
ജീവന് ഭീഷണി
സൃഷ്ടിക്കുന്നതുമായ
കേരള ക്രിക്കറ്റ്
അസാേസിയേഷന്റെ
കെെവശമുള്ള പ്രസ്തുത
ഭൂമി
ഉപയാേഗയാേഗ്യമാക്കുവാന്
നടപടി സ്വീകരിക്കുമാേ?
പത്തനംതിട്ടയില്‍
ബ്ലസന്‍ ജോര്‍ജ് ഇന്‍ഡോര്‍
സ്റ്റേഡിയം
2396.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പത്തനംതിട്ട
ജില്ലയ്ക്ക് അനുവദിച്ച
ബ്ലസന്‍ ജോര്‍ജ്
ഇന്‍ഡോര്‍
സ്റ്റേഡിയത്തിന്റെ
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍
ആരംഭിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
കാരണം വ്യക്തമാക്കാമോ;
(ബി)
ജില്ലാ
ആസ്ഥാനത്ത് സ്ഥലം
ലഭ്യമാകാത്ത
സാഹചര്യത്തില്‍ ഇൻഡോര്‍
സ്റ്റേഡിയം
മറ്റെവിടേയ്ക്കെങ്കിലും
മാറ്റി നല്കാന് നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
സ്റ്റേഡിയങ്ങളുടെ
നിർമ്മാണ പ്രവർത്തനങ്ങൾ
2397.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം എത്ര
പുതിയ സ്റ്റേഡിയങ്ങളുടെ
നിര്‍മ്മാണപ്രവൃത്തികൾക്ക്
ഭരണാനുമതി
നൽകിയിട്ടുണ്ടെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
സ്റ്റേഡിയങ്ങള്‍
ഏതെല്ലാമാണെന്നും
ആയതിന്റെ അടങ്കല്‍ തുക
എത്രയാണെന്നും
വ്യക്തമാക്കാമോ;
(സി)
ഓരോ
സ്റ്റേഡിയത്തിലും
വിഭാവനം ചെയ്തിട്ടുളള
സൗകര്യങ്ങള്‍
എന്തെല്ലമാണെന്നും
അവയുടെ നിര്‍മ്മാണം
നിലവില്‍ ഏത്
ഘട്ടത്തിലാണെന്നും
വെളിപ്പെടുത്തുമോ?
സ്പോര്‍ട്സ്
താരങ്ങള്‍ക്ക് നിയമനം
2398.
ശ്രീ.എന്‍.
വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനസര്‍ക്കാര്‍
സര്‍വ്വീസില്‍ 2016 ന്
ശേഷം എത്ര സ്പോര്‍ട്സ്
താരങ്ങള്‍ക്ക് നിയമനം
നല്കി എന്നറിയിക്കുമോ;
(ബി)
പുതിയതായി
എത്ര പേര്‍ക്കുകൂടി
നിയമനം നല്കാന്
ഉദ്ദേശിക്കുന്നു;
വിശദമാക്കാമോ;
(സി)
2011
മുതല്‍ 2016 വരെയുള്ള
കാലഘട്ടത്തില്‍ എത്ര
സ്പോര്‍ട്ട്സ്
താരങ്ങള്‍ക്ക്
സര്‍ക്കാര്‍
സര്‍വ്വീസില്‍ നിയമനം
നല്കി എന്ന്
അറിയിക്കാമോ?
കായികതാരങ്ങള്ക്ക്ജോലി
2399.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍ എത്ര
കായികതാരങ്ങള്‍ക്ക്
സര്‍ക്കാര്‍/പൊതുമേഖല
സ്ഥാപനങ്ങളില്‍ ജോലി
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
കോട്ടുക്കലിൽ കായിക
വകുപ്പിന്റെ ഉടമസ്ഥതയിലുള്ള
സ്ഥലം
2400.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
ചടയമംഗലം
നിയോജകമണ്ഡലത്തിലെ
കോട്ടുക്കലിൽ സ്ഥിതി
ചെയ്യുന്നതും കായിക
വകുപ്പിന്
വിട്ടുനല്‍കിയതുമായ
ഇരുപതേക്കർ സ്ഥലത്ത്
വകുപ്പുമായി
ബന്ധപ്പെട്ട്
ഏതെങ്കിലും പദ്ധതികള്‍
ആരംഭിക്കുന്ന കാര്യം
പരിഗണിക്കുന്നുണ്ടോ;
വിശദാംശം
വെളിപ്പെടുത്തുമോ?
കോട്ടയം
നിയോജക മണ്ഡലത്തിലെ കായിക
വികസനം
2401.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോട്ടയം
നിയോജക മണ്ഡലത്തില്‍
ചിങ്ങവനത്ത്
സ്പോര്‍ട്സ്
ഇന്‍സ്റ്റിറ്റ്യൂട്ട്
സ്ഥാപിക്കുന്നതിന്
കായിക വകുപ്പിന് എത്ര
ഏക്കര്‍ സ്ഥലം
കൈവശമുണ്ട്; ആരില്‍
നിന്നാണ് പ്രസ്തുത ഭൂമി
ഏറ്റെടുത്തത്;
വെളിപ്പെടുത്താമോ;
(ബി)
ഈ
സര്‍ക്കാര്‍ നിലവിൽ
വന്ന ശേഷം നിര്‍ദ്ദിഷ്ട
ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ
പ്രവര്‍ത്തനത്തിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു;
വിശദമാക്കാമോ;
(സി)
കായിക
വകുപ്പില്‍ നിന്നും തുക
മുടക്കി സ്പോര്‍ട്സ്
കൗണ്‍സില്‍ വക സ്ഥലത്ത്
ആരംഭിച്ച രാജീവ് ഗാന്ധി
ഇന്റര്‍നാഷണല്‍
ഇന്‍ഡോര്‍ സ്റ്റേഡിയം
കായിക ആവശ്യത്തിനായി
എന്നേക്ക്
തുറന്നുനല്‍കും;
തുറന്നുനൽകുന്നതിന്
നിലവിൽ തടസ്സങ്ങൾ
എന്തെങ്കിലും ഉണ്ടോ;
അറിയിക്കുമോ;
(ഡി)
ഇതിന്റെ
നിര്‍മ്മാണത്തിനായി ആകെ
ചെലവഴിച്ച തുകയുടെ
വിശദാംശങ്ങള്‍
നല്‍കുമോ?
പാലക്കാട്
ജില്ലയില്‍
പൊതുനീന്തല്ക്കുളം
2402.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നീന്തലില്‍
നിരവധി ദേശീയ താരങ്ങളെ
സംഭാവന ചെയ്തിട്ടുള്ള
പാലക്കാട് ജില്ലയില്‍
പൊതുനീന്തല്ക്കുളം
ഇല്ലായെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പാലക്കാട്
ജില്ലയില്‍
പൊതുനീന്തല്ക്കുളം
അനുവദിക്കാന്‍ ആവശ്യമായ
നടപടി സ്വീകരിക്കുമോ;
നിലവില്‍ ഇതുമായി
ബന്ധപ്പെട്ട്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ?
കാഞ്ഞിരപ്പള്ളി
ഗവ.എച്ച്.എസ്.എസ്. ഫുട്ബോള്‍
ടര്‍ഫ് നിർമ്മാണം
2403.
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാഞ്ഞിരപ്പള്ളി
ഗവണ്മെന്റ്
എച്ച്.എസ്.എസിനായി
സിന്തറ്റിക് ഫുട്ബോള്‍
ടര്‍ഫ്
നിര്‍മിക്കുന്നതിന്
28-05-2018 ലെ
ജി.ഒ.(ആര്‍ടി)നം.108/2018/കാ.യു.വ.നമ്പർ
ഉത്തരവ് പ്രകാരം
ഭരണാനുമതി ലഭിച്ച
പ്രവൃത്തി ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട പ്രവൃത്തി
നിർത്തിവെച്ചിരിക്കുന്നതിന്റെ
കാരണം എന്താണ് ; ഇത്
പുനരാരംഭിക്കുന്നതിനുവേണ്ട
നടപടികൾ സ്വീകരിക്കുമോ
എന്നറിയിക്കാമോ;
(സി)
പ്രസ്തുത
സ്കൂളില്‍ ആരംഭിക്കാന്‍
അനുമതി ലഭിച്ചിട്ടുള്ള
സ്പോര്‍ട്സ് സ്കൂളിന്റെ
അക്കാദമിക
കെട്ടിടപ്പണികൾ
പൂര്‍ത്തിയായിവരുന്ന
സാഹചര്യത്തില്‍
ഫുട്ബോള്‍ ടര്‍ഫ്
നിർമ്മാണനടപടികള്‍
ത്വരിതപ്പെടുത്തുമോ
എന്ന് വ്യക്തമാക്കാമോ?
യുവജനക്ഷേമ
വകുപ്പ് നടപ്പിലാക്കുന്ന
പദ്ധതികള്‍
2404.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
യുവജനങ്ങളെ
ശാക്തീകരിക്കുന്നതിന്
സർക്കാർ
നടപ്പിലാക്കുന്ന
പദ്ധതികള്‍
ഏതെല്ലാമാണ്;വിശദമാക്കാമോ;
(ബി)
യുവജനക്ഷേമ
വകുപ്പുമായി ചേര്‍ന്ന്,
വിദ്യാസമ്പന്നരായ
ചെറുപ്പക്കാര്‍ക്ക്
പി.എസ്.സി. പരിശീലന
പദ്ധതി വയനാട്ടില്‍
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കാമോ;
(സി)
ആദിവാസി
മേഖലയിലെ യുവജനങ്ങളെ
ശാക്തീകരിക്കുന്നതിന്
യുവജനക്ഷേമ വകുപ്പ്
നടപ്പിലാക്കുന്ന
പദ്ധതികള്‍
ഏതൊക്കെയാണ്;
വിശദമാക്കാമോ?
യുവജന
ക്ഷേമ ബോർഡിന് കീഴിൽ
പരീക്ഷാപരിശീലന കേന്ദ്രങ്ങള്‍
2405.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
സര്‍വ്വീസിലേക്കും
സംസ്ഥാന
സര്‍വ്വീസിലേക്കും ഉള്ള
മത്സര പരീക്ഷകള്‍ക്ക്
യുവജനങ്ങളെ
പ്രാപ്തരാക്കുന്ന വിധം
പരിശീലനം നല്‍കുന്നതിന്
കേരള സംസ്ഥാന യുവജന
ക്ഷേമ ബോര്‍ഡ്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
യു.പി.എസ്.സി,
എസ്.എസ്.സി,
കെ.പി.എസ്.സി മുതലായവ
നടത്തുന്ന
പരീക്ഷകള്‍ക്ക്
യുവജനങ്ങള്‍ക്ക്
പരിശീലനം നല്‍കുന്നതിന്
യുവജനക്ഷേമ ബോര്‍ഡിന്റെ
കീഴില്‍ പരിശീലന
കേന്ദ്രങ്ങള്‍
നിലവിലുണ്ടോ;
വിശദമാക്കാമോ?